Showing posts with label ഇടതു ഏകോപനസമിതി. Show all posts
Showing posts with label ഇടതു ഏകോപനസമിതി. Show all posts
Wednesday, June 6, 2012
ആര്‍എംപി ഒരു ലൂയി ബ്ലാങ്ക് പതിപ്പ്
ടി പി ചന്ദ്രശേഖരന്റെയും മറ്റും നേതൃത്വത്തില്‍ രൂപീകരിച്ച റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി (ആര്‍എംപി)യെ വിപ്ലവപാര്‍ടിയായി ചിത്രീകരിക്കാന്‍ വലതുപക്ഷരാഷ്ട്രീയക്കാരും ശിങ്കിടി മാധ്യമങ്ങളും വല്ലാതെ ക്ലേശിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയ സഹായഗ്രൂപ്പായ ഇതിനെ വിപ്ലവപാര്‍ടിയെന്നു വിളിക്കുന്നത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടിന് നിരക്കുന്നതല്ല. ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടുവെന്നതുകൊണ്ട് ഈ ഗ്രൂപ്പിന്റെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വ്യത്യാസം സംഭവിക്കുന്നില്ല. തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ ജനമുന്നേറ്റം സംഘടിപ്പിച്ച് ഭരണകൂടം പിടിച്ചെടുക്കുകയും തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ബഹുജന-തൊഴിലാളി വര്‍ഗ പാര്‍ടിയാണ് വിപ്ലവപാര്‍ടി. ആ ദിശയിലേക്കൊന്നും ഈ ഗ്രൂപ്പിനെ ആരും പരിഗണിക്കില്ല.
ഒഞ്ചിയത്ത് ഏരിയ കമ്മിറ്റി രൂപീകരിച്ച് അതിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇതിനുപുറമെ, ആര്‍എംപിയുടെ മുന്‍കൈയില്‍ ഇടതുപക്ഷ ഏകോപനസമിതി മൂന്നുവര്‍ഷംമുമ്പ് പ്രവര്‍ത്തിച്ചുവരുന്നു. പാരീസ് കമ്യൂണിന്റെ കാലത്ത് കമ്യൂണിനെ ഒറ്റുകൊടുത്ത വഞ്ചകരുടെ കൂട്ടമായിരുന്നു ലൂയി ബ്ലാങ്കും പ്രഭൃതികളും. ഇവരുടെ വികൃതരൂപമാണ് കേരളത്തിന്റെ വടക്കേയറ്റത്തെ ഒരു താലൂക്കിലുള്ള ഈ രാഷ്ട്രീയസംഘടന. ലൂയി ബ്ലാങ്കിന്റെയും കൂട്ടരുടെയും വഞ്ചനകാരണം 30,000 പാരീസ് പൗരന്മാരുടെ കഥകഴിക്കാന്‍ ശത്രുക്കള്‍ക്ക് അവസരമുണ്ടായി. ഇന്ന് അഭിനവ ലൂയി ബ്ലാങ്ക് സന്തതികളുടെ പിന്തുണയോടെ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഭരണകൂടഭീകരത നടപ്പാക്കാനുള്ള യജ്ഞത്തിലാണ്. സിപിഐ എമ്മുമായി അങ്കംകുറിച്ച് അകന്നവര്‍ തെറ്റുതിരുത്തി പാര്‍ടിയുമായി സഹകരിക്കുന്ന പ്രക്രിയ ശക്തിപ്പെട്ടതിന് മധ്യേയാണ്, ചന്ദ്രശേഖരന്റെ കൊലപാതകം. ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിനു മുമ്പും ശേഷവും സിപിഐ എമ്മുമായി പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ആര്‍എംപി അകല്‍ച്ചയിലാണെന്ന് അവരുടെ നേതാക്കള്‍ ആവര്‍ത്തിച്ചു വിശദീകരിക്കുന്നുണ്ട്.
ആര്‍എംപിയുടെയും ഏകോപനസമിതിയുടെയും രൂപീകരണസ്വഭാവമെന്തെന്ന് ഏകോപനസമിതിയുടെ സംസ്ഥാനപ്രസിഡന്റ് വിശദീകരിക്കുന്നതിങ്ങനെയാണ്: ""സിപിഐ എമ്മിന്റെ കോട്ടയം സംസ്ഥാനസമ്മേളനത്തിനുശേഷം പുറത്താക്കപ്പെട്ടവരും അതിനുമുമ്പ് മലപ്പുറം സംസ്ഥാനസമ്മേളനത്തിനു പിന്നാലെ വെട്ടിനിരത്തപ്പെട്ടവരും യോജിച്ച് രൂപംനല്‍കിയ സംഘടനയാണിത്"". സിപിഐ എം വിരോധത്താല്‍ രൂപീകൃതമായ രാഷ്ട്രീയസംവിധാനമാണ് ആര്‍എംപിയും ഏകോപനസമിതിയും. ഏറാമല പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം മുന്നണിമര്യാദപ്രകാരം ജനതാദളിന് നല്‍കുന്നതിനുള്ള തീരുമാനത്തിനെതിരെ കലാപമുണ്ടാക്കി പാര്‍ടിയെ വെല്ലുവിളിച്ചവര്‍ നേതൃത്വം നല്‍കി രൂപീകരിച്ച ആര്‍എംപിക്ക് ആദ്യം പ്രത്യയശാസ്ത്രപ്രശ്നമോ ആശയപരമായ അഭിപ്രായവ്യത്യാസമോ പാര്‍ടിയുമായി ഉണ്ടായിരുന്നില്ല. എന്നാല്‍ ആദര്‍ശപരിവേഷം നല്‍കാന്‍ പിന്നീട് പ്രത്യയശാസ്ത്ര വിഷയങ്ങളില്‍ വ്യത്യസ്തത സ്ഥാപിക്കുകയായിരുന്നു. ഇവരുടെ മുഖ്യലക്ഷ്യമാകട്ടെ, സിപിഐ എമ്മിനെ കഴിയുന്നത്ര തകര്‍ക്കുക എന്നതായി. സിപിഐ എമ്മില്‍ തിരിച്ചെത്തുന്നതിന് ചന്ദ്രശേഖരനും കൂട്ടരും ഉദ്ദേശിച്ചിരുന്നില്ലെന്നും ആ വിധം ചര്‍ച്ച നടന്നിരുന്നതിനെപ്പറ്റി തനിക്കറിയില്ലെന്നുമാണ് ചന്ദ്രശേഖരന്റെ വിധവ കഴിഞ്ഞദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. പ്രത്യയശാസ്ത്രഭിന്നത അടച്ചിട്ട മുറിയിലെ ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. എന്താണ് ഇത്ര വലിയ പ്രത്യയശാസ്ത്രഭിന്നത? ആര്‍എംപിക്ക് സിപിഐ എമ്മുമായി യോജിക്കാന്‍ കഴിയാത്ത പ്രത്യയശാസ്ത്ര അകലമുണ്ടെന്ന് ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോഴും അതിനുശേഷവും ഏകോപനസമിതിയുടെ പ്രസിഡന്റ് തന്റെ ലേഖനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ: ""1964ലെ പാര്‍ടിപരിപാടി 2000-ാമാണ്ടില്‍ തിരുവനന്തപുരത്തുചേര്‍ന്ന പ്ലീനത്തില്‍വെച്ച് ഭേദഗതി ചെയ്തതോടെ, വിപ്ലവപാര്‍ടി എന്ന നിലയില്‍നിന്ന് സിപിഐ എം പിന്മാറി.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തില്‍വരാന്‍ കഴിയുംവിധം പാര്‍ടി പരിപാടി പരിഷ്കരിച്ച സിപിഐ എമ്മിനകത്ത് ഉയര്‍ന്നുവന്ന ആശയസമരത്തിന്റെ ഉല്‍പ്പന്നമാണ് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി."" അതായത്, ആര്‍എംപിക്കാര്‍ സ്ഥാപിക്കാന്‍ നോക്കുന്നത്, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ജ്യോതിബസു, പ്രകാശ് കാരാട്ട് എന്നിവര്‍ വിപ്ലവത്തെ വഞ്ചിച്ചു എന്നാണ്. അതാണ് ആര്‍എംപിയുടെ സ്ഥാപനകാരണം എന്നാണ്. ഇക്കാര്യം ചില ലേഖനങ്ങളിലൂടെ ഇക്കൂട്ടര്‍ വിവരിച്ചിട്ടുണ്ട്. സിപിഐ എം പ്രത്യേക സമ്മേളനം തിരുവനന്തപുരത്ത് 2000 ഒക്ടോബറില്‍ ചേര്‍ന്ന് പാര്‍ടി പരിപാടി പുതുക്കിയതിനാണ് സുര്‍ജിത് മുതല്‍ കാരാട്ട് വരെയുള്ളവരും അവര്‍ ഉള്‍പ്പെടെ നേതൃത്വം നല്‍കിയ പാര്‍ടിയെയും വിപ്ലവവിരുദ്ധ ഗണത്തിലാക്കിയിരിക്കുന്നത്. പാര്‍ടി പരിപാടി കാലോചിതമാക്കാന്‍ തീരുമാനിച്ചത് 1992ലെ 14-ാം പാര്‍ടികോണ്‍ഗ്രസിലാണ്. മുതലാളിത്തത്തിന്റെ തകര്‍ച്ച വേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയും സോഷ്യലിസം അനുസ്യൂതം പുരോഗതിയിലേക്കും സോഷ്യലിസ്റ്റ് ഭരണസംവിധാനങ്ങള്‍ അനുദിനം ശക്തിപ്പെടുന്നതുമായ സാഹചര്യത്തിലാണ് 1964ല്‍ പാര്‍ടി പരിപാടി രൂപപ്പെടുത്തിയത്. എന്നാല്‍, മാറിയ സാര്‍വദേശീയ- ദേശീയ പരിതസ്ഥിതികള്‍കൂടി കണക്കിലെടുത്താണ് പാര്‍ടി പരിപാടിയില്‍ കാലോചിതമാറ്റം വരുത്താന്‍ ഇ എം എസ്, ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉള്ളപ്പോള്‍ത്തന്നെ തീരുമാനിച്ചത്. പാര്‍ടിപരിപാടി കാലോചിതമാക്കിയത് വിപ്ലവവിരുദ്ധമാണെന്ന് ആര്‍എംപിയും ഇടതുപക്ഷ ഏകോപനസമിതിയും വിലയിരുത്തുമ്പോള്‍, അവര്‍ നിരാകരിക്കുന്നത് ഇ എം എസ്, നായനാര്‍ ഉള്‍പ്പെടെയുള്ള മഹാന്മാരായ കമ്യൂണിസ്റ്റ് നേതാക്കളെയാണ്. ആര്‍എംപിയെ സിപിഐയില്‍ ലയിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളെ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് സിപിഐക്കാര്‍ കാണുന്നുണ്ടോ എന്നറിയില്ല. ഒറ്റപ്പെട്ട തുരുത്തില്‍ തനിച്ചുനില്‍ക്കാതെ സിപിഐയില്‍ ലയിക്കാന്‍ അഭ്യര്‍ഥിച്ച ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നത് സിപിഐയില്‍ ചേരുന്നത് വിപ്ലവകരമാണെന്നു കരുതാനുള്ള മൗഢ്യം തങ്ങള്‍ക്കില്ലെന്നാണ്. സിപിഐയില്‍ ചേരുകയെന്നാല്‍ വലത്തോട്ടുള്ളപോക്കാണെന്നാണ്. പക്ഷേ, ഇക്കൂട്ടര്‍ക്കുതന്നെ മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മന്‍ചാണ്ടിയെയും രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്നതില്‍ കുറ്റബോധമില്ല, അസാധാരണ വിപ്ലവാവേശമുണ്ട്.
എന്നിട്ട് ഇവര്‍ പ്രഖ്യാപിക്കുന്നത്, ഞങ്ങളുടേത് ഒരു കമ്യൂണിസ്റ്റ് ബദലാണ് എന്നതാണ്. ഈ കമ്യൂണിസ്റ്റ് ബദലിന്റെ മനസ്സിലിരിപ്പെന്തെന്ന് ഏകോപനസമിതിക്കാര്‍ ഞായറാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച "കമ്യൂണിസ്റ്റ് സംഗമം" എന്ന് പേരിട്ട് നടത്തിയ യോഗം ബോധ്യപ്പെടുത്തി. മഹാനായ എ കെ ജിയുടെ സ്മരണതുടിക്കുന്നതും ഇ എം എസ്, ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ള മണ്‍മറഞ്ഞ നേതാക്കളുടെ അടക്കം മുന്‍കൈയില്‍ സ്ഥാപിച്ചതുമായ തിരുവനന്തപുരത്തെ എ കെ ജി സെന്റര്‍ കടപുഴക്കാനുള്ള ആഗ്രഹമാണ് ആ യോഗത്തില്‍ പ്രകടിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരസ്യവോട്ട് നല്‍കി യുഡിഎഫിന്റെ വാലായി മാറിയ "കേമന്‍"തന്നെ സംഗമം ഉദ്ഘാടനംചെയ്തത് അര്‍ഥവത്തായി. ഇതിന് കമ്യൂണിസ്റ്റ് വിരുദ്ധസംഗമം എന്നോ കോണ്‍ഗ്രസ് സേവാസംഗമം എന്നോ നാമകരണം ചെയ്തിരുന്നെങ്കില്‍ ഉചിതമായേനെ.
കമ്യൂണിസ്റ്റുകാരെ ആറടിമണ്ണില്‍ കുഴിച്ചുമൂടുമെന്നും ഇനി നൂറുവര്‍ഷം അധികാരത്തില്‍വരില്ലെന്നും ശപിച്ച എ കെ ആന്റണി ജീവിച്ചിരിക്കേതന്നെ സിപിഐ എം നേതൃത്വത്തില്‍ മന്ത്രിസഭ വരികയും ഭരിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉപ്പുനോക്കാന്‍ ഒരു സീറ്റില്ലാതെ പോയതും ചരിത്രം. അതൊന്നും "കോണ്‍ഗ്രസ് സേവാസംഗമ"ക്കാര്‍ മറക്കണ്ട.
ഇ എം എസ്, എ കെ ജി, ഇ കെ നായനാര്‍ തുടങ്ങിയവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ രൂപീകരിച്ച നക്സല്‍ഗ്രൂപ്പുകളുടെ മറ്റൊരു വകഭേദമാണ് ആര്‍എംപി. ഈ നക്സല്‍ഗ്രൂപ്പുകളെ വിപ്ലവാഭാസക്കാര്‍ എന്നാണ് ഇ എം എസ് വിളിച്ചത്. എന്നിട്ടും നക്സല്‍ ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കിയത് സിപിഐ എം ആണെന്ന് ഒരുവശത്ത് വിരുദ്ധരാഷ്ട്രീയക്കാരും മാധ്യമങ്ങളും ആരോപിച്ചു. അതിലൂടെ അക്രമത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയ്ക്കിടാന്‍ ശ്രമിച്ചു. മറുവശത്ത്, ഈ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ ധീരരും വിപ്ലവകാരികളുമാണെന്ന് പറഞ്ഞുപരത്തി. അങ്ങനെ, സിപിഐ എമ്മിന് വിപ്ലവമില്ലെന്നു വരുത്താന്‍നോക്കി. ഇപ്പോഴാകട്ടെ, ചന്ദ്രശേഖരന്‍വധത്തിന്റെ മറവില്‍ സിപിഐ എമ്മിനെ കൊലയാളിപ്പാര്‍ടിയാണെന്നു വരുത്താന്‍ ശ്രമിക്കുന്നു. ഈ കൊലപാതകവുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ലെന്നും ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നു തെളിഞ്ഞാല്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും പാര്‍ടി വ്യക്തമാക്കി. എന്നിട്ടും സിപിഐ എമ്മിനെ കൊലയാളിപ്പാര്‍ടി എന്ന് വരുത്താനാണ് നോട്ടം. ഇതിനൊപ്പം ആര്‍എംപിയിലാണ് യഥാര്‍ഥ വിപ്ലവകാരികളുള്ളതെന്നും സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നു.
നക്സലുകള്‍ പാര്‍ലമെന്റിതര മാര്‍ഗത്തിലെ ഇടതുപക്ഷ തീവ്രവാദത്തിലായിരുന്നെങ്കില്‍ ആര്‍എംപിക്കാര്‍ പാര്‍ലമെന്ററി മാര്‍ഗത്തിലെ കടുത്ത അവസരവാദികളും റിവിഷനിസ്റ്റുകളുമാണ്. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് തെളിക്കുന്ന വഴിയിലൂടെ പായുന്ന ഭരണവര്‍ഗത്തിന്റെ കൈയിലെ കോടാലിക്കൈയായി ആര്‍എംപി മാറിയിരിക്കുന്നത്. വിപ്ലവാഭാസക്കാരാണ് നക്സലുകളെന്ന് ഇ എം എസും സിപിഐ എമ്മും വിശേഷിപ്പിച്ചെങ്കിലും മാര്‍ക്സിസ്റ്റ് വിരുദ്ധ സര്‍ക്കാരിന്റെ കാലത്ത് നക്സല്‍നേതാവ് വര്‍ഗീസിനെ പൊലീസ് വെടിവച്ച് കൊന്നപ്പോള്‍ അതില്‍ സിപിഐ എം ശക്തിയായി പ്രതിഷേധിച്ചു. അങ്ങനെ പ്രതിഷേധിച്ചപ്പോഴും വര്‍ഗീസിന്റേത് ശരിയായ വിപ്ലവപാതയല്ലെന്ന് പാര്‍ടി ഓര്‍മിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ലെനിന്‍ സ്വീകരിച്ച ശൈലിയാണ് സിപിഐ എം എന്നും പിന്തുടരുന്നത്. റഷ്യന്‍ ചക്രവര്‍ത്തി സാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് അറസ്റ്റിലായ സ്വന്തം സഹോദരനെ സാര്‍ ഭരണം തൂക്കിലേറ്റിയപ്പോള്‍ അതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച ലെനിന്‍തന്നെ സഹോദരന്റേത് ശരിയായ വിപ്ലവപാതയല്ലെന്ന് ചൂണ്ടിക്കാട്ടി. അതുപോലെ ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുമ്പോള്‍ത്തന്നെ ചന്ദ്രശേഖരന്റെയും അദ്ദേഹം നേതൃത്വം നല്‍കിയ ആര്‍എംപിയുടെയും പാത വിപ്ലവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ തെളിഞ്ഞത്.
ആര്‍ എസ് ബാബു ദേശാഭിമാനി 070612
Tuesday, May 22, 2012
‘ഏകോപന’ രാഷ്ടീയം: ഏട്ടിലപ്പടി പയറ്റില്‍ ഇപ്പടി
തങ്ങള്‍ ഇടതുപക്ഷ ഏകോപന സമിതിയോ ആര്‍.എം.പിയോ (മറ്റൊരു രാഷ്ടീയപാര്‍ട്ടിയുടെ അംഗമോ) ഒക്കെ ആണെന്ന് സൂചിപ്പിക്കാതെ ഒരു തരം നിഷ്പക്ഷ നിരീക്ഷക വേഷത്തില്‍ ചാനലില്‍ വന്നിരിക്കുന്ന പലരും സീപീയെമ്മിനെ പരിഹസിക്കാന്‍ ഉള്ള ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുന്നത് കണ്ട് ചിരി പൊട്ടുന്നു. ഇവരുടെ ഏകോപന സമിതിയില്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇവര്‍ കാര്യങ്ങള്‍ എങ്ങിനെയാണ് അവതരിപ്പിക്കുക. സീപീയെമ്മില്‍ ഉണ്ടാവണം എന്ന് വാശിപിടിക്കുന്ന ഏതെങ്കിലും കാര്യം ഇവരുടേതില്‍ അതിനേക്കാള്‍ മെച്ചമായി നടക്കുന്നുണ്ടോ?
വിമതശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നത് ശരിയല്ല, പാര്‍ട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരണം, ന്യൂനപക്ഷം എന്നത് ഗണനീയ ന്യൂനപക്ഷമാണ് എന്നൊക്കെ തിയറി വിടുന്ന ഇവര്‍ എം.ആര്‍.മുരളിയെ ആദ്യം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. അതില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്ന് ഡൂള്‍ന്യൂസ് തന്നെ പറയുന്നു. അതു കഴിഞ്ഞ് അദ്ദേഹത്തെ സമിതിയില്‍ നിന്ന് തന്നെ പുറത്താക്കി. ഗണനീയ ന്യൂനപക്ഷത്തെ ഇങ്ങനെ പുറത്താക്കുന്നത് ശരിയോ? അവരെ തിരിച്ച് കൊണ്ടുവന്നോ? ഔദ്യോഗിക തിരക്ക് കാരണം മാറി നിന്നതാണെന്ന് ഔദ്യോഗിക ഭാഷ്യം അവര്‍ ചമച്ചെന്നും അതേ ഡൂള്‍ ന്യൂസ് വാര്‍ത്ത. അതായത് ഞങ്ങളുടെ പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍ എല്ലാം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് വെക്കുകയോ, ജനത്തിനോട് പറയുകയോ ഒന്നും ചെയ്യുകയില്ല. അത് അവരുടെ സംഘടനാരീതി അനുസരിച്ചേ മുന്നോട്ട് പോകൂ..എന്നാല്‍ സീപീയെം അങ്ങിനെ പോരാ. മാധ്യമങ്ങള്‍ വിളമ്പുന്നത് മുഴുവന്‍ സമ്മതിക്കണം. ഗമ്പ്ലീറ്റ് തുറന്ന് വെക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ചാനലില്‍ വന്നിരുന്ന് കലക്കിക്കളയും. നല്ല സത്യസന്ധമായ നിലപാട് തന്നെ.
മറ്റൊരു തമാശ കുന്നംകുളം വിഭാഗം, മലപ്പുറം സംഘം, തിരുവനന്തപുരം വിഭാഗം, ഷൊര്‍ണ്ണൂര്‍ വിഭാഗം ഒക്കെ അതിലുണ്ടത്രെ. ഇതും ഡൂള്‍ ന്യൂസുകാരന്‍ തന്നെ നമ്മോട് പറഞ്ഞിട്ടുള്ളത്. പക്ഷേ, ഏകോപനസമിതിക്കാരോട് ചോദിച്ചാല്‍ പറയും അങ്ങിനെ ഒന്നും ഇല്ലെന്ന്. എന്നിട്ട് ചാനലില്‍ വന്നിരുന്ന് സീപീയെമ്മിലെ കണ്ണൂര്‍ ലോബിയെക്കുറിച്ചും മറ്റും കണകുണാ എന്ന് വെച്ച് കീറും.
വാല്‍കഷണം:
“ സി.പി.ഐ.എമ്മിന്റെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയാണ് ഏകോപന സമിതിക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു“.
റ്റി.പി.ചന്ദ്രശേഖരന്‍ അടക്കമുള്ള ഏകോപനസമിതി നേതൃത്വത്തെക്കുറിച്ചാണ് ഇത്. ആരാണ് പറഞ്ഞത്?
ചന്ദ്രശേഖരന്‍ വധത്തില്‍ സീപീയെമ്മിനെ കുറ്റപ്പെടുത്തി ആദ്യം ചാനലില്‍ വന്നവരില്‍ ഒരാളായ എം.ആര്‍.മുരളി...
ഇവിടെ ഉണ്ട് ആ വര്‍ത്തമാനം.
“റേവലൂഷന്‍“ വരുമ്പോള്‍ അതിന്റെ ഇവലൂഷന്‍ അറിയാതെ പോകരുതല്ലോ എന്ന് കരുതി കുറിച്ചത്..
***
ഫേസ്‌ബുക്കില്‍ ഇട്ട പോസ്റ്റ് ഇവിടെയും ഇടുന്നു.
Friday, May 11, 2012
ശരിയായ പാത തിരിച്ചറിഞ്ഞ് അവര്‍ സിപിഐ എമ്മിനൊപ്പം
സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടുകള്‍ തന്നെയാണ് ശരിയെന്ന് തിരിച്ചറിഞ്ഞ് വീണ്ടും പാര്‍ടിയോടൊപ്പം അണിചേര്‍ന്ന ഇടത് ഏകോപനസമിതി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുന്നംകുളത്ത് ഉജ്വലസ്വീകരണം. സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്തതോടെ സ്വീകരണം ആവേശകരമായ അനുഭവമായി. യോഗം പിണറായി ഉദ്ഘാടനം ചെയ്തു. പാര്‍ടിയിലേക്ക് തിരിച്ചെത്തിയ ഇടത് ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡന്റ് ടി എ രണദിവെയെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. പ്രകടനത്തില്‍ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്.
പാര്‍ടി വിട്ടവരെ ശാരീരികമായല്ല രാഷ്ട്രീയമായാണ് പാര്‍ടി എന്നും നേരിട്ടിട്ടുള്ളതെന്നും അങ്ങിനെ ശരിയായ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ഒഞ്ചിയത്ത് അടക്കം ഒട്ടേറെപേര്‍ മടങ്ങിവരുന്നുണ്ടെന്നും പിണറായി വ്യക്തമാക്കി. ടി എ രണദിവെ, സെക്രട്ടറി കെ പി പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏകോപനസമിതി ജില്ലാകമ്മിറ്റിയും 11യൂണിറ്റും നേരത്തേ പിരിച്ചുവിട്ടിരുന്നു. 150 പ്രവര്‍ത്തകരാണ് കുന്നംകുളത്ത് സിപിഐ എമ്മിലേക്ക് തിരിച്ചു വന്നത്. ഏകോപനസമിതിയെ വലതുപക്ഷ പാളയത്തിലേക്ക് നയിക്കുകയാണ് എം ആര്‍ മുരളിയും കൂട്ടരും നടത്തുന്നതെന്നും യഥാര്‍ഥ ഇടതുപക്ഷമായ സിപിഐ എമ്മിനെ തകര്‍ത്ത് കോണ്‍ഗ്രസിനെ സഹായിക്കലാണ് അവരുടെ ലക്ഷ്യമെന്നും തിരിച്ചറിഞ്ഞാണ് സമിതി പിരിച്ചുവിട്ടതെന്ന് നേതാക്കള്‍ പറഞ്ഞു. ഏകോപനസമിതിയെ മുന്‍നിര്‍ത്തി വലിയ ആക്രമണമാണ് പാര്‍ടിക്കെതിരെ വലതുപക്ഷമാധ്യമങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇതിനെല്ലാം മറുപടിയായിരുന്നു ചൊവ്വാഴ്ചയിലെ പ്രകടനവും പൊതുയോഗവും. പാര്‍ടിയുടെ ബഹുജനാടിത്തറയ്ക്ക് ഒരു ഇളക്കവും തട്ടിക്കാന്‍ പ്രചാരണങ്ങള്‍ക്കും പാര്‍ടി വിരുദ്ധര്‍ക്കും ആയില്ലെന്ന് ജവഹര്‍ സ്ക്വയറില്‍ ചേര്‍ന്ന വമ്പിച്ച പൊതുയോഗം തെളിയിച്ചു.
പാര്‍ടി വിട്ടവരെ ആശയംകൊണ്ട് നേരിടും: പിണറായി
കുന്നംകുളം: ഒഞ്ചിയത്തുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പാര്‍ടിയില്‍നിന്നും വിട്ടുപോയവരെ രാഷ്ട്രീയമായാണ് സിപിഐ എം നേരിട്ടിട്ടുള്ളതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ജവഹര്‍ സ്ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തമായ അഭിപ്രായമുള്ളവരെ നിഷ്കാസനം ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന മൗഢ്യം സിപിഐ എമ്മിനില്ല. അവരുടെ നിലപാടിന്റെ പാപ്പരത്തം തുറന്നുകാണിക്കുകയാണ് ചെയ്തിട്ടുള്ളത്. പുറത്തു പോയവരില്‍ വലിയ വിഭാഗം അതു മനസ്സിലാക്കി തിരിച്ചുവന്നിട്ടുണ്ട്. ഒഞ്ചിയത്ത് ആര്‍എംപിക്ക് ബലക്ഷയം സംഭവിച്ചത് അങ്ങനെയാണ്. സിപിഐ എം ഇനിയും അത് തുടരും. കൂടുതല്‍പേര്‍ ഇനിയും പാര്‍ടിയിലേക്ക് തിരിച്ചുവരും. ആശയത്തെ ആശയംകൊണ്ടേ സിപിഐ എം നേരിടൂ. പാര്‍ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ടിക്കാവും. അതിന് ഫലവും കാണും. പാര്‍ടിയെ അപവാദം കൊണ്ടു തകര്‍ക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. ലീഗില്‍ തീവ്രവാദികളുണ്ട്. അവരെ സംരക്ഷിക്കുന്ന നേതൃത്വമാണ് ലീഗിന്റേത്. അവരുടെ അഹന്തക്കു മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കോക്കസ് മുട്ടുമടക്കുകയാണ്. ഈ വിധേയത്വമാണ് കേരളത്തെ പ്രത്യേക അവസ്ഥയിലെത്തിച്ചത്. സാമുദായികമായി വിഭജിക്കപ്പെട്ട സമൂഹമായി കേരളത്തെ യുഡിഎഫ് മാറ്റിയെന്നും പിണറായി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബാബു എം പാലിശേരി എംഎല്‍എ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍, ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, ഇടത് ഏകോപന സമിതി ജില്ലാഭാരവാഹിത്വം രാജിവച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടി എ രണദിവെ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം ബാലാജി സ്വാഗതവും ജില്ലാകമ്മിറ്റിയംഗം ടി കെ വാസു നന്ദിയും പറഞ്ഞു. നേരത്തേ നഗരം ചുറ്റി നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സ്ത്രീകളുടെ നീണ്ട നിരയും പ്രകടനത്തിലുണ്ടായി. ഇടത് ഏകോപനസമിതിയില്‍നിന്നും രാജിവച്ച നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യം പ്രകടനത്തില്‍ ശ്രദ്ധേയമായി.
deshabhimani 110512
Tuesday, April 3, 2012
ഏകോപനസമിതി വിട്ടവര്‍ സിപിഐ എമ്മുമായി സഹകരിക്കും
തൃശൂര്‍: വലതുപക്ഷ അവസരവാദ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ഏകോപനസമിതി വിട്ടവര്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പിരിച്ചുവിട്ട ഏകോപനസമിതിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന കെ പി പ്രേമന്‍, പ്രസിഡന്റായിരുന്ന ടി എ രണദിവെ, കെ പി ശ്രീനിവാസന്‍, സുകുമാരന്‍, മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ 150 ഓളം പ്രവര്‍ത്തകരാണ് സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
രൂപീകരണകാലത്ത് ഉയര്‍ത്തിയ പുരോഗമന രാഷ്ട്രീയം നേതാക്കള്‍ ബലികഴിക്കുകയും ലാഭാധിഷ്ഠിത വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രചാരകരായി മാറുകയും ചെയ്തതുകൊണ്ടാണ് സമിതി വിട്ടതെന്ന് കെ പി പ്രേമനും ടി എ രണദിവെയും പ്രസ്താവനയില്‍ പറഞ്ഞു.
തീവ്ര ഇടതുപക്ഷ നിലപാടുകളിലൂടെ യഥാര്‍ഥ ഇടതുപക്ഷം തങ്ങളാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച സമിതിനേതാക്കള്‍ കോണ്‍ഗ്രസ് കൂടാരത്തിലെ അന്തേവാസികളായി. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ജാതിമത ശക്തികളുമായി ചേര്‍ന്ന് മതനിരപേക്ഷ മൂല്യങ്ങളുടെ അന്തകരായി. ഇത്തരക്കാരോടൊപ്പമാണ് ഇടതുപക്ഷ ഏകോപനസമിതിയില്‍ അവശേഷിക്കുന്നവരെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
കുന്നംകുളത്ത് ഇടതുപക്ഷ ഏകോപനസമിതിയുടെ നഗരസഭാ കൗണ്‍സിലര്‍മാര്‍ അധികാരത്തിനും സാമ്പത്തിക ലാഭത്തിനുമായി കോണ്‍ഗ്രസിന്റെ ബി ടീമായി. പൊതുജീവിതത്തില്‍ പാലിക്കേണ്ട സമാന്യ മര്യാദപോലും ഇക്കൂട്ടര്‍ വെടിഞ്ഞു. ഈ സാഹചര്യത്തിലാണ് യഥാര്‍ഥ ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് വലതുപക്ഷ ശക്തികള്‍ക്കെതിരെ പോരാടുന്ന സിപിഐ എമ്മുമായി സഹകരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 030412
Saturday, March 24, 2012
ഇടതുപക്ഷ ഏകോപന സമിതി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു
ഇടതുപക്ഷ ഏകോപന സമിതി തൃശൂര്‍ ജില്ലാകമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ സെക്രട്ടറി കെ പി പ്രേമനും പ്രസിഡന്റ് ടി എ രണദിവെയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യക്തി കേന്ദ്രീകൃതവും അധികാരാധിഷ്ഠിതവുമായ രാഷ്ട്രീയത്തിന്റെ വക്താക്കളായി വിമത ഇടതുകൂട്ടായ്മകളുടെ പ്രവര്‍ത്തകര്‍ മാറിയ സാഹചര്യത്തിലാണ് ജില്ലാഘടകം പിരിച്ചുവിടുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. സമിതി രൂപീകരണഘട്ടത്തില്‍ മുന്നോട്ടുവച്ച ബദല്‍ ഇടതുപക്ഷ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ മാറ്റമെന്നതിനാലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഭാവി പരിപാടി 30ന് ചേരുന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കും. പകല്‍ രണ്ടിന് കുന്നംകുളം വ്യാപാരഭവനിലാണ് കണ്‍വന്‍ഷന്‍ .
ഏകോപനസമിതി സംസ്ഥാനഘടകം ഒരു വര്‍ഷമായി നിര്‍ജീവമാണ്. തൃശൂര്‍ ജില്ലയില്‍ കുന്നംകുളം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം നടന്നിരുന്നത്. കുന്നംകുളത്ത് യുഡിഎഫ് നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതിയില്‍ ഏകോപനസമിതിക്ക് മൂന്ന് കൗണ്‍സിലര്‍മാരുണ്ട്. ഭരണത്തിന് പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കിയിരുന്നു. കുന്നംകുളത്തെ തുറക്കുളം മത്സ്യമാര്‍ക്കറ്റ് ബിഒടി വ്യവസ്ഥയില്‍ കരാര്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് തത്വത്തില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി മാര്‍ക്കറ്റ് ബിഒടി വ്യവസ്ഥയില്‍ നിര്‍മാണം നടക്കുന്നുണ്ട്. ഇത്തരം ജനവിരുദ്ധനിലപാടില്‍ പ്രതിഷേധിച്ച് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. സ്വകാര്യവല്‍ക്കരണവിരുദ്ധ നിലപാടുകളെ തള്ളിപ്പറയുന്ന വ്യക്തി കേന്ദ്രീകൃത നിലപാടാണ് ഏകോപനസമിതിയുടെ ബാനറില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്.
അടുത്തിടെ കുന്നംകുളം സ്വദേശിനിയായ യുവതി ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളായവര്‍ക്കൊപ്പം ചേര്‍ന്ന് ഇരയെ വേട്ടയാടുന്ന സമീപനമാണ് ഈ കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്. സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നതാണ് ഇത്തരം നിലപാടുകള്‍ . അവസരവാദപരവും ജനാധിപത്യവിരുദ്ധവുമായ ഇത്തരം പ്രവര്‍ത്തനങ്ങളോട് യോജിക്കാനാകാത്തതിനാലാണ് ജില്ലാ കമ്മിറ്റി പിരിച്ചുവിടുന്നതെന്നും പ്രേമനും രണദിവെയും പറഞ്ഞു..
deshabhimani 240312

Wednesday, March 30, 2011
കാട്ടകാമ്പാല്‍ ഇടതുപക്ഷ ഏകോപന സമിതി സിപിഐ എമ്മിലേക്ക്
കുന്നംകുളം: ഇടതുപക്ഷ ഏകോപന സമിതിയുടെ കാട്ടകാമ്പാല്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും സിപിഐ എമ്മിലേക്ക്. ഏകോപന സമിതി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടാണ് നൂറില്‍പരം പ്രവര്‍ത്തകര്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സമിതിയുടെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
യഥാര്‍ഥ ഇടതുപക്ഷം എന്ന് തെറ്റിധരിപ്പിക്കപ്പെട്ടാണ് തങ്ങള്‍ ഏകോപനസമിതിയില്‍ പ്രവര്‍ത്തിച്ചത്. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ്, ബിജെപി, എന്നിവയുമായി ഇടതുപക്ഷ ഏകോപനസമിതി കുന്നംകുളത്തും ഷൊര്‍ണൂരും സഖ്യമുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സമിതി സഹകരിക്കുന്നു. ഇടതുപക്ഷം എന്ന രീതിയില്‍ രൂപീകരിച്ച ഈ സംഘടനയെ കോണ്‍ഗ്രസിന് പണയപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷ ഏകോപന സമിതിയുടെ കാട്ടകാമ്പാല്‍ ഘടകം പിരിച്ചുവിടുന്നത്. ഇന്ത്യയിലെ യഥാര്‍ഥ തൊഴിലാളിവര്‍ഗ പ്രസ്ഥാനമാണെന്നതിനാലും ജനപക്ഷ വികസനം നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടും സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബാബു എം പാലിശേരിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. കെ സി സുബ്രു, പി എം അബൂബക്കര്‍, എം വി ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി 300111

Wednesday, February 23, 2011
തൊഴിലാളി ഐക്യത്തിന്റെ കരുത്തില്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച്
ന്യൂഡല്‍ഹി: എട്ട് ട്രേഡ് യൂണിയനുകള്‍ക്കുകീഴില്‍ പത്ത് ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന ബുധനാഴ്ചത്തെ പാര്‍ലമെന്റ് മാര്‍ച്ച് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പോരാട്ടത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കും. യുപിഎയുടെ ജനദ്രോഹനയങ്ങള്‍ക്ക് ശക്തമായ താക്കീതായി മഹാറാലിയെ മാറ്റാനുള്ള അവസാന ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായി. രാവിലെ ഒമ്പതരയ്ക്ക് രാംലീല മൈതാനിയില്‍നിന്ന് സിഐടിയു, എഐടിയുസി പ്രവര്‍ത്തകര്‍ ചെമ്പതാകയേന്തി പുറപ്പെടുന്നതോടെയാണ് റാലി മാര്‍ച്ച് ആരംഭിക്കുക. ഐഎന്‍ടിയുസി അടക്കമുള്ള മറ്റ് സംഘടനകള്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് മാര്‍ച്ചില്‍അണിചേരും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുന്നത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നയം പിന്തുടരുകയും പാവങ്ങളെ ദുരിതക്കയത്തിലെറിയുകയും ചെയ്യുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ ചെയ്തികളെ പ്രക്ഷോഭകര്‍ ചോദ്യം ചെയ്യും. വിലക്കയറ്റം തടയാനും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും നടപടിയെടുത്തില്ലെങ്കില്‍ സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗാമായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയുടെ പ്രസിഡന്റ് സഞ്ജീവ റെഡ്ഡി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്കയറ്റം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, തൊഴില്‍നിയമം കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നയം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റ് മാര്‍ച്ച്.
എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാലിത് പത്ത് ലക്ഷം വരെയാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളടക്കം ലക്ഷക്കണക്കിന് തൊഴിലാളികള്‍ ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ ഡല്‍ഹിയിലെത്തി. ഡല്‍ഹിയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ വിവിധ വഴികളിലൂടെ പ്രകടനമായെത്തി റാലിയില്‍ അണിചേരും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ ആരോഗ്യമിഷന്‍, ഭാരത്നിര്‍മാ, ഉച്ചഭക്ഷണ പദ്ധതി, അംഗന്‍വാടി, ആശാ ജീവനക്കാര്‍, ബീഡി, മത്സ്യം, കൃഷി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ ചരിത്രമാകുന്ന റാലിയുടെ ഭാഗമാകും. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍സ്പോര്‍ട്ട്, ടെക്സ്റൈല്‍സ്, കൈത്തറി, പെട്രോളിയം, ഉരുക്ക് തുടങ്ങിയ മേഖലയിലെ സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങളും മാര്‍ച്ചിന് കരുത്തേകും.
(വിജേഷ് ചൂടല്‍)
പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധജ്വാല
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരായ തൊഴിലാളികളുടെ മഹാപ്രക്ഷോഭത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രതിഷേധം അലയടിച്ചു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച നടന്ന പ്രതിഷേധപരിപാടികള്‍ പാര്‍ലമെന്റ് സ്ട്രീറ്റിനെ പോരാട്ടഭൂമിയാക്കി. ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും സമരത്തില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികള്‍ ഓള്‍ ഇന്ത്യ ഫിഷേഴ്സ് ആന്‍ഡ് ഫിഷറീസ് വര്‍ക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു. രാജ്യസഭയിലെ സിപിഐ എം നേതാക്കളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, പി കരുണാകരന്‍ എംപി, ഹേമലത തുടങ്ങിയവര്‍ അഭിവാദ്യംചെയ്തു.
മത്സ്യമേഖലയുടെ വികസനത്തിനായി സമഗ്രനിയമം നടപ്പാക്കുക, കേന്ദ്ര ബജറ്റില്‍ ആവശ്യമായ തുക നീക്കിവയ്ക്കുക, മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷയ്ക്ക് അയല്‍ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കുക, സര്‍ക്കാര്‍ പദ്ധതികളിലൂടെ ജീവനോപാധി നഷ്ടമായ തൊഴിലാളികള്‍ക്ക് പുനരധിവാസപദ്ധതി നടപ്പാക്കുക, മത്സ്യമേഖലയ്ക്ക് കേന്ദ്ര മന്ത്രാലയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. എല്‍ഐസി ഏജന്റുമാര്‍ ഇന്‍ഷുറന്‍സ് ബില്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, ഇന്ധനവില കുറയ്ക്കുക, എല്‍ഐസി ഏജന്റുമാരുടെ ക്ഷേമത്തിന് നിയമനിര്‍മാണം നടത്തുക, ഏജന്റുമാരെ സെയില്‍സ് എക്സിക്യൂട്ടീവുമാരാക്കുക, 1972ലെ ഏജന്റ്സ് റൂളിലെ ഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ ധര്‍ണ നടത്തി. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നൂറുകണക്കിന് ഏജന്റുമാര്‍ പങ്കെടുത്തു. സിഐടിയു വൈസ്പ്രസിഡന്റ് എം കെ പന്ഥെ ഉദ്ഘാടനംചെയ്തു. സിപിഐ എം ലോക്സഭാനേതാവ് ബാസുദേവ് ആചാര്യ, ഓര്‍ഗനൈസേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് എസ് എസ് പോറ്റി, സെക്രട്ടറി പി ജി ദിലീപ്, ഇ എ മോഹനന്‍, എ ഡി ജോയ്, സി കൃഷ്ണന്‍കുട്ടി, വി ജോയിക്കുട്ടി, പി ആര്‍ നടരാജന്‍, എ വി ബെല്ലാര്‍മിന്‍, സി എ ജോസഫ്, എല്‍ മഞ്ജുനാഥ്, സോമനാഥ് ഭട്ടാചാര്യ, സെല്‍വരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതിരോധ വ്യവസായ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍നയത്തിനെതിരെ ആയിരക്കണക്കിന് പ്രതിരോധജീവനക്കാര്‍ ജീവനക്കാര്‍ പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധമുയര്‍ത്തി. ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ളോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ അണിചേര്‍ന്നു. എം കെ പന്ഥെ ഉദ്ഘാടനംചെയ്തു. കെ ബാലകൃഷ്ണന്‍, ടി ശശിധരന്‍നായര്‍, കെ കെ ബാലചന്ദ്രന്‍, കെ ജയചന്ദ്രന്‍നായര്‍, ജോസി ചിറപ്പുറം, സതീഷ്, എസ് പ്രദീപ് രാഘവന്‍ എന്നിവര്‍ നേതൃത്വംനല്‍കി. റെയില്‍വേ ജീവനക്കാര്‍ ദക്ഷിണ റെയില്‍വേ എംപ്ളോയീസ് യൂണിയന്‍ (ഡിആര്‍ഇയു) ധര്‍ണ ബാസുദേവ് ആചാര്യ ഉദ്ഘാടനംചെയ്തു. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, യൂണിയന്‍ നേതാക്കളായ ആര്‍ ഇളങ്കോവന്‍, എ ജാനകിരാമന്‍, വി ഹരിലാല്‍, മുത്തുസുന്ദരം, പി വി രാംദാസ് എന്നിവര്‍ സംസാരിച്ചു. എംപിമാരായ പി കരുണാകരന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ, എ സമ്പത്ത്, എം ബി രാജേഷ്, പി കെ ബിജു എന്നിവര്‍ അഭിവാദ്യംചെയ്തു.
ദേശാഭിമാനി 230211

Thursday, December 30, 2010
'ഇടതുപക്ഷ ഏകോപന'ത്തില്‍ തമ്മില്‍തല്ല് തുടങ്ങി
യുഡിഎഫുമായി അധികാരം പങ്കിട്ട എം ആര്‍ മുരളി ഇടതുപക്ഷ ഏകോപന സമിതി സെക്രട്ടറിസ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായി. ഇടതുപക്ഷമെന്ന പേരുനല്‍കിയ സംഘടന യുഡിഎഫുമായി സഹകരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം കൈയാളുന്നത് രാഷ്ട്രീയവഞ്ചനയാണെന്നും സംസ്ഥാന കണ്‍വന്‍ഷനില്‍ വിമര്‍ശമുയര്‍ന്നു. നേതൃത്വത്തിലുള്‍പ്പെടെ ഭിന്നത ശക്തമായതോടെ പല പ്രവര്‍ത്തകരും രാജിക്കൊരുങ്ങുകയാണ്. യുഡിഎഫുമായി ചേര്‍ന്ന് നിയമസഭാതെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിലെങ്കിലും മത്സരിച്ച് ജയിക്കണമെന്നുമുള്ള നിര്‍ദേശം യോഗത്തില്‍ ഒരുനേതാവ് മുന്നോട്ടുവച്ചു. എന്നാല്‍ ഇത്തരം നാണംകെട്ട കൂട്ടുകെട്ട് വേണ്ടെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വാദിച്ചു. ഒടുവില്‍ കാര്യമായ തീരുമാനമെടുക്കാനാവാതെ കണ്‍വന്‍ഷന്‍ പിരിച്ചുവിട്ടു. കുന്നംകുളത്ത് ചേര്‍ന്ന സംസ്ഥാന ഏകോപന സമിതിയുടെ കണ്‍വന്‍ഷനില്‍ ഭിന്നിപ്പ് തുറന്ന പോരിലെത്തുകയായിരുന്നു.
യുഡിഎഫ് സഹായത്തോടെ ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനായ എം ആര്‍ മുരളിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുമെന്നാണ് നേതാക്കള്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. മുരളിയെ മാറ്റി ഒഞ്ചിയത്തുനിന്നുള്ള ടി പി ചന്ദ്രശേഖരനെ സെക്രട്ടറിയാക്കാനും കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ധാരണയായിരുന്നു. ഇതുസംബന്ധിച്ച് സംഘടന രേഖ അച്ചടിച്ച് പ്രതിനിധികള്‍ക്ക് നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ രേഖ നല്‍കിയില്ല. മാറ്റാന്‍ നിശ്ചയിച്ച എം ആര്‍ മുരളി പ്രസംഗരൂപത്തില്‍ രേഖ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ സെക്രട്ടറി മാറ്റം പരാമര്‍ശിച്ചില്ല. ഇതേ തുടര്‍ന്നാണ് കണ്‍വന്‍ഷനില്‍ ബഹളമുണ്ടായത്. മിക്ക പ്രതിനിധികളും രോഷാകുലരായി. ഒഞ്ചിയത്തേയും തളിക്കുളത്തേയും പ്രതിനിധികള്‍ പൊട്ടിത്തെറിച്ചു. ഇടതുപക്ഷത്തിന് വിപ്ളവം കുറവാണെന്നുപറഞ്ഞ് രൂപീകരിച്ച ഏകോപനസമിതിയെ വലതുപാളയത്തിലേക്ക് മുരളി നയിക്കുകയാണെന്ന് ഒഞ്ചിയം പ്രതിനിധി സുരേഷ്കുമാര്‍ പറഞ്ഞു. ഷൊര്‍ണൂരില്‍ രണ്ടരവര്‍ഷം വീതം യുഡിഎഫുമായി ഭരണം പങ്കിടാന്‍ തീരുമാനിച്ച മുരളി സ്വാര്‍ഥതാല്‍പ്പര്യത്തിനും അധികാരത്തിനുംവേണ്ടി പാര്‍ടിയെ ബലികഴിച്ചതായും ആരോപണം ഉയര്‍ന്നു. മുരളിയെ മാറ്റണമെന്ന് രേഖാമൂലം സുരേഷ്കുമാര്‍ ആവശ്യപ്പെട്ടു. പ്രതിനിധികളില്‍ ഭൂരിഭാഗവും മുരളിയെ മാറ്റണമെന്ന ആവശ്യത്തോട് യോജിക്കുന്നവരായിരുന്നു. മുരളി വഴങ്ങിയില്ല. തുടര്‍ന്ന് കണ്‍വന്‍ഷന്‍ തീരുമാനമൊന്നുമെടുക്കാതെ പിരിഞ്ഞു.
ദേശാഭിമാനി 311210

Subscribe to:
Posts (Atom)