Showing posts with label സൂകി. Show all posts

Wednesday, November 14, 2012
ഓര്‍മകള്‍ക്ക് പുതുജീവന്‍; സൂചി വീണ്ടും ഇന്ത്യയില്‍
ബാല്യ-കൗമാരകാലസ്മരണകളുടെ തേരിലേറി മ്യാന്‍മറിലെ പ്രതിപക്ഷ നേതാവ് ഓങ്സാന്‍ സൂചി കാല്‍ നൂറ്റാണ്ടിനുശേഷം ഇന്ത്യയിലെത്തി. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ സൂചി കുട്ടിക്കാലത്തെ സുഹൃത്തുക്കള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ സൂചി ജവഹര്‍ലാല്‍നെഹ്റുസ്മാരക പ്രഭാഷണം നടത്തും. ജവഹര്‍ലാല്‍ മെമ്മോറിയല്‍ ഫണ്ടിന്റെ ചെയര്‍മാന്‍കൂടിയായ സോണിയ ഗാന്ധിയുടെ ക്ഷണമനുസരിച്ചാണ് സൂചിയുടെ സന്ദര്‍ശനം. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടയില്‍, താന്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലേഡി ശ്രീറാം കോളേജും സൂചി സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് ബംഗളൂരുവിലെത്തുന്ന സൂചി അവിടത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസും ഇന്‍ഫോസിസും സന്ദര്‍ശിക്കും. ആന്ധ്രപ്രദേശും സന്ദര്‍ശിച്ചശേഷം സൂചി മ്യാന്‍മറിലേക്ക് മടങ്ങും.
1960 കളില്‍ ഇന്ത്യയില്‍ ബര്‍മയുടെ (ഇപ്പോള്‍ മ്യാന്‍മര്‍) സ്ഥാനപതിയായിരുന്ന അമ്മ, ഖിന്‍ കിയിക്കൊപ്പം കുട്ടിക്കാലം ചെലവഴിച്ച ഡല്‍ഹി നഗരത്തിലേക്ക് 1987 ന് ശേഷം ആദ്യമായാണ് സൂചി എത്തിയത്. 1947 ല്‍ ബ്രിട്ടീഷുകാരില്‍നിന്ന് ബര്‍മയെ മോചിപ്പിച്ച നേതാവും ബര്‍മയിലെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപകനുമായ ഓങ്സാന്റെ മകളാണ് സൂചി. അദ്ദേഹം കൊല്ലപ്പെട്ടശേഷമാണ് സൂചിയും അമ്മയും രണ്ട് സഹോദരന്മാരും ഇന്ത്യയിലേക്കുവന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ ആസ്ഥാനമായ അക്ബര്‍ റോഡിലെ 24-ാം നമ്പര്‍ വസതിയിലായിരുന്നു സൂചി കുട്ടിക്കാലം ചെലവഴിച്ചത്. അന്നത് ബര്‍മ അംബാസഡറുടെ ഔദ്യോഗിക വസതിയായിരുന്നു.അശോകാ റോഡിലെ ജീസസ് ആന്‍ഡ് മേരി സ്കൂളിലും മണ്ഡിഹൗസിലെ ലേഡി ശ്രീറാം കോളേജിലുമായിരുന്നു സൂചിയുടെ സ്കൂള്‍-കോളേജ് വിദ്യാഭ്യാസം. ഓക്സ്ഫോര്‍ഡ് പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് സൂചിയെ ഏറെ സഹായിച്ചത് ഹിന്ദു ദിനപത്രത്തിന്റെ അന്നത്തെ രാഷ്ട്രീയലേഖകനായിരുന്ന കെ രംഗസ്വാമിയായിരുന്നു.
ഓക്സഫോര്‍ഡ് പഠനത്തിനിടെ ബ്രിട്ടീഷുകാരനായ മൈക്കിള്‍ ആരിസിനെ വിവാഹം കഴിച്ച സൂചി അവിടെ താമസമാക്കി. അമ്മയ്ക്ക് അസുഖമായപ്പോള്‍ മ്യാന്‍മറില്‍ മടങ്ങിയെത്തി. അന്ന് മ്യാന്‍മറിലേക്ക് പോകവെയാണ് അവസാനമായി സൂചി ന്യൂഡല്‍ഹിയിലെത്തിയത്. തൊട്ടടുത്ത വര്‍ഷംതന്നെ "നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി"ക്ക് രൂപം നല്‍കുകയും 1991 ലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയുംചെയ്തു. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് റദ്ദാക്കി സൂചിയെ ജയിലിലടയ്ക്കാനാണ് പട്ടാളഭരണകൂടം തയ്യാറായത്. 2010 ല്‍ ജയില്‍മോചിതയായ സൂചി ഈ വര്‍ഷം ഏപ്രിലില്‍ ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിന്റെ അധോസഭയായ പിയിതു പ്ലൂത്തോവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ധാരണയ്ക്കുള്ള 1993 ലെ ജവഹര്‍ലാല്‍ നെഹ്റു പുരസ്കാരം നൊബേല്‍ സമ്മാനജേതാവായ സൂചിക്ക് നല്‍കിയതിലൂടെ മ്യാന്‍മറിലെ പട്ടാള ഭരണകൂടം ഇന്ത്യയുമായി അകന്നു. അഞ്ചുവര്‍ഷത്തിനുശേഷമാണ് പട്ടാളഭഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചത്.
deshabhimani
Thursday, April 19, 2012
24 വര്‍ഷത്തിനുശേഷം സൂ ചി "പുറംലോക"ത്തേക്ക്
മ്യാന്‍മറിലെ ജനാധിപത്യ പ്രക്ഷോഭനായിക ഓങ് സാന്‍ സൂ ചി നീണ്ട 24 വര്‍ഷത്തിനുശേഷം "പുറംലോകം" സന്ദര്‍ശിക്കുന്നു. വരുന്ന ജൂണില്‍ സൂ ചി നോര്‍വേയും ബ്രിട്ടനും സന്ദര്‍ശിക്കുമെന്ന് അവരുടെ പാര്‍ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വക്താവ് ന്യാന്‍വിന്‍ പറഞ്ഞു. യാത്രാ തീയതി തീരുമാനിച്ചിട്ടില്ല.
ഏപ്രില്‍ ഒന്നിനു നടന്ന ഉപതെരഞ്ഞെടുപ്പില്‍ സൂ ചി പാര്‍ലമെന്റിലേക്ക് വിജയിച്ചതോടെയാണ് മ്യാന്‍മറില്‍ ജനാധിപത്യ പരിഷ്കാരങ്ങള്‍ക്ക് ആക്കംകൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച മ്യാന്‍മറിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സൂ ചിയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് സൂ ചി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍, നോര്‍വേയിലേക്കാകും ആദ്യം പോകുകയെന്നാണ് അവരുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
1989ല്‍ പട്ടാളം അറസ്റ്റുചെയ്തശേഷം തുടര്‍ന്നുള്ള 21 വര്‍ഷത്തില്‍ 15 വര്‍ഷവും സൂചി വീട്ടുതടങ്കലിലായിരുന്നു. 2010 നവംബറിലാണ് അവരെ മോചിപ്പിച്ചത്. വീട്ടുതടങ്കലില്‍നിന്ന് ഇടയ്ക്ക് ഇളവു ലഭിച്ചപ്പോഴൊന്നും വിദേശത്തേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. തന്നെ ജന്മനാട്ടിലേക്ക് പട്ടാളഭരണകൂടം തിരികെ പ്രവേശിപ്പിച്ചില്ലെങ്കിലോ എന്ന ആശങ്ക മൂലമായിരുന്നു ഇത്. അതേസമയം, മുന്‍ ജനറല്‍ കൂടിയായ മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍ ഏപ്രില്‍ 20 മുതല്‍ 24 വരെ ജപ്പാന്‍ സന്ദര്‍ശിക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. ആറുരാഷ്ട്ര ഏഷ്യന്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. 28 വര്‍ഷത്തിനുശേഷമാണ് മ്യാന്‍മര്‍ ഭരണാധികാരി ജപ്പാന്‍ സന്ദര്‍ശിക്കുന്നത്.
deshabhimani 190412
Sunday, April 1, 2012
മ്യാന്‍മാര്‍ ഉപതെരഞ്ഞെടുപ്പ്; ആങ് സാങ് സൂക്കിയ്ക്ക് ജയം
664 അംഗ മ്യാന്‍മാര്‍ പാര്‍ലമെന്റില്‍ ഒഴിഞ്ഞുകിടക്കുന്ന 45 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂക്കിയ്ക്ക് ജയം. കാവ്ഹ്മു മണ്ഡലത്തില്‍ നിന്നാണ് സൂക്കി തെരഞ്ഞെടുക്കപ്പെട്ടത്. 2015ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ സൂചകമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തല്‍. 2010ല്‍ പൊതു തെരഞ്ഞെടുപ്പ് നടന്നെങ്കിലും പട്ടാള ഭരണകൂടം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായരുന്നു.
45ല്‍ 44 സീറ്റിലും സൂക്കിയുടെ പാര്‍ട്ടി മത്സരിച്ചു. തെരഞ്ഞെടുപ്പില്‍ സൂക്കിയുടെ വിജയം രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ പ്രവചിച്ചിരുന്നു. 1990ലെ തെരഞ്ഞെടുപ്പില്‍ സൂക്കി ചരിത്ര വിജയം നേടിയിരുന്നെങ്കിലും പട്ടാള ഭരണകൂടം അത് അംഗീകരിച്ചിരുന്നില്ല. സൂക്കിയുടെ തെരഞ്ഞെടുപ്പിലൂടെ പാശ്ചാത്യരാജ്യങ്ങള്‍ മ്യാന്‍മാറിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കാന്‍ വഴിതെളിയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
അതേസമയം മാധ്യമപ്രവര്‍ത്തകരടക്കം അന്താരാഷ്ട്ര നിരീക്ഷകര്‍ മ്യാന്‍മാറിലെത്തിയിട്ടുണ്ട്. സമാധാനപരമായ വോട്ടെടുപ്പ് നടന്നാല്‍ ഉപരോധത്തില്‍ ഇളവ് നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സൈനിക ഭരണകൂടത്തെ അറിയിച്ചിരുന്നു.
deshabhimani
Friday, January 6, 2012
മ്യാന്‍മറില്‍ ജനാധിപത്യം പുലരുമെന്ന് സൂകി
യാംഗോണ്‍: മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂകി. യാംഗോണില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി വില്യം ഹേഗുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സൂകി. 1955 നുശേഷം ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നത്.
തന്റെ ജീവിതകാലത്തു തന്നെ മ്യാന്‍മറില്‍ ജനാധിപത്യ ഭരണകൂടം നിലവില്‍ വരുന്നത് കാണാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച സൂകി അതിന് എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ലെന്നും അഭിപ്രായപ്പെട്ടു. രാഷ്ട്രീയക്കുറ്റവാളികളെ എത്രയും പെട്ടെന്നു തന്നെ മോചിപ്പിക്കണമെന്നും സൂകി ആവശ്യപ്പെട്ടു. 20 വര്‍ഷം നീണ്ട പട്ടാള ഭരണം അവസാനിക്കുകയും രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തതോടെ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ മ്യാന്‍മര്‍ സന്ദര്‍ശിച്ചിരുന്നു. പട്ടാള ഭരണകൂടത്തിന്റെ പിന്തുണയുളള സിവിലിയന്‍ സര്‍ക്കാരാണ് ഇപ്പോള്‍ മ്യാന്‍മറില്‍ ഭരണം നടത്തുന്നത്. ഏകപക്ഷീയമായി നടന്ന തിരഞ്ഞെടുപ്പില്‍ സൂകിയുടേതുള്‍പ്പെടെയുളള പാര്‍ട്ടികള്‍ക്ക് മത്‌സരിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു.
2010 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാള ഭരണകൂടം കൊണ്ടുവന്ന ശക്തമായ നിയമങ്ങളെ തുടര്‍ന്ന് സൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് മത്‌സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് സൂകിയുടെ പാര്‍ട്ടി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും
അടുത്തുതന്നെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സൂകി സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മ്യാന്‍മറിലെ ഭരണകൂടം ജനാധിപത്യം നിലവില്‍ വരുത്തുന്നതിനായി കൈക്കൊണ്ട നടപടികളില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സംതൃപ്തി പ്രകടിപ്പിച്ചു.
janayugom 060112

Thursday, December 9, 2010
അല്പം വിദേശവാര്‍ത്തകള്‍ 4
മ്യാന്‍മര്‍ പ്രശ്‌നത്തില്‍ ഇന്ത്യ കാര്യക്ഷമമായ നിലപാട് സ്വീകരിക്കണമെന്ന് സൂകി
ന്യൂഡല്‍ഹി: മ്യാന്‍മറില്‍ ജനാധിപത്യത്തിനായി നടക്കുന്ന സമരത്തിന് ഇന്ത്യ പിന്തുണ നല്‍കണമെന്ന് ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂകി അഭ്യര്‍ഥിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇക്കാര്യത്തില്‍ ക്രിയാത്മകമായ നടപടികളാണ് സ്വീകരിക്കേണ്ടത്. മ്യാന്‍മറുമായുളള വാണിജ്യതാല്‍പ്പര്യങ്ങള്‍ ഇക്കാര്യത്തിന് വിലങ്ങുതടിയാകരുതെന്ന് പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂകി അഭിപ്രായപ്പെട്ടു.
മ്യാന്‍മര്‍ പട്ടാളഭരണകൂടവുമായുളള വാണിജ്യബന്ധം മ്യാന്‍മറിലെ ജനാധിപത്യത്തിന് അനുകൂലമായ നിലപാടെടുക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ഭരണകൂടത്തെ പിന്‍തിരിപ്പിക്കുന്നതായി നേരത്തേയുയര്‍ന്ന ആരോപണത്തെ പരാമര്‍ശിക്കുകയായിരുന്നു സൂകി. ഇന്ത്യാസന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും ഇക്കാര്യത്തിലുളള ഇന്ത്യയുടെ തണുപ്പന്‍ നയത്തെ വിമര്‍ശിച്ചിരുന്നു. പട്ടാള ഭരണകൂടവുമായുളള ഇന്ത്യയുടെ വ്യാപാരബന്ധത്തെ താന്‍ എതിര്‍ക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട സൂകി മ്യാന്‍മറിലെ ജനാധിപത്യമുന്നേറ്റത്തിനും തന്റെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്ക്കും ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നത് വസ്തുതയാണ്.
ഒരിക്കല്‍ സൂകിയുടെ പോരാട്ടങ്ങള്‍ക്ക് ഏറ്റവും ശക്തമായ പിന്തുണ നല്‍കിപ്പോന്നിരുന്ന ഇന്ത്യ 1990കളുടെ മധ്യത്തില്‍ പട്ടാളഭരണകൂടവുമായി വ്യാപാരബന്ധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് നിലപാടുകളില്‍ അയവുവരുത്തിയത്. പ്രകൃതിവാതക രംഗത്തും ജലവൈദ്യുതപദ്ധതികളിലും ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്.
നയതന്ത്ര രഹസ്യങ്ങള്‍ പരസ്യമായത് അമേരിക്കയുടെ കഴിവില്ലായ്മയെന്ന് ഓസ്‌ട്രേലിയ
സിഡ്‌നി: വിക്കിലീക്ക്‌സ് കേബിളുകള്‍ വഴി അമേരിക്കന്‍ നയതന്ത്രരഹസ്യങ്ങള്‍ പുറത്തായതില്‍ വെബ്‌സൈറ്റ് ഉടമ ജൂലിയന്‍ അസാഞ്ചെയെ പഴിച്ചിട്ട് കാര്യമില്ലെന്ന് ഓസ്‌ട്രേലിയ. അമേരിക്കയുടെ സുരക്ഷാ സംവിധാനത്തിലെ ഗുരുതരമായ പിഴവുകളാണ് ചോര്‍ച്ച വഴി പുറത്തുവന്നതെന്ന് വിദേശകാര്യമന്ത്രി കെവിന്‍ റുഡ് അഭിപ്രായപ്പെട്ടു. തന്നെക്കുറിച്ചുളള വിക്കിലീക്ക്‌സിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച റുഡ് ലണ്ടനില്‍ അറസ്റ്റ് ചെയ്യപ്പെട്ട അസാഞ്ചെയ്ക്ക് ഓസ്‌ട്രേലിയന്‍ പൗരനെന്ന നിലയില്‍ നയതന്ത്രപരമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അറിയിച്ചു.
സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗിക പീഡനക്കേസിലാണ് അസാഞ്ചെ ലണ്ടനില്‍ അറസ്റ്റിലായത്. അമേരിക്കയുമായിച്ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തനിക്കെതിരെ അധാര്‍മികമായ നീക്കം നടത്തുന്നതായി അസാഞ്ചെ നേരത്തേ ആരോപിച്ചിരുന്നു. വിക്കിലീക്ക്‌സ് കേബിളുകള്‍ പുറത്തുവിടരുതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് നേരത്തേ അസാഞ്ചെയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടരലക്ഷത്തോളം രഹസ്യ നയതന്ത്രരേഖകള്‍ വിക്കിലീക്ക്‌സിന്റെ കൈകളിലെത്താനിടയായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ അമേരിക്ക തയ്യാറാകണമെന്നും കെവിന്‍ റുഡ് ആവശ്യപ്പെട്ടു. വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് അമേരിക്കയുടെ കഴിവുകേടാണെന്നും ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ചെയ്ക്ക് നയതന്ത്രപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്നുമുളള പ്രഖ്യാപനം അമേരിക്ക-ഓസ്‌ട്രേലിയ ബന്ധത്തില്‍ വിളളല്‍ വീഴ്ത്തുമെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
വെസ്റ്റ്ബാങ്കിലെ പാര്‍പ്പിടനിര്‍മാണം; അമേരിക്ക ചുവടുമാറ്റുന്നു
ജെറൂസലെം: വെസ്റ്റ്ബാങ്കിലെ ജൂതപാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണത്തില്‍ അമേരിക്ക നിലപാട് മാറ്റി. തര്‍ക്കപ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന നടപടി ദീര്‍ഘിപ്പിക്കാനാകില്ലെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കാമെന്ന് പലസ്തീനെ വിശ്വസിപ്പിച്ചിരുന്ന അമേരിക്ക പെട്ടെന്നാണ് ഇതില്‍ നിന്നും പിന്‍തിരിയുന്നതായി പ്രഖ്യാപിച്ചത്. പാര്‍പ്പിട നിര്‍മാണ പ്രശ്‌നത്തില്‍ ഇനിയും ഇസ്രായേലിനെ നിര്‍ബന്ധിക്കാനാകില്ലെന്നാണ് അമേരിക്കയുടെ വാദം.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച നടപടിയുടെ കാലാവധി ദീര്‍ഘിപ്പിക്കാത്ത ഇസ്രായേല്‍ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ സെപ്തംബറില്‍ പലസ്തീന്‍ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ പുതിയ നിലപാടില്‍ പലസ്തീന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുളള സാധ്യതകള്‍ ഇസ്രായേല്‍ നിലപാട് മൂലം പ്രതിസന്ധിയിലായതായി പലസ്തീന്‍ നേതാവ് മെഹമൂദ് അബ്ബാസ് അഭിപ്രായപ്പെട്ടു. സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാനുളള അമേരിക്കന്‍ ശ്രമങ്ങളില്‍ ആത്മാര്‍ഥതയില്ലെന്ന് ഈ തീരുമാനത്തോടെ വ്യക്തമായതായി സമാധാനചര്‍ച്ചകളിലെ പ്രതിനിധിയും പലസ്തീന്‍ വിമോചന മുന്നണി സെക്രട്ടറി ജനറലുമായ യാസെര്‍ അബേദ് റാബോ ആരോപിച്ചു. വെസ്റ്റ്ബാങ്കിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കാന്‍ കഴിയാത്ത അമേരിക്ക എങ്ങനെയാണ് പശ്ചിമേഷ്യയില്‍ ശാശ്വതമായ ഒരു സമാധാന കരാറുണ്ടാക്കുകയെന്ന് അദ്ദേഹം ചോദിച്ചു. വോയ്‌സ് ഓഫ് പലസ്തീനിയന്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ്ബാങ്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാതെ യാതൊരുവിധ ചര്‍ച്ചകള്‍ക്കും സാധ്യതയില്ലെന്ന് അമേരിക്കയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാല്‍ അമേരിക്കയുടെ നിലപാടുമാറ്റത്തിലൂടെ ഇക്കാലമത്രയും അവര്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ പാഴ്‌വേലയായിരുന്നു വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്ക് മുന്‍പ് ഉപാധികള്‍ വയ്ക്കുന്ന പലസ്തീന്റെ നിലപാടാണ് സമാധാനശ്രമങ്ങള്‍ ഇരുട്ടിലാക്കിയതെന്ന് ഇസ്രായേല്‍ കാബിനറ്റ് സെക്രട്ടറി സീ ഹാസര്‍ അഭിപ്രായപ്പെട്ടു. സമാധാനശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പുതിയ സമവായമാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അമേരിക്കന്‍ വിദേശകാര്യ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അടുത്ത വര്‍ഷത്തോടെ സൈന്യം അഫ്ഗാന്‍ വിടുമെന്ന് കാമറൂണ്‍
ലണ്ടന്‍: അഫ്ഗാനില്‍ സഖ്യസേനയോടൊപ്പം പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സൈന്യം അടുത്ത വര്‍ഷം ആദ്യത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. അഫ്ഗാനിലെ ബ്രിട്ടീഷ് ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സൈനികരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്റെ ശക്തി കുറക്കുന്നതിലും അഫ്ഗാന്‍ പൊലീസിന് പരിശീലനം നല്‍കുന്നതിലും ഏറെ മുന്നോട്ടുപോയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
2015നകം ബ്രിട്ടീഷ് സേനയെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുമെന്നായിരുന്നു കാമറൂണ്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, നിര്‍ദിഷ്ട സമയത്തിനുമുമ്പുതന്നെ ബ്രിട്ടീഷ് സേനക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ പൊലീസ് ഓഫീസര്‍മാരുടെ പരിശീലനം പുരോഗമിക്കുകയാണെന്നും രണ്ട് മാസത്തിലൊരിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കിയ 500 അഫ്ഗാന്‍ പൊലീസുകാര്‍ പുറത്തിറങ്ങുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. 10,000 ബ്രിട്ടീഷ് സൈനികരാണ് അഫ്ഗാനിലുള്ളത്. ഇതിനിടയില്‍ അഫ്ഗാനില്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്നത് തുടരുകയാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസവും അഞ്ചുപേര്‍ കൊല്ലപ്പെട്ടിരിന്നു.
ജനയുഗം 091210

Tuesday, November 23, 2010
മ്യാന്‍മറില്‍ ഭരണകൂട അനുകൂലികള്‍ക്ക് മൃഗീയ ഭൂരിപക്ഷം
യാംഗോണ്‍: മ്യാന്‍മറില്‍ 20 വര്‍ഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാളഭരണകൂടത്തെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ വന്‍വിജയം നേടി. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ അരങ്ങേറിയെന്ന അന്താരാഷ്ട്രസമൂഹത്തിന്റെ വിലയിരുത്തലുകള്‍ തളളിക്കൊണ്ടാണ് പട്ടാള ഭരണകൂടം തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടത്. പട്ടാള ഭരണത്തെ അനുകൂലിക്കുന്ന യൂണിയന്‍ ആന്‍ഡ് സോളിഡാരിറ്റി ഡെവലപ്പ്‌മെന്റ് പാര്‍ട്ടി(യു എസ് ഡി പി) 76.8 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തെത്തി. ഉപരിസഭയിലും പ്രാദേശിക സഭയിലും ആകെയുളള 1,069 സീറ്റുകളില്‍ യു എസ് ഡി പി 842 സീറ്റുകള്‍ നേടി.
പട്ടാള ഭരണകൂട അനുകൂല പാര്‍ട്ടികളായ നാഷണല്‍ യൂണിറ്റി പാര്‍ട്ടി 5.7 ശതമാനം സീറ്റുകള്‍ നേടി രണ്ടാംസ്ഥാനത്തും ഷാന്‍ നാഷണാലിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നാം സ്ഥാനവും 3.2 ശതമാനം വോട്ടുനേടി രഖായിംഗ് നാഷണല്‍ ഡെവലപ്പ്‌മെന്റ് പാര്‍ട്ടി തൊട്ടടുത്ത സ്ഥാനവും പങ്കിട്ടു. ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍ എല്‍ ഡി)യില്‍ നിന്നും തെറ്റിപ്പിരിഞ്ഞവര്‍ രൂപീകരിച്ച നാഷണല്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന് 1.5 ശതമാനം വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുളളൂ.
കരുതല്‍ തടങ്കലിലായിരുന്ന ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂകിയെയും അവരുടെ പാര്‍ട്ടിയെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാതിരുന്ന പട്ടാള ഭരണകൂടം സൂകിക്ക് വോട്ടവകാശവും നിഷേധിച്ചു. ജയില്‍ മോചിതയായി തിരിച്ചെത്തിയ സൂകി പട്ടാളഭരണകൂടത്തിന്റെ പാവസര്‍ക്കാരിനെതിരെ ഏതു രീതിയിലുളള സമരമാര്‍ഗ്ഗമായിരിക്കും അവലംബിക്കുകയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ജനയുഗം 231110

Sunday, November 14, 2010
ഓങ് സാന്‍ സൂകി: ജീവിതം പോരാട്ടം
* ഇന്നത്തെ യാംഗോണില്‍ 1945 ജൂണില്‍ ബര്‍മ്മന്‍ സ്വതന്ത്ര സമര നേതാവ് ജനറല്‍ ഓങ് സാന്റെയും കിന്‍ കിയുടെയും മകളായി ജനിച്ചു
* ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ രാഷ്ട്രമീമാംസ, ഓക്‌സ്‌ഫോഡ് സര്‍വകലാശലയില്‍ തത്വശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളില്‍ പഠനം
* 1972 -ല്‍ ബ്രട്ടീഷുകാരനായ അധ്യാപകന്‍ മിഖായേല്‍ അരിയാസിനെ വിവാഹം ചെയ്തു.
* 1988-ല്‍ മാരണാസന്നയായ മാതാവിനെ പരിചരിക്കാന്‍ ബര്‍മ്മയിലേക്ക് മടങ്ങി. പട്ടാള ഭരണകൂടത്തിനെതിരെ സമരങ്ങള്‍ ശക്തിപ്പെട്ടു വരുന്ന സമയമായിരുന്നു അത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക്.
* നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ സജീവ പങ്കാളിത്തം
* പാര്‍ട്ടിയുടെ സ്ഥാപക സെക്രട്ടറി ജനറല്‍. പട്ടാള ഭരണത്തിന് വിരാമമിടാന്‍ ആഹ്വാനം
* 1989-ല്‍ 15 വര്‍ഷത്തെ തടവ് വിധിക്കുന്നു
* 1990-ല്‍ സമ്മര്‍ദത്തെ തുടര്‍ന്ന് പൊതുതിരഞ്ഞടുപ്പിന് സൈനിക ഭരണകൂടം സമ്മതിക്കുന്നു
* 485-ല്‍ 392 സീറ്റുകളും നേടി സൂകിയുടെ പാര്‍ട്ടി തിരഞ്ഞടുപ്പില്‍ വിജയിച്ചു. എന്നാല്‍ ഭരണകൂടം അധികാരം കൈമാറാന്‍ വിസമ്മതിച്ചു.
* 1991-ല്‍ സമാധാനത്തിനുളള നൊബേല്‍ സമ്മാനിച്ച് ലോകം ആദരം പ്രകടിപ്പിക്കുന്നു
* 1999-ല്‍ ഭര്‍ത്താവ് ലണ്ടനില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നു മരിച്ചു. അവസാനമായി കാണാനുളള സൂകിയുടെ ആഗ്രഹത്തിന് ഭരണകൂടം വിലങ്ങ് തടിയാവുന്നു
* 1995-ല്‍ യാത്രാവിലക്കോടെ മോചിപ്പിച്ചെങ്കിലും വിലക്ക് മറികടന്നതിനെ തുടര്‍ന്ന് വീണ്ടും വീട്ടുതടങ്കല്‍
* 2003-ല്‍ ഡെപ്പിയാന്‍ കൂട്ടകൊല-ഡെപ്പിയാന്‍ നഗരത്തില്‍ ജനാധിപത്യ അനുകുല യോഗം കലക്കിയ പട്ടാളം 70-ല്‍ അധികം പേരെ കൂട്ടക്കൊല ചെയ്തു
* 2009 ആഗസ്ത് 11-ല്‍ അമേരിക്കന്‍ മധ്യസ്ഥന്‍ ജോണ്‍ യെട്ടാവ സുകിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി.
* സ്വന്തം പാര്‍ട്ടിയെ വിലക്കിയതിനെ തുടര്‍ന്ന് പൊതുതിരഞ്ഞടുപ്പ് ബഹിഷ്‌കരിക്കുന്നു
* 2099 മേയ് 14ന് യു എന്‍ രാഷ്ട്രീയ തടവുകാര്‍ക്കുളള സമിതി സൂകിയുടെ തടവ് അനധികൃതമാണന്ന് പ്രഖ്യാപിക്കുന്നു
* 2009മേയ് 18ന് സൂകിയും ജോണ്‍ യോട്ടോവേയും വിചാരണ നേരിടുന്നു
* 2009 ജൂണ്‍26-ല്‍ യു എന്‍ ദൂതന്‍ ഇബ്രാഹിം ഗംബാരി സൂകിയുമായി ചര്‍ച്ച നടത്തി
* 2009 ആഗസ്ത് 11-ല്‍ യു എന്‍ സെക്രടറി ജനറല്‍ ബര്‍മ സന്ദര്‍ശിച്ചു പക്ഷെ സുകിയെ കാണാന്‍ ഭരണകൂടം അനുവദിച്ചില്ല
* 2010 മേയ്6-ല്‍ യുഎസ് സംഘം സുകിയെ സന്ദര്‍ശിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി കോര്‍ട്ട് കാംബലുമായി സൂകി ചര്‍ച്ച നടത്തുന്നു
* 2010 നവംബര്‍ 12 സൂകിയുടെ തടവ് തീര്‍ന്നതിനെ തുടര്‍ന്ന് മോചിപ്പിക്കാനുളള ശ്രമങ്ങള്‍ പട്ടാള ഭരണകൂടം ആരംഭിക്കുന്നു
*2010 നവംബര്‍ 13 സുകിയെ മോചിപ്പിക്കുന്നു.
പ്രതിപക്ഷത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പ്
യാംഗോണ്‍: മ്യാന്‍മര്‍ പട്ടാളഭരണകൂടത്തിന്റെ മര്‍ക്കടമുഷ്ടി ഒടുവില്‍ ജനാധിപത്യത്തിന്റെ സഹനസമര നായികയ്ക്ക് മുന്നില്‍ കീഴടങ്ങി. ഒന്നരപതിറ്റാണ്ടായി പട്ടാളഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സൂകി ജയില്‍ മോചിതയായ വാര്‍ത്ത ആവേശത്തോടെയാണ് ലോകം ശ്രവിച്ചത്.
രാഷ്ട്രീയ പ്രവര്‍ ത്തനം പാടില്ല, വിദേശ മാധ്യമ ങ്ങളുമായി അഭിമുഖം പാടില്ല തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പട്ടാള ഭരണകൂടം ശ്രമിച്ചെങ്കിലും അന്തരത്തിലുളള ഒരു മോചനം തനിക്കാവശ്യമില്ലെന്ന സൂകിയുടെ ഉറച്ച നിലപാടിനു മുന്നില്‍ പട്ടാളഭരണകൂടം അടിയറവു പറയുകയായിരുന്നു.
ഏകപക്ഷീയമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തി തങ്ങള്‍ക്കനുകൂലമായ പാര്‍ട്ടികളെ ഭരണത്തിലവരോധിച്ച പട്ടാള ഭരണകൂടത്തിന് സൂകി പുറത്തുവരുന്നത് ഏറെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സൂകിയുടെ നേതൃത്യത്തിലുളള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയെ മ്യാന്‍മര്‍ ഭരണകൂടം നിരോധിച്ചെങ്കിലും സൂകിയുടെ തിരിച്ചുവരവാകും ഇനി രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 37 പാര്‍ട്ടികളാണ് മല്‍സരിച്ചത്.
പട്ടാള ഭരണകൂടത്തെ പിന്താങ്ങുന്ന രാഷ്ട്രീയപാര്‍ട്ടികളാണ് കൂടുതലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും 80 ശതമാനം സീറ്റുകള്‍ നേടിയതും. സൂകിയുടെ പാര്‍ട്ടിയില്‍ നിന്നും പിരിഞ്ഞു പോയ ഏതാനും ചിലര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നെങ്കിലും കാര്യമായ മത്‌സരം കാഴ്ച വയ്ക്കാനായില്ല.
സൂകിയുടെ തിരിച്ചുവരവ് പല പാര്‍ട്ടികളിലായി ചിതറിക്കിടക്കുന്ന ദേശീയ വാദികളെയും സ്വാതന്ത്ര്യമോഹികളായ ജനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുമെന്നും പോരാട്ടം ശക്തിപ്പെടുമെന്നും കണക്കുകൂട്ടുന്നു. മോചനത്തിന് ഉപാധികളുമായെത്തിയ പട്ടാള ഭരണകൂടത്തിന് മുന്നില്‍ കീഴടങ്ങാതിരുന്നതും സൂകിയുടെ പോരാട്ട വീര്യം വര്‍ധിതവീര്യത്തോടെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്.
എന്തായാലും പട്ടാള ഭരണകൂടത്തിന്റെ പുതിയ ഭരണഘടനയേയും സര്‍ക്കാരിനെയും സൂകി അംഗീകരിക്കില്ലെന്നും മ്യാന്‍മറില്‍ ഇനി നിരന്തര പ്രക്ഷോഭത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നതെന്നും ഉറപ്പാണ്. പട്ടാള ഭരണകൂടത്തിനെതിരായ പാര്‍ട്ടികള്‍ സൂകിയുടെ കുടക്കീഴിലേയ്ക്ക് വന്ന് പിരിച്ചുവിടപ്പെട്ട നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്ക്ക് ബദലായി ഒരു ശക്തി രൂപപ്പെട്ടുവരുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. രാജ്യത്തിന് പുറത്തു താമസിക്കുന്ന മ്യാന്‍മര്‍ വംശജരും രാജ്യത്തെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുളള ശ്രമവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ആയിരക്കണക്കിന് അനുയായികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ വീട്ടുതടങ്കലില്‍ നിന്നും പുറത്തുവന്ന സൂകി ഇന്ന് മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജനയുഗം 141110

Saturday, November 13, 2010
സൂകി മോചനത്തിലേയ്ക്ക്
യാംഗോണ്‍: മ്യാന്‍മറിലെ ജനാധിപത്യപ്പോരാട്ടങ്ങളുടെ മുന്‍നിര പോരാളിയായ ഓങ് സാന്‍ സൂകി രണ്ടു പതിറ്റാണ്ടു നീണ്ട തടവറ ജീവീതത്തില്‍നിന്ന് മോചനത്തിലേയ്ക്ക്. സൂകിയുടെ തടങ്കല്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, അവരുടെ മോചനത്തിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മ്യാന്‍മറിലെ പട്ടാള ഭരണകൂട വൃത്തങ്ങള്‍ പറഞ്ഞു. മോചന ഉത്തരവില്‍ പട്ടാള ഭരണാധികാരികള്‍ ഒപ്പുവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലോകത്തെ തന്നെ ഏറ്റവും പ്രമുഖയായ രാഷ്ട്രീയ തടവുകാരിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സൂകിയുടെ അനുയായികള്‍.
സൂകിയുടെ മോചനം ഉറപ്പാണെന്ന്, പേരു വെളിപ്പെടുത്താത്ത പട്ടാള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. മോചന ഉത്തരവില്‍ പട്ടാള ഭരണാധികാരികള്‍ ഒപ്പുവച്ചതായും ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമോ സൂകിയുടെ പ്രതികരണമോ രാത്രി വൈകും വരെ ലഭ്യമായിട്ടില്ല. സൂകിയുടെ തടങ്കല്‍ കാലാവധി ഇന്ന് അവസാനിക്കുമെന്ന് അവരുടെ അഭിഭാഷകര്‍ അറിയിച്ചു.
മ്യാന്‍മറില്‍ (പഴയ ബര്‍മ) ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയതിന്റെ പേരിലാണ് പട്ടാള ഭരണകൂടം ഓങ് സാന്‍ സൂകിയെ വീട്ടു തടങ്കലിലാക്കിയത്. സൂകിയുടെ മോചനത്തിനായി ലോകമെങ്ങും ഉയരുന്ന മുറവിളികള്‍ക്കിടെ, രണ്ടു പതിറ്റാണ്ടായി ഭരണകൂടം അവരുടെ തടങ്കല്‍ കാലാവധി നീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 27ന് തടങ്കല്‍ കാലാവധി അവസാനിച്ചെങ്കിലും സൂകിയെ തടവിലാക്കിയിരിക്കുന്ന വീടിനു സമീപം ഒരു അമേരിക്കന്‍ പൗരനെ കണ്ടെത്തിയെന്ന പേരില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു.
ഇരുപതു വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ബര്‍മയുടെ സ്ഥാപകനായി കരുതപ്പെടുന്ന ജനറല്‍ ഓങ് സാന്റെ മകളായ സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) വിജയം നേടിയിരുന്നു. എന്നാല്‍ സൂകിയെ തടവിലാക്കിയ പട്ടാള ഭരണകൂടം പാര്‍ട്ടിയെ ഭരണമേല്‍ക്കാന്‍ അനുവദിച്ചില്ല. ഇരുപതു വര്‍ഷത്തിനിപ്പുറം രാജ്യത്ത് ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന പാര്‍ട്ടി വിജയം അവകാശപ്പെട്ടിരിക്കുന്നതിനിടെയാണ് സൂകിയുടെ മോചനത്തിനു നീക്കം നടക്കുന്നത്. തിരഞ്ഞെടുപ്പിനെതിരെ ഉയര്‍ന്ന വിമര്‍ശനം മറയ്ക്കുന്നതിനാണ് സൂകിയെ മോചിപ്പിക്കുന്നതിന് നീക്കം നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മോചിപ്പിക്കപ്പെടുന്ന പക്ഷം പാര്‍ട്ടി ആസ്ഥാനത്ത് സൂകി വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അനുയായികള്‍ പറഞ്ഞു. ഒരു വിധത്തിലുള്ള ഉപാധികളും കൂടാതെയുള്ള മോചനം മാത്രമേ സൂകി സ്വീകരിക്കൂവെന്ന് അവരോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കണം എന്ന നിബന്ധനയില്‍ അവര്‍ തടങ്കലില്‍നിന്ന് പുറത്തുവരാനുള്ള സാധ്യതയില്ലെന്ന് എന്‍ എല്‍ ഡി വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ യാംഗോണ്‍ വിടണമെന്ന നിബന്ധനയില്‍ ഭരണാധികാരികള്‍ സൂകിക്ക് മോചന വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.
സൂകിയുടെ മോചനം പ്രതീക്ഷിച്ച് നൂറുകണക്കിന് അനുയായികള്‍ എന്‍ എല്‍ ഡി ആസ്ഥാനത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഓങ് സാന്‍ സൂകിയുടെ മോചനത്തിനു സമയമായെന്ന് എഴുതിയ ബാനറുകളുമായാണ് അവര്‍ പാര്‍ട്ടി ആസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്.
2002ല്‍ തടങ്കലില്‍നിന്ന് താല്‍ക്കാലികമായി മോചിപ്പിക്കപ്പെട്ട സൂകിക്ക് വന്‍ വരവേല്‍പ്പായിരുന്നു അനുയായികള്‍ യാംഗോണില്‍ ഒരുക്കിയത്. തൊട്ടടുത്ത വര്‍ഷം സൂകിയുടെ സുരക്ഷയ്‌ക്കെന്ന പേരില്‍ ഭരണകൂടം വീണ്ടും വീട്ടുതടങ്കലിലാക്കുകയായിരുന്നു.
മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി
മ്യാന്‍മറിലെ പട്ടാള ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ, ജനാധിപത്യ ലംഘനങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത് ഓങ് സാന്‍ സൂകിയുടെ പോരാട്ടമാണ്. അതിന്റെ പേരിലാണ് രണ്ടു പതിറ്റാണ്ടായി അവര്‍ തടവില്‍ കഴിയുന്നതും. 48 വര്‍ഷമായി പട്ടാള ഭരണം നിലനില്‍ക്കുന്ന മ്യാന്‍മറില്‍ 1990ല്‍ തിരഞ്ഞെടുപ്പു നടന്നെങ്കിലും ജയം നേടിയ പാര്‍ട്ടിക്ക് അധികാരം ഏറ്റെടുക്കാനായില്ല. ഇരുപതു വര്‍ഷത്തിനിപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ ജയം അവകാശപ്പെടുന്നതാവട്ടെ, പട്ടാളത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയും. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാനുള്ള പുതിയ പോരാട്ടമുഖത്തേയ്ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ സൂകി മോചിപ്പിക്കപ്പെടുന്നത്.
സൂകി: വീട്ടമ്മയില്‍ നിന്നും പോരാട്ടത്തിന്റെ കനല്‍ വഴികളിലേയ്ക്ക്
സാധാരണ വീട്ടമ്മയില്‍ നിന്നും ബര്‍മയിലെ പട്ടാള ഏകാധിപത്യത്തിനെതിരെയുളള സാധാരണ ജനതയുടെ പോരാട്ടത്തിന്റെ നെടുന്തൂണായി മാറിയ പോരാളിയാണ് ഓങ് സാങ് സൂകി. 1945 ജൂണ്‍ 19ന് ബര്‍മന്‍ സ്വതന്ത്ര സമര നേതാവ് ഓങ് സാങിന്റെ മകളായി പിറന്ന സുകിയുടെ ജീവിതം എന്നും കനല്‍ വഴികളിലൂടെയായിരുന്നു. സൂകിക്ക് രണ്ടു വയസുള്ളപ്പോള്‍ പട്ടാളം അച്ഛനെ നിഷ്ഠൂരമായി കൊന്നു. ബര്‍മ്മ, ഇന്ത്യ, ബ്രിട്ടന്‍ എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ സൂകി 1988ല്‍ മരണാസന്നയായ മാതാവിനെ പരിചരിക്കാന്‍ മ്യാന്‍മറില്‍ തിരിച്ചെത്തി. ആവര്‍ഷം ആഗസ്ത് എട്ടിന് സ്വതന്ത്ര്യം ആവശ്യപ്പെട്ട് സമരം ചെയ്ത 5,000 സ്വതന്ത്ര സമരസേനാനികളെ സൈന്യം കൊന്നതിനെ തുടര്‍ന്ന് പ്രക്ഷോഭത്തിന്റെ ഭാഗമായി. 1988 സെപ്തംബര്‍ 24ന് പുതിയ ജനാധിപത്യ അനുകൂല രാഷ്ട്രീയ പാര്‍ട്ടി-നാഷണല്‍ ലീഗ് ഫോര്‍ ഡോമോക്രസി രൂപീകരിച്ചു.
ലോകരാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പട്ടാള ഭരണകൂടം 1990 പൊതുതിരഞ്ഞടുപ്പ് പ്രഖ്യാപിച്ചു.നാഷണല്‍ ലീഗിന് വേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് സൂകിയെ തടവിലാക്കിയെതങ്കിലും തിരഞ്ഞടുപ്പില്‍ 82 ശതമാനം വോട്ട് നേടി സുകിയുടെ പാര്‍ട്ടി വിജയിച്ചു. പക്ഷേ അധികാരം കൈമാറാന്‍ പട്ടാളം വിസമ്മതിച്ചു. ജൂലൈ 1995 യാത്രയില്‍ നിയന്ത്രണത്തോടെ വിട്ടയച്ചു. വിദേശത്തുളള കുടുംബത്തോടപ്പം ചേരാന്‍ അവരെ ഭരണകൂടം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. 1997ല ഭര്‍ത്താവ് മിഖായേല്‍ അരിയാസ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ലണ്ടനില്‍ മരിച്ചു. എന്നാല്‍ പ്രിയതമനെ ഒരുനോക്ക് കാണാന്‍ പട്ടാളം അനുവദിച്ചില്ല. 2002 രാജ്യത്താകമാനം സഞ്ചരിക്കാന്‍ അനുവദിച്ചുകൊണ്ട് മോചിപ്പിച്ചു.
ഭരണകൂടം നിസഹകരണം തുടര്‍ന്നതിനെ തുടര്‍ന്ന് റസാലി ദൗത്യം തുടരാനാവാതെ മടങ്ങി. സുകി രാജ്യത്താകെ പര്യടനം തുടങ്ങി. സമ്മേളനത്തില്‍ തടിച്ചുകൂടുന്ന ജനത്തെ കണ്ട് ഭയന്ന പട്ടാള ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് സമ്മേളനങ്ങള്‍ കലക്കാന്‍ തുടങ്ങി. 2003 മേയ് 30 ന് വാഹനവ്യൂഹത്തെ ആക്രമിച്ച് സുകികെതിരെ വധശ്രമം. 70 പേര്‍ക്ക് ദാരുണാന്ത്യം. തുടര്‍ന്ന് വീണ്ടും വീട്ട് തടങ്കല്‍. സൂകിയുടെ സുരക്ഷ കണക്കിലെടുത്തെന്നാണ് ഇക്കുറി പട്ടാളം പറഞ്ഞത്. മര്‍ദക ഭരണകൂടത്തിനെതിരെ സ്വന്തം ജീവിതം കൊണ്ട് സഹന സമരം ചെയ്യുന്ന സൂകിക്ക് 1991ല്‍ സമാധാനത്തിനുളള നൊബേല്‍ സമ്മാനം സമര്‍പ്പിച്ച് ലോകം ആദരവ് പ്രകടിപ്പിച്ചു. നിയമത്തിന്റെ കണക്കനുസരിച്ച് ഇന്നുതീരുകയാണ് സൂകിയുടെ തടവുകാലം. പട്ടാളം മറിച്ചുചിന്തിച്ചില്ലെങ്കില്‍ സൂകിയുടെ 21 വര്‍ഷത്തെ നീണ്ട തടവിന് താത്കാലിക വിരാമമാകും, വീണ്ടും മറ്റെരു തടവറ ഒരുങ്ങുന്നതു വരെ.
ജനയുഗം 131110

Subscribe to:
Posts (Atom)