ബിഹാറിലെ ലക്ഷ്മണ്‍പുര്‍ബാത്തെയില്‍ 58 ദളിതരെ കൂട്ടക്കൊലചെയ്ത കേസിലെ പ്രതികളെ മുഴുവന്‍ പട്ന ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തെളിവില്ലെന്നു കണ്ട് വെറുതെവിട്ടത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പതിനേഴ് വര്‍ഷംമുമ്പ് ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരാണെന്നുകണ്ട 26 പേരെയാണ് ഹൈക്കോടതി വെറുതെവിട്ടത്. 1997 ഡിസംബര്‍ ഒന്നിന് രാത്രി നടന്ന കൂട്ടക്കൊലയില്‍ 27 സ്ത്രീകളും 10 കുട്ടികളുമടക്കം 56 ദളിതരെയാണ് ഭൂസ്വാമിമാരുടെ സായുധസംഘമായ രണ്‍വീര്‍സേന വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയത്. 2010 ഏപ്രില്‍ ഏഴിന് അഡീഷണല്‍ ജില്ലാ സെഷന്‍സ് മജിസ്ട്രേട്ട് വിജയ് പ്രകാശ് മിശ്ര 16 പേര്‍ക്ക് വധശിക്ഷയും പത്തുപേര്‍ക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. എന്നാല്‍, ഹൈക്കോടതിയുടെ വിധിന്യായത്തിലൂടെ ഈ പ്രതികള്‍ സ്വതന്ത്രരാവുകയാണ്.
ബിഹാറില്‍ ഇത് മൂന്നാംതവണയാണ് കൂട്ടക്കൊലകളിലെ പ്രതികളെ വെറുതെവിടുന്നത്. ബത്താനിതോലയിലേതായിരുന്നു ആദ്യത്തേത്. ഭോജ്പുര്‍ ജില്ലയിലെ സഹര്‍ബ്ലോക്കിലെ ബര്‍ക്കി ഖരോവന്‍ ഗ്രാമത്തിലെ ബത്താനിതോലയെന്ന ദളിത് ആവാസകേന്ദ്രത്തിലാണ് 1996 ജൂലൈയില്‍ 21 പേരെ രണ്‍വീര്‍സേന വധിച്ചത്. 68 പ്രതികളില്‍ 23 പേരെ കുറ്റക്കാരായി കണ്ടെത്തിയ സെഷന്‍സ് കോടതി മൂന്നുപേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. എന്നാല്‍, 2012 ജൂലൈയില്‍ ഹൈക്കോടതി എല്ലാ പ്രതികളെയും വെറുതെവിട്ടു. 2013 മാര്‍ച്ചില്‍ നഗരിബസാര്‍ കൂട്ടക്കൊല നടത്തിയ പ്രതികളെയും കോടതി വെറുതെവിട്ടു. മിയാന്‍പുര്‍, നാരായണ്‍പുര്‍ തുടങ്ങിയ കൂട്ടക്കൊലകളിലും പ്രതികള്‍ ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല. ലക്ഷ്മണ്‍പുര്‍ ബാത്തെ കൂട്ടക്കൊലയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി വിശ്വസനീയമല്ലെന്നും അതിനാല്‍ പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയക്കുന്നുവെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ബിഹാറില്‍ ദളിതര്‍ക്ക് നീതി വൈകിപ്പിക്കുകമാത്രമല്ല അത് നിഷേധിക്കുകയുംചെയ്യുകയാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ വിധിന്യായത്തെ "ജുഡീഷ്യല്‍ കൂട്ടക്കൊലയെന്നു"പോലും വിലയിരുത്തുകയുണ്ടായി. ബിഹാറിലെ ദളിത്വേട്ടയ്ക്ക് ദൈര്‍ഘ്യമേറിയ ചരിത്രമുണ്ട്. മഹത്തായ സാമ്രാജ്യങ്ങളുടെ തൊട്ടിലായിരുന്നു പട്നയും ഭോജ്പുരും ഗയയും ഔറംഗാബാദും ഉള്‍പ്പെടുന്ന മധ്യബിഹാര്‍. ദളിതര്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പ്രദേശവും ഇതുതന്നെ. ഭൂരഹിത കര്‍ഷകത്തൊഴിലാളികളാണ് ഈ ദളിതര്‍. ഭൂമിഹാറുകളും രജപുത്രരുമാണ് ഇവിടെ ഭൂവുടമകള്‍. ദളിതര്‍ ബിഹാറില്‍ അടിച്ചമര്‍ത്തപ്പെട്ടപോലെ മറ്റെവിടെയുമുണ്ടാവില്ല. അതുകൊണ്ടുതന്നെ കടുത്ത ചെറുത്തുനില്‍പ്പുകളും ഇവിടെയുണ്ടായി. "ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി" എന്ന പുസ്തകത്തില്‍ രാമചന്ദ്രഗുഹ ഇക്കാര്യം വിവരിക്കുന്നുണ്ട്.
ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് ദളിത് ചെറുത്തുനില്‍പ്പിന് ശക്തിപകര്‍ന്നത്. ദളിതരുടെ അഭിമാനസംരക്ഷണത്തിനായുള്ള പോരാട്ടം ഇതോടെ പല ഭഭാഗങ്ങളിലും ശക്തിപ്പെട്ടു. കൃഷിഭൂമിക്കും മാന്യമായ കൂലിക്കും വേണ്ടിയുള്ള ആവശ്യം ശക്തമായി. 1980 ആയപ്പോഴേക്കും സവര്‍ണാധിപത്യം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വേദിയായി മധ്യബിഹാറിലെ ഗ്രാമങ്ങള്‍ മാറി. നാലുശതമാനം സവര്‍ണ കുടുംബങ്ങളാണ് കൃഷിഭൂമിയുടെ 25 ശതമാനവും കൈയടക്കിവച്ചത്. 67 ശതമാനംവരുന്ന താഴ്ന്ന ജാതിക്കാരുടെ കൈവശം വെറും 18 ശതമാനം കൃഷിഭൂമിമാത്രമാണ് ഉണ്ടായിരുന്നത്. ദളിതരുടെ ഉയര്‍ച്ച ഭൂവുടമകളില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. ദളിതരെ സായുധമായി ചെറുക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ സ്വകാര്യസേനകള്‍ക്ക് രൂപംനല്‍കി. കുര്‍മികള്‍ ഭൂമിസേനയുണ്ടാക്കി. യാദവര്‍ ലോറിക്സേനയ്ക്കും രജപുത്രര്‍ കുന്‍വര്‍സേനയ്ക്കും സണ്‍ലൈറ്റ്സേനയ്ക്കും രൂപംനല്‍കി. വീര്യം പ്രകടിപ്പിക്കാന്‍ കൂട്ടക്കൊലകളും ഇവര്‍ നടത്തി. 1980 ല്‍ ഔറംഗാബാദ് ജില്ലയിലെ പിപ്രയിലും 1982 ല്‍ ലഹ്സുനയിലും ഭൂമിസേന ദളിതരെ കൊന്നൊടുക്കി. ലോറിക് സേന ഈ&ാറമവെ;ജില്ലയിലെ ഹിലാഷ ഗ്രാമത്തില്‍ ദളിതര്‍ക്കെതിരെ ആക്രമണം നടത്തി.
1992ല്‍ ജിഷോര കൂട്ടക്കൊല നടത്തിയാണ് രജപുത്രസേന സാന്നിധ്യം അറിയിച്ചത്. ജാതിസേനകളില്‍ ഏറ്റവുമധികം കുപ്രസിദ്ധി നേടിയത് ഭൂമിഹാറുകള്‍ രൂപീകരിച്ച രണ്‍വീര്‍ സേനയാണ്. ബേലാവൂര്‍ ഗ്രാമത്തില്‍ 1994 സെപ്തംബറിലാണ് രണ്‍വീര്‍ സേനയ്ക്ക് രൂപംനല്‍കിയത്. ദളിത് ഉയര്‍ച്ച തടയുകയായിരുന്നു ലക്ഷ്യം. ഖൊപീരയില്‍ 1995 ഏപ്രില്‍ നാലിന് നാല് ദളിതരെ കൊന്നാണ് രണ്‍വീര്‍സേന പിറവി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഭോജ്പുര്‍ ജില്ലയിലെ സര്‍താനയിലും ചന്ദിയിലും പഥാല്‍പുരിലും രണ്ടും മൂന്നും ദളിതരെയായി വധിച്ചു. എന്നാല്‍, ഏറ്റവും വലിയ ആദ്യ കൂട്ടക്കൊല 1996 ജൂലൈ 11ന് ബത്താനിതോലയിലായിരുന്നു. ഉച്ചയ്ക്കുശേഷം പകല്‍വെളിച്ചത്തിലാണ് വാളുകളും കഠാരകളുമായി ഒരുസംഘം ഗ്രാമത്തില്‍ കടന്നുകയറി കണ്ണില്‍കണ്ടവരെയെല്ലാം കൊത്തിനുറുക്കിയത്.
ദളിത് കൂട്ടക്കൊലകള്‍ ബിഹാറില്‍ അവസാനിച്ചില്ല. 1997 ഡിസംബര്‍ ഒന്നിന് ജഹനാബാദ് ജില്ലയിലെ ലക്ഷ്മണ്‍പുര്‍ബാത്തെയില്‍ രണ്‍വീര്‍ സേന 58 ദളിതരെ കൂട്ടക്കൊലചെയ്തു. 1999 ല്‍ ഇതേജില്ലയിലെ ശങ്കര്‍ബീഗയില്‍ 23പേരെയും 2000 ജൂലൈയില്‍ ഔറംഗാബാദ് ജില്ലയിലെ മിയാന്‍പുരില്‍ 35 പേരെയും വധിച്ചു. ഈ കൂട്ടക്കൊലകളിലെ പ്രതികളെല്ലാം ശിക്ഷിക്കപ്പെടാതെ പോവുകയാണ്. അതുകൊണ്ടുതന്നെ ലക്ഷ്മണ്‍പുര്‍ബാത്തെ കൂട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തയ്യാറാകണം. പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം.
deshabhimani editorial
Showing posts with label ബീഹാര്‍. Show all posts

Wednesday, October 16, 2013
Tuesday, October 1, 2013
ബിഹാറില്‍ രാഷ്ട്രീയ സമവാക്യം മാറും
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരിടാമെന്ന് പ്രതീക്ഷിച്ച ആര്‍ജെഡിക്ക് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിവിധി കനത്ത ആഘാതമായി. ലാലുപ്രസാദ് യാദവ് നടത്തിയതിന്റെ പതിന്മടങ്ങ് അഴിമതിയാണ് യുപിഎ സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെങ്കിലും അഴിമതിക്ക് ശിക്ഷിക്കപ്പെട്ട നേതാവിന്റെ പാര്‍ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഇനി തയ്യാറാകില്ല. കോടതി ശിക്ഷ വിധിച്ചാല്‍ അയോഗ്യതയില്‍നിന്ന് രക്ഷപ്പെടാന്‍ ലാലുവിനെ സഹായിക്കാന്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് തട്ടിക്കൂട്ടിയ കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാനാണ് രാഹുല്‍ പത്രസമ്മേളനത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട് ഓര്‍ഡിനന്‍സിനെതിരെ പ്രതികരിച്ചത്. മുഖ്യമന്തി നിതീഷ്കുമാര്‍ രാഹുലിനെ അനുകൂലിച്ചതും ശക്തമായ രാഷ്ട്രീയ സൂചനയായി. എന്‍ഡിഎ സഖ്യം വിട്ട ജെഡിയുവിന് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം രൂപപ്പെടുന്നത് ഭീഷണിയാകുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അതില്ല. ബിജെപിയെയും മോഡിയെയും പരസ്യമായി തള്ളിപ്പറഞ്ഞ നിതീഷുമായി സഖ്യമുണ്ടാക്കുന്നതാണ് തങ്ങള്‍ക്ക് ഗുണം ചെയ്യുകയെന്ന് കോണ്‍ഗ്രസും കരുതുന്നു.
ബിഹാറില്‍ ബിജെപിയുമായി പ്രധാന പാര്‍ടികളൊന്നും സഖ്യമുണ്ടാക്കാനിടയില്ല. കോടതിവിധിയെത്തുടര്‍ന്ന് ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കാനും പ്രധാന രാഷ്ട്രീയ പാര്‍ടികള്‍ തയ്യാറാകില്ല. ബിജെപിക്കെതിരായ പരസ്യ പ്രസ്താവനകളും ബിജെപിയുമായുള്ള സഖ്യംവിട്ട് പുറത്തുവന്നതും ജെഡിയുവിന് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ സഹായകമാകും. 2009ലെ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുമാത്രം വാഗ്ദാനംചെയ്ത് കോണ്‍ഗ്രസുമായുള്ള സഖ്യം ഇല്ലാതാക്കിയ ലാലുപ്രസാദ് യാദവിന്റെ നയമായിരിക്കില്ല ജെഡിയു സ്വീകരിക്കുക. തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനുള്ള ഏക പിടിവള്ളി കോണ്‍ഗ്രസുമായുള്ള സഖ്യമാണെന്നാണ് ജെഡിയുവും കരുതുന്നത്. അതിനാല്‍, ഉദാരമായ സമീപനമാവും ജെഡിയുവിന്റേത്. രഘുവംശപ്രസാദ് യാദവും പ്രഭുനാഥ് സിങ്ങുമടക്കമുള്ള ശക്തരായ നേതാക്കള്‍ ആര്‍ജെഡിക്കുണ്ടെങ്കിലും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ അതൊന്നും പര്യാപ്തമല്ല. 1990ല്‍ എല്‍ കെ അദ്വാനിയുടെ പ്രകോപനപരമായ അയോധ്യാ യാത്രയെ സമസ്തിപ്പുരില്‍ തടഞ്ഞ് അദ്വാനിയെ അറസ്റ്റുചെയ്ത ധീരനായ നേതാവിന്റെ പ്രതിഛായ ലാലുവിന് നഷ്ടപ്പെട്ടിരിക്കുന്നു. ബിഹാര്‍ രാഷ്ട്രീയത്തില്‍നിന്നും ദേശീയ രാഷ്ട്രീയത്തില്‍നിന്നുമുള്ള ഒറ്റപ്പെടലാണ് ലാലുവിനെ കാത്തിരിക്കുന്നത്.
(വി ജയിന്‍)
ലാലു പ്രസാദ് യാദവ് രാഷ്ട്രീയ വിലക്കിലേക്ക്
സിബിഐ കോടതി കുറ്റക്കാരനായി വിധിച്ചതോടെ നാല് ദശകത്തോളം ബിഹാര്‍ രാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍. മൂന്നുവര്‍ഷം തടവ് ഉറപ്പായതോടെ ലോക്സഭാംഗത്വം നഷ്ടമാകും. മത്സരിക്കുന്നതിന് ആറുവര്‍ഷത്തെ വിലക്കും വീഴും. സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രമന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രീയ കുരുക്കിലാകുക കൂടി ചെയ്തതോടെ ലാലുവിന്റെ എല്ലാ സാധ്യതകളും അടയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് ലാലുവിന്റെ രാഷ്ട്രീയജീവിതത്തിന് തിരശ്ശീല വീഴുന്നത്.
വ്യാജരേഖ തയ്യാറാക്കി സര്‍ക്കാര്‍പണം വര്‍ഷങ്ങളായി കൊള്ളയടിച്ച മാഫിയക്ക് കൂട്ടുനിന്നതിന്റെ തിക്തഫലമാണ് ലാലു അനുഭവിക്കുന്നത്. എണ്‍പതുകളില്‍ ബിഹാര്‍ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളും തുടര്‍ന്ന് അധികാരത്തിലെത്തിയ ലാലു സര്‍ക്കാരും മാഫിയക്ക് കുടപിടിച്ചു. രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വന്‍ശൃംഖലയാണ് വ്യാജ ചെലവ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍ ഫണ്ടുകള്‍ അടിച്ചുമാറ്റിക്കൊണ്ടിരുന്നത്. ബിഹാര്‍ ട്രഷറിയും വകുപ്പുകളും പ്രതിമാസം സമര്‍പ്പിക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതില്‍ പതിവായി വീഴ്ചവരുത്തുന്നത് 1985ല്‍ അന്നത്തെ സിഎജി ടി എന്‍ ചതുര്‍വേദി ശ്രദ്ധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. അന്നത്തെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രശേഖര്‍ സിങ്ങിനെ സിഎജി വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ബിഹാറിലെ പണമിടപാടുകള്‍ സിഎജി സൂക്ഷ്മമായി നിരീക്ഷിച്ചുതുടങ്ങി.
1992ല്‍ വിജിലന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന പൊലീസ് ഇന്‍സ്പെക്ടറായ ബിദു ഭൂഷണ്‍ ദ്വിവേദി കാലിത്തീറ്റ കുംഭകോണം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അധികം വൈകാതെ ദ്വിവേദി സസ്പെന്‍ഷനിലായി. പിന്നീട് അദ്ദേഹം കേസില്‍ നിര്‍ണായകസാക്ഷിയായി. 1992-93 കാലയളവ് മുതല്‍ 1995-96 കാലയളവ് വരെയുള്ള സിഎജി റിപ്പോര്‍ട്ടുകളില്‍ കാലിത്തീറ്റ കുംഭകോണം ഇടംപിടിച്ചു. 1995ല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതോടെയാണ് ഇത് രാഷ്ട്രീയവിവാദമായി. 1996 ജനുവരിയില്‍ വെസ്റ്റ് സിങ്ഭും ജില്ലയിലെ ഡെപ്യൂട്ടി കമീഷണര്‍ ഛായിബാസ പട്ടണത്തിലെ മൃഗസംരക്ഷണ വകുപ്പില്‍ റെയ്ഡ് നടത്തുകയും ഞെട്ടിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കുന്നതിനായി കാലിത്തീറ്റയും മറ്റ് ഉപകരണങ്ങളും സംഭരിച്ചെന്ന് അവകാശപ്പെട്ടുള്ള വ്യാജരേഖകളാണ് പിടിച്ചെടുത്തത്. കുംഭകോണം അന്വേഷിക്കാന്‍ ലാലു സമിതിയെ വച്ചെങ്കിലും ഇത് കേസ് അട്ടിമറിക്കാനാണെന്ന ആക്ഷേപം ശക്തമായി. തുടര്‍ന്ന് സുപ്രീംകോടതി കേസില്‍ ഇടപെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
ഛായിബാസ ട്രഷറിയില്‍നിന്ന് 1992-96 കാലയളവില്‍ 37.70 കോടി രൂപ വ്യാജരേഖ സമര്‍പ്പിച്ച് പിന്‍വലിച്ചതായും മുഖ്യമന്ത്രിയായ ലാലുവിനും ഇടപാടില്‍ പങ്കുണ്ടെന്നും സിബിഐ കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ലാലു 1997 ജൂണില്‍ ജയിലിലായി. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ലാലു ഭാര്യ രാബ്റിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. കേസിന്റെ വിചാരണ കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായി 150 ദിവസം ലാലു ജയിലില്‍ കിടന്നു. വിചാരണവേളയിലെ പ്രതിസന്ധികളെ വിജയകരമായി അതിജീവിച്ച ലാലു അന്തിമവിധിയോടെ രാഷ്ട്രീയ അസ്തമയത്തിലേക്ക് നീങ്ങുകയാണ്.

deshabhimani
ലാലു ജയിലില്‍
കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. കുറഞ്ഞത് മൂന്നുവര്‍ഷം തടവ് ഉറപ്പായതിനാല്‍ ലാലുവിന് ലോക്സഭാംഗത്വം നഷ്ടപ്പെടും. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ ഉടന്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയാണ് ലാലുവിന് വിനയായത്.
കോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര മന്ത്രിസഭ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും രാഷ്ട്രപതി ഒപ്പിട്ടിട്ടില്ല. ലാലുവിനൊപ്പം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് മിശ്രയെയും ജഹാനാബാദില്‍നിന്നുള്ള ജെഡിയു എംപി ജഗദീഷ് ശര്‍മയെയും കോടതി കുറ്റക്കാരായി വിധിച്ചു. ജഗദീഷ് ശര്‍മയ്ക്കും ലോക്സഭാംഗത്വം നഷ്ടമാകും. കേസിലെ ശേഷിക്കുന്ന 42 പ്രതികളെയും കോടതി കുറ്റക്കാരായി വിധിച്ചിട്ടുണ്ട്. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. വിധിപ്രഖ്യാപനം വന്നതിനു പിന്നാലെ ലാലുവിനെയും മറ്റു പ്രതികളെയും റാഞ്ചിയിലെ ബിര്‍സമുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് മകന്‍ തേജസ്വി യാദവ് പറഞ്ഞു.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ്, ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തല്‍, പൊതുസേവകന്റെ തെറ്റായ പ്രവൃത്തി, ഖജനാവിന് നഷ്ടംവരുത്തല്‍ തുടങ്ങി മൂന്നുവര്‍ഷംമുതല്‍ ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ലാലുവിനും മറ്റു പ്രതികള്‍ക്കുമെതിരെ പ്രത്യേക കോടതി ജഡ്ജി പ്രവാഷ് കുമാര്‍ സിങ് ചുമത്തിയിട്ടുള്ളത്. ലാലു മുഖ്യമന്ത്രിയായിരിക്കെ ജാര്‍ഖണ്ഡിലെ (പഴയ ബിഹാര്‍) ഛായിബാസ ട്രഷറിയില്‍നിന്ന് 37.70 കോടി രൂപ നിയമവിരുദ്ധമായി പിന്‍വലിച്ചെന്നാണ് കേസ്. കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജരേഖകളും മറ്റും സമര്‍പ്പിച്ചായിരുന്നു മൃഗസംരക്ഷണവകുപ്പിന് വേണ്ടിയെന്ന പേരിലുള്ള പണം പിന്‍വലിക്കല്‍. 1995ല്‍ ബിഹാര്‍ നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പല സര്‍ക്കാരുകളുടെ കാലത്തായി വര്‍ഷങ്ങളായി തുടര്‍ന്നുവന്ന തട്ടിപ്പ് പുറത്തായത്. ബിഹാര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയതെങ്കിലും സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ 54 കേസാണ് സിബിഐ രജിസ്റ്റര്‍ചെയ്തത്. തിങ്കളാഴ്ചത്തെ വിധിയോടെ ഇതില്‍ 45 കേസ് തീര്‍പ്പായി. ലാലുവിനും മിശ്രയ്ക്കും ജഗദീഷ് ശര്‍മയ്ക്കും പുറമെ മുന്‍ മന്ത്രി വിദ്യാസാഗര്‍ നിഷാദ്, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ ധ്രുവ് ഭാഗവത്, ഐഎഎസ് ഉദ്യോഗസ്ഥരായ ഫൂല്‍ചന്ദ് സിങ്, മഹേഷ് പ്രസാദ്, ബെക്ക് ജൂലിയസ്, കെ അറുമുഖം എന്നിവരാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രമുഖര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും കാലിത്തീറ്റ കുംഭകോണ ആക്ഷേപമുണ്ടായിരുന്നെങ്കിലും കേസില്‍ ഉള്‍പ്പെട്ടില്ല. മഹാരാജ്ഗഞ്ച് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ജെഡിയുവിനെതിരെ ഗംഭീരവിജയം നേടി തിരിച്ചുവരവിന്റെ പാതയിലായിരുന്ന ആര്‍ജെഡിക്ക് ലാലുവിനെതിരായ കോടതിവിധി കനത്ത തിരിച്ചടിയായി. ജെഡിയു- ബിജെപി സഖ്യം പൊളിഞ്ഞതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് ആര്‍ജെഡി പ്രതീക്ഷിച്ചിരുന്നു. ലാലുവിന്റെ ഭാര്യ രാബ്റി ദേവി നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ലാലു പ്രസാദ് കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച
പട്ന: ബിഹാറിലെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചി സിബിഐ കോടതി. അഴിമതി, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍. ലാലുവിനെതിരായ ശിക്ഷ വ്യാഴാഴ്ച വിധിയ്ക്കും. ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ലാലുവിനെതിരെ ചുമത്തിയത്. കേസില്‍ രണ്ടു വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചാല്‍ ലാലുപ്രസാദ് യാദവിന്റെ ലോക് സഭാംഗത്വം റദ്ദാകും.
ലാലുവടക്കം കേസില്‍ പ്രതികളായ 45 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.സിബിഐ ജഡ്ജി പ്രവാസ്കുമാറാണ് കേസ് പരിഗണിച്ചത്. മകന്‍ തേജസ്വി പ്രതാപിനൊപ്പം ലാലു തിങ്കളാഴ്ച കോടതിയിലെത്തിയിരുന്നു. കോടതി കുറ്റക്കാരനാണെന്ന് വിധിച്ചയുടന്‍ പൊലീസ് ലാലുവിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് അദ്ദേഹത്തെ റാഞ്ചിയിലെ ജയിലിലേക്ക് മാറ്റി.
1990ലാണ് ലാലുവിനെതിരെ സിബിഐ കേസെടുത്തത്. കാലിത്തീറ്റ കുംഭകോണത്തെതുടര്‍ന്ന് ബിഹാര്‍ സര്‍ക്കാരിന് 37.7 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ലാലുവിനു പുറമെ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ്മിശ്ര, ജെഡിയു എംപി ജഗദീഷ്ശര്‍മ എന്നിവരും പ്രതികളാണ്. ഐക്യ ബിഹാര്‍ കാലഘട്ടത്തില്‍ കാലിത്തീറ്റയുടെ പേരില്‍ വ്യാജബില്‍ ഉപയോഗിച്ച് ചൈബാസ ട്രഷറിയില്‍നിന്ന് 37.7 കോടി പിന്‍വലിച്ചെന്നാണ് കേസ്. ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധി അയോഗ്യരാക്കപ്പെടുമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കാലിത്തീറ്റ കുംഭകോണക്കേസ് ഏറെ നിര്‍ണായകമാണ്. നിലവില്‍ ജാര്‍ഖണ്ഡിലാണ് ചൈബാസ ട്രഷറി. ആര്‍സി 20എ/96 എന്ന നമ്പറിലുള്ള കേസിലാണ് ലാലു പ്രസാദ് ഉള്‍പ്പെട്ടത്.
കാലിത്തീറ്റ കുംഭകോണത്തില്‍ 61 കേസുകളില്‍ 53 കേസുകളാണ് സിബിഐ കോടതിയുടെ പരിഗണനയിലുള്ളത്. ലാലുപ്രസാദ് യാദവും ജഗന്നാഥ് മിശ്രയും ഇതില്‍ അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യമായാണ് ലാലു പ്രസാദ് യാദവ് പ്രതിയായ കേസില്‍ വിധി പറയുന്നത്. ബിഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് കേസ്.
രാജ്യത്തെ പിടിച്ചുകുലുക്കിയ കാലിത്തീറ്റ കേസ് ആദ്യം പുറത്തുവന്നത് 1996ലാണ്. കേസില്‍ 1997 ല്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ റാബ്റി ദേവി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു.
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരും പ്രതികളും തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സുപ്രീംകോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചുവെങ്കിലും എതിര്‍പ്പ് ശക്തമായതിനാല്‍ നടപ്പാവാന്‍ സാധ്യതയില്ല.

Thursday, November 25, 2010
'രാഹുല്‍ മാജിക്' പാളി കോണ്‍ഗ്രസ് മത്സരിച്ചത് 243 സീറ്റില്‍; കിട്ടിയത് 4
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ലാലുവിനേക്കാള്‍ വലിയ രാഷ്ട്രീയ തിരിച്ചടിയാകുന്നത് രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും. രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് കെട്ടിയ മനക്കോട്ടകളാണ് നിതീഷിന്റെ മുന്നേറ്റത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. രാഹുല്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രചാരണത്തിനെത്തിയിരുന്നു. ആകെയുള്ള 243 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് നാല് സീറ്റാണ്. കഴിഞ്ഞ തവണ ആര്‍ജെഡിക്കൊപ്പം നേടിയ ഒമ്പത് സീറ്റിനൊപ്പം എത്താന്‍പോലും സാധിച്ചില്ല. ലോക്സഭാ തെരഞ്ഞടുപ്പില്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
പത്തുവര്‍ഷത്തിനുശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലുണ്ടായ മുന്നേറ്റം ഇതിനു പ്രേരണയായി. തന്റെ പ്രതിച്ഛായയുടെ പിന്‍ബലത്തില്‍ ബിഹാറില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു രാഹുലിന്റെ ധാരണ. എന്നാല്‍, ബിഹാറിലെ പൊള്ളുന്ന രാഷ്ട്രീയ യാഥാര്‍ഥ്യത്തിനുമുമ്പില്‍ രാഹുലിന്റെ തന്ത്രങ്ങള്‍ പാളി. ചെറുപ്പക്കാര്‍ക്ക് അമ്പതോളം സീറ്റ് നല്‍കിയെങ്കിലും ഗുണമുണ്ടായില്ല. ഭൂരിപക്ഷം മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് കെട്ടിവച്ച പണം നഷ്ടമായി.
സവര്‍ണ-ദളിത്-മുസ്ളിം സമവാക്യത്തിലായിരുന്നു കോണ്‍ഗ്രസ് എന്നും ജയിച്ചത്. ഭൂപരിഷ്കരണം നടപ്പാക്കാന്‍ ഒരുങ്ങിയ നിതീഷിനോടുള്ള സവര്‍ണരുടെ എതിര്‍പ്പ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചു. സവര്‍ണ നേതാവ് ലല്ലന്‍ സിങ് കോണ്‍ഗ്രസിനായി പ്രചാരണത്തിന് ഇറങ്ങിയിട്ടും സവര്‍ണരുടെ വോട്ട് ലഭിച്ചില്ല. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുലിന് കഴിയില്ലെന്ന് തീര്‍ത്തും
വ്യക്തമാക്കുന്നതാണ് ഈ ജനവിധി. വൈകിയാണെങ്കിലും സോണിയയും ഇതംഗീകരിച്ചു. പാര്‍ടി പുനഃസംഘടിപ്പിക്കാനാണ് ബിഹാറില്‍ തനിച്ചു മത്സരിച്ചതെന്നു പറഞ്ഞ സോണിയ അതിന് ഇനിയും വര്‍ഷങ്ങളെടുക്കുമെന്നാണ് ബുധനാഴ്ച പ്രതികരിച്ചത്.
നിതീഷിന് തുണയായത് ജാതിരാഷ്ട്രീയം
ഏറെ പിന്നോക്കം നില്‍ക്കുന്ന ബിഹാറില്‍ ചിലയിടങ്ങളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെ പൊലിപ്പിച്ചു കാട്ടിയും ജാതി രാഷ്ട്രീയം
സമര്‍ഥമായി ഉപയോഗിച്ചുമാണ് നിതീഷ്കുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത്. ലാലുപ്രസാദ് യാദവ് പടിയിറക്കത്തിലാണ്. ലാലുമാത്രമല്ല പരാജയപ്പെട്ടത്, കോണ്‍ഗ്രസും ദയനീയമായി തോറ്റു. ബിജെപിയുടെ നേട്ടം നിതീഷിന്റെതുമാണ്. എന്തായാലും സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമാറിക്കാന്‍ പോന്ന തെരഞ്ഞെടുപ്പു ഫലമാണ് ബിഹാറിലേത്.
പതിനഞ്ചു വര്‍ഷത്തെ ലാലുഭരണം ബിഹാറിലെ അധഃസ്ഥിത ജനവിഭാഗത്തെ സംബന്ധിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമായിരുന്നു. എന്നാല്‍, ഇതിന്റെ തുടര്‍ച്ചയായി അവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും പശ്ചാത്തല സൌകര്യങ്ങളും നല്‍കുന്നതില്‍ ലാലു പരാജയപ്പെട്ടു. ഈ പരാജയമാണ് നിതീഷിന്റെ വിജയമായത്. നഗരങ്ങളില്‍ ചില പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഗ്രാമീണതലത്തില്‍ വികസനപദ്ധതികളൊന്നും നടപ്പാക്കാന്‍ നിതീഷ് തയ്യാറായില്ല. തൊഴിലുറപ്പുപദ്ധതിപോലും പരാജയമായിരുന്നു. എങ്കിലും ലാലുവിനെ അപേക്ഷിച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നിതീഷിനായി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സമര്‍ഥമായി ജാതിരാഷ്ട്രീയം കളിക്കാനും നിതീഷ് തയ്യാറായി. ആദ്യം ലാലുവിന്റെ മറ്റു പിന്നോക്ക വിഭാഗ (ഒബിസി) വോട്ടുബാങ്ക് നിതീഷ് തകര്‍ത്തു. അതിപിന്നോക്ക സമുദായമെന്ന പ്രത്യേക വിഭാഗമുണ്ടാക്കി അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കി. ഇതുവഴി 20 ശതമാനം വരുന്ന ജനങ്ങളെ കൂടെ നിര്‍ത്തി. ലാലുവിന്റെ സഖ്യകക്ഷിയായ എല്‍ജെപിയുടെ വോട്ടുബാങ്ക് ദളിതരാണ്. ഇതില്‍ രാംവിലാസ് പാസ്വാന്‍ പ്രതിനിധാനംചെയ്യുന്ന ദുസാദുകളെ ഒഴിവാക്കി ഒരു ഡസനോളം വരുന്ന ദളിതുകളെ മഹാദളിതുകള്‍ എന്ന പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കി. ജനസംഖ്യയുടെ 34 ശതമാനം വരുന്ന വിഭാഗമാണിത്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും വരുണ്‍ഗാന്ധിയും തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നതിനെ വിലക്കി. സ്വന്തം ജാതിയായ കുര്‍മികളുടെയും കോവേരികളുടെയും വോട്ടിനൊപ്പം മഹാദളിതരുടെയും അതിപിന്നോക്ക വിഭാഗത്തിന്റെയും വോട്ട് നേടാന്‍ നിതീഷിന് കഴിഞ്ഞു. ഭൂപരിഷ്കരണം നടപ്പാക്കാന്‍ കമീഷന്‍ വച്ചതുവഴി സവര്‍ണ വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അധികാരത്തില്‍ വരാന്‍ പോകുന്നത് നിതീഷാണെന്നു കണ്ട സവര്‍ണര്‍ അദ്ദേഹത്തിന് അനുകൂലമായി വോട്ടുചെയ്തു. ബിജെപിയാണ് സവര്‍ണരുമായി നിതീഷിനെ അടുപ്പിച്ചത്. യാദവരെമാത്രം വളര്‍ത്തിയ രാഷ്ട്രീയവും അഴിമതിയും കുടുംബവാഴ്ചയുമാണ് ലാലുവിന് തിരിച്ചടിയായത്. തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ലാലുയുഗത്തിന് താല്‍ക്കാലികമായെങ്കിലും അന്ത്യമിട്ടിരിക്കയാണ്. തിരിച്ചുവരവിനുള്ള കോണ്‍ഗ്രസിന്റെ മോഹവും തകര്‍ന്നടിഞ്ഞു.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 251110

ബിഹാറില്‍ വീണ്ടും നിതീഷ്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ്- ബി ജെ പി സഖ്യത്തിന് വര്‍ ഭൂരിപക്ഷം. ആര്‍ ജെ ഡി- എല്‍ ജെ പി സഖ്യത്തിനും കോണ്‍ഗ്രസിനും വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് 243 അംഗ നിയമസഭയില്‍ 206 സീറ്റിലാണ് ജെ ഡി യു- ബി ജെ പി സഖ്യം വിജയിച്ചത്. 2005 ലെ തിരഞ്ഞെടുപ്പില്‍ 143 സീറ്റില്‍ വിജയിച്ച് അധികാരത്തിലെത്തിയ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ തിളക്കമാര്‍ന്ന വിജയവുമായാണ് വീണ്ടും അധികാരത്തിലെത്തുന്നത്.
പുതിയ സര്‍ക്കാര്‍ വെള്ളിയാഴ്ച 2.30ന് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് എല്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വ്യാഴാഴ്ച യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ലാലു പ്രസാദും രാം വിലാസ് പസ്വാനും നേതൃത്വം നല്‍കുന്ന ആര്‍ ജെ ഡി- എല്‍ ജെ പി സഖ്യത്തിന് വെറും 25 സീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ 64 സീറ്റുകളാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് വന്‍ തകര്‍ച്ചയാണ് നേരിട്ടത്. 2005ല്‍ ഒന്‍പത് സീറ്റുകള്‍ ഉണ്ടായിരുന്ന അവര്‍ ഇപ്പോള്‍ നാല് സീറ്റിലേക്ക് ഒതുങ്ങി. സി പി ഐ ഒരു സീറ്റില്‍ വിജയിച്ചിട്ടുണ്ട്.
വിജയത്തിനു പിന്നില്‍ പ്രത്യേകിച്ച് ജാലവിദ്യയൊന്നുമില്ലെന്നും ജനവിശ്വാസവും കഠിന പരിശ്രമവുമാണ് വിജയം കൊയ്യാന്‍ സഹായിച്ചതെന്ന് വിജയത്തെക്കുറിച്ച് നിതീഷ് കുമാര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം ജാതി രാഷ്ട്രീയത്തിനുള്ള തിരിച്ചടിയും വികസനത്തിനുള്ള അംഗീകാരവുമാണെന്നും ഇത് ബിഹാറില്‍ പുതിയ അധ്യായം രചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2005ലെ തിരഞ്ഞെടുപ്പില്‍ 88 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ജെ ഡി യു ഇത്തവണ 115 സീറ്റുകളിലാണ് വിജയിച്ചത്. 55 സീറ്റുണ്ടായിരുന്ന ബി ജെ പിയും 91 സീറ്റില്‍ വിജയം കൊയ്ത് നില മെച്ചപ്പെടുത്തി. പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം തിരിച്ചടിയേറ്റ ഈ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ചിതറിയതാണ് നീതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തിന് തുണയായത്. ബി ജെ പി- ജെ ഡി യു സഖ്യം 39 ശതമാനം വോട്ട് നേടിയപ്പോള്‍ ആര്‍ ജെ ഡി- എല്‍ ജെ പി സഖ്യം 26ഉം കോണ്‍ഗ്രസ് എട്ടും മറ്റുള്ളവര്‍ 27ഉം ശതമാനം വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസും മറ്റുകക്ഷികളും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് ബി ജെ പി- ജെ ഡി യു സഖ്യത്തിന് സഹായകമായി.
ആര്‍ ജെ ഡി- എല്‍ ജെ പി സഖ്യത്തിന് സംസ്ഥാനത്തുടനീളം വന്‍ തിരിച്ചടിയാണ് ഉണ്ടായത്. മുന്‍ മുഖ്യമന്ത്രിയും ലാലുപ്രസാദിന്റെ ഭാര്യയുമായ റാബ്രി ദേവി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. സരന്‍ ജില്ലയിലെ സൊനിപൂരിലും രഹോപൂരിലുമാണ് അവര്‍ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത്. ഗോപാല്‍ ഗഞ്ചില്‍നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ലാലുപ്രസാദിന്റെ സഹോദര പുത്രനാരായ സന്ധു യാദവും ബിക്കാറാമില്‍നിന്നും സ്വതന്ത്രമായി മത്സരിച്ച സുഭാഷ് യാദവിനും കനത്ത പരാജയമാണ് നേരിടേണ്ടിവന്നത്.
കുടുംബ രാഷ്ട്രീയ വാഴ്ചയ്‌ക്കേറ്റ തിരിച്ചടിയാണ് ബിഹാറില്‍ എന്‍ ഡി എ സഖ്യത്തിന്റെ വിജയമെന്ന് ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
രാഹുല്‍ ഗാന്ധി നേരിട്ടും പല മുന്‍നിര നേതാക്കളെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഹാറില്‍ ഇറക്കിയെങ്കിലും അതൊന്നും വോട്ടെടുപ്പില്‍ ഗുണം ചെയ്തില്ലെന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്. മുന്‍നിര നേതാക്കള്‍ പങ്കെടുത്ത റാലികളില്‍ എത്തിച്ചേര്‍ന്ന വന്‍ ജനക്കൂട്ടം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നതെന്താണെന്ന് പരിശോധിക്കുമെന്നാണ് തോല്‍വിയെക്കുറിച്ച് കോണ്‍ഗ്രസിന്റെ ബിഹാര്‍ ചുമതലയുള്ള നേതാവ് മുകുള്‍ വാസ്‌നിക് പറഞ്ഞു.
ജനയുഗം 251110

Subscribe to:
Posts (Atom)