ദേശാഭിമാനി
Showing posts with label കാര്‍ട്ടൂണ്‍. Show all posts

Friday, June 7, 2013
Tuesday, September 11, 2012
കാര്‍ട്ടൂണിസ്റ്റിന്റെ അറസ്റ്റ്: വ്യാപക പ്രതിഷേധം
കാണ്‍പുര്‍: യുപിഎ സര്‍ക്കാരിന്റെ അഴിമതികളെ വിമര്‍ശിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കാണ്‍പുര്‍ സ്വദേശിയുമായ അസീം ത്രിവേദി (24)യെ മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധം വ്യാപകം. അസീമിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹികപ്രവര്‍ത്തകരും കുടുംബാംഗങ്ങളും രംഗത്തെത്തി. അസീമിന്റെ അച്ഛന്‍ അശോക് ത്രിവേദിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കാണ്‍പുര്‍ എംപിയും കേന്ദ്ര കല്‍ക്കരിമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാളിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. കാണ്‍പൂര്‍, ഉന്നാവോ ജില്ലകളില്‍നിന്നുള്ളവരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
"കാര്‍ട്ടൂണ്‍സ് എഗയിന്‍സ്റ്റ് കറപ്ഷന്‍" (അഴിമതിക്കെതിരെയുള്ള കാര്‍ട്ടൂണുകള്‍) എന്ന തന്റെ വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ച കാര്‍ട്ടൂണാണ് ത്രിവേദിയുടെ അറസ്റ്റിന് കാരണമായത്. ദേശീയപതാക, പാര്‍ലമെന്റ്, ഭരണഘടന എന്നിവയെ അപമാനിക്കല്‍, സൈബര്‍ കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ അണ്ണാഹസാരെ സംഘം നടത്തിയ അഴിമതി വിരുദ്ധറാലിയില്‍ ഭരണഘടനയെ അപമാനിക്കുന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. അദ്ദേഹത്തെ 24 വരെ ആര്‍തര്‍റോഡ് ജയിലിലടയ്ക്കാന്‍ മുംബൈ കോടതി ഉത്തരവിട്ടു. അസീംത്രിവേദി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഠേയ കട്ജു അഭിപ്രായപ്പെട്ടു.
അസീമിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അതിനെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രിവേദി ഒന്നിനെയും അപമാനിച്ചിട്ടില്ലെന്നും അറിവില്ലാത്തവര്‍ക്ക് അദ്ദേഹത്തിന്റെ കാര്‍ട്ടൂണിന്റെ അര്‍ഥം മനസിലാകില്ലെന്നും പ്രമുഖ അഭിഭാഷകന്‍ മഹേഷ് ജത്മലാനി പറഞ്ഞു. സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള കുടുംബാംഗമായ തന്റെ മകനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റുചെയ്ത നടപടി വിരോധാഭാസമാണെന്ന് അശോക് പറഞ്ഞു. അസീമിന്റെ മുത്തച്ഛന്‍ രേവാ ശങ്കര്‍ ത്രിവേദി സ്വാതന്ത്രസമരസേനാനി ആയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരുമായി ആലോചിച്ച് അസീം ത്രിവേദിക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ജയപ്രകാശ് ജയ്സ്വാള്‍ അശോക് ത്രിവേദിയെ അറിയിച്ചു.
സിപിഐ എം അപലപിച്ചു
ന്യൂഡല്‍ഹി: അസീം ത്രിവേദിയെ ജയിലിലടച്ച നടപടിയെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് നിഷ്ഠുരമാണ്. കേസ് പിന്‍വലിച്ച് ത്രിവേദിയെ വിട്ടയക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വകുപ്പ് ആവര്‍ത്തിച്ച് ദുരുപയോഗപ്പെടുത്തുന്നതിനാല്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani 110912

Tuesday, March 20, 2012
അന്ത്യ അത്താഴവിവാദം അനാവശ്യം: മാര്‍ ക്രിസോസ്റ്റം
കോഴഞ്ചേരി: അന്ത്യ അത്താഴ വിവാദം അനാവശ്യമായിരുന്നെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്താ. അത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ യേശുദാസനും അഡ്വ. ജിതേഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രിസോസ്റ്റം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുഃഖവെള്ളിയാഴ്ച ദിവസം മലയാള മനോരമ ദിനപ്പത്രത്തില്‍ അന്ത്യഅത്താഴത്തിന്റെ പശ്ചാത്തലത്തില്‍ യേശുദാസന്‍ വരച്ച കാര്‍ട്ടൂണ്‍ രാഷ്ട്രീയ ആക്ഷേപഹാസ്യമായി മാത്രമേ മലയാളി കണ്ടുള്ളു. എന്നാല്‍ , സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച ബോര്‍ഡിലെ കാര്‍ട്ടൂണ്‍ വിവാദമായത് നീതീകരിക്കാന്‍ കഴിയില്ല. മിസ്രേമില്‍നിന്ന് കനാന്‍ നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ അപ്പത്തിനും വെള്ളത്തിനുമായി ജനങ്ങള്‍ കണ്ണീരോടെ പ്രാര്‍ഥിച്ചു. ഇന്ന് ഒബാമയ്ക്ക് മെസേജ് അയച്ചാല്‍ അപ്പവും വെള്ളവും കൊറിയറില്‍ എത്തും. അധികാരശക്തിയെ ദൈവമാക്കി കാണുന്ന അവസ്ഥയിലേക്ക് മാനവസമൂഹം അധഃപതിച്ചു. കാര്‍ട്ടൂണിലൂടെ ഏത് ഭരണാധികാരിയെയും രാഷ്ട്രീയനേതാവിനെയും മതനേതാവിനെയും അപഹസിച്ചാലും സുബോധമുള്ളവര്‍ കുറ്റം പറയില്ല. എന്നാല്‍ എഴുതിയാലും പ്രസംഗിച്ചാലും അടികിട്ടും- ക്രിസോസ്റ്റം പറഞ്ഞു.
മതനേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ വരയ്ക്കരുതെന്ന് പറയുന്നത് നീതികേടാണ്. രാഷ്ട്രീയപ്രവര്‍ത്തകരെ ശക്തിപ്പെടുത്താന്‍ ഇത്തരം കാര്‍ട്ടൂണ്‍ വിമര്‍ശനം അനിവാര്യമാണെന്നും ക്രിസോസ്റ്റം പറഞ്ഞു. തന്റെ ഇടത്തും വലത്തും ഒളിഞ്ഞുനോക്കുന്ന ദേവിലാലിനെയും ചന്ദ്രശേഖറെയും നോക്കി ഇവരിലൊരാള്‍ എന്നെ ഒറ്റിക്കൊടുക്കുമെന്നും ഒരാള്‍ തള്ളിപ്പറയുമെന്നും പ്രധാനമന്ത്രി വി പി സിങ് പറയുന്ന കാര്‍ട്ടൂണ്‍ മനോരമ ദിനപ്പത്രത്തില്‍ താന്‍ വരച്ച് നാലാഴ്ച കഴിഞ്ഞപ്പോള്‍ സംഭവം യാഥാര്‍ഥ്യമായെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പറഞ്ഞു. ഇ എം എസ് ദൈവത്തെപ്പോലെയാണെന്ന് ഒരിക്കല്‍ പി ജെ ജോസഫ് പറഞ്ഞത് താന്‍ കാര്‍ട്ടൂണാക്കിയെങ്കിലും ആരും അസഹിഷ്ണുത കാട്ടിയില്ല. എന്നാല്‍ , മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എ കെ ആന്റണി പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിയതിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ദിവസം അതിരാവിലെ എ കെ ആന്റണി ഫോണില്‍ വിളിച്ച് പരാതി പറഞ്ഞു. കടുത്ത വിമര്‍ശനത്തെയും കാര്‍ട്ടൂണിനെയും അസഹിഷ്ണുതയോടെ കാണുന്ന അപൂര്‍വം നേതാക്കളിലൊരാളാണ് എ കെ ആന്റണി. കെ കരുണാകരന്‍ ആദ്യകാലങ്ങളില്‍ കാര്‍ട്ടൂണ്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് കാര്‍ട്ടൂണുകളുടെ ആരാധകനായി മാറിയതായും യേശുദാസന്‍ പറഞ്ഞു.
കരുണാകരന്റെ 500 കാര്‍ട്ടൂണ്‍ അടങ്ങുന്ന തന്റെ പുതിയ പുസ്തകം അദ്ദേഹം ക്രിസോസ്റ്റത്തിന് കൈമാറി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം റോഷന്‍ റോയി മാത്യു രചിക്കുന്ന ക്രിസോസ്റ്റത്തിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട് മാരാമണ്‍ അരമനയിലെത്തിയതായിരുന്നു യേശുദാസനും ജിതേഷും. ഇ എം എസിന്റെയും അച്യുതമേനോന്റെയും നെഹ്റുവിന്റെയും ക്രിസോസ്റ്റത്തിന്റെയും മറ്റും കാരിക്കേച്ചറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വരച്ച് യേശുദാസനും അഡ്വ. ജിതേഷും ക്രിസോസ്റ്റത്തെ അത്ഭുതപ്പെടുത്തി.
(ബാബു തോമസ്)
deshabhimani 200312

Sunday, March 18, 2012
Saturday, March 10, 2012
Saturday, March 3, 2012
കാര്‍ട്ടൂണില്‍ പിറവം; യുഡിഎഫ് എലിമിനേഷന്‍ റൗണ്ടില്‍
കൊല്ലം: കാര്‍ട്ടൂണ്‍ മത്സരത്തില്‍ കൂടുതല്‍ പേര്‍ക്കും താല്‍പ്പര്യം പിറവം ഉപതെരഞ്ഞെടുപ്പ്. എലിമിനേഷന്‍ എന്ന വിഷയത്തില്‍ പിറവം തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം എലിമിനേറ്റ് ചെയ്യപ്പെടുന്നതാണ് അധികംപേരും ചിത്രീകരിച്ചത്.
പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഗീത റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്ന ഭരണപക്ഷത്തെയും വിധികര്‍ത്താക്കളായ പ്രതിപക്ഷത്തെയും ചിത്രീകരിച്ച അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ ടി എസ് ബോസിന്‍ ഒന്നാംസ്ഥാനം നേടി. പായുന്ന യാഗാശ്വം ഞാന്‍ ... (അതിവേഗം ബഹുദൂരം) മതിമറന്ന് പാടുന്ന മുഖ്യമന്ത്രിക്ക് പിന്നണിക്കാരായി മന്ത്രിമാരും യുഡിഎഫ് നേതാക്കളും. രണ്ടു രൂപയ്ക്ക് അരി, മെട്രോ റെയില്‍ , അതിവേഗ ട്രെയിന്‍ എന്നിങ്ങനെ രമേശ് ചെന്നിത്തല പിന്നണി താളം മുറുക്കുമ്പോള്‍ അന്ത്യത്താഴം പിറവത്ത് ഉണ്ണേണ്ടിവരുമോ എന്ന് വയലിനില്‍ ശോകാര്‍ദ്രമായി പാത്തോസ് വായിക്കുന്ന മാണിയും ചിന്തയ്ക്കൊപ്പം നര്‍മവും ഉണര്‍ത്തുന്നതായി. ഭരണത്തിന്റെ ഡെയിഞ്ചര്‍ ബെല്‍ മുഴങ്ങിത്തുടങ്ങിയെന്ന് അഭിപ്രായപ്പെടുന്ന വിധികര്‍ത്താക്കള്‍ കര്‍ഷക ആത്മഹത്യ എന്ന സംഗതി മറന്നുപോയ സ്ഥിതിക്ക് എലിമിനേറ്റ് ചെയ്താലോ എന്ന അന്തിമ തീരുമാനത്തിലെത്തുന്നു.
കാരിക്കേച്ചര്‍ വിഷയം ആര്‍ ബാലകൃഷ്ണപിള്ളയായിരുന്നു.

Saturday, February 11, 2012
Monday, December 12, 2011
കാര്‍ട്ടൂണിസ്റ്റ് മരിയോ മിരാന്റ അന്തരിച്ചു
പനാജി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മരിയോ മിരാന്റ(മരിയോ ഡി മിരാന്റ) അന്തരിച്ചു. ശനിയാഴ്ച രാത്രി ഉറക്കത്തിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും. മിരാന്റ 1926ല്‍ ദാമനിലാണ് ജനിച്ചത്. ഗോവന്‍ ജീവിതത്തെ ആധാരമാക്കിയുള്ള വരകളിലൂടെയാണ് ശ്രദ്ധേയനായത്. ബംഗളൂരു സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ , മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഐഎഎസ് പ്രവേശനത്തിന് മോഹിച്ച മരിയോ മിരാന്റ പിന്നീട് വാസ്തുശില്‍പ്പവിദ്യ പഠിക്കാനാരംഭിച്ചു. അതില്‍ താല്‍പ്പര്യം നഷ്ടപ്പെട്ടപ്പോള്‍പരസ്യ സ്റ്റുഡിയോ ആരംഭിച്ചു. ഇവിടെനിന്നാണ് അദ്ദേഹം കാര്‍ട്ടൂണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികള്‍ ഫെമിന, ഇക്കണോമിക് ടൈംസ്, ഇല്ലസ്ട്രേറ്റഡ് വീക്ലി എന്നീ മാസികകളിലാണ് പ്രസിദ്ധീകരിച്ചത്. സ്കോളര്‍ഷിപ്പ് നേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പോര്‍ച്ചുഗല്‍ , ലണ്ടന്‍ എന്നിവിടങ്ങളില്‍ ടെലിവിഷനുകള്‍ക്കും പത്രങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങള്‍ക്ക് ചിത്രം വരച്ചു. 1988ല്‍ പത്മശ്രീയും 2002ല്‍ പദ്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഹബീബ ഹൈദരിയാണ് ഭാര്യ. റൗള്‍ , റിഷാദ് എന്നിവര്‍ മക്കള്‍ .
deshabhimani 121211
deshabhimani 121211
Friday, December 2, 2011
Sunday, October 23, 2011
അവസാനത്തെ അത്താഴം മുടക്കി
Thursday, October 20, 2011
Wednesday, October 5, 2011
Wednesday, August 10, 2011
Friday, June 24, 2011
Wednesday, June 22, 2011
Sunday, May 29, 2011
Monday, May 16, 2011
Sunday, May 1, 2011
Thursday, April 21, 2011
Subscribe to:
Posts (Atom)