Showing posts with label കള്ളപ്പണം. Show all posts
Showing posts with label കള്ളപ്പണം. Show all posts

Friday, October 30, 2020

രാജി ആവശ്യം പരിഹാസ്യം: സീതാറാം യെച്ചൂരി

 പട്‌ന: ഐഎഎസ്‌ ഉദ്യോഗസ്ഥനായ ശിവശങ്കറിനെ കേന്ദ്ര ഏജൻസി അറസ്റ്റ്‌ ചെയ്‌തതിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഹാസ്യമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിനീഷ്‌ കോടിയേരിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. തെറ്റുകാരനെന്നു കണ്ടാൽ നിയമപ്രകാരം നടപടിയെടുക്കട്ടെ. അതിനപ്പുറം മറ്റ്‌ വിഷയങ്ങളില്ല. കേന്ദ്രമാണ്‌ ഐഎഎസുകാരെ നിയമിക്കുന്നത്‌. ഐഎഎസുകാരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ്‌ ഉത്തരവാദികളാവുക. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടാണ്‌ ഇക്കാര്യം ചോദിക്കേണ്ടത്‌. സ്വർണം കടത്തിയത്‌ കേന്ദ്രം നിയന്ത്രിക്കുന്ന വഴിയിലൂടെയാണ്‌. വിമാനത്താവളവും കസ്റ്റംസുമെല്ലാം കേന്ദ്രത്തിനു കീഴിലാണ്‌. 

വിവരങ്ങൾ അറിഞ്ഞയുടൻ സംസ്ഥാന സർക്കാർ ശിവശങ്കറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണശേഷം കുറ്റക്കാരനെന്നു കണ്ടാൽ നിയമപ്രകാരമുള്ള നടപടികളിലേക്ക്‌ കടക്കാം. ഈ വിഷയത്തിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അസ്വസ്ഥതയാണ്‌ വെളിപ്പെടുന്നത്‌. കേരളത്തിൽ അടുത്ത്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയൊന്നും ഈ വിഷയം ബാധിക്കില്ല. ജനങ്ങൾ എല്ലാം കണ്ട്‌ മനസ്സിലാക്കുന്നുണ്ട്‌. ‐ യെച്ചൂരി പറഞ്ഞു

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു: കാനം രാജേന്ദ്രന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ സര്‍ക്കാറിനെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ബിനീഷിന്‍റെ അറസ്റ്റ് സര്‍ക്കാറിനെ ബാധിക്കില്ലെന്നും. ബിനീഷ് എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ഭാഗമല്ലെന്നും കാനം രാജേന്ദ്രന്‍ ചോദ്യങ്ങളോട് പ്രതികരിച്ചു.

ബിനീഷ് വിഷയത്തില്‍ കോടിയേരി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ കൂടുതലായി തനിക്ക് ഒന്നും പറയാനില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ബിനീഷിനെതിരെയുള്ളത് മയക്കുമരുന്ന് കേസല്ല സാമ്പത്തിക ഇടപാട് കേസാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയരുന്ന ഇത്തരം കേസുകളോടും ആരോപണങ്ങളോടും മൗനം പാലിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ ബിനീഷിനെ വേട്ടയാടുകയാണെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണിയും സര്‍ക്കാരും പൂര്‍ണ സജ്ജമാണെന്നും കാനം പ്രതികരിച്ചു.

ഇഡി കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ; അറസ്‌റ്റ്‌ ഓർഡറിലെയും കസ്‌റ്റഡി റിപ്പോർട്ടിലെയും വിവരങ്ങൾ തെളിവ്

 സ്വർണക്കടത്ത്‌ കേസിലെ കള്ളപ്പണ ഇടപാട്‌ അന്വേഷണം ഏറ്റെടുത്തതുമുതൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനുമേലുണ്ടായത് കനത്ത രാഷ്‌ട്രീയസമ്മർദം. എം ശിവശങ്കറിന്റെ അറസ്‌റ്റോടെ അതു‌ കൂടുതൽ വ്യക്തമായെന്ന്‌ നിഷ്‌പക്ഷ രാഷ്‌ട്രീയനിരീക്ഷകരും സമ്മതിക്കുന്നു. ബുധനാഴ്‌ച രാത്രി ഇഡി തയ്യാറാക്കിയ അറസ്‌റ്റ്‌ ഓർഡറിലെയും വ്യാഴാഴ്‌ച കോടതിയിൽ സമർപ്പിച്ച കസ്‌റ്റഡി റിപ്പോർട്ടിലെയും വിവരങ്ങൾ കേസിലെ രാഷ്ട്രീയ ഇടപെടലിന്‌ തെളിവ്.

23ന്‌ ഇല്ലാത്ത മൊഴി  28നുണ്ടാക്കി

സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക്‌ കണ്ടെത്തിയെന്ന്‌ കസ്‌റ്റഡി റിപ്പോർട്ടിന്റെ ഏഴാംഖണ്ഡികയിൽ ഇഡി പറയുന്നു. സ്വപ്‌നയും ശിവശങ്കറും തമ്മിലുണ്ടായ വാട്‌സാപ്‌ ചാറ്റാണ്‌ തെളിവ്‌.എന്നാൽ, അതിന്റെ തീയതിയില്ല. 2019 ഏപ്രിലിലെ കാര്യമാണ്‌ പറയുന്നതെന്ന്‌ പത്താംഖണ്ഡികയിലാണുള്ളത്‌‌‌‌. അതായത്,‌ പ്രതികൾ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിന്റെ‌ ആലോചനയാരംഭിക്കുന്നതിനും രണ്ടുമാസംമുമ്പുള്ള കാര്യം. യുഎഇ കോൺസുലേറ്റിലേക്ക്‌ വന്ന ബാഗേജ്‌ വിട്ടുനൽകാൻ ഇടപെടണമെന്ന്‌ സ്വപ്‌ന വാട്‌സാപ്പിലൂടെ ആവശ്യപ്പെട്ടു എന്നാണ്‌ പ്രധാന കണ്ടെത്തൽ. അതുപ്രകാരം ശിവശങ്കർ കസ്‌റ്റംസിനെ ബന്ധപ്പെട്ടുവെന്നും അതിൽ സ്വർണമായിരുന്നെന്ന്‌‌ സംശയിക്കാമെന്നും‌ ശിവശങ്കറിന്റെ മൊഴിയായി ഇഡി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്‌ .

നൂറുദിവസത്തിലേറെ ഇഡിയും കസ്‌റ്റംസും എൻഐഎയും അന്വേഷിക്കുന്ന കേസിൽ ഈ വിവരം ശിവശങ്കറന്റെ മൊഴിയായിമാത്രം രേഖപ്പെടുത്തിയിരിക്കുന്നു എന്നത്‌ വിചിത്രം. അന്വേഷണ ഏജൻസിക്കുതന്നെ ഇക്കാര്യം ഡിജിറ്റൽ തെളിവായി സ്ഥാപിക്കാവുന്നതല്ലേ ഉള്ളു എന്ന ചോദ്യം പ്രസക്തമാണ്‌.  കസ്‌റ്റംസിൽ വിളിച്ച കാര്യം,  15ലെ മൊഴിയിൽ ശിവശങ്കർ സമ്മതിച്ചെന്നും‌ റിപ്പോർട്ടിലുണ്ട്‌‌. കഴിഞ്ഞ 23ന്‌ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോൾ പക്ഷേ, ഇക്കാര്യം കോടതിയെ ഇഡി അറിയിച്ചിട്ടില്ല. 23ന്‌ ഇല്ലാത്ത 15ലെ മൊഴി എങ്ങനെ 28നുണ്ടായി എന്നതും വിചിത്രം‌.

മുഖപത്രത്തിന്റെ സ്‌കൂപ്

നയതന്ത്ര പാഴ്സൽ വിട്ടുകിട്ടാൻ സഹായം തേടി സ്വപ്ന, ശിവശങ്കറിന്റെ ഫ്ലാറ്റിൽ പോയെങ്കിലും അദ്ദേഹം സഹായിച്ചില്ലെന്ന് എൻഐഎക്കുവേണ്ടി അസി. സോളിസിറ്റർ ജനറൽ പി വിജയകുമാർ നേരത്തേ കോടതിയിൽ പറഞ്ഞിട്ടുണ്ട്‌. 2018 നവംബറിൽ തിരുവനന്തപുരത്തെ എസ്‌ബിഐയിൽ ലോക്കർ എടുത്തുനൽകാൻ ശിവശങ്കർ സ്വപ്‌നയെ‌ സഹായിച്ചു എന്നതാണ്‌ മറ്റൊരു തെളിവ്‌. എന്നാൽ ഷാർജ ഭരണാധികാരിയിൽനിന്നു കിട്ടിയതാണ്‌ ഈ ലോക്കറിലെ 30 ലക്ഷം രൂപയെന്ന്‌ ‌ സ്വപ്‌ന മൊഴി നൽകിയിരുന്നു. രണ്ടാമത്തെ ലോക്കറിലെ ഒരുകോടി വരുന്ന പണവും സ്വർണവുമാണ്‌ കള്ളക്കടത്ത്‌ സമ്പാദ്യമായി ഏജൻസികൾ കണ്ടെത്തിയത്‌. അന്വേഷണം ഏറ്റെടുത്തതിനുപിന്നാലെ ഇഡിയുടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നീക്കി. പകരം വന്നത്‌ ബിജെപി മുഖപത്രത്തിന്റെ ലീഗൽ അഡ്വൈസർ. മൊഴികൾ ബിജെപി മുഖപത്രത്തിൽ സ്‌കൂപ്പായി വന്നതോടെ അതിലും കാര്യം കൂടുതൽ വ്യക്തമായി.


സ്വർണക്കടത്ത്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥയെ മാറ്റി ; വീണ്ടും ബിജെപി ഇടപെടല്‍

സ്വർണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥയും കരിപ്പൂർ വിമാനത്താവളത്തിലെ എയർ കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമീഷണറുമായ ഡോ. എൻ എസ്‌ രാജിയെ  സ്ഥലംമാറ്റി.  കേസിൽ ബിജെപി ഇടപെടൽ മൂലം സ്ഥലംമാറ്റപ്പെടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥയാണിവർ.

സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള സ്പെഷൽ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ചുമതല ഡോ. എൻ എസ്‌ രാജിയ്ക്ക് ആയിരുന്നു. കലിക്കറ്റ് എയർപോർട്ട്, കാർഗോ, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം  എന്നിവയുടെ ചുമതലയുണ്ടായിരുന്ന ഡോ. രാജി  ചുമതലയേറ്റതോടെ കരിപ്പൂരിലെ സ്വർണവേട്ട ശക്തമാക്കി. കാർഗോ വിഭാഗത്തിലുൾപ്പെടെ പലവട്ടം കള്ളക്കടത്ത്‌ സ്വർണം പിടിച്ചു.

ഡോ. രാജിയെ തൽസ്ഥാനത്തുനിന്ന്‌ തെറിപ്പിക്കാൻ ‌ ആഭരണ കച്ചവടക്കാരടക്കമുള്ള സ്വർണക്കടത്ത്‌ ലോബി‌ ബിജെപി ഉന്നതർക്ക്‌ വൻതുക കോഴനൽകിയതായി  നേരത്തേ വാർത്തയുണ്ടായിരുന്നു.  ഉദ്യോഗസ്ഥയെ മാറ്റുന്നത്‌ വൈകിയതോടെ കോഴ കൈമാറിയകാര്യം‌ വ്യാപാരികളിൽ ചിലർ പുറത്തുവിട്ടു. കോഴപ്പണം ഒരുനേതാവ്‌ സ്വന്തമാക്കിയതായി ബിജെപിക്കുള്ളിലും ആക്ഷേപം  ഉയർന്നു. 

റവന്യു വകുപ്പിന് കീഴിലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിൽ അണ്ടർ സെക്രട്ടറി ആയാണ്‌ ഡോ. രാജിയെ മാറ്റിയത്‌‌. ഡെപ്യൂട്ടി കമീഷണർ വാഗീഷ് സിങ്ങിനാണ്‌ പകരം ചുമതല. സ്വർണക്കടത്ത്‌ കേസിൽ  മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടുവെന്ന‌  ആരോപണം   നിഷേധിച്ച കസ്‌റ്റംസ്‌ ജോ. ‌ കമീഷണർ അനീഷ്‌ രാജനെയാണ്‌ ബിജെപി ഇടപെട്ട്‌ ആദ്യം സ്ഥലം മാറ്റിയത്‌. പിന്നീട്‌  സ്വർണക്കടത്ത് അന്വേഷിച്ച ഡെപ്യൂട്ടി കമീഷണർ എൻ എസ് ദേവിനെ  രേഖകൾ മാധ്യമങ്ങളിൽ വന്നു എന്ന കാരണം പറഞ്ഞും‌  ഒഴിവാക്കി.

പി വി ജീജോ 

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: സിപിഐ

രാഷ്ട്രീയ മുതലെടുപ്പിനായി അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഏജൻസികൾ കേരളത്തിൽ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ ഇത് ശരിവയ്‌ക്കുന്നതാണ്. ഇക്കാര്യം ജനങ്ങൾ തിരിച്ചറിയുന്നുമുണ്ട്. 

രാഷ്ട്രീയ മുതലെടുപ്പിന് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിനെ കോൺഗ്രസ് സംസ്ഥാനത്ത് പിന്തുണയ്‌ക്കുമ്പോൾ  എഐസിസി ശക്തമായി എതിർക്കുകയാണെന്നും‌ കാനം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

നേതാവിന്റെ മകൻ പ്രത്യേകതരം പൗരനല്ല. ബിനീഷ് ഒരു വ്യക്തിയാണ്. അദ്ദേഹത്തിനെതിരായ അന്വേഷണത്തിന്‌  സർക്കാരുമായി  ബന്ധമില്ല. സാധാരണ പൗരന്മാരോടെന്നപോലെ ഇന്ത്യയിലെ ശിക്ഷാനിയമം ഉപയോഗിച്ച് കേസെടുക്കാനും അന്വേഷിക്കാനും കഴിയും. ഇക്കാര്യത്തിൽ വേറെ പ്രത്യേകതയൊന്നും കാണുന്നില്ലെന്നും കാനം പറഞ്ഞു.

Wednesday, October 28, 2020

കള്ളപ്പണക്കേസ്: ശിവശങ്കറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തി

 കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിനെ എന്‍ഫോഴ്‌‌സ്‌‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിനെ നാളെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയത് കേസുകളില്‍ ശിവശങ്കര്‍  നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളുകയും  അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ ഇഡി യുടെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയായിരുന്നു.

Sunday, October 11, 2020

പി ടി തോമസ്‌ കൂട്ടുനിന്നത്‌ നിർധന കുടുംബത്തെ ചതിക്കാൻ; കരാർ രേഖ പുറത്ത്‌

 ഇടപ്പള്ളിയിലെ പാവപ്പെട്ട കുടുംബത്തോട്‌ റിയൽ എസ്‌റ്റേറ്റുകാരൻചെയ്‌ത കൊടുംവഞ്ചനയ്‌ക്ക്‌‌‌ പി ടി തോമസ്‌എംഎൽഎ കൂട്ടുനിൽക്കുകയായിരുന്നുവെന്ന്‌ വ്യക്തമാക്കുന്ന രേഖകൾ പുറത്ത്‌. കുടിയൊഴിയുന്ന സ്ഥലത്തിന്‌ പകരം നാല്‌ സെന്റ്‌ സ്ഥലവും കെട്ടിടവും നൽകാമെന്ന്‌ 1998ൽ റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണൻ ചാരോത്ത്‌ ദിനേശന്‌ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. അത്‌ മറച്ചുവച്ചാണ്‌ സ്ഥലമൊഴിപ്പിക്കാൻ പി ടി തോമസ്‌ ഇടനിലക്കാരന്റെ വേഷമിട്ടത്‌.

1998 ജൂലൈ മൂന്നിന്‌ ചാരോത്ത്‌ ദിനേശനും വി എസ്‌ രാമകൃഷ്‌ണനും ഒപ്പിട്ടാണ്‌ കരാറുണ്ടാക്കിയത്‌. 50 രൂപയുടെ മുദ്രപ്പത്രത്തിലായിരുന്നു കരാർ. ഇടപ്പള്ളി തെക്ക്‌ വില്ലേജിൽ സർവേ നമ്പർ 147/ 5 ബിയിൽപ്പെട്ട നാല്‌ സെന്റ്‌ സ്ഥലവും കെട്ടിടവും ദിനേശനും കുടുംബവും ഒഴിയാൻ തയ്യാറായതിനെ തുടർന്നായിരുന്നു കരാർ. കണ്ണന്തോടത്തു കുടുംബത്തിൽനിന്ന്‌ അതുൾപ്പെടുന്ന രണ്ടേക്കറോളം സ്ഥലം രാമകൃഷ്‌ണൻ തീറുവാങ്ങിയെന്ന്‌ കരാറിൽ പറയുന്നു.

കരാറിൽ അഞ്ച്‌ വ്യവസ്ഥകളാണുള്ളത്‌. ആദ്യ വ്യവസ്ഥ : ഒന്നാംപാർട്ടി (വി എസ്‌ രാമകൃഷ്‌ണൻ) കണ്ണന്തോടത്തു തറവാട്ടിൽനിന്ന്‌ തീറുവാങ്ങുന്ന സ്ഥലത്തിൽപ്പെട്ട സർവേ നമ്പർ 147/ 3എയിൽ റോഡരികിൽ നാല്‌ സെന്റ്‌ സ്ഥലം രണ്ടാംപാർട്ടി (ദിനേശൻ)യുടെ പേരിൽ വില കൂടാതെ ആധാരം രജിസ്‌റ്ററാക്കി കൊടുത്തുകൊള്ളാമെന്ന്‌ ഒന്നാംപാർട്ടി സമ്മതിച്ചിരിക്കുന്നു. രണ്ടാമത്തെ വ്യവസ്ഥയിൽ പകരം നൽകുന്ന സ്ഥലത്ത്‌ ദിനേശന്റെ കെട്ടിടത്തിന്‌ സമാനമായ കെട്ടിടവും രാമകൃഷ്‌ണൻ നിർമിച്ച്‌ നൽകണം.  അപ്പോൾമാത്രം കൈവശമുള്ള സ്ഥലവും കെട്ടിടവും ഒഴിഞ്ഞാൽ മതിയെന്നും വ്യവസ്ഥയിലുണ്ട്‌. രണ്ട്‌ സാക്ഷികൾ മുമ്പാകെ ഒപ്പിട്ട കരാറിലെ ബാധ്യതകളിൽനിന്ന്‌ രാമകൃഷ്‌ണനെ രക്ഷിക്കാനായിരുന്നു പി ടി തോമസിന്റെ തന്ത്രപരമായ ഇടപെടൽ.

രണ്ടുകോടിയോളം വിലയുള്ള ഭൂമിക്ക്‌ 1.35 കോടി രൂപവരെ നൽകാൻ നേരത്തെ രാമകൃഷ്‌ണൻ തയ്യാറായിരുന്നു. പിന്നീടത്‌ ഒരുകോടി മൂന്നു ലക്ഷമാക്കി. എന്നിട്ടും വീട്ടുകാർ ഒഴിയാൻ തയ്യാറായിരുന്നു. അതിനിടെയാണ്‌‌ ഇടനിലക്കാരനായി പി ടി തോമസ്‌ വന്നതും മൊത്തം തുക 80 ലക്ഷമായി കുറച്ചതും.

മറുപടി എവിടെ? വാദങ്ങളെല്ലാം ഉത്തരമില്ലാതെ വിറയ്ക്കുന്നു

കൊച്ചി > കള്ളപ്പണമുപയോഗിച്ചുള്ള ഇടപ്പള്ളിയിലെ ഭൂമിയിടപാടിൽ ‘മധ്യസ്ഥത’നായ പി ടി തോമസ്‌ എംഎൽഎ ഉത്തരം പറയേണ്ടത്‌ നിരവധി ചോദ്യങ്ങൾക്കാണ്‌. ഇടപാടിന്റെ പിന്നിലെ കഥകൾക്കായി അദ്ദേഹം നടത്തിയ വാദങ്ങൾ ഓരോന്നും അദ്ദേഹത്തിന്റെ കൈകൾ പോലെ ഉത്തരമില്ലാതെ വിറയ്‌‌ക്കുന്നു‌.

റിയൽ എസ്‌റ്റേറ്റുകാരനായ രാമകൃഷ്‌ണനുവേണ്ടി  മധ്യസ്ഥപ്പണി ചെയ്‌ത തോമസ്‌ കള്ളപ്പണം ഇടപാടിന്‌ കൂട്ടു നിൽക്കുകമാത്രമായിരുന്നില്ല; വ്യാജരേഖ ചമയ്‌ക്കുകയുമായിരുന്നു. ബാങ്കുവഴി നടത്തുന്നുവെന്ന്‌ രേഖയുണ്ടാക്കിയ ഇടപാടിനാണ്‌ രണ്ട്‌ ബാഗിലായി 40 ലക്ഷം കൊണ്ടുവന്നത്‌. ഇക്കാര്യം അറിയാമെന്ന്‌ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്‌.

തന്റെ ഡ്രൈവറായിരുന്നയാളുടെ കുടുംബത്തെ സഹായിക്കാനാണ്‌ ഇടപെട്ടതെന്നും അദ്ദേഹം ഇടപ്പള്ളി സ്‌റ്റേഷൻ ആക്രമണ കേസിലുള്ള ചാരോത്ത്‌ ദിനേശൻ എന്ന പഴയ കമ്യൂണിസ്‌റ്റിന്റെ മകനാന്നെും പറഞ്ഞ പി ടി തോമസ് എന്തുകൊണ്ട്‌‌ അവർക്ക്‌ അവകാശപ്പെട്ട ന്യായമായ നഷ്ടപരിഹാരം വാങ്ങിക്കൊടുത്തില്ലെന്ന്‌ ചോദ്യമുയരുന്നു.

● റിയൽ എസ്‌റ്റേറ്റുകാരൻ 1998ൽ ദിനേശനുമായുണ്ടാക്കിയ കരാറിനെക്കുറിച്ച്‌ പി ടി തോമസ്‌ അറിഞ്ഞില്ലേ?

●  കുടിയൊഴിയുന്ന കുടുംബത്തിന്‌ സൗജന്യമായി സ്ഥലവും കെട്ടിടവും നൽകാമെന്ന കരാർ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നോ?

 ●നേരത്തെ 1.35 കോടി നൽകാമെന്ന്‌ സമ്മതിച്ച ഇടപാട്‌ 80 ലക്ഷമാക്കി കുറച്ച്‌ എംഎൽഎ സഹായിച്ചത്‌ ആരെ?

 ● എൺപത്‌ ലക്ഷത്തിന്റെ കരാർ ഒപ്പിടാൻ 40 ലക്ഷം മാത്രം കൊണ്ടുവന്നത്‌ മറ്റൊരു തട്ടിപ്പല്ലെ?

 ●  മധ്യസ്ഥത പൂർത്തിയാക്കാതെ തിരക്കിട്ട്‌ സ്ഥലം വിട്ടത്‌ എന്തിന്‌?

 ബാഗുകളിൽ കള്ളപ്പണമാണെന്നറിഞ്ഞിട്ടും നിയമവിരുദ്ധ ഇടപാട്‌ തടയാഞ്ഞതെന്ത്‌?

● ആദായനികുതി ഉദ്യോഗസ്ഥരെ കണ്ടിട്ടും വിവരം അന്വേഷിക്കാതെ ഓടിരക്ഷപ്പെട്ടത് ‌എന്തിന്‌?

 റിയൽ എസ്‌റ്റേറ്റുകാരനുമായുള്ള ദീർഘകാല അടുപ്പം  എന്തുകൊണ്ട്‌ മറച്ചുവച്ചു?

● കെട്ടിടം ഇടിച്ചുനിരത്താനുള്ള മണ്ണുമാന്തി യന്ത്രം കരാർ ഒപ്പിടും മുമ്പുതന്നെ കൊണ്ടുവന്നത്‌ എന്തിന്‌?

● കരാർ ഒപ്പിടുവിച്ച്‌ പണം കൈമാറി  പാവപ്പെട്ട കുടുംബത്തെ ആദായനികുതിക്കേസിൽ കുടുക്കുകയായിരുന്നോ ലക്ഷ്യം?

● കരാറുകാരൻ കൊണ്ടുവന്ന 40 ലക്ഷത്തിനു പുറമെ വീട്ടിൽ നിന്നും പിടികൂടിയ 40 ലക്ഷവും ഓഫീസിൽ നിന്നും പിടിച്ച 10 ലക്ഷവും ആർക്കു നൽകാനുള്ളതായിരുന്നു?

ഗൗരവതരം: മുഖ്യമന്ത്രി

തിരുവനന്തപുരം > പി ടി തോമസ്‌ എംഎൽയുമായി ബന്ധപ്പെട്ട കള്ളപ്പണ വാർത്തയിൽ കണ്ട കാര്യങ്ങൾ ഗൗരവമുള്ളതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പരാതി സർക്കാരിന്‌ വന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മറ്റ്‌ കാര്യങ്ങൾ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക്‌ സ്വാഭാവികമായും കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി മൗനം ദുരൂഹം: ഡിവൈഎഫ്ഐ

തിരവുവനന്തപുരം > കൊച്ചിയിലെ കള്ളപ്പണ ഇടപാടിൽ ബിജെപിയുടെ മൗനം ദുരൂഹമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. വിഷയത്തിൽ പി ടി തോമസ് എംഎൽഎയുടെ പങ്ക് വ്യക്തമായിക്കഴിഞ്ഞു. സമ്പദ്‌വ്യയവസ്ഥയെ ബാധിക്കുന്ന ഇടപാടിന്റെ  ഉറവിടം അന്വേഷിക്കേണ്ടത്‌ എൻഫോഴ്‌സ്‌മെന്റാണ്‌. പിഎംഎൽഎ ആക്ടിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നും കണ്ടെത്തണം. കേന്ദ്ര ഏജൻസികളോ ബിജെപി നേതാക്കളോ വിഷയത്തിൽ അഭിപ്രായംപോലും പറഞ്ഞിട്ടില്ല. ഇത്‌ കോൺഗ്രസും ബിജെപിയും തമ്മിലുള്ള സഖ്യത്തിന്റെ  പ്രകടമായ തെളിവാണ്.

എന്തിനും ഏതിനും ദിവസവും പത്രസമ്മേളനം വിളിക്കുന്ന കെ സുരേന്ദ്രൻ ഈ വിഷയം അറിഞ്ഞമട്ടില്ല. ബിജെപിയും കോൺഗ്രസും കേരളത്തിൽ സഖ്യകക്ഷികളെപ്പോലെ ആയിക്കഴിഞ്ഞു. രാഷ്ട്രീയലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള  ഉപകരണമായി കേന്ദ്ര അന്വേഷണ ഏജൻസികളെ മാറ്റിക്കഴിഞ്ഞു. ഈ നിശ്ശബ്ദത അതിന്റെ ലക്ഷണമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

പറയുന്നതിൽ ന്യായമില്ല: മാർ മിലിത്തോസ്

മല്ലപ്പള്ളി > കള്ളപ്പണ ഇടപാടിൽ കോൺഗ്രസ് എംഎൽഎ പി ടി തോമസിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്‌സ്‌ സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ്‌ മെത്രാപോലീത്താ.നാൽപ്പത്‌ ലക്ഷം രൂപ കൈമാറുന്നത്‌ കാണുമ്പോൾ അത്‌ നിയമ വിരുദ്ധമാണെന്ന് കക്ഷികളെയും, ആദായ നികുതി വകുപ്പധികൃതരെയും അറിയിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത നിയമനിർമാണ സഭാംഗമായ പി ടി തോമസിനുണ്ട്‌. ഭീമമായ നിയമവിരുദ്ധ ഇടപാടിന് ഒപ്പം നിന്നിട്ട് പറയുന്ന ന്യായത്തിനും നീതീകരണമില്ല. സാധാരണ പൗരന്റെ ജാഗ്രതപോലും ഒരു നിയമസഭാംഗം പുലർത്തിയില്ലെന്നത് ഗൗരവത്തോടെ കാണണമെന്നും മാർ മിലിത്തോസ്‌ പറഞ്ഞു.

വീണ്ടും ‘ഭയ്യാ ഭയ്യാ...’; പരസ്‌‌പരം കുറ്റം പറയാമോ

തിരുവനന്തപുരം > കള്ളപ്പണ ഇടപാടിലെ പി ടി തോമസ്‌ എംഎൽഎയുടെ സാന്നിധ്യം  ബിജെപി അറിഞ്ഞിട്ടേയില്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെ സത്യപ്രതിജ്‌ഞാലംഘനവും മറ്റ്‌ വിവാദങ്ങളും കോൺഗ്രസും കേട്ടമട്ടുമില്ല. സ്വർണക്കടത്തുകേസിൽ വി മുരളീധരനും ഐഫോൺ വിവാദത്തിൽ രമേശ്‌ ചെന്നിത്തലയും അകപ്പെട്ടപ്പോൾ പ്രകടമായ കോൺഗ്രസ്‌–-ബിജെപി  ധാരണയാണ്‌ ഇപ്പോൾ കൂടുതൽ വ്യക്തമാകുന്നത്‌.

പി ടി തോമസ്‌ എംഎൽയുടെ വിഷയം ചർച്ചചെയ്‌ത വെള്ളിയാഴ്‌ചത്തെ ചാനൽ ചർച്ചകളിൽ ബിജെപി പ്രതിനിധികൾ പങ്കെടുത്തില്ല. എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന 80 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടിൽ‌ ഒരുവരി പ്രസ്താവനപോലുമില്ലാതെയാണ്‌ ബിജെപിയുടെ മൗനം‌. മേഖലായോഗങ്ങളുമായി ബന്ധപ്പെട്ട്‌ പലവട്ടം നേതാക്കൾ മാധ്യമങ്ങളെ കണ്ടെങ്കിലും പി ടി തോമസ്‌ വിഷയത്തിൽ പ്രതികരിച്ചില്ല. കള്ളപ്പണത്തിനെതിരെ പോരാടുന്നുവെന്ന്‌ വീമ്പിളക്കുന്ന ബിജെപി നേതൃത്വത്തിൽനിന്ന്‌‌ ഇക്കാര്യം അന്വേഷിക്കണമെന്ന പ്രസ്തവനപോലുമില്ല. 

മുരളീധരൻ വിഷയത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കും പരാതിയില്ല. സിപിഐ എം അനുഭാവിക്കുനേരെ ആരോപണമുയർന്നാൽ ഉടൻ വാർത്താസമ്മേളനം വിളിച്ച്‌ മത്സരിച്ച്‌ ആരോപണമുന്നയിക്കുന്നതാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും രീതി. വൈകിട്ട്‌ കെപിസിസി പ്രസിഡന്റ്‌ പ്രസ്താവനയുമിറക്കും. എന്നാൽ, സമീപകാലത്തൊന്നും ഇക്കൂട്ടർ പരസ്പരം ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ആർഎസ്‌സുകാരായിട്ടും സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി സനൂപിന്റെ കൊലപാതകത്തെ അപലപിക്കാൻപോലും കെപിസിസി തയ്യാറായില്ല.

വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ ‘ഇതാ ഞാൻ അപലപിക്കുന്നു’ എന്ന തരത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സനൂപിന്റെ കൊലപാതകത്തിൽ ബിജെപി പ്രതിനിധിയെപ്പോലും നിഷ്‌പ്രഭനാക്കിയായിരുന്നു ചാനൽചർച്ചയിൽ ഒരു കെപിസിസി സെക്രട്ടറിയുടെ ന്യായീകരണം.

deshabhimani

Saturday, October 10, 2020

പി ടി തോമസ്‌ ഇല്ലാതെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മാത്രം സന്നിഹിതനായിരുന്ന സംഭവമായിരുന്നെങ്കിൽ മനോരമയുടെ ഒന്നാംപേജിൽ നിറയേണ്ട വാർത്തയായിരുന്നു: പി രാജീവ്‌

 കൊച്ചിയിൽ ആദായനികുതി വകുപ്പ്‌ പണം പിടിച്ച സംഭവത്തിൽ പി ടി തോമസ്‌ എംഎൽഎ ഉൾപ്പെട്ടില്ലായിരുന്നുവെങ്കിൽ മലയാള മനോരമയുടെ ഒന്നാം പേജിൽ ഇടം പിടിക്കേണ്ട വാർത്തയായിരുന്നു എന്ന്‌ പി രാജീവ്‌. പി ടി തോമസ് എംഎൽഎയെ പറ്റി മലയാള മനോരമ വാർത്ത കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്‌, സ്‌മരണാഞ്ജലികൾക്കും ചരമ പരസ്യങ്ങൾക്കുമിടയിൽ "പണം പിടിച്ച സംഭവം ' എന്ന വാർത്തയുണ്ട് ! അത് ഒരു സംഭവമാണ് എന്ന് സമ്മതിച്ചിട്ടുണ്ട് - രാജീവ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

അപകീർത്തി പ്രചാരണത്തിനെതിരെ പി ടി തോമസ് എന്നത് തലക്കെട്ടിൽ തന്നെ കൊടുത്തിട്ടുണ്ട്. വാർത്തയിൽ 'സംഭവം ' ആദ്യ വരികളിലേയുള്ളു. പിന്നീടുള്ളതെല്ലാം പിടി തോമസിൻ്റെ വിശദീകരണം മാത്രമാണ്. പി ടി തോമസിൻ്റ നേതൃത്വമില്ലാതെ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മാത്രം സന്നിഹിതനായിരുന്ന സംഭവമായിരുന്നു എങ്കിൽ മനോരമയുടെ ഒന്നാം പേജ് നിറഞ്ഞു നിൽക്കേണ്ടിയിരുന്ന വാർത്തയായിരുന്നു!.

മാധ്യമ സമീപനങ്ങളെ സംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പത്ര സമ്മേളനത്തിൽ പറഞ്ഞ കാര്യത്തിന് ഇതിനേക്കാളും നല്ല ഉദാഹരണം മറ്റൊന്നുണ്ടാകില്ല. പിടി തോമസ് ആരോപണങ്ങൾ ഉന്നയിക്കുന്ന രീതി നോക്കുകയാണെങ്കിൽ അദ്ദേഹത്തിന് നിർത്താതെ ദിവസങ്ങളോളം പത്ര സമ്മേളനം നടത്താൻ കഴിയേണ്ട വിഷയമാണിത്.

കുടികിടപ്പുകാരൻ്റെ വീട് തകർത്ത് നിരപ്പാക്കാൻ ജെ സി ബി പുറത്ത് നിർത്തിയ ചർച്ചക്കാണ് താൻ മധ്യസ്ഥത വഹിച്ചതെന്ന് എംഎൽഎ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റോഷൻ ആൻഡ്രൂസിൻ്റെ സിനിമയിൽ പോലും എം എൽ എ ഇത്രയും ധൈര്യം കാണിക്കില്ല .500 രൂപയുടെ മുദ്ര പേപ്പറിൽ എഴുതിയ കരാറിൽ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ നൽകുമെന്ന് എഴുതി വെച്ചിട്ട് എം എൽ എ യുടെ സാന്നിധ്യത്തിൽ പണമായി നൽകുന്നു . 2 ലക്ഷം രൂപയിൽ ബാങ്ക് വഴിയല്ലാതെ സാമ്പത്തിക ഇടപാട് നടത്തിയാൽ നിയമപ്രകാരം കുറ്റകരമായ രാജ്യത്ത് എംഎൽഎ തന്നെ അതിന് കൂട്ടുനിൽക്കുന്നു. അതു വഴി കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റകൃത്യത്തെ സഹായിക്കുന്നു.

രജിസ്ട്രേഷൻ നടപടികൾ നിയമപ്രകാരം നടത്താതെ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന തട്ടിപ്പിന് കൂട്ടുനിന്നിരിക്കുന്നു. 80 ലക്ഷം കൈപ്പറ്റിയെന്ന് എഴുതി ഒപ്പിട്ടു വാങ്ങിച്ച് റിയൽ എസ്‌റ്റേറ്റ്കാരന് കൊടുത്തത് അദ്ദേഹം തന്നെയെന്ന് വ്യക്തമാക്കി. എന്നാൽ ആദായ നികുതിക്കാർ വന്ന് പരിശോധിച്ചപ്പോൾ 50 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നു. അപ്പോൾ ആ ദരിദ്രകുടുംബത്തെ പറ്റിക്കുന്നതിനും കൂട്ടുനിന്നിരിക്കുന്നു.

ഇതെല്ലാം വസ്‌തുതകൾ മാത്രമാണ്. അദ്ദേഹം തന്നെ സമ്മതിച്ച കാര്യങ്ങൾ. മനസാക്ഷി കോടതിയിൽ പോലും മറുപടി പറയാൻ പറ്റാത്ത വസ്‌തുതകൾ . യഥാർത്ഥത്തിൽ പി ടി തോമസ് പത്ര സമ്മേളനം വിളിച്ച് പിടി തോമസിൻ്റെ തന്നെ രാജി ആവശ്യപ്പെടേണ്ട സന്ദർഭം എപ്പോഴേ കഴിഞ്ഞിരിക്കുന്നു!. നീതി ബോധം തന്നെ..... - രാജീവ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

പി ടി തോമസിന് തെറ്റുപറ്റി; രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത

കൊച്ചി > കോൺഗ്രസ് എം എൽ എ പി ടി തോമസിനെതിരെ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ്‌ മെത്രാപ്പോലീത്ത. ഇന്ത്യയിൽ ഒരാൾക്ക് പതിനായിരത്തിൽ കൂടുതൽ തുക പണമായി ക്രയവിക്രയം ചെയ്‌തുകൂടാ എന്ന നിയമമുള്ളപ്പോൾ നാൽപ്പതോ, എൺപതോ  ലക്ഷം, രൂപ ബാഗിലാക്കി കൈമാറ്റം ചെയ്യുന്നത്‌ കാണുമ്പോൾ അത്‌ ശരിയല്ല നിയമ വിരുദ്ധമാണു എന്ന് കക്ഷികളെയും,ആദായ നികുതി വകുപ്പധികൃതരെയും അറിയിക്കുവാനുള്ള ഭരണഘടനാപരമായ ബാധ്യത നിയനിർമ്മാണ സഭാംഗമായ പി ടി തോമസിനുണ്ടെന്ന് മാർ മിലിത്തിയോസ് പറഞ്ഞു.

ഇത്ര ഭീമമായ നിയമവിരുദ്ധ സാമ്പത്തിക ഇടപാടിന് ഒപ്പം നിന്നിട്ട് പറയുന്ന ഒരു ന്യായങ്ങൾക്കും നീതീകരണമില്ല. സാധാരണ പൗരന്റെ ജാഗ്രത പോലും ഒരു നിയമസഭാംഗം പുലർത്തിയില്ലായെന്നത് ഗൗരവത്തോടെ കാണണമെന്നും മാർ മിലിത്തോസ്‌ പറയുന്നു.

പി ടി തോമസിന്റെ ‘മധ്യസ്ഥത’ ; കള്ളപ്പണ ഇടപാട്‌ റിയൽ എസ്‌റ്റേറ്റുകാരനുവേണ്ടി

 പാവപ്പെട്ട കുടുംബത്തെ ഇടപ്പള്ളിയിലെ നാല്‌ സെന്റിൽനിന്ന്‌ ഇറക്കിവിടാനുള്ള കള്ളപ്പണ ഇടപാടിന്‌ പി ടി തോമസ്‌ എംഎൽഎ  മധ്യസ്ഥനായത്‌ റിയൽ എസ്‌റ്റേറ്റ്‌  മുതലാളിക്കുവേണ്ടി. ഇടപ്പള്ളി ചാരോത്ത്‌ വീട്ടിൽ പരേതനായ ദിനേശന്റെ കുടുംബം നാൽപ്പതുവർഷത്തോളമായി താമസിക്കുന്ന നാല്‌ സെന്റ്‌ ഒഴിപ്പിക്കലായിരുന്നു എംഎൽഎയുടെ ദൗത്യം.

വെണ്ണല സ്വദേശിയായ റിയൽ എസ്‌റ്റേറ്റ്‌ ബിസിനസുകാരൻ രാമകൃഷ്‌ണനെ വർഷങ്ങളായി അടുത്തറിയാമെന്ന്‌ വെള്ളിയാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിൽ എംഎൽഎയ്‌ക്ക്‌ സമ്മതിക്കേണ്ടിവന്നു. ഭൂമി ഒഴിയാനുള്ള കരാർ ഒപ്പിടാൻ വന്നപ്പോൾ രാമകൃഷ്‌ണന്റെ പക്കൽ രണ്ടു ബാഗ്‌ ഉണ്ടായിരുന്നെന്നും അതിൽ പണമുണ്ടെന്ന്‌ മനസിലായിരുന്നുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി എംഎൽഎ പറഞ്ഞു.

ദിനേശന്റെ ഭാര്യ തങ്കമണിയും മക്കളുമാണ്‌ നാലുസെന്റിൽ താമസം. 15 വർഷംമുമ്പാണ്‌ ഈ ഭൂമി ഉൾപ്പെടുന്ന രണ്ട്‌ ഏക്കറോളം  രാമകൃഷ്‌ണൻ വാങ്ങിയത്‌. കുടികിടപ്പവകാശത്തിന്റെ പേരിൽ ഭൂമി കൈമാറ്റം നടന്നില്ല. ഭൂമി ഒഴിയാൻ ഒന്നരക്കോടി രൂപവരെ രാമകൃഷ്‌ണൻ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിനിടെയാണ്‌  സെന്റിന്‌ 50 ലക്ഷംവരെ  കിട്ടുന്ന നാല്‌ സെന്റ്‌ വെറും 80 ലക്ഷം രൂപയ്‌ക്ക്‌ ഒഴിപ്പിക്കാൻ എംഎൽഎ കരാറുണ്ടാക്കിയത്‌. പണം ബാങ്ക്‌ അക്കൗണ്ടിലൂടെ കൈമാറിയെന്ന്‌ മുദ്രപ്പത്രത്തിൽ രേഖയുമുണ്ടാക്കി. രാമകൃഷ്‌ണൻ  കൊണ്ടുവന്ന കണക്കിൽപ്പെടാത്ത  പണം കൈമാറി ഭൂമി ഒഴിപ്പിക്കാനാണ്‌  പി ടി തോമസ്‌ വ്യാഴാഴ്‌ച രാത്രി പത്തോടെ ദിനേശന്റ വീട്ടിൽ എത്തിയത്‌.  ഇതിനിടയിൽ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കാറിൽ കയറിപ്പോയി.

വാർത്താസമ്മേളനത്തിൽ രാമകൃഷ്‌ണനുമായുള്ള അടുപ്പം മറച്ചുവയ്‌ക്കാൻ തുടക്കത്തിൽ എംഎൽഎ ശ്രമിച്ചിരുന്നു. ഇടപ്പള്ളി പൊലീസ്‌ സ്‌റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായ പഴയ കമ്യൂണിസ്‌റ്റിന്റെ കുടുംബത്തെ സഹായിക്കാനാണ്‌ താൻ മധ്യസ്ഥനായതെന്നായിരുന്നു വാദം.

കള്ളപ്പണവേട്ട: പങ്കാളി പണ്ടേ നോട്ടപ്പുള്ളി ; പ്രതികരിക്കാതെ ബിജെപി

പി ടി തോമസ്‌ എംഎൽഎയുടെ സഹായത്തോടെ ഇടപ്പള്ളിയിലെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച റിയൽ എസ്‌റ്റേറ്റ്‌ മുതലാളി ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിലുള്ളയാൾ. കൊച്ചി നഗരത്തിൽ പലയിടത്തും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയ ഇയാളുടെ ഇടപാടുകൾ സമീപകാലത്താണ്‌ ആദായനികുതിവകുപ്പ്‌ നിരീക്ഷിച്ചുതുടങ്ങിയത്‌. ഇടപ്പള്ളിയിലെ കള്ളപ്പണ ഇടപാടിൽ കുടുങ്ങുമെന്നായപ്പോൾ മുങ്ങാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ഉപയോഗിച്ച ബിയർ കുപ്പികൾ വൃത്തിയാക്കി കയറ്റിയയക്കലാണ്‌ തൊഴിലെങ്കിലും റിയൽ എസ്‌റ്റേറ്റ്‌ കച്ചവടമാണ്‌ പ്രധാനം. ജില്ലയുടെ പലഭാഗത്തും നെൽപ്പാടമുൾപ്പെടെ വാങ്ങിക്കൂട്ടിയിട്ടുണ്ട്‌. ഇടപ്പള്ളിയിലെ വിവാദമായ നാലുസെന്റ്‌ ഭൂമിയോട്‌ ചേർന്നുള്ള രണ്ടേക്കറോളം സ്ഥലത്തിന്റെ രേഖ വ്യാജമായി നിർമിച്ചതാണെന്നും ആക്ഷേപമുണ്ട്‌.

നഗരത്തിലെ പ്രധാന ടെക്‌സ്‌റ്റൈൽ ഉടമ ഈ സ്ഥലം വാങ്ങാൻ താൽപ്പര്യം കാണിച്ചെങ്കിലും രേഖകൾ വ്യാജമാണെന്ന്‌ മനസ്സിലാക്കി പിന്മാറി. ഈ സ്ഥലത്ത്‌ കുടികിടപ്പവകാശമുണ്ടായിരുന്ന പലരെയും ഗുണ്ടകളെ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയുമാണ്‌ ഒഴിപ്പിച്ചെടുത്തത്‌.

ഉദ്യോഗസ്ഥ സംഘത്തിന്‌ വീഴ്‌ചയോ?  

ഇടപ്പള്ളി അഞ്ചുമനയിലെ കള്ളപ്പണമിടപാട്‌ നടക്കുന്ന വീട്ടിൽ ആദായനികുതി വകുപ്പ്‌ ഉദ്യോസ്ഥർ എംഎൽഎയെ കണ്ടെങ്കിലും ഒരു വിശദീകരണംപോലും ചോദിക്കാത്തത്‌ ഉദ്യോഗസ്ഥർക്ക്‌ പറ്റിയ വീഴ്‌ചയെന്ന്‌ സംശയം. ഉദ്യോഗസ്ഥ സംഘം എത്തുമ്പോൾ  വീടിനകത്ത്‌ എംഎൽഎ കരാർ വായിച്ച്‌ കേൾപ്പിക്കുകയായിരുന്നു. അവർ അകത്തേക്ക്‌ കയറുമ്പോഴേക്കും എംഎൽഎ പെട്ടെന്ന്‌ പുറത്തിറങ്ങി കാറിൽ കയറി.  പണമിടപാടുമായുള്ള ബന്ധം അദ്ദേഹത്തോട്‌ ചോദിക്കുന്നതിനെക്കുറിച്ച്‌  മേലുദ്യോഗസ്ഥരുമായി   ചർച്ചചെയ്‌തപ്പോഴേക്കും  സ്ഥലം വിട്ടു.  പണമിടപാട്‌ നടക്കുന്ന സ്ഥലത്തും വി എസ്‌ രാമകൃഷ്‌ണന്റെ വീട്ടിലും ഒരേസമയം ഉദ്യോഗസ്ഥരെത്തിയിരുന്നു. പണമിടപാട്‌ നടന്ന വീട്ടിൽ കയറി പണം എണ്ണിനോക്കിയപ്പോൾ 40 ലക്ഷം രൂപമാത്രം.

88 ലക്ഷത്തിന്റെ കരാർ പിടിച്ചെടുത്തതോടെ  വി എസ്‌ രാമകൃഷ്‌ണന്റെ വീട്ടിലെ ലോക്കർ പരിശോധിച്ചു.  50 ലക്ഷം രൂപകൂടി പിടിച്ചെടുത്തു.  88 ലക്ഷത്തിന്റെ കരാറുകൾ വായിച്ചശേഷം 40 ലക്ഷം രൂപമാത്രം  കൊണ്ടുവന്നതിലും ദുരൂഹതയുണ്ട്‌. 40 ലക്ഷം കൊടുത്ത്‌ 88 ലക്ഷത്തിന്റെ കരാർ ഒപ്പിടുവിക്കുകയായിരുന്നോ ലക്ഷ്യം എന്നും സംശയമുണ്ട്‌.

മിണ്ടാതെ ബിജെപി

കള്ളപ്പണ ഇടപാട്‌ നടന്ന സ്ഥലത്ത്‌ പി ടി തോമസ്‌ എംഎൽഎ കൈയോടെ പിടിക്കപ്പെട്ടിട്ടും  പ്രതികരിക്കാതെ ബിജെപി. വെള്ളിയാഴ്‌ച മാധ്യമങ്ങളിൽ ഇതോട്‌ പ്രതികരിക്കാനോ, പ്രസ്‌താവന നടത്താനോ ബിജെപി തയ്യാറായില്ല. ഇതുസംബന്ധിച്ച ചാനൽ ചർച്ചയിലും ബിജെപി പ്രതിനിധികൾ പങ്കെടുത്തില്ല.

തുടർ റെയ്‌ഡുകളുണ്ടാകും

പി ടി തോമസ്‌ എംഎൽഎ ഉൾപ്പെട്ട കള്ളപ്പണ ഇടപാടിൽ കൂടുതൽ റെയ്‌ഡുകൾ നടത്തേണ്ടിവരുമെന്ന്‌ ആദായനികുതിവകുപ്പ്‌.

കള്ളപ്പണം

ഒരാൾ ഒരു ദിവസം വായ്‌പയായോ നിക്ഷേപമായോ മറ്റേതെങ്കിലും ഇടപാടായോ രണ്ടുലക്ഷമോ അതിലധികമോ തുക ബാങ്ക്‌ അക്കൗണ്ടിലൂടെയല്ലാതെ നേരിട്ട്‌ പണമായി കൈപ്പറ്റുന്നതും കൊടുക്കുന്നതും  ആദായനികുതിനിയമത്തിന്റെ 269 എസ്‌ടി, 269 ടി വകുപ്പുകൾ പ്രകാരം കുറ്റമാണ്‌. ഇത്‌ ലംഘിച്ചാൽ നിയമത്തിന്റെ 271 ഡിഎ, ഡിഇ വകുപ്പുകൾപ്രകാരം തുല്യതുക പിഴയായി അടയ്‌ക്കണം. മറ്റ്‌ വകുപ്പുകൾപ്രകാരം ഈ തുകയുടെ സ്രോതസ്സ്‌ കാണിക്കാനായില്ലെങ്കിൽ അത്‌ വരുമാനമായി കണക്കാക്കി നികുതിയും നൽകേണ്ടിവരും.

Friday, October 9, 2020

കള്ളപ്പണ ഇടപാടിന്‌ പോകുമ്പോളെങ്കിലും കോൺഗ്രസ്‌ നേതാക്കൾ ഖദർ ഊരിവെക്കണം; ഗാന്ധിയെ നിന്ദിക്കരുത് :എ എ റഹീം

 കള്ളപ്പണ സംഘവുമായി പി ടി തോമസ്‌  എംഎൽഎ യ്ക്കുള്ള ബന്ധം എന്താണെന്നും പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണെന്ന്‌ അന്വേഷിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം. ബിനാമി ഇടപാടുകളും അന്വഷിക്കണം.കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ  നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണമെന്നും എ എ റഹീം ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു. 

പോസ്‌റ്റ്‌ ചുവടെ

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് എംഎൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത.താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും ശ്രീ പി ടി തോമസ് എംഎൽഎ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം.

ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎൽഎ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവൻ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.

കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്? സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളർച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വഷിക്കണം.കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ  നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണം.

ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് ശ്രീ പി ടി തോമസിനെ ഉപദേശിക്കാൻ അഭിമാന ബോധമുള്ള കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.

പി ടി തോമസിനെതിരെ സമഗ്ര അന്വേഷണം വേണം; അണ്ടർ ഗ്രൗണ്ട് ഇടപാടിൽ കോൺഗ്രസ് എംഎൽഎയ്‌ക്കുള്ള ബന്ധം എന്ത്‌?: സി എൻ മോഹനൻ

 കൊച്ചി > കള്ളപ്പണ സംഘവുമായി ബന്ധമുള്ള പി ടി തോമസിനെതിരെ സമ​ഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രം​ഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പി ടി തോമസിന്റെ ഇടപാടുകളെ സംബന്ധിച്ച് അഭിപ്രായം പറയാൻ മുല്ലപ്പള്ളി തയ്യാറാവണമെന്നും സി എൻ മോഹനൻ ആവശ്യപ്പെട്ടത്.

“കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?സമഗ്രമായ അന്വഷണം ആവശ്യമാണ്. ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ഈ അണ്ടർ ഗ്രൗണ്ട് ഇടപാടിൽ കോൺഗ്രസ് എം എൽ എ ക്കുള് ബന്ധം എന്താണെന്ന് അന്വേഷണം നടക്കണം.” ഇതായിരുന്നു സി എൻ മോഹനന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ആവശ്യം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്നലെ, ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു.റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ്സ് എംഎൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത. താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും

ശ്രീ പി ടി തോമസ് എംഎൽഎ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം.

ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.ഏതാണ്ട് ഒരു കോടി രൂപയുടെ കള്ളപ്പണം ആണ് ആദായ നികുതി വകുപ്പ്‌ കൊച്ചിയിൽ, അഞ്ചുമന ദേവീ ക്ഷേത്ര പരിസരത്ത് നിന്നും ഇന്നലെ കൈയോടെ പിടികൂടിയിരിക്കുന്നത്. ഈ ക്ഷേത്രത്തിന് അടുത്തുള്ള ഒരു വീടും സ്ഥലവും കച്ചവടമാക്കിയ വകയിൽ ആണ് ഇത്രയും രൂപയുടെ ഇടപാട് നടന്നിരിക്കുന്നത്.

ഇത്രയും ഭീമമായ ഒരു തുക, അതും ലിക്വഡ്‌ ക്യാഷായി എവിടെ നിന്ന് വന്നു എന്ന് തീർച്ചയായും അന്വേഷിക്കേണ്ട ബാധ്യത ബന്ധപ്പെട്ട വകുപ്പിനുണ്ട്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എംഎൽഎ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്.ഈ സംഘങ്ങളുടെ തലവൻ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം. കള്ളപ്പണ സംഘവുമായി എംഎൽഎ യ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ്?.

സമഗ്രമായ അന്വഷണം ആവശ്യമാണ്. ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ഈ അണ്ടർ ഗ്രൗണ്ട് ഇടപാടിൽ കോൺഗ്രസ് എം എൽ എ ക്കുള് ബന്ധം എന്താണെന്ന് അന്വേഷണം നടക്കണം. അതിന് മുൻപേ ഇത് വെളിപ്പെടുത്താൻ കോൺഗ്രസ് പാർട്ടിയും അതിന്റെ അദ്ധ്യക്ഷൻ മുല്ലപ്പള്ളിയും തയ്യാറാവണം.

KAS പരീക്ഷയിലെ ചോദ്യ പേപ്പറിൽ വരെ പാക്കിസ്ഥാൻ ബന്ധം ആരോപിച്ചയാളാണു പി ടി തോമസ്‌. ഇതേ ലോജിക്‌ തോമസിനും ബാധകമാണ്. അങ്ങനെയെങ്കിൽ ഈ 88 ലക്ഷം രൂപ പാക്കിസ്ഥാനിൽ നിന്നും വന്നതാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ഒരു സാമ്പത്തിക കുറ്റകൃത്യം കൺമുന്നിൽ നടക്കുന്നു എന്നറിഞ്ഞിട്ടും, ഒരു എം എൽ എ അത്‌ പോലീസിനെയോ ആദായനികുതി വകുപ്പിനേയോ അറിയിച്ചില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണ്. കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചുപോകാൻ കെപിസിസി, തങ്ങളുടെ നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണം. ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് ശ്രീ പി ടി തോമസിനെ ഉപദേശിക്കാൻ അഭിമാന ബോധമുള്ള കോൺഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.

ഓടിയില്ല; റെയ്‌ഡ് എന്തിനെന്ന് അന്വേഷിക്കേണ്ട കാര്യമില്ല, കള്ളപ്പണമാണെങ്കില്‍ ഉത്തരവാദിത്വം തനിക്കില്ല; ഉരുണ്ടുകളിച്ച് പി ടി തോമസ്

 കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ ഉരുണ്ടുകളിച്ച് തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ആദായ നികുതി വകുപ്പ് പിടികൂടിയത് കള്ളപ്പണമാണെങ്കില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് പി ടി തോമസ് പറഞ്ഞു. കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ല. ഭൂമി തര്‍ക്കം പരിഹരിക്കാനാണ് താന്‍ ഇടപെട്ടത്. ഇടപാട് സമയത്ത് രണ്ട് ബാഗുകളില്‍ പണമുണ്ടായിരുന്നു. എന്നാല്‍ അത് കള്ളപ്പണമാണെങ്കില്‍ ഉത്തരവാദി താനല്ലെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപാടില്‍ പങ്കെടുത്തിട്ടും കണക്കില്‍പ്പെടാത്ത ഇത്രയും തുക കൈമറുന്നത് കുറ്റകരമായിരിക്കെ അത് എന്തുകൊണ്ട് തടഞ്ഞില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എംഎല്‍എ പ്രതികരിച്ചില്ല.

പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള കരാറാണ് താന്‍ ഉണ്ടാക്കിയത്. കുപ്പി രാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ച പ്രകാരമാണ് മധ്യസ്ഥത വഹിക്കാനെത്തിയത്. എന്നാല്‍ രാമകൃഷ്ണന്‍ കള്ളപ്പണക്കാരനാണോയെന്ന് തനിക്ക് അറിയേണ്ട കാര്യമില്ലെന്നും എംഎല്‍എ പറഞ്ഞു. 80 ലക്ഷം രൂപയുടെ ഇടപാടിന് വെറും 500 രൂപയുടെ മുദ്രപ്പത്രം മതിയോ എന്ന ചോദ്യത്തിനും പി ടി തോമസിന് മറുപടി ഉണ്ടായില്ല.

ആദായ നികുതി വകുപ്പുകാര്‍ വന്നപ്പോള്‍ താന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വന്നത് എന്തിനെന്ന് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് അത് തന്റെ പണിയല്ലെന്നായിരുന്നു പി ടി തോമസിന്റെ മറുപടി. ഇടപാടിനെ സംബന്ധിച്ച് ഒറ്റ് നടന്നോയെന്ന് അറിയില്ല. താന്‍ ഓടിപ്പോയെന്ന പ്രചരണം തെറ്റാണ്. നടന്നാണ് വാഹനത്തില്‍ കയറിയത്. മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും പി ടി തോമസ് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ മാതാപിതാക്കളില്ലാത്തവര്‍: പി ടി തോമസ്

കൊച്ചി > കള്ളപ്പണ ഇടപാടില്‍ തനിക്കെതിരെ വന്ന വാര്‍ത്തകളോട് ക്ഷോഭിച്ച് പി ടി തോമസ് എംഎല്‍എ. കൈരളിയും ദേശാഭിമാനിയും മാതാപിതാക്കളില്ലാത്ത ചില സാമൂഹ്യമാധ്യമ പ്രവര്‍ത്തകരും തന്നെ കൈകാര്യം ചെയ്യാമെന്ന് വിചാരിക്കേണ്ടെന്ന് പി ടി തോമസ് പറഞ്ഞു. കള്ളപ്പണ ഇടപാട് സംബന്ധിച്ച ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം.

തന്നെ സംശയമുള്ളവര്‍ക്ക് സംശയം കൊണ്ടിരിക്കാം. കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ല. തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പി ടി തോമസ് പറഞ്ഞു.

കള്ളപ്പണ ഇടപാടില്‍ പി ടി തോമസിന്റെ സാന്നിധ്യം പുറത്ത് വന്നയുടനെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നതറിഞ്ഞ് പി ടി തോമസ് ഓടി രക്ഷപെട്ടെന്ന വിവിധ ട്രോളുകളും വൈറലായി കഴിഞ്ഞു.

ഇടപാട് വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും എംഎല്‍എ ഉരുണ്ടുകളിക്കുകയായിരുന്നു.

ഭൂമി തര്‍ക്കം പരിഹരിക്കാനാണ് താന്‍ ഇടപെട്ടത്. ഇടപാട് സമയത്ത് രണ്ട് ബാഗുകളില്‍ പണമുണ്ടായിരുന്നു. എന്നാല്‍ അത് കള്ളപ്പണമാണെങ്കില്‍ ഉത്തരവാദി താനല്ലെന്നും എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപാടില്‍ പങ്കെടുത്തിട്ടും കണക്കില്‍പ്പെടാത്ത ഇത്രയും തുക കൈമറുന്നത് കുറ്റകരമായിരിക്കെ അത് എന്തുകൊണ്ട് തടഞ്ഞില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എംഎല്‍എ പ്രതികരിച്ചില്ല.

പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള കരാറാണ് താന്‍ ഉണ്ടാക്കിയത്. കുപ്പി രാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ച പ്രകാരമാണ് മധ്യസ്ഥത വഹിക്കാനെത്തിയത്. എന്നാല്‍ രാമകൃഷ്ണന്‍ കള്ളപ്പണക്കാരനാണോയെന്ന് തനിക്ക് അറിയേണ്ട കാര്യമില്ലെന്നും എംഎല്‍എ പറഞ്ഞു. 80 ലക്ഷം രൂപയുടെ ഇടപാടിന് വെറും 500 രൂപയുടെ മുദ്രപ്പത്രം മതിയോ എന്ന ചോദ്യത്തിനും പി ടി തോമസിന് മറുപടി ഉണ്ടായില്ല.

ആദായ നികുതി വകുപ്പുകാര്‍ വന്നപ്പോള്‍ താന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വന്നത് എന്തിനെന്ന് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് അത് തന്റെ പണിയല്ലെന്നായിരുന്നു പി ടി തോമസിന്റെ മറുപടി. ഇടപാടിനെ സംബന്ധിച്ച് ഒറ്റ് നടന്നോയെന്ന് അറിയില്ല. താന്‍ ഓടിപ്പോയെന്ന പ്രചരണം തെറ്റാണ്. നടന്നാണ് വാഹനത്തില്‍ കയറിയത്. മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും പി ടി തോമസ് പറഞ്ഞു.

പി ടി തോമസിന്റെ സ്വത്ത്‌ വിവരം ആന്വേഷിക്കണം:എൻഫോഴ്‌സ്‌മെന്റിന്‌ പരാതി നൽകി

കൊച്ചി> കള്ളപ്പണ ഹവാല ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ്‌ എംഎൽഎയുടെ സ്വത്ത്‌ വിവരം എർഫോഴ്‌സ്‌മെൻറ്‌ അന്വേഷിക്കമൈന്ന്‌ പരാതി. സാമൂഹിക പ്രവർത്തകനായ തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ്‌ കൊച്ചി യുണിറ്റ്‌ എൻഫോഴ്‌സ്‌മെൻറ്‌ ജോയിൻറ്‌ ഡയറക്‌ടർക്ക്‌ പരാതി നൽകിയത്‌.ഇൻകം ടാക്‌സിനും പരാതി നൽകി.

ഏത്‌ സാമ്പത്തിക ഇടപാട്‌ ആണെങ്കിലും 10 ലക്ഷം രൂപയിൽ കൂടുതൽ ലിക്വിഡ്‌ ക്യാഷ്‌ ആയി ഇടപാട്‌ നടത്താൻ നിയമമില്ലാതിരിക്കെയാണ്‌ ഇത്രയും  വലിയ തുക കൈമാറനായി കൊണ്ടുവന്നത്‌. ഇതിനെതിരെ സമഗ്ര അന്വേഷണം വേണം. എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ ബിനാമി ഇടപാടുകൾ എന്നിവ പരിശോധിക്കണം. ഡ്രൈവറുടേയും പേഴ്‌‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾ, എന്നിവരുടെ ഫോൺകോൾസ്‌, ബാങ്കിടപാടുകൾ എന്നിവയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന്‌ ഹർജിയിൽ ആവശ്യപ്പെട്ടു.

കള്ളപ്പണം എണ്ണുമ്പോഴും റെയ്‌ഡ് നടക്കുമ്പോഴും പി ടി തോമസ് കൂടെയുണ്ടായിരുന്നെന്ന് സ്ഥലമുടമ; എംഎല്‍എയുടെ വാദങ്ങള്‍ പൊളിഞ്ഞു

കൊച്ചി > കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പി ടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. പി ടി തോമസിന്റെ സാന്നിധ്യം ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.

ഇടപാടില്‍ താന്‍ മധ്യസ്ഥനായി എത്തിയതാണെന്നാണ് ഇന്നലെ പി ടി തോമസ് പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമെന്ന് സ്ഥലമുടമ രാജീവന്‍ പറഞ്ഞു. പി ടി തോമസിനെ വിളിച്ച് വരുത്തിയത് റിയല്‍ എസ്‌റ്റേറ്റുകാരനാണെന്ന് രാജീവന്‍ 'കൈരളി ന്യൂസി' നോട് വെളിപ്പെടുത്തി.

ഇടപാട് നടക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന എംഎല്‍എയുടെ വാദവും തെറ്റാണ്. പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് വരെ പി ടി തോമസ് വീട്ടിലുണ്ടായിരുന്നു. ആദായ നികുതി വകുപ്പ് വന്ന ശേഷമാണ് എംഎല്‍എ പോയതെന്നും രാജീവ് പറയുന്നു. റെയ്ഡ് നടക്കുന്നതിന് മുന്‍പേ താന്‍ പോയെന്നാണ് പി ടി തോമസ് ഇന്നലെ ന്യായീകരിച്ചത്.

കൊച്ചി അഞ്ചുമന ക്ഷേത്രത്തിന് സമീപം രാജീവന്റെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച 88 ലക്ഷം രൂപ പിടികൂടിയത്. കള്ളപ്പണവുമായി രണ്ടുപേരെ ആദായനികുതിവകുപ്പ് പിടികൂടിയിരുന്നു. പിടിയിലായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെ ചോദ്യം ചെയ്യുകയാണ്.

ഇടപ്പള്ളി അഞ്ചുമനയില്‍ നാലുസെന്റ് സ്ഥലവും വീടും 80 ലക്ഷത്തിലേറെ രൂപയ്ക്ക് വാങ്ങാനാണ് ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയത്. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 88 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു.

പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Thursday, November 17, 2016

സാമ്പത്തിക നിശ്ചലാവസ്ഥ

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് കള്ളപ്പണത്തിനെതിരെയല്ല; മറിച്ച് സാധാരണജനങ്ങള്‍ക്കുനേരെയുള്ള യുദ്ധമായി മാറുകയാണ്. പിന്‍വലിച്ച നോട്ടുകള്‍ക്കുപകരം പുതിയ നോട്ട് കിട്ടാന്‍; അതും തുച്ഛമായ 4000 (ഇപ്പോള്‍ 4500) രൂപവരെ മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും മുന്നില്‍ നീണ്ടവരി നില്‍ക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ജനം അനുഭവിക്കുന്ന ദുരിതത്തിന്റെ ഒരുവശം മാത്രമാണിത്.

പണാഘാതത്തിന്റെ ഏറ്റവും മോശംവശം ഇതൊന്നുമല്ല. കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ചെറുകിടവ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും ജീവനോപാധി നഷ്ടപ്പെട്ടുവെന്നതാണ് ഏറ്റവും വലിയ ആഘാതം. പണം കൈമാറ്റത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണിവര്‍.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതിനുശേഷമുള്ള ഒരാഴ്ചത്തെ ചിത്രം സാമ്പത്തിക നിശ്ചലാവസ്ഥയുടേതാണ്. ഗ്രാമീണസമ്പദ്വ്യവസ്ഥ പൂര്‍ണമായും നിശ്ചലമായി. കാര്‍ഷികോല്‍പ്പാദനത്തെയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉപഭോഗത്തെയും ഇത് പൂര്‍ണമായും സ്തംഭിപ്പിച്ചു. വിളവെടുത്ത ഉല്‍പ്പന്നങ്ങളുടെ വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വിത്തിറക്കുന്നതിനും നിലമൊരുക്കുന്നതിനുമുള്ള പണവും കര്‍ഷകരുടെ കൈവശമില്ല. കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കാനും പണമില്ല. പച്ചക്കറികള്‍ കമ്പോളത്തിലെത്തിച്ചാലും വ്യാപാരികള്‍ വാങ്ങാത്തതുകൊണ്ട് നശിക്കുകയാണ്. മത്സ്യമാര്‍ക്കറ്റിന്റെ സ്ഥിതിയും സമാനം.

ഇഷ്ടികക്കളങ്ങള്‍മുതല്‍ ഫാക്ടറികള്‍വരെയുള്ള ചെറുകിടവ്യവസായങ്ങളുടെ സ്ഥിതിയും ശോചനീയമാണ്. തൊഴിലാളികള്‍ക്ക് കൂലി പണമായി നല്‍കുന്നത് നിലച്ചു. മുഴുവന്‍ വേതനം ആരുംതന്നെ നല്‍കുന്നില്ല. ആഴ്ചയില്‍ 25,000 രൂപവരെമാത്രമേ ഇവര്‍ക്ക് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നുള്ളൂ. പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 ആയി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കൂലി നല്‍കാന്‍ തികയില്ല. ആഴ്ചയില്‍ രണ്ടും മൂന്നും ലക്ഷം രൂപയെങ്കിലും കൂലി നല്‍കാന്‍ വേണം.

കേരളത്തില്‍ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളെ പഴയ നോട്ടുകള്‍ മാറ്റിനല്‍കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് വലിയ വിഷമം സൃഷ്ടിച്ചു. ബിസിനസ് മേഖലയെയും ഇത് ദോഷമായി ബാധിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ചെറിയ കമ്പോളങ്ങളിലും കടകളിലും തൊഴിലെടുക്കുന്നവരും ട്രാന്‍സ്പോര്‍ട്ട്- കാഷ്വല്‍ തൊഴിലാളികളും ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ക്ക് ഏകവരുമാനമാര്‍ഗമാണ് ഇല്ലാതായത്. അവര്‍ക്ക് റേഷനോ അവശ്യസാധനങ്ങളോ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്്. സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് പണം നല്‍കാനോ മരുന്ന് വാങ്ങാനോ കഴിയാത്ത അവസ്ഥയും തൊഴിലാളികള്‍ക്കുണ്ട്.

പാവങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല; പണക്കാര്‍ക്കാണ് ഉറക്കമില്ലാത്തത്'എന്നു പറഞ്ഞ് കഷ്ടപ്പെടുന്ന ജനങ്ങളെ അപഹസിക്കുകയായിരുന്നു മോഡി. രാജ്യത്ത് സാധാരണജനങ്ങളില്‍ ഭൂരിപക്ഷവും പണവിനിമയത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്. 86 ശതമാനം പണവിനിമയവും പിന്‍വലിച്ചതോടെ (500, 1000 രൂപ നോട്ടുകള്‍) അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് അസംഘടിത മേഖലയിലെയും കാര്‍ഷികമേഖലയിലെയും തൊഴിലാളികളും കര്‍ഷകരും മറ്റു ദരിദ്രവിഭാഗവുമാണ്.

കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള വന്‍ നടപടിയായാണ് നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും ചിത്രീകരിക്കുന്നത്. കറന്‍സിയുടെ രൂപത്തിലാണ് കള്ളപ്പണം കൂട്ടിവച്ചിട്ടുള്ളതെന്ന കപടമായ ആശയമാണ് ഇതുവഴി അവര്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ സമാന്തരസമ്പദ്വ്യവസ്ഥയായാണ് കള്ളപ്പണം നിലനില്‍ക്കുന്നത്. നിയമപരമായി അനുവദിക്കുന്നതിന് പുറത്ത് നിയമവിരുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനത്തിലൂടെയാണ് കള്ളപ്പണം ഉണ്ടാകുന്നത്. ഈവിധ പ്രവൃത്തികളിലൂടെ ഉരുത്തിരിയുന്ന വരുമാനം നികുതിവെട്ടിക്കുക ലക്ഷ്യമാക്കി പൂര്‍ണമായും പരസ്യപ്പെടുത്താറില്ല. ഉദാഹരണത്തിന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടക്കുന്ന എല്ലാ ഇടപാടും പരസ്യപ്പെടുത്താറില്ല. നികുതിവെട്ടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ഇടപാടുകളില്‍ പലതും ബിനാമിസ്വത്തുക്കളാണുതാനും. കയറ്റിറക്കുമതി കണക്കുകളില്‍ അളവ് കൂട്ടിയും കുറച്ചും രൂപപ്പെടുന്ന പണം വിദേശത്തേക്ക് കടത്തുകയാണ് കള്ളപ്പണത്തിന്റെ മറ്റൊരു രീതി. കള്ളപ്പണവിതരണത്തിനും അത് വെളുപ്പിക്കുന്നതിനുമായാണ് ഹവാല ഇടപാട് നടക്കുന്നത്. വിദേശത്ത് സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം നടപ്പാക്കുന്നതില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിവഴി 65,000 കോടി രൂപമാത്രമാണ് നേടാനായത്. ഇതില്‍തന്നെ 40 ശതമാനവും നികുതിയായും പിഴയായും കേന്ദ്രത്തിന് ലഭിച്ചതാണ്. ബാക്കിവരുന്ന കള്ളപ്പണം മാത്രമാണ് നിയമവിധേയമാക്കപ്പെട്ടത്.

സമ്പദ്വ്യവസ്ഥയില്‍ കള്ളപ്പണം സൃഷ്ടിക്കുന്ന പഴുതുകള്‍ അടക്കാന്‍ മോഡിസര്‍ക്കാര്‍ ഒന്നുംതന്നെ ചെയ്തില്ല. നികുതിവെട്ടിക്കുകയും ദേശസാല്‍കൃത ബാങ്കില്‍നിന്ന് കോടിക്കണക്കിന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്ന വന്‍കിട ബിസിനസുകാര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല. കള്ളപ്പണം ഉണ്ടാകുന്നത് തടയാന്‍ കറന്‍സി അസാധുവാക്കല്‍ എന്ന തട്ടിപ്പുകൊണ്ട് കഴിയില്ല. സാധാരണജനങ്ങളുടെ സമ്പാദ്യത്തിനെതിരെയുള്ള മൃഗീയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ക്കെതിരെയുള്ള ഈ ആക്രമണം തടയാന്‍ മോഡി സര്‍ക്കാരിനെ നിര്‍ബന്ധിക്കണം. പകരം കറന്‍സിയുടെ ഒഴുക്ക് സുഗമമാകുന്നതുവരെ നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അനുവദിക്കുകമാത്രമാണ് പോംവഴി. ഇത് ജനങ്ങളുടെ അവകാശമാണുതാനും. സര്‍ക്കാര്‍തന്നെ ജനങ്ങള്‍ക്ക് നല്‍കിയ അവകാശമാണ് ഇതെന്ന് ബോധ്യപ്പെടുത്തുന്നതിന് ശക്തമായ പ്രതിഷേധംതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്

പ്രകാശ് കാരാട്ട് Thursday Nov 17, 2016

കള്ളപ്പണം, മോഡി, ഫാസിസ്റ്റ് ഭീഷണി

മോഡിയുടെ അരുമയായ ഗൌതം അദാനി ഉള്‍പ്പെടെയുള്ളവര്‍ വജ്രത്തിനുമുകളില്‍ നടത്തിയിരിക്കുന്ന കള്ളപ്പണ നിക്ഷേപം എത്രയാണെന്ന് നരേന്ദ്രമോഡി അന്വേഷിക്കുന്നില്ലല്ലോ. റിലയന്‍സ് ഭൂമിയിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് യു.പി.എ സര്‍ക്കാരിനെപോലെ മോഡി സര്‍ക്കാരും മൌനം പാലിക്കുകയാണല്ലോ. ഇന്ത്യയില്‍ കറന്‍സിയിലുള്ള കള്ളപ്പണ നിക്ഷേപം 5%-ല്‍ താഴെയാണെന്നാണ് ഔദ്യോഗിക പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു.

ആവശ്യമായ യാതൊരുവിധ തയ്യാറെടുപ്പുകളും നടത്താതെ കറന്‍സി നിയന്ത്രണം ഏര്‍പ്പെടുത്തിയ നരേന്ദ്രമോഡി സര്‍ക്കാരിന്റെ മുന്‍പിന്‍ ആലോചനയില്ലാത്ത നടപടിക്കെതിരെ രാജ്യമാകെ പ്രതിഷേധം തിളച്ചുമറിയുകയാണ്. 500-ന്റെയും 1000-ന്റെയും കറന്‍സികള്‍ നിരോധിച്ച് രാജ്യത്തെ കടുത്ത പണദാരിദ്യ്രത്തിലേക്കും ജനങ്ങളെ ജീവിത പ്രതിസന്ധിയിലേക്കും തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. വളരെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് സമ്പദ്ഘടനയുടെ നട്ടെല്ലായ കറന്‍സിയ്ക്ക് നിരോധനം അടിച്ചേല്‍പ്പിച്ചതെന്ന് പ്രതിപക്ഷപാര്‍ടികള്‍ മാത്രമല്ല എന്‍ഡിഎയിലെ ഘടകകക്ഷികളും പരസ്യമായിതന്നെ പ്രസ്താവനയിറക്കിക്കൊണ്ടിരിക്കുകയാണ്. ഗോവിന്ദാചാര്യയെപോലുള്ള ബി.ജെ.പി ബുദ്ധിജീവികളും താല്ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള മോഡിയുടെ നീക്കങ്ങളെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തിലാണ് നരേന്ദ്രമോഡി ഗോവയിലും യു.പിയിലുമെല്ലാം തന്റെ നടപടികളെ ന്യായീകരിച്ചുകൊണ്ട് അത്യന്തം പ്രകോപനപരവും വികാരപരവുമായ പ്രസംഗങ്ങള്‍ നടത്തിയിരിക്കുന്നത്. താനാണ് രാഷ്ട്രമെന്ന രീതിയില്‍ അബദ്ധപൂര്‍ണമായ തന്റെ നടപടികളെ അത്യന്തം വികാരഭരിതമായ ഭാഷയില്‍ നാടകീയമായി ന്യായീകരിക്കാനാണ് മോഡി ശ്രമിച്ചത്. മോഡിയുടെ ഗോവ പ്രസംഗത്തിലുടനീളം ഫാസിസത്തിന്റെ നിഴലാട്ടമായിരുന്നു. ഒരു ജനതയെ മുഴുവന്‍ ബാങ്കുകള്‍ക്കും എ.ടി.എം കൌണ്ടറുകള്‍ക്കും മുമ്പിലെ അനന്തമായ ക്യൂവില്‍ പിടിച്ചുനിര്‍ത്തിയ തന്റെ തുഗ്ളക്കീയന്‍ പരിഷ്കാരങ്ങളെ രാഷ്ട്രത്തിനുവേണ്ടി കുടുംബം ഉപേക്ഷിച്ച തന്റെ സമര്‍പ്പണത്തിന്റെ കഥപറഞ്ഞ് ന്യായീകരിച്ച മോഡി സ്വയം പരിഹാസ്യനാവുകയാണ് ചെയ്തത്.

മോഡി രാഷ്ട്രത്തിനുവേണ്ടിയല്ല യശോദബെന്നിനെ ഉപേക്ഷിച്ചത്. ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനായി ലൌകികജീവിതം ഉപേക്ഷിച്ച് ആര്‍.എസ്.എസ് പ്രചാരക് ആകുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കുടുംബം ഉപേക്ഷിച്ചതെന്ന കാര്യം രാജ്യത്തെ സാധാരണക്കാര്‍ക്ക് അറിയില്ലല്ലോ. ചോംസ്ക്കി നിരീക്ഷിക്കുന്നതുപോലെ ഫാസിസ്റ്റുകളെന്നും ജനങ്ങളുടെ അജ്ഞതയില്‍ നിക്ഷേപിക്കുന്നവരാണല്ലോ. ഫാസിസ്റ്റുകളുടെ പ്രചാരണ തന്ത്രമെന്നത് മനോരോഗ സമാനമായ നുണയന്‍ സമൂഹത്തെ സൃഷ്ടിക്കുന്നതാണല്ലോ. നുണകളും ‘കടുംചായ’ പോലുള്ള ലളിതയുക്തിയിലധിഷ്ഠിതമായ പ്രയോഗങ്ങളും സമൃദ്ധമായി തട്ടിവിട്ട് ജനങ്ങളുടെ സാമാന്യബോധത്തെ സ്വാധീനിക്കാനുള്ള ജനാധിപത്യവിരുദ്ധമായ പ്രചാരണതന്ത്രങ്ങളാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.

ടി.വി സ്ക്രീനുകളില്‍ മോഡിയുടെ ഗോവപ്രസംഗം ദര്‍ശിച്ചവര്‍ക്ക് ‘ദി ഗ്രേറ്റ് ഡിക്ടേറ്ററി’ലെ ഹിറ്റ്ലേറിയന്‍ പ്രസംഗത്തിന്റെ ദൃശ്യാനുഭവമാണ് ഉണ്ടായത്. സ്വന്തം തെറ്റുകളും ജനവിരുദ്ധതയും മറച്ചുപിടിക്കുന്ന കപടഭാഷണം. ജനങ്ങളോട് കാണിക്കുന്ന ക്രൂരതയെ ദേശീയതയുടെയും ത്യാഗത്തിന്റെയും ധീരതയുടെയുമൊക്കെ ഭാഷാ കൌശലങ്ങളിലൂടെയും പ്രസംഗചാരുതയിലൂടെയും മറച്ചുപിടിക്കുന്ന അപഹാസ്യതയാണ് ആ പ്രസംഗത്തില്‍ ഉടനീളം തികട്ടിനിന്നത്. ഭക്ഷണത്തിനും യാത്രക്കും ചികിത്സക്കും പണമില്ലാതെ വലയുന്ന ജനസമൂഹങ്ങളെയാകെ ദേശതാല്പര്യം പറഞ്ഞ് കബളിപ്പിക്കുകയാണ് തന്റെ വികാരവിജ്രംഭിതമായ പ്രസംഗപര്യടനങ്ങളിലൂടെ ഇപ്പോള്‍ മോഡി ചെയ്തുകൊണ്ടിരിക്കുന്നത്.

ടെലിവിഷനുകളില്‍ കാണിച്ചുകൊണ്ടിരിക്കുന്ന മോഡിപ്രസംഗങ്ങള്‍ ജനങ്ങളെയാകെ ആകര്‍ഷിക്കാനും അബദ്ധപൂര്‍ണമായ നടപടികള്‍ക്ക് സമ്മതിയുണ്ടാക്കിയെടുക്കാനുമുള്ള ലക്ഷ്യത്തോടെ ആപ്കോവേള്‍ഡ്വൈഡ് പോലുള്ള പബ്ളിക്റിലേഷന്‍സ് കമ്പനികള്‍ ആസൂത്രണം ചെയ്ത പ്രചാരണരീതികളുടെ ഭാഗമായി വിന്യസിക്കപ്പെട്ടതാണ്. കടുത്ത ദേശീയവികാരമുണര്‍ത്തി ജനവിരുദ്ധനീക്കങ്ങള്‍ക്ക് സമ്മതി നിര്‍മ്മിച്ചെടുക്കുക എന്ന പ്രചാരണ തന്ത്രമാണിത്. ഹിറ്റ്ലറെപോലെ പ്രസംഗകലയെ ജനമനസ്സുകളെ കീഴടക്കാനുള്ള പ്രചാരണകലയാക്കുകയാണ് മോഡി.

ഞാന്‍, രാഷ്ട്രം, ദേശതാല്പര്യം എന്നിവയെല്ലാം സമീകരിച്ചവതരിപ്പിക്കുന്ന പ്രസംഗപ്രചാരണവിദ്യ ഭീതിദമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവല്‍ക്കരണത്തെയാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ഇലക്ട്രോണിക് മീഡിയയുടെ നൂതനസാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള ഒരുതരം വിഭ്രാന്തിയാണ് മോഡിപ്രസംഗങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്. നീട്ടിവലിച്ചുള്ള ഭാഷാശൈലിയും ക്യാമറകള്‍ക്കുമുമ്പില്‍ മുന്‍കൂട്ടി ക്രമീകരിക്കപ്പെട്ട അംഗവിക്ഷേപങ്ങളും ആകര്‍ഷകമായ പശ്ചാത്തലത്തില്‍ സജ്ജീകരിക്കപ്പെട്ട വേദിയും ശ്രോതാക്കളിലും ദര്‍ശകരിലും അമൂര്‍ത്തമായൊരു വൈകാരികാനുഭവമാണ് പടര്‍ത്തുന്നത്. അത്യധികം വൈദഗ്ധ്യത്തോടെ ഒരു അപ്രമാദിത്വ പ്രതീതി സൃഷ്ടിച്ചെടുക്കുകയാണ്.

ഹിറ്റ്ലറുടെ പ്രചാരണത്തിനായി റെനിറീഫെന്‍സ്റ്റാള്‍ സംവിധാനം ചെയ്ത ‘ട്രയംഫ് ഓഫ് ദി വില്‍’ എന്ന സിനിമയാണ് മോഡി പ്രസംഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. അഭ്രപാളിയില്‍ ഹിറ്റ്ലര്‍, അദ്ദേഹത്തിനുവേണ്ടി ആര്‍ത്തുവിളിക്കുന്ന ജനാവലി, കാണികളിലേക്ക് പകരുന്ന ഉ•ാദകരമായ അവസ്ഥയുടെ സമ്മര്‍ദ്ദത്തില്‍ ഹിറ്റ്ലര്‍ വാഴുക എന്നുവിളിച്ചുപറയുന്ന മാനസികാവസ്ഥയാണ് ആ സിനിമ ഉണ്ടാക്കുന്നത്. ഇവിടെ അതേപോലെ പാവങ്ങളെ പണദാരിദ്യ്രത്തിലും പട്ടിണിയിലും തള്ളിവിട്ട ഭരണാധികാരി നൂതനമായ പ്രചാരണവിദ്യകളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നു. ജനദ്രോഹനയങ്ങള്‍ രാജ്യതാല്പര്യമായി അവതരിപ്പിക്കപ്പെടുന്നു. ഇരകള്‍ തന്നെ വേട്ടക്കാരനെ വാഴ്ത്തുന്ന അത്യന്തം ക്രൂരമായ സാഹചര്യം രൂപപ്പെടുത്താനാണ് പ്രചാരണവിദ്യകളിലൂടെ മോഡിയുടെ കോര്‍പ്പറേറ്റ് പ്രചാരണസംഘവും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വസ്തുതകളെയും വിവരങ്ങളെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് നരേന്ദ്രമോഡി തന്റെ കള്ളപ്പണ വിരുദ്ധ നാടകം ആടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തുപയോഗിക്കുന്ന 85% കറന്‍സികള്‍ നിരോധിച്ച് പണദാരിദ്യ്രം സൃഷ്ടിച്ചത് കള്ളപ്പണക്കാരെ തടയാനാണെന്ന വാദം ശുദ്ധ അസംബന്ധമാണ്. ഇന്ത്യയിലും ആഗോളതലത്തിലും കള്ളപ്പണ നിക്ഷേപം പ്രധാനമായി ഓഹരിവിപണിയിലും കടപ്പത്രങ്ങളിലും ഭൂമിയിലും സ്വര്‍ണത്തിലും വജ്രത്തിലുമാണ്. മോഡിയുടെ അരുമയായ ഗൌതം അദാനി ഉള്‍പ്പെടെയുള്ളവര്‍ വജ്രത്തിനുമുകളില്‍ നടത്തിയിരിക്കുന്ന കള്ളപ്പണ നിക്ഷേപം എത്രയാണെന്ന് നരേന്ദ്രമോഡി അന്വേഷിക്കുന്നില്ലല്ലോ. റിലയന്‍സ് ഭൂമിയിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് യു.പി.എ സര്‍ക്കാരിനെപോലെ മോഡി സര്‍ക്കാരും മൌനം പാലിക്കുകയാണല്ലോ. ഇന്ത്യയില്‍ കറന്‍സിയിലുള്ള കള്ളപ്പണ നിക്ഷേപം 5%-ല്‍ താഴെയാണെന്നാണ് ഔദ്യോഗിക പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.

കള്ളപ്പണത്തിനെതിരെ ആഗോളതലത്തില്‍ ക്യാമ്പയിന്‍ നടത്തുന്ന ‘ടാക്സ് ജസ്റ്റിസ് നെറ്റ്വര്‍ക്ക്’ സമീപവര്‍ഷങ്ങളില്‍ പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമുള്ള കള്ളപ്പണം 21 ലക്ഷം ഡോളറാണത്രെ! അതായത് അന്നത്തെ കണക്കനുസരിച്ച് 1160 ലക്ഷം കോടിരൂപ! നികുതിയടക്കാത്ത മറ്റ് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ 31 ലക്ഷം കോടി ഡോളറാണുപോലും. അതായത് 1767 ലക്ഷം കോടിരൂപ! ഇതില്‍ ഇന്ത്യയുടെ വിഹിതം 3.87 ഡോളര്‍ വരും പോലും. അതായത് അന്നത്തെ കണക്കനുസരിച്ച് 220 ലക്ഷം കോടി രൂപ. ടാക്സ് ജസ്റ്റിസ് നെറ്റ്വര്‍ക്ക് ബാങ്കുവഴിയല്ലാത്ത പണമിടപാടായ ഷാഡോ ബാങ്കിങ്ങ് 67 ലക്ഷം കോടി ഡോളറാണെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഷാഡോ ബാങ്കിങ്ങ് എന്നത് നമ്മുടെ ബ്ളെയ്ഡ് ഇടപാടാണ്. വര്‍ഷം 2000 ആദ്യം ഷാഡോ ബാങ്കിങ്ങ് 26 ട്രില്യനായിരുന്നുപോലും. കള്ളപ്പണവും ഷാഡോബാങ്കിങ്ങും എല്ലാം അടങ്ങുന്ന ആഗോള കള്ളപ്പണ സമ്പദ്ഘടന ലോകരാജ്യങ്ങളുടെ ഔപചാരിക സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നേര്‍പകുതി വരുന്നതാണ്.

ഔപചാരിക സമ്പദ്ഘടനകളെയും പരമാധികാര രാഷ്ട്രങ്ങളെയും അസ്ഥിരീകരിക്കുന്ന കള്ളപ്പണ സമ്പദ്ഘടന നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ചാണ് അഭൂതപൂര്‍വമായ വളര്‍ച്ച ആര്‍ജ്ജിച്ചിരിക്കുന്നത്. ഊഹക്കച്ചവടവും അഴിമതിയും വഴി വളരുന്ന ആഗോളമൂലധനത്തിന്റെ ചൂതാട്ട വികാസത്തിന്റെ അനിവാര്യമായ ഘടനാവിശേഷമാണ് കള്ളപ്പണസമ്പദ്ഘടന. ഇന്ത്യയില്‍ 37 ലക്ഷം കോടി രൂപയുടെ ഷാഡോ ബാങ്കിങ്ങ് ഉണ്ടെന്നാണ് ചില ഇന്‍വെസ്റ്റിഗേറ്റീവ് പഠനങ്ങള്‍ പറയുന്നത്. 2010-ല്‍ ഗ്ളോബല്‍ ഫിനാന്‍സ് ഇന്റഗ്രിറ്റി പുറത്തുവിട്ട പഠനവിവരമനുസരിച്ച് ഇന്ത്യയില്‍ ഒരു ദശകകാലം കൊണ്ട് 6,77,300 കോടി രൂപയുടെ നികുതി നഷ്ടമാണ് കള്ളപ്പണ ഇടപാടുമൂലം ഉണ്ടായത്. രസകരമായ ജി.എഫ്.ഐയുടെ ഒരു നിരീക്ഷണം നികുതി നിരക്ക് 30% കണക്കാക്കിയാണ് 14,18,130 കോടി രൂപയുടെ നികുതി രഹിത കള്ളപ്പണ നിക്ഷേപം നടന്നതായി കാണാമെന്നതാണ്.

ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെയും ടാക്സ്ജസ്റ്റസ്നെറ്റ്വര്‍ക്കിന്റെയും ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പിരന്‍സി ഇന്റര്‍നാഷണലിന്റെയും സമീപകാല പഠനങ്ങളും റിപ്പോര്‍ട്ടുകളും നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യപോലുള്ള രാജ്യങ്ങളുടെ രാഷ്ട്രസമ്പത്തിന്റെ അതിഭീമമായ ചോര്‍ച്ചയാണ് ആഗോള കള്ളപ്പണസമ്പദ്ഘടനയുടെ വളര്‍ച്ചക്ക് ഗതിവേഗം കൂട്ടിയിരിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയമാനുസൃതമാക്കി കള്ളപ്പണക്കാരെ സഹായിക്കുകയാണ്. ഇന്ത്യക്കാരുടെ കള്ളപ്പണം സൂക്ഷിക്കുന്ന വിദേശബാങ്കുകളെക്കുറിച്ച് വിക്കിലിക്സിന്റേതുള്‍പ്പെടെ നിരവധി വെളിപ്പെടുത്തലുകള്‍ നമ്മുടെ മുമ്പിലുണ്ടല്ലോ. ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരും ഭരണവര്‍ഗ രാഷ്ട്രീയ നേതാക്കളും സ്വിസ്ബാങ്കില്‍ വിവിധ ട്രേഡ് മാര്‍ക്കുകളില്‍ സ്വകാര്യ ലോക്കറുകള്‍ ഉള്ളവരാണത്രെ. മോഡിയുടെ പിറകില്‍ കളിക്കുന്ന കോര്‍പ്പറേറ്റ് മുതലാളിമാര്‍ വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടികയില്‍പെടുന്നവരാണല്ലോ.

കെ.ടി.കുഞ്ഞിക്കണ്ണന്‍ deshabhimani Thursday Nov 17, 2016
ktkozhikode@gmail.com

Saturday, May 3, 2014

നിക്ഷേപകരുടെ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തണം

ലീച്ച്റ്റെന്‍സ്റ്റീനിലെ എല്‍ജിടി ബാങ്കില്‍ കള്ളപ്പണം നിക്ഷേപമുള്ള 26 ഇന്ത്യാക്കാരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. മനോരമ പത്രത്തിന്റെ നടത്തിപ്പുകാരായ കണ്ടത്തില്‍ കുടുംബാംഗം കെ എം മാമ്മന്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് എല്‍ജിടി ബാങ്കിലുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.

കള്ളപ്പണം നിക്ഷേപമുള്ള 26 പേരുടെ വിവരങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ സുപ്രീംകോടതിക്ക് കൈമാറിയത്. ഇതില്‍ എട്ടുപേരുടെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വ്യാഴാഴ്ച കേസ് പരിഗണിച്ച സുപ്രീംകോടതി ഹര്‍ജിക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനിക്ക് എല്ലാ വിവരങ്ങളും കൈമാറണമെന്ന് നിര്‍ദേശിച്ചു. മൂന്നുദിവസത്തിനകം വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം.

അതിനിടെ കള്ളപ്പണം അന്വേഷിക്കുന്നതിനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായി മുന്‍ സുപ്രീംകോടതി ജഡ്ജി എം ബി ഷായെ സുപ്രീംകോടതി നിയമിച്ചു. നേരത്തെ നിര്‍ദേശിച്ച ജസ്റ്റിസ് ബി പി ജീവന്‍റെഡ്ഡി അസൗകര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. ഉപാധ്യക്ഷനായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരിജിത്ത് പസായത്തിനെയും നിയമിച്ചു. കേസ് ആഗസ്ത് 20ലേക്ക് മാറ്റി.

deshabhimani

Thursday, March 27, 2014

കള്ളപ്പണം കണ്ടുകെട്ടാന്‍ സര്‍ക്കാരിന് മടി: സുപ്രീം കോടതി

രാജ്യത്തുനിന്ന് കടത്തി വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുപിടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് നിഷ്ക്രിയത്വമെന്ന് സുപ്രീംകോടതി. സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. കള്ളപ്പണം തിരിച്ചുപിടിക്കുന്നത് നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളി. 2011 ജൂലൈ നാലിനാണ് സുപ്രീംകോടതി മുന്‍ ജഡ്ജി ബി പി ജീവന്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ സമിതിയെ വയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

വിദേശബാങ്കുകളില്‍ ഒളിപ്പിച്ച പണം ഇന്ത്യയില്‍ ക്രയവിക്രയം ചെയ്യേണ്ടതായിരുന്നെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രാജ്യത്തെ പ്രതിശീര്‍ഷവരുമാനം ഉയരുമായിരുന്നു. സാധാരണക്കാരനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതിഭാരം കുറയ്ക്കാമായിരുന്നു. സാധാരണക്കാര്‍ 30 ശതമാനംവരെ ആദായനികുതി നല്‍കേണ്ടിവരുന്നുണ്ട്-കോടതി നിരീക്ഷിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്മലാനിയാണ് കള്ളപ്പണം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഉന്നതതലസമിതിയില്‍ മുന്‍ സുപ്രീംകോടതി ജസ്റ്റിസ് എം ബി ഷാ ഉപാധ്യക്ഷനും റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് തലവന്‍ അംഗവും ആയിരിക്കണമെന്ന് ജസ്റ്റിസ് സുദര്‍ശന്‍റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല. പകരം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഇത് തള്ളിയാണ് സുപ്രീംകോടതി സര്‍ക്കാരിനെ ശക്തമായ താക്കീതു ചെയ്തത്.

ഇന്ത്യയില്‍നിന്ന് 20.92 ലക്ഷം കോടി രൂപ കള്ളപ്പണമായി വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് 2011ല്‍ സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചത്. ലോകബാങ്ക്, ഐഎംഎഫ് തുടങ്ങിയ ഏജന്‍സികളിലെ ഇന്ത്യയുടെ വായ്പയുടെ ഇരട്ടിയോളം വരുന്ന തുകയാണ് ഇത്. ഇതില്‍ 11.28 ലക്ഷം കോടിയും 2008-10 കാലയളവിലാണ് രാജ്യത്തിന്റെ പുറത്തേക്കുപോയത്. പണം തിരിച്ചുപിടിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചില്ല. കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യംപോലും തള്ളി. എന്‍ഡിഎ സര്‍ക്കാരും മുമ്പ് ഇതേ നിലപാടാണ് സ്വീകരിച്ചത്. മാത്രമല്ല, ഇരട്ടനികുതി ഒഴിവാക്കാനെന്ന പേരില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് മൗറീഷ്യസ് റൂട്ട് പോലുള്ള സംവിധാനം ആരംഭിക്കുകയും ചെയ്തു. അമേരിക്ക ഉള്‍പ്പെടെ സാമ്പത്തികമാന്ദ്യം രൂക്ഷമായപ്പോള്‍ രാജ്യത്തെ അതിസമ്പന്നര്‍ സ്വിസ്ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം നിയമനടപടികളിലൂടെ തിരികെപിടിച്ചിരുന്നു.

deshabhimani

Tuesday, October 8, 2013

കള്ളപ്പണ നിക്ഷേപങ്ങളുടെ വിവരം പുറത്തുവിടാന്‍ രാഹുല്‍ നിര്‍ദേശിക്കുമോ: മാത്യു ടി തോമസ്

ആദര്‍ശ രാഷ്ട്രീയത്തിന്റെ "സൂപ്പര്‍മാന്‍" ചമയുന്ന രാഹുല്‍ഗാന്ധി സ്വിസ് ബാങ്കുകളിലടക്കം വിദേശബാങ്കുകളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുമോ- ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ ചോദിച്ചു. ലോകത്ത് അതിസമ്പന്നരായ രാഷ്ട്രീയ നേതാക്കളില്‍ നാലാംസ്ഥാനം എഐസിസി പ്രസിഡന്റിനാണെന്ന് വെളിവാക്കപ്പെട്ട സാഹചര്യത്തില്‍, യുപിഎ സര്‍ക്കാര്‍ ഭരണം ആരംഭിച്ച 2004ലും ഇപ്പോഴും തനിക്കുള്ള ആസ്തികളുടെ യാഥാര്‍ഥ വിവരം സോണിയാഗാന്ധി പ്രസിദ്ധീകരിക്കുകയും ആസ്തിയുടെ സ്രോതസ്സ് വെളിപ്പെടുത്തുകയും വേണമെന്നും മാത്യു ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കണ്‍സ്യൂമര്‍ ഫെഡില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനെ സഹകരണമന്ത്രി എതിര്‍ത്തതിനോട് മുഖ്യമന്ത്രി പ്രതികരിക്കണം. അഴിമതി അന്വേഷണം നടത്തുന്നതിന് മന്ത്രിമാരുടെ അനുവാദം വേണമെന്ന സ്ഥിതിയിലേക്ക് യുഡിഎഫ് ഭരണം നീങ്ങുകയാണ്. ബിഹാറില്‍ അഴമതിക്കേസുകളില്‍പ്പെട്ട മുന്‍ മുഖ്യമന്ത്രിവരെ ജയിലിടയ്ക്കപ്പെടുമ്പോള്‍ കേരളത്തില്‍ പഴകിയതെന്നുപറഞ്ഞ് മുഖ്യമന്ത്രി കേസുകള്‍ പിന്‍വലിക്കുന്നു. യുപിഎ അധ്യക്ഷയെ സര്‍ക്കാരിന്റെ പരിപാടി ഉദ്ഘാടനംചെയ്യാന്‍ കൊണ്ടുവന്നത് അഴിമതിക്കാണ്. രാജ്ഭവനിലാണ് യുഡിഎഫിന്റെ ഗ്രൂപ്പ് ചര്‍ച്ച നടത്തിയത്. രാജ്ഭവനെ കെപിസിസി ഓഫീസാക്കി മാറ്റിയെന്നും മാത്യു ടി തോമസ് പറഞ്ഞു. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ കാസര്‍കോട്ടുനിന്ന് ആരംഭിച്ച "ജനതാ മുന്നേറ്റയാത്ര" 11ന് തിരുവനന്തപുരത്ത് സമാപിക്കും. ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ യു ജോണിക്കുട്ടി, ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

Monday, July 15, 2013

കള്ളപ്പണം വെളുപ്പിക്കല്‍ : 22 ബാങ്കുകള്‍ക്ക് 49 കോടിയുടെ പിഴ

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് പൊതുസ്വകാര്യ മേഖലയിലെ 22 ബാങ്കുകള്‍ക്ക് 49.5 കോടി രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തി. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ബാങ്കുകളുടെ കള്ളപ്പണം വെളുപ്പിക്കല്‍ പുറത്തു വിട്ടത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ,ബാങ്ക് ഒഫ് ഇന്ത്യ,കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് മൂന്നു കോടി വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്.

യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, ലക്ഷ്മി വിലാസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജമ്മു കാശ്മീര്‍ ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയ്ക്ക് 2.5 കോടി രൂപാ വീതവും യെസ് ബാങ്ക്, വിജയാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഒഫ് കോമേഴ്സ്, ധനലക്ഷ്മി ബാങ്ക് എന്നിവയ്ക്ക് രണ്ടു കോടി രൂപാ വീതവുമാണ് പിഴ.

ഡോഷെ ബാങ്ക്, ഐ.എന്‍.ജി വൈശ്യ, കോടാക് മഹീന്ദ്ര എന്നിവയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ഏഴു ബാങ്കുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും ആര്‍.ബി.ഐ നല്‍കി. സിറ്റി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ബാര്‍ക്ളെയ്സ് ബാങ്ക്, ബി.എന്‍.പി പരിബാസ്, റോയല്‍ ബാങ്ക് ഒഫ് സ്കോട്ട്ലന്‍ഡ്, ബാങ്ക് ഒഫ് ടോക്യോ മിറ്റ്സുബിഷി, സ്റ്റേറ്റ് ബാങ്ക് ഒഫ് പാട്യാല എന്നിവയ്ക്കാണ് ജാഗത്രാ നിര്‍ദ്ദേശം നല്‍കിയത്.

കോബ്ര പോസ്റ്റ് എന്ന വെബ് പോര്‍ട്ടലാണ് ബാങ്കുകളുടെ കള്ളപ്പണം വെളുപ്പിക്കലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയ്ക്ക് ആകെ 10.5 കോടി രൂപ പിഴ നേരത്തെ ചുമത്തിയിരുന്നു.

deshabhimani

Monday, May 6, 2013

കള്ളപ്പണം വെളുപ്പിക്കാന്‍ പൊതുമേഖലാ ബാങ്കുകളും


കള്ളപ്പണം വെളുപ്പിക്കാന്‍ പൊതുമേഖലാ ബാങ്കുകളും ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും കൂട്ടുനില്‍ക്കുന്നതായി വെളിപ്പെടുത്തല്‍. കോബ്രാ പോസ്റ്റെന്ന ന്യുസ് പോറട്ടലിന്റെ ഒളിക്യാമറ നീക്കത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവയടക്കം 23 ബാങ്കുകളില്‍ നടത്തിയ ഒളിക്യാമറ നീക്കത്തിലൂടെയാണ് വാര്‍ത്ത. എല്‍ഐസി, റിലയന്‍സിന്റെ ഇന്‍ഷുറന്‍സ് വിഭാഗം, ടാറ്റ എഐജി, ബിര്‍ല സണ്‍ലൈഫ് എന്നിവയും കള്ളപ്പണം വെളുപ്പിക്കുന്നത് "ഓപ്പറേഷന്‍ റെഡ് സ്പൈഡര്‍-2" എന്ന് പേരിട്ട ഒളിക്യാമറ വാര്‍ത്തയില്‍ വെളിപ്പെടുത്തുന്നു.

മന്ത്രിമാരുടെ കള്ളപ്പണമാണ് എന്നും മറ്റും വിശദീകരിച്ചാണ് 10 കോടി വരെ വരുന്ന കള്ളപ്പണം നിക്ഷേപിക്കാന്‍ വഴി തേടി കോബ്രയുടെ ലേഖകര്‍ ബാങ്കുകളെ സമീപിക്കുന്നത്. പല അക്കൗണ്ടുകളിലായി കള്ളപ്പണം നിക്ഷേപിക്കാമെന്നും ഒന്നിലേറെ ലോക്കറുകള്‍ നല്‍കാമെന്നും ബാങ്ക് അധികൃതര്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, ആന്ധ്രപ്രദേശ് തുടങ്ങഇയ സംസ്ഥാനങ്ങളിലായിരുന്നു കോബ്രയുടെ അന്വേഷണം.

എച്ച്ഡിഎഫ്സി ബാങ്ക്,ഐസിഐസിഐ ബാങ്ക് എന്നിവ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതായി മാര്‍ച്ചില്‍ കോബ്ര കണ്ടെത്തി പുറത്തുകൊണ്ടുവന്നിരുന്നു. മുമ്പ് തെഹല്‍ക്കയുടെ മേധാവിയായിരുന്ന അനിരുദ്ധ് ബഹാലാണ് കോബ്രാ പോസ്റ്റിന്റെ എഡിറ്റര്‍. ബഹാല്‍ പത്രസമ്മേളനത്തിലാണ് ഒളിക്യാമറ വിവരങ്ങള്‍ പുറത്തുവിട്ടത്.

deshabhimani

Sunday, April 7, 2013

ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപം അന്വേഷിക്കുമെന്ന് ചിദംബരം


വന്‍കിട കള്ളപ്പണനിക്ഷേപകരായ ഇന്ത്യക്കാരെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞു. 170 രാജ്യങ്ങളില്‍നിന്നുള്ള 1.3 ലക്ഷം വ്യക്തികളുടെയും 1.2 ലക്ഷം കമ്പനി, ട്രസ്റ്റ് എന്നിവയുടെയും കള്ളപ്പണനിക്ഷേപത്തിന്റെ വിവരങ്ങളാണ് ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്സ്(ഐസിഐജെ) നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത്.

612 ഇന്ത്യക്കാര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മനോരമ കുടുംബത്തില്‍നിന്നുള്ള എംആര്‍എഫ് ചെയര്‍മാന്‍ കണ്ടത്തില്‍ മാമ്മന്‍, മാനേജിങ് ഡയറക്ടര്‍ അര്‍ജുന്‍ മാമ്മന്‍, ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍ മാപ്പിള എന്നിവരുടെ പേരും പട്ടികയിലുണ്ട്. രാജ്യസഭാംഗമായ മദ്യരാജാവ് വിജയ് മല്യ, എസ്സാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ രവി റൂയിയ തുടങ്ങി മറ്റ് നിരവധി പ്രമുഖരും ലിസ്റ്റിലുണ്ട്. എംആര്‍എഫ് മേധാവികളടക്കമുള്ള ഇത്തരക്കാര്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ കേന്ദ്രീകരിച്ച് കമ്പനി രജിസ്റ്റര്‍ ചെയ്തശേഷം ആ കമ്പനിയുടെ പേരിലാണ് കള്ളപ്പണം നിക്ഷേപിക്കുന്നത്. ലിസ്റ്റിലുള്ള പേരുകള്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചെന്നും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ചിദംബരം പറഞ്ഞു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയിലെ ഉദ്യോഗസ്ഥര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചതായും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് പരിശോധിച്ചിട്ടുണ്ട്. നികുതിനിയമത്തിന്റെ ലംഘനം കണ്ടെത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ചിദംബരം പറഞ്ഞു.

deshabhimani 070413

Friday, April 5, 2013

കള്ളപ്പണനിക്ഷേപകരില്‍ മനോരമ കുടുംബാംഗവും


ലോകത്തെ കള്ളപ്പണനിക്ഷേപകരുടെ പട്ടികയില്‍ 612 ഇന്ത്യക്കാര്‍. മലയാള മനോരമ നടത്തിപ്പുകാരായ കണ്ടത്തില്‍ കുടുംബാംഗവും എംആര്‍എഫ് മാനേജ്മെന്റിലെ ഉന്നതനുമായ രാഹുല്‍ മാമ്മന്‍മാപ്പിളയും പട്ടികയില്‍ ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണനിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ തേടി വിവിധ രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. കോണ്‍ഗ്രസ് എംപി വിവേകാനന്ദ് ഗദ്ദം, മദ്യരാജാവും രാജ്യസഭാംഗവുമായ വിജയ് മല്യ എന്നിവര്‍ക്കും കള്ളപ്പണനിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ 170 രാജ്യങ്ങളില്‍നിന്നുള്ള കോടീശ്വരന്മാര്‍ നിയമ വിരുദ്ധനിക്ഷേപത്തിന് മറയിടാന്‍ 1.2 ലക്ഷം വരുന്ന കമ്പനികളും ട്രസ്റ്റുകളും തട്ടിക്കൂട്ടിയതായി അന്വേഷണത്തില്‍ വ്യക്തമായി. വ്യാജ കമ്പനികളിലൂടെയും ബിനാമികളിലൂടെയുമാണ് കള്ളപ്പണ നിക്ഷേപം. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്, കൂക്ക് ഐലന്റ്സ്, സമോവ തുടങ്ങിയ സ്ഥലങ്ങള്‍ നികുതിരഹിതനിക്ഷേപത്തിനുള്ള താവളങ്ങളാക്കി. അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഏജന്‍സികളായ പോര്‍ട്ട്ക്യൂലിസ് ട്രസ്റ്റ്നെറ്റ്, കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ലിമിറ്റഡ് തുടങ്ങിയവ കമ്പനികള്‍ തട്ടിക്കൂട്ടാനും വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും സഹായമൊരുക്കി. ലോകത്തിലെ 38 പ്രമുഖ മാധ്യമസ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ 15 മാസമെടുത്താണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 25 ലക്ഷം രഹസ്യ ഫയലുകളും 20 ലക്ഷം ഇ-മെയിലുകളും പരിശോധിച്ചു. കള്ളപ്പണനിക്ഷേപകരുടെ പണം ഇടപാടുകള്‍, കമ്പനി രൂപീകരണങ്ങള്‍, വ്യക്തികളുടെയും അവരുടെയും ബിനാമികളുടെയും പേരില്‍ തട്ടിക്കൂട്ടിയ കമ്പനികളുടെ വിവരങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ് ബൃഹത്തായ റിപ്പോര്‍ട്ട്.

കള്ളപ്പണനിക്ഷേപകരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നുവെന്ന വിവരം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും പേരുവിവരം പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ കണ്ടത്തില്‍ കുടുംബാംഗത്തിന്റെ പേര് മുമ്പും ഉയര്‍ന്നിരുന്നു. വ്യവസായപ്രമുഖരായ രവികാന്ത് റൂയിയ, സമീര്‍ മോഡി, ചേതന്‍ ബര്‍മന്‍, അഭയ്കുമാര്‍ ഒസ്വാള്‍, തേജ രാജു, സൗരവ് മിത്തല്‍, വിനോദ് ദോഷി എന്നിവരും പട്ടികയിലുണ്ട്.

deshabhimani 050413

Saturday, March 16, 2013

പുതുതലമുറ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തകൃതി


സ്വകാര്യമേഖലയിലെ പുത്തന്‍ തലമുറ ബാങ്കുകളിലൂടെ സഹസ്രകോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ കേന്ദ്രധനമന്ത്രാലയത്തെ ഞെട്ടിപ്പിക്കുന്നു.
സ്വിസ് ബാങ്കുകളടക്കമുള്ള വിദേശബാങ്കുകളിലെ ലക്ഷക്കണക്കിന് കോടിരൂപയുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യത്തിനുനേരെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ഐ സി ഐ സി ഐ, ആക്‌സിസ്, എച്ച് ഡി എഫ് സി എന്നീ പുതുതലമുറബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആശങ്കാജനകമായ വിവരങ്ങള്‍ 'കോബ്രാ പോസ്റ്റ്' എന്ന ഓണ്‍ലൈന്‍ മാധ്യമം ഒരു ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ബാങ്കിംഗ് മേഖലയില്‍ പരിഭ്രാന്തി പരത്തിയ ഈ തട്ടിപ്പ് പുറത്തുവന്നിട്ടും കേന്ദ്ര ധനമന്ത്രാലയം കയ്യുംകെട്ടി നോക്കിനില്‍ക്കുമ്പോള്‍ തട്ടിപ്പു സ്ഥിരീകരിക്കുന്നവിധത്തില്‍ ഐ സി ഐ സി ഐ ബാങ്ക് 18 ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി. ആരോപണത്തെക്കുറിച്ച് ഫോറന്‍സിക് പരിശോധനയടക്കമുള്ള അന്വേഷണം നടത്താന്‍ എച്ച് ഡി എഫ് സി ബാങ്ക് ഡെലോയിറ്റ് ടച്ച് തൊമാറ്റ്‌സു എന്ന സ്ഥാപനത്തേയും നിയമലംഘനത്തിന്റെ പരിശോധനകള്‍ നടത്താന്‍ മറ്റൊരു കമ്പനിയേയും ചുമതലപ്പെടുത്തിയതായി അറിയിച്ചു.

നിയമവിരുദ്ധമായി സ്വകാര്യബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിട്ടും ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചതല്ലാതെ ആക്‌സിസ് ബാങ്ക് കാര്യമായ നടപടികളൊന്നും സ്വീരീകരിച്ചിട്ടില്ല. കള്ളപ്പണ മാഫിയകള്‍ കേന്ദ്രഭരണത്തിന്റെ കൊമ്പത്തുള്ളവരുമായി ഒത്തുചേര്‍ന്ന് നടത്തിയ ഗുരുതരമായ ഈ സാമ്പത്തിക കുറ്റകൃത്യം ഏതാനും ജീവനക്കാരെ ബലിയാടാക്കി ഒതുക്കിത്തീര്‍ക്കാനാണ് ഈ ബാങ്കുകളുടെയും ധന മന്ത്രാലയത്തിലേയും ഉന്നതങ്ങളില്‍ ഗൂഢാലോചന നടക്കുന്നതെന്ന സൂചനയുമുണ്ട്.

'കോബ്രാപോസ്റ്റ്' ചീഫ് എഡിറ്റര്‍ അനിരുദ്ധ ബഹലിന്റെ വെളിപ്പെടുത്തല്‍ ഓഹരിവിപണിയിലും സംഭ്രാന്തി പരത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ശരിയല്ലെന്ന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ ബാങ്കുകള്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന ഒഴുക്കന്‍ പ്രതികരണമാണ് കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്റേത്. ഓപ്പറേഷന്‍ റെഡ് സ്‌പൈഡര്‍ എന്നു പേരിട്ട ചാരക്യാമറകളുപയോഗിച്ചുള്ള 'കോബ്രാപോസ്റ്റി'ന്റെ ഓപ്പറേഷനില്‍ ഈ സ്വകാര്യ ബാങ്കുകളിലെ മധ്യതലത്തിലും മേഖലാതലത്തിലും മാത്രമല്ല ബ്രാഞ്ചുതലത്തില്‍ പോലും കള്ളപ്പണം വെളുപ്പിക്കുന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചു. ഡല്‍ഹി, ഫരീദാബാദ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഒരേവിധത്തിലുള്ള തെളിവുകളാണ് കിട്ടിയത്. എച്ച് ഡി എഫ് സി ലൈഫ്, ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ സഹോദര സ്ഥാപനങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിച്ചുകൊടുക്കാമെന്ന വാഗ്ദാനങ്ങളും 150 മിനിറ്റ് ദൈര്‍ഘ്യമുള്ള 'കോബ്രാപോസ്റ്റി'ന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്.

'കോബ്രാപോസ്റ്റി'ന്റെ അസോസിയേറ്റ് എഡിറ്റര്‍ സയ്യദ് മന്‍സൂര്‍ ഹസനാണ് രാജേഷ് ശര്‍മ്മ എന്ന മറുപേരില്‍ ഒരു കേന്ദ്രമന്ത്രിയുടെ ഉറ്റചങ്ങാതി ചമഞ്ഞ് ഈ ബാങ്കുകളെ സമീപിച്ചത്. 'മന്ത്രി'യുടെ സാങ്കല്‍പിക ഭാര്യമാരായ നീതയ്ക്കും വന്ദനയ്ക്കും കോടികളുടെ കള്ളപ്പണം വെളുപ്പിക്കാനുണ്ടെന്നു പറഞ്ഞാണ് ബാങ്കുകളുടെ നിയമവിരുദ്ധ നടപടികളുടെ ശക്തമായ തെളിവുകള്‍ സംഘടിപ്പിച്ചത്. വമ്പന്‍ നിക്ഷേപലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തത്രപ്പാടിലാണ് ബാങ്കുകള്‍ കള്ളപ്പണ ഇടപാടുകളിലേക്ക് നീങ്ങിയതെന്നും സൂചനയുണ്ട്.

ആദായനികുതി നിയമം, റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍, വിദേശപ്പണ നിയന്ത്രണനിയമം തുടങ്ങിയ ഒരുപിടി കര്‍ക്കശ നിയമങ്ങളും ഈ സ്വകാര്യ ബാങ്കുകള്‍ കാറ്റില്‍ പറത്തുകയായിരുന്നു. എന്നാല്‍ ആരോപണം തെളിഞ്ഞാല്‍ ഈ ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന 'ആചാരപരമായ' ഒരു പ്രതികരണം മാത്രമായിരുന്നു കേന്ദ്ര ധനമന്ത്രാലയത്തിലെ സെക്രട്ടറി രാജീവ് തക്രുവിന്റേത്.

 janayugom

Wednesday, January 30, 2013

ഇന്ത്യയിലെ കള്ളപ്പണം 25 ലക്ഷം കോടി രൂപ



ന്യൂഡല്‍ഹി: ഇന്ത്യയിലെ  കള്ളപ്പണം 25 ലക്ഷം കോടി. സമ്പദ്ഘടനയിലെ ഈ കള്ളപ്പണം രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 30 ശതമാനത്തോളം വരും. 1985നു ശേഷം ആദ്യമായാണ് ഇത്തരം ഒരു കണക്ക് പുറത്ത് വരുന്നത്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്‌ളൈഡ് എകണോമിക് റിസര്‍ച്ച് ( എന്‍ സി എ ഇ ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബഌക് ഫിനാന്‍സ് ആന്‍ഡ് പോളിസി(എന്‍ ഐ പി എഫ് പി), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് (എന്‍ ഐ എഫ് എം) എന്നിവ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.  ഡിസംബറില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കള്ളപ്പണ വ്യവഹാരത്തിന്റെ മൂന്നിലൊന്നുഭാഗവും നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലൂടെയാണ്.  സ്വര്‍ണവും അനുബന്ധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ വാണിഭ പ്രവര്‍ത്തനങ്ങളിലൂടെയാണ് മറ്റൊരു ഭാഗം നടക്കുന്നത്.

സ്രോതസ്സ് വെളിപ്പെടുത്താനാകാത്ത അന്‍പതിനായിരം കോടി രൂപയാണ് മൂന്നു വര്‍ഷംകൊണ്ട് കേന്ദ്രം കണ്ടെത്തിയത്. നികുതി വെട്ടിച്ച ഇനത്തില്‍ വിദേശബാങ്കുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ആയിരം കോടിയിലേറെയാണ് കണ്ടെത്തിയത്.

വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ ആസ്തി സൂചിപ്പിക്കുന്ന 12,500ഓളം നിക്ഷേപങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.  ഇതേക്കുറിച്ചുള്ള അന്വേഷണം നടന്ന് വരികയാണ്.
ഇതേസമയം, 2001-10 കാലയളവില്‍ ഇന്ത്യയില്‍ നിന്നും പുറം രാജ്യത്തേയ്ക്ക് ഒഴുകിയത് 123 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണമാണെന്ന് യു എസ് ഗവേഷണ സ്ഥാപനമായ ഗ്‌ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി കണ്ടെത്തിയിരുന്നു. പൂഴ്ത്തിവയ്ക്കപ്പെട്ട 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി 30 ശതമാനം നികുത ഈടാക്കിയാല്‍ രാജ്യത്തിന് ലഭിക്കുന്നത് 8.5 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ 626 ജില്ലകളലായി 2,000 സൂപ്പര്‍ സെപഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങാന്‍ ഇത് ഉപകരിക്കും.  ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പി ചിദംബരം പുറത്തുവിടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

janayugom