സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ അതിന്റെ പൊറുപ്പിച്ചുകൂടാത്ത പിന്തിരിപ്പൻ സ്വഭാവം വീണ്ടും പ്രകടമാക്കിയിരിക്കുന്നു. വിദ്യാർഥി സംഘടനാപ്രവർത്തനങ്ങൾക്ക് വിലങ്ങുവയ്‌ക്കുമെന്നാണ് സര്‍ക്കാർ ഇന്നലെ ഹൈക്കോടതിയെ തെര്യപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ചെയ്യുന്നതിന്റെ ന്യായാന്യായങ്ങളെക്കുറിച്ച് തരിമ്പുപോലും ചിന്തിക്കാതെയാണ് സർക്കാർ ഈ ജനാധിപത്യ വിരുദ്ധ നിലപാടിലേക്ക് എടുത്തുചാടുന്നത്. ഇത് കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ പ്രബുദ്ധതയോടുള്ള വെല്ലുവിളിയാണ്. പുതിയ കേരളത്തിന്റെയും ഭാരതത്തിന്റെയും സൃഷ്‌ടിയിൽ നിർണായകമായ പങ്കുവഹിക്കാനുള്ള വിദ്യാർഥി സമൂഹത്തിന്റെമേൽ ചിന്താപരമായ ഷണ്ഡത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്. ഇതിന്റെ ഫലമായി കാമ്പസുകൾ ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ടതാകുമെന്ന് ആരാണു സർക്കാരിനെ ഉപദേശിച്ചത്? പുതിയ കാലത്തിന്റെ സർഗ ചൈതന്യങ്ങളുടെ സന്ദേശ വാഹകരാണ് വിദ്യാർഥികൾ. അവരിൽ നിന്ന് ജനാധിപത്യബോധത്തിന്റെ വെളിച്ചം അപഹരിക്കുന്നത് ഇരുട്ടിന്റെ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കു. അറിവിന്റെ കൈനിലകളിൽ കച്ചവടത്തിന്റെയും അന്ധകാരത്തിന്റെയും ശക്തികളെ അരിയിട്ടുവാഴിക്കാനാണ് സർക്കാർ നീങ്ങുന്നത്. ഈ ദുരുപദിഷ്‌ട നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ഞങ്ങൾ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയിലേറെപ്പേർ 25 വയസിന് താഴെയുള്ളവരാണ്. ഈ രാജ്യത്തിന്റെ യുവത്വമാണ് അത് വിളംബരം ചെയ്യുന്നത്. 18 വയസ് പൂർത്തിയായവർ നാടിന്റെ ഭാഗധേയം നിർണയിക്കുവാൻ അവകാശമുള്ളവരാണിവിടെ. എത്ര അഭിമാനകരമാണ് ഇത്! നമ്മുടെ കാമ്പസ് ജനസംഖ്യയിൽ ഏറെയും വോട്ടവകാശം രേഖപ്പെടുത്താൻ ഏപ്രിൽ 10 ന് പോളിങ് ബൂത്തിൽ എത്തിയവരാണെന്ന സത്യം സർക്കാർ കണക്കിലെടുക്കുന്നില്ലേ? വോട്ടവകാശമുള്ള ആ പൗരന്മാരോട് അവരുടെ കാമ്പസുകളെ സംഘടനാമുക്തമാക്കുമെന്നാണ് സർക്കാർ ഭീഷണിപ്പെടുത്തുന്നത്. അതിന്റെ പ്രത്യാഘാതങ്ങൾ തീർച്ചയായും ജനാധിപത്യ സംസ്‌കാരത്തെ ശക്തിപ്പെടുത്തുകയില്ല.
കാമ്പസുകളിലെ സംഘടനാപ്രവർത്തനം ഒരു പുതിയ വിഷയമല്ല. അതേപ്പറ്റി കാമ്പസിനകത്തും പുറത്തും വേണ്ടുവോളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്. 2006 ൽ സുപ്രിംകോടതി നിയോഗിച്ച ലിംഗ്‌ദോ കമ്മിറ്റിയും കോളജ്-സർവകലാശാലാതലങ്ങളിലെ വിദ്യാർഥിയൂണിയനുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞ കാര്യം സർക്കാർ മറന്നുപോയി. വിദ്യാർഥികളുടെ സംഘടനാപ്രവർത്തനം ഒരു ഗവണ്‍മെന്റിന്റെയോ കമ്മിറ്റിയുടെയോ ഔദാര്യമായിരുന്നില്ല. വിദ്യാർഥി പ്രസ്ഥാനം ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെതന്നെ ഭാഗമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നാടിന്റെ വിളികേട്ടുകൊണ്ടാണ് ഇന്ത്യൻ വിദ്യാർഥികൾ സംഘടനാബോധത്തിന്റെ ആദ്യത്തെ പടവുകൾ ചവിട്ടിയത്. 1936 ൽ അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷൻ ജന്മംകൊണ്ടത് ദേശീയ പ്രസ്ഥാനത്തിന്റെ അനുഗ്രഹാശിസുകളോടെയാണ്. അതിന്റെ ആദ്യസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത് ജവഹർലാൽ നെഹ്‌റുവാണ്. സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പൈതൃകമുണ്ട് വിദ്യാർഥിപ്രസ്ഥാനത്തിന്. വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്ന വണിക്കുകൾക്കുവേണ്ടി ഭരിക്കുന്ന സർക്കാർ ആ ചരിത്രമെല്ലാം മറക്കുന്നു.
എല്ലാത്തരം വിധ്വംസകശക്തികളും കാമ്പസുകൾക്കുമേൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോഴാണ് വിദ്യാർഥികളുടെ സംഘടനാബോധത്തിന്റെ ചിറകരിയാൻ സർക്കാർ ശ്രമിക്കുന്നതെന്നത് യാദൃശ്ചികമല്ല. യുഡിഎഫ് സർക്കാരിന്റെ വർഗനയങ്ങളുടെ പ്രതിഫലനമാണത്. അരാഷ്‌ട്രീയത വിളയാടുന്ന കാമ്പസുകളിലെല്ലാം അരാജകത്വം കൊടികുത്തിവാഴുകയാണ്. അവിടെ മദ്യവും മയക്കുമരുന്നും റാഗിങും ലൈംഗികപീഡനങ്ങളും കൊള്ളയും കൊലപാതകവും കൂടിക്കൂടിവരുന്നു. ചീത്തപ്പണത്തിന്റെ ഹുങ്കും ക്രൂരതയും അത്തരം കാമ്പസുകളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. വിദ്യാർഥികളുടെ സംഘടനാപ്രവര്‍ത്തനത്തിന് നാശം വിധിക്കുന്നവർ ഇത്തരം പ്രവണതകൾക്ക് വളംവയ്‌ക്കുകയാണ് ചെയ്യുന്നത്. പ്രഭുകുമാരന്മാരുടെ അനാശാസ്യമായ അഴിഞ്ഞാട്ടങ്ങൾക്ക് ആരും തടസമായിക്കൂടെന്നാണ് അവർ ആഗ്രഹിക്കുന്നത്.
വിദ്യാർഥി പ്രസ്ഥാനത്തിന്റെയും ജനാധിപത്യ ശക്തികളുടെയും മുമ്പിൽ കടുത്ത വെല്ലുവിളിയാണ് സർക്കാർ ഉയർത്തുന്നത്. കമ്പോള തേർവാഴ്‌ചയ്‌ക്കെതിരായി ലോകമെമ്പാടും ഉയരുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗത്താണ് വിദ്യാർഥികൾ അണിചേരുന്നത്. കേരളത്തിലെ കാമ്പസുകളും ലക്ഷ്യബോധമുള്ള അത്തരം ചെറുത്തുനിൽപ്പുകളുടെ ഉരുക്കുകോട്ടകളാകണം. ഇതിന് കരുത്തുപകരുന്ന ആശയ-രാഷ്‌ട്രീയ സംവാദങ്ങളാണ് അവിടെയുണ്ടാകേണ്ടത്. രാഷ്‌ട്രീയം രണ്ടുതരമുണ്ട്. ജീർണോന്മുഖവും സർഗാത്മകവും. അതിൽ ജീർണോന്മുഖ രാഷ്‌ട്രീയത്തിന്റെ തടവുകാരായി വിദ്യാർഥി സംഘടനകൾ മാറിക്കൂടാ. സംഘടനാപ്രവർത്തനത്തിന്റെ പേരിൽ നിരർഥകമായ ഏറ്റുമുട്ടലുകളും തെരഞ്ഞെടുപ്പുകളുടെ പേരിൽ പണത്തിന്റെ കുത്തൊഴുക്കും കാമ്പസുകളിലേക്ക് കടത്തിവിടുന്നത് ജീര്‍ണോന്മുഖ രാഷ്‌ട്രീയമാണ്. വലതുപക്ഷത്തിന്റെ താൽപ്പര്യങ്ങളെ മാത്രമേ അത് ആത്യന്തികമായി സഹായിക്കു. അതിനെ ചെറുത്തു പരാജയപ്പെടുത്തേണ്ടത് സർഗാത്മക രാഷ്‌ട്രീയം കൊണ്ടുതന്നെയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലെ ഇടതുപക്ഷ ശക്തികൾക്കാണ് ഇക്കാര്യം ഓർത്തിരിക്കേണ്ട കടമയുള്ളത്. സർഗാത്മക രാഷ്‌ട്രീയത്തെ ഭയപ്പെടുന്ന സർക്കാർ അരാഷ്‌ട്രീയതയുടെ വാദമുഖങ്ങൾകൊണ്ട് ജീർണതയുടെ രാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തുകയാണ്. വെളിച്ചം തേടിയുള്ള യാത്രയിൽ നിന്ന് പുത്തൻ തലമുറയെ വഴിമാറ്റിക്കൊണ്ടു പോകാനുള്ള സർക്കാർ നീക്കത്തിനെതിരെ നീതിബോധമുള്ളവരെല്ലാം രംഗത്തുവരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
janayugom editorial
Showing posts with label മുഖപ്രസംഗം. Show all posts

Sunday, April 13, 2014
Saturday, June 22, 2013
ദുരിതാശ്വാസത്തിന് രംഗത്തിറങ്ങുക
പേമാരിയും മിന്നല്‍പ്രളയവും മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറമുള്ളവയാണ്. എന്നാല്‍, അവയുടെ കെടുതികള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ മനുഷ്യനുമുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രകൃതിക്ഷോഭം മഹാദുരന്തമായി മാറി, വിവരണാതീതമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിമാലയന്‍ സുനാമി എന്നാണതിനെ വിളിക്കുന്നത്. മരണസംഖ്യ ഭീതിദമായ തോതില്‍ ഉയര്‍ന്നേക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ജൂണ്‍ 17നാണ് ആദ്യത്തെ മിന്നല്‍പ്രളയം അനുഭവപ്പെട്ടത്. മേഘസ്ഫോടനത്തെതുടര്‍ന്ന് കേദാര്‍നാഥിലെ കൃത്രിമതടാകം സംഹാരരൂപംപൂണ്ടു. കേദാര്‍നാഥ്, രുദ്രപ്രയാഗ് എന്നിവിടങ്ങളില്‍നിന്ന് നൂറുകണക്കിന് പേര്‍ ഒഴുകിപ്പോയി. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹോട്ടലുകളും മറ്റ് കെട്ടിടങ്ങളും പ്രളയജലം വിഴുങ്ങുകയായിരുന്നു.
രുദ്രപ്രയാഗ്, ചമേലി ജില്ലകളില്‍ റോഡുകള്‍ ഒലിച്ചുപോയി. 50,000ല്‍പരം തീര്‍ഥാടകരെക്കുറിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭ്യമല്ല. സൈന്യം ഇറങ്ങിയശേഷമാണ് പരിമിതമായ തോതില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 26 ഹെലികോപ്റ്റര്‍മാത്രമാണ് കഴിഞ്ഞദിവസം രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചത്. പ്രദേശത്തിന്റെ പ്രത്യേകതയും ദുരന്തത്തിന്റെ വ്യാപ്തിയും പരിഗണിക്കുമ്പോള്‍ അധികൃതര്‍ സ്വീകരിച്ച നടപടി തീരെ അപര്യാപ്തമാണ്. ആയിരക്കണക്കിനുപേര്‍ കുടുങ്ങിയ പ്രദേശങ്ങളില്‍നിന്ന് വിരലിലെണ്ണാവുന്ന ആളുകളെമാത്രമാണ് ഹെലികോപ്റ്ററുകള്‍ വഴി സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാനായത്. പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ദുരന്തബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍, അതനുസരിച്ചുള്ള തുടര്‍നടപടികള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഉണ്ടായില്ല. രക്ഷിക്കാന്‍ കഴിഞ്ഞവര്‍ക്കുപോലും ഭക്ഷണവും മരുന്നും എത്തിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായി വ്യാപകമായ പരാതിയുണ്ട്.
ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഓരോ വര്‍ഷവും എത്തുന്ന പ്രദേശങ്ങളാണ് ഉത്തരാഖണ്ഡിലെ വിവിധ മേഖലകള്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിദൂരമായ മലനിരകളിലെ ആരാധനാലയങ്ങളില്‍ എത്തുന്നു. ഈ പ്രദേശങ്ങളില്‍ അപകടമോ ദുരന്തമോ ഉണ്ടായാല്‍ അത് കൈകാര്യംചെയ്യാന്‍ ഒരു തയ്യാറെടുപ്പും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴത്തെ സാഹചര്യം. 1975ല്‍ സമാനമായ ദുരന്തം ഉണ്ടായതിനെത്തുടര്‍ന്ന് കേന്ദ്രജലവിഭവമന്ത്രാലയം മിന്നല്‍പ്രളയം സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ക്കായി മാതൃകാ നിയമനിര്‍മാണം മുന്നോട്ടുവച്ചിരുന്നു. മിന്നല്‍പ്രളയം സൃഷ്ടിച്ചേക്കാവുന്ന ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ നിരവധി നടപടികള്‍ ബില്ലില്‍ നിര്‍ദേശിച്ചിരുന്നു. അമിതമായ തോതില്‍ കെട്ടിടനിര്‍മാണങ്ങള്‍ ഒഴിവാക്കുക, ജലം ഒഴുകിപ്പോകാന്‍ സ്വാഭാവിക സംവിധാനങ്ങള്‍ ഒരുക്കുക എന്നിവ ഇവയില്‍പ്രധാനമാണ്. എന്നാല്‍, രാജസ്ഥാനും മണിപ്പുരും മാത്രമാണ് ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തിയത്. കൂടുതല്‍ ദുരന്തസാധ്യതയുള്ള സംസ്ഥാനങ്ങള്‍ അനങ്ങിയിട്ടില്ല.
വിവിധ പദ്ധതികള്‍ക്കായി അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ മറവില്‍ പ്രകൃതിയുടെ താളംതെറ്റിക്കുന്നത് മനുഷ്യന്റെ തന്നെ വിനാശത്തിനു കാരണമാകുമെന്നും ഇത് വ്യക്തമാക്കുന്നു. ആലസ്യം വിട്ട് സര്‍ക്കാരുകള്‍ ദുരന്ത നിവാരണത്തിനായി എല്ലാ ശേഷിയുമുപയോഗിച്ച് രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങാന്‍ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും തയ്യാറാകണം. ജനങ്ങളാകെ അണിചേരുകയും വേണം.
deshabhimani editorial

Wednesday, April 4, 2012
രാജ്യരക്ഷകൊണ്ട് തീക്കളി
സൈനിക യൂണിറ്റുകള്‍ ഒരു പ്രത്യേക ദിവസം ഡല്‍ഹിയെ ലക്ഷ്യമാക്കി നീങ്ങി എന്ന പത്രവാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ആരെയും ഞെട്ടിക്കുന്നതാണ്. ഒരു സൈനിക അട്ടിമറിക്ക് വിദൂരസാധ്യതപോലും ഇല്ലാത്തതാണ് ഇന്ത്യയിലെ സൈനിക വിഭാഗങ്ങളുടെ ഘടനയും വിന്യാസവും. അയല്‍രാജ്യങ്ങളില്‍ പട്ടാള അട്ടിമറികള്‍ പതിവായപ്പോഴും ഇന്ത്യക്ക് അത്തരമൊരു ആശങ്കയുണ്ടാകാതിരുന്നത് ഈ സവിശേഷതമൂലമാണ്. അതുകൊണ്ടുതന്നെ, കരസേനാ മേധാവി ജനറല്‍ വി കെ സിങ് പ്രായവിവാദത്തില്‍ സുപ്രീംകോടതിയെ സമീപിച്ച ദിവസം സേന രണ്ടിടത്തുനിന്നായി ഡല്‍ഹിയിലേക്ക് നീങ്ങിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത അവിശ്വസനീയതയുടെ ഗണത്തില്‍പ്പെടുത്തി തള്ളിക്കളയാവുന്നതേയുള്ളൂ. എന്നാല്‍, വാര്‍ത്തയോടുള്ള പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും പ്രതികരണം തണുത്തതും വഴുവഴുപ്പനുമാണ്.
രാജ്യസുരക്ഷയെ ബാധിക്കുന്ന സുപ്രധാന പ്രശ്നമായി കണ്ട് ഈ വാര്‍ത്തയെയും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും തള്ളിപ്പറയാനും കര്‍ക്കശ നിലപാടെടുക്കാനും ഇരുവരും തയ്യാറായില്ല. വാര്‍ത്തയേക്കാള്‍ അവിശ്വസനീയത തോന്നിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സൈനികമേധാവിയുടെ ഓഫീസ് വിശ്വസ്തമാണെന്നും അതിനെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. ആധികാരികത അവകാശപ്പെട്ട് എഴുതിയ വാര്‍ത്തയില്‍ ഹരിയാനയിലെ ഹിസാറില്‍നിന്നും ആഗ്രയില്‍നിന്നുമാണ് സേന മാര്‍ച്ചുചെയ്തതെന്നാണുള്ളത്. പ്രധാനമന്ത്രിയെ വിളിച്ചുണര്‍ത്തി സേനാനീക്കങ്ങളെക്കുറിച്ച് വിവരം ധരിപ്പിച്ചുവെന്നും പ്രതിരോധ സെക്രട്ടറി ശശികാന്ത മിശ്രയോട് മലേഷ്യന്‍ സന്ദര്‍ശനം വെട്ടിക്കുറച്ച് രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചുവെന്നും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ എ കെ ചൗധരിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ വാര്‍ത്തയിലുണ്ട്. ഇതെല്ലാം അടിസ്ഥാനരഹിതമായ വിവരങ്ങളാണെങ്കില്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുതകുന്ന വ്യാജവാര്‍ത്തയാണ് പത്രം പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാകുന്നു. ആ പത്രത്തിനെതിരെ നടപടി വേണ്ടതല്ലേ?
വ്യാജവാര്‍ത്തയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവന്ന് രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്യേണ്ടതല്ലേ? "ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുന്ന വിധം സൈന്യം പ്രവര്‍ത്തിക്കുമെന്ന്" ആന്റണി കരുതാത്തതുകൊണ്ടുമാത്രം അവസാനിക്കുന്നതാണോ പ്രശ്നം? യുപിഎ സര്‍ക്കാരിനുകീഴില്‍ രാജ്യം എത്രമാത്രം ഭദ്രമാണെന്ന ചോദ്യം കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ഉയര്‍ന്നതാണ്. കരസേനാ മേധാവിയും പ്രതിരോധമന്ത്രാലയവുമായുള്ള പരസ്യ ഏറ്റുമുട്ടലും സേനയിലെ വന്‍ അഴിമതികളും അനാശാസ്യമായ വഴക്കങ്ങളും പുറത്തുവന്നപ്പോഴാണ് ആ ചോദ്യം ഉയര്‍ന്നത്. വന്‍ അഴിമതികള്‍, സേനാമേധാവിക്കുതന്നെ വന്‍തുക കോഴ വാഗ്ദാനംചെയ്യുന്ന അവസ്ഥ, കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടിട്ടും മിണ്ടാത്ത പ്രതിരോധമന്ത്രി, അഴിമതി ഇടപാടുകളിലൂടെ വാങ്ങുന്ന നിലവാരമില്ലാത്ത പടക്കോപ്പും വാഹനങ്ങളും ഉപയോഗിക്കേണ്ടിവരുന്ന സൈനികര്‍- രാജ്യത്തോട് തരിമ്പെങ്കിലും സ്നേഹവും കൂറുമുള്ളവരെ രോഷപ്പെടുത്തുന്ന വാര്‍ത്തകള്‍ തുടരെ തുടരെ വന്നു. സേനാമേധാവിയുടെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് സമ്മതിക്കേണ്ടിവന്നു. എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍, അത് തന്റെ പിഴവെന്ന് പറഞ്ഞൊഴിഞ്ഞു. സംഭവം മനസ്സിലാക്കി ഒന്നരവര്‍ഷത്തിനുശേഷമാണ് സ്വന്തം മുഖം രക്ഷിക്കാന്‍ സിബിഐ അന്വേഷണത്തിന് ആന്റണി ഉത്തരവിട്ടത്. ജനറല്‍ വി കെ സിങ് പുറത്തറിയിച്ചിരുന്നില്ലെങ്കില്‍ കൂറ്റന്‍ അഴിമതിക്കാര്‍ ആന്റണിയുടെ അനങ്ങാപ്പാറത്തണലില്‍ സുഖമായി രക്ഷപ്പെടുമായിരുന്നു എന്നര്‍ഥം. കരസേനാ മേധാവിയുടെ വിവാദ അഭിമുഖം വലിയ വിവാദമുയര്‍ത്തിയതിനുപിന്നാലെ സൈന്യത്തിന്റെ ശോച്യാവസ്ഥ വെളിപ്പെടുത്തുന്ന കത്ത് പുറത്തുവന്നു. അതില്‍ സേന മുഖ്യമായും അഭിമുഖീകരിക്കുന്ന പോരായ്മകളിലേക്ക് സേനാമേധാവി അക്കമിട്ട് വിരല്‍ചൂണ്ടി. അവിടെയും രാജ്യരക്ഷ അപകടപ്പെടുന്നതരത്തിലുള്ള നിഷ്ക്രിയത്വവും നിരുത്തരവാദിത്തവുമാണ് തെളിഞ്ഞുവന്നത്.
കത്ത് ചോര്‍ത്തിയത് ജനറല്‍ സിങ് തന്നെയാണെന്ന പ്രചാരണം വന്നു. ചോര്‍ത്തിയത് ആരെന്ന് അന്വേഷിച്ച് കണ്ടെത്താനും കുറ്റക്കാരെ കര്‍ക്കശമായി കൈകാര്യംചെയ്യാനും ജനറല്‍ സിങ് ആവശ്യപ്പെട്ടു. എല്ലാമായപ്പോള്‍, യുപിഎ സര്‍ക്കാര്‍ രാജ്യത്തെ അപകടപ്പെടുത്തുന്നു എന്ന നിലയിലേക്കാണ് ചര്‍ച്ച ഉയര്‍ന്നത്. ജനങ്ങളെ അങ്ങനെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് തെളിഞ്ഞുവന്നത്. അതിനിടയിലാണ് സൈന്യം ദുരൂഹനീക്കം നടത്തി എന്ന വാര്‍ത്ത ദുരൂഹസാഹചര്യത്തില്‍ പുറത്തുവരുന്നതും അതിനോട് അധികാരകേന്ദ്രങ്ങള്‍ പരിഹാസ്യമായി പ്രതികരിക്കുന്നതും. ഈ വാര്‍ത്ത അങ്ങനെ നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. അതിനുപിന്നിലെ യാഥാര്‍ഥ്യങ്ങള്‍ സൂക്ഷ്മമായി അന്വേഷിച്ച് ജനങ്ങളെ അറിയിക്കാനും കുറ്റക്കാര്‍ സൈന്യത്തിലുള്ളവരോ പത്രമോ വാര്‍ത്ത വന്നാല്‍ പ്രയോജനം ലഭിക്കുന്നവരോ എന്ന് തുറന്നുപറയാനും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാനും യുപിഎ സര്‍ക്കാര്‍ തയ്യാറാകണം. അതിന് കാണിക്കുന്ന അമാന്തം കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നവരെ രാജ്യദ്രോഹികളുടെ പട്ടികയിലെത്തിക്കും.
deshabhimani editorial 050412
Saturday, February 18, 2012
കടലിലെ കൊലപാതകം: പ്രധാനമന്ത്രി ഇടപെടണം
കുടുംബം പോറ്റാനായി കടലില്‍ പോയ രണ്ടു പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇന്നലെ പുറം കടലില്‍ വെടിയേറ്റു മരിച്ചത്. നീണ്ടകര തുറമുഖത്തുനിന്നും മത്സ്യബന്ധനത്തിനു പുറപ്പെട്ട 11 തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ തിരിച്ചു തീരത്ത് എത്തിയപ്പോള്‍ ഉണ്ടായ ദുഃഖവും രോഷവും വാക്കുകള്‍ക്കു വിവരിക്കാന്‍ കഴിയില്ല. ആലപ്പുഴയ്ക്കടുത്ത് തീരത്തു നിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലത്തിലാണ് ഓര്‍ക്കാപ്പുറത്തു പാഞ്ഞുവന്ന വെടിയുണ്ടയേറ്റ് ആ പാവങ്ങള്‍ അന്ത്യശ്വാസം വലിച്ചത്. 'എന്റിക്കാ ലെക്‌സി' എന്നു പേരായ ഇറ്റാലിയന്‍ കപ്പലിലുള്ളവരാണ് മത്സ്യബന്ധന ബോട്ടിനുനേരെ വെടിയുതിര്‍ത്തത്. കടല്‍ക്കൊള്ളക്കാരെ വെടിവെച്ചുവെന്ന പച്ചക്കള്ളം തട്ടിവിട്ടുകൊണ്ട് ഈ കുറ്റകൃത്യത്തില്‍ നിന്ന് തലയൂരാനാണ് ഇറ്റാലിയന്‍ അധികൃതരുടെ ശ്രമം. അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. യാതൊരു തെറ്റും ചെയ്യാത്ത രണ്ടു പാവപ്പെട്ട തൊഴിലാളികളെ വെടിവെച്ചുകൊന്ന കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. കേന്ദ്ര ഗവണ്‍മെന്റ് ഈ പ്രശ്‌നത്തില്‍ കൂടുതല്‍ വ്യക്തവും കര്‍ക്കശവുമായ നിലപാട് സ്വീകരിച്ചേ മതിയാകൂ.
വെടിവെയ്പ്പിനുശേഷം ഇറ്റാലിയന്‍ അധികൃതര്‍ കൈക്കൊണ്ട ഓരോ നടപടിയും അവരുടെ വക്രബുദ്ധിയുടെ തെളിവുകളാണ്. കപ്പലിലെ ക്യാപ്റ്റനും ഇറ്റാലിയന്‍ അംബാസഡറുമെല്ലാം കെട്ടിച്ചമച്ച ഒരു കള്ളക്കഥയാണു പ്രചരിപ്പിക്കുന്നത്. ഇന്ത്യക്കാരെ വെടിവെച്ചുകൊന്ന കേസിലെ പ്രതികള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കു വഴങ്ങില്ലെന്ന മട്ടിലാണ് അവരുടെ നീക്കം. അത് അനുവദിച്ചു കൊടുത്താല്‍ ദേശീയ അന്തര്‍ദേശീയ നിയമ വ്യവസ്ഥകള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ലാതാകും.
ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ 'ഏജന്‍സിയാ ജ്യോര്‍ണലിസ്റ്റിക്ക' ലോകത്തോടു പറഞ്ഞത് ഈ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് ഇറ്റാലിയന്‍ അധികൃതര്‍ കെട്ടിച്ചമച്ച കള്ളങ്ങള്‍ തന്നെയായിരുന്നു. സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ നടത്തിയ ആക്രമണത്തെ തങ്ങള്‍ ചെറുത്തുതോല്‍പ്പിച്ചു എന്നതാണ് അവരുടെ ഭാഷ്യം! തെക്കേ ഇന്ത്യന്‍ തീരത്തുനിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറ് ഇറ്റാലിയന്‍ കപ്പലിനെ തേടി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വന്നുപോലും! കപ്പലിലുണ്ടായിരുന്ന മാര്‍ക്കോ ബറ്റാലിയനില്‍പെട്ട തോക്കുധാരികള്‍ അവരെ വെടിവെച്ച് തിരിച്ചോടിച്ചു എന്ന കഥ ഇറ്റലിയില്‍ പറഞ്ഞാല്‍ ആരെങ്കിലും വെട്ടി വിഴുങ്ങിയേക്കും. നിഷ്ഠൂരമായ ഇരട്ടകൊലപാതകത്തെ മഹത്വവല്‍ക്കരിച്ച് തടിതപ്പാന്‍വേണ്ടി ഇങ്ങനെ ഒരു കഥ മെനയുന്ന ദുഃസാമര്‍ഥ്യം എന്തായാലും ഇറ്റലിയുടെ ഗതകാല പൈതൃകത്തിന്റേതല്ല. സാമ്പത്തിക കൊള്ളകളും രാഷ്ട്രീയ അഴിമതികളും മാഫിയാതേര്‍ വാഴ്ചകളും മുഖമുദ്രയായി തീര്‍ന്ന അഭിനവ ഇറ്റലിയുടെ മുഖമുദ്രയാകാം അത്.
സോമാലിയ എന്നോ കടല്‍ക്കൊള്ള എന്നോ ചിന്തിക്കപോലും ചെയ്തിട്ടില്ലാത്തവരാണ് വെടിയേറ്റു മരിച്ച ഇന്ത്യന്‍ തൊഴിലാളികള്‍. കുടുംബത്തില്‍ തീ പുകയാന്‍ വേണ്ടി മീന്‍ പിടിക്കാന്‍ പോയവരാണവര്‍. അകലെകൂടി സഞ്ചരിച്ച ഇറ്റാലിയന്‍ കപ്പല്‍ കടന്നുപോകാനായി തങ്ങളുടെ ചെറിയ മീന്‍ പിടുത്ത ബോട്ട് നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു ആ പാവങ്ങള്‍. അവര്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടില്ല. അവര്‍ ഇറ്റാലിയന്‍ കപ്പലിലേയ്ക്ക് കൈ ചൂണ്ടുകപോലും ചെയ്തിട്ടില്ല. തങ്ങളുടെ വീരസ്യം കാണിക്കാന്‍ വേണ്ടിയോ ആത്മഭയം കൊണ്ടോ ഇറ്റാലിയന്‍ നാവിക യുദ്ധവീരന്മാര്‍ വെടിവെച്ചുകൊന്നത് ആ പാവങ്ങളെയാണ്. ഇത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി നിയമങ്ങളേയും കപ്പല്‍ ഗതാഗത നിയമങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള കണ്ണില്‍ ചോരയില്ലാത്ത കൊലപാതകമാണ്. വെടിയുതിര്‍ത്തവര്‍ ഇറ്റാലിയന്‍ നാവിക സേനാംഗങ്ങളാണെന്നുള്ളത് ഈ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഈ ക്രിമിനല്‍ കേസ് കൈകാര്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്കു വഴങ്ങില്ലെന്ന ഇറ്റാലിയന്‍ നിലപാട് അത്ഭുതമുളവാക്കുന്നു. കേരളാ പോലീസിനു വഴങ്ങാതെ കപ്പല്‍ ഗതാഗത മന്ത്രാലയത്തിനു മാത്രമേ തങ്ങള്‍ വിധേയരാകുന്നുള്ളു എന്ന ഇറ്റാലിയന്‍ വാദം 'അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നെയും മുറുമുറുക്കുന്ന ജീവിയെ'ക്കുറിച്ചുള്ള പഴഞ്ചൊല്ലിനെ ഓര്‍മിപ്പിക്കുന്നു.
ഇന്ത്യാ ഗവണ്‍മെന്റ് ഈ പ്രശ്‌നം ഗൗരവമായി കാണണം. വെറും പ്രസ്താവനകള്‍കൊണ്ട് ഇറ്റാലിയന്‍ ധാര്‍ഷ്ഠ്യത്തിനെ പിടിച്ചുകെട്ടാമെന്ന് ഗവണ്‍മെന്റ് കരുതരുത്. പ്രകോപനമേതുമില്ലാതെ വെടിവയ്പ് നടത്തിയ ഇറ്റാലിയന്‍ കപ്പലിലെ കുറ്റവാളികള്‍ ആരാണെന്നു വ്യക്തമാക്കപ്പെടണം. അന്വേഷണത്തോട് ഇറ്റാലിയന്‍ അധികൃതര്‍ സഹകരിച്ചാല്‍ മാത്രമേ അതുകഴിയൂ. യഥാര്‍ഥ കുറ്റവാളികള്‍ക്ക് നിമയപ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം പ്രധാനമാണ് നിരാലംബമായി തീര്‍ന്ന രണ്ട് പാവപ്പെട്ട കുടുംബങ്ങളുടെ ഭാവിയും ജീവിതവും. അവര്‍ക്ക് ലഭ്യമാക്കാവുന്ന പരമാവധി നഷ്ടപരിഹാരം ലഭിച്ചേ തീരു. അതിനെല്ലാം തീര്‍ച്ചയും മൂര്‍ച്ചയും ഉണ്ടാകണമെങ്കില്‍ പ്രധാനമന്ത്രി തലത്തില്‍ തന്നെ ഇടപെടലുകളുണ്ടാകണം. കോര്‍പ്പറേറ്റ് കുടുംബങ്ങളിലെ സൗന്ദര്യപ്പിണക്കങ്ങളില്‍പ്പോലും ഇടപെടാന്‍ നേരം കണ്ടെത്തുന്ന പ്രധാനമന്ത്രിയുടെ ഓഫീസിന് കടലില്‍ പൊലിഞ്ഞുപോയ രണ്ട് പാവപ്പെട്ട ഇന്ത്യാക്കാരുടെ കുടുംബങ്ങളെ സഹായിക്കാന്‍ സമയമുണ്ടായേ തീരു.
janayugom editorial 180212

Wednesday, September 28, 2011
കര്‍ഷകരെ ദ്രോഹിക്കുന്ന നയം
ഇന്ത്യ കാര്‍ഷികരാജ്യമാണെന്നും 70 ശതമാനത്തിലധികം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നും ഭരണാധികാരികള്‍ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കും. ഒപ്പം കര്‍ഷക ആത്മഹത്യ പെരുകുകയും ചെയ്യും. കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കുറഞ്ഞുവരുന്നു. കര്‍ഷകന്റെ വിലാപവും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാര്‍ഷികമേഖലയോടുള്ള ഭരണാധികാരിവര്‍ഗത്തിന്റെ അവഗണനയും അവസാനിക്കുന്നമട്ടില്ല. എം എസ് സ്വാമിനാഥനെപ്പോലുള്ള വിദഗ്ധര്‍ അന്വേഷണം നടത്തി ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാറുണ്ട്. അതിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നതാണ് യാഥാര്‍ഥ്യം.
പൊട്ടാഷ് വളത്തിന്റെ വില വന്‍തോതില്‍ വര്‍ധിച്ചു എന്ന വാര്‍ത്തയാണ് ഇത്രയും സൂചിപ്പിക്കാന്‍ കാരണമായത്. രാസവളത്തിന് മൂന്നു മാസത്തിനിടെ അഞ്ചുതവണ വിലകൂടിയതിനുപുറമെ ഇറക്കുമതി ചെയ്യുന്ന പൊട്ടാഷിന്റെ വിലയും കൂടി. ഒരു ചാക്ക് പൊട്ടാഷിന് 148 രൂപയാണ് ഇപ്പോള്‍ വര്‍ധിച്ചത്. അതോടെ ചാക്കിന് 442 രൂപ വിലയുണ്ടായിരുന്നത് 588 രൂപയായി. രാസവളങ്ങളുടെ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ , കമ്പനികള്‍ക്ക് നല്‍കിയ ശേഷം ഏപ്രില്‍മുതല്‍ അഞ്ചുതവണയാണ് കൂടിയത്. രാസവളങ്ങളുടെ വിലവര്‍ധനമൂലം കേരളത്തിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷം 250 കോടി രൂപയുടെ അധികബാധ്യതയാണ് ഏറ്റെടുക്കേണ്ടിവന്നത്. പൊട്ടാഷിന്റെമാത്രമല്ല എല്ലാ രാസവളത്തിന്റെയും വില കുതിച്ചുയരുകയാണ്. ഫാക്ടംഫോസിന് 359 രൂപയുണ്ടായിരുന്നത് മൂന്നുതവണ ഉയര്‍ന്ന് 526 രൂപയിലെത്തി. രാസവളം ആവശ്യാനുസരണം കര്‍ഷകന് ലഭിക്കുന്നില്ലെന്നത് മറ്റൊരു പ്രശ്നമാണ്. വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് പെട്രോളിന്റെ വില 11 തവണ വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയാണ് കൂടിയത്. അതുപോലെ രാസവളവിലയും അനിയന്ത്രിതമായി ഉയരുമെന്ന ഭീതിയിലാണ് കര്‍ഷകര്‍ .
ഭൂമി തരിശിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഇന്ത്യയിലാകെ നിലനില്‍ക്കുന്നത്. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട. കഴിഞ്ഞ 10 വര്‍ഷത്തിനകം രണ്ടുലക്ഷം കര്‍ഷകര്‍ കടബാധ്യതമൂലം ആത്മഹത്യചെയ്തു. 80 ലക്ഷംപേര്‍ കൃഷി ഉപേക്ഷിച്ചു. വിദര്‍ഭപോലുള്ള പ്രദേശങ്ങളില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതുമൂലം ഈ വര്‍ഷം കാര്‍ഷികോല്‍പ്പാദനം കൂടിയതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ആറുകോടിയിലധികം ടണ്‍ ഭക്ഷ്യധാന്യം ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 11-ാം പഞ്ചവത്സരപദ്ധതിക്കാലത്തെ കാര്‍ഷികവളര്‍ച്ച മൂന്ന് ശതമാനം മാത്രമാണെന്ന് ഓര്‍ക്കണം. വ്യവസായവളര്‍ച്ചയാണെങ്കില്‍ കേവലം 3.3 ശതമാനംമാത്രമാണ്. സാമ്പത്തികവളര്‍ച്ച കമ്മിയായതിനാല്‍ കടുത്ത തീരുമാനം വേണ്ടിവരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ആഗോള സാമ്പത്തികമേഖല നട്ടംതിരിയുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വിലക്കയറ്റമാണെന്നും പലിശനിരക്ക് ഉയരുന്നതില്‍ വ്യവസായലോകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറയുന്നു. ഭക്ഷ്യവിലക്കയറ്റം അതീവ ഗുരുതരമാണ്. വിലക്കയറ്റം തടയാന്‍ തന്റെ കൈയില്‍ മാന്ത്രികവടി ഇല്ലെന്ന് പ്രധാനമന്ത്രി തുറന്നുപറഞ്ഞിരിക്കുകയാണ്.
കൃഷിയും വ്യവസായവും തകര്‍ച്ചയെ നേരിടുമ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ വീണവായിക്കുന്ന പ്രതീതിയാണുള്ളത്. അതിശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കും. കാര്‍ഷികമേഖലയില്‍ കൂടുതല്‍ മൂലധനം നിക്ഷേപിച്ച് കര്‍ഷകരുടെ കണ്ണീരൊപ്പാനുള്ള സത്വരനടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. സബ്സിഡി പുനഃസ്ഥാപിച്ച് വളത്തിന്റെ വില കുറയ്ക്കുകയും വളം കര്‍ഷകര്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കുകയും വേണം. വിലക്കയറ്റം തടയുന്നതിന് സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം ആവിഷ്കരിച്ച് നടപ്പാക്കുകമാത്രമാണ് ഏക പോംവഴി. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ കോണ്‍ഗ്രസ് ഭരണാധികാരികളെ അനുവദിച്ചുകൂടാ.
*****
ദേശാഭിമാനി മുഖപ്രസംഗം 28092011

Saturday, September 17, 2011
'ബി' നിലവറ: കോടതി അഭിനന്ദനം അര്‍ഹിക്കുന്നു
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കുന്നതു സംബന്ധിച്ച് തടസവാദങ്ങളുന്നയിച്ചവര്‍ ഇനിയും എന്തു പറയുമെന്നറിയില്ല. ഇന്നലെയുണ്ടായ സുപ്രിം കോടതി നിരീക്ഷണം എല്ലാതരത്തിലുംപെട്ട തടസവാദക്കാര്‍ക്കുള്ള കര്‍ശനമായ മറുപടിയാണ്. അന്ധവിശ്വാസങ്ങള്‍കൊണ്ട് മതില്‍കെട്ടി നീതിന്യായ നടത്തിപ്പിന് തടസമുണ്ടാക്കാന്‍ ശ്രമിച്ചവരെല്ലാം ഇനിയെങ്കിലും ആ നീക്കത്തില്‍ നിന്നു പിന്തിരിയുന്നതാണ് ഉചിതം. ദൈവവും സത്യവും രണ്ടല്ലെന്ന ആശയമാണ് ഈശ്വരവിശ്വാസത്തിന്റെ കാതല്‍. അതുകൊണ്ട് ദൈവത്തിന്റെ പേരില്‍ സത്യാന്വേഷണത്തെ തടസപ്പെടുത്തുന്നത് ഉചിതമാണോ എന്ന് വിശ്വാസികള്‍ ചോദിക്കാതിരിക്കില്ല. അത്തരം ചോദ്യങ്ങളെ ദേവപ്രശ്‌നവും മറ്റും കൊണ്ട് ശ്വാസം മുട്ടിക്കുന്നത് സത്യത്തിനും ദൈവത്തിനും നിരക്കുന്ന പ്രവര്‍ത്തിയാണെന്നും വിശ്വാസികളാരും പറയില്ല. വിശ്വാസത്തിന്റെ നേരായ വഴി സംരക്ഷിക്കപ്പെടണമെന്നു ചിന്തിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ശക്തി പകരുന്നതാണ് ഇപ്പോഴത്തെ സുപ്രിം കോടതി നിലപാട്. സത്യത്തിന്റെമേല്‍ അസത്യം പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠം അതിന്റെ കടമ നിര്‍വഹിക്കുന്നു എന്നത് വിശ്വാസികളല്ലാത്ത പൗരന്മാരും പ്രതീക്ഷാപൂര്‍വം സ്വാഗതം ചെയ്യും.
പദ്മനാഭസ്വാമി ക്ഷേത്ര നിലവറകളിലെ സ്വത്തു വകകളുടെ കണക്കെടുപ്പും സുരക്ഷയും സംബന്ധിച്ച് വിദഗ്ധ സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്മേലാണ് സുപ്രിം കോടതിയുടെ നിരീക്ഷണമുണ്ടായത്. സ്വത്തുവകകള്‍ സംരക്ഷിക്കപ്പെടണമെന്നത് അവിതര്‍ക്കിതമാണ്. 'ബി' നിലവറ തുറക്കുന്നത് വിശ്വാസത്തെ ബാധിക്കുമെന്ന് വാദിക്കുന്ന രാജകുടുംബാംഗങ്ങള്‍ക്കും ക്ഷേത്ര സംരക്ഷണ സമിതിക്കും ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടാകാനിടയില്ല. 'ബി' നിലവറ തുറക്കാതെ എങ്ങനെ സംരക്ഷണം സാധ്യമാകുമെന്ന കോടതിയുടെ ചോദ്യം ഏറ്റവും യുക്തിസഹമാണ്. അത്യാര്‍ത്തിക്കാര്‍ക്കു വിശ്വാസമുണ്ടാകില്ലെന്നുള്ള കോടതിയുടെ പരാമര്‍ശം ഒരു സാര്‍വ ലൗകിക സത്യത്തിന്റെ പ്രഖ്യാപനം തന്നെയാണ്. ദൈവത്തിന്റേതായാലും മനുഷ്യന്റേതായാലും നാടിന്റേതായാലും സമ്പത്ത് എങ്ങനെയും കൈക്കലാക്കണമെന്നതു മാത്രമാണ് അത്യാര്‍ത്തിയുടെ മതം. അത്തരക്കാരുടെ ഇടപെടല്‍മൂലം സ്വത്തുക്കള്‍ക്കുവല്ലതും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന കോടതിയുടെ ചോദ്യത്തോടു രാജകുടുംബത്തിന്റെ പ്രതികരണം എന്താണ്? അന്ധവിശ്വാസങ്ങളും സുരക്ഷയും ഒന്നിച്ചു പോകില്ലെന്നു വ്യക്തമാക്കി കോടതി അപ്രായോഗികമായ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും പ്രഖ്യാപിക്കുകയുണ്ടായി. നീതിബോധമുള്ളവരെല്ലാം ഈ നിലപാടിനെ ശരിവയ്ക്കും.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ യശസും സദ്പാരമ്പര്യവും പലരാലും വാഴ്ത്തപ്പെട്ടതാണ്. പദ്മനാഭസ്വാമിക്ഷേത്ര നിലവറകളിലെ അളവറ്റ സ്വത്തിനെപ്പറ്റി ഈയടുത്തകാലത്ത് പുറം ലോകം അറിഞ്ഞപ്പോള്‍ ഈ പ്രശംസ നാനാഭാഗത്തു നിന്നും ഉയരുകയുണ്ടായി. ഇത്രയുമേറെ സമ്പത്ത് ദീര്‍ഘവര്‍ഷങ്ങളായി സംരക്ഷിക്കുന്നതില്‍ രാജകുടുംബം കാണിച്ച സത്യസന്ധതയെയാണു പലരും ഉയര്‍ത്തിക്കാട്ടിയത്. സമൂഹത്തിലെ വിവിധ കേന്ദ്രങ്ങള്‍ നല്‍കിയ ഈ അംഗീകാരം തങ്ങള്‍ക്കുമേല്‍ അര്‍പ്പിക്കുന്ന ചുമതലാഭാരം രാജകുടുംബം മറന്നുകൂടാത്തതാണ്.
'ബി' നിലവറ തുറക്കണമെന്ന നിര്‍ദേശത്തോട് രാജകുടുംബം പ്രകടിപ്പിച്ച വിയോജിപ്പ് അവരുടെമേല്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസത്തോടു നീതി പുലര്‍ത്തുന്നതായില്ല. നിലവറ തുറക്കുന്നതും സ്വത്തുവകകളുടെ യാഥാര്‍ഥ്യം ലോകം അറിയുന്നതും ശ്രീപദ്മനാഭനു ഇഷ്ടപ്പെടില്ലെന്നാണ് അവര്‍ വാദിച്ചത്. ആ വാദത്തിന് ഉപോദ്ബലകമായി 'ദേവപ്രശ്‌നം' നടത്തപ്പെട്ടു. ഇതിനെല്ലാം ദൈവാനുമതി ഉണ്ടെന്നു സമ്മതപത്രം നല്‍കുന്ന ചിലയാളുകളും രംഗത്തുവന്നു. നിലവറ തുറക്കുന്നതും സ്വത്തുക്കളുടെ കണക്കെടുപ്പു നടത്തുന്നതും ദൈവഹിതത്തിനു വിരുദ്ധമാണെന്നുള്ള ശാഠ്യം മനസ്സിലാക്കാന്‍ പ്രയാസമുള്ളതാണ്. ദൈവത്തെക്കുറിച്ചുള്ള മനുഷ്യ സങ്കല്‍പങ്ങള്‍ക്ക് വിപരീതമാണ് ആ ശാഠ്യം. ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട സമ്പത്ത് യാതൊരു തരത്തിലും നഷ്ടപ്പെട്ടു പോകില്ലെന്നുറപ്പു വരുത്താന്‍ രാജകുടുംബമായിരുന്നു മുന്നിട്ടിറങ്ങേണ്ടത്. എന്തുകൊണ്ടോ അതുണ്ടായില്ല. 2008 നവംബറില്‍ സബ് കോടതി നിയോഗിച്ച അഭിഭാഷക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇത്തരുണത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിലപിടിപ്പുള്ള വസ്തു വകകള്‍ നിധിശേഖരത്തില്‍ നിന്നു നഷ്ടപ്പെട്ടതായാണ് ആ റിപ്പോര്‍ട്ട് കോടതിയെ അറിയിച്ചത്. നിലവറയില്‍ സൂക്ഷിച്ചിരുന്ന പതിനൊന്ന് വിഗ്രഹങ്ങളുടെ തൂക്കം തിട്ടപ്പെടുത്താനും രത്‌നങ്ങളുടെ വില നിര്‍ണയിക്കാനുമുള്ള നിര്‍ദേശത്തെ രാജകുടുംബത്തിന്റെ പ്രതിനിധി എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതെല്ലാം തങ്ങളുടെ യശസിനുണ്ടാക്കിയ കളങ്കപ്പാടുകളെക്കുറിച്ച് രാജകുടുംബം തന്നെയാണു ചിന്തിക്കേണ്ടത്.
വിശ്വാസങ്ങളെ മാനിച്ചു കൊണ്ടായിരിക്കും തീരുമാനമുണ്ടാവുക എന്നു സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈശ്വര വിശ്വാസവും അന്ധവിശ്വാസവും രണ്ടാണെന്നും കോടതി പറഞ്ഞു. ഇന്നത്തെ സാഹചര്യങ്ങളില്‍ ആ വേര്‍തിരിവിന്റെ വര നിര്‍ണായകമാണ്. അതില്ലെങ്കില്‍ ഈശ്വരന്റെ പേരില്‍ ഈശ്വരനു നിരക്കാത്തതെല്ലാം കാട്ടിക്കൂട്ടാന്‍ ആര്‍ത്തിയുടെ ശക്തികള്‍ മടിക്കില്ല. ജീര്‍ണതയുടെ ആശയങ്ങള്‍ക്ക് ദൈവത്തിന്റെ മേല്‍വിലാസം യോജിക്കില്ലെന്നു പ്രഖ്യാപിക്കാന്‍ കാണിച്ച ആര്‍ജവത്തിന്റെ പേരിലും ഈ സുപ്രിം കോടതി ജഡ്ജിമാര്‍ അഭിനന്ദിക്കപ്പെടണം.

Wednesday, August 17, 2011
പ്രതിഷേധാഗ്നി ആളിക്കത്തട്ടെ
അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചതിലൂടെ ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭരണഘടനയെയുമാണ് യുപിഎ സര്‍ക്കാര്‍ തുറുങ്കിലിട്ടത്. ഏറ്റവും ഉദാത്തമായ മുദ്രാവാക്യമുയര്‍ത്തി നിരാഹാരസമരം തുടങ്ങേണ്ടിയിരുന്ന ഹസാരെയെയാണ് കൊടുംകുറ്റവാളികള്‍ കഴിയുന്ന തിഹാറില്‍ അടച്ചത്. അഹന്തയുടെയും സ്വേച്ഛാധിപത്യത്തിന്റെയും ഭാഷയിലാണ് കേന്ദ്ര ഭരണാധികാരികള്‍ സംസാരിക്കുന്നത്. സമാധാനപരമായി സമരംനടത്താനുള്ള അവകാശം കോണ്‍ഗ്രസ് ഇന്ത്യക്കാരന് നല്‍കുന്ന ഔദാര്യമല്ല; ജനാധിപത്യ സങ്കല്‍പ്പത്തിന്റെ അടിത്തറകളിലൊന്നാണത്. ഭരണഘടന ഇന്ത്യന്‍ പൗരന് നല്‍കുന്ന മൗലികാവകാശങ്ങളില്‍പ്പെടുന്ന കാര്യമേ അണ്ണ ഹസാരെ ചെയ്തിട്ടുള്ളൂ. ഗാന്ധിശിഷ്യനായ ആ മനുഷ്യനെ എന്നിട്ടും എന്തിന് അറസ്റ്റ് ചെയ്തു? ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നിയമങ്ങളെയും വിലക്കുകളെയും കൂസാതെ സമരം നടത്തിയ പാരമ്പര്യമാണ് ഗാന്ധിജിയുടെ കോണ്‍ഗ്രസിന്. ആ പാര്‍ടിയാണ് ഇപ്പോള്‍ നിയമലംഘന സമരം അനുവദിക്കില്ലെന്നു പറയുന്നത്. സമാധാനപരമായി നടത്തുന്ന സമരങ്ങള്‍ എങ്ങനെ നിയമലംഘനമാകും? കോണ്‍ഗ്രസിലെ പുത്തന്‍കൂറ്റുകാര്‍ ഗാന്ധിജിയെ മാത്രമല്ല, ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെയാകെ മറക്കുകയാണ്. സമരത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധമുള്ളവര്‍ കോടതിയെ സമീപിക്കട്ടെ എന്ന ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ വാക്കുകള്‍ ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള അഹന്തനിറഞ്ഞ വെല്ലുവിളിയല്ലാതെ മറ്റെന്താണ്?
ഹസാരെയുടെ മാര്‍ഗങ്ങളില്‍ ചിലതിനോട് എല്ലാവര്‍ക്കും യോജിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ , അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ രാജ്യസ്നേഹികളായ എല്ലാവരുടെയും മനസ്സിലുള്ളതാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ സമരം രാജ്യത്തിന്റെ ഇന്നത്തെ സുപ്രധാന രാഷ്ട്രീയസമരംതന്നെയാണ്. സിപിഐ എം പരിപാടി വ്യക്തമാക്കുന്നപോലെ, "സമൂഹത്തിലാകെ പരക്കുകയും അഴിമതിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുള്ള കള്ളപ്പണത്തിന്റെ വമ്പിച്ച വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബൂര്‍ഷ്വ-ഭൂപ്രഭു ഭരണകൂടത്തിന്റെ ഉപകരണങ്ങളെല്ലാം അധഃപതിച്ചുപോയിരിക്കുന്നു. ഉദാരവല്‍ക്കരണപ്രക്രിയ ഭരണത്തിന്റെ ഉന്നതതലങ്ങളില്‍ വന്‍തോതിലുള്ള അഴിമതിക്ക് വഴിവച്ചിരിക്കുകയാണ്. നിയമങ്ങളെ അട്ടിമറിക്കുകയും പൊതുമുതല്‍ കൊള്ളയടിക്കുകയും ചെയ്യുന്ന അഴിമതിനിറഞ്ഞ ഒരു ഗൂഢസംഘത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുകയാണ് ഉന്നതരായ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും പൊതുസ്ഥാനങ്ങള്‍ വഹിക്കുന്നവരും ബൂര്‍ഷ്വാ രാഷ്ട്രീയക്കാരും. ജനാധിപത്യത്തെയും പൗരന്മാരുടെ അവകാശങ്ങളെയും അത് പരിഹാസ്യമാക്കിത്തീര്‍ക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ നടമാടുന്ന പണാധിപത്യത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച, രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണം, ബൂത്ത് പിടിച്ചടക്കല്‍ , തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ തുടങ്ങിയവ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയ്ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു." ഇത്തരമൊരവസ്ഥയില്‍നിന്ന് പുറത്തുകടക്കാനുള്ള അഭിവാഞ്ഛ എല്ലാ ദേശാഭിമാനികളുടെയും ഹൃദയത്തില്‍ തുടിക്കുന്നുണ്ട്. അതുകൊണ്ടാണ്, അണ്ണ ഹസാരെമുതല്‍ ബാബ രാംദേവുവരെയുള്ളവര്‍ ആരംഭിച്ച സമരങ്ങള്‍ക്ക് അഭൂതപൂര്‍വമായ പിന്തുണ ലഭിച്ചത്.
അരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിലൂടെ അഴിമതി തടയാം എന്ന തെറ്റായ ധാരണ ആ സമരങ്ങളിലൂടെ പ്രസരിക്കുന്നുണ്ട്. അത്തരം കാര്യങ്ങളിലുള്ള അഭിപ്രായഭിന്നത നിലനില്‍ക്കെത്തന്നെ ആ സമരത്തിന്റെ മുദ്രാവാക്യത്തെ ഏറ്റെടുക്കാനും പാര്‍ലമെന്റിലും പുറത്തും അതിനുവേണ്ടി പോരാടാനും ഇടതുപക്ഷം തയ്യാറായിട്ടുണ്ട്. ഹസാരെയെ ഡല്‍ഹി പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിലൂടെ മന്‍മോഹന്‍ സര്‍ക്കാര്‍ ആക്രമിച്ചത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെയാണെന്നും അതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് ഇന്ത്യ എന്ന് ആഗോളതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ലജ്ജാകരമായ അഴിമതിരാജിനാണ് മന്‍മോഹന്‍ നേതൃത്വം കൊടുക്കുന്നത്. ഭരണ രാഷ്ട്രീയ- ഉദ്യോഗസ്ഥ- കോര്‍പറേറ്റ് കൂട്ടുകെട്ട് രാജ്യത്തെ കൊള്ളയടിച്ച് തടിച്ചുകൊഴുക്കുകയാണ്. അഴിമതിക്കഥകള്‍ പേര്‍ത്തും പേര്‍ത്തും പുറത്തുവരുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല. ബാബ രാംദേവിന്റെ പരിഹാസ്യമായ സമരരീതിയുടെ പിന്നാലെപോലും ജനങ്ങള്‍ കൂട്ടത്തോടെ ചെല്ലാനുള്ള കാരണം ഉള്ളിലുറയുന്ന ആ രോഷമാണ്. ഹസാരെസംഘം രാഷ്ട്രീയ പാര്‍ടികളോട് ശത്രുതാ മനോഭാവം കാട്ടുന്നു. ഇപ്പോള്‍ രാജ്യം ചര്‍ച്ചചെയ്യുന്ന പല അഴിതികളും ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലുകളിലൂടെയാണ് പുറത്തുവന്നത് എന്നതും അഴിമതിക്കെതിരായി പാര്‍ലമെന്റിലും പുറത്തും നിരന്തരമായ സമരം നടത്തുന്നത് ഇടതുപക്ഷമാണെന്നതും വിസ്മരിച്ചുകൊണ്ടുള്ള നീക്കങ്ങളിലെ അനൗചിത്യവും അസാംഗത്യവും ശ്രദ്ധിക്കപ്പെടാതെ പോകരുത്. അരാഷ്ട്രീയതയല്ല അഴിമതിതടയാനുള്ള മാര്‍ഗം. അടിമുടി ജനവിരുദ്ധമായ നവലിബറല്‍ നയങ്ങള്‍ക്കെതിരായതും അഴിമതിക്കെതിരായതുമായ പോരാട്ടങ്ങള്‍ കണ്ണിചേര്‍ക്കപ്പെടേണ്ടതാണ്. അഴിമതി മൂടിവയ്ക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനുമുള്ളതാണ് യുപിഎ നേതൃത്വത്തിന്റെ ഹസാരെ വിരുദ്ധ നീക്കങ്ങള്‍ . അത് രാജ്യത്തിന് ആപത്താണ്. ഹസാരെയ്ക്കെതിരായ സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന്റെ അട്ടിമറിതന്നെയായി കണക്കാക്കി അതിനെതിരെ ജനരോഷം ഉയരണം. ഹസാരെയെ വിട്ടയക്കാന്‍ മാത്രമല്ല, അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ജനാധിപത്യപരമായ രീതിയില്‍ പരിഹരിക്കാനുള്ള സമീപനവും കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകണം. യുപിഎ നേതൃത്വത്തെ അത്തരമൊരു നിലപാടിലേക്കെത്തിക്കാനുള്ള പ്രതിഷേധാഗ്നി ആളിക്കത്തിയേ തീരൂ.
deshabhimani editorial 170811

Tuesday, August 2, 2011
പാര്‍ലമെന്റും പ്രതിപക്ഷ സഹകരണവും
പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം രാജ്യത്ത് പടരുന്ന ബഹുജനരോഷത്തിന്റെ പ്രതിഫലനംകൊണ്ട് ശ്രദ്ധേയമാകേണ്ടതുണ്ട്. ജനങ്ങളുടെ പ്രതിനിധികളാണ് സഭയിലുള്ളത് എന്നതുകൊണ്ടുതന്നെ നിയമനിര്‍മാണസഭ ജനവികാരം ഭരണാധികാരികളെ അറിയിക്കാനുള്ള സമരവേദികൂടിയാണ്.
ഗവണ്‍മെന്റിന് തന്നിഷ്ടപ്രകാരമുള്ള ജനവിരുദ്ധ നിയമനിര്‍മാണങ്ങളുമായി നിര്‍ബാധം മുന്നോട്ടുപോകാനുള്ള വഴിയൊരുക്കിക്കൊടുക്കുക എന്നതാണ് സഭയുടെ ദൗത്യം എന്ന മട്ടിലുള്ള ഒരു ചിന്ത പടര്‍ത്താന്‍ വ്യവസ്ഥാപിത താല്‍പ്പര്യങ്ങളുള്ള ചില രാഷ്ട്രീയകേന്ദ്രങ്ങളും അവയെ അനുസരിക്കുന്ന മാധ്യമങ്ങളും കുറെക്കാലമായി പ്രത്യേക താല്‍പ്പര്യം കാട്ടുന്നുണ്ട്. ആണവകരാര്‍ പ്രശ്നത്തില്‍ ഒന്നാം യുപിഎ ഭരണത്തിന്റെ അവസാനഘട്ടത്തിലും സ്പെക്ട്രം കുംഭകോണപ്രശ്നത്തില്‍ രണ്ടാം യുപിഎയുടെ ഘട്ടത്തിലും പാര്‍ലമെന്റ് സ്തംഭിച്ചപ്പോള്‍ ഈ പ്രചാരണം ശക്തമാകുകയുണ്ടായി. സഭാസ്തംഭനം പോലുള്ള നഷ്ടത്തിന്റെ കണക്കുകളുമായി ചില മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളുമെത്തി. സഭ സ്തംഭിക്കുന്നതുകൊണ്ടുണ്ടായ നഷ്ടത്തിന്റെ എത്ര ലക്ഷം ഇരട്ടിയാണ് സ്പെക്ട്രം കുംഭകോണത്തിലൂടെ യുപിഎ ഗവണ്‍മെന്റ് രാജ്യത്തിന്റെ ഖജനാവിന് നഷ്ടപ്പെടുത്തിയത്. ആണവകരാര്‍പോലുള്ളവയിലൂടെ ഇന്ത്യയുടെ ആത്മാഭിമാനവും പരമാധികാരവും പണയംവയ്ക്കുന്നതുകൊണ്ടുള്ള നഷ്ടവും ചില ദിവസങ്ങളില്‍ സഭ സ്തംഭിക്കുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടവും തമ്മില്‍ താരതമ്യമുണ്ടോ? രാഷ്ട്രീയ സ്വാര്‍ഥതാല്‍പ്പര്യക്കാര്‍ ഉയര്‍ത്തുന്ന വാദഗതിയില്‍ കുടുങ്ങി നിശ്ശബ്ദമായിക്കൂടാ ലോക്സഭയിലും രാജ്യസഭയിലും ഈ സമ്മേളനത്തില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ . സഭ സ്തംഭിക്കുന്നെങ്കില്‍ അതിന്റെ യഥാര്‍ഥ ഉത്തരവാദികള്‍ ഗവണ്‍മെന്റ് തന്നെയാണ് എന്നതും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
അമേരിക്കയുമായൊത്ത് രാജ്യവിരുദ്ധമായ ആണവകരാര്‍ ഒപ്പിടണമെന്ന യുപിഎയുടെ ദുശ്ശാഠ്യമാണ് മുമ്പ് സഭയെ സ്തംഭിപ്പിച്ചത്. കഴിഞ്ഞ സമ്മേളനത്തില്‍ സഭയെ സ്തംഭിപ്പിച്ചതാകട്ടെ രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷണം നടത്താനാകില്ല എന്ന യുപിഎയുടെ കടുംപിടിത്തവും. സഭ സ്തംഭിപ്പിക്കുന്ന യഥാര്‍ഥ ശക്തിയേത് എന്നന്വേഷിച്ചാല്‍ കോണ്‍ഗ്രസിലേക്കും യുപിഎയിലേക്കും അതിനുവേണ്ടി ഇന്ത്യയിലിടപെടുന്ന അമേരിക്കന്‍ താല്‍പ്പര്യങ്ങളിലേക്കും യുപിഎ ഭരണം നിലനിര്‍ത്തിക്കൊണ്ടുപോകുന്ന കോര്‍പറേറ്റ് പണശക്തികളിലേക്കും ഒക്കെയാണ് നാം എത്തുക.
വര്‍ഷകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയരാന്‍ വേണ്ടതൊക്കെ യുപിഎ ഭരണം ചെയ്തുവച്ചിട്ടുണ്ട്. ഇന്ത്യന്‍ താല്‍പ്പര്യത്തിനെതിരെ വിദേശതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് യുപിഎ ഭരണം നടത്തുന്നത് എന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മുംബൈ സ്ഫോടനപരമ്പരയുടെ സൂത്രധാരനായ സിഐഎ-ലഷ്കര്‍ ഇ തോയ്ബ ഇരട്ട ഏജന്റ് ഡേവിഡ് ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് ഇവര്‍ക്കില്ല. ഭോപാല്‍ ദുരന്തത്തിലൂടെ ആയിരങ്ങളുടെ ജീവനെടുക്കുകയും ന്യായമായ നഷ്ടപരിഹാരംപോലും നിഷേധിക്കുകയും ചെയ്ത കാര്‍ബൈഡ് ഉടമ വാറന്‍ ആന്‍ഡേഴ്സനെ വിട്ടുകിട്ടണമെന്നില്ല. പുരുളിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ച ഡെന്മാര്‍ക്കുകാരന്‍ കിം ഡേവിയെ വിട്ടുകിട്ടണമെന്നില്ല. ഇപ്പോഴിതാ ആണവബാധ്യതാ നിയമം വിദേശ ആണവ കമ്പനികള്‍ക്ക് ബാധ്യതയില്ല എന്ന നിലയ്ക്ക് ഭേദഗതി ചെയ്യണമെന്ന് ഹിലരി ക്ലിന്റന്‍ ഇന്ത്യന്‍ മണ്ണില്‍ വന്നുനിന്ന് പറഞ്ഞിരിക്കുന്നു. മന്‍മോഹന്‍സിങ് ഒരക്ഷരം ഉരിയാടുന്നില്ല. ഇത്തരം സാമ്രാജ്യത്വ ദാസ്യവേലകള്‍ക്കെതിരായി പാര്‍ലമെന്റില്‍ പ്രതിഷേധമുയരുന്നെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്. ഗവണ്‍മെന്റ് അതില്‍ അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ല.
ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ നിയമമാക്കാനുദ്ദേശിക്കുന്ന ബില്ലുകളുടെ സ്വഭാവം നോക്കുക. ഇന്‍ഷുറന്‍സ്-ബാങ്കിങ് മേഖലകള്‍ വിദേശമൂലധനത്തിനായി തുറന്നുകൊടുക്കുന്ന തരത്തിലുള്ള ഇന്‍ഷുറന്‍സ്-ബാങ്കിങ് നിയമഭേദഗതിയുള്ളതാണ് ചില ബില്ലുകള്‍ . ഇന്‍ഷുറന്‍സ് മേഖല സര്‍ക്കാര്‍ ഉടമസ്ഥതയിലും പൊതുമേഖലയിലുമായി ഗംഭീരപ്രകടനം കാഴ്ചവച്ച് ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിച്ചുകയറിയ ചരിത്രമാണിവിടെയുള്ളത്. അത് വിദേശവല്‍ക്കരിക്കുന്നതെന്തിനാണ്? സുശക്തമായ ബാങ്കിങ് സമ്പ്രദായവും ബാങ്കിങ് മേഖലയുമാണ് ഇന്ത്യയിലുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തികമാന്ദ്യത്തിന്റെ ഘട്ടത്തിലും അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഏറിയ തോതില്‍ ഇന്ത്യയിലേക്ക് കടന്നുവരാതെ കാത്തത് നമ്മുടെ ബാങ്കിങ് സംവിധാനവും അതിന്റെ സവിശേഷഘടനയുമാണ്. അത് എന്തിനാണിപ്പോള്‍ പൊളിച്ചടുക്കുന്നത്? അമേരിക്കന്‍ താല്‍പ്പര്യത്തിലാണിതെന്നത് പകല്‍പോലെ വ്യക്തം. ചില്ലറ വ്യാപാരരംഗം ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കായി തുറന്നുകൊടുക്കാനുള്ളതാണ് യുപിഎ ഗവണ്‍മെന്റ് അവതരിപ്പിക്കാന്‍ പോകുന്ന മറ്റൊരു ബില്‍ . ലക്ഷക്കണക്കിന് കുടുംബങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന നിയമമാണിത്. എന്നുമാത്രമല്ല, ഗ്രാമതലങ്ങളില്‍വരെ വേരോടിച്ച് ഇന്ത്യയില്‍നിന്ന് കൊള്ളലാഭം കടത്തിക്കൊണ്ടുപോകാന്‍ വിദേശ കമ്പനികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നടപടികൂടിയാണിത്. ഇന്ത്യക്ക് കരസ്ഥമാക്കാന്‍ കഴിയാതിരിക്കുന്ന ഏതെങ്കിലും സാങ്കേതികവിദ്യയുടെ രംഗത്താണ് സഹകരണവും കരാറുമെങ്കില്‍ പിന്നെയും മനസ്സിലാക്കാം. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ചില്ലറവില്‍പ്പന നടത്താന്‍ അമേരിക്കക്കാര്‍ക്കേ കഴിയൂ എന്ന് മന്‍മോഹന്‍സിങ് പറഞ്ഞാല്‍ , കണ്ണുമടച്ച് വിശ്വസിക്കാന്‍ മന്ദബുദ്ധികളല്ല പാര്‍ലമെന്റില്‍ പ്രതിപക്ഷ ബെഞ്ചുകളിലിരിക്കുന്നത് എന്നോര്‍ക്കണം. കൃഷിക്കുള്ള ഭൂമി വ്യാപകമായ തോതില്‍ ഏറ്റെടുത്ത് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കാര്‍ഷിക കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്ന ഒരു പ്രക്രിയയിലാണിപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ്. ഇത് നിര്‍ത്തിവയ്ക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടാതെ വയ്യ. അത് ചെയ്യുമ്പോള്‍ സഭയുടെ സുഗമമായ നടത്തിപ്പിനുള്ള സഹകരണമെവിടെ എന്ന് ചോദിക്കരുത്.
ഇതേസമയം ജനങ്ങള്‍ക്കാവശ്യമുള്ളതും വമ്പിച്ച ജനസമ്മര്‍ദത്തിന്റെ ഫലമായി തുടങ്ങിവച്ചതുമായ നിയമനിര്‍മാണപ്രക്രിയയുടെ കാര്യത്തിലൊന്നും യുപിഎ ഗവണ്‍മെന്റിന് താല്‍പ്പര്യമില്ല എന്നതും കാണണം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമംതന്നെ ഉദാഹരണം. ഇടതുപക്ഷ പാര്‍ടികളില്‍നിന്നുള്ള അതിശക്തമായ സമ്മര്‍ദത്തിന്റെ ഫലമായാണ് ഇത്തരമൊരു ബില്‍ അവതരിപ്പിക്കാമെന്ന് ഭരണപക്ഷം ഏറ്റത്. ഈ ബില്‍ ഈ സമ്മേളനത്തില്‍ നിയമമാക്കുന്നതിന്റെ ഒരു സൂചനയും ഇതുവരെ കാണാനില്ല. വനിതാ സംവരണ ബില്‍ പ്രശ്നവും തഥൈവ. യുപിഎ ഗവണ്‍മെന്റ് അധികാരത്തിന്റെ ആദ്യ നൂറുനാളുകള്‍ക്കിടയില്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച കാര്യങ്ങളില്‍ പെടുന്നതാണ് വനിതാസംവരണ ബില്‍ . എന്നാല്‍ , ഇത് ഈ സമ്മേളനത്തില്‍ നിയമമാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യുപിഎ പ്രകടിപ്പിക്കില്ല എന്നത് വ്യക്തമാണ്.
സ്പെക്ട്രം കുംഭകോണത്തിലെ ഇടപാടുകള്‍ അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരവും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അറിഞ്ഞുകൊണ്ടായിരുന്നു എന്ന് ജയിലില്‍ കിടക്കുന്ന മുന്‍മന്ത്രി എ രാജ പറഞ്ഞിട്ടുണ്ട്. ഇതിന് യുക്തിസഹമായ ഒരു വിശദീകരണവും പ്രധാനമന്ത്രിയില്‍നിന്നുണ്ടായിട്ടില്ല. ലോക്പാല്‍ ബില്ലിന്റെ പരിഗണനാവിഷയത്തില്‍നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെയും ജുഡീഷ്യറിയെയും ഒഴിച്ചുനിര്‍ത്തരുതെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നുണ്ട്. എന്നാല്‍ , ഇതിനോട് സഹകരണാത്മകമായി പ്രതികരിക്കാനുള്ള സന്നദ്ധത മന്‍മോഹന്‍സിങ് പ്രകടിപ്പിച്ചിട്ടില്ല. അതിരൂക്ഷമായ വിലക്കയറ്റം, പണപ്പെരുപ്പം, ഭക്ഷ്യപണപ്പെരുപ്പം എന്നിവയിലൊന്നും ആശ്വാസം കാണാനുള്ള ഒരു നടപടിയും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നില്ല. ഭൂമി ഏറ്റെടുക്കല്‍ നിയമം പഴുതടച്ച് ഭേദഗതിപ്പെടുത്താനുള്ള ശ്രമമില്ല. ചുരുക്കത്തില്‍ ഭരണം ജനങ്ങള്‍ക്ക് വേണ്ടിയല്ല, ഒരു രാഷ്ട്രീയ വൈതാളികസംഘത്തിനുവേണ്ടിയാണ് എന്നതാണ് സ്ഥിതി.
അതുപോലെ പ്രതിപക്ഷത്തുനിന്ന് ആളെ വിലയ്ക്കെടുക്കാനുമുണ്ട് യുപിഎയുടെ നീക്കം. ലോക്പാല്‍ ബില്‍ പാസാക്കാന്‍ ബിഎസ്പിയെ കൂട്ടുപിടിക്കാന്‍ നോക്കുന്നു. ബാങ്കിങ്-ഇന്‍ഷുറന്‍സ് മേഖല വിദേശമൂലധനത്തിനായി വിട്ടുകൊടുക്കുന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ കൂട്ടുപിടിക്കാന്‍ നോക്കുന്നു. ഇങ്ങനെ അവസരവാദപരമായ താല്‍ക്കാലിക സൗഹൃദങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും സഭയില്‍ ജാഗ്രതയുണ്ടാകേണ്ടതുണ്ട്. പെന്‍ഷന്‍ പരിഷ്കരണ ബില്‍ അവതരിപ്പിക്കാന്‍ ബിജെപിയെ കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നത് രാജ്യം കണ്ടു. അത്തരം ഇടപാടുകളിലെ അവസരവാദസ്വഭാവം തുറന്നുകാട്ടാനുള്ള വേദികൂടിയായി വര്‍ഷകാലസമ്മേളനകാലത്ത് പാര്‍ലമെന്റ് മാറട്ടെ.
deshabhimani editorial 020811

Friday, July 15, 2011
മുംബൈ ആക്രമണം ഒരു വെല്ലുവിളി
ഇന്ത്യയെ ദുര്‍ബലമാക്കാനും ജനങ്ങളെ ഭയവിഹ്വലരാക്കാനും ലക്ഷ്യംവെച്ച് ഭീകരസംഘങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ തടയുന്നതില്‍ ഇന്റലിജന്‍സ് - സുരക്ഷാസംവിധാനങ്ങള്‍ പരാജയമാണെന്നതിന്റെ ഒടുവിലത്തെ തെളിവാണ് ബുധനാഴ്ച മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പര. മുംബൈയിലെ തിരക്കേറിയ മൂന്നു കേന്ദ്രങ്ങളില്‍ ഇരുപത് മിനുട്ടിനുള്ളില്‍ സ്‌ഫോടനങ്ങള്‍ നടത്തി രാജ്യത്തെ നടുക്കാന്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഏറെനാളത്തെ വിപുലമായ തയ്യാറെടുപ്പോടെയാണ് ഈ ആക്രമണം നടന്നത്. സാവേരി ബസാര്‍, ദാദര്‍, ഓപറ ഹൗസ് എന്നിവിടങ്ങളില്‍ തുടരെ തുടരെ സ്‌ഫോടനങ്ങള്‍ നടത്തിയത് വിദഗ്ധമായ ആസൂത്രണത്തിന്റെ തെളിവാണ്. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് അവര്‍ ഉപയോഗിച്ചത്. വിദഗ്ധ പരിശീലനം നേടിയ ഒരു സംഘത്തിന്റെ ദീര്‍ഘനാളത്തെ ആസൂത്രണം ഈ ആക്രമണത്തിനു പിന്നിലുണ്ട്. ഭീകരപ്രവര്‍ത്തകരുടെ ആക്രമണ പദ്ധതിയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞത്. അതു ശരിയാണെങ്കില്‍ നമ്മുടെ ഇന്റലിജന്‍സ് സംവിധാനം കഴിവുകെട്ടതാണെന്നതിന് മറ്റു തെളിവുകള്‍ ആവശ്യമില്ല. അടുത്തിടെ ഭീകരപ്രവര്‍ത്തകനായ ഇല്യാസ് കാശ്മീരി കൊല്ലപ്പെട്ടതിനെ തുടര്‍ന്നു മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ ആക്രമണത്തിനു സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്റലിജന്‍സ് കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ അതു റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്ന ഇല്യാസ് കാശ്മീരിയുടെ വധത്തിനു പ്രതികാരം ചെയ്യാന്‍ ഇന്ത്യന്‍ മുജാബിദൂം ലഷ്‌കറെ തൊയ്ബയും ആക്രമണം നടത്താന്‍ സാധ്യയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും ഈ റിപ്പോര്‍ട്ടുകള്‍ ഗൗരവത്തിലെടുത്തില്ല. സുരക്ഷാ വീഴ്ച തുറന്നു സമ്മതിക്കാനുള്ള ആര്‍ജവമില്ലാത്തതുകൊണ്ടാണ് ആക്രമണം സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ലെന്ന് ചിദംബരം ഇപ്പോള്‍ പറയുന്നത്.
കഴിഞ്ഞ പതിനാറു വര്‍ഷത്തിനിടയില്‍ എട്ട് ഭീകരാക്രമണങ്ങള്‍ക്കാണ് മുംബൈ ഇരയായത്. 1993 മാര്‍ച്ചില്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. രാജ്യത്തിന്റെ വാണിജ്യ-ധനകാര്യ ആസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ ഭീകരാക്രമണം ആവര്‍ത്തിക്കുന്നത് തടയാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അന്ന് കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പുകള്‍ ജലരേഖകളായി. ചെറുതും വലുതുമായ സ്‌ഫോടനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 2003 ല്‍ സാവേരി ബസാറിലും ഗേറ്റ് വേ ഓഫ് ഇന്ത്യയിലും നടന്ന സ്‌ഫോടനങ്ങളില്‍ അമ്പതു പേരാണ് കൊല്ലപ്പെട്ടത്. 2006 ജൂലൈയില്‍ തീവണ്ടികളില്‍ നടന്ന സ്‌ഫോടനത്തില്‍ 209 പേര്‍ മരണമടഞ്ഞു. ഈ ആക്രമണപരമ്പരക്ക് മകുടം ചൂടിയ ഭീകരത അരങ്ങേറിയത് 2008 സ്‌പെതംബര്‍ 26 നാണ്. അറുപത് മണിക്കൂര്‍ നേരം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആക്രമണം അക്ഷരാര്‍ഥത്തില്‍ ജനങ്ങളെ നടുക്കി. ഒരു ചെറുസംഘം ആക്രമികളുടെ അഴിഞ്ഞാട്ടത്തില്‍ രാജ്യം വിറങ്ങലിച്ചു നിന്നു. മഹാരാഷ്ട്ര ഭീരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ദ് കാര്‍ക്കറെയും ക്യാപ്റ്റന്‍ സന്ദീപ് ഉണ്ണികൃഷ്ണനും ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ അഭിമാനമായ നിരവധി ധീരയോധാക്കളുടെ ജീവന്‍ അപഹരിക്കാന്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ആക്രമണസാധ്യതയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതും കടല്‍വഴി ആക്രമണകാരികള്‍ വരുന്നത് തടയുന്നതിലെ നാവികസേനയുടെ പരാജയവുമെല്ലാം ആക്രമണത്തിനു വഴിയൊരുക്കി. അന്നത്തെ അനുഭവത്തില്‍നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാഠമുള്‍ക്കൊള്ളുകയും ഇന്റലിജന്‍സ്-സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകള്‍ അടക്കുകയും ചെയ്തിരുന്നുവെങ്കില്‍ ബുധനാഴ്ചത്തെ സ്‌ഫോടന പരമ്പര തടയാന്‍ കഴിയുമായിരുന്നു. ഏറ്റവും ഒടുവിലത്തെ ആക്രമണത്തിന്റെ പിന്നിലുള്ളവരെക്കുറിച്ച് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. അവരുടെ ലക്ഷ്യം വ്യക്തമാണ്. ഇന്ത്യയുടെ ഐക്യം ശിഥിലമാക്കുക. രാജ്യത്തിന്റെ പുരോഗതി തടയുക. ഭീകരാക്രമണത്തിന്റെ മറവില്‍ സാമുദായിക സ്പര്‍ധ വളര്‍ത്താനും മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനും ബോധപുര്‍വമായ ശ്രമങ്ങള്‍ നടക്കും. ഇത്തരം ദുഷ്ടനീക്കങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
മുംബൈയിലെ ഏറ്റവും ഒടുവിലത്തെ ആക്രമണത്തെ വെല്ലുവിളിയായി ഏറ്റെടുക്കാന്‍ സര്‍ക്കാരും ജനങ്ങളും തയ്യാറാകണം. ഇന്റലിജന്‍സ് - സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. അതോടൊപ്പം സമാധാനവും സാമുദായികമൈത്രിയും എന്തു വിലകൊടുത്തും കാത്തുസൂക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്യണം.
janayugom editorial 150711

Thursday, June 2, 2011
അന്തമില്ലാത്ത അഴിമതികള്‍
യുപിഎ സര്‍ക്കാരിന്റെ അഴിമതിസാമ്രാജ്യം ഇന്നുവരെ പുറത്തുവന്നതിനേക്കാള്‍ എത്രയോ വലുതാണ് എന്ന് തെളിയിക്കുന്നതാണ് 2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ടെക്സ്റ്റൈല്‍മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധിമാരന് പങ്കാളിത്തമുണ്ടെന്ന പുതിയ വെളിപ്പെടുത്തല്‍ . അനേക കോടികള്‍ കൈക്കൂലികൊടുത്താണ് ദയാനിധിമാരന്‍ ഇപ്പോള്‍ ടെക്സ്റ്റൈല്‍ മന്ത്രിസ്ഥാനം തരപ്പെടുത്തിയതെന്ന് നീരാ റാഡിയ ടേപ്പുകളില്‍നിന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍ "തെഹല്‍ക" വാരിക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോംമന്ത്രിയായിരിക്കെ ദയാനിധിമാരന്‍ നടത്തിയ കൂറ്റന്‍ അഴിമതിയാണ് പുറത്തുവന്നത്. 2ജി സ്പെക്ട്രത്തോടെയുള്ള 14 യുനിഫൈഡ് അസസ്സ് സര്‍വീസ് ലൈസന്‍സ് നല്‍കുകവഴി മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പില്‍നിന്ന് 700 കോടി രൂപ മാരന്റെ കുടുംബം നടത്തുന്ന സണ്‍ ടിവിയ്ക്കും റേഡിയോയ്ക്കും ലഭിച്ചെന്നാണ് വെളിപ്പെടുത്തല്‍ . ആ ഇടപാടിന്റെ വിശദാംശങ്ങളും രേഖകളും 2ജി സ്പെക്ട്രം ഇടപാട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഡിബി റിയല്‍റ്റി ഗ്രൂപ്പ് 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് കൈമാറിയത് തെളിഞ്ഞതിനെത്തുടര്‍ന്ന് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി ഇന്ന് തിഹാര്‍ ജയിലിലാണ്. ദയാനിധിമാരനു പുറകെ ടെലികോം മന്ത്രിസ്ഥാനം അലങ്കരിച്ച എ രാജയും ജയിലില്‍ കിടക്കുന്നു. അടുത്ത ഊഴം ദയാനിധിയുടേതാണ്. ഈ പടുകൂറ്റന്‍ അഴിമതിക്ക് സമ്മതവും ഒത്താശയും സംരക്ഷണവും നല്‍കിയ വന്‍സ്രാവുകള്‍ പിടിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പിന് 74 ശതമാനം ഓഹരിയുള്ള എയര്‍സെല്ലിന് 22,000 കോടി രൂപയെങ്കിലും വിലമതിക്കുന്ന ലൈസന്‍സ് 1399 കോടി രൂപയ്ക്ക് നല്‍കി എന്നതാണ് മാരനെതിരായ ആരോപണം. പ്രത്യുപകാരമായി 600 കോടി രൂപ സണ്‍ ഡയറക്ട് പ്രൈവറ്റ് ലിമിറ്റഡിലേക്കും നൂറുകോടി മാരന്റെ സൗത്ത് ഏഷ്യ എഫ്എം റേഡിയോ കമ്പനിയിലേക്കും വാങ്ങി. ഇടപാടില്‍ വിദേശനിക്ഷേപത്തിന്റെ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തു. കനിമൊഴി ഇരുനൂറുകോടിയാണ് വാങ്ങിയതെങ്കില്‍ ഇത് എഴുനൂറുകോടി. ഖജനാവില്‍ ചേരേണ്ട സഹസ്രകോടികള്‍ ഇഷ്ടക്കാര്‍ക്ക് പതിച്ചുകൊടുക്കുന്നതിന്റെ ഒറ്റുകൂലിയാണിത്. ഇത് ഇന്ത്യാ മഹാരാജ്യത്തിന്റെ ഗതികേടാണ്.
ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ ഭരണം അക്ഷരാര്‍ഥത്തില്‍ അഴിമതിരാജിന്റെ ചെങ്കോലാണ് ഏന്തുന്നത്. മന്ത്രിയായിരുന്ന എ രാജയെ അഴിമതിക്കുറ്റത്തിന് ജയിലിലടയ്ക്കാന്‍ നിര്‍ബന്ധിതമായപ്പോള്‍ രാജ്യം നാണക്കേടിന്റെ പുതിയൊരു ചരിത്രമാണെഴുതിയത്. 75,000 കോടി രൂപയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് എംപിയും മുന്‍മന്ത്രിയുമായ സുരേഷ് കല്‍മാഡി ജയിലിലാണ്. കല്‍മാഡി ഇന്നും പാര്‍ലമെന്റിലെ കോണ്‍ഗ്രസ് അംഗമാണ്. ദയാനിധിമാരനും അതേ വഴിയിലൂടെ നടക്കേണ്ടിവരുമ്പോള്‍ ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തില്‍ ഏല്‍ക്കുന്ന മുറിവ് സങ്കല്‍പ്പാതീതമാംവണ്ണം ആഴത്തിലുള്ളതാകും. കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലയ്ക്ക് അനുവദിച്ചതില്‍ 85,000 കോടിരൂപയുടെ അഴിമതി നടന്ന കാര്യം പുറത്തുവന്നത് ഇക്കഴിഞ്ഞ ആഴ്ചയിലാണ്. ഇടപാട് നടക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനായിരുന്നു കല്‍ക്കരി വകുപ്പിന്റെ ചുമതല. ഈ അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.
ജനങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നവര്‍ മാത്രമാണ് യഥാര്‍ഥ അഴിമതിക്കാരെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും കരുതാനാകില്ല. സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതു കൊണ്ടു മാത്രമാണ് 2ജി സ്പെക്ട്രം ഇടപാടിന്റെ ഇത്രയെങ്കിലും നടപടികള്‍ നീങ്ങിയതും പ്രമുഖര്‍ ജയിലിലായതും. 2ജി സ്പെക്ട്രം അനുവദിച്ചതില്‍ 1.76 ലക്ഷം കോടിയുടെ നഷ്ടം കേന്ദ്ര ഖജനാവിന് ഉണ്ടായി എന്ന സിഎജിയുടെ കണ്ടെത്തലിനെത്തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സര്‍വശക്തിയുമെടുത്ത് ചെറുത്തത് കോണ്‍ഗ്രസാണ്. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം മുഴുവന്‍ തടസ്സപ്പെട്ടിട്ടും കോണ്‍ഗ്രസ് അനങ്ങിയില്ല. ഒടുവില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിരോധം മന്ത്രിസഭയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന തലത്തിലേക്ക് വളര്‍ന്നപ്പോഴാണ് ജെപിസി അന്വേഷണത്തിന് വഴങ്ങിയത്. ഒറ്റയടിക്ക് പലവട്ടം മലക്കം മറിയുന്ന കോണ്‍ഗ്രസിനെയാണ് അന്ന് രാജ്യം കണ്ടത്. നീരാ റാഡിയ ടേപ്പുകളിലൂടെയും മറ്റു പല വഴികളിലൂടെയും അഴിമതികളുടെ ഒട്ടേറെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തമിഴ്നാടിന്റെ നാലതിരുകളില്‍ കഴിയുന്ന ഡിഎംകെ എന്ന പാര്‍ടിക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതല്ല ഇത്തരം അഴിമതികളെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് സംശയമുണ്ടാകില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുള്ളതായിരുന്നു ഐഎസ്ആര്‍ഒ-ദേവാസ് ഇടപാട്. പാമൊലിന്‍ കേസില്‍ പ്രതിയായ പി ജെ തോമസിനെ പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ട് കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചതിനുപിന്നില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നേരിട്ട് ആക്ഷേപമുയര്‍ന്നു. ദിവസം കഴിയുന്തോറും പുതിയ അഴിമതിക്കഥകള്‍ പുറത്തുവരുന്നു; 2ജി സ്പെക്ട്രം അഴിമതിയുടെ ചുരുളഴിയുന്നു. 2ജി സ്പെക്ട്രം കേസ് അന്വേഷിക്കുന്ന സിബിഐ ദയാനിധിമാരന്റെ പങ്കാളിത്തംകൂടി അന്വേഷിക്കണം. കരുണാനിധിയുടെ കുടുംബാംഗങ്ങളുടെയാകെ സ്വത്തും അതിന്റെ സ്രോതസ്സും അന്വേഷിക്കണം. ഇതില്‍നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാകില്ല. സംയുക്തമായി തട്ടിപ്പും അഴിമതിയും നടത്തി കൂട്ടുപ്രതികളെ തുറുങ്കിലേക്ക് തള്ളിവിട്ട് സ്വയം രക്ഷപ്പെടുന്ന ചതിയന്റെ വേഷമാണിന്ന് കോണ്‍ഗ്രസിന്. യഥാര്‍ഥത്തില്‍ അഴിമതിയുടെ അച്ചുതണ്ടുതന്നെ കോണ്‍ഗ്രസാണ്. അത് തുറന്നുകാട്ടിയുള്ള ശക്തമായ പ്രചാരണത്തിനും തുടര്‍ച്ചയായ പ്രക്ഷോഭത്തിനും നാട് ഒരുങ്ങേണ്ടതുണ്ട്.
deshabhimani editorial 020611

Tuesday, May 31, 2011
ജര്‍മനി തുറന്നുതരുന്ന വഴി
ശുദ്ധവും സുരക്ഷിതവുമെന്ന് അതിന്റെ പ്രണേതാക്കള്‍ തന്നെ വാഴ്ത്തിയ ആണവോര്‍ജത്തിന്റെ കെടുതികള്‍ ലോകം ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങളാണിത്. സമീപകാല ലോക ചരിത്രത്തിലെ ഏറ്റവും വലിയ സുനാമിയെത്തുടര്‍ന്നുണ്ടായ ഫുകുഷിമ ആണവ ദുരന്തം സമാനതകളില്ലാത്ത ദുരന്തത്തിലേയ്ക്കാണ് ജപ്പാനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ജപ്പാനിലെ ആണവ ദുരന്തത്തിന്റെ വ്യാപ്തിയെന്തെന്ന് ഇനിയും കണക്കാക്കാനായിട്ടില്ല. എങ്കിലും അതിന്റെ ഭയാനകമായ 'ആഴ'ത്തെക്കുറിച്ച് ലോകത്തിന് അസന്നിഗ്ധമായ ബോധ്യം വന്നിട്ടുണ്ട്. അതുകൊണ്ടാണ് വൈദ്യുതിക്കു വേണ്ടി ആണവ പദ്ധതികളെ ആശ്രയിക്കുന്നതിനെക്കുറിച്ച് പല രാജ്യങ്ങളും പുനരാലോചന നടത്തുന്നത്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ അടക്കം പല രാജ്യങ്ങളും ആണവ പദ്ധതികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ പിന്‍പറ്റി ജര്‍മനി ഇന്നലെ കൈക്കൊണ്ട തീരുമാനം ചരിത്രത്തില്‍ ഇടം നേടാന്‍ പോന്നതാണ്. 2022 ഓടെ ആണവ നിലയങ്ങള്‍ പൂര്‍ണമായും അടച്ചിടാനും രാജ്യത്തെ ഊര്‍ജമേഖല ആണവവിമുക്തമാക്കാനുമാണ് ജര്‍മന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഊര്‍ജസുരക്ഷയെന്നാല്‍ മുക്കിനു മുക്കിന് ആണവ നിലയങ്ങള്‍ സ്ഥാപിക്കുകയാണന്ന മിഥ്യാധാരണയില്‍ കഴിയുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്, ജര്‍മനി തുറന്നുതരുന്ന ഈ വഴി.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ജര്‍മനിയുടേത്. ലോകത്തെ വ്യവസായവല്‍ക്കൃത രാഷ്ട്രങ്ങളില്‍ മുന്‍നിരയിലാണ് അതിന്റെ സ്ഥാനം. നിലവില്‍ പ്രവര്‍ത്തന സജ്ജമായ പതിനേഴു റിയാക്ടറുകളാണ് ജര്‍മനിയിലുള്ളത്. വൈദ്യുതോല്‍പ്പാദനത്തില്‍ ഗണനീയ വിഹിതം ഈ റിയാക്ടറുകളില്‍നിന്നു ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇവ അടച്ചുപൂട്ടുന്നത് രാജ്യത്തെ വ്യവസായ മേഖലയെ ബാധിക്കുക തന്നെ ചെയ്യും. എന്നിട്ടും ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോവാനാണ് ആ രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഭാവിക്ക് കുറെക്കൂടി സുരക്ഷിതമായ ഊര്‍ജരൂപം വേണമെന്നാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ പറഞ്ഞത്. ആണവ നിലയങ്ങളുയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള, പ്രത്യേകിച്ചും ഫുകുഷിമ ദുരന്തത്തിനു ശേഷം, നിസ്സംശയമായ ബോധ്യമാണ് ജര്‍മന്‍ ഭരണകൂടത്തെ ഈ തീരുമാനത്തിലെത്തിച്ചത്.
ത്രീമെന്‍ ഐലന്റിലും ചെര്‍ണോബില്ലിലും അടക്കം വന്‍ ആണവ അപകടങ്ങള്‍ ലോകം കണ്ടതാണ്. ചെറിയ ചെറിയ അപകടങ്ങള്‍ ലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു, ആണവ വ്യവസായത്തിന്റെ സ്വതവേയുള്ള രഹസ്യസ്വഭാവം കൊണ്ട് അവയുടെ വ്യാപ്തിയെന്തെന്ന് പുറംലോകം അറിയുന്നില്ല. ഫുകുഷിമ ദുരന്തത്തിന്റെ ഭീകരമുഖം മൂടിവയ്ക്കാന്‍ പോലും ലോകത്തെ ആണവ വ്യവസായത്തെ നിയന്ത്രിക്കുന്ന ലോബികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടുണ്ട്. വ്യവസായവല്‍ക്കരണത്തെ തുടര്‍ന്ന് വൈദ്യുതിയുടെ ആവശ്യം പലമടങ്ങ് വര്‍ധിച്ച പശ്ചാത്തലത്തിലാണ്, ഊര്‍ജത്തിന്റെ അക്ഷയഖനി എന്ന നിലയില്‍ ആണവ നിലയങ്ങള്‍ വ്യാപകമായി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ആണവലോബി എന്നും അവകാശപ്പെടുന്ന പോലെ ശുദ്ധവും സുരക്ഷിതവുമല്ല ആണവോര്‍ജമെന്ന് ഇന്നേതാണ്ട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈദ്യുതിയുടെ ആവശ്യം ദിനംപ്രതി ഏറിവന്നിട്ടും കൂടുതല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലല്ല, മറിച്ച് റിയാക്ടറുകളുടെയും ആണവ ഇന്ധനത്തിന്റെയും കച്ചവടത്തിലാണ്, ആണവോര്‍ജത്തിന്റെ വലിയ പ്രയോക്താക്കളിലൊന്നായ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിച്ചത്. 1970നു ശേഷം ഒരു അണുനിലയം പോലും അവിടെ സ്ഥാപിക്കപ്പെട്ടില്ല. അതേസമയം ഊര്‍ജസുരക്ഷയില്‍ ആണവ നിലയങ്ങള്‍ക്കുള്ള പങ്കു പ്രചരിപ്പിക്കുക എന്ന കച്ചവടതന്ത്രം ഫലപ്രദമായി ആവിഷ്‌കരിക്കാനും ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ അതില്‍ കുടുക്കാനും അവര്‍ക്കു കഴിയുകയും ചെയ്തു.
ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മൂന്നു ശതമാനം മാത്രമാണ് ആണവ നിലയങ്ങളില്‍നിന്നുള്ളത്. 2020 ഓടെ ഇത് 14 ശതമാനമാക്കുകയാണ് യു പി എ സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം. അമേരിക്കയുമായുള്ള ആണവ കരാറും മറ്റു ഈ ന്യായത്തിന്റെ പുറത്താണ്. ആണവ നിലയങ്ങളുണ്ടാക്കുന്ന സാമ്പത്തിക ആഘാതവും അവയോടുള്ള ജനകീയ പ്രതിരോധവും കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലുമെല്ലാം നിര്‍ദിഷ്ട ആണവ നിലയങ്ങളോടുള്ള എതിര്‍പ്പ് ശക്തമാണ്. നേരത്തെ ചെര്‍ണോബില്‍ ദുരന്തത്തിന്റെ അലകള്‍ ജര്‍മനിയിലെത്തിയപ്പോള്‍ സമാനമായ സാഹചര്യമായിരുന്നു ജര്‍മനിയിലേത്. ആണവ നിലയങ്ങള്‍ക്കെതിരെ അവിടെ ജനങ്ങള്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തി. അന്ന് ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ചും ആണവ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ ആ രാജ്യത്തെ ഭരണകൂടമെടുത്ത തീരുമാനമാണ് പിന്‍മുറക്കാര്‍ തിരുത്തുന്നത്. ആണവ നിലയങ്ങള്‍ ഡീകമ്മിഷന്‍ ചെയ്യുന്നതിലൂടെയുണ്ടാവുന്ന ഭാരിച്ച ചെലവ് ഏറ്റെടുത്താണ് അവര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. നിര്‍മാണ ദശയിലുള്ള നമ്മുടെ ആണവ പദ്ധതികളില്‍നിന്നു പിന്മാറുക ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന യുക്തിസഹവും അനായാസവുമായിരിക്കും. അതിനുള്ള ഇച്ഛാശക്തി മാത്രമാണ് ഇനിയുണ്ടാവേണ്ടത്.
janayugom editorial 310511

Monday, May 30, 2011
ചില്ലറ വ്യാപാരികളെ തെരുവില്‍ തള്ളരുത്
ചില്ലറവില്‍പ്പന മേഖലയില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം സാധാരണ ജനജീവിതത്തിന് കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. ചെറുകിട കച്ചവടത്തിലൂടെ അന്നത്തെ അന്നത്തിന് വക കണ്ടെത്തുന്ന കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന നീക്കമാണത്. പട്ടിണിപ്പാവങ്ങളായ ജനങ്ങളോടല്ല തങ്ങളുടെ ആഭിമുഖ്യം എന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തനിനിറം ഒരിക്കല്‍കൂടി അനാവരണം ചെയ്യപ്പെടുകയാണ് ഈ നടപടിയിലൂടെ. 2012 ഏപ്രില്‍മുതല്‍ ചില്ലറ വില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിക്കുന്നത്. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം സംബന്ധിച്ച ചട്ടങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയത്. വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ചിന്തിക്കുന്നതിനപ്പുറം സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞുവെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍നിന്ന് മനസിലാക്കാവുന്നത് ജനങ്ങള്‍ക്കാകെ ദോഷകരമായ നടപടിയുമായി യുപിഎ നേതൃത്വം വളരെയധികം മുന്നോട്ടു പോയി എന്നാണ്.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചില്ലറവില്‍പ്പനരംഗത്തേക്ക് ബഹുരാഷ്ട്രകുത്തകക്കമ്പനികളെ അനുവദിക്കണമെന്ന് വിവിധ മന്ത്രാലയങ്ങളുടെ സംയുക്തസമിതി സര്‍ക്കാരിനോടു നിര്‍ദേശിച്ചതിനുപിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ . കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസുവിന്റെ നേതൃത്വത്തിലുള്ള സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്. നിര്‍ദേശം ചര്‍ച്ചചെയ്യുംമുമ്പേ മന്ത്രി നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ മുമ്പുതന്നെ തീരുമാനമെടുത്തിരുന്നു എന്നതാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ നീക്കം നടത്തിയെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുമൂലമാണ് അന്ന് ആ ശ്രമം പരാജയപ്പെട്ടത്. നിലവില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ 51 ശതമാനം വിദേശനിക്ഷേപം മാത്രമാണ് ഇന്ത്യ അനുവദിച്ചത്. അടുത്ത വര്‍ഷംമുതല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും ചില്ലറവിപണി രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാള്‍മാര്‍ട്ട്, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്രകുത്തകകളാണ് ഇന്ത്യയിലേക്ക് പ്രവേശനം കാത്തു കഴിയുന്നത്. അനുമതി ലഭിച്ചാലുടന്‍ വ്യാപാരം തുടങ്ങാവുന്ന വിധത്തില്‍ ഈ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും കേന്ദ്രങ്ങള്‍ തുറന്നിട്ടുമുണ്ട്. ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിച്ചാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ഉപയോക്താക്കള്‍ നല്‍കുന്ന വിലയും തമ്മിലുള്ള അന്തരം കുറയ്ക്കാമെന്ന വാദവും മന്ത്രാലയ സമിതി മുന്നോട്ടുവച്ചിരുന്നു. വിദേശകുത്തകകള്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യ കൂടുതല്‍ ലഭ്യമാകുകയും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടുകയും ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ , ഇത്തരം കമ്പനികള്‍ വന്നാല്‍ വിതരണം മെച്ചപ്പെടുമെന്നും വില കുറയുമെന്നുമുള്ള ധാരണ അബദ്ധമാണെന്ന് പല രാജ്യങ്ങളുടെയും അനുഭവം നമ്മുടെ മുന്നിലുണ്ട്.
വിപണിയാകെ കൈയടക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ അവശ്യസാധനങ്ങള്‍ക്ക് വില തീരുമാനിക്കുന്നതോടെ വന്‍ വിലക്കയറ്റമാകും ഉണ്ടാകുക. ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്ന് അന്താരാഷ്ട്ര അനുഭവങ്ങള്‍ തെളിയിക്കുന്നുമുണ്ട്. കര്‍ഷകരിലും ഉപയോക്താക്കളിലും ഇത്തരം കമ്പനികള്‍ കുത്തകാധികാരം അടിച്ചേല്‍പ്പിക്കുകയും അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് വിലകള്‍ നിയന്ത്രിക്കുകയുംചെയ്യും എന്നതാണ് മുന്‍ അനുഭവം. താല്‍പ്പര്യത്തിനനുസരിച്ച് വിലയില്‍ കൃത്രിമം വരുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല, ലക്ഷക്കണക്കിനു ചെറുകിട അസംഘടിത ചില്ലറവ്യാപാരികളുടെ ജീവനോപാധി ഇല്ലാതാകുകയുംചെയ്യും. ഇത് രാജ്യത്തെ സാധാരണക്കാരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കും. ദിനംപ്രതി കുതിച്ചുയരുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന തൊടുന്യായം പറഞ്ഞു കുത്തകകള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചു ആനയിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനക്ഷേമമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ചെയ്യാന്‍ ഒട്ടേറെ മറ്റു കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്. നിരവധി കാര്യങ്ങള്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പൊതുവിതരണശൃംഖല ശക്തിപ്പെടുത്തണമെന്നും ഭക്ഷ്യധാന്യങ്ങള്‍ ദരിദ്രര്‍ക്ക് വിതരണംചെയ്യണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശംപോലും അവഗണിച്ചവരാണ് പുതിയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത്.
വില നിയന്ത്രിക്കുന്നതില്‍ അങ്ങേയറ്റം ഗുണകരമായ നടപടിയാകുമായിരുന്നു ഇത് നടപ്പാക്കിയിരുന്നെങ്കില്‍ . കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, സംഭരണ- ഗതാഗത രംഗങ്ങളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങി ഭക്ഷ്യവിലവര്‍ധന നിയന്ത്രിക്കുന്നതിന് സഹായകമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊതുവിതരണം ശക്തിപ്പെടുത്തുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങിയ നടപടികളെയും അവഗണിച്ചു. സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങള്‍ മുറുകെപ്പിടിക്കുന്ന സര്‍ക്കാരില്‍നിന്ന് ജനക്ഷേമ നടപടി പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ് എന്ന് അറിയാതെയല്ല, കുത്തകകളെ ഇരുകൈയും നീട്ടി സഹായിക്കുകയും പാവങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുകയും ചെയ്യുന്ന നയം ഇനിയെങ്കിലും ഉപേക്ഷിച്ചില്ലെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണെന്ന് ഓര്‍ക്കുന്നത് നന്ന്. ഈ പിന്തിരിപ്പന്‍ നടപടികള്‍ക്കെതിരെ മറ്റ് രാഷ്ട്രീയപാര്‍ടികളും സംഘടനകളും മുന്നോട്ടുവരികയാണ് ആദ്യം വേണ്ടത്. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും കൊടിയുടെ നിറംമറന്ന് ഈ സമരത്തില്‍ അണിനിരക്കേണ്ടതുണ്ട്.
deshabhimani editorial 300511

Wednesday, May 25, 2011
കല്‍ക്കരി അഴിമതി 85,000 കോടി
2ജി സ്പെക്ട്രം അഴിമതിക്കുപിറകെ കേന്ദ്രസര്‍ക്കാരിന് 85,000 കോടി രൂപ നഷ്ടംവരുത്തിയ മറ്റൊരു അഴിമതികൂടി പുറത്തായിരിക്കുന്നു. സ്വകാര്യകമ്പനികള്‍ക്ക് ഖനനത്തിന് കല്‍ക്കരിപ്പാടങ്ങള്‍ ലേലം വിളിക്കാതെ തന്നിഷ്ടപ്രകാരം നല്‍കിയതുവഴിയാണ് ഇത്രയും ഭീമമായ തുക സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതലയുള്ള കാലത്താണ് ആദ്യം വന്നവര്‍ക്ക് ആദ്യം എന്നരീതിയില്‍ 2ജി സ്പെക്ട്രം മാതൃകയില്‍ തുച്ഛമായ നിരക്കില്‍ കല്‍ക്കരിപ്പാടങ്ങള്‍ ഖനനത്തിനായി നല്‍കിയത്. 73 കല്‍ക്കരിപ്പാടം 143 സ്വകാര്യകമ്പനിക്കാണ് അനുവദിച്ചത്. 1973ല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ക്കരി ഖനനമേഖല മന്‍മോഹന്‍സിങ് സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ് ചെയ്തത്. സ്വകാര്യവല്‍ക്കരണത്തിന്റെ മുഖ്യവക്താവായ പ്രധാനമന്ത്രിക്ക് സാമ്രാജ്യത്വ സാമ്പത്തികനയം ഒരു മറയാവുകയായിരുന്നു എന്നുവേണം കരുതാന്‍ . കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ ടണ്ണൊന്നിന് 50 രൂപമാത്രമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഒരു ടണ്‍ കല്‍ക്കരി കുഴിച്ചെടുക്കാന്‍ കമ്പനിക്ക് ചെലവാകുന്ന തുക 850 രൂപയാണെന്ന് കണക്കാക്കുന്നു. ടണ്ണൊന്നിന് സര്‍ക്കാരിന് 500 രൂപ നഷ്ടംവരുമെന്നാണ് കണക്ക്. 51 ലക്ഷം കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന കരുതല്‍ശേഖരമാണ് ഈ ഇടപാടിലൂടെ ജിന്‍ഡാല്‍ , ടിസ്കോ, ടാറ്റാ പവര്‍ , എ സ്റ്റാര്‍ , ജിഎംആര്‍ , ആര്‍സല്‍ മിത്തല്‍ , ജെകെ സിമന്റ് എന്നീ വന്‍കിട കമ്പനികള്‍ക്ക് പതിച്ചുനല്‍കിയത്.
2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പങ്ക് ഇതിനകം വ്യക്തമായതാണ്. 1,76,000 കോടി രൂപ കേന്ദ്രഖജനാവിന് നഷ്ടംവരുത്തിയ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി യുപിഎയിലെ ഘടകകക്ഷിയായ ഡിഎംകെയുടെ തലയില്‍ കെട്ടിവച്ച് കൈകഴുകാനാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യയും മകളും മന്ത്രിയായിരുന്ന എ രാജയും ഉള്‍പ്പെടെ പലര്‍ക്കും അഴിമതിയില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുണ്ടെന്നനിലയില്‍ എ രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തിഹാര്‍ ജയിലില്‍ അഴിയെണ്ണുകയാണ്. 2007 നവംബര്‍ രണ്ടിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്റെ മന്ത്രിസഭയിലെ ടെലികോംമന്ത്രി എ രാജയ്ക്ക് അയച്ച കത്ത് പരസ്യമായ രേഖയായി മാറിക്കഴിഞ്ഞു. അന്നുതന്നെ സ്പെക്ട്രം വില്‍പ്പനയില്‍ ക്രമക്കേടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്തിന് എ രാജ യഥാസമയം മറുപടി നല്‍കിയില്ല. പിന്നീട് നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രിയോട് കാണിക്കേണ്ടതായ ബഹുമാനത്തിന്റെ തരിമ്പും ഇല്ലായിരുന്നു എന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചതാണ്. ഇത്രയും ഗൗരവമുള്ള ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടിട്ടും അത് തടയാനുള്ള ഒരു നടപടിയും ഉണ്ടാകാതിരുന്നത് പ്രധാനമന്ത്രിയുടെ വീഴ്ചയാണെന്നതില്‍ സംശയമില്ല.
2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ പുതുതായി രൂപീകരിച്ചപ്പോള്‍ അഴിമതിക്കാരനായ അതേരാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറായതും തന്നില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിക്കാതിരിക്കലാണ്. ഇതിനൊക്കെ ന്യായീകരണമായി പ്രധാനമന്ത്രി പറഞ്ഞത് മുന്നണിധര്‍മമാണ്. മുന്നണിഭരണവും മുന്നണിധര്‍മവും സര്‍ക്കാര്‍ ഖജനാവിന് ലക്ഷക്കണക്കിന് കോടി രൂപ നഷ്ടംവരുത്തുന്ന ഇടപാടുകള്‍ നടത്താനുള്ള സൗകര്യമായി ഉപയോഗിക്കുകയാണുണ്ടായത്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ പണാധിപത്യ വ്യവസ്ഥയായി അതിവേഗം മാറുകയാണ്. നിയമസഭകളിലും പാര്‍ലമെന്റിലും തെരഞ്ഞെടുപ്പില്‍ ജയിച്ച് അംഗമാകുന്നവരില്‍ ഗണ്യമായ വിഭാഗം കോടീശ്വരന്മാരാണെന്ന് വന്നിരിക്കുന്നു. കേരള നിയമസഭയില്‍ നാലിലൊന്ന് അംഗങ്ങള്‍ കോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കുന്ന വിവരം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. എന്നാല്‍ , സ്ഥാനാര്‍ഥികളും അവരുടെ സ്വന്തക്കാരും വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും വന്‍തുക നല്‍കി സ്വാധീനിക്കുന്ന സമ്പ്രദായം വ്യാപകമാകുകയാണ്. തെരഞ്ഞെടുപ്പുവേളയില്‍ കോടിക്കണക്കിന് രൂപ അനധികൃതമായി രേഖയില്ലാതെ കടത്തിക്കൊണ്ടുപോകുന്നത് അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ചെലവഴിക്കുന്ന തുകയുടെ ചെറിയ അംശംമാത്രമേ ഇത്തരത്തില്‍ പിടിയില്‍ പെടുന്നുള്ളൂ.
തെരഞ്ഞെടുപ്പില്‍ പണം വിതയ്ക്കുകയും ജയിച്ചാല്‍ ജനപ്രതിനിധിയെന്നനിലയിലും മന്ത്രിയെന്നനിലയിലും പണം കൊയ്തെടുക്കുകയും ചെയ്യുന്ന സമ്പ്രദായം മറയില്ലാതെ തുടരുകയാണ്. ഈ രീതി തുടരുന്നിടത്തോളം കാലം അഴിമതി അവസാനിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. കോര്‍പറേറ്റുകളാണ് മന്ത്രിസഭകളെയും മന്ത്രിമാരെയും നിയന്ത്രിക്കുന്നത്. അഴിമതിവിരുദ്ധ നിലപാടെടുക്കുന്നവര്‍ക്കെതിരെ കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ കുപ്രചാരവേലകള്‍ സംഘടിപ്പിക്കുന്നത് നാം കാണുന്നു. 1959ല്‍ അഴിമതിവിരുദ്ധ സര്‍ക്കാരിനെ പിരിച്ചുവിടുവിക്കാനാണ് അമേരിക്കന്‍ സിഐഎ പണം നല്‍കിയത്. ഇപ്പോള്‍ പശ്ചിമബംഗാളില്‍ സംഭവിച്ചതിന്റെ യഥാര്‍ഥ ചിത്രം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കേരളത്തില്‍ മലപ്പുറം ജില്ലയിലുള്‍പ്പെടെ പണത്തിന്റെ കുത്തൊഴുക്ക് അന്വേഷിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ. ഈ പണത്തിന്റെ പ്രധാന സ്രോതസ്സ് അഴിമതിയാണ്. അങ്ങനെ പണംവാരുന്ന അഴിമതികളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നത് കല്‍ക്കരി കുംഭകോണമാണ്. ഇനിയും പലതും പുറത്തുവരാനിരിക്കുന്നു. കേരളത്തില്‍ യുഡിഎഫിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന മത്സരവും വിലപേശലും എന്തിനുവേണ്ടിയാണെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാണ്. സ്പീക്കറാകാന്‍ താല്‍പ്പര്യമില്ല, മന്ത്രിയാകാന്‍ കടുത്ത മത്സരം. കാരണമറിയാന്‍ പാഴൂര്‍പ്പടിവരെ പോകേണ്ടതില്ല. ആരോപണവിധേയര്‍ മന്ത്രിസഭയില്‍മാത്രമല്ല, സര്‍ക്കാരിനുവേണ്ടി കോടതിയില്‍ വാദിക്കേണ്ടവരും അങ്ങനെയുള്ളവരാണെന്ന് വരുന്നത് യഥാര്‍ഥ ചിത്രം വ്യക്തമാക്കുന്നു. വെറുതെയല്ല യുപിഎ സര്‍ക്കാരിന്റെ ജനപിന്തുണ നാള്‍തോറും ചോര്‍ന്നുപോകുന്നതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ദേശാഭിമാനി മുഖപ്രസംഗം 250511

Wednesday, May 18, 2011
അഴിമതി അന്വേഷണം ഒച്ചിന്റെ വേഗത്തില്‍
2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ സുപ്രീംകോടതിയിലെ ജഡ്ജിമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങുന്ന ബെഞ്ച് വീണ്ടും നീരസം പ്രകടിപ്പിച്ചിരിക്കുന്നു. ഒന്നും രണ്ടും തവണയല്ല, പലതവണ ആദായനികുതിവകുപ്പിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സുപ്രീംകോടതി കുറ്റപ്പെടുത്താനിടയായത് കേന്ദ്രസര്‍ക്കാരിന് ഭൂഷണമല്ല. നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തിട്ടില്ലായിരുന്നെങ്കില്‍ കേസന്വേഷണത്തിന്റെ ഗതിയെന്താകുമായിരുന്നു എന്ന ഗൗരവമായ ചോദ്യമാണ് കോടതി ചോദിച്ചത്.
നികുതിവെട്ടിപ്പിന്റെ വിവരം 2008ല്‍ ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതാണെന്നതിന് വ്യക്തമായ തെളിവുണ്ടായിട്ടും അന്വേഷണം ആരംഭിക്കാന്‍ അനാവശ്യമായ കാലതാമസം നേരിട്ടു. കടലിലെ തിമിംഗലത്തെ കണ്ണില്‍പ്പെടാതിരിക്കുകയും വെള്ളത്തിലെ ഏറ്റവും ചെറിയ മത്സ്യമായ പരലിനെ പിടികൂടുകയും ചെയ്യുന്ന ആദായനികുതിവകുപ്പിനെയാണ് കോടതി വിമര്‍ശിച്ചത്. മെയ് അഞ്ചിന് കേസ് വാദത്തിന് വന്നപ്പോള്‍ കോടതി ആദായനികുതിവകുപ്പിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്വേഷണറിപ്പോര്‍ട്ട് മെയ് 31നുമുമ്പ് സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതീവഗുരുതരമായ നിരവധി അഴിമതി ആരോപണം അടുത്തകാലത്ത് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ , പതിവുപോലെ അന്വേഷണം പുരോഗമിക്കുന്നില്ല. മുമ്പും ഹവാലപോലുള്ള കോളിളക്കം സൃഷ്ടിച്ച അഴിമതി ആരോപണങ്ങളുടെ ഗതിയെന്തായി എന്ന് നമുക്ക് അറിയാവുന്നതാണ്. ബൊഫോഴ്സ് അഴിമതി ആരോപണം സംബന്ധിച്ച അന്വേഷണം ദശാബ്ദങ്ങള്‍ നീണ്ടുപോയി. അവസാനം ആരോപണവിധേയനായ ഇറ്റലിക്കാരന്‍ ക്വട്ടറോച്ചി രക്ഷപ്പെടുകയും ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, ഐപിഎല്‍ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളും കാലക്രമത്തില്‍ മറവിയുടെ പട്ടികയില്‍പ്പെട്ട് ബഹുജനശ്രദ്ധയില്‍നിന്ന് മാഞ്ഞുപോകാന്‍ ഇടവരുന്നതാണ് അനുഭവം. 2ജി സ്പെക്ട്രം അഴിമതിക്കും ഈ ഗതി വരാതിരിക്കാന്‍ സുപ്രീംകോടതിയുടെ നിരന്തരമായ ഇടപെടല്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കാം. ഇതൊക്കെ മറവിയുടെ പട്ടികയില്‍പ്പെടാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നേ മതിയാകൂ.
deshabhimani editorial 180511

Friday, May 13, 2011
ജാഗ്രത! വാക്കിലും പ്രവൃത്തിയിലും
ഒസാമ ബിന്‍ ലാദന്‍ വധത്തിനു തൊട്ടുപിന്നാലെ രൂപപ്പെട്ടുവന്ന സാഹചര്യങ്ങള്‍ ഇന്ത്യ-പാക് ബന്ധത്തില്‍ അവിശ്വാസത്തിന്റെ കൂടുതല്‍ കാര്‍മേഘങ്ങള്‍ പടര്‍ത്താനുള്ള അവസരമായി ദുരുപയോഗിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യ-പാക് ഉഭയരാഷ്ട്രബന്ധം സമാധാനപൂര്‍ണമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരുന്നതിനിടയിലാണ് അബോട്ടാബാദ് സംഭവമുണ്ടായത്. ഇത് മുന്‍നിര്‍ത്തി ബന്ധങ്ങളില്‍ കൂടുതല്‍ കാലുഷ്യമുണ്ടാക്കാന്‍ തീവ്ര-ഭീകരവാദികള്‍മുതല്‍ സാമ്രാജ്യത്വംവരെ ശ്രമിക്കുന്നുണ്ട്. ഇത് ഇരു രാജ്യത്തെയും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇരു രാജ്യവും തമ്മിലുള്ള പിരിമുറുക്കം സംഘര്‍ഷാന്തരീക്ഷത്തിലേക്ക് വളരുന്നത് ലഷ്കര്‍ ഇ തോയ്ബ അടക്കമുള്ള മതതീവ്രവാദ ശക്തികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമാണ്. ആ അന്തരീക്ഷം സ്വന്തം ഭീകര തത്വശാസ്ത്രങ്ങള്‍ പടര്‍ത്തുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അനുയായികളെ ഉണ്ടാക്കിയെടുക്കുന്നതിനും അവര്‍ക്ക് ഉപയോഗിക്കാം. സംഘര്‍ഷാന്തരീക്ഷം രൂപപ്പെട്ടുവരുന്നത് സാമ്രാജ്യത്വശക്തികള്‍ക്കും താല്‍പ്പര്യമുള്ള കാര്യമാണ്. അവരുടെ ഏറ്റവും വലിയ റവന്യൂ സ്രോതസ്സായ പടക്കോപ്പ് നിര്‍മാണ-വില്‍പ്പനരംഗം അതുപയോഗിച്ച് വളര്‍ത്താം; ഇരുരാജ്യത്തിനും ഒരുപോലെ പടക്കോപ്പ് വിറ്റ് പണമുണ്ടാക്കാം. ഇത്തരം നിഗൂഢ താല്‍പ്പര്യങ്ങളുമായി പലരും കാത്തിരിക്കുന്നുവെന്നും അത് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താല്‍പ്പര്യത്തിലല്ല എന്നുമുള്ള തിരിച്ചറിവില്ലാത്ത പരാമര്‍ശങ്ങള്‍ , അഭിപ്രായപ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കപ്പെടേണ്ടതുമാണ്. കൂടുതല്‍ ജാഗ്രതയോടെ പ്രശ്നത്തെ സമീപിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പാകിസ്ഥാനിലെ ഭരണാധികാര സംവിധാനവും സൈന്യവും ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയും പരസ്പര പൊരുത്തത്തോടെ പ്രവര്‍ത്തിക്കുന്ന നില ഒരിക്കലുമില്ല. സിവിലിയന്‍ ഭരണസംവിധാനത്തിന്റെ താല്‍പ്പര്യത്തിനെതിരായ നിലപാട് ഐഎസ്ഐയും സൈന്യവും കൈക്കൊള്ളുന്നതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള മിക്ക ഘട്ടങ്ങളിലും പാകിസ്ഥാന്‍ പട്ടാള ഭരണത്തിലാകുന്നത്. സിവിലിയന്‍ ഭരണത്തെ ഏതുനിമിഷവും സൈനികശക്തി ഗ്രസിക്കാം. ഇടവേളകളില്‍ ജനാധിപത്യ-സിവിലിയന്‍ ഭരണമുണ്ടാകുന്ന വേളയിലാകട്ടെ, ആ ഭരണത്തിന് ഐഎസ്ഐ, സൈന്യം എന്നിവയ്ക്കുമേല്‍ നിര്‍ണായക നിയന്ത്രണമുണ്ടാകാറുമില്ല. അതുകൊണ്ടൊക്കെത്തന്നെ ജനതാല്‍പ്പര്യത്തിനു വിരുദ്ധമായ വഴികളിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ തക്കംപാര്‍ത്തിരിക്കുന്ന സാമ്രാജ്യത്വ കിങ്കരന്മാരും ഭീകരവാദ ഏജന്റുമാരുമൊക്കെ അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ക്ക് ഇടപെടാനും മേല്‍ക്കൈ നേടാനും അവസരമൊരുക്കുന്ന ഒന്നും ഒരുഭാഗത്തുനിന്നും ഉണ്ടാകാതെ നോക്കേണ്ടതുണ്ട്.
ഇങ്ങനെ നോക്കുമ്പോഴാണ്, അബോട്ടാബാദ് സംഭവത്തിനു തൊട്ടുപിന്നാലെ, ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ വേണ്ട സംവിധാനവും ശക്തിയും ഇന്ത്യന്‍ പ്രതിരോധസേനയ്ക്കുണ്ട്എന്ന ഇന്ത്യന്‍ കരസേനാ മേധാവി വി കെ സിങ്ങിന്റെ പ്രസ്താവന അനവസരത്തിലുള്ളതും അപക്വവുമായിപ്പോയി എന്നും പറയേണ്ടിവരുന്നത്. വൈകാരിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് സൈന്യാധിപന്മാര്‍ ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നേതൃപാടവം പ്രതിരോധമന്ത്രി എ കെ ആന്റണി കാണിക്കേണ്ടതുണ്ട്. വി കെ സിങ്ങിന്റെ പ്രസ്താവന അവസരംപാര്‍ത്ത് കഴിയുന്ന പാക് ഭീകരശക്തികളെയും അവിടത്തെ സൈന്യത്തെയും ഇന്റലിജന്‍സ് ഏജന്‍സിയെയും സന്തോഷിപ്പിച്ചു. ഇന്ത്യയുമായി ചര്‍ച്ച നടത്തിയിരുന്ന ഭരണസംവിധാനത്തെ ക്ഷീണിപ്പിച്ചു. അവിടത്തെ ഭരണസംവിധാനത്തെയാകെ മറികടന്ന് പാക് ആര്‍മിയുടെ അധിപന്‍ എതിര്‍പ്രസ്താവനയുമായി രംഗത്തുവന്നു. ദുര്‍ സാഹസങ്ങള്‍ക്ക് മുതിര്‍ന്നാല്‍ വിനാശകരമാകും ഫലം എന്നാണ് കരസേനാധിപനായ അഷാഖ് പര്‍വേസ് കയാനി പറഞ്ഞത്. കയാനിയുടെ നിഴല്‍പറ്റി പാകിസ്ഥാന്റെ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറിനും ഏതാണ്ട് ഇതേ സ്വരത്തില്‍ പറയേണ്ടിവന്നു. കയാനിയുടെ നിഴല്‍പറ്റിയേ അവിടെ വിദേശവകുപ്പിന് നിലനില്‍ക്കാനാകൂ എന്നാണ് ഇത് കാണിക്കുന്നത്. കരസൈന്യാധിപനു മുന്‍കൈ കിട്ടുന്ന വേളകളില്‍ ഭരണസംവിധാനത്തിന് നിര്‍വീര്യമായി പിന്‍വാങ്ങി നില്‍ക്കേണ്ടിവരുമെന്നാണ് ഇത് കാണിക്കുന്നത്. അത്തരം മേല്‍ക്കൈകള്‍ അക്കൂട്ടര്‍ക്ക് കിട്ടുന്നത് ഒഴിവാക്കേണ്ടതുണ്ട്.
ഇപ്പോള്‍ 740 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി നിയന്ത്രണരേഖയില്‍ പാക് സൈന്യത്തെ ജാഗ്രതപ്പെടുത്തി നിര്‍ത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണുന്നത്. എന്തിനെയും നേരിടാനുള്ള കെല്‍പ്പ് നമുക്കുണ്ട്. എങ്കിലും ഒഴിവാക്കേണ്ടവ ഒഴിവാക്കേണ്ടതുതന്നെയാണ്. പാകിസ്ഥാനില്‍ ഐഎസ്ഐയും സൈന്യവും ചേര്‍ന്ന് തീവ്രവാദ-ഭീകരശക്തികളെ സഹായിക്കുന്ന നിലയാണ് ഏറെക്കാലമായുള്ളത്. സിവിലിയന്‍ ഭരണം ആഗ്രഹിക്കുന്നവര്‍ക്കുപോലും ഇവരുടെ ശക്തിമൂലം തീവ്രവാദവിരുദ്ധപ്രവര്‍ത്തനം വിജയിപ്പിച്ചെടുക്കാനാകുന്നില്ല എന്ന നില. പാകിസ്ഥാന്റെ മൊത്തം ദേശീയ വരുമാനത്തിന്റെ ആറ് ശതമാനം തീവ്രവാദ-ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കേണ്ടിവരുന്നത് ഇതുകൊണ്ടാണ്.
സൈന്യാധിപനായ കയാനിക്ക് മേല്‍ക്കൈ കിട്ടുന്ന നിലയാണ് ഇപ്പോള്‍ അവിടെയുള്ളത്. ഇയാള്‍ മുമ്പ് ഐഎസ്ഐ തലവനായിരുന്നു. അയാള്‍ ഐഎസ്ഐയെ ഭരിച്ച ഘട്ടത്തിലാണ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലെത്തിയത് എന്ന് അമേരിക്ക പറയുന്നു. ഇയാള്‍ മതതീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും ഇന്ത്യാവിരുദ്ധതയുടെയും വക്താവാണ്. ഗവണ്‍മെന്റിനോട് എന്നതിലുപരിയായി, ഇയാളോട് വ്യക്തിപരമായ വിധേയത്വം പുലര്‍ത്തുന്നയാളുകളാണ് ഐഎസ്ഐ തലവന്മാരായി ഇയാള്‍ക്കുപിന്നാലെ വന്ന നദിം താജും ഇപ്പോഴത്തെ പൂജാ പാഷയും. 2008ലെ മുംബൈ കൂട്ടക്കൊല, കാബൂള്‍ ഇന്ത്യന്‍ എംബസി ആക്രമണം തുടങ്ങിയവ കയാനി ഐഎസ്ഐ അധിപനായിരുന്ന വേളയിലാണുണ്ടായത്. മുംബൈ ആക്രമണത്തിന്റെ ആസൂത്രകനായ സിഐഎ-ലഷ്കര്‍ ഇ തോയ്ബാ ഇരട്ട ഏജന്റ് ഡേവിസ് ഹെഡ്ലിയെ ഇന്ത്യയിലേക്ക് നിയോഗിച്ചതുപോലും കയാനിയായിരുന്നെന്ന് അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വിക്കിലീക്സ് രേഖകള്‍ വ്യക്തമാക്കുന്നത്, പാക് അതിര്‍ത്തിപ്രദേശങ്ങളില്‍ ഇന്ത്യാവിരുദ്ധ ഭീകരക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയുടെ കൃത്യമായ അറിവോടും അനുവാദത്തോടുംകൂടിയാണ് എന്നാണ്. ഇതെല്ലാം കാണിക്കുന്നത്, അമേരിക്ക ഒസാമ വധവുമായി ഇന്ന് പറയുന്നതെല്ലാം വെള്ളംചേര്‍ക്കാതെ വിഴുങ്ങാവുന്നതല്ല എന്ന സത്യമാണ്. അമേരിക്കയ്ക്ക് പാക് ആര്‍മി ചീഫ് കയാനിയുമായിപ്പോലും ബന്ധമുണ്ട് ഇന്ന് എന്നും വരാം. പാക് ഭരണാധികാരത്തില്‍ കണ്ണുള്ള കയാനി അമേരിക്കയുമായി ചേര്‍ന്നുനില്‍ക്കുന്നെന്നു വരാം. അതുകൊണ്ടാകാം ബിന്‍ ലാദനെ വധിക്കാന്‍ പോയ യുഎസ് ഹെലികോപ്റ്ററുകള്‍ കയാനിയുടെ സൈന്യം കാണാതിരുന്നത് എന്നും വരാം. അതിര്‍ത്തിയില്‍ ഇന്ത്യാവിരുദ്ധ ഭീകരക്യാമ്പുകള്‍ കയാനി നടത്തുന്നതറിഞ്ഞിട്ടും അമേരിക്ക കണ്ടില്ലെന്നു നടിക്കുന്നത് ഇതൊക്കെയുമായിബന്ധപ്പെട്ട കാര്യങ്ങളാണെന്നു വരാം.
ഇത്തരം സാധ്യതകളെക്കുറിച്ചറിയാന്‍ മിനക്കെടാതെ, കയാനിയെപ്പോലൊരാള്‍ക്ക് പാക് സംവിധാനത്തിന്‍ മേല്‍ക്കൈ നേടാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരിടത്തുനിന്നും ഉണ്ടായിക്കൂടാ. വേണ്ടത് വിവേകത്തിന്റെയും സംയമനത്തിന്റെയും ഭാഷയാണ്; ഒപ്പം ജാഗ്രത്തായ നടപടികളും.
deshabhimani editorial 130511

Tuesday, May 3, 2011
അനിവാര്യമായ പ്രതിപ്രവര്‍ത്തനം
നീണ്ട പത്തുകൊല്ലത്തെ പ്രയത്നത്തിനുശേഷം അമേരിക്കയ്ക്ക് അത് സാധിച്ചിരിക്കുന്നു-ഒസാമ ബിന്‍ ലാദന്‍ എന്ന സൗദി വംശജനായ ഭീകരനേതാവിന്റെ തല അവര്‍ തകര്‍ത്തിരിക്കുന്നു. കണ്ണുകള്‍ പോയി വികൃതമാക്കപ്പെട്ട മൃതദേഹം കടലില്‍ അടക്കം ചെയ്തതായാണ് വാര്‍ത്ത. അമേരിക്കയില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നു. ലോകത്താകെ സുരക്ഷാസേനകള്‍ ജാഗ്രത പാലിക്കുന്നു. ഒസാമയുടെ മരണവാറന്റില്‍ ഒപ്പിട്ട ഒബാമ പറയുന്നു-ഇത് ചരിത്രമുഹൂര്‍ത്തമെന്ന്. സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിനുശേഷം ഒരുപക്ഷേ അമേരിക്ക നെടുവീര്‍പ്പിടുന്ന വേളയാണ് ഇത്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയുടെ റേറ്റിങ് വര്‍ധിക്കാനുള്ള ഇന്ധനവും ഇതില്‍നിന്നു ലഭിച്ചേക്കും.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളാണ് ബിന്‍ ലാദന്റെ നേതൃത്വത്തില്‍ നടന്നത്. മതത്തിന് രാഷ്ട്രീയത്തിന്റെയും ഭീകരതയുടെയും രൂപമാറ്റം വരുത്തിച്ച് നിരപരാധികളെ മരണഗര്‍ത്തത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്ന കൊടുംഭീകരന്റെ അന്ത്യം ആ അര്‍ഥത്തില്‍ മനുഷ്യരാശിക്കാകെ ആശ്വാസമാണ്. എന്നാല്‍ , ബിന്‍ ലാദന്റെ മൃതദേഹം കടലില്‍ ലയിച്ച് ഇല്ലാതാകുന്നതോടെ അവസാനിക്കുന്നതാണ് ഭീകരവാദത്തിന്റെ നിലനില്‍പ്പ് എന്നു കരുതുന്നത് ഭോഷ്കാണ്. അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ രാഷ്ട്രീയ-സാമ്പത്തിക-അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കായി സൃഷ്ടിച്ചുവിട്ട ഒരു വിഷവിത്ത് മുളച്ചുവളര്‍ന്ന് വടവൃക്ഷമായി സ്രഷ്ടാവിനെത്തന്നെ നശിപ്പിക്കാനൊരുങ്ങിയപ്പോള്‍ നടത്തിയ അനിവാര്യമായ പ്രതിപ്രവര്‍ത്തനം എന്നതില്‍ കവിഞ്ഞ പ്രാധാന്യം ലാദനെ കൊന്ന അമേരിക്കന്‍ നടപടിക്കില്ല. പാകിസ്ഥാനില്‍ തലസ്ഥാനത്തിനടുത്ത് താവളമുണ്ടാക്കി ആധുനിക വിവരവിനിമയ ഉപകരണങ്ങളുടെയോ സംവിധാനങ്ങളുടെയോ സഹായമില്ലാതെ ഒളിച്ചുജീവിച്ച ലാദനില്‍ നിന്ന് ഭീകരപ്രവര്‍ത്തനത്തിന്റെ നേതൃത്വം എത്രയോ ഉയര്‍ന്നുപോയിട്ടുണ്ടാകാനാണ് സാധ്യത. ലോകാധിപത്യത്തിന്റെ നെറുകെയിലാണെന്ന് അഹങ്കരിക്കുന്ന അമേരിക്കയ്ക്ക് പത്തുവര്‍ഷത്തെ കഠിനാധ്വാനം വേണ്ടിവന്നു ലാദനെ കണ്ടെത്തി വധിക്കാനെങ്കില്‍ , ലാദന്‍ എന്ന ഒരു ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നതുകൊണ്ട് ഭീകരപ്രവര്‍ത്തനത്തിന്റെ ഊര്‍ജലഭ്യത ഇല്ലാതാകുമെന്നു കരുതുന്നത് മൗഢ്യമാണ്. വ്യക്തിപരമായതല്ല പ്രശ്നം.
2003ലെ ഇറാഖിലെ അമേരിക്കന്‍ സൈനിക അധിനിവേശം പത്തുലക്ഷത്തിലേറെ സാധാരണ ജനങ്ങളുടെ ജീവനാണ് നഷ്ടപ്പെടുത്തിയത്. ഇപ്പോള്‍ എണ്ണ സമ്പന്ന രാജ്യമായ ഇറാനുമായി സംഘര്‍ഷത്തിലാണ് അമേരിക്ക. മധ്യപൂര്‍വ ദേശത്താകെയുള്ള എണ്ണ-പ്രകൃതി വാതക സ്രോതസ്സുകളുടെ സാമ്പത്തിക നിയന്ത്രണം കൈക്കലാക്കുന്നതിനുള്ള അമേരിക്കന്‍ തന്ത്രമാണ് ജനലക്ഷങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയായ യുദ്ധങ്ങള്‍ സൃഷ്ടിച്ചത്. അതിന്റെ വലിയ തുടക്കമായിരുന്നു അഫ്ഗാനിസ്ഥാനിലെ ജോ. നജീബുള്ള സര്‍ക്കാരിനെ തകര്‍ക്കാന്‍ നടത്തിയ ഇടപെടല്‍ . അന്ന് അമേരിക്കയുടെ കൂട്ടാളിയായിരുന്നു ഒസാമ ബിന്‍ ലാദന്‍ . സോവിയറ്റ് യൂണിയന്‍ പിന്തുണ നല്‍കിയിരുന്ന പുരോഗമനശക്തികളുടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ നീക്കമാണ് മുജാഹിദ്ദീന്‍ -താലിബാന്‍ -ഒസാമ ബിന്‍ ലാദന്‍ കൂട്ടുകെട്ടിനെ രൂപപ്പെടുത്തിയത്.
ഒബാമ സര്‍ക്കാരിന്റെ അഫ്-പാക് നയത്തിന്റെ കേന്ദ്രബിന്ദു അമേരിക്കന്‍ വന്‍കിട എണ്ണ കമ്പനികളുടെ താല്‍പ്പര്യങ്ങളാണ്; ആ മേഖലയിലെ എണ്ണ സ്രോതസ്സുകള്‍ക്കുമേല്‍ നിയന്ത്രണം സ്ഥാപിക്കലാണ്. തങ്ങളുടെ താല്‍പ്പര്യത്തിനായി "ഭരണമാറ്റം" നടപ്പാക്കാന്‍ ഇടതുപക്ഷ പുരോഗമനശക്തികളുടെ സ്ഥാനത്ത് തീവ്രവലതുപക്ഷത്തെയും മതതീവ്രവാദ ശക്തികളെയും അവരോധിക്കുകയാണ് അമേരിക്ക ചെയ്തിട്ടുള്ളത്. ഭീകരവാദികളെ മുന്നില്‍നിര്‍ത്തി ജോ. നജീബുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാനില്‍ ചെയ്തത് അതാണ്. ആ രാജ്യത്ത് പുരോഗമനശക്തികളെ നശിപ്പിച്ചവര്‍ താലിബാനെ പകരംവച്ചു. ഇറാഖില്‍ അധിനിവേശത്തിലൂടെ ഷിയ-സുന്നി ഭിന്നത മൂര്‍ഛിപ്പിക്കുകയും ആ സമൂഹത്തില്‍ നിലനിന്ന മതനിരപേക്ഷ അടിത്തറ തകര്‍ക്കുകയും ചെയ്തു. ഇറാനില്‍ എണ്ണയ്ക്കുമേലുള്ള നിയന്ത്രണം കൈക്കലാക്കാനുള്ള വ്യഗ്രതയിലാണ് മുമ്പ് അമേരിക്ക ഷാ ഭരണത്തെ കുടിയിരുത്തിയത്. അവിടെ കമ്യൂണിസ്റ്റുകാരെയും മറ്റു പുരോഗമന ദേശീയവാദികളെയും പീഡിപ്പിക്കുന്നതും തുടച്ചുനീക്കുന്നതുമാണ് പിന്നീടു കണ്ടത്. അവിടെ ഇസ്ലാമിക മതപുരോഹിതന്മാര്‍ പ്രതിപക്ഷ നേതൃത്വത്തിലും ഭരണത്തിലുമെത്തി. ഒസാമ വധത്തെ അമേരിക്കന്‍ വിജയമെന്നു വാഴ്ത്തിപ്പാടുമ്പോള്‍ പലരും കാണാതെയോ പറയാതെയോ പോകുന്നത് ഇത്തരം പ്രശ്നങ്ങളാണ്. ഈ താല്‍പ്പര്യങ്ങള്‍ അമേരിക്കയ്ക്ക് ഉള്ളിടത്തോളം ലോകത്ത് സമാധാനമുണ്ടാകില്ല; ഭീകരപ്രവര്‍ത്തനം തുടച്ചുനീക്കപ്പെടില്ല.
അമേരിക്കന്‍ പ്രസിഡന്റാണ് ബിന്‍ ലാദന്റെ മരണ വാറന്റില്‍ ഒപ്പിട്ടതായി സ്വയംപറയുന്നത്. ലാദന്‍ കൊല്ലപ്പെട്ടത് പാകിസ്ഥാനിലാണ്. പാകിസ്ഥാന്‍ സ്വതന്ത്ര പരമാധികാര രാജ്യമാണ്. അവിടത്തെ പട്ടാളത്തിനോ പൊലീസിനോ ലാദനെ കൊന്നതില്‍ പങ്കില്ലെന്നും വാര്‍ത്തയുണ്ട്. മറ്റൊരു രാജ്യത്ത് കടന്നുചെന്ന് ഒരാളെ പിടിച്ച് വിചാരണയോ തെളിവെടുപ്പോ ഇല്ലാതെ കൊന്നു എന്നത് അമേരിക്കയുടെ അപ്രമാദിത്ത സ്വഭാവം വെളിപ്പെടുത്തുക മാത്രമല്ല, സാമാന്യ നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനം സംബന്ധിച്ച ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ലോക ഭീകരതയുടെ പ്രതീകമെന്ന നിലയില്‍ ലാദന്‍ ഇതിനേക്കാള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ , നാളെ ഇന്ത്യയില്‍ കടന്നുവന്നും അമേരിക്കയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനുള്ള ന്യായീകരണം കൂടി ഇതില്‍ അടങ്ങിയിട്ടില്ലേ എന്നത് ചര്‍ച്ചചെയ്യേണ്ടതുമുണ്ട്. ഇറാഖില്‍ സദ്ദാമിനെ കൊന്നതും ലിബിയയില്‍ മു അമ്മര്‍ ഗദ്ദാഫിയെ കൊല്ലാന്‍ നോക്കുന്നതും ഇതിന്റെ മറുവശങ്ങള്‍ തന്നെ.
ലാദന്‍ ദയ അര്‍ഹിക്കുന്നില്ല. അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഭീകരവാദത്തിന്റെ സരണി ഒരുതരത്തിലുമുള്ള അനുഭാവത്തിനും അര്‍ഹമല്ല. അതുകൊണ്ടുതന്നെ, ലാദനു വേണ്ടി വീഴ്ത്താന്‍ ഒരിറ്റു കണ്ണീര്‍ മനുഷ്യസ്നേഹികള്‍ക്കില്ല. അതേസമയം, ലാദന്റേതില്‍നിന്ന് ഒട്ടും ഭേദപ്പെട്ടതല്ല അമേരിക്ക പ്രതിനിധാനം ചെയ്യുന്ന അധിനിവേശരാഷ്ട്രീയവും അതിന്റെ താല്‍പ്പര്യങ്ങളുമെന്ന് മനസ്സിലാക്കാതെയുള്ള ആഘോഷം അപകടകരമാണ്.
ലാദന്‍ വധത്തോടെ പാകിസ്ഥാനിലെ രാഷ്ട്രീയം പുതിയ ദിശയിലേക്ക് പോകുന്നു. പട്ടാളത്തിന്റെ പുതിയ രംഗപ്രവേശമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. അമേരിക്കയുടെയും പാകിസ്ഥാന്റെയും ചരിത്രദിനമാണ് ഇതെന്ന ഒബാമയുടെ വാക്കുകള്‍ പാക്-യുഎസ് കൂട്ടുകെട്ടിന്റെ പുതിയ അര്‍ഥതലങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലാദന്റെ നഷ്ടത്തില്‍ ഭീകരവാദികള്‍ എങ്ങനെ പ്രതികരിക്കുമെന്നത് മറ്റൊരു പ്രശ്നമാണ്. ചുരുക്കത്തില്‍ കൂടുതല്‍ ചൂടുപിടിച്ച നാളുകളിലേക്കാണ് ലോക രാഷ്ട്രീയം കടക്കുന്നത്. അമേരിക്കയുടെ സൃഷ്ടി മാത്രമല്ല ഉച്ചിഷ്ടവുമാണ് ലാദന്‍ . ലാദന്‍ വധത്തെ വിജയാഹ്ലാദമാക്കി മാറ്റുന്നതോ പ്രതികാരഹേതുവാക്കി കത്തിക്കുന്നതോ ആയ സമീപനങ്ങള്‍ക്കെതിരായ ജനവികാരമാണ് ഉയരേണ്ടത്. സാമ്രാജ്യത്വ വിരുദ്ധസമരവും ഭീകരതയ്ക്കെതിരായ നിലപാടും അവിടെയാണ് യോജിക്കുക.
ദേശാഭിമാനി മുഖപ്രസംഗം 030511

Tuesday, April 26, 2011
കൊടും വിഷത്തെ നാടുകടത്തുക
മനുഷ്യരാശിയെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു വിഷവസ്തുവിന് വേണ്ടി നിലക്കൊള്ളുന്ന ഭരണാധികാരികള്‍ക്കെതിരായ ഉശിരന്‍ സമരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി നിരോധിക്കില്ലെന്ന് ശഠിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ സാധാരണ ഇന്ത്യക്കാരന്റെ നെഞ്ചത്താണ് ധാര്‍ഷ്ട്യത്തിന്റെ കൊടികുത്തുന്നത്. ജനീവയില്‍ തിങ്കളാഴ്ച ആരംഭിച്ച സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ മേഖലാ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് എതിരായ നിലപാട് ഇന്ത്യ സ്വീകരിച്ചിരിക്കുന്നു. ഏഷ്യാ-പസഫിക് യോഗത്തിലാണ് ഇന്ത്യ ഈ തീരുമാനം കൈക്കൊണ്ടത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്ന പതിവ് നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇന്ത്യ. ഈ മാരകകീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തോട് തീര്‍ത്തും പ്രതിഷേധാര്‍ഹമായ നിലപാടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വീകരിച്ചത്. കാസര്‍ക്കോട്ടെ 11 പഞ്ചായത്തില്‍ ആയിരങ്ങളുടെ ജീവിതം ഇല്ലാതാക്കിയിട്ടും രോഗകാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് തെളിവില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒടുവില്‍ പഠനം കഴിയട്ടെ എന്ന നിസ്സംഗമായ മറുപടിയും.
പ്രധാനമന്ത്രിയുടെ "തെളിവില്ല"" എന്ന ന്യായീകരണം തീര്‍ത്തും അവാസ്തവമാണെന്ന് മുന്‍പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. 2001ല്‍ ഐസിഎംആര്‍ നിയോഗിച്ച സമിതി നടത്തിയ പഠനത്തില്‍ കാസര്‍കോട്ട് കാണുന്ന രോഗത്തിന് കാരണം 22 വര്‍ഷമായി തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് അസന്ദിഗ്ധമായി പറയുന്നു. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ഡോ. ഹബീബുള്ള സെയ്ദിന്റെ നേതൃത്വത്തിലുള്ള സമിതി വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രം ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു. പിന്നീട് കൃഷിശാസ്ത്രജ്ഞനായ ഒ പി ദുബെയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘത്തെ പഠനത്തിന് നിയോഗിച്ചു. കാസര്‍കോട്ട് കാണുന്ന രോഗത്തിന് എന്‍ഡോസള്‍ഫാനാണ് കാരണമെന്നതിന് തെളിവില്ലെന്നാണ് ഈ സമിതി പറയുന്നത്. ദുബെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന എന്‍ഐഒഎച്ച് സമിതിയിലെ നാലു പേര്‍ അതിന് വിയോജനക്കുറിപ്പ് എഴുതിയിരുന്നു. ദുബെ റിപ്പോര്‍ട്ടാണ് കീടനാശിനി നിരോധിക്കാതിരിക്കാനുള്ള കാരണമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ. അച്യുതന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും രോഗകാരണം എന്‍ഡോസള്‍ഫാനാണെന്ന് ഉറപ്പിക്കുന്നു. കോഴിക്കോട് മെഡിക്കല്‍കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനവും ഐസിഎംആര്‍ പഠനം ശരിവയ്ക്കുന്നു.
കീടനാശിനി ലോബിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണ് മറനീക്കുന്നത്. സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി തീരുമാനമെടുക്കുമെന്ന് കൃഷിമന്ത്രി ശരദ് പവാര്‍ ഉറപ്പുനല്‍കിയതായി കീടനാശിനി ലോബിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചെങ്ങല്‍ റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ നശിച്ച നാടായാണ് റെഡ്ഡി വിശേഷിപ്പിച്ചത്. എണ്‍പതിലേറെ രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ദുരന്തം ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും കീടനാശിനി നിരോധിച്ചത്. എന്നാല്‍, സ്വന്തം ജനതയുടെ സുരക്ഷയേക്കാള്‍ കീടനാശിനിലോബിയുടെ പണത്തെ മോഹിക്കുന്ന ഇന്ത്യ ഇതിന് തയ്യാറാകുന്നില്ല. കാസര്‍കോട്ട് കുട്ടികളിലുണ്ടാകുന്ന രോഗം എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന മറ്റ് സ്ഥലങ്ങളിലുണ്ടാകുന്നില്ലെന്ന ന്യായവും കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. കര്‍ണാടകത്തിലും തമിഴ്നാട്ടിലും സമാനമായ രോഗബാധയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. മുമ്പ് നടന്ന ലോക കീടനാശിനി കണ്‍വന്‍ഷനില്‍ 29ല്‍ 24 രാജ്യവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. നിരോധത്തെ എതിര്‍ത്തവരുടെ മുന്‍പന്തിയില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേനി നടിക്കുന്ന ഇന്ത്യയായിരുന്നു.
എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്രനിലപാടിനെതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും യുവജന -വിദ്യാര്‍ഥി സംഘടനകളുമെല്ലാം സന്ധിയില്ലാ സമരത്തിലേക്കിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് പതിവുപോലെ മുങ്ങിയും പൊങ്ങിയും കളിക്കുകയാണ്. ദുര്‍ബല സ്വരത്തില്‍ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തെങ്കിലും ഇക്കാര്യത്തില്‍ ലവലേശം ആത്മാര്‍ഥത അവര്‍ക്കില്ല എന്ന് തെളിഞ്ഞുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് ഉയരുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനോ സര്‍വകക്ഷി സംഘത്തിന്റെ ഭാഗമാകാനോ തയ്യാറായില്ല. ശക്തമായ സമരം സംഘടിപ്പിക്കുന്ന സര്‍ക്കാരിനെയും സിപിഐ എമ്മിനെയും താറടിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രമിക്കുകയുംചെയ്യുന്നു. ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയുകതന്നെ ചെയ്യും. കേന്ദ്ര കൃഷി സഹമന്ത്രിയായിരുന്ന കെ വി തോമസ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ഇവിടെ പ്രസംഗിച്ചതും ആരും മറന്നിട്ടില്ല.
ഒരു ജനതയെ മുഴുവന്‍ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന ഈ കൊടുംവിഷത്തെ എന്നെന്നേക്കുമായി നിരോധിക്കാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നിച്ച് അണിചേര്‍ന്ന് പൊരുതേണ്ട സമയമാണിത്. കേരളത്തിനൊപ്പംതന്നെ കര്‍ണാടകവും തമിഴ്നാടും കീടനാശിനിയുടെ ദുരന്തഫലം അനുഭവിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളും ഒന്നിച്ചുചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. അതിനുള്ള നാന്ദിയാകട്ടെ ഇന്നാരംഭിച്ച സമരകാഹളം.
ദേശാഭിമാനി മുഖപ്രസംഗം 260411

Friday, April 15, 2011
Contempt for Democracy Not Allowed
THE UPA-II government appears to have broken the impasse over Anna Hazare’s fast and the Lokpal Bill, at least for the time being. The joint committee formed to draft the legislation has been notified. Irrespective of how this will unfold, the fact remains that in the background of the exposure of mega scams at rapid frequent intervals, the need for an effective legislation that should make the principle of accountability meaningful and tangible becomes all the more imperative.
The concept of the Lokpal was first suggested by an Administrative Reforms Committee in 1969 headed by late Morarji Desai. This was to be accompanied by the institution of the Lokayuktas at the state level. However, predictable resistance had put this legislation into a long procrastination.
The Left parties had made the enactment of the Lokpal Bill one of the conditions for supporting the United Front government under Deve Gowda in 1996. A bill was drafted but it was highly inadequate. The contentious issue was whether to include the office of the prime minister in its ambit. The Left parties had maintained that this should be done. However, due to the inherent instability of the United Front governments, the bill never saw the light of the day. The subsequent six year BJP-led NDA government sat tight on the issue betraying their lack of concern/disquiet at legislating an anti-graft bill.
Once again at the Left’s insistance, the common minimum programme for the UPA-I government in 2004 contained the assurance that “the Lokpal Bill will be enacted into law”. Subsequently, a legislation was introduced in the parliament, sent to the standing committee and is before the parliament with the latter’s recommendations. Even this, however, is not satisfactory and needed to be substantially altered in order to make it effective as well as meaningful in its coverage. A mix of social activists had in the meanwhile drafted a Jan Lokpal Bill which formed the basis for Hazare’s hunger strike. While the drafting committee now notified by the government will surely take into account both these drafts, there are atleast two issues that have arisen in the context of these developments that need to be addressed.
Anna Hazare when asked why he is not entering the parliament to be party to the law making process replied in a bizarre fashion that he would never seek to contest an election because he would lose, indeed forfeit his deposit, as the “ordinary voter does not have awareness. They cast their vote under the influence of Rs 100 or a bottle of liquor, or a saree offered by the candidates. They don’t understand the value of their vote.” Such utter disdain for the voter and contempt for parliamentary democracy is indeed disturbing.
Whenever there was a challenge to India’s secular democratic character, it was this very voter that upheld and safeguarded the vision of a modern India. It was this very voter that defeated Indira Gandhi’s emergency regime and reestablished democracy with such vigour that it has now become inseparable with Indian reality. It is this very democracy that provides the space for social activism and huger strikes of this nature.
When secularism appeared to be under threat it was this very voter who surprised everybody and blew to dust the pompous conception of a shining India by defeating the BJP-led NDA in the 2004 general elections. Without this voter, India today may not be what it is and could well have been robbed of the vibrancy that amongst more important attributes, allows candle-light protests and huger strikes.
After a long and a very informed debate in the constituent assembly, the founders of modern India decided that India will be governed by universal adult franchise. Thereby they created the principle of one person – one vote; one vote – one value, as Dr Ambedkar said. The constitution defines the centrality of the will of the people. The preamble defines this most eloquently by stating “We, the people of India” and “do hereby adopt, enact and give ourselves this constitution”. The eternal message is the sovereignty of the people and its primacy in our constitutional system. This primacy cuts across all other attributes such as wealth, education, caste, gender, etc etc. To treat this with disdain and contempt engenders the dangers of undermining this constitutional order itself. This cannot be allowed.
On the other hand, the union minister for human resource development, has made an equally bizarre comment in seeking to counterpoise development versus the Lokpal Bill. He said “if a poor child does not have any means for education, then how will Lokpal Bill help?” This is precisely the point.
Take for instance the 2G spectrum scam. The CAG estimate of a loss of Rs 1.76 lakh crores, would have, if collected by the exchequer created the necessary infrastructure that would have enabled us to put every single child in our country in the age group of 6 to 14 in school. In fact, this is the objective of the Right to Education Act passed by the parliament. For two years now this has remained on paper, as both the central and state governments plead lack of resources.
The National Institute for Educational Planning and Administration (NIEPA) has estimated that we would require to spend Rs 35,000 crores every year for five consecutive years to build the required schools, recruit teachers, provide for facilities like mid-day meals, text books, uniforms etc. Over a period of five years this would have amounted to Rs 1.75 lakh crores. If the 2G spectrum could have been prevented then we would have had the resources to send every boy and girl in India to school. This, Mr Minister is the importance of curbing such mega corruption, which is robbing our people of a better livelihood and our country of a better destiny.
In a similar way, it must be noted that the National Advisory Council has estimated that in order to provide 35 kg of foodgrains to every single family in the country (both APL and BPL) at Rs 3 per kilo (it is a different matter that in the current elections to state assemblies the Congress is promising to provide at Rs 1 a kilo), it would cost an additional Rs 88,000 crore per annum. If the 2G spectrum scam could have been prevented and the Rs 1.76 lakh crore loss to the exchequer would have been collected, then for two full years the Indian people could have been provided food security. This, Mr Minister is how curbing corruption will directly contribute to the creation of a better India.
Finally, however, we would have to wait for this committee’s draft to be brought before the parliament for its consideration. According to our constitutional scheme of things, it is the parliament and parliament alone that can enact laws. The Left is committed to the enactment of a law that is both effective, transparent, covers all sections and probes all angles in its ambit to prevent corruption.
People's Democracy Editorial 17 April 2011

Thursday, April 14, 2011
വോട്ടെടുപ്പിന്റെ സന്ദേശം
പതിമൂന്നാം സംസ്ഥാനനിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കിയ കേരളജനതയെ ഞങ്ങള്‍അഭിവാദ്യംചെയ്യുന്നു. ആവേശകരമായ പ്രചാരണത്തിനുശേഷം നടന്ന വോട്ടെടുപ്പില്‍ 74.6 ശതമാനംപേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്തിമകണക്കുകള്‍ വരുമ്പോള്‍ ഇതില്‍ ചെറിയ മാറ്റം വരാം. തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച പ്രവചനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല. ഒരുമാസത്തിനുശേഷം, മെയ് 13ന് അടുത്ത സംസ്ഥാനസര്‍ക്കാരിനെ ആര് നയിക്കുമെന്നറിയാം. എന്നാല്‍, അഞ്ചുവര്‍ഷം സംസ്ഥാനത്ത് ജനക്ഷേമകരവും വികസനോന്മുഖവുമായ ഭരണം കാഴ്ചവച്ച ഇടതുപക്ഷജനാധിപത്യമുന്നണിക്ക് അനുകൂലമായ ജനവികാരം സംസ്ഥാനത്തെങ്ങും പ്രകടമാണ്. ആ വികാരത്തിനനുസൃതമായ വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് പൊതുവെ പ്രതീക്ഷിക്കുന്നു. അഞ്ചുവര്‍ഷം സംസ്ഥാനത്ത് നിലനിന്ന മാതൃകാപരമായ ക്രമസമാധാനനിലയുടെ പ്രതിഫലനമാണ് വോട്ടെടുപ്പിലും ഉണ്ടായത്.
യുഡിഎഫ് ഭരണം നിലനിന്ന 2006ല്‍ സംസ്ഥാനത്ത് മൂന്നുഘട്ടമായാണ് വോട്ടെടുപ്പ് നടത്തിയത്. ഇക്കുറി ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചപ്പോള്‍ ചില കേന്ദ്രങ്ങള്‍ നെറ്റി ചുളിച്ചിരുന്നു. കണ്ണൂര്‍പോലുള്ള ജില്ലകളില്‍ പ്രശ്നങ്ങളുണ്ടാകുമെന്ന മട്ടില്‍ പ്രചാരണം നടത്താനും ഇക്കൂട്ടര്‍ തയ്യാറായി. പ്രതിരോധമന്ത്രി എ കെ ആന്റണി തന്നെ കേന്ദ്രസേനയെ വിന്യസിപ്പിച്ച് സംസ്ഥാനസര്‍ക്കാരിനെ പാഠംപഠിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. കേന്ദ്രസേനയെ വിന്യസിപ്പിക്കുകയുംചെയ്തു. യുഡിഎഫ് ആവശ്യപ്പെട്ട എല്ലാ ബൂത്തും പ്രശ്നബാധിതമായി പ്രഖ്യാപിച്ചു. എന്നാല്‍, ചെറിയ അനിഷ്ടസംഭവങ്ങള്‍പോലും ഒരിടത്തുമുണ്ടായില്ല. സംസ്ഥാനസര്‍ക്കാരിനും എല്‍ഡിഎഫിനും എതിരായി പ്രചാരണം നടത്തിയവര്‍ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. പ്രബുദ്ധരായ രാഷ്ട്രീയപ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അപമാനിക്കാന്‍ ശ്രമിച്ച യുഡിഎഫ് നേതൃത്വവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ഇനിയെങ്കിലും കണ്ണുതുറക്കുമെന്ന് കരുതുന്നത് വ്യാമോഹമാണെന്ന് അറിയാമെങ്കിലും.
പ്രചാരണകാലത്ത് അരങ്ങേറിയ ആശാസ്യമല്ലാത്ത മറ്റ് ചില പ്രവണതകളിലേക്കും വിരല്‍ചൂണ്ടാതെ നിവൃത്തിയില്ല. പ്രചാരത്തിന്റെയും പ്രബുദ്ധതയുടെയും പേരില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങളുടെ എല്ലാ മുഖംമൂടികളും അഴിഞ്ഞുവീണ നാളുകളാണ് പിന്നിട്ടത്. യുഡിഎഫിന്റെ വക്കാലത്ത് ഏറ്റെടുത്ത മുഖ്യധാരാ പത്രങ്ങള്‍ പക്ഷേ, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയംപോലും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ മുതിര്‍ന്നില്ല. അപവാദപ്രചാരണങ്ങളിലും വ്യക്തിഹത്യകളിലും ഊന്നിയുള്ള യുഡിഎഫ് പ്രചാരണം പതിന്മടങ്ങ് ശക്തിയോടെ ഏറ്റുപാടുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. സംസ്ഥാനസര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ ഇവര്‍ തയ്യാറാകുമെന്ന് സാമാന്യബോധമുള്ള രാഷ്ട്രീയനിരീക്ഷകര്‍ ചിന്തിക്കില്ല. അതേസമയം, യുഡിഎഫ് പ്രകടനപത്രികപോലും ചര്‍ച്ചചെയ്യാന്‍ തെരഞ്ഞെടുപ്പുകാലത്ത് നമ്മുടെ പല മാധ്യമങ്ങളും തയ്യാറായില്ല. യുഡിഎഫിന്റെ ഇംഗിതപ്രകാരം ലേഖകരുടെ മനോവിലാസങ്ങള്‍ എഴുതിവിടുകയായിരുന്നു. ഗൌരവമുള്ള രാഷ്ട്രീയവിഷയങ്ങളും ജനകീയപ്രശ്നങ്ങളും ചര്‍ച്ചചെയ്യാതെ ഇക്കിളിസാഹിത്യം കണക്കെയാണ് നമ്മുടെ മാധ്യമസുഹൃത്തുക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണം റിപ്പോര്‍ട്ട് ചെയ്തത്.
സ്ഥാനാര്‍ഥികളുടെയും നേതാക്കളുടെയും സംസാരരീതി, വിനയപ്രകടനം തുടങ്ങിയ ഉപരിപ്ളവമായ കാര്യങ്ങള്‍ വര്‍ണിച്ചാണ് ഇവര്‍ വിജയസാധ്യത പ്രവചിച്ചത്. സ്വന്തം ആഗ്രഹങ്ങള്‍ മറ്റുള്ളവരുടെ അഭിപ്രായമായി അവതരിപ്പിക്കുന്ന മറിമായവും പരീക്ഷിച്ചു. ഇടതുപക്ഷസ്നേഹമെന്ന നാട്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ വിഷം കുത്തിവച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. എല്‍ഡിഎഫ് എന്ന സുദൃഢമായ രാഷ്ട്രീയ സംവിധാനത്തെ അപവാദപ്രചാരണങ്ങളില്‍ മലിനമാക്കാന്‍ നിരന്തര നീക്കമുണ്ടായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒഴുക്കിയ പണത്തിനും അളവില്ല. പ്രചാരണം പല മണ്ഡലങ്ങളിലും 'ക്വട്ടേഷന്‍' കൊടുത്തിരിക്കുകയായിരുന്നു. സ്വന്തം പാര്‍ടിനേതാക്കളെയും പ്രവര്‍ത്തകരെയും പല യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് പ്രചാരണത്തിന് ഇവര്‍ സ്വന്തം സംവിധാനമുണ്ടാക്കി. പ്രചാരണത്തിന്റെ മുഴുവന്‍ സന്നാഹവും പണത്തിന്റെ ബലത്തില്‍മാത്രം മുന്നോട്ടുകൊണ്ടുപോയി. മണ്ഡലംതലം മുതല്‍ ബൂത്തുവരെയുള്ള പ്രവര്‍ത്തകരെ ദിവസക്കൂലിക്ക് നിയമിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ യുഡിഎഫ് നടത്തിയ ഈ പരീക്ഷണം ഇക്കുറി കൂടുതല്‍ വ്യാപകമാക്കി. മുന്‍കാലങ്ങളിലും യുഡിഎഫ് പ്രചാരണത്തിന് പണം കരുത്ത് നല്‍കിയിരുന്നെങ്കിലും പൂര്‍ണമായും പണത്തെമാത്രം ആശ്രയിച്ചുള്ള പ്രചാരണം ഇതാദ്യമാണ്.
ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്ന യുഡിഎഫ് പ്രചാരണം എ കെ ആന്റണിയുടെയും രാഹുല്‍ഗാന്ധിയുടെയും വരവിനുശേഷം ഊര്‍ജിതമായെന്നാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. യഥാര്‍ഥത്തില്‍ പറയേണ്ടിയിരുന്നത് പണം ഒഴുകിവന്നശേഷം യുഡിഎഫ് പ്രചാരണം സജീവമായെന്നാണ്. പേമെന്റ് സീറ്റ്, പെയ്ഡ് ന്യൂസ് എന്നിവയ്ക്കു പുറമെ പേമെന്റ് പ്രചാരണം എന്ന പ്രയോഗംകൂടി രാഷ്ട്രീയ നിഘണ്ടുവില്‍ ചേര്‍ക്കണം. അപവാദപ്രചാരണത്തിന്റെയും പണത്തിന്റെയും കുത്തൊഴുക്കിനെ മറികടക്കാന്‍ പതിനായിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആത്മബലം പകര്‍ന്നത് രാഷ്ട്രീയഇച്ഛാശക്തിയും ജനങ്ങളുടെ പിന്തുണയുമാണ്. നെറികെട്ട നുണകളുടെ പ്രവാഹത്തിലും സംയമനം വിടാതെ പതിനായിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോര്‍ക്കളത്തില്‍ നിലയുറപ്പിച്ചു. യുഡിഎഫ് അശ്ളീലവാരികയുടെ ഉള്‍പ്പെടെ സഹായം തേടിയപ്പോഴും മാതൃകാപരമായ രീതിയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. രണ്ട് രാഷ്ട്രീയപ്രവര്‍ത്തനശൈലികള്‍ താരതമ്യംചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിച്ച അവസരംകൂടിയായി ഈ തെരഞ്ഞെടുപ്പ് മാറിയെന്ന് ചുരുക്കം.
ദേശാഭിമാനി മുഖപ്രസംഗം 140411

Friday, March 25, 2011
ഇന്ത്യന്‍ ഭരണം യുഎസ് പാവകളിയോ?
ഡോ. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനത്തുവച്ചുകൊണ്ട് സോണിയ ഗാന്ധി നടത്തുന്ന യുപിഎ ഭരണം അമേരിക്കന്‍ സാമ്രാജ്യത്വത്തിനുവേണ്ടിയുള്ള പാവകളിയാണോ എന്നു സംശയിക്കാന്‍ വഴിവയ്ക്കുന്ന വിവരങ്ങളാണ് വിക്കിലീക്സ് രേഖകളിലൂടെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അമേരിക്ക ഇന്ത്യന്‍ ആഭ്യന്തരരാഷ്ട്രീയത്തില്‍ പ്രത്യക്ഷത്തില്‍തന്നെ നഗ്നമായി കൈകടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുപിഎ സര്‍ക്കാര്‍ ഓരോ കാര്യവും ചെയ്യുന്നത് അമേരിക്കയെ ബോധ്യപ്പെടുത്തിക്കൊണ്ടും അവരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിച്ചുകൊണ്ടുമാണെന്നുവേണം കരുതാന്‍.
രണ്ടായിരത്തിയെട്ടില്‍, ആണവകരാര്‍ പ്രശ്നം മുന്‍നിര്‍ത്തി ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വിശ്വാസവോട്ടുനേടിയത് കോടികള്‍ കോഴകൊടുത്ത് എംപിമാരെ കാലുമാറ്റിക്കൊണ്ടായിരുന്നുവെന്നത് ജനാധിപത്യവിശ്വാസികളെയാകെ ഞെട്ടിച്ച കാര്യമാണ്. ഇതേപോലെയോ, ഇതിലും കവിഞ്ഞ രീതിയിലോ ഞെട്ടിക്കുന്ന കാര്യമാണ് അമേരിക്കന്‍ എംബസിയില്‍നിന്നുള്ള ഉന്നതഉദ്യോഗസ്ഥന്മാരുടെ കാര്‍മികത്വത്തിലാണ് കോടികള്‍ സംഭരിച്ചതും വിതരണം ചെയ്തതുമെന്ന കാര്യം. 50-60 കോടി രൂപയുടെ നോട്ടുപെട്ടികള്‍ അമേരിക്കന്‍ എംബസിയില്‍നിന്നുള്ള ഉദ്യോഗസ്ഥനെ വിളിച്ചുകാണിച്ച്, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് ബോധ്യപ്പെടുത്തേണ്ട കാര്യമെന്താണ്? അമേരിക്കയുടെ കല്‍പ്പനപ്രകാരമാണ് അതൊക്കെ ചെയ്തതെങ്കിലേ അത്തരമൊരു ബോധ്യപ്പെടുത്തലിന്റെ പ്രശ്നം ഉദിക്കുന്നുള്ളൂ. ആണവകരാര്‍ അപകടത്തിലാവാതെ നോക്കുകയെന്നത് അമേരിക്കയുടെ താല്‍പ്പര്യമായിരുന്നു. ആ കരാര്‍ നടപ്പാകണമെങ്കില്‍, യുപിഎ സര്‍ക്കാര്‍ നിലനില്‍ക്കണമായിരുന്നു. സഭാതലത്തിലെ ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ ആ സര്‍ക്കാര്‍ പുറത്തുപോകാതിരിക്കാന്‍ അമേരിക്ക പലവിധത്തില്‍ ഇടപെട്ടുവെന്നാണ് ഇത് കാണിക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി നിരുപംസെന്‍ അമേരിക്കയോട് താല്‍പ്പര്യമുള്ള വ്യക്തിയല്ല. ആ കാരണംകൊണ്ടുതന്നെ, നിരുപം സെന്നിനെ മറികടക്കാനുള്ള അധികാരങ്ങളോടെ അജയ് മല്‍ഹോത്ര എന്നൊരാളെ അവിടെ ഡല്‍ഹി വാഴിച്ചുവെന്ന് വിക്കിലീക്സിലൂടെ വെളിപ്പെട്ടിരിക്കുന്നു. അജയ് മല്‍ഹോത്ര അമേരിക്കാനുകൂലിയാണ്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ളതാണ് തന്റെ നിയമനമെന്ന് അയാള്‍തന്നെ പറഞ്ഞതായാണ് ഇപ്പോള്‍ അറിയുന്നത്.
2005ല്‍ ശ്യാംസര വിദേശസെക്രട്ടറിയായിരിക്കെ യുഎസ് അംബാസഡര്‍ ഡേവിഡ് മുള്‍ഫോഡ് ചെലുത്തിയ സമ്മര്‍ദമാണ് ഇറാന്‍ ആണവ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടുമാറ്റത്തിന് തുടക്കംകുറിച്ചതെന്ന് തെളിഞ്ഞിരിക്കുന്നു, ഇപ്പോള്‍. 2005 സെപ്തംബര്‍ 13ന് ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ കണ്ടു. ആ കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ക്കുമുമ്പാണ് ഡേവിഡ് മുള്‍ഫോഡ് കോണ്ടലീസാ റൈസിന് ഒരു സന്ദേശമയക്കുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യോഗത്തിലെ വോട്ടിങ് കാര്യത്തില്‍ ഇന്ത്യ വഴങ്ങുന്നില്ലെന്നും, പ്രസിഡന്റ്-പ്രധാനമന്ത്രി കൂടിക്കാഴ്ചാവേളയില്‍ ഇറാനെതിരെ വോട്ടുചെയ്യും എന്ന ഉറപ്പ് ഇന്ത്യയില്‍നിന്ന് വാങ്ങിക്കൊള്ളണമെന്നുമായിരുന്നു ആ കേബിള്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. കൃത്യമായും ആ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ നിലപാട് മാറി. ദിവസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യോഗത്തില്‍ ഇന്ത്യ ഇറാനെതിരെ വോട്ടുചെയ്തു. വോട്ടിങ്ങിന് പതിനാലുദിവസം മുമ്പുപോലും ഇറാന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സംസാരിച്ചയാളാണ് വിദേശസെക്രട്ടറിയായിരുന്ന ശ്യാംസര. അമേരിക്ക പ്രത്യക്ഷത്തില്‍ ഇടപെട്ടാണ് ഇന്ത്യയെക്കൊണ്ട് നിലപാടുമാറ്റിച്ചത് എന്നത് വ്യക്തം. ഇറാനെതിരായ ഏത് നടപടിയും ഇന്ത്യയുടെ താല്‍പ്പര്യത്തിലല്ല എന്ന് പരസ്യമായി പറഞ്ഞ വിദേശസെക്രട്ടറിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ മാറ്റംവന്നു? ന്യൂയോര്‍ക്കില്‍വച്ച് പ്രസിഡന്റ് ബുഷ് മന്‍മോഹന്‍സിങ്ങിന്റെമേല്‍ നടത്തിയ സമ്മര്‍ദംകൊണ്ടുമാത്രമാണിതെന്നത് വിക്കിലീക്സ് രേഖകളില്‍നിന്ന് മനസിലാക്കാന്‍ വിഷമമില്ല.
പാകിസ്ഥാനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യക്കാവശ്യമുള്ള ഒരു രേഖയും അമേരിക്ക കൈമാറിയില്ല. '99ല്‍ കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിക്കുവരികയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിരവധി തെളിവുരേഖകള്‍ അമേരിക്കയ്ക്കു കിട്ടി. അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇന്ത്യ ആ രേഖകള്‍ ചോദിച്ചു. തരില്ല എന്നായിരുന്നു അമേരിക്കയുടെ ഉത്തരം. ആ വിമാനറാഞ്ചലിനെത്തുടര്‍ന്ന് മൂന്ന് ഭീകരന്മാരെ ഇന്ത്യക്ക് വിട്ടുകൊടുക്കേണ്ടിവന്നു. പിന്നീട് ജയ്ഷെ മുഹമ്മദ് രൂപീകരിച്ചവരടക്കമുള്ള ഭീകരരെ. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തന നിവാരണ പരിപാടികള്‍ക്ക് സഹായകമായ രേഖകളാണ് ഇന്ത്യ ചോദിച്ചത്. അത് പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്നവയുമായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്ക അത് ഇന്ത്യക്ക് നിഷേധിച്ചു. മുംബൈ കൂട്ടക്കൊലയുടെ സൂത്രധാരനും ലഷ്കര്‍ ഇ തോയ്ബയുടെയും സിഐഎയുടെയും ഇരട്ടച്ചാരനുമായ ഡേവിഡ് ഹെഡ്ലിയെ വിട്ടുതരാനാവില്ല എന്ന അമേരിക്കയുടെ നിലപാടുമായി ഇതിനെ ചേര്‍ത്തുവച്ചു വായിക്കണം.
ഇന്ത്യ-ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി തകര്‍ന്നതുമുതല്‍, പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യയെക്കൊണ്ട് സാമ്രാജ്യത്വവിരുദ്ധനയം ഉപേക്ഷിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ അമേരിക്കയുടെ നേരിട്ടുള്ള കൈകടത്തലുകളാണ് നടന്നിട്ടുള്ളത്. ഇന്ത്യയില്‍ ആര് മന്ത്രിയാവണം, ആര് മന്ത്രിയാവേണ്ടതില്ല എന്നുവരെ അമേരിക്ക നിശ്ചയിക്കുന്നുവെന്നതാണ് ഇന്ന് സ്ഥിതി. 2006ലെ മന്ത്രിസഭാ അഴിച്ചുപണിയില്‍ പെട്രോളിയം വകുപ്പില്‍നിന്ന് മണിശങ്കരഅയ്യരെ നീക്കുകയും മുരളിദേവ്റയെ ആ വകുപ്പില്‍ അവരോധിക്കുകയും ചെയ്തതുപോലും യുഎസ് താല്‍പ്പര്യത്തിലായിരുന്നുവെന്ന് വന്നിരിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന സ്ഥാനത്തുനിന്ന് എം കെ നാരായണന്‍ മാറുന്നതിനുപിന്നിലുള്ള അദൃശ്യകരങ്ങള്‍ ഇപ്പോള്‍ വിക്കിലീക്സ് രേഖയിലൂടെ വ്യക്തമാവുന്നു. ഇന്ത്യയില്‍ ബഹുമാനിക്കാനും ആശ്രയിക്കാനും കൊള്ളാവുന്ന രാഷ്ട്രീയനേതാവ് മന്‍മോഹന്‍സിങ്ങാണെന്ന് വിദേശപ്രമുഖരെ ഉദ്ധരിച്ചുകൊണ്ടെന്നവണ്ണം അമേരിക്ക വിലയിരുത്തിയ കാര്യം വിക്കിലീക്സ് രേഖയിലൂടെ പുറത്തുവരുന്നു. യുപിഎയുടെ ആദ്യസര്‍ക്കാരിന്റെ അവസാനനാളുകളില്‍ ഇന്ത്യാസര്‍ക്കാരിനെക്കൊണ്ട് അമേരിക്കാവിരുദ്ധ നിലപാട് എടുപ്പിക്കാന്‍ സിപിഐ എം നേതാവ് പ്രകാശ്കാരാട്ട് സമ്മര്‍ദംചെലുത്തിയതായി അമേരിക്ക വിമര്‍ശിച്ചത് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഇന്ത്യന്‍ ജനതയ്ക്ക് ആശ്രയിക്കാനും വിശ്വസിക്കാനും കൊള്ളാവുന്നതാരെയാണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട് മന്‍മോഹന്‍സിങ്ങിനെയും പ്രകാശ്കാരാട്ടിനെയുംകുറിച്ചുള്ള ഈ വിലയിരുത്തലുകള്‍.
കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് മണിപ്പുരിനെ ഇന്ത്യയുടെ 'കോളനി' എന്നു വിശേഷിപ്പിച്ച് സന്ദേശമയച്ചിരിക്കുന്നു. തൃണമൂലിന്റെ മുതല്‍ മാവോയിസ്റ് സംഘടനയുടെവരെ നേതാക്കളെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ കൊല്‍ക്കത്ത കോസുലേറ്റില്‍ വിളിച്ചുവരുത്തി ചര്‍ച്ചചെയ്യുന്നു. ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനങ്ങളില്ലാത്ത സംവിധാനം സ്ഥിരമായുണ്ടാക്കാന്‍ സഹകരിക്കണമെന്ന് ചെറുകക്ഷികളെ ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ വിളിച്ചുവരുത്തി അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ ആവശ്യപ്പെടുന്നു.
ഇങ്ങനെ ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് അമേരിക്ക നടത്തുന്ന കൈകടത്തലുകള്‍ ഭയാനകമാംവിധം കൂടിവരികയാണ്. വിനീതവിധേയന്റെ മട്ടിലുള്ള മന്‍മോഹന്‍സിങ്ങിന്റെ പെരുമാറ്റമാവട്ടെ, ആശങ്കകള്‍ പിന്നെയും വര്‍ധിപ്പിക്കുന്നു.
ദേശാഭിമാനി മുഖപ്രസംഗം 250311

Subscribe to:
Posts (Atom)