ഹരിദ്വാര്‍ : അഴിമതിക്കെതിരെ ഹരിദ്വാറില്‍ നടത്തിവരികയായിരുന്ന നിരാഹാരസമരം യോഗഗുരു ബാബ രാംദേവ് അവസാനിപ്പിച്ചു. കഴിഞ്ഞ എട്ട് ദിവസമായി രാംദേവ് നിരാഹാരം നടത്തി വരികയായിരുന്നു. ശ്രീ ശ്രീ രവിശങ്കറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ രണ്ട് ദിവസം മുമ്പ് രാംദേവിനെ ആശുപത്രിയിലാക്കിയിരുന്നു.
Showing posts with label ബാബ രാംദേവ്. Show all posts

Sunday, June 12, 2011
Friday, June 10, 2011
426 കോടി രാംദേവിന്റെ ആസ്തി
ഹരിദ്വാര്‍ : ബാബാ രാംദേവ് സ്വത്തുവിവരം വെളിപ്പെടുത്തി. ട്രസ്റ്റിനും കമ്പനികള്‍ക്കുമായി ആകെ 426 കോടിയുടെ മൂലധനമാണുള്ളത്. രാംദേവും സഹായിയായ ആചാര്യ ബാലകൃഷ്ണയും ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. പതജ്ഞലി ട്രസ്റ്റിന് മാത്രം 164 കോടി രൂപയുടെ ആസ്തിയുണ്ട്. 249 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുവെന്നും രാംദേവ് പറഞ്ഞു. എന്നാല്‍ എത്ര കമ്പനികള്‍ തങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇരുവരും അറിയിച്ചില്ല.
ദേശാഭിമാനി 100611
ദേശാഭിമാനി 100611
Thursday, June 9, 2011
സായുധ കലാപം നടത്തുമെന്ന് രാംദേവിന്റെ ഭീഷണി
ഹരിദ്വാര്‍/ന്യൂഡല്‍ഹി: അഴിമതിക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയാണെങ്കില്‍ സായുധ കലാപം നടത്തുമെന്ന് ബാബ രാംദേവ്. ഹരിദ്വാറിലെ ആശ്രമത്തില്‍ അനുയായികളെ അഭിസംബോധന ചെയ്ത രാംദേവ് ഭീഷണിയുടെ സ്വരത്തിലാണ് ഇന്നലെ സംസാരിച്ചത്. അഴിമതിക്കെതിരായ നീക്കങ്ങളെ തടസപ്പെടുത്തുകയാണെങ്കില്‍ പൊലീസിനെ കൈകാര്യം ചെയ്യുന്നതിന് 11,000 സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘത്തെ രൂപീകരിക്കുമെന്ന് രാംദേവ് പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും യുവാക്കളായ 20 പേരെ ഇവിടെ കൊണ്ടുവരും. അവര്‍ക്ക് ആയുധം പ്രയോഗിക്കുന്നതിനു പരിശീലനം നല്‍കുമെന്ന് സത്യഗ്രഹത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അടുത്തതവണ സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന 11000 പേരുടെ സംഘത്തെ രൂപീകരിക്കുമെന്നും ഡല്‍ഹിയിലെ രാംലീല മൈതാനത്തില്‍ നടക്കുന്ന ഒരു പോരാട്ടത്തിലും ഇനി പരാജയപ്പെടാന്‍ പാടില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
സായുധ കലാപം നടത്തുമെന്ന പ്രസ്താവനയിലൂടെ രാംദേവ് തനിനിറം കാണിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞു. അയാള്‍ അങ്ങനെ ചെയ്താല്‍ നിയമം അത് കൈകാര്യം ചെയ്യും. ചില മാന്യതകള്‍ പാലിക്കേണ്ടതുണ്ടെന്നും രാംദേവിനു മറുപടിയായി ചിദംബരം പറഞ്ഞു.
രാംദേവിന്റേത് ദേശവിരുദ്ധ പ്രസ്താവനയാണെന്നും നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി വി നാരായണസ്വാമി പറഞ്ഞു.
സായുധ കലാപത്തിനുള്ള രാംദേവിന്റെ ആഹ്വാനം ഗുരുതരമായ പ്രശ്‌നമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. രാംദേവിന്റെ ആഹ്വാനം ഭരണഘടനയ്ക്കും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും എതിരാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിനെതിരായി സായുധ കലാപം നടത്തുന്നതിനുള്ള പദ്ധതിയാണോ ഇതിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. ബി ജെ പിയും സായുധകലാപം നടത്താന്‍ പദ്ധതിയിടുന്ന പാര്‍ട്ടിയാണോയെന്ന് അവര്‍ ചോദിച്ചു. ഹരിദ്വാറിലെ ആശ്രമത്തിലെത്തി ബി ജെ പി നേതാവ് സുഷമാ സ്വരാജ് ഇന്നലെ രാംദേവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിനെതിരെ യുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ച രാംദേവിനെ പ്രതിപക്ഷ നേതാവ് ഹരിദ്വാറില്‍പോയി കണ്ടത് ശരിയാണോയെന്ന് ജയന്തി നടരാജന്‍ ചോദിച്ചു.
നിയമത്തെ വെല്ലുവിളിച്ചതിനാണ് ഡല്‍ഹിയില്‍ രാംദേവിനെതിരെ പൊലീസ് നടപടിയെടുത്തതെന്ന് ചിദംബരം പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊലീസിന് സുപ്രിം കോടതിയില്‍നിന്നും നോട്ടീസ് ലഭിച്ചിട്ടുണ്ട്. അവര്‍ അവരുടെ നിലപാട് വ്യക്തമാക്കും. അഴിമതിക്കെതിരെ സമാധാനപരമായ സമരം നടത്തുന്നവരെ മനപൂര്‍വം അടിച്ചമര്‍ത്തുകയാണെന്ന ആരോപണം ചിദംബരം നിഷേധിച്ചു.
യു പി എ സര്‍ക്കാരിന് നിലതെറ്റിയിരിക്കുകയാണെന്ന് രാംദേവുമായി ഹരിദ്വാറില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു.
അതിനിടെ നിരാഹാരം തുടരുന്ന രാംദേവിന്റെ ആരോഗ്യസ്ഥിതി വഷളായിരിക്കുകയാണെന്നും സത്യഗ്രഹ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
janayugom 090611
ഇന്ന് സ്വത്ത് വെളിപ്പെടുത്തുമെന്ന്
ഹരിദ്വാര്‍/ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യാഴാഴ്ച വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ സഹായി ബാലകൃഷ്ണ അറിയിച്ചു. ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരെയാണ് ഇക്കാര്യം അറിയിച്ചത്. അഴിമതിക്കെതിരെ എന്നപേരില്‍ ഹരിദ്വാറിലെ ആശ്രമത്തില്‍ ഉപവാസം തുടരുന്ന രാംദേവിന്റെ ആരോഗ്യനില വഷളായി. നിരാഹാരം ആറാംദിവസത്തിലേക്ക് കടന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുനയനത്തിന് തയ്യാറാകുന്നില്ല. ഇതോടെ സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ രാംദേവും കൂട്ടാളികളും പൊല്ലാപ്പിലായി. നിരാഹാരം അവസാനിപ്പിക്കാനും പാലും പഴച്ചാറും കഴിക്കാനും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഉപദേശിച്ചു.
ഡല്‍ഹി രാംലീല മൈതാനിയിലെ ഉപവാസനാടകം പൊളിഞ്ഞതിനെത്തുടര്‍ന്നാണ് ഹരിദ്വാറിലെ ആശ്രമത്തില്‍ രാംദേവും അനുയായികളും നിരാഹാരം തുടങ്ങിയത്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് രാംദേവ് ആവര്‍ത്തിച്ചു. 624 ജില്ലകളില്‍ തന്റെ അനുയായികള്‍ നിരാഹാരം അനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രാംദേവിന്റെ അഴിമതിവിരുദ്ധസമരത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. അഴിമതിപ്രശ്നം ഉയര്‍ത്തുന്നവരെ പിന്തുണയ്ക്കാന്‍ മാര്‍ച്ചില്‍ കര്‍ണാടകത്തിലെ പുത്തൂരില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധിസഭയില്‍ സംഘപരിവാര്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പ്രഖ്യാപിച്ച അഴിമതിവിരുദ്ധ മുന്നണിയുടെ രക്ഷാധികാരിയാണ് രാംദേവ്. അണ്ണ ഹസാരെയും രാംദേവും മറ്റും നടത്തിയ സമരങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ പ്രചാരണം നല്‍കി. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തെ ഇകഴ്ത്തിക്കാട്ടുന്നതാണെന്നും ദൂരദര്‍ശന് അനുവദിച്ച അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു.
deshabhimani 090611

Wednesday, June 8, 2011
അഴിമതിയില്‍ കാലിടറി യുപിഎ സര്‍ക്കാര്‍
ന്യൂഡല്‍ഹി: ബാബാ രംദേവിനെ ബലംപ്രയോഗിച്ച് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍നിന്ന് ഒഴിപ്പിച്ച് സ്ഥിതി ശാന്തമാക്കാമെന്ന യുപിഎ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റി. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സര്‍ക്കാരിന്റെ ഉറക്കംകെടുത്തുകയാണ്. അഴിമതിക്കേസില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാത്ത സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുന്ന സുപ്രീംകോടതി രാംദേവിനെയും അനുയായികളെയും ഒഴിപ്പിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശകമീഷനും ദേശീയ വനിതാകമീഷനും സമാനമായ ചോദ്യം ഉയര്‍ത്തി. ഈ ഘട്ടത്തിലാണ് പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസിനെ ജോലിചെയ്യുന്നതില്‍നിന്ന് തടഞ്ഞെന്നും പറഞ്ഞ് ചിലര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. രാംദേവിന്റെ സമരപ്പന്തലില്‍ ഭീകരാക്രമണം ഉണ്ടാകനുള്ള സാധ്യതയുണ്ടായിരുന്നെന്നും അത് വര്‍ഗീയ ലഹളയ്ക്കിടയാക്കുമെന്നുമുള്ള വാദഗതി പൊലീസ് ശക്തമായി ഉയര്‍ത്തുന്നതും ഈ പശ്ചാത്തലത്തിലാണ്. ഭിന്നിച്ചുനിന്ന പ്രതിപക്ഷം ഒറ്റക്കെട്ടായി പൊലീസ് നടപടിയെ വിമര്‍ശിച്ചതും സര്‍ക്കാരിനെ ദുര്‍ബലമാക്കി. ബിജെപി മാത്രമല്ല കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ പിന്തുണയ്ക്കുന്ന മുലായംസിങ് യാദവും മായാവതിയും രൂക്ഷമായി വിമര്‍ശിച്ചു. യുപിഎ വിടാന്‍ കരുണാനിധി ചെന്നൈയില്‍ കളമൊരുക്കുന്ന സാഹചര്യത്തില്‍ ഈ രാഷ്ട്രീയ പാര്‍ടികളുടെ പ്രതികരണം കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്.
ലോക്പാല്‍ സമിതിയില്‍നിന്ന് അണ്ണ ഹസാരെയും മറ്റ് നാലു പ്രതിനിധികളും തിങ്കളാഴ്ച വിട്ടുനിന്നതും പൊലീസ് നടപടിക്കെതിരെ ബുധനാഴ്ച അണ്ണ ഹസാരെ ഉപവസിക്കുന്നതും സര്‍ക്കാരിന്റെ പ്രതിഛായ വീണ്ടും തകര്‍ക്കും. ജന്ദര്‍മന്ദറില്‍ അണ്ണ ഹസാരെയ്ക്ക് ഉപവാസത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് അഴിമതിവിരുദ്ധ സമരത്തെ സര്‍ക്കാര്‍ എത്രമാത്രം ഭയക്കുന്നുവെന്നതിന്റെ തെളിവാണ്. ഏറ്റവും അവസാനമായി കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി ദയാനിധിമാരനും എ രാജയുടെ പിറകെ മന്ത്രിസഭയില്‍നിന്ന് തിഹാര്‍ജയിലിലേക്ക് പോകാനൊരുങ്ങുകയാണ്. എയര്‍സെല്ലിലെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസിന് വില്‍ക്കാന്‍ ദയാനിധിമാരനാണ് നിര്‍ബന്ധിച്ചതെന്ന് സ്റ്റെര്‍ലിങ് ഉടമ സി ശിവശങ്കരന്‍ സിബിഐയോട് വെളിപ്പെടുത്തിയത് മാരന്റെ മന്ത്രിപ്പണി തെറിപ്പിക്കാന്‍ കാരണമായേക്കും. ഈ സേവനത്തിന് മലേഷ്യന്‍ കമ്പനിയില്‍നിന്ന് 700 കോടി രൂപയാണ് മാരന് ലഭിച്ചത്. സിബിഐ മാരനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നാണ് സൂചന. അതുണ്ടായാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ മാരന് കഴിയില്ല. ജൂലൈയില്‍ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ സര്‍ക്കാരിന്റെ സ്ഥിതി കൂടുതല്‍ മോശമാകും.
(വി ബി പരമേശ്വരന്‍)
രാംദേവിന്റെ ആസ്തി എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും
ന്യൂഡല്‍ഹി: യോഗ ഗുരു രാംദേവിന്റെ ആസ്തിയെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. രാജ്യാന്തരതലത്തിലുള്ള രാംദേവിന്റെ സാമ്പത്തിക ഇടപാടുകളും ബിസിനസും പതഞ്ജലി യോഗപീഠത്തിന് ലഭിക്കുന്ന വിദേശ ഫണ്ടും പരിശോധനാവിധേയമാക്കും. രാംദേവ് പ്രൊമോട്ടറായ പതഞ്ജലി ആയുര്‍വേദയുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കും. രാംദേവിനെക്കൂടാതെ നിരവധി ഉന്നത വ്യക്തികളും ഈ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലാണ്. പതഞ്ജലി ട്രസ്റ്റ്, ദിവ്യജ്യോതി മന്ദിര്‍ ട്രസ്റ്റ് എന്നീ രണ്ടു ട്രസ്റ്റ് രാംദേവിന്റെ കീഴിലുണ്ട്. രണ്ടിനും നികുതിയിളവുണ്ട്. എന്നാല്‍ , ഇതുകൂടാതെ പതഞ്ജലി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്, ദിവ്യ ഫാര്‍മസി, വേദിക് ബ്രോഡ്കാസ്റ്റിങ് എന്നീ കമ്പനികളും രാംദേവ് നടത്തുന്നു. ഇവയ്ക്ക് നികുതിയളവില്ല. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്‍ഫോഴ്സ്മെന്റിനു പുറമെ റവന്യൂ ഇന്റലിജന്‍സും അന്വേഷിക്കും. നികുതിവെട്ടിപ്പ്, കയറ്റുമതി-ഇറക്കുമതി നിയമലംഘനങ്ങള്‍ എന്നിവയും അന്വേഷണവിധേയമാക്കും. പതഞ്ജലി ആയുര്‍വേദയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായി റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അമേരിക്കയിലേക്ക് പതഞ്ജലി വന്‍തോതില്‍ ആയുര്‍വേദ ഔഷധങ്ങള്‍ കയറ്റി അയക്കുന്നതായി രേഖയിലുണ്ടെങ്കിലും മിക്ക ഉല്‍പ്പന്നങ്ങളും അമേരിക്കയില്‍ നിരോധിച്ചവയാണ്. രാംദേവിന്റെ സ്ഥാപനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആയുര്‍വേദ ഉല്‍പ്പന്നങ്ങളില്‍ എല്ലിന്‍പൊടി ചേര്‍ക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
മന്‍മോഹന്റെ "രാഷ്ട്രീയ പാപ"ത്തിന് മാപ്പില്ലെന്ന് രാംദേവ്
ഹരിദ്വാര്‍ : പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് താന്‍ മാപ്പ് നല്‍കിയെങ്കിലും ചരിത്രം അദ്ദേഹം ചെയ്ത "രാഷ്ട്രീയ പാപ"ത്തിന് മാപ്പ് നല്‍കില്ലെന്ന് രാംദേവ് ഹരിദ്വാറില്‍ പറഞ്ഞു. രാംലീല മൈതാനിയില്‍നിന്ന് രാംദേവിനെയും അനുയായികളെയും അര്‍ധരാത്രി ബലംപ്രയോഗിച്ച് ഒഴിപ്പിച്ച പൊലീസ് നടപടിയെ പ്രധാനമന്ത്രി ന്യായീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു രാംദേവ്. പൊലീസ് നടപടി നിര്‍ഭാഗ്യകരമെങ്കിലും മറ്റു മാര്‍ഗമില്ലായിരുന്നെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്്. പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത് അദ്ദേഹം ചെയ്ത പാപം തിരിച്ചറിഞ്ഞതിനാലാണ്. അതുകൊണ്ടാണ് താന്‍ മാപ്പ് കൊടുക്കുന്നത്. ജനാധിപത്യത്തെ ദുഷിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. മറാത്ത യോദ്ധാവ് ശിവജിയും ഇത്തരത്തില്‍ സ്ത്രീവേഷം കെട്ടി രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ , ശിവജിയല്ല ഇവരുടെ മാതൃക. തന്നെ കൊല്ലാനും തീവ്രവാദികളെ സംരക്ഷിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രാംദേവ് പറഞ്ഞു. ഒരു സത്യഗ്രഹി ഒരിക്കലും സ്ത്രീവേഷം ധരിച്ച് രക്ഷപ്പെടില്ലെന്ന് എഐസിസി വക്താവ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞിരുന്നു. രാംലീല മൈതാനിയില്‍ സ്ഥാപിച്ചിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് താന്‍ സംശയിക്കുന്നതായും രാംദേവ് പറഞ്ഞു.
ദേശാഭിമാനി 080611

Tuesday, June 7, 2011
പിടിപ്പുകേടുതന്നെ
യു പി എ സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും വികലനയത്തിന്റെയും സ്വന്തം മൂക്കിനപ്പുറം കാണാനുള്ള കഴിവില്ലായ്മയുടേയും മകുടോദാഹരണമാണ് ബാബ രാംദേവിന്റെ പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതി. നാടും ജനങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. അവയെല്ലാം യു പി എ സര്‍ക്കാര്‍ കാറ്റില്‍ പറത്തി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സമരം പ്രഖ്യാപിച്ച രാംദേവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ ചെന്ന് നാലു കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചാനയിച്ചതു മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ രാംലീല മൈതാനിയില്‍ അറസ്റ്റു ചെയ്യുന്നതുവരെ അരങ്ങേറിയ നാടകങ്ങള്‍ രാജ്യത്തിന്റെ യശസിനു കളങ്കം ചാര്‍ത്തുന്നവയായിരുന്നു.
ജനങ്ങളെ ഇന്ന് ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നങ്ങളാണ് അഴിമതിയും കള്ളപ്പണവും. ഇവ തടയണമെന്നത് ദേശീയ വികാരമായി വളര്‍ന്നിട്ടുണ്ട്. അന്നാ ഹാസാരെ നടത്തിയ നിരാഹാര സമരത്തിന് ലഭിച്ച പിന്തുണയില്‍ ആ വികാരമാണ് പ്രതിഫലിച്ചത്. നാടിന്റെ പൊതു വികാരം ഉള്‍ക്കൊണ്ടു അഴിതിക്കും കള്ളപ്പണത്തിനുമെതിരെ ഫലപ്രദമായ നടപടികളെടുക്കുന്നതിനു പകരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കുറുക്കുവഴികള്‍ തേടുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തത്. ലോക്പാല്‍ ബില്‍ അടിയന്തരമായി കൊണ്ടുവരണമെന്നതായിരുന്നു ഹസാരെയുടെ സമരത്തിന്റെ മുഖ്യ ആവശ്യം. ഫലപ്രദമായ ലോക്പാല്‍ ബില്ലിനു വേണ്ടി കഴിഞ്ഞ നിരവധി ദശകങ്ങളായി പൊരുതുന്നത് ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളാണ്. എന്നാല്‍ ഇതേക്കുറിച്ച് ഇടതുപക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. അന്നാ ഹസാരെയുടെ സമരത്തിന് മാധ്യമങ്ങളും പൊതുവില്‍ ജനങ്ങളും പിന്തുണ നല്‍കുന്നതു കണ്ടപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു. സിവില്‍ സമൂഹമെന്ന അമൂര്‍ത്ത സംഘത്തിന്റെ പ്രതിനിധികളായി സ്വയം അവരോധിക്കപ്പെട്ടവരുമായി ചര്‍ച്ച നടത്തി. ലോക്പാല്‍ ബില്ലിന്റെ കരടു തയാറാക്കാന്‍ ഒരു സമിതിയെയും നിയോഗിച്ചു. അപ്പോഴും പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷട്രീയ പാര്‍ട്ടികളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല.
അന്നഹസാരെയുടെ സമരത്തിനു മുമ്പില്‍ സര്‍ക്കാര്‍ വഴങ്ങിയതു കണ്ടപ്പോള്‍ പുതിയ ആവശ്യങ്ങളുമായി രംഗത്തുവരാന്‍ ഇതുതന്നെ അവസരമെന്ന രാംദേവിനു തോന്നി. അന്നാഹസാരെ ഗാന്ധിയനും ദീര്‍ഘകാലമായി അഴിമതിക്ക് എതിരായി പൊരുതുന്ന പൊതുപ്രവര്‍ത്തകനുമാണ്. രാംദേവാകട്ടെ യോഗയും ആയുര്‍വേദ മരുന്നും വിറ്റു പണമുണ്ടാക്കുന്ന നല്ലൊരു വാണിഭക്കാരനും. നൂറുകണക്കിനു കോടി രൂപയുടെ ആസ്തിയുള്ള രാംദേവിന്റെ ലക്ഷ്യം രാഷ്ട്രീയമാണ്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ അദ്ദേഹം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര്‍ എസ് എസുമായും മറ്റു സംഘപരിവാര്‍ സംഘടനകളുമായും ഉറ്റബന്ധം പുലര്‍ത്തുന്ന രാംദേവിന്റെ രാഷ്ട്രീയമോഹങ്ങള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഏതുതരത്തില്‍ ഉപയോഗപ്പെടുത്താനാവുമെന്നാണ് ബി ജെ പി നേതൃത്വം ചര്‍ച്ച ചെയ്യുന്നത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ഉടന്‍ നടപടി വേണമെന്ന ആവശ്യമായി രാംദേവ് രംഗത്തുവന്നപ്പോള്‍ ആര്‍ എസ് എസ് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. രാംദേവിന്റെ സത്യഗ്രഹവേദിയില്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയായ സാധ്വി ഋതംബര ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ സജീവസാന്നിധ്യമായിരുന്നു.
രാംദേവ് ആരാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ എന്താണെന്നും അറിയാത്തവരല്ല, പ്രണബ് മുഖര്‍ജിയെപ്പോലുള്ള കേന്ദ്രമന്ത്രിമാര്‍ അവരെ നയിച്ചത് സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങളായിരുന്നു. രാംദേവിനെ പാട്ടിലാക്കിയാല്‍ ഹിന്ദുവോട്ടു ബാങ്കില്‍ ഒരു പങ്ക് കോണ്‍ഗ്രസിനു ലഭിക്കുമെന്നു കണക്കുകൂട്ടി. എന്നാല്‍ രാംദേവും അദ്ദേഹത്തിനു പിന്നില്‍ ചരടുവലിച്ച സംഘപരിവാറും അതെല്ലാം തകര്‍ത്തു. മണിക്കൂറു വച്ച് നിലപാട് മാറ്റിയ രാംദേവ് കേന്ദ്രമന്ത്രിമാരെ ശരിക്കും കുരങ്ങുകളിപ്പിച്ചു. അതോടെ സര്‍ക്കാരിന്റെ സമനില തെറ്റുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ രാംലീല മൈതാനിയിലെ സമരപ്പന്തലില്‍ പൊലീസ് ഇരച്ചുകയറിയതും അക്രമം നടത്തിയതും സര്‍ക്കാരിന് ആത്മസംയമനം നഷ്ടപ്പെട്ടതിന്റെ തെളിവായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി രാംദേവിനെയും അന്നാഹസാരെയെയും പോലുള്ള വ്യക്തികളുമായി കൂടിയാലോചിച്ചും ഒത്തുതീര്‍പ്പുണ്ടാക്കിയും രാഷ്ട്രത്തിന്റെ ഭാഗധേയം തീരുമാനിക്കാമെന്ന ചിന്തയാണ് യു പി എ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും നയിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണ് ഈ അരാഷ്ട്രീയവാദം. കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും ഇതിന് കനത്ത വില നല്‍കേണ്ടിവരും. കേന്ദ്ര സര്‍ക്കാരിന്റെ അപക്വവും ദീര്‍ഘദൃഷ്ടിയില്ലാത്തതുമായ സമീപനം രാജ്യത്തിന് വരുത്തിവെച്ച ദുരന്തങ്ങളില്‍ നിന്നു കോണ്‍ഗ്രസ് നേതൃത്വം ഒരു പാഠവും പഠിച്ചിട്ടില്ലെന്നാണ് രാംദേവിന്റെ സമരത്തെ കൈകാര്യം ചെയ്ത രീതി വ്യക്തമാക്കുന്നത്.
ജനയുഗം മുഖപ്രസംഗം 070611

കുഴപ്പങ്ങള്‍ക്ക് കാരണം രാംദേവ്: പുരി ശങ്കരാചാര്യര്‍
അഴിമതിവിരുദ്ധ സമരത്തിന്റെ പേരില്‍ ഡല്‍ഹിയിലുണ്ടായ കുഴപ്പങ്ങള്‍ക്കെല്ലാം ഉത്തരവാദി രാംദേവാണെന്ന് പുരി ശങ്കരാചാര്യ അധോക്ഷജാനന്ദ് ദേവ്. കാവിക്കൊള്ളയ്ക്ക് രാംദേവ് മറുപടി പറയേണ്ടിവരുമെന്നു പറഞ്ഞ ശങ്കരാചാര്യര്‍ രാംലീല മൈതാനിയിലെ പൊലീസ് നടപടിയില്‍ സര്‍ക്കാരിന് പിന്തുണ വാഗ്ദാനംചെയ്തു. തലസ്ഥാനത്തുണ്ടായ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും രാംദേവാണ് ഉത്തരവാദി. സര്‍ക്കാരുമായി രഹസ്യധാരണയുണ്ടാക്കിയത് അദ്ദേഹം അനുയായികളില്‍നിന്ന് മറച്ചുവച്ചു. ഇതുമൂലമുണ്ടായ കുഴപ്പങ്ങള്‍ക്ക് അദ്ദേഹം അനുയായികളോട് മാപ്പ് പറയണം. ഇപ്പോള്‍ സംഭവിച്ചതെല്ലാം നല്ലതിനാണ്. രാംദേവിന്റെ പ്രവര്‍ത്തനങ്ങള്‍ സന്യാസത്തിന്റെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്നതാണ്. വാണിജ്യ താല്‍പ്പര്യങ്ങള്‍ വെടിഞ്ഞവരാകണം ഗുരുക്കന്മാരും സന്യാസികളും. രാംദേവ് കാവി ധരിക്കരുത്. കാവിയെ രാംദേവ് ദുരുപയോഗിക്കുകയാണ്- അധോക്ഷജാനന്ദ് ദേവ് പറഞ്ഞു.
deshabhimani 070611
deshabhimani 070611
കോണ്‍ഗ്രസ് വക്താവിനു നേരെ ചെരിപ്പാക്രമണം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുഖ്യ വക്താവുമായ ജനാര്‍ദന്‍ ദ്വിവേദിയെ ചെരിപ്പുകൊണ്ട് അടിക്കാന്‍ ശ്രമം. എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തവെ പത്രക്കാരനെന്ന് പറഞ്ഞ് എത്തിയ സുനില്‍കുമാറാണ് ഷൂ ഊരി ദ്വിവേദിയെ അടിക്കാന്‍ ശ്രമിച്ചത്. ഇയാളെ കോണ്‍ഗ്രസുകാര്‍ വാര്‍ത്താസമ്മേളന ഹാളില്‍വച്ച് മര്‍ദിച്ചു. രാംദേവിനെയും അനുയായികളെയും രാംലീലാ മൈതാനിയില്‍ നിന്ന് ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ചെരിപ്പാക്രമണം. രാജസ്ഥാനിലെ നവസഞ്ചാര്‍ പത്രിക ലേഖകനെന്ന് പറഞ്ഞാണ് സുനില്‍കുമാര്‍ ഹാളിലെത്തിയത്. വാര്‍ത്താസമ്മേളനം നാലേകാലിനാണ് ആരംഭിച്ചത്. വക്താവ് മനീഷ് തിവാരിയും ദ്വിവേദിക്കൊപ്പമുണ്ടായിരുന്നു.
സ്ത്രീവേഷം കെട്ടി ഒളിച്ചോടാന്‍ ശ്രമിച്ച ഭീരുവാണ് രാംദേവെന്ന് ദ്വിവേദി ആക്ഷേപിച്ചു. ഈ ഘട്ടത്തില്‍ , പ്രതിപക്ഷം ദുര്‍ബലമാണെന്ന് വിചാരിച്ച് എന്തക്രമവും നടത്താമെന്നാണോ എന്ന് സുനില്‍കുമാര്‍ ചോദിച്ചു. ചോദ്യം അവഗണിച്ച് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഏഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ജനാര്‍ദന്‍ ദ്വിവേദിയുടെ പുറകിലൂടെ ഊരിപ്പിടിച്ച ഷൂസുമായി സുനില്‍കുമാര്‍ വന്നത്. അടിക്കാനുള്ള ശ്രമം ദ്വിവേദി കയ്യുയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് എഐസിസി സ്റ്റാഫംഗങ്ങള്‍ വന്ന് സുനിലിനെ മര്‍ദിച്ചു. മാധ്യമപ്രവര്‍ത്തകരും വളഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാംദേവിന്റെ അനുയായികള്‍ ആസൂത്രണം ചെയ്തതാണ് ഇതെന്നും സംഘപരിവാര്‍കാരനാണ് അക്രമിയെന്നും ദ്വിവേദി കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ ജുന്‍ജുനുവിലുള്ള രാജസ്ഥാന്‍ പബ്ലിക് സ്കൂളിലെ അധ്യപകനായിരുന്നു സുനില്‍കുമാര്‍ . അഞ്ചുമാസം മുമ്പ് അധ്യാപകവൃത്തി ഉപേക്ഷിച്ചു. 2009 ഏപ്രിലില്‍ വാര്‍ത്താസമ്മേളനം നടത്തവെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനുനേരെ "ദൈനിക് ജാഗരണ്‍" ലേഖകന്‍ ജര്‍ണയില്‍ സിങ്ങ് ഷൂ എറിഞ്ഞിരുന്നു. സിഖ്കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ജഗദീഷ് ടൈറ്റ്ലറെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
രാംദേവിന്റെ സത്യഗ്രഹം തിങ്കളാഴ്ചയും തുടരുകയാണ്. ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തിലാണ് സത്യഗ്രഹം. നോയിഡയില്‍ സത്യഗ്രഹം നടത്താന്‍ ശ്രമിച്ചെങ്കിലും ഉത്തര്‍പ്രദേശില്‍ കടക്കാന്‍ മായാവതി സര്‍ക്കാര്‍ അനുവദിച്ചില്ല. ബിജെപിയുടെ നേതൃത്വത്തില്‍ രാജ്ഘട്ട് പരിസരത്തും ദേശവ്യാപകമായും സത്യഗ്രഹം നടത്തി. എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കണ്ട് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. രാംദേവിനെതിരെയുള്ള നടപടി നിര്‍ഭാഗ്യകരമാണെങ്കിലും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിച്ചു. അഴിമതി തടയാന്‍ സര്‍ക്കാരിന്റെ കൈവശം മാന്ത്രികവടിയൊന്നുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാംദേവിനെയും അനുയായികളെയും അര്‍ധരാത്രി ബലംപ്രയോഗിച്ച് ഒഴിപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയും ദേശീയ മനുഷ്യാവകാശ കമീഷനും കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു.
(വി ബി പരമേശ്വരന്‍)
ദിഗ്വിജയ് സിങ്ങിന്റെ വീടിന് കല്ലെറിഞ്ഞു
ഭോപ്പാല്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ വീടിന് കല്ലേറ്. ഞായറാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തിന്റെ ഭോപ്പാലിലുള്ള വീട്ടിലേക്ക് കല്ലേറുണ്ടായത്. ആര്‍ക്കെതിരെയും കേസ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിയ ബാബ രാംദേവിനെ ദിഗ്വിജയ് സിങ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ദേശാഭിമാനി 070611

Monday, June 6, 2011
യു പി എ സര്‍ക്കാര്‍ ജനാധിപത്യ പ്രക്രിയയെ തുരങ്കംവെയ്ക്കുന്നു: സി പി ഐ
അഴിമതിക്ക് എതിരായ അന്നാഹസാരെയുടെയും രാംദേവിന്റെയും സമരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പാര്‍ലമെന്റിനെയും വിശ്വാസത്തിലെടുക്കാത്ത യു പി എ സര്‍ക്കാര്‍ ജനാധിപത്യ പ്രക്രിയയെ തുരങ്കംവെയ്ക്കുകയാണ് ചെയ്യുന്നതെന്ന് സിപിഐ ആരോപിച്ചു.
രാംദേവിന്റെ പ്രക്ഷോഭത്തില്‍ ആര്‍ എസ് എസിനെ പോലുള്ള വലതുപക്ഷ സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തുടക്കം മുതല്‍ വ്യക്തമായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് നടപടി ഒന്നുമെടുത്തില്ല എന്ന് സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി ഡി രാജ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സ്ഥിതിക്ക് ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്.
രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അന്നാഹസാരെയുമായും രാംദേവുമായും ചര്‍ച്ച നടത്തി പ്രത്യേകം സമിതികള്‍ രൂപീകരിച്ച സര്‍ക്കാര്‍ സ്വന്തം നിലയില്‍ പ്രഖ്യാപനം നടത്തുകയാണ് ചെയ്തത്.
രാംദേവിന്റെ പ്രക്ഷോഭത്തെ പുറത്തുനിന്നു നിയന്ത്രിച്ചത് ആര്‍ എസ് എസും മറ്റ് സംഘ പരിവാര്‍ സംഘടനകളുമാണെന്ന് രാജ ചൂണ്ടിക്കാട്ടി. രാംദേവ് നിരാഹാര സമരം നടത്താന്‍ തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. ബി ജെ പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുമ്പോഴാണ് സമരം തുടങ്ങിയത്. ആര്‍ എസ് എസും മറ്റ് സംഘ പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരും അതില്‍ പങ്കെടുത്തു. താന്‍ ഒരു യോഗ ഗുരുവാണോ രാഷ്ട്രീയക്കാരനാണോ എന്ന് രാംദേവ് വ്യക്തമാക്കണമെന്നും രാജ ആവശ്യപ്പെട്ടു.
ജനയുഗം 060611

രാംദേവിന്റെ ഒഴിപ്പിക്കല്‍ : കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: രാംലീല മൈതാനത്ത് സത്യഗ്രഹം നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി കാരണം കാണിക്കല്‍ നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി ചീഫ് സെക്രട്ടറി, ഡല്‍ഹി പൊലീസ് എന്നിവര്‍ക്കയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍ , സ്വതന്തര്‍ കുമാര്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് രാംദേവിന്റെ ഒഴിപ്പിക്കല്‍ പ്രശ്നത്തില്‍ സ്വമേധയാ ഇടപെട്ടത്. കേസ് ജൂലൈ രണ്ടാം വാരത്തിലേക്ക് മാറ്റി.
നോയിഡയില്‍ രാംദേവിന്റെ സമരം അനുവദിക്കില്ല: മായാവതി
ന്യൂഡല്‍ഹി: ബാബ രാംദേവിനെ നോയിഡയില്‍സത്യഗ്രഹം നടത്താന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും രാംദേവിനെ സമരം നടത്താന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ നോയിഡയില്‍ സമരം നടത്താന്‍ രാംദേവ് മായാവതിയോട് അനുമതി ആവശ്യപ്പെട്ടിരുന്നു.
രാംദേവിനെതിരെ കലാപശ്രമത്തിന് കേസ്
ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരില്‍ ഉപവാസസമരം നടത്തിയ ബാബ രാംദേവിനെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനു ഡല്‍ഹി പൊലീസ് കേസെടുത്തു. അറസ്റ്റു ചെയ്തു നീക്കിയ രാംഗദവിനെ ഡെറാഡൂണിലെത്തിച്ചു.. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അറസ്റ്റ്. ഡല്‍ഹി രാംലീല മൈതാനിയില്‍ യോഗക്യാമ്പിനെന്ന പേരിലാണ് രാംദേവ് സമരത്തിന് അനുമതി വാങ്ങിച്ചിരുന്നത്. ഇത് പൊലീസ് റദ്ദാക്കുകയും സ്ഥലംവിട്ട് പോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് തയാറാകാത്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രാംദേവിനെ അറസ്റ്റു ചെയ്തതതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തിറങ്ങിയിട്ടുണ്ട്.ബാബ രാംദേവിന്റെ ആര്‍ഭാടപൂര്‍ണമായ ഉപവാസസമരത്തിന് ബിജെപിയും ആര്‍എസ്എസും പിന്തുണച്ചിരുന്നു. സ്ഥലത്തു നിന്നും ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ടിട്ടും പോകാത്തവരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് നീക്കിയത്. ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ചുള്ള കത്ത് കേന്ദ്രസര്‍ക്കാര്‍ രാത്രിതന്നെ തയ്യാറാക്കി സമരപ്പന്തലില്‍ എത്തിച്ചു. കള്ളപ്പണം വീണ്ടെടുക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിന് സമിതി രൂപീകരിക്കും, വീണ്ടെടുക്കുന്ന കള്ളപ്പണം ദേശീയ സ്വത്തായി പ്രഖ്യാപിക്കും, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും തുടങ്ങിയ ഉറപ്പ് നല്‍കിയുള്ള കത്ത്് കൈമാറിയതായി കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. എന്നാല്‍ ,ഇതുസംബന്ധിച്ച് രാംദേവിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.
തന്ത്രങ്ങള്‍ പൊളിഞ്ഞ് സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാംദേവിനു നേരെ ഉയര്‍ന്ന വിമര്‍ശനത്തിന്റെ കുന്തമുന ഒറ്റരാത്രി കൊണ്ട് കേന്ദ്രസര്‍ക്കാരിനു നേരെ തിരിഞ്ഞു. വിവാദ സ്വാമിയുടെ നിലപാടുകളോടും ആഡംബര സമരരീതിയോടും രാജ്യത്താകമാനം കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നു. എന്നാല്‍ , ഒരുദിവസം പിന്നിടുംമുമ്പേ സമരത്തിനുനേരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടി രൂക്ഷവിമര്‍ശം ക്ഷണിച്ചുവരുത്തി. രാജ്ഘട്ടില്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിരാഹാരസമരം കാണിക്കുന്നത് സംഘപരിവാര്‍ ഈപ്രക്ഷോഭത്തെ വളര്‍ത്താന്‍ ലക്ഷ്യമിടുന്നുവെന്നാണ്.
രാംദേവിന്റെ പ്രക്ഷോഭത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ ആദ്യമേ പരാജയപ്പെട്ടിരുന്നു. ഉജ്ജയിനിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍തന്നെ രാംദേവിനെ അറസ്റ്റുചെയ്ത് നീക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ഈ ലക്ഷ്യത്തോടെയാണ് മുതിര്‍ന്ന ക്യാബിനറ്റംഗമായ പ്രണബ്മുഖര്‍ജി വിമാനത്താവളത്തില്‍പോയി രാംദേവിനെ കണ്ടതെന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ വിശദീകരണം. ഏതായാലും അത് നടന്നില്ല. സര്‍ക്കാരിന്റെ ഈ നീക്കത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പത്താം നമ്പര്‍ ജന്‍പഥുമായി അടുത്ത ബന്ധമുള്ളയാളുമായ ദിഗ്വിജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചത് പാര്‍ടിയും സര്‍ക്കാരും രണ്ട് തട്ടിലാണെന്ന ധാരണ പരത്തി.
രാംദേവ് സമരം ആരംഭിക്കുന്നതിനുമുമ്പ് വെള്ളിയാഴ്ച നടന്നചര്‍ച്ചയില്‍, ശനിയാഴ്ച വൈകിട്ട് അഞ്ചിന് സത്യഗ്രഹം അവസാനിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവത്രെ. എന്നാല്‍ രാംദേവിനെ തുറന്നുകാണിക്കുന്നതിനുപകരം അര്‍ധരാത്രി എല്ലാവരും ഉറങ്ങുന്ന സമയത്ത് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് സമരം അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സമരം തുടങ്ങുന്നതിനുമുമ്പ് തന്നെ ഒരുദിവസംക്കൊണ്ട് സമരം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതിലൂടെ രാംദേവിന്റെ കള്ളക്കളിയും വെളിച്ചത്തായി. കള്ളപ്പണമോ അഴിമതിയോ അല്ല ഗൂഢമായ രാഷ്ട്രീയലക്ഷ്യമാണ് രാംദേവിനുള്ളതെന്ന് സമര്‍ഥിക്കാന്‍ ഇതുമതിയായിരുന്നു. അഴിമതി ഫലപ്രദമായി നേരിടാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെതിരെ വന്‍ ജനരോഷം വരും നാളുകളില്‍ ഉയര്‍ന്നുവരുമെന്ന സൂചനയാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇത് അതിജീവിക്കാന്‍ ദുര്‍ബലമായി വരുന്ന സര്‍ക്കാരിന് കഴിയില്ലെന്ന് വ്യക്തമാണ്.
രാംദേവിന്റെ സമരം: കഥ ഇതുവരെ
ന്യൂഡല്‍ഹി: സായുധരായ നൂറുകണക്കിന് പൊലീസുകാര്‍ , വേദിയില്‍നിന്ന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചാടിയിറങ്ങുന്ന സത്യഗ്രഹി, അനുചരവൃന്ദം തീര്‍ത്ത വലയം ഭേദിക്കാന്‍ ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകപ്രയോഗം- പോയ രാവില്‍ തലസ്ഥാന നഗരം സാക്ഷിയായത് യുദ്ധസമാന രംഗങ്ങള്‍ക്ക്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ സന്ധിയില്ലാസമരം എന്നപേരില്‍ യോഗ ഗുരു ബാബ രാംദേവ് നടത്തിയ നിരാഹാരത്തിന് വേദിയായ ഡല്‍ഹി രാംലീല മൈതാനിയിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
സംഭവപരമ്പര ഇങ്ങനെ:
ജൂണ്‍ ഒന്ന്: ജൂണ്‍ നാലുമുതല്‍ നിരാഹാരസമരം പ്രഖ്യാപിച്ച രാംദേവ് ഉജ്ജയിനില്‍നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങുന്നു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, കപില്‍ സിബല്‍ , പി കെ ബന്‍സല്‍ , സുബോധ് കാന്ത് സഹായ് എന്നിവര്‍ വിമാനത്താവളത്തിലെത്തി രാംദേവുമായി ചര്‍ച്ച നടത്തുന്നു. മന്ത്രിമാരെ ചര്‍ച്ചയ്ക്കായി വിമാനത്താവളത്തിലേക്ക് അയച്ചതിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍വരെ വിമര്‍ശിക്കുന്നു.
ജൂണ്‍ രണ്ട്: കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും രാംദേവും തമ്മില്‍ ചര്‍ച്ച തുടര്‍ന്നു.
ജൂണ്‍ മൂന്ന്: കപില്‍ സിബലും സുബോധ് കാന്ത് സഹായിയും രാംദേവുമായി ചര്‍ച്ച തുടരുന്നു. മിക്കവാറും പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പായെന്ന് ഇരുപക്ഷവും മാധ്യമങ്ങളെ അറിയിക്കുന്നു. വൈകുന്നേരത്തോടെ സമരത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രാംദേവിന്റെ പ്രഖ്യാപനം.
ജൂണ്‍ നാല്: രാംലീല മൈതാനിയില്‍ രാംദേവ് നിരാഹാരം ആരംഭിച്ചു. സര്‍ക്കാര്‍ അനുകൂലസമീപനമെടുത്താല്‍ അര്‍ധരാത്രിയോടെ സമരം പിന്‍വലിക്കാമെന്ന രാംദേവിന്റെ കത്ത് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍ക്കാര്‍നടപടി വഞ്ചനയെന്ന് രാംദേവ്. ഇതോടെ ഇരുപക്ഷവും നിലപാട് ശക്തമാക്കുന്നു. സമരത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രാംദേവിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്. പുലര്‍ച്ചെ ഒന്നോടെ വന്‍പൊലീസ് വ്യൂഹം സമരപ്പന്തലിലേക്ക്. വേദിയില്‍നിന്ന് സദസ്സിലേക്ക് ചാടിയ രാംദേവ് അനുയായികള്‍ക്കിടയില്‍ പ്രസംഗം ആരംഭിച്ചു. വലയം സൃഷ്ടിച്ചവരെ മാറ്റാന്‍ പൊലീസ് ലാത്തിയടിയും കണ്ണീര്‍വാതകപ്രയോഗവും. സ്ത്രീകള്‍ക്കിടയിലേക്ക് നീങ്ങിയ രാംദേവ് ഏറെ നേരം അപ്രത്യക്ഷനായി. രണ്ടരയോടെ അദ്ദേഹത്തെ തോളിലെടുത്ത് അനുയായികള്‍ നിലയുറപ്പിച്ചു. പുലര്‍ച്ചെ നാലരയോടെ അനുയായികളെയും ഒഴിപ്പിച്ചു. ആദ്യമണിക്കൂറുകളില്‍ രാംദേവ് എവിടെയെന്ന് ആശങ്ക. പിന്നീട് അദ്ദേഹം സഫ്ദര്‍ജങ് പൊലീസ് സ്റ്റേഷനിലുണ്ടെന്ന് സ്ഥിരീകരണം. പ്രക്ഷോഭ സാധ്യത മുന്‍നിര്‍ത്തി രാംദേവിനെ ഡല്‍ഹിയില്‍നിന്ന് മാറ്റാന്‍ ഉത്തരവ്. അദ്ദേഹത്തെ ഹരിദ്വാറിലേക്ക് കൊണ്ടുപോകുന്നു. രാംദേവിന് 15 ദിവസത്തേക്ക് ഡല്‍ഹിയില്‍ വിലക്ക്. സര്‍ക്കാര്‍നിര്‍ദേശത്തെതുടര്‍ന്ന് രാംലീല മൈതാനിയിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചു.
ബലപ്രയോഗം ഉന്നത തല തീരുമാനത്തിന്റെ ഭാഗം
ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ നടന്ന ബാബ രാംദേവിന്റെ നിരാഹാരസമരത്തെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചത് ഉന്നത തല തീരുമാനത്തിന്റെ ഭാഗമായി. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായി. പ്രധാനമന്ത്രിയുടെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും അറിവോടെയാണ് തീരുമാനം നടപ്പാക്കിയത്. അനുനയിപ്പിച്ചും പുകഴ്ത്തിയും രാംദേവിനെ സമരത്തില്‍നിന്ന് പിന്തരിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് ബലംപ്രയോഗിച്ച് നീക്കാന്‍ തീരുമാനമായത്.
പൊലീസ് നടപടി അപലപനീയം: സിപിഐ എം
ന്യൂഡല്‍ഹി: രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് അര്‍ധരാത്രി നടന്ന പൊലീസ് നടപടിയെ സിപിഐ എം അപലപിച്ചു. പൊലീസ് നടപടി ദീര്‍ഘവീക്ഷണമില്ലാത്തതാണ്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരവുമാണ്. ക്രമസമാധാന പ്രശ്നം ഉണ്ടാകാത്ത സാഹചര്യത്തില്‍ നടന്ന പൊലീസ് നടപടി അനാവശ്യമാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ , രാംദേവും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ കള്ളപ്പണമെന്ന ഗുരുതര വിഷയത്തെ ലഘൂകരിക്കുകയും പരിഹാസ്യമാക്കുകയുംചെയ്തു. രാംദേവ് ആവശ്യമുയര്‍ത്തിയ രീതിയും സര്‍ക്കാരുമായുള്ള ഇടപെടലുകളും സര്‍ക്കാരില്‍നിന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാമെന്ന രഹസ്യധാരണയും അത് ലംഘിച്ച് സമരം നീട്ടിയതും മറ്റും ഇതാണ് കാണിക്കുന്നത്. സര്‍ക്കാരും രാംദേവും പിന്നാമ്പുറത്തു വച്ചുണ്ടാക്കിയ ഒത്തുതീര്‍പ്പ് പൊളിഞ്ഞു. അതോടൊപ്പം സര്‍ക്കാരിന്റെയും രാംദേവിന്റെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു. സത്യഗ്രഹപ്പന്തലില്‍ വര്‍ഗീയ ശക്തികളുടെ സാന്നിധ്യം രാംദേവിന്റെ ആശയപരമായ പക്ഷപാതിത്വം വ്യക്തമാക്കി. കള്ളപ്പണം ഇല്ലാതാക്കേണ്ടതും ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരേണ്ടതും ഗൗരവമുള്ള വിഷയമാണ്. അതില്‍ പൊതുജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സുപ്രീംകോടതിതന്നെ വിമര്‍ശിച്ചതാണ്. കോണ്‍ഗ്രസ് പാര്‍ടിക്കും യുപിഎ സര്‍ക്കാരിനും കള്ളപ്പണപ്രശ്നം പരിഹരിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയും കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്യണമെന്നും പിബി ആവശ്യപ്പെട്ടു.
കേന്ദ്രനടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു: വി എസ്
തൃശൂര്‍ : ഡല്‍ഹി രാംലീല മൈതാനിയില്‍ ഞായറാഴ്ച അര്‍ധരാത്രി നടന്ന സംഭവങ്ങള്‍ അടിയന്തരാവസ്ഥക്കാലത്തേതിന്് തുല്യമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ബാബാ രാംദേവിനോട് തനിക്ക് യോജിപ്പില്ല. വിമര്‍ശനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ ഉദാഹരണമാണ് പൊലീസ് നടപടി. കേന്ദ്രസര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങിയിരിക്കയാണ്. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഇത്തരം നയങ്ങള്‍ക്കെതിരെ നിരന്തരപ്രക്ഷോഭത്തിലാണ്. എന്നാല്‍ , അതിനു കക്ഷിരാഷ്ട്രീയത്തിന്റെ മുഖം നല്‍കുകയാണ് സമൂഹം- വി എസ് പറഞ്ഞു.
ലോക്പാല്‍ യോഗം ബഹിഷ്കരിക്കും; 8ന് ഉപവാസം: ഹസാരെ
ന്യൂഡല്‍ഹി: രാംദേവിന്റെ സമരത്തിനു നേരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചത്തെ ലോക്പാല്‍ സമിതിയോഗം പൗരസമൂഹത്തിന്റെ അഞ്ചുപ്രതിനിധികളും ബഹിഷ്ക്കരിക്കുമെന്ന് അണ്ണ ഹസാരെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതേക്കുറിച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ജുഡീഷ്യറി, ബ്യൂറോക്രസി എന്നിവയെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ പ്രതികരണമറിഞ്ഞതിനു ശേഷം മാത്രമേ തുടര്‍ന്നുള്ള യോഗത്തിലും പങ്കെടുക്കണമോ എന്ന് തീരുമാനിക്കൂവെന്നും അണ്ണ ഹസാരെ അറിയിച്ചു. ജൂണ്‍ എട്ടിന് ജന്ദര്‍മന്ദിറില്‍ ഉപവസിക്കുമെന്നും അദ്ദേഹം അറിയിച്ചു.
deshabhimani 060611

കപടസമരവും അരാഷ്ട്രീയതയും മുട്ടിലിഴയുന്ന ഭരണാധികാരികളും
സഹനസമരങ്ങളെ ചിലരെങ്കിലും ചിലപ്പോള്‍ ഫലിതമാക്കി മാറ്റിയിട്ടുണ്ട്. സങ്കുചിതവും വ്യക്തിനിഷ്ഠവുമായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി സമരത്തിനു വേണ്ടിയുള്ള സമരം എന്ന നിലയില്‍ സമയബന്ധിതമായ നിരാഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉന്നതമായ ഉപവാസസമരത്തെ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്തതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവും. പക്ഷേ, നിരാഹാരസമരത്തെ ഒരു ഫലിതമല്ല, കടുത്ത അശ്ലീലം തന്നെയാക്കി മാറ്റാമെന്ന് സ്ഥാപിക്കുന്നതാണ് ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് രാംദേവ് നടത്തിയ നിരാഹാരനാടകം. ഈ പ്രഹസനം കണ്ട് മാറത്ത് കൈയടിച്ച് നെട്ടോട്ടമോടുന്ന രാജ്യത്തിന്റെ ഭരണാധികാരികള്‍ ഈ നാടകത്തിലെ കോമാളി വേഷങ്ങളാണ്. 'ഞങ്ങള്‍ കുറ്റക്കാര്‍' എന്ന് തിരിച്ചറിയുന്ന കേന്ദ്രഭരണക്കാര്‍ തങ്ങളുടെ മുഖംമൂടി പൂര്‍ണമായും അഴിഞ്ഞുവീഴാതിരിക്കുവാന്‍, നിരാഹാരത്തെ സ്ഥാപിതതാല്‍പര്യങ്ങളോടെ അശ്ലീലമാക്കുന്നവര്‍ക്ക് മുന്നില്‍ പ്രാണവെപ്രാളത്തോടെ മുട്ടുകുത്തി നിന്ന് കിതയ്ക്കുമെന്നാണ് ജനങ്ങള്‍ക്ക് തെളിഞ്ഞു കിട്ടുന്ന പാഠം. ഒടുവില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് നടത്തിയ അറസ്റ്റ്‌നാടകം തങ്ങള്‍ വീണു പോയ പരിഹാസ്യതയില്‍ നിന്ന് കരകയറാനുള്ള ഭരണക്കാരുടെ വിഫലശ്രമവും.
നിരാഹാരസമരത്തെ മൂര്‍ച്ചയുള്ള സമരരൂപമാക്കി ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. പ്രാര്‍ഥന പോലെ ധന്യവും തപസ്സനുഷ്ഠിക്കുന്നതുപോലെ കഠിനവുമാണ് നിരാഹാരസമരമെന്നും വ്രതശുദ്ധി വേണ്ട സമരരൂപമാണ് അതെന്നും അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രം എടുത്തുപയോഗിക്കേണ്ട സമരായുധമാണ് നിരാഹാരമെന്നും ഗാന്ധിജി വിശ്വസിച്ചു. പക്ഷേ, രാംലീല മൈതാനത്തിലെ രാംദേവിന്റെ സമരലീല ഈ വിശ്വാസങ്ങളെയാകെ അട്ടിമറിക്കുന്നു. ഗാന്ധിജി തടവറയിലെ ഇരുള്‍ വീണ മുറികളിലും തെരുവോരത്തും നിരാഹാരമനുഷ്ഠിച്ചു. രാംദേവ് പഞ്ചനക്ഷത്ര സൗഭാഗ്യങ്ങള്‍ സൃഷ്ടിച്ച സമരപ്പന്തലില്‍ ദൃശ്യമാധ്യമങ്ങളെ തത്‌സമയം മുന്നില്‍നിര്‍ത്തി നിരാഹാരം അഭിനയിക്കുന്നു. സമരത്തിന്റെ പ്രാരംഭച്ചെലവ് തന്നെ ഏറ്റവും കുറഞ്ഞത് പതിനെട്ടുകോടി രൂപയാണെന്ന് രാംദേവിന്റെ അനുചരര്‍ തന്നെ വെളിപ്പെടുത്തുന്നു. പ്രതിദിനച്ചെലവ് രണ്ടുകോടി രൂപയിലധികം വേറെയും.
രാംദേവ് സമരപ്രഹസനത്തിലൂടെയാണെങ്കിലും ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രസക്തം തന്നെ. പക്ഷേ, മുദ്രാവാക്യങ്ങള്‍ പ്രസക്തമാകുന്നതു കൊണ്ടു മാത്രമാകുന്നില്ല. അത് ഉന്നയിക്കുന്ന വ്യക്തിയുടെ ഉദ്ദേശശുദ്ധിയും അയാളുടെ പശ്ചാത്തലവും സമരരീതിയും പ്രധാനമാണ്. ജനപ്രിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സമരം നയിച്ച് തന്റെ വ്യക്തിപ്രഭ കൂട്ടാനും, ഗൂഢമായ രാഷ്ട്രീയതാത്പര്യങ്ങള്‍ സംരക്ഷിക്കുവാനും ഇറങ്ങിത്തിരിച്ചിരിക്കുന്ന രാംദേവിന്റെ ജീവിതപശ്ചാത്തലം ഇങ്ങനെയൊരു സമരം നടത്താന്‍ തെല്ലും ധാര്‍മ്മികത അദ്ദേഹത്തിനില്ലെന്ന് വ്യക്തമാക്കുന്നു.
സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുത്ത് പൊതുസ്വത്തായി കണക്കാക്കണം എന്നതാണ് രാംദേവിന്റെ മുഖ്യമുദ്രാവാക്യം. പക്ഷേ, രാംദേവിന്റെ കണക്കില്ലാത്ത സമ്പത്തിനെക്കുറിച്ച് ആര്‍ക്കും നിശ്ചയമില്ല. തന്റെ സാമ്പത്തികസ്രോതസ്സ് വെളിപ്പെടുത്താന്‍ രാംദേവ് തയ്യാറായിട്ടുമില്ല. ഇന്ത്യയിലെ കള്ളപ്പണക്കാരുടെ ഇഷ്ടവിഹാരകേന്ദ്രമായ യൂറോപ്പില്‍ സ്വന്തമായി ദ്വീപ് വാങ്ങിയ വ്യക്തിയാണ് രാംദേവ് എന്ന് മാധ്യമങ്ങള്‍ ആധികാരികതയോടെ പ്രസ്താവിക്കുന്നു. ഉപവാസ സമരത്തിനായി അദ്ദേഹം ഡല്‍ഹിയില്‍ എത്തിച്ചേരുന്നത് സ്വന്തം ജറ്റ്‌വിമാനത്തില്‍, സമരസംഘാടനത്തിനായി ചെലവഴിക്കുന്നത് കണക്കില്ലാത്ത കോടികള്‍. ഇത്തരമൊരാളിന് കള്ളപ്പണത്തിനെതിരായ സമരം നയിക്കാന്‍ ധാര്‍മ്മികശക്തിയില്ലെന്നുള്ളതുകൊണ്ടാണ് ഇത് സമരപ്രഹസനമാകുന്നത്. തന്റെ വ്യവസായശൃംഖലയിലെ ജീവനക്കാരെയും ആത്മീയവ്യാപാരത്തില്‍ കുടുങ്ങിപ്പോയ പാവം വിശ്വാസികളെയും അണിനിരത്തി തന്റെ ജനപിന്തുണ തെളിയിക്കുവാനും രാംദേവ് ആസൂത്രിത ശ്രമം നടത്തുന്നു. ശ്മശാനങ്ങളില്‍ നിന്ന് ശേഖരിച്ച മനുഷ്യാസ്ഥികളുടെ അംശം ചേര്‍ത്ത മരുന്ന് വിതരണം ചെയ്ത് കോടികള്‍ കൊയ്‌തെടുത്തതിന്റെ ഗുരുതര ആരോപണവും അദ്ദേഹം അഭിമുഖീകരിക്കുന്നുണ്ട്.
കാമ-ക്രോധ-ലാഭ-മോഹങ്ങള്‍ വെടിഞ്ഞ് അതുല്യമായ ജ്ഞാനം തേടുന്ന സന്യാസജീവിതത്തെ പോലും നിന്ദിക്കുന്ന സന്യാസവ്യാപാരത്തിന്റെ വേഷം കൂടിയാണ് വ്യവസായിയായ രാംദേവ്. ഇത്തരമൊരാള്‍ വിശുദ്ധവേഷം കെട്ടി കള്ളപ്പണത്തിനും അഴിമതിക്കും എതിരെ ആഡംബരമേറിയ സമരം നടത്തുമ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ എന്തിനും ഏതിനും സന്നദ്ധരാണെന്ന് പ്രഖ്യാപിച്ച് കേന്ദ്രഭരണാധികാരികള്‍ കുമ്പിട്ടുനില്‍ക്കുന്നത് ദയനീയമായ അവസ്ഥയാണ്. പക്ഷേ, അതിനു കേന്ദ്രഭരണാധികാരികളെ നിര്‍ബന്ധിതമാക്കുന്ന സാഹചര്യം കാണാതിരിക്കുവാനും കഴിയില്ല. സ്വതന്ത്രഭാരതം കണ്ടിട്ടുള്ള കൊടിയ അഴിമതിപരമ്പരകളുടെ താങ്ങാനാവാത്ത പാപഭാരവും പേറിയാണ് യു പി എ സര്‍ക്കാര്‍ കഴിഞ്ഞുകൂടുന്നത്. ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയെ അങ്ങേയറ്റം അപമാനിതയാക്കിയ കുംഭകോണങ്ങള്‍ക്കാണ് കോണ്‍ഗ്രസ്പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. അതുകൊണ്ടുതന്നെ ധാര്‍മ്മികതയില്ലാത്ത രാംദേവിന്റെ സമരത്തെ നേരിടാനുള്ള ധാര്‍മ്മികത കേന്ദ്രസര്‍ക്കാരിനുമില്ല. തങ്ങളുടെ അഴിമതികള്‍ക്കും തങ്ങള്‍ സംരക്ഷിക്കുന്ന കള്ളപ്പണക്കാര്‍ക്കുമെതിരായ അധാര്‍മ്മിക വഴിയിലൂടെയുള്ള പ്രതിഷേധത്തെ പോലും എത്രയും വേഗത്തില്‍ ഒഴിവാക്കണമെന്ന് അവര്‍ കടുത്ത നിലയില്‍ ആശിക്കുന്നു.
ജനകീയപ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ തെല്ലും സമയമില്ലാത്ത കേന്ദ്രഭരണാധികാരികള്‍ രാംദേവുമായി നേരിട്ടും അല്ലാതെയും ചര്‍ച്ച നടത്താന്‍ ആവോളം സമയം കണ്ടെത്തുന്നു. സമരപ്രഖ്യാപനം നടത്തി ഡല്‍ഹി വിമാനത്താവളത്തില്‍ സ്വന്തം ജറ്റില്‍ രാംദേവ് വന്നിറങ്ങുന്നതും കാത്ത് കേന്ദ്രമന്ത്രിമാരുടെ കാവലിരിക്കല്‍. പ്രണബ് മുഖര്‍ജി, കപില്‍ സിബല്‍, സുബോധ്കാന്ത് സഹായ്, പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള ചര്‍ച്ചകളുടെ പരമ്പരകള്‍, പ്രണബും ചിദംബരവും ആന്റണിയും ഉള്‍പ്പെടുന്നവരുടെ കൂടിയാലോചനകള്‍. രാംദേവ് പറയുന്നതെല്ലാം അംഗീകരിക്കാമെന്ന ഏറാന്‍മൂളല്‍. സമരം മാത്രമല്ല ഭരണവും കടുത്ത അശ്ലീലമാവുകയാണ്. കള്ളപ്പണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള ആവശ്യത്തിനു നേരെ പോലും മുഖം തിരിച്ചുനിന്ന കേന്ദ്രസര്‍ക്കാര്‍ രാംദേവ് എന്ന പണസ്രോതസ് വെളിപ്പെടുത്താത്ത ഒരു വ്യക്തിക്ക് മുന്നില്‍ ആ ആവശ്യത്തിനു കീഴടങ്ങുന്ന വൈചിത്ര്യം അരങ്ങേറുമ്പോള്‍ ജനാധിപത്യത്തെയും നിയമനീതിന്യായ വ്യവസ്ഥയെയും അപഹസിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് നടത്തിയ പ്രസ്താവനകള്‍ക്ക് പോലും കേന്ദ്രഭരണാധികാരകള്‍ തൃണവില പോലും കല്‍പ്പിക്കാതെ രാംദേവിന്റെ മുന്നില്‍ മുട്ടിലിഴയുമ്പോള്‍ അവര്‍ എത്രമാത്രം ഭയചകിതരാണെന്ന് വ്യക്തമാവുകയാണ്.
ഫാഷിസത്തിലെന്ന പോലെ അരാഷ്ട്രീയതയ്ക്കു വേണ്ടിയും ബിംബങ്ങളെയും വേഷത്തെയും വിശ്വാസത്തെയും മുന്നില്‍ നിര്‍ത്താറുണ്ട്. അരാഷ്ട്രീയതയുടെ ഭാഗമായി രാംദേവ് നടത്തുന്ന സമരപ്രഹസനത്തില്‍ കാവിവേഷത്തെയും യോഗയെയും ആയുധമാക്കുന്നത് അരാഷ്ട്രീയതയുടെ വളര്‍ച്ചയ്ക്ക് സഹായകരമാവുമെന്ന് കരുതിയാണ്. രാംദേവിന്റെ പഞ്ചനക്ഷത്ര ഉപവാസവേദിയില്‍ കാവിവേഷ ധാരികളുടെ തള്ളിക്കയറ്റം കാണാം. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റവാളിയായി വിചാരണ ചെയ്യപ്പെടുന്ന സ്വാധി ഋതംബരയും അക്കൂട്ടത്തിലുണ്ട്. അനുയായികളെ വശംവദരാക്കാന്‍ യോഗാഭ്യാസ പ്രകടനങ്ങളും സംഘപരിവാറിന്റെ രഹസ്യപിന്തുണയോടെ തന്റെ രാഷ്ട്രീയാഗമനത്തിനായി രാംദേവ് നടത്തുന്ന അഭ്യാസമാണ് ഈ പഞ്ചനക്ഷത്ര സമരമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ബി ജെ പിയുടെയും വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘ കുടുംബാംഗങ്ങളുടെയും പിന്തുണ ഈ സംശയത്തിന് ശക്തിപകരുന്നു. ഭരണത്തിലിരുന്നപ്പോള്‍ അഴിമതിയില്‍ മുങ്ങിത്താണ ബി ജെ പി അഴിമതിക്കെതിരായി ശബ്ദിച്ചാല്‍ വേണ്ടത്ര പിന്തുണ കിട്ടുകയില്ലെന്ന തിരിച്ചറിവ് ഒരു കാഷായ വസ്ത്രധാരിയെ പ്രോത്സാഹിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് സ്വാഭാവികമാണ്.
ഇത്തരം സമരപ്രഹസന നായകന്‍മാര്‍ സമൂഹത്തില്‍ അരാഷ്ട്രീയത വളര്‍ത്തി, തങ്ങളുടെ വിഷലിപ്ത സ്വാധീനമുറപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ജനപക്ഷത്തു നിന്നു പോരാടുന്ന രാഷ്ട്രീയ കക്ഷികളോ ബഹുജന സംഘടനകളോ അല്ല തങ്ങളാണ് ശരിക്കും ജനങ്ങള്‍ക്കും നാടിനും വേണ്ടി പൊരുതുന്നത് എന്നു സ്ഥാപിക്കാന്‍ കൂടി ഇത്തരക്കാര്‍ ശ്രമിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ ചില മാധ്യമങ്ങളും ഒരു കൂട്ടം ആളകളും ഈ ഗൂഢപദ്ധതിയില്‍ പെട്ടുപോവുകയും ചെയ്യുന്നു. അരാഷ്ട്രീയവത്കരണം ജനാധിപത്യത്തെയും രാജ്യത്തെ തന്നെയും അപായാവസ്ഥയിലെത്തിക്കുമെന്ന സത്യം വിസ്മരിച്ചുകൂടാ. ആ സത്യം മറന്നുകൊണ്ടാണ് കേന്ദ്രസര്‍ക്കാരും അരാഷ്ട്രീയക്കാരുടെ മുന്നില്‍ കീഴടങ്ങി അവരെ പ്രോത്സാഹിപ്പിക്കുന്നത്.
അഴിമതിക്കും അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും തൊഴില്‍ നിഷേധത്തിനും ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും എ ഐ ടി യു സി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളും രാജ്യവ്യാപകമായി പണിമുടക്കുള്‍പ്പെടെയുള്ള നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. ലക്ഷക്കണക്കിനാളുകള്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരന്നു. സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഒരു പാര്‍ലമെന്റ് സമ്മേളനമാകെ സ്തംഭിച്ചു. പക്ഷേ, ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും പാര്‍ലമെന്റ് സ്തംഭിച്ചാലും മര്‍ക്കടമുഷ്ടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ശഠിക്കുകയും ചെയ്തവരാണ് അരാഷ്ട്രീയക്കാരുടെ സമരനാടകങ്ങള്‍ക്ക് മുന്നില്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഏറാന്‍മൂളുന്നത്. അരാഷ്ട്രീയവത്കരണ ശക്തികള്‍ക്ക് കൈത്താങ്ങു നല്‍കുന്ന ഭരണക്കാരുടെ സമീപനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കാവും വഴിതെളിക്കുകയെന്ന് വിവേകമുള്ളവര്‍ക്ക് തിരിച്ചറിയാനാവും.
നിരാഹാര സമരത്തെ അപഹസിക്കുന്നവരോടും അതിനുമുന്നില്‍ കേണു കരഞ്ഞു നില്‍ക്കുന്നവരോടും ഗാന്ധിജിയുടെ ത്യാഗജീവിതത്തിന്റെയും ജനകീയ പ്രക്ഷോഭത്തില്‍ വീരമൃത്യു വരിച്ചവരുടെയും സ്മരണകള്‍ മനസ്സിലേറ്റുന്ന ജനാധിപത്യ വിശ്വാസികള്‍ പൊറുക്കുകയില്ല തന്നെ. രാംദേവിനെ പോലുള്ളവരുടെ ആടയാഭരണങ്ങള്‍ അണിഞ്ഞ കാപട്യം തിരിച്ചറിയപ്പെടാതെയുമിരിക്കില്ല.
വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 060611

Sunday, June 5, 2011
On Police Action against Ramdev and his Supporters
The Polit Bureau of the Communist Party of India (Marxist) has issued the following statement: 5 June 2011
The midnight police action against Shri Ramdev and his supporters on the instructions of the Central Government is both deplorable and shortsighted. Scores of men and women have been injured, some of them seriously. There was no law and order issue involved here and the police action was unwarranted.
However the manner in which Ramdev’s demands were drafted and the way in which he has conducted his interactions with the Government coming to a secret agreement to withdraw the hunger strike on the basis of assurances, then reneging and announcing its extension—trivialised the seriousness of the issue of black money and made it farcical. Clearly the backstage deal between the Government and Ramdev fell apart but this brings little credit to either party and indeed raises question about the credibility of both. The presence of communal elements on Ramdev’s stage also showed up his essential ideological bias.
The elimination of black money and the need to repatriate the illegitimate money holdings of Indian citizens in foreign countries is a matter of the utmost gravity and legitimate public concern. It is a matter of note that the Supreme Court has time and again criticized the Government and relevant executive authorities for their failure to take firm and effective measures to bring back the illegal money stashed abroad. It is clear that the Congress party and the UPA Government are not in the least serious about tackling the issue of black money.
The CPI(M) reiterates its demand for the immediate repatriation of the money illegally kept abroad, it demands that the names of those involved should be made public and that the Government take urgent the necessary legal steps in this direction.
link

രാംദേവിനെ അറസ്റ്റു ചെയ്തു; രാംലീല മൈതാനിയില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരില്‍ ഉപവാസസമരം നടത്തിയ ബാബ രാംദേവിനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അറസ്റ്റ്. ഇതേ തുടര്‍ന്ന് സമരം നടക്കുന്ന ഡല്‍ഹി രാംലീല മൈതാനിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. യോഗക്യാമ്പിനെന്ന പേരിലാണ് രാംദേവ് സമരത്തിന് അനുമതി വാങ്ങിച്ചിരുന്നത്. ഇത് പൊലീസ് റദ്ദാക്കുകയും സ്ഥലംവിട്ട് പോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് തയാറാകാത്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ അറിയിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാംദേവിനെ ഡല്‍ഹിയില്‍ നിന്ന് മാറ്റുമെന്നാണറിയുന്നത്. ബാബ രാംദേവിന്റെ ആര്‍ഭാടപൂര്‍ണമായ ഉപവാസസമരം ഇതോടെ തികച്ചും നാടകീയമായി.
ശനിയാഴ്ച രാവിലെ ആരംഭിച്ച സമരം വൈകിട്ട് അവസാനിപ്പിക്കാന്‍ നടത്തിയ ഒത്തുകളി പുറത്തായതോടെ പ്രകോപിതനായ സ്വാമി സര്‍ക്കാര്‍ വഞ്ചിച്ചതായി ആരോപിച്ചു. തുടര്‍ന്ന് ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ചുള്ള കത്ത് കേന്ദ്രസര്‍ക്കാര്‍ രാത്രിതന്നെ തയ്യാറാക്കി സമരപ്പന്തലില്‍ എത്തിച്ചു. കള്ളപ്പണം വീണ്ടെടുക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിന് സമിതി രൂപീകരിക്കും, വീണ്ടെടുക്കുന്ന കള്ളപ്പണം ദേശീയ സ്വത്തായി പ്രഖ്യാപിക്കും, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും തുടങ്ങിയ ഉറപ്പ് നല്‍കിയുള്ള കത്ത് കൈമാറിയതായി കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. എന്നാല്‍ ,ഇതുസംബന്ധിച്ച് രാംദേവിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരിലുള്ള പഞ്ചനക്ഷത്ര ഉപവാസം സാധ്വി ഋതംബര ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെയാണ്. ഭജനയുടെയും യോഗയുടെയും അകമ്പടിയില്‍ സത്യഗ്രഹം പുരോഗമിക്കെയാണ് സര്‍ക്കാര്‍ എല്ലാ ആവശ്യവും അംഗീകരിച്ചതായും സമരം അവസാനിപ്പിക്കുകയാണെന്നും രാംദേവ് അറിയിച്ചത്. കള്ളപ്പണനിക്ഷേപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി മന്ത്രിമാരായ കപില്‍ സിബലും സുബോധ് കാന്ത് സഹായിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം രാംദേവ് പറഞ്ഞു. ഉറപ്പുകള്‍ ഫോണിലൂടെയാണ് ലഭിച്ചതെന്നും അത് രേഖാമൂലം ലഭിക്കുന്നതുവരെ സത്യഗ്രഹം തുടരുമെന്നും രാംദേവ് വ്യക്തമാക്കി.
അതേസമയം, ശാസ്ത്രിഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബലും രാംദേവിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിച്ചു. വെള്ളിയാഴ്ചതന്നെ ഒത്തുതീര്‍പ്പിലെത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രികാര്യാലയം അംഗീകരിച്ച കാര്യങ്ങളെക്കുറിച്ച് വെള്ളിയാഴ്ച രാത്രി പ്രസ്താവന ഇറക്കിയതെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. സിബലിന്റെ ഈ പ്രസ്താവനയാണ് രാംദേവിനെ ചൊടിപ്പിച്ചത്. ഇതോടെ രാംദേവും കേന്ദ്രസര്‍ക്കാരും തമ്മില്‍ രണ്ടുദിവസമായി നടന്നുവരുന്ന ഒത്തുകളിയും പുറത്തുവന്നു.
പാട്ടും യോഗയും പൊടിക്കൈകളും
ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരില്‍ നടത്തുന്ന പഞ്ചനക്ഷത്ര ഉപവാസത്തില്‍ നിറഞ്ഞുനിന്നത് ബാബാ രാംദേവിന്റെ താന്ത്രികവിദ്യകള്‍ . രാംദേവിന്റെ ഒറ്റയാള്‍ പ്രകടനമാണ് സത്യഗ്രഹം. പന്തലിലുടനീളം രാംദേവിന്റെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളും ബാനറുകളും കാണാം. യോഗയും ഭജനവും സംഗീതവും നിറഞ്ഞുനിന്ന ഉപവാസത്തില്‍ രാംദേവ് പൊടിക്കൈകളും പ്രയോഗിച്ചു. താന്‍ ഉപവസിക്കുകയാണെന്ന ഓര്‍മപ്പെടുത്തലും ഇടയ്ക്കിടെയുണ്ടായി.
രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പന്തലിലെ സ്റ്റേജില്‍ രാവിലെ അഞ്ചിന് എത്തിയ രാംദേവ് സദസ്സിനെ ഓര്‍മിപ്പിച്ചത് താന്‍ ഒരു തുള്ളി വെള്ളംപോലും കുടിച്ചിട്ടില്ലെന്നാണ്. എഴുന്നേറ്റയുടന്‍ പാലും പഴവര്‍ഗങ്ങളുമാണ് തന്റെ ഭക്ഷണമെന്നും സ്വാമി പറഞ്ഞു. പല ഘട്ടങ്ങളിലും മുന്നിലുള്ള വെള്ളം നിറച്ച ഗ്ലാസ് അതോടെ കമിഴ്ത്തുകയും ചെയ്യുന്നു. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായി സ്വാമിയുടെ ഒപ്പമുണ്ടായിരുന്ന അനുയായിയുടെ അഭ്യര്‍ഥന: "ദയവുചെയ്ത് സ്വാമിയോട് വെള്ളം കുടിക്കാന്‍ നിങ്ങള്‍ അഭ്യര്‍ഥിക്കൂ" എന്ന്. അതിനിടയില്‍ മറ്റൊരു അനുയായി 11 ലക്ഷത്തിന്റെ ചെക്കുമായി സ്റ്റേജിലേക്ക് കയറി. അത് ഏറ്റുവാങ്ങുമ്പോള്‍ വീണ്ടും സ്വാമി ക്യാമറകള്‍ നോക്കി അഭ്യര്‍ഥിച്ചു: "പടമെടുത്തോളൂ. ഇത് കള്ള പ്പണമല്ല; വെള്ളപ്പണമാണ്".
സ്കോട്ട്ലന്‍ഡില്‍ ദ്വീപ് വാങ്ങിയെന്ന വാര്‍ത്തയും സ്വാമി പലപ്പോഴായി നിഷേധിച്ചു. എന്‍ആര്‍ഐ ദമ്പതികള്‍ അവരുടെ പണം കൊണ്ട് വാങ്ങി സംഭാവന ചെയ്തതാണ് ഈ ദ്വീപെന്നാണ് രാംദേവിന്റെ വിശദീകരണം. സത്യഗ്രഹത്തിനെത്തിയ സ്വാമിമാരെ രാംദേവ് തന്നെ സദസ്സിന് പരിചയപ്പെടുത്തി. ഹരിയാനയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നും എത്തിയവരായിരുന്നു ഇവരിലധികവും. ഓരോ സ്വാമിയെ പരിചയപ്പെടുത്തുമ്പോഴും രാംദേവ് ശ്രമിക്കുന്നത് ഇത് ആര്‍എസ്എസിന്റെ സമരമല്ലെന്ന് പറയാനാണ്. എന്നാല്‍ , പന്തലിലുടനീളം കാവിക്കുറി ധരിച്ച് എബിവിപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകരെ കാണാമായിരുന്നു. ഇടയ്ക്ക് ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് സത്യഗ്രഹത്തില്‍ ചേരുന്നുണ്ടായിരുന്നു.
വൈദ്യുതി മോഷ്ടിച്ചു; പിഴ ഒടുക്കി തടിയൂരി
തിരു: അഴിമതിക്കെതിരെ ഡല്‍ഹിയില്‍ നിരാഹാരം അനുഷ്ഠിക്കുന്ന രാംദേവ് കേരളത്തില്‍ വൈദ്യുതി മോഷണക്കുറ്റം നടത്തിയ ആള്‍ . കേസില്‍ നിന്നു തലയൂരാന്‍ ഒടുവില്‍ കാല്‍ലക്ഷത്തിനടുത്ത് പിഴ ഒടുക്കി രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് പൂജപ്പുര മൈതാനത്ത് മാര്‍ച്ച് 29നും 30നും രാംദേവിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗ പരിശീലനത്തിനിടെയാണ് വൈദ്യുതി മോഷ്ടിച്ചത്. ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രധാന ലൈനില്‍ നിന്ന് വൈദ്യുതി മോഷണം കണ്ടെത്തിയത്. പിഴ ഒടുക്കിയില്ലെങ്കില്‍ കേസെടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 24,000 രൂപ അടച്ച് കേസില്‍ നിന്നു രക്ഷപ്പെട്ടു. ബാബ രാംദേവ്, സ്വാഭിമാന്‍ ട്രസ്റ്റ്, കേരള ഘടകം എന്ന വിലാസത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ പൂജപ്പുര സെക്ഷന്‍ ഓഫീസിലാണ് പിഴ ഒടുക്കിയത്. തുടര്‍ന്ന് പരാതിയില്ലെന്ന് വൈദ്യുതി ബോര്‍ഡ് പൊലീസിനെ അറിയിച്ചതിനാല്‍ കേസ് പിന്‍വലിച്ചു. വൈദ്യുതി ബോര്‍ഡ് ഓഫീസിന് തൊട്ടടുത്തു നിന്നാണ് രാംദേവിന്റെ അനുയായികള്‍ വൈദ്യുതി ചോര്‍ത്തിയത്. മോഷണം കണ്ടെത്തി കണക്ഷന്‍ വിച്ഛേദിച്ചതിനെ തുടര്‍ന്ന് യോഗ ക്ലാസ് നഗരത്തിലെ ഒരു എസി ഹാളിലേക്ക് മാറ്റുകയായിരുന്നു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയാണ് രാംദേവിന്റെ സത്യഗ്രഹം. പൊതുമുതല്‍ തട്ടിയെടുത്ത് അഴിമതി നടത്തുന്നവരെ തൂക്കിലേറ്റണമെന്നാണ് രാംദേവിന്റെ നിലപാട്.
ഋതംബരയുടെ സാന്നിധ്യം അനുചിതം: പ്രശാന്ത് ഭൂഷണ്‍
കൊല്‍ക്കത്ത: ബാബ രാംദേവിന്റെ നിരാഹാരസമരത്തില്‍ സംഘപരിവാര്‍ നേതാവ് സാധ്വി ഋതംബരയെ പങ്കെടുപ്പിച്ചതില്‍ ലോക്പാല്‍ ബില്‍ കരട് തയ്യാറാക്കുന്ന സംയുക്തസമിതി അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ അതൃപ്തി അറിയിച്ചു. ആരെയും തടയാനാകില്ല, എന്നാല്‍ മതമൗലികശക്തികള്‍ ഇത്തരം വേദികള്‍ പ്രയോജനപ്പെടുത്തുന്നത് അനുവദിക്കാനാകില്ല. അഴിമതിക്കാര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന രാംദേവിന്റെ ആവശ്യത്തോടും പ്രശാന്ത് ഭൂഷണ്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു
"രാഷ്ട്രീയക്കാര്‍ വന്നോളൂ, പ്രസംഗം വേണ്ട"
ന്യൂഡല്‍ഹി: തന്റെ നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ രാംലീല മൈതാനിയിലേക്ക് രാഷ്ട്രീയനേതാക്കള്‍ക്ക് വരാമെന്നും എന്നാല്‍ പ്രസംഗിക്കാനായി ആരും വരേണ്ടെന്നും ബാബ രാംദേവ്. രാഷ്ട്രീയക്കാര്‍ക്ക് സ്വാഗതം, പക്ഷേ ആരും പ്രസംഗിക്കാന്‍ ഇങ്ങോട്ട് വരേണ്ട-രാംദേവ് പറഞ്ഞു. അതേസമയം, ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍പ്പെട്ട സംഘപരിവാര്‍ നേതാവ് സാധ്വി ഋതംബരയടക്കമുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു. അണ്ണഹാസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സ്വാമി അഗ്നിവേശും മേധാപട്കറുമടക്കമുള്ളവര്‍ വിട്ടുനിന്നു. ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ക്ക് ഒപ്പം വേദിപങ്കിടാന്‍ താല്‍പ്പര്യമില്ലെന്ന് അഗ്നിവേശ് പ്രതികരിച്ചു.
ഇപ്പോള്‍ പിന്തുണയില്ല: അണ്ണാ ഹസാരെ
നെടുമ്പാശേരി: ബാബാ രാംദേവിന്റെ നിരാഹാരസത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഡല്‍ഹിയില്‍ച്ചെന്ന് സമരത്തിന്റെ സ്വഭാവം മനസ്സിലാക്കിയശേഷമേ തീരുമാനമെടുക്കു. നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത ടിവിയുടെ പുരസ്കാരം സ്വീകരിക്കാനാണ് ഹസാരെ കൊച്ചിയില്‍ എത്തിയത്. പഞ്ചനക്ഷത്ര സൗകര്യവുമുള്ള ഡല്‍ഹിയിലെ സമരപ്പന്തലില്‍ അങ്ങയുടെ സാന്നിധ്യം പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചപ്പോഴാണ് പങ്കാളിത്തം തിരുമാനിച്ചിട്ടില്ലെന്ന് ഹസാരെ അറിയിച്ചത്. സത്യഗ്രഹത്തിന് ബിജെപി-ആര്‍എസ്എസ് പിന്തുണയുണ്ടല്ലോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ അന്വേഷിച്ചശേഷം അറിയിക്കാമെന്നായിരുന്നു മറുപടി.
deshabhimani news

കള്ളക്കളി പുറത്തായി; രാംദേവ് പഞ്ചനക്ഷത്ര ഉപവാസം തുടരുന്നു
നാടകീയരംഗങ്ങളോടെ രാംലീല മൈതാനിയില്‍ ബാബ രാംദേവിന്റെ ആര്‍ഭാടപൂര്‍ണമായ ഉപവാസസമരം തുടരുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച സമരം വൈകിട്ട് അവസാനിപ്പിക്കാന്‍ നടത്തിയ ഒത്തുകളി പുറത്തായതോടെ പ്രകോപിതനായ സ്വാമി സര്‍ക്കാര്‍ വഞ്ചിച്ചതായി ആരോപിച്ചു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരിലുള്ള പഞ്ചനക്ഷത്ര ഉപവാസം സാധ്വി ഋതംബര ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെയാണ്.
ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് രാംദേവിന്റെ നേതൃത്വത്തില്‍ സത്യഗ്രഹം ആരംഭിച്ചത്. ആര്‍എസ്എസ് സാന്നിധ്യം പ്രകടമായ സമരപന്തലില്‍ ഭജനയുടെയും യോഗയുടെയും അകമ്പടിയില്‍ സത്യഗ്രഹം പുരോഗമിക്കവെയാണ് സര്‍ക്കാര്‍ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായും സമരം അവസാനിപ്പിക്കുകയാണെന്നും രാംദേവ് അറിയിച്ചത്. കള്ളപ്പണനിക്ഷേപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി മന്ത്രിമാരായ കപില്‍ സിബലും സുബോദ് കാന്ത് സഹായിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം രാംദേവ് പറഞ്ഞു. എന്നാല്‍ , ഈ ഉറപ്പുകള്‍ ഫോണിലൂടെയാണ് ലഭിച്ചതെന്നും അത് രേഖാമൂലം ലഭിക്കുന്നതുവരെ സത്യഗ്രഹം തുടരുമെന്നും രാംദേവ് വ്യക്തമാക്കി. ഉച്ചയോടെയാണ് സമരപ്പന്തലിന് പുറത്തുപോയി രംദേവ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്.
അതേസമയം, ശാസ്ത്രിഭവനില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ കപില്‍ സിബലും രാംദേവിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിച്ചു. എന്നാല്‍ , കള്ളപ്പണം സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാനാകില്ലെന്നും ആറുമാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സിബല്‍ പറഞ്ഞു. ഇതുസംബന്ധിച്ച് രൂപീകരിച്ച സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്നും അദ്ദേഹം തുടര്‍ന്നു. വെള്ളിയാഴ്ചതന്നെ ഒത്തുതീര്‍പ്പിലെത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രികാര്യാലയം അംഗീകരിച്ച കാര്യങ്ങളെക്കുറിച്ച് വെള്ളിയാഴ്ച രാത്രി പ്രസ്താവന ഇറക്കിയതെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. രാംദേവ് ശനിയാഴ്ച നടത്തിയ സത്യഗ്രഹം അനാവശ്യമായിരുന്നെന്ന സൂചനയാണ് സിബല്‍ നല്‍കിയത്. സിബലിന്റെ ഈ പ്രസ്താവനയാണ് രാംദേവിനെ ചൊടിപ്പിച്ചത്. ഇതോടെ രാംദേവും കേന്ദ്രസര്‍ക്കാരും തമ്മില്‍ രണ്ടു ദിവസമായി നടന്നുവരുന്ന ഒത്തുകളിയും പുറത്തുവന്നു. ബാബറിമസ്ജിദ് പൊളിച്ച കേസിലെ പ്രതിയായ ഋതംബര സമരത്തില്‍ പങ്കെടുത്തത് ഹിന്ദുത്വശക്തികളാണ് സമരത്തിനുപിന്നിലെന്ന വാദത്തിന് ബലം പകര്‍ന്നു. അഴിമതിക്കെതിരായ പൗരസമൂഹത്തില്‍ ഇത് വിള്ളലുണ്ടാക്കി. പ്രശാന്ത് ഭൂഷണ്‍ , സ്വാമി അഗ്നിവേശ്, മേധ പട്കര്‍ എന്നിവര്‍ രാംദേവിന്റെ സമരത്തെ തള്ളിപ്പറഞ്ഞു. അണ്ണാ ഹസാരെയും സമരത്തില്‍ പങ്കെടുക്കുമെന്ന പ്രസ്താവനയില്‍നിന്ന് പിന്നോട്ടുപോയി.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 050611

Saturday, June 4, 2011
രാംദേവിന്റെ യോഗപീഠം കൈയേറ്റ ഭൂമിയില്‍
കൈയേറിയ ഭൂമിയിലാണ് ബാബാ രാംദേവിന്റെ പതഞ്ജലി യോഗപീഠം സ്ഥിതിചെയ്യുന്നതെന്ന് വെളിപ്പെടുത്തല്‍ . ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലുള്ള ഔറംഗാബാദ് ഗ്രാമത്തില്‍ ഫലഭൂയിഷ്ഠമായ ഭൂമി കൈയേറിയാണ് രാംദേവ് യോഗകേന്ദ്രം സ്ഥാപിച്ചതെന്ന് ഗ്രാമീണര്‍ പരാതി നല്‍കി. 2.98 ഹെക്ടര്‍ സ്ഥലത്താണ് യോഗപീഠം രാംദേവ് സ്ഥാപിച്ചത്. മുന്‍ ഗ്രാമപ്രധാന്‍ എസ്എസ് ചൗഹാനും നിലവിലുള്ള പഞ്ചായത്തംഗം ചരണ്‍സിങ്ങും യോഗപീഠത്തിനെതിരെ സബ്ഡിവിഷനല്‍ മജിസ്ട്രേട്ടിന് നേരത്തെ പരാതി നല്‍കിയിരുന്നു.
പരാതി പരിശോധിച്ച എഡിഎം ഹര്‍ബീര്‍ സിങ് ഇതില്‍ വസ്തുതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. യോഗപീഠം സ്ഥാപിച്ച ഭൂമിയില്‍ ഭൂരിഭാഗവും കര്‍ഷകരില്‍നിന്നും ബാക്കിയുള്ളത് സര്‍ക്കാരില്‍നിന്നും അനധികൃതമായി കൈക്കലാക്കിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുഎന്നാല്‍ ,അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ലെന്ന പേരില്‍ നടപടി വൈകുകയാണ്. ഇതിനിടെ യോഗപീഠം ട്രസ്റ്റുകാര്‍ കര്‍ഷകരെ കണ്ട് പകരം സ്ഥലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്
deshabhimani 040611

Friday, June 3, 2011
രാംദേവിന്റെ പ്രതിവര്‍ഷ വരുമാനം 1000 കോടി
അനധികൃത മാര്‍ഗങ്ങളിലൂടെ ആശ്രമങ്ങളും ആയുര്‍വേദശാലകളും യോഗപീഠവും കെട്ടിപ്പടുത്ത ആളാണ് അഴിമതിക്കെതിരെ സത്യഗ്രഹത്തിന് ഒരുങ്ങുന്ന ബാബാ രാംദേവ്. യോഗാഭ്യാസത്തെ വ്യവസായ സാമ്രാജ്യമാക്കിയ രാംദേവിന്റെ പ്രതിവര്‍ഷവരുമാനം 1000 കോടി രൂപയാണ്. യോഗാഭ്യാസത്തിനു പുറമെ ആയുര്‍വേദ മരുന്നു വില്‍പ്പനയും രാംദേവിനുണ്ട്. പണം കൊഴുത്തപ്പോള്‍ രാജ്യത്തിനകത്തും വിദേശത്തും സ്ഥലം വാങ്ങിക്കൂട്ടി. സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ് തന്നെ ഇദ്ദേഹം സ്വന്തമാക്കി. ഒന്നേകാല്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കംബ്രായ് ദ്വീപാണ് 14 കോടി രൂപയോളം മുടക്കി വാങ്ങിയത്. അടുത്തിടെ ഹിമാചല്‍പ്രദേശിലെ സോലന്‍ ജില്ലയില്‍ 30 ഏക്കര്‍ ഭൂമി 17 ലക്ഷത്തിന് അവിടത്തെ ബിജെപി സര്‍ക്കാര്‍ രാംദേവിനു നല്‍കിയത് വിവാദമായി. ഹരിയാണയിലും സ്ഥലം വാങ്ങിക്കൂട്ടാനുള്ള രാംദേവിന്റെ ശ്രമവും വാര്‍ത്തയായി.യോഗാഭ്യാസത്തിന് ഏറ്റവും മുന്നിലിരിക്കുന്നവരില്‍ നിന്ന് 50,000 രൂപയും തൊട്ടു പിന്നിലുള്ളവര്‍ക്ക് 25,000 രൂപയും പിന്നിലുള്ളവര്‍ക്ക് 1000 രൂപയും മറ്റുമാണ് പല സദസ്സുകളിലും ഇയാള്‍ ഈടാക്കുന്നത്.
ഹരിയാണയിലെ മഹേന്ദഗഢ് ജില്ലയിലെ അലി സയ്യദ്പുര്‍ ഗ്രാമത്തില്‍ 1965ലാണ് രാമകൃഷ്ണ യാദവെന്ന ബാബ രാംദേവിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സംസ്കൃതവും യോഗാഭ്യാസവും പഠിച്ചു. ആചാര്യ ബല്‍ദേവില്‍നിന്ന് സന്യാസം സ്വീകരിച്ചു. ജിണ്ട് ജില്ലയിലെ കല്‍പ്പഗുരുവിന്റെ കീഴില്‍ യോഗാഭ്യാസം പൂര്‍ത്തിയാക്കി. 2003ല്‍ ആചാര്യ ബാലകൃഷ്ണനുമൊത്ത് ദിവ്യയോഗ മന്ദിര്‍ ട്രസ്റ്റ് തുടങ്ങിയതോടെ ഉയര്‍ച്ച ആരംഭിച്ചു. 2006ല്‍ ഹരിദ്വാറില്‍ പതഞ്ജലി യോഗപീഠം തുടങ്ങി. ഹരിദ്വാറില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ എക്കര്‍ കണക്കിനു സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണ് ഇത്. ഉപരാഷ്ട്രപതിയായിരുന്ന ഭൈരോണ്‍ സിങ് ഷെഖാവത്താണ് ഇത് ഉദ്ഘാടനംചെയ്തത്. യോഗാഭ്യാസത്തിനു പുറമെ ആയുര്‍വേദ മരുന്നുകളും ഇവിടെ നല്‍കുന്നു. രാംദേവിന് ആയുര്‍വേദത്തില്‍ പരിജ്ഞാനമെന്തെന്ന ചോദ്യത്തിന് ഉത്തരമില്ല. മരുന്ന് വില്‍പനയിലൂടെ 300 കോടി രൂപയാണ് രാംദേവിന് പ്രതിവര്‍ഷം ലഭിക്കുന്നത്. ആയുര്‍വേദ മരുന്നില്‍ മൃഗങ്ങളുടെ അംശങ്ങള്‍ ചേര്‍ത്തു വില്‍ക്കുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറാ അംഗം വൃന്ദ കാരാട്ടാണ് തെളിവുകളോടെ ആരോപണമുയര്‍ത്തിയത്. അതിന്റെ പേരില്‍ ഡല്‍ഹിയിലെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവന്‍ അടക്കം ആക്രമിക്കപ്പെട്ടു. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ മൃഗങ്ങളുടെ അംശങ്ങള്‍ മരുന്നില്‍ കണ്ടെത്തി.
പതഞ്ജലി യോഗപീഠം തുടങ്ങിയ ഘട്ടത്തില്‍ തന്നെ തൊഴില്‍ തര്‍ക്കങ്ങളും ആരംഭിച്ചു. ആയുര്‍വേദ മരുന്നുണ്ടാക്കുന്ന ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കിയിരുന്നില്ല. പത്തും പന്ത്രണ്ടും മണിക്കൂറാണ് പണിയെടുപ്പിച്ചത്. സ്ഥാപനത്തിനു മുന്നില്‍ സമരവും തുടങ്ങി. സമരം ചെയ്ത 113 പേരെ പിരിച്ചുവിട്ടു. പിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യം ഈ തൊഴിലാളികള്‍ക്ക് നല്‍കിയില്ല. പണം കൊഴുത്തപ്പോള്‍ അധികാരവും വേണമെന്നായി. തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ടി രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അതിനുള്ള കരുക്കള്‍ നീക്കിയെങ്കിലും വിജയിച്ചില്ല. ഏതായാലും അതിനുള്ള ചവിട്ടുപടിയായാണ് ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന സത്യഗ്രഹം. ഏപ്രിലില്‍ നാഗ്പുരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ വച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത്തുമായി ചേര്‍ന്നാണ് സത്യഗ്രഹം തീരുമാനിച്ചത്. ഗോവിന്ദാചാര്യയാണ് രാംദേവിന്റെ രാഷ്ട്രീയ ഉപദേശകന്‍ . അഴിമതിക്തെിരെയുള്ള ബിജെപി സമരത്തെ വിശ്വാസ്യത്തിലെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാംദേവിന്റെ സഹായഹസ്തം. രാംദേവ് ശനിയാഴ്ച സത്യഗ്രഹമിരിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യമുള്ള പന്തലിലാണ്. ലക്ഷങ്ങള്‍ ചെലവിട്ടാണ് ഡല്‍ഹി രാംലീല മൈതാനത്ത് സമരപ്പന്തലിന്റെ നിര്‍മാണം. നാലു തട്ടിലായി ഇരിപ്പിട സൗകര്യം, 1000 കക്കൂസ്, വിപുലമായ മാധ്യമകേന്ദ്രം, അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാനുള്ള സംവിധാനം തുടങ്ങിയവയാണ് ആസ്ത ടെലിവിഷന്‍ ചാനലിന്റെ യോഗഗുരുവായ ബാബാ രാംദേവ് സമരത്തിനായി തയ്യാറാക്കുന്നത്.
(വി ബി പരമേശ്വരന്‍)
deshabhimani 030611

Subscribe to:
Posts (Atom)