Showing posts with label വഖഫ് ബോര്‍ഡ്. Show all posts

Sunday, June 10, 2012
വഖഫ് ഭേദഗതി ബില്‍ ഉടന്‍: മന്ത്രി
വഖഫ് ഭേദഗതി ബില്‍ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എന്നാല്‍, പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമോ എന്നത് മന്ത്രി വ്യക്തമാക്കിയില്ല.
പ്രധാനമന്ത്രിയുടെ പുതിയ പതിനഞ്ചിന പദ്ധതിയുടെ വ്യാപ്തി കൂട്ടും. തുല്യ അവകാശ കമീഷന്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ നടപ്പാക്കിയ പദ്ധതികള്‍ വിശകലനംചെയ്യാനും പന്ത്രണ്ടാം പദ്ധതി പ്രവര്‍ത്തനത്തിന് രൂപം നല്‍കാനുമാണ് യോഗം ചേര്‍ന്നത്. പതിനൊന്നാം പദ്ധതിക്കാലത്ത് ന്യൂനപക്ഷ ക്ഷേമത്തിനായി അനുവദിച്ച തുകയില്‍ പകുതിപോലും ചെലവഴിച്ചില്ലെന്ന് വിവിധ സാമൂഹ്യ സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ചില സംസ്ഥാനങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പരിപാടികള്‍ ജില്ലകള്‍ക്കു പകരം ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കാന്‍ യോഗത്തില്‍ ധാരണയായി. പദ്ധതി ആസൂത്രണത്തിന് നിലവില്‍ ജില്ലകളെയാണ് അടിസ്ഥാന ഘടകമായി സ്വീകരിക്കുന്നത്. ജനസംഖ്യയുടെ 15 ശതമാനം ന്യൂനപക്ഷസമുദായ അംഗങ്ങളുള്ള ജില്ലകളെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളായി (എംസിഡി) പ്രഖ്യാപിക്കും. നിലവില്‍ 25 ശതമാനം എന്നതാണ് മാനദണ്ഡം. എംസിഡിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത വില്ലേജുകളെയും പട്ടണങ്ങളെയും ന്യൂനപക്ഷ വികസനപദ്ധതികള്‍ക്ക് പ്രത്യേകം പരിഗണിക്കും. പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ എന്‍ജിഒ, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവയെ പങ്കാളികളാക്കും. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സാമൂഹ്യ ഓഡിറ്റിങ് സമ്പ്രദായം ഉറപ്പുവരുത്തും. സ്കോളര്‍ഷിപ് അവശ്യാധിഷ്ഠിതമാക്കാനും സ്കോളര്‍ഷിപ് തുക വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്ക് കൃത്യസമയത്ത് എത്തിക്കാനും തീരുമാനമായി. ന്യൂനപക്ഷ കമീഷനുകള്‍ രൂപീകരിക്കാത്ത സംസ്ഥാനങ്ങള്‍ ഉടന്‍ രൂപീകരിക്കണം. സംസ്ഥാന മന്ത്രിമാര്‍ക്കു പുറമെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി വിന്‍സന്റ് എച്ച് പാല, ന്യൂനപക്ഷകാര്യ സെക്രട്ടറി സുരജിത് മിത്ര എന്നിവരും പങ്കെടുത്തു.
deshabhimani 100612
Wednesday, March 28, 2012
കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്
കര്‍ണാടക വഖഫ് ബോര്‍ഡില്‍ വന്‍ ഭൂമികുംഭകോണം നടന്നതായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തി. വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി കൈമാറുകയും സ്വത്ത് അന്യാധീനപ്പെടുത്തുകയും വഴി രണ്ടുലക്ഷം കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മാണിപ്പാടി തലവനായ അന്വേഷണസമിതി തിങ്കളാഴ്ച മുഖ്യമന്ത്രി ഡി വി സദാനന്ദഗൗഡയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. കോണ്‍ഗ്രസ് എംഎല്‍എമാരായ റോഷന്‍ ബേയ്ഗ്, മലയാളി കൂടിയായ എന്‍ എ ഹാരിസ്, തന്‍വീര്‍സേട്ട്, ഖമറുല്‍ ഇസ്ലാം, കര്‍ണാടക മുന്‍ വഖഫ്മന്ത്രി എച്ച് എം ഹിന്ദസ്ഗേരി, മുന്‍മന്ത്രി ഇഖ്ബാല്‍ അന്‍സാരി, ജെഡിഎസ് നേതാവും എംഎല്‍എയുമായ സമീര്‍ അഹമ്മദ്ഖാന്‍, മുന്‍കേന്ദ്രമന്ത്രിയും മലയാളിയുമായ സി എം ഇബ്രാഹിം എന്നിവരടക്കം 38 പേര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതിനുപുറമെ രാജ്യസഭാംഗമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചില ഐഎഎസ് ഉദ്യോഗസ്ഥരും ക്രമക്കേടിന് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
വഖഫ്ബോര്‍ഡില്‍ കോടികളുടെ ക്രമക്കേട് നടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസമിതിയെ നിയോഗിച്ചത്. വഖഫ് ബോര്‍ഡിന്റെ വക 54,000 ഏക്കറില്‍ 27,000 ഏക്കര്‍ മറിച്ചുവിറ്റതായും ഇതുവഴി കോടികളുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. പഞ്ചനക്ഷത്ര ഹോട്ടലിനു വഖഫ് ബോര്‍ഡ് ഭൂമി അന്യാധീനപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ഭൂമി തിരിച്ചുപിടിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആറുമാസത്തിനകം നടപടി കൈക്കൊള്ളണമെന്നും സമിതി ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് ഉടന്‍ നിയമസഭ മുമ്പാകെ വയ്ക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സമിതി ചെയര്‍മാന്‍ അന്‍വര്‍ മാണിപ്പാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയാണ് ന്യൂനപക്ഷ കമീഷനെന്ന് ആരോപണവിധേയരായ എംഎല്‍എമാര്‍ പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് റോഷന്‍ബേയ്ഗ് എംഎല്‍എ ആവശ്യപ്പെട്ടു. വഖഫ്ബോര്‍ഡിന്റെ പ്രവര്‍ത്തനം അന്‍വര്‍ മാണിപ്പാടിക്ക് അറിയില്ലെന്നായിരുന്നു എന്‍ എ ഹാരിസ് എംഎല്‍എയുടെ പ്രതികരണം.
deshabhimani 270312
Thursday, December 15, 2011
'നീര'യ്ക്കായി കേര കര്‍ഷകര്‍ കാത്തിരിപ്പ് തുടരുന്നു
തെങ്ങില്‍നിന്ന് നീര ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് അനുമതി തേടി 10 വര്‍ഷക്കാലമായി കേരളത്തിലെ നാളികേര കര്‍ഷകര്‍ കാത്തുനില്‍ക്കുമ്പോള്‍ കര്‍ണാടകത്തില്‍ നീര ഡെമോണ്‍സ്‌ട്രേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് നാളികേര വികസന ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ദക്ഷിണ കര്‍ണാടകത്തിലെ തുമ്പെയിലുള്ള ഹോര്‍ട്ടികള്‍ച്ചര്‍ ഫാമില്‍ പുതിയ യൂണിറ്റ് തുടങ്ങാനായി കര്‍ണാടക ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സമര്‍പ്പിച്ച 1.15 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ബോര്‍ഡ് നടപ്പിലാക്കിവരുന്ന നാളികേര ടെക്‌നോളജി മിഷനാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ പദ്ധതിയില്‍ നാളികേര വികസന ബോര്‍ഡിന്റെ പദ്ധതിവിഹിതം 28.75 ലക്ഷം രൂപയാണ്.
വിലത്തകര്‍ച്ചയും രോഗബാധയുംമൂലം സംസ്ഥാനത്തെ നാളികേര കര്‍ഷകരുടെ നടുവൊടിഞ്ഞഘട്ടത്തിലാണ് നീര ഉല്‍പാദനത്തിലൂടെ നാളികേര കൃഷി ലാഭകരമാക്കാമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഒരു പ്രകൃതിദത്ത പാനീയമെന്നനിലയില്‍ നീരയ്ക്കുള്ള അനന്തസാധ്യതകളും വര്‍ഷങ്ങള്‍ക്ക് മുമ്പെ കണ്ടെത്തിയിരുന്നു. ആല്‍ക്കഹോളിന്റെ അംശം തീരെയില്ലാത്തതും 17 ശതമാനം പഞ്ചസാര അടങ്ങിയതുമായ രുചികരമായ പാനീയമാണ് നീര. മൂന്ന് മുതല്‍ ആറുമാസംവരെ നീര കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യ മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടിയും സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നീര സംസ്‌കരിച്ച് തേന്‍, തരിരൂപത്തിലുള്ള മധുര കള്ള്, ഗുണമേന്മയുള്ള തെങ്ങിന്‍ ശര്‍ക്കര, മിഠായികള്‍, ഐസ്‌ക്രീം എന്നിവയും ഉല്‍പാദിപ്പിക്കാനാകും. കൂടാതെ നീരയില്‍നിന്ന് ചക്കര പാനി, ജാം, വിനിഗര്‍, യീസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങളും ഉണ്ടാക്കാം. ആറു മാസത്തെ ടാപ്പിംഗ് പിരീഡില്‍ ഒരു മരത്തില്‍ നിന്ന് 150 മുതല്‍ 180 ലിറ്റര്‍ വരെ നീര ലഭിക്കും. അതായത് ദിവസേന ഒരു മരത്തില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ ലഭിക്കും. ഒരു ഏക്കര്‍ തെങ്ങിന്‍തോപ്പുള്ള കര്‍ഷകന് 30,000 രൂപവരെ വരുമാനവും ലഭിക്കും. കള്ളുചെത്താനായി നല്‍കിയാല്‍ കുലയൊന്നിന് നൂറുരൂപ പ്രകാരം കര്‍ഷകന് പരമാവധി 300 രൂപയാണ് ഒരു തെങ്ങില്‍നിന്ന് ഒരുവര്‍ഷം ലഭിക്കുക. ഒരു തെങ്ങില്‍നിന്ന് 12,000 മുതല്‍ 15,000 രൂപയുടെ കള്ള് ലഭിക്കുമ്പോഴാണ് കര്‍ഷകന് 300 രൂപ കിട്ടുന്നത്.
സംസ്ഥാനത്ത് നീര ടാപ്പിംഗിന് അനുവാദം ലഭിച്ചാല്‍ കേര കര്‍ഷകരെ കൃഷിയില്‍ ഉറച്ചുനിര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും കഴിയും. മച്ചിങ്ങയും ഇളനീരും ഭക്ഷണമാക്കി പെരുകുന്ന മണ്ഡരിയെ പ്രതിരോധിക്കാന്‍ തെങ്ങിന്‍ കുലകള്‍ നീര ടാപ്പിംഗിനായി നല്‍കുന്നതിലൂടെ കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്ത് കൊപ്രാസംഭരണം ഭൂരിഭാഗം കര്‍ഷകര്‍ക്കും പ്രയോജനപ്പെടാതെ പോയതിനാല്‍ തേങ്ങവില അടിക്കടി ഇടിഞ്ഞു. പച്ചത്തേങ്ങ സംഭരണവും പരിമിതമായ സംവിധാനങ്ങളെ തുടര്‍ന്ന് ഊര്‍ജിതമാക്കാന്‍ കഴിഞ്ഞില്ല. തേങ്ങ മുളച്ച് നശിക്കുന്ന അവസ്ഥ വന്നതോടെ കിട്ടിയ വിലയ്ക്ക് തേങ്ങ വില്‍ക്കുകയും വില കുത്തനെ ഇടിയുകയും ചെയ്തു. വിലത്തകര്‍ച്ചയ്ക്കും രോഗബാധയ്ക്കും ഇടയില്‍ വീര്‍പ്പു മുട്ടുന്ന കേര കര്‍ഷകരുടെ ഏക രക്ഷാ മാര്‍ഗമെന്ന നിലയിലാണ് നീര ഉല്‍പാദനമെന്ന ആശയം ഉടലെടുത്തത്.
1999 മുതല്‍ വിവിധ കര്‍ഷകസംഘടനകള്‍ നടത്തിയ നിരന്തരപ്രക്ഷോഭത്തിന്റെ ഫലമായി കൃഷിവകുപ്പിന് ആറളത്തും, നാളികേരവികസന ബോര്‍ഡിന് പേരാമ്പ്രയിലും ഇന്‍ഫാമിന് ചെറുപുഴയിലും നീര ടാപ്പിംഗ് തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നു. നീര ടാപ്പേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് എന്നപേരില്‍ സംഘടന രൂപവത്കരിച്ച് നീരസംസ്‌കരണത്തിനും കേടുകൂടാതെ സൂക്ഷിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുകയും ചെയ്തിട്ടുണ്ട്. നീര പുളിച്ച് കള്ളാകുന്നത് തടയാനുള്ള വിദ്യയും നിലവിലുണ്ട്. 20 ഡിഗ്രിവരെ തണുപ്പിച്ച നീര ആറ് മാസംവരെ കേടുകൂടാതെ സൂക്ഷിക്കാനാവും.
പ്രവര്‍ത്തനങ്ങള്‍ക്കായി ആറളത്ത് നാളികേര വികസനബോര്‍ഡിന് സര്‍ക്കാര്‍ ഫണ്ടും ലഭ്യമാക്കിയിരുന്നു. എന്നാല്‍ നീരടാപ്പിംഗിനുള്ള അന്തിമാനുമതിയും നടപടികളും പിന്നീടുണ്ടായില്ല. നിലവിലുള്ള അബ്കാരിനയത്തില്‍ കര്‍ഷകര്‍ക്ക് അഞ്ച്‌തെങ്ങ് ചെത്താനും മധുരക്കള്ള് എടുക്കാനും അനുമതിയുണ്ട്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും ഈ രംഗത്ത് ഏറെ മുന്നേറിയിട്ടുണ്ട്.
രാജേഷ് വെമ്പായം janayugom 151211

Friday, July 16, 2010
വഖഫ് ബോര്‍ഡ് അഴിമതി വിജിലന്‍സ് അന്വേഷണത്തിന്
സംസ്ഥാന വഖഫ് ബോര്‍ഡിലെ അഴിമതിസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബോര്‍ഡിലെയും വഖഫ് സ്ഥാപനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച റിട്ട. ജഡ്ജി എം എ നിസാര്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, നടപടി റിപ്പോര്‍ട്ടുസഹിതം വ്യാഴാഴ്ച മന്ത്രി പാലോളി മുഹമ്മദുകുട്ടി നിയമസഭയില്‍ സമര്‍പ്പിച്ചു. കമീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വഖഫ് നിയമവും സംസ്ഥാന വഖഫ് ചട്ടങ്ങളും പ്രകാരം നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണവും കമീഷന്‍ ശുപാര്‍ശപ്രകാരമാണ്. ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാലിനെ നീക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ സ്വീകരിച്ചു.
വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയതടക്കമുള്ള വന്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. മുസ്ളിംലീഗ് സമ്മേളനത്തിന് വഖഫ് ഫണ്ടില്‍നിന്ന് അരലക്ഷം രൂപ സംഭാവന നല്‍കിയതുള്‍പ്പെടെ കമീഷന്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷണത്തിന് വിടും. വഴിവിട്ടു നല്‍കിയ പണം തിരിച്ചുപിടിക്കാനും കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ബോര്‍ഡില്‍ സാമ്പത്തികക്രമക്കേടുകളുണ്ടായത്. അന്വേഷണ കമീഷന്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ മുസ്ളിംലീഗ് നിരന്തരം ശ്രമിച്ചിരുന്നു. കമീഷനെ നിയോഗിച്ചതിനെതിരെ മുന്‍ ചെയര്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി അത് തള്ളി. ഭൂമി അന്യാധീനപ്പെടുത്തല്‍, സാമ്പത്തിക ക്രമക്കേടുകള്‍, ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കെട്ടിടനിര്‍മാണത്തിലെ ക്രമക്കേടുകള്‍ തുടങ്ങിയവയാണ് കമീഷന്‍ അന്വേഷിച്ചത്.
എറണാകുളം കലൂരില്‍ വഖഫ് ആസ്ഥാനമന്ദിരം നിര്‍മാണത്തിന്റെ മറവില്‍ ഭീമമായ ക്രമക്കേട് നടന്നതായി തെളിഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കാതെയും ടെന്‍ഡര്‍ വിളിക്കാതെയുമായിരുന്നു പ്രവൃത്തി. തളിപ്പറമ്പ് ജുമാ മോസ്ക് കമ്മിറ്റി മുസ്ളിംലീഗ് സമ്മേളനത്തിന് വഖഫ് ഫണ്ടില്‍നിന്ന് സംഭാവന നല്‍കിയ അരലക്ഷം രൂപ ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. തളിപ്പറമ്പ് ജുമാ അത്ത് പള്ളി കമ്മിറ്റി, മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ പള്ളി, വാഴക്കാട് ദാറുല്‍ ഉലൂം മദ്രസ്സ- വിദ്യാഭ്യാസ കോംപ്ളക്സ് എന്നിവയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല. ഇത് വിശദമായ ഓഡിറ്റിന് വിധേയമാക്കണം. മൂന്നാക്കല്‍ പള്ളിയിലേക്ക് വരുന്ന സംഭാവനകള്‍ കണക്കില്‍ ചേര്‍ക്കുന്നില്ല. ബോര്‍ഡില്‍ രജിസ്റര്‍ചെയ്ത സ്ഥാപനങ്ങളുടെ വാര്‍ഷിക വരവുചെലവ് പരിശോധിക്കുകയോ ബോര്‍ഡിന്റെ വിഹിതം ഈടാക്കുകയോ ചെയ്യുന്നില്ല. ഫാറൂഖ് കോളേജിന്റെ വികസനത്തിന് മട്ടാഞ്ചേരി വില്ലേജില്‍ വഖഫ് ചെയ്ത 404 ഏക്കര്‍ ഭൂമി കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി സമ്മാനമായി കിട്ടിയതെന്ന പേരില്‍ വിറ്റതിനെതിരെ നടപടി സ്വീകരിക്കാനും ഭൂമി വഖഫ് സ്വത്തായി സംരക്ഷിക്കാനും നടപടിയെടുക്കണം. തളിപ്പറമ്പ് ജുമാ അത്ത് പള്ളിക്ക് നഷ്ടപ്പെട്ട 400 ഏക്കര്‍ വഖഫ് ഭൂമി തിരിച്ചുപിടിക്കണം. എറണാകുളം വടക്കേക്കര വില്ലേജിലെ സത്താര്‍ ഐലന്റ് എന്ന പേരിലുള്ള 154 ഏക്കര്‍ വഖഫ് ഭൂമി വെറും അഞ്ചുകോടി രൂപയ്ക്ക് വില്‍പ്പന നടത്തിയത് വീണ്ടെടുക്കാന്‍ നിയമ നടപടിയെടുക്കണം. ജീവനക്കാരുടെ നിയമനത്തിലെ ക്രമക്കേടും അന്വേഷണവിധേയമാക്കും. കേന്ദ്ര- സംസ്ഥാന വഖഫ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
deshabhimani 16072010

Subscribe to:
Posts (Atom)