Showing posts with label മാധ്യമം. Show all posts
Showing posts with label മാധ്യമം. Show all posts

Saturday, June 5, 2021

‘രാജ്യദ്രോഹ'കേസുകള്‍ പലതും അപ്രസക്തമാകും ; ബിജെപി സര്‍ക്കാരുകള്‍ രാജ്യദ്രോഹം 
ചുമത്തി വേട്ടയാടുന്നത് ഡസന്‍കണക്കിന് 
മാധ്യമപ്രവര്‍ത്തകരെ

മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ്‌ ദുവയ്‌ക്കതിരായ രാജ്യദ്രോഹ കേസ്‌ റദ്ദാക്കിയ സുപ്രീംകോടതി വിധിയിലെ കണ്ടെത്തല്‍ ഒട്ടേറെ കേസിൽ ബിജെപി സർക്കാരുകൾക്ക്‌ തിരിച്ചടി. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം വിനിയോഗിച്ചതിനും സർക്കാരിനെ വിമർശിച്ചതിനും ബിജെപി സര്‍ക്കാരുകള്‍ ഡസൻകണക്കിനു മാധ്യമപ്രവർത്തകരുടെ മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി. രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിൽനിന്ന്‌ മാധ്യമപ്രവർത്തകർക്ക്‌ സംരക്ഷണമുണ്ടെന്ന 1962ലെ കേദാർനാഥ്‌ സിങ്‌ കേസ്‌ വിധി ഉദ്ധരിച്ച്‌ സുപ്രീംകോടതി രണ്ടംഗബെഞ്ച്‌ വ്യക്തമാക്കിയതോടെ ഇവയില്‍പലതും അപ്രസക്തമാകും.

ജനുവരിയിൽ ഡൽഹിയിൽ കർഷകസമരത്തിനുനേരെ ഉണ്ടായ പൊലീസ്‌ നടപടിയെ വിമർശിച്ചതില്‍ അടക്കം പ്രമുഖ മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കേസെടുത്തു.

രാജ്‌ദീപ്‌ സർദേശായ്‌ (ഇന്ത്യ ടുഡെ), മൃണാൽ പാണ്ഡെ (നാഷണൽ ഹെറാൾഡ്‌), സഫർ അഗ്‌ഫ (ക്വാമി ആവാസ്‌), പരേഷ്‌ നാഥ്‌, വിനോദ്‌ കെ ജോസ്‌ (ദി കാരവൻ) എന്നിവർ പ്രതികളായി.

ഉത്തർപ്രദേശ്‌ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സിദ്ധാർഥ്‌ വരദരാജന്റെ (ദി വയർ) പേരിൽ യുപി പൊലീസ്‌ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ദവൽ പട്ടേൽ (ഗുജറാത്ത്‌), കിഷോർ ചന്ദ്ര വാങ്‌കെ (മണിപ്പുർ) എന്നിവരും ഇതേ കുറ്റം ചുമത്തപ്പെട്ടവരാണ്‌. ഉത്തർപ്രദേശിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പേരിൽ ഒട്ടേറെ കേസുണ്ട്‌.

കേദാർനാഥ്‌ സിങ്‌ കേസ്‌

രാജ്യദ്രോഹക്കുറ്റം ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോയെന്ന വിഷയമാണ്‌ 1962ൽ കേദാർനാഥ്‌ സിങ്‌ കേസിൽ സുപ്രീംകോടതി പരിശോധിച്ചത്‌. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124എ വകുപ്പിന്റെ നിയമസാധുത രാജ്യസുരക്ഷ മുൻനിർത്തി  ശരിവച്ചെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാൻ ആ വകുപ്പ്‌ ഉപയോഗിക്കരുതെന്ന്‌ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്ക്‌ എതിരെയാണ്‌ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടത്‌. ആക്രമണങ്ങൾക്ക്‌ ആഹ്വാനം ചെയ്യൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള എഴുത്തോ പ്രസംഗമോ രാജ്യദ്രോഹപരമാണ്. എന്നാൽ, സർക്കാരിനോ ഭരണാധികാരികൾക്കോ എതിരെ ശക്തമായ ഭാഷയിലുള്ള വിമർശം രാജ്യദ്രോഹമല്ല. തെറ്റെന്ന്‌ തനിക്ക്‌ ബോധ്യമുള്ള  നടപടി തിരുത്തിക്കാൻ സമാധാനപരമായ രീതിയിൽ ഉന്നയിക്കുന്ന വിമർശങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു.

ബിഹാറിലെ ബെഗുസെരായിയിലെ ബരോനി ഫ്ലാഗ്‌ ഗ്രാമത്തിലെ ഫോർവേഡ്‌ കമ്യൂണിസ്റ്റ്‌ പാർടി നേതാവായ കേദാർനാഥ്‌ സിങ്‌ 1953ൽ സർക്കാരിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കേസെടുത്തു. ‘ബ്രിട്ടീഷുകാരെപ്പോലെ പ്രവർത്തിക്കുന്ന കോൺഗ്രസ്‌ ഗുണ്ടകൾ ലാത്തിയും വെടിയുണ്ടയും കൊണ്ടുള്ള ഭരണമാണ്‌ നടത്തുന്നത്’–- എന്നായിരുന്നു പരാമർശം.

Thursday, February 18, 2021

തലസ്ഥാനത്ത്‌ അക്രമം അഴിച്ചുവിട്ട്‌ കെഎസ്‌യു; പൊലീസുകാരനെ വളഞ്ഞിട്ട്‌ തല്ലി, നിരവധിപേർക്ക്‌ പരിക്ക്‌

തിരുവനന്തപുരം > സെക്രട്ടറിയറ്റിന്‌ മുന്നിൽ അക്രമം അഴിച്ചുവിട്ട്‌ കെഎസ്‌യു. മാർച്ച്‌ നടത്തിയ കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയറ്റ്‌ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ കല്ലും വടികളുമായി പൊലീസുകാരെ ആക്രമിച്ചു. ഒരു പൊലീസുകാരനെ സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ വളിഞ്ഞിട്ട്‌ തല്ലി. നിരവധി പൊലീസുകാർക്ക്‌ പരിക്കേറ്റു.

സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പൊലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. കെഎസ്‌യുക്കാരുടെ കല്ലേറിൽ നിരവധി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്‌.

സഹപ്രവര്‍ത്തകയുടെ മുഖം അടിച്ചുപൊട്ടിച്ച്‌ കെഎസ്‌യുക്കാര്‍; പൊലീസ് അക്രമമാക്കി നേതാക്കള്‍

തിരുവനന്തപുരം > പൊലീസ് അക്രമം എന്ന് വാര്‍ത്തയുണ്ടാക്കാന്‍ സഹപ്രവര്‍ത്തകയുടെ മുഖത്ത് വടികൊണ്ട് അടിച്ച്‌ കെഎസ്‌യുക്കാര്‍. സെക്രട്ടറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചിനിടെയാണ് വന്‍അക്രമം അഴിച്ചുവിട്ടത്. ഇതിനിടെ കെഎസ്‌യു സംസ്ഥാന നേതാവ് എസ് സ്‌നേഹയെ സഹപ്രവര്‍ത്തകര്‍ തന്നെ മുഖത്ത് വടി ഉപയോഗിച്ച് ആക്രമിക്കുകയാരുന്നു. എന്നാല്‍ കെഎസ്‌‌യുക്കാരുടെ ആക്രമണത്തിലുണ്ടായ പരിക്ക് പൊലീസിന്റെ തലയിലാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. ഇതോടെയാണ് പരിക്കിന് പിന്നിലുണ്ടായ യഥാര്‍ത്ഥ ചിത്രം തെളിവോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

വടിയും കല്ലും ഉപയോഗിച്ച് ആസൂത്രിത ആക്രമണമാണ് കെഎസ് യുക്കാര്‍ പൊലീസിന് നേരെ അഴിച്ചുവിട്ടത്. നിലത്തുവീണ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി. ഇരുപതോളം പൊലീസുകാര്‍ക്ക്‌ ആക്രമണത്തില്‍ പരിക്കേറ്റു. 

പൊലീസിനെ അക്രമിച്ച വാര്‍ത്തയും വീഡിയോയും മുക്കി മനോരമ; എഡിറ്റ് ഹിസ്റ്ററി പൊക്കി സോഷ്യല്‍ മീഡിയ

കൊച്ചി > സെക്രട്ടറിയറ്റ് പടിക്കല്‍ പൊലീസിനു നേരെ കെഎസ് യുക്കാര്‍ അഴിച്ചുവിട്ട അക്രമത്തെക്കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് മുക്കി. നിലത്തുവീണ പൊലീസുകാരെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ ലൈവായി നല്‍കിയെങ്കിലും പിന്നീട് ആ വീഡിയോയും മനോരമ പിന്‍വലിച്ചു.

പൊലീസുകാര്‍ക്ക് പരിക്കേറ്റതും കെഎസ് യു അക്രമം അഴിച്ചുവിട്ടതും മനോരമ ന്യൂസ് ഓണ്‍ലൈനില്‍ ആദ്യം വാര്‍ത്ത നല്‍കിയിരുന്നു. 'കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ച് സമരക്കാര്‍ രംഗത്തെത്തി. ഒരു പൊലീസുകാരനെ വളഞ്ഞിട്ട് തല്ലി' എന്നായിരുന്നു ആദ്യം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ മനോരമ വാര്‍ത്ത എഡിറ്റ് ചെയ്തു. 'സെക്രട്ടറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനുള്ള ശ്രമം പൊലീസുമായി ഏറ്റുമുട്ടലില്‍ കലാശിച്ചു. പൊലീസ് രണ്ടുതവണ ലാത്തിവീശി' എന്നാണ് പിന്നീട് നല്‍കിയ തലക്കെട്ട്. മനോരമയുടെ യുഡിഎഫ് 'കരുതല്‍' ഫെയ്‌സ്ബുക്ക് പേജിലെ എഡിറ്റ് ഹിസ്റ്ററിയില്‍ വ്യക്തമാകും.

ആസൂത്രിതമായി നടന്ന കെഎസ് യു ആക്രമണത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് മനോരമ നടത്തിയത്. കെഎസ് യു നേതാവ് സ്‌നേഹയെ സഹപ്രവര്‍ത്തകര്‍ തന്നെ വടി ഉപയോഗിച്ച് മുഖത്തടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് അക്രമത്തിലുണ്ടായ പരിക്കെന്ന് വരുത്തിത്തീര്‍ക്കാനാണ് മനോരമ ശ്രമിച്ചത്. 

Sunday, February 14, 2021

ഇല്ലാത്ത കൈമളും മനോരമയ്‌ക്ക്‌ ആയുധം

ഇടതുപക്ഷ സർക്കാരിനെ താറടിക്കാൻ‌ വ്യാജപരാതിയും ആയുധമാക്കി മനോരമ. നുണകൾ തിരുകിക്കയറ്റിയുള്ള എഡിറ്റ്‌ പേജ്‌ ലേഖനത്തിലാണ്‌ ഊമക്കത്തിന്‌ സമാനമായ വ്യാജപരാതി പോലും എൽഡിഎഫ്‌ സർക്കാരിനെതിരെ ഉപയോഗിച്ചത്‌‌. ഡൽഹി കേരള ഹൗസിൽ നിയമനത്തിനായി അവിടുത്തെ ഇടതുനേതാവിന്‌ മൂന്നുപേർ അര ലക്ഷം രൂപ വീതം നൽകിയെന്നാണ്‌ വ്യാജപരാതിയുടെ പേരുപറഞ്ഞുളള ‘കണ്ടെത്തൽ’.

സുരേഷ്‌ കൈമൾ എന്ന പേരിലാണ്‌ പരാതി അയച്ചത്‌. കൈമൾസ്‌, 178 ബി3, പോക്കറ്റ്‌ ബി, മയൂർ വിഹാർ ഫേസ്‌ 3, ഡൽഹി എന്ന വിലാസമാണ്‌ നൽകിയത്‌. ഇങ്ങനൊരു വിലാസം മയൂർ വിഹാർ ഫേസ് 3 യിൽ ഇല്ല. വ്യാജവിലാസമെന്ന്‌ ബോധ്യപ്പെട്ടതോടെ മനോരമയുടെ ഡൽഹി ബ്യൂറോ തന്നെ കയ്യൊഴിഞ്ഞ വാർത്തയാണ്‌ എഡിറ്റ്‌ പേജിലെ വ്യാജപരമ്പര സ്രഷ്ടാക്കൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാക്കിയത്‌.

മനോരമയിൽ പ്രസിദ്ധീകരിച്ച വ്യാജ കത്ത്‌

സുരേഷ്‌ കൈമൾ എന്ന പേരിൽ ഇമെയിലിലും കേരള ഹൗസ്‌ അധികൃതർക്ക്‌ പരാതി വന്നിരുന്നു. ഇമെയിൽ വിലാസവും വ്യാജമെന്ന്‌‌ കണ്ടെത്തി. ഇതോടെ കേരള ഹൗസ്‌ അധികൃതരും വിഷയം ഉപേക്ഷിച്ചെങ്കിലും നുണപരമ്പരയൊരുക്കാൻ ഇതൊന്നും മനോരമയ്‌ക്ക്‌ തടസ്സമായില്ല‌.കേരള ഹൗസിൽ 2015 ൽ ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ അനധികൃത പിൻവാതിൽ നിയമനങ്ങൾ പിന്നീട്‌ മരവിപ്പിച്ചിരുന്നു.

ഈ നിയമനങ്ങൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. കേരള ഹൗസിലെ ഒഴിവുകളിലേക്ക്‌ സുതാര്യമായി പരീക്ഷയും അഭിമുഖവും നടത്തിയുള്ള നിയമനം അന്തിമഘട്ടത്തിലാണ്‌. ഈ നിയമനപ്രക്രിയ അട്ടിമറിക്കാൻ 2015 ലെ അനധികൃത നിയമനക്കാർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ്‌ വ്യാജപരാതിയെന്ന്‌ കേരള ഹൗസ്‌ ജീവനക്കാർ ആരോപിക്കുന്നു.

‘ബിജേഷ് ഇടതുപക്ഷ’വും 
വ്യാജം

സെക്രട്ടറിയറ്റിനു മുന്നിൽ സമരംചെയ്യുന്ന കോൺഗ്രസ്‌ പ്രവർത്തകനെ ഇടതുപക്ഷക്കാരനായ‌ പിഎസ്‌സി റാങ്ക്‌ ജേതാവാക്കി മലയാള മനോരമ‌. ഇടുക്കി ജില്ലയിലെ ലാസ്റ്റ്‌ ഗ്രേഡ്‌ സർവന്റ്‌സ്‌ പിഎസ്‌സി റാങ്ക്‌ പട്ടികയിലെ 346ാം റാങ്കിലുള്ള ബിജേഷ്‌ മോഹനനും കുടുംബവും ജനനംമുതൽ ഇടതുപക്ഷത്തിൽ വിശ്വസിക്കുന്നവരാണെന്നാണ്‌‌ മനോരമ ഒന്നാം പേജിൽ തട്ടിവിട്ടത്‌.

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ ചപ്പാത്ത്‌ കോളനിയിൽ താമസിക്കുന്ന  ബിജേഷിന്റെ അച്ഛൻ സജീവ കോൺഗ്രസ്‌  പ്രവർത്തകനാണ്‌. കുടുംബത്തിനോ ബിജേഷ്‌ മോഹനോ ഇടതുപക്ഷവുമായി വിദൂരബന്ധം പോലുമില്ലെന്ന്‌ സിപിഐ എം കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി കെ സണ്ണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചയാളെയാണ്‌ സർക്കാരിനെതിരെ ആയുധമാക്കാൻ മനോരമ ഇടതുപക്ഷക്കാരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പൊതു റാങ്ക്‌ പട്ടികയിൽ 346–-ാം റാങ്കുകാരനായ ബിജേഷ്‌ ഈഴവ വിഭാഗത്തിനുള്ള സംവരണത്തിനും അർഹനാണ്‌. പൊതു റാങ്ക്‌ പട്ടികയിൽനിന്ന്‌ 285 പേരെയാണ്‌ ഇതുവരെ നിയമിച്ചിട്ടുള്ളത്‌. ഈഴവ വിഭാഗത്തിൽ 236–-ാം റാങ്കിനുവരെ നിയമനം കിട്ടി.

റാങ്ക്‌ പട്ടികയുടെ കാലാവധി ആറുമാസംകൂടി നീട്ടിയ സാഹചര്യത്തിൽ ബിജേഷിന്‌‌ ജോലികിട്ടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന്‌ പിഎസ്‌സി ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലാണ്‌ ഏറ്റവുമധികം ആളുകൾ വിരമിക്കുന്നത്.‌ അതിനാൽ ധാരാളം ഒഴിവുകൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.

"നീട്ടൽ' ബിജെപിക്ക്‌ വേണ്ടി

സംസ്ഥാനത്ത്‌ ഉടൻ തെരഞ്ഞെടുപ്പ്‌ വേണ്ടെന്ന്‌ തെരഞ്ഞെടുപ്പു കമീഷനോട്‌ സർക്കാർ ആവശ്യപ്പെടുമെന്ന കള്ളവാർത്ത പടച്ച്‌ മനോരമ. രാഷ്‌ട്രപതി ഭരണത്തിലേക്ക്‌ പോകണമെന്ന ബിജെപിയുടെ മോഹത്തിന്‌ ചൂട്ടുപിടിക്കാനാണ്‌ നീക്കം‌.

തെരഞ്ഞെടുപ്പ്‌ നീട്ടണമെന്ന്‌ സർക്കാരും വൈകിപ്പിക്കരുതെന്ന്‌ യുഡിഎഫും ബിജെപിയും നിലപാടെടുക്കുമെന്നാണ്‌ വാർത്ത.

മഷിയുണങ്ങും മുമ്പുതന്നെ കള്ളം പൊളിഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പു കമീഷണറെ കണ്ട എൽഡിഎഫ്‌ പ്രതിനിധികൾ ഏപ്രിൽ രണ്ടിനും 12നും ഇടയ്‌ക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ആവശ്യപ്പെട്ടത്‌.

തെരഞ്ഞെടുപ്പ്‌ ജൂണിലേക്ക്‌ മാറ്റണമെന്നാണ്‌ തെരഞ്ഞെടുപ്പു കമീഷനോ ബിജെപി പ്രതിനിധികൾ ആവശ്യപ്പെട്ടത്‌. ഒരേയൊരു പാർടി മാത്രമാണ്‌ ഈ നിർദേശം മുന്നോട്ടുവച്ചതും.   പതിനാലാം കേരള നിയമസഭയുടെ കാലാവധി ജൂൺ ഒന്നിനു തീരും. 2016 ജൂൺ രണ്ടിനാണ്‌ ആദ്യ സമ്മേളനം ചേർന്നത്‌. ജൂൺ ഒന്നിനകം പുതിയ സഭ നിലവിൽ വന്നില്ലെങ്കിൽ രാഷ്‌ട്രപതി ഭരണം അനിവാര്യമാകും. ഇതാണ്‌ ബിജെപിയുടെ മനസ്സിലിരിപ്പ്‌. അതിനു കുടപിടിക്കാനാണ്‌ മനോരമ ലക്ഷ്യമിട്ടത്‌.

Friday, February 12, 2021

അന്ന്‌ മനോരമയും മാതൃഭൂമിയും നിലവിളിച്ചു സ്ഥിരപ്പെടുത്തൂ... പ്ലീസ്‌

സ്ഥിര നിയമനമില്ലാതെ ദീർഘകാലം ജോലിയിൽ തുടരുന്നവരുടെ കണ്ണീർ എക്കാലത്തും മാധ്യമങ്ങളുടെ ഇഷ്ടവിഭവമാണ്‌. 23 വർഷം വരെ സർവീസുള്ളവരെ സ്ഥിരപ്പെടുത്തിയപ്പോൾ, പഴയ കഥകളെല്ലാം മറന്ന്‌ ‘പിൻവാതിൽ നിയമന’മെന്ന പുകമറയുയർത്തുകയാണ്‌ ചില മാധ്യമങ്ങൾ.

തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ കെ ആർ ഉഷാകുമാരിയുടെ അവസ്ഥ നോക്കുക. അവരുടെ കഷ്ടപ്പാട്‌ വാർത്തയാക്കാത്ത മാധ്യമങ്ങളില്ല. തോണി കടന്ന്‌ കിലോമീറ്റർ താണ്ടിയാണ്‌ അവർ കുട്ടികൾക്ക്‌ അക്ഷരവെളിച്ചം പകരാൻ എത്തിയത്‌. 23 വർഷമായി തുടരുന്ന സപര്യ. ഈ കോവിഡ്‌ കാലത്തും അവരുടെ കദനകഥ മനോരമയിൽ വാർത്തയായി വന്നു.

‘യോഗ്യതയുള്ളവരെ സ്ഥിരാധ്യാപകരാക്കണമെന്നും അല്ലാത്തവരെ മറ്റു വകുപ്പുകളിലേക്ക്‌ മാറ്റണമെന്നുമുള്ള നിർദേശം ഇപ്പോഴും കടലാസിൽ മാത്രമാണ്‌’ മനോരമ അന്ന്‌ പരിഭവിച്ചു. മാതൃഭൂമിയും സമാനമായ രീതിയിൽ പ്രാദേശിക പേജുകളിൽ വാർത്ത നൽകി. നിലമ്പൂർ വനത്തിനുള്ളിൽ നെടുങ്കയം മുണ്ടക്കടവ്‌ സ്‌കൂളിലെ അധ്യാപകരായ വിജയന്റെയും രാധാകൃഷ്‌ണന്റെയും സങ്കടകഥയാണ്‌ അവർ നിരന്തരം വാർത്തയാക്കിയത്‌. സ്ഥിരനിയമനമില്ലെന്ന സങ്കടമായിരുന്നു അതിലും മാതൃഭൂമി പങ്കുവച്ചത്‌

Wednesday, February 10, 2021

ന്യൂസ്‌ക്ലിക്കിലെ റെയ്‌ഡ് മാധ്യമത്തെ നിശബ്ദമാക്കാന്‍: പിബി

ന്യൂഡല്‍ഹി > ഡിജിറ്റല്‍ വാര്‍ത്താമാധ്യമം 'ന്യൂസ്‌ക്ലിക്കി'ന്റെ ഓഫീസുകളിലും എഡിറ്റര്‍മാരുടെയും ഉടമയുടെയും വീടുകളിലും എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നടത്തിയ റെയ്‌ഡിനെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനുനേരെയുള്ള മറ്റൊരു കടന്നാക്രമണമാണിത്.  വാര്‍ത്താമാധ്യമത്തെ ഭീഷണിപ്പെടുത്താനും നിശബ്‌ദമാക്കാനുമാണ് ഇഡിയുടെ നടപടി.

കര്‍ഷകസമരത്തെക്കുറിച്ച് വസ്‌തുനിഷ്ഠവും വിപുലവുമായ വാര്‍ത്തകളാണ് 'ന്യൂസ്‌ക്ലിക്ക്' നല്‍കിവരുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ വേട്ടയാടാനും നിശബ്ദമാക്കാനും മോഡിസര്‍ക്കാര്‍ കേന്ദ്രഏജന്‍സികളെ ഉപയോഗിക്കുന്നു. ന്യൂസ്‌‌ക്ലിക്കിനും മാനേജ്‌മെന്റിനും എതിരായ പ്രതികാരനടപടി അവസാനിപ്പിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.

Sunday, February 7, 2021

'ഒരു സര്‍ക്കാര്‍ ജോലിയ്‌ക്കും ശ്രമിച്ചിട്ട് പോലുമില്ല; മനോരമയുടെ വ്യാജവാര്‍ത്ത കേവലം രാഷ്ട്രീയം മാത്രം'; എഡിറ്റര്‍ക്ക് റഹീമിന്റെ ഭാര്യ അമൃതയുടെ കത്ത്‌

നിയമനത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത നല്‍കിയ മലയാള മനോരമയ്‌‌‌ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യ അമൃത. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ മനോരമയുടെ ഒന്നാം പേജില്‍ 'ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യയുടെ നിയമനവും വിവാദത്തിലായിരുന്നു' എന്ന വാര്‍ത്ത നല്‍കിയത്. വാര്‍ത്തയ്ക്ക് മറുപടിയായി മനോരമ എഡിറ്റര്‍ക്ക് അമൃത അയച്ച കത്തും, അതിനുശേഷം അമൃതയുടെ വിശദീകരണത്തിന്മേല്‍ ഞായറാഴ്ച്ച മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയും അമൃത ഫെയ്‌‌‌സ്‌ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

സ്വന്തം വിദ്യാഭ്യാസവും കഴിവും യോഗ്യതയും കൊണ്ട്  അവര്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ തിരസ്‌കരിക്കുകയും ഒരു മോഷ്ടാവിനെ പോലെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതും ശരിയായ  രീതി അല്ല. നിലവില്‍ ഒരു സര്‍ക്കാര്‍ ജോലി  നേടുകയോ, നേടാന്‍ ശ്രമിക്കുകയോ ചെയ്യാതിരുന്നിട്ടും  തെറ്റായ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം കേവലം രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. നിയമത്തില്‍ ബിരുദാനന്തര ബിരുദവും, മാധ്യമ പഠനത്തില്‍ പി ജി ഡിപ്ലോമയും നേടിയ ഒരാള്‍ ആണ് താന്‍. നാളിത് വരെ ഒരു സര്‍ക്കാര്‍ ജോലിയും നേടാന്‍ ശ്രമിക്കുകയോ നേടുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ 6 വര്‍ഷമായി തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് ലോ കോളേജില്‍ അധ്യാപികയായി തുടരുകയാണ്  2019ല്‍ കേരള സര്‍ക്കാര്‍ തീരദേശ പരിപാലന അതോറിറ്റി അംഗമായി (നിയമ വിദഗ്ധ)കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുകയും അവര്‍ തന്നെ സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഒരു  ശമ്പളം പറ്റുന്ന ജോലിയല്ല എന്നും ഒരു സമിതിയിലെ അംഗം മാത്രമാണെന്നും അമൃത കത്തില്‍ പറയുന്നു.

അമൃതയുടെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് - പൂര്‍ണരൂപം

മലയാള മനോരമ പത്രത്തില്‍ 5/02/2021ല്‍ ലീഡ് വാര്‍ത്തയായി എന്റെ പേര് തെറ്റായി പരാമര്‍ശിച്ചിരുന്നു. ഇത് സംബന്ധിച്ച് എഡിറ്റര്‍ക്ക് എഴുതിയ കത്തും, മനോരമയിന്ന് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയും........

രണ്ട് കുഞ്ഞുങ്ങളെ അമ്മയില്ലാതെ 20 വര്‍ഷം വളര്‍ത്തുകയും,30ലേറെ വര്‍ഷം ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്ടര്‍ ആയി പണിയെടുത്ത് ആ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്ത്, അവരുടെ വിദ്യാഭ്യാസ നേട്ടങ്ങളില്‍ അഭിമാനിച്ചിരുന്ന ഒരു അച്ഛന്‍ ഇന്ന് കിടപ്പു രോഗിയായി എനിക്കൊപ്പമുണ്ട്, ആ അച്ഛന്റെ മനോവേദന കണ്ടതില്‍ നിന്നും എഴുതുന്ന കത്ത് .

'DYFI സംസ്ഥാന സെക്രട്ടറി A. A. Rahim ന്റെ ഭാര്യയുടെ നിയമനവും വിവാദത്തില്‍ ആയിരുന്നു' എന്നൊരു വാര്‍ത്ത വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിലെ ലീഡ് വാര്‍ത്തയുടെ ഭാഗമായി ശ്രദ്ധയില്‍പെട്ടിരുന്നു. ഈ പരാമര്‍ശിക്കപ്പെട്ട സെക്രട്ടറിയുടെ ഭാര്യ അമൃത സതീശന്‍ എന്ന ഞാന്‍, നിയമത്തില്‍ ബിരുദാനന്തര ബിരുദവും, മാധ്യമ പഠനത്തില്‍ പി. ജി.ഡിപ്ലോമയും നേടിയ ഒരാള്‍ ആണ്.ഈ യോഗ്യതകള്‍ ഉള്ള ഞാന്‍  നാളിത് വരെ ഒരു സര്‍ക്കാര്‍ ജോലിയും നേടാന്‍ ശ്രമിക്കുകയോ നേടുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ 6 വര്‍ഷമായി തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് ലോ കോളേജില്‍ അധ്യാപികയായി തുടരുകയാണ് കൂടാതെ 2019ല്‍ കേരള സര്‍ക്കാര്‍ തീരദേശ പരിപാലന അതോറിറ്റി അംഗമായി(നിയമ വിദഗ്ധ )കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുകയും അവര്‍ എന്നെ സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഇത് ഒരു  ശമ്പളം പറ്റുന്ന ജോലിയല്ല എന്നും ഒരു സമിതിയിലെ അംഗം മാത്രമാണെന്നും മാധ്യമ സ്ഥാപനമെന്ന നിലയില്‍ മനോരമയ്ക്കും ബോധ്യമുള്ളതാകും എന്ന് വിശ്വസിക്കുന്നു.

ഈ വസ്തുതകള്‍ മറച്ചു വച്ചുകൊണ്ട് ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള ഉദ്യോഗാര്‍ഥികളെ ആശങ്കപ്പെടുത്തുന്നതിനു കരുതിക്കൂട്ടിമനോരമ നടത്തുന്ന ഇത്തരം മാധ്യമപ്രവര്‍ത്തന രീതിയില്‍ നിന്നും പിന്മാറണം. ഞാന്‍ DYFI സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ യായി ജനിച്ചോരാളല്ല കുടുംബ സാഹചര്യവും വിദ്യാഭ്യാസവും ചേര്‍ന്നു സൃഷ്ടിച്ച ഒരു വ്യക്തിത്വമുള്ളയാള്‍ ആണ്.

അതുകൊണ്ട് തന്നെ എന്റെ യോഗ്യതകളോ നേട്ടങ്ങളോ എന്റെ ജീവിതപങ്കാളിയോടുള്ള രാഷ്ട്രീയ വിരോധമോ വിയോജിപ്പോ കൊണ്ട് അളക്കെണ്ടുന്ന ഒന്നല്ല. ഇത് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും അവരുടെ കുടുംബങ്ങളിലെ സ്ത്രീകളുടെയും കാര്യത്തില്‍ ബാധകമാണ് .സ്വന്തം വിദ്യാഭ്യാസവും കഴിവും യോഗ്യതയും കൊണ്ട്  അവര്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ തിരസ്‌കരിക്കുകയും ഒരു മോഷ്ടാവിനെ പോലെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതും ശരിയായ  രീതി അല്ല.

നിലവില്‍ ഒരു സര്‍ക്കാര്‍ ജോലി  നേടുകയോ, നേടാന്‍ ശ്രമിക്കുകയോ ചെയ്യാതിരുന്നിട്ടും  തെറ്റായ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം കേവലം രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. ആരെ കുറിച്ചാണെങ്കിലും വസ്തുതകള്‍ക്ക് നിരക്കാത്ത ഇത്തരം വ്യാജ വാര്‍ത്ത നിര്‍മിതിയോടുള്ള എന്റെ പ്രതിഷേധം താങ്കളെ നേരിട്ടറിയിക്കാനുള്ള അവസരമായി ഇത് പ്രയോജനപ്പെടുത്തുന്നു.

എന്ന്

അമൃത സതീശന്‍

മുഖ്യവാർത്തയിലും ഇല്ലാക്കഥ: മുഖ്യമന്ത്രിയുടെ ഓഫീസിനെ ചാരി മനോരമയുടെ കള്ളപ്രചാരണം

സർക്കാരിന്റെ ആലോചനയിൽപോലുമില്ലാത്ത കാര്യം  മുഖ്യവാർത്തയാക്കി മനോരമയുടെ യുഡിഎഫ്‌ സേവ. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ സംഘവും സ്ഥിരമാക്കൽ ക്യൂവിൽ എന്ന തലക്കെട്ടിലാണ്‌‌ മനോരമ ഇത്‌ പ്രധാന വാർത്തയാക്കിയത്‌.   

മുഖ്യമന്ത്രിയുടെ സാമൂഹ്യമാധ്യമ സംഘത്തിൽപ്പെട്ട 10 പേർക്ക്‌ സി ഡിറ്റിൽ നിയമനം നൽകുന്നുവെന്നാണ്‌ വ്യാജവാർത്ത. ഇതുസംബന്ധിച്ച്‌‌ മുഖ്യമന്ത്രിയുടെ ഓഫീസിലോ സി ഡിറ്റിലോ ഒരു അന്വേഷണവും നടത്താതെയായിരുന്നു പ്രധാന വാർത്തയാക്കിയത്‌.

സി ഡിറ്റിൽ പത്ത്‌ വർഷത്തിലേറെ താൽക്കാലിക തസ്‌തികയിൽ ജോലി ചെയ്‌തവരെയാണ്‌ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചത്‌. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കുന്ന വാർത്താ കുറിപ്പിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.   ഇത്‌ മനസ്സിലാക്കിയശേഷം വാർത്തയ്‌ക്ക്‌ എരിവ്‌ പകരാനും, പ്രതിപക്ഷ നേതാവും സംഘവും നടത്തുന്ന അനധികൃത നിയമന കുപ്രചാരണത്തിന്‌ ബലമേകാനും മനോരമ പച്ചക്കള്ളം അച്ചടിച്ചുവിടുകയായിരുന്നു.  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏതെങ്കിലും താൽക്കാലിക ജീവനക്കാരെയോ സോഷ്യൽ മീഡിയാ സംഘത്തിലെ അംഗങ്ങളെയോ സ്ഥിരപ്പെടുത്തുന്നതിനായി ആലോചനയോ, ഫയൽ തുറക്കലോ നടന്നിട്ടില്ലെന്ന്‌ ഓഫീസ്‌ ചുമതലക്കാർ വ്യക്തമാക്കി.

Saturday, February 6, 2021

ഇന്റർവ്യൂ ബോർഡിലെ മൂന്നുപേരുടെ വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ ഉപജാപം നടന്നു; ഒരു ഉദ്യോഗാർത്ഥിയുമായി അടുത്തബന്ധം: എം ബി രാജേഷ്‌

പാലക്കാട്‌ > കാലടി സർവകലാശാല അസി. പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദം മൂന്നുപേരുടെ വ്യക്തിതാൽപര്യത്തിന്റെ പുറത്ത്‌ ഉള്ളതാണെന്ന്‌ എം ബി രാജേഷ്‌. വ്യക്തിതാൽപര്യം സംരക്ഷിക്കാൻ ഇന്റർവ്യൂ ബോർഡിലെ മൂന്നുപേർ ഉപജാപം നടത്തിയെന്നും എം ബി രാജേഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നല്‍കാന്‍ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിലാണ്‌ രാജേഷിന്റെ പ്രതികരണം.

മൂന്നുപേരുടെ വ്യക്തിപരമായ താൽപര്യത്തിൽ നിന്നുള്ള പ്രശ്‌നമാണ്‌ ഇതെല്ലാം. സ്ഥാപിത താൽപര്യമല്ലെന്ന്‌ വിഷയവിദഗ്‌ദർ തെളിയിക്കണം. ബോർഡംഗങ്ങളിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത്‌ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താം. എന്നാൽ ആ പരാതി നിയമന ഉത്തരവ്‌ കിട്ടിയ ഉദ്യോഗാർത്ഥിക്ക്‌ അയച്ചുകൊടുത്ത്‌ നിങ്ങൾ ഇതിൽനിന്ന്‌ പിൻമാറണം അല്ലെങ്കിൽ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തും വലിയ തിരിച്ചടി ഉണ്ടാകും എന്ന്‌ പറയുന്നത്‌ കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്‌.

80 അപേക്ഷകരില്‍നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തിരഞ്ഞെടുക്കപ്പട്ട ആളാണ്  നിനിത. യോഗ്യത സംബന്ധിച്ച് യൂണിവേഴ്‌സിറ്റി വിശദീകരണം നല്‍കിയിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

മൂന്നുതരത്തിലാണ്‌ നിനിതയുടെ നിയമനം അട്ടിമറിക്കാൻ ഉപജാപം നടത്തിയത്‌. ഇന്റർവ്യൂവിന്‌ മുമ്പ്‌ പങ്കെടുക്കാതിരിക്കാൻ ഒരു ഉപജാപം നടന്നു. നിനിതയുടെ പിഎച്ച്‌ഡി ജോലിക്ക്‌ അപേക്ഷിക്കുന്ന സമയത്ത്‌ ലഭിച്ചതാണെന്ന്‌ വരുത്താൻ ശ്രമം നടന്നു. അതെല്ലാം യൂണിവേഴ്‌സിറ്റി പരിശോധിച്ച്‌ 2018 ൽ ലഭിച്ചതാണെന്നും കണ്ടെത്തി. 11 വർഷം മുമ്പേ നെറ്റ്‌ യോഗ്യതയും ഉണ്ട്‌. അത്‌ പൊളിഞ്ഞപ്പോൾ പിഎച്ച്‌ഡിക്ക്‌ കേസ്‌ ഉണ്ട്‌ എന്നതായി അടുത്തത്‌. അതും പൊളിഞ്ഞു. ഇന്റർവ്യൂവിൽ അയോഗ്യയാക്കാൻ ശ്രമം നടന്നുവെന്നും അവർതന്നെ പറയുന്നു. കൂടിയാലോചിച്ച്‌ ഒരാൾക്ക്‌ മാർക്ക്‌ നൽകാൻ തീരുമാനിച്ചു എന്നും പറഞ്ഞു.

എല്ലാം വിജയിക്കാതെവന്നപ്പോള്‍ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് വേറൊരാള്‍ മുഖേന ഉദ്യോഗാര്‍ഥിക്ക് എത്തിച്ചു നല്‍കുകയായിരുന്നു. പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്നു പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേദിവസം തന്നെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു.

എന്നെയും എൻ്റെ സുഹൃത്തിനെയും ഇടനിലക്കാന്‍ വിളിച്ചു. പരാതി എന്തിനാണ് ഉദ്യോഗാർത്ഥിക്ക് എത്തിച്ചതെന്നും രാജേഷ് ചോദിച്ചു. ആദ്യം ജോലിക്ക് പ്രവേശിക്കാന്‍ ആലോചിച്ചിരുന്നില്ല, പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോയിൻ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാപിത താല്‍പര്യമില്ലെന്ന് വിഷയ വിദഗ്‌ധര്‍ തെളിയിക്കണം. കൂടിയാലോചന നടത്തിയെന്ന് അംഗങ്ങള്‍ തന്നെ സമ്മതിച്ചു. ഒരാള്‍ക്ക് മാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചെന്ന് സമ്മതിച്ചു. വേണ്ടപ്പെട്ട ഒരാള്‍ക്ക് ജോലി കിട്ടാനാണ് ഇടപെടല്‍. ഭാഷാവിദഗ്‌ധരിലെ ഒരാളാണ് കൂടിയാലോചനക്ക് നേതൃത്വം കൊടുത്തതെന്നും രാജേഷ് പറഞ്ഞു.

Wednesday, February 3, 2021

മുഖ്യധാര മാധ്യമങ്ങൾ ബഹുഭൂരിപക്ഷത്തിന്റെ ശബ്‌ദം കേൾക്കുന്നില്ല: പി സായിനാഥ്

കൊച്ചി > മാധ്യമപ്രവർത്തനവും  സ്ഥാപനങ്ങൾ എന്ന നിലയിൽ മാധ്യമങ്ങളും  രണ്ട്‌ ദിശയിൽ നീങ്ങുന്നതാണ്‌ ഇന്നത്തെ അനുഭവമെന്ന്‌ മഗ്‌സസെ അവാർഡ്‌ ജേതാവും പ്രമുഖ മാധ്യമപ്രവർത്തകനുമായ പി സായിനാഥ്‌ പറഞ്ഞു. മുഖ്യധാരമാധ്യമങ്ങൾ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ശബ്ദം കേൾക്കുന്നില്ല. കോർപറേറ്റ്‌ താൽപര്യങ്ങൾ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ വരുമാനവർധന മാത്രം ലക്ഷ്യമിട്ടാണ്‌ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള മീഡിയ അക്കാദമി ഫെലോഷിപ്പിന്റെ ഭാഗമായി സാജൻ എവുജിൻ എഴുതിയ ‘മണ്ണിനു തീപിടിക്കുമ്പോൾ മാധ്യമങ്ങൾ എവിടെ’ എന്ന പുസ്‌തകം ഓൺലൈനിൽ പ്രകാശനം ചെയ്‌ത്‌ ‘കാർഷികപ്രതിസന്ധിയും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സായിനാഥ്‌.

ഇപ്പോൾ നടക്കുന്ന കർഷകപ്രക്ഷോഭത്തിനു അടിസ്ഥാനമായ വസ്‌തുതകൾ തുറന്നുപറയാൻ ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറാകുന്നില്ല. കാർഷികനിയമങ്ങൾ വഴി ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന കോർപറേറ്റ്‌ സ്ഥാപനമാണ്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ മാധ്യമങ്ങളുടെ നിയന്ത്രണം കയ്യാളുന്നത്‌. കോർപറേറ്റുകൾ കൃഷി കയ്യടക്കിയതാണ്‌ രാജ്യത്തെ കാർഷികപ്രതിസന്ധിക്ക്‌ കാരണം. കാർഷികപ്രതിസന്ധിയാണ്‌ കുടിയേറ്റ തൊഴിലാളികൾ പെരുകാൻ കാരണം. കോവിഡ്‌ ലോക്ക്‌ഡൗൺ കാലത്ത്‌ കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിൽ വേദന പ്രകടിപ്പിച്ച മാധ്യമങ്ങൾ ഇതിന്റെ കാരണങ്ങളിലേയ്‌ക്ക്‌ കടന്നില്ല.

ഏറ്റവും അനുയോജ്യമായ സമയത്താണ്‌ ഈ പുസ്‌തകം പ്രകാശനം ചെയ്യപ്പെടുന്നത്‌. കർഷകപ്രക്ഷോഭത്തിൽ രാജ്യം ഇളകിമറിയുകയാണ്‌. സമരം നേരിട്ട്‌ റിപ്പോർട്ട്‌ ചെയ്യുന്നവർ കഴിയുന്നത്ര സത്യസന്ധത കാട്ടുന്നു. എന്നാൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവർ പുതിയ കാർഷികനിയമങ്ങളെ അനുകൂലിക്കുകയാണ്‌. കർഷകരെ പ്രകോപിപ്പിക്കുന്ന രീതിയിൽ നിയമങ്ങൾ കൊണ്ടുവന്നതിലാണ്‌ ചില മാധ്യമങ്ങൾക്ക്‌ ആശങ്ക. കാർഷികമേഖല കോർപറേറ്റുകൾക്ക്‌ തീറെഴുതുന്നതിനെ സ്വാഗതം ചെയ്‌ത്‌ മുഖപ്രസംഗങ്ങളും ലേഖനങ്ങളും തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു. ദേശീയ ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ കർഷകരുടെയോ തൊഴിലാളികളുടെയോ പ്രതിനിധികളില്ല. വ്യവസായികളുടെ പ്രതിനിധികൾ മാത്രമാണെന്നും സായിനാഥ്‌ ചൂണ്ടിക്കാട്ടി.

താഴ്ന്ന നിലയിലുള്ള ബ്യൂറോക്രാറ്റുകൾ ക്ക് ജുഡീഷ്യൽ അധികാരം നൽകുന്ന വ്യവസ്ഥകൾ പുതിയ കാർഷിക നിയമത്തിലുണ്ട്  . എന്നാൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നില്ല.

മാധ്യമങ്ങളിൽ ആകട്ടെ, കാർഷികരംഗം കവർ ചെയ്യുന്നതിന് നിയോഗിക്കപ്പെടുന്ന റിപ്പോർട്ടർമാർ കാർഷിക മന്ത്രാലയത്തെ അല്ലെങ്കിൽ അഗ്രി ബിസിനസിനെ ആണ് കണക്കിലെടുക്കുന്നത്. കർഷകരെ അല്ല.  അങ്ങനെ കർഷകരുടെ ശബ്ദം മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നു എന്നും സായിനാഥ് പറഞ്ഞു.

2014 മുതൽ 2020 വരെയുള്ള കാര്യങ്ങൾ എടുക്കുമ്പോൾ കേന്ദ്ര സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്നതായി കാണാം എന്ന്   അഖിലേന്ത്യ കിസാൻസഭ ജോയിൻ സെക്രട്ടറി വിജു കൃഷ്ണൻ പറഞ്ഞു. പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക ആത്മഹത്യകളും പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണവും നമ്മെ ഭയപ്പെടുത്തുന്നു.   ഭൂമി അധികാര ആന്തോളൻ പോലുള്ള മുന്നേറ്റങ്ങൾ കോർപ്പറേറ്റുകളുടെ ഇടപെടലിനെതിരെ നടന്നിട്ടുണ്ട്. ലോക്ക് ഡൗണും ബന്ധപ്പെട്ട പലായനവും കർഷക ദുരിതം വർധിപ്പിക്കുകയാണ് ചെയ്തത്.

മാധ്യമങ്ങൾ എങ്ങനെ കർഷക പ്രക്ഷോഭത്തെ കാണുന്നുവെന്നത് പ്രാധാന്യമർഹിക്കുന്നു. അതുപോലെതന്നെ  മാധ്യമപ്രവർത്തകർക്കെതിരെ സർക്കാർ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന ഈ സാഹചര്യവും  കാണാതെ പോകാനാവില്ലെന്ന് വിജു കൃഷ്ണൻ പറഞ്ഞു.

മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായ ശേഷി വർദ്ധിപ്പിക്കലിനൊപ്പം തന്നെ അവരെ കൂടുതൽ സാമൂഹികപ്രതിബദ്ധതയുള്ളവരാക്കുക എന്ന ഉത്തരവാദിത്തം കൂടി മീഡിയ അക്കാദമി പോലുള്ള സ്ഥാപനത്തിന് ഉണ്ട്. കർഷക പ്രക്ഷോഭത്തിൻറെ ഈ പശ്ചാത്തലത്തിൽ സാജൻ എവുജിൻറെ പുസ്തകത്തിന് പ്രാധാന്യമേറുന്നു എന്നും ആർ എസ് ബാബു പറഞ്ഞു.

അഖിലേന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ ജനറൽസെക്രട്ടറി മറിയം ധാവ്ലെ, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ എം ശങ്കർ തുടങ്ങിയവർ സംസാരിച്ചു.

Saturday, January 23, 2021

കോൺഗ്രസ്‌വിരുദ്ധ ലേഖനം പ്രബോധനത്തിൽനിന്ന്‌ ഒഴിവാക്കി; ജമാഅത്തെ ഇസ്ലാമിയിൽ പുതിയ വിവാദം

കോഴിക്കോട്‌> കോൺഗ്രസിനെതിരായ ലേഖനം മുഖവാരികയിൽനിന്ന്‌ ഒഴിവാക്കിയതിനെച്ചൊല്ലി ജമാഅത്തെ ഇസ്ലാമിയിൽ വിവാദം. ജമാഅത്തെ  മുഖവാരിക പ്രബോധനത്തിൽനിന്ന്‌ ലേഖനം വെട്ടിയതാണ്‌  ചർച്ചയാകുന്നത്‌. ജമാഅത്തെ ഉന്നതനും മാധ്യമം എഡിറ്ററുമായ ഒ അബ്ദുറഹ്മാനാണ്‌ (എ ആർ) സെൻസറിങ്ങിനിരയായത്‌. വെള്ളിയാഴ്‌ച പുറത്തിറങ്ങിയ പ്രബോധനത്തിലാണ്‌  വെട്ടിനിരത്തൽ‌.

‘അധ്യായം അട‌യ്‌ക്കുമ്പോൾ കോൺഗ്രസ്‌ മറക്കരുതാത്തത്‌’ എന്ന അബ്ദുറഹ്മാന്റെ ലേഖനത്തിന്റെ ശീർഷകം പ്രബോധനത്തിന്റെ കവറിലുണ്ട്‌. എന്നാൽ വാരികയുടെ അമ്പതുപേജ്‌ മറിച്ചാലും ലേഖനം കാണാനാകില്ല. കവറിൽ സൂചിപ്പിച്ച മറ്റു ‌ലേഖനങ്ങളെല്ലാം കൃത്യമായി നൽകിയപ്പോഴാണീ വെട്ടിനിരത്തൽ. ‘അകക്കണ്ണ്‌’ എന്ന പേരിൽ അബ്ദുറഹ്മാൻ വർഷങ്ങളായി തുടരുന്ന  പംക്തിയിലായിരുന്നു കോൺഗ്രസ്‌ വിരുദ്ധ പരാമർശമുള്ള ലേഖനം വരേണ്ടത്‌. ‌കോൺഗ്രസിന്‌ എതിരായതിനാൽ  അകക്കണ്ണടക്കം ഒഴിവാക്കിയാണീ ലക്കം പ്രസിദ്ധീകരിച്ചത്‌.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്‌ പ്രകടിപ്പിച്ച  ജമാഅത്തെ വിരോധത്തിലുള്ള എതിർപ്പ്‌ ചൂണ്ടിക്കാട്ടി വിമർശിക്കുന്നതായിരുന്നുവത്രെ ലേഖനം.  കോൺഗ്രസ്‌ വിമർശനം പാടില്ലെന്ന ഒരു വിഭാഗത്തിന്റെ നിലപാടിനാലാണ്‌ എ ആറും ലേഖനവും പുറത്തായത്‌. എന്നാൽ കവർസ്‌റ്റോറി ഒഴിവാക്കിയത്‌ സാങ്കേതിക പ്രശ്‌നമാണെന്ന്‌ പ്രബോധനം എക്‌സി. എഡിറ്റർ അഷ്‌റഫ്‌ കീഴുപറമ്പ്‌ പറഞ്ഞു.  

ഇടതുപക്ഷത്തെ അനവസരത്തിൽ കടന്നാക്രമിക്കുന്നതിലും മുസ്ലിംലീഗ്‌ ബന്ധത്തിലും ജമാഅത്തെക്കുള്ളിൽ ഭിന്നത ശക്തമാണ്‌. വെൽഫെയർ പാർടി  യുഡിഎഫുമായി ചേരുന്നതിൽ എതിരുള്ള വിഭാഗവുമുണ്ട്‌‌.

Thursday, December 17, 2020

അതിജീവിക്കും ഈ സത്യാനന്തര കാലത്തെയും

 പ്രളയത്തെയും മഹാമാരിയെയും അതിജീവിച്ച പോലെ ജനങ്ങൾ സത്യാനന്തര കാലത്തെയും അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പു ഫലം അടിവരയിട്ട് വ്യക്തമാക്കുന്നത്. യുഡിഎഫിനും ബിജെപിക്കുമെതിരായ വിധിയെഴുത്തു മാത്രമല്ല ഉണ്ടായിരിക്കുന്നത്.

വലതുപക്ഷരാഷ്ട്രീയത്തിൻ്റെ  ക്വട്ടേഷൻ സംഘത്തെ പോലെ പ്രവർത്തിച്ച കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾക്കെതിരായ പ്രതികരണം കൂടിയാണിത്.ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജവാർത്തകളും അപവാദങ്ങളും ആധികാരികമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന കോർപ്പറേറ്റു മാധ്യമങ്ങളുടെ അധാർമ്മികതക്കെതിരായ വിധിയെഴുത്താണിതെന്ന് പറയാം.

യുഡിഎഫിനും ബിജെപിക്കുമാവശ്യമായ ധാരണകളും മനോഭാവങ്ങളും സൃഷ്ടിച്ചെടുക്കുക എന്നതാണ് ക്ഷുദ്ര വികാരമുണർത്തുന്ന ഇടത്പക്ഷവിരുദ്ധ പ്രചാരവേലയുടെ ലക്ഷ്യം.കേന്ദ്ര ഏജൻസികളും മാധ്യമങ്ങളും കൈകോർത്ത് പിടിച്ച് ഇടതുപക്ഷ സർക്കാറിനെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ സർക്കാറിനെതിരെ അവമതിപ്പ് സൃഷ്ടിക്കാനുമാണല്ലോ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാംമാധവും അജിത് ഡോവലും ചേർന്നുള്ള കേരള ഓപ്പറേഷൻ. അമിത് ഷായുടെ പൊളിറ്റിക്കൽ എൻജിനിയറിംഗ് . കോർപ്പറേറ്റ് മൂലധന താല്പര്യങ്ങൾക്ക് വെല്ലുവിളിയാവുന്ന പിണറായി സർക്കാറിൻ്റെ വികസനപദ്ധതികളും ഹിന്ദുരാഷ്ട്ര നിർമ്മിതി ലക്ഷ്യംവെച്ചുള്ള പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരായ ഉറച്ച നിലപാടുകളുമാണ് കേരളത്തെ ടാർജറ്റ് ചെയ്തു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ ഇടപെടലുകൾക്ക് കാരണമായത്. അതൊന്നും ചർച്ച ചെയ്യാൻ സത്യാന്വേഷണത്തിൻ്റെ വ്യവഹാര മണ്ഡലത്തിലെ ന്യായാധിപന്മാരായി സ്വയം അവരോധിതരായ മാധ്യമ പ്രമുഖരാരും തയ്യാറല്ലല്ലോ. അല്ലെങ്കിലും അങ്ങനെയൊക്കെ പ്രതീക്ഷിക്കുന്നതിലെന്തർത്ഥം? മുഖ്യധാരാമാധ്യമങ്ങളും ഈയൊരു അജണ്ടയുടെ ഭാഗമാണല്ലോ. വസ്തുകളെയും വിവരങ്ങളെയും അപവാദ പ്രചരണത്തിലൂടെ മറച്ചു പിടിക്കുക എന്ന തന്ത്രമാണ് മാധ്യമങ്ങളും കോടികൾ ഇറക്കി സജ്ജീകരിച്ചിരിക്കുന്ന ഇൻ്റർനെറ്റ് പ്രചാര സംഘങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്.

എന്താണ് മാധ്യമങ്ങളുടെ ഭാഗത്ത്  നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്.വ്യാജങ്ങൾ സത്യമാണെന്നും അതാണ് യഥാർത്ഥ്യമെന്നും വരുത്തി തീർക്കുന്ന സത്യാനന്തരകാല പരീക്ഷണങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ഇടതുപക്ഷസർക്കാറിൻ്റെ ക്ഷേമോന്മുഖവും വികസനോന്മുഖവുമായ ഭരണനടപടികളെ കുറിച്ച് അജ്ഞത സൃഷ്ടിക്കാൻ കഴിയില്ലെന്ന് വന്നതോടെ അതൊക്കെ കേന്ദ്ര സർക്കാറിൻ്റെ പദ്ധതികളാണെന്നും മുൻ യുഡിഎഫ് സർക്കാറും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെന്നും വരുത്തി തീർക്കാൻ നോക്കുകയാണല്ലോ ഈ മാന്യന്മാർ ചെയ്തത്.. ക്ഷേമപദ്ധതികളുടെയൊന്നും ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്ന് വാദിച്ച് നോക്കിയതും പ്രചാരവേല നടത്തിയതും ബി ജെ പിയുടെയും കോൺഗ്രസിൻ്റെയും ഐടി സെല്ലുകൾ മാത്രമല്ല ഈ നാലാംതൂണുകാർ കൂടിയായിരുന്നല്ലോ. പെൻഷനും ലൈഫും ആരോഗ്യ ഇൻഷൂറൻസുമെല്ലാം മോഡിയുടെ പണവും പദ്ധതിയുമാണെന്നൊക്കെ പറഞ്ഞു നോക്കിയില്ലേ ഇടതുപക്ഷ വിരുദ്ധതയുടെ തിമിരം ബാധിച്ചവർ.

"പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യ റിപ്പോർട്ട് " അനുസരിച്ചു തന്നെ കേരളത്തിലെ പോലെ സാർവ്വത്രികമായൊരു പെൻഷൻ പദ്ധതി ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ല.കേന്ദ്ര സർക്കാരിൻ്റെ നാഷണൽ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റൻസ് പ്രോഗ്രാം അനുസരിച്ചുള്ള വയോജന, വിധവ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള നാമമാത്ര പെൻഷൻ പദ്ധതി മാത്രമാണ് ഇന്ത്യയിലെ ബിജെപി, കോൺഗ്രസ് ഭരിക്കുന്ന/ ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ നിലനില്ക്കുന്നത്.

14സംസ്ഥാനങ്ങളിൽ 200-500 വരെ രൂപ മാത്രമാണ് പ്രതിമാസ പെൻഷൻ. അവിടെയൊന്നും റഗുലറായി ഗുണഭോക്താക്കൾക്ക് ലഭിക്കുന്നുമില്ല.ഇന്ത്യയിൽ കേരളം, ഡൽഹി, ഗോവ, 3 സംസ്ഥാനങ്ങളിൽ മാത്രമാണ് 1000 രൂപക്ക് മേൽ പെൻഷൻ. കേരളമൊഴിച്ച് മറ്റു രണ്ട് സംസ്ഥാനങ്ങളിലും സാമൂഹ്യ സുരക്ഷാ സ്‌കീമിൽ വളരെ കുറഞ്ഞ പേർക്ക് (80 വയസിന് മുകളിലുള്ളവർക്കുള്ള സ്കീം) മാത്രമാണ് ലഭിക്കുന്നത്.പ്രധാനമന്ത്രി ആവാസ് യോജന ഉൾപ്പെടെ എല്ലാ ഭവനപദ്ധതികളെയും സംയോജിപ്പിച്ചാണ് ലൈഫ്. ഗ്രാമങ്ങളിൽ 4 ലക്ഷം രൂപ നൽകുന്ന പദ്ധതിയിൽ കേന്ദ്ര വിഹിതം (PMAY) 72,000 രൂപാ മാത്രമാണ്. മാത്രമല്ല ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തും ഇങ്ങനെയൊരു സമ്പൂർണ്ണ ഭവനപദ്ധതിയില്ലായെന്ന കാര്യവും കേന്ദ്ര വിഹിതം പറഞ്ഞു് ലൈഫിൻ്റ ക്രെഡിറ്റ് സംഘികൾക്കും ഉണ്ടാക്കി കൊടുക്കാൻ കിണഞ്ഞു മിനക്കെടുന്ന അവതാരക സിംഹങ്ങളൊന്നും അറിഞ്ഞമട്ടില്ല. നുണകൾ ആവർത്തിച്ച് സത്യമാക്കുന്ന കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടി ജന്മസിദ്ധമായി കിട്ടിയവരിൽ നിന്നും അതൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.

ഒരുതരം ഇവൻറ്മാനേജ്മെൻറ് രാഷ്ട്രീയത്തിൻ്റെ ഭാഗമാണ് ഇപ്പോൾ പല മാധ്യമങ്ങളും.രാഷ്ട്രീയത്തെ തന്നെ ട്രംപും മോഡിയുമെല്ലാം ഇവൻറ് മാനേജ്മെൻറാക്കി അധ:പതിപ്പിച്ചിരിക്കയാണല്ലോ. ഇലക്ഷൻ പ്രചരണം സംവിധാനം ചെയ്യുന്നതും വ്യാജ പ്രചരണങ്ങളിലൂടെ വോട്ടുശേഖരിക്കുന്നതും തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാനായി സർവെകൾ നടത്തുന്നതും കോർപ്പറേറ്റ് പണത്തിൽ പ്രവർത്തനനിരതരായിരിക്കുന്ന ഇവൻറ് മാനേജ്മെൻ്റു ഗ്രൂപ്പുകളാണ്. അവർ മാധ്യമ ഉടമകൾ, ന്യൂസ് ഡെസ്കുകൾ, അവതാരകർ വരെയുള്ളവരെ തങ്ങളുടെ പേറോളിലാക്കുന്നു. അങ്ങനെയൊക്കെയാവുമ്പോഴും വ്യാജങ്ങൾ സൃഷ്ടിക്കുന്ന ഇരുട്ടിലും ജീവിതാനുഭവങ്ങളുടെ പ്രകാശം പരക്കുമ്പോൾ ജനങ്ങൾക്ക് സത്യം കാണാനും സത്യത്തോടൊപ്പം ചേരാനും കഴിയും. ഇടതുപക്ഷം ഓരോ മലയാളിക്കും സമാശ്വകരമായൊരു ജീവിതാനുഭവം കൂടിയാണെന്ന കാര്യമാണ് വലതുപക്ഷ രാഷ്ട്രീയത്തിൽ അഭിരമിക്കുന്നവർക്ക് മനസിലാക്കാൻ കഴിയാതെ പോകുന്നത്.

കെ ടി കുഞ്ഞിക്കണ്ണൻ 

തോറ്റമ്പി മാധ്യമ വിചാരണക്കാർ; അന്തിച്ചര്‍ച്ചകളും നുണവാര്‍ത്തകളും ജനം തള്ളി

തിരുവനന്തപുരം > ചാനലുകളുടെ അന്തിച്ചര്‍ച്ചകളോ വിഷംനിറച്ച പത്രവാര്‍ത്തകളോ അല്ല കേരളജനതയുടെ വിധിയെഴുത്തിനെ സ്വാധീനിക്കുന്നതെന്ന്  ഒരിക്കൽ കൂടി വ്യക്തമാക്കി തദ്ദേശ തെരഞ്ഞെടുപ്പുഫലം. കേരളം ചുവന്നുതുടുത്തപ്പോൾ നുണക്കഥകള്‍ മാധ്യമവിചാരണക്കാർക്ക്‌ സ്വയംവിഴുങ്ങേണ്ടിവന്നു. സര്‍ക്കാരിനെ വേട്ടയാടുന്ന ആനന്ദത്തിലായിരുന്നു മാസങ്ങളായി പ്രതിപക്ഷവും കുറെ മാധ്യമങ്ങളും. ഒരേ അച്ചിൽ പിറന്ന് പല ഭാ​ഗത്തുനിന്നായി ഒഴുകിപ്പരന്ന ദുരുദ്ദേശ്യ വാര്‍ത്തകള്‍ യുഡിഎഫ്, ബിജെപി നേതാക്കള്‍ ഏറ്റെടുത്തു. അവര്‍ പറയുന്നതെന്തും മാധ്യമങ്ങളും കൊണ്ടാടി.

പ്രളയകാലത്ത്‌ സഹായം തേടുന്നത് വിലക്കാന്‍ ബിജെപി മുന്നിട്ടിറങ്ങിയപ്പോള്‍, സലറി ചലഞ്ചിനെതിരെ യുഡിഎഫ്‌ രംഗത്തുവന്നു. സർക്കാരിന്റെ കോവിഡ്‌ പ്രതിരോധം ലോകശ്രദ്ധ നേടിയപ്പോൾ സ്‌പ്രിങ്ക്‌ളറിന്റെ പേരില്‍ പ്രതിപക്ഷം പൊയ്‌വെടി പൊട്ടിച്ചു. തുടർന്നിങ്ങോട്ട്‌ നുണകളുടെ മലവെള്ളപ്പാച്ചിലായി. സ്വർണക്കടത്തിന്റെ പേരില്‍ സർക്കാരിനെ വേട്ടയാടി. പാവപ്പെട്ടവര്‍ക്ക്‌ കിടപ്പാടം ഒരുക്കുന്ന ലൈഫ്‌ പദ്ധതി മൊത്തം അഴിമതിയെന്ന് പ്രചരിപ്പിച്ചു.

സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തംപോലും ​മുഖ്യമന്ത്രിയുടെ ​ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടു. കെ ഫോൺ ഉൾപ്പെടെ സർക്കാരിന്റെ എല്ലാ അഭിമാനപദ്ധതികളെയും അപഹസിച്ചു. സിഎജിയുടെ തെറ്റായ നടപടി ആയുധമാക്കി കിഫ്‌ബിയെ വേട്ടയാടി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൊള്ളക്കാരുടെ താവളമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിശേഷിപ്പിച്ചു.

ഏറ്റവുമൊടുവിൽ സ്‌പീക്കർക്കെതിരെ തിരിഞ്ഞു. പ്രതിപക്ഷത്തിന്റെ  കുപ്രചാരണങ്ങൾക്ക് ഇന്ധനം പകർന്ന്‌ മാധ്യമങ്ങൾ പരമ്പരകൾ ചമച്ചു. അന്വേഷണ ഉദ്യോഗസ്ഥരേക്കൾ വലിയ കുറ്റാന്വേഷകരായി അന്തിച്ചര്‍ച്ചകളിലെ മാധ്യമ ജഡ്ജിമാര്‍. നുണക്കഥകൾ ചമയ്‌ക്കുന്നതില്‍ യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും സഖ്യകക്ഷികളായി.

ആരോപണമുന്നയിക്കാന്‍ വേണ്ടി മാത്രം പ്രതിപക്ഷനേതാവ് ദിനംപ്രതി വാര്‍ത്താസമ്മേളനം വിളിച്ചു. യുഡിഎഫ്‌ എംഎൽഎമാർ അഴിമതിക്കേസിൽ ജയിലിൽ ആയതുപോലും ന്യായീകരിക്കപ്പെട്ടു.      എന്നാൽ, വിവാദങ്ങൾക്കു പിന്നാലെ പോകാൻ നേരമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അപ്പോഴെല്ലാം കേരളത്തോട്‌ പറഞ്ഞു‌. കുപ്രചാരണങ്ങളുടെ പേരില്‍ വികസന–-ക്ഷേമ പ്രവർത്തനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. ഈ ഉറപ്പിലാണ് കേരളം വിശ്വാസമര്‍പ്പിച്ചത്. അതിനു തെളിവാണ് ഈ വിജയം.

റഷീദ്‌ ആനപ്പുറം

Sunday, December 13, 2020

സ്‌കൂൾ തുറന്നാൽ ഉടൻ ജോലി; എന്നിട്ടും മനോരമയുടെ തലക്കെട്ട് 'അധ്യാപക നിയമനം കിട്ടാതെ 1500 പേർ'

 കൊച്ചി > വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയുമായി വീണ്ടും മലയാള മനോരമ. 1506 പേർക്ക്‌ അധ്യാപക നിയമനം ലഭിച്ച വാർത്തയാണ്‌ "അധ്യാപക നിയമനം കിട്ടാതെ 1500 പേർ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. യഥാർഥത്തിൽ നിയമന ശുപാർശ കിട്ടിയ 1506 പേർക്ക് സ്‌കൂൾ തുറന്നാൽ ഉടൻ ജോലിയിൽ പ്രവേശിക്കാം. ഇക്കാര്യം രണ്ടുവാർത്തയിലും പറയുന്നു.

മാതൃഭൂമി വാർത്തയിലും വ്യക്തമായി പറയുന്നുണ്ട്‌. ശുപാർശ ലഭിച്ചവർക്ക്‌ സ്‌കൂൾ തുറന്നാൽ ഉടൻ ജോലിയിൽ പ്രവേശിക്കാം.

എം ബി രാജേഷിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ഇന്നത്തെ രണ്ടു പ്രതങ്ങളിൽ ഒരേ വാർത്തയുടെ രണ്ടു തലക്കെട്ടുകൾ. 'അദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ ' എന്നാണ് മനോരമ വാർത്തയുടെ തലക്കെട്ട്. '1506 പേർക്ക് അദ്ധ്യാപക നിയമനം ' എന്നാണ് മാതൃഭുമി യുടെ തലക്കെട്ട്. രണ്ട് വാർത്തകളുടേയും  ഉള്ളടക്കം വ്യക്തമാണ്. നിയമന ശുപാർശ കിട്ടിയ 1506 പേർക്ക് സ്‌കൂൾ തുറന്നാൽ ഉടൻ ജോലിയിൽ പ്രവേശിക്കാം. ഇക്കാര്യം രണ്ടുവാർത്തയിലും പറയുന്നു.

എന്നിട്ടും മനോരമയുടെ തലക്കെട്ട്  'അദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ ' എന്നാകുന്നിടത്താണ് രാഷ്ട്രീയം വരുന്നത്. വാർത്തയുടെ ഉള്ളടക്കത്തിന് വിപരീതമായ തലക്കെട്ട് കണ്ടാൽ സർക്കാർ നിയമനം നിഷേധിച്ചു എന്ന തോന്നലാണുണ്ടാവുക. തലക്കെട്ടു മാത്രം ഓടിച്ച് വായിച്ചു പോകുന്നവർക്കിടയിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കാനിതുമതി.

സർക്കാരിനെ എതിർക്കുന്നവർക്ക് തലക്കെട്ട് മാത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനുള്ള അവസരം കൂടി ഒരുക്കാനായിരിക്കണം വസ്തുതാ വിരുദ്ധമായ തലക്കെട്ട്. എത്ര സുക്ഷമമായി, ഓരോ തലക്കെട്ടിലും വാർത്തയിലും വരിയിലും സ്വന്തം രാഷ്ട്രീയം പ്രയോഗിക്കുന്നു!.

Saturday, December 12, 2020

‘‘വല്ലപ്പോഴും ഇങ്ങനെയൊക്കെയാകാം മാതൃഭൂമീ’’ ; വസ്‌തുനിഷ്‌ഠമായ വാർത്തക്ക്‌ അഭിനന്ദനമെന്ന്‌ എം ബി രാജേഷ്‌

വ്യാജപ്രചരണങ്ങൾക്കിടയിൽ  ഇടക്കെല്ലാം ഇത്തരം വസ്‌തുനിഷ്‌ഠമായ വാർത്ത കൊടുക്കുന്നതിന്‌ മാതൃഭൂമി പത്രം  അഭിനന്ദിക്കപ്പെടേണ്ടത്‌ തന്നെയെന്ന്‌  എം ബി രാജേഷ്‌.അതേസമയം പത്ത്‌ ജില്ലകളിലെ പോളിങ് കഴിയുന്നതുവരെ  ഈ സത്യം പുറത്തു പറയാതിരിക്കാൻ  പത്രം പുലർത്തിയ മുൻകരുതലും  കൗശലവും അപാരം.  എൽപി സ്കൂൾ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി വാർത്തയെ കുറിച്ചാണ്‌  രാജേഷ്‌ എഫ്‌ ബിയിൽ കുറിച്ചത്‌. 

14 ജില്ലകളിലായി 5653 പേർക്ക് നിയമന ശുപാർശ നൽകി എന്നും പത്രം പറയുന്നു.എന്നാൽ റെക്കോഡ് നിയമനം എന്നത് പ്രധാന തലക്കെട്ടാക്കാതിരിക്കാനുള്ള ജാഗ്രത ശ്രദ്ധിച്ചു. ‘ആവശ്യമുണ്ട് അദ്ധ്യാപകരെ ‘ എന്ന തലക്കെട്ടിൽ ഒറ്റനോട്ടത്തിൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കൗശലവും കാണാതിരിക്കുന്നില്ല. തലക്കെട്ട് നൽകുന്നത് എഡിറ്റോറിയൽ ഡെസ്കാണല്ലോ.എന്നാലും വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ.പോസ്‌റ്റിൽ രാജേഷ്‌ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

ചില സത്യങ്ങൾ ഇങ്ങനെയാണ്. എത്ര ആഴത്തിൽ കുഴിച്ചുമൂടാൻ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും. മാതൃഭുമി പോലും പറയും.

എൽ പി സ്കൂൾ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി. 14 ജില്ലകളിലായി 5653 പേർക്ക് നിയമന ശുപാർശ നൽകി എന്നും പത്രം പറയുന്നു. റാങ്ക് പട്ടികയിൽ ഉദ്യോഗാർത്ഥികൾ തികയാത്ത സ്ഥിതിയാണത്രേ. പട്ടിക റദ്ദാകാതിരിക്കാൻ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ PSC നടപടികൾ ഊർജ്ജിതമാക്കിയെന്നും വാർത്തയിൽ പറയുന്നു.

എന്താണ് നിയമനം സർവ്വകാല റെക്കോഡിലെത്താൻ കാരണം? മൂന്ന് അദ്ധ്യയന വർഷങ്ങളിലായി അഞ്ചുലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ കൂടി ! ഇങ്ങനെ ഇന്ത്യയിൽ മറ്റെവിടെയെങ്കിലും സംഭവിച്ചതായി പറയാമോ?

എന്തുകൊണ്ട് 5 ലക്ഷം കുട്ടികൾ കൂടി ? പൊതു വിദ്യാലയങ്ങൾ ഹൈടെക്കായി.നിലവാരവും ജനങ്ങളുടെ വിശ്വാസവും കൂടി .എങ്ങനെ ഈ മാറ്റമുണ്ടായി? പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഫലമായി. യു.ഡി.എഫിൻ്റെ വാഗ്ദാനമെന്താണ്? പൊതുവിദ്യാഭ്യാസ സംരക്ഷണമടക്കം നാല് മിഷനുകളും അവസാനിപ്പിക്കും.

അതായത് പൊതുവിദ്യാലയങ്ങളിലെ ഡിവിഷൻ ഫാൾ തിരിച്ചു വരും. അവിടുത്തെ അദ്ധ്യാപകർ ജോലി നിലനിർത്താൻ വെക്കേഷനിൽ കുട്ടികളെ പിടുത്തക്കാരായിരുന്ന ' പഴയ നല്ല കാലം' UDF തിരിച്ചു കൊണ്ടുവരും.

എന്തായാലും മാതൃഭുമി തന്നെ ഒരു സത്യം വിളിച്ചു പറയുന്നു. റെക്കോഡ് നിയമനം ഏത് കാലത്താണ് എന്നുമോർക്കണം. രണ്ട് പ്രളയങ്ങളും നിപ്പയും ഓഖിയും ഒടുവിൽ കോവിഡ് മഹാമാരിയും സൃഷ്ടിച്ച കടുത്ത സാമ്പത്തിക ഞെരുക്കത്തിൻ്റെ കാലത്ത്.

നല്ല വാർത്ത. പക്ഷേ റെക്കോഡ് നിയമനം എന്നത് പ്രധാന തലക്കെട്ടാക്കാതിരിക്കാനുള്ള ജാഗ്രത ശ്രദ്ധിച്ചു. 'ആവശ്യമുണ്ട് അദ്ധ്യാപകരെ ' എന്ന തലക്കെട്ടിൽ ഒറ്റനോട്ടത്തിൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കൗശലവും കാണാതിരിക്കുന്നില്ല. തലക്കെട്ട് നൽകുന്നത് എഡിറ്റോറിയൽ ഡെസ്കാണല്ലോ.

പിന്നെ പത്തു ജില്ലകളിലെ പോളിങ്ങ് കഴിയുവോളം ഈ സത്യം പുറത്തു പറയാതിരിക്കാൻ പുലർത്തിയ മുൻകരുതലും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ വസ്തു നിഷ്ഠമായ വാർത്ത അഭിനന്ദനമർഹിക്കുന്നു. വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ.

Thursday, December 10, 2020

'തെറ്റായ ആരോപണം ഉന്നയിച്ചത് നിങ്ങളാണ്; ഉന്നം വച്ചത് പാര്‍ട്ടിയെയും സര്‍ക്കാരിനേയും': മാതൃഭൂമിക്ക് ഓമനക്കുട്ടന്റെ മറുപടി

'ഒരു സാധാരണ പ്രവര്‍ത്തകനായ ഞാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.പിന്നീട് യഥാര്‍ത്ഥ വസ്തുത പുറത്തുവന്നപ്പോള്‍ നിങ്ങള്‍ മാധ്യമങ്ങള്‍ക്കു തന്നെ തിരുത്തേണ്ടി വന്നു,സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ..'; തനിക്കെതിരായ മാതൃഭൂമിയുടെ വ്യാജ വാര്‍ത്തയോട് സിപിഐ എം പ്രവര്‍ത്തകന്‍ എന്‍എസ് ഓമനക്കുട്ടന്‍ പ്രതികരിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റ്

മാതൃഭൂമി അറിയാന്‍......

ഞാന്‍ എന്‍.എസ്.ഓമനക്കുട്ടന്‍.

സി.പി.ഐ.എം പ്രവര്‍ത്തകനാണ്.

എന്റെ മകള്‍ സുകൃതിക്ക് സര്‍ക്കാര്‍ മെറിറ്റില്‍ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചകാര്യം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു.

ഏഴാം ക്ലാസ് വരെ മാത്രം പഠിക്കുവാന്‍ കഴിഞ്ഞ എനിക്ക് എന്റെ മകള്‍ക്ക് ലഭിച്ച ഈ അവസരം അഭിമാനത്തിന് വക നല്‍കുന്നതാണ്.എന്നെക്കുറിച്ചും എന്റെ പാര്‍ട്ടിയെക്കുറിച്ചും എഴുതിയകൂട്ടത്തില്‍ മാതൃഭൂമി നടത്തിയ ഒരു പ്രയോഗം വസ്തുതാവിരുദ്ധമാണ്.

'2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപിതനാകുകയും പിന്നീട് സര്‍ക്കാര്‍ തന്നെ മാപ്പു പറയുകയും ചെയ്ത......

ബഹുമാന്യ മാധ്യമസുഹൃത്തെ

ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങള്‍ മാധ്യമങ്ങളാണ്.നിങ്ങള്‍ക്കത് ഒരു ചൂട് വാര്‍ത്തയായിരുന്നു.

എന്നെയല്ല നിങ്ങള്‍ ഉന്നം വച്ചത് എന്റെ പാര്‍ട്ടിയെയും എല്‍.ഡി.എഫ്.ഗവണ്‍മെന്റിനെയുമായിരുന്നു.നിങ്ങള്‍ നല്‍കിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളും പാര്‍ട്ടി നേതൃത്വവും തെറ്റായകാര്യങ്ങള്‍ കര്‍ശനമായി നേരിടും എന്ന നിലപാടും സ്വീകരിച്ചു. ഞാനും അതിനോട് യോജിക്കുകയാണുണ്ടായത്.

ഒരു സാധാരണപ്രവര്‍ത്തകനായ ഞാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.പിന്നീട് യഥാര്‍ത്ഥ വസ്തുത പുറത്തുവന്നപ്പോള്‍ നിങ്ങള്‍ മാധ്യമങ്ങള്‍ക്കു തന്നെ തിരുത്തേണ്ടി വന്നു.

സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ..

Wednesday, December 9, 2020

രണ്ടു തെരഞ്ഞെടുപ്പുകള്‍, രണ്ടു കൊലപാതകങ്ങള്‍, രണ്ടു മാധ്യമപ്രതികരണങ്ങള്‍

സിപിഐ എം പ്രവര്‍ത്തകര്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ടാലോ അക്രമത്തിനിരയായാലോ മുഖം തിരിക്കുന്ന മാധ്യമ ശൈലി എക്കാലവും വിമര്‍ശിക്കപ്പെടാറുണ്ട്. ഒടുവില്‍ കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐ എം പ്രവര്‍ത്തകനായ മണിലാലിനെ ആര്‍എസ്എസ് സംഘം കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും മാധ്യമങ്ങള്‍ പതിവ് തെറ്റിച്ചില്ല. കൊല്ലപ്പെട്ടയാള്‍ക്കോ കൊലപാതകികള്‍ക്കോ രാഷ്ട്രീയമില്ലെന്ന് വരുത്താനാണ് ഇക്കൂട്ടരുടെ ശ്രമം. കൊലപാതകികള്‍ ആരുമായും വ്യക്തിവിരോധം ഉണ്ടായിരുന്നില്ലെന്നും കൊലയ്‌ക്ക് കാരണം രാഷ്ട്രീയം തന്നെയാണെന്നും മണിലാലിന്റെ കുടുംബവും നാട്ടുകാരും പറഞ്ഞിട്ടും നിഷ്പക്ഷരെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ അവയൊന്നും കണ്ട മട്ടില്ല. ഇതുപോലൊരു തെരഞ്ഞെടുപ്പ് സമയത്താണ് കെവിന്‍വധം സംഭവിക്കുന്നത്. എന്നാല്‍ ആ കൊലപാതകത്തെ രാഷ്ട്രീയപരമായി ദുരുപയോഗിച്ച ശൈലിയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. രണ്ട് തെരഞ്ഞെടുപ്പ് സമയങ്ങളും, രണ്ട് കൊലപാതകങ്ങളും, രണ്ട് മാധ്യമപ്രതികരണങ്ങളും എങ്ങനെയാണെന്ന് വ്യക്തമാക്കി സജീഷ് നാരായണ്‍ എഴുതിയ കുറിപ്പ് ചുവടെ.

നിര്‍ണായകമായൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ ഒരു കൊലപാതകം നടക്കുന്നു. കൊലയ്‌ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നു. കുറ്റാന്വേഷണവാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും ഷെര്‍ലക് ഹോംസുമാരാകുന്ന നമ്മുടെ മാധ്യമങ്ങള്‍ എങ്ങിനെയായിരിക്കും ഈ കൊലപാതകത്തെ സമീപിക്കുക എന്ന് ആലോചിക്കുക.

കുറ്റാരോപിതരില്‍ രാഷ്ട്രീയബന്ധങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ സ്വാഭാവികമായും അത് വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടും. തെരഞ്ഞെടുപ്പുമുഖത്തായതു കാരണം ആരോപിതകക്ഷിയുടെ വിശദീകരണം തേടും. ദുരൂഹതകളില്‍ വ്യക്തത വരുത്താന്‍ ഇരയുടെയും പ്രതികളുടെയും ബന്ധപ്പെട്ടവരുടെ അരികിലേക്ക് ഓബി വാനുകള്‍ കുതിച്ചെത്തും. യുദ്ധസജ്ജമായ ചാനല്‍പ്പടയുടെ ചോദ്യശരങ്ങളില്‍ ആരോപിതര്‍ ചോരവാര്‍ന്നു ഞരങ്ങും. ഇരയുടെ നോവാര്‍ന്ന മുറിവില്‍ സാന്ത്വനത്തിന്റെ ലേപം പുരണ്ട വാക്കുകള്‍ മൈക്കിന്‍തൊണ്ടയിലൂടുതിരും ഈ പാറ്റേണ്‍ എല്ലായിടത്തും ഒരേപോലെ പ്രയോഗവല്‍ക്കരിക്കാന്‍, ധാര്‍മികതയുടെ മൊത്തംഭാരവും പേറിനടക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് ചില 'സാങ്കേതികതടസ്സങ്ങള്‍' ഉണ്ട്.

രണ്ടുദാഹരണങ്ങള്‍.

രണ്ടു തെരഞ്ഞെടുപ്പുകള്‍.

രണ്ടു കൊലപാതകങ്ങള്‍.

രണ്ടു മാധ്യമപ്രതികരണങ്ങള്‍.

ഒന്ന്:

2018 മെയ് 28ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. അന്നേ ദിവസം രാവിലെ കേരളമുണര്‍ന്നത് ഒരു കൊലപാതകവാര്‍ത്ത കേട്ടുകൊണ്ടാണ്. കോട്ടയം തെന്മല ചാലിയക്കര പുഴയില്‍ കെവിന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടെടുക്കുന്നു. ബ്രെക്കിങ് ന്യുസും ലൈവ് റിപ്പോര്‍ട്ടിങ്ങും ഒക്കെയായി ചാനല്‍പട യുദ്ധസന്നദ്ധം.

ദുരഭിമാനക്കൊലപാതകഗണത്തിലെ ആദ്യ സംഭവം കേരളത്തില്‍ നടന്നിരിക്കുന്നു. വാര്‍ത്തകള്‍ ആവിധം ഉയരവേ പൊടുന്നനെ ചാനലുകള്‍ക്കൊരു ഡിവൈഎഫ്‌ഐക്കാരന്റെ പേര് വീണുകിട്ടുന്നു! പിന്നെ വാര്‍ത്തയുടെ ഡയമെന്‍ഷന്‍ വേറെ ലവലിലാവുന്നു!

കെവിന്റെ നവവധുവിന്റെ ഉമ്മയുടെ സഹോദരന്‍ നാസറൂദിന്റെ മകനായ നിയാസ് ആണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചത്. ബന്ധുക്കള്‍ സംഘം ചേര്‍ന്നുനടത്തിയ ഒരു കൃത്യത്തില്‍ ബന്ധുത്വം കൊണ്ട് മാത്രം പങ്കാളിയായ നിയാസിന്റെ കക്ഷിരാഷ്ട്രീയം ഈ സംഭവത്തില്‍ പൊടുന്നനെ ഏറ്റവും സ്‌തോഭജനകമായ വാര്‍ത്തയായി മണിക്കൂറുകള്‍ക്കകം മാറി. കൊലയില്‍ ഡിവൈഎഫ്‌ഐക്ക് പങ്കെന്ന തരത്തില്‍ അസംബന്ധവാര്‍ത്തകളുടെ കുത്തൊഴുക്കായിരുന്നു തെരഞ്ഞെടുപ്പ് പകല്‍ മുഴുവന്‍. ഭര്‍ത്താവിന്റെ 'ബ്രൂട്ടല്‍' കൊലപാതകത്തെ കുറിച്ച് രണ്ടുവാക്ക് പ്രതികരിക്കാന്‍ വിറങ്ങലിച്ചു കിടക്കുന്ന ഭാര്യയെ മൈക്കിനു മുന്നിലേക്ക് ക്ഷണിക്കുന്ന ചാനല്‍ ആക്ടിവിസ്റ്റുകളെ വരെ നാമന്നു വാപൊളിച്ചു കണ്ടു!

കുറ്റകൃത്യത്തിന്റെ പ്രഭവകേന്ദ്രമായ വധൂസഹോദരന്‍ ഷാനുചാക്കോ വിദേശവാസത്തിനു തൊട്ടുമുന്‍പ് വരെ യുത്ത് കോണ്‍ഗ്രസ് പ്രാദേശികനേതാവായിരുന്നു. പിതാവും അതേ രാഷ്ട്രീയം പിന്തുടര്‍ന്നിരുന്ന ആള്‍. ഈ ബന്ധുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്തം, വാഹനം ഓടിച്ചിരുന്ന ആളുടെ സംഘടനയുടെ പേരിലേക്ക് ചാര്‍ത്തിക്കൊടുക്കുന്ന വിചിത്രമായ വാര്‍ത്താവിന്യാസരീതി അമ്പരപ്പിക്കുന്നതായിരുന്നു! ഡിവൈഎഫ്‌ഐക്ക് വിശദീകരണപത്രക്കുറിപ്പിറക്കേണ്ടിവന്നു! വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം ഉറക്കെ പറയുന്നവര്‍, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്ന അഭ്യാസം! 'ഡിവൈഎഫ്‌ഐ നടത്തിയ ഈ കൊടുംക്രൂരത' വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പ്രവര്‍ത്തകര്‍ കേബിള്‍ മുറിച്ചുകളഞ്ഞെന്ന് കേഴുന്ന റിപ്പോര്‍ട്ടര്‍മാരെവരെ നമ്മളന്നു കണ്ടു!

ചാനല്‍വിലാപങ്ങള്‍ക്കൊക്കെ ഇങ്ങൊടുവില്‍ 2019 ആഗസ്റ്റില്‍ കോടതി പ്രതികളെ ശിക്ഷിച്ചു. സവര്‍ണക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട സഹോദരിയെ ദളിത് ക്രൈസ്തവനായ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കൊണ്ട് ഷാനുചാക്കോ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകം എന്ന് കോടതി കണ്ടെത്തി. 'യൂത്ത്‌കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ഇരട്ട ജീവപര്യന്തം' എന്ന് തലക്കെട്ടിടാതിരിക്കാന്‍ മാത്രം ജാഗ്രതയും കൈയടക്കവും നമ്മുടെ മാധ്യമങ്ങള്‍ അന്ന് കാണിച്ചതില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ടവര്‍!

രണ്ട്:

തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒരുദിനമകലെ കേരളം. കൊല്ലം മണ്‍റോ തുരുത്തില്‍ മണിലാല്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍, കെ സുരേന്ദ്രന്‍ മാലയിട്ടു സ്വീകരിച്ച ബിജെപി പ്രവര്‍ത്തകനാല്‍ തെരഞ്ഞെടുപ്പ് ബൂത്തിനടുത്തുവെച്ചു കൊല്ലപ്പെടുന്നു.

'ഹോം സ്റ്റേ ഉടമയായ മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചെന്ന' നാലുവരി വാര്‍ത്തയില്‍ സംഗതി തീരുന്നു.

കാറോടിച്ചവന്റെ രാഷ്ട്രീയം വെച്ച് ബ്രൂട്ടല്‍ കൊലയുടെ ബ്രെക്കിങ് സ്‌ക്രോളുകള്‍ കോലുകൊണ്ടു വായില്‍കുത്തി നിര്‍മ്മിച്ചവര്‍ക്ക്, മണിലാലിന്റെ നെഞ്ചത്ത് കത്തി കയറ്റിയ അശോകന്റെ രാഷ്ട്രീയം പ്രസക്തമേയാവുന്നില്ല! പ്രയോരിറ്റികള്‍! പ്രിവില്ലേജുകള്‍

ഈ കൊലപാതകം രാഷ്ട്രീയമാണെന്ന് നിങ്ങളെങ്ങിനെയാണ് റഹിം നിഗമനത്തിലെത്തിയതെന്ന ആത്മാര്‍ത്ഥസംശയം ഉറക്കെ ചോദിച്ചുകൊണ്ട് 'നിശാ'ചര്‍ച്ചകളില്‍ അവതാര 'പുരുഷോത്തമന്മാര്‍' വെഞ്ഞാറമ്മൂട് വന്നപോലെ ഇന്ന് വരാതിരിക്കും എന്ന് പ്രത്യാശിക്കാം!

Saturday, November 21, 2020

ആന്തൂർ നഗരസഭ : കോൺഗ്രസിന്റെ മുഖംരക്ഷിക്കാൻ നുണ

ആന്തൂർ നഗരസഭയിലെ ഒരു വാർഡിലും കെട്ടിവച്ച കാശുപോലും കിട്ടാത്ത കോൺഗ്രസിന്റെ  മുഖം രക്ഷിക്കാൻ വീണ്ടും മനോരമയുടെ നുണവാർത്ത.  കോൺഗ്രസിനോ യുഡിഎഫിനോ മരുന്നിനുപോലും പ്രവർത്തകരില്ലാത്ത പ്രദേശമാണിത്‌. നാടിന്റെ  ഈ രാഷ്ട്രീയ സവിശേഷത മറച്ചാണ്‌ ‘എതിർത്തു മത്സരിച്ചാൽ ദാസന്റെ വിധിയാകുമെന്ന്‌’ കള്ളക്കഥ പ്രചരിപ്പിക്കുന്നത്‌.

കോൺഗ്രസ്‌ ആന്തൂർ മണ്ഡലം പ്രസിഡന്റായിരുന്ന വി ദാസന്റെ വീട്‌ ഉൾപ്പെടുന്ന കോടല്ലൂർ വാർഡിൽ അദ്ദേഹത്തിന്റെ ഭാര്യ വിമലയായിരുന്നു 1995ലെ യുഡിഎഫ്‌ സ്ഥാനാർഥി. ലഭിച്ചത്‌‌ 85 വോട്ട്‌. മറ്റു വാർഡുകളിലും സ്ഥിതി ഏറെക്കുറെ ഇതുതന്നെ.  2000ൽ ആന്തൂർ പഞ്ചായത്ത്‌ തളിപ്പറമ്പ്‌ നഗരസഭയുടെ ഭാഗമായി. 2015ൽ യുഡിഎഫ്‌ സർക്കാർ ആന്തൂരിനെ പ്രത്യേക നഗരസഭയാക്കി.

തികച്ചും വ്യക്തിവൈരാഗ്യമായിരുന്നു വി ദാസന്റെ കൊലപാതകത്തിനു പിന്നിലെന്ന്‌ സിപിഐ എം മുൻ ലോക്കൽ സെക്രട്ടറി കെ വി പ്രേമരാജൻ പറഞ്ഞു. രാഷ്‌ട്രീയത്തിനപ്പുറം എല്ലാവരുമായും നല്ല സൗഹൃദം പുലർത്തിയിരുന്ന ദാസന്റെ കൊലപാതകത്തെ സിപിഐ എം തള്ളിപ്പറയുകയും പ്രതികളിൽ ആർക്കെങ്കിലും  പാർടിയുമായി ബന്ധമുണ്ടെങ്കിൽ അവരെ സഹായിക്കില്ലെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തതാണ്‌. പാർടി സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന പാച്ചേനി കുഞ്ഞിരാമൻതന്നെ സംഭവത്തെ പരസ്യമായി അപലപിച്ചു. ദാസന്റെ കൊലപാതകത്തിനുശേഷവും മത്സരിച്ച പല വാർഡിലും യുഡിഎഫ്‌ ദയനീയമായി തോറ്റു‌. പലയിടത്തും സ്ഥാനാർഥികളെ കിട്ടാനുമില്ല.  2010ൽ കോടല്ലൂർ വാർഡിൽ കോൺഗ്രസിന്‌ ആളെക്കിട്ടാതായപ്പോൾ തളിപ്പറമ്പിലെ മുസ്ലിംലീഗ്‌ നേതാവ്‌ കൊങ്ങായി മുസ്‌തഫയുടെ ഭാര്യ മറിയംബിയെ സ്ഥാനാർഥിയാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നണിച്ചേരിയായി മാറിയ വാർഡിൽ വെള്ളിക്കീലിൽനിന്ന്‌ മോഹനൻ എന്നൊരാളെ കൊണ്ടുവന്നു‌ മത്സരിപ്പിച്ചു‌. കിട്ടിയതാകട്ടെ 69 വോട്ട്‌.

സ്വപ്‌നയുടെ വെളിപ്പെടുത്തൽ : വീണ്ടും കെട്ടുകഥയുമായി മനോരമ

അന്വേഷണ ഏജൻസിക്കെതിരെ നിർണായക വെളിപ്പെടുത്തലടങ്ങിയ സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ സംബന്ധിച്ച്‌ വീണ്ടും കെട്ടുകഥകളും സൂചനകളുമായി മലയാള മനോരമ. സ്വപ്‌നയുടെ മൊഴി എന്ന പേരിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരത്തേ ചോർത്തിക്കൊടുത്ത അസത്യങ്ങൾ പൊടിപ്പും തൊങ്ങലും വ്യാഖ്യാനങ്ങളുമായി ആഘോഷിച്ച മനോരമ അതേ പ്രതിയുടെ വെളിപ്പെടുത്തലിൽ നെറ്റിചുളിക്കുന്നു‌.

സ്വപ്‌ന പറഞ്ഞത്‌ ആരോട്‌, ഏത്‌ ഏജൻസിയെ കുറിച്ച്‌ എന്നിങ്ങനെ നീളുകയാണ്‌ മനോരമ ലേഖകന്റെ സംശയം. കള്ളവാർത്ത ചമയ്‌ക്കൽ ശീലമാക്കിയ ലേഖകരെ തന്നെയാണ്‌ ഇതിനായും രംഗത്തിറക്കിയത്‌. കള്ളക്കടത്ത്‌ കേസ്‌ പ്രതിയായ സ്വപ്‌നയുടെ മൊഴി സർക്കാരിനെതിരെ ആയുധമാക്കിയപ്പോൾ  തോന്നാത്ത യുക്തിവാദങ്ങളാണ്‌  ഇപ്പോൾ നിരത്തുന്നത്‌. അതിന്‌ വിശ്വസനീയത നൽകാൻ ‘രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നു’ എന്ന്‌  ഒന്നാം പേജിൽ വാർത്തയും.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്ന്‌ ശബ്‌ദരേഖയിൽ വെളിപ്പെടുത്തിയാലും  ‘ഇഡിക്ക്‌ നൽകിയ മൊഴിയിൽനിന്ന്‌ സ്വപ്‌നയ്‌ക്ക്‌ പിന്മാറാൻ കഴിയില്ലെന്ന’ നിരീക്ഷണമാണ്‌ മറ്റൊരു ലേഖകന്റെ വക. എം ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സിആർപിഎഫിനെ കാവലിന്‌ നിയോഗിച്ചെന്ന കള്ളം പടച്ചുവിട്ട ലേഖകനാണ്‌ ഈ വാർത്തയിലൂടെ സ്വയം സമാധാനിക്കുന്നത്‌.

സ്വപ്‌നയുടെ ശബ്‌ദസന്ദേശത്തെക്കുറിച്ച്‌ അന്വേഷിക്കാൻ കുറ്റാന്വേഷണ വിദഗ്‌ധരായി മാറാനും മനോരമ മടിക്കുന്നില്ല. ഇതിനായി മൂന്ന്‌ സൂചനയും നിരത്തി. സ്വപ്‌ന വക്കീലിനോട്‌  സംസാരിച്ച അതേ ദിവസമായിരുന്നു ശബ്‌ദസന്ദേശത്തിലെ സംഭാഷണമെന്നാണ്‌ കണ്ടെത്തൽ. സ്വപ്‌നയുടെ മൊഴി എന്നുപറഞ്ഞ്‌ ചില അന്വേഷണ ഉദ്യോഗസ്ഥർ ചോർത്തിക്കൊടുത്ത വിവരങ്ങളെ അടിസ്ഥാനമാക്കി ദുരുദ്ദേശ്യപരമായി വാർത്ത നൽകിയപ്പോൾ ഈ യുക്തി എവിടെയായിരുന്നൂവെന്നാണ്‌ ചോദ്യം. പഴയ നുണക്കൂട്ടുകൾ തിരിച്ചടിയായതിന്റെ ജാള്യതയാണ്‌ മനോരമയ്‌ക്ക്‌.

ഇഡിയെ കുടുക്കി സ്വപ്‌നയുടെ ശബ്ദരേഖ ; എറണാകുളം ജയിലിൽനിന്ന്‌ വിളിച്ചത്‌ 18 തവണ

മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ഇഡിയെ വെട്ടിലാക്കി. അന്വേഷണത്തിന്റെ മറവിൽ ഇഡി നടത്തുന്ന ഗൂഢനീക്കം തുറന്നുകാട്ടുന്നതാണ്‌ ശബ്ദരേഖ. ഇതിനിടെ, സ്വപ്‌ന സുരേഷ്‌ റിമാൻഡിൽ കഴിഞ്ഞ ജയിലുകളിൽനിന്ന്‌ സൂപ്രണ്ടുമാർ ജയിൽ മേധാവിക്ക്‌ റിപ്പോർട്ട്‌ നൽകി. ഏറ്റവും കൂടുതൽ റിമാൻഡിൽ കഴിഞ്ഞ എറണാകുളം ജില്ലാ ജയിലിൽനിന്ന് കോടതി അനുമതിയോടെ‌ വീഡിയോ കോൾ അടക്കം 18 തവണ സ്വപ്‌ന വിളിച്ചതായി സൂപ്രണ്ട്‌ റിപ്പോർട്ട്‌ നൽകി‌.

വിയ്യൂർ വനിതാ ജയിലിലും സ്വപ്‌ന കഴിഞ്ഞിരുന്നു. എന്നാൽ, ഇവിടെനിന്ന്‌ ഫോൺ ചെയ്‌തിട്ടില്ല‌. നിലവിൽ സ്വപ്‌നയുള്ള അട്ടക്കുളങ്ങര ജയിലിൽ വ്യാഴാഴ്‌ച ജയിൽ ഡിഐജി പരിശോധന നടത്തി. ഇക്കാര്യത്തിൽ കേസെടുക്കുന്ന കാര്യവും പൊലീസ്‌ തീരുമാനിച്ചിട്ടില്ല. ഇഡിയില്‍ നിന്നും ഒരു കത്തും ലഭിച്ചിട്ടില്ലെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയും ജയിൽ മേധാവി ഋഷിരാജ്‌ സിങ്ങും പറഞ്ഞു.

ബുധനാഴ്‌ച രാത്രിയാണ്‌ ഓൺലൈൻ മാധ്യമമായ ‘ദ ക്യൂ’ ശബ്ദരേഖ പുറത്തുവിട്ടത്‌. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര്‌ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന്‌ ഇഡി സമ്മർദം ചെലുത്തിയെന്നാണ്‌ സ്വപ്‌ന പറയുന്നത്‌‌.

Tuesday, November 17, 2020

സിബിഐ പോര; ഇഡിയാണ്‌ ഇടിവെട്ട്‌

 കേന്ദ്രം ഭരിക്കുന്നവരുടെ കോടാലിക്കൈയായിരുന്നു പണ്ടേ സിബിഐ. അതും കടത്തിവെട്ടുകയാണ് ഇപ്പോൾ എൻഫോഴ്‌സമെന്റ്‌ ഡയറക്ടറേറ്‌ (ഇഡി)‌. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയചട്ടുകമായി  മാറുന്നുവെന്ന ആരോപണം ഇപ്പോൾ ഏറ്റവും കൂടുതൽ നേരിടുന്ന ഏജൻസി കൂടിയാണ്‌ ഇഡി.  കോൺഗ്രസും ബിജെപിയും തരംപോലെ ഇഡിയെ ഉപയോഗിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി നിരവധി കേസും കോലാഹലങ്ങളും വരും; പിന്നീട്‌ അന്വേഷണം പാതിവഴിയിൽ നിലയ്‌ക്കും.

ബിജെപിയിലേക്ക്‌ ചാടിയാൽ കേസ്‌ സ്വാഹ...

ശാരദ ചിട്ടിതട്ടിപ്പ്‌ കേസിൽ ആരോപണവിധേയരായ രണ്ട്‌ നേതാക്കളാണ്‌ മുകുൾ റോയിയും ഹിമാന്ത ബിസ്വ സാർമയും. തൃണമൂൽ കോൺഗ്രസിൽനിന്ന്‌ റോയി ബിജെപിയിൽ എത്തിയതോടെ ഇഡി അന്വേഷണം‌ ഒഴിവായി. റോയി  ബിജെപി ദേശീയ സെക്രട്ടറിയുമായി.  കോൺഗ്രസ്‌ വിട്ട്‌  ബിജെപിയിൽ എത്തിയതോടെ സാർമയ്‌ക്കും ക്ലീൻചിറ്റ്‌. അസമിൽ സാർമ ധനമന്ത്രിയുമായി.

രാജ്യസഭാംഗങ്ങളായ വൈ എസ്‌ ചൗധരിയുടെയും നാരായൺ റാണയുടെയും പേരിൽ ഇഡി അന്വേഷണം തുടങ്ങി. ചൗധരി തെലുഗുദേശത്തിൽനിന്ന്‌ ബിജെപിയിൽ എത്തിയപ്പോൾ അന്വേഷണം നിലച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അഖിലേഷ്‌ യാദവിന്റെയും മായാവതിയുടെയും പേരിൽ കേസെടുത്തു. രാജസ്ഥാനിൽ‌ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെലോട്ടിനെതിരെയും അന്വേഷണം തുടങ്ങി. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്‌.

കേസ്‌ 2500 ശിക്ഷിച്ചത്‌ 15 മാത്രം

രാഷ്ട്രീയതാൽപ്പര്യം മുൻനിർത്തി ചാർത്തുന്ന ഇഡിയുടെ പല കേസും ലക്ഷ്യം കാണാറില്ല. കൊട്ടിഘോഷിക്കുന്ന കേസുകളിൽ ശിക്ഷ ഒന്നുമുണ്ടാകില്ല. 2005–-2019ൽ  കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമെടുത്ത രണ്ടായിരത്തഞ്ഞൂറിൽപ്പരം കേസിൽ ശിക്ഷിച്ചത്‌ 15 മാത്രം.  2400 കേസ്‌ അനന്തമായി നീളുന്നു.

ഇഡിക്ക്‌ സ്വന്തമായി കേസെടുക്കാൻ അധികാരമില്ല. മറ്റേതെങ്കിലും ഏജൻസികളെടുക്കുന്ന കേസിന്റെ തുടർച്ചയെന്ന നിലയിലാണ്‌ ഇഡി അന്വേഷണം. ഇഡിക്ക്‌ നേരിട്ട്‌ പരാതി ലഭിച്ചാലും പ്രാഥമിക പരിശോധനയ്‌ക്കുശേഷം മറ്റേതെങ്കിലും ഏജൻസിക്ക്‌ കൈമാറണം. സഹ ഏജൻസിയുടെ കേസ്‌ പരാജയപ്പെട്ടാൽ ഇഡി കേസും ദുർബലമാകും.

ഇഡി കഥ എഴുതുകയാണ്‌ ; ഇന്ന്‌ ബിജെപി പറയുന്നത്‌ നാളെ ഇഡി ചെയ്യും

നയതന്ത്രബാഗേജിലെ സ്വർണക്കടത്ത്‌ കേസിൽ ഏറ്റവുമൊടുവിൽ അന്വേഷണമേറ്റെടുത്ത കേന്ദ്ര ഏജൻസിയാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌‌ ‌(ഇഡി). മറ്റ്‌ ഏജൻസികളെ അപേക്ഷിച്ച്‌  യജമാനന്റെ ആഗ്രഹത്തിനനുസരിച്ച്‌ മുന്നേ ഓടുന്നതും ഇഡിതന്നെ. ഇന്ന്‌ ബിജെപി പറയുന്നത്‌ നാളെ ഇഡി ചെയ്യും എന്നാണ്‌ കാര്യങ്ങൾ. ആരെയൊക്കെ എപ്പോഴൊക്കെ ചോദ്യംചെയ്യണം, ആരെ പ്രതിചേർക്കണം, ഒഴിവാക്കണം, ആരുടെയൊക്കെ മൊഴി, ഏതൊക്കെ പേജ്‌ ചോർത്തണമെന്നെല്ലാം ഇഡിക്കറിയാം. ഏറ്റവുമൊടുവിൽ അവരന്വേഷിക്കുന്ന കേസ്‌ ഏതെന്നുപോലും കോടതിക്ക്‌ ഓർമിപ്പിക്കേണ്ടിവന്നു. സ്വർണക്കടത്തുകേസ്‌ അന്വേഷണത്തിനാണ്‌ വന്നതെങ്കിലും ആസൂത്രിതമായി ചിലരെയെല്ലാം പ്രതിചേർക്കേണ്ടതുള്ളതിനാൽ സംഭവിച്ചതാണ്‌.   

ഇഡി വരുന്നു

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിൽ ജൂലൈ ആറിന്‌ കസ്‌റ്റംസും ഒമ്പതിന്‌ എൻഐഎയും കേസെടുത്തു. 22നാണ്‌ ഇഡി‌ അന്വേഷണമാരംഭിച്ചത്‌. ഫൈസൽ ഫരീദ്‌ ഒഴികെയുള്ള പ്രധാന പ്രതികളുൾപ്പെടെ 17 പേരെ പിടികൂടി. അവരെയെല്ലാം കസ്‌റ്റംസും എൻഐഎയും വിശദമായി ചോദ്യംചെയ്‌ത്‌തെളിവുകൾ  ശേഖരിച്ചിരുന്നു. പി എസ്‌ സരിത്‌, സ്വപ്‌ന സുരേഷ്‌, ഫൈസൽ ഫരീദ്‌, സന്ദീപ്‌ നായർ എന്നിവരെ പ്രതികളാക്കി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തു. ഇതിനെല്ലാം മുന്നോടിയായി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റി. പകരം വന്നത്‌ ‘ജന്മഭൂമി’യുടെ ലീഗൽ അഡ്വൈസർ.

യജമാനന്റെ നായ

ഇഡി എത്തിയതിന്‌ പിന്നാലെ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവലിന്റെയും പ്രത്യേക ശ്രദ്ധ സ്വർണക്കടത്ത്‌ കേസിലേക്ക്‌. അവരുടെ നിർദേശപ്രകാരം ഇഡി സ്‌പെഷ്യൽ ഡയറക്ടർ സുശീൽകുമാർ കൊച്ചിയിലെത്തി കേസ്‌ വിലയിരുത്തി. അതിന്‌ പിന്നാലെ‌ ഇഡി മന്ത്രി കെ ടി ജലീലിനെതിരായ നീക്കം ആരംഭിച്ചു‌. സെപ്‌തംബർ 11ന്‌ ജലീലിനെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തി. പിന്നാലെ ജലീലിന്റെ മൊഴിയെടുക്കാൻ കസ്‌റ്റംസ്‌, എൻഐഎ തീരുമാനം.

തിരക്കഥ തയ്യാർ

കള്ളപ്പണം വെളുപ്പിക്കൽ കേസാണ്‌ അന്വേഷിക്കുന്നതെങ്കിലും സ്വർണക്കടത്തിലെ പ്രധാനപ്രതികളിൽ ഒരാളായ കെ ടി റമീസിനെ ഇഡി  പ്രതിചേർത്തിട്ടില്ല. എൻഐഎ പ്രതികളാക്കിയ പതിനഞ്ചോള‌ം പേരെയുംചോദ്യംചെയ്‌തിട്ടില്ല. എന്നിട്ടും ഒക്‌ടോബർ ഏഴിന്‌ ആദ്യ കുറ്റപത്രം നൽകി. 303 പേജുള്ള കുറ്റപത്രത്തിൽ സ്വപ്‌ന സുരേഷും കേസിൽ പ്രതിയായിട്ടില്ലാത്ത ശിവശങ്കറും നിറഞ്ഞുനിന്നു. സ്വർണക്കടത്തിന്‌ പുറമെ ‘ലൈഫ്‌’ പോലുള്ള സർക്കാർ പദ്ധതികളും.

വേണ്ടിടത്തെല്ലാം ചോർത്തൽ

കുറ്റപത്രം സമർപ്പിച്ചതിന്‌ പിന്നാലെ‌  ‘മൊഴികളും റിപ്പോർട്ടുകളും’ മാധ്യമങ്ങളിൽ നിറഞ്ഞു. സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ, മുഖ്യമന്ത്രിയുമായി സ്വപ്‌നയ്‌ക്ക്‌ പരിചയം, സ്വപ്‌നയെ ശിവശങ്കറുമായി പരിചയപ്പെടുത്തിയത്‌ മുഖ്യമന്ത്രി, സ്വപ്‌നയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം തുടങ്ങിയ വാർത്തകളുടെ ഉറവിടം ഇഡിയിൽനിന്ന്‌ ‘ചോർന്ന’ പകർപ്പുകൾ. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയുടെ മൊഴി പ്രധാനവാർത്തയായി ആദ്യം പ്രസിദ്ധീകരിച്ചത്‌ ജന്മഭൂമിയിൽ.

കേസ്‌ മറന്ന്‌ ഇഡി

ബാങ്ക്‌ ലോക്കറിൽനിന്ന്‌ പിടിച്ച ഒരുകോടിയോളം രൂപയും സ്വർണാഭരണങ്ങളും ‘ലൈഫി’ൽനിന്നുള്ള കമീഷനാണെന്ന്‌ ‘അവകാശപ്പെട്ടത്’‌ സ്വപ്‌നയാണ്‌. പണം പിടികൂടിയ എൻഐഎ ഇത്‌ നിഷേധിച്ചു. ലോക്കർ സമ്പാദ്യം സ്വർണക്കടത്തിൽനിന്നുള്ളതാണെന്ന്‌ കോടതിയിൽ റിപ്പോർട്ടും നൽകി. 

ലൈഫിൽ കമീഷൻ നൽകിയയാളുടെ മൊഴിയും ഹാജരാക്കി. ഇത്‌ സർക്കാർ പദ്ധതികളിൽനിന്നുള്ള സമ്പാദ്യമാണെന്നാണ്‌ ഇഡിയുടെ ‘കണ്ടെത്തൽ’. സ്വപ്‌നയെ ശിവശങ്കറുമായി ബന്ധിപ്പിക്കാനാണ്‌ ഇഡി കഥ മെനഞ്ഞത്‌. ഇത്‌ ഇഡി അന്വേഷിക്കുന്ന കേസിന്‌ വിരുദ്ധമാകില്ലേയെന്ന്‌ ചോദിച്ച കോടതി മറ്റ്‌ പദ്ധതികളിൽ കമീഷൻ കിട്ടിയത്‌ ഈ കേസിൽ ബാധകമാകില്ലെന്നും പറഞ്ഞു.

എം എസ്‌ അശോകൻ 

നേതാക്കളുടെ പേര്‌ പറയാൻ സമ്മർദം: ശിവശങ്കർ

എൻഫോഴ്‌സ്‌മെന്റിന്‌ ആവശ്യമുള്ള രാഷ്‌ട്രീയ നേതാക്കളുടെ പേര്‌ പറയാൻ വിസമ്മതിച്ചതിനാണ്‌ തന്നെ കള്ളപ്പണക്കേസിൽ പ്രതിചേർത്ത്‌  അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ എം ശിവശങ്കർ. കള്ളപ്പണം വെളുപ്പിക്കൽ കേസുകൾക്കുള്ള കൊച്ചിയിലെ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ വാദത്തിനായി സമർപ്പിച്ച കുറിപ്പിലാണ്‌ ഇക്കാര്യം‌. വലിയ സമ്മർദം ചെലുത്തുന്ന ഇഡി  കഥകൾ മെനഞ്ഞുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിൽ ആക്കാനുമാണ്‌  ശ്രമിക്കുന്നതെന്നും കുറിപ്പിൽ വിശദീകരിച്ചു.

സ്വർണക്കടത്തിനും കള്ളപ്പണം വെളുപ്പിക്കലിനും ശിവശങ്കർ പ്രതികളെ സഹായിച്ചെന്നാണ്‌ ഒക്‌ടോബർ 28ന്‌ ഇഡി നൽകിയ അറസ്‌റ്റ്‌ റിപ്പോർട്ട്‌ (ഖണ്ഡിക 7). ബാങ്ക്‌ ലോക്കറിൽനിന്ന്‌ കണ്ടെടുത്ത ഒരുകോടിയിലേറെ രൂപ സമ്പാദിക്കാൻ സ്വപ്‌നയെ സഹായിച്ചു (ഖണ്ഡിക 10).

എന്നാൽ, നവംബർ അഞ്ചിന്‌ ഇഡി സമർപ്പിച്ച കസ്‌റ്റഡി നീട്ടൽ അപേക്ഷയിൽ ഈ വാദങ്ങളില്ല.  ലൈഫ്‌ പദ്ധതിയിൽനിന്ന്‌ സ്വപ്‌നയ്‌ക്ക്‌ കോഴ കിട്ടിയെന്നും അതിൽ ശിവശങ്കറിന്റെ സഹായം അന്വേഷിക്കണം (ഖണ്ഡിക10) എന്നുമാണുള്ളത്‌‌. നവം. 11ന്‌  ജാമ്യാപേക്ഷയെ എതിർത്ത്‌ ഇഡി പറഞ്ഞത്‌, ലോക്കറിലെ പണം ലൈഫിലെ കോഴയാണെന്നാണ്‌. ഒരാഴ്‌ച വ്യത്യാസത്തിലാണ്‌ ഇഡി സ്വന്തം വാദം  മാറ്റിയത്‌.  കസ്‌റ്റംസിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന്‌ അറസ്‌റ്റ്‌ റിപ്പോർട്ടിലുണ്ട്‌. എന്നാൽ ഉദ്യോഗസ്ഥനാരെന്നോ എന്തിന്‌ വിളിച്ചെന്നോ പറയുന്നില്ല.

സ്വർണക്കടത്തിനെപ്പറ്റി ശിവശങ്കറുമായി സ്വപ്‌ന സംസാരിച്ചിട്ടില്ലെന്ന്‌ നവം.11ന്‌ ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.  ഇഡി പരിശോധിച്ച വാട്‌സാപ്‌ സന്ദേശങ്ങളിലും  നിരപരാധിത്തം തെളിവാണ്‌‌. എന്നാൽ, സന്ദേശങ്ങൾ അടർത്തിമാറ്റി പുകമറ സൃഷ്‌ടിക്കുകയാണ്‌.

താൻ ലൈഫ്‌ മിഷന്റെ ചുമതലവഹിച്ചത്‌ 2018 ജൂൺ ആറുമുതൽ ഡിസംബർ 16 വരെയുള്ള ആറ്‌ മാസവും 2019 മാർച്ച്‌ 26 മുതൽ ഒരുമാസത്തോളവുമാണ്‌. അതിനുശേഷമാണ്‌ ലൈഫ്‌ കരാർ. ലൈഫിന്റെ പ്രത്യേക ചുമതലയില്ലാത്തയാൾക്ക്‌ യൂണിടാക്‌ കമീഷൻ നൽകിയെന്നത്‌ വിചിത്രമാണെന്നും കുറിപ്പിൽ പറയുന്നു.

സ്വർണക്കടത്തിൽ മലക്കംമറിഞ്ഞ്‌ ഏജൻസികൾ ; വെട്ടിലായപ്പോള്‍ കളംമാറ്റി മാധ്യമങ്ങൾ

സ്വർണക്കടത്ത്‌ കേസിൽ വിരുദ്ധവാദങ്ങളുമായി അന്വേഷണ ഏജൻസികൾ മലക്കംമറിയുമ്പോൾ അവർ പറഞ്ഞതെല്ലാം അതേപടി  വിഴുങ്ങിയ മാധ്യമങ്ങള്‍ വെട്ടിലായി.  ഇതോടെ കേസിൽ കളംമാറ്റി ചവിട്ടുകയാണ് മനോരമയും മാതൃഭൂമിയുടക്കമുള്ള മാധ്യമങ്ങള്‍.

അന്വേഷണം നാല്‌ മാസം പിന്നിട്ടിട്ടും  സ്വപ്‌നയുടെ ലോക്കറിലെ പണത്തെച്ചൊല്ലി ഇഡിയും എൻഐഎയും കസ്റ്റംസും പരസ്‌പരബന്ധമില്ലാത്ത വാദമാണ്‌ നിരത്തുന്നത്‌. ഈ വൈരുധ്യം നിസ്സാരമല്ലെന്നാണ്‌ മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങൾ ഇപ്പോൾ പറയുന്നത്‌. ലോക്കറിലെ ഒരു കോടി രൂപ സ്വർണക്കടത്ത്‌ പ്രതിഫലമെന്നാണ്‌ കസ്റ്റംസും എൻഐഎയും പറയുന്നത്‌.

എന്നാൽ, വടക്കാഞ്ചേരി ലൈഫ്‌ മിഷൻ പദ്ധതിയുടെ കോഴയെന്നാണ്‌ ഇഡി റിപ്പോർട്ട്‌. ഇത്‌ അംഗീകരിക്കേണ്ടി വന്നാൽ ശിവശങ്കറിന്‌ കേസിൽ ബന്ധമില്ലാതാകുമെന്ന്‌ മനോരമ ആശങ്കപ്പെടുന്നു. ഒരു കോടി യഥാർഥത്തിൽ ആരുടേത്‌ എന്ന ചോദ്യവും പത്രം ഉയർത്തുന്നു.

അത്‌ ഇനി കസ്റ്റംസ്‌ കണ്ടെത്തണമെന്നാണ്‌ നിർദേശം. സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രമാണ്‌ എം ശിവശങ്കറെങ്കിൽ ഒരു രൂപപോലും പ്രതിഫലം കിട്ടിയില്ലേ. സംസ്ഥാന പദ്ധതിയിലെ കമീഷൻ എങ്ങനെയാണ്‌ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുക. ഇനി ഇതെല്ലാം കസ്റ്റംസ്‌ കണ്ടെത്തട്ടേ എന്നും പത്രം പറയുന്നു. കസ്റ്റംസിനും എൻഐഎയ്‌ക്കും ഇതുവരെ കണ്ടെത്താൻ കഴിയാത്ത കാര്യങ്ങളാണ്‌ ഇഡി സത്യവാങ്‌മൂലമായി നൽകിയത്‌. അതിൽ പലതും കഴമ്പില്ലെന്ന വാദം ശക്തമാകുമ്പോഴാണ്‌ ഏജൻസികൾതന്നെ പരസ്‌പരം തർക്കിക്കുന്നത്‌. ഇതോടെയാണ്‌ സ്വർണക്കടത്ത്‌ സംബന്ധിച്ച്‌ ഇതുവരെ നൽകിയ വാർത്തകൾ മനോരമയെ അടക്കം തിരിഞ്ഞുകുത്തുന്നത്.

Sunday, November 15, 2020

നാലാംതൂണെന്ന കാര്യം മാധ്യമങ്ങൾ മറന്നു; ചാരക്കേസ്‌ രൂപത്തിലേക്ക്‌‌ കാര്യങ്ങൾ പോകുന്നു: സക്കറിയ സംസാരിക്കുന്നു

സക്കറിയയോട്‌ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ മാത്രം ഒപ്പം കൂട്ടിയാൽ പോര. ആ ചിന്താപദ്ധതിയിൽ സാഹിത്യം മാത്രമല്ലല്ലോ വിഷയം. എഴുത്തിലെ വൈവിധ്യം പോലെ പറയുന്നതിലുമുണ്ട്‌ വേറിട്ട വഴിയും ചിന്തയും കണിശതയും. ഇങ്ങനെയൊക്കെ മൗലികമായി സാമൂഹ്യവിഷയങ്ങളിൽ ഇടപെടുന്ന എഴുത്തുകാർ മലയാളത്തിൽ അധികമില്ല; പുതിയ രാഷ്ട്രീയ കാലത്ത്‌ ഒട്ടുമേയില്ല. മലയാളസാഹിത്യത്തിലെ പരമോന്നത സാഹിത്യ അവാർഡായ എഴുത്തച്ഛൻ പുരസ്‌കാരം‌ സക്കറിയക്ക്‌ നൽകുമ്പോൾ, സമ്മാനിതമാകുന്നത്‌ വായനക്കാർ കൂടിയാണ്.

എഴുത്തച്ഛൻ പുരസ്‌കാരം‌ മലയാളഭാഷയിലെ ഏറ്റവും വലിയ അവാർഡാണ്‌. അത്‌ മലയാളത്തിൽ പുതിയ ഭാവുകത്വം പകർന്ന സക്കറിയക്ക്‌ നൽകുമ്പോൾ, അവാർഡിന്റെ തലമുറമാറ്റമാണ്‌ എന്ന്‌ നിരീക്ഷിക്കാമോ? 

 ■ തലമുറ മാറ്റമൊന്നുമല്ല; എനിക്ക്‌ മുമ്പ്‌ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച മുകുന്ദനുമായി രണ്ടുമൂന്ന്‌ വയസ്സിന്റെ വ്യത്യാസമേ എനിക്കുള്ളൂ. പുതിയ തലമുറയാണെന്നൊക്കെ പറയാൻ തോന്നുന്നത്‌ ഞാൻ അതുമിതും പറഞ്ഞ്‌ നടക്കുന്നത്‌ കൊണ്ടാണ്‌. ഞങ്ങളൊക്കെ ഒരേ തലമുറയാണ്‌‌. മുകുന്ദൻ രാഷ്ട്രീയവും മറ്റും അങ്ങനെ പറയുന്ന സ്വാഭാവക്കാരനല്ല. ഞാൻ നിർഭാഗ്യവശാൽ രാഷ്ട്രീയത്തിലും മറ്റും അഭിപ്രായം പറയുന്നു അത്രേയുള്ളൂ!

 ഭാഷാപിതാവ്‌ കുഞ്ചൻ നമ്പ്യാരാണെന്ന്‌ വാഴ്‌ത്തുന്ന സക്കറിയക്ക്‌ എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം കിട്ടിയതിലുള്ള യാദൃച്‌ഛികതയൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ തമാശയായി പങ്കുവയ്‌ക്കുന്നുണ്ട്‌.

 ■ എഴുത്തച്ഛൻ ഭക്തി മാർഗത്തിലൂടെ കാര്യങ്ങൾ പറഞ്ഞപ്പോൾ കുഞ്ചൻ നമ്പ്യാർ രാഷ്ട്രീയത്തിന്റെയും സാമൂഹ്യ വിമർശനത്തിന്റെയും സാധാരണക്കാരന്റെയും മാർഗവും ഉപയോഗിച്ചു. രണ്ടുപേരുടെയും രണ്ടു പാതയാണ്‌. പക്ഷേ, ഭാഷ രൂപീകരിച്ചത്‌ എഴുത്തച്ഛനാണ്‌. അതുവരെ മണിപ്രവാളവും സംസ്‌കൃതമാണോ തമിഴാണോ എന്നറിയാത്ത രീതിയിൽ തുടർന്ന ഭാഷയ്‌ക്ക്‌, രാമായണം, മഹാഭാരതം പോലുള്ള സങ്കീർണമായ വിഷയങ്ങളെ കൈകാര്യം ചെയ്യാനുള്ള ശക്തിയുണ്ടെന്ന്‌ അദ്ദേഹം തെളിയിച്ചു. ആ പാതയിലാണ്‌ ഭാഷ വളർന്നത്‌. അടുത്ത പടവിലാണ്‌ കുഞ്ചൻ നമ്പ്യാർ വരുന്നത്‌. ലോകത്ത്‌ മറ്റെവിടെയുമായിരുന്നെങ്കിൽ സർവാന്റസിനെപ്പോലെയൊക്കെ ആഘോഷിക്കുമായിരുന്ന ജീനിയസ്‌ ആണ്‌ അദ്ദേഹം. കാവ്യത്തെ ആദ്യമായിട്ട്‌ ജനങ്ങളുടെ നടുവിലേക്ക്‌ ഇറക്കിക്കൊണ്ടുവന്നയാൾ‌. രാഷ്ട്രീയ ആക്ഷേപഹാസ്യം വഴി മതം, ജാതി, അധികാരം എന്നിവയെയൊക്കെ വിമർശിച്ച ആളാണ്‌. കവിത അതിന്‌ ഉപകരണമാക്കിയ ആളാണ്‌. ആ അർഥത്തിലാണ്‌ ഞാൻ കുഞ്ചൻ നമ്പ്യാരെ നിരൂപിച്ചത്‌.

 സക്കറിയയെ നിനവിൽ വരുമ്പോൾ എഴുത്തുകാരൻ എന്ന ഇമേജ്‌ മാത്രമല്ല വരിക. കൃത്യമായ നിലപാടുകൾ വെട്ടിത്തുറന്ന്‌ പറയുന്ന ഒരാൾ എന്ന അർഥം കൂടിയുണ്ട്‌. പണ്ട്‌ മാധ്യമ പ്രവർത്തകനൊക്കെ ആയിരുന്നതു കൊണ്ടാണോ അങ്ങനെയാക്കെ?

 ■ അങ്ങനെയല്ല; ഞാൻ ഡൽഹിയിലൊക്കെ ജീവിച്ച കാലത്ത്‌ ഒ വി വിജയനൊക്കെ എന്നെ നന്നായി സ്വാധീനിച്ചു‌. വിജയനും വിജയന്റെ സന്തതസഹചാരിയും സുഹൃത്തുമായിരുന്ന സിംഗപ്പുർ‌ ഗോപനുമൊക്കെയാണ്‌ എന്റെ മോഡൽ. മലയാളി എന്ന നിലയിൽ നമ്മളെങ്ങനെ കേരളത്തെ നോക്കിക്കാണണം എന്ന അവബോധം സൃഷ്ടിച്ചത്‌ വിജയനും അദ്ദേഹത്തിന്റെ ‘ഇന്ദ്രപ്രസ്ഥം’  പംക്തിയുമൊക്കെയാണ്‌. അതിൽ കൂടി കാര്യങ്ങളെ എങ്ങനെ വീക്ഷിക്കണം എന്ന കാര്യം വിജയൻ തുടങ്ങിവച്ചു. ഇത്‌ എന്നെയും സ്വാധീനിച്ചു. എന്റെ ഐഡന്റിറ്റി എന്നു പറയുന്നത്‌ മലയാളിയാണ്‌, പിന്നെ ഇന്ത്യക്കാരനും.‌ ആ നിലയ്‌ക്ക്‌ ഇവിടെ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ ഞാൻ കൂടി അറിഞ്ഞിരിക്കേണ്ടതല്ലെ, പറയേണ്ടതല്ലെ എന്നതാണ്‌ പ്രശ്‌നം.

അതേ ഒ വി വിജയനെ താങ്കൾ അവസാന കാലത്ത്‌ തള്ളിപ്പറഞ്ഞിട്ടുണ്ട്‌.

■ തള്ളിയതല്ല, വിജയനും ഞാനും സഹോദരങ്ങളെ പോലെ ജീവിച്ചുവളർന്നവരാണ്‌. എന്നെ ഫാസിസം പഠിപ്പിച്ചയാളാണ്‌. ആ അധികാരത്തിന്റെ മുഴുവൻ കള്ളക്കളികളും എനിക്ക്‌ കാണിച്ചു തന്ന, ‘ഇത്രയൊക്കെ ഉള്ളെടാ കാര്യങ്ങൾ’ എന്ന്‌ പറഞ്ഞ്‌, വെറും പച്ചക്കള്ളവും വ്യാജവുമാണ്‌ ഇവന്മാരുടെ അഭിനയങ്ങൾ എന്ന്‌ എനിക്ക്‌ പഠിപ്പിച്ചു തന്ന മനുഷ്യനാണ്‌. അദ്ദേഹം ഖസാക്കിന്‌ ശേഷം പതിയെ ആധ്യാത്മികതയിലേക്ക്‌ തിരിയുന്നതിൽ എനിക്ക്‌ വളരെ സംശയമുണ്ടായിരുന്നു. വളരെ വൈകാരികമായ ആ ആധ്യാത്മികതയിൽ എനിക്ക്‌ സംശയമുണ്ടായിരുന്നു. ആ വിമർശനം എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. എന്തുകൊണ്ട്‌ വിജയൻ അങ്ങനെയായി എന്ന്‌ ഞാൻ ആഴത്തിൽ ചിന്തിച്ചിട്ടില്ല. അവസാനം വിജയൻ ഒരു വർഗീയ സംഘടനയുടെ പുരസ്‌കാരം സ്വീകരിച്ചപ്പോൾ മാത്രമാണ്‌‌ ഞാൻ വിജയനെ ചോദ്യം ചെയ്‌തത്‌. വൈകാരിക ആധ്യാത്മികത സ്വീകരിച്ചത്‌ വിജയന്റെ സ്വാതന്ത്ര്യമാണ്‌; എഴുത്തുകാരൻ എന്ന നിലയ്‌ക്ക്‌, അതെന്റെ വിഷയമല്ല. വർഗീയ സംഘടനയുടെ അവാർഡ്‌ വാങ്ങിയപ്പോൾ ഞാൻ വിമർശിച്ചു. അത്‌ എന്റെ സ്വന്തം അപ്പനും അമ്മയും ആണെങ്കിലും ഞാൻ വിമർശിക്കും. വിജയൻ എന്റെ ജ്യേഷ്‌ഠനെപ്പോലുള്ള ആളാണ്‌. ഒരേ കുടുംബം പോലെ ജീവിച്ചവർ‌.

വിജയൻ ആ കാലത്ത്‌ ശാരീരികമായും മാനസികമായും തളർന്ന മനുഷ്യനാണ്‌. അപ്പോഴാണ്‌ അവാർഡ്‌ സ്വീകരിച്ചത്‌. വാസ്‌തവത്തിൽ താൻ എന്താണ്‌ ചെയ്യുന്നത്‌ എന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നോ എന്നുപോലും  സംശയമുണ്ട്‌. അന്ന്‌ ഞാൻ ദേഷ്യപ്പെടുകയൊക്കെ ചെയ്‌തെങ്കിലും സത്യത്തിൽ എനിക്ക്‌ തോന്നുന്നില്ല, വിജയൻ സ്വന്തം നിയന്ത്രണത്തിലാണത്‌ ചെയ്‌തതെന്ന്‌.

കേരളത്തിൽ മാധ്യമവിമർശനം സജീവമായി നടക്കുന്ന കാലമാണിത്‌.  അത്തരം വിമർശനം ജനാധിപത്യത്തിന്റെ നാലാംതൂണെന്ന നിലയിൽ അതിനെ ദുർബലമാക്കും എന്നും വാദമുണ്ട്‌. എത്രത്തോളം ശരിയാണത്‌?

■ പലതവണ പറഞ്ഞ കാര്യമാണിത്‌‌. ജനാധിപത്യത്തിന്റെ നാലാം തൂണാണ്‌ എന്ന കാര്യം മാധ്യമങ്ങൾ മറന്നുകഴിഞ്ഞു. അതാണ്‌ പ്രശ്‌നം. മാധ്യമങ്ങൾ എന്തുകൊണ്ടാണ്‌ നാലാംതൂൺ ആകുന്നത്‌? ജനങ്ങൾക്കും ഭരണകൂടത്തിനും ഇടയിൽനിന്ന്‌ ജനങ്ങൾക്ക്‌ വേണ്ടി ഭരണകൂടത്തെ ചോദ്യം ചെയ്യുക എന്ന ദൗത്യമാണ്‌ മാധ്യമങ്ങൾക്കുള്ളത്‌. അത്‌ ചെയ്യുന്നതിന്‌ പകരം, ഭരണകൂടത്തിന്റെ സേവകരും വാലാട്ടികളുമായി കഴിയുമ്പോൾ പിന്നെ എന്തുചെയ്യും; ഒന്നുമില്ല!

വിശദാംശങ്ങളിലേക്ക്‌ കടന്നാൽ നരവേട്ട നടത്തുന്നു എന്നൊക്കെ പറയേണ്ടി വരും. ഇപ്പോൾ നോക്കൂ; ഒരു ശിവശങ്കരനെ പിടിച്ചു വേട്ടയാടുന്നു; അങ്ങനെ ഒറ്റപ്പെട്ട ആളുകളെ കിട്ടിയാൽ വേട്ടയാടുക എന്ന രീതിയിലാണ്‌ കാര്യങ്ങൾ. ഏതാണ്ട്‌ പഴയ ചാരക്കേസിന്റെ അതേ രൂപത്തിലേക്ക്‌‌ കാര്യങ്ങൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നു‌. ഇനി അത്‌ ഏതെല്ലാം രൂപത്തിൽ മാറിവരും എന്നൊന്നും നമുക്ക്‌ പറയാൻ കഴിയില്ല. കോടതിയുടെ മുമ്പിലാണുള്ളത്‌. ഒരുപക്ഷേ ഇരുപതു കൊല്ലം കഴിഞ്ഞായിരിക്കും നമ്പി നാരായണനെ പോലെ അദ്ദേഹം പുറത്തുവരിക; നമുക്കത്‌‌ പറയാൻ പറ്റില്ല!

മതരാഷ്ട്രവാദം മുഖ്യ അജൻഡയായ സർക്കാരാണ്‌ കേന്ദ്രത്തിൽ‌. അപ്പോൾ പുതിയ കാലത്ത്‌ എഴുത്തുകാർ എന്ത്‌ നിലപാടായിരിക്കണം സ്വീകരിക്കേണ്ടത്‌?

■ ഒരു എഴുത്തുകാരനോ ഒരു വ്യക്തിക്കോ എന്തിനധികം ഒരു പാർലമെന്റ്‌ അംഗത്തിനുപോലും ഒറ്റയ്‌ക്ക്‌ ‌ ഭരണകൂടത്തോട്‌ യുദ്ധം ചെയ്യാനാകില്ല. ഒറ്റവെടിക്ക്‌ തീരാനുള്ള കഥയേയുള്ളൂ; ഒരു മനുഷ്യന്റെ യുദ്ധവും മറ്റും. അപ്പോൾ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇവിടെ നരേന്ദ്ര മോഡിയോടൊക്കെ യുദ്ധം ചെയ്യാൻ പറ്റില്ല. ഇവിടുത്തെ രാഷ്ട്രീയ പാർടികൾക്കാണ്‌ അത്‌ ചെയ്യാനാകുക. അതാണ്‌ അവരുടെ ജോലി. അതവർ കൃത്യമായി ചെയ്യന്നുമില്ല! എഴുത്തുകാരന്‌ ചെയ്യാവുന്നത്‌ അവനവന്റെ ഉള്ളിലെ ജനാധിപത്യ ബോധവും മതേതരത്വ ബോധവും എഴുത്തിലൂടെ പ്രകടിപ്പിക്കുക, ഇവിടുത്തെ വികൃതങ്ങളായ പുരുഷ പ്രമാണിത്ത ബോധത്തെയും ദളിത്‌ വിരുദ്ധ ചിന്തയെയും എതിർക്കുക, സാധുജന പക്ഷത്ത്‌ നിൽക്കുക എന്നതൊക്കെയാണ്‌.

അങ്ങനെ പറയുമ്പോൾ തന്നെ പുതിയ കാലത്ത്‌ എഴുത്തുകാർ ഫാസിസത്തിന്‌ വിധേയരാകുന്നുമുണ്ട്‌?

■ അതവരുടെ ഇഷ്ടം. അതിന്‌ എനിക്ക്‌ എന്തുകാര്യം. ഞാൻ വിധേയനാകുന്നില്ല. വിധേയരായ എത്രയോ എഴുത്തുകാരെ എനിക്കറിയാം. അതവരുടെ പ്രശ്‌നമാണ്‌. അവരുടെ മനഃസാക്ഷിയും അവരുടെ വായനക്കാരും തമ്മിലുള്ള വിഷയമാണ്‌. അവരുടെ വായനക്കാർ അതുകൊണ്ട്‌ സംതൃപ്‌തരാണെങ്കിൽ എനിക്ക്‌ എന്തുചെയ്യാൻ കഴിയും. ഒരു എഴുത്തുകാരൻ, കവി/കവയിത്രി വർഗീയവാദികളുടെ തോളിൽ കൈയിട്ട്‌ നടക്കുന്നതിൽ, അവർക്കും അവരുടെ വായനക്കാർക്കും സന്തോഷം തോന്നുന്നുണ്ടെങ്കിൽ ഞാനെന്ത്‌ ചെയ്യാനാണ്‌. ഞാനതിനെ ചോദ്യം ചെയ്യാൻ തയ്യാറല്ല.

അങ്ങനെ പോകുന്ന എഴുത്തുകാരെ എന്തോ ബാധിച്ചിട്ടുണ്ട്‌. അവരുടെ തലച്ചോറിനെ എന്തോ ബാധിച്ചിട്ടുണ്ട്‌. ഒരുപക്ഷേ അത്യാഗ്രഹങ്ങളായിരിക്കാം. ഒരുപക്ഷേ വളരെ യഥാർഥമായ വർഗീയത തന്നെ അവരിലുമുണ്ട്‌ എന്നുള്ളതായിരിക്കും. ഇതിനെ രണ്ടിനെയും ഞാൻ ചോദ്യം ചെയ്യാൻ തയ്യാറല്ല. അതവരുടെ സ്വാതന്ത്ര്യമാണ്,‌ ജനാധിപത്യബോധമാണ്‌. അവർക്ക്‌ വർഗീയവാദിയാകാൻ പറ്റില്ല എന്ന്‌ ആരുപറഞ്ഞു?

നമുക്കതിൽ പ്രതിഷേധിക്കാമല്ലോ?

■ നമുക്ക്‌ പ്രതിഷേധിക്കാം എന്നേയുള്ളൂ. അത്‌ മറ്റൊരു കാര്യം. നിങ്ങൾ ഫാസിസ്റ്റാകാൻ പാടില്ല എന്ന്‌ പറയാൻ ഞാനാരാ? അങ്ങനെ ഞാൻ പറയുന്നത്‌ ജനാധിപത്യ വിരുദ്ധമാണ്‌ എന്നാണ്‌ എന്റെ പക്ഷം. അത്തരം അടിച്ചേൽപ്പിക്കൽ പരിപൂർണമായ ജനാധിപത്യത്തിൽ ശരിയല്ല എന്നു തന്നെയാണ്‌ എന്റെ വാദം.

ജനാധിപത്യത്തിന്‌ അങ്ങനെയെല്ലാം വിശാലമായ അർഥം കാണണോ?

■ അങ്ങനെ തന്നെ കാണണം. കാരണം ജനാധിപത്യത്തിന്റെ അകത്ത്‌ കോംപ്രമൈസൊന്നും പാടില്ല. അത്‌ പരിപൂർണമായ വ്യവസ്ഥയാണ്‌. അത്തരം സ്ഥിതി യൂറോപ്പിലൊക്കെ കാണാം. നോർവെയിലും സ്വീഡനിലും ഒക്കെ പോയാൽ അനുഭവിച്ചറിയാം. അമേരിക്കയിൽ പോലുമുണ്ട്‌ എന്നാണ്‌ എന്റെ പക്ഷം. ട്രംപിനെ പോലുള്ള വൃത്തികെട്ടവന്മാർ കാട്ടിക്കൂട്ടുന്ന അമേരിക്കയല്ലല്ലോ യഥാർഥ അമേരിക്ക. വളരെ ശ്രദ്ധയോടെ, ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ നുള്ളിപ്പെറുക്കി എടുക്കുന്നവരുമുണ്ട്‌ അവിടെ.

ജന്മനാടായ ഉരുളികുന്നത്തിന്റെയും കുടിയേറ്റ കൃസ്‌ത്യാനിയുടെയും കൂടി എഴുത്തുകാരനാണ്‌ താങ്കൾ. പുതിയ കാലത്തെ പരിസ്ഥിതി ചിന്തകളിൽ, കുടിയേറ്റ കർഷകൻ വലിയൊരു പരിസ്ഥിതി വിരുദ്ധനാണ്‌ എന്നൊരു വ്യാഖ്യാനമുണ്ട്‌. ഇത്തരം വിമർശനത്തിന്‌ പിന്നിൽ വംശീയ താൽപ്പര്യങ്ങളുണ്ടെന്ന്‌ പറയാൻ കഴിയുമോ?

■ അതൊരു അന്ധമായ സമീപനമാണ്‌ എന്നാണ്‌ എന്റെ പക്ഷം. പരിസ്ഥിതി വാദം എന്നത്‌ വളരെ പ്രസക്തവും കാലികവുമായ വിഷയം തന്നെയാണ്‌. പക്ഷേ ചരിത്രപരമായി പരിസ്ഥിതിക്ക്‌ സംഭവിച്ച ക്ഷതങ്ങളെ നമ്മൾ നോക്കുമ്പോൾ, കാട്‌ വെട്ടിയവരും മൃഗങ്ങളെ കൊന്നവരും കൃഷി ചെയ്‌തവരും എങ്ങനെയാണ്‌ ആ സാഹചര്യത്തിലേക്ക്‌ എത്തിയത്‌ എന്നുള്ള പഠനം ഇല്ലാതായിപ്പോയി. അതുംകൂടി വച്ചുവേണം അവരെ അളക്കാനും വിമർശിക്കാനും.

നാൽപ്പതുകളുടെ അവസാനം അമ്പതുകളിലാണ്‌ കുടിയേറ്റങ്ങളുടെ ഏറ്റവും വലിയ തരംഗം കേരളത്തിലുണ്ടായത്‌. മധ്യതിരുവിതാംകൂറിൽനിന്ന്‌ ക്രിസ്‌ത്യാനികൾ തിരമാല പോലെ ഇങ്ങനെ കയറി വന്നു‌. ആ കാലഘട്ടത്തിൽ അമേരിക്കയിൽ പോലും പരിസ്ഥിതി വാദം വന്നിട്ടില്ല. റേച്ചൽ കാഴ്‌സന്റെ പരിസ്ഥിതി പുസ്‌തകം സൈലന്റ്‌ സ്‌പ്രിങ്‌ പോലും അറുപതുകളിലാണ്‌ വരുന്നത്‌. അതിന്‌ മുമ്പ്‌, തീർത്തും നിരക്ഷരരായ ഈ കൃഷിക്കാർ പരിസ്ഥിതി വാദമറിഞ്ഞ്‌ പെരുമാറണമായിരുന്നു എന്നൊക്കെ പറയുന്നതിൽ യുക്തിയില്ലായ്‌മയുണ്ട്‌. അതാണ്‌ പ്രശ്‌നം. അതിന്‌ ശേഷമാണ്‌ ഇവിടെ ആസൂത്രിതമായ വനം നിരപ്പാക്കുന്ന അവസ്ഥയൊക്കെയുണ്ടായത്‌. സംഘടിതമായി തന്നെ നടന്നു. അതാണ്‌ വിഷയം. അല്ലാതെ കർഷകരുടെ പ്രശ്‌നമല്ല.

ഭാസ്‌കര പട്ടേലരെയും തൊമ്മിയെയും കണ്ടെത്തുന്നത്‌  കുടിയേറ്റ ജീവിതത്തിലെ അനുഭവത്തിൽനിന്നാണ്‌. ദക്ഷിണ കർണാടകയിലെ ബർത്തങ്ങാടിയിലെ ജീവിതം. അവിടെ വിട്ടതിന്‌ ശേഷം അങ്ങോട്ട്‌ പോയിട്ടുണ്ടോ പിന്നീട്‌?

■ പിന്നെ! ശരിക്കും ഞാൻ അവിടെ ഉപേക്ഷിച്ചിട്ട്‌ അധികകാലമൊന്നും ആയിട്ടില്ല. 1996ലോ മറ്റോ ആണ്‌ അവിടം വിടുന്നത്‌. ഡൽഹിയിലായിരിക്കുമ്പോഴാണ്‌ ഞാനും ജ്യേഷ്‌ഠനും കൂടി അത്‌ വാങ്ങിക്കുന്നത്‌. കവുങ്ങ്‌, റബർ, കശുമാവ്‌, തെങ്ങ്‌ എന്നിവയായിരുന്നു പ്രധാന കൃഷി. രസകരമായ ജീവിതം. രമണീയമായ കാലം. ചെറിയൊരു വീടുണ്ടായിരുന്നു. പന്നീട്‌ ജ്യേഷ്‌ഠന്റെ മരണത്തോടെ കൊണ്ടുനടക്കാൻ പറ്റാതെവന്നു. അതോടെയാണ്‌‌ ഞാനത്‌ വിൽക്കുന്നത്‌. അവിടെ തന്നെയുള്ള ഒരു പട്ടരാണ്‌ അത്‌ വാങ്ങിച്ചത്‌. ഇരുപത്തൊന്നു വർഷം ഞാൻ ആ ഭൂമി നോക്കി.  വല്ല നിവൃത്തിയുണ്ടായിരുന്നെങ്കിൽ ഞാനത്‌ വിൽക്കില്ലായിരുന്നു. ഡൽഹിയിൽനിന്ന്‌ വന്നിട്ടാണ്‌ ഞാൻ അവിടുത്തെ കൃഷിയൊക്കെ നോക്കിയത്‌. പിന്നീട്‌ തിരുവനന്തപുരത്ത്‌ ഏഷ്യാനെറ്റിൽ ഉള്ള‌ കാലത്താണ്‌ വിൽക്കുന്നത്‌. ഭാസ്‌കര പട്ടേലരെയും തൊമ്മിയെയും പോലുള്ള കഥാപാത്രങ്ങളെ കിട്ടിയതാണ്‌ അക്കാലത്തെ ജീവിതത്തിലെ വലിയ കാര്യം.

വിനോദ്‌ പായം vinodpayam@gmail.com