Showing posts with label ബജറ്റ്. Show all posts
Showing posts with label ബജറ്റ്. Show all posts

Thursday, February 2, 2017

കേരളത്തിന് നിരാശ

റെയില്‍ ബജറ്റുകൂടി ഉള്‍ച്ചേര്‍ത്തുള്ള ആദ്യ പൊതുബജറ്റ് കേരളത്തിന് സമ്മാനിക്കുന്നത് നിരാശമാത്രം. എയിംസ്അനുവദിക്കണമെന്ന ആവശ്യം മോഡി സര്‍ക്കാര്‍ തള്ളി. എയിംസ് അനുവദിച്ചത് ഗുജറാത്തിനും ജാര്‍ഖണ്ഡിനും. കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറിയും അവഗണിക്കപ്പെട്ടു. ഫാക്ടുപോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പണം അനുവദിച്ചിട്ടില്ല. റബര്‍ ഉള്‍പ്പെടെ നാണ്യവിളകള്‍ക്കായുള്ള വിലസ്ഥിരതാ നിധിയിലേക്ക് ഒന്നും വകയിരുത്തിയില്ല.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മറ്റുമായി കഴിഞ്ഞ ബജറ്റില്‍ 2300 കോടി അനുവദിച്ചപ്പോള്‍ ഈ വര്‍ഷം 1450 കോടിമാത്രമാണ്. ഇതില്‍ ടീബോര്‍ഡിനുള്ള 160 കോടിയും കോഫീബോര്‍ഡിനുള്ള 140 കോടിയും ഉള്‍പ്പെടും. കൊച്ചി മെട്രോ ഉള്‍പ്പെടെ 14 മെട്രോ പദ്ധതികള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോയ്ക്ക് എത്ര തുകയെന്ന് തരംതിരിച്ച് വ്യക്തമാക്കുന്നില്ല. വിദേശ വായ്പയിനത്തില്‍ കൊച്ചി മെട്രോയ്ക്ക് 2017-18 വര്‍ഷത്തില്‍ 238 കോടി രൂപവരെ ലഭിക്കാമെന്നു പറയുന്നു. ഫ്രഞ്ച് എഎഫ്ഡി വായ്പയാണിത്.

ഫാക്ടിന് ഈവര്‍ഷം ആറുകോടി രൂപ അനുവദിച്ചിരുന്നു. 2017-18 വര്‍ഷത്തിലേക്ക് പണം അനുവദിച്ചിട്ടില്ല. മത്സ്യബന്ധന വികസനബോര്‍ഡിനുള്ള വിഹിതം 192.12 കോടിയില്‍നിന്ന് ഒമ്പതാക്കി. 183 കോടി വെട്ടിക്കുറച്ചു. സമുദ്രോല്‍പ്പന്ന കയറ്റുതി വികസന അതോറിറ്റിയുടെ വിഹിതം 97 കോടിയില്‍നിന്ന് 105 കോടിയാക്കി.

ടീബോര്‍ഡിന്റെ വിഹിതം 152.15 കോടിയില്‍നിന്ന് 160 ആക്കി. കോഫീബോര്‍ഡിന്റേത് 141.54 കോടിയില്‍നിന്ന് 140.10 കോടിയായി. റബര്‍ ബോര്‍ഡിന്റെ വിഹിതമാകട്ടെ 148.75 കോടിയില്‍നിന്ന് 142.60 ആയി കുറച്ചു. സ്പൈസസ് ബോര്‍ഡിന്റെ വിഹിതം 80.35 കോടിയില്‍നിന്ന് 82.10ലേക്ക് ഉയര്‍ന്നു. കശുവണ്ടി കയറ്റുമതി പ്രോത്സാഹന ബോര്‍ഡിന്റെ വിഹിതം ആറുകോടിയില്‍നിന്ന് നാലായി.

കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന്റെ വിഹിതം 33.99 കോടിയില്‍നിന്ന് 37.28 ആയി. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട്ട്രസ്റ്റിന്റെ വിഹിതം 562 കോടിയില്‍നിന്ന് 1850 കോടിയിലേക്കാണ് ഉയര്‍ത്തിയത്. കാണ്ട്ല പോര്‍ട്ട്രസ്റ്റിനാകട്ടെ വിഹിതം 130 കോടിയില്‍നിന്ന് 393 കോടിയായി. കൊച്ചിന്‍ ഷിപ്യാര്‍ഡിന് 507 കോടി രൂപ അനുവദിച്ചു. മുന്‍വര്‍ഷം 116 കോടിയായിരുന്നു.

എച്ച്എംടിക്ക് 0.01 കോടിമാത്രം ലഭിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് വിഹിതമില്ല. കയര്‍ സംരംഭകപദ്ധതിക്ക് 15 കോടി ലഭിച്ചത് 10 കോടിയായി. കയര്‍ വികസനപദ്ധതിയുടെ വിഹിതം 50.75 കോടിയില്‍നിന്ന് 50 കോടിയിലേക്ക് കുറഞ്ഞു. വൈദഗ്ധ്യ വികസന പദ്ധതിക്കായി എഡിബിയില്‍നിന്ന് വായ്പയിനത്തില്‍ 150 കോടി രൂപ ലഭിക്കും. ഗ്രാമീണ ജലവിതരണ- ശുചിത്വ പദ്ധതിക്കായി ലോകബാങ്കില്‍നിന്ന് 282 കോടിയും ലഭിക്കും. ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് 202 കോടി രൂപയും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിക്ക് 64.40 കോടി രൂപയും ലഭിക്കും.

എം പ്രശാന്ത്
(http://www.deshabhimani.com/news/national/union-budget-2017/621026)

പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ കേന്ദ്ര ബജറ്റ്

പാര്‍ലമെന്റിലെ ഒരു മുതിര്‍ന്ന അംഗം മരിച്ചിട്ടും ഒരുദിനംപോലും മാറ്റിവയ്ക്കാന്‍ കഴിയില്ലെന്ന വാശിയോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബുധനാഴ്ച അവതരിപ്പിച്ച അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥചിത്രം പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ളതാണ്. നോട്ട് അസാധുവാക്കിയ നടപടിയെ ധീരമെന്ന് വിശേഷിപ്പിച്ച ബജറ്റ് നോട്ട് നിരോധത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് എന്തു സംഭവിച്ചെന്ന് വസ്തുതാപരമായി പരിശോധിക്കാന്‍പോലും മിനക്കെട്ടില്ല. ലോകസാഹചര്യങ്ങള്‍ അനിശ്ചിതത്വം നിറഞ്ഞതാണെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നില ഭദ്രമാണെന്നവകാശപ്പെട്ട ജെയ്റ്റ്ലി 'നവ ലിബറല്‍' അജന്‍ഡയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള സാമ്പത്തികപരിഷ്കാരങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒരടിപോലും പിന്നോട്ടില്ലെന്നും  വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ജനകോടികള്‍ ഒരുനേരത്തെ ആഹാരത്തിന് വഴിയില്ലാതെ വലയുമ്പോഴും കോടിക്കണക്കിനാളുകള്‍ക്ക് ബാങ്ക് അക്കൌണ്ടില്ലെങ്കിലും 'കറന്‍സിരഹിത' സമ്പദ്വ്യവസ്ഥയിലേക്കും 'ഡിജിറ്റല്‍' സമ്പദ്വ്യവസ്ഥയിലേക്കും മുന്നേറുമെന്ന് പ്രഖ്യാപനമുണ്ട്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയടക്കമുള്ള സാമൂഹ്യമേഖലയ്ക്കും വിഹിതം വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ധനകമ്മി ചുരുക്കാന്‍ സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുമ്പോള്‍ ഇതെങ്ങനെ സാധിക്കുമെന്ന് വ്യക്തമല്ല. നോട്ട് അസാധുവാക്കിയത് കള്ളപ്പണത്തിനും അഴിമതിക്കും എതിരായ നടപടിയെന്ന് അവകാശപ്പെടുമ്പോള്‍ രണ്ടിന്റെയും ഉറവിടം തൊടാത്തതിനെക്കുറിച്ച് മൌനം. ധനകമ്മി 3.2 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം.

ബജറ്റ് കേരളത്തെ പൂര്‍ണമായി അവഗണിച്ചു. കേരളത്തിന്റെ ആവശ്യങ്ങളൊന്നും  പരിഗണിച്ചില്ല. നോട്ടുനിരോധത്തെത്തുടര്‍ന്ന് നികുതിവരുമാനം കുറഞ്ഞ സാഹചര്യത്തില്‍ വായ്പാപരിധി വര്‍ധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ചില്ല. ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന് കേരളം നിരന്തരമായി ആവശ്യപ്പെടുന്നതാണ്. അത് അനുവദിച്ചത് ഗുജറാത്തിനും ജാര്‍ഖണ്ഡിനും.

എന്താണ് ഇപ്പോള്‍ ഇന്ത്യന്‍സമ്പദ് വ്യവസ്ഥയുടെ സ്ഥിതിയെന്ന് ഈ ബജറ്റ് പരിഗണിച്ചുപോലുമില്ല.  മുതല്‍മുടക്കില്ല, ഉല്‍പ്പാദനം കുറഞ്ഞു, തൊഴിലില്ല, വരുമാനം കുറഞ്ഞു, സാധനങ്ങള്‍ക്ക് ഡിമാന്‍ഡില്ലാതായി. നോട്ട് നിരോധത്തിനുമുന്നേതന്നെ ഈയൊരു സാഹചര്യമായിരുന്നു. നോട്ടുനിരോധത്തോടെ സ്ഥിതി കൂടുതല്‍ വഷളായി. നോട്ടുനിരോധത്തിന്റെ പ്രത്യാഘാതം വിലയിരുത്താതെതന്നെ  മൊത്തം ആഭ്യന്തരോല്‍പ്പാദനവളര്‍ച്ച ആറരശതമാനമായി കുറയുമെന്ന് ധനമന്ത്രാലയമടക്കം സമ്മതിച്ചുകഴിഞ്ഞു. തുടര്‍ന്നുള്ള സാഹചര്യംകൂടി പരിഗണിക്കുമ്പോള്‍ തകര്‍ച്ച വളരെ വലുതായിരിക്കും. സാമ്പത്തികപ്രവര്‍ത്തനങ്ങളാകെ മരവിച്ചു. എവിടെയും മാന്ദ്യം പിടിമുറുക്കി. ഈയൊരു സാഹചര്യത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് മുതല്‍മുടക്കും വരുമാനവും തൊഴിലും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണം. അതിന് സര്‍ക്കാരിന്റെ മുതല്‍മുടക്കും ചെലവും വര്‍ധിപ്പിക്കണം. ധനമന്ത്രി പ്രതീക്ഷിക്കുന്നത് ബാങ്കുകളിലെത്തുന്ന സ്വകാര്യനിക്ഷേപമാണ്. അതിനെ മുന്‍നിര്‍ത്തിയാണ് പലിശനിരക്ക് കുറയുമെന്നും വായ്പ കൂടുമെന്നുമൊക്കെ പറയുന്നത്. പക്ഷേ, സാമൂഹ്യക്ഷേമച്ചെലവുകളും പൊതുമുതല്‍മുടക്കും വര്‍ധിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍തന്നെ പണം ചെലവാക്കണം.

ഇന്ത്യയെ മാറ്റിമറിക്കാനും ശുദ്ധീകരിക്കാനും കരുത്തുറ്റതാക്കാനും ലക്ഷ്യമിട്ടെന്ന അവകാശവാദത്തോടെ ബജറ്റില്‍ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ട്. ഇതിനാവശ്യമായ വരുമാനം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമല്ല. തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പരിഗണിക്കുമ്പോള്‍ വര്‍ധിപ്പിച്ച തുക ഒന്നുമില്ല.  റെയില്‍ബജറ്റും പൊതുബജറ്റിനൊപ്പമാക്കിയ ഇത്തവണത്തെ ബജറ്റില്‍ റെയില്‍വേ വികസനത്തിനായി മൊത്തം 1,31,000 കോടി രൂപയുടെ വികസന-മൂലധനച്ചെലവ് വകയിരുത്തിയിട്ടുള്ളതില്‍ സര്‍ക്കാരിന്റേത് 55,000കോടി മാത്രം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്കാണ് ഊന്നല്‍. വ്യാപകമായ സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യം. റെയില്‍ബജറ്റിന്റെ വിശദാംശങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. യാത്രക്കാരുടെ സുരക്ഷ, ശുചീകരണം, വികസനം എന്നിവയെ മുന്‍നിര്‍ത്തി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളില്‍ കേരളത്തിന് കാര്യമായൊന്നുമില്ല.

ഐആര്‍സിടിസി വഴി ഇ-ടിക്കറ്റ് ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജ് റദ്ദാക്കിയിട്ടുണ്ട്. ഇതാകട്ടെ ഡീമോണിറ്റെസേഷനെ തുടര്‍ന്ന്് ഇപ്പോള്‍ത്തന്നെ നിലവിലുള്ളതാണ്. വ്യോമയാന മേഖലയിലും സ്വകാര്യവല്‍ക്കരണത്തിനാണ് ഊന്നല്‍. സ്വകാര്യ വിമാനത്താവളങ്ങളുടെ എണ്ണം കൂടും. ബാങ്കിങ്-ധനമേഖലയില്‍ വന്‍തോതില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനങ്ങളില്‍ അപകടങ്ങള്‍ ഒരുപാട് ഒളിഞ്ഞിരിപ്പുണ്ട്. ധനമൂലധനത്തെ പ്രീണിപ്പിക്കലാണ് ലക്ഷ്യം.  വിദേശമൂലധനത്തെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രത്യക്ഷത്തിലുള്ളതിന് പുറമെയും ബജറ്റില്‍ ഒളിഞ്ഞിരിപ്പുണ്ട്. വിദേശനിക്ഷേപ പ്രോത്സാഹന സമിതി (എഫ്ഐപിബി) പിരിച്ചുവിടുമെന്നാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. കേട്ടാല്‍ ഇതെന്തോ നല്ല കാര്യമാണെന്ന് തോന്നും. വരുന്ന വിദേശ മുതല്‍മുടക്ക് പരിശോധിച്ച് അനുമതി നല്‍കുന്നതിനുള്ളതാണ് ഈ സമിതി. ഫലത്തില്‍ ഇപ്പോഴുള്ള പരിശോധനയും നിയന്ത്രണവുംകൂടി ഇല്ലാതാകും.

ആദായനികുതി നിരക്കുകളില്‍ മാറ്റംവരുത്തിയത് ശമ്പളക്കാര്‍ക്ക് ഗുണകരമാകും. സര്‍ക്കാരിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കുന്നതിന് കോര്‍പറേറ്റ് മേഖലയെ തൊടാന്‍ ജെയ്റ്റ്ലി മുതിര്‍ന്നില്ല. കോര്‍പറേറ്റ് മേഖലയ്ക്ക് ഇളവുകള്‍ നല്‍കുകയുംചെയ്തു. പ്രതിവര്‍ഷം 50 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള കമ്പനികളുടെ നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറച്ചത് കോര്‍പറേറ്റുകള്‍ കൈക്കലാക്കും.  കുടിശ്ശികയായിക്കിടക്കുന്ന നികുതി പിരിച്ചെടുക്കാനും കാര്യമായ ഒരു നടപടിയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍, കമ്പോളത്തെയും കോര്‍പറേറ്റ് മേഖലയേയും വിദേശമൂലധനത്തെയും സഹായിക്കുന്ന ജെയ്റ്റ്ലി രാജ്യത്തെ സാധാരണ ജനങ്ങളെയും തൊഴിലാളികളെയും പൂര്‍ണമായി അവഗണിച്ചിരിക്കുന്നു

deshabhimani editorial Thursday Feb 2, 2017
(http://www.deshabhimani.com/editorial/news-editorial-02-02-2017/620916)

കള്ളക്കണക്കുകള്‍

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മികച്ച വാഗ്മിയാണ്. പ്രസംഗകലയിലുള്ള അദ്ദേഹത്തിന്റെ പാടവം വിളിച്ചറിയിക്കുന്നതായിരുന്നു അദ്ദേഹം ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ ബജറ്റ് പ്രസംഗം. ഒരു കഥാകാരന്‍ വാക്കുകളിലൂടെ മായികപ്രപഞ്ചം സൃഷ്ടിക്കുന്നതുപോലെ ഒരു മായാലോകമാണ് അദ്ദേഹം വരച്ചുകാട്ടിയത്. സാമ്പത്തികവളര്‍ച്ചയുടെ പാതയില്‍ കുതിക്കുന്ന ഭാരതം. കര്‍ഷകരും ഗ്രാമീണരുമെല്ലാം ക്ഷേമൈശ്വര്യങ്ങളില്‍ ആറാടുന്ന പുതിയ സാമ്പത്തികവര്‍ഷം. ഇതൊക്കെയാണ് അദ്ദേഹം വാക്കുകള്‍കൊണ്ടു തീര്‍ത്തത്.

എന്നാല്‍, യാഥാര്‍ഥ്യം അത്തരത്തില്‍ പ്രസാദമധുരമല്ല. മറിച്ച്, നന്നേ കയ്പേറിയതാണ്. അതു മനസ്സിലാക്കാന്‍ ജെയ്റ്റ്ലി മറച്ചുവച്ചതും പറയാതെ പോയതുമായ കണക്കുകളും പറഞ്ഞ കള്ളക്കണക്കുകളും മാത്രം മതി. അദ്ദേഹം അവതരിപ്പിച്ച 2017-18 സാമ്പത്തികവര്‍ഷത്തെ ബജറ്റ് ഉയര്‍ത്തുന്ന ഏറ്റവും വലിയ ആശങ്ക അത് യാഥാര്‍ഥ്യങ്ങളില്‍ അധിഷ്ഠിതമല്ല എന്നതാണ്.

ഇന്ത്യ നോട്ടുനിരോധനം മൂലം ഉണ്ടാകുന്ന സാമ്പത്തിക മുരടിപ്പിലാണ് എന്നും അതു രണ്ടുശതമാനമോ അതിലേറെയോ ആകാം എന്നും രണ്ടുവര്‍ഷമെങ്കിലും അതു തുടരും എന്നും ദേശീയ സാര്‍വദേശീയ തലങ്ങളിലുള്ള എല്ലാ സാമ്പത്തിക, വികസന ഏജന്‍സികളും പ്രവചിച്ചിരിക്കെ, ഇന്ത്യ 7.1 ശതമാനം നിരക്കില്‍ വളരും എന്ന കാവ്യകല്‍പ്പനയിന്മേലാണ് അദ്ദേഹം ബജറ്റ് പടുത്തുയര്‍ത്തിയിരിക്കുന്നത്. നോട്ട് നിരോധനം താല്‍ക്കാലിമായ ചില പ്രശ്നങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന പ്രധാനമന്ത്രിയുടെ ആഖ്യാനത്തിന് ചൂട്ടുപിടിക്കാനുള്ള ശ്രമമാണ് ബജറ്റില്‍ ഉടനീളം ജയ്റ്റ്ലി നടത്തുന്നത്. അതിനായി തനിക്ക് അനുകൂലമായ കണക്കുകള്‍ തപ്പിയെടുത്തു നിരത്തുകയും ചെയ്യുകയായിരുന്നു പ്രസംഗത്തിന്റെ പ്രാരംഭഭാഗത്താകെ.

റദ്ദാക്കിയ നോട്ടിനു തുല്യമായ തുക പുതിയ ബജറ്റ് നടപ്പാക്കിത്തുടങ്ങുമ്പോഴേക്ക് വിപണിയില്‍ തിരിച്ചെത്തുമെന്നും അതോടെ എല്ലാ പ്രശ്നവും തീരുമെന്നുമുള്ള ആശയം പ്രചരിപ്പിച്ച് മുഖം രക്ഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിനുള്ള ഒത്താശയാണ് ജെയ്റ്റ്ലി ചെയ്യുന്നത്. എന്നാല്‍, പൂട്ടിയ ചെറുകിട വ്യവസായങ്ങളും വേണ്ടരീതില്‍ പരിപാലിക്കപ്പെടാത്തതുമൂലം പരാജയമാകാന്‍ പോകുന്ന റാബി വിളയുമൊക്കെ കറന്‍സി തിരികെ വന്നെന്നു കരുതി തിരിച്ചുവരുമോ? മരിച്ച നൂറില്‍പ്പരംപേര്‍ തിരികെ വരുമോ?

2016-17ലെ സാമ്പത്തിക വളര്‍ച്ച ജെയ്റ്റ്ലി പറയുന്ന 7.1 ശതമാനം അല്ല. അത് നോട്ട് നിരോധനത്തിനു മുമ്പുള്ള രണ്ടു പാദങ്ങളിലെ വളര്‍ച്ചയാണ്. യഥാര്‍ഥത്തില്‍ നടപ്പുവര്‍ഷത്തെ വളര്‍ച്ച ആറിനും 6.5നും ഇടയിലായിരിക്കുമെന്നാണ് യാഥാര്‍ഥ്യബോധത്തോടെയുള്ള വിശകലനം കാണിക്കുന്നത്. അടുത്ത വര്‍ഷമാകട്ടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനം വരെ താഴാമെന്ന് ഇക്കണോമിക് സര്‍വേതന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇത്തരമൊരു മാന്ദ്യകാലത്തെ പ്രതിരോധിക്കുന്ന ബജറ്റല്ല ജെയ്റ്റ്ലിയുടേത്. ഇത് സമ്പദ്ഘടനയ്ക്ക് ധനപരമായ ഒരു ഉത്തേജനവും നല്‍കുന്നില്ല. മറിച്ച്, ധനകമ്മി 3.2 ശതമാനമായി താഴ്ത്തിനിര്‍ത്തിയതില്‍ കേന്ദ്രധനമന്ത്രി ഊറ്റം കൊള്ളുകയാണ്. ഈ സമീപനം സാമ്പത്തിക മുരടിപ്പ് രൂക്ഷമാക്കും.

ഇപ്പോള്‍ത്തന്നെ, സ്ഥിരമൂലധന നിക്ഷേപത്തോത് 2011-12ല്‍ 34.3 ശതമാനം ആയിരുന്നത് 2016-17ല്‍ 29.1 ശതമാനമായി താണിരിക്കുന്നു. ബാങ്ക് വായ്പയുടെ വളര്‍ച്ച 2011-12ല്‍ 17.8 ശതമാനം ആയിരുന്നത് ഈ ഡിസംബര്‍ അവസാനം 4.7 ശതമാനമായി താണിരിക്കുന്നു. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിലെ കയറ്റുമതിയുടെ അനുപാതം 2011-12ലെ 24.5 ശതമാനത്തില്‍നിന്ന് കുത്തനെ ഇടിയാന്‍ തുടങ്ങിയത് 18.8 ശതമാനത്തില്‍ എത്തുമെന്നാണു കണക്കാക്കുന്നത്. 'കെയര്‍ റേറ്റിങ് ഏജന്‍സി'യുടെ കണക്കു പ്രകാരം ശേഷിവിനിയോഗം 70-72 ശതമാനം മാത്രമാണ്. ഇതെല്ലാം ഉല്‍പ്പാദനമാന്ദ്യത്തിന്റെ സൂചകങ്ങളാണ്. ഇത്തരം സാഹചര്യത്തില്‍ ഏതു ബജറ്റിന്റെയും സ്ഥൂലസാമ്പത്തിക ധര്‍മം ചെലവു വര്‍ധിപ്പിക്കുക എന്നതും വിപണിചോദന ഉത്തേജിപ്പിക്കുകയുമാണ്. എന്നാല്‍, ഇതല്ല ഈ ബജറ്റിലെ സമീപനം.

യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ മൊത്തം ചെലവ് 2016-17 ലെ പുതുക്കിയ കണക്ക് പ്രകാരം 20.1 ലക്ഷം കോടി രൂപയാണ്. ഇപ്പോഴത്തെ ബജറ്റില്‍ അത് 21.5 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. വര്‍ധന കേവലം 6.5 ശതമാനം മാത്രമാണ്. 2016-17ല്‍ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 13.54 ശതമാനം ഉണ്ടായിരുന്ന കേന്ദ്രബജറ്റ് ഇക്കുറി ജിഡിപിയുടെ 12.7 ശതമാനമായി കുറയുകയാണ് ഫലത്തില്‍ ചെയ്തിരിക്കുന്നത്. അപ്പോഴാണ് ധനകമ്മി 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തി എന്നു വീമ്പുപറയുന്നത്! എഫ്ആര്‍ബിഎം കമ്മിറ്റിതന്നെ 'ആകസ്മികമായ ധന ആഘാതങ്ങളോടൊപ്പം ദൂരവ്യാപകഫലമുള്ള ഘടനാപരമായ പുനഃസംഘാടനം' ഉണ്ടാകുമ്പോള്‍ 3.5 ശതമാനംവരെ വ്യതിയാനം ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്.

ബജറ്റിലെ സംഖ്യാപരമായ ചെറിയ വളര്‍ച്ചതന്നെ നികുതി വരുമാനം 12.6 ശതമാനം വളരുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണ്. മാന്ദ്യകാലത്ത് ഏതു നികുതിയാണ് വളരാന്‍ പോകുന്നത്? അതില്ലാഞ്ഞിട്ടുതന്നെ ഏതു നികുതിയാണ് വളര്‍ന്നത്? അതുകൊണ്ടുതന്നെയാണ് ആദായനികുതി ഒഴിച്ച് ഒന്നിനെക്കുറിച്ചും അദ്ദേഹം മിണ്ടാഞ്ഞത്. ആദായനികുതിയില്‍ അദ്ദേഹം കേമത്തംപോലെ പറയുന്ന വളര്‍ച്ചയാകട്ടെ, ആംനസ്റ്റി സ്കീമില്‍ സ്വത്തു വെളിപ്പെടുത്തിയവരുടെ നികുതിയും അവര്‍ക്കുമേല്‍ ചുമത്തിയ 50 ശതമാനം പിഴയും ചേര്‍ന്നതാണ്.

ജെയ്റ്റ്ലിയുടെ ഏറ്റവും പ്രധാന വിഭവസമാഹരണ വര്‍ധന പൊതുമേഖലാ ഓഹരികളുടെ വില്‍പ്പനയിലാണ്. പുതുക്കിയ കണക്ക് പ്രകാരം 2016-17ല്‍ 45,500 കോടി രൂപയാണ് ഇതുവഴി സമാഹരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, അടുത്ത വര്‍ഷം 72,500 കോടി രൂപയാണ് ഓഹരികളും പൊതുസ്വത്തുക്കളും വിറ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ തുടരുന്ന ഈ വിത്തെടുത്തു കുത്തല്‍നയം അനിയന്ത്രിതമായി വളരുന്നതാണ് ഈ പ്രഖ്യാപനത്തില്‍ കാണുന്നത്.

ബജറ്റിലെ എല്ലാത്തരം ജനവിരുദ്ധതകളെയും കള്ളക്കണക്കുകള്‍ നിരത്തിയും വാക്ചാതുരികൊണ്ട് ദുര്‍വ്യാഖ്യാനിച്ചും നീതീകരിക്കുകയാണ് കേന്ദ്ര ധനമന്ത്രി. ഉത്തര്‍പ്രദേശിലെയും മറ്റും തെരഞ്ഞെടുപ്പിന്റെ മുപ്പത്തെട്ടാം മണിക്കൂറില്‍ തിരക്കുപിടിച്ച് ബജറ്റ് അവതരിപ്പിച്ചപ്പോള്‍ എല്ലാവരും കരുതിയത് ഗ്രാമീണ-കാര്‍ഷിക മേഖലകളില്‍ വന്‍തോതിലുള്ള ധനവിനിയോഗവും ക്ഷേമപദ്ധതികളുടെ വ്യാപനവും ഒക്കെ ഉണ്ടാകും എന്നാണ്. എന്നാല്‍, എന്തോ വലിയകാര്യങ്ങള്‍ ചെയ്തു എന്ന മട്ടില്‍ പ്രസംഗിച്ച് ജനങ്ങളുടെ കണ്ണില്‍ മണ്ണിടുകയാണ് ജെയ്റ്റ്ലി ചെയ്തത്.

ധനയാഥാസ്ഥിതിക സമീപനം സാമൂഹികക്ഷേമ ചെലവുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തൊഴിലുറപ്പുപദ്ധതിയിലെ 48,000 കോടി രൂപയുടെ റെക്കോഡ് വകയിരുത്തല്‍ ധനമന്ത്രി അവകാശപ്പെടുകയുണ്ടായി. 2016-17 ലെ ബജറ്റിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം പല തുകയിലും വലിയ വര്‍ധന അവകാശപ്പെടുന്നത്. എന്നാല്‍, ഈ താരതമ്യത്തിന് അടിസ്ഥാനമാക്കേണ്ടത് യഥാര്‍ഥ ചെലവുകളുടെ അടിസ്ഥാനത്തില്‍ പുതുക്കുന്ന ബജറ്റ് എസ്റ്റിമേറ്റുകളാകണം. അപ്പോള്‍ നാം കാണുന്നത് പലതിലും നാമമാത്ര വര്‍ധനയോ കുറവോ ആണ്.

2016-17ലെ പുതുക്കിയ കണക്കുപ്രകാരം തൊഴിലുറപ്പു പദ്ധതിയുടെ ചെലവ് 47,499 കോടി രൂപയാണ്. അതായത് 501 കോടി രൂപയാണ് തൊഴിലുറപ്പില്‍ കൂടുതലായി വകയിരുത്തിയിരിക്കുന്നത്. ഈ തുകയാകട്ടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ശരാശരി 45 ദിവസത്തെ തൊഴില്‍ദിനങ്ങള്‍ നല്‍കാനേ തികയൂ. 100 ദിവസത്തെ തൊഴില്‍ നല്‍കുമെന്ന കേന്ദ്രധനമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.

പിഎംജിഎസ്വൈയ്ക്ക് പുതുക്കിയ കണക്കില്‍ 19,000 കോടി രൂപയാണ് 2016-17ലെ ചെലവ്. ഈ തുക മാത്രമേ 2017-18ലും വകയിരുത്തിയിട്ടുള്ളൂ. സര്‍വശിക്ഷാ അഭിയാന് ഇപ്രകാരം 1300 കോടി രൂപയും ഉച്ചഭക്ഷണത്തിന് 300 കോടി രൂപയും ദേശീയ കുടിവെള്ളപദ്ധതിക്ക് 50 കോടി രൂപയും മാത്രമേ അധികമായി വകയിരുത്താന്‍ തയ്യാറായിട്ടുള്ളൂ. സാമൂഹിക പെന്‍ഷനുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ 9500 കോടി രൂപ മാത്രമേ ഈ വര്‍ഷവും ഉള്ളൂ. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കൃഷി മന്ത്രാലയത്തിനുള്ള വകയിരുത്തല്‍ 48,072 കോടി രൂപയില്‍നിന്ന് 51,026 കോടി രൂപയായി ഉയര്‍ത്താനേ തയ്യാറായുള്ളൂ. വെറും 3000 കോടി രൂപയുടെ വര്‍ധന. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയ്ക്കുള്ള തുക 13,240 കോടി രൂപയില്‍നിന്ന് 9000 കോടി രൂപയായി കുറയ്ക്കുകയും ചെയ്തു. ഗ്രാമവികസനത്തിനും 3000 കോടിയുടെ വര്‍ധനയേ ഉള്ളൂ. നഗരമേഖലയിലെ അമൃത് പരിപാടിയുടെ അടങ്കലാകട്ടെ 9559 കോടി രൂപയില്‍നിന്ന് 9000 കോടി രൂപയായി കുറയ്ക്കുകയാണ് ചെയ്തത്.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതത്തില്‍ ഗണ്യമായ വര്‍ധന ആവശ്യപ്പെട്ടിട്ടും നാമമാത്രമായേ ഉയര്‍ത്തിയിട്ടുള്ളൂ. 9,90,311 കോടി രൂപയില്‍നിന്ന് 10,85,074 കോടി രൂപയിലേക്ക്. വര്‍ധന 94,763 കോടി രൂപ മാത്രം. യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങളിലേക്കുള്ള വിഭവകൈമാറ്റം ദേശീയവരുമാനത്തിന്റെ 6.5 ശതമാനം ആയിരുന്നത് 6.4 ശതമാനമായി കുറയുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വായ്പയില്‍ 0.5 ശതമാനം വര്‍ധന അനുവദിക്കാനും കേന്ദ്രധനമന്ത്രി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനവും ചെലവുചുരുക്കാന്‍ നിര്‍ബന്ധിതമാകും.കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് നിരാശ മാത്രം സമ്മാനിക്കുന്നതാണ് കേന്ദ്രബജറ്റ്. നാണ്യവിളകള്‍ക്കു നാം ഇന്‍ഷുറന്‍സ് ആവശ്യപ്പെട്ടത് തന്നില്ല എന്നുമാത്രമല്ല വിള ഇന്‍ഷുറന്‍സുതന്നെ വെട്ടിക്കുറച്ചു. പ്രാഥമിക സഹകരണ ബാങ്കുകള്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ അജന്‍ഡ നടപ്പാക്കാന്‍ സമ്മര്‍ദത്തിലാക്കുക എന്നതാണ് അക്കാര്യത്തിലെ ബജറ്റ് സമീപനം. കേരളത്തോടുള്ള അവഗണനകള്‍ പത്രങ്ങളെല്ലാം ഹൈലൈറ്റ് ചെയ്തുതന്നെ പ്രസിദ്ധീകരിക്കും എന്നതിനാല്‍ ആ ഭാഗത്തേക്കു കടക്കുന്നില്ല. പൊതുവില്‍ നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ് 2017-18ലെ കേന്ദ്രബജറ്റ്

*
ഡോ. ടി എം തോമസ് ഐസക്

Thursday Feb 2, 2017
(http://www.deshabhimani.com/articles/union-budget-2017/620925)

Monday, February 17, 2014

On the Interim Budget

The Polit Bureau of the Communist Party of India (Marxist) has issued the following statement:

On the Interim Budget

The Finance Minister's Speech presenting the Interim Budget for 2014-15 was more of a political statement aimed at the forthcoming elections rather than an effort to overcome the current challenges faced by the Indian Economy. On the contrary the manner in which the economy has been managed suggests the worsening of our economic fundamentals. This will mean imposing further burdens on the people who are already groaning under severe hardships, through continued price rise and contraction of employment opportunities.

The GDP growth rate has been estimated at 4.8 % and could grow up to 4.9 %. Agricultural growth is estimated at 4.6%. This means that the non-agricultural economy has stagnated at best.

The claim that there has been a fiscal consolidation with the fiscal deficit pegged at 4.6% of the GDP below the estimated 4.8% is untenable. This has been achieved by a gross reduction in budgetted expenditure, particularly in social sectors.  The revised estimates show the total Central plan outlay is Rs. 66,000 crores less than the budgetary estimates. The budgetary support for the Central plan was Rs 63,575 crores less. Likewise the central assistance for plan expenditure for states and Union Territories was Rs. 17,215 crores less. Thus, the fiscal deficit has been contained through a severe squeeze in expenditures. In other words, through a budgetary contraction of the economy the announced nominal increase in major subsidies is actually less in real terms if the inflation rate is taken into account. It is at the same proportion of 12% as in 2013-14 budget. All these means that over 2013-14, job opportunities have shrunk significantly.

This fall in employment combined with the rise in prices of essential commodities will impose further severe burdens on the people. The Consumer Price Index for food items continues to hover around double digits.

The cut in excise duties in order to give a boost to the manufacturing sector, particularly, the automobile sector can only be very transient unless the domestic demand rises significantly. On the contrary, the efforts of fiscal consolidation have led to sharp contraction of domestic demand. The announcement of further reduction of tariff protection will affect the domestic manufacturing sector adversely.

The emphasis on containing the Current Account Deficit (CAD) through attracting greater foreign investments and not through restricting unnecessary luxury imports is bound to make the Indian Economy further vulnerable to international speculative capital flows. In fact the marginal success in containing the burgeoning CAD has been mainly through hike in the import duties on gold. Overall, instead of expanding public investment thus expanding employment generation leading to a growth in domestic demand which in turn would provide the required impetus to revive the manufacturing sector and propel industry growth, this Interim Budget only compounds the crisis by contracting the economy and imposing greater burdens on the people.

In the global situation of continued economic crisis, the anticipation of further foreign capital inflows is not merely unrealistic but would mean a slew of measures for attracting foreign capital, undermining domestic manufacturing and further mortgaging India's economic sovereignty.

In fact, the crisis in the Indian economy which is destined to further compound, is not due to any policy paralysis. It is due precisely due to the policy of appeasing international finance capital at the expense of undermining India's domestic economic fundamentals and imposing greater burdens on the people.

ആധാര്‍ പദ്ധതിയില്‍ വിട്ടുവീഴ്ചയില്ല: ചിദംബരം

ആധാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അടിസ്ഥാനവര്‍ഗത്തിന്റെ വളര്‍ച്ചയ്ക്ക് ആധാര്‍ നിര്‍ബന്ധമാണെന്നും ധനമന്ത്രി പി ചിദംബരം. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 57 കോടി ആധാര്‍ കാര്‍ഡ് വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോയ്ക്ക് 462.17 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ വിഴിഞ്ഞം ടെര്‍മിനലടക്കമുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതികള്‍ക്ക് ബജറ്റില്‍ ധനസഹായമില്ല. തെലങ്കാന വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.

മൂലധനസാമഗ്രികളുടെ എക്സൈസ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറച്ചു. ചെറുകാറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെയും എക്സൈസ് ഡ്യൂട്ടിയിലും ഇളവ് വരുത്തിയിട്ടുണ്ട്. കാറുകളുടെത് 12 ശതമാനത്തില്‍ നിന്ന് എട്ടുശതമാനമായും എസ്യുവികളുടെത് 30 ശതമാനത്തില്‍ നിന്ന് 24 ശതമാനമായുമായാണ് കുറച്ചത്. ഭക്ഷ്യഎണ്ണ, ഫ്രിഡ്ജ് എന്നിവയുടെ വിലയും കുറയും. അരി സംഭരണത്തിനും വിതരണത്തിനും സര്‍വീസ് ടാക്സ് ഒഴിവാക്കി. മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ എക്സൈസ് നികുതിയും ആറ് ശതമാനമാക്കി കുറച്ചിട്ടുണ്ട്. അരി സൂക്ഷിക്കുന്ന വെയര്‍ഹൗസുകളുടെ സേവന നികുതിയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. രക്തബാങ്കുകളെ സേവനികുതിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി.

10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. 3,250 കിലോമീറ്റര്‍ ദേശീയ പാത പുതുതായി നിര്‍മ്മിച്ചു. വിലക്കയറ്റം നിയന്ത്രിക്കലാണ് സര്‍ക്കാരിന്റെ പ്രധാനലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കൂടി. ധനക്കമ്മി ജിഡിപിയുടെ 4.6 ശതമാനമായി കുറഞ്ഞു. കാര്‍ഷിക വളര്‍ച്ചാനിരക്ക് കൂടി. ഈ വര്‍ഷം 263 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിച്ചു. ഉല്‍പ്പാദന മേഖലയിലെ മുരടിപ്പ് ആശങ്കാജനകമെന്നും ഭക്ഷ്യവിലപ്പെരുപ്പം സങ്കടകരമാണെന്നും ബജറ്റില്‍ വിലയിരുത്തി. കയറ്റുമതി 6.3 ശതമാനമായി വര്‍ധിച്ചെന്നും രാജ്യത്തിന് 15 ബില്ല്യന്‍ ഡോളര്‍ വിദേശനാണയ ശേഖരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 7,35,000 കോടി രൂപ കാര്‍ഷിക വായ്പ നല്‍കി.

മൂന്ന് വ്യവസായ ഇടനാഴികള്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രവിഹിതം നല്‍കും. ഇടത്തരം ചെറുകിട ഉല്‍പ്പാദന മേഖലകളെ പ്രോല്‍സാഹിപ്പിക്കും. 8 ദേശീയ വ്യവസായ ഉല്‍പ്പാദന മേഖലകള്‍. നാല് വന്‍കിട സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും. 500 മെഗാവാട്ടാണ് ഉല്‍പ്പാദന ലക്ഷ്യം. പ്രതിരോധ മേഖലയില്‍ വണ്‍റാങ്ക്, വന്‍പെന്‍ഷന്‍ പദ്ധതിയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കും. പ്രതിരോധ പെന്‍ഷന്‍ അക്കൗണ്ടിന് 500 കോടി രൂപ നീക്കിവെച്ചു. ഭക്ഷ്യ സബ്സിഡിയ്ക്ക് ഒരുലക്ഷം കോടി രൂപ നീക്കിവെച്ചു. നിര്‍ഭയ പദ്ധതിയ്ക്ക് ആയിരം കോടി രൂപയുടെ സ്ഥിരം ഫണ്ട് അനുവദിച്ചു. 2009-13 കാലഘട്ടത്തിലെ വിദ്യാഭ്യാസ വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.

പ്രതിരോധ ബജറ്റില്‍ 10 ശതമാനം വര്‍ധന വരുത്തി. 2.24 ലക്ഷം കോടി രൂപയാണ് പ്രതിരോധ ബജറ്റിനായി നീക്കിവെച്ചത്. 10,080 മെഗാവാട്ട് ആണവവൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിടുന്നു. റെയില്‍വേയ്ക്ക് 29,000 കോടി രൂപയും ആരോഗ്യമേഖലയ്ക്ക് 34,725 കോടി രൂപയും ഗ്രാമീണ മേഖലയ്ക്ക് 82,202 കോടി രൂപയും അനുവദിച്ചു. ഇന്ധന സബ്സിഡിയ്ക്കായി 35,000 കോടി രൂപ നീക്കിവെച്ചു. കുടിവെള്ള പദ്ധതിയ്ക്ക് 15,260 രൂപയും ശിശുക്ഷേമത്തിന് 21,000 കോടി രൂപയും ന്യൂനപക്ഷ ക്ഷേമത്തിന് 3,711 കോടി രൂപയും അനുവദിച്ചു.

സാമ്പത്തിക പ്രതിസന്ധിയും നാണ്യപ്പെരുപ്പവും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായില്ല. യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയായ പത്താം വര്‍ഷത്തെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

deshabhimani

Saturday, February 15, 2014

നികുതിവരുമാനം ഇടിഞ്ഞത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം: തോമസ് ഐസക്

കോട്ടയം: യുഡിഎഫ് സര്‍ക്കാരിന്റെ വാണിജ്യനികുതിവരുമാനം ഗണ്യമായി ഇടിയാന്‍ കാരണം അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ട് നേടിയത് കെ എം മാണിയും കൂട്ടരും ചേര്‍ന്ന് രണ്ടര വര്‍ഷംകൊണ്ട് പൊളിച്ചടുക്കിയെന്നും അദ്ദേഹം പറഞ്ഞു. കെജിഒഎ കോട്ടയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി "കേരളം- തകരുന്ന സാമൂഹ്യസുരക്ഷയും വളരുന്ന വികസനപ്രതിസന്ധിയും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ഫോറം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ചെക്കുപോസ്റ്റുകളില്‍ സാര്‍വത്രിക അഴിമതിയാണ്. ഇത് തടയാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. ഒരാള്‍ക്കുപോലും നികുതിവെട്ടിപ്പ് നടത്താനാവാത്ത വിധം ഉദ്യോഗസ്ഥ സംവിധാനം സുസജ്ജമായിരുന്നു. സര്‍ക്കാര്‍ മാറിയതോടെ വീണ്ടും പഴയപടിയായി. കെ എം മാണി 24 ശതമാനം നികുതിപിരിവ് ലക്ഷ്യമിട്ടിട്ട് ചെന്നെത്തിയത് വെറും 12 ശതമാനത്തിലാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരിശോധിക്കണം. കേരളത്തില്‍ എല്ലാ മേഖലകളിലും അരക്ഷിതാവസ്ഥയാണിന്ന്. കെ എം മാണി ബജറ്റിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. പാവങ്ങള്‍ക്ക് സഹായം ചെയ്യാതെ മിച്ചബജറ്റെന്ന് മേനി പറഞ്ഞിട്ട് കാര്യമില്ല. എല്‍ഡിഎഫ് കാലത്തും വേണമെങ്കില്‍ മിച്ചബജറ്റ് ആകാമായിരുന്നു. എന്നാല്‍, ജനങ്ങളുടെ ക്ഷേമമാണ് നോക്കിയത്. മാണിയുടെ മിച്ചബജറ്റ് പ്രഖ്യാപനം തട്ടിപ്പാണ്. കള്ളക്കണക്കുണ്ടാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരാള്‍ക്കും സാമൂഹ്യസുരക്ഷ നല്‍കരുതെന്ന മുതലാളിത്ത ദര്‍ശനമാണ് സര്‍ക്കാരിനെ ഭരിക്കുന്നത്. സാമൂഹ്യസുരക്ഷ നല്‍കിയാല്‍ ഭാവിയില്‍ ജനം അച്ചടക്കമില്ലാതെ വിലപേശുമെന്നാണ് വിചാരം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനടക്കമുള്ള കാര്യങ്ങളിലും ഇതാണ് സ്ഥിതി. രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ കുംഭകോണമായി ഊഹക്കച്ചവടം മാറിയതോടെ കാര്‍ഷികരംഗത്തും പ്രതിസന്ധിയായി. ഊഹക്കച്ചവടത്തിലൂടെയും ഇറക്കുമതിയിലൂടെയും റബര്‍ വിലയിടിച്ചു. ഇനി ഇതില്‍ നിക്ഷേപത്തിന് കര്‍ഷകര്‍ മടിക്കും. അറിഞ്ഞുകൊണ്ട് ഉണ്ടാക്കിയ അരക്ഷിതാവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

കെജിഒഎ സംസ്ഥാന ട്രഷറര്‍ ഡോ. കെ എം ദിലീപ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി എന്‍ കൃഷ്ണന്‍ നായര്‍, കെജിഒഎ സംസ്ഥാന സെക്രട്ടറി എസ് എഡിസണ്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയം അര്‍ബന്‍ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. കെ അനില്‍കുമാര്‍ പങ്കെടുത്തു. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ആര്‍ മോഹനചന്ദ്രന്‍ സ്വാഗതവും കോട്ടയം ഏരിയ സെക്രട്ടറി മുഹമ്മദ് ഷെറീഫ് നന്ദിയും പറഞ്ഞു.

deshabhimani

Saturday, January 25, 2014

രൂക്ഷ വിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റ്: സിപിഐ എം

പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയാല്‍ പൊറുതിമുട്ടുന്ന ജനതയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിഭാരമാണ് യുഡിഎഫ് സര്‍ക്കാര്‍ ബജറ്റിലൂടെ അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പറഞ്ഞു.

ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും ഒറ്റയടിക്ക് ഇത്രയേറെ നികുതി ചുമത്തിയിട്ടില്ല. ജനദ്രോഹ ബജറ്റുകളുടെ മുന്‍നിരയിലാണ് കെ എം മാണിയുടെ പന്ത്രണ്ടാം ബജറ്റ്. 1550 കോടിയുടെ പുതിയ നികുതികളാണ് അടിച്ചേല്‍പ്പിച്ചത്. വാറ്റ് നികുതിയില്‍ നേരത്തേതന്നെ 15-25 ശതമാനം വര്‍ധന ഏര്‍പ്പെടുത്തിയിരുന്നു. നികുതി പിരിച്ചെടുക്കുന്നതിലെ അനാസ്ഥയാണ് കൂടുതല്‍ നികുതി അടിച്ചേല്‍പ്പിക്കുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ നികുതിപിരിവ് പ്രതീക്ഷിച്ചതിനേക്കാള്‍ 4132 കോടി കുറവായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പണിപ്പെട്ട് സജ്ജമാക്കിയ നികുതിസംവിധാനം അട്ടിമറിച്ചതാണ് നികുതി പിരിവിലെ ശോഷണത്തിന് കാരണം. നികുതിവകുപ്പില്‍ അഴിമതിയും കെടുകാര്യസ്ഥതയും തിരികെയെത്തിച്ചതിന് നല്‍കേണ്ടിവന്ന വിലയാണിത്. കേരളത്തെ രൂക്ഷമായ വിലക്കയറ്റത്തിലേക്കാണ് ബജറ്റ് തള്ളിവിടുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി തളര്‍ന്ന നിര്‍മാണമേഖല അമ്പേ നിശ്ചലമാകും. യാത്രച്ചെലവിലും അമ്പരപ്പിക്കുന്ന വര്‍ധനയാണ് ബജറ്റ് സൃഷ്ടിക്കുക.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുളള പൊള്ളയായ പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കാനാകില്ല. ഹൈടെക് പദ്ധതികളുടെ നീണ്ട പട്ടിക നിരത്തി കാര്‍ഷികമേഖല അനുഭവിക്കുന്ന പ്രതിസന്ധി മറികടക്കാമെന്ന വ്യാമോഹമാണ് ബജറ്റില്‍. മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കുകയാണ് കാര്‍ഷികമേഖലയ്ക്കായി ആദ്യം ചെയ്യേണ്ടത്. കള്ളക്കണക്കുകൊണ്ടുളള കസര്‍ത്തിനാല്‍ ചെലവ് കുറച്ചും വരവ് പെരുപ്പിച്ചും കാണിച്ചു. ഇങ്ങനെ ബജറ്റ് തയ്യാറാക്കുന്നത് യഥാര്‍ഥ ധനസ്ഥിതി മറച്ചുവയ്ക്കാനാണ്. കഴിഞ്ഞ ബജറ്റിലെ കള്ളക്കളി ഇത്തവണ കൈയോടെ പിടിക്കപ്പെട്ടു. 3406 കോടിയുടെ കമ്മിയാണ് 2012-13ലെ ബജറ്റില്‍ പ്രതീക്ഷിച്ചത്. സിഎജിയുടെ അന്തിമ കണക്കുപ്രകാരം അത് 9351 കോടിയായി. ഈ വര്‍ഷത്തെ കമ്മിയുടെ ഗതിയും ഇതുതന്നെയായിരിക്കും എന്നതില്‍ സംശയമില്ല. കള്ളക്കണക്ക് നിരത്തി ധനമന്ത്രിയും ഉദ്യോഗസ്ഥരും ജനങ്ങളെ വഞ്ചിക്കുകയാണ്. ഖജനാവിന്റെ യഥാര്‍ഥ അവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കരാറുകാര്‍ക്ക് ആറുമാസത്തെ കുടിശ്ശികയായി 1600 കോടി രൂപയാണ് കൊടുക്കാനുളളത്. കുടിശ്ശിക പെരുകുന്നതുമൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നില്ല. ക്ഷേമപെന്‍ഷനുകളും കുടിശ്ശികയിലാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും വിലക്കയറ്റവും മൂലം നാമമാത്രമായ ക്ഷേമ പെന്‍ഷന്‍ വര്‍ധന നിഷ്ഫലമായി. ക്ഷേമനിധി പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനും തയ്യാറായില്ല. ജനദ്രോഹ ബജറ്റിനെതിരെ ശക്തമായ ജനരോഷം ഉയരണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

കര്‍ഷകരെ രക്ഷിക്കാന്‍ പദ്ധതികളില്ല: കര്‍ഷകസംഘം

തിരു: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കര്‍ഷകരെ രക്ഷിക്കാന്‍ ഉതകുന്ന പദ്ധതികളോ നടപടികളോ സംസ്ഥാന ബജറ്റിലില്ലെന്ന് കേരള കര്‍ഷകസംഘം കുറ്റപ്പെടുത്തി. നെല്‍കൃഷി വികസനത്തിനോ കുറഞ്ഞുവരുന്ന ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനോ പര്യാപ്തമായ പദ്ധതികള്‍ ഇല്ല. നെല്ല് സംഭരണം കാര്യക്ഷമമാക്കാന്‍ നാമമാത്ര തുകപോലും നീക്കിവച്ചിട്ടില്ല. നെല്‍കൃഷിക്കാര്‍ക്ക് വളം സബ്സിഡി, വൈദ്യുതി സൗജന്യം, ന്യായവില വര്‍ധന എന്നിവ ലഭ്യമാക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. നെല്‍കൃഷി വളര്‍ച്ച ഉറപ്പാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ഉരിയാടിയിട്ടില്ല. സംസ്ഥാനത്തെ 12 ലക്ഷം റബര്‍ കര്‍ഷകര്‍ വിലയിടിവിന്റെ ദുരന്തം അനുഭവിക്കുകയാണ്. അവര്‍ക്ക് ആശ്വാസമാകുന്ന ഒരു പദ്ധതിയും ബജറ്റിലില്ല. മലയോരകര്‍ഷകര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന ആശങ്കയിലാണ്. ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് കര്‍ഷകരെ സംരക്ഷിക്കാനും പരിസ്ഥിതി-പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പരിസ്ഥിതി- പശ്ചിമഘട്ട സംരക്ഷണത്തിന് ദീര്‍ഘകാലപദ്ധതി പ്രഖ്യാപിക്കാനോ അതിന് തുക വകയിരുത്താനോ തയ്യാറായിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ ബലപ്പെടുത്തുന്ന ബജറ്റാണിതെന്നും കര്‍ഷകസംഘം പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എയും ആക്ടിങ് സെക്രട്ടറി ജോര്‍ജ് മാത്യുവും പ്രസ്താവനയില്‍ പറഞ്ഞു.

മോട്ടോര്‍ മേഖലയെ തകര്‍ക്കും

തിരു: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയം മൂലം ദുരിതമനുഭവിക്കുന്ന മോട്ടോര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് കേരള ജനറല്‍ സെക്രട്ടറി പി നന്ദകുമാര്‍ പറഞ്ഞു. ഓട്ടോ-ടാക്സി, ബസുകള്‍ എന്നിവയ്ക്ക് വില വര്‍ധിക്കും. മോട്ടോര്‍ വാഹനങ്ങളുടെ നികുതി ഏഴു മുതല്‍ 33 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന മൂലം ദുരിതമനുഭവിക്കുന്നതാണ് ഈ മേഖല. സാമൂഹ്യസുരക്ഷാനടപടികള്‍ ഇല്ലാത്തതിനാലും നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനയാലും നട്ടംതിരിയുന്ന ജനവിഭാഗത്തിന് പുതിയ നികുതിനിര്‍ദേശങ്ങള്‍ വന്‍പ്രഹരമാകും. മോട്ടോര്‍ മേഖലയെ അരാജകത്വത്തിലേക്ക് നയിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് നന്ദകുമാര്‍ ആവശ്യപ്പെട്ടു

ജനങ്ങളെ കൊല്ലുന്ന ബജറ്റ്: വി എസ്

തിരു: നികുതി വര്‍ധിപ്പിച്ചും വിലക്കയറ്റം രൂക്ഷമാക്കിയും ജനങ്ങളെ കൊല്ലുന്ന ബജറ്റാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി ഒരു നികുതിയും കൊണ്ടുവന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നു ബജറ്റിലും വന്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചു. ഇക്കുറി 1556 കോടിയുടെ റെക്കോഡ് നികുതിവര്‍ധനയാണ്. നികുതി കുടിശ്ശിക ഇനത്തില്‍ 10,022 കോടി പിരിച്ചെടുക്കാനുണ്ട്. ഇത് പിരിച്ചെടുത്തിരുന്നെങ്കില്‍ നികുതി കൂട്ടേണ്ടിവരുമായിരുന്നില്ല. വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമില്ല. ഭക്ഷ്യഎണ്ണയുടെയും തുണിത്തരങ്ങളുടെയും വില ഇനിയും കയറും. മാലിന്യനിര്‍മാര്‍ജനത്തിന് പദ്ധതിയൊന്നുമില്ല. തൊഴിലില്ലായ്മ പരിഹരിക്കാനും പ്രവാസി പുനരധിവാസത്തിനും പദ്ധതിയില്ല. കോണ്‍ട്രാക്ടര്‍മാര്‍ക്ക് കുടിശ്ശിക 2000 കോടിയാണ്. എന്നാല്‍, ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 600 കോടിമാത്രം. യുഡിഎഫിന്റെ കണ്ണും മനസ്സും വാക്കും കര്‍മങ്ങളും എന്നും അഴിമതിക്കും തട്ടിപ്പിനും വഞ്ചനയ്ക്കും ഒപ്പമാണ്. ഒരിക്കലും അത് ജനങ്ങള്‍ക്കൊപ്പമല്ലെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകില്ല: മാണി

തിരു: വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്ന് മന്ത്രി കെ എം മാണി. വിലക്കയറ്റം ദേശീയ സാമ്പത്തികപ്രവണതയാണ്. ഇത് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു. ദേശീയ സമ്പദ്്വ്യവസ്ഥയിലെ മാന്ദ്യം കേരളത്തെയും ബാധിച്ചിട്ടുണ്ടെന്ന് ബജറ്റ് ആമുഖത്തില്‍ മാണി പറഞ്ഞു. 2011-12 സാമ്പത്തികവര്‍ഷം മുതല്‍ ദേശീയതലത്തില്‍ സാമ്പത്തികവളര്‍ച്ചയില്‍ പ്രതിഫലിക്കുന്ന മാന്ദ്യവും റവന്യൂ വരുമാനത്തിലുണ്ടാകുന്ന കുറവും തിരിച്ചറിയണം. നാണ്യപ്പെരുപ്പത്തിന്റെ തോത് 10 ശതമാനത്തോളമായി തുടരുന്നു. പണപ്പെരുപ്പംമൂലം അവശ്യസാധനങ്ങളുടെ വിലവര്‍ധന സങ്കീര്‍ണപ്രശ്നമായി തുടരുന്നു. ഉയര്‍ന്ന നാണ്യപ്പെരുപ്പത്തിന്റെ ഫലമായി സാമൂഹ്യമേഖലയിലെ ചെലവുകളില്‍ ഉണ്ടാകുന്ന വര്‍ധനയുടെയും വരുമാനവളര്‍ച്ച ശോഷണത്തിന്റെയും പശ്ചാത്തലത്തില്‍ ധന ഉത്തരവാദിത്തനിയമത്തില്‍ നിഷ്കര്‍ഷിച്ച ലക്ഷ്യം കൈവരിക്കാനായില്ല. വരുമാനവളര്‍ച്ച 11 ശതമാനമാണെങ്കിലും ചെലവിനത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും മാണി പറഞ്ഞു.

ബജറ്റിന് തലയെടുപ്പില്ല: മുരളീധരന്‍

തിരു: കെ എം മാണിയുടെ ബജറ്റിന് തലയെടുപ്പില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. ബജറ്റില്‍ പോരായ്മകളേറെയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani

കാത്തിരിക്കുന്നത് സാമ്പത്തിക അരാജകത്വം: ഐസക്

തിരു: സംസ്ഥാനത്തെ കടുത്ത സാമ്പത്തികഞെരുക്കം പ്രതിഫലിക്കുന്ന ധനമന്ത്രി കെ എം മാണിയുടെ പന്ത്രണ്ടാം ബജറ്റില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കാര്യമായ നടപടിയില്ല. പൊതുമേഖലാവ്യവസായങ്ങള്‍ക്കും പരമ്പരാഗതമേഖലയ്ക്കും പ്രത്യേക വകയിരുത്തലില്ല. 1,556 കോടി രൂപയുടെ അധിക നികുതി വരുമാനം ലക്ഷ്യമിടുന്ന 2014-15 വര്‍ഷത്തെ ബജറ്റില്‍ 125.5 കോടിയുടെ നികുതിയിളവ് മാത്രം. നിര്‍മാണസാമഗ്രികള്‍, തുണിത്തരങ്ങള്‍, ഭക്ഷ്യ എണ്ണ, പാറപ്പൊടി, മെറ്റല്‍, ബ്രാന്‍ഡഡ് ഭക്ഷ്യസാധനങ്ങള്‍, യുപിഎസ് എന്നിവയ്ക്ക് വില വര്‍ധിക്കും. കെട്ടിടനികുതി ഇരട്ടിയാക്കി. ഇതുവഴി 70 കോടിയാണ് അധികവരുമാനം ലക്ഷ്യമിടുന്നത്. വിദേശമദ്യത്തിന്റെ നികുതി പത്ത് ശതമാനം കൂട്ടി. ഈ ഇനത്തില്‍ 400 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

ഭൂമിയുടെ ന്യായവില കൂട്ടുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. കെഎസ്ആര്‍ടിസിക്ക് 150 കോടി വകയിരുത്തിയതാണ് പൊതുമേഖലയ്ക്ക് ഏക ആശ്വാസം. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ധിപ്പിച്ചു. എല്ലാ വ്യാപാരങ്ങള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ആറ് ശതമാനമാക്കി. ചിട്ടി കുറി ഇടപാടുകള്‍ക്കുള്ള മുദ്രപ്പത്രത്തിന് 1000 രൂപയ്ക്ക് 25 എന്നത് 50 രൂപയാക്കി. സഹകരണസ്ഥാപനങ്ങള്‍ക്ക് കീഴിലെ ചിട്ടികള്‍ മുദ്രപ്പത്രനിയമത്തിന്‍കീഴില്‍ കൊണ്ടുവരും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ 964 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. വിള ഇന്‍ഷുറന്‍സ്, രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ളവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവ ബജറ്റിലുണ്ട്. പാചകവാതക സിലിണ്ടറിന്റെ സബ്സിഡിക്ക് നികുതി ഇളവ് അനുവദിച്ച കഴിഞ്ഞ മന്ത്രിസഭായോഗതീരുമാനം ബജറ്റില്‍ ആവര്‍ത്തിച്ചു. സ്വര്‍ണക്കടകളില്‍നിന്നുള്ള കോമ്പൗണ്ടിങ് നികുതി ഏകീകരിക്കുന്നത് സ്വര്‍ണവ്യാപാരികള്‍ക്ക് സഹായമാകും.

പദ്ധതി വെട്ടിച്ചുരുക്കും

നികുതിവരുമാനം കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. നടപ്പുവര്‍ഷത്തെ ബജറ്റില്‍ പറഞ്ഞിട്ടുള്ള പദ്ധതികളില്‍ ഏറെയും നടപ്പാകില്ലെന്നതിന്റെ സൂചനയാണ് ധനമന്ത്രി കെ എം മാണി അടുത്ത വര്‍ഷത്തെ ബജറ്റിനൊപ്പം സമര്‍പ്പിച്ച രേഖകള്‍തന്നെ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ റവന്യൂകമ്മി മന്ത്രി അവകാശപ്പെട്ടതിന്റെ മൂന്നിരട്ടിയോളം കുതിച്ചുയരും. ഇല്ലാത്ത വരുമാനവര്‍ധനയും നടപ്പാക്കാനാകാത്ത ചെലവുചുരുക്കല്‍ നടപടികളുമാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തേയ്ക്ക് പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങളും നടപ്പാക്കാന്‍ കഴിയാതെവരും. ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി വെട്ടിച്ചുരുക്കലിനാണ് കേരളം സാക്ഷ്യം വഹിക്കുക. 2012-13ല്‍ റവന്യൂകമ്മി 3,400 കോടിയായി കുറയുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഇത് 9,351 കോടിയായി ഉയര്‍ന്നു. 2013-14ല്‍ 2269.97 കോടിയുടെ കമ്മിയാണ് പ്രഖ്യാപിച്ചത്. പുതുക്കിയ അടങ്കലില്‍ കമ്മി 6,208 കോടിയാണെന്നാണ് ധനമന്ത്രി പറയുന്നത്. മന്ത്രിയുടെ കണക്കനുസരിച്ചുതന്നെ മൂന്നിരട്ടിയോളം വര്‍ധന. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ 7131.69 കോടിയുടെ കമ്മിയാണ് രേഖപ്പെടുത്തിയത്. 0.9 ശതമാനമായിരുന്ന റവന്യൂ കമ്മി 2.6 ശതമാനമായി കുതിച്ചുയര്‍ന്നു. നികുതിയിതര വരുമാനത്തില്‍ 700 കോടിയുടെ അധികവരുമാനം അവകാശപ്പെടുമ്പോഴാണ് റവന്യൂ കമ്മി കുതിച്ചുയരുന്നത്. റവന്യൂ വരുമാനത്തില്‍ 4,000 കോടിയുടെ കുറവുണ്ട്. 2012-13നെ അപേക്ഷിച്ച് ഈ സാമ്പത്തികവര്‍ഷം 12 ശതമാനം റവന്യൂ വരുമാനവര്‍ധനയാണ് മന്ത്രി പ്രതീക്ഷിക്കുന്നത്. 38,771.10 കോടി പ്രതീക്ഷിച്ചു. എന്നാല്‍, പുതുക്കിയ അടങ്കലില്‍ ഇത് 35,542.96 കോടി രൂപയായി. 3228.14 കോടിയുടെ കുറവ്.

അടുത്ത സാമ്പത്തിക വര്‍ഷമാകട്ടെ 18 ശതമാനം നികുതിവര്‍ധനയാണ് കണക്കുകൂട്ടുന്നത്. ബജറ്റ് പ്രഖ്യാപനത്തിന് ആനുപാതികമായി നടപ്പുവര്‍ഷത്തെ പദ്ധതിച്ചെലവ് 20 ശതമാനം വര്‍ധിക്കുകയാണെങ്കില്‍ ആകെ ചെലവ് 66,000 കോടിവരെയാകാം. എങ്കില്‍, കമ്മി 13,428 കോടിയില്‍ കവിയും. ബജറ്റില്‍ പ്രഖ്യാപിച്ച മൂലധനച്ചെലവ് 14,540 കോടിയും പുതുക്കിയ അടങ്കലില്‍ 13,925 കോടിയുമാണ്. അടുത്ത വര്‍ഷത്തേക്ക് 16,797 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്നു. ഇന്നത്തെ അവസ്ഥയില്‍ ഇത്രയും പണം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയില്ല. ഈ വര്‍ഷം കടമെടുക്കാനുള്ള പരിധി കഴിഞ്ഞു. 2,100 കോടിയോളം രൂപ കരാറുകാര്‍ക്ക് കുടിശ്ശികയുണ്ട്. സ്വാഭാവികമായി പദ്ധതികള്‍ വെട്ടിച്ചുരുക്കുക മാത്രമാവും സര്‍ക്കാരിനുമുന്നിലെ ഏകപോംവഴി. മുന്നിലൊന്ന് പദ്ധതികളെങ്കിലും നടപ്പാക്കാന്‍ കഴിയാതെയാകും. കുറെ വര്‍ഷങ്ങളായി പടിപടിയായി മൂലധനച്ചെലവ് ഉയര്‍ന്നുവരുന്ന ആശാവഹമായ ലക്ഷണമാണ് പദ്ധതി നടത്തിപ്പില്‍ അനുഭവപ്പെട്ടിരുന്നത്. 0.6 ശതമാനത്തില്‍നിന്ന് ഉയര്‍ന്ന് 1.6 ശതമാനത്തിലെത്തി. ബജറ്റില്‍ 1.5 ശതമാനത്തിന്റെ വര്‍ധനയാണ് മന്ത്രി പ്രതീക്ഷിക്കുന്നത്. ഇതും ഒരിക്കലും സാധ്യമാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കൃഷി മറന്നു; വോട്ടിനായി പൊള്ളയായ പ്രഖ്യാപനങ്ങള്‍

കസ്്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കര്‍ഷകസമൂഹത്തില്‍ ഉയര്‍ന്ന സര്‍ക്കാര്‍ വിരുദ്ധവികാരം മറികടക്കാന്‍ ബജറ്റില്‍ പൊള്ളയായ പ്രഖ്യാപനങ്ങള്‍ കുത്തിനിറച്ചു. കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള പൊടിക്കൈകളല്ലാതെ മാണിയുടെ ബജറ്റില്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനോ റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയാനോ നടപടിയില്ല. എന്നാല്‍, കര്‍ഷകരെ കബളിപ്പിക്കുന്ന നിരവധി പദ്ധതി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്്. മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഇപ്പോഴും പ്രഖ്യാപനത്തിലൊതുങ്ങുമ്പോഴാണ് പുതിയ പദ്ധതികള്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റിയും ബജറ്റില്‍ മാണി മൗനം പാലിച്ചു. വര്‍ഷംതോറും കുറയുന്ന ഭക്ഷ്യവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികളില്ല. പലിശ സബ്സിഡിക്കും കാര്യമായ തുകയില്ല. സഹകരണസംഘങ്ങളില്‍നിന്ന് കാര്‍ഷിക വായ്പയെടുക്കുമ്പോള്‍ പണയാധാരത്തിന് നല്‍കുന്ന ഗഹാന് ഫീസ് ഏര്‍പ്പെടുത്തിയത് കര്‍ഷകര്‍ക്ക് തിരിച്ചടയായി. രണ്ടു ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 0.25 ശതമാനവും അതിനുമുകളില്‍ ഒരു ശതമാനവുമാണ് ഫീസ്. ചെറുകിട- നാമമാത്ര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍കം ഗാരന്റിയും വിലനിര്‍ണയ അവകാശവും നല്‍കുമെന്നാണ് മാണിയുടെ പ്രധാന പ്രഖ്യാപനം. രണ്ടു ഹെക്ടര്‍വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് പദ്ധതി. 25 പ്രധാന വിളകള്‍ ഇന്‍ഷുര്‍ചെയ്യും. പ്രീമിയത്തിന്റെ 90 ശതമാനം സര്‍ക്കാരും 10 ശതമാനം ഗുണഭോക്താവും വഹിക്കും. 50 കോടി ഇതിനായി നീക്കിവച്ചു.

രണ്ടു ഹെക്ടറില്‍താഴെ കൃഷിഭൂമിയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമുണ്ട്. കര്‍ഷകര്‍ക്ക് അഗ്രികാര്‍ഡ് വഴി ആനുകൂല്യങ്ങളും സഹായപദ്ധതികളും ലഭ്യമാക്കുമെന്നും അവകാശവാദമുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച 18.77 ലക്ഷം കര്‍ഷകര്‍ക്ക് അഗ്രികാര്‍ഡ് നല്‍കും. കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമായി മാറ്റുമെന്ന പ്രഖ്യാപനം ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ട്. ഹൈടെക് കൃഷിയില്‍ പരിശീലനം നല്‍കും. പരിശീലനം നേടുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഹൈടെക് കൃഷി പ്രോത്സാഹനത്തിനായി കോടികള്‍ നീക്കിവച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. ചെറുകിട കര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്, കാര്‍ഷികോല്‍പ്പന്ന വിപണനത്തിന് സഹകരണസംഘങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ പലിശരഹിത വായ്പ, ചെറുകിട ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം, കാര്‍ഷിക വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പഞ്ചായത്തുകള്‍ക്ക് പ്രത്യേക മാച്ചിങ് ഗ്രാന്റ്, പാട്ടക്കൃഷി പ്രോത്സാഹനം, കാര്‍ഷിക പാഴ്വസ്തുക്കളില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങള്‍. കാര്‍ഷിക- ഭക്ഷ്യ സംസ്കരണരംഗങ്ങളില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ഗ്ലോബല്‍ അഗ്രിമീറ്റ് നടത്തുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി. കാര്‍ഷികോല്‍പ്പന്ന റീട്ടെയില്‍ മെഗാ പ്രോജക്ട്, ബയോടെക് എക്സിബിഷന്‍, മികച്ച കര്‍ഷകര്‍ക്ക് ആഗോളതലത്തിലും ദേശീയതലത്തിലും പഠനയാത്രകള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ ഗ്രാന്റ് തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്്.

വ്യവസായങ്ങള്‍ക്ക് താഴിടും

കൊച്ചി: പൊതുമേഖല, പരമ്പരാഗത വ്യവസായങ്ങളെ തഴഞ്ഞ സംസ്ഥാന ബജറ്റ് കേരളത്തെ പിന്നോട്ടടിപ്പിക്കും. രൂക്ഷമായ വിലക്കയറ്റത്തിനിടെ വിലനിയന്ത്രണം ലക്ഷ്യമാക്കി സര്‍ക്കാരിനു കീഴിലെ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാത്തതും ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കും. ഊര്‍ധ്വശ്വാസം വലിക്കുന്ന ഫാക്ടുപോലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യവും നടപ്പായില്ല. എന്നാല്‍, കുത്തക കപ്പല്‍ കമ്പനികള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ നയം വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനമായ റീ-സ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) ശേഖരിച്ച കണക്കുപ്രകാരം 44 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 34 എണ്ണവും ഭീമമായ നഷ്ടത്തിലാണ്. എല്‍ഡിഎഫ് ഭരണത്തില്‍ 37 സ്ഥാപനം ലാഭത്തിലായിരുന്നിടത്താണ് നഷ്ടത്തിലേക്കുള്ള കൂപ്പുകുത്തല്‍. കേവലം 10 സ്ഥാപനങ്ങളിലാണ് പേരിനെങ്കിലും ലാഭം. ലാഭവിഹിതമാകട്ടെ വളരെ കുറവും. പൊതുമേഖലയുടെ പുനരുദ്ധാരണത്തിന് കാര്യമായൊന്നും ബജറ്റിലില്ല. വ്യവസായവളര്‍ച്ചയുടെ പിന്നോട്ടടി ഇതോടെ ദാരുണമാകും. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതും അടച്ചുപൂട്ടിയാലും അതിശയിക്കാനില്ല.

കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ അമോണിയം പ്ലാന്റ് ഇറക്കുമതി എല്‍എന്‍ജിയുടെ അമിതവില താങ്ങാനാകാതെ 10 ദിവസമായി നിശ്ചലാവസ്ഥയിലാണ്. ഒരു യൂണിറ്റ് എല്‍എന്‍ജിക്ക് 24.35 ഡോളറാണ് പെട്രോനെറ്റ് ഫാക്ടിനോട് ആവശ്യപ്പെട്ടത്. യൂറിയ, കാപ്രോലാക്ടം പ്ലാന്റുകള്‍ പൂട്ടിയതിനു പിന്നാലെയാണ് അമോണിയംപ്ലാന്റും അന്ത്യശ്വാസം വലിച്ചത്. എല്‍എന്‍ജിക്ക് 14.5 ശതമാനമാണ് നികുതി. ഇത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനുപകരം കപ്പല്‍ ഇന്ധനമായ ഫര്‍ണസ് ഓയിലിന്റെ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുകയാണ് സര്‍ക്കാര്‍ചെയ്തത്. ഇതുകൊണ്ടുള്ള നേട്ടം വന്‍കിട കപ്പല്‍കമ്പനികള്‍ക്കുമാത്രമാണ്. ഫാക്ടിന് നികുതിയിളവ് നല്‍കുന്നത് ആയിരക്കണക്കിനു തൊഴിലാളികള്‍ക്കും രാജ്യത്തിനുമാണ് ഗുണകരമാവുക. ഈ വഴിക്കുള്ള നടപടി ഉണ്ടായില്ല. ചരിത്രത്തിലില്ലാത്ത വിധം വിലക്കയറ്റം അഭിമുഖീകരിക്കുമ്പോഴും ഫലപ്രദമായ ഇടപെടല്‍ ബജറ്റിലില്ല. കണ്‍സ്യൂമര്‍ഫെഡിന് സബ്സിഡി കുടിശ്ശിക ഇനത്തില്‍മാത്രം സര്‍ക്കാര്‍ നല്‍കാനുള്ളത് 430 കോടി രൂപയാണ്. സപ്ലൈകോയ്ക്കാകട്ടെ 500 കോടിയിലേറെ രൂപയും. കണ്‍സ്യൂമര്‍ഫെഡിന് വിപണി ഇടപെടലിനായി ധനമന്ത്രി അനുവദിച്ചത് കേവലം 11 കോടിയാണ്. സപ്ലൈകോയ്ക്ക് 65 കോടിയും. വിലക്കയറ്റം ഇനിയും രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണ് കേരളത്തെ കാത്തിരിക്കുന്നത്. പരമ്പരാഗത മേഖലയിലും ബജറ്റ് ഇടപെടുന്നില്ല. മത്സ്യത്തൊഴിലാളികളുടേത് ഉള്‍പ്പെടെ കുടിശ്ശികയായ കടാശ്വാസ തുകയെക്കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്തിട്ടില്ല.
(ഷഫീഖ് അമരാവതി)

കാത്തിരിക്കുന്നത് സാമ്പത്തിക അരാജകത്വം: ഐസക്

തിരു: ബജറ്റില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍മാത്രമാണെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള പണം എവിടെനിന്നെന്ന് മന്ത്രി വ്യക്തമാക്കണം. ഇല്ലാത്ത വരുമാനം കാട്ടിയും ചെലവ് കുറച്ചുകാണിച്ചും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള കസര്‍ത്താണ് ധനമന്ത്രിയുടേത്. മുന്‍ ബജറ്റുകളിലെല്ലാം പയറ്റിയ തന്ത്രം അതുപോലെ ഇത്തവണയും ആവര്‍ത്തിച്ചു. കമ്മി നേരിടാനുള്ള ചെപ്പടിവിദ്യകള്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടും. നടപ്പുസാമ്പത്തികവര്‍ഷത്തിലെ പദ്ധതികളില്‍ മൂന്നിലൊന്നെങ്കിലും വെട്ടിക്കുറയ്ക്കേണ്ടിവരും.

വരുംവര്‍ഷത്തെ പദ്ധതിപ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. റവന്യൂകമ്മി കുതിച്ചുയരുന്നു. നികുതിസമാഹരണത്തിലെ കെടുകാര്യസ്ഥത വരുമാന ഇടിവിന് കാരണമാകുന്നു. നേരത്തെ മൂലധനച്ചെലവില്‍ ക്രമാനുഗതവും സ്ഥിരതയാര്‍ന്നതുമായ വര്‍ധന പ്രകടമായിരുന്നു. ഇത് ഇല്ലാതാക്കുന്നു. 0.6 ശതമാനത്തില്‍നിന്ന് 1.6 ശതമാനംവരെ വര്‍ധിച്ച മൂലധനച്ചെലവ് നടപ്പുവര്‍ഷത്തില്‍ 1.5 ശതമാനത്തിലെത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുകയില്ല. അടുത്തവര്‍ഷവും 1.5 ശതമാനമാണ് മന്ത്രിയുടെ പ്രതീക്ഷ. ബജറ്റിലെ കണക്കുകളുടെ നിജസ്ഥിതിയും ചോദ്യംചെയ്യപ്പെടും. വരവും ചെലവും കണക്കാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.

കമ്മി ഇരട്ടിയോ അതിലേറെയോ ആയി. ഇത് നികത്താനുള്ള നിര്‍ദേശമില്ല. സംസ്ഥാനത്തെ യഥാര്‍ഥ പ്രശ്നങ്ങള്‍ മന്ത്രി മറച്ചുവയ്ക്കുകയാണ്. വര്‍ഷങ്ങളായി ഇടത്- വലത് സര്‍ക്കാരുകള്‍ ധനസ്ഥിതി സുസ്ഥിരമാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. എ കെ ആന്റണി സര്‍ക്കാര്‍ ചെലവുചുരുക്കിയാണ് ധനസമാഹരണം നടത്തിയത്. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവുചുരുക്കാതെ, അധികനികുതി അടിച്ചേല്‍പ്പിക്കാതെ, വരുമാനമാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ധനസമാഹരണം നടത്തി. ആന്റണിസര്‍ക്കാരിന് വിമര്‍ശം നേരിടേണ്ടിവന്നപ്പോള്‍, എല്‍ഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമാണ് ലഭിച്ചത്. ഈ മാതൃകയാണ് ഇല്ലാതാക്കുന്നത്. സാമ്പത്തിക അരാജകത്വത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇത് ഗൗരവമുള്ളതാണ്. എത്ര മറച്ചുവച്ചാലും മാസങ്ങള്‍ക്കകം ഇതിന്റെ പരിണതഫലം പുറത്തുവരുമെന്നും തോമസ് ഐസക് പറഞ്ഞു.

ബൈക്കിനെയും ഓട്ടോയെയും വെറുതെ വിട്ടില്ല

തിരു: സാധാരണക്കാരുടെ ആശ്രയമായ ബൈക്കും ഓട്ടോറിക്ഷയും അടക്കമുള്ള വാഹനങ്ങളുടെ നികുതി കുത്തനെ കൂട്ടി. ഈ വാഹനങ്ങളുടെ വിലയും യാത്രാനിരക്കും വര്‍ധിക്കുന്നത് സാധാരണക്കാര്‍ക്ക് ആഘാതമാകും. നിലവിലുള്ള ബൈക്കുകള്‍, കാറുകള്‍ എന്നിവയ്ക്ക് അഞ്ചുവര്‍ഷത്തെ മുന്‍കൂര്‍ നികുതിയും ഏര്‍പ്പെടുത്തി. നികുതി കുടിശ്ശിക വരുത്തിയാല്‍ 12 ശതമാനം പലിശകൂടി നല്‍കണം. നികുതിഘടനയില്‍ മാറ്റംവരുത്തിയും മുന്‍കൂര്‍ നികുതി വാങ്ങിയും ഈ മേഖലയില്‍ 300 കോടിയിലേറെ രൂപ അധികവരുമാനമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

വാങ്ങല്‍വില പുനര്‍നിര്‍ണയിച്ചാണ് ബൈക്ക്, കാര്‍ എന്നിവയുടെ നികുതി വര്‍ധിപ്പിച്ചത്. ഒരു ലക്ഷത്തിനു താഴെ വിലയുള്ള ബൈക്കിന് വാങ്ങല്‍വിലയുടെ ഏഴ് ശതമാനമാണ് നികുതി. ഇറക്കുമതിചെയ്ത ബൈക്കിന്റെ നികുതി 13 ശതമാനമാക്കി. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന അഞ്ചു ലക്ഷം രൂപവരെ വിലയുള്ള കാറുകള്‍ക്ക് ഏഴുശതമാനം നികുതി. ഇറക്കുമതി ചെയ്യുന്നവയ്ക്ക് 13 ശതമാനം. അഞ്ചു ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ വിലയുള്ള കാറിന് 10 ശതമാനവും ഇറക്കുമതിചെയ്യുന്നവയ്ക്ക് 18 ശതമാനവുമാണ് നികുതി. 10നും 15 ലക്ഷത്തിനുമിടയില്‍ വിലയുള്ള കാറുകള്‍ക്ക് ഇത് യഥാക്രമം 12ഉം 22ഉം ശതമാനമാണ്. 15 ലക്ഷത്തിനു മുകളിലാണെങ്കില്‍ 17ഉം 33ഉം ശതമാനമായിരിക്കും നികുതി. ഒരു ലക്ഷത്തിനു മുകളില്‍ വിലയുള്ള ബൈക്കുകളുടെ ഒറ്റത്തവണനികുതി 10 ശതമാനമായിരിക്കും.

ഇറക്കുമതിചെയ്തവയുടെ നികുതി 22 ശതമാനം. മൂന്നു യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മോട്ടോര്‍ ക്യാബുകള്‍ക്കും നികുതി ഏര്‍പ്പെടുത്തി. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ലക്ഷ്വറി ടാക്സികള്‍ക്കും ഒറ്റത്തവണ നികുതി വര്‍ധിപ്പിച്ചു. 1500 സിസിയില്‍ കൂടുതലുള്ള ടാക്സികളെ ലക്ഷ്വറി ടാക്സിവിഭാഗത്തില്‍ പെടുത്തി. പഴയ ലക്ഷ്വറി കാറുകളുടെ ത്രൈമാസ നികുതി 1500 രൂപയാക്കി. പുതിയ ടാക്സികാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതിയാക്കും. ഇതിലൂടെ 80 കോടി രൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ടാക്സികാറുകളുടെ നികുതി വര്‍ധിപ്പിച്ച് മുന്‍കൂര്‍ ഈടാക്കും. ടൂറിസ്റ്റ് കാറുകളുടെ അഞ്ചു വര്‍ഷത്തെ മുന്‍കൂര്‍ നികുതി 8500 രൂപയാക്കി. ലക്ഷ്വറി ടാക്സികളുടെ രണ്ടു വര്‍ഷത്തെ മുന്‍കൂര്‍ നികുതി 12,000 രൂപയാക്കി. 32 കോടി രൂപയുടെ മുന്‍കൂര്‍ വരുമാനമാണ് പ്രതീക്ഷ.

വാഹന നികുതി: ടൂറിസ്റ്റുകള്‍ സ്ഥലംവിടും

വിനോദസഞ്ചാര മേഖലയാണ് കേരളത്തിന്റെ ഭാവിയെന്ന പല്ലവി ഉരുവിടുമ്പോഴും ബജറ്റ്നിര്‍ദേശം വിനോദസഞ്ചാര മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നു. ചൈനയും മലേഷ്യയും സിംഗപ്പൂരുമെല്ലാം ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ആകര്‍ഷക പാക്കേജുകള്‍ ഒരുക്കുമ്പോള്‍ ഇപ്പോഴുള്ള ആഭ്യന്തര വിനോദസഞ്ചാരികളെപോലും ഇല്ലാതാക്കുന്നതാകും കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതീരുമാനം.. കേരളത്തില്‍നിന്ന് അയല്‍സംസ്ഥാനങ്ങളിലേക്കു തിരിക്കുന്നവര്‍ ഇനി ഇരട്ടനികുതിയും ഒടുക്കേണ്ടിവരും. ബജറ്റിലെ വിനോദസഞ്ചാര വികസനപദ്ധതികള്‍ നാമമാത്രവുമാണ്. ഏഴില്‍ കൂടുതല്‍ പുഷ്ബാക്ക് സീറ്റുള്ള വാഹനങ്ങള്‍ക്ക് നികുതി 4000 രൂപയില്‍നിന്ന് 6000 രൂപയും ഏഴ് സ്ലീപ്പര്‍ ബര്‍ത്തുകളില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് 7000 രൂപയുമാക്കി. ഇതിനുപുറമെ ഇവര്‍ കേരളത്തില്‍ നടത്തുന്ന സര്‍വീസിന് മൂന്നുമാസത്തിലൊരിക്കല്‍ സീറ്റൊന്നിന് 1000 രൂപയും സംസ്ഥാനത്തിനു പുറത്തേക്ക് നടത്തുന്ന സര്‍വീസിന് 2000 രൂപയും നല്‍കണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വരുന്ന വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് യഥാക്രമം 2000, 3000 രൂപവീതവും നികുതി ഈടാക്കും. അക്ഷരാര്‍ഥത്തില്‍ ഇടിത്തീയാണിതെന്ന് മേഖലയില്‍നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി നികുതിയുടെ കാര്യത്തില്‍ കേരളം ധാരണയിലാണ്്. ഇതുപ്രകാരം അങ്ങോട്ടു പോകുന്ന വാഹനങ്ങള്‍ സാധാരണ നികുതി മാത്രമാണ് ഒടുക്കേണ്ടിവരുന്നത്. ചില തെറ്റിദ്ധാരണകളുടെ പേരില്‍ കര്‍ണാടകവും മറ്റും ചില ദിവസങ്ങളില്‍ ഇത്തരം നികുതി ഈടാക്കിയത് ഏറെ വിവാദമായി. എന്നാല്‍ ഇപ്പോള്‍ ഈ ധാരണയില്‍നിന്ന് കേരളം പിന്മാറുന്നുവെന്നാണ് ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ സഞ്ചാരികളില്‍നിന്ന് ഒരു ക്രമവും പാലിക്കാതെയാണ് നികുതിയും ഫീസുമൊക്കെ ഈടാക്കുന്നതെന്ന് പരക്കെ പരാതിയുണ്ട്. ഇത് ഇനിയും വര്‍ധിപ്പിക്കാനാകും ബജറ്റ്നിര്‍ദേശം വഴിയൊരുക്കുക. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശ സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവുമൂലമുള്ള വരുമാനനഷ്ടം നികത്തുന്നത് ആഭ്യന്തര വിനോദസഞ്ചാരികളിലൂടെയാണ്. എന്നാല്‍ പുതിയ നികുതിനിര്‍ദേശം ഇവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് സൃഷ്ടിക്കുക. പുതിയ നികുതിയിലൂടെ മൂന്നുകോടിയോളം രൂപയുടെ നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കുമ്പോഴും ഇതുവഴി ഉണ്ടാകുന്ന നഷ്ടം പതിന്മടങ്ങ് വരുമെന്നും ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 206.65 കോടിരൂപ ചെലവഴിക്കുമെന്ന് ബജറ്റില്‍ ഒഴുക്കന്‍ പ്രഖ്യാപനം ഉണ്ടെങ്കിലും വ്യക്തതമില്ലായ്മ സംശയം ജനിപ്പിക്കുന്നതാണ്. സ്വകാര്യമേഖലയ്ക്കായി ഇന്‍സെന്റീവ് ഉള്‍പ്പെടെ ആറു കോടി വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥ കരങ്ങളില്‍ എത്തുമെന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതി. കോവളം, കുമരകം, തേക്കടി, ഫോര്‍ട്ട്കൊച്ചി, മൂന്നാര്‍, വയനാട്, വാഗമണ്‍ തുടങ്ങിയ കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിപുലീകരണത്തിനും ഇവിടെനിന്നുമുള്ള വരുമാന വര്‍ധനയ്ക്കുമായി ആകെ ഉള്‍പ്പെടുത്തിയത് 50 കോടി രൂപ.

ഹൈടെക് കൃഷിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മാണി

ബജറ്റില്‍ 200 കോടി രൂപ വകയിരുത്തിയെങ്കിലും ഹൈടെക് കൃഷിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മന്ത്രി കെ എം മാണി. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ (ഗിഫ്റ്റ്) സംഘടിപ്പിച്ച ബജറ്റ് ചര്‍ച്ചയിലാണ് മന്ത്രി താന്‍ സ്ഥിരമായി പ്രസംഗങ്ങളില്‍ പ്രയോഗിക്കുന്ന ഹൈടെക് എന്ന വാക്കിനെക്കുറിച്ചും ഹൈടെക് കൃഷിയെക്കുറിച്ചും ധാരണയില്ലെന്ന് സമ്മതിച്ചത്. ഹൈടെക് കൃഷിയെക്കുറിച്ച് പഠിക്കാനുള്ള അവസരം സൃഷ്ടിക്കുമെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.

അസംഘടിത- പരമ്പരാഗത തൊഴിലാളികളെ പരിഗണിക്കാത്ത ബജറ്റാണിതെന്ന് ചര്‍ച്ചയില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തി. ടൂറിസം മേഖലയ്ക്ക് പ്രതികൂലമാകുന്ന നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. തീരദേശത്തെയും മലബാറിനെയും ബജറ്റില്‍ അവഗണിക്കുന്നു. തീരദേശമെന്നാല്‍ മത്സ്യത്തൊഴിലാളികള്‍മാത്രമായാണ് ബജറ്റില്‍ പരിഗണിച്ചതെന്നും വിമര്‍ശം ഉയര്‍ന്നു. കെട്ടിടനികുതി ഇരട്ടിയാക്കിയത് സാധാരണക്കാരെ ബാധിക്കും. ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചതും അപകടകരമാണ്. കഴിഞ്ഞ ബജറ്റിലെ കള്ളത്തരങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഇത്തവണയും ഉണ്ടായതെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ബജറ്റിലെ കണക്കുകള്‍ യാഥാര്‍ഥ്യമല്ല. പദ്ധതിച്ചെലവ് മൂന്നിലൊന്ന് വെട്ടിച്ചുരുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഐസക്കിന് വ്യക്തമായ മറുപടി നല്‍കാതെ ബജറ്റ് ചര്‍ച്ചയെ സൈദ്ധാന്തികചര്‍ച്ചയാക്കേണ്ടെന്ന് മാണി പ്രതികരിച്ചു. ബജറ്റിന് സഹായകമാകുന്ന ചര്‍ച്ചയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികവിദഗ്ധന്‍ എന്നനിലയിലാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് തോമസ് ഐസക്കിന്റെ മറുപടി.

നിത്യരോഗികള്‍ക്ക് 1000 രൂപ നല്‍കുമെന്ന് ബജറ്റില്‍ വകയിരുത്തിയെങ്കിലും രക്താതിസമ്മര്‍ദ- പ്രമേഹ രോഗികള്‍ ഇതില്‍ ഉള്‍പ്പെടില്ലേ എന്ന ചോദ്യത്തിന്, മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പായെന്ന് പരിശോധിക്കണമായിരുന്നുവെന്ന് ചര്‍ച്ചയില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. ഫിനാന്‍ഷ്യല്‍ സെക്രട്ടറി, ടാക്സ് സെക്രട്ടറി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കെട്ടിടനികുതി ഇരട്ടി

തിരു: നിലവിലെ കെട്ടിട നികുതിയും ആഡംബര നികുതിയും ഇരട്ടിയാക്കി. ഇക്കാര്യം പക്ഷെ, മന്ത്രി കെ എം മാണി നിയസഭയില്‍ ബജറ്റ് പ്രസംഗത്തില്‍ വായിച്ചില്ല. റവന്യൂ വകുപ്പ് ഒറ്റത്തവണ ഈടാക്കുന്ന കെട്ടിട നികുതിയാണ് വര്‍ധിപ്പിച്ചത്. 1026 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് വര്‍ധന ബാധകമാകില്ല. 513 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള മറ്റ് കെട്ടിടങ്ങളെയും കന്നുകാലി, പന്നി ഫാമുകള്‍ക്കുള്ള കെട്ടിടങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കി.

deshabhimani

Friday, January 24, 2014

വാഗ്ദാനങ്ങള്‍ വെറും പൊള്ള; ചെലവ് വെട്ടിചുരുക്കേണ്ടിവരും : ഐസക്

ബജറ്റ് വിലക്കയറ്റം രൂക്ഷമാക്കും

തിരു: വിലക്കയറ്റം രൂക്ഷമാക്കുന്ന നിര്‍ദേശത്തോടെ 2014-15 ലേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എം മാണി വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു.   കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്ന ഒട്ടേറെ നികുതി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ജനങ്ങളെ വലയ്ക്കുന്ന പ്രത്യക്ഷ- പരോക്ഷ നികുതികളുമുണ്ട്.തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊള്ളയായ വാഗ്ദാനങ്ങളാണു ബജറ്റിലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതി ചെലവ് ഗണ്യമായി വെട്ടിച്ചുരുക്കേണ്ടിവരുന്ന സാമ്പത്തിക കുരുക്കിലേക്കാണു സംസ്ഥാനം നീങ്ങുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ.  തോമസ് ഐസക്ക് പ്രതികരിച്ചു. കേരള ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വെട്ടിക്കുറവ് വേണ്ടിവരും. ബജറ്റ് കണക്കുകള്‍ കള്ളത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പതിന് ധനമന്ത്രി കെ എം മാണി ബജറ്റ് പ്രസംഗം ആരംഭിച്ചു.സാമ്പത്തിക മാന്ദ്യം വരുമാന വര്‍ദ്ധനവിന് തടസ്സമാകുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാന ധനസ്ഥിതി മെച്ചമാണ് . റവന്യു കമ്മി വര്‍ദ്ധിച്ചു. ആളോഹരി വരുമാനം 63, 493 ആയി വര്‍ദ്ധിച്ചിട്ടുണ്ട് മാണി പറഞ്ഞു. കെ എം മാണി  അവതരിപ്പിക്കുന്ന പന്ത്രണ്ടാമത്തെ ബജറ്റാണിത്. ആളോഹരി വരുമാനം 63,491 രൂപയായി. എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞു. ബജറ്റ് കമ്മി വര്‍ധിക്കുകയും കേന്ദ്ര വിഹിതം കുറയുകയും ചെയ്തു.2000 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് ബജറ്റിലുള്ളത് കൃഷി, ഗ്രാമ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. കാര്‍ഷീക പദ്ധതികള്‍ക്ക് 964 കോടി നീക്കിവെച്ചതായും പറയുന്നു

വന്‍കിട പദ്ധതിയ്ക്ക് 1225 കോടി രൂപ. ഐ ടി വകുപ്പ് മുഖേന കര്‍ഷക കുടുംബത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് നല്‍കും. ഇതിനായി 10 കോടി മാറ്റിവെച്ചു. കേരളത്തെ ഹൈടെക് കര്‍ഷക സംസ്ഥാനമാക്കും.വില നിര്‍ണ്ണയ അവകാശം കര്‍ഷകര്‍ക്ക് നല്‍കും. 18.77 ലക്ഷം കര്‍ഷകര്‍ക്ക് വായ്പയുള്‍പ്പെടെ ലഭ്യമാക്കുന്നതിന് അഗ്രികാര്‍ഡ് നല്‍കും. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്ക് വരുമാന ഉറപ്പ്. 25 വിളകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കും. ഹൈടെക് കൃഷിയ്ക്ക് 5ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും.

വനിത സ്വയംസംരഭക പദ്ധതിക്ക് താത്പര്യമുള്ള വനിതകള്‍ക്ക് പ്രത്യേക പരിശീലനം. കോളജുകളിലെ സ്വയംസംരംഭക പദ്ധതിക്ക് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക്. മത്സ്യവിപണന മേഖലകള്‍ തുടങ്ങാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സഹായം. ഇതിനായി കോര്‍പ്പറേഷനുകള്‍ക്ക് 4ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 3 ലക്ഷവും പഞ്ചായത്തുകള്‍ക്ക് 2 ലക്ഷവും നല്‍കും.ഇതിനായി 30 കോടി വകയിരുത്തും. മില്‍മ മാതൃകയില്‍ കര്‍ഷക സഹകരണസംഘം ആരംഭിക്കും കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ശല്യം ദൂരീകരിക്കാന്‍ കരിങ്കല്‍ ഭിത്തികളും വൈദ്യുതി കമ്പികളും സ്ഥാപിക്കും. ഇതിനായി 10 കോടി നല്‍കും.

സംരംഭകരായ വിദ്യാര്‍ത്ഥികള്‍ക്ക് യുവപ്രതിഭാ പുരസ്കാരം. ദീര്‍ഘകാല വായ്പകള്‍ക്ക് 50 ശതമാനം സബ്സിഡി. മഴവെള്ള സംഭരണികള്‍ക്ക് 50 ശതമാനം സബ്സിഡി നല്‍കും. 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്. മത്സ്യതൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ. ഇതിനായി 100 കോടി വകയിരുത്തും. അര്‍ബുദ രോഗ ചികിത്സയ്ക്ക് 10 കോടി. ഇതിന് എല്ലാ ജില്ലയിലും പ്രത്യേക മെഡിക്കല്‍ സംഘം. നിത്യരോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ക്കായി പ്രതിമാസം 1000 രൂപ വരെ സര്‍ക്കാര്‍ സഹായം. കാര്‍ഷിക പാഴ്വസതുക്കളില്‍ നിന്ന് ഉത്പന്നങ്ങള്‍. 400 പുതിയ സേവനങ്ങള്‍ കൂടി ഇലക്ട്രോണിക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.

കെട്ടിട നികുതി ഇരട്ടിയാക്കി.ലോട്ടറി വില കൂട്ടി. ഉഴുന്നുപൊടിയുടെ നികുതി ഒരു ശതമാനമാക്കി.തവിടിന്റെയും തവിടെണ്ണയുടെയും നികുതി ഒഴിവാക്കി മംഗല്യനിധി സെസ് നിയമത്തിലെ അപാകതകള്‍ പരിഹരിക്കും സ്വര്‍ണാഭരണ രംഗത്തെ കോമ്പൗണ്ടിങ് നികുതിഘടനയില്‍ മാറ്റം വരുത്തി.

കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക പ്രതിസന്ധി മറിക്ടക്കാന്‍ 150 കോടി. ഗ്രാമീണ മേഖലയില്‍ 1000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. അനാഥകുട്ടികളുടെ ഹയര്‍ സെക്കണ്ടറി വരെയുള്ള പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും.ഇടുക്കിയില്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മിക്കും. തിരുവനന്തപുരം- ചെങ്ങന്നുര്‍- ഹരിപ്പാട് റോഡില്‍ സബര്‍ബെന്‍ ട്രെയില്‍ സര്‍വീസ് തുടങ്ങും. തിരുവനന്തപുരത്തും കോഴിക്കോടും ബയോ മാലിന്യപദ്ധതി. കേരള വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ മെയ്ഡ് ഇന്‍ കേരള പദ്ധതി.

കൊച്ചി - ബിനാലെ നടത്തിപ്പിന് രണ്ട് കോടി നല്‍കും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡിക്ക് 100 കോടി. വ്യവസായ മേഖലയിലെ നവീന ആശയങ്ങള്‍ക്ക് അംഗീകാരം നല്‍കും. കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് 3 ലക്ഷം വരെ പുരസ്കാരവും നല്‍കും. കൊച്ചിയില്‍ ഗ്ലോബല്‍ അഗ്രി മീറ്റ് സംഘടിപ്പിക്കും. നാനോ ടെക്നോളജിക്ക് ഒരു കോടി രൂപ. നിത്യരോഗികളുടെ കുടുംബത്തിന് പ്രതിമാസം 1000 രൂപയുടെ സഹായം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കാണ് ആനുകൂല്യം നല്‍കുക.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ട് അപ് കിറ്റിനായി രണ്ട് കോടി വകയിരുത്തി. കൊച്ചിയില്‍ കാന്‍സര്‍ സെന്ററിന് അനുമതി. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിനായി 5 കോടി വകയിരുത്തി. ജല വൈദ്യുത പദ്ധതികള്‍ക്ക് 215 കോടി രൂപ നീക്കിവെച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി നീക്കിവെച്ചു.
അവിവാഹിതരായ സ്ത്രീകളുടെ പെന്‍ഷന്‍ 800 രൂപയാക്കി. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 8,000 രൂപയാക്കി . നോണ്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് 5000 രൂപ പെന്‍ഷന്‍. വാര്‍ധക്യകാല പെന്‍ഷന്‍ 600 രൂപയാക്കി

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് ഗ്രീന്‍ ഫിനാന്‍സ് പദ്ധതി ഇതിനായി 10 കോടി. 2 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 6 ശതമാനത്തിന് ഭവന വായ്പ . ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 4 ശതമാനത്തിന് ഭവന വായ്പ . ഐ.ടി.പാര്‍ക്കുകളുടെ വികസനത്തിന് 134 കോടി. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യു.ഐ.ഡി കാര്‍ഡ് ഏര്‍പ്പെടുത്തും. ഇതിനായി മൂന്നു കോടി നീക്കിവെച്ചു.

വാഹനത്തിനും മദ്യത്തിനും വിലകൂടും കെട്ടിടനിര്‍മ്മാണത്തിന് ചെലവേറും

തിരു: പുതിയ ബജറ്റ് പ്രകാരം ആഡംബര കാറുകള്‍ക്കും വിദേശമദ്യത്തിനും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്കും വിലകൂടും. ഓട്ടോ ടാക്സി നിരക്കുകളും കൂടും. ആഡംബര ബൈക്കുകളുടെ വിലയും കൂടും. ഒരുകോടിയിലധികം വിറ്റുവരവുള്ള തുണിക്കടകള്‍ക്ക് 2 ശതമാനം നികുതി ഏര്‍പ്പെടുത്തി. ചെറിയ കാറുകളുടെ നികുതി 12 ശതമാനമാക്കി. 1500 സിസിയില്‍ കൂടുതലുള്ള ടാക്സി കാറുകളെ ആഡംബര വിഭാഗത്തില്‍പെടുത്തും.15 ലക്ഷത്തിന് മുകളിലുള്ള കാറുകള്‍ക്ക് 33ശതമാനം നികുതി.

അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് കൂട്ടി. സീറ്റൊന്നിന് 1000 രൂപ നികുതി ഈടാക്കും. വിദേശമദ്യത്തിന് 10 ശതമാനം നികുതി ഏര്‍പ്പെടുത്തും. മെറ്റലിനും പാറപ്പൊടിക്കും വിലകൂടും. സര്‍വീസ് അപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് 12.5 ശതമാനം ആഡംബര നികുതി ഏര്‍പ്പെടുത്തും.

യുപിഎസ് , ഇന്‍വെര്‍ട്ടര്‍, അലൂമിനിയം ഷീറ്റ് എന്നിവയുടെ നികുതി കൂട്ടി. ചിട്ടി , കുറി വരിയോലയുടെ വില 1000 രൂപക്ക് 50 രൂപയാക്കി. ഭൂമിയുടെ ന്യായവില കൂടും.ഇതിനായി നിയമഭേദഗതി കൊണ്ടുവരും. സ്റ്റാമ്പ് ഡ്യൂട്ടി ആറ് ശതമാനമാക്കി ഏകീകരിച്ചു. വെളിച്ചെണ്ണ ഒഴികെയുള്ള ഭഷ്യ എണ്ണകള്‍ക്ക് 5 ശതമാനം നികുതി. വെളിച്ചെണ്ണക്ക് ഒരു ശതമാനം നികുതി ഈടാക്കും.

വില കുറയുന്നവ

ആട്ട, മൈദ എന്നിവയുടെ നികുതി കുറച്ചതിനാല്‍ മധുര പലഹാരങ്ങളുടെ വില കുറയും. എല്‍ഇഡി ബള്‍ബുകള്‍ , റബര്‍ സ്പ്രേ, ഓയില്‍ എന്നിവക്കും വിലകുറയും. എല്‍പിജി സബ്സിഡി സിലിണ്ടറുകളുടെ വാറ്റ് ഒഴിവാക്കുന്നതിനാല്‍ അവക്ക് 43 രൂപ വിലകുറയും.

വാഗ്ദാനങ്ങള്‍ വെറും പൊള്ള; ചെലവ് വെട്ടിചുരുക്കേണ്ടിവരും : ഐസക്

തിരു: കേരളം അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് ബജറ്റ് അവലോകനം ചെയ്ത് തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി വെട്ടികുറവിനാണ് കേരളം കാണാനിരിക്കുന്നത്. പദ്ധതിചെലവ് മൂന്നിലൊന്ന് വെട്ടികുറയ്ക്കേണ്ടിവരും. ഇത് അപകടം പിടിച്ച പോക്കാണ്.

കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച കള്ളത്തരം ഇത്തവണയും ആവര്‍ത്തിച്ചിരിക്കയാണ്. ധനമന്ത്രി പറഞ്ഞതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് റവന്യൂ കമ്മി.വരുമാനത്തില്‍ 4000 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് പൊള്ളയായ വാഗ്ദാനങ്ങളാണ് നല്‍കിയിട്ടുള്ളത്.

കേരളം പത്ത് വര്‍ഷം കൊണ്ടുണ്ടാക്കിയ ധനനിയന്ത്രണത്തിലെ നേട്ടങ്ങള്‍ രണ്ട് വര്‍ഷം കൊണ്ട് പൊളിച്ചടക്കിയിരിക്കയാണ്. പടിപടിയായി ഉയര്‍ന്ന പദ്ധതി ചെലവ് ഇപ്പോള്‍ മൂക്കും കുത്തി വീണു. 1800 കോടി രൂപയാണ് കോണ്‍ട്രാക്ടര്‍ മാര്‍ക്ക് ഇതുവരെ കൊടുത്ത് തീര്‍ക്കാനുള്ളത്. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മതിയോ. ഇതിനെല്ലാം പണം എവിടെ നിന്ന് കണ്ടെത്തും എന്നുകൂടി പറയേണ്ടതല്ലെ എന്നും ബദല്‍ കണക്കുകള്‍ അവതരിപ്പിച്ച് ഐസക് ചോദിച്ചു.

deshabhimani

Wednesday, March 27, 2013

കൊച്ചിക്ക് നിരാശമാത്രം

കേരളത്തിന്റെ ഖജനാവിലേക്ക് ഏറ്റവുമധികം സാമ്പത്തികവിഹിതം സംഭാവനചെയ്യുന്ന വ്യവസായിക തലസ്ഥാനമായ എറണാകുളത്തിനായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ച പരിമിതമായ പദ്ധതികള്‍ പലതും കടലാസില്‍ ഒതുങ്ങി. പ്രമുഖ പദ്ധതികള്‍ക്കുപോലും നീക്കിവച്ചത് തുച്ഛമായ തുക. അതുപോലും പൂര്‍ണമായി നല്‍കിയില്ല. 2011 മുതല്‍ ഇത്തരം വെറും പ്രഖ്യാപനങ്ങള്‍ തുടരുന്നതിനാല്‍ ഇക്കുറിയും മാണിയുടെ ബജറ്റില്‍ ജില്ലയ്ക്ക് അമിത പ്രതീക്ഷയില്ല.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ പദ്ധതിക്ക് 600 കോടി രൂപ പദ്ധതി വിഹിതമായി പ്രതീക്ഷിച്ചിരുന്നെങ്കിലും മാണി പ്രഖ്യാപിച്ചത് 150 കോടി മാത്രമാണ്. നല്‍കിയതാകട്ടെ 119 കോടിയും. ജില്ലയുടെ മറ്റൊരു പ്രധാന പദ്ധതിയായ ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിന് പ്രഖ്യാപിച്ചത് 20 കോടി രൂപയാണെങ്കിലും നല്‍കിയത് പകുതിമാത്രം. എല്‍ഡിഎഫ് സര്‍ക്കാര്‍ ആസൂത്രണംചെയ്ത പദ്ധതിക്കായി ആ സര്‍ക്കാര്‍ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചത് 250 കോടി രൂപയായിരുന്നു. ഇതാണ് മാണി വെട്ടിച്ചുരുക്കി 10 കോടിയാക്കിയത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റില ജങ്ഷനോട് ചേര്‍ന്നുള്ള മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിനായി കേവലം അഞ്ചുകോടി മാത്രമാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുകയും നല്‍കിയില്ല. 376 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാരിന്റെ അനാസ്ഥയില്‍ അനിശ്ചിതമായി നീളുന്നത്. ഇനി ഈ തുകയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമോ എന്നതും സംശയമാണ്. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് "സേഫ് വിമണ്‍, സേഫ് ട്രാവല്‍" സംവിധാനം നടപ്പാക്കുമെന്ന് 2011 മുതല്‍ പറഞ്ഞുതുടങ്ങിയതാണെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. നിലവില്‍ കേരളത്തിലെ ഏറ്റവും ശോചനീയമായ സ്റ്റാന്‍ഡുകളിലൊന്നായി ഇവിടം മാറി.

പുതുവൈപ്പില്‍ 1200 മെഗാവാട്ടിന്റെ വൈദ്യുതിനിലയം ആരംഭിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയെങ്കിലും പിന്നീട് ഈ വഴിക്കുള്ള നീക്കമൊന്നുമുണ്ടായില്ല. പെട്രോനെറ്റ് എല്‍എന്‍ജിയുമായി ചേര്‍ന്നുള്ള പദ്ധതിയില്‍ പെട്രോനെറ്റിന് പ്രതീക്ഷ ഏറെയാണെങ്കിലും സര്‍ക്കാര്‍നീക്കം ചട്ടപ്പടിയാണ്. വ്യവസായവികസനത്തിന് കിന്‍ഫ്ര, കെഎസ്ഐഡിസി, ഇന്‍കെല്‍ എന്നിവയെ ഉപയോഗപ്പെടുത്തി പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് 2011 മുതല്‍ പ്രഖ്യാപിച്ചതാണ്. ഒന്നും യാഥാര്‍ഥ്യമായില്ല. കോയമ്പത്തൂര്‍-കൊച്ചി ചരക്ക് ഇടനാഴിയെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി പ്രസക്തമാണെന്ന് മാണി സമ്മതിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. അറുന്നൂറ് കോടിരൂപ ചെലവുള്ള സീപോര്‍ട്ട്-എയര്‍പോര്‍ട്ട് നാലുവരിപ്പാത പൂര്‍ത്തിയാക്കുന്നതിന് 2011-ല്‍ മാണി പ്രഖ്യാപിച്ചത് കേവലം അഞ്ച് കോടി മാത്രമായിരുന്നു. ഈ തുക നല്‍കിയില്ലെന്ന് മാത്രമല്ല, 2012-ലെ ബജറ്റില്‍ റോഡിന്റെ രണ്ടാംഘട്ട വികസനത്തെക്കുറിച്ച് മിണ്ടിയില്ല. നിലവിലുള്ള റോഡ് പരീക്ഷണാര്‍ഥം കോണ്‍ക്രീറ്റ് ചെയ്യുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അതും നടപ്പായില്ല. പാതയിലെ രണ്ട് പാലങ്ങള്‍ക്ക് നബാര്‍ഡിന്റെ തുക ലഭ്യമാക്കുമെന്ന് 2011-ല്‍ പറഞ്ഞുവെങ്കിലും ഒന്നും ലഭിച്ചില്ല.

ഗോശ്രീ പാലത്തിനുസമീപം കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകത്തിനായി 2011 മുതല്‍ മാണി പണം "അനുവദിക്കാന്‍" തുടങ്ങിയതാണ്. നയാപൈസ ഇനിയും നല്‍കിയില്ല. 2011-ല്‍ സ്മാരകത്തിന് 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. തുക നല്‍കിയില്ലെന്നുമാത്രമല്ല 2012-ല്‍ ഇത് അഞ്ച് ലക്ഷമാക്കി കുറച്ചു. ഈ തുകയും നല്‍കാന്‍ തയ്യാറായില്ല. ഇക്കുറിയും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നുതന്നെയാണ് സംഘാടകരുടെ പ്രതീക്ഷ. പണം കിട്ടുമോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയം. കേരള പ്രസ് അക്കാദമിയുടെ പുതിയ ഹോസ്റ്റലിന് 10 ലക്ഷം രൂപ ഗ്രാന്റ് നല്‍കുമെന്നും 2011ല്‍ പ്രഖ്യാപിച്ചതാണ്. അതും ജലരേഖയായി.
(ഷഫീഖ് അമരാവതി)

പദ്ധതി നിര്‍വഹണത്തിന് രണ്ടാഴ്ചമാത്രം; 300 കോടി പാഴാകും

തൃക്കാക്കര: ജില്ലയില്‍ നടപ്പുസാമ്പത്തികവര്‍ഷം തദ്ദേശസ്ഥാപനങ്ങള്‍ക്ക് 300 കോടിയില്‍പ്പരം രൂപ പാഴാകും. പദ്ധതി പൂര്‍ത്തീകരണത്തിന് രണ്ടാഴ്ചമാത്രം ശേഷിക്കുമ്പോള്‍ 2012-"13 സാമ്പത്തികവര്‍ഷത്തിലാണ് ഇത്രയുംതുക പാഴാകുന്നത്. പൊതുവിഭാഗത്തില്‍നിന്ന് 171 കോടിരൂപയും പട്ടികജാതി വിഭാഗഫണ്ടില്‍നിന്ന് 85 കോടി രൂപയും പട്ടികവര്‍ഗവിഭാഗത്തില്‍നിന്ന് 23 കോടി രൂപയുമാണ് ചെലവാക്കാതെ പാഴാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഈ കണക്കിനു പുറമേയാണ് 279 കോടിരൂപ പാഴാകുന്നത്. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക ചെലവഴിക്കാനാകാതെ പാഴാകുന്നത്. ജില്ലയില്‍ പൊതുവിഭാഗത്തിന് ലഭിച്ചത് 235 കോടിയാണ്. ഇതില്‍ 64 കോടിയാണ് കഴിഞ്ഞമാസംവരെ ചെലവഴിച്ചത്. പട്ടികജാതിഫണ്ടിനത്തില്‍ 101 കോടിയില്‍ 16 കോടിയും പട്ടികവര്‍ഗവിഭാഗത്തിന് 33 കോടിയില്‍ 10 കോടിയുമാണ് വിനിയോഗിച്ചത്. ജില്ലക്കാകെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പദ്ധതിവിഹിതം 340 കോടിയാണ്. ചെലവഴിച്ചത് 82.51 കോടി രൂപമാത്രം. പഞ്ചായത്തുകള്‍ 31 ശതമാനം തുകയാണ് വിനിയോഗിച്ചത്. 84 പഞ്ചായത്തുകള്‍ക്കായി 159 കോടി പദ്ധതിവിഹിതം ലഭിച്ചതില്‍ 49 കോടി ചെലവഴിച്ചു. ചോറ്റാനിക്കര, മണീട്, ഉദയംപേരൂര്‍, വാരപ്പെട്ടി, മാറാടി, വടക്കേകര, പിറവം പഞ്ചായത്തുകളാണ് 50 ശതമാനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചത്. 17 ശതമാനമാണ് ചെലവഴിച്ച ചൂര്‍ണിക്കര പഞ്ചായത്താണ് ഏറ്റവും പിന്നില്‍. കഴിഞ്ഞവര്‍ഷം പഞ്ചായത്തുകള്‍ 74 ശതമാനം തുക ചെലവഴിച്ചിരുന്നു.

14 ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുവദിച്ച 328 കോടിരൂപ അനുവദിച്ചപ്പോള്‍ ചെലവഴിച്ചത് 11 കോടിമാത്രം. കഴിഞ്ഞവര്‍ഷം 80 ശതമാനം തുക ചെലവഴിച്ചവര്‍ ഇത്തവണ 35 ശതമാനത്തിലൊതുക്കി. കൂടുതല്‍ തുക വിനിയോഗിച്ചത് പറവൂര്‍ ബ്ലോക്കാണ്. (66 ശതമാനം). 50 ശതമാനത്തില്‍ കൂടുതല്‍ ചെലവഴിച്ചത് മറ്റ് രണ്ട് ബ്ലോക്കുകള്‍ വൈപ്പിനും വാഴക്കുളവുമാണ്. 25 ശതമാനം ചെലവഴിച്ച അങ്കമാലി ബ്ലോക്കാണ് പിറകില്‍. ബ്ലോക്ക് പഞ്ചായത്തുകള്‍ കഴിഞ്ഞവര്‍ഷം 80 ശതമാനവും തുക ചെലവാക്കിയിരുന്നു. ജില്ലയിലെ 11 നഗരസഭകള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 83 ശതമാനം തുക വിനിയോഗിച്ചപ്പോള്‍ ഇത്തവണ 12 ശതമാനംമാത്രമാണ് ചെലവഴിച്ചത്. 519 കോടിരൂപയാണ് നഗരസഭകള്‍ക്കുള്ള പദ്ധതിവിഹതം. 62 കോടിയെ ഇതുവരെ വിനിയോഗിച്ചുള്ളൂ. കൊച്ചി കോര്‍പറേഷന് ലഭിച്ച 552 കോടിയില്‍ 83 കോടി ചെലവാക്കി. കഴിഞ്ഞതവണ 83 ശതമാനം തുകയാണ് ചെലവാക്കിയത്. ഇത്തവണ 15 ശതമാനംമാത്രം. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിവിഹിതം 403 കോടി രൂപയാണ്. 25 ശതമാനത്തില്‍താഴെ തുകയാണ് ചെലവഴിച്ചത്. സര്‍ക്കാര്‍ നിരന്തരം പുറത്തിറക്കുന്ന ഉത്തരവുകളാണ് പദ്ധതിത്തുക ചെലവഴിക്കുന്നതിന് തടസ്സമായതെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ പറയുന്നു. കാര്‍ഷികരംഗത്ത് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് കിണര്‍ നിര്‍മിക്കാന്‍ 50 ശതമാനം തുക മുന്‍കൂറായി നല്‍കാമെന്നാണ് മന്ത്രി എം കെ മുനീര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഇതുസംബന്ധിച്ച ഉത്തരവൊന്നും ഇതുവരെ ഇറക്കിയിട്ടില്ല. മാര്‍ച്ച് 28, 29, 31 തീയതികളില്‍ അവധിയായിരിക്കുമ്പോള്‍ ഈ സാമ്പത്തികവര്‍ഷം പദ്ധതി പൂര്‍ത്തീകരിക്കാന്‍ ശേഷിക്കുന്നത് രണ്ടാഴ്ചയില്‍താഴെ ദിവസങ്ങള്‍മാത്രമാണ്.

എസ്റ്റേറ്റ് ലയം പുനരുദ്ധാരണം കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 5 കോടിയും ചെലവഴിച്ചില്ല

ഇടുക്കി: തോട്ടം എസ്റ്റേറ്റ് ലയങ്ങളിലെ പുനരുദ്ധാരണത്തിന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 5 കോടിയും പഴാക്കി. സംസ്ഥാനത്തെ ഒന്നേകാല്‍ ലക്ഷത്തിലധികം വരുന്ന എസ്റ്റേറ്റ് ലയങ്ങളിലെ തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തില്‍ ജീവിക്കുമ്പോഴാണ് സര്‍ക്കരിന്റെ പിടിപ്പുകേട് വെളിവാകുന്നത്. നൂറ്റാണ്ടിനപ്പുറം പഴക്കംചെന്ന്ജീര്‍ണാവസ്ഥയിലുള്ളതാണ് വിവിധ തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങളിലെ ലയങ്ങള്‍. 2012ല്‍ ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് കോടിയില്‍ ഒന്നും ചെലവഴിക്കാതെ തൊഴിലാളി കുടുംബങ്ങളെ വഞ്ചിച്ചതായാണ് വ്യാപക പരാതി. ലയങ്ങള്‍ നന്നാക്കാന്‍ എസ്റ്റേറ്റ് ഉടമയുടെ അനുവാദം ലഭിച്ചില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ലയങ്ങള്‍ നന്നാക്കുന്നതിനാവശ്യമായ നീക്കം നടത്താന്‍ ഉടമകളുമായി ചര്‍ച്ചപോലും നടത്തിയിട്ടില്ലെന്ന് തൊഴിലാളികളും യൂണിയന്‍ നേതാക്കളും ആരോപിച്ചു.

തോട്ടം വ്യവസായം ആരംഭിച്ച ഘട്ടത്തില്‍ നിര്‍മിച്ച എസ്റ്റേറ്റ് ലയങ്ങളാണ് തോട്ടം മേഖലയിലുള്ളത്. പ്രധാനമായും ബ്രിട്ടീഷുകാര്‍ നിര്‍മിച്ച 100 മുതല്‍ 150 വര്‍ഷം വരെ പഴക്കമുള്ള ലയങ്ങളില്‍ ഏറെയും താമസയോഗ്യമല്ല. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ മൃഗങ്ങളെപോലെ താമസിക്കാന്‍ തൊഴിലാളി കുടുംബങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. നിവൃത്തിയില്ലാത്തതിനാല്‍ സ്വന്തം നിലയില്‍ അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളി കുടുംബങ്ങളും അപൂര്‍വമായി ഇവിടെയുണ്ട്. മണ്ണും ചെളിയും കാട്ടുകല്ലും ഉപയോഗിച്ച് നിര്‍മിച്ചവയാണ് എല്ലാ ലയങ്ങളും. ആസ്ബറ്റോസ് ഷീറ്റും ഓടും മേഞ്ഞ ലയങ്ങള്‍ ചോര്‍ന്നൊലിക്കുന്നു. ചാണകം മെഴുകിയ മണ്‍തറയില്‍ കട്ടിലോ മറ്റ് ഉപകരണങ്ങളോ ഇല്ല. ഒരു ലയത്തില്‍ 4 മുതല്‍ 14 കുടുംബങ്ങള്‍ വരെ താമസിക്കുന്നുണ്ട്. കുടുംബത്തില്‍ എത്ര അംഗങ്ങളുണ്ടെങ്കിലും അടുക്കളയും കിടക്കാനൊരു മുറിയുമാണ്് ലയങ്ങളിലുള്ളത്. നാല് മുതല്‍ ഏട്ട് അംഗങ്ങള്‍ വരെ ഒരു കുടുംബത്തില്‍ ഉണ്ടെങ്കിലും അംഗസംഖ്യ നോക്കിയല്ല ലയങ്ങളില്‍ സൗകര്യം നല്‍കിയിരിക്കുന്നത്. ഓരോ ലയങ്ങളുടെയും പിന്നിലായി ഒന്നോ രണ്ടോ കക്കൂസും നിര്‍മിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിലെയും വിവാഹം, മരണം, മറ്റ് പ്രധാന ചടങ്ങുകള്‍ ഏല്ലാം ഈ ചെറിയ കുടുസുമുറിയില്‍ വച്ചാണ് നടത്താറുള്ളത്. കുടിവെള്ള സൗകര്യവും ലയങ്ങളോടനുബന്ധിച്ചില്ല.

ലയം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കുന്നില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയില്ല. ഇതോടെ ഒന്നോകാല്‍ലക്ഷം വരുന്ന എസ്റ്റേറ്റ് ലയങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങി. കലക്ടര്‍ മുഖേന തുക ചെലവഴിക്കാന്‍ നടപടി സ്വീകരിക്കാതെ ബജറ്റ് ഫണ്ട് ലാപ്സാക്കുകയായിരുന്നു. തൊഴിലാളി ക്ഷേമത്തിനായി പ്ലാന്റേഷന്‍ അഡൈ്വസറി കമ്മിറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇത് പുനസംഘടിപ്പിച്ചില്ല. ലേബര്‍ സെക്രട്ടറി ചെയര്‍മാനായി തോട്ടം ഉടമാ പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ ഉള്‍പ്പെട്ട അസൈ്വസറി കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ജീവമാക്കി പകരം ഉടമകളും തൊഴിലാളി പ്രതിനിധികളും ഉള്‍പ്പെട്ട തട്ടിക്കൂട്ടിയ കമ്മിറ്റി മന്ത്രി മുന്‍കൈയെടുത്ത് ചേര്‍ന്നിരുന്നെങ്കിലും ഫലം കണ്ടില്ല. കേരളത്തില്‍ തോട്ടം മേഖലയില്‍ മൂന്ന് ലക്ഷം തൊളിലാളികളാണ് ആകെയുള്ളത്.

deshabhimani

Friday, March 22, 2013

ധനമന്ത്രിയുടെ പുതിയ വാഗ്ദാനങ്ങള്‍ വിവാദമായി


ഭരണകക്ഷി അംഗങ്ങളെ തൃപ്തിപ്പെടുത്താന്‍ ബജറ്റ് മറുപടിപ്രസംഗത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളെല്ലാം വിവാദമായി. പുതിയ 12 താലൂക്കും 22 കോളേജും അനുവദിക്കുന്നതില്‍ മാനദണ്ഡം പാലിച്ചില്ലെന്നുമാത്രമല്ല, ഇതിന് ആവശ്യമായ തുകപോലും ബജറ്റില്‍ കൊള്ളിച്ചിട്ടുമില്ല. 300 കോടി രൂപയുടെ അധികബാധ്യതയാണ് വരുന്നതെങ്കിലും അതേക്കുറിച്ചുപോലും മന്ത്രിക്ക് മറുപടിയില്ല. പുതുതായി പ്രഖ്യാപിച്ച 12 താലൂക്കില്‍ 10 എണ്ണവും ഭരണകക്ഷി എംഎല്‍എമാരെ തൃപ്തിപ്പെടുത്താനാണ്.

താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിയുടെയും കമീഷനുകളുടെയും റിപ്പോര്‍ട്ടുകളെല്ലാം ഇതിനായി അട്ടിമറിച്ചു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് കൊടുവള്ളി, കുന്ദമംഗലം, പയ്യന്നൂര്‍ താലൂക്ക് രൂപീകരണം. ഇതൊന്നും മന്ത്രി ഗൗനിച്ചില്ല. മന്ത്രി ഗണേശ്കുമാര്‍ പറഞ്ഞതനുസരിച്ച് പത്തനാപുരം താലൂക്ക് അനുവദിച്ചു. എന്നാല്‍, പത്തനാപുരം താലൂക്ക് നിലവിലുണ്ട്. ഇത് വിഭജിക്കുമെന്നാണോ മന്ത്രി ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് വ്യാഴാഴ്ചയും മറുപടിയുണ്ടായില്ല. പ്രതിപക്ഷ എംഎല്‍എ പി ടി എ റഹിം പ്രതിനിധാനംചെയ്യുന്ന കൊടുവള്ളി ആസ്ഥാനമായി നിലവില്‍ സബ്താലൂക്കുണ്ട്. സംസ്ഥാനത്തെ ഏക സബ്താലൂക്കാണിത്. പ്രതിപക്ഷ എംഎല്‍എയുടെ മണ്ഡലത്തിലായി എന്ന കാരണത്താല്‍ കൊടുവള്ളിയെ അവഗണിച്ചു. പകരം താമരശേരിയെ ഉള്‍പ്പെടുത്തി. സര്‍ക്കാരിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ നാലാമതുള്ളതാണ് പയ്യന്നൂര്‍ താലൂക്ക്. എല്ലാ റിപ്പോര്‍ട്ടിലും പയ്യന്നൂര്‍ താലൂക്ക് എടുത്തുപറയുന്നു. കുന്ദംകുളം, ഏറ്റുമാനൂര്‍ ഉള്‍പ്പെടെ സാധ്യതാലിസ്റ്റിലുള്ള മറ്റുള്ളവയും തഴഞ്ഞു. പുതിയ കോളേജ് പ്രഖ്യാപനത്തില്‍ അവ്യക്തതകള്‍ ഏറെ. പ്രഖ്യാപിച്ച കോളേജുകള്‍ സര്‍ക്കാര്‍മേഖലയിലാണോ സ്വകാര്യ മേഖലയിലാണോ എന്ന് വ്യക്തമല്ല. കോളേജുകള്‍ക്ക് സ്ഥലം എവിടെ എന്ന ചോദ്യത്തിന്, അത് ആവശ്യക്കാര്‍ കണ്ടെത്തുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇതിനര്‍ഥം സ്വകാര്യമേഖലയില്‍ ലേലം വിളിക്കുള്ള അവസരമൊരുക്കുമെന്നാണ്. സര്‍ക്കാര്‍- എയ്ഡഡ് കോളേജ് ഇല്ലാത്ത മണ്ഡലങ്ങളില്‍ സമാനസ്വഭാവമുള്ള കോളേജ് അനുവദിക്കുമെന്നാണ് വ്യാഴാഴ്ച മന്ത്രി നിയമസഭയില്‍ പറഞ്ഞത്

deshabhimani 220313

Thursday, March 21, 2013

300 കോടിയുടെ അപ്രഖ്യാപിത നികുതികൂടി


ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തോടെ 300 കോടിയുടെ അപ്രഖ്യാപിത നികുതികൂടി അടിച്ചേല്‍പ്പിക്കപ്പെടും. ബജറ്റ് പ്രഖ്യാപനം വഴി 1400 കോടി രൂപയുടെ അധികച്ചെലവ് കണക്കാക്കിയിരുന്നു. ഇതിനു പുറമെയാണ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ വേളയില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ച പദ്ധതികള്‍ക്കുള്ള ചെലവ്. 298.77 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇതിനുള്ള വിഭവസമാഹരണത്തെക്കുറിച്ച് മന്ത്രി മൗനം പാലിച്ചു. അധിക വരുമാനം കണ്ടെത്താനുള്ള ഒരു നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചില്ല.

നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് തന്നെ പണം കണ്ടെത്താന്‍ കഴിയാതിരിക്കെയാണ് 300 കോടിയുടെ അധിക ബാധ്യതകൂടി അടിച്ചേല്‍പ്പിച്ചത്. ഒന്നുകില്‍ അപ്രഖ്യാപിത നികുതി ചുമത്തി വരുമാനം കണ്ടെത്താനുള്ള ശ്രമമായിരിക്കും മന്ത്രിയുടെ മനസ്സില്‍. അല്ലെങ്കില്‍ പുതിയ പ്രഖ്യാപനങ്ങള്‍ പാഴ്വാക്കാകും. വാറ്റ് നികുതി ഒരു ശതമാനം കൂട്ടിയതുവഴി 650 കോടി രൂപയുടെ വരുമാനം കിട്ടുമെന്നാണ് മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. സോപ്പ്, പേസ്റ്റ് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം നികുതി 13.5 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായി ഉയര്‍ത്തി. ഇതില്‍ നിന്നുള്ള അധിക വരുമാനം 1000 കോടി കവിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

യഥാര്‍ഥ നികുതിവരുമാനം മറച്ചുവച്ചാണ് മന്ത്രി തുക കുറച്ചുകാണിച്ചത്. മദ്യത്തിനും സിഗററ്റിനും നികുതി കൂട്ടിയതുവഴി 250 കോടി അധിക വരുമാനമാണ് ലക്ഷ്യം. ബജറ്റില്‍ 1138.33 കോടിയുടെ അധിക നികുതിയാണ് ചുമത്തിയിട്ടുള്ളത്. എന്നിട്ടും കമ്മി 526 കോടിയാണ്. പുതിയ അധിക ചെലവുകൂടി കണക്കിലെടുക്കുമ്പോള്‍ കമ്മി 825 കോടിയാകും. വര്‍ഷാന്ത കമ്മി ഇതിനേക്കാള്‍ ഉയരുമെന്നാണ് മുന്‍കാല അനുഭവം നല്‍കുന്ന സൂചന. പുതിയ 12 താലൂക്ക്, 22 കോളേജ് എന്നിവയ്ക്കുള്ള ചെലവ് എത്രയായിരിക്കുമെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. പൊലീസിനുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ചെലവും കണക്കാക്കിയിട്ടില്ല. ഇതെല്ലാംകൂടി ചേര്‍ത്താല്‍ അധിക ചെലവ് 300 കോടി കവിയും. ഒന്നുകില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണെന്ന് തെളിയും. അല്ലെങ്കില്‍ പലയിനങ്ങള്‍ക്കും രഹസ്യമായി പുതിയ നികുതി ചുമത്തുകയോ നിലവിലുള്ള നികുതി വര്‍ധിപ്പിക്കുകയോ ചെയ്യും.

deshabhimani

Saturday, March 16, 2013

ബജറ്റ് - ജില്ലകളിലൂടെ


ജനറല്‍, തൈക്കാട് ആശുപത്രികള്‍ യോജിപ്പിച്ച് മെഡിക്കല്‍ കോളേജ്

കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച പദ്ധതികളില്‍ ഏറിയപങ്കും കടലാസില്‍ ഒതുങ്ങുമ്പോള്‍ തലസ്ഥാനജില്ലയ്ക്കായി സംസ്ഥാന ബജറ്റില്‍ വീണ്ടും പുതിയ പ്രഖ്യാപനങ്ങള്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്കടക്കം പ്രത്യേക തുക ബജറ്റില്‍ നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയെയും തൈക്കാട് ആശുപത്രിയെയും യോജിപ്പിച്ച് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി ആറുകോടി നീക്കിവച്ചു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുമെന്നും. മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍, കഡാവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.

തിരുവനന്തപുരം ഹോമിയോ കോളേജില്‍ പുതിയ കെട്ടിടനിര്‍മാണം, ഫാര്‍മസി കോളേജ് കെട്ടിടം, ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം, മുട്ടത്തറയില്‍ സിമറ്റിന്റെ നേഴ്സിങ് കോളേജ് നിര്‍മാണം, ഐടി മിഷന് പുതിയ കെട്ടിടം എന്നിവയ്ക്കും ബജറ്റ് തുകയുണ്ട്. കോവളം, വിഴിഞ്ഞം, വെങ്ങാനൂര്‍, കല്ലിയൂര്‍ എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് രണ്ടുകോടി ബജറ്റില്‍ നീക്കിവച്ചു. തിരുവനന്തപുരം നഗരസഭയുടെ ജെന്‍റം പദ്ധതിക്കായും തുക അനുവദിച്ചു. കാട്ടാക്കട പെരുങ്കുളത്ത് മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കും. അടിമലത്തുറ മത്സ്യഗ്രാമമാക്കും. കുടപ്പനക്കുന്നില്‍ ഹൈടെക് ഫോഡര്‍ നിര്‍മാണയൂണിറ്റ്, പാറോട്ടുകോണത്ത് സോയില്‍ മ്യൂസിയം, ഇന്‍ഫര്‍മേഷന്‍ ഹബ്, ട്രാഫിക്ക് പൊലീസ് സ്റ്റേഷന്‍ ആധുനികവല്‍ക്കരണം എന്നിവയുമുണ്ട്. ലാറി ബേക്കര്‍ ഹാബിറ്റാറ്റ് സ്റ്റഡീസ് ക്യാമ്പസ് വാഴമുട്ടത്ത് സ്ഥാപിക്കുന്നതിന് 14 കോടി വകയിരുത്തി. സിഡിഎസ് മാതൃകയിലുള്ള ഗവേഷണകേന്ദ്രം, ജൈവശാസ്ത്ര ഉദ്യാനം, ആറ്റിപ്ര വില്ലേജ് ഓഫീസ് സമുച്ചയം, ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിനെ ദേശീയനിലവാരത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രെയ്നിങ് ആന്‍ഡ് മാനേജ്മെന്റായി ഉയര്‍ത്തല്‍, സാങ്കേതിക സര്‍വകലാശാല, കൊച്ചുവേളിയില്‍ ബഹുനില എസ്റ്റേറ്റ്, വിഴിഞ്ഞത്തും ശംഖുംമുഖത്തും വ്യവസായവികസന കേന്ദ്രങ്ങള്‍, മുട്ടത്തറയില്‍ കേപ്പിന്റെ എന്‍ജിനിയറിങ് കോളേജ് തുടങ്ങിയവയെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.

ബജറ്റ് : ജില്ലയ്ക്ക് ലഭിച്ചത് വട്ടപ്പൂജ്യം

പത്തനംതിട്ട: ധനകാര്യ മന്ത്രി കെ എം മാണിയുടെ പതിനൊന്നാമത്തെ ബജറ്റ് ജില്ലയ്ക്ക് പ്രതീക്ഷിച്ചപോലെ തന്നെ നിരാശയാണ് സമ്മാനിച്ചത്. ആരോഗ്യ രംഗത്ത് മൂന്നേറ്റം സൃഷ്ടിക്കുമെന്ന് കരുതിയ കോന്നി മെഡിക്കല്‍ കോളേജിന് ബജറ്റില്‍ വകയിരുത്തുമെന്ന പ്രതീക്ഷയും മങ്ങി. കോട്ടയം, പാലാ മണ്ഡലങ്ങള്‍ നേട്ടം കൊയ്തപ്പോള്‍ ജില്ലയിലെ ഭരണകക്ഷി എംഎല്‍എമാരും മന്ത്രി അടൂര്‍ പ്രകാശും നോക്കുകുത്തികളായി. അടൂര്‍ എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം പണിയുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. വിലക്കയറ്റത്താല്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തിരുവല്ലയില്‍ സിവില്‍ സപ്ലൈസിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റും ജലരേഖയായി. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരെ സഹായിക്കുമെന്ന ഉറപ്പും ലംഘിച്ചു.

റാന്നി ഉതിമൂട്ടിലെ കിന്‍ഫ്രാ പാര്‍ക്കിനെ പറ്റി ബജറ്റില്‍ പരാമര്‍ശമില്ല. ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 ലക്ഷം വീണ്ടും അനുവദിച്ചെന്നും സീറോ വേസ്റ്റ് പദ്ധതിയ്ക്ക് അഞ്ചുകോടി മാറ്റിവച്ചതുമായ പ്രഖ്യാപനം പഴയകുപ്പിയിലെ പുതിയ വീഞ്ഞായി. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഗസ്റ്റ് ഹൗസുകള്‍ സ്ഥാപിക്കാനും പദ്ധതിയില്‍ തുക ഇല്ല. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളെ പാടേ അവഗണിച്ചു. സര്‍ക്കാരിന് ഭരണകക്ഷിയില്‍പ്പെട്ടവരുടെ മണ്ഡലങ്ങള്‍ക്ക് അനുവദിച്ചതും കടലാസില്‍ മാത്രമായി. റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ലയെന്ന നിലയില്‍ റബറധിഷ്ഠിത വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കാനായില്ല. തുമ്പമണ്‍-കോഴഞ്ചേരി റോഡ് (മൂന്ന് കോടി), ചന്ദനപ്പള്ളി- കോന്നി റോഡ് (ഏഴ് കോടി), ജില്ലാ സ്റ്റേഡിയം നവീകരണം (രണ്ട് കോടി), ആറന്മുളയില്‍ പമ്പാ നദിക്ക് കുറുകെ ആഞ്ഞിലിമൂട്ടില്‍ കടവ് പാലം (അഞ്ച് കോടി) തുടങ്ങിയ പ്രഖ്യാപനങ്ങളൊന്നും പൂര്‍ത്തിയാക്കാനുള്ള സഹായം ഈ ബജറ്റിലും ഇല്ല. യുഡിഎഫ് നേതാക്കളും ജില്ലയില്‍നിന്നുള്ള മന്ത്രിയും വ്യക്തിനിഷ്ഠ താല്‍പര്യങ്ങള്‍ക്കു മാത്രമാണ് മുന്‍തൂക്കം നല്‍കിയത്.

പ്രവാസികള്‍ ഏറെയുള്ള, വിദേശപണം ഏറെ എത്തുന്ന ജില്ലയില്‍ അവരുടെകൂടി പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനായില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസി നോര്‍ക്ക പദ്ധതി പാഴ്വാക്കായി. കോന്നി ഫുഡ് പാര്‍ക്ക്, ഡ്രഗ് ടെസ്റ്റിങ് ലാബ് എന്നിവയും കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളായിരുന്നു. അടൂര്‍ എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം പണിയുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. കര്‍ഷകരുടെ രക്ഷകരെന്ന്സ്വയം പ്രഖ്യാപിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കൂടിയായ ധനകാര്യമന്ത്രി കെ എം മാണിയ്ക്ക് അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരെ സഹായിക്കാനുള്ള പുതിയ പദ്ധതികളില്ല. ചിറ്റാറില്‍ ട്രഷറി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണപദ്ധതിക്കും തുക ഇല്ല. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ തിരുവല്ല- കുമ്പഴ റോഡ് വീതികൂട്ടി നവീകരിക്കാന്‍ പ്രത്യേക പാക്കേജുകളില്ല.

അവഗണനയുടെ രണ്ടാം ബജറ്റ്

ആലപ്പുഴ: നിരന്തരം കടലാക്രമണം നേരിടുന്ന തീരദേശ വാസികളെ രക്ഷിക്കാന്‍ കടല്‍ഭിത്തിക്കും പുലിമുട്ടിനുമായി ബജറ്റില്‍ ഒരു രൂപ പോലും ഇല്ല. കൊയ്ത്തു യന്ത്രങ്ങളുടെ ദൗര്‍ലഭ്യം മൂലം കഷ്ടത്തിലായ കുട്ടനാടന്‍ കര്‍ഷകരെ രക്ഷിക്കാന്‍ കൂടുതല്‍ കൊയ്ത്തുയന്ത്രം വാങ്ങാനും പണമില്ല. രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ആലപ്പുഴയിലെ കനാല്‍ നവീകരണം ആവര്‍ത്തിക്കുക മാത്രമാണ് ഇക്കുറിയും. പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ച് മിണ്ടാട്ടമില്ല. കെ എം മാണിയുടെ രണ്ടാം ബജറ്റും ആലപ്പുഴ ജില്ലയെ പൂര്‍ണമായി അവഗണിച്ചു. മത്സ്യത്തൊഴിലാളി പെന്‍ഷന്‍ കൂട്ടാതിരുന്നതും ഏറ്റവും കൂടുതല്‍ ബാധിക്കുക ആലപ്പുഴ ജില്ലയെയാണ്. കഴിഞ്ഞ ബജറ്റില്‍ നിന്ന് വ്യത്യസ്തമായി ആലപ്പുഴയുടെ പേര് ഒമ്പതോ പത്തോ സ്ഥലങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ അതെല്ലാം പ്രഖ്യാപനങ്ങളിലും പരാമള്‍ശങ്ങളിലും ഒതുങ്ങി. ജില്ല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ക്രിയത്മക നിര്‍ദേശമൊന്നും നല്‍കാത്ത ബജറ്റ് കുട്ടനാട് പാക്കേജ് പൂര്‍ത്തീകരിക്കാന്‍ വേണ്ട കരുതലോ ജാഗ്രതയോ കാട്ടുന്നില്ല. അതേസമയം കുട്ടനാടന്‍ കര്‍ഷകര്‍ക് സഹായകരമാകുമായിരുന്ന റിവോള്‍വിങ് ഫണ്ട് അടുത്തവര്‍ഷത്തേയ്ക്ക് മാറ്റിവെക്കുകയും ചെയ്തു.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തെ കൂടി അവഗണനയുടെ കൂട്ടത്തില്‍ പെടുത്തിയതാണ് ഈ ബജറ്റിന്റെ സവിശേഷത. ഹൗസ്ബോട്ട് ഉടമകള്‍ക്ക് ഇളവുകള്‍ അനുവദിച്ചിവെങ്കിലും ടൂറിസം വികസനത്തിന് ഒരു പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹൗസ്ബോട്ടുകള്‍ക്ക് പ്രത്യേക ടെര്‍മിനലുകള്‍ നിര്‍മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ഹൗസ്ബോട്ട് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള പ്ലാന്റിനെകുറിച്ചും ബജറ്റ് മൗനംപാലിക്കുന്നു. ആലപ്പുഴയിലെ പൊതുമേഖലാസ്ഥാപനങ്ങളാണ് തീര്‍ത്തും അവഗണിക്കപ്പെട്ട മറ്റൊരു മേഖല. കെഎസ്ഡിപി, ഓട്ടോകാസ്റ്റ്, സ്പിന്നിങ്മില്‍, സ്റ്റീല്‍, അരൂര്‍ കെല്‍ട്രോണ്‍ എന്നിവ പുനരുദ്ധരിക്കാനും വികസിപ്പിക്കാനും ഒരു രൂപ പോലും കൂടുതല്‍ വകയിരുത്തിയിട്ടില്ല.

ആലപ്പുഴ ബൈപ്പാസിന് വേണ്ടി 25 കോടി ഉള്‍കൊള്ളിച്ചതാണ് ആലപ്പുഴയ്ക്ക് വേണ്ടിയുള്ള വലിയ നേട്ടമായി പറയുന്നത്. 311 കോടി രൂപ വേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്ന ബൈപ്പാസിന്റെ 50 ശതമാനം കേരളം വഹിക്കണമെന്നാണ് കേന്ദ്ര നിബന്ധന. അതായത് 155 കോടിവേണ്ടിടത്താണ് 25 കോടി മാത്രം വകയിരുത്തിയത്. മങ്കൊമ്പിനെ എസി റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 5 കോടി വകയിരുത്തിയിട്ടുണ്ട്. അതേസമയം ജില്ലയിലെ ജനങ്ങളാകെ എതിര്‍ത്തിരുന്ന സി പ്ലെയിന്‍ പദ്ധതിക്കും തീരദേശ കപ്പല്‍പാതയ്ക്കും കോടികള്‍ നീക്കിവെക്കുകയും ചെയ്തു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ തടയണ നിര്‍മിക്കാനുള്ള നീക്കവും ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ബാധിക്കും.

മുല്ലപ്പെരിയാര്‍: അണക്കെട്ടിന് 50 കോടി; ബജറ്റ് പ്രഖ്യാപനം തട്ടിപ്പ്

കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ 50 കോടി നീക്കിവയ്ക്കുമെന്ന കെ എം മാണിയുടെ ബജറ്റ് പ്രഖ്യാപനം തട്ടിപ്പ്. കഴിഞ്ഞ ബജറ്റില്‍ സംരക്ഷണ അണക്കെട്ടിന് 50 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. പുതിയ അണക്കെട്ടെന്ന ആവശ്യത്തെ അട്ടിമറിച്ച് തമിഴ്നാടിന് സഹായകരമായ തരത്തില്‍ സംരക്ഷണ അണക്കെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു കഴിഞ്ഞ ബജറ്റില്‍.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ദിനം മുതല്‍ മുല്ലപ്പെരിയാര്‍ കേസില്‍ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് നേടിയെടുത്ത അനുകൂല സാഹചര്യങ്ങള്‍ യുഡിഎഫ് അട്ടിമറിക്കുകയായിരുന്നു. ഇടുക്കി അണക്കെട്ടുമായി ബന്ധിപ്പിച്ച് ആറ് ഡിജിറ്റല്‍ ഭൂകമ്പമാപിനികള്‍ സ്ഥാപിക്കുമെന്ന 2011ലെ പ്രഖ്യാപനവും നടപ്പായില്ല. മുല്ലപ്പെരിയാര്‍ കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ ഉമ്മന്‍ചാണ്ടി വന്നയുടന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ മാറ്റിയതും പുതിയ അണക്കെട്ടിന്റെ സമ്പൂര്‍ണ നിയന്ത്രണം കേരളം ആവശ്യപ്പെട്ടില്ലെന്ന മന്ത്രി തിരുവഞ്ചൂരിന്റെ പ്രസ്താവനയും മന്ത്രി പി ജെ ജോസഫിന്റെ നിലപാടും തുടരെ കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു.

ബജറ്റ്: ജില്ലയ്ക്ക് നിരാശ

കൊച്ചി: പ്രധാന പദ്ധതികള്‍ പലതും സംസ്ഥാന ബജറ്റില്‍ അവഗണിക്കപ്പെട്ടപ്പോള്‍ ജില്ലയുടെ വികസന പ്രതീക്ഷകളില്‍ നിരാശ ബാക്കി. ജില്ലയുടെ സ്വപ്നപദ്ധതിയായ മെട്രോയ്ക്ക് തുച്ഛമായ തുകയാണ് വകയിരുത്തിയത്. വൈറ്റില മൊബിലിറ്റി ഹബ് മാതൃകയില്‍ മറ്റു ജില്ലകളിലും ഹബ്ബുകള്‍ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച ബജറ്റില്‍ വൈറ്റില ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിന് നയാപൈസയില്ല. ലോകമാകെ ശ്രദ്ധിച്ച മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയെക്കുറിച്ച് ബജറ്റ് വാചാലമാകുന്നുണ്ടെങ്കിലും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ല. സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനം, എമര്‍ജിങ് കേരളയില്‍ നിക്ഷേപകരില്ലാതെ മടക്കേണ്ടിവന്ന നിംസ്, പെട്രോകെമിക്കല്‍ കോംപ്ലക്സ് പദ്ധതി എന്നിവയും നടപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു. വൈറ്റില ഹബ്ബിന്റെ 376 കോടി ചെലവുവരുന്ന രണ്ടാംഘട്ട വികസനത്തിന് കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി രൂപ നീക്കിവച്ചിരുന്നു. അത് ലഭിച്ചില്ല. മറ്റു പല തടസ്സങ്ങളിലും കുരുങ്ങിയതിനാല്‍ പോയവര്‍ഷം രണ്ടാംഘട്ട വികസനം തുടങ്ങാനുമായില്ല. എന്നാല്‍ തടസ്സങ്ങളെല്ലാം നീങ്ങി രണ്ടാംഘട്ട നിര്‍മാണം തുടങ്ങാനുള്ള സാഹചര്യം ഒരുങ്ങിയപ്പോള്‍ ബജറ്റ്വിഹിതമില്ലാതായി.

150 കോടിയോളം ചെലവുള്ള മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഒന്നാംഘട്ടം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ പകുതിയോളം തുക ചെലവഴിച്ച് പൂര്‍ത്തീകരിച്ചിരുന്നു. കേന്ദ്ര സഹകരണത്തോടെയുള്ള പദ്ധതിക്ക് 30 കോടിയോളമാണ് സംസ്ഥാനം ചെലവഴിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനവിഹിതമായി കഴിഞ്ഞ ബജറ്റില്‍ ഏഴുകോടി രൂപ നീക്കിവച്ചു. എന്നാല്‍ ഇക്കുറി ഒരുരൂപപോലും മാറ്റിവച്ചിട്ടില്ല. ജില്ലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കാര്യമായ നീക്കിവയ്പും ബജറ്റിലില്ല. പ്രധാന റോഡുകളിലൊന്നായ സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. അതു പാഴായി. നിലവിലെ റോഡ് നാലുവരിയാക്കാനും ശേഷിക്കുന്ന ഭാഗം നിര്‍മിക്കാനും 25 കോടി രൂപ നീക്കിവയ്ക്കുന്നതായി പുതിയ ബജറ്റ് പ്രഖ്യാപിക്കുന്നു.

എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് 10 കോടി വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്തു വകുപ്പിന് കീഴില്‍ കൊച്ചിക്കുവേണ്ടി പ്രഖ്യാപിച്ച അടിസ്ഥാനസൗകര്യ വികസനപദ്ധതി ഇതുമാത്രമാണ്. ബസ്, റെയില്‍ മാര്‍ഗങ്ങളുമായി യോജിപ്പിച്ച് ജലഗതാഗത സംവിധാനം വികസിപ്പിക്കുന്ന പദ്ധതിയില്‍ ജില്ലയെ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ടൂറിസംപദ്ധതികളില്‍ ജില്ലയിലെ കാലടി-മലയാറ്റൂര്‍-അതിരപ്പള്ളി ടൂറിസം സര്‍ക്യൂട്ടിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന പ്രഖ്യാപനം മാത്രമാണുള്ളത്. കഴിഞ്ഞ ബജറ്റില്‍ ഇന്‍ഫോപാര്‍ക്കിനു മാത്രമായി 42 കോടി നീക്കിവച്ചിരുന്നു. എന്നാല്‍, ഇക്കുറി ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവയ്ക്കെല്ലാംകൂടി നീക്കിവച്ചത് 125 കോടി മാത്രം. ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്കിനെക്കുറിച്ച് ബജറ്റില്‍ മിണ്ടാട്ടമില്ല. എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച് വിമര്‍ശം ഏറ്റുവാങ്ങിയ കൊച്ചി-പാലക്കാട് വ്യവസായ കോറിഡോര്‍ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. പുതുവൈപ്പില്‍ പെട്രോനെറ്റുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന 1200 മെഗാവാട്ട് വൈദ്യുതിനിലയം, ബ്രഹ്മപുരത്തെ എല്‍എന്‍ജി പ്ലാന്റ്, പെറ്റ്കോക്ക് ഉപയോഗിച്ചുള്ള പ്ലാന്റ് എന്നിവ സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്ന ബജറ്റ് നാമമാത്ര തുകയും നീക്കിവച്ചിട്ടുണ്ട്.

മെട്രോ ഇഴഞ്ഞുതന്നെ

കൊച്ചി: ഈ വര്‍ഷം നിര്‍മാണം തുടങ്ങുമെന്നു പ്രഖ്യാപിച്ച മെട്രോ റെയില്‍ പദ്ധതിക്കുള്ള പണം സംസ്ഥാന ബജറ്റില്‍ പ്രത്യേകം വകയിരുത്താത്തതും നിര്‍ദിഷ്ട ഇടപ്പള്ളി ഫ്ളൈഓവറിനെക്കുറിച്ച് മൗനംപാലിക്കുന്നതും കൊച്ചിയുടെ പ്രതീക്ഷ കെടുത്തുന്നു. മൂന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന മെട്രോ റെയിലിന്റെ നിര്‍മാണം അടുത്തമാസം തുടങ്ങാനിരിക്കുകയാണ്. ഇടപ്പള്ളിയിലെ ബൈപാസിലെ ഫ്ളൈഓവര്‍ നിര്‍മാണവും ഇതോടൊപ്പം ആരംഭിച്ചാല്‍ മാത്രമെ മെട്രോ നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കാനാകൂ. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ മെട്രോ നിര്‍മാണത്തിന് 150 കോടി രൂപ വകയിരുത്തിയിരുന്നു. അതില്‍ 119 കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഏതാനും ദിവസംമുമ്പ് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും മെട്രോയ്ക്ക് ആവശ്യപ്പെട്ട അത്രയും തുക വകയിരുത്തിയില്ല. ഈ വര്‍ഷം മെട്രോനിര്‍മാണം ആരംഭിക്കുന്നതിനാല്‍ 294 കോടി രൂപയെങ്കിലും കേന്ദ്ര ഓഹരിവിഹിതമായി ബജറ്റില്‍ വകയിരുത്തണമെന്ന് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. കിട്ടിയതാകട്ടെ 130 കോടി രൂപ മാത്രം.

മന്ത്രി കെ എം മാണി വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് നീക്കിവയ്ക്കുന്ന തുക എത്രയെന്ന് പറയുന്നില്ല. പകരം ഏഴ് വന്‍കിട പദ്ധതികള്‍ ഒന്നിച്ചുപറഞ്ഞ് അതിന് 846 കോടി വകയിരുത്തുന്നു എന്ന വിധത്തിലായിരുന്നു പ്രഖ്യാപനം. മെട്രോനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന ഘട്ടത്തില്‍ ടെന്‍ഡര്‍ ചെലവുകള്‍ക്കുപോലും ആവശ്യമായ തുക കേന്ദ്രം അനുവദിച്ചിട്ടില്ല. അത് സംസ്ഥാനത്തിന്റെ ബാധ്യത വര്‍ധിപ്പിച്ചു. ആദ്യഘട്ടത്തില്‍ വേണ്ട സ്ഥലം ഏറ്റെടുക്കലിനും മറ്റും വന്‍ തുക കണ്ടെത്തേണ്ട ബാധ്യത സംസ്ഥാനത്തിനാണ്. ജപ്പാന്‍വായ്പ കിട്ടാന്‍ രണ്ടുവര്‍ഷം താമസമുണ്ടാകുമെന്നതിനാല്‍ അതുവരെയുള്ള നിര്‍മാണച്ചെലവിനും സംസ്ഥാനം പണം കണ്ടെത്തേണ്ടിവരും. 846 കോടി മെട്രോയ്ക്കു മാത്രം അനുവദിച്ചാല്‍പോലും മതിയാകാതിരിക്കെയാണ് ഏഴു പദ്ധതികള്‍ക്കുംകൂടി ഈ തുക ബജറ്റില്‍ വച്ചിരിക്കുന്നത്. ഇടപ്പള്ളി ഫ്ളൈഓവര്‍ നിര്‍മിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണെങ്കിലും സ്ഥലം ഏറ്റെടുക്കാനും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനമാണ് പണം ചെലവഴിക്കേണ്ടത്. ഇതേക്കുറിച്ച് ബജറ്റില്‍ ഒന്നും പറയുന്നില്ല.

മാണി ഇക്കുറിയും തൃശൂരിനെ കണ്ടില്ല

തൃശൂര്‍: കെ എം മാണിയുടെ മൂന്നാം ബജറ്റും തൃശൂരിനോട് കനിഞ്ഞില്ല. വ്യാവസായിക, തൊഴില്‍, വിദ്യാഭ്യാസ, കാര്‍ഷിക മേഖലയില്‍ തുടരുന്ന വികസന മുരടിപ്പിന് പരിഹാരം കാണാനുള്ള പരിശ്രമം ബജറ്റിലില്ല. ട്രാഫിക് കുരുക്കില്‍ അകപ്പെട്ട തൃശൂര്‍ പട്ടണത്തിന്റെ വികസനത്തിനും ഒരു വര്‍ഷമായി തുടരുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനും ബജറ്റില്‍ നിര്‍ദേശങ്ങളില്ല. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കുടിവെള്ള വിതരണത്തിന് 25 കോടി രൂപ നീക്കിവയ്ക്കുന്നതായി പറഞ്ഞുവെങ്കിലും ഏതെല്ലാം മേഖലകളിലെന്ന് വ്യക്തമല്ല. പുതിയ കുടിവെള്ള പദ്ധതികളെ ക്കുറിച്ചും പറയുന്നില്ല. കാര്‍ഷിക കോംപ്ലക്സ് സ്ഥാപിക്കാന്‍ 10 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനമുണ്ട്. എന്നാല്‍ കോള്‍ വികസനം, നെല്ല് സംഭരണം, കാര്‍ഷിക സബ്സിഡി തുടങ്ങിയ സുപ്രധാന കാര്യങ്ങളെല്ലാം അവഗണിച്ചു. ഭവനനിര്‍മാണമേഖലയേയും പൂര്‍ണമായി അവഗണിച്ചു. റോഡ്, പാലം ഉള്‍പ്പെടെ പശ്ചാത്തല വികസനത്തിന് കാര്യമായി നീക്കിയിരുപ്പില്ല. പുത്തൂരില്‍ മൃഗശാലക്ക് പുതിയതൊന്നും അനുവദിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പുഴയ്ക്കല്‍പ്പാടത്തെ ബസ്റ്റാന്‍ഡ് അടക്കമുള്ള മൊബിലിറ്റി ഹബ്, ചെറിയ വിമാനങ്ങള്‍ക്കും ഹെലികോപ്റ്റര്‍ എന്നിവ ഇറങ്ങാനുള്ള എയര്‍സ്ട്രിപ്പുകള്‍, തൃശൂരില്‍ 100 സിറ്റി ബസ്സുകള്‍ എന്നിവ ഇപ്പോള്‍ എവിടെപ്പോയെന്നുപോലും അറിയില്ല.

മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി, തീപ്പൊള്ളല്‍ ചികിത്സാ യൂണിറ്റുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും നിലവിലുള്ളതാണ്. ഇപ്പോള്‍ ഇരുയൂണിറ്റുകളിലും ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റു സംവിധാനങ്ങളുമില്ല. ജല്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കുമെന്ന വാഗ്ദാനവും വിസ്മരിച്ചു. വലപ്പാട് കുഞ്ഞുണ്ണി മാസ്റ്റര്‍ സ്മാരകത്തിന് 10 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ അഴീക്കോട് സ്മാരകത്തിന് സഹായമില്ല. ചാലക്കുടിയില്‍ 35 കോടിയുടെ മാംസസംസ്കരണ യൂണിറ്റ്, വിയ്യൂര്‍ ജയിലില്‍ ജലസംഭരണി, ഫയര്‍ഫോഴ്സ് അക്കാദമിക്ക് സഹായം, അഴീക്കോട് മുനമ്പം പാലം നിര്‍മാണത്തിന് 200 കോടി, കേരളസാഹിത്യ അക്കാദമിക്ക് രണ്ടുകോടി, സംഗീതനാടക അക്കാദമിക്ക് രണ്ടു കോടി, ലളിതകലാ അക്കാദമിക്ക് 1.7 കോടി കടവല്ലൂര്‍ അന്യോന്യത്തിന് രണ്ടു ലക്ഷം, തൃശൂര്‍ പ്രസ് ക്ലബ് നവീകരണത്തിന് 15 ലക്ഷം തുടങ്ങിയവയാണ് യുഡിഎഫിന്റെ പുതിയ ബജറ്റ് വാഗ്ദാനങ്ങള്‍.

സംസ്ഥാന ബജറ്റ് കടുത്ത അവഗണന

പാലക്കാട്: കേന്ദ്ര ബജറ്റുകളിലെന്നപോലെ സംസ്ഥാന ബജറ്റിലും ജില്ലയ്ക്ക് കടുത്ത അവഗണന. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഏതാനും പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ പാക്കേജോ വരള്‍ച്ചയെ നേരിടാന്‍ പദ്ധതികളോ ബജറ്റില്‍ ഇല്ല. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോടിനെ പാടെ അവഗണിച്ചുവെന്ന് മാത്രമല്ല, വൈദ്യുതി ചാര്‍ജ്ജിലൂടെ വ്യവസായങ്ങള്‍ക്ക് അധികബാധ്യത അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ജില്ലയിലെ ജനങ്ങള്‍ പ്രതീക്ഷിച്ച ഒരു പദ്ധതിയും ബജറ്റില്‍ ഇടംകണ്ടില്ല. പാലക്കാട് മെഡിക്കല്‍ കോളേജിന് ശിലയിടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ വാഗ്ദാനങ്ങളൊന്നും ബജറ്റിലില്ല. മെഡിക്കല്‍ കോളേജിന് ആവശ്യമായ തുക ബജറ്റിലെവിടെയും വകയിരുത്തിയിട്ടുമില്ല. പട്ടികജാതിവകുപ്പിന്റെ വിദ്യാഭ്യാസഫണ്ടില്‍നിന്നുവേണം ഇതിന് ആവശ്യമായ തുക കൈയിട്ടുവാരാന്‍. എല്‍ഡിഎഫിന്റെ ഭരണകാലത്ത് കണ്ണാടിയില്‍ ആരംഭിച്ച വൈദ്യുതിമീറ്റര്‍ കമ്പനി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയുണ്ടാവുമെന്നു കരുതിയെങ്കിലും മിണ്ടുന്നില്ല. ജനങ്ങളുടെ ചിരകാലാഭിലാഷമായ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ഒരു പൈസപോലും നീക്കിവച്ചില്ല. വിനോദസഞ്ചരമേഖലയില്‍ ഒരു പദ്ധതിയുമില്ല. കുടിവെള്ളപദ്ധതികളോ ഡാമുകളുടെ നവീകരണമോ ഇല്ല. പരമ്പരാഗത വ്യവസായത്തെ കാണാന്‍പോലും മന്ത്രി തയ്യാറായില്ല.

കഞ്ചിക്കോട് കാറ്റാടിപ്പാടം എന്ന വൈദ്യുതപദ്ധതി പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും രണ്ട് മെഗാവാട്ടാണ് അതില്‍നിന്ന് ലഭിക്കുക. ജില്ലാ ആശുപത്രികളില്‍ ക്യാന്‍സര്‍ചികിത്സാപദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പാലക്കാടിനെ അതില്‍നിന്നും ഒഴിവാക്കി. "കിന്‍ഫ്ര"യുടെ ആഭിമുഖ്യത്തില്‍ കഞ്ചിക്കോട് തുണിവ്യവസായശാല തുടങ്ങുമെന്നാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രധാനപദ്ധതി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്റര്‍ഗ്രേറ്റഡ് ടെക്സ്റ്റൈല്‍ പാര്‍ക്കാണ് പുതിയ രൂപത്തില്‍ ഇടംപിടിച്ചത്. ഒറ്റപ്പാലത്ത് വ്യവസായപാര്‍ക്ക് തുടങ്ങുമെന്നാണ് മറ്റൊരു വാഗ്ദാനം. കഴിഞ്ഞ ബജറ്റില്‍ ഒറ്റപ്പാലത്ത് പ്രഖ്യാപിച്ച ഫിലിംസിറ്റി എവിടെയെന്ന് മന്ത്രി പറയുന്നില്ല. പട്ടാമ്പി താലൂക്ക് പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും അതും ഉണ്ടായില്ല.

ഗ്രാമീണമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ട് 23.5 ശതമാനമായി കുറച്ചത് ഗുരുതരമായി ബാധിക്കുക ജില്ലയിലെ കാര്‍ഷികമേഖലയെയാണ്. എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ജില്ലയാണ് പാലക്കാട്. എന്നിട്ടുപോലും കടബാധ്യതയില്‍ വീര്‍പ്പു മുട്ടുന്ന കര്‍ഷകരെ രക്ഷിക്കാന്‍ നടപടിയില്ല. ഒരുഹെക്ടറിനു താഴെയുള്ള ചെറുകിട കര്‍ഷകന്റെ പലിശ വായ്പാത്തുക മുഴുവന്‍ ഒറ്റത്തവണയായി അടച്ചാല്‍ ഒഴിവാക്കുമെന്നാണ് ഒരു വാഗ്ദാനം. കൃഷി പാടെ നശിച്ച എത്ര കര്‍ഷകര്‍ക്ക് തുക അടയ്ക്കാന്‍ കഴിയും. മറ്റൊരു വാഗ്ദാനം ഒരു ഹെക്ടറില്‍താഴെ ഭൂമിയുള്ള കര്‍ഷകന് പലിശരഹിത വായ്പയാണ്. അതിനായി നീക്കിവച്ച തുകയാവാട്ടെ, സംസ്ഥാനത്താകെ മുപ്പതുകോടിയും. റിസ്ക് ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിക്കുമെന്നതുമാത്രമാണ് അല്‍പ്പമെങ്കിലും കൃഷിക്കാരന് ആശ്വസം പകരുന്നത്. നെല്ല്സംഭരണവില 21രൂപയെങ്കിലും ആക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍, അത് സംബന്ധിച്ച് ബജറ്റില്‍ പറയുന്നേയില്ല. പകരം സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ അരിമില്ല് സ്ഥാപിക്കുമെന്നാണ് പറയുന്നത്. മൂന്ന് ജില്ലകളിലായി ഇതിനുവേണ്ടി 14കോടിരൂപയാണ് നീക്കിവച്ചത്.

കര്‍ഷകമാര്‍ക്കറ്റിന് 14 ജില്ലകളിലേക്ക് 25കോടി രൂപയാണ് നീക്കിവച്ചത്. അതിലൊന്ന് പാലക്കാട് ലഭിച്ചാലായി. 10 ജില്ലകളില്‍ നീര യൂണിറ്റ് തുടങ്ങാന്‍ 15കോടി രൂപ നീക്കിവച്ചിട്ടുണ്ട്. എന്നാല്‍, പൊതുവായ പദ്ധതികളില്‍ മുന്‍വര്‍ഷം പ്രഖ്യാപിച്ച ഒരുപദ്ധതിപോലും ഇതുവരെ ജില്ലയില്‍ വന്നിട്ടില്ല. അതില്‍ ചിലത് വീണ്ടും ബജറ്റില്‍ ഇടംപിടിച്ചു. റൈസ്ബയോപാര്‍ക്ക് അതിലൊന്നാണ്. കര്‍ഷക-കര്‍ഷകത്തൊഴിലാളിപെന്‍ഷന്‍ 1,000രൂപയാക്കുമെന്ന് പ്രകടനപത്രികയില്‍ യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, വര്‍ധിപ്പിച്ചതാകട്ടെ 100 രൂപയും.

നെല്ല് സംഭരണവില ഉയര്‍ത്തിയില്ല ജില്ലയിലെ കൃഷിനാശം; ബജറ്റില്‍ പ്രത്യേക പദ്ധതിയില്ല

പാലക്കാട്: വരള്‍ച്ചയെത്തുടര്‍ന്ന് വ്യാപകമായി കൃഷിനാശം സംഭവിച്ച "കേരളത്തിന്റെ നെല്ലറ"യെ സംരക്ഷിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രത്യേക പാക്കേജില്ല. പ്രതിസന്ധിയിലായ പാലക്കാട്ടെ കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് ഇതോടെ മങ്ങലേറ്റു. സംസ്ഥാനത്താകെ നെല്ലുല്‍പ്പാദനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ പ്രത്യേക പദ്ധതിയില്ലാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മാത്രമല്ല, നെല്ല്സംഭരണത്തിന്റെ താങ്ങുവില ഉയര്‍ത്താത്തതും പാലക്കാട്ടെ നെല്‍കര്‍ഷകരില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ജില്ലയില്‍ പതിനായിരം ഏക്കറോളം കൃഷിയാണ് നശിച്ചത്. 68.23 കോടിരൂപയുടെ നഷ്ടമുണ്ടായതായി ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നു. യഥാര്‍ഥനഷ്ടം ഇതിലും എത്രയോ കൂടുതലാണ്. അണക്കെട്ടിലെ ജലത്തെ ആശ്രയിച്ച് ചെയ്ത രണ്ടാംവിള നെല്‍കൃഷിയെയാണ് വരള്‍ച്ച അതിരൂക്ഷമായി ബാധിച്ചത്. താങ്ങുവില കുറഞ്ഞതിനാല്‍ കര്‍ഷകര്‍ സപ്ലൈകോയ്ക്ക് നെല്ല് നല്‍കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. ജ്യോതി ഉള്‍പ്പെടെയുള്ള മട്ടയരിയുടെ വിവിധയിനം നെല്ല് അധികവിലയ്ക്കാണ് സ്വകാര്യമില്ലുകള്‍ സംഭരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 17രൂപ താങ്ങുവിലയ്ക്ക് സപ്ലൈകോ നെല്ല് സംഭരിക്കുമ്പോള്‍ 19-25രൂപ നല്‍കിയാണ് മില്ലുകള്‍ നെല്ലെടുക്കുന്നത്. ഇതോടെ സപ്ലൈകോ വഴിയുള്ള നെല്ല്സംഭരണത്തില്‍ വന്‍ കുറവ് വന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ നെല്ല്സംഭരണം 60ശതമാനത്തിലേറെ കുറയുമെന്നാണ് വിലയിരുത്തുന്നത്. ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബജറ്റില്‍ സംഭരണവില ഉയര്‍ത്തുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു.

നൂതന പദ്ധതികളില്ല; ആവര്‍ത്തനം ആവോളം

മലപ്പുറം: അഞ്ച് മന്ത്രിമാരുണ്ടായിട്ടും ജില്ലയ്ക്ക് രക്ഷയില്ല. ബജറ്റില്‍ പുതിയ പദ്ധതികളൊന്നുമില്ല. മലപ്പുറത്തിന്റെ വികസനത്തിന് വേഗം നല്‍കുന്ന നൂതന സംരംഭങ്ങളോ പ്രഖ്യാപനങ്ങളോ അന്യം. കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനങ്ങളാണ് ഏറെയും. ജില്ലയുടെ പ്രധാന ആവശ്യങ്ങളായ കരിപ്പൂര്‍ വിമാനത്താവളത്തെയും മഞ്ചേരി മെഡിക്കല്‍കോളേജിനെയും പൂര്‍ണമായും തഴഞ്ഞു. മലപ്പുറത്തിന്റെ അഭിമാന പദ്ധതിയായ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ യാഥാര്‍ഥ്യമാകില്ലെന്ന് ഉറപ്പായി. കോണ്‍ഗ്രസ് മന്ത്രിമണ്ഡലമായ നിലമ്പൂര്‍, വണ്ടൂര്‍ എന്നിവയെ പൂര്‍ണമായി തഴഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിനിധീകരിക്കുന്ന പൊന്നാനി, തവനൂര്‍ എന്നിവയെയും അവഗണിച്ചു. കഴിഞ്ഞതവണ പ്രഖ്യാപിച്ച വേങ്ങരയിലെ സര്‍ക്കാര്‍ കോളേജിനെക്കുറിച്ച് ബജറ്റില്‍ ഒരു വരിപോലുമില്ല. കാലാകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന താനൂര്‍ കോളേജ് വീണ്ടും ഇടംപിടിച്ചു. മമ്പുറം പാലം, തിരൂരങ്ങാടി ഹജൂര്‍കച്ചേരി മ്യൂസിയം, തിരൂരങ്ങാടി എല്‍ബിഎസ് സെന്റര്‍ തുടങ്ങിയവയും പുനര്‍ജനിച്ച പ്രഖ്യാപനങ്ങളാണ്. വിദ്യാഭ്യാസമേഖലയിലാണ് മലപ്പുറത്തിന് കൂടുതല്‍ വാഗ്ദാനങ്ങളുള്ളത്. കലിക്കറ്റ് സര്‍വകലാശാലയില്‍ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ എന്‍ജിനിയറിങ് എന്നിവയില്‍ ലോകനിലവാരമുള്ള സെന്ററുകള്‍ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. അതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച താനൂര്‍ കോളേജിന് സര്‍ക്കാരിന്റെതായി ഒന്നുമില്ല. എന്നാല്‍ യുജിസി ഫണ്ടും എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടും സര്‍ക്കാരിന്റെ സഹായവും സമന്വയിപ്പിച്ച് കോളേജ് സ്ഥാപിക്കുമെന്ന് പറയുന്നു.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തിരൂരങ്ങാടി എല്‍ബിഎസ് സെന്ററിന് ഇക്കുറി 25കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞപ്പോഴും മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ പ്രഖ്യാപിച്ച കോളേജിനെക്കുറിച്ച് മിണ്ടാട്ടമില്ല. സര്‍ക്കാര്‍ കോളേജ് എയിഡഡ് മേഖലയിലേക്ക് മാറ്റാന്‍ നേരത്തെ ലീഗ് ശ്രമിച്ചിരുന്നു. തീര്‍ഥാടകകേന്ദ്രമായ മമ്പുറം മഖാമിലേക്കുള്ള വഴിയിലെ ഇടുങ്ങിയ പാലം മാറ്റാന്‍ അഞ്ചുകോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഇതാവട്ടെ കഴിഞ്ഞ ബജറ്റില്‍ പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചമാത്രവും. കരിപ്പൂരിലെ ഹജ്ജ്ഹൗസിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സൗകര്യമൊരുക്കാന്‍ ഒരുകോടിരൂപ വകയിരുത്തി. മോയിന്‍കുട്ടിവൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് രണ്ട് ലക്ഷം മാത്രം. വണ്ടൂരിലെ പുലിക്കോട്ടില്‍ വൈദ്യര്‍ സ്മാരകത്തിന് 10ലക്ഷം രൂപ വകയിരുത്തി. തിരൂരങ്ങാടി ഹജൂര്‍ കച്ചേരി പൈതൃകമ്യൂസിയമായി സംരക്ഷിക്കാന്‍ 15ലക്ഷം അനുവദിച്ചിട്ടുണ്ട്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ വയര്‍ലെസ് സംവിധാനം വ്യാപിപ്പിക്കുന്നതിലും വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നിംസ് പദ്ധതിയിലും മലപ്പുറത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള "ധാര" മഞ്ചേരിയില്‍ നടപ്പാക്കും. പരപ്പനങ്ങാടി തുറമുഖവും നീരായൂണിറ്റ് സ്ഥാപിക്കുന്നതില്‍ ജില്ലയെ ഉള്‍പ്പെടുത്തിയതുമാണ് മറ്റ് ബജറ്റ് പരാമര്‍ശങ്ങള്‍. പെരിന്തല്‍മണ്ണയില്‍ മലബാറിലെ ആദ്യ മൃഗശാല സ്ഥാപിക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഇതിനായി കൊടികുത്തിമലയില്‍ പത്തേക്കര്‍ അനുവദിക്കുമെന്നും മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.

കായിക സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

മലപ്പുറം: ബജറ്റില്‍ ജില്ലയുടെ കായികമേഖലയ്ക്ക് നിരാശ. ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തിന്റെ പ്രതീക്ഷയായിരുന്ന പയ്യനാട് ഫുട്ബോള്‍ അക്കാദമിയെയും കോട്ടപ്പടി മൈതാനത്തെയും അപ്പാടെ അവഗണിച്ചു. സംസ്ഥാനത്തെതന്നെ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയായ പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സ് കം ഫുട്ബോള്‍ അക്കാദമിയെ തഴഞ്ഞത് കായികപ്രേമികള്‍ക്ക് താങ്ങാവുന്നതിലപ്പുറം. ഒന്നര വര്‍ഷംമുമ്പ് ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നടക്കേണ്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹായം വൈകുന്നതിനാല്‍ പ്രവൃത്തി സ്തംഭിച്ചു. ബജറ്റില്‍ സഹായം ലഭിച്ചാല്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുമെന്നായിരുനു പ്രതീക്ഷ. എന്നാല്‍ സ്പോര്‍ട്സ് കോംപ്ലക്സിന്റെ അപ്രോച്ച് റോഡുകളിലൊന്നിന് 97 ലക്ഷം രൂപ അനുവദിച്ചതല്ലാതെ മറ്റു പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. മുമ്പ് പ്രഖ്യാപിച്ച തുകയും മുഴുവനായി നല്‍കിയിട്ടില്ല. 80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹദ്പദ്ധതിയാണിത്.

ഫണ്ട് വകമാറ്റിയതുവഴി നിര്‍മാണം പാതിവഴിയിലായ കോട്ടപ്പടി മൈതാനത്തിനും ഇക്കുറി ബജറ്റില്‍ പണമില്ല. നാടിന്റെ വികാരമായ സ്റ്റേഡിയത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മാസങ്ങള്‍ക്കുമുമ്പ് മന്ത്രിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും ഇതില്‍ ആത്മാര്‍ഥതയുണ്ടായിരുന്നില്ലെന്നാണ് ബജറ്റ് തെളിയിക്കുന്നത്. സ്റ്റേഡിയത്തില്‍ പുല്ലുപിടിപ്പിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനകം സ്പോര്‍ട്സ് കൗണ്‍സില്‍ കരാറുകാരന് കടക്കാരനായി. ഒന്നാംഘട്ടമെങ്കിലും പൂര്‍ത്തിയാക്കാന്‍ നാലുകോടിയോളം രൂപവേണം. സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് ഒന്നരക്കോടി മാത്രമാണ്.

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് വകയിരുത്തലില്ല

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ബജറ്റില്‍ വകയിരുത്തലില്ല. ഇതോടെ തുടര്‍വികസനം നിലയ്ക്കുമെന്നുറപ്പായി. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റ് ബജറ്റില്‍ വകയിരുത്തിയ തുക ഉപയോഗിച്ച് വികസനം സാധ്യമാക്കാന്‍പോലും യുഡിഎഫ് സര്‍ക്കാരിനായില്ല. വിമാനത്താവളത്തിന്റെ വികസനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കി. ഭൂമിയേറ്റെടുക്കുന്നതിന്റെ പ്രാഥമിക ചെലവിലേക്കായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തുകയുംചെയ്തു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വിമാനത്താവള വികസനത്തെ പിറകോട്ടടിപ്പിച്ചു. വിമാനത്താവളത്തിന് സമീപത്തായി തുടങ്ങിയ സ്ഥലമേറ്റെടുക്കല്‍ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഭൂമിയേറ്റെടുക്കുന്നതിന് ഈ ബജറ്റില്‍ തുക വകയിരുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല. ഇതിനാല്‍ ഭൂമിയേറ്റെടുക്കല്‍ പൂര്‍ണമായും നിലയ്ക്കും. ഇതോടെ ടെര്‍മിനല്‍ വികസനം, റണ്‍വേയുടെ വ്യാപ്തി വര്‍ധിപ്പിക്കല്‍, ഏപ്രണിന്റെ വിസ്തൃതി കൂട്ടല്‍ തുടങ്ങിയ വികസനം സ്തംഭിക്കും.

പണമില്ല, മെഡിക്കല്‍ കോളേജ് വൈകും

മലപ്പുറം: ഇക്കൊല്ലം ക്ലാസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച മഞ്ചേരി മെഡിക്കല്‍ കോളേജിന് ബജറ്റില്‍ അവഗണന. തുടര്‍ പ്രവൃത്തികളെ ഇത് ബാധിക്കും. സംസ്ഥാനത്ത് പുതിയ അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് അഞ്ചുകോടി രൂപ മാത്രമാണ് കഴിഞ്ഞവര്‍ഷം അനുവദിച്ചത്. മഞ്ചേരിയിലടക്കം പ്രവൃത്തി ആരംഭിക്കുകയുംചെയ്തു. എന്നാല്‍ നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന മെഡിക്കല്‍ കോളേജുകളുടെ പ്രവൃത്തി തുടരുമെന്നല്ലാതെ മറ്റൊന്നും ബജറ്റില്‍ പറയുന്നില്ല.

മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ സന്ദര്‍ശിക്കാനിരിക്കെ ജനറല്‍ ആശുപത്രിയില്‍ നടന്നുവരുന്ന നവീകരണ പ്രവൃത്തികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കാത്തത് തിരിച്ചടിയായി. ആറേക്കര്‍ സ്ഥലം ഇനിയും ഏറ്റെടുക്കാനുണ്ട്. ഇതിനുമാത്രം ചുരുങ്ങിയത് 15 കോടി രൂപ വേണം. നിലവില്‍ മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന തുക തികച്ചും അപര്യാപ്തമാണ്. എന്നാല്‍ ബജറ്റില്‍ സഹായം പ്രഖ്യാപിക്കാത്തത് പ്രവൃത്തികളെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസര്‍ പി ജി ആര്‍ പിള്ള പറഞ്ഞു. ആവശ്യമായ തുക റവന്യു കണ്‍സോര്‍ഷ്യം ഫണ്ടില്‍നിന്ന് എടുക്കാമെന്നതിനാല്‍ മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തി തുടരും. 21 കോടി രൂപയുടെ രണ്ടാം ഘട്ട പ്രവൃത്തിക്ക് ഭരണാനുമതിയായിട്ടുണ്ട്. ടെന്‍ഡര്‍ നടപടി നടന്നുവരുന്നു. മെഡിക്കല്‍ കോളേജിന്റെ വിവിധ ഡിപ്പാര്‍ട്മെന്റ് ഓഫീസുകള്‍, ഓഡിറ്റോറിയം, പരീക്ഷാഹാള്‍, ലാബുകള്‍ എന്നിവയുടെ നിര്‍മാണമടങ്ങുന്നതാണ് രണ്ടാം ഘട്ടം.

ഐടി, മറൈന്‍ പാര്‍ക്ക്, നിര്‍ദേശ്... പരാമര്‍ശംപോലുമില്ലാതെ ബജറ്റ്

കോഴിക്കോട്: ജില്ലയുടെ വിവിധ മേഖലകളുടെ വികസനത്തിനായി പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും സംസ്ഥാന ബജറ്റില്‍ ഒന്നും പരിഗണിക്കപ്പെട്ടില്ല. വികസനക്കുതിപ്പിന് ഉതകുന്ന നിരവധി പദ്ധതികള്‍ എംഎല്‍എമാര്‍ സമര്‍പ്പിച്ചിരുന്നു. റോഡുകള്‍, പാലങ്ങള്‍, കാര്‍ഷിക പദ്ധതികള്‍, ഐടി, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും നിരാശമാത്രം. കോഴിക്കോട് മോണോറെയില്‍ പദ്ധതി അവഗണിച്ചു. ബേപ്പൂര്‍ തുറമുഖ വികസനത്തിന് മാത്രമായി പദ്ധതി ആവിഷ്കരിച്ച് തുക വകയിരുത്തിയില്ല. ബേപ്പൂര്‍ മറൈന്‍പാര്‍ക്ക് എന്ന ആവശ്യം പരിഗണിച്ചില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൈബര്‍ പാര്‍ക്കിന്റെ നിര്‍മാണം വേഗത്തിലാക്കുന്ന പദ്ധതികളൊന്നും ബജറ്റിലില്ല. നഗരറോഡ് വികസനം, തൊണ്ടയാട്, മലാപ്പറമ്പ് ഫ്ളൈ ഓവര്‍ എന്നിവ പാടേ അവഗണിക്കപ്പെട്ടു. പുതിയ വ്യവസായ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല നിലവിലുള്ള വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും ഇല്ല. ചാലിയത്തെ യുദ്ധക്കപ്പല്‍ രൂപകല്‍പന-ഗവേഷണ കേന്ദ്രമായ നിര്‍ദേശ് പദ്ധതിയും അവഗണിച്ചു. കുറ്റ്യാടി നാളികേര വികസന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി ഒരുരൂപ പോലും വകയിരുത്തിയില്ല. സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച പദ്ധതിയാണിത്.

തിരുവനന്തപുരം, കൊച്ചി എന്നിവയോടൊപ്പം കോഴിക്കോട്ടും ഫിഷ്മാള്‍ സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാത്തിനും കൂടി 10 കോടി രൂപയാണ് വകയിരുത്തിയത്. തന്റേടം ജന്‍ഡര്‍ പാര്‍ക്കിന് ആറുകോടി രൂപ വകയിരുത്തിയെങ്കിലും ഇത് കഴിഞ്ഞ ബജറ്റിലെ അതേ പ്രഖ്യാപനമാണ്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കിയിരുന്നില്ല. മെഡിക്കല്‍ കോളേജില്‍ പ്രത്യേക പൊള്ളല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും, മെഡിക്കല്‍ സിറ്റി നെറ്റ്വര്‍ക്കില്‍ കോഴിക്കോടിനെയും ഉള്‍പ്പെടുത്തും എന്നിവയാണ് ആരോഗ്യമേഖലയിലെ പ്രഖ്യാപനങ്ങള്‍. പൊള്ളല്‍ ചികിത്സാ യൂണിറ്റുകള്‍ തുടങ്ങാന്‍ അഞ്ചുകോടി രൂപ വകയിരുത്തിയതാണ് ഏക ആശ്വാസം. ജില്ലാ ആശുപത്രിയുടെ നവീകരണം, മെഡിക്കല്‍ കോളേജ് ആശുപത്രി വികസനം എന്നിവ പരാമര്‍ശിച്ചതുപോലുമില്ല. പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പ്രഖ്യാപിച്ചില്ല. താലൂക്ക് ആശുപത്രികളുടെ പുനരുദ്ധാരണത്തിനും പദ്ധതികളില്ല. കോഴിക്കോട്, ബേപ്പൂര്‍ തുറമുഖങ്ങളുടെ വികസനത്തിന് 6.75 കോടി, ബേപ്പൂരില്‍ മറൈന്‍ ആംബുലന്‍സ്, കായിക വിദ്യാഭ്യാസ കോളേജിന് ഒരു കോടി, വടകര മാഹി കനാലിന് കുറുകെ ആറ് പാലങ്ങളും 50 നടപ്പാലങ്ങളും പണിയുന്നതിന് അഞ്ച് കോടി, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ വഴി വയനാട് ബദല്‍ റോഡ് നിര്‍മാണത്തിന് രണ്ട് കോടി, കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ധാര പദ്ധതിയില്‍ വടകര താലൂക്കിനെ ഉള്‍പ്പെടുത്തി, കോഴിക്കോട്ട് നീര യൂണിറ്റ് എന്നിവയാണ് പ്രധാന പദ്ധതികള്‍.

വയനാടിന് അവഗണന മാത്രംകാര്‍ഷിക വായ്പയുടെ പലിശ എഴുതിത്തള്ളല്‍: അനുവദിച്ച തുക അപര്യാപ്തം

കല്‍പ്പറ്റ: ചെറുകിട കര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ സര്‍കാര്‍ അനുവദിച്ച ബജറ്റില്‍ അനുവദിച്ച തുക ഒരു ജില്ലക്ക് പോലും അപര്യാപ്തം. ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ സഹകരണബാങ്കുകളില്‍ നിന്നെടുത്ത നബാര്‍ഡ് കാര്‍ഷിക വായ്പയുടെ മുതല്‍ അടച്ച് തീര്‍ത്താല്‍ പലിശ സര്‍കാര്‍ എഴുതി തള്ളുമെന്നതാണ് വലിയ നേട്ടമായി അവകാശപ്പെടുന്നത്. വായ്പ പലിശ എഴുതി തള്ളാന്‍ നീക്കിവെച്ചത് ആകെ 50 കോടി രൂപ മാത്രമാണ്. അതേ സമയം ജില്ലയില്‍ ആകെ 947 കോടി രൂപയാണ് കാര്‍ഷിക വായ്പ. ഇതിന്റെ പലിശ എഴുതി തള്ളാന്‍ വേണ്ടി മാത്രം ഏതാണ്ട് 50 കോടിയിലധികം രൂപ വേണം. എന്നിരിക്കേ സംസ്ഥാനത്താകെ 50 കോടി രൂപ മാത്രം അനുവദിച്ച് സര്‍കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. മാത്രമല്ല വര്‍ഷങ്ങളായി ബാങ്കുകള്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നില്ല. വിവാഹം, വീട് നിര്‍മാണം തുടങ്ങിയവക്ക് മറ്റ് നിര്‍വാഹമില്ലാതെ കാര്‍ഷികേതര വായ്പയാണ് എടുക്കാറുള്ളത്. കര്‍ഷകരുടെ കടങ്ങള്‍ ഭൂരിഭാഗവും കാര്‍ഷികേതരം എന്ന ഗണത്തിലാണ് ഉള്‍പ്പെടുന്നത്. വയനാട്ടില്‍ മാത്രം കര്‍ഷകരെടുത്ത 2447 കോടി രൂപയും കാര്‍ഷികേതര വായ്പയാണ്.

ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കിയെന്നത് തട്ടിപ്പാണെന്നാണ് തെളിയുന്നത്.60357 കോടി രൂപയുടെ ബജറ്റില്‍ കാര്‍ഷികമേഖലക്ക് നീക്കിവെച്ചത് വെറും മൂന്ന് ശതമാനം വരുന്ന തുക മാത്രം. വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനവും നേരിടാന്‍ യാതൊരു പദ്ധതികളും മുന്നോട്ട്വെക്കാതെ ബജറ്റ് ജില്ലയെ തീര്‍ത്തും തഴഞ്ഞു.മാത്രമല്ല കര്‍ഷകര്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ പലിശ ഇളവ് ചെയ്യുന്നത് സംബന്ധിച്ച പരാമര്‍ശങ്ങളും ബജറ്റിലില്ല. വരള്‍ച്ചയും കൃഷി നാശവും വില തകര്‍ച്ചയും കാരണം കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ല. അതേ സമയം എന്നാല്‍ സംസ്ഥാനത്തെ ബാങ്കുകള്‍ വര്‍ഷങ്ങളായി കര്‍ഷകരോട് കാണിക്കുന്ന ചിറ്റമ്മ നയവും സര്‍കാര്‍ വാഗ്ദനത്തിന്റെ പൊള്ളത്തരമാണ് വെളിപ്പെടുത്തുന്നത്.റിസ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും ആശയ വ്യക്തതയില്ല.വാണിജ്യ ബാങ്കുകളില്‍ നിന്നോ സ്വകാര്യ ബാങ്കുകളില്‍ നിന്നോ എടുക്കുന്ന മറ്റ്തരം കാര്‍ഷിക വായ്പകള്‍ പരമാവധി നാല് ശതമാനം പലിശക്ക് തന്നെയാണ് നിലവില്‍ നല്‍കി വരുന്നത്.

വാറ്റ് നികുതി വര്‍ദ്ധിപ്പിച്ചതോടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കെല്ലാം കുത്തനെ വില ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വയനാട്ടുകാരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകും. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ നടപ്പാക്കിയിട്ടുമില്ല.കഴിഞ്ഞ ബജറ്റില്‍ വെറ്ററിനറി സര്‍വകലാശാലക്ക് 40 കോടി, മെഡിക്കല്‍ കോളേജിന് രണ്ടു കോടി, മീനങ്ങാടിയില്‍ കാലിത്തീറ്റ നിര്‍മാണ ഫാക്ടറി, ആദിവാസി വിഭാഗത്തില്‍പ്പെട്ട സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്ക് മാസം ആയിരം രൂപ, ചുരം ബദല്‍പാത തുടങ്ങിയ ചില ആവശ്യങ്ങള്‍ പരിഗണിച്ചുവെങ്കിലും ഒന്നും നടപ്പായിട്ടില്ല.

ആരോഗ്യമേഖലയ്ക്ക് വട്ടപ്പൂജ്യം

കല്‍പ്പറ്റ: സംസ്ഥാന ബജറ്റില്‍ ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് സമ്പൂര്‍ണ്ണ അവഗണന. ചികിത്സാസൗകര്യം ഏറെ പരിമിതമായ വയനാട്ടില്‍ ഇത് മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒരുപദ്ധതിയുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വിസ്മൃതിയിലായി. ബജറ്റില്‍ പ്രഖ്യാപനം നടത്തിയതല്ലാതെ മറ്റുനടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ബജറ്റില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മൗനം പാലിച്ചു.

ജില്ലയിലെ ഏറ്റവും വലിയ ആതുരാലയമായ ജില്ലാ ആശുപത്രിയുടെ വികസനത്തിനും പണമോ പദ്ധതികളോ ഇല്ല. കേന്ദ്രപദ്ധതി അനുസരിച്ച് ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുമെന്ന് പറയുന്നുണ്ടെങ്കിലും വയനാട് ജില്ലാ ആശുപത്രി സംബന്ധിച്ച് വ്യക്തതയില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് കുട്ടികളുടെയും സ്ത്രികളുടെയും ആശുപത്രിയും ചേര്‍ത്ത് മെഡിക്കല്‍ കോളേജ് തുടങ്ങുമെന്നുമാത്രമാണ് ബജറ്റ് പ്രഖ്യാപനം. ചികിത്സാമേഖലയിലെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് മാനന്തവാടിയിലെ ജില്ലാ ആശുപത്രി കേന്ദ്രപദ്ധതിയില്‍ മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തണമെന്ന് നേരത്തെ മുതല്‍തന്നെ ആവശ്യം ഉയര്‍ന്നതാണ്. കഴിഞ്ഞ ബജറ്റില്‍ വയനാടിനൊപ്പം പ്രഖ്യാപിച്ച മറ്റ് മൂന്ന് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏറെ മുന്നോട്ട് പോയി. ജില്ലയിലെ എംഎല്‍എമാരും എംപിയും വയനാട് മെഡിക്കല്‍ കോളേജിനായി ഇടപെട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഉടന്‍ അവതരിപ്പിച്ച ബജറ്റില്‍ വയനാടിനെ പൂര്‍ണ്ണമായും അവഗണിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കഴിഞ്ഞ ബജറ്റില്‍ മെഡിക്കല്‍ കോളേജ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇത് പ്രതിഷേധം തണുപ്പിക്കാന്‍വേണ്ടിമാത്രമായിരുന്നുവെന്ന് തുടര്‍ നടപടികളില്‍നിന്നും വ്യക്തമായി.

ബജറ്റില്‍ കാര്യമായൊന്നും കണ്ണൂരിനില്ല

കണ്ണൂര്‍: എടുത്തുപറയാവുന്ന നേട്ടമൊന്നും സംസ്ഥാന ബജറ്റില്‍ കണ്ണൂരിനില്ല. ജില്ലയുടെ അഭിമാന പദ്ധതിയായ കണ്ണൂര്‍ വിമാനത്താവളത്തിനുപോലും നാമമാത്ര തുകയാണ് നീക്കിവച്ചത.് കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ദേശീയ ഗെയിംസ് പദ്ധതികള്‍ എന്നിവയ്ക്കെല്ലാമായി 788.93 കോടി രൂപ. വിമാനത്താവളത്തിന്റെ മൂന്നാംഘട്ട സ്ഥലമെടുപ്പു പൂര്‍ത്തിയാക്കാന്‍തന്നെ 400 കോടിയിലേറെ രൂപ വേണമെന്നിരിക്കെ ഈ തുക തീര്‍ത്തും അപര്യാപ്തമാണ്. അക്വിസിഷന്‍ ഓഫീസ് ജീവനക്കാര്‍ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ പട്ടിണി സമരത്തിലാണ്. സ്ഥലമെടുപ്പു നടപടികളോ നിര്‍മാണപ്രവര്‍ത്തനമോ ത്വരിതപ്പെടുത്തുന്നതിന്റെ ഒരു സൂചനയും ബജറ്റ്

അഴീക്കല്‍ തുറമുഖത്തിന് ബജറ്റില്‍ പരാമര്‍ശമേയില്ല. ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ കലാഗ്രാമം സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതണ്. വീണ്ടുമിതാ പുതിയ പ്രഖ്യാപനം. ജില്ലയിലെ ഗതാഗത പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന ബൈപ്പാസുകള്‍ ഈ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ പ്രഖ്യാപിച്ചതാണ്. എഴുനൂറു ദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ ബജറ്റില്‍ തലശേരി- മാഹി ബൈപ്പാസ് വീണ്ടും ഇടംനേടിയിട്ടുണ്ട്. പാപ്പിനിശേരിയില്‍ ഗ്രാമവ്യവസായ പാര്‍ക്ക്, ജില്ലാ ആശുപത്രിയില്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്റഗ്രേറ്റഡ് ബിസിനസ് ഹബ്ബ്, വൈറ്റില മാതൃകയില്‍ മൊബിലിറ്റി ഹബ്ബ്, കണ്ണൂര്‍ സര്‍വകലാശാലയില്‍ ലോകനിലവാരത്തിലുള്ള പഠനകേന്ദ്രം, കേപ്പിന്റെകീഴിലുള്ള തലശേരി എന്‍ജിനിയറിങ് കോളേജില്‍ പിജി കോഴ്സുകള്‍, തൊഴില്‍ തര്‍ക്കപരിഹാരത്തിന് കണ്ണൂരില്‍ വ്യവസായ ട്രൈബ്യൂണല്‍, കണ്ണൂര്‍ വനിതാ ഐടിഐയുടെ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതി, ആറളത്ത് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിങ്ങനെ പ്രഖ്യാപനങ്ങളുണ്ട്. പഴശ്ശി ഉദ്യാനം നവീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൈത്തറി വ്യവസായ പുനരുദ്ധാരണത്തിന് വകയിരുത്തിയ 20 കോടിയില്‍ കണ്ണൂരിന് വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള "ധാര" പദ്ധതിയില്‍ തളിപ്പറമ്പ് താലൂക്കുമുണ്ട്. നീര യുണിറ്റ് ആരംഭിക്കുന്ന പത്തു ജില്ലകളില്‍ കണ്ണൂരുമുണ്ട്.

മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ മറന്നു

തലശേരി: എംസിസിയിലേക്കുള്ള നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ സന്ദര്‍ശനവും പ്രഖ്യാപനങ്ങളുമെല്ലാം വെറുതെയായി. ബജറ്റില്‍ മലബാര്‍ ക്യാന്‍സര്‍സെന്ററിനെയും മറന്നു. തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍സെന്ററിനെ ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കിയ ബജറ്റില്‍ എംസിസിയെക്കുറിച്ച് ധനമന്ത്രി മൗനംപാലിച്ചു. നിയമസഭ ആരോഗ്യസബ്ജക്ട് കമ്മിറ്റി ബജറ്റിന് തൊട്ടുമുമ്പ് സ്ഥാപനംസന്ദര്‍ശിച്ച് പദ്ധതി തയ്യാറാക്കിയത് എല്ലാവരും പ്രതീക്ഷയോടെയാണ് കണ്ടത്. എംസിസിക്ക് സംസ്ഥാന ക്യാന്‍സര്‍സെന്റര്‍ പദവിയും കൂടുതല്‍ ഫണ്ടും ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പ്രഖ്യാപിച്ചതുമാണ്. 25 ഏക്കറില്‍ 150 കോടിയുടെ പദ്ധതിയാണ് ആശുപത്രി ഗവേണിങ്ങ്ബോഡി തയ്യാറാക്കിയത്. മധ്യകേരളത്തില്‍ ഒരു അര്‍ബുദരോഗ ആശുപത്രി പ്രഖ്യാപിച്ച മന്ത്രി നിലവിലുള്ള ആശുപത്രിയെ മറന്നത് പൊറുക്കാനാവാത്തതാണ്.

deshabhimani