Showing posts with label തൊഴില്‍മേഖല. Show all posts
Showing posts with label തൊഴില്‍മേഖല. Show all posts

Tuesday, June 15, 2021

തൊഴിലിന്‌ മുഖ്യപരിഗണന - മന്ത്രി 
എം വി ഗോവിന്ദൻ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു

കേരളം പുതുവഴിയിലൂടെ സഞ്ചരിക്കുകയാണ്‌. മാറുന്ന കാലത്തിനനുസരിച്ച്‌ നാടിനെ മുന്നോട്ടു നയിക്കാൻ പര്യാപ്‌തമായ ദിശാബോധമുള്ള വികസന പദ്ധതികൾ ഒരുങ്ങുന്നു. തുടക്കം കുറിച്ചവ പൂർത്തീകരണത്തിലേക്ക്‌. മഹാമാരിയുടെ കാലത്തും കരുതലും വികസനവും ഒരേ പോലെ സമന്വയിപ്പിച്ച്‌ കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട്‌ ജനകീയ സർക്കാർ നീങ്ങുന്നു. വരും കാല വെല്ലുവിളികളെ നേരിടാൻ സാമൂഹ്യക്ഷേമവും ജനകീയ ഐക്യവും കരുതലോടെ സംയോജിപ്പിച്ച്‌ മുന്നോട്ട്‌. സർക്കാർ ലക്ഷ്യംവയ്ക്കുന്ന സുപ്രധാനമായ 
മേഖലകളെക്കുറിച്ച്‌ തദ്ദേശഭരണ എക്‌സൈസ്‌ മന്ത്രി 
എം വി ഗോവിന്ദൻ ദേശാഭിമാനിയോട്‌ സംസാരിക്കുന്നു. 


കോവിഡ്‌ പ്രതിരോധത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ വലുതാണ്‌. പ്രാദേശിക ഭരണകൂടം എന്ന നിലയ്‌ക്ക്‌ പരമ്പരാഗതരീതിയിൽ വലിയ മാറ്റമല്ലേ വരുന്നത്‌?

പ്രതിസന്ധി ഘട്ടങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വിളിപ്പുറത്തുണ്ടെന്ന ആത്മധൈര്യം ഇന്ന്‌ ജനങ്ങൾക്കുണ്ട്‌. കോവിഡ്‌ പ്രതിരോധത്തിൽ താഴെ ത്തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ അനുഭവിച്ചറിയുകയാണല്ലോ. ആരോഗ്യ വകുപ്പുമായി ചേർന്നുള്ള പരിരക്ഷ. പൊലീസുമായി ചേർന്നുള്ള ക്വാറന്റൈൻ നിരീക്ഷണം. ആരും പട്ടിണി കിടക്കാതിരിക്കാനുള്ള കരുതൽ. അങ്ങനെ എല്ലാ മേഖലയിലും തദ്ദേശഭരണ സ്ഥാപനങ്ങൾ മുന്നിലുണ്ട്‌. ഇക്കാര്യത്തിൽ കക്ഷിരാഷ്‌ട്രീയമില്ല. ജനപ്രതിനിധികൾക്കൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും രാപ്പകലില്ലാതെ സേവനസന്നദ്ധരായി. ഇത്‌ പുതിയൊരു സംസ്‌കാരമാണ്‌ രൂപപ്പെടുത്തിയത്‌.

കോവിഡ്‌ രണ്ടാം തരംഗം ശക്തമായ ഉടനെയാണല്ലോ പുതിയ സർക്കാർ ചുമതലയേറ്റത്‌. തുടർന്ന്‌, എന്തെല്ലാം ഇടപെടലാണ്‌ സർക്കാർ നടത്തിയത്‌

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ താഴെത്തട്ടിൽ ഇടപെട്ടത്‌ വാർഡ്‌തല സമിതികളാണ്‌. എന്നാൽ, രോഗികളുടെ എണ്ണത്തിൽ കുറവുവന്നതോടെ വാർഡ്‌തല സമിതികൾക്ക്‌ ചെറിയൊരു ആലസ്യം വന്നു. അവ കണ്ടെത്തി പരിഹരിക്കുകയും സമിതികളെ സജീവമാക്കുകയുമാണ്‌ പുതിയ സർക്കാർ ആദ്യം ചെയ്‌തത്‌. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശഭരണ അധ്യക്ഷൻമാരുടെ യോഗം വിളിച്ചു. തദ്ദേശഭരണ, ആരോഗ്യ വകുപ്പ്‌ ചുമതലയുള്ള മന്ത്രിമാർ പങ്കെടുത്തു. അതിന്റെ ഗുണവും കണ്ടു. സിഎഫ്‌എൽടിസി, എസ്‌എഫ്‌എൽടിസികൾ, ഡിസിസികൾ തുടങ്ങിയവ വീണ്ടും സജ്ജമായി. ഓക്‌സിജൻ ലഭ്യത, ആംബുലൻസ്‌ ലഭ്യത തുടങ്ങിയവ ഉറപ്പ്‌ വരുത്താൻ കൺടോൾ റൂമുകളും കോർഗ്രൂപ്പുകളും രൂപീകരിച്ചു. അതിന്റെ ഫലമായി മരണനിരക്ക്‌ നിയന്ത്രിച്ച്‌ നിർത്താനായി. ജനകീയഹോട്ടലുകളും സാമൂഹ്യ അടുക്കളകളും സജീവമായി. രാജ്യത്ത്‌ മറ്റൊരിടത്തും ഇത്തരം ഇടപെടലില്ല. നമ്മുടെ ജനാധിപത്യ ആരോഗ്യ സംവിധാനത്തിന്റെ കരുത്തും ഇതാണ്‌.

ജനകീയാസൂത്രണ പ്രസ്ഥാനം കാൽനൂറ്റാണ്ട്‌ തികച്ചു. ജനകീയാസൂത്രണത്തിന്റെ കരുത്തിലല്ലേ മഹാമാരികളെപ്പോലും നേരിടാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ പാകപ്പെട്ടത്‌?


ജനകീയാസൂത്രണം തുടർച്ചയായി മുന്നോട്ടുപോയതിന്റെ ഏറ്റവും മികച്ച നേട്ടമാണ്‌ ഈ മഹാമാരിക്കാലത്ത്‌ നമ്മൾ അനുഭവിക്കുന്നത്‌. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ജനകീയാസൂത്രണം വലിയ മാറ്റമാണ്‌ കേരളത്തിലുണ്ടാക്കിയത്‌. അധികാര വികേന്ദ്രീകരണമെന്ന ഭരണഘടനാ തത്വം കേരളത്തിൽ ഏറ്റവും നല്ല നിലയിൽ നടത്താനായതും ജനകീയാസൂത്രണത്തിന്റെ നേട്ടമാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതൽ ജനകീയവൽക്കരിക്കപ്പെട്ട നാട്‌ നമ്മുടേതാണ്‌. ഇതുതന്നെയാണ്‌ ഏത്‌ പ്രതിസന്ധിയെയും നേരിടാൻ നമുക്ക്‌ കരുത്ത്‌ പകരുന്നത്‌.

എൽഡിഎഫ്‌ പ്രകടനപത്രികയിലും പുതിയബജറ്റിലും തൊഴിലിനാണല്ലോ വലിയ പ്രാധാന്യം. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക്‌?

ശരിയാണ്‌. തൊഴിൽമേഖലയ്‌ക്കാണ്‌ തദ്ദേശഭരണ വകുപ്പ്‌ മുന്തിയ പരിഗണന നൽകുക. ഒരു വാർഡിൽ നേരിട്ട്‌ തൊഴിൽ നൽകുന്ന ഒരു സംരംഭമെങ്കിലും ആരംഭിക്കും. ഇങ്ങനെ ആദ്യഘട്ടം 20,000 തൊഴിൽ സംരംഭം ആരംഭിക്കാനാണ്‌ പദ്ധതി. തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിട്ടും കുടുംബശ്രീ വഴിയുമാകും ഇത്‌. ഇതിനായി പ്രവാസികളുടെ സഹായവും തേടും. സ്‌ത്രീതൊഴിലന്വേഷകർക്ക്‌ കുടുംബശ്രീ പ്രത്യേകപദ്ധതി തയ്യാറാക്കും. കിലയെ തൊഴിൽ ലഭ്യമാക്കാനുള്ള സ്ഥാപനംകൂടിയായി വളർത്തും. കിഫ്‌ബിയുടെ സ്‌കൂൾ നവീകരണ പദ്ധതി ഇപ്പോൾ കില ഏറ്റെടുത്തിട്ടുണ്ട്‌. ഇത്തരം വിവിധ പദ്ധതികളിലൂടെയാകും തൊഴിൽ സൃഷ്‌ടിക്കുക.

സർക്കാരിന്റെ സുപ്രധാനമായ പ്രഖ്യാപനമാണല്ലോ വീട്ടമ്മമാർക്ക്‌ ക്ഷേമ പെൻഷനും സ്‌മാർട്ട്‌കിച്ചണും

സ്‌ത്രീകൾക്ക്‌ വലിയ ആത്മവിശ്വാസമാണ്‌ എൽഡിഎഫ്‌ നൽകുന്നത്‌. തുടർഭരണത്തിന്‌ പ്രധാനകാരണം സ്‌ത്രീ വോട്ടർമാരുടെ ഈ പിന്തുണയാണ്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അവരെ ചേർത്തുപിടിച്ചു. ഈ സർക്കാരും അതു തുടരും. അതിന്റെ ഭാഗമായാണ്‌ വീട്ടമ്മമാർക്ക്‌ ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കുന്നത്‌. ഇത്‌ കേവലം പണത്തിന്റെ പ്രശ്‌നമല്ല. സ്‌ത്രീയുടെ അധ്വാനത്തെ മാനിക്കലാണ്‌. ഫ്യൂഡൽ ചിന്താഗതിയിൽനിന്നുയർന്ന ആൺകോയ്‌മയുടെ വീട്ടകങ്ങളെ അവ പൊളിച്ചെഴുതും. ഞാൻ എന്നതിൽനിന്ന്‌ ഞാനും നീയും ഒന്നിച്ച്‌ എന്ന വിചാരത്തിലേക്ക്‌ സമൂഹം എത്തും. അതിനാലാണ്‌ വീട്ടമ്മമാരുടെ പെൻഷൻ വിപ്ലവകരമായ നടപടിയാകുന്നത്‌. മുമ്പ്‌ കർഷകത്തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ ഏർപ്പെടുത്തിയപ്പോഴും ഇതേ വികാരമായിരുന്നു. മണ്ണിൽ വിയർപ്പൊഴുക്കിയ ഒരു വലിയ ജനവിഭാഗത്തെയാണ്‌ അന്ന്‌ ആദരിച്ചത്‌.

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഏതെങ്കിലും രീതിയിൽ പൊളിച്ചെഴുതേണ്ടതുണ്ടോ?

വേണമെന്നാണ്‌ സർക്കാർ നയം. ആസ്‌തി വികസന പദ്ധതികൾ കൂടുതൽ ഏറ്റെടുക്കാൻ തൊഴിലുറപ്പ്‌ പദ്ധതിക്കാകണം. അതുവഴി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാകും. തൊഴിൽദിനങ്ങളും കൂട്ടണം. 100 എന്നത്‌ 200 ആക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. കേന്ദ്രസർക്കാരാണ്‌ അതിൽ തീരുമാനമെടുക്കേണ്ടത്‌. ശുചീകരണപ്രവർത്തനം ഇപ്പോൾ തൊഴിലുറപ്പ്‌ തൊഴിലാളികളെ ഏൽപ്പിച്ചിട്ടുണ്ട്‌.

തദ്ദേശഭരണ ഏകീകരണം എന്നത്‌ എൽഡിഎഫിന്റെ സുപ്രധാന കാൽവയ്‌പല്ലേ. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ അവ നടപ്പാക്കിയെങ്കിലും ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനില്ലേ

അതെ. വിവിധ വിഭാഗങ്ങളായി നിൽക്കുന്ന തദ്ദേശഭരണ വകുപ്പുകളുടെ ഏകീകരണം ഭരണപരമായും ജനോപകാരപ്രദമായും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. എൽഡിഎഫ്‌ പ്രകടനപത്രികയിലും അവ എടുത്തു പറഞ്ഞിട്ടുണ്ട്‌. അതിനാൽ ഈ സർക്കാരിന്റെ പ്രഥമപരിഗണനയിൽ ഒന്നാമത്‌ ഏകീകരണം ഫലപ്രദമാക്കലാണ്‌. ജീവനക്കാരുടെ പുനർവിന്യാസവും കുറച്ചുകൂടി ശക്തമാക്കണം. നിലവിലെ സംവിധാനത്തിൽനിന്ന്‌ മാറി കൂടുതൽ മേഖലകളിലേക്ക്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ കടക്കുകയാണ്‌. അതിനാൽ കൂടുതൽ ജീവനക്കാരുടെ ആവശ്യം വരികയാണ്‌.

നിലവിലെ മദ്യനയത്തിൽ എന്തെങ്കിലും മാറ്റം ആലോചനയിലുണ്ടോ?

മദ്യനയത്തിൽ ഒരു മാറ്റവും ഇപ്പോൾ ആലോചനയിലില്ല. വളരെ ആലോചിച്ചാണ്‌ മദ്യവർജനത്തിൽ ഊന്നിയുള്ള മദ്യനയം സർക്കാർ സ്വീകരിച്ചത്‌. മദ്യനിരോധനം പരാജയമാണെന്ന്‌ ലോകമാകെ തെളിയിച്ചതാണ്‌. മദ്യവർജനമാണ്‌ ശരിയായ നിലപാട്‌. ഇവ ശക്തിപ്പെടുത്തും. എന്നാൽ, മദ്യം അത്യാവശ്യമായി വേണ്ടവരുണ്ടാകും. അത്തരക്കാർക്ക്‌ അവ കിട്ടാതെ വന്നാലുള്ള ആരോഗ്യ–-സാമൂഹ്യ പ്രശ്‌നങ്ങൾ നമ്മൾ ഏറെ കണ്ടതാണ്‌. വ്യാജ മദ്യമടക്കം ഒഴുകും. മയക്കുമരുന്ന്‌ ഉപയോഗം വർധിക്കും. അതിനാൽ മദ്യലഭ്യതയും ആവശ്യമാണ്‌. വിമുക്തി പദ്ധതി ശക്തിപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. കുട്ടികൾക്കിടയിലെ മയക്കുമരുന്ന്‌ ഉപയോഗം തടയാൻ വാർഡ്‌ സമിതികൾ രൂപീകരിക്കും.

വിവിധതരം പഴങ്ങളിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി

വലിയ സാധ്യതയാണ്‌ ഈ പദ്ധതിക്ക്‌. വീര്യം കുറഞ്ഞതും ആരോഗ്യത്തിന്‌ ഹാനികരവുമല്ലാത്ത മദ്യമാണ്‌ ഇതുവഴി ലഭിക്കുക . അതിനായി കൃഷി, വ്യവസായം, തദ്ദേശഭരണം, എക്‌സൈസ്‌ വകുപ്പുകൾ യോജിച്ച്‌ ഇതിനുള്ള പദ്ധതി തയ്യാറാക്കേണ്ടതാണ്‌. കർഷകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾക്ക്‌ നല്ല വില ഉറപ്പ്‌ വരുത്താനും ഈ പദ്ധതി വഴി സാധിക്കും.

തയ്യാറാക്കിയത്‌: റഷീദ്‌ ആനപ്പുറം

Saturday, February 27, 2021

സിപിഒ നിയമനം: യുഡിഎഫ്‌– 41.3; എൽഡിഎഫ്‌– 56.44 ശതമാനം

സിവിൽ പൊലീസ്‌ ഓഫീസർ തസ്തികയിലേക്ക്‌ യുഡിഎഫ്‌ സർക്കാർ‌ നിയമനം നൽകിയത്‌ റാങ്ക്‌ലിസ്‌റ്റിലുൾപ്പെട്ടവരിൽ 41.3ശതമാനത്തിനുമാത്രം‌. എന്നാൽ, എൽഡിഎഫ്‌ അധികാരത്തിലെത്തിയശേഷം രണ്ട്‌ ലിസ്‌റ്റുകളിൽനിന്നുള്ള ശരാശരി 56.44 ശതമാനംപേരെ നിയമിച്ചു. നിയമസാധുതയില്ലാത്ത ആവശ്യങ്ങളുമുന്നയിച്ച്‌ മുൻ സിപിഒ റാങ്ക്‌ലിസ്‌റ്റിലെ അംഗങ്ങൾ നടത്തുന്ന സമരത്തെ പിന്തുണയ്‌ക്കുന്ന കോൺഗ്രസിന്റെ കാപട്യം ഈ കണക്ക്‌ തുറന്നുകാട്ടുന്നു.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2014ൽ നിലവിൽവന്ന റാങ്ക്‌ലിസ്‌റ്റിൽ 11,611 പേരാണുൾപ്പെട്ടത്‌. നിയമനശുപാർശ ലഭിച്ചത്‌ 4796പേർക്ക്‌ മാത്രം. എന്നാൽ, 2016ലെ റാങ്ക്‌ലിസ്‌റ്റിൽ 9041ൽ 5667പേർക്കും നിയമന ശുപാർശനൽകി (62.7 ശതമാനം).

സമരകാരണമായ റാങ്ക്‌ലിസ്‌റ്റ്‌ 2019ലേതാണ്‌. ഇതിലെ 10,937ൽ 5609 പേർക്കും നിയമനംനൽകി (51.2 ശതമാനം). ഈ റാങ്ക്‌ലിസ്‌റ്റ്‌ 2020 ജൂൺ 20ന്‌ കാലാവധി അവസാനിച്ചു‌. ഇടുക്കി, എറണാകുളം ജില്ലകളിലെ ഒഴിവുകളുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി ഉത്തരവ്‌ പ്രകാരം യഥാക്രമം 600, 523 പേരെയും ഇതിൽനിന്ന്‌ നിയമനശുപാർശചെയ്‌തു. 1200 ട്രെയിനി തസ്തികയും കാലാവധിക്കുള്ളിൽ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിലേക്ക്‌ അഡ്വൈസ്‌ അയച്ച്‌ സർക്കാർ നിയമപ്രാബല്യവും നൽകി.

കാലാവധി കഴിഞ്ഞ റാങ്ക്‌ലിസ്‌റ്റ്‌ നീട്ടൽ നിയമസാധുതയില്ലാത്തതാണ്‌. പിഎസ്‌സിയോ സർക്കാരോ വിചാരിച്ചാൽ ഇക്കാര്യത്തിൽ നടപടിയെടുക്കാനാകില്ല. റാങ്ക്‌ലിസ്‌റ്റ്‌ നിലനിൽക്കുന്ന സാഹചര്യത്തിൽമാത്രമേ പിഎസ്‌സി നടപടി ചട്ടത്തിലെ 13(5) വകുപ്പുപ്രകാരം നീട്ടാനാകൂ.

ചില ഘട്ടങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക്‌ലിസ്‌റ്റുകളെല്ലാം ഒരുപോലെയാണ്‌ നിശ്ചിതകാലത്തേക്ക്‌ നീട്ടുന്നത്‌. ഏതെങ്കിലും ഒരു ലിസ്‌റ്റ്‌ മാത്രം തെരഞ്ഞെുപിടിച്ച്‌ നീട്ടാൻ പിഎസ്‌സി ചട്ടം അനുവദിക്കുന്നില്ല. കോടതി ഇടപെടൽ മാത്രമാണ്‌ ഏകമാർഗമെന്ന്‌ വ്യക്തമായിരുന്നിട്ടും ചില കേന്ദ്രങ്ങളുടെ വ്യാജപ്രചാരണത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ്‌ സമരം.

അതേസമയം, കാലാവധി കഴിഞ്ഞ റാങ്ക്‌ലിസ്‌റ്റ്‌ നീട്ടുന്നത്‌ ഹൈക്കോടതിയും സുപ്രീംകോടതിയും പലവട്ടം തടഞ്ഞിട്ടുണ്ട്‌. 2019ലെ സിപിഒ റാങ്ക്‌ലിസ്‌റ്റ്‌ നിലവിൽവന്നപ്പോൾ അറുനൂറോളം ഒഴിവുകൾ പഴയ ലിസ്‌റ്റിൽനിന്ന്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു. അന്ന്‌ അതിനെതിരായ നിലപാടാണ്‌ പുതിയ ലിസ്‌റ്റിലെ ഉദ്യോഗാർഥികളും പിഎസ്‌സിയും സർക്കാരും കോടതിയിൽ സ്വീകരിച്ചത്‌. അതേ ലിസ്‌റ്റിൽപ്പെട്ട ചിലരാണ്‌ ഇപ്പോൾ സമരത്തിനിറങ്ങിയതും.

Thursday, February 18, 2021

ചെന്നിത്തലയുടെ യാത്രയ്‌ക്ക്‌ ഉദ്യോഗാർഥികളുടെ ചോര കൊണ്ട്‌ നിറം പകരാൻ ഗൂഢാലോചന: എ എ റഹിം

കണ്ണൂർ > രമേശ്‌ ചെന്നിത്തലയുടെ യാത്രയ്‌ക്ക്‌  ഉദ്യോഗാർഥികളുടെ  ചോര  കൊണ്ട്‌ നിറം പകരാനാണ്‌ കോൺഗ്രസ്‌     ശ്രമിക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ഇതിനായി സംസ്ഥാനത്ത്‌ നിന്നുള്ള ക്രിമിനലുകളെ തിരുവനന്തപുരത്ത്‌ തമ്പടിപ്പിച്ചിട്ടുണ്ട്‌. ഇതിന്‌ കാർമികത്വം വഹിക്കുന്നത്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനാണ്‌. എൽഡിസി റാങ്ക്‌ ഹോൾഡേഴ്‌സ്‌ സമാധാനപരമായി  നടത്തുന്ന സമരത്തെ  ചോരയിൽമുക്കാനും അക്രമാസക്തമാക്കാനുമുള്ള ഗൂഢാലോചനയാണ്‌ യൂത്ത്‌ കോൺഗ്രസിനെ ഉപയോഗിച്ച്‌ കോൺഗ്രസ്‌ നടത്തുന്നത്‌. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു റഹീം.

സമരം അക്രമാസക്തമാകാതിരിക്കാൻ  ഉദ്യോഗാർഥികൾ ജാഗ്രത പുലർത്തണം. ജനാധിപത്യപരമായി സമരം തീരാൻ പാടില്ലെന്ന കോൺഗ്രസിന്റെ ദുഷ്‌ടലാക്കിൽ വീണുപോകരുത്‌.   രണ്ട്‌ കോൺഗ്രസ്‌ എംഎൽഎമാർ  ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ സമരം തുടങ്ങിയത്‌.  ഈ എംഎൽഎമാർ  കെണിയിൽപ്പെട്ട എലികളെ പോലെയായി. സമരത്തിൽ നിന്ന്‌ തലയൂരി വരാൻ കഴിയുന്നില്ല. അവർക്ക്‌ രക്ഷപ്പെടാനാണ്‌ ഉദ്യോഗാർഥികളുടെ സമരത്തിൽ നുഴഞ്ഞുകയറി കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത്‌. സമരം ചെയ്യുന്ന ചില ഉദ്യോഗാർഥികൾക്ക്‌ രാഷ്‌ട്രീയമുണ്ട്‌. അത്‌ മുതലെടുക്കാനാണ്‌ കോൺഗ്രസ്‌  ശ്രമിക്കുന്നത്‌.  ചെന്നിത്തയുടെ ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ അത്‌ കൊഴുപ്പിക്കാനുള്ള ഇവന്റ്‌ മാനേജ്‌മെന്റ്‌ ഏജൻസികളാണ്‌ സമരത്തിലുള്ള രണ്ട്‌ എംഎൽഎമാർ. കാലം മാറിയെന്ന്‌ ഇവർ മനസ്സിലാക്കണം.  നിയമസഭ  തെരഞ്ഞെടുപ്പിനുള്ള രാഷ്‌ട്രീയ കളിയിലാണ്‌  കോൺഗ്രസ്‌.

കേരളത്തിൽ നാലായിരത്തിലേറെ പിഎസ്‌സ്‌ റാങ്ക്‌ലിസ്‌റ്റുണ്ട്‌. മുഴുവൻ റാങ്ക്‌ലിസ്‌റ്റിലുള്ളവരുമായും ഡിവൈഎഫ്‌ഐക്ക്‌ നല്ല  ബന്ധമാണ്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ലാസ്‌റ്റ്‌  ഗ്രേഡ്‌ ഉദ്യോഗാർഥികളുമായി സംസാരിച്ചത്‌. ഉദ്യോഗാർഥികൾ ആവശ്യപ്പെട്ട പ്രയോഗീക കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജനാധിപത്യപരമായി പ്രശ്‌നം പരിഹരിക്കപ്പെടണമൊന്നാണ്‌ ഡിവൈഎഫ്‌ഐ ആഗ്രഹിക്കുന്നത്‌.

കേരളത്തിൽ നിന്ന്‌  കേന്ദ്ര സർവീസിലേക്ക്‌ ഒരു നിയമനവും നടക്കുന്നില്ല.  ഉമ്മൻചാണ്ടിയും ആന്റണിയും  തസ്‌തിക ഇല്ലാതാക്കുന്നതിനുള്ള കമ്മിറ്റിയെയാണ്‌ വച്ചത്‌. ഇന്ത്യയിൽ  മറ്റൊരു സംസ്ഥാനത്തും  കേരളത്തെ  പോലെ  പുതിയ തസ്‌തിക സൃഷ്‌ടിക്കുന്നില്ലെന്നും റഷീദ്‌ വ്യക്തമാക്കി. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി കെ സനോജ്‌, എം വിജിൻ, ജില്ലാ സെക്രട്ടറി എം ഷാജർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സമരത്തെ ഉപയോഗിച്ച്‌ കലാപം സൃഷ്‌ടി‌ക്കാൻ യുഡിഎഫ് ശ്രമം: രാഷ്ട്രീയ കളിക്ക് വിധേയരാകണോ എന്ന്‌ ഉദ്യോഗാര്‍ത്ഥികള്‍ ചിന്തിക്കണം: സിപിഐ എം

തിരുവനന്തപുരം > സെക്രട്ടറിയേറ്റിന് മുന്നില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി കലാപം സൃഷ്‌ടി‌ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്  പ്രസ്‌താവനയില്‍ പറഞ്ഞു.

കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റ് പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഒരുനിലയിലും നിയമപരമായി നിലനില്‍ക്കാത്ത കാര്യത്തെ മുന്‍നിര്‍ത്തിയാണ് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ഈ സമരം നടത്തുന്നതെന്ന് വ്യക്തമാക്കപ്പെട്ടതാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമാക്കിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ഇതില്‍ നിന്ന് പിന്‍വാങ്ങുകയുണ്ടായി. യുഡിഎഫിന്റെ രാഷ്ട്രീയ കളിക്ക് വിധേയരാകേണ്ടതുണ്ടോയെന്ന് അവശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചിന്തിക്കണം.

സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസങ്ങളിലായി പതിനായിരക്കണക്കിന് പുതിയ തസ്‌തികകളാണ് സൃഷ്ടിച്ചത്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് കൂടുതല്‍ ആളുകള്‍ക്ക് ഇതുവഴി തൊഴിലവസരം ലഭിക്കും. തൊഴില്‍രഹിതരായ യുവതീþയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കരുതലും നടപടികളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 5 വര്‍ഷം കൊണ്ട് 1,57,909 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കി. സര്‍ക്കാരിന്റെ 100 ദിന പ്രഖ്യാപനത്തിലൂടെ 50,000 പേര്‍ക്കാണ് വിവിധ മേഖലകളിലായി തൊഴില്‍ ലഭ്യമാക്കിയത്. 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രസംഗത്തിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. ഇതിലൂടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനം വ്യക്തമാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ 5 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് കണ്ടാണ് യുഡിഎഫ്, സര്‍ക്കാരിനെതിരെ കുപ്രചരണങ്ങളും, കലാപങ്ങളും സൃഷ്‌ടിക്കാന്‍ ശ്രമിയ്ക്കുന്നത്. എല്‍.ഡി.എഫിന്റെ തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നൂവെന്ന കാര്യം മനസ്സിലാക്കി ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കാനാണ് യു.ഡി.എഫ് പരിശ്രമിയ്ക്കുന്നത്. തികച്ചും രാഷ്ട്രീയ പ്രേരിതമായി യുഡിഎഫ് നടത്തുന്ന ഇത്തരം ശ്രമങ്ങളെ തുറന്നു കാണിയ്ക്കുകയും ജാഗ്രത പാലിയ്ക്കുകയും വേണം. യു.ഡി.എഫിന്റെ കലാപ നീക്കങ്ങളെ തുറന്നു കാണിക്കുന്നതിനായി ജില്ലാþഏരിയാ കേന്ദ്രങ്ങളില്‍ ഇന്നും നാളെയുമായി വൈകുന്നേരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പൊലീസിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണം: മുഖ്യമന്ത്രി

 തിരുവനന്തപുരം> സാമൂഹ്യ വിരുദ്ധ രീതിയിലേക്ക്  കെഎസ് യു പ്രക്ഷോഭം വഴിമാറിപ്പോവുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പൊലീസ് ആത്മസംയമനം പാലിച്ചു. വളഞ്ഞിട്ട് തല്ലിയാല്‍ എന്ത് ചെയ്യും. കെഎസ് യുവിന്റേത് ആസൂത്രിത ആക്രമണമാണ്'; അദ്ദേഹം വ്യക്തമാക്കി.

 ആയിരം കിലോമീറ്റര്‍ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. വളഞ്ഞിട്ട് തല്ലിയാല്‍ പൊലീസിന് പ്രതികരിക്കേണ്ടി വരും. അത്തരത്തിലുള്ള ഇടപെടല്‍ മാത്രമെ  പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളു. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ഉംബാര വിഭാഗത്തില്‍ പെട്ടവരെ തല്ലി , അവരുടെ മണ്‍പാത്രങ്ങള്‍ തല്ലിപൊട്ടിക്കുക കൂടി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു

അര മണിക്കൂര്‍ ഇടവിട്ട് വിവിധ പദ്ധതികളാണ് കേരളത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്. സ്വാഭാവികമായും അതോരോ പ്രദേശത്തും ഉണ്ടാക്കുന്ന പ്രതികരണമുണ്ട്. അത് മറച്ചുവക്കാനുള്ള ഗൂഢാലോചന അരങ്ങേറുന്നു എന്ന് നാം കാണണം.  ഇത് നാടിന്റെ മുന്നോട്ടുപോക്കിന് എതിരായിട്ടുള്ള ദുഷ്ടമനസകളുടെ ഗൂഢാലോചനയുടെ ഭാഗമായി രൂപം കൊള്ളുന്ന ഒന്നാണെന്ന്  തിരിച്ചറിയണം.

 സര്‍ക്കാരിനെ ഇത് ബാധിക്കില്ല.  വികസന കാര്യത്തില്‍ മാത്രമല്ല, ക്ഷേമപ്രവര്‍ത്തനത്തിലും കോവിഡ് ഉള്‍പ്പെടെയുള്ള ദുരന്ത  പ്രതിരോധ പ്രവര്‍ത്തനത്തിലുമൊക്കെ സമാനതകളില്ലാത്ത മാതൃക കാഴ്ചവെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്ന് എല്ലാവരും  സമ്മതിക്കുന്ന നിലയാണ് കേരളത്തിലുള്ളത്. ജനത്തിന് നേരിട്ട് അനുഭവ വേദ്യമായ ഒട്ടേറെ കാര്യങ്ങള്‍ ഈ കാലയളവില്‍ ചെയ്യാനായി എന്ന സംതൃപ്തി തന്നെയാണ് സര്‍ക്കാരിനുള്ളത്.

അപൂര്‍വ്വം ചിലര്‍ക്കതുകൊണ്ട് മനസിന് വിഷമമുണ്ടാകും. അവര്‍ വിഷമം കൊണ്ട് ഇരിക്കുക എന്നല്ലാതെ ജനമനസുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ധരിക്കേണ്ടതില്ല.  ഇക്കാര്യത്തില്‍ നിരാശപ്പെടല്‍ മാത്രമെ അവര്‍ക്ക് വഴിയുള്ളു.

 വികസനവും ഉല്‍പ്പാദനവും ദുരന്തപ്രതിരോധവും ക്ഷേമപ്രവര്‍ത്തനവും എല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ ഒരുസര്‍ക്കാരിനുമാകില്ല എന്ന  തെറ്റായ ധാരണ നമ്മുടെ നാട്ടിലുണ്ടായിരുന്നു. അത് മാറ്റിയെടുക്കാന്‍ ഈ കാലയളവില്‍ സാധിച്ചു എന്ന അഭിമാനബോധവും സര്‍ക്കാരനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ യുഡിഎഫ് ശ്രമം: എ വിജയരാഘവന്‍

തിരുവനന്തപുരം> സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് യു.ഡി.എഫിന്റെ ശ്രമമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.തികച്ചും രാഷ്ട്രീയ പ്രേരിതമായി യു.ഡി.എഫ് നടത്തുന്ന കലാപശ്രമങ്ങളെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാണിക്കുന്നതിന് ഇന്നും നാളെയുമായി ജില്ലാ, ഏര്യാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണം. കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റ് പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികളില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. നിയമപരമായി നിലനില്‍ക്കാത്ത ആവശ്യം ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇതില്‍നിന്നും പിന്‍വാങ്ങുകയുണ്ടായി.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പതിനായിരക്കണക്കിന് പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. 1,57,000-ത്തില്‍ പരം പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കി. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. സമൂഹത്തിലാകെ തെറ്റിദ്ധാരണ പരത്താനും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്താതിരിക്കാനുമാണ് യു.ഡി.എഫ് പരിശ്രമിക്കുന്നത്.

യു.ഡി.എഫിന്റെ കലാപ നീക്കങ്ങളെ തുറന്നുകാണിക്കുന്നതിനായി മുഴുവന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും മുന്നോട്ടുവരണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

പൊലീസിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2021

തിരുവനന്തപുരം> സാമൂഹ്യ വിരുദ്ധ രീതിയിലേക്ക്  കെഎസ് യു പ്രക്ഷോഭം വഴിമാറിപ്പോവുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പൊലീസ് ആത്മസംയമനം പാലിച്ചു. വളഞ്ഞിട്ട് തല്ലിയാല്‍ എന്ത് ചെയ്യും. കെഎസ് യുവിന്റേത് ആസൂത്രിത ആക്രമണമാണ്'; അദ്ദേഹം വ്യക്തമാക്കി.

 ആയിരം കിലോമീറ്റര്‍ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. വളഞ്ഞിട്ട് തല്ലിയാല്‍ പൊലീസിന് പ്രതികരിക്കേണ്ടി വരും. അത്തരത്തിലുള്ള ഇടപെടല്‍ മാത്രമെ  പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളു. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ഉംബാര വിഭാഗത്തില്‍ പെട്ടവരെ തല്ലി , അവരുടെ മണ്‍പാത്രങ്ങള്‍ തല്ലിപൊട്ടിക്കുക കൂടി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു

അര മണിക്കൂര്‍ ഇടവിട്ട് വിവിധ പദ്ധതികളാണ് കേരളത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്. സ്വാഭാവികമായും അതോരോ പ്രദേശത്തും ഉണ്ടാക്കുന്ന പ്രതികരണമുണ്ട്. അത് മറച്ചുവക്കാനുള്ള ഗൂഢാലോചന അരങ്ങേറുന്നു എന്ന് നാം കാണണം.  ഇത് നാടിന്റെ മുന്നോട്ടുപോക്കിന് എതിരായിട്ടുള്ള ദുഷ്ടമനസകളുടെ ഗൂഢാലോചനയുടെ ഭാഗമായി രൂപം കൊള്ളുന്ന ഒന്നാണെന്ന്  തിരിച്ചറിയണം.

 സര്‍ക്കാരിനെ ഇത് ബാധിക്കില്ല.  വികസന കാര്യത്തില്‍ മാത്രമല്ല, ക്ഷേമപ്രവര്‍ത്തനത്തിലും കോവിഡ് ഉള്‍പ്പെടെയുള്ള ദുരന്ത  പ്രതിരോധ പ്രവര്‍ത്തനത്തിലുമൊക്കെ സമാനതകളില്ലാത്ത മാതൃക കാഴ്ചവെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്ന് എല്ലാവരും  സമ്മതിക്കുന്ന നിലയാണ് കേരളത്തിലുള്ളത്. ജനത്തിന് നേരിട്ട് അനുഭവ വേദ്യമായ ഒട്ടേറെ കാര്യങ്ങള്‍ ഈ കാലയളവില്‍ ചെയ്യാനായി എന്ന സംതൃപ്തി തന്നെയാണ് സര്‍ക്കാരിനുള്ളത്.

അപൂര്‍വ്വം ചിലര്‍ക്കതുകൊണ്ട് മനസിന് വിഷമമുണ്ടാകും. അവര്‍ വിഷമം കൊണ്ട് ഇരിക്കുക എന്നല്ലാതെ ജനമനസുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ധരിക്കേണ്ടതില്ല.  ഇക്കാര്യത്തില്‍ നിരാശപ്പെടല്‍ മാത്രമെ അവര്‍ക്ക് വഴിയുള്ളു.

 വികസനവും ഉല്‍പ്പാദനവും ദുരന്തപ്രതിരോധവും ക്ഷേമപ്രവര്‍ത്തനവും എല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ ഒരുസര്‍ക്കാരിനുമാകില്ല എന്ന  തെറ്റായ ധാരണ നമ്മുടെ നാട്ടിലുണ്ടായിരുന്നു. അത് മാറ്റിയെടുക്കാന്‍ ഈ കാലയളവില്‍ സാധിച്ചു എന്ന അഭിമാനബോധവും സര്‍ക്കാരനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Read more: https://www.deshabhimani.com/news/kerala/ksu-violence-pinarayi-vijayan/925362

തലസ്ഥാനത്ത്‌ അക്രമം അഴിച്ചുവിട്ട്‌ കെഎസ്‌യു; പൊലീസുകാരനെ വളഞ്ഞിട്ട്‌ തല്ലി, നിരവധിപേർക്ക്‌ പരിക്ക്‌

തിരുവനന്തപുരം > സെക്രട്ടറിയറ്റിന്‌ മുന്നിൽ അക്രമം അഴിച്ചുവിട്ട്‌ കെഎസ്‌യു. മാർച്ച്‌ നടത്തിയ കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയറ്റ്‌ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ കല്ലും വടികളുമായി പൊലീസുകാരെ ആക്രമിച്ചു. ഒരു പൊലീസുകാരനെ സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ വളിഞ്ഞിട്ട്‌ തല്ലി. നിരവധി പൊലീസുകാർക്ക്‌ പരിക്കേറ്റു.

സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പൊലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. കെഎസ്‌യുക്കാരുടെ കല്ലേറിൽ നിരവധി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്‌.

സഹപ്രവര്‍ത്തകയുടെ മുഖം അടിച്ചുപൊട്ടിച്ച്‌ കെഎസ്‌യുക്കാര്‍; പൊലീസ് അക്രമമാക്കി നേതാക്കള്‍

തിരുവനന്തപുരം > പൊലീസ് അക്രമം എന്ന് വാര്‍ത്തയുണ്ടാക്കാന്‍ സഹപ്രവര്‍ത്തകയുടെ മുഖത്ത് വടികൊണ്ട് അടിച്ച്‌ കെഎസ്‌യുക്കാര്‍. സെക്രട്ടറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചിനിടെയാണ് വന്‍അക്രമം അഴിച്ചുവിട്ടത്. ഇതിനിടെ കെഎസ്‌യു സംസ്ഥാന നേതാവ് എസ് സ്‌നേഹയെ സഹപ്രവര്‍ത്തകര്‍ തന്നെ മുഖത്ത് വടി ഉപയോഗിച്ച് ആക്രമിക്കുകയാരുന്നു. എന്നാല്‍ കെഎസ്‌‌യുക്കാരുടെ ആക്രമണത്തിലുണ്ടായ പരിക്ക് പൊലീസിന്റെ തലയിലാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. ഇതോടെയാണ് പരിക്കിന് പിന്നിലുണ്ടായ യഥാര്‍ത്ഥ ചിത്രം തെളിവോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

വടിയും കല്ലും ഉപയോഗിച്ച് ആസൂത്രിത ആക്രമണമാണ് കെഎസ് യുക്കാര്‍ പൊലീസിന് നേരെ അഴിച്ചുവിട്ടത്. നിലത്തുവീണ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി. ഇരുപതോളം പൊലീസുകാര്‍ക്ക്‌ ആക്രമണത്തില്‍ പരിക്കേറ്റു. 

പൊലീസിനെ അക്രമിച്ച വാര്‍ത്തയും വീഡിയോയും മുക്കി മനോരമ; എഡിറ്റ് ഹിസ്റ്ററി പൊക്കി സോഷ്യല്‍ മീഡിയ

കൊച്ചി > സെക്രട്ടറിയറ്റ് പടിക്കല്‍ പൊലീസിനു നേരെ കെഎസ് യുക്കാര്‍ അഴിച്ചുവിട്ട അക്രമത്തെക്കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് മുക്കി. നിലത്തുവീണ പൊലീസുകാരെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ ലൈവായി നല്‍കിയെങ്കിലും പിന്നീട് ആ വീഡിയോയും മനോരമ പിന്‍വലിച്ചു.

പൊലീസുകാര്‍ക്ക് പരിക്കേറ്റതും കെഎസ് യു അക്രമം അഴിച്ചുവിട്ടതും മനോരമ ന്യൂസ് ഓണ്‍ലൈനില്‍ ആദ്യം വാര്‍ത്ത നല്‍കിയിരുന്നു. 'കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ച് സമരക്കാര്‍ രംഗത്തെത്തി. ഒരു പൊലീസുകാരനെ വളഞ്ഞിട്ട് തല്ലി' എന്നായിരുന്നു ആദ്യം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ മനോരമ വാര്‍ത്ത എഡിറ്റ് ചെയ്തു. 'സെക്രട്ടറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനുള്ള ശ്രമം പൊലീസുമായി ഏറ്റുമുട്ടലില്‍ കലാശിച്ചു. പൊലീസ് രണ്ടുതവണ ലാത്തിവീശി' എന്നാണ് പിന്നീട് നല്‍കിയ തലക്കെട്ട്. മനോരമയുടെ യുഡിഎഫ് 'കരുതല്‍' ഫെയ്‌സ്ബുക്ക് പേജിലെ എഡിറ്റ് ഹിസ്റ്ററിയില്‍ വ്യക്തമാകും.

ആസൂത്രിതമായി നടന്ന കെഎസ് യു ആക്രമണത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് മനോരമ നടത്തിയത്. കെഎസ് യു നേതാവ് സ്‌നേഹയെ സഹപ്രവര്‍ത്തകര്‍ തന്നെ വടി ഉപയോഗിച്ച് മുഖത്തടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് അക്രമത്തിലുണ്ടായ പരിക്കെന്ന് വരുത്തിത്തീര്‍ക്കാനാണ് മനോരമ ശ്രമിച്ചത്. 

Wednesday, February 17, 2021

താത്‌ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ; സർക്കാർ നടപടികൾ മനുഷ്യത്വപരം, കുപ്രചാരണങ്ങൾക്ക്‌ അവസരം നൽകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം > താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ സർക്കാർ എടുത്ത നടപടികളിൽ ഒരു അനവധാനതയും ഉണ്ടായിട്ടില്ല എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിരപ്പെടുത്തുന്നത്‌ പിഎസ്‌സി ലിസ്‌റ്റ്‌ ഇല്ലാത്ത സ്ഥലത്താണ്‌. പിഎസ്‌സി ലിസ്‌റ്റിലുള്ളവർക്ക്‌ അവിടെ നിയമനം കൊടുക്കാനും കഴിയില്ല. എല്ലാ സ്ഥാപനവും നിയമനങ്ങൾ പിഎസ്‌സിക്ക്‌ വിട്ടിട്ടില്ല എന്നത്‌ അറിയാവുന്ന കാര്യമാണ്‌. ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പിന്‌ അവർ ഓരോ ഘട്ടത്തിലും ആളുകളെ എടുക്കുന്നുണ്ട്‌.

ചിലർ വളരെ കൃത്യതയോടെയുള്ള പരീക്ഷയും മറ്റും നടത്തി എടുക്കുന്നവരാണ്‌. എന്നാൽ അംഗീകൃത ജോലിയായി വന്നിട്ടില്ല. താൽക്കാലികക്കാരായി തന്നെ നിൽക്കുകയാണ്‌. ഇത്തരം ആളുകൾ വർഷങ്ങൾ കുറച്ചായി. 20 വർഷമായി ജോലി ചെയ്യുന്നവരുണ്ട്‌. അവരോട്‌ പിരിഞ്ഞ്‌ പൊയ്‌ക്കൊള്ളാൻ പറഞ്ഞാൽ ഉണ്ടാക്കുന്ന മാനുഷിക പ്രശ്‌നമുണ്ട്‌. ഒരുപാട്‌ വർഷമായി ജോലി ചെയ്യുന്നവരെ കൃത്യമായ മാനദണ്ഡ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തുകയാണ്‌ ഉണ്ടായത്‌. അതാണ്‌ 10 വർഷം ആയവരിൽ ചിലരെ സർക്കാർ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്‌.

യുഡിഎഫ്‌ സർക്കാർ മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയ സംഭവങ്ങൾ ഉണ്ട്‌. ഇവിടെ എന്നാൽ അങ്ങനെയൊരു സാഹചര്യമില്ല. പൂർണമായും 10 വർഷം സർവ്വീസ്‌ പൂർത്തിയാക്കിയവരെ മാത്രം പരിഗണിക്കുന്ന രീതിയാണ്‌. ചെയ്യാൻ പാടില്ലാത്തകാര്യം സർക്കാർ ചെയ്യുന്നു എന്ന്‌ വരുത്താനുള്ള ബോധപൂർവ്വമായ പ്രചരണങ്ങളാണ്‌ നടത്തുന്നത്‌. അവർക്ക്‌ അവസരം ഉണ്ടാക്കേണ്ടതില്ല എന്നതിനാലാണ്‌ തത്‌ക്കാലം ഇനിയുള്ള താലക്കാലിക ജീവനക്കാർക്ക്‌ ഇപ്പോൾ സ്ഥിരപ്പെടുത്തൽ നൽകേണ്ട എന്ന്‌ തീരുമാനിക്കുന്നത്‌. എന്നാൽ ഈ ആളുകൾക്ക്‌ അവസരം നഷ്‌ടപ്പെടില്ല. അടുത്ത തെരഞ്ഞെടുപ്പിൽ അനുകൂലമായ ഫലം വന്നാൽ നിശ്‌ചയമായും അവരെ കൈ ഒഴിയാത്ത നിലയാണ്‌ സർക്കാർ സ്വീകരിക്കുക. ജനങ്ങൾ എൽഡിഎഫിനൊപ്പം തന്നെയാണ്‌ ഉള്ളത്‌. നിശ്‌ചയമായി അവരെ കൈ ഒഴിയാത്ത നിലപാടാണ്‌ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tuesday, February 16, 2021

കാലാവധി തീർന്ന ലിസ്‌റ്റ്‌ എങ്ങനെയാണ്‌ പുനരുജ്ജീവിപ്പിക്കുക?; അങ്ങനെ ഏതെങ്കിലും നിയമം ഇല്ലെന്ന്‌ പ്രതിപക്ഷനേതാക്കൾക്ക്‌ അറിയാം: മുഖ്യമന്ത്രി

തിരുവനന്തപുരം > പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിൻവാതിൽനിയമനങ്ങൾ നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മുഖ്യമന്ത്രിവരെ ഇതുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്‌. നാല്‌ വർഷം ഏഴ്‌ മാസക്കാലയളവിൽകഴിഞ്ഞ യുഡിഎഫ്‌ സർക്കരിനേക്കാൾറാങ്ക്‌ലിസ്‌റ്റ്‌ ഈ സർക്കാർ പ്രസിദ്ധീകരിച്ചു. പൊലീസിൽ 13825 നിയമനം നടത്തി. യുഡിഎഫ്‌ ഭരണകാലത്ത്‌ 4791 നിയമനങ്ങളാണ്‌ നടന്നിട്ടുള്ളത്‌. എൽഡിസിയിൽ 19120. യുഡിഎഫ്‌ കാലയളവിൽ ഇത്‌ 17711 മാത്രമായിരുന്നു. കേവിഡ്‌ അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടാണ്‌ സർക്കാർ ഈ രീതിയിൽ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,57,990 നിയമന ശുപാർശകളാണ്‌ ഈ സർക്കാരിന്റെ കാലത്ത്‌ പിഎസ്‌സി നൽകിയത്‌. 27000 സ്ഥിരം തസ്‌തികകൾ സൃഷ്‌ടിച്ചു.  ഇതുൾപ്പെടെ 44000 പുതിയ തസ്‌തികകളാണ്‌ സൃഷ്‌ടിച്ചത്‌. ഈരീതിയിൽ നിയമനങ്ങളും നിയമന ശുപാർശകളും നടപ്പാക്കി എന്നതാണ്‌ കണക്ക്‌. പ്രധാന തസ്‌തികകളിലെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

എൽഡിസിയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത്‌ 1,77,11 നിയമനങ്ങൾ നടത്തിയപ്പോൾ എൽഡിഎഫ് 1,91,20 നിയമനങ്ങൾ നടത്തി. പൊലീസ്‌: യുഡിഎഫ്‌ (4796), എൽഡിഎഫ്‌ (13825). എൽപിഎസ്‌എ (എൽ പി സ്‌കൂൾ അസിസ്റ്റന്റ്): യുഡിഎഫ്‌ (1630), എൽഡിഎഫ്‌ (7322). യുപിഎസ്‌എ (യു പി സ്‌കൂൾ അസിസ്റ്റന്റ്): യുഡിഎഫ്‌ (802), എൽഡിഎഫ്‌ (4446). സ്‌റ്റാഫ്‌ നഴ്‌സ്‌ ഹെൽത്ത്‌: യുഡിഎഫ്‌ (1608), എൽഡിഎഫ്‌ (3607). അസിസ്‌റ്റന്റ്‌ സർജൻ ഹെൽത്ത്‌: യുഡിഎഫ്‌ (2435), എൽഡിഎഫ്‌ (3324). സ്‌റ്റാഫ്‌ നഴ്‌സ്‌ മെഡിക്കൽ: യുഡിഎഫ്‌ (924), എൽഡിഎഫ്‌ (2200). ഇതുകൂടാതെ ആദിവാസി വിഭാഗത്തിൽ നിന്ന്‌ സ്‌പെഷ്യൽ പൊലീസ്‌, എക്‌സൈസ്‌ വകുപ്പുകളിൽ നിയമനം നടത്തിയിട്ടുണ്ട്‌.

പ്രതിപക്ഷ സമരം യഥാർത്ഥത്തിൽ സംസ്ഥാനത്തെ ഉദ്യോഗാർത്ഥികളുടെ താൽപര്യത്തിന്‌ വിരുദ്ധമാണ്‌. എല്ലാ അപവാദ പ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞു. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടുകൊണ്ടാണ്‌ യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സമരം നടത്തുന്നത്‌. റാങ്ക്‌ ലിസ്‌റ്റിലുള്ള മുഴുവൻപേർക്കും നിയമനം എന്നത്‌ പ്രായോഗികമാണെന്ന്‌ മുൻ മുഖ്യമന്ത്രിക്ക്‌ പറയാൻ കഴിയുമോ?. കാലാവധി കഴിഞ്ഞ ലിസ്‌റ്റ്‌ പുനരുജ്ജീവിപ്പിച്ച്‌ നിയമനം നടത്തണണെന്ന്‌ പറഞ്ഞ്‌ മുൻ മുഖ്യമന്ത്രിതന്നെ രംഗത്തുവരുന്നത്‌ ആശ്ചര്യകരമായ കാര്യമാണ്‌. സമരത്തെ ഉപയോഗിച്ച്‌ രാഷ്‌ട്രീയനേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തിന്റേത്‌ കുത്സിത നീക്കമണ്‌. 2020 ജൂണിൽ കാലാവധി അവസാനിച്ച സിപിഒ റാങ്ക്‌ ലിസ്‌റ്റ്‌ പുനരുജ്ജീവിപ്പിക്കണം എന്നതാണ്‌ ഒരാവശ്യം. കാലഹരണപ്പെട്ട ലിസ്‌റ്റ്‌ എങ്ങനെയാണ്‌ പുനരുജ്ജീവിപ്പിക്കുക?. അങ്ങനെ ഏതെങ്കിലും നിയമം നാട്ടിലുണ്ടോ?. അതറിയാത്തതുകൊണ്ടല്ല പ്രതിപക്ഷ നേതാക്കൾ അടിസ്ഥാനമില്ലാത്ത കാര്യം ഉന്നയിച്ച്‌ സമരം നടത്തുന്നത്‌. ഉദ്ദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ പ്രതിപക്ഷ നേതാക്കൾ.

സിപിഒ റാങ്ക്‌ലിസ്‌റ്റിൽ സർക്കാർ ഏതെങ്കിലും തരത്തിലുള്ള അലംഭാവം കാണിച്ചിട്ടുണ്ടോ?. അവർക്ക്‌ അവസരം നിഷേധിക്കുന്ന നിലപാട്‌ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായോ?. 2021 ഡിസംബർ വരെയുള്ള ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുകയാണ്‌ ഉണ്ടായത്‌.  പിഎസ്‌സി ഉദ്യോഗാർത്ഥികൾ നാടിന്റെ സന്തതികളാണ്‌. ചെയ്യാൻ കഴിയുന്നത്‌ പരമാവധി ചെയ്യുക എന്ന സമീപനമാണ്‌ സർക്കാരിനുള്ളത്‌ - മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ അടച്ചുപൂട്ടലല്ല, ഏറ്റെടുക്കലാണ് എല്‍ഡിഎഫ് നയം: മുഖ്യമന്ത്രി

തിരുവനന്തപുരം > പൊതുവിദ്യാലയങ്ങളെ സംരക്ഷിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടത്തിലാകുന്ന എയ്ഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടിയിരുന്ന ഒരു കാലം കേരളത്തില്‍ അതിവിദൂരമായിരുന്നില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരിണിത്. അതുകൊണ്ടു തന്നെ പൊതുവിദ്യാലയങ്ങള്‍ പൂട്ടിപ്പോകുന്നത് നോക്കിനില്‍ക്കാതെ, അവ ഏറ്റെടുക്കാനും ഏറ്റവും മികച്ച നിലവാരത്തിലേക്കുയര്‍ത്താനും ആവശ്യമായ ശ്രമങ്ങളാണ് ആദ്യ നാളുകള്‍ മുതല്‍ നടത്തി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നയത്തിന്റെ ഭാഗമായി പുതുതായി 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂള്‍, ആര്‍.വി.എല്‍.പി.എസ്. (കുരുവിലശ്ശേരി), എ.എല്‍.പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. (പെരുമ്പിള്ളി മുളന്തുരുത്തി), എല്‍.പി.എസ്. (കഞ്ഞിപ്പാടം), എന്‍.എന്‍.എസ്.യു.പി.എസ് (ആലക്കാട്), എസ്.എം.എല്‍.പി.എസ്. (ചുലിശ്ശേരി), ടി.ഐ.യു.പി.എസ്. (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (നടുവത്തൂര്‍), സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (പുതുക്കോട്, പാലക്കാട്) എന്നിവയാണ് ആ സ്‌കൂളുകള്‍.

ഈ വിദ്യാലയങ്ങള്‍ ഏറ്റെടുക്കുക മാത്രമല്ല, ഏറ്റവും നല്ല സൗകര്യങ്ങളൊരുക്കി ആ പ്രദേശത്തെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുമെന്നു കൂടെ സര്‍ക്കാര്‍ ഉറപ്പു വരുത്തും. വിദ്യാലയങ്ങള്‍ ഭാവിയിലേയ്ക്കുള്ള നിക്ഷേപങ്ങളാണ്. അതിനാല്‍ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഈ സര്‍ക്കാര്‍ തയ്യാറല്ല. പൊതുസമൂഹത്തെ കൂടെ നിര്‍ത്തി നമ്മുടെ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്‍പോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാർ ഹയർസെക്കൻഡറിയിലും പിഎസ്‌സിയെ മറികടന്ന്‌ നിയമനം നടത്തി

തിരുവനന്തപുരം > ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽപിൻവാതിലൂടെ സ്ഥിര നിയമനം നൽകിയത് ദിവസ വേതനത്തിന് ജോലി ചെയ്‌തിരുന്ന അഞ്ചുപേർക്ക്‌. മാനുഷിക പരിഗണന കണക്കിലെടുത്ത് നിയമനം നൽകണം എന്നാണ് ഹയർ സെക്കൻഡറി വകുപ്പിനോട് സർക്കാർ അന്ന് നിർദേശിച്ചത്.

ലിനു കെ എസ്, ബിജു എ ആർ എന്നിവരെ ക്ലർക്ക് തസ്‌തികയിലും, സുജികുമാർ ആർ എസ് എന്നയാളെ ടൈപ്പിസ്റ്റായും, ബൈജു ജി യെ ഓഫീസ് അറ്റൻഡന്റയും, ബി ചന്ദ്രകുമാറിനെ ഡ്രൈവർ ആയും ആണ് ചട്ടങ്ങൾ മറികടന്നാണ്‌ നിയമിച്ചത്.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ ഈ തസ്‌തികകൾ എല്ലാം പിഎസ്‌സി നിയമന പരിധിയിൽ വരുന്നവയാണ്. എന്നാൽ ,അതെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് അർഹതയുള്ളവരെ അവഗണിച്ച കൊണ്ട് ഉമ്മൻചാണ്ടി സർക്കാർ പിൻവാതിൽ നിയമനം നൽകിയത്. സർക്കാർ വകുപ്പിൽ ഇത്തരം സ്ഥിരപ്പെടുത്തലുകൾ അസാധാരണമാണ്. സാധാരണ പിഎസ്‌സി വഴി മാത്രമാണ് ഇത്തരം നിയമനങ്ങൾ നടക്കുക.

വഴിവിട്ട നിയമനങ്ങൾ നടത്തിയ മന്ത്രിസഭയായിരുന്നു യുഡിഎഫിന്റേത്‌ എന്ന്‌ ഉമ്മൻചാണ്ടിക്കുതന്നെ അറിയാവുന്ന കാര്യമാണ്‌. അത്‌ മറച്ചുവച്ചാണ്‌ ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്‌ട്രയ ലാഭമുണ്ടാക്കാൻ മുൻ മുഖ്യമന്ത്രിതന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌.

ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടതും മാപ്പ് പറയേണ്ടതും ഉമ്മന്‍ചാണ്ടി; നിയമന നിരോധന ശുപാര്‍ശയൊക്കെ മറന്നോ- മുഖ്യമന്ത്രി

തിരുവനന്തപുരം > ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കഷ്ടത്തിനും ഇടയാക്കിയത് താനാണെന്ന് ഉമ്മന്‍ചാണ്ടി ഉദ്യോഗാര്‍ഥികളോട് പറയണം. മുട്ടിലിഴയേണ്ടതും മറ്റാരുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2002ല്‍ കോവളത്ത് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അന്നത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതാണ്. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു യുഡിഎഫ് കണ്‍വീനര്‍. അതിനെ തുടര്‍ന്നാണ് കേരളത്തില്‍ 32 ദിവസം നീണ്ട സമരം നടക്കാനിടയായത്. കുട്ടികളെ എന്നും സൗജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിയത്. ആ നിലപാടൊക്കെ ഇപ്പോഴുമുണ്ടോ? ഇപ്പോള്‍ ആറ് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി വന്നു ചേര്‍ന്നു.

യുവജനങ്ങളെ തെറ്റിധരിപ്പിക്കാനും വഞ്ചിചിക്കാനുമുള്ള നടപടികളാണ് യുഡിഎഫ് ബോധപൂര്‍വം സ്വീകരിച്ച് വരുന്നത്. യൂണിഫോമിട്ട സേനകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചത് 2014 ജൂണിലാണ്. അതിനായി അന്നത്തെ പിഎസ് സി ചെയര്‍മാന് അന്നത്തെ ആഭ്യന്തരമന്ത്രി കത്തെഴുതുകയും ചെയ്തു. എന്‍ജെഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിനൊക്കെ യുഡിഎഫ് ഉദ്യോഗാര്‍ഥികളോട് മറുപടി പറയണം.

ലാസ്റ്റ് ഗ്രേഡിന് കൂടുതല്‍ തസ്തികകള്‍ വേണമെന്ന് പറഞ്ഞ് ഇപ്പോള്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് ലാസ്റ്റ് ഗ്രേഡില്‍ നിയമനം തന്നെ പാടില്ലെന്ന് പറഞ്ഞ് പ്രത്യേക സര്‍കുലര്‍ ഇറക്കിയത്. അത് മറന്നുപോയോ?

ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമന നിരോധനത്തിന്റെ ഭാഗമായി 8ലക്ഷത്തിലധം തൊഴിലവസരങ്ങളാണ് യുവാക്കള്‍ക്ക് ഇല്ലാതായത്. എന്നാല്‍ ഇത്തരം നയങ്ങള്‍ക്കെതിരെ ഒരക്ഷരം  ഉരിയാടാത്തവരാണ് തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തട്ടിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

മൂന്ന് ലക്ഷം താല്‍കാലികക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെന്ന പ്രതിപക്ഷ പ്രചരണവുംം തെറ്റാണ്. സംസ്ഥാനത്താകെ അഞ്ചരലക്ഷത്തോളം ജീവനക്കാര്‍ മാത്രമാണ്. ഇഷ്ടാനുസരണം ആരെയും സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയില്ല. 10 വര്‍ഷമായി സര്‍വീസില്‍ ഉള്ളവര്‍ക്കാണ് സ്ഥിരനിയമനം നല്‍കിയത്. പിഎസ് സി നിയമനത്തെ ഈ സ്ഥിരപ്പെടുത്തല്‍ ഒരുതരത്തിലും ബാധിക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5910 താല്‍കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. ഇതില്‍ പലരും രണ്ട് വര്‍ഷം മാത്രം ജോലിചെയ്യുന്നവരുമായിരുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തല്‍ നടത്തിയത്. ഈ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് തൊഴില്‍ ഉറപ്പാക്കൂ. ഉദ്യോഗാര്‍ഥികളോടൊപ്പം എല്ലാക്കാലത്തും സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തങ്കച്ചന്‍ കത്തെഴുതി; ഉമ്മന്‍ചാണ്ടി സ്ഥിരപ്പെടുത്തി; അന്ന് കുഴപ്പമില്ല; ഇന്ന് ബഹളം

തിരുവനന്തപുരം > ആരോഗ്യ വകുപ്പിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌ത ഒഴിവിലേക്ക്‌  യുഡിഎഫ്‌ സർക്കാർ നടത്തിയ നിയമന തട്ടിപ്പിന്റെ വിവരവും പുറത്ത്‌.  ഡ്രൈവർമാരുടെ പിഎസ്‌സി റാങ്ക്‌ പട്ടിക നിലനിൽക്കെ ദിവസവേതനക്കാരായ 14 ഡ്രൈവർമാരെയും ഒരു വർക്‌ഷോപ്‌ ജീവനക്കാരനെയുമാണ്‌ ഉമ്മൻചാണ്ടി സ്ഥിരപ്പെടുത്തിയത്‌.  രണ്ടും പിഎസ്‌സിക്ക്‌ വിടേണ്ട തസ്‌തികയാണ്‌. റിഹാബിലിറ്റേഷൻ ടെക്‌നീഷ്യന്മാരുടെ തസ്‌തികയാകട്ടെ  പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തതുമായിരുന്നു. ഇതോടൊപ്പം റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യയിൽ (ആർസിഐ) രജിസ്‌റ്റർ ചെയ്യാത്ത നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ റിഹാബിലിറ്റേഷൻ ടെക്‌നീഷ്യന്മാരുടെ സ്ഥിരംതസ്‌തികയിലും നിയമിച്ചു. യുഡിഎഫ്‌ കൺവീനറായിരുന്ന പിപി തങ്കച്ചനും മുസ്ലിംലീഗ്‌ എംഎൽഎ എൻ ഷംസുദ്ദീനുമാണ്‌ നിയമന ശുപാർശ കത്ത്‌ നൽകിയത്‌.

2014 ജൂൺ എട്ടിനാണ്‌ ആരോഗ്യവകുപ്പിലെ 14 താൽക്കാലിക ഡ്രൈവർമാരെ സ്ഥിരപ്പെടുത്താൻ പി പി തങ്കച്ചൻ അന്നത്തെ ആരോഗ്യമന്ത്രി വി എസ്‌ ശിവകുമാറിന്‌  കത്ത്‌ നൽകിയത്‌. ആഗസ്‌ത്‌ 28ന്‌  എൻ ഷംസുദ്ദീനും ശുപാർശ കത്ത്‌ നൽകി.  ആരോഗ്യവകുപ്പ്‌ തയ്യാറാക്കിയ സ്ഥിരപ്പെടുത്തലിനുള്ള ഫയലിൽ  ധനസെക്രട്ടറി കെ എം എബ്രഹാം നിഷേധക്കുറിപ്പ്‌ എഴുതി. ഫയൽ മന്ത്രിസഭയിൽ സമർപ്പിക്കാൻ ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‌  ഉമ്മൻചാണ്ടി  നിർദേശം നൽകി. 2015 ജൂൺ 24 ലെ മന്ത്രിസഭാ യോഗം 14 പേരെയും സ്ഥിരപ്പെടുത്തി.  ആവശ്യമായ തസ്‌തികയില്ലെങ്കിൽ അവ സൃഷ്‌ടിച്ച്‌ സ്ഥിരപ്പെടുത്തണമെന്ന ഭേദഗതിയോടെയായിരുന്നു‌ തീരുമാനം. ഹെൽത്ത്‌ ട്രാൻസ്‌പോർട്‌ വർക്‌ഷോപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒരാളെയും ഇതോടൊപ്പം സ്ഥിരപ്പെടുത്തി. ജൂലൈ ഒന്നിന്‌ 15 പേരെ സ്ഥിരപ്പെടുത്തി ആരോഗ്യ വകുപ്പ്‌ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഉത്തരവുമിറക്കി. 

രണ്ട്‌ വർഷംമാത്രം സർവീസുള്ളവരെ യുഡിഎഫ്‌  സർക്കാർ  കേരള ഹൗസിൽ സ്ഥിരപ്പെടുത്തിയതും സെക്രട്ടറിയറ്റിൽ പിഎസ്‌സി റാങ്ക്‌ പട്ടിക നിലനിൽക്കെ സെക്യൂരിറ്റി ഗാർഡുമാരെ സ്ഥിരപ്പെടുത്തിയതും കഴിഞ്ഞ ദിവസം ദേശാഭിമാനി പുറത്തുകൊണ്ട്‌ വന്നിരുന്നു. ഉമ്മൻചാണ്ടിയുടെ ഈ നിയമന അട്ടിമറിക്ക്‌ കൂട്ടുനിന്ന  ഷാഫി പറമ്പിലും കെ എസ്‌ ശബരിനാഥുമാണ്‌ ഇപ്പോൾ ഉദ്യോഗാർഥികളെ വഞ്ചിച്ച്‌ സമര നാടകം കളിക്കുന്നത്‌

റഷീദ്‌ ആനപ്പുറം 

Monday, February 15, 2021

കേന്ദ്ര ബ്യൂറോക്രസിയിലും സ്വകാര്യവൽക്കരണം

പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവൻ സ്വകാര്യവൽക്കരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ ഇപ്പോൾ ബ്യൂറോക്രസിയെയും സ്വകാര്യവൽക്കരിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ കഴിഞ്ഞ ദിവസം സ്വകാര്യമേഖലയിൽ പ്രവർത്തന പരിചയമുള്ളവരെ ജോയിന്റ്‌ സെക്രട്ടറി, ഡയറക്ടർ എന്നീ പോസ്‌റ്റുകളിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. സ്വകാര്യമേഖലയിലെ വൈദഗ്‌ധ്യം സർക്കാർ മേഖലയിലും എത്തിക്കുകയാണ്‌ ലക്ഷ്യമെന്നു വാദിച്ചാണ്‌ 30 പേരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. ഇതിൽ മൂന്ന്‌ ജോയിന്റ്‌ സെക്രട്ടറിമാരെയും 27 ഡയറക്ടർമാരെയുമാണ്‌ നിയമിക്കുന്നത്‌. കേന്ദ്ര പേഴ്‌സണൽ ആൻഡ്‌ ട്രെയിനിങ്‌ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം യുപിഎസ്‌സിയാണ്‌ നിയമവിരുദ്ധമായ നിയമനത്തിന്‌ നടപടികൾ കൈക്കൊള്ളുന്നത്‌.

വാണിജ്യം, വ്യവസായം, റവന്യൂ, കൃഷി എന്നീ വകുപ്പുകളിൽ നിന്നാണ്‌ സ്വകാര്യമേഖലയിൽ നിന്നുള്ള ജോയിന്റ്‌ സെക്രട്ടറിമാരെ നിയമിക്കുന്നത്‌. വാണിജ്യം, വ്യവസായം, ധനകാര്യ സേവനം, സാമ്പത്തിക കാര്യം, കൃഷി, നിയമം, സ്‌കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഭക്ഷ്യപൊതുവിതരണം എന്നീ വകുപ്പുകളിലാണ്‌ 27 ഡയറക്ടർമാരെ നിയമിക്കുന്നത്‌. സിവിൽ സർവീസ്‌ പരീക്ഷയും യുപിഎസ്‌സി പരീക്ഷയും കടന്ന്‌ സർക്കാർ സർവീസിൽ പ്രവേശിച്ച്‌ സ്ഥാനക്കയറ്റമായി ലഭിക്കേണ്ട പദവികളാണ്‌ ഡയറക്ടർ പദവിയും ജോയിന്റ്‌ സെക്രട്ടറിയും. എന്നാൽ, സർക്കാർ സർവീസിലുള്ളവർക്ക്‌ ഈ പദവികളിലേക്ക്‌ അപേക്ഷ അയക്കാനുള്ള അവകാശംപോലുമില്ല. പൂർണമായും സ്വകാര്യമേഖലയിൽ നിന്നുള്ളവർക്ക്‌ മാത്രമാണ്‌ നിയമനം ലഭിക്കുക. അതായത്‌ കോർപറേറ്റുകൾക്കുവേണ്ടി ഭരണം നടത്തുന്ന മോഡി സർക്കാർ ബ്യൂറോക്രസിയെയും കോർപറേറ്റ്‌ സൗഹൃദമാക്കുകയാണ്‌. അതിനായി സിവിൽ സർവീസ്‌ പരീക്ഷയുടെ വിശ്വാസ്യതയും ഗുണവും സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്യുന്നു.

ഭരണത്തിന്റെ എല്ലാ മേഖലയും സ്വകാര്യ കോർപറേറ്റുകൾക്ക്‌ തീറെഴുതുന്ന രീതിക്ക്‌ തുടക്കമിട്ടത്‌ നരസിംഹറാവു സർക്കാരാണെങ്കിലും അതിന്‌ ഗതിവേഗം ലഭിച്ചത്‌ മോഡി സർക്കാരിന്റെ കാലത്താണ്‌. ആസൂത്രണകമീഷൻ പിരിച്ചുവിട്ടശേഷം മോഡി സർക്കാർ രൂപീകരിച്ച നിതി ആയോഗും കേന്ദ്ര സെക്രട്ടറിമാരുടെ സമിതിയുമാണ്‌ ‌സ്വകാര്യമേഖലയിൽ നിന്നുള്ള കഴിവുള്ളവരെ സർക്കാർ സർവീസിൽ തീരുമാനങ്ങൾ എടുക്കുന്ന ഉന്നതപദവികളിൽ നിയമിക്കണമെന്ന ശുപാർശ ചെയ്‌തത്‌. 40 പേരെ ഇങ്ങനെ ഉന്നത പദവികളിൽ നിയമിക്കാനായിരുന്നു ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സ്വകാര്യ കമ്പനികളിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരെ പിൻവാതിൽവഴി കേന്ദ്ര സർക്കാരിന് കീഴിലെ വളരെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്നതിനുള്ള ഒരു പദ്ധതി മോഡി സർക്കാർ 2018ൽ പ്രഖ്യാപിച്ചത്‌.‌  ‘ലാറ്ററൽ എൻട്രി റിക്രൂട്ട്മെന്റ്’ എന്ന ഓമനപ്പേരിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. മുമ്പ്‌ വഴിവിട്ട മാർഗങ്ങളിലൂടെ കോർപറേറ്റ് ഭീമന്മാർ വിവിധ മന്ത്രാലയങ്ങളെ പരോക്ഷമായി  നിയന്ത്രിച്ചിരുന്നുവെങ്കിൽ ഇതോടെ അവർക്ക്  നേരിട്ട് തീരുമാനങ്ങൾ എടുക്കാനും ഉത്തരവുകൾ നൽകാനും  കഴിയും എന്ന സ്ഥിതിയായി.

ആദ്യം നിയമിതരായ ഒമ്പത് പേരിൽ ഏഴു പേരും ബഹുരാഷ്ട്ര കോർപറേറ്റ് സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയത്തിനുശേഷമാണ് സർക്കാരിലെ ഉന്നത തസ്തികകളിൽ നിയമിതരാകുന്നത്‌.  ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന ഘട്ടംവരെ പാർലമെന്റിൽ കുത്തക കമ്പനികളുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന  അവരുടെ പേ റോളിൽ ഉണ്ടായിരുന്ന അംഗങ്ങൾ ഉണ്ടായിരുന്നു.  കോർപറേറ്റുകൾ പരോക്ഷമായാണ് അന്ന് സർക്കാരിൽ സ്വാധീനം ചെലുത്തിയിരുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ കോർപറേറ്റ് പ്രൊഫഷണലുകൾ ഭരണത്തിൽ നേരിട്ട് കൈകടത്താൻ തുടങ്ങി.  എന്നാൽ, തൊണ്ണൂറുകളിലെത്തുമ്പോൾ ശതകോടീശ്വരന്മാർ നേരിട്ട് നിയമനിർമാണത്തിന്റെ ഭാഗമായി മാറി. ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് പരിശോധിക്കുമ്പോൾ പകുതിയോളം പേരെങ്കിലും ശതകോടീശ്വരന്മാരാണ്‌.

അതിനനുസരിച്ച് തൊഴിലാളികളുടെയും കർഷകരുടെയും പ്രാതിനിധ്യം അത്യുന്നത നിയമനിർമാണസഭയിൽ കുറയുകയും ചെയ്തു.  പാർലമെന്റ്  തങ്ങളുടെ താൽപ്പര്യങ്ങൾക്ക് അപ്പുറം പോകില്ലെന്ന് ഉറപ്പാക്കാനായെങ്കിലും  തീരുമാനങ്ങൾ നടപ്പാക്കുന്ന ഉന്നത ഉദ്യോഗസ്ഥ വൃന്ദം  പൂർണമായും വരുതിക്ക് നിൽക്കേണ്ടത് ആവശ്യമാണെന്ന വിലയിരുത്തലിന്റെ പ്രാഗ്‌രൂപമാണ് ലാറ്ററൽ റിക്രൂട്ട്‌മെന്റ്. പൊതുമേഖല മാത്രമല്ല, കേന്ദ്ര ബ്യൂറോക്രസിയും സ്വകാര്യവൽക്കരിക്കുകയാണ്‌. ഭരണസംവിധാനത്തിന്റെ എല്ലാ മേഖലയിലും കോർപറേറ്റുകൾ പിടിമുറുക്കുകയാണ്‌. മോഡി സർക്കാരിന്റെ ഒത്താശയോടെ. ജനങ്ങളുടെ ആധിപത്യമല്ല മോഡി സർക്കാരിന്റെ ലക്ഷ്യം. മറിച്ച്‌ കോർപറേറ്റ്‌ ആധിപത്യമാണ്‌.

ദേശാഭിമാനി മുഖപ്രസംഗം 150221

പിഎസ്‌‌സി നിയമനം: യുഡിഎഫ്‌ അവസാനവർഷം‌ 5.69 ശതമാനം; എൽഡിഎഫ് 31.56 ശതമാനം

പിണറായി സർക്കാരിന്റെ കാലത്ത് പിഎസ്‌‌സി റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനം കുറവാണെന്ന പ്രചാരണം പൊളിച്ചടുക്കി കണക്കുകൾ. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന വർഷം റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവരിൽ അഡ്വൈസ് മെമ്മോ നൽകിയത് 5.69 ശതമാനം പേർക്കുമാത്രം. എന്നാൽ എൽഡിഎഫ്‌ സർക്കാരിന്റെ  കാലത്ത്‌ 2019–- -20ൽ മാത്രം 31.56 ശതമാനം പേർക്ക് പിഎസ്‌‌സി നിയമന ശുപാർശ അയച്ചു. അഞ്ഞൂറോളം ലിസ്റ്റുകളുടെ കാലാവധി നീട്ടിയതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ വിരമിക്കുന്നവരുടെ തസ്തികയിലേക്ക് കൂടി നിയമനം നടത്തുന്നതോടെ ഇത് വീണ്ടും ഉയരും.

2015-–- 16ൽ വിവിധ പട്ടികകളിൽ ഉൾപ്പെട്ടിരുന്ന 4,78,043ൽ 4,50,800 പേർ അഡ്വൈസ് ലഭിക്കാതെ പുറത്തായി. 27,234 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്.  പത്തുവർഷത്തിനുള്ളിൽ ഏറ്റവും കുറച്ച് നിയമനം നടന്നത് അപ്രഖ്യാപിത നിയമന നിരോധനം നിലനിന്ന ആ കാലത്താണ്. എൽഡിഎഫ് ഭരണത്തിലെത്തി ആദ്യവർഷം (2016–- -17) തന്നെ നിയമനം 27.65 ശതമാനമായി കുതിച്ചു. 2019-–- 20ൽ റാങ്ക്‌ പട്ടികകളിലുണ്ടായിരുന്ന 1,05,080 പേരിൽ 34,106 പേർക്കും നിയമന ശുപാർശ അയച്ചു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷം പട്ടികകളിൽ ഉൾപ്പെട്ടവരിൽ ശരാശരി 24.45 ശതമാനത്തിനാണ് നിയമന ശുപാർശ ലഭിച്ചത്. എന്നാൽ,  എൽഡിഎഫ് സർക്കാരിന്റെ നാലു വർഷം കൊണ്ട് ഇത് 27.06 ശതമാനത്തിലെത്തി. മുൻകാലത്തെ അപേക്ഷിച്ച് പിഎസ്‌‌സി വഴിയുള്ള നിയമന ശുപാർശ വൻതോതിൽ വർധിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വിരമിക്കൽ കൂടാതെ, പുതിയ തസ്തികകൾ സൃഷ്ടിച്ചും അമ്പതിലേറെ സ്ഥാപനങ്ങളിലെ നിയമനം പുതുതായി പിഎസ്‌‌സിക്ക് വിട്ടും ഒഴിവുകൾ സൃഷ്ടിച്ചു. എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം പിഎസ്‌‌സി നിയമനം ലഭിച്ചവരുടെ എണ്ണം 1.60 ലക്ഷത്തോടടുക്കുന്നു. ഇത് സർവകാല റെക്കോഡാണ്. ഇതെല്ലാം മറച്ചുവച്ചാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകണമെന്ന വിദണ്ഡവാദവുമായി പ്രതിപക്ഷവും ചില തൽപ്പരകക്ഷികളും ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ബിഎഫ്‌ഒ നിയമനം: 500 തസ്‌തിക സൃഷ്ടിച്ചു

തിരുവനന്തപുരം  > ആദിവാസി വിഭാഗത്തിലെ 500 പേരെ ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർമാരായി നിയമിക്കാനാവശ്യമായ തസ്‌തിക  സൃഷ്ടിച്ച്‌ വനംവകുപ്പ്‌‌. വയനാടാണ്‌ ഏറ്റവും കൂടുതൽ തസ്‌തിക–-170. പാലക്കാട്‌–-60, കാസർകോട്‌–-45, കണ്ണൂർ 45, ഇടുക്കി 40, മലപ്പുറം 30, തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിൽ 20 വീതവും കൊല്ലം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ പത്ത്‌ വീതം തസ്‌തികയുമാണ്‌ സൃഷ്ടിച്ചത്‌. 20000 –- 45800 രൂപയാണ്‌ ശമ്പള സ്‌കെയിൽ.  ഉപജീവനത്തിന്‌ വനത്തെ ആശ്രയിച്ച്‌ കഴിയുന്ന പട്ടികവർഗ വിഭാഗങ്ങൾക്ക്‌ മാത്രമാണ്‌  നിയമനം.

ഉദ്യോഗാർഥി ഇത്തരത്തിൽ ഉപജീവനം നടത്തുന്ന വ്യക്തിയാണെന്ന്‌ തെളിയിക്കുന്ന റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസറിൽ കുറയാത്ത ഉദ്യോഗസ്ഥനിൽ നിന്ന്‌ ലഭിച്ച സർടിഫിക്കറ്റ്‌, വില്ലേജ്‌ ഓഫീസറിൽ കുറയാതെയുള്ള റവന്യു അധികാരിയിൽ നിന്നുള്ള ജാതി സർടിഫിക്കറ്റ്‌ എന്നിവ അപേക്ഷക്കൊപ്പം ഹാജരാക്കണം.

ജില്ലാടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഒരോ ജില്ലയിലേക്കും അവിടങ്ങളിലുള്ളവരെ മാത്രമേ പരിഗണിക്കൂ. വൺസ്‌റ്റാർ ടെസ്‌റ്റ്‌ പ്രകാരമുള്ള ശാരീരിക ക്ഷമത ഉണ്ടാകണം. നിയമനവുമായി ബന്ധപ്പെട്ട്‌ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കും.

വിജേഷ് ചൂടൽ

കേന്ദ്രസർവീസിലെ ലാസ്‌റ്റ്‌ ഗ്രേഡ്‌ നിർത്തലാക്കിയത്‌ കോൺഗ്രസ്‌

ന്യൂഡൽഹി > കേന്ദ്രസർവീസിൽ ഏഴ്‌ ലക്ഷത്തോളം ഗ്രൂപ്പ്‌ ‘ഡി’(ലാസ്‌റ്റ്‌ ഗ്രേഡ്‌) തസ്‌തിക നിർത്തലാക്കിയത്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സർക്കാർ. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്‌ 2010 ഏപ്രിൽ 30നാണ്‌ പേഴ്‌സണൽ മന്ത്രാലയം  ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്‌. ആറാം ശമ്പള കമീഷൻ ശുപാർശ നടപ്പാക്കുന്നുവെന്നപേരിലായിരുന്നു തസ്‌തിക നിർത്തലാക്കൽ‌. നിലവിൽ ഗ്രൂപ്പ്‌ ‘ഡി’ തസ്‌തികയിലുണ്ടായിരുന്നവരെ ഗ്രൂപ്പ്‌ ‘സി’യിലേ‌ക്ക്‌ ഉയർത്താനും മതിയായ യോഗ്യതയില്ലാത്തവർക്ക്‌ ഗ്രേഡ്‌ പേ സ്‌കെയിൽ നൽകാനും സർക്കാർ ഉത്തരവിട്ടു. ഇതോടെ ഗ്രൂപ്പ്‌ ‘സി’യിലും പുതിയ നിയമനങ്ങൾ ചുരുങ്ങി. കരാർനിയമനങ്ങളും വ്യാപകമാക്കി.

സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കംനിൽക്കുന്ന വിഭാഗങ്ങൾക്ക്‌ കനത്ത തിരിച്ചടിയായ പരിഷ്‌കാരത്തെ ഇടതുപക്ഷം ശക്തമായി എതിർത്തിരുന്നു. സിപിഐ എം 20–-ാം പാർടി കോൺഗ്രസ്‌ തസ്‌തിക നിർത്തലാക്കലിനും നിയമനനിരോധനത്തിനുമെതിരെ പ്രമേയവും പാസാക്കി. എന്നാൽ, കോൺഗ്രസിനൊപ്പം ബിജെപിയും തസ്‌തിക നിർത്തലാക്കലിനെ അനുകൂലിച്ചു. ‘സർക്കാരിന്റെ വലിപ്പം കുറയ്‌ക്കുക’ എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി ജീവനക്കാരെ പരമാവധി വെട്ടിക്കുറയ്‌ക്കുകയാണ്‌ മോഡിസർക്കാർ. 10 ലക്ഷത്തോളം തസ്‌തിക കേന്ദ്രസർവീസിൽ ഒഴിഞ്ഞുകിടക്കുന്നുണ്ട്‌. രണ്ട്‌ വർഷംമുമ്പ്‌ തൊഴിലില്ലായ്‌മ ചർച്ചാവിഷയമായപ്പോൾ ‘പക്കോഡ’ വിറ്റാൽ ദിവസം 200രൂപ കിട്ടുമെന്നിരിക്കെ എന്തിനാണ്‌ വേവലാതിയെന്നാണ്‌  പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചത്‌. പിന്നീട്‌ കേന്ദ്രമന്ത്രിമാരും ഈ വാദം ആവർത്തിച്ചു.

അനുകൂല നടപടിക്ക്‌ സർക്കാർ 
കടുംപിടിത്തത്തിൽ റാങ്ക്‌ ഹോൾഡർമാർ

ഒഴിവുള്ള ലാസ്റ്റ്‌ ഗ്രേഡ്‌ സെർവന്റ് തസ്‌തികകൾ മുഴുവൻ ഉടൻ റിപ്പോർട്ട്‌ ചെയ്യിപ്പിക്കുമെന്ന്‌ സർക്കാർ അറിയിച്ചിട്ടും സമരം അവസാനിപ്പിക്കാതെ കടുംപിടിത്തവുമായി പിഎസ്‌സി റാങ്ക്‌ ഹോൾഡർമാർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രൈവറ്റ്‌ സെക്രട്ടറി ആർ മോഹനൻ, പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്ത്‌ എന്നിവർ വെള്ളിയാഴ്ച അർധരാത്രി‌ സെക്രട്ടറിയറ്റിനുമുന്നിൽ സമരംചെയ്യുന്ന റാങ്ക്‌ പട്ടികയിലുള്ളവരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഡിവൈഎഫ്‌ഐ നേതാക്കളും ചർച്ചയിൽ പങ്കാളികളായി.

വെള്ളിയാഴ്ച രാത്രി ആരംഭിച്ച ചർച്ച ശനിയാഴ്ച പുലർച്ചെവരെ നീണ്ടു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക്‌ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, സെക്രട്ടറി എ എ റഹീം എന്നിവരുമായും ചർച്ച നടത്തിയിരുന്നു. തുടർന്ന്‌ അർധരാത്രിയോടെയാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചർച്ച നടന്നത്‌.

ജിഎസ്‌ടി വകുപ്പിലുൾപ്പെടെ എൽജിഎസ്‌ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട്‌ ചെയ്യാൻ നടപടിയെടുക്കും, പ്രൊമോഷൻ തസ്‌തികകൾ വേഗത്തിലാക്കി നിയമനം നടത്താൻ നടപടി സ്വീകരിക്കും, അപേക്ഷകരില്ലാത്ത ആശ്രിത നിയമനത്തിന്‌ മാറ്റിവച്ചിരിക്കുന്ന എല്ലാ ഒഴിവുകളും താൽക്കാലികമായി റിപ്പോർട്ട്‌ ചെയ്യും, ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ‌ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ച കാര്യങ്ങൾ അടിയന്തരമായി നടപ്പാക്കൽ തുടങ്ങിയവയിലെല്ലാം  അനുകൂല തീരുമാനം ഉണ്ടാകുമെന്ന്‌ സംസ്ഥാന സർക്കാരിനുവേണ്ടി പ്രതിനിധികൾ അറിയിച്ചു. എന്നാൽ, സ‘‘:സമരം അവസാനിപ്പിക്കില്ലെന്ന കടുംപിടിത്തത്തിലാണ്‌‌ അസോസിയേഷൻ പ്രതിനിധികൾ.

Thursday, February 11, 2021

പിഎസ്‌സി നിയമനങ്ങളിൽ എൽഡിഎഫ്‌ സർക്കാർ യുഡിഎഫിനേക്കാൾ ബഹുദൂരം മുന്നിൽ

തിരുവനന്തപുരം > പിഎസ്‌സി നിയമനങ്ങൾ സംബന്ധിച്ച്‌ യുഡിഎഫും ബിജെപിയും വലത്‌ മാധ്യമങ്ങളും കള്ളക്കഥകൾ മെനയുന്നത്‌ യാഥാർത്ഥ്യം മറച്ചുവച്ച്‌. നിയമനങ്ങൾ കൃത്യമായി റിപ്പോർട്ട്‌ ചെയ്യാതെയും ഒഴിവുകൾ നികത്താതെയും ഇരുന്ന യുഡിഎഫ്‌ കാലത്തുനിന്ന്‌ ബഹുദൂരം മുന്നിലാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തെ പിഎസ്‌സി നിയമനങ്ങൾ. മുഖ്യമന്ത്രിതന്നെ വാർത്താസമ്മേളനത്തിൽ കൃത്യമായ കണക്ക്‌ നൽകിയിട്ടും പുകമറ സൃഷ്‌ടിക്കുന്നതിൽനിന്ന്‌ പ്രതിപക്ഷവും മാധ്യമങ്ങളും പിന്നോട്ടുപോകുന്നില്ല.

കൃത്യമായ കണക്കുകൾ പ്രകാരം 2021 ജനുവരി 30 വരെ 1,57,911 പേർക്കാണ്‌ ഈ സർക്കാരിന്റെ കാലത്ത്‌ നിയമനം നൽകിയത്‌. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 27,000 സ്ഥിരം തസ്‌തികകള്‍ ഉള്‍പ്പെടെ 44,000 തസ്‌തികകളാണ്‌ പുതുതായി സൃഷ്‌ടിച്ചത്‌. ഇപ്പോള്‍ തന്നെ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 3113 മാത്രമായിരുന്നു.

എൽഡിസിയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത്‌ 1,77,11 നിയമനങ്ങൾ നടത്തിയപ്പോൾ എൽഡിഎഫ് 1,91,20 നിയമനങ്ങൾ നടത്തി. പൊലീസ്‌: യുഡിഎഫ്‌ (4796), എൽഡിഎഫ്‌ (11268). എൽപിഎസ്‌എ (എൽ പി സ്‌കൂൾ അസിസ്റ്റന്റ്): യുഡിഎഫ്‌ (1630), എൽഡിഎഫ്‌ (7322). യുപിഎസ്‌എ (യു പി സ്‌കൂൾ അസിസ്റ്റന്റ്): യുഡിഎഫ്‌ (802), എൽഡിഎഫ്‌ (4446). സ്‌റ്റാഫ്‌ നഴ്‌സ്‌ ഹെൽത്ത്‌: യുഡിഎഫ്‌ (1608), എൽഡിഎഫ്‌ (3607). അസിസ്‌റ്റന്റ്‌ സർജൻ ഹെൽത്ത്‌: യുഡിഎഫ്‌ (2435), എൽഡിഎഫ്‌ (3324). സ്‌റ്റാഫ്‌ നഴ്‌സ്‌ മെഡിക്കൽ: യുഡിഎഫ്‌ (924), എൽഡിഎഫ്‌ (2200).

[കണക്കുകൾ 2021 ജനുവരി 30 വരെ]

സംസ്ഥാനത്താകെ ഇപ്പോഴുള്ള ജീവനക്കാരുടെ എണ്ണം 5,28,231 ആണ്. സംസ്ഥാനത്ത് ഒരുവര്‍ഷം സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകെ നടത്താന്‍ കഴിയുന്ന നിയമനം 25,000 വും. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്‌തികകളില്‍ പോലും ദിവസവേതനക്കാരെ നിയമിക്കുന്ന നില കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അത് തിരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. മാനദണ്ഡമില്ലാതെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തുന്ന നയം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ആ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. എന്നാല്‍, വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പരിഗണനകളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.

സിപിഒ റാങ്ക്‌ പട്ടിക : താൽക്കാലിക തസ്‌തികയുടെ 
പേരിൽ പ്രചരിപ്പിക്കുന്നത്‌ കള്ളം

താൽക്കാലിക ട്രെയിനിങ്‌‌ തസ്‌തികയിൽ നിയമനം നടത്തിയില്ലെന്ന കാലാവധി കഴിഞ്ഞ സിവിൽ പൊലീസ്‌ ഓഫീസർ (സിപിഒ)റാങ്ക്‌ പട്ടികയിലുള്ളവരുടെ പ്രചാരണം കള്ളം. പ്രതീക്ഷിത ഒഴിവിലേക്ക്‌ നിയമനം നടത്തുന്നതിനാണ്‌ താൽക്കാലിക  ട്രെയിനിങ്‌‌ ‌ തസ്‌തിക സൃഷ്‌ടിക്കുന്നത്‌. പ്രതീക്ഷിത ഒഴിവും താൽക്കാലിക ട്രെയിനിങ്‌‌ ‌ തസ്‌തികയും രണ്ടല്ല. സർവീസിലുള്ളവർ ഒരു വർഷം കൊണ്ട്‌ വിരമിക്കുകയോ സ്ഥാനക്കയറ്റം നേടുകയോ ചെയ്യുമെന്ന്‌ കണക്കാക്കിയാണ്‌ അതേ തസ്‌തികയിൽ മുൻകൂട്ടി നിയമനം. ഇവർക്ക്‌ അടിസ്ഥാന ശമ്പളം സ്‌റ്റൈപെൻഡായി ലഭിക്കാൻ ധനവകുപ്പ്‌ അനുമതി നൽകണമെങ്കിൽ ഒരു തസ്‌തിക വേണം. ഇതിനാണ്‌ താൽക്കാലിക തസ്‌തിക സൃഷ്‌ടിക്കുന്നത്‌. ഒരു വർഷത്തേക്ക്‌ മാത്രമാകും ഈ തസ്‌തിക.

കഴിഞ്ഞ ജൂൺ 30ന്‌ കാലാവധി കഴിഞ്ഞ സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ പട്ടികയിൽനിന്ന്‌ നിയമിച്ച 5609 പേരിൽ 1054 പേർ 2021 ഡിസംബർ 31 വരെ ഉണ്ടാകാനിടയുള്ള പ്രതീക്ഷിത ഒഴിവിലേക്ക്‌ നിയമിക്കപ്പെട്ടവരാണ്‌.  1200 പ്രതീക്ഷിത ഒഴിവാണ്‌ കണക്കാക്കിയത്‌. ഇതിൽ 146 എണ്ണം ഐആർ ബറ്റാലിയനുള്ളതായിരുന്നു.  ബാക്കി ഒഴിവിലേക്കാണ്‌ മുൻകൂർ നിയമനം നടത്തിയത്‌.  ഇതിനാണ്‌ 1200 താൽക്കാലിക തസ്‌തിക സൃഷ്‌ടിച്ചത്‌.

എന്നാൽ ഇത്‌ വേറെയാണെന്ന്‌ തെറ്റായി ചിത്രീകരിച്ച്‌ ആ ഒഴിവിലേക്ക്‌ നിയമനം നടത്തിയില്ലെന്നാണ്‌ പുതിയ പ്രചാരണം. ജൂൺ 30ന്‌ കാലാവധി അവസാനിച്ച റാങ്ക്‌ പട്ടികയിൽനിന്ന്‌  എല്ലാ ഒഴിവിലേക്കും  നിയമനം നടത്തിയിട്ടുണ്ട്‌.  റാങ്ക്‌ പട്ടിക കാലാവധിയിൽ വിവിധ ബറ്റാലിയനിലെ ഒഴിവ്  2141  എണ്ണമാണ്‌‌. സ്ഥാനക്കയറ്റം വഴി ജില്ലയിലെ സിവിൽ പൊലീസ്‌ ഓഫീസർ തസ്‌തികയിൽ ഇന്റർ യൂണിറ്റ്‌ സ്ഥലംമാറ്റം വഴി നികത്തുന്നതിനാലുണ്ടാകുന്ന ഒഴിവ്‌ 2123 എണ്ണവും, പ്രതീക്ഷിത ഒഴിവ്‌ 1200 എണ്ണവും ഡെപ്യൂട്ടേഷൻ വഴിയുണ്ടായ പുതിയ ഒഴിവ്‌ 278 എണ്ണവും ആയിരുന്നു. ആകെ ഒഴിവ്‌ 5588. ഇതോടൊപ്പം എൻജെഡി  (നോൺ ജോയിനിങ്‌‌ ഡ്യൂട്ടി) ഉൾപ്പെടുത്തിയാണ്‌  5609 പേർക്ക്‌ നിയമനം നൽകിയത്‌.

യാഥാര്‍ഥ്യം 
കാണാത്ത സമരം

സ്വർണക്കടത്ത് കേസിന്റെ വാണിജ്യമൂല്യം കുറഞ്ഞപ്പോൾ യുഡിഎഫും മാധ്യമങ്ങളും ചേർന്ന് കഴിഞ്ഞവർഷം മധ്യത്തിൽ ആരംഭിച്ചതാണ്  "കേരള സർക്കാർ തൊഴിൽരഹിതരെ വഞ്ചിക്കുന്നു' എന്ന  പ്രചാരണം. യുഡിഎഫ് ഭരണത്തിൽ ആദ്യനാലുകൊല്ലം പിഎസ്‌സി വഴി ആകെ നടന്നത് 1,23,000 നിയമനമാണെന്ന കണക്ക് അന്ന് പുറത്തുവന്നു. എൽഡിഎഫ് വന്നശേഷം അതേകാലത്ത് നടന്നത് 1,33,000 നിയമനവും. അതായത് അന്നുതന്നെ 10,000 നിയമനം കൂടുതൽ. ഇപ്പോൾ ഈ കണക്ക് 1,57,911 ആയി. കഴിഞ്ഞ ദിവസം  കാലാവധി നീട്ടിയതടക്കമുള്ള  ലിസ്റ്റുകളിൽനിന്നുകൂടി നിയമനം നടക്കുമ്പോൾ എണ്ണം റെക്കോഡാകും. ഇതാണ് യാഥാർഥ്യം.  ഈ കണക്കുകൾ ഒളിപ്പിച്ചായിരുന്നു നുണയുദ്ധം.

പൊലീസ് നിയമന ലിസ്റ്റിനെ മുൻനിർത്തിയായിരുന്നു അന്ന് മുഖ്യമായും വാദങ്ങൾ.  അതും കണക്കിൽ പൊളിഞ്ഞു. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം പൊലീസിൽ നടന്നത്‌ റെക്കോഡ്‌ നിയമനമാണ്. 2020 ജൂൺ 30ന്‌ കാലാവധി അവസാനിച്ച സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ പട്ടികയിൽനിന്ന്‌ 2021 ഡിസംബർ 31 വരെയുള്ള 1046 പ്രതീക്ഷിത ഒഴിവിലേക്ക്‌ ഉൾപ്പെടെ 5609 പേർക്ക്‌ നിയമനം നൽകി‌.

അന്ന് അങ്ങനെ പൂട്ടിക്കെട്ടിയ വിവാദം പുതിയ  ചേരുവകളോടെ കത്തിക്കാനാണ് ഇപ്പോഴത്തെ  ശ്രമം. അതിനായി യുഡിഎഫ് അനുകൂല മാധ്യമങ്ങൾ തയ്യാറാക്കുന്ന തിരക്കഥയിൽ സമരങ്ങൾ അരങ്ങേറുന്നു. റാങ്ക് ലിസ്റ്റിൽ ഇല്ലാത്തവരെയും ലിസ്റ്റിലുള്ള സ്വന്തം പാർടിക്കാരെയും അണിനിരത്തി യുഡിഎഫ്  കൊഴുപ്പിക്കുന്നു.

ഇക്കുറി മുഖ്യ സമരായുധം ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ലിസ്റ്റാണ്. ഈ തസ്തികയിൽ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് നടന്നത്രയും നിയമനം ഇപ്പോൾ നടന്നിട്ടില്ല എന്നതാണ് മുഖ്യ വാദം. ഇതുവരെയുള്ള  കണക്കിൽ അത് ശരിയാണ്. എന്നാൽ, ആ ലിസ്റ്റ് 2021 ആഗസ്ത് നാലുവരെ കാലാവധിയുള്ളതാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സാധാരണ ഉണ്ടാകുന്ന വിരമിക്കൽ ഒഴിവുകൾകൂടി വരുമ്പോൾ കുറെ അധികം പേർ ഇനിയും നിയമിക്കപ്പെടും.

ആ ലിസ്റ്റിൽനിന്ന് നിയമനം കുറവ് വരാൻ വ്യക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. ആ തസ്തികയ്ക്കുള്ള വിദ്യാഭ്യാസ യോഗ്യതയിൽ വരുത്തിയ മാറ്റമാണത്. മുമ്പ് ബിരുദധാരികൾക്കുപോലും അപേക്ഷിക്കാവുന്നതായിരുന്നു ഈ തസ്തിക. യുഡിഎഫ് ഭരണകാലത്തുതന്നെ ഇതിന്‌ മാറ്റം വന്നു.

2017ലെ വിജ്ഞാപനപ്രകാരം  ബിരുദമോ സമാനമായ യോഗ്യതയോ നേടിയവർക്ക്  ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) തസ്തികയ്ക്ക്  അപേക്ഷിക്കാനാകുമായിരുന്നില്ല. മുൻ ലിസ്റ്റുകളിൽ അവർക്ക് നിയമനം കിട്ടിയിരുന്നു. ബിരുദ യോഗ്യതയുള്ളവരിൽ ഒട്ടേറെപ്പേർ കൂടുതൽ മെച്ചപ്പെട്ട തസ്തികകളിൽ നിയമനം ലഭിച്ചപ്പോൾ വിട്ടുപോയതിനാൽ ആ ഒഴിവുകളിൽ, എൽജിഎസ് ലിസ്റ്റിലെ താഴെയുള്ള കൂടുതൽ പേർക്ക് നിയമനം കിട്ടി. 2011ലെ ലിസ്റ്റിൽ ഇങ്ങനെ  വിട്ടുപോയവരുടെ എണ്ണം 40 ശതമാനമായിരുന്നു. 2015 ലെ ലിസ്റ്റിൽ 33 ശതമാനവും. ഇപ്പോൾ ബിരുദധാരികൾക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥ വന്നപ്പോൾ ഇങ്ങനെ ജോലിക്ക് ചേരാതെ ഒഴിയുന്നവരുടെ എണ്ണം കുറഞ്ഞു. അതുകൊണ്ടുതന്നെ ലിസ്റ്റിൽ താഴെയുള്ളവരുടെ നിയമനം കുറഞ്ഞു.

അതേപോലെതന്നെ മുമ്പ് ഈ പട്ടികയിൽനിന്ന് നിയമനം നടത്തിയിരുന്ന സെക്രട്ടറിയറ്റ്, പബ്ലിക് സർവീസ് കമീഷൻ, ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്, അഡ്വക്കറ്റ് ജനറൽ ഓഫീസ്, നിയമസഭാ സെക്രട്ടറിയറ്റ്  എന്നിവിടങ്ങളിൽ ഇപ്പോൾ ഈ ലിസ്റ്റിൽ നിന്നല്ല നിയമനം. അവർക്കായി വേറെ റിക്രൂട്ട്മെന്റാണ്. എസ്എസ്എൽസി എങ്കിലും യോഗ്യതയുള്ളവരെയേ അവിടെ നിയമിക്കാനാകൂ. അവരുടെ നിയമനം വേറെ ആയതോടെ ഈ ലിസ്റ്റിലെ നിയമനത്തിൽ സ്വാഭാവികമായ കുറവ് വന്നു. എങ്കിലും  കാലാവധി കഴിയുംമുമ്പ് ഈ പട്ടികയിൽനിന്ന് ആയിരങ്ങൾക്ക് ഇനിയും നിയമനം ലഭിക്കും എന്നുറപ്പാണ്.

കഴിഞ്ഞ ദിവസം അരങ്ങേറിയ  മറ്റൊരുസമരം കാലാവധി അവസാനിച്ച പൊലീസ് ലിസ്റ്റിൽ(സിപിഒ)നിന്ന് ഇനിയും നിയമനം നടത്തണം എന്നാവശ്യപ്പെട്ടാണ്. റെക്കോഡ് നിയമനം നടത്തി കാലാവധി കഴിഞ്ഞ ആ ലിസ്റ്റിൽനിന്ന് ഇനി ആര് വിചാരിച്ചാലും നിയമനം നടത്താൻ കഴിയില്ല. കാലാവധി അവസാനിച്ച പട്ടികകളിൽനിന്ന് നിയമനം പാടില്ല എന്നത് സുപ്രീംകോടതി വിധിയാണ്. അതറിഞ്ഞു കൊണ്ടുതന്നെയാണ് ചില പത്രങ്ങൾ ഈ അസംബന്ധസമരവും ഒന്നാം പേജ് വാർത്തയാക്കുന്നത്.

വർഷങ്ങളായി വിവിധസ്ഥാപനങ്ങളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനങ്ങൾ വരുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ സമരങ്ങൾക്ക് അരങ്ങൊരുക്കുന്നത്. ഈ സ്ഥിരപ്പെടുത്തൽ പിഎസ്‌സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കിയാണെന്നും പ്രചരിപ്പിക്കുന്നു. സംസ്ഥാനത്ത് നിയമനം പിഎസ്‌സിക്ക് വിട്ടിട്ടില്ലാത്ത സ്ഥാപനങ്ങൾ കുറേയുണ്ട്. അവിടങ്ങളിൽ പത്തുകൊല്ലം സർവീസ് പിന്നിട്ടവരെയും മറ്റുമാണ് സ്ഥിരപ്പെടുത്തുന്നത്. അവിടെ പിഎസ്‌സി ലിസ്റ്റില്ല. വർഷങ്ങളായി താൽക്കാലിക ജോലി ചെയ്തിട്ടും സ്ഥിരപ്പെടാത്ത ഇവരെപ്പറ്റി കണ്ണീർക്കഥകൾ എഴുതിയ മാധ്യമങ്ങൾതന്നെ  ഇപ്പോൾ ഈ നിയമനങ്ങളെയെല്ലാം പിൻവാതിൽ നിയമനമായി മുദ്രകുത്തുന്നു. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും വ്യക്തമായ മാനദണ്ഡങ്ങൾ സർക്കാർ പുലർത്തുന്നുണ്ട്. ഭാവിയിൽ നിയമിക്കപ്പെടാൻ ഇടയുള്ളവരെ വരെ മുൻകൂട്ടി സ്ഥിരപ്പെടുത്തിയ ഉത്തരവിറക്കിയ യുഡിഎഫ് രീതിയിൽനിന്ന് വ്യത്യസ്തമാണിത്.

കേരളത്തിന്റെ വികസനത്തിനായും  ഭാവി കേരളത്തിന്റെ നിർമിതിക്കായും ഉറച്ച ചുവടുകൾവച്ച്‌  മുന്നേറുന്ന എൽഡിഎഫ് സർക്കാരിനെ നേരിടാൻ ഇത്തരം പൊയ്ക്കാൽ  സമരങ്ങൾ മാത്രമേ വഴിയുള്ളൂ എന്ന് യുഡിഎഫ് കരുതുന്നു. സ്വർണക്കടത്തിന്റെ മറവിൽ കെട്ടിപ്പൊക്കി കൊണ്ടുവന്നതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു. ഇപ്പോൾ തൊഴിലില്ലാത്തവരുടെ ആശങ്കകളുടെ വൈകാരികാംശം മുതലെടുത്ത്‌ പിടിച്ചുനിൽക്കാൻ കഴിയുമോ എന്നാണു നോട്ടം. തൊഴിൽ  നൽകുന്നതിലും യുവാക്കളുടെ ഉന്നതിക്കുമായി മുമ്പൊരിക്കലും ഇല്ലാത്തത്ര മികവോടെ പ്രവർത്തിക്കുന്ന സർക്കാരിനെതിരായ ഈ നീക്കവും ജനങ്ങൾ നേരുകൊണ്ട് പ്രതിരോധിക്കും എന്നുറപ്പ്.

deshabhimani editorial 110221

തൊഴിലില്ലായ്മാനിരക്ക്‌ 
കുറവ്‌ കേരളത്തിൽ ; ബിജെപിയും 
കോൺഗ്രസും 
ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട നില കൈവരിച്ച് 
കേരളം

രാജ്യത്ത്‌ തൊഴിലില്ലായ്‌മ നിരക്ക്‌ കുറവ്‌ കേരളത്തിലെന്ന്‌ സർവേ റിപ്പോർട്ട്‌. കഴിഞ്ഞ നാലരവർഷത്തിനിടയിൽ തൊഴിൽ നൽകുന്നതിൽ കേരളം ഏറെ മുന്നേറി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) റിപ്പോർട്ടിലാണ്‌ താരതമ്യ പഠനമുള്ളത്‌. മാസ അടിസ്ഥാനത്തിലും വർഷാടിസ്ഥാനത്തിലും സിഎംഐഇയുടെ വെബ്‌സൈറ്റിൽ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാളും മെച്ചപ്പെട്ട നില കൈവരിക്കാൻ കേരളത്തിനായി.

2021 ജനുവരിയിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് –-6.5 ശതമാനമായിരുന്നെങ്കിൽ കേരളത്തിൽ–-5.5 ശതമാനമായിരുന്നു.  ലോക്‌ഡൗൺ കാലത്ത്‌ കേരളത്തിൽ 17 ഉം രാജ്യത്തേത്‌ 20 ന്‌ മുകളിലുമായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് മാസത്തിനിടെ കേരളത്തിന്റെ നിരക്ക്‌ കുറഞ്ഞുവന്നു.

കൂടുതൽ തൊഴിലവസരമുണ്ടാക്കിയതും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവുകളെല്ലാം നികത്തിയതുമാണ്‌ കാരണം. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ തൊഴിലില്ലായ്മ നിരക്ക്‌ 12 ആയിരുന്നു. അന്ന്‌ ദേശീയ ശരാശരി ഒമ്പത്‌. നാലര വർഷം കൊണ്ട്‌ ഈ നിരക്ക്‌ പകുതിയിലധികം താഴ്‌ത്താൻ കേരളത്തിനായി. അതും പ്രകൃതി ദുരന്തങ്ങൾ, മഹാമാരി, നോട്ടു നിരോധനം, ജിഎസ്ടി തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ്‌ ഈ നേട്ടം.

പിഎസ്‌സി മുഖേന മാത്രം ഒന്നരലക്ഷത്തിലധികം നിയമനം നടന്നു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ വഴി അരലക്ഷം പേർ ജോലിക്ക്‌ കയറി.  പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായതോടെ നേരിട്ടും പരോക്ഷമായും തൊഴിൽ നൽകാനായി. ഐടി രംഗത്ത്‌ പുതുതായി അരലക്ഷം ചതുരശ്രയടി സ്ഥലം ഉണ്ടാക്കിയതിനാൽ ഈ രംഗത്ത്‌ കുതിച്ചുചാട്ടമുണ്ടായി. 20-16 ൽ  300 ആയിരുന്ന സ്‌റ്റാർട്ടപ്പുകളുടെ എണ്ണം‌  ഇപ്പോൾ 3900 ആയി. ചെറുകിട സംരംഭങ്ങൾ അഞ്ചുവർഷത്തിനിടെ ഇരട്ടിയായി.  2011-–-16 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലവുമായി താരതമ്യം പോലുമില്ലാത്തവിധം തൊഴിൽ രംഗത്ത്‌ സർക്കാർ ഇടപെട്ടുവെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

Wednesday, February 10, 2021

തൊഴിൽ അന്വേഷകരുടെ ജീവൻ വെച്ച് കളിക്കുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണം - ഡോ.തോമസ് ഐസക്ക് ഫേസ്ബുക്കിൽ..

തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറി തലയിൽ മണ്ണെണ്ണയൊഴിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജു തെരുവിൽ നാട്ടിനിർത്തിയ കണ്ണാടിയാണ്. അതിൽ പ്രതിഫലിക്കുന്നത് രമേശ് ചെന്നിത്തലയുടെ മുഖവും.  അധികാരം തന്നില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിക്കളയുമെന്ന ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭീഷണിയാണ് ഇന്നലെ സെക്രട്ടേറിയറ്റ് നടയിൽ കണ്ടത്. ആപൽക്കരവും അതേസമയം ദയനീയവുമാണ് യുഡിഎഫിന്റെ ഈ രാഷ്ട്രീയക്കളി.

മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങൾക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാൻ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് സമരം ചെയ്യുന്നവർ തിരിച്ചറിയണം. അവരുടെ ഉദ്ദേശവും. നിങ്ങളുടെ ജീവൻ വെച്ചാണ് അവരുടെ കളി.  ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല ഇന്നലെ മണ്ണെണ്ണയിൽ കുളിച്ച്  അവതരിച്ചത്. 

ഒരു തീപ്പൊരിയിൽ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപം ലക്ഷ്യമിട്ടാണ് അവരെത്തുന്നത്.  ക്രൂരമായ ഈ രാഷ്ട്രീയക്കളി തിരിച്ചറിയണമെന്ന് സമരരംഗത്തുള്ള ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിക്കുന്നു. ഇനി ഈ ദുഷ്ടശക്തികൾ സംവരണ സമരത്തിലെന്നപോലെ ഹതഭാഗ്യർക്ക് തീകൊളുത്താനും മടിക്കില്ല.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരെയും നിയമിക്കാൻ കഴിയില്ലെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി മതി.  റിപ്പോർട്ടു ചെയ്യപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ വേക്കൻസികളിൽ നിയമനം നടത്താൻ ഒരു തടസവും കേരളത്തിൽ നിലവിലില്ല. അക്കാര്യത്തിൽ റെക്കോഡാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടന്നത്. ഈ യാഥാർത്ഥ്യത്തെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയാനാവില്ല.

മാത്രമല്ല, എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസത്തേയ്ക്കു കൂടി നീട്ടിയിട്ടുമുണ്ട്. എന്നുവെച്ചാൽ ഇനി ആറു മാസത്തേയ്ക്ക് ഉണ്ടാകുന്ന ഒഴിവുകളും നിലവിലുള്ള റാങ്കുലിസ്റ്റിൽ നിന്നു തന്നെ നികത്തും.ആ തീരുമാനമെടുത്ത സർക്കാരിനെതിരെ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട അക്രമസമരത്തിന്റെ സൂത്രധാരവേഷത്തിൽ യുഡിഎഫ് ആണെന്ന് ആർക്കാണ് അറിയാത്തത്? ആരെ കബളിപ്പിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതുന്നത്?

തെറ്റിദ്ധാരണ കൊണ്ട് സമരരംഗത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികളോട് ഒരു കാര്യം ഉത്തരവാദിത്തത്തോടെ പറയട്ടെ. പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ലഭിക്കേണ്ട ഒഴിവുകളിൽ റാങ്ക് ലിസ്റ്റിൽ നിന്നു മാത്രമേ നിയമനം നടത്താനാവൂ. ആ ഒഴിവുകളിലേയ്ക്ക് മറ്റാരെയും നിയമിക്കാനാവില്ല. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്ന മുറയ്ക്ക് നിയമനവും നടക്കും. ഇതിൽ ഏതെങ്കിലും വകുപ്പിൽ പോരായ്മയുണ്ടെങ്കിൽ അവ തിരുത്തുകതന്നെ ചെയ്യും.

2021-22 ബജറ്റിന്റെ മുഖ്യവിഷയം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ്.  അതിവിപുലമായ തൊഴിലവസര വർദ്ധനയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു മുൻകൈ.  അതിനോടൊപ്പം നിൽക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്.

ഡോ,തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചത്

തൊഴിലന്വേഷകർ കുപ്രചരണങ്ങളിൽ വഞ്ചിതരാകരുത് ‌ ഡോ.തോമസ് ഐസക്ക് എഴുതുന്നു

 പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ ലയ രാജേഷിനെപ്പോലെ സങ്കടവും നിരാശയും ഉണ്ടാവുന്ന അനേകം പേരുണ്ടാകും.  അത് പ്രകടിപ്പിക്കാനും തൊഴിൽ ലഭിക്കുന്നതിനുവേണ്ടി സമരം ചെയ്യാനും സമ്മർദ്ദം ചെലുത്താനും അവർക്ക് എല്ലാ അവകാശവുമുണ്ട്.  

അതേസമയം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് സർക്കാർ ജോലിയിലൂടെ മാത്രം പരിഹാരം കാണാൻ കഴിയില്ല എന്നതും യാഥാർത്ഥ്യമാണ്. അതിന് വിപുലമായ മറ്റൊരു പരിപാടി ഉണ്ടാവണം. അത്തരമൊരു കൃത്യമായ ഒരു പദ്ധതി ഇത്തവണത്തെ  ബജറ്റിലൂടെ മുന്നോട്ടു വെച്ചിട്ടുണ്ട്. 

പത്രത്തിലൊക്കെ ഒന്നാംപേജിൽ പരാമർശിക്കപ്പെട്ടതുകൊണ്ട് ലയ രാജേഷിനെക്കുറിച്ചുള്ള റിപ്പോർട്ട് ശ്രദ്ധിച്ചുതന്നെ വായിച്ചു. തൃശൂർ ജില്ലയിലെ 2018ലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ 583-ാം പേരുകാരിയാണ് ഈ കുട്ടി. അവർക്ക് ഇതുവരെ നിയമനം ലഭിച്ചില്ല. "ഈ ജോലി കിട്ടിയില്ലെങ്കിൽ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി പരീക്ഷ എഴുതില്ല" എന്ന് അവർ പറഞ്ഞതായാണ് റിപ്പോർട്ടിൽ കണ്ട ഒരു വാചകം. 

വിനയത്തോടെ ചൂണ്ടിക്കാണിക്കട്ടെ. ഇതൊരു ദുർവാശിയാണ്. ഓർക്കുക. റാങ്ക് ലിസ്റ്റിലെ സ്ഥാനം 583 ആണ്.  അന്വേഷിച്ചപ്പോൾ 405 വരെ നിയമനം നടന്നിട്ടുണ്ട്. ഇനിയും ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിന് അനുസരിച്ച് ബാക്കിയുള്ളവർക്ക് നിയമനം നൽകാൻ തടസവുമില്ല. എല്ലാ ലിസ്റ്റും ആറു മാസം നീട്ടിയിട്ടുമുണ്ട്.

ക്രമം ലംഘിച്ച് തനിക്ക് താഴെയുള്ള ആർക്കെങ്കിലും ജോലി നൽകിയതായി അവർക്ക് പരാതിയില്ല. റിപ്പോർട്ടു ചെയ്യപ്പെട്ട ഒഴിവുകൾ പൂഴ്ത്തിവെച്ച് നിയമനം വൈകിക്കുന്നു എന്ന പരാതിയുമില്ല. വ്യവസ്ഥാപിതമായിത്തന്നെയാണ് പിഎസ് സി പ്രവർത്തിക്കുന്നത് എന്നല്ലേ അതിനർത്ഥം. അക്കാര്യത്തിൽ സമരക്കാർക്കുപോലും എതിരഭിപ്രായമില്ല.

ലയയുടേതായി റിപ്പോർട്ടു ചെയ്യപ്പെട്ട ഒരു വാചകം ഇങ്ങനെയാണ്...

 "രണ്ടര വർഷം മുൻപിറങ്ങിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എനിക്കു ജോലി കിട്ടേണ്ട സമയം കഴിഞ്ഞു. തൃശൂർ ജില്ലയിൽ 583 ആണ് എന്റെ റാങ്ക്".

വൈകാരികത മാറ്റിവെച്ച് ശാന്തമായി ആലോചിക്കാൻ സമരരംഗത്തു നിൽക്കുന്നവരോട് വിനയപൂർവം അഭ്യർത്ഥിക്കട്ടെ. തനിക്ക് ജോലി കിട്ടേണ്ട സമയം ഇത്തരത്തിൽ പ്രതീക്ഷിക്കുന്നതിലെ യുക്തിയെന്താണ്? ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നത് അനുസരിച്ചു മാത്രമല്ലേ, പിഎസ് സിയ്ക്കു നിയമന ഉത്തരവു നൽകാൻ കഴിയൂ. 

അതുകൊണ്ടാണ് ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിൽ കാലതാമസമുണ്ടോ എന്നും റിപ്പോർട്ടു ചെയ്യപ്പെട്ട ഒഴിവുകളിൽ നിയമനം നൽകാൻ വൈകുന്ന സ്ഥിതിയുണ്ടോ എന്നും പ്രത്യേകമായിത്തന്നെ അന്വേഷിച്ചത്. ഒരു അസ്വാഭാവികതയും അതിലില്ല എന്നതാണ് വാസ്തവം.

തൃശൂർ ജില്ലയിൽ അനുവദിക്കപ്പെട്ട ആകെ ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ എണ്ണം ആയിരത്തി ഇരുനൂറിൽ താഴെയാണ്. ഈ ഒഴിവുകളിൽ ഇപ്പോൾ ജോലി ചെയ്യുന്നവർ  വിരമിക്കുന്ന ഒഴിവുകളിലേയ്ക്കല്ലേ പുതിയ ആളുകളെ നിയമിക്കാൻ കഴിയൂ. ഈ ലിസ്റ്റിൽ ഇതിനകം 405 പേരെ നിയമിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കരുത്. 

ഒരു കാര്യം കൂടി മനസിലാക്കണം.  ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്കുള്ള പരീക്ഷ നേരത്തെ ബിരുദധാരികൾക്കും  എഴുതാമായിരുന്നു. ഉയർന്ന യോഗ്യതയുള്ളവർ ലിസ്റ്റിൽ മുന്നിൽ വരികയും ആദ്യത്തെ നിയമനം അവർക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. മറ്റ് ഉയർന്ന ജോലി ലഭിക്കുമ്പോൾ ഇക്കൂട്ടർ Relinquish ചെയ്യും. അല്ലെങ്കിൽ ജോയിൻ ചെയ്യാതെ  NJ D ആകും. അങ്ങനെ വരുന്ന ഒഴിവുകൾ താഴെയുള്ള റാങ്കുകാർക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടാകും. 

എന്നാൽ ബിരുദമടക്കം ഉയർന്ന യോഗ്യതയുള്ളവർക്ക് ഇപ്പോൾ ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക്  അപേക്ഷിക്കാനാവില്ല. തന്മൂലം മുകളിൽ സൂചിപ്പിച്ച സാഹചര്യത്തിൽ സംജാതമാകുന്ന ഒഴിവുകളുടെ എണ്ണം കുറഞ്ഞു. അതുകൊണ്ട്, മുൻ ലിസ്റ്റുകളുടെ കാലത്ത് ഉണ്ടായതുപോലെ താഴ്ന്ന റാങ്കുകാർക്ക് ജോലി കിട്ടുന്ന സാഹചര്യം ഇപ്പോഴില്ല.

ഓർക്കുക. മുൻ ലിസ്റ്റുകളുടെ കാലത്ത് ആയിരം റാങ്കു കിട്ടിയ ആളിന് ജോലി ലഭിച്ചത്, ആയിരം ഒഴിവുകൾ ഉണ്ടായതുകൊണ്ടല്ല. റിപ്പോർട്ടു ചെയ്യപ്പെടുന്ന വേക്കൻസികൾ ഇപ്പോഴത്തേതുപോലെ തന്നെയായിരിക്കും. അതുകൊണ്ട് ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ചില്ലെങ്കിൽ ഇനി പരീക്ഷയേ എഴുതില്ല എന്നൊക്കെ വാശി പിടിക്കുന്നത് മണ്ടത്തരമല്ലേ. കൂടുതൽ ഉയർന്ന റാങ്ക് നേടാൻ പരിശ്രമിക്കുക മാത്രമാണ് പോംവഴി.

ഒഴിവുകൾ മനപ്പൂർവം റിപ്പോർട്ടു ചെയ്യാതിരിക്കുകയോ റിപ്പോർട്ടു ചെയ്ത ഒഴിവുകൾ പൂഴ്ത്തിവെയ്ക്കുകയോ ചെയ്യുന്ന സാഹചര്യം കേരളത്തിൽ വ്യാപകമായി നിലനിൽക്കുന്നുവെന്ന ആക്ഷേപം ഉത്തരവാദിത്തത്തോടെ ആരും ഇതേവരെ ഉന്നയിച്ചിട്ടില്ല. കാരണം, പൊതുവിൽ അങ്ങനെയൊരു സ്ഥിതി ഇല്ല തന്നെ. ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങളുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ സർക്കാർ സന്നദ്ധമാണെന്ന് ആവർത്തിച്ചു ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

അതു തന്നെ വീണ്ടും ആവർത്തിക്കുന്നു.

ഡോ.തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചത്