ഒറ്റപ്പാലം: പാലക്കാട് റെയില്‍വേ ഡിവിഷനിലെ ടിക്കറ്റ്വിതരണം സ്വകാര്യവല്‍ക്കരിക്കുന്നു. വരുമാനം കുറഞ്ഞ "ഇ" വിഭാഗത്തില്‍പ്പെട്ട 18 സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണമാണ് ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കുന്നത്. ഇതിനായി കരാര്‍ ക്ഷണിച്ച് പരസ്യവും നല്കി. റെയില്‍വേ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്റ്റേഷനുള്ളില്‍ സ്വകാര്യഏജന്‍സിയെ ടിക്കറ്റ്വിതരണം ഏല്‍പ്പിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
സോഫ്ട്വെയര് റെയില്‍വേ നല്‍കും. വിതരണം ഒഴികെയുള്ള ബാക്കിജോലി സ്റ്റേഷന് മാസ്റ്റര്‍ ചെയ്യണം. ഉള്ളാള്‍, കണ്ണൂര്‍ സൗത്ത്, എടക്കാട്, തിക്കോടി, കടലുണ്ടി, വെസ്റ്റ്ഹില്‍, കല്ലായി, തിരുന്നാവായ, പള്ളിപ്പുറം, കാരക്കാട്, മാന്നന്നൂര്‍, ലെക്കിടി, മങ്കര, പറളി, കഞ്ചിക്കോട്, വാളയാര്‍, എട്ടിമടൈ, മധുക്കര എന്നീ സ്റ്റേഷനുകളിലെ ടിക്കറ്റ്വിതരണമാണ് ആദ്യഘടത്തില്‍ സ്വകാര്യവല്‍ക്കരിക്കുന്നത്. ഒരുലക്ഷംരൂപയ്ക്ക് നാലായിരംരൂപയാണ് കമീഷന് ലഭിക്കുക. മാസം ചുരുങ്ങിയത് 500രൂപയ്ക്ക് ടിക്കറ്റ് നല്‍കണം. കൊമേഴ്സ്യല്‍ ക്ലാര്‍ക്ക്, ബുക്കിങ് ക്ലാര്‍ക്ക്, തസ്തികകള്‍ ക്രമേണവ്യാപകമായി വെട്ടിക്കുറയ്ക്കാന്‍ പുതിയ നീക്കം വഴിയൊരുക്കും. റെയില്‍വേ ജീവനക്കാര്‍ക്കിടയില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ എംപിമാര്‍വഴി ഈ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഡിആര്‍ഇയു.
deshabhimani
No comments:
Post a Comment