Sunday, February 28, 2010

വെളിച്ചിക്ക് കണ്ണുനിറഞ്ഞു; ജാനുവിനും പട്ടയമായി

മകള്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി ലഭിക്കുന്നതിന്റെ കടലാസുകള്‍ കൈയില്‍ വച്ച് സ്വപ്നത്തിലെന്നപോലെ വെളിച്ചി കുറച്ചുനേരം വേദിയില്‍ നിന്നു. പിന്നെ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനുവിന്റെ അമ്മയാണ് വെളിച്ചി. മാനന്തവാടിയില്‍ നടന്ന ആദിവാസി ഭൂവിതരണ പട്ടയമേളയിലാണ് സി കെ ജാനുവിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്.

'മരണക്കളി കളിച്ച് കാത്തിരുന്നാ പട്ടയം കിട്ടിയത്. വെലിയ സന്തോഷമുണ്ട്'- സി കെ ജാനുവിനുള്ള പട്ടയം മന്ത്രിമാരായ എ കെ ബാലന്‍, കെ പി രാജേന്ദ്രന്‍ എന്നിവരില്‍നിന്ന് ഏറ്റുവാങ്ങിയ ശേഷം വെളിച്ചി പറഞ്ഞു.

1.4 ഏക്കര്‍ സ്ഥലമാണ് ജാനുവിന് ലഭിച്ചത്. ശനിയാഴ്ച മാനന്തവാടി കമ്യൂണിറ്റി ഹാളിലായിരുന്നു പട്ടയ വിതരണമേള.

ജാനു നേതൃത്വം കൊടുത്ത മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ജോഗിയെന്ന ആദിവാസിയെ യുഡിഎഫ് ഭരണത്തില്‍ പൊലീസ് വെടിവച്ച് കൊന്നിരുന്നു. ജോഗിയുടെ കുടുംബത്തിന് സഹായം നല്‍കിയതും മകള്‍ സീതയ്ക്ക് ജോലി നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമാണ്. ഇപ്പോള്‍ ജാനുവിനും പനവല്ലി കോളനിയിലെ 32 ആദിവാസികള്‍ക്കും പട്ടയം നല്‍കുകയും ചെയ്തു.

ആദിവാസികള്‍ക്ക് ഒരുതുണ്ട് ഭൂമിപോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ലെന്ന് പറഞ്ഞുനടക്കുന്നതിനിടയിലാണ് ജാനുവിന് പട്ടയം ലഭിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം. ജാനു പക്ഷേ പട്ടയം വാങ്ങാന്‍ എത്തിയില്ല. അതുകൊണ്ടാണ് അമ്മ വെളിച്ചിയെ പട്ടയം ഏല്‍പ്പിച്ചത്.

വയനാട്ടിലും കോളയാട്ടുമായി 2751 ആദിവാസികള്‍ക്ക് പട്ടയം നല്‍കി

വയനാട്ടില്‍ ഭൂരഹിതരായ 1930 ആദിവാസി കുടുംബങ്ങള്‍ക്കും കോളയാട്ട് 821 പേര്‍ക്കും കൂടി വനാവകാശ നിയമപ്രകാരം പട്ടയം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിക്ക് തെളിവായി നടന്ന പട്ടയമേളകള്‍ പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ മന്ത്രി എ കെ ബാലന്‍ ഉല്‍ഘാടനം ചെയ്തു. ആയിരക്കണക്കിന് ആദിവാസികള്‍ ചരിത്രനിമിഷത്തിന് സാക്ഷിയാവാനെത്തി. വനാവകാശ നിയമപ്രകാരം മാത്രം കേരളത്തില്‍ 9538 പേര്‍ക്ക് ഇതിനകം എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി നല്‍കി. നാല് വര്‍ഷംകൊണ്ട് 50 പട്ടയമേളകളിലൂടെയും ഭൂവിതരണ മേളകളിലൂടെയും 1,14,000 പേര്‍ ഭൂമിയുടെ ഉടമകളായി. മാനന്തവാടിയില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു പട്ടയമേള. ആദിവാസി ഭൂവിതരണം രണ്ടാംഘട്ടത്തിന്റെ ഭാഗമായായിരുന്നു ഇത്. 40 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയവും ഭൂപതിവ് പ്രകാരമുള്ള 40 പട്ടയവും നല്‍കി. 40 പേര്‍ക്ക് കുടുംബക്ഷേമ പദ്ധതിയുടെ തുകയും വിതരണം ചെയ്തു. 2009 ഡിസംബര്‍ 19ന് നടന്ന ഒന്നാംഘട്ട പട്ടയമേളയില്‍ 1288 പേര്‍ക്ക് കൈവശരേഖയും പട്ടയവും നല്‍കിയിരുന്നു.

മന്ത്രി കെ പി രാജേന്ദ്രന്‍ പട്ടയം നല്‍കി. കെ സി കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. എം ഐ ഷാനവാസ് എം പി, കലക്ടര്‍ ടി ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു. കോളയാട്ടെ ചടങ്ങില്‍ മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പട്ടയം വിതരണം ചെയ്തു. പി ജയരാജന്‍ എംഎല്‍എ അധ്യക്ഷനായി. കെ സുധാകരന്‍ എംപി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി ജോസഫ്, വി രാജന്‍, വി സൌമിനി, കെ പി സുരേഷ്കുമാര്‍, എം ജെ പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ വി കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

കേരള ചരിത്രത്തില്‍ ഇത്രയധികം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കിയ സര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ലെന്ന് പട്ടയമേളകള്‍ ഉല്‍ഘാടനം ചെയ്ത് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കൈവശഭൂമി ഇല്ലെങ്കില്‍ വിലയ്ക്ക് വാങ്ങി പാവങ്ങള്‍ക്ക് നല്‍കും. ആദിവാസി ഗോത്ര മഹാസഭ നേതാവ് സി കെ ജാനുവിന് ലഭിച്ച രണ്ടേക്കര്‍ ഭൂമിയുടെ പട്ടയം അവരുടെ അമ്മയാണ് വാങ്ങിയത്. ഇതേ സി കെ ജാനുവാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരള സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നില്ലെന്ന് ആക്ഷേപിച്ചത്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ദേശാഭിമാനി 28/02/10

Saturday, February 27, 2010

സംവരണ വിവാദവും വസ്തുതകളും

സംവരണപ്രശ്നം വീണ്ടും സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. കേരളത്തില്‍ വിവിധ ഘട്ടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പല രൂപത്തിലും തരത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം വിവാദങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ത്തന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ വിവാദങ്ങളില്‍ പൊതുവില്‍ കാണുന്ന പ്രവണത ഈ പ്രശ്നത്തെ വിവിധ ജാതി-മതങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തലത്തിലേക്ക് രൂപപ്പെടുത്താനുള്ള പരിശ്രമമാണ്. സ്വത്വരാഷ്ട്രീയത്തിന്റെയും മറ്റും പിന്‍പറ്റി ഈ വിവാദങ്ങളെ സൈദ്ധാന്തികമായ തലത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങളും സജീവമായിരിക്കുന്നു. സംവരണപ്രശ്നത്തെ സംബന്ധിച്ച് വളരെ വ്യക്തമായ നിലപാട് സിപിഐ എമ്മിനുണ്ട്. അത് ഇന്ത്യന്‍ സമൂഹത്തിലെ പ്രശ്നങ്ങളെ വിശകലനംചെയ്ത് വര്‍ഗപരമായ കാഴ്ചപ്പാടോടെ നിര്‍മിക്കപ്പെട്ടതാണ്. ജാതി-മത വികാരങ്ങള്‍ ഇളക്കിവിട്ട് സാമൂഹ്യവ്യവസ്ഥയ്ക്കെതിരായി ഉയര്‍ന്നുവരുന്ന സമരങ്ങളെ ദുര്‍ബലപ്പെടുത്തി വ്യവസ്ഥ രക്ഷപ്പെടുത്താനുള്ള കാഴ്ചപ്പാടില്‍നിന്ന് വിരുദ്ധമാണ് ഈ സമീപനം. അതുകൊണ്ടുതന്നെ ഈ നയത്തിനെതിരായി സ്ഥാപിത താല്‍പ്പര്യക്കാര്‍ രംഗപ്രവേശം ചെയ്യുക സ്വാഭാവികമാണ്. ദളിത്-പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് എതിരാണ് സിപിഐ എം എന്നുള്ള പ്രചരണം ഇതിന്റെ ഭാഗമായി ചിലര്‍ നടത്തുന്നുണ്ട്. മറ്റു ചിലരുടേത് തങ്ങളുടെ നിലപാട് സിപിഐ എം അംഗീകരിച്ചു എന്ന പ്രചാരവേലയാണ്. ഇത്തരക്കാര്‍ സിപിഐ എം നിലപാട് മനസ്സിലാക്കാത്തവരോ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരോ ആണ്.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതാണ് സംവരണം. എന്നാല്‍,ആ സംവരണം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുമാത്രം നിര്‍ബന്ധമായും നല്‍കണമെന്നേ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളൂ. ഭരണഘടനപ്രകാരം ഒബിസി സംവരണം എന്നത് ഒരു മാന്‍ഡേറ്റ് അല്ല. എന്നാല്‍, പിന്നോക്കവിഭാഗങ്ങളുടെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കുന്നതിന് കമീഷനെ നിയോഗിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16ലാണ് സംവരണത്തെ സംബന്ധിച്ച് വിശദീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ വിവേചനാധികാരമായിട്ടാണ് പിന്നോക്കവിഭാഗത്തിന്റെ സംവരണം വരുന്നത്. അതുകൊണ്ടാണ് ഭരണഘടന നിലവില്‍ വന്നപ്പോള്‍ത്തന്നെ കേന്ദ്രസര്‍വീസില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നിലനിന്നപ്പോഴും പിന്നോക്കവിഭാഗത്തിന് സംവരണമില്ലാതിരുന്നത്. കേന്ദ്രസര്‍വീസിലെ സ്ഥിതി ഇതായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവേചനം ഉപയോഗിച്ച് 1958ല്‍ത്തന്നെ ഇ എം എസ് മന്ത്രിസഭ പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഇരുപതോളം പിന്നോക്ക സമുദായങ്ങള്‍ക്കാണ് ഇത്തരത്തില്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചത്. ഈഴവ-മുസ്ളിം വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഇതിന്റെ ആനുകൂല്യം ലഭിക്കുകയുണ്ടായി. 1958ലെ കേരള സര്‍വീസ് സബോര്‍ഡിനേറ്റ് റൂള്‍സിലാണ് ഈ കാര്യം വിശദീകരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സംവരണം ഏര്‍പ്പെടുത്തിയത് കമ്യൂണിസ്റ്റുകാരാണ് എന്നര്‍ഥം.

ഭരണഘടനയുടെ 16-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട് കോസ്റിറ്റ്യുവന്റ് അസംബ്ളിയില്‍ വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ നടന്നിരുന്നു. ഈ വിഷയത്തില്‍ അംബേദ്കര്‍ മുന്നോട്ടുവച്ച നിലപാടിനോട് യോജിച്ച് അതിനെ പിന്താങ്ങിയത് കെ എം മുന്‍ഷിയായിരുന്നു. അംബേദ്കര്‍ പറഞ്ഞത് ദളിത് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതുപോലെയല്ല പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം എന്നാണ്. കാരണം, അവര്‍ക്കിടയില്‍ത്തന്നെ ചില വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ട് ആ കാര്യംകൂടി പരിഗണിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്. അല്ലാതെ എടുക്കുന്ന തീരുമാനം തുല്യതയിലല്ലാത്തവരെ തുല്യമായി പരിഗണിക്കുന്നതിന് സമമായിരിക്കുമെന്നായിരുന്നു അംബേദ്കറുടെ നിരീക്ഷണം. യഥാര്‍ഥത്തില്‍ കോസ്റിറ്റ്യുവന്റ് അസംബ്ളിയില്‍ ഉയര്‍ന്ന ഈ വസ്തുതകൂടി കണക്കിലെടുത്താണ് പിന്നോക്കവിഭാഗത്തിന്റെ സംവരണത്തെ സംബന്ധിച്ചുള്ള ചര്‍ച്ച നടന്നത്. സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ന്നുവന്ന വിഭാഗത്തെ പിന്നോക്കവിഭാഗത്തിന്റെ സംവരണത്തില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് ഈ പശ്ചാത്തലത്തിലാണ് സജീവമാകുന്നത്. മാത്രമല്ല, പിന്നോക്കവിഭാഗത്തില്‍ ചില വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നതുകൊണ്ടുതന്നെ അവരുമായി മത്സരിക്കാന്‍ അതിലെ പാവപ്പെട്ടവര്‍ക്ക് കഴിയാത്ത നിലയുണ്ടായി. ഈ സവിശേഷത പിന്നോക്കവിഭാഗത്തിലെ സംവരണം അതിലെ പാവപ്പെട്ടവന് കിട്ടാത്ത നിലയുണ്ടാക്കുന്ന കാര്യവും സജീവമായി ഉയര്‍ന്നുവന്നിരുന്നു. ഈ പ്രശ്നംകൂടി പരിഗണിച്ചാണ് പിന്നോക്കവിഭാഗത്തിന്റെ സംവരണത്തില്‍നിന്ന് മേല്‍പ്പാളി (ക്രീമിലെയര്‍) വിഭാഗത്തെ ഒഴിവാക്കണം എന്ന കാഴ്ചപ്പാട് സിപിഐ എം മുന്നോട്ടുവച്ചത്. പിന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെ സംവരണത്തിനായി ആദ്യവും അവരില്ലാതെ വന്നാല്‍ അതിലെ മുന്നോക്കത്തിനെയും പരിഗണിക്കണം എന്നതാണ് പാര്‍ടി നിലപാട്. ഈ നയത്തിന്റെ ഫലമായുണ്ടാകുന്ന പ്രധാന പ്രത്യേകത ജാതീയമായി അതതു വിഭാഗത്തിനുള്ള സംവരണം അതേപോലെ ലഭിക്കും എന്നതാണ്. അതേസമയം, പ്രഥമ പരിഗണന അതേവിഭാഗത്തില്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കുകയും ചെയ്യും.

എന്നാല്‍, പിന്നോക്കവിഭാഗത്തിന്റെ സംവരണകാര്യത്തില്‍ ഒളിച്ചുകളി നടത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് എക്കാലവും സ്വീകരിച്ചത്. പിന്നോക്കവിഭാഗക്കാരുടെ പ്രശ്നം പഠിച്ച് കാക്കാ കലേക്കര്‍ 1956ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നെഹ്റുവിന്റെ കാലത്ത് തുറന്നുനോക്കുകപോലുമുണ്ടായില്ല. മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്കുകൂടി സംവരണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മണ്ഡല്‍ കമീഷനെ നിയോഗിച്ചത് സിപിഐ എം പിന്തുണയോടെ 1977ല്‍ കോണ്‍ഗ്രസിതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴായിരുന്നു. ആ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനുമേല്‍ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നുംചെയ്തില്ല. ഇടതുപക്ഷ പിന്തുണയോടെ വി പി സിങ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് 1990ല്‍ കേന്ദ്രസര്‍സീസില്‍ 27 ശതമാനം സംവരണം പിന്നോക്കക്കാര്‍ക്ക് ഏര്‍പ്പെടുത്തിയത്. അത്തരത്തില്‍ ഗുണപരമായ നിലപാടെടുത്ത മന്ത്രിസഭയെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു.

കേരളത്തില്‍ ഏറെ തൊഴിലവസരം സംഭാവനചെയ്യുന്ന മേഖലയാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇത്തരം സ്ഥാപനങ്ങളില്‍ സംവരണവ്യവസ്ഥ നടപ്പാക്കാന്‍ ഉതകുന്ന ഒന്നായിരുന്നു പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്‍. വലതുപക്ഷ പാര്‍ടികളിലും ജാതി-മത സംഘടനകളില്‍പ്പെട്ട നേതാക്കളാണ് വിമോചനസമരം നടത്തി വിദ്യാഭ്യാസബില്ലിനെ തകര്‍ത്തത്. 50 ശതമാനം സീറ്റ് ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെ ലഭിക്കുമായിരുന്നത് ഇവര്‍ ഇല്ലാതാക്കി. മറ്റു വിഭാഗത്തില്‍പ്പെട്ട മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള അവസരവും നഷ്ടപ്പെട്ടു. ഈ ബില്ലിലെ 11-ാം വകുപ്പിലായിരുന്നു ഈ കാര്യം പറഞ്ഞിരുന്നത്. സുപ്രീംകോടതിയില്‍ ഈ വകുപ്പിന് അംഗീകാരം ലഭിച്ചെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന ശങ്കര്‍-പട്ടം-കോ-ലീ-പി, മുന്നണിയാണ് ഈ വകുപ്പ് എടുത്ത് മാറ്റി സംവരണവിഭാഗങ്ങള്‍ക്ക് പ്രഹരമേല്‍പ്പിച്ചത്.

ദളിത് ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒരുവിഭാഗം ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്ന ചര്‍ച്ചയും സമൂഹത്തില്‍ സജീവമാണ്. അതുകൊണ്ട് അവിടെയും മേല്‍പ്പാളിയെ ഒഴിവാക്കണം എന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ദളിത് വിഭാഗത്തിനിടയില്‍ ഇത്തരമൊരു മാറ്റം പൊതുവില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ദളിത് സംവരണകാര്യത്തില്‍ മേല്‍ത്തട്ട് പരിഗണിക്കേണ്ടതില്ല എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം പോയ വിഭാഗത്തെ കൈപിടിച്ചുയര്‍ത്തുക എന്നത് സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തവും കടമയുമാണ്. അങ്ങനെ ഉയര്‍ന്നുവരാനുള്ള അവസരം ഉണ്ടാവുക എന്നത് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ അവകാശത്തിന്റെ ഭാഗമാണുതാനും.

ചരിത്രത്തിന്റെ മുന്നോട്ടുപോക്കില്‍ നമ്മുടെ സാമൂഹ്യജീവിതത്തില്‍ മാറ്റങ്ങളും കീഴ്മേല്‍ മറിച്ചിലുകളും ചില കാര്യങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി സവര്‍ണവിഭാഗത്തിലെതന്നെ ഒരു വിഭാഗം സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം പോകുന്ന നിലയുണ്ടായിട്ടുണ്ട്. ഈ ജനവിഭാഗത്തെ മറ്റുള്ളവരോടൊപ്പം പരിഗണിക്കപ്പെടുക എന്നതും പ്രധാനമാണ്. അതുകൊണ്ടാണ് മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സംവരണം വേണം എന്ന തത്വം സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഈ സംവരണം നിലവിലുള്ള ഏതെങ്കിലും വിഭാഗത്തിന്റെ സംവരണ ക്വോട്ട വെട്ടിക്കുറച്ചുകൊണ്ടാകരുത്. മറിച്ച്, 50 ശതമാനം വരുന്ന ജനറല്‍ മെറിറ്റില്‍നിന്ന് നിശ്ചിത ശതമാനം ഈ വിഭാഗത്തിനായി നീക്കിവയ്ക്കുകയാണ് വേണ്ടത്. ഇതാണ് മുന്നോക്കത്തിലെ പിന്നോക്കത്തിന്റെ സംവരണത്തെ സംബന്ധിച്ച സിപിഐ എം നിലപാട്. ഈ നയത്തിന്റെ ഫലമായി ഓരോ വിഭാഗത്തിനും നിശ്ചയിക്കപ്പെടുന്ന ക്വോട്ട മിനിമം ലഭിക്കും. ബാക്കി വരുന്ന മെറിറ്റ് സീറ്റില്‍ വിവിധ വിഭാഗങ്ങള്‍ക്ക് കടന്നുവരാം എന്നതുകൊണ്ട് സംവരണ ക്വോട്ടയേക്കാള്‍ കൂടുതല്‍ തൊഴിലവസരം ഓരോ വിഭാഗത്തിനും ലഭിക്കും. മാത്രമല്ല, പാവങ്ങള്‍ക്ക് പ്രത്യേകമായ പരിഗണന ഉണ്ടാവുകയും ചെയ്യും.

നിലനില്‍ക്കുന്ന തൊഴിലവസരങ്ങള്‍തന്നെ ഇല്ലാതാക്കുന്നതാണ് ആഗോളവല്‍ക്കരണനയങ്ങള്‍. പൊതുമേഖലയെയും സിവില്‍ സര്‍വീസിനെയും ദുര്‍ബലപ്പെടുത്തുക എന്നത് അതിന്റെ പ്രത്യേകതയാണ്. യുഡിഎഫ് കേരളത്തില്‍ ഭരിക്കുന്ന ഘട്ടത്തില്‍ സ്വീകരിച്ച സമീപനം ഇത്തരത്തിലുള്ളതായിരുന്നു. ഏകദേശം 75,000 തസ്തികയാണ് ഈ ഘട്ടത്തില്‍ കേരളത്തില്‍ കുറവുവന്നത്. ഇതിന്റെ പകുതി ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെ ലഭിക്കേണ്ടതായിരുന്നു. ബാക്കി പകുതി എല്ലാ വിഭാഗത്തിലുംപെട്ട മിടുക്കരായവര്‍ക്കും അര്‍ഹതപ്പെട്ടതായിരുന്നു. തൊഴിലവസരങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരായുള്ള പൊതുവായ പോരാട്ടം അനിവാര്യമാണെന്നും ഇത് കാണിക്കുന്നു.

തൊഴില്‍രഹിത വളര്‍ച്ച സൃഷ്ടിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെയും തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന മുതലാളിത്തവ്യവസ്ഥയ്ക്കുമെതിരായ സമരമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇതിനെതിരായി നടക്കുന്ന പോരാട്ടങ്ങളുമായി സംവരണം ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രശ്നങ്ങളെ കാണുകയാണ് വേണ്ടത്. അല്ലാതെ വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തി ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രശ്നമാക്കി ഇതിനെ മാറ്റുകയല്ല വേണ്ടത്. ജാതി സംഘടനകളും സ്വത്വരാഷ്ട്രീയക്കാരും മുന്നോട്ടുവയ്ക്കുന്ന ഈ രാഷ്ട്രീയത്തെ നാം തിരിച്ചറിയണം. ജനങ്ങളെ അവരുടെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ യോജിപ്പിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ഭിന്നിപ്പിക്കുക എന്നത് ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ടി ശിവദാസമേനോന്‍ ദേശാഭിമാനി

ജാതിസംഘടനകളും പാര്‍ടിയും

Charter of Demands of All India Convention on Employment

Charter of Demands of All India Convention on Employment

The DYFI organized a two day long Convention on Employment in New Delhi(Banga Bhavan) on 10-11 February 2010. The Convention was inaugurated by Prakash Karat. Deliberations in the Convention started with the presentation of an approach paper by the DYFI CEC followed by the presentation of 9 papers on various aspects of the employment problem in India. These were followed by a vibrant discussion by the delegates attending the Convention. The Charter of Demands adopted by the Convention is provided below.

CREATE SECURE JOB OPPORTUNITIES FOR ALL!

NO TO JOBLESS GDP GROWTH; REVERSE NEOLIBERAL POLICIES!!

FORMULATE NATIONAL YOUTH POLICY!!

General Demands:

* No to Privatization and Disinvestment of Central Public Sector Enterprises; Expand public investment by CPSEs for expansion and modernization using Rs. 5 lakh crore reserves and surplus in sectors like power, railways, oil and gas, steel, coal, telecom, defence, Research and Development etc.; Unlock the lands of closed factories in public and private sectors by removing legal hurdles for setting up new industries.

* Lift ban on recruitment and abolition of existing posts in different Central and State Government departments and PSEs; Make public status of all vacancies in Government departments and initiate fresh recruitment; Stop outsourcing, contractorisation and recruitment of retired employees in permanent jobs.

* Release employment data along with quarterly GDP estimates (every three months); Stop releasing unemployment data once in 5 years; NSSO (National Sample Survey Organisation) and Labour Bureau should collect and publish regular data on employment/unemployment both for the organised and unorganised sector.

* Implement land and tenancy reforms and distribute joint pattas for land; Increase public investment in agriculture and irrigation; Strengthen public procurement of crops at remunerative prices; Provide subsidised agricultural inputs; Ensure small farmers’ access to cheap credit, storage and marketing infrastructure.

* Fulfill reservation quotas and all backlogs for SC/STs and OBCs; Implement Ranganath Mishra Commission’s recommendation to provide job reservations to minorities; Extend reservations to the private sector.

* Ensure equal pay for equal work for women and men; Provide security for women employees; Prevent sexual harassment at workplace; Abolish child labour.

* Ensure balanced regional development; Adopt special development package for North Eastern region with emphasis on infrastructure and industrial development like power, railways, telecommunications, oil refining etc.; Provide Government jobs to militancy affected youth in Jammu & Kashmir and North East.

For Rural Youth

* Expand the scope of the NREGA to all individuals (not only to households) and enhance the cap of 100 days; Increase minimum wages to at least Rs. 160/- per day and ensure regular wage payment; Expand the schedule of permissible works to include individual beneficiary schemes, social services, etc.; Delegate decision making powers about the type of works under the NREGA to the States and local bodies.

* Appoint local persons on a regular basis as village employment assistants or Rozgar Sevaks; Pay unemployment allowance to job card holders not given work; Combat corruption in NREGA implementation.

* Enact comprehensive legislation for agricultural workers ensuring minimum wages and social security; Link minimum wages to inflation index.

* Implement recommendations of National Commission on Farmers on creation of skilled jobs in agriculture through horticulture, energy plantations, animal husbandry, biomass utilization etc; Set up Farm Schools in all village panchayats for training and skill development of young cultivators; Promote agro processing industries in rural areas through small enterprises, cooperatives and Self-Help Groups (SHGs).

* Amend the Land Acquisition Act, 1894 and enact a Rehabilitation and Resettlement Bill in order to minimize displacement and ensure adequate compensation, sharing of profit and livelihood security for land losers and displaced persons; Amend SEZ Act to curb real estate bubbles and tax concessions; Strictly regulate land use to prevent land hoarding and speculation and promote employment intensive industrialisation.

For Tribal Youth

* Ensure remunerative employment opportunities in tribal areas through NREGA; Strengthen public procurement at Minimum Support Price (MSP) for minor forest produce and coarse cereals; Strengthen TRIFED (Tribal Cooperative Marketing Development Federation of India Ltd.) and facilitate local level processing and value addition of tribal produce.

* Initiate intensive socio-economic development programmes in tribal areas through expansion of PDS outlets, schools, colleges and hostels (especially for girls), training institutes, health centres, expansion of credit, irrigation, roads, power, telecommunication, market infrastructure, extension services etc.

* Implement ST reservations in all posts and services; Extend ST reservations to the private sector; Remove anomalies and exclusions in notifying tribes as Scheduled to ensure all deserving groups are included; Act against issuers and receivers of bogus ST certificates.

* Recognize and vest forest rights for tribals, distribute pattas speedily and implement fully the provisions of the ST and OFD (Recognition of Forest Rights) Act; Assign government barren and waste lands to landless tribals; Provide homestead land and housing to homeless tribals.

* Prevent tribal land alienation; Implement Panchayat Extension to Scheduled Areas Act; Strengthen gram sabhas in tribal areas; Implement 5th & 6th schedule provisions and declare autonomous councils in tribal districts.

For Urban Youth

* Initiate Urban Employment Guarantee Scheme at minimum wages with one-third jobs reserved for women; Bring public works and infrastructure projects in urban areas under the employment guarantee; Provide BPL cards to all unemployed persons and poor informal workers; Stop forcible eviction of slum dwellers, street vendors etc.; Ensure proper rehabilitation of displaced persons.

* Universalize social security; Amend central legislation to provide for provident fund, pension, health insurance, accident benefit and death benefits for all workers in the unorganized sector (not only BPL) as per the recommendation of the NCEUS (National Commission for Enterprises in the Unorganised Sector); Set up National Social Security Fund to finance unorganised sector social security schemes; Implement 8 hours working day for all unorganised sector workers; Strictly implement minimum wages and link them to inflation index.

* Enact comprehensive legislation for protecting the lives and livelihoods of migrant informal workers including pravasis; Impose strict punishment for anti-migrant violence and compensate victims; Issue identity cards for migrant workers to ensure access to PDS and basic amenities like housing, sanitation, healthcare, schooling and social security.

* Launch national level programme on Employment Assurance and Skill Formation as per NCEUS recommendation to provide 6 months assured training and apprenticeship to all willing youth; Expand vocational training institutes like Polytechnics, ITI and ITCs and implement affirmative action in private training institutes; Initiate certificate courses in formal training institutes for those without formal school education.

* Revamp and modernise employment exchanges; Provide unemployment allowance to the registered unemployed; Integrate Employment exchanges with skill development initiatives and provide information on private sector jobs too; Launch Government sponsored job portal (website) to disseminate information about employment opportunities in the public as well as private sector.

* Enhance financial support for self-employment schemes, SHGs and small enterprises, especially for small women entrepreneurs; Provide cheap credit, training, promote quality control and certification/branding for products of self-employed run enterprises; Check corruption in self-employment schemes.

Charter of Demands of SFI

Charter of Demands of SFI adopted in Convention on Education

STUDENTS’ FEDERATION OF INDIA ALL INDIA CONVENTION ON EDUCATION
JNU, NEW DELHI - 20-21 FEBRUARY 2010

CHARTER OF DEMANDS

COMBAT COMMERCIALISATION AND CENTRALISATION OF EDUCATION!

EDUCATION IS A RIGHT; NOT A PRIVILEGE!!

GENERAL DEMANDS

* Increase public spending on education to 6% of GDP and 10% of Central Budget.

* No to centralisation of education; Protect the rights of States in education.

* Reverse commercialisation of education; No to FDI in higher education; Bring all private institutions (school/college/professional) under social control.

* Ensure reservation for deprived sections (SCs, STs, OBCs, minorities and economically deprived sections) in public and private educational institutions.

* Ensure democratic rights of students; Hold students’ union elections in all educational institutions.

UNIVERSITY AND HIGHER EDUCATION

* Expand public funded universities and colleges; Ensure adequate hostels, libraries, laboratories and other infrastructure in all educational institutions.

v Provide sufficient funds to State universities; No to fee hikes and user charges for students.

* Withdraw NCHER Bill and Foreign Education Provider’s Bill; No to private universities; Stop commercialisation of educational institutions through NAAC.

* Modernize and democratize higher educational institutions through student participation in decision-making; Upgrade the examination system to reduce students’ workload and enhance transparency; No to centralisation and homogenization of curriculum and syllabi.

* Promote public funded research; Provide scholarship and adequate facilities to all research scholars. Provide Merit Cum Means scholarships to all students.

* Fulfill SC/ST and OBC quota in all educational institutions; Fully implement 54% seat increase.

* Implement recommendations of Sachar Committee and Ranganath Mishra Commission to ensure minorities’ access to higher education.

* Prevent gender discrimination in educational institutions; Promote gender-sensitive curriculum; Provide special scholarship to girl students; Constitute elected anti-sexual harassment committees in all educational institutions.

* Hold students’ union elections in all Universities and Colleges.

PROFESSIONAL EDUCATION

* Collect 5% Cess from corporates to finance expansion of state funded professional educational and training institutions; Expand professional PG courses (BTech/MTech, MCA, MBBS, MD etc.) in the public sector.

* Enact Central legislation for controlling and regulating fee structure, syllabus and admission procedure in private institutions; Ensure 50% Free Seats for students from financially weak background in all private institutions.

* Delegate power to regulate private institutions to public authorities; Ensure transparency in decision making and accountability in all private institutions through mandatory Governing Councils with adequate representation of students, teachers and non-teaching employees.

* Apply stringent criteria regarding quality of teachers and infrastructure before sanctioning affiliation for private professional institutions; Ensure timely updating of syllabi.

* Ensure the democratic rights of the students in all professional educational institutions; Streamline the process of internal assessment to prevent victimization; Form Student Faculty Committees to address academic grievances of students.

* Set up anti-ragging institutions with student participation in all professional educational institutions.

* Encourage Medical students to serve in rural areas to improve rural health services.

* Upgrade ITI and other vocational institutions.

SCHOOL EDUCATION

* Ensure access to quality school education for all; No to different quality schools for elites and poor.

* Amend the Right to Education Act to ensure adequate Central Government funding and the emergence of a Common Neighbourhood School System; Fully implement 25% reservation for poor children from neighbourhood for all private schools

* Immediately fulfill all the vacancies in teaching and non-teaching posts; Ensure 1:30 teacher-student ratio.

* Make mid-day meals till 12th standard compulsory for all government schools; Set up permanent mechanism by appointing a cook, helper and the necessary staff to cook the mid-day meals in schools.

* Expand public schools in backward areas, especially tribal and minority dominated areas; Expand infrastructure in government schools to improve sanitation (especially girls’ toilets), classrooms, study materials and drinking water facilities.

* Strictly regulate school curriculum to ensure scientific, secular, democratic and socially relevant syllabi in all States; Curb the activities of communal organisations in school education.

ദുരിതത്തിന്റെ ബജറ്റ്

രണ്ടാം യുപിഎ ഗവമെന്റിനുവേണ്ടി ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010-11ലേക്കുള്ള വാര്‍ഷിക ബജറ്റ് രാജ്യം ഇന്ന് നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നുമാത്രമല്ല, വളര്‍ച്ചയെയും ജനജീവിതത്തെയും വികസനത്തെയും മുരടിപ്പിക്കുന്നതുമാണ്. സാധാരണ ജനങ്ങളെ ദുരിതത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും സമ്പന്നര്‍ക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതുമാണത്. പണപ്പെരുപ്പത്തെ താഴേക്കു കൊണ്ടുവരുന്നതുമല്ല ഈ ബജറ്റ്. അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ച ഒറ്റ നിര്‍ദേശം വിലക്കയറ്റത്തിന്റെ തോത് റോക്കറ്റ് വേഗത്തില്‍ ഉയര്‍ത്തുന്നതാണ്. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴര ശതമാനം ഇറക്കുമതി തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്തു ശതമാനം ഇറക്കുമതി തീരുവയും പുനഃസ്ഥാപിച്ചിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്തുനടപടി വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നോ, അതിനു നേര്‍ വിപരീതദിശയിലാണ് ബജറ്റിലെ നിര്‍ദേശം.

2008ല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോള്‍ ഒഴിവാക്കിയ നികുതികള്‍ തിരിച്ചുകൊണ്ടുവന്നതിനുപുറമെ, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ എക്സൈസ് തീരുവയും ഏര്‍പ്പെടുത്തുകയാണ് ഇപ്പോള്‍. സമ്പന്ന വിഭാഗങ്ങളൊഴികെയുള്ള എല്ലാവരുടെയും ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇതു സൃഷ്ടിക്കുക. സബ്സിഡി സംവിധാനം പൊളിച്ചെഴുതണമെന്ന സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം അക്ഷരംപ്രതി നടപ്പാക്കിക്കൊണ്ട്, ഭക്ഷ്യസബ്സിഡിയില്‍ 400 കോടിയിലേറെ രൂപയുടെ കുറവുവരുത്തിയിരിക്കുന്നു. നടപ്പുവര്‍ഷം ചെലവിട്ടതില്‍നിന്ന് മൂവായിരത്തിലേറെ കോടി രൂപ കുറച്ചാണ് വരുംവര്‍ഷത്തേക്ക് വളം സബ്സിഡിക്ക് നീക്കിവച്ചിട്ടുള്ളത്. റേഷന്‍കടകളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അര്‍ഹരായവര്‍ക്ക് സബ്സിഡി തുകയുടെ കൂപ്പ നല്‍കിയാല്‍ മതിയെന്നുമുള്ള സാമ്പത്തികസര്‍വേയിലെ നിര്‍ദേശത്തിലേക്കുള്ള കൃത്യമായ ചവിട്ടുപടിയാണ് പ്രണബ് മുഖര്‍ജിയുടെ നിര്‍ദേശങ്ങള്‍. സിവില്‍സപ്ളൈസ് സംവിധാനത്തെയും റേഷന്‍കടകളെയും ഇല്ലാതാക്കി, പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്മാറ്റം യാഥാര്‍ഥ്യമാക്കുന്നതിലേക്കാണ് ഈദൃശ നീക്കങ്ങള്‍ എന്നതില്‍ സംശയത്തിനവകാശമില്ല.

വിലക്കയറ്റം പിടിച്ചുനിര്‍ത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ചുമതലയെന്ന് ഭീഷണിസ്വരത്തില്‍ ആവര്‍ത്തിച്ചു പറയാറുള്ള യുപിഎ നേതൃത്വം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പ്രത്യക്ഷ നികുതിയിനത്തില്‍ 26,000 കോടി രൂപയുടെ വരുമാനം വരുംവര്‍ഷം കുറയുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. അതിനര്‍ഥം അത്രയും തുകയുടെ ആനുകൂല്യങ്ങള്‍ വന്‍ വരുമാനക്കാരായ സമ്പന്നര്‍ക്ക് ലഭിക്കുമെന്നാണ്. നടപ്പുവര്‍ഷം ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്ക് ലഭിച്ച സൌജന്യം 80,000 കോടിയിലേറെയാണ്. അതേസമയം, വരുംവര്‍ഷം 60,000 കോടിയുടെ പരോക്ഷനികുതി പിരിക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു. സമ്പന്നന് വാരിക്കോരി കൊടുക്കാന്‍ മടികാണിക്കാത്തവര്‍ സാധാരണ ജനങ്ങളെ പിഴിഞ്ഞ് ചോരയൂറ്റാന്‍ അമിതോത്സാഹമാണ് കാട്ടുന്നത്. ഗ്രാമീണ ജനതയെക്കുറിച്ച് ഭരണനേതൃത്വം ആവര്‍ത്തിച്ചു പ്രകടിപ്പിക്കാറുള്ള ആശങ്കയും താല്‍പ്പര്യവുമൊന്നും ബജറ്റില്‍ പ്രതിഫലിച്ചുകാണുന്നില്ല. കൃഷിയെ അവഗണിച്ചിരിക്കുന്നു. ജലസേചനത്തിന് പരിഗണനയില്ല. ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അവതരിപ്പിക്കുന്നില്ലെന്നതിനു പുറമെ, അതിലേക്കായി മുന്‍കാലങ്ങളില്‍ നീക്കിവച്ച വിഹിതത്തില്‍ കാലാനുസൃതമായ വര്‍ധന വരുത്തിയിട്ടുമില്ല.

കഴിഞ്ഞ ബജറ്റില്‍ 25,000 കോടിയുടെ പൊതുമേഖലാ ഓഹരി വിറ്റ് കാശാക്കാനാണ് നിര്‍ദേശം വച്ചതെങ്കില്‍ ഇക്കുറി അത് 40,000 കോടി രൂപയുടേതാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. ജനങ്ങളെ പിഴിഞ്ഞും പൊതുമുതല്‍ വിറ്റും പണമുണ്ടാക്കുന്നതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡ എന്ന് ഇതിലൂടെ കൂടുതല്‍ വ്യക്തമാകുന്നു. സാമ്പത്തികരംഗത്ത് കൂടുതല്‍ ഉദാരവല്‍ക്കരണത്തിലേക്കു പോകുന്നതിന്റെ ഭാഗമാണ് കൂടുതല്‍ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശം. പൊതുവെ സംസ്ഥാനങ്ങളോട് നീതികാട്ടാത്ത ബജറ്റ് കേരളത്തിന് കടുത്ത നിരാശയാണ് പ്രദാനംചെയ്യുന്നത്. കേന്ദ്ര പദ്ധതിച്ചെലവില്‍ 15 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ആനുപാതികമായല്ലാതെ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം എട്ടുശതമാനത്തില്‍ ചുരുക്കിനിര്‍ത്തുന്നു. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ കേരളത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമായി സംസ്ഥാനത്തിനുവേണ്ടി പ്രത്യേക പാക്കേജ് യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പാക്കേജ് വിസ്മരിക്കപ്പെട്ടു. റേഷന്‍ സബ്സിഡി പുനഃസ്ഥാപിക്കില്ലെന്ന് ഈ ബജറ്റിലൂടെ യുപിഎ സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്തു. കൊച്ചി മെട്രോറെയില്‍പോലുള്ള പ്രത്യേക പദ്ധതികള്‍ പരിഗണിക്കപ്പെട്ടില്ല.

യഥാര്‍ഥത്തില്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റ് നല്‍കിയതിലൂടെ കേരളം ശിക്ഷിക്കപ്പെടുകയാണ്. രണ്ടു ക്യാബിനറ്റ് മന്ത്രിമാരും നാലു സഹമന്ത്രിമാരുമുണ്ട് കേരളത്തില്‍നിന്ന് കേന്ദ്രത്തില്‍. ഇവര്‍ക്കൊന്നുംതന്നെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ യുപിഎ നേതൃത്വത്തിനുമുന്നില്‍ അവതരിപ്പിക്കാനോ ശരിയായ നിലപാടെടുപ്പിക്കാനോ കഴിഞ്ഞില്ല. രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍പ്പോലും ജനങ്ങള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനോ ദുര്‍നയങ്ങളില്‍നിന്ന് വ്യതിചലിക്കാനോ തയ്യാറല്ല എന്നാണ് ബജറ്റിലൂടെ യുപിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനദ്രോഹികളുടെ സര്‍ക്കാരാണ് എന്ന പ്രഖ്യാപനമാണ് പ്രണബ് മുഖര്‍ജിയുടെ പ്രസംഗത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ പരമദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയക്കാണ് യുപിഎ ഗവമെന്റ് കാര്‍മികത്വം വഹിക്കുന്നത്. ഇത് പൊറുക്കപ്പെട്ടുകൂടാ. ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിപ്പിക്കാന്‍ പാര്‍ലമെന്റിനു പുറത്തും അതിശക്തമായ പോരാട്ടം നടക്കേണ്ടതുണ്ട്. അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന കേരളം മാത്രമല്ല, വിലക്കയറ്റത്തിന്റെയും ഭക്ഷണ ദൌര്‍ലഭ്യത്തിന്റെയും അടക്കമുള്ള കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ രാജ്യവ്യാപകമായിത്തന്നെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 270210

പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണം: സിപിഐ എം

വിലക്കയറ്റം രൂക്ഷമായിരിക്കെ ബജറ്റിലൂടെ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പണപ്പെരുപ്പം സൃഷ്ടിക്കുന്നതും സാധാരണ ജനങ്ങളെ ബാധിക്കുന്നതുമായ പരോക്ഷനികുതി വര്‍ധനയും പിന്‍വലിക്കണമെന്ന് പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബജറ്റിലെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പിബി അഭ്യര്‍ഥിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുന്നതോ വിലക്കയറ്റം തടയുന്നതോ അല്ല. പരോക്ഷനികുതി വര്‍ധിപ്പിച്ച് ബജറ്റ് കമ്മി നികത്തുകയെന്ന തെറ്റായ തന്ത്രമാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് സാധാരണക്കാരെ ബാധിക്കുംവിധം പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിച്ചത്. ഇതോടൊപ്പം പണക്കാര്‍ക്കുമേലുള്ള പ്രത്യക്ഷനികുതിയില്‍ കുറവ് വരുത്തുകയും ചെയ്തു. 20 ശതമാനത്തിലെത്തിയ ഭക്ഷ്യ പണപ്പെരുപ്പം വീണ്ടും വര്‍ധിപ്പിക്കുന്ന ജനവിരുദ്ധനയമാണ് ബജറ്റിലുള്ളത്. അസംസ്കൃത പെട്രോളിയത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയതും ലിറ്ററിന് ഒരുരൂപ പെട്രോളിനും ഡീസലിനും എക്സൈസ് നികുതി കൂട്ടിയതും പ്രതിഷേധാര്‍ഹമാണ്. ധനമന്ത്രിയുടെ കണക്കനുസരിച്ച് പ്രത്യക്ഷനികുതിയില്‍ 2010-11ല്‍ 26,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടലുടമകള്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ തുടങ്ങി വന്‍വരുമാനം ലഭിക്കുന്നവര്‍ക്ക് നല്‍കിയ നികുതി ഇളവ് കാരണമാണ് ഈ നഷ്ടമുണ്ടാകുന്നത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 80,000 കോടി രൂപയുടെ നികുതി ഇളവാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. അതേസമയം, പരോക്ഷനികുതി ഇനത്തില്‍ 60,000 കോടി രൂപ ശേഖരിക്കാനാണ് കഴിഞ്ഞവര്‍ഷം ലക്ഷ്യമിട്ടിരുന്നത്. പദ്ധതിച്ചെലവ് 15 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം എട്ട് ശതമാനം മാത്രമാണ് കൂട്ടിയത്. 13-ാം ധനകമീഷന്‍ ശുപാര്‍ശചെയ്ത 32 ശതമാനം നികുതിവിഹിതം മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. 50 ശതമാനം ലഭിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോഴാണ് ഈ നടപടി.
വിദ്യാഭ്യാസ അവകാശം സാര്‍വത്രികമാക്കുന്നതിന് തുച്ഛമായ 5000 കോടിമാത്രമാണ് നീക്കിവച്ചത്. കൃഷി, ജലസേചനം, ഗ്രാമവികസനം എന്നീ മേഖലകളിലുള്ള കേന്ദ പദ്ധതി അടങ്കല്‍ വര്‍ധിപ്പിച്ചിട്ടില്ല. ഗ്രാമീണജനതയോടുള്ള ഗവമെന്റിന്റെ പ്രതിബദ്ധതയില്ലായ്മയാണ് ഇത് തെളിയിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്പറയുമ്പോഴും ഭക്ഷ്യസബ്സിഡി 400 കോടി കുറയ്ക്കുകയാണ് ചെയ്തത്. രാസവളം സബ്സിഡി 3000 കോടിയും കുറവ് വരുത്തി. ഏറ്റവും പാവപ്പെട്ടവര്‍ക്കുമാത്രം സബ്സിഡി ലഭ്യമാക്കുക എന്ന പേരിലാണ് ഈ വെട്ടിക്കുറയ്ക്കല്‍. വിലക്കയറ്റം രൂക്ഷമാവുകയും കാര്‍ഷികോല്‍പ്പാദനം വന്‍തോതില്‍ ഇടിയുകയും ചെയ്യുമ്പോഴാണ് സബ്സിഡി കുറച്ചത്. പൊതുവിതരണസംവിധാനം ഇല്ലാതാക്കി ഭക്ഷ്യവസ്തുക്കള്‍ക്കും രാസവളത്തിനും കൂപ്പ സംവിധാനം കൊണ്ടുവരണമെന്ന് സാമ്പത്തിക സര്‍വെയില്‍ നിര്‍ദേശിച്ചിരുന്നു. 2010-11 വര്‍ഷം ഓഹരിവില്‍പ്പനയിലൂടെ 40,000 കോടി രൂപ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 25,000 കോടി രൂപയാണ് ഇതിലൂടെ സ്വരൂപിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം വര്‍ധിപ്പിക്കാനെന്ന പേരിലാണ് ഈ വിറ്റഴിക്കല്‍. എന്നാല്‍, 2008-09 വര്‍ഷത്തെ പബ്ളിക് എന്റര്‍പ്രൈസസ് സര്‍വേ പറയുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം 27.41 ശതമാനം ഇടിഞ്ഞുവെന്നാണ്. ഊഹക്കച്ചവടക്കാരെ സഹായിക്കാനാണ് ഓഹരിവില്‍പ്പന തീരുമാനമെന്ന് വ്യക്തമാണ്. സ്വകാര്യമേഖലയ്ക്കും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്ക് ലൈസന്‍സ് നല്‍കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കൂടുതല്‍ ഉദാരവല്‍ക്കരണം നടപ്പാക്കുമെന്നതിന്റെ സൂചനയാണെന്നും പിബി പറഞ്ഞു.

എരിതീയില്‍ എണ്ണ

കത്തുന്ന വിലക്കയറ്റത്തിനിടയില്‍ ആശ്വാസം പ്രതീക്ഷിച്ച ജനങ്ങള്‍ക്ക് ഇരുട്ടടിയായി 2010-11ലെ ബജറ്റ് നിര്‍ദേശങ്ങള്‍. പെട്രോളും ഡീസലും ഉള്‍പ്പെടെ മിക്കവാറും സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തുന്ന നിര്‍ദേശങ്ങളാണ് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റില്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന വെള്ളിയാഴ്ച രാത്രി തന്നെ പ്രാബല്യത്തില്‍ വന്നു. പെട്രോളിന് 2.93 രൂപയും ഡീസലിന് 2.84 രൂപയുമാണ് ലിറ്ററിന് വര്‍ധിച്ചത്. വിലകൂട്ടുന്ന നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ഒന്നടങ്കം ബജറ്റ് അവതരണവേളയില്‍ ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമാണ് ബജറ്റ് അവതരണസമയത്ത് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. അസംസ്കൃത പെട്രോളിന് 5 ശതമാനവും ഡീസലിനും പെട്രോളിനും 7.5 ശതമാനവും ഇറക്കുമതി തീരുവ ചുമത്താനാണ് ബജറ്റില്‍ നിര്‍ദേശം. അതിനു പുറമെ പെട്രോളിന്റെയും ഡീസലിന്റെയും സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിനു ഒരുരൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ഇതു രണ്ടും ചേര്‍ന്നപ്പോഴാണ് ലിറ്ററിന് 2.50 രൂപ മുതല്‍ 2.95 രൂപവരെ വര്‍ധിച്ചത്. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതോടൊപ്പം ബാങ്കിങ് മേഖലയില്‍ സ്വകാര്യവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കല്‍ക്കരിമേഖലയെ പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരിക്കാനും നിര്‍ദേശിക്കുന്നു. പരോക്ഷനികുതിയും സര്‍വീസ് നികുതിയും വര്‍ധിപ്പിച്ച് സാധാരണ ജനങ്ങള്‍ക്കുമേല്‍ 50,000 കോടിരൂപയുടെ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റ് വന്‍കിടക്കാര്‍ക്ക് വന്‍സൌജന്യങ്ങള്‍ നല്‍കുന്നു. ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയ്ക്ക് തുച്ഛമായ തുകയാണ് വകയിരുത്തിയത്. ഭക്ഷ്യസബ്സിഡിയില്‍ വെട്ടിക്കുറവു വരുത്തിയ സര്‍ക്കാര്‍ മറ്റ് സബ്സിഡികളും കുറച്ചുകൊണ്ടുവരുമെന്നു വ്യക്തമാക്കി.
(വി ബി പരമേശ്വരന്‍)

ഭക്ഷ്യവസ്തുവില കുത്തനെ കൂടും

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും കുത്തനെ വര്‍ധിപ്പിക്കുന്നതാണ് വെള്ളിയാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതുബജറ്റ്. വിലക്കയറ്റം തടയാന്‍ കാര്യക്ഷമമായ നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബജറ്റില്‍ കടകവിരുദ്ധമായ സമീപനമാണുള്ളത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ശുപാര്‍ശചെയ്തതുപോലെ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ ഭാഗികമായി പിന്‍വലിക്കുന്നതിന്റെ പേരിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത്. ഇവയ്ക്കുമേല്‍ നേരത്തെയുണ്ടായിരുന്ന ഇറക്കുമതി തീരുവ പുനഃസ്ഥാപിക്കുകയും ലിറ്ററിന് ഒരു രൂപവീതം എക്സൈസ് നികുതി ചുമത്തുകയും ചെയ്തു. അസംസ്കൃത എണ്ണയ്ക്ക് അഞ്ചു ശതമാനവും ഡീസലിനും പെട്രോളിനും ഏഴര ശതമാനവും ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവുമാണ് ഇറക്കുമതി തീരുവ. ഇതിന്റെ ഫലമായി പെട്രോളിന് ലിറ്ററിന് 2.67 രൂപയും ഡീസലിന് 2.58 രൂപയും ഡല്‍ഹിയില്‍ വര്‍ധിക്കും. വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ ഇത് നിലവില്‍ വന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് കൂടുതലും അസംസ്കൃത എണ്ണ ആയതിനാല്‍ അതിന്മേലുള്ള തീരുവയാണ് ഏറ്റവുമധികം ബാധിക്കുക. ഡീസല്‍വില വര്‍ധിപ്പിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയ്ക്ക് ഇടയാക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഏറ്റവുമധികം ഉപയോഗിക്കുന്നത് ഡീസലാണ്. കാര്‍ഷിക ഉല്‍പ്പാദനച്ചെലവ് കൂടുന്നതോടൊപ്പം കടത്തുകൂലിയും വര്‍ധിക്കും. നിലവിലുള്ള വിലക്കയറ്റം നിരവധിമടങ്ങ് വര്‍ധിക്കും.

ബജറ്റിലൂടെതന്നെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് സമീപകാലത്ത് ആദ്യമാണ്. അതുകൊണ്ടാണ് ചരിത്രത്തിലാദ്യമായി ബജറ്റ് അവതരണവേളയില്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെടുന്ന കിരിത് പരീഖ് കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന സൂചനയും ബജറ്റിലുണ്ട്. വരുംദിവസങ്ങളില്‍ പെട്രോളിയംമന്ത്രി ഈ നിര്‍ദേശം നടപ്പാക്കുന്ന കാര്യം പ്രഖ്യാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. രാസവളവിലയും വര്‍ധിപ്പിക്കുന്ന നിര്‍ദേശം ബജറ്റിലുണ്ട്. രാസവളമേഖലയില്‍ ഘടകാധിഷ്ഠിത സബ്സിഡി നടപ്പാക്കാനുള്ള നിര്‍ദേശം ഇതിന്റെ ഭാഗമാണ്. ഭൂമിയുടെ ഗുണം അനുസരിച്ചുള്ള രാസവളം ലഭ്യമാക്കുക എന്നതാണ് ഈ നയം. എന്നാല്‍, ഭൂമി പരിശോധനയും മറ്റും നടത്താനുള്ള സംവിധാനം നിലവില്‍ വരാന്‍ വര്‍ഷങ്ങള്‍ എടുക്കും. അതിനിടയില്‍ത്തന്നെ യൂറിയയുടെയും നാഫ്തയുടെയും വില 10 ശതമാനമെങ്കിലും ഉയരും. കാര്‍ഷിക ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നതും ഭക്ഷ്യ സബ്സിഡി കുറച്ചതും വിലക്കയറ്റത്തിനു കാരണമാകും.

ജനങ്ങളോട് യുദ്ധപ്രഖ്യാപനം: പിണറായി

ജനങ്ങള്‍ക്കെതിരെ എല്ലാ അര്‍ഥത്തിലുമുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്രബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിലക്കയറ്റം രൂക്ഷമാക്കുന്ന ബജറ്റില്‍ തൊഴില്‍നഷ്ടം പരിഹരിക്കാനോ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനോ ഉള്ള നിര്‍ദേശങ്ങളില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനും എക്സൈസ് തീരുവ രണ്ടുശതമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കും. പൊതുവിതരണസമ്പ്രദായം ശക്തമാക്കാനോ വിലസ്ഥിരതാ ഫണ്ട് യാഥാര്‍ഥ്യമാക്കാനോ രാജ്യത്തെമ്പാടും കടക്കെണിയിലായ കര്‍ഷകരെ രക്ഷിക്കാനോ നടപടിയില്ല. വിലക്കയറ്റം പരിഹരിക്കാനല്ല, കൂടുതല്‍ രൂക്ഷമാക്കാനാണ് കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍ ഇടയാക്കുക. തീവ്ര സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലാണ് കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍. എല്ലാവരെയും പങ്കാളിയാക്കുന്ന ഉള്‍ച്ചേര്‍ന്ന വളര്‍ച്ച (ഇന്‍ക്ളൂസീവ് ഗ്രോത്ത്) എന്ന സിദ്ധാന്തമായിരുന്നു കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ തീവ്രമായി നടപ്പാക്കുന്നതിലൂടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഭൂരിപക്ഷം ജനങ്ങളുടെയും വികസനം മന്‍മോഹന്‍ സര്‍ക്കാരിന്റെ ബജറ്റ് പരിഗണിക്കുന്നില്ല. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം 25,000 കോടി രൂപയുടെ ഓഹരി വില്‍ക്കാനുള്ള തീരുമാനവും സ്വകാര്യ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശവും വിദേശനിക്ഷേപത്തിന് സ്വതന്ത്രമായി വാതില്‍ തുറന്നുകൊടുക്കുന്നതും പ്രതിലോമകരമാണ്.

കേരളത്തോട് കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത്. സംസ്ഥാനവികസനത്തിനുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ നിരാകരിച്ചു. പുതിയ പദ്ധതികളൊന്നും സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 40,100 കോടി രൂപ നീക്കിവച്ചെങ്കിലും സംസ്ഥാനം നിര്‍ദേശിച്ച ഭേദഗതികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല. പരമ്പരാഗത വ്യവസായമേഖലയെ പാടേ അവഗണിച്ചു. കൊല്ലം കേന്ദ്രമാക്കി കാഷ്യൂബോര്‍ഡ് സ്ഥാപിക്കുകയെന്ന കേരളത്തിന്റെ ചിരകാല ആവശ്യവും അംഗീകരിച്ചില്ല. വര്‍ഷംതോറും 900 കോടി ഡോളര്‍ രാജ്യത്തിന് നല്‍കുന്ന ഗള്‍ഫ് മലയാളികളുടെ പുനരധിവാസത്തിന് ആവശ്യമായ പദ്ധതിനിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. വിലക്കയറ്റം രൂക്ഷമാക്കുന്നതും സംസ്ഥാനത്തോട് നീതിപുലര്‍ത്താത്തതുമായ ജനദ്രോഹബജറ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ എല്ലാവിഭാഗം ജനങ്ങളോടും പിണറായി അഭ്യര്‍ഥിച്ചു.

ജനജീവിതം ദുസ്സഹമാക്കുന്ന ബജറ്റ്: മുഖ്യമന്ത്രി

വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നതും സ്വകാര്യവല്‍ക്കരണത്തിന് വേഗം കൂട്ടുന്നതുമാണ് കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങളെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി വര്‍ധിപ്പിച്ചതിലൂടെമാത്രം പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയോളം വര്‍ധിക്കും. ക്രൂഡ് ഓയിലിന്റെ ഇറക്കുമതി തീരുവ രണ്ടര ശതമാനം വര്‍ധിപ്പിച്ചത് ഇതിനു പുറമെയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയണമെന്ന കീര്‍ത്തി പരേഖ് കമ്മിറ്റി ശുപാര്‍ശ പരിഗണനയിലാണെന്നും ബജറ്റ് പ്രസംഗത്തില്‍ പ്രണബ് കുമാര്‍ മുഖര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. വലിയ ആഘാതം വരാനിരിക്കുന്നതേയുള്ളൂ എന്നാണിത് വ്യക്തമാക്കുന്നത്. സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ബജറ്റ് കൂടുതല്‍ പ്രത്യാഘാതമുണ്ടാക്കും. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കും. ഓഹരി വിറ്റഴിക്കലിലൂടെ കാല്‍ ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് പറയുന്നതിന്റെ അര്‍ഥം സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുമെന്നാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുക എന്ന യുപിഎയുടെ പ്രഖ്യാപിത നയമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. കടുത്ത പ്രതിസന്ധി നേരിടുന്ന നിര്‍മാണമേഖലയെ സിമന്റ് വിലവര്‍ധന തകര്‍ച്ചയിലേക്ക് നയിക്കും. ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. റെയില്‍വേ ബജറ്റിലെ അവഗണനയ്ക്കു പിറകെയാണിത്. കൊച്ചിമെട്രോ പദ്ധതിയെക്കുറിച്ച് പരാമര്‍ശംപോലുമുണ്ടായില്ല. പൊതുവിതരണ സമ്പ്രദായം തകര്‍ക്കുകയും എഫ്സിഐ ഗോഡൌണുകള്‍ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. കാര്‍ഷിക മേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുമെന്ന് പറയുന്നതിനൊപ്പംതന്നെ വളത്തിന്റെ സബ്സിഡി കുറച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പതിമൂന്നാം ധനകമീഷന്‍ നിര്‍ദേശവും നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്്. കേന്ദ്ര നികുതിവിഹിതം 2.6 ശതമാനത്തില്‍നിന്ന് 2.34 ശതമാനമായി വെട്ടിക്കുറച്ചു. അഞ്ച് വര്‍ഷംകൊണ്ട് സംസ്ഥാനത്തിന് അയ്യായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്. കേന്ദ്രം സമാഹരിക്കുന്ന നികുതി വരുമാനത്തില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് ധനകമീഷന് സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍, കേവലം ഒന്നര ശതമാനത്തിന്റെ വര്‍ധന വരുത്തി വിഹിതം 32 ശതമാനത്തിലെത്തിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈയടിക്കാന്‍ കോര്‍പറേറ്റുകള്‍: ഐസക്

കേന്ദ്ര ബജറ്റ് കോര്‍പറേറ്റ് കമ്പനികളുടെമാത്രം കൈയടി നേടിയിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിലക്കയറ്റം സൃഷ്ടിക്കുന്നതും സാമ്പത്തിക മുരടിപ്പ് സൃഷ്ടിക്കുന്നതുമായ ബജറ്റ് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായി അവഗണിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധന തടയാന്‍ നടപടിയില്ല. മാത്രമല്ല, എണ്ണ വിലവര്‍ധന വിലക്കയറ്റം ആളിക്കത്തിക്കും. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുമ്പോഴേ വിലക്കയറ്റത്തിന്റെ ചിത്രം പൂര്‍ണമാകൂ. 46,000 കോടിയുടെ ആദായ നികുതി വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. അത്രയും കോടിയുടെ വിലക്കയറ്റമാണ് ഇതിലൂടെ ഉണ്ടാകുന്നത്. സാധാരണക്കാരുടെ നികുതിയില്‍ വര്‍ധന വരുത്താതെ ആഡംബര നികുതിമാത്രം വര്‍ധിപ്പിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഓഹരിക്കമ്പോളത്തിലെ കൈയടിക്കുവേണ്ടി കോര്‍പറേറ്റുകള്‍ക്ക് 26000 കോടിയുടെ പ്രത്യക്ഷ ഇളവു നല്‍കി. വെട്ടിക്കുറച്ച അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ബിപിഎല്ലുകാര്‍ക്കു മാത്രമായി റേഷന്‍ പരിമിതപ്പെടുത്തുകയുമാണ്. ആസിയന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് നല്‍കുമെന്ന് പറഞ്ഞ പ്രത്യേക പാക്കേജ് എവിടെയാണെന്നും ഐസക് ചോദിച്ചു.

നിരാശാജനകം: പി കരുണാകരന്‍

കേന്ദ്രബജറ്റ് സാധാരണജനങ്ങള്‍ക്ക് തീര്‍ത്തും നിരാശാജനകമാണെന്ന് ലോക്സഭയിലെ സിപിഐ എം ഉപനേതാവ് പി കരുണാകരന്‍ പറഞ്ഞു. പെട്രോള്‍ വിലവര്‍ധന വിലക്കയറ്റം രൂക്ഷമാക്കും. കേരളം ആവശ്യപ്പെട്ട ഒരു കാര്യവും അംഗീകരിച്ചില്ല. ഏറെകാലത്തെ ആവശ്യമായ ഐഐടി, കൊച്ചി മെട്രോ എന്നിവയെക്കുറിച്ച് ബജറ്റില്‍ മൌനം പാലിച്ചു. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലും കേരളം സമര്‍പ്പിച്ച പദ്ധതികള്‍ പരിഗണിച്ചില്ല. ആസിയന്‍ കരാറിന്റെ ദുരിതമനുഭവിക്കുന്ന കേരളജനതയ്ക്ക് ആശ്വാസപദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളുടെയും പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ വിസ്മരിച്ചു. 35 കോടിയോളം അസംഘടിത തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടിയില്ല. കര്‍ഷകരെ സഹായിക്കാന്‍ കൂടുതല്‍ തുക നീക്കിവയ്ക്കേണ്ടതായിരുന്നു. അതേസമയം, വന്‍കിടക്കാര്‍ക്ക് നല്‍കുന്ന സൌജന്യത്തിന്റെ ഭാഗമായി 26,000 കോടി രൂപയാണ് നഷ്ടം. യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിക്കുന്ന വന്‍കിടക്കാര്‍ക്ക് അനുകൂലമായ നികുതി ഘടനയാണ് ഇത്തവണയും ആവര്‍ത്തിച്ചതെന്ന് പി കരുണാകരന്‍ പറഞ്ഞു.

ജീവിതദുരിതം വര്‍ധിപ്പിക്കും: ഡിവൈഎഫ്ഐ

സാധാരണക്കാരനുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതും സ്വകാര്യ കുത്തകകള്‍ക്ക് പ്രത്യേക സഹായം ചെയ്യുന്നതുമാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിലക്കയറ്റം അതിരൂക്ഷമായതാണ് നിലവിലെ സാഹചര്യം. അത് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുന്ന തീരുമാനങ്ങളാണ് ബജറ്റിലുള്ളത്. പെട്രോള്‍, ഡീസല്‍ വില നിയന്ത്രണം എടുത്തുകളയാനും എക്സൈസ് തീരുവ ലിറ്ററിന് ഒരു രൂപയും കസ്റംസ് തീരുവ ഏഴര ശതമാനം ഈടാക്കാനുമുള്ള തീരുമാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതിന് ഇടയാക്കും. മാത്രമല്ല, എല്ലാ ഉല്‍പ്പന്നങ്ങളുടെയും എക്സൈസ് തീരുവ രണ്ടരശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശംകൂടിയാകുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിക്കും. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന ക്രിയാത്മകമായ ഒരു നിര്‍ദേശവും ബജറ്റിലില്ല. കടിഞ്ഞാണില്ലാത്ത സാമ്പത്തിക പരിഷ്കാരത്തിനാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ഡിവൈഎഫ്ഐ പറഞ്ഞു. സാമ്പത്തികമാന്ദ്യം മറികടന്നുവെന്നും ഒമ്പതുശതമാനം വളര്‍ച്ചനിരക്ക് ലക്ഷ്യമിടുന്നുവെന്നും വായ്ത്താരിയിടുന്ന കേന്ദ്രധനമന്ത്രിയുടെ 2010 ബജറ്റ് യാഥാര്‍ഥ്യബോധം ഇല്ലാത്തതും ജനവിരുദ്ധവുമാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

സിഐഐ ബജറ്റ് ചര്‍ച്ച വിലവര്‍ധനയുണ്ടാക്കും

കേന്ദ്ര ബജറ്റില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത് മറ്റ് സാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സഞ്ജയ് മാരിവാല പറഞ്ഞു. എന്നാല്‍ പൊതുവില്‍ വ്യവസായസമൂഹത്തിന് ഗുണകരമായ ബജറ്റാണിത്. കൂടുതല്‍ പണം ജനങ്ങളിലേക്കെത്താന്‍ ബജറ്റ് സഹായിക്കുമെന്നാണ് കരുതുന്നതെന്നും എറണാകുളത്ത് ബജറ്റ് വിശകലന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ബജറ്റ് വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ളതാണെന്നു പറയാന്‍ കഴിയില്ലെന്ന് സിഐഐയുടെ മുന്‍ ചെയര്‍മാനായ എം കെ കോശി പറഞ്ഞു. കയറ്റുമതി സംബന്ധിച്ച പരാമര്‍ശം ബജറ്റിലില്ല. കയറ്റുമതിക്ക് നല്‍കുന്ന ഇന്‍സെന്റീവ് സംബന്ധിച്ചും ഒന്നും പറയുന്നില്ല. ഗ്രാമീണ വികസനം എന്നത് വ്യവസായ-മാര്‍ക്കറ്റിങ് വിഭാഗത്തില്‍ മാത്രം ഒതുക്കാനാണ് ബജറ്റിലെ ശ്രമമെന്നും കോശി പറഞ്ഞു. ഒമ്പതു ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന ബജറ്റ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്യന്താപേക്ഷിതമാണെന്നു പറയാം- അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യത്തില്‍ തോട്ടംമേഖല ഏറെ പ്രതീക്ഷിച്ചിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പങ്കജ് കപൂര്‍ പറഞ്ഞു. തോട്ടവിളകളെ സംബന്ധിച്ച് ബജറ്റ് അനുകൂലമെന്നു പറയാന്‍ കഴിയില്ല. ഒമ്പതു ശതമാനം വളര്‍ച്ചാനിരക്കു മാത്രം ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്ന് സിഐഐ മുന്‍ ചെയര്‍മാന്‍കൂടിയായ ശിവദാസ് മേനോന്‍ പറഞ്ഞു. കാര്‍ഷികമേഖലയേക്കാള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ദുര്‍വ്യയം തടയുന്നതിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്്. ഗവേഷണത്തിനും വികസനത്തിനും ഊന്നല്‍ നല്‍കിയെങ്കിലും ഇതിനുള്ള തുക എവിടെനിന്ന് സമാഹരിക്കുമെന്നതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. റെജി ജോസഫ്, പി ഗണേഷ്, ആര്‍ ഹനീഷ്, ഡോ. എസ് സജികുമാര്‍, സി എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വ്യവസായ-വാണിജ്യ മേഖലകളെ ബാധിക്കും

വ്യവസായ-വാണിജ്യ-സേവന മേഖലകളെ ദോഷകരമായി ബാധിക്കും വിധം പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ബജറ്റില്‍നിന്ന് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ജസ്ബീര്‍ സിങ് ചൌള പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് ഓരോ രംഗത്തെയും പരിതസ്ഥിതികള്‍ കണക്കിലെടുത്താണ് പ്രഖ്യാപിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ല: ജോസ് തെറ്റയില്‍

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ലെന്ന് മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. ജനതാദള്‍ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചാര്‍ജ് വര്‍ധനവിനെക്കുറിച്ചുള്ള ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ ഹിയറിങ് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സബ് കമ്മിറ്റി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. രണ്ടാം യുപിഎ അധികാരത്തില്‍ വന്നശേഷം രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. മുമ്പ് വില വര്‍ധിപ്പിച്ചപ്പോള്‍ മൂന്നുകോടിയുടെ അധികബാധ്യത കെഎസ്ആര്‍ടിസിക്ക് ഉണ്ടായി. ഇപ്പോഴത്തെ വര്‍ധന ബാധ്യത ഇരട്ടിയാക്കും. വ്യവസായം നഷ്ടത്തിലാകാതെ നോക്കാന്‍ ചാര്‍ജ് വര്‍ധിപ്പിക്കാതെ മാര്‍ഗമില്ല. നാറ്റ്പാക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബസ്ചാര്‍ജ് വര്‍ധന സംബന്ധിച്ച ചര്‍ച്ചയെ കാരണമില്ലാതെ എതിര്‍ത്ത ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇപ്പോള്‍ മറുപടി പറയണം. വിലക്കയറ്റത്തില്‍ തളര്‍ന്നിരിക്കുന്ന ജനങ്ങളെ എരിതീയിലേക്ക് തള്ളിയിടുന്ന ബജറ്റാണിത്. സാധാരണക്കാര്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുന്ന ബജറ്റിനെതിരെ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു.

എക്സൈസ് തീരുവ കേരളത്തിന് ദോഷം

ക്രൂഡ്ഓയില്‍ അടക്കം പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ ഏര്‍പ്പെടുത്തിയത് കേരളംപോലുള്ള ഉപഭോക്തൃ സംസ്ഥാനത്തെ ജനങ്ങളെ വളരെയേറെ ദോഷകരമായി ബാധിക്കുമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ കെ എം അബ്ദുള്ള പറഞ്ഞു. എല്ലാവരും അഭിനന്ദിച്ച ഉത്തേജക പാക്കേജ് ഭാഗികമായി പിന്‍വലിച്ചു. വികസനത്തിന് ഊന്നല്‍ നല്‍കുന്ന സന്തുലിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. കാര്‍ഷികമേഖലയ്ക്കും ഗ്രാമീണമേഖലയ്ക്കും അടിസ്ഥാനസൌകര്യ വികസനത്തിനും ഗണ്യമായ തുക വകകൊള്ളിച്ചത് സാമ്പത്തികമേഖലയ്ക്ക് ഉത്തേജനം നല്‍കും.

ദേശാഭിമാനി 270210

അല്പം കൂടി ബജറ്റ് വാര്‍ത്തകള്‍

40,000 കോടിയുടെ ഓഹരി വില്‍ക്കും

പൊതുമേഖല ഓഹരിവില്‍പ്പനയിലൂടെ 40,000 കോടി രൂപ സ്വരൂപിക്കാന്‍ കേന്ദ്രബജറ്റ് ലക്ഷ്യമിടുന്നു. നടപ്പുസാമ്പത്തികവര്‍ഷം 25,000 കോടി രൂപ പൊതുമേഖല ഓഹരികള്‍ വിറ്റതിലൂടെ നേടിയെന്ന് അഭിമാനത്തോടെ പറയാനും ധനമന്ത്രി തയ്യാറായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സാധാരണക്കാര്‍ക്ക് നല്‍കുന്നുവെന്ന പേരിലാണ് ഈ കൊള്ള നടക്കുന്നത്. ഓയില്‍ ഇന്ത്യ ലിമിറ്റഡ്, എന്‍എച്ച്പിസി, എന്‍ടിപിസി, ഗ്രാമീണ വൈദ്യുതി കോര്‍പറേഷന്‍, നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍, സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ് എന്നിവയാണ് നടപ്പുസാമ്പത്തികവര്‍ഷം ഓഹരി വിറ്റ കമ്പനികള്‍. എന്നാല്‍, എത്ര തുകയാണ് അടുത്തവര്‍ഷം ലക്ഷ്യമാക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞില്ല. പലവക മൂലധന വരവ് എന്ന ശീര്‍ഷകത്തിലാണ് 40,000 കോടി രൂപ സംഭരിക്കുമെന്ന് പറയുന്നത്. ഗവമെന്റിന്റെ ചെലവ് നടത്താനാണ് പൊതുസ്വത്ത് വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുകയെന്ന് ബജറ്റില്‍ പറയുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹ്യക്ഷേമപദ്ധതികള്‍ക്കാണ് ഈ തുക ചെലവാക്കുക. കോര്‍പറേറ്റ് ഭരണം മെച്ചപ്പെടുത്തുന്നതോടൊപ്പം ഓഹരിമൂല്യം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ബജറ്റില്‍ പറഞ്ഞു. 2004നുശേഷം ഓഹരിക്കമ്പോളത്തില്‍ പ്രവേശിച്ച അഞ്ചു കമ്പനികളുടെ ഓഹരിമൂല്യം 3.8 ശതമാനം വര്‍ധിച്ചു. 71,841 കോടിയായിരുന്ന മൂലധനമൂല്യം 2,98,929 കോടിയായി ഉയര്‍ന്നുവെന്ന് ധനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച പബ്ളിക് എന്റര്‍പ്രൈസസ് സര്‍വേ പറയുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം 27.41 ശതമാനം ഇടിഞ്ഞുവെന്നാണ്. ഇത് മറച്ചുവച്ചാണ് ധനമന്ത്രിയുടെ അവകാശവാദം.

കൃഷിക്ക് ഒന്നുമില്ല; കര്‍ഷകനും

രാജ്യത്തിന്റെ കാര്‍ഷികമേഖലയെ കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികളോ ദീര്‍ഘകാലവളര്‍ച്ച ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളോ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റിലില്ല. കാര്‍ഷികമേഖലയെ നെഗറ്റീവ് വളര്‍ച്ചയിലേക്ക് നയിച്ച അടിസ്ഥാനകാരണങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കര്‍ഷകരക്ഷയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കുമെന്ന പേരില്‍ ബജറ്റില്‍ നിര്‍ദേശിച്ച പദ്ധതികളില്‍ മിക്കതും സ്വകാര്യമേഖലയ്ക്കും ഇടത്തട്ടുകാര്‍ക്കും നേട്ടമുണ്ടാക്കുന്നതാണ്. കാര്‍ഷികവായ്പയുടെ പലിശനിരക്ക് ഒരു ശതമാനം കുറച്ച് അഞ്ചുശതമാനമാക്കുമെന്ന പ്രഖ്യാപനമാണ് നേട്ടമായി കൊണ്ടാടുന്നത്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കുമാത്രമാണ് ഈ ഇളവ് ലഭിക്കുക. വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും നിത്യവൃത്തിക്കുപോലും വകയില്ലാതായ ദരിദ്രര്‍ക്ക് ഈ നടപടി പ്രയോജനപ്പെടില്ല. കാര്‍ഷികവായ്പ തിരിച്ചടയ്ക്കാന്‍ അനുവദിച്ച സമയപരിധി ആറുമാസത്തേക്കുമാത്രമാണ് നീട്ടിയത്. കാര്‍ഷിക വിലത്തകര്‍ച്ചയും പ്രകൃതിക്ഷോഭവും കാരണം പട്ടിണിയിലായ കര്‍ഷകര്‍ കുടിശ്ശിക ജൂ മുപ്പതിനകം തിരിച്ചടയ്ക്കണമെന്ന കര്‍ശന നിര്‍ദേശമാണിത്. കാര്‍ഷികവായ്പ നല്‍കുന്നതിന്റെ പരിധി 50,000 കോടി ഉയര്‍ത്തി 3.75 ലക്ഷം കോടിയാക്കിയെന്ന പ്രഖ്യാപനം വലിയ നേട്ടമായാണ് ധനമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍, വായ്പ നല്‍കുന്ന ബാങ്കുകളോട് പരിധി ഉയര്‍ത്താന്‍ അഭ്യര്‍ഥിക്കുകയല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല.

വളം സബ്സിഡി നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കുമെന്ന വാഗ്ദാനം കഴിഞ്ഞ ബജറ്റിലേതുപോലെ ആവര്‍ത്തിക്കുന്നു. സബ്സിഡി കൂപ്പണ്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് വളം നിര്‍മാണ ലോബിയെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാര്‍ഷികമേഖലയ്ക്കായി പദ്ധതി-പദ്ധതിയിതര വിഭാഗത്തില്‍ 15,537.45 കോടി രൂപയാണ് നീക്കിവച്ചത്. കാര്‍ഷികവളര്‍ച്ചയ്ക്ക് നാലിനപരിപാടിയും നിര്‍ദേശിക്കുന്നു. എന്നാല്‍, കാര്‍ഷികമുരടിപ്പിന് പരിഹാരം കാണാനുള്ള പദ്ധതി ഇതിലില്ല. സ്വകാര്യ ഗോഡൌണുകള്‍ എഫ്സിഐക്ക് വാടകയ്ക്ക് എടുക്കാവുന്ന കാലാവധി ഏഴുവര്‍ഷമായി ഉയര്‍ത്തിയ സര്‍ക്കാര്‍ സംഭരണകേന്ദ്രങ്ങള്‍ തുറക്കുമെന്ന് പറയുന്നില്ല. കേരളത്തിലെ കര്‍ഷകരെ അവഗണിക്കുന്നതാണ് ബജറ്റ്. ആസിയന്‍ കരാറിന്റെ ദോഷമനുഭവിക്കുന്ന സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ ഒരു പദ്ധതിപോലും ഉള്‍പ്പെടുത്തിയില്ല. പാടത്ത് പണിയെടുക്കുന്നവരെമാത്രമാണ് ബജറ്റില്‍ കര്‍ഷരായി കാണുന്നത്. കാലികളെ വളര്‍ത്തുന്നവരെയും പാല്‍, മാംസം, മുട്ട, മത്സ്യം തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന അനുബന്ധമേഖലകളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചു. കാര്‍ഷികമേഖലയുടെ നെഗറ്റീവ് വളര്‍ച്ചയ്ക്ക് കാരണം കൃഷിഭൂമിയുടെ വിസ്തൃതിയും ഉല്‍പ്പാദനക്ഷമതയും കുറഞ്ഞതാണെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട സാമ്പത്തികസര്‍വേതന്നെ ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരം കാണാനുള്ള നടപടിയും ബജറ്റിലില്ല. കാര്‍ഷികമേഖലയെ അവഗണിച്ചാലും വ്യാവസായിക-സേവന മേഖലകളില്‍നിന്നുള്ള നേട്ടം ഒമ്പത് ശതമാനം സാമ്പത്തികവളര്‍ച്ചയിലേക്ക് നയിക്കുമെന്ന നിഗമനത്തിലാണ് ബജറ്റ് തയ്യാറാക്കിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
(വിജേഷ് ചൂടല്‍)

പ്രവാസികളും ബജറ്റിനു പുറത്ത്

കേന്ദ്രബജറ്റില്‍ പ്രവാസി ഇന്ത്യക്കാരെ പൂര്‍ണമായി തഴഞ്ഞു. ക്ഷേമനിധി അടക്കം നിരവധി ആവശ്യങ്ങള്‍ പ്രവാസികള്‍ സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ചിരുന്നെങ്കിലും ഒന്നുപോലും ബജറ്റിലില്ല. വയലാര്‍ രവിയുടെ ചുമതലയിലുള്ള പ്രവാസിവകുപ്പിന് 80 കോടി രൂപയാണ് ബജറ്റിലുള്ളത്. കേരളസര്‍ക്കാര്‍ നടപ്പാക്കിയ മാതൃകയില്‍ പ്രവാസികള്‍ക്കായി ക്ഷേമനിധി കൊണ്ടുവരണമെന്ന ആവശ്യം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. ഇക്കാര്യം പരിഗണിക്കാമെന്ന് വയലാര്‍ രവി അടക്കമുള്ളവര്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, ബജറ്റില്‍ ഈ ആവശ്യങ്ങളെല്ലാം നിരാകരിക്കപ്പെട്ടു. പല രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇപ്പോഴും കരകയറാത്ത അവസ്ഥയിലാണ്. മാന്ദ്യത്തിന്റെ ദോഷവശങ്ങള്‍ ആദ്യം ബാധിക്കുക അവിടെ ജോലിചെയ്യുന്ന പ്രവാസികളെയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജോലിനഷ്ടപ്പെട്ടും മറ്റും ആയിരക്കണക്കിനു പ്രവാസികള്‍ മടങ്ങിയെത്തിയതായി കേന്ദ്രസര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പറയുന്നു. ജോലിനഷ്ടമായി എത്തുന്നവരെ സഹായിക്കാനാണ് ക്ഷേമനിധി രൂപീകരിക്കണമെന്ന ആവശ്യം. വിദേശത്തു പോകുന്ന ഇന്ത്യാക്കാരില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ മൈഗ്രേഷന്‍ ഫീസ് വര്‍ഷങ്ങളായി ഈടാക്കുന്നുണ്ട്. ഇതിപ്പോള്‍ 20,000 കോടിയോളം വരുമെന്നാണ് കണക്ക്. സര്‍ക്കാരിന്റെ പക്കലുള്ള ഈ പണം പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന ആവശ്യവും നിലവിലുണ്ട്. എന്നാല്‍, ബജറ്റില്‍ പ്രവാസികളെ കുറിച്ച് ഒരക്ഷരംപോലും പരാമര്‍ശിക്കപ്പെട്ടില്ല. പുതുക്കിയ കണക്കുപ്രകാരം ഹജ്ജ് സബ്സിഡിക്ക് 941 കോടി രൂപയാണ് നടപ്പുവര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത്. എന്നാല്‍, ബജറ്റില്‍ ഹജ്ജ് സബ്സിഡിക്ക് 800 കോടി രൂപ മാത്രമാണുള്ളത്.

കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളെ വീണ്ടും അവഗണിച്ചു

സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലസ്ഥാപനങ്ങള്‍ക്ക്് ഈ ബജറ്റിലും കടുത്ത അവഗണന. കൊച്ചി തുറമുഖത്തിന്റെയും കൊച്ചി കപ്പല്‍ശാലയുടെയും ഫാക്ടിന്റെയും വികസനവും ഭാവിപ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ട് ഒന്നുംതന്നെ ബജറ്റില്‍ അനുവദിച്ചിട്ടില്ല. അനുവദിച്ചിരിക്കുന്ന നാമമാത്രമായ തുകയാകട്ടെ വാര്‍ഷിക പദ്ധതിവിഹിതമാണുതാനും. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഈ വര്‍ഷം കമീഷന്‍ ചെയ്യാനിരിക്കേ കൊച്ചി തുറമുഖത്തിന്റെ വികസനത്തിനോ ടെര്‍മിനല്‍ നിര്‍മാണത്തിനോ ബജറ്റില്‍ ഒന്നും നീക്കിവച്ചില്ല. ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചശേഷം കൊച്ചി തുറമുഖത്തിന്റെ എല്ലാ ശ്രദ്ധയും ടെര്‍മിനലിലേക്ക് മാത്രമായിരിക്കുകയാണ്. തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളെത്തന്നെ സാരമായി ബാധിക്കുംവിധം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും തുറമുഖത്തിന്റെ നവീകരണത്തിനോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ഒന്നും അനുവദിച്ചിട്ടില്ല. അനുവദിച്ചുവെന്നുപറയുന്ന 21.9 കോടി രൂപവാര്‍ഷിക പദ്ധതിവിഹിതമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും വൈവിധ്യവല്‍ക്കരണത്തിനും ഫാക്ട് 2500 കോടി രൂപയുടെ പ്രോജക്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുവദിച്ച 89.99 കോടി വാര്‍ഷിക പദ്ധതി വിഹിതം മാത്രമാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള പറഞ്ഞു. ഉദ്യോഗമണ്ഡലില്‍ യൂറിയ പ്ളാന്റ് സ്ഥാപിക്കുന്നതിനും കൊച്ചിന്‍ ഡിവിഷനില്‍ കോപ്ളക്സ് ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള 685 കോടി രൂപയുടേയും 289 കോടി രൂപയുടേയും പദ്ധതികള്‍ക്ക് പച്ചക്കൊടി ഇക്കുറി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്മെന്റും തൊഴിലാളികളും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് തീരുവ ഉയര്‍ത്തിയത് ഫാക്ടിന്റെ പ്രവര്‍ത്തനച്ചെലവ് വര്‍ധിക്കാനിടയാക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളായ നാഫ്തയും ബെന്‍സീനും ഉപയോഗിച്ചാണ് ഫാക്ട് പ്രവര്‍ത്തിക്കുന്നത്. കൊച്ചി കപ്പല്‍ശാലക്ക് 237.97 കോടി രൂപയാണ് വാര്‍ഷിക പദ്ധതിവിഹിതമായി നീക്കിവച്ചിട്ടുള്ളത്. മൃതപ്രായത്തിലുള്ള എച്ച്എംടി കളമശ്ശേരി യൂണിറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്കും മെട്രോ റെയില്‍ അടക്കമുള്ള പദ്ധതികള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചിരുന്നവവര്‍ക്കും ബജറ്റ് നിരാശയാണ് നല്‍കിയത്.

ഉത്തേജക നടപടികളില്‍നിന്നു പിന്മാറ്റം

ആഗോള സാമ്പത്തികപ്രതിസന്ധി മൂര്‍ച്ഛിച്ചഘട്ടത്തില്‍ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ മറ്റു രാജ്യങ്ങളുടെ ചുവടുപിടിച്ച് ഏര്‍പ്പെടുത്തിയ ഉത്തേജക നടപടികളില്‍നിന്നുള്ള പിന്മാറ്റത്തിന് തുടക്കംകുറിക്കുന്നതാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ്. എക്സൈസ് തീരുവ രണ്ട് ശതമാനം ഉയര്‍ത്തിയത് ഈ ദിശയിലെ ആദ്യചുവടാണ്. സേവനനികുതി ഉയര്‍ത്തിയിട്ടില്ലെങ്കിലും കൂടുതല്‍ വിഭാഗങ്ങളെ അതിന്റെ പരിധിയിലാക്കിയിട്ടുണ്ട്. 2008 ഡിസംബറിനുശേഷം രണ്ടുതവണയായി എക്സൈസ് തീരുവ കുറച്ചിരുന്നു. തുടര്‍ന്ന്, പ്രതിസന്ധി മറികടന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു എന്ന വാദം ഉയര്‍ത്തിയാണ് ഉത്തേജക നടപടികളില്‍നിന്ന് പിന്‍വാങ്ങുന്നത്. എന്നാല്‍, സാമ്പത്തികവളര്‍ച്ച ഈ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തിലെ 7.9 ശതമാനത്തില്‍നിന്ന് മൂന്നാംപാദത്തില്‍ ആറ് ശതമാനമായി ഇടിഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസംതന്നെയാണ് എക്സൈസ് തീരുവ വര്‍ധിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.

ധനകമ്മി കുറയ്ക്കാന്‍ സബ്സിഡിയും ഗ്രാന്റും വെട്ടിച്ചുരുക്കുന്നു

ധനകമ്മി കുറയ്ക്കാനെന്ന പേരില്‍ വളം, ഭക്ഷ്യവസ്തു, ഇന്ധന സബ്സിഡികള്‍ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായി വെട്ടിച്ചുരുക്കുന്നു. പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റില്‍ സബ്സിഡി ചെലവില്‍ അടുത്ത സാമ്പത്തികവര്‍ഷം 14,801 കോടി രൂപയുടെ വെട്ടിക്കുറവാണ് ലക്ഷ്യമിടുന്നത്. ഇന്ധനവിലകളും എക്സൈസ് തീരുവയും കൂട്ടുന്നതിനു പുറമെ സബ്സിഡികള്‍കൂടി ഇല്ലാതാക്കുന്നത് സാധാരണക്കാരുടെ ദുരിതംകൂട്ടും. വിവിധ ഗ്രാന്റുകളും സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടുക്കുറച്ചു. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നത് അമേരിക്കയടക്കമുള്ള മുതലാളിത്തശക്തികളുടെ പ്രധാന അജന്‍ഡകളിലൊന്നാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ നീങ്ങുന്നത് ഈ ദിശയിലേക്കാണ്. ബജറ്റില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കൂട്ടിയതും വളംസബ്സിഡി സമ്പ്രദായം മാറ്റുന്നതും സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ്. നടപ്പു സാമ്പത്തികവര്‍ഷം പ്രതീക്ഷിത സബ്സിഡി ചെലവ് 1,31,024.94 കോടി രൂപയാണ്. എന്നാല്‍, 2010-11 വര്‍ഷത്തേക്കുള്ള ബജറ്റില്‍ സബ്സിഡി ചെലവുകള്‍ക്ക് അനുവദിച്ചത് 1,16,224.04 കോടി രൂപയാണ്- മുന്‍വര്‍ഷത്തേക്കാള്‍ 14,800.90 കോടി രൂപയുടെ കുറവ്. പെട്രോളിയം സബ്സിഡിയിലാണ് വലിയ വെട്ടിക്കുറവ് ലക്ഷ്യമിടുന്നത്- 11,846 കോടി രൂപ. നടപ്പുവര്‍ഷം പെട്രോളിയം സബ്സിഡിക്ക് 14,954 കോടി രൂപയാണ് ചെലവഴിച്ചത.് 2010-11 വര്‍ഷത്തേക്ക് നീക്കിവച്ചത് തുച്ഛമായ 3108 കോടി രൂപയാണ്. ഭക്ഷ്യസബ്സിഡി ചെലവില്‍ 423.83 കോടിയുടെ വെട്ടിക്കുറവാണ് വരുത്തിയത്. നടപ്പുവര്‍ഷം 56,002.01 കോടി രൂപ നീക്കിവച്ച സ്ഥാനത്ത് ഇപ്പോള്‍ അനുവദിച്ചത് 55,578.18 കോടി രൂപയാണ്. വളംസബ്സിഡിയില്‍ 3000 കോടിയാണ് വെട്ടിക്കുറയ്ക്കുന്നത്. 52,980.25 രൂപ ഇത്തവണ 49,980.73 കോടിയാക്കി കുറച്ചു. വിദ്യാഭ്യാസരംഗത്തെ സേവനങ്ങള്‍ക്കുള്ള ചെലവില്‍ 1200 കോടിയോളം രൂപ വെട്ടിക്കുറച്ചു. യുജിസി, ഐഐടി, ഐഐഎം തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റില്‍ 706.62 കോടി രൂപയാണ് കുറച്ചത്. ആരോഗ്യസേവനങ്ങള്‍ക്കുള്ള തുകയില്‍ 548.18 കോടി രൂപയും സാമൂഹ്യക്ഷേമമേഖലകളില്‍ വരുന്ന സേവനങ്ങള്‍ക്കുള്ള തുകയില്‍ 3674 കോടി രൂപയും വെട്ടിക്കുറച്ചു. കാര്‍ഷികസേവനങ്ങള്‍ക്കുള്ള തുകയില്‍ 3890 കോടി രൂപയാണ് കുറച്ചത്. സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിയിതര ഗ്രാന്റിലും കുറവുവരുത്തി.
(എം പ്രശാന്ത്)

ആവേശം ഓഹരി വിപണിയില്‍

കേന്ദ്രബജറ്റ് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ജീവിതഭാരം കൂട്ടുന്നതാണെങ്കിലും ഉപരിമധ്യവര്‍ഗവും ബിസിനസ് രംഗവും ആഹ്ളാദത്തിലാണ്. രാജ്യത്തെ ഓഹരി വിപണികളില്‍ വെള്ളിയാഴ്ചയുണ്ടായ കുതിപ്പും ലാഭംകൊയ്യലിനെ തുടര്‍ന്ന് ഉച്ച കഴിഞ്ഞുണ്ടായ താഴ്ചയും ഈ ആഹ്ളാദം പ്രതിഫലിപ്പിക്കുന്നതായി. ധനമന്ത്രിയുടെ ബജറ്റ് വായന പ്രഖ്യാപനങ്ങളിലേക്ക് കടന്നപ്പോള്‍തന്നെ ഓഹരി സൂചികകളില്‍ കുതിപ്പ് കണ്ടു തുടങ്ങി. പ്രധാന സൂചികയായ സെന്‍സെക്സ് ഒരുഘട്ടത്തില്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്ന് 16669 പോയിന്റ് വരെയെത്തി. 420 പോയിന്റിന്റെ വര്‍ധന. എന്നാല്‍, ലാഭം മുതലാക്കാന്‍ ഇടപാടുകാര്‍ വില്‍പ്പനയിലേക്ക് കടന്നതോടെ സൂചിക താഴ്ന്ന് അവസാനം 16429 പോയിന്റിലാണ് ക്ളോസ് ചെയ്തത്. അപ്പോഴും തലേന്നത്തേക്കാള്‍ 175 പോയിന്റ്(1.08ശതമാനം) വര്‍ധന. നിഫ്റ്റി 4992 പോയിന്റ് വരെ ഉയര്‍ന്ന ശേഷം 4922 പോയിന്റിലാണ് ക്ളോസ് ചെയ്തത്. തലേന്നത്തേക്കാള്‍ 62.55 പോയിന്റ് അധികം. ഉപഭോക്തൃ ചരക്കുല്‍പ്പാദകരുടെയും ഐടി മേഖലയുടെയും ഒഴികെ എല്ലാ ഓഹരികളും ബജറ്റ് ലഹരിയില്‍ വര്‍ധന രേഖപ്പെടുത്തി.

അടിസ്ഥാനസൌകര്യ വികസനം: ഊന്നല്‍ സ്വകാര്യമേഖലയ്ക്ക്

അടിസ്ഥാനസൌകര്യ വികസനത്തിന് 1,73,552 കോടി രൂപ നീക്കിവയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഗുണംചെയ്യുക സ്വകാര്യമേഖലയ്ക്ക്. മൊത്തം പദ്ധതിവിഹിതത്തിന്റെ 46 ശതമാനം വരുന്ന ഈ തുക വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂന്നിയായിരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പാലം, റോഡ്, വിമാനത്താവളം, തുറമുഖം, റെയില്‍വേ എന്നിവയുടെ നിര്‍മാണങ്ങളില്‍ സ്വകാര്യ ഏജന്‍സികളുടെ കടന്നുകയറ്റത്തിനാണ് ബജറ്റ് പ്രഖ്യാപനം വഴിയൊരുക്കുക. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ അടിസ്ഥാനസൌകര്യ വികസനപ്രക്രിയ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം 20 കിലോമീറ്റര്‍ ദേശീയപാത പുതുതായി പണിയാനാണ് പദ്ധതി. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെയുള്ള ദേശീയപാത വികസനം എളുപ്പത്തിലാക്കാന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന്റെ നയപരമായ ചട്ടക്കൂടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റോഡുഗതാഗത സൌകര്യവികസനത്തിന് അടുത്ത 13 ശതമാനം തുകയാണ് അധികം വകയിരുത്തിയത്്. അതായത് 17,520 കോടിയില്‍നിന്ന് 19,894 കോടിയിലേക്കുള്ള വര്‍ധന. റെയില്‍വികസനത്തിന് ബജറ്റ് വിഹിതമായി 16,752 കോടി അനുവദിച്ചു. മുന്‍വര്‍ഷത്തേതിനേക്കാള്‍ 950 കോടി രൂപ അധികമാണിത്. ഈ തുകയുടെ മുഖ്യ ഉപയോക്താക്കള്‍ സ്വകാര്യകമ്പനികളായിരിക്കും. ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡ് അടിസ്ഥാനസൌകര്യ പദ്ധതികള്‍ക്കായി നല്‍കുന്ന തുക 2010 മാര്‍ച്ച് അവസാനം 9000 കോടിയാകും. 2011 മാര്‍ച്ചില്‍ ഇത് 20,000 കോടി രൂപയായി മാറുമെന്നാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്.

സ്വര്‍ണത്തിനും വെള്ളിക്കും വിലയേറും

കുഞ്ഞുങ്ങള്‍ക്ക് ഒരുതരി പൊന്നുവാങ്ങാന്‍ കൊതിക്കുന്നവരുടെയും വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സില്‍ തീകോരിയിടുന്നതാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍. ഇപ്പോള്‍ത്തന്നെ ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമായ സ്വര്‍ണത്തിന് ഇനിയും വിലയേറ്റുന്നതാണ് ഇറക്കുമതിത്തീരുവ ഒറ്റയടിക്ക് 50 ശതമാനം വര്‍ധിപ്പിച്ച നടപടി. 10 ഗ്രാമിന് നിലവിലുള്ള 200 രൂപ തീരുവ 300 രൂപയായാണ് വര്‍ധിപ്പിച്ചത്. ഒരു കിലോ വെള്ളിക്ക് 1000 രൂപ ഇറക്കുമതിത്തീരുവ ഉണ്ടായിരുന്നത് 1500 രൂപയായും വര്‍ധിപ്പിച്ചു. സ്വര്‍ണവില 10 ഗ്രാമിന് ഇപ്പോള്‍ 16500-16700 തോതിലാണ് വില. ഇത് ഇനിയും കൂടുമെന്ന് സാരം. കൂടാതെ അന്താരാഷ്ട്രവിപണികളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പിന്നെയും ഉയരാമെന്നതിനാല്‍ സ്വര്‍ണം സ്വപ്നം കാണാന്‍പോലും കഴിയാത്ത സ്ഥിതിയാകാം. അസംസ്കൃതവസ്തു നികുതി കുറച്ചത് ഇവിടെ സംസ്കരണം വര്‍ധിപ്പിക്കുമെന്നും അതുമൂലം പഴയ സ്വര്‍ണത്തിന്റെ ഇടപാട് വര്‍ധിക്കുന്നത് ഇറക്കുമതി കുറയ്ക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് സ്വര്‍ണവ്യാപാരികള്‍.

കാര്‍ വില 41,000 രൂപവരെ കൂടും

കേന്ദ്രബജറ്റില്‍ എക്സൈസ് തീരുവ എട്ട് ശതമാനത്തില്‍നിന്ന് പത്ത് ശതമാനമാക്കിയത് കാര്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് പ്രഹരമായി. ആഡംബരക്കാറുകള്‍ക്ക് തീരുവ 20 ശതമാനത്തില്‍നിന്ന് 22 ശതമാനമാക്കി. തീരുവയുടെ ഭാരം ഉപയോക്താക്കളുടെ ചുമലിലേക്ക് തട്ടുമെന്ന് കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പുതിയ കാറിന് 41000 രൂപവരെ വര്‍ധിപ്പിക്കുമെന്നാണ് അവര്‍ നല്‍കുന്ന സൂചന. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസുക്കി ഇന്ത്യ കാറുകള്‍ക്ക് 3000 മുതല്‍ 13000 രൂപവരെ വില കൂടുമെന്ന് അറിയിച്ചു. ഹോണ്ട കാറുകള്‍ക്ക് 41000 രൂപവരെ വിലകൂടും. ഹ്യുണ്ടായി കാറുകള്‍ക്ക് 6500 മുതല്‍ 25000 രൂപ വരെ വില വര്‍ധിക്കുമെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വക്താവ് പറഞ്ഞു. വോള്‍വോ ഓട്ടോ ഇന്ത്യയും കാറുകള്‍ക്ക് വില കൂട്ടുമെന്ന് അറിയിച്ചു. തീരുവ വര്‍ധനയില്‍ നിരാശരാണെന്നും ഇതിന്റെ ഭാരം ഉപയോക്താക്കളിലേക്ക് കൈമാറുമെന്നും ജനറല്‍ മോട്ടോഴ്സ് ഇന്ത്യ പ്രസിഡന്റ് കാള്‍ സ്ളൈം പറഞ്ഞു. ഭാരം ഉപയോക്താക്കളിലേക്ക് നല്‍കുമെന്നതിനാല്‍ തങ്ങള്‍ക്ക് തീരുവ വര്‍ധനയില്‍ വലിയ ഉല്‍ക്കണ്ഠയില്ലെന്ന് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു.

വിമാനയാത്ര ചെലവേറും

കേന്ദ്ര ബജറ്റ് വിമാനയാത്രയുടെയും ചെലവുയര്‍ത്തും. എല്ലാ ക്ളാസില്‍പ്പെട്ട യാത്രക്കാരെയും സേവനനികുതിയുടെ പരിധിയില്‍പ്പെടുത്തിയതോടെ നിത്യവൃത്തിക്കായി വിദേശത്ത് പോകുന്നവരുടെപോലും കീശ കാലിയാകും. നിലവില്‍ ഒന്നാംക്ളാസിലും ബിസിനസ് ക്ളാസിലുമുള്ള യാത്രക്കാര്‍ക്കുമാത്രമാണ് 10 ശതമാനം സേവനനികുതിയുള്ളത്. സേവനനികുതി യാത്രക്കാരില്‍നിന്ന് ഈടാക്കുന്ന കാര്യത്തില്‍ വ്യോമയാന കമ്പനികള്‍ സമവായത്തിലെത്തണം. സേവനനികുതി ചുമത്തുന്നത് മൊത്തം ടിക്കറ്റ് നിരക്കിന്മേലായിരിക്കുമോ അടിസ്ഥാനനിരക്കിലായിരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഭാരം. മൊത്തം ടിക്കറ്റ് നിരക്കിന്മേല്‍ നികുതി ചുമത്തിയാല്‍ 10 ശതമാനത്തോളം നിരക്ക് കൂടും. ബജറ്റിലെ എണ്ണവില വര്‍ധനയുടെ പേരില്‍ എണ്ണക്കമ്പനികള്‍ നിരക്ക് കൂട്ടുന്നതോടെ വിമാനയാത്രയുടെ ചെലവ് പിന്നെയും കൂടും. കൂടാതെ എക്സൈസ് തീരുവ രണ്ട് ശതമാനം കൂട്ടിയത് വ്യോമയാന കമ്പനികള്‍ ഇറക്കുമതിചെയ്യുന്ന ഘടകഭാഗങ്ങളുടെ വിലയും ഉയര്‍ത്തും.

വീടൊരു വ്യാമോഹം

കിടപ്പാടം സ്വപ്നം കാണുന്ന സാധാരണക്കാര്‍ക്ക് കേന്ദ്രബജറ്റ് തിരിച്ചടിയായി. സിമന്റ് ഉള്‍പ്പടെയുള്ള പ്രധാന നിര്‍മാണസാമഗ്രികളുടെ വില ഉയര്‍ത്തുന്ന വിധത്തിലാണ് ബജറ്റ് നിര്‍ദേശങ്ങള്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന വഴിയുണ്ടാകുന്ന സാര്‍വത്രിക വിലക്കയറ്റം നിര്‍മാണമേഖലയെ ശ്വാസംമുട്ടിക്കും. വൈദ്യുതിമേഖലയെ സേവനനികുതിയുടെ പരിധിയില്‍ കൊണ്ടുവന്നത് വൈദ്യുതിനിരക്കുകള്‍ ഉയര്‍ത്തും. അമ്പത് കിലോഗ്രാം ഭാരമുള്ള സിമന്റ് ചാക്കിന്റെ ചില്ലറവില്‍പ്പന വിലയനുസരിച്ച് ടണ്ണിന് 185 മുതല്‍ 315 രൂപ വരെയാണ് പുതിയ എക്സൈസ് തീരുവ. ഇതിന്റെ ഫലമായി സിമന്റ് ടണ്ണിന് 40 മുതല്‍ 65 വരെ വില വര്‍ധിക്കും. ഡീസലിന്റെ വര്‍ധിച്ച വില സാധനങ്ങളുടെ കടത്തുകൂലി ഉയര്‍ത്തും. എല്ലാ ഉല്‍പ്പന്നങ്ങളുടെയും എക്സൈസ് തീരുവ കൂട്ടിയതും കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും.

അവശ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വില കാരണം സമ്പാദ്യം സാധാരണക്കാര്‍ക്ക് അസാധ്യമായി മാറും. ഭവനനിര്‍മാണംപോലുള്ള കാര്യങ്ങള്‍ക്കുള്ള മുതല്‍മുടക്ക് കുറയും. ഉപഭോക്തൃ-ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും നിര്‍മാണമേഖലയ്ക്ക് പരോക്ഷമായി ദോഷംചെയ്യും. ആഭരണവിലവര്‍ധനയും കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ ഗുണംചെയ്യില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് നികുതി ചുമത്തി. ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്കായി നടപ്പാക്കുന്ന ആരോഗ്യപരിശോധനയ്ക്കും സേവനനികുതി ഏര്‍പ്പെടുത്തി.


30,000 കോടി സമാഹരിക്കാന്‍ എല്ലാ സേവനങ്ങള്‍ക്കും നികുതി

സേവനനികുതിയുടെ വല വിപുലമാക്കി ധനമന്ത്രി കൂടുതല്‍ ധനാഗമമാര്‍ഗങ്ങള്‍ തേടുന്നു. എല്ലാ സേവനങ്ങള്‍ക്കും സേവനനികുതി ബാധകമാക്കാനാണ് പദ്ധതിയെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ചരക്ക്-സേവന നികുതി സംവിധാനത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി സേവനനികുതി പത്തുശതമാനമാക്കി നിലനിര്‍ത്തും. നികുതിചോര്‍ച്ച തടയുന്നതിന് നിയമങ്ങളില്‍ മാറ്റംവരുത്തുമെന്നും മന്ത്രി പറഞ്ഞു. സേവനനികുതിയിലൂടെ 30,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഓലൈനില്‍ വാര്‍ത്ത നല്‍കുന്ന അംഗീകൃത വാര്‍ത്താ ഏജന്‍സികള്‍ക്ക് സേവനനികുതി ചുമത്തും. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ നികുതിയില്‍നിന്ന് ഒഴിവാക്കും. വിവരസാങ്കേതിക, ബിപിഒ മേഖലകളില്‍ കയറ്റുമതി, സേവനം, നടപടിക്രമങ്ങളില്‍ എന്നീ നിര്‍വചനങ്ങളില്‍ ആവശ്യമായ മാറ്റംവരുത്തും. കുന്നുകൂടിയ വായ്പതിരിച്ചടവ് എളുപ്പമാക്കുന്നതിനുവേണ്ടിയാണിത്.

കായികരംഗത്തിന് വിഹിതം കുറച്ചു

ന്ത്യ കോമവെല്‍ത്ത് ഗെയിംസിന് ആതിഥ്യംവഹിക്കുന്ന വര്‍ഷം കേന്ദ്രബജറ്റില്‍ കായികരംഗത്തിന് നീക്കിവച്ച വിഹിതം തുച്ഛം. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചതിനേക്കാള്‍ 141 കോടി രൂപ കുറവാണ് ഇത്തവണ കായികരംഗത്തിന്. പ്രഖ്യാപിച്ച 3565 കോടി രൂപയില്‍ 60 ശതമാനത്തോളം പണവും കോമവെല്‍ത്ത് ഗെയിംസിനുവേണ്ടിയാണ്. കായികരംഗത്തെ മറ്റ് ആവശ്യങ്ങള്‍ക്ക് 1500 കോടി രൂപയില്‍ താഴെമാത്രമാണ് അനുവദിച്ചത്. കഴിഞ്ഞവര്‍ഷം കായികരംഗത്തിന് 3706 കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണത്തെ 3565 കോടിയില്‍ 2069 കോടി കോമവെല്‍ത്ത് ഗെയിംസിനാണ്. അതില്‍ 1175.54 കോടി ഗെയിംസ് സംഘാടകസമിതിക്കും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കുമാ (സായ്)ണ്. ഗെയിംസിന് സ്റേഡിയങ്ങളും പരിശീലനകേന്ദ്രങ്ങളും തയ്യാറാക്കുന്നതിന് 433.98 കോടി നീക്കിവച്ചു. 82 കോടി രൂപ ഗെയിംസിന് ഗംഭീര പ്രചാരണത്തിന് 'പശ്ചാത്തല'സൌകര്യത്തിനാണ്. ഗെയിംസ് സംഘാടനത്തിന്റെ പ്രാരംഭഘട്ടംമുതലുള്ള പരാജയങ്ങള്‍ വന്‍ വിമര്‍ശത്തിനിടയാക്കിയ സാഹചര്യത്തിലാണ് ബജറ്റില്‍ കായികരംഗത്തിനുള്ള വിഹിതത്തില്‍ സിംഹഭാഗവും അതിന് നല്‍കുന്നത്. കായികരംഗത്തെ മറ്റ് ഇനങ്ങളില്‍ 11.50 കോടി രൂപ ഉത്തേജക മരുന്ന് പരിശോധനയ്ക്കുള്ള ദേശീയ ലബോറട്ടറിക്കാണ്. മൂന്നുകോടി ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിക്കാണ്. ലോക ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിക്ക് സംഭാവനയായി 50 ലക്ഷം നീക്കിവച്ചിട്ടുണ്ട്.

ആദായനികുതി പരിധി മാറ്റമില്ല ഇളവ് ഉയര്‍ന്ന വരുമാനക്കാര്‍ക്ക്

വ്യക്തികളുടെ ആദായനികുതിയുടെ ഒഴിവുപരിധിയില്‍ മാറ്റമില്ല. ഇളവ് പരിധി ഒന്നരലക്ഷത്തില്‍നിന്ന് 1.6 ലക്ഷം രൂപയാക്കിയ മുന്‍ ബജറ്റിലെ തീരുമാനം അടുത്ത സാമ്പത്തികവര്‍ഷവും തുടരും. 1.6 ലക്ഷംമുതല്‍ അഞ്ചു ലക്ഷംവരെ വരുമാനമുള്ളവര്‍ പത്തുശതമാനം നികുതി നല്‍കിയാല്‍ മതി. നിലവില്‍ 1.6 ലക്ഷംമുതല്‍ മൂന്നുലക്ഷംവരെ വരുമാനമുള്ളവരായിരുന്നു പത്തുശതമാനത്തിന്റെ സ്ലാബില്‍. പ്രതിമാസശമ്പളം മുപ്പതിനായിരത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്കാണ് മാറ്റത്തിന്റെ പ്രയോജനം. അഞ്ചു ലക്ഷംമുതല്‍ എട്ടു ലക്ഷംവരെ വാര്‍ഷിക വരുമാനമുള്ളവര്‍ 20 ശതമാനം നികുതി നല്‍കണം. എട്ടു ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ 30 ശതമാനവും. 65 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും സമാനമായ ഇളവുകള്‍ ലഭിക്കും. ഇപ്പോള്‍ 3 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ 20 ശതമാനവും അതിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. അറുപത്തഞ്ചു വയസ്സിനുതാഴെയുള്ള സ്ത്രീകള്‍ക്ക് 1.9 ലക്ഷം വരെ നികുതിയില്ല. 1.9 ലക്ഷംമുതല്‍ അഞ്ചു ലക്ഷംവരെ 10 ശതമാനവും അഞ്ചു ലക്ഷംമുതല്‍ എട്ടു ലക്ഷംവരെ 20 ശതമാനവും എട്ടു ലക്ഷത്തിനു മുകളില്‍ 30 ശതമാനവും എന്ന നിലയിലാകും നികുതി. മുതിര്‍ന്ന പൌരന്മാരില്‍ 2.4 ലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. 2.4 ലക്ഷംമുതല്‍ അഞ്ചു ലക്ഷംവരെ 10 ശതമാനവും അഞ്ചു ലക്ഷംമുതല്‍ എട്ടു ലക്ഷംവരെ 20 ശതമാനവും എട്ടു ലക്ഷത്തിനുമേല്‍ 30 ശതമാനവുമാകും ആദായനികുതി. കേന്ദ്രസര്‍ക്കാര്‍ ആരോഗ്യപദ്ധതി (സിജിഎച്ച്എസ്)ക്കായി കേന്ദ്രജീവനക്കാര്‍ അടയ്ക്കുന്ന തുകയും നികുതിയിളവിന് പരിഗണിക്കും. നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വിഹിതവും നികുതി ഇളവിന്റെ പരിധിയില്‍പ്പെടുന്നുണ്ട്.

കേരളത്തിന് ഒരു പദ്ധതിപോലുമില്ല

റെയില്‍ബജറ്റിനു പിന്നാലെ പൊതുബജറ്റിലും കേരളത്തിന് കടുത്ത അവഗണന. കേരളത്തിന് പുതുതായി ഒരു പദ്ധതിപോലും ബജറ്റിലില്ല. ഐഐടി, കൊച്ചി മെട്രോ തുടങ്ങിയ കേരളത്തിന്റെ സ്വപ്നപദ്ധതികളൊക്കെ തഴയപ്പെട്ടു. കൊച്ചി മെട്രോയെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. എന്നാല്‍, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത മെട്രോ പദ്ധതികള്‍ക്ക് വലിയ തുക പ്രണബ് മുഖര്‍ജി വകയിരുത്തി. വിനോദസഞ്ചാരകേന്ദ്രമായ ഗോവയിലെ കടല്‍ത്തീരങ്ങളും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുന്നതിന് 200 കോടി രൂപ നീക്കിവച്ച കേന്ദ്രസര്‍ക്കാര്‍ ഇതേ രംഗത്ത് മുമ്പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ തഴഞ്ഞു. തിരുപ്പൂരിലെ വസ്ത്രവ്യവസായമേഖലയ്ക്ക് 200 കോടി അനുവദിച്ച് തമിഴ്നാടിനെ തൃപ്തിപ്പെടുത്തിയ ധനമന്ത്രി സ്വന്തം സംസ്ഥാനമായ ബംഗാളിലെ സാഗര്‍ ദ്വീപില്‍ പുതിയ തുറമുഖത്തിനും ബജറ്റില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും കേന്ദ്രസ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ നീക്കിവച്ച തുക ഇപ്രകാരം: കൊച്ചി കപ്പല്‍ശാല (55 കോടി രൂപ, ഇതിനു പുറമെ 120 കോടി സബ്സിഡിയും). കൊച്ചിന്‍ പോര്‍ട്ട് (21.90 കോടി). ഫാക്ട് (89.99 കോടി). വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് (12.34). കൊച്ചി പ്രത്യേകസാമ്പത്തികമേഖല (5.61). തിരുവനന്തപുരത്തേത് അടക്കം അഞ്ച് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന് 300 കോടി. രാജീവ്ഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി അടക്കം 14 സ്ഥാപനത്തിന് 320 കോടി. കൊച്ചി തുറമുഖത്തെ ഡ്രെഡ്ജിങ് പദ്ധതിക്ക് (237.97 കോടി). തുമ്പ വിഎസ്എസ്സി (583.66 കോടി). ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (140 കോടി). റബര്‍ബോര്‍ഡിന് 140 കോടിയും സ്പൈസസ് ബോര്‍ഡിന് 98 കോടിയും അനുവദിച്ചിട്ടുണ്ട്. കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൌസിലിന് തുകയൊന്നുമില്ല. ടീബോര്‍ഡിന് 70 കോടിയും കോഫീബോര്‍ഡിന് 98 കോടിയും അനുവദിച്ചു. വിദേശസഹായത്തോടെയുള്ള സുസ്ഥിര നഗരവികസനപദ്ധതിക്ക് 354.92 കോടിയാണ് അനുവദിച്ചത്. ജപ്പാന്‍ കുടിവെള്ളപദ്ധതി രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് യഥാക്രമം 393 കോടിയും 300 കോടിയും അനുവദിച്ചു. കെഎസ്ടിപി പദ്ധതിക്ക് 263 കോടിയാണ് അനുവദിച്ചത്.

ദേശാഭിമാനി 270210

Friday, February 26, 2010

ബജറ്റ് വാര്‍ത്തകള്‍

എല്ലാത്തിനും ഇനിയും വില കൂടും

അസംസ്കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനം പുനസ്ഥാപിച്ചു. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്കുള്ള ഏഴ് ശതമാനം കസ്റ്റംസ് തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്ത് ശതമാനം കസ്റ്റംസ് തീരുവയും കേന്ദ്രബജറ്റില്‍ പുനസ്ഥാപിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടിയപ്പോള്‍ 2008ല്‍ ഒഴിവാക്കിയതാണ് ഈ മൂന്ന് നികുതികളും. ഇതോടൊപ്പം പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ എക്സൈസ് തീരുവ ഏര്‍പ്പെടുത്താനും ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദേശമുണ്ട്. ഫലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിലകൂട്ടുന്ന നിര്‍ദേശങ്ങളാണ് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന ജനങ്ങളെ ഇത് കൂടുതല്‍ ദുരിതത്തിലാക്കും. ബജറ്റിലെ ഈ നിര്‍ദേശത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം അതിരൂക്ഷമായ പ്രതിഷേധം ഉയര്‍ത്തി. പ്രതിഷേധംമൂലം ബജറ്റ് പ്രസംഗം തുടരാന്‍ കുറെ നേരം മന്ത്രിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കോര്‍പ്പറേറ്റ് നികുതിക്കുള്ള സര്‍ചാര്‍ജ് പത്തില്‍നിന്ന് ഏഴ് ശതമാനമായി കുറച്ചു. മുന്തിയ കാറുകള്‍ക്കുള്ള എക്സൈസ് നികുതി 20 ല്‍നിന്ന് 22 ആയി ഉയര്‍ത്തി. സിമന്റിനുള്ള എക്സൈസ് തീരുവ പുനസ്ഥാപിച്ചു. സിഗററ്റുകള്‍ക്കുള്ള എക്സൈസ് തീരുവ കൂട്ടി. സിഎഫ്എല്‍ എക്സൈസ് ഡ്യൂട്ടി നാലു ശതമാനമായി കുറച്ചു. സോളാര്‍ പാനലുകള്‍ക്കുള്ള എക്സൈസ് നികുതി ഒഴിവാക്കി. സേവന നികുതി പത്തുശതമാനമായി തുടരും. എക്സൈസ് വരുമാനം 43,500 കോടിയായി ഉയരുമെന്ന് മന്ത്രി പറഞ്ഞു. നികുതി നിര്‍ദേശങ്ങളില്‍നിന്നുള്ള മൊത്തം റവന്യൂ വരുമാനം 20,500 കോടി. ചില അക്രഡിറ്റഡ് ന്യൂസ് ഏജന്‍സികളെ സേവന നികുതിയില്‍നിന്ന് ഒഴിവാക്കി. സ്വര്‍ണത്തിനും വെള്ളിയ്ക്കുമുള്ള ഇറക്കുമതി തീരുവ കൂട്ടി. ഇന്ത്യയില്‍ ഉണ്ടാക്കുന്ന കല്‍ക്കരിക്ക് 50രൂപ സെസ്. ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കെല്ലാം നിക്ഷേപവുമായി ബന്ധപ്പെടുത്തി നികുതി ഇളവ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ദേശീയ സുരക്ഷാ ഫണ്ട്. അര്‍ധസൈനിക വിഭാഗത്തില്‍ രണ്ടായിരം യുവാക്കളെ നിയമിക്കും. സമഗ്ര ഭക്ഷ്യ സുരക്ഷാബില്‍ കൊണ്ടുവരും. കൂടുതല്‍ സ്വകാര്യ ബാങ്കിങ്ങ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ്.

ബജറ്റ്: പെട്രോള്‍, ഡീസല്‍ വില ഇന്ന് രാത്രി കൂടും

കേന്ദ്രബജറ്റില്‍ നികുതി കൂട്ടിയതുമൂലം പെട്രോളിനും ഡീസലിനും ഉണ്ടായ വില വര്‍ധന വെള്ളിയാഴ്ച രാത്രിതന്നെ നിലവില്‍ വരും. പെട്രോളിന് ലിറ്ററിന് 2രൂപ 75 പൈസയും ഡീസലിന് 2രൂപ 60 പൈസയും വര്‍ധിക്കുമെന്നാണ് സൂചന. എ ല്ലാ മേഖലയിലും വില വര്‍ധന ഉണ്ടാക്കുന്നതാണ് കേന്ദ്രബജറ്റില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വരുത്തിയ നികുതി വര്‍ധന. വിലക്കയറ്റം നിയന്ത്രിക്കാര്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന മുറവിളി ഉയരുന്നതിനിടെ കൂനുമ്മേല്‍ കുരു എന്നപോലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബസ് ഉടമകള്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് പല തവണ സമരത്തിന് ഇറങ്ങിയിരുന്നു. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും ഇടപെടല്‍മൂലം തല്‍ക്കാലം സമരം നിര്‍ത്തിയ ബസ് ഉടമകള്‍ വീണ്ടും ഈ ആവശ്യവുമായി രംഗത്തിറങ്ങും.

വിലക്കയറ്റം ആളിക്കത്തിക്കും: ഐസക്

വിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റാണ് മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി അവതരിപ്പിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക മുരടിപ്പിന് ഇത് കാരണമാകും. കേരളതാല്‍പ്പര്യങ്ങള്‍ അവഗണിച്ചിരിക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വില കൂടിയിരിക്കുന്ന പശ്ചാത്തലത്തില്‍ എണ്ണനികുതിവര്‍ധന വിലക്കയറ്റം ആളിക്കത്തിക്കും. എപിഎല്‍ റേഷന്‍ വിഹിതം വെട്ടിക്കുറക്കുന്നത് നിയമാനുസൃതമാക്കുകയാണ് ബജറ്റ്. പ്രത്യക്ഷനികുതി 25000 കോടി കുറച്ചത് കോര്‍പ്പറേറ്റ് മേഖലയുടെ കൈയടിക്കുവേണ്ടിയാണ്. ഓഹരിവിപണി ഉയര്‍ന്നത് ഇതിനു തെളിവാണ്. കാര്‍ഷിക ഉല്‍പ്പാദനം കുറഞ്ഞ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ലെന്നും ഐസക് പറഞ്ഞു.

വരും നാളുകള്‍ പ്രത്യാശയുടേതെന്ന് പ്രണബ് മുഖര്‍ജി

സാമ്പത്തിക മേഖലയില്‍ ഭീകരമായ നാളുകള്‍ കഴിഞ്ഞുവെന്നും വരുംദിനങ്ങള്‍ പ്രത്യാശയുടേതാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി അതിജീവിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്നത്തെ വെല്ലുവിളികള്‍ ഒമ്പതു മാസം മുമ്പത്തേതിനെക്കാള്‍ കടുത്തതല്ലെന്ന് ഇതിന് അര്‍ഥമില്ല. എങ്കിലും ഇത് അതിജീവിക്കാനാകും. സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലേക്ക് പോകാന്‍ കഴിയും എന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി ബജറ്റ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കാര്‍ വില കൂടും; സിഡി, സിഎഫ്എല്‍ വില കുറയും

കേന്ദ്രബജറ്റില്‍ പെട്രോളിനും ഡീസലിനും നികുതി കൂട്ടിയതിനാല്‍ ബഹുഭൂരിപഷം സാധനങ്ങളുടെയും വിലകൂടും. ബജറ്റിലെ മറ്റ് നികുതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വില ഉയരുന്ന സാധനങ്ങളുടെ പട്ടികയില്‍ കാര്‍, ടി വി, സിഗരറ്റ്, എയര്‍ കണ്ടീഷണര്‍, പുകയില, സ്വര്‍ണം, വെള്ളി തുടങ്ങിയവപെടുന്നു. അതേസമയം മൊബൈല്‍ ഫോ സാമഗ്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സിഎഫ്എല്‍, സെറ്റ്ടോപ് ബോക്സുകള്‍, സിഡികള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയ്ക്ക് നികുതി ഇളവ്മൂലം വില കുറയും.

ധനക്കമ്മി 5.5 ശതമാനമാക്കും

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി ജിഡിപിയുടെ 5.5 ശതമാനമായി ചുരുക്കുമെന്ന് മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി അറിയിച്ചു. മൊത്തം ചെലവും റെവന്യൂ വരുമാനവും തമ്മിലുള്ള അന്തരമായ ധനക്കമ്മി ഇപ്പോള്‍ പുതിക്കിയ എസ്റ്റിമേറ്റ് പ്രകാരം 6.9 ശതമാനമാണ്.

കരട് ഭക്ഷ്യസുരക്ഷാ ബില്‍ ഉടനെ

അടുത്തുതന്നെ കരട് ഭക്ഷ്യസുരാ ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ബിപിഎല്ലുകാര്‍ക്ക് മൂന്നു രൂപക്ക് അരിയോ ഗോതമ്പോ നല്‍കാന്‍ നിയമം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ നടപ്പായിട്ടില്ല.

പ്രതിരോധത്തിന് വര്‍ധന 4 ശതമാനം

കേന്ദ്ര ബജറ്റില്‍ പ്രതിരോധത്തിന് 1,47344 കോടിരുപ വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വര്‍ധന മാത്രം. കഴിഞ്ഞ വര്‍ഷം 34 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

വളര്‍ച്ചാനിരക്ക് 7.2ല്‍ കൂടുമെന്ന്

ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ സംഘടന പ്രവചിച്ച 7.2 ശതമാനത്തില്‍കൂടുമെന്ന് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പാര്‍ലമെന്റില്‍ പറഞ്ഞു. രണ്ടാം പാദ വര്‍ഷത്തില്‍ നിരക്ക് 7.9 ആണ്.

ഭവനവായ്പയുടെ പലിശ ഇളവ് ഒരുവര്‍ഷം കൂടി

ഭവന വായ്പയുടെ പലിശയ്ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം കിഴിവ് ഒരു വര്‍ഷംകൂടി തുടരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇതിനായി ഒരുകോടിരൂപ നീക്കിവെച്ചു.

1.6 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ 10 ശതമാനം ആദായനികുതി

1,60,000രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. ഇതിന് മുകളില്‍ അഞ്ച് ലക്ഷംരൂപ വരെയുള്ളവര്‍ക്ക് 10 ശതമാനം വരെയും അഞ്ച് ലക്ഷം മുതല്‍ എട്ടുലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും എട്ടുലക്ഷത്തിനുമുകളില്‍ 30 ശതമാനവുമാണ് നികുതി.

ദേശാഭിമാനിയില്‍ നിന്ന്..

എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം

ജന്മനാട്ടില്‍ അഭയമില്ല; എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം

ഹിന്ദുത്വ ഭീകരരുടെ നിരന്തര വേട്ടയാടല്‍മൂലം പിറന്ന മണ്ണില്‍ കാല്‍ കുത്താനാകാതെ വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന ഇന്ത്യന്‍ ചിത്രകലാ ചക്രവര്‍ത്തി എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം നല്‍കുന്നു. ഇന്ത്യയുടെ മതേതര കലാപാരമ്പര്യത്തിന്റെ യശസ്സ് ലോകമെങ്ങും പ്രചരിപ്പിച്ച തൊണ്ണൂറ്റഞ്ചുകാരനായ വിഖ്യാത കലാകാരന്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മാതൃരാജ്യത്തിന്റെ പൌരത്വം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന ഈ ആദരം സ്വീകരിക്കുന്നത്. ഹുസൈന്റെ അപേക്ഷയില്ലാതെതന്നെ ഖത്തര്‍ രാജകുടുംബം സ്വമേധയാ അദ്ദേഹത്തിന് പൌരത്വം നല്‍കുന്ന കാര്യം 'ദി ഹിന്ദു' പത്രാധിപര്‍ എന്‍ റാം ആണ് വ്യാഴാഴ്ച ഇന്ത്യന്‍ ജനതയെ അറിയിച്ചത്. ലോകം ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്ന ശൈലിയില്‍ രചിച്ച കുതിരയുടെ ചിത്രത്തിനു താഴെ കൈയൊപ്പ് ചാര്‍ത്തി ഹുസൈന്‍ അയച്ച അഞ്ചുവരി ഇംഗ്ളീഷ് കുറിപ്പും 'ഹിന്ദു' പ്രസിദ്ധീകരിച്ചു. വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍, ചിത്രകാരി അഞ്ജലി ഇള മേനോന്‍ തുടങ്ങിയവര്‍ ഖത്തര്‍ സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. ഇന്ത്യ ഇരട്ട പൌരത്വം അനുവദിക്കാത്തതിനാല്‍ ഹുസൈന് ഇനി 'വിദേശ ഇന്ത്യന്‍ പൌരന്‍' എന്ന വിഭാഗത്തില്‍ മാതൃരാജ്യത്തിന്റെ ആലങ്കാരിക പൌരത്വത്തിനേ അര്‍ഹതയുണ്ടാകൂ. ഹിന്ദുത്വവാദികളില്‍ നിന്നുള്ള ഭീഷണി ശക്തമായതിനെത്തുടര്‍ന്ന് 2006 മുതല്‍ ദുബായിലും ലണ്ടനിലുമായി കഴിയുകയാണ് ഹുസൈന്‍. രാജ്യത്തിന്റെ ഏറ്റവും വലിയ അഭിമാനമായ കലാകാരനെ സംരക്ഷണം ഉറപ്പുനല്‍കി തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ശ്രമിച്ചില്ല. ഹിന്ദു ഫാസിസ്റ്റുകളുടെ പ്രീതി നഷ്ടപ്പെടാതിരിക്കാനാണ് ഹുസൈന്‍ പുറത്തുനില്‍ക്കട്ടെ എന്ന നിലപാട് ഇന്ത്യാഗവമെന്റ് എടുത്തത്. വിമര്‍ശത്തില്‍നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ള, ഇന്ത്യ ഹുസൈന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് പ്രസ്താവിച്ചു. ഹുസൈന്‍ തിരിച്ചുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

1970കളില്‍ വരച്ച ഹിന്ദുദേവതകളുടെ ചിത്രങ്ങളെ വിമര്‍ശിച്ച് 1996ല്‍ ഒരു ഹിന്ദി മാസികയാണ് വര്‍ഗീയവാദികളുടെ ഹുസൈന്‍ വേട്ടയ്ക്ക് തിരികൊളുത്തിയത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പിന്നീട് നൂറുകണക്കിനു കേസ് ഹുസൈനെതിരെ ഫയല്‍ ചെയ്യപ്പെട്ടു. പല കോടതികളിലായി കുറഞ്ഞത് 900 കേസുണ്ടെന്നാണ് കണക്കാക്കുന്നത്. മതഭ്രാന്തന്മാര്‍ ഹുസൈനെ അവഹേളിക്കുന്നതും അദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ അലങ്കോലപ്പെടുത്തുന്നതും പതിവായി. ബിജെപി സര്‍ക്കാരും തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാരും അതിക്രമം തടയാന്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് ഹുസൈന്‍ രാജ്യം വിട്ടത്. ഇപ്പോഴും വിശ്രമമില്ലാതെ കലാസപര്യയില്‍ മുഴുകുന്ന ഹുസൈന്‍ വലിയ ക്യാന്‍വാസുകളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു. ചില്ലുശില്‍പ്പങ്ങളുമുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍, അറബി നാഗരിക ചരിത്രങ്ങള്‍ പ്രതിപാദിക്കുന്ന രണ്ട് പ്രോജക്ടിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. ഖത്തര്‍ രാജ്ഞി ഷെയിഖാ മുസ ബിന്ത്നസര്‍ അല്‍ മിസ്നദാണ് അറബ് നാഗരിക ചരിത്ര ദൌത്യം ഏല്‍പ്പിച്ചത്. ഹുസൈന്‍ തിരിച്ചുവരുന്നതിന് എതിരല്ലെന്നും എന്നാല്‍ അദ്ദേഹം മാപ്പുപറയണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് തിരുവനന്തപുരത്ത് പറഞ്ഞു.

ഹുസൈനെ വേട്ടയാടിയവര്‍ക്ക് സമൂഹം മാപ്പുനല്‍കില്ല: കെ എന്‍ പണിക്കര്‍

എം എഫ് ഹുസൈനെപ്പോലെ വിശ്രുതനായ ഒരു കലാകാരനെ വേട്ടയാടി മറ്റൊരു രാജ്യത്തെ പൌരത്വം സ്വീകരിക്കാനിടയാക്കിയവര്‍ക്ക് സമൂഹം മാപ്പുനല്‍കില്ലെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഹുസൈന്റെ ഖത്തര്‍ പൌരത്വം സംബന്ധിച്ച് 'ദേശാഭിമാനി'യോട് പ്രതികരിക്കുകയായിരുന്നു. എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം സ്വീകരിക്കേണ്ടി വന്ന സാഹചര്യത്തെ വിമര്‍ശിക്കാന്‍ മതിയായ വാക്കുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയുടെ ആധുനികകാല കലാകാരന്മാരില്‍ അഗ്രഗണ്യനെന്നു വിശേഷിപ്പിക്കാവുന്ന ഹുസൈന് സ്വന്തം നാട്ടിലേക്കു മടങ്ങിവരാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടാക്കിയവരെ ഭാരതീയരെന്നു വിളിക്കാന്‍ ലജ്ജതോന്നുന്നു. വര്‍ഗീയവാദികള്‍ ഒരു രാജ്യത്തിന്റെ സ്വാഭിമാനത്തെ എങ്ങനെ കളങ്കപ്പെടുത്തുന്നു എന്നതിന്റെ മകുടോദാഹരണമാണ് ഇത്. ഒരു സമൂഹത്തില്‍ വികല മനോഭാവമുള്ളവര്‍ ഉണ്ടായിക്കൂടെന്നില്ല. ഹുസൈനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഘപരിവാര്‍ നേതാക്കളും കാലാള്‍പ്പടയും ഈ ഗണത്തില്‍പ്പെടുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പൌരാവകാശങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി എടുക്കാന്‍ കഴിയാത്ത ഭരണകൂടത്തിന്റെ അനാസ്ഥ അക്ഷന്തവ്യമാണെന്ന് കെ എന്‍ പണിക്കര്‍ പറഞ്ഞു.

ദേശാഭിമാനി 260210

Thursday, February 25, 2010

സ്വകാര്യവല്‍ക്കരണത്തിന്റെ ട്രാക്കില്‍ ഒരു റെയില്‍ ബജറ്റ്

പൊള്ളയായ വാഗ്ദാനം കോര്‍പറേറ്റുകള്‍ക്ക് ആധിപത്യം: പിബി

പൊതുനിക്ഷേപം കുറച്ച് സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് റെയില്‍ ബജറ്റെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. പൊതു-സ്വകാര്യ പങ്കാളിത്തമെന്ന പേരില്‍ റെയില്‍വേ സ്റ്റേഷനുകളുടെ ആധുനീകരണം സ്വകാര്യമേഖലയ്ക്ക് നല്‍കുകയാണ്. പുതിയ പാതകളുടെയും ചരക്ക്-യാത്ര ഇടനാഴികളുടെയും ലോക്കോമോട്ടീവുകളുടെയും വാഗണുകളുടെയും കണ്ടെയ്നറുകളുടെയും റെയില്‍ എക്സസ് ഫാക്ടറികളുടെയും പാര്‍ക്കിങ് കോംപ്ളക്സുകളുടെയും ബോട്ട്ലിങ് പ്ളാന്റുകളുടെയും നിര്‍മാണവും സ്വകാര്യമേഖലയ്ക്കാണ്. ഈ നീക്കം റെയില്‍വേയുടെ സമസ്ത മേഖലകളെയും സ്വകാര്യവ്യക്തികള്‍ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗമാക്കി മാറ്റുകയാണ്. ഇത് ദേശീയ താല്‍പ്പര്യത്തിന് എതിരാണ്. റെയില്‍വേമന്ത്രാലയത്തിലെ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൈമാറിയിരിക്കയാണെന്ന് പിബി കുറ്റപ്പെടുത്തി. ഇത്തരം നിര്‍ദേശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് പിബി അഭ്യര്‍ഥിച്ചു.

ബജറ്റ് നിര്‍ദേശങ്ങള്‍ റെയില്‍വേയുടെ താല്‍പ്പര്യത്തിനോ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനോ പര്യാപ്തമല്ല. റെയില്‍വേ പ്രവര്‍ത്തന അനുപാതം 2008-09ലെ 90.5 ശതമാനത്തില്‍നിന്ന് 2009-10ല്‍ 94.7 ശതമാനമായി ഉയര്‍ന്നു. കിട്ടുന്ന വരുമാനം മുഴുവന്‍ ചെലവാക്കപ്പെടുന്നു എന്നതാണ് ഇത് കാണിക്കുന്നത്. കെടുകാര്യസ്ഥതയുടെ പ്രധാന തെളിവാണിത്. ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 63 കോടി രൂപയുടെ കുറവാണ് 2009-10ല്‍ ഉണ്ടായത്. പദ്ധതി നിക്ഷേപത്തില്‍ 497 കോടിയുടെ കുറവുമുണ്ടായി. മന്ത്രി പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാകുന്നില്ലെന്നതിന് തെളിവാണിത്. ഈ പശ്ചാത്തലത്തില്‍ ആശുപത്രികളും പരിശോധനാ കേന്ദ്രങ്ങളും സ്പോര്‍ട്സ് അക്കാദമികളും മ്യൂസിയങ്ങളും മറ്റും നിര്‍മിക്കുമെന്നത് പൊള്ളയായ വാഗ്ദാനങ്ങളാണ്. ഇന്ത്യന്‍ റെയില്‍വേയുടെ പ്രകടനം നാള്‍ക്കുനാള്‍ മോശമായി വരികയാണെന്നതിന്റെ പ്രഖ്യാപനമാണ് ബജറ്റ്. റെയില്‍വേയുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള വീക്ഷണം മുന്നോട്ടുവയ്ക്കുന്നില്ലെന്നുമാത്രമല്ല പരാജയങ്ങള്‍ മൂടിവയ്ക്കാനാണ് ബജറ്റ് പ്രസംഗത്തില്‍ ശ്രമിക്കുന്നത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പുമാത്രമാണ് ബജറ്റില്‍.

ഈ സാമ്പത്തികവര്‍ഷംമാത്രം 120 റെയില്‍വേ അപകടമുണ്ടായി. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 579 കോടി രൂപ സുരക്ഷാസംവിധാനങ്ങള്‍ക്ക് കുറവു വരുത്തി. അതേസമയം, റെയില്‍വേ അപകടങ്ങളുടെ ഉത്തരവാദിത്തം സമരം നടത്തുന്നവരുടെ ചുമലില്‍ കെട്ടിവയ്ക്കുകയാണ്. റെയില്‍വേ സുരക്ഷ എന്ന നിര്‍ണായകപ്രശ്നത്തെ വഴിതിരിച്ചുവിടാനാണ് ശ്രമം. മന്ത്രിയുടെ കണക്ക് അനുസരിച്ചുതന്നെ 2009ല്‍ 1.7 ലക്ഷം ഒഴിവുണ്ട്. ഇതില്‍ 90,000 ഒഴിവ് സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പിലാണ്. ഇവ നികത്തുന്ന കാര്യത്തെക്കുറിച്ച് മന്ത്രി മൌനം പാലിക്കുന്നു. പല പദ്ധതിക്കും ആസൂത്രണ കമീഷന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി സമ്മതിച്ചിരിക്കയാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതികള്‍ നടപ്പാകുമെന്നതില്‍ ഒരുറപ്പുമില്ല. 2010-11 സാമ്പത്തികവര്‍ഷം പദ്ധതിനിക്ഷേപം 1142 കോടി മാത്രമാണ് വര്‍ധിച്ചത്. യഥാര്‍ഥത്തില്‍ പൊതുനിക്ഷേപത്തില്‍ ഇടിവുണ്ടായി എന്നാണ് ഇത് തെളിയിക്കുന്നത്. 1000 കിലോമീറ്റര്‍ പുതിയ പാത നിര്‍മിക്കുമെന്നു പറയുമ്പോഴും ഗേജ്മാറ്റം, വാഗ, റോളിങ് സ്റ്റോക് നിര്‍മാണം എന്നിവയ്ക്ക് വകയിരുത്തിയ തുകയിലും കുറവ് വന്നിരിക്കയാണെന്ന് പിബി പറഞ്ഞു.

റെയില്‍ ബജറ്റ് സ്വകാര്യവല്‍ക്കരണത്തിന്റെ ട്രാക്കില്‍

ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിലിരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുകയാണെന്ന് ബജറ്റ് തെളിയിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ലാലുപ്രസാദ് യാദവ് സ്വകാര്യവല്‍ക്കരണനീക്കം ആരംഭിച്ചിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദം കാരണം അത് പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചരക്ക്-യാത്ര ഗതാഗതത്തില്‍ വര്‍ധിച്ച സ്വകാര്യപങ്കാളിത്തം അനുവദിക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് പുതിയ ബജറ്റ്. മുന്‍ സര്‍ക്കാരുകള്‍ ഗവര്‍മെന്റ് നിയന്ത്രണത്തില്‍ സ്ഥാപിക്കുമെന്നു പറഞ്ഞ പദ്ധതികള്‍ പോലും പൊതു-സ്വകാര്യ പങ്കാളിത്തമെന്നു പറഞ്ഞ് സ്വകാര്യവല്‍ക്കരിക്കാനാണ് മമത ബാനര്‍ജിയുടെ നീക്കം. പാലക്കാട്ടെ കോച്ച് ഫാക്ടറി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിര്‍മിക്കുകയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ബജറ്റിനുശേഷം വാര്‍ത്താലേഖകരോടു പറഞ്ഞു. പുതിയ പാത നിര്‍മാണം, ചരക്ക്-യാത്ര ഇടനാഴി നിര്‍മാണം, ട്രെയിന്‍ ഓടിക്കുന്നതിന് ആവശ്യമായ വസ്തുക്കളുടെ നിര്‍മാണം എന്നിവയെല്ലാം സ്വകാര്യവല്‍ക്കരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. വര്‍ധിച്ചതോതില്‍ സ്വകാര്യ മൂലധനം സ്വാഗതം ചെയ്ത മന്ത്രി ഇത്തരം നിക്ഷേപങ്ങള്‍ക്ക് 100 ദിവസത്തിനകം അനുവാദം നല്‍കുമെന്നും അതിനായി കര്‍മസമിതി രൂപീകരിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം റെയില്‍മന്ത്രി പുറത്തിറക്കിയ വീക്ഷണരേഖയില്‍ മുന്നോട്ടുവച്ച സ്വകാര്യവല്‍ക്കരണ പദ്ധതി അതേപടി ബജറ്റ് പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കയാണ്. ഫിക്കി നിയമിച്ച അമിത് മിത്ര കമ്മിറ്റി മുന്നോട്ടുവച്ച കാര്യങ്ങളാണ് ബജറ്റിലും പറയുന്നതെന്നത് ശ്രദ്ധേയമാണ്.

റെയില്‍വേയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നതല്ല ബജറ്റ്. സംവിധാനങ്ങളുടെ വര്‍ധിച്ച ഉപയോഗമാണ് ട്രെയിന്‍ അപകടങ്ങള്‍ക്ക് കാരണം. ഈ സംവിധാനങ്ങള്‍ വികസിപ്പിച്ചാലേ അപകടം കുറയ്ക്കാന്‍ കഴിയൂ. എന്നാല്‍, അതിനുള്ള ശ്രദ്ധ ബജറ്റില്‍ മമത കാണിച്ചിട്ടില്ല. പാത നവീകരണത്തിന് വേണ്ടത്ര തുക നല്‍കാന്‍ ഇത്തവണയും തയ്യാറായില്ല. കഴിഞ്ഞവര്‍ഷത്തെ ലക്ഷ്യം ആവര്‍ത്തിക്കുക മാത്രമാണ്. കഴിഞ്ഞതവണ 1400 കിലോമീറ്റര്‍ ഗേജ്മാറ്റം ലക്ഷ്യമിട്ടപ്പോള്‍ ഇത്തവണ 800 കിലോമീറ്ററായി കുറച്ചു. 18,000 കിലോമീറ്റര്‍ മീറ്റര്‍ഗേജ് പാത നിലവിലുണ്ടായിട്ടും മാറ്റത്തിന്റെ വേഗതയും ഇക്കുറി കുറയ്ക്കുകയായിരുന്നു. റെയില്‍വേ സുരക്ഷയില്‍ ഏറെ പ്രധാനമായ സിഗ്നല്‍ സംവിധാനം ആധുനീകരിക്കാനുള്ള ശ്രമവും ബജറ്റിലില്ല. യാത്ര-ചരക്ക് ഗതാഗതം വര്‍ധിക്കുന്നതനുസരിച്ച് വാഗണുകളും കോച്ചുകളും നിര്‍മിക്കുന്നതിനുള്ള വിപുലമായ പദ്ധതികളും ബജറ്റിലില്ല. നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ ആവര്‍ത്തിച്ചിരിക്കയാണ്. നടപ്പാക്കാന്‍ ബാക്കിയുള്ള 286 പദ്ധതിയാണുള്ളത്. ഇതില്‍ 143ഉം സാമൂഹ്യലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ലാഭമല്ലാത്ത പദ്ധതികളാണ്. സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നതോടെ ലാഭമായ പദ്ധതികളേ ഏറ്റെടുക്കുകയുള്ളൂ. ഇത് പിന്നോക്കമേഖലയുടെ വികസനത്തെ തടയും. റെയില്‍വേയുടെ വികസനവുമായി നേരിട്ട് ബന്ധപ്പെടാത്ത നിരവധി പദ്ധതി മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങി പല സ്ഥാപനങ്ങളും തുടങ്ങുമെന്ന് മന്ത്രി പറയുന്നു. റെയില്‍വേ വികസനത്തേക്കാള്‍ മറ്റു സ്ഥാപനങ്ങള്‍ സ്ഥാപിക്കാനാണ് മമത ബാനര്‍ജിക്ക് താല്‍പ്പര്യം.

വഞ്ചന

റെയില്‍ ബജറ്റില്‍ കേരളത്തിനും ഇക്കുറിയും കടുത്ത അവഗണന. പാലക്കാട് കോച്ച് ഫാക്ടറിയുടെ പ്രഖ്യാപനം ആവര്‍ത്തിച്ചപ്പോള്‍ തുകയൊന്നും വകയിരുത്തിയില്ല. അനുവദിച്ച മൂന്ന് പുതിയ വണ്ടികളില്‍ എടുത്തുപറയാവുന്നത് കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി മാത്രം. പാളമില്ലാത്തതുകൊണ്ടാണ് പുതിയ വണ്ടി ഇല്ലാത്തതെന്ന് വാദിക്കുന്ന റെയില്‍വെ, കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് നീക്കിവച്ചത് 102 കോടി രൂപ മാത്രം. 800 കി. മീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് 5 കി. മീറ്റര്‍ (എറണാകുളം-കുമ്പളം). നീക്കിവച്ചത് 102 കോടി രൂപ. തിരുവനന്തപുരം കേന്ദ്രമായി റെയില്‍വെ സോ; ഹ്രസ്വദൂര സര്‍വീസുകള്‍; മുംബൈ, ഡല്‍ഹി, ചെന്നൈ, ബംഗ്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ വന്‍നഗരങ്ങളിലേക്ക് പുതിയ വണ്ടികള്‍ വേണമെന്ന ആവശ്യവും നിരാകരിച്ചു. രാജ്യത്ത് 5 പുതിയ വാഗ ഫാക്ടറികള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്നുവര്‍ഷം മുമ്പ് കേരളത്തിന് അനുവദിച്ച ചേര്‍ത്തല വാഗ ഫാക്ടറിയെപ്പറ്റി പരാമര്‍ശം പോലുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നാലു പുതിയ വണ്ടികളില്‍ രണ്ടെണ്ണം (എറണാകളും-ഡല്‍ഹി തുരന്തോ, ഹാപ്പ-എറണാകുളം) ഇനിയും തുടങ്ങിയിട്ടില്ല. കൊല്ലം-എറണാകുളം റൂട്ടില്‍ ഹ്രസ്വദൂര ഇലക്ട്രിക് ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് പണം നീക്കിവെച്ചിട്ടില്ല. അതിനാല്‍ പദ്ധതി എന്നുവരുമെന്ന് നിശ്ചയമില്ല.
(എം പ്രശാന്ത്)

കേരളത്തിന് അവഗണനയുടെ കയ്പുനീര്‍

രണ്ടാം യുപിഎ സര്‍ക്കാരിന്റെ രണ്ടാമത് റെയില്‍ബജറ്റ് കേരളത്തെ വഞ്ചിച്ചു. സ്ഥലം ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലായ പാലക്കാട് കോച്ച് ഫാക്ടറിക്ക് ബജറ്റില്‍ ഒരു പൈസപോലും നീക്കിവച്ചില്ല. മൂന്നുവര്‍ഷംമുമ്പ് പ്രഖ്യാപിച്ച ചേര്‍ത്തല വാഗണ്‍ ഘടക നിര്‍മാണ ഫാക്ടറിയെയും ബജറ്റില്‍ പൂര്‍ണമായി അവഗണിച്ചു. അഞ്ചു പുതിയ വാഗണ്‍ ഫാക്ടറി ബജറ്റില്‍ പ്രഖ്യാപിച്ചപ്പോഴാണ് ചേര്‍ത്തല ഫാക്ടറി വീണ്ടും തഴയപ്പെട്ടത്. പാലക്കാട് കോച്ച് ഫാക്ടറിക്കായുള്ള പ്രക്രിയ തുടരുകയാണെന്നു മാത്രമാണ് ബജറ്റ് പ്രസംഗത്തില്‍ മമത ബാനര്‍ജി പറഞ്ഞത്. എന്നാല്‍, സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ സ്ഥാപിക്കുന്ന കോച്ച്ഫാക്ടറി ഈ വര്‍ഷംതന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കാന്‍ ഉള്‍പ്പെടെ പൂര്‍ണമായും റെയില്‍വേ പണംമുടക്കിയാണ് റായ്ബറേലി ഫാക്ടറി നിര്‍മിക്കുന്നത്. പാലക്കാട്, റായ്ബറേലി ഫാക്ടറികള്‍ റെയില്‍വേ ഒന്നിച്ച് പ്രഖ്യാപിച്ചവയാണ്.

റെയില്‍യാത്ര കടുത്ത ദുരിതമായ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന പുതിയ വണ്ടികളൊന്നുമില്ല. മുംബൈയില്‍നിന്ന് എറണാകുളത്തേക്ക് ആഴ്ചയില്‍ രണ്ടുദിവസംമാത്രം ഓടുന്ന പുതിയ തുരന്തോ മാത്രമാണ് കേരളത്തിനുള്ള ഏക ദീര്‍ഘദൂര ട്രെയിന്‍. എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഡല്‍ഹി- എറണാകുളം തുരന്തോ ഇനിയും തുടങ്ങിയിട്ടില്ല. പുതുതായി തുടങ്ങുന്ന കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി ആഴ്ചയില്‍ അഞ്ചുദിവസമേ ഓടൂ. പുണെയില്‍നിന്ന് എറണാകുളത്തേക്ക് പ്രഖ്യാപിച്ച സൂപ്പര്‍ഫാസ്റ്റ് ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ഓടുക. നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചറിനു പുറമെ മംഗളൂരുവില്‍നിന്ന് കണ്ണൂര്‍വരെയുള്ള പാസഞ്ചര്‍ കോഴിക്കോടു വരെ നീട്ടും. ഈ വണ്ടി പുതിയ വണ്ടികളുടെ പട്ടികയിലും മമത ഉള്‍പ്പെടുത്തി. എറണാകുളം- കൊല്ലം മെമു പ്രഖ്യാപിച്ചെങ്കിലും തുക വകയിരുത്തിയിട്ടില്ല. കൊല്ലത്തെ മെമു യൂണിറ്റ് വര്‍ക് ഷോപ്പിന് ഒന്നരക്കോടി രൂപമാത്രം നീക്കിവച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് സബര്‍ബന്‍ റെയില്‍പദ്ധതി കേരളം മുന്നോട്ടുവച്ചതാണെങ്കിലും ബജറ്റില്‍ ഉള്‍പ്പെട്ടില്ല. ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് കേരളത്തില്‍നിന്ന് കൂടുതല്‍ വണ്ടികള്‍ വേണമെന്ന ആവശ്യം ദീര്‍ഘകാലമായുണ്ടെങ്കിലും ഒന്നുപോലും പരിഗണിച്ചില്ല. വിനോദസഞ്ചാരരംഗത്ത് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും ഈ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ റെയില്‍വേ തുടങ്ങിയ ഭാരത്തീര്‍ഥ് പദ്ധതിയിലും കേരളത്തെ അവഗണിച്ചു. ചരക്കുഗതാഗതത്തിനുള്ള പ്രത്യേക റെയില്‍ ഇടനാഴിയില്‍നിന്ന് കേരളത്തെമാത്രം ഒഴിവാക്കി. ദക്ഷിണേന്ത്യയില്‍ കര്‍ണാടകവും തമിഴ്നാടും ആന്ധ്രയും ഉള്‍പ്പെട്ടിട്ടുണ്ട്. അതിവേഗ റെയില്‍പാത പദ്ധതിയിലും കേരളമില്ല.
(എം പ്രശാന്ത്)

കേരളത്തിന് കിട്ടിയത് മൂന്നുവണ്ടി

ഇതിന് പുറമെ നിലമ്പൂര്‍ റോഡ് -ഷൊര്‍ണൂര്‍ പുതിയ പാസഞ്ചര്‍ വണ്ടിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓടുന്ന വണ്ടി ടൈം ടേബിളില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. നീട്ടിയ ചില വണ്ടികളും കേരളത്തിന് കിട്ടിയ പുതിയ വണ്ടിയായി റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് അവതരിപ്പിക്കുന്നു. പുണെ-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസമാണ്. അത് ആഴ്ചയില്‍ രണ്ട് ദിവസമാക്കി പുതിയ വണ്ടികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആഴ്ചയില്‍ മൂന്നുദിവസമുള്ള മംഗലാപുരം-നാഗര്‍കോവില്‍ എക്സ്പ്രസ് (ഏറനാട്) മംഗലാപുരം-കൊച്ചുവേളി എന്ന പേരില്‍ പ്രതിദിന സര്‍വ്വീസാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഈ വണ്ടി അടുത്തിടെയാണ് നാഗര്‍കോവിലിലേക്ക് നീട്ടിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുരന്തോയും എറണാകുളം- ഹാപ്പയും തുടങ്ങാത്തത് കോച്ചുകളുടെ അഭാവം മൂലമാണെന്ന് റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു.

സര്‍വേ മാത്രം

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 120 ട്രെയിനുകളില്‍ 117 എണ്ണം ഓടിത്തുടങ്ങിയെന്ന് റെയില്‍മന്ത്രി മമത ബാനര്‍ജി പറയുമ്പോള്‍ഓടാത്ത മൂന്നെണ്ണത്തില്‍ രണ്ടും കേരളത്തിലേക്കുള്ളതാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി എം വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം-പുണെ നിലവിലുള്ള ട്രെയിനാണ്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ ട്രെയിനും ടൈംടേബിളില്‍ ഉള്‍പ്പെടുകമാത്രമാണ് ചെയ്യുന്നത്. റെയില്‍ ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വേയുടെ കാര്യത്തില്‍ ബജറ്റില്‍ ഉദാരസമീപനമാണ്. ആളെപ്പറ്റിക്കാനാണ് സര്‍വേയെന്ന് പറയാറുണ്ട്. സര്‍വേ നടത്തിയ നിരവധി ലൈനുകളുടെ കാര്യത്തില്‍ ഇന്നും തീരുമാനമായിട്ടില്ല. കാഞ്ഞങ്ങാട്-പാണത്തൂര്‍ ലൈന്‍ കഴിഞ്ഞവര്‍ഷം സര്‍വേ നടത്തിയതാണ്. ഈ ബജറ്റില്‍ ഇല്ല. ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളം ഇല്ലാത്തത് യഥാര്‍ഥ അവഗണനയാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പേട്ട മെഡിക്കല്‍ കോളേജ് എവിടെ പോയെന്നറിയില്ല. ഇത്തവണ ബോട്ടിലിങ് പ്ളാന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തവണ അതും കാണില്ല.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സ്റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കഴിഞ്ഞ തവണ പറഞ്ഞു. അതിനുള്ള പദ്ധതിപോലും തുടങ്ങിയിട്ടില്ല. കാസര്‍കോട്, കണ്ണൂര്‍, തലശേരി, വടകര, തിരൂര്‍, പട്ടിക്കാട്, കോട്ടയം, ആലപ്പുഴ എന്നീ സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനാക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. ബംഗളൂരുവിലേക്ക് ട്രെയിന്‍ വേണമെന്ന ആവശ്യം വീണ്ടും തള്ളി. റെയില്‍വേ സോണിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടുന്നില്ല. റെയില്‍വേ സോണ്‍, കോച്ച് ഫാക്ടറി, ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി, ദക്ഷിണ ചരക്ക് ഇടനാഴി, സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണം തുടങ്ങിയ രംഗങ്ങളില്‍ അവഗണന വ്യക്തമാണ്. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിക്ക് 2007-08 ബജറ്റില്‍ 80 കോടി വകയിരുത്തിയതാണ്. സംസ്ഥാനസര്‍ക്കാരുമായി ധാരണാപത്രവും ഒപ്പിട്ടു. പദ്ധതി ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്.

വൈദ്യുതീകരണത്തിനും പാത ഇരട്ടിപ്പിക്കലിനും പദ്ധതികളില്ല. 800 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ അഞ്ചു കിലോമീറ്റര്‍ എറണാകുളം-കുമ്പളം മാത്രമാണ് കേരളത്തില്‍നിന്ന് ഉള്‍പ്പെട്ടത്. സ്ഥലം ഏറ്റെടുത്തു നല്‍കിയിട്ടും കായംകുളം-ചെങ്ങന്നൂര്‍, കായംകുളം-അമ്പലപ്പുഴ പാതകള്‍ ഇരട്ടിപ്പിക്കാന്‍ നടപടിയായിട്ടില്ല. സഹമന്ത്രിമാരുടെ അധികാരങ്ങള്‍ മമത റദ്ദാക്കിയതിനാല്‍ നിവേദനം നല്‍കാനുള്ള അവകാശമേ ഇ അഹമ്മദിനുള്ളൂവെന്നും വിജയകുമാര്‍ പറഞ്ഞു.

ചരക്കിടനാഴിയില്‍ പെടാത്തത് തിരിച്ചടി

ദക്ഷിണ ചരക്കിടനാഴിയില്‍ ഉള്‍പ്പെടുത്താത്തത് കേരളത്തിന്റെ പൊതുവികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. ബംഗളൂരുവില്‍ റെയില്‍വേ ബജറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചരക്കുകടത്തുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യങ്ങളായിരിക്കും ഇനി നാടിന്റെ വികസനത്തിന്റെ ഗതി നിര്‍ണയിക്കുക. കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നു കരുതുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും വിഴിഞ്ഞം തുറമുഖവും യാഥാര്‍ഥ്യമാകാനിരിക്കെ ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ നഗരങ്ങള്‍ ഉള്‍പ്പെട്ട ദക്ഷിണ ചരക്കിടനാഴിയില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയതിന് ഒരു ന്യായീകരണവുമില്ല. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് പറയുമ്പോള്‍തന്നെ ചരക്കു കടത്തിനായി സ്വകാര്യ ട്രെയിനുകള്‍ക്ക് അനുമതി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വകാര്യവല്‍ക്കരണ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ വ്യക്തമായ വിളംബരമാണ്. ജനപ്രിയമെന്നു വരുത്താനുള്ള കസര്‍ത്തുകളുടെ മറവില്‍ തീവ്രമായ ആഗോളവല്‍ക്കരണ നയങ്ങളാണ് റെയില്‍വേ ബജറ്റില്‍ മുഴച്ചു നില്‍ക്കുന്നത്- വിജയരാഘവന്‍ പറഞ്ഞു.

നടക്കാത്ത സ്വപ്നങ്ങള്‍, വിടുവായത്തം

ജനപ്രിയ ബജറ്റെന്ന് പേരെടുക്കാന്‍ റെയില്‍വേയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാണ് മമത ബാനര്‍ജി പ്രഖ്യാപനങ്ങള്‍ ചൊരിഞ്ഞത്. എന്നാല്‍, ഇതുകേട്ട് കോരിത്തരിച്ചവര്‍ക്കെല്ലാം രണ്ടാമതൊന്ന് ആലോചിച്ചപ്പോള്‍ പന്തികേട് മനസിലായി. പ്രതിവര്‍ഷം ആയിരം കിലോമീറ്റര്‍ പുതിയ പാത നിര്‍മിക്കുമെന്ന ഒറ്റ പ്രഖ്യാപനം മതി റെയില്‍ ബജറ്റിന്റെ പൊള്ളത്തരം തിരിച്ചറിയാന്‍. രാജ്യത്തെ റെയില്‍പ്പാത വികസനത്തിന്റെ ഇന്നോളമുള്ള കണക്ക് ഉദ്ധരിച്ച മമത ബാനര്‍ജി സ്വന്തം അവകാശവാദം വെറും വിടുവായത്തമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയുമായിരുന്നു.

1950ല്‍ രാജ്യത്തെ റെയില്‍പ്പാതയുടെ ദൈര്‍ഘ്യം 53,596 കിലോമീറ്ററായിരുന്നു. 2008ലെ കണക്കുപ്രകാരം 64,015 കിലോമീറ്റര്‍. 58 വര്‍ഷംകൊണ്ട് വെറും 10,419 കിലോമീറ്ററാണ് വര്‍ധിച്ചത്. പ്രതിവര്‍ഷം ശരാശരി 180 കിലോമീറ്റര്‍ മാത്രം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരി 219. എന്നാല്‍, ലോകത്തെ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ അടുത്തവര്‍ഷം മുതല്‍ ആയിരം കിലോമീറ്റര്‍ വീതം പുതിയ പാത പണിയുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ മമത അവകശപ്പെട്ടത്. പത്തുവര്‍ഷത്തിനകം 25,000 കിലോമീറ്റര്‍ പാത പുതുതായി നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചു. അറുപത് വര്‍ഷംകൊണ്ട് സാധ്യമായതിന്റെ ഇരട്ടി പത്തുവര്‍ഷംകൊണ്ട് എങ്ങനെ സാധ്യമാക്കുമെന്നതിന് വിശദീകരണമൊന്നും ബജറ്റിലില്ല. വിഷന്‍ 2020ന്റെ ഭാഗമായി പുതിയ തുടക്കം കുറിക്കണമെന്ന ആഹ്വാനംമാത്രമാണ് മന്ത്രി മുന്നോട്ടുവച്ചത്. വരും വര്‍ഷം പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനത്തോടെ 1021 കിലോമീറ്റര്‍ പാതയുടെ നിര്‍ദേശവുമുണ്ട്.

ജില്ലാ ആസ്ഥാനത്തും പഞ്ചായത്തുകളിലും ടിക്കറ്റ് സെന്ററുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം. തദ്ദേശസ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അടിസ്ഥാന സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നാണ് പറയുന്നത്. റെയില്‍വേയുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള കാര്യമായ നിര്‍ദേശങ്ങളോ പദ്ധതികളോ ബജറ്റിലില്ല. സുരക്ഷാപ്രശ്നങ്ങളും വിസ്മരിച്ചു. ഇതിനെല്ലാം പകരം 'ജനകീയ ബജറ്റെ'ന്ന് പേരെടുക്കാനായി മറ്റു പല മേഖലകളിലും പ്രഖ്യാപനങ്ങള്‍ കോരിച്ചൊരിയാനാണ് മമത ശ്രമിച്ചത്. കായിക അക്കാദമികളും സാംസ്കാരിക കേന്ദ്രങ്ങളും മറ്റും തുടങ്ങാനുള്ള പ്രഖ്യാപനം റെയില്‍വേ ബജറ്റില്‍ കേട്ടത് ഭരണപക്ഷ അംഗങ്ങള്‍ക്കുപോലും ദഹിച്ചില്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ മിക്കതും നടപ്പായില്ലെങ്കിലും അതെല്ലാം ഇത്തവണ പുതിയ നിര്‍ദേശങ്ങളെന്ന പേരില്‍ അവതരിപ്പിച്ചു. ഒറീസ, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെയില്‍വേക്ക് കനത്ത ഭീഷണി ഉയര്‍ത്തുന്ന മാവോയിസ്റ്റ് ഭീകരതയെക്കുറിച്ച് ബജറ്റ് പ്രസംഗത്തിനിടെ ഒറ്റവാക്കുപോലും പറയാന്‍ മമത തയ്യാറായില്ല. റെയില്‍പ്പാളങ്ങള്‍ തകര്‍ക്കലും സ്റ്റേഷന്‍ ആക്രമണവും പതിവായിട്ടും അവരെ കുറ്റപ്പെടുത്താന്‍പോലും മന്ത്രി തയ്യാറായില്ല. രാഷ്ട്രപതിയുടെ ബജറ്റ് പ്രസംഗത്തില്‍ മാവോയിസ്റ്റുകളെ വിമര്‍ശിക്കുന്ന ഭാഗം എല്ലാ സമ്മര്‍ദവും ഉപയോഗിച്ച് മമത തടഞ്ഞിരുന്നു. മാവോയിസ്റ്റുകളുമായി തൃണമൂല്‍ കോണ്‍ഗ്രസിനുള്ള അവിശുദ്ധ ബന്ധത്തിന് അടിവരയിടുന്നതുമായി മമതയുടെ റെയില്‍ബജറ്റ്.
(വിജേഷ് ചൂടല്‍)

94 സ്റ്റേഷനുകള്‍ ആധുനീകരിക്കും

രാജ്യത്തെ 94 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനീകരിക്കുമെന്ന് മമത ബാനര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇവയെ ആദര്‍ശ സ്റ്റേഷനുകളായി പ്രഖ്യാപിക്കും. കേരളത്തിലെ ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല, ധനുവച്ചപുരം, കരുവാറ്റ, കായംകുളം, കൊച്ചുവേളി, മാവേലിക്കര, ഓച്ചിറ, വയലാര്‍ സ്റ്റേഷനുകള്‍ ഇക്കൂട്ടത്തില്‍പ്പെടും. എറണാകുളം ഉള്‍പ്പെടെ പത്ത് സ്റ്റേഷനെ ലോകനിലവാരത്തിലേക്കുയര്‍ത്തും. 93 സ്റ്റേഷനില്‍ വിവിധോദ്ദേശ്യ കെട്ടിടസമുച്ചയങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കേരളത്തില്‍നിന്ന് കാസര്‍കോടും മാവേലിക്കരയും മാത്രമാണ് ഈ പട്ടികയിലുള്ളത്. ശുദ്ധജലം കുപ്പികളിലാക്കാന്‍ ആരംഭിക്കുന്ന ബോട്ടിലിങ് യൂണിറ്റുകളിലൊന്ന് തിരുവനന്തപുരത്താണ്. യാത്രക്കാര്‍ക്ക് സൌകര്യമൊരുക്കാന്‍ റെക്കോഡ് തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് മന്ത്രി അവകാശപ്പെട്ടു. 1,302 കോടി രൂപയാണ് ചെലവിടുന്നത്.

16 ടൂറിസ്റ്റ് ട്രെയിന്‍; 10 തുരന്തോ

വിനോദസഞ്ചാരമേഖലയെ പരിപോഷിപ്പിക്കാന്‍ 'ഭാരത് തീര്‍ഥ്' എന്ന പേരില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ബജറ്റ് നിര്‍ദേശം. വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 16 ട്രെയിനാണ് സര്‍വീസ് നടത്തുക. ഭോപ്പാലില്‍നിന്ന് ആരംഭിച്ച് തിരുപ്പതി, രാമേശ്വരം, കന്യാകുമാരി വഴി ഭോപ്പാലില്‍ മടങ്ങിയെത്തുന്ന വണ്ടിക്ക് തിരുവനന്തപുരത്തും കൊച്ചിയിലും സ്റോപ്പുണ്ട്. ഇതല്ലാതെ കേരളത്തെ കേന്ദ്രീകരിച്ച് ടൂറിസ്റ് ട്രെയിന്‍ ഇല്ല. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പത്ത് തുരന്തോ സര്‍വീസ് കൂടി ആരംഭിക്കും. മുംബൈ-എറണാകുളം ദുരന്തോ സര്‍വീസ് രണ്ടാഴ്ചയില്‍ ഒരിക്കലാണ്. ഹ്രസ്വദൂര സര്‍വീസായ 'മെമു' എറണാകുളം-കൊല്ലം ഉള്‍പ്പെടെ ഒമ്പത് റൂട്ടില്‍ ഓടിക്കും. എട്ട് റൂട്ടില്‍ 'ഡെമു' സര്‍വീസും നടത്തും. സാധാരണക്കാര്‍ക്കായി, റിസര്‍വേഷന്‍ ഇല്ലാത്ത 'കര്‍മഭൂമി' ട്രെയിനുകള്‍ക്കും നിര്‍ദേശമുണ്ട്.

പുതിയ വിദ്യാലയങ്ങള്‍ തുടങ്ങും എല്ലാ ജീവനക്കാര്‍ക്കും 10 വര്‍ഷത്തിനകം വീട്

നഗരവികസന മന്ത്രാലയവുമായി ചേര്‍ന്ന് എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും പത്തുവര്‍ഷത്തിനകം വീട് നല്‍കുമെന്ന് റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. അമ്പത് കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയ മാതൃകയില്‍ പത്ത് റസിഡന്‍ഷ്യല്‍ സ്കൂള്‍, മോഡല്‍ ഡിഗ്രി കോളേജ്, ടെക്നിക്കല്‍-മാനേജ്മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയും ആരംഭിക്കും. ആരോഗ്യ-മാനവവിഭവശേഷി മന്ത്രാലയങ്ങളുടെ സഹകരണത്തോടെ 522 ആശുപത്രിയും രോഗനിര്‍ണയ കേന്ദ്രങ്ങളും നിര്‍മിക്കും. ഇതില്‍ കേരളത്തില്‍നിന്ന് എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം തൃശൂര്‍ സ്റേഷനുകള്‍ മാത്രമാണുള്ളത്. മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിക്കാനുള്ള പട്ടികയിലേക്ക് കേരളത്തില്‍നിന്ന് ഒറ്റ സ്റ്റേഷനെപോലും പരിഗണിച്ചില്ല. എണ്‍പതിനായിരത്തോളം വനിതാ ജീവനക്കാര്‍ക്ക് ആശ്വാസം പകരാന്‍ അമ്പത് ശിശുപരിപാലന കേന്ദ്രവും 20 ഹോസ്റ്റലും ആരംഭിക്കുമെന്നും റെയില്‍മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത 250210