Showing posts with label സ്പെക്ട്രം. Show all posts
Showing posts with label സ്പെക്ട്രം. Show all posts

Tuesday, September 29, 2020

2ജി സ്‌പെക്‌ട്രം സിബിഐക്ക്‌ ഓർമയുണ്ടോ ? പ്രതിപ്പട്ടികയിലെ ഒരാൾക്കുപോലും ശിക്ഷ വാങ്ങിക്കൊടുക്കാനാകാതെ സിബിഐ

 എട്ട്‌ വർഷം, നൂറുകണക്കിന്‌ സാക്ഷികൾ, ആയിരക്കണക്കിന്‌ പേജുകളുള്ള രേഖകൾ –- എല്ലാം ഉണ്ടായിട്ടും 2ജി സ്‌പെക്‌ട്രം കേസിൽ പ്രതിപ്പട്ടികയിലെ ഒരാൾക്കുപോലും ശിക്ഷ വാങ്ങിക്കൊടുക്കാനാകാതെ സിബിഐ. 2017 ഡിസംബറിൽ 2ജി കേസിൽ വിധി പുറപ്പെടുവിച്ച സിബിഐ പ്രത്യേക കോടതി ജഡ്‌ജി ഒ പി സെയ്‌നി  ‌‘ഏഴ്‌ വർഷം തെളിവിനായി കാത്തിരുന്നത്‌ വെറുതെയായി‌’ എന്നാണ്‌ പറഞ്ഞത്‌. എല്ലാ പ്രവൃത്തിദിവസവും പകൽ 10 മുതൽ വൈകിട്ട്‌ അഞ്ച്‌ വരെ ഞാൻ ഇവിടെ ഉണ്ടായിരുന്നു. നിയമപ്രകാരം സ്വീകരിക്കാൻ കഴിയുന്ന എന്തെങ്കിലും തെളിവ്‌ ആരെങ്കിലും കൊണ്ടുവരുമെന്ന്‌ പ്രതീക്ഷിച്ചു. എന്നാൽ, ഒന്നും സംഭവിച്ചില്ല–-  1,552 പേജുള്ള വിധിന്യായത്തിൽ ജഡ്‌ജി പറഞ്ഞു.

2ജി ഇടപാടിൽ 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടാകാം എന്നായിരുന്നു സിഎജി അനുമാനം. 30,984 കോടിയാണ്‌ നഷ്ടമെന്ന്‌ സിബിഐ അവകാശപ്പെട്ടു. 2001ലെ സ്‌പെക്‌ട്രം ലേലത്തുകയും 2007ൽ സ്‌പെക്ട്രം വിറ്റ തുകയും താരതമ്യപ്പെടുത്തിയാണ്‌ ഈ കണക്കിൽ എത്തിയതെന്നും സിബിഐ വാദിച്ചു.  ഈ തുക എവിടെ പോയെന്ന്‌‌ വിശദീകരിക്കാൻ സിബിഐക്ക്‌ കഴിഞ്ഞിട്ടില്ല. സിബിഐയുടെ വിശ്വാസ്യതയിൽ വീണ കരിനിഴലാണ്‌ 2ജി കേസിലെ വിധിയെന്നാണ്‌‌ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ദവേ അന്ന്‌ പറഞ്ഞത്‌. 

2ജി ഇടപാടുമായി ബന്ധപ്പെട്ട  കമ്പനികളുടെ പേരുകൾ അടുത്തിടെ പുറത്തുവന്ന ഫിൻസെൻ ഫയലുകളിൽ ഉണ്ടായി.  അമേരിക്കയിലെ സാമ്പത്തിക കുറ്റകൃത്യ നിയമനിർവഹണ ശൃംഖലയുടെ പരിഗണനയിലുള്ള സംശയാസ്‌പദമായ രാജ്യാന്തര സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ്‌ ഫിൻസെൻ ഫയലുകളിലുള്ളത്‌. ഇതോടെ, 2ജി കേസിലെ പണമൊഴുക്ക്‌ സംബന്ധിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടുമുയരുകയാണ്‌‌.

Sunday, March 23, 2014

പ്രകൃതിവാതകം: റിലയന്‍സിന് ലാഭം 48 ലക്ഷം കോടി

സ്പെക്ട്രത്തില്‍ തട്ടിയത് 1.76 ലക്ഷം കോടി

അഴിമതിയുടെ മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതായിരുന്നു 2ജി സ്പെക്ട്രം ഇടപാട്്. ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഇടപാടിലുണ്ടായെന്ന സിഎജി കണ്ടെത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. അഴിമതിസര്‍ക്കാരെന്ന കറ യുപിഎയ്ക്കു മേല്‍ മായാത്തവിധം ചാര്‍ത്തപ്പെട്ടത് സ്പെക്ട്രം ഇടപാട് വെളിപ്പെട്ടതോടെയാണ്. കൂടുതല്‍ 2ജി ലൈസന്‍സുകള്‍ നല്‍കാന്‍ ടെലികോം മന്ത്രിയായിരുന്ന എ രാജ തീരുമാനിക്കുന്നിടത്താണ് അഴിമതിയുടെ തുടക്കം. 2001ല്‍ പാന്‍ ഇന്ത്യ സ്പെക്ട്രം ലൈസന്‍സ് 1650 കോടി രൂപ ഫീസായി വാങ്ങിയാണ് വിതരണംചെയ്തത്. ഇതേ നിരക്കില്‍തന്നെ 2008ലും വിതരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ അഴിമതിക്ക് കളമൊരുങ്ങി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും ധനമന്ത്രി പി ചിദംബരത്തിന്റെയും അറിവോടെയും സമ്മതത്തോടെയുമായിരുന്നു രാജയുടെ നീക്കം. ലേലം ഒഴിവാക്കി, ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണനയെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കല്‍ തുടങ്ങി. ടെലികോം വകുപ്പിന്റെ തീരുമാനങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രിയും ധനമന്ത്രിയും പച്ചക്കൊടി കാട്ടി. സ്വന്തമായി ഓഫീസോ പശ്ചാത്തലസൗകര്യമോ ഇല്ലാത്ത കടലാസ് കമ്പനികള്‍ ലൈസന്‍സിനായി അപേക്ഷിച്ചു. കോണ്‍ഗ്രസിനും ഡിഎംകെയ്ക്കുമെല്ലാം വേണ്ടപ്പെട്ടവരുടേതായിരുന്നു യൂണിടെക്, സ്വാന്‍ തുടങ്ങിയ കടലാസ് കമ്പനികള്‍. 2008 ജനുവരിയില്‍ ലൈസന്‍സുകള്‍ വിതരണംചെയ്തു. ഒമ്പത് സ്വകാര്യ കമ്പനികള്‍ക്കായി 122 ലൈസന്‍സുകള്‍. സര്‍ക്കാരിന് ഫീസിനത്തില്‍ ആകെ കിട്ടിയത് 9014 കോടിമാത്രം. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെതന്നെ യൂണിടെക് 65 ശതമാനം ഓഹരി 6120 കോടി രൂപയ്ക്ക് നോര്‍വീജിയന്‍ കമ്പനിയായ ടെലനോറിന് വിറ്റു. 13 സര്‍ക്കിളുകളില്‍ ലൈസന്‍സ് ലഭിച്ച സ്വാന്‍ അമ്പതുശതമാനം ഓഹരി 3600 കോടിക്ക് എറ്റിസലാത്ത് കമ്പനിക്ക് വിറ്റു. ഒരു മൊബൈല്‍ ടവര്‍പോലും സ്ഥാപിക്കാതെ ഇരുകമ്പനികളും കോടികളുടെ നേട്ടം കൊയ്തു. ഇതിലൊരു ഭാഗം ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും ലഭിച്ചു.

സിഎജി റിപ്പോര്‍ട്ട് വന്ന ശേഷം സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടു. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം. കുറ്റങ്ങളെല്ലാം രാജയില്‍ ഒതുക്കി സിബിഐ കോണ്‍ഗ്രസിന്റെ വിശ്വസ്തസേവകരെന്ന് വീണ്ടും തെളിയിച്ചു. 122 ലൈസന്‍സുകളും സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക സിബിഐ കോടതിയില്‍ കേസ് തുടരുന്നു. പ്രതിപക്ഷ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതി വിഷയം പരിശോധിച്ചെങ്കിലും ജെപിസി അധ്യക്ഷന്‍ പി സി ചാക്കോയുടെ ഏകപക്ഷീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സംരക്ഷിച്ചു. കോടതി റദ്ദാക്കിയ ലൈസന്‍സുകള്‍ അടുത്തയിടെ ലേലത്തിലൂടെ വിതരണം ചെയ്തപ്പോള്‍ സര്‍ക്കാരിന് ലഭിച്ചത് അറുപതിനായിരം കോടിയിലേറെ രൂപ. സ്പെക്ട്രം ഇടപാടിലൂടെ ഖജനാവിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് വാദിച്ചിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ മിണ്ടാട്ടമില്ല.

എം പ്രശാന്ത്

കല്‍ക്കരിപ്പാടം @ 1.86 ലക്ഷം കോടി

കോടികളുടെ അക്കപ്പെരുക്കങ്ങള്‍ കണ്ട് ഇന്ത്യന്‍ ജനത അന്തിച്ചുപോയ കൊള്ളയായിരുന്നു കല്‍ക്കരി കുംഭകോണം. 73 കല്‍ക്കരിപ്പാടങ്ങള്‍ നിയമപരമായല്ലാതെ 143 സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയപ്പോള്‍ ഖജനാവിന് നഷ്ടം 1.86 ലക്ഷം കോടിയെന്ന് കണ്ടെത്തിയത് സിഎജി. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപയാണ് കല്‍ക്കരിക്ക്. എന്നാല്‍, 50 രൂപമാത്രം വാങ്ങി ഖനാനുമതി നല്‍കി സര്‍ക്കാര്‍. ജിന്‍ഡാല്‍, ടിസ്കോ, ടാറ്റ, എ സ്റ്റാര്‍, ജിഎംആര്‍, ആര്‍സല്‍ മിത്തല്‍, ജെകെ സിമന്റ് എന്നീ വന്‍കിടകമ്പനികള്‍ക്കാണ് ഖനികള്‍ വീതിച്ചു നല്‍കിയത്. 1973ല്‍ ഇന്ദിര ഗാന്ധി ഭരിക്കുമ്പോഴായിരുന്നു കല്‍ക്കരിഖനികള്‍ദേശസാല്‍ക്കരിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്് കല്‍ക്കരിവകുപ്പിന്റെ ചുമതല കൈയാളുമ്പോഴാണ് ഈ കുംഭകോണം. അഴിമതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും. കോണ്‍ഗ്രസ് എംപിമാരായ നവീന്‍ ജിന്‍ഡാല്‍, വിജയ് ദര്‍ദ, ഒന്നാം യുപിഎ സര്‍ക്കാരിലെ കോണ്‍ഗ്രസ് മന്ത്രി ദസരി നാരായണ റാവു, സുബോധ്കാന്ത് സഹായ് തുടങ്ങിയവര്‍ അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ നേടി. സുപ്രീംകോടതി ഇടപെട്ടതോടെയാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, അന്വേഷണം അട്ടിമറിക്കുകയാണെന്ന് സുപ്രീംകോടതിയുടെ പരിശോധനാസമിതിയുടെ റിപ്പോര്‍ട് വ്യക്തമാക്കുന്നു.

കോമണ്‍വെല്‍ത്ത് വെട്ടിച്ചത് 36000 കോടി

2010 ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ജനങ്ങളുടെ പൊതുസ്വത്ത് കൊള്ളയടിക്കുന്നതിനുള്ള വേദിയാക്കി. രാജ്യത്തെ ലോകത്തിനുമുന്നില്‍ നാണംകെടുത്തിയ ഈ കുംഭകോണത്തില്‍, കോണ്‍ഗ്രസ് നേതാവും കോമണ്‍വെല്‍ത്ത് സംഘാടകസമിതി ചെയര്‍മാനുമായ സുരേഷ് കല്‍മാഡിയുടെ കാര്‍മികത്വത്തില്‍ 36,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. പണി തീരുംമുമ്പേതന്നെ ജവാഹര്‍ലാല്‍നെഹ്റു സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയും സ്റ്റേഡിയത്തിലേക്ക് താരങ്ങളെയും വിശിഷ്ടാതിഥികളെയും എത്തിക്കുന്നതിനുള്ള പാലവും തകര്‍ന്നുവീണു.

ഗെയിംസിന് അനുമതി നേടിയെടുക്കാനെന്നപേരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും എംപിമാര്‍ ചേര്‍ന്ന് നടത്തിയ വിദേശയാത്രകള്‍ക്കായി പൊടിച്ചത് 45 കോടി രൂപ.

2006ല്‍ മെല്‍ബണില്‍ നടന്ന ഗെയിംസ് നിരീക്ഷിക്കുന്നതിനായി പോയവരെല്ലാം ചേര്‍ന്ന് പൊടിച്ചത് 33 കോടി രൂപ.

ഹൈദരാബാദില്‍ ഒരു പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പണിഞ്ഞതിന് 90 കോടി രൂപയാണ് ചെലവായത്. കോമണ്‍വെല്‍ത്ത് ഗെയിംസിനായി സ്റ്റേഡിയം നവീകരിക്കുന്നതിന് 961 കോടി രൂപചെലവാക്കി.

10 കോടി ചെലവിട്ടതായി പറയുന്ന നടപ്പാലം പണി തീരുംമുമ്പേ തകര്‍ന്നടിഞ്ഞു. 

ഗെയിംസുമായി ബന്ധപ്പെട്ട 16 നിര്‍മാണപദ്ധതികളില്‍ അഴിമതി നടന്നതായാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ കണ്ടെത്തിയത്. ഗെയിംസിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനുള്ള എല്ലാ പദ്ധതികളിലും അഴിമതി നടന്നതായി സിവിസി കണ്ടെത്തി. നിയമപ്രകാരം ടെന്‍ഡര്‍ വിളിക്കുകയോ രേഖാമൂലം ഒപ്പിടുകയോ ചെയ്യാതെ ബ്രിട്ടനിലെ എംഎം ഫിലിംസ് യുകെ ലിമിറ്റഡ് എന്ന കടലാസുകമ്പനിയുടെ അക്കൗണ്ടിലേക്ക് നാലുലക്ഷം പൗണ്ട് (ഏകദേശം 3.06 കോടി രൂപ) സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി അയച്ചുകൊടുത്തത് നികുതിസംബന്ധമായ പരിശോധനകള്‍ക്കിടയില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ഇന്ത്യയെ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇത് രഹസ്യമാക്കിവച്ച് ഗെയിംസിനെ 36,000 കോടി രൂപയുടെ അഴിമതിയില്‍ മുക്കിയ കല്‍മാഡിയെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

പ്രകൃതിവാതകം: റിലയന്‍സിന് ലാഭം 48 ലക്ഷം കോടി

$ 2004ല്‍ കൃഷ്ണ- ഗോദാവരി തടം റിലയന്‍സിനെ ഏല്‍പ്പിക്കുമ്പോള്‍ അവിടെനിന്ന് പ്രകൃതിവാതകം കുഴിച്ചെടുത്ത് യൂണിറ്റിന് 2.34 ഡോളര്‍വച്ച് പ്രതിദിനം 400 ലക്ഷം യൂണിറ്റ് എന്‍ടിപിസിക്ക് നല്‍കാമെന്നായിരുന്നു കരാര്‍. 2021 വരെ 17 വര്‍ഷത്തേക്കായിരുന്നു കരാര്‍.

യൂണിറ്റിന് 2.34 ഡോളര്‍ എന്നതുതന്നെ അധികം. കാരണം, ഒഎന്‍ജിസി വാതകം വിറ്റത് യൂണിറ്റിന് 1.83 ഡോളര്‍വച്ച്. $ 2007ല്‍ ഒരു യൂണിറ്റിന്റെ വില 2.34 ഡോളറില്‍നിന്ന് 4.2 ഡോളറാക്കി വര്‍ധിപ്പിച്ചു. റിലയന്‍സ് ആവശ്യമാകട്ടെ 4.3 ഡോളര്‍ ആക്കണമെന്നായിരുന്നു.

2014 ഏപ്രില്‍ ഒന്നുതൊട്ട് വാതകത്തിന്റെ വില 8.4 ഡോളറാക്കി. $ ദിവസം 400 ലക്ഷം യൂണിറ്റുവച്ച് 17 വര്‍ഷം വാതകം എന്‍ടിപിസിക്ക് നല്‍കാമെന്നാണ് ആദ്യത്തെ കരാര്‍. എന്നാല്‍, ആദ്യ ഘട്ടത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചിരുന്നില്ല. $ വില 4.2 ഡോളറാക്കി വര്‍ധിപ്പിച്ചതിലൂടെ റിലയന്‍സിന് ഒരു വര്‍ഷം ഉണ്ടാകുന്ന അധിക ലാഭം 1,63,020 കോടി രൂപ. 2007 മുതല്‍ 14 വരെയുള്ള അധിക ലാഭം 11,41,140 കോടി രൂപ. $ 2014 ഏപ്രില്‍തൊട്ട് വില 8.4 ഡോളര്‍ ആക്കുമ്പോള്‍ ഒരു വര്‍ഷത്തെ വരുമാനം 7,35,840 കോടി രൂപ. വിലവര്‍ധനകൊണ്ട് ഒരു വര്‍ഷത്തെ ലാഭം 5,20,940 കോടി രൂപ. $ 2014 മുതല്‍ 2021 വരെ ഏഴു വര്‍ഷത്തെ അധിക ലാഭം 36,46,580 കോടി രൂപ. 2007-21ല്‍ ഉണ്ടാകുന്ന അധിക ലാഭം 47,87,720 കോടി രൂപ. അംബാനിക്ക് 48 ലക്ഷം കോടി രൂപ അധിക ലാഭമുണ്ടാകുമ്പോള്‍ ഖജനാവിനുണ്ടാകുന്ന നഷ്ടം 48 ലക്ഷം കോടി രൂപ.

ഡല്‍ഹി വിമാനത്താവളം നഷ്ടം 40000 കോടി

$ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനെന്നപേരില്‍ ജിഎംആര്‍ ഗ്രൂപ്പിന് തലസ്ഥാനത്ത് കൈമാറിയത് 4800 ഏക്കര്‍ ഭൂമി.
$ സെന്റിന് കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി കൈമാറിയത് നൂറുരൂപ വാര്‍ഷികപാട്ടത്തിന്.
$ ഇതില്‍ 250 ഏക്കര്‍ ഭൂമി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും വിട്ടുകൊടുത്തു.
$ ഭൂമിയില്‍ ഏക്കറൊന്നിന് പ്രതിവര്‍ഷം 660 കോടി രൂപ ലൈസന്‍സ് ഫീസ് ഇനത്തില്‍മാത്രം ലഭിക്കും. ഇതനുസരിച്ച് 250 ഏക്കറില്‍നിന്ന് സ്വകാര്യകമ്പനിക്ക് ലഭിക്കുന്ന വാര്‍ഷികവരുമാനം 1.63 ലക്ഷം കോടി രൂപ.
$ ജിഎംആറിന് വിമാനത്താവളം വിട്ടുകൊടുക്കുമ്പോള്‍ യൂസര്‍ഫീ ഈടാക്കാമെന്ന വ്യവസ്ഥ ഇല്ല. എന്നാല്‍ യൂസര്‍ഫീ, വികസനഫണ്ട് തുടങ്ങിയ പേരുകളില്‍ ജിഎംആര്‍ ഗ്രൂപ്പ് യാത്രക്കാരെ പിഴിയുന്നു. $ സര്‍ക്കാര്‍ നിര്‍മിച്ച വിമാനത്താവളം, വികസനത്തിനെന്നപേരില്‍ സ്വകാര്യകമ്പനിക്ക് നല്‍കിയ ഈ ഇടപാടിനെയാണ് പിപിപി (സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം) എന്ന ഓമനപ്പേരിട്ട് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. ഈ ഒരൊറ്റ ഇടപാടില്‍ 40,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായി എന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഇത് നഷ്ടം ഏറ്റവും ചുരുക്കി കണക്കാക്കിയതിനുശേഷമുള്ള തുക. യഥാര്‍ഥ നഷ്ടം അഥവാ സ്വകാര്യകമ്പനിക്കുള്ള ലാഭം അതിന്റെ പത്തിരട്ടി വരും.

സ്വന്തം മരുമകന്‍

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ കുടുംബവും ഭരണസ്വാധീനത്തില്‍ കോടികളുടെ സ്വത്ത് സ്വന്തമാക്കി. സോണിയയുടെ മരുമകന്‍ റോബാര്‍ട്ട് വധേര മൂന്നു സംസ്ഥാനങ്ങളിലായി 1500 കോടി രൂപയുടെ സ്വത്ത് നേടി. മുറാദാബാദിലെ "വെറുമൊരു" പിച്ചള ബിസിനസുകാരനായ റോബര്‍ട്ട് വധേര അധികാരത്തിന്റെ മറവില്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തി. $ കോണ്‍ഗ്രസ് ഭരിച്ച ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും. $ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി കൂട്ടുകച്ചവടം. $ 2007 നവംബര്‍ ഒന്നിന് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. അതിനുശേഷം നാലുമാസത്തിനകം ആറു കമ്പനികള്‍. നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക് ലിമിറ്റഡ്, ബ്ലൂബ്രീസ് ട്രേഡിങ് ലിമിറ്റഡ്, സാകേത് കോര്‍ട്യാര്‍ഡ് ഹോസ്പിറ്റാലിറ്റി, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങള്‍. $ ഡല്‍ഹിയിലെ സാകേതത്തിലെ ഡിഎല്‍എഫ് മാളില്‍ ഹില്‍ട്ടന്‍ കോര്‍ട്ട്യാര്‍ഡ് ഹോട്ടലിന്റെ 50 ശതമാനം ഓഹരി. $ ഗുഡ്ഗാവിലെ ഗോള്‍ഫ്കോഴ്സിനടുത്ത് അരാലിയാസില്‍ കോടികള്‍ വിലമതിക്കുന്ന ഫ്്ളാറ്റ്. ഇങ്ങനെ പോകുന്നു വധേരയുടെ ബിസിനസ് സാമ്രാജ്യം.

deshabhimani

Saturday, March 22, 2014

ടുജി കൊള്ളയ്ക്ക് വെള്ളപൂശി; ചാക്കോ ചാലക്കുടി നേടി

1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ "നിഷ്കളങ്കരായ" പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും ചിദംബരത്തെയും അഴിമതിവീരന്‍ എ രാജ പറഞ്ഞുപറ്റിച്ചുവെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷനായിരുന്ന് റിപ്പോര്‍ട്ട് എഴുതിയ പി സി ചാക്കോയ്ക്ക് എന്തുകൊടുത്താല്‍ മതിയാകും? ചാലക്കുടി സീറ്റ് പോരേ. സിറ്റിങ് എംപിമാര്‍ അതത് മണ്ഡലങ്ങളില്‍തന്നെ വീണ്ടും ജനവിധി തേടിയാല്‍ മതിയെന്ന തീരുമാനം ചാക്കോയുടെ കാര്യത്തില്‍ മാത്രം ഹൈക്കമാന്‍ഡ് പുനഃപ്പരിശോധിച്ചതിന് മറ്റൊരു കാരണവുമില്ല. അവസാന നിമിഷംവരെ ചാലക്കുടിയില്‍ മുറുകെപ്പിടിച്ച ധനപാലനോട് ഹൈക്കമാന്‍ഡ് പറഞ്ഞത് ഇത്രമാത്രം, വേണമെങ്കില്‍ തൃശൂരില്‍ പോയി മത്സരിക്കുക. അതല്ലെങ്കില്‍ മത്സരരംഗത്തുനിന്ന് പിന്മാറുക.

മണ്ഡലംമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷയുടെ വസതിയില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനം പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് വി എം സുധീരനെയും ധനപാലനെയും അറിയിച്ചത്. എംപിയെന്ന നിലയില്‍ പൂര്‍ണ പരാജയമായിരുന്ന പി സി ചാക്കോയ്ക്ക് ആവശ്യപ്പെട്ട മണ്ഡലം നല്‍കേണ്ടിവന്നതിന്റെ രഹസ്യം ആന്റണി പിന്നീട് കേരള നേതാക്കളോട് വെളിപ്പെടുത്തി. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രംകേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ധനമന്ത്രി പി ചിദംബരത്തെയും സംരക്ഷിച്ചതിനുള്ള പ്രതിഫലം. 2ജി സ്പെക്ട്രം കേസ് പരിശോധിക്കുന്ന ജെപിസി അധ്യക്ഷന് നിയമപരിജ്ഞാനത്തെക്കാള്‍ വക്രബുദ്ധിയും തൊലിക്കട്ടിയുമാണ് ആവശ്യമെന്ന് ഹൈക്കമാന്‍ഡിന് ബോധ്യമുണ്ടായിരുന്നു. കോണ്‍ഗ്രസ് ആഗ്രഹിച്ചതുപോലെ ചാക്കോ സ്തുത്യര്‍ഹമായിതന്നെ സേവിച്ചു. എല്ലാ കുറ്റവും എ രാജയില്‍ ചുമത്തി. 30 അംഗ ജെപിസിയില്‍ വളഞ്ഞവഴിയിലൂടെ റിപ്പോര്‍ട്ടിന് അംഗീകാരവും വാങ്ങിയെടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ധനമന്ത്രി ചിദംബരത്തെയും ജെപിസി മുമ്പാകെ വിളിച്ചുവരുത്തണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ തുടക്കംമുതല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചാക്കോ തയ്യാറായില്ല. സമിതിയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ പറയാന്‍ താല്‍പ്പര്യമുണ്ടെന്ന് എ രാജ ചാക്കോയ്ക്ക് കത്തയച്ചു. അതും പരിഗണിച്ചില്ല. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിളിച്ചുവരുത്തേണ്ടതിന്റെ അനിവാര്യത സിപിഐ എം പാര്‍ലമെന്റി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി തന്റെ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി. മന്‍മോഹനും ചിദംബരത്തിനും എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന രാജയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ ജെപിസി അധ്യക്ഷന്‍ താല്‍പ്പര്യം കാട്ടിയില്ല. പ്രധാനമന്ത്രിയെ രാജ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍,മന്ത്രിസഭാ യോഗങ്ങളിലും പ്രധാനമന്ത്രിയുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളിലും കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയിരുന്നുവെന്ന് രാജ സമിതിക്കയച്ച കത്തില്‍ പറഞ്ഞു. ലേലം ഉണ്ടാവില്ലെന്നും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയമാകും സ്വീകരിക്കുകയെന്നും 2001ലെ വിലയ്ക്കുതന്നെയാകും സ്പെക്ട്രം വിതരണമെന്നും 2007 ഡിസംബര്‍ 26ന് രാജ പ്രധാനമന്ത്രിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി ആദ്യവാരം പ്രധാനമന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ സ്പെക്ട്രം വിതരണ നടപടികള്‍ക്ക് അനുമതി നല്‍കിയതായും രാജ പറഞ്ഞു. ഇത് ശരിയോ തെറ്റോ എന്നുപോലും സമിതി പരിശോധിച്ചില്ല. സ്പെക്ട്രത്തിന്റെ 2001ലെ അടിസ്ഥാനവിലയായ 1650 കോടി രൂപതന്നെ 2008 ലും ഈടാക്കാന്‍ ചിദംബരം അനുമതി നല്‍കിയത് എന്ത് അടിസ്ഥാനത്തിലെന്ന് പരിശോധിച്ചില്ല. സ്പെക്ട്രം സ്വന്തമാക്കിയ യൂണിടെക്, സ്വാന്‍ എന്നീ കടലാസുകമ്പനികള്‍ പിന്നീട് തങ്ങളുടെ ഓഹരികള്‍ വിറ്റ് കോടികള്‍ നേടി. സ്പെക്ട്രം നേടുന്ന കമ്പനികള്‍ മൂന്നുവര്‍ഷത്തേക്ക് ഓഹരികള്‍ വില്‍ക്കാന്‍പാടില്ലെന്നുണ്ട്. എന്നാല്‍, ചിദംബരം അതിന് അനുമതി നല്‍കി. 1621 കോടി രൂപയ്ക്ക് ലൈസന്‍സ് നേടിയ യൂണിടെക് 60 ശതമാനം ഓഹരി വിറ്റ് 6200 കോടി രൂപ നേടി. സ്വാന്‍ 1530 കോടിക്ക് ലൈസന്‍സ് വാങ്ങി 45 ശതമാനം ഓഹരി വിറ്റ് 4500 കോടി രൂപ നേടി. കമ്പനികള്‍ തമ്മിലുള്ള ലയനത്തിന്റെ മറവിലായിരുന്നു ഓഹരിവില്‍പ്പന. ഈ വിഷയവും സമിതി പരിശോധിച്ചില്ല. പകരം എല്ലാ അഴിമതിയും സമിതി അധ്യക്ഷനായിരുന്ന് ചാക്കോ ഭംഗിയായി മൂടിപ്പുതപ്പിച്ചു. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരണ സ്മരണ പോലെ ചാലക്കുടി സീറ്റും തരപ്പെടുത്തി.

എം പ്രശാന്ത് deshabhimani

Thursday, October 31, 2013

സിഎജി റിപ്പോര്‍ട്ട് പൂര്‍ണാബദ്ധമെന്ന് ജെപിസി റിപ്പോര്‍ട്ട്

ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ധനമന്ത്രി പി ചിദംബരത്തെയും പൂര്‍ണമായും കുറ്റവിമുക്തരാക്കിയ ജെപിസി റിപ്പോര്‍ട്ട് സമിതി അധ്യക്ഷന്‍ പി സി ചാക്കോ ചൊവ്വാഴ്ച സ്പീക്കര്‍ മീരാകുമാറിന് കൈമാറി. ഇടപാടില്‍ വന്‍ നഷ്ടം കണ്ടെത്തിയ സിഎജിയെ നിശിതമായി വിമര്‍ശിക്കുന്നതാണ് ചാക്കോയുടെ ഏകപക്ഷീയ റിപ്പോര്‍ട്ട്. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെലികോം കമ്പനികള്‍ക്ക് വഴിവിട്ട് 2ജി സ്പെക്ട്രവും ലൈസന്‍സും അനുവദിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കുമേല്‍ ചുമത്തുന്ന റിപ്പോര്‍ട്ടിനോട് പ്രതിപക്ഷ കക്ഷികളും യുപിഎ ഘടകകക്ഷിയായ ഡിഎംകെയും വിയോജിച്ചു. സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി, സിപിഐ ലോക്സഭാ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത, ടി ആര്‍ ബാലു (ഡിഎംകെ), തമ്പിദുരൈ (എഐഡിഎംകെ), അര്‍ജുന്‍ചരണ്‍ സേഥി (ബിജെഡി), കല്യാണ്‍ ബാനര്‍ജി (തൃണമൂല്‍), ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, രവിശങ്കര്‍ പ്രസാദ്, ഗോപിനാഥ് മുണ്ടെ, ധര്‍മേന്ദ്ര പ്രധാന്‍, ഹരിന്‍ പാഠക് (ബിജെപി) എന്നീ അംഗങ്ങളുടെ വിയോജനക്കുറിപ്പ് റിപ്പോര്‍ട്ടിലുണ്ട്. സപ്തംബര്‍ 27ന് ചേര്‍ന്ന അവസാന ജെപിസി യോഗത്തില്‍ 11 നെതിരെ 16 വോട്ടിനാണ് റിപ്പോര്‍ട്ട് പാസാക്കിയത്. ഗോപിനാഥ് മുണ്ടെ (ബിജെപി) അസുഖം കാരണം അവസാനയോഗത്തില്‍ പങ്കെടുത്തില്ല. രാജ്യസഭയില്‍ സര്‍ക്കാര്‍ അനുകൂല എംപിമാരെ തിരുകിക്കയറ്റിയാണ് ഭൂരിപക്ഷം ഒപ്പിച്ചത്.

സിഎജിക്കെതിരെ രൂക്ഷവിമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. ഇത്രയുമധികം വ്യത്യസ്തമായ നഷ്ടക്കണക്കുകള്‍ മറ്റൊരു സിഎജി റിപ്പോര്‍ട്ടിലും അവതരിപ്പിച്ചിട്ടില്ല. ഖജനാവിന് സംഭവിച്ച നഷ്ടമെത്രയെന്ന കാര്യത്തില്‍ തര്‍ക്കം ഉയര്‍ത്തുകയല്ല സിഎജി റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും അഴിമതിരാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ മാത്രമേ റിപ്പോര്‍ട്ട് ഉപകരിക്കൂ. തെളിയിക്കപ്പെട്ട വസ്തുതകളുടെ പിന്‍ബലത്തില്‍ കൂടുതല്‍ യാഥാര്‍ഥ്യ സ്വഭാവമുള്ള കണക്കുകളിലേക്ക് സിഎജി എത്തേണ്ടിയിരുന്നെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ലൈസന്‍സ് ഫീ അടയ്ക്കുന്നതില്‍ പിഴവ് വരുത്തിയ കമ്പനികള്‍ക്ക് ഇളവ് അനുവദിക്കുകവഴി 43,523 കോടി രൂപയുടെ നഷ്ടം ഖജനാവിന് സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. അന്ന് ധനമന്ത്രിയും ടെലികോംമന്ത്രിയും എതിര്‍ത്തിട്ടും സര്‍ക്കാര്‍ ഇളവ് നല്‍കി. രാജ പൂര്‍ണമായും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ജെപിസിയുടെ മറ്റൊരു കണ്ടെത്തല്‍. സുതാര്യത പാലിക്കുമെന്ന വാക്ക് പാലിക്കാന്‍ രാജ തയ്യാറായില്ല. സ്പെക്ട്രത്തിന് അപേക്ഷ സ്വീകരിക്കുന്നതിലെ അന്തിമ തീയതിയില്‍ അവസാനനിമിഷം മാറ്റംവരുത്തിയത് സംശയങ്ങള്‍ക്ക് ഇടയാക്കി. ടെലികോംമേഖലയുടെ വികാസവും ടെലിസാന്ദ്രത വര്‍ധിപ്പിക്കലുമായി സര്‍ക്കാരിന്റെ പരമമായ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani

Friday, September 27, 2013

ജെപിസി കരട് റിപ്പോര്‍ട്ട് സത്യം മൂടിവയ്ക്കുന്നു: യെച്ചൂരി

2ജി സ്പെക്ട്രം അഴിമതിയില്‍ കുറ്റക്കാരെ ചൂണ്ടിക്കാട്ടുന്നതിലും സത്യം പുറത്തുകൊണ്ടുവരുന്നതിലും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) കരടുറിപ്പോര്‍ട്ട് പരാജയപ്പെട്ടെന്ന് സമിതി അംഗമായ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

2ജി അഴിമതി അന്വേഷിക്കുന്ന ജെപിസിയുടെ ചെയര്‍മാന്‍ പി സി ചാക്കോയ്ക്ക് അയച്ച വിയോജനക്കുറിപ്പിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റ് ഏല്‍പ്പിച്ച ചുമതലപ്രകാരം കൃത്യമായ തെളിവുകള്‍ ശേഖരിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ജെപിസി ശ്രമിച്ചില്ല. സുപ്രധാനമായ തെളിവുകള്‍ ചെയര്‍മാന്‍ തള്ളിക്കളഞ്ഞു. 2007-08കാലത്തെ 2ജി അഴിമതിക്ക് അടിസ്ഥാനമായ നിര്‍ണായക കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു. അഴിമതി തടയുന്നതില്‍ കേന്ദ്രമന്ത്രിസഭ പരാജയപ്പെട്ട കാര്യവും പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരുടെ പിഴവുകളും ചൂണ്ടിക്കാട്ടിയില്ല. പ്രവര്‍ത്തനത്തിലും നടപടിക്രമങ്ങളിലും ജെപിസി ഗുരുതരവീഴ്ച വരുത്തി. സമിതി അംഗങ്ങള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരില്‍നിന്ന് മൊഴിയെടുത്തില്ല. ടെലികോംമന്ത്രിയായിരുന്ന എ രാജാ സ്വമേധയാ സന്നദ്ധനായിട്ടും അദ്ദേഹത്തിന്റെ മൊഴിയെടുത്തില്ല.

2ജി ലൈസന്‍സ് നല്‍കിയതില്‍ സിഎജി പറയുന്ന നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് ജെപിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഎജിയുടെ കണക്കുകൂട്ടല്‍ തെറ്റാണെന്ന് ജെപിസി ചെയര്‍മാന്‍ പറയുന്നു. ശരിയായി കണക്കുകൂട്ടേണ്ടത് എങ്ങനെയാണെന്ന് ചെയര്‍മാന്‍ പറയേണ്ടിയിരുന്നു. 2001ല്‍ 1658 കോടി വിലവരുന്ന സ്പെക്ട്രം ലൈസന്‍സിന് 2008ല്‍ എത്ര വില വരുമെന്നാണ് ചെയര്‍മാന്‍ കരുതുന്നത്? ലേലംവഴി സ്പെക്ട്രം നല്‍കിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന നേട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെലികോം സേവനം ലഭിക്കാന്‍വേണ്ടിയാണ് കുറഞ്ഞ നിരക്കില്‍ 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതെന്നാണ് വിശദീകരണം. യഥാര്‍ഥത്തില്‍ സ്വാന്‍, യൂണിടെക് എന്നീ കമ്പനികള്‍ക്കാണ് ലാഭമുണ്ടായത്. ഇന്‍ട്രാ സര്‍ക്കിള്‍ റോമിങ് സൗകര്യം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ ബിഎസ്എന്‍എല്ലിനെ നിര്‍ബന്ധിച്ചു. ഇത് ബിഎസ്എന്‍എല്ലിന് വലിയ ദോഷമുണ്ടാക്കി. ധനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് 2001ലെ നിരക്കില്‍ 2008ല്‍ ലൈസന്‍സുകള്‍ നല്‍കിയത്. ഈ നഷ്ടത്തിന് ധനമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലില്ല. ലൈസന്‍സിന്റെമാത്രം ഉറപ്പില്‍ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ഈ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് വായ്പ കൊടുക്കാന്‍ ധനമന്ത്രി നിര്‍ദേശിച്ചു. ഇത്തരം അഴിമതികളെ റിപ്പോര്‍ട്ട് തുറന്നുകാട്ടിയില്ല.

2008 ജനുവരിയില്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ സ്പെക്ട്രം ലേലനടപടികളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി സമ്മതിച്ചുവെന്നാണ് എ രാജ പറഞ്ഞത്. പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കണം. ഇത്തരം കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് പറയാനുള്ളത് ജെപിസിയുടെ മുന്നില്‍ ഹാജരായി പറയുകയോ എഴുതിനല്‍കുകയോ ചെയ്യാമായിരുന്നു. ധനമന്ത്രിയുടെ അനുമതിയോടെയാണ് സ്പെക്ട്രം ലേലംചെയ്തതെന്ന് എ രാജ പറഞ്ഞിരുന്നു. ഇതടക്കം നിരവധി ചോദ്യങ്ങള്‍ക്ക് ധനമന്ത്രി മറുപടി പറയണം. അതിനും ജെപിസി ചെയര്‍മാന്‍ അവസരമുണ്ടാക്കിയില്ല. ജെപിസി കരടുറിപ്പോര്‍ട്ട് സത്യം മൂടിവയ്ക്കുന്നതും കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ്. അതിനാല്‍ കരടുറിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

deshabhimani

Saturday, April 27, 2013

പ്രധാനമന്ത്രിയും ധനമന്ത്രിയും ജെപിസിക്ക് ഉത്തരം നല്‍കണം: യെച്ചൂരി


2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് ജെപിസിക്കുമുമ്പാകെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ധനമന്ത്രി പി ചിദംബരവും ഉത്തരം നല്‍കേണ്ടതുണ്ടെന്ന് ജെപിസിയിലെ സിപിഐ എം അംഗം സീതാറാം യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രിയും ധനമന്ത്രിയും ഈ ചോദ്യങ്ങള്‍ക്ക് ജെപിസിക്കുമുമ്പാകെ നേരിട്ടോ എഴുതിയോ മറുപടി നല്‍കാത്തപക്ഷം എ രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന പി സി ചാക്കോയുടെ കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശം അംഗീകരിക്കാനാകില്ല. ചെയര്‍മാന്‍ പി സി ചാക്കോ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും ജെപിസി അംഗങ്ങള്‍ക്ക് എഴുതിയ കത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു.

2ജി വില്‍പ്പനസംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് എ രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും നടപടിക്രമങ്ങളില്‍ സുതാര്യത പാലിക്കുമെന്ന ഉറപ്പ് രാജ പാലിച്ചില്ലെന്നുമാണ് പി സി ചാക്കോയുടെ കരട് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, രാജ ചാക്കോയ്ക്ക് അയച്ച കത്തില്‍ പറയുന്നത് 2ജി ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രിയുമായി നേരിട്ടും മന്ത്രിസഭയിലും നടത്തിയ കൂടിക്കാഴ്ചകളിലും എല്ലാ കാര്യവും അറിയിച്ചെന്നാണ്. ചാക്കോയുടെ കരട് റിപ്പോര്‍ട്ടില്‍പ്പോലും സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതിനുമുമ്പ് മൂന്നുതവണ രാജ പ്രധാനമന്ത്രിയെ കണ്ടെന്ന് പറയുന്നുണ്ട്. മാത്രമല്ല, പ്രധാനമന്ത്രികാര്യാലയത്തോട് രാജയുടെ കത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രിതന്നെ ആവശ്യപ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെ എ രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശം അംഗീകരിക്കാനാകില്ല. കാരണം ലൈസന്‍സ് നല്‍കിയ 2008 ജനുവരി 10ന് ഏതാനും ദിവസംമുമ്പുപോലും രാജ പ്രധാനമന്ത്രിയെ കണ്ട് നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ചചെയ്തതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം. അതോടൊപ്പംതന്നെ ലൈസന്‍സ് ലഭിക്കാത്ത കമ്പനികളുടെ താല്‍പ്പര്യപത്രം റദ്ദാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം.

2011 ഒക്ടോബര്‍ 29ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി, ധനമന്ത്രാലയവും ടെലികോം വിഭാഗവും ചേര്‍ന്നാണ് 2001ലെ ലൈസന്‍സ് ഫീസ് ഈടാക്കണമെന്ന് നിശ്ചയിച്ചതെന്ന് പറയുന്നുണ്ട്. ഈ തീരുമാനം എടുത്തത് ലൈസന്‍സ് നല്‍കുന്നതിനുമുമ്പായിരുന്നോ അതിനുശേഷമാണോ എന്നും പ്രധാനമന്ത്രി വിശദീകരിക്കണം. എന്തുകൊണ്ട് 2001ലെ ലൈസന്‍സ് ഫീസിനുതന്നെ 2008ലും നല്‍കാന്‍ തീരുമാനിച്ചെന്ന ചോദ്യത്തിന് ധനമന്ത്രി ഉത്തരം നല്‍കണം. കാരണം ഇക്കാര്യത്തെക്കുറിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് രാജയുടെ കത്തില്‍ പറയുന്നുണ്ട്- യെച്ചൂരി പറഞ്ഞു.

Questions to the PM
Friday, April 26, 2013

The following note has been sent by Sitaram Yechury, CPI(M) member of the Joint Parliamentary Committee on 2G Spectrum scam to other members of the JPC explaining why a conclusive report of the JPC cannot be prepared unless the following questions are answered by the Prime Minister and the Finance Minister.

*

Dear Hon’ble Colleague,

The Need for Answers from the Hon'ble Prime Minister on Certain Questions before the JPC

The Draft Report prepared by the Chairman of the JPC, Shri P.C. Chacko states in Section 10.45 the following:

In view of the above, the Committee are inclined to conclude that the Prime Minister was misled about the procedure decided to be followed by the Department of Telecommunications in respect of issuance of UAS licences. Further, the assurance given by the Minister of Communications and Information Technology in all his correspondence with the Prime Minister to maintain full transparency in following established rules and procedures of the Department stood belied.

Shri A.Raja in his letter to Shri Chacko has stated that he had kept the Hon'ble PM informed at each step of the process and through personal meetings as well as during cabinet meetings. The Draft Report also shows that indeed he wrote 3 letters to the PM prior to the 10th January, 2008 when the LoI's for the 120 licenses were issued. The Draft Report also states that the PM asked the PMO to prepare a Note on Shri Raja's letter dated 26th November, 2008 wherein he details the various steps he was proposing to take.

Taking the above into account, it is not possible for JPC to come to any conclusion about the veracity of Shri Raja's claim or the statement in the Draft Report that the PM was misled without the PM answering the following:

1. Is it true that Shri Raja had met him personally in the first week of January, 2008 as stated in his letter to brief the Hon'ble PM about the procedure he was going to follow? In his submission, Shri Raja states, “Thereafter I met the Hon’ble PM in the first week of January 2008 and this issue was again discussed and he agreed with the proposed course of action of the DoT.”

2. If this meeting did take place, did the Hon'ble PM agree with Shri Raja on the proposed course of action as Shri Raja claims?

3. On what specific count can we hold that Shri Raja misled the Hon'ble PM?
a) Is it about not auctioning/indexing license fees of 2001 for 2008?
b) Is it about the change in First-come-first-served policy regarding grant of license by which the date of fulfilling LoI first was to be used for grant of licenses and not the date of application
c) Is it about securing the consent of the Solicitor General to the procedure that was to be followed as stated by Shri Raja in his 26th November, 2008 letter?

4. On what count did Shri Raja not maintain transparency regarding procedures which Shri Raja was following in his communications with the Hon'ble PM as stated in the Draft Report

5. Even if the above is true – that Shri Raja misled the PM and did not maintain transparency as claimed by the Draft Report, the following issues still remain, which the Hon'ble PM needs to answer:
a) Even after LoI's were issued on 10th January, 2008, since the licenses had not been issued, the Government could have cancelled the LoI's and followed a proper procedure. Why did the Hon'ble PM not take action as he had himself asked that the Note prepared by Pulok Chatterjee, Secretary PM, dated 6th January, 2008 be modified to take into account the status after issuing of the LoI's?
b) The Hon'ble PM in October 29, 2011 had stated – in his meeting with TV editors – that the Finance Ministry and the DoT had agreed on keeping 2001 prices for entry and spectrum fees for 2008. Was this agreement between Finance Ministry and DOT reached before 10th January, 2008 or afterwards?
c) On what basis did the Hon'ble PM drop the suggestion for auctioning of the licenses he himself had made to Shri Raja in his letter dated 2nd November, 2008?
Keeping in mind the high office he occupies, the Hon'ble PM can give answers to the JPC orally or in writing. Without answers from the Hon'ble PM on the above, it is difficult to understand how the JPC can come to any conclusion regarding the Hon'ble PM being misled by Shri Raja.
The Need for Answers from the Hon'ble Finance Minister on Certain Questions before the JPC

The Draft Report prepared by Shri P.C. Chacko has made a number of observations regarding the Finance Ministry, and therefore of the Finance Minister's handling of the 2G license issues. It is not possible for JPC to come to any conclusion about the role of the Hon'ble Finance Minister without answers to the following questions.

Specifically, the Draft Report mentions in Section 10.43 the following:

The Ministry of Finance have informed the Committee that no communication was sent by the Department of Economic Affairs in response to the letter dated 29 November, 2007 from the Department of Telecommunications. From the sequence of events, the Committee gather the impression that the Ministry of Finance was in agreement with the position explained by the Department of Telecommunications in respect of cross-over fee charged for allowing usage of Dual Spectrum Technology by the existing licensees.
Does the Finance Minister agree with the Draft Report that by not responding to the position as explained by DoT regarding license fees, the Ministry of Finance had in effect given its consent? Why did the Finance Ministry not press the issue of entry and spectrum fee being pegged to 2001 prices in 2008, especially as the DoT had referred to the Cabinet note where it was mandatory to have such an agreement between the Finance Ministry and the DoT as per Section 2.1.2 (3)?

As a formal consent is required from the Finance Ministry to fixing of license fees, did the Finance Ministry give such a consent?

Shri A. Raja is his letter to Shri Chacko has also stated that his actions regarding license fees was with the concurrence of the Finance Ministry and the Finance Minister, whom he had met during the first week of January, 2008. Is it true that such a meeting took place and if so, is it correct that the Hon'ble FM had given his consent to license fee being kept at the 2001 level for the 2008 issuing of licenses?

Why did the Hon'ble FM agree – as can be seen from his note to the PM on 15th January, 2008 – to treat the matter of entry and spectrum fees for LoI's issued on 10th January, 2008 as a closed matter?

Why did the Hon'ble agree on 30th January, 2008 in his meeting with Shri A. Raja to treat the entry and spectrum fees for LoI's issued on 10th January, 2008 as a closed matter?
As one of the most eminent lawyers of the country, the Hon'ble FM was undoubtedly aware that LoI's could be cancelled before the formal grant of licenses and therefore his consent was essential for the entry and spectrum fees being kept at 2001 levels in 2008?

Why did the Hon'ble FM not push for the Government of India (Transaction of Business) Rule-4, which makes such concurrence mandatory regardless of the Cabinet note?
Why did the Hon'ble FM not push for the Government of India (Transaction of Business) Rule-7, which specifies in the second schedule that in cases which involves financial implications on which the Finance Minister desires a decision of the Cabinet and if a difference of opinion arises between two or more ministries and a Cabinet decision is desired, the matter shall be brought before the Cabinet?

Keeping in mind the high office he occupies, the Hon'ble FM can give answers to the JPC orally or in writing. Without answers from the Hon'ble FM on the above, it is difficult to understand how the JPC can come to any conclusion regarding the role of the Finance Ministry or the Hon'ble FM.

Monday, April 22, 2013

പ്രതിപക്ഷ പ്രതിഷേധം; സഭ തടസപ്പെട്ടു


കല്‍ക്കരി അഴിമതിയും ടുജി സ്പെക്ട്രം അഴിമതി സംബന്ധിച്ച ജെപിസി റിപ്പോര്‍ട്ട് ചോര്‍ന്ന പ്രശ്നവും ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ നടപടികള്‍ തടസപ്പെട്ടു. ജെപിസി ചെയര്‍മാന്‍ പി സി ചാക്കോക്കെതിരെ ഡിഎംകെ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ചാക്കോയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി ഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് ഇടതുപക്ഷവും ബിജെപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയയെും ധനമന്ത്രിയെയും കുറ്റവിമുക്തരാക്കുന്ന റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നല്‍കുന്നതിനു മുമ്പ് ചോര്‍ത്തിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ അറിയിച്ചു.

കല്‍ക്കരി അഴിമതി സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ബിജെപി അംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ നിര്‍ത്തിവെച്ചത്. ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കണമെന്നും പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. നേരത്തെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 12 വരെ സഭ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വീണ്ടും സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സഭ 2 വരെ നിര്‍ത്തി. സഭ പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തി.

തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം യുപിഎ സര്‍ക്കാരിന് കടുത്ത പരീക്ഷണമാകുമെന്ന് വ്യക്തമായി. ജെപിസി റിപ്പോര്‍ട്ടില്‍ ഭരണഘടനാ സ്ഥാപനമായ സിഎജിയെ രൂക്ഷമായി വിമര്‍ശിക്കുന്നതിനെതിരെയും പ്രതിപക്ഷരോഷം ഉയരും. കരട് റിപ്പോര്‍ട്ടില്‍ മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ പേര് ഉള്‍പ്പെടുത്തിയത് ബിജെപി അംഗങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ നേതൃത്വത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന മുന്‍ ടെലികോം മന്ത്രി എ രാജയുടെ ഭീഷണിയും സര്‍ക്കാരിന് തലവേദനയാകും. കല്‍ക്കരി അഴിമതി സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട സിബിഐയുടെ റിപ്പോര്‍ട്ട് മയപ്പെടുത്താന്‍ നിയമമന്ത്രി അശ്വനികുമാര്‍ നേരിട്ട് ഇടപെട്ടെന്ന ആരോപണവും പ്രതിപക്ഷം ആയുധമാക്കും. അശ്വനികുമാര്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐയെ സര്‍ക്കാര്‍ ചട്ടുകമാക്കുന്നതും പാര്‍ലമെന്റിനെ ശബ്ദമുഖരിതമാക്കും.

എന്നാല്‍, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ വര്‍ഷാവസാനം അഞ്ച് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും കണ്ണുവച്ച് പ്രധാന നിയമനിര്‍മാണങ്ങള്‍ പാസാക്കാന്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം സര്‍ക്കാര്‍ ഉപയോഗിക്കും. 67 ശതമാനം ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന ഭക്ഷ്യസുരക്ഷാ ബില്ലാണ് അതില്‍ പ്രധാനം. ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ ബില്ലാണ് മറ്റൊന്ന്. എന്നാല്‍, രണ്ട് ബില്ലിലെയും ഉള്ളടക്കത്തിനെതിരെ ഇടതുപക്ഷവും മറ്റും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ രാഷ്ട്രീയ സമവായം ഉണ്ടെന്ന പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥിന്റെ അവകാശവാദം ഇടതുപക്ഷം തള്ളിയിരുന്നു. നിരവധി ഭേദഗതികള്‍ കൊണ്ടുവരുമെന്നും ഇടതുപക്ഷ പാര്‍ടികള്‍ അറിയിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തുന്നതിന് ഭേദഗതി നിയമം, പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കുന്ന പെന്‍ഷന്‍ഫണ്ട് റഗുലേറ്റര്‍ ആന്‍ഡ് ഡവലപ്മെന്റ് ബില്‍, അവധിവ്യാപാര നിയന്ത്രണ ഭേദഗതി നിയമം തുടങ്ങി പല സുപ്രധാന ബില്ലുകളും പാസാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരക്കരാറിന് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ട്. പതിനാറ് പുതിയബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നാല് ബില്‍ ചര്‍ച്ചചെയ്ത് പാസാക്കാന്‍ ലക്ഷ്യമിടുന്നു. 35 ബില്ലാണ് സഭയുടെ പരിഗണനയിലുള്ളത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ രണ്ട് ബില്‍മാത്രമാണ് പാസാക്കാനായത്. ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും മറ്റും സഖ്യം വിട്ട സ്ഥിതിക്ക് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിയര്‍ക്കുമെന്ന് ഉറപ്പാണ്.

deshabhimani

2ജി, കല്‍ക്കരി അഴിമതികള്‍ സര്‍ക്കാരിനെ വിഷമത്തിലാക്കും


തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം യുപിഎ സര്‍ക്കാരിന് കടുത്ത പരീക്ഷണമാകും. സര്‍ക്കാരിനെ വെട്ടിലാക്കാന്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നുറപ്പായിട്ടുണ്ട്. ടുജി സ്പെക്ട്രം അഴിമതി സംബന്ധിച്ച ജെപിസി റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് ഇടതുപക്ഷവും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയയെും ധനമന്ത്രിയെയും കുറ്റവിമുക്തരാക്കുന്ന റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നല്‍കുന്നതിനു മുമ്പ് ചോര്‍ത്തിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ അറിയിച്ചു. ഭരണഘടനാ സ്ഥാപനമായ സിഎജിയെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടിനെതിരെയും പ്രതിപക്ഷരോഷം ഉയരും. കരട് റിപ്പോര്‍ട്ടില്‍ മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ പേര് ഉള്‍പ്പെടുത്തിയത് ബിജെപി അംഗങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ നേതൃത്വത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന മുന്‍ ടെലികോം മന്ത്രി എ രാജയയുടെ ഭീഷണിയും സര്‍ക്കാരിന് തലവേദനയാകും.

കല്‍ക്കരി അഴിമതിയും 13 ദിവസം നീളുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഉയര്‍ന്നുവരും. കല്‍ക്കരി അഴിമതി സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട സിബിഐയുടെ റിപ്പോര്‍ട്ട് മയപ്പെടുത്താന്‍ നിയമമന്ത്രി അശ്വനികുമാര്‍ നേരിട്ട് ഇടപെട്ടെന്ന ആരോപണവും പ്രതിപക്ഷം ആയുധമാക്കും. അശ്വനികുമാര്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐയെ സര്‍ക്കാര്‍ ചട്ടുകമാക്കുന്നതും പാര്‍ലമെന്റിനെ ശബ്ദമുഖരിതമാക്കും.

എന്നാല്‍, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ വര്‍ഷാവസാനം അഞ്ച് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും കണ്ണുവച്ച് പ്രധാന നിയമനിര്‍മാണങ്ങള്‍ പാസാക്കാന്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം സര്‍ക്കാര്‍ ഉപയോഗിക്കും. 67 ശതമാനം ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന ഭക്ഷ്യസുരക്ഷാ ബില്ലാണ് അതില്‍ പ്രധാനം. ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ ബില്ലാണ് മറ്റൊന്ന്. എന്നാല്‍, രണ്ട് ബില്ലിലെയും ഉള്ളടക്കത്തിനെതിരെ ഇടതുപക്ഷവും മറ്റും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ രാഷ്ട്രീയ സമവായം ഉണ്ടെന്ന പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥിന്റെ അവകാശവാദം ഇടതുപക്ഷം തള്ളിയിരുന്നു. നിരവധി ഭേദഗതികള്‍ കൊണ്ടുവരുമെന്നും ഇടതുപക്ഷ പാര്‍ടികള്‍ അറിയിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തുന്നതിന് ഭേദഗതി നിയമം, പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കുന്ന പെന്‍ഷന്‍ഫണ്ട് റഗുലേറ്റര്‍ ആന്‍ഡ് ഡവലപ്മെന്റ് ബില്‍, അവധിവ്യാപാര നിയന്ത്രണ ഭേദഗതി നിയമം തുടങ്ങി പല സുപ്രധാന ബില്ലുകളും പാസാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരക്കരാറിന് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ട്. പതിനാറ് പുതിയബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നാല് ബില്‍ ചര്‍ച്ചചെയ്ത് പാസാക്കാന്‍ ലക്ഷ്യമിടുന്നു. 35 ബില്ലാണ് സഭയുടെ പരിഗണനയിലുള്ളത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ രണ്ട് ബില്‍മാത്രമാണ് പാസാക്കാനായത്. ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും മറ്റും സഖ്യം വിട്ട സ്ഥിതിക്ക് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിയര്‍ക്കുമെന്ന് ഉറപ്പാണ്.

deshabhimani 220413

Sunday, April 21, 2013

രാജയുടെ ഓരോ നീക്കവും പ്രധാനമന്ത്രി അറിഞ്ഞ്


2ജി സ്പെക്ട്രം ഇടപാടുകള്‍ പ്രധാനമന്ത്രിക്ക് അറിയാതെയാണെന്ന സംയുക്ത പാര്‍ലമെന്ററിസമിതിയുടെ കരട് റിപ്പോര്‍ട്ടിലെ വാദങ്ങള്‍ പച്ചക്കള്ളം. അന്നത്തെ ടെലികോംമന്ത്രി എ രാജയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഈ വിഷയത്തില്‍ കത്തിലൂടെ ആശയവിനിമയം നടത്തിയത് പലവട്ടം. 2007 നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇരുവരും നിരവധി കത്തയച്ചു. 2ജി സ്പെക്ട്രം വിതരണംമാത്രമായിരുന്നു അവയുടെ ഉള്ളടക്കം.

2ജി ലൈസന്‍സിന് അപേക്ഷിക്കാനുള്ള അവസാനതീയതി മാറ്റിയതിനെ അന്നത്തെ ടെലികോം സെക്രട്ടറി ഡി എസ് മാത്തൂറും ട്രായ് ചെയര്‍മാന്‍ നൃപേന്ദ്രമിശ്രയും എതിര്‍ത്തിരുന്നു. പിന്നീട് ടെലികോം സെക്രട്ടറിയായ സിദ്ധാര്‍ഥ് ബെഹ്റയെ ഉപയോഗിച്ചായിരുന്നു രാജയുടെ നീക്കം. 2001ലെ വിലയ്ക്ക് 2008ല്‍ ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ത്ത് അന്നത്തെ ധന സെക്രട്ടറി ഡി സുബ്ബറാവു ടെലികോം സെക്രട്ടറിക്ക് കത്തയച്ചു. ധനമന്ത്രി പി ചിദംബരത്തിന്റെ അറിവോടെയായിരുന്നു ഇത്. മാനദണ്ഡം ലംഘിച്ച് സ്പെക്ട്രം അനുവദിക്കരുതെന്ന് നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജും ആവശ്യപ്പെട്ടു. അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം തേടണമെന്നും ആവശ്യപ്പെട്ടു. 2007 നവംബര്‍ ഒന്നിനായിരുന്നു ഇത്. തുടര്‍ന്നാണ് എ രാജയ്ക്ക് പ്രധാനമന്ത്രി കത്തയച്ചത്. സ്പെക്ട്രം അനുവദിക്കുന്നതിലെ പ്രക്രിയസംബന്ധിച്ച് ചില പരാതിയുണ്ടെന്നും സുതാര്യവും നടപടിക്രമം ശരിയായി പാലിച്ചുമാകണം ഇടപാടെന്നും കത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. തന്നോട് അറിയിക്കാതെ സ്പെക്ട്രം അലോട്ട്മെന്റുമായി മുന്നോട്ടുപോകരുതെന്നും ട്രായ് ഉയര്‍ത്തിയ തടസ്സവാദങ്ങളോട് പ്രതികരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നവംബര്‍ രണ്ടിന് രാത്രിതന്നെ പ്രധാനമന്ത്രിക്ക് രാജ മറുപടി നല്‍കി. സൊളിസിറ്റര്‍ ജനറലായിരുന്ന ജി ഇ വഹന്‍വതിയുടെ സാന്നിധ്യത്തിലാണ് രാജ പ്രധാനമന്ത്രിക്കുള്ള മറുപടിക്കത്തുകള്‍ തയ്യാറാക്കിയത്.

2007 ഡിസംബര്‍ 26ന് രാജ പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി. പ്രണബ് മുഖര്‍ജിയും സോളിസിറ്റര്‍ ജനറലും ആവശ്യമായ നിര്‍ദേശം നല്‍കിയെന്നും തുടര്‍നടപടിയുമായി മുന്നോട്ടുപോകാമെന്ന് നിര്‍ദേശിച്ചുവെന്നുമായിരുന്നു കത്തില്‍. 2008 ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി ഇതിന് മറുപടി അയച്ചത്. 2007 നവംബറിനും 2008 ജനുവരിക്കുമിടയില്‍ ഡിഎംകെ നേതാവ് എം കരുണാനിധി മകള്‍ കനിമൊഴിയുമൊത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. സോണിയ ഗാന്ധിയെയും കരുണാനിധി സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് പ്രധാനമന്ത്രിയുടെ എതിര്‍പ്പ് ഇല്ലാതായത്. നടപടിക്രമം അട്ടിമറിച്ചുള്ള സ്പെക്ട്രം വിതരണം നിര്‍ത്തിവയ്ക്കണമെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പ്രധാനമന്ത്രിയോട് 2008 ഫെബ്രുവരി 29ന് ആവശ്യപ്പെട്ടിരുന്നു. ടെലികോംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ടെലികോം മേഖലയിലെ സംഘടനകളും രാഷ്ട്രീയപാര്‍ടികളും ശക്തമായി എതിര്‍ത്ത അഴിമതി ഇടപാടിന് പ്രധാനമന്ത്രി മൗനസമ്മതം നല്‍കുകയായിരുന്നുവെന്ന് കത്തിടപാടുകള്‍ തെളിയിക്കുന്നു.
(വി ജയിന്‍)

deshabhimani 210413

Saturday, April 20, 2013

ജെപിസി റിപ്പോര്‍ട്ടല്ല; ചാക്കോ റിപ്പോര്‍ട്ട്

2ജി: സിഎജി കണക്കുകള്‍ തള്ളി ജെപിസി കരട് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതി ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ പൂര്‍ണമായി കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വെള്ളപൂശിയുമുള്ള സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ കരടുറിപ്പോര്‍ട്ട് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സിഎജി)ന്റെ നഷ്ടക്കണക്കുകളെയും തള്ളുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ 2ജി ലൈസന്‍സ് വിതരണത്തിലെ ക്രമക്കേട് ഖജനാവിന് 67,364 കോടി രൂപ മുതല്‍ 1.76 ലക്ഷം കോടി രൂപയുടെവരെ നഷ്ടം വരുത്തിയെന്ന സിഎജിയുടെ കണ്ടെത്തലിനെ രൂക്ഷമായാണ് ജെപിസി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നത്. സിഎജിയുടെ നഷ്ടക്കണക്കുകള്‍ തള്ളുന്ന കരടുറിപ്പോര്‍ട്ട് എന്‍ഡിഎ ഭരണകാലത്തെ സ്പെക്ട്രം ഇടപാട് രാജ്യത്തിന് 40000 കോടി നഷ്ടമുണ്ടാക്കിയെന്നും കണ്ടെത്തി.

ലൈസന്‍സ് വിതരണത്തിലുണ്ടായ നഷ്ടം ഊഹക്കണക്കുകളിലൂടെ നിശ്ചയിക്കാനുള്ള സിഎജിയുടെ ശ്രമം ദുരുദ്ദേശ്യത്തോടെയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 1.76 ലക്ഷം കോടി നഷ്ടം വന്നുവെന്ന് കണ്ടെത്തിയ സിഎജി പക്ഷേ, പരമാവധി വരുമാനം സമാഹരിക്കലല്ല ടെലികോം നയത്തിന്റെ ലക്ഷ്യമെന്ന അടിസ്ഥാന തത്വം മറന്നു- കരട് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുകയാണ് നയത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് 2007ല്‍ ഉള്‍പ്പെടെ ലൈസന്‍സ് വിതരണത്തിന് ലേലമാര്‍ഗം സ്വീകരിക്കേണ്ടതില്ലെന്ന് ട്രായ് നിര്‍ദേശിച്ചത്. ലേലത്തിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാട് ട്രായ് ആവര്‍ത്തിച്ചിട്ടും ലേലം നടത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന് ലഭിക്കാമായിരുന്ന വരുമാനത്തിലേക്ക് സിഎജി എന്തിന് കടന്നുവെന്നത് അത്ഭുതകരമാണ്. ടെലികോം മേഖലയില്‍ കാലാകാലങ്ങളായി സ്വീകരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ വേണമായിരുന്നു എന്തെങ്കിലും നഷ്ടം സംഭവിച്ചോയെന്ന് പരിശോധിക്കാന്‍. പശ്ചാത്തലസൗകര്യ മേഖലയായി അടുത്ത പത്തുവര്‍ഷത്തേക്ക് ടെലികോം മേഖലയെ കാണണമെന്നാണ് പത്താം പദ്ധതി രേഖയില്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ വരുമാന ഉല്‍പ്പാദനം ഈ മേഖലയുടെ പ്രധാനലക്ഷ്യമായി വരുന്നില്ല. പതിനൊന്നാം പദ്ധതിരേഖയും ടെലികോം മേഖലയെ പശ്ചാത്തലസൗകര്യ മേഖലയായി കാണണമെന്നാണ് നിര്‍ദേശിക്കുന്നത്. നയപരമായ ചട്ടക്കൂട്ടില്‍ വരുന്ന വിഷയത്തില്‍ മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ നഷ്ടം കണക്കാക്കുന്നത് ഉചിതമോയെന്ന ചോദ്യമാണ് ഉയരുന്നത്. ഏതു മാനദണ്ഡപ്രകാരം പരിശോധിച്ചാലും ടെലിസാന്ദ്രത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പിന്തുടര്‍ന്ന ടെലികോം നയം സര്‍ക്കാരിനുണ്ടായ, സാധ്യമായ ഏത് വരുമാന നഷ്ടത്തെയും മറികടക്കുമെന്ന് തീര്‍ച്ച- കരട് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
(എം പ്രശാന്ത്)

ജെപിസി റിപ്പോര്‍ട്ടല്ല; ചാക്കോ റിപ്പോര്‍ട്ട്

2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചെയര്‍മാന്‍ പി സി ചാക്കോയുടെമാത്രം റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ പാര്‍ടിയെയും പ്രധാനമന്ത്രിയെയും മന്ത്രിമാരെയും രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ് ചാക്കോ നിര്‍വഹിച്ചത്. ഡിഎംകെ യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ചത് രാജയില്‍ എല്ലാ കുറ്റവും ചാര്‍ത്താന്‍ പ്രേരകമാവുകയും ചെയ്തു. അഴിമതിക്ക് കാരണമായ കേന്ദ്രസര്‍ക്കാരിന്റെ ടെലികോംനയം ശരി. കപില്‍ സിബല്‍ പറഞ്ഞതുപോലെ 2ജി സ്പെക്ട്രം വില്‍പ്പനവഴി സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ല. തെറ്റുപറ്റിയത് സിഎജിക്കും ടെലികോംമന്ത്രി എ രാജയ്ക്കുംമാത്രം. 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടെന്ന കണ്ടെത്തല്‍ സിഎജിയുടെ കണക്ക് അറിയാത്തതുകൊണ്ട്. പ്രധാനമന്ത്രിയും ധനമന്ത്രി ചിദംബരവും ഒന്നും അറിഞ്ഞില്ല. എല്ലാം ചെയ്തത് രാജമാത്രം. ചാക്കോയുടെ റിപ്പോര്‍ട്ടിന്റെ രത്നച്ചുരുക്കം ഇങ്ങനെ.

 എല്ലാ കുറ്റവും ചെയ്തെന്നു പറയുന്ന രാജയെ ജെപിസിക്കു മുമ്പില്‍ വളിച്ചുവരുത്താന്‍ ചാക്കോ തയ്യാറായില്ല. രാജ സ്വയം ജെപിസിക്കു മുമ്പില്‍ ഹാജരാകാന്‍ തയ്യാറായപ്പോഴും എതിര്‍ത്തത് ചാക്കോതന്നെ. താന്‍ ചെയ്ത എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയും ചിദംബരവും അറിഞ്ഞുകൊണ്ടാണെന്നാണ് തുടക്കംമുതല്‍ രാജ പറഞ്ഞത്. കരട് വന്നശേഷവും രാജ ഇതുതന്നെ ആവര്‍ത്തിച്ചു. രാജയെ ജെപിസിക്കു മുമ്പില്‍ വിളിച്ചുവരുത്തിയാല്‍ പ്രധാനമന്ത്രിയും ചിദംബരവും കുടുങ്ങുമെന്ന് കോണ്‍ഗ്രസ് വക്താവിന് നന്നായി അറിയാവുന്നതിനാലാണ് രാജയെ വിളിക്കാതിരുന്നത്. പ്രധാനമന്ത്രിയെ വിളിക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതിനും തയ്യാറായില്ല. ഏപ്രില്‍ 25ന് ചേരുന്ന ജെപിസി യോഗത്തില്‍ റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടതുണ്ട്. ഇടതുപക്ഷ പാര്‍ടികള്‍ പ്രതിഷേധക്കുറിപ്പ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് 2010 മാര്‍ച്ചിലാണ് ജെപിസിക്ക് രൂപം നല്‍കിയത്. 30 അംഗങ്ങളാണ് ജെപിസിയില്‍ ഉള്ളത്. ജെപിസി രൂപീകരിക്കുന്ന വേളയില്‍ കമ്മിറ്റിയില്‍ യുപിഎക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ നഷ്ടമായി. തൃണമൂലിന് ഒരംഗവും ഡിഎംകെയ്ക്ക് രണ്ട് അംഗവുമാണുണ്ടായിരുന്നത്. ഇവര്‍ സര്‍ക്കാരിന് എതിരായി സമിതിയില്‍ വോട്ട് ചെയ്താല്‍ ചാക്കോയുടെ റിപ്പോര്‍ട്ട് നിരാകരിക്കപ്പെടും. നിലവില്‍ യുപിഎക്ക് 14ഉം പ്രതിപക്ഷത്തിന് 15 അംഗങ്ങളുമാണുള്ളത്. ചാക്കോ കാസ്റ്റിങ് വോട്ട് ചെയ്താലേ കരട് റിപ്പോര്‍ട്ടിന് അംഗീകാരമാകൂ.

deshabhimani 200313

2ജി പ്രധാനമന്ത്രിയെ എല്ലാം അറിയിച്ചിരുന്നു: രാജ


 ഖജനാവിന് 1.76 ലക്ഷം കോടി നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി കുറ്റക്കാരനല്ലെന്ന ജെപിസി കണ്ടെത്തലിനെതിരെ മുന്‍ ടെലികോം മന്ത്രി എ രാജ രംഗത്ത്. പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ചാണ് 2ജി ലൈസന്‍സ് വിതരണത്തിന്റെ കാര്യത്തില്‍ താന്‍ തുടക്കംമുതല്‍ പ്രവര്‍ത്തിച്ചതെന്ന് രാജ പ്രതികരിച്ചു. കരട്റിപ്പോര്‍ട്ട് ജെപിസി അംഗങ്ങള്‍ക്ക് കിട്ടുന്നതിനു മുമ്പേ ചോര്‍ന്നത് അവകാശലംഘനമാണെന്ന് സമിതിയംഗവും സിപിഐ എം രാജ്യസഭാ നേതാവുമായ സീതാറാം യെച്ചൂരി പറഞ്ഞു.

കരട് ജെപിസി റിപ്പോര്‍ട്ട് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സംരക്ഷിക്കുന്ന കോണ്‍ഗ്രസ് രേഖ മാത്രമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് നിഷ്പക്ഷവും വസ്തുതകളെ ആധാരമാക്കിയുള്ളതുമാണെന്ന് ജെപിസി അധ്യക്ഷന്‍ പി സി ചാക്കോ അവകാശപ്പെട്ടു. റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ 25ന് ജെപിസി വീണ്ടും യോഗം ചേരും- ചാക്കോ അറിയിച്ചു. തനിക്ക് പറയാനുള്ളത് ജെപിസി കേട്ടിട്ടില്ലെന്ന് രാജ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജെപിസിക്ക് വീണ്ടും കത്തയക്കും. അവര്‍ വിളിക്കുമെന്നാണ് പ്രതീക്ഷ. നൂറോളം പേജ് വരുന്ന റിപ്പോര്‍ട്ട് താന്‍ ഈ വിഷയത്തില്‍ അയക്കും. തന്റെ റിപ്പോര്‍ട്ട് കണ്ടശേഷം അവര്‍ വിളിക്കുമെന്നാണ് പ്രതീക്ഷ. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്- രാജ പറഞ്ഞു.

എങ്ങനെയാണ് ഒരു മന്ത്രിക്ക് പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുകയെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി ചോദിച്ചു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കുറ്റവിമുക്തരാക്കിയുള്ള റിപ്പോര്‍ട്ടിനെ എങ്ങനെ വിശ്വാസത്തിലെടുക്കും? കരുണാനിധി ആരാഞ്ഞു. വെള്ളിയാഴ്ച രാവിലെമാത്രമാണ് തനിക്ക് കരട്റിപ്പോര്‍ട്ട് ലഭിച്ചതെന്ന് യെച്ചൂരി പറഞ്ഞു. അതിനു മുമ്പേ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വായിച്ചു. ഇത് അവകാശലംഘനമാണ്. ഈ വിഷയത്തില്‍ എങ്ങനെ മുന്നോട്ടു നീങ്ങണമെന്നത് മറ്റുള്ളവരുമായി ആലോചിച്ച് തീരുമാനിക്കും. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പൂര്‍ണമായും പഠിച്ചശേഷമേ കൂടുതല്‍ പ്രതികരിക്കൂ- യെച്ചൂരി പറഞ്ഞു. സത്യം വളച്ചൊടിക്കാനുള്ള ഉപകരണമാക്കി കോണ്‍ഗ്രസ് ജെപിസിയെ മാറ്റിയെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.

ബൊഫോഴ്സ് അഴിമതി അന്വേഷിച്ച ജെപിസിക്ക് സംഭവിച്ച അതേ ദുരന്തംതന്നെയാകും സ്പെക്ട്രം ജെപിസിക്കും സംഭവിക്കുക. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സത്യത്തെ വളച്ചൊടിക്കാന്‍ കോണ്‍ഗ്രസ് ജെപിസിയെ ഉപയോഗപ്പെടുത്തുന്നത്- ജെയ്റ്റ്ലി പറഞ്ഞു. റിപ്പോര്‍ട്ട് പക്ഷപാതപരമല്ലെന്ന് പി സി ചാക്കോ പറഞ്ഞു. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. എല്ലാ ജെപിസി അംഗങ്ങളും റിപ്പോര്‍ട്ട് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. രാജയെ സമിതി മുമ്പാകെ വിളിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ മറ്റ് മുന്‍ ടെലികോം മന്ത്രിമാരെയും വിളിക്കേണ്ടി വരും- ചാക്കോ പറഞ്ഞു.

ടെലികോം മന്ത്രിയായിരുന്ന രാജ പ്രധാനമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്ന കണ്ടെത്തലാണ് ജെപിസി നടത്തുന്നത്. പ്രധാനമന്ത്രിയും ധനമന്ത്രാലയവും സ്പെക്ട്രം ഇടപാടുകള്‍ സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുതാര്യത ഉറപ്പുനല്‍കിയ ടെലികോം മന്ത്രി എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം നീങ്ങുകയാണ് ചെയ്തത്. ഇടപാടില്‍ എല്ലാ തീരുമാനങ്ങളും ടെലികോം മന്ത്രിയുടേതു തന്നെയായിരുന്നു- കരട് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

deshabhimani 200413

Wednesday, January 16, 2013

വാര്‍ത്തകള്‍ - സ്പെക്ട്രം, മദ്യനയം, ലോട്ടറി...


ഒഴിവാക്കണമെന്ന തരൂരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ദേശീയഗാനത്തെ അപമാനിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രി ശശിതരൂരിനെതിരെ വിചാരണക്കോടതിക്ക് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് വി കെ മോഹനന്‍ നിരാകരിച്ചു. തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാമെന്നും തരൂരിന്റെ ഹര്‍ജിയില്‍ തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 16 മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ചു തരൂരിന് വിചാരണക്കോടതിയെ സമീപിക്കാം. അതുവരെ തരൂരിന് കുറ്റപത്രം നല്‍കുന്നത് നിര്‍ത്തിവെക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

അഭയകേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞു

കൊച്ചി: അഭയകേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞു. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണഹര്‍ജി നിരാകരിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരക്കലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രതികള്‍ക്കും സിബിഐ കോടതിക്കും ഹൈക്കോടതി നോട്ടീസ് അയക്കും. ബുധനാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി കെ മോഹനന്റെയാണ് ഉത്തരവ്. സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നു. പ്രതികളായ ഫാ: ജോസ് പൂതൃക്കയില്‍, ഫാ: തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് കോടതി നോട്ടീസയക്കാന്‍ ഉത്തരവിട്ടു.

മദ്യനയം പഠിക്കാന്‍ കമ്മറ്റി, പുതിയ ലൈസന്‍സ് നല്‍കില്ല

തിരു: പുതിയ മദ്യനയത്തെക്കുറിച്ച് പഠിക്കുന്നതിന് കമ്മറ്റിയെ വെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതുവരെ പുതിയ ബാര്‍ ലൈസന്‍സ് നല്‍കില്ല. നിലവിലുള്ള ലൈസന്‍സ് സംബന്ധിച്ച് ഈ കമ്മറ്റി പരിശോധിക്കും. മലപ്പുറത്തെ 36 അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കാന്‍ ഈ വിദ്യാലയങ്ങള്‍ എയ്ഡഡാക്കില്ല. അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ നിലവിലുള്ള രീതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്ന വരള്‍ച്ചയും വിലക്കയറ്റവും നേരിടുന്നതിനുള്ള നടപടികള്‍ 23 ന് പ്രത്യേകമന്ത്രിസഭായോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും പീഡന കേസുകളും കൈകാര്യം ചെയ്യാന്‍ എറണാകുളത്ത് അതിവേഗകോടതി ആരംഭിക്കും. ഹൈക്കോടതി നിര്‍ദേശിച്ച 18 ജീവനക്കാരെയും അനുവദിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ 21 വരെ നിയമസഭാസമ്മേളനം ചേരാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തു. ബജറ്റ് സമ്മേളനം മാര്‍ച്ചില്‍ ചേരും. വയനാട്ടിലെ കാര്‍ഷിക കടങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ മോറട്ടോറിയം നല്‍കും. സാമൂഹ്യസുരക്ഷാവിഭാഗം നടപ്പിലാക്കുന്ന സ്നേഹപൂര്‍വ്വം പദ്ധതിയില്‍ കോളേജ് വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തും. മാതാപിതാക്കളില്ലാത്തവരുടെ വിദ്യാഭ്യാസത്തിന് പ്രതിമാസം നല്‍കുന്ന തുക വര്‍ധിപ്പിക്കും. ആറന്‍മുള വിമാനത്താവളത്തിനായി നാട്ടുകാര്‍ കാത്തിരിക്കുകയാണ്. വികസനപദ്ധതികള്‍ വരുമ്പോള്‍ എതിര്‍പ്പ് സ്വാഭാവികമാണ്.

നിയമപരമായ കാര്യങ്ങളുള്ളതിനാലാണ് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ ഇടപെടുന്നത്. സമരത്തില്‍ പങ്കെടുത്തു എന്ന ഒറ്റക്കാരണം ചുമത്തി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കില്ല. സൂപ്പര്‍ ആന്വേഷന്‍ സമയത്ത് സമരം ചെയ്തവരുടെ കാര്യം പിന്നീട് തീരുമാനിക്കും. ഡയസ്നോണ്‍ തീരുമാനത്തില്‍ മാറ്റമില്ല. ജീവനക്കാരെ തടഞ്ഞവര്‍ക്കും ഓഫീസ് അടച്ചിട്ടവര്‍ക്കുമെതിരെ നിയമനടപടികള്‍ തുടരും. പരിക്കേറ്റവരുടെ ചികില്‍സാചെലവ് സര്‍ക്കാര്‍ വഹിക്കും. സ്കൂള്‍ യുവജനോല്‍സവത്തിലെ പ്രൈസ് മണി വര്‍ധിപ്പിക്കും. ആശ്രയപദ്ധതി രണ്ടാംഘട്ടം ആരംഭിക്കും. കൊച്ചിയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് നാലുവരിയാക്കല്‍ ആദ്യഘട്ടത്തിന് 25 കോടിക്ക് ഭരണാനുമതി നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

അന്യസംസ്ഥാന ലോട്ടറി: സിബിഐ നിലപാട് ദുരൂഹം

തിരു: അന്യസംസ്ഥാന ലോട്ടറിക്കേസില്‍ നിയമലംഘനമില്ലെന്ന സിബിഐ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ധനമന്ത്രി കെഎം മാണിയുടെ പ്രസ്താവന സംസ്ഥാനസര്‍ക്കാര്‍ നടത്തിയ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു. ദിനംപ്രതി നാല്‍പതിനായിരം കോടി രൂപ സംസ്ഥാനത്തു നിന്നും കൊള്ളയടിച്ചു കൊണ്ടിരുന്ന സമയത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ട് അന്യസംസ്ഥാന ലോട്ടറി നിര്‍ത്തിയത്. രാജ്യം കണ്ട വലിയ സാമ്പത്തിക അഴിമതികളിലൊന്നാണ് അന്യസംസ്ഥാനലോട്ടറിയുടെ പ്രവര്‍ത്തനം. കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹത്തിനുപയോഗിക്കുന്നതും വെളിപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഒരിക്കല്‍ അന്യസംസ്ഥാന ലോട്ടറിക്കാരുടെ വക്കീലായിരുന്ന ധനമന്ത്രി ചിദംബരം മറ്റൊരു നിലപാടെടുത്തു. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്ന ഈ അഴിമതി ലഘുവായി കാണാനാവില്ല. ധനമന്ത്രിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ സമഗ്രാന്വേഷണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും വി എസ് പറഞ്ഞു

17000 കോടിയുടെ വാര്‍ഷികപദ്ധതിക്ക് അംഗീകാരം

തിരു: അടുത്ത വര്‍ഷത്തേക്ക് 17,000 കോടി രൂപയുടെ അടങ്കലുള്ള വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 14.010 കോടി രൂപയുടെ പദ്ധതിയാണ് നടപ്പുവര്‍ഷത്തേത്. മൂവായിരം കോടിയുടെ വര്‍ധനയാണ് 2013-14 സാമ്പത്തികവര്‍ഷം ഉണ്ടാകുക. സ്വകാര്യവല്‍ക്കരണനടപടികള്‍ക്ക് ആക്കംകൂട്ടുന്ന നിര്‍ദേശങ്ങള്‍ക്കാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗം മുന്‍തൂക്കം നല്‍കിയത്. കൃഷി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കും. തദ്ദേശസ്ഥാപനങ്ങള്‍ക്കായി അടുത്ത വര്‍ഷം നാലായിരം കോടി രൂപ വകയിരുത്തും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിനിയോഗം ഇപ്പോള്‍ മോശമാണെന്നും യോഗം വിലയിരുത്തി. പദ്ധതി ആസൂത്രണ കമീഷന് സമര്‍പ്പിക്കും. ആസൂത്രണബോര്‍ഡ് അംഗീകരിച്ച പദ്ധതിയുടെ ചട്ടക്കൂടിലായിരിക്കും അടുത്ത ബജറ്റ്.

നാടക അരങ്ങ് ഉണര്‍ന്നു

തൃശൂര്‍: നാട്ടുപാട്ടിന്റെയും പരമ്പരാഗതവാദ്യങ്ങളുടെയും പശ്ചാത്തലത്തില്‍ എട്ടു ദിവസം നീളുന്ന രാജ്യാന്തര നാടകോത്സവത്തിന് (ഇറ്റ്ഫോക്ക്) സാംസ്കാരിക നഗരിയില്‍ തുടക്കമായി. ഡല്‍ഹിയിലെ എബിലിറ്റി അണ്‍ലിമിറ്റഡ് ഫൗണ്ടേഷന്‍ അവതരിപ്പിച്ച "സെലിബ്രേറ്റിങ് എബിലിറ്റീസാ"യിരുന്നു ഉദ്ഘാടനാവതരണം. വീല്‍ചെയറും ക്രച്ചസും ഉപയോഗിച്ച് അവതരിപ്പിച്ച സൂഫി നൃത്തം, ശാസ്ത്രീയ നൃത്തങ്ങള്‍ എന്നിവ സദസ്സിനെ അമ്പരപ്പിച്ചു. പോളണ്ടിലെ ലാം ഒര്‍ട് തിയറ്റര്‍ അവതരിപ്പിച്ച ഹാംലെറ്റ് മെഷീന്‍, കൊല്ലം പ്രകാശ് കലാകേന്ദ്രയുടെ "ഉതുപ്പാന്റെ കിണര്‍" എന്നീ നാടകങ്ങളാണ് ആദ്യ ദിവസം അരങ്ങേറിയത്.

പട്ടികജാതി ഉപപദ്ധതി വിഹിതം കുറയ്ക്കുന്നതില്‍ പ്രതിഷേധിക്കുക

ന്യൂഡല്‍ഹി: പട്ടികജാതി ഉപപദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള ആസൂത്രണ കമീഷന്‍ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 10,000 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തുന്നത്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ കുറയ്ക്കാനുള്ള തൊഴിലുറപ്പ് പദ്ധതി ദളിത് വിഭാഗത്തെ പ്രത്യേകമായി പരിഗണിക്കുന്നതല്ല. അതിനാല്‍തന്നെ പട്ടികജാതി ഉപപദ്ധതി പൊതുവിഭാഗത്തിലുള്ള പദ്ധതിയുമായി കൂട്ടിക്കലര്‍ത്തേണ്ടതില്ല. ഇത് സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമാണ്. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 300 രൂപയില്‍ കുറയാത്ത ദിവസവേതനം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇക്കാര്യം പരിഗണിച്ചില്ല. ദളിത് വിഭാഗത്തിനായി നിലവില്‍ തുച്ഛമായ തുകയാണ് ചെലവഴിക്കുന്നത്. അതുതന്നെ വഴിതിരിക്കാനുള്ള ശ്രമമാണിത്. പട്ടികജാതി ഉപപദ്ധതിക്കും തൊഴിലുറപ്പ് പദ്ധതിക്കും വെവ്വേറെ പണം അനുവദിക്കാന്‍ ജനം ശബ്ദമുയര്‍ത്തണമെന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.

സ്പെക്ട്രം വില മൂന്നാഴ്ചയ്ക്കകം

ന്യൂഡല്‍ഹി: അടുത്ത മാര്‍ച്ചില്‍ തുടങ്ങുന്ന രണ്ടാംഘട്ട സ്പെക്ട്രം ലേലത്തിന്റെ വില മൂന്നാഴ്ചയ്ക്കകം നിശ്ചയിക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ലൈസന്‍സ് റദ്ദാക്കിയ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ഫെബ്രുവരി നാലുവരെ പ്രവര്‍ത്തന കാലാവധി നീട്ടിക്കൊടുത്ത സുപ്രീംകോടതി വിധി മന്ത്രി സ്വാഗതംചെയ്തു. 2ജി സ്പെക്ട്രത്തിനുള്ള പുതിയ ലേലം മാര്‍ച്ച് അവസാനത്തിനുള്ളില്‍തന്നെ തീര്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സിബല്‍ വ്യക്തമാക്കി. സ്പെക്ട്രം വിലനിലവാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫെബ്രുവരി നാലിന് മുമ്പ് തീരുമാനമുണ്ടാവും. ഫെബ്രുവരി നാലിനാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. കാലാവധി നീട്ടിക്കൊണ്ടുള്ള സുപ്രീകോടതി ഉത്തരവ് ശുഭസൂചകമാണ്. കഴിഞ്ഞ പ്രാവശ്യത്തേതുപോലെ ഇനി നടക്കാനിരിക്കുന്ന ലേലവും പ്രശ്നങ്ങളില്ലാതെ അവസാനിക്കുമെന്ന് സിബല്‍ പറഞ്ഞു.

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന എ രാജ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച 122 ടെലികോം ലൈസന്‍സുകള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ സ്പെക്ട്രം നാലു മാസത്തിനകം പുനര്‍ലേലം ചെയ്യണമെന്നും അതുവരെ നിലവിലുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്നുമായിരുന്നു കോടതിവിധി. കഴിഞ്ഞ നവംബറില്‍ ആദ്യഘട്ട ലേലം നടന്നെങ്കിലും പ്രതികരണം മോശമായിരുന്നു. പല ടെലികോം മേഖലകളിലും സ്പെക്ട്രത്തിന് ആവശ്യക്കാരുണ്ടായില്ല. ലൈസന്‍സ് റദ്ദാക്കപ്പെട്ടശേഷം കഴിഞ്ഞ ഫെബ്രുവരി മുതലുള്ള സ്പെക്ട്രം ഉപയോഗത്തിന് കമ്പനികളില്‍നിന്ന് ഈടാക്കേണ്ട തുക എത്രയെന്ന് വിശദീകരിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത സ്പെക്ട്രം ലേലം നടക്കുന്ന മാര്‍ച്ച് വരെ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാണ് ടെലികോം മന്ത്രാലയം കോടതിയില്‍ ആവശ്യപ്പെട്ടത്. അടുത്ത ലേലത്തിനായി കമ്പനികളില്‍ താല്‍പ്പര്യം ഉണര്‍ത്താന്‍ ഇതാവശ്യമാണെന്നായിരുന്നു വാദം. ധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി സിഡിഎംഎ മൊബൈല്‍ സേവന ദാതാക്കള്‍ക്കും മറ്റുമുള്ള സ്പെക്ട്രത്തിന്റെ വില 50 ശതമാനം കുറയ്ക്കാന്‍ ശുപാര്‍ശചെയ്തിരുന്നു.

Saturday, November 24, 2012

റിപ്പോര്‍ട്ട് ആര്‍ പി സിങിന്റെ അറിവോടെയെന്ന് സിഎജി


 2ജി സ്പെക്ട്രം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്റെ അവസാനവട്ട ചര്‍ച്ചകള്‍ വരെ സിഎജി ഓഫീസിലെ ഉദ്യോഗസ്ഥന്‍ ആര്‍ പി സിങ് ഉണ്ടായിരുന്നെന്ന് സിഎജി വിനോദ് റായ് പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിന്റെ കരട് വരെ മാത്രമേ താന്‍ പങ്കാളിയായിട്ടുള്ളൂവെന്നും അന്തിമ റിപ്പോര്‍ട്ടില്‍ തനിക്ക് പങ്കില്ലെന്നുമുള്ള ആര്‍ പി സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിഎജി. പോസ്റ്റ് ആന്റ് ടെലികമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറലായ ആര്‍പി സിങ്ങ് സിഎജി റിപ്പോര്‍ട് പുറത്തിറക്കികൊണ്ട് നടത്തിയ പത്രസമ്മേളനത്തിലും പിന്നീട് പബ്ലിക്ക്സ് അക്കൗണ്ട്സ് കമ്മറ്റി ക്ക് മുമ്പിലും ജെപിസിയിലും നല്‍കിയ വിശദീകരണത്തിലും 1.76 ലക്ഷം കോടി രൂപ എന്ന നഷ്ടകണക്ക് ആവര്‍ത്തിച്ചിരുന്നു. കരട് റിപ്പോര്‍ടില്‍ 2645 കോടി രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായതെന്നും അന്തിമ റിപ്പോര്‍ടിലാണ് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതെന്നും താനറിയാതെ അത് കൂട്ടിച്ചേര്‍ത്തുവെന്നുമാണ് ആര്‍ പി സിങ് പറഞ്ഞത്.
 
ബിജെപി നേതാവും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനുമായ മുരളീ മനോഹര്‍ ജോഷിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നഷ്ടം 1.76 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയതെന്ന് സിങ് ആരോപിച്ചിരുന്നു. ഓഡിറ്റ് കണ്ടെത്തലിനെക്കുറിച്ച് ഇടക്കാലപഠനം നടത്താന്‍ രൂപീകരിച്ച ഗ്രൂപ്പില്‍ അംഗമായിരുന്ന ആര്‍ പി സിങ് 2010 ഒക്ടോബര്‍ നാലിന് ടെലികോം വകുപ്പുമായി നടന്ന അന്തിമവട്ടം ചര്‍ച്ചകളിലും പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഒരുക്കങ്ങളിലും അന്തിമ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നുവെന്ന് സിഎജി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു മുന്നില്‍ സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ആര്‍ പി സിങ്. മാത്രമല്ല, നഷ്ടക്കണക്ക് വിശദീകരിക്കുന്ന പ്രസന്റേഷന്‍ അവതരിപ്പിച്ചത് ആര്‍ പി സിങ് തന്നെയാണ്. ആ സമയത്ത് സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു വ്യത്യസ്ത അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. നഷ്ടത്തെക്കുറിച്ച് വ്യത്യസ്തമായ കണക്കും അദ്ദേഹം നല്‍കിയിട്ടില്ല. കരട് റിപ്പോര്‍ട്ടിന്റെ ഫോര്‍വേഡിങ് കത്തില്‍ 3ജി സ്പെക്ട്രം ലേലം നടത്തിയ മട്ടില്‍ 2ജി സ്പെക്ട്രം ലേലവും നടത്തിയിരുന്നെങ്കില്‍ 1.02 ലക്ഷം കോടി രൂപ ലഭിക്കുമായിരുന്നുവെന്ന് ആര്‍ പി സിങ് പറഞ്ഞിരുന്നു. അദ്ദേഹം പരാമര്‍ശിക്കാതിരുന്ന ഡുവല്‍ ടെക്നോളജി, എക്സ്ട്രാ സ്പെക്ട്രം എന്നീ ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് നഷ്ടം 1.76 ലക്ഷം കോടി രൂപയെന്ന റിപ്പോര്‍ട്ട് സിഎജി നല്‍കിയതെന്നും വിനോദ് റായ് പറഞ്ഞു.

കൃത്യമായ ആസൂത്രണത്തോടെയാണ് ആര്‍ പി സിങ് പ്രസ്താവന നടത്തിയത്. സിങ്ങിന്റെ പ്രസ്താവനക്കു തൊട്ടുപിന്നാലെ 2ജി സ്പെക്ട്രം അഴിമതിക്കാര്യത്തില്‍ മൗനം പാലിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മൗനം വെടിഞ്ഞ് സിഎജിക്കും ബിജെപിക്കുമെതിരെ പ്രതികരിച്ചത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ആസൂത്രിതമായി 2ജി അഴിമതിയെ ന്യായീകരിക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ആര്‍ പി സിങ് മാറിയെന്നാണ് വ്യക്തമായിരിക്കുന്നത്.
(വി ജയിന്‍)

deshabhimani

Tuesday, November 20, 2012

കേന്ദ്രം ഗൗരവം കാട്ടിയില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ലേലത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവം കാട്ടിയില്ലെന്ന് സുപ്രീംകോടതിയുടെ വിമര്‍ശം. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലേലം കൂടാതെയുള്ള സ്പെക്ട്രം വിതരണത്തിലൂടെ ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചെന്ന സിഎജി കണക്കുകള്‍ പൊളിക്കാന്‍ കേന്ദ്രവും ടെലികോം കമ്പനികളും ഒത്തുകളിച്ചെന്ന ആക്ഷേപം നിലനില്‍ക്കെയാണ് വിമര്‍ശം. ലേലനടപടികള്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രണ്ടുദിവസത്തിനകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ ജി എസ് സിങ്വി, ഗ്യാന്‍സുധ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. എ രാജയുടെ കാലത്ത് വിതരണംചെയ്ത 122 സ്പെക്ട്രം ലൈസന്‍സുകള്‍ ക്ര

മക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ലഭ്യമായ സ്പെക്ട്രമാണ് കഴിഞ്ഞയാഴ്ച കോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ വീണ്ടും ലേലം ചെയ്തത്. എന്നാല്‍, കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ലേലനടപടികളെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത്ഭൂഷണാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലൈസന്‍സുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ലഭ്യമായ സ്പെക്ട്രം എന്തുകൊണ്ട് പൂര്‍ണമായി ലേലത്തിന് വച്ചില്ലെന്ന ചോദ്യമാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി മുഖ്യമായും മുന്നോട്ടുവച്ചത്. എന്നാല്‍, ഇതിന് കൃത്യമായി മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി പി റാവുവിന് കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് സര്‍ക്കാരിന്റെ ലാഘവബുദ്ധിയോടെയുള്ള സമീപനത്തെ കോടതി നിശിതമായി വിമര്‍ശിച്ചത്. എന്തുകൊണ്ടാണ് ടെലികോം വകുപ്പിലെ അണ്ടര്‍സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ജസ്റ്റിസ് സിങ്വി ആരാഞ്ഞു. വകുപ്പു സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. അണ്ടര്‍സെക്രട്ടറിക്ക് സത്യവാങ്മൂലം ഫയല്‍ ചെയ്യേണ്ട കാര്യമില്ല. തങ്ങളിതും നേരത്തെയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വളരെ ഗൗരവമുള്ള വിഷയമായിട്ടും സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാര്യങ്ങളെ കാണുന്നത്- ജസ്റ്റിസ് സിങ്വി പറഞ്ഞു.

ഇതിനിടെ സ്പെക്ട്രം കേസില്‍ വാദംകേള്‍ക്കുന്ന പ്രത്യേക സിബിഐ കോടതി മുമ്പാകെ മുന്‍ ധനവകുപ്പ് സെക്രട്ടറിയായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു തിങ്കളാഴ്ച ഹാജരായി. പാന്‍ഇന്ത്യ ലൈസന്‍സിനൊപ്പം നല്‍കുന്ന സ്പെക്ട്രത്തിന് ഈടാക്കേണ്ട ഫീസിന്റെ കാര്യത്തില്‍ തന്റെ അഭിപ്രായം 2007ല്‍ ടെലികോം സെക്രട്ടറിയെ അറിയിച്ചിരുന്നെന്ന് സുബ്ബറാവു അറിയിച്ചു. 2001ല്‍ നിശ്ചയിച്ച സ്പെക്ട്രം ഫീസായ 1600 കോടി മാത്രം പാന്‍ ഇന്ത്യ ലൈസന്‍സിന് ഈടാക്കിയാല്‍ മതിയെന്ന ടെലികോം വകുപ്പ് നിലപാടിനെ ചോദ്യംചെയ്തിരുന്നെന്നും സുബ്ബറാവു പറഞ്ഞു.

Saturday, November 17, 2012

പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തത് ഒത്തുകളിമൂലം: ഇടതുപക്ഷം

സ്പെക്ട്രം ലൈസന്‍സ് ലേലംചെയ്തതില്‍ പ്രതീക്ഷിച്ച പണം ലഭിക്കാത്തത് യുപിഎ സര്‍ക്കാരും കോര്‍പറേറ്റുകളും ഒത്തുകളിച്ചതിന്റെ ഫലമാണെന്ന് ഇടതുപക്ഷം. ലേലത്തിലൂടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനെ ആഘോഷമായി കൊണ്ടാടുന്നത് തെറ്റായ നയത്തിന് ന്യായീകരണമാക്കാനാണെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍, 2008 ല്‍ ലഭിച്ചതിനേക്കാള്‍ 393 കോടി രൂപ ലേലത്തിലൂടെ ലഭിച്ചുവെന്ന കാര്യം കുറച്ചുകാണേണ്ടതില്ലെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. 
 
2008ല്‍ എ രാജയുടെ കാലത്ത് ആദ്യം വന്നവര്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കിയത് വഴി 9014 കോടി രൂപയാണ് ലഭിച്ചത്. അന്ന് ലേലത്തിലൂടെ ടൂ ജി സ്പെക്ട്രം വിറ്റിരുന്നുവെങ്കില്‍ 1.76 ലക്ഷം കോടിയുടെ വരുമാനമുണ്ടാകുമെന്നാണ് സിഎജി ചൂണ്ടിക്കാട്ടിയത്. അന്ന് ടൂ ജി സ്പെക്ട്രം ആവശ്യപ്പെട്ട് 575 അപേക്ഷ ലഭിച്ചിരുന്നു. പുതിയ 40 കമ്പനിയുടെ അപേക്ഷകളും അതിലുണ്ടായിരുന്നു. അന്ന് മാസത്തില്‍ രണ്ടു കോടി പേരാണ് മൊബൈല്‍ കണക്ഷന്‍ വാങ്ങിയിരുന്നത്. എന്നാല്‍, മൊബൈല്‍ കണക്ഷന്‍ 70 ശതമാനമായി ഉയര്‍ന്നു. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ടൂ ജിക്ക് പകരം ത്രീ ജി സ്പെക്ട്രം വന്നു. ഫോര്‍ ജി സ്പെക്ട്രം ഉടന്‍ തന്നെ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ റോമിങ് ചാര്‍ജ് എടുത്തുകളയുമെന്നും മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചു. അതുകൊണ്ട് 2008 ല്‍ ടൂ ജിക്കുള്ള പ്രാധാന്യം ഇപ്പോഴില്ല. മാത്രമല്ല സാമ്പത്തിക മാന്ദ്യവും ലേലത്തെ ദോഷകരമായി ബാധിച്ചു. സ്വാഭാവികമായും കമ്പനികള്‍ 2008 ലേതുപോലെ താല്‍പ്പര്യം കാട്ടാത്തത് സ്വാഭാവികം. 
 
സര്‍ക്കാരിനെ സംബന്ധിച്ച് 2008 ലേതിനേക്കാളും പണം ലഭിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം പണം കൂടുതല്‍ ലഭിച്ചാല്‍ സിഎജി ചൂണ്ടിക്കാട്ടിയ നഷ്ടം ശരിയാണെന്ന് വരും. പൊതുഖജനാവിലേക്ക് പണം വരുന്നതിനേക്കാളും യുപിഎ സര്‍ക്കാരിന് താല്‍പ്പര്യം പണം ലഭിക്കാതിരിക്കാനാണ്. പണമില്ലെന്ന് പറഞ്ഞ് സബ്സിഡികള്‍ ഇനിയും വെട്ടിക്കുറയ്ക്കാമെന്ന ഗൂഢലക്ഷ്യവും നവ ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്ന സര്‍ക്കാരിനെ സ്വാധീനിച്ചിട്ടുണ്ടാകാം. ഒപ്പം സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുന്ന സിഎജിയെ നിറംകെടുത്താന്‍ ഒരവസരവും ലഭിക്കും. കോര്‍പറേറ്റുകളും ലേലത്തെ തകര്‍ക്കാനാണ് ശ്രമിച്ചിരുന്നത്. ലേലത്തുക കുറച്ചാല്‍മാത്രമേ നിലവില്‍ കമ്പനികളുടെ കൈവശമുള്ള സ്പെക്ട്രത്തിന്റെ വിലയും കുറയ്ക്കാന്‍ കഴിയൂ. അതിനു വേണ്ടിയാണ് കോര്‍പറേറ്റ് കമ്പനികള്‍ ഒത്തുകളിച്ചത്. സര്‍ക്കാരാകട്ടെ കമ്പനികളെ ലേലത്തില്‍നിന്ന് അകറ്റാന്‍ ഫോര്‍ ജിയും മറ്റും ഉടന്‍ നല്‍കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയുംചെയ്തു. 
 
ടൂ ജി വഴി ഇ- മെയിലും മറ്റ് വസ്തുതാ കൈമാറ്റവും വരും മാസങ്ങളില്‍ സാധ്യമാകാന്‍ പോകുകയാണ്. അപ്പോള്‍ മാത്രമേ ടൂ ജിക്ക് വീണ്ടും ആവശ്യക്കാര്‍ കൂടൂ. മാത്രമല്ല സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുകയും വേണം. ഈ സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ലേലം കുറച്ചുകൂടി കഴിഞ്ഞ് നടത്തിയാല്‍ മതിയായിരുന്നു. അതിന് തയ്യാറാകാതെ തങ്ങളുടെ നയമാണ് ശരിയെന്ന് കാണിക്കാന്‍, മാധ്യമങ്ങളും സിഎജിയും തെറ്റാണെന്ന് കാണിക്കാന്‍ വ്യഗ്രതകാട്ടിയ സര്‍ക്കാര്‍ ലേലം പൊളിക്കാന്‍ കോര്‍പറേറ്റുകളുമായി കൈകോര്‍ക്കുകയായിരുന്നു. അതുകൊണ്ട് ബാക്കിയുള്ള ലൈസന്‍സുകളെങ്കിലും കുറച്ചു മാസങ്ങള്‍ക്കുശേഷമേ ലേലം ചെയ്യാവൂ എന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

Friday, November 9, 2012

സ്പെക്ട്രം ഫീസ് ഇനി ഒറ്റത്തവണ; നേട്ടം സ്വകാര്യ കമ്പനികള്‍ക്ക്

ന്യൂഡല്‍ഹി: ടെലികോം കമ്പനികളില്‍നിന്ന് സ്പെക്ട്രം ഫീസ് ഒറ്റത്തവണയായി പിരിച്ചെടുക്കാമെന്ന മന്ത്രിതല സമിതിയുടെ നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ക്ക് ഇത് ബാധകമാകും. സിഡിഎംഎ(കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ്) ഓപ്പറേറ്റര്‍മാര്‍ക്കുള്ള പ്രത്യേക നിര്‍ദേശം ടെലികോം ഡിപ്പാര്‍ട്മെന്റ് തയ്യാറാക്കി പിന്നീട് അവതരിപ്പിക്കും. 
 
നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഒറ്റത്തവണയായി സ്പെക്ട്രം ഫീസ് അടയ്ക്കണം. 31,000 കോടി രൂപ ഇങ്ങനെ സമാഹരിക്കുകയാണ് ലക്ഷ്യം. 4.4 മെഗാഹെട്സ്വരെയുള്ള സ്പെക്ട്രം ഉപഭോക്താക്കള്‍ ഒറ്റത്തവണ ഫീസ് അടയ്ക്കേണ്ടതില്ല. അതിനുമുകളിലുള്ള സ്പെക്ട്രം ഉപഭോക്താക്കള്‍ 2012ലെ ലേലത്തില്‍ നിശ്ചയിക്കുന്ന തുക ഫീസായി അടയ്ക്കണം. ഇത് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 6.2 മെഗാ ഹെട്സിനു മുകളിലുള്ള സ്പെക്ട്രം ഉപയോഗിക്കുന്ന കമ്പനികള്‍ 2008 ജൂലൈമുതലുള്ള ലൈസന്‍സ് ഫീസ് അടയ്ക്കണം. ജിഎസ്എം, സിഡിഎംഎ സംവിധാനങ്ങളിലുള്ള സ്പെക്ട്രം വിതരണത്തിലൂടെ 40,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, സിഡിഎംഎ സ്പെക്ട്രം എടുക്കാന്‍ ആളില്ലാതായി. സിഡിഎംഎ രംഗത്തുണ്ടായിരുന്ന ടാറ്റയും വീഡിയോകോണും പിന്മാറുകയുംചെയ്തു. ഒറ്റത്തവണ ഫീസ് നല്‍കാന്‍ തയ്യാറല്ലാത്ത 4.4 മെഗാ ഹെട്സിനുമുകളിലുള്ള സ്പെക്ട്രം ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് സ്പെക്ട്രം തിരിച്ചുനല്‍കാം. 4.4 മെഗാഹെട്സിനു മുകളിലുള്ള സ്പെക്ട്രം പങ്കിട്ട് ഉപയോഗിക്കുന്ന ടെലികോം സേവനദാതാക്കള്‍ അധിക ഒറ്റത്തവണ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍, സ്പെക്ട്രം യൂസേജ് ചാര്‍ജ് നല്‍കണം. സ്വകാര്യ ടെലികോം കമ്പനികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. 
 
സര്‍ക്കാരിന് വന്‍ വരുമാനഷ്ടവും സ്വകാര്യ കമ്പനികള്‍ക്ക് വന്‍ ലാഭവുമുണ്ടാക്കുന്ന വ്യവസ്ഥയാണിത്. സ്പെക്ട്രം മറ്റൊരു കമ്പനിക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ആദ്യത്തെ കമ്പനി നല്‍കിയ എന്‍ട്രി ഫീസും നിലവില്‍ ലേലത്തിലൂടെ ലഭിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന വ്യവസ്ഥ സ്വകാര്യ കമ്പനികള്‍ക്ക് വലിയ ഭാരമുണ്ടാക്കില്ല. വിദൂര ഗ്രാമപ്രദേശങ്ങളിലും ലാഭേഛയില്ലാതെ ടെലിഫോണ്‍ സേവനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ സ്പെക്ട്രം ഫീസില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ സേവനം നല്‍കുന്ന പൊതുമേഖലാ സ്ഥാപനമായ എംടിഎന്‍എല്ലിനെയും ഒഴിവാക്കിയില്ല. സ്പെക്ട്രം മറ്റൊരു കമ്പനിക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ആദ്യത്തെ കമ്പനി നല്‍കിയ എന്‍ട്രി ഫീസും നിലവില്‍ ലേലത്തിലൂടെ ലഭിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം സര്‍ക്കാരില്‍ അടയ്ക്കണം. ഫീസ് സംബന്ധിച്ച് പുതിയ തീരുമാനങ്ങള്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അധികഭാരം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവരവിനിമയ-വിവരസാങ്കേതിക മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ ഒറ്റത്തവണ ഫീസില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ ഫോറം ഓഫ് ബിഎസ്എന്‍എല്‍ ആന്‍ഡ് എംടിഎന്‍എല്‍ യൂണിയന്‍സ്/അസോസിയേഷന്‍സ് കണ്‍വീനര്‍ വി എ എന്‍ നമ്പൂതിരി പ്രതിഷേധിച്ചു. 
 
 
****
 
വി ജയിന്‍, കടപ്പാട് :ദേശാഭിമാനി

Friday, October 19, 2012

കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി മുന്‍ ക്യാബിനറ്റ് സെക്രട്ടറി


2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയ കമ്പനികളില്‍നിന്ന് പ്രവേശനഫീസായി 35,000 കോടി രൂപയെങ്കിലും വാങ്ങണമായിരുന്നുവെന്ന് ക്യാബിനറ്റ് സെക്രട്ടറിയായിരിക്കെ താന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നുവെന്ന് കെ എം ചന്ദ്രശേഖര്‍. നിലവില്‍ കേരളത്തിലെ അസൂത്രണബോര്‍ഡ് ഉപാധ്യക്ഷനായ ചന്ദ്രശേഖര്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)ക്ക് മുമ്പാകെയാണ് യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴി നല്‍കിയത്.

ചന്ദ്രശേഖറിന്റെ നിര്‍ദേശം സര്‍ക്കാര്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ 2ജി ലൈസന്‍സ് അനുവദിച്ച ഇനത്തില്‍ സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ തോതിലുള്ള നഷ്ടം സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നു. 1658 കോടി രൂപയ്ക്കാണ് ടെലികോം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയത്. ചന്ദ്രശേഖര്‍ പറഞ്ഞത് അംഗീകരിച്ചിരുന്നെങ്കില്‍ ഇതിന്റെ 21 മടങ്ങെങ്കിലും അധികം ലഭിക്കുമായിരുന്നു. ടെലിഫോണ്‍ കണക്ഷനുകളുടെ വര്‍ധന, പണപ്പെരുപ്പം എന്നിവ കണക്കിലെടുത്താണ് 35,000 കോടി രൂപയെങ്കിലും ലൈസന്‍സ് ഫീസ് ഈടാക്കണമെന്ന് 2007 നവംബര്‍ 26 ന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടതെന്ന് ചന്ദ്രശേഖര്‍ പറഞ്ഞതായി യോഗത്തിന് ശേഷം പാര്‍ലമെന്റ് അനക്സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജെപിസി ചെയര്‍മാന്‍ പി സി ചാക്കോ പറഞ്ഞു. മുന്‍ഗണനാക്രമത്തില്‍ 2ജി ലൈസന്‍സ് നല്‍കണമെന്ന ട്രായിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് പരിശോധിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട വേളയിലാണ് ഈ നിര്‍ദേശം ഉന്നയിച്ചതെന്നും 2007 മുതല്‍ 2011 വരെ ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ചന്ദ്രശേഖര്‍ പറഞ്ഞു. പ്രവേശന ഫീസ് വര്‍ധിപ്പിക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് ടെലികോം മന്ത്രാലയമാണെന്നും സര്‍ക്കാര്‍ നയമനുസരിച്ചു മാത്രമേ അവര്‍ക്ക് തീരുമാനം ഏടുക്കാന്‍ കഴിയുമായിരുന്നുള്ളുവെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രി സ്പെക്ട്രം വില്‍പ്പനയെക്കുറിച്ച് സ്വന്തമായ രീതിയില്‍ മറ്റ് സ്രോതസ്സുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും അദ്ദേഹം ജെപിസിയെ അറിയിച്ചു. ലേലം നടത്തണമെന്ന് ധനമന്ത്രാലയം നിഷ്കര്‍ഷിച്ചതായി പറയുന്ന 2011 മാര്‍ച്ച് 25ലെ രേഖ തീര്‍ത്തും ആഭ്യന്തരമായ നടപടിയാണ്.

2ജി സ്പെക്ട്രം വില്‍പ്പനയുടെ സമയക്രമം വ്യക്തമാക്കാനും നയത്തില്‍ ഐകരൂപ്യം ഉണ്ടാക്കാനും ലക്ഷ്യമിട്ടാണ് അത്തരമൊരു രേഖ തയ്യാറാക്കാന്‍ താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍,രേഖ അന്തിമമായി തയ്യാറാക്കിയത് തന്റെ ജോയിന്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ധനമന്ത്രാലയമാണ്. രേഖയിലെ ചില വിലയിരുത്തലുകളും പരാമര്‍ശങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. അതിനിടെ പ്രധാനമന്ത്രിയെയും ധനമന്ത്രി പി ചിദംബരത്തെയും ജെപിസിയിലേക്ക് വിളിപ്പിക്കില്ലെന്ന് പി സി ചാക്കോ വ്യക്തമാക്കി. പ്രധാനമന്ത്രിയെ ജെപിസിക്ക് മുമ്പില്‍ വിളിക്കുന്ന പാരമ്പര്യമില്ല. യോഗത്തില്‍ സമവായമോ ഭൂരിപക്ഷാഭിപ്രായമോ ഇല്ലാത്തതിനാല്‍ ധനമന്ത്രിയെയും വിളിക്കാനാവില്ല-ചാക്കോ പറഞ്ഞു. ധനമന്ത്രിയെ വിളിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതുകൊണ്ട് ബിജെപിയിലെ ആറ് അംഗങ്ങള്‍ വ്യാഴാഴ്ചത്തെ യോഗവും ബഹിഷ്കരിച്ചു. നവംബര്‍ എട്ടിനാണ് അടുത്ത യോഗം.

deshabhimani 191012

Sunday, September 30, 2012

സുപ്രീംകോടതി വിധി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുന്നില്ല: പിബി


 പ്രകൃതിവിഭവങ്ങളുടെ വിതരണവിഷയത്തില്‍ രാഷ്ട്രപതിയുടെ പരാമര്‍ശം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേന്ദ്രസര്‍ക്കാരിനെ ഒരുതരത്തിലും കുറ്റവിമുക്തമാക്കുന്നില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടങ്ങള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കഴിയുംവിധം കൃത്രിമമാര്‍ഗത്തിലൂടെ നല്‍കിയ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുന്നതല്ല വിധിന്യായമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. പ്രകൃതിവിഭവങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന നയത്തെക്കുറിച്ചുള്ള ചില കാര്യങ്ങളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വ്യക്തത നല്‍കിയത്. എല്ലാ മേഖലയിലും ലേലം മാത്രമല്ല മാര്‍ഗമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. പ്രകൃതിവിഭവങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച നയതീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് എക്സിക്യൂട്ടീവാണെങ്കിലും അത് പൊതുതാല്‍പ്പര്യം കണക്കിലെടുത്തായിരിക്കണമെന്നാണ് കോടതി പറഞ്ഞത്. 2ജി സ്പെക്ട്രത്തില്‍ ആദ്യം വന്നവര്‍ക്ക് ആദ്യം അനുവദിച്ച 122 ലൈസന്‍സും റദ്ദാക്കിയ മുന്‍ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറാകാത്തതുകൊണ്ടു തന്നെ തങ്ങളുടെ നയത്തെ സുപ്രീംകോടതി ശരിവച്ചെന്ന് കേന്ദ്രസര്‍ക്കാരിന് അവകാശപ്പെടാനാകില്ല.

കല്‍ക്കരി ദേശസാല്‍ക്കരിച്ച വ്യവസായമാണ്. കല്‍ക്കരിപ്പാടങ്ങള്‍ വ്യവസായങ്ങള്‍ക്കും മറ്റും നല്‍കാനാരംഭിച്ചത് പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ്. ദേശീയ നിയമത്തെ അവഗണിച്ച് കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തിലൂടെ നല്‍കുന്നത് വര്‍ധിച്ച സ്വകാര്യവല്‍ക്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ കല്‍ക്കരിയുടെ ഖനവും വിതരണവും പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വഴി നടത്തണമെന്ന ബദല്‍ പദ്ധതിയാണ് സിപിഐ എമ്മിന് മുന്നോട്ടു വയ്ക്കാനുള്ളത്. സ്വകാര്യ കമ്പനികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്കും പ്രകൃതിവിഭവങ്ങള്‍ നല്‍കണമോ എന്നതാണ് യഥാര്‍ഥ പ്രശ്നം. പ്രകൃതിവിഭവങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. അവ ദേശസാല്‍ക്കൃത മേഖലയില്‍ തന്നെ തുടരണം. ജലസ്രോതസ്സുകളുടെ കാര്യത്തിലും ഇതു തന്നെയായിരിക്കണം നയം-പിബി പറഞ്ഞു.

deshabhimani 290912

Wednesday, September 19, 2012

സ്പെക്ട്രം ജെപിസി കലങ്ങുന്നു


സ്പെക്ട്രം കുംഭകോണം അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ധനമന്ത്രി പി ചിദംബരം എന്നിവരെ വിളിച്ചുവരുത്തണമെന്ന ആവശ്യം സമിതി അധ്യക്ഷന്‍ പി സി ചാക്കോ തള്ളി. തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സമിതി യോഗം ബഹിഷ്കരിച്ചു. സമിതി അധ്യക്ഷനെന്ന നിലയില്‍ നിഷ്പക്ഷനായി പെരുമാറേണ്ട ചാക്കോ ഏകാധിപതിയെപ്പോലെ പെരുമാറുന്നതായി ബിജെപി ആരോപിച്ചു. 20ലെ ഭാരത് ബന്ദിന് ശേഷം സമിതിയില്‍ തുടരണോയെന്ന് തീരുമാനമെടുക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ അറിയിച്ചു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിളിക്കുന്ന കാര്യം സമിതിയില്‍ ഉന്നയിക്കാന്‍പോലും ചാക്കോ അനുവദിച്ചില്ലെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. ഇക്കാര്യം ഉന്നയിച്ച രവിശങ്കര്‍ പ്രസാദിനോട് ക്രുദ്ധനായാണ് പ്രതികരിച്ചത്. പുറമെനിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ജെപിസി അധ്യക്ഷന്റെ പ്രവര്‍ത്തനം. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാനാണ് ചാക്കോയുടെ ശ്രമം. അപ്രസക്തരായ സാക്ഷികളെ വിളിച്ചുവരുത്തി തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. തങ്ങളുടെ വിയോജനം ജനങ്ങളുടെ മുമ്പാകെ എത്തിക്കും. തികച്ചും പക്ഷപാതപരമായ ഇത്തരമൊരു സമിതിയില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമില്ല-സിന്‍ഹ പറഞ്ഞു.

എന്നാല്‍, താന്‍ ഏകാധിപതിയെപ്പോലെ പെരുമാറിയില്ലെന്ന് യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ ചാക്കോ പറഞ്ഞു. ഒരു കാരണവുമില്ലാതെയാണ് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയത്. നടപടിക്രമങ്ങളുമായി ബന്ധമില്ലാത്ത വിഷയമാണ് അവര്‍ ഉയര്‍ത്തിയത്. ബിജെപി സഖ്യകക്ഷികള്‍പോലും ഈ വിഷയത്തില്‍ അവരുടെ കൂടെയില്ല-ചാക്കോ പറഞ്ഞു. സ്പെക്ട്രം ഇടപാടിന്റെ കാലത്ത് കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആര്‍ സുബ്ബറാവു ചൊവ്വാഴ്ച സമിതി മുമ്പാകെ ഹാജരായി. സ്പെക്ട്രം വിതരണ വിഷയത്തില്‍ സാമ്പത്തികകാര്യ വകുപ്പിന് ലേലം ആവശ്യപ്പെടാമായിരുന്നെന്ന് ധനമന്ത്രാലയം 2011 മാര്‍ച്ച് 25ന് പുറത്തിറക്കിയ കുറിപ്പിന്റെ കാര്യത്തില്‍ തനിക്കും ഇപ്പോഴത്തെ ധനമന്ത്രി പി ചിദംബരത്തിനും ഒരേ അഭിപ്രായമാണെന്ന് സുബ്ബറാവു പറഞ്ഞു. അന്നത്തെ ധനസെക്രട്ടറി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ചിദംബരത്തെ ഇനിയും സമിതിയിലേക്ക് വിളിക്കേണ്ട ആവശ്യമില്ലെന്ന് ചാക്കോ യോഗത്തില്‍ അറിയിച്ചു.
(എം പ്രശാന്ത്)

deshabhimani 190912