Showing posts with label പൗരത്വ നിയമ ഭേദഗതി. Show all posts
Showing posts with label പൗരത്വ നിയമ ഭേദഗതി. Show all posts

Tuesday, June 1, 2021

മതം നോക്കി പൗരത്വം അനുവദിക്കാനാകില്ല

രാജ്യം നേരിടുന്ന അതിസങ്കീർണമായ പ്രതിസന്ധികളെ വിസ്‌മരിച്ച്‌ തിരക്കിട്ട്‌ പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള മോഡി സർക്കാരിന്റെ നീക്കം ആപൽക്കരമായ സ്ഥിതിവിശേഷമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. മുസ്ലിങ്ങളെ ഒഴിവാക്കി ഇതര മതങ്ങളിൽപ്പെട്ടവർക്ക്‌ പൗരത്വം നൽകാനുള്ള തീരുമാനത്തിനെതിരെ 2019ൽ ആരംഭിച്ച പ്രക്ഷോഭം കോവിഡ്‌ പടർന്നുപിടിച്ചതിനെ തുടർന്നാണ്‌ പാതിവഴിയിൽ നിർത്തേണ്ടിവന്നത്‌. ദേശീയ തലസ്ഥാനത്തെ ഷഹീൻബാഗ്‌ ഉൾപ്പെടെ രാജ്യത്തെമ്പാടും വമ്പിച്ച ജനകീയ പ്രക്ഷോഭമാണ്‌ തുടർന്നുകൊണ്ടിരുന്നത്‌. എന്നാൽ, ഇപ്പോൾ കോവിഡ്‌ പ്രതിസന്ധിയുടെ മറവിൽ പൗരത്വ അജൻഡ ഒളിച്ചുകടത്താനുള്ള ശ്രമമാണ്‌ ആരംഭിച്ചിട്ടുള്ളത്‌. ഗുജറാത്ത്‌, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ്  സംസ്ഥാനങ്ങളിലെ 13 ജില്ലയിൽ മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക്‌ പൗരത്വം നൽകാൻ ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്‌ രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയെയാണ്‌ ദുർബലമാക്കുന്നത്‌. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽനിന്ന്‌ എത്തുന്ന അഭയാർഥികളിലാണ്‌ മതവിവേചനം അടിച്ചേൽപ്പിക്കുന്നത്‌.

ജന്മനാടുകളിൽനിന്ന്‌ തിരസ്‌കരിക്കപ്പെട്ട്‌ അഭയംതേടി എത്തുന്നവരെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ തുടങ്ങിയത്‌ ബിജെപി സർക്കാരാണ്‌. 2016ൽ ലോക്‌സഭയിൽ പൗരത്വനിയമ ഭേദഗതി അവതരിപ്പിച്ചപ്പോൾത്തന്നെ ശക്തമായ എതിർപ്പ്‌ ഉയർന്നു. അന്നത്തെ സിപിഐ എം ഉപനേതാവ്‌ മുഹമ്മദ്‌ സലിം വിശദമായ വിയോജനക്കുറിപ്പും നൽകി. ഇതേതുടർന്ന്‌ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചെങ്കിലും തുടർനടപടികൾ പ്രഹസനമാക്കി. അസം ഒഴികെയുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പോലും സമിതി തയ്യാറായില്ല. അസം സന്ദർശനംതന്നെ കുഴപ്പങ്ങൾക്ക്‌ തിരികൊളുത്തി. ഇതര സംസ്ഥാനങ്ങളിലും ബംഗാളി മുസ്ലിങ്ങൾ കടുത്ത പീഡനത്തിന്‌ ഇരയായി. രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമായെങ്കിലും ബിൽ 2019 ഫെബ്രുവരിയിൽ ലോക്‌സഭ പാസാക്കി.

പൗരത്വത്തിന്‌ മതം അടിസ്ഥാനമാക്കാനുള്ള നീക്കം മോഡി സർക്കാർ ആദ്യം നടത്തിയത്‌ അസം ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളിലായിരുന്നു. ബംഗ്ലാദേശ്‌ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ ഈ മേഖലയിൽ ആരംഭിച്ചിട്ടും കാലമേറെയായി. 2018ൽ അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ 40 ലക്ഷം പേരാണ്‌ പട്ടികയ്‌ക്ക്‌ പുറത്തായത്‌. കടുത്ത പ്രക്ഷോഭങ്ങൾക്കൊടുവിൽ, പുറത്താവുന്നവരുടെ എണ്ണം കുറയ്‌ക്കാൻ തീരുമാനിച്ചു. പൗരത്വരേഖകൾ ഹാജരാക്കുന്നവരെ പട്ടികയിൽ ഉൾപ്പെടുത്താമെന്നായി. എന്നിട്ടും ലക്ഷക്കണക്കിനാളുകൾ പൗരത്വം ഇല്ലാത്തവരായി. പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്നവർക്ക്‌ എന്ത്‌ പൗരത്വരേഖ. ഇത്തരത്തിൽ പരിഹാരമില്ലാതെ പ്രശ്‌നം തുടരുന്ന വേളയിലാണ്‌ മോഡി സർക്കാർ പൗരത്വനിയമ ഭേദഗതി പാസാക്കിയത്‌.

പൗരത്വനിയമത്തിനും പൗരത്വ രജിസ്‌ട്രിക്കുമെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്‌, എല്ലാ സംസ്ഥാനത്തിലും ഇത്‌ നടപ്പാക്കുമെന്ന്‌ ബിജെപി സർക്കാർ പ്രഖ്യാപിച്ചത്‌. ഇതിനെതിരെ നിരവധി സംസ്ഥാന നിയമസഭകൾ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്‌തത്‌. നിയമത്തിന്റെ ഭാവി കോടതിയുടെ പരിഗണനയിൽ കിടക്കുമ്പോഴാണ്‌ ചട്ടങ്ങൾക്കുപോലും രൂപംനൽകാതെ 2019ലെ ഭേദഗതി നടപ്പാക്കുന്നത്‌. പരമോന്നത കോടതിയെയും നിയമവാഴ്‌ചയെയും വില വയ്‌ക്കാത്ത ഭരണമാണ്‌ കേന്ദ്രത്തിലുള്ളത്‌. 2009ലെ ചട്ടങ്ങൾ പ്രകാരം പൗരത്വം നൽകുമെന്നാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്‌. എന്നാൽ, മുസ്ലിം സമുദായത്തെ പൗരത്വ അപേക്ഷയിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ ഈ ചട്ടങ്ങളിൽ എവിടെയും പറയുന്നില്ല. ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ജയിൻ, ക്രൈസ്‌തവ വിഭാഗത്തിലുള്ളവരുടെ അപേക്ഷ ഓൺലൈനിലാണ്‌ നൽകേണ്ടത്. മതാടിസ്ഥാനത്തിൽ പൗരത്വം നൽകി ധ്രുവീകരണവും ഭിന്നതയും വളർത്താനുള്ള കേന്ദ്രശ്രമം ബോധപൂർവമാണ്‌. മതരാഷ്ട്രവാദത്തിലേക്കുള്ള ചുവടുവയ്‌പ്പും.

സിഎഎയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹർജികളിൽ തീർപ്പുകൽപ്പിക്കാനിരിക്കെ തിരക്കിട്ട്‌ നടപ്പാക്കുന്നതിലെ ചതി സുപ്രീംകോടതി തിരിച്ചറിയുമെന്ന പ്രതീക്ഷയാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകടിപ്പിച്ചത്‌. കോവിഡ്‌ മഹാമാരിയിലും സാമ്പത്തിക പ്രതിസന്ധിയിലും രാജ്യം വിറങ്ങലിച്ചുനിൽക്കുകയാണ്‌. കോവിഡ്‌ പ്രതിരോധത്തിൽ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ വരുത്തിയ വീഴ്‌ച സജീവ ചർച്ചയാണ്‌. ഇതിൽനിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ സിഎഎ തിരക്കിട്ട്‌ നടപ്പാക്കുന്നത്‌. യുപിയിലെ ബാരാബങ്കി മുസ്ലിം പള്ളി തകർക്കൽ, ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികൾ എന്നിവയും ഇതേ ലക്ഷ്യത്തോടെയുള്ള നടപടികളാണ്‌.

പൗരത്വനിയമ ഭേദഗതിയുടെ ഭാവിതന്നെ സുപ്രീംകോടതിയുടെ മുന്നിലിരിക്കെ സ്വേച്ഛാപരമായ ഇത്തരം നടപടികളിൽനിന്ന്‌ കേന്ദ്ര സർക്കാർ പിൻവാങ്ങണം. അർഹരായ മുഴുവൻ അഭയാർഥികൾക്കും മതവിവേചനമില്ലാതെ പൗരത്വം നൽകാനുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടത്‌. പൗരത്വ രജിസ്‌ട്രി ഉണ്ടാക്കി ചില മതവിഭാഗങ്ങളിൽപ്പെട്ടവരെ രണ്ടാം തരക്കാരാക്കാനും തടങ്കൽപ്പാളയങ്ങളിൽ അടയ്‌ക്കാനുമുള്ള നീക്കം ചെറുക്കുമെന്ന്‌ ശക്തിയുക്തം പ്രഖ്യാപിച്ച സംസ്ഥാനമാണ്‌ കേരളം. പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ നയത്തിനു ലഭിച്ച അംഗീകാരം കൂടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജനവിധി.  എന്നാൽ, കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വീണ്ടും പൗരത്വ പ്രശ്‌നം ഉയർത്തിക്കൊണ്ടുവരുമ്പോൾ അതിശക്തമായ പ്രതിരോധമാണ്‌ അനിവാര്യമാകുന്നത്‌. ഈ വിഷയത്തിലും മതനിരപേക്ഷ ഇന്ത്യ ഉറ്റുനോക്കുന്നത്‌ കേരളത്തെയാണ്‌.

deshabhimani editorial 010621

Monday, May 31, 2021

മതാടിസ്ഥാനത്തില്‍ പൗരത്വം ; മഹാമാരിക്കാലത്തും കുതന്ത്രം

കോവിഡ്‌ മഹാമാരിയിലും സാമ്പത്തികപ്രതിസന്ധിയിലും രാജ്യം വിറങ്ങലിച്ചുനിൽക്കുമ്പോൾ പിൻവാതിൽ വഴി പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കാനുള്ള കേന്ദ്രനീക്കം ജനകീയപ്രശ്‌നങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിക്കാൻ. ഉത്തർപ്രദേശിലെ ബാരാബങ്കി മുസ്ലിം പള്ളി തകർക്കൽ, ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ എന്നിവയുടെ തുടർച്ചയായാണ്‌ ഈ നടപടി.  പ്രതിസന്ധികളിൽ രാജ്യം നട്ടംതിരിയുമ്പോൾ കേന്ദ്രവും ബിജെപിയും പയറ്റുന്നത് വർഗീയധ്രുവീകരണം വളർത്താനുള്ള തന്ത്രങ്ങൾ.

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന സിഎഎയ്‌ക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും വിവിധ രാഷ്ട്രീയ പാർടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീർപ്പ്‌ കൽപ്പിച്ചിട്ടില്ല.

സിഎഎ നടപ്പാക്കാന്‍ ചട്ടങ്ങളും നിലവിലില്ല. ബംഗാൾ  നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ബിജെപി സിഎഎ ഉപയോഗിച്ചു. കോവിഡ്‌ കൈകാര്യം ചെയ്‌തതിൽ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ വരുത്തിയ വീഴ്‌ച സജീവചർച്ചയാണ്‌. യുപിയും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി അണികൾ രോഷത്തിലും വേദനയിലുമാണ്‌.

ഈ സാഹചര്യം മറികടക്കാൻ  പൗരത്വനിയമവിഷയം ഉപയോഗിക്കുകയാണ്‌ കേന്ദ്രം. ഗുജറാത്ത്‌, രാജസ്ഥാൻ, പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌, ഹരിയാന സംസ്ഥാനങ്ങളിലെ 13 ജില്ലയിലാണ്‌ 2009ലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചത്‌. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിൽനിന്നെത്തിയ ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ജയിൻ, ക്രൈസ്‌തവ വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് പൗരത്വം നൽകുക. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്‌ചയിക്കാനുള്ള വ്യവസ്ഥയൊന്നും 2009ലെ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.  അഭയാർഥികളെ സംരക്ഷിക്കലാണ്‌ ലക്ഷ്യമെങ്കിൽ മതംനോക്കാതെ വേണം പൗരത്വം നൽകേണ്ടത്.

സാജൻ എവുജിൻ 

Sunday, May 30, 2021

പിൻവാതിൽ വഴി 
സിഎഎ നടപ്പാക്കുന്നു ; 2009ൽ നിലവിൽവന്ന ചട്ടങ്ങൾപ്രകാരമാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം

രാജ്യത്തെ 13 ജില്ലയിലെ മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക്‌ പൗരത്വം നൽകാൻ ആഭ്യന്തരമന്ത്രാലയം നടപടി ആരംഭിച്ചത്‌ 2009ല്‍ ഇറക്കിയ ചട്ടങ്ങൾ പ്രകാരം. 2019ൽ മോഡിസർക്കാർ കൊണ്ടുവന്ന പൗരത്വനിയമഭേദഗതി(സിഎഎ)യ്‌ക്ക്‌ ഇതുവരെ ചട്ടം രൂപീകരിച്ചിട്ടില്ല. 2009ൽ നിലവിൽവന്ന ചട്ടങ്ങൾപ്രകാരം പൗരത്വം നൽകാനാണ്‌ ഇപ്പോഴത്തെ നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിൽ പറയുന്നു. എന്നാൽ, മുസ്ലിം സമുദായത്തെ ഒഴിവാക്കി പൗരത്വത്തിന് അപേക്ഷ സ്വീകരിക്കാന്‍ ഈ ചട്ടങ്ങളിൽ വ്യവസ്ഥയില്ല.

പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍നിന്നെത്തി ഗുജറാത്തിലെ വഡോദര, രാജ്‌കോട്ട്‌, മോർബി, പത്താൻ, ഛത്തീസ്‌ഗഢിലെ ദുർഗ്‌, ബലോദബസാർ, രാജസ്ഥാനിലെ ജലോർ, ഉദയ്‌പുർ, പാലി, ബാർമർ, സിറോഹി, ഹരിയാനയിലെ ഫരീദാബാദ്‌, പഞ്ചാബിലെ ജലന്ധർ ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ജയിൻ, ക്രൈസ്‌തവ വിഭാഗത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കാനാണ്‌ അപേക്ഷ ക്ഷണിച്ചത്. ഓൺലൈനിലാണ്‌ അപേക്ഷിക്കേണ്ടത്. സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരോ കലക്ടർമാരോ ആണ്‌ തുടർനടപടിയെടുക്കേണ്ടത്.

ഹര്‍ജികള്‍ കോടതി കേട്ടില്ല; സിഎഎ നടപ്പാക്കാനൊരുങ്ങുന്നത് പിന്‍വാതിലിലൂടെ: യെച്ചൂരി

ന്യൂഡല്‍ഹി > വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ കോടതി വാദംകേട്ട് തുടങ്ങിയിട്ട്‌പോലുമില്ല. ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണനയ്‌ക്കെടുക്കുമെന്നും, പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്സി, കൃസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അപേക്ഷ നല്‍കേണ്ടതെന്നും കേ്ന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

Monday, March 1, 2021

അസമിൽ 1.08 ലക്ഷം പേർക്ക്‌‌ വോട്ട്‌ ചെയ്യാനാകില്ല

അസമിലെ 1.08 ലക്ഷം പേർ "സംശയകരമായ വോട്ടർമാർ' ആണെന്നും അവർക്ക്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യാനാകില്ലെന്നും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർ നിതിൻ ഖഡെ. ദേശീയ പൗരത്വ രജിസ്റ്റർ കണക്കെടുപ്പ്‌ പ്രകാരം "വിദേശി'കളായി കണക്കാക്കിയിട്ടുള്ളവരാണിവർ. ഇവരിൽ പലരുടെയും അപേക്ഷ ‘വിദേശി’‌ ട്രിബൂണലിന്റെ പരിഗണനയിലാണ്‌. വോട്ടർ പട്ടിക പുതുക്കലിൽ‌ ഇവരെ "സംശയകരമായ വോട്ടർമാർ' എന്ന പട്ടികയിൽപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1.13 ലക്ഷംപേരെയാണ്‌ ഈ ഗണത്തിൽപ്പെടുത്തിയിരുന്നത്‌. ജനുവരിയിൽ സംസ്ഥാനം സന്ദർശിച്ചപ്പോൾ പൗരത്വ പട്ടികയ്‌ക്ക്‌ പുറത്താണെങ്കിലും വോട്ടർ പട്ടികയിലുണ്ടെങ്കിൽ വോട്ട്‌ ചെയ്യാമെന്ന് മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർ സുനിൽ അറോറ പറഞ്ഞിരുന്നു.

Saturday, February 13, 2021

സിഎഎ ഭീഷണിയുമായി അമിത്‌ഷാ വീണ്ടും

കർഷകർക്കും തൊഴിലാളികൾക്കും ന്യൂനപക്ഷ‐അധഃസ്ഥിത ജനവിഭാഗങ്ങൾക്കും ആക്ടിവിസ്‌റ്റുകൾക്കും സംഘപരിവാര വിമർശകർക്കും നേരെയുള്ള ബിജെപിയുടെ അതിഭയാനകവും ജനാധിപത്യ വിരുദ്ധവുമായ ഫാസിസ്‌റ്റ്‌ ചുവടുവയ്‌പ്പുകളും നീക്കങ്ങളും അസഹിഷ്‌ണുതയും കൂടുതൽ അപായ സാധ്യത ഉണർത്തുകയാണ്‌. രാജ്യതലസ്ഥാനത്ത്‌ തുടർച്ചയായ കനത്ത അടിച്ചമർത്തലുകളിലും പിന്തിരിയാതെ ജീവൽ സമരത്തിനിറങ്ങിയ കർഷകരെ പ്രധാനമന്ത്രിയും സഹപ്രവർത്തകരും പ്രകോപനപരമായ ഭാഷയിൽ ശകാരിക്കുന്നു. അടിയന്തരാവസ്ഥയിൽ കേട്ട തൊഴിലാളികൾ നാവടക്കി പണിയെടുക്കണമെന്ന മുദ്രാവാക്യം കൂടുതൽ ഒച്ചകൂട്ടി ഉയർത്തുന്നുമുണ്ട്‌.

കാവിപ്പടയുടെ എക്കാലത്തെയും മുഖമുദ്രയായ ന്യൂനപക്ഷ വിരുദ്ധതയും പുതിയ പരീക്ഷണമായ ആൾക്കൂട്ട കൊലപാതകങ്ങളും മഹാമാരിക്കാലത്ത്‌ കുറച്ച്‌ പതുങ്ങിനിൽക്കുകയുണ്ടായി. അതിപ്പോൾ മറ്റൊരു തലത്തിലേക്ക്‌ മാറിയിരിക്കുന്നു. വിവാദ പൗരത്വ ഭേദഗതി നിയമം (സിഎഎ) കോവിഡ്‌‐19 കുത്തിവയ്‌പ്പ്‌ യജ്ഞം പൂർത്തിയായശേഷം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ വ്യാഴാഴ്‌ചത്തെ ഭീഷണി ന്യൂനപക്ഷങ്ങൾക്കിടയിൽ തികഞ്ഞ അരക്ഷിതാവസ്ഥ വിതയ്‌ക്കുകയാണ്‌. കിഴക്കൻ പാകിസ്ഥാനിൽനിന്ന്‌ വിഭജനവേളയിലും ബംഗ്ലാദേശ്‌ രൂപീകരണശേഷവും ബംഗാളിലെത്തിയ ഹിന്ദുക്കളായ മാതുവ വിഭാഗങ്ങളുൾപ്പെടെയുള്ള അഭയാർഥികളുടെ പൗരത്വം ആദ്യം പരിഗണിക്കുമെന്നും സൂചിപ്പിച്ചു. മാതുവകളുടെ പ്രബലകേന്ദ്രമായ നോർത്ത്‌ 24 പർഗാന ജില്ലയിലെ താക്കൂർനഗറിൽ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള ബിജെപിയുടെ പരിവർത്തൻ യാത്രയിലെ പ്രസംഗത്തിനിടെയായിരുന്നു ആ പ്രീണന പരാമർശമെന്നത്‌ വിഭജന തന്ത്രത്തിന്റെ തെളിവാണ്‌. മൂന്നുകോടിക്കടുത്ത്‌ ജനങ്ങളുള്ള അവരുടെ വോട്ടിൽ കണ്ണുവച്ചാണ്‌ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ പൗരത്വം ഉറപ്പുനൽകാമെന്ന വാഗ്‌ദാന പ്രചാരണത്തിൽ വീണ്‌ മാതുവ വിഭാഗം എൻഡിഎയെയാണ്‌ പിന്തുണച്ചത്‌. സിഎഎയെ ജനഹിതം വിലയ്‌ക്കുവാങ്ങാനുള്ള കെണിയും അടിച്ചമർത്തൽ ഉപകരണവുമായി മാറ്റാനിടയുണ്ടെന്ന സംശയം ശരിയാണെന്ന്‌ തെളിയിക്കുകയുമാണ്‌ ഇത്തരം സംഭവ പരമ്പരകൾ.

സിഎഎ ഏതുവിധേനയും നടപ്പാക്കുമെന്ന്‌ മോഡി 2014ൽ പ്രഖ്യാപിച്ചിരുന്നു. 2019ൽ കൊണ്ടുവന്ന നിയമമനുസരിച്ച്‌ ബംഗ്ലാദേശ്‌, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന്‌ 2015ന്‌ മുമ്പ്‌ ഇന്ത്യയിലെത്തിയ അമുസ്ലിങ്ങളായ അഭയാർഥികൾക്കാണ്‌‌ പൗരത്വം നൽകുക. അഭയാർഥികൾക്ക്‌ മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത്‌ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾ അനാഥമാക്കുന്നതാണെന്ന്‌ ഓർമപ്പെടുത്തി ‌ ജനലക്ഷങ്ങൾ പങ്കെടുത്ത അഭൂതപൂർവങ്ങളായ ചെറുത്തുനിൽപ്പുകളാണ്‌ മാസങ്ങളോളം രാജ്യമാകെ പടർന്നത്‌. അവയും കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ അനിശ്‌ചിതത്വവുമാണ്‌ തുടർ നടപടികൾ ഇത്രയും വൈകിച്ചത്‌.

മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട മലയാളി റോണാ വിൽസന്റെ ലാപ്‌ടോപ്പിൽ പത്തിലധികം കത്തുകൾ തിരുകിക്കയറ്റിയതായുള്ള അമേരിക്കയിലെ ആഴ്സണൽ കൺസൾട്ടിങ്‌ ഫോറൻസിക് ലബോറട്ടറിയുടെ നിരീക്ഷണം ഞെട്ടിപ്പിക്കുന്നതാണ്‌. ഇപ്പോൾതന്നെ നാണംകെട്ട്‌ തലകുനിച്ചുനിൽക്കുന്ന കേന്ദ്ര അന്വേഷണ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതും അവയുടെ യജമാനദാസ്യം വെളിപ്പെടുത്തുന്നതുമാണ്‌ നിർമിത തെളിവുകൾ സംബന്ധിച്ച ആ അന്താരാഷ്ട്ര സൈബർ സ്ഥാപനത്തിന്റെ കണ്ടെത്തൽ. 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവിലുണ്ടായ സംഘർഷത്തെ തുടർന്നാണ്‌ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിൽസൺ അടക്കമുള്ളവരെ പിടികൂടിയത്. കേസിലെ ആദ്യ അറസ്‌റ്റായിരുന്നു അദ്ദേഹത്തിന്റേത്‌. രാജീവ് ഗാന്ധി വധംപോലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന സംബന്ധിച്ച കത്ത് വിൽസന്റെ ലാപ്പിൽനിന്ന് പിടികൂടിയതായും കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാനുള്ള വൻ ഗൂഢാലോചനയുടെ തെളിവ് അതിലുണ്ടായതായും അന്വേഷണോദ്യോഗസ്ഥർ വാദിച്ചു. യഥാർഥത്തിൽ അറസ്‌റ്റിനുമുമ്പ് കത്തുകൾ ലാപ്പിൽ നിക്ഷേപിക്കുകയായിരുന്നു. നിരപരാധിത്വം ഉറപ്പാക്കുന്ന തെളിവുകളാണ് ഫോറൻസിക് റിപ്പോർട്ടിലൂടെ വെളിച്ചംകണ്ടിരിക്കുന്നതെന്ന ഹർജിയുമായി വിൽസന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌.

അർബൻ നക്‌സലൈറ്റുകളെന്ന്‌ ചാപ്പകുത്തി മനുഷ്യാവകാശ പ്രവർത്തകരും ഗവേഷകരും പ്രൊഫസർമാരും അഭിഭാഷകരും ഉൾപ്പെടെ 16 ആക്ടിവിസ്‌റ്റുകളെയാണ്‌ അറസ്‌റ്റു ചെയ്‌തത്. റോണാ വിൽസൺ, സുധാ ഭരദ്വാജ്‌, ഗൗതം നവ്‌ലഖ, ഫാദർ സ്‌റ്റാൻ സ്വാമി, വെർണൻ ഗൊൺസാലസ്‌, ആനന്ദ്‌ തെൽതുംഡെ, വരവര റാവു, അരുൺ ഫെരേര, സുരേന്ദ്ര ഗാഡ്‌ലിങ്‌, സുധീർ ധാവ്‌ലെ തുടങ്ങിയവരിൽ ചിലർ നരകതുല്യമായ ജയിലിൽ രോഗബാധിതരും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനാകാത്തവിധം ക്ഷീണിതരുമാണ്. മനുഷ്യത്വരഹിതമായ പീഡനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ്‌ അലയടിക്കുന്നത്‌. അന്യായമായി തടങ്കലിലിട്ടവരെ ഉടൻ മോചിപ്പിക്കണമെന്ന് യുഎൻ മനുഷ്യാവകാശ വക്താവ് ഇന്ത്യയോട്‌ ആവശ്യപ്പെടുകയുണ്ടായി. പാർശ്വവൽകൃതരുടെ നാവറുക്കുന്നതിന്‌ തുല്യമാണ്‌ അകാരണമായ അറസ്‌റ്റ്‌ എന്ന്‌ വിമർശിക്കുകയും ചെയ്‌തു. ഭീമ കൊറേഗാവ്‌ കേസിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തുന്ന വിവരങ്ങളാണ്‌ പുറത്തുവന്നത്‌. രാഷ്ട്രീയ വിമർശകർക്കു മുന്നിൽ എപ്പോഴും പതിയിരുന്ന്‌ ചാടിവീഴാവുന്ന ഭീഷണിയാണത്‌. ഈ പശ്‌ചാത്തലത്തിലാണ്‌ കേസ്‌‌ പിൻവലിച്ച്‌ പുനരന്വേഷണം നടത്തണമെന്ന്‌ സിപിഐ എം അടക്കമുള്ള പാർടികളും പൗരാവകാശ പ്രസ്ഥാനങ്ങളും ആവശ്യപ്പെടുന്നതും.

deshabhimani editorial 130221

സിഎഎ ഭീഷണിയുമായി അമിത്‌ഷാ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021

Read more: https://www.deshabhimani.com/editorial/caa-protest-india/924313

Monday, September 28, 2020

മതനിരപേക്ഷ ഐക്യം കുറ്റകരമാകുന്ന സ്ഥിതി: ബൃന്ദ കാരാട്ട്‌

 ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ ഐക്യപ്പെടുന്നത്‌‌ കുറ്റമാണെന്ന സന്ദേശമാണ്‌ ഡൽഹി കലാപക്കേസ്‌ അന്വേഷണത്തിലൂടെ കേന്ദ്രസർക്കാർ നൽകുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌.  മതനിരപേക്ഷ ശക്തികൾ ഐക്യപ്പെടുന്നത്‌ കുറ്റകരമായി മാറുന്നു. എവിടെയെങ്കിലും സംഘർഷമുണ്ടായാൽ അത്‌ സർക്കാരിനെതിരായ ഗൂഢാലോചനയായി മുദ്രകുത്തി വേട്ടയാടുന്ന സ്ഥിതിയെന്നും ന്യൂസ്‌ക്ലിക്കിനു നൽകിയ അഭിമുഖത്തിൽ ബൃന്ദ പറഞ്ഞു.

പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളാണ് കലാപത്തിലേക്ക്‌ നയിച്ചതെന്ന ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ പാർലമെന്റിലെ പ്രസ്‌താവനയ്‌ക്ക്‌ അനുസൃതമാണ്‌ പൊലീസ്‌ അന്വേഷണം‌. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾ സംരക്ഷിക്കപ്പെട്ടു.

ഡൽഹി ഹൈക്കോടതി ജഡ്‌ജി മുരളീധരൻ ഡൽഹി പൊലീസിനോട്‌ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ 24 മണിക്കൂറിൽ കേസെടുക്കാൻ ആവശ്യപ്പെട്ടു. ഇതോടെ, അദ്ദേഹത്തെ സ്ഥലംമാറ്റി. കേസുകൾ തീർപ്പാകാതെ കോടതിയുടെ പരിഗണനയിലാണെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.

ബൃന്ദയ്‌ക്കെതിരായ നീക്കം അപലപനീയം: മഹിളാ അസോസിയേഷൻ

ന്യൂഡൽഹി > വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിന്റെ കുറ്റപത്രത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ ഇംഗിതപ്രകാരം ബൃന്ദ കാരാട്ടിന്റെ പേര്‌ ഉൾപ്പെടുത്തിയതിനെ ശക്തിയായി അപലപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. വർഗീയകലാപത്തിന്‌ ബൃന്ദയെ ഉത്തരവാദിയായി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കമാണിത്. ക്രിമിനൽനിയമ നടപടിക്രമത്തിലെ 160–-ാം വകുപ്പുപ്രകാരമുള്ള പ്രസ്‌താവനകൾ തെളിവായി പരിഗണിക്കാനാകില്ല.

പൗരത്വനിയമഭേദഗതി, എൻആർസി, എൻപിആർ എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയും അക്കാദമിക്‌ വിദഗ്‌ധരെയും സാമൂഹ്യപ്രവർത്തകരെയും കേസില്‍ കുടുക്കുന്നു. പരസ്യമായി വിദ്വേഷപ്രസംഗം നടത്തിയ കപിൽ മിശ്രയെപ്പോലുള്ള ബിജെപിക്കാരുടെ പേരില്‍ നടപടിയില്ല. മുസ്ലിങ്ങൾ വൻതോതിൽ ആക്രമണങ്ങൾക്ക്‌ ഇരയായ കലാപത്തെക്കുറിച്ച്‌ റിട്ട. ജഡ്‌ജി അന്വേഷിക്കണം. കള്ളക്കേസുകളിൽ ജയിലിൽ അടച്ചവരെ ഉടൻ വിട്ടയക്കണമെന്നും മഹിളാ അസോസിഷേയൻ പ്രസിഡന്റ്‌ മാലിനി ഭട്ടാചാര്യ, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, നിയമോപദേഷ്ടാവ്‌ അഡ്വ. കീർത്തി സിങ്‌ എന്നിവർ ആവശ്യപ്പെട്ടു.

Monday, September 14, 2020

പ്രക്ഷോഭത്തിൽ പങ്കെടുത്തു, അത് ഭരണഘടനപരമായ അവകാശവും കടമയുമാണ്: യെച്ചൂരി

 ന്യൂഡൽഹി > ഫെബ്രുവരിയിലുണ്ടായ വർഗീയകലാപത്തിൽ 56 പേർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കാതെ ഇരകൾക്കെതിരെ കുറ്റം ചുമത്തുകയാണ് ഡൽഹി പൊലീസ് ചെയ്യുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തെ വർഗീയകലാപവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. ഞാൻ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. അത് ഭരണഘടനപരമായ അവകാശവും കടമയുമാണ്--അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരും. നിരപരാധികളെ, പ്രത്യേകിച്ച് മുസ്ലിംന്യൂനപക്ഷവിഭാഗത്തെ ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കുന്നത് അനുവദിക്കാൻ കഴിയില്ല. സർക്കാർ ഭീരുത്വപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കണം. കേന്ദ്രആഭ്യന്തരമന്ത്രിയുടെ  ഇംഗിതമാണ് ഡൽഹി പൊലീസ് നടപ്പാക്കുന്നത്. ബിജെപി നേതാക്കൾ നടത്തിയ വർഗീയവിദ്വേഷപ്രസംഗത്തെ തുടർന്നാണ്  കലാപം തുടങ്ങിയത്. കലാപാഹ്വാനം നൽകിയ കേന്ദ്രധനസഹമന്ത്രിക്കെതിരെ കേസില്ല.   കുറ്റപത്രത്തിൽനിന്ന് തന്റെ പേര് നീക്കിയതായി പൊലീസ് അറിയിച്ചിട്ടില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

ഡൽഹി പൊലീസിനും കേന്ദ്രസർക്കാരിനുമെതിരെ സെപ്തംബർ 15ന് സിപിഐ എം പ്രതിഷേധ സംഗമം

തിരുവനന്തപുരം > ഡൽഹിയിലെ വർഗ്ഗീയ കലാപത്തിന്റെ ഗൂഢാലോചന കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ജയതി ഘോഷ്, യോഗേന്ദ്ര യാദവ്, അപൂർവ്വാനന്ദ്, രാഹുൽ റോയ് എന്നിവരെ പ്രതിപ്പട്ടികയിൽ പരാമർശിച്ച് കുറ്റപത്രം നൽകിയ ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ സിപിഐ എം പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സെപ്തംബർ 15ന് വൈകുന്നേരം 5 മുതൽ 5.30 വരെ ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധം.

ഡൽഹി പൊലീസ് നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു മോഡി സർക്കാരിന്റെ അമിതാധികാര പ്രവണതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ഭാഗമാണിത്. പൗരത്വ ഭേദഗതി നിയമം മുസ്ലീം ജനവിഭാഗത്തിനെതിരാണെന്ന് പ്രചരിപ്പിച്ചു എന്നതാണ് ആരോപിക്കപ്പെട്ട കുറ്റങ്ങളിലൊന്ന്, അമ്പതിലേറെ  പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന് വഴിമരുന്നിട്ട പ്രകോപനപരമായ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ തയ്യാറാകാത്ത ഡൽഹി ംപാലീസാണ് ഇപ്പോൾ രാഷ്ട്രീയ ദാസ്യം കാണിക്കുന്നത്.

സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള മൗലികാവകാശത്തെ പോലും  നിഷേധിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശ ലംഘനമാണ്.

സിപിഐ എം സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടാണ് പാർടി ജനറൽ സെക്രട്ടറിയെ തന്നെ കേസിൽ കുരുക്കാൻ ശ്രമിക്കുന്നതിനുള്ള കാരണം. ഏതു ഭീഷണിയെയും കൂസാതെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച ചരിത്രമാണ് സിപിഐ എമ്മിനുള്ളത്.  രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്നും സിപിഐ എം അഭ്യർത്ഥിച്ചു.

യെച്ചൂരിയെ കേസിൽപ്പെടുത്താൻ ശ്രമം; സഭ നിർത്തിവച്ച് ചർച്ചചെയ്യണം, എളമരം കരീം എംപി അടിയന്തിരപ്രമേയ നോട്ടീസ് നൽകി

ന്യൂഡൽഹി > സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ ഡൽഹി കലാപ ഗൂഡാലോചനാ കേസിൽപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും ഇതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളും സഭ പരിശോധിക്കണമെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് എളമരം കരീം എംപി അടിയന്തിരപ്രമേയ നോട്ടീസ് നൽകി.

പോരാട്ടം തുടരും

ഗൂഢാലോചന നടക്കുന്നത് മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാന്‍ : ജെഎൻയു അധ്യാപകര്‍

അമ്പതിൽപ്പരം ജീവൻ കവര്‍ന്ന ഡൽഹി കലാപത്തിന്റെ യഥാർഥ ഉത്തരവാദികളെ സംരക്ഷിക്കാന്‍ ഡൽഹി പൊലീസ്‌ കള്ളക്കഥ മെനയുകയാണെന്ന്  ജെഎൻയു ടീച്ചേഴ്‌സ്‌ അസോസിയേഷൻ(ജെഎൻയുടിഎ). ഗൂഢാലോചനയെന്നപേരില്‍ ഡൽഹി പൊലീസ്‌ പറയുന്ന പേരുകൾ അസംബന്ധമാണ്‌. രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാനാണ്‌ യഥാർഥത്തിൽ ഗൂഢാലോചന നടക്കുന്നത്‌. രാജ്യം മഹാമാരിയും കടുത്ത സാമ്പത്തിക തകർച്ചയും നേരിടുമ്പോഴാണ്‌ ഇതൊക്കെ‌. രാജ്യത്ത്‌ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ജെഎൻയു അധ്യാപകസമൂഹം തുടരുമെന്നും ജെഎൻയുടിഎ  പ്രസ്താവനയിറക്കി.

എല്ലാ ജനാധിപത്യ പ്രതിഷേധത്തെയും അടിച്ചമർത്താൻ ശ്രമം നടക്കുന്നുവെന്നാണ്‌ കുറ്റപത്രത്തിൽ പരാമർശിക്കുന്ന പേരുകളിൽനിന്ന്‌ വ്യക്തമാകുന്നത്‌. 34 വർഷം ജെഎൻയുവിൽ സേവനം അനുഷ്‌ഠിച്ചശേഷം വിരമിക്കാനിരിക്കുന്ന പ്രൊഫ. ജയതി ഘോഷിന്റെ പേരും കുറ്റപത്രത്തിലുണ്ട്‌. ഡൽഹി പൊലീസിന്റെ കള്ളക്കേസ്‌ ചമയ്‌ക്കലിന്റെ ഭാഗമായി ജെഎൻയു വിദ്യാർഥികളിൽ പലരും പ്രതികളാവുകയോ പീഡനത്തിന്‌ വിധേയരാവുകയോ ചെയ്‌തു. നിയമപരമായ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കേണ്ട ഡൽഹി പൊലീസ്‌ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത്‌ ലജ്ജാകരമാണെന്നും ‌ അസോസിയേഷൻ പ്രസിഡന്റ്‌ ഡി കെ ലോബിയാൽ, സെക്രട്ടറി സുരജിത്‌ മജുംദാർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.

മൗനം കുറ്റകരം: ലോയേഴ്‌സ്‌ യൂണിയൻ

ഡൽഹി കലാപക്കേസിലെ അനുബന്ധകുറ്റപത്രത്തിൽ സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേരുകൾ  ഉൾപ്പെടുത്തിയ നടപടി അധികാരദുർവിനിയോഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമെന്ന്‌ അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ.

വിയോജിക്കാനുള്ള അവകാശമാണ്‌ ജനാധിപത്യത്തിന്റെ അടിത്തറ. ഇത്‌ ഇല്ലാതാക്കാനാണ്‌ മോഡി സർക്കാരിന്റെ ശ്രമം. വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കുനേരെ ഡൽഹി പൊലീസ്‌ കണ്ണടച്ചു. അവശേഷിക്കുന്ന  ജനാധിപത്യമര്യാദപോലും ലംഘിച്ച്‌ ഭരണനേതൃത്വം ഒരോദിവസവും കൂടുതൽ ഫാസിസ്‌റ്റായി പരിണമിക്കുന്നു. അനീതിക്ക്‌ എതിരെ ശബ്‌ദമുയർത്തേണ്ട കാലമാണിത്‌. മൗനം പാലിച്ചാൽ അത്‌ മനുഷ്യത്വത്തിന്‌ എതിരെയുള്ള കുറ്റകൃത്യമാകുമെന്നും അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ ബികാസ്‌ രഞ്‌ജൻ ഭട്ടാചാര്യയും ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥും പ്രസ്‌താവനയിൽ പറഞ്ഞു.

പൊലീസ് പറഞ്ഞത് കേന്ദ്രത്തിന്റെ രാഷ്ട്രീയം: പ്രൊഫ. അപൂർവാനന്ദ്‌

പൗരത്വഭേദഗതി നിയമത്തിന്‌ എതിരായ പ്രതിഷേധങ്ങളെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്‌ കേന്ദ്രസർക്കാരും ഡൽഹി പൊലീസും നടത്തുന്നതെന്ന്‌‌  കലാപക്കേസില്‍ അനുബന്ധ കുറ്റപത്രത്തിൽ പേരുള്ള പ്രൊഫ. അപൂർവ്വാനന്ദ്‌.

പൗരത്വത്തിന്‌ വേണ്ടിയുള്ള സമാധാനപൂർണമായ സമരങ്ങളെ ക്രിമിനൽവൽക്കരിക്കാനുള്ള നീക്കമാണ്‌ ഡൽഹി പൊലീസ്‌ നടത്തുന്നത്‌. മുൻകൂട്ടി ആസൂത്രണം ചെയ്‌ത അക്രമസംഭവങ്ങളായി പൗരത്വഭേദഗതി നിയമത്തിന്‌ എതിരായ സമരങ്ങളെ‌ ചിത്രീകരിക്കാനാണ്‌ പരിശ്രമം. അനുബന്ധ കുറ്റപത്രത്തിലൂടെ ഡൽഹി പൊലീസ്‌ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നിലപാട്‌ വിളിച്ചുപറയുക മാത്രമാണ്‌ ചെയ്യുന്നതെന്നും അപൂർവാനന്ദ്‌ പറഞ്ഞു.

ഇരുസഭയിലും അടിയന്തരപ്രമേയ നോട്ടീസ്‌

ഡൽഹി കലാപത്തിന്റെ ആസൂത്രണ ഗൂഢാലോചനയിൽ സീതാറാം യെച്ചൂരിയെ പ്രതിയാക്കാനുള്ള ഡൽഹി പൊലീസ് നടപടി ചോദ്യംചെയ്ത് പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടീസ്‌. രാജ്യസഭയിൽ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവരും ലോക്‌സഭയിൽ എ എം ആരിഫും നോട്ടീസ് നൽകി.

യെച്ചൂരി‌ക്കെതിരായ നീക്കം ബിജെപി, സംഘപരിവാർ നേതൃത്വത്തിന്റെ ഭീരുത്വമാണ് വെളിവാകുന്നതെന്ന് എളമരം കരീം പറഞ്ഞു. കലാപത്തിനെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചത്.

സംഘപരിവാറിനെതിരെ വരും ദിവസങ്ങളിൽ ഉയർന്നുവരുന്ന സമരങ്ങളുടെ മുൻനിരയിൽ സിപിഐ എമ്മും യെച്ചൂരിയും ഇനിയുമുണ്ടാകും. വിരട്ടലുകൾക്ക് മുന്നിൽ അലിഞ്ഞില്ലാതാകുന്നതല്ല ഇടതുപക്ഷ പ്രത്യയശാസ്ത്രം–- കരീം പറഞ്ഞു.

യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ ; ശബ്ദമുയര്‍ത്തി രാജ്യം

സംഘപരിവാർ ആസൂത്രണപ്രകാരം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രമുഖരെ  കലാപക്കേസിൽ പെടുത്താനുള്ള ഡൽഹി പൊലീസ്‌ നീക്കത്തിൽ രാജ്യമാകെ പ്രതിഷേധം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കാൻ ബിജെപിസർക്കാരിനെ അനുവദിക്കില്ലെന്ന്‌ ജനാധിപത്യ, പുരോഗമന പ്രസ്ഥാനങ്ങളും മതനിരപേക്ഷവാദികളും ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.

ഡൽഹി പൊലീസ്‌ നടപടി തിങ്കളാഴ്‌ച ആരംഭിക്കുന്ന പാർലമെന്റ്‌ സമ്മേളനത്തിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ രാജ്യസഭയിൽ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവരും ലോക്‌സഭയിൽ എ എം ആരിഫും നോട്ടീസ് നൽകി.

വടക്കുകിഴക്കൻ ഡൽഹി കലാപത്തിന്‌ പരസ്യമായി ആഹ്വാനംചെയ്‌ത ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ക്ക് സംരക്ഷണകവചം തീര്‍ത്താണ് ആഭ്യന്തരമന്ത്രാലയ നിർദേശപ്രകാരം നിരപരാധികളെ വേട്ടയാടുന്നത്. യഥാർഥ രാജ്യസ്‌നേഹികളെയാണ്‌ കള്ളക്കേസിൽ കുടുക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടി‌ പഞ്ചാബ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളിലെ മുൻഡിജിപിയും മുംബൈ പൊലീസ്‌ മുൻ കമീഷണറുമായ ജൂലിയോ റിബറോ ഡൽഹി പൊലീസ്‌ മേധാവി എസ്‌ എൻ ശ്രീവാസ്‌തവയ്‌ക്ക്‌ കത്തയച്ചു.

കുറ്റപത്രത്തിൽ യെച്ചൂരിയുടെയും മറ്റും പേരുചേര്‍ത്തെന്ന വിവരം പുറത്തുവന്നതോടെ പശ്ചിമബംഗാളിൽ ഉടനീളം സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധപ്രകടനംനടന്നു. ഞായറാഴ്‌ചയും പ്രതിഷേധം തുടർന്നു. ഇതരസംസ്ഥാനങ്ങളിലും പ്രതിഷേധം അലയടിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ രോ​ഷം അണപൊട്ടി.

വിദ്വേഷപ്രചാരണം തുറന്നുകാട്ടുന്നതും കലാപകാരികളെ ചെറുക്കുന്നതും രാജ്യത്ത്‌ കുറ്റകൃത്യമായി മാറുകയാണെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സിങ്‌ സുർജെവാല പ്രതികരിച്ചു. യെച്ചൂരി ഉൾപ്പെടെയുള്ളവരെ കുറ്റപത്രത്തിൽ പരാമർശിച്ചതുവഴി ഡൽഹി പൊലീസ്‌ നീതിന്യായസംവിധാനത്തെ അപമാനിക്കുകയാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ പി ചിദംബരം പറഞ്ഞു. ഡൽഹിപൊലീസിന്റെ നടപടി  നടുക്കുന്നതാണെന്ന്‌- ശശി തരൂർ ട്വീറ്റ്‌ ചെയ്‌തു. കുറ്റാരോപിതരുടെ മൊഴി  രേഖപ്പെടുത്തി നൽകുകയാണ്‌ ചെയ്‌തതെന്നും ഇതിന്റെ അടിസ്ഥാനത്തിൽമാത്രം നിയമനടപടി സ്വീകരിക്കില്ലെന്നും ഡൽഹി പൊലീസ്‌ വക്താവ്‌ പറഞ്ഞു.

സർക്കാർ നിലപാട് ഭീരുത്വം : സീതാറാം യെച്ചൂരി

വടക്കുകിഴക്കന്‍ ഡല്‍ഹി വർഗീയകലാപത്തിൽ 56 പേർ കൊല്ലപ്പെട്ടത്‌ എങ്ങനെയെന്ന്‌ അന്വേഷിക്കാതെ ഇരകൾക്കെതിരെ കുറ്റം ചുമത്തുകയാണ്‌ ഡൽഹി പൊലീസെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

"പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തെ വർഗീയകലാപവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്‌ പൊലീസ്‌. ഞാൻ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്‌. അത്‌ ഭരണഘടനാപരമായ അവകാശവും കടമയുമാണ്‌‌'–-അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം വിട്ടുവീഴ്‌ചയില്ലാതെ തുടരും. നിരപരാധികളെ, പ്രത്യേകിച്ച്‌ മുസ്ലിം ന്യൂനപക്ഷവിഭാഗത്തെ ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കുന്നത്‌ അനുവദിക്കാൻ കഴിയില്ല. സർക്കാർ നിലപാട് ഭീരുത്വമാണ്. ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കണം. കേന്ദ്രആഭ്യന്തരമന്ത്രിയുടെ  ഇംഗിതമാണ്‌ ഡൽഹി പൊലീസ്‌ നടപ്പാക്കുന്നത്‌. ബിജെപി നേതാക്കൾ നടത്തിയ വർഗീയവിദ്വേഷപ്രസംഗത്തെ തുടർന്നാണ്‌ ‌ കലാപം തുടങ്ങിയത്‌.

കലാപാഹ്വാനം നൽകിയ കേന്ദ്ര ധനസഹമന്ത്രിക്കെതിരെ കേസില്ല. കുറ്റപത്രത്തിൽനിന്ന്‌ പേര്‌ നീക്കിയതായി പൊലീസ്‌ അറിയിച്ചിട്ടില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

ഡല്‍ഹി പൊലീസേ, ഇവരാണ് കത്തിച്ചത്‌; നിയമം കൈയിലെടുക്കുമെന്ന് പറഞ്ഞത് കപിൽ മിശ്ര, കൊല്ലാന്‍ ആക്രോശിച്ചത് കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ

 ന്യൂഡൽഹി > അമ്പതിലേറെ പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന്‌ വഴിമരുന്നിട്ടത് സംഘപരിവാർ നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ ഫെബ്രുവരി എട്ടുമുതല്‍‌ ഷഹീൻബാഗ്‌ പ്രക്ഷോഭകരെ ലക്ഷ്യമിട്ട്‌ സംഘപരിവാർ വര്‍​ഗീയധ്രുവീകരണം തീവ്രമാക്കി. ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വി പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭകർക്ക്‌ ആവേശമായി. അസ്വസ്ഥരായ സംഘപരിവാർ ക്യാമ്പ്‌ കൂടുതല്‍ വീര്യത്തോടെ വിദ്വേഷം പരത്തിയപ്പോള്‍ ഫെബ്രുവരി 23ന്‌ വടക്ക്കിഴക്കന്‍ ‍‍ഡല്‍ഹി കത്തി.

നിയമം കൈയിലെടുക്കുമെന്ന് പറഞ്ഞത് കപിൽ മിശ്ര

ആംആദ്‌മി വിട്ട്‌ ബിജെപിയിൽ ചേക്കേറിയ നേതാവ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു. ഡൽഹി തെരഞ്ഞെടുപ്പിനെ ഇന്ത്യാ–- പാക്‌ മത്സരമെന്ന്‌ വിശേഷിപ്പിച്ചതിന്റെ പേരിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിലക്ക്‌. ഫെബ്രുവരി 23ന്‌ വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്‌പ്പുരിൽ  കലാപ പ്രഖ്യാപനം നടത്തി.

"ജഫ്രാബാദിലെയും ഷഹീൻബാഗിലെയും സമരക്കാരെ എത്രയും വേഗം പൊലീസ്‌ ഒഴിപ്പിക്കണം. ട്രംപ്‌ മടങ്ങുന്നതു‌വരെ ഞങ്ങളൊന്നും ചെയ്യില്ല. അതിനുള്ളിൽ അവരെ ഒഴിപ്പിക്കണം. സാധിച്ചില്ലെങ്കിൽ നിയമം കൈയിലെടുക്കും. പൊലീസിനെ പിന്നെ ജനങ്ങൾ കേൾക്കില്ല. എന്ത്‌ ചെയ്യണമെന്ന്‌ അവർക്കറിയാം'–- മിശ്ര പറഞ്ഞു. മണിക്കൂറുകൾക്കകം കലാപം ആരംഭിച്ചു.

പള്ളി ഇടിച്ചുനിരത്തുമെന്ന് പറഞ്ഞത് പർവേഷ്‌ ശർമ്മ

വെസ്‌റ്റ്‌ഡൽഹിയിൽ നിന്നുള്ള ലോക്‌സഭാംഗം. മുൻ മുഖ്യമന്ത്രി സാഹിബ്‌സിങ്‌ വർമ്മയുടെ മകൻ. പ്രചാരണവേളയിൽ പ്രകോപനപരമായ പ്രസംഗത്തിന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ വിലക്കേർപ്പെടുത്തി.  ‘ഷഹീൻബാഗ്‌ തുടർന്നാൽ കശ്‌മീരിന്‌ സമാനമാകും കാര്യങ്ങൾ. ബിജെപിയെ അധികാരത്തിൽ എത്തിച്ചില്ലെങ്കിൽ വീടുകളിൽ കയറി സഹോദരിമാരെയും പെൺമക്കളെയും അവർ ബലാത്സംഗം ചെയ്യും. ബിജെപി അധികാരത്തിൽ വന്നാൽ ഒരു മണിക്കൂറിനകം ഷഹീൻബാഗ്‌ ഒഴിപ്പിക്കും. സർക്കാർ ഭൂമിയിലെ എല്ലാ പള്ളിയും ഇടിച്ചുനിരത്തും’.

കൊല്ലാന്‍ ആക്രോശിച്ചത് കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ

പ്രകോപന പ്രസംഗത്തിന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ വിലക്കേർപ്പെടുത്തി. ജനുവരി 27 റിത്താലയിലെ റാലിയിൽ ഠാക്കൂർ ആക്രോശിച്ചത്‌ ഇങ്ങനെ: ‘ രാജ്യദ്രോഹി പരിഷകളെ വെടിവച്ചു കൊല്ലുക’. അമിത്‌ ഷാ, ഗിരിരാജ്‌ സിങ്‌ തുടങ്ങിയവരും പിന്നാലെ  പ്രസംഗിച്ചു.

‘എപ്പോഴാണ്‌ കേസെടുക്കുക, എത്ര ജീവന്‍ പൊലിയണം' ; ഓര്‍മയില്ലെ ജസ്‌റ്റിസ്‌ മുരളീധര്‍ ചോദിച്ചത്

ന്യൂഡൽഹി: ‘വിദ്വേഷപ്രസംഗങ്ങളില്‍ എന്തുകൊണ്ട് കേസെടുത്തില്ല‌. കുറ്റം നടന്നത്‌ അംഗീകരിക്കാൻ പോലും നിങ്ങൾ കൂട്ടാക്കുന്നില്ല. കേസെടുക്കാത്തത്‌ തെറ്റായ സന്ദേശം നൽകും. തെറ്റുകൾ ആവർത്തിക്കാൻ ഇടവരും. എപ്പോഴാണ്‌ കേസെടുക്കുക. നഗരം കത്തിയെരിഞ്ഞശേഷമോ. എത്ര ജീവനുകൾ കൂടി ഇനി നഷ്ടപ്പെടണം. എത്ര സ്വത്തുക്കൾ കൂടി നശിപ്പിക്കപ്പെടണം’–- ഫെബ്രുവരി 26ന്‌ ഡൽഹി ഹൈക്കോടതിയിൽ ഉയർന്ന ജസ്‌റ്റിസ്‌ എസ്‌ മുരളീധറിന്റെ വാക്കുകളാണിത്‌. കപിൽ മിശ്ര, പർവേശ്‌ വർമ്മ, അനുരാഗ്‌ ഠാക്കൂർ എന്നിവർക്കെതിരായി കേസെടുക്കാൻ മടിക്കുന്ന ഡൽഹി പൊലീസിനോടും ന്യായീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയോടുമായിരുന്നു മൂർച്ചയേറിയ ചോദ്യം.

കപിൽ മിശ്രയുടെ പ്രസംഗം കേട്ടില്ലെന്ന്‌ സോളിസിറ്റർ ജനറലും ഡൽഹി പൊലീസും അറിയിച്ചപ്പോൾ ജസ്‌റ്റിസ്‌ മുരളീധർ അപ്പോൾ തന്നെ പ്രസംഗം കോടതി മുറിയിൽ കേൾപ്പിച്ചു. എത്രയും വേഗം കേസെടുക്കാനും നിര്‍ദേശിച്ചു. അന്ന്‌ രാത്രി ജസ്‌റ്റിസ്‌ മുരളീധറിനെ പഞ്ചാബ്‌–- ഹരിയാന ഹൈക്കോടതിയിലേക്ക്‌ മാറ്റി ഉത്തരവിറക്കി. സാധാരണ ജസ്‌റ്റിസുമാരുടെ ഹൈക്കോടതി മാറ്റം ചീഫ്‌ജസ്‌റ്റിസായി സ്ഥാനക്കയറ്റത്തോടെയാണ്‌. ഇവിടെ അതുണ്ടായില്ല. സ്ഥലംമാറ്റമുണ്ടാകുമ്പോൾ നിലവിലെ കേസ് തീർക്കാന്‍ രണ്ടാഴ്‌ചത്തെ സാവകാശം നല്‍കാറുണ്ട്, അതുമുണ്ടായില്ല.

കപിൽ മിശ്രയ്‌ക്കും മറ്റുമെതിരെ കേസെടുക്കണമെന്ന ഹർജികൾ മജിസ്‌ട്രേറ്റ്‌ കോടതിയുടെ തീർപ്പിന്‌ വിട്ട്‌ നടപടി അവസാനിപ്പിച്ചു. നിയമവും ചട്ടങ്ങളും സർക്കാർ നയവും പരിഗണിച്ചുവേണം തീരുമാനമെടുക്കേണ്ടതെന്ന ‘ഉപദേശവും’ മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ നൽകി. സംഘപരിവാർ നേതാക്കൾക്കെതിരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ നൽകിയ ഹർജിയിൽ മജിസ്‌ട്രേറ്റ്‌ കോടതി അതിനോടകം വാദം പൂർത്തിയാക്കിയിരുന്നു. ഹൈക്കോടതിയുടെ ‘ഉപദേശ’ത്തിനുപിന്നാലെ ആഗസ്‌ത്‌ 26ന്‌ ബൃന്ദയുടെ ഹർജി തള്ളി. എംപിമാർക്കെതിരെ കേസെടുക്കാൻ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന വിചിത്രവാദം ഉന്നയിച്ചാണ് ഹർജി തള്ളിയത്‌.

എം പ്രശാന്ത‌്