Saturday, October 31, 2020

ബിജെപിയുടെ രാഷ്‌ട്രീയപ്രേരിത അന്വേഷണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ വിവേകമുള്ളവരാണ് കേരളത്തിലെ ജനങ്ങൾ: എം എ ബേബി

 കേരളത്തിലെ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി.

ഹിറ്റ്ലറിന്റെ ജർമ്മനിയിൽനിന്ന് ആവേശമുൾക്കൊള്ളണമെന്നും അത് മാതൃകയാക്കണമെന്നും വാദിച്ച ആർ എസ്സ് എസ്സ് രൂപംകൊടുത്ത രാഷ്ട്രീയപ്പാർടിയാണ് ബിജെപി. അതിന്റെ അതീവ ഗുരുതരമായ ആപത്ത് തിരിച്ചറിഞ്ഞ് അതിനെതിരേ ഇന്ത്യയിൽ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് സിപിഐഎം അടക്കമുള്ള ഇടതുപക്ഷം നല്കുന്ന പരമപ്രാധാന്യം ആർ എസ് എസിനെ അസ്വസ്ഥമാക്കുന്നു. ഇത് ഇന്നത്തെ ഇന്ത്യയിലെ മുഖ്യ രാഷ്ട്രീയ പ്രമേയങ്ങളിലൊന്നാണ്. ഇപ്പോൾ ബിഹാറിൽ നടക്കുന്ന തെരഞ്ഞെടുപ്പു നോക്കൂ, സിപിഐഎം അവിടെ വെറും നാലു സീറ്റിൽ മത്സരിക്കുന്ന കക്ഷിയാണ്.

പക്ഷേ, രാഷ്ട്രീയ ജനതാ ദളിനെയും കോൺഗ്രസിനെയും സിപിഐഎംഎൽ അടക്കമുള്ള ഇടതുപക്ഷ കക്ഷികളെയും ഒരു മുന്നണിയാക്കുന്നതിൽ വഹിച്ച പങ്ക് വലുതാണ്. ഇടതുപക്ഷപാർടികൾ , അതിന്റെഫലമായി 29 സീറ്റുകളിൽ മൽസരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും സിപിഐഎംഎൽ ആർജെഡിയോടൊപ്പം മുന്നണിയായി മത്സരിച്ചിട്ടില്ല എന്നതിൽ മാറ്റം വരുന്നത് നിസ്സാരമല്ല. സംഘപരിവാരരാഷ്ട്രീയത്തിനെതിരെ നില്ക്കുന്നവരുടെ ഐക്യം ഈ ഘട്ടത്തിൽ നിർണായകമാണെന്ന ബോധ്യം എല്ലാ ഇടതുകക്ഷികളിലുമുണ്ടാക്കുന്നതിൽ സിപിഐഎം വലിയ പങ്കു വഹിച്ചു. ബിഹാർ തെരഞ്ഞെടുപ്പിൽ ഇതു നിർണായകമാവാൻ പോവുകയാണ്. ഇടതുപക്ഷവുമായി മുന്നണിയായി മത്സരിച്ചപ്പോഴൊക്കെ ബിജെപി -ഇതര സർക്കാർ ഉണ്ടാക്കാൻ ആർജെഡിക്ക് കഴിഞ്ഞിട്ടുണ്ട്.

ആർ എസ് എസ് രാഷ്ട്രീയത്തിനെതിരെ ഇന്ത്യയിൽ വിദ്യാർത്ഥികളും തൊഴിലാളികളും സ്ത്രീകളും ബുദ്ധിജീവികളും നടത്തിയ ചെറുത്തു നില്പുകൾക്കെല്ലാം പിന്നിൽ ഇടതുപക്ഷത്തിൻറെ പങ്ക് വലുതായിരുന്നു. നവംബർ 26ന് തൊഴിലാളി -കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന ദേശീയ സമരത്തോടെ ഈ പ്രക്ഷോഭത്തിനു പുതിയൊരു മാനം കൈവരികയും ചെയ്യും. അടുത്തു വരുന്ന കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പോണ്ടിച്ചേരി തെരഞ്ഞെടുപ്പുകളിൽ ആർ എസ് എസിൻറെ രാഷ്ട്രീയ പദ്ധതിക്കനുസരിച്ചുള്ള സർക്കാരുകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകൈ എടുക്കുന്നതും സിപിഐഎം ആണ്. ബംഗാൾ കൈപ്പിടിയിലൊതുക്കുക എന്നതാണ് ആർ എസ് എസിൻറെ ഉടനടിയുള്ള ലക്ഷ്യം. അതിനെതിരെ എന്തു വില കൊടുത്തും സിപിഐഎം പോരാടും. അതിനായി പാർലമെൻററി രംഗത്ത് വലിയ വിട്ടുവീഴ്ചകൾ ചെയ്യാനും പാർടി ഒരുങ്ങുന്നു.

ഇത് ആർ എസ് എസിനുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. അവരുടെ ആസൂത്രണപ്രകാരം ബംഗാൾ അവരുടെ കയ്യിലൊതുങ്ങില്ല എന്ന് അവർക്ക് ദിനംപ്രതി വ്യക്തമാവുന്നു. തമിഴ്നാട്ടിലും അസമിലും പോണ്ടിച്ചേരിയിലും ഇടതുപക്ഷം അടങ്ങുന്ന ആർ എസ് എസ് വിരുദ്ധ ചേരി ആണ് അധികാരത്തിലെത്തുക എന്നത് ഏറെക്കുറെ വ്യക്തമാണ്. കേരളം ഇപ്പോഴും അവരുടെ കൈയകലത്തിലല്ല. ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് പരമാധികാരം നേടുക എന്ന ആർ എസ് എസ് സ്വപ്നമാണ് ഇവിടെ പൊലിയുന്നത്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻറെ അന്വേഷണ ഏജൻസികളുടെ ഒരു തുടർതാണ്ഡവം ആർ എസ് എസ് കേരളത്തിൽ നടത്തിക്കുന്നത്. ഈ രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ തക്ക വിവേകം ഉള്ളവരാണ് കേരളത്തിലെ ജനങ്ങൾ.

ഒരു സ്വർണ കള്ളക്കടത്ത് സംബന്ധിച്ച അന്വേഷണമാണ് ഇവിടെ ആരംഭിച്ചത്. സ്വർണ്ണക്കടത്തുകേസ്സ് ഏതുകേന്ദ്ര ഏജൻസിയും അന്വേഷിക്കട്ടെയെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയത് പ്രസക്തമാണ് .എൻ ഐ എ അന്വേഷണത്തിന് ചുമതലപ്പെടുത്തപ്പെട്ടപ്പോൾകേരളത്തിലെ സർക്കാരും സിപിഐഎമ്മും സർവാത്മനാ സ്വാഗതം ചെയ്തു. പക്ഷേ, കള്ളക്കടത്തു തടയുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരും അതിൻറെ അന്വേഷണ ഏജൻസികളും ദേശവിരുദ്ധമായ സാമ്പത്തികക്കുറ്റങ്ങൾ അന്വേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കാനല്ല, ആർ എസ് എസിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി ഈ അന്വേഷണങ്ങളെ എങ്ങനെ എങ്കിലും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കാമോ എന്നതു മാത്രമാണ് നോക്കിയത്. രാജ്യതാല്പര്യത്തിനെതിരെ സ്വാർത്ഥതാല്പര്യങ്ങൾക്കായി നില്ക്കുന്ന ദേശവിരുദ്ധ ശക്തിയാണ് ആർ എസ് എസ് എന്ന് ഇവിടെയും വ്യക്തമാവുന്നു. കേന്ദ്ര അന്വേഷണഏജൻസികളുടെ ദുഷ്ടലക്ഷ്യങ്ങൾ വെളിപ്പെട്ടു കഴിഞ്ഞു. അധമരാഷ്ട്രീയലക്ഷ്യങ്ങൾ ആണ് ഈ അന്വേഷണങ്ങൾക്കു പിന്നിൽ, രാജ്യതാല്പര്യമല്ല.

കേരളത്തിലെ ചില ബൂർഷ്വാ മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധജ്വരം കാരണം സിപിഐഎം വിരുദ്ധ നുണയുദ്ധത്തിൻറെ നടത്തിപ്പുകാരാകുന്നതാണ് കഴിഞ്ഞ കുറേ ദിവസമായി കാണുന്നത്. കേസിലെ പ്രതികൾ പറഞ്ഞതായി അന്വേഷണ ഏജൻസികൾ രഹസ്യമായി വെളിപ്പെടുത്തി എന്നു പറയപ്പെടുന്ന കഥകൾ വച്ചാണ് കഴിഞ്ഞ മൂന്നു മാസമായി സിപിഐഎം വിരുദ്ധ മസ്തിഷ്കപ്രക്ഷാളനത്തിനു ഇടതുപക്ഷവിരുദ്ധ തിരക്കഥാകൃത്തുകൾ ശ്രമിക്കുന്നത്.

ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണ്.

പക്ഷേ, അതിൻറെ പേരിൽ സിപിഐഎമ്മിനെ തകർത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീർഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങൾക്കുള്ളിലായതിനാൽ തന്നെ അത് തകർത്തുകളയാൻ ആർ എസ് എസിനാവില്ല.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നതിനെ ഇന്ത്യയിലെ കോൺഗ്രസ് നേതൃത്വം ശക്തമായി എതിർത്തിട്ടുണ്ട്. കേന്ദ്ര കോൺഗ്രസ് നേതൃത്വവും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടലിൻറെ ഇരയാണ്. പക്ഷേ, സങ്കുചിത രാഷ്ട്രീയനേട്ടങ്ങൾക്കായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ എസ് എസുമായി പതിവുപോലെ ഒത്തുകളിയിലാണ്. ഈ അധമരാഷ്ട്രീയം കോൺഗ്രസിനെ രാഷ്ട്രീയ പ്രസക്തി ഇല്ലായ്മയിലെത്തിക്കും. കേരളത്തിലെന്തിനാണ് രണ്ടു ബിജെപി എന്ന ചോദ്യം കോൺഗ്രസുകാരിൽ ഉയരും. അവരിൽ മതേതരവാദികളായവർ ഇടതുപക്ഷത്തേക്കും ഹിന്ദുത്വവാദികളായവർ ബിജെപിയിലേക്കും പോകും.

2005 മുതൽ പശ്ചിമബംഗാളിലെ പാർടി ഇത്തരത്തിലുള്ള ആക്രമണം നേരിട്ടു. കോൺഗ്രസും ബിജെപിയും മാവോയിസ്റ്റുകളും ജമാ അത്തെ ഇസ്ലാമിയും ചിലഉപരിപ്ളവ ബുദ്ധിജീവികളും ചില വിദേശ ഏജൻസികളും മറ്റും ചേർന്ന് പാർടിക്കെതിരെ ഒരുമിച്ചു നിന്നു. ഈ വിശാല അണിനിരക്കലും പാർടിക്കുണ്ടായ ചിലവീഴ്ചകളും കൂടിച്ചേർന്ന് ബംഗാളിലെ പാർടിയെ ദുർബലപ്പെടുത്തി. പക്ഷേ, ബംഗാളിലെ പാർടി അശക്തമായി എന്നതായിരുന്നില്ല ഈ രാഷ്ട്രീയ നീക്കത്തിൻറെ ഫലം. ഇന്ത്യയിൽ 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതു തടയാൻ പ്രതിപക്ഷത്തെ ഐക്യപ്പെടുത്താൻ ഇടതുപക്ഷം ശക്തമല്ലാതായി എന്നതാണ് ഉണ്ടായത്. കേരളത്തിലും അത്തരത്തിൽ സംഭവിച്ച് ഇന്ത്യയിലെ ആർ എസ് എസ് വാഴ്ചക്ക് ബദൽ ശബ്ദം ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ എല്ലാ ജനാധിപത്യവാദികളും ഉണർന്നിരിക്കണം. സിപിഐഎമ്മിന് എന്തെങ്കിലുംവീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത്ചർച്ചചെയ്ത് സമുചിതമായി തിരുത്തും എന്നതിൽസംശയമില്ല . പക്ഷേ, ഇന്ത്യയെ കീഴടക്കാനുള്ള ആർ എസ് എസ് പദ്ധതിക്ക് ചൂട്ടു പിടിക്കുന്നതാവരുത് രാഷ്ട്രീയ നിലപാടുകൾ. അതു കോൺഗ്രസിൻറേതായാലും മറ്റു മതേതര – ന്യൂനപക്ഷ കക്ഷികളുടേതായാലും സാമൂഹ്യസംഘടനകളുടേതായാലുംസ്വതന്ത്രചിന്തകരുടേതായാലും മാധ്യമങ്ങളുടേതായാലും - എം എ ബേബി പറഞ്ഞു.

എം എ ബേബി.

100 ദിന കർമപദ്ധതി : ഭിന്നശേഷിക്കാർക്ക്‌ 37.24 കോടി വായ്‌പ

 ഏഴായിരത്തഞ്ഞൂറോളം കുടുംബങ്ങളിലേക്ക് ആശ്വാസമെത്തിക്കുന്ന ‘കൈവല്യ' സമഗ്ര തൊഴിൽ പുനരധിവാസപദ്ധതിക്ക്‌ തുടക്കമായി. ഇതുവഴി ഭിന്നശേഷിക്കാർക്ക്‌ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ 37.24 കോടിരൂപ വിതരണംചെയ്യും.  

എൽഡിഎഫ്‌ സർക്കാരിന്റെ 100ദിന കർമപദ്ധതികളുടെ ഭാഗമായാണ്‌ വായ്‌പാസഹായ വിതരണം.  എംപ്ലോയ്‌മെന്റ് വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോർപറേഷനും സംയുക്തമായാണ്‌ ‘കൈവല്യ' സമഗ്ര തൊഴിൽ പുനരധിവാസപദ്ധതി നടപ്പാക്കുന്നത്‌. 

അർഹരായ ഭിന്നശേഷിക്കാർക്ക്‌ 50 ശതമാനം സബ്‌സിഡിയോടെ അമ്പതിനായിരം രൂപവരെ പലിശരഹിത വായ്പ നൽകും. പരമാവധി 25,000 രൂപയാണ് സബ്‌സിഡി. സബ്‌സിഡി കഴിച്ചുള്ള തുക 60 തുല്യതവണയായി തിരിച്ചടച്ചാൽ മതി. നിലവിലുള്ള അപേക്ഷകരിൽ 2708 സ്ത്രീകളും കാഴ്ച,- ശ്രവണ,- ബുദ്ധിപരമായ  വെല്ലുവിളികൾ നേരിടുന്ന 2177 പേരുമുണ്ട്. സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ മുഖേനയാണ് തുക അനുവദിക്കുക. ആവശ്യമായ തുക സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരള) വകുപ്പിന് അനുവദിക്കും.

വിതരണോദ്‌ഘാടനം മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി.  തിരുവനന്തപുരം ജില്ലയിൽനിന്ന്‌ നാല് ഭിന്നശേഷി വിഭാഗത്തിലായി തെരഞ്ഞെടുത്ത ജി അരുൺകുമാർ, നിധിൻ, ആർ ബിന്ദു, എസ്  നിഷ എന്നിവർ ചെക്ക് മന്ത്രിമാരിൽനിന്ന്‌ ഏറ്റുവാങ്ങി.

മാധ്യമങ്ങള്‍ എന്തിനിങ്ങനെ ആഹ്‌ളാദിക്കുന്നു - ഡോ. സെബാസ്‌റ്റ്യൻ പോൾ എഴുതുന്നു

 അറസ്റ്റിൽ അസ്വാഭാവികതയില്ല. അത് അസംഭവ്യവുമല്ല. ഇടി വെട്ടുന്നതുപോലെയോ പാമ്പ് കടിക്കുന്നതുപോലെയോ ആർക്കും എപ്പോഴും സംഭവിക്കാവുന്ന അപകടം മാത്രമാണത്. കുറ്റം ചെയ്തവർ മാത്രമല്ല അറസ്റ്റിലാകുന്നത്. നിയമത്തിന്റെ ദൃഷ്ടിയിൽ അനിവാര്യമാകുമ്പോൾമാത്രം സംഭവിക്കേണ്ടതാണ് അറസ്റ്റ്. അതിനെ നിയന്ത്രിക്കുന്നതിന് നിയമവും വ്യവസ്ഥകളുമുണ്ട്. കേരളത്തിൽ വാർത്താപ്രാധാന്യം നേടിയ രണ്ട് അറസ്റ്റ്‌ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടത്തായി നടന്നു. രണ്ടു കേസിലും കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റ് ആണ് അറസ്റ്റ് നടത്തിയത്. രണ്ട് കേസിലും കള്ളപ്പണം വെളുപ്പിക്കൽ വിഷയമാണെന്നതൊഴികെ മറ്റ്‌ ബന്ധമൊന്നുമില്ല. ബന്ധപ്പെടാത്തതിനെ ബന്ധിപ്പിക്കുന്നതിനുള്ള മുക്കലും മൂളലുമാണ് ബിനീഷ് കോടിയേരിയും അറസ്റ്റിൽ എന്ന മനോരമയുടെ തലക്കെട്ടിലുള്ളത്. ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന നിർവൃതിയുടെ "ഉം' ആണത്.

കേസുകളുടെ ഗുണദോഷവിചിന്തനമല്ല ഇവിടെ നടത്തുന്നത്. അറസ്റ്റിലായവരെ ന്യായീകരിക്കുന്നതിനുള്ള ശ്രമവുമല്ല. അവരുടെ ന്യായം പറയാൻ അഭിഭാഷകരും കേൾക്കാൻ കോടതിയുമുണ്ട്. അതേസമയം, മാധ്യമങ്ങളും രാഷ്ട്രീയപാർടികളും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. എൻഫോഴ്സ്മെന്റ്‌ ഉൾപ്പെടെ കേരളത്തിൽ തലങ്ങും വിലങ്ങും അന്വേഷണവുമായി ഓടിനടക്കുന്ന കേന്ദ്ര ഏജൻസികൾക്ക് അവർക്കുവേണ്ടിയുള്ള പ്രത്യേക കോടതികളെ പ്രാഥമികമായി ബോധ്യപ്പെടുത്താൻ പര്യാപ്തമായ ഒന്നും കണ്ടെത്താൻ കഴിയുന്നില്ല. കോഫെപോസ ഇല്ലായിരുന്നുവെങ്കിൽ സ്വപ്ന ഇപ്പോൾ വീട്ടിൽ വിശ്രമിക്കുമായിരുന്നു. ശിവശങ്കർ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഏജൻസി പരാതിപ്പെടുമ്പോൾ അവിടെയും കാര്യമായൊന്നും തടഞ്ഞിട്ടില്ലെന്നാണ് കരുതേണ്ടത്.

നൂറു ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ മടുപ്പുണ്ടാകാത്ത ചർവിതചർവണമാണ് മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. സെൻസേഷണലാകുന്ന കേസുകളിൽ രാഷ്ട്രീയ യജമാനന്മാരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി നടപടികളുണ്ടാകും. ഹിസ് മാസ്റ്റേഴ്സ് വോയ്സ് എന്നത് പാട്ട് കേൾക്കുന്ന പട്ടിയെ മാത്രമല്ല കാണിക്കുന്നത്. യജമാനന്റെ ശബ്ദം കേൾക്കുന്നവർ അനുസരിക്കാൻമാത്രം ബാധ്യസ്ഥരാണ്. കൂട്ടിലെ തത്ത ശബ്ദം അനുകരിക്കും; കൂട്ടിൽനിന്നിറക്കിയ നായ ആജ്ഞ അനുസരിക്കും. നിയമവിധേയമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഏജൻസികളല്ല ഇവയൊന്നും.

ഈ വിധം കഴിഞ്ഞദിവസം വിമർശിച്ചത് ദീർഘകാലം ഈ ഏജൻസികളെ നിയന്ത്രിച്ചിരുന്ന സോണിയ ഗാന്ധിയാണ്.

രാഹുൽഗാന്ധിയെ തള്ളിയ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സോണിയ ഗാന്ധിയെ കൊള്ളാൻ സാധ്യതയില്ല. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളുടെ അധിപനായിരുന്ന ചിദംബരത്തെ സിബിഐ കൈകാര്യം ചെയ്തത് എങ്ങനെയെന്നും നാം കണ്ടു. ക്യാമറയ്ക്കുമുന്നിൽ മതിൽ ചാടിക്കടന്ന സിബിഐ ഉദ്യോഗസ്ഥർ രാഷ്ട്രത്തിനുമുന്നിൽ കോമാളികൾ ആകുകയായിരുന്നു. മുട്ടിയാൽ തുറക്കാത്ത വാതിൽ ആയിരുന്നുവോ ചിദംബരത്തിന്റേത്. പ്രതികളാക്കപ്പെടുന്നവരോട് ഭരണഘടനയും ക്രിമിനൽ നിയമവും കാണിക്കുന്ന അനുകമ്പ മാധ്യമങ്ങൾ കാണണം.

ഭരണാധികാരിയുടെ ദുർവാശിയുടെ ഫലമായി തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിഞ്ഞയാളുടെ പിൻമുറക്കാർക്ക് തടവുകാരോട് പരിഗണന കാണിക്കാതിരിക്കാനാകില്ല. മാമ്മൻ മാപ്പിളയുടെ സഹതടവുകാരനായിരുന്നു പി കൃഷ്ണപിള്ള. ഒരാൾ സാമ്പത്തികക്കുറ്റവാളിയും മറ്റേയാൾ രാഷ്ട്രീയത്തടവുകാരനുമായിരുന്നു. തടവുകാരുടെ അവകാശങ്ങളുടെ സംരക്ഷണം ഒരു ഒസ്യത്തെന്ന നിലയിൽ മനോരമ അജൻഡയാക്കണം. മനുഷ്യാവകാശങ്ങളുടെ കാലത്ത് അതിന് പ്രത്യേകമായ പ്രാധാന്യമുണ്ട്. ആശുപത്രിക്കിടക്കയിൽനിന്ന് വസ്ത്രം മാറാനോ മാറ്റാനുള്ള വസ്ത്രം എടുക്കാനോ സമ്മതിക്കാതെ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഒരു സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനുമായി അവർ നിർത്താതെ വണ്ടിയോടിച്ചത് നാടകീയതയ്ക്കുവേണ്ടിയുള്ള പകപോക്കലായിരുന്നു. അറസ്റ്റ് ചെയ്യാമെന്നല്ലാതെ ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നില്ല. അൽപ്പം സാവകാശം രോഗാവസ്ഥയിലുള്ള ഒരാൾക്കു കൊടുത്തിരുന്നെങ്കിൽ അത് കാരുണ്യപ്രവൃത്തിയാകുമായിരുന്നു. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയപ്പോഴും ശിവശങ്കറിന് മാറാൻ വസ്ത്രമുണ്ടായിരുന്നില്ല. താൻ പീഡിപ്പിക്കപ്പെടുന്നുവെന്ന് അദ്ദേഹം ജഡ്ജിയോട് നേരിട്ട് പരാതിപ്പെട്ടത് യഥാർഥത്തിൽ പീഡനം അനുഭവിച്ചതുകൊണ്ടാണ്. തടവുകാരന് ഉറങ്ങുന്നതിനുള്ള അനുവാദം കോടതിയിൽനിന്ന് വാങ്ങേണ്ടിവരുന്നുവെന്നത് മാധ്യമങ്ങൾക്ക് ഫലിതം സൃഷ്ടിക്കുന്നതിനുള്ള സിറ്റ്വേഷനല്ല. ഉരുട്ടൽ മാത്രമല്ല മൂന്നാം മുറ. വിശ്രമം ഇല്ലാതെയുള്ള നിരന്തരമായ ചോദ്യംചെയ്യലും മൂന്നാം മുറയാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യൽ ഇതിന്റെ ഭാഗമാണ്.

ചോദ്യംചെയ്യലുമായി പ്രതികൾ സഹകരിക്കുന്നില്ലെന്ന അന്വേഷണ ഏജൻസിയുടെ പരാതി ശുദ്ധ ഭോഷ്കാണ്. ചോദ്യങ്ങൾ കേൾക്കണമെന്നല്ലാതെ ഉത്തരം, അതും ചോദ്യകർത്താവിന് തൃപ്തികരമായ ഉത്തരം നൽകണമെന്ന് നിർബന്ധമില്ല. തനിക്കെതിരെ പ്രയോഗിക്കാവുന്ന തെളിവ് ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള ബാധ്യത പ്രതിക്കില്ല. അമേരിക്കയിൽ ചോദ്യം ചെയ്യലിനുമുമ്പ് ഇക്കാര്യം പ്രതിക്ക് വ്യക്തമാക്കിക്കൊടുക്കണമെന്ന് മിറാൻഡ റൂൾ പറയുന്നു. അന്വേഷണത്തിലും വിചാരണയിലും നിശ്ശബ്ദനായിരിക്കുന്നതിനുള്ള പ്രതിയുടെ അവകാശം നമ്മുടെ ഭരണഘടനാ മൗലികാവകാശമെന്ന നിലയിൽ നൽകുന്ന പരിരക്ഷയാണ്. പ്രതിയെ ശിക്ഷിക്കുന്നതിനുള്ള തെളിവ് അന്വേഷകൻ സ്വതന്ത്രമായി കണ്ടെത്തണം.

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് അലക്കിയെടുത്ത 10 കോടി ഖജനാവിൽനിന്ന് അപഹരിച്ചതാണ്. അത് ജനങ്ങളുടെ പണമാണ്. വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ കൈകാര്യം ചെയ്യുന്നതിൽ നാടകീയത ഇല്ലാത്തതുകൊണ്ടോ പ്രതി ലീഗായതുകൊണ്ടോ വാർത്തയ്ക്ക് പൊലിമയില്ല. ഈ വെളുപ്പിക്കൽ പത്രത്തിന്റെ ധർമമാണോ?

കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമമാണ് ശിവശങ്കറിനും ബിനീഷിനും എതിരെ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം. ശിവശങ്കറിന്റെ ഒരു കോടിയും ബിനീഷിന്റെ 50 ലക്ഷവും മാധ്യമങ്ങളിൽ സംഭ്രമജനകമായ വാർത്തയാകുമ്പോൾ ഒരു മുൻമന്ത്രിയുടെ പത്തുകോടി ഇടവേളയിൽ ചോദിക്കാൻ വിട്ടുപോയ ചോദ്യമായി എവിടെയോ കിടക്കുന്നു. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് അലക്കിയെടുത്ത 10 കോടി ഖജനാവിൽനിന്ന് അപഹരിച്ചതാണ്. അത് ജനങ്ങളുടെ പണമാണ്. വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ കൈകാര്യം ചെയ്യുന്നതിൽ നാടകീയത ഇല്ലാത്തതുകൊണ്ടോ പ്രതി ലീഗായതുകൊണ്ടോ വാർത്തയ്ക്ക് പൊലിമയില്ല. ഈ വെളുപ്പിക്കൽ പത്രത്തിന്റെ ധർമമാണോ? കെ എം ഷാജി, ഖമറുദീൻ തുടങ്ങി പേരുകൾ നിരവധി അപ്പുറത്തുണ്ട്. എല്ലാവർക്കും ഒളിക്കാൻ മാധ്യമക്കൂന്തലിൽ ഇടമുണ്ട്.

അന്വേഷണ ഏജൻസികളുടെ പരാതിയുടെ അടിസ്ഥാനം തങ്ങൾക്കു പോകേണ്ടതായ വഴി അറസ്റ്റിലായ പ്രതികൾ തെളിച്ചുകൊടുക്കാത്തതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് മുഖ്യമന്ത്രിയിലേക്കാണ് അവർക്ക് നീങ്ങേണ്ടത്. ഇ എം എസിനെ പിരിച്ചുവിട്ടു. പിണറായി വിജയനെ പിരിച്ചുവിടുകയെന്നത് 1959ലെപ്പോലെ എളുപ്പമല്ലാത്തതുകൊണ്ട് അവർ വേറെ വഴികൾ തേടുന്നു. ഒരു എഫ്ഐആർ ഉണ്ടാക്കുന്നതിന് വലിയ സാമർഥ്യം വേണ്ട. പക്ഷേ, അത് കോടതിയിൽ നിലനിർത്താൻ ലേശം പണിപ്പെടേണ്ടിവരും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെതിരെ സിബിഐ എഫ്ഐആർ തയ്യാറാക്കി. പക്ഷേ, അത് രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് സുപ്രീംകോടതി സിബിഐയെ വിലക്കി. ഒരു പ്രാദേശിക ചാനലിന്റെ ഉടമയായിരുന്നു മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.

കേരളത്തിലെ മാധ്യമങ്ങൾ മുഖ്യമന്ത്രിക്കെതിരെ സ്വയം എഫ്ഐആറും കുറ്റപത്രവും തയ്യാറാക്കുന്നവരാണ്. അവരുടെ കോടതിയിൽനിന്ന് അപ്പീലില്ല. പക്ഷേ, ഒന്നു മനസ്സിലാക്കണം. എൻഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റിന്റെ പരിധിക്കു പുറത്തല്ല മാധ്യമങ്ങൾ. പ്രണോയ് റോയിയെയും അദ്ദേഹത്തിന്റെ എൻഡിടിവിയെയും മരവിപ്പിക്കുന്നതിന് ഇഡി എന്ന ഇഞ്ചക്‌ഷനാണ് കേന്ദ്ര ഗവൺമെന്റ്‌ പ്രയോഗിച്ചത്. ആ സൂചിയിലെ മരുന്ന് പെട്ടെന്ന് തീരുന്നതല്ല. ഇരട്ട ഇഡി എന്നാണ് രണ്ട് അറസ്റ്റ് വാർത്തയെ ബന്ധിപ്പിച്ചുകൊണ്ട് മാതൃഭൂമി തലക്കെട്ട് നൽകിയത്. ഇടി എന്നു കേൾക്കുമ്പോഴുള്ള സന്തോഷം മാതൃഭൂമിക്കുണ്ട്. പിരിച്ചുകയറ്റുന്ന മീശ ഒറ്റ ഇടിക്ക് താഴുമെന്നുള്ളത് ചരിത്രം. ഫെഡറൽ ഏജൻസികൾക്ക് ഫെഡറലിസത്തിന്റെ വരമ്പുകൾ ഭേദിച്ച് എവിടെയും എന്തും അലങ്കോലപ്പെടുത്താമെന്നു വന്നാൽ മാധ്യമങ്ങൾക്കും അൽപ്പം കരുതൽ ഉണ്ടാകുന്നത് നല്ലതാണ്. അന്വേഷണ ഏജൻസികൾ ഗഡുക്കളായി ഇട്ടുകൊടുക്കുന്ന വിവരത്തിന്റെ കഷണങ്ങൾ താൽക്കാലികമായ സംതൃപ്തിക്ക് വകയാകുമെങ്കിലും സമാന്തരവിചാരണയ്ക്കും വിധിയെഴുത്തിനും മതിയാകില്ല.

ഡോ. സെബാസ്‌റ്റ്യൻ പോൾ 

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

മാധ്യമനുണകൾ തുറന്നുകാട്ടുക

 സാമ്രാജ്യത്വത്തിന്റെയും മൂലധനതാൽപ്പര്യത്തിന്റെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ജാതി‐മത വർഗീയതയുടെയും പരസ്യമായ ഔദ്യോഗിക ജിഹ്വകളായി മാറിക്കഴിഞ്ഞ ലോകമാകെയുള്ള മാധ്യമസന്നാഹങ്ങൾ ആദ്യം കൊലചെയ്യുന്നത്‌ വസ്‌തുതകളെയും സത്യത്തെയുമാണ്‌. സോവിയറ്റ്‌ വിപ്ലവത്തിനുംമുമ്പ്‌ ആരംഭിച്ച കമ്യൂണിസ്റ്റ്‌ വിരുദ്ധ കുരിശുയുദ്ധം  ‘ശീതസമര’ വേളയിൽ മറ്റൊരു രൂപമാർജിക്കുകയുണ്ടായി. ആഗോളവൽക്കരണത്തിന്റെ തിരതള്ളലിൽ പുതിയ ആശയമാതൃകകൾ പരീക്ഷിക്കാനും ശ്രദ്ധിച്ചു. സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക സഹായത്തിലും കേന്ദ്രഭരണത്തിന്റെ ഒത്താശയിലും ജാതി‐ മത പ്രമാണിമാരുടെ പിന്തുണയിലും കേരളത്തിൽ നടന്ന ‘വിമോചനസമരം’ കുത്തക‐ജനവിരുദ്ധ  മാധ്യമങ്ങളുടെകൂടി അകമഴിഞ്ഞ സഹായത്താലാണ്‌ കൊഴുപ്പിച്ചത്‌. ‘പ്രത്യയശാസ്‌ത്രത്തിന്റെ അന്ത്യം’, ‘പരാജയപ്പെട്ട ദൈവം’ തുടങ്ങി അക്കാലത്ത്‌ വാരിവിതറിയ  പരികൽപ്പനകൾ അമേരിക്കൻ സൈദ്ധാന്തിക സംഭാവനയായിരുന്നു.

ആദ്യ ഇ എം എസ്‌ സർക്കാരിനെ 1959ൽ അട്ടിമറിച്ച അമിതാവേശം വലതുപക്ഷ രാഷ്ട്രീയത്തെപ്പോലെ ചില മാധ്യമങ്ങളും ഇപ്പോഴും വിടാതെ കൊണ്ടുനടക്കുകയാണ്‌. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റതുമുതൽ മര്യാദയുടെയും ജനാധിപത്യത്തിന്റെയും സഹിഷ്‌ണുതയുടെയും എല്ലാ സീമകളും ലംഘിച്ച്‌ നുണകളുടെയും കള്ളക്കഥകളുടെയും പെരുമഴ പെയ്യിക്കുകയായിരുന്നല്ലോ. കഴിഞ്ഞ കുറച്ചു മാസങ്ങളായി അത്‌ അസഹ്യവും അരോചകവുമായി. രണ്ടു മഹാപ്രളയം, നിപാ, കോവിഡ്‌ തുടങ്ങിയ അവിചാരിതങ്ങളായ കെടുതികൾ നേരിടുന്നതിൽ  ഭരണനേതൃത്വത്തിനൊപ്പംനിന്ന്‌ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനുപകരം ഇടങ്കോലിടൽ വാർത്തകളിൽ അഭിരമിക്കുകയായിരുന്നു ഭൂരിപക്ഷം മാധ്യമങ്ങളും. 

ഓട്ടോക്കൂലിയായി 70 രൂപ വാങ്ങിയ സിപിഐ എം  പ്രവർത്തകൻ ഓമനക്കുട്ടനെ കൊടുംകൊള്ളക്കാരനാക്കി അപമാനിച്ച അവർ എന്നാൽ, പാലാരിവട്ടം പാലം അഴിമതിയിലൂടെ പൊതുമുതൽ  വിഴുങ്ങിയ വി കെ ഇബ്രാഹിംകുഞ്ഞിനും നിക്ഷേപത്തട്ടിപ്പിലൂടെ  കോടികൾ സമ്പാദിച്ച എം സി ഖമറുദ്ദീനും സ്‌കൂൾ കോഴയിലൂടെ രമ്യഹർമ്യങ്ങൾ പണിത കെ എം ഷാജിക്കും നാണം മറയ്‌ക്കാൻ പത്രസ്ഥലവും ഒളിക്കാൻ ചാനൽ സ്‌ക്രീനും  പതിച്ചുനൽകുകയായിരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളംവഴി നയതന്ത്ര ബാഗേജിലൂടെ നടത്തിയ സ്വർണക്കടത്ത്‌ പിടിക്കപ്പെട്ടതിനെ സിപിഐ എമ്മുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ചില മന്ത്രിമാരുമായും ബന്ധപ്പെടുത്താൻ മാധ്യമ മഹാസഖ്യം  സിൻഡിക്കറ്റ്‌ മാതൃകയിൽ സംഘടിത നുണകളുടെയും അസംബന്ധങ്ങളുടെയും  കൂമ്പാരംതന്നെയൊരുക്കി. പ്രതികളുടെ മൊഴികളിൽനിന്ന്‌ ചോർത്തിക്കിട്ടുന്ന അർധസത്യങ്ങൾ വെണ്ടയ്‌ക്കാ  വലുപ്പം നൽകി പ്രസിദ്ധീകരിച്ചു. വാചകങ്ങളും  ശീർഷകങ്ങളും ചിത്രങ്ങളും  അടിക്കുറിപ്പുകളും കാർട്ടൂണുകളും  എന്തിനേറെ മുഖപ്രസംഗങ്ങൾപോലും ഇത്തരം ഹീനരാഷ്ട്രീയതാൽപ്പര്യം തുറന്നുകാട്ടുന്നതായി. ഒട്ടേറെ പത്രങ്ങളിലെ വാർത്താവിതരണ‐വിന്യാസ രീതികളിലും  ചാനലുകളിലെ സ്‌ട്രോളുകളിലും  ബ്രേക്കിങ്‌ ന്യൂസുകളിലും  പ്രത്യേക പരിപാടികളിലും അന്തിച്ചർച്ചകളിലെ അതിഥികളെ നിശ്‌ചയിക്കുന്നതിലും സംഘടിത ഗൂഢാലോചനതന്നെ നടക്കുന്നു. ഒരു സാമൂഹ്യബാധ്യതയും ഏറ്റെടുക്കാത്ത  വലതുപക്ഷക്കാരെ വേഷപ്രച്ഛന്നരാക്കി  അവതരിപ്പിക്കാനും മടിയില്ല. ഇടതുപക്ഷ പ്രതിനിധികളെ അവതാരകനും നിലവാരം കുറഞ്ഞ ഗുസ്‌തിക്കാരും ചേർന്ന്‌ വളഞ്ഞിട്ട്‌ ആക്രമിക്കുകയാണ്‌ പതിവ്‌. അതുകൂടാതെ, അസ്ഥാനത്ത്‌ തുടർച്ചയായ അനാവശ്യ ഇടപെടലുകൾ നടത്തി യാഥാർഥ്യങ്ങൾ പ്രേക്ഷകർ അറിയുന്നത്‌ തടയാനും ബദ്ധപ്പെടുന്നു. തങ്ങൾ ദിവസങ്ങൾ ആഘോഷിച്ച വ്യാജവാർത്തയുടെ നിജസ്ഥിതി ബോധ്യമായാലും അത്‌ വെളിപ്പെടുത്താനുള്ള സാമാന്യബാധ്യത കാണിക്കാറുമില്ല. അതുപോലെ ചാനൽ ചർച്ചകളിലെ ഒച്ചവയ്‌ക്കലാണ്‌ രാഷ്ട്രീയപ്രവർത്തനമെന്ന്‌ തെറ്റിദ്ധരിക്കുന്ന ഒരുകൂട്ടം കോമാളി നേതാക്കളും ഇക്കൂട്ടരുടെ നിർമിതിയാണ്‌. 

നുണനിർമാണ ഫാക്ടറികളായി അധഃപതിച്ച മാധ്യമങ്ങൾ ബാലിശവും പൊള്ളയുമായ വിവാദങ്ങൾ ഇളക്കിവിട്ട്‌  അതിലൂടെ അരക്ഷിതാവസ്ഥയും ആശങ്കയും നിലനിർത്താനാണ്‌ കിണഞ്ഞു ശ്രമിക്കുന്നത്‌. കടുത്ത സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും നാലര വർഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി  സർക്കാർ ഏറ്റെടുത്ത വികസനപദ്ധതികളും  ജനോപകാരപ്രദങ്ങളായ  നടപടികളും അശരണർക്ക്‌ നൽകിയ കൈത്താങ്ങും  പൊതുസമൂഹത്തിൽ ചർച്ചയാകാതിരിക്കാൻ അവ  വാർത്തകൾക്ക്‌ മൂടുപടമിടുകയാണ്‌. എൽഡിഎഫിനെതിരെ കെട്ടിപ്പൊക്കിയ  അവിശുദ്ധ വർഗീയസഖ്യത്തിന്റെ  അനുബന്ധമെന്ന നിലയിലാണ്‌ ചില പത്രങ്ങളുടെയും ചാനലുകളുടെയും മുഖഭാവം. ഈ പശ്ചാത്തലത്തിലാണ്‌ മാധ്യമനുണകൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌  ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ ആഹ്വാനം നൽകിയിട്ടുള്ളത്‌. മാധ്യമങ്ങളുടെ പെരുംനുണകൾ തുറന്നുകാട്ടേണ്ടത്‌ ജനാധിപത്യവും മതനിരപേക്ഷതയും അഭിപ്രായസ്വാതന്ത്ര്യവും ശക്തിപ്പെടുത്താൻ അനിവാര്യമാണ്‌. ഒപ്പം നിശ്ശബ്ദത സത്യത്തിന്റെ ഇടം കൈയേറിയാൽ ആ നിശ്ശബ്ദതയും കള്ളമായിരിക്കുമെന്ന ഓർമപ്പെടുത്തലും മനസ്സിൽ വയ്‌ക്കേണ്ടതുണ്ട്‌.

deshabhimani editorial 311020

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

ഇന്ദിരയുടെ മരണത്തിൽനിന്നും പാഠം പഠിക്കാതെ കോൺഗ്രസ്‌; വീണ്ടും നീക്കം വർഗീയ ബാന്ധവത്തിന്‌

 ഇന്ദിര ഗാന്ധിയുടെ  മരണത്തിൽനിന്നും  പാഠം പഠിക്കാതെ കോൺഗ്രസ്‌ വീണ്ടും അധികാരത്തിനായി  വർഗീയ ബാന്ധവത്തിന്‌ ഒരുങ്ങുകയാണെന്ന്‌ കെ ടി കുഞ്ഞിക്കണ്ണൻ . അടിയന്തിരാവസ്ഥയെ തുടർന്നു അധികാരത്തിൽ നിന്നും പുറത്തള്ളപ്പെട്ട കോൺഗ്രസ് നേതൃത്വം രാജ്യത്ത് ഉയർന്നു വന്ന എല്ലാ വർഗീയ വിഘടന ഛിദ്ര ശക്തികളെയും കൂട്ടുപിടിക്കുകയായിരുന്നു.അത്‌ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്കെത്തിച്ചു.   കേരളത്തിലിപ്പോൾ മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും എസ് ഡിപിഐയുമായെല്ലാവരുണ്ടാക്കുന്ന ബാന്ധവത്തെ ചരിത്രത്തിൽ നിന്നു ഒരിക്കലും പാഠം പഠിക്കാൻ കൂട്ടാക്കാത്തവ രുടെ രാഷ്ട്രീയ അധപതനത്തെയാണ് കാണിക്കുന്നതെന്നും കെ ടി കുഞ്ഞിക്കണ്ണൻ പറയുന്നു.


പോസ്‌റ്റ്‌ ചുവടെ

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരായിരുന്ന ബിയാന്ത്സിംഗിൻ്റെയും സത് വന്ത് സിംഗിൻ്റെയും വെടിയേറ്റു മരിച്ച ദിവസമാണ്. രാഷ്ട്രത്തെ ഞെട്ടിച്ച ആ ഭീകരസംഭവത്തിൻ്റെ പ്രത്യാഘാതമെന്നോണം കോൺഗ്രസ് നേതാക്കളുൾപ്പെടെയുള്ള ക്രിമിനൽ സംഘം ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി 8000 ഓളം സിഖുകാരെ വംശീയമായി കൂട്ടക്കൊല ചെയ്ത ദിനം കൂടിയാണ് 1984 ഒക്ടോബർ 31.

മതനിരപേക്ഷതയും ജനാധിപത്യവും കയ്യൊഴിഞ്ഞു മത രാഷ്ട്രവാദികളുമായി കോൺഗ്രസ് നടത്തിയ അവിശുദ്ധ ബാന്ധവത്തിൻ്റെ ദുരന്തപരിണതിയായിരുന്നു ശ്രീമതി ഗാന്ധിയുടെ വധവും അതിനെ തുടർന്നുണ്ടായ സിക്ക് വംശഹത്യയും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഈ രക്തപങ്കിലമായ അധ്യായം സൃഷ്ടിച്ചത് താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി മതതീവ്രവാദികളും മതരാഷ്ട്രവാദികളുമായി ചേർന്ന് കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കളികളാണ്.

ഹരിതവിപ്ലവത്തെ തുടർന്ന് പഞ്ചാബിൽ വളർന്നു വന്ന പുത്തൻ കർഷക മുതലാളി വർഗങ്ങളും ഇന്ത്യയെ അസ്ഥീരിക്കുകയെന്ന അമേരിക്കൻ സ്റ്റേറ്റു ഡിപ്പാർട്ട്മെൻറിൻ്റെയും സിഐഎയുടെയും പദ്ധതികളും ചേർന്നാണ് സിക്ക് മതാടിസ്ഥാനത്തിലുള്ള ഖാലിസ്ഥാൻ രാഷ്ട്രവാദം ഉയർന്നു വന്നത്. പഞ്ചാബിലെ കർഷകർ നേരിടുന്ന വിലയുടെയും വിപണിയുടെയും പ്രശ്നങ്ങളെയും വൻകിട കർഷികോപകരണ നിർമ്മാണകമ്പനികളും രാസവള - കീടനാശിനി, വിത്ത്കമ്പനികളും നടത്തുന്ന ചൂഷണവും കേന്ദ്ര സർക്കാർ നയങ്ങളുടെ ഫലമായിരുന്നു. ഈ കേന്ദ്ര വിരുദ്ധ വികാരങ്ങളെ വഴി തിരിച്ചു വിട്ടാണ് സിക്ക് രാഷ്ട്രമെന്ന മതാധിഷ്ഠിത രാഷ്ടീയ മുദ്രാവാക്യം ഉയർത്തി കൊണ്ടുവന്നത്.

സിക്ക് മതമൗലികവാദത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഈ പ്രസ്ഥാനത്തിൻ്റെ നേതാവായിരുന്നു ഭിന്ദ്രവാലയെന്ന സിക്ക് പുരോഹിതൻ. കനഡയും ബ്രിട്ടനും താവളമാക്കി പ്രവർത്തിക്കുന്ന പ്രവാസികളായ സിക്കു സമ്പന്നരായിരുന്നു  ഖാലിസ്ഥാൻ വാദത്തിൻ്റെ ആസൂത്രകർ. ഇവരിൽ പലരും കോൺഗ്രസ് നേതാക്കളുമായിരുന്നു. തീവ്രമതാടിസ്ഥാനത്തിലുള്ള ഖാലിസ്ഥാൻ എന്ന രാഷ്ട്രപദ്ധതി ആവിഷ്ക്കരിച്ചത്.

ജഗത് സിംഗ് ചൗഹാൻ പ്രസിഡൻ്റായി ലണ്ടൻ ആസ്ഥാനമാക്കി കൊണ്ട് അവർ സിക്ക് രാഷ്ട്രം പ്രഖ്യാപനവും നടത്തിയിരുന്നു.  സി ഐ എയുടെ ബുദ്ധികേന്ദ്രങ്ങളും സൈനിക പരിശീലനകേന്ദ്രങ്ങളുമായിരുന്നു പാക്കിസ്ഥാൻ അതിർത്തി താവളങ്ങളിൽ സിക്ക് തീവ്രവാദികൾക്ക് പരിശീലനം നൽകിയത്.

അടിയന്തിരാവസ്ഥയെ തുടർന്നു അധികാരത്തിൽ നിന്നും പുറത്തള്ളപ്പെട്ട കോൺഗ്രസ് നേതൃത്വം രാജ്യത്ത് ഉയർന്നു വന്ന എല്ലാ വർഗീയ വിഘടന ഛിദ്ര ശക്തികളെയും കൂട്ടുപിടിക്കുകയായിരുന്നു. ആസാമിലെയും പഞ്ചാബിലെയും വംശീയ വിഘടനശക്തികളെ അവർ പ്രോത്സാഹിപ്പിച്ചു. പിന്നീട് ബ്രഹ്മപുത്രാതടങ്ങളെ രക്തപങ്കിലമാക്കിയ ആസാമിയ വംശീയവാദത്തിന് നേതൃത്വം കൊടുത്ത അസുവിൻ്റെ രൂപീകരണ സമ്മേളനം 1980 ൽ ഗോഹട്ടിയിൽ ഉൽഘാടനം ചെയ്തത് ശ്രീമതി ഗാന്ധിയായിരുന്നു.

പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരവാദികളെ ആവേശപൂർവ്വമവർ പിന്തുണച്ചു. ഇന്ദിരാഗാന്ധി ഡൽഹിയിലേക്ക് മതതീവ്രവാദിയായ ഭിന്ദ്രൻവാലയെ ക്ഷണിച്ചു വരുത്തി സ്വീകരണം കൊടുത്തു. കുൽദീപ് നയ്യരെ പോലുള്ള മുതിർന്ന പത്രപ്രവത്തകർ ഇതിനെ കുറിച്ച് ഇന്ദിരയോട് ചോദിച്ചപ്പോൾ അവർ ഭിന്ദ്രൻ വാലയെ സാത്വികനായി സന്യാസിയെന്ന് വിശേഷിപ്പിച്ച് തൻ്റെ നടപടികളെ ന്യായീകരിക്കുകയായിരുന്നു. അതിൻ്റെ കൂടി വിലയായിട്ടാണ് അവർക്ക് അവരുടെ ജീവൻ തന്നെ കൊടുക്കേണ്ടി വന്നതെന്ന ചരിത്ര പാഠം കോൺഗ്രസ് ഇന്നും ഉൾകൊണ്ടിട്ടിട്ടില്ല.

എല്ലാ വർഗീയവാദികളും തീവ്രവാദികളുമായി ചേർന്നു എങ്ങിനെയെങ്കിലും അധികാരത്തിലെത്തുകയെന്ന രാഷ്ട്രീയമാണ് കോൺഗ്രസിനെ എന്നും നയിച്ചത്. കേരളത്തിലിപ്പോൾ മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും എസ് ഡിപിഐയുമായെല്ലാവരുണ്ടാക്കുന്ന ബാന്ധവത്തെ ചരിത്രത്തിൽ നിന്നു ഒരിക്കലും പാഠം പഠിക്കാൻ കൂട്ടാക്കാത്തവ രുടെ രാഷ്ട്രീയ അധപതനത്തെയാണ് കാണിക്കുന്നത്.

ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാത്ത അധികാര മോഹമാണവരെ നയിക്കുന്നത്.ഇടതുപക്ഷ സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ ശബരിമല വിധിയിൽ കോൺഗ്രസുകാർ ബി ജെ പിയുമായി സുവർണാവസരം പങ്കിട്ടതും നാം കണ്ടതാണല്ലോ.

കെ ടി കുഞ്ഞിക്കണ്ണൻ

രാജ്യത്തെ ഏറ്റവും മികച്ച ഭരണം കേരളത്തില്‍; വീണ്ടും നമ്പർ വൺ

 കേരളത്തിന്റെ മികച്ച ഭരണസംവിധാനത്തിന്‌ വീണ്ടും അംഗീകാരം. 2020ലെ പബ്ലിക്ക്‌ അഫയേഴ്‌സ്‌ ഇൻഡക്‌സ്‌ റിപ്പോർട്ടിൽ രാജ്യത്തെ മികച്ച ഭരണനിർവഹണ സംസ്ഥാനമായി കേരളം‌‌‌.  1.388 പോയിന്റാണ്‌ കേരളം നേടിയത്‌. കഴിഞ്ഞ വർഷവും 1.011 പോയിന്റുമായി വലിയ സംസ്ഥാനങ്ങളിൽ കേരളം തന്നെയായിരുന്നു ഒന്നാമത്‌‌. ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശിലാണ്‌ ഏറ്റവും മോശം.

2020ലെ റിപ്പോർട്ടിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലും‌ ദക്ഷിണേന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളാണ്‌. കേരളത്തിനുപിന്നിൽ തമിഴ്‌നാടും‌–- 0.912, ആന്ധ്രയും–- 0.531.  ഉത്തർപ്രദേശ്‌, ഒഡിഷ, ബിഹാർ എന്നീ സംസ്ഥാനങ്ങളാണ്‌ ഭരണനിർവഹണത്തിൽ ഏറ്റവും പിന്നിൽ. മൂന്നു സംസ്ഥാനങ്ങൾക്കും ‌ നെഗറ്റീവ്‌ പോയിന്റ്‌‌

മികച്ച കേന്ദ്ര ഭരണപ്രദേശം ചണ്ഡീഗഢാണ്‌(1.05). പിന്നിൽ പുതുച്ചേരിയും(0.52) ലക്ഷദ്വീപും(0.003). ഏറ്റവും പിന്നിൽ നിക്കോബാറും ജമ്മു കശ്‌മീരുമാണ്‌ . ചെറിയ സംസ്ഥാനങ്ങളിൽ ഗോവ(1.745) ആണ്‌ മുന്നിൽ. ഏറ്റവും മോശം മണിപ്പുർ‌–- 0.363.

മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്‌തൂരിരംഗന്റെ നേതൃത്വത്തിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്‌സ് സെന്ററാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

സമത്വം,  വളർച്ച, സുസ്ഥിരത എന്നീ ഘടകങ്ങളുടെ  സുസ്ഥിരവികസനം അടിസ്ഥാനമാക്കി സംയോജിത സൂചികയിലൂടെയാണ്‌ പ്രകടനം വിലയിരുത്തിയതെന്ന്‌ കസ്‌തൂരിരംഗൻ പറഞ്ഞു

വന്ന ശക്തി പിന്നെയില്ല ; കേസെടുത്തത്‌ 2,500ൽപരം; ശിക്ഷിക്കപ്പെട്ടത്‌ 18

 ഇഡി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവ തീരെ കുറവ്‌. 2005നുശേഷം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എടുത്ത 2500ൽപരം കേസിൽ ശിക്ഷിക്കപ്പെട്ടത്‌ 18 ൽ മാത്രം. ബഹുഭൂരിപക്ഷം കേസും തള്ളിപ്പോകുകയോ അനന്തമായി നീളുകയോ ചെയ്‌തു‌.

രാഷ്ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവും കേസുകളെ ബാധിക്കുന്നതായി വിദഗ്‌ധർ പറയുന്നു. ഇഡിക്ക്‌ സ്വന്തമായി കേസെടുക്കാൻ അധികാരമില്ല. മറ്റേതെങ്കിലും ഏജൻസികൾ എടുക്കുന്ന കേസിന്റെ തുടർച്ച എന്ന നിലയിലാണ്‌ ഇഡി അന്വേഷണം. ഇഡിക്ക്‌ നേരിട്ട്‌ പരാതി ലഭിച്ചാലും പ്രാഥമിക പരിശോധനയ്‌ക്കുശേഷം മറ്റേതെങ്കിലും ഏജൻസിക്ക്‌ കൈമാറണം. സഹഏജൻസിയുടെ കേസ്‌ പരാജയപ്പെട്ടാൽ ഇഡി കേസും ദുർബലമാകും. 2ജി കേസിൽ സിബിഐ കേസ്‌ കോടതി തള്ളിയതോടെ ഇഡി വാദങ്ങൾ അപ്രസക്തമായി.

പ്രമുഖരെത്തേടി ഇഡി ബിജെപി

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, റോബർട്ട്‌ വാധ്ര, പി ചിദംബരം, കാർത്തി ചിദംബരം, നളിനി ചിദംബരം, അഹമ്മദ്‌ പട്ടേൽ,  ഭുപീന്ദർസിങ്‌‌ ഹൂഡ, മോത്തിലാൽ വോറ, ഡി കെ ശിവകുമാർ, ശരദ്‌പവാർ, പ്രഫുൽ പട്ടേൽ, അഖിലേഷ്‌ യാദവ്‌, അസംഖാൻ, മായാവതി, ലാലുപ്രസാദ്‌ യാദവും കുടുംബവും, ഛഗൻ ഭുജ്‌പാൽ, മദൻ മിത്ര, കുനാൽ സിങ്‌, നവീൻ ജിൻഡാൽ, ഡി എൻ റാവു, ഫാറൂഖ്‌ അബ്ദുള്ള, ഋതുൽ പുരി, അശോക്‌ ഗെലോട്ട്‌, അഗ്രസെൻ ഗെലോട്ട്‌,  സച്ചിൻ പൈലറ്റ്‌, കെ ഡി സിങ്‌, വീരഭദ്ര സിങ്‌, വൈ എസ്‌ ചൗധരി, രാജ്‌ താക്കറേ,  ശങ്കർ സിങ്‌ വഗേല, ക്യാപ്‌റ്റൻ അമരീന്ദർസിങ്‌, മകൻ രണീന്ദർ സിങ്‌.

യുപിഎ സർക്കാരിന്റെ കാലത്ത്‌

മധു കോഡ, ഹരിനാരായൺ  റായി,   ജഗൻമോഹൻ റെഡ്ഡി, ജി ജനാർദന റെഡ്ഡി,  എ രാജ, കനിമൊഴി, ദയാനിധി മാരൻ, കലാനിധി മാരൻ, സുരേഷ്‌ കൽമാഡി, ബാബ രാംദേവ്‌.

തീക്കട്ടയിലും ഉറുമ്പ്‌

ഇഡി ഉദ്യോഗസ്ഥരും കേസുകളിൽ കുടുങ്ങിയിട്ടുണ്ട്‌. ഐപിഎൽ വാതുവയ്‌പ്‌ കേസിലെ പ്രതിയിൽനിന്ന്‌ കോഴ വാങ്ങിയെന്ന കേസിൽ ഇഡി മുൻ ജോയിന്റ്‌ ഡയറക്ടർ ജെ പി സിങ്ങിനെ 2018ൽ സിബിഐ അറസ്റ്റ്‌ ചെയ്‌തു.

അന്നത്തെ ഇഡി ഡയറക്ടർ കർണാൽ സിങ്‌ വാതുവയ്‌പുകാരുമായി ചേർന്ന്‌ കുടുക്കിയതാണെന്ന്‌ ജെ പി സിങ്‌ ആരോപിച്ചു. കർണാൽ സിങ്‌ ഇത്‌ നിഷേധിച്ചു. രണ്ട്‌ ഇഡി ഉദ്യോഗസ്ഥർ കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായിട്ടുണ്ട്‌.

ഇഡിയെക്കുറിച്ച്‌ കോൺഗ്രസ്

സർക്കാരിനുവേണ്ടി ഇഡി അധികാരം ദുർവിനിയോഗം ചെയ്യുന്നു. ‘റെയ്‌ഡ്‌ രാജ്‌’ മോഡിസർക്കാരിന്റെ ജനിതകഘടനയുടെ ഭാഗമാണ്‌. അപഹാസ്യമായ അബദ്ധങ്ങളാണ്‌ ഇഡിയുടേത്‌‌’’.                 

പി ചിദംബരം (2018, ജനുവരി)

‘‘ഇഡി, സിബിഐ, നട്ടെല്ലില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങൾ എന്നിവയെ ഉപയോഗിച്ച്‌ പി ചിദംബരത്തിനെ സ്വഭാവഹത്യ നടത്താൻ മോഡിസർക്കാർ ശ്രമിക്കുന്നു.’’

രാഹുൽഗാന്ധി (2019, ആഗസ്‌ത്‌)

‘‘കോവിഡ്‌ കാലത്ത്‌ അഹമ്മദ്‌ പട്ടേലിന്റെ വീട്ടിലേക്ക്‌ ഇഡിയെ അയച്ചത്‌ സർക്കാരിന്റെ മുൻഗണനകൾ എത്രത്തോളം വഴിവിട്ടതാണെന്ന്‌ വ്യക്തമാക്കുന്നു.’’

പ്രിയങ്ക ഗാന്ധി (2020 ജൂലൈ)  

‘‘കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഇഡിയുടെ നോട്ടീസ്‌ ലഭിച്ച ഒരു ബിജെപി നേതാവിന്റെ പേര്‌ പറയാമോ? പല സംസ്ഥാന സർക്കാരുകളെയും മറിച്ചിടുകയും നൂറുകണക്കിനു കോടി രൂപ ഇതിനായി ചെലവിടുകയും ചെയ്‌തു. ആദായനികുതി വകുപ്പും ഇഡിയും ഇതൊന്നും അറിയുന്നില്ലേ?’’

ദിനേശ്‌ ഗുണ്ടുറാവു, എഐസിസി സെക്രട്ടറി (ഒക്ടോബർ 25)

പരിധിവിട്ട്‌ അന്വേഷണം; ദുരൂഹമായ ഇടപെടൽ ; ഇഡിയുടെ ഇരട്ടനീക്കത്തില്‍ രാഷ്‌ട്രീയം

കെ ശ്രീകണ‌്ഠൻ 

വ്യക്തിപരമായ കുറ്റാരോപണത്തിന്റെ പേരിലാണ്‌ എം ശിവശങ്കറിന്റെയും ബിനീഷ്‌ കോടിയേരിയുടെയും അറസ്റ്റ്‌ എന്ന്‌ വ്യക്തമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ കേന്ദ്ര ഏജൻസികളുടേത്‌ രാഷ്‌ട്രീയനീക്കമെന്ന്‌ സംശയം. സ്വർണക്കടത്ത്‌ കേസിലും ബംഗളൂരുവിലെ സാമ്പത്തിക ഇടപാടിലും ഒരേ ഏജൻസി ഉയർത്തുന്ന ആരോപണങ്ങൾ അസ്വാഭാവികം‌. ഇരട്ടമുഖവുമായാണ്‌ ഇഡി നീക്കമെങ്കിലും അതിനു പിന്നിലെ ലക്ഷ്യം ഒന്നുതന്നെ‌. സർക്കാരിനെയും സിപിഐ എമ്മിനെയും പുകമറയിൽ നിർത്തുക.

നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്റ്റംസിന്റെയും അതിനു പിന്നിലെ തീവ്രവാദ ബന്ധം എൻഐഎയുടെയും അന്വേഷണ പരിധിയിലാണ്‌. വിദേശനാണ്യ വിനിമയം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ്‌ എൻഫോഴ്‌സ്‌മെന്റിന്റെ പരിധിയിൽ വരുന്നത്‌.  അതെല്ലാം മറികടന്ന്‌ കാടടച്ച്‌ വെടിവയ്‌ക്കുന്ന ഇഡിയുടെ നീക്കമാണ്‌ കൂടുതൽ സംശയമുയർത്തുന്നത്‌. രാജ്യത്ത്‌ പല വിമാനത്താവളത്തിലും തുറമുഖങ്ങളിലും സ്വർണം അടക്കം നികുതിവെട്ടിച്ചുള്ള കടത്ത്‌ പതിവാണ്‌. ഇതിലൊന്നിന്റെയും പുറകെ പോയി അന്വേഷിച്ച ചരിത്രം ഇഡിക്കില്ല.

കോടികളുടെ കുഴൽപ്പണ ഇടപാട്‌ പിടികൂടിയ സംഭവങ്ങളിൽപ്പോലും ഇഡിയുടെ തുടരന്വേഷണം ദുർബലമായതാണ്‌ അനുഭവം. വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന്‌ എടുത്ത കേസുകളിലും കോടതികൾ പ്രതികളെ കുറ്റവിമുക്തരാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. കേരള പൊലീസ്‌ പിടികൂടി ഇഡിക്ക്‌ കൈമാറിയ കുഴൽപ്പണ കടത്ത്‌ കേസുകളുടെയും സ്ഥിതി മറിച്ചല്ല. ഈ പശ്ചാത്തലത്തിലാണ്‌ നയതന്ത്ര ബാഗേജ്‌ സ്വർണക്കടത്ത്‌ കേസിൽ കസ്റ്റംസിനെയും എൻഐഎയും കടത്തിവെട്ടി ഇഡി നീക്കം‌.

ബംഗളൂരുവിലെ ലഹരിമരുന്ന്‌ കേസ്‌ നർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോയാണ്‌ (എൻസിബി) അന്വേഷിക്കുന്നത്‌. ചലച്ചിത്രതാരങ്ങളടക്കം നിരവധിപേർ പിടിയിലായി. അതിൽ ഒരു പ്രതിയായ പരിചയക്കാരന്‌ അഞ്ചുവർഷംമുമ്പ്‌ പണം കടംകൊടുത്തതാണ്‌ ബിനീഷിനെതിരെ ആരോപിക്കുന്ന കുറ്റം. ഈ പണത്തിന്റെ സ്രോതസ്സ്‌ ബോധ്യപ്പെടുത്തിയാൽ കേസ്‌ അവിടെ തീരും. അതിന്‌ അവസരം നൽകാതെയാണ്‌ ഇഡിയുടെ നീക്കം‌. ലഹരിമരുന്ന്‌ കേസ്‌ അന്വേഷിക്കുന്ന എൻസിബി ഇതുവരെ ബിനീഷിനെ ചോദ്യം ചെയ്യുകയോ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുകയോ ചെയ്‌തിട്ടില്ല.

സ്വർണക്കടത്ത്‌ കേസിൽ തീവ്രവാദ ബന്ധം തെളിയിക്കാനുള്ള വകയൊന്നും ഇതുവരെ എൻഐഎയ്‌ക്ക്‌ കണ്ടെത്താനായിട്ടില്ല. സ്വർണക്കടത്തിൽ എം ശിവശങ്കറിന്‌ ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതായി കസ്റ്റംസും ആരോപിച്ചിട്ടില്ല.

എൻഐഎ കേസിൽ അറസ്റ്റിലായ പ്രതികളിൽ 13 പേർക്ക്‌ ഇതിനകം ജാമ്യം കിട്ടി‌. ഒരാൾക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുമില്ല. എൻഐഎയെയും കസ്റ്റംസിനെയും കടത്തിവെട്ടാനുള്ള ഇഡിയുടെ പുറപ്പാടിനു പിന്നിലും കോൺഗ്രസ്‌, ബിജെപി അച്ചുതണ്ടാണ്‌.  

ശിവശങ്കർ കസ്റ്റംസിനെ വിളിച്ചത്‌ പണ്ട്‌

സ്വർണക്കടത്തിന്‌ മാസങ്ങൾക്കുമുമ്പാണ്‌ എം ശിവശങ്കർ ഏതോ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ വിളിച്ചത്‌. അത്‌ മാസങ്ങൾക്കുശേഷം നടക്കാൻ പോകുന്ന കുറ്റകൃത്യത്തിന്‌ അരങ്ങൊരുക്കലാണെന്ന വാദം വിചിത്രമാണ്‌. വിവാദ ലോക്കർ ഇടപാടും‌ സ്വർണക്കടത്തിന്‌ ഒരു വർഷംമുമ്പാണ്‌. പിന്നീട്‌ നടന്ന സ്വർണ ഇടപാടിലെ കമീഷനാണ്‌ ആ തുകയെന്ന വാദം നിരർഥകം‌.

ഒരു ഉദ്യോഗസ്ഥന്റെ ചെയ്‌തി സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കരുതെന്ന്‌ ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രിയും ബിനീഷ്‌ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെയെന്ന്‌ കോടിയേരി ബാലകൃഷ്‌ണനും വ്യക്തമാക്കിയതാണ്‌. അന്വേഷണ ഏജൻസികൾ എത്ര വല കൊരുത്താലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ എത്തില്ലെന്നതാണ്‌ പ്രതിപക്ഷത്തിന്റെ വിഭ്രാന്തിക്ക്‌ കാരണം. തദ്ദേശ തെരഞ്ഞെടുപ്പുവരെ ആരോപണ പുകമറ നിലനിർത്തുകയാണ്‌ യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യവും.

Friday, October 30, 2020

പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

 പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളില്‍ ചിലര്‍ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു. പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചക്കുള്ള  മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരാണ്. അവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.  അതിനായി നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു.

സംസ്ഥാനത്തെ പട്ടിക വിഭാഗം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരി പി.രാമഭദ്രന്റെ അഭ്യര്‍ത്ഥന പ്രകാരം വിളിച്ച ചര്‍ച്ചയില്‍ ഇരുപത് സംഘടനകളാണ് പങ്കെടുത്തത്.

വാളയാര്‍, പന്തളം  സംഭവങ്ങളില്‍ പീഡനം അനുഭവിച്ച  കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ ആരായിരുന്നാലും അവര്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നും കുടുംബത്തിനായി കഴിയുന്നത്ര സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരഹിതര്‍ക്ക് കൃഷിഭൂമി നല്‍കുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കും. പട്ടികജാതി-പട്ടികവര്‍ഗ മാനേജ്‌മെന്റില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കണമെന്ന ആവശ്യം   പരിഗണിക്കുമെന്നും ഇതിനായി പ്രത്യേകമായ നയത്തിനു രൂപം നല്‍കുന്നത് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ മാനേജ്‌മെന്റു കള്‍ക്ക് നാക് അക്രഡിറ്റേഷന്‍ ഒഴിവാക്കി ന്യൂജനറേഷന്‍ കോഴ്‌സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ സഭ  സ്വാഗതം ചെയ്തു.

ഭൂമി, പാര്‍പ്പിടം, സംവരണം വിദ്യാഭ്യാസം ,താത്കാലിക നിയമനങ്ങളിലെ സംവരണ നിഷേധം, അതിക്രമങ്ങള്‍ തടയല്‍ തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി നല്‍കി. ചര്‍ച്ചയില്‍ കെ. സോമപ്രസാദ് എംപി യും പങ്കെടുത്തു. ഓരോ സംഘടനയും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ വിശദമായി  പരിശോധിക്കുമെന്നും വേഗത്തില്‍ത്തന്നെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

10 ശതമാനം സംവരണം ആനുകൂല്യം ലഭിക്കുന്നത് ആര്‍ക്കൊക്കെ?; മാനദണ്ഡം ഏതൊക്കെ?

 മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം  സംവരണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ പത്ത് ശതമാനം നിയമനം ഇനി കിട്ടും.  പട്ടികവിഭാഗത്തിലോ പിന്നോക്കവിഭാഗത്തിലോ ഉള്‍പ്പെടുന്നവര്‍ക്കാണ് ഇതുവരെ സംവരണം കിട്ടിയത്. അത് സംരക്ഷിച്ചുകൊണ്ടുതന്നെ മുന്നോക്ക സമുദായത്തിലെയും ക്രിസ്‌ത്യന്‍ ഉള്‍പ്പെടെ സംവരണാനുകൂല്യം കിട്ടാത്ത വിഭാഗങ്ങളിലെയും ഒരു ജാതിയിലും ഇല്ലാത്തവരിലെയും  സാമ്പത്തികമായി പിന്നോക്കക്കാരായവര്‍ക്കാണ് സംവരണം കിട്ടുക. 

പുതിയ നിയമപ്രകാരം സംവരണ പരിധിയില്‍പ്പെടാത്ത ജനറല്‍ കാറ്റഗറിയിലെ വിഭാഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍  ഇപ്പോള്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു, അതിന്‍ പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനറല്‍ കാറ്റഗറിയിലെ ആളുകള്‍ക്ക്  സര്‍ക്കാര്‍ പരീക്ഷകളിലും പൊതു പ്രവേശനപരീക്ഷകളിലും മറ്റും EWS (Economically Weaker Section) എന്ന് ചേര്‍ത്താല്‍ സംവരണം ലഭിക്കുന്നതാണ്. എന്നാല്‍ അതിനായി EWS സര്‍ട്ടിഫിക്കേറ്റ് വാങ്ങേണ്ടതുണ്ട്. സംസ്ഥാന / കേന്ദ്ര പരീക്ഷകള്‍ക്കായി വില്ലേജ് ഓഫിസര്‍ / തഹസില്‍ദാര്‍ എന്നിവര്‍ ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.

സമുദായത്തെ കുറിച്ചുള്ള സംശയങ്ങള്‍- ഇതിന് സത്യവാങ്ങ്മൂലം നല്‍കാം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പി നല്‍കാം.

ഒരു കുടുംബത്തിലെ അംഗങ്ങളാണോ എന്ന സംശയം- ഇതു തെളിയിക്കാന്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കുക.

ഇവയെല്ലാം നല്‍കിയിട്ടും EWS സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലങ്കില്‍ എന്തു കാരണത്താല്‍ നല്‍കാന്‍ സാധിക്കില്ല എന്ന് എഴുതി വാങ്ങുക. തുടര്‍ന്ന് തഹസില്‍ദാര്‍ക്ക് ഇത് ഉപയോഗിച്ച് പരാതി നല്‍കുക.

സംവരണത്തിന് പരിഗണിക്കുന്നവര്‍, മാനദണ്ഡങ്ങള്‍

    കുടുംബ വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍.

    പട്ടികജാതി-- വര്‍ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ പെടാത്തവര്‍

    കുടുംബ ഭൂസ്വത്ത് പഞ്ചായത്തില്‍ 2.5 ഏക്കറിലും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലും കോര്‍പറേഷനില്‍  50 സെന്റിലും കൂടരുത് 

    എല്ലായിടത്തുമുള്ള ഭൂസ്വത്ത് ആകെ രണ്ടര ഏക്കറില്‍ കൂടരുത്.

    മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലും ഭൂമിയുണ്ടെങ്കില്‍  75 സെന്റില്‍ കൂടരുത്. 

    ഭൂവിസ്‌തൃതി കണക്കാക്കുമ്പോള്‍ സംസ്ഥാനത്തിനു പുറത്തുള്ള ഭൂമിയും പരിഗണിക്കും 

    കുടുംബത്തിനുള്ള ആകെ ഹൗസ് പ്ലോട്ടിന്റെ വിസ്‌തൃതി മുനിസിപ്പാലിറ്റിയില്‍ 20 സെന്റിലും  കോര്‍പറേഷനില്‍ 15 സെന്റിലും കൂടരുത്

    കുടുംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് ഉണ്ടെങ്കില്‍ അവയെല്ലാം കൂട്ടിയാണ് പ്ലോട്ടിന്റെ വ്യാപ്തി കണക്കാക്കുക 

    അന്ത്യോദയ അന്നയോജന/ മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെടുന്ന റേഷന്‍കാര്‍ഡുള്ളവര്‍. ഇവര്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം 

    വരുമാന സര്‍ട്ടിഫിക്കറ്റ്, തൊട്ടുമുമ്പുള്ള സാമ്പത്തികവര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കും 

    കുടുംബത്തിന്റെ  വസ്‌തുവകകളുടെ വിശദാംശം സത്യവാങ്മൂലമായി സമര്‍പ്പിക്കണം

    അവകാശവാദം വ്യാജമെന്ന് കണ്ടെത്തിയാല്‍ നിയമനവും പ്രവേശനവും  ഉടന്‍ റദ്ദാക്കും 

    മാനദണ്ഡം മൂന്നുവര്‍ഷം കൂടുമ്പോള്‍  പുനഃപരിശോധിക്കും.

രാജി ആവശ്യം പരിഹാസ്യം: സീതാറാം യെച്ചൂരി

 പട്‌ന: ഐഎഎസ്‌ ഉദ്യോഗസ്ഥനായ ശിവശങ്കറിനെ കേന്ദ്ര ഏജൻസി അറസ്റ്റ്‌ ചെയ്‌തതിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഹാസ്യമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിനീഷ്‌ കോടിയേരിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. തെറ്റുകാരനെന്നു കണ്ടാൽ നിയമപ്രകാരം നടപടിയെടുക്കട്ടെ. അതിനപ്പുറം മറ്റ്‌ വിഷയങ്ങളില്ല. കേന്ദ്രമാണ്‌ ഐഎഎസുകാരെ നിയമിക്കുന്നത്‌. ഐഎഎസുകാരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ്‌ ഉത്തരവാദികളാവുക. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടാണ്‌ ഇക്കാര്യം ചോദിക്കേണ്ടത്‌. സ്വർണം കടത്തിയത്‌ കേന്ദ്രം നിയന്ത്രിക്കുന്ന വഴിയിലൂടെയാണ്‌. വിമാനത്താവളവും കസ്റ്റംസുമെല്ലാം കേന്ദ്രത്തിനു കീഴിലാണ്‌. 

വിവരങ്ങൾ അറിഞ്ഞയുടൻ സംസ്ഥാന സർക്കാർ ശിവശങ്കറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണശേഷം കുറ്റക്കാരനെന്നു കണ്ടാൽ നിയമപ്രകാരമുള്ള നടപടികളിലേക്ക്‌ കടക്കാം. ഈ വിഷയത്തിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അസ്വസ്ഥതയാണ്‌ വെളിപ്പെടുന്നത്‌. കേരളത്തിൽ അടുത്ത്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയൊന്നും ഈ വിഷയം ബാധിക്കില്ല. ജനങ്ങൾ എല്ലാം കണ്ട്‌ മനസ്സിലാക്കുന്നുണ്ട്‌. ‐ യെച്ചൂരി പറഞ്ഞു

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു: കാനം രാജേന്ദ്രന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ സര്‍ക്കാറിനെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ബിനീഷിന്‍റെ അറസ്റ്റ് സര്‍ക്കാറിനെ ബാധിക്കില്ലെന്നും. ബിനീഷ് എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ഭാഗമല്ലെന്നും കാനം രാജേന്ദ്രന്‍ ചോദ്യങ്ങളോട് പ്രതികരിച്ചു.

ബിനീഷ് വിഷയത്തില്‍ കോടിയേരി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ കൂടുതലായി തനിക്ക് ഒന്നും പറയാനില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ബിനീഷിനെതിരെയുള്ളത് മയക്കുമരുന്ന് കേസല്ല സാമ്പത്തിക ഇടപാട് കേസാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയരുന്ന ഇത്തരം കേസുകളോടും ആരോപണങ്ങളോടും മൗനം പാലിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ ബിനീഷിനെ വേട്ടയാടുകയാണെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണിയും സര്‍ക്കാരും പൂര്‍ണ സജ്ജമാണെന്നും കാനം പ്രതികരിച്ചു.

ലീഗിന്‌ അറിയാമോ ; കേരളത്തിന്‌ പുറത്ത്‌ ഭൂരിപക്ഷം മുസ്ലീങ്ങൾക്കും സംവരണമില്ല

 കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളിലും മുസ്ലീങ്ങളിലെ ഭൂരിപക്ഷവും  സംവരണത്തിന്‌ അർഹതയില്ലാത്തവരാണെന്ന്‌, ചന്ദ്രഹാസമിളക്കുന്ന മുസ്ലീംലീഗിന്‌ അറിയാമോ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. അവർക്കും സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. ഹിന്ദുക്കളിലെയും ക്രൈസ്തവരിലെയും മറ്റ്‌ എല്ലാ മതങ്ങളിലെയും സംവരണമില്ലാത്ത വിഭാഗങ്ങളും ജാതിയും മതവുമില്ലാത്തവരും ഈ ആനുകൂല്യത്തിന്‌ അർഹരാകും. പുതിയ വിഭാഗത്തിന്‌ ലഭിക്കുന്ന സംവരണം ഏറ്റവും പാവപ്പെട്ടവർക്ക്‌ ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ്‌ സംസ്ഥാനത്ത്‌ സ്വീകരിച്ചത്‌. അതിൽ അപാകതയെന്തെങ്കിലും ചൂണ്ടിക്കാട്ടിയാൽ പരിശോധിക്കാം. എന്നാൽ, ഈ വിഭാഗത്തിന്‌ സംവരണത്തിനേ അർഹതയില്ലെന്ന്‌ പറയുന്നത്‌ ശരിയല്ല. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നതിനു പകരം സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്ന പ്രയോഗമാണ്‌ ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ യാഥാർഥ്യങ്ങൾ പരിഗണിച്ചു

സാമൂഹ്യ യാഥാർഥ്യങ്ങളെ ശരിയായ അർഥത്തിൽ പരിഗണിച്ചാണ്‌ സംവരണ വിഷയത്തിൽ ഇടതുപക്ഷം എക്കാലത്തും നിലപാട്‌ എടുത്തത്‌. പട്ടിക വിഭാഗങ്ങൾക്കടക്കം നിലവിലുള്ള സംവരണം തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ അടുത്തിടെ ദേശീയതലത്തിൽ ചർച്ച ഉയർന്നിരുന്നു. അതിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചു. പിന്നോക്ക വിഭാഗങ്ങൾക്ക്‌ നിലവിലുള്ള സംവരണം തുടരണം. ക്രീമിലെയർ നടപ്പാക്കിയപ്പോൾ പിന്നോക്ക വിഭാഗത്തിലെ  സമ്പന്നർ സംവരണത്തിന്‌ അർഹരല്ലാതായി. എന്നാൽ സംവരണപ്രകാരം ഉദ്യോഗാർഥികളെ എടുക്കുമ്പോൾ ആവശ്യമായ എണ്ണം ആ സമുദായത്തിൽനിന്ന്‌ ലഭിച്ചില്ലെങ്കിൽ ക്രീമിലെയർ വിഭാഗത്തിൽനിന്ന്‌ അർഹർക്ക്‌ നിയമനം നൽകണമെന്ന്‌ ആ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, സംവരണമില്ലാത്ത വിഭാഗത്തിലെ ദരിദ്രർക്ക്‌ പത്ത്‌ ശതമാനമെങ്കിലും സംവരണം അനുവദിക്കണമെന്ന്‌ അഭിപ്രായം ഉയർന്നപ്പോൾ അതിനെ ശക്തമായി അനുകൂലിച്ചു. ഇക്കാര്യം നടപ്പാകണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. കേരളത്തിൽ ദശാബ്ദങ്ങൾക്കുമുമ്പ്‌  തെരഞ്ഞെടുപ്പിൽ ഇത്‌ പ്രധാന വിഷയവുമായിരുന്നു. പിന്നീട്‌ യുഡിഎഫ്‌ പ്രകടനപത്രികയിലും ഈ നിലപാട്‌ സ്ഥാനംപിടിച്ചു. കഴിഞ്ഞ എൽഡിഎഫ്‌ പത്രികയിൽ ഇക്കാര്യം വീണ്ടും എടുത്തുപറഞ്ഞു. ദേവസ്വംബോർഡിൽ നടപ്പാക്കി. രാജ്യത്ത്‌ ഭരണഘടനാ ഭേദഗതി വന്നപ്പോൾ സംസ്ഥാനത്തും നടപ്പാക്കുകയാണ്‌. ഒരു വിഭാഗത്തിനും നിലവിലുള്ള സംവരണാവകാശം നേരിയ ശതമാനം പോലും ഹനിക്കപ്പെടില്ലെന്ന്‌ തെറ്റിദ്ധരിച്ച്‌ എതിർക്കുന്നവർക്ക്‌ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

2005ൽ ലീഗിനാകാം; 2020ൽ ഇടതുപക്ഷം ചെയ്യരുത്‌

ഭരണത്തിലുള്ളപ്പോൾ മുന്നോക്ക സംവരണം നടപ്പാക്കിയ മുസ്ലിംലീഗ്‌ ഇപ്പോൾ അതിനെ എതിർക്കുന്നത്‌ അധികാരത്തിൽ വരാൻവേണ്ടി. നരേന്ദ്രൻ കമീഷൻ പാക്കേജിന്റെ പേരിൽ  2005–-ലാണ്‌ ലീഗ്‌ സാമ്പത്തിക സംവരണം നടപ്പാക്കിയത്‌. 

മുന്നോക്ക വിഭാഗത്തിലെ  സാമ്പത്തികമായി പിന്നോക്കക്കാർക്ക്‌  ഉന്നത വിദ്യാഭ്യാസ രംഗത്താണ് അന്ന്‌  10 ശതമാനം സംവരണം ഏർപ്പെടുത്തിയത്‌. മുസ്ലിംലീഗ്‌ നേതാവായ ഇ ടി മുഹമ്മദ്‌ ബഷീറായിരുന്നു അന്നത്തെ‌ വിദ്യാഭ്യാസ മന്ത്രി. സാമ്പത്തിക സംവരണ തീരുമാനം ‌ എതിർപ്പ്‌ ക്ഷണിച്ചുവരുത്തി.

മുസ്ലിം ജമാഅത്ത്‌‌ കൗൺസിൽ യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്‌തു. ഇപ്പോഴും ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. എന്നാൽ ഈ  വസ്‌തുത മറച്ചുവച്ചാണ്‌  സാമ്പത്തിക സംവരണത്തിൽ ഇരട്ടത്താപ്പുമായി ലീഗ്‌ സമരത്തിനിറങ്ങുന്നത്‌.

സംവരണവിഭാഗങ്ങൾക്ക്‌ വേണ്ടിയുള്ള നരേന്ദ്രൻ കമീഷൻ പാക്കേജുമായി ബന്ധമില്ലാതിരുന്ന ‌ സാമ്പത്തിക സംവരണം 2005–-ൽ എന്തിന്‌ കൊണ്ടുവന്നുവെന്ന്‌ ‌ ലീഗ്‌ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

സംവരണത്തിലെ പാര്‍ടിനയം - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

 മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത്‌ ശതമാനം  സംവരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം കേരള സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ശക്തിപകരുന്നതാണ്. സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമനങ്ങളിൽ പത്ത്‌ ശതമാനം നിയമനം ഇനി കിട്ടും.  പട്ടികവിഭാഗത്തിലോ പിന്നോക്കവിഭാഗത്തിലോ ഉൾപ്പെടുന്നവർക്കാണ് ഇതുവരെ സംവരണം കിട്ടിയത്. അത് സംരക്ഷിച്ചുകൊണ്ടുതന്നെ മുന്നോക്ക സമുദായത്തിലെയും ക്രിസ്ത്യൻ ഉൾപ്പെടെ സംവരണാനുകൂല്യം കിട്ടാത്ത വിഭാഗങ്ങളിലെയും ഒരു ജാതിയിലും ഇല്ലാത്തവരിലെയും  സാമ്പത്തികമായി പിന്നോക്കക്കാരായവർക്കാണ് സംവരണം കിട്ടുക.  അതായത്, മുന്നോക്കസമുദായക്കാർക്ക് മാത്രമല്ല, സംവരണേതര വിഭാഗത്തിലെ സാമ്പത്തിക പിന്നോക്കക്കാർക്കും ഉദ്യോഗനിയമനത്തിലും വിദ്യാഭ്യാസസ്ഥാപന പ്രവേശനത്തിലും സംവരണം ലഭിക്കും.

ചിലർ തെറ്റിദ്ധാരണ പരത്തുന്നു

സർക്കാർ നിലപാട് സംവരണവിഭാഗത്തെ ചതിക്കുന്നതാണെന്ന് ഒരുവിഭാഗം ആരോപിക്കുമ്പോൾ, സാമ്പത്തിക സംവരണ ഉത്തരവിൽ വിപുലീകരണം വേണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെടുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്ന സംഘടനകളും കക്ഷികളും വ്യക്തികളുമെല്ലാം ഒരേ മനോഭാവമുള്ളവരല്ല. ഇവരിൽ ഒരു കൂട്ടർ മുറുകെ പിടിക്കുന്നത് എൽഡിഎഫ് വിരുദ്ധതയാണ്. പിന്നോക്ക സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫ് സർക്കാരിനെതിരെ സംവരണ സംരക്ഷണപ്രക്ഷോഭത്തിന് യുഡിഎഫിലെ മുഖ്യകക്ഷിയായ മുസ്ലിംലീഗ് ഇറങ്ങിയിരിക്കുകയാണ്. യുഡിഎഫിലേക്ക് പുതുതായി ചേർത്തിരിക്കുന്ന വെൽഫയർ പാർടിയുടെ സ്രഷ്ടാവായ ജമാ അത്തെ ഇസ്ലാമിയാണ് സംവരണത്തിന്റെ പേരിലെ എൽഡിഎഫ് സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത്. ജാതിമത കലാപത്തിലേക്ക് തള്ളിവിടാനുള്ള ഹീന നീക്കമാണിത്. കോൺഗ്രസ് ഉൾപ്പെടെയുള്ള യുഡിഎഫിലെ ഘടകകക്ഷികൾ ഇതിന് ചൂട്ടുപിടിക്കുകയാണോ മാപ്പുസാക്ഷിയാകുകയാണോ എന്ന് പരസ്യമായി വ്യക്തമാക്കണം. സാമ്പത്തിക സംവരണത്തിനുള്ള സർക്കാർ ഉത്തരവിനെ മുന്നണി എന്ന നിലയിൽ യുഡിഎഫ് തള്ളുമോ കൊള്ളുമോ? അത് വ്യക്തമാക്കാനുള്ള ബാധ്യത ഉണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലെ  യുഡിഎഫ് പ്രകടനപത്രികയിൽ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുന്നതിന് നിർദേശിച്ചിരുന്നു. മുസ്ലിംലീഗ് അന്ന് അതിനെ അനുകൂലിച്ചു. എന്നാൽ, ഇന്ന് മുന്നണിയിലേക്ക് ജമാഅത്തെ ഇസ്ലാമിയും അവരുടെ കക്ഷിയും പങ്കാളിയായതുകൊണ്ടാകണം പഴയ നിലപാട് തിരസ്കരിക്കുന്നത്. 

സാമ്പത്തികസംവരണ വിജ്ഞാപനം നിയമവിരുദ്ധമാണെന്നാണ് ലീഗ് ഉൾപ്പെടെ ചില സംഘടനകളുടെ വാദം. അത് അർഥശൂന്യമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 15ഉം 16ഉം വകുപ്പുകൾ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സമുദായങ്ങൾക്കും പ്രത്യേക നിയമംവഴി സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നതാണ്. ഇപ്രകാരം പട്ടികജാതി പട്ടികവർഗ സമുദായങ്ങൾക്കും(എസ്‌സി–-എസ്‌ടി) മറ്റ് പിന്നോക്കവിഭാഗങ്ങൾക്കും (ഒബിസി) ഈ സംവരണാനുകൂല്യം ഉണ്ട്. എന്നാൽ, പാർലമെന്റ് 2019 ജനുവരി 14ന് പാസാക്കിയ 103–-ാം ഭരണഘടനാഭേദഗതിയിലൂടെ ആർട്ടിക്കിൾ 15നും 16നും ഭേദഗതി വരുത്തി. ഭേദഗതിവഴി സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അനുമതി ലഭിച്ചു. ഇതുപ്രകാരമാണ് കേരള സർക്കാർ സാമ്പത്തിക സംവരണം പത്ത്‌ ശതമാനം ഏർപ്പെടുത്തി 2020 ഒക്ടോബർ 23ന് ഉത്തരവിറക്കിയത്. അതിനാൽ ഈ നടപടി നിയമവിരുദ്ധമല്ല.

പാർലമെന്റിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിന് അനുകൂലമായി ബിജെപി മാത്രമല്ല, കോൺഗ്രസും യുഡിഎഫിലെ മറ്റ് കക്ഷികളും വോട്ടുചെയ്തു. സിപിഐ എം നിലവിലുള്ള സംവരണം സംരക്ഷിച്ചുകൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത്‌ ശതമാനത്തിൽ കൂടാത്ത സംവരണം നൽകുന്നതിന് മുമ്പുകാലം മുതലേ അനുകൂലിച്ചതാണ്. അതിനാൽ, സ്വാഭാവികമായി ബില്ലിനെ പിന്തുണച്ചു. ഇടതുപക്ഷകക്ഷികളും. എന്നാൽ, പാർലമെന്റ് പാസാക്കിയ ഈ ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിൽ കേരള സർക്കാർ ഇറക്കിയ സാമ്പത്തിക സംവരണ ഉത്തരവിൽ പ്രതിഷേധിക്കുന്ന മുസ്ലിംലീഗ് നിർദിഷ്ട ഭരണഘടനാഭേദഗതി ബില്ലിന്റെ ആദ്യവായനയിൽ പാർലമെന്റിൽ എതിർത്തിരുന്നില്ല.

103–-ാം ഭരണഘടനാ ഭേദഗതി പൊടുന്നനെ ഉണ്ടായതല്ല. മണ്ഡൽ കമീഷൻ റിപ്പോർട്ടും  അതേത്തുടർന്നുള്ള പ്രക്ഷോഭവും കഴിഞ്ഞാണ് 1991 മെയ് 15ന് കേന്ദ്രസർക്കാർ, അന്നുവരെ സംവരണാനുകൂല്യം കിട്ടാത്ത വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പൊതുനിയമനങ്ങളിൽ പത്ത്‌ ശതമാനം സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ഉത്തരവിറക്കി. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് "ഇന്ദിരാ സാഹ്നി' കേസിൽ 1992ൽ സുപ്രീംകോടതി വിധിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാരുടെ വിഷയം പഠിക്കാൻ 2004ൽ ഒന്നാം യുപിഎ സർക്കാർ എസ് ആർ സിൻഹോ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. സാമ്പത്തിക സംവരണത്തിന്റെ ആവശ്യകത 2010 ജൂലൈയിൽ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ കമീഷൻ ചൂണ്ടിക്കാട്ടി. അതിനുശേഷമാണ് 2019 ജനുവരി 14ന് പാർലമെന്റിൽ ഭരണഘടനാ ഭേദഗതി പാസാക്കി മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും പത്ത്‌ ശതമാനം സംവരണം ഏർപ്പെടുത്താൻ അനുമതി നൽകിയത്.

സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ചുവടുവയ്‌പ്‌

ഭരണഘടനാഭേദഗതി നിലവിൽ വന്നതിനെത്തുടർന്ന് സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ച് കേന്ദ്രസർക്കാർ 2019 ജൂലൈ 17നും ഉത്തരവ് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ കേരള സർക്കാർ ഈ സംസ്ഥാനത്ത് സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഒരു കമീഷനെ 2019 മാർച്ചിൽ നിയോഗിച്ചു. റിട്ട. ജഡ്ജി കെ ശശിധരൻനായർ ചെയർമാനും അഡ്വ. രാജഗോപാലൻനായർ അംഗവുമായ കമീഷൻ വിവിധ സംഘടനകളുമായും  മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്ത് മാനദണ്ഡങ്ങൾ ശുപാർശ ചെയ്തു. കുടുംബവരുമാന പരിധി നാല്‌ ലക്ഷം രൂപയാക്കി. കുടുംബത്തിന്റെ മൊത്തം വസ്തു പഞ്ചായത്തിൽ 12.5 ഏക്കറും മുനിസിപ്പാലിറ്റിയിൽ 78 സെന്റും കോർപറേഷനിൽ 50 സെന്റും കവിയരുതെന്നും നിർദേശിച്ചു. ഇത് അംഗീകരിച്ച് 2020 ഫെബ്രുവരി 12ന് സർക്കാർ ഉത്തരവിറക്കി. അതുപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ യൂണിവേഴ്സിറ്റികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകി. നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ കേരള സർവീസ് റൂളും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് റൂളും ഭേദഗതി ചെയ്യാനുള്ള തീരുമാനവും എടുത്തു. ഇതിനെല്ലാം ശേഷമാണ് ഉദ്യോഗനിയമനത്തിലെ സാമ്പത്തിക സംവരണത്തിനുള്ള വിജ്ഞാപനം 2020 ഒക്ടോബർ 23ന് സർക്കാർ പുറപ്പെടുവിച്ചത്.

ഇക്കാര്യത്തിൽ അനാവശ്യ ധൃതിയോ ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയ കൗശലമോ അല്ല, സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ചുവടുവയ്പാണ് ഉണ്ടായിരിക്കുന്നത്. 2016ലെ എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുക മാത്രമാണ് ചെയ്തത്. എൽഡിഎഫ് പ്രകടനപത്രികയിൽ ഇപ്രകാരം പറഞ്ഞു: ‘പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ള തോതിൽ സംവരണം തുടരുമെന്ന നയത്തിൽ എൽഡിഎഫ് ഉറച്ചുനിൽക്കുന്നു. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്ത്‌ ശതമാനം സംവരണം ഏർപ്പെടുത്തുകയും വേണം.'' ഇങ്ങനെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പേ എൽഡിഎഫ് ജനങ്ങൾക്കു മുന്നിൽ സമർപ്പിച്ച വാഗ്ദാനമാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. അതിനാൽ, ഏതെങ്കിലും വിഭാഗങ്ങളെ പ്രീണിപ്പിക്കാനോ മറ്റേതെങ്കിലും വിഭാഗങ്ങളെ ദ്രോഹിക്കാനോ ഉള്ള നടപടിയല്ല സാമ്പത്തിക സംവരണ ഉത്തരവ്. 

ഉദ്യോഗനിയമനങ്ങളിൽ 50 ശതമാനം സംവരണം നിലവിലുള്ളത് അതേപടി തുടരും. അതിനുപുറത്ത് പത്ത്‌ ശതമാനം സാമ്പത്തിക സംവരണം വരുന്നത് പൊതുവിഭാഗത്തിൽ നിന്നാണ്. അതിനർഥം സംവരണം ലഭിക്കുന്ന ആർക്കും ദോഷം സംഭവിക്കുന്നില്ല എന്നാണ്. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ പ്രവേശനത്തിനും ഉദ്യോഗനിയമനത്തിനും  സംവരണം ലഭിച്ചുവന്ന ഏതെങ്കിലും വിഭാഗത്തിൽ ഒരുതരത്തിലും കുറവ് സംഭവിക്കാൻ പാടില്ലായെന്നതാണ് സർക്കാർ താൽപ്പര്യം. അപാകങ്ങൾ ഏതെങ്കിലും വിഭാഗം നേരിടുന്നുവെങ്കിൽ അത് പരിഹരിക്കാൻ നടപടിയെടുക്കും.

സാമ്പത്തിക സംവരണം ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന അഭിപ്രായം മുസ്ലിംലീഗും മറ്റും ഉന്നയിക്കുന്നു. ഈ വാദം നിലനിൽക്കുന്നതല്ല. ഭരണഘടനാ ഭേദഗതി വന്നതിനെത്തുടർന്ന് നിരവധി സംസ്ഥാനങ്ങൾ പ്രത്യേകമായി മാനദണ്ഡങ്ങൾ നിശ്ചയിച്ച് സാമ്പത്തിക സംവരണം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിച്ചു. പശ്ചിമബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഹരിയാന തുടങ്ങിയവ ഇക്കൂട്ടത്തിൽ വരും. ഭരണഘടനാ ഭേദഗതി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ 28 റിട്ട് ഹർജി ഫയൽചെയ്യപ്പെട്ടു. അതിൽ എസ്ഡിപിഐ, പീപ്പിൾസ് പാർടി ഓഫ് ഇന്ത്യ ഡെമോക്രാറ്റിക്, ദേശീയ മക്കൾ കക്ഷി എന്നീ സംഘടനകൾ ഉണ്ട്. ഇപ്പോൾ സാമ്പത്തിക സംവരണത്തിനെതിരെ ‘ജിഹാദ്' മുഴക്കുന്ന മുസ്ലിംലീഗ് കേസ് ഫയൽ ചെയ്തിട്ടുമില്ല. റിട്ട് ഹർജികൾ വിശാല ഭരണഘടനാ ബെഞ്ചിൽ വാദം കേൾക്കുന്നതിന് നിശ്ചയിച്ച് സുപ്രീംകോടതി 2020 ഒക്ടോബർ അഞ്ചിന് ഉത്തരവായിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെ സുപ്രീംകോടതി വിലക്കിയിട്ടില്ല. അതിനാൽ, കേരള സർക്കാർ നടപടി തികച്ചും നിയമവിധേയമാണ്.

സംവരണം വോട്ടു തട്ടാനുള്ള ഉപായമാക്കിയിരിക്കുന്നു എൽഡിഎഫ് സർക്കാർ എന്ന ദോഷൈകവീക്ഷണം ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്. അത് ദുരുപദിഷ്ടവും ചരിത്രനിഷേധവുമാണ്. സംവരണത്തെ വോട്ടു കായ്ക്കുന്ന മരമായി കണ്ട് ഭരണനടപടികൾ സ്വീകരിച്ച് നാട്ടിൽ കലാപം കുത്തിയിളക്കിയതും കൈപൊള്ളിയതും യുഡിഎഫിനാണ്. സംവരണം സജീവ ചർച്ചാവിഷയമാകുമ്പോൾ 25 വർഷംമുമ്പ് കേരള നിയമസഭ പാസാക്കിയ സംവരണ സംരക്ഷണ ബില്ലിന്റെ ഗതിയും ആ ബിൽ കൊണ്ടുവന്ന കോൺഗ്രസ്, ലീഗ് നേതൃമുന്നണിയെ ജനങ്ങൾ ശിക്ഷിച്ചതും മറക്കേണ്ട. ‘സംവരണ സംരക്ഷണ ബിൽ' എ കെ ആന്റണി നിയമസഭയിൽ പാസാക്കിയത് 1995 ആഗസ്ത്‌ 31ന് ആണ്. സർക്കാർ നിയമനങ്ങളിൽ സംവരണം നൽകുമ്പോൾ പിന്നോക്കക്കാരിലെ മേൽത്തട്ടുകാരെ ഒഴിവാക്കണമെന്ന മണ്ഡൽ കമീഷൻ കേസിലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള സൂത്രവിദ്യയായിരുന്നു ബിൽ. തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ടുതട്ടാനുള്ള തന്ത്രമായിരുന്നു അത്. എന്നാൽ, സുപ്രീംകോടതിയുടെ ശക്തമായ പ്രഹരവും പ്രാദേശിക ഭരണതെരഞ്ഞെടുപ്പിലെ തോൽവിയും ഏറ്റുവാങ്ങുകയായിരുന്നു യുഡിഎഫ്. അതോടെ ‘സംവരണ സംരക്ഷണ ബിൽ’ തള്ളപ്പെട്ടു.

മറ്റ് പാർടികളിൽനിന്ന്‌ വ്യത്യസ്തമായി സംവരണപ്രശ്നത്തെ വർഗസമരത്തിന്റെ ഭാഗമായാണ് കമ്യൂണിസ്റ്റ് പാർടി കാണുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും മുതലാളിത്ത സാമൂഹ്യവ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. സംവരണം കൊണ്ടുമാത്രം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകില്ല. പരമ്പരാഗതമായി സാമൂഹ്യ പിന്നോക്കാവസ്ഥയിലായിട്ടുള്ള വിഭാഗങ്ങളെ മുന്നണിയിലേക്ക് കൊണ്ടുവരാൻ സംവരണം ആവശ്യമാണ്. പിന്നോക്കദളിത് വിഭാഗങ്ങളെ ഉൾപ്പെടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഭൂപരിഷ്കരണം പ്രധാനമാണെന്നും പാർടി കണ്ടെത്തി. 1957ലെ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ അത് നടപ്പാക്കിയത് ഇതുകൂടി മനസ്സിലാക്കിയാണ്. പിന്നോക്കവിഭാഗക്കാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ പുരോഗതിക്ക് എല്ലാ ജാതിയിലുംപെട്ട പാവപ്പെട്ടവരുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് പാർടി കണ്ടു. അതിനാൽ, മുന്നോക്കവിഭാഗത്തിലെ പാവപ്പെട്ടവരെ പിന്നോക്കവിഭാഗത്തോടൊപ്പം അണിനിരത്തുന്നത് അനിവാര്യമാണെന്നും വിലയിരുത്തി. അതുപ്രകാരം സംവരണ കാര്യത്തിൽ മൂന്ന് അടിസ്ഥാന നിലപാട് പാർടി സ്വീകരിച്ചു.

1) പട്ടികജാതി പട്ടിക വർഗക്കാർക്ക് നിലവിലുള്ള സംവരണം അതുപോലെ തുടരുക.

2) പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കുള്ള സംവരണത്തിൽ പ്രഥമ പരിഗണന ആ വിഭാഗത്തിലെ പാവപ്പെട്ടവർക്ക് നൽകണം. അർഹരായ പാവപ്പെട്ടവരില്ലെങ്കിൽ ആ വിഭാഗത്തിലെ തന്നെ സമ്പന്ന വിഭാഗത്തെ പരിഗണിക്കണം. ഇത് അതത് സമുദായത്തിന് ലഭിച്ചുവരുന്ന സംവരണം നിലനിർത്തുന്നതിനു വേണ്ടിയാണ്.

3) മുന്നോക്കക്കാരിലെ പിന്നോക്കവിഭാഗങ്ങൾക്ക് 10 ശതമാനത്തിൽ കവിയാത്ത സംവരണം നൽകണം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം.

ഈ നയത്തിന് അനുസൃതമായ നിലപാടുകളാണ് സിപിഐ എം ദേശീയമായും എൽഡിഎഫ് സർക്കാർ ഇവിടെയും സ്വീകരിച്ചിട്ടുള്ളത്. നെട്ടൂർ കമീഷൻ, നരേന്ദ്രൻ കമീഷൻ തുടങ്ങിയവയുടെ റിപ്പോർട്ടുകളിൽ സംവരണത്തെ സംബന്ധിച്ച് ഇത്തരം സുതാര്യമായ നയം സിപിഐ എം സ്വീകരിച്ചു. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത്‌ ശതമാനം സംവരണം നൽകണമെന്നും അതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നും 1990 നവംബർ നാലിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. സംവരണം സംബന്ധിച്ച് ഞങ്ങൾ പൊടുന്നനെ എന്തോ പുതിയ നയം രൂപപ്പെടുത്തിയിരിക്കുന്നു എന്ന പ്രചാരണത്തിന്റെ അർഥശൂന്യത ഓർമപ്പെടുത്താനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സംവരണനയത്തിൽ കേരളം മാതൃക

നയപരമായ ഉൾക്കാഴ്ച എൽഡിഎഫിന് ഉള്ളതുകൊണ്ടാണ്, കേന്ദ്രസർക്കാരിന്റെ ഭരണഘടനാ ഭേദഗതി വരുന്നതിനു മുമ്പുതന്നെ 2017ൽ ദേവസ്വംബോർഡുകളിൽ പുതിയ സംവരണനയം പിണറായി വിജയൻ സർക്കാർ നടപ്പാക്കിയത്. പട്ടികജാതി, വർഗ, പിന്നോക്കാദി സമുദായങ്ങൾക്ക് സംവരണം ഏർപ്പെടുത്തുകയും ഒപ്പം മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് പത്ത്‌ ശതമാനം സംവരണം നൽകുകയും ചെയ്തു. പട്ടികജാതി–-വർഗ പിന്നോക്കാദി ജനവിഭാഗങ്ങൾക്ക് ദേവസ്വം നിയമനങ്ങളിൽ സംവരണം നിലവിൽ വന്ന ആദ്യസംസ്ഥാനമായി കേരളം. ഇതിനൊപ്പം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത്‌ ശതമാനം സംവരണം നടപ്പാക്കുന്നതിലും നമ്മുടെ സംസ്ഥാനം മാതൃകയായി. കൂടുതൽ സ്ഥാപനങ്ങളെ പിഎസ്‌സി നിയമനത്തിന്റെ പരിധിയിൽ കൊണ്ടുവന്നതിലൂടെ എൽഡിഎഫ് സർക്കാർ സംവരണനിയമനങ്ങളുടെ അവസരം വർധിപ്പിച്ചു. സാമ്പത്തിക സംവരണത്തിനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനം എല്ലാവിഭാഗത്തിലെയും പാവപ്പെട്ടവരുടെ ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനാണ്. ദുരിതം അനുഭവിക്കുന്ന ജനങ്ങളെയാകെ യോജിപ്പിക്കുന്നതിനുപകരം അവർക്കിടയിൽ സംഘർഷമുണ്ടാക്കി എൽഡിഎഫ് വിരുദ്ധത വളർത്താനുള്ള വർഗീയശക്തികളുടെയും നിക്ഷിപ്ത രാഷ്ട്രീയമുന്നണികളുടെയും നീക്കങ്ങളെയും പ്രക്ഷോഭങ്ങളെയും നാട് തള്ളിക്കളയും.

കോൺഗ്രസ്‌‐ ബിജെപി നയങ്ങൾ

സംവരണത്തിൽ എൽഡിഎഫിനും വിശിഷ്യാ സിപിഐ എമ്മിനും വ്യക്തവും പ്രഖ്യാപിതവുമായ നയമുണ്ട്. അത് വോട്ടുകിട്ടുമോ നഷ്ടപ്പെടുമോ എന്ന് നോക്കിയുള്ള ചെപ്പടിവിദ്യയല്ല. നിലവിലുള്ള സംവരണത്തെ സംരക്ഷിച്ച്, അവശത അനുഭവിക്കുന്ന കൂടുതൽ ജനവിഭാഗങ്ങളിലേക്ക് അത് വ്യാപിപ്പിക്കണം എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. ചരിത്രപരമായ കാരണങ്ങളാൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംവരണം രാജ്യത്ത് നടപ്പാക്കിയത്. ഇന്ത്യയിലെ സാമൂഹ്യയാഥാർഥ്യം ഉൾക്കൊണ്ട നടപടിയാണ് അത്. എന്നാൽ, ഈ സംവരണത്തെ അട്ടിമറിക്കുക എന്ന നിലപാടാണ് ആർഎസ്എസിനുള്ളത്. അതുകൊണ്ടാണ് ജാതിസംവരണം പുനഃപരിശോധിക്കണമെന്ന ആവശ്യം ആർഎസ്എസും സർ സംഘചാലക് മോഹൻ ഭാഗവതും ആവർത്തിക്കാറുള്ളത്. രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ സംവരണം അട്ടിമറിക്കാനുള്ള നടപടികളാണ് ആർഎസ്എസ് സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം. മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വി പി സിങ് സർക്കാർ ശ്രമിച്ചപ്പോൾ അതിനെതിരെ ആത്മാഹൂതി ഉൾപ്പെടെയുള്ള സമരരൂപങ്ങൾ രാജ്യത്താകമാനം സംഘടിപ്പിച്ചതിൽ സംഘപരിവാർ സംഘടനകളുടെ പങ്ക് വ്യക്തം.

പിന്നോക്കവിഭാഗത്തിന് കേന്ദ്രസർവീസിൽ സംവരണം ഏർപ്പെടുത്താൻവേണ്ടി മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ വി പി സിങ് സർക്കാർ ശ്രമിച്ചു. അപ്പോഴാണ് ബാബ്റി മസ്ദിജ് പ്രശ്നം കുത്തിപ്പൊക്കി വർഗീയധ്രുവീകരണം ഉണ്ടാക്കി ആ സാമൂഹ്യമുന്നേറ്റത്തിന് വിലങ്ങുതടി തീർത്തത്. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരുകളാകട്ടെ, സംവരണത്തെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടി സ്വീകരിച്ചിട്ടുമില്ല. പിന്നോക്ക ജനവിഭാഗങ്ങളുടെ അവസ്ഥ പഠിക്കാനുള്ള ഫലപ്രദമായ പഠനം നടന്നതുപോലും കോൺഗ്രസ് ഇതര സർക്കാർ രാജ്യം ഭരിച്ചപ്പോഴാണ്. അന്ന് ഏർപ്പെടുത്തിയ മണ്ഡൽ കമീഷന്റെ റിപ്പോർട്ട് ലഭിച്ചപ്പോൾ ഇന്ദിരഗാന്ധി സർക്കാർ നടപടിയെടുത്തതുമില്ല. കോൺഗ്രസ് അവഗണിച്ച ആ റിപ്പോർട്ടാണ് വി പി സിങ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചത്. പിന്നോക്കക്കാർക്ക് സംവരണം അഖിലേന്ത്യാ തലത്തിൽ കൊണ്ടുവരാൻ നടപടി സ്വീകരിച്ച വി പി സിങ് സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും യോജിച്ചു. യോജിച്ച് പിന്തുണച്ച അവിശ്വാസപ്രമേയത്തെ തുടർന്നാണ് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ യത്നിച്ച സർക്കാർ അട്ടിമറിക്കപ്പെട്ടത്. ഈ ചരിത്രം നിലനിൽക്കെ യുഡിഎഫിലെ കക്ഷികളുടെ നേതൃത്വത്തിൽ നടക്കുന്ന പിന്നോക്ക സംവരണ സംരക്ഷണ സമരപ്രഖ്യാപനം ജനങ്ങളുടെ ഓർമശക്തിയെ പരീക്ഷിക്കലാണ്.

കോടിയേരി ബാലകൃഷ്ണൻ

കെ എം ഷാജിയുടെ നില പരുങ്ങലിൽ; പണം കൈമാറിയ രേഖകളും ഇഡിക്ക്‌ കിട്ടി

 പ്ലസ്‌ടു കോഴ തട്ടിപ്പും ആഡംബര വീടിന്റെ മറവിൽ നികുതിവെട്ടിപ്പും നടത്തിയ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരെ  എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ പക്കൽ ശക്തമായ തെളിവുകൾ. പ്ലസ്‌ടു അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം ശരിവയ്‌ക്കുന്ന തെളിവ്  ഇഡിക്ക്‌ ലഭിച്ചിട്ടുണ്ട്‌.  10 -ന്‌ ഇഡിഷാജിയെ ചോദ്യം ചെയ്യും.

അഴീക്കോട്‌ ഹൈസ്‌കൂളിൽ പ്ലസ്‌ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴയായി കൈപ്പറ്റിയെന്നാണ്‌ ആരോപണം‌. സ്‌കൂൾ മാനേജ്‌മെന്റിന്റെ വാർഷിക റിപ്പോർട്ടിലാണ്‌ ഷാജിക്ക്‌ 25 ലക്ഷം ബാങ്ക്‌ അക്കൗണ്ടിലൂടെ കൈമാറിയെന്ന കണക്ക്‌ പുറത്തുവന്നത്‌. സംഭവം വിവാദമായതോടെ മാനേജ്‌മെന്റും പിടിഎയും കോഴ നൽകിയിട്ടില്ലെന്ന നിലപാടെടുത്തു. ബാങ്ക്‌ അധികൃതരെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. സ്‌കൂളിന്റെ ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച രേഖകളും ശേഖരിച്ചു. ഷാജിക്ക്‌ പണം കൈമാറിയെന്നത്‌ ശരിവയ്‌ക്കുന്ന രേഖകളും ഇതിലുണ്ട്‌.

അനധികൃതമായി നിർമിച്ച ആഡംബര വീടിന്റെ മറവിൽ നികുതിവെട്ടിച്ചുവെന്ന്‌ തെളിയിക്കുന്ന രേഖകൾ കോഴിക്കോട്‌ കോർപറേഷനും കൈമാറി‌. അനധികൃത നിർമാണം നടത്തിയതിനുള്ള തെളിവും കോർപറേഷൻ അധികൃതർ ഇഡിക്ക്‌ നൽകി‌. നികുതിവെട്ടിപ്പിന്‌ കോർപറേഷൻ പിഴയിടുകയും ചെയ്‌തു. പിഴയടച്ച് നിർമാണം ക്രമപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ട്‌ ഷാജിയുടെ ഭാര്യ കോർപറേഷനെ സമീപിച്ചതും നികുതിവെട്ടിപ്പിന്‌ അടിവരയിടുന്നതാണെന്ന്‌ ഇഡി  ഉദ്യോഗസ്ഥർ പറയുന്നു. ഇതിനൊപ്പമാണ്‌ ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വിവിധ അപേക്ഷകളിലെ ഒപ്പുകളിൽ വൈരുധ്യം കണ്ടെത്തിയത്‌. വ്യാജരേഖ നിർമാണമടക്കമുള്ള കേസും ഷാജി ഇതിനൊപ്പം നേരിടേണ്ടിവരും.

ഒടുവിൽ ഷാജിയുടെ ‘വൈറൽ കുറ്റസമ്മതം’ ; ആഡംബര വീട്‌ നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന് ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്

ഭാര്യയുടെ പേരിലുള്ള ആഡംബര വീട്‌ നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ‌ പറയാതെ പറഞ്ഞ്‌‌ മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ ഷാജി ഒടുവിൽ കുറ്റസമ്മതം നടത്തിയത്‌. വീട്‌ എങ്ങനെ അളന്നാലും‌ 4500 ചതുരശ്രഅടിയേ  ഉണ്ടാകൂ എന്നാണ്‌ എംഎൽഎയുടെ കുറിപ്പ്‌‌. ഒപ്പം കോർപറേഷൻ വീട്‌ അളന്ന രീതി‌ ശരിയല്ലെന്ന വിമർശവുമുണ്ട്‌.

എന്നാൽ, 2013ൽ രണ്ടുനിലയിലായി 3200 ചതുരശ്ര അടിക്ക്‌ നിർമിക്കാൻ അനുമതി കിട്ടിയ വീട്‌ മൂന്ന്‌ നിലയിൽ 4500 അടി എങ്ങനെയായെന്ന നാട്ടുകാരുടെ ചോദ്യത്തിന് ലീഗ്‌ നേതാവിന്റെ‌ മൗനം ‘കുറ്റ’സമ്മതമാണ്‌. കോർപറേഷൻ അളന്നതുപ്രകാരം മൂന്ന്‌ നിലയിൽ 5420 ചതുരശ്ര അടി വിസ്‌തീർണത്തിലാണ്‌ വീട്‌ നിർമിച്ചതെന്ന് നേരത്തേ കണ്ടെത്തി‌. അതിനാൽ, ഈ പുതിയ വാദംകൊണ്ടൊന്നും‌ രക്ഷയില്ലെന്നാണ്‌‌ കോർപറേഷൻ നിലപാട്‌. അനുവദിച്ചതിൽ കൂടുതൽ നിർമാണം നടത്തിയിട്ടുണ്ടെങ്കിൽ പുതുക്കിയ പ്ലാൻ നൽകേണ്ടത്‌ വീട്ടുടമയാണ്‌‌‌. ഷാജി അത്‌ ചെയ്‌തിട്ടില്ല. നിർമാണ‌ശേഷം ഇതുവരെ ആഡംബര നികുതി അടയ്‌ക്കാത്തതിന്റെ കാരണവും വിശദീകരിച്ചിട്ടില്ല.

എന്തായാലും പോസ്റ്റിനടിയിൽ എംഎൽഎയുടേത്‌ ‘കള്ളന്റെ കുമ്പസാരം’ എന്നു പറഞ്ഞ്‌ നിരവധിപേർ അഭിപ്രായം രേഖപ്പെടുത്തി‌.

സുജിത്‌ ബേബി

ഐഎഎസുകാർ കുടുങ്ങിയ കേസുകൾ ഏറെ; അന്ന്‌ ഭരണനേതൃത്വം രാജിവച്ചോ?

 കേന്ദ്രസർക്കാരിന്‌ കീഴിലുള്ള പ്രമുഖ ഐഎഎസ്‌ ഉദ്യോഗസ്ഥർ കേസുകളിൽ കുടുങ്ങിയ സംഭവങ്ങൾ രാജ്യത്ത്‌ നിരവധി. ആരോപണങ്ങളും കേസുകളും മാത്രമല്ല, അറസ്‌റ്റും ശിക്ഷയും ഏറ്റുവാങ്ങിയവരും ഏറെ. ഒരിക്കലും രാഷ്ട്രീയ ഭരണനേതൃത്വം ഇതിന്റെ പേരിൽ രാജിവച്ചിട്ടില്ല.

●കോളിളക്കം സൃഷ്ടിച്ച  കൂമർ നാരായണൻ ചാരവൃത്തിക്കേസിൽ ആരോപണവിധേയനായി 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി സി അലക്‌സാണ്ടറിന്‌ പുറത്തുപോകേണ്ടിവന്നു.  അലക്‌സാണ്ടറിന്റെ സഹായികൾ അടക്കം ശിക്ഷിക്കപ്പെട്ടു. പിന്നീട്‌ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും  അലക്‌സാണ്ടറിനെ ഗവർണറായി നിയമിച്ചു. രാജ്യസഭാംഗവുമായി.

●ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാറിനെ 2015ൽ  50 കോടി രൂപയുടെ അഴിമതിക്കേസിൽ സിബിഐ അറസ്‌റ്റുചെയ്‌തു.

●ഛത്തീസ്‌ഗഢ്‌ പ്രിൻസിപ്പൽ സെക്രട്ടറി ബി എൽ അഗർവാളിനെ 2017ൽ  ഒന്നരക്കോടി രൂപയുടെ കൈക്കൂലി കേസിൽ സിബിഐ അറസ്‌റ്റ്‌ ചെയ്‌തു.

●നോയിഡ‌ ഭൂമികുംഭകോണക്കേസിൽ ഉത്തർപ്രദേശ്‌ മുൻ ചീഫ്‌ സെക്രട്ടറി നീര യാദവ്,  പ്രിൻസിപ്പൽ സെക്രട്ടറി രാജീവ്‌കുമാർ എന്നിവരെ കോടതി മൂന്നു വർഷം തടവിനു ശിക്ഷിച്ചു. ‌മറ്റൊരു തട്ടിപ്പു കേസിൽ  നീരവയാദവിന്‌ നാല്‌ വർഷം തടവും ശിക്ഷിച്ചു. പ്രതിയായിരിക്കെ നീര യാദവും ഭർത്താവ്‌ മഹേന്ദ്ര സിങ്ങും ബിജെപിയിൽ ചേർന്നു.

●അഗസ്‌ത വെസ്‌റ്റ്‌ലാൻഡ്‌ ഹെലികോപ്‌ടർ അഴിമതിക്കേസിൽ മുതിർന്ന  ഉദ്യോഗസ്ഥർ പ്രതികളായി.

●ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എസ്‌ പി  ഗോയൽ 26 ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി ആരോപണം ഉയർന്നു. ആരോപണം ഉന്നയിച്ച അഭിഷേക്‌ ഗുപ്‌തയുടെ പേരിൽ കേസെടുക്കുകയാണ്‌ ചെയ്‌തത്‌.

ഇഡി കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ; അറസ്‌റ്റ്‌ ഓർഡറിലെയും കസ്‌റ്റഡി റിപ്പോർട്ടിലെയും വിവരങ്ങൾ തെളിവ്

 സ്വർണക്കടത്ത്‌ കേസിലെ കള്ളപ്പണ ഇടപാട്‌ അന്വേഷണം ഏറ്റെടുത്തതുമുതൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനുമേലുണ്ടായത് കനത്ത രാഷ്‌ട്രീയസമ്മർദം. എം ശിവശങ്കറിന്റെ അറസ്‌റ്റോടെ അതു‌ കൂടുതൽ വ്യക്തമായെന്ന്‌ നിഷ്‌പക്ഷ രാഷ്‌ട്രീയനിരീക്ഷകരും സമ്മതിക്കുന്നു. ബുധനാഴ്‌ച രാത്രി ഇഡി തയ്യാറാക്കിയ അറസ്‌റ്റ്‌ ഓർഡറിലെയും വ്യാഴാഴ്‌ച കോടതിയിൽ സമർപ്പിച്ച കസ്‌റ്റഡി റിപ്പോർട്ടിലെയും വിവരങ്ങൾ കേസിലെ രാഷ്ട്രീയ ഇടപെടലിന്‌ തെളിവ്.

23ന്‌ ഇല്ലാത്ത മൊഴി  28നുണ്ടാക്കി

സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക്‌ കണ്ടെത്തിയെന്ന്‌ കസ്‌റ്റഡി റിപ്പോർട്ടിന്റെ ഏഴാംഖണ്ഡികയിൽ ഇഡി പറയുന്നു. സ്വപ്‌നയും ശിവശങ്കറും തമ്മിലുണ്ടായ വാട്‌സാപ്‌ ചാറ്റാണ്‌ തെളിവ്‌.എന്നാൽ, അതിന്റെ തീയതിയില്ല. 2019 ഏപ്രിലിലെ കാര്യമാണ്‌ പറയുന്നതെന്ന്‌ പത്താംഖണ്ഡികയിലാണുള്ളത്‌‌‌‌. അതായത്,‌ പ്രതികൾ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിന്റെ‌ ആലോചനയാരംഭിക്കുന്നതിനും രണ്ടുമാസംമുമ്പുള്ള കാര്യം. യുഎഇ കോൺസുലേറ്റിലേക്ക്‌ വന്ന ബാഗേജ്‌ വിട്ടുനൽകാൻ ഇടപെടണമെന്ന്‌ സ്വപ്‌ന വാട്‌സാപ്പിലൂടെ ആവശ്യപ്പെട്ടു എന്നാണ്‌ പ്രധാന കണ്ടെത്തൽ. അതുപ്രകാരം ശിവശങ്കർ കസ്‌റ്റംസിനെ ബന്ധപ്പെട്ടുവെന്നും അതിൽ സ്വർണമായിരുന്നെന്ന്‌‌ സംശയിക്കാമെന്നും‌ ശിവശങ്കറിന്റെ മൊഴിയായി ഇഡി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്‌ .

നൂറുദിവസത്തിലേറെ ഇഡിയും കസ്‌റ്റംസും എൻഐഎയും അന്വേഷിക്കുന്ന കേസിൽ ഈ വിവരം ശിവശങ്കറന്റെ മൊഴിയായിമാത്രം രേഖപ്പെടുത്തിയിരിക്കുന്നു എന്നത്‌ വിചിത്രം. അന്വേഷണ ഏജൻസിക്കുതന്നെ ഇക്കാര്യം ഡിജിറ്റൽ തെളിവായി സ്ഥാപിക്കാവുന്നതല്ലേ ഉള്ളു എന്ന ചോദ്യം പ്രസക്തമാണ്‌.  കസ്‌റ്റംസിൽ വിളിച്ച കാര്യം,  15ലെ മൊഴിയിൽ ശിവശങ്കർ സമ്മതിച്ചെന്നും‌ റിപ്പോർട്ടിലുണ്ട്‌‌. കഴിഞ്ഞ 23ന്‌ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോൾ പക്ഷേ, ഇക്കാര്യം കോടതിയെ ഇഡി അറിയിച്ചിട്ടില്ല. 23ന്‌ ഇല്ലാത്ത 15ലെ മൊഴി എങ്ങനെ 28നുണ്ടായി എന്നതും വിചിത്രം‌.

മുഖപത്രത്തിന്റെ സ്‌കൂപ്

നയതന്ത്ര പാഴ്സൽ വിട്ടുകിട്ടാൻ സഹായം തേടി സ്വപ്ന, ശിവശങ്കറിന്റെ ഫ്ലാറ്റിൽ പോയെങ്കിലും അദ്ദേഹം സഹായിച്ചില്ലെന്ന് എൻഐഎക്കുവേണ്ടി അസി. സോളിസിറ്റർ ജനറൽ പി വിജയകുമാർ നേരത്തേ കോടതിയിൽ പറഞ്ഞിട്ടുണ്ട്‌. 2018 നവംബറിൽ തിരുവനന്തപുരത്തെ എസ്‌ബിഐയിൽ ലോക്കർ എടുത്തുനൽകാൻ ശിവശങ്കർ സ്വപ്‌നയെ‌ സഹായിച്ചു എന്നതാണ്‌ മറ്റൊരു തെളിവ്‌. എന്നാൽ ഷാർജ ഭരണാധികാരിയിൽനിന്നു കിട്ടിയതാണ്‌ ഈ ലോക്കറിലെ 30 ലക്ഷം രൂപയെന്ന്‌ ‌ സ്വപ്‌ന മൊഴി നൽകിയിരുന്നു. രണ്ടാമത്തെ ലോക്കറിലെ ഒരുകോടി വരുന്ന പണവും സ്വർണവുമാണ്‌ കള്ളക്കടത്ത്‌ സമ്പാദ്യമായി ഏജൻസികൾ കണ്ടെത്തിയത്‌. അന്വേഷണം ഏറ്റെടുത്തതിനുപിന്നാലെ ഇഡിയുടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നീക്കി. പകരം വന്നത്‌ ബിജെപി മുഖപത്രത്തിന്റെ ലീഗൽ അഡ്വൈസർ. മൊഴികൾ ബിജെപി മുഖപത്രത്തിൽ സ്‌കൂപ്പായി വന്നതോടെ അതിലും കാര്യം കൂടുതൽ വ്യക്തമായി.


സ്വർണക്കടത്ത്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ മാറ്റി ; വീണ്ടും ബിജെപി ഇടപെടല്‍

സ്വർണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥയും കരിപ്പൂർ വിമാനത്താവളത്തിലെ എയർ കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമീഷണറുമായ ഡോ. എൻ എസ്‌ രാജിയെ  സ്ഥലംമാറ്റി.  കേസിൽ ബിജെപി ഇടപെടൽ മൂലം സ്ഥലംമാറ്റപ്പെടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥയാണിവർ.

സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള സ്പെഷൽ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ചുമതല ഡോ. എൻ എസ്‌ രാജിയ്ക്ക് ആയിരുന്നു. കലിക്കറ്റ് എയർപോർട്ട്, കാർഗോ, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം  എന്നിവയുടെ ചുമതലയുണ്ടായിരുന്ന ഡോ. രാജി  ചുമതലയേറ്റതോടെ കരിപ്പൂരിലെ സ്വർണവേട്ട ശക്തമാക്കി. കാർഗോ വിഭാഗത്തിലുൾപ്പെടെ പലവട്ടം കള്ളക്കടത്ത്‌ സ്വർണം പിടിച്ചു.

ഡോ. രാജിയെ തൽസ്ഥാനത്തുനിന്ന്‌ തെറിപ്പിക്കാൻ ‌ ആഭരണ കച്ചവടക്കാരടക്കമുള്ള സ്വർണക്കടത്ത്‌ ലോബി‌ ബിജെപി ഉന്നതർക്ക്‌ വൻതുക കോഴനൽകിയതായി  നേരത്തേ വാർത്തയുണ്ടായിരുന്നു.  ഉദ്യോഗസ്ഥയെ മാറ്റുന്നത്‌ വൈകിയതോടെ കോഴ കൈമാറിയകാര്യം‌ വ്യാപാരികളിൽ ചിലർ പുറത്തുവിട്ടു. കോഴപ്പണം ഒരുനേതാവ്‌ സ്വന്തമാക്കിയതായി ബിജെപിക്കുള്ളിലും ആക്ഷേപം  ഉയർന്നു. 

റവന്യു വകുപ്പിന് കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിൽ അണ്ടർ സെക്രട്ടറി ആയാണ്‌ ഡോ. രാജിയെ മാറ്റിയത്‌‌. ഡെപ്യൂട്ടി കമീഷണർ വാഗീഷ് സിങ്ങിനാണ്‌ പകരം ചുമതല. സ്വർണക്കടത്ത്‌ കേസിൽ  മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടുവെന്ന‌  ആരോപണം   നിഷേധിച്ച കസ്‌റ്റംസ്‌ ജോ. ‌ കമീഷണർ അനീഷ്‌ രാജനെയാണ്‌ ബിജെപി ഇടപെട്ട്‌ ആദ്യം സ്ഥലം മാറ്റിയത്‌. പിന്നീട്‌  സ്വർണക്കടത്ത് അന്വേഷിച്ച ഡെപ്യൂട്ടി കമീഷണർ എൻ എസ് ദേവിനെ  രേഖകൾ മാധ്യമങ്ങളിൽ വന്നു എന്ന കാരണം പറഞ്ഞും‌  ഒഴിവാക്കി.

പി വി ജീജോ 

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: സിപിഐ

രാഷ്ട്രീയ മുതലെടുപ്പിനായി അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഏജൻസികൾ കേരളത്തിൽ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ ഇത് ശരിവയ്‌ക്കുന്നതാണ്. ഇക്കാര്യം ജനങ്ങൾ തിരിച്ചറിയുന്നുമുണ്ട്. 

രാഷ്ട്രീയ മുതലെടുപ്പിന് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിനെ കോൺഗ്രസ് സംസ്ഥാനത്ത് പിന്തുണയ്‌ക്കുമ്പോൾ  എഐസിസി ശക്തമായി എതിർക്കുകയാണെന്നും‌ കാനം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

നേതാവിന്റെ മകൻ പ്രത്യേകതരം പൗരനല്ല. ബിനീഷ് ഒരു വ്യക്തിയാണ്. അദ്ദേഹത്തിനെതിരായ അന്വേഷണത്തിന്‌  സർക്കാരുമായി  ബന്ധമില്ല. സാധാരണ പൗരന്മാരോടെന്നപോലെ ഇന്ത്യയിലെ ശിക്ഷാനിയമം ഉപയോഗിച്ച് കേസെടുക്കാനും അന്വേഷിക്കാനും കഴിയും. ഇക്കാര്യത്തിൽ വേറെ പ്രത്യേകതയൊന്നും കാണുന്നില്ലെന്നും കാനം പറഞ്ഞു.

Thursday, October 29, 2020

സംവരണം, ജാതി, ദാരിദ്ര്യം: വിവാദങ്ങളും വസ്തുതകളും

 സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നടപ്പിലാക്കാനുള്ള കേരളസർക്കാർ തീരുമാനം കേരളത്തിനകത്തും പുറത്തും വലിയ സംവാദങ്ങൾക്ക് വീണ്ടും തിരിതെളിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, പ്രസ്തുതസംവാദങ്ങളെ, ഗ്രാമീണ ഇന്ത്യയിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന രണ്ട് ദളിത് വിദ്യാർഥികൾ എന്ന നിലയിൽ നോക്കിക്കാണാനും വിമർശനാത്മകമായി വിലയിരുത്താനും ശ്രമിക്കുകയാണ്. സംവരണം - പ്രത്യേകിച്ച് സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കുള്ള (EWS) സംവരണം - എന്ന വിഷയത്തെ മാത്രം പരിശോധിക്കാനാണ് ശ്രമിക്കുന്നത്. ജാതി ഉന്മൂലനം എന്ന വലിയ പദ്ധതിയെ വിശദമായി പരിശോധിക്കുന്നില്ല എന്ന് ആമുഖമായി പറയട്ടെ.

കടുത്ത ചൂഷണവും അസമത്വവും നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഈ അസമത്വത്തിന്റെ നിരവധിയായ ലക്ഷണങ്ങളിൽ ഒന്നാണ് തൊഴിൽ, വിദ്യാഭ്യാസം, നിയമനിർമാണം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ നിലനിൽക്കുന്ന പ്രാതിനിധ്യ അസന്തുലിതാവസ്ഥ. ചരിത്രപരമായ വിവിധകാരണങ്ങൾ കൊണ്ട് ഉടലെടുത്ത ഈ പ്രാതിനിധ്യപ്രശ്നം പരിഹരിക്കാനുള്ള ഒരു താത്കാലിക സമാശ്വാസപരിപാടിയാണ് സംവരണം. ഒരുകൂട്ടം ആളുകളെ ജോലിക്കോ വിദ്യാഭ്യാസത്തിനോ ഒക്കെ തെരഞ്ഞെടുക്കുമ്പോൾ, അതിൽ നിർബന്ധമായും ഒരു നിശ്ചിതശതമാനം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ഉണ്ടാകണമെന്നാണ്. അതായത് എന്തൊക്കെയായാലും നൂറിൽ പതിനഞ്ചു പട്ടികജാതിക്കാരും എട്ടു പട്ടികവർഗക്കാരും ഇരുപത്തിയേഴ് മറ്റു പിന്നാക്കവിഭാഗക്കാരും എല്ലാം ഉണ്ടാവണം എന്നതാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. ഒരു മിനിമം പ്രാതിനിധ്യമാണ് സംവരണം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. അതു മാത്രമാണ്.

നിരവധിയായ വിവേചനങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതിനാൽ നിലവിൽ ഭാഷാന്യൂനപക്ഷങ്ങൾ, മതന്യൂനപക്ഷങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ, ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ, ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തിലുള്ളവർ, വിവിധ ഗോത്രവിഭാഗങ്ങൾ, വിവിധ ജാതികൾ, ഭിന്നശേഷിക്കാർ തുടങ്ങി വിവിധതരം സംവരണങ്ങൾ നിലവിലുണ്ട്. അത് ലക്ഷദ്വീപിലെ മുക്കുവരും വടക്കുകിഴക്കേ ഇന്ത്യയിലെ തോട്ടം തൊഴിലാളികളായ ഗോത്രവിഭാഗക്കാരും കാർഗിലിലെ മുസ്ലിങ്ങളും കൊച്ചിയിലെ ട്രാൻസ്ജെൻഡർ സുഹൃത്തുക്കളും അടക്കമുള്ളവരുടെ പ്രാതിനിധ്യപ്രശ്നവും വേദനയും അഭിമുഖീകരിക്കാനുള്ള ചെറിയ ശ്രമങ്ങൾ കൂടിയാണ്. 

സംവരണത്തിന്റെ ശേഷിയും ശേഷിക്കുറവും

പൊതുസമൂഹവും ഭരണകൂടവും അത്രമേൽ വലതുപക്ഷത്തേക്ക് നീങ്ങിയിട്ടും ചെറിയതോതിലെങ്കിലും പാർശ്വവൽകൃതവിഭാഗങ്ങൾ പ്രാതിനിധ്യം നേടിയെടുത്തതിൽ നിലവിലെ സംവരണപരിപാടികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സംവരണപരിപാടികളുടെ ഗുണഭോക്താക്കളാണ് ഈ എഴുതുന്ന ലേഖകരും.

എന്നാൽ കൂടുതൽ പരിശോധിക്കുമ്പോൾ ചില പ്രബലജാതികളും വിഭാഗങ്ങളും ആണ് ഓരോ കാറ്റഗറിയിലും സംവരണാനുകൂല്യങ്ങൾ താരതമ്യേന കൂടുതലായി നേടിയെടുക്കുന്നതെന്നു കാണാം. ഉന്നതവിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പട്ടികജാതി സംവരണത്തിൽ മഹർ ജാതി വിഭാഗത്തിൽ പെടുന്നവരുടെ വലിയതോതിലുള്ള പ്രാതിനിധ്യവും, ഇതര ജാതിവിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ആനുപാതികമായി ഈ സംവരണ സീറ്റുകളിൽ എത്തിപ്പെടാൻ ആവാത്തത് ഇതിനൊരു ഉദാഹരണമാണ്. സിവിൽ സർവീസിൽ പട്ടികവർഗവിഭാഗത്തിൽ മീണ വിഭാഗങ്ങളുടെ വലിയതോതിലുള്ള പ്രാതിനിധ്യവും മേല്പറഞ്ഞ സാഹചര്യത്തിനൊരുദാഹരണമാണ്. കേരളത്തിലും സമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് കുറിച്യ-കുറുമ വിഭാഗങ്ങൾ പട്ടികവർഗ സംവരണവിഭാഗത്തിലെ സീറ്റുകൾ  കൂടുതലായി നേടുകയും എന്നാൽ ജനസംഖ്യാപരമായി, താരതമ്യേന വലിയ ഗോത്രവിഭാഗമായ പണിയർക്ക് അത് നേടാൻ കഴിയാത്തതുമായ ഒരവസ്ഥയുണ്ട്.

സംവരണാവകാശങ്ങൾ നേടിത്തുടങ്ങിയ ജാതികളും കുടുംബങ്ങളും, തുടർച്ചയായി അത് നേടാനും സംവരണവിഭാഗത്തിലെ ഇതരജാതിവിഭാഗങ്ങൾ പിന്നിലാവാനും തന്നെയാണ് സാധ്യതയുള്ളത്. ജാതിക്കു പുറത്ത് മറ്റു പ്രിവിലേജുകൾ അനുഭവിക്കാൻ അവസരം ഉണ്ടായ വിഭാഗങ്ങൾക്കാണ് ഈ രീതിയിൽ സംവരണാവകാശങ്ങൾ കൂടുതലായി ഉപകാരപ്പെട്ടു തുടങ്ങിയതെന്നു കാണാം. ബ്രിട്ടീഷ് ഭരണകാലത്തു തന്നെ തൊഴിലിനും വിദ്യാഭ്യാസത്തിനും മറ്റു പട്ടികജാതി വിഭാഗങ്ങളെക്കാൾ അവസരം ലഭിച്ചിരുന്ന മഹറുകൾ, ഭൂവുടമകളായിത്തീർന്ന കുറിച്യരുമൊക്കെ അങ്ങനെയാണ് സംവരണ സീറ്റുകളിൽ തുടർച്ചയായി വിജയിച്ചു കൊണ്ടിരിക്കുന്നത്. അതായത് ജാതി അല്ലെങ്കിൽ ഗോത്രങ്ങൾക്ക് കാറ്റഗറി അടിസ്ഥാനത്തിൽ നൽകുന്ന നിലവിലെ സംവരണവ്യവസ്ഥകൾ, ആ കാറ്റഗറിയിലുള്ള എല്ലാവരുടെയും പ്രാഥമികമായ പ്രാതിനിധ്യപ്രശ്നത്തെ പരിഹരിക്കാൻ പര്യാപ്തമല്ല എന്നുവേണം മനസ്സിലാക്കാൻ.

സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടിനു ശേഷവും പല മേഖലകളിലും വലിയ തോതിൽ സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കുറഞ്ഞത് സംവരണ സീറ്റുകളിലേക്ക് എങ്കിലും പാർശ്വവൽകൃതവിഭാഗങ്ങൾ എത്തിപ്പെടണമെങ്കിൽ ഘടനാപരമായ മറ്റ് പല മാറ്റങ്ങളും സമൂഹത്തിൽ ആവശ്യമാണ്. അതായത് സംവരണം എന്ന ഒരൊറ്റ പദ്ധതി കൊണ്ട് പരിഹരിക്കാൻ ആവുന്നതല്ല പ്രാതിനിധ്യപ്രശ്നം.  

കൂടാതെ ലേബർ ബ്യൂറോയുടെ കണക്കുകൾ പരിശോധിച്ചാൽ 2016-17 കാലയളവിൽ ഇന്ത്യയിലെ പൊതുമേഖലാ തൊഴിൽ ശേഷി 1.76 കോടിയാണ്. ഇതിൽ നാല്പത്തിനാലു ലക്ഷം താത്കാലികജീവനക്കാരും ആണ്. ഇവിടെ സംവരണം പൂർണതോതിൽ വിജയകരമായി നടപ്പാക്കാനായാൽ പോലും ഏതാനും ലക്ഷം പേർക്ക് മാത്രമാണ് തൊഴിലുണ്ടാവുന്നത്. സ്വകാര്യമേഖലയിൽ സംവരണം വരാത്ത കാലത്തോളം നിലവിലെ സംവരണം രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രാതിനിധ്യപ്രശ്നത്തെ നേരിടാൻ ശേഷിയുള്ള വിജയകരമായ സമാശ്വാസപദ്ധതിയായി വളരുന്നില്ല. 

സംവരണം ദാരിദ്ര്യനിർമാർജനപദ്ധതി അല്ല?

ജാതീയമായ പരിഹാസങ്ങൾ തെറ്റാണെന്ന തിരിച്ചറിവ് ഉള്ളപ്പോൾ തന്നെ പരിഹാസ രൂപേണ ചിലർ പറയാറുള്ള ഒരു വാചകമാണ് 'സംവരണം ദാരിദ്ര്യ നിർമാർജന പദ്ധതിയല്ല' എന്നത്. പക്ഷേ,  ഭൂരിപക്ഷം ജനങ്ങളും കടുത്തദാരിദ്ര്യത്തിൽ കഴിയുന്ന ഒരു രാജ്യത്ത് ജാതി മാത്രമല്ല ദാരിദ്ര്യവും ഒരുതരത്തിലും പരിഹസിക്കപ്പെടാൻ പാടില്ലാത്ത യാഥാർഥ്യമാണ്. ദാരിദ്ര്യനിർമാർജനപദ്ധതികൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങളെപ്പോലെ നിരവധി ദളിത് വിദ്യാർത്ഥികൾ സംവരണ സീറ്റുകളിലേക്ക് പോലും എത്തുകയില്ലായിരുന്നു. അതായത് ദാരിദ്ര്യനിർമാർജനപദ്ധതികൾ ഇല്ലാത്ത ലോകത്ത് കേവലമായ ജാതിസംവരണം വലിയ പരാജയം മാത്രമായിരിക്കും കൂടുതൽ സംശയങ്ങൾ ഉള്ളവർ ദാരിദ്ര്യനിർമാർജനപദ്ധതികൾ വലിയ പരാജയമായ ഇടങ്ങളിൽ നിന്നും ആരൊക്കെ എത്രയൊക്കെ ഉന്നതവിദ്യാഭ്യാസത്തിന് എത്തിച്ചേരുന്നു എന്ന് പഠിക്കാൻ തയ്യാറാവണം.

എങ്കിലും നിലവിലെ സാമ്പത്തികക്രമത്തിൽ ദാരിദ്ര്യനിർമാർജനപദ്ധതികൾ കൊണ്ടുമാത്രം ദാരിദ്ര്യവും സംവരണപദ്ധതികൾ കൊണ്ടുമാത്രം ജാതി പ്രശ്നവും പരിഹരിക്കാനാവില്ല എന്ന് തിരിച്ചറിയുമ്പോൾ തന്നെ, ഈ പദ്ധതികൾ വഹിക്കുന്ന പുരോഗമനപരമായ പങ്ക് നാം അടയാളപ്പെടുത്താതെയും പോകരുത്. 

പ്രാതിനിധ്യവും സാമ്പത്തികാസമത്വവും തമ്മിൽ ബന്ധമുണ്ടോ?

വിവിധ തൊഴിൽ മേഖലകളിൽ എങ്ങനെയാണ് സമ്പന്നരുടെ പ്രാതിനിധ്യം എന്ന് കേരളത്തിൽ നിന്നു തന്നെയുള്ള ഉദാഹരണങ്ങൾ എടുത്തു പരിശോധിക്കാം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2006ലെ കേരളപഠനമനുസരിച്ച് ജനസംഖ്യയുടെ 8.8 ശതമാനം മാത്രമാണ് സമ്പന്നർ. എന്നാൽ കോളേജധ്യാപകരുടെ കണക്കെടുത്താൽ 56.0 ശതമാനം പേരും വരുന്നത് ഈ 8.8 ശതമാനം വരുന്നസമ്പന്നവിഭാഗത്തിൽ നിന്നാണ്. ഡോക്റ്റർമാരിൽ 91.7 ശതമാനം സമ്പന്നരാണ്. അതായത് സമ്പന്നരല്ലാത്ത 91.2 ശതമാനം ജനങ്ങൾക്കിടയിൽ 8.3 ശതമാനം ഡോക്റ്റർമാർ മാത്രമാണ് ഉള്ളത്.

ചിത്രം 1: കേരളത്തിലെ വിവിധ തൊഴിൽമേഖലകളിലെ സമ്പന്നരുടെ പ്രാതിനിധ്യം. കേരള പഠനം, KSSP 2006

ഇനി സർക്കാർ ജോലി തന്നെ പരിശോധിക്കാം 8.6 ശതമാനം വരുന്ന ധനികനാണ് 31.1 ശതമാനം സർക്കാർ ജോലിയും കയ്യടക്കി വെച്ചിരിക്കുന്നത്. 15.1 ശതമാനം വരുന്ന പരമദരിദ്രർക്ക് 2.6 ശതമാനം സർക്കാർ ജോലി മാത്രമാണ് ഉള്ളത്.

ചിത്രം 2: കേരളത്തിലെ സർക്കാർ ജോലികളിൽ വരുമാനാടിസ്ഥാനത്തിലുള്ള  പ്രാതിനിധ്യം. കേരള പഠനം, KSSP 2006

കൂടാതെ ധനികരിൽ അൻപത്തിയെട്ടു ശതമാനത്തിനും ഉന്നതവിദ്യാഭ്യാസമുള്ളപ്പോൾ പരമദരിദ്രരായ 3.5 ശതമാനത്തിന് മാത്രമാണ് ഈ നേട്ടം ഉണ്ടാവുന്നത്.

ചിത്രം 3: കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിലെ വരുമാനാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം. കേരള പഠനം, KSSP 2006

അതായത് ഇക്കാലമത്രയും ദാരിദ്ര്യനിർമാർജനപദ്ധതികൾ ഉണ്ടായിരുന്നിട്ടു പോലും പരമദരിദ്രർ ഏകദേശം അഞ്ചിൽ നാലുപേരും സർക്കാർ ജോലിയുടെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും നാലുകെട്ടിന് പുറത്തു തന്നെയാണ്.

ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, സാമുദായികമായി തീവ്രമായ പ്രാതിനിധ്യപ്രശ്നം നിലനിൽക്കുന്ന കേരളസമൂഹം സാമ്പത്തികമായി കൂടിയും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട് എന്നാണ്. പ്രാതിനിധ്യത്തിൽ വിവേചനം നേരിടുന്ന പരമദരിദ്രരെ കൂടെക്കൂട്ടാൻ സംവരണം പോലുള്ള ആശ്വാസപദ്ധതികൾ അനിവാര്യമാണ് എന്ന യാഥാർത്ഥ്യത്തിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്. 

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ പ്രത്യേകം പരിഗണിക്കേണ്ട ആവശ്യമുണ്ടോ?

സാമൂഹ്യവിഭാഗങ്ങൾക്കകത്തുതന്നെ സാമ്പത്തികമായി പല തട്ടുകൾ രൂപംകൊള്ളുകയും ഇവയിലെ മേൽത്തട്ട് അവസരങ്ങൾ കയ്യടക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഒബിസി സംവരണത്തിൽ നിശ്ചിതവരുമാനത്തിനും മുകളിലുള്ളവരെ പ്രാഥമികസംവരണത്തിൽ നിന്ന് മാറ്റി നിർത്തുന്ന ക്രീമിലയർ സംവിധാനം നിലവിലുള്ളത്. ഇഎംഎസ് അധ്യക്ഷനായ ഒന്നാം കേരള ഭരണപരിഷ്കാര കമ്മീഷൻ 1958ൽ ആദ്യമായി ഒബിസി സംവരണം എന്ന ആശയം അവതരിപ്പിച്ചപ്പോഴും, 1971ൽ നെട്ടൂർ ദാമോദരൻ കമ്മീഷൻ നടത്തിയ പഠനവും, 1976ൽ കർപൂരി ഠാക്കൂർ മുഖ്യമന്ത്രിയായിരിക്കെ ബീഹാറിൽ നടപ്പാക്കാൻ ശ്രമിച്ച OBC സംവരണപ്രവർത്തനങ്ങളിലും പിന്നീട് മണ്ഡൽ കമ്മീഷൻ റിപ്പോർടും ഇന്ത്യൻ പാർലമെന്റും ശേഷം സുപ്രീംകോടതിയും ഒരുപോലെ അംഗീകരിച്ച വസ്തുതയാണിത്.

OBC വിഭാഗത്തിൽ സമ്പത്തിന്റെ വിതരണവും തട്ടുകളുടെ രൂപീകരണവും നിലനിൽക്കുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് മറ്റു വിഭാഗങ്ങളെ പരിശോധിച്ചാൽ ഇങ്ങനെ വായിച്ചെടുക്കാം.

ചിത്രം 4:  കേരളത്തിലെ ജാതി വിഭാഗങ്ങളിലെ വരുമാനാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം. കേരള പഠനം, KSSP 2006

1.എല്ലാ സാമൂഹ്യവിഭാഗങ്ങളിലും സാമ്പത്തികാന്തരമുണ്ട്.

 2. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരുടെ അനുപാതം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.

പൊതുവേ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർ ജോലിയിലും വിദ്യാഭ്യാസത്തിലും എല്ലാം മൃഗീയമായ മേധാവിത്വം നേടുന്നത് നാം കണ്ടു. നിലവിലിന്നുവരെ, പൊതുവിഭാഗത്തിലെ പ്രാതിനിധ്യത്തെ മിക്കവാറും കയ്യാളുന്നത് സവർണവിഭാഗങ്ങളാണെന്ന കാര്യത്തിൽ സംവരണത്തെ ഗൗരവമായി കാണുന്ന ആർക്കും തർക്കമുണ്ടാവില്ല എന്ന് കരുതുന്നു. (ചിത്രം. 2, 3)

അതായത് പഠനങ്ങളും ജീവിതാനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത് ജനറൽ സീറ്റുകളിൽ ഭൂരിപക്ഷവും കൈയടക്കുന്നത് മുന്നാക്കക്കാരിലെ മുന്നാക്കക്കാരാണ് എന്നാണ്. ജനറൽ ക്വാട്ട കയ്യടക്കാൻ ശേഷിയുള്ള പ്രബലരായ സമ്പന്നവിഭാഗങ്ങൾ സമുദായങ്ങളിൽ ഉണ്ടായതുകൊണ്ട് തൊഴിലിനും വിദ്യാഭ്യാസത്തിനും പ്രാതിനിധ്യം ഉറപ്പാക്കാൻ ആവാതെ പോകുന്നവരെ അതിന് പ്രാപ്തരാക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. താരതമ്യേന കുറവാണെങ്കിലും മറ്റു വിഭാഗങ്ങളിലെ (പട്ടികജാതി, പട്ടികവർഗ) സാമ്പത്തിക പിന്നാക്കാവസ്ഥ മൂലമുള്ള പ്രാതിനിധ്യപ്രശ്നം ഗൗരവമായി തന്നെ പരിശോധിച്ച് ആവശ്യമായ പദ്ധതികൾ രൂപീകരിക്കേണ്ടത് ആണ്.

എങ്കിലും ആദ്യം തന്നെ EWS നടപ്പാക്കുന്ന സംസ്ഥാനം അല്ലേ കേരളം?

നിലവിലെ വിവരങ്ങളനുസരിച്ച് EWS പരിപാടികൾ പൂർണമായോ ഭാഗികമായോ മറ്റ് മുപ്പത്തിരണ്ട് സംസ്ഥാനങ്ങൾ നടപ്പാക്കിയതിനു ശേഷം മാത്രമാണ് കേരളത്തിൽ ഇത് നടപ്പാക്കുന്നത്.

ചിത്രം 5: ഇന്ത്യയിൽ സംവരണേതരവിഭാഗളിലെ പാവപ്പെട്ടവർക്കായുള്ള സംവരണം നടപ്പിലാക്കിയ സംസ്ഥാനങ്ങൾ. GoI notification, various state government notifications, various UT admin notifications and various news reports during January 2019- October 2020

മമത ബാനർജിയുടെ ബംഗാൾ സർക്കാർ അടക്കമുള്ള ഒട്ടുമിക്കവാറും ഇടങ്ങൾ ബിജെപി നയിക്കുന്ന കേന്ദ്രം മുന്നോട്ടുവെച്ച മാനദണ്ഡങ്ങളെ അതേപടി പിന്തുടരുകയാണ്. കോൺഗ്രസ്സ് സംസ്ഥാന ഗവണ്മെന്റുകൾ പരിശോധനകൾ ഒന്നുമില്ലാതെ കൂടുതൽ വെള്ളം ചേർത്തപ്പോൾ ഇടതുപക്ഷം ഭരിക്കുന്ന കേരളം ഒരു സമിതിയെ നിയോഗിച്ച് പുതിയ മാനദണ്ഡങ്ങൾ ഉണ്ടാക്കിയ ശേഷമാണ് നടപടിയിലേക്ക് നീങ്ങിയത് (താരതമ്യം ചിത്രം 5.)

സംഘപരിവാറിനെ വെല്ലുവിളിക്കുന്ന തരത്തിൽ നിലവിലെ EWS മാനദണ്ഡങ്ങൾ കൂടുതൽ ദുർബലമാക്കി നടപ്പാക്കുകയാണ് കോൺഗ്രസ്സ് ചെയ്തത്. തങ്ങൾ നടപ്പാക്കിയത് പോലെ EWS നടപ്പിലാക്കാൻ ധൈര്യമുണ്ടോ എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പരസ്യമായി ബിജെപിയെ വെല്ലുവിളിച്ചതും, ഇപ്പോഴത്തെ UDF ചെയർമാൻ രമേശ് ചെന്നിത്തലയും അവരുടെ പുതിയ കൂട്ടുകാരൻ പി.സി. ജോർജും ശശിധരൻ നായർ കമ്മീഷനു മുന്നിൽ നിർദേശിച്ച ഉയർന്ന വരുമാനമാനദണ്ഡവും കോൺഗ്രസ്സിന്റെ ഔദ്യോഗികനിലപാടിന്റെ തുടർച്ച തന്നെയാണ്. നിലവിൽ സമരമുഖത്ത് മുന്നിൽ നിൽക്കുന്ന മുസ്ലിം ലീഗ് കഴിഞ്ഞ തെരെഞ്ഞെടുപ്പിനെ നേരിട്ടത് EWS എന്ന വാഗ്ദാനം പ്രകടനപത്രികയിൽ വെച്ചു കൊണ്ടാണ് എന്ന വസ്തുത ഇപ്പോഴത്തെ സമരങ്ങളുടെ രാഷ്ട്രീയപാപ്പരത്തം തുറന്നു കാണിക്കുന്നു.

സംവരണവിരുദ്ധർ 1950ലും 1990ലും 2006ലുമൊക്കെ പ്രധാനമായും ഉയർത്തിയത് മെറിറ്റ് vs സംവരണം എന്ന വാദമാണ്. തന്നേക്കാൾ റാങ്ക് (മെറിറ്റ്) കുറഞ്ഞവർ സംവരണം വഴി അനർഹമായ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നു എന്ന വലുതുപക്ഷയുക്തി തന്നെയാണ് EWS സാഹചര്യത്തിൽ മതമൗലികവാദികളും ലിബറലുകളും ഏറ്റടുത്തിരിക്കുന്നത്. ഒരർത്ഥത്തിൽ സംഘപരിവാറിന്റെ വിജയമാണിത്.

നിലവിലെ സംവരണതത്വങ്ങൾ അട്ടിമറിക്കപ്പെടുന്നുണ്ടോ?

ലിബറലുകളും സ്വത്വവാദികളും ഉയർത്തുന്ന വാദം, EWS നടപ്പാക്കുന്നത് വഴി ഓപ്പൺ ക്വാട്ട കുറയുന്നത് സംവരണതത്വങ്ങൾക്ക് എതിരാണ് എന്നാണ്. ഉദാഹരണത്തിന് ജനറൽ കാറ്റഗറിയിൽ സീറ്റ് നേടാനുള്ള പട്ടികജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ അവസരം EWS ഇല്ലാതാക്കുന്നു. ഒറ്റനോട്ടത്തിൽ ഈ വാദം ശരിയാണ് എന്ന് തോന്നാം. 

ആദ്യം സംവരണതത്വം തന്നെ എന്താണെന്ന് ഒരിക്കൽക്കൂടി പരിശോധിക്കാം. ഒരുകൂട്ടം ആളുകളെ ജോലിക്കോ വിദ്യാഭ്യാസത്തിനോ ഒക്കെ തെരഞ്ഞെടുക്കുമ്പോൾ, അതിൽ നിർബന്ധമായും ഒരു നിശ്ചിതശതമാനം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ഉണ്ടാകണമെന്നാണ്. അതായത് എന്തൊക്കെയായാലും നൂറിൽ പതിനഞ്ച് പട്ടികജാതിക്കാരും, എട്ട് പട്ടികവർഗക്കാരും, ഇരുപത്തിയേഴ് മറ്റു പിന്നാക്കവിഭാഗക്കാരും എല്ലാം ഉണ്ടാവണം എന്നാണ്. ഒരു മിനിമം പ്രാതിനിധ്യമാണ് സംവരണം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. അത് മാത്രമാണ്. 

സംവരണതത്വങ്ങളുടെ അട്ടിമറി എന്നാൽ ഈ മിനിമം പ്രാതിനിധ്യം ദുർബലപ്പെടുത്തുക എന്നതാണ്. നിലവിൽ സംവരണം നേടുന്ന വിഭാഗങ്ങളുടെ മിനിമം പ്രാതിനിധ്യത്തിന് ഉള്ള സംവരണ ക്വാട്ട ഒട്ടും കുറയാതെ മറ്റൊരു പിന്നാക്കവിഭാഗത്തിന് സംവരണം നൽകിയാൽ അത് നിലവിലെ സംവരണതത്വങ്ങൾക്ക് എതിരല്ല. ഓപ്പൺ ക്വാട്ടയിൽ നിന്നാണ് പത്തു ശതമാനം EWS സംവരണത്തിന് മാറ്റിവെക്കുന്നത്. ഇത് നിലവിലെ സംവരണവിഭാഗങ്ങളുടെ മിനിമം പ്രാതിനിധ്യത്തെ ബാധിക്കുന്നില്ല. കൂടുതൽ പരിശോധിക്കാം.

പട്ടികജാതി/പട്ടികവർഗ സംവരണം മാത്രം ഉണ്ടായിരുന്ന കാലത്ത് എഴുപത്തിയഞ്ചു ശതമാനത്തിലേറെ ഓപ്പൺ ക്വാട്ട ആയിരുന്നു. ഇത് വെട്ടിമുറിച്ചു കൊണ്ടാണ് ഇരുപത്തിയേഴു ശതമാനം ഒബിസി സംവരണം നിലവിൽ വന്നത്. ഇപ്പോഴത്തെ സ്വത്വവാദ ലിബറൽ കേവലയുക്തി അനുസരിച്ച് ആണെങ്കിൽ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് കൂടി അവകാശപ്പെട്ട ഇരുപത്തിയേഴു ശതമാനം ഓപ്പൺ സീറ്റുകളാണ് അന്ന് നഷ്ടമായത്. അത്തരത്തിൽ പൊതുവിഭാഗത്തിൽ നിന്നുമെടുത്തുപയോഗിച്ച എല്ലാ സംവരണവും ദളിത്-ആദിവാസി വിരുദ്ധം ആവുമോ? ആവില്ല, കാരണം പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ മിനിമം പ്രാതിനിധ്യത്തെ ആണ് സംവരണതത്വങ്ങൾ ഉറപ്പുനൽകുന്നത്. അത് ദുർബലപ്പെടാതെയാണ് ഒബിസി (എൻ സി) യും മറ്റു സംവരണങ്ങളും നിലവിൽ വന്നത്. അതേതരം സാഹചര്യമാണ് EWS വിഷയത്തിലും ക്വാട്ടയുടെ കാര്യത്തിൽ ഉരുത്തിരിയുന്നത്.

എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ സംവരണതത്ത്വങ്ങളുടെ അട്ടിമറി നടന്നിട്ടുണ്ട്. ഉദാഹരണത്തിന് മഹാരാഷ്ട്രയിൽ മുസ്ലീം വിഭാഗത്തിന്റെ പ്രാതിനിധ്യം ബിജെപി സർക്കാർ വെട്ടിക്കുറച്ചതും പിന്നീട് വന്ന കോൺഗ്രസ്സ് അത് പുനഃസ്ഥാപിക്കാൻ തയ്യാറാവാത്തതുമാണ് സംവരണ തത്വങ്ങളുടെ അട്ടിമറി. മധ്യപ്രദേശിൽ മാറിമാറിവന്ന ബിജെപി, കോൺഗ്രസ്സ് സർക്കാരുകൾ ഒബിസി സംവരണം പൂർണമായി നടപ്പാക്കാത്തതും വലതുപക്ഷം ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ സവർണജാതികൾക്ക് വലിയതോതിൽ ജാതി സംവരണം നൽകുന്നതുമാണ് തത്വങ്ങളുടെ അട്ടിമറി.

വിവാദങ്ങളിൽ നഷ്ടമാവുന്നത്

എതിർക്കുന്നതിനു വേണ്ടി എല്ലാം എതിർക്കുന്നത് മാത്രമാണ് നിലവിൽ നമ്മൾ കാണുന്നത്. യഥാർത്ഥത്തിൽ ഉയർന്നുവരേണ്ട ഗൗരവതരമായ സംവാദങ്ങളെ വഴിതിരിച്ചുവിടാൻ ആണോ നിലവിലെ സംഘടിതപ്രചാരണം എന്ന് സംശയിച്ചു കൊണ്ട് വിവാദങ്ങളിൽ നഷ്ടമാവുന്നു എന്ന് കരുതുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കാം. 

1.    EWS സംവരണം എന്തുകൊണ്ട് 10 ശതമാനം ആയി? ഒമ്പതോ പതിനൊന്ന് ആവാത്തതിന്റെ സാംഗത്യം എന്താണ്? കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടോ?

2.    നിലവിലെ മാനദണ്ഡങ്ങൾ എത്രമാത്രം ശരിയാണ്? ഈ മാനദണ്ഡങ്ങൾ നിശ്ചയിച്ച രീതി എത്രത്തോളം എത്രത്തോളം ശാസ്ത്രീയമാണ്? അഥവാ ഈ മാനദണ്ഡങ്ങൾ തെറ്റാണെങ്കിൽ മറ്റെന്തു മാനദണ്ഡങ്ങൾ ഏത് രീതിയിലാണ് മുന്നോട്ടു വയ്ക്കേണ്ടത്?

3.    സംവരണവ്യവസ്ഥകൾ നിലവിലുണ്ടായിട്ടും കാലങ്ങളായി ഒഴിഞ്ഞു കിടക്കുന്ന കാറ്റഗറി സീറ്റുകളിലേക്കെങ്കിലും പ്രാതിനിധ്യം ഉറപ്പാക്കാൻ എന്തെല്ലാം മാറ്റങ്ങളും പദ്ധതികളുമാണ് ആവശ്യമുള്ളത്?

 4.   ജാതി സംവരണത്തിന് അകത്തുതന്നെ വിവിധ ജാതി വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങൾ പരിഹരിക്കാനുള്ള നൂതനമാർഗങ്ങൾ വളർത്തിയെടുക്കാൻ എന്തു പദ്ധതിയാണ് മുന്നിലുള്ളത്? ഈ വിഷയത്തിൽ സംവാദങ്ങൾ ആരംഭിക്കാൻ സമയമായോ?

 5.   വിവിധ രാഷ്ട്രീയ-സാമൂഹ്യപ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും വളർത്തിയെടുക്കുന്ന ജാതി ഉന്മൂലനപദ്ധതികൾ എന്താണ്? ഇവർക്കൊക്കെയും കാലങ്ങളായി സംവരണത്തോടുള്ള നിലപാട് എന്താണ്?

 6.   ആകെ ജോലിയുടെ 92 ശതമാനവും അസംഘടിതമേഖലയിലും ഭൂരിപക്ഷവും സ്വകാര്യമേഖലയിലും ആയ ഒരു രാജ്യത്ത് ജാതി അടക്കമുള്ള എല്ലാ സംവരണവും സ്വകാര്യമേഖലയിലേക്ക് വ്യാപിപ്പിക്കാൻ വിമർശകരിൽ എത്രപേർ ആവശ്യപ്പെടുന്നുണ്ട്? ഈ വിഷയം ഉയർത്തി ഇടതുപക്ഷം വിശിഷ്യ സിപിഐ(എം) അല്ലാതെ ആരെങ്കിലും പാർലമെന്റിലും പുറത്തും സമരം ചെയ്യുന്നുണ്ടോ?

 7.   ചരിത്രപരമായി പ്രാതിനിധ്യത്തിൽ പിന്നോക്കം നിൽക്കുന്ന ദളിത് ക്രിസ്ത്യൻ വിഭാഗം അടക്കം സംവരണത്തിന് അർഹതയുള്ള എന്നാൽ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം സംവരണം ലഭ്യമല്ലാത്ത, വിഭാഗങ്ങൾക്ക് കൂടി ദേശീയാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുതേണ്ടതല്ലേ?

*

രാമദാസ് പ്രിനി ശിവാനന്ദൻ, ജിഷ്ണുദാസ് കെ എസ് 

റ്റാറ്റാ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സ്കൂൾ ഓഫ് ഡെവെലപ്മെന്റ് സ്റ്റഡീസിലെ ഗവേഷകവിദ്യാർത്ഥികളാണ് രാമദാസും ജിഷ്ണുദാസും. ചായത്തോട്ട തൊഴിലാളികളും ട്രേഡ് യൂണിയനുകളുമെന്ന വിഷയത്തിലാണ് രാമദാസ് ഗവേഷണം നടത്തുന്നത്. മലബാറിന്റെ വിദ്യാഭ്യാസചരിത്രത്തെക്കുറിച്ചാണ് ജിഷ്ണുദാസിന്റെ ഗവേഷണം.

അവലംബങ്ങൾ

    കേരള പഠനം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. web] [archive]

    All India survey on higher education 2018-2019, Institution by the Ministry of Human Resource Development, Government of India.

    Reservation Policy and the Plight of Matangs in Maharashtra, B. S. Waghmare, 2010.

    Reservations within Reservations: A Solution, Anand Teltumbde, 2009.

    Report of the Commission Constituted for Recommending the Criteria for Identifying the Economically Weaker Sections (EWSs) in the General Category in Kerala.

    Class and Caste in ‘Creamy Layer’ Controversy, EMS. 1995

(ബോധി കോമണ്‍സ് പ്രസിദ്ധീകരിച്ചത്)

നിയമത്തിനതീതമായി മനസാക്ഷിയുടെ കോടതിയെ ഈ സര്‍ക്കാര്‍ പ്രതിഷ്‌ഠിക്കില്ല; ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 അഴിമതിയും നികുതിവെട്ടിപ്പും രാജ്യത്തിന്റെ സാമ്പത്തിക കുറ്റങ്ങളും എന്തുവിലകൊടുത്തും ചെറുക്കണമെന്ന ശക്തമായ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി കേസെടുക്കുകയും ഇത്തരം കൃത്യങ്ങളിലേര്‍പ്പെടുന്നവരെ നീതിന്യായകോടതികള്‍ക്കു മുമ്പില്‍ കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുന്‍കാലങ്ങളിലെപ്പോലെ നിയമത്തിനതീതമായി മനഃസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അവിടെയാണ് അഴിമതിയുടെ സമീപനത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള കാതലായ വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം ശിവശങ്കറിന്റെ അറസ്റ്റ് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയുമായി കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിന് ബന്ധമുണ്ട് എന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐ.ടി. സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ചുവന്ന ശിവശങ്കറിനെ  അടുപ്പമുണ്ടായിരുന്നു എന്നു കണ്ടപ്പോള്‍ത്തന്നെ അദ്ദേഹത്തെ പദവിയില്‍ നിന്നും മാറ്റി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

ഈ സംഭവത്തില്‍ സംസ്ഥാനസര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ളു ഒന്നും തന്നെ ഇല്ല. ആദ്യം പ്രചരിപ്പിച്ചത് ഡ്യൂട്ടി അടയ്ക്കാതെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം വിട്ടുകിട്ടാനായി സംസ്ഥാനസര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തിയെന്നാണ്. ഒരു ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നടന്നുവരവേ മാധ്യമങ്ങള്‍ അദ്ദേഹത്തിന് നേരെ മൈക്ക് നീട്ടുകയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരെങ്കിലും സ്വര്‍ണ്ണം വിട്ടുകിട്ടാനായി ബന്ധപ്പെട്ടിരുന്നോ എന്ന് ചോദിക്കുകയുമുണ്ടായി. ഇല്ല എന്നുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. അദ്ദേഹത്തെ രായ്ക്കുരാമാനം അതിര്‍ത്തികടത്തി വിട്ടത് ഒരു ചര്‍ച്ചാവിഷയമായതേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതിവെട്ടിപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല എന്ന അഭിപ്രായം പൊതുമണ്ഡലത്തിലും കേന്ദ്രസര്‍ക്കാരിന് മുമ്പാകെയും മുന്നോട്ടുവച്ചത് സംസ്ഥാനസര്‍ക്കാരാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനത്തിനെതിരെ സമഗ്രവും ഏകോപിതവുമായ അന്വേഷണം ആവശ്യമാണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ സഹായസഹകരണവും നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂലൈ 8ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്നപ്രഭാ സുരേഷ് കെ.എസ്.ഐ.റ്റി.ഐ.എല്ലിന്റെ പ്രോജക്ടായ സ്‌പേസ് പാര്‍ക്കില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. സംഭവം പുറത്തുവന്ന ഉടനെ അവരുടെ കരാര്‍ സേവനം അവസാനിപ്പിച്ചു. അവരുടെ ബിരുദത്തെ പറ്റിയുണ്ടായ ആരോപണങ്ങളില്‍ പരാതി ലഭിച്ച ഉടനെ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. ധനകാര്യ അന്വേഷണ വിഭാഗം 2011 മുതലുള്ള ഐടി മേഖലയിലെ എല്ലാ നിയമനങ്ങളും ക്രമത്തിലാണോ എന്ന കാര്യത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ്.

കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ് ആക്ടിന്റെ ലംഘനം നടക്കുകയും അത് വെളിച്ചത്ത് വരികയും അതില്‍ കസ്റ്റംസ് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്ത ഒരു കേസിനെ എത്ര വക്രീകരിച്ചാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും തലയില്‍ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷവും മറ്റുചിലരും ശ്രമിക്കുന്നത്. ഇതിനായി കസ്റ്റംസ് അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് ആദ്യഘട്ടത്തില്‍ പൊളിഞ്ഞുവീണ അസത്യത്തെ വീണ്ടും വേഷംകെട്ടി എഴുന്നള്ളിക്കുകയാണ്.  

ഇപ്പോള്‍ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവര്‍ വിവിധ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് സ്വതന്ത്രമായി നടക്കട്ടെ എന്ന അഭിപ്രായമാണ് സര്‍ക്കാരിന്. ഇതില്‍ ഒരു ഏജന്‍സി (സി.ബി.ഐ) സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥര്‍ എന്ന പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എറണാകുളത്തെ കോടതി മുമ്പാകെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സര്‍ക്കാരിന് നിയമോപദേശം തേടേണ്ടിവന്നു. ലഭ്യമായ നിയമോപദേശം സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഇക്കാര്യത്തില്‍ വിദേശ സംഭാവന (നിയന്ത്രണ) നിയമം 2010 ലംഘിച്ചിട്ടില്ല എന്നാണ്. ഇതിനെത്തുടര്‍ന്നാണ് ബഹു. ഹൈക്കോടതി മുമ്പാകെ ക്രിമിനല്‍ മിസലേനിയസ് ഹര്‍ജി സര്‍ക്കാര്‍ ഫയല്‍ ചെയ്യുകയും ബഹു. ഹൈക്കോടതി 2020 ഒക്ടോബര്‍ 13ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ലൈഫ് മിഷനെതിരെയുള്ള അന്വേഷണം രണ്ട് മാസത്തേയ്ക്ക് സ്റ്റേ ചെയ്യുകയും ചെയ്തത്.

ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ നിയമത്തിന്റെ പരിധി വിട്ട് ഏതെങ്കിലും അന്വേഷണത്തിന്റെ ദിശ മാറിയാല്‍ അതില്‍ നിയമപരമായ പരിഹാരം തേടുന്നതിന് എന്ത് പാകപ്പിഴയാണ് ഉള്ളതെന്ന് ആര്‍ക്കും ഇതേവരെ പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ശിവശങ്കറുമായി തനിക്ക്  പരിചയമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ വരുമ്പോള്‍ ചുമതലകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥരെ അന്വേഷിച്ചു. ആ ഘട്ടത്തില്‍ മുന്നില്‍ വന്ന പേരുകളിലൊന്നാണ് അത്. നേരത്തെ വ്യത്യസ്ത ചുമതലകളില്‍ പ്രവര്‍ത്തിച്ച ഐ എ എസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ സംശയിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.

വിവിധ സര്‍ക്കാരുകളുടെ കാലത്ത് മുഖ്യമന്ത്രിമാരുടെ ഓഫീസുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കപ്പെടാറുണ്ട്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ അന്ന് ആഭ്യന്തര വകുപ്പിന്റെ  കൂടി ചുമതലയുണ്ടായിരുന്ന നളിനി നെറ്റോ ഐഎഎസിനെയാണ് നിയമിച്ചത്. ശിവശങ്കറിനെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായും നിയമിച്ചു. നളിനി നെറ്റോ ചീഫ് സെക്രട്ടറിയായപ്പോള്‍ വി എസ് സെന്തില്‍ ഐ എ എസാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായത്. ശിവശങ്കര്‍ സെക്രട്ടറി സ്ഥാനത്തായിരുന്നു. പിന്നീട് പ്രമോഷന്‍ വന്നപ്പോഴാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ  ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളെല്ലാം വിശ്വസ്തരാണ്-അവിശാസത്തിന്റെ പ്രശ്‌നം പ്രത്യേക കാരണങ്ങളില്ലാതെ ഉദിക്കുന്നില്ല. വിവിധ ചുമതലകളില്‍ ഇരുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് കണ്ടെത്തലുണ്ടായത്.

പാര്‍ട്ടി നിര്‍ദേശിച്ചാണ് ശിവശങ്കറിനെ നിയമിച്ചതെന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്. പാര്‍ട്ടി അങ്ങനെ നിര്‍ദേശിക്കുന്ന പതിവില്ല. അഖിലേന്ത്യാ സര്‍വ്വീസിലുള്ള ആ ഉദ്യോഗസ്ഥന്റെ  ബന്ധങ്ങളോ വ്യക്തിപരമായ ഇടപെടലോ സര്‍ക്കാരിന്റെ  ഉത്തരവാദിത്തമാകുന്നില്ല. അത് സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലായി എന്നു കണ്ടപ്പോള്‍ നടപടി സ്വീകരിക്കുയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല.

യു.എ.ഇ. കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകാം. ആ അവസരത്തില്‍ എംബസിയിലെ കോണ്‍സില്‍ ജനറലും അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരുമായും പരിചയപ്പെടാനും ഇടപെടാന്‍ അവസരമുണ്ടാകുകയും ചെയ്തിട്ടുണ്ടാകും. സ്വാഭാവികമായും ചില യോഗങ്ങളില്‍ കോണ്‍സില്‍ ജനറലിനെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കണ്ടിട്ടുണ്ടാകും.

അതിന് സാധാരണ നടപടിക്ക് അപ്പുറമുള്ള മാനങ്ങള്‍ കാണുന്നത് ദുര്‍വ്യാഖ്യാനമാണ്. കൃത്യമായ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരം രീതി അവലംബിക്കുന്നത്. ക്രമവിരുദ്ധമായ ഒരു ഇടപാടും സര്‍ക്കാരോ രാഷ്ട്രീയ നേതൃത്വമോ നടത്തിയിട്ടില്ല. അങ്ങനെയൊന്നും ചൂണ്ടിക്കാണിക്കാന്‍ ആരോപണമുന്നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. വ്യക്തിപരമായ നിലയില്‍ എം ശിവശങ്കര്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയുമല്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നിയമപരമായോ ധാര്‍മ്മികപരമായോ ആയ ഒരുത്തരവാദിത്തവും സര്‍ക്കാരിനില്ല. ഒരു നിയമലംഘനത്തെയും ഒരു ഘട്ടത്തിലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ല.

കേരളത്തിലെ ജനസംഖ്യയുടെ 9 ശതമാനത്തോളം ജനങ്ങള്‍ വിദേശരാജ്യങ്ങളില്‍ തൊഴിലിനായി പോയിട്ടുള്ള പ്രവാസികളാണ്. ഇതില്‍ 22 ലക്ഷത്തോളം ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്. അതിലെ പ്രമുഖ രാജ്യമായ യു.എ.ഇ കോണ്‍സുലേറ്റ്  തിരുവനന്തപുരത്ത് 2016ല്‍ ആണ് ആരംഭിക്കുന്നത്. ഇന്ത്യയോടും വിശിഷ്യ കേരളത്തോടും സവിശേഷ സൗഹൃദമുള്ള രാജ്യമാണ് യു.എ.ഇ. അവര്‍ നടത്തുന്ന ചടങ്ങുകളില്‍ ക്ഷണം ലഭിച്ചാല്‍ സ്വീകരിക്കുക എന്ന സ്വാഭാവികമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 2017 യു.എ.ഇ. ഭരണാധികാരി ഇയര്‍ ഓഫ് ഗിവിംഗ് ആയി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു എന്നാണ് കോണ്‍സുല്‍ ജനറല്‍ ഒരു ചടങ്ങില്‍ പ്രസംഗിച്ചത്. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ഈന്തപ്പഴം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ മാത്രമാണ് ഇത് വിതരണം ചെയ്തത് എന്നാണ് ചിലരുടെ ധാരണ. കേരളത്തിലിത് ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ തെറ്റായി ഒന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ല. കസ്റ്റംസിനോ മറ്റ് ഏജന്‍സികള്‍ക്കോ നിയമപരമായി ഏതെങ്കിലു നികുതി ഇക്കാര്യത്തില്‍ ലഭിക്കണമെങ്കില്‍ അവര്‍ക്ക് ആ ജോലി നിര്‍വ്വഹിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്‌കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തെ നയിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍  അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ ഒരഴിമതിയും വെച്ചു വാഴിക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. അഴിമതിക്കാരെ സംരക്ഷിക്കുകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.