Showing posts with label പാര്‍ട്ടി കോണ്‍ഗ്രസ്. Show all posts
Showing posts with label പാര്‍ട്ടി കോണ്‍ഗ്രസ്. Show all posts
Thursday, April 12, 2012
ബീച്ച് ക്ലീന്‍; "മനോരമ" മാലിന്യമേറ് തുടരുന്നു
ജനലക്ഷങ്ങളുടെ സാന്നിധ്യംകൊണ്ട് ചരിത്രത്തില്‍ ഇടം നേടിയ മഹാസമ്മേളനത്തിനുനേരെ "മനോരമ" മാലിന്യം എറിയുന്നു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപന ചടങ്ങുകള്‍ നടന്ന ബീച്ച് പരിസരം മാലിന്യക്കൂമ്പാരമായെന്നാണ് മനോരമയുടെ കണ്ടെത്തല്‍. സമ്മേളനത്തിന്റെ പിറ്റേന്ന് ബീച്ച് പരിസരം പാര്‍ടി പ്രവര്‍ത്തകര്‍ ശുചീകരിച്ചത് മനോരമ കണ്ടില്ല. വിവിധ പത്രങ്ങള്‍ ശുചീകരണ വാര്‍ത്ത ചിത്രം സഹിതം നല്കിയപ്പോള് മനോരമയില്‍ ശുചീകരണത്തിനു മുമ്പ് കടലാസുകള്‍ ചിതറിക്കിടക്കുന്ന ഫോട്ടോയും പാര്‍ടിയെ അധിക്ഷേപിക്കുന്ന വാര്‍ത്തയുമായിരുന്നു. അതിരാവിലെയെത്തി കടലാസുകളുടെ പടമെടുത്ത മനോരമ ശുചീകരിക്കുന്ന ഫോട്ടോ എടുക്കാത്തത് എന്തുകൊണ്ടെന്നന്വേഷിക്കേണ്ടതില്ല.
നഗരത്തില്‍ പൊതുപരിപാടികള്‍ നടന്നാല്‍ ശുചീകരിക്കുന്നത് നഗരസഭയാണ്. ആ ഉത്തരവാദിത്തമാണ് സിപിഐ എം പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. എന്നാല്‍, അതൊന്നും സിപിഐ എമ്മിനെ ആക്ഷേപിക്കുന്നതില്‍ നിന്ന് മനോരമയെ പിന്തിരിപ്പിച്ചില്ല. സമാപന റാലി ജനലക്ഷങ്ങളുടെ പങ്കാളിത്തംകൊണ്ടും പങ്കെടുത്തവര്‍ കാണിച്ച അച്ചടക്കംകൊണ്ടും എക്കാലവും ഓര്‍മിക്കപ്പെടും. അതിലുള്ള അരിശവും നൈരാശ്യവും മനോരമക്ക് അടക്കാന്‍ കഴിയുന്നില്ലെന്നാണ് "മാലിന്യ വാര്‍ത്ത" വ്യക്തമാക്കുന്നത്.
deshabhimani 120412
Wednesday, April 11, 2012
ബീച്ചും പരിസരവും സിപിഐ എം പ്രവര്‍ത്തകര്‍ ശുചീകരിച്ചു
സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനറാലിയും പൊതുസമ്മേളനവും നടന്ന എം കെ പന്ഥെ നഗറിലേക്ക് സന്ദര്‍ശക പ്രവാഹം. തിങ്കളാഴ്ച സമാപന കേന്ദ്രത്തിലെത്താന്‍ കഴിയാതിരുന്നവരാണ് ചരിത്രത്തില്‍ ഇടം നേടിയ സ്റ്റേജ് അടുത്തു കാണാന്‍ എത്തിയത്. സ്റ്റേജില്‍ കയറി ഫോട്ടോയെടുക്കാന്‍ ആളുകള്‍ തിരക്കുകൂട്ടി. ബീച്ചിലെത്തിയവരും കേന്ദ്രീകരിച്ചതോടെ സ്റ്റേജിനു മുന്നില്‍ വന്‍ തിരക്കായി. കൂടുതല്‍ ആളുകള്‍ കയറുമ്പോള്‍ അപകട സാധ്യതയുണ്ടാകുമെന്നതിനാല് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. സമാപനറാലി നടന്ന ബീച്ചും പരിസരവും സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ശുചീകരിച്ചു. ജനസാഗരം സംഗമിച്ചപ്പോള്‍ ഇരിക്കാന്‍ ഉപയോഗിച്ച കടലാസ്, പ്ലാസ്റ്റിക് ഗ്ലാസുകള്‍, ഭക്ഷണപാദാര്‍ഥങ്ങള്‍ എന്നിവയെല്ലാം സിപിഐ എം പ്രവര്‍ത്തകരും തൊഴിലാളികളും യുവജനങ്ങളും ചേര്‍ന്ന് എടുത്തുമാറ്റി ബീച്ച് വെടിപ്പാക്കി.
deshabhimani 110412
deshabhimani 110412
പാര്‍ടി കോണ്‍ഗ്രസ് ചരിത്രവിജയമാക്കിയ ജനലക്ഷങ്ങള്‍ക്ക് അഭിവാദ്യം
കരുത്ത് തെളിയിച്ച്, പുത്തനുണര്‍വുമായി
ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തില്‍ ശുഭസൂചകമായ പുതുചലനങ്ങള്ക്കും മുന്നേറ്റത്തിനും ഉതകുന്ന തീരുമാനങ്ങള്‍, ജനലക്ഷങ്ങള്‍ ഒഴുകിനീങ്ങിയ മഹാറാലി... തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനമായ സിപിഐ എമ്മിന്റെ അതുല്യമായ കരുത്തും ഉരുക്കുപോലെ ജ്വലിക്കുന്ന സംഘടനാരൂപവും അജയ്യമാണെന്നു പ്രഖ്യാപിക്കുന്നതായി കോഴിക്കോട്ട് സമാപിച്ച 20-ാം പാര്‍ടി കോണ്‍ഗ്രസ്. പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചചെയ്ത് അംഗീകരിച്ചതിന്റെ പേരിലാണ് കോഴിക്കോട് കോണ്‍ഗ്രസ് പാര്‍ടി ചരിത്രത്തില്‍ പ്രസക്തമാകുന്നത്. സോഷ്യലിസ്റ്റ് സമൂഹനിര്‍മിതിക്കുള്ള ഇന്ത്യന്‍ പാതക്ക് തെളിച്ചവും വെളിച്ചവും പകരുന്ന ചര്‍ച്ചകളും തീരുമാനങ്ങളുമാണ് പാര്‍ടി കോണ്‍ഗ്രസിലുണ്ടായത്. ഉത്തരേന്ത്യയിലടക്കം പാര്‍ടിയുടെ സ്വാധീനവും ശക്തിയും വിപുലമാക്കുക, പുതിയ മേഖലകളും സമരമുഖങ്ങളും തുറന്ന് കൂടുതല്‍ ജനവിഭാഗത്തിലേക്ക് വളരുക ഇതിനെല്ലാം സഹായകമായ ചര്‍ച്ചകളും തീരുമാനവുമുണ്ടായി. ലോക്കല്‍ സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറിവരെയുള്ള പാര്‍ടി ഭാരവാഹികളുടെ കാലാവധി പരമാവധി മൂന്ന്് പൂര്‍ണ തവണകളായി നിജപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിയും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ജനവിരുദ്ധരായ ഭരണാധികാരികള്‍ക്ക് താക്കീത്, സാമ്രാജ്യത്വത്തിനും പിന്തിരിപ്പന്മാര്ക്കുമെതിരായ സമരമുന്നണി വിശാലവും ശക്തവുമാക്കാനുള്ള ആഹ്വാനം-ഇതാണ് കോഴിക്കോട്ടു നിന്നുയര്‍ന്നത്.
സിപിഐ എമ്മിന്റെ സുസജ്ജമായ സംഘാടനപാടവത്തിനും അനിഷേധ്യമായ നേതൃശേഷിക്കും സമാനതകളില്ലെന്ന് വിളംബരംചെയ്തായിരുന്നു പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനം. പണിയെടുക്കുന്ന സാധാരണ മനുഷ്യരുടെ ഹൃദയത്തിലെ നക്ഷത്രപ്രതീക്ഷയാണ് തൊഴിലാളിവര്‍ഗ വിപ്ലവ പ്രസ്ഥാനമെന്ന് ഉദ്ഘോഷിക്കുന്നതായിരുന്നു സമാപനറാലിയില്‍ അണിനിരന്ന ജനലക്ഷങ്ങള്‍. വലതുപക്ഷ-കോര്‍പറേറ്റ് മാധ്യമങ്ങളുടെ കള്ളപ്രചാരണത്തില്‍ ഒലിച്ചുപോകുന്നതല്ല ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ജനകീയാടിത്തറയെന്നും സമാപനറാലി തെളിയിച്ചു. വാക്കുകളും ഭാഷയും പരിമിതമാണെന്ന് ബോധ്യപ്പെടുത്തും വിധത്തില്‍ വിവരണാതീതമായ പ്രവാഹം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് വരുംനാളില്‍ പുത്തനാവേശം ചൊരിയും.
റാലിയില്‍ അണിചേര്‍ന്ന മനുഷ്യരില്‍ എല്ലാവിഭാഗവുമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന തൊഴിലാളികളും കൃഷിക്കാരും, കൈക്കുഞ്ഞുങ്ങളേന്തിയ അമ്മമാര്‍, നാടിന്റെ നാഡിഞരമ്പായ പതിനായിരക്കണക്കിന് യുവജനങ്ങള്‍...വര്‍ഗരാഷ്ട്രീയത്തിന്റെ കൊടിയേന്തി വിമോചനത്തിന്റെ യുഗപ്പിറവിക്കായുള്ള ജനതയുടെ സംഗമമായിരുന്നു തിങ്കളാഴ്ച കണ്ടത്. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സുപ്രധാന നയവും നിലപാടുകളും പ്രഖ്യാപിച്ച സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനെ മാധ്യമങ്ങള്‍ വിലയിരുത്തിയത് സഹതാപമുണര്‍ത്തും വിധത്തിലാണ്. തികഞ്ഞ ഉള്‍പാര്‍ടി ജനാധിപത്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം മൂന്നുവര്‍ഷ കാലാവധിയില്‍ നടത്തുന്ന സമ്മേളനം, അതിന്റെ ഗംഭീരമായ നടത്തിപ്പ്, രാഷ്ട്രീയരംഗത്ത് നിര്‍ണായകമാവുന്ന അതിലെ അജന്‍ഡ, ബഹുജനങ്ങളുടെ കുത്തൊഴുക്ക് -ഇതൊന്നുമായിരുന്നില്ല മാധ്യമങ്ങളിലെ വാര്‍ത്തയും ചര്‍ച്ചയും. സിപിഐ എം നയവും തീരുമാനങ്ങളും തങ്ങളാണ് നിശ്ചയിക്കുകയെന്ന മാധ്യമഅഹന്തയിലാണ് അവ നീങ്ങിയത്. ജനലക്ഷങ്ങള്‍ ഇരമ്പിയാര്‍ത്ത സമാപനറാലി ഈ കള്ളപ്രചാരകര്‍ക്കുള്ള മറുപടിയാണ്.
(പി വി ജീജോ)
പാര്‍ടി കോണ്‍ഗ്രസ് ചരിത്രവിജയമാക്കിയ ജനലക്ഷങ്ങള്‍ക്ക് അഭിവാദ്യം
സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ ചരിത്രവിജയമാക്കിയ ജനലക്ഷങ്ങളെ സ്വാഗതസംഘം ചെയര്മാന് പിണറായി വിജയനും ജനറല്‍ സെക്രട്ടറിടി പി രാമകൃഷ്ണനും അഭിവാദ്യംചെയ്തു.
പാര്‍ടി കോണ്‍ഗ്രസ് നിര്‍വഹിച്ച രാഷ്ട്രീയ ദൗത്യംകൊണ്ടുമാത്രമല്ല, ജനപങ്കാളിത്തംകൊണ്ടും പിന്തുണകൊണ്ടും റാലിയില്‍ പങ്കാളികളായ ജനലക്ഷങ്ങളുടെയും വളണ്ടിയര്‍ മാര്‍ച്ചില്‍ അണിനിരന്ന പതിനായിരങ്ങളുടെയും അച്ചടക്കംകൊണ്ടും ഈ സമ്മേളനം ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. സിപിഐ എമ്മില്‍ നാട്ടിലെ ജനലക്ഷങ്ങള്‍ക്കുള്ള വിശ്വാസവും കൂറുമാണ് അനുബന്ധ പരിപാടികളും പാര്‍ടികോണ്‍ഗ്രസും തെളിയിച്ചത്. ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയിട്ടും നഗരത്തിലൊരിടത്തും ഒരു പ്രശ്നവുമുണ്ടായില്ല. സ്ത്രീ പങ്കാളിത്തവും അഭിമാനകരമാണ്. പാര്‍ടി കോണ്‍ഗ്രസിനെത്തിയ പ്രതിനിധികളോടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിരുന്നെത്തിയ ആയിരക്കണക്കിന് ആളുകളോടും ഈ നഗരം കാണിച്ച ആതിഥ്യമര്യാദയും പ്രശംസനീയമാണ്.
സെമിനാറുകള്‍, സംഗമങ്ങള്‍, ചരിത്ര പ്രദര്‍ശനം, പുസ്തകോത്സവം, കലാപരിപാടികള്‍, സ്പോര്‍ട്സ്, ചലച്ചിത്രമേള തുടങ്ങിയ പരിപാടികളെല്ലാം ജനങ്ങളുടെ ഉത്സവമായി മാറി. പാര്‍ടി അംഗങ്ങളും പ്രവര്‍ത്തകരും മാസങ്ങളോളം അഹോരാത്രം പ്രവര്‍ത്തിച്ചാണ് ഈ വിജയമുണ്ടാക്കിയത്. മറ്റു പാര്‍ടികളില്‍ പെട്ടവരും ഒരു പാര്‍ടിയിലും ഇല്ലാത്തവരും വലിയ പിന്തുണ നല്കി. സ്ത്രീകളടക്കമുള്ള ചുവപ്പുവളണ്ടിയര്‍മാരുടെ സേവനം എടുത്തുപറയേണ്ടതാണ്. സമ്മേളനത്തിന്റെ വിജയത്തിന് രൂപീകരിച്ച സബ്കമ്മിറ്റികളെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. ശുചീകരണം, രക്തദാനം, അവയവദാനം തുടങ്ങിയ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി പല തലങ്ങളില്‍ നടന്നുവെന്നതില്‍ സ്വാഗതസംഘത്തിന് അഭിമാനമുണ്ട്. സമ്മേളനം വിജയമാക്കാന്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാ വിഭാഗം ജനങ്ങളോടും കടപ്പാടുണ്ട്. കോഴിക്കോട് ജില്ലയും നഗരവും അതിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. സമ്മേളനമാകെ സംഘാടകരുടെ പ്രതീക്ഷയില്‍ കവിഞ്ഞ വിജയമാക്കിയ ജനലക്ഷങ്ങളോട് സംഘാടകസമിതി നന്ദി പ്രകടിപ്പിച്ചു.
deshabhimani 110412
പഴയ പല്ലവിയുടെ ആവര്‍ത്തനം
സിപിഐ എമ്മില്‍ എന്തെങ്കിലും നന്മ കാണാന്‍ കഴിയാത്ത പത്രങ്ങളിലൊന്നാണ് മലയാള മനോരമ. കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ നേതൃസ്ഥാനം നഷ്ടപ്പെടരുതെന്ന നിര്‍ബന്ധംതന്നെ അവര്‍ക്കുണ്ട്. ആമാടയ്ക്ക് പുഴുത്തുള കണ്ടെത്തുക എന്നൊരു പഴഞ്ചൊല്ലുണ്ട്. പുഴുവിന് തുളയ്ക്കാന് കഴിയാത്തതാണ് സ്വര്‍ണവും തങ്കവുമൊക്കെ. അതുകൊണ്ടുതന്നെ അതില്‍ പുഴുത്തുള കാണില്ല. ഇല്ലാത്തത് കണ്ടെത്താനുള്ള കഴിവാണ് ആ പത്രത്തിനുള്ളതെന്ന് വ്യക്തം. ഇത് പുതിയ കാര്യമല്ല. വളരെ വളരെ പഴക്കമുള്ളതാണ്. കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച് മരിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച മറ്റൊരു പത്രമില്ലല്ലോ.
സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് വന്‍ വിജയമായിരുന്നു എന്ന് എതിരാളികളും സമ്മതിക്കും. സംഘാടനപാടവംകൊണ്ടും അഭൂതപൂര്‍വമായ ജനപങ്കാളിത്തംകൊണ്ടും പാര്‍ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും വന്‍ വിജയമായി. രാഷ്ട്രീയ പ്രമേയം, പ്രത്യയശാസ്ത്ര രേഖ, സംഘടനാപ്രമേയം എന്നിവയെപ്പറ്റി നാല്പ്പത്തഞ്ചര മണിക്കൂര്‍ ചര്‍ച്ച നടന്നതായി മനോരമയുടെ മുഖപ്രസംഗം സമ്മതിക്കുന്നു. എന്നിട്ടും പാര്‍ടി പകച്ചുനില്ക്കുകയാണെന്നാണ് പത്രം വിലയിരുത്തുന്നത്.
ഇപ്പോള്‍ കോഴിക്കോട്ടെ കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ജനങ്ങളുടെ പ്രശ്നങ്ങളില്‍ സജീവമായ ഇടപെടല്‍ വേണമെന്ന് നിര്‍ദേശിക്കുന്നു. തൊഴിലാളിവര്‍ഗ വിപ്ലവ പാര്‍ടിയുടെ ഒഴിച്ചുകൂടാനാകാത്ത കടമയാണത്. അങ്ങനെ ഇടപെടുമ്പോള്‍ പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും സമരങ്ങളും വേണ്ടിവരും. ഇത്തരം പരിപാടികളില്‍ കൂടുതല്‍ കൂടുതല്‍ ബഹുജനങ്ങള്‍ പങ്കെടുക്കാനിടവരും. അവരെ പങ്കെടുപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കും. പാര്‍ടിയും ബഹുജനങ്ങളും തമ്മിലുള്ള ഉറച്ച ബന്ധം ശക്തിപ്പെടും. തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടിച്ചമര്‍ത്തപ്പെട്ട പാവപ്പെട്ട ദളിതരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങളും ബഹുജന സംഘടനകളും എല്ലാം ഒപ്പം ചേരും. വര്‍ഗസമരം ശക്തിപ്പെടും. ഫെബ്രുവരി 28ന് ഒമ്പത് ദേശീയ തൊഴിലാളി സംഘടനകള്‍ യോജിച്ചുകൊണ്ടുള്ള കൂട്ടായ പണിമുടക്ക് സമരം നടന്നു. സമരത്തില്‍ 10 കോടിയില്‍പരം തൊഴിലെടുക്കുന്നവര്‍ ആവേശപൂര്‍വം പങ്കെടുത്തു. മനോരമയ്ക്കിഷ്ടപ്പെടുന്നതല്ല ഈ സമരം. മാര്‍ക്സിസത്തിന്റെ ജീവന് വര്‍ഗപരമായ കാഴ്ചപ്പാടും വര്‍ഗസമരവുമാണ്. നാളിതുവരെയുള്ള മാനവചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കത്തില്‍ത്തന്നെ എഴുതിവച്ചു. വര്‍ഗസമരം ശക്തിപ്പെടുത്തണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ആവര്‍ത്തിച്ചുറപ്പിച്ചു. ഇതിലെന്താണ് തെറ്റ്.
ആഗോളവല്‍ക്കരണ നയമാണ് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ജനജീവിതം നരകതുല്യമാക്കുന്നത്. ശതകോടീശ്വരന്മാര് വളരുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും പരമദരിദ്രരായി മാറുന്നു. അസമത്വം വര്‍ധിക്കുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യമായി ചൂണ്ടിക്കാണിച്ചത് പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അകലം കുറയ്ക്കുമെന്നതായിരുന്നു. സംഭവിച്ചത് നേരെ വിപരീതമായതാണ്. ദാരിദ്ര്യം അകറ്റുമെന്ന മുദ്രവാക്യം നാടാകെ എഴുതിവച്ചു, പ്രചരിപ്പിച്ചു. എന്നാല്‍, ദാരിദ്ര്യം വര്‍ധിച്ചു. അഴിമതിയുടെ പര്യായമായി ഭരണവര്‍ഗ പാര്‍ടികള്‍ മാറി. ഇത്തരം സാഹചര്യത്തില്‍ ഭരണവര്‍ഗത്തിന്റെ പാപ്പരായ നയം തുറന്നുകാണിച്ച് ബദല്‍ നയം നടപ്പാക്കണമെന്ന് പറയുന്നതിലെന്താണ് പിശക്. സാമ്രാജ്യത്വവുമായി തന്ത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെ എതിര്‍ക്കാതിരിക്കാന്‍ കഴിയുമോ. ദുര്‍ഭരണത്തിനെതിരായ എതിര്‍പ്പ് കടലാസില്‍ എഴുതിവച്ചാല്‍ പോരാ, അതിനെതിരെ കൂടുതല്‍ കൂടുതല്‍ ബഹുജനങ്ങളെ അണിനിരത്തി സമരം സംഘടിപ്പിക്കണം. പ്രക്ഷോഭ സമരങ്ങളിലെ ജനപങ്കാളിത്തം നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കണം. മനോരമയ്ക്ക് ഇതൊന്നും സാരമുള്ളതായി തോന്നണമെന്നില്ല.
തെരഞ്ഞെടുപ്പ് രംഗത്തെ ദുഷ്പ്രവണതകളെ പഴിപറയുന്നതും മനോരമയ്ക്ക് രുചിക്കുന്നില്ല. നരസിംഹറാവു ഭരണം നിലനിര്‍ത്താന്‍ എംപിമാരെ ചാക്കിട്ടുപിടിക്കാന്‍ നടത്തിയ പ്രവര്‍ത്തനം രഹസ്യമല്ല. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ അധികാരം നിലനിര്‍ത്താന്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റംഗങ്ങളെ വിലയ്ക്കെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? പത്രങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് പണം നല്‍കുന്നതായി ആരോപണം ഉയര്‍ന്നു. ഇതൊന്നും ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്നതല്ല. തെരഞ്ഞെടുപ്പില്‍ നടക്കുന്ന അഴിമതി നമ്മുടെ ജനാധിപത്യ വ്യവസ്ഥയെത്തന്നെ അട്ടിമറിച്ച് പകരം പണാധിപത്യം സ്ഥാപിക്കുന്നതാണ്. ഇത് പറയരുതെന്നാണോ മനോരമ ആഗ്രഹിക്കുന്നത്.
അമേരിക്കയില്‍ ആരംഭിച്ച സാമ്പത്തികക്കുഴപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു. നാല് വര്‍ഷമായിട്ടും കുഴപ്പം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇവിടെയാണ് മുതലാളിത്തം പകച്ചുനില്‍ക്കുന്നത്. വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ സമരം നടക്കുന്നു. മുതലാളിത്തം പരാജയമാണെന്നും മാര്‍ക്സാണ് ശരിയെന്നും ജനങ്ങള്‍ വിളിച്ചുപറയുന്നു. മാര്‍ക്സിസമാണ് ശരി എന്ന് തെളിയുന്ന ഈ കാലഘട്ടത്തില്‍ സോഷ്യലിസമാണ് ഭാവി എന്നു പറയുന്നത് മലയാള മനോരമയ്ക്ക് ഇഷ്ടപ്പെടണമെന്നില്ല.
കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നുകാണണമെന്ന് മനോരമ ആഗ്രഹിക്കുന്നത് പുതുമയില്ലാത്ത പഴയ ശൈലിയാണ്. സിപിഐ എം സ്ഥാനമോഹികളുടെ പാര്‍ടിയാണെന്ന് വരുത്താനും മനോരമ വല്ലാതെ പണിയെടുക്കുന്നു. കേന്ദ്രകമ്മിറ്റിയെയും പാര്‍ടി ജനറല്‍ സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോ അംഗങ്ങളെയും ജനാധിപത്യ മാര്‍ഗത്തിലൂടെ സമ്മേളനം തെരഞ്ഞെടുത്തു. ഒരപശബ്ദവുമുണ്ടായില്ല. കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും നടക്കുന്നതെന്താണെന്ന് വലതുപക്ഷ മാധ്യമങ്ങള്ക്കറിയാത്തതല്ല. ബ്രാഞ്ചുമുതല്‍ കേന്ദ്ര കമ്മിറ്റിവരെയുള്ള തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. അപ്പോഴാണ് ചിലര്‍ക്ക് സ്ഥാനമോഹവും മോഹഭംഗവും ഉണ്ടായതായി മനോരമ കണ്ടെത്തുന്നത്. ഒരാളുടെ മോഹവും മോഹഭംഗവും മലയാള മനോരമയുടെ ഓഫീസിലിരുന്ന് കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ പത്രപ്രവര്‍ത്തനത്തില്‍ വൈദഗ്ധ്യം നേടിയവര്‍ സ്വായത്തമാക്കിയതായിട്ടാണ് പറയുന്നത്. ഇതിലും വലിയ അസംബന്ധം വേറെ വല്ലതുമുണ്ടോ. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരെ സ്ഥാനമോഹികളായി ചിത്രീകരിക്കുന്നത് സ്വഭാവഹത്യയാണ്. സ്വഭാവഹത്യക്കും മനോരമയ്ക്കവകാശമുണ്ടെന്നാണ്! ഇതാണോ മാതൃകാപരമായ പത്രപ്രവര്‍ത്തനം?
20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ ഒരുപാട് ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതിന് നന്ദി പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍, സമ്മേളനം കഴിഞ്ഞ ഉടനെ ചാനല്‍ ചര്‍ച്ച തൊഴിലാക്കിയ ചിലരെ വിളിച്ച് ഇല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചത്, ആവേശപൂര്‍വം സമ്മേളന നടപടികള്‍ വീക്ഷിച്ച പ്രേക്ഷകരെ വഴിതിരിച്ചുവിടാനുള്ള തറവേലയാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മനോരമ ഉള്‍പ്പെടെയുള്ള വലത് മാധ്യമങ്ങള്‍ അതിന്റെ പതിവു പല്ലവി പാടിയെന്ന് ജനങ്ങള്‍ വിലയിരുത്തും.

deshabhimani editorial 110412
Tuesday, April 10, 2012
കാരാട്ട്, പിണറായി, ബൃന്ദ, യെച്ചൂരി, കൊടിയേരി, ബേബി, എസ്.ആര്.പി പറയുന്നു...
സിപിഐ എമ്മിനെ കൂടുതല്‍ കരുത്തുറ്റതാക്കുക: കാരാട്ട്
സുര്‍ജിത്-ജ്യോതിബസു നഗര്‍ (കോഴിക്കോട്): നവഉദാര നയങ്ങളുടെ ചൂഷണത്തിനിരയാവുന്ന എല്ലാ വിഭാഗം മനുഷ്യരുടെയും പോരാട്ടങ്ങള്‍ക്ക് ശക്തിയേകാന്‍ സിപിഐ എമ്മിന്റെ കരുത്ത് വര്‍ധിപ്പിക്കണമെന്നതാണ് 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കരുത്തുള്ള സിപിഐ എമ്മിനുമാത്രമേ കരുത്തുള്ള ഇടതുപക്ഷത്തിനും ഇടതുപക്ഷ ജനാധിപത്യ സഖ്യത്തിനും നേതൃത്വംനല്കാനാവൂ. ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തശേഷം പാര്‍ടി കോണ്‍ഗ്രസ് സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കടയുടമകളും മധ്യവര്‍ഗവും അടക്കം നവഉദാര നയത്തിന്റെ ഇരകളായ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി സമരം ശക്തിപ്പെടുത്തും. ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ സമരങ്ങളിലൂടെ യഥാര്‍ഥ ബദല്‍ വളര്‍ത്തേണ്ടതുണ്ട്. വരുംനാളുകളിലെ പ്രവര്‍ത്തനപദ്ധതിക്ക് രൂപം നല്‍കാനുള്ള സുപ്രധാന നടപടികളാണ് പാര്‍ടി കോണ്‍ഗ്രസിലുണ്ടായത്. പാര്‍ടിയുടെ രാഷ്ട്രീയദിശ വ്യക്തമാക്കുന്ന രാഷ്ട്രീയറിപ്പോര്‍ട്ടും പ്രത്യയശാസ്ത്രപരമായി സജ്ജമാവുന്നതിനുള്ള പ്രത്യയശാസ്ത്ര റിപ്പോര്‍ട്ടും സംഘടനാപരമായ ദൗത്യങ്ങള്‍ക്കായുള്ള സംഘടനാ റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിച്ചു. രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സംഘടനാ ദൗത്യങ്ങള്‍ക്കുള്ള പുതിയ ആഹ്വാനവുമായി ജനങ്ങളിലേക്ക് പാര്‍ടി ഇറങ്ങിച്ചെല്ലും. അവര്‍ക്കൊപ്പം ക്ഷമാപൂര്‍വം പ്രവര്‍ത്തിക്കും. അവരെ സമരങ്ങളില്‍ അണിചേര്‍ക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിന്റെയും പുതിയ അധ്യായമാണ് ഈ സമ്മേളനത്തിലൂടെ സിപിഐ എം തുറക്കാന്‍ പോകുന്നത്. തൃണമൂല്‍-മാവോയിസ്റ്റ് അതിക്രമങ്ങളെ ചെറുക്കുന്ന പശ്ചിമ ബംഗാളിലെ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി കാരാട്ട് പറഞ്ഞു. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും മറ്റ് ഇടതുപക്ഷ പ്രവര്‍ത്തകരുമായി 550ലേറെപ്പേരാണ് ബംഗാളില്‍ സമീപകാലത്ത് കൊല്ലപ്പെട്ടത്. അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പത്തുമാസത്തെ തൃണമൂല്‍ ഭരണ നടപടികളെയും പാര്‍ടി കോണ്‍ഗ്രസ് അപലപിച്ചിട്ടുണ്ട്.
കോഴിക്കോട്ട് ആതിഥ്യമരുളിയ ആറുദിവസത്തെ സമ്മേളനത്തിന്റെ സംഘാടനത്തില്‍ തെളിഞ്ഞത് പ്രസ്ഥാനത്തിന്റെ വന്‍ ജനപിന്തുണയാണ്. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കോഴിക്കോട്ടെയും കേരളത്തിലെയും ജനങ്ങള്‍ സിപിഐ എമ്മില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ദൃഷ്ടാന്തമാണ് ഈ ഹൃദ്യമായ ആതിഥേയമര്യാദ. കേരളത്തില്‍ സിപിഐ എം കൂടുതല്‍ മുന്നേറുമെന്ന് പാര്‍ടിക്ക് ഉറപ്പുണ്ട്-കാരാട്ട് പറഞ്ഞു.
(എന്‍ എസ് സജിത്)
യുഡിഎഫ് ഊര്‍ധ്വശ്വാസം വലിക്കുന്നു: പിണറായി
കോഴിക്കോട്: മുന്നണി ഭരണത്തിന്റെ അന്തഃസത്ത തകര്‍ത്ത സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ ഊര്‍ധ്വശ്വാസം വലിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. 20-ാം പാര്‍ടി കോണ്‍ഗ്രസ് സമാപനറാലിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ യുഡിഎഫില്‍ കാണുന്നത് അതിന്റെ വെപ്രാളങ്ങളാണ്. ജാതിമത ശക്തികള്‍ക്ക് കീഴടങ്ങിയതിന്റെ ദുരന്തമാണ് യുഡിഎഫ് അനുഭവിക്കുന്നത്. ജാതിമത സംഘടനകളുടെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയകൂട്ടുകെട്ടായി യുഡിഎഫ് മാറി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോക്കസ്സാണ് ജാതിമത ശക്തികളെ പ്രോത്സാഹിപ്പിക്കുന്നത്. യുഡിഎഫില്‍ ചില കക്ഷികള്‍ മുന്നണി മര്യാദകള്വിട്ട് സ്വയം തീരുമാനങ്ങള്‍ എടുക്കുന്നു. കൂട്ടുകക്ഷി ഗവണ്മെന്റായാല്‍ മുഖ്യമന്ത്രിയാണ് മന്ത്രിയാരെന്നും വകുപ്പ് ഏതെന്നും തീരുമാനിക്കുന്നത്. ആ മര്യാദകളൊന്നും യുഡിഎഫിലെ ചില കക്ഷികള്‍ക്കില്ല. മുസ്ലിംലീഗ് പറയുന്നതെല്ലാം അനുസരിക്കാന്‍ ബാധ്യസ്ഥരായ കൂട്ടമായി കോണ്‍ഗ്രസ് അധഃപതിച്ചു. മുസ്ലിംലീഗിനാകട്ടെ വല്ലാത്ത അധികാര പ്രമത്തത തലയ്ക്കുപിടിച്ചിരിക്കുന്നു. ആ പാര്‍ടിയില്‍ ക്രിമിനല്‍ സ്വഭാവം വര്‍ധിച്ചു. ആഭ്യന്തരവകുപ്പ് ലീഗിന് പാട്ടംകൊടുത്തിരിക്കുകയാണ്. "ഞങ്ങള്‍ക്ക് അക്രമിക്കാനുള്ള അവകാശമുണ്ട്. ചോദ്യംചെയ്യാന്‍ പാടില്ല" എന്ന അഹന്ത ലീഗിന് കൈവന്നിരിക്കുന്നു.
ഭരണം നിലനിര്‍ത്താന്‍ വന്‍തോതില്‍ കോഴകൊടുത്ത് എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിക്കുന്നു. അധികാര ദല്ലാള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. നെയ്യാറ്റിന്‍കരയില്‍ എംഎല്‍എയെ വിലയ്ക്ക് വാങ്ങിയെന്ന് പറഞ്ഞപ്പോള്‍ തെളിവ് നല്‍കാനാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അവിടെ സെല്വരാജ്തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാണെന്ന് വന്നിരിക്കുന്നു. ഗൂഢാലോചനയുടെ സേനാധിപനായ പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കുവേണ്ടി കുതിരക്കച്ചവടം നടത്തിയെന്നതിന് ഇതില്‍പ്പരം എന്തുതെളിവ് വേണം. ഇത്തരം നെറികേടുകള്‍ കേരള സമൂഹം അംഗീകരിക്കില്ല. പാഠം പഠിപ്പിക്കാന്‍ കാത്തിരിക്കുകയാണ് നെയ്യാറ്റിന്‍കരയിലെ ജനം. യുഡിഎഫ് സര്‍ക്കാരിന്റെ ചെയ്തികള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്ന വികാരമാണിന്ന് കേരളത്തില്‍. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തണം- പിണറായി പറഞ്ഞു.
(എം വി പ്രദീപ്)
ജനവിരുദ്ധ സര്‍ക്കാരിനെ പിടിച്ചുകെട്ടും: യെച്ചൂരി
കോഴിക്കോട്: ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകളെ ജനങ്ങളെ അണിനിരത്തി പിടിച്ചുകെട്ടുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കടപ്പുറത്തെ പൊതുസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സിപിഐ എമ്മും ഇടതുപക്ഷവും ഉള്ളിടത്തോളം കാലം രാജ്യത്തെ കൊള്ളയടിക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ല. ബംഗാളിലും കേരളത്തിലും അധികാരം നഷ്ടപ്പെട്ടതുകൊണ്ട് ഇടതുപക്ഷം ദുര്‍ബലമായെന്ന് ആരും വ്യാമോഹിക്കേണ്ട. കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ ജനലക്ഷങ്ങളാണ് സിപിഐ എമ്മിന്റെ ശക്തി. രാജ്യത്തെ കൊള്ളയടിച്ചു കുതിക്കുന്ന ഭരണവര്‍ഗത്തിന്റെ കുതിരയെ തളയ്ക്കാന്‍ തൊഴിലാളികളും ബഹുജനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങളിലെ ജനക്ഷേമ നടപടികള്‍ ഒന്നൊന്നായി പിന്‍വലിക്കുന്നു. ബംഗാളില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. കേരളത്തിലും കര്‍ഷക ആത്മഹത്യ തിരിച്ചെത്തി. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഇല്ലാതാക്കുന്ന നടപടികളാണ് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുളള തീരുമാനങ്ങളാണ് പാര്‍ടി കോണ്‍ഗ്രസ് കൈക്കൊണ്ടത്. പാര്‍ലമെന്റിലും നിയമസഭകളിലും സിപിഐ എം ശക്തി വീണ്ടെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു.
ജനശക്തി തടയാന്‍ ആര്‍ക്കുമാവില്ല: വൃന്ദ കാരാട്ട്
ചെങ്കൊടിക്ക് കീഴില്‍ അണിനിരക്കുന്ന ജനശക്തിയെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനപൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഹൃദയത്തില്‍ ഈ ചെങ്കൊടി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ദലിതരും പിന്നോക്കവിഭാഗങ്ങളും പട്ടിണിപ്പാവങ്ങളും ചൂഷണം നേരിടുന്ന സഹോദരിമാരും സിപിഐ എമ്മിനെയാണ് ഇന്ന് ആശ്വാസമായി കാണുന്നത്. അവര്‍ ചെങ്കൊടിക്ക് കീഴില്‍ അണിനിരക്കുകയാണ്. അടിച്ചമര്‍ത്തലുകളില്‍ നിന്ന് ജനങള്‍ക്ക് ആശ്വാസം പകരുന്നത് ഈ ചെങ്കൊടി ഉയര്‍ത്തുന്ന ആശയങ്ങളും നയങ്ങളുമാണെന്ന് എല്ലാവരും തിരിച്ചറിയുന്നു. ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസും വര്‍ഗീയശക്തിയായ ബിജെപിയും ഈ ചെങ്കൊടിയെ വല്ലാതെ ഭയക്കുന്നു. അതിനാല്‍ എങ്ങനെയും സിപിഐ എമ്മിനെയും ഇടതുപക്ഷപ്രസ്ഥാനത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്- വൃന്ദ കാരാട്ട് പറഞ്ഞു.
സംസ്ഥാനത്ത് ഭരണമില്ലാതായി: കോടിയേരി
കോഴിക്കോട്: മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അടിപിടിയില്‍ സംസ്ഥാനത്ത് ഭരണമില്ലാതായെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അഞ്ചാം മന്ത്രിയെ ചൊല്ലി സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനാവുന്നില്ല. ഇന്നത്തെ മന്ത്രി നാളെ ഉണ്ടാകുമോയെന്ന അവസ്ഥയാണ്. സ്പീക്കറെപ്പോലും അധികാര വടംവലിയുടെ ഭാഗമാക്കി. ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന സര്‍ക്കാരിനെതിരായി ശക്തമായ സമരം തുടങ്ങും. അച്ചടക്കത്തോടെ സമ്മേളനം നടത്താന്‍ സിപിഐ എമ്മിനു മാത്രമേ സാധിക്കൂ. കോണ്‍ഗ്രസും മുസ്ലിംലീഗും സമ്മേളനം നടത്തിയാല്‍ അടിയില്‍ കലാശിക്കും. എല്ലാ പാര്‍ടികള്‍ക്കും പാര്‍ടി കോണ്‍ഗ്രസിന്റെ വിജയകരമായ നടത്തിപ്പ് മാതൃകയാണെന്ന് കോടിയേരി പറഞ്ഞു.
കമ്യൂണിസ്റ്റുകാര്‍ എന്നും വിശ്വാസികളെ ബഹുമാനിച്ചു: ബേബി
മതവിശ്വാസങ്ങള്‍ക്ക് എതിരാണ് കമ്യൂണിസ്റ്റുകാരെന്ന് വരുത്താനുള്ള ശ്രമങ്ങള്‍ ലോകത്ത് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ഉദയം മുതല്‍ തുടരുന്നതാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം എ ബേബി പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും അവയുടെ നേതാക്കള്‍ക്കുമെതിരെ അപവാദ പ്രചാരണങ്ങള്‍ പുതിയ സംഭവമല്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചതുതന്നെ കെട്ടുകഥകള്‍ പൊളിക്കാനും കമ്യൂണിസം ശാസ്ത്രീയമാണെന്ന് സ്ഥാപിക്കാനുമായിരുന്നു. മാര്‍ക്സിനും ഏംഗല്സിനുമെതിരെ എത്രയെത്ര അപവാദങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നു. മതങ്ങളെയും വിശ്വാസങ്ങളെയും എന്നും ബഹുമാനിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി പി കൃഷ്ണപ്പിള്ളയടക്കമുള്ള നേതാക്കള്‍ പൊരുതിയിട്ടുണ്ട്. ഒഡീഷയില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടന്നപ്പോള്‍ ഭുവനേശ്വറില്‍ സിപിഐ എം ഓഫീസിലാണ് വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേര്‍ന്നിരുന്നത്. "നന്മ നിറഞ്ഞ ദൈവമേ നിനക്ക് സ്വസ്തി" എന്ന് അവര്‍ പ്രാര്‍ഥിച്ചത് സിപിഐ എം പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ കഴിഞ്ഞുകൊണ്ടാണ്- എം ബേബി പറഞ്ഞു.
മാധ്യമപ്രചാരവേല വിലപ്പോവില്ല: എസ് ആര് പി
കോഴിക്കോട്: ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുതോല്‍വിയോടെ സിപിഐ എമ്മിന്റെ പ്രസക്തി കുറഞ്ഞെന്ന കോര്‍പറേറ്റ് മാധ്യമങ്ങളുടെ പ്രചാരവേല വിലപ്പോവില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രസക്തി വര്‍ധിച്ചുവരികയാണെന്നും എസ് ആര് പി പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് വിജയമല്ല സിപിഐ എമ്മിന്റെ കരുത്ത്. ബഹുജന സംഘടനാ കരുത്താണ് പാര്‍ടിയെ മുന്നോട്ടുനയിക്കുന്നത്. ഫെബ്രുവരി 28ന് നടന്ന പണിമുടക്ക് സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും. സാമുദായിക വാദത്തെയും വര്‍ഗീയതയെയും എതിര്‍ത്ത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ കഴിയൂ. അമേരിക്കന്‍ മേധാവിത്തത്തിന് അടിമപ്പെട്ട് നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് കോണ്‍ഗ്രസ് സഖ്യവും ബിജെപി സഖ്യവും. ഇതിന് ശക്തമായ മറുപടി നല്‍കാനും പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പരിഹാരം കാണാനും ഇടതുപക്ഷത്തിനേ സാധിക്കൂ. മുന്‍കാലങ്ങളിലേതിനേക്കാള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ച കൈവരിക്കേണ്ട കാലഘട്ടമാണിത്. ജനങ്ങളാണ് പാര്‍ടിയുടെ പടവാള്. വരുംകാലത്ത് പാര്‍ടിയുടെ കരുത്തുകൂട്ടാന്‍ എല്ലാ ജനവിഭാഗങ്ങളും അണിചേരണമെന്നും എസ് ആര് പി പറഞ്ഞു.
deshabhimani 100412
ഉമാനാഥ് കാരണവര്‍, രാജ്മോഹന്‍ ബേബി
ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ പ്രതിനിധിയും പ്രായം കുറഞ്ഞ പ്രതിനിധിയും തമിഴ്നാട്ടില്‍നിന്ന്- 91 വയസ്സുള്ള ആര് ഉമാനാഥും 28 വയസ്സുള്ള ജെ രാജ്മോഹനും. വി എസ് അച്യുതാനന്ദനും പി കെ ചന്ദ്രാനന്ദനും 88 വയസ്സ്. തെരഞ്ഞെടുക്കപ്പെട്ട 733 പ്രതിനിധികളില്‍ 727 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 74 പേര് നിരീക്ഷകരാണ്. പിബി അംഗം ബുദ്ധദേവ് ഭട്ടാചാര്യ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സമര് മുഖര്‍ജി, എന്‍ ശങ്കരയ്യ, കുമാര്‍ ശിരല്ക്കര് എന്നിവര്‍ക്കും ത്രിപുരയിലെ രണ്ട് പ്രതിനിധികള്‍ക്കും എത്താനായില്ല.
പ്രതിനിധികളില്‍ 646 പേര് പുരുഷന്മാരും 81 സ്ത്രീകളുമാണ്. നിരീക്ഷകരില്‍ 64 പുരുഷന്മാരും 10 സ്ത്രീകളും. സ്വാതന്ത്ര്യത്തിനുമുമ്പ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്ന ഏഴുപേരുണ്ട്. 1947നും 1963നുമിടെ എത്തിയവര്‍ 63. 378 പ്രതിനിധികള്‍ 1964നും 1977നും ഇടയില്‍ പാര്‍ടിയില്‍ വന്നവരാണ്. 1978നും 1990നും ഇടയില്‍ വന്നവര്‍ 224 പേര്. 1990നുശേഷം 53 പേര് പാര്‍ടിയിലെത്തി. ഉമാനാഥ് 1939 മുതലും വി എസ് 1940ലും ചന്ദ്രാനന്ദന്‍ 1941ലും പാര്‍ടി അംഗങ്ങളായി. ഉമാനാഥ് ഒമ്പതര വര്‍ഷം ജയില്‍വാസമനുഭവിച്ചു. ബിനോയ് കൊനാര്‍ ഒമ്പതുവര്‍ഷവും മൂന്ന് മാസവും ജയിലില്‍ കിടന്നു. ചന്ദ്രാനന്ദന്‍ പതിമൂന്നര വര്‍ഷം ഒളിവുജീവിതം നയിച്ചു. ഉമാനാഥ് 19 പാര്‍ടി കോണ്‍ഗ്രസുകളില്‍ പങ്കെടുത്തു. വി എസ് 18 ലും എന്‍ വരദരാജന് 17 കോണ്‍ഗ്രസിലും പങ്കാളിയായെന്ന് മദന്‍ ഘോഷ് അവതരിപ്പിച്ച ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലുണ്ട്. പ്രതിനിധികളില്‍ 267 പേര് 50നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 233 പേര് 60നും 70നും ഇടയില്‍. 105 പ്രതിനിധികള്‍ 70 പിന്നിട്ടു. 40നും 50നും ഇടയില്‍ 92 പേരും 30നും 40നും ഇടയില്‍ 28 പേരുമുണ്ട്. രണ്ട് പ്രതിനിധികള്‍ക്ക് പ്രായം മുപ്പതില്‍ താഴെ.
271 പ്രതിനിധികള്‍ ബിരുദധാരികളാണ്. 197 പേര്‍ക്ക് ബിരുദാനന്തര ബിരുദമുണ്ട്. 674 പേര് വിവാഹിതരാണ്. 233 പേര് മധ്യവര്‍ഗത്തെയും 101 പ്രതിനിധികള്‍ തൊഴിലാളിവര്‍ഗത്തെയും പ്രതിനിധീകരിക്കുന്നു. 118 ദരിദ്ര കര്‍ഷകരും 154 ഇടത്തരം കര്‍ഷകരും 31 കര്‍ഷകത്തൊഴിലാളികളും പ്രതിനിധികളായി. 624 പ്രതിനിധികള്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാണ്. 10 പേര് അഭിഭാഷകരും 15 പേര് അധ്യാപകരുമാണ്. രണ്ട് ഡോക്ടര്‍മാരും മൂന്ന് എന്‍ജിനിയര്‍മാരും ഉണ്ട്. 79 പ്രതിനിധികള്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളാണ്. 380 അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയിലും 203 പേര് ജില്ലാ കമ്മിറ്റിയിലും പ്രവര്‍ത്തിക്കുന്നു. 19 എംപിമാരും 38 എംഎല്‍എമാരും ഏഴ് മന്ത്രിമാരും സമ്മേളനത്തിനെത്തി. 154 പ്രതിനിധികളുടെ ആദ്യ പാര്‍ടി കോണ്ഗ്രസാണിത്. 415 പ്രതിനിധികള്‍ വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നു. അഞ്ച് പ്രതിനിധികള്‍ അഞ്ചുവര്‍ഷത്തിന് മുകളില്‍ ജയില്‍വാസമനുഭവിച്ചു. എം സി ജോസഫൈന്, പി സമ്പത്ത്, രാകേഷ് സിന്‍ഹ എന്നിവര്‍ ക്രഡന്‍ഷ്യല്‍ കമ്മിറ്റി അംഗങ്ങളാണ്.
എറ്റവും പ്രായംകൂടിയ പ്രതിനിധിമാത്രമല്ല, കൂടുതല്‍ ജയില്‍വാസം അനുഭവിച്ച പ്രതിനിധിയും ഉമാനാഥ് തന്നെ. ഒമ്പത് വര്‍ഷവും ആറ് മാസവും. 19 പാര്‍ടി കോണ്‍ഗ്രസുകളില്‍ പങ്കെടുത്ത റെക്കോഡുമുണ്ട്. മദിരാശി ഗൂഢാലോചനാ കേസില്‍പ്പെടുത്തിയാണ് രാമമൂര്‍ത്തിയോടൊപ്പം ജയിലിലടച്ചത്. പിന്നീട് നീണ്ട ജയില്‍വാസമായിരുന്നു ഉമാനാഥ് അനുഭവിച്ചത്. സമ്മേളന പ്രതിനിധികളില്‍ ഏറ്റവും പ്രായംകൂടിയവരില്‍ ഒരാള്‍ മാത്രമല്ല, ഏറ്റവുമേറെക്കാലം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ പ്രവര്‍ത്തിച്ച പാരമ്പര്യത്തിനും ഉടമയാണ് പി കെ സി. ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തില്‍ പുന്നപ്രയിലെ പോരാട്ടത്തിന് വാരിക്കുന്തവുമേന്തി ദിവാന് സര് സി പിയുടെ പൊലീസിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ പോരാളിയും കൂടിയാണ് പി കെ സി.
(ആര് രഞ്ജിത്)
deshabhimani 100412
മഹാപ്രവാഹം, ചുവപ്പുതീരം
വിപ്ലവകാഹളമുയര്‍ത്തി ജനലക്ഷങ്ങളുടെ മഹാറാലി. ചുവന്ന ഇന്ത്യ സ്വപ്നം കാണുന്ന മനുഷ്യരുടെ പ്രവാഹത്തില്‍ കോഴിക്കോട് ജ്വലിച്ചു. പുതിയ പ്രഭാതത്തിലേക്ക് നാടിനെ നയിക്കാനുള്ള തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനമായ സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനറാലിയില്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. നാടിനെ കെടുതിയിലേക്ക് തള്ളിവിടുന്ന ജനവിരുദ്ധഭരണത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സമരപഥങ്ങളിലേക്ക് ചുവപ്പുകൊടിയുമേന്തി ഇന്ത്യയുടെ ജനകീയമാര്‍ച്ച്. വര്‍ഗീയ- ഫാസിസ്്റ്റുകള്ക്കും ഭീകരവാദികള്‍ക്കുമെതിരെ മതനിരപേക്ഷ സമൂഹസൃഷ്ടിക്കായി വിമോചനപ്രസ്ഥാനത്തിനൊപ്പം മുഷ്ടികളുയര്ന്നു.
മലബാറിന്റെ രാഷ്ട്രീയ ആസ്ഥാനഗരിയില്നിന്നുയര്ന്നത് ജനദ്രോഹികള്‍ക്ക് താക്കീതുമായി സിപിഐ എം സമരമുന്നണിയുടെ കേളികൊട്ട്. അറബിക്കടലിന്റെ തീരത്ത് ചക്രവാളത്തില്‍ ചുവന്നുതുടുത്ത സൂര്യന്, കടലോരത്ത് ഉയര്ന്നുപാറുന്ന ചെമ്പതാകകളുമായി ലക്ഷങ്ങള്‍, ജാഗ്രതയുടെ, സമരോത്സുകതയുടെ, സംഘബോധത്തിന്റെ കാവല്ഭടരായ കാല്‍ലക്ഷം ചുവപ്പുവളന്റിയര്സേന, അലകളിളക്കിയ കടലിന് സമാന്തരമായി തീരത്ത് ഇരമ്പിയാര്‍ത്ത് ചുവന്ന സാഗരം- അണയുന്ന സായന്തന സൂര്യന്. കമ്യൂണിസ്റ്റ്പാര്‍ടിയുടെ ആദ്യസെല്‍ രൂപീകരിച്ച നഗരത്തില്‍ പ്രസ്ഥാനത്തിന്റെ സമ്മേളനം ജനലക്ഷങ്ങള്‍ ദേശത്തിന്റെ മഹോത്സവമാക്കി. ജനങ്ങളുടെ കുത്തൊഴുക്കില്‍ കോഴിക്കോട് അക്ഷരാര്‍ഥത്തില്‍ നിറഞ്ഞുകവിഞ്ഞു. എല്ലാവഴികളും ഒരേദിശയില്‍. എല്ലാകൈകളിലും ചെമ്പതാക.. തെരുവിലാകെ വിപ്ലവഗീതങ്ങളും പ്രകമ്പനംകൊള്ളിക്കുന്ന മുദ്രാവാക്യങ്ങളും. ചരിത്രനഗരി ത്രസിച്ചുനിന്ന മുഹൂര്‍ത്തം.... തങ്ങളുടെ നിറവും അടയാളവും രാഷ്ട്രീയവും സംസ്കാരവുമെല്ലാം രക്തനക്ഷത്രശോഭയാര്ന്ന ഈ പ്രസ്ഥാനമാണെന്ന് തൊഴിലാളികളും യുവജനങ്ങളും കര്‍ഷകരുമടങ്ങുന്ന മനുഷ്യരുടെ പടയണി പ്രഖ്യാപിച്ചു. ജനകീയാടിത്തറയിലും സംഘടനാശേഷിയിലുമുള്ള പ്രസ്ഥാനത്തിന്റെ അജയ്യത ആവര്‍ത്തിച്ചുറപ്പിച്ച് ജനസഞ്ചയത്തിന്റെ കുത്തൊഴുക്കില്‍ നഗരം ഇരമ്പി. രാഷ്ട്രസ്വാതന്ത്ര്യത്തിനായി ഉശിരന്‍ സമരത്തിന് വേദിയായ കടപ്പുറത്തിന്റെ മണ്ണിനെ സമരപുളകിതമാക്കുന്നതായിരുന്നു മഹാറാലിയും സമ്മേളനവും.
ജനങ്ങളുടെ ഒഴുക്ക് ഞായറാഴ്ച രാത്രിയിലേ തുടങ്ങിയിരുന്നു. ഉറങ്ങാത്ത രാവിനുശേഷം കണ്ടത് ജനങ്ങളുടെ കുതിപ്പായിരുന്നു. കേന്ദ്രീകരിച്ച പ്രകടനമില്ലെന്നറിയിച്ചിട്ടും പുഴകളായി അരുവികളായി ചെറിയകൂട്ടങ്ങള്‍ വന്നുകൊണ്ടിരുന്നു. അച്ഛനും അമ്മയും മക്കളുമൊന്നിച്ചായിരുന്നു എത്തിയത്. ഭക്ഷണപ്പൊതികളുമായി കുടുംബവും വീടും നാടുമൊന്നാകെ വന്നു. കിലോമീറ്ററുകള്‍ നടന്നിട്ടും ഭൂരിപക്ഷത്തിനും പൊതുസമ്മേളനം ചേര്‍ന്ന കടപ്പുറത്തെ എം കെ പന്ഥെ നഗറിലെത്താനായില്ല. കാല്‍ലക്ഷം ചുവപ്പുവളന്റിയര്മാരാണ് റാലിക്ക് മുന്നിലായി ചുവടുവച്ചത്. അയ്യായിരം സ്ത്രീകളുമടങ്ങുന്ന ചുവപ്പിന്റെ പടയണി മൂന്നുകേന്ദ്രങ്ങളില്നിന്നായി മാര്‍ച്ച് ചെയ്തു. വളന്റിയര്മാരെയും പ്രവര്‍ത്തകരെയും വേദിയില്‍ നിന്ന് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ അഭിവാദ്യം ചെയ്തു.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോര്പറേഷന് സ്റ്റേഡിയം, സാമൂതിരി സ്കൂള്‍ മൈതാനം എന്നിവിടങ്ങളിലായി പകല്‍ രണ്ടിന് ബാന്ഡ്വാദ്യമുയര്ന്നു. മുന്നിലായി ടാഗോര്‍ ഹാളിന് മുന്നില്‍ പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളണിനിരന്നു. കടപ്പുറത്ത് ചുവപ്പുവളന്റിയര്‍മാരുടെ പരേഡ് വീക്ഷിച്ച ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് അഭിവാദ്യം സ്വീകരിച്ചു. പൊതുസമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗവും സ്വാഗതസംഘം ചെയര്‍മാനുമായ പിണറായി വിജയന് അധ്യക്ഷനായി. പ്രകാശ് കാരാട്ട് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്തു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ബസു, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍, കോടിയേരി ബാലകൃഷ്ണന്, എം എ ബേബി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന് സ്വാഗതവും പി മോഹനന് നന്ദി പറഞ്ഞു. തുടര്‍ന്ന് വിപ്ലവഗാനമേള അരങ്ങേറി.
( പി വി ജീജോ)
ചുവപ്പുതീരം
വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും സംഘബോധവും വിളിച്ചോതി ചരിത്രനഗരിയില്‍ ചെമ്പടയുടെ മാര്‍ച്ച്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് സമാപനംകുറിച്ച്് നടന്ന കാല്‍ലക്ഷം പേരടങ്ങുന്ന ചുവപ്പ് വളന്റിയര്‍ മാര്‍ച്ച് കോഴിക്കോട് നഗരത്തെ ചെങ്കടലാക്കി. അച്ചടക്കവും അര്‍പ്പണബോധവും ഹൃദയത്തില്‍ ചേര്‍ത്തുവച്ച് 5000 വനിതകളടക്കമുള്ള ചുവപ്പുഭടന്മാര് ഒരേതാളത്തില്‍, ഒരേബോധത്തില് അണിനിരന്നു. ചരിത്രവീഥികളെ ത്രസിപ്പിച്ച് മുന്നേറിയ മാര്ച്ചിനുപിറകെ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. ആറുമാസത്തെ ചിട്ടയായ പരിശീലനമാണ് അജയ്യത വിളിച്ചോതിയ മാര്‍ച്ചിന് അടിത്തറയായത്. കാക്കി പാന്റ്സും ചുവപ്പ് ഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് പുരുഷ വളന്റിയര്‍മാര്‍ ചുവടുവച്ചു. വനിതകള്‍ക്ക് വെള്ള പാന്റ്സും ചുവപ്പ് കുര്‍ത്തയും വെള്ള ഷാളുമായിരുന്നു വേഷം.
നഗരത്തിന്റെ മൂന്നു ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മാര്‍ച്ച്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ട് (പടിഞ്ഞാറുവശം), സ്റ്റേഡിയം, സാമൂതിരി ഹൈസ്കൂള്‍ മൈതാനം എന്നിവിടങ്ങളില്‍നിന്ന് പകല്‍ രണ്ടിന് മാര്‍ച്ച് തുടങ്ങി. മണിക്കൂറുകള്ക്കുമുമ്പുതന്നെ ചുവപ്പുസേനാംഗങ്ങള്‍ മൂന്നിടത്തും അണിനിരന്നു. അടിവച്ചുനീങ്ങിയ ചെമ്പടയ്ക്ക് റോഡിനിരുവശവും തിങ്ങിക്കൂടിയ ആയിരങ്ങള്‍ മുഷ്ടിചുരുട്ടി അഭിവാദ്യമേകി. സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം മാര്‍ച്ച് കടന്നുപോകുന്നത് കാണാന്‍ പൊരിവെയിലത്ത് മണിക്കൂറുകള്ക്കുമുമ്പുതന്നെ പാതയോരങ്ങളില്‍ സ്ഥാനംപിടിച്ചു. മൂന്നു മാര്‍ച്ചും പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തെ എം കെ പന്ഥെനഗറില്‍ അണിനിരന്നപ്പോള്‍ അറബിക്കടലിന് ചുവപ്പുതീരം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ച് അഭിവാദ്യംചെയ്തു. മൂന്നു മാര്‍ച്ചിന്റെയും മുന്‍നിര രണ്ടരമണിക്കൂറിലധികം പിന്നിട്ടാണ് ബീച്ചിലെത്തിയത്. ഓരോ മാര്‍ച്ചും ബാന്‍ഡുവാദ്യത്തിന്റെ താളത്തിനൊപ്പം ചുവടുവച്ചു. ഓരോ മാര്ച്ചിനുമുന്നിലും 20 ചെങ്കൊടികളുമായി വളന്റിയര്‍മാര്‍ അണിചേര്‍ന്നു. മാര്‍ച്ചുകളുടെ പിന്നില്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചും വാഹനങ്ങളിലും ജനലക്ഷങ്ങള്‍ അകമ്പടിയായി.
കോഴിക്കോട് നോര്‍ത്ത്, കക്കോടി, ബാലുശേരി, കൊയിലാണ്ടി, പയ്യോളി ഏരിയകളില്‍നിന്നുള്ള വളന്റിയര്‍മാര്‍ സ്റ്റേഡിയത്തിനുസമീപം അണിനിരന്നു. ജില്ലാ ക്യാപ്റ്റന്‍ വി കെ മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെനിന്നുള്ള മാര്‍ച്ച്. സ്റ്റേഡിയത്തിന്റെ കിഴക്കെ ഗേറ്റുവഴി രാജാജി റോഡ്- മാവൂര്‍ റോഡ്- സിഎച്ച് ഫ്ളൈ ഓവര്വഴിയാണ് ബീച്ചിലേക്ക് വളന്റിയര്‍മാര്‍ മാര്‍ച്ചുചെയ്തത്. പേരാമ്പ്ര, കുന്നുമ്മല്‍, നാദാപുരം, ഒഞ്ചിയം, വടകര ഏരിയകളില്‍നിന്നുള്ള വളന്റിയര്‍മാര്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിന് പടിഞ്ഞാറുവശത്ത് കേന്ദ്രീകരിച്ചു. ഫറോക്ക്, കോഴിക്കോട് സൗത്ത്, കുന്നമംഗലം, തിരുവമ്പാടി,താമരശേരി ഏരിയകളില്‍നിന്നുള്ളവര്‍ സാമൂതിരി ഹൈസ്കൂള്‍ മൈതാനത്താണ് അണിനിരന്നത്. കല്യാണ്‍കേന്ദ്ര സ്ക്വയര്വഴി പാളയം ജങ്ഷന്- ഒന്നാം റെയില്‍വേ മേല്‍പ്പാലം- മാതൃഭൂമി ജങ്ഷന്- ബോംബെ ഹോട്ടല്‍വഴി രക്തസാക്ഷി സ്ക്വയറിലൂടെബീച്ചിലേക്ക് നീങ്ങി. ഏരിയ ക്യാപ്റ്റന്മാരും വൈസ് ക്യാപ്റ്റന്മാരും മാര്‍ച്ചുകള്‍ക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടങ്ങുന്ന പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ സ്റ്റേഡിയത്തില്‍നിന്ന് പുറപ്പെട്ട റെഡ് വളന്റിയര്‍ മാര്ച്ചിനുമുന്നില് അണിനിരന്നാണ് കടപ്പുറത്തെ എം കെ പന്ഥെനഗറിലേക്ക് നീങ്ങിയത്.
(പി വിജയന്)
ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ കുടുംബസമേതം
പൊരിവെയിലത്തും അണയാത്ത ഐക്യബോധവുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളുടെ ഒഴുക്ക്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് സമാപനദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെറിയകുട്ടികളും പ്രായമായവരും ഉള്‍പ്പെടെയാണ് കുടുംബങ്ങള്‍ എത്തിയത്. ട്രെയിനുകളിലും സ്വകാര്യവാഹനങ്ങളിലും എത്തിയവര്‍ രാവിലെ മുതല്‍ ചെംപുതപ്പണിഞ്ഞ കോഴിക്കോടിന്റെ ഭാഗഭാക്കായി. തിങ്കളാഴ്ച സമാപിക്കുന്ന ചരിത്രപ്രദര്‍ശനം കണ്ടിറങ്ങിയാണ് പൊരിവെയിലിനെ വകവെയ്ക്കാതെ കുട്ടികളടക്കം നടന്നുനീങ്ങിയത്. ചരിത്രപ്രദര്‍ശനം കാണാനുള്ള ക്യൂവില്‍ കുടുംബങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി. പാര്‍ടി ചരിത്രത്തിലേക്കുള്ള എത്തിനോട്ടത്തോടൊപ്പം കുട്ടികള്‍ക്ക് അവധിക്കാലത്ത് നല്കാനായ വിജ്ഞാനപ്രദമായ അനുഭവമാണിതെന്ന് മിക്ക രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
ബീച്ചില്‍ കാലുകുത്താനിടമില്ലാത്ത തിരക്കായിരിക്കുമെന്നതിനാല്‍ മിക്കവരും രാവിലെ തന്നെ ബീച്ചില്‍ ഇടം പിടിച്ചു. ചുവപ്പിലും വെള്ളയിലും പാര്ടിചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും പതിച്ച തൊപ്പിയുമണിഞ്ഞ് നീങ്ങുന്ന നിരവധി കുടുംബങ്ങള്‍ ജനലക്ഷങ്ങളുടെ പിന്തുണയുടെ പ്രഖ്യാപനമായി. തന്റെയും സഹോദരങ്ങളുടെയും ചുവപ്പണിഞ്ഞ കുട്ടികളെയുമായി നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ സന്തോഷ് പാര്‍ടിയുടെ വലിയ പരിപാടികള്‍ക്കെല്ലാം കുടുംബവുമായാണ് പോകാറ്.
"കുട്ടിക്കാലം മുതല്‍ കണ്ടും കേട്ടും അറിഞ്ഞതാണ് പാര്‍ട്ടിയെ. ധീരസഖാക്കളും പ്രവര്‍ത്തകരും വളര്‍ത്തിയ പാര്‍ടിയുടെ വലിയ പരിപാടി ഇവിടെ നടക്കുമ്പോള്‍ വരാതിരിക്കുന്നതെങ്ങനെയാണ്. ഞങ്ങളേക്കാള്‍ ആവേശമാണ് കുട്ടികള്‍ക്ക്"-സന്തോഷ് പറയുന്നു. ചുവപ്പും വെള്ളയും ധരിച്ചാണ് ബാലസംഘം പ്രവര്‍ത്തകര്‍കൂടിയായ അശ്വതിയും നിമ്മിയും കോഴിക്കോട്ടെത്തിയത്. കാസര്‍കോട്ടുനിന്നെത്തിയ പ്രകാശും എറണാകുളത്തുനിന്നെത്തിയ ജോസഫും ഒരു ദിവസം മുമ്പുതന്നെ കോഴിക്കോട്ടെത്തി. കുടുംബത്തോടൊപ്പം ഇരുവരുടെയും പ്രായമായ അച്ഛനമ്മമാരും ഉണ്ടായിരുന്നതിനാല്‍ നേരത്തെ എത്തുകയായിരുന്നു. തിരക്ക് മൂലം നഗരത്തില്‍ തങ്ങാന്‍ ഒരു മുറി കിട്ടാന്‍ പലരും വലഞ്ഞു. ഞായറാഴ്ച എത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും വീടുകളില്‍ തങ്ങിയവര് നിരവധിയാണ്.
പര്‍ദയണിഞ്ഞ സ്ത്രീകളും
സിപിഐ എമ്മിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുത്തതില്‍ മുസ്ലിംസമുദായത്തിലെ സ്ത്രീകള്‍ അഭിമാനംകൊള്ളുന്നു. പര്‍ദയണിഞ്ഞ ആയിരക്കണക്കിന് സ്ത്രീകള്‍ സമ്മേളനത്തിനെത്തി. സിപിഐ എം ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന നുണപ്രചാരണം അഴിച്ചുവിടുന്ന വര്‍ഗീയ ശക്തികള്‍ക്കുള്ള മറുപടിയായിരുന്നു ഇവരുടെ പങ്കാളിത്തം. സിപിഐ എമ്മില്‍ എല്ലാ മതങ്ങള്‍ക്കും പരിഗണനയുണ്ടെന്നും സ്ത്രീകള്‍ക്ക് തുല്യഅവകാശം നല്‍കുന്നുണ്ടെന്നും കുറ്റ്യാടി സ്വദേശിനി നൗഫിയ പറഞ്ഞു. ഉമ്മയും ഉപ്പയും അനുജന്മാരും ഉള്‍പ്പെടെ കുടുംബസമേതമാണ് നൗഫിയ എത്തിയത്. കോളേജ് വിദ്യാര്‍ഥിനിയായ നൗഫിയ മതത്തെ അനുസരിക്കുന്നതോടൊപ്പം സിപിഐ എമ്മിനെയും ഇഷ്ടപ്പെടുന്നു. ഇത്തരത്തില്‍ ഒരുപാട് ഇസ്ലാം മതവിശ്വാസികളായ സ്ത്രീകള്‍ സമ്മേളനത്തില്‍ പങ്കാളികളായി. കുടുംബത്തില്‍നിന്ന് കിട്ടുന്ന പിന്തുണയാണ് ശക്തിപകരുന്നതെന്ന് പലരും പറയുന്നു.
ആവേശംവിതച്ച് പെണ്മയുടെ സംഘഗാഥ
കരിവളയണിഞ്ഞ കൈകളില്‍ ചെങ്കൊടി പാറിച്ച് സംഘശക്തിയുടെ വീരഗാഥ. വിപ്ലവഭേരിമുഴക്കി സ്ത്രീകളുടെ വന്‍നിര സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തി. പ്രായത്തിന്റെ അവശത മറന്ന് മുത്തശ്ശിമാരും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ചെറുപ്പത്തിന്റെ പൂക്കാലം തീര്‍ത്ത് യുവതികളും വിദ്യാര്‍ഥിനികളും. വിമോചനത്തിന്റെ കരുത്തും ഊര്‍ജവുമായി വിസ്മയഭരിതമായ ഏടാണ് തിങ്കളാഴ്ച അവര്‍ എഴുതിച്ചേര്‍ത്തത്.
ചരിത്രനഗരി സമീപകാലത്തൊന്നും ദര്‍ശിക്കാത്ത സ്ത്രീമുന്നേറ്റത്തിനാണ് സമാപന സമ്മേളനം സാക്ഷ്യം വഹിച്ചത്. പൊതുസമ്മേളനത്തിനുമുന്നോടിയായി നടന്ന റെഡ്വളന്റിയര്‍ മാര്‍ച്ചിലും ബഹുജനറാലിയിലും അവര്‍ വീരചരിതമെഴുതി. മണ്ണുംവിണ്ണും മനസ്സും ചെഞ്ചായംപൂശി ആവേശഭരിതമായ മണിക്കൂറുകളില്‍ അണയാത്ത പോരാട്ടമനസ്സുമായി അവര്‍ എത്തി; ഭൂതകാലത്തിന്റെ കണ്ണീരും ചോരയും വീണ വഴിത്താരകളില്‍നിന്ന്. ജീവിതത്തിന്റെ സമസ്തമേഖലയും പ്രതിനിധാനംചെയ്ത് എത്തിയവര്‍ ധീരതയുടെയും ദേശാഭിമാനത്തിന്റെയും ഇങ്ക്വിലാബ് വിളികളുമായി ഒറ്റമനസ്സായി മാറി. മുഴുവന്‍ ജനതയുടെയും വിമോചനത്തിനായി പോരാടുന്ന ജനകീയപ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ അവര്‍ വീറോടെ അണിനിരന്നു. ദൂരദിക്കുകളില്‍നിന്നും ഞായറാഴ്ച വൈകിട്ടോടെതന്നെ ആയിരങ്ങളാണ് മഹാനഗരത്തിലെത്തിയത്. കര്‍ണാടകം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്നിന്നുമായി കുടുംബസമേതം തിങ്കളാഴ്ച രാവിലെയും ആയിരങ്ങള്‍ എത്തി. കത്തുന്ന വെയിലിനെ വെല്ലുവിളിച്ച് മുദ്രാവാക്യംവിളികളുമായി അവര്‍ നഗരം ചുറ്റി. നക്ഷത്രം പതിച്ച തൊപ്പി ധരിച്ചും കൊടിയേന്തിയും വിപ്ലവഗാനങ്ങള്‍ ആലപിച്ചും നഗരവീഥികളില്‍ അവര്‍ താളവും മേളവും തീര്‍ത്തു.
(മിഥുന് കൃഷ്ണ)
deshabhimani 100412
ഉയര്‍ന്നു പറക്കട്ടെ ചെഞ്ചോരക്കൊടി
പ്രത്യയശാസ്ത്രത്തെളിമയും രാഷ്ട്രീയ ദിശാബോധവും സംഘടനയുടെ ഉരുക്കുപോലെ ഉറച്ച ശേഷിയും ഉള്പ്പാര്ടിജനാധിപത്യത്തിന്റെ തികഞ്ഞ മാതൃകയും അസാമാന്യമായ സംഘാടന മികവും വിളിച്ചോതിയാണ് സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് തിങ്കളാഴ്ച സമാപിച്ചത്. തൊഴിലാളിവര്‍ഗ വിപ്ലവപ്പാര്ടിക്കുള്ള അജയ്യമായ ജനപിന്തുണയുടെ നിദര്‍ശനമായി ആറുനാള്‍ നീണ്ട പാര്‍ടി കോണ്‍ഗ്രസും അതിന്റെ സമാപനം കുറിച്ചുനടന്ന മഹാറാലിയും മാറി. ചില പ്രത്യയശാസ്ത്രങ്ങള്‍ സംബന്ധിച്ച പ്രമേയം കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിന്റെ പ്രധാന സവിശേഷതയാണ്. 89 അംഗ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തു. ആ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെയും 15 അംഗങ്ങളടങ്ങിയ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു. ബിനോയ് കോനാര്‍ ചെയര്‍മാനായി അഞ്ചംഗ കണ്ട്രോള് കമീഷന് രൂപീകരിച്ചു.
1968ല്‍ ബര്‍ദ്വാന്‍ പ്ലീനത്തിലും 1992ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ടി കോണ്‍ഗ്രസിലുമാണ് ഇതിനുമുമ്പ് സിപിഐ എം പ്രത്യയശാസ്ത്രപ്രശ്നങ്ങള് പരിഗണിച്ചത്. ഇന്ത്യന്‍ സാഹചര്യത്തില്‍ എന്താണ് സോഷ്യലിസമെന്ന്, ഇന്ത്യന്‍ സാഹചര്യങ്ങള്‍ മൂര്‍ത്തമായി വിലയിരുത്തി 20-ാം കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്രരേഖ വിശദീകരണം നല്കുന്നു. ഇന്ത്യന്‍ സാഹചര്യം കണക്കിലെടുത്ത് വര്‍ഗസമരത്തിലൂടെ രാഷ്ട്രീയബദല്‍ കെട്ടിപ്പടുക്കുക എന്നതാണ് സിപിഐ എം പരിപാടി വിഭാവനം ചെയ്യുന്ന ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ മുന്നുപാധി. കേന്ദ്രകമ്മിറ്റി തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും പാര്‍ടിയിലുടനീളം ചര്ച്ചയ്ക്കുവിടുകയും ചെയ്ത പ്രത്യയശാസ്ത്ര പ്രമേയത്തിന് ആയിരത്തോളം ഭേദഗതിയാണ് ലഭിച്ചത്. അതില്‍ 38 എണ്ണം സ്വീകരിച്ചു. പ്രമേയത്തിലെ വിലയിരുത്തലുകളെ സമ്പുഷ്ടമാക്കുന്നതും കൂടുതല്‍ വിശദീകരിക്കുന്നതുമായിരുന്നു എല്ലാ ഭേദഗതികളും. ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ പ്രയോഗം അന്വര്‍ഥമാക്കുംവിധം പ്രമേയം വോട്ടിനിട്ടാണ് പാസാക്കിയത്. പ്രതിനിധികളില്‍ ഒരാള്‍ എതിര്‍ത്ത് വോട്ടുചെയ്തു മൂന്നുപേര്‍ വിട്ടുനിന്നു.
ആഗോള സോഷ്യലിസത്തിന് ചില തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും മാര്‍ക്സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വര്‍ഗസമരം തീവ്രമാക്കാനുള്ള ശ്രമവുമായി സിപിഐ എം മുന്നോട്ടുപോകുമെന്നാണ് പ്രത്യയശാസ്ത്ര പ്രമേയത്തിലൂടെ പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിനും ബിജെപിക്കും പകരമായ രാഷ്ട്രീയശക്തി വളര്‍ന്നുവരണമെന്നാണ് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ആഹ്വാനംചെയ്യുന്നത്. ആ ശക്തിക്ക് നേതൃത്വം കൊടുക്കുക എന്ന ശരിയായ ഉത്തരവാദിത്തം പാര്‍ടി ഏറ്റെടുക്കുന്നു. നവലിബറല്‍ നയങ്ങളുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ പാര്‍ടിയുടെ നേതൃപരമായ പങ്കാളിത്തം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനൊപ്പം പോരാട്ടത്തിന്റെ തീവ്രമായ നാളുകളിലേക്കുള്ള വാതിലുകളും പ്രമേയം തുറന്നിടുന്നു. തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കടയുടമകളും മധ്യവര്‍ഗവും അടക്കം നവ ഉദാരനയത്തിന്റെ ഇരകളായ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി സമരം ശക്തിപ്പെടുത്തും. ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ സമരങ്ങളിലൂടെ യഥാര്‍ഥ ബദല്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള കര്‍ത്തവ്യമാണ് സിപിഐ എം ഏറ്റെടുക്കുന്നത്.
മാനസികവും ബുദ്ധിപരവുമായി അധ്വാനിക്കുന്നവരുടെ എണ്ണം കൂടിയപ്പോള്‍ അത്തരക്കാര്‍ ചൂഷണംചെയ്യപ്പെടുന്നില്ലെന്നും അവര്‍ മുതലാളിത്തത്തിന്റെ പങ്കാളികളാണെന്നുമുള്ള വ്യാമോഹം വളര്‍ന്നുവന്നു. ഈ പ്രശ്നം പ്രത്യയശാസ്ത്രപരമായി നേരിടണമെന്നും പാര്‍ടി തീരുമാനിച്ചു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം പാര്‍ടി ഏറ്റെടുക്കും. തെരഞ്ഞെടുപ്പ് പരിഷ്കാരത്തിലൂടെ രാഷ്ട്രീയത്തിലെ പണസ്വാധീനം നിയന്ത്രിക്കാന്‍ കഴിയുമെന്നും പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തി. തൃണമൂല്‍- മാവോയിസ്റ്റ് അതിക്രമങ്ങളെ ചെറുക്കുന്ന പശ്ചിമബംഗാളിലെ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ജനറല്‍ സെക്രട്ടറിമുതല്‍ ലോക്കല്‍ സെക്രട്ടറിവരെയുള്ളവരുടെ കാലാവധി മൂന്ന് പൂര്ണതവണകളായി നിജപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിയാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മറ്റൊരു തീരുമാനം. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് പുതിയ സഖാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാനും പരിചയസമ്പന്നരായ നേതാക്കളുടെ സാന്നിധ്യം നേതൃതലത്തില്‍ നിലനിര്‍ത്താനും ഉദ്ദേശിച്ചുള്ള ഈ ഭേദഗതിയെപ്പോലും തെറ്റായ അര്‍ഥം നല്കി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.
പാര്‍ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ച രാഷ്ട്രീയത്തെക്കുറിച്ച് പറയാനല്ല; സങ്കുചിത താല്‍പ്പര്യങ്ങള്‍ വച്ചുള്ള വിവാദസൃഷ്ടിക്കാണ് വലതുപക്ഷ മാധ്യമങ്ങള്‍ തയ്യാറായത്. അത്തരം ശ്രമങ്ങളൊന്നും ജനങ്ങള്‍ മുഖവിലയ്ക്കെടുത്തില്ല എന്ന് കോഴിക്കോട്ടേക്ക് ആവേശപൂര്‍വം ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ തെളിയിച്ചു. പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ടാണെന്ന് പ്രഖ്യാപിച്ച തീയതിമുതല്‍ ജില്ലയിലെ പാര്‍ടി ഘടകങ്ങളും നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളുമെല്ലാം ഏകമനസ്സായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. അനുബന്ധ പരിപാടികളും പ്രവര്‍ത്തനങ്ങളും നാടെങ്ങും പുത്തന്‍ ഉണര്‍വ് പകര്‍ന്നു. പുതിയ ജനവിഭാഗങ്ങളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും മുഴുവന്‍ ഘടകങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനും കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ പ്രസ്ഥാനത്തിന്റെ കരുത്തുകൂട്ടുന്നതാകും ഈ അനുഭവം. ഇന്ത്യന്‍ ജനതയുടെ ഭാവി ഇടതുപക്ഷത്തിന്റെയും അതിന്റെ നായകനായ സിപിഐ എമ്മിന്റെയും കരങ്ങളിലാണെന്നാണ് സമ്മേളനത്തിന്റെ ദീപ്തമായ സന്ദേശം.
deshabhimani editorial 100412
Monday, April 9, 2012
കോണ്‍ഗ്രസും ബിജെപിയും അഴിമതിയില്‍ മത്സരിക്കുന്നു: കാരാട്ട്
അഴിമതിക്കാര്യത്തില്‍ യുപിഎയും എന്‍ഡിഎയും തമ്മില്‍ മല്‍സരിക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നവഉദാരവല്‍ക്കരണ നയങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും പിന്തുടരുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവണ്മെന്റ് 2ജി സ്പെക്ട്രം ഇടപാടിലൂടെ അഴിമതിയില്‍ പുതിയ ചരിത്രമെഴുതിയപ്പോള്‍ കര്‍ണ്ണാടകത്തില്‍ ബിജെപി ഖനി മാഫിയയുമായി ചേര്‍ന്ന് കോടികളുടെ അഴിമതിയാണ് നടത്തുന്നത്. ഇത്തരത്തില്‍ അഴിമതി വ്യാപകമാക്കുകയും നവഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുന്ന നടപടിയുമായാണ് ഇരു മുന്നണികളും മുന്നേറുന്നത്. കര്‍ഷക ആത്മഹത്യകള്‍ ഇന്ന് നിത്യസംഭവമായിരിക്കുന്നു. കേരളത്തിലും ബംഗാളിലും ഇടതുപക്ഷ സര്‍ക്കാറുകള്‍ തുടച്ചുനീക്കിയ കര്‍ഷക ആത്മഹത്യ തിരിച്ചുവരുന്നതും ലോകം കാണുന്നു. പാര്‍ട്ടികോണ്‍ഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന് സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന് അധ്യക്ഷനായി.
രാജ്യം ഭരിക്കുന്ന യുപിഎ മുന്നണിയ്ക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കുമെതിരായി ശക്തമായ ഇടതുപക്ഷജനാധിപത്യ ബദല്‍ രൂപീകരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇടതുപക്ഷ ബദല്‍ രൂപീകരിക്കാന്‍ മുന്‍ കയ്യെടുക്കേണ്ടത് സിപിഐഎമ്മാണ്. അതിനാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടതുണ്ട്. ഇന്ത്യന്‍ സാഹചര്യമനുസരിച്ച് രൂപപ്പെടുത്തിയ പ്രത്യയശാസ്ത്ര രേഖയും കരട് രാഷ്ട്രീയ പ്രമേയവും വിവിധ വിഷയങ്ങളില്‍ അവതരിപ്പിച്ച പ്രമേയങ്ങളും ഇതിന് കരുത്തേകും.
നവഉദാരവല്‍ക്കരണ നയങ്ങള്‍ ലോകത്താകെ നാശം വിതച്ചിട്ടുണ്ട്. ഈ നയങ്ങള്‍ വരുത്തിയ ദുരിതത്തിനെതിരായി ലോകത്താകെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മുന്‍പ് സോവിയറ്റ് യൂണിയന് തകര്‍ന്നപ്പോള്‍ സോഷ്യലിസം തകര്‍ന്നെന്നും കമ്യൂണിസത്തിന് ഭാവിയില്ലെന്നും പറഞ്ഞ മുതലാളിത്ത രാഷ്ട്രങ്ങള്‍ ഇന്ന് സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. 4 വര്‍ഷമായി മുതലാളിത്ത രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഭാവി ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്നത്. അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ പോലും ശക്തമായ ജനകീയ പ്രക്ഷോഭമാണ് ഉയരുന്നത്. അതിസമ്പന്നരായ 1% പേരാണ് അമേരിക്കയില്‍ 40%സ്വത്തും കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയേറ്റിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലും കേരളത്തിലെയും ബംഗാളിലെയും നിയമസഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് നേരിട്ട തിരിച്ചടി പാര്‍ട്ടിയുടെ അന്ത്യമായി വിലയിരുത്തുന്നവരുണ്ട്. ചില തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിമൂലം ഇല്ലാതായിപ്പോകുന്ന പാര്‍ട്ടിയല്ല സിപിഐ എം. ബംഗാളില്‍ അതിരൂക്ഷമായ ആക്രമണമാണ് കുറച്ചുനാളുകളായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്. ഇത്തരം ആക്രമണങ്ങളെയെല്ലാം നേരിട്ട് ശക്തമായി പാര്‍ട്ടി ബംഗാളില്‍ തിരിച്ചുവരും. കേരളത്തില്‍ യുഡിഎഫ് ഗവണ്മെന്റിലെ തമ്മിലടി ജനങ്ങള്‍ കാണുന്നുണ്ട്. കേരളത്തിലും പാര്‍ട്ടി ശക്തമായി തിരിച്ചുവരും.
സാമ്രാജ്യത്വ രാജ്യമായ അമേരിക്കയുമായി സൈനിക സഖ്യം ഉണ്ടാക്കിയതിന്റെ പേരിലാണ് ഒന്നാം യുപിഎ ഗവണ്മെന്റിനുള്ള പിന്തുണ സിപിഐഎമ്മും ഇടതുപക്ഷവും പിന്‍വലിച്ചത്. സാമ്രാജ്യത്തിന് കീഴടങ്ങിയ ഭരണത്തെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയില്ല. ഇന്ത്യയും അമേരിക്കയും സംയുക്തമായി ഓപ്പറേഷന് മലബാര്‍ എന്നപേരില്‍ സംയുക്ത നാവിക അഭ്യാസം നടത്തുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലാണ് ഇത്തവണ സംയുക്ത അഭ്യാസം നടത്തുന്നത്. കേരളത്തീരത്ത് സംയുക്ത നാവിക അഭ്യാസം നടത്തിയപ്പോള്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള കടല്‍ത്തീരത്ത് ജനലക്ഷങ്ങളെ അണിനിരത്തിയാണ് പാര്‍ട്ടി പ്രതിഷേധം അറിയിച്ചത്. അതിനാലാവാം ബംഗാള്‍ ഉള്‍ക്കടലിലേക്ക് അഭ്യാസം മാറ്റിയത്. കേന്ദ്രനയങ്ങള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ സമരപരിപാടികള്‍ നടത്താന്‍ പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയും പാര്‍ട്ടിയെ ഇന്ത്യയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കാരാട്ട് പറഞ്ഞു.
യുഡിഎഫ് രാഷ്ട്രീയധാര്‍മ്മികത തകര്‍ത്തു പിണറായി
രാഷ്ട്രീയത്തിലെ ധാര്‍മ്മികത യുഡിഎഫ് തകര്‍ത്തുവെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുനു അദ്ദേഹം. വന്‍തോതില്‍ കോഴകൊടുത്ത് മുന്നണി ബന്ധങ്ങള്‍ തകര്‍ത്ത് കേരള രാഷ്ട്രീയത്തെ അവര്‍ നികൃഷ്ടമാക്കി. അധികാരത്തിനുവേണ്ടി രാഷ്ട്രീയത്തിലെ ധാര്‍മികമൂല്യങ്ങള്‍ തകര്‍ത്തു. നെയ്യാറ്റിന്‍കര സംഭവം അതിനുതെളിവാണ്. പണം കൊടുത്തതിന് തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നെയ്യാറ്റിന് കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മിണ്ടാതിരിക്കുകയാണ്. യുഡിഎഫ് ഒരു തല്ലിപ്പൊളിക്കൂട്ടമായി മാറിയിരിക്കുന്നു. ജാതിമതശക്തികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു കൂട്ടായ്മയായി അത് മാറി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു കോക്കസ് പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടത്തുന്നത്. അതിന്റെ ദല്ലാളായി പി സി ജോര്‍ജ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം ചില ജാതിമതശക്തികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥിതി വന്നിരിക്കുന്നു. ആഭ്യന്തരവകുപ്പ് ലീഗിന് എഴുതി കൊടുത്തിരികയാണ്്. അവര്‍ പറയുന്നതെല്ലാം അനുസരിക്കാന്‍ മാത്രം ബാധ്യതപ്പെട്ട സര്‍ക്കാര്‍ ലീഗ് ആവശ്യപ്പെട്ടതെല്ലാം ചെയ്തു കൊടുക്കുന്നു. ലീഗിന് അധികാരത്തിന്റെ അഹന്തയാണ്. അക്രമം നടത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് ലീഗിന്റെ അവകാശവാദം. കാസര്‍കോട് കലാപത്തിന്റെ പിന്നിലെ തീവ്രവാദം പുറത്തു വരുന്നതുകൊണ്ടാണ് അന്വേഷണം പോലും വേണ്ടെന്നു വെക്കാന്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തിയത്. തളിപ്പറമ്പിലും മറ്റും ലീഗുകാര്‍ അതിക്രമം നടത്തുന്നു. ഉമ്മന്‍ചാണ്ടി മിണ്ടുന്നില്ല. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഊര്‍ധ്വശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ വെപ്രാളമാണ് മുഖ്യമന്ത്രി കാണിക്കുന്നത്. എന്താണ് സംഭവിക്കുകയെന്ന് പറയാന്‍ കഴിയില്ല. ഇന്നത്തെ സ്പീക്കര്‍ നാളെ ആ സ്ഥാനത്തുണ്ടാവുമോയെന്ന് പറയാന്‍ കഴിയില്ല. രാഷ്ട്രീയത്തിലെ മുന്നറി മര്യാദ തകര്‍ന്നു. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് ആ സാഹചര്യം വിലയിരുത്തുമെന്നും പിണറായി പറഞ്ഞു.
സമൂഹത്തിന്റെ വിപ്ലവകരമായ പുന:സംഘടനയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ജനാകീയജനാധിപത്യവിപ്ലവത്തിലൂടെ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ചൂഷണരഹിതമായി രാജ്യത്തിന്റെ സമ്പത്ത് വിതരണം ചെയ്യപ്പെടണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി തെരഞ്ഞെടുപ്പിലൂടെയല്ല തീരുമാനിക്കപ്പെടുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭസമരത്തിലൂടെ രാജ്യത്തെ സാമ്പത്തിക സാമൂഹ്യവ്യവസ്ഥിതിയില്‍ മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ അടിസ്ഥാനവര്‍ഗങ്ങളുടെ താല്പര്യത്തിനെതിരാണ്. തുടര്‍ന്നു സംസാരിച്ച ത്രിപുര മുഖ്യമന്ത്രി മണിക്സര്ക്കാര് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ തകര്‍ത്തു. നിലക്കാത്ത പോരാട്ടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. ത്രിപുരയില്‍ ഭീകരവാദമുള്പ്പടെയുള്ളവയെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.അദ്ദേഹം പറഞ്ഞു.
deshabhimani news
കാരാട്ട് വീണ്ടും ജനറല്‍ സെക്രട്ടറി ബേബി പിബിയില്‍
സിപിഐ എം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പൊളിറ്റ് ബ്യൂറോയിലേക്ക് കേരളത്തില്‍ നിന്ന് എം എ ബേബിയെ പുതിയതായി തെരഞ്ഞെടുത്തു. പുതിയ പിബിയില്‍ 15 അംഗങ്ങളുണ്ട്. സിഐടിയു പ്രസിഡന്റ് ഏ കെ പത്മനാഭന്, പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര എന്നിവരാണ് പിബിയിലെ മറ്റു രണ്ടു പുതുമുഖങ്ങള്‍. കേന്ദ്ര കമ്മറ്റിയിലേക്ക് കേരളത്തില്‍ നിന്ന് കെ കെ ശൈലജയെ ഉള്‍പ്പെടുത്തി. മഹിള അസോസിയേഷന് സംസ്ഥാന സെക്രട്ടിയാണ് ശൈലജ. അറുപത്തിനാലുകാരനായ കാരാട്ട് മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. ന്യൂഡല്‍ഹി കോണ്‍ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറിയായ അദ്ദേഹത്തെ കോയമ്പത്തൂര്‍ കോണ്‍ഗ്രസ്സ് വീണ്ടും തെരഞ്ഞെടുത്തു.
മറ്റ് പിബി അംഗങ്ങള്‍: സീതാറാം യെച്ചൂരി, ബിമന്‍ ബസു, എസ്ആര്‍പി, പിണറായി, മണിക് സര്‍ക്കാര്‍, ബുദ്ധദേവ് ഭട്ടാചാര്യ, കെ വരദരാജന്, ബി വി രാഘവലു, വൃന്ദ കാരാട്ട്, കോടിയേരി, നിരുപം സെന്‍.
89 അംഗ സിസിയില്‍ രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. കേന്ദ്രകമ്മറ്റിയിലെ പുതുമുഖങ്ങള്‍: ദീപക് ദാസ് ഗുപ്ത, രേഖ ഗോസ്വാമി, നൃപന് ചൗധരി, എ സൗന്ദരരാജന്, കെ ബാലകൃഷ്ണന്, പി സമ്പത്ത്, എസ് വീരയ്യ, നരസയ്യ ആദം, ജി വി ശ്രീരാമ റെഡ്ഡി, ജി കെ ബക്ഷി, ദേബന്‍ ഭട്ടാചാര്യ, രാജേന്ദ്ര ശര്‍മ്മ.
മറ്റ് കേന്ദ്രകമ്മറ്റി അംഗങ്ങള്‍: വിഎസ്, എ വിജയരാഘവന്, പി രാമയ്യ, പി മധു, ടി വീരഭദ്രം, എം എ ഗഫൂര്‍, സുകര്‍മ്മ പുണ്യവതി, ഉദ്ധബ്് ബര്മ്മന്, വിജയ്കാന്ത് താക്കൂര്‍, പി എം എസ് ഗ്രേവാള്‍, അരുണ്‍ മേത്ത, ഇന്ദ്രജിത്ത് സിങ്, രാകേഷ് സിന്‍ഹ, മുഹമ്മദ് യൂസഫ് തരിഗാമി, ജെ എസ് മജുംദാര്‍, പാലോളി, പി കെ ഗുരുദാസന്, പി കരുണാകരന്, പി കെ ശ്രീമതി, എം സി ജോസഫൈന്, ഇ പി ജയരാജന്, വൈക്കം വിശ്വന്, തോമസ് ഐസക്ക്, ബാദന്‍ സരോജ്, അശോക് ദാവ്ലെ, കെ എല്‍ ബജാജ്, ജനാര്‍ദ്ദന്‍ പതി, ചരണ്‍സിങ് വിറുദ്ധി, വാസുദേവ്, അംറ റാം, ടി കെ രംഗരാജന്, യു വാസുകി, ജി രാമകൃഷ്ണന്, അഘോര്‍ ദേവ് വര്‍മ്മ, ബിജന്‍ ദാര്‍, ഖഗന്‍ ദാസ്, ബാദല്‍ ചൗധരി, ബജുദന് റിയാന്‍, രമാ ദാസ്, സുഭാഷിണി അലി, എസ് പി കാശ്യപ്, മുഹമ്മദ് സലീം, ശ്യാമള്‍ ചക്രവര്‍ത്തി, ശ്യാമിലി ഗുപ്ത, ബനാനി ബിശ്വാസ്, വാസുദേവ് ആചാര്യ, ഗൗതം ദേവ്, മദന്‍ ഘോഷ്, മൃദുല്‍ ഡേ, ഹരിസിങ് കാങ്, വി ശ്രീനിവാസ റാവു, ഹനന്‍ മുള്ള, നീലോല്‍പ്പല്‍ ബസു, ജോഗീന്ദര്‍ ശര്‍മ്മ, സുകോമാള് സെന്‍, സുനീത് ചോപ്ര, കെ ഹേമലത, തപന്‍ സെന്‍, സുധ സുന്ദരരാമന്‍.
വിജയ് റാവത്ത്, എം കെ നന്തി എന്നിവര്‍ കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാക്കളും സമര് മുഖര്‍ജി, ആര് ഉമാനാഥ്, മുഹമ്മദ് അമീന്, മല്ലു സ്വരാജ്യം എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളുമാണ്. കണ്ട്രോള് കമ്മീഷന്: ബിനോയ് കോനാര്‍(ചെയര്മാന്). പി രാജേന്ദ്രന്, ജി രാമലു, ബിനോതി ഘോഷ്, ആര് ഗോവിന്ദ രാജ്.
കാരാട്ട്: ദേശീയരാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം
കോഴിക്കോട്: സിപിഐ എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ നായകനാണ്. ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനില്ക്കുന്ന മലയാളി സാന്നിധ്യമാണ് കാരാട്ട്. സാമ്രാജ്യത്വത്തിനുകീഴടങ്ങി ജനങ്ങളെ ദുരിതങ്ങളിലാഴ്ത്തുന്ന കോണ്‍ഗ്രസിനും വര്‍ഗീയത ആളിക്കത്തിച്ച് രാജ്യത്തിന്റെ ഐക്യവും ഭദ്രതയും തകര്‍ക്കുന്ന ബിജെപിക്കുമെതിരെ ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ ബദല്‍ കെട്ടിപ്പടുത്ത് ശക്തമായ പോരാട്ടങ്ങള്‍ക്ക് പാര്‍ടി കോണ്‍ഗ്രസ് രൂപംനല്കിയ ഘട്ടത്തിലാണ് കാരാട്ടിനെ ഒരിക്കല്‍ക്കൂടി പാര്‍ടിയുടെ സാരഥ്യമേല്‍പ്പിച്ചത്. ആറുദിവസം നീണ്ടുനിന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് 89 അംഗ കേന്ദ്രകമ്മിറ്റിയെയും തെരഞ്ഞെടുത്തു. രണ്ട് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. 15 അംഗങ്ങളടങ്ങിയതാണ് പൊളിറ്റ്ബ്യൂറോ. ബിനോയ് കോനാര്‍ ചെയര്‍മാനായി അഞ്ചംഗ കണ്ട്രോള് കമീഷനും രൂപീകരിച്ചു. എല്ലാ തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു.
വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പ്രകാശ് കാരാട്ട് ദേശീയനേതൃത്വത്തിലേക്ക് ഉയര്‍ന്നത്. ഇ എം എസിന്റെയും എ കെ ജിയുടെയും ശിഷ്യനാണ് അറുപത്തിനാലുകാരനായ ഈ പാലക്കാട്ടുകാരന്. 1992 മുതല്‍ പൊളിറ്റ്ബ്യൂറോ അംഗം. പിബി അംഗം വൃന്ദ കാരാട്ടാണ് ഭാര്യ. 1972ല്‍ എസ്എഫ്ഐ അംഗമായ കാരാട്ട് "74ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും തുടര്‍ന്ന് പ്രസിഡന്റുമായി. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ എസ്എഫ്ഐയെ നയിച്ചു. അഞ്ചുവര്‍ഷം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. "82 മുതല്‍ "85 വരെ പാര്‍ടിയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. "85ലാണ് കേന്ദ്രകമ്മിറ്റി അംഗമായത്. മാര്‍ക്സിസം- ലെനിനിസവുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
മഹാപ്രവാഹം
മീനമാസ സൂര്യന് കത്തിനിന്ന പകലില്‍ കോഴിക്കോട്ട് വിപ്ലവസൂര്യനുദിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ചുവപ്പിന്റെ ഉദയം വിളംബരംചെയ്ത് ജനലക്ഷങ്ങളുടെ മഹാപ്രവാഹം. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന് സമാപനംകുറിച്ച് കോഴിക്കോട് നഗരത്തില്‍ തിങ്കളാഴ്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയപ്രഭാതത്തിന്റെ വരവറിയിച്ച് വീഥികളിലൂടെ നാടൊന്നാകെ ഒഴുകുകയായിരുന്നു. ചെങ്കൊടിയേന്തി എല്ലാ വീഥികളിലൂടെയും ജനം പ്രവഹിച്ചു. വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും അച്ചടക്കവും ഘോഷിച്ച് ജനലക്ഷങ്ങള്‍ക്ക് കാവലാളായി ചുവപ്പുവളന്റിയര്മാരും മാര്‍ച്ച്ചെയ്തു. ചുവപ്പിന്റെ സമസ്തസൗന്ദര്യവുമായി ചെറുപുഴകളായായിരുന്നു തുടക്കം. മാവൂര്‍ റോഡിലും പാളയത്തും കണ്ണൂര്റോഡിലും വയനാട് റോഡിലുമെല്ലാമായി ഒഴുകി കടപ്പുറത്തെത്തിയപ്പോള് എം കെ പന്ഥെ നഗര്‍ ചെങ്കടലായി.
ഞായറാഴ്ച കോഴിക്കോട് ഉറങ്ങിയിരുന്നില്ല. ഗസല്‍പാടുന്ന കോഴിക്കോടന്‍ രാവില്‍ വിപ്ലവത്തിന്റെ മെഹ്ഫിലുകളുയര്ന്നു. പടപ്പാട്ടുകളും മുദ്രാവാക്യങ്ങളുമായി മിഠായിത്തെരുവിലും മാനാഞ്ചിറയിലും പാളയത്തും മാവൂര്‍റോഡിലും ബീച്ചിലും പ്രവര്‍ത്തകര്‍ അലയടിച്ചു. മലയാളത്തില്‍, തമിഴില്‍, ഹിന്ദിയില്‍, ബംഗാളിയില്‍, തെലുങ്കില്‍ തുടങ്ങി വിവിധ ഭാഷകളില്‍ മുദ്രാവാക്യങ്ങള്‍ തെരുവുകളില്‍ പ്രകമ്പനമായി. കോഴിക്കോട് ഇന്ത്യയുടെ ഹൃദയസംഗമകേന്ദ്രമായി മാറിയ മുഹൂര്‍ത്തങ്ങള്‍... എല്ലാത്തിനും ഒരേ താളമായിരുന്നു, ഒരേ ഹൃദയവികാരം... കാല്‍ലക്ഷം ചെമ്പട, പിന്നിലായി ലക്ഷക്കണക്കിന് ജനങ്ങള്‍...വീഥികള്‍ക്കിരുപുറവും അഭിവാദ്യങ്ങളുമായി പതിനായിരങ്ങള്‍..... ചരിത്രത്തിലേക്കൊരു ലോങ്മാര്‍ച്ചായി കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിന്റെ റാലി.
മൂന്ന് കേന്ദ്രങ്ങളിലായാണ് കടപ്പുറത്തെ പൊതുസമ്മേളന നഗരിയിലേക്ക് ചുവപ്പുവളന്റിയര്‍മാര്‍ മാര്‍ച്ച് ചെയ്തത്. പ്രതിനിധിസമ്മേളന ന ഗരിയായ ടാഗോര്ഹാളിന് മുന്നില്‍ വളന്റിയര്പരേഡ് വീക്ഷിച്ച പ്രതിനിധികളും പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങി. കേന്ദ്രീകരിച്ച പ്രകടനമില്ലാതിരുന്നിട്ടും ജനങ്ങളുടെ കുത്തൊഴുക്കിനാണ് നഗരം സാക്ഷ്യംവഹിച്ചത്. എല്ലാവഴികളും കോഴിക്കോട്ടേക്കായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ വീറുറ്റ ഓര്‍മകള്‍ ഇരമ്പുന്ന കടപ്പുറത്തേക്ക് ജനകീയപ്രക്ഷോഭത്തിന്റെ പോരാളികള്‍ നീങ്ങി. പ്രസ്ഥാനത്തിനായി ജീവത്യാഗംചെയ്ത രക്തസാക്ഷികള്‍ക്ക് ലാല്സലാംപാടി ബലികുടീരസ്മരണകളുടെ ഊര്‍ജവും ഉണര്വുമേന്തി പുതുലോകത്തിനായി പോരാട്ടത്തിന്റെ ഗാഥകള്‍ പാടി നീങ്ങിയ ജനാവലി സിപിഐ എമ്മിന്റെ കരുത്ത് വിളിച്ചോതുന്നതായി.
ജനവിരുദ്ധഭരണത്തിനും നാടിനെ വിഴുങ്ങുന്ന ആഗോളവല്‍ക്കരണത്തിനുമെതിരെ ഇടതുപക്ഷരാഷ്ട്രീയത്തിനെ നയിക്കാന്‍ മുന്നണിയിലേക്കിതാ എന്ന പ്രതിജ്ഞയോടെയായിരുന്നു ജനമുന്നേറ്റം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന, മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങള്‍ പൊളിച്ച്, കര്‍ഷകര്‍, തൊഴിലാളികള്‍, യുവതീ യുവാക്കള്‍, ജീവിതത്തിന്റെ കൊടിപ്പടമേന്തി സാധാരണക്കാരായ മനുഷ്യര്‍ തുടങ്ങി എല്ലാ മേഖലകളിലുംപെട്ടവര്‍ അണിനിരന്നു.
ചുകപ്പുസേന സ്റ്റേഡിയത്തിലും ക്രിസ്ത്യന്‍ കോളേജിലും സാമൂതിരിസ്കൂള് ഗ്രൗണ്ടിലുമായി ഒരുമണിയോടെ കേന്ദ്രീകരിച്ച് 2.45ന് പരേഡ് ആരംഭിച്ചു. വിപ്ലവഘോഷമുയര്ത്തി ബാന്‍ഡ്വാദ്യവും ബ്യൂഗിള്‍നാദവും. അതിനൊത്ത് ചുവടുവച്ച് 25,000 ചുകന്ന പട്ടാളക്കാര്‍. സിപിഐ എമ്മിന്റ കാവല്ഭടന്മാരായ ചെമ്പടയുടെ മാര്‍ച്ചില്‍ നഗരമാകെ ത്രസിച്ചു. മാര്‍ച്ചിന് പിറകിലായായിരുന്നു ചെറിയ പ്രകടനങ്ങള്‍. ചുകപ്പിനെ നെഞ്ചേറ്റി തുടുത്തസന്ധ്യയില് നേതാക്കള്‍ ജനലക്ഷങ്ങളെ അഭിവാദ്യംചെയ്തു.

ചരിത്രത്തിലേക്ക് കണ്‍തുറന്ന് "പാട്ടബാക്കി"
ഇന്നത്തെ സമൂഹത്തിലും വിശപ്പ് ഒരപരാധമാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് കെ ദാമോദരന്റെ "പാട്ടബാക്കി" വീണ്ടും അരങ്ങിലെത്തി. കനല്‍വഴികളില്‍ വിപ്ലവത്തിന് ചൂടും ചൂരും പകര്‍ന്ന് അരങ്ങില്‍ നിന്നും സമൂഹത്തിലേക്ക് തീപിടര്ത്തിയ "പാട്ടബാക്കി" പുതിയ തലമുറയും ആവേശത്തോടെ എതിരേറ്റു. കൊച്ചനിയന് വിശപ്പടക്കാന്‍ ഒരുപിടി അരിമോഷ്ടിച്ചതിന് ജയിലില്‍പോയ കിട്ടുണ്ണി, ദുഷ്പ്രഭുത്വത്തിന്റെ കാമവെറിക്ക് ഇരയായി പിന്നീട് വേശ്യാവൃത്തി സ്വീകരിക്കുന്ന കുട്ടിമാളു, പ്രക്ഷോഭത്തിലൂടെ ജീവിതം തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മുഹമ്മദ്, ദൈവം മരിച്ചാല്‍ സുഖമുണ്ടാവുമല്ലോ എന്ന ചോദ്യവുമായി ബാലന്, എല്ലാത്തിനും നേര്‍സാക്ഷിയായി കണ്ണീരുതോരാതെ ചേറോട്ടിരി അമ്മ... ഇവരിലൂടെ ഭൂതകാലത്തിന്റെ കറുത്ത ജീവിതചിത്രം പാട്ടബാക്കി പ്രേക്ഷകന് പകര്‍ന്നു നല്കുന്നു. ധീരദേശാഭിമാനികള്‍ ജീവന് ബലിനല്‍കി കുഴിച്ചുമൂടിയ പാട്ടം, ജന്മി-കുടിയാന്ബന്ധം, ബ്രിട്ടീഷ് പൊലീസ് ഭീകരത എന്നിവ നടമാടിയ സമൂഹത്തിലേക്കായിരുന്നു ആ യാത്ര. നിലവിലുള്ള വ്യവസ്ഥിതിയാണ് പ്രശ്നങ്ങളുടെ പ്രധാനകാരണം. ഈ വ്യവസ്ഥയാണ് ഇവിടെ പട്ടിണിയും വ്യഭിചാരവും ഉണ്ടാക്കുന്നത്. അതിനെ മാറ്റിമറിക്കാന്‍ അടിസ്ഥാനവര്‍ഗം സംഘടിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്ന് ചൂണ്ടിക്കാട്ടുകയാണ് നാടകം.
1930കളിലേയും 40കളിലേയും അയിത്തവും അനാചാരവും ജന്മിത്വവും പടര്‍ന്നുപന്തലിച്ച സമൂഹത്തെയാണ് നാടകം പരിചയപ്പെടുത്തുന്നത്. ഭൂപ്രഭുക്കളുടെയും കാര്യസ്ഥന്മാരുടെയും കാമപൂരണത്തിനിരയായ സ്ത്രീകള്‍. തൊഴിലാളി കുടുംബം പേറിയ ദുരിതങ്ങളും ദുരന്തങ്ങളും. സമുദായഘടനയുടെ ഭാഗമായ കള്ളവും വ്യഭിചാരവും. കഷ്ടതകള്‍ ദൈവഹിതമെന്ന സ്ഥിരം പല്ലവി. ദൈവം മരിക്കണമെന്ന് ആഗ്രഹിക്കുന്ന ജനത. അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും പാട്ടബാക്കി പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. ഇരുള്‍വഴികളില്‍ ചുവപ്പ് സൂര്യനായി വഴിതുറന്ന ധീരദേശാഭിമാനികളെ ഓര്‍മിപ്പിക്കുന്നതായി നാടകത്തിലെ ഓരോനിമിഷവും. പുതിയ കാലത്തും സദസിനെ വിപ്ലവതീച്ചൂളയിലേക്കിറങ്ങാന് ആഹ്വാനം ചെയ്താണ് തിരശീല വീണത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായാണ് ടൗണ്‍ഹാളില്‍ പാട്ടബാക്കി വീണ്ടും അരങ്ങിലെത്തിയത്. കോഴിക്കോട് "ശ്രദ്ധ"യ്ക്ക് വേണ്ടി എ രത്നാകരനാണ് കേരളത്തിലെ കര്‍ഷിക സമരങ്ങളുടെയും വിപ്ലവങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും കഥ പറയുന്ന നാടകം വീണ്ടും രംഗത്ത് അവതരിപ്പിച്ചത്. കേരളത്തില്‍ കമ്യുണിസ്റ്റ് പ്രസ്ഥാനം വേരുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നാടകമാണിത്. 1937ല്‍ വൈലത്തൂരില്‍ നടന്ന പൊന്നാനി താലൂക്ക് കര്‍ഷക സമ്മേളനത്തിനുവേണ്ടിയായിരുന്നു കെ ദാമോദരന്‍ പാട്ടബാക്കി രചിച്ചത്.
(മിഥുന് കൃഷ്ണ)
deshabhimani 090412
സെക്രട്ടറിമാരുടെ കാലാവധി 3 തവണ
സിപിഐ എം ജനറല്‍ സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെ ഉള്ളവരുടെ കാലാവധി മൂന്നു പൂര്‍ണ തവണയായി നിജപ്പെടുത്തി. ഇതു സംബന്ധിച്ച് പ്രകാശ് കാരാട്ട് അവതരിപ്പിച്ച ഭേദഗതി പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ജനറല്‍ സെക്രട്ടറി മുതല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി വരെയുള്ളവരുടെ കാലാവധിയാണ് നിജപ്പെടുത്തിയത്. മൂന്നു പൂര്‍ണ തവണ പൂര്‍ത്തിയാക്കിയാലും പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രകമ്മറ്റി തീരുമാനിക്കുകയാണെങ്കില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ നാലാം തവണകൂടി തെരഞ്ഞെടുക്കാം. സംസ്ഥാന, ജില്ലാ, ഏരിയാ, ലോക്കല്‍ കമ്മറ്റി സെക്രട്ടറി സ്ഥാനവും ഒരു വ്യക്തിക്ക് മൂന്ന് തവണയില്‍ കൂടുതല്‍ വഹിക്കാന്‍ കഴിയില്ല. പാര്‍ടി കമ്മറ്റിയുടെ രണ്ട് സമ്മേളനങ്ങള്‍ക്കിടയിലുള്ള കാലയളവാണ് പൂര്‍ണ തവണ എന്നതിനര്‍ഥം. മൂന്നു തവണ സെക്രട്ടറി സ്ഥാനം വഹിച്ച ആളെ പ്രത്യേക സാഹചര്യത്തില്‍ ബന്ധപ്പെട്ട കമ്മറ്റിയുടെ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ തീരുമാനിക്കുകയാണെങ്കില്‍ സംസ്ഥാന കമ്മറ്റിയുടെ അംഗീകാരത്തോടെ നാലാംതവണകൂടി തെരഞ്ഞെടുക്കാം. സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ ഇത് കേന്ദ്രകമ്മറ്റി അംഗീകരിക്കണം. ഇതിനുശേഷം മറ്റൊരു തവണ അനുവദിക്കില്ല.
deshabhimani 090412
deshabhimani 090412
സംഘാടനമികവില്‍ അജയ്യത
സംഘാടനമികവിന്റെ കൊടിക്കൂറ പാറിച്ചും പ്രസ്ഥാനത്തിന്റെ അജയ്യത വിളിച്ചോതിയും പാര്‍ടി കോണ്‍ഗ്രസിന് ഇന്നു സമാപനം. സിപിഐ എമ്മിന്റെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന അധ്യായം സൃഷ്ടിച്ച് ആറുദിവസത്തെ കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും മുഖത്ത് അഭിമാനത്തിന്റെ തിരയടി. ആയിരക്കണക്കിന് പ്രവര്‍ത്തകരും നേതാക്കളുമടക്കം ആറുമാസത്തിലേറെ സംഘാടകസമിതി ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് സമ്മേളനം മികവുറ്റതായത്.
മാസങ്ങള്‍ക്കുമുമ്പ് ബാങ്ക്റോഡില്‍ ആരംഭിച്ച സംഘാടകസമിതി ഓഫീസ് സദാ പ്രവര്ത്തനിരതമായി. കേരളത്തില്‍ നടക്കുന്ന നാലാമത്തെ പാര്‍ടി കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തിലൊരു നാഴികക്കല്ലായി. ഇരുപതോളം സബ്കമ്മിറ്റികള്‍, സജീവമായി പ്രവര്‍ത്തകര്‍; പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്തും നിര്‍ദേശങ്ങളുമായി നേതാക്കള്‍... ഒന്നിനൊന്ന് മികവാര്‍ന്ന് അടുക്കുംചിട്ടയോടെയാണ് ഓഫീസ് പ്രവര്‍ത്തിച്ചത്. ഇടതുപക്ഷ-പുരോഗമന മനസ്സുള്ള എല്ലാ വിഭാഗത്തെയും സമിതി അണിനിരത്തി. സംഘാടകസമിതി ചെയര്‍മാനായ പിണറായി വിജയനായിരുന്നു പാര്‍ടി കോണ്‍ഗ്രസ് നടത്തിപ്പ് നേതൃത്വം. ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന് ജനറല്‍ കണ്‍വീനറായി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിച്ചു. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം, എന്‍ കെ രാധ, പി സതീദേവി, എ പ്രദീപ്കുമാര്‍ എന്നിവരും മുന്നിരയിലുണ്ടായി. അംഗങ്ങള്‍ വീടുകളില്‍പോലും പോകാതെയാണ് സമ്മേളന നടത്തിപ്പില്‍ മുഴുകിയത്.
സ്ത്രീകളടക്കമുള്ള ചുവപ്പുവളണ്ടിയര്‍മാരുടെ സേവനം എടുത്തുപറയേണ്ടതാണ്. ജില്ലാ വളണ്ടിയര്‍ ക്യാപ്റ്റന്‍ വി കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നൂറോളം വളണ്ടിയര്‍മാര്‍ സുര്‍ജിത്-ജ്യോതിബസു നഗറിന് കാവലായി. ഇതിനു പുറമെയാണ് സദാസന്നദ്ധരായ ആയിരത്തിലധികം പ്രവര്‍ത്തകരും. നേതാക്കളെയും പ്രതിനിധികളെയും സ്വീകരിക്കാനും താമസസ്ഥലങ്ങളിലെത്തിക്കാനുമെല്ലാം വളണ്ടിയര്‍മാരും പ്രവര്‍ത്തകരുമുണ്ട്. ഭക്ഷണകമ്മിറ്റിയും അക്കൊമഡേഷന് കമ്മിറ്റിയും ഉത്സാഹഭരിതമായി പ്രവര്‍ത്തിച്ചു. സ്വീകരണം, ഗതാഗതം, ആരോഗ്യം, വളണ്ടിയര്‍ തുടങ്ങി കമ്മിറ്റികളുടെയും പ്രവര്‍ത്തനം സ്തുത്യര്‍ഹമായിരുന്നു. ചരിത്ര പ്രദര്‍ശനം, പുസ്തകോത്സവം, കലാപരിപാടികള്‍ തുടങ്ങി അനുബന്ധ പരിപാടികളെല്ലാം ചരിത്രത്തിലിടം നേടി. സാര്‍വദേശീയ-ദേശീയ സെമിനാറുകള്‍, സാംസ്കാരികോത്സവം, ചലച്ചിത്രമേള, പുസ്തകോത്സവം, നായനാര്‍ സ്മാരക സ്വര്‍ണക്കപ്പ് ഫുട്ബോള്‍, ദേശീയവോളിബോള് മത്സരം, ചെസ് ടൂര്‍ണമെന്റ് തുടങ്ങി ജനകീയ ഉത്സവമായി പാര്‍ടികോണ്‍ഗ്രസിനെ മാറ്റുന്ന പരിപാടികളാണ് സംഘാടകസമിതി നടപ്പാക്കിയത്.
നവംബര്‍ 15നാണ് സംഘാടകസമിതി ഔപചാരികമായി തുടങ്ങിയത്. ഡിസംബര്‍ 27ന് ബാങ്ക്റോഡില്‍ ഓഫീസ് തുറന്നു. രജിസ്ട്രേഷന്, സെമിനാര്‍, മാധ്യമം, പ്രചാരണം, സ്വീകരണം, ഭക്ഷണം, പൊതുസമ്മേളനസ്റ്റേജ്, ടാഗോര്‍ഹാള്‍ ഗേറ്റ് അലങ്കാരം, നഗരം അലങ്കരിക്കല്‍, പുസ്തകമേള, കല-സാംസ്കാരികം, കായികം, വളണ്ടിയര്‍, ഗതാഗതം, പ്രദര്‍ശനം, ആരോഗ്യം, താമസസൗകര്യം തുടങ്ങി സബ്കമ്മിറ്റികളുടെ ആരോഗ്യകരമായ മത്സരം പ്രവര്‍ത്തനം മികവുറ്റതാക്കി. ഈ കൂട്ടായ്മയുടെ വിജയമാണ് പാര്‍ടികോണ്‍ഗ്രസ് ചരിത്രമാക്കിയത്.
പ്രതിനിധികള്‍ക്ക് വിരുന്നൂട്ടി ഭക്ഷണശാല
സല്‍ക്കാര പ്രിയരായ കോഴിക്കോട്ടുകാര്‍ പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് വിരുന്നൂട്ടി. ടാഗോര്‍ ഹാളിലെ വേദിക്കരികിലുള്ള ഭക്ഷണശാലയില്‍ കേരളീയ വിഭവങ്ങള്‍ക്കൊപ്പം അതത് സംസ്ഥാനങ്ങളിലെ ഭക്ഷണവും വിളമ്പി. കോഴിക്കോടന്‍ വിഭവങ്ങളുടെ രുചിയറിഞ്ഞാണ് പ്രതിനിധികള്‍ മടങ്ങുന്നത്. കൊതിയൂറുന്ന കേരളീയ വിഭവങ്ങളായിരുന്നു ഭക്ഷണശാലയില്‍ പ്രധാനം. കേരളത്തിന്റെ ഇഷ്ടവിഭവങ്ങളായ കഞ്ഞിക്കും കപ്പക്കും മത്തിക്കറിക്കും നല്ല ഡിമാന്റായിരുന്നു. സമ്മേളനം തുടങ്ങുന്നതിന്റെ തലേന്നാള്‍ സജീവമായ ഭക്ഷണശാല തിങ്കളാഴ്ച രാത്രി ഭക്ഷണത്തിനു ശേഷമാണ് അടയ്ക്കുക. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പ്രതിനിധികള്‍ക്കും ഭക്ഷണം "ക്ഷ" പിടിച്ചതാണ് ഭക്ഷണ കമ്മിറ്റിയുടെ വിജയം. ഉത്തരേന്ത്യന്‍ പ്രതിനിധികള്ക്കുവേണ്ട വിഭവങ്ങള്‍ ചൂടോടെ മേശപ്പുറത്തെത്തി. വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കൊപ്പം മത്സ്യവും മാംസവും. രാവിലെയും ഉച്ചക്കും രാത്രിയും പുറമേ ഇടവേളകളില്‍ ചായയും കോഴിക്കോടന്‍ പലഹാരങ്ങളും. മലയാളി വിഭവങ്ങളായ ഉണ്ണിയപ്പവും ചട്ടിപ്പത്തിരിയും കിണ്ണത്തപ്പവും ഉന്നക്കായയും പ്രതിനിധികള്‍ക്ക് ഇഷ്ടപ്പെട്ടു.
ഭക്ഷണത്തെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂവെന്ന് സിപിഐ എം പഞ്ചാബ്് സംസ്ഥാന കമ്മിറ്റി അംഗമായ ഗുര് പരംജിത്ത് കൗര്‍ പറഞ്ഞു. ഈ സ്വീകരണം മറക്കാനാകില്ല. യുവാക്കള്‍ ചുറുചുറുക്കോടെ സ്വീകരിക്കുകയും പെരുമാറുകയും ചെയ്തപ്പോള്‍ സന്തോഷം തോന്നി. ഈ ആതിഥ്യമര്യാദക്ക് കേരളത്തോട് നന്ദിയുണ്ടെന്ന് കൗര്‍ പറഞ്ഞു. എം ഭാസ്കരന് ചെയര്‍മാനും പി ടി രാജന് ജനറല്‍ കണ്‍വീനറും ബാദുഷ കടലുണ്ടി കോ-ഓര്‍ഡിനേറ്ററുമായ ഭക്ഷണ കമ്മിറ്റി രാത്രിപകല്‍ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്താണ് നടത്തിപ്പ് വിജയകരമാക്കിയത്. ഇരുനൂറോളം വളണ്ടിയര്‍മാരാണ് വിശ്രമമില്ലാതെ ഭക്ഷണശാലയില്‍ നിറഞ്ഞുനിന്നത്. ഭക്ഷണശാലക്കുള്ളിലെ "തട്ടുകട" എല്ലാവര്ക്കും കൗതുകമായി. ഈ തട്ടുകടയില്‍ ചായക്കൊപ്പം ലഘുഭക്ഷണവും നല്കി. സമ്മേളന പ്രതിനിധികള്‍ക്ക് ഭക്ഷണത്തെക്കുറിച്ച് നല്ല അഭിപ്രായമാണെന്ന് എം ഭാസ്കരന് പറഞ്ഞു.
deshabhimani 090412
പ്രതിലോമശക്തികളെ ജനങ്ങളെ അണിനിരത്തി നേരിടും: മണിക്
ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെയും പ്രതിലോമശക്തികളുടെയും ശ്രമങ്ങള്‍ ജനങ്ങളുടെ പിന്തുണയോടെ പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ ദേശാഭിമാനിയോട് പറഞ്ഞു. പശ്ചിമബംഗാളില്‍ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ മുതല്‍ ത്രിപുരയിലെ പ്രതിലോമശക്തികള്‍ ആഹ്ളാദത്തിലായിരുന്നു. ത്രിപുര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഇത് നല്ല സമയമാണെന്ന് അവര്‍ കരുതിക്കാണും. എന്നാല്‍ അവരുടെ ആഹ്ളാദത്തിന് അധികം ആയുസ്സുണ്ടായില്ല. ത്രിപുരയില്‍ പുതിയ സ്ഥിതിവിശേഷമാണ് ഉടലെടുക്കുന്നത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് കൂടുതല്‍ ക്ഷീണിക്കുകയാണ്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെക്കുറിച്ച് അറിയാം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമാണ് ഇന്നത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും കാര്ഷികത്തകര്ച്ചയുമെല്ലാം. ത്രിപുരയില്‍ അവര്‍ ഭരിച്ചപ്പോഴത്തെ അനുഭവവും ജനങ്ങള്‍ മറക്കില്ല. സിപിഐ എമ്മും ഇടതുപക്ഷവും ത്രിപുരയില്‍ കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കുകയാണ്. ഇതാണ് പുതിയ സ്ഥിതിവിശേഷം.
ചോദ്യം: ബംഗാളില്‍ ഇടതുപക്ഷത്തെ താഴയിറക്കിയശേഷം പ്രതിലോമ ശക്തികള്‍ ത്രിപുരയെ ലക്ഷ്യമാക്കിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. എങ്ങനെയാണ് ഇതിനെ നേരിടുക?
മണിക് സര്‍ക്കാര്‍: ഇത്തരം വെല്ലുവിളികളൊന്നും ആദ്യമല്ല. ത്രിപുരയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതുമുതല്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതിലോമശക്തികള്‍. തീവ്രവാദികളെയും വിധ്വംസക ശക്തികളെയും വിഭജനവാദികളെയുമെല്ലാം കോണ്‍ഗ്രസ് ഉപയോഗിച്ചു. അവര്‍ ലഹളകള്‍ സംഘടിപ്പിച്ചു. വംശീയവിഭജനം ഉണ്ടാക്കാന്‍ ശ്രമിച്ചു. അര്‍ധഫാസിസ്റ്റ് രീതിയില്‍ അക്രമങ്ങള്‍ സംഘടിപ്പിച്ചു. ജനങ്ങളുടെ പിന്തുണയോടെ എല്ലാം ഞങ്ങള്‍ അതിജീവിച്ചു. വിഭജനവാദികളെ അമര്‍ച്ചചെയ്യുന്നതില്‍ ത്രിപുര സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് തന്നെ പ്രശംസിച്ചു. മറ്റു സംസ്ഥാനങ്ങള്‍ ത്രിപുരയെ മാതൃകയാക്കണമെന്നാണ് അവര്‍ നിര്‍ദേശിക്കുന്നത്.
ചോദ്യം: പല മേഖലകളിലും ഇപ്പോഴും ത്രിപുര പിന്നോക്കമാണ്. ഇതിനെ എങ്ങനെയാണ് മറികടക്കുക?
മണിക്: ത്രിപുര പിന്നോക്കമായതിന് ജനങ്ങളെയോ പാര്‍ടിയെയോ പഴിക്കാനാവില്ല. സ്വാതന്ത്ര്യത്തിനുശേഷം അധികകാലവും കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസാണ്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നോക്കമായിരുന്നു ത്രിപുര. എന്നാല്‍, ഇടതുപക്ഷ ഗവണ്മെന്റിന്റെ പ്രയത്നഫലമായി സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സാക്ഷരതയില്‍ ത്രിപുര നാലാം സ്ഥാനത്താണ്. ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ധാരാളം സ്ഥാപനങ്ങള്‍ വന്നു. പുതിയ മെഡിക്കല്‍ കോളേജുകളും സ്ഥാപിച്ചു. വൈദ്യുതിയുടെ കാര്യത്തില്‍ എട്ടോ പത്തോ മാസം കൊണ്ട് ത്രിപുര മിച്ചസംസ്ഥാനമാകും. 726 മെഗാവാട്ടിന്റെ തെര്‍മല്‍ പ്ലാന്റ് ഉടനെ പൂര്‍ത്തിയാകും. 104 മെഗാവാട്ടിന്റെ മറ്റൊരു പ്ലാന്റും വരുന്നുണ്ട്. വൈദ്യുതി വരുന്നതോടെ, വ്യവസായ മേഖലയില്‍ പുതിയ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊക്കെയാണെങ്കിലും അലസത പാടില്ലെന്ന് ഇടതുപക്ഷത്തിന് ബോധ്യമുണ്ട്. ഗോത്രവര്ക്കാരും പട്ടികജാതിക്കാരും ചേര്‍ന്നാല്‍ ജനസംഖ്യയില്‍ 48 ശതമാനമായി. അവരുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം. വിഭജനവാദികളുടെയും തീവ്രവാദികളുടെയും കേന്ദ്രങ്ങള്‍ അതിര്‍ത്തിക്കപ്പുറത്ത് ബംഗ്ലാദേശിലാണ്. വിഭജനവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ബംഗ്ലാദേശ് എടുക്കുന്നില്ലെന്നത് ആശ്വാസകരമാണ്.
(പി പി അബൂബക്കര്‍)
deshabhimani 090412
മിഡ്നാപുര് പറയുന്നു : അതിജീവിക്കും
ജാഗ്രതയോടെയും വര്‍ധിത ധൈര്യത്തോടെയും മാവോയിസ്റ്റ്-തൃണമൂല്‍-കോണ്‍ഗ്രസ് ഭീകരതയെ നേരിടുമെന്ന് സിപിഐ എം പശ്ചിമ മിഡ്നാപുര് ജില്ലാ സെക്രട്ടറി ദീപക് സര്‍ക്കാര്‍. നാലുവര്‍ഷത്തിനകം 250 ഓളം സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. പ്രധാന പ്രവര്‍ത്തകര്‍ക്കെതിരെ മമത സര്‍ക്കാര്‍ കള്ളക്കേസെടുക്കുന്നു. പലര്‍ക്കും ഒളിവില്‍ പോകേണ്ടിവന്നു. നിരവധിപേര്‍ ജയിലിലാണ്. ഇതൊക്കെയാണെങ്കിലും കീഴടങ്ങില്ല. പുതിയ അടവും തന്ത്രങ്ങളും ഒരുക്കി പാര്‍ടി മുന്നേറുകയാണ്- ദീപക് "ദേശാഭിമാനി"യോട് പറഞ്ഞു.
മാവോയിസ്റ്റ് ആക്രമണം നടക്കുന്ന ലാല്‍ഗഢില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് പാര്‍ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങി. ലോക്കല്‍-സോണല്‍-ജില്ലാ സമ്മേളന റാലികളിലെ ജനപങ്കാളിത്തം ഇതിന് തെളിവാണെന്ന് ദീപക് ചൂണ്ടിക്കാട്ടി. 1992 മുതല്‍ ജില്ലാ സെക്രട്ടറിയായ ദീപക് സംസ്ഥാന സെക്രട്ടറിയറ്റംഗവുമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മുതലെടുത്താണ് മാവോയിസ്റ്റുകള്‍ അക്രമം അഴിച്ചുവിടുന്നത്. ജാര്‍ഖണ്ഡ്-ബിഹാര്‍ അതിര്‍ത്തിയിലാണ് ലാല്‍ഗഢ്. മിന്നലാക്രമണം നടത്തി അക്രമികള്‍ ഈ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുന്നു. നാലുവര്‍ഷത്തിനിടെ അയ്യായിരത്തോളം നാട്ടുകാര്‍ അക്രമം ഭയന്ന് പലായനംചെയ്തു. സിപിഐ എമ്മിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പലരും തിരിച്ചുവന്നു.
ആദിവാസി വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള ഇവിടെ വികസനമില്ലാത്തതാണ് മാവോയിസ്റ്റുകള്‍ മുതലാക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദീപക് വ്യക്തമാക്കി. മാവോയിസ്റ്റ്-തൃണമൂല്‍ കാപട്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദിവാസി മേഖലകളില്‍ റെക്കോഡ് ഭൂരിപക്ഷത്തിനാണ് സിപിഐ എം ജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ ബൂത്ത് പിടിത്തമടക്കം നടത്തിയിരുന്നു. ഇതെല്ലാം നേരിടാന്‍ പാര്‍ടിക്ക് കരുത്തുണ്ട്. മാവോയിസ്റ്റുകളെ പ്രീണിപ്പിച്ചതിന്റെ വിപത്ത് പ്രാദേശിക തൃണമൂലുകാരും തിരിച്ചറിയുന്നു. അവരുടെ ചില പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായതോടെയാണിത്. പാര്‍ടി ജില്ലാ സമ്മേളനത്തില്‍ 16 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കള്ളക്കേസിനെത്തുടര്‍ന്ന് പലരും ഒളിവിലായിരുന്നു, ചിലര്‍ ജയിലിലും. സമ്മേളനം തകര്‍ക്കാന്‍ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല. സമാപനറാലിയിലെ ജനപങ്കാളിത്തം സര്‍ക്കാരിനെ വിറളിപിടിപ്പിച്ചു. മാവോയിസ്റ്റ്-തൃണമൂല്‍ അക്രമത്തെത്തുടര്‍ന്ന് നിരവധി പാര്‍ടി ഘടകങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്ക്കണ്ടിവന്നിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. ജനങ്ങളുടെ സഹകരണത്തോടെ പാര്‍ടിയുടെ എല്ലാ ഘടകങ്ങളും സജീവമാണെന്ന് ദീപക് സര്‍ക്കാര്‍ പറഞ്ഞു.
(പി വിജയന്0
തൃണമൂല്‍ ഭരണത്തില്‍ കര്‍ഷക ആത്മഹത്യ വ്യാപകം
സുര്‍ജിത്-ജ്യോതിബസു നഗര്‍ (കോഴിക്കോട്): സമീപകാലത്തൊന്നും കാണാത്ത കാര്ഷികപ്രതിസന്ധിയിലൂടെയാണ് പശ്ചിമബംഗാള്‍ കടന്നുപോകുന്നതെന്ന് കിസാന്‍സഭ നേതാവും സിപിഐ എം ഹൗറ ജില്ലാ സെക്രട്ടറിയുമായ ബിപ്ലവ് മജുംദാര്‍. കര്‍ഷകര്‍ കൂട്ടത്തോടെ മരിച്ചുവീഴുന്ന സംഭവം പുതിയ തലമുറയ്ക്ക് കേട്ടുകേള്വിമാത്രമായിരുന്നു. മമതയുടെ ഭരണത്തില്‍ അതും സംഭവിച്ചു. 1943ല്‍ ക്ഷാമകാലത്ത് പത്തുലക്ഷം പേരാണ് ബംഗാളില്‍ മരിച്ചത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ബംഗാള്‍ ഭരിച്ചപ്പോള്‍ നിരവധി കര്‍ഷകര്‍ വിലത്തകര്‍ച്ചകൊണ്ടും വിളനാശംകൊണ്ടും കടക്കെണികൊണ്ടും ആത്മഹത്യചെയ്തിരുന്നു. എന്നാല്‍ മൂന്നരപ്പതിറ്റാണ്ട് നീണ്ട ഇടതുമുന്നണി ഭരണത്തില്‍ ഇക്കാരണങ്ങള്‍ കൊണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി രാഷ്ട്രീയ എതിരാളികള്‍പോലും ആക്ഷേപിച്ചിട്ടില്ല. മമതയുടെ മുന്നൂറുദിവസത്തെ ഭരണത്തില്‍ 42 കര്‍ഷകര്‍ ആത്മഹത്യചെയ്തു.
നേരത്തെ മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും യുഡിഎഫ് ഭരണകാലത്ത് കേരളത്തിലും കര്ഷകര്ആത്മഹത്യ ചെയ്തപ്പോള്‍ ബംഗാള്‍ അഭിമാനത്തോടെ പറഞ്ഞിരുന്നു ഞങ്ങള്‍ വ്യത്യസ്തരാണെന്ന്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ അനുഭാവത്തോടെ സമീപിച്ചതും അവരെ സംരക്ഷിക്കാന്‍ സര്‍ക്കാരുണ്ടെന്ന് ബോധ്യപ്പെടുത്തിയതുംകൊണ്ടാണ് ആത്മഹത്യകള്‍ തടഞ്ഞുനിര്‍ത്താന്‍ ഇടതുമുന്നണിക്കായത്. പഞ്ചായത്തുകളും സഹകരണസംഘങ്ങളും ന്യായവില ഉറപ്പുവരുത്തി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും വിപണനം ചെയ്യാനും കാര്യക്ഷമമായി ഇടപെട്ടിരുന്നു. ഇന്ന് തൃണമൂല്‍ സര്‍ക്കാരിന് അതിലൊന്നും താല്‍പ്പര്യമില്ല. ബംഗാളിന്റെ നെല്ലറയായ ബര്ധ്വാനിലാണ് ആത്മഹത്യ ഏറ്റവും കൂടുതല്‍. നെല്കര്ഷകരെക്കൂടാതെ ഉരുളക്കിഴങ്ങ്, ചണം കര്‍ഷകരും ആത്മഹത്യചെയ്യുന്നു.
കഴിഞ്ഞ മെയ് 20നാണ് മമത അധികാരമേറ്റത്. ഒക്ടോബറിലാണ് ആദ്യ രണ്ട് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആത്മഹത്യയില്ലെന്നും ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്തന്നെ അവരുടെ പേരുവിവരമൊന്നും അറിയില്ലെന്നുമാണ് മമത പറഞ്ഞത്. ജനുവരി തൊട്ടാണ് ആത്മഹത്യ വ്യാപകമായത്. ആത്മഹത്യയെക്കുറിച്ച് ചോദിക്കുമ്പോള്‍ അങ്ങനെയൊരു സംഭവമേയില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം- മജുംദാര്‍ പറഞ്ഞു. ആത്മഹത്യ വ്യാപകമാവുന്ന സാഹചര്യത്തില്‍ കര്‍ഷകതാല്‍പ്പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം വന്‍സമരത്തിന് തയ്യാറെടുക്കുകയാണെന്നും ബിപ്ലവ് മജുംദാര്‍. അറിയിച്ചു.

അയിത്തത്തിനും ജാതീയതക്കും ചൂഷണത്തിനും എതിരെ
അയിത്തത്തിനും ജാതീയതയ്ക്കുമെതിരെ ആന്ധ്ര
""നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര് ജാതീയതയും അയിത്തവും കുടഞ്ഞെറിയാന്‍ നിങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ക്കുമുമ്പേ കഴിഞ്ഞു. എന്നാല്‍ സാമൂഹ്യമായ അടിച്ചമര്‍ത്തലുകളുടെ നീചരൂപം കാണണമെങ്കില്‍ ആന്ധ്രപ്രദേശിലേക്ക് വരൂ. അവിടെ ഗ്രാമങ്ങളിലെ ചായക്കടകളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും വെവ്വേറെ ഗ്ലാസുകളിലാണ് ചായ നല്‍കുക.""-ആന്ധ്രപ്രദേശില്‍ അയിത്തോച്ചാടനത്തിനായി പ്രവര്‍ത്തിക്കുന്ന കെവിപിഎസ് (കുലവിവക്ഷ വ്യതിരേകപോരാട്ട സംഘം) നേതാവ് ജോണ്‍ വെസ്ലി ആന്ധ്രപ്രദേശിലെ ഗ്രാമങ്ങളിലെ ദുഃസ്ഥിതി വിവരിക്കുകയാണ്.
ദളിതനാണെങ്കില്‍ അവിടെ ചായക്കടകളില്‍ ചായകുടിക്കുന്നതിന് മുമ്പും ശേഷവും ഗ്ലാസ് കഴുകണം. കമ്മ, റെഡ്ഡി സമുദായക്കാര്‍ ബെഞ്ചിലിരിക്കുമ്പോള്‍ മാഡിഗ, മാല വിഭാഗക്കാര്‍ നിലത്തിരിക്കണം. ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഭക്ഷണം പ്ലെയ്റ്റില്‍ നല്കുമ്പോള് ദളിതര്‍ക്ക് ഭക്ഷണം കടലാസില്‍. പൊതുകിണറിലെ വെള്ളമെടുത്താല്‍ ദളിതര്‍ക്ക് ശിക്ഷ ഉറപ്പ്. ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനമില്ല. വിനായക ചതുര്‍ഥി, ദസറ ആഘോഷങ്ങള്‍ക്കും അടുപ്പിക്കില്ല. അടിച്ചമര്‍ത്തല്‍ ശക്തമാവുമ്പോള്‍ ചെറുത്തുനില്‍പ്പും ശക്തമാവണമെന്നാണ് പ്രകൃതി നിയമം. എന്നാല്‍ അടുത്തകാലംവരെ കാര്യമായ എതിര്‍പ്പ് ഒന്നുമുണ്ടായില്ല. എല്ലാം സഹിച്ച ദളിതര്‍ സംഘംചേരുന്ന കാഴ്ചയാണ് ഇന്ന് ആന്ധ്രപ്രദേശിലെങ്ങും. 1989ല്സിപിഐ എം ആഭിമുഖ്യത്തില്‍ രൂപംനല്കിയ കെവിപിഎസ് ആണ് ഈ പോരാട്ടത്തിന്റെ കുന്തമുന. വടക്കന്‍ ജില്ലകളിലും രായലസീമ, തെലങ്കാന മേഖലകളിലുമാണ് അയിത്താചരണം ഏറ്റവും രൂക്ഷം. അവിടെത്തന്നെയാണ് കെവിപിഎസ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്.
സിപിഐ എം ഈ പ്രശ്നത്തില്‍ ഇടപെടാനാരംഭിച്ചത് ദീര്‍ഘമായ തയ്യാറെടുപ്പുകള്‍ക്കുശേഷം. കെവിപിഎസ് സംസ്ഥാന മൊട്ടുക്ക് സര്‍വെ നടത്തി. 56തരം അയിത്താചരണം കണ്ടെത്തി. സര്‍വെ അടിസ്ഥാനമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയതായിരുന്നു ആദ്യഘട്ടം. തുടര്‍ന്ന് സമരം. 270 ഗ്രാമങ്ങളില്‍ ദളിതരെയും കൂട്ടി ക്ഷേത്രപ്രവേശനം. പട്ടികവിഭാഗക്കാരുടെ ഹോസ്റ്റലുകളിലെ ശോച്യാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചാണ് സമരചരിത്ത്രിലെ തിളങ്ങുന്ന മറ്റൊരധ്യായം. എസ്സി/എസ്ടി ഉപപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യവുമായുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി ബി വി രാഘവ്ലു 2007ല്‍ നടത്തിയ ആറുദിവസത്തെ നിരാഹാര സമരം സംസ്ഥാനത്ത് വലിയ ചലനമുണ്ടാക്കി. എല്ലാ പ്രധാന രാഷ്ട്രീയപാര്‍ടികളും ഈ സമരത്തെ പിന്തുണച്ചു. ഏറ്റവുമൊടുവില്‍ രണ്ടുമാസം മുമ്പ് സംസ്ഥാനത്തെ എല്ലാ ദളിത് കോളനികളിലേക്കും 72 ദിവസം നീണ്ടുനിന്ന സൈക്കിള്‍ യാത്രക്ക് രാഘവ്ലുവും ടി വീരഭദ്രവും നേതൃത്വംനല്കി. ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഇടപെടലുകള്‍ സിപിഐ എമ്മിന്റെ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ജോണ്‍ വെസ്ലി പറഞ്ഞു.
(എന്‍ എസ് സജിത്)
രാജസ്ഥാനില്‍ ആദിവാസികള്‍ ഉണരുന്നു
ജാതീയമായ അടിച്ചമര്‍ത്തലും അവഗണനയും മാത്രം കൈമുതലായുള്ള ഒരു സമൂഹം ഉണരുകയാണ് രാജസ്ഥാനില്‍, പോരാട്ടത്തിന്റെ ചൂടിലേക്ക്. ദക്ഷിണരാജസ്ഥാനിലെ വിവിധ ജില്ലകളില്‍ അധിവസിക്കുന്ന ആദിവാസി സമൂഹമാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്. തങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ ചാട്ടവാറടിയുമായെത്തുന്ന ഭൂപ്രഭുക്കന്മാരെയും ജന്മിമാരെയും കൂസാതെയാണ് ഇവരുടെ മുന്നേറ്റം. "ആദിവാസി ജനാധികാര്‍ ഏകമഞ്ചി"ന്റെ കീഴിലാണ് സമരം. ഉദയ്പുര്‍, ദുംഗാര്‍പുര്‍, ബാന്‍സ്വാഡ, പ്രതാപ്ഗഡ്, സിരോഹി ജില്ലകളിലാണ് ആദിവാസി ജനാധികാര്‍ ഏകമഞ്ചിന്റെ കീഴില്‍ മാറ്റത്തിന്റെ അലയൊലികള്‍ മുഴങ്ങുന്നതെന്ന് സിപിഐ എം രാജസ്ഥാന് സംസ്ഥാന കമ്മിറ്റി അംഗം ഗൗതം ദാമോര്‍ പറഞ്ഞു.
ഭൂപ്രഭുക്കന്മാരുടെ കീഴില്‍ അടിമകളെപ്പോലെയാണ് ആദിവാസി സമൂഹം. ആര്‍എസ്എസ്- വനവാസി കല്യാണ്‍ പരിഷത്ത് പ്രവര്‍ത്തകരെല്ലാം ജന്മിമാരുടെ പിണിയാളുകള്‍. മര്‍ദനവും അടിമപ്പണിയും നിത്യസംഭവം. ആദിവാസികളെ തുരത്തി വനം കൈയേറാനും ആര്‍എസ്എസിന്റെ സഹായമുണ്ട് ജന്മിമാര്‍ക്ക്. ആദിവാസിമേഖലയില്‍ പേരിനുമാത്രമാണ് ഇപ്പോള്‍ വിദ്യാലയങ്ങളുള്ളത്. ഇവിടെ അധ്യാപകരില്ല. ഉന്നതപഠനത്തിനുള്ള സാധ്യതകളും കുറവാണ്. സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ സൗകര്യവും മറ്റും നല്കി ആദിവാസികുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആദിവാസി ജനാധികാര്‍ ഏകമഞ്ച്.
പട്ടിണിമേഖലയായി അറിയപ്പെടുന്ന ദക്ഷിണരാജസ്ഥാനിലെ എഴുപതുശതമാനത്തോളം കുഞ്ഞുങ്ങളാണ് പോഷകാഹാരമില്ലാതെ നരകിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്നതിന് പ്രക്ഷോഭങ്ങളിലൂടെയും മറ്റും ഭരണാധികാരികളില്‍ സമ്മര്‍ദംചെലുത്തുകയാണ് സിപിഐ എമ്മെന്ന് ഗൗതം പറഞ്ഞു. ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും വനസംരക്ഷണ നിയമത്തിനുവേണ്ടിയുമുള്ള പോരാട്ടത്തിന് സിപിഐ എമ്മിന്റെ ശക്തമായ പിന്തുണ ആദിവാസി സമൂഹത്തിനുണ്ട്. നിയമസഭയില്‍ സിപിഐ എം എംഎല്‍എമാരും ഇക്കാര്യം നിരന്തരം ഉന്നയിക്കുന്നുണ്ടെന്നും ഗൗതം ദാമോര്‍ പറഞ്ഞു.
(സിനോവ് സത്യന്)
ദളിത് സ്ത്രീകള്‍ നേരിടുന്നത് കൊടിയ ചൂഷണം
""സ്ത്രീകള്‍ ഇരട്ടച്ചൂഷണത്തിന് വിധേയരാകുന്നതിനെക്കുറിച്ചേ നിങ്ങള്‍ കേട്ടുകാണൂ. എന്നാല്‍, വ്യവസ്ഥയുടെ ചൂഷണത്തിനുപുറമെ സ്ത്രീയെന്ന നിലയിലും ദളിത് എന്ന നിലയിലും ചൂഷണത്തിനിരയാകുന്നവരോടൊപ്പമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്."" മധ്യപ്രദേശിലെ പ്രമുഖ നഗരങ്ങളിലെ ഗാര്‍ഹികത്തൊഴിലാളികളെ സമരസജ്ജരാക്കുന്ന മഹിളാ അസോസിഷേന് നേതാവ് സന്ധ്യ ശൈലി പറയുന്നു.
ഗാര്‍ഹികതൊഴിലില്‍ ഏര്‍പ്പെട്ടവരോട് കള്ളം പറയാനാണ് ഞങ്ങള്‍ ഉപദേശിക്കുക. തൊഴിലിന് ചേരുമ്പോള്‍ മുതലാളി പേര് ചോദിക്കും. പിന്നെ ജാതിയേതെന്നും. ദളിത് ജാതിപ്പേരുണ്ടെങ്കില്‍ തൊഴിലെടുക്കാന്‍ സമ്മതിക്കില്ല. പലരും ഈ പ്രശ്നം അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍, ജാതിപ്പേര് മാറ്റിപ്പറയാതെ തരമില്ല. പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ ഒരു കള്ളം പറയുന്നതില്‍ തെറ്റില്ലെന്ന് അവരും പറയും. മധ്യപ്രദേശിലെ സ്ത്രീകള്‍ നേരിടുന്ന നീറുന്നപ്രശ്നങ്ങളിലൊന്നുമാത്രമാണിതെന്ന് സന്ധ്യ ശൈലി പറയുന്നു.
ബിജെപി ഭരണത്തിന്‍കീഴില്‍ ശക്തിപ്പെട്ട മാഫിയയും പൊലീസും എല്ലാ സ്ത്രീപീഡകരെയും സംരക്ഷിക്കുകയാണ്. രണ്ടാഴ്ചമുമ്പ് മൊറേന ജില്ലയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പരാതി നല്കിയ അമ്മയെ വീട്ടില്‍ കയറി വെട്ടി കൊന്നു. സംഭവത്തില്‍ നടപടിയെടുക്കാതെ കൊലപാതകികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പൊലീസ്. സ്ത്രീകളുടെ പ്രത്യേകിച്ച് ദളിത് സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് കാര്യമായി ഇടപെടുന്നുണ്ട്. പല ജില്ലയിലും സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ ആള്‍ബലമില്ലാത്ത പ്രശ്നമുണ്ട്. എങ്കിലും കിസാന്‍സഭ അടക്കമുള്ള സംഘടനകളുമായി സഹകരിച്ച് പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുന്നുണ്ട്. അകാലത്തില്‍ മരിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറി ശൈലേന്ദ്രശൈലിയുടെ ഭാര്യയാണ് സന്ധ്യ. ബാങ്ക് ഓഫീസറായിരുന്ന അവര്‍ ജോലി ഉപേക്ഷിച്ചാണ് സജീവ രാഷ്ട്രീയപ്രവര്ത്തകയായത്. ഇപ്പോള്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം.

ഇവിടെ മുസ്ലിം യുവാക്കള്‍ക്ക് ഉറക്കമില്ലാ രാവുകള്‍
ആത്മഹത്യാക്കുറിപ്പില്‍ മുഹമ്മദ് അലി എഴുതി- ""ഞാന്‍ നിരപരാധിയാണ്. കടയില്‍ ജോലിചെയ്ത് ജീവിക്കുന്ന എന്നെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നു. എനിക്ക് വയ്യ, ഇനി ജീവിക്കാന്‍"". പൊലീസ് പീഡനം സഹിക്കവയ്യാതെ ആത്മഹത്യചെയ്ത ചെറുപ്പക്കാരന്റെ മരണക്കുറിപ്പിനെക്കുറിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പെനുമല്ലി മധുവാണ് പറഞ്ഞത്. കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയില്‍ മുസ്ലിം യുവാക്കളെ തീവ്രവാദികളായി മുദ്രകുത്തി പീഡിപ്പിക്കുന്ന കഥ ആരെയും ഞെട്ടിപ്പിക്കുന്നത്. 11 പേര് കൊല്ലപ്പെട്ട 2007ലെ മക്ക മസ്ജിദ് സ്ഫോടനത്തിനുശേഷം ഹൈദരാബാദിലെ മുസ്ലിം യുവാക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. നാലുവര്‍ഷം കഴിഞ്ഞിട്ടും അസ്വസ്ഥതയ്ക്ക് കുറവില്ല.
ഈ പുരാതന നഗരത്തില്‍ 20 ലക്ഷത്തോളം മുസ്ലിങ്ങളുണ്ട്. സ്ഫോടനത്തിനുപിറകില് മുസ്ലിം തീവ്രവാദികളാണെന്ന് പ്രചരിപ്പിച്ചാണ് തുടക്കത്തില്‍ യുവാക്കളെ പൊലീസ് വേട്ടയാടിയത്. നിരപരാധികളെ പൊലീസ് അറസ്റ്റുചെയ്ത് പീഡിപ്പിച്ചു. സ്ഫോടനത്തിനുപിറകില് ഹിന്ദുസംഘടനകളാണെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞിട്ടും രക്ഷയില്ല. സദാസമയവും ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കേണ്ടിവരുന്ന അവസ്ഥ. എല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. കുടുംബത്തിലേക്ക് പുറമെനിന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ വന്നാല്‍ അന്വേഷണവും ചോദ്യംചെയ്യലും പിന്നാലെവരും. പൊലീസിന്റെ ഗുണ്ടാപ്പട്ടികയില്‍ മുസ്ലിം യുവാക്കളുടെ പേരുകളാണ്. ഈ പട്ടിക ആറുമാസം കൂടുമ്പോള്‍ പരിശോധിച്ച് കുഴപ്പമുണ്ടാക്കാത്തവരെ ഒഴിവാക്കണമെന്നുണ്ട്. എന്നാല്‍, പട്ടികയില്പ്പെട്ടവര് പെട്ടതുതന്നെ. അവര്‍ക്ക് മോചനമില്ല. ആഴ്ചയിലൊരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. നാട്ടില്‍ എന്തുപ്രശ്നമുണ്ടായാലും ഇവരെ പിടിച്ചുകൊണ്ടുപോകും. ഉത്സവം ഹിന്ദുവിന്റേതോ മുസ്ലിമിന്റേതോ ആയാലും പട്ടികയിലുള്ളവര്‍ പൊലീസിന്റെ കണ്‍വെട്ടത്ത് വേണം.
പൊലീസ് ഭീകരതയ്ക്കെതിരെ സിപിഐ എം ശക്തമായ നിലപാട് സ്വീകരിച്ചു. മുസ്ലിം യുവാക്കള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്ന് സിപിഐ എം രംഗത്തുവന്നു. പൊലീസിന്റെ ഇടപെടലിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. ഈ മേഖലയില്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് സിപിഐ എം നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന "ആവാസ്" എന്ന സംഘടനയും സജീവമാണ്. പൊലീസ് ഭീകരതയ്ക്കൊപ്പം പാവപ്പെട്ട മുസ്ലിങ്ങളുടെ മനസ്സമാധാനം ഇല്ലാതാക്കുന്ന ബ്ലേഡുമാഫിയയും സജീവമാണ്. പണം കടംകൊടുക്കുന്ന ഈ സംഘങ്ങള്‍ കൊള്ളപ്പലിശ ഈടാക്കുന്നു. ഗുണ്ടകളെ വിട്ട് പണം പിരിക്കുന്ന ഇവര്‍ക്ക് മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എംഐഎം) എന്ന മുസ്ലിം സംഘടനയുടെ പിന്തുണയുണ്ട്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ട് കാര്യമില്ല. പൊലീസ് പിന്തുണയോടെയാണ് ഗുണ്ടാപ്പിരിവ്. സിപിഐ എമ്മിന്റെ ജനകീയ ഇടപെടലില്‍ ഈ സംഘടനയ്ക്ക് അസഹിഷ്ണുതയുണ്ട്. തന്നെ പലതവണ ഈ സംഘം ആക്രമിച്ചതായി പാര്‍ടി ആന്ധ്രപ്രദേശ് സെക്രട്ടറിയറ്റ് അംഗംകൂടിയായ മധു പറഞ്ഞു.

അമരത്ത് അരനൂറ്റാണ്ട്
അരനൂറ്റാണ്ടുകാലം പാര്‍ടി ജില്ലാ കമ്മിറ്റിയുടെ അമരത്തിരുന്ന അനുഭവസമ്പത്തിന്റെ കരുത്തുമായി നകുല്‍ മഹാതോ. പശ്ചിമബംഗാളിലെ പുരുളിയയില്നിന്നാണ് ഈ എണ്‍പത്താറുകാരന്‍ പാര്‍ടി കോണ്‍ഗ്രസിനെത്തിയത്. സിപിഐ എം രൂപീകൃതമായ 1964 മുതല്‍ 2011 ഡിസംബര്‍വരെ മഹാതോ പുരുളിയ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. അന്നുമുതല്‍ എല്ലാ പാര്‍ടി കോണ്‍ഗ്രസുകളിലും പങ്കെടുത്തു. ജില്ലാകമ്മിറ്റി അംഗം കൂടിയായ മകളോടൊപ്പമാണ് കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിനെത്തിയത്. ആരോഗ്യകാരണങ്ങളാല്‍ ഇത്തവണ ജില്ലാ സെക്രട്ടറിപദം ഒഴിഞ്ഞ മഹാതോ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്.
1941ല്‍ ബംഗാളിലെ പുരോഗമനപ്രസ്ഥാനമായ റാഡിക്കല്‍ ഡമോക്രാറ്റിക് പാര്‍ടിയിലൂടെയാണ് മഹാതോ രാഷ്ട്രീയജീവിതം തുടങ്ങിയത്. ഹിറ്റ്ലര്‍ക്കെതിരെ പ്രകടനം നയിച്ചായിരുന്നു തുടക്കം. പിന്നീട് റാഡിക്കല്‍ ഹ്യൂമനിസ്റ്റായി പ്രവര്‍ത്തനം തുടര്‍ന്നു. 1948മുതല്‍ 1956വരെ ഭാഷാ അടിസ്ഥാനത്തിലുള്ള പുനഃസംഘടനയ്ക്കായുള്ള പ്രക്ഷോഭത്തില്‍ മുന്നിരയിലുണ്ടായി. 1957ലാണ് കമ്യൂണിസ്റ്റ്പാര്‍ടി അംഗമായത്. 1962ല്‍ പാര്‍ടിയുടെ ആക്ടിങ് ജില്ലാ സെക്രട്ടറിയായി. സിപിഐ എം രൂപീകരിച്ചപ്പോള്‍ 1964 ഒക്ടോബര്‍ 18ന് സമര് മുഖര്‍ജി, പ്രമോദ് ദാസ് ഗുപ്ത എന്നിവര്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ മഹാതോയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഞ്ചുപേരായിരുന്നു അന്ന് ജില്ലാ കമ്മിറ്റിയില്‍; 86 പാര്‍ടി അംഗങ്ങളും. ഇന്ന് ഇരുപതിനായിരത്തിലേറെ പാര്‍ടി അംഗങ്ങളുണ്ട്. പുരുളിയയിലെ 67 ശതമാനംപേരും ആദിവാസികളും പിന്നോക്ക വിഭാഗങ്ങളുമാണ്. ഇവരെ പാര്ടിക്കുകീഴില് അണിനിരത്തുന്നതില്‍ മഹാതോയുടെ സംഭാവന വലുതാണ്. പശ്ചിംബംഗ ആദിവാസി സംഘം രൂപീകരിച്ച് ആദിവാസികളെ സംഘടിപ്പിച്ചു.
ചൈനാ യുദ്ധസമയത്ത് 1965ല്‍ ഡിഐആര്‍ പ്രകാരം ഒന്നരവര്‍ഷം മഹാതോയെ ജയിലിലടച്ചു. 1971ല്‍ ബലോറാംപുര് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ അന്ന് നിയമസഭ രൂപീകരിച്ചില്ല. മഹാതോയുടെ ഭാര്യ ഊര്‍മിള സിപിഐ എം സോണല്‍ കമ്മിറ്റി അംഗമായിരുന്നു. നാലുമക്കളുണ്ട്. രണ്ട് പെണ്മക്കളും ജില്ലാ കമ്മിറ്റി അംഗങ്ങളാണ്. രണ്ട് ആണ്മക്കള് പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളും.

ഫേസ്ബുക്ക് കൂട്ടായ്മയുടെ ഐക്യദാര്‍ഢ്യം
പരസ്പരം കണ്ടിട്ടില്ല, പക്ഷെ അവര്‍ സംസാരിച്ചു. സമരമുഖത്ത് കൈകോര്ത്തുപിടിച്ചില്ല, അവര്‍ വിപ്ലവാശയങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ എക്കാലവും അവര്‍ക്ക് കണ്ടുമുട്ടാതെ കഴിയാനാകുമായിരുന്നില്ല. എന്നും നെഞ്ചോട് ചേര്‍ക്കുന്ന പ്രസ്ഥാനത്തിന് കരുത്തുപകരാന്‍ അവര്‍ ഒത്തുകൂടിയപ്പോള്‍ "ഫേസ്ബുക്ക് കോമ്രേഡ്സ് മീറ്റ് 2012" ചരിത്രമായി. സിപിഐ എം അനുഭാവികളുടെ ഫേസ്ബുക്ക് കൂട്ടായ്മകള്‍ ചേര്‍ന്നാണ് പാര്‍ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതിനുവേണ്ടി കോഴിക്കോട്ട് സ്പാന്‍ ഹോട്ടലില്‍ കോമ്രേഡ്സ് മീറ്റ് സംഘടിപ്പിച്ചത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.
സൈബര്‍ലോകത്ത് വലതുപക്ഷമാധ്യമങ്ങളും വര്‍ഗീയ ശക്തികളും നടത്തുന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളെ ചെറുക്കുക, സിപിഐ എം അനുഭാവികള്ക്കുവേണ്ടി വെബ്സൈറ്റ് സ്ഥാപിക്കുക തുടങ്ങിയവയും സമ്മേളനം തീരുമാനിച്ചു. മലപ്പുറത്ത് എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും "ദേശാഭിമാനി" പത്രം എത്തിക്കാനും തീരുമാനിച്ചു. ചരിത്രകാരന് സി പി അബൂബക്കര്‍ സംഗമം ഉദ്ഘാടനംചെയ്തു. ടി എന്‍ സീമ എംപി, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ്, എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് കെ സജീഷ്, വരുണ്‍ഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു. പ്രമോദ് ലാല്‍സലാം (ലണ്ടന്‍) അധ്യക്ഷനായി. കോമ്രേഡ്സ് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍ വി ശ്രീനി സ്വാഗതവും സിജു നന്ദിയും പറഞ്ഞു.
(വി എസ് വിഷ്ണുപ്രസാദ്)

Subscribe to:
Posts (Atom)