Showing posts with label കോണ്‍ഗ്രസ്. Show all posts
Showing posts with label കോണ്‍ഗ്രസ്. Show all posts

Monday, June 14, 2021

ബിജെപിയോടുള്ള കെപിസിസി സമീപനത്തില്‍ ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: സിപിഐ എം

തിരുവനന്തപുരം>  ബിജെപിയോടുള്ള കെപിസിസി സമീപനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റ് ഇടപെട്ടാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും മാറ്റിയത്. പുതിയതായി നിയമിതനായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ബിജെപി മുഖ്യശത്രുവല്ലെന്നും അതിനാല്‍ എതിര്‍ക്കപ്പെടേണ്ടതില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചത്.

വര്‍ഗ്ഗീയതയുമായി ഏത് അവസരത്തിലും കേരളത്തിലെ കോണ്‍ഗ്രസ് സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത് നല്‍കുന്നത്. എല്ലാക്കാലത്തും ബിജെപിയോട് സൗഹാര്‍ദ്ദ സമീപനം എന്നത് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുഖമുദ്രയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ യുഡിഎഫ്-ബിജെപി കൂട്ടുക്കെട്ട് ഉണ്ടായിരുന്നതിന്റെ വ്യക്തമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

 തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വര്‍ഗ്ഗീയ ശക്തികളുമായി കൈകോര്‍ത്തു. ഇത് കേരളത്തിലെ ജനങ്ങള്‍ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്. എന്നിട്ടും അതില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന സൂചനയാണ് കെപിസിസി നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും പ്രത്യേകിച്ച് സോണിയ ഗാന്ധിക്കും ഈ നിലപാട് ആണോ എന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

 തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ ബിജെപിയുമായി സ്ഥിരം സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കമായേ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൈ കാണാന്‍ കഴിയു. തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴല്‍പ്പണം ഇറക്കിയുമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയുടെ കുഴല്‍പ്പണം, കോഴ ഇടപാടുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല.

സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Thursday, September 24, 2020

അധികാരക്കൊതിയൊക്കെ മനസിലാകും യുവ നേതാവേ

 അധികാരക്കൊതിയൊക്കെ മനസിലാകും യുവ നേതാവേ.. സമരങ്ങളിൽ ഇളകിയാടി നിങ്ങളിങ്ങനെ തോൽപ്പിക്കുന്നത്‌ കേരളത്തിലെ ജനതയെയാണ്‌ :ശാരദക്കുട്ടി

ഒരു രോഗത്തെ ഭയന്ന് മാസങ്ങളായി പൊതു ജീവിതവും തൊഴിലും വരുമാനവും വേണ്ടെന്നു വെച്ച് ഭയചകിതരായിരിക്കുന്ന ജന സമൂഹത്തെയാണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന്‌ കെ എസ്‌യു സംസ്‌ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിനോട്‌ ശാരദക്കുട്ടി. ആൾമാറാട്ടം നടത്തി കോവിഡ്‌ പരിശോധന നടത്തുകയും രോഗം സ്‌ഥിരീകരിച്ചപ്പോൾ മുങ്ങുകയും ചെയ്‌ത അഭിജിത്തിനോട്‌  ആത്മാഭിമാനവും അച്ചടക്കവും അന്തസ്സുമില്ലാത്ത രാഷ്ട്രീയ ശൈലി വിനാശകരമാണെന്നും ശാരദക്കുട്ടി പറഞ്ഞു.

 പോസ്റ്റ് ചുവടെ

വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുക പോസിറ്റീവാണെന്നു മറച്ചുവെക്കുക. തോളില്‍ കയ്യിട്ടും കെട്ടിപ്പിടിച്ചും ആള്‍ക്കൂട്ട സമരങ്ങളില്‍ ഇളകിയാട്ടം നടത്തുക. പ്രതിപക്ഷ പാര്‍ട്ടിയുടെ യുവ നേതാവ് 3000 ത്തോളം പേരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നു എന്ന ഈ വാര്‍ത്ത വല്ലാതെ ഭയപ്പെടുത്തുന്നു. അടുത്ത അധികാര ഊഴം സ്വപ്നം കണ്ടിരിക്കുന്ന പാര്‍ട്ടിയുടെ യുവ നേതാവാണ് . ഭരണ സംവിധാനത്തിന്റെ ഭാഗമായ പ്രതിപക്ഷ പാര്‍ട്ടിയുടെ ഉത്തരവാദിത്തബോധത്തെ നമിക്കാതെ വയ്യ.

മന:പൂര്‍വ്വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണ്. എല്ലാ ആരോഗ്യ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന ഈ മനോഭാവത്തെ ഭയക്കണം. ഭരണകക്ഷിയോടുള്ള എതിര്‍പ്പും വെറുപ്പും എതിര്‍ കക്ഷിക്കുണ്ടാകുന്നതു മനസ്സിലാക്കാം. അധികാരക്കൊതിയും മനസ്സിലാക്കാം . പക്ഷേ നിങ്ങള്‍ ഇങ്ങനെ ‘തൂറിത്തോല്‍പ്പിക്കു’ന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല. കേരളത്തിലെ ജനതയെയാണ്. ഒരു രോഗത്തെ ഭയന്ന് മാസങ്ങളായി പൊതു ജീവിതവും തൊഴിലും വരുമാനവും വേണ്ടെന്നു വെച്ച് ഭയചകിതരായിരിക്കുന്ന ജന സമൂഹത്തെയാണ്. ഇത്ര ആത്മാഭിമാനവും അച്ചടക്കവും അന്തസ്സുമില്ലാത്ത രാഷ്ട്രീയ ശൈലി വിനാശകരമാണ്.

രാഷ്ട്രീയയുദ്ധത്തില്‍ ആശയങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചറിയാത്തവരുടെ കയ്യില്‍ കളിക്കാനുള്ള ‘പാവ’ ജീവിതങ്ങളായി നമ്മള്‍ മാറിപ്പോകുന്നതോര്‍ത്ത് ഒരു വോട്ടറെന്ന നിലയില്‍ ലജ്ജയും ആത്മനിന്ദയും തോന്നുന്നു. തല ഉയര്‍ത്താനാകാത്ത വിധം അപമാനിതയാകുന്നു. നിസ്സഹായതയുടെ പാരമ്യമെന്തെന്നു തിരിച്ചറിയുന്നു.

എസ് ശാരദക്കുട്ടി

Saturday, September 5, 2020

'സിപിഐ എമ്മില്‍ നിന്നും മാറിയില്ലെങ്കില്‍ കൊല്ലുമെന്നവര്‍ ഭീഷണിപ്പെടുത്തി

 'സിപിഐ എമ്മില്‍ നിന്നും മാറിയില്ലെങ്കില്‍ കൊല്ലുമെന്നവര്‍ ഭീഷണിപ്പെടുത്തി'; മിഥിലാജ് സുഹൃത്തിനോട് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം > വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയ മിഥിലാജ് നിരന്തരം

ഭീഷണി നേരിട്ടിരുന്നുവെന്ന് വ്യക്തമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്. സിപിഐ എമ്മില്‍ നിന്ന് പുറത്ത് പോയില്ലെങ്കില്‍ ഇല്ലാതാക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഉണ്ണി ഭീഷണിപ്പെടുത്തിയതായി

മിഥിലാജ് സുഹൃത്തിനോട് പറയുന്ന  സംഭാഷണമാണ് പുറത്തുവന്നത്.

ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ മദപുരം ഉണ്ണി തന്നെ ഭീഷണിപ്പെടുത്തിയെന്ന് സുഹൃത്തായ ഹാഷിറിനോട് മിഥിലാജ് പറയുന്ന ഫോണ്‍ സംഭാഷണമാണിത്.

കൊടിമരമെടുത്ത കേസില്‍ വരെ ഉള്‍പെടുത്തുമെന്നും പാര്‍ട്ടി വിട്ട് വന്ന് ഒരാളെ പോയി കാണണമന്നും ഉണ്ണി പറഞ്ഞിരുന്നുവെന്നും മിഥിലാജ് പറയുന്നു. അങ്ങനെ ഭയന്ന് പോകാന്‍ താന്‍ തയ്യാറല്ലെന്ന് മിഥിലാജ് സുഹൃത്തിനോട് പറയുന്നതും സംഭാഷണത്തിലുണ്ട്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പെരുന്നാള്‍ തലേന്ന് നടന്ന ഫൈസല്‍ വധക്കേസിന് പിന്നാലെ ഉണ്ണി വിളിച്ച് ഭീഷണിപെടുത്തിയ കാര്യമാണ് മിഥിലാജ് സുഹൃത്തിനോട് പറയുന്നത്. അന്വേഷണ സംഘത്തിന് സഹായകരമാകുന്ന നിര്‍ണായക തെളിവ് കൂടിയാണിത്‌

 ഇരട്ടക്കൊലപാതകത്തെ പ്രതിരോധിക്കാന്‍ നിരവധി കള്ളക്കഥകള്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിനിടെയാണ് നിര്‍ണായകമായ ഫോണ്‍ സംഭാഷണം പുറത്തുവന്നിരിക്കുന്നത്

ലിങ്ക്

കെപിസിസി അംഗത്തിന്റെ വീട് ആക്രമിച്ചതിൽ അറസ്റ്റിലായത് മകൻ

 കെപിസിസി അംഗത്തിന്റെ വീട് ആക്രമിച്ചതിൽ അറസ്റ്റിലായത് മകൻ; സിപിഐ എമ്മിനെ കുടുക്കാൻ ചെയ്തതെന്ന് മൊഴി; കോൺഗ്രസ് നാടകം പൊളിഞ്ഞു

ലീനയുടെ വീട്ടിൽ ഉമ്മൻചാണ്ടി എത്തിയപ്പോൾ(ഇടത്), അറസ്റ്റിലായ ലീനയുടെ മകന്‍ നിഖിൽ (വലത്)

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തന്റെ വീടും ആക്രമിച്ചു എന്നാണ് കെപിസിസി അംഗമായ ലീന പറഞ്ഞിരുന്നത്. സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.

എന്നാൽ, സംഭവത്തിൽ ആദ്യം മുതൽക്കേ പരിസരവാസികൾക്കും പൊലീസിനും ദുരൂഹത തോന്നിയിരുന്നു. വീട്ടുകാരുടെ പ്രതികരണവും സംശയം ജനിപ്പിക്കുന്നതായിരുന്നു. അന്വേഷണത്തിൽ നിഖിൽ കൃഷ്ണയെ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂന്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

വീട് ആക്രമണത്തിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിലായ സംഭവം: കോൺഗ്രസ് നേതാക്കൾ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കടകംപള്ളി

തിരുവനന്തപുരം > കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ സിപിഐഎമ്മിന്റെ തലയിൽ വെച്ചുകെട്ടി അതിക്രൂരമായ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെപിസിസി അംഗമായ ജി ലീനയുടെ വീട് സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ ആ വീട് സന്ദർശിച്ചു ആരോപണം ഉന്നയിച്ചിരുന്നു. പൊലീസ് അന്വേഷിച്ച് തെളിവ് സഹിതം പ്രതികളെ പിടികൂടിയപ്പോൾ ലീനയുടെ മകനും കോൺഗ്രസ് പ്രവർത്തകനുമായ നിഖിൽ കൃഷ്ണയെയും സുഹൃത്തിനെയുമാണ് പിടികൂടിയത്. ഹഖിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പോലെ ഈ സംഭവത്തിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി കഴിഞ്ഞുവെന്നും കടകംപള്ളി പറഞ്ഞു.  

കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയാനും സിപിഐഎമ്മിനെതിരെ ഉയർത്തിയ ദുരാരോപണം പിൻവലിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറാവണമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വീടാക്രമണ നാടകം: കോൺഗ്രസ് നേതാക്കൾ വെട്ടിൽ

കെപിസിസി അംഗം  ജി ലീനയുടെ വീട്‌ ആക്രമിച്ചത്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മകനാണെന്ന് വ്യക്തമായതോടെ കോൺഗ്രസ് നേതാക്കൾ വെട്ടിൽ. സംഭവം നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്തെന്ന കാര്യമാണ് വ്യക്തമാകുന്നത്. സിപിഐ എം പ്രവർത്തകരാണ്‌ വീട് അടിച്ചു തകർത്തതെന്ന് ചാനലുകളോട് വിളിച്ച് പറയുകയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്ത നേതാക്കൾക്ക് യഥാർഥ അക്രമി പിടിയിലായതോടെ ഉത്തരം മുട്ടി.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും  ഉൾപ്പെടെയുള്ള നേതാക്കൾ നേരം പുലരുമ്പോൾ തന്നെ വീട് സന്ദർശിക്കാനെത്തിയത് സംശയം വർധിപ്പിച്ചു. വി എസ് ശിവകുമാർ എംഎൽഎയുടെ  അറിവോടെയാണ് നാടകം കളിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്.  

സംഭവത്തിന്‌ പിന്നിലെ ആസൂത്രണം ഉൾപ്പെടെ അന്വേഷിക്കാനാണ് പൊലീസ് നീക്കം. അങ്ങനെ വന്നാൽ മുതിർന്ന നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണമുണ്ടാകും. വെഞ്ഞാറമൂടിലെ ഇരട്ടക്കൊലയ്‌ക്കു ശേഷവും വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് ആക്രമണം തുടരുകയാണ്. കോൺഗ്രസ് പ്രവർത്തകർ സ്വയം നടത്തുന്ന ആക്രമണങ്ങൾ സിപിഐ എമ്മിന്റെ തലയിൽ വച്ചുകെട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് വീടാക്രമണ നാടകത്തോടെ വെളിവായത്.  അതിക്രൂരമായ കൊലപാതകത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് പലയിടങ്ങളിലും ആക്രമണം നടത്തുന്നതിലൂടെ കോൺഗ്രസ് ശ്രമിക്കുന്നത്.

Thursday, September 3, 2020

താക്കീതായി കേരളമനസ്സ്‌ ; കരിദിനത്തിൽ അണിനിരന്നത്‌ ലക്ഷങ്ങൾ

 കേരളത്തെ കണ്ണീരിലാഴ്‌ത്തി‌ തിരുവോണ തലേന്ന്‌ രാത്രി വെഞ്ഞാറമൂട്ടിൽ കോൺഗ്രസ്‌ അക്രമികൾ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും അരുംകൊല ചെയ്‌തതിനെതിരെ നാടാകെ പ്രതിഷേധം. കോൺഗ്രസ്‌ നേതാക്കളുടെ അറിവോടെ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ സിപിഐ എം ആഹ്വാനംചെയ്‌ത കരിദിനാചരണത്തിലും ബ്രാഞ്ചുതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണയിലും ലക്ഷങ്ങൾ അണിനിരന്നു. കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.  കറുത്ത ബാഡ്‌ജ്‌ ധരിച്ച്‌ വൈകിട്ട്‌ നാലുമുതൽ ആറുവരെയായിരുന്നു ധർണ. ഒരു കേന്ദ്രത്തിൽ അഞ്ചുപേരിൽ കൂടരുതെന്ന നിർദേശം പാലിച്ച്‌  ബ്രാഞ്ചുകളിൽ നിരവധി കേന്ദ്രത്തിലായിരുന്നു പ്രതിഷേധം. നിയമസഭയിൽ സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്ന്‌ നാണംകെട്ട്‌ പ്രതിസന്ധിയിലായ കോൺഗ്രസ്‌ ജനശ്രദ്ധ തിരിച്ചുവിടാൻ നരവേട്ട നടത്തിയതിൽ രാഷ്ട്രീയ ഭേദമെന്യേ നാട്‌ ഒറ്റമനസായി പങ്കുചേർന്നു.

എറണാകുളം രാജേന്ദ്രമൈതാനത്തിനു സമീപം ഗാന്ധി പ്രതിമയ്‌ക്കുമുന്നിൽ ധർണ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിലും കെ രാധാകൃഷ്ണൻ കോർപറേഷൻ ജനറൽ ആശുപത്രിക്കുമുന്നിലും വൈക്കം വിശ്വൻ കോട്ടയം തിരുനക്കരയിലും ഉദ്‌ഘാടനം ചെയതു. പി കരുണാകരൻ നീലേശ്വരത്തും പി കെ ശ്രീമതി പാപ്പിനിശേരിയിലും എം വി ഗോവിന്ദൻ കണ്ണൂർ കാൽടെക്സിലും എളമരം കരീം കോഴിക്കോട്‌ മാനാഞ്ചിറ എസ്‌ കെ പ്രതിമയ്ക്കു മുന്നിലും ധർണ ഉദ്‌ഘാടനംചെയ്‌തു.

സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ എൻ ബാലഗോപാൽ തിരുവനന്തപുരം പാളയത്തും ആനത്തലവട്ടം ആനന്ദൻ ആറ്റിങ്ങൽ കച്ചേരി ജങ്‌ഷനിലും  ഉദ്‌ഘാടനം ചെയ്‌തു.

ഒളിയിടം ഒരുക്കിയത്‌ കോന്നിയിൽ ; കോൺഗ്രസ്‌ ബന്ധം കൂടുതൽ വെളിപ്പെടുന്നു

വെഞ്ഞാറമൂട്ടിൽ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കോൺഗ്രസുകാർക്ക്‌ ഒളിയിടം ഒരുക്കിയത്‌ അടൂർ പ്രകാശ്‌ എംപിയുടെ തട്ടകമായ കോന്നിയിൽ. ഇവിടേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ മഹിളാ കോൺഗ്രസ്‌ പ്രവർത്തക പ്രീജയെയും മുഖ്യ പ്രതികളായ  സജീവ്‌, സനൽ എന്നിവരെയും ചൊവ്വാഴ്‌ച പിടികൂടിയത്‌. ഇവരെ കോടതി റിമാൻഡ്‌ ചെയ്‌തു.  അതിനിടെ പ്രതികളെ രക്ഷിക്കാൻ അടൂർ പ്രകാശ്‌ എംപി പരസ്യമായി രംഗത്തെത്തി.  പ്രതികളെ ന്യായീകരിച്ച എംപി കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരെ അക്രമികളായാണ്‌ മാധ്യമങ്ങളോട്‌ ചിത്രീകരിച്ചത്‌. ഒപ്പം സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ആരോപണങ്ങളുന്നയിച്ച്‌ ഭീഷണിപ്പെടുത്താനും അടൂർ പ്രകാശ്‌ ശ്രമിക്കുന്നു.

പ്രതികളെ സഹായിച്ച അടൂർ പ്രകാശിന്റെ അടുപ്പക്കാരനും മാണിക്കൽ പഞ്ചായത്ത്‌ തലയിൽ വാർഡ്‌ അംഗവുമായ ഗോപന്റെ പങ്കിനെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം തുടങ്ങി. തലയിൽ ഗോപന്റെ അടുപ്പക്കാരനാണ് ഒളിവിലുള്ള പ്രധാനപ്രതി ഉണ്ണി‌. ഗോപൻ തിരുവോണദിവസം പുലർച്ചെ മൂന്നരയ്‌ക്കും ആറരയ്‌ക്കും ഉണ്ണിയുടെ വീട്ടിൽ എത്തിയിരുന്നു.  സനലിന്റെ വീടും സന്ദർശിച്ചിരുന്നു‌.   സംഭവം പുറത്തുവന്നതോടെ ഇയാൾ ഫോൺ സ്വിച്ച്‌ ഓഫാക്കി മുങ്ങി. ബുധനാഴ്‌ച ഉച്ചയോടെയാണ്‌ ഫോൺ ഓണാക്കി ചില മാധ്യമങ്ങളുമായി സംസാരിച്ചത്‌. ഇക്കാര്യം പൊലീസ്‌ വിശദമായി അന്വേഷിക്കുന്നുണ്ട്‌. കോൺഗ്രസ്‌, ഐൻഎൻടിയുസി നേതാവായ ഉണ്ണിക്കായി തെരച്ചിൽ ഊർജിതമാക്കി‌.‌

വസ്‌ത്രങ്ങളും ആയുധങ്ങളും കണ്ടെടുത്തു

പ്രതികളുടേതെന്നു കരുതുന്ന വസ്‌ത്രങ്ങളും വെട്ടാനും കുത്താനും ഉപയോഗിച്ച ആയുധങ്ങളും പൊലീസ്‌ കണ്ടെടുത്തു. നെടുമങ്ങാട്‌ ആനാടിന്‌ അടുത്തുള്ള മൊട്ടക്കാവിലെ റബർ തോട്ടത്തിൽനിന്നാണ്‌ രണ്ട്‌ ഷർട്ട്‌ കണ്ടെടുത്തത്‌. ഇവ പ്രതികൾ ഉപയോഗിച്ചതെന്നാണ്‌  നിഗമനം. ഇവ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയക്കും. ആയുധങ്ങൾ ചൊവ്വാഴ്‌ചയാണ്‌ കണ്ടെടുത്തത്‌.

പ്രതികളുടെയും ചില കോൺഗ്രസ്‌ നേതാക്കളുടെയും മൊബൈൽ ഫോൺ വിളികളുടെ വിശദവിവരം (സിഡിആർ) പൊലീസ്‌  പരിശോധിച്ചുവരികയാണ്‌. ആയിരത്തിലധികം ഫോൺ രേഖയാണ്‌ പരിശോധിക്കുന്നത്‌. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ്‌ വിശദമായ അന്വേഷണവും തെളിവെടുപ്പും നടത്തും.

പ്രതികളെ കടത്താൻ സ്വർണം പണയംവച്ചു

പ്രതികളായ ഉണ്ണിയുടെയും സനലിന്റെയും   ബന്ധുവാണ്‌ പ്രീജ. ഇവരുടെ അമ്മ കോന്നിക്കാരിയാണ്‌. ഉണ്ണിയുടെ നിർദേശ പ്രകാരമാണ്‌ സനലിനെയും സജീവിനെയും മാരുതി സ്വിഫ്‌റ്റ്‌ ഡിസയറിൽ കോന്നിയിലേക്ക്‌ കടത്താൻ ശ്രമിച്ചത്‌. ഇതിനായി സ്വർണം പണയംവച്ച പണവും  നേരത്തെ തന്നെ പ്രീജ കരുതിയിരുന്നു.  13,500 രൂപ വാഹനത്തിൽനിന്ന്‌ പൊലീസ്‌ പിടിച്ചെടുത്തു. എംസി റോഡിലേക്ക്‌ കടക്കുംമുമ്പാണ്‌ കാർ പിന്തുടർന്ന്‌ പൊലീസ്‌ പിടികൂടിയത്‌

Wednesday, September 2, 2020

എങ്ങനെ മറക്കും ആ തിരുവോണ നാൾ

 തലശേരി: സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം  പി ജയരാജനെ ’99ലെ തിരുവോണ നാളിലാണ്‌ വീട്ടിനുള്ളിലിട്ട‌് വെട്ടിനുറുക്കിയത‌്. ഭാര്യ യമുനയുടെ  ഇടപെടലിൽ അതിവേഗം‌ ആശുപത്രയിലെത്തിച്ചതുകൊണ്ടുമാത്രം ഇന്നും ജീവിച്ചിരിക്കുന്നു.  

ആർഎസ‌്എസ് ക്രിമിനൽസംഘം വെട്ടിപ്പരിക്കേൽപ്പിച്ച പി ജയരാജൻ എറണാകുളം സ്പെഷ്യലിസ്‌റ്റ്‌ ആശുപത്രിയിൽ (ഫയൽ ചിത്രം)

എൽഡിഎഫ‌് വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ‌ു കമ്മിറ്റി സെക്രട്ടറിയായിരുന്നു ജയരാജൻ. തെരഞ്ഞെടുപ്പു തിരക്കിനിടയിൽ വീട്ടുകാരോടൊപ്പം ഓണസദ്യ കഴിക്കാൻ കിഴക്കെ കതിരൂരിലെ വീട്ടിലെത്തിയതായിരുന്നു. ഭക്ഷണം കഴിച്ച‌് വിശ്രമിക്കുമ്പോഴാണ‌് ബോംബും വാളും മഴുവുമായി അക്രമികളെത്തിയത‌്. ബോംബെറിഞ്ഞ‌് ഭീകരാന്തരീക്ഷം സൃഷ്ടിച്ച‌് വീട്ടിലേക്ക‌് ഇരച്ചുകയറിയ സംഘം  ജയരാജന്റെ ശരീരം കൊത്തിനുറുക്കി. കൈകൾ വെട്ടിമാറ്റി. മരിച്ചെന്നുകരുതി  ശരീരം ഉപേക്ഷിച്ച്‌ മടങ്ങി.

ആ തിരുവോണ നാൾ യമുനയുടെ മനസ്സിൽ ഇന്നുമൊരു നടുക്കമായുണ്ട‌്. ‘‘ ഓടിയെത്തുമ്പോഴേക്കും ചോരയിൽ കുളിച്ച നിലയിലായിരുന്നു സഖാവ‌്. ബെഡ‌്ഷീറ്റ‌് വാരിയെടുത്ത‌് വയറ്റിൽ കെട്ടി. എവിടെയൊക്കെയാണ‌് മുറിവെന്ന‌് വ്യക്തമല്ല. പിറ്റേദിവസം മുറിയിൽനിന്നാണ‌് പെരുവിരൽ കിട്ടിയത‌്’’ യമുന ഓർത്തെടുത്തു.

പി ദിനേശൻ

തിരുവോണ നാളിലെ ‘ചോരക്കൊതി’

തിരുവോണനാളിൽ രാഷ്ട്രീയഎതിരാളികൾ വടിവാളുകൊണ്ട്‌ ചോരപ്പൂക്കളം തീർത്തത്‌ ആറ്‌ സിപിഐ എം പ്രവർത്തകരുടെ ജീവനെടുത്ത്‌. ഏറ്റവുമൊടുവിൽ  വെഞ്ഞാറമൂട്ടിലെ  മിഥിലാജിനെയും ഹഖ്‌ മുഹമ്മദിനെയും വകവരുത്താനും കോൺഗ്രസ്‌ കൊലയാളികൾ തിരുവോണത്തലേന്ന്‌ തന്നെ തെരഞ്ഞെടുത്തു. 1984 സെപ്തംബർ ഏഴിന് തിരുവോണനാളിലാണ് എസ്‌എഫ്‌ഐ നേതാവായ എം എസ്‌ പ്രസാദിനെ പത്തനംതിട്ട ചിറ്റാർ ഫോറസ്റ്റ് ഡിപ്പോയ്ക്ക് സമീപത്ത്‌ വച്ച്‌ കോൺഗ്രസുകാർ കൊലപ്പെടുത്തിയത്‌.

എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ചെയർമാൻ എന്നീ ചുമതലയിലിരിക്കെയാണ്  പ്രസാദിനെ കൊലപ്പെടുത്തിയത്. 1982 ഡിസംബർ 17ന് കലാലയമുറ്റത്തുവച്ച്‌ സി വി ജോസിനെ കോൺഗ്രസുകാർ കൊപ്പെടുത്തിയ കേസിൽ ഒന്നാം സാക്ഷിയായിരുന്നു പ്രസാദ്‌. അന്നും പ്രസാദ്‌  ക്രൂരമായ അക്രമത്തിന്‌ ഇരയായിരുന്നു.


കണ്ണൂർ മുഴപ്പിലങ്ങാട്‌  പാച്ചാക്കരയിലെ സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രവർത്തകനായിരുന്ന കാര്യത്ത്‌ രമേശനെ 1989 സെപ്‌തംബർ 12ന്‌ ലീഗുകാർ അരിഞ്ഞു തള്ളിയതും ഒരു തിരുവോണനാളിൽ. കൂട്ടുകാരുമൊന്നിച്ച്‌ നടക്കാനിറങ്ങി വീട്ടിലേക്ക്‌ മടങ്ങുന്ന വഴിയിലായിരുന്നു ഇരുട്ടിന്റെ മറവിൽ പതിയിരുന്ന്‌ വെട്ടിക്കൊന്നത്‌.


കാസർകോട്‌ മാങ്ങാട്ടെ സിപിഐ എം പ്രവർത്തകൻ എം ബി ബാലകൃഷ്‌ണനെ 2013 സെപ്‌തമ്പർ 16ന്‌ തിരുവോണ ദിവസം കോൺഗ്രസുകാർ കുത്തിക്കൊല്ലുകയായിരുന്നു. സ്‌കൂട്ടറിൽ വീട്ടിലേക്ക്‌ പോകുമ്പോൾ റോഡിൽ തടഞ്ഞുനിർത്തി നെഞ്ചിൽ മൂർച്ചയുള്ള ആയുധം കുത്തിയിറക്കി കൊന്നു.  രാഷ്ട്രീയവിരോധം തീർക്കാൻ കോൺഗ്രസ്‌ നേതൃത്വം ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയതായിരുന്നു കൊലപാതകം.


ഡിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ്‌ കൊല നടത്തിയതെന്ന്‌ കേസിലെ പ്രതി പിന്നീട്‌ വാർത്താസമ്മേളനത്തിൽതന്നെ പറഞ്ഞു.  ഉമ്മൻചാണ്ടി ഭരണത്തിൽ പ്രതികൾ മുഴുവൻ കോടതിയിൽ തെളിവില്ലാതെ കുറ്റവിമുക്തരായി. ഡിസിസി പ്രസിഡന്റിനെതിരെ വെളിപ്പെടുത്തൽ നടത്തിയ പ്രതിക്ക്‌ ജോലി നൽകി ഒതുക്കി. കേസ്‌ അപ്പീലിലാണ്‌.

ഓണനാളിൽ കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കവെ കാസർകോട്‌ കാലിച്ചാനടുക്കം കായക്കുന്നിലെ സി നാരായണനെ 2015 ആഗസ്‌ത്‌ രണ്ടിനാണ്‌ ആർഎസ്‌എസ്‌–-ബിജെപി ക്രിമിനലുകൾ  വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്‌. സഹോദരൻ അരവിന്ദനെ മരിച്ചെന്നു കരുതി ഉപേക്ഷിച്ചുപോകുകയായിരുന്നു. അരവിന്ദന്‌ ഇപ്പോഴും പൂർണ ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല.

ഗൂഢാലോചന ഫാം ഹൗസിൽ

കൊലപാതകത്തിന്‌ കോൺഗ്രസുകാരായ പ്രതികൾ ഗൂഢാലോചന നടത്തിയത്‌ വേങ്കമലയിലെ  ഉൾപ്രദേശത്തെ  ഫാം ഹൗസിൽ. കൊലപാതകം നടന്ന തേമ്പാംമൂട്ടിൽനിന്ന്‌ രണ്ടരക്കിലോമീറ്റർ അകലെയാണ്‌‌ ഫാം ഹൗസ്‌. ചില പ്രമുഖ കോൺഗ്രസ്‌ നേതാക്കളും ഗൂഢാലോചനയിൽ പങ്കാളിയായതായി സൂചനയുണ്ട്‌. ഇത്‌‌ പൊലീസ്‌ അന്വേഷിക്കുന്നു. പൊലീസ്‌ കോടതിയിൽ നൽകിയ റിമാൻഡ്‌ റിപ്പോർട്ടിലാണ്‌ ഫാം ഹൗസിലെ ഗൂഢാലോചന എടുത്തുപറയുന്നത്‌. സംഭവത്തിനു പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്നും പ്രതികൾ കോൺഗ്രസുകാരാണെന്നും എഫ്‌ഐആറിൽ പറയുന്നു‌.

ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഫൈസലിന്‌ പെരുനാൾ തലേന്ന്‌ വെട്ടേറ്റിരുന്നു. അതിനു പിന്നിലും ഇപ്പോൾ അറസ്റ്റിലായവരാണ്‌. ഇവർ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ്‌ മിഥിലാജിനെയും ഹഖ്‌ മുഹമ്മദിനെയും കൊലപ്പെടുത്തിയത്‌. .

എം വി പ്രദീപ്

വെഞ്ഞാറമൂട്‌ ഇരട്ടക്കൊല : 7 കോൺഗ്രസുകാർ പിടിയിൽ ; മഹിളാ കോൺഗ്രസുകാരിയും പിടിയിൽ

 വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ്‌(30), ഹഖ്‌  മുഹമ്മദ്‌(24) എന്നിവരെ തിരുവോണ തലേന്ന്‌  രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവടക്കം ഏഴ്‌ കോൺഗ്രസുകാർ അറസ്‌റ്റിൽ.

പ്രധാനപ്രതിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയുമായ പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷജിത്‌ (27),   മരുതുംമൂട്‌ ചെറുകോണത്ത്‌ വീട്ടിൽ സജീവ് (35)‌, മതപുരം വാഴവിളപൊയ്‌ക ചെരുവിൽ റോഡരികത്ത്‌ വീട്ടിൽ സനൽ(32)‌, പുല്ലമ്പാറ മുക്കുടിൽ ചരുവിള പുത്തൻവീട്ടിൽ അജിത് (27), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതിമോൻ (46), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ നജീബ് (41), പ്രതികൾക്ക്‌ രക്ഷപ്പെടാൻ സഹായം നൽകിയ മതപുരം തടത്തരികത്ത്‌ വീട്ടിൽ‌ പ്രീജ (30)‌എന്നിവരാണ് അറസ്‌റ്റിലായത്‌.  

അടൂർ പ്രകാശ്‌ എംപിയുടെ അടുത്തയാളാണ്‌ ഷജിത്ത്. ഇയാൾ എംപിയെ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. പ്രീജ മഹിളാ കോൺഗ്രസ്‌ പ്രവർത്തകയാണ്‌. സജീവും സനലും കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തു. മറ്റുള്ളവർ ഗൂഢാലോചനയിലും പങ്കാളികളാണ്‌. ഷജിത്‌, അജിത്, സതിമോൻ, നജീബ് എന്നിവരെ റിമാൻഡ്‌ ചെയ്‌തു.

കൊലപാതകത്തിൽ നേരിട്ട്‌ പങ്കാളികളായ രണ്ടുപേർ പൊലീസ്‌ കസ്‌റ്റഡിയിലുള്ളതായി സൂചനയുണ്ട്‌.  പ്രതികൾ കോൺഗ്രസുകാരാണെന്നും രാഷ്‌ട്രീയ വൈരാഗ്യമാണ്‌ കൊലയ്‌ക്ക്‌ കാരണമെന്നും വെഞ്ഞാറമൂട്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ പറഞ്ഞു. വെഞ്ഞാറമൂട്ടിൽ  അടുത്ത് നടന്ന കോൺഗ്രസ് പ്രതിഷേധ സമരങ്ങളിലെല്ലാം പ്രതികൾ സജീവമായി പങ്കെടുത്തിരുന്നു.

ഒറ്റക്കുത്തിൽ ഹൃദയം പിളർന്നു

കൊലയാളികൾ മിഥിലാജിന്റെ (32) യും ഹഖ്‌  മുഹമ്മദിന്റെ (24) യും ഹൃദയം കുത്തിപ്പിളർത്തി. ഹഖിന്‌ നിരവധി വെട്ടും വാരിയെല്ലുകൾക്കിടയിലൂടെ ആഴത്തിലുള്ള കുത്തുമേറ്റു. മിഥിലാജിന്‌ ഇടത്‌ നെഞ്ചിലാണ്‌ കുത്തേറ്റത്‌. ഈ കുത്തും ഹൃദയം പിളർത്തി.

ആഴത്തിലുള്ള കുത്താണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. വാളുകൾകൊണ്ടാണ്‌  ഹഖിനെ ആഞ്ഞുവെട്ടിയത്‌. അതിനിടെ   കഠാരകൊണ്ട്‌ കുത്തുകയും ചെയ്‌തു. കത്തി ഉള്ളിലിട്ട്‌ കറക്കിയശേഷമാണ്‌ തിരിച്ചെടുത്തത്‌. അതോടെ ഹൃദയം പിളർന്നു. മിഥിലാജിനെ ഒരു കുത്തേ കുത്തിയിട്ടുള്ളു. അത്‌ നേരിട്ട്‌ ഹൃദയത്തിൽ പതിച്ചു. 

ഗൂഢാലോചന അന്വേഷിക്കും

പ്രതികൾക്ക്‌ അടൂർ പ്രകാശ്‌ എംപി അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുമായി നേരിട്ട്‌ ബന്ധമുള്ളതും പൊലീസ്‌ അന്വേഷിക്കും. സംഭവത്തിനുപിന്നിൽ വൻ ഗൂഢാലോചന നടന്നതായി പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ്‌(30), ഹഖ്‌  മുഹമ്മദ്‌(24) എന്നിവരെ തിരുവോണ തലേന്ന്‌  രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവടക്കം ഏഴ്‌ കോൺഗ്രസുകാർ അറസ്‌റ്റിൽ.

പ്രധാനപ്രതിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയുമായ പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷജിത്‌ (27),   മരുതുംമൂട്‌ ചെറുകോണത്ത്‌ വീട്ടിൽ സജീവ് (35)‌, മതപുരം വാഴവിളപൊയ്‌ക ചെരുവിൽ റോഡരികത്ത്‌ വീട്ടിൽ സനൽ(32)‌, പുല്ലമ്പാറ മുക്കുടിൽ ചരുവിള പുത്തൻവീട്ടിൽ അജിത് (27), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതിമോൻ (46), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ നജീബ് (41), പ്രതികൾക്ക്‌ രക്ഷപ്പെടാൻ സഹായം നൽകിയ മതപുരം തടത്തരികത്ത്‌ വീട്ടിൽ‌ പ്രീജ (30)‌എന്നിവരാണ് അറസ്‌റ്റിലായത്‌.  

അടൂർ പ്രകാശ്‌ എംപിയുടെ അടുത്തയാളാണ്‌ ഷജിത്ത്. ഇയാൾ എംപിയെ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. പ്രീജ മഹിളാ കോൺഗ്രസ്‌ പ്രവർത്തകയാണ്‌. സജീവും സനലും കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തു. മറ്റുള്ളവർ ഗൂഢാലോചനയിലും പങ്കാളികളാണ്‌. ഷജിത്‌, അജിത്, സതിമോൻ, നജീബ് എന്നിവരെ റിമാൻഡ്‌ ചെയ്‌തു.

കൊലപാതകത്തിൽ നേരിട്ട്‌ പങ്കാളികളായ രണ്ടുപേർ പൊലീസ്‌ കസ്‌റ്റഡിയിലുള്ളതായി സൂചനയുണ്ട്‌.  പ്രതികൾ കോൺഗ്രസുകാരാണെന്നും രാഷ്‌ട്രീയ വൈരാഗ്യമാണ്‌ കൊലയ്‌ക്ക്‌ കാരണമെന്നും വെഞ്ഞാറമൂട്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ പറഞ്ഞു. വെഞ്ഞാറമൂട്ടിൽ  അടുത്ത് നടന്ന കോൺഗ്രസ് പ്രതിഷേധ സമരങ്ങളിലെല്ലാം പ്രതികൾ സജീവമായി പങ്കെടുത്തിരുന്നു.

ഒറ്റക്കുത്തിൽ ഹൃദയം പിളർന്നു

കൊലയാളികൾ മിഥിലാജിന്റെ (32) യും ഹഖ്‌  മുഹമ്മദിന്റെ (24) യും ഹൃദയം കുത്തിപ്പിളർത്തി. ഹഖിന്‌ നിരവധി വെട്ടും വാരിയെല്ലുകൾക്കിടയിലൂടെ ആഴത്തിലുള്ള കുത്തുമേറ്റു. മിഥിലാജിന്‌ ഇടത്‌ നെഞ്ചിലാണ്‌ കുത്തേറ്റത്‌. ഈ കുത്തും ഹൃദയം പിളർത്തി.

ആഴത്തിലുള്ള കുത്താണ്‌ മരണകാരണമെന്നാണ്‌ പോസ്‌റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. വാളുകൾകൊണ്ടാണ്‌  ഹഖിനെ ആഞ്ഞുവെട്ടിയത്‌. അതിനിടെ   കഠാരകൊണ്ട്‌ കുത്തുകയും ചെയ്‌തു. കത്തി ഉള്ളിലിട്ട്‌ കറക്കിയശേഷമാണ്‌ തിരിച്ചെടുത്തത്‌. അതോടെ ഹൃദയം പിളർന്നു. മിഥിലാജിനെ ഒരു കുത്തേ കുത്തിയിട്ടുള്ളു. അത്‌ നേരിട്ട്‌ ഹൃദയത്തിൽ പതിച്ചു. 

ഗൂഢാലോചന അന്വേഷിക്കും

പ്രതികൾക്ക്‌ അടൂർ പ്രകാശ്‌ എംപി അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുമായി നേരിട്ട്‌ ബന്ധമുള്ളതും പൊലീസ്‌ അന്വേഷിക്കും. സംഭവത്തിനുപിന്നിൽ വൻ ഗൂഢാലോചന നടന്നതായി പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

കടും കൈ തിരുവോണത്തലേന്ന്‌

തിരുവോണത്തലേന്ന്‌ ഉത്രാട രാത്രിയിൽ  11.05  ഓടെ വെഞ്ഞാറമൂട്‌ തേമ്പാമൂട്ടിലാണ്‌  നാടിനെ നടുക്കിയ അരുംകൊല. കോൺഗ്രസ്‌ അക്രമികളുടെ കേന്ദ്രമാണിത്‌. മിഥിലാജിന്റെ വെമ്പായത്തെ പച്ചക്കറി കടയിൽ സഹായിയായിരുന്നു ഹഖ്‌.  കട അടച്ചശേഷം രാത്രിയിൽ കലുങ്കിൻമുഖത്തെ വീട്ടിൽ ഹഖിനെ കൊണ്ടുവിടാനാണ് മിഥിലാജ് ബൈക്കിലെത്തിയത്. തേമ്പാമൂട് ജങ്‌ഷനിൽ കോൺഗ്രസ്‌ ക്രിമിനൽ സംഘം  ബൈക്ക് തടഞ്ഞുനിർത്തി  വെട്ടുകയും കുത്തുകയുമായിരുന്നു.  രക്തത്തിൽ കുളിച്ചുകിടന്ന ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട്‌ പൊലീസ്‌ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.

പെരുന്നാൾത്തലേന്ന് റിഹേഴ്സൽ; തിരുവോണത്തലേന്ന് കൊലപാതകം

തേമ്പാമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന്റെ റിഹേഴ്സൽ നടന്നത് പെരുന്നാൾ തലേന്ന്. അന്ന് പന്ത്രണ്ടോളം വരുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വകവരുത്താൻ നോക്കിയത്  ഡിവൈഎഫ്ഐ യൂണിറ്റ് ജോ. സെക്രട്ടറിയും സിപിഐ എം തേമ്പാമൂട് ബ്രാഞ്ച് അംഗവുമായ ഫൈസലിനെ. പെരുന്നാൾ തലേന്ന് രാത്രി പത്തോടെ കാറിൽ വീട്ടിലേക്ക്‌ പോകുകയായിരുന്ന ഫൈസലിനെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംഘം തടഞ്ഞുനിർത്തി അതിക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെയാണ് അക്രമികൾ രക്ഷപ്പെട്ടത്. കഴുത്തിനും നെഞ്ചിനും മുറിവേറ്റ ഫൈസൽ തലനാരിഴയ്ക്കാണ് മരണത്തിൽനിന്ന്‌ രക്ഷപ്പെട്ടത്. 

 പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തെ തുടർന്നുണ്ടായ ചെറിയ സംഘർഷം, വാട്സാപ് ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ്‌ അന്ന്  ഫൈസലിനെ വകവരുത്താൻ നോക്കിയത്. അന്നും ഹഖ്‌  മുഹമ്മദിനെയും അപായപ്പെടുത്തുക എന്നത് ഇവരുടെ അജൻഡയിലുണ്ടായിരുന്നതായും ഫൈസൽ പറയുന്നു.

കൊലവിളിയുമായി യൂത്ത് കോൺഗ്രസ് നേതാവ്‌

സമൂഹ മാധ്യമങ്ങളിൽ കൊലവിളിയുമായി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌. 

തിരുവനന്തപുരം വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസുകാർ കൊലപ്പെടുത്തിയതിനെതിരെ നാടെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ്‌ ഇനിയും കൊല്ലുമെന്ന ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവും തിരുവമ്പാടി മണ്ഡലം ഭാരവാഹിയുമായ കൽപ്പൂർ സ്വദേശി യൂസരി മുഹമ്മദ്  എത്തിയത്.

വെഞ്ഞാറമൂട് കൊലപാതകത്തെ ന്യായീകരിച്ചും ഇനിയും കൊല്ലുമെന്ന് വെല്ലുവിളിച്ചുമാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. സംഭവത്തിൽ നാടാകെ പ്രതിഷേധമുയർന്നു.

 യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് സിപിഐ എം കൂടരഞ്ഞി ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു.

സിപിഐ എം ഓഫീസും ആക്രമിച്ചു

ശാസ്താംകോട്ട: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നതിനു പിന്നാലെ സിപിഐ എം ഓഫീസുകൾക്ക് നേരെ കോൺഗ്രസ്‌ ആക്രമണം. സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി ഓഫീസ്‌ തിരുവോണദിവസം രാത്രി ആക്രമിച്ചു. ഓഫീസിന്റെ ജനാല അടിച്ചുതകർത്തു. പൊലീസ്‌ പിക്കറ്റിങ്‌ നിലനിൽക്കെയാണ് ഇരുട്ടിന്റെ മറവിൽ ഓഫീസ് ആക്രമിച്ചത്. പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ നാടിന്റെ ക്രമസമാധാനം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കോൺഗ്രസ്‌ കൊലക്കത്തി താഴെ വയ്‌ക്കണം

 തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ നാടിന്‌ പ്രിയപ്പെട്ടവരായ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ കോൺഗ്രസിന്റെ ക്രിമിനൽ സംഘം വെട്ടിക്കൊന്ന നടുക്കുന്ന വാർത്ത കേട്ടാണ്‌‌ തിരുവോണനാൾ കേരളം ഉണർന്നത്‌. ഡിവൈഎഫ്‌ഐ കലുങ്കിൻമുഖം യൂണിറ്റ്‌ പ്രസിഡന്റ്‌ ഹഖ്‌ മുഹമ്മദ്‌, തേവലക്കാട്‌ യൂണിറ്റ്‌ ജോയിന്റ്‌  സെക്രട്ടറി മിഥിലാജ്‌  എന്നിവരെ രാത്രി വെഞ്ഞാറമൂട്‌‌ തേമ്പാംമൂട്ടിൽ ബൈക്ക്‌ തടഞ്ഞ്‌ തലങ്ങും വിലങ്ങും വെട്ടിയരിയുകയായിരുന്നു. ഇവർ മരിച്ചുവെന്ന്‌ ഉറപ്പാക്കിയാണ്‌ കോൺഗ്രസ്‌ ക്രിമിനലുകൾ മടങ്ങിയത്‌. സാമൂഹ്യപ്രതിബദ്ധതയുള്ള രണ്ട്‌ ചെറുപ്പക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ്‌ സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടതുണ്ട്‌.

കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന തേമ്പാംമൂട്‌ കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുമുതൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റമാണ്‌ ആക്രമണത്തിന്‌ കാരണം. ജനങ്ങളുടെ ഏത്‌ പ്രശ്‌നത്തിലും ഓടിയെത്തുന്ന ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും ഇല്ലാതാക്കി ഡിവൈഎഫ്‌ഐയുടെയും സിപിഐ എമ്മിന്റെയും വളർച്ച തടയാം എന്ന്‌ അക്രമികൾ കരുതി. ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഫൈസലിനെ കഴിഞ്ഞ പെരുനാൾ തലേന്ന്‌ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഘമാണ്‌ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും വെട്ടിക്കൊലപ്പെടുത്തിയത്‌. കായംകുളത്ത്‌ സിപിഐ എം പ്രവർത്തകൻ സിയാദിനെ കോൺഗ്രസ്‌ കൊന്നതിന്റെ ചോരയുണങ്ങും മുമ്പാണ്‌ വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം.

രാഷ്‌ട്രീയ എതിരാളികളോട്‌ അസഹിഷ്‌ണുത പുലർത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നത്‌ കോൺഗ്രസിന്റെ രാഷ്‌ട്രീയ സംസ്‌കാരമാണ്‌. ഡൽഹിയിലെ സിഖ്‌‌ കൂട്ടക്കൊലയടക്കം എത്രയോ സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടാം. കേരളത്തിൽ മൊയാരത്ത്‌ ശങ്കരനും കുഞ്ഞാലിയുമടക്കം എത്രയോ ഇടതുപക്ഷക്കാർ കോൺഗ്രസിന്റെ കൊലക്കത്തിക്കിരയായി. ഗ്രൂപ്പ്‌ പോരിൽ സ്വന്തം പാർടിക്കാരെ കൊന്നുതള്ളിയ ചരിത്രവും  കോൺഗ്രസിനുണ്ട്‌.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാരിന്‌ ജനപിന്തുണ വർധിക്കുന്നത്‌ കോൺഗ്രസിനെ അസഹിഷ്‌ണുക്കളാക്കുകയാണ്‌. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവുമെല്ലാം സർക്കാരിനെതിരെ നടത്തുന്ന അധിക്ഷേപങ്ങൾ ഇതിന്‌ തെളിവാണ്‌. സിപിഐ എം വിരോധവും അസഹിഷ്‌ണുതയും കുത്തിവച്ച്‌ അണികളെ അക്രമത്തിന്‌ പ്രേരിപ്പിക്കുകയാണ്‌ അവർ. വെഞ്ഞാറമൂട് സംഭവം  കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയാണെന്ന്‌ വ്യക്‌തമായിക്കഴിഞ്ഞു. പിടിയിലായവരെല്ലാം കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണ്‌. തേമ്പാംമൂട്ടിലെ ക്രിമിനലുകളെ സഹായിക്കാൻ അടൂർ പ്രകാശ്‌ എംപി ഇടപെട്ടതിന്റെ ശബ്‌ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്‌. സമഗ്രമായ അന്വേഷണത്തിലൂടെ കൊലപാതകത്തിന്‌ പിന്നിലെ ഉന്നതരെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്‌.

സിപിഐ എം പ്രവർത്തകർ കൊല്ലപ്പെട്ടാൽ രാഷ്‌ട്രീയമില്ലെന്ന്‌ മാധ്യമ പിന്തുണയോടെ പ്രചരിപ്പിക്കുന്നത്‌ കോൺഗ്രസിന്റെ പതിവാണ്‌. കൊല്ലപ്പെട്ടവരെ അധിക്ഷേപിക്കാനും അവർക്ക്‌ മടിയില്ല.  ഒളിയാക്രമണത്തിലൂടെ ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന്‌ കോൺഗ്രസ്‌ തിരിച്ചറിയണം. കൊലക്കത്തി താഴെവച്ച്‌, സിപിഐ എം വിരോധവും അസഹിഷ്‌ണുതയും അവസാനിപ്പിച്ച്‌ സാമൂഹ്യപ്രതിബദ്ധതയോടെ രാഷ്‌ട്രീയ പ്രവർത്തനം നടത്താൻ അവർ തയ്യാറാകണം.

പ്രളയത്തിലും ദുരിതത്തിലും രോഗത്തിലും ഓടിയെത്തുന്ന നിസ്വാർഥരായ ഡിവൈഎഫ്‌ഐ പ്രവർത്തകർ എല്ലാ നാട്ടിലുമുണ്ട്‌. ഒരു കൊലക്കത്തിക്കും കെടുത്താൻ കഴിയാത്ത ഊർജമാണ്‌ ഈ ചെറുപ്പക്കാരുടെ കൈമുതൽ. ഹഖ്‌ മുഹമ്മദിന്റെയും മിഥിലാജിന്റെയും സിയാദിന്റെയും രക്തസാക്ഷിത്വം പാഴാകില്ലെന്നതിന്‌‌ കേരളത്തിന്റെ ഈ പൊരുതുന്ന യൗവനമാണ്‌ ഉറപ്പ്‌.

deshabhimani editorial 02092020

Tuesday, September 1, 2020

കോണ്‍ഗ്രസിന്റെ വാദം നിരാകരിച്ച് പൊലീസിന്റെ എഫ്ഐആര്‍

 തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വാദം നിരാകരിച്ച് പൊലീസിന്റെ എഫ് ഐ ആര്‍.  സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈര്യം എന്ന് പൊലീസ്. പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് പൊലീസിന്റെ എഫ് ഐ ആര്‍ വ്യക്തമാക്കുന്നു.

 

കേസില്‍ മൊത്തം ആറ് പ്രതികളാണുള്ളത്. സജീവ് ,അന്‍സാര്‍ എന്നിവരാണ് പ്രതികള്‍. നാല് പ്രതികളെ തിരിച്ചറിയാനുണ്ടെന്ന് പൊലീസ് എഫ് ഐ ആര്‍.

ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകം; നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ

തിരുവനന്തപുരം > വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ നാല് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ട്. മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തും.

പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്ഐആറില്‍ വ്യക്തമാണ്. വെമ്പായം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. ഇരട്ടക്കൊലപാതകം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പൊലീസ് ഉറപ്പിച്ചു.

ഡിവൈഎഫ്ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം. വാളും കത്തിയും ഉപയോഗിച്ച് ആറ് പേര്‍ ചേര്‍ന്ന് കൊല നടത്തി. നേരത്തെ ഡിവൈഎഫ്ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്ഐആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്.

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ തിരുവോണനാൾ പുലർച്ചെയാണ്‌ കോൺഗ്രസ് ഗുണ്ടാസംഘം വെട്ടിക്കൊന്നത്‌. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് 12.30ഓടെ കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Monday, August 31, 2020

‘യുവാക്കളുടെ രോഷത്തിന്റെയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നിൽ കോൺഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിയ്ക്കും’

 തിരുവനന്തപുരം> ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിയ്ക്കണമെന്നും അന്നേ നാട്ടിൽ സമാധാനമുണ്ടാവൂ എന്നും എം സ്വരാജ് എംഎൽഎ.

സ്വരാജിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ താഴെ:

 ചോരയിൽ കേരളത്തെ മുക്കിക്കൊല്ലുന്ന കോൺഗ്രസ്.

ജീവിതത്തിൻ്റെ വസന്ത കാലത്ത് നാടിന് പ്രിയങ്കരരായ രണ്ടു ചെറുപ്പക്കാർ കൊല്ലപ്പെട്ടിരിയ്ക്കുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്‌ DYFI ഭാരവാഹികളായ സഖാക്കൾ മിഥ്‌ലാജും ഹക്ക് മുഹമ്മദുമാണ് ഇന്നലെ രാത്രിയിൽ അരുംകൊല ചെയ്യപ്പെട്ടത്. കോൺഗ്രസിൻ്റെ കൊലയാളി സംഘമാണ് സഖാക്കളെ വെട്ടിനുറുക്കിയത്. രാഷ്ട്രീയ വിരോധം മൂത്ത് എതിരാളികളെ കൊന്നു തീർക്കാൻ കച്ചകെട്ടിയിറങ്ങിയ കൊലയാളി സംഘം ഇന്നലെ ലക്ഷ്യം കണ്ടു.

ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം DYFl മേഖലാ ജോ: സെക്രട്ടറി സ .ഫൈസലിനെ കൊല്ലാൻ ശ്രമിച്ച അതേ കോൺഗ്രസ് ക്രിമിനലുകളാണ് ജയിലിൽ നിന്നിറങ്ങിയ ശേഷം ഇപ്പോൾ മിഥ്‌ലാജിനെയും ഹക്കി നെയും അരുംകൊല ചെയ്തത്. ഫൈസൽ അന്ന് തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെടുകയാണുണ്ടായത്.

കൊലപാതകങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ RSS നോട് മത്സരിയ്ക്കാൻ കഴിയുന്നവരാണ് കോൺഗ്രസ്. പക്ഷേ അവർ തമ്മിലൊരിടത്തും പറയത്തക്ക സംഘർഷമുണ്ടാവുകയുമില്ല. ആർ എസ് എസിനോടൊപ്പം ചേർന്ന് ആയിരങ്ങളെ കൊന്നൊടുക്കിയ സിഖ് കൂട്ടക്കൊലയിലുൾപ്പെടെ കോൺഗ്രസിൻ്റെ ഭീകരമുഖം ഇന്ത്യ കണ്ടതാണ്.

കേരളത്തിലെ കോൺഗ്രസിൻ്റെ ചരിത്രം നിറയെ ചോര മാത്രമാണുള്ളത്. കൊന്നു തീർത്ത കമ്യൂണിസ്റ്റുകാരുടെ ചോര കുടിച്ചു വളർന്ന കൊലയാളി കൂട്ടമാണിവിടുത്തെ കോൺഗ്രസ്.

രാഷ്ട്രീയ വിരോധം മൂലം മാത്രമല്ല ഗ്രൂപ്പ് വിരോധം കൊണ്ടും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത അധമ സംസ്കാരമാണ് കോൺഗ്രസിൻ്റേത്. കൂടെ കൊടി പിടിയ്ക്കുന്ന സഹപ്രവർത്തകരെപ്പോലും ഗ്രൂപ്പ് വൈരം കൊണ്ട് വെട്ടിനുറുക്കിക്കൊന്ന പാരമ്പര്യമുള്ള നീചന്മാർക്ക് രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞു തള്ളാൻ മടിയുണ്ടാവുമോ ?

പി.വി ബഷീർ , ഔസേപ്പ് , ശ്രീവത്സൻ , ലാൽജി , മധു , ഹനീഫ എത്രയെത്ര കോൺഗ്രസ് പ്രവർത്തകരാണ് കോൺഗ്രസുകാരാൽ കൊല്ലപ്പെട്ടിട്ടുള്ളത് . ചോര കണ്ട് അറപ്പ് തീർന്ന ചോരക്കൊതിയന്മാർക്ക് ആയുധത്തിൻ്റെ ഭാഷ മാത്രമേ അറിയൂ.

മനുഷ്യരെന്നാൽ അവർക്ക് കൊന്നു തള്ളാനുള്ള ശരീരങ്ങൾ മാത്രമാണ്.

നാടിൻ്റെ കാവൽക്കാരായി നിലയുറപ്പിച്ചവരാണ് DYFl പ്രവർത്തകർ .

കോവിഡ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനായി ഖദർ ചുളിയാതെ അസംബന്ധ നാടകം കളിയ്ക്കുന്ന അപഹാസ്യകഥാപാത്രങ്ങൾക്കിടയിൽ വേറിട്ടുനിന്ന് നാടിൻ്റെ കാവൽക്കാരായ ചെറുപ്പക്കാരാണ് തിരുവോണ മുറ്റത്ത് ചോരയിൽകുളിച്ചു കിടക്കുന്നത്.

പാഴ് വസ്തുക്കൾ പെറുക്കിയെടുത്ത് വിറ്റും മണ്ണ് ചുമന്നും കൃഷിയിറക്കിയും പതിനൊന്നു കോടി രൂപ കേരളത്തിനു നൽകിയ ചെറുപ്പക്കാരിൽ രണ്ടു പേരാണീ ചലനമറ്റു കിടക്കുന്നത്.

കായംകുളത്ത്സ.സിയാദിനെ കൊന്നു തള്ളിയത് കഴിഞ്ഞ ദിവസമാണ്. ദുരന്തകാലത്തു പോലും ആയുധം താഴെ വെയ്ക്കാത്ത കോൺഗ്രസ് കേരളത്തിന് ഭീഷണിയാണ്.

കൊലയാളികളെ ഒറ്റപ്പെടുത്തിക്കൊണ്ടും കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിച്ചും സമാധാനത്തിൻ്റെ പതാക മുറുകെ പിടിച്ചും നാടൊന്നായി പ്രതികരിയ്ക്കേണ്ട സന്ദർഭമാണിത്.

ആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല . യുവാക്കളുടെ രോഷത്തിൻ്റെയും അമ്മമാരുടെ കണ്ണീരിൻ്റെയും മുന്നിൽ കോൺഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിയ്ക്കും .തീർച്ച

ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം . ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിയ്ക്കണം . അന്നേ നമ്മുടെ നാട്ടിൽ സമാധാനമുണ്ടാവൂ.

കൊന്നു തള്ളിയിട്ടും പക തീരാതെ ചെന്നിത്തല: കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ

 തിരുവനന്തപുരം: രണ്ടുചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരമാണെന്ന് ഡിവൈഎഫ്‌ഐ.

ഡിവൈഎഫ്‌ഐ പ്രസ്താവന: രണ്ട് ചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരം.

തിരുവോണനാളില്‍ പ്രിയപ്പെട്ട സഖാക്കളെ വെട്ടി നുറുക്കിയ വാര്‍ത്ത കേട്ട് വിങ്ങിപ്പൊട്ടി നില്‍ക്കുന്ന ചെറുപ്പത്തിന്റെ ക്ഷമ പരീക്ഷിക്കരുത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കൊല്ലപ്പെട്ട സഖാക്കളെ നിന്ദ്യമായ ഭാഷയിലാണ് അപമാനിക്കാന്‍ ശ്രമിച്ചത്.

കൊലയാളികള്‍ കോണ്‍ഗ്രസ്സ് അല്ല എന്ന് പറയാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഫൈസല്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഇതേ ക്രിമിനലുകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ഈ ക്രിമിനലുകളെ സഹായിക്കാന്‍ ഇറങ്ങിയത് അടൂര്‍ പ്രകാശ് എം പി ആയിരുന്നു.

ഡിസിസി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസും, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളും പ്രതികളും തമ്മിലുള്ള ബന്ധം നാട്ടില്‍ അന്വേഷിച്ചാല്‍ മനസിലാകും.

ഫൈസല്‍ വധ ശ്രമക്കേസില്‍ പ്രതികളായ ഇതേ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ ഇറക്കാനും സ്റ്റേഷനില്‍ പോയതും ജയിലില്‍ പോയപ്പോള്‍ അവര്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പോയതും ഇതേ നേതാക്കളാണ്. അതില്‍ ഒരു പ്രതിക്ക് അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ ക്വാറന്റയിനില്‍ പോയത് ഈ നാട്ടില്‍ ഏവര്‍ക്കും അറിയാവുന്നതാണ്. ഫൈസല്‍ വധ ശ്രമ കേസിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നത് യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് സെക്രട്ടറി അരുണ്‍രാജന്റെ പാലോട്ടെ വസതിയില്‍ ആയിരുന്നു.

ഇരട്ടക്കൊലപാതകത്തേക്കാള്‍ ഭയാനകമാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഒരു നിമിഷം പോലും വൈകാതെ കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറാകണം എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അരുംകൊല: സംസ്ഥാനമാകെ പ്രതിഷേധം; ഡിവൈഎഫ്‌ഐ മാര്‍ച്ചിന് നേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം

വെഞ്ഞാറമൂടിലെ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ വെട്ടി കൊലപ്പെടുത്തിയതില്‍ സംസ്ഥാനമാകെ പ്രതിഷേധം.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കും ഹരിപ്പാടുള്ള വീട്ടിലേക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടു. സംഘര്‍ഷത്തില്‍ 2 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

തിരുവേണ ദിനത്തില്‍ മിഥിലാജ് ഹഖ് മുഹമ്മദ് എന്നീ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതി ഷേധം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്കും ഹരിപ്പാട്ടെ സ്വന്തം വീട്ടിലേക്കും ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചു. മെഡിക്കല്‍ കോളേജിലേക്ക് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പട്ടത്തുവച്ച് കല്ലെറിയുകയായിരുന്നു.

ഷാഫി പറമ്പിലും ശബരിനാഥും ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംഘമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ചത്. ഒടുവില്‍ പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. അക്രമത്തില്‍ 2 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെ അല്ലാതെ ഇത്ര നിഷ്ഠൂരമായ കൊലപാതകം നടക്കില്ല; ഗൂഢാലോചനക്കാരെയും കണ്ടെത്തി ശിക്ഷിക്കണമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെ അല്ലാതെ ഇത്ര നിഷ്ഠൂരമായ ഇരട്ട കൊലപാതകം നടക്കുകയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മന്ത്രി കടകംപള്ളിയുടെ വാക്കുകള്‍: തിരുവോണ തലേന്ന് രാത്രിയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മിഥിലാജ്, ഹക്ക് മുഹമ്മദ് എന്ന രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ചെറുപ്പക്കാരെ നെഞ്ചില്‍ കുത്തിയും നിരവധി തവണ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

പ്രദേശത്തെ ചില വിദ്യാര്‍ഥികളും യുവാക്കളും അടുത്തിടെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത് കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്പും ഇതേ സ്ഥലത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലക്കത്തി ഉയര്‍ത്തിയിട്ടുണ്ട്.

നാടിനാകെ പ്രിയപ്പെട്ട ഈ രണ്ട് യുവാക്കളുടെ കുടുംബങ്ങളെയും, സുഹൃത്തുക്കളെയും , സഖാക്കളെയും ഈ തിരുവോണ ദിനത്തില്‍ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ് ഖദറിട്ട ചെന്നായ്ക്കള്‍. കോണ്ഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കളുടെ അറിവോടെ അല്ലാതെ ഈ സമയത്ത് ഇത്ര നിഷ്ഠൂരമായ ഇരട്ട കൊലപാതകം നടക്കുകയില്ല. കൊലയാളികളെ മാത്രമല്ല ഗൂഢാലോചനക്കാരെയും കണ്ടെത്തി ശിക്ഷിക്കണം.

ധീര രക്തസാക്ഷികളായ മിഥിലാജിന്റെയും , ഹക്കിന്റെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടാൻ സമഗ്രമായ അന്വേഷണം നടത്തും: മുഖ്യമന്ത്രി

 തിരുവനന്തപുരം> വെഞ്ഞാറമ്മൂട്ടിൽ DYFI നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ മുഖ്യമന്ത്രി  ശക്തമായി അപലപിച്ചു.


ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടൈന്ന്‌ അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

തിരുവോണ പൂക്കളത്തിന് പകരം കോൺഗ്രസ്‌ ഒരുക്കിയത്‌ ചോരപ്പൂക്കളം; ബഹുജനവികാരം ഉയരണം: കോടിയേരി

തിരുവനന്തപുരം> അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള കോൺഗ്രസ്‌ ശ്രമത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അഭ്യർത്ഥിച്ചു.

തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന്‌ അദ്ദേഹം ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു .തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി വൈ എഫ് ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നത്.

കോൺ‌ഗ്രസിൻ്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിൻ്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിൻ്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിൻ്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണം.

ധീര രക്തസാക്ഷികളായ സഖാക്കൾ മിഥിലാജിനും ഹഖ് മുഹമ്മദിനും കോടിയേരി ആദരാഞ്ജലികൾ അർപ്പിച്ചു.

കേരളത്തിൽ ആകമാനം കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസിൻെറ ശ്രമം: എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം>  കേരളത്തിൽ ആകമാനം കലാപം സൃഷ്ടിക്കാനാണ്  കോൺഗ്രസിൻ്റെ ശ്രമമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.

തിരുവോണദിനത്തിൽ വെഞ്ഞാറമൂട്ടിലെ രണ്ട് സിപിഐ എം -ഡിവൈഎഫ്ഐ പ്രവർത്തകരെ അരുംകൊല ചെയ്തതിലൂടെ കോൺഗ്രസിൻ്റെ കൊലപാതക രാഷ്ട്രീയം തുറന്നുകാട്ടപ്പെട്ടിരിക്കയാണ്. കോൺഗ്രസ്   കേരള രാഷ്ട്രീയത്തിൽ തികച്ചും ഒറ്റപ്പെട്ടതോടെയാണ് കൊലപാതക രാഷ്ട്രീയം അഴിച്ചുവിട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കായംകുളത്ത് സിപിഐ എം പ്രവർത്തകൻ സിയാദിനെ കൊല ചെയ്യാൻ കൂട്ടുനിന്നത് കോൺഗ്രസ് നേതാക്കളാണ്. അതിന് പിന്നാലെയാണ് ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കോൺഗ്രസ് ക്രിമിനലുകൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തികച്ചും അപലപനീയമായ ഈ ഇരട്ടക്കൊലപാതകത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ ജനാധിത്യവിശ്വാസികളും രംഗത്തുവരണമെന്ന് എസ് ആർ പി പ്രസ്താവനയിൽ പറഞ്ഞു.

Friday, August 14, 2020

അടിയേറ്റവർ മറക്കില്ല, അതൊന്നും ; യുഡിഎഫുകാരുടെ കിരാത മർദനം

 സൈബർ ആക്രമണമെന്ന നിലവിളി തുടരുമ്പോൾ, ഓർമയുണ്ടാകണം, യുഡിഎഫുകാരുടെ അന്നത്തെ കിരാത മർദനം. വനിതയടക്കമുള്ള 15 പത്രപ്രവർത്തകരെയാണ്‌ 2004 നവംബർ ഒന്നിന്‌ കരിപ്പൂർ വിമാനത്താവളത്തിൽ മുസ്ലിംലീഗുകാർ വളഞ്ഞിട്ട്‌ തല്ലിയത്‌. അന്ന്‌ ഗുരുതരമായി പരിക്കേറ്റ പത്രപ്രവർത്തകരിൽ ചിലർക്ക്‌ ഇപ്പോഴും അതിന്റെ ശാരീരിക അസ്വസ്ഥതകൾ മാറിയിട്ടില്ല.

വിവാദമായ ഐസ്‌ക്രീം സ്‌ത്രീപീഡന കേസിൽ ആരോപണവിധേയനായ അന്നത്തെ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇന്റർവ്യൂ എടുക്കാൻ എത്തിയെന്ന കുറ്റംമാത്രമാണ്‌ അന്ന്‌ മാധ്യമങ്ങൾെ ചെയ്‌തത്‌. വി എം ദീപ, കെ പി രമേഷ്‌ (ഏഷ്യാനെറ്റ്‌), പ്രദീ‌പ്‌ ഉഷസ്സ്‌, കോയാമു കുന്നത്ത്‌ (കേരളശബ്ദം), സജീവ്‌ സി വാര്യർ (എൻടിവി), ബിജു മുരളീധരൻ (ഇന്ത്യാവിഷൻ), എൻ പി ജയൻ (ഇന്ത്യൻ എക്‌സ്‌പ്രസ്‌), ജയൻ കോമത്ത്‌ (സൂര്യാ ടിവി), അയ്യപ്പദാസ്, സുരേഷ്‌‌ (ജീവൻ ടിവി), ശൈലേഷ്‌ (കൈരളി ടിവി) തുടങ്ങിയവർക്കാണ്‌ അന്ന്‌ പരിക്കേറ്റത്‌.

വിവാദച്ചുഴിയിൽ നിൽക്കുന്ന കുഞ്ഞാലിക്കുട്ടി സൗദി അറേബ്യയിൽ പോയി മടങ്ങുംവഴിയാണ്‌ അക്രമം നടന്നത്‌. കുഞ്ഞാലിക്കുട്ടിക്ക്‌ സ്വീകരണം നൽകാൻ വിമാനത്താവളത്തിൽ എത്തിയ മുസ്ലിംലീഗുകാരാണ്‌, മാരാകായുധങ്ങളുമായി, സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ അടിച്ചോടിച്ചത്‌. ഇതിനുശേഷം അതീവസുരക്ഷാമേഖലയിൽ ലീഗുകാർ പാർടി കൊടിയും സ്ഥാപിച്ചു.

കേസിൽ 16 മുസ്ലിംലീഗുകാരെ മഞ്ചേരി ചീഫ്‌ ജുഡീഷ്വൽ മജിസ്‌ട്രേട്ട്‌ ഒരുവർഷം കഠിനത തടവിന്‌ ശിക്ഷിച്ചു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതിയിലാണ്‌.

Wednesday, August 12, 2020

ലിനിയുടെ കുടുംബം, കെ ആർ മീര, ശൈലജ ടീച്ചർ, ബെന്യാമിൻ; കോൺഗ്രസ്‌ സൈബർ ആക്രമണങ്ങൾ മാധ്യമങ്ങളോട്‌ എണ്ണിപ്പറഞ്ഞ്‌ മുഖ്യമന്ത്രി

 തിരുവനന്തപുരം > ഒരാൾക്ക് നേരേയും വ്യക്തിപരമായ ആക്രമണം പാടില്ലെന്നും, അത്‌ സൈബർ സ്പേസിലായാലും മീഡിയാ സ്പേസിലായാലും അങ്ങനെ തന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  അതു ഈ കാലത്ത് മാത്രമല്ല എല്ലാ കാലത്തും അങ്ങനെയാണ് നിലപാട്. ചിലർക്ക് ചില വിവാദങ്ങൾ വേണം എന്നാണ് ആ​ഗ്രഹം. ഇതുവരെയുള്ള വിവാദത്തിൽ ഇതിനോടകം ഞാൻ എന്‍റെ നിലപാട് കഴിഞ്ഞ ദിവസങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. മൊയരാത്ത് ശങ്കരൻ മുതലുള്ള സംഭവങ്ങൾ നാം എടുത്ത് പരിശോധിക്കണം. അതുപക്ഷേ വളരെ ദീർ​ഘമാണ് എന്നതിനാൽ അതിലേക്ക് ഞാൻ കടക്കുന്നില്ല. തൃശ്ശൂരിൽ മധു, ലാൽജി, ഹനീഫ എന്ന കോൺ​ഗ്രസുകാർ കൊല്ലപ്പെട്ട സംഭവമുണ്ടായി. പ്രതിപക്ഷ നേതാവ് ആ പേരുകൾ എപ്പോൾ എങ്കിലും പറഞ്ഞിട്ടുണ്ടോ. അതിൻ്റെ ചരിത്രത്തിലേക്ക് ഞാനിപ്പോൾ പോകുന്നില്ല. സൈബർ ആക്രമണത്തിന്‍റെ കാര്യത്തിൽ നേരത്തെ തന്നെ ‍‌ഞാൻ നിലപാട് വ്യക്തമാക്കിയതാണ്. ഒരാൾക്ക് നേരേയും വ്യക്തിപരമായ ആക്രമണം പാടില്ല. അതു സൈബർ സ്പേസിലായാലും മീഡിയാ സ്പേസിലായാലും അങ്ങനെ തന്നെയാണ്. അതു ഈ കാലത്ത് മാത്രമല്ല എല്ലാ കാലത്തും അങ്ങനെയാണ് നിലപാട്.

ഈ അടുത്ത കാലത്ത് ന‌ടന്ന സംഭവങ്ങൾ പരിശോധിച്ചാൽ നമ്മുക്ക് പലതും ഓർമ്മവരും. ഒരു വശം മാത്രമല്ല, എല്ലാം പറയണ്ടേ. ശൈലജ ടീച്ച‍ർ തന്‍റെ ഉത്തരവാദിത്തം നന്നായി നടപ്പാക്കുന്നയാളാണ്. ശൈലജ ടീച്ചറെ ഡാൻസർ എന്നു വിളിച്ചത് ആരായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനം ചെറിയ പദവിയാണോ. ടീച്ചർക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞത് ആരാണ്. പ്രതിപക്ഷ നേതാവ് അല്ലേ. സോഷ്യൽ മീഡിയയിൽ ശൈലജ ടീച്ചറെ അപമാനിക്കാനും മോർഫ് ചെയ്യാനുമായി യുഡിഎഫിൻ്റെ സൈബർടീമിൽ ​ഗ്രൂപ്പുണ്ടാക്കിയില്ലേ. അത്യന്തം മോശമായ പോസ്റ്റുകൾ ചിത്രങ്ങളായി പ്രചരിപ്പിച്ചില്ലേ. കഴിഞ്ഞ മാസമാണ് മേഴ്സിക്കുട്ടിയമ്മ കോൺ​ഗ്രസിൻ്റെ ലീ​ഗിൻ്റേയും ഭീകരമായ സൈബർ തെറി വിളികൾക്ക് ഇരയായത്. അസഭ്യവർഷം കൊണ്ടല്ലേ മേഴ്സിക്കുട്ടിയമ്മയെ നേരിട്ടത്.

ബെന്യാമിൻ എന്ന എഴുത്തുകാരനും സൈബർ ആക്രമണത്തിന് ഇരയായില്ലേ. അതിന് നേതൃത്വം നൽകിയത് കോൺ​ഗ്രസിലെ ഒരു യുവ എംഎൽഎ . കുറച്ചു നാൾ മുൻപാണ് കെആർ മീരയെ ഒരു യുവ കോൺ​ഗ്രസ് നേതാവ് ഫേസ്ബുക്കിലൂടെ അപമാനിച്ചത്. തൻ്റെ സൈബർ ടീമിനെ വച്ച് പിന്നീട് മീരയെ ആക്രമിക്കുകയും ചെയ്തു. അധിക്ഷേപം നടത്തിയ എംഎൽഎ ഇതിനു മുൻപും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ലേ. ലോകം തന്നെ ആദരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ അധിക്ഷേപിക്കുക മാത്രമാല്ല തൻ്റെ സംഘങ്ങൾക്ക് എകെജിയെ  ആക്രമിക്കാൻ പ്രോത്സാഹനം നൽകുന്നതും കണ്ടില്ലേ. അന്നു ആ നടപടിയെ കെപിസിസി അധ്യക്ഷൻ വിമർശിച്ചു. അപ്പോൾ ആ പ്രസിഡൻ്റിന് ഇദ്ദേഹത്തിൻ്റെ അണികളിൽ നിന്നും നേരിടേണ്ടി വന്ന സൈബർ ആക്രമണം എങ്ങനെയുണ്ടായിരുന്നു.

ഫേസ്ബുക്കിൽ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം നടത്തിയതിനാണ് ഒരു മുതിർന്ന കോൺ​ഗ്രസ് നേതാവിനെതിരെ ഒരു വനിത പരാതി നൽകിയത്. മറ്റൊരു യുവ കോൺ​ഗ്രസ് എംഎൽഎയും ന്യായീകരിക്കാനിറങ്ങി. ഒടുവിൽ ഓടി നട‌ന്ന് തെറി പറയുകയായിരുന്നു. പോസ്റ്റിൽ കമൻ്റിട്ട സ്ത്രീകളേയും തെറി പറഞ്ഞു. അതിനു ശേഷമാണ് ഹനാന്‍ എന്ന പെൺകുട്ടി അങ്ങയേറ്റം അശ്ലീലമായ തെറിവിളകൾക്ക് ഇരയായത്. പ്രതിപക്ഷ നേതാവിനെ വിമർശിച്ചു എന്നാതായിരുന്നു കുറ്റം. പ്രതിപക്ഷനേതാവ് നിർമ്മിച്ചു തന്ന വീട്ടിലിരുന്ന് അദ്ദേഹത്തെ കുറ്റം പറയാമോ എന്നു ചോദിച്ചാണ് തെറി വിളി തുടങ്ങിയത്.

നിപയ്ക്ക് എതിരായ പോരാട്ടത്തിൽ ജീവൻ ത്യജിച്ച സിസ്റ്റർ ലിനിയുടെ കുടുംബത്തെ സോഷ്യൽ മീഡിയക്ക് അകത്തും പുറത്തും വേട്ടയാടാനുള്ള ശ്രമം മറന്നു പോയോ. ലിനിയുടെ ഭർത്താവ് ജോലി ചെയ്യുന്ന ഓഫീസിലേക്ക് മാർച്ച് നടത്തിയില്ലേ. എന്താണ് മാധ്യമപ്രവർത്തകരുടെ അവസ്ഥ. ന്യൂസ് 18-ലെ ഒരു അവതാരകയെ എന്താല്ലാം തെറി പറഞ്ഞാണ് ഈ കൂട്ടർ അധിക്ഷേപിച്ചത്. അപ്പോൾ ആ അവതാരകയെ പ്രൈം ടൈം ന്യൂസിൽ നിന്നും മാറ്റി നിർത്തുന്ന അവസ്ഥയുണ്ടായില്ലേ. എഷ്യാനെറ്റിലെ ഒരു അവതാരക നേരിട്ടത് എന്തായിരുന്നു. ഒരു കോൺ​ഗ്രസ് പേജിൽ അവർക്കെതിരെ വാർത്ത വന്നില്ലേ, ഭീഷണി മുഴക്കിയില്ലേ.

ചിലരെ ഇതിൻ്റെ ഭാ​ഗമായി അറസ്റ്റ് ചെയ്യുകയും ചെയ്‌തു. അവരെ ജയിലിൽ പോയി സ്വീകരിച്ചതും നാം കണ്ടില്ലേ. മനോരമയിലെ ഒരു അവതാരികയ്ക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായി. എത്ര മാധ്യമങ്ങളാണ് അതിനെതിരെ പ്രതിഷേധിക്കാൻ തയ്യാറായത്. എതു കൂട്ടരാണ് അതിനെതിരെ ചർച്ച നടത്താൻ തയ്യാറായത്. ആ ഇരട്ടത്താപ്പിൻ്റെ വശം ഞാൻ നേരത്ത ചൂണ്ടിക്കാണിച്ചതാണ്. ഇങ്ങനെ അസഭ്യവർഷം നടത്തുന്നവരാണ് പ്രതിപക്ഷ അണികൾ. മാന്യമായി സോഷ്യൽ മീഡിയയിൽ ഇടപെടാൻ സ്വന്തം അണികളോട് അല്ലെങ്കിലും നേതാക്കാളോട് എങ്കിലും ആവശ്യപ്പെടണം.

സ്വ‍ർണ്ണക്കടത്തിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ്  സിപിഎം പ്രവർത്തകനാണെന്ന് ആദ്യം വാർത്ത നൽകിയത് ഇവിടുത്തെ ഒരു പ്രമുഖ മാധ്യമമാണ്. ഒരു ഘട്ടത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ കക്ഷത്തിലേക്ക് ക്യാമറ സൂം ചെയ്‌ത് ഏലസ് കണ്ടെത്തിയത് ഓർമ്മയില്ലേ. ഒരു മെഡിക്കൽ ഉപകരമാണ് മാന്ത്രിക ഏലസായി ചിത്രീകരിച്ചത്. ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച കോൺ​ഗ്രസ് നേതാവിൻ്റെ മുടി സിപിഎം പ്രവർത്തകർ മുറിച്ചെന്ന് പറഞ്ഞ് ഒന്നാം പേജിൽ വാർത്ത കൊട‌ുത്തത്. പിന്നെ അതു ആ സ്ത്രീ സ്വയം മുറിച്ചെന്ന് പറഞ്ഞപ്പോൾ മാപ്പ് പറഞ്ഞോ തിരുത്തിയോ ഇല്ല.

കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോരിനെ തുടർന്നാണ് ഐഎസ്ആർഒ ചാരക്കേസുണ്ടായത്. അതിനെപ്പറ്റി അദ്ദേഹം ഇന്നലെ ഒരു ചാനലിൽ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. ഇന്നത്തെ ഘട്ടത്തിൽ യോജിച്ചു ചെയ്യാൻ പറ്റിയ എന്താണുള്ളത്. അതുനോക്കാം. അതേപ്പറ്റി ചോദിക്കാം അതിനുള്ള വിശദീകരണവും തരാം. നമ്മൾ ആ നിലയ്ക്ക് പോകുന്നതാവും നല്ലത് - മുഖ്യമന്ത്രി പറഞ്ഞു.

video link

Tuesday, August 11, 2020

ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയാണോ?

 തിരുവനന്തപുരം> പ്രതിപക്ഷ നേതാവ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെ കൂടി ആരോപണം ഉന്നയിക്കുന്നുണ്ടോ എന്നാണ് ഇന്ന് തോന്നിയ സംശയമെന്ന് മുഖ്യമന്ത്രി. ആര്‍എസ്എസുകാരന്റെ കേസ് പിന്‍വലിച്ചത് തന്റെ വകുപ്പല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആരുടെ വകുപ്പായിരുന്നു? ഈ മുഖ്യമന്ത്രി എന്ന വാക്കുതന്നെ അദ്ദേഹത്തിന് വല്ല പ്രശ്‌നവും ഉണ്ടാക്കുന്നുണ്ടോ? എന്നെ ചാരി അവിടുത്തെ പ്രശ്‌നങ്ങള്‍ ഇങ്ങനെ ഉന്നയിക്കേണ്ടതുണ്ടോ?

പ്രതിപക്ഷ നേതാവും സുഹൃത്തുക്കളും ഈ കോവിഡ് കാലത്ത് പറഞ്ഞതെന്തൊക്കെയാണ്? കോവിഡ് സ്ഥിതി അറിയിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തരുത് എന്നായിരുന്നില്ലേ ആദ്യം.

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്ന് പറഞ്ഞതാരായിരുന്നു?. അമേരിക്കന്‍ മാതൃകയില്‍ മിറ്റിഗേഷന്‍ രീതി നടപ്പാക്കണം എന്നും കോവിഡ് പ്രതിരോധത്തില്‍ രാജസ്ഥാനെയും തമിഴ്‌നാടിനെയും മാതൃകയാക്കണം എന്നും പറഞ്ഞത് ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധം പാളിയതുകൊണ്ടായിരുന്നോ?;അദ്ദേഹം ചോദിച്ചു

എണ്‍പത്തേഴ് ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റെന്ന് പറഞ്ഞില്ലേ? ബ്രിട്ടീഷ് വിപണിയിലെ പൗണ്ടിന്റെ മൂല്യം കണക്കാക്കി ആ ഡാറ്റയ്ക്ക് എത്ര വിലവരുമെന്നുവരെ ആരോപണം ഉന്നയിച്ചില്ലേ? ആഴ്ചകള്‍ക്കുശേഷം ഈ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ ഉന്നയിച്ചിട്ടില്ലെന്നും ഒരു പത്രം പറഞ്ഞതുകേട്ട് പറഞ്ഞതാണെന്നുമായിരുന്നു മറുപടി. ഇതാണോ പ്രതിപക്ഷ ധര്‍മ്മം?

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തരുത് എന്നു മാത്രമല്ല, നടത്തുന്നവര്‍ക്ക് ഭ്രാന്താണ് എന്നല്ലേ പറഞ്ഞുകളഞ്ഞത്? ആ പരീക്ഷ ഭംഗിയായി നടന്നപ്പോള്‍ എവിടെയായിരുന്നു ഈ പ്രതിപക്ഷം?

സാലറി ചലഞ്ച് പാടില്ല എന്നു പറയുക മാത്രമല്ല, അതിനെതിരെ വ്യാപക പ്രചാരണവും നടത്തിയില്ലേ? കര്‍ണാടകം അതിര്‍ത്തി അടച്ചതുമൂലം രോഗികള്‍ മരിച്ചതിന് ഉത്തരവാദി കേരള സര്‍ക്കാരാണെന്നല്ലേ പ്രതിപക്ഷം അന്ന് കഥയുണ്ടാക്കിയത്? അതിഥി തൊഴിലാളികളെ കേരളം പട്ടിണിക്കിടുന്നു എന്ന് പറഞ്ഞപ്പോള്‍ ഇന്നാട്ടിലെ ഏതെങ്കിലും ഒരു കമ്യൂണിറ്റി കിച്ചണില്‍ ഈ പ്രതിപക്ഷ നേതാവ് ചെന്നുനോക്കിയിരുന്നോ? മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നു എന്ന് പറഞ്ഞിട്ടെന്തായി? ഏതെങ്കിലും ഒരു പ്രവാസിയെ ഇങ്ങോട്ടുവരുന്നതില്‍നിന്ന് തടഞ്ഞതായി ചൂണ്ടിക്കാണിക്കാമോ?      

                                     

ടെക്‌നോസിറ്റിയിലെ കളിമണ്‍ഖനനത്തില്‍ വന്‍ കൊള്ളയെന്ന് പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് ആ കമ്പനിയുടെ പ്രതിനിധി വിളിച്ചപ്പോള്‍ 'ഞാനത് റെക്ടിഫൈ ചെയ്യാം' എന്നുപറഞ്ഞത് നമ്മളെല്ലാം കേട്ടതല്ലേ?

ആരാധനാലയങ്ങള്‍ ആദ്യം തുറക്കണമെന്നും പിന്നീട് അടയ്ക്കണമെന്നും ആവശ്യപ്പെട്ടത് ആരായിരുന്നു? ബാറുകളും ബീവറേജുകളും അടയ്ക്കണം എന്ന ആദ്യം പറഞ്ഞതും പിന്നീട് തുറക്കണമെന്ന് ആവശ്യപ്പെട്ടതും ഈ പ്രതിപക്ഷം തന്നെയല്ലേ? ഇതൊക്കെ ഈ അടുത്ത നാളുകളില്‍ ഉണ്ടായതാണ്. പൊയ് വെടികള്‍ പൊട്ടിച്ചുകൊണ്ടേയിരിക്കുക? വസ്തുതകള്‍ പുറത്തുവന്നാലെങ്കിലും അല്‍പം ജാള്യം തോന്നേണ്ടതല്ലേ? ഇതൊക്കെ തുറന്നുകാട്ടാന്‍ സര്‍ക്കാരിന് അവകാശമില്ലേ? അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കോവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുന്നു എന്ന് വിലപിച്ചതുകൊണ്ട് വല്ല കാര്യവുമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു

ആർഎസ്‌എസുകാർക്കെതിരായ കേസ്‌ പിൻവലിച്ചത്‌ ഉമ്മൻചാണ്ടി: ചെന്നിത്തല

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആർഎസ്‌എസ്‌ നേതാക്കൾക്കെതിരായ കേസ്‌ പിൻവലിച്ചത്‌   അന്നത്തെ  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന്‌  പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല.  കേസ്‌ പിൻവലിക്കുന്ന  കാലത്ത്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫ്‌ ജസ്‌റ്റീസ്‌  വകുപ്പ്‌ തന്റെ കൈവശമായിരുന്നില്ല. അത്‌‌  മുഖ്യമന്ത്രിയുടെ വകുപ്പായിരുന്നു–- ചെന്നിത്തല പറഞ്ഞു. 

ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ എംജി കോളേജ്‌ ആക്രമണ കേസിൽ പ്രതികളായിരുന്ന ആർഎസ്‌എസുകാരുടെ കേസ്‌ പിൻവലിച്ചു എന്ന കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തിന്‌ മറുപടി പറയുമ്പോഴാണ്,‌ ഉത്തരവാദിത്തം  ഉമ്മൻചാണ്ടിയുടെ തലയിലിട്ടത്‌. കേസ്‌ പിൻവലിക്കുമ്പോൾ താനായിരുന്നു ആഭ്യന്തര മന്ത്രിയെങ്കിലും അതിന്റെ വകുപ്പ്‌ തനിക്കായിരുന്നില്ല. മുഖ്യമന്ത്രിയുടെ കൈവശമായിരുന്നോ വകുപ്പ്‌ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ അതെയെന്നായിരുന്നു മറുപടി. ഇത്‌ ഉമ്മൻചാണ്ടിക്കെതിരായ ഗുരുതര ആരോപണമല്ലേയെന്ന്‌  ചോദിച്ചപ്പോൾ അത്‌  നിഷേധിച്ചതുമില്ല.

തൊഗാഡിയക്കെതിരായ കേസ്‌ പിൻവലിച്ചതിന്റെ ഉത്തരവാദിത്തവും  തനിക്കായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. അതിന്റെ ഉത്തരവാദിത്തവും പറയാതെ ഉമ്മൻചാണ്ടിയുടെ മേൽ കെട്ടിവയ്‌ക്കുകയായിരുന്നു അദ്ദേഹം.

വളച്ചൊടിക്കാൻ ഉപജാപക സംഘം ; പ്രതിപക്ഷ നേതാവിന്‌ പുറമെ ചില ബിജെപി നേതാക്കളുടെ പിആർ ജോലിയും

 അതിരാവിലെ എരിവും പുളിയും ചേർത്ത്‌ സർക്കാർ വിരുദ്ധ ‘ഫെയ്‌സ്ബുക്‌ പോസ്‌റ്റ്’‌. മണിക്കൂറുകൾക്കുള്ളിൽ അതിനെ ആസ്‌പദമാക്കി ചാനലുകളിൽ ബ്രേക്കിങ്‌. മിനിറ്റുകൾക്കുള്ളിൽ വാട്സാപ്പുകളിലേക്ക്‌ നുണകളുടെ ഒഴുക്ക്‌. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ വാട്സാപ്‌ സന്ദേശങ്ങളായി ചില പ്രത്യേക മാധ്യമപ്രവർത്തകർക്ക്‌ ചോദ്യങ്ങളും ഉപചോദ്യങ്ങളും. അവർക്ക്‌ ചോദ്യങ്ങൾ ചോദിക്കുകയേ വേണ്ടു. ബാക്കിയെല്ലാം പിആർ ഏജൻസിയുടെ ചുമതലയാണ്‌.

ഒരു കേന്ദ്രത്തിലിരുന്ന്‌ ഒരേ വാർത്തകൾ പലർക്കും കൈമാറിയിരുന്ന രീതി പഴയ കഥയാണ്‌. ഇപ്പോൾ പ്രൊഫഷണൽ മികവോടെയുള്ള വാർത്ത ചമയ്‌ക്കലും കൈമാറ്റവുമാണ്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നിയന്ത്രണത്തിലുള്ള ഒരു ഓൺലൈൻ ഗ്രൂപ്പാണ്‌ ഇതിന്‌ പിന്നിൽ പ്രവർത്തിക്കുന്നത്‌. ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഇതിനായി ചെലവിടുന്നത്‌. നഗരഹൃദയത്തിൽ കൂറ്റൻ കെട്ടിടം വാടകയ്‌ക്ക്‌ എടുത്തിട്ടുണ്ട്‌. മാധ്യമങ്ങളിൽനിന്ന്‌ വിരമിച്ചവരും രാജിവച്ചവരുമായ വലിയ സംഘത്തെ വൻതുക പ്രതിഫലം നൽകി ഈ ഉപജാപക സംഘത്തിൽ കണ്ണിയാക്കിയിട്ടുണ്ട്‌.

കോടതികളിൽ അന്വേഷണ ഏജൻസി നടത്തുന്ന വെളിപ്പെടുത്തൽ പോലും ഈ സംഘം ഞൊടിയിടയ്‌ക്കുള്ളിൽ സർക്കാരിനെതിരെ തിരിച്ചുവിടും. കോടതി കാര്യ ലേഖകൻ യഥാർഥ വസ്‌തുതയിലേക്ക്‌ പ്രവേശിച്ചാൽ ഉടൻ ചാനൽ മേലാളന്മാർ മുന്നറിയിപ്പ്‌ നൽകും. ബ്രേക്കിങ്‌ പുറത്തുവരുന്ന മുറയ്‌ക്ക്‌ തന്നെ അവലോകനത്തിനും ചർച്ചയ്‌ക്കുമുള്ള സ്‌ക്രിപ്റ്റ്‌ തയ്യാറായിരിക്കും. കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത്‌ എൻഐഎയുടെ അഭിഭാഷകൻ കോടതിയിൽ നടത്തിയ വെളിപ്പെടുത്തൽ പോലും തിരുവനന്തപുരത്തെ പിആർ കേന്ദ്രത്തിലാണ്‌ വളച്ചൊടിച്ചത്‌. മുഖ്യമന്ത്രിയെ അറിയാമെന്ന്‌ സ്വപ്‌ന അന്വേഷണ സംഘത്തോട്‌ പറഞ്ഞിട്ടുണ്ടെന്ന്‌ എൻഐഎ കോടതിയിൽ പറഞ്ഞത്‌ മുഖ്യമന്ത്രിയുമായി അടുപ്പം എന്ന്‌ വ്യാഖ്യാനിച്ചു. എൻഐഎ യഥാർഥത്തിൽ പറഞ്ഞത്‌ ചില മാധ്യമങ്ങൾ കൊടുത്തില്ല. സ്വർണക്കടത്തിൽ എം ശിവശങ്കറിന്‌ ബന്ധമില്ലെന്ന എൻഐഎയുടെ കണ്ടെത്തലും അവഗണിച്ചു.

പ്രതിപക്ഷ നേതാവിന്‌ പുറമെ ചില ബിജെപി നേതാക്കളുടെ പിആർ ജോലിയും ഈ സംഘത്തെ ഏൽപ്പിച്ചിട്ടുണ്ട്‌. വാർത്താസമ്മേളനത്തിനുള്ള കുറിപ്പ്‌ ചില നേതാക്കൾക്ക്‌ തയ്യാറാക്കി നൽകുന്നതും ഈ ഗ്രൂപ്പാണ്‌.

ചെന്നിത്തലയുടെ സ്റ്റാഫ് അംഗങ്ങള്‍ കടുത്ത രാഷ്ട്രീയ പ്രചാരണത്തില്‍; അവര്‍ക്കും ശമ്പളം സര്‍ക്കാരില്‍ നിന്ന്

 കൊച്ചി > മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി രാഷ്ട്രീയം പറയുന്നതായും മാധ്യമങ്ങളെ വിമര്‍ശിക്കുന്നതായും ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ കടുത്ത രാഷ്ട്രീയ പ്രചാരണത്തില്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന ഇവര്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ഹീനമായി വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ തുടരെ ഷെയര്‍ ചെയ്യുന്നു. ഒപ്പം സ്വന്തമായും രാഷ്ട്രീയ വിമര്‍ശനങ്ങളും ഉയര്‍ത്തുന്നു.

മുഴുവന്‍ സമയ സർക്കാർ വിരുദ്ധ പ്രചാരകരായാണ് അവർ പ്രവര്‍ത്തിക്കുന്നത്.അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം ഹബീബ് ഖാൻ, മറ്റൊരു സ്റ്റാഫ് അംഗം ജോജു കെ ജെ, അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി ധന സുമോദ് തുടങ്ങി മിക്കവാറും പേര് ഇത്തരം നിരവധി പോസ്റ്റുകൾ സമീപ ദിവസങ്ങളിൽ ഇട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന തരം പോസ്റ്റുകള്‍ പോലും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. പുറത്ത് യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം ഇവരും ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ചെന്നിത്തല മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ വിമര്‍ശിച്ചതിനു പിന്നാലെ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരും ഇതേ വിമര്‍ശനം ഉന്നയിച്ചിരുന്നു.ക്യാബിനറ്റ്‌ പദവിയുള്ള പ്രതിപക്ഷ നേതാവിന്‌ 25 സ്റ്റാഫ് ഉണ്ട്. ഇതിൽ 10 പേർ ഗസറ്റഡ്‌ തസ്‌തികയിലുള്ളവരാണ്.

Monday, August 10, 2020

എതിർക്കുന്നത്‌ ചെന്നിത്തലയുടെ രാഷ്‌ട്രീയ നിലപാടിനെ

 പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ രാഷ്‌ട്രീയ നിലപാടുകളെയാണ്‌ വിമർശിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കോൺഗ്രസിൽനിന്ന്‌ ബിജെപിയെ സഹായിക്കുകയാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ആർഎസ്‌എസ്‌ ശാരീരിക്‌ പ്രമുഖായി ജില്ലാതലത്തിൽ പ്രവർത്തിച്ചയാളാണ്‌. കോൺഗ്രസുകാരായ പൊലീസുകാരെ കിട്ടാത്തതിനാലല്ലല്ലോ ആർഎസ്‌എസ്‌ നേതാവിനെ തെരഞ്ഞുപിടിച്ച്‌ ഗൺമാനായി നിയമിച്ചത്‌. ആദ്ദേഹത്തിന്റെ ആർഎസ്‌എസ്‌ അനുകൂല നിലപാട്‌ നേരത്തേയുള്ളതാണ്‌. ഇപ്പോൾ ശക്തമാക്കി. അതിനു പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്‌.

മറ്റ്‌ പാർടികളിലുള്ള പലരും വേറെ പാർടിയിൽ ചേരാറുണ്ട്‌. അവർ ആ പാർടിയുടെ നിലപാടാണ്‌ ഉയർത്തിപ്പിടിക്കുക. എന്നാൽ, ഒരു പാർടിയിൽനിന്ന്‌ മറ്റൊരു പാർടിയുടെ നിലപാട്‌ സ്വീകരിക്കരുത്‌. ബിജെപി, ആർഎസ്‌എസ്‌ വോട്ട്‌ നേടി വിജയിച്ചയാളാണ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. 

ആലപ്പുഴയിൽ പി കൃഷ്‌ണപിള്ള സ്‌മാരകം തകർത്ത കേസിൽ കോടതി വിധി പരിശോധിച്ച്‌ പൊലീസ്‌ തുടർ നടപടി സ്വീകരിക്കണം. യുഡിഎഫ്‌ കാലത്താണ്‌ സംഭവം. പ്രതികളെ കോടതി വെറുതെ വിട്ടതോടെ യഥാർഥ പ്രതികളെയല്ല അന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌ എന്ന്‌ വ്യക്തമായി. അന്നേ ഈ പരാതി ഉയർന്നിരുന്നു.     

എൽഡിഎഫ്‌ വന്നശേഷം പിഎസ്‌സി വഴിയുള്ള നിയമനം സർവകാല റെക്കോഡാണ്‌. എന്നാൽ, റാങ്ക്‌ പട്ടികയിലുള്ള എല്ലാവർക്കും നിയമനം കിട്ടില്ല. അത്തരക്കാർക്ക്‌ അസംതൃപ്‌തി സ്വാഭാവികമാണ്‌. നിലവിലെ നിയമത്തിന്റെയും സംവിധാനത്തിന്റെയും പ്രശ്‌നമാണത്‌. ഇവയിൽ എന്ത്‌ മാറ്റം വരുത്തണം എന്ന്‌ സർക്കാരും പിഎസ്‌സിയും ചർച്ച ചെയ്‌ത്‌ സ്വീകരിക്കണം. റാങ്ക്‌ പട്ടികയുടെ കാലാവധി നീട്ടരുതെന്ന്‌ കോടതി വിധികൾ നിലവിലുള്ളതാണെന്നും കോടിയേരി പറഞ്ഞു. 

ചാനൽച്ചർച്ചയിൽ പങ്കെടുക്കരുതെന്ന്‌ ഒരു മന്ത്രിക്കും നിർദേശം നൽകിയിട്ടില്ല. എന്നാൽ, ഒരു ചാനലിന്റെ ചർച്ചയിൽ പാർടി പ്രതിനിധികൾ പോകേണ്ടതില്ല. അത്‌ എന്തുകൊണ്ടെന്ന്‌ ആ ചാനൽ തീരുമാനിക്കട്ടെ. നിലപാട്‌ തുടരുമെന്ന്‌ ചാനൽ മേധാവിതന്നെ പറഞ്ഞു. ബിജെപി എംപിയാണ്‌ അതിന്റെ മേധാവി. അവരത്‌ തുടരട്ടെ. അതിന്‌ അവർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. സഹകരിക്കേണ്ടതില്ലെന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ടെന്നും കോടിയേരി പറഞ്ഞു.

മൃദുഹിന്ദുത്വ നയം കോൺഗ്രസ്‌ തുടരുന്നു

ഹിന്ദുത്വ വർഗീയത ശക്തിപ്പെടുമ്പോൾ അതിനൊപ്പം ചേരുന്ന നിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നതെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു‌. അതിന്‌ മൃദുഹിന്ദുത്വ നയം സ്വീകരിക്കുന്നു.  ലീഗ്‌ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സമീപനം സമുദായത്തെ വഞ്ചിക്കലാണ്‌. കോൺഗ്രസിനെതിരെ ഒന്നും പറയാൻ അവർക്കാകുന്നില്ല. എന്നാൽ, മതന്യൂനപക്ഷ വിഭാഗങ്ങളുടെ നിലപാട്‌ ലീഗ്‌ നിലപാടല്ല. എല്ലാ ജനവിഭാഗങ്ങൾക്കിടയിലും ഇടതുപക്ഷത്തിന്‌ അനുകൂല സമീപനം ഉയരുകയാണ്‌. പാവപ്പെട്ടവർക്കും ന്യൂനപക്ഷ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും വിദ്യാഭ്യാസരംഗത്ത്‌ ലഭിക്കുന്ന ആനുകൂല്യം ഇല്ലാതാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ യുഡിഎഫ്‌ എതിർക്കാത്തത്‌ എന്തുകൊണ്ടാണ്‌. വിദ്യാഭ്യാസ നയത്തെ പിന്തുണച്ച പി ജെ ജോസഫ്‌, ശശി തരൂർ എന്നിവരുടെ നിലപാട്‌ തന്നെയാണോ  യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നിലപാടെന്നും കോടിയേരി ചോദിച്ചു.

യുഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നു‌

സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ–വികസന പ്രവർത്തനങ്ങൾ തകർക്കാൻ യുഡിഎഫും ബിജെപിയും കൈകോർക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ  പറഞ്ഞു‌. അതിന്റെ ഭാഗമായാണ്‌ ഇപ്പോഴത്തെ വിവാദങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പരാജയമാണെന്ന്‌ സ്ഥാപിക്കാനാണ്‌  ഒത്തുചേരൽ‌. അതുവഴി സർക്കാരിനെ അസ്ഥിരപ്പെടുത്തണം. ഇത്‌ ബോധപൂർവമാണ്‌. അടുത്ത തവണ  യുഡിഎഫ്‌ സർക്കാരിനെ അവരോധിച്ച്‌, തങ്ങളുടെ സ്വന്തക്കാരെ ഉപയോഗിച്ച്‌  വരുംകാലത്ത്‌ കേരളത്തിൽ അധികാരം പിടിക്കുകയെന്നതാണ്‌ ബിജെപി മോഹം. ഉത്തരേന്ത്യൻ മോഡൽ വർഗീയതയും  ഭയപ്പെടുത്തി കീഴ്‌പ്പെടുത്തലും  ഇവിടെ ചെലവാകില്ലെന്ന്‌ ബിജെപിക്ക്‌ അറിയാം. കർണാടക, മധ്യപ്രദേശ്‌, രാജസ്ഥാൻ മോഡൽ അട്ടിമറിയും ഇവിടെ നടക്കില്ല. കോൺഗ്രസാണ്‌ ഇതിന്‌ നല്ലതെന്നും അവർക്കറിയാം. താൽക്കാലം കോൺഗ്രസിനെ പിന്തുണയ്‌ക്കുക. പിന്നാലെ അതിലെ ആർഎസ്‌എസ്‌ നിലപാടുള്ളവരെ പിടികൂടി ഭരണത്തിലെത്തുക എന്ന ദീർഘകാല പദ്ധതിയാണ്‌ കേരളത്തിൽ ആർഎസ്‌എസ്‌ നടപ്പാക്കുന്നത്‌. അതിനായി എല്ലാതരത്തിലും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വികസന പദ്ധതികൾ ഉപേക്ഷിക്കരുത്‌

വിവാദങ്ങളുടെ പേരിൽ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ ഉപേക്ഷിക്കരുതെന്ന്‌ സിപിഐ എം സംസ്ഥാനകമ്മിറ്റി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. അത്‌ വികസന പ്രവർത്തനങ്ങളെ ഒരു നിലയ്‌ക്കും ബാധിക്കരുത്‌.  വിവാദങ്ങൾക്ക്‌ പിറകെ പോകരുത്‌. പ്രഖ്യാപിച്ച എല്ലാ പരിപാടികളും യാഥാർഥ്യമാക്കണം. എല്ലാം സുതാര്യമായാണ്‌ സർക്കാർ ചെയ്യുന്നത്‌.  കേരളത്തിന്റെ വികസനത്തിന്‌ വഴിവെട്ടുന്നവരാണ്‌ ഇടതുപക്ഷം. എന്നാൽ, യുഡിഎഫും ബിജെപിയും വഴിമുടക്കുന്നു.  ഇത്‌  ജനങ്ങൾക്കുമുമ്പിൽ തുറന്നുകാട്ടുമെന്നും കോടിയേരി പറഞ്ഞു.  

"മാധ്യമങ്ങളോടുള്ള കോൺഗ്രസിൻ്റെ ജനാധിപത്യ സമീപനത്തെക്കുറിച്ച്‌ പറയുമ്പോൾ ചരിത്രം നിങ്ങളെ പരിഹസിയ്ക്കുകയാണ്‌': എം സ്വരാജ്‌

 'ഏകാധിപത്യം' പോലെയുള്ള വലിയ വാക്കുകൾ എടുത്തുപയോഗിയ്ക്കുകയും മാധ്യമങ്ങളോടുള്ള കോൺഗ്രസിൻ്റെ ജനാധിപത്യ സമീപനത്തെക്കുറിച്ച് ഉദ്ഘോഷിയ്ക്കുകയും നെഹ്രുവിൻ്റെയും ഇന്ദിരയുടെയും ഉദാരത വാഴ്ത്തുകയും ചെയ്യുമ്പോൾ ചരിത്രമതിനെയൊക്കെ കരുണയില്ലാതെ പരിഹസിയ്ക്കുമെന്ന് മറക്കരുത്. എം സ്വരാജ്‌ എംഎൽഎയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

മാധ്യമങ്ങളോടുള്ള ജനാധിപത്യ സമീപനത്തെക്കുറിച്ച്..

ബഹുമാന്യനായ തൃക്കാക്കരയിലെ നിയമസഭാംഗം ശ്രീ . പി.ടി തോമസിൻ്റെ ഒരു കുറിപ്പു കണ്ടു. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് കഴിഞ്ഞ രണ്ടു ദിവസം മുഖ്യമന്ത്രി സംസാരിച്ചത് ഏകാധിപതിയെ പോലെയാണെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം . മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രതികരണങ്ങളെക്കുറിച്ച് ബഹു .എം എൽ എ യ്ക്ക് വിയോജിപ്പും വിമർശനവും ഉണ്ടാവാം . അത് പ്രകടിപ്പിയ്ക്കാൻ എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്.

പക്ഷേ ആ കുറിപ്പിൽ മാധ്യമങ്ങളോടുള്ള മഹനീയ നിലപാടിൻ്റെ മാതൃകകളായി അവതരിപ്പിയ്ക്കുന്നത് ബഹു.പ്രധാനമന്ത്രിമാരായിരുന്ന പണ്ഡിറ്റ് നെഹ്രുവിനെയും , ശ്രീമതി ഇന്ദിരാഗാന്ധിയെയുമാണ്. ഒപ്പം കോൺഗ്രസിൻ്റെ മാധ്യമങ്ങളോടുള്ള ഉദാരസമീപനത്തെക്കുറിച്ചും . അതിത്തിരി കടന്ന സാഹസമായിപ്പോയെന്ന് പറയാതിരിയ്ക്കാനാവില്ല .

'ഏകാധിപത്യം' പോലെയുള്ള വലിയ വാക്കുകൾ എടുത്തുപയോഗിയ്ക്കുകയും മാധ്യമങ്ങളോടുള്ള കോൺഗ്രസിൻ്റെ ജനാധിപത്യ സമീപനത്തെക്കുറിച്ച് ഉദ്ഘോഷിയ്ക്കുകയും നെഹ്രുവിൻ്റെയും ഇന്ദിരയുടെയും ഉദാരത വാഴ്ത്തുകയും ചെയ്യുമ്പോൾ ചരിത്രമതിനെയൊക്കെ കരുണയില്ലാതെ പരിഹസിയ്ക്കുമെന്ന് മറക്കരുത്.

കാർട്ടൂണിസ്റ്റ് ശങ്കറിനോട് തന്നെ ഒഴിവാക്കരുതെന്ന് പറഞ്ഞ പ്രഥമ പ്രധാനമന്ത്രിയുടെ ഹൃദയ വിശാലതയെ ആവോളം പുകഴ്ത്തിയ ശേഷമെങ്കിലും രമേഷ് ഥാപറിൻ്റെ 'ക്രോസ് റോഡി' നെന്താണു സംഭവിച്ചതെന്ന് ഓർക്കണം .

ആ കേസിലെ കോടതി വിധിയും പരിശോധിയ്ക്കണം. ഇന്ത്യൻ ഭരണഘടനയുടെ ആദ്യ ഭേദഗതി വന്നത് ഈ വളഞ്ഞ വഴിയിലൂടെയായിരുന്നുവെന്നും മറക്കരുത്. വാചക പ്രയോഗങ്ങളിലെ ഉദാരതയ്ക്കപ്പുറം നേരിട്ടുയരുന്ന വിമർശനങ്ങളുടെ മുന്നിൽ ജനാധിപത്യത്തിൻ്റെ പുറംപൂച്ചു തകർന്നു വീണ നൂറുനൂറ് ചരിത്രാനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും കുറിച്ചുള്ള കുറിപ്പിൽ ശ്രീമതി ഇന്ദിരാഗാന്ധിയെക്കുറിച്ചും അപദാനങ്ങൾ പറയാൻ ബഹു.എംഎൽഎ മടിയ്ക്കുന്നില്ല !. മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ വേരറുത്തു കൊണ്ട് പ്രസ് കൗൺസിൽ ആക്ടും , പാർലമെണ്ടറി നടപടിക്രമ (പ്രസിദ്ധീകരണം ) നിയമവും അസാധുവാക്കിയത് ആരായിരുന്നുവെന്നും എന്തിനായിരുന്നുവെന്നും ഇത്രവേഗം മറക്കാമോ ?

അനിഷ്ടം തോന്നിയ 258 മാധ്യമ പ്രവർത്തകരെ ജയിലിലടച്ചും 43 റിപ്പോർട്ടർമാരുടേയും 6 പത്ര ഫോട്ടോഗ്രാഫർമാരുടേയും അക്രഡിറ്റേഷൻ റദ്ദാക്കിയും പത്രങ്ങൾക്ക് ശവക്കുഴി തീർത്ത ആ കാലത്തെ ഇന്ത്യയ്ക്കു മറക്കാനാവുമോ ?

രണ്ടു കാർട്ടൂണിസ്റ്റുകളുടെ അക്രഡിറ്റേഷനും അക്കാലത്ത് റദ്ദാക്കപ്പെട്ടത് കാർട്ടൂണുകൾ ആസ്വദിച്ചതിൻ്റെ ആഹ്ലാദം കൊണ്ടാവുമോ ?.

7 വിദേശ പത്രപ്രതിനിധികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കിയതും മുപ്പതോളം പത്രങ്ങളെ നിരോധിത ലിസ്റ്റിൽപെടുത്തി വേട്ടയാടിയതും മാധ്യമങ്ങളോടുള്ള ഉദാരസമീപനത്തിൻ്റെ ജനാധിപത്യ പ്രതികരണമായിരുന്നുവോ?

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഈ മാധ്യമവേട്ടയ്ക്ക് നേതൃത്വം കൊടുത്തത് പിണറായി അല്ലെന്നും അന്നദ്ദേഹവും ജയിലഴികൾക്കകത്തായിരുന്നെന്നും കോൺഗ്രസിൻ്റെ ജനാധിപത്യ വിശാലതയെക്കുറിച്ച് അഭിമാനിയ്ക്കുമ്പോൾ മറന്നു പോവരുത് .

അഹിതമായ വാർത്തകൾക്കു മുന്നിൽ , അനിഷ്ടം തോന്നിയ സന്ദർഭങ്ങളിൽ അധികാരമുപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടിയ കോൺഗ്രസ്, കള്ളക്കേസും തടവറയും ഭീഷണിയുമായി മാധ്യമങ്ങളെ മെരുക്കിയെടുത്ത കാലത്തിൻ്റെ നടുക്കുന്ന ഓർമകൾ അത്ര വേഗം മാഞ്ഞു പോവുമോ ?.

ഇപ്പോഴും കേരളത്തിലും തങ്ങൾക്ക് അഹിതമായ വാർത്തകളുടെയും ചോദ്യങ്ങളുടെയും മുന്നിൽ കോൺഗ്രസ് നേതാക്കൻമാരുടെ പ്രതികരണങ്ങൾ എങ്ങിനെയൊക്കെയായിരുന്നുവെന്ന് സമീപകാല ഉദാഹരണങ്ങളുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിയ്ക്കവെ ഉത്തര കൊറിയ ഏറ്റവും പുറകിലാണെന്ന് ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. പക്ഷേ ആ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനമെവിടെയാണെന്ന് അദ്ദേഹത്തിന് പ്രശ്നമല്ല.

2020ലെ വേൾഡ് പ്രസ് ഫ്രീഡം റാങ്കിങ്ങിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ 142 ആം സ്ഥാനത്താണ് ഇന്ത്യ. ഓരോ വർഷവും ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അതിനെക്കുറിച്ചൊന്നും നാളിതുവരെ കോൺഗ്രസ് ഉൽക്കണ്ഠപ്പെട്ടതായി കേട്ടിട്ടില്ല.

മാധ്യമങ്ങളെ അഭിമുഖീകരിയ്ക്കാത്ത പ്രധാനമന്ത്രിയുടെ സമീപനത്തെയും വിമർശിച്ചു കാണുന്നില്ല. വർത്തമാനകാല ഇന്ത്യൻ മാധ്യമപ്രവർത്തനം അഭിമുഖീകരിയ്ക്കുന്ന സങ്കീർണാവസ്ഥയെക്കുറിച്ച് യാതൊരു വിധ ആകുലതയും കോൺഗ്രസിൽ കണ്ടിട്ടില്ല

എല്ലാ ദിവസവും മാധ്യമ പ്രവർത്തകരെ അഭിമുഖീകരിയ്ക്കുന്ന മുഖ്യമന്ത്രി വിവിധോദ്ദേശ ചോദ്യങ്ങൾക്ക് ഇത്തിരി ശക്തമായൊരു മറുപടി പറയുമ്പോഴേയ്ക്ക് ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യത്തെ തകർത്തു കളയുന്ന 'കമ്യൂണിസ്റ്റ് ഭീകരതയായി ' കണ്ട് വിമർശിയ്ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അംഗീകരിയ്ക്കുന്നു. വിശകലനങ്ങളും ചർച്ചകളും വിമർശനങ്ങളുമൊക്കെ ഉയർന്നു വരട്ടെ, സ്വാഗതം.

പക്ഷേ ഇതിനിടയിൽ ചരിത്ര വസ്തുതകളെ കുഴി വെട്ടി മൂടരുത്. കണ്മുന്നിലുള്ള യഥാർത്ഥ ഭീഷണികൾക്കുനേരെ കണ്ണടയ്ക്കുകയുമരുത്.

എം. സ്വരാജ്

Saturday, August 8, 2020

‘ഹിന്ദുരാഷ്ട്ര' പിന്താങ്ങികള്‍

 അയോധ്യയിൽ ബാബ്റി മസ്‌ജിദ്‌ പൊളിച്ചിടത്ത് രാമക്ഷേത്രം നിർമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശില പാകിയതോടെ രാജ്യം അതിതീവ്രമായ ചേരിതിരിവിന്റെ അടിയൊഴുക്കിലേക്ക് നിപതിച്ചിരിക്കുകയാണ്. ആർഎസ്എസ് ലക്ഷ്യമിടുന്ന “ഹിന്ദുരാഷ്ട്ര’ത്തിലേക്ക് ഇന്ത്യയെ ഹിംസാത്മകമായി മാറ്റാനുള്ള രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ് രാമക്ഷേത്രം പടുത്തുയർത്തൽ. ഇതിനെ അനുകൂലിക്കുന്നവർ, പ്രതികൂലിക്കുന്നവർ എന്ന വിധത്തിലുള്ള വേർതിരിവ് ഉണ്ടായിരിക്കുകയാണ്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പള്ളി പൊളിച്ചിടത്ത് സർക്കാർ നേതൃത്വത്തിൽ അമ്പലം പണിയുന്നതിനെ പിന്തുണയ്‌ക്കുന്നതിലൂടെ, അത്തരക്കാർ ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രവാദത്തിന്റെ വാലിൽ തൂങ്ങികളാകുകയാണ്.


സുപ്രീംകോടതി വിധിയുടെ മറവിൽ കേന്ദ്രത്തിലെയും യുപിയിലെയും ബിജെപി സർക്കാരുകളുടെ നേതൃത്വത്തിൽ രാമക്ഷേത്രം നിർമിക്കുന്നതിലൂടെ മതനിരപേക്ഷതയ്ക്ക് ഗുരുതര പരിക്കേൽപ്പിച്ചിരിക്കുകയാണ്. ഹിന്ദുത്വശക്തികളെ കോൺഗ്രസ് പിന്തുണച്ചതിലൂടെ, ആ കക്ഷിയുടെ പ്രതിച്ഛായ അമ്പേ ഇടിഞ്ഞിരിക്കുന്നു. അത് ഒരു പ്രതിച്ഛായ തകർച്ചയിൽ അവസാനിക്കുന്നതല്ല. ഗൗരവമായ രാഷ്ട്രീയതുടർചലനങ്ങൾക്ക് ഇടയാകുന്നതാണ്. അതിന്റെ പൊട്ടിത്തെറിയും അനന്തര സംഭവഗതികളും യുഡിഎഫിലും സ്വാഭാവികമായി ഉണ്ടാകും. നേതൃത്വവും അണികളും രണ്ട് തട്ടിലാകുന്ന പ്രതിസന്ധിയിലേക്ക് വളരും. പ്രധാനമന്ത്രിയായിരിക്കെ നരസിംഹറാവുവിന്റെ സഹകരണത്തോടെ കാവിസംഘം 1992 ഡിസംബർ 6ന് ബാബ്റി മസ്ജിദ് തകർത്തതുപോലെ കോൺഗ്രസിന്റെ ഒത്താശയോടെ രാമക്ഷേത്ര നിർമാണം സംഘപരിവാർ മോഡിയുടെ നേതൃത്വത്തിൽ തുടങ്ങിയിരിക്കുകയാണ്.

മോഡിയും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേതൃത്വം നൽകിയ ഭൂമിപൂജ  മതനിരപേക്ഷ വിശ്വാസികൾക്ക് നൽകുന്നത് വേദനയും കയ്പുമാണ്. ഭരണഘടനയുടെ ആമുഖത്തിൽ സെക്കുലർ രാജ്യമാണ് ഇന്ത്യയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മതനിരപേക്ഷത എന്നാൽ സർക്കാരും മതവും രണ്ട് വ്യത്യസ്തസ്ഥാപനമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കണം എന്നതാണ്.  ഏതെങ്കിലും മതങ്ങളെ എതിർക്കലോ ഒരുമതത്തെ അനുകൂലിക്കലോ അല്ല. ഇവിടെ സുപ്രീംകോടതി വിധിയുടെ മറപറ്റി രാഷ്ട്രീയത്തിൽ മതം കലർത്തുകയും സർക്കാർ ഒരു മതത്തിനുവേണ്ടി അധികാരം ദുരുപയോഗിക്കുകയും ചെയ്യുന്നു. സുപ്രീംകോടതി വിധിപ്രകാരം രാമക്ഷേത്രം നിർമിക്കാൻ സർക്കാരിനെയല്ല, ട്രസ്റ്റിനെയാണ് ചുമതലപ്പെടുത്തിയത്‌. എന്നാൽ, ആർഎസ്എസുമായി ചേർന്ന് ബിജെപി സർക്കാരുകൾ ആ പണി ഏറ്റെടുത്തിരിക്കുന്നു. അതുകൊണ്ടുകൂടിയാണ് മോഡി ശിലപാകിയ നടപടി നിയമവ്യവസ്ഥയ്ക്കും കോടതിവിധിക്കും എതിരാണെന്ന് സിപിഐ എം ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യ എന്ന മതനിരപേക്ഷ രാഷ്ട്രത്തെ ദുർബലമാക്കുന്ന ഭരണകൂട വിദ്വേഷ പ്രകടനമാണ് ശിലാന്യാസത്തിലൂടെ മോഡി നടത്തിയിരിക്കുന്നത്. കാത്തിരിപ്പിന് അവസാനമായി എന്നും രാമനെ ജൻമസ്ഥലത്തുനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും മോഡി ശിലാസ്ഥാപന പ്രസംഗത്തിൽ പറയുമ്പോൾ അത് ലാക്കാക്കുന്നത് ഒരു മതവിഭാഗത്തെയും മതേതര വിശ്വാസികളെയും ആണെന്നത് ആർക്കും മനസ്സിലാകും. ഇത് രാമഭക്തിയല്ല, അന്യമത വിദ്വേഷമാണെന്ന് ഉറക്കെ പറയാനുള്ള കെൽപ്പ്‌ കോൺഗ്രസിന് ഇല്ലാതെപോയി. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ്, ദിഗ് വിജയ്സിങ്‌, മനീഷ് തിവാരി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കു പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ക്ഷേത്രനിർമാണത്തെയും ഭൂമിപൂജയെയും അനുകൂലിച്ച് രംഗത്തിറങ്ങി. രാഹുൽഗാന്ധിയും അനുകൂലിച്ചു. പൂജയ്ക്ക് മോഡി ഇരിക്കുംമുമ്പേ കമൽനാഥ് പൂജ നടത്തി. യുപിയിലും മധ്യപ്രദേശിലും കോൺഗ്രസ് നേതൃത്വത്തിൽ പ്രത്യേക ഭൂമിപൂജകൾ സംഘടിപ്പിച്ചു. രാമന് അമ്പലം പണിയാനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരം എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

ക്ഷേത്രനിർമാണം സ്വാതന്ത്ര്യസമരത്തിന് തുല്യമെന്ന് മോഡി അഭിപ്രായപ്പെട്ടതിലൂടെ അന്ന് വെള്ളക്കാരെ പുറത്താക്കിയതുപോലെ ഇന്ത്യയിലെ ചില ജനവിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നുവെന്നാണോ അർഥമാക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദ് ചെയ്ത കരിനിയമം ചുട്ടെടുത്ത ദിവസത്തിന്റെ വാർഷികത്തിൽത്തന്നെ രാമക്ഷേത്ര നിർമാണത്തിന് തുടക്കംകുറിച്ച സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡ എന്തേ കോൺഗ്രസ് നേതാക്കൾ തിരിച്ചറിയുന്നില്ല. കശ്മീർ, മുത്തലാഖ്, പൗരത്വഭേദഗതി തുടങ്ങിയ ബിജെപി ഭരണത്തിന്റെ വർഗീയ വിഷയങ്ങളിൽ ഉൾപ്പെടുന്നതാണ് അയോധ്യയും. ഇനി നോട്ടമിടുന്നത് ഏകീകൃത സിവിൽ കോഡിലേക്കാണ്. ഈ ഓരോ വിഷയത്തിലും ജനങ്ങളിൽ ഒരു വിഭാഗത്തിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് ഹിന്ദുവോട്ടിന്റെ മൊത്തവ്യാപാരം ഏറ്റെടുക്കുകയെന്നതാണ് ബിജെപി ലക്ഷ്യം. അതിനുവേണ്ടി കോവിഡ് പ്രതിരോധത്തിന് മൂന്നാം സ്ഥാനവും രാമക്ഷേത്രത്തിന് ഒന്നാം സ്ഥാനവും മോഡി സർക്കാർ നൽകി.

പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കും മുന്നിൽ മതനിരപേക്ഷതയുടെ കാര്യത്തിൽ ജവാഹർലാൽ നെഹ്റുവിന്റെയും രാജീവ്‌ഗാന്ധിയുടെയും മാതൃകകളുണ്ട്. അതിൽ അച്ഛൻ സ്വീകരിച്ച വർഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയത്തെയാണ് പ്രിയങ്കയും രാഹുലും കോൺഗ്രസും മുറുകെ പിടിക്കുന്നതെന്ന് അവരുടെ അയോധ്യ സമീപനം വ്യക്തമാക്കുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ഹിന്ദുവോട്ട് നേടിയെടുക്കാനുള്ള സൂത്രപ്പണിയായാണ് ബാബ്റി മസ്ജിദ് ഹിന്ദുത്വ ശക്തികൾക്ക് തുറന്നുകൊടുത്തത്. വിനാശകരമായ ആ നടപടിക്ക് തുടർച്ചയായി വിവാദഭൂമിയിൽ ശിലാന്യാസം നടത്താൻ ഹിന്ദു തീവ്രവാദികളെ അനുവദിച്ചു. ഇതോടെയാണ് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അയോധ്യയും രാമക്ഷേത്രവും പ്രധാന രാഷ്ട്രീയ മുതലെടുപ്പ് അജൻഡയാക്കി മാറ്റുകയും അതിന്റെ ബലത്തിൽ ബിജെപിക്ക് പാർലമെന്റിൽ സീറ്റ് ഉയർത്തുകയും ചെയ്തത്. മതസൗഹാർദം തകരാൻ ഇടവരുത്തിയ രാജീവ് നയം വിപുലപ്പെടുത്തുകയായിരുന്നു ബാബ്റി പള്ളി പൊളിക്കാൻ പ്രധാനമന്ത്രിപദവിയെ ദുരുപയോഗപ്പെടുത്തിയതിലൂടെ നരസിംഹറാവു ചെയ്തത്.

വർഗീയതയെ വർഗീയതകൊണ്ട് നേരിടുക എന്ന ഇന്നത്തെ കോൺഗ്രസ് നയമല്ല, വർഗീയതയെ മതനിരപേക്ഷതകൊണ്ട് നേരിടുകയെന്നതായിരുന്നു രാജീവ്ഗാന്ധിയുടെ മുത്തച്ഛനായ ജവാഹർലാൽ നെഹ്റുവിന്റെ നയമെന്ന് പ്രിയങ്കയും രാഹുലും ഇന്നത്തെ കോൺഗ്രസും മറന്നുപോകുന്നു. നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോൾ 1949 ഡിസംബർ 22ന് അർധരാത്രി ബാബ്റി മസ്ജിദ് കുത്തിത്തുറന്ന് രാമൻ, ലക്ഷ്മണൻ, സീത എന്നിവരുടെ ബിംബങ്ങൾ അവിടെ സ്ഥാപിച്ചു. രാമൻ ജനിച്ച സ്ഥലമാണെന്നും അവിടെനിന്ന ക്ഷേത്രം ബാബർ പൊളിച്ച് പള്ളിയാക്കിയതുമാണെന്ന പ്രചാരണം കെട്ടഴിച്ചുവിട്ടു. എന്നാൽ, നെഹ്റു കൽപ്പിച്ചത് ബലാൽക്കാരമായി കടത്തിക്കൊണ്ടുവന്ന് പ്രതിഷ്ഠിച്ച ബിംബങ്ങളെ സരയൂനദിയിൽ എറിയാനാണ്. എന്നാൽ, അന്നത്തെ യുപി മുഖ്യമന്ത്രി ഗോവിന്ദ്‌ വല്ലഭ്‌ പന്തിന് അത് നടപ്പാക്കാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രി ആടിക്കളിച്ചു. അവിടത്തെ കലക്ടർ കെ കെ നായർ എന്ന മലയാളി വർഗീയവാദികൾക്ക് ചൂട്ടുപിടിച്ച് കൊടുത്തതോടെ നിയമക്കുരുക്കുമായി.

ഇവിടെ കാണേണ്ട ഒരു സാദൃശ്യമുണ്ട്. അന്ന് ഹിന്ദുമഹാസഭക്ക്‌ കൂട്ടുനിന്ന കെ കെ നായർ റിട്ടയർ ചെയ്തശേഷം ജനസംഘം ടിക്കറ്റിൽ പാർലമെന്റംഗമായി. ഇന്ന് അയോധ്യയിൽ പള്ളിനിന്ന ഭൂമിയിൽ അമ്പലം പണിയാൻ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ചശേഷം മോഡി സർക്കാരിന്റെ നോമിനിയായി രാജ്യസഭാംഗമായിരിക്കുന്നു. ഇപ്രകാരം എല്ലാ കാലത്തും വളഞ്ഞ വഴികളടക്കം തേടി നിയമവ്യവസ്ഥയുടെ പവിത്രതയെ കളങ്കപ്പെടുത്തിയാണ് ആർഎസ്എസ് വിജയം നേടുന്നത്. ഇത്തരം സത്യങ്ങൾ തുറന്നുപറയാൻ ആർജ്ജവം കാട്ടാതെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജൻഡയിൽ കോൺഗ്രസ് തൂങ്ങുന്നതും രാമക്ഷേത്ര നിർമാണത്തിൽ പങ്കുപറ്റാനിറങ്ങുന്നതും തികച്ചും വഞ്ചനാപരമാണ്‌.

പകൽപോലെ വ്യക്തമാകുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ വഞ്ചനയോട് മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യുഡിഎഫിലെ കക്ഷികൾ എങ്ങനെ പ്രതികരിക്കുമെന്ന് ജനാധിപത്യ വിശ്വാസികൾ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. പള്ളി പൊളിച്ചപ്പോൾ നരസിംഹറാവുഭരണം കൈയുംകെട്ടി നിന്നതിനെത്തുടർന്ന് മന്ത്രിസഭയിൽനിന്ന്‌ വിട്ടുനിൽക്കാൻ അന്ന് മുസ്ലിംലീഗ് തീരുമാനിച്ചിരുന്നു. ആ തീരുമാനം അട്ടിമറിച്ചതിനെത്തുടർന്ന് ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠ് ആ പാർടി വിട്ട് പുതിയ പാർടി രൂപീകരിക്കുന്നതുവരെ കാര്യങ്ങൾ എത്തി.  മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നതുപോലെ, പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാനുള്ള ആർഎസ്എസിന്റെയും മോഡി സർക്കാരിന്റെയും അധാർമികതയ്ക്ക് കൂട്ടുനിൽക്കുന്നതിലൂടെ കോൺഗ്രസ് വീണ്ടും മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതത്വത്തിനുംമേൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചിരിക്കുകയാണ്. അതിനാൽ യുഡിഎഫിലെ മുഖ്യപങ്കാളിയായി ഇനിയും തുടർന്നാൽ സ്വന്തം അണികളിൽനിന്നുപോലും ലീഗ് നേതൃത്വം ഒറ്റപ്പെടും. ലീഗിന്റെ നേതൃയോഗം ചേർന്ന് കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണ്. പ്രിയങ്കയുടെയും കോൺഗ്രസിന്റെയും ഹിന്ദുത്വനയത്തിൽ നാമമാത്ര വിയോജിപ്പ് പത്രപ്രസ്താവനയിൽ ഒതുക്കുകവഴി കോൺഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് വീണ്ടും അധഃപതിച്ചിരിക്കുകയാണ്. കോൺഗ്രസ് വഞ്ചനയിൽ സമസ്തയും അവരുടെ മുഖപത്രവും ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ട്. ചന്ദ്രികയുടെ മുഖപ്രസംഗത്തിലെ വികാരത്തോടുപോലും നീതിപുലർത്താത്ത തീരുമാനമാണ് ലീഗ് നേതൃത്വത്തിൽനിന്ന്‌ ഉണ്ടായിരിക്കുന്നത്.

എൽഡിഎഫിനെ മറികടന്ന് സംഘപരിവാർ ചായ്‌വുള്ള കോൺഗ്രസുകാരെ അധികാരത്തിൽ കൊണ്ടുവരിക, അതിനുശേഷം കർണാടകത്തിലും മധ്യപ്രദേശിലുമൊക്കെ ചെയ്തതുപോലെ കൂട്ടകാലുമാറ്റം നടത്തി ഭരണമുണ്ടാക്കുക. അതാണ് സംഘപരിവാർ പദ്ധതി. ഈ പശ്ചാത്തലത്തിൽ വേണം ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം അണിഞ്ഞിരിക്കുന്ന ചെന്നിത്തലയുടെ വാക്കും പ്രവൃത്തിയും വിലയിരുത്തേണ്ടത്.

കോൺഗ്രസിന്റെ ദേശീയ നിലപാടിനെ തള്ളിപ്പറയാൻ യുഡിഎഫിനെ നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് കഴിയില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ പ്രസിഡന്റ് കെ മുരളീധരനുമെല്ലാം രാമക്ഷേത്ര നിർമാണത്തിന് കൈയടിച്ചിരിക്കുകയാണ്. ചെന്നിത്തലയാകട്ടെ കോൺഗ്രസിന്റെ സർസംഘ് ചാലകാണല്ലോ. ഇത്തരം ഒരു വിശേഷണം ഈ പംക്തിയിൽ നേരത്തേ നൽകിയതിന്റെ പ്രസക്തി ഇപ്പോൾ വർധിക്കുകയാണ്. കേരളത്തിൽ ബിജെപി ഭരണം കൊണ്ടുവരിക എന്നത് മോഡി–-അമിത് ഷാ ടീമിന്റെ ലക്ഷ്യമാണ്. എന്നാൽ, ഇടതുപക്ഷത്തിന്റെ ശക്തി ഇവിടെ അത്രപെട്ടെന്ന് ചോർത്താൻ ആകില്ല. അതുകൊണ്ട് കോൺഗ്രസുമായി കൂടിച്ചേർന്ന് രാഷ്ട്രീയ അട്ടിമറി നടത്താനാണ് ബിജെപി നീക്കം. എൽഡിഎഫിനെ മറികടന്ന് സംഘപരിവാർ ചായ്‌വുള്ള കോൺഗ്രസുകാരെ അധികാരത്തിൽ കൊണ്ടുവരിക, അതിനുശേഷം കർണാടകത്തിലും മധ്യപ്രദേശിലുമൊക്കെ ചെയ്തതുപോലെ കൂട്ടകാലുമാറ്റം നടത്തി ഭരണമുണ്ടാക്കുക. അതാണ് സംഘപരിവാർ പദ്ധതി. ഈ പശ്ചാത്തലത്തിൽ വേണം ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം അണിഞ്ഞിരിക്കുന്ന ചെന്നിത്തലയുടെ വാക്കും പ്രവൃത്തിയും വിലയിരുത്തേണ്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും നാടിന്റെ വികസനപ്രക്രിയയിലും ഇന്ത്യക്കുതന്നെ മാതൃകയായി കേരളത്തെ മാറ്റിത്തീർത്ത പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിനെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ബിജെപിയുടെ ഉച്ചഭാഷിണിയായി പ്രതിപക്ഷനേതാവ് തരംതാണിരിക്കുന്നത് അതുകൊണ്ടാണ്.

ആർഎസ്എസ് അനുകൂല ഹിന്ദുത്വനയം സ്വീകരിക്കുന്നവരായി കോൺഗ്രസിലെ നല്ലൊരു പങ്ക് നേതാക്കളും മാറുന്നു. അതുകൊണ്ടാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ആർഎസ്എസിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്തത്. ആർഎസ്എസുകാർ കൊല്ലപ്പെട്ട കേസുകളിൽ സിപിഐ എം പ്രവർത്തകർക്കെതിരെ യുഎപിഎ, സിപിഐഎം നേതാക്കൾ കൊല്ലപ്പെട്ട കേസുകളിലാകട്ടെ ആർഎസ്എസുകാർക്കെതിരെ യുഎപിഎ ഇല്ല, പൊലീസുകാരനെ കൊല്ലാൻ ശ്രമിച്ച ആർഎസ്എസുകാരന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി പൊലീസിൽ നിയമനം, ഇങ്ങനെ എത്രയെത്ര നടപടികൾ.

രാമക്ഷേത്രത്തിനോ രാമനെ അവതാരപുരുഷനായി കാണേണ്ടവർക്ക് അങ്ങനെ കാണുന്നതിനോ കമ്യൂണിസ്റ്റുകാർ എതിരല്ല. അമ്പലത്തിനൊപ്പം മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യയിൽ പള്ളി നിന്നിടത്ത് അമ്പലം പണിയുന്നതിന് സർക്കാർ നേതൃത്വം നൽകുന്നതിന്റെ ആപത്ത് കമ്യൂണിസ്റ്റുകാർ വിളിച്ചറിയിക്കുകയാണ്. ഈ വിഷയത്തിൽ കലാ–-സാംസ്കാരിക–-വിദ്യാഭ്യാസ–- ചരിത്ര മേഖലകളിലുള്ളവരുടെ അടക്കം കൂട്ടായ്മകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്നതിന് നാട് മുന്നോട്ടുവരണം.

*

കോടിയേരി ബാലകൃഷ്ണൻ