Showing posts with label ബ്ലോഗ്. Show all posts
Showing posts with label ബ്ലോഗ്. Show all posts

Tuesday, October 5, 2010

ഡോ.തോമസ് ഐസക്കിന്റെ കൌണ്ടര്‍ പോയിന്റ് ബ്ലോഗ്

ഡോ.തോമസ് ഐസക്കിന്റെ കൌണ്ടര്‍ പോയിന്റ് എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ച കണ്ടെന്റ് എല്ലാം ചേര്‍ത്ത് കൌണ്ടര്‍പോയിന്റ് എന്ന പേരില്‍ ബ്ലോഗായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ചര്‍ച്ചകളില്‍ ഇടപെടുവാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട് ഇതിന്റെ സംഘാടകര്‍. കമന്റുകളോടുള്ള ഡോ.തോമസ് ഐസക്കിന്റെ  പ്രതികരണം പ്രസിദ്ധീകരിക്കാനും ഇതിന്റെ സംഘാടകര്‍ ശ്രദ്ധിക്കുമെന്ന് ബ്ലോഗില്‍ വിശദമാക്കിയിട്ടുണ്ട്.

ലോട്ടറി സംവാദവുമായി ബന്ധപ്പെട്ട് ഡോ.തോമസ് ഐസക്കും വി.ഡി.സതീശനും ഉയര്‍ത്തിയ വാദമുഖങ്ങള്‍, ചട്ടങ്ങള്‍, കോടതി വിധികള്‍, പത്രവാര്‍ത്തകള്‍ എന്നിവയെല്ലാം ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബ്ലോഗ് സന്ദര്‍ശിക്കുവാനും സംവാദത്തില്‍ അര്‍ത്ഥവത്തായി ഇടപെടുവാനും സമയം കണ്ടെത്തുമല്ലോ.

കൌണ്ടര്‍പോയിന്റ് ബസ് ഇവിടെ ലഭ്യമാണ്.