Sunday, January 31, 2010

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നവും പാര്‍ടി നിലപാടും

മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതിന്റെയും, തെറ്റിദ്ധാരണാജനകങ്ങളായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം, അതിന്റെ ചരിത്രം, പരിഹാ‍രനിര്‍ദ്ദേശങ്ങള്‍, സി.പി.എം നിലപാട് എന്നിവ വിശദീകരിക്കുന്ന പിണറായി വിജയന്റെ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.

ഭൂപ്രശ്നം കേരളത്തിലിന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിയും നിലവിലുണ്ട്. പല രീതിയിലും വ്യാഖ്യാനിച്ച് യഥാര്‍ഥ പ്രശ്നത്തെ വക്രീകരിക്കാനുള്ള ശ്രമങ്ങളും സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇതിന്റെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പറ്റുമോ എന്ന പരിശ്രമവും നടത്തുന്നു. ഈ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ ഭൂപ്രശ്നത്തെ ശാസ്ത്രീയമായി പഠിച്ച് വിശകലനം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്.

പ്രകൃതിയെ മനുഷ്യവാസത്തിന് അനുയോജ്യമാംവിധം മാറ്റിമറിക്കുന്ന ചരിത്രവികാസ പ്രക്രിയ മറ്റെല്ലായിടങ്ങളിലും എന്നപോലെ കേരളത്തിലും നടന്നു. അതിന്റെ ഫലമായി വനമേഖലകള്‍ മനുഷ്യവാസത്തിന് അനുയോജ്യമായവിധം മാറ്റുന്നതും കൃഷിക്ക് മണ്ണൊരുക്കുന്നതുമായ പ്രക്രിയ നടന്നു. ജനവാസകേന്ദ്രങ്ങളും അവയെ ചുറ്റിപ്പറ്റി അങ്ങാടികളും ചെറിയ ടൌഷിപ്പുകളുമെല്ലാം കേരളത്തിലും രൂപപ്പെട്ടു. പൊതുവില്‍ നടന്ന ഈ മാറ്റം കുറെ വൈകിയാണ് ഇടുക്കിമേഖലയില്‍ ആരംഭിച്ചതെന്നു കാണാം. ഇവിടെ സംഘടിതമായ കുടിയേറ്റം തുടങ്ങിയത് 395 വര്‍ഷം മുമ്പ് വട്ടവട മേഖലയിലായിരുന്നു. മധുര ഭരിച്ച തിരുമലനായ്ക്കരുടെ സൈന്യത്തിലെ മുനിയറ ശില്‍പ്പികളാണ് കുടിയേറിയ ആദ്യത്തെ ജനവിഭാഗം. പിന്നീട് ടിപ്പുവിന്റെ പടയോട്ടത്തെത്തുടര്‍ന്ന് മധുരയില്‍നിന്ന് പലായനം ചെയ്തവരില്‍ ഒരു വിഭാഗം കൊട്ടാക്കൊമ്പൂര്‍, കോവിലൂര്‍, കാന്തല്ലൂര്‍, പുത്തൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ എട്ടൂരിലും താമസം ആരംഭിച്ചു. അഞ്ചുനാട് എന്ന് പൊതുവില്‍ ഈ പ്രദേശങ്ങള്‍ അറിയപ്പെട്ടു. തുടര്‍ന്നുള്ള നാളുകളില്‍ ഈ പ്രദേശങ്ങളിലേക്ക് പരമ്പരയായി കൃഷിക്കാര്‍ കുടിയേറിപ്പാര്‍ത്തു.

ഈ കുടിയേറ്റത്തിന് അക്കാലത്ത് ഭരണാധികാരികളുടെ നല്ല പിന്തുണ ഉണ്ടായിരുന്നു. ഈ മേഖലയിലെ കൃഷിയിലൂടെയും മറ്റും ലഭിക്കുന്ന വരുമാനം രാജ്യത്തിന്റെ ഖജനാവ് ശക്തിപ്പെടുത്തുമെന്ന കാഴ്ചപ്പാടായിരുന്നു ഇതിന്റെ പിന്നില്‍. 1822 ലെ തിരുവെഴുത്ത് വിളംബരം പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. "മേല്‍ എഴുതിയ മലകളില്‍ ഏലത്തോട്ടങ്ങള്‍ വെട്ടിയുണ്ടാക്കുന്നതിന് ഏറിയ സ്ഥലങ്ങള്‍ കിടപ്പുള്ളതുപ്രകാരം കേഴ്വിപ്പെട്ടിരിക്കെ കൊണ്ട് കുടിയാരായവര്‍ നല്ലതുപോലെ പ്രയാസപ്പെട്ട പണ്ടാരവകയ്ക്ക് കൂടുതല്‍ വരുവാന്‍ തക്കവണ്ണം കാടുകള്‍ വെട്ടി തോട്ടങ്ങള്‍ അധികമായി ഉണ്ടാക്കിയാല്‍ അതിന് തക്കവണ്ണമുള്ള അനുഭവങ്ങള്‍ അവര്‍ക്ക ചെയ്യുന്നതും അല്ലാതെ 'കുടിയാരായവര്‍മാര്‍' പണ്ടാരവകയ്ക്ക് ഗുണമായിട്ട് നില്‍ക്കുന്നതിന് തക്കം പോലെ അവരെ കാര്യമായിട്ട് രക്ഷിക്കുകയും ചെയ്യും.''

ഇതോടൊപ്പംതന്നെ കുടിയേറ്റത്തെ സഹായിക്കുന്ന ചില വനനിയമങ്ങളും പാസാക്കപ്പെട്ടു. 1893 ല്‍ റഗുലേഷന്‍ രണ്ട് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ വനനിയമം നിലവില്‍വന്നു. 1896 ല്‍ കാര്‍ഡമം ഹില്‍ റിസര്‍വ് വിളംബരം ഉണ്ടായി. ഇങ്ങനെ 2,64,855 ഏക്കര്‍ വിസ്തൃതിയുള്ള കാര്‍ഡമം ഹില്‍ റിസര്‍വ് എന്ന് സര്‍ക്കാര്‍ രേഖകളില്‍ പറയുന്ന പ്രദേശം രൂപപ്പെട്ടു. 1898 ആഗസ്റ് 12ന്റെ ഉത്തരവുപ്രകാരം ഏലംകൃഷിക്ക് ഉപയുക്തമല്ലാത്ത പ്രദേശം മറ്റു കൃഷിക്കായി പതിച്ചുകൊടുക്കുന്ന സ്ഥിതിയും സംജാതമായി. ഏലംകൃഷിക്ക് ഭൂമി പതിച്ചുകൊടുത്തതുപോലെ തേയിലക്കൃഷിക്കും രാജഭരണകാലത്തുതന്നെ ഭൂമി വിട്ടുകൊടുത്തതായി കാണാം. 1877 പൂഞ്ഞാര്‍ ചീഫ് കണ്ണന്‍ദേവന്‍ അഞ്ചുനാട്മല ജെ ഡി മറോയ്ക്ക് 5,000 രൂപ പ്രതിഫലത്തിനും 3,000 രൂപ ആണ്ടില്‍ പാട്ടം നിശ്ചയിച്ചുമാണ് കൊടുത്തത്. ഈ ഉടമ്പടി തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് വന്നപ്പോള്‍ മറ്റൊരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് റോഡ്, തോട് ഇവ നിര്‍മിക്കുന്നതിനും മറ്റ് പൊതുമരാമത്ത് പണികള്‍ക്കും പാട്ടഭൂമിയുടെ ഏത് ഭാഗവും ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. ഇവയ്ക്ക് നഷ്ടപരിഹാരം കമ്പനിക്ക് നല്‍കിയാല്‍ മതി എന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടു.

1870-1920 കാലഘട്ടത്തില്‍ തോട്ടം വ്യവസായവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കുടിയേറ്റം ഈ മേഖലയില്‍ നടക്കുകയുണ്ടായി. 1933-44 ല്‍ പള്ളിവാസല്‍-ചെങ്കുളം പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കി. 1946-47 കാലത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ അധിക ഭക്ഷ്യോല്‍പ്പാദന പദ്ധതി പ്രകാരവും 1950 ല്‍ വിമുക്തഭടന്മാര്‍ക്ക് ഭൂമി പതിച്ചുനല്‍കല്‍ സ്കീം അനുസരിച്ചും സര്‍ക്കാര്‍ ഭൂമി നല്‍കി. ഇതോടൊപ്പം സഹകരണ സംഘങ്ങള്‍ക്കും മത സംഘടനകള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന്റെ അണിയറനീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ഈ മേഖല തമിഴ്നാടിനോട് കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നു.

ഈ ഘട്ടത്തില്‍ പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, പീരുമേട്ടിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ വീതമുള്ള പ്ളോട്ടുകള്‍ നല്‍കി കൃഷിക്കാരെ കുടിയേറ്റിപ്പാര്‍പ്പിക്കുന്ന ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഈ കാലത്തുതന്നെ പലരും ഭൂമി വന്‍തോതില്‍ കൈവശപ്പെടുത്തുന്ന നിലയുമുണ്ടായി. സര്‍ക്കാരാണെങ്കില്‍ ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 1955 ല്‍ കോളനൈസേഷന്‍ സ്കീമനുസരിച്ചും 1958 ലെ ലാന്‍ഡ് അസൈന്‍മെന്റ് സ്കീം അനുസരിച്ചും സര്‍ക്കാര്‍തന്നെ കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലയുണ്ടായി. സര്‍ക്കാര്‍ വ്യക്തികളില്‍നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ഭൂമി പതിച്ചുകൊടുക്കുന്ന രീതി നിലവില്‍വന്നു. ഈ കാലത്ത് നിരവധിപേര്‍ ഇവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. എന്നാല്‍, രേഖയുടെ പിന്‍ബലം ഇവയ്ക്കുണ്ടായിരുന്നുമില്ല.

1967 ല്‍ ഇടുക്കിപദ്ധതിയുടെ ഭാഗമായും കൂടാതെ വെള്ളത്തൂവല്‍ പവര്‍ ഹൌസ് നിര്‍മാണവുമായി ബന്ധപ്പെട്ടും എത്തിച്ചേര്‍ന്നവര്‍ ഭൂരിഭാഗവും ഇവിടെത്തന്നെ താമസിക്കുന്ന നിലയാണുണ്ടായത്. ഇടുക്കിയിലെ കുടിയേറ്റചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാകുന്നു- ഈ മേഖലയില്‍ ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തത് സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുടെ പശ്ചാത്തലത്തിലായിരുന്നു എന്നത്. മാത്രമല്ല, അത് സര്‍ക്കാരിന്റെ ആവശ്യവുമായിരുന്നു. അങ്ങനെ നടന്ന കുടിയേറ്റത്തില്‍ കുറെപ്പേര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ ലഭിച്ചിരുന്നുവെങ്കിലും ഒരു വലിയ ശതമാനത്തിന് അത്തരം രേഖകള്‍ സ്വായത്തമാക്കാനായില്ല. ഈ അവസരത്തില്‍ അധികാരത്തില്‍ വന്ന കോഗ്രസ് ഗവമെന്റുകള്‍ പദ്ധതി ആവശ്യത്തിന്റെയും മറ്റും പേരില്‍ കുടിയിറക്കുകള്‍ വ്യാപകമായി നടത്തുന്ന സ്ഥിതി ഉണ്ടായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം കര്‍ഷകരില്‍നിന്ന് ഉയര്‍ന്നുവന്നു.

ഈ പശ്ചാത്തലത്തിലാണ് ഹൈറേഞ്ചിലെ കൃഷിക്കാരെ കുടിയിറക്കുന്നതിനെതിരെ എ കെ ജിയുടെ നേതൃത്വത്തില്‍ 1961 ലും 1963 ലും അമരാവതി, ചുരുളി, കീരിത്തോട് എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്നത്. ഇതിനെത്തുടര്‍ന്ന് കൃഷിക്കാര്‍ക്ക് സ്വന്തം ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കാനും കൃഷിചെയ്യാനും അനുവാദം ലഭിച്ചു. ചില കൃഷിക്കാര്‍ക്ക് കൃഷി ആവശ്യങ്ങള്‍ക്കായി പകരം ഭൂമി ലഭിക്കുകയുംചെയ്തു. 1963 ല്‍ കുടിയൊഴിപ്പിക്കപ്പെട്ട 4,000 കുടുംബങ്ങള്‍ക്ക് 1967 ലെ ഇ എം എസ് സര്‍ക്കാരാണ് ഭൂമി നല്‍കിയത്. 1969-70 കാലഘട്ടത്തില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമിസമരത്തിന്റെ ഭാഗമായി ദേവികുളം താലൂക്കിലെ കൂമ്പന്‍പാറയിലും ഉടുമ്പന്‍ചോല താലൂക്കിലെ കൊമ്പൊടിഞ്ഞാലിയിലും ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും കൃഷിക്കാര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് താമസിച്ചുവരുന്നുമുണ്ട്. 1977 ല്‍ ആനച്ചാലില്‍ കുടിയൊഴിപ്പിക്കലിനെതിരെ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് ഇ കെ നായനാരും വി എസും ഇടപെട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുകയുംചെയ്തു.

ഈ കാര്യങ്ങളെല്ലാം കാണിക്കുന്നത് വ്യക്തമല്ലാത്ത ചട്ടങ്ങളുടെയും വിജ്ഞാപനങ്ങളുടെയും അഭാവം ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട് എന്നാണ്. റവന്യൂ-ഫോറസ്റ് ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കൂടിയായപ്പോള്‍ പ്രശ്നം നീതിപൂര്‍വം തീര്‍പ്പാക്കാന്‍ കഴിയാതെ വരികയുംചെയ്തു. അതിന്റെ ഫലമായി യഥാര്‍ഥ കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും അവകാശപ്പെട്ട രേഖ ലഭിക്കാത്ത നിലയുണ്ടായി. ഇതിന്റെ ഫലമായി തലമുറകളായി മണ്ണിനോട് മല്ലടിക്കുന്ന ചെറുകിട-ഇടത്തരം-ദരിദ്ര കര്‍ഷകരും നാലോ അഞ്ചോ സെന്റ് സ്ഥലമുള്ളവരും അരനൂറ്റാണ്ടിനു മേലെയായി താമസസ്ഥലം കെട്ടിയുണ്ടാക്കി കഴിയുന്ന ഗിരിവര്‍ഗക്കാര്‍പോലും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന സ്ഥിതി രൂപപ്പെട്ടു. ഏറെ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. മൂന്നാര്‍ പഞ്ചായത്തിലെ വിവിധ കോളനികളിലായി അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ടൌ ഉള്‍പ്പെടെയുള്ള മേഖലയില്‍ ആയിരത്തോളം പേര്‍ക്ക് ഇതേ നിലയാണുള്ളത്. ബഹുഭൂരിപക്ഷവും നാലും അഞ്ചും സെന്റുകളില്‍ താമസിക്കുന്നവരാണ്. കാന്തല്ലൂര്‍, മറയൂര്‍, വട്ടവട പഞ്ചായത്തിലെ കര്‍ഷകര്‍ക്കും പട്ടയം ഇല്ല എന്ന സ്ഥിതിയുണ്ട്. ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലായി 48 പഞ്ചായത്തിലും 60 വില്ലേജിലും പട്ടയ പ്രശ്നവും ഭൂപ്രശ്നവും ഉണ്ട്. മാത്രമല്ല, 3672 പൊതു സ്ഥാപനവും ഇതിനകത്ത് ഉള്‍പ്പെട്ടുകിടക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ ആകെ ജനസംഖ്യ 11,35,000 ആണ്. പട്ടയം ലഭിക്കാനുള്ളത് 82,000 കുടുംബങ്ങള്‍ക്കാണ്. ഇതില്‍ പതിനായിരത്തോളം ആദിവാസി കുടുംബവും ഉള്‍പ്പെടും. ഇത്തരത്തില്‍ 6,20,000 ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി ഇടുക്കിയിലെ ഭൂപ്രശ്നം മാറിക്കഴിഞ്ഞിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ ഈ സാമൂഹ്യപ്രശ്നത്തെ എങ്ങനെ കൈകാര്യംചെയ്യാനാവും എന്നത് ഉത്തരവാദപ്പെട്ട സര്‍ക്കാരിന് പരിശോധിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെ ഗൌരവമായി പരിഗണിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് വന്‍കിട കൈയേറ്റക്കാരെ പാവപ്പെട്ടവന്റെ പ്രശ്നവുമായി കൂട്ടിയോജിപ്പിക്കാതിരിക്കുക എന്നത്.

വന്‍കിട കൈയേറ്റക്കാരെ പുറത്താക്കണം

താമസിക്കാന്‍ ഒരിടം ലഭിക്കുന്നതിനും ഉപജീവനത്തിനുമായി ഇടുക്കിയിലേക്ക് കുടിയേറിയ പാവപ്പെട്ടവര്‍ നിരവധിയുണ്ട്. എന്നാല്‍, ഈ വിഭാഗത്തില്‍ പെടാത്തതും വന്‍ പ്രമാണിമാര്‍ കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയും ഇവിടെ ധാരാളമുണ്ട് എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കൈയേറ്റങ്ങള്‍ പ്രധാനമായും നടന്നിട്ടുള്ളത് യുഡിഎഫ് ഭരണകാലത്താണെന്നു കാണാം. അവ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മൂന്ന് ആറിന്റെ സംഗമഭൂമിയായ മൂന്നാറില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പലഭാഗവും ടാറ്റാ ടീ കമ്പനി വില്‍പ്പന നടത്തിയിട്ടുണ്ട്. ടൌണിലുള്ള കെട്ടിടങ്ങളില്‍നിന്ന് ഇപ്പോഴും ടാറ്റ വാടക പിരിക്കുന്നുണ്ട്. ഇതിനെതിരായി ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന ഡബ്ള്യുഎ നമ്പര്‍ 227/01 എന്ന കേസില്‍ മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടെ ഒരു ഭാഗവും ഇനിമേല്‍ അന്യാധീനപ്പെടുത്തുന്നതല്ലെന്ന് ടാറ്റ ഉറപ്പ് നല്‍കിയിരുന്നു. അന്യാധീനമായി ഭൂമി കൈവശം വച്ചതിനും കെട്ടിടവാടക പിരിച്ചതിനും കോടതിയോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടുന്ന 93.07 ഏക്കര്‍ ഉള്‍പ്പെടെ 500 ഏക്കര്‍ പൂര്‍ണമായും സര്‍ക്കാര്‍ ടാറ്റാ കമ്പനിയില്‍നിന്ന് ഏറ്റെടുത്ത ഭൂമിയാണ്. ഈ ഭൂമി ഏറ്റെടുത്തത് 1956 ലും 1963 ലുമാണ്. എന്നാല്‍, ടൌഷിപ്പിന്റെ നിയന്ത്രണം ഇപ്പോഴും ടാറ്റയ്ക്കാണ് എന്ന പ്രശ്നം ഏറെ ഗൌരവതരമാണ്. ഇത്തരത്തിലുള്ള വന്‍കിട കൈയേറ്റങ്ങളെയും കടന്നുകയറ്റങ്ങളെയും ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉയര്‍ന്നുവരേണ്ടതുണ്ട്.

ഇടുക്കി മേഖലയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിന് ചില ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 1968ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 'മലയോര കര്‍ഷകരുടെ മാഗ്നകാര്‍ട്ട' എന്നറിയപ്പെടുന്ന മണിയങ്ങാടന്‍ റിപ്പോര്‍ട്ട്. കുടിയേറ്റത്തിന്റെ ചരിത്ര പശ്ചാത്തലവും അന്നത്തെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുടിയേറ്റം നടന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സ്ഥിതിയും ആ പ്രദേശങ്ങളിലെ വികസനവും പരിഗണിച്ച്് കമീഷന്‍ നിര്‍ദേശിച്ചത് ഒഴിച്ചുകൂടാന്‍ പറ്റാത്ത കേസുകളില്‍മാത്രമേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂ എന്നാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയിരിക്കണമെന്ന് ഈ റിപ്പോര്‍ട്ട് എടുത്തു പറഞ്ഞു. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ കുത്തകപ്പാട്ടമെന്നോ കൈയേറ്റമെന്നോ വ്യത്യാസമില്ലാതെ 1968 ജനുവരി ഒന്നിനു മുമ്പുള്ള മുഴുവന്‍ കൈവശഭൂമിയും നിയമവിധേയമാക്കി. സിഎച്ച്ആറി (കാര്‍ഡമം ഹില്‍സ് റിസര്‍വ്)ലും വനഭൂമിയിലും കുടിയേറിപ്പാര്‍ത്തുവരുന്ന കൃഷിക്കാരുടെ പ്രശ്നങ്ങളാണ് ഈ റിപ്പോര്‍ട്ടിനകത്ത് പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്.

ഇതോടൊപ്പം പരിഗണിക്കപ്പെടേണ്ട ഒരു പ്രശ്നമാണ് ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന എം ഐ രവീന്ദ്രന്റെ കാലഘട്ടത്തില്‍ കേരള ഭൂപതിവ് ചട്ടപ്രകാരം കൊടുത്ത പട്ടയങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍. ഇതില്‍ അഞ്ഞൂറിലധികം പട്ടയങ്ങള്‍ ഇടുക്കി ജില്ലാ പട്ടയമേളയില്‍ നല്‍കിയതാണ്. ബാക്കിവരുന്ന പട്ടയങ്ങളുടെ കൈവശക്കാര്‍, ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ അളവ്, ഇവര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോ- ഇവയെല്ലാം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടതുണ്ട്. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകള്‍ ഇക്കോളജി സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം അശാസ്ത്രീയവും അപ്രായോഗികവും വിവേചനപരവുമാണ്. ഇടുക്കി ജില്ലയിലെ 80 ശതമാനം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ശരിയായ നടപടിയല്ല.

അതുപോലെ വ്യാജ പട്ടയങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എല്ലാ വസ്തു കൈമാറ്റവും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. അങ്ങനെ നിര്‍ത്തിവച്ച നടപടി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണ്. ഇത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല, കൃഷി ആവശ്യത്തിന് ബാങ്കില്‍നിന്ന് വായ്പ എടുക്കാന്‍പോലും ഇതിന്റെ ഫലമായി കഴിയുന്നില്ല. കൈവശരേഖ കൊടുക്കാത്തതിനെത്തുടര്‍ന്ന് ഇ എം എസ് ഭവനനിര്‍മാണ പദ്ധതിപോലും നടപ്പാക്കാന്‍ പറ്റാത്ത നിലയാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. ഏലം കൃഷിക്കാര്‍ക്ക് സ്പൈസസ് ബോര്‍ഡ് വഴി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും കഴിഞ്ഞ രണ്ടുവര്‍ഷമായി വാങ്ങാന്‍ കഴിയുന്നില്ല. വ്യാജപട്ടയം കണ്ടെത്തുന്നതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ പട്ടയ ഉടമസ്ഥര്‍ക്ക് നോട്ടീസ് അയച്ച് വ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞാലും തുടര്‍ച്ചയായി നോട്ടീസ് അയക്കുന്ന രീതിയും തുടരുകയാണ്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയാലും വീണ്ടും പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം രീതി അനുവദിക്കാനാവില്ല.

ചിന്നക്കനാലിനെ സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിലവിലുള്ള സാഹചര്യങ്ങളെ ആഴത്തില്‍ പഠിച്ചിട്ടുള്ളവയല്ല. ഇവിടെ ഇപ്പോള്‍ നിലവിലുള്ള ഭൂവിനിയോഗ ചട്ടങ്ങള്‍ ഏറെ കാലപ്പഴക്കം ഉള്ളവയാണ്. അവ കാലോചിതമായി പരിഷ്കരിച്ച് നിയമവിധേയമാക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പട്ടയം നല്‍കുമ്പോള്‍ ഉണ്ടായ തെറ്റിന്റെ അടിസ്ഥാനത്തില്‍ കൃഷിക്കാര്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ട സ്ഥിതിയും അവിടെ ഉണ്ട്. വീടിന് നമ്പര്‍ ലഭിക്കുന്നതിനും വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനും കഴിയാത്ത സ്ഥിതി ഇതിന്റെ ഭാഗമായി ഉണ്ടാവുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ മാനുഷിക പരിഗണന നല്‍കി പരിഹരിക്കുക എന്നത് പ്രധാനമാണ്. കുത്തകപ്പാട്ടത്തിന്റെ കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. സള്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനും തൊഴിലാളികളുടെയും കൃഷിക്കാരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഈ നടപടി സഹായകമാകും.

ഇടുക്കിയിലെ പ്രധാനപ്പെട്ട വിളയാണ് ഏലം. കുരുമുളകും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന ഈ വിളകളുടെ പ്രോത്സാഹനം രാജ്യതാല്‍പ്പര്യത്തിന് അത്യാവശ്യമാണുതാനും. എന്നാല്‍, പട്ടയമില്ല എന്ന കാരണത്താല്‍ സര്‍ക്കാര്‍ വഴിയും കൃഷിഭവന്‍ വഴിയും ഈ മേഖലയിലെ കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. കൃഷിക്കാര്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പ് അനുവദിക്കാത്ത പ്രശ്നവും നിലനില്‍ക്കുകയാണ്. മാവ്, പ്ളാവ്, ഗ്രാന്റീസ് തുടങ്ങി 22 തരത്തിലുള്ള മരങ്ങള്‍ കൃഷിക്കാര്‍ സ്വന്തമായി വച്ചുപിടിപ്പിച്ചത് മുറിച്ചെടുക്കുന്നതിനുള്ള അവകാശം നല്‍കുന്നതിനുള്ള നിയമം കേരള അസംബ്ളി പാസാക്കിയതാണ്. അനധികൃതമായി സര്‍ക്കാര്‍ഭൂമിയിലെ മരങ്ങള്‍ ആരെങ്കിലും മുറിച്ചുകടത്തുന്നുണ്ടെങ്കില്‍ അത്തരക്കാരെ നിയമപരമായി പിടികൂടുകയാണ് വേണ്ടത്. അല്ലാതെ കൃഷിക്കാരെ ദ്രോഹിക്കുന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല.

പാരിസ്ഥിതികപ്രശ്നം ഗുരുതരഭവിഷ്യത്തായി ഉയരുന്ന സാഹചര്യമാണ് ലോകത്താകമാനമുള്ളത്. പാരിസ്ഥിതികമായ ആഘാതങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള ജാഗ്രതയും ശക്തമായി പുലര്‍ത്തേണ്ടതുണ്ട്. പശ്ചിമഘട്ട മലനിരകളും വനങ്ങളും ഇനിയും നശിപ്പിക്കാനോ കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടില്ല എന്നത് കര്‍ശനമായി നടപ്പാക്കണം. പുതിയ കൈയേറ്റങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടുള്ളതല്ല. വനംവകുപ്പിന്റെ കൈവശമുള്ള നേര്യമംഗലം-വാളാര്‍,നേര്യമംഗലം -പനംകുട്ടി, മൂലമറ്റം-പൈനാവ് പ്രദേശങ്ങള്‍ സംരക്ഷിക്കുക നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. തേക്കടി വനം, മാങ്കുളം- ചിന്നാര്‍, മന്നവന്‍ചോല , ടോപ്പ് സ്റേഷന്‍ പ്രദേശങ്ങളാകെ സംരക്ഷിച്ചുനിര്‍ത്തുന്നതിനും സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കേണ്ടതുണ്ട്.

ഇടുക്കിയിലെ ഭൂപ്രശ്നത്തിന്റെ സങ്കീര്‍ണതകളെ ആകമാനം കണക്കിലെടുത്തുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. അത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട് എന്നത് കണക്കിലെടുക്കപ്പെടണം. അതോടൊപ്പം ആരുടെയും പണക്കൊതിക്ക് അരുനില്‍ക്കുവാന്‍ പാടില്ലാത്തവിധമുള്ള നടപടികളും ഉണ്ടാവേണ്ടതുണ്ട്. ഈ നിലപാടില്‍ നിന്നുവേണം ഇവിടത്തെ ഭൂപ്രശ്നത്തിന് പരിഹാരം കാണേണ്ടത്. അതിനായുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങളാണ് സിപിഐ എമ്മിന് മുന്നോട്ടുവയ്ക്കാനുള്ളത്. ഇടുക്കി ജില്ലയില്‍ ഇപ്പോള്‍ ഉള്ള വനഭൂമിയും ഏലക്കാടുകളും മറ്റു തോട്ടങ്ങളും അതുപോലെതന്നെ നിലനിര്‍ത്തി ഫലപ്രദമായി സംരക്ഷിക്കുന്നത് സുപ്രധാനമാണ്. ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന കോടതിവിധികള്‍ കര്‍ഷകര്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവണം. ഹൈറേഞ്ചില്‍ കുത്തകപ്പാട്ടമായി നല്‍കിയ ഭൂമിയില്‍ ഏലം കൃഷിചെയ്യുന്നവര്‍ക്ക് കുത്തകപ്പാട്ടത്തിന്റെ കാലാവധി പുതുക്കി നിശ്ചയിക്കണം. ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയില്‍ ഡാം നിര്‍മാണകാലം മുതല്‍ താമസിച്ചുവരുന്നവരുടെ പ്രശ്നം ഡാമിന്റെ സുരക്ഷിതത്വംകൂടി കണക്കിലെടുത്ത് പരിഹരിക്കണം. വ്യാജ പട്ടയങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി കാലപ്പഴക്കവും ഭൂമിയുടെ വിസ്തീര്‍ണവും പരിശോധിച്ച് അര്‍ഹരായവരെ സംരക്ഷിക്കുകയാണ് വേണ്ടത്. 1993 ലെ ചട്ടങ്ങള്‍ പരാമര്‍ശിക്കുന്ന സംയുക്ത പരിശോധന ഉടന്‍ നടത്തി അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കണം. സമയബന്ധിതമായി റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാനും ജാഗ്രതയുണ്ടാവണം.

വനംവകുപ്പുകാര്‍ റവന്യൂവകുപ്പിന് വിട്ടുകൊടുത്ത ഭൂമി വനംവകുപ്പ് ഏരിയയില്‍നിന്ന് കുറവ് ചെയ്യുക എന്നതും പ്രധാനമാണ്. നിലവില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത തോട്ടങ്ങള്‍ പ്ളാന്റേഷനായിത്തന്നെ നിലനിര്‍ത്തി പുതിയ മാനേജ്മെന്റുകള്‍ക്ക് കൈമാറുന്നതിനുള്ള തടസ്സങ്ങള്‍ നീക്കേണ്ടതുണ്ട്. ഈ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഇതിലൂടെ അടിയന്തരമായി പരിഹരിക്കാനാവും. വന്‍കിട കൈയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി ഉടന്‍ ഉണ്ടാവണം. അതിനായി കണ്ണന്‍ദേവന്‍ മലകളിലെ തോട്ടമാക്കാത്ത സ്ഥലങ്ങള്‍ തിരിച്ചെടുത്ത് വിതരണം ചെയ്യുന്നത് സംബന്ധിച്ച് 2007 മാര്‍ച്ച് 23ന് ലാന്‍ഡ് ബോര്‍ഡില്‍നിന്ന് ഉണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ആദ്യഘട്ടത്തില്‍ ദൌത്യസംഘത്തിന്റെ ഭാഗമായി പിടിച്ചെടുത്ത വന്‍കിടക്കാരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതോടൊപ്പം ടാറ്റയുടെ കൈവശമുള്ള അധികഭൂമിയും പിടിച്ചെടുത്ത് ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണംചെയ്യണം. സര്‍ക്കാരിന് നിരുപാധികം വിട്ടുകൊടുത്ത 500 ഏക്കര്‍ ഭൂമിയില്‍ മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടെ പ്രദേശത്ത് ടാറ്റാ കമ്പനിയുടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം. പട്ടയം ലഭിക്കാന്‍ അര്‍ഹരായ മൂന്നാറിലെ ചെറുകിട കച്ചവടക്കാര്‍ക്കും വീട് വച്ചു താമസിക്കുന്ന ഭൂരഹിതര്‍ക്കും കോളനിവാസികള്‍ക്കും പട്ടയം കൊടുക്കാനുള്ള നടപടികളും ഒപ്പം സ്വീകരിക്കേണ്ടതുണ്ട്.

സിപിഐ എം ഏതു പ്രശ്നത്തിലും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഇടുക്കിയിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ കണ്ടുകൊണ്ടുള്ള പരിഹാരമാണ് പാര്‍ടി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന് എല്ലാ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

പിണറായി വിജയന്‍

കടപ്പാട്: ശ്രീ.ആര്‍. രാംകുമാറിന്റെ ബ്ലോഗ്

Saturday, January 30, 2010

കെഎസ്ഇബിയെ ലോകോത്തര സ്ഥാപനമാക്കാം

ഇക്കഴിഞ്ഞ നവംബര്‍ 19ന് ഇന്ത്യയിലെ മികച്ച വൈദ്യുതി സ്ഥാപനത്തിനുള്ള അവാര്‍ഡ് കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയില്‍നിന്ന് സ്വീകരിച്ച് കേരള വൈദ്യുതിമന്ത്രി എ കെ ബാലന്‍ നടത്തിയ പ്രസംഗത്തിലാണ് ഈയൊരു ലക്ഷ്യം പ്രഖ്യാപിച്ചത്. സാമൂഹ്യ ഉന്നമനത്തിനുള്ള ഉപാധിയെന്ന നിലയ്ക്കാകും കേരളത്തിലെ വൈദ്യുതിമേഖലയുടെ വികാസമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈദ്യുതിമേഖല കമ്പോളവല്‍ക്കരിക്കാനുള്ള കേന്ദ്രനയങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ബദലിന്റെ വിജയകരമായ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെട്ടത്. വൈദ്യുതിജീവനക്കാര്‍ വലിയ ആവേശത്തോടെയാണ് ഈ പ്രഖ്യാപനത്തെ സ്വാഗതംചെയ്തത്.

രാജ്യ തലസ്ഥാനമടക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും മണിക്കൂറുകള്‍ നീളുന്ന വൈദ്യുതിയില്ലായ്മയുടെ പിടിയിലാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ 96,204 എണ്ണത്തില്‍ ഇനിയും വൈദ്യുതി എത്തപ്പെട്ടിട്ടില്ല. വൈദ്യുതി എത്തിയ ഗ്രാമങ്ങളില്‍പ്പോലും പരമാവധി എട്ടുമുതല്‍ 16 മണിക്കൂര്‍വരെ മാത്രമേ വൈദ്യുതി നല്‍കാന്‍ പ്രധാന സംസ്ഥാനങ്ങളിലെല്ലാം ഇപ്പോള്‍ സാധിക്കുന്നുള്ളൂ. തമിഴ്നാട്ടില്‍ 14 മണിക്കൂര്‍, കര്‍ണാടകത്തില്‍ 12 മണിക്കൂര്‍, ആന്ധ്രയില്‍ ഏഴു മണിക്കൂര്‍, മഹാരാഷ്ട്രയില്‍ 13 മണിക്കൂര്‍, ഗുജറാത്തില്‍ എട്ടു മണിക്കൂര്‍, രാജസ്ഥാനില്‍ 12 മണിക്കൂര്‍, ഉത്തര്‍പ്രദേശില്‍ 11 മണിക്കൂര്‍, ഹരിയാനയില്‍ 14 മണിക്കൂര്‍ എന്നീ തോതില്‍മാത്രമാണ് കാര്‍ഷിക ഗ്രാമീണമേഖലയില്‍ വൈദ്യുതി ലഭിക്കുന്നത് എന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റി ഈ ഡിസംബറില്‍ കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ പകുതി വീട്ടിലും ഇനിയും വൈദ്യുതി എത്തിയിട്ടില്ല. പട്ടണപ്രദേശങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലോഡ്ഷെഡിങ്ങും ഉണ്ട്. ദില്ലിയിലെ വൈദ്യുതിനിയന്ത്രണങ്ങള്‍ക്കെതിരായ ജനരോഷത്തെത്തുടര്‍ന്ന് റ്റാറ്റയുടെയും റിലയന്‍സിന്റെയും കമ്പനികള്‍ക്കെതിരെ ദില്ലി മുഖ്യമന്ത്രിക്ക് രോഷാകുലയായി പ്രതികരിക്കേണ്ടിവന്നു.

ഈ പശ്ചാത്തലത്തിലാണ് ഒരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്താതെ കാര്യക്ഷമമായി വൈദ്യുതിവിതരണം മുന്നോട്ടു കൊണ്ടു പോകുന്ന കേരളമാതൃക ശ്രദ്ധേയമാകുന്നത്. അതിനുമപ്പുറം സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വൈദ്യുതിവികസനം സാധ്യമാക്കാന്‍, എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം മുന്നേറുകയാണ്. രാജ്യത്ത് ആദ്യമായി ഒരു ജില്ല സമ്പൂര്‍ണമായി വൈദ്യുതീകരിക്കപ്പെടുന്നത് കേരളത്തിലെ പാലക്കാടാണ്. വരുന്ന മാസം അതിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കപ്പെടുന്നു. തൊട്ടുപിന്നാലെ തൃശൂര്‍ ജില്ലയും ഈ പദവിയിലേക്ക് ഉയര്‍ത്തപ്പെടും. ചുരുങ്ങിയ കാലയളവില്‍ത്തന്നെ പകുതിയിലധികം നിയമസഭാമണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിക്കത്തക്കനിലയില്‍ പ്രവൃത്തികള്‍ മുന്നേറുകയാണ്. ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കെഎസ്ഇബിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഈ ബദല്‍ വികസനപരിപാടി രാജ്യത്തിനാകെ മാതൃകയായി മുന്നേറുകയാണ്.

കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന കമ്പോളവല്‍ക്കരണ പരിഷ്കരണങ്ങളുടെ ഫലമായി രാജ്യമാകെ വൈദ്യുതിവില കുതിച്ചുയരുകയാണ്. ഈ നയങ്ങളുടെ ഫലമായി രൂപംകൊടുത്ത പവര്‍ എക്സ്ചേഞ്ചുകളില്‍ ഷെയര്‍മാര്‍ക്കറ്റുകളെപ്പോലും തോല്‍പ്പിക്കുന്ന നിലയിലാണ് വിലയുടെ ചാഞ്ചാട്ടം. ഇക്കഴിഞ്ഞ ആഗസ്തില്‍ വൈദ്യുതിവില യൂണിറ്റിന് 17 രൂപവരെ എക്സ്ചേഞ്ചില്‍ ഉയരുകയുണ്ടായി. വൈദ്യുതിബോര്‍ഡുകളുടെ വിഭജനവും സ്വകാര്യവല്‍ക്കരണവും നടന്ന സംസ്ഥാനങ്ങളിലെല്ലാം സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തവിധം വൈദ്യുതിനിരക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്. മുംബൈയില്‍ റിലയന്‍സ് വൈദ്യുതിയുടെ ശരാശരി നിരക്ക് ഇപ്പോള്‍ യൂണിറ്റിന് 7.06 രൂപയാണ്. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്ക് യൂണിറ്റിന് ശരാശരി 5.24 രൂപയാണ്. ദില്ലിയില്‍ ഗാര്‍ഹിക ഉപയോക്താക്കളുടെ ശരാശരി നിരക്ക് യൂണിറ്റിന് 3.5 രൂപയാണ്. എല്ലാ ഉപയോക്താക്കളെയും ഉള്‍പ്പെടുത്തിയുള്ള ശരാശരി നിരക്കാകട്ടെ യൂണിറ്റിന് 4.56 രൂപയാണ്. ഈ നിരക്കുകളില്‍ 70 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലാകട്ടെ കഴിഞ്ഞ ഏഴു വര്‍ഷമായി വൈദ്യുതി നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കാകട്ടെ കേവലം യൂണിറ്റിന് 1.15 രൂപ മുതലാണ് തുടങ്ങുന്നത്. ശരാശരി നിരക്കാകട്ടെ കേവലം യൂണിറ്റിന് 1.92 രൂപമാത്രം. എല്ലാ ഉപയോക്താക്കളെയും ഉള്‍പ്പെടുത്തിയുള്ള ശരാശരി നിരക്ക് കേരളത്തില്‍ വളരെ കുറവാണ്. കേവലം യൂണിറ്റിന് 3.28 രൂപമാത്രം.

വിഭജന സ്വകാര്യവല്‍ക്കരണ പരിഷ്കരണ പരിപാടികള്‍ നടന്ന സംസ്ഥാനങ്ങളില്‍ ഉപഭോക്തൃ സേവനത്തില്‍ വലിയ ഇടിവുണ്ടായപ്പോള്‍ അഥവാ പരാതി വന്‍തോതില്‍ വര്‍ധിച്ചപ്പോള്‍ കേരളത്തില്‍ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ഒട്ടേറെ പരിപാടിയാണ് നടപ്പാക്കുന്നത്. ഉപഭോക്തൃ അദാലത്തുകള്‍, വോള്‍ട്ടേജ് അദാലത്തുകള്‍ എന്നിവയിലൂടെ കണ്ടെത്തുന്ന പരാതികള്‍ ഉടനടി പരിഹരിച്ചുവരികയാണ്. പുതിയ വൈദ്യുതി കണക്ഷനുള്ള നടപടിക്രമമാകെ ലഘൂകരിക്കുകയും ഉപഭോക്തൃ സൌഹൃദമാക്കുകയും ചെയ്തു. ഉപഭോക്തൃസേവനം വന്‍തോതില്‍ മെച്ചപ്പെടുത്താനുതകുന്ന കംപ്യൂട്ടര്‍വല്‍ക്കരണം സ്വതന്ത്ര സോഫ്ട് വെയര്‍ അടിസ്ഥാനമാക്കി കാര്യക്ഷമമായി മുന്നേറുന്നു. വൈദ്യുതി തടസ്സങ്ങള്‍ അതിവേഗം പരിഹരിക്കാനും ഉപഭോക്തൃസേവനം ഓഫീസുകളുടെ മുഖമുദ്രയാക്കാനും ലക്ഷ്യമിട്ട് കേരളത്തിലെ 75 സെക്ഷന്‍ ഓഫീസ് മാതൃകാ സെക്ഷനുകളായി തെരഞ്ഞെടുത്ത് ജോലി സമ്പ്രദായങ്ങളില്‍ അടിമുടി മാറ്റം വരുത്തുകയാണ്. ഉപയോക്താക്കള്‍ക്ക് പണമടയ്ക്കുന്നതിനുളള സൌകര്യം വര്‍ധിപ്പിച്ചും സമയം ദീര്‍ഘിപ്പിച്ചും ഉള്ള മാറ്റം വലിയതോതില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഓഫീസുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും സേവനങ്ങളും എന്‍ക്വയറി കൌണ്ടറിലൂടെ സുതാര്യമായി ലഭ്യമാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. പ്രസരണവിതരണ ശൃംഖലയാകെ വിപുലപ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും വന്‍തോതിലുള്ള മൂലധന നിക്ഷേപമാണ് നടക്കുന്നത്. വരുന്ന പതിറ്റാണ്ടിലേക്കുള്ള വൈദ്യുതാവശ്യകത കണക്കിലെടുത്ത് ഉല്‍പ്പാദനരംഗത്തും നിരവധി പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. പ്രസരണ വിതരണ നഷ്ടം 17.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അന്തര്‍ദേശീയനിലവാരമായ 15 ശതമാനത്തിലേക്ക് രണ്ടായിരത്തി പന്ത്രണ്ടോടെ എത്താന്‍ ആവശ്യമായ പ്രവര്‍ത്തനം നടന്നുവരികയാണ്.

ലോകോത്തര നിലവാരത്തിലുള്ള വൈദ്യുതി സ്ഥാപനമെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ ഇനിയും ഒട്ടേറെ മുന്നോട്ടു പോകേണ്ടതുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗവും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനവും എല്ലാം ഇനിയും ഏറെ വര്‍ധിച്ചതോതില്‍ അതിനാവശ്യമാണ്. നവ ഉദാരവല്‍ക്കരണനയങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുമ്പോള്‍ വിജയകരമെന്ന് ജനങ്ങള്‍ക്കാകെ അനുഭവത്തിലൂടെ ബോധ്യപ്പെടുന്ന ബദല്‍ മാതൃകയാണ് വിഭജനവും സ്വകാര്യവല്‍ക്കരണവും ഒഴിവാക്കി വൈദ്യുതിരംഗത്ത് കേരളം കെട്ടിപ്പടുക്കുന്നത്.

(ബി പ്രദീപ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ആഗോളവല്‍ക്കരണം ഒബാമയ്ക്ക് വേണ്ട

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ നടപ്പാക്കിയ ആഗോളവല്‍ക്കരണനയമെന്നും പുത്തന്‍ സാമ്പത്തികനയമെന്നും വിശേഷിപ്പിച്ച സാമ്രാജ്യത്വ സാമ്പത്തികനയത്തില്‍നിന്ന് സൌകര്യപൂര്‍വം പിന്മാറാന്‍ അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് തെല്ലും വൈമനസ്യമില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പുതിയ പ്രഖ്യാപനം തെളിയിക്കുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് പുത്തരിയല്ല. ബാലവേലയുടെ പേരുപറഞ്ഞ് ഇന്ത്യയുടെ ചരക്കുകപ്പല്‍ തിരിച്ചയച്ച അനുഭവം മുമ്പുണ്ടായിട്ടുണ്ട്. റെഡിമെയ്ഡ് ഗാര്‍മെന്റ്സ് കയറ്റി അയച്ച കപ്പലാണ് തിരിച്ചയച്ചത്. വികസ്വര രാജ്യങ്ങള്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡി നല്‍കുന്നത് കര്‍ശനമായി വിലക്കുന്ന വികസിത മുതലാളിത്ത രാജ്യങ്ങള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത സബ്സിഡി നല്‍കിവരുന്നത് രഹസ്യമല്ല. പുറംതൊഴിലിനെതിരെ അമേരിക്ക ഏറ്റവും ഒടുവില്‍ സ്വീകരിച്ച നടപടി ഇന്ത്യക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. പുറംതൊഴില്‍കരാര്‍ നല്‍കുന്ന കമ്പനികള്‍ക്ക് നികുതിയിളവ് ലഭിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി ആരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ തൊഴിലവസരബില്‍ അമേരിക്കന്‍ ജനപ്രതിനിധിസഭ പാസാക്കിക്കഴിഞ്ഞു. സെനറ്റും അത് പാസാക്കുമെന്നാണ് ഒബാമ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് നികുതിയിളവ് അനുവദിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഈ നയം അമേരിക്കന്‍ കമ്പനികളെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം അവഗണിക്കാന്‍ കഴിയുന്നതുമല്ല. അമേരിക്കന്‍ കമ്പനികള്‍ പുറംതൊഴില്‍ നല്‍കുന്നത് ഇന്ത്യയെയോ ചൈനയെയോ സഹായിക്കാന്‍ വേണ്ടിയല്ലെന്നതും ഒരു വസ്തുതയാണ്. ചുരുങ്ങിയ കൂലിക്ക് സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ലഭിക്കുകയാണ് ലക്ഷ്യം.

അമേരിക്കയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം വിവരസാങ്കേതികവിദ്യയുടെ മേഖലയില്‍ 70,000 തൊഴില്‍ നഷ്ടപ്പെട്ടതായിട്ടാണ് ഒബാമ ചൂണ്ടിക്കാണിക്കുന്നത്. പുതിയ തൊഴിലവസരം സൃഷ്ടിക്കാതെ അമേരിക്കയ്ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന നില വന്നിരിക്കുന്നു. എന്നാല്‍, ഇന്ത്യക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്കോം) അമേരിക്ക ഇപ്പോള്‍ സ്വീകരിച്ച പരോക്ഷമായ സംരക്ഷണനയത്തില്‍ (പ്രൊട്ടക്ഷനിസം) കടുത്ത ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ വിവരസാങ്കേതിക വിദ്യയില്‍നിന്നുള്ള മൊത്തം വരുമാനമായ 6000 കോടി ഡോളറിന്റെ പകുതിയും അമേരിക്കയില്‍നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഒബാമയുടെ പുതിയ നയപ്രഖ്യാപനത്തോടെ ഇന്ത്യയുടെ വിവരസാങ്കേതികവിദ്യ ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇതില്‍നിന്ന് ഇന്ത്യ ശരിയായ പാഠം പഠിക്കാന്‍ തയ്യാറാകണം. ആഗോളവല്‍ക്കരണനയത്തിന്റെ പേരില്‍ അന്യനാടുകളെ ആശ്രയിച്ച് നമുക്ക് നിലനില്‍ക്കാന്‍ കഴിയുന്നതല്ല. നൂറുകോടിയിലധികം ജനങ്ങള്‍ നിവസിക്കുന്ന പ്രകൃതിവിഭവങ്ങള്‍ വേണ്ടുവോളം ലഭിക്കുന്ന ഇന്ത്യ സ്വന്തം ആഭ്യന്തരകമ്പോളത്തെ വികസിപ്പിക്കുകയും അതിനെ മുഖ്യമായും ആശ്രയിക്കുകയും ചെയ്യുന്ന നയം സ്വീകരിക്കണം. ആഗോളവല്‍ക്കരണനയത്തിന്റെ ദോഷവശം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. അത് സാമ്രാജ്യത്വനയമാണെന്നും വികസ്വര രാജ്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ളതല്ലെന്നും തിരിച്ചറിയണം. ഒബാമയുടെ നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചുപിടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇന്ത്യ ഇതില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകുമെങ്കില്‍ നല്ലത്.

ദേശാഭിമാനി മുഖപ്രസംഗം 300110

Friday, January 29, 2010

സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്‍

"സിദ്ധാന്തം പ്രത്യയശാസ്ത്രമണ്ഡലത്തിലെ വര്‍ഗസമരമാണ്'' -അല്‍ത്തൂസര്‍

കേരളത്തിലെ മധ്യവര്‍ഗ ആധുനികോത്തര ബുദ്ധിജീവികളെ ടാക്സി ഡ്രൈവര്‍മാരും പാശ്ചാത്യബുദ്ധിജീവികളെ, പ്രത്യേകിച്ച് ഫ്രഞ്ച് ദാര്‍ശനികരെ പെട്രോള്‍ പമ്പുമായി ഉപമിച്ചാല്‍ രസകരമായ ഒരു ഭാവനാചിത്രം മനസ്സില്‍ നെയ്തെടുക്കാം. സ്വന്തമായി പെട്രോളോ പെട്രോള്‍ പമ്പോ (മൌലികചിന്ത എന്നു വായിക്കുക) ഇല്ലാത്തവരാണ് നമ്മുടെ ഉത്തരാധുനിക ബുജികളില്‍ മഹാഭൂരിപക്ഷവും. 1990കളില്‍ അവരില്‍ പലരും ദറിദയുടെയും ലോത്യാറിന്റെയും ഫൂക്കോയുടെയും ഹെയ്ഡന്‍ വൈറ്റിന്റെയും ബോദ്രിയാറിന്റെയും ദെല്യൂസിന്റെയും 'പെട്രോള്‍ പമ്പു'കളില്‍ ക്യൂനിന്ന് കലപില കൂട്ടി ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കൌതുകകരമായ വസ്തുത, തൊണ്ണൂറുകളായപ്പോഴേക്കും യൂറോപ്പില്‍ ഇവരുടെ പെട്രോള്‍ പമ്പുകള്‍ പലതും പൂട്ടിപ്പോയിരുന്നു എന്നതാണ്. ഘടനാനന്തരവാദത്തിന്റെയും അതിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത ഉത്തരാധുനികതയുടെയും പെട്രോളടിച്ച് ആനുകാലികങ്ങളിലെ അക്ഷരവീഥികളില്‍ ഹോണടിച്ചും സീല്‍ക്കാരശബ്ദങ്ങളുണ്ടാക്കിയും ആളുകളെ 'ഭയചകിതരാക്കി' അവര്‍ ചീറിപ്പാഞ്ഞു. ഈ മരണപ്പാച്ചിലിനിടയില്‍ "മാര്‍ക്സിസത്തിന്റെ കഥ കഴിഞ്ഞു, വര്‍ഗരാഷ്ട്രീയം കാലഹരണപ്പെട്ടു, ചരിത്രം അവസാനിച്ചു, പ്രത്യയ ശാസ്ത്രം കുഴിച്ചുമൂടപ്പെട്ടു'' എന്നിങ്ങനെ പലതും അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇവരില്‍ ചിലരാണ് പിന്നീട് ഉത്തരാധുനികതയുടെ ദുര്‍ബലമായ ആരൂഢത്തില്‍ പണിതുയര്‍ത്തിയ സ്വത്വരാഷ്ട്രീയത്തിന്റെയും അതില്‍നിന്ന് ഊര്‍ജം സംഭരിക്കുന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ധ്വജവാഹകരും ബൌദ്ധിക സഹായികളുമായി മാറിയത്.

2010 ജനുവരി രണ്ടാംവാരം കൊച്ചി ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ഫൌണ്ടേഷന്‍ "ഇടതുപക്ഷം എങ്ങോട്ട്?'' എന്ന വിഷയത്തില്‍ ഒരു ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സ്ളൊവേനിയന്‍ ചിന്തകനും ലക്കാനിയന്‍ മാര്‍ക്സിസ്റ്റുമായ സ്ളവോജ് സിസെക്കായിരുന്നു മുഖ്യ പ്രഭാഷകരിലൊരാള്‍. ഇതിന്റെ സംഘാടകരില്‍ ചിലര്‍ (ചിലര്‍മാത്രം) തീവ്ര ഉത്തരാധുനിക ചിന്താസരണികളെ (മാര്‍ക്സിസം എന്നു കേട്ടാല്‍ ഓക്കാനം വരുന്നവര്‍) താലോലിക്കുന്നവരാണ്. ഇവിടെ പ്രത്യേകം ഓര്‍ത്തിരിക്കേണ്ട കാര്യം, 'മാര്‍ക്സിസങ്ങള്‍' പലതുള്ളതുപോലെ ഉത്തരാധുനിക ചിന്താരൂപങ്ങളും പലവിധമുണ്ട് എന്നതത്രേ. ഉത്തരാധുനിക ചിന്താരൂപങ്ങളില്‍ ഉദാരവും യാഥാസ്ഥിതികവും അരാഷ്ട്രീയത പ്രസരിപ്പിക്കുന്നവയും സമൂലപരിവര്‍ത്തനത്വരയുള്ളവയും ഉണ്ട്. ചില ഉത്തരാധുനിക ചിന്താധാരകളുമായി (ഉദാഹരണത്തിന്, റെസിസ്റ്റന്‍സ് പോസ്റ്റ് മോഡേണിസം) മാര്‍ക്സിസ്റുകാര്‍ക്ക് സംവദിക്കാനും അവ നല്‍കുന്ന ഉള്‍ക്കാഴ്ചകളെ മാര്‍ക്സിസ്റ്റ് പ്രയോഗത്തിനുവേണ്ടി വിനിയോഗിക്കാനും കഴിയുമെന്ന് അശ്ളീലമാര്‍ക്സിസത്തെ (vulgar marxism) തിരസ്കരിക്കുന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ നിരീക്ഷിച്ചിട്ടുണ്ട്. (നമ്മുടെ പാവം അധിനിവേശ 'പ്രതിരോധഭട'ന്മാര്‍ അശ്ളീലമാര്‍ക്സിസത്തിന്റെ ചതുപ്പില്‍നിന്ന് കരകയറിയിട്ടില്ല. അതിനവര്‍ക്ക് ആവുമെന്നും തോന്നുന്നില്ല)

യാഥാസ്ഥിതിക ഉത്തരാധുനികവാദികള്‍ സാംസ്കാരികപാഠങ്ങളെ അങ്ങേയറ്റം സങ്കുചിതമായും അരാഷ്ട്രീയമായും വിശകലനംചെയ്യുകയും സാമൂഹ്യവിഭജനങ്ങളെയും സ്ഥാപനവല്‍കൃത അധികാരകേന്ദ്രങ്ങളെയും സമര്‍ഥമായി മൂടിവയ്ക്കുകയും ചെയ്യുന്നു. ഇവര്‍ രാഷ്ട്രീയത്തെ വാചകക്കസര്‍ത്തായും ചരിത്രത്തെ പാഠപരതയായും ചുരുക്കുന്നു. മാത്രമല്ല, പരിവര്‍ത്തനാത്മകമായ ഒരു സാമൂഹ്യപ്രയോഗത്തിന്റെ അടിസ്ഥാനം അവര്‍ മുന്നോട്ടുവയ്ക്കുന്നുമില്ല. അശ്ളീല മാര്‍ക്സിസ്റ്റുകളും യാഥാസ്ഥിതിക ഉത്തരാധുനികവാദികളും ഒരുപോലെ ഗ്രഹിക്കാത്ത പരമാര്‍ഥം, മാര്‍ക്സിസത്തെപ്പോലെ മുന്‍കൂട്ടി തീരുമാനിച്ച അതിര്‍ത്തിയോ പരിധിയോ ഇല്ലാത്ത സിദ്ധാന്തങ്ങള്‍ വേറെയില്ല എന്നതാണ്. അതായത് മാര്‍ക്സിസം ഓപ്പന്‍ എന്‍ഡഡ് (open ended) ആണ്. മാര്‍ക്സ് തന്നെ മനസ്സില്‍ കണ്ടത് തന്റെ ചിന്തകള്‍ അസാധുവാകുന്ന ഒരു കാലമാണ്. നിര്‍ഭാഗ്യവശാല്‍, മാര്‍ക്സിന്റെ സിദ്ധാന്തം ഇപ്പോഴും പ്രസക്തവും സംഗതവുമാണ്. കാരണം, മുതലാളിത്തം അതിന്റെ രൌദ്രഭാവത്തില്‍ ഇപ്പോഴും തുടരുന്നു എന്നതുതന്നെ. ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ചില ഉത്തരാധുനിക ബുജികള്‍ സ്ളവോജ് സിസെക്കിന്റെ പെട്രോള്‍ പമ്പിലേക്ക് ചേക്കേറിയത് അതിശയിപ്പിക്കുന്ന കൊച്ചിക്കാഴ്ചയായിരുന്നു. കാരണം, താന്‍ 'നാണമില്ലാത്ത വിധത്തില്‍ കൂസലില്ലാത്ത മാര്‍ക്സിസ്റ്റാണന്ന്' നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന സിസെക്കിന്റെ പെട്രോള്‍ പമ്പില്‍നിന്ന് ഡീസലടിക്കേണ്ട ഗതികേടിലായോ ഇവര്‍?

ഏതായാലും സിസെക്ക് തന്റെ ഉത്തരവാദിത്തം കൊച്ചിയില്‍ ഭംഗിയായി നിര്‍വഹിച്ചു. ഇടതുപക്ഷം കാലത്തിനനുസരിച്ച് നവീകരിക്കണമെന്ന് ഊന്നിപ്പറഞ്ഞ സിസെക്ക് തന്റെ പ്രഭാഷണത്തില്‍ ചിത്രവധംചെയ്തത് മുതലാളിത്തത്തിന്റെ ചതുരുപായങ്ങളെയും അതിന് വിടുപണിചെയ്യുന്ന ഉത്തരാധുനികതയുടെ ചില തീവ്രരൂപങ്ങളെയും സ്വത്വരാഷ്ട്രീയത്തിന്റെ ഊന്നുവടികളുമായി രംഗത്തുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളെയുമായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസാധനത്തിന്റെ 150-ാം വര്‍ഷം ഇറങ്ങിയ പുതിയ പതിപ്പിന് എഴുതിയ അവതാരികയില്‍ മൂലധനത്തിന്റെ നശീകരണാത്മകമായ ഫലശ്രുതികളെപ്പറ്റിയുള്ള മാനിഫെസ്റ്റോയിലെ അപഗ്രഥനം ഇന്നത്തെ പില്‍ക്കാല മുതലാളിത്തത്തിനാണ് (late capitalism) കൂടുതല്‍ ചേരുക എന്നെഴുതിയ സിസെക്ക് ഇടതുപക്ഷത്തെ ക്ഷുദ്രബുദ്ധിയോടെ വീക്ഷിക്കുന്ന ഉത്തരാധുനിക സാമന്തബുജികള്‍ ആഗ്രഹിക്കുന്നതുപോലെ പ്രസംഗിച്ചില്ല. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇടതുപക്ഷം സര്‍ഗാത്മകമായി സ്വയം നവീകരണത്തിന് വിധേയമാകണം എന്ന് സിസെക് അടിവരയിട്ടു പറഞ്ഞു. അശ്ളീല മാര്‍ക്സിസ്റ്റുകാരൊഴികെയുള്ളവര്‍ അംഗീകരിക്കുന്ന വാദമുഖമാണിത്.

സിസെക്ക് എഡിറ്റ് ചെയ്ത ലെനിന്റെ രചനകളെക്കുറിച്ചുള്ള ഒരുപുസ്തകത്തില്‍ (Revolution at the gates : Selected writings of Lenin from 1917) ചരിത്രത്തിലെ തുറന്നതും സംഭവ്യവുമായ ഒരു മൂഹൂര്‍ത്തത്തിന്റെ പ്രാധാന്യം ഗ്രഹിക്കുന്നതില്‍ ലെനിന്‍ പ്രദര്‍ശിപ്പിച്ച അത്ഭുതാവഹമായ പാടവത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ ലെനിനിസത്തിന്റെ ഉള്‍ക്കാഴ്ചകള്‍ സൃഷ്ടിപരമായി ഉയര്‍പ്പിക്കേണ്ടതുണ്ടെന്ന് സിസെക്ക് എഴുതുന്നു. മൂലധനത്തിന്റെ അന്തമില്ലാത്ത തേര്‍വാഴ്ചയ്ക്കും നവലിബറല്‍ സമവായത്തിനും മൂക്കുകയറിടാന്‍ ബഹുരാഷ്ട്രവ്യാപികളായ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കും സിസെക്ക് വിരല്‍ ചൂണ്ടുന്നു. യാഥാസ്ഥിതിക ഉത്തരാധുനിക ചിന്തകനായ ലോത്യാര്‍ ആണ് ഉത്തരാധുനികതയെ 'ബൃഹത് ആഖ്യായികകളിലുള്ള അവിശ്വാസ'മായി നിര്‍വചിച്ചത്. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഏറ്റവും 'ഉഗ്ര'മായ ബൃഹത് ആഖ്യാനം മാര്‍ക്സിസമാണ്. കാരണം, മാര്‍ക്സിസം സര്‍വാധിപത്യപരവും മര്‍ദനപരവുമാണ്. അത് സാമാന്യതയ്ക്കു വേണ്ടി വിശേഷതയെ ഗൌനിക്കാതിരിക്കുന്നു. ഇതാണ് ലോത്യാര്‍ സ്കൂളിന്റെ വാദമുഖം. ലോത്യാറിനും സമാനചിന്താഗതിക്കാര്‍ക്കും മറുപടിയായി 'ആരെങ്കിലും സര്‍വാധിപത്യമെന്ന് പറഞ്ഞോ?' എന്ന ശീര്‍ഷകത്തില്‍ സിസെക്ക് ഒരു മോണോഗ്രാഫ് എഴുതി. നവലിബറല്‍ സമവായത്തിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തെ ആക്രമിക്കാന്‍ നവലിബറലിസത്തിന്റെ പ്രണേതാക്കള്‍ ഉപയോഗിച്ചുവരുന്ന പ്രത്യയശാസ്ത്ര സൂത്രമാണ് മാര്‍ക്സിസം സര്‍വാധിപത്യപരമാണെന്ന ആക്ഷേപമെന്ന് സിസെക്ക് പറയുന്നു. നവലിബറലിസത്തെ പരിരംഭണംചെയ്യുന്ന ഇത്തരം ഉത്തരാധുനികരെ നീചന്മാരും വഞ്ചകരുമായിട്ടാണ് സിസെക്ക് ചിത്രീകരിക്കുന്നത്. ലക്കാനിയന്‍ മനോവിജ്ഞാനീയ സങ്കേതങ്ങളുപയോഗിച്ച് ഉത്തരാധുനികതയെ വിശകലനംചെയ്യുന്ന സിസെക്ക് ഫ്രഡറിക് ജയിംസണെപ്പോലെ ഉത്തരാധുനികതയെ പില്‍ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരികയുക്തിയായാണ് കാണുന്നത്. ഉത്തരാധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ മുതലാളിത്തത്തിന്റെ ചക്രവാളത്തില്‍തന്നെയാണ് സംഭവിക്കുന്നതെന്നും മുതലാളിത്തത്തെ അവ ഗൌരവമായി ചോദ്യം ചെയ്യുന്നില്ലെന്നും സിസെക്ക് പറയുന്നു. മുതലാളിത്തത്തിന്റെ ചട്ടക്കൂടില്‍ മാത്രമേ ഇത്തരം വ്യവഹാരങ്ങളെ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഉത്തരാധുനികാവസ്ഥ വ്യക്തികളില്‍ അടിമത്ത മനോഭാവവും ആത്മാനുരാഗവും മനോവിഭ്രാന്തിയോളമെത്തുന്ന സംശയരോഗവുമുണ്ടാക്കുന്നുവെന്നും അവനവന്റെ ആനന്ദാനുഭൂതികളാല്‍ ഉപരോധിക്കപ്പെട്ടവരായി അവരെ മാറ്റുന്നുവെന്നും ഒടുവില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നത് ദാസ്യത്തിലാണെന്നും സിസെക്ക് നിരീക്ഷിക്കുന്നു.

ഈ രോഗാവസ്ഥകള്‍ മറികടക്കാന്‍ ഒരേയൊരു വഴിയേ ഉള്ളൂ. വിപ്ളവമെന്ന രാഷ്ട്രീയക്രിയ ആണത്. വിപ്ളവം ഉത്തരാധുനികാവസ്ഥ സാധ്യമാകുന്ന ലോകനിലയില്‍ (മുതലാളിത്തം) പരിവര്‍ത്തനമുണ്ടാക്കും. ലക്കാനിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ പുതിയ കര്‍തൃത്വങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധ്യമായ പുതിയ പ്രതീകാത്മക വ്യവസ്ഥയ്ക്ക് ജന്മം നല്‍കാന്‍ വിപ്ളവമെന്ന രാഷ്ട്രീയപ്രവൃത്തിക്ക് കഴിയും. പ്രത്യേക വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങളെയും ആവലാതികളെയും മാര്‍ക്സിസം പരിഗണിക്കുന്നില്ലെന്നും അസമത്വത്തിന്റെയും ചൂഷണത്തിന്റെയും സമഗ്രചിത്രത്തിനാണ് അത് ഊന്നല്‍ നല്‍കുന്നതെന്നും സ്വത്വരാഷ്ട്രീയവാദികള്‍ പറയും. സാമ്പ്രദായിക മാര്‍ക്സിസംപോലും ചില പ്രത്യേക വിഭാഗങ്ങളുടെ ആവലാതികള്‍ ന്യായമല്ലെന്നു പറയുന്നില്ല. അവരുടെ സമരങ്ങളെ പിന്തുണയ്ക്കാനും അത് സന്നദ്ധമാണ്. പക്ഷേ, ആത്യന്തികമായി എല്ലാ തരത്തിലുള്ള ചൂഷണങ്ങളും അസമത്വങ്ങളും അവസാനിപ്പിക്കണമെങ്കില്‍ മുതലാളിത്തവ്യവസ്ഥയെ കടപുഴക്കണമെന്ന് മാര്‍ക്സിസ്റ്റുകാര്‍ പറയും. സ്ത്രീവാദികള്‍ തുല്യവേതനത്തിനായി ഏതെങ്കിലും രാജ്യത്ത് സമരം ചെയ്ത് വിജയിച്ചാല്‍ മുതലാളിത്തം ആ 'നഷ്ടം' നികത്തുന്നത് മറ്റേതെങ്കിലും രാജ്യത്തില്‍ കുറഞ്ഞ വേതനത്തിന് ബാലവേല ചെയ്യിച്ചായിരിക്കും.

സ്വത്വരാഷ്ട്രീയക്കാരുടെ പ്രാദേശിക സ്വഭാവമുള്ള ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള സമരങ്ങള്‍ പ്രത്യേക ആവശ്യങ്ങള്‍ (അന്യായങ്ങള്‍) പരിഹരിക്കപ്പെടുന്നതോടെ അവസാനിക്കുന്നു. അതുകൊണ്ടാണ് പറയുന്നത് സ്വത്വരാഷ്ട്രീയക്കാര്‍ അവര്‍ നേരിടുന്ന പ്രത്യേകം അനീതികളില്‍ ഊന്നുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ അനീതികളുടെയും അസമത്വങ്ങളുടെയും സമഗ്രതയില്‍ ഊന്നുകയും അവ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ അനാവരണംചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്ന്. സ്വത്വരാഷ്ട്രീയം ഒരു വലിയ ചിത്രത്തിന്റെ ഭാഗമാണെന്നും അതിനെ വിശദീകരിക്കാന്‍ ഒരു ബൃഹത് ആഖ്യാനം വേണമെന്നും ആ ബൃഹത് ആഖ്യാനങ്ങള്‍ പല രൂപങ്ങള്‍ ആര്‍ജിക്കാമെന്നും പക്ഷേ, താന്‍ തെരഞ്ഞെടുക്കുന്ന ആഖ്യാനരൂപം മാര്‍ക്സിസമായിരിക്കുമെന്നും സിസെക്ക് എഴുതുന്നു. സ്വത്വരാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ഭൂമികയെ പുതിയ മേഖലകളിലേക്ക് വികസിപ്പിച്ചിട്ടുണ്ടെങ്കിലും അത് 'പൊളിറ്റിക്കല്‍' എന്ന ആശയത്തെ ശോഷിപ്പിച്ചു എന്ന പക്ഷക്കാരനാണ് സിസെക്ക്. ആദ്ദേഹം എഴുതുന്നു;

"ബഹുവിധ കര്‍തൃത്വങ്ങളെ ആഘോഷിക്കുന്ന ഇന്നത്തെ ഉത്തരാധുനിക രാഷ്ട്രീയം വേണ്ടത്ര പൊളിറ്റിക്കല്‍ അല്ല. അത് നിശബ്ദമായി നിലവിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കുന്നു. സ്വത്വരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് മുതലാളിത്തത്തിന്റെ അതിരുകള്‍ക്കകത്തു നിന്നുകൊണ്ടാണ്. മാത്രമല്ല അത് മുതലാളിത്തത്തെ വെല്ലുവിളിക്കുന്നുമില്ല.”

ചിലര്‍ “താഴ്ന്ന” സംസ്കാരമെന്ന് വിളിക്കുന്ന ജനകീയ സംസ്കാരത്തില്‍ നിന്ന് അനേകം ഉദാഹരണങ്ങളെടുത്ത് നമ്മുടെ കാലഘട്ടത്തെ അപഗ്രഥിക്കുന്ന സിസെക്ക് തത്വചിന്താവായനയെ ആനന്ദാത്മകമായ അനുഭവമാക്കി മാറ്റുന്നു. മാര്‍ക്സിന്റെ രാഷ്ട്രീയത്തില്‍ നിന്നും, ഹെഗലിന്റെ തത്വചിന്തയില്‍ നിന്നും ലക്കാനിയന്‍ മനോവിശ്ലേഷണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ രചനാശൈലി ഒരേ സമയം ചേതോഹരവും, ഉന്മത്തവും സ്ഫോടനാത്മകവുമാണ്. വയാഗ്രയും, വാഗ്നേരിയന്‍ ഒപേരയും ഹിച്ച്കോക്ക് സിനിമകളും സ്വയംഭോഗവും മെല്‍ഗിബ്സണും ചില യൂറോപ്പിയന്‍ രാജ്യങ്ങളിലെ ടോയ്ലറ്റ് ഡിസൈനുകളും അവയ്ക്ക് ദേശീയ മനഃശാസ്ത്രവുമായുള്ള ബന്ധവും എന്നു വേണ്ട സാമ്പ്രദായിക തത്വചിന്ത ചതുര്‍ത്ഥിയോടെ വീക്ഷിക്കുന്ന പല വിഷയങ്ങളിലും സിസെക് വ്യാപരിക്കുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തസമുച്ചയത്തിന് സിസെക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന പ്രത്യയശാസ്ത്രത്തെക്കുറിഛ്കുള്ള അദ്ദേഹത്തിന്റെ പഠനമാണ്. യാഥാര്‍ത്ഥ്യവും പ്രതീകാത്മകതയും തമ്മിലുള്ള വിടവ് മറച്ചുവയ്ക്കുന്ന ഒരു തരം ഭൂതമായാണ് (spectre) പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നതെന്ന് സിസെക്ക് പറയുന്നു. പ്രത്യയശാസ്ത്രം യാഥാര്‍ത്ഥ്യത്തിന്റെ ഭൂതാനുബന്ധമായി (spectral supplement) രൂപം സ്വീകരിക്കുന്നു. യാഥാര്‍ത്ഥ്യത്തെ കളങ്കരഹിതമായി ആര്‍ക്കും വേര്‍തിരിക്കാന്‍ ആവില്ല. കാരണം, യാഥാര്‍ത്ഥ്യത്തിനുമേല്‍ പ്രത്യയശാസ്ത്രത്തിന്റെ നഖക്ഷതങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അല്‍ത്തൂസറിനെപ്പോലെ സിസെക്കും ലക്കാന്റെ ഉള്‍ക്കാഴ്ചകളാണ് പ്രത്യയശാസ്ത്രവിശകലനത്തിന് ഉപയോഗിക്കുന്നത്.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം....

ഇപ്പോള്‍ അഗമ്പന്‍ എന്ന പുതിയ ആള്‍ ഫ്രാന്‍സില്‍ ഇറങ്ങിയിട്ടുണ്ട്. നമ്മുടെ സാമന്ത ബുദ്ധിജീ‍വികള്‍ അദ്ദേഹത്തിന്റെ പെട്രോല്‍ പമ്പിലേക്ക് പോയിക്കാണുമെന്ന് കരുതുന്നു.

എ എം ഷിനാസ് ദേശാഭിമാനി 290110

കോടതികള്‍ ദരിദ്രരെ മറക്കുന്നു: സുപ്രീംകോടതി

ദരിദ്രജനവിഭാഗങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന പുത്തന്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാജ്യത്തെ പരമോന്നത കോടതി രംഗത്ത്. ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങളുടെ 'ആകര്‍ഷണമന്ത്ര'ങ്ങളെ പിന്തുടരുന്ന വ്യഗ്രതയില്‍ സാധാരണക്കാരോടുള്ള അനുകമ്പ രാജ്യത്തെ എല്ലാ കോടതികള്‍ക്കും നഷ്ടമാകുകയാണെന്ന് സുപ്രീംകോടതി സ്വയംവിമര്‍ശനാത്മകമായി അഭിപ്രായപ്പെട്ടു. തൊഴില്‍തര്‍ക്ക കേസിലെ വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചാണ് ആഗോളവല്‍ക്കരണത്തിന്റെ ആകര്‍ഷണത്തില്‍ കോടതികള്‍ പാവങ്ങളോടുള്ള നീതി മറക്കുകയാണെന്ന് വിലയിരുത്തിയത്.

ആഗോളവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാനതത്വങ്ങളില്‍ കോടതികള്‍ വെള്ളം ചേര്‍ത്താല്‍ രാജ്യം ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കും. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും 'ആകര്‍ഷകമായ' മന്ത്രങ്ങള്‍ ജുഡീഷ്യല്‍പ്രക്രിയയുടെ ദിശ നിര്‍ണയിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ മാറുന്നു. വ്യവസായ- അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളോട് ഉന്നത ന്യായാലയങ്ങള്‍ക്ക് ഒരു അനുകമ്പയുമില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യവസായ തര്‍ക്ക നിയമം പോലെയുള്ള സാമൂഹ്യക്ഷേമ നിയമങ്ങള്‍ വിശകലനം ചെയ്യേണ്ടിവരുന്ന കേസുകളില്‍ കോടതികളുടെ സമീപനത്തില്‍ ചുവടുമാറ്റം പ്രകടമാണ്. ജഡ്ജിമാരില്‍നിന്ന് തൊഴിലാളികള്‍ക്ക് നീതി കിട്ടാത്ത വിധമാണ് ഒട്ടേറെ തൊഴില്‍കേസുകള്‍ അവസാനിക്കുന്നത്. നിയമവിരുദ്ധ പുറന്തള്ളലിനെ ന്യായീകരിച്ച് തൊഴിലുടമകള്‍ മുന്നോട്ടുവയ്ക്കുന്ന വിശദീകരണം ജഡ്ജിമാര്‍ വളരെ പെട്ടെന്ന് സ്വീകരിക്കുകയാണ്. തൊഴിലാളികള്‍ ജോലിചെയ്യുന്ന സാഹചര്യങ്ങള്‍കൂടി വിലയിരുത്തി നിഗമനങ്ങളില്‍ എത്തേണ്ടവരാണ് ജഡ്ജിമാര്‍. നമ്മുടെ ഭരണഘടന പ്രാഥമികമായി സാധാരണ ജനങ്ങള്‍ക്കുവേണ്ടി രൂപപ്പെടുത്തിയതാണ്. ഭരണാധികാരിക്ക് വേണ്ടിയല്ല. ഏറ്റവും താഴെതട്ടിലുള്ളവര്‍ക്കും തെരുവിലുറങ്ങുന്നവര്‍ക്കും അടിമകള്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഭരണഘടന- പ്രമുഖ നിയമജ്ഞന്‍ എന്‍ എ പാല്‍ക്കിവാലയെ ഉദ്ധരിച്ച് കോടതി പറഞ്ഞു.

ആഗോളവല്‍ക്കരണത്തിന്റെ കടന്നുവരവോടെ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട വിള്ളലുകള്‍ മറികടക്കുന്നതിന് പിന്നോക്കവിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിന് കോടതികള്‍ ശ്രമിക്കണം. ഇത് കോടതികളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. എല്ലാ വിഭാഗമാളുകള്‍ക്കും നീതിയും സ്വാതന്ത്യ്രവും സമത്വവുമെന്ന വാഗ്ദാനം നിറവേറ്റുമെന്ന് ഉറപ്പുവരുത്തുന്നതില്‍ ജഡ്ജിമാര്‍ക്ക്, പ്രത്യേകിച്ച് ഉന്നതകോടതികളിലെ ജഡ്ജിമാര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. ഈ കടമ നിറവേറ്റുന്നതില്‍ ജഡ്ജിമാര്‍ പരാജയപ്പെട്ടാല്‍ ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയാണ്- കോടതി പറഞ്ഞു. പഞ്ചാബ് വെയര്‍ഹൌസിങ് കോര്‍പറേഷനില്‍നിന്ന് പുറത്താക്കപ്പെട്ട ഹര്‍ജീന്ദര്‍സിങ് നല്‍കിയ ഹര്‍ജിയിലാണ് ഈ വിലയിരുത്തല്‍. ഹര്‍ജീന്ദറിന് നഷ്ടപരിഹാരം മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍, ഇത് റദ്ദാക്കിയ സുപ്രീംകോടതി അദ്ദേഹത്തെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു.

ദേശാഭിമാനി 290110

Thursday, January 28, 2010

സാമ്രാജ്യത്വത്തിന്റെ പാദസേവകനും പത്മഭൂഷണ്‍

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഏതാണ്ട് മൂവായിരത്തോളം പേരില്‍നിന്നാണ് നൂറില്‍പ്പരം പേരെ പത്മ ബഹുമതികള്‍ക്കായി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസം ബഹുമതിക്ക് അര്‍ഹരായവരില്‍ ഒരു പേര് വേറിട്ടുനില്‍ക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടുത്ത ഭക്തനും നവലിബറലിസത്തിന്റെ കുഴലൂത്തുകാരനും ഇടതുപക്ഷമെന്നു കേട്ടാല്‍ കോപാക്രാന്തനുമാകുന്ന 'ന്യൂസ് വീക്ക്' എഡിറ്റര്‍ ഫരീദ് സഖറിയക്ക് പത്മഭൂഷ നല്‍കിയത് ആലോചിച്ചുറപ്പിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തീര്‍ച്ച. സാമ്രാജ്യത്വത്തിന്റെ പ്രാദേശിക ഭൃത്യവേഷം കെട്ടുന്നതില്‍ അഭിമാനിക്കുകയും അമേരിക്ക- ഇസ്രയേല്‍ അനുകൂല വിദേശനയത്തില്‍ അഭംഗുരം അഭിരമിക്കുകയുംചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ഫരീദ് സഖറിയക്ക് പത്മഭൂഷണല്ല, പത്മവിഭൂഷണ്‍ തന്നെയായിരുന്നു നല്‍കേണ്ടിയിരുന്നത്. ബിരുദപഠനത്തിന് അമേരിക്കയില്‍ എത്തിയ നിമിഷംമുതല്‍ ആ രാഷ്ട്രത്തോട് 'അനുരാഗവിലോചന'നാകുകയും താമസംവിനാ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കുകയുംചെയ്ത ഈ പത്രപ്രവര്‍ത്തകനെ ആപാദചൂഡം മനസിലാക്കാന്‍ 2009ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'അമേരിക്കാനന്തര ലോകം' (The Post-American World) എന്ന ഗ്രന്ഥംമാത്രം വായിച്ചാല്‍ മതി. ഈ പേരിനേക്കാള്‍ 'അമേരിക്കന്‍ സാമ്രാജ്യത്വം നീണാള്‍ വാഴട്ടെ' എന്ന പേരാണ് ആ പുസ്തകത്തിന് സര്‍വഥാ അനുയോജ്യം എന്ന് തലയില്‍ ആള്‍താമസമുള്ള നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആനുഷംഗികമായി പറയട്ടെ, മുന്‍ പാര്‍ലമെന്റ് അംഗവും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന റഫീഖ് സഖറിയയുടെ മകനാണ് ഫരീദ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇടതും വലതും നില്‍ക്കുന്ന ഒട്ടേറെ ബുദ്ധിജീവികള്‍ അമേരിക്കയില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചതുരുപായങ്ങളെയും മൃഗീയ വിദേശനയത്തെയും കഠിനമായ ഭാഷയില്‍ വിമര്‍ശിച്ചു പോന്ന നോം ചോംസ്കി, ഹൊവാര്‍ഡ് സിന്‍, എഡ്വേര്‍ഡ് സെയ്ദ്, ഇക്ബാല്‍ അഹമ്മദ്, ഗോര്‍ വിദാല്‍, റെറ്റ് മില്‍സ് തുടങ്ങിയവര്‍ ഒരു ഭാഗത്ത് നില്‍ക്കുന്നു. മറുഭാഗത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുകയും സ്തുതിഗീതങ്ങള്‍ ചമയ്ക്കുകയും ചെയ്ത (ചെയ്യുന്ന) ഒരു വലിയ നിരയുണ്ട്. ഫ്രാന്‍സിസ് ഫുക്കുയാമ, സാമുവല്‍ ഹണ്ടിങ്ടണ്‍, തോമസ് ഫ്രീഡ്മാന്‍, ഹെന്റി കിസ്സിഞ്ചര്‍, ബെര്‍നാഡ് ലിവിസ്, ഫൌദ് അജമി, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്, കാനാന്‍ മാക്കിയ എന്നിവര്‍ അവരില്‍ ചിലര്‍മാത്രം. ഇക്കൂട്ടത്തിലെ പുതിയ 'താരോദയ'മാണ് ഫരീദ് സഖറിയ.

ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ സാമുവല്‍ ഹണ്ടിങ്ടന്റെ ശിഷ്യനായിരുന്ന അദ്ദേഹത്തിന്റെ ലോകവീക്ഷണവും രാഷ്ട്രീയ പക്ഷപാതങ്ങളുമറിയാന്‍ 'അമേരിക്കാനന്തര ലോകം' എന്ന് കൃതിയിലൂടെ കടന്നുപോയാല്‍ മതി. അമേരിക്കയുടെ ബഹുരാഷ്ട്രവ്യാപിയായ സാമ്രാജ്യത്വത്തെ എങ്ങനെ കൂടുതല്‍ നന്നായി നടത്തിക്കൊണ്ടുപോകാം എന്ന് പ്രതിപാദിക്കുന്ന ഒരു കൈപ്പുസ്തകമാണ് ഫരീദ് സഖറിയയുടെ ഗ്രന്ഥം. അദ്ദേഹം എഴുതുന്നു.

"പുതിയ ലോകക്രമം അമേരിക്കയുടെ ശക്തിക്ഷയം വിളംബരം ചെയ്യുന്നില്ല. കാരണം, അമേരിക്കയ്ക്ക് അപരിമിതമായ ശക്തിപ്രഭാവമുണ്ട്. ഇന്നത്തെ ലോകത്തുനിന്ന് പുതിയൊരു വന്‍ശക്തി ഉയര്‍ന്നുവരികയുമില്ല. പകരം വിവിധങ്ങളായ നിരവധി ചെറുശക്തികള്‍ വരും. അവരെ വാഷിങ്ടണ് ദിശാബോധം നല്‍കി സഹായിക്കാനാകും.''

ബ്രിട്ടന്റെ സാമ്രാജ്യം തകര്‍ന്നടിഞ്ഞതുപോലെ അമേരിക്കന്‍ സാമ്രാജ്യം തകരില്ല എന്ന അമിത ആത്മവിശ്വാസം ഫരീദ് സഖറിയ വച്ചുപുലര്‍ത്തുന്നു. 'അമേരിക്കന്‍ പ്രതാപം' എന്ന അധ്യായത്തില്‍ "അഫ്ഗാന്‍-ഇറാഖ് അധിനിവേശങ്ങള്‍ അമേരിക്കയെ പാപ്പരാക്കില്ലെന്ന'' വാദമുഖം സഖറിയ മുന്നോട്ടുവയ്ക്കുന്നു. കാരണം, ബ്രിട്ടീഷ് സാമ്രാജ്യം ഛിന്നഭിന്നമായത് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മോശമായതുകൊണ്ടാണ്. എന്നാല്‍, അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ബലിഷ്ഠമാണ്. സൂര്യനും ചന്ദ്രനുമുള്ളിടത്തോളം കാലം അമേരിക്കയുടെ രക്തരൂഷിതമായ അധീശത്വം പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ഫരീദ് സഖറിയ രണ്ട് സുപ്രധാന കാര്യങ്ങള്‍ കാണാതെ പോകുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ജോസഫ് സ്റിഗ്ലിറ്റ്സ് 'മൂന്ന് ദശലക്ഷം കോടി ഡോളര്‍ യുദ്ധം' എന്നാണ് ഇറാഖ് യുദ്ധത്തെ വിശേഷിപ്പിച്ചത്. രണ്ടാമതായി, പൈശാചികമായ സൈനികാധിനിവേശങ്ങള്‍ മധുരമനോജ്ഞമായ ചെറുത്തു നില്‍പ്പുകളെയല്ല ഉല്‍ഭൂതമാക്കുകയെന്ന് അമേരിക്ക ഇറാഖില്‍ നിന്ന് അനുദിനം പഠിച്ചുകൊണ്ടിരിക്കുന്നു. ഇറാഖ് അധിനിവേശത്തെ 2003ല്‍ ന്യായീകരിച്ച ഫരീദ് ഈ തിക്തസത്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നത് സ്വാഭാവികം.

ചൈനയെയും ഇന്ത്യയെയും യഥാക്രമം അമേരിക്കയുടെ പ്രതിയോഗിയും സഖ്യരാഷ്ട്രവുമായാണ് ഫരീദ് ചിത്രീകരിക്കുന്നത്. അന്താരാഷ്ട്രരംഗത്ത് അനുക്രമം വളര്‍ന്നു വികസിക്കുന്ന ചൈനീസ് ശക്തിപ്രഭാവത്തിന് തടയിടാന്‍ ഇന്ത്യയെ ഒരു പ്രതിതുലനശക്തിയായി അമേരിക്ക ഉപയോഗിക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ചൈനയുടെ വളര്‍ച്ചയെ തടയാന്‍ ഫലപ്രദമായ നയങ്ങള്‍ വാഷിങ്ടണ്‍ ആവിഷ്കരിക്കുമെന്നും എന്നാല്‍, ഇപ്പോള്‍ ചൈന അമേരിക്കയുടെ 'മുഖ്യ ഭൃത്യ'യാണെന്നും ആശ്വാസം കൊള്ളുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. ഏതാണ്ട് 100 കോടി ജനങ്ങളെ പട്ടിണിയില്‍നിന്നും നിരക്ഷരതയില്‍നിന്നും നാടുവാഴിത്തത്തില്‍നിന്നും പിതൃമേധാവിത്വ വ്യവസ്ഥയില്‍നിന്നും വിമോചിപ്പിച്ച ചൈനീസ് വിപ്ളവത്തെയും മാവോയുഗത്തെയും വെറും നാല് വരികളില്‍ 'സംഹരി'ക്കുന്ന ന്യൂസ് വീക്ക് എഡിറ്റര്‍ ഡെങ്സിയാവോ പിങ് 1979ല്‍ ഭരണനേതൃത്വത്തിലേക്ക് ഉയര്‍ന്നത് ചൈനാ ചരിത്രത്തിലെ സവിശേഷ പരിവര്‍ത്തനമായി കാണുകയും അതേപ്പറ്റി വാചാലനാവുകയുംചെയ്യുന്നു. 1979നു ശേഷം ചൈനയ്ക്ക് ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് കുതിക്കാന്‍ കഴിഞ്ഞത് മാവോ കാലഘട്ടത്തില്‍ പാകിയ ശക്തമായ ഭൌതികാസ്ഥിവാരത്തിന്റെ പിന്‍ബലമുള്ളതുകൊണ്ടായിരുന്നു എന്ന വസ്തുത ഫരീദ് ഗൌനിക്കാതിരിക്കുന്നു. ചൈനയെന്നല്ല, ലോകത്തിലെ ഏത് രാജ്യത്തിന്റെ കുതിപ്പും 'ചന്തമുതലാളിത്ത'ത്തിന്റെ കണക്കില്‍ വരവ് വയ്ക്കാനാണ് അദ്ദേഹം ശുഷ്കാന്തി കാണിക്കുന്നത്. ചന്തമുതലാളിത്തത്തെയും നവലിബറല്‍ സാമ്പത്തിക നയങ്ങളെയും നിഷ്കരുണം തിരസ്കരിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ വെനസ്വേലയോടും അര്‍ജന്റീനയോടും ബൊളീവിയയോടും ഇക്വഡോറിനോടും പരാഗ്വേയോടും (ഏറ്റവും ഒടുവില്‍ ഉറുഗ്വേയും) പരമപുച്ഛമാണ് ഫരീദിന്. സാമ്രാജ്യത്വ കോര്‍പറേറ്റ് ആഗോളീകരണത്തിനും വാഷിങ്ടണ്‍ സമവായത്തിനും ഗൌരവപൂര്‍ണമായ രാഷ്ട്രീയ-സാമ്പത്തിക ബദല്‍ മുന്നോട്ടുവച്ച ഹ്യൂഗോ ഷാവേസിനെ 'ചിത്തഭ്രമം ബാധിച്ച വായാടി' എന്നാണ് ഫരീദ് ഭര്‍ത്സിക്കുന്നത്.

1980-90കളില്‍ യുദ്ധോത്സുകമായി നടപ്പാക്കിയ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഈ രാഷ്ട്രങ്ങളുടെ 'പരിപ്പെടുത്തത്' കൊണ്ടാണ് പിന്നീടവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയതെന്ന പരമാര്‍ഥം അദ്ദേഹം ആച്ഛാദനംചെയ്യുന്നു. അതേസമയം നവലിബറലിസത്തിന്റെ ലാറ്റിനമേരിക്കന്‍ തുരുത്തുകളായി അവശേഷിക്കുന്ന മെക്സിക്കോയെയും ചിലിയെയും ഫരീദ് ഉത്തരോത്തരം പുകഴ്ത്തുകയും ചെയ്യുന്നു. ഇന്ത്യയെക്കുറിച്ചുള്ള ഈ യാങ്കി സ്തുതിപാഠകന്റെ പ്രധാന പരാതി ഇന്ത്യ ഇപ്പോഴും വേണ്ടത്ര നവലിബറല്‍ ആയിട്ടില്ല എന്നതാണ്. ഇന്ത്യക്ക് ആദ്യകാലത്തുണ്ടായിരുന്ന നേരിയ 'സോഷ്യലിസ്റ്റ് ചായ്‌വ്' കുടഞ്ഞെറിഞ്ഞതില്‍ ഹര്‍ഷാതിരേകം പ്രകടിപ്പിക്കുന്ന ഫരീദ് ഇന്ത്യ 'നവലിബറല്‍ സുഖസാഗര'ത്തില്‍ പൂര്‍ണമായി മുങ്ങിക്കുളിക്കാത്തതില്‍ ഇടതുപക്ഷത്തെ അസഭ്യവര്‍ഷം നടത്തുന്നു. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് ഇടതുപക്ഷം തുരങ്കംവച്ചതുകൊണ്ടാണത്രേ പാതി ഇന്ത്യക്കാര്‍ ഇപ്പോഴും പട്ടിണിയും പരിവട്ടവുമായി കഴിയുന്നത്!

2008ല്‍ തുടങ്ങിയ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ അമേരിക്കയ്ക്ക് ബോധക്ഷയമുണ്ടായിട്ടും ഇന്ത്യക്ക് കാര്യമായ കുലുക്കമുണ്ടാകാതിരുന്നത് നവലിബറിലസത്തിന്റെ ചതുപ്പില്‍ പൂര്‍ണമായി പൂണ്ടുപോകാത്തതുകൊണ്ടാണെന്ന് ഫരീദ് സഖറിയക്ക് ആരു പറഞ്ഞുകൊടുക്കും? മിന്നിത്തിളങ്ങുന്ന ഷോപ്പിങ് മാളുകളെയും പുതുകോടീശ്വരന്മാരെയും ബോളിവുഡ് സിനിമകളെയും സന്ധ്യമയങ്ങുമ്പോള്‍ പ്രവര്‍ത്തനനിരതമാകുന്ന കോള്‍സെന്ററുകളെയും ചൂണ്ടിക്കാണിച്ച് 'ഇന്ത്യ തിളങ്ങുന്നു' എന്ന് ഉദ്ഘോഷിക്കുന്ന ഫരീദ്, നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ സൃഷ്ടിയായ ഇന്ത്യന്‍ഗ്രാമങ്ങളിലെ ദുസ്സഹമായ വറുതിയെയും കര്‍ഷക ആത്മഹത്യകളെയും കണ്ടതായി ഭാവിക്കുന്നില്ല. അദ്ദേഹം മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്ക് കുറിച്ചുകൊടുക്കുന്നത് ഒരു ഒറ്റമൂലിയാണ്. അമേരിക്ക നടന്ന വഴിയില്‍ എല്ലാവരും അനുസരണയോടെ നടക്കുക. എങ്കില്‍ രക്ഷപ്പെടും. അല്ലെങ്കില്‍ നശിച്ച് നാറാണക്കല്ല് തോണ്ടിയതുതന്നെ.

1950കളില്‍ പാശ്ചാത്യ അക്കാദമികളില്‍ പ്രചാരത്തിലുണ്ടായിരുന്ന 'ആധുനികീകരണ സിദ്ധാന്തം' തന്നെയാണ് പുതിയ കുപ്പിയിലാക്കി ഫരീദ് വിതരണംചെയ്യുന്നത്. ഈ വര്‍ഷം ഭാരതരത്ന പുരസ്കാരത്തിന് ആരെയും തെരഞ്ഞെടുത്തില്ല. ഭാരതരത്നങ്ങളെന്നു പറയാവുന്ന വ്യക്തികള്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ പെടാത്തതുകൊണ്ടാണോ അത് എന്നറിയില്ല. അടുത്ത വര്‍ഷംമുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തെ കൈമെയ് മറന്നു സേവിക്കുന്ന ഭാരതീയരായ ബുദ്ധിജീവികള്‍ക്ക് ഭാരതരത്നത്തേക്കാള്‍ ഉയര്‍ന്ന ഒരു ബഹുമതി ഏര്‍പ്പെടുത്തണം. ആദ്യത്തേത് ഫരീദ് സഖറിയക്കു തന്നെയാവട്ടെ.

സജി പാലക്കുഴി ദേശാഭിമാനി 280110

Tuesday, January 26, 2010

കേരളത്തിലെ ഗൂഗിള്‍ മാപ്പിങ്ങു് പരിപാടി

കേരളത്തിന്റെ സൂക്ഷ്മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ്‌ ഭൂപടം തയ്യാറാക്കാന്‍ പ്രശസ്‌ത സെര്‍ച്ച്‌ യന്ത്രമായ 'ഗൂഗിള്‍' 'കേരള മാപ്പിങ്‌ പാര്‍ട്ടി' നടത്തുന്നതായും റവന്യൂ വകുപ്പിന്റെ കീഴിലുള്ള 'ഭൂമി കേരളം' പദ്ധതി ഉദ്യോഗസ്ഥരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിബ്രവരി അഞ്ചിന്‌ സംഘടിപ്പിച്ചിട്ടുള്ള മാപ്പിങ്‌ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗൂഗിള്‍ മാപ്പിങ്‌ പാര്‍ട്ടി നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അടിയന്തര ഉത്തരവ്‌ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട്‌ ശനിയാഴ്‌ച സര്‍ക്കാരിന്‌ കത്ത്‌ നല്‍കുമെന്ന്‌ ഇന്റലിജന്‍സ്‌ മേധാവി ഡോ സിബി മാത്യൂസ്‌ അറിയിച്ചതായും വാര്‍ത്ത വന്നിരിക്കുന്നു.

ഇക്കാര്യത്തില്‍ മൂന്നു് നിലപാടുകളാണു് ഉയര്‍ന്നു വന്നിട്ടുള്ളത്. ഒന്ന്, ഭൂപട മാപ്പിംഗ് നടത്തുന്നതും അതിലെ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും, അതിനാല്‍ ഈ വിവരം സര്‍ക്കാരിന്റെ പ്രതിരോധ-രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങള്‍ക്കു് മാത്രമേ ശേഖരിക്കാനും സംഭരിക്കാനും അനുവദനീയമാകാവൂ, സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഭൂപട മാപ്പിങ്ങു് നടത്തുന്നതും വിവരം കൈവശം വെയ്ക്കുന്നതും അനുവദനീയമല്ല എന്നതാണു്. രണ്ട്‌, ഗൂഗിള്‍ എന്ന ബഹുരാഷ്ട്ര ഭീമനുമായി ചേര്‍ന്നു് സംയുക്ത ഭൂപട മാപ്പിങ്ങു് നടത്തുന്നതിലൂടെ രാജ്യത്തിനു് ഗുണകരമായ വിവരങ്ങള്‍ ലഭ്യമാക്കാനും സാങ്കേതിക ജ്ഞാനം കൈവരിക്കാനും കഴിയുമെന്നതാണു്. മൂന്നാമത്തെ നിലപാടു്, ഭൂപട മാപ്പിങ്ങില്‍ തെറ്റില്ല, വിവരം സാമൂഹ്യ ഉടമസ്ഥതയിലായിരിക്കണമെന്നും അതു് സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമായിരിക്കണം എന്നതുമാണു്.

...... ജോസഫു് തോമസു് (കണ്‍വീനര്‍, വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദി) എഴുതിയ ഈ ലേഖനം പൂര്‍ണ്ണമായി വിവരവിചാരം ബ്ലോഗില്‍ വായിക്കുക. കമന്റുകള്‍ അവിടെ തന്നെ പോസ്റ്റ് ചെയ്യുമല്ലോ.

Thus spoke Dr Ambedkar

On 26th January 1950, we are going to enter into a life of contradictions. In politics, we will have equality and in social and economic structure, continue to deny the principle of one man one value. How long shall we continue to live this life of contradictions? How long shall we continue to deny equality in our social and economic life? If we continue to deny it for long, we will do so only by putting our political democracy in peril. We must remove this contradiction at the earliest possible moment else those who suffer from inequality will blow up the structure of democracy which this Constituent Assembly has so laboriously built up.

There is no nation of Indians in the real sense of the world, it is yet to be created. In believing we are a nation, we are cherishing a great delusion. How can people divided into thousand of castes be a nation? The sooner we realise that we are not yet a nation, in a social and psychological sense of the world, the better for us.

Walter Bagehot defined democracy as 'Government by discussion'. Abraham Lincoln defined democracy as 'A Government of the people, by the people and for the people'.

My definition of democracy is - A form and a method of Government whereby revolutionary changes in the social life are brought about without bloodshed. That is the real test. It is perhaps the severest test. But when you are judging the quality of the material you must put it to the severest test.

Democracy is not merely a form of Government. It is primarily a mode of associated living, of conjoint communicated experience. It is essentially an attitude of respect and reverence towards our fellow men.

A democratic form of Government presupposes a democratic form of a society, The formal framework of democracy is of no value and would indeed be a misfit if there was no social democracy. It may not be necessary for a democratic society to be marked by unity, by community of purpose, by loyalty to public ends and by mutuality of sympathy. But it does unmistakably involve two things. The first is an attitude of mind, and attitude of respect and equality towards their fellows. The second is a social organisation free from rigid social barriers. Democracy is incompatible and inconsistent with isolation and exclusiveness resulting in the distinction between the privileged and the unprivileged.

What we must do is not to content ourselves with mere political democracy. We must make our political democracy a social democracy as well. Political democracy cannot last unless there is at the base of it, a social democracy. What does social democracy mean? It means a way of life which recognises liberty, equality and fraternity as the principles of life. These principles of liberty, equality and fraternity are not to be treated as separate items. They form a union in the sense that, to divorce one from the other is to defeat the very purpose of democracy. Liberty cannot be divorced from equality, nor can liberty and equality be divorced from fraternity.

Positively, my social philosophy may be said to be enshrined in three word, liberty, equality and fraternity. Let no one however say that I borrowed by philosophy from the French Revolution. I have not. My philosophy has its roots in religion and not in political science. I have derived them from the teachings of my master, the Buddha.

What are we having this liberty for? We are having this liberty in order to reform our social system, which is full of inequality, discrimination and other things, which conflict with our fundamental rights.

Our object in framing the Constitution is really two-fold: (1) To lay down the form of political democracy, and (2) To lay down that our ideal is economic democracy and also to prescribe that every Government whatever is in power shall strive to bring about economic democracy. The directive principles have a great value, for they lay down that our ideal is economic democracy.

If I find the constitution being misused, I shall be the first to burn it.

On 26th Jan. 1950,India will be an independent country. What would happen to her independence? Will she maintain or will she lose it again? This is the first thought that comes to my mind.It is not that India was never an independent country. The point is that she once lost the independence she had. Will she lose it a second time? It is this thought which makes makes me most anxious for the future. What perturbs me greatly is the fact that not only India has once before lost her independence, but she lost it by treachery of some of her own people.

Will history repeat itself? It is this thought which fills me with anxiety. This anxiety is deepened by the realization of the fact that in addition to our old enemies in the form of castes & creeds, we are going to have many political parties with diverse and opposing political creeds. Will Indians place the country above their creed or creed above their country? I do not know, But this much is certain that if the parties place creed above country, our independence will be put in jeopardy a second time and probably be lost forever. This eventuality we all must resolutely guard against. We must be determined to defend our independence with the last drop of our blood!

Monday, January 25, 2010

പോള്‍ വധം: ഹൈക്കോടതി വിധിയില്‍ തെറ്റിന്റെ പരമ്പര

മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസ് സിബിഐ ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിന്യായത്തില്‍ വസ്തുതാപരമായ പിശകുകളുടെ കൂമ്പാരം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ 38 പേജുള്ള വിധിന്യായത്തില്‍ മുപ്പതിടത്താണ് പിശക്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കേസിലെ അടിസ്ഥാനവസ്തുതപോലും പലഭാഗത്തും തെറ്റായി ആവര്‍ത്തിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പോളിന്റെ പിതാവോ കേസന്വേഷിച്ച പൊലീസോ ഉന്നയിക്കാത്ത കാര്യങ്ങള്‍ വിധിന്യായത്തില്‍ കടന്നുവന്നതും വിചിത്രം. മധ്യമേഖലാ ഐജി വിന്‍സന്‍ എം പോള്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെക്കുറിച്ചുള്ള പരാമര്‍ശം മുതല്‍ തുടങ്ങുന്നു തെറ്റുകളുടെ പരമ്പര.

* കൊലപാതകം നടന്ന് 24 മണിക്കൂര്‍ തികയുംമുമ്പ് ഐജി വാര്‍ത്താസമ്മേളനം നടത്തിയെന്നാണ് വിധിയുടെ ആറാംപേജില്‍ 14-ാം ഖണ്ഡികയിലെ പരാമര്‍ശം (പേജ് 39ല്‍ 49-ാം ഖണ്ഡികയിലും ഇത് ആവര്‍ത്തിക്കുന്നു). ആഗസ്ത് 22ന് അര്‍ധരാത്രിയിലാണ് പോള്‍ കൊല്ലപ്പെട്ടത്. ഐജി പത്രസമ്മേളനം നടത്തിയത് 24നും.

* പത്രസമ്മേളനം നടത്തുമ്പോള്‍ കുറ്റവാളികളെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയിരുന്നില്ലെന്നും അന്വേഷണം തുടങ്ങിയിട്ടേയുള്ളുവെന്നും പോസ്റ്റ്മോര്‍ട്ടം നടന്നിരുന്നില്ലെന്നുമാണ് അടുത്ത പരാമര്‍ശം (പേജ് 8, പാര 15). 29-ാം പേജിലും ഇത് ആവര്‍ത്തിക്കുന്നു. 23നു തന്നെ 11 പ്രതികളും പൊലീസ് പിടിയിലായിരുന്നു എന്നതാണ് വസ്തുത. പോസ്റ്റ്മോര്‍ട്ടം നടത്തി 23ന് മൃതദേഹവും വിട്ടുകൊടുത്തിരുന്നു.

* കൊല്ലപ്പെട്ട പോളിനൊപ്പം വാഹനത്തില്‍ യാത്ര ചെയ്തിരുന്നത് മനുവാണ്. ഇത് രാജേഷും ഓംപ്രകാശുമായിരുന്നെന്ന് വിധിയില്‍ പലഭാഗത്തും ആവര്‍ത്തിക്കുന്നു (പേജ് 25, പാര 41).

എഫ്ഐആറിനെ പരാമര്‍ശിക്കുന്ന നിരവധിഭാഗത്ത് ഇത്തരം പിശക് കാണാം. വാഹനത്തിന്റെ കാര്യത്തിലും തെറ്റ് ആവര്‍ത്തിക്കുന്നു.

* സ്കോര്‍പിയോ എന്നതിനുപകരം എന്‍ഡവര്‍ എന്നാണ് ഉപയോഗിക്കുന്നത്.

* മുത്തൂറ്റ് ക്രൂയിസില്‍നിന്ന് പോളിന്റെ വാഹനത്തെ പിന്തുടര്‍ന്ന് എത്തിയ മനുവും ഡ്രൈവര്‍ ഷിബുവും പോള്‍ കുത്തേറ്റ് കിടക്കുന്നത് കണ്ടെന്നാണ് അടുത്ത നിരീക്ഷണം (പേജ് 26, പാര 42). പോളിനൊപ്പം യാത്ര ചെയ്ത മനു മുറിവേറ്റ് സമീപത്ത് ഉണ്ടായിരുന്നു എന്നത് കോടതി കാണാതെ പോയി. ഹര്‍ജിക്കാരന്‍ പോലും നിഷേധിക്കാത്ത കാര്യങ്ങളാണിത്.

* സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ക്വട്ടേഷന്‍ സംഘത്തിലെ കണ്ടാലറിയാവുന്ന 10-15 പേരില്‍ ആരുടെയും പേര് പറഞ്ഞില്ലെന്ന കുറ്റപ്പെടുത്തലും കോടതി നടത്തി (പേജ് 27, പാര 44). തികച്ചും അപരിചിതരായ ആളുകളെ വീണ്ടും കണ്ടാലറിയുമെന്നല്ലാതെ അവരുടെ പേരു കൂടി ചേര്‍ക്കണമെന്ന പരാമര്‍ശം വിചിത്രമാണ്.

* എന്തെങ്കിലും ആയുധം കണ്ടെടുക്കുകയോ പോസ്റ്റ്മോര്‍ട്ടം നടത്തുകയോ ചെയ്യുംമുമ്പ് എസ് കത്തിയെക്കുറിച്ച് ഐജി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്നാണ് മറ്റൊരു നിരീക്ഷണം (പേജ്30, പാര 48). ആയുധം കണ്ടെടുത്തില്ല എന്നതുമാത്രമാണ് ശരി. 11 പ്രതികളെ പിടിച്ച് ആദ്യവട്ട ചോദ്യംചെയ്യല്‍ നടത്തി. മനുവിന്റെയും ഷിബുവിന്റെയും മൊഴിയെടുത്തു. പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്‍ജനുമായി സംസാരിച്ച കാര്യവും പൊലീസ് രേഖയിലുണ്ട്. ആയുധത്തെക്കുറിച്ച് സൂചന കിട്ടിയത് അങ്ങനെയാണ്. പോള്‍ ഓംപ്രകാശുമായി ബന്ധപ്പെട്ടതു സംബന്ധിച്ച് പൊലീസ് കണ്ടെത്തിയ കാര്യങ്ങള്‍ കേസിന്റെ വിശദാംശങ്ങളിലുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നാണ് പേജ് 52ല്‍ 32-ാം പാരയിലെ പരാമര്‍ശം.

എം എസ് അശോകന്‍ ദേശാഭിമാനി 260110

പശ്ചിമബംഗാളില്‍ മമത സംഘത്തിന്റെ അക്രമ പേക്കൂത്ത്

ഏതു മാര്‍ഗ്ഗമുപയോഗിച്ചിട്ടായാലും സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാളില്‍ കൊലപാതക രാഷ്ട്രീയം അഴിച്ചുവിട്ടിട്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സും ആ ലക്ഷ്യം സാധിക്കുന്നതിനായി അവര്‍ കൂടെ കൂട്ടിയിട്ടുള്ള മാവോയിസ്റ്റുകളും ഇവരുടെ അക്രമങ്ങള്‍ക്കെല്ലാം പ്രേരണയും പ്രോല്‍സാഹനവും നല്‍കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയും ഈ കൊലപാതക രാഷ്ട്രീയത്തെ മുഴുവനും വെള്ളപൂശുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ബൂര്‍ഷ്വാ മാധ്യമങ്ങളും ബുദ്ധിജീവികളും എല്ലാം കൂടിച്ചേര്‍ന്ന്, ആ സംസ്ഥാനത്തെ തികച്ചും സ്ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷത്തിലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.

1967ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയായി സിപിഐ എം ഉയര്‍ന്നിരിക്കുന്നുവെന്നു കണ്ടപ്പോള്‍, പാര്‍ടിക്ക് സജീവ പങ്കുള്ള രണ്ട് മന്ത്രിസഭകളെ തുടര്‍ച്ചയായി അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്, പിന്നീട് നടന്ന അസംബ്ളി തിരഞ്ഞെടുപ്പില്‍ ബൂത്തുപിടിച്ചെടുത്തും ബാലറ്റ് പെട്ടി തട്ടിക്കൊണ്ടുപോയും വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ ആട്ടിയോടിച്ചും ബൂത്തില്‍ കയറി ബാലറ്റുപേപ്പറുകള്‍ കൂട്ടത്തോടെ പിടിച്ചുവാങ്ങി കോണ്‍ഗ്രസ് അടയാളത്തില്‍ വോട്ടു രേഖപ്പെടുത്തി പെട്ടിയിലിട്ടും ജനാധിപത്യത്തെ തികച്ചും പ്രഹസനമാക്കി മാറ്റുകയാണുണ്ടായത്. സിപിഐ എമ്മിന്റെ സമുന്നതനായ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ജ്യോതിബസുവിനുപോലും, തന്റെ സ്ഥിരം മണ്ഡലത്തില്‍ വോട്ടിങ്ങ് ദിവസം ഉച്ചയ്ക്കുമുമ്പേ തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറേണ്ടിവന്നു. അത്രയ്ക്കും ഭീകരമായിരുന്നു കോണ്‍ഗ്രസ് ഗുണ്ടകളുടെ താണ്ഡവം. അന്നത്തെ കൃത്രിമമായ തിരഞ്ഞെടുപ്പ് ആഭാസത്തിലൂടെ അധികാരത്തില്‍വന്ന സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ ഗവണ്‍മെന്റും പോലീസും കോണ്‍ഗ്രസ് ഗുണ്ടകളും കൂടി ചേര്‍ന്ന് പശ്ചിമ ബംഗാളില്‍ നടത്തിയ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്ക് കേന്ദ്രത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെയും കോണ്‍ഗ്രസ്സിന്റെയും എല്ലാ ഒത്താശകളും പിന്തുണയും ഉണ്ടായിരുന്നു. ഹിറ്റ്ലറുടെ 'സ്റ്റോം ട്രൂപ്പേഴ്സ്' ജര്‍മ്മന്‍ തെരുവുകളില്‍ 1930കളുടെ രണ്ടാം പകുതിയില്‍ അഴിഞ്ഞാടിയപോലെ, പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകള്‍ അഴിഞ്ഞാടി. അന്ന് ആയിരക്കണക്കിന് സിപിഐ എം കാഡര്‍മാര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് സഖാക്കള്‍ക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടിവന്നു; എത്രയോ പേര്‍ക്ക് വീടും ഉറ്റവരും നഷ്ടപ്പെട്ടു. 1970കളുടെ ആദ്യവര്‍ഷങ്ങളിലെ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയോടൊപ്പം 1975 ജൂണിലെ അടിയന്തിരാവസ്ഥയിലെ അമിതാധികാര ഭരണം കൂടി വന്നപ്പോള്‍, പശ്ചിമ ബംഗാളില്‍ സിപിഐ എമ്മിനെതിരായ ആക്രമണം അതിന്റെ മൂര്‍ധന്യത്തിലെത്തി. സിപിഐ എമ്മിനെ തകര്‍ത്തു തരിപ്പണമാക്കി എന്ന് കോണ്‍ഗ്രസ് സമാശ്വസിച്ചു. എന്നാല്‍ 1977ല്‍ അടിയന്തിരാവസ്ഥ ബംഗാള്‍ ഉള്‍ക്കടലില്‍ വലിച്ചെറിയപ്പെടുകയും പാര്‍ലമെന്റിലേക്കും പിന്നീട് അസംബ്ളിയിലേക്കും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തപ്പോള്‍ സിപിഐ എം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുന്ന കാഴ്ചയാണ് ഇന്ത്യ കണ്ടത്.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ 1970കളുടെ ആദ്യവര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച, നാലു പതിറ്റാണ്ടോളം കാലത്തിനുശേഷം വീണ്ടും കോണ്‍ഗ്രസ്സുകാര്‍, തൃണമൂല്‍ കോണ്‍ഗ്രസ്സിനെ മുന്നില്‍ നിര്‍ത്തി പയറ്റുകയാണ്. അതിന് മാവോയിസ്റ്റുകളെയും കൂട്ടിന് കൂട്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം 150ല്‍പരം സിപിഐ എം കാഡര്‍മാരെ ക്രൂരമായി വധിച്ച മമതാ - മാവോവാദി കൂട്ടുകെട്ട്, സംസ്ഥാനത്ത് ആഭ്യന്തരക്കുഴപ്പം ഉണ്ടെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ്. മമതാ - മാവോവാദി കൂട്ട് നടത്തുന്ന കൊലപാതക പരമ്പരകളെ തമസ്കരിക്കുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍, ആ കൊലപാതകങ്ങള്‍ക്കെതിരായി പോലീസ് നടപടിയെടുക്കുമ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകുമ്പോഴും, ക്രമസമാധാനം തകര്‍ന്നുപോയേ എന്ന് മുറവിളി കൂട്ടുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് നേരിയ പ്രകോപനംപോലും ഉണ്ടാവരുതെന്നു കരുതി പരമാവധി സംയമനം പാലിക്കുന്നതിന് സിപിഐ എം ശ്രമിക്കുമ്പോള്‍ അതില്‍നിന്ന് കൂടുതല്‍ കൂടുതല്‍ മുതലെടുക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കഴിഞ്ഞ ദിവസം 24 പര്‍ഗാനാസിലെ സിപിഐ എമ്മിന്റെ പ്രാദേശിക നേതാക്കന്മാരുടെ വായിലേക്ക് തോക്കിന്‍ കുഴല്‍ കുത്തിയിറക്കി വെടിവെച്ചു കൊന്നത് കേന്ദ്രമന്ത്രി മമതാ ബാനര്‍ജിയുടെ അനുയായികളായ തൃണമൂല്‍ കോണ്‍ഗ്രസ്സുകാരാണ്. മുഖ്യമന്ത്രിയെ കുഴിബോംബ് വെച്ച് കൊല്ലാന്‍ ശ്രമിച്ചതും രണ്ട് സംസ്ഥാന മന്ത്രിമാരെ ആശുപത്രിയില്‍വെച്ച് കയ്യേറ്റം ചെയ്തതും മമതാ - മാവോവാദി കൂട്ടുകെട്ടിന്റെ നേതൃത്വത്തിലാണ്.

സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടാക്കി, അതിന്റെ മറവില്‍, ക്രമസമാധാനത്തകര്‍ച്ചയെന്ന് ആരോപിച്ച് സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടുവിക്കാനുള്ള തന്ത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പയറ്റുന്നത്. എല്ലാ ഫെഡറല്‍ തത്വങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട്, സംസ്ഥാനത്തിലേക്ക് കേന്ദ്ര നിരീക്ഷണസംഘത്തെ അയപ്പിച്ചത് മമതാ ബാനര്‍ജി തന്നെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കൊല്ലപ്പെട്ട 150ല്‍പരം സിപിഐ എം പ്രവര്‍ത്തകരുടെ ലിസ്റ്റും കൊലപാതകികളുടെ വിശദവിവരങ്ങളും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നല്‍കിയിട്ടും അതിന്റെ മേല്‍ യാതൊരു അന്വേഷണത്തിനും അവര്‍ മുതിര്‍ന്നില്ല. അതേ അവസരത്തില്‍ത്തന്നെ സിപിഐ എമ്മിനെതിരായി ആരോപണം ഉന്നയിക്കാന്‍ അവര്‍ മടിക്കുന്നുമില്ല.

ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥക്കും പശ്ചിമബംഗാളിലെ സമാധാനപരമായ അന്തരീക്ഷത്തിനും തികച്ചും അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സും മറ്റുള്ളവരും കൂടി അവിടെ വരുത്തിവെച്ചിട്ടുള്ളത്. ജനാധിപത്യ ധ്വംസനത്തിലും സിപിഐ എമ്മിനെതിരായ കള്ളപ്രചരണത്തിലും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നുവെന്നതിന്, ഇതേ ലക്കത്തില്‍ത്തന്നെ കൊടുത്തിട്ടുള്ള മറ്റൊരു ലേഖനം ഉത്തമ ഉദാഹരണമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളോടുകൂടി സിപിഐ എമ്മിനെതിരായി ആരംഭിച്ച കള്ളപ്രചാരവേല, കൂടുതല്‍ ശക്തിയോടെ അവ തുടരുകയാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടുകൂടി മാത്രമേ കേന്ദ്ര ഗവണ്‍മെന്റിന് നിലനില്‍ക്കാന്‍ കഴിയൂ എന്ന അവസ്ഥ ഇനിയൊരിക്കലും ഉണ്ടാകരുതെന്ന ദൃഢനിശ്ചയത്തോടെ അന്ന് സിപിഐ എമ്മിനെതിരായി ആരംഭിച്ച ആക്രമണം, പശ്ചിമ ബംഗാളില്‍നിന്ന് സിപിഐ എമ്മിനെ തൂത്തെറിയുക എന്ന ലക്ഷ്യംവെച്ചു കൊണ്ടുള്ള നെറികെട്ട കൊലപാതക രാഷ്ട്രീയമായി മാറിയിരിക്കുകയാണ്. സിപിഐ എമ്മുകാരെ എന്തും ചെയ്യാം എന്ന മനോഭാവം വെച്ചു പുലര്‍ത്തുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സും സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ്സും, 1940കളുടെ അവസാനത്തിലും 1950കളുടെ ആദ്യത്തിലും കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരായി കോണ്‍ഗ്രസ് അഴിച്ചുവിട്ട കിരാതവാഴ്ചയുടെ അതേ മാനസികാവസ്ഥയിലാണ്. അത്തരം കിരാതവാഴ്ച കൊണ്ട് അന്ന് കമ്യൂണിസ്റ്റ് പാര്‍ടിയേയോ ഇന്ന് സിപിഐ എമ്മിനേയോ നശിപ്പിക്കാന്‍ കഴിഞ്ഞില്ല, കഴിയില്ല എന്ന് അവര്‍ മനസ്സിലാക്കണം. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍, വിശാലമായ അര്‍ത്ഥത്തില്‍ രാജ്യത്ത് നിലവിലുള്ള ജനാധിപത്യവ്യവസ്ഥയെത്തന്നെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

സിപിഐ എം കാണിക്കുന്ന ഉദാത്തമായ സംയമനത്തെ പാര്‍ടിയുടെ ദൌര്‍ബല്യമായിട്ടാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും അതുവഴി കോണ്‍ഗ്രസ്സും കണക്കാക്കുന്നതെങ്കില്‍ അവര്‍ക്കു തെറ്റുപറ്റിയിരിക്കുന്നുവെന്നേ പറയുന്നുള്ളൂ. 1950കളിലും 1970കളിലും പാര്‍ടി ഉയിര്‍ത്തെഴുന്നേറ്റപോലെ, പശ്ചിമബംഗാളിലെ ഇപ്പോഴത്തെ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് പാര്‍ടി മുന്നേറുക തന്നെ ചെയ്യും. അന്തിമവിജയം ആക്രമണകാരികളുടേതല്ല എന്ന് ചരിത്രം അവരേയും പഠിപ്പിക്കുന്നുണ്ടാവണം.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക 220110

പെരുകിവരുന്ന കര്‍ഷക ആത്മഹത്യ

1997നുശേഷം കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യ ഭയാനകമായ രീതിയില്‍ പെരുകിവരുന്നതായി പ്രസിദ്ധ പത്രപ്രവര്‍ത്തകനായ പി സായിനാഥ് നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ച് സമര്‍ഥിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഈ കാലയളവില്‍ 1,99,132 കര്‍ഷകരാണ് ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായത്. ഇതില്‍ 66.6 ശതമാനം ആത്മഹത്യയും മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടകം, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. ഇതില്‍തന്നെ അഞ്ചിലൊന്ന് കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നു ഭരിക്കുന്ന മഹാരാഷ്ട്രയിലാണെന്നറിയുമ്പോള്‍ കേന്ദ്ര ഭരണാധികാരികള്‍ ലജ്ജിച്ച് തലതാഴ്ത്തുകതന്നെ വേണം. തൊണ്ണൂറ്റേഴിനുശേഷം മഹാരാഷ്ട്രയില്‍മാത്രം 67,054 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്.

ആഗോളവല്‍ക്കരണനയം നടപ്പാക്കിയതിനെത്തുടര്‍ന്ന് കാര്‍ഷികമേഖല പൂര്‍ണമായും അവഗണിച്ചതാണ് മുഖ്യകാരണം. കാര്‍ഷികമേഖലയില്‍ സര്‍ക്കാരിന്റെ മുതല്‍മുടക്ക് കുറഞ്ഞുവന്നു. താങ്ങുവിലയ്ക്ക് കര്‍ഷകരില്‍നിന്ന് ഗോതമ്പ്, നെല്ല്, പയര്‍വര്‍ഗങ്ങള്‍ എന്നിവ സംഭരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങാന്‍ തുടങ്ങി. ഭക്ഷ്യവസ്തുക്കളുടെ സംഭരണം കൊള്ളക്കാരായ കുത്തകകള്‍ക്ക് വിട്ടുകൊടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ഗോഡൌ ഓരോന്നായി സ്വകാര്യ കുത്തകകള്‍ക്ക് പാട്ടത്തിന് കൊടുത്തു. കേന്ദ്രം ഒരുകിലോ നെല്ല് സംഭരിക്കാന്‍ കര്‍ഷകര്‍ക്ക് 9 രൂപ 50 പൈസ താങ്ങുവിലയായി നല്‍കുമ്പോള്‍ കേരളം 12 രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ നെല്ല് സംഭരണം സര്‍വകാല റെക്കോഡായി മാറി. കേരളം കൃഷിക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നുണ്ട്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ദ്രോഹനയങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ഇടപെടലിന്റെ ഫലമായി കേരളത്തിലും പശ്ചിമബംഗാളിലും കര്‍ഷക ആത്മഹത്യ ഗണ്യമായി ചുരുങ്ങി. യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ ആയിരത്തോളം കര്‍ഷകരാണ് ആത്മഹത്യചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50000 രൂപ ആശ്വാസധനമായി നല്‍കി. കടം എഴുതിത്തള്ളി. കടാശ്വാസ കമീഷനെ നിയമിച്ച് പരമാവധി ആശ്വാസം നല്‍കി. പശ്ചിമബംഗാളില്‍ നെല്ലുല്‍പ്പാദനത്തില്‍ ഉല്‍പ്പാദനക്ഷമതയിലും ഉല്‍പ്പാദനത്തിലും ഇന്ത്യയില്‍തന്നെ ഒന്നാംസ്ഥാനത്തെത്തി. മുഖ്യമന്ത്രി ജ്യോതിബസുവിന്റെ ഭരണകാലത്ത് നടപ്പാക്കിയ ഭൂപരിഷ്കരണമാണ് കാര്‍ഷികമേഖലയിലെ പുരോഗതിക്ക് അടിത്തറ പാകിയത്. ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ കര്‍ഷക ആത്മഹത്യ മുന്‍കാലത്തെ അപേക്ഷിച്ച് 412 എണ്ണം കുറഞ്ഞു. ബംഗാളില്‍ 343 കുറവുവന്നു.

ഇടതുപക്ഷം ഭരിക്കുന്ന രണ്ട് സംസ്ഥാനത്താണ് ആത്മഹത്യയില്‍ ഗണ്യമായ കുറവുണ്ടായത്. ഇത് യുപിഎ സര്‍ക്കാരിന്റെയും ബിജെപിയുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഹരിതവിപ്ളവത്തിന്റെ കാലത്ത് കാര്‍ഷികമേഖലയില്‍ ഉണര്‍വുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍നിന്ന് പിന്തിരിഞ്ഞു. കാര്‍ഷികമേഖല അവഗണിക്കുന്ന യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നെങ്കില്‍മാത്രമേ കേന്ദ്രത്തിന്റെ തെറ്റായ നയം മാറ്റാന്‍ കഴിയൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 240110

ഇത്ര ബാലിശമായി പെരുമാറരുതായിരുന്നു

ഒരു എംപി എന്ന നിലയില്‍ ശ്രീ. കെ എസ് മനോജിനെ ഏറെ സ്നേഹിച്ചിരുന്നു, ആദരിച്ചിരുന്നു. മനോജിന്റെ രാജി ടിവിയിലൂടെ ആദ്യം കേട്ടപ്പോള്‍ അദ്ദേഹത്തോടു സഹതാപമാണ് തോന്നിയത്. തുടര്‍ന്നു നടക്കാന്‍ സാധ്യതയുള്ള വാദപ്രതിവാദങ്ങളില്‍ ഇടപെടണ്ടാ എന്നും മനസ്സില്‍ കുറിച്ചിട്ടു. അങ്ങനെ നിശബ്ദനായിരിക്കുകയായിരുന്നു. പക്ഷേ, പിന്നീടും മനോജ് മാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടലുകളും അഭിമുഖങ്ങളും കണ്ടപ്പോള്‍, പ്രതികരിക്കാതെ വയ്യെന്ന സ്ഥിതിയിലെത്തി. തന്നെ അത്യുന്നത സ്ഥാനത്ത് അവരോധിച്ചാദരിച്ചെങ്കിലും പാര്‍ടിയില്‍ തുടരാനോ രാജിവയ്ക്കാനോ ഒരു വ്യക്തി എന്ന നിലയില്‍ മനോജിനു പൂര്‍ണ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. എന്നാല്‍, അതിപ്പോള്‍, ഇങ്ങനെ ആയിരുന്നോ ചെയ്യേണ്ടിയിരുന്നതെന്ന ചോദ്യമാണ് എന്നെയും സുഹൃത്തുക്കളെയും അലട്ടുന്നത്.

മാര്‍ക്സിസ്റ്റു പാര്‍ടിയിലേക്കു വരാന്‍ പ്രേരിപ്പിച്ചതിനു പിന്നിലെ കാരണങ്ങളും ഇപ്പോള്‍ രാജിവയ്ക്കാന്‍ ഇടയാക്കിയ കാരണങ്ങളും വിലയിരുത്തുമ്പോള്‍, മനോജ് മാര്‍ക്സിസത്തെ അല്‍പ്പംപോലും ഗൌരവത്തോടെ പഠിക്കാന്‍ മെനക്കെട്ടില്ലെന്ന ദുഃഖസത്യം പുറത്തുവരുന്നു. മനോജിനെപ്പോലെ വിദ്യാസമ്പന്നനായ ഒരാള്‍ ഒരു പാര്‍ടിയുടെ അംഗത്വം സ്വീകരിക്കാന്‍ തീരുമാനിക്കുമ്പോള്‍, അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ എന്തെന്നു നിര്‍ബന്ധമായും പഠിച്ചുകാണുമെന്നായിരുന്നു എന്നെപ്പോലെയുള്ള രാഷ്ട്രീയ അല്‍മേനികളുടെ വിശ്വാസം. അക്കാര്യത്തില്‍ താങ്കള്‍ ഗര്‍ഹണീയമായ അലംഭാവമാണു കാട്ടിയതെന്നു കാണുന്നതില്‍ ദുഃഖവും അമര്‍ഷവുമുണ്ട്. ഞാന്‍ മനസ്സിലാക്കിയിടത്തോളം താങ്കള്‍ എംപി ആയശേഷമാണു സ്വന്തം താല്‍പ്പര്യപ്രകാരം മാര്‍ക്സിസ്റ്റു പാര്‍ടിയില്‍ അംഗത്വമെടുത്തത്. കാര്യകാരണവിവേചനം നടത്താതെ, ആരുടെയെങ്കിലും പ്രേരണയില്‍ അംഗത്വം എടുത്തുപോയതാണെന്നു കരുതുക പ്രയാസം.

പാര്‍ടിയുടെ ഇപ്പോഴത്തെ തെറ്റുതിരുത്തല്‍ രേഖ താങ്കള്‍ക്കു ഒരു പുതിയ വെളിച്ചം പകര്‍ന്നതായി താങ്കള്‍ പ്രസ്താവിച്ചതായി കേട്ടു. മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം ഭൌതികമാണ്; വൈരുധ്യാത്മക ഭൌതികവാദത്തില്‍ അടിയുറച്ചതാണ് അത്. അതേസമയം, മാര്‍ക്സിസ്റ്റു പാര്‍ടി തൊഴിലാളിവര്‍ഗത്തിന്റെയും സാമാന്യജനത്തിന്റെയും പാര്‍ടിയാണ്. കഷ്ടപ്പെടുന്ന ജനതയ്ക്ക് മതം എന്താണെന്ന് മാര്‍ക്സിനു നല്ല ബോധ്യമുണ്ടായിരുന്നു. അത് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്: "മതം മര്‍ദിതരുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്; ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണത്. അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന കറുപ്പുമാണത്.'' അങ്ങനെ മതം തല്‍ക്കാലം ആശ്വാസം നല്‍കും; യഥാര്‍ഥ ജീവല്‍ പ്രശ്നങ്ങള്‍ക്കു പരിഹാരമല്ല താനും. ആത്യന്തികമോചനം തൊഴിലാളിവര്‍ഗത്തിന്റെ സര്‍വതലസ്പര്‍ശിയായ ഉയിര്‍ത്തെഴുന്നേല്‍പ്പിലാണെന്നു വ്യക്തതയുള്ള ഒരു പാര്‍ടിയാണത്. വിശ്വാസവും പ്രത്യയശാസ്ത്രവും തമ്മില്‍ ഉണ്ടെന്നു മനോജ് പറയുന്ന വൈരുധ്യം യഥാര്‍ഥത്തില്‍ ഇല്ല. അതുകൊണ്ടല്ലേ രണ്ടാം വത്തിക്കാന്‍ സുനഹദോസിന്റെ പ്രമാണരേഖകള്‍ തൊട്ടിങ്ങോട്ട് ഇപ്പോഴത്തെ മാര്‍പാപ്പ വരെ മാര്‍ക്സിസ്റ്റ് തത്ത്വചിന്തയുമായി സഹകരിക്കുന്നത്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം പാര്‍ടി അംഗത്വമുള്ളതു മനോജിനു അറിയില്ലെന്നു കരുതാമോ? കഴിഞ്ഞദിവസം അന്തരിച്ച കമ്യൂണിസ്റ്റ് ആചാര്യന്‍ സ. ജ്യോതിബസു മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ എത്രമാത്രം സഹകരിച്ചിരുന്നുവെന്നും മദര്‍ അതു നന്ദിയോടെ അനുസ്മരിക്കുമായിരുന്നുവെന്നതും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ലോകത്ത് മാര്‍ക്സിസത്തോട് ഏതാണ്ട് അന്ധമായ വിരോധം ഒരുപക്ഷേ കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്കേ കാണൂ. മനോജിന് അത് ഏറ്റുപിടിക്കേണ്ട കാര്യമുണ്ടായിരുന്നോ?

"പ്രതീക്ഷയര്‍പ്പിച്ച പ്രത്യയശാസ്ത്രം നിരാശപ്പെടുത്തുകയും ആചരിച്ചുപോന്ന വിശ്വാസപ്രമാണങ്ങള്‍ക്കെതിരെ വാളോങ്ങുകയും ചെയ്യുമ്പോള്‍, കപടമായ മുഖംമൂടിയണിഞ്ഞ് രണ്ടിനോടും നീതിപുലര്‍ത്താനാകാതെ മുന്നോട്ടുപോകാന്‍ മനഃസാക്ഷി അനുവദിച്ചില്ല. ആയതിനാല്‍ വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിക്കാന്‍ പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കേണ്ടിവന്നു'' എന്ന മനോജിന്റെ വാക്കുകളില്‍ സ്വയം നീതീകരണത്തിന്റെ വികലമായ ധ്വനിയുണ്ടെങ്കിലും അപഗ്രഥനത്തില്‍ കാതലായ അപാകതയും അശാസ്ത്രീയതയുമുണ്ട് എന്നു പറയേണ്ടിവരുന്നു. യേശുവിന്റെ സഭയും മാര്‍ക്സിന്റെ തൊഴിലാളിവര്‍ഗ പ്രസ്ഥാനവും തമ്മില്‍, മതവും പ്രത്യയശാസ്ത്രവും തമ്മില്‍ വൈരുധ്യമല്ല, കൂടുതലും സമാനതകളാണ് ഉള്ളതെന്നു ചരിത്രം സാക്ഷിക്കുന്നു.

ചില കാര്യങ്ങള്‍ തര്‍ക്കവിഷയവും സംവാദവുമാക്കുന്നതിനു ചരിത്രപ്രാധാന്യമുണ്ട്. പക്ഷേ, മനോജ് ഇളക്കിവിടാന്‍ ശ്രമിച്ച സംവാദത്തിന് അങ്ങനെയൊരു ഉള്‍ക്കാമ്പില്ല. പതിറ്റാണ്ടുകളായി ചര്‍വിതചര്‍വണം ചെയ്ത ഒന്നിനെ വീണ്ടും ചില നിക്ഷിപ്ത താല്‍പ്പര്യത്തിനാണോ എന്നു തോന്നിക്കത്തക്ക രീതിയില്‍ പുറത്തെടുക്കുക ഭൂഷണമല്ലല്ലോ. തിരുത്തല്‍ രേഖയിലൂടെ പാര്‍ടി സഖാക്കള്‍ അവര്‍ ഏറ്റുപിടിച്ച പ്രത്യയശാസ്ത്രത്തോടും തത്ത്വസംഹിതയോടും കൂറുപുലര്‍ത്താനാണ് നിര്‍ദേശിക്കുന്നത്. അതായത് പൊളിറ്റ് ബ്യൂറോ-സെന്‍ട്രല്‍-സംസ്ഥാന-ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സോണല്‍-ഏരിയ കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും യഥാര്‍ഥ മാര്‍ക്സിസ്റ്റുകളായി ജീവിക്കണമെന്നതിനു ചില നിബന്ധനകള്‍ പാലിക്കണമെന്നതാണു കരടുരേഖ.

തെറ്റുതിരുത്തല്‍ രേഖ ഭരണഘടനാവിരുദ്ധമെന്നു പറയുന്നത് അസംബന്ധമാണ്. മതേതരത്വം ഭരണഘടനയുടെ ജീവനാഡിയാണ്. സംഘടനാസ്വാതന്ത്ര്യം അതിന്റെ ശക്തിയും. താത്വികമായി മതനിരാസം അടിസ്ഥാന തത്വമായി സ്വീകരിച്ച സംഘടനയ്ക്കും മതസംഘടനകളോടൊപ്പം തന്നെ വളരാനുള്ള പൂര്‍ണ അവകാശമുണ്ട്; അതനുസരിച്ചുള്ള പ്രചാരണം നടത്താനും. എന്നാല്‍, മാര്‍ക്സിസ്റ്റു പാര്‍ടിയുടെ നയങ്ങളില്‍ മതനിരപേക്ഷതയ്ക്കല്ലാതെ മതനിരാസത്തിനു സ്ഥാനമില്ല. അതുകൊണ്ട് തെറ്റുതിരുത്തല്‍ രേഖയില്‍ പ്രമുഖരായ പാര്‍ടി പ്രവര്‍ത്തകര്‍ക്കുള്ള വ്യവസ്ഥകള്‍ ഒരു രീതിയിലും ഭരണഘടനാവിരുദ്ധമല്ല.

ഒരു കാര്യം വ്യക്തമാക്കട്ടെ. ഇങ്ങനെ ഒരു അര്‍ഥശൂന്യ സംവാദം അസ്ഥാനത്തും അസമയത്തും ഉണ്ടാക്കിയതുകൊണ്ട് പാര്‍ടിക്ക് ഒരു നഷ്ടവുമില്ല. അതേസമയം, കഴിഞ്ഞ ആറു വര്‍ഷമായി ജനഹൃദയങ്ങളില്‍ മനോജിനുണ്ടായിരുന്ന ജനകീയ എംപി എന്ന പ്രതിച്ഛായക്കാണു മങ്ങലേറ്റത്. അതിനു കണ്ടെത്തിയ കാരണങ്ങള്‍ തികച്ചും അവിശ്വസനീയമത്രേ! ഒരു മുന്‍ എംപി എന്ന നിലയില്‍ രാജ്യതലസ്ഥാനത്തെ തന്റെ തട്ടകമാക്കാനും ഭരണപരവും അല്ലാത്തതുമായ സൌകര്യങ്ങള്‍ അനുഭവിക്കാനും അനല്‍പ്പമായ ആനുകൂല്യങ്ങള്‍ ആസ്വദിക്കാനും വിപുലമായ സാധ്യതകളെ ഉപയോഗപ്പെടുത്താനും കഴിയുന്ന ഒരാള്‍ മറ്റേതെങ്കിലും ലക്ഷ്യംവച്ചാണെങ്കില്‍ പോലും യുക്തിസഹമെന്നു തോന്നിക്കുന്ന കാരണം കണ്ടെത്താന്‍ ശ്രമിക്കണമായിരുന്നു.

അലോഷ്യസ് ഡി ഫെര്‍ണാണ്ടസ് ദേശാഭിമാനി 250110

കുപ്രചാരകര്‍ അറിയാന്‍

കേന്ദ്രത്തിലെ സഹമന്ത്രിമാര്‍ യോഗം ചേര്‍ന്ന് തങ്ങള്‍ക്ക് എന്തെങ്കിലും ജോലി തരൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നത് യുപിഎ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും അപഹാസ്യവുമായ ശൈലിയെ സൂചിപ്പിക്കുന്നു. രാജ്യം നേരിടുന്ന സുപ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നു മാത്രമല്ല, ഭരണത്തിന്റെ അത്യുന്നത ശ്രേണിയായ മന്ത്രിസഭയെ ഒന്നിപ്പിച്ചുകൊണ്ടുപോകാനും സഹമന്ത്രിമാരെ വിശ്വാസത്തിലെടുക്കാനും യുപിഎക്ക് സാധ്യമാകുന്നില്ല. അങ്ങനെ പണിയില്ലാതെ നടക്കുന്ന കേന്ദ്ര സഹമന്ത്രിമാരില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. സ്വന്തമായി ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാത്തതുകാരണമാകണം, അവര്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തയില്‍ ഇടംനേടാനാണ് നിരന്തരം ശ്രമിച്ചുകാണുന്നത്. കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ വി തോമസ് അടുത്തിടെ നടത്തുന്ന പ്രസ്താവനകള്‍ ആ ഗണത്തില്‍പ്പെട്ടവയാണ്. അങ്ങനെയുള്ള വിവാദവ്യവസായത്തിനുലഭിച്ച മാധ്യമ പിന്തുണയാണ് കേരളത്തിലെ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ കടല വിലകൂട്ടി വിറ്റു എന്നമട്ടില്‍ ഞങ്ങളുടെ ഒരു മാന്യ സഹജീവി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചാരണം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വന്‍കടല കേന്ദ്രസര്‍ക്കാര്‍ ചില്ലറ വില്‍പ്പന സ്ഥാപനങ്ങളായ കേന്ദ്രീയ ഭണ്ഡാറുകളും നാഫെഡ് കേന്ദ്രങ്ങളും വഴി രണ്ടിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വന്‍കടലയ്ക്ക് കേന്ദ്രീയ ഭണ്ഡാറുകളില്‍ കിലോക്ക് 44 രൂപ-കേരളത്തില്‍ സപ്ളൈകോ വില 27 രൂപ.

പരിമിതമായ സൌകര്യങ്ങള്‍ ഉപയോഗിച്ച്, ഏറ്റവും മികച്ച രീതിയില്‍ വിപണിയില്‍ ഇടപെടുകയും വിലക്കയറ്റത്തിനു കടിഞ്ഞാണിടുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തോടു താല്‍പ്പര്യമുള്ള കേന്ദ്ര മന്ത്രിമാരും ജനങ്ങളോടു പ്രതിബദ്ധതയുള്ള മാധ്യമങ്ങളും ആ ശ്രമങ്ങളെ ആകുംവിധം സഹായിക്കുക എന്ന ഉത്തരവാദിത്തമാണ് നിര്‍വഹിക്കേണ്ടത്. ഇവിടെ, ദൌര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാര്‍ ചെയ്ത എല്ലാ നല്ല കാര്യവും തമസ്കരിച്ച്, കേന്ദ്രം ചെറിയ വിലയ്ക്കു നല്‍കിയ സാധനം വന്‍തോതില്‍ ലാഭം ഈടാക്കി ജനങ്ങളുടെ തലയില്‍വയ്ക്കുന്ന ദ്രോഹനടപടിക്കാരാണ് കേരളത്തിലെന്ന് സ്ഥാപിക്കാനുള്ള കുരുട്ടുതന്ത്രമാണ് പ്രയോഗിച്ചുകാണുന്നത്. തങ്ങളുടെ വാദം സമര്‍ഥിക്കുന്ന കൂട്ടത്തില്‍, എന്തുകൊണ്ട് കേരളം 27 രൂപയ്ക്കു വില്‍ക്കുന്ന ഇറക്കുമതിക്കടലയ്ക്ക് കേന്ദ്രം 44 രൂപ ഈടാക്കുന്നു എന്ന ലളിതമായ ചോദ്യത്തിനെങ്കിലും വിവാദം വില്‍ക്കുന്ന പത്രം മറുപടി കണ്ടെത്തണമായിരുന്നു.

അപകീര്‍ത്തിപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള പ്രചാരണം നാനാവഴിക്ക് മുന്നേറുന്ന ഘട്ടത്തില്‍ത്തന്നെ, സാധാരണ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് അവശ്യ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള നവംനവങ്ങളായ ആശയങ്ങളും പദ്ധതികളും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന ഗവര്‍മെന്റ് എന്നത് അഭിമാനകരമാണ്. സഹകരണ സ്ഥാപനമായ കസ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനുമായി ആവിഷ്കരിച്ച 175 കോടി രൂപയുടെ പദ്ധതി ഇതില്‍ എടുത്തുപറയേണ്ടതാണ്. നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും പാചകവാതകത്തിന്റെയും പൊതുവിതരണത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പാക്കുന്നതാണ് വിഷന്‍-2011 എന്ന പദ്ധതി. 140 അസംബ്ളി മണ്ഡലത്തിലും ഒന്നുവീതം ത്രിവേണി സ്റോര്‍ പുതുതായി സ്ഥാപിക്കുക എന്നതാണ് പദ്ധതിയിലെ പ്രധാന നിര്‍ദേശം. 10 ത്രിവേണി മെഗാ മാര്‍ട്ട്, ത്രിവേണി സ്റോറുകള്‍ക്ക് ആവശ്യമായ സാധനം സംഭരിച്ച് വിതരണംചെയ്യാന്‍ 25 സംഭരണശാല, 14 ജില്ലയിലും മൊബൈല്‍ ത്രിവേണി സ്റോര്‍ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് പദ്ധതിയിലുള്ളത്. കുറഞ്ഞ വിലയില്‍ ഉച്ചയൂ വിതരണം, ത്രിവേണി കോഫി ഹൌസ്, ബജറ്റ് ഹോട്ടല്‍ എന്നിവയ്ക്കു പുറമെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് നഗരങ്ങളിലും അന്യസംസ്ഥാന നഗരങ്ങളിലും ത്രിവേണി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 50 നീതീ മെഡിക്കല്‍ സ്റോര്‍കൂടി ആരംഭിക്കുന്നടക്കം ആരോഗ്യ പരിപാലനരംഗത്ത് ഇടപെടലിനും കണ്‍സ്യൂമര്‍ ഫെഡ് ഈ പദ്ധതിയിലൂടെ തയ്യാറാകുന്നു. സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ സ്തുത്യര്‍ഹമായ ഇടപെടലിനു പുറമെയുള്ളതാണ് സഹകരണമേഖലയുടെ ഈ പങ്കാളിത്തം.

കോണ്‍ഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരമൊന്ന് ചൂണ്ടിക്കാട്ടാന്‍ കേന്ദ്ര സഹമന്ത്രിക്ക് കഴിയുമോ? വിവാദ സ്രഷ്ടാക്കളായ ഞങ്ങളുടെ സഹജീവികള്‍ക്ക് കഴിയുമോ? കേരളത്തില്‍ നടക്കുന്ന ഇത്തരം സംരംഭങ്ങളുടെ മേന്മയും നന്മയും രാജ്യത്താകെ പ്രചരിപ്പിച്ച്, ഇതാ മാതൃക എന്ന് അഭിമാനപുരസ്സരം ചൂണ്ടിക്കാട്ടേണ്ടവര്‍ അതിനു തയ്യാറാകാതെ, അപവാദ പ്രചാരണത്തിലേര്‍പ്പെടുന്നത് മ്ളേച്ഛമാണ്. ഏതു രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തിന്റെ പേരിലായാലും ഇത്തരം പ്രവൃത്തികള്‍ ന്യായീകരിക്കപ്പെടരുത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെതിരെ വിവാദവാര്‍ത്ത കെട്ടിമച്ച അതേ മാനസികാവസ്ഥയാണ് ഇക്കാര്യത്തിലും ഉണ്ടായിരിക്കുന്നത്. ഇത് നല്ലതിനോ എന്ന് ബന്ധപ്പെട്ടവര്‍ പുനരാലോചിക്കട്ടെ. ഇത്തരം കുപ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ ഇവിടെ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 250110

Sunday, January 24, 2010

സംഘബോധം വിളിച്ചറിയിച്ച തൊഴിലാളി പ്രവാഹം

തൊഴിലാളിവര്‍ഗ സംഘബോധത്തിന്റെ മഹാവിളംബരമായി പതിനായിരങ്ങളുടെ പടയണി. സര്‍ദാറിന്റെ മണപ്പുറവും അന്തിക്കാടും ആമ്പല്ലൂരും രചിച്ച ചോരകിനിയുന്ന പോരാട്ടകഥകളും നവോത്ഥാനചരിത്രമൂറുന്ന ഗുരുവായൂരും കുട്ടംകുളവും ജ്വലിപ്പിച്ച തൊഴിലാളിപ്രസ്ഥാനത്തിന്റെ ഉജ്വലമുന്നേറ്റം. സാംസ്കാരികനഗരിയില്‍ മറ്റൊരു ചരിത്രമായി ചെമ്പടപ്രവാഹം. തേക്കിന്‍കാട് മൈതാനിയെ ചുവപ്പിച്ച് സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപനപ്രകടനം മഹാറാലിയായി. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെയും സംഘടനാശേഷിയുടെയും ബഹുജനസ്വാധീനത്തിന്റെയും വിളംബരമായി മാറിയ റാലി സമീപകാലത്തെ ഏറ്റവും വലിയ ജനമുന്നേറ്റത്തെയാണ് സാക്ഷ്യപ്പെടുത്തിയത്. വിവിധ മേഖലകളിലെ തൊഴിലാളികളും കുടുംബാംഗങ്ങളും സംഘടനാനേതാക്കളും അണിനിരന്ന പ്രകടനത്തില്‍ വിപുലമായ സ്ത്രീപങ്കാളിത്തവും ഉണ്ടായി. ആഗോളവല്‍ക്കരണത്തിന്റെ ഇരകളായി മാറുന്ന തൊഴിലാളിവര്‍ഗത്തിന്റെ ഐക്യനിരയുടെ അനിവാര്യത ഉയര്‍ത്തിക്കാട്ടിയ പ്രകടനം തൊഴിലിനും കൂലിക്കുംവേണ്ടി മാത്രമല്ല, ഭരണകൂടവും സാമ്രാജ്യത്വവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന എല്ലാ തിന്മകള്‍ക്കുമെതിരെയും അടരാടുമെന്ന് പ്രഖ്യാപിച്ചു.

തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ മാത്രം പങ്കെടുത്ത ലക്ഷം പേരുടെ പ്രകടനമാണ് നിശ്ചയിച്ചതെങ്കിലും കണക്കുകൂട്ടലിനെ മറികടന്ന മഹാമുന്നേറ്റമാണ് ശനിയാഴ്ച വൈകിട്ട് ജില്ലാ ആസ്ഥാനത്ത് അനുഭവപ്പെട്ടത്. ഉച്ചയോടെതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെങ്കൊടികെട്ടിയ വാഹനങ്ങള്‍ നഗരത്തിലേക്കൊഴുകി. മൂന്നു മണിയോടെ നഗരത്തിന്റെ തെക്കും വടക്കുമായി പ്രകടനക്കാര്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ഏഴ് ഏരിയ കമ്മിറ്റികള്‍വീതം പാലസ് ഗ്രൌണ്ടിലും ശക്തന്‍ നഗറിലും ബാനറുകള്‍ക്കു കീഴില്‍ അണിനിരന്നാണ് നാലുമണിയോടെ പ്രകടനത്തിന് തുടക്കമായത്. വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും ചുവടുവയ്പുകളും പ്രകടനത്തിന് ഹരംപകര്‍ന്നു. ടൌഹാള്‍ റോഡ്, പാറമേക്കാവ്, വഴി പ്രദക്ഷിണവഴിയില്‍ നിരന്ന പാലസ് മൈതാനിയില്‍നിന്നുള്ള പ്രകടനവും പട്ടാളം റോഡ്, കോര്‍പറേഷന്‍ ഓഫീസ് വഴിയുള്ള ശക്തന്‍നഗര്‍ പ്രകടനവും മുനിസിപ്പല്‍ ജങ്ഷനില്‍ സംഗമിച്ചപ്പോള്‍ ജനസാഗരമായി. സിഐടിയുവിന്റെ സംസ്ഥാനത്തെ അമരക്കാരായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ് അടക്കമുള്ള സമ്മേളന പ്രതിനിധികളും പ്രകടനത്തിന്റെ മുന്‍നിരയില്‍ അണിനിരന്നു. തേക്കിന്‍കാടു മൈതാനിയിലെ ഇ ബാലാനന്ദന്‍ നഗറില്‍ ചേര്‍ന്ന മഹാസമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എം കെ പന്ഥെ സംസാരിച്ചു.
(വി എം രാധാകൃഷ്ണന്‍)

ചെമ്പട്ടണിഞ്ഞ് പൂരനഗരി

അസ്തമയസൂര്യനുകീഴെ ചെമ്പട്ടുവിതാനിച്ച തൊഴിലാളിമുന്നേറ്റം പൂരനഗരിയില്‍ പുതിയ ജനമുന്നേറ്റമായി. നാട്ടിന്‍പുറങ്ങളില്‍നിന്നും പണിശാലകളില്‍നിന്നും തൊഴിലാളിസഞ്ചയം ഒഴുകിയെത്തിയത് തേക്കിന്‍കാട്ടിലേക്ക്. നാടിന്റെ സിരകളില്‍ ആവേശത്തിരയിളക്കി സിഐടിയു 11-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പ്രകടനം. തൊഴിലാളിവര്‍ഗത്തിന്റെ പടയൊരുക്കത്തിന്റെ കാഹളമായി നഗരത്തെ ചെങ്കടലാക്കിമാറ്റിയ മഹാപ്രവാഹം. ജില്ലയിലെ ട്രേഡ്യൂണിയന്‍ ചിത്രത്തിലെ നാഴികക്കല്ലായ ലേബര്‍ ബ്രദര്‍ഹുഡ് മുതലുള്ള മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച തേക്കിന്‍കാടിന്റെ മണ്ണ് പുതിയകാലത്തിന്റെ പോരാട്ട പ്രഖ്യാപനത്തിന് ഈ സന്ധ്യയില്‍ സാക്ഷ്യം വഹിച്ചു. പോരാളിയായ അഴീക്കോടന്റെ ഹൃദയരക്തം വാര്‍ന്ന് ചുവന്നുതുടുത്ത തൃശൂര്‍ പട്ടണം പ്രകടനം കാണാന്‍ രാജവീഥിക്കിരുവശവും തിങ്ങിക്കൂടി. പ്രകടനം കടന്നുവന്ന വഴിത്താരകളില്‍ അഭിവാദ്യങ്ങളുമായി വിവിധ വര്‍ഗ ബഹുജന സംഘടനകള്‍ അണിനിരന്നു. വഴിനീളെ തൊഴിലാളികള്‍ പടക്കം പൊട്ടിച്ചും കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, മേശപ്പൂ എന്നിവ കത്തിച്ചും പ്രകടനത്തെ വരവേറ്റു. നാലരയോടെ ആരംഭിച്ച പ്രകടനത്തിന്റെ മുന്‍നിര വൈകിട്ട് ആറിന് തേക്കിന്‍കാട് മൈതാനിയിലെ ഇ ബാലാനന്ദന്‍ നഗറില്‍ പ്രവേശിച്ച് പൊതുസമ്മേളനം ആരംഭിക്കുമ്പോഴും തൊട്ടപ്പുറത്ത് സ്വരാജ് റൌണ്ടില്‍ പ്രകടനം അവസാനിച്ചിരുന്നില്ല. മാര്‍ച്ചിങ് ബാന്‍ഡും ശിങ്കാരിമേളവും പൂക്കാവടിയും ആലവട്ടവും മമറഞ്ഞ നേതാക്കളുടെ ചിത്രങ്ങളും ചെങ്കൊടികളും നാടന്‍ കലാരൂപങ്ങളും പ്രകടനത്തെ വര്‍ണാഭമാക്കി. തെക്കേ ഗോപുരനടയിലും പാലസ് ഗ്രൌണ്ടിലും കേന്ദ്രീകരിച്ചാണ് ലക്ഷത്തില്‍പ്പരം വരുന്ന തൊഴിലാളികളും കുടുംബാംഗങ്ങളും പ്രകടനത്തിലണിചേര്‍ന്നത്.

പാലസ് ഗ്രൌണ്ടില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥിന്റെയും ശക്തന്‍നഗറില്‍ ജനറല്‍ സെക്രട്ടറി എം എം ലോറന്‍സിന്റെയും നേതൃത്വത്തിലാണ് തൊഴിലാളികള്‍ പ്രകടനത്തിനണിനിരന്നത്. സംസ്ഥാന ഭാരവാഹികളും പ്രതിനിധികളും പ്രകടനത്തില്‍ പങ്കാളികളായി. സ്വരാജ് റൌണ്ടില്‍ എംഒ റോഡ് ജങ്ഷനിലാണ് ഇരുപ്രകടനവും കേന്ദ്രീകരിച്ചത്്. ആഗോളവല്‍ക്കരണത്തിനെതിരെയും വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയും ആസിയന്‍ കരാറിനെതിരെയും പ്രകടനത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു. സിഐടിയു സംസ്ഥാന നേതാക്കള്‍ക്കു പുറമേ സി കെ ചന്ദ്രന്‍, യു പി ജോസഫ്, ബാബു എം പാലിശേരി, കെ വി പീതാംബരന്‍, കെ വി ഹരിദാസ്, പി കെ ഷാജന്‍, വി രാമകൃഷ്ണന്‍, കെ വി ജോസ്, പി ജി വാസുദേവന്‍നായര്‍, എം കെ ബാലകൃഷ്ണന്‍, ടി എ ഉഷാകുമാരി, കെ വി അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിഐടിയു ഭാരവാഹികളെയും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് ജനാവലി സ്വീകരിച്ചത്. പ്രകടനം അവസാനിക്കുമ്പോഴേക്കും സമ്മേളന നഗരി ജനനിബിഡമായിരുന്നു.

ജ്യോതിബസുവിന് അനുശോചനമര്‍പ്പിച്ചാണ് പൊതുസമ്മേളനം ആരംഭിച്ചത്. പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എം കെ പന്ഥെ, സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, മന്ത്രി പി കെ ഗുരുദാസന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി ആര്‍ രാജന്‍ എംപി സ്വാഗതവും കെ എഫ് ഡേവിസ് നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ബേബിജോ, സി ഒ പൌലോസ്, എം മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ലോഗോ മത്സരത്തില്‍ വിജയിയായ മുജീബ് റഹ്മാന് എം കെ പന്ഥെ ക്യാഷ് അവാര്‍ഡ് നല്‍കി. സമ്മേളനാനന്തരം വി ടി മുരളിയും സംഘവും അവതരിപ്പിച്ച വിപ്ളവഗാനമേളയും അരങ്ങേറി. വി ടി മുരളിയും സംഘവും അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് പൊതുയോഗ നടപടികള്‍ ആരംഭിച്ചത്. "നെറ്റിയില്‍ രണധീര മുദ്രകള്‍ വിതാനിച്ച വര്‍ഗസമരത്തിന്റെ സര്‍ഗതാരങ്ങളേ...'' എന്നുതുടങ്ങുന്ന ഗാനം രചിച്ചത് ഏഴാച്ചേരി രാമചന്ദ്രനാണ്.
(കെ എന്‍ സനില്‍)

കേന്ദ്രനയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കും: സിഐടിയു

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ സിഐടിയു 11-ാം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഇതിനായി തൊഴിലാളികളുടെ വിശാലമായ ഐക്യം കെട്ടിപ്പടുക്കുമെന്നും ജനറല്‍ സെക്രട്ടറി എംഎം ലോറന്‍സ്, പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളുടെ ഫലമായാണ് ഭക്ഷ്യസാധനങ്ങളടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ തോതില്‍ വില വര്‍ധിക്കുന്നത്. ഇത് പരമാവധി പിടിച്ചുനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന ഗവമെന്റ് സ്വീകരിക്കുന്നുണ്ട്. സബ്സിഡി നല്‍കി പരമാവധി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മുന്‍ ഗവമെന്റ് വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ച പല വ്യവസായസ്ഥാപനങ്ങളും പുനരുദ്ധരിക്കുകയും വ്യവസായ-തൊഴില്‍ മേഖലകളില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പരമ്പരാഗത വ്യവസായങ്ങളും പുനരുദ്ധരിച്ചു. കൃഷിക്കാരെ സഹായിക്കുന്ന നടപടികളും ഗവമെന്റ് സ്വീകരിച്ചു. ഇങ്ങനെ തൊഴിലാളികളുടെ പ്രതീക്ഷകള്‍ സഫലീകരിക്കുന്ന വിധത്തില്‍ എല്‍ഡിഎഫ് ഗവമെന്റ് സ്വീകരിക്കുന്ന നടപടികള്‍ രാജ്യമാകെ മാതൃകയാക്കേണ്ടതാണ്. പുതിയ തൊഴില്‍മേഖലയെന്ന നിലയില്‍ ഐടി രംഗത്ത് പല പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ഐടി രംഗത്തെ സേവന-വേതന വ്യവസ്ഥകള്‍ നിജപ്പെടുത്തുന്നതിനുള്ള നിയമനിര്‍മാണം കേന്ദ്രഗവമെന്റ് നടത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന ഗവര്‍മെന്റും ചെയ്യാവുന്നത് ചെയ്യണം.

സിഐടിയുവിന്റെ അംഗസംഖ്യയില്‍ ചോര്‍ച്ചയുണ്ടായി എന്നത് ശരിയല്ല. അംഗത്വം സംബന്ധിച്ച രേഖകള്‍ കേന്ദ്ര ലേബര്‍ കമീഷണറുടെ അംഗത്വ പരിശോധനാസമയത്ത് ഹാജരാക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് മൂന്നുലക്ഷത്തോളം അംഗസംഖ്യ കണക്കില്‍ ഉള്‍പ്പെടാതെ പോയതാണ്. അല്ലാതെ യഥാര്‍ഥത്തില്‍ കുറവു വന്നതല്ല. സത്യത്തില്‍ 2006ലെ പാലക്കാട് സമ്മേളനത്തിനുശേഷം മൂന്നുലക്ഷത്തോളം അംഗങ്ങള്‍ വര്‍ധിക്കുകയാണുണ്ടായത്. പരിസ്ഥിതിയുടെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കാന്‍ പാടില്ലെന്നതാണ് സിഐടിയുവിന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട സമിതികളെല്ലാം അനുവാദം നല്‍കിയ അതിരപ്പിള്ളി ജലപദ്ധതി നടപ്പാക്കണമെന്ന് സിഐടിയു ആവശ്യപ്പെടുന്നത്. മൂന്നാറിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനൊപ്പം കൈയേറ്റം ഒഴിപ്പിക്കുകയും വേണമെ ന്നതാണ് സിഐടിയുവിന്റെ നിലപാട്. ഇതിനായി ആവശ്യമെങ്കില്‍ നിയമമുണ്ടാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. അഖിലേന്ത്യ പ്രസിഡന്റ് എം കെ പന്ഥെയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സഹനസമരങ്ങളിലൂടെ കരുത്താര്‍ജിച്ച പോരാളികള്‍

തടവറകളും അഗ്നിപരീക്ഷണങ്ങളും അതിജീവിച്ച് സഹനസമരങ്ങളിലൂടെ കരുത്താര്‍ജിച്ച പോരാളികള്‍. സിഐടിയു സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ ഭൂരിഭാഗവും സമരാനുഭവങ്ങളില്‍ ഉരുകിത്തെളിഞ്ഞവര്‍. പകുതിയിലധികംപേരും ജയില്‍വാസമനുഭവിച്ചവര്‍. ട്രേഡ്യൂണിയന്‍ രംഗത്ത് പുതിയ തലമുറയിലെ പോരാളികളുടെയും വനിതകളുടെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട് വ്യക്തമാക്കുന്നു. പതിമൂന്നുലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് സൌഹാര്‍ദ പ്രതിനിധികളടക്കം 578 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതില്‍ 519 പുരുഷന്മാര്‍, 59 സ്ത്രീകള്‍. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ 51-60 പ്രായപരിധിയിലുള്ളവരായിരുന്നു-228 പേര്‍. 70 വയസ്സിനു മുകളിലുള്ളവര്‍ 40 പേരും 31നും 40നും ഇടയില്‍ പ്രായമുള്ളവര്‍ 24 പേരുമുണ്ട്. 41നും 50നും ഇടയില്‍ പ്രായമുള്ളവര്‍ 156 പേരും 61 മുതല്‍ 70 വരെ പ്രായമുള്ളവര്‍ 96 പേരും പ്രതിനിധികളായി. ഏറ്റവും പ്രായമുള്ള പ്രതിനിധി സംസ്ഥാന വൈസ് പ്രസിഡന്റ്കൂടിയായ കോട്ടയത്തുനിന്നുള്ള വി ആര്‍ ഭാസ്കരനാണ്- 83 വയസ്സ്. ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധികള്‍ എം അനില്‍കുമാറും ബി സുലോചനയുമായിരുന്നു (ഇരുവര്‍ക്കും 34). പ്രതിനിധികളില്‍ 17 പേര്‍ അവിവാഹിതര്‍. പ്രതിനിധികളില്‍ കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് കൊല്ലം മേയര്‍കൂടിയായ എന്‍ പത്മലോചനനാണ്- നാലുവര്‍ഷം. മൂന്നുവര്‍ഷം വീതം ജയില്‍വാസം അനുഭവിച്ച ഒമ്പതുപേരും രണ്ടു വര്‍ഷം ജയില്‍വാസമനുഭവിച്ച 14 പേരുമുണ്ട്. ഒരു വര്‍ഷം ജയിലില്‍ കിടന്നവര്‍ 108 പേരും ഒരു വര്‍ഷത്തില്‍ താഴെ 116 പേരുമുണ്ട്. 1950നു മുമ്പ് സംഘടനാപ്രവര്‍ത്തനം ആരംഭിച്ച മൂന്നുപേരും 2005നുശേഷം സംഘടനയില്‍ വന്നവരില്‍ 11 പേരും സംസ്ഥാന സമ്മേളന പ്രതിനിധികളായി. 1951നും 60നും ഇടയില്‍ സംഘടനയില്‍ പ്രവര്‍ത്തനരംഗത്തു വന്നവര്‍ 27 പേരും 61-70 കാലയളവില്‍ വന്നവര്‍ 88 പേരും 71-80ല്‍ വന്നവര്‍ 157 പേരും 81-90 കാലത്തുള്ളവര്‍ 168 പേരും 91-2000 കാലയളവില്‍ വന്നവര്‍ 83 പേരും പ്രതിനിധികളായി. പ്രതിനിധികളില്‍ 168 പേര്‍ തൊഴിലാളികളും 387 പേര്‍ പ്രവര്‍ത്തകരുമാണ്. നൂറുപേര്‍ ബിരുദധാരികളും 33 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. നിയമബിരുദധാരികള്‍ 32 പേരും എന്‍ജിനിയറിങ് ബിരുദധാരികള്‍ നാലുപേരുമാണ്. 223 പേര്‍ എസ്എസ്എല്‍സിക്കാരും 111 പേര്‍ എസ്എസ്എല്‍സിക്കു താഴെ വിദ്യാഭ്യാസയോഗ്യതയുള്ളവരുമാണ്. പ്രതിനിധികളില്‍ 57 പേര്‍ ജനപ്രതിനിധികളാണ്- നാല് മന്ത്രിമാര്‍, 14 എംഎല്‍എമാര്‍, രണ്ടു മേയര്‍മാര്‍, ഒരു ഡെപ്യൂട്ടി മേയര്‍, ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, 13 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നാല് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 12 ബ്ളോക്ക് പഞ്ചായത്തംഗങ്ങള്‍, ആറ് പഞ്ചായത്ത് അംഗങ്ങള്‍.

കേന്ദ്രമന്ത്രിമാര്‍ ആക്ഷേപമുന്നയിക്കുന്നത് പണിയില്ലാത്തതിനാല്‍: മുഖ്യമന്ത്രി

ഡല്‍ഹിയില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത കേന്ദ്രസഹമന്ത്രിമാര്‍ ആഴ്ചതോറും ഇവിടെവന്ന് കേരളസര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിഐടിയു സംസ്ഥാനസമ്മേളനത്തിന് സമാപനംകുറിച്ച് തേക്കിന്‍കാട് മൈതാനിയിലെ ഇ ബാലാനന്ദന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നുംചെയ്യാതെ, കേന്ദ്രം നല്‍കിയ അരി കേരളം വിലകൂട്ടി മറിച്ചുവിറ്റുവെന്ന കെ വി തോമസിന്റെ ആക്ഷേപം അസംബന്ധമാണ്. ഒരുലക്ഷത്തിലേറെ ട ഭക്ഷ്യ ധാന്യം നല്‍കേണ്ടിടത്ത് 17000ട മാത്രം തന്നിട്ട് ആക്ഷേപം ഉന്നയിച്ച് നടക്കുകയാണിവര്‍. 8.90 രൂപക്ക് റേഷന്‍ കടയിലൂടെ നല്‍കുന്ന അരിക്ക് കേന്ദ്രം 17രൂപയാണിപ്പോള്‍ ആവശ്യപ്പെടുന്നത്്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേരളം കൈക്കൊണ്ട നടപടി മാതൃകാപരമാണെന്നാണ് കേന്ദ്രഭക്ഷ്യമന്ത്രി ശരത് പവാര്‍ പറഞ്ഞത്്. പവാറിന്റെ സഹമന്ത്രി ഇതിനെ എതിര്‍ത്ത് ഇവിടെ സംസാരിച്ചു നടക്കുന്നു. ഇവിടെനിന്നുള്ള സഹമന്ത്രിമാര്‍ക്കൊന്നും ദില്ലിയില്‍ ഒരു വിലയുമില്ല. ഇവര്‍ പണിചോദിച്ച് ഡല്‍ഹിയില്‍ ധര്‍ണ നടത്തുന്നകാലം വിദൂരമല്ല. സ്വന്തം വകുപ്പിന്റെ ക്യാബിനറ്റ് മന്ത്രിയെക്കാണാന്‍ പാസെടുത്ത് കാത്തിരിക്കേണ്ട ഗതികേടിലാണവര്‍- വി എസ് പറഞ്ഞു.

കേരളത്തിന്റെ വൈദ്യുതിവിഹിതം പുനഃസ്ഥാപിക്കണം

കേന്ദ്രം വെട്ടിക്കുറച്ച കേരളത്തിന്റെ വൈദ്യുതിവിഹിതം പുനഃസ്ഥാപിക്കണമെന്ന് സിഐടിയു സംസ്ഥാനസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനുള്ള ശേഷി സംസ്ഥാനത്തിനില്ല. കേരളത്തിലെ ഇപ്പോഴത്തെ പീക്ക്ലോഡ് ഡിമാന്‍ഡ് 2800മെഗാവാട്ടും പ്രതിദിന ഉപഭോഗം 48 ദശലക്ഷം യൂണിറ്റുമാണ്. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 2600ഉം 43ഉം ആയിരുന്നു. വേനലാകുന്നതോടെ പീക്ക്ലോഡ് ഡിമാന്‍ഡ് 3100 മെഗാവാട്ടായും പ്രതിദിന ഉപഭോഗം 51 ദശലക്ഷം യൂണിറ്റായും വര്‍ധിക്കും. ആവശ്യം നിറവേറ്റാന്‍ പുറത്തുനിന്ന് അധികവിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിനു കഴിയില്ല. കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് ലഭിക്കേണ്ട സ്ഥാനത്ത് 600-650 മെഗാവാട്ട് വൈദ്യുതിമാത്രമാണ് ലഭിക്കുന്നത്. വെട്ടിക്കുറച്ച വൈദ്യുതിവിഹിതം ലഭിക്കാതെ കേരളത്തിനു മുന്നോട്ടുപോകാനാവില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം താരിഫില്‍ വര്‍ധന വരുത്തിയിട്ടില്ല. കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്-പ്രമേയത്തില്‍ പറഞ്ഞു.

റെയില്‍വേവികസനത്തില്‍ കേരളത്തോട് കേന്ദ്രം അനുവര്‍ത്തിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സര്‍ക്കാര്‍ ഭാഗ്യക്കുറി സംരക്ഷിക്കുകയും ചൂതാട്ടം നിരോധിക്കുകയും ചെയ്യുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ചെറുകിട-പരമ്പരാഗത വ്യവസായങ്ങളെ കേന്ദ്രം അവഗണിക്കുന്നു: പന്ഥെ

വ്യവസായങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പാക്കേജുകളൊന്നും ചെറുകിട പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എം കെ പന്ഥെ. സിഐടിയു സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി തെക്കേഗോപുരനടയില്‍ സംഘടിപ്പിച്ച 'ആഗോള സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളി വര്‍ഗവും' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കയര്‍, കശുവണ്ടി, തേയില എന്നീ മേഖലകളില്‍ ഒരു സഹായവും കേരളത്തിനു ലഭിച്ചിട്ടില്ല. വ്യവസായ സംരക്ഷണ പാക്കേജ് എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത് വ്യവസായികളുടെ നഷ്ടം പരിഹരിക്കുന്നതിനെയാണ്. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ പുനരധിവാസത്തെക്കുറിച്ച് കേന്ദ്രം ഒന്നും പറയുന്നില്ല. ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം കയറ്റുമതി മേഖലയില്‍മാത്രം ഒരുകോടിയോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇതരമേഖലകളില്‍ 50 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി കേന്ദ്ര വാണിജ്യമന്ത്രാലയംതന്നെ സമ്മതിക്കുന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കില്ലെന്നാണ് ചിദംബരം പറയുന്നത്. ഈ വാദം അസംബന്ധമാണ്. ആഗോളമൂലധനം സര്‍വവ്യാപിയായിരിക്കെ ഈ പ്രതിസന്ധിയില്‍നിന്ന് ഇന്ത്യക്കുമാത്രം ഒഴിഞ്ഞുനില്‍ക്കാനാവില്ല. അവശ്യവസ്തുക്കള്‍ സംഭരിക്കാനും കമ്പോളത്തിലിടപെടാനും കേന്ദ്രം നടപടി സ്വീകരിക്കാതെ വിലക്കയറ്റം നിയന്ത്രിക്കാനാവില്ല. ദിവസേന ട കണക്കിന് ഭക്ഷ്യ വസ്തുക്കളാണ് പുറത്തേക്ക് കയറ്റി അയക്കുന്നത്. ഇവിടെ ക്ഷാമം സൃഷ്ടിക്കപ്പെടുകയാണ്. വിലവര്‍ധനയ്ക്കനുസരിച്ച് മിനിമംകൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവുന്നുമില്ല. ഈ അവസ്ഥ തിരിച്ചറിഞ്ഞ് പോരാട്ടം ശക്തിപ്പെടുത്താതെ മുന്നോട്ടുപോകാനാവില്ലെന്ന് തിരിച്ചറിയണം-പന്ഥെ പറഞ്ഞു.

ഭക്ഷ്യ സബ്സിഡി വെട്ടിക്കുറയ്ക്കുന്നത് വിലക്കയറ്റത്തിന് കാരണം: ഐസക്

കേന്ദ്രഗവമെന്റ് ഭക്ഷ്യസാധനങ്ങള്‍ക്ക് വിലകൂട്ടി നല്‍കുകയും ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഈ സാഹചര്യത്തിലും സംസ്ഥാന ഗവമെന്റും സിവില്‍ സപ്ളൈസ് കോര്‍പറേഷനും പരമാവധി വില കുറച്ചാണ് ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ആഗോളപ്രതിസന്ധിയും തൊഴിലാളിവര്‍ഗവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നേരത്തെ കേന്ദ്രം 8.90 രൂപയ്ക്ക് തന്ന എപിഎല്‍ അരിയാണ് ഇപ്പോള്‍ 15.37 രൂപയാക്കി വര്‍ധിപ്പിച്ച് നല്‍കിയിരിക്കുന്നത്. കേന്ദ്രം 16 രൂപയ്ക്ക് നല്‍കിയ കടല 27 രൂപയ്ക്ക് വിറ്റു എന്നാണ് ആക്ഷേപം. ചെന്നൈയില്‍ വരുന്ന സാധനങ്ങള്‍ക്ക് ഹാന്‍ഡ്ലിങ്, ഗ്രേഡിങ് ചാര്‍ജുകള്‍ നല്‍കിയതിനുശേഷമാണ് ഇവിടെ വില്‍ക്കുന്നത്. ഇങ്ങനെ വില്‍ക്കുന്നതിന് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ വെറും 75 കോടിരൂപ നല്‍കിയ സ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ 400 കോടിയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതലാളിമാര്‍ക്ക് 2.5 ലക്ഷം കോടി നികുതിയിളവ് നല്‍കിയ കേന്ദ്രം എന്തുകൊണ്ട് വില കുറയ്ക്കാനാവശ്യമായവിധം ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കുന്നില്ല? ശമ്പളപരിഷ്കരണവും ക്ഷേമാനുകൂല്യങ്ങളുമൊക്കെ ഒഴിവാക്കി കമ്മി പൂജ്യത്തിലെത്തിക്കണമെന്നും കേന്ദ്രം പറയുന്നു. ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന കോഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ സമരം ചെയ്യാന്‍ തയ്യാറാണോയെന്നുംഐസക് ചോദിച്ചു.

തൊഴിലാളിതാല്‍പ്പര്യം സംരക്ഷിക്കാന്‍ പൊതുമേഖലയെ സംരക്ഷിക്കണം: എളമരം

പൊതുമേഖലയെ സംരക്ഷിച്ചുകൊണ്ടല്ലാതെ തൊഴിലാളി വര്‍ഗം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം. ലോക മുതലാളിത്തം തൊഴിലാളി വര്‍ഗത്തിനുനേരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ പൊതുമേഖലയുടെ നിലനില്‍പ്പ് അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് തൊഴിലാളിയുടെ യോജിച്ച പ്രക്ഷോഭത്തിന് സിഐടിയു നേതൃത്വം നല്‍കുന്നത്. സിഐടിയു സംസ്ഥാന സമ്മേളന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലും യൂറോപ്പിലുമെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും തകര്‍ച്ചയിലേക്ക് നീങ്ങിയപ്പോള്‍ അവയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. അതേസമയം ഇന്ത്യയില്‍ ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നു. ഇവ തകരാതെ നിലനിന്നത് തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പ് മൂലമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തിലെ വ്യവസായ മേഖലയേയും ഗുരുതരമായി ബാധിച്ചു. കയര്‍, കശുവണ്ടി, സുഗന്ധവിളകള്‍ എന്നിവയുടെ കയറ്റുമതി ഇടിഞ്ഞു. ടൂറിസത്തിനും വന്‍ തകര്‍ച്ചയുണ്ടായി. മുതലാളിത്ത മൂലധന സമ്പ്രദായം സമൂഹത്തില്‍ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നാണ് ആഗോള സാമ്പത്തിക തകര്‍ച്ച തെളിയിക്കുന്നതെന്നും എളമരം കരിം പറഞ്ഞു. യു പി ജോസഫ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ബേബി ജോണ്‍, പി ആര്‍ രാജന്‍ എംപി, എം മുരളീധരന്‍ എന്നിവരും പങ്കെടുത്തു. ഇ എം എസിന്റെ സ്വാതന്ത്യ്ര സമരചരിത്രം പുതിയ പതിപ്പിന്റെ പ്രകാശനം സിപിഐ എം ജില്ലാ സെക്രട്ടറി ബേബി ജോണിനു നല്‍കി സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എം കെ പന്ഥെ നിര്‍വഹിച്ചു. എ എസ് കുട്ടി നന്ദി പറഞ്ഞു. സെമിനാറിനുശേഷം കണ്ണൂര്‍ സംഘചേതനയുടെ നാടകം ഉണ്ടായി.

അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നിഷേധിക്കരുത്

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പാരിസ്ഥിതികാനുമതി പിന്‍വലിക്കാനുള്ള നീക്കം ചെറുക്കണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേവല പരിസ്ഥിതിവാദികളുടെയും വികസന വിരുദ്ധരുടെയും ആവശ്യം പരിഗണിച്ച് പാരിസ്ഥിതികാനുമതി പിന്‍വലിക്കുന്നത് കേരളത്തിന്റെ വൈദ്യുതി വികസനത്തെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തിന്റെ പൊതു വികസനത്തെ ഹനിക്കുന്ന ഈ നീക്കത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണം. വൈദ്യുതി വികസനത്തില്‍ പ്രധാന പദ്ധതിയാണ് 163 മെഗാവാട്ടിന്റെ നിര്‍ദിഷ്ട അതിരപ്പിള്ളി പദ്ധതി. കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. 96 ലക്ഷമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം. പത്ത് വര്‍ഷംകൊണ്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയില്‍ 3000 മെഗാവാട്ട് വര്‍ധനയെങ്കിലും ഉണ്ടാവേണ്ടതുണ്ട്. രണ്ടുതവണ പാരിസ്ഥിതിക ആഘാതപഠനം നടത്തുകയും മൂന്നുതവണ കേന്ദ്ര പരിസ്ഥിതി വനംവകുപ്പിന്റെ പാരിസ്ഥിതികാനുമതി ലഭിക്കുകയും ചെയ്ത പദ്ധതിയാണിത്. അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം 24 മണിക്കൂറും ഉറപ്പുവരുത്തുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതിമൂലം ഒരു ആദിവാസി കുടുംബത്തെപ്പോലും കുടിയൊഴിപ്പിക്കേണ്ടിവരില്ല. മാത്രമല്ല, പ്രദേശത്തെ 18 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ഒരു കോടി രൂപ ചെലവില്‍ പ്രത്യേക പദ്ധതി നടപ്പാക്കി വരികയുമാണ്. ഇപ്പോള്‍ എന്തെങ്കിലും മാറ്റമോ 2007ല്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും പുതിയ പ്രശ്നങ്ങളോ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയ നോട്ടീസിന് ഒരു കാരണവുമില്ല - പ്രമേയത്തില്‍ പറഞ്ഞു.

സിഐടിയു: രവീന്ദ്രനാഥ് പ്രസിഡന്റ്, ലോറന്‍സ് ജ. സെക്രട്ടറി

സിഐടിയു സംസ്ഥാന പ്രസിഡന്റായി കെ എന്‍ രവീന്ദ്രനാഥിനെയും ജനറല്‍ സെക്രട്ടറിയായി എം എം ലോറന്‍സിനെയും സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. കെ എം സുധാകരനാണ് ട്രഷറര്‍. മുപ്പതംഗ സംസ്ഥാന ഭാരവാഹികളെയും 150 അംഗ സംസ്ഥാന സമിതിയെയും 464 അംഗ ജനറല്‍ കൌസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.

ദേശാഭിമാനി 240110

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൂട്ടത്തല്ല്

യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ കൂട്ടത്തല്ല്

ശ്രീകണ്ഠപുരം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനത്തില്‍ കൂട്ടത്തല്ല്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ശ്രീകണ്ഠപുരത്തു നടന്ന സമ്മേളനത്തിലാണ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും കൈയേറ്റം ചെയ്തു. ശ്രീകണ്ഠപുരം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി എംഒ രതീഷിനെ നേരത്തെ നിയമിച്ചിരുന്നു. എന്നാല്‍ മൂന്നാം ഗ്രൂപ്പിന്റെ നോമിനിയായി നിയമിക്കപ്പെട്ട രതീഷ് എ ഗ്രൂപ്പുമായി രമ്യതയിലായി. ഇതേ തുടര്‍ന്ന് ബ്ളോക്ക് പ്രസിഡന്റ് മുഹമ്മദ് എം ബ്ളാത്തൂര്‍ ജിന്‍സ് കാളിയാനിക്ക് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയിരുന്നു. ജിന്‍സ് കാളിയാനിയുടെ നിയമനം ബ്ളോക്ക്,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ അംഗീകരിച്ചില്ല. ജിന്‍സ് കാളിയാനിയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച മണ്ഡലം സമ്മേളനം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ മണ്ഡലം പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമാകാതെ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാലാംഗ്രൂപ്പും എ ഗ്രൂപ്പും. മൂന്നാം ഗ്രൂപ്പുകാരനായ ഇരിക്കൂര്‍ ബ്ളോക്ക് പ്രസിഡന്റ് മുഹമ്മദിന്റെ നേതൃത്വത്തില്‍ സമ്മേളനം നടത്താന്‍ തുടങ്ങിയതോടെയാണ് പ്രവര്‍ത്തകര്‍ പരസ്പരം തെറിവിളിച്ച് തമ്മിലടിച്ചത്. മൂന്നാം ഗ്രൂപ്പുകാരനായ ഡിസിസി സെക്രട്ടറി കൊയ്യം ജനാര്‍ദനന്‍, ഡിസിസി അംഗങ്ങളായ കെ പി ഗംഗാധരന്‍, ബാബുരാജ് തോട്ടുംകര, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് റഷീദ് കവ്വായി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സമ്മേളന ഹാളിലെ കസേരകളും മറ്റു സാമഗ്രികളും അടിച്ചു തകര്‍ത്തു.

സംഭവമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരു വിഭാഗം അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. ചാനല്‍ റിപ്പോര്‍ട്ടറായ ഷിജു കോട്ടൂര്‍, മലയാള മനോരമ റിപ്പോര്‍ട്ടര്‍ എന്‍ വി പ്രേമാനന്ദ് എന്നിവരെയാണ് കൈയേറ്റം ചെയ്തത്. ബഹളം കേട്ട് കച്ചവടക്കാരും യാത്രക്കാരും തടിച്ചുകൂടി. ശ്രീകണ്ഠപുരം പൊലീസും സ്ഥലത്തെത്തി. പ്രവര്‍ത്തകര്‍ തുടര്‍ന്നും ബഹളം വച്ചതിനാല്‍ സമ്മേളനം നടത്താനാവാതെ പിരിയുകയായിരുന്നു. ജില്ലാ സെക്രട്ടറി പി വി രാജന്‍, ബിജു തുണ്ടിയില്‍, എം ഒ രതീഷ്, വിനോദ് നിടിയേങ്ങ, സിജോ മറ്റപ്പള്ളി തുടങ്ങി പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് പി ജെ ആന്റണി, മണ്ഡലം പ്രസിഡന്റ് പി പി ചന്ദ്രാംഗദന്‍, എം ഒ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പുകാരെ കോണ്‍ഗ്രസ് ഓഫീസില്‍ വിളിച്ച് മദ്യസല്‍ക്കാരം നല്‍കി സമ്മേളനം കലക്കുകയായിരുന്നുവെന്ന് സുധാകരന്‍ വിഭാഗം നേതാവ് കെ പി ഗംഗാധരന്‍ പറഞ്ഞു.

ദേശാഭിമാനി 240110
*
സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിച്ച് സമവായത്തിലൂടെ ഭാരവാഹികളെ നിയമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അത് നന്നായി. ഇല്ലെങ്കില്‍ ഇതുപോലുള്ള സംഘട്ടനാ തെരഞ്ഞെടുപ്പ് വാര്‍ത്തകളുടെ പെരുമഴ ഉണ്ടായേനേ.