Saturday, August 31, 2013

വിലക്കയറ്റം: സര്‍ക്കാര്‍ പരാജയം; പിക്കറ്റിങ്ങ് വിജയിപ്പിക്കുക

വിലക്കയറ്റത്തിന്റെ മഹാദുരിതത്തിലേക്ക് ജനങ്ങളെ ആഴ്ത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിലും നിസംഗതയിലും പ്രതിഷേധിച്ച് സെപ്തംബര്‍ 6ന് സംസ്ഥാനത്തെ എല്ലാ ഏരിയ കേന്ദ്രങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ നടത്തുന്ന പിക്കറ്റിങ് സമരം വന്‍ വിജയമാക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ഥിച്ചു.

ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലുണ്ടാകാത്ത വിധത്തില്‍ തകര്‍ന്നത് വിലക്കയറ്റത്തിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്. ഓണം അടുത്തതോടെ വിലക്കയറ്റത്തിന്റെ രൂക്ഷത കേരളത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടുവര്‍ഷത്തിനിടെ അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് 100 മുതല്‍ 200 ശതമാനംവരെയാണ് വില ഉയര്‍ന്നിരിക്കുന്നത്.

ശക്തമായ പൊതുവിതരണ സമ്പ്രദായത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിച്ചുനിര്‍ത്തിയ സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയംകാരണം വിലക്കയറ്റതോത് ദേശീയ ശരാശരിയിലേക്ക് എത്തിയിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലനിയന്ത്രണത്തില്‍ ഇന്ത്യക്കുതന്നെ മാതൃകയായിരുന്നു കേരളം. എന്നാല്‍, ഇന്ന് മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളിലെ ഉപഭോക്തൃവിലസൂചിക കേരളത്തെക്കാള്‍ കുറവാണ്. സപ്ലൈകോ, ത്രിവേണി മാര്‍ക്കറ്റുകളും റേഷന്‍ കടകളും ഫലപ്രദമല്ലാതായിരിക്കുകയാണ്.

വിവാദങ്ങളില്‍ മുങ്ങി ഉമ്മന്‍ചാണ്ടി ഭരണം നിശ്ചലമായതുകൊണ്ട് വിലക്കയറ്റം തടഞ്ഞുനിര്‍ത്താനുള്ള ഫലപ്രദമായ ഭരണനടപടികള്‍ ഉണ്ടാകുന്നുമില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തകൃതിയാണ്. പരിശോധനകള്‍ പേരിനുപോലുമില്ല. അരിവില 40 രൂപയിലെത്തി. സംസ്ഥാന സര്‍ക്കാര്‍ സഹായിക്കാത്തതുകൊണ്ട് മാവേലിസ്റ്റോറും കണ്‍സ്യൂമര്‍ഫെഡിന്റെ വിപണനകേന്ദ്രങ്ങളും കാലിയായി. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില തൊട്ടാല്‍ പൊള്ളുന്നതാണ്. സവാളക്ക് 60 രൂപയും മുളകിന് 90 രൂപയും ചെറുപയറിനു 72 രൂപയും കടലക്ക് 100 രൂപയുമാണ്.

പെട്രോള്‍-ഡീസല്‍-പാചക വാതകം- മണ്ണെണ്ണ എന്നിവയുടെ വില രൂപയുടെ മൂല്യത്തകര്‍ച്ചകൂടിയായപ്പോള്‍ അടിക്കടി വര്‍ധിക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങളാണ് രൂക്ഷമായ വിലക്കയറ്റത്തിനു മുഖ്യകാരണം. ഈ നയത്തെ പിന്തുണക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ വിലക്കയറ്റത്തിന്റെ ദുരിതത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തുന്നുമില്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭക്ഷ്യസുരക്ഷാപദ്ധതിയാകട്ടെ കേരളത്തിലെ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായത്തെ തകര്‍ത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ സര്‍ക്കാരിന്റെ ജനദ്രോഹനയം തിരുത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു

പെട്രോളിനും ഡീസലിനും വീണ്ടും  വിലകൂട്ടി

പെട്രോളിനും ഡീസലിനും വീണ്ടും  വിലകൂട്ടി, പെട്രോളിനു ലിറ്ററിനു 2.35 രൂപയും ഡീസലിനു അമ്പത് പൈസയുമാണു കൂട്ടിയത്. കേരളത്തില്‍ പെട്രോളിനു നികുതി അടക്കം ലിറ്ററിനു 76 രൂപയാകും. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധനവ് നിലവില്‍ വരും.

deshabhimani

shocking bias of the Distance Learning module : Sitaram Yechury's letter to the Minister

Sitaram Yechury, Member of CPI(M) Polit Bureau and Member of Parliament in a letter addressed to the Minister for State for Personnel, Public Grievances & Pension, Shri Narayanasami, has drawn attention to the damaging nature of the Distance Learning module "On Values in Administration" and sought its immediate removal from governmental programmes. The full text of the letter sent on August 30, 2013 is given below:

Dear Shri Narayanasamiji,

I would like to bring to your notice a Distance Learning module "On Values in Administration" prepared by the Department of Personnel and Training, Government of India, http://persmin.gov.in/otraining/UNDPProject/undp_modules/valuedinadmin/Read%20hyperlinked%20pdf%20file/Values%20in%20Administration.pdf. Though the document's objective is to teach through distance learning the supervisory staff of the Government, it makes no effort to base the values of the administration on the Indian Constitution and constitutional values such as equality, fundamental rights, equity. Instead, the document talks about values derived from what the author calls "Indian Insights of Human Values ", which then identifies such values virtually with Hindu religious texts and beliefs, such as:

·         "in the modern era, there has been much degradation in the value system, leading to all round problems" (Section 1.1 Introduction)

·         "We can say that there are uniform (Universal) values inbuilt in each one of us. They flow out of the highest of our own self, our ultimate holistic potential. " (Section 1.3 Values)

·         Values for administration based on Sattwik, Rajo and Tamoshik Guna - Guna and Karma Theory (Section 2 and 3).

The module shows a shocking bias. There are disparaging remarks on Sikhism and Islam which in any case are not relevant to the subject matter - what constitutes values in administration. Neither is there any mention made of the Constitution of India, the various guarantees given under it to the Indian people and what it enjoins on the government personnel.'

The text also denigrates various political parties and identifies itself with the values intrinsic to erstwhile princely rulers of states. In the case of Kerala, it makes the astounding claim that all advances in Kerala have taken place due to the enlightened rule of the former Maharaja of Travancore and makes disparaging remarks about the Communists and the Communist government in Kerala(Section 3.9)!

Values in administration cannot be derived from some so-called inner universal values based on a Hindu outlook but the values that have been enshrined in the Indian Constitution. Any document developed for administrative personnel of the government must show how the values in the Indian Constitution must reflect in its practice and to strengthen a  secular democratic Republic. Not only does the above volume not fulfill this purpose, it actually harks back to medieval values that have little to do with modern administrative values and could even be harmful to it.

I hope you will take notice of the complete damaging nature of such a module and take measures to immediately remove this from any governmental programme. It is unfortunate that the Government of India and its Department of Personnel should be associated with such a module.

എസ്എഫ്ഐ ഡല്‍ഹി മാര്‍ച്ച് സെപ്തംബര്‍ 10ന്

വിദ്യാഭ്യാസമേഖലയെ കോര്‍പറേറ്റ്വല്‍ക്കരിക്കുന്ന യുപിഎ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സെപ്തംബര്‍ 10ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയെ പൂര്‍ണമായും കോര്‍പറേറ്റ് ശക്തികള്‍ക്ക് അടിയറ വയ്ക്കുകയാണ്. ജിഡിപിയുടെ ആറ് ശതമാനവും മൊത്തം ബജറ്റിന്റെ കുറഞ്ഞത് 10 ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവയ്ക്കണം. വിദ്യാര്‍ഥികള്‍ തന്നെ അവരുടെ വിദ്യാഭ്യാസ ചെലവ് നിര്‍വഹിക്കണമെന്ന സമീപനം ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാകില്ല. കോര്‍പറേറ്റുകള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും കൊള്ളലാഭം കൊയ്യാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കുന്നു. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ മൂലധന നിക്ഷേപത്തിന് അവസരമൊരുക്കുകയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍. അക്കാദമിക് സമൂഹത്തിന്റെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് യുജിസി, സിഎസ്ഐആര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് പണം പല നിലയില്‍ സ്വകാര്യസംരഭകര്‍ കൈയടക്കുകയാണെന്നും ശിവദാസന്‍ പറഞ്ഞു. എസ്എഫ്ഐയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ ആയുധങ്ങളുമായി നേരിടുകയാണ് ബിജെപിയും ആര്‍എസ്എസും. തിരുവനന്തപുരത്ത് എസ്എഫ്ഐ അമരവിള ലോക്കല്‍ പ്രസിഡന്റ് സജിന്‍, ഏരിയ കമ്മിറ്റി അംഗം സുബാഷ് എന്നിവര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്്. ഇത്തരം ആക്രമണങ്ങളെ ജനാധിപത്യശക്തികളുടെ പിന്തുണയോടെ ചെറുത്തുതോല്‍പ്പിക്കുമെന്നും ശിവദാസന്‍ പറഞ്ഞു.

ശാസ്ത്രീയമായ പഠനങ്ങളില്ലാതെയാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് പറഞ്ഞു. ഓര്‍മ പരീക്ഷ വീണ്ടും കൊണ്ടുവരുന്നത് ദേശീയ സംസ്ഥാന പാഠ്യപദ്ധതികളുടെ ലംഘനമാണ്. ഓണമടുത്തിട്ടും സ്കൂള്‍ പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഓണത്തിന് അഞ്ച് കിലോ അരി നല്‍കുന്നതും നിലയ്ക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്തംബര്‍ രണ്ടിന് സെക്രട്ടറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തും. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ സെപ്തംബര്‍ മൂന്നിന് കേരളത്തിലെ കലാലയങ്ങളില്‍ "കലാലയ സംരക്ഷണ കൂട്ടായ്മ" സംഘടിപ്പിക്കുമെന്നും ബിനീഷ് പറഞ്ഞു. എ എം അന്‍സാരി, പ്രസിഡന്റ് എം ആര്‍ സിബി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

ഓര്‍മപ്പരീക്ഷകളിലേക്ക് മടക്കം; പാഠ്യപദ്ധതികളുടെ ലംഘനം

കാണാപ്പാഠം പഠിച്ചെഴുതുന്ന ഓര്‍മപ്പരീക്ഷകളിലേക്ക് വിദ്യാര്‍ഥികളെ വീണ്ടും കൊണ്ടുപോകുന്ന പാഠ്യപദ്ധതി പരിഷ്കരണ വിദഗ്ധസമിതി റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം. അഞ്ച്, എട്ട് ക്ലാസുകളില്‍ പൊതുപരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സമിതിയുടെ നിര്‍ദേശമാണ് എതിര്‍പ്പിനിടയാക്കുന്നത്. പാഠപുസ്തകത്തിലേക്കും അധ്യാപകനിലേക്കും വിദ്യാര്‍ഥികളെ ചുരുക്കുന്നതും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തെ വീണ്ടും അധ്യാപകകേന്ദ്രീകൃതമാക്കുന്നതുമായ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ദേശീയ- സംസ്ഥാന പാഠ്യപദ്ധതികളെ നിരാകരിക്കുന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടിനെതിരെ വിവിധ അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. അഞ്ചിലും എട്ടിലും നടത്തുന്ന വാര്‍ഷികപരീക്ഷ സംസ്ഥാനതല പരീക്ഷയാണോ ക്ലാസ്തല പരീക്ഷയാണോ എന്ന് വ്യക്തമാക്കാന്‍ സമിതിക്ക് കഴിഞ്ഞില്ല. പരീക്ഷയില്‍ ജയപരാജയം നിര്‍ണയിക്കണോ എന്നതിലും വ്യക്തതയില്ല.

ജയവും പരാജയവും നിര്‍ണയിക്കുന്നത് ദേശീയ- സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ ലംഘനമാണ്. 2005ലെ വിമര്‍ശനാത്മകബോധനം എന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിലെ നിര്‍ദേശത്തെയും സമിതി തള്ളി. പാഠപുസ്തകങ്ങള്‍ പഴയനിലയിലേക്ക് മാറ്റാനും ശാസ്ത്രീയ തുടര്‍മൂല്യനിര്‍ണയസമ്പ്രദായം പൂര്‍ണമായി നിര്‍ത്തലാക്കാനുമാണ് നീക്കം. സ്കൂളിനുപുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തുക, വെറും കാണാപ്പാഠമാക്കലല്ല പഠനമെന്ന് ഉറപ്പുവരുത്തുക, പാഠപുസ്തക കേന്ദ്രീകൃതമായ സമീപനത്തില്‍നിന്ന് മാറി കുട്ടികളുടെ സര്‍വതോമുഖമായ വികസനത്തെ സഹായിക്കുംവിധം പാഠ്യപദ്ധതി ശേഷികള്‍ നിര്‍വചിക്കുക, പരീക്ഷകള്‍ കൂടുതല്‍ അയവുള്ളതും പഠനപ്രവര്‍ത്തനങ്ങളോട് ഉദ്ഗ്രഥിക്കപ്പെട്ടതുമാക്കുക തുടങ്ങി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലെ ആശയങ്ങള്‍ വിദഗ്ധസമിതി പൂര്‍ണമായി തള്ളി. കേരള പാഠ്യപദ്ധതി ചട്ടക്കൂട് മാറ്റണമെന്ന നിര്‍ദേശം ഡോ. കെ എന്‍ പണിക്കര്‍ കമ്മിറ്റി മുന്നോട്ടുവച്ചു എന്ന വാസ്തവവിരുദ്ധ പരാമര്‍ശത്തിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ആറാംക്ലാസിലെ "മതമില്ലാത്ത ജീവന്‍" എന്ന പാഠഭാഗത്തെക്കുറിച്ച് പരിശോധിക്കാന്‍ നിയമിച്ച കെ എന്‍ പണിക്കര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളെയാണ് സമിതി ദുര്‍വ്യാഖ്യാനം ചെയ്തത്.

സുമേഷ് കെ ബാലന്‍ deshabhimani

കടുത്ത നടപടി: പ്രധാനമന്ത്രി

രാജ്യം നേരിടുന്ന ധനകാര്യ-സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ താങ്ങണമെന്ന് പ്രധാനമന്ത്രി. പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്സഭയില്‍ നടത്തിയ പ്രസ്താവനയില്‍ മന്‍മോഹന്‍സിങ് പറഞ്ഞു. ധനകമ്മിക്ക് കാരണമായ സബ്സിഡികള്‍ പരിമിതപ്പെടുത്തും. സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശക്തിയായി മുന്നോട്ടു കൊണ്ടുപോകും. സ്വര്‍ണം വാങ്ങുന്നത് കുറച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തിയും പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, ഇത്രയും ആശങ്കാജനകമായ സ്ഥിതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രൂപയുടെ തകര്‍ച്ച പരിഹരിക്കാന്‍ മൂലധന ഒഴുക്കിന് നിയന്ത്രണം കൊണ്ടുവരുമെന്ന പ്രചാരണം തെറ്റാണെന്ന് പ്രധാനമന്ത്രി തുടര്‍ന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ സ്വീകരിച്ച നയങ്ങള്‍മൂലം ഇന്ത്യ ഒരു തുറന്ന സമ്പദ്വ്യവസ്ഥയായി വളര്‍ന്നിട്ടുണ്ട്. അതിനാല്‍ ആ നയങ്ങളില്‍നിന്ന് പിന്നോട്ടുപോകില്ല. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നയംമാറ്റവും സിറിയയിലെ സംഘര്‍ഷാവസ്ഥയുമാണ് രൂപയുടെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണം. ലോകത്തിലെ പ്രധാനപ്പെട്ട കറന്‍സികള്‍ക്കെല്ലാം വീഴ്ച പറ്റിയിട്ടുണ്ട്. വ്യാപാരകമ്മി കുറച്ച് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തും. 2008-09ലെ പ്രതിസന്ധിയിലും രൂപ ഇത്രയും താഴേക്കെത്തിയിട്ടില്ല. അതിനുശേഷം സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടി. ക്രൂഡോയില്‍, കല്‍ക്കരി ഇറക്കുമതിക്കുള്ള ചെലവ് കുത്തനെ കൂടി. വിദേശരാജ്യങ്ങളില്‍നിന്നുള്ള ആവശ്യം കുറഞ്ഞതുമൂലം കയറ്റുമതി ദുര്‍ബലമായി. ഇതെല്ലാം കൂടിയാണ് വ്യാപാരകമ്മി കൂട്ടിയത്. വ്യാപാരകമ്മി കുറയ്ക്കാനുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ എടുത്തു. ജൂണിലും ജൂലൈയിലും വ്യാപാരകമ്മി കുറഞ്ഞിരുന്നു. ഇന്ത്യയിലെ നാണയപ്പെരുപ്പം വികസിത രാജ്യങ്ങളുടേതിനു സമാനമാണ്-പ്രധാനമന്ത്രി പറഞ്ഞു.

വി ജയിന്‍ deshabhimani

ശിശുരോദനമിതു കേട്ടുവോ? മണിയറ വാതിലില്‍!

വിദ്യാഭ്യാസരംഗം ആകെ പരിശോധിച്ചാല്‍ അക്കാദമികവും അല്ലാത്തതുമായ വിഷയങ്ങളില്‍ പെണ്‍കുട്ടികളാണ് ഏറെ മുന്നിലെന്നു കാണാം. എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദ, ബിരാദാനന്തര പരീക്ഷാഫലങ്ങള്‍, കലോത്സവ-കായിക മേളകളിലെ പങ്കാളിത്തവും വിജയവും, മറ്റു മേളകളിലെ പങ്കാളിത്തം...എല്ലാത്തിലും ഒരുപടി മുന്നിലാണ് അവര്‍. ഈ മിടുക്കിക്കുട്ടികളെയാണ് ചെറുപ്രായത്തില്‍ ബലികൊടുക്കുന്നത്. വീട്ടിലിരിക്കുംതോറും ചങ്കിടിപ്പ് കൂട്ടുന്ന വസ്തുവാണ് പെണ്ണെന്ന ചിന്തയ്ക്ക് മാറ്റം വരുത്താന്‍ വിദ്യാഭ്യാസത്തിനോ സാമൂഹ്യവ്യവസ്ഥയ്ക്കോ ഇനിയുമായിട്ടില്ല. എങ്ങനെയും കെട്ടിച്ചുവിട്ട് ബാധ്യത ഒഴിവാക്കണമെന്നേയുള്ളൂ വീട്ടുകാര്‍ക്ക്. ഉയര്‍ന്ന മാര്‍ക്കും നേടിയ സമ്മാനങ്ങളും മധുരിക്കുന്ന ഓര്‍മയായി അവള്‍ക്ക് ജീവിതാന്ത്യംവരെ കൊണ്ടുനടക്കാമെന്ന സൗജന്യം മാത്രം ബാക്കി. വിവാഹക്കമ്പോളത്തില്‍ പെണ്ണിന്റെ വിദ്യാഭ്യാസത്തേക്കാള്‍, ജോലിയേക്കാള്‍ ഡിമാന്‍ഡ് പ്രായത്തിനാണ്. പ്രായം കൂടിയാല്‍ ആവശ്യക്കാര്‍ കുറയും.

കൂടുതല്‍ സ്ത്രീധനം കൊടുക്കേണ്ടിവരും. ഇതൊഴിവാക്കാന്‍ പെണ്ണിനെ നേരത്തേ കെട്ടിച്ചുവിടുകയേ നിവൃത്തിയുള്ളൂ. വിവാഹിതയായാല്‍ പിന്നെ പഠനമില്ല. ജോലിയില്ല. ആ സ്വപ്നങ്ങളെല്ലാം കുഴിച്ചുമൂടണം. ഇത് ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. സമ്പത്തിന്റെ പ്രശ്നമാണ്. പണമുള്ളവര്‍ക്ക് മറിച്ച് തീരുമാനങ്ങളെടുക്കാം. അല്ലാത്തവര്‍ക്ക് അതിന് ധൈര്യം വരില്ല. 18ന് മുമ്പ് വിവാഹിതരാകുന്നവരുടെ എണ്ണവും വിവാഹമോചിതരാകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. വിവാഹങ്ങള്‍ക്ക് പെണ്ണിന്റെ സമ്മതം ചോദിക്കേണ്ടെന്ന സൗകര്യവും പല സമുദായങ്ങളും മുതലെടുക്കുന്നു. പ്രശ്നങ്ങള്‍ അങ്ങേയറ്റം വഷളാക്കുന്നതില്‍ അടുത്തിടെ ഇറങ്ങിയ സര്‍ക്കാര്‍ സര്‍ക്കുലറും കാരണമായതായി പ്രമുഖര്‍ പറയുന്നു. 16 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം സാധുവാണെന്നും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നുമാണ് സര്‍ക്കുലറില്‍. ഇതിന്റെ മറവില്‍ കുറെ വിവാഹങ്ങള്‍ നടന്നു. കണക്കുകള്‍ എവിടെയുമില്ല. നമ്മുടെ നാട്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കോയമ്പത്തൂരിലോ മൈസൂരിലോരജിസ്റ്റര്‍ ചെയ്യാം. ഇതിന് സൗകര്യമൊരുക്കുന്ന മതസ്ഥാപനങ്ങളും നിരവധി. ശൈശവ വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് ഭയമാണ്. 18 തികയാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നയാളും നടത്തിക്കൊടുക്കുന്നവരും വിവാഹത്തില്‍ പങ്കെടുക്കുന്നവരും ശിക്ഷാര്‍ഹരാണെന്നാണ് നിയമം. നിയമത്തിന് കുറവില്ല നമ്മുടെ നാട്ടില്‍. ഇതൊന്നും ശിക്ഷാര്‍ഹമായ കാര്യമല്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ക്ക്. പരാതി വന്നാല്‍ മാത്രം നടപടി. എന്നാല്‍, കേസ് എങ്ങുമെത്തില്ല. പരാതിയായി എത്തുന്നവരുടെ കണക്ക് മാത്രമാണ് ശൈശവവിവാഹമായി രേഖപ്പെടുത്തുന്നത്. യഥാര്‍ഥ കണക്ക് എത്രയോ ഇരട്ടി. ശൈശവവിവാഹത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാരും രക്ഷിതാക്കളും ചെയ്യേണ്ടതായി പലതുണ്ട്-
അതേകുറിച്ച് നാളെ...

വിവാഹങ്ങള്‍ 5000, കേസുകള്‍ വിരലിലെണ്ണാം

സംസ്ഥാനത്തെ ശൈശവ വിവാഹങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ല. ശരാശരി 5,000 ശൈശവ വിവാഹങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെന്നാണ് സാമൂഹ്യനീതി വകുപ്പിന്റെ വിശദീകരണം. യഥാര്‍ഥ കണക്ക് ഇതിനും മുകളിലാണെന്ന് അവര്‍തന്നെ സമ്മതിക്കുന്നു. എന്നിട്ടും ആവശ്യമായ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറല്ല. കഴിഞ്ഞവര്‍ഷത്തെ കണക്ക് പ്രകാരം മലപ്പുറത്ത് മാത്രം 3404 ശൈശവ വിവാഹം നടന്നു. ശരിയായ കണക്ക് അതിലും ഏറെയാണ്. എന്നാല്‍, സംസ്ഥാനത്ത് പരാതിയായി രജിസ്റ്റര്‍ ചെയ്തത് വെറും ആറെണ്ണം. 2007ല്‍ ഒരു കേസ് കണ്ണൂരില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. 2008ല്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ രണ്ടെണ്ണം തിരുവനന്തപുരത്തും മറ്റുള്ളവ പാലക്കാട്, കോഴിക്കോട് ജില്ലകളിലുമാണ്. 2010ല്‍ ആറ് കേസുകള്‍: മലപ്പുറം-3, വയനാട്-1, പാലക്കാട്-1, കണ്ണൂര്‍-1. 2011ലെ മൂന്ന് കേസുകളും മലപ്പുറത്തുനിന്നാണ്. 2009ലും 2013 മെയ് വരെയും ഒറ്റക്കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതാണ് രസകരം. വിവാഹിതരായവരുടെ ജീവിതം തകര്‍ക്കേണ്ടതില്ലെന്ന് കരുതി പൊലീസും അധികൃതരും കണ്ണടയ്ക്കുന്നതും ഇത്തരം വിവാഹങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നു. ശൈശവ വിവാഹം സംബന്ധിച്ച് ആര്‍ക്കും പരാതിപ്പെടാം. പക്ഷേ, പൊല്ലാപ്പാകുമോയെന്ന് പേടിച്ച് ആരും മിണ്ടാറില്ല. ഇപ്പോള്‍ കിട്ടുന്ന പരാതികള്‍ മിക്കതും ബന്ധപ്പെട്ട കുടുംബത്തോട് ശത്രുതയുള്ളവര്‍ രഹസ്യമായി നല്‍കുന്ന വിവരമാണ്. കേസ് വന്നാല്‍ കുടുങ്ങുമെന്നതിനാല്‍ ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നു. വിവാഹത്തിന് സമ്മതമല്ലെങ്കിലും എങ്ങനെ പരാതിപ്പെടണമെന്ന് പെണ്‍കുട്ടികള്‍ക്ക് അറിയാത്ത സ്ഥിതിയുമുണ്ട്. രക്ഷിതാക്കളുടെ അജ്ഞതയും പലരും മുതലെടുക്കുന്നു.

കല്യാണം ഞായറാഴ്ച മതി; മറ്റുള്ളോരെ സ്കൂള്‍ മുടങ്ങില്ലല്ലോ...

""കല്യാണം ശനിയോ ഞായറോ തന്നെ നടത്തണമെന്ന് എല്ലാരും വീട്ടില് പോയി പറയണം. എന്നാല്‍, മറ്റുള്ളോരെ ക്ലാസ് നഷ്ടപ്പെടൂലല്ലോ." അടുത്തിടെ മലപ്പുറം ജില്ലയിലെ ഒരു സ്കൂള്‍ അസംബ്ലിയില്‍ ഒരധ്യാപകന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞതാണിത്. സ്കൂളും അധ്യാപകനെയും അന്നാട്ടുകാര്‍ക്കറിയാം. വിദ്യാഭ്യാസപരമായി ഏറെ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനത്ത് ഒരു വിദ്യാലയത്തിലെ അധ്യാപകന് ഇത്തരം പ്രഖ്യാപനം നടത്തേണ്ടിവരുന്നത് ആശ്ചര്യമായി തോന്നാം. സ്കൂള്‍ വിദ്യാര്‍ഥിയുടെ വിവാഹം ഒരു സാമൂഹ്യ പ്രശ്നമായിപ്പോലും ആ അധ്യാപകന് തോന്നിയില്ല.

ശൈശവ വിവാഹം കൂടുതല്‍ മലപ്പുറത്ത്

സംസ്ഥാനത്ത് ഏറ്റവുമധികം ശൈശവ വിവാഹം നടക്കുന്ന മലപ്പുറത്ത് 11നും 18നും ഇടയില്‍ പ്രായമുള്ള 2,78,610 പെണ്‍കുട്ടികളുണ്ട്. ഇതില്‍ 2,04,771 പേര്‍ മുസ്ലിം സമുദായത്തില്‍പെട്ടവരാണ്. പട്ടികവിഭാഗക്കാരായ പെണ്‍കുട്ടികളുടെ എണ്ണം 20,239ഉം മറ്റു വിഭാഗങ്ങളുടേത് 82477ഉമാണ്. 2012ല്‍ ഇതില്‍ 3404 പേര്‍ വിവാഹിതരായി. ഇതില്‍ത്തന്നെ 2827 പേര്‍ മുസ്ലിം സമുദായത്തില്‍പെട്ടവരാണ്. 174 പേര്‍ പട്ടികജാതിയിലും 26 പേര്‍ പട്ടിക വര്‍ഗത്തിലും പെടുന്നു. 338 പേര്‍ വിവാഹിതരായത് 14-16 വയസ്സിലാണെന്നതും ഞെട്ടിപ്പിക്കുന്നു. 16-18 വയസ്സില്‍ 2386 പേരും വിവാഹിതരായി. കഴിഞ്ഞില്ല, സാമൂഹ്യനീതി വകുപ്പ് 2012ല്‍ നടത്തിയ കണക്കെടുപ്പില്‍ 18 വയസ്സില്‍ താഴെയുള്ള 144 വിധവകള്‍ ജില്ലയിലുണ്ട്. ഇതില്‍ 65 പേര്‍ മുസ്ലിം സമുദായത്തിലുള്ളവരാണ്. മറ്റ് എല്ലാ വിഭാഗങ്ങളിലുമായി 79 വിധവകളും. 18ന് താഴെയുള്ള വിധവകളില്‍ പുനര്‍വിവാഹിതരായത് അഞ്ചുപേര്‍ മാത്രം. ഇവര്‍ ഏതു പ്രായത്തിലുള്ളവരെ വിവാഹം ചെയ്തു എന്നതിന് രേഖകളില്ല. ഇരട്ടിയിലധികം പ്രായമുള്ള രണ്ടാംകെട്ടുകാരന്റെ ഭാര്യയാകേണ്ടി വന്നിരിക്കാം. തന്നോളം പ്രായമുള്ള മക്കള്‍ അയാള്‍ക്കുണ്ടാകാം. ഇവിടെ വിവാഹിതയായ പെണ്‍കുട്ടി മാത്രമല്ല, ആദ്യ വിവാഹത്തിലെ മക്കളും മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രശ്നക്കാരായ കുട്ടികളില്‍ ഭൂരിപക്ഷവും അരക്ഷിതമായ ചുറ്റുപാടുകളില്‍നിന്ന് വരുന്നവരാണ്. ഇവരുടെ വേദനകള്‍ക്ക് പരിഹാരമില്ല. നിശ്ശബ്ദമായ അവരുടെ നിലവിളികളാണ് പ്രകോപനങ്ങളായി പ്രകടിപ്പിക്കുന്നതെന്നും ആരുമറിയുന്നില്ല.

deshabhimani

സോളാര്‍ കേസ്: സിറ്റിങ്ങ് ജഡ്ജി ഇല്ലെന്ന് ഹൈക്കോടതി

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ്ങ് ജഡ്ജിയെ വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചു. മുന്‍കാല വഴക്കങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടേതാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്നതാണ് കമ്മിറ്റി. 26 നാണ് കമ്മറ്റി ചേര്‍ന്നത്.

ഹൈക്കോടതിയിലെ ജഡ്ജിമാരുടെ കുറവും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻകാല വിധികളും അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിറ്റിങ്ങ് ജഡ്ജിയെ വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനു പുറമെ ജഡ്ജിമാരായ കെ എം ജോസഫ്, തോട്ടത്തിൽ ബി രാധാകൃഷ്ണൻ, കെ ടി ശങ്കരൻ, എസ് സിരിജഗൻ എന്നിവരാണു കമ്മിറ്റി അംഗങ്ങൾ.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെയതതുപോലെ ഒരു കത്തയച്ചതുകൊണ്ട് മാത്രം സിറ്റിങ്ങ് ജഡ്ജിയെ കിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ടേംസ് ഓഫ് റഫറന്‍സ് പോലും തയ്യാറാക്കാത്ത സര്‍ക്കാര്‍ അതുപോലുമില്ലാതെയാണ് ജഡ്ജിയെ ആവശ്യപ്പെട്ടത്. ഗവര്‍മെണ്ടിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ആവശ്യം ശക്തമായി ഉന്നയിക്കേണ്ടിയിരുന്നുfഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട കേസാണെന്ന് ബോധ്യപ്പെടുത്തണമായിരുന്നു.- കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന നീലലോഹിതദാസിനെതിരെ ആരോപണം വന്നപ്പോള്‍ സര്‍ക്കാര്‍ കേസിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയപ്പോള്‍ സിറ്റിങ്ങ് ജഡ്ജിയെ കിട്ടിയിരുന്നു- കോടിയേരി ചൂണ്ടിക്കാട്ടി..

സിറ്റിങ് ജഡ്ജിക്കായി സമ്മര്‍ദം വേണ്ടെന്ന്

സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിങ് ജഡ്ജിക്കായി സര്‍ക്കാര്‍തലത്തില്‍ കടുംപിടിത്തംവേണ്ടെന്ന് രഹസ്യധാരണ. സിറ്റിങ് ജഡ്ജിയെ വിട്ടുതരാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ച സ്ഥിതിക്ക് വിരമിച്ച ജഡ്ജിയെ അന്വേഷണത്തിന് നിയോഗിച്ച് കേസ് വര്‍ഷങ്ങളോളം നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ പദ്ധതി. സര്‍ക്കാരിന്റെ ഇംഗിതത്തിന് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ള അഞ്ച് പേര് പരിഗണനയിലുണ്ട്. ഇതില്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുള്ള ഒരാളെ ഉടന്‍ തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിഗണനയ്ക്ക് വരുമെന്നാണ് സൂചന.

കേസന്വേഷണത്തിന് സിറ്റിങ് ജഡ്ജി വേണമെന്ന വിഷയത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ട് കാര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിലപാട്. മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും ഇതേ അഭിപ്രായക്കാരാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതി സിറ്റിങ് ജഡ്ജിമാര്‍ക്കു വേണ്ടിയുള്ള നീക്കവും നടത്തില്ല. തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് ഹൈക്കോടതിക്ക് ഒരു കത്ത് കൂടി അയച്ച് കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് നീക്കം. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെ ജുഡീഷ്യല്‍ അന്വേഷണവും പ്രഹസനമാകുമെന്ന് ഉറപ്പായി.

സിറ്റിങ് ജഡ്ജിയെ വിട്ടുതരാനാകില്ലെന്നത് ഫുള്‍ കോര്‍ട്ടിന്റെ തീരുമാനമാണെന്നും ആ നിലയ്ക്ക് മറ്റു ശ്രമങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ സൂചന. ജില്ലാ ജഡ്ജിയെ കിട്ടണമെങ്കിലും ഹൈക്കോടതിയുടെ അനുമതി കൂടിയേ കഴിയൂ. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒരു കേസില്‍ ജില്ലാ ജഡ്ജിയുടെ അന്വേഷണം എത്രത്തോളം ഗൗരവമുള്ളതാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജഡ്ജിമാരുടെ ഒഴിവ് നികത്താത്തത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ വിട്ടുതരാനാകില്ലെന്ന നിലപാട് എടുത്തത്. ആകെ 27 ജഡ്ജിമാര്‍മാത്രമാണ് ഇപ്പോഴുള്ളത്. ഒമ്പത് ജഡ്ജിമാരുടെ ഒഴിവ് നിലവിലുണ്ട്. ഇത് നികത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതി സിറ്റിങ് ജഡ്ജിമാരെ ഇതിനുമുമ്പ് പല കേസുകളിലും അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മലയാളികളായ ജഡ്ജിമാര്‍ മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലുണ്ട്. അവര്‍ വരണമെങ്കില്‍ സര്‍ക്കാരിന് പ്രത്യേക താല്‍പ്പര്യം വേണം. എന്നാല്‍,സോളാര്‍ കേസ് പ്രത്യേക കേസ് ആയി പരിഗണിച്ച് സിറ്റിങ് ജഡ്ജിയുടെ സേവനം തേടാന്‍ ഇതുവരെ ശ്രമം നടത്തിയിട്ടില്ല. ആഗസ്ത് 13ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആഴ്ചകള്‍ക്കു ശേഷമാണ് ഹൈക്കോടതിക്ക് കത്തയച്ചത്. ജഡ്ജിയുടെ കാര്യം തീരുമാനിച്ച ശേഷം മതി അന്വേഷണ വിഷയങ്ങളും മറ്റും തീരുമാനിക്കാനെന്ന നിലപാടിലാണ് സര്‍ക്കാര്‍.

കെ ശ്രീകണ്ഠന്‍

deshabhimani

Friday, August 30, 2013

ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മികച്ച വിജയം

സംസ്ഥാനത്ത് വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശഭരണ വാര്‍ഡുകളില്‍ എല്‍ഡിഎഫിന് മികച്ച വിജയം. ഒമ്പതിടത്ത് ജയിച്ച എല്‍ഡിഎഫ് ഏഴിടത്തും യുഡിഎഫ് വാര്‍ഡുകള്‍ പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ച ഒരു വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് ഒമ്പതിടത്ത് വിജയിച്ചു. അവര്‍ രണ്ട് എല്‍ഡിഎഫ് വാര്‍ഡുകളും ഒരു ബിജെപി സീറ്റും പിടിച്ചെടുത്തു. ഒരുസീറ്റ് ബിജെപിക്കും ലഭിച്ചു. രണ്ട് പഞ്ചായത്തുകളുടെ ഭരണം ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ എല്‍ഡിഎഫിന് ലഭിച്ചു. തൃശൂര്‍ ജില്ലയിലെ കൊടകര, തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചത്.

കൊടകരയിലെ പുലിപ്പാറ, തേശ്ശേരി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്. തേശ്ശേരിയില്‍ യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുക്കുകകയായിരുന്നു. പുലിപ്പാറയില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. തേശ്ശേരിയില്‍ 85 വോട്ടിന് എല്‍ഡിഎഫ് സ്വതന്ത്ര ജീന ജോയ് കള്ളിയത്തുപറമ്പിലും പുലിപ്പാറയില്‍ 172 വോട്ടിന് സിപിഐ എമ്മിലെ എം എം മജിതനും വിജയിച്ചു. പഞ്ചായത്തില്‍ ആകെയുള്ള 21 സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റുകള്‍ ഒഴിവ് വന്ന ശേഷംഎട്ടെണ്ണം യുഡിഎഫിനും എട്ടെണ്ണം എല്‍ഡിഎഫിനും മൂന്ന് സീറ്റ് ബിജെപിക്കുമായിരുന്നു. ഇപ്പോള്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് എട്ടും സീറ്റുമായി. കൊടകര അളഗപ്പ നഗറിലെ വെണ്ടോര്‍ വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ സി വി പ്രദീപ് 24 വോട്ടിന് വിജയിച്ചു.തൃശ്ശൂര്‍ നടത്തറയിലെ വീമ്പ് വാര്‍ഡും യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ ഗീത രവീന്ദ്രാക്ഷന്‍ 181 വോട്ടിനാണ് വിജയിച്ചത്. കടങ്ങോട്ടെ പരപ്പ് നെല്ലിക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മുണ്ടുതുറയില്‍ സിപിഐ എമ്മിലെ ജറാള്‍ഡ് വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് വാര്‍ഡാണ് 209 വോട്ടിന് എല്‍ഡിഎഫ് പിടിച്ചെടുത്തത്്. എല്‍ഡിഎഫിന്റെ ഭൂരിപക്ഷത്തേക്കാള്‍ കുറവാണ് യുഡിഎഫിന്റെ ആകെ വോട്ട്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി. ആകെയുള്ള 14 സീറ്റില്‍ രണ്ട് മുന്നണിക്കും ഏഴുവീതം സീറ്റായിരുന്നു. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം കിട്ടിയത്. ഇപ്പോള്‍ എല്‍ഡിഎഫിന് എട്ട് സീറ്റായി.

ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ബ്ലോക്ക്പഞ്ചായത്തിലെ മങ്കൊമ്പ് തെക്കേക്കര വാര്‍ഡും എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ തവണ യുഡിഎഫ് 367 വോട്ടിന് ജയിച്ച വാര്‍ഡ് ഇത്തവണ സിപിഐ എമ്മിലെ എസ് മായാദേവി 369 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരിച്ചുപിടിച്ചത്. വാര്‍ഡ് നിലവില്‍ വന്ന ശേഷം എല്‍ഡിഎഫ് ആദ്യമായാണ് ഇവിടെ വിജയിക്കുന്നത്.

വയനാട് ജില്ലയില്‍ എടവക പഞ്ചായത്തിലെ കമ്മന വാര്‍ഡിലും എല്‍ഡിഎഫ് യുഡിഎഫ് വാര്‍ഡ് പിടിച്ചെടുത്തു. 199 വോട്ടിന് സിപിഐ എമ്മിലെ പി ആര്‍ രമേശാണ് വിജയിച്ചത്.

പത്തനംതിട്ട നാറാണംമൂഴിയിലെ അടിച്ചിപ്പുഴ പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിപ്പെടുത്തു. സിപിഐ എമ്മിലെ എന്‍ മഞ്ജു 110 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞതവണ യുഡിഎഫ് 170 വോട്ടിനാണ് വിജയിച്ചത്.

കോട്ടയം ജില്ലയിലെ വൈക്കം നഗരസഭയിലെ മുനിസിപ്പല്‍ ആഫീസ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ ബി ഫിലോമിന 27 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞതവണ ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുഡിഎഫിനൊപ്പം നില്‍ക്കുകയായിരുന്നു.

കൊല്ലം തൃക്കടവൂര്‍ പഞ്ചായത്തിലെ കോട്ടേത്തുകടവ് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. യുഡിഎഫിലെ ശോഭ ആന്റണി 129 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് പ്രതിനിധി ആശാജോസ് രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാലിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫും ഒരുസീറ്റ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫും പിടിച്ചെടുത്തു. താനാളൂരിലെ പട്ടരുപറമ്പ് വാര്‍ഡില്‍ വലിയാറയില്‍ സിപിഐ എമ്മിലെ സതീശ് ബാബു 167 വോട്ടിന് വിജയിച്ചു. മുസ്ലീംലീഗിന്റെ സിറ്റിങ്ങ് സീറ്റിലാണ് വിജയം. മറ്റ് സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തി. മഞ്ചേരി നഗരസഭയിലെ ഏലമ്പ്രയില്‍ മുസ്ലീം ലീഗിലെ പള്ളിക്കല്‍ റഫീക്കാണ് വിജയിച്ചത്. അരീക്കോട് ബ്ലോക്കിലെ തൃപ്പനച്ചിയില്‍ ലീഗിലെ പി ടി അബ്ബാസ് 1963 വോട്ടിന് ജയിച്ചു. ആലിപ്പറമ്പിലെ പുന്നക്കോട് വാര്‍ഡില്‍ ലീഗിലെ എം പി നസീമ 294 വോട്ടിന് വിജയിച്ചു. വണ്ടൂരിലെ കേലേംപാടം വാര്‍ഡ് സിപിഐ എമ്മില്‍ നിന്ന് മുസ്ലീംലീഗ് പിടിച്ചെടുത്തു.

കണ്ണൂര്‍ ആലക്കോട്ടെ തേര്‍ത്തല്ലി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ബേബിയാണ് വിജയി. 236 വോട്ടാണ് ഭൂരിപക്ഷം.

കാസര്‍ഗോഡ് ചെമ്മനാട്ടെ പരവനടുക്കം വാര്‍ഡ് ബി ജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ചന്ദ്രശേഖരന്‍ കുളങ്ങരയാണ് വിജയി. 48 വോട്ടിനാണ് ഭൂരിപക്ഷം. മഞ്ചേശ്വരത്തെ ബാവൂട്ടമൂല വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 206 വോട്ടിന് അനന്തകുമാറാണ് വിജയിച്ചത്.

Two Converging Streams of Movement

Two important events took place in the national capital in the first week of July.

One is the meeting of all the central trade unions on 8 July which declared the determination of the central trade unions to carry forward the struggle on the ten point charter of demands. The Joint National Convention of Trade Unions will be held on 6th August where the future course of joint action will be announced.

The other is the national convention of the Left parties on 1July which adopted a Declaration on an alternative policy platform focussing on ten major features. The Left parties decided to conduct a countrywide campaign to take their alternative policy platform to the people and mobilise them around it.

What is significant is that the alternative policy platform put forward by the Left parties includes several basic demands raised by the central trade unions in their charter of demands which forms the basis for their continued campaigns and struggles.

While the central trade unions demanded concrete measures to curb price rise and strengthening of the public distribution system, the policy platform of the Left Parties talks of a food security law that ensures universal public distribution system and provision of 35 kilos of food grains a month for all families at not more than Rs 2 per kg. The central trade unions have been opposing disinvestment. The Left Parties’ alternative policy platform categorically opposes disinvestment of public sector shares and demands nationalisation of mining and oil resources, opposes FDI in retail and opening up of the financial sector. The Declaration adopted by the Left Parties’ convention echoes the demands of the central trade unions on the rights of the workers including minimum wages, social security benefits and contractorisation.

Issues specific to socially oppressed sections like women, dalits, adivasis and muslims also found expression in the Left Parties’ Declaration. The 14th conference of CITU has called upon the working class to address these issues in the efforts to unify the entire working class and intensify the struggle to change policies.

But, totally ignoring the demands of the united trade union movement and the Left parties, the UPA II government is doggedly persisting with its agenda of facilitating the national and multinational corporations to loot our people and our natural resources. This was once again evident in the government’s decision to increase FDI in telecom, insurance, defence etc sectors in a desperate move to attract foreign capital to meet the widening current account deficit.

The BJP which has no alternative policies to offer is busy hard selling its self proclaimed ‘Hindu Nationalist’ and die hard communal Prime Ministerial candidate. It is trying to use any occasion to invoke communal feelings and to revoke the Ram Mandir issue to boost its dimming electoral hopes. Modi is shamelessly using even such tragedies as the Kedarnath disaster to promote himself. He has even reported to have hired a Washington based firm famous for doing public relations for dictators at a huge expenditure for this.

It is in this context that the alternative policies announced by the Left Parties assume importance. The Declaration created great enthusiasm among the working class and lent strength to the struggle of the central trade unions. The national convention of the central trade unions will be another step forward in the struggle for alternative policies, which can be realised with the broader support from the democratic sections of the society.

CITU has to take initiative at all levels to ensure resounding success of its call by taking its message to the grass root level workers.

editorial, Working Class August 2013

നവഉദാര നയങ്ങള്‍ക്കെതിരെ പ്രചാരണം ശക്തമാക്കാന്‍ സിഐടിയു

രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന നവഉദാര നയങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സിഐടിയു തീരുമാനം. ജയ്പുരിലെ സമര്‍ മുഖര്‍ജി നഗറിലെ സിഐടിയു പ്രവര്‍ത്തകസമിതി യോഗത്തിലാണ് ഈ ആഹ്വാനം. ജനകീയ ബദല്‍നയങ്ങള്‍ക്കായി യോജിച്ചുള്ള പോരാട്ടത്തിനും സിഐടിയു ആഹ്വാനംചെയ്തു. നവഉദാര നയങ്ങള്‍ക്കെതിരെ കര്‍ഷകത്തൊഴിലാളികള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളെ പിന്തുണയ്ക്കണമെന്ന് പ്രമേയത്തില്‍ പറഞ്ഞു. ഇത്തരം നയങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ സജീവമാക്കാന്‍ സിഐടിയുവിന്റെ എല്ലാ ഘടകങ്ങളും തയ്യാറാകണം. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പതാക ഉയര്‍ത്തി. സമര്‍ മുഖര്‍ജിക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. ബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചു. നരേന്ദ്ര ദാബോല്‍ക്കറിന്റെ കൊലയില്‍ പ്രതിഷേധിച്ചു.

1991ലെ മോശം സാമ്പത്തികാവസ്ഥയിലേക്ക് രാജ്യം മടങ്ങിയെത്തിരിക്കുകയാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ എ കെ പത്മനാഭന്‍ പറഞ്ഞു. പരാജയപ്പെട്ട സാമ്പത്തികനയങ്ങള്‍ കൂടുതലായി അടിച്ചേല്‍പ്പിക്കാനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ശ്രമിക്കുന്നത്. ആഗോളസാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ലോകമെങ്ങും തൊഴിലില്ലായ്മ രൂക്ഷമാകുന്നു. തൊഴില്‍ജന്യ വളര്‍ച്ചയിലേക്ക് ഉല്‍പ്പാദന മാതൃകകള്‍ മാറണമെന്ന് ഐഎല്‍ഒയ്ക്ക് പറയേണ്ടി വന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി അനുഭവിക്കുമ്പോഴും തങ്ങളുടെ സൈനികാധിപത്യം ലോകമാകെ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്കയുടെ ശ്രമം. ബദല്‍നയങ്ങള്‍ക്കായി ഇടതുപക്ഷംമാത്രമാണ് നിലകൊള്ളുന്നത്. പോരാട്ടങ്ങളില്‍ തൊഴിലാളി- കര്‍ഷകത്തൊഴിലാളി ഐക്യം ശക്തിപ്പെടുത്താന്‍ സിഐടിയു സമ്മേളനം തീരുമാനിച്ചിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കഴിയണമെന്നും എ കെ പി പറഞ്ഞു. ജനറല്‍ സെക്രട്ടറി തപന്‍സെന്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിസംബര്‍ 12ന് നിശ്ചയിച്ച പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ സിഐടിയു ഘടകങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് തപന്‍സെന്‍ ആഹ്വാനംചെയ്തു.

deshabhimani

പ്രവാസികളോട് ക്രൂരത

അമ്മയെ കാലിത്തൊഴുത്തില്‍ തള്ളുന്നതുപോലുള്ള ക്രൂരതയാണ് പ്രവാസി മലയാളികളോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് ഒരു സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് കഴിഞ്ഞദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയത് അക്ഷരാര്‍ഥത്തില്‍ സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഗള്‍ഫ് നാടുകളില്‍നിന്ന് തുടരെ വന്നുകൊണ്ടിരിക്കുന്നത്.

യുപിഎ സര്‍ക്കാരും എയര്‍ഇന്ത്യയും തുടരെ കൈക്കൊള്ളുന്ന പ്രവാസിദ്രോഹ നടപടികളുടെ ശൃംഖലയിലെ പുതിയ രണ്ടുകണ്ണിയാണ് മൃതദേഹം കൊണ്ടുവരാന്‍ 48 മണിക്കൂര്‍മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കൊണ്ടുവരാവുന്ന ബാഗേജിന്റെ തൂക്കം വീണ്ടും കുറയ്ക്കണമെന്നുമുള്ള ഉത്തരവുകള്‍. യുഎഇയിലും മറ്റും ജോലിചെയ്യുന്നവര്‍ക്ക് അടുത്തകാലംവരെ 40 കിലോ ബാഗേജ് കൊണ്ടുവരാമായിരുന്നു. ആദ്യം അത് 30 കിലോ ആക്കി ചുരുക്കി. ഇപ്പോള്‍ അത് വീണ്ടും ചുരുക്കി 20 കിലോയാക്കി. വര്‍ഷത്തിലൊരിക്കലോ രണ്ടുവര്‍ഷംകൂടുമ്പോഴോ ഒക്കെയാണ് അവിടെനിന്നുള്ള മലയാളികള്‍, പ്രത്യേകിച്ച് സാധാരണ തൊഴിലാളികള്‍ നാട്ടിലേക്കുവരിക. അങ്ങനെയുള്ളവര്‍ 20 കിലോയേ കൊണ്ടുവരാന്‍ പാടുള്ളൂവെന്നാണ് ഇപ്പോള്‍ വ്യവസ്ഥ. ബാഗേജിന് അല്‍പ്പം കനംകൂടിപ്പോയാല്‍ താങ്ങാനാകാത്തവിധം അമിതമായ പിഴയിടും. എയര്‍ഇന്ത്യ അതും വരുമാനമാര്‍ഗമാക്കിയിരിക്കുന്നു.

മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വ്യവസ്ഥചെയ്യുന്നതിലും ഭേദം മരിക്കുന്നയാള്‍ മരിക്കാന്‍പോവുകയാണെന്ന് മുന്‍കൂട്ടി എയര്‍ഇന്ത്യയെ അറിയിക്കണമെന്ന് കല്‍പ്പിക്കുന്നതാകും. ഗള്‍ഫില്‍ തൊഴിലെടുക്കുന്ന ഒരാള്‍ മരിച്ചാല്‍ ഒരുപാട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. വിസ റദ്ദാക്കല്‍, ബാധ്യതകള്‍ തീര്‍ക്കല്‍ ഇതൊക്കെ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ശേഖരിക്കല്‍ തുടങ്ങി സങ്കീര്‍ണമായ കാര്യങ്ങളാണ് അവയൊക്കെ. ഇതെല്ലാം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി ചെന്നാലേ റിപ്പോര്‍ട്ടുചെയ്യലായി എയര്‍ഇന്ത്യ കണക്കാക്കൂ. മരിച്ച് രണ്ടുദിവസത്തിനുള്ളില്‍ ഇത് നടന്നുകൊള്ളണമെന്നില്ല. അഥവാ നടന്നാല്‍ത്തന്നെ മൃതദേഹം എംബാംചെയ്തെടുക്കണം. എംബാംചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് എയര്‍ഇന്ത്യക്ക് നല്‍കേണ്ടതുണ്ട്. ആ സര്‍ട്ടിഫിക്കറ്റുകൂടി കരസ്ഥമാക്കിക്കഴിഞ്ഞാല്‍ എയര്‍ഇന്ത്യക്ക് ഉടന്‍ മൃതദേഹം കൊണ്ടുപോരാവുന്നതാണ്. എന്നാല്‍, ആ സര്‍ട്ടിഫിക്കറ്റ് കിട്ടിയാലേ എയര്‍ഇന്ത്യ "റിപ്പോര്‍ട്ടിങ്" ആയി പരിഗണിക്കൂ. എംബാംചെയ്ത മൃതദേഹമാകട്ടെ, 48 മണിക്കൂര്‍ അവിടെ സൂക്ഷിക്കാന്‍ അവിടത്തെ നിയമം അനുവദിക്കുന്നില്ല. എയര്‍ഇന്ത്യയാകട്ടെ, 48 മണിക്കൂര്‍ കഴിഞ്ഞേ കൊണ്ടുപോവുകയുള്ളൂ. മൃതദേഹം എവിടെ സൂക്ഷിക്കും?

ഗള്‍ഫിലെ മലയാളിസമൂഹത്തെ വലയ്ക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഈ ഉത്തരവിനു പിന്നിലുള്ളത്. അധിക ബാഗേജ് കൊണ്ടുപോകുന്ന യാത്രക്കാരില്‍നിന്ന് ഇതര എയര്‍ലൈന്‍സുകളെ അപേക്ഷിച്ച് കിലോയ്ക്ക് 50 ശതമാനംകണ്ട് അധികകൂലി ഈടാക്കുമെന്ന ഉത്തരവ് ഇക്കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ പുറപ്പെടുവിച്ചു. മറ്റൊരു എയര്‍ലൈന്‍സിനുമില്ലാത്ത ഈ വ്യവസ്ഥ എയര്‍ഇന്ത്യക്ക് എന്തിനാണ്? യാത്രക്കാര്‍ മറ്റ് എയര്‍ലൈന്‍സുകളെ ആശ്രയിക്കട്ടെ, അതുവഴി എയര്‍ഇന്ത്യക്ക് നഷ്ടം വന്നോട്ടെ എന്ത ചിന്താഗതിയാകണം ഇതിനുപിന്നില്‍. എയര്‍ഇന്ത്യയുടെ ശമ്പളം വാങ്ങിക്കൊണ്ട് മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് സൗകര്യംചെയ്തുകൊടുക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കേണ്ടതാണ്. എയര്‍ഇന്ത്യ പൂട്ടിക്കാന്‍ എയര്‍ഇന്ത്യയും നമ്മുടെ സിവില്‍ ഏവിയേഷന്‍ അധികൃതരുംതന്നെയാണ് ശ്രമിക്കുന്നതെന്ന് സംശയിക്കാന്‍ കാരണങ്ങള്‍ വേറെയുമുണ്ട്.

മധ്യവേനലവധി, പെരുന്നാള്‍, ഓണം, വിഷു തുടങ്ങിയ വിശേഷഘട്ടങ്ങളില്‍ യാത്രക്കാരുടെ വലിയ പ്രവാഹമാണ് ഗള്‍ഫ്-കേരള മേഖലയിലുണ്ടാവുക. ഇത്തരം ഘട്ടങ്ങളിലേക്ക് വിമാന ടിക്കറ്റുവില ക്രമാതീതമാംവിധം ഉയര്‍ത്തി ആദ്യംതന്നെ പ്രഖ്യാപിക്കുന്നത് എയര്‍ഇന്ത്യയാണ്. ഇന്ത്യയുടെ നാഷണല്‍ കാരിയര്‍ പദവിയുള്ളത് എയര്‍ഇന്ത്യക്കാണ്. ഏത് രാഷ്ട്രത്തിന്റെയും നാഷണല്‍ കാരിയര്‍ വിമാനസ്ഥാപനം നിശ്ചയിക്കുന്ന അടിസ്ഥാനടിക്കറ്റുവിലയാണ് ഇതര എയര്‍ലൈന്‍സുകള്‍ മാതൃകയാക്കുന്നത്. എയര്‍ഇന്ത്യ ക്രമാതീതമായി ടിക്കറ്റുവില ഉയര്‍ത്തുമ്പോള്‍ ഇതര എയര്‍ലൈന്‍സുകളും അതിനനുസരിച്ച് ടിക്കറ്റുവില ഉയര്‍ത്തും. ഗള്‍ഫിലെ സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികളെ കൊള്ളയടിക്കാന്‍ മറ്റ് വിദേശ- സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് കളമൊരുക്കിക്കൊടുക്കുന്ന പണിയാണ് എയര്‍ഇന്ത്യ എടുക്കുന്നതെന്നു ചുരുക്കം. ഇതിന് എയര്‍ഇന്ത്യയുടെയും വ്യോമയാനവകുപ്പിന്റെയും അധികാരസ്ഥാനത്തുള്ള പ്രമാണികളോ അവരെ നയിക്കുന്ന രാഷ്ട്രീയനേതൃത്വമോ കമീഷന്‍ പറ്റുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. ഗള്‍ഫ് മലയാളികളെ ദയാരഹിതമായി പിഴിയുന്നതിന് ഇവര്‍ക്ക് ഒരു മടിയുമില്ല.

കഴിഞ്ഞവര്‍ഷം പൈലറ്റ് സമരം നടന്നു. അത് ഏതുവിധേനയും ഒത്തുതീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടുപോകാനായിരുന്നു നമ്മുടെ വ്യോമയാനവകുപ്പിന് വ്യഗ്രത. രണ്ടുമാസം അങ്ങനെ സമരം നീണ്ടപ്പോള്‍ ഗള്‍ഫ് പ്രവാസി മലയാളികള്‍ക്ക് ഇതര എയര്‍ലൈന്‍സുകള്‍ക്കായി അധികം നല്‍കേണ്ടിവന്ന തുക 5000 കോടി രൂപയാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലെന്ന സീല്‍ പാസ്പോര്‍ട്ടില്‍ വയ്ക്കുന്നതിനായി ചുമത്തിയ പ്രത്യേക ഫീസിനത്തില്‍ 25,000 കോടി രൂപയാണ് ഗള്‍ഫ് പ്രവാസിസമൂഹത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ സംഭരിച്ചത്. ഇങ്ങനെ ഒരുവശത്ത് ഗള്‍ഫ് പ്രവാസിസമൂഹത്തെ കൊള്ളയടിക്കുന്നു; മറുവശത്താകട്ടെ, അവര്‍ക്കായി ഒന്നും ചെയ്യാതിരിക്കുകയും. യുഎഇയില്‍ 25 ലക്ഷം ഇന്ത്യക്കാരുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷവും ഇന്‍ഷുറന്‍സ് പരിരക്ഷപോലുമില്ലാത്ത ചെറുജോലികള്‍ ചെയ്യുന്ന തൊഴിലാളികളാണ്. തങ്ങളുടെ രാഷ്ട്രങ്ങളില്‍നിന്നുള്ള ഇത്തരക്കാര്‍ക്ക് സൗജന്യനിരക്കില്‍ ചികിത്സ നല്‍കാന്‍ ഇറാനടക്കം പല രാഷ്ട്രങ്ങളും അവിടെ ആശുപത്രികള്‍ സ്ഥാപിച്ചു. ഇന്ത്യ ആ വഴിക്ക് നീങ്ങിയിട്ടില്ല. ഇന്ത്യക്കാരനായ സാധാരണ തൊഴിലാളി അസുഖം വന്ന് ആശുപത്രിയിലായാല്‍ കടബാധ്യതയോടെയേ പുറത്തിറങ്ങാനാകൂ എന്നതാണ് നില. ഗള്‍ഫ് മലയാളിക്ക് നിയമപരിരക്ഷ നല്‍കാന്‍ സംവിധാനമില്ല. നിതാഖാത്തുമൂലം തിരിച്ചുവരുന്ന ഗള്‍ഫ് മലയാളിയെ പുനരധിവസിപ്പിക്കാന്‍ സംവിധാനമില്ല. അവര്‍ വിയര്‍പ്പൊഴുക്കി സ്വരൂപിക്കുന്ന പണം ഭാവനാപൂര്‍ണമായി നിക്ഷേപിക്കാനുള്ള സംവിധാനമില്ല. സംവിധാനമുള്ളത് അവരെ കൊള്ളയടിക്കാന്‍മാത്രം.

ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിട്ട് ഒരു പതിറ്റാണ്ട് തികയുന്നു. ഇതിനിടെ ഒരു ദിവസമെങ്കിലും യുഎഇയിലേക്കൊന്ന് ചെല്ലാനോ, അവിടത്തെ മലയാളിസമൂഹത്തിന്റെ വിഷമതകള്‍ മനസ്സിലാക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. യുഎഇക്കു മുകളിലൂടെ എത്രയോവട്ടം അമേരിക്കയിലേക്ക് പറന്നു; ഈ പ്രധാനമന്ത്രി. യുഎഇയില്‍ ഇറങ്ങി ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് മനസ്സില്ല. ഈ മനോഭാവംതന്നെയാണ് യുപിഎ സര്‍ക്കാരിന്റെ ഓരോ നടപടിയിലും പ്രതിഫലിക്കുന്നത്. ഈ ക്രൂരമായ അവഗണന അവസാനിപ്പിച്ചേ പറ്റൂ. ഇപ്പോള്‍ ഈ പ്രശ്നം ഉന്നയിച്ചത് സിപിഐ എമ്മും അതിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടിയ ഈ പ്രശ്നം കേരളമൊന്നാകെ ഏറ്റെടുക്കേണ്ടതുണ്ട്; പ്രവാസി സമൂഹവും.

deshabhimani editorial

ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ ബില്‍ ലോക്സഭ പാസാക്കി

ഒരുനൂറ്റാണ്ടിലധികം പഴക്കമുള്ള ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ സാരമായ ഭേദഗതികള്‍ വരുത്തി ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ ബില്‍ 2011 ലോക്സഭ പാസാക്കി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച ചര്‍ച്ച പൂര്‍ത്തിയാക്കി രാത്രി പത്തിനാണ് ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്. ബിജെപി ബില്ലിനെ അനുകൂലിച്ചു. കര്‍ഷകരുടെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കുവിരുദ്ധവും കോര്‍പറേറ്റുകള്‍ക്ക് അനുകൂലവുമായ ബില്ലാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന വിമര്‍ശം ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഉന്നയിച്ചു. കരടുബില്ലിന് സര്‍ക്കാര്‍തന്നെ കൊണ്ടുവന്ന 165 ഭേദഗതിയും പ്രതിപക്ഷം കൊണ്ടുവന്ന 116 ഭേദഗതിയും സഭ പരിഗണിച്ചു. ചര്‍ച്ചയ്ക്കുശേഷം പ്രതിപക്ഷത്തിന്റെ ഭേദഗതികളില്‍ സിംഹഭാഗവും തള്ളിക്കളഞ്ഞു.

2011ല്‍ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റി പരിശോധിച്ചശേഷം 2012 മേയില്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സ്വകാര്യ ആവശ്യത്തിനുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നതെങ്കില്‍ 80 ശതമാനം ഭൂമി ഉടമകളുടെയും പൊതു- സ്വകാര്യ പങ്കാളിത്ത സംരംഭങ്ങള്‍ക്ക് 70 ശതമാനം ഉടമകളുടെയും സമ്മതം വേണമെന്നതാണ് പുതിയ ബില്ലിലെ പ്രധാന വ്യവസ്ഥ. ഗ്രാമപ്രദേശങ്ങളില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടിയും നഗരപ്രദേശങ്ങളില്‍ രണ്ടിരട്ടിയും വില നല്‍കുമെന്നാണ് ബില്ലില്‍ വ്യവസ്ഥചെയ്യുന്നത്. ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം, പുനരധിവസിപ്പിക്കുന്ന മേഖലകളില്‍ അടിസ്ഥാനസൗകര്യ വികസനം, ജീവിതമാര്‍ഗം നഷ്ടപ്പെടുന്ന കുടുംബങ്ങളില്‍ ഒരാള്‍ക്ക് ജോലിയോ അല്ലെങ്കില്‍ നഷ്ടപരിഹാരമോ, വീടില്ലാത്തവര്‍ക്ക് വീട് തുടങ്ങിയ നിര്‍ദേശങ്ങളുണ്ട്. ജീവിതമാര്‍ഗം നഷ്ടമാകുന്ന എല്ലാ വിഭാഗം ജനങ്ങളുടേതുമടക്കം 100 ശതമാനം ജനങ്ങളുടെയും സമ്മതത്തോടെയാകണം ഏറ്റെടുക്കല്‍ നടത്തേണ്ടതെന്ന ഭേദഗതി സിപിഐ എം മുന്നോട്ടുവച്ചു. ഭൂമിയില്‍ കൃഷിചെയ്യുന്ന പാട്ടക്കൃഷിക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

വി ജയിന്‍

deshabhimani 300813

കേരളം നിയമന നിരോധത്തിലേക്ക്

സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം അനുഭവിക്കുന്ന സംസ്ഥാനത്ത് നിയമന നിരോധനവും. പുതിയ തസ്തികകളും ഓഫീസുകളും സൃഷ്ടിക്കരുതെന്ന് ധനവകുപ്പ് ഉത്തരവിറക്കി. നിലനില്‍ക്കുന്ന കാല്‍ലക്ഷം തസ്തികകള്‍ക്കാണ് ഇതുമൂലം കോടാലി വീഴുക. ആറു മാസത്തിനകം സമ്പൂര്‍ണ നിയമന നിരോധനത്തിലേക്ക് എത്തുമെന്ന വ്യക്തമായ സൂചനയാണിത്. ധനവകുപ്പിന്റെ അനുമതിയില്ലാതെ പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയി ആഗസ്ത് അഞ്ചിന് ഇറക്കിയ ഉത്തരവ്. എല്ലാ തസ്തികയ്ക്കും ധനവകുപ്പിന്റെ അനുമതി വേണമെന്ന ചട്ടം നിലനില്‍ക്കെ പുതിയ ഉത്തരവ് അസാധാരണ നടപടിയാണ്. പുതിയ തസ്തികകളും ഓഫീസുകളും ആവശ്യപ്പെടുന്നത് പൂര്‍ണമായി തടയലാണ് ലക്ഷ്യം.

കാലഹരണപ്പെട്ട തസ്തികകള്‍ നിര്‍ത്തലാക്കി അതിലെ ജീവനക്കാരെ പ്രത്യേക പൂളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞവര്‍ഷം ആഗസ്ത് എട്ടിന് ഉത്തരവിറക്കിയിരുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാരസമിതിയും രൂപീകരിച്ചു. വാട്ടര്‍ അതോറിറ്റി, ജലവിഭവം, ഭൂഗര്‍ഭജലം, ലാന്‍ഡ് റവന്യൂ, ഇക്കണോമികസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, വനം, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് എന്നീ വകുപ്പുകളിലായി കാലാകാലങ്ങളിലുള്ള തുടര്‍ അനുമതിയോടെ നിലനിന്ന 25,000 തസ്തിക ഇല്ലാതാക്കാനായിരുന്നു അന്ന് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ പണിമുടക്കിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഈ തസ്തികകള്‍ക്ക് താല്‍ക്കാലികമായി തുടര്‍ അനുമതി നല്‍കി. അനുമതിയുടെ കാലാവധി ഈമാസം അവസാനിക്കും. ഉന്നതാധികാരസമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കി 25,000 തസ്തികയും നിര്‍ത്തലാക്കാനാണ് സാധ്യത. തുടര്‍ അനുമതി നിഷേധിക്കുന്നതോടെ മറ്റു വകുപ്പുകളിലേക്ക് ഇവരെ പുനര്‍ വിന്യസിക്കേണ്ടിവരും. അതോടെ സംസ്ഥാനത്ത് പുതിയ നിയമനങ്ങള്‍ നിലയ്ക്കും. സര്‍ക്കാര്‍ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പേരെയാണ് ഇതു ബാധിക്കുക.

സര്‍ക്കാരിന്റെ രഹസ്യനിര്‍ദേശത്തെ തുടര്‍ന്ന് വിരമിക്കല്‍ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് നിലച്ചു. പുതിയ തസ്തികകള്‍ക്ക് അനുമതി നിഷേധിച്ചുള്ള ഉത്തരവിലൂടെയായിരുന്നു എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്തും സമ്പൂര്‍ണ നിയമന നിരോധനത്തിന്റെ തുടക്കം. വന്‍ പ്രതിഷേധത്തിനു ശേഷവും 11,678 തസ്തിക നിര്‍ത്തലാക്കുകയായിരുന്നു.

ആര്‍ സാംബന്‍ deshabhimani 300813

Thursday, August 29, 2013

മാധ്യമ നാറാപിള്ളമാര്‍

മലയാളത്തിലെ പുതുതലമുറയില്‍പെട്ട പ്രമുഖ എഴുത്തുകാരില്‍ ഒരാളായ സുഭാഷ്ചന്ദ്രന്റെ ""മനുഷ്യന് ഒരു ആമുഖം"" എന്ന നോവലിലെ മുഖ്യ കഥാപാത്രമാണ് അയ്യാട്ടുമ്പിള്ളി വീട്ടിലെ തറവാട്ടുകാരണവരായ നാറാപിള്ള (നാരായണപിള്ള). പരപുച്ഛവും താന്‍പ്രമാണിത്തവും അല്‍പത്വവും പുള്ളിക്കാരന്റെ മുഖമുദ്രയാണ്. അയ്യാട്ടുമ്പിള്ളിയിലെ വാടകക്കാരനായ മേനോന്‍മാഷിനെ കാണാന്‍ അദ്ദേഹത്തിന്റെ സുഹൃത്തും കോളേജ് അധ്യാപകനുമായ (കുറ്റിപ്പുഴ) കൃഷ്ണപിള്ള വരുന്നു. ആഗതനെ നാറാപിള്ളയ്ക്ക് മാഷ് പരിചയപ്പെടുത്തിയ രംഗത്തെ സുഭാഷ്ചന്ദ്രന്‍ ഇങ്ങനെ അവതരിപ്പിക്കുന്നു-""ഓഒ! ഒരുപാട് കേട്ടിട്ടുണ്ട്! ചങ്ങമ്പഴ അല്ലേ?"" പുച്ഛത്തിന്റെ വ്യാക്ഷേപം പുറപ്പെടുവിച്ച് നാറാപിള്ള പറഞ്ഞു: ""ഇതാണപ്പോ കക്ഷി! രാഘവന്റെ ഷാപ്പില്‍ ഒരൂട്ടം പുതിയ പിള്ളാരിരുന്ന് പാടുന്നതും കേട്ടിട്ടുണ്ട്-കൊറേ പാട്ടും കവിതേം.... ഹ ഹ! എനിക്കാണെങ്കി ഈ വക സങ്കതികള് കേക്കുന്നതേ കലിയാ. ഹതു ശരി. ഇയ്യാളപ്പോ കാളേജില് വാദ്ധ്യരായി പിള്ളേരെ പഠിപ്പിക്ക്യാ അല്ലേ? ഹും!"" ""

മുണ്ടുമടക്കിക്കുത്തുന്നത് പതിവില്ലാത്ത നാറാപിള്ള തനിക്കുതന്നെ അപരിചിതമായ ഒരുള്‍വിളിക്കു വിധേയനായി അപ്പോള്‍ അതുചെയ്തു. പോരാഞ്ഞ് ഇല്ലാത്ത കഫം ആവാഹിച്ചുവരുത്തി മുറ്റത്തിന്റെ വക്കില്‍ പൂത്തുനിന്ന നന്ത്യാര്‍വട്ടങ്ങളിലേക്ക് ഒന്നു കാറിത്തുപ്പി."" ഇത്തരം നിരവധി കാര്യങ്ങള്‍ നാറാപിള്ളയുമായി ബന്ധപ്പെട്ട് സുഭാഷ്ചന്ദ്രന്‍ ചിത്രീകരിക്കുന്നുണ്ട്. മാധ്യമ നാറാപിള്ളമാര്‍ നമ്മുടെ മുഖ്യധാരാ മാധ്യമത്തറവാട്ടില്‍ തലമുതിര്‍ന്ന പല മാധ്യമജീവികളും എഴുതുന്നത് വായിക്കുമ്പോള്‍ അയ്യാട്ടുമ്പിള്ളി നാറാപിള്ളയെയാണ് ഓര്‍മവരുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സുഭാഷ്ചന്ദ്രന്‍ തന്റെ ചില സഹജീവികളെ മനസ്സില്‍ കണ്ടുകൂടിയാണോ ആവോ ഈ കഥാപാത്രത്തിന് രൂപം നല്‍കിയത്!

സോളാര്‍ തട്ടിപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് ആഗസ്ത് 12ന് ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്ത് 13ന് ഉച്ചയ്ക്ക് അവസാനിപ്പിക്കുകയുണ്ടായി. 14-ാം തീയതി മുഖ്യ മുഖ്യധാരാ പത്രങ്ങള്‍ ഈ വാര്‍ത്ത അവതരിപ്പിച്ചതും വീക്ഷിച്ചതും എങ്ങനെ എന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. "സത്യം, സമത്വം, സ്വാതന്ത്ര്യം" എന്ന തിലകംചാര്‍ത്തി എന്നും നമ്മുടെ വീട്ടുമുറ്റത്തെത്തുന്ന "മാതൃഭൂമി"യില്‍നിന്നു തുടങ്ങാം. ""എല്‍ഡിഎഫ് ഉപരോധം നിര്‍ത്തി"" എന്ന തൊപ്പിക്കുകീഴില്‍ ഇടതുവശത്ത് സൂര്യന്റെ ചിഹ്നവും ആ ചിഹ്നത്തിനു താഴെ "സോളാര്‍" എന്ന പദവും രേഖപ്പെടുത്തി ""ജുഷീഷ്യല്‍ അന്വേഷണം"" എന്ന ശീര്‍ഷകത്തില്‍ ഒന്നാംപേജിലെ 8 കോളം റിപ്പോര്‍ട്ടുമായാണ് 14-ാം തീയതി "വീരഭൂമി" പുറത്തിറങ്ങിയത്. ഹൈലൈറ്റ്സ്: ""മുഖ്യമന്ത്രി രാജിക്കില്ല; ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്ല. രാജിവെയ്ക്കുംവരെ സമരമെന്ന് എല്‍ഡിഎഫ്"". ഇതിനുകീഴില്‍ ഇടതുവശത്ത് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍: ""കട(പ്ല)മറ്റത്ത് കത്തനാര്‍"". വലതുവശത്ത് ""മടക്കയാത്ര"" എന്ന ചിത്രം-ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞുപോകുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ചിത്രത്തിനും കാര്‍ട്ടൂണിനുമിടയ്ക്കുള്ള ഒരു കോളത്തില്‍ എല്‍ഡിഎഫിന്റെ ""വാദം"", യുഡിഎഫിന്റെ ""പ്രതിവാദം"" എന്നിങ്ങനെ രണ്ടു സംഗതികള്‍. കലക്കന്‍ സാധനം. നഞ്ചെന്തിനാ നാനാഴി എന്ന ചൊല്ലുപോലെ, ചിത്രവും കാര്‍ട്ടൂണും ആകെക്കൂടിയുള്ള അവതരണവുംതന്നെ ഉപരോധത്തെയും അതിന്റെ പര്യവസാനത്തെയും യുഡിഎഫിനും ഉമ്മന്‍ചാണ്ടിക്കും അനുകൂലമായ ഒരു സാധനമാക്കി മാറ്റിയിരിക്കുന്നു. എല്‍ഡിഎഫ് നേതൃത്വത്തെയാകെ (പിശാചുക്കള്‍ എന്ന് വ്യംഗ്യം) ആല്‍മരത്തില്‍ ആണിയടിച്ച് തളച്ച് വിജയശ്രീലാളിതനായി നില്‍ക്കുന്ന മഹാ മാന്ത്രികനായി മുഖ്യന്‍. ചിത്രമോ?

നടന്നുപോകുന്ന ഒരാള്‍ക്കൂട്ടത്തിന്റെ പിന്നില്‍ നിന്നെടുത്ത ഫോട്ടോ, നിരാശരായി പിരിയുന്ന ജനം എന്ന പ്രതീതി സൃഷ്ടിക്കല്‍. ഇത്രയുംകൊണ്ട് പുടികിട്ടീല്ലെങ്കി, അകത്തോട്ടൊന്ന് തൊറന്ന് നോക്കിയോ "മാതൃഭൂമി" അണ്ണന്മാര്‍ കലക്കണത് കാണാം. മൂന്നാംപേജില്‍ (നാട്ടുവര്‍ത്തമാനം) ""ഉപരോധ തടങ്കലില്‍ രണ്ടുദിവസം"" (ഒള്ളതു പറയണമല്ലോ; ഈ പ്രാദേശിക വാര്‍ത്തയ്ക്കൊപ്പം, ഉപരോധം അവസാനിപ്പിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തുന്ന സമര വളണ്ടിയര്‍മാരുടെ ഒരു ചിത്രംകൂടിയുണ്ട്. അതൊരു പ്രാദേശിക സങ്കതി). 5-ാം പേജില്‍, ജി ശേഖരന്‍നായര്‍ എഴുതുന്നു-""ഉമ്മന്‍ചാണ്ടി വഴികാട്ടി; ഉപരോധംവഴി മാറി"". ഒപ്പം ""നീക്കങ്ങള്‍ വിജയിച്ചു; മുഖ്യമന്ത്രിക്ക് ആശ്വസിക്കാം"" എന്ന് അനീഷ്ജേക്കബിന്റെയും പാതിവഴിയില്‍ പിന്മാറ്റം; എങ്കിലും ഇടതിന് പുത്തനുണര്‍വ്"" എന്ന പി എസ് ജയെന്‍റയും സ്റ്റോറികള്‍. 13-ാം പേജില്‍ ""പൊലീസിന്റേത് സംയമനത്തിന്റെ വിഷയം; ജനത്തിന് ആശ്വാസം."", സമരം പിന്‍വലിക്കാന്‍ ധാരണയായത് മധ്യസ്ഥ ചര്‍ച്ചയില്‍,"" ""അരി കുംഭകോണം മുതല്‍ നീളുന്ന ജുഡീഷ്യല്‍ അന്വേഷണം; ഏറെയും പ്രഹസനം"" എന്നീ സ്റ്റോറികളും നല്‍കി, 15-ാം പേജില്‍ ""പോരാട്ട ചരിത്രത്തിലെ ലജ്ജാകരമായ ഏട്"" എന്ന ബിജെപി പ്രസ്താവനയും കൂടി നല്‍കുമ്പോള്‍ സങ്കതി കിറുകൃത്യം പിടികിട്ടും. രണ്ടുമാസമായി സംസ്ഥാനത്ത് സോളാര്‍ വിഷയത്തില്‍ നടക്കുന്ന ജനകീയ പോരാട്ടത്തില്‍ നോക്കുകുത്തിയായി നിന്ന സംഘപരിവാരത്തിന്റെ പൊടുന്നനെയുളള പ്രസ്താവനപ്പോരും "മാതൃഭൂമി" അണ്ണന്മാരുടെ കഥകളും കൂടിയാകുമ്പോള്‍ സങ്കതിക്ക് പെരുത്ത് ചേല്!

എങ്കിലും, ഈ കൂട്ടത്തില്‍ ആ ശേഖരാണ്ണന്റെ സ്റ്റോറി ഒന്നു നോക്കാതെ വിടുന്നത് ശിയാവില്ല. ""ആവേശം പൂര്‍ണമായും ഇല്ലാതായ ഒരു ജന സമൂഹത്തെ സാക്ഷിനിര്‍ത്തിയാണ് സമരം പിന്‍വലിച്ചത്"" എന്ന് തിരുവന്തോരത്തെ "വീരഭൂമി" ആപ്പീസിലെ ശീതീകരിച്ച മുറിയിലിരുന്ന് കുറിച്ച അണ്ണന്‍ ദൃശ്യ മാധ്യമങ്ങളിലൂടെയെങ്കിലും ആഹ്ലാദവും ആവേശവും അലതല്ലിയ സമര സമാപന സമയത്തെ ജനസാഗരത്തെ കണ്ടിട്ടുമുണ്ടാവില്ല; എന്തിന് സ്വന്തം പത്രത്തിലെ മൂന്നാംപേജ് ഫോട്ടോയെങ്കിലും ഒന്നു നോക്കുന്നത് തലതണുക്കാന്‍ ഉപകരിക്കും. പിന്നേം എഴുതുന്നു-""നിയമസഭയ്ക്കകത്തും പുറത്തും തന്നെ കണ്ടവരോടെല്ലാം ഫിറോസിനെ അറസ്റ്റ്ചെയ്ത് കഴിഞ്ഞാല്‍ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിരുന്നു."" കുഞ്ഞൂഞ്ഞിന്റെ സ്വന്തം പത്രമായ "മനോരമ" യെയും കടത്തിവെട്ടി നുണക്കൂമ്പാരവുമായി തിരോന്തരം രാജഭക്തന്‍ അഭിനവ രാജാവാകാന്‍ പഠിക്കുന്ന കുഞ്ഞൂഞ്ഞിനായി അടിയന്‍ ലച്ചിപ്പോം എന്ന് അലറിക്കൊണ്ടിറങ്ങുന്നത് കാണാന്‍ ബഹുത്ത് ജോറായിട്ടുണ്ട്.

എന്നാലും ഒരു സംശയം എന്റണ്ണോ-ഈ ഫിറോസ് എന്ന വിദ്വാന്‍ മെഡിക്കല്‍കോളേജ് പൊലീസ് സ്റ്റേഷനില്‍ചെന്ന് കൈയുംനീട്ടി നിന്നിട്ട് ഇപ്പോ മാസം ഒന്നു കഴിഞ്ഞല്ലോ? എന്തേ ഈ സമരം ഒരു ദിവസം പിന്നിടുന്നതുവരെ ഈ ജുഡീഷ്യല്‍ പുറത്തുവന്നില്ല. എന്തരിന്, ഉപരോധം നേരിടാന്‍ പട്ടാള അണ്ണന്മാരെ ഇറക്കിയനേരത്ത് ഈ ജുഡീഷ്യല്‍ വഴിയൊന്നു കാണിച്ചൂടാരുന്നോ? കെട്ടുവിടുംമുമ്പേ എഴുതീത്കൊണ്ടോ നട്ട് പൊട്ടിപ്പോയതുകൊണ്ടോ എന്നറിയില്ല, പിന്നങ്ങോട്ട് ഒരുതരം പിച്ചുംപേയും പറയലുതന്നെയാണ് ശേഖരണ്ണന്റെ കടിതത്തില്‍ നിറയെ. സാക്ഷാല്‍ അയ്യാട്ടുമ്പിള്ളി നാറാപിള്ള തോറ്റുതുല്ലിടും, ഈ തിരോന്തരം അണ്ണനുമുന്നില്‍. മാത്രമല്ല, സുഭാഷ്ചന്ദ്രന്റെ നോവലില്‍ (മനുഷ്യന് ഒരു ആമുഖം) പാണമ്പറമ്പത്ത് നാണു എന്ന ഒരു കഥാപാത്രമുണ്ട് പരദൂഷണത്തിന്റെ ആശാന്‍. അന്ത നാണുപോലും ഇന്ത വീരഭൂമി അണ്ണനുക്കുമുന്നില്‍ തല കുമ്പിട്ടുപോകും.

ഈ സ്റ്റൈലിലല്ല, കുഞ്ഞൂഞ്ഞിന്റെ സ്വന്തം മുത്തശ്ശി 14ന് സംഗതി അവതരിപ്പിക്കുന്നത്. "മനോരമ" ഒന്നാംപേജിലെ 8 കോളം റിപ്പോര്‍ട്ട് ഇങ്ങനെ -""രാജിയില്ല, സിറ്റിങ് ജഡ്ജി അന്വേഷിക്കും. ഉപരോധം പിന്‍വലിച്ചു."" ഇടതുവശത്ത് ""ചിരിച്ചു തുടങ്ങാം"" എന്ന അടിക്കുറുപ്പോടെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി, കെ എം മാണി എന്നിവരുടെ ചിരിക്കുന്ന ചിത്രം. (ഇതില്‍ മാണിസാറിന്റെ ചിരിയില്‍ വിളര്‍ച്ചയും കറുപ്പും വ്യക്തം). വലതുവശത്ത്: ""ചിരിച്ചുപിരിയാം"" എന്ന അടിക്കുറിപ്പോടെ സമരം പിന്‍വലിച്ചപ്പോഴുള്ള ആഹ്ലാദ പ്രകടനത്തിന്റെ ചിത്രം, ""ആഹ്ലാദ പ്രകടനം -ആവേശത്തില്‍ പങ്കുചേര്‍ന്ന് നേതാക്കള്‍"".

"മനോരമ" അന്നേദിവസം മുഖപ്രസംഗത്തിനും ഇത് വിഷയമാക്കിയിട്ടുണ്ട്. ""ജനം മാത്രം തോറ്റ ഒന്നര ദിവസം: സെക്രട്ടറിയറ്റ് ഉപരോധത്തിന്റെ ബാക്കി പത്രം"". അതില്‍ ഉമ്മന്‍ചാണ്ടിക്കായി സാക്ഷ്യം പറയുന്നതാണ് നാം കാണുന്നത്. നോക്കൂ: ""സോളാര്‍ തട്ടിപ്പിനെ മുഖ്യമന്ത്രിയുമായി ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം ഒട്ടേറെ ആരോപണങ്ങള്‍കൊണ്ടുവന്നുവെങ്കിലും ഒന്നുപോലും ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞില്ല."" അപ്പോള്‍, "മനോരമ" എഴുതിക്കൊടുക്കുന്നതായിരിക്കും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചോണ്ടിരിക്കുന്നത്. ക്വയ്ലോണ്‍ ബാങ്കിന്റെയും ഇന്റഗ്രേറ്റഡ് ഫൈനാന്‍സിയേഴ്സിന്റെയും തട്ടിപ്പുകളുടെ കറ കൈയില്‍ പുരണ്ട "മനോരമ" മുതലാളിമാര്‍ക്ക് കുഞ്ഞൂഞ്ഞിനെ ലച്ചിക്കാനുള്ള വ്യഗ്രത പിടികിട്ടും. പക്ഷേല് ഒരു സംശയം. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെന്തരിനപ്പീ അന്വേഷണം, അങ്ങോട്ട് ശിക്ഷ വിധിച്ചാപ്പോരെ?

മാത്രമല്ല, കുഞ്ഞൂഞ്ഞിന്റെ ഉറ്റവരായ നാലുപേര്‍ക്കാണ് പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് സോളാറിന്റെ ചൂടേറ്റ് വാടിക്കരിഞ്ഞ് പുറത്തുപോകേണ്ടി വന്നത്. ജോപ്പന്‍ കുഞ്ഞാകട്ടെ ഇപ്പോഴും അഴിയെണ്ണുകയുമാണ്. ജോപ്പനെ തുറന്നുവിടാമെന്ന് അഡ്വക്കേറ്റ് ജനറല്‍തന്നെ നേരിട്ടെത്തി ഹൈക്കോടതിയില്‍ വാദിച്ചിട്ടും കോടതി അതിനു തയ്യാറായില്ല. ഇതൊന്നും തെളിവില്ലാത്തോണ്ടാണോ? പോരെങ്കില്‍, തട്ടിപ്പിനിരയായ ചിലര്‍തന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ശ്രീധരന്‍നായരുടെ 164 പ്രകാരമുള്ള മൊഴിയുമുണ്ട്. ടി സി മാത്യുവിന്റെ മൊഴിയുണ്ട്. സര്‍വോപരി ക്യാബിനറ്റ് റാങ്കുള്ള സര്‍ക്കാര്‍ ചീഫ് വിപ്പുതന്നെ കുഞ്ഞൂഞ്ഞിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ പലതും നടത്തിയിട്ടുണ്ട്. ഇനിയും പറയാനേറെയുണ്ട് എന്നും ജോര്‍ജ് പറയുന്നുമുണ്ട്.

ഇത് പ്രാദേശിക വാര്‍ത്തയോ? 

17-ാം തീയതി "മനോരമ" യുടെ 2-ാം പേജിലെ പ്രാദേശികം) മുഖ്യമാന വിഷയം ""കഴക്കൂട്ടത്ത് മൂന്ന് മണിക്കൂര്‍ നീണ്ട യുദ്ധം; കണ്ണില്‍ കണ്ടവര്‍ക്കെല്ലാം ഏറും മര്‍ദനവും"". ഇതോടൊപ്പം ചേര്‍ത്ത ചിത്രം തകര്‍ക്കപ്പെട്ട സിപിഐ (എം) കഴക്കൂട്ടം ഏരിയാകമ്മിറ്റി ഓഫീസിന്റേതാണ്. മൂന്നാംപേജില്‍ (അതും പ്രാദേശികം താന്‍) ഇങ്ങനെ വീണ്ടും വായിക്കാം ""നഗരത്തിലും കഴക്കൂട്ടത്തും യൂത്ത് കോണ്‍ഗ്രസ് - സിപിഎം അക്രമം തെരുവുയുദ്ധം"" ""സിപിഎം ഓഫീസ് ആക്രമിച്ചു; ഡിസിസി ഓഫീസിനു പടക്കമേറ്". വീണ്ടും വായിക്കാം: ""വെഞ്ഞാറമൂട്ടിലും കാട്ടായിക്കോണത്തും യൂത്ത്കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേറ്റു"". ആ ഐറ്റത്തിലെ ഒരു വാചകം ശ്രദ്ധിക്കൂ. ""റാന്നിയില്‍നിന്നും തൊടുപുഴനിന്നും എത്തിയവര്‍ക്ക് മര്‍ദ്ദനമേറ്റു."" യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടന്നത് തിരുവനന്തപുരത്ത് എം ജി റോഡില്‍. അവിടെ നടന്ന അക്രമ കലാ പരിപാടികള്‍ "മനോരമ" കണ്ടില്ലെന്നു തോന്നുന്നു. അതുപോട്ടെ. വെഞ്ഞാറമൂട്ടിലും കഴക്കൂട്ടത്തും സമാധാന ദൂതന്മാരായ യൂത്ത് കോണ്‍ഗ്രസ് വെള്ളരിപ്രാവുകള്‍, തലസ്ഥാനനഗരിയിലെ പ്രകടനംകഴിഞ്ഞ് വാഹനത്തില്‍ ചുമ്മാ അങ്ങ് പോയപ്പോള്‍ ആക്രമിക്കപ്പെട്ടതാണോ? അല്ലാതെ "മനോരമ" മറച്ചുവെയ്ക്കുന്നു.

ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടത്, തലസ്ഥാന നഗരിയില്‍ എംജി റോഡുമുതല്‍ കണ്ണൂരും കാസര്‍കോടുംവരെ യൂത്തുകാര്‍ അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങളാണ്. തിരുവനന്തപുരത്ത് എംജി റോഡില്‍ ചുവപ്പു കണ്ട കാളക്കുട്ടന്മാരെപ്പോലെ യൂത്തന്മാര്‍ മുക്രയിട്ടുകൊണ്ട് കണ്ണില്‍ക്കണ്ട സര്‍വതും അടിച്ചുതകര്‍ത്ത് അഴിഞ്ഞാടുകയാണുണ്ടായത്. അക്രമികളില്‍ പലരും പുതുപ്പള്ളിയില്‍നിന്നും തൊടുപുഴനിന്നും മുണ്ടക്കയത്തുനിന്നും എത്തിയ ഉമ്മന്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ്. വഴിനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു ഈ കാളികൂളി സംഘത്തിന്റെ മടക്കയാത്ര. ഇതേ ഊച്ചാളി സംഘമാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് എഐവൈഎഫിന്റെ വനിതാ പ്രവര്‍ത്തകരെയടക്കം തല്ലിച്ചതച്ചത്. ഇപ്പോള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ നാടുനീളെ വടിവാളും കല്ലും കട്ടയും ചീമുട്ടയുമായി ആക്രമിക്കുന്നതും ഉമ്മന്‍ചാണ്ടിയുടെ ഈ വാടകക്കൊലയാളി സംഘം തന്നെയാണ്. എന്നാല്‍ "മനോരമ" യ്ക്ക് ഈ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടത്തില്‍ അല്‍പവും വേവലാതിയില്ലെന്നതിന്റെ ദൃഷ്ടാന്തമാണ്, അതിനെ പ്രാദേശികവല്‍ക്കരിക്കുന്നതിലും ""കോണ്‍ഗ്രസ്-സിപിഎം അക്രമം,"" ""സംഘട്ടനം"" എന്നിങ്ങനെ ചിത്രീകരിക്കുന്നതിലും കാണാനാവുന്നത്.

സഹ മുഖ്യധാരക്കാരായ "മാതൃഭൂമി" പോലും (അവര്‍ക്കും ഈ അക്രമങ്ങള്‍ വെറുമൊരു പ്രാദേശിക സങ്കതിതന്നെ) 17-ാം തീയതി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: ""സിപിഎം ഏര്യാകമ്മിറ്റി ഓഫീസ് തകര്‍ത്തു. കഴക്കൂട്ടത്ത് സംഘര്‍ഷം; 15 പേര്‍ക്ക് പരിക്ക്"" (പേജ് 13-നാട്ടുവര്‍ത്തമാനം). 16-ാംപേജില്‍ ഇങ്ങനെയും ഒരൈറ്റംകൂടി: ""യൂത്ത് കോണ്‍ഗ്രസ് റാലിക്കിടെ തലസ്ഥാനത്ത് അക്രമം"". ഇങ്ങനെയായിട്ടും ശാന്തിമന്ത്രം സദാ ഉരുവിടുന്ന നമ്മുടെ മുഖ്യധാരക്കാരാരും ഇതൊരു മുഖ്യ വാര്‍ത്തയോ പൊതുവാര്‍ത്തയോ ആക്കുകയോ മുഖപ്രസംഗത്തിലൂടെ പ്രതികരിക്കുകയോ ചെയ്യുന്നില്ല. ദൃശ്യമാധ്യമങ്ങള്‍ക്ക് ഇതൊരു ചര്‍ച്ചാവിഷയവുമാകുന്നില്ല.

മാധ്യമ പക്ഷപാതിത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തംകൂടി. 17-ാം തീയതിതന്നെ "മനോരമ" യില്‍ ഒന്നാം പേജില്‍ ഒരു റിപ്പോര്‍ട്ടുണ്ട്: "" കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂര്‍ വെട്ടേറ്റു മരിച്ചു."" അന്നേദിവസത്തെ "മാതൃഭൂമി"യുടെ 5-ാം പേജില്‍ ഇത് ഇങ്ങനെ വായിക്കാം:"" തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു"". ഈ സംഭവത്തെ ഈ രണ്ടു മുഖ്യധാരക്കാരും അവതരിപ്പിക്കുന്നത് അപ്രധാനമായിട്ടാണെന്നു മാത്രമല്ല, ആരാണ് കൊലയാളികള്‍ എന്ന സൂചനപോലും ഇല്ല. ഇതിനുമുമ്പ് ഇതേ സ്ഥലത്ത് നടന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകവുമായി ഇതിനുള്ള ബന്ധവും കാണുന്നില്ല. ""വെട്ടിക്കൊന്ന""തായാലും ""വെട്ടേറ്റു മരിച്ചതാ""യാലും വെട്ടിന്റെ എണ്ണം എത്രയെന്നു കാണുന്നുമില്ല. കോണ്‍ഗ്രസിന്റെ ഈ ഗ്രൂപ്പുപോരില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയും കക്ഷിയാണെങ്കിലും ഈ കൊലപാതകങ്ങള്‍ക്കുപിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷണവുമില്ല.

മാധ്യമ ഗുണ്ടായിസം 

18-ാം തീയതിയിലെ "മനോരമ" യുടെ ഒന്നാംപേജിലെ റിപ്പോര്‍ട്ട്, ""ലാവ്ലിന്‍: പിണറായിയുടെ കത്ത് അവ്യക്തമെന്നു കോടതി; ബാലാനന്ദനെ തള്ളി പിണറായിയുടെ അഭിഭാഷകന്‍"" 19-ാംതീയതി വീണ്ടും കിടിലന്‍ തലവാചകവുമായി "മനോരമ" എത്തുന്നതിങ്ങനെ: ""ലാവ്ലിന്‍: ആഞ്ഞടിച്ച് വി എസ് വീണ്ടും"" "മാതൃഭൂമി" ഒരു പടികൂടി കടന്ന് 18-ാം തീയതി 1-ാം പേജില്‍ ഇങ്ങനെയാണ് സ്റ്റോറിചെയ്തത്: ""ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന് പിണറായി"". പിറ്റേന്ന്, ""സിപിഐ എമ്മില്‍ വീണ്ടും ലാവ്ലിന്‍ പുകയുന്നു"" എന്ന് പി കെ മണികണ്ഠന്റെ വിശകലനസ്റ്റോറിയുമുണ്ട്.

പത്രങ്ങള്‍ കോടതികളുടെ ചില പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കുന്നതും അതിന് രാഷ്ട്രീയമായ വ്യാഖ്യാനം ചമയ്ക്കുന്നതും പതിവായിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും കേസില്‍ വിചാരണവേളയില്‍ അഭിഭാഷകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ വക്രീകരിച്ച് കിടിലന്‍ തലവാചകങ്ങള്‍ നല്‍കി അവതരിപ്പിക്കുന്നതും അത് വിശകലനങ്ങളും ചര്‍ച്ചകളുമാക്കി അരങ്ങു കൊഴുപ്പിക്കുന്നതും രാഷ്ട്രീയ പ്രശ്നമാകുന്നതും നടാടെയാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇവിടെ മറനീക്കി പ്രകടമാവുന്നത്. 242 കോടി രൂപ മൊത്തം ചെലവായ ഒരു പ്രോജക്ടില്‍ 374 കോടിയുടെ അഴിമതിയെന്ന് ആവര്‍ത്തിക്കുന്നതിലെ യുക്തിരാഹിത്യംപോലും മുഖ്യധാരക്കാര്‍ തങ്ങളുടെ സിപിഐ (എം) വിരോധ തിമിരത്തിനിടയില്‍ കാണുന്നുമില്ല. "ലാവ്ലിന്‍, "374 കോടി" എന്നിങ്ങനെ ആളുകളുടെ മനസ്സില്‍ പതിപ്പിച്ച് സിപിഐ എം വിരുദ്ധ പൊതുബോധം അരക്കിട്ടുറപ്പിക്കലാണ് ഈ വലതുപക്ഷ മാധ്യമങ്ങളുടെ അജണ്ട. കോടതിയില്‍ നിങ്ങള്‍ കേസ് വാദിക്കണ്ട, എന്തിന് കോടതി വിചാരണതന്നെ വേണ്ട, ഞങ്ങള്‍ ആരോപിക്കും, ഞങ്ങള്‍ വിചാരണ നടത്തും, ഞങ്ങള്‍തന്നെ ശിക്ഷയും വിധിക്കും എന്ന ഹുങ്കാണ്, ഫാസിസ്റ്റ് ധിക്കാരമാണ് വലതുപക്ഷ മാധ്യമങ്ങള്‍ വച്ചുപുലര്‍ത്തുന്നത്.

സോളാര്‍ കുംഭകോണത്തില്‍ പ്രതിചേര്‍ക്കപ്പെടേണ്ട ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സെക്രട്ടേറിയറ്റ് ഉപരോധസമരം പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്നും ലാവ്ലിനുമായും ചന്ദ്രശേഖരന്‍ വധവുമായും അതിനെ കൂട്ടിക്കെട്ടിയതിനുപിന്നിലും ഈ മാധ്യമ അജണ്ട സ്പഷ്ടമാണ്. ഈ രണ്ടു കേസുകളിലും സിപിഐ (എം) വിരുദ്ധ വിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ല എന്ന് അവര്‍ക്കുതന്നെ നന്നായി അറിയാവുന്നതാണ്. ഈ കേസുകള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതതന്നെ ഇല്ലെന്നറിയാവുന്ന മാധ്യമ ശിങ്കങ്ങളുടെ മുന്‍കൂട്ടിയുള്ള ഏറാണ് ഈ ഒത്തുകളി ആരോപണവും.

വാല്‍ക്കഷ്ണം

""ഉപരോധം: ട്രിവാന്‍ഡ്രം റോഡ് ഡവലപ്മെന്റ് കമ്പനിക്ക് 18 ലക്ഷം നഷ്ടം"" എന്ന ശീര്‍ഷകത്തില്‍ ആഗസ്ത് 15ന് "മനോരമ" 4-ാം പേജില്‍ ഇങ്ങനെ എഴുതുന്നു: ""അടിപ്പാതയിലും ഫ്ളൈഓവറിലും മൂത്രമൊഴിച്ചു വൃത്തികേടാക്കിയിട്ടുമുണ്ട്."" വഴിയില്‍ മുള്ളിയതിനും പുല്‍നാമ്പുകള്‍ വാടിയതിനും 18 ലക്ഷത്തിന്റെ നഷ്ടം ഈടാക്കാമെങ്കില്‍ ആഗസ്റ്റ് 15ന് ഉമ്മന്‍ കോണ്‍ഗ്രസുകാര്‍ സംസ്ഥാനത്താകെ അടിച്ചുതകര്‍ത്ത സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും വസ്തുവകകളുടെയും നഷ്ടം എത്രകോടി ആകും? "മനോരമ" ക്കാര്‍ക്ക് വേണമെങ്കില്‍ ഒരു പൈങ്കിളി അന്വേഷണമാകാം. പുതുപ്പള്ളിക്കളരിയില്‍നിന്നുവന്ന അക്രമികളുടെ അഴിഞ്ഞാട്ടത്തിന്റെ കണക്ക് പ്രത്യേകം നോക്കണേ.

ഗൗരി chintha weekly

മാധ്യമങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയമോ?

മാധ്യമങ്ങള്‍ക്ക് അക്ഷരമാണ് ആയുധം. അച്ചടി മാധ്യമങ്ങള്‍ക്ക് തൂലികയും വായ്മൊഴിയുമാണ് ദൃശ്യമാധ്യമങ്ങള്‍ക്കൊപ്പം സംവേദനം സാധ്യമാക്കുന്നത്. ജീവന് ഹാനികരമായ ആയുധങ്ങള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. മാധ്യമങ്ങള്‍ ആരെയും കൊന്നിട്ടുമില്ല. എന്നിട്ടും മാധ്യമങ്ങള്‍ക്ക് കൊലപാതക രാഷ്ട്രീയമോയെന്ന ചോദ്യം ഉയര്‍ത്തുന്നത് അസംബന്ധമാണെന്ന് തോന്നുന്നില്ലേ? എങ്കില്‍ തെറ്റി. ആരെയും കൊന്നിട്ടില്ലെങ്കിലും, ആളുകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളിലെ കഥാകഥനങ്ങളിലൂടെ മാധ്യമങ്ങള്‍ കൊലപാതകങ്ങളെ എതിര്‍ക്കുകയോ എതിര്‍ക്കാതിരിക്കുകയോ ചെയ്യുന്നു. ഇതിലേത് ചെയ്യണമെന്ന കൃത്യമായ ധാരണ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എങ്ങനെ വരുന്നു?

ഓരോ മാധ്യമവും പുലര്‍ത്തിപ്പോരുന്ന രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ ഓരംചേര്‍ന്നാണ് കൊലപാതകക്കേസുകളുടെ വാര്‍ത്താ വിന്യാസങ്ങള്‍ ഓരോ മാധ്യമത്തിലും നിര്‍വഹിക്കപ്പെടുന്നത്. ആ അര്‍ഥത്തിലാണ് മാധ്യമങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയമുണ്ടോയെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച (16-8-2013) വൈകിട്ട് 6.30 നാണ് തൃശൂര്‍ ജില്ലയില്‍ അയ്യന്തോളില്‍ കെപിസിസി ന്യൂനപക്ഷസെല്‍ തൃശൂര്‍ ജില്ലാ കണ്‍വീനറായ ലാല്‍ജി കൊള്ളന്നൂരിനെ വെട്ടിക്കൊന്നത്. തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു എന്ന വാര്‍ത്ത പിറ്റേന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ചത് പതിമൂന്നാം പേജിലെ ചരമക്കോളത്തിലാണ്. ""കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂര്‍ വെട്ടേറ്റുമരിച്ചു"" എന്ന തലക്കെട്ടില്‍ മലയാളമനോരമയും പതിമൂന്നാം പേജിലെ ചരമക്കോളത്തില്‍ വാര്‍ത്ത ഒതുക്കി. ഈ രണ്ടു മുഖ്യധാരാ മാധ്യമങ്ങളും തമ്മില്‍ സര്‍ക്കുലേഷന്‍ സംബന്ധിച്ച കാലുഷ്യങ്ങളും മത്സരങ്ങളും ഉണ്ടാകാറുണ്ടെങ്കിലും, കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഈ രണ്ട് മാധ്യമങ്ങളും വാര്‍ത്ത നല്‍കാന്‍ കണ്ടെത്തിയത് തങ്ങളുടെ പതിമൂന്നാം പേജും ചരമക്കോളവും ആയിപ്പോയത് യാദൃച്ഛികമായല്ല. രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ തങ്ങള്‍ ഒരേ തൂവല്‍പക്ഷികളാണെന്ന് അടിവരയിടുകയാണ് മനോരമയും മാതൃഭൂമിയും ഇതിലൂടെ ചെയ്തത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ടിയുടെ ജില്ലാതല നേതാവ് കൊല്ലപ്പെട്ട സ്ഥലത്ത് മന്ത്രിമാര്‍ ആരുംതന്നെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ശവസംസ്കാരചടങ്ങില്‍ പങ്കെടുത്തതായും കാണുന്നില്ല. തൃശൂരില്‍ കെപിസിസി ന്യൂനപക്ഷസെല്‍ ജില്ലാ കണ്‍വീനര്‍ കൊല്ലപ്പെടാന്‍ അര്‍ഹതപ്പെട്ടയാളാണെന്നാണോ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും കരുതിയിരിക്കുന്നത്?

സ്വാഭാവിക മരണം നടക്കുന്ന വീടുകളില്‍ കയറിയിറങ്ങി ജനസേവനത്തിന്റെ മുഖ്യഭാഗംതന്നെ അതായി കരുതുന്ന ജനുസ്സുകളില്‍പ്പെട്ട ഖദര്‍ നേതാക്കളെല്ലാംതന്നെ ഇത്തരമൊരു അസ്വാഭാവിക മരണം നടന്ന സ്ഥലത്തുനിന്നും മാറിനിന്നതെന്തുകൊണ്ട്? ലാല്‍ജി കൊള്ളന്നൂരിനെ കൊലപ്പെടുത്തിയതാരാണെന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ തലക്കെട്ടുകൊണ്ട് അറിയാനാകില്ല. വാര്‍ത്തയിലേക്ക് കടക്കുമ്പോഴാണ് അത് കോണ്‍ഗ്രസ് പാര്‍ടിയിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായാണെന്ന സൂചനകള്‍ ലഭിക്കുക. യൂത്തുകോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റായിരുന്ന പ്രേംലാലിനെ കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി വീട്ടില്‍കയറി വെട്ടിയ സംഭവം മാസങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പില്‍തന്നെയുള്ള രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ യൂത്തുകോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ആ ആക്രമണം. അതിന്റെ പ്രതികാരമായിട്ടാണ് അയ്യന്തോളില്‍ കാര്‍ത്ത്യായനി ക്ഷേത്ര നടയില്‍വച്ച് കോണ്‍ഗ്രസ് നേതാവായിരുന്ന മധു ഈച്ചരത്തിനെ ജൂണ്‍ ഒന്നിന് വെട്ടിക്കൊന്നത്. ആ കേസിലെ ഒരു പ്രതി ലാല്‍ജി കൊള്ളന്നൂരിന്റെ സഹോദരനാണ്. കോണ്‍ഗ്രസിലെ ഇരുവിഭാഗവും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞിട്ടുണ്ട്. ഈ രണ്ട് കൊലപാതകങ്ങളും തലയ്ക്കുതന്നെ വെട്ടിയുണ്ടായ പരിക്കുകള്‍മൂലം മരണം ഉറപ്പാക്കിയതാണ്. ലാല്‍ജി കൊള്ളന്നൂരിന്റെ ദേഹത്ത് മുപ്പത്തിയാറ് വെട്ടുകള്‍ ഏറ്റിരുന്നു. ഒരു സ്കൂട്ടറില്‍ സഞ്ചരിക്കവെ, വാഹനം തടഞ്ഞ്, നടുറോഡിലിട്ട് നാട്ടുകാര്‍ കാണ്‍കെയാണ് ലാല്‍ജിയുടെ കൊലപാതകം നടന്നിട്ടുള്ളത്.

സമാനമായ ഇത്തരം സംഭവങ്ങളില്‍ മാധ്യമങ്ങളുടെ അവതരണം എങ്ങനെയൊക്കെയായിരുന്നു? കോഴിക്കോട് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സംഭവം നടന്നത് രാത്രിയിലാണ്. ദൃക്സാക്ഷികളില്ല. പൊലീസാണ് ചന്ദ്രശേഖരന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. തങ്ങള്‍ കൊണ്ടുപോയത് ചന്ദ്രശേഖരനെയാണെന്നുപോലും ആ സമയത്ത് പൊലീസിനറിയില്ലായിരുന്നുവെന്ന് ആശുപത്രിയിലെ രേഖകള്‍ സാക്ഷ്യം പറയുന്നുണ്ട്. പിന്നീട് പല കള്ളസാക്ഷികളേയും പൊലീസ് ദൃക്സാക്ഷികളായി അവതരിപ്പിച്ചുവെങ്കിലും അവരുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ അവര്‍ ദൃക്സാക്ഷികളല്ലായെന്നും കോടതിക്ക് ബോധ്യപ്പെടും. ഇരുട്ടില്‍, കൊല്ലപ്പെട്ടത് ആരാണെന്ന് ആദ്യമെത്തിയവര്‍ക്കുപോലും മനസ്സിലാകാതിരുന്ന ഒരു കേസിലാണ്, വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ കൊന്നത് മാര്‍ക്സിസ്റ്റുകാര്‍ തന്നെയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്. മാധ്യമങ്ങള്‍ അതേറ്റുപിടിച്ചു. മുഖ്യമന്ത്രിമാത്രമല്ല, ആഭ്യന്തരമന്ത്രിയുള്‍പ്പടെയുള്ളവര്‍ അവിടേക്ക് ഒഴുകിയെത്തി. കെപിസിസി നേതാക്കളും മറ്റെല്ലാ മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളും തെളിവുകളേതുമില്ലാത്ത കുറ്റസ്ഥാപനം നടത്തി സിപിഐ (എം)നെ ആക്രമിച്ചുകൊണ്ടിരുന്നു. ""51 വെട്ടിന്റെ രാഷ്ട്രീയം"", ""വെട്ടുവഴിക്കവിതകള്‍"" തുടങ്ങിയ എത്രയോ പുസ്തകങ്ങളും ലേഖനങ്ങളും മാര്‍ക്സിസ്റ്റ്വിരുദ്ധ സാഹിത്യവും പുറത്തിറങ്ങി.

ഈ കേസിന്റെ എത്രയോ വാര്‍ത്തകളും ചിത്രങ്ങളുമാണ് കഴിഞ്ഞ പതിനാറു മാസങ്ങള്‍ക്കിടയില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കളര്‍ ചിത്രങ്ങള്‍ സഹിതം മുന്‍ പേജില്‍തന്നെ പ്രസിദ്ധീകരിച്ചത്! പൊലീസിന്റെ അന്വേഷണത്തെ പിന്‍തുടര്‍ന്ന് റിപ്പോര്‍ട്ടുകള്‍ ചമച്ചത്! കോടതിയില്‍ നടക്കുന്ന വിചാരണയുടെ ഓരോഘട്ടവും അതിലെ പ്രോസിക്യൂഷന് അനുകൂലമായ ബാക്കി മൊഴികളും അവതരിപ്പിച്ചത്. കേരളത്തിലെ എല്ലാ ചാനലുകളും അതേവഴിയില്‍തന്നെ സഞ്ചരിച്ചു. തങ്ങള്‍ക്ക് രാഷ്ട്രീയ പ്രചരണം നടത്താന്‍ സഹായകമായി പ്രസ്താവന ഇറക്കാത്ത സാഹിത്യ നായകരായ ജ്ഞാനപീഠ ജേതാക്കളെപ്പോലും അപമാനിക്കുന്ന പ്രചരണഘോഷം ഉയര്‍ത്തി. അതിനെല്ലാം പറഞ്ഞ ഒരു ന്യായം ഉണ്ടായിരുന്നു. ചന്ദ്രശേഖരന്റേത് കേരളത്തിലെ അവസാനത്തെ രാഷ്ട്രീയകൊലപാതകമാകണമെന്ന ആഗ്രഹമല്ലാതെ, രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ഒഴിവാക്കണമെന്ന സത്ബുദ്ധിയല്ലാതെ മറ്റൊരു രാഷ്ട്രീയ താല്‍പര്യവും തങ്ങള്‍ക്കില്ലയെന്ന നാട്യമാണ് നിഷ്പക്ഷതയുടെ മൂടുപടമിട്ട മുഖ്യധാരാ മാധ്യമങ്ങള്‍ കേരളത്തില്‍ നടത്തിയത്.

ടി പി ചന്ദ്രശേഖരന്‍ വധത്തോടെ കേരളത്തില്‍ കൊലപാതകങ്ങള്‍ അവസാനിച്ചില്ല. പിന്നീടുണ്ടായ കുനിയില്‍ ഇരട്ട കൊലപാതകത്തിലും പ്രതിസ്ഥാനത്തേക്ക് പാര്‍ടിയെയോ അതിന്റെ എംഎല്‍എയോ ചോദ്യംചെയ്യുന്നതരത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അവതരിപ്പിച്ചില്ല. ഇപ്പോള്‍ തൃശൂരില്‍ നടന്നതും ഇരട്ടക്കൊലപാതകമാണ്. രണ്ടുപേരും കോണ്‍ഗ്രസ് നേതാക്കള്‍, കൊന്നവരും അതേ പാര്‍ടിക്കാര്‍തന്നെ. ഒരു പാര്‍ടിയിലെ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പക കൊലപാതകത്തോളമെത്തിയിട്ടും അത് ഇരട്ട കൊലപാതകമായി വളര്‍ന്നിട്ടും അതിനെ ചോദ്യംചെയ്യാന്‍ മടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ട് ഈ വാര്‍ത്തയെ അവഗണിക്കുന്നു? തമസ്കരിക്കുന്നു? ഗ്രൂപ്പുപോരാട്ടം മാതൃകാപരമെന്നും കൊലപാതകത്തോളമെത്തിയാല്‍ അത്യുത്തമമെന്നുമാണോ ഈ മാധ്യമങ്ങള്‍ പ്രഘോഷിക്കുന്നത്?

ടി പി ചന്ദ്രശേഖരന്റെ ദേഹത്ത് 51 വെട്ടുകള്‍ ഏറ്റിരുന്നതായി പ്രചരിപ്പിക്കപ്പെട്ടത് കെട്ടുകഥയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ കാണാനായി. ലാല്‍ജി കൊള്ളന്നൂരിന്റെ ദേഹത്തെ വെട്ടുകള്‍ 36 എണ്ണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെട്ടിന്റെ എണ്ണം കുറഞ്ഞാല്‍ കൊലപാതകം കുറ്റകരമല്ലാതാകുമോ? തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ കൊലക്കേസ് സംബന്ധിച്ച് ആഭ്യന്തരമന്ത്രി സംസാരിക്കുന്നില്ല. പ്രതികരണമാരാഞ്ഞ് ചാനല്‍ പ്രവര്‍ത്തകര്‍ പോകുന്നില്ല. തത്സമയ ചര്‍ച്ചയോ, അന്തിച്ചര്‍ച്ചകളോ ഉണ്ടാകുന്നില്ല. മരിച്ച വീട്ടില്‍ പോകാത്തതിനെപ്പറ്റിപ്പോലും യാതൊരു ചോദ്യവും ഉന്നയിക്കപ്പെടുന്നില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന് സംസ്ഥാനതലത്തിലാണ് ഹൈക്കമാന്റുള്ളത്. എ ഗ്രൂപ്പാണെങ്കിലും ഐ ഗ്രൂപ്പാണെങ്കിലും അതിന് കൃത്യമായി വിഭജിതമായ നേതൃഘടനയുണ്ട്. അവരില്‍ ഒരു തലംവരെ ഈ കൊലപാതകങ്ങളുടെ ഗൂഢാലോചന ചെന്നിട്ടുണ്ടാകും. രണ്ടു കൊലപാതകങ്ങളും പ്രൊഫഷണല്‍ ടീം തന്നെ നടത്തിയതായി അറിയുന്ന സ്ഥിതിക്ക് വാടകക്കൊലയാളികള്‍ക്ക് പണം നല്‍കിയവരാരൊക്കെയാണ്? അതിലെ ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റിന്റെ തലത്തിലേക്ക് അത് പോകുമോ?

ചന്ദ്രശേഖരന്‍ കേസില്‍ കേരളം കേട്ട വലതുപക്ഷ ന്യായങ്ങളൊന്നും ഇവിടെ പ്രസക്തമാകാതെ പോകുന്നതെന്തുകൊണ്ട്? അതിലാണ് രാഷ്ട്രീയത്തിലെ പക്ഷപാതിത്വം കുടികൊള്ളുന്നത്. ദശകങ്ങള്‍ക്ക് മുമ്പ് നടന്ന ചില സംഭവങ്ങളെപ്പറ്റി എം എം മണി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഗൂഢാലോചനക്കേസ് എടുത്തതും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതും എത്ര വേഗതയിലായിരുന്നു? അതേ സര്‍ക്കാര്‍തന്നെ തൃശൂര്‍ ജില്ലയിലെ രണ്ടു കൊലക്കേസുകളിലും ദുരൂഹമായ മൗനത്തിലാണ്ടുപോകുമ്പോള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ശബ്ദമില്ലാതായിപ്പോയത് കേരളം കാണുകയാണ്. ടി പി ചന്ദ്രശേഖരന്‍ കേസിലെ അത്യുത്സാഹവും, ഘോര ശബ്ദഘോഷങ്ങളും ഇപ്പോഴത്തെ മൗനവും ആരെയൊക്കെയാണ് തുറന്നു കാട്ടാത്തത്?

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക

സമരചരിത്രത്തിലെ പുതിയ അധ്യായം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും പൊലീസധികാരികളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് ഒരുലക്ഷത്തോളം സമരഭടന്മാരാണ് ആഗസ്റ്റ് 12ന് സെക്രട്ടേറിയറ്റുപരോധിക്കാന്‍ സധൈര്യം സന്നദ്ധരായി സെക്രട്ടേറിയറ്റിന് ചുറ്റും അണിനിരന്നത്. പതിനാല് ജില്ലകള്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥലം നിശ്ചയിച്ച് നല്‍കിയിരുന്നു. സമരം നടത്തുന്നവര്‍ തുടക്കത്തില്‍ത്തന്നെ കാണിച്ച അസാമാന്യമായ ധീരതയും അച്ചടക്കവും ചിട്ടയും എതിരാളികളെ അമ്പരപ്പിക്കുക തന്നെ ചെയ്തു. സമരം സമാധാനപരമായിരിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ബാരിക്കേഡുയര്‍ത്തി സമരക്കാരെ വഴിയില്‍ തടഞ്ഞാല്‍ അവര്‍ സെക്രട്ടേറിയറ്റുപരോധിക്കുക തന്നെ ചെയ്യുമെന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ അതിശക്തമായ മുന്നറിയിപ്പ് നല്‍കി.

12-ാം തീയതി കാലത്ത് ഉമ്മന്‍ചാണ്ടി കാണിച്ചത് അല്‍പത്തരമായിരുന്നു. 9 മണിക്ക് ക്യാബിനറ്റ് യോഗം സെക്രട്ടേറിയറ്റിനകത്ത് തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ച മന്ത്രിമാര്‍, ഉപരോധ സമരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് സെക്രട്ടേറിയറ്റ് കെട്ടിടത്തിനകത്തെത്തിച്ചേര്‍ന്നു. അസാധാരണമായ രീതിയില്‍ ഒരു ക്യാബിനറ്റ് യോഗം ചേര്‍ന്നു. യോഗം അതിവേഗം അവസാനിപ്പിച്ച് പുറത്തേക്ക് പോകാന്‍ മന്ത്രിമാര്‍ തിടുക്കം കാണിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറെ കാണാന്‍ പോയി. മറ്റ് മന്ത്രിമാര്‍ക്ക് ഉപരോധംമൂലം പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. അവര്‍ തിരിച്ചു പോയി മുറിക്കകത്തടച്ചിരുന്നു. അന്ന് വൈകുന്നേരം വിരലിലെണ്ണാവുന്ന സര്‍ക്കാര്‍ വിലാസം സംഘടനയിലെ അംഗങ്ങളെ പുറത്തെത്തിക്കാന്‍ വളരെ വിഷമിക്കേണ്ടിവന്നു. അടുത്ത ദിവസം ആരും ജോലിക്കെത്തുകയില്ലെന്ന് വ്യക്തമായി. 13-ാം തീയതി സെക്രട്ടേറിയറ്റ് കെട്ടിടം അടഞ്ഞുകിടക്കുമെന്നും സ്തംഭിക്കുമെന്നും മന്ത്രിമാര്‍ തിരിച്ചറിഞ്ഞു. അങ്ങിനെയാണ് സെക്രട്ടേറിയറ്റ് യുഡിഎഫ് സര്‍ക്കാര്‍ തന്നെ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. രണ്ടുദിവസം സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചത് അസാധാരണ സംഭവമായിരുന്നു. ഇന്ത്യയില്‍ തന്നെ ഇതേവരെ നടന്ന സമരചരിത്രത്തില്‍ കാണാതിരുന്നത് സംഭവിച്ചു. സെക്രട്ടേറിയറ്റ് സ്തംഭിപ്പിച്ചത് പ്രതിപക്ഷമല്ല, പകരം ഭരണക്കാര്‍ തന്നെയായിരുന്നു. സ്വാതന്ത്ര്യദിനം ഉള്‍പ്പെടെ മൂന്ന് ദിവസത്തേയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ചാല്‍ സമരഭടന്മാര്‍ സമരം അവസാനിപ്പിച്ച് തിരിച്ചുപോകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഞായറാഴ്ചയും തുടര്‍ച്ചയായി ഉപരോധസമരത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധതയോടെ വന്നവര്‍ അവധി പ്രഖ്യാപിച്ച കാരണംകൊണ്ട് മാത്രം തിരിച്ച് പോകാന്‍ തയ്യാറായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റി. ഈ പുതിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ മറ്റ് പോംവഴികളില്ലെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് നേതൃത്വം അടിയന്തിര യോഗം ചേരാന്‍ നിര്‍ബന്ധിതരായത്. പതിമൂന്നാം തീയതി 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമക്കാരെ വിളിച്ചുചേര്‍ത്ത് പത്ര സമ്മേളനം നടത്തി. യുഡിഎഫ് നേതൃയോഗം ചേര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു. അടുത്ത ദിവസം ചേരുന്ന ക്യാബിനറ്റ് യോഗം ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഔദ്യോഗികമായി തീരുമാനിക്കുന്നതാണെന്നും ടേം സ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായാലോചിച്ച് പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശാനുസരണം തീരുമാനിക്കുമെന്നും അറിയിച്ചു.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വം ഈ വിഷയം ചര്‍ച്ച ചെയ്തു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് മാത്രമായി സമരം തുടരുന്നത് യുക്തിഭദ്രമായിരിക്കുമോ എന്നാണ് നേതാക്കള്‍ ആലോചിച്ചത്. സമരം തുടര്‍ന്നാല്‍ സമരത്തിന് പിന്തുണ നല്‍കിയ വമ്പിച്ച ജനാവലി അസംതൃപ്തി പ്രകടിപ്പിക്കാനിടയുണ്ടെന്ന് എല്‍ഡിഎഫ് നേതൃത്വം വിലയിരുത്തി.

സമരത്തിനാധാരമായ പ്രധാനപ്പെട്ട ഒരാവശ്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവികമായും രാജിവെച്ചൊഴിയേണ്ടിവരും. ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടിയുള്ള സമരം തുടരുമെന്നും എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചു. സെക്രട്ടേറിയറ്റുപരോധം പിന്‍വലിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ബഹിഷ്കരണവും പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കരിങ്കൊടി പ്രകടനം ജനങ്ങളെ അണിനിരത്തിക്കൊണ്ട് തുടരുകയും ചെയ്യും. ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമായി വരുന്ന സാഹചര്യം സംജാമാകുമെന്നതില്‍ എല്‍ഡിഎഫിന് സംശയമൊന്നുമില്ല. എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതാണെന്നും തീരുമാനിച്ചു. സമരവാളണ്ടിയര്‍മാരെ സെക്രട്ടേറിയറ്റിന്റെ പടിഞ്ഞാറുവശത്തുള്ള റോഡില്‍ എത്തിച്ചശേഷം പൊതുയോഗം ചേര്‍ന്ന് എല്‍ഡിഎഫ് നേതാക്കളും സമരത്തെ സഹായിച്ചവരും ഏകസ്വരത്തിലാണ് സംസാരിച്ചത്. സെക്രട്ടേറിയറ്റുപരോധം പിന്‍വലിക്കുന്നതില്‍ എല്‍ഡിഎഫില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. സമരത്തില്‍ പങ്കെടുത്തവരും വിജയാഹ്ലാദത്തോടെയാണ് തിരിച്ചുപോയത്. സമരം അടിച്ചമര്‍ത്തുമെന്നും പരാജയപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി കേന്ദ്ര സേനയെ വിളിച്ചു കൊണ്ടുവന്ന് നാണംകെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പരാജയം സമ്മതിച്ചുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഒരുമണിയായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ എം മാണിയേയും കുഞ്ഞാലിക്കുട്ടിയേയും ഇടവും വലവും ഇരുത്തി വീണ്ടും പത്രസമ്മേളനം നടത്തി. സമരം നിര്‍ത്തിയതിനും സമാധാനപരമായും അച്ചടക്കത്തോടെയും സമരം നടത്തിയതിനും പ്രതിപക്ഷത്തേയും പൊലീസിനെയും അഭിനന്ദിക്കാനാണ് പത്രസമ്മേളനം നടത്തിയത്. എന്നാല്‍ പത്രക്കാരുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രിയുടെ ഓഫീസ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ലെന്ന് പറയാനിടയായി. ഈ പത്രസമ്മേളനം ആശയക്കുഴപ്പം സൃഷ്ടിക്കാനിട വരുത്തി. മുഖ്യമന്ത്രി തന്നെ വാഗ്ദാനലംഘനം നടത്തിയതിന് എല്‍ഡിഎഫിന് ഉത്തരവാദിത്തമില്ല. പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടായിരിക്കാം ഉമ്മന്‍ചാണ്ടി തന്നെ അത് തിരുത്തി. ടേംസ് ഓഫ് റഫറന്‍സ് തുറന്ന മനസ്സോടെ തീരുമാനിക്കുമെന്നും പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും ഉറപ്പുനല്‍കി.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു, ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ചേ തീരുമാനിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. ഇതെല്ലാം കഴിഞ്ഞതിനുശേഷം മാളത്തിലൊളിച്ചവര്‍ ചിലര്‍ പുറത്തുവന്ന് ശബ്ദിക്കാന്‍ തുടങ്ങി. അതിലൊന്ന് ചന്ദ്രശേഖരെന്‍റ വിധവ രമയാണ്. പ്രതിപക്ഷം ഭരണമുന്നണിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചു എന്നാണ് രമ പറഞ്ഞത്. ഇത് പുതിയ ആരോപണമല്ല. ആര്‍എംപിയുടെ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഉമേഷ് ബാബു പറഞ്ഞതാണ് ഇപ്പോള്‍ രമ ആവര്‍ത്തിച്ചത്. ഉമേഷ് ബാബുവിന്റെ പ്രസംഗം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ചന്ദ്രശേഖരന്‍ വധക്കേസ് കോണ്‍ഗ്രസിലെ എ വിഭാഗവും സിപിഐ എം നേതൃത്വവും ചേര്‍ന്ന് അട്ടിമറിച്ചു എന്നാണ് ഉമേഷ് ബാബു പറഞ്ഞത്. ഇത് പറഞ്ഞത് കോടതിയെ സ്വാധീനിക്കാനുള്ള ലക്ഷ്യത്തോടെയായിരിക്കാം. കളവ് പറയുന്നതില്‍ തെല്ലും മനഃസാക്ഷിക്കുത്തില്ലാത്തവര്‍ക്ക് എന്തും വിളിച്ചുപറയാം. ഞങ്ങള്‍ക്കതില്‍ പ്രതികരിക്കേണ്ടതായ കാര്യമില്ല. അവഗണിക്കുന്നതാണ് നല്ലത്. സെക്രട്ടേറിയറ്റുപരോധം വന്‍വിജയമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ജൂലൈ 24 മുതല്‍ ആഗസ്ത് 4 വരെ ജില്ലാ - തലസ്ഥാനങ്ങളിലും നടന്ന രാപ്പകല്‍ സമരവും വന്‍ വിജയമായിരുന്നു. അത് യഥാര്‍ത്ഥ സഹനസമരമായിരുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത സമാധാനപരമായ സഹനസമരം. കോരിച്ചൊരിയുന്ന മഴയും മറ്റു പല പ്രതികൂലമായ അവസ്ഥയും അതിജീവിച്ചുകൊണ്ടാണ് പതിനൊന്നുദിവസം രാപ്പകല്‍ സമരം നടത്തിയത്. ജൂണ്‍ 11നാണ് സോളാര്‍ തട്ടിപ്പ് കൈരളിയുടെ പീപ്പിള്‍ ചാനല്‍ മറനീക്കി പുറത്തുകൊണ്ടുവന്നത്. അന്നുമുതല്‍ നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷ ജനാധിപത്യമുന്നണി വിട്ടുവീഴ്ചയില്ലാത്ത സമരമാണ് നടത്തിയത്. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള തെളിവുകള്‍ ഓരോന്നായി പുറത്തുവന്നു. എല്ലാ ടെലിവിഷന്‍ ചാനലുകളും അച്ചടി മാധ്യമങ്ങളും ഞാന്‍, ഞാന്‍ മുന്നില്‍ എന്ന രീതിയില്‍ തെളിവുകള്‍ ഒന്നൊന്നായി പുറത്തു കൊണ്ടുവന്നു.

1. ശ്രീധരന്‍നായര്‍ സരിതാ എസ് നായര്‍ക്ക് സോളാര്‍ പദ്ധതിക്കായി 40 ലക്ഷം രൂപ നല്‍കിയതായി വെളിപ്പെടുത്തി. കോടതിയില്‍ രഹസ്യ മൊഴി നല്‍കി. ശ്രീധരന്‍നായര്‍ സരിതയോടൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍പോയി ഉമ്മന്‍ചാണ്ടിയെ കണ്ട് ആശങ്ക തീര്‍ത്തത്. സോളാര്‍ പദ്ധതിയില്‍ പണം നിക്ഷേപിക്കാന്‍ ശ്രീധരന്‍നായര്‍ക്ക് പ്രോത്സാഹനവും ഉറപ്പും നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് വ്യക്തമായി.

2. മുഖ്യമന്ത്രി ഡല്‍ഹി സന്ദര്‍ശനവേളയില്‍ വിജ്ഞാന്‍ഭവനില്‍ തോമസ് കുരുവിളയോടൊപ്പം സരിതയെ കണ്ടിട്ടുണ്ടെന്ന സത്യം പുറത്തുവന്നു.

3. ടി സി മാത്യു സരിതാനായര്‍ക്ക് ഒരു കോടി അഞ്ചുലക്ഷം രൂപ നല്‍കിയതായും തുക തിരിച്ചുകിട്ടിയില്ലെന്നും കാണിച്ച് 2013 മാര്‍ച്ച് 30ന് ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി. തനിക്കൊന്നും ചെയ്യാനില്ലെന്ന് കൈമലര്‍ത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ഉമ്മന്‍ചാണ്ടിയെ കണ്ടതിന്റെ അടുത്ത ദിവസം സരിത, ടി സിമാത്യുവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതായ വാര്‍ത്തയും പുറത്തായി. ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയതും പറഞ്ഞതും സരിതയെങ്ങനെ ഉടന്‍ അറിഞ്ഞു എന്ന ചോദ്യത്തിന് മറുപടിയില്ല.

4. ബാംഗ്ലൂരിലെ ബിസിനസുകാരന്‍ എം കെ കുരുവിള സരിതാനായര്‍ക്കെതിരെ കോടതിയില്‍ പരാതിനല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്ന് പറയുന്നു. അതിന്റെപേരില്‍ കുരുവിളയ്ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍.

5. ഉമ്മന്‍ചാണ്ടി പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചത് കെപിസിസി പ്രസിഡണ്ടിനോടോ പാര്‍ടിയോടോ ചോദിച്ചല്ല, തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്ന് തോന്നിയവരെയാണ് നിയമിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പിഎ ടെനിജോപ്പന്‍ സരിതയുടെ ഇടനിലക്കാരനായിരുന്നു എന്നു വന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിന് സരിതയുമായുള്ള അടുപ്പം വ്യക്തമായിക്കഴിഞ്ഞു. ജിക്കുമോന്‍ എന്ന മറ്റൊരു സ്റ്റാഫംഗത്തിനും സരിതയുമായും തട്ടിപ്പുമായും ബന്ധമുണ്ടെന്ന് വന്നു. ഫോണ്‍കാള്‍ രജിസ്റ്റര്‍ പുറത്തായതോടെ അതേവരെ രഹസ്യമായി സൂക്ഷിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്.

6. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ ഒരു മണിക്കൂര്‍ സമയം രഹസ്യ സംഭാഷണം നടത്തി. കുടുംബകാര്യമാണ് സംസാരിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു മണിക്കൂര്‍ സംസാരിച്ച വിവരം ഇതുവരെ പൊതുജനങ്ങളെ അറിയിച്ചിട്ടില്ല. ബിജു രാധാകൃഷ്ണന്‍ കൊലക്കേസില്‍ പ്രതിയാണ്. തന്റെ ആദ്യ ഭാര്യ രശ്മിയെ വിഷംകൊടുത്തും ശ്വാസംമുട്ടിച്ചും കൊന്ന കേസിലെ പ്രതി.

7. സരിതാനായര്‍ നല്‍കിയ 4 പേജുള്ള മൊഴിയില്‍ പറയുന്നു (22 പേജ് 4 പേജായി ചുരുങ്ങിയതൊന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല)

ടീം സോളാര്‍ റിന്യുവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ചിറ്റൂര്‍റോഡിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കമ്പനിയില്‍ ബിജു രാധാകൃഷ്ണനും സരിതാനായരും ഡയറക്ടര്‍മാരാണ്. ബിജു രാധാകൃഷ്ണനും ശാലുമേനോനും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സരിതാനായര്‍ പറയുന്നു. ഇത്രയും ക്രൂരനായ ഒരു ക്രിമിനല്‍ പുളളിയുമായാണ് കേരള മുഖ്യമന്ത്രി ഒരു മണിക്കൂര്‍ രഹസ്യ സംഭാഷണം നടത്തിയത് എന്നത് ലജ്ജാകരമല്ലേ? സത്യം ജയിക്കുമെന്നും എല്ലാം സുതാര്യമാണെന്നുമല്ലേ ഉമ്മന്‍ചാണ്ടി ഉരുവിട്ടുകൊണ്ടിരിക്കുന്നത്? എന്തിനാണ് രാധാകൃഷ്ണനുമായി നടത്തിയ രഹസ്യ കൂടിയാലോചന പൊതുജനങ്ങളില്‍നിന്നു മറച്ചുപിടിക്കുന്നത്?

ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ ഒരേ ദിവസം ഒരേ സ്വരത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തട്ടിപ്പില്‍ പങ്കാളികളായ വിവരം മുഖ്യമന്ത്രിക്കറിയാമായിരുന്നില്ലേ? മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കണമെന്ന് അന്വേഷണം നടത്തിയവര്‍ക്ക് തോന്നിയില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രി അറിയാതെയാണോ? ഇത്തരം ചോദ്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. സോളാര്‍ പാനല്‍ 2500 ച. അടി വിസ്തീര്‍ണ്ണമുള്ള വീടുകളില്‍ വെയ്ക്കണം. എല്ലാ പൊലീസ്സറ്റേഷനിലും സോളാര്‍ പാനല്‍ ഉണ്ടായിരിക്കണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സോളാര്‍ പാനല്‍ ഘടിപ്പിക്കണം. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ ഇറക്കിയത് സോളാര്‍ തട്ടിപ്പിനെ സഹായിക്കാനല്ലേ? ഡിജിപി സോളാര്‍ തട്ടിപ്പ് കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘത്തെ നിയമിച്ചത്. ഇത്തരം ഒരന്വേഷണസംഘത്തെ നിയമിക്കാന്‍ ഡിജിപിക്ക് അധികാരം നല്‍കുന്ന വകുപ്പേതാണ് എന്ന് കോടതി ചോദിച്ചു. സോളാര്‍ തട്ടിപ്പിനെതിരായി 33 കേസുകളാണ് വന്നിരിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. അതത് പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരാണ് കേസന്വേഷിക്കേണ്ടത്.അതിനുപകരം അവരെയൊക്കെ ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കേസന്വേഷിക്കാനിടയായതെങ്ങനെ? ഇതിന്റെ നിയമവശമാണ് അഭിഭാഷകനോട് കോടതിചോദിച്ചത്. സാങ്കേതിക കാരണത്താല്‍ കേസ് റദ്ദാക്കപ്പെടാനിടവരുന്ന ഇത്തരം ഒരു നടപടിയുണ്ടായത് ദുരൂഹമല്ലേ?

ഇതില്‍നിന്നെല്ലാം ഉമ്മന്‍ചാണ്ടിയുടെ വ്യക്തവും സ്പഷ്ടവുമായ പങ്കും നേതൃത്വവുമാണ് മറനീക്കി പുറത്തുവരുന്നത്. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമായത്. അതുകൊണ്ടുതന്നെയാണ് ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കുറ്റകൃത്യം തടയാന്‍ ബാദ്ധ്യതയുള്ള മുഖ്യമന്ത്രി കുറ്റകൃത്യത്തിന് കുടപിടിക്കുന്ന ആളായി മാറി. ബഹുജനസമരം നൂറുശതമാനം ശരിയായിരുന്നു എന്നു പറയാന്‍ ഇതില്‍ കൂടുതല്‍ തെളിവാവശ്യമില്ല. അന്വേഷണം ആരംഭിക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും. സമരം ആരംഭിച്ചതോടെ യുഡിഎഫിനകത്തെ രൂക്ഷമായ അഭിപ്രായഭിന്നത പുറത്തുവന്നു. അത് ദിനംപ്രതി രൂക്ഷമാകുകയാണ്. സമരത്തിന് ലഭിച്ച ബഹുജന പിന്‍തുണ അഭൂതപൂര്‍വമാണ്. സമരം വന്‍ വിജയമാണ്. ഡിജിപിക്ക് പറയേണ്ടിവന്നു, സമരം തികച്ചും സമാധാനപരമായിരുന്നു എന്ന്. കണ്ണൂരില്‍നിന്ന് 1500 രൂപ നല്‍കി ക്രിമിനലുകളെ കൊണ്ടുവന്നു എന്ന് തട്ടിവിട്ട എം പി ഇളിഭ്യനായി. ഒരു ലക്ഷം പേര്‍ ഒത്തുകൂടിയ സ്ഥലത്തെ അച്ചടക്കവും കൃത്യനിഷ്ഠയും ചുമതലാബോധവും ത്യാഗസന്നദ്ധതയും അര്‍പ്പണ മനോഭാവവും മഹത്തായ മാതൃകയാണ്. ഇതെല്ലാം ചേര്‍ന്നതാണ് ഐതിഹാസികമായ സമരത്തിന്റെ ഉജ്വലമായ വിജയം. നമുക്കഭിമാനിക്കാം. സംശയമില്ലാതെ.


വി വി ദക്ഷിണാമൂര്‍ത്തി ചിന്ത വാരിക