Sunday, July 16, 2017

ഡേവിസ് തെക്കേക്കര : നിലയ്ക്കാത്ത പോരാട്ടത്തിന്റെ ധീര മാതൃക

കഴിഞ്ഞ ദിവസം അന്തരിച്ച ഡേവിസ് തെക്കേക്കരയെ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മാനോജ് അനുസ്മരിയ്ക്കുന്നു

'ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയെ പോലും പരസ്യമായി തള്ളി പറയില്ല... ഇനി സഖാവ് അങ്ങനെ പരസ്യമായി തള്ളി പറഞ്ഞാലും എനിക്കതില്‍ വിഷമമോ പരാതിയോ ഇല്ല... ലാല്‍സലാം സഖാവേ...' ഡേവിസ് തെക്കേക്കര അയച്ച ഒരു സന്ദേശമാണ്. ഒരു പ്രത്യേക വിഷയത്തില്‍ അദ്ദേഹത്തെ ഒറ്റതിരിച്ചു ആക്രമിക്കാനും വ്യക്തിപരമായി തേജോവധം ചെയ്യാനും ചിലര്‍ രംഗത്തുവന്നു. മുന്നില്‍ ചില സ്ത്രീ ഐ ഡി കളായിരുന്നു. ഡേവിസ് ശക്തമായി പ്രതികരിച്ചു. അതിലെ ചില പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമായി വ്യാഖ്യാനിച്ച് എതിരാളികള്‍ വീണ്ടും ആക്രമിച്ചു. ആ ഘട്ടത്തിലാണ് വാശി കയറിയത്. തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന പോസ്റ്റ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ഡേവിസ് തയാറായില്ല. എങ്കില്‍ പരസ്യമായി തള്ളിപ്പറയേണ്ടിവരും എന്ന് പറഞ്ഞപ്പോഴുള്ള മറുപടിയാണ് മുകളിലത്തെ സന്ദേശം. പിന്നീട് ആ പോസ്റ്റ് ഡേവിസ് പിന്‍വലിക്കുകയും ചെയ്തു.

മറ്റൊരവസരത്തില്‍ വര്‍ഗീയമായി ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു പോസ്റ്റ് ഡേവിസിന്റെതായി ശ്രദ്ധയില്‍ പെട്ടു. ഇങ്ങനെ മെസ്സേജ് കൊടുത്തു. 'ഡേവിസ് സഖാവ് പാര്‍ട്ടിയുടെ ശബ്ദമായാണ് അറിയപ്പെടുന്നത്. യേശു പോസ്റ്റ് അനവസരത്തില്‍.'
'ഒഴിവാക്കണോ സഖാവേ...'

'ഉറപ്പായും. അത്തരമൊന്ന് ഇപ്പോള്‍ നമ്മുടെ അജണ്ടയല്ല.'
'ഒഴിവാക്കി സഖാവേ'

ഇതായിരുന്നു ഡേവിസ്.

യു എ ഇ യിലെ നഗരങ്ങളില്‍ നിന്ന് അനേക കിലോമീറ്ററുകള്‍ അകലെ നാലുചുറ്റും തിരമാലകളുടെ ശബ്ദം മാത്രം കേള്‍ക്കുന്ന റിഗ്ഗില്‍ നിന്ന് കേരളവുമായി ഡേവിസ് നിരന്തരം സംവദിച്ചു. എനിക്ക് പക്ഷമുണ്ട്, അത് ഇടതുപക്ഷമാണ് എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇടതു പക്ഷത്തിന്റെ മുന്‍നിര പോരാളിയായി പോര്‍മുഖങ്ങളില്‍ മുന്നേറി.

ഡേവിസ് ആന്റണി തെക്കേക്കര തൃശൂര്‍ ജില്ലയിലെ മുരിയാട് ഗ്രാമത്തില്‍ നിന്നുള്ള സാധാരണ മനുഷ്യനാണ്. സ്വന്തം നാട്ടില്‍ പൊതുപ്രവര്‍ത്തനം നടത്തി ആദരം പിടിച്ചു പറ്റുകയും, ഒടുവില്‍ കുടുംബം പുലര്‍ത്താനായി തൊഴില്‍ തേടി ഗള്‍ഫ് നാട്ടിലെത്തുകയും ചെയ്ത സാധാരണ തൊഴിലാളി. ജൂലായ് പതിനാലിന് രാത്രി അബുദാബിയില്‍ നിന്ന് മുന്നൂറു കിലോമീറ്റര്‍ അകലെയുള്ള റിഗ്ഗില്‍വെച്ച് ഡേവിസ് കുഴഞ്ഞു വീണു മരിക്കുന്നു. സാധാരണ നിലയില്‍ മൃതദേഹം കമ്പനിയും കൂട്ടുകാരും ചേര്‍ന്ന് നാട്ടിലെത്തിക്കുക, ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ അടക്കം ചെയ്യുക, പത്രങ്ങളുടെ ചരമ പേജില്‍ ചിത്രം സഹിതം വാര്‍ത്ത വരിക, ഒരു പ്രവാസിക്കുള്ള അന്ത്യോപചാരം അവിടെ തീരും. പക്ഷെ, ഡേവിസിന്റെ വിയോഗം നാട് അങ്ങനെയല്ല കണ്ടത്.

മരണത്തെക്കുറിച്ചുള്ള സൂചന കിട്ടിയ നിമിഷം മുതല്‍, അനേകം പേര് വിവരങ്ങളറിയാന്‍ മുന്നിലുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നു. യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കള്‍ ഒരു പോയിന്റിലേക്കു കുതിക്കുന്നു. ലഭിക്കുന്ന ഓരോ സൂചനകളും പരസ്പരം പങ്കുവെക്കുന്നു. അതറിയാന്‍ ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള നൂറുകണക്കിനാളുകള്‍ ഉറക്കമിളച്ചു കാത്തിരിക്കുന്നു. ഒടുവില്‍, മരിച്ചത് ഡേവിസ് തന്നെ എന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ആയിരക്കണക്കിനാളുകള്‍ കണ്ണീരോടെ അനുശോചനം രേഖപ്പെടുത്തുന്നു. സ്വന്തം സഹോദരനെ നഷ്ടപ്പെട്ട വേദനയോടെയാണ്, ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ വരെ ഡേവിസിനെ സ്മരിക്കുന്നത്.


കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, ധനമന്ത്രി ഡോ. തോമസ് ഐസക്, വ്യവസായ മന്ത്രി എ സി മൊയ്തീന്‍. ഡേവിസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ജനനേതാക്കളുടെ നിര നീണ്ടതാണ്. മലയാളിയുടെ പ്രധാന സോഷ്യല്‍ മീഡിയ വേദിയായ ഫേസ്ബുക്കില്‍ ഡേവിസ് തെക്കേക്കരയുടെ മുഖം നിറഞ്ഞുനിന്ന ദിവസമായിരുന്നു ജൂലായ് 15.

രാഷ്ട്രീയ നേതാവോ ജനപ്രതിനിധിയോ കലാസാഹിത്യ പ്രതിഭയോ ഒന്നുമല്ല ഡേവിസ്. സാധാരണ തൊഴിലാളി, പ്രവാസി മലയാളി. അതിലപ്പുറം ഒരു നാട്യവുമില്ലാത്ത പച്ച മനുഷ്യന്‍. എന്നിട്ടും ഡേവിസിന് വേണ്ടി എന്തുകൊണ്ട് ഇത്രയേറെ പേര് കണ്ണീരൊഴുക്കുന്നു, ആ വിയോഗത്തില്‍ ഞെട്ടലും അവിശ്വനീയതയും രേഖപ്പെടുത്തുന്നു എന്നുള്ള ചോദ്യത്തിനാണ്, സഖാവ് ഡേവിസിന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ ഉത്തരം നല്‍കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ നെറ്റിയില്‍ ഡേവിസ് ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്:'എനിക്ക് പക്ഷമുണ്ട്. ഇടതുപക്ഷം. നിക്ഷ്പക്ഷതയുടെ മുഖാവരണം അണിയുന്നില്ല. ആ 'നിഷ്‌ക്കളങ്കത' എനിക്ക് വേണ്ട'

ഇത് വെറും വാക്കല്ല. ഓരോ ദിവസവും പ്രവൃത്തിയിലൂടെ ഡേവിസ് തെളിയിച്ചു കൊണ്ടിരുന്ന നിലപാടാണ്. നാര്‍സിസത്തിന്റെയും ഈഗോയുടെയും വിളനിലമായ സോഷ്യല്‍ മീഡിയയില്‍, അത്തരം ഒന്നിന്റെയും സ്പര്‍ശമില്ലാതെ, ചുവന്ന കൊടി നെഞ്ചോട് ചേര്‍ത്തു ഡേവിസ് നിലകൊണ്ടു. എതിര്‍പ്പുകളുടെ വലുപ്പമോ സ്വീകാര്യതയുടെ മൃദുത്വമോ അല്ല, നിലപാടുകളിലെ ശരിയാണ് ഡേവിസിനെ നയിച്ചത്. ഇടതുപക്ഷത്തിനെതിരായ, സിപിഐ എമ്മിനെതിരായ രാഷ്ട്രീയ ആക്രമണങ്ങള്‍ ചെറുക്കുന്നതിലും പ്രത്യാക്രമണം നടത്തുന്നതിലും സ്വയം സമര്‍പ്പിതനായി ഡേവിസ് മുന്നില്‍ നിന്നു.

സാമൂഹിക വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ ആക്രമണത്വരയോടെ ചാടി വീഴുമ്പോള്‍, സൈദ്ധാന്തിക തലത്തില്‍ നിന്നുള്ള വിശകലനങ്ങളോ മറ്റിടങ്ങളില്‍ നിന്നുള്ള പകര്‍ത്തിയെടുപ്പോ ആയിരുന്നില്ല ഡേവിസിന്റെ പ്രതികരണ ശൈലി. തനതായ രീതി സഖാവ് സൃഷ്ടിച്ചിട്ടുണ്ട്. പുതുവൈപ്പിനില്‍ ഐഓസി പ്ലാന്റിനെതിരായ സമരത്തില്‍ ചിലര്‍ ഉയര്‍ത്തിയ സുരക്ഷാ പ്രശ്നത്തെ കുറിച്ച് ഡേവിസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:

ഓയില്‍ ആന്റ് ഗ്യാസ് ഫീല്‍ഡില്‍ ഞാന്‍ ജോലിചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷം 20 ആയി...അബുദാബിയിലെ ഏറ്റവും വലിയ റിഫൈനറിയാണ് എഡിഎന്‍ഒസി (അബുദാബി നാഷണല്‍ ഓയില്‍ കമ്പനി)ക്ക് കീഴിലുള്ള 'റുവൈസ് റിഫൈനറി'. 1997ല്‍ ആ റിഫൈനറിയില്‍ പുതുതായി 74 കൂറ്റന്‍  ടാങ്കുകള്‍ പണിയുകയുണ്ടായി.... അഞ്ചു വര്‍ഷത്തെ പ്രോജക്റ്റായിരുന്നു അത്... ഞാനും ഉണ്ടായിരുന്നു മൂന്ന് വര്‍ഷം ആ പ്രോജക്റ്റ് ടീമിനൊപ്പം റുവൈസ് റിഫൈനറിയില്‍... ഓയിലും ഗ്യാസും അതിനെക്കാളൊക്കെ ദൂരവ്യാപകമായ ദുരന്തങ്ങള്‍ ഉണ്ടാക്കാവുന്ന രാസപദാര്‍ഥങ്ങള്‍ പോലും സൂക്ഷിക്കാവുന്ന വിവിധയിനം കൂറ്റന്‍ ടാങ്കുകള്‍.. ഇവിടെ മെറ്റീരിയല്‍ കോര്‍ഡിനേറ്ററായി ജോലിചെയ്ത എനിക്കറിയാം അവിടെ ടാങ്ക് നിര്‍മ്മാണത്തിന് ഏതുതരം മെറ്റീരിയല്‍സ് ആണ് ഉപയോഗിച്ചതെന്നും... അതിന്റെ സുരക്ഷാ സംബന്ധമായ കാര്യങ്ങളും...

അവിടെ 42 എംഎം കനത്തില്‍ കൂടുതലുള്ള ഒരു പ്ലേറ്റ് പോലും (രാസപദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്ന ടാങ്കിനൊഴികെ) ഒരു ടാങ്കിന് പോലും ഉപയോഗിച്ചിട്ടില്ല. എല്ലാ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരുന്നു അന്നവിടെ ആ 74 ടാങ്കുകളുടെയും പണി പൂര്‍ത്തിയാക്കിയത്... ഇന്ത്യക്കാരനായ ശങ്കര്‍ എസ്. ദാസ് എന്ന പ്രൊജെക്റ്റ് എഞ്ചിനിയറായിരുന്നു ആ പ്രൊജെക്റ്റിന്റെ ചുക്കാന്‍ പിടിച്ചിരുന്ന പ്രൊജെക്റ്റ് മാനേജര്‍... കൂടാതെ ടാങ്ക് പണിയില്‍ പുലിയായിരുന്ന മലയാളി കൂടിയായ 'ടാങ്ക് ചാക്കോ' എന്ന പേരിലറിയപ്പെടുന്ന 'ജെനറല്‍ ഫോര്‍മാന്‍/സൂപ്പര്‍വൈസര്‍' ചാക്കോ സാറും... ചാക്കോ സാര്‍ വിശ്രമ ജീവിതത്തിനിടെ അസുഖം ബാധിച്ച് മരിച്ചു പോയെന്ന് ഈയിടെ അറിയാന്‍ കഴിഞ്ഞു...

പറഞ്ഞ് വന്നത്... പുതുവൈപ്പിനില്‍ കഴിഞ്ഞ 8 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) പുതുവൈപ്പിലെ എല്‍.പി.ജി സംഭരണ പ്ലാന്റ് പണിയുന്നതിനെയും അതിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഒട്ടും അടിസ്ഥാനമില്ലാത്ത അനാവശ്യ സമരത്തെയും കുറിച്ചാണ്... എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ഐഒസി പുതുവൈപ്പിലെ എല്‍.പി.ജി സംഭരണ പ്ലാന്റ് പണിയുന്നത്... അതിനാല്‍ തന്നെ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കോ വികസനവിരോധികളും നുഴഞ്ഞുകയറിയ സ്വാര്‍ത്ഥ താല്‍പര്യക്കാരും നടത്തുന്ന സമരങ്ങള്‍ക്കോ യാതൊരുവിധ അടിസ്ഥാനവും ഇല്ല...

ഐഒസി പുതുവൈപ്പിലെ എല്‍.പി.ജി സംഭരണ പ്ലാന്റ് പണിയുന്നതിന് ഉപഗോഗിക്കുന്നത് 45 എംഎം തിക്കനസ് ഉള്ള ബോയിലര്‍ സ്റ്റീല്‍ പ്ലേറ്റ് ആണ്. അതും ഭൂമിക്കടിയിലാണ് ടാങ്ക് നിര്‍മ്മിക്കുന്നത്. ടാങ്കിന് മുകളില്‍ 2 മീറ്റര്‍ കനത്തില്‍ മണലും അതിനുമുകളില്‍ 1.25 മീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റും ചെയ്ത് എല്ലാ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് എല്‍പിജി സംഭരണി നിര്‍മ്മിക്കുന്നത്. ഭീകരാക്രമണമോ, സുനാമിയോ, ഭൂമികുലക്കമോ ഉണ്ടായാല്‍ പോലും ടാങ്കിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ല എന്നതാണ് വസ്തുത. കേടുപാടുകള്‍ സംഭവിക്കുകയോ ലീക്ക് ഉണ്ടാകുകയോ ചെയ്യില്ല.

ഇത്രയൊക്കെ സുരക്ഷയുണ്ടായിട്ടും ഇത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് സമരം ചെയ്യുന്നവര്‍ കേവലം 3 എംഎം തിക്കനസില്‍ നിര്‍മ്മിച്ച ഒന്നും രണ്ടും പാചകവാതക സിലിണ്ടര്‍ വീടുകളില്‍ സൂക്ഷിക്കുന്നവരാണ് എന്നുള്ളതാണ് വിരോധാഭാസം. ഇത് തന്നെയാണ് ഇതില്‍ പങ്കെടുക്കുന്ന സമരക്കാരെ അപഹാസ്യരാക്കുന്നതും. ഒരുതരത്തില്‍ പറഞ്ഞാല്‍ സ്വന്തം വീട്ടില്‍ ബോംബ് സൂക്ഷിച്ചിട്ട് അയല്‍വാസിയുടെ വീട്ടില്‍ ഓലപ്പടക്കമുണ്ടെന്ന് പരാതി പറഞ്ഞ് സമരം ചെയ്യുന്നത് പോലെയാണ് പുതുവൈപ്പിനില്‍ കഴിഞ്ഞ 8 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) പണിയുന്ന എല്‍.പി.ജി സംഭരണ പ്ലാന്റിനെതിരെയുള്ള സമരവും.'

ദശലക്ഷങ്ങള്‍ മുടക്കി ഐഒസി നല്‍കിയ പത്ര പരസ്യങ്ങളെക്കാള്‍ കരുത്തും സ്വീകാര്യതയുമാണ് ഈ അനുഭവക്കുറിപ്പിനു ലഭിച്ചത്. ഈ ശൈലിയാണ് ഡേവിസ് എല്ലാ വിഷയങ്ങളിലും അനുവര്‍ത്തിച്ചത്. പ്രതികാരങ്ങളില്‍ ആലങ്കാരികമായി മിതത്വം ഡേവിസിന്റെ അജണ്ടയില്‍ ഇല്ലായിരുന്നു. കാര്‍ക്കശ്യവും നേരിട്ടുള്ള ആക്രമണവും പലപ്പോഴും എതിരാളികളെ അസ്വസ്ഥരാക്കി. ചുറ്റുപാടും നിന്ന് എതിര്‍പ്പ് വരുമ്പോഴും, വ്യാജമായ കേസുകള്‍ വരെ സൃഷ്ടിക്കപ്പെട്ടപ്പോഴും പതറാതെ തന്റെ വാദം ആവര്‍ത്തിക്കുകയായിരുന്നു ഡേവിസ്. ഞങ്ങള്‍ ഒരിക്കല്‍ നേരിട്ട് കണ്ടതായേ ഓര്‍മ്മയില്‍ ഉള്ളൂ. കൂത്തുപറമ്പില്‍ സിപിഐഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ വിവാഹ വേളയില്‍. ചിര പരിചിതനെ പോലെ അടുത്തുവന്നു ഡേവിസ് സംസാരിച്ചു. അതിനു മുന്‍പും പിന്‍പും ഇടവേളകളില്ലാത്ത ബന്ധം നിലനിര്‍ത്തി. ഡേവിസിന്റെ പ്രതികരണങ്ങളില്‍ ചിലതു മയപ്പെടുത്തണം എന്ന് പറയാനുള്ള അടുപ്പം ഞാനും അത് അംഗീകരിച്ചു, മാറ്റം വരുത്താനുള്ള സഹോദരതുല്യമായ ബന്ധം ഡേവിസും പുലര്‍ത്തി.

വീട്ടിലെ കാര്യങ്ങള്‍, മകന്റെ പഠനം പല വിഷയങ്ങളും ഡേവിസ് പങ്കുവെച്ചു. രാത്രി കാലങ്ങളില്‍ റിഗ്ഗില്‍ നിന്നുള്ള അവ്യക്തമായ ഫോണ്‍ വിളികളിലൂടെ ഒരുപാട് രാഷ്ട്രീയം ഡേവിസ് പറഞ്ഞു. കോമ്രേഡ്‌സ് എന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ് ഉണ്ട്. സിപിഐഎം പ്രവര്‍ത്തകരും സഹയാത്രികരും അടങ്ങിയ ആ ഗ്രൂപ്പിലാണ്, വെള്ളിയാഴ്ച രാത്രി, ഡേവിസിന്റെ വിയോഗത്തെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വിവരം ആദ്യം വന്നത്. അതിനു ശേഷം അന്വേഷണമായിരുന്നു. അനേകം സഖാക്കള്‍ പലവഴിക്ക് ബന്ധപ്പെട്ടു. സ്ഥിരീകരണത്തിനു മണിക്കൂറുകള്‍ വേണ്ടി വന്നു. അതിനു ശേഷമുള്ള കാര്യങ്ങള്‍ അതെ ഗ്രൂപ്പില്‍ ഒരാള്‍ ഇങ്ങനെ എഴുതുന്നു:

'ഇന്നലെ ഡേവിസിന്റെ മൃതദേഹം സൂക്ഷിച്ചുവെച്ചിരുന്ന അബുദാബി സെന്‍ട്രല്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡേവിസിന്റെ കുടുംബമെന്ന് പറയാവുന്നതായി ഭാര്യ സഹോദരന്‍ ലുദീഷ്, സാബു എന്നിവര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്..
പിന്നെയുള്ളത് ഒരു പറ്റം സഖാക്കള്‍.....

അവരോടായി സാബു ചോദിച്ചു.....
നിങ്ങള്‍ ഡേവിസിന്റെ ബന്ധുക്കളാണോ?
അല്ല.
ഡേവിസിന്റെ നാട്ടുകാരാണോ?
അല്ല.
നിങ്ങള്‍ ഡേവിസിന്റെ കൂടെ ജോലി ചെയ്യുന്നവരാണോ?
അല്ല.
മുമ്പ് ഡേവിസിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ടോ?
ഇല്ല.
നിങ്ങള്‍ ഡേവിസിന്റെ ആരാ?
ആരുമല്ല,
ഡേവിസിനെ നേരിട്ടറിയുമോ?
ഇല്ല.
നിങ്ങള്‍ ഡേവിസിനെ കണ്ടിട്ടുണ്ടോ?
ഇല്ല.
പിന്നെ, നിങ്ങള്‍ എല്ലാവരും ഇവിടെ വന്നത് എന്തുകൊണ്ട്?
'ഡേവിസ് ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ്.'
പിന്നെ, സാബുവിന് ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.'

അതാണ് ഡേവിസ്. തനിക്ക് വ്യക്തിപരമായ എന്തെങ്കിലും നേട്ടം ഉണ്ടാകണം എന്ന ആഗ്രഹത്തിലോ താന്‍ ആക്രമിക്കപ്പെടരുത് എന്ന വിചാരത്തോടെയോ അല്ല ഡേവിസ് സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടത്. വിമര്‍ശം ആക്രമണ ഭാവം പൂണ്ടപ്പോഴും അതൊന്നും തന്നെ ബാധിക്കില്ല എന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് ഡേവിസ് പോരാട്ടം തുടര്‍ന്നത്. അത് കൊണ്ടാണ്, ഔദ്യോഗികമായ ഒരു പദവിയിലും ഇല്ലാത്ത ഡേവിസിനെ സോഷ്യല്‍ മീഡിയ കണ്ണീരോടെ, നഷ്ടബോധത്തോടെ യാത്രയാക്കുന്നത്.

കലഹമോ ബഹളമോ അല്ല, ഉറച്ച നിലപാടാണ് ഡേവിസ് തെക്കേക്കരയെ വേറിട്ട് അടയാളപ്പെടുത്തുന്നത്. തന്റെ ഉപയോഗപ്രദമായ ഏതവയവും ജാതി-മത, വര്‍ഗ-വര്‍ണ -ലിംഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും ദാനം ചെയ്യാന്‍ ഒരുക്കമാണെന്നു മരണത്തിനു ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹം എഴുതി വെച്ചിരുന്നതിലുണ്ട് ആ വ്യതിരിക്തത. അന്ത്യം വിദേശത്ത് ആയതുകൊണ്ടുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ആ സന്നദ്ധതയെ പ്രായോഗിക തലത്തില്‍ എത്തിച്ചില്ല. മതരക്തവും ജാതി രക്തവും തേടി പരസ്യങ്ങള്‍ വരുന്ന നാട്ടില്‍, തന്റെ മരണത്തിനു ശേഷവും ഒരു കള്ളിയില്‍ തളച്ചിടരുത് എന്നുപറയാനുള്ള ആര്‍ജവം മത നിരപേക്ഷതയില്‍ ഉറച്ച മനസ്സിനെ ഉണ്ടാകൂ. ആ ആര്‍ജ്ജവമാണ് സഖാവിന്റെ വാക്കുകളില്‍ നിറഞ്ഞു തുളുമ്പുന്നത്. അതുകൊണ്ട് തന്നെയാണ്, ഇടതുപക്ഷം തന്റെ പക്ഷമാണ് എന്ന് ഉറക്കെ പറയുന്ന ഡേവിസിനെ പിന്തുടരാന്‍ സോഷ്യല്‍ മീഡിയയുടെ അതിരുകള്‍ക്കു പുറത്തും ആളുകള്‍ ഉണ്ടാകുന്നത്.

സഖാവ് ഡേവിസിന് സഖാക്കള്‍ നല്‍കുന്ന സ്നേഹം ഒരു പ്രഖ്യാപനമാണ്. പ്രസ്ഥാനത്തെ നെഞ്ചേറ്റി പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരുടെയാകെ ഹൃദയം കൊണ്ടുള്ള സ്നേഹവും പിന്തുണയും ഉണ്ട് എന്ന പ്രഖ്യാപനം. അത് കൊണ്ട് തന്നെ ഡേവിസ് സ്വയം ഒരു മാതൃകയായി മാറിയിരിക്കുന്നു. സഖാക്കള്‍ക്ക് അഭിമാനപൂര്‍വം പകര്‍ത്താവുന്ന മാതൃക.

*
പി എം മനോജ്‌
Sunday Jul 16, 2017
http://www.deshabhimani.com/special/news-articles-16-07-2017/657640

Saturday, April 29, 2017

ഒഞ്ചിയത്തിന്റെ ഇതിഹാസ സ്മരണ

നാളെ ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 69-ാം വാര്‍ഷികദിനം.1948 ഏപ്രില്‍ 30നാണ് ജന്മി നാടുവാഴിത്തവും കോണ്‍ഗ്രസ് മര്‍ദകവാഴ്ചയും ഒഞ്ചിയത്തെ ചോരക്കളമാക്കിയത്. കോണ്‍ഗ്രസ് ചെറുപയര്‍പട്ടാളത്തിന്റെയും എംഎസ്പിക്കാരുടെയും വെടിയുണ്ടകള്‍ക്ക് ഇരയായി എട്ട് കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ ഒഞ്ചിയത്തിന്റെ മണ്ണില്‍ പിടഞ്ഞുവീണ ദിനം. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ വിപ്ളവചരിത്രത്തെ ജീവരക്തംകൊണ്ട് ചുവപ്പിച്ച ഒഞ്ചിയം രക്തസാക്ഷികള്‍ എന്നും കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ക്ക് വഴികാട്ടുന്നവരാണ്. 1940കളിലെ നിഷ്ഠുരമായ കമ്യൂണിസ്റ്റ് വേട്ടയുടെ തുടര്‍ച്ചയിലാണ് വടക്കന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളെ ലക്ഷ്യംവച്ച് ബ്രിട്ടീഷ് പൊലീസും 1947നുശേഷം കോണ്‍ഗ്രസ് പൊലീസും മര്‍ദനങ്ങള്‍ അഴിച്ചുവിട്ടത്. കമ്യൂണിസ്റ്റ് ഉന്മൂലനമായിരുന്നു അവരുടെ ലക്ഷ്യം.
മണ്ടോടി കണ്ണന്‍, കൊല്ലാച്ചേരി കുമാരന്‍, പാറോള്ളതില്‍ കണാരന്‍, അളവക്കന്‍ കൃഷ്ണന്‍, കെ എം ശങ്കരന്‍, മേനോന്‍ കണാരന്‍, സി കെ ചാത്തു, പുറവില്‍ കണാരന്‍, വി പി ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി

സവര്‍ണജാതി ജന്മിത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ സാമൂഹ്യമുന്നേറ്റങ്ങള്‍ വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ കാരക്കാട് മേഖലയില്‍ സജീവമായിരുന്നു. നവോത്ഥാന നേതാക്കള്‍ ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ കിളിര്‍ത്തുവന്നത്. വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ, ആത്മവിദ്യാസംഘത്തിന്റെ നവീനാശയങ്ങളെ മനസ്സിലേക്ക് ആവാഹിച്ച ഒരുതലമുറയായിരുന്നു ഒഞ്ചിയത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.

1939ല്‍തന്നെ സ. മണ്ടോടി കണ്ണന്റെ നേതൃത്വത്തില്‍ ഒഞ്ചിയത്ത് പാര്‍ടിയുടെ ആദ്യസെല്‍ രൂപംകൊണ്ടു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരുന്ന 1940കളില്‍ പൂഴ്ത്തിവയ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ നിരവധി സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുന്നു. വസൂരിയും കോളറയുംപോലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ഒറ്റപ്പെട്ടുകഴിയുന്നവരെ കമ്യൂണിസ്റ്റുകാര്‍ ശുശ്രൂഷിച്ചു.

‘ഭരണാധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജന്മിമാരുടെയും കുത്തകബൂര്‍ഷ്വാവര്‍ഗങ്ങളുടെയും താല്‍പ്പര്യങ്ങളാണ് സംരക്ഷിച്ചത്. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലാണ് ഉയര്‍ന്നുവന്നത്. പൊലീസിനെ ഇറക്കിയും ദേശരക്ഷാസംഘം എന്ന പേരില്‍ കുപ്രസിദ്ധമായ ചെറുപയര്‍പട്ടാളത്തെ ഇളക്കിവിട്ടും കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുകയാണ് കോണ്‍ഗ്രസും സര്‍ക്കാരും ചെയ്തത്. അന്നും ഇന്നത്തെപ്പോലെ മനോരമയും മാതൃഭൂമിയുമെല്ലാം കമ്യൂണിസ്റ്റുകാരെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നു.

1948 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ നടന്ന അവിഭക്തപാര്‍ടിയുടെ രണ്ടാം കോണ്‍ഗ്രസിന്റെ തീരുമാനം വിശദീകരിക്കാനാണ് പാര്‍ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാന്‍ നിശ്ചയിച്ചത്. ഈ വിവരം മണത്തറിഞ്ഞ എംഎസ്പി സംഘം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പാര്‍ടി നേതാക്കളെ പിടികൂടാനായി കോണ്‍ഗ്രസിന്റെ ദേശരക്ഷാസംഘവുമായി ചേര്‍ന്ന് കെണിയൊരുക്കുകയായിരുന്നു. മുക്കാളിയിലെത്തിയ എംഎസ്പി സംഘം കോണ്‍ഗ്രസിന്റെ ചെറുപയര്‍പട്ടാളത്തിന്റെ സഹായത്തോടെ ഒഞ്ചിയത്തേക്ക് നീങ്ങി.

ഏപ്രില്‍ 30ന് പുലര്‍ച്ചെ നാലിന് അവര്‍ മണ്ടോടി കണ്ണന്റെ വീട്ടില്‍ പാഞ്ഞുകയറി. കണ്ണനെ കിട്ടാത്ത രോഷം തീര്‍ക്കാനായി പാര്‍ടി പ്രവര്‍ത്തകരുടെയും സാധാരണജനങ്ങളുടെയും വീടുകളിലെല്ലാം ഭീകരത സൃഷ്ടിച്ചു. ഒഞ്ചിയത്തെ കര്‍ഷകകാരണവര്‍ പുളിയുള്ളതില്‍ ചോയിയെയും മകന്‍ കണാരനെയും പിടികൂടി കൈയാമംവച്ച് പൊലീസ് കിഴക്കോട്ട് നീങ്ങി. ഈ സമയത്താണ് ഒഞ്ചിയത്തിന്റെ പുലര്‍കാല നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അന്തരീക്ഷത്തില്‍ മെഗഫോണ്‍ വിളി ഉയര്‍ന്നത്. അതിങ്ങനെയായിരുന്നു; പ്രിയമുള്ളവരെ ഒഞ്ചിയത്ത് എംഎസ്പിക്കാര്‍ എത്തിയിരിക്കുന്നു. നമ്മുടെ സഖാക്കളെ അവര്‍ പിടിച്ചുകൊണ്ടുപോകുന്നു. എല്ലാവരും ഓടിവരിന്‍...”മെഗഫോണ്‍ വിളികേട്ട് ചെറ്റക്കുടിലുകളില്‍ ഓലച്ചൂട്ടുകള്‍ മിന്നി. നാട്ടുകാര്‍ കൂട്ടംകൂട്ടമായി ഒന്നിച്ചുകൂടി. കോണ്‍ഗ്രസ് ഭരണത്തിന്റെ വേട്ടപ്പട്ടികള്‍ക്കുനേരെ വിരല്‍ചൂണ്ടി ഒഞ്ചിയത്തെ ജനങ്ങള്‍ ഒന്നിച്ചുചോദിച്ചു: ഇവരെ നിങ്ങള്‍ എന്തിനാണ് അറസ്റ്റ് ചെയ്തത്? ഇവരെ വിട്ടുതരണം...ഒഞ്ചിയം ഗ്രാമത്തിന്റെ ഈ അഭ്യര്‍ഥന കേള്‍ക്കാന്‍ കൂട്ടാക്കാതെ പൊലീസ് സേന മുന്നോട്ടുനീങ്ങി. അവര്‍ക്കു പിറകെ അറസ്റ്റ് ചെയ്തവരെ വിട്ടുതരണമെന്ന് അലറിവിളിച്ചുകൊണ്ട് നാട്ടുകാരും.

ചെന്നാട്ടുതാഴെ വയലിനടുത്തെത്തുമ്പോഴേക്കും ഒരു ഗ്രാമമാകെ പൊലീസ് സേനയ്ക്ക് മുന്നോട്ടുപോകാനാകാത്തവിധം അവിടെ ഒന്നിച്ചുകൂടിയിരുന്നു. നിരപരാധികളായവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു അവിടെ ജ്വലിച്ചുനിന്നത്. ഇതോടെ എംഎസ്പിക്കാര്‍ അസ്വസ്ഥരായി ഭീഷണിമുഴക്കി. ഇന്‍സ്പെക്ടര്‍ തലൈമ ജനങ്ങള്‍ പിരിഞ്ഞുപോകണമെന്ന് ആക്രോശിക്കാന്‍ തുടങ്ങി. നിര്‍ധനരും നിരായുധരുമായ പാവം നാട്ടിന്‍പുറത്തുകാരുടെ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് കോഴിപ്പുറത്ത് മാധവമേനോന്റെ പൊലീസ് സേന മുതിര്‍ന്നത്. ജനക്കൂട്ടത്തിനുനേരെ അവര്‍ 17 ചുറ്റ് വെടിയുതിര്‍ത്തു. ചെന്നാട്ടുതഴെ വയലില്‍ ചോരയൊഴുകി. എട്ട് കമ്യൂണിസ്റ്റ് പോരാളികളും അവിടെ പിടഞ്ഞുവീണു.

അളവക്കന്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, കെ എം ശങ്കരന്‍, സി കെ ചാത്തു, വി പി ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി... ഈ രണധീരരുടെ മൃതദേഹം ഒഞ്ചിയത്തെ പൊടിമണലില്‍ ചോരയില്‍ കുതിര്‍ന്ന്കിടന്നു. പ്രിയപ്പെട്ട സഖാക്കളുടെ മൃതദേഹങ്ങള്‍ പിസിസിയുടെ ലോറിയില്‍ കയറ്റി വടകരയ്ക്ക് കൊണ്ടുപോകുകയായിരുന്നു. വൈകിട്ട് പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി അട്ടിയിട്ട് മൂടി. പിന്നീട് നടന്നത് നരനായാട്ടായിരുന്നു. ഒഞ്ചിയം പ്രദേശത്തെയാകെ ഭരണകൂട‘ഭീകരത അഴിച്ചുവിട്ടു. സഖാക്കള്‍ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയമായ മര്‍ദനത്തെതുടര്‍ന്ന് രക്തസാക്ഷികളായി.

ഒഞ്ചിയത്തെ ബോള്‍ഷെവിക് ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന മണ്ടോടി കണ്ണന്റെ ജീവിതവും രക്തസാക്ഷിത്വവും കമ്യൂണിസ്റ്റുകാര്‍ക്കെല്ലാം മാതൃകയാണ്. ലോക്കപ്പുമുറിയില്‍ ക്രൂരമായ മര്‍ദനത്തെതുടര്‍ന്ന് സ്വന്തം ശരീരത്തില്‍നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ കൈവിരല്‍ മുക്കി ലോക്കപ് ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ച വിപ്ളവധീരതയുടെ പര്യായമാണ് മണ്ടോടി കണ്ണന്‍.

നവലിബറല്‍ നയങ്ങളും വര്‍ഗീയ ഫാസിസവും രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വവും അപകടപ്പെടുത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്. മോഡി സര്‍ക്കാര്‍ ഇന്ത്യയെ വിദേശമൂലധനശക്തികള്‍ക്ക് അടിയറവയ്ക്കുകയാണ്. പശുവിന്റെ പേരില്‍ നരഹത്യകള്‍ അഴിച്ചുവിടുന്നു. വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും ചരിത്രത്തെയും കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. ഭക്ഷ്യസബ്സിഡിയും വളം പാചകവാതക സബ്സിഡിയും എടുത്തുകളഞ്ഞ് ജനജീവിതം ദുരിതപൂര്‍ണമാക്കി. മതനിരപേക്ഷതയും ഫെഡറലിസവും തകര്‍ത്ത് ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായുള്ള ശ്രമങ്ങള്‍ സംഘപരിവാറും കേന്ദ്രസര്‍ക്കാരും ത്വരിതഗതിയിലാക്കിയിരിക്കുകയാണ്. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമകരമായ നീക്കങ്ങളിലാണ്. സാമൂഹ്യക്ഷേമപദ്ധതികള്‍ വിപുലപ്പെടുത്തിയും ഉല്‍പ്പാദനമേഖലകള്‍ ഊര്‍ജിതമാക്കിയും കേരളത്തിന്റെ വികസനപ്രതിസന്ധിയെ മുറിച്ചുകടക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

യുഡിഎഫും ബിജെപിയും വന്‍കിട മാധ്യമസഹായത്തോടെ സര്‍ക്കാരിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. 1957ലെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ വഷളന്‍ ആവര്‍ത്തനങ്ങള്‍ പരീക്ഷിച്ചുനോക്കുകയാണ്. യുഎപിഎ പിന്‍വലിച്ചും സ്വാശ്രയകൊള്ളയ്ക്ക് വിലങ്ങുതീര്‍ക്കുന്ന നിയമനിര്‍മാണങ്ങള്‍ക്ക് തുടക്കംകുറിച്ചും പിണറായി സര്‍ക്കാര്‍ ഇന്ത്യക്കാകെ മാതൃകയാകുന്ന ചുവടുവയ്പുകള്‍ നടത്തുമ്പോള്‍ യുഡിഎഫും ബിജെപിയും പരിഭ്രാന്തരാകുകയാണ്.  വലതുപക്ഷ ഗൂഢാലോചനകള്‍ക്കും മൂലധനശക്തികളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുമെതിരെ ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള പ്രതിരോധങ്ങള്‍ ഉയര്‍ത്താന്‍ ഒഞ്ചിയത്തെ ധീരരക്തസാക്ഷികളുടെ സ്മരണ നമുക്ക് പ്രചോദനവും പ്രേരണയുമാകും

പി മോഹനന്‍
(സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറിയാണ് ലേഖകന്‍)

കാലി വളര്‍ത്താന്‍ ആളില്ലാതാകുന്നു

ദരിദ്രനായ ക്ഷീരകര്‍ഷകന്‍ പെഹ് ലുഖാനെ വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ 'ഗോസംരക്ഷകര്‍' ഏപ്രില്‍ ഒന്നിന് രാജസ്ഥാനിലെ അല്‍വറില്‍ അടിച്ചുകൊലപ്പെടുത്തിയ സംഭവം 'ഗോവധ നിരോധന വിവാദത്തിന്റെ' കാര്‍ഷികവശങ്ങള്‍ ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കയാണ്. ബിജെപി സര്‍ക്കാരുകളുടെ പിന്തുണയോടെ സംഘപരിവാര്‍, നിരപരാധികളായ മുസ്ളിങ്ങള്‍ക്കുനേരെ നടത്തിവരുന്ന ക്രിമിനല്‍ കടന്നാക്രമണങ്ങളുടെ ധാര്‍മികവും നിയമപരവുമായ വശങ്ങള്‍ അങ്ങേയറ്റം ഗൌരവതരവും അവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതുമാണ്.

ഈ സാഹചര്യത്തില്‍തന്നെ, കര്‍ഷകര്‍ക്ക് അവരുടെ കന്നുകാലി സമ്പത്തിന്മേലുള്ള അവകാശം മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഗോവധനിരോധനം എന്ന ആവശ്യം ക്ഷീരമേഖലയ്ക്ക് വിനാശകരമാണെന്ന് വിദഗ്ധരും നയരൂപീകര്‍ത്താക്കളും ഒരുപോലെ അഭിപ്രായപ്പെടുന്നു. അങ്ങനെയൊരു സ്ഥിതി ഉണ്ടായാല്‍ ക്ഷീരകര്‍ഷകര്‍ അവരുടെ തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ഇന്ത്യയില്‍നിന്നുതന്നെ പശു അപ്രത്യക്ഷമാവുകയും ചെയ്തേക്കാം.

കന്നുകാലി സമ്പത്തും കര്‍ഷകരും

സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ ഗോവധനിരോധനം എന്നത് മതവികാരത്തിന്റെയോ ഹിന്ദു-മുസ്ളിം, ഹിന്ദു-ദളിത് സംഘര്‍ഷങ്ങളുടെയോ വിഷയമല്ല. മറിച്ച്, കാര്‍ഷിക സമ്പദ്ഘടനയില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന കാര്‍ഷികപ്രശ്നമാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരവരുമാനത്തില്‍ 7.35 ശതമാനവും കാര്‍ഷികവരുമാനത്തിന്റെ 26 ശതമാനവും മൃഗസംരക്ഷണമേഖലയില്‍നിന്നാണ്. കര്‍ഷകകുടുംബങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനത്തോളം കന്നുകാലികളില്‍നിന്നും ഇവയില്‍നിന്നുള്ള ഉപോല്‍പ്പന്നങ്ങളില്‍നിന്നുമാണ്. രാജ്യത്തെ കന്നുകാലികളില്‍ 50 ശതമാനവും 2.5 ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷക കുടുംബങ്ങളുടേതാണ്. കന്നുകാലിവ്യാപാരത്തിനുള്ള നിരോധനം ദരിദ്ര-ചെറുകിട ഉല്‍പ്പാദകരെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കും.

കറവവറ്റിയ കാലികളെ കര്‍ഷകര്‍ ഓരോ സീസണിലും വില്‍ക്കുന്നു. കൃഷിക്കുവേണ്ട വിത്തും വളവും വാങ്ങാനും കന്നുകുട്ടികളെ വാങ്ങാനും ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കുടുംബ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനും കര്‍ഷകര്‍ക്ക് ഇത് പ്രധാന മാര്‍ഗമാണ്. നൂറുകണക്കിനു വര്‍ഷങ്ങളായി കര്‍ഷകര്‍ ഇങ്ങനെ കന്നുകാലികളെ വില്‍ക്കുന്നു. ഗോവധ നിരോധനവും തുടര്‍ന്നുണ്ടാകുന്ന കന്നുകാലിവ്യാപാര നിരോധനവും ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്കും ചെറുകിട ഉല്‍പ്പാദകരെ കടക്കെണിയിലേക്കും തള്ളിവിടും. കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കാണാതെ അവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?

പരിസ്ഥിതിയിലും വിഭവങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതം

 പശുവിന്റെ ആയുസ്സ് 20-25 വര്‍ഷമാണ്. നിലവില്‍ കറവവറ്റിയ പശുക്കളുടെ എണ്ണം മൊത്തം പശുക്കളുടെ 1-3 ശതമാനംമാത്രമാണ്. കാലികളില്‍ 10 വയസ്സില്‍ കൂടുതലുള്ള ആണ്‍മൃഗങ്ങളുടെ എണ്ണം ആകെയുള്ള ആണ്‍കന്നുകാലികളില്‍ രണ്ട് ശതമാനംമാത്രവും. കശാപ്പ് നിലച്ചാല്‍ ഇവയുടെ എണ്ണം 50 ശതമാനത്തോളമാകും. 'വിശുദ്ധ പശുക്കളെ' സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് വലിയ കോലാഹലമുണ്ടാക്കുന്ന ഹിന്ദിമേഖലയില്‍പ്പോലും കര്‍ഷകകുടുംബങ്ങള്‍ കറവവറ്റിയ പശുക്കളെ വില്‍ക്കുകയും വാങ്ങുന്നവര്‍ അവയെ കശാപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്.  ആര്‍എസ്എസ്-ബിജെപി  പ്രവര്‍ത്തകരിലും നേതാക്കളിലുംതന്നെ കന്നുകാലി സമ്പത്തുള്ളവര്‍ ഇപ്രകാരംചെയ്യുന്നു. ന്യൂഡല്‍ഹിയിലെ തന്റെ വസതിയില്‍ പശുക്കളെ വളര്‍ത്തുന്ന ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കളുടെയും അനുയായികളുടെയും ക്ഷീരഫാമുകളില്‍ എത്ര പശുക്കള്‍ക്ക് സ്വാഭാവിക അന്ത്യം സംഭവിച്ചിട്ടുണ്ടെന്ന് ആര്‍എസ്എസ് പരിശോധന നടത്തുമോ? പശുവിനെ കറവവറ്റിയാല്‍ എല്ലാവരും വില്‍ക്കും.

ആസൂത്രണ കമീഷന്‍ അംഗമായിരുന്ന കിരിത് പരേഖ് ഈയിടെ എഴുതിയ ലേഖനത്തില്‍ പറയുന്നത് രാജ്യത്ത് ഗോവധനിരോധനം ഫലപ്രദമായി നടപ്പാക്കിയാല്‍ കന്നുകാലികളുടെ എണ്ണം രണ്ടായിരത്തി പന്ത്രണ്ടോടെ 18 കോടിയായും 2027ല്‍ 36 കോടിയായും ഉയരുമെന്നാണ്. ഇത് പരിസ്ഥിതിയിലും വിഭവങ്ങളിലും കനത്ത സമ്മര്‍ദം സൃഷ്ടിക്കും.

കര്‍ഷകര്‍ക്കുമേലുള്ള ദുരിതഭാരം

 ഗോവധനിരോധനം ക്ഷീരകര്‍ഷകര്‍ക്ക് അപരിഹാര്യമായ ദുരിതത്തിനു കാരണമാകും. 25 വര്‍ഷംവരെ ജീവിക്കുന്ന പശു മൂന്നുമുതല്‍ 10 വയസ്സുവരെയാണ് പാല്‍ നല്‍കുക. കറവവറ്റിയ പശുക്കളെ വിപണിവിലയ്ക്ക് വില്‍ക്കും. ഇപ്പോള്‍ ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഗോസംരക്ഷണ നിയമങ്ങള്‍ കൊണ്ടുവരികയും പശുവിനെ കൊല്ലുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കുകയും ചെയ്തു. അങ്ങനെ ഈ സംസ്ഥാനങ്ങളില്‍ കന്നുകാലിവ്യാപാരത്തിന് അന്ത്യംകുറിച്ചു. കറവവറ്റിയ മൃഗങ്ങള്‍ക്ക് വിലയില്ലാതായി. ഹരിയാനയില്‍ എരുമകളെയും ഗോസംരക്ഷണനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു,

ഇതുകാരണം കറവവറ്റിയ എരുമകളെയും വില്‍ക്കാന്‍ കഴിയുന്നില്ല. വരുമാനം നല്‍കാത്ത പശുക്കളെ കര്‍ഷകന് വില്‍ക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, അവയെ തീറ്റിപ്പോറ്റേണ്ടിയും വരുന്നു. ഇത് ക്ഷീരകര്‍ഷകര്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്. പശുസംരക്ഷണനിയമങ്ങള്‍ പാസാക്കിയ ബിജെപി സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ മൌനംപാലിക്കുന്നു. കറവവറ്റിയ കാലികളെ വില്‍ക്കാന്‍ കഴിയാത്തവിധത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

കറവവറ്റിയ പശുക്കളെ സര്‍ക്കാര്‍ വാങ്ങണം

വിഎച്ച്പിയും ബജ്രംഗ്ദളുംപോലുള്ള സംഘപരിവാര്‍ സംഘടനകളുടെ ഭ്രാന്തമായ നടപടികളും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കര്‍ശനമായ ഗോസംരക്ഷണ നിയമങ്ങളും വഴി ലക്ഷ്യമിടുന്നത്, ആസൂത്രിതമായും സമൂഹത്തില്‍ പടിപടിയായി വിഷലിപ്തമായ പ്രചാരണം നടത്തിയും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് സങ്കുചിത രാഷ്ട്രീയ, തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൈവരിക്കലാണ്. ശരിയായ ബോധമുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല, കാരണം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സമാധാനപരമായി ഒന്നിച്ചുകഴിയാനുള്ള സാഹചര്യമാണ് സംഘപരിവാര്‍ ഇല്ലാതാക്കുന്നത്. കര്‍ഷകവര്‍ഗത്തെ അവരുടെ സാമ്പത്തികതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് ആര്‍എസ്എസിന്റെ വര്‍ഗീയ പ്രചാരണത്തെ ഫലപ്രദമായി  ചെറുക്കാന്‍ കഴിയും. അങ്ങനെ വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താന്‍ കര്‍ഷകരുടെ വര്‍ഗപരമായ കാഴ്ചപ്പാടിലും അവരുടെ സാമ്പത്തികതാല്‍പ്പര്യങ്ങളിലും ഊന്നല്‍നല്‍കണം.

ഡെയ്റിഫാമുകള്‍ ലാഭകരമായി നടത്താനുള്ള സാഹചര്യമൊരുക്കാന്‍, കറവവറ്റിയ പശുക്കളെ സര്‍ക്കാര്‍ കമ്പോളവിലയ്ക്ക് കര്‍ഷകരില്‍നിന്ന് വാങ്ങണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ആവശ്യപ്പെടുന്നു. ബിജെപി സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഗോസംരക്ഷണനിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണം. എല്ലാ കന്നുകാലി ചന്തകളും വീണ്ടും പ്രവര്‍ത്തിപ്പിക്കുകയും കന്നുകാലികളുടെ സ്വതന്ത്രമായ വ്യാപാരം അനുവദിക്കുകയും ചെയ്യണം. ഈ മുദ്രാവാക്യം ആര്‍എസ്എസ്-ബിജെപി അനുഭാവികളായ കര്‍ഷകര്‍ക്കുപോലും ഗുണകരമാണ്.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ വിളകള്‍ തിന്നുതീര്‍ക്കുന്നതാണ് മറ്റൊരു വിപത്ത്. അടുത്തിടെയായി ഇത്തരം കന്നുകാലികളുടെ എണ്ണം പെരുകിവരുന്നു. ഈയിടെ നടന്ന അഖിലേന്ത്യ കിസാന്‍സഭാ സമ്മേളനങ്ങളില്‍ കര്‍ഷകര്‍ ഈ പ്രശ്നം വലിയ അപകടമായി ചൂണ്ടിക്കാണിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ഈ കന്നുകാലികളെ സംരക്ഷിക്കണം. ഇതിനായി സങ്കേതങ്ങങ്ങള്‍ സ്ഥാപിക്കുകയും ഭക്ഷണവും ചികിത്സയും നല്‍കുകയും ചെയ്യണം. സംസ്ഥാനസര്‍ക്കാരുകളെ ഇതിനായി ബാധ്യസ്ഥമാക്കുന്ന വിധത്തില്‍ ഗോസംരക്ഷണനിയമത്തില്‍ ഭേദഗതി കൊണ്ടുവരണം. 'വിശുദ്ധ പശുക്കളെ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുന്നതിനുള്ള ദൈവിക ഉത്തരവാദിത്തം' ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും മന്ത്രിസഭയിലെ 'സ്വയംസേവകരും' ഏറ്റെടുക്കണം; ഇതിന്റെ ഭാരം കര്‍ഷകരുടെ തോളില്‍ വച്ചുകൊടുക്കരുത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകരെ ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ അഖിലേന്ത്യ കിസാന്‍സഭ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകരെ രാഷ്ട്രീയവല്‍ക്കരിക്കാനും 'വിശുദ്ധ പശു'വിന്റെ അടിസ്ഥാനത്തിലുള്ള ആര്‍എസ്എസിന്റെ വര്‍ഗീയ അജന്‍ഡ തുറന്നുകാണിക്കാനും ഇത് ഉപകരിക്കും.

ശ്രദ്ധ തിരിച്ചുവിടലിന്റെ രാഷ്ട്രീയം

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ മോഡിസര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും ദയനീയമായി പരാജയപ്പെട്ടു. ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരയിരട്ടി മിനിമം താങ്ങുവില നല്‍കുമെന്ന തെരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കാതെ കര്‍ഷകരെ ബിജെപി വഞ്ചിച്ചു. മോഡിഭരണത്തിന്റെ മൂന്നുവര്‍ഷത്തില്‍ കര്‍ഷകആത്മഹത്യ 26 ശതമാനം വര്‍ധിച്ചു. കാര്‍ഷികമേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു.

ഇതുവഴി ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് കാര്‍ഷിക സംഭരണം, സംസ്കരണം, വിപണനം എന്നീ മേഖലകള്‍ ഉടന്‍തന്നെ ഏറ്റെടുക്കാന്‍ കഴിയും. 2016-17ലെ ബജറ്റില്‍ കാര്‍ഷികോല്‍പ്പന്ന വിപണിയില്‍ ഇ-വിപണനം അനുവദിച്ചു. കാര്‍ഷികോല്‍പ്പന്ന- സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് തുച്ഛമായ വിലയില്‍ സംഭരണം നടത്താന്‍ ഇത് സൌകര്യമൊരുക്കും. ഏറ്റവും പുതിയ ബജറ്റില്‍ രാജ്യത്ത് കരാര്‍കൃഷിക്ക് അനുമതി നല്‍കി. ഇങ്ങനെ, മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനേക്കാള്‍ വേഗത്തില്‍ മോഡിസര്‍ക്കാര്‍ നവഉദാര സാമ്പത്തികനയങ്ങള്‍ നടപ്പാക്കുകയാണ്.

ഇത്തരം കര്‍ഷകവിരുദ്ധനയങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനും കര്‍ഷകരെ ഭിന്നിപ്പിക്കാനും ആര്‍എസ്എസ് തലവന്‍ 'വിശുദ്ധ പശു'വിന്റെ പേരില്‍ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. താലിബാനെയോ ഐഎസിനെയോ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സായുധരായ 'ഗോസംരക്ഷണസംഘങ്ങള്‍' നിരപരാധികളെ അടിച്ചുകൊല്ലുകയും രാജ്യത്ത് അരാജകത്വം പൂര്‍ണമാക്കുകയുംചെയ്യുന്നു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പിന്തുണയോടെ കര്‍ഷകരുടെ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചും അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇടതുജനാധിപത്യ ബദല്‍ കെട്ടിപ്പടുത്തുംമാത്രമേ ബിജെപി-ആര്‍എസ്എസ് ദ്വന്ദ്വത്തിന്റെ പിന്തിരിപ്പന്‍, ദേശവിരുദ്ധനയങ്ങളെ നേരിടാന്‍ കഴിയൂ

പി കൃഷ്ണപ്രസാദ്
(അഖിലേന്ത്യ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറിയാണ് ലേഖകന്‍)

Tuesday, February 28, 2017

മംഗളൂരുവിലെ പ്രഹരം ബിജെപിക്ക് പാഠമാകണം

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു പരിപാടികള്‍ വിജയകരമായും സമാധാനപരമായും പര്യവസാനിച്ചത് ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും വിശ്വാസമര്‍പ്പിക്കുന്നവരില്‍ വലിയ ആവേശമാണ് ഉളവാക്കിയത്. കേരള മുഖ്യമന്ത്രിയെ മംഗളൂരുവില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു തൊട്ടുതലേദിവസംവരെ ബിജെപിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ വീരവാദം മുഴക്കിയത്. രാഷ്ട്രീയ തത്വശാസ്ത്രങ്ങള്‍ക്കപ്പുറം എല്ലാവരും അംഗീകരിച്ചുപോരുന്ന അടിസ്ഥാനപ്രമാണങ്ങള്‍ക്കുനേരെയാണ് ബിജെപി- സംഘപരിവാര്‍ ശക്തികള്‍ വാളോങ്ങിയത്. അഭിപ്രായസ്വാതന്ത്യ്രവും സഞ്ചാരസ്വാതന്ത്യ്രവും വിലക്കപ്പെടുന്ന ഒരു വ്യവസ്ഥയില്‍ ജനാധിപത്യസങ്കല്‍പ്പംതന്നെ അര്‍ഥശൂന്യമാണ്. സംഘപരിവാറിന്റെ ഈ അജന്‍ഡ മംഗളൂരുവില്‍ വിജയം കണ്ടിരുന്നുവെങ്കില്‍ ഫാസിസം നമ്മുടെ തലയ്ക്കുമുകളില്‍ എത്തിക്കഴിഞ്ഞുവെന്ന് ഉറപ്പിക്കാമായിരുന്നു. എന്നാല്‍, ഈ ആപത്തിനെതിരെ ഉണര്‍ന്നെണീറ്റ പൊതുബോധത്തിന്റെ തീക്കാറ്റില്‍ സംഘപരിവാറിന്റെ ജല്‍പ്പനങ്ങള്‍ കരിയില കണക്കെ ചാരമായിപ്പോകുന്ന കാഴ്ചയാണ് കന്നഡനാട്ടില്‍ കണ്ടത്. ദക്ഷിണ കന്നഡദേശം ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയമുന്നേറ്റത്തില്‍ വര്‍ഗീയശക്തികള്‍ വാലുംചുരുട്ടി പോവുകയായിരുന്നു.

പിണറായിയും മംഗളൂരുവിലെ പ്രവര്‍ത്തകരും പ്രകടിപ്പിച്ച കമ്യൂണിസ്റ്റ് നിശ്ചയദാര്‍ഢ്യവും കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവാദിത്തപൂര്‍ണമായ സുരക്ഷാനടപടികളും ബിജെപിയെ വശംകെടുത്തുന്നതായിരുന്നു. റാലി വിജയിപ്പിക്കാന്‍ അക്ഷീണം പോരാടിയ പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് സര്‍ക്കാരിനെയും പിണറായി  തുറന്ന് അഭിനന്ദിച്ചു. വാര്‍ത്താഭാരതി പത്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനും മതസൌഹാര്‍ദറാലിയുടെ ഉദ്ഘാടനത്തിനുമാണ് കേരള മുഖ്യമന്ത്രി മംഗളൂരുവിലെത്തിയത്. ഹിന്ദുത്വവിലാസമുള്ള ചില സംഘടനകളുടെ മറപിടിച്ചാണ് ബിജെപി ആദ്യം പിണറായിക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തിയത്. ഭയപ്പെടുത്തി കീഴ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതിയുടെ പ്രയോഗത്തിനായി ഹര്‍ത്താല്‍ ആഹ്വാനവും നടത്തി. എതിരാളികളെ കടന്നാക്രമിച്ചും കൊലപ്പെടുത്തിയും ശീലമുള്ളവരാണ് മംഗളൂരുവിലെ സംഘപരിവാര്‍. അയല്‍സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിഷനാവുകളെ നിയന്ത്രിക്കാനോ തിരുത്താനോ ബിജെപിയുടെ കേന്ദ്രനേതൃത്വമോ മറ്റാരെങ്കിലുമോ ശ്രമിച്ചില്ല. കേരളത്തിലെ ചില ബിജെപി നേതാക്കളാകട്ടെ പരസ്യമായിത്തന്നെ അക്രമത്തിന് പ്രേരണയും നല്‍കി.

ഫെഡറല്‍ ഭരണസംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന് പറയാനുള്ള ധാര്‍ഷ്ട്യം സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. എന്നാല്‍, ഇവിടെ അതുണ്ടായി. അത്തരമൊരു വിഭ്രാന്തിയിലേക്ക് രാജ്യം ഭരിക്കുന്ന കക്ഷി എത്തിയതിന് കാരണം പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രസ്ഥാനവും മുറുകെ പിടിക്കുന്ന മതനിരപേക്ഷരാഷ്ട്രീയമാണെന്ന് നിസ്സംശയം പറയാം. മതവിദ്വേഷം വളര്‍ത്തിമാത്രമേ ഹിന്ദുത്വരാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്ന സംഘപരിവാര്‍ കാഴ്ചപ്പാടിന്റെ ഉല്‍പ്പന്നമായിരുന്നു സ്വാതന്ത്യ്രഘട്ടത്തിലെ വര്‍ഗീയകലാപങ്ങളും അതിനെതിരെ നിന്ന ഗാന്ധിജിയുടെ കൊലപാതകവും. പിന്നീടും എത്രയോവട്ടം ചോരപ്പുഴകള്‍ ഒഴുക്കിയിട്ടുണ്ട് സംഘപരിവാര്‍. ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിവേരറുത്തുകൊണ്ട് ബാബറി മസ്ജിദ് തകര്‍ത്തതും ഇതേശക്തികള്‍. വ്യാജ ഏറ്റുമുട്ടലുകള്‍, സ്ഫോടനങ്ങള്‍, തീവണ്ടി തീവയ്ക്കല്‍, കൂട്ടക്കൊലകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൊടുംക്രൂരതകള്‍. ഇവര്‍ക്കെതിരെ പ്രതികരിച്ച ഒറ്റക്കുറ്റത്തിന് വെടിയുണ്ടകള്‍ക്ക് ഇരയായി മൂന്ന് ജ്ഞാനവൃദ്ധന്മാര്‍. ഭയന്ന് നാടുവിട്ടവരും എഴുത്തുനിര്‍ത്തിയവരുമുണ്ട് ഈ ഇന്ത്യാമഹാരാജ്യത്ത്. വിദ്വേഷരാഷ്ട്രീയവും കോണ്‍ഗ്രസ് അപചയവും മുതലാക്കി അധികാരത്തിലെത്തിയ ബിജെപി, രാജ്യത്ത് ഏകാധിപത്യത്തിന് വഴിയൊരുക്കുകയാണിപ്പോള്‍.

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഈ അപകടകരമായ പോക്കിനെ പ്രതിരോധിക്കുക എന്ന അഭിമാനകരമായ പങ്കാണ് സിപിഐ എം ചരിത്രത്തിലും വര്‍ത്തമാനത്തിലും നിര്‍വഹിക്കുന്നത്. വിശ്വാസത്തെയും മതത്തെയും കൂട്ടുപിടിച്ച് ബിജെപിക്ക് ഒരിക്കലും ചുവടുറപ്പിക്കാന്‍ കഴിയാതെ പോയ മണ്ണാണ് കേരളത്തിന്റേത്. മംഗളൂരുവില്‍നിന്ന് ബീഡിമുതലാളിമാരുടെ കങ്കാണിമാരായി എത്തി കേരളത്തില്‍ ജനസംഘം വളര്‍ത്താന്‍ ശ്രമിച്ചവര്‍ തോറ്റു പിന്‍വാങ്ങിയത് നാലരപ്പതിറ്റാണ്ടുമുമ്പത്തെ ചരിത്രം. അന്ന് ആര്‍എസ്എസ് കൊളുത്തിയ വര്‍ഗീയകലാപത്തീ കെടുത്തി നാടിന്റെ സ്വാസ്ഥ്യം കാക്കാന്‍ മുന്നിട്ടിറങ്ങിയ യുവ എംഎല്‍എ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളം അന്നും ഇന്നും ഹിന്ദുത്വരാഷ്ട്രീയത്തിന് ബാലികേറാ മലയും. വോട്ടിന്റെ ശതമാനക്കണക്ക് പറയുന്നവര്‍ തിരുവനന്തപുരം കോര്‍പറേഷനിലും നേമം നിയമസഭാ മണ്ഡലത്തിലും ചോര്‍ന്ന കോണ്‍ഗ്രസിന്റെ വോട്ടുമാത്രം പരിശോധിച്ചാല്‍ മതിയാകും.

കേന്ദ്രത്തില്‍ നേടിയ ഭരണത്തിന്റെ തണലില്‍ സ്വാധീനം വിപുലമാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ശത്രുപക്ഷത്താണ് നമ്മുടെ മുഖ്യമന്ത്രിയെന്നത് ഓരോ കേരളീയനും അഭിമാനം പകരുന്നതാണ്. കാരണം അവര്‍ പറയുന്നത് മുസ്ളിങ്ങള്‍ പാകിസ്ഥാനില്‍ പോകണമെന്നാണ്. ക്രിസ്ത്യാനികള്‍ പാവങ്ങള്‍ക്കിടയില്‍ സാന്ത്വനപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൂടാ എന്നാണ്. ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുത്തുകൂടാ എന്നാണ്. അതേ നാവുകൊണ്ടാണ് അവര്‍ പിണറായിക്കെതിരെ വിഷം വമിപ്പിക്കുന്നത്. മംഗളൂരുവില്‍ ഉയര്‍ന്ന ഫാസിസ്റ്റ് നീക്കത്തെ മുളയിലേ നുള്ളാനും ദുഷ്ടലാക്ക് തുറന്നുകാട്ടാനും സാധിച്ചതില്‍ നമുക്ക് അഭിമാനിക്കാം. കേരളത്തില്‍ പ്രവര്‍ത്തനസ്വാതന്ത്യ്രമില്ലെന്നും സിപിഐ എം ആക്രമിക്കുന്നുവെന്നും ദേശവ്യാപകമായി പ്രചരിപ്പിച്ച് നടത്തുന്ന ഈ കള്ളക്കളി അവര്‍ ഇവിടെ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാല്‍, മംഗളൂരുവില്‍ മതസൌഹാര്‍ദറാലിയും പിണറായിയും സംഘപരിവാറിന് നല്‍കിയ പ്രഹരം ചെറുതല്ല. രാജ്യത്ത് ജനാധിപത്യവും സമാധാനവും പുലരണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഏറ്റെടുത്ത് കെടാതെ സൂക്ഷിക്കേണ്ട ജ്വാലയാണ് അവിടെ തെളിഞ്ഞത്

deshabhimani editorial 28-02-17

Sunday, February 26, 2017

RSS has the Tradition of Having Betrayed Our Freedom Struggle

Image Courtesy: Times of India
Kerala Chief minister Com. Pinarayi Vijayan addressing the rally for communal harmony at Mangalore.

Full text of the speech Translated from Malayalam by Samuel Philip Mathew and Subin Dennis.

At the outset let me express my happiness at being able to participate in such a rally, particularly a rally for communal harmony. Today, in our country, preserving communal harmony is of utmost importance. Several efforts are on across the country to create fissures in our communal harmony. What is especially striking is the fact that it is the RSS which is leading the Government of our country that is behind these efforts. The RSS has always been open about this – since its inception, the RSS has propagated discord among religions and sought to spread communal hatred.

RSS is not an organisation that is in the mainstream of our society. Unfortunately, it is this organisation that has the right to decide the policies of our country. The leadership of our Government, including the Indian Prime Minister functions according to the dictates of the RSS. RSS was formed in 1925, when the Indian freedom struggle was intensifying. RSS has been functioning for 22 years when the Indian freedom struggle was at its peak. But, we need to recall that the RSS played no role in the Indian freedom struggle. While they played no role in the freedom struggle, they did play their own role during that era. Almost all organisations formed during that period participated in the freedom struggle and adopted the stance that the British should leave the country. There were differing opinions among those who fought for the cause, but all of them were united in the stand that India should be independent and that the British should leave our country. This is where the RSS was different. The RSS at that time not only kept away from the freedom struggle, they even refused to demand that the British should leave India. On the contrary, they adopted a stand in favour of the British staying on in India. Savarkar himself had met the Viceroy and informed him that the Sangh Parivar was not part of the freedom struggle and that their interests were the same as that of the British. RSS has the tradition of having betrayed our freedom struggle.

RSS was never ready to see the country as one and to unite the people. Right from the beginning they have attempted to divide the people on communal lines. Thus, the RSS went on to lead communal riots in our country. We need to remember that RSS is an organisation that is against the unity of our country and our people. They have always tried to divide our people. Naturally a pertinent question comes up here. Why was Mahatma Gandhi killed? No one will say that Mahatma Gandhi tried to attack anyone from the RSS. However, a long conspiracy was hatched under the leadership of the Sangh Parivar to kill him. We need to recognise the fact that just as the weapon in Godse’s hands was used to kill Gandhiji, Godse was merely an instrument in the hands of the RSS. We also need to remember that when Gandhiji was killed, the RSS distributed sweets in the places where they were present.

Public anger rose up against the RSS which killed Gandhiji, and the RSS was banned. At that stage, the RSS made efforts to appease some of the rulers at the centre in a big way in order to get the ban withdrawn. Even after the ban was withdrawn, the RSS has continued on the same path. We need to think what kind of ideology the RSS follows. Five years after the RSS was formed, BS Moonje, one of their founding leaders, went to meet a few international leaders of that time. He went to meet the role models of the Sangh Parivar. One of them was Mussolini. RSS fully adopted the fascist organisational structure of Mussolini’s organisation. There were these training centres of Mussolini’s fascist organisation where they imparted training to their cadre. Moonje was very much excited when he saw them. Moonje discussed with Mussolini the details of that training and how it could be replicated in India. It is that organisational structure which the RSS adopted. It is Mussolini’s fascist organisational form which the RSS follows even today.

RSS received its ideology from the Nazism of Hitler’s Germany. There was no other organisation in the world that was as overjoyed as the RSS at Hitler’s annihilation of the minorities. The nations and organisations of the world had condemned what Hitler had did. But the RSS welcomed it and praised it.
All the distinguished persons of our country are supposed to yield to the wishes of the RSS! They are supposed to surrender to the RSS! They should not think independently, they should not express their own ideas! If they do that, if they express ideas different from that of the RSS, they will not be allowed to live in this country, says the RSS. The secular forces of this country has one thing to say, unitedly, to the RSS – this country belongs to all of us. RSS has no special rights here. Everyone who resides here has the right to live here, to express their opinions freely and to write what they want to.

RSS had publicly said during that time that Germany is the model India should follow in solving our domestic issues. Hitler annihilated the minorities in Germany. Remember the massacre of the Jews by Hitler. The RSS was all excited about such barbaric acts. The godfathers of the RSS, including Golwalkar, have written in praise of such policies of Hitler. Those were the kind of policies which the RSS adopted as their own. The RSS adopted those policies fully in India. In other words, the policies of the RSS and the policies of Hitler are the same. RSS has accepted Hitler’s Nazism as its own ideology. You could see that the language of the RSS is similar to that of Hitler. Hitler wrote on how to deal with the minorities. The RSS adopted the same policy here, in the same form. For Hitler, there was only one group which was a minority there – the Jews. Hitler saw the Jews and the Communists, whom he referred to as Bolsheviks, as the domestic enemies of the country. The same stand and the same policy were written down in their books by the RSS as their own policy. And they have gone on to implement it. Here they said that the major minorities in India – the Muslims and the Christians – are the domestic enemies of the country. Along with them, following up on Hitler, they depict the Communists also as the country’s domestic enemies. Thus, just as minorities and the Communists became domestic enemies for Hitler in Germany, the Muslims, Christians and Communists became the domestic enemies for the RSS in India.

This is the policy which the RSS implemented all over the country. It can be seen that it was the RSS which led the communal riots which occurred in India. Communal riots in which thousands of people were killed have happened in our country. The RSS had led all those riots. They have special kinds of training for that. How to organise a riot? How to create communal tension? Once the communal tension grows into a riot, what kind of false propaganda should be used to provoke and excite the common people? The RSS has specific training facilities for all of these. This uniformity can be seen in all the communal riots which the RSS led. It can be seen that the particular methods that they learned through their systematic training have been widely used in those riots.

RSS is against secularism. That India should not be a secular country has been their stand from the very beginning. On 17 July 1947, ‘Organiser’, the RSS mouthpiece, wrote an editorial titled “National Flag”. Our national flag was decided upon after extensive discussions. However, the RSS was absolutely against it. They unleashed a scathing attack against the flag saying that it did not have any elements of our country and that it was not suitable to our country. The name India was also objected to by the RSS. On 31 July 1947, the same ‘Organiser’ wrote that the name of the country should be Hindusthan [which is different from Hindustan] and not India. All these were as a result of their policy. Their understanding from the very beginning has been that India should be a country with a religion-based state. They are opposed to the idea of a secular country. That is why inside the Parliament, one of our rulers, the Home Minister himself, said that the inclusion of secularism in our constitution was the reason for all our troubles. We should realise that this is what the RSS is.

It is this RSS which today has got the power to decide the destiny of the country. They are proceeding with utter intolerance. Several hours would be needed to talk about them. Such cruelties have been imposed on our country under their leadership. RSS has become the manifestation of intolerance. That intolerance has spread to our country’s rulers as well. Just as they killed Mahatma Gandhi, the Sangh Parivar has killed several people who are important for the country, and who are dear to the people. M M Kalburgi’s killing here is still in our minds. The secular mind of our nation was very much pained at that murder. Kalburgi was a progressive writer. Why was he killed? Not just Kalburgi, Govind Pansare – he was somebody who exposed the RSS well. He exposed their false campaigns on the basis of historical facts. Intolerance, Govind Pansare was killed because of that. Narendra Dabholkar fought strongly against superstitions and evil customs. He was also murdered. All of these were done under the leadership of the Sangh Parivar. None of these three people who were killed had done anything wrong. As progressive writers they were constantly engaged in debates, for our country, for our people. It was the intolerance against that which led the RSS to kill them.

There are so many people here who have been threatened by the RSS. Not just those who have been murdered, but also those who have been working for the benefit of our society, those who are well known within our country. You know of K S Bhagawan, you know about the threats against him by the Sangh Parivar. Similarly, Girish Karnad, the Jnanpith award winner, was also not spared by the Sangh Parivar. RSS has been following a policy which says that they would not tolerate anybody who is not ready to agree with the ideas of the RSS and to surrender to them. Huchangi Prasad, the young poet from Karnataka, a Dalit youth, his hand was the target of their knives. Blood was shed. He was threatened that his fingers would be cut off if he writes again. Journalist and writer Chetana Thirthahalli was threatened here for not surrendering to the dictates of the RSS. Ignoring the threats, she participated in a DYFI programme, and then she was threatened further. Extremely heinous threats, that acid would be poured over her, that she would be raped and so on were raised against her by the Sangh Parivar. The attacks against writer Perumal Murugan… Such was the state of affairs that he was forced to say that the writer in him has died. All of these happened in our country. The things that I mentioned earlier were events that happened continuously in Karnataka.
RSS had publicly said during that time that Germany is the model India should follow in solving our domestic issues. Hitler annihilated the minorities in Germany. Remember the massacre of the Jews by Hitler. The RSS was all excited about such barbaric acts. The godfathers of the RSS, including Golwalkar, have written in praise of such policies of Hitler.

The widely revered U R Ananthamurthy was on his deathbed. That was the moment RSS chose to spew its venom against him. They sent him a flight ticket to Pakistan! RSS is very keen to pack off many geniuses and distinguished persons to Pakistan. Apart from many prominent persons in our State, they would also like to send famous actors like Shah Rukh Khan and Aamir Khan to Pakistan. M T Vasudevan Nair, winner of the Jnanpith award and Padma Bhushan from Kerala, happened to talk about the difficulties faced by the people in the wake of the currency ban. The Sangh Parivar, the RSS, wanted to send him also to Pakistan immediately. They wanted to send Kamal, a famous film director from Kerala also to Pakistan. They want to send Nandita Das to Pakistan. What is this? All the distinguished persons of our country are supposed to yield to the wishes of the RSS! They are supposed to surrender to the RSS! They should not think independently, they should not express their own ideas! If they do that, if they express ideas different from that of the RSS, they will not be allowed to live in this country, says the RSS. The secular forces of this country has one thing to say, unitedly, to the RSS – this country belongs to all of us. RSS has no special rights here. Everyone who resides here has the right to live here, to express their opinions freely and to write what they want to. The secular forces must unitedly take a strong position against the intolerance of the RSS.

RSS has tried to do away with the minorities. It even came down to the RSS attempting to decide what one should eat. This is what led to Akhlaq being beaten up and murdered, in Dadri, Uttar Pradesh. “You” are against “us” since you belong to a minority, according to the Sangh Parivar. An innocent man was killed because of that. Food was used only as an excuse to kill him. It was later proven that the meat taken from his house was mutton. Even as minorities were being targeted, in Una, Gujarat, this country and the world saw four Dalit boys being stripped naked, tied to a car and beaten up. Dalits are supposed to skin dead cows and clean others’ toilets; they are supposed to do only certain kinds of jobs. The methods of the same old chatur-varnya (four-varna) caste system was being used against Dalits by the RSS. What we witnessed in Mewat, Haryana was another version of this. A poor farmer and his wife were killed by the RSS. Two young girls of the family who had managed to escape were forced to come back as the criminals pointed a knife at the baby child of one of them. They threatened that the baby’s neck would be slashed if they didn’t come back. The girls were then gang raped. Everyone else in that family was beaten up brutally. This is what the RSS is doing in our country. Apart from the places I mentioned now, the states of Jharkhand, Jammu & Kashmir and Punjab have all seen attacks on a big scale in the name of beef.

People belonging to the Sangh Parivar killing other people belonging to the Sangh Parivar is what you are seeing here. You are all aware of the killings in the Dakshina Kannada and Udupi districts here, and I need not go into the details. Prathap Poojary was killed this last February 19th, early Sunday morning. Who was Prathap Poojary? An activist of the Hindu Jagarana Vedike, a leader of the organisation who called for a hartal today. A gang had robbed those who had come to perform Yakshagana at Kateel temple. And we come to know that Prathap was killed so that this information does not become public. Similarly, Vinayak Baliga, a BJP member – he was stopped while going to the temple on a bike and was killed. The prime accused is Naresh Shenoy, founder of the NaMo Brigade. This man had contested as a BJP candidate in the Lok Sabha elections. Nalin Kumar Kateel, the BJP MP, is also an accused in this case. In Udupi, Praveen Poojary was killed after it was alleged that he smuggled cattle. He was also a BJP worker. He was also killed by the Sangh Parivar. Thus, what you have to witness here is Sangh Parivar members killing their own fellow Sangh Parivar members.

You all know about Kerala, about the reform movement led by Sree Narayana Guru and what happened in Kerala in continuation to it. Some comrades told me earlier about the Guru having come here and spoken here as well. The result of the continuation of the renaissance movement led by him was that Kerala developed into a strongly secular society. It is in such a place that the RSS set off to establish themselves. The strongest force in Kerala, the Communist movement, the CPI(M) in particular, is their primary enemy. They think that by destroying the Communist movement, they can establish the influence of communalism over Kerala’s society. That is how attacks by the RSS were initiated there. If you examine the history of Kerala, around 600 comrades have been martyred in the State. 205 of those comrades were killed by the RSS. They had not done anything wrong. They took a strong position against communalism as part of their strong stand in defence of secularism. The RSS is intolerant towards that. The RSS is trying to weaken the movement of the comrades who are ready to fight and sacrifice their lives to protect secularism by murdering them. This is what the RSS has been doing continuously in Kerala.

Comrade Sreerama Reddy invited me several months back to participate in this Communal Harmony rally that you have organised. It became possible for me to come only now. When I decided to participate in this rally and the news became public, the intolerance of the Sangh Parivar came out in the open. Leaders of the RSS and the BJP said that they will not let me set foot here. Some even bragged that they will not let me set foot anywhere outside Kerala. I would like to make one thing clear regarding this. As someone who is serving as the Chief Minister of Kerala, I appreciate the Karnataka Government’s vigilance in dealing with this threat raised by the RSS. I thank the Karnataka Chief Minister and the Karnataka Government for this. The RSS can be dealt with only in this manner, by taking a strong stand. All of us should take this as a lesson.

This is what I have to say to the RSS. Quite naturally, in my journeys after I became Chief Minister, I have the protection of the police force which has the responsibility to protect me. They have weapons to ensure that. It could be said, if you like, that I travel in the midst of the protection of their weapons. It is something that is a customary part of our governance system.

But this is what I have to say to RSS and to those who challenged me. I, Pinarayi Vijayan, did not drop down from the heavens one fine day into the chair of the Chief Minister. I am not someone who doesn't know you, the RSS, directly either. My political activism all along has proceeded by seeing and knowing you.

Now I travel in the midst of the protection of the weapons of the police. But there was a time without it, when I had come to public life after completing my studies at Brennen College, Thalassery. If the new RSS men do not know about those times, they should ask the old RSS men. Then, I had walked amidst the knives you had drawn out and amidst the swords you held up.

When you couldn't do anything to me during those times, what do you think you are going to do to me now? You have been talking about having managed to stop my journey to Madhya Pradesh. As a serving Chief Minister, when I go to another state, it is basic courtesy that I accept certain things that the government of that State tells me. That government asked me not to go there, and I accepted it. But had it been the Pinarayi Vijayan who was not a Chief Minister, not even Indra (the king of Hindu gods) or Chandra (moon) would have been able to stop me.

So, your threats are not going to intimidate me. Then why make such unnecessary statements?

Our country has always responded firmly to such forces. All the progressive people here spoke up against the arrogant stand that somebody would be prevented from coming and speaking here. I thank all those progressive people, and the media which came out against the RSS stand in this regard.

I declare this programme inaugurated. I conclude. My greetings to you all.

Original post by bodhi commons is available here

Saturday, February 25, 2017

സ.പിണറായി വിജയന്റെ മംഗലൂരു പ്രസംഗം

മംഗലാപുരത്തെ റാലിയില്‍ പങ്കെടുക്കാന്‍ ക‍ഴിഞ്ഞതിലുള്ള സന്തോഷം ആദ്യമേ രേഖപ്പെടുത്തുന്നു.

നമ്മുടെ രാജ്യത്ത് മതസൗഹാര്‍ദം കാത്തുസുക്ഷിക്കുക എന്നത് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. മതസൗഹാര്‍ദത്തിന് അപകടമുണ്ടാക്കുന്ന ഒട്ടേറെ നീക്കങ്ങളാണ് രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയാക്കുന്നത് രാജ്യത്തെ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ആര്‍എസ്‌എസ് തന്നെയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആര്‍എസ്‌എസ് എല്ലാക്കാലത്തും രാജ്യത്തു പ്രചരിപ്പിച്ചുവന്നിട്ടുള്ളത് മതസൗഹാര്‍ദത്തിന് എതിരായ കാര്യങ്ങളാണ്. മതസ്പര്‍ധയും വര്‍ഗീയ വിദ്വേഷ‍വും വളര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍എസ്‌എസ് തുടക്കം മുതല്‍ ശ്രമിച്ചിട്ടുള്ളത്.

ആര്‍എസ്‌എസ് എന്നത് നമ്മുടെ രാജ്യത്തിന്‍റെ പൊതുവായ ധാരകളോടൊപ്പം നില്‍ക്കുന്ന സംഘടനയല്ല. നിര്‍ഭാഗ്യവശാല്‍ ആ സംഘടനയ്ക്കാണ് ഇന്നു രാജ്യത്തിന്‍റെ നയങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി അടക്കമുള്ള ഭരണനേതൃത്വം ആര്‍എസ്‌എസിന്‍റെ ആജ്ഞകള്‍ അനുസരിച്ചാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 1925-ലാണ് ആര്‍എസ്‌എസ് എന്ന സംഘടന രൂപം കൊള്ളുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന ഘട്ടത്തിലാണ് ആര്‍എസ്‌എസ് ജനിക്കുന്നത്. 22 വര്‍ഷം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കത്തിക്കാളിനിന്ന ആര്‍എസ്‌എസ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ഒരു പങ്കും വഹിക്കാത്ത ഒരു സംഘടനയാണ് അത് എന്നു നാം കാണേണ്ടതായിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിച്ചില്ല എന്നുപറഞ്ഞാല്‍ അ കാലത്ത് അവര്‍ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാലത്ത് രൂപം കൊണ്ട എല്ലാ സംഘടനകളും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോകണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടു പോകുന്നതിനെക്കുറിച്ച്‌, ആ ആവശ്യം ഉന്നയിച്ചുകൊണ്ടു സമരം നടത്തിയ സംഘടനകള്‍ക്കിടയില്‍ ചില വ്യത്യസ്താഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ഇന്ത്യക്കു സ്വാതന്ത്ര്യം വേണമെന്നും ബ്രിട്ടന്‍ രാജ്യം വിട്ടുപോകണമെന്നുമുള്ള കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. ഇവിടെയാണ് ആര്‍എസ്‌എസിന്‍റെ വ്യത്യസ്തത. ആര്‍എസ്‌എസ് ആ ഘട്ടത്തില്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കെടുക്കാതെ ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടു പോകണമെന്ന ആവശ്യം ഉന്നയിക്കാന്‍ തയാറായില്ല. നേരേമറിച്ച്‌, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തുടരുന്നതിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചത്. സവര്‍ക്കര്‍ തന്നെ വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഇതിനൊടൊപ്പമില്ലെന്നും നമ്മള്‍ രണ്ടുകൂട്ടരുടെയും താല്‍പര്യം ഒന്നാണെന്നും പറയുകയുണ്ടായി. അങ്ങനെ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച പാരമ്ബര്യമാണ് ആര്‍എസ്‌എസിന്‍റേത്.

നമ്മുടെ രാജ്യത്തെ ഒന്നായി കാണാന്‍ ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ആര്‍എസ്‌എസ് ഒരുകാലത്തും തയാറല്ലായിരുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുക. വര്‍ഗീയമായി ചേരിതിരിക്കുക ഇതാണ് ആര്‍എസ്‌എസ് തുടക്കം മുതലേ ശ്രമിച്ചുവന്നത്. അതിന്‍റെ ഭാഗമായാണ് രാജ്യത്തു വര്‍ഗീയ കലാപങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന അവസ്ഥയിലേക്ക് ആര്‍എസ്‌എസ് എത്തിച്ചേര്‍ന്നത്. നാം ഓര്‍ക്കേണ്ട കാര്യം ആര്‍എസ്‌എസ് എന്ന സംഘടന നമ്മുടെ രാജ്യത്തിന്‍റെ ഐക്യത്തിന് എതിരായ വിഭാഗമാണ്. ജനങ്ങളുടെ ഐക്യത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. എല്ലാക്കാലത്തും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ് ആര്‍എസ്‌എസ് ശ്രമിച്ചുവന്നിട്ടുള്ളത്. ഇവിടെ ഒരു പ്രധാനചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരുന്നുണ്ട്. എന്തിനാണ് മഹാത്മാഗാന്ധി കൊലചെയ്യപ്പെട്ടത്? മഹാത്മാഗാന്ധി ഏതെങ്കിലും ആര്‍എസ്‌എസുകാരനെ ആക്രമിക്കാന്‍ പോയി എന്നാരും പറയില്ല. പക്ഷേ, മഹാത്മാഗാന്ധിയെ കൊലപ്പെടുത്താന്‍ ദീര്‍ഘനാളത്തെ ഗുഢാലോചന സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ നടക്കുകയായിരുന്നു. ഏതുവിധത്തിലാണ് ഗോഡ്സേയുടെ കൈയിലുള്ള ആയുധം ഗാന്ധിജിയെ വധിക്കാന്‍ ഉപയോഗിക്കപ്പെട്ടത് അതേപോലെ ആര്‍എസ്‌എസിന്‍റെ കൈയിലുള്ള കേവലമായ ഒരായുധം മാത്രമായിരുന്നു ഗോഡ്സേ എന്നതു നാം തിരിച്ചറിയണം. ഗാന്ധിജി കൊലചെയ്യപ്പെട്ട ഘട്ടത്തില്‍ പലയിടങ്ങളിലും അന്നത്തെ ആര്‍എസ്‌എസ് അവരുള്ള ചില സ്ഥലങ്ങളില്‍ മധുരം വിതരണം ചെയ്തു എന്നതും നമ്മള്‍ ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്.

ഗാന്ധിജിയെ വധിച്ച ആര്‍എസ്‌എസിനെതിേര ജനരോഷം അതിശക്തമായി ഉയര്‍ന്നുവന്നു. ആര്‍എസ്‌എസ് നിരോധിക്കപ്പെട്ടു. ആ ഘട്ടത്തില്‍ അന്നത്തെ കേന്ദ്രഭരണാധികാരികളില്‍ ചിലരെ വലിയതോതില്‍ ബന്ധപ്പെട്ടു പ്രീണിപ്പിച്ചു നിരോധനം നീക്കുന്നതിനുള്ള നടപടികളില്‍ ആര്‍എസ്‌എസ് മു‍ഴുകുകയാണു ചെയ്തത്. നിരോധനം നീക്കിയതിനു ശേഷവും ആര്‍എസ്‌എസ് അതേ നിലതന്നെയാണ് ഇവിടെ തുടര്‍ന്നുവന്നത്.

ആര്‍എസ്‌എസിന് ഏതുതരത്തിലുള്ള പ്രത്യയശാസ്ത്രമാണ് ഉള്ളതെന്ന് നാം ആലോചിക്കേണ്ട ഒരു കാര്യമാണ്. 1925ല്‍ രൂപം കൊണ്ട ആര്‍എസ്‌എസ് അഞ്ചുവര്‍ഷത്തിനുശേഷം സ്ഥാപകനേതാക്കളിലൊരാളായ മുഞ്ചേ ലോകത്തെ വന്‍കിടക്കാരില്‍ ചിലരെ കാണാന്‍ പോവുകയുണ്ടായി. അവരുടെ മാതൃകാ പുരുഷന്‍മാരെയും ആ രാജ്യങ്ങളെയുമാണ് കാണാന്‍ പോയത്. അതിലൊന്നു മുസോളിനിയായിരുന്നു. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാ രൂപം ആര്‍എസ്‌എസ് പൂര്‍ണമായി സ്വീകരിച്ചു. ഫാസിസ്റ്റ് സംഘടനയ്ക്കു പരിശീലനം നല്‍കുന്ന അവരുടെ പരിശീലനകേന്ദ്രം കണ്ടപ്പോള്‍ മുഞ്ചേ അങ്ങേയറ്റം ആവേശഭരിതനായി. അതിന്‍റെ ഫലമായി മുഞ്ചേ, ആ സന്ദര്‍ശനത്തിന്‍റെ ഒരു ഘട്ടത്തില്‍ മുസോളിനിയുമായി ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയില്‍ ഈ പരിശീലനത്തിന്‍റെ പ്രത്യേകതയും അത് ഇവിടെ ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ ഏതു രൂപത്തില്‍ ക‍ഴിയുമെന്നും ചര്‍ച്ച ചെയ്തു. മുസോളിനിയുടെ ആ ഫാസിസ്റ്റ് സംഘടനാ രൂപമാണ് ആര്‍എസ്‌എസ് ഇവിടെ സ്വീകരിച്ചത്.

ആര്‍എസ്‌എസിന്‍റെ പ്രത്യയശാസ്ത്രം അതു സ്വീകരിച്ചത് ഹിറ്റ്ലറുടെ ജര്‍മനിയില്‍നിന്നാണ്. നാസിസമാണ് പ്രത്യയശാസ്ത്രമായി സ്വീകരിച്ചത്. ഹിറ്റ്ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയ കാര്യം ജര്‍മനിയിലെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയായിരുന്നു. അതില്‍ മതിമറന്ന് ആഹ്ലാദം പ്രകടിപ്പിച്ച ഒറ്റ സംഘടനയേ ലോകത്തുള്ളൂ എന്നതു നാം കാണണം. ഹിറ്റ്ലറുടെ ആ നയത്തെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ സംഘടനകളും തള്ളിപ്പറഞ്ഞതാണ്. എന്നാല്‍ ആര്‍എസ്‌എസ് മാത്രമാണ് അതിനെ സ്വീകരിക്കുകയും പുക‍ഴ്ത്തുകയും ചെയ്തത്. എല്ലാ രാജ്യത്തിന്‍റെ ആഭ്യന്തര പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ ജര്‍മനിയാണ് നമുക്കു മാതൃക എന്നാണ് ആര്‍എസ്‌എസ് ആ ഘട്ടത്തില്‍ പരസ്യമായി ഉദ്ഘോഷിച്ചത്.

ഹിറ്റലര്‍ അവിടെ നടപ്പാക്കിയ ന്യൂനപക്ഷത്തെ നിഷ്കാസനം ചെയ്യുക, ജൂതന്‍മാരെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഹിറ്റ്ലര്‍ സ്വീകരിച്ച കിരാതമായ നടപടികളെക്കുറിച്ച്‌ ആലോചിക്കുക. ആ നടപടികളിലാകെ ആര്‍എസ്‌എസ് ആവേശം കൊണ്ടു. ആര്‍എസ്‌എസിന്‍റെ തലതൊട്ടപ്പന്‍മാരായവരെല്ലാം ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവര്‍ അതിനെ പുക‍ഴ്ത്തിക്കൊണ്ട് ആ നടപടികളാണ് ആ നയമാണ് അവരുടെ നയമായി സ്വീകരിച്ചിട്ടുള്ളത്.

ഈ നയം ഇന്ത്യയില്‍ പൂര്‍ണമായി ആര്‍എസ്‌എസ് നടപ്പാക്കി. ആര്‍എസ്‌എസിന്‍റെ നയം ഹിറ്റ്ലര്‍ നടപ്പാക്കിയ നാര്‍സിസമാണ്. അതാണ് തത്വശാസ്ത്രമായി ആര്‍എസ്‌എസ് അംഗീകരിച്ചിരിക്കുന്നത്. ഹിറ്റ്ലറുടെ അതേവാചകങ്ങള്‍ ആര്‍എസ്‌എസിന്‍റേതായി കാണാന്‍ സാധിക്കും. ന്യൂനപക്ഷത്തെ എങ്ങനെ നേരിടണമെന്നാണ് ഹിറ്റ്ലര്‍ ഹിറ്റ്ലറുടെ നയമായി എ‍ഴുതിവച്ചിരിക്കുന്നത്. ഇവുടെ ആര്‍എസ്‌എസും അതേ നയംഅത് അതേപടിതന്നെ എ‍ഴുതിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഹിറ്റ്ലര്‍ക്ക് അവിടെ ഒരു വിഭാഗംമാത്രമായിരുന്നു ന്യൂനപക്ഷം. ജൂതന്‍മാരെയും അവിടത്തെ കമ്യൂണിസ്റ്റുകാരെ, അന്ന് ബോള്‍ഷെവിക്കുകള്‍ എന്നാണ് ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന പദം. ജൂതന്‍മാരെയും ബോള്‍ഷെവിക്കുകളെയും ആണ് രാജ്യത്തിന്‍റെ ആഭ്യന്തര ശത്രുക്കളായി ഹിറ്റ്ലര്‍ കണ്ടത്. അതേനയം ആര്‍എസ്‌എസ് തങ്ങളുടെ നയമായി അവരുടെ ഗ്രന്ഥങ്ങളില്‍ എ‍ഴുതിവച്ചിരിക്കുന്നത്. അത് അവര്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. ഇവിടെ അവര്‍ പറഞ്ഞത് ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ രാജ്യത്തിന്‍റെ ആഭ്യന്തര ശത്രുക്കളാണ്. ആ രാജ്യത്തിന്‍റെ ആഭ്യന്തര ശത്രുക്കളോടൊപ്പം ഹിറ്റ്ലറുടെ അതേ നയം സ്വീകരിച്ചുകൊണ്ടു ആര്‍എസ്‌എസും കമ്യൂണിസ്റ്റുകാരെ രാജ്യത്തിന്‍റെ ആഭ്യന്തര ശത്രുക്കളായി ചിത്രീകരിച്ചിരിക്കുന്നു. ഹിറ്റ്ലര്‍ കണ്ടതുപോലെ ന്യൂനപക്ഷവും കമ്യൂണിസ്റ്റുകാരും ഇവിടെ ആഭ്യന്തര ശത്രുക്കളാണ് എന്ന നയമാണ് ആര്‍എസ്‌എസ് സ്വീകരിച്ചിരിക്കുന്നത്.

ഈ നയമാണ് ആര്‍എസ്‌എസ് രാജ്യത്താകെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ രാജ്യത്തു നടന്ന എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ആര്‍എസ്‌എസാണ് എന്നു കാണാന്‍ ക‍ഴിയും. ആയിരക്കണക്കിനാളുകളെ കൊന്നുതള്ളിയ വര്‍ഗീയ കലാപങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. അതിന് ആര്‍എസ്‌എസാണ് നേതൃത്വം നല്‍കിയത്. അതിന് അവര്‍ക്ക് പ്രത്യേകമായ പരിശീലനരീതികളുണ്ട്. എങ്ങനെയാണ് കലാപം സംഘടിപ്പിക്കേണ്ടത്, ഏതു തരത്തിലാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്, ആ വര്‍ഗീയ സംഘര്‍ഷം ഒരു കലാപത്തിലേക്കു മാറിയാല്‍ കലാപഘട്ടത്തില്‍ സാധാരണക്കാരായ ആളുകളെ ഹരം പിടിപ്പിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നുണപ്രചാരണങ്ങള്‍ നടത്തണം. ഇതിനെല്ലാം കൃത്യമായ പരിശീലന സംവിധാനങ്ങള്‍ ആര്‍എസ്‌എസ് ഒരുക്കിയിട്ടുണ്ട്. ആര്‍എസ്‌എസിന്‍റെ നേതൃത്വത്തിലുള്ള എല്ലാ വര്‍ഗീയ കലാപങ്ങളിലും ഈ ഒരു ഏകരൂപം കാണാന്‍ ക‍ഴിയും. കൃത്യമായ പരിശീലനത്തിലൂടെ അവര്‍ സ്വായത്തമാക്കിയ അവരുടേതായ സമ്ബ്രദായങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതായി കാണാന്‍ ക‍ഴിയും.

ആര്‍എസ്‌എസ് മതനിരപേക്ഷതയ്ക്ക് എതിരാണ്. ഈ രാഷ്ട്രം ഒരു മതനിരപേക്ഷ രാഷ്ട്രമാകാന്‍ പാടില്ല എന്നതാണ് ആര്‍എസ്‌എസ് ആദ്യം മുതലേ സ്വീകരിച്ച നിലപാട്. 1947 ജൂലൈ 17 ന് ഓര്‍ഗനൈസര്‍, അവരുടെ മുഖപത്രം, നമ്മുടെ രാജ്യത്തിന്‍റെ ദേശീയപതാകയെക്കുറിച്ച്‌ ദ നേഷണല്‍ ഫ്ളാഗ് എന്ന തലക്കെട്ടില്‍ ഒരു മുഖപ്രസംഗം എ‍ഴുതി. ദേശീയപതാകയുടെ രൂപം നിശ്ചയിച്ചത് വിപുലമായ ചര്‍ച്ചയിലൂടെയാണ്. എന്നാല്‍ അതിനെ പൂര്‍ണമായും എതിര്‍ക്കുന്ന നിലപാടായിരുന്നു ആര്‍എസ്‌എസിന്‍റേത്. ഇതു നമ്മുടെ രാജ്യത്തിനു ചേര്‍ന്നതല്ല എന്നു പറഞ്ഞുകൊണ്ടുള്ള രൂക്ഷമായ ആക്രമമാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇന്ത്യ എന്ന പേരു സ്വീകരിച്ചതിനെയും ആര്‍എസ്‌എസ് അന്ന് എതിര്‍ക്കുകയുണ്ടായി. 1947 ജൂലൈ 31 ന് ഇതേ ഓര്‍ഗനൈസര്‍ വീണ്ടും അതിനെക്കുറിച്ച്‌ എ‍ഴുതി. അതില് ഇന്ത്യ എന്ന പേരല്ല ഹിന്ദുസ്ഥാന്‍ എന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്ന് എന്നവര്‍ ആവശ്യപ്പെട്ടു. ഇതെല്ലാം അവര്‍ തുടര്‍ന്നുവന്ന നയത്തിന്‍റെ ഭാഗമായിട്ടുള്ളതാണ്. മതാധിഷ്ഠിത രാഷ്ട്രമാണ് ഇന്ത്യ എന്ന സങ്കല്‍പമാണ് അവര്‍ ആദ്യം മുതലേ വച്ചുപുലര്‍ത്തിയത്. മതനിരപേക്ഷ രാജ്യം എന്ന ആശയത്തോട് അവര്‍ക്കു തുടക്കം മുതലേ യോജിപ്പില്ല. അതാണ് നമ്മുടെ രാജ്യത്തിന്‍റെ പാര്‍ലമെന്‍റിനകത്ത് നമ്മുടെ രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിതന്നെ സംസാരിക്കുമ്ബോള്‍ മതനിരപേക്ഷ രാഷ്ട്രമെന്നു ഭരണഘടനയില്‍ വിശേഷിപ്പിച്ചതാണ് എല്ലാ കു‍ഴപ്പത്തിനും കാരണമെന്ന് പറഞ്ഞത്. ഇതാണ് ആര്‍എസ്‌എസ് എന്നും നാം കാണണം.

ഈ ആര്‍എസ്‌എസിന്‍റെ കൈയിലാണ് ഇന്ന് രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണയിക്കാനുള്ള അവകാശം കിട്ടിയിരിക്കുന്നത്. അങ്ങേയറ്റം അസഹിഷ്ണുതയിലൂടെയാണ് കാര്യങ്ങളാകെ അവര്‍ നടപ്പാക്കുന്നത്. അവരെക്കുറിച്ചു പറയാന്‍ എത്രയോ മണിക്കൂറുകള്‍ വേണ്ടിവരും. നമ്മുടെ രാജ്യത്ത് അത്രമാത്രം ക്രൂരതകളാണ് ഈ കാലയളവില്‍ അവരുടെ നേതൃത്വത്തില്‍ സംഭവിച്ചത്. അസഹിഷ്ണുതയുടെ പൂര്‍ത്തീകരണമായി ആര്‍എസ്‌എസ് മാറി. ആ അസഹിഷ്ണുത നമ്മുടെ രാജ്യത്തിലെ ഭരണാധികാരികളിലും പടരുന്നു. അതിന്‍റെ ഭാഗമായി മഹാത്മാഗാന്ധിയെ കൊലചെയ്തതുപോലെതന്നെ നമ്മുടെ രാജ്യത്തു വേണ്ടപ്പെട്ട ജനങ്ങള്‍ക്കു പ്രിയപ്പെട്ടവരായ അനേകം പേരെ കൊലപ്പെടുത്താന്‍ സംഘപരിവാര്‍ തയാറായി. ഇവിടെ എം എം കല്‍ബുര്‍ഗി കൊലചെയ്യപ്പെട്ടത് നമ്മളെല്ലാവരുടെയും മനസിലുള്ള കാര്യമാണ്. ഈ രാജ്യത്തിന്‍റെ മതനിരപേക്ഷ മനസ് അങ്ങേയറ്റം വേദനിച്ച കാര്യമാണ്. എന്തിന് അദ്ദേഹത്തെ കൊലപ്പെടുത്തി. കല്‍ബുര്‍ഗി മാത്രമല്ല, ഗോവിന്ദ് പന്‍സാരേ. അദ്ദേഹം നല്ല രീതിയില്‍ ആര്‍എസ്‌എസിന്‍റെ ആശയങ്ങള്‍ തുറന്നു കാണിച്ചയാളായിരുന്നു. തെറ്റായ കാര്യങ്ങള്‍ അവരുടെ തെറ്റായ ചിത്രീകരണങ്ങള്‍ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുറന്നു കാണിച്ചയാളായിരുന്നു. അസഹിഷ്ണുത, അതിന്‍റെ ഫലമായി ഗോവിന്ദ് പന്‍സാരേ വധിക്കപ്പെട്ടു. നരേന്ദ്ര ധബോല്‍കര്‍, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരേ ശക്തമായി നിലക്കൊണ്ടയാള്‍. അദ്ദേഹവും വധിക്കപ്പെട്ടു. ഇവരാരും നമ്മുടെ സമൂഹത്തില്‍ ഒരു കുറ്റവും ചെയ്തവരല്ല. ഉല്‍പതിഷ്ണുക്കളായ ചിന്തകര്‍. നാടിനു വേണ്ടി ജനങ്ങള്‍ക്കുവേണ്ടി ഈ രാജ്യത്തിനു വേണ്ടി സംവദിച്ചുകൊണ്ടേയിരുന്നവര്‍. അതിനോടുള്ള അസഹിഷ്ണുതയാണ് അവരെയെല്ലാം വധിക്കുന്നതിലേക്ക് ആര്‍എസ്‌എസിനെ നയിച്ചത്.

ഇവിടെ, എത്ര എത്ര പേരാണ് ആര്‍എസ്‌എസിന്‍റെ ഭീഷണിയുടെ നി‍ഴലില്‍ ക‍ഴിയുന്നത്. കൊലചെയ്യപ്പെട്ടവര്‍ മാത്രമല്ല. നമ്മുടെ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍. രാജ്യത്തിനകത്തുതന്നെ പ്രശസ്തരായവര്‍. നിങ്ങള്‍ക്കറിയാം കെ എസ് ഭഗവാനെക്കുറിച്ച്‌. ഭഗവാനെതിരേ സംഘപരിവാറിന്‍റെ ഭീഷണി ഉയര്‍ന്നതിനെക്കുറിച്ച്‌ അറിയാവുന്നവരാണ് നിങ്ങളെല്ലാവരും. അതേപോലെ ജ്ഞാനപീഠം ജേതാവായിരുന്നു ഗിരീഷ് കര്‍ണാട്. ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാടിനെയും സംഘപരിവാര്‍ വെറുതേവിട്ടില്ല. ആര്‍എസ്‌എസിന്‍റെ അഭിപ്രായങ്ങളോട് പൂര്‍ണമായി യോജിച്ച്‌ കീ‍ഴടങ്ങി അഭിപ്രായങ്ങള്‍ പറയാന്‍ തയാറല്ലാത്ത ഒരാളെയും തങ്ങള്‍ സഹിക്കില്ല എന്ന നിലപാടാണ് ആര്‍എസ്‌എസ് തുടര്‍ന്നുവന്നത്. ഹുച്ചംഗിപ്രസാദ്, ഇവിടത്തെ ഒരു യുവകവി. ദളിതനായ ചെറുപ്പക്കാരന്‍. അദ്ദേഹത്തിന്‍റെ ഉള്ളംകൈയ്ക്കാണു കത്തിവച്ചുകൊടുത്തത്. ചോര പൊടിഞ്ഞു. ഇനി എ‍ഴുതിയാല്‍ വിരലുകള്‍ ഉണ്ടാകില്ല, ഛേദിച്ചുകളയും എന്നു ഭീഷണിപ്പെടുത്തി. ഇവിടെത്തന്നെ, ചേതനാ തീര്‍ഥഹള്ളി. എ‍ഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമൊക്കെയായ അവര്‍ ആര്‍എസ്‌എസ് നിലപാടിനു കീ‍ഴടങ്ങുന്നില്ല എന്നു വന്നപ്പോള്‍ ഭീഷണിയായി. ഭീഷണി വകവയ്ക്കാതെ ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുത്തെന്നുവന്നപ്പോള്‍ ആസിഡ് ഒ‍ഴിക്കും ബലാത്സംഗം ചെയ്യും തുടങ്ങി അത്യന്തം ഹീനമായ ഭീഷണിയാണ് സംഘപരിവാറുകാര്‍ ആ സ്ത്രീക്കെതിരേ ഉയര്‍ത്തിയത്. പെരുമാള്‍ മുരുകന്‍ എന്ന ദളിത് തമി‍ഴ് എ‍ഴുത്തുകാരന്‍, അദ്ദേഹത്തിന് നേരെ ഉണ്ടായ അക്രമം. തന്നിലെ എ‍ഴുത്തുകാരന്‍ മരണപ്പെട്ടുപോയി എന്നു പറയാന്‍ നിര്‍ബന്ധിതമായ അവസ്ഥ. ഇതെല്ലാം നമ്മുടെ നാട്ടില്‍ സംഭവിച്ച കാര്യങ്ങളാണ്. ആദ്യം പറഞ്ഞ കാര്യങ്ങള്‍ കര്‍ണാടകയില്‍ തുടര്‍ച്ചയായി സംഭവിച്ച കാര്യങ്ങളാണ്.

സര്‍വാദരണീയനായ യു ആര്‍ അനന്തമൂര്‍ത്തി. അദ്ദേഹം മരണശയ്യയില്‍ കിടക്കുന്നു. അപ്പോ‍ഴാണ് ആര്‍എസ്‌എസിന്‍റെ ശരിയായ വിഷം ചീറ്റാനുള്ള സന്ദര്‍ഭമായി അവര്‍ കരുതുന്നത്. അദ്ദേഹത്തിന് പാകിസ്താനിലേക്കുള്ള വിമാനടിക്കറ്റ് അയച്ചുകൊടുക്കുകയായിരുന്നു. ഇവിടെ പല പ്രതിഭകളെയും പാകിസ്താനിലേക്ക് പറഞ്ഞുവിടാന്‍ ആര്‍എസ്‌എസിനു വലിയ നിര്‍ബന്ധമാണ്. ഷാരൂഖ് ഖാനെപ്പോലെ ആമിര്‍ ഖാനെപ്പോലെയുള്ള പ്രസിദ്ധരായ നടന്‍മാരെ പാകിസ്താനിലേക്ക് അയക്കാനാണ് ആര്‍എസ്‌എസിന് താല്‍പര്യം. കേരളത്തിലെ ജ്ഞാനപീഠം ജേതാവും പദ്മഭൂഷണുമൊക്കെയായ എം ടി വാസുദേവന്‍നായരെ, അദ്ദേഹം നോട്ടു നിരോധനം വന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ കഷ്ടപ്പാടിനെക്കുറിച്ചൊന്നു പറഞ്ഞുപോയി. ഉടനെഅദ്ദേഹത്തെയും ആര്‍എസ്‌എസിന് പാകിസ്താനിലേക്ക് അയക്കണം. അവിടെ ഒരു വലിയൊരു സിനിമാ സംവിധായകന്‍ കമലുണ്ട്. കമലിനെ ആര്‍എസ്‌എസിന് പാകിസ്താനിലേക്ക് അയക്കണം. നന്ദിതാ ദാസിനെയും പാകിസ്താനിലേക്ക് അയക്കണം. എന്താണിത്. നമ്മുടെ നാട്ടിലെ പ്രതിഭകളെല്ലാം ആര്‍എസ്‌എസിന്‍റെ ഇംഗിതത്തിന് കീ‍ഴടങ്ങണം പോലും. സ്വതന്ത്രമായി ചിന്തിക്കാന്‍ പാടില്ല. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടില്ല. അങ്ങനെ വന്നാല്‍, ആര്‍എസ്‌എസിന്‍റെ നിലപാടില്‍നിന്നു വ്യത്യസ്തമായാല്‍ അവരെയൊന്നും ഈ രാജ്യത്തു വച്ചുപൊറുപ്പിക്കില്ല എന്ന നിലപാടാണ് ആര്‍എസ്‌എസ് സ്വീകരിക്കുന്നത്. ആര്‍എസ്‌എസിനോട് ഒന്നു മാത്രമേ ഈ രാജ്യത്തിന്‍റെ മതനിരപേക്ഷ ശക്തിക്ക് ഒന്നിച്ചു പറയാനുള്ളൂ. ഈ രാജ്യം എല്ലാവരുടേതുമാണ്. ആര്‍എസ്‌എസിന് പ്രത്യേകമായി ഒരു അവകാശവുമില്ല. ഇവിടെ ജീവിക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനും തങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ എ‍ഴുതാനും ഇവിടെ ജീവിക്കുന്ന ഓരോ ആള്‍ക്കും അ‍വകാശമുണ്ടായിരിക്കും. ആര്‍എസ്‌എസിന്‍റെ അസഹിഷ്ണുതയ്ക്കെതിരേ ശക്തമായ നിലപാട് മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടതുണ്ട്.

ആര്‍എസ്‌എസ് ന്യൂനപക്ഷങ്ങളെ നിഷ്കാസനം ചെയ്യാന്‍ വേണ്ടി സ്വീകരിച്ചിട്ടുള്ള നിലപാടുകളില്‍ ഏറ്റവും ഒടുവില്‍ എന്തു ഭക്ഷിക്കണം എന്നടക്കം തീരുമാനിക്കുന്ന നിലയിലെത്തി. അതാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ അഖ്ലാഖ് എന്ന ഗൃഹമാഥനെ തല്ലിക്കൊല്ലുന്ന അവസ്ഥയിലെത്തിയത്. നിരപരാധിയായ ഒരു മനുഷ്യനെ നിങ്ങള്‍ ഞങ്ങള്‍ക്കെതിരാണ്, കാരണം ന്യൂനപക്ഷത്തില്‍പെട്ടയാളാണ്. തല്ലിക്കൊല്ലാന്‍ ഭക്ഷണത്തിന്‍റെ പേര് ഉപയോഗിച്ചെന്നു മാത്രം മാത്രം. അദ്ദേഹത്തിന്‍റെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടുപോയ ഇറച്ചി ആടിന്‍റേതാണെന്നു പിന്നീട് പരിശോധനയില്‍ തെളിഞ്ഞു. ഇതു ന്യൂനപക്ഷത്തിനു നേരെ സ്വീകരിച്ചപ്പോള്‍തന്നെ ഗുജറാത്തിലെ ഉനയില്‍ നാലു യുവാക്കളെ നഗ്നരാക്കി കാറില്‍ കെട്ടി മര്‍ദിക്കുന്ന കാ‍ഴ്ച ഈ രാജ്യവും ലോകവും കണ്ടു. അവര്‍ പശുവിന്‍റെ തോല്‍ ഉരിയണമെന്നും തങ്ങളുടെ കക്കൂസ് വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദനം. നിങ്ങള്‍ക്ക് ഇന്ന ജോലി മാത്രമേ ചെയ്യാന്‍ അവകാശമുള്ളൂ, പ‍ഴയ ചാതുര്‍വണ്യ വ്യവസ്ഥയുടെ അതേരീതി ദളിതര്‍ക്കു നേരെ പ്രയോഗിക്കാനാണ് സംഘപരിവാര്‍ തയാറായത്. ഇതിന്‍റെ തന്നെ മറ്റൊരു പതിപ്പാണ് ഹരിയാനയിലെ മേവാത്തില്‍ കാണാന്‍ ക‍ഴിഞ്ഞത്. അവിടെയൊരു പാവപ്പെട്ട വൃദ്ധ കര്‍ഷകന്‍. ആ കര്‍ഷകന്‍റെ മകനും ഭാര്യയും ആര്‍എസ്‌എസുകാരാല്‍ കൊലചെയ്യപ്പെട്ടു. ഓടിയൊളിച്ച കൗമാരക്കാരായ രണ്ടു പെണ്‍കുട്ടികള്‍ അവരെ പിഞ്ചുകുഞ്ഞുങ്ങളുടെ ക‍ഴുത്തിനു കത്തിവച്ചുകൊണ്ടു തിരിച്ചുവിളിച്ചു. എന്നിട്ട് അവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കുടുംബാംഗങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. ഇതാണ് ആര്‍എസ്‌എസ് നമ്മുടെ രാജ്യത്തു ചെയ്തുകൊണ്ടിരിക്കുന്നു. ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വലിയതോതിലുള്ള ആക്രമണങ്ങളാണ് ബീഫിന്‍റെ പേരില്‍ ആര്‍എസ്‌എസ് അ‍ഴിച്ചുവിട്ടത്.

സംഘപരിവാറുകാര്‍ സംഘപരിവാറുകാരെത്തന്നെ കൊല്ലുന്ന കാ‍ഴ്ചയാണ് നിങ്ങളിവിടെ കാണുന്നത്. ദക്ഷിണ കാനറ, ഉഡുപ്പി ജില്ലകളി നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച്‌ അറിയാവുന്നവരാണ് നിങ്ങള്‍. ഇക്ക‍ഴിഞ്ഞ ഫെബ്രുവരി 19ന് ഞായറാ‍ഴ്ച പുലര്‍ച്ചെ, പ്രതാപ് പൂജാരിയെന്ന ഹിന്ദു ജാഗരണ്‍േവദി പ്രവര്‍ത്തകന്‍, ഇന്നിവിടെ ഹര്‍ത്താല്‍ നടത്തിയവരുടെ നേതാവ് ആണ് കൊലചെയ്യപ്പെട്ടത്. ക്ഷേത്രത്തില്‍ യക്ഷഗാനം അവതരിപ്പിക്കാനാണ് അദ്ദേഹം എത്തിയത്. ആ സംഘത്തിന്‍റെ പണം മോഷ്ടിച്ച സംഘമുണ്ട്. ആ വിവരം പുറത്തറിയാതിരിക്കാനാണ് പ്രതാപ് പൂജാരിയെ കൊന്നത്. അതേപോലെ, വിനായക ബാരികയെ, അദ്ദേഹം ബിജെപിക്കാരനാണ്. അമ്ബലത്തില്‍ പോകുമ്ബോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് കൊലപ്പെടുത്തിയത്. ഒന്നാം പ്രതി, നമോ ബ്രിഗേഡ് സ്ഥാപകന്‍ നരേഷ് ഷേണായി. ഈ ഷേണായിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഈ കേസിലാണ് എംപി നളിന്‍ കുമാര്‍ കട്ടീലും ആരോപണവിധേയനായി നില്‍ക്കുന്നത്. ഉഡുപ്പിയില്‍ കന്നുകാലികളെ കടത്തിയെന്നാരോപിച്ച്‌ കൊലചെയ്യപ്പെട്ട പ്രവീണ്‍ പൂജാരി. പ്രവീണ്‍ പൂജാരിയും ബിെജപി പ്രവര്‍ത്തകനാണ്. ഇങ്ങനെ സംഘപരിവാറുകാര്‍ സംഘപരിവാറുകാരെതന്നെ കൊല്ലുന്ന കാ‍ഴ്ചയാണ് നിങ്ങള്‍ക്കിവിടെ കാണേണ്ടിവരുന്നത്.

കേരളത്തെക്കുറിച്ച്‌ നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതാണ്. ശ്രീനാരായണഗുരുവിന്‍റെ നേതൃത്വത്തില്‍ നടന്ന നവോഥാന പ്രസ്ഥാനം. അതിന്‍റെ തുടര്‍ച്ചയായി കേരളത്തില്‍ സംഭവിച്ച കാര്യങ്ങള്‍. ശ്രീനാരായണഗുരു ഇവിടെയും വന്ന കാര്യം ചില സഖാക്കള്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള നവോഥാന പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയായി കേരളത്തിനു നേടാന്‍ ക‍ഴിഞ്ഞത് ശക്തമായ മതനിരപേക്ഷ സമൂഹമാണ്. അവിടെയാണ് ആര്‍എസ്‌എസ് അവന്‍റെ സ്വാധീനം ഉറപ്പിക്കാന്‍ വന്നത്. കേരളത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമെന്ന നിലയ്ക്കു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സിപിഐഎമ്മിനെ ഏറ്റവും വലിയ ശത്രുവായി കണ്ട് ആക്രമിച്ചുവകവരുത്തിയാല്‍ തങ്ങളുടെ വര്‍ഗീയത ശരിയായ രൂപത്തില്‍ കേരളീയ സമൂഹത്തില്‍ സ്വാധീനമുറപ്പിക്കുന്നതിനു വ‍ഴിതുറക്കമെന്ന ചിന്തയാണ് ആര്‍എസ്‌എസിനെ നയിച്ചത്. അങ്ങനെയാണ് അവിടെ ആര്‍എസ്‌എസിന്‍റെ ആക്രമണം ആരംഭിച്ചത്. കേരളത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ അറിയാം. അറുനൂറോളം സഖാക്കള്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന നാടാണ് കേരളം. അവിടെ ആര്‍എസ്‌എസിനാല്‍ കൊലചെയ്യപ്പെട്ടത് ഇരുനൂറ്റഞ്ചു സഖാക്കളാണ്. ഇവരൊന്നും ഒരു തെറ്റും ചെയ്തവരല്ല. മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊള്ളുന്നതിന്‍റെ ഭാഗമായി വര്‍ഗീയതയ്ക്കെതിരേ ഉറച്ച നിലപാടു സ്വീകരിച്ചു. അതിനോടുള്ള അസഹിഷ്ണുത, ആ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ വേണ്ടി ജീവന്‍ കൊടുത്തും പോരാടാന്‍ തയാറായ പ്രസ്ഥാനത്തിന്‍റെ സഖാക്കളെ വകവരുത്തി പ്രസ്ഥാനത്തെ തളര്‍ത്താനാകുമോ എന്ന ശ്രമമാണ് ആര്‍എസ്‌എസ് കേരളത്തില്‍ നടത്തുന്നത്.

നിങ്ങള്‍ സംഘടിപ്പിച്ച ഈ മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ മാസങ്ങള്‍ക്കു മുമ്ബേ സഖാവ് ശ്രീരാമറെഡ്ഢി ക്ഷണിക്കുന്നുണ്ടായിരുന്നു. ഏതായാലും ഇപ്പോ‍ഴാണ് സമയം ഒത്തുവന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച്‌ ആ വിവരം പുറത്തുവന്നപ്പോള്‍ സംഘപരിവാറുകാരുടെ അസഹിഷ്ണുതയും പുറത്തുവന്നു. ആര്‍എസ്‌എസിന്‍റെയും ബിജെപിയുടെയും നേതാക്കള്‍ ഇവിടെ കാലുകുത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞു. ചിലര്‍ വീരവാദം മു‍ഴക്കിയത് കേരളത്തിനു പുറത്ത് എവിടെയും കാലുകുത്താന്‍ അനുവദിക്കില്ല എന്നുമായിരുന്നു. ഇക്കാര്യത്തില്‍ ആദ്യമേതന്നെ ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെന്ന നിലയ്ക്ക് ആര്‍എസ്‌എസ് ഉയര്‍ത്തിയ ഭീഷണിയെ നേരിടുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ കാണിച്ച ജാഗ്രതയോടെയുള്ള സമീപനം അഭിനന്ദനാര്‍ഹമായ കാര്യമാണ്. അതിന് മുഖ്യമന്ത്രിയെയയും കര്‍ണാടക സര്‍ക്കാരിനെയും ഈ ഘട്ടത്തില്‍ നന്ദി അറിയിക്കുന്നു. ആര്‍എസ്‌എസിനെ ഈ വ‍ഴിയിലൂടെയേ നേരിടാനാകൂ. ശക്തമായ നിലപാടു സ്വീകരിച്ചു മാത്രമേ നേരിടാനാകൂ. ഇത് ഒരു പാഠമായി നാമെല്ലാവരും സ്വീകരിക്കേണ്ട ഒന്നാണ്. ആര്‍എസ്‌എസുകാരോട് എനിക്കു പറയാനുള്ളത്, മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ടുള്ള എന്‍റെ യാത്രയില്‍ സ്വാഭാവികമായും മുഖ്യമന്ത്രിക്കു സംരക്ഷണം കൊടുക്കാനുള്ള പൊലീസുകാരുണ്ട് അവരുടെ കൈയില്‍ ആയുധങ്ങളുണ്ട്. ആ ആയുധങ്ങളുടെ നടുവിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നതെന്നു പറയാം. അതു നമ്മുടെ ഒരു ഭരണസമ്ബ്രദായത്തിന്‍റെ രീതിയാണ്. എനിക്ക് ആര്‍എസ്‌എസുകാരോടും എന്നെ വെല്ലുവിളിച്ചവരോടും എനിക്കു പറയാനുള്ളത് പിണറായി വിജയന്‍ എന്ന ഞാന്‍ ഒരു ദിവസം ആകാശത്തുനിന്ന് പെട്ടെന്നു പൊട്ടിവീണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നയാളല്ല. നിങ്ങളെ, ആര്‍എസ്‌എസുകാരെ നേരിട്ടറിയാത്ത ആളുമല്ല. നിങ്ങളെ കണ്ടുകൊണ്ടും അറിഞ്ഞുകൊണ്ടും തന്നെയാണ് എന്‍റെ ഇതേവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടന്നിട്ടുള്ളത്. ഇപ്പോള്‍ പൊലീസിന്‍റെ കൈയിലുള്ള ആയുധങ്ങളുടെ നടുവിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നതെന്നു പറയുമ്ബോള്‍, ഒരുകാലം. ബ്രണ്ണന്‍ കോളജിലെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കാലം. ആ കാലം ഈ പറയുന്ന ആര്‍എസ്‌എസുകാര്‍ക്ക് അറിയില്ലെങ്കില്‍ പ‍ഴയ ആര്‍എസ്‌എസുകാരോടു ചോദിക്കണം. അന്ന് നിങ്ങളുടെ കൈയിലുള്ള ഊരിപ്പിടിച്ച കത്തിയുടെയും ഉയര്‍ത്തിപിടിച്ച വടിവാളുകളുടെയും നടുക്കു കൂടെത്തന്നെ ഞാന്‍ നടന്നുപോയിട്ടുണ്ട്. അന്ന് നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ ക‍ഴിയാത്ത ഒരു കൂട്ടര്‍ ഇപ്പോള്‍ എന്തു ചെയ്തു കളയുമെന്നാണ്?

മധ്യപ്രദേശിലെ എന്‍റെ യാത്ര തടഞ്ഞതിനെക്കുറിച്ചു നിങ്ങള്‍ പറയുന്നുണ്ട്. ഒരു മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളെന്ന നിലയില്‍ ഒരു സംസ്ഥാനത്തു ഞാന്‍ ചെല്ലുമ്ബോള്‍ ആ സംസ്ഥാനത്തിന്‍റെ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുക എന്നത് ഒരു മര്യാദയാണ്. അതൊരു മുഖ്യമന്ത്രി സ്വീകരിക്കേണ്ട മര്യാദയാണ്.ആ സര്‍ക്കാര്‍ പറഞ്ഞു. അങ്ങോട്ടു പോകാന്‍ പാടില്ലെന്ന്. ഞാന്‍ അത് അനുസരിച്ചു. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജനായിരുന്നെങ്കില്‍ ഒരു ഇന്ദ്രനും ചന്ദ്രനും തന്നെ തടയാനാകുമായിരുന്നില്ല എന്നി നിങ്ങള്‍ മനസിലാക്കിക്കോളണം. അതുകൊണ്ട് ആ വിരട്ടലൊന്നും ഇങ്ങോട്ടു വേണ്ട. എന്തിനു വെറുതേ അത്തരം പ്രയോഗങ്ങള്‍ നടത്തുന്നു. അതുകൊണ്ട് നമ്മുടെ നാട് ഇതിനെതിരേ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇവിടുത്തെ ഉല്‍പതിഷ്ണുക്കളായ എല്ലാവരും, ഒരാള്‍ക്കിവിടെ വന്നു സംസാരിക്കാന്‍ പറ്റില്ലെന്നധാര്‍ഷ്ട്യം നിറഞ്ഞ സമീപനത്തിനെതിരേ സംസാരിക്കാന്‍ തയാറായിട്ടുണ്ട്. ആ ഉല്‍പതിഷ്ണുക്കളായ എല്ലാവരോടും പ്രത്യേകിച്ച്‌ ഇക്കാര്യത്തില്‍ ആര്‍എസ്‌എസ് നിലപാടിനെതിരേ അണിനിരന്ന ഇവിടുത്തെ മാധ്യമലോകത്തോടും നന്ദി ഞാന്‍ ഈ ഘട്ടത്തില്‍ അറിയിക്കുന്നു. ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നിങ്ങള്‍ക്കെന്‍റെ അഭിവാദ്യങ്ങള്‍.

കടപ്പാട്: Dailyhunt

Tuesday, February 21, 2017

'1850 കുറ്റവാളികളെ സര്‍ക്കാര്‍ വിട്ടയക്കുന്നു'; പ്രചാരണത്തിനപ്പുറം വസ്തുത ഇതാണ്കൊടും കുറ്റവാളികളെ കൂട്ടത്തോടെ വിട്ടയക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത മുഖ്യധാര മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. നിശ്ചിത കാലം ശിക്ഷ അനുഭവിച്ചവര്‍ക്കു നിയമാനുസൃത മാനദണ്ഡങ്ങള്‍ പാലിച്ച് ഇളവ് അനുവദിക്കാമെന്ന രാജ്യത്ത് നിലവിലുള്ള കീഴ്വഴക്കമാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ കുറ്റവാളികളെ തുറന്നു വിടുന്നു എന്ന വ്യാജ വാര്‍ത്തയായി മാറിയത്. ഈ പട്ടിയ തയാറാക്കിയതാവട്ടെ മുന്‍ സര്‍ക്കാരിന്റെ കാലത്തും.

ഇപ്പോള്‍ നടന്നത്, ലിസ്റ്റിന്മേല്‍ തീരുമാനം എടുക്കേണ്ട ഗവര്‍ണ്ണറുടെ ഓഫിസ്, സുപ്രിം കോടതിയുടെ പുതിയ  മാനദണ്ഡം കൂടി നോക്കി വീണ്ടും പരിശോധിക്കാനായി തിരിച്ചയച്ചു എന്നതാണ്. പതിവിനു വിപരീതമായി രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ റിലീസ്”അഥവാ വിട്ടയയ്ക്കല്‍ എന്ന പദമാണ് ഉപയോഗിച്ചത്. എന്നാല്‍, ഓരോരുത്തരും അവരുടെ ശിക്ഷാ കാലാവധിയുടെ നിശ്ചിത ഭാഗം പൂര്‍ത്തിയാക്കുമ്പോള്‍ അര്‍ഹമായതും അനുവദിക്കപ്പെട്ടതുമായ ഇളവ് നല്‍കുക എന്ന നടപടിക്രമം മാത്രമാണ് ഇപ്പോള്‍ നടന്നത്. ഇതാണ് വസ്തുത എന്നിരിക്കെ, വ്യാജ പ്രചാരണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് സംഭവത്തിന്റെ സത്യാവസ്ഥ വിവരിക്കുന്നു.

ഈ വാര്‍ത്ത കണ്ടു ഞെട്ടി.

തടവുകാരെ കൂട്ടത്തോടെ വിട്ടയക്കുന്നു, കുറ്റവാളികള്‍ക്ക് പിണറായി സര്‍ക്കാര്‍ മോചനം നല്‍കുന്നു എന്ന പ്രചാരണം ആരംഭിച്ചത് ഗവര്‍ണ്ണറുടെ ഓഫിസില്‍ നിന്ന് ഒരു പത്രക്കുറിപ്പ് വന്നതോടെയാണ്. സിപിഐ എം തടവുകാരെയാണ് വിടയുന്നതു എന്ന് ചിലര്‍. കൊടും കുറ്റവാളികളെ എന്ന് വേറെ ചിലര്‍. ചന്ദ്രബോസിനെ കൊന്ന  നിസാമിനെയും വിടുമെന്ന് മറ്റു ചിലര്‍.

ചുരുക്കത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ ഗുണ്ടകളെയും ക്രിമിനലുകളെയും മനുഷ്യ മൃഗങ്ങളെയുമാണ് സംരക്ഷിക്കുന്നത് എന്ന് സംഘ ഗാനം.
സാധാരണ സ്വാതന്ത്ര്യ ദിനത്തിനും മറ്റും തടവുകാര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ശിക്ഷയില്‍ ഇളവ് നല്‍കാറുണ്ട്. അതാവും, അത് കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ അല്പം ഉദാരമാക്കിയതാകും എന്നാണു കരുതിയത്. അത്ര വലിയ ഗൗരവവും തോന്നിയില്ല. അങ്ങനെയിരിക്കുമ്പോഴാണ്, 'വിട്ടയക്കാന്‍' ശുപാര്‍ശ ചെയ്യുന്നവരുടെ പട്ടികയില്‍ ഈയടുത്ത് ശിക്ഷിക്കപ്പെട്ടവരും പെടുന്നു എന്ന വാര്‍ത്ത വന്നത്.

ഒരു ഓണ്‍ലൈന്‍ മാധ്യമം ഇത്തരം അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നത് മനസ്സിലാക്കാം. ഒരുമ്പെട്ടിറങ്ങിയാല്‍ ഇതിലേറെയും സംഭവിക്കും. എന്നാല്‍ ചില ചാനലുകളും പത്രങ്ങളും ഇതേറ്റെടുത്തു. വി മുരളീധരന്റെ പ്രസ്താവന: മാനഭംഗ കേസിലേതുള്‍പ്പെടെയുള്ള 1,850 കൊടുംകുറ്റവാളികളെ വിട്ടയക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍  ജനങ്ങളുടെ കൂടെയല്ല, കുറ്റവാളികള്‍ക്കൊപ്പമാണെന്ന് തെളിയിച്ചിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ പറഞ്ഞു.

ചന്ദ്രിക മുഖപ്രസംഗം; കുറ്റവാളികളെ കൂട്ടത്തോടെ കൂടുതുറന്നു വിടരുത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം. ഇത്രയുമായപ്പോഴാണ്, സംഭവം എന്താണ് എന്നു അന്വേഷിച്ചത്.

1 . 2015 ലേ സ്വാതന്ത്ര്യദിനത്തില്‍ ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കാനുള്ള 2300 തടവുകാരുടെ പട്ടികയാണ് അയച്ചിരുന്നത് .

2 . ആ പട്ടിക തയാറാക്കി അയക്കുമ്പോള്‍ കേരളം ഭരിച്ചത് യു ഡി എഫ് ആണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

3  . ആ പട്ടിക നിശ്ചിത സമയം കഴിഞ്ഞു, ഓരോ കേസും മന്ത്രിസഭാ പരിശോധിച്ചിട്ടില്ല എന്ന കാരണം പറഞ്ഞു ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം തിരിച്ചയച്ചു.

4. എല്‍ ഡി എഫ് സര്‍ക്കാറിനു മുന്നില്‍ ഫയല്‍ എത്തിയപ്പോള്‍ പരിശോധനയ്ക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര വകുപ്പ് അഡി . സെക്രട്ടറിയും ജയില്‍ ഡി ഐ ജിയും ലോ സെക്രട്ടറിയും അടങ്ങുന്ന ആ കമ്മിറ്റി ഓരോ കേസും പരിശോധിച്ച്. പട്ടികയില്‍  നേരത്തെ 2300 പേരാണെങ്കില്‍, ഈ പരിശോധനയ്ക്കു ശേഷം അത്  1850 ആയി ചുരുക്കി. ഐക്യ കേരള വജ്ര  ജൂബിലിയുടെ ഭാഗമായി നവംബര്‍ ഒന്നിന് നടപ്പാക്കാന്‍ അത് പരിഗണിക്കാം എന്ന് ഗവര്‍മെന്റ് തീരുമാനിച്ചു.

5 . ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ ഗവര്‍ണര്‍ക്കു നല്‍കിയ 1850 തടവുകാരുടെ പട്ടികയില്‍  ചട്ടങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായി ഒരു പേര് പോലും ഇല്ല.

6 ഉദ്യോഗസ്ഥ തല സമിതി പുനഃപരിശോധിച്ചു അന്തിമ രൂപം നല്‍കിയ  ലിസ്റ്റിന്മേല്‍ തീരുമാനം എടുക്കേണ്ടിയിരുന്ന ഗവര്‍ണ്ണറുടെ ഓഫിസ്, സുപ്രിം കോടതിയുടെ പുതിയ  മാനദണ്ഡം  കൂടി നോക്കി വീണ്ടും പരിശോധിക്കാനായി തിരിച്ചയച്ചു. അത് സാധാരണ ഔദ്യോഗിക ആശയ വിനിമയമാണ്. പക്ഷെ ഇവിടെ രാജ്ഭവനില്‍ നിന്ന് പ്രത്യേക പത്രക്കുറിപ്പ് ഇറങ്ങി. അതിലാകട്ടെ, 'റിലീസ്' അഥവാ വിട്ടയയ്ക്കല്‍ എന്ന പദമാണ് ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ വിട്ടയയ്ക്കല്‍ അല്ല, നിശ്ചിത  കാലം ശിക്ഷ അനുഭവിച്ചവര്‍ക്കു(മൂന്നു മാസ തടവുകാര്‍ക്ക് 15 ദിവസം. പതിമൂന്നു കൊല്ലം ജീവപര്യന്ത തടവ് പൂര്‍ത്തിയായവര്‍ക്കു  ഒരു വര്‍ഷംഇങ്ങനെ) ഇളവ് നല്‍കലാണ്.  ഒരു പ്രത്യേക ദിവസം (നവംബര്‍ ഒന്നിന്) കൂട്ടത്തോടെ 1850 പേര് ജയില്‍ മോചിതര്‍ ആക്കല്‍ അല്ല, ഓരോരുത്തരും അവരുടെ ശിക്ഷാ കാലാവധിയുടെ  നിശ്ചിത ഭാഗം പൂര്‍ത്തിയാക്കുമ്പോള്‍  അര്‍ഹമായതും അനുവദിക്കപ്പെട്ടതുമായ  ഇളവ് ലഭ്യമാക്കി  മോചിക്കപ്പെടലാണ്.  ഒരാള്‍ക്ക് മൂന്നിലൊന്നു ശിക്ഷാ കാലമാണ് പരമാവധി നല്കാനാകുന്ന ഇളവ്.

7 . ഈ പട്ടികയ്ക്ക് രൂപം നല്‍കിയത് ജയില്‍ വകുപ്പാണ്. ഓരോ ജയിലില്‍ നിന്നും സൂപ്രണ്ടുമാരാണ് ശുപാര്‍ശ നല്‍കുന്നത്. അന്തിമ രുപം നല്‍കിയത് ജയില്‍ ഡി ജി പി. ഓരോ ജയിലില്‍ നിന്നുമുള്ള പരിശോധനയുടെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്.

ഇത്രയും വിവരങ്ങള്‍ ഇവിടെ എഴുതേണ്ടി വരുന്നത്, നമ്മെ തെറ്റിദ്ധരിപ്പിക്കാനും ഇടതു പക്ഷം ഭീകര ഭരണം നടത്തുന്നുണ്ട് എന്ന് സ്ഥാപിക്കാനും കൊടും നുണകള്‍ തുടര്‍ച്ചായി പ്രചരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ്. ഈ വിവരങ്ങള്‍ പൂര്‍ണ്ണമല്ല. ഫയല്‍ നമ്പറുകള്‍, തീയതികള്‍ഇങ്ങനെ കുറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ട്. അത് വഴിയെ.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ കുറ്റവാളികളുടെ തോഴന്‍ ആക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വാക്കു കൂടിഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 2300 പേരുകള്‍  ആണെങ്കില്‍ ഇപ്പോള്‍ അത് കുറഞ്ഞു 1850 ആയിട്ടുണ്ട്.

Saturday, February 11, 2017

യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നം സംബന്ധിച്ച്

SFI ദേശീയ പ്രസിഡന്റ് സഖാവ്.വി പി സാനു എഴുതുന്നു :

"സ്വന്തം കോളേജിലെത്തി ഷൈൻ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ കഥ പറയുന്ന ഒട്ടനവധി സിനിമകൾ മലയാളത്തിലുണ്ട്. അതൊരിക്കലും ഞാൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നയമല്ല. പക്ഷേ അതൊരു പൊതുബോധമാണ്. എസ്.എഫ്.ഐ. എന്നു പറയുന്നത് എല്ലാ വിഭാഗത്തിലുംപെടുന്ന, വിവിധ ജീവിതസാഹചര്യങ്ങളിൽ നിന്നു വരുന്ന വിദ്യാർഥികളുടെ സംഘടനയാണ്. സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധാനം ചെയ്യുന്ന ഒരു ബഹുജനവിദ്യാർഥിപ്രസ്ഥാനമാണ്. അതുകൊണ്ടു തന്നെ പൊതുബോധത്തിന്റെ ഭാഗമായി നിൽക്കുന്ന ആളുകൾ ഈ സംഘടനയിലുണ്ടാകാം. അത്തരത്തിലുള്ള ആളുകളെക്കൂടി രാഷട്രീയവൽക്കരിക്കുക, രാഷ്ട്രീയ ശരിമയുടെ പാതയിലേക്ക് കൊണ്ടുവരിക, പൊതുബോധത്തിന്റെ ജീർണതകളിൽ നിന്ന് മാറ്റി നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നാളിതുവരെ ഞങ്ങൾ ചെയ്തു പോന്നിട്ടുള്ളത്. അത് പൂർണമായ അർഥത്തിൽ വിജയിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന' അവകാശവാദം ഞങ്ങൾക്കില്ല.

തീർച്ചയായും ഞങ്ങളുടെ സംഘടന മനുഷ്യരുടെ സംഘടനയാണ്. സ്വാഭാവികമായും മനുഷ്യർക്ക് തെറ്റുപറ്റാം. ലെനിന്റെ അഭിപ്രായത്തിൽ മൂന്നു വിഭാഗത്തിൽപ്പെടുന്ന ആളുകൾക്കാണ് തെറ്റുപറ്റാത്തത്.1. ഗർഭാവസ്ഥയിലുള്ള ഭ്രൂണം, 2. മൃതശരീരം 3. ഒന്നും ചെയ്യാതെ നിഷ്ക്രിയരായിരിക്കുന്നവർ. ഞങ്ങൾ ഈ മൂന്നു വിഭാഗത്തിൽപെടുന്നവരുമല്ല. ഞങ്ങൾ എല്ലാ സമയത്തും സമൂഹത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കുന്നവരാണ്. നിഷ്ക്രിയരായിരിക്കാൻ ഞങ്ങൾക്ക് സാധിക്കുകയുമില്ല. തെറ്റുകളെ ന്യായീകരിച്ചു മുന്നോട്ടു പോകുക എന്നതല്ല, അത്തരം തെറ്റുകളെ തിരുത്തുന്നതിനാവശ്യമായ നിലപാടുകൾ സ്വീകരിക്കുക എന്നതാണ് എക്കാലത്തും ഞങ്ങളുടെ സമീപനം. ഇതേ സമീപനം തന്നെയാകും യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലും ഉണ്ടാകുക. അവിടെ സംഭവിച്ചത് എന്തു തന്നെയായാലും അത് എസ്.എഫ്.ഐ. പരിശോധിക്കും. അതിൽ ഏതെങ്കിലും അർഥത്തിൽ എസ്.എഫ്.ഐയിൽ അംഗമായിട്ടുള്ള ആരുടെയെങ്കിലും ഭാഗത്താണ് തെറ്റെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.

പക്ഷേ ഒരു യൂണിവേഴ്സിറ്റി കോളേജ് , ഒരു മടപ്പള്ളി കോളേജ് എന്നിങ്ങനെ കേരളത്തിലെ ചില കോളേജുകളുടെ പേര് മാത്രമെടുത്തു കൊണ്ട് അവിടങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ മുൻ നിർത്തി എസ്.എഫ്.ഐ.യെ ആകെ കരിവാരി തേക്കാൻ ശ്രമിക്കുന്നവരോട്.. ആ കോളേജുകളിലെ ഏതെങ്കിലും വിദ്യാർഥികൾ മോശമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതെല്ലാം എസ്.എഫ്.ഐ.യുടെ കുറ്റമാണ് എന്ന പറഞ്ഞുകൊണ്ട് എസ്.എഫ്.ഐ.യെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയവരോട്. വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നവരല്ല ഞങ്ങൾ. തുറന്ന മനസോടെ നിങ്ങളുടെ വിമർശനങ്ങളെ ഞങ്ങൾ സ്വീകരിക്കും. അവ ക്രിയാത്മകമാണെങ്കിൽ. വിമർശനങ്ങളിലൂടെയും, സ്വയം വിമർശനങ്ങളിലൂടെയും ആത്മ പരിശോധന നടത്തി നവീകരിക്കപ്പെടുന്നവരാണ് ഞങ്ങൾ.
എന്നാൽ ഞങ്ങളെ തകർക്കുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ...
നിങ്ങൾ ആക്രമണം തുടർന്നു കൊണ്ടേയിരിക്കുക. ഇത്തരം ആക്രമണങ്ങൾ നേരിട്ടുകൊണ്ടുതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായി ഞങ്ങൾ വളർന്നത്. ഒരു കാലത്ത് കെ.എസ്.യു.ഞങ്ങൾക്കെതിരെ നടത്തിയ സമാനതകളില്ലാത്ത അക്രമത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങളീ കേരളത്തിൽ വിദ്യാർഥികളുടെ ഹൃദയപക്ഷമായി മാറിയത്. ഇത്തരം ആക്രമണങ്ങൾ ഞങ്ങളെ തളർത്തുകയല്ല. പകരം ഞങ്ങളുടെ മാർഗലക്ഷ്യങ്ങളെ രാകി മിനുക്കി മൂർച്ച കൂട്ടാനുള്ള ആത്മവിശ്വാസമാണ് ഞങ്ങൾക്കു നൽകുക.

അതുകൊണ്ട് മാനവരും, അമാനവരും, എബിവിപിയും, ആർ.എസ്.എസും, കെ.എസ്.യുവും, എം.എസ്.എഫും, എസ്.ഐ.ഒ.യും, എ.ഐ.എസ്.എഫും എല്ലാവരും ഒന്നിച്ചു ചേർന്ന് ഞങ്ങളെ ആക്രമിച്ചു കൊണ്ടേയിരിക്കുക. നിങ്ങൾ ഞങ്ങളെ അക്രമിച്ചു കൊണ്ടേയിരിക്കുമ്പോൾ ഞങ്ങൾക്കു തീർച്ചയാണ് ഞങ്ങളുടെ വളർച്ചയെ നിങ്ങൾ ഭയപ്പെടുന്നുണ്ടെന്ന്. വർഗീയതയ്ക്കും, ജാതീയതയ്ക്കും, റാഗിംഗിനും, ലിംഗാസമത്വങ്ങൾക്കുമെതിരെയുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ നിങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ടെന്ന്. നക്ഷത്രാങ്കിത ശുഭ്രപതാകയുടെ കീഴിൽ സ്വാതന്ത്ര്യത്തിന്റേതും ജനാധിപത്യത്തിന്റേതും, സോഷ്യലിസത്തിന്റേതുമായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് കൂടുതൽ കൂടുതൽ വിദ്യാർഥികൾ കൈകോർക്കുമ്പോൾ നിങ്ങളുടെ എതിരാളികൾ ഞങ്ങളാവുന്നതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ
മുന്നോട്ടുള്ള ഈ പ്രയാണത്തിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടായാൽ ഞങ്ങൾ അത് കൃത്യമായി പരിശോധിക്കുകയും തിരുത്തുകയും ചെയ്യും.

അവസാനമായി, ഒരു കാലത്തും എസ്.എഫ്.ഐ സദാചാരവാദികളുടെ സംഘടനയല്ല. എസ്.എഫ്.ഐ.ക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാനും സാധിക്കില്ല. അത്തരത്തിൽ ഏതെങ്കിലും സദാചാരബോധവും വെച്ചു കൊണ്ട് ഈ സംഘടനയിൽ നിൽക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ദയവു ചെയ്ത് അവർ ഈ സംഘടനയിൽ നിന്നും പുറത്തു പോകണം. അല്ലായെങ്കിൽ കൃത്യമായ പരിശോധന നടത്തുമ്പോൾ ഞങ്ങൾക്ക് നിങ്ങളെ പുറത്തേക്ക് നയിക്കേണ്ടി വരും."

Jaick C Thomas, പ്രസിഡന്റ്, എസ്.എഫ്.ഐ (കേരള)

തെറ്റിധാരണാ ജനകമായ പ്രചരണങ്ങളുടെ കുത്തൊഴുക്കാണ് ഇൗ വിഷയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജിജീഷ് എന്ന യുവാവിന് കോളജ് ക്യാംപസിനുള്ളിൽ വച്ച് മർദനമേൽക്കേണ്ടി വന്നത് അങ്ങേയറ്റം അപലപനീയവും ദൗർഭാഗ്യകരവുമാണ്. ഏതൊരു ഘട്ടത്തിലും ഏകപക്ഷീയമായ കായികാക്രമം എസ്എഫ്ഐയുടെ നയമല്ല. ഒഴിവാക്കപ്പെടേണ്ടിയിരുന്ന അത്തരമൊരു അക്രമണത്തിൽ എസ് എഫ് ഐയുടെ മെമ്പർഷിപ്പെങ്കിലുമുള്ള വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നതിൽ സംശയമില്ല.

പുറത്തു നിന്നെത്തിയ ഒരു യുവാവ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിൽ എത്തി എന്നത് കയ്യൂക്കു കൊണ്ട് മറുപടി പറയാൻ മാത്രമുള്ള ഒരു മഹാ അപരാധമായി ഒരു കാരണവശാലും കാണാൻ കഴിയില്ല. ആ യുവാവിന്റെയും യുവതിയുടെയും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിക്കുന്നവരോടും, സ്വകാര്യതയുടെ വമ്പു തകർത്ത് കുലീനതയുടെയും തറവാട്ടു മഹിമയുടെയും ആസ്ഥാന സംരക്ഷകർ ചമയുന്നവരോടും ‘അനാശാസ്യ’ത പ്രചരിപ്പിക്കുന്ന പൊതുബോധത്തിന്റെ കാവൽപ്പടയാളികളോടും ഉള്ളത് കലർപ്പില്ലാത്ത വിയോജിപ്പും ഒരിഞ്ചു വിട്ടു വീഴ്ചയില്ലാത്ത എതിർപ്പും മാത്രമാണ്. നിങ്ങൾ നിൽക്കുന്ന പക്ഷം എസ്എഫ്ഐയുടേതോ ഇടതുപക്ഷ ബോധത്തിന്റെയോ അല്ല തന്നെ. ക്ലാസ്മുറിയിൽ വിദ്യാർഥികൾക്ക് അലോസരമുണ്ടാക്കുന്ന അപരസാന്നിധ്യവും ഏതു സാഹചര്യത്തിലും സൃഷ്ടിക്കപ്പെടുന്ന കയ്യൂക്കിന്റെ ബലപ്രയോഗത്തെയും ഒരേ പോലെ തള്ളിക്കളയുകയാണ്. Far Far from the madding crowd എന്ന കവിതാശകലമാണ് മോബോക്രസിയുടെയും പലപ്പോഴും ആൾക്കൂട്ട മന:ശാസ്ത്രത്തിന്റെ ഇത്തരം അപകടകരമായ പ്രവണതകളെയും സൂചിപ്പിക്കുന്നത് ഒാർമിപ്പിക്കുന്നത്.

എന്നാൽ ചാനൽ മാധ്യമങ്ങളിൽ ഏഷ്യാനെറ്റ് എസ്എഫ്ഐ വിരുദ്ധ പൊതുബോധ നിർമിതിക്കായുള്ള അശ്ലീല പ്രവണതകളിൽ ചാംപ്യൻ ചെയ്യാനുള്ള ശ്രമങ്ങൾ അനസ്യൂതം തുടരുകയാണ്. മഹാരാജാസ് കോളജിലും ലോ അക്കാദമിയിലും മടപ്പള്ളി കോളജിലും യുണിവേഴ്സിറ്റി കോളജിലും ഒരേ പോലെ എസ്എഫ്ഐ വിരുദ്ധ വാർത്തകളുടെ നിർമിതിക്കായാണ് ഏഷ്യാനെറ്റ് ശ്രമങ്ങൾ. രാജീവ് ചന്ദ്രശേഖരനെന്ന സംഘപരിവാർ നേതാവായ ചാനൽ മേധാവിയുടെ മനമറിഞ്ഞു പെരുമാറുന്ന വാർത്താ അവതാരകനെ ഒാർമിപ്പിക്കുന്നത് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രയോഗത്തെയാണ്. ചോംസ്കിയുടെ ‘മാധ്യമ അരിപ്പകളും’ ബോധ നിർമിതിയിൽ ‘കമ്യൂണിസ്റ്റ് വിരുദ്ധതയും’ നിർദയമായ യാഥാർഥ്യമാണെന്നു തന്നെയാണ് ഏഷ്യാനെറ്റും തെളിയിക്കുന്നത്.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് അംഗത്വം നൽകി അവരെ മൂന്നാംകിട പൗരന്മാരായി കാണുന്ന പൊതുബോധ നിർമിതിക്ക് കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ടാണ് ഇൗ അക്കാദമിക്ക് വർഷം എസ്എഫ്ഐ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കേരളത്തിലെ എല്ലാ സർവകലാശാല യൂണിയനുകളിലേക്കും കലാലയങ്ങളിലേക്കും എസ്എഫ്ഐ അവേശപൂർവം അവരെ സ്വാഗതം ചെയ്തു. ആണും പെണ്ണും ഒരുമിച്ചിരിക്കാൻ പാടില്ലെന്ന തിട്ടൂരം ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പുറത്തിറക്കയിപ്പോൾ ‘ഇസ്ലാമോഫോബിയ’ എന്ന ന്യൂനപക്ഷ സംരക്ഷകരുടെ അക്ഷേപങ്ങളിലും തെല്ലും പതറാതെ ആണും പെണ്ണും ഒരുമിച്ചിരുന്ന പ്രതിഷേധ ക്ലാസ്മുറികൾക്ക് കേരളത്തിന്റെ തെരുവോരങ്ങളിൽ എസ്എഫ്ഐ നേതൃത്വം നൽകിയിട്ട് അധികകാലമായിട്ടില്ല. ചുംബനസമരത്തിൽ പങ്കെടുത്തവരെ ലോ അക്കാദമി സമരത്തിലെന്ന പോലെ കെ എസ് യു മുതൽ എബിവിപി വരെയുള്ള സംഘടനകൾ ഒരേ പോലെ കൊടി കെട്ടിയ കുറുവടികളുമായി നേരിടാനെത്തിയപ്പോൾ അതേ തെരുവുകളിൽ നിന്ന് സദാചാര ഗുണ്ടായിസത്തിന് മറുപടി മാനവികതയാണെന്ന് എന്നു വിളിച്ചു പറഞ്ഞതും മറ്റാരുമായിരുന്നില്ല. പൊതുബോധത്തിനും ഭൂരിപക്ഷ മതത്തിന്റെ വ്യവസ്ഥാ സംരക്ഷണ നിലപാടുകളോടും എക്കാലവും കലഹിച്ചും കലാപം ചെയ്തും തന്നെയാണ് കലാലയങ്ങളുടെ ഹൃദയപക്ഷമായി എസ്എഫ്ഐ മാറിയത്.

അതു കൊണ്ട് തന്നെ നിരന്തരമായ തിരുത്തലുകൾ തന്നെയാണ് ഇടതുപക്ഷമെന്നാണ് പരിമിതമായ അറിവിലും രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയ അനുഭവപാഠങ്ങൾ പറഞ്ഞു നൽകിയിട്ടുള്ളത്. ശരിതെറ്റുകളിൽ ഭൂരിപക്ഷത്തിന്റെ കണക്കെടുക്കാതെ പതറാതെ ശരികളെ തന്നെ പതാകയാക്കി എസ്എഫ്ഐ ഇനിയും മുന്നോട്ടു തന്നെ നീങ്ങും. സദാചാര സംരക്ഷണത്തിന്റെ ക്ലാസ്സെടുക്കാൻ വരുന്ന സംഘപരിവാറിനെയും അവരുടെ കളിപ്പാവകളായി മാത്രമാടുന്ന മറ്റു ‘ചില’ സംഘടനകളെയും അവരുടെ വാദങ്ങളെയും അർഹിക്കുന്ന അവഞ്ജയോടെ തള്ളുന്നു.

M.VIJIN സെക്രട്ടറി, എസ്.എഫ്.ഐ (കേരള)

ആരോഗ്യപരമായ സ്ത്രീപുരുഷ ബന്ധങ്ങളിലും ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനമാണ് SFI..സദാചാര ഗുണ്ടായിസത്തിന്റെ മറവിൽ എവിടെയൊക്കെ പൗര സ്വാതന്ത്ര്യത്തെ അടിച്ചമർത്തിയിട്ടുണ്ടോ അവിടെയൊക്കെ പൗരസ്വാതന്ത്യത്തിനു വേണ്ടി ശബ്ദമുയർത്തിയതും SFI ആണ്..

2012 ൽ പാലക്കാട് നടന്ന എസ് എഫ് ഐ യുടെ 31 മത് സംസ്ഥാന സമ്മേളനവും 2015 ൽ തൃശൂരിൽ നടന്ന 32- മത് സംസ്ഥാന സമ്മേളനവും സദാചാര പൊലീസിങ്ങിനെതിരെ വളരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത് .മനുഷ്യത്വ രഹിതമായ ഇത്തരം പ്രവണതകൾക്ക് എതിരെ വിദ്യാർത്ഥികളും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന ആഹ്വാനം ഉൾക്കൊള്ളുന്ന രണ്ടു പ്രമേയങ്ങൾ എസ് എഫ് ഐ അംഗീകരിക്കുകയും ചെയ്തു. ഫാസിസിസത്തിനെതിരെ നടന്ന ജനാധിപത്യസമരങ്ങളെപ്പോലും ക്രൂരമായി വേട്ടയാടുന്ന വർഗ്ഗീയ ഫാസിസ്റ്റുകളുടെ നിലപാടുകൾക്ക് എതിരെയും കേരളത്തിലെ കാമ്പസുകളിൽ എസ് എഫ് ഐ അനേകം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എസ് എഫ്‌ഐയും അതിന്റെ നയങ്ങളും നിലപാടുകളും പ്രത്യയശാസ്ത്രപരമായി കപടസദാചാര ബോധത്തിന് എതിരാണ്.ഇന്ത്യയിൽ ട്രാൻസ്ജെൻഡേർസിനു ആദ്യമായി മെമ്പർഷിപ്പ് നൽകിയ പ്രസ്ഥാനം SFI ആയിരുന്നു..സംസ്ഥാനത്തു പലയിടങ്ങളിൽ ഉണ്ടായ സദാചാര ക്രൂരതകളെ അതാതു സമയങ്ങളിൽ തുറന്നു കാട്ടുന്ന പ്രതിഷേധ കൂട്ടായ്മകളുംകളും ,സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാറുള്ള പ്രസ്ഥാനമാണ് SFI.

എന്നാൽ SFI യെ സദാചാരായ ഗുണ്ടകൾ എന്ന് മുദ്രകുത്താൻ നടത്തുന്ന ശ്രമത്തെ അംഗീകരിക്കില്ല..SFI യുമായി ബന്ധമുള്ള ആരെങ്കിലും ഈ വിഷയത്തിൽ ഉണ്ടെങ്കിൽ പരിശോധിക്കുകയും ,നടപടികൾ സ്വീകരിക്കുകയും ചെയ്യും..അപരാധികളെ സംരക്ഷിക്കുകയോ നിരപരാധികളെ ക്രൂശിലേറ്റുകയോ ചെയ്യുന്ന രീതി ഞങ്ങളുടേതല്ല

Friday, February 10, 2017

മുന്നണിയും ഭരണവും

എല്‍ഡിഎഫ് ഭരണം ഏറ്റെടുത്തപ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ വലിയ ആശയോടും ചെറുന്യൂനപക്ഷം ആശങ്കയോടുമാണ് വീക്ഷിച്ചത്. കഴിഞ്ഞ എട്ടുമാസത്തെ അനുഭവങ്ങള്‍ ബഹുഭൂരിപക്ഷം പുലര്‍ത്തിയ ആശകളെ ശക്തിപ്പെടുത്തുന്നതും ചിലരുടെ ആശങ്കകളെ നിരാകരിക്കുന്നതുമാണ്. നല്ല കാര്യങ്ങള്‍ ജനതാല്‍പ്പര്യത്തിന് അനുസൃതമായി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫിനെ മാറ്റി ഭരണം ഏറ്റെടുത്ത എല്‍ഡിഎഫ് സോഷ്യലിസത്തോട് കൂറുള്ളവരുടേതാണെങ്കിലും ഇന്നത്തെ ഭരണഘടനയ്ക്കുള്ളില്‍ ഒരു സംസ്ഥാന സര്‍ക്കാരിന് അത് നടപ്പാക്കാനാകില്ല. പല കഷ്ടപ്പാടുകളും വികസന മുരടിപ്പും നേരിടുന്ന ജനങ്ങള്‍ക്ക് നല്ല നാളെ പ്രദാനംചെയ്യുന്നതിനുള്ള ഉദ്യമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

കേരളീയര്‍ ആറുപതിറ്റാണ്ടായി കണ്ട സ്വപ്നങ്ങളില്‍ പലതും യാഥാര്‍ഥ്യമാക്കാനുള്ള വിപുലമായ സാധ്യതകളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. നവകേരളമിഷന്‍ അതിനുള്ള നല്ല ചുവടുവയ്പാണ്. നാലുവരിപ്പാത, പ്രകൃതിവാതക പൈപ്പ്ലൈന്‍ തുടങ്ങിയ പശ്ചാത്തലസൌകര്യ വികസനത്തിനും ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം നിഷ്പ്രയാസം നേടിയെടുക്കാന്‍ കഴിയുന്നതല്ല. മുന്നിലുള്ള തടസ്സങ്ങള്‍ മാറ്റാന്‍ കേരളം ഒത്തൊരുമയോടെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിന് ഫലപ്രദമായി ഇടപെടാനുള്ള ചുമതല സര്‍ക്കാരിനു മാത്രമല്ല എല്‍ഡിഎഫിനും വിവിധ തലങ്ങളിലെ പ്രാദേശിക ഭരണസമിതികള്‍ക്കും ഭരണപ്രതിപക്ഷ ഭേദമെന്യേ അതിലെ ഓരോ ഘടകകക്ഷികള്‍ക്കുമുണ്ട്.

തിരുവനന്തപുരം ലോ അക്കാദമിയിലെ 29 ദിവസം നീണ്ട സമരം പിന്‍വലിച്ചെങ്കിലും സമര പശ്ചാത്തലത്തില്‍ എല്‍ഡിഎഫില്‍ വിള്ളല്‍വീണുവെന്നും ഭരണനിലനില്‍പ്പിനെ ബാധിക്കുംവിധം സിപിഐ- സിപിഐ എം ബന്ധം വഷളായെന്നും ചില മാധ്യമങ്ങള്‍ നിരീക്ഷണം നടത്തിയിരുന്നു. സിപിഐ എം, സിപിഐ എന്നീ പാര്‍ടികള്‍ സ്വതന്ത്രവ്യക്തിത്വമുള്ള കക്ഷികളാണെങ്കിലും എല്‍ഡിഎഫ് എന്ന രാഷ്ട്രീയമുന്നണിയില്‍ ഘടകകക്ഷികളായത് മാര്‍ക്സിസം ലെനിനിസത്തിന്റെയും വര്‍ഗസമരത്തിന്റെയും കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ്. മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണംതന്നെ വര്‍ഗസമരമാണ്. അത് ഓരോ രാജ്യത്തും ഓരോതരത്തില്‍ പ്രത്യക്ഷപ്പെടാം. സാമ്രാജ്യത്വവുമായി സഹകരിക്കുന്നതും ഫ്യൂഡലിസവുമായി സന്ധിചെയ്യുന്നതുമായ കുത്തകമുതലാളിവര്‍ഗം ഒരു ഭാഗത്തും തൊഴിലാളികളും ഗ്രാമീണ ദരിദ്രരടക്കമുള്ള അധ്വാനിക്കുന്ന ബഹുജനങ്ങള്‍ മറുവശത്തുമായുള്ള ഏറ്റുമുട്ടലാണ് വര്‍ഗസമരത്തിന്റെ ഇന്നത്തെ രൂപം. കേന്ദ്രത്തിലെയും നല്ലൊരുപങ്ക് സംസ്ഥാനങ്ങളിലെയും ഭരണം കൈയാളുന്ന ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെന്ന ഭരണവര്‍ഗപാര്‍ടി ബൂര്‍ഷ്വാപാര്‍ടി മാത്രമല്ല ഭൂരിപക്ഷവര്‍ഗീയത വളര്‍ത്തുന്ന അപകടകരമായ വര്‍ഗീയ പ്രസ്ഥാനമാണെന്നും വിലയിരുത്തുന്നു. കമ്യൂണിസ്റ്റുകാര്‍ക്കും മറ്റ് ഇടതുപക്ഷക്കാര്‍ക്കും മാത്രമല്ല ജനാധിപത്യപ്രസ്ഥാനത്തിനാകെയും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്ന  ഭരണസംവിധാനമായി ബിജെപി ഭരണവും പ്രധാനമന്ത്രി നരേന്ദ്രമോഡിയും മാറിയിരിക്കുകയാണ്. സംഘപരിവാറും കേന്ദ്രഭരണവും ഉയര്‍ത്തുന്ന വിപത്തിനെ ഫലപ്രദമായി തടയണം. അതിന് ജനവിരുദ്ധ രാഷ്ട്രീയനയവും വര്‍ഗീയതയോട് സന്ധിയും പതിവാക്കിയ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചതുകൊണ്ട് ഫലമുണ്ടാകില്ല. ഈ രാഷ്ട്രീയ കാഴ്ചപ്പാടാണ് സിപിഐ എമ്മും സിപിഐയും മുന്നോട്ടുവയ്ക്കുന്നത്.

ഇരുകമ്യൂണിസ്റ്റുപാര്‍ടികളുടെയും യോജിപ്പ് കേരളത്തില്‍ മാത്രമല്ല ദേശീയമായും ശക്തിപ്പെട്ടുവരികയാണ്. ആഗോളീകരണ സാമ്പത്തികനയത്തെയും വര്‍ഗീയരാഷ്ട്രീയത്തെയും ചെറുക്കാനുള്ള ഈ ദേശീയനയത്തെ ശക്തിപ്പെടുത്തുന്നതാണ് കേരളത്തിലെ എല്‍ഡിഎഫും അതിന്റെ സര്‍ക്കാരും. കേരളരാഷ്ട്രീയത്തെ പുരോഗമനപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് കരുത്തുപകരുകയാണ് വേണ്ടത്. ഈ വേളയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ഒരുഭാഗത്ത് ബിജെപിയും മറുഭാഗത്ത് യുഡിഎഫും പരസ്പരധാരണയോടെ നിലയുറപ്പിച്ച് പരിശ്രമിക്കുകയാണ്. അതിനുള്ള അവസരവും വേദിയുമായി ലോ അക്കാദമി പ്രശ്നത്തെ മാറ്റിയിരുന്നു. ലോ അക്കാദമിയുടെ മറവില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയത് അന്യായമായ സമരാഭാസമായിരുന്നു. വിദ്യാര്‍ഥിസമരത്തെ ആദ്യംതന്നെ ബിജെപിയും ആര്‍എസ്എസും തകിടംമറിച്ചു. അതിന്റെ പ്രകടമായ തെളിവാണ് ബിജെപി നേതാവ് വി മുരളീധരന്റെ നിരാഹാരം. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും അത് പിന്തുടര്‍ന്നു.

അവിടെക്കണ്ട കാഴ്ചയാകട്ടെ വിചിത്രമാണ്. ബിജെപിയോടും ആര്‍എസ്എസിനോടും എത്രമാത്രം മൃദുത്വമാണ് കോണ്‍ഗ്രസ്-മുസ്ളിംലീഗ് കക്ഷികളും അവരുടെ നേതാക്കളും കാണിക്കുന്നതെന്ന് പേരൂര്‍ക്കടയിലെ സമരസ്ഥലത്തെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ വ്യക്തമാക്കി. എ കെ ആന്റണിയും മുസ്ളിംലീഗ് നേതാവ് ഹൈദരാലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ബിജെപിയെ ആശിര്‍വദിക്കാനെത്തി. മോഡി സര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ വിസമ്മതിച്ച വി എം സുധീരനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്ളിംലീഗിനും ബിജെപിയുമായി കൂട്ടുകൂടി സമരം നടത്തുന്നതിന് ഒരു മടിയുമുണ്ടായില്ല. ലോ അക്കാദമി സമരത്തെ ഇക്കൂട്ടര്‍ സംസ്ഥാനസര്‍ക്കാരിനെതിരായ രാഷ്ട്രീയസമരമാക്കി മാറ്റിയിരുന്നു. യഥാര്‍ഥത്തില്‍ ബിജെപി സ്പോണ്‍സര്‍ചെയ്ത സമരത്തിന്റെ പിടിയില്‍ കോണ്‍ഗ്രസ് വീഴുകയായിരുന്നു. ഇത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫിനെ സ്നേഹിക്കുന്ന എല്ലാവരും തയ്യാറാകണമെന്ന അഭ്യര്‍ഥനയാണ് ഞങ്ങള്‍ നടത്തിയത്.

ലോ അക്കാദമി വിഷയത്തില്‍ ബിജെപി - കോണ്‍ഗ്രസ് നേതൃസംഘങ്ങള്‍ ഓരോ സമയത്തും ഓരോരോ ആവശ്യങ്ങളുന്നയിച്ച് പ്രശ്നം വഷളാക്കുകയായിരുന്നു. ആദ്യം പ്രിന്‍സിപ്പലിനെ ആസ്പദമാക്കിയായിരുന്നു പ്രക്ഷോഭം. വിവാദത്തിന് പാത്രമായ പ്രിന്‍സിപ്പല്‍ അഞ്ചുവര്‍ഷം പ്രിന്‍സിപ്പലായോ അധ്യാപികയായോ കോളേജില്‍ എത്തില്ലെന്നും ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യവസ്ഥയുണ്ടാക്കാമെന്നും ഉള്‍പ്പെടെ 17 ആവശ്യങ്ങള്‍ അംഗീകരിച്ചപ്പോഴാണ് എസ്എഫ്ഐ പ്രക്ഷോഭം അവസാനിപ്പിച്ചത്. ഈ ഒത്തുതീര്‍പ്പില്‍ വിശ്വാസമില്ലെന്നും മിനിറ്റ്സ് കാണിക്കണമെന്നും സമരരംഗത്ത് ശേഷിച്ചവര്‍ ആവശ്യപ്പെട്ടപ്പോള്‍  എഡിഎമ്മിന് മുമ്പാകെ മിനിറ്റ്സ് മാനേജ്മെന്റ് ഹാജരാക്കി. ചര്‍ച്ച എഡിഎം നടത്തിയാല്‍ പോര വിദ്യാഭ്യാസമന്ത്രി നടത്തണമെന്ന് ശഠിച്ചപ്പോള്‍ അതിനും വഴങ്ങി. ഫെബ്രുവരി നാലിന് രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ച വിദ്യാഭ്യാസമന്ത്രി നടത്തി.

എന്നിട്ടും അന്ന് പ്രശ്നം ഒത്തുതീര്‍ക്കുകയും സമരം പിന്‍വലിക്കുകയും ചെയ്യാന്‍ കഴിയാതിരുന്നതുവഴി ബിജെപി ഒരുക്കിയ രാഷ്ട്രീയകെണിയില്‍ മറ്റുള്ളവര്‍ വീഴുകയായിരുന്നു. ഈ സമരത്തിന്റെ മറവില്‍ മുഖ്യമന്ത്രിയെ താറടിക്കാന്‍ നടന്ന ശ്രമം പ്രതിഷേധാര്‍ഹമാണ്. സമരത്തെ ഭൂപ്രശ്നമാക്കി മാറ്റാന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ച് ഇല്ലാത്ത അര്‍ഥം കല്‍പ്പിക്കാനുള്ള ശ്രമവും നടന്നു. പട്ടം താണുപിള്ളയുടെയും പനമ്പള്ളി ഗോവിന്ദമേനോന്റെയും മന്ത്രിസഭാംഗമായിരുന്ന പി എസ് നടരാജപിള്ളയുടെ അച്ഛന്റെ പേരിലുള്ള ഭൂമി സര്‍ സി പിയുടെ ദിവാന്‍ വാഴ്ചയില്‍ രാജഭരണം ഏറ്റെടുത്തതാണ്. ആ ഭൂമി ലോ അക്കാദമിയുടെ ട്രസ്റ്റിന് പതിച്ചുകൊടുത്തത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ്. ഭൂമി പതിച്ചുകൊടുത്ത അച്ഛന്റെ നടപടിക്കെതിരെയാണ് മകന്‍ സമരം നടത്തിയതെന്നത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ആറുപതിറ്റാണ്ട് പിന്നിട്ട യുഡിഎഫ് രാഷ്ട്രീയം തകര്‍ച്ചയിലാണ്. ബൂര്‍ഷ്വ- ഫ്യൂഡല്‍ വര്‍ഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ കെട്ടുപൊട്ടിയിരിക്കുകയാണ്. ഇതില്‍നിന്നു നേട്ടമുണ്ടാക്കാന്‍ ബിജെപി നോക്കുകയാണ്. ഇത് മനസ്സിലാക്കി ബിജെപിയുടെ കളിയെ തുറന്നുകാട്ടാനാകാതെ ആര്‍എസ്എസ് തീര്‍ത്ത കെണിയില്‍ കോണ്‍ഗ്രസും യുഡിഎഫും വീഴുകയായിരുന്നു. എല്‍ഡിഎഫിനെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിസന്ധിയിലാക്കാമെന്ന ഉദ്ദേശത്തോടെ ബിജെപിയും യുഡിഎഫും അവരുടെ സമരാഭാസം തുടര്‍ന്നു. പക്ഷേ, ഇക്കൂട്ടരുടെ രാഷ്ട്രീയമോഹം പൂവണിയാന്‍ പോകുന്നില്ലെന്ന് സിപിഐ എം നേതൃത്വം അന്നും ഓര്‍മപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് മുന്നണിയില്‍ സിപിഐ എമ്മിനെയും സിപിഐയെയും യോജിപ്പിക്കുന്ന രാഷ്ട്രീയത്തെ അസ്ഥിരമാക്കാന്‍ ലോ അക്കാദമി വിഷയത്തിന് കഴിയില്ല എന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടി. അതിപ്പോള്‍ ഞങ്ങളുടെ രാഷ്ട്രീയശത്രുക്കള്‍ക്കും ബോധ്യമായിട്ടുണ്ടെന്ന് കരുതുന്നു. ലോ അക്കാദമി സമരം ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍ക്കാന്‍ സമരത്തില്‍ ശേഷിച്ചവര്‍ നിശ്ചയിച്ചത് വിവേകപൂര്‍ണമായ നടപടിയാണ്. എസ്എഫ്ഐയുമായി മാനേജ്മെന്റ് നേരത്തേയുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പൊതുവില്‍ അംഗീകരിച്ചാണ് ഇപ്പോള്‍ കൂട്ടായി ഒത്തുതീര്‍പ്പുണ്ടായത്. എന്തായാലും വിവേകം വൈകി ഉദിച്ചാലും നല്ലതുതന്നെ.

എല്‍ഡിഎഫ് രൂപംകൊണ്ടതും നിലനില്‍ക്കുന്നതും ഉന്നതമായ രാഷ്ട്രീയവും ജനതാല്‍പ്പര്യവും അടിസ്ഥാനമാക്കിയാണെന്നത് ഞങ്ങള്‍ മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. 1967 മുതല്‍ 1969വരെ കേരളത്തിലെ ഭരണത്തില്‍ രണ്ട് പാര്‍ടികളും പങ്കാളികളായിരുന്നു. പിന്നീട് രണ്ട് പാര്‍ടികളും അകന്നുപോകുകയും രണ്ടു ചേരിയിലാകുകയും ചെയ്തു. 1969 മുതല്‍ 1979 വരെ ഏതാണ്ട് പത്തുവര്‍ഷം, അതില്‍ അടിയന്തരാവസ്ഥക്കാലമടക്കം ഈ നില തുടര്‍ന്നു. ദേശീയതലത്തിലും കേരളത്തിലും മാറിവന്ന രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇരുകമ്യൂണിസ്റ്റുപാര്‍ടികളെയും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നതിന് അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ യോജിപ്പ് ഇന്ത്യന്‍ രാഷ്ട്രടീയത്തെയും കേരള രാഷ്ട്രീയത്തെയും ഉത്തേജിപ്പിക്കുന്നതാണ്. ഇതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന പൊതുധാരണ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ലോ അക്കാദമി സമരവും അനുബന്ധ സംഭവങ്ങളും ജാഗ്രതപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം എല്‍ഡിഎഫിനെ ഒറ്റപ്പെടുത്താനും മുന്നണിയുടെ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താനും കോ-ലീ-ബി കൂട്ടുകെട്ട് ഏത് ഘട്ടത്തിലും പ്രത്യക്ഷപ്പെടാമെന്നതാണ്. ആര്‍എസ്്എസിനോടും ബിജെപിയോടുമുള്ള യുഡിഎഫിന്റെ എതിര്‍പ്പ് തൊലിപ്പുറമേയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ലോ അക്കാദമി സമരം. ബിജെപിയും കോണ്‍ഗ്രസും മുസ്ളിംലീഗുമെല്ലാം കൈകോര്‍ത്തുപിടിച്ച് മഹാസഖ്യമുണ്ടാക്കിയാലും എല്‍ഡിഎഫിനെ തോല്‍പപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനും കഴിയില്ലെന്ന് പ്രബുദ്ധകേരളം ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യക്ക് മാതൃകയാണ്. അതിന് ഇടിച്ചില്‍വരുന്ന ഒന്നും മുന്നണിക്കകത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായെന്നതാണ് സിപിഐ എം നിലപാട്. രാഷ്ട്രീയവും നയപരവുമായ നിലപാട് എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത് രൂപപ്പെടുത്തുകയും അത് പ്രകാരമുള്ള ഭരണനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുകയെന്നുള്ളതാണ് എല്‍ഡിഎഫ് ശൈലി. ഇതുകൊണ്ടാണ് എല്‍ഡിഎഫ് ഭരണകാലത്ത് ഒരിക്കലും വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാകാത്തത്. യുഡിഎഫ് ഭരണത്തില്‍ ഓരോ മന്ത്രിയും ഓരോ സാമ്രാജ്യമോ ചിലരെല്ലാം മുഖ്യമന്ത്രിമാരോ ആയിട്ടുണ്ട്. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തില്‍ ഒരു റവന്യൂമന്ത്രിയും ഒരു വിദ്യാഭ്യാസമന്ത്രിയും ഒരു ധനമന്ത്രിയും ഒരു ഗതാഗതമന്ത്രിയും മാത്രമേ ഉണ്ടാകൂ.

അതുപോലെ ഭരണത്തെ നയിക്കാന്‍ ഒറ്റ മുഖ്യമന്ത്രിയും. രാഷ്ട്രീയവും നയപരവും സംഘടനാപരവുമായി കെട്ടുറപ്പുള്ള മുന്നണിയായി എല്‍ഡിഎഫ് മുന്നോട്ടുപോകും. ലോ അക്കാദമിയെ സിപിഐ എം കൈക്കലാക്കാന്‍ പോകുന്നുവെന്ന പ്രചാരണത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതില്ല. ലോ അക്കാദമിയിലെ ഏതെങ്കിലും അധ്യാപകരുടെയോ അക്കാദമി മാനേജ്മെന്റിന്റെയോ പിഴവുകള്‍ക്കോ കുറ്റങ്ങള്‍ക്കോ ഏറാന്‍മൂളാന്‍ സിപിഐ എമ്മിനെയോ എല്‍ഡിഎഫ് സര്‍ക്കാരിനെയോ കിട്ടില്ല. പക്ഷേ, ബിജെപി-ആര്‍എസ്എസ് യുഡിഎഫ് സമരാഭാസക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ആരെയെങ്കിലും അനാവശ്യമായി ക്രൂശിക്കാനും ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല. ലോ അക്കാദമി സമരം തീര്‍ന്ന ഘട്ടത്തിലും ഈ നിലപാട് ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്

*
കോടിയേരി ബാലകൃഷ്ണന്‍
Friday Feb 10, 2017
(http://www.deshabhimani.com/articles/news-articles-10-02-2017/622739)