കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും കേന്ദ്രസര്‍ക്കാര്‍ പരമാവധി ദ്രോഹിച്ചപ്പോഴും ഭരണത്തെ വെള്ളപൂശുന്ന പരസ്യവുമായി സംസ്ഥാന പൊതുജനസമ്പര്‍ക്കവകുപ്പ്. കിട്ടാസഹായം നല്‍കിയതായും പെരും നുണ പ്രചരിപ്പിച്ചുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയാഗാന്ധി എന്നിവരുടെ ചിത്രവുമായി വോട്ട് ലക്ഷ്യമാക്കി മുഴുപേജ് ബഹുവര്‍ണപരസ്യം പ്രസിദ്ധീകരിച്ചത്. കേരളത്തിലെ മുഴുവന്‍ പത്രങ്ങളിലും ഞായറാഴ്ച പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെ കോടികള്‍ സര്‍ക്കാര്‍ ധൂര്‍ത്തടിച്ചു.
വല്ലാര്‍പാടം ടെര്‍മിനലിന് 2500 കോടി നല്‍കിയെന്ന പ്രസ്താവന പെരും നുണയാണ്. കൊച്ചി തുറമുഖത്തെ അവസരങ്ങള്‍ വിദേശ കുത്തകയായ ദുബായ് പോര്‍ട്ട് വേള്‍ഡിന് ചൂഷണംചെയ്യാന്‍ കളമൊരുക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിനായ് 1700 കോടി രൂപയാണ് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടതുവരെ കേന്ദ്രം അനുവദിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണം കൊച്ചി തുറമുഖത്തെ രാജീവ്ഗാന്ധി ടെര്‍മിനല്‍ അടച്ചുപൂട്ടി. വല്ലാര്‍പാടത്തിനായി കപ്പല്‍ചാലിലെ ചളി നീക്കുന്നതിന്റെ ചെലവുവഹിച്ച് തുറമുഖട്രസ്റ്റ് 750 കോടി രൂപയുടെ ബാധ്യതയിലുമായി. നിലവില്‍ ശമ്പളംപോലും പ്രതിസന്ധിയിലായതിനാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സത്യഗ്രഹ സമരത്തിലുമാണ്. വല്ലാര്‍പാടത്തെ നിലവിലെ കരാര്‍ തന്നെ റദ്ദാക്കണമെന്ന ആവശ്യവും ശക്തമാകുമ്പോഴും ഇതിലൊന്നും ഇടപെടാത്ത കേന്ദ്രസര്‍ക്കാരിനെ മികച്ചതായി ചിത്രീകരിക്കാനും അതുവഴി വോട്ട് നേടാനും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണ് ഭരണം.
കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ പുനരുദ്ധാരണത്തിനുള്ള സമിതി (ബോര്‍ഡ് ഓഫ് റീസ്ട്രക്ചറിങ് കമ്മിറ്റി ഓഫ് പബ്ലിക്സെക്ടര്‍- ബിആര്‍പിസി), ഫാക്ട് അടച്ചുപൂട്ടാതിരിക്കാന്‍ ശുപാര്‍ശചെയ്ത 991.9 കോടി രൂപ കേന്ദ്രം നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ പരസ്യത്തില്‍ അവകാശപ്പെടുന്നത് ഫാക്ടിന് 143 കോടി രൂപ അനുവദിച്ചു എന്നും. നാഫ്ത സബ്സിഡി ഇനത്തില്‍ ഫാക്ടിന് ജൂലൈമുതല്‍ സെപ്തംബര്‍വരെ നല്‍കേണ്ട തുക മാത്രമാണിത്. ഫാക്ട് നേരിടുന്ന പ്രതിസന്ധിയും ഒഴിവാക്കാന്‍ ഇത് സഹായകവുമല്ല. ഇതൊക്കെ മറച്ചുവച്ചാണ് സര്‍ക്കാര്‍ പരസ്യം. അതേസമയം, ഫാക്ടിന് 6779 കോടി രൂപ അനുവദിച്ചതായി ഫ്ളകസും തന്റെ ഭരണനേട്ടപുസ്തകത്തില്‍ പ്രസ്താവനയും നിരത്തിയ കേന്ദ്രമന്ത്രി കെ വി തോമസിന്റെ നടപടിയെയെങ്കിലും ഈ പരസ്യം തുറന്നുകാട്ടുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍) വിപുലീകരണത്തിന് സ്വന്തം നിലയ്ക്ക് കണ്ടെത്തുന്ന തുകയായ 20,000 കോടി രൂപ കേന്ദ്രം അനുവദിച്ചതായാണ് മറ്റൊരു വാദം. ബിപിസിഎല്‍ നവീകരണം പൂര്‍ത്തീകരിച്ചാല്‍ സബ്സിഡി ഇനത്തില്‍ പദ്ധതിയുടെ 25 ശതമാനം തുക നല്‍കുമെന്നുമാത്രമാണ് കേന്ദ്രവാഗ്ദാനം. പുതുതായി വരുന്ന സര്‍ക്കാര്‍ ഈ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലെന്നിരിക്കെയാണ് നല്‍കാത്ത തുകയ്ക്കും നേട്ടം കൈയടക്കാനുള്ള നീക്കം.
ഷഫീഖ് അമരാവതി
വ്യവസായം ശവപ്പറമ്പായി
പൊതുമേഖലയും പരമ്പരാഗത മേഖലയും അടക്കം തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ നില്‍ക്കുമ്പോഴും നേട്ടത്തിന്റെ കണക്കുകളുമായി സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാരിന്റെ 1000 ദിവസം അനുപമനേട്ടങ്ങളാണ് വ്യവസായ- ഐടി വകുപ്പുകള്‍ കരസ്ഥമാക്കിയതെന്ന് സര്‍ക്കാര്‍ പരസ്യത്തില്‍ അവകാശപ്പെടുന്നു. പൊതുമേഖലയ്ക്ക് പുതുജീവന്‍, എമര്‍ജിങ്ങ് കേരള, കൈത്തറി ടെക്സ്റ്റൈയില്‍ മേഖലയില്‍ വികസനം എന്നിങ്ങനെ "നേട്ടങ്ങളുടെ" പട്ടിക നിരത്തുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ ഏറെ അകലെ. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപം അവരുടെ "പരിപ്രേക്ഷ്യം 2030"ല്‍ തന്നെ വ്യക്തം. പൊതുമേഖലാ വ്യവസായങ്ങളോടുള്ള പൂര്‍ണ അവഗണനയാണ് ഈ റിപ്പോര്‍ട്ടിന്റെ മുഖമുദ്ര.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കിയ പദ്ധതികള്‍ പൊളിച്ചടുക്കി പൊതുമേഖലയെ നഷ്ടത്തിലേക്ക് തള്ളുകയാണ് ഈ സര്‍ക്കാര്‍. 2012-13ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം 2009-10ല്‍ 37 വ്യവസായ പൊതുമേലാ സ്ഥാപനങ്ങള്‍ 247 കോടിയുടെ ലാഭമുണ്ടാക്കി. യുഡിഎഫ് ഭരണത്തില്‍ ഇത് മാറിമറിഞ്ഞു. തകര്‍ച്ച മറച്ചു വയ്ക്കുന്നതിനായി കെഎസ്ഐഡിസിയെയും കിന്‍ഫ്രയെയയും മറ്റും വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തി ലാഭത്തിലുള്ള സ്ഥാപനങ്ങളുടെ എണ്ണം 44 ആക്കി. എന്നിട്ടുപോലും മൊത്തം ലാഭം 222 കോടിയായി കുറഞ്ഞു. 2012-13ല്‍ ഇത് വീണ്ടും ഇടിഞ്ഞ് 75 കോടിയിലെത്തി. കെഎസ്ഐഡിസിയെയും കിന്‍ഫ്രയെയയും ഒഴിവാക്കിയാല്‍ ഏറ്റവുമൊടുവിലത്തെ കണക്കു പ്രകാരം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 146 കോടി നഷ്ടത്തിലാണ്. മുന്‍വര്‍ഷത്തെ 15 കോടിയില്‍ നിന്നാണ് ഈ കുപ്പുകുത്തല്‍. വെറും ആറു സ്ഥാപനങ്ങള്‍ മാത്രമാണ് നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ലാഭം തന്നെ ഓരോ വര്‍ഷവും കുറഞ്ഞ് നഷ്ടത്തിലേക്കുള്ള പ്രയാണത്തിലാണ്. പൊതുമേഖലാ വ്യവസായങ്ങളെ "വളര്‍ത്തിയതിന്റെ" ചിത്രം ഇതില്‍ നിന്ന് വ്യക്തം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച 10 പൊതുമേഖലാ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ദുര്‍ഗതിയിലാക്കി. "പൊതുമേഖലയ്ക്ക് പുതുജീവന്‍ നല്‍കി"യതായി പരസ്യത്തില്‍ പറയുന്ന പദ്ധതികളില്‍ പലതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ളത്. കുണ്ടറ സിറാമിക്സിന്റെ ആധുനികവല്‍ക്കരണം, കെഎസ്ഡിപിയിലെ നോണ്‍ ബീറ്റാലാക്ടം പ്ലാന്റ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫോര്‍ജിങ്ങ് മെഷീന്‍, കെല്‍ എടരിക്കോട് യൂണിറ്റിലെ കാസ്റ്റ് റിസൈന്‍ ട്രാന്‍സ്ഫോര്‍മര്‍, കൊല്ലം മീറ്റര്‍ കമ്പനിയിലെ വാട്ടര്‍ മീറ്റര്‍ ഉല്‍പാദനം തുടങ്ങി പല പദ്ധതികളുടെയും പിതൃത്യത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. കോടികള്‍ തുലച്ചിട്ടും നേട്ടത്തിലെത്താതെ പോയ "എമര്‍ജിങ്ങ് കേരള"യുടെ പേരിലും സര്‍ക്കാര്‍ ഉറ്റംകൊള്ളുന്നു. പരമ്പരാഗത വ്യവസായ മേഖല ആകെ തകര്‍ത്തതും യുഡിഎഫ് സര്‍ക്കാരാണ്.
കരാറുകാര്‍ക്ക് കുടിശ്ശിക 2300 കോടി; നിര്‍മാണജോലികള്‍ സ്തംഭിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ "വികസനവും കരുതലും" കൊട്ടിഘോഷിക്കുമ്പോഴും കരാറുകാര്‍ക്ക് കുടിശ്ശിക നല്‍കാത്തത് മൂലം നിര്‍മാണ പ്രവൃത്തികള്‍ സ്തംഭിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തിലും 90 ശതമാനം പ്രവൃത്തിയും നിലച്ചിരിക്കയാണ്. കരാറുകാര്‍ക്ക് നല്‍കാനുള്ളത് 2,300 കോടി രൂപയാണ്. ബില്‍ നല്‍കിയിട്ടും എട്ടുമാസമായി തുക അനുവദിക്കാത്തതിനാല്‍ 15000 സര്‍ക്കാര്‍ കരാറുകാരാണ് ദുരിതത്തിലായത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു രൂപപോലും കുടിശ്ശികയുണ്ടായില്ല. റോഡ്, പാലം, കെട്ടിടം, കനാല്‍ തുടങ്ങി എല്ലാ മേഖലകളിലുംപ്രവൃത്തി നിലച്ചു. പുതിയ ജോലി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറില്ല. കോടികളുടെ കുടിശ്ശിക നല്‍കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ നിര്‍മാണജോലികള്‍ സര്‍ക്കാര്‍ തോന്നിയപടി പ്രഖ്യാപിക്കുന്നുമുണ്ട്. 2013 ജൂലൈ ഒന്നുമുതല്‍ 2014 മാര്‍ച്ച് ഒന്നുവരെയുള്ള തുകയാണ് കുടിശ്ശികയായത്. ചെറുതും വലുതുമായ നിര്‍മാണപദ്ധതികള്‍ പൂര്‍ത്തിയാക്കിയ ഇനത്തിലാണ് ഭീമന്‍ കുടിശ്ശിക.
ബജറ്റ് തുക തീര്‍ന്നതിനാലാണ് കരാറുകാര്‍ക്കുള്ള പണം കുടിശ്ശികയായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.എന്നാല്‍, ഇതില്‍ യാഥാര്‍ഥ്യമില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014-15 ബജറ്റില്‍ പൊതുമരാമത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 836 കോടി രൂപയാണ് പ്ലാന്‍ ഫണ്ടില്‍ അനുവദിച്ചത്. കെട്ടിടങ്ങള്‍ക്കായി 46.69 കോടി നീക്കിവച്ചു. കരാറുകാര്‍ക്ക് 2,300 കോടിയുടെ കുടിശ്ശിക നല്‍കാനിരിക്കെയാണ്് ഇത്രയും കുറഞ്ഞ തുക വകയിരുത്തിയത്. കെട്ടിടങ്ങള്‍, ജലം എന്നിവയ്ക്ക് അനുവദിച്ച തുകയില്‍ 60 ശതമാനമാണ് വിനിയോഗിച്ചത്. റോഡുകള്‍ക്കായി 130 ശതമാനവും. ഭരണാനുമതി ലഭിച്ച ബില്ലുകളില്‍ തുക നല്‍കാന്‍ ധനവകുപ്പ് ബാധ്യസ്ഥമാണെങ്കിലും നടപടിയില്ല. വര്‍ക്ക് കോണ്‍ട്രാക്ട് നികുതി വര്‍ധിപ്പിച്ചതും കരാറുകാര്‍ക്ക് തിരിച്ചടിയായി. ഇത് മൂന്ന് ശതമാനം കൂട്ടുകയും ഒപ്പം പര്‍ച്ചേസ് നികുതി 12 ശതമാനം വര്‍ധിപ്പിക്കുകയുമായിരുന്നു. ഇതൊന്നും വന്‍കിട കരാറുകാരെ ബാധിക്കില്ല. അവര്‍ക്ക് ബില്‍ നല്‍കിയാല്‍ ഓഡിറ്റ് പരിശോധനയില്ലാതെ പിറ്റേദിവസം പണം അനുവദിക്കുന്നുണ്ട്. 2013 ജൂലൈ ഒന്നിനുമുമ്പ് പൂര്‍ത്തിയായ ജോലികളുടെ ബില്ലുകളാണ് ധനവകുപ്പിനു നല്‍കിയത്. കുടിശ്ശിക ലഭിക്കാത്തതിനാല്‍ ലൈസന്‍സ് പുതുക്കാന്‍പോലും പണമില്ലാത്ത സ്ഥിതിയായെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി പറഞ്ഞു. ബാങ്കിടപാടുകള്‍ നടക്കുന്നില്ല. വായ്പയെടുത്ത തുകയുടെ പലിശ അടവ് മുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
സി എന്‍ റെജി deshabhimani
Showing posts with label കൊച്ചി ഷിപ്പ് യാര്‍ഡ്. Show all posts
Showing posts with label കൊച്ചി ഷിപ്പ് യാര്‍ഡ്. Show all posts
Thursday, March 6, 2014
Thursday, January 2, 2014
കപ്പല്‍ശാലയ്ക്ക് ഓര്‍ഡറിന് തടസ്സം കേന്ദ്രസമിതി റിപ്പോര്‍ട്ട്: ആന്റണി
കൊച്ചി കപ്പല്‍ശാലയെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പ്രതിരോധമന്ത്രി ആന്റണി വ്യക്തമാക്കി. തീരദേശസേനയ്ക്കായി കൊച്ചി കപ്പല്‍ നിര്‍മാണശാല നിര്‍മിച്ച അതിവേഗ നിരീക്ഷണയാനം "അഭീഖ്" കമ്മീഷന്‍ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക സാമ്പത്തികപ്രതിസന്ധി ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ കപ്പല്‍ശാലയില്‍ ശമ്പളം നല്‍കാനാകുന്നില്ല. ഗോവയിലും ഓര്‍ഡര്‍ ലഭിക്കാതെ പ്രതിസന്ധി രൂക്ഷമാണ്. സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് യൂറോപ്പില്‍നിന്നുള്ള ഓര്‍ഡര്‍ കുറഞ്ഞു. മറ്റ് വിദേശ ഓര്‍ഡറുകളും ലഭിക്കുന്നില്ല. കപ്പല്‍ശാലകള്‍ക്ക് ഇപ്പോള്‍ ആശ്രയം ഇന്ത്യന്‍ നാവികസേനയും തീരദേശ സേനയുമാണ്. അടുത്തവര്‍ഷത്തോടെ കൊച്ചിയിലേത് ഉള്‍പ്പെടെയുള്ള കപ്പല്‍ശാലകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. കൊച്ചി കപ്പല്‍ശാലയ്ക്ക് കൂടുതല്‍ ഓര്‍ഡര്‍ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി കെ വി തോമസും പി രാജീവ് എംപിയും നിവേദനം നല്‍കിയിരുന്നു. കൊച്ചി കപ്പല്‍ശാലയുടെ വികസനകാര്യത്തില്‍ പുറംതിരിഞ്ഞുനില്‍ക്കില്ലെന്നും ആന്റണി പറഞ്ഞു.
പ്രതിരോധവകുപ്പിന് കപ്പല്‍ നിര്‍മിച്ചുനല്‍കാനുള്ള ഓര്‍ഡര്‍ നല്‍കുന്നത് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി കൊച്ചി കപ്പല്‍ശാലയെ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തുവെന്ന് ആന്റണി പറഞ്ഞു. പ്രതിരോധമേഖലയില്‍നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് നിഷേധിക്കുന്നതിനെ പരാമര്‍ശിച്ചാണ് ആന്റണി ഇക്കാര്യം സൂചിപ്പിച്ചത്. ഐന്‍എസ് വിക്രാന്തിന്റെ നിര്‍മാണവും കപ്പല്‍ശാലയുമായി സഹകരിക്കുന്ന കമ്പനികളുടെ സാങ്കേതികവൈദഗ്ധ്യക്കുറവും ചൂണ്ടിക്കാണിച്ചായിരുന്നു സമിതി റിപ്പോര്‍ട്ട്. ഇതോടെ പ്രതിരോധമേഖലയുടെ ഓര്‍ഡറുകള്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിക്കാന്‍ തടസ്സമുണ്ടായതായും ആന്റണി പറഞ്ഞു. തീരസംരക്ഷണ സേനയ്ക്കായി നിര്‍മിക്കുന്ന 20 അതിവേഗ നിരീക്ഷണയാനങ്ങളില്‍ രണ്ടാമത്തേതാണ് അഭീഖ്(നിര്‍ഭയം). മൂന്നാമത്തെ യാനം ജനുവരി 15ന് പൂര്‍ത്തിയാകും. 50 മീറ്റര്‍ നീളമുള്ള യാനത്തില്‍ ആധുനിക നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 39 ജീവനക്കാരുണ്ടാകും. മദ്രാസ് യൂണിറ്റിന്റെ കീഴിലാകും അഭീഖ് പ്രവര്‍ത്തിക്കുക. മനീഷ്കുമാര്‍ നേഗിയാണ് കമാണ്ടന്റ്. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ വി തോമസ്, മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, എംപിമാരായ പി രാജീവ്, ഡോ. ചാള്‍സ് ഡയസ്, മേയര്‍ ടോണി ചമ്മണി, തീരസംരക്ഷണസേന ഡയറക്ടര്‍ ജനറല്‍ അനുരാഗ് ജി തപ്ലിയല്‍, സേന ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് പി എസ് ബസ്റ, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കപ്പല്‍ശാല സിഎംഡി കെ സുബ്രഹ്മണ്യം എന്നിവരും വിവിധ സേനാ ഉദ്യോഗസ്ഥരും കപ്പല്‍ശാലാ ജീവനക്കാരും കരാറുകാരും പങ്കെടുത്തു.
deshabhimani

Monday, December 30, 2013
കപ്പല്‍ശാലയുടെ പ്രതാപം പഴങ്കഥയാവുമോ
കൊച്ചി: കപ്പല്‍ശാല കൊച്ചിനഗരത്തിന്റെ അഭിമാന സ്തംഭമാണ്. കൊച്ചിക്കാരുടെ പോരാട്ടവിജയത്തിന്റെ കൊടിയടയാളംകൂടിയാണ് 1971-ല്‍ സ്ഥാപിച്ച കപ്പല്‍ശാല. 1967-ല്‍ ഇ എം എസ് സര്‍ക്കാരാണ് ഇതിനായി 170 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. തുടര്‍ന്നും സ്ഥാപനം യാഥാര്‍ഥ്യമാകാതിരുന്നതിനെത്തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി. കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ മുന്നില്‍ കപ്പലിന്റെ മാതൃകയും പേറിയായിരുന്നു സമരം. ആ സമരത്തിന്റെ വിജയമാണ് കപ്പല്‍ശാല. തൊഴിലാളികളുടെകൂടി സഹകരണത്തോടെ കപ്പല്‍ശാല വളര്‍ന്നു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മിനിരത്ന സ്ഥാപനമെന്ന പെരുമ നേടി. ആ കീര്‍ത്തി നിലനിര്‍ത്താന്‍ കപ്പല്‍ശാലയ്ക്ക് ആകുമോ? പ്രതിരോധമേഖലയില്‍നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ കപ്പല്‍ശാലയ്ക്കു നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍തന്നെ കപ്പല്‍ശാലയെ ദുരവസ്ഥയിലേക്കു തള്ളുകയാണ്. ഓഹരി വിറ്റഴിച്ച് ഈ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനും നീക്കം തകൃതി.
പ്രതിരോധസേനയ്ക്കായുള്ള വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ അന്തിമ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കപ്പല്‍ശാലയില്‍ നടക്കുന്ന പ്രധാന ജോലി. തീരദേശ സംരക്ഷണസേനയ്ക്കായുള്ള 18 പട്രോള്‍ കപ്പലുകളുടെ ഓര്‍ഡറുമുണ്ട്. കപ്പല്‍ശാലയുടെ ശേഷി കണക്കിലെടുത്താല്‍ ഇത് വളരെ ചെറിയ പ്രവൃത്തി മാത്രമാണ്. വിക്രാന്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2017-ലേ പൂര്‍ത്തിയാകൂ. എന്നാല്‍ ഇതിന് കപ്പല്‍ശാലയുടെ തൊഴില്‍ശേഷി ഏറെ ഇനി മുടക്കേണ്ടതില്ല. ഇതര ജോലികളും ഏറിയാല്‍ ഒരുവര്‍ഷത്തേക്കു മാത്രം. തുടര്‍ന്നുള്ള പ്രവൃത്തിക്ക് ഓര്‍ഡര്‍ നേടിയെടുക്കാന്‍ കപ്പല്‍ശാലയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ഇതിനിടെയാണ് ഏറെ പ്രതീക്ഷയര്‍പ്പിച്ച പ്രതിരോധവകുപ്പിന്റെ യുദ്ധടാങ്കര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി സഞ്ചരിക്കുന്ന ലാന്‍ഡിങ് പ്ലാറ്റ്ഫോം ഡക്കിന്റെ (എല്‍പിഡി) നിര്‍മാണജോലിയില്‍നിന്നു സര്‍ക്കാര്‍ കപ്പല്‍ശാലയെ തഴഞ്ഞത്. നാവികസേനയ്ക്കായി നാല് എല്‍പിഡികളാണ് നിര്‍മിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന്റെ ഓര്‍ഡര്‍ പ്രതിരോധവകുപ്പിനു കീഴിലെ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡ് കമ്പനിക്കു കൈമാറി. ശേഷിക്കുന്ന രണ്ടെണ്ണത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍പോലും കൊച്ചി കപ്പല്‍ശാലയ്ക്ക് അവസരം നിഷേധിച്ചു. എല്‍ ആന്‍ഡ് ടി, എവിബി, പിപ്പോവാവ് എന്നീ സ്വകാര്യകമ്പനികള്‍ക്ക് ടെന്‍ഡറിന് അവസരം നല്‍കിയപ്പോള്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിനു നല്‍കിയ അനുമതിയുടെ പേരിലാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് തുടര്‍ അവസരം നിഷേധിച്ചത്. വിക്രാന്തിന്റെ ജോലി ഇപ്പോഴും ഇവിടെ നടക്കുന്നതിനാല്‍ പുതിയ ഓര്‍ഡര്‍ പൂര്‍ത്തിയാക്കല്‍ തടസ്സമാകുമെന്ന തെറ്റായ വാദമാണ് ഇതിനായി നിരത്തിയത്. മലയാളിയായ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ഇടപെടലും കൊച്ചി കപ്പല്‍ശാലയ്ക്കായി ഉണ്ടായില്ല. വാസ്തവത്തില്‍ വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി എല്‍പിഡിയുടെ ഓര്‍ഡര്‍ കപ്പല്‍ശാലയ്ക്ക് നല്‍കാനാകൂ. എല്‍പിഡിയുടെ ഡിസൈനിങ് ഉള്‍പ്പെടെയുള്ള പ്രാഥമിക കാര്യങ്ങള്‍ക്കുപോലും അന്തിമരൂപം ആയിട്ടില്ലാത്ത സാഹചര്യത്തില്‍ വിക്രാന്തിന്റെ പേരില്‍ ഈ നിര്‍മാണജോലിയില്‍നിന്നു കപ്പല്‍ശാലയെ തഴഞ്ഞതിന് ഒരു നീതീകരണവുമില്ല.
നാല് എല്‍പിഡികള്‍ക്ക് ഏതാണ്ട് 25,000 കോടി രൂപയാണ്. ഒരു എല്‍പിഡിയുടെ ഓര്‍ഡര്‍ ലഭിച്ചാല്‍തന്നെ കപ്പല്‍ശാലയ്ക്ക് ലഭിക്കുക 6250 കോടി രൂപയുടെ ഓര്‍ഡറാകും. ചെറിയ കാലയളവിലൊഴികെ ലാഭമുണ്ടാക്കിയ ചരിത്രമാണ് കൊച്ചി കപ്പല്‍ശാലയുടേത്. മതിയായ ഓര്‍ഡര്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇത് പഴങ്കഥയാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. 2012-13 സാമ്പത്തികവര്‍ഷം കൊച്ചി കപ്പല്‍ശാലയുടെ വിറ്റുവരവ് 1554 കോടി രൂപയാണ്. നികുതി കഴിക്കാതെ 276 കോടിരൂപയുടെ ആദായവും നികുതികഴിച്ച് 185 കോടി രൂപയുടെ അറ്റാദായവും ഇതുവഴി ഉണ്ടായി. അതായത്, കപ്പല്‍ശാലവഴി നികുതി ഇനത്തില്‍ മാത്രം കഴിഞ്ഞവര്‍ഷം സര്‍ക്കാരിനു ലഭിച്ചത് 91 കോടി രൂപയാണ്. 2011-12ല്‍ കപ്പല്‍ശാലയുടെ വിറ്റ്വരവ് 1405 കോടി രൂപയായിരുന്നു. നികുതി കഴിക്കാതെയുള്ള ആദായം 253 കോടി രൂപയും നികുതികഴിച്ചുള്ള അറ്റാദായം 172 കോടി രൂപയുമായിരുന്നു. ഇതാണ് കഴിഞ്ഞവര്‍ഷം വീണ്ടും മെച്ചപ്പെടുത്തിയത്. ആഗോള കപ്പല്‍നിര്‍മാണ മേഖല 2007 മുതല്‍ പ്രതിസന്ധി നേരിടുമ്പോള്‍തന്നെയായിരുന്നു കൊച്ചി കപ്പല്‍ശാലയുടെ നേട്ടം. ഇതിന് വിദേശ ഓര്‍ഡറുകള്‍ക്കു പുറമെ പ്രതിരോധവകുപ്പിന്റെ ഓര്‍ഡറുകളും ഏറെ സഹായകമായി. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ടുതന്നെ 500 കോടിയിലേറെ രൂപയുടെ അറ്റാദായം കപ്പല്‍ശാല നേടി. ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ ഇനിയുള്ള നാളുകള്‍ പ്രതിസന്ധിയുടേതാകും.
ഓഹരി വില്‍ക്കാന്‍ ത്വരിത നീക്കം
കൊച്ചി: സര്‍ക്കാര്‍ ഓര്‍ഡര്‍പോലും നിഷേധിച്ച് കൊച്ചി കപ്പല്‍ശാലയെ തകര്‍ച്ചയിലേക്കു തള്ളുന്നതിനു പുറമെയാണ് കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള ത്വരിത നീക്കവും. സര്‍ക്കാര്‍ ഓര്‍ഡര്‍പോലും നിഷേധിക്കുന്നതിന്റെ പിന്നില്‍ ഇതാണോ ലക്ഷ്യമെന്ന സംശയവും ഉയരുന്നുണ്ട്. കപ്പല്‍ശാല വികസനപദ്ധതികള്‍ക്ക് 400 കോടിയോളം രൂപ കണ്ടെത്തുന്നതിന് 2.2 കോടി പുതുഓഹരി നിക്ഷേപം തേടാനാണ് നീക്കമുള്ളത്. സ്വകാര്യവല്‍ക്കരണംതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലാഭകരമായ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കേണ്ട ആവശ്യം ഇല്ലാതിരിക്കെയാണ് ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയത്തിന് ആക്കംപകര്‍ന്നുള്ള നീക്കം. വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ശാലയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ട്. 2005 മുതല്‍ തുടര്‍ച്ചയായി ലാഭത്തിലാണ്. 94-ല്‍ 119.64 കോടി രൂപയുടെ മുന്‍ഗണനാ ഓഹരികള്‍ സര്‍ക്കാര്‍ എടുത്തതോടെയാണ് കപ്പല്‍ശാലയുടെ അതുവരെയുള്ള കടം ഇല്ലാതായത്. തുടര്‍ന്ന് 2009, 2011 വര്‍ഷങ്ങളിലായി ഈ തുകയില്‍ 80 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനും കഴിഞ്ഞു.
നാവികസേനാ സംയുക്തസംരംഭമായി കപ്പല്‍ശാല മാറ്റണം: പി രാജീവ്
കൊച്ചി: നാവികസേനയുടെ കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരംപോലും കൊച്ചി കപ്പല്‍ശാലയ്ക്കു നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് പി രാജീവ് എംപി അഭിപ്രായപ്പെട്ടു. നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് നിവേദനം നല്‍കുമെന്നും രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാവികസേനയുമായി ചേര്‍ന്ന് സംയുക്തസംരംഭമാക്കി കപ്പല്‍ശാലയെ മാറ്റുന്നതിനുള്ള സാധ്യത ആരായണമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയ്ക്ക് ടെന്‍ഡര്‍ നടപടികളില്ലാതെതന്നെ നാമനിര്‍ദേശത്തിലൂടെ കപ്പല്‍നിര്‍മാണ ഉത്തരവു നല്‍കാന്‍ നിയമപ്രകാരം പ്രതിരോധവകുപ്പിന് കഴിയും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര വിജിലന്‍സ് കമീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ കപ്പല്‍ശാലയ്ക്ക് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുകയും പകരം സ്വകാര്യകമ്പനികള്‍ക്ക് അവസരം നല്‍കുകയും ചെയ്തു. ഇത് രാജ്യസുരക്ഷയെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്. രാജ്യത്തിന് അഭിമാനകരമായ വിമാനവാഹിനി കപ്പല്‍ നിര്‍മിച്ച് ചരിത്രം സൃഷ്ടിക്കുന്ന കപ്പല്‍ശാലയോടുള്ള സമീപനം തിരുത്താന്‍ പ്രതിരോധവകുപ്പ് തയ്യാറാകണം. നാവികസേനയുമായുള്ള സംയുക്തസംരംഭമായി കപ്പല്‍ശാലയെ മാറ്റാനായാല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള കപ്പലുകള്‍ നിര്‍മിക്കുന്ന സ്ഥാപനമായി ഇതിനെ മാറ്റാം. സേനയ്ക്ക് ഇറക്കുമതിയെ ആശ്രയിക്കാതെ ഇവിടെത്തന്നെ കപ്പലുകള്‍ നിര്‍മിക്കാനുമാകും. സ്വന്തമായി യാര്‍ഡ് നിര്‍മിക്കാന്‍ സേന ഉദ്ദേശിക്കുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഈ ആവശ്യത്തിന് പ്രസക്തിയേറെയാണ്. പ്രതിരോധമന്ത്രി ഇതില്‍ ഉടന്‍ ഇടപെടണമെന്നും രാജീവ് ആവശ്യപ്പെട്ടു.

Wednesday, December 25, 2013
കേന്ദ്രമന്ത്രിയുടെ പ്രചാരണം തെറ്റിദ്ധാരണാജനകം
കൊച്ചി കപ്പല്‍ശാലയെ പരാമര്‍ശിച്ച് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മിലിങ് ദേവ്റയുടേതായി കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് കപ്പല്‍ശാലയിലെ മുഴുവന്‍ തൊഴിലാളികളെയും പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ അഭിപ്രായപ്പെട്ടു. കൊച്ചി കപ്പല്‍ശാലയുടെ ശേഷി തീര്‍ന്നതിനാല്‍ വിഴിഞ്ഞത്ത് കപ്പല്‍ശാല സ്ഥാപിക്കേണ്ടതുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.
ലോകത്തിലെ ഏതൊരു കപ്പല്‍ശാലയോടും കിടപിടിക്കാന്‍തക്ക സാങ്കേതിക പരിജ്ഞാനവും അധ്വാനശേഷിയും അടിസ്ഥാന സൗകര്യങ്ങളും കൊച്ചി കപ്പല്‍ശാലയ്ക്കുണ്ട്. ലോകോത്തര നിലവാരമുള്ള തദ്ദേശീയ നിര്‍മിത വിമാനവാഹിനി നീറ്റിലിറക്കുകയും രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നിര്‍വഹിക്കുകയുംചെയ്യുന്ന കപ്പല്‍ശാലയെക്കുറിച്ച് തെറ്റിദ്ധാരണയ്ക്കിടയാക്കുന്ന വാര്‍ത്ത വന്നത് മുഴുവന്‍ ജീവനക്കാരിലും അതൃപ്തി ഉളവാക്കി. കപ്പല്‍ശാലയുടെ സ്ഥാപിതശേഷി പൂര്‍ണമായും വിനിയോഗിക്കാന്‍തക്ക രീതിയില്‍ ഓര്‍ഡറുകള്‍ നിലവിലില്ലാ എന്ന പരിമിതി മാത്രമേ ഇപ്പോഴുള്ളൂ. ഇത് പരിഹരിക്കുന്നതിന് നാവികസേനയ്ക്കുവേണ്ടി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ലാന്‍ഡിങ് പ്ലാറ്റ്ഫോം ഡോക്കിന്റേതുള്‍പ്പെടെയുള്ള ജോലികള്‍ കപ്പല്‍ശാലയ്ക്കുകൂടി ലഭ്യമാക്കുന്നതിനുവേണ്ട നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റ് പി രാജീവ് എംപി, കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. തമ്പാന്‍ തോമസ്, കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍ടിയുസി) പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ കെ കിഷോര്‍, ഷിപ്യാര്‍ഡ് എംപ്ലോയീസ് സംഘ് ഓര്‍ഗനൈസിങ് സെക്രട്ടറി എസ് മോഹന്‍ എന്നിവര്‍ സംയുക്തമായാണ് ആവശ്യമുന്നയിച്ചത്.

Wednesday, October 23, 2013
അമിതചൂഷണം: കയറ്റുമതിക്കാര്‍ വല്ലാര്‍പാടം വിടുന്നു
തുറമുഖ കൈകാര്യ നിരക്കിന്റെ (ടെര്‍മിനല്‍ ഹാന്‍ഡ്ലിങ് ചാര്‍ജ്- ടിഎച്ച്സി) പേരിലെ അമിത ചൂഷണം കയറ്റുമതിക്കാരെ വല്ലാര്‍പാടം തുറമുഖത്തുനിന്ന് അകറ്റുന്നു. തുറമുഖ കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡും (ഡിപി വേള്‍ഡ്) ഷിപ്പിങ് കമ്പനിയുടെ ഏജന്റുമാരും ചേര്‍ന്നുള്ള കള്ളക്കളിയാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. കൊച്ചിവഴി പോയിരുന്ന പരമ്പരാഗത ചരക്കുപോലും ഇതര തുറമുഖങ്ങളിലേക്ക് വഴിമാറുകയാണ്. ഇടപാടുകാരെയും മെയിന്‍ലൈന്‍ കപ്പലുകളെയും ആകര്‍ഷിക്കുന്നതിനായി കൊച്ചി തുറമുഖ ട്രസ്റ്റ് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളപ്പോള്‍ത്തന്നെയാണ് ഇതിന്റെ നേട്ടം ഇല്ലാതാക്കിയുള്ള അമിത ചൂഷണം. തൂത്തുക്കുടി, ചെന്നൈ, മംഗലാപുരം തുറമുഖങ്ങളില്‍ സാധാരണ കണ്ടെയ്നറിന് ഫ്രെയിറ്റ് നിരക്കിനുപുറമെ ഏറിയാല്‍ 4500 രൂപവരെയാണ് ഈടാക്കുന്നതെങ്കില്‍ വല്ലാര്‍പാടത്ത് കുറഞ്ഞത് 7500 രൂപയെങ്കിലും ചെലവാകുന്നു. ശീതീകരണ സംവിധാനമുള്ള റീഫര്‍ കണ്ടെയ്നറുകള്‍ക്ക് 23,000 രൂപവരെ ആകുന്നു. മറ്റിടങ്ങളില്‍ ഇതിന് 9000-10,000 രൂപയേ ആകുന്നുള്ളൂ.
ഇതര തുറമുഖങ്ങളില്‍ ക്രെയിന്‍ ഉപയോഗിക്കാന്‍ 22 ഡോളറാണെങ്കില്‍ വല്ലാര്‍പാടത്ത് 45 ഡോളറാണ്. ഇതേത്തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍നിന്നുള്ളവര്‍ തൂത്തുക്കുടിയെയും വടക്കന്‍ ജില്ലകളില്‍നിന്നുള്ളവര്‍ മംഗലാപുരത്തെയും ആശ്രയിക്കാന്‍ തുടങ്ങി. പതിവായി വല്ലാര്‍പാടംവഴി പോയിരുന്ന കശുവണ്ടിപോലുള്ള ചരക്കുപോലും തൂത്തുക്കുടിയിലേക്കാണ്് പോക്ക്. തുറമുഖങ്ങളിലെ ചരക്ക് കൈകാര്യനിരക്ക് നിശ്ചയിക്കുന്ന താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്സ് (ടാംപ്) നിശ്ചയിക്കുന്ന നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കാന്‍ കരാറുകാര്‍ക്കും നടത്തിപ്പുകാര്‍ക്കും അധികാരമില്ല. ഈ വ്യവസ്ഥ മറികടക്കാന്‍ ഇടപാടുകാര്‍ക്ക് ഡിപി വേള്‍ഡിനുപകരം ഷിപ്പിങ് ഏജന്റ് ബില്‍ നല്‍കുകയാണ്്. ബില്ലില്‍ച്ചെലവിന്റെ ഇനംതിരിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഉണ്ടാവാറില്ലെന്ന് സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് നോര്‍ബര്‍ട്ട് കാരിക്കശേരി "ദേശാഭിമാനി"യോട് പറഞ്ഞു.
ചരക്കും മെയിന്‍ ലൈന്‍ കപ്പലുകളെയും ആകര്‍ഷിക്കുന്നതിന് വന്‍ ഇളവാണ് കൊച്ചി തുറമുഖ ട്രസ്റ്റ് നല്‍കുന്നത്. ഉദാഹരണത്തിന് തൂത്തുക്കുടിയില്‍നിന്ന് ചൈനയിലെ ഷാങ്ഹായിയിലേക്ക് ഒരു കണ്ടെയ്നറിന് 400 ഡോളറാണ് ചെലവെങ്കില്‍ കൊച്ചിയില്‍നിന്ന് 150 ഡോളര്‍ മതിയാകും. എന്നിട്ടും കൊച്ചിയില്‍ കപ്പല്‍ അടുക്കാത്തതിനു കാരണം ഇതര ചെലവുകളിലുള്ള വര്‍ധനയാണ്. ചൈനയില്‍നിന്നുള്ള പഴങ്ങളുടെ പ്രധാന ഉപഭോക്താവ് കേരളമാണെങ്കിലും ഇറക്കുന്നത് ചെന്നൈ തുറമുഖത്താണ്. ഈ പഴങ്ങള്‍ പരിശോധിക്കാനുള്ള ലാബും കൊച്ചിയിലില്ല. കസ്റ്റംസ് പരിശോധിച്ച് സീല്‍വച്ച ഉല്‍പ്പന്നങ്ങള്‍ റോഡില്‍ വീണ്ടും പരിശോധിക്കുന്നത്, ചെക്ക്പോസ്റ്റുകളിലെ ബുദ്ധിമുട്ട്, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ ഇടപെടല്‍, വല്ലാര്‍പാടത്തെ ക്ലിയറിങ് താമസം തുടങ്ങിയവയും ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്നു. ഇതര തുറമുഖങ്ങളില്‍ കയറ്റിറക്കിന് രണ്ടോ മൂന്നോ ദിവസം മതിയെങ്കില്‍ ഇവിടെ 10 ദിവസംവരെ ആകും.
(ഷഫീഖ് അമരാവതി)

Sunday, September 22, 2013
ഒരുവര്‍ഷം കഴിഞ്ഞിട്ടും വല്ലാര്‍പാടത്ത് വന്നത് 3 കപ്പല്‍സര്‍വീസ് മാത്രം
കൊച്ചി വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനലിനായി കബോട്ടാഷ് നിയമം ഭേദഗതിചെയ്ത് ഒരുവര്‍ഷം പിന്നിട്ടിട്ടും തുറമുഖ കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിന് (ഡിപി വേള്‍ഡ്) എത്തിക്കാനായത് മൂന്ന് ലൈന്‍ മദര്‍ക്കപ്പലുകള്‍ മാത്രം. നിയമം ഭേദഗതിചെയ്താല്‍ ഇങ്ങോട്ടേക്ക് വന്‍ കപ്പലുകളുടെ പ്രവാഹമാകും എന്നാണ് ഡിപി വേള്‍ഡ് അവകാശപ്പെട്ടത്. പ്രത്യേക സാമ്പത്തികമേഖലയിലെ ഏക തുറമുഖമെന്ന വല്ലാര്‍പാടത്തിന്റെ സവിശേഷതയും മുതലെടുക്കാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല. ഈ ഘട്ടത്തില്‍ വല്ലാര്‍പാടം പദ്ധതി ലാഭകരമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം.
ആഭ്യന്തര ചരക്കുനീക്കത്തില്‍ വിദേശ കപ്പലുകളെ വിലക്കുന്ന കബോട്ടാഷ് നിയമം വല്ലാര്‍പാടം ടെര്‍മിനലിനായി കഴിഞ്ഞ സെപ്തംബറിലാണ് ഭേദഗതിചെയ്തത്. ഇതിനുശേഷം ഞായറാഴ്ചകളില്‍ കൊളംബോവഴി ദുബായ് ജബല്‍അലി തുറമുഖത്തേക്കുള്ള എസ്ജിഇ സര്‍വീസ്, ചൊവ്വാഴ്ചകളില്‍ യൂറോപ്പിലേക്കുള്ള എഎംഇ സിംലൈന്‍ സര്‍വീസ്, ബുധനാഴ്ചകളില്‍ യൂറോപ്പിലേക്കുതന്നെയുള്ള നെമോ സര്‍വീസ് എന്നീ മെയിന്‍ ലൈന്‍ സര്‍വീസുകള്‍ മാത്രമാണ് വല്ലാര്‍പാടത്ത് എത്തിയത്. നിയമഭേദഗതിക്കുശേഷം തുറമുഖത്തെ ചരക്കുനീക്കത്തിലുണ്ടായ വര്‍ധനയാകട്ടെ, കേവലം ഒരുശതമാനവും. നേരത്തെ കൊളംബോയില്‍ കണ്ടെയ്നര്‍ ഇറക്കിയിരുന്നതിന് പകരം എസ്ജിഇ സര്‍വീസ് ജബല്‍അലിയിലും എഎംഇ സിംലൈന്‍ ഇസ്രയേലിലെ ഹൈഫയിലും ചരക്ക് ഇറക്കുകയാണ്. എന്നാല്‍ ഇത് മെയിന്‍ ലൈന്‍ സര്‍വീസാണെന്നത് അധികൃതരുടെ അവകാശവാദം മാത്രം.
കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി കബോട്ടാഷ് നിയമം ഭേദഗതി ചെയ്തിട്ടും വലിയ കപ്പലുകളും അതിന്റെ ഭാഗമായ ഫീഡര്‍ കപ്പലുകളും കൂടുതലായി എത്തിക്കാന്‍ കഴിയുന്നില്ല. വല്ലാര്‍പാടത്തുനിന്ന് സര്‍വീസ് നടത്തുന്ന ഫീഡര്‍ കപ്പലുകള്‍ കേവലം ഏഴെണ്ണമാണ്. വല്ലാര്‍പാടം ടെര്‍മിനല്‍ 2013 അന്ത്യത്തോടെ ലാഭത്തിലാകുമെന്നായിരുന്നു ഉദ്ഘാടന വേളയില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇനിയും അഞ്ചാറുവര്‍ഷമെടുക്കുമെന്നാണ് ഇപ്പോള്‍ വല്ലാര്‍പാടം ടെര്‍മിനല്‍ അധികൃതര്‍ പറയുന്നത്. ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് ഇപ്പോള്‍തന്നെ ലാഭമുണ്ടാക്കുന്നുണ്ട്. എന്നാല്‍ വല്ലാര്‍പാടത്തിനായി കോടികള്‍ മുടക്കിയ കൊച്ചി തുറമുഖത്തിന് അതിന്റെ നാലിലൊന്നുപോലും തിരിച്ചുകിട്ടിയില്ല. പ്രഖ്യാപിച്ച ചരക്ക് എത്തിക്കാതിരുന്നാല്‍ ഡിപി വേള്‍ഡില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാമെങ്കിലും ഈ വഴിക്കുള്ള നീക്കവും നടത്തുന്നില്ല.

Sunday, June 23, 2013
കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കരുത്: സിഐടിയു
കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണമെന്ന് കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍(സിഐടിയു) ആവശ്യപ്പെട്ടു. 15 വര്‍ഷമായി കപ്പല്‍ശാല ലാഭത്തിലാണ്. 2010-11ല്‍ 227.53 കോടിയും 2011-2012ല്‍ 172.33 കോടിയും അറ്റാദായമുണ്ടാക്കി. 2012-13ല്‍ 185 കോടിയാണ് ലാഭം. കപ്പല്‍ശാലയുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുടക്കിയ മൂലധനം തിരിച്ചടച്ച പൊതുമേഖലാ സ്ഥാപനം വില്‍ക്കുന്നത് കേരളീയര്‍ അംഗീകരിക്കില്ല. കപ്പല്‍ശാല വികസനം അനിവാര്യമാണ്. അതിന് ജീവനക്കാരുടെ പിന്തുണയുമുണ്ടാകും. ജീവനക്കാരുടെ ആത്മാര്‍ഥ പ്രവര്‍ത്തനത്തിലൂടെയാണ് സ്ഥാപനത്തിന് ലാഭമുണ്ടാക്കാന്‍ സാധിച്ചതെന്ന് അധികൃതര്‍ തിരിച്ചറിയണമെന്ന് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കപ്പല്‍ശാല വികസനത്തിന്റെ ഭാഗമായി കൊച്ചി തുറമുഖത്തിലെ ചെറിയ ഡോക്ക് ഉള്‍പ്പെടെ 42 ഏക്കര്‍ സ്ഥലവും ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 242 ജീവനക്കാരെയുമാണ് ഏറ്റെടുത്തിട്ടുള്ളത്. അഞ്ചുവര്‍ഷംകൊണ്ടാണ് വികസനം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടം 450 കോടിയാണ് ചെലവ് കണക്കാക്കുന്നത്. കപ്പല്‍ശാലയുടെ കരുതല്‍ശേഖരം ഉപയോഗിച്ചും വരുംവര്‍ഷത്തെ ലാഭംചേര്‍ത്തും വികസനം സാധ്യമാക്കാം. കേന്ദ്രസര്‍ക്കാരില്‍നിന്ന് സഹായമായോ വായ്പയായോ തുക കണ്ടെത്താനാണ് കപ്പല്‍ശാല ഡയറക്ടര്‍ ബോര്‍ഡ് ശ്രമിക്കേണ്ടത്. എന്നാല്‍, വികസനത്തിന്റെ പേരില്‍ കപ്പല്‍ശാലയുടെ സമ്പത്ത് സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതാനാണ് ശ്രമം. കേന്ദ്രമന്ത്രിമാരായ എ കെ ആന്റണിയും കെ വി തോമസും കപ്പല്‍ശാല സ്വകാര്യവല്‍ക്കരണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തന്ത്രപ്രധാനമേഖലയില്‍ സ്ഥിതിചെയ്യുന്ന കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കാനുള്ള ശ്രമം ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് കെ സുരേഷ്കുറുപ്പ് എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Tuesday, June 4, 2013
വല്ലാര്‍പ്പാടം: ദുബായ് പോര്‍ട്ട് വേള്‍ഡുമായുള്ള ലൈസന്‍ കരാര്‍ റദ്ദാക്കണം:എം എം ലോറന്‍സ്
കൊച്ചി തുറമുഖത്തെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും നാശത്തിലേക്കും നയിച്ച വല്ലാര്‍പാടം ടെര്‍മിനല്‍ കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡു(ഡിപി വേള്‍ഡ്)മായുള്ള ലൈസന്‍സ് കരാര്‍ റദ്ദാക്കണമെന്ന് കൊച്ചിന്‍ പോര്‍ട്ട് ലേബര്‍ യൂണിയന്‍(സിപിഎല്‍യു-സിഐടിയു) പ്രസിഡന്റ് എം എം ലോറന്‍സ് പറഞ്ഞു. കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിപി വേള്‍ഡിന് ഒത്താശയൊരുക്കുന്ന തുറമുഖ ട്രസ്റ്റ് അധികൃതര്‍ക്കെതിരെ ഇതര യൂണിയനുകളുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വല്ലാര്‍പാടത്ത് അടിസ്ഥാന സൗകര്യ വികസനത്തിനുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ 1700 കോടി രൂപ മുടക്കിയെങ്കില്‍ കരാറുകാരായ ഡിപി വേള്‍ഡ് പദ്ധതിക്കായി എത്ര പണം മുടക്കിയെന്ന് പോലും വ്യക്തമല്ല. ഈ തുകയാകട്ടെ വല്ലാര്‍പാടത്തെ മേല്‍വിലാസം ഉപയോഗിച്ച് ഇന്‍ഡ്യന്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതുമാണ്. ഇത് ഉപയോഗിച്ച് ഡിപി വേള്‍ഡ് നേട്ടം കൊയ്യുമ്പോള്‍ തുറമുഖ ട്രസ്റ്റ് കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കൂടുതല്‍ കപ്പലുകള്‍ ആകര്‍ഷിക്കാനെന്ന പേരില്‍ തുറമുഖത്തിന് ലഭിക്കേണ്ട മുഴുവന്‍ വരുമാനത്തിലും ഗണ്യമായ ഇളവ് വരുത്തിയെങ്കിലും സ്വന്തം വരുമാനത്തില്‍ ഇളവ് നല്‍കാന്‍ ഡിപി വേള്‍ഡ് തയ്യാറാകുന്നില്ല. 2005-ല്‍ വല്ലാര്‍പാടത്തിന് മുന്നോടിയായി കൊച്ചിയിലെ രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ (ആര്‍ജിസിടി) ഏറ്റെടുത്ത ഡിപി വേള്‍ഡ് ഒരു വര്‍ഷത്തിനകം തുറമുഖത്തെ ട്രാന്‍ഷിപ്പ്മെന്റ് ഹബ്ബ് ആക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ ഒപ്പിട്ട് ഏഴ് വര്‍ഷത്തിനിപ്പുറവും ഈ നേട്ടം കൈവരിക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമവും അധികൃതരില്‍ നിന്നുണ്ടായിട്ടില്ല. മതിയായ കണ്ടെയ്നറുകള്‍ എത്തിക്കാത്തതിന്റെ പേരില്‍ ഡിപി വേള്‍ഡില്‍ നിന്നും 2008-ല്‍ ചെന്നൈ തുറമുഖ ട്രസ്റ്റ് 91.57 കോടി രൂപ നഷ്ടപരിഹാരം ഈടാക്കിയിരുന്നു.
ഈ വഴിക്കുള്ള നീക്കവും കൊച്ചിയില്‍ ഉണ്ടായിട്ടില്ല. വല്ലാര്‍പാടം ടെര്‍മിനല്‍ ആരംഭിക്കുമ്പോള്‍ ഈ രംഗത്ത് ഡിപി വേള്‍ഡിന് കുത്തകയില്ലാതിരിക്കാന്‍ ആര്‍ജിസിടി തുറമുഖ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ട്രേഡ് യൗണിയനുകളോട് ഇക്കാര്യത്തില്‍ അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്തിമ കരാര്‍ ഒപ്പിട്ടപ്പോള്‍ ഡിപി വേള്‍ഡിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്‍ജിസിടയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. വല്ലാര്‍പാടത്ത് ഇടപാടുകാര്‍ക്ക് മുന്‍പത്തേക്കാള്‍ 300 ഡോളറിന്റെ ലാഭമുണ്ടാകുമെന്നാണ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതെങ്കിലും ഇവിടുത്തെ തുക കുറഞ്ഞില്ലെന്ന് മാത്രമല്ല, ഗണ്യമായി ഉയരുകയും ചെയ്തു.
വല്ലാര്‍പാടം നിലനിര്‍ത്തുന്നതിനായി ഡ്രഡ്ജിങ്ങിനായി പ്രതിവര്‍ഷം നൂറ് കോടിയിലേറെ രൂപയും പോര്‍ട്ട് ട്രസ്റ്റിന് ചെലവിടേണ്ടി വരുന്നു. പോര്‍ട്ട് ട്രസ്റ്റും ഡിപി വേള്‍ഡുമായുള്ള കരാറിന്റെ പകര്‍പ്പ് പോലും അധികൃതര്‍ രഹസ്യമായി വെച്ചിരിക്കുകയാണ്. 25ന് ചേരുന്ന കോ-ഓര്‍ഡിനേഷന്‍ കണ്‍വെന്‍ഷന്‍ പ്രക്ഷോഭത്തിന്റെ രൂപം തീരുമാനിക്കുമെന്നും ലോറന്‍സ് വ്യക്തമാക്കി. യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി ഹംസ, വൈസ് പ്രസിഡന്റ് കെ വി എ അയ്യര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Wednesday, May 29, 2013
ലുലു ഗ്രൂപ്പ് ഇളവുതേടിയത് തങ്ങള്‍ അറിയാതെയെന്ന് തുറമുഖ ട്രസ്റ്റ്
ബോള്‍ഗാട്ടിയില്‍ പോര്‍ട്ട് ട്രസ്റ്റ് നികത്തുഭൂമി പാട്ടത്തിനെടുത്ത എംകെ ഗ്രൂപ്പ് (ലുലു ഗ്രൂപ്പ്) ഇവിടെ അപ്പാര്‍ട്ട്മെന്റ് പണിയാന്‍ തീരദേശ സംരക്ഷണ നിയമത്തില്‍ ഇളവുതേടി അപേക്ഷ സമര്‍പ്പിച്ചത് പാട്ട ഉടമയായ തുറമുഖ ട്രസ്റ്റ് അറിയാതെ. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് രേഖാമൂലം അനുമതി തേടിയിട്ടില്ലെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, കരാറിലെ ഹോട്ടല്‍ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന വ്യവസ്ഥപ്രകാരം ഇവര്‍ക്ക് ഇവിടെ സേവന അപ്പാര്‍ട്ട്മെന്റുകള്‍ പണിയുന്നതില്‍ തടസ്സമില്ല. ഇതിനു പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡിന്റെ അനുമതി നേടിയാല്‍ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വ്യവസ്ഥയും പാലിച്ചാണ് ഭൂമി പാട്ടത്തിനു നല്‍കിയതെന്നു പറഞ്ഞ ചെയര്‍മാന്‍ പല ചോദ്യങ്ങളോടും ക്ഷോഭത്തോടെയും അക്ഷമയോടെയുമാണ് പ്രതികരിച്ചത്. ചില ചോദ്യങ്ങള്‍ക്ക് ചെയര്‍മാന്റെ അനുമതിയോടെ സെക്രട്ടറി സിറിള്‍ സി ജോര്‍ജാണ് മറുപടി നല്‍കിയത്. ഒടുവില്‍ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി.
ടൈംസ് ഓഫ് ഇന്ത്യ, മലയാള മനോരമ, തുറമുഖ ട്രസ്റ്റ് വെബ്സൈറ്റ് എന്നിവിടങ്ങളില്‍ പരസ്യം നല്‍കിയാണ് 2010 ജൂണ്‍ 26ന് പാട്ടത്തിന് ടെന്‍ഡര്‍ നല്‍കിയത്. 90 നിക്ഷേപകരെ തപാലിലും വിവരം അറിയിച്ചു. ലുലു ഗ്രൂപ്പ് മാത്രമാണ് പാട്ടത്തിനെടുക്കാന്‍ വന്നത്. തുറമുഖ ട്രസ്റ്റ് ലക്ഷ്യമിട്ടതിനേക്കാള്‍ 23 ശതമാനം കൂടുതല്‍ തുകയ്ക്കാണ് ഇവര്‍ ടെന്‍ഡര്‍ ഏറ്റെടുത്തത്. ഹെക്ടറിന് 5.48 കോടിയാണ് പാട്ടത്തുക പ്രതീക്ഷിച്ചതെങ്കിലും ലുലു വാഗ്ദാനം ചെയ്തത് 6.74 കോടിയാണ്. ഇതുപ്രകാരമാണ് 71 കോടി രൂപയ്ക്ക് 10 ഹെക്ടര്‍ ഭൂമി നല്‍കിയത്. താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്ട്സ്(ടാംപ്) കരാറിന് അനുമതി നല്‍കി. ഹൈക്കോടതിയുടെ അനുകൂലവിധിയും ഉണ്ട്. തുറമുഖ ട്രസ്റ്റ് ആക്ട്പ്രകാരം തുറമുഖവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ നിര്‍മാണം അനുവദിക്കാം. എന്നാല്‍, റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് പണിയാനാവില്ല. ഇക്കാര്യം ടെന്‍ഡര്‍ നല്‍കുന്നതിന് മുന്നോടിയായുള്ള യോഗത്തില്‍ എംകെ ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയോട് വ്യക്തമാക്കിയിട്ടുണ്ട്. പാട്ടക്കരാറിലും ഇത് പറയുന്നു. എന്നാല്‍, ആധുനിക ഹോട്ടലുകളുടെ അനുബന്ധമായി സേവന അപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടാകാറുണ്ട് എന്നതിനാല്‍ കരാറിലെ അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്ന വ്യവസ്ഥപ്രകാരം ഇവര്‍ക്ക് ഇവിടെ സേവന അപ്പാര്‍ട്ട്മെന്റുകള്‍ പണിയാന്‍ തടസ്സമില്ല. ഇതിന് പക്ഷേ, അനുമതി തേടണം.
സേവന അപ്പാര്‍ട്ട്മെന്റുകള്‍ ദീര്‍ഘകാലത്തേക്ക് വാടകയ്ക്ക് നല്‍കാനാവില്ലെന്ന് ആദ്യം വാദിച്ച ചെയര്‍മാന്‍, മാധ്യമപ്രവര്‍ത്തകര്‍ കരാര്‍വ്യവസ്ഥകള്‍ ഉദ്ധരിച്ചപ്പോള്‍ മുന്‍കൂര്‍ അനുമതി തേടി പാട്ടഭൂമി ഉപപാട്ടത്തിന് നല്‍കാന്‍ തടസ്സമില്ലെന്ന് സമ്മതിച്ചു. പാട്ടക്കരാര്‍ പണയപ്പെടുത്തി വായ്പയെടുക്കാനുമാകുമെന്നും സമ്മതിച്ചു. അതേസമയം, 2005-ല്‍ നികത്തിയ ഭൂമി 2009-ല്‍ അന്നത്തെ ചെയര്‍മാന്‍ എന്‍ രാമചന്ദ്രന്‍ തുറമുഖ അനുബന്ധ ആവശ്യങ്ങള്‍ക്ക് പറ്റില്ലെന്ന് വിലയിരുത്തിയിരുന്നു. ഇത് ഇപ്പോഴെങ്ങിനെ തുറമുഖ ആവശ്യത്തിന് യോജിച്ചതായി എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായില്ല. ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഇദ്ദേഹം അക്ഷമനായി വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ച്ചയായി പലചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ "ഇതെന്താ കോടതിയാണോ" എന്ന് ക്ഷോഭത്തോടെ മറുചോദ്യം ഉന്നയിക്കുകയാണ് ചെയ്തത്.

Tuesday, May 28, 2013
സിപിഐ എമ്മിന്റേത് നിക്ഷേപ സൗഹൃദ സമീപനം: ദിനേശ്മണി
കേരളത്തില്‍ മൂലധന നിക്ഷേപത്തിന് സിപിഐ എം എതിരല്ലെന്നും നിക്ഷേപസൗഹൃദ സമീപനമാണ് എക്കാലവും പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി പ്രസ്താവനയില്‍ പറഞ്ഞു. എം എ യൂസഫലിക്കും സിപിഐ എം എതിരല്ല. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നിക്ഷേപം കൊണ്ടുവരുന്നതിന് ആത്മാര്‍ഥമായി പരിശ്രമിക്കുകയും ഒട്ടേറെ പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുകയും ചെയ്തു. നിക്ഷേപം ചരടുകള്‍ ഉള്ളതാകാനോ നാടിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാകാനോ പാടില്ലെന്ന നിലപാടാണ് സിപിഐ എമ്മിനുള്ളത്. കൊച്ചി തുറമുഖത്തിന്റെ അധീനതയിലുള്ള ബോള്‍ഗാട്ടി ദ്വീപിലെ 26 ഏക്കര്‍ സര്‍ക്കാര്‍ഭൂമി വ്യവസായി എം എ യൂസഫലിക്ക് പാട്ടത്തിന് നല്‍കിയതുസംബന്ധിച്ച് ഉണ്ടാക്കിയ കരാര്‍ സര്‍ക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്നതാണ്. സ്ഥലത്തിന്റെ വിലതന്നെയാണ് മുഖ്യമായ തര്‍ക്കവിഷയം. അതു കൊണ്ടാണ് പാട്ടക്കരാര്‍ റദ്ദ്ചെയ്യണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നത്. കരാര്‍ വ്യവസ്ഥകള്‍ വിശദമായി പരിശോധിച്ചാല്‍ സര്‍ക്കാരിന് ഉണ്ടാവുന്ന നഷ്ടം എത്രയെന്ന് ബോധ്യമാകും.
ബോള്‍ഗാട്ടിയിലെ ഭൂമിക്ക് താരിഫ് അതോറിറ്റി ഫോര്‍ മേജര്‍ പോര്‍ട്സ് (ടിഎഎംപി) അംഗീകരിച്ച മതിപ്പുവില സെന്റിന് 2.10 ലക്ഷം മാത്രമാണ്. കോടികള്‍ വിലമതിക്കുന്ന ഭൂമി പൊതുതാല്‍പ്പര്യത്തിനു വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ കരാറിലൂടെയാണ് യൂസഫലിക്ക് കൈമാറിയിട്ടുള്ളത്. 30 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയ ഭൂമി സംരംഭകന്റെ താല്‍പ്പര്യപ്രകാരം പുതുക്കി കൈവശംവയ്ക്കാന്‍ കഴിയും. അത് തടയാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ഭൂമി എന്നന്നേക്കുമായി സ്വകാര്യ സംരംഭകന്റെ ഉടമസ്ഥതയിലാകും. 2004ല്‍ ഗോശ്രീ പാലം നിര്‍മിക്കുന്നതിനായി നികത്തിയ സ്ഥലം വിറ്റപ്പോള്‍ സെന്റിന് ഒമ്പതുലക്ഷം രൂപ വരെ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇവിടെനിന്ന് 500 മീറ്റര്‍ അകലം മാത്രമാണ് ബോള്‍ഗാട്ടിയിലെ 26 ഏക്കര്‍ സ്ഥലത്തേക്കുള്ളത്. വസ്തുത ഇതായിരിക്കെ ആറുവര്‍ഷത്തിനുശേഷം 2010ല്‍ 2.10 ലക്ഷമേ ലഭിക്കൂ എന്ന കണക്ക് അംഗീകരിക്കാനാവില്ല. കൊച്ചി തുറമുഖത്തിന്റെ അധീനതയിലുള്ള സര്‍ക്കാര്‍ ഭൂമിയുടെ വില നിര്‍ണയിച്ചപ്പോള്‍ വീഴ്ച സംഭവിച്ചതിന്റെ മുഖ്യ കാരണക്കാര്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും കേന്ദ്രസര്‍ക്കാരുമാണ്. നിക്ഷേപത്തിന് എതിരല്ലാത്തതും പൊതുജനങ്ങളുടെ സ്വത്ത് സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതുമായ പരമപ്രധാനമായ വസ്തുതയാണ് സിപിഐ എം ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് സി എം ദിനേശ്മണി വ്യക്തമാക്കി.

Sunday, May 19, 2013
വല്ലാര്‍പാടം: നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല; കൊച്ചിയുടെ നഷ്ടം കൂടും
കൊച്ചി തുറമുഖ ട്രസ്റ്റിനെ നഷ്ടത്തില്‍ തള്ളി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിന് (ഡിപി വേള്‍ഡ്) വന്‍ നേട്ടം കൊയ്യാനിടവന്നത് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയില്‍ തയ്യാറാക്കിയ കരാറിലെ ന്യൂനതകള്‍. വാഗ്ദാനവും ലക്ഷ്യവും പാലിക്കപ്പെട്ടില്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം എന്ന വ്യവസ്ഥ ഇത്തരം കരാറുകളില്‍ പതിവാണെങ്കിലും വല്ലാര്‍പാടവുമായി ബന്ധപ്പെട്ട കരാറില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്താത്തത് ദുരൂഹമാണ്. ചെന്നൈ തുറമുഖത്തെയും കരാറുകാരാണ് ഡിപി വേള്‍ഡ്. എന്നാല്‍ 2008-ല്‍ അവിടെ നഷ്ടപരിഹാരമായി 91.51 കോടി രൂപ നല്‍കേണ്ടിവന്നു. 2006 ഡിസംബര്‍മുതല്‍ 2007 നവംബര്‍വരെ മതിയായ നോണ്‍ട്രാന്‍ഷിപ്മെന്റ് കണ്ടെയ്നറുകള്‍ തുറമുഖത്ത് എത്തിച്ചില്ലെന്ന കാരണത്താലായിരുന്നു ഇത്. കരാറിന്റെ ഭാഗമായി ഡിപി വേള്‍ഡ് നല്‍കിയ ബാങ്ക് ഗ്യാരന്റി തുകയായ 46.08 കോടി നഷ്ടപരിഹാരമായി ഈടാക്കുകയും ബാക്കി തുക ഡിപി വേള്‍ഡിനെക്കൊണ്ട് ഒടുക്കിക്കുകയുമായിരുന്നു.
എന്നാല്‍ വല്ലാര്‍പാടം ടെര്‍മിനല്‍ ഏറ്റെടുക്കുന്നതിനു മുന്നോടിയായി 2005-ല്‍ കൊച്ചി തുറമുഖത്തെ രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ (ആര്‍ജിസിടി) ഏറ്റെടുത്ത ഡിപി വേള്‍ഡ് കരാര്‍ പ്രകാരം ഒരുവര്‍ഷത്തിനുശേഷം ആര്‍ജിസിടിയെ ഹബ്പോര്‍ട്ട് (ട്രാന്‍ഷിപ്മെന്റ്) ആക്കണമായിരുന്നു. ഇതു പാലിച്ചില്ല. ഇതിനെതിരെ തുറമുഖട്രസ്റ്റ് നഷ്ടപരിഹാരവും ആവശ്യപ്പെട്ടില്ല. ആര്‍ജിസിടിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഡിപി വേള്‍ഡ് വല്ലാര്‍പാടം ടെര്‍മിനലിനകത്ത് അവര്‍ ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ഇവിടെയും ഓരോവര്‍ഷവും ലക്ഷ്യം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 2012-13-ല്‍ കുറഞ്ഞത് ഏഴരലക്ഷം ടിഇയു കണ്ടെയ്നറുകള്‍ എത്തിക്കണമായിരുന്നു. എന്നാല്‍ എത്തിച്ചതാകട്ടെ 3,34,925 കണ്ടെയ്നര്‍ മാത്രം. കഴിഞ്ഞവര്‍ഷം ഡ്രഡ്ജിങ്ങിനായി മാത്രം 125 കോടി രൂപ മുടക്കിയ തുറമുഖ ട്രസ്റ്റിന് 2012-ല്‍ വരുമാനമായി ലഭിച്ചത് 53.39 കോടി രൂപയുടെ 75 ശതമാനവും. കൊച്ചിതുറമുഖത്തിന്റെ നഷ്ടം അനുദിനം കൂടുകയാകും ഫലം. കണ്ടെയ്നറുകള്‍ എത്തിക്കാത്തതിനാല്‍ നഷ്ടപരിഹാരത്തിന് തുറമുഖ ട്രസ്റ്റിന് അര്‍ഹതയുണ്ടെങ്കിലും ഇതിനുള്ള വ്യവസ്ഥകള്‍ ഇല്ല. ഇതാണ് വല്ലാര്‍പാടത്തെ ചരക്കുനീക്കം മെച്ചപ്പെടുത്താതെ മുംബൈയില്‍ രണ്ടാം ടെര്‍മിനലിന്റെയും കരാര്‍ തേടാന്‍ ഡിപി വേള്‍ഡിന് വഴിയൊരുക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതിപുരുഷന്മാരായ തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍മാരിലേക്കുതന്നെയാണ് ഇതിന്റെ വിമര്‍ശം ഉയരുന്നത്.
(ഷഫീഖ് അമരാവതി)
deshabhimani 180513
Thursday, May 9, 2013
വല്ലാര്‍പാടം ടെര്‍മിനല്‍ കൊച്ചി തുറമുഖത്തെ മുക്കിക്കൊല്ലുന്നു
വല്ലാര്‍പാടം രാജ്യാന്തര ടെര്‍മിനല്‍വഴി വന്‍ നേട്ടം കൊയ്യുമെന്ന് അധികൃതര്‍ പറഞ്ഞ കാലാവധി എത്തിയിട്ടും കൊച്ചി തുറമുഖ ട്രസ്റ്റ് വന്‍ സാമ്പത്തികബാധ്യതയില്‍തന്നെ. കേരളത്തിലെ വമ്പന്‍ പൊതുമേഖലാ സ്ഥാപനത്തിന് ഇപ്പോള്‍ വായ്പ നല്‍കാന്‍ പൊതുമേഖലാ ബാങ്കുകള്‍പോലും തയ്യാറാകാത്ത സ്ഥിതിയാണ്.
വല്ലാര്‍പാടം ടെര്‍മിനലിലെ കരാറുകാര്‍ക്കായി രാജ്യത്തെ കബോട്ടാഷ് നിയമത്തില്‍വരെ ഇളവു നല്‍കിയിട്ടും ചരക്കുനീക്കം മെച്ചപ്പെട്ടിട്ടില്ല. കേന്ദ്ര സ്ഥാപനമായ ഷിപ്പിങ് കോര്‍പറേഷന്‍പോലും വല്ലാര്‍പാടത്തെ ബഹിഷ്കരിക്കുകയാണ്. കേന്ദ്ര ഷിപ്പിങ് മന്ത്രി ജി കെ വാസന്‍ ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുപ്രകാരം വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് 2011ല്‍ കൊച്ചി തുറമുഖ ട്രസ്റ്റിനു ലഭിച്ചത് 49.39 കോടിയും 2012ല്‍ 53.39 കോടി രൂപയുമാണ്. എന്നാല്‍, വല്ലാര്‍പാടത്ത് കപ്പല്‍ചാലില്‍ ആഴംകൂട്ടുന്നതിനുള്ള ഡ്രഡ്ജിങ്ങിനു മാത്രം കൊച്ചിതുറമുഖം ചെലവഴിച്ചത് 377.94 കോടി രൂപയാണ്. തുടര്‍ച്ചയായി നടത്തേണ്ട ഡ്രഡ്ജിങ്ങിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം ചെലവഴിച്ചതാകട്ടെ 125 കോടിയും. ഇത് വര്‍ഷംതോറും വര്‍ധിക്കുമെന്നതിനാല്‍ വല്ലാര്‍പാടം വഴിയുള്ള കൊച്ചി തുറമുഖത്തിന്റെ നഷ്ടവും ദിനംപ്രതിയെന്നോണം കൂടും. വല്ലാര്‍പാടത്തുനിന്നുള്ള വരുമാനത്തിന്റെ 25 ശതമാനം തുക മാറ്റിവയ്ക്കപ്പെട്ട വരുമാനമായി നീക്കിവയ്ക്കും എന്നതിനാല്‍ കേന്ദ്രമന്ത്രി വ്യക്തമാക്കിയതിന്റെ 75 ശതമാനം തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. മാറ്റിവച്ച വരുമാനത്തിന് ഒമ്പതുവര്‍ഷത്തിനു ശേഷമേ തുറമുഖ ട്രസ്റ്റിന് അര്‍ഹതയുണ്ടാകൂ. വല്ലാര്‍പാടം ടെര്‍മിനലില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 33 ശതമാനം വരുമാനം മാത്രമേ കൊച്ചി തുറമുഖത്തിനുള്ളു. വല്ലാര്‍പാടത്തെ കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിനാണ് 67 ശതമാനം. ഫലത്തില്‍ കൊച്ചി തുറമുഖത്തിന്റെ ചെലവില്‍ വന്‍ നേട്ടമാണ് ഇവര്‍ ഉണ്ടാക്കുന്നത്. കൊച്ചി തുറമുഖത്തെ മുഴുവന്‍ കണ്ടെയ്നര്‍ ചരക്കുനീക്കവും അവസാനിപ്പിച്ചും വല്ലാര്‍പാടത്തേക്കുള്ള റോഡ്, റെയില്‍ ഗതാഗതത്തിന് 1284 കോടി രൂപ മുടക്കിയും രാജ്യാന്തര ടെര്‍മിനല്‍ ആരംഭിക്കുമ്പോള്‍ 2013-ഓടെ ടെര്‍മിനല്‍വഴി തുറമുഖത്തിന് വന്‍ ലാഭം ഉണ്ടാകുമെന്നായിരുന്നു അധികൃതര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ കാലാവധി പിന്നിട്ടിട്ടും ലാഭം പോയിട്ട് നഷ്ടം കുറയ്ക്കാനുള്ള മാര്‍ഗംപോലും ഒരുങ്ങുന്നില്ല.
അധികൃതരുടെ കണക്കുകൂട്ടല്‍പ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷം വല്ലാര്‍പാടംവഴി കൈകാര്യംചെയ്യേണ്ടത് ഏതാണ്ട് ഏഴരലക്ഷം ടിഇയു കണ്ടെയ്നറുകളാണ്. എന്നാല്‍ കൈകാര്യംചെയ്തതാകട്ടെ 3,34,295 ടിഇയു കണ്ടെയ്നറുകള്‍ മാത്രം. അതിനു മുമ്പത്തെ വര്‍ഷമാകട്ടെ 3,34,103 ടിഇയു കണ്ടെയ്നറുകളും. ആഭ്യന്തര ചരക്കുനീക്കത്തില്‍ വിദേശ കപ്പലുകളെ വിലക്കുന്ന കബോട്ടാഷ് നിയമം വല്ലാര്‍പാടത്തിനായി ഭേദഗതിചെയ്തിരുന്നു. ഇതുവഴി മദര്‍ഷിപ്പുകള്‍ പ്രവഹിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും നേട്ടമൊന്നും ഉണ്ടായില്ല.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഷിപ്പിങ് കോര്‍പറേഷന്‍ (എസ്സിഐ)പോലും രാജ്യത്തെ ഏക രാജ്യാന്തര ടെര്‍മിനലിനെ ഒഴിവാക്കി കൊളംബോയെ സഹായിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 3,40,000 ടിഇയു കണ്ടെയ്നറുകളാണ് എസ്സിഐ കൊളംബോവഴി കൈകാര്യംചെയ്തത്. ഇവകൂടി വല്ലാര്‍പാടംവഴി കൈകാര്യംചെയ്തിരുന്നെങ്കില്‍ കൊച്ചി തുറമുഖത്തിന്റെ വരുമാനം ഇരട്ടിയാകുമായിരുന്നു. ആദ്യമായി കപ്പല്‍ അടുത്തതിന്റെ 85-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന കൊച്ചി തുറമുഖം ഇപ്പോള്‍ പ്രതിസന്ധികളാല്‍ വീര്‍പ്പുമുട്ടുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ 100 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ബാങ്കുകള്‍ അനുവദിക്കുന്നില്ലെന്നാണ് തുറമുഖവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
(ഷഫീഖ് അമരാവതി)
deshabhimani 090513
Saturday, September 8, 2012
കബോട്ടാഷ് നിയമത്തില്‍ 3 വര്‍ഷത്തേക്ക് ഇളവ്
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട കബോട്ടാഷ് നിയമത്തില്‍ മൂന്ന് വര്‍ഷത്തേക്ക് ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാകിസ്ഥാന്‍ ഒഴികെയുള്ള രാജ്യങ്ങളിലെ കപ്പലുകള്‍ക്കാണ് ഇളവ് ബാധകം. ഇതോടെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ചരക്ക് ഇറക്കുമതിചെയ്യാന്‍ വിദേശ കപ്പലുകള്‍ക്കുണ്ടായിരുന്ന തടസ്സം നീങ്ങി.
വിദേശ ചരക്കു കപ്പലുകളെ ഇന്ത്യയുടെ തീരദേശ വാണിജ്യത്തില്‍നിന്ന് വിലക്കുന്നതാണ് 1958ലെ വ്യാപാര കപ്പല്‍ നിയമത്തില്‍ വരുന്ന കബോട്ടാഷ് നിയമം. ഇതനുസരിച്ച് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് വല്ലാര്‍പാടം ടെര്‍മിനലില്‍ നേരിട്ട് ചരക്ക് ഇറക്കുമതി ചെയ്യാനാവില്ല. അതിനാല്‍ ഇന്ത്യയിലേക്കുള്ള ചരക്ക് അടുത്തുള്ള വിദേശ തുറമുഖങ്ങളില്‍ ഇറക്കേണ്ട സ്ഥിതിയായിരുന്നു ഇതുവരെ. വിദേശ തുറമുഖങ്ങളില്‍നിന്ന് ഇന്ത്യന്‍ കപ്പലുകള്‍ ഉപയോഗിച്ച് ചരക്ക് പിന്നീട് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു പതിവ്. ഇത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും വല്ലാര്‍പാടത്തിന്റെ സാമ്പത്തിക വികസനം തടസ്സപ്പെടുത്തുകയുംചെയ്തു. ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് കേരളം ദീര്‍ഘകാലമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടുവരികയായിരുന്നു.
ഇന്ത്യയിലേക്ക് ചരക്ക് കൊണ്ടുവരുന്ന പകുതിയിലേറെ കണ്ടെയ്നറുകളും വിദേശ തുറമുഖങ്ങളെയാണ് നിലവില്‍ ആശ്രയിക്കുന്നത്. കൊളംബോ, സിംഗപ്പുര്‍, സലാഹ്, ജിബല്‍ അലി എന്നീ തുറമുഖങ്ങളിലാണ് ഇറക്കുമതിയില്‍ ഏറെയും നടക്കുന്നത്. വലിയ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമുള്ള വന്‍ തുറമുഖങ്ങള്‍ അന്താരാഷ്ട്ര കപ്പല്‍പാതയോട് ചേര്‍ന്ന് ഇന്ത്യയില്‍ ഇല്ലെന്നതാണു കാരണം. വല്ലാര്‍പാടത്ത് ഇതിനുള്ള സൗകര്യം ഉണ്ടെങ്കിലും കബോട്ടാഷ് നിയമം പ്രതിബന്ധമായി. കിഴക്ക് പടിഞ്ഞാറന്‍ കപ്പല്‍ പാതയില്‍നിന്ന് വെറും 76 നോട്ടിക്കല്‍ മൈല്‍ ദൂരംമാത്രമാണ് കൊച്ചി തുറമുഖത്തേക്കുള്ളത്. നിയമത്തില്‍ ഇളവ് വരുത്തുന്നതിലൂടെ വിദേശ കപ്പലുകള്‍ കൊച്ചി തുറമുഖത്തേക്ക് എത്തിത്തുടങ്ങും. മൂന്നു വര്‍ഷം കഴിഞ്ഞ് ഇളവ് പുനഃപരിശോധിക്കും.
തീരുമാനം രാജ്യതാല്‍പ്പര്യത്തിനെതിര്- ലോറന്‍സ്
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍പദ്ധതിക്ക് മൂന്നുവര്‍ഷത്തേക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവുനല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കൊച്ചി തുറമുഖത്തിന്റെയോ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ താല്‍പ്പര്യത്തിന് അനുസൃതമല്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു.
വന്‍ കപ്പലുടമകളെയും ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലിനെയും സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. കബോട്ടാഷ് നിയമത്തില്‍ ഇളവിനായി സമ്മര്‍ദംചെലുത്തിയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ ഇത് കേരളത്തിന്റെ താല്‍പ്പര്യമനുസരിച്ചല്ല. കുത്തകമുതലാളിമാരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. തികഞ്ഞ ജനാധിപത്യവിരുദ്ധമാണ് നടപടി. തൊഴിലാളികള്‍ക്കോ രാജ്യത്തിനോ ഇതുകൊണ്ട് പ്രയോജനമില്ല. പാകിസ്ഥാന്റെയും ചൈനയുടെയും കപ്പലുകള്‍ക്ക് ഇളവ് ബാധകമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ കപ്പലുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രയോജനമാകുക.
രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലായി വികസിപ്പിക്കാന്‍ നേരത്തെ കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇതു നടപ്പാക്കിയില്ല. ടെര്‍മിനലിന് 572 മീറ്റര്‍ നീളവും 12.5 മീറ്റര്‍ ആഴവുമുണ്ട്. ടെര്‍മിനല്‍ വികസിപ്പിക്കുന്നതിലെ പരാജയം മറച്ചുവയ്ക്കാന്‍കൂടിയാണ് ഇപ്പോഴത്തെ നടപടി. കബോട്ടാഷ് നിയമം ഇളവുചെയ്യുന്നതോടെ വിദേശകപ്പലുകള്‍ക്ക് യഥേഷ്ടം കടന്നുവരാന്‍ അവസരമൊരുങ്ങും. ഇത് ഇന്ത്യന്‍കപ്പലുടമകള്‍ക്കും ദോഷംചെയ്യും. ഇളവ് അനിശ്ചിതമായി നീട്ടാനും സാധ്യതയുണ്ട്. വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന് റെയില്‍, റോഡ് എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ 1400 കോടി രൂപയോളം ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുപയോഗിച്ച് ഇപ്പോള്‍ ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലിന് സഹായമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജനവിരുദ്ധനടപടിക്കെതിരെ എല്ലാവിഭാഗം തൊഴിലാളികളും മുന്നോട്ടു വരണമെന്നും ലോറന്‍സ് അഭ്യര്‍ഥിച്ചു.
deshabhimani 080912
Wednesday, September 5, 2012
തുറമുഖ ബന്ധ പദ്ധതി: നഷ്ടം 873.85 കോടിയെന്ന് സിഎജി
കൊച്ചി തുറമുഖത്തിലേക്കുള്ള നാലുവരിപ്പാത നിര്‍മാണം ഉള്‍പ്പെടുന്ന തുറമുഖ ബന്ധ പദ്ധതി (പോര്‍ട്ട് കണക്ടിവിറ്റി പ്രോജക്ട്) നടപ്പാക്കാന്‍ വൈകിയതുകാരണം 873.85 കോടി രൂപ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തി. പദ്ധതി നടപ്പാക്കാനുള്ള പ്രത്യേക ഉദ്ദേശ്യസംവിധാനത്തിന്റെ വീഴ്ച 127.68 കോടി രൂപ റവന്യൂ നഷ്ടമുണ്ടാക്കി. വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കുന്ന 16.7 കിലോമീറ്റര്‍ ദേശീയപാതയുടെ വികസനം തടസ്സപ്പെട്ടതായും സിഎജി വ്യക്തമാക്കി. പൊതുമേഖലാസ്ഥാപനങ്ങളെ സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ പ്രധാന തുറമുഖങ്ങളുമായി ബന്ധപ്പെട്ട തുറമുഖ ബന്ധ പദ്ധതിക്ക് (പിആര്‍സി) 2000ലാണ് കേന്ദ്ര സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കിയത്. ഒന്‍പത് തുറമുഖങ്ങളിലേക്കുള്ള പാതകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. നാഷണല്‍ ഹൈവേ അതോറിറ്റിക്കായിരുന്നു മേല്‍നോട്ടം. എന്നാല്‍, കരാര്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതും പ്രത്യേക ഉദ്ദേശ്യ സംവിധാനം നടപ്പാക്കാന്‍ വൈകിയതും കാരണം ഒരു പദ്ധതി പോലും ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാനായില്ല. ഇതുവരെ പൂര്‍ത്തിയായത് നാലു തുറമുഖങ്ങളിലേക്കുളള പാത മാത്രം. കൊച്ചി തുറമുഖപാത നിര്‍മാണം നടന്നത് 53 മാസം വൈകിയാണെന്നും സിഎജി ചൂണ്ടിക്കാട്ടി. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള റോഡ് വികസനമാണ് വിശദപദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ നടക്കാതെപോയത്. 2011 ജനുവരിയില്‍ പൂര്‍ത്തിയായ കൊച്ചിന്‍ പിആര്‍സി പദ്ധതിക്കുള്ള വിശദ പദ്ധതിരേഖയില്‍ ഇടപ്പള്ളി - അരൂര്‍ പാതയുടെ വികസനം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ആവശ്യമായ വിശദ പദ്ധതിരേഖയില്‍നിന്നാണ് പാത വികസനം അപ്രത്യക്ഷമായത്. തുറമുഖത്തിലേക്ക് മികച്ച റോഡ് സൗകര്യം ഉറപ്പുവരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കല്‍ക്കരി ഇറക്കുമതിയുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥ നടപ്പാക്കാത്തതിലൂടെ എന്‍ടിപിസിക്ക് 698.81 കോടി രൂപയുടെ നഷ്ടമുണ്ടായി. കല്‍ക്കരി ഇറക്കുമതിക്കായി എന്‍ടിപിസി 2008ല്‍ എസ്ടിസിയുമായും 2009ല്‍ എംഎംടിസിയുമായും കരാറില്‍ എത്തി. ഏറ്റവും കുറഞ്ഞ ചെലവില്‍ തുറമുഖങ്ങള്‍ വഴി വൈദ്യുത സ്റ്റേഷനുകളില്‍ കല്‍ക്കരി എത്തിക്കാനായിരുന്നു കരാര്‍. എന്നാല്‍, ഇരുകമ്പനികളും എന്‍ടിപിസിയുമായുള്ള കരാര്‍ പാലിച്ചില്ല. ഇറക്കുമതി ചെയ്ത 56 ശതമാനം കല്‍ക്കരിയും അനുവദനീയമായതിലും കൂടിയ ചെലവിലാണ് വൈദ്യുത സ്റ്റേഷനുകളിലെത്തിച്ചത്. എംഎംടിസിയാകട്ടെ ഇറക്കുമതിയുടെ വലിയൊരു പങ്കും രാജ്യത്തെ ആദ്യ സ്വകാര്യ തുറമുഖമായ ഗുജറാത്തിലെ അദാനിയിലൂടെയാണ് നടത്തിയത്. സ്വകാര്യ തുറമുഖത്തിന് അനധികൃത നേട്ടമുണ്ടാക്കിക്കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍, എന്‍ടിപിസി മാനേജ്മെന്റ് വീഴ്ച അംഗീകരിക്കാന്‍ തയ്യാറായില്ല. ഏതു തുറമുഖം വഴി ഇറക്കുമതി വേണമെന്നത് കമ്പനികളുടെ സ്വന്തം കാര്യമാണെന്ന നിലപാടിലായിരുന്നു എന്‍ടിപിസി മാനേജ്മെന്റ്. കല്‍ക്കരി മന്ത്രാലയം ഈ വാദം അംഗീകരിച്ച് നഷ്ടം മൂടിവയ്ക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. സ്വകാര്യ കമ്പനികള്‍ക്ക് സബ്സിഡി നിരക്കില്‍ പ്രകൃതിവാതകം നല്‍കിയതിലൂടെ ഗ്യാസ് അതോറിറ്റി (ഗയില്‍) 246.16 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
(പി വി അഭിജിത്)
deshabhimani 050912
Saturday, August 25, 2012
കപ്പല്‍ശാല ഓഹരിവില്‍പ്പന കരുതല്‍ധനം ചെലവഴിക്കാന്‍ അനുമതി നല്‍കാതെ
കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കുന്നത് കപ്പല്‍ശാല വികസനത്തിനാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പാളുന്നു. കപ്പല്‍ശാലയുടെ കരുതല്‍ധനമായി ഉള്ള 898 കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കാതെയാണ് 10 ശതമാനം ഓഹരി വില്‍ക്കാനൊരുങ്ങുന്നത്. ഈ നീക്കം തന്ത്രപ്രധാനകേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനത്തെ സംബന്ധിച്ച് കനത്ത ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. കപ്പല്‍ശാലയ്ക്കായി 1500 കോടി രൂപയുടെ വികസനപദ്ധതികള്‍ നടത്തുന്നുണ്ടെന്നും ഇതിനുവേണ്ടിവരുന്ന തുകയുടെ പകുതി സമാഹരിക്കാനാണ് ഓഹരി വില്‍പ്പനയെന്നുമാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, കരുതല്‍ധനമായി ഇതിലേറെ തുകയുള്ളപ്പോള്‍ ഓഹരിവില്‍ക്കുന്നതെന്തിനെന്ന മറുചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. വികസനപദ്ധതിയുടെ മറവില്‍ ഓഹരി വിറ്റ് തുക സര്‍ക്കാരിന്റെ പൊതുഫണ്ടിലേക്ക് മാറ്റാനുള്ള നീക്കവും ഇതിനകം പരസ്യമായിട്ടുണ്ട്.
വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ശാലയ്ക്ക് സ്വന്തംകാലില്‍ നില്‍ക്കാനുള്ള ശേഷി നിലവിലുണ്ട്. 2005മുതല്‍ തുടര്‍ച്ചയായി കപ്പല്‍ശാല ലാഭത്തിലാണ്. 1994ല്‍ 119.64 കോടി രൂപയുടെ മുന്‍ഗണനാ ഓഹരികള്‍ സര്‍ക്കാര്‍ എടുത്തതോടെയാണ് കപ്പല്‍ശാലയുടെ അതുവരെയുള്ള കടം ഇല്ലാതായത്. തുടര്‍ന്ന് 2009, 2011 വര്‍ഷങ്ങളിലായി ഈ തുകയില്‍ 80 കോടി രൂപ സര്‍ക്കാരിലേക്കു തിരിച്ചടക്കാനും കഴിഞ്ഞു. സാമ്പത്തികമായി ഭദ്രതയുള്ള ഈ സാഹചര്യത്തില്‍ പുകമറ സൃഷ്ടിച്ചുള്ള ഓഹരി വില്‍പ്പന നീക്കം അംഗീകരിക്കാനാവില്ലെന്ന് കപ്പല്‍ശാല തൊഴിലാളി നേതൃത്വം വ്യക്തമാക്കുന്നു. 2011-12 വര്‍ഷം 177 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയത്. അതിനു മുമ്പത്തെ വര്‍ഷം 227 കോടിരൂപയും ലാഭമുണ്ടാക്കി. നിലവില്‍ 2410 കോടി രൂപയുടെ ഓര്‍ഡറും ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മികച്ച പാതയിലേക്കു കുതിക്കുന്ന കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
ഓഹരിവില്‍പ്പന ഫലത്തില്‍ സ്വകാര്യവല്‍ക്കരണം തന്നെയാണെന്ന് കപ്പല്‍ശാല എംപ്ലോയിസ് ഫെഡറേഷന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള പറഞ്ഞു. ഓഹരി വിറ്റ് കപ്പല്‍ശാല വികസിപ്പിക്കുന്നത് ഫലത്തില്‍ ആ സ്ഥാപനംതന്നെ ഇല്ലാതാക്കുന്ന സ്ഥിതി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പല്‍ശാലയുടെ ഓഹരി കൈയടക്കാന്‍ എത്തുന്നവരുടെ കണ്ണ് കോടികള്‍ വിലമതിക്കുന്ന അതിന്റെ ഭൂമിയിലായിരിക്കുമെന്ന് ഫെഡറേഷന്‍ സെക്രട്ടറി എം സി വിജയനാഥന്‍പിള്ള പറഞ്ഞു. നാവിക ആസ്ഥാനത്തിനു സമീപം തന്ത്രപ്രധാന മേഖലയില്‍ സ്ഥിതിചെയ്യുന്ന കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പന നീക്കം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 250812
Friday, August 24, 2012
കൊച്ചി കപ്പല്‍ശാലയുടെ 10 ശതമാനം ഓഹരി വില്‍ക്കുന്നു
പൊതുമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ പത്ത് ശതമാനം ഓഹരി വിറ്റഴിക്കാന്‍ ഷിപ്പിങ് മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ കൂടിയാലോചനാ സമിതി യോഗത്തിലാണ് അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ സ്വകാര്യവല്‍ക്കരണത്തിന് തീരുമാനമെടുത്തത്. കപ്പല്‍ശാലയുടെ വികസനപദ്ധതിക്ക് പണം കണ്ടെത്താനെന്ന വിശദീകരണത്തോടെയാണ് സ്വകാര്യവല്‍ക്കരണനീക്കം. സിപിഐ എം അംഗം എ സമ്പത്ത്, സിപിഐ അംഗം ബിഭുപ്രസാദ് തരായ്, കോണ്‍ഗ്രസ് അംഗം ഫ്രാന്‍സിസ്കോ സാര്‍ഡിന്‍ഹ എന്നിവരാണ് സ്വകാര്യവല്‍ക്കരണനീക്കത്തെ എതിര്‍ത്തത്.
49 ശതമാനം ഓഹരി വിറ്റഴിക്കലാണ് ലക്ഷ്യം. അതിന്റെ ആദ്യഘട്ടമായാണ് പത്ത് ശതമാനം ഓഹരികള്‍ വില്‍ക്കുന്നതെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്റെ പൊതു തീരുമാനപ്രകാരമാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഓഹരി വിറ്റഴിക്കല്‍ നടപടി ഈ വര്‍ഷം ആരംഭിക്കും. 1500 കോടിയുടെ വികസനപദ്ധതിയുടെ പകുതി പണം ഓഹരി വില്‍പ്പനയിലൂടെ കണ്ടെത്താന്‍ ശ്രമിക്കുമെന്ന് മന്ത്രാലയം നേരത്തെ വിശദീകരിച്ചിരുന്നു. എന്നാല്‍, കൂടിയാലോചനാ സമിതിയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്, ഓഹരി വിറ്റുകിട്ടുന്ന പണം സര്‍ക്കാരിന്റെ പൊതുഫണ്ടിലേക്കാണ് പോവുകയെന്നാണ് ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
2011-12 സാമ്പത്തികവര്‍ഷം 1400 കോടി വരുമാനമുണ്ടാക്കിയ സ്ഥാപനം 172 കോടി രൂപയുടെ ലാഭം നേടിയിരുന്നു. തൊട്ടുമുമ്പുള്ള വര്‍ഷം 1462 കോടി രൂപ വിറ്റുവരവും 228 കോടി രൂപ ലാഭവും നേടി. ആഗോളമായി കപ്പല്‍നിര്‍മാണ വ്യവസായം മാന്ദ്യം നേരിടുമ്പോഴും കൊച്ചി കപ്പല്‍ശാല ലാഭകരമായാണ് പ്രവര്‍ത്തിക്കുന്നത്. കൂറ്റന്‍ കപ്പല്‍ നിര്‍മിക്കാനും വിമാനവാഹിനിക്കപ്പലുകളടക്കം അറ്റകുറ്റപ്പണി നടത്താനും കഴിയുന്ന സ്ഥാപനമാണിത്. വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണവും ഇവിടെ നടക്കുന്നു. ഇതിനകം 40 വലിയ കപ്പലുകള്‍ നിര്‍മിച്ചുനല്‍കിയ കപ്പല്‍ശാലയ്ക്ക് 2410 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. യുടി 755 സിഡി വിഭാഗത്തിലുള്ള ഒരു പ്ലാറ്റ്ഫോം സപ്ലൈ വെസല്‍, എഎച്ച്ടിഎസ് വെസല്‍, പിഎസ്വി 05 എല്‍സിഡി വിഭാഗത്തിലെ നാല് കപ്പലുകള്‍, കോസ്റ്റ്ഗാര്‍ഡിനുവേണ്ടി 20 ഫാസ്റ്റ് പട്രോള്‍ വെസല്‍(1350 കോടി രൂപയുടെ ഓര്‍ഡര്‍) ബയോ ടെന്‍ഡര്‍ വെസല്‍ എന്നിവയടക്കമാണ് 2410 കോടി രൂപയുടെ ഓര്‍ഡറുകള്‍.
ഈ ഓര്‍ഡറനുസരിച്ച് നിര്‍മാണപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാവശ്യമായ വികസനപ്രവര്‍ത്തനത്തിന് സ്ഥാപനത്തിന്റെ ലാഭവും കുറച്ച് കേന്ദ്രസഹായവും മതിയാകും. അതിനുപകരം ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനമാണ് യുപിഎ സര്‍ക്കാര്‍ നടത്തുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ കപ്പലുകളുടെ അറ്റകുറ്റപ്പണിയുടെ 80 ശതമാനവും വിദേശരാജ്യങ്ങളിലാണ് നടക്കുന്നത്. കൊച്ചി കപ്പല്‍ശാലയുടെ ശേഷി പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇതില്‍ വലിയൊരു ഭാഗം ഇന്ത്യയില്‍ത്തന്നെ നടത്താന്‍ കഴിയും. ഒഎന്‍ജിസിയുടെ റിഗ്ഗുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള കപ്പല്‍ശാലയ്ക്ക് ആ രംഗത്ത് കൂടുതല്‍ നേട്ടമുണ്ടാക്കാമെന്നിരിക്കെയാണ് ഓഹരി വിറ്റഴിക്കുന്നത്.
(വി ജയിന്‍)
deshabhimani 240812
Sunday, August 19, 2012
ദുബായ് പോര്‍ട്ടിന് വല്ലാര്‍പാടം കറവപ്പശു
ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ നടത്തിപ്പുകാരായ വിദേശ കുത്തകക്കമ്പനിയുടെ കറവപ്പശുവായി മാറുന്നു. വല്ലാര്‍പാടത്തിന്റെ നിലനില്‍പ്പിനായി കൊച്ചി തുറമുഖട്രസ്റ്റ് കടക്കെണിയിലേക്കും നീങ്ങുന്നു. ഇടപാടുകാര്‍ക്ക് കണ്ടെയ്നര്‍ ഒന്നിന് 300 ഡോളര്‍ ലാഭിക്കാനാവുമെന്നാണ് ടെര്‍മിനല്‍ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചതെങ്കിലും നിലവില്‍ മുമ്പത്തേക്കാള്‍ 5000 രൂപയോളം (100 ഡോളര്‍) അധികമായി ചെലവിടേണ്ട സാഹചര്യമാണ്. ടെര്‍മിനലിലൂടെ കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡ് കൈ നയാതെ വന്‍നേട്ടം കൊയ്യുന്നു.
2011 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ടെര്‍മിനലിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി 1700 കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചത്. കപ്പല്‍ചാലിലെ ചളി നീക്കാനും ഇതര അനുബന്ധസൗകര്യങ്ങള്‍ ഒരുക്കാനുമായി തുറമുഖ ട്രസ്റ്റും കോടികള്‍ ചെലവഴിച്ചു. ഇതിലൂടെ നിലവില്‍ 500 കോടി രൂപയുടെ ബാധ്യതയാണ് തുറമുഖ ട്രസ്റ്റിന്. ചളി നീക്കാന്‍ മാത്രം പ്രതിവര്‍ഷം 110 കോടി രൂപയും തുറമുഖ ട്രസ്റ്റ് ചെലവിടണം. വല്ലാര്‍പാടത്തേക്ക് കൂടുതല്‍ കപ്പലുകള്‍ ആകര്‍ഷിക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ടെര്‍മിനലില്‍ നിലവില്‍ 3,37,000 കണ്ടെയ്നര്‍ മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. വരുമാനത്തിന്റെ മൂന്നിലൊന്നാണ് ടെര്‍മിനലിന്റെ ഉടമയായ കൊച്ചി തുറമുഖ ട്രസ്റ്റിനുള്ളത്. ഇതുവഴി ആദ്യവര്‍ഷം 49.4 കോടി രൂപ ട്രസ്റ്റിനു ലഭിച്ചു. കരാറുകാര്‍ക്കു ലഭിച്ചത് 98 കോടി. എന്നാല്‍ കിട്ടിയതിന്റെ ഇരട്ടിയിലേറെയാണ് കപ്പല്‍ചാലിലെ ആഴംനിലനിര്‍ത്താന്‍ ട്രസ്റ്റ് ചെലവഴിച്ചത്. കഴിഞ്ഞ ഒരുവര്‍ഷം മാത്രം തുറമുഖ ട്രസ്റ്റിനുണ്ടായ നഷ്ടം 86 കോടി രൂപയാണ്.
വല്ലാര്‍പാടം ആരംഭിക്കും മുമ്പ് തുറമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ (ആര്‍ജിസിടി) ദുബായ്പോര്‍ട്ട് വേള്‍ഡിന്റെ സമ്മര്‍ദത്തിനു വഴങ്ങി നിര്‍ത്തലാക്കുകയും ചെയ്തു. ആര്‍ജിസിടി വഴി തുറമുഖട്രസ്റ്റിനു ലഭിച്ചിരുന്നത് പ്രതിവര്‍ഷം 40 കോടിയോളം രൂപയായിരുന്നു. അന്ന് ഡ്രഡ്ജിങ്ങിനു മുടക്കിയതാകട്ടെ കേവലം 12.5 കോടി രൂപയും. ആഭ്യന്തര ചരക്കുനീക്കത്തില്‍ വിദേശ കപ്പലുകളെ വിലക്കുന്ന കബോട്ടാഷ്് നിയമം ഭേദഗതിചെയ്യാത്തതാണ് വല്ലാര്‍പാടത്തെ പിറകോട്ടടിപ്പിക്കുന്നതെന്നാണ് തുറമുഖട്രസ്റ്റ് അധികൃതരുടെ ഇപ്പോഴത്തെ വാദം. എന്നാല്‍ വല്ലാര്‍പാടത്തിനായി ഈ നിയമം ഇളവു ചെയ്യുന്നത് ദോഷകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന എതിര്‍വാദവും ശക്തമാണ്. ചെലവിന്റെ 28 ശതമാനമാണ് ഡ്രഡ്ജിങ്ങിനു മാത്രം പോര്‍ട്ട് ട്രസ്റ്റ് ചെലവഴിക്കുന്നത്. കൊല്‍ക്കത്ത ഒഴികെയുള്ള തുറമുഖങ്ങളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഈ ചെലവ്. കൊല്‍ക്കത്തയ്ക്കാകട്ടെ ഇതിനായി കേന്ദ്രത്തില്‍നിന്ന് ഗ്രാന്റ് ലഭിക്കുമ്പോള്‍ കൊച്ചിക്ക് ഇതു ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും അവഗണന തുടരുന്നു. നിലവിലെ സാഹചര്യത്തില്‍ 2012-13 വര്‍ഷം തുറമുഖട്രസ്റ്റിന് വിഹിതമായി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നത് 54.34 കോടി രൂപയാണ്. 2013-14ല്‍ 59.77 കോടിയും 2014-15ല്‍ 65.75 കോടിയുമാണ് പ്രതീക്ഷ. ചെലവാകട്ടെ ഇരട്ടിയോളവുമാകും. ഫലത്തില്‍ കൊച്ചി തുറമുഖത്തിനുമേലുള്ള കുരുക്ക് നാള്‍ക്കുനാള്‍ മുറുകുകയാണ്. ഇതുവഴി കരാറുകാരാകട്ടെ കൂടുതല്‍ വീര്‍ക്കുകയും ചെയ്യും.
(ഷഫീഖ് അമരാവതി)
deshabhimani 190812
Sunday, August 5, 2012
കൊച്ചി കപ്പല്‍ശാല ഓഹരി വില്‍പ്പനയ്ക്ക് വീണ്ടും കേന്ദ്രം
തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പുമൂലം മുന്‍വര്‍ഷങ്ങളില്‍ നടക്കാതിരുന്ന കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വീണ്ടും രംഗത്ത്. ജീവനക്കാരുടെ ബോണസ് ചര്‍ച്ചയ്ക്കായി കഴിഞ്ഞദിവസം കപ്പല്‍ശാലയില്‍ ചേര്‍ന്ന യോഗത്തില്‍ ഓഹരി വില്‍പ്പന അജന്‍ഡയാക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ എതിര്‍പ്പുമൂലം ചര്‍ച്ച നടന്നില്ല. പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ) എന്ന പേരിലാണ് സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്നത്. വന്‍കിട കുത്തകകളെയും കോര്‍പറേറ്റുകളെയും ഒഴിവാക്കി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും 10 ശതമാനം ഓഹരി നല്‍കുന്നതാണ് പദ്ധതി. എന്നാല്‍ ഈ ഓഹരികള്‍ വൈകാതെ കുത്തകകളുടെ കയ്യിലെത്തുമെന്നതാണ് രാജ്യത്തെ ഇതര പൊതുമേഖലാ സ്ഥാപനങ്ങളിലെ അനുഭവം.
കപ്പല്‍ശാലയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍നിന്ന് 600 കോടിയോളം രൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതുപയോഗിച്ച് കപ്പല്‍ശാലയിലെ നവീകരണം ഉള്‍പ്പെടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് പിന്നാലെ സമയബന്ധിതമായി 51 ശതമാനം ഓഹരിയും വില്‍ക്കലാണ് ലക്ഷ്യം. കേന്ദ്ര ഓഹരി വില്‍പ്പന മന്ത്രാലയത്തിന്റെ പതിനാലാമത്തെ റിപ്പോര്‍ട്ടില്‍ കപ്പല്‍ശാലയുടെ 51 ശതമാനം ഓഹരികള്‍ വിറ്റ് സ്വകാര്യവല്‍ക്കരിക്കാനുള്ള ശുപാര്‍ശയുണ്ട്്. കൊച്ചി കപ്പല്‍ശാലയുടെ തന്ത്രപ്രധാനമായ സ്ഥാനവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും വികസനസാധ്യതയും കണക്കിലെടുക്കാതെയാണ് ഓഹരി വില്‍പ്പനയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന്് തൊഴിലാളിസംഘടനകള്‍ ആരോപിച്ചു. ദക്ഷിണനാവിക ആസ്ഥാനത്തിന് അഭിമുഖമായി നിലകൊള്ളുന്ന കപ്പല്‍ശാലയുടെ സ്വകാര്യവല്‍ക്കരണം വന്‍ സുരക്ഷാപ്രശ്നങ്ങളുണ്ടാക്കും. നഗരത്തിന്റെ ഹൃദയഭാഗത്ത് 200 ഏക്കറോളം ഭൂമിയിലാണ് കപ്പല്‍ശാല പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ് ഇവിടെ കപ്പല്‍ശാല സ്ഥാപിച്ചത്. സ്വകാര്യവല്‍ക്കരണത്തിലൂടെ ഈ ഭൂമി മുഴുവന്‍ അന്യാധീനപ്പെടുമെന്ന ആശങ്കയും ശക്തമാണ്. ഓഹരി വിറ്റഴിക്കലിനുവേണ്ടി ഡോ. ആര്‍ എച്ച് പാട്ടീല്‍ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍തന്നെ ഭൂമിവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശങ്ങളുണ്ട്.
deshabhimani 060812
Friday, November 25, 2011
കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ച ചര്‍ച്ച ചെയ്യുമ്പോള്‍
കൊച്ചി തുറമുഖം കേരളത്തിന്റെ എക്കാലത്തേയും അഭിമാനമാണ്. അറബിക്കടലിന്റെ റാണി എന്നു വിളിക്കപ്പെട്ട കൊച്ചിയിലെ ഈ തുറമുഖത്തിലൂടെ കേരളം ലോകത്തിലേയ്ക്കുള്ള അതിന്റെ വാതായനങ്ങള്‍ തുറന്നിട്ടു. ഇന്ത്യയുടെ വാണിജ്യ ഭൂപടത്തില്‍ ഈ തുറമുഖത്തിനുള്ള സ്ഥാനം ആര്‍ക്കും നിഷേധിക്കാനാകില്ല. മംഗലാപുരം തൂത്തുക്കുടി തുറമുഖങ്ങള്‍ക്ക് കേന്ദ്രത്തിലെ അധികാരികള്‍ കല്‍പ്പിച്ചുകൊടുത്ത പരിഗണനകള്‍ പലപ്പോഴും കൊച്ചിക്കു ലഭിക്കാതെ പോയിട്ടുണ്ട്. അതേച്ചൊല്ലി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ബധിര കര്‍ണങ്ങളിലാണ് പതിച്ചത്.
വല്ലാര്‍പാടത്ത് ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ കൊച്ചി തുറമുഖം അവര്‍ക്ക് അവകാശപ്പെട്ട വളര്‍ച്ചയിലേയ്ക്ക് കാലുകുത്തുകയാണെന്ന് ഏവരും കരുതി. പ്രകൃതിദത്തമായ അഴിമുഖവും അതിലൂടെ കൈവന്ന കൊച്ചി തുറമുഖത്തിന്റെ സ്വാഭാവിക അനൂകൂല ഘടകങ്ങളുമെല്ലാം അന്താരാഷ്ട്ര വാണിജ്യമേഖലയില്‍ കൊച്ചിയുടെ സാധ്യതയെ ഉയര്‍ത്തുമെന്ന് ഏവരും കരുതിയത്. ഏറെ പ്രയാസങ്ങള്‍ നേരിട്ടാണെങ്കിലും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ വളര്‍ച്ചയ്ക്കാവശ്യമായ റെയില്‍-റോഡ് ബന്ധങ്ങളും കേരള സര്‍ക്കാര്‍ സജ്ജമാക്കി. എന്നാല്‍ ലക്ഷ്യമാക്കിയ പുരോഗതി കൊച്ചിതുറമുഖത്തിന് നേടാനായില്ലെന്നുമാത്രമല്ല; അത് ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്തപ്പോള്‍ കണക്കുകൂട്ടിയത് കൊച്ചി തുറമുഖത്തു നിന്നുള്ള ചരക്കു ഗതാഗതം 3.6 ടി ഇ യു വില്‍ നിന്ന് ഇരട്ടിച്ച് 7.75 ടി ഇ യു ആകുമെന്നായിരുന്നു. കണ്ടെയ്‌നറുകളുടെയും ടെര്‍മിനലുകളുടെയും വ്യാപ്തി സൂചിപ്പിക്കുന്ന യൂണിറ്റായ ടി ഇ യു വില്‍ കാര്യമായ വര്‍ധന നേടാന്‍ കൊച്ചി തുറമുഖത്തിനു കഴിഞ്ഞില്ല. സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയും കടന്നിരിക്കേ കഷ്ടിച്ച് 6-7 ശതമാനം വളര്‍ച്ച മാത്രം നേടാനാണ് കൊച്ചിക്കു കഴിഞ്ഞത്. ഈ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നത്.
'കമ്പൊട്ടാഷ്' നിയമങ്ങളുടെയും ചട്ടങ്ങളുടെയും സാങ്കേതിക ഊരാക്കുടുക്കുകളില്‍ കൊച്ചി തുറമുഖം ശ്വാസം മുട്ടുമ്പോള്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അനങ്ങാപ്പാറയെപ്പോലെ കഴിയുകയാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഇറക്കുന്ന വിദേശത്തു നിന്നുള്ള ചരക്കുകള്‍ വിദേശരാജ്യങ്ങളുടെ കൊടി പറത്തുന്ന കപ്പലുകളില്‍ കയറ്റി മറ്റ് ഇന്ത്യന്‍ തുറമുഖങ്ങളിലേയ്ക്ക് അയക്കുന്നത് നിലവിലുള്ള കമ്പോട്ടാഷ് ചട്ടങ്ങള്‍ പ്രകാരം അനുവദനീയമല്ല. അന്താരാഷ്ട്ര വാണിജ്യവളര്‍ച്ചയുടെ ഇന്നത്തെ ഘട്ടത്തില്‍ കൊച്ചി അടക്കമുള്ള ഇന്ത്യന്‍ തുറമുഖങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത്തരം കമ്പൊട്ടാഷ് നിബന്ധനകള്‍ തടസം സൃഷ്ടിക്കുന്നു. അതില്‍ ഇളവുകള്‍ വേണ്ടതാണെന്ന് കേന്ദ്ര ഗവണ്‍മെന്റും ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉന്നതരും പലകുറി സമ്മതിച്ചതാണ്. പക്ഷേ നടപടി ക്രമങ്ങള്‍ ഒച്ചുവേഗതയില്‍ നീങ്ങുമ്പോള്‍ കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ചാ സ്വപ്നങ്ങളാണ് കൊഴിഞ്ഞുവീഴുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.
ഇതുപോലെയോ ഇതിനേക്കാള്‍ ഗുരുതരമായതോ ആയ മറ്റൊരു പ്രശ്‌നം കൊച്ചി തുറമുഖത്ത് ഉയര്‍ന്നു വരുന്നുണ്ട്. തുറമുഖത്തിന്റെ കീഴിലുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ 'സെസ് പദവി'യുമായി ബന്ധപ്പെട്ട പ്രശ്‌നമാണത്. പ്രത്യേക സാമ്പത്തികമേഖല രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമായി മാറണമെന്നു വാദിക്കുന്നവര്‍ നവലിബറലിസത്തിന്റെ അഴിഞ്ഞാട്ടവാസനയുടെ ബാധയേറ്റവരാണ്. അവരുടെ സ്വാധീനം വല്ലാര്‍പാടം ടെര്‍മിനലിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്തെ കസ്റ്റംസ് നിയമങ്ങള്‍ വല്ലാര്‍പാടം ടെര്‍മിനലിനു ബാധകമല്ലെന്നാണ് അവര്‍ ശഠിക്കുന്നത്. ഈ ശാഠ്യം എന്തെല്ലാം കുറ്റകൃത്യങ്ങള്‍ക്കു കാരണമാകുമെന്ന് ഏതാനും ദിവസംമുമ്പ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തന്നെ കണ്ടതാണ്. 1.25 കോടി വിലവരുന്ന രക്തചന്ദനമാണ് അവിടെ നിന്നു കടല്‍ കടക്കാനെത്തിയത്. കൃത്യമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടെര്‍മിനല്‍ പരിശോധനയ്‌ക്കെത്തിയ റവന്യൂ ഇന്റലിജന്‍സ് ഓഫീസര്‍മാരെ അകത്തുകടക്കാന്‍ സമ്മതിക്കാതെ സെക്യൂരിറ്റിക്കാര്‍ പുറത്തു തടഞ്ഞുവച്ചു. ഒടുവില്‍ പൊലീസ് എത്തിയാണ് അവരെ അകത്തു കടത്തിയത്. ഇത്തരം കള്ളക്കടത്ത് ഇതിനുമുമ്പ് വല്ലാര്‍പാടത്തുനിന്ന് ഉണ്ടായതായി വ്യക്തമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകേണ്ട കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ചയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക നിയമക്രമങ്ങളുടെ നിര്‍വഹണത്തിനും ആവശ്യമാണ്. 'ദുബായ് പോര്‍ട്ട്‌വേള്‍ഡ്' എന്ന വിദേശ ഏജന്‍സിയാണ് വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പിന്റെ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്തിട്ടുള്ളത്. അവര്‍ക്ക് രാജ്യത്തെ ഏത് നിയമങ്ങളേക്കാള്‍ മീതെ അധികാരം ഉണ്ടെന്നു വരുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും ആശാസ്യമാണോ? കൊച്ചി തുറമുഖം അനാശാസ്യമായ കച്ചവടത്തിന്റെയും കള്ളക്കടത്തിന്റെയും വിധ്വംസക ഇടപാടിന്റെയും തുറമുഖമാകുന്നത് അനുവദനീയമാണോ? വല്ലാര്‍പാടം ടെര്‍മിനല്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയാകണം. രാജ്യത്തിന്റെ സുഭദ്ര വളര്‍ച്ചയ്ക്കു വേണ്ടിയുണ്ടായ നിയമങ്ങളെ വളച്ചൊടിക്കാന്‍ വേണ്ടിയാകരുത്. കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇക്കാര്യവും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഉണ്ടാവുക തന്നെ വേണം.
janayugom editorial 251111

Tuesday, November 22, 2011
കബോട്ടാഷ് നിയമം ഉപേക്ഷിക്കരുത്
പതിനൊന്ന് കൂറ്റന്‍ തുറമുഖങ്ങളും അനേകം ഇടത്തരം-ചെറുകിട തുറമുഖങ്ങളുമുള്ള ഇന്ത്യയില്‍ കപ്പല്‍വഴിയുള്ള ചരക്കുഗതാഗതത്തിന് നിര്‍ണായകമായ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ 5560 കിലോമീറ്റര്‍ കടലാണ്. ചരിത്രത്തിലെന്നപോലെ വര്‍ത്തമാനത്തിലും കപ്പല്‍ഗതാഗതത്തിന് രാജ്യത്തിന്റെ വാണിജ്യപുരോഗതിയില്‍ വമ്പിച്ച പ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ, കപ്പല്‍ചരക്കുനീക്കവുമായി ബന്ധപ്പെട്ട ഏതുതീരുമാനവും ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കും. കബോട്ടാഷ് നിയമം രാജ്യത്ത് ഇളവുചെയ്യണമെന്ന ആവശ്യവും അതിനായി നടത്തുന്ന പ്രചാരണവും അത്തരം ഗുരുതരസ്വഭാവമുള്ള ഒന്നാണ്. രാജ്യത്തെ തുറമുഖങ്ങള്‍ തമ്മിലുള്ള ചരക്കുകൈമാറ്റത്തിന് ഇന്നാട്ടിലെ കപ്പലുകള്‍ മാത്രമേ പാടുള്ളൂ എന്നാണ് കബോട്ടാഷ് നിയമം അനുശാസിക്കുന്നത്. ട്രാന്‍ഷിപ്മെന്റ് പ്രതീക്ഷിച്ച് പടുത്തുയര്‍ത്തിയ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്ക് കൂറ്റന്‍ കപ്പലുകള്‍ എത്തുന്നില്ല; ആ പ്രശ്നം പരിഹരിക്കാന്‍ ആഗോള കപ്പല്‍ കമ്പനികള്‍ക്ക് ഇന്ത്യയുടെ തീരദേശഗതാഗതം നടത്താനുള്ള അവകാശം അനുവദിക്കണം എന്ന ആവശ്യമാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്.
മൂന്നുഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ഇന്ത്യയുടെ സുരക്ഷയ്ക്കുതന്നെ ഇവിടെ രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന സുസജ്ജമായ വലിയ കപ്പല്‍വ്യൂഹം അത്യന്താപേക്ഷിതമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വാണിജ്യത്തിനുള്ള അവകാശം ഇന്ത്യന്‍ കപ്പലുകള്‍ക്കുമാത്രം നല്‍കുന്നതിന്റെ ഒരു മുഖ്യലക്ഷ്യം ഇതുതന്നെയാണ്. തീരദേശരാഷ്ട്രങ്ങള്‍ പൊതുവെ അനുവര്‍ത്തിക്കുന്ന നയമാണ് "കബോട്ടാഷ്". 1958ലെ മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് പ്രകാരം ഇന്ത്യയിലെ തീരദേശകപ്പല്‍ ഗതാഗതത്തിനുള്ള അവകാശം ഇന്ത്യന്‍ കപ്പലുകള്‍ക്കാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പേരുപറഞ്ഞാണ് കബോട്ടാഷ് നിയമത്തില്‍ ഇളവുവരുത്താനുള്ള ശ്രമം ഇപ്പോള്‍ ഊര്‍ജിതമാക്കിയത്. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തോട് മത്സരിച്ച് വല്ലാര്‍പാടത്തിന് ജയിക്കണമെങ്കില്‍ കബോട്ടാഷ് നിയമത്തില്‍ വെള്ളംചേര്‍ക്കണമെന്നാണ് വാദം.
യഥാര്‍ഥത്തില്‍ കൊളംബോയില്‍നിന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പല്‍ഗതാഗതം ഇന്ത്യന്‍ തീരദേശവ്യാപാരത്തിന്റെ പരിധിയില്‍ പെടുന്നതാണ്. കബോട്ടാഷ് നിയമം ഇവിടെ ബാധകമാണ്. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ ശ്രീലങ്ക-ഇന്ത്യ കപ്പല്‍ ഗതാഗതത്തിന് നിയമം ബാധകമാക്കാന്‍ മടിച്ചുനില്‍ക്കുന്നു. വിദേശകപ്പലുകള്‍ ഈ അവസരം ദുര്‍വിനിയോഗം ചെയ്ത് ഇന്ത്യന്‍ കടല്‍ത്തീരത്തെ വാണിജ്യ കപ്പല്‍ ഗതാഗതം കൈയടക്കുന്നു. മേഖലയില്‍ കബോട്ടാഷ് നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ സ്വാഭാവികമായും ചരക്കുള്ളിടത്തേക്ക് കപ്പലുകള്‍ വരും. ചരക്കുള്ളത് ഇന്ത്യയിലാണ്; ശ്രീലങ്കയിലല്ല. നമ്മുടെ നയത്തെ സ്വാധീനിക്കേണ്ടത് ഈ തിരിച്ചറിവാണെന്നിരിക്കെ വന്‍കിട വിദേശകപ്പലുകള്‍ക്ക് ഇന്ത്യന്‍തീരം കൈയടക്കാന്‍ ഒത്താശചെയ്യുന്നതിന്റെ യുക്തിയെന്താണ്? ഇന്ത്യയുടെ കടല്‍മാര്‍ഗമുള്ള വ്യാപാരത്തിന് പരസ്പരപൂരകമായി വര്‍ത്തിക്കേണ്ട ഘടകങ്ങളാണ് കപ്പല്‍സര്‍വീസും തുറമുഖവും. വ്യാപാരത്തിന് സഹായകമായ സൗകര്യങ്ങളൊരുക്കി മിതമായ നിരക്ക് വസൂലാക്കുന്ന വ്യവസ്ഥ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്നു. 2005ല്‍ ഡി പി വേള്‍ഡ് കൊച്ചി തുറമുഖത്തിന്റെ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തശേഷമാണ് സ്ഥിതി മാറിയത്. വിവിധഇനം പുതിയ നിരക്കുകള്‍ വ്യാപാരികളില്‍നിന്ന് കമ്പനി ഈടാക്കിത്തുടങ്ങി. പ്രവര്‍ത്തനം വല്ലാര്‍പാടത്തേക്ക് മാറ്റിയപ്പോള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. സൗജന്യമായി കസ്റ്റംസ് പരിശോധനാസൗകര്യം ഒരുക്കേണ്ട ബാധ്യത തുറമുഖ സേവനദാതാവ് എന്ന നിലയ്ക്ക് ഡി പി വേള്‍ഡിന്റേതാണ്. ഈ ബാധ്യത നിറവേറ്റുന്നില്ല. ഇതുമൂലം കസ്റ്റംസ് പരിശോധനയ്ക്കായി വെല്ലിങ്ടണ്‍ ഐലന്‍ഡിലേക്കും തുറമുഖത്ത് എത്തിക്കാന്‍ വല്ലാര്‍പാടത്തേക്കും ചരക്കുമായി വ്യാപാരികള്‍ നെട്ടോട്ടമോടേണ്ടിവരുന്നു.
സൗകര്യങ്ങള്‍ നിഷേധിക്കുകയും നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തവകയില്‍ വ്യാപാരികള്‍ക്ക് കണ്ടെയ്നര്‍ ഒന്നിന് 7000 രൂപയിലേറെ അധികച്ചെലവുണ്ടാകുന്നു. ഈ പ്രശ്നം ഉയര്‍ത്തി ചില ഇടപാടുകാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇങ്ങനെ അനാവശ്യ പണപ്പിരിവടക്കമുള്ള നടപടികളിലൂടെ കൂറ്റന്‍ കപ്പലുകളെ കൊളംബോയിലേക്ക് തള്ളിവിടുകയാണ്. ഈ നയത്തില്‍ മാറ്റം വരുത്തുകയും ശ്രീലങ്ക-ഇന്ത്യ മേഖലയില്‍ കബോട്ടാഷ് കര്‍ശനമായി നടപ്പാക്കുകയും ചെയ്താല്‍ കൊച്ചി തുറമുഖത്തേക്ക് ആഗോള കപ്പലുകള്‍ നേരിട്ടുവരും. കോയമ്പത്തൂര്‍ , ബംഗളൂരു എന്നീ പ്രധാന വ്യവസായകേന്ദ്രങ്ങളിലേക്കുള്ള റെയില്‍മാര്‍ഗകവാടം കൂടിയാണ് കൊച്ചി തുറമുഖം. ഉള്‍നാടന്‍ ഗതാഗതവും കപ്പല്‍കമ്പനികളുടെ ലാഭകരമായ ബിസിനസ് ആണ്. ചരക്ക് കടത്തുന്നത് കപ്പല്‍ കമ്പനിയുടെ കണ്ടെയ്നറിലാണ്. ഈ വകയില്‍ കപ്പല്‍ കമ്പനികള്‍ക്ക് 100 ശതമാനം പ്രവര്‍ത്തനലാഭം കിട്ടുന്നുണ്ടെന്ന് കേന്ദ്ര ഷിപ്പിങ് സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വല്ലാര്‍പാടം ടെര്‍മിനല്‍ "നോണ്‍ പ്രോസസിങ് ഏരിയ" സെസ് നിയമപ്രകാരം വേര്‍തിരിച്ച് സൗജന്യ കസ്റ്റംസ് പരിശോധനയ്ക്കുള്ള സൗകര്യം സജ്ജമാക്കേണ്ടതുണ്ട്. വ്യാപാരികളില്‍നിന്ന് വസൂലാക്കുന്ന വിവിധ ഫീസുകള്‍ മിതപ്പെടുത്തണം.
കൊച്ചി തുറമുഖത്തേക്കും ഇന്ത്യയിലെ ഇതര തുറമുഖങ്ങളിലേക്കും നേരിട്ടുള്ള ആഗോള കപ്പല്‍ സര്‍വീസ് ലഭ്യമാക്കാന്‍ കബോട്ടാഷ് നിയമം ഉപേക്ഷിച്ചിട്ട് കാര്യമില്ല. പകരം ഇന്ത്യ-ശ്രീലങ്ക മേഖലയില്‍ കബോട്ടാഷ് കര്‍ശനമായി നടപ്പാക്കുക മാത്രമാണ് പോംവഴി. അങ്ങനെ വന്നാല്‍ കൊളംബോ എന്ന ഇടത്താവളം ഒഴിവാക്കാന്‍ വിദേശകപ്പലുകള്‍ നിര്‍ബന്ധിക്കപ്പെടും. വരാനുള്ളവ നേരിട്ട് വല്ലാര്‍പാടത്തുതന്നെ എത്തും. വിദേശ കപ്പല്‍കമ്പനികള്‍ക്ക് ഇന്ത്യയിലെ ആഭ്യന്തര ചരക്കുനീക്കത്തില്‍ ആധിപത്യമുറപ്പിക്കാന്‍ വെമ്പലുണ്ടാകുന്നത് സ്വാഭാവികമാണ്. അതിനൊത്ത് പ്രവര്‍ത്തിക്കലല്ല; രാജ്യത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കലാണ് സര്‍ക്കാരിന്റെ കടമ. ആഭ്യന്തര ഗതാഗതത്തിന് നാടന്‍ കപ്പലുകള്‍ക്കുമാത്രം അനുമതി നല്‍കിക്കൊണ്ട് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുകയാണ് വേണ്ടത്. തുറമുഖത്തൊഴിലാളികള്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ആ വികാരം മുഖവിലയ്ക്കെടുക്കുകയും രാജ്യതാല്‍പ്പര്യം മാനിച്ച് കബോട്ടാഷ് നിയമം കര്‍ക്കശമായി പാലിക്കുകയും ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണം.
deshabhimani editorial 221111

Subscribe to:
Posts (Atom)