കൊല്ലം: ജന്മനാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന വിശ്രുത ചിത്രകാരന് ഗ്രാമത്തിലെ ഗ്രന്ഥപ്പുരയില്‍ ഒരിടം. നീരാവില്‍ നവോദയം ഗ്രന്ഥശാലയിലെ ജയപാലപ്പണിക്കര്‍ ആര്‍ട്ട് ഗ്യാലറിയിലാണ് രണ്ട് അപൂര്‍വ പെയിന്റിങ്ങുകള്‍ മണ്‍മറഞ്ഞ ചിത്രകാരന്‍ എം എഫ് ഹുസൈന് സ്മരണാഞ്ജലിയാകുന്നത്. ഹുസൈന്‍ എണ്ണച്ചായത്തില്‍ രചിച്ച "മോഹച്ചിറകുകള്‍", "ലെനിന്‍" പെയിന്റിങ്ങുകള്‍ ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ കടന്ന് ചിത്രകാരന്‍ നേടിയ സമ്മതിയുടെ നേര്‍ച്ചിത്രങ്ങള്‍കൂടിയാണ്.
ഇന്തോ- റഷ്യന്‍ സൗഹൃദസമ്മേളനം ഡല്‍ഹിയില്‍ നടന്നപ്പോള്‍ എം എഫ് ഹുസൈന്‍ തത്സമയം വരച്ചതാണ് ലെനിനിന്റെ ചിത്രം. ചിത്രകലാപാരമ്പര്യമുള്ള തൃക്കടവൂരിന്റെ മണ്ണില്‍ നാട്ടുകാരനായ ചിത്രകാരന്‍ ജയപാലപ്പണിക്കരുടെ ഓര്‍മയ്ക്കായി 2008 മാര്‍ച്ച് അഞ്ചിനാണ് ഗ്രന്ഥശാലയില്‍ ആര്‍ട്ട് ഗ്യാലറി പ്രവര്‍ത്തനം തുടങ്ങിയത്. ജയപാലപ്പണിക്കര്‍ക്കും എം എഫ് ഹുസൈനും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. പിക്കാസോയുടെ ആരാധകനായ എം എഫ് ഹുസൈന്റെ അവസാനകാലം വരെയുള്ള ചിത്രങ്ങളിലും ക്യൂബിക് ശൈലിയുടെ പ്രതിഫലനം കാണാം. എന്നാല്‍ , ക്യൂബിസത്തില്‍ തുടങ്ങിയ പണിക്കര്‍ പിന്നീട് തനതായ താന്ത്രിക് ശൈലിയിലേക്ക് ചുവടുമാറ്റി. മൊറോക്കോയില്‍ 1985ല്‍ നടന്ന അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തില്‍ ഹുസൈനൊപ്പം പണിക്കരും പങ്കെടുത്തിരുന്നു. ഇവരെ രണ്ടുപേരെ മാത്രമാണ് ഇന്ത്യയില്‍നിന്ന് മേളയിലേക്ക് തെരഞ്ഞെടുത്തത്.
തനതുശൈലിയിലൂടെ ഇന്ത്യന്‍ ചിത്രകലാരംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച ജയപാലപ്പണിക്കരുടെ പേരിലുള്ള ഏക സ്മാരകമാണ് ആര്‍ട്ട് ഗ്യാലറി. പണിക്കര്‍ക്ക് ജന്മനാടിന്റെ സ്മരണാഞ്ജലിയായി ഒരു സ്ഥാപനം വേണമെന്ന ഗ്രന്ഥശാലാ സെക്രട്ടറി എസ് നാസറിന്റെ ആഗ്രഹം സഫലീകൃതമായതില്‍ പാരീസ് വിശ്വനാഥന്റെ പങ്ക് വലുതാണ്. ലോക പ്രശസ്തരായ പത്ത് ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളുടെ പ്രതി അദ്ദേഹം പാരീസില്‍നിന്ന് എത്തിച്ചുകൊടുത്തു. ചിത്രകാരന്‍ ആശ്രാമം സന്തോഷിന്റെ സഹായത്തോടെ മൂന്നു നിലയിലായി ജയപാലപ്പണിക്കര്‍ ആര്‍ട്ട് ഗ്യാലറി യാഥാര്‍ഥ്യമായി. ജയപാലപ്പണിക്കരുടെ പ്രശസ്തമായ "പരിമാണം" ഉള്‍പ്പെടെ ഒട്ടുമിക്ക പെയിന്റിങ്ങുകളും ഗ്യാലറിയിലുണ്ട്. നൂറു ചിത്രങ്ങള്‍ തികയ്ക്കുകയാണ് ഗ്രന്ഥശാലാ ഭാരവാഹികളുടെ ലക്ഷ്യം. ഗ്രാമീണ ഗ്രന്ഥശാലയില്‍ ഇത്ര വിപുലമായൊരു ആര്‍ട്ട് ഗ്യാലറി മറ്റെങ്ങും ഉണ്ടായെന്നുവരില്ല.
ദേശാഭിമാനി 190611
Showing posts with label എം.എഫ്.ഹുസൈന്. Show all posts

Sunday, June 19, 2011
Friday, June 10, 2011
"ഞാന്‍ ഇന്ത്യക്കാരന്‍"
ലണ്ടന്‍ : "എന്താണ് പൗരത്വം? വെറും ഒരു കഷണം കടലാസല്ലേ. എവിടെയാണോ സ്നേഹമുള്ളത് ഞാനത് സ്വീകരിക്കും. ഇപ്പോഴും 99 ശതമാനം ഇന്ത്യക്കാരും എന്നെ സ്നേഹിക്കുന്നു. ഞാന്‍ ഇന്ത്യക്കാരനായ ചിത്രകാരനാണ്. അവസാന ശ്വാസംവരെ അങ്ങനെ തന്നെ തുടരും. ചിദംബരത്തിന്റെ (ആഭ്യന്തരമന്ത്രി) ഒരു ഫോണ്‍കോള്‍ വന്നാല്‍മതി, അടുത്ത വിമാനത്തില്‍ ഞാന്‍ ഇന്ത്യയില്‍ എത്തും" - ചിത്രകലയുടെ ലോകം കീഴടക്കിയ എം എഫ് ഹുസൈന്റെ മനസ്സ് ഈ വാക്കുകളില്‍ വായിക്കാം.
ജനിച്ചുവളര്‍ന്ന രാജ്യത്തുനിന്ന് ഒരുപറ്റം അക്രമികളാല്‍ തുരത്തപ്പെട്ടതിന്റെ വേദനയായിരുന്നു അവസാന നാളുകളില്‍ അദ്ദേഹത്തെ വേട്ടയാടിയത്. ഹുസൈന്‍തന്നെ ഈ വേദന വിളിച്ചുപറഞ്ഞിട്ടും രാജ്യത്തിന്റെ അഭിമാനമായ ചിത്രകാരനെ മടക്കിവിളിക്കാന്‍ ആരും തയ്യാറായില്ല. രണ്ടു പതിറ്റാണ്ടുമുമ്പേ രാജ്യത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്കാരമായ പത്മവിഭൂഷണ്‍വരെ നേടിയ ഹുസൈന്‍ മറ്റൊരു ദേശത്ത് മണ്ണോടുചേരുമ്പോള്‍ വര്‍ഗീയവാദികളുടെ കാടത്തത്തിനപ്പുറം ഭരണാധികാരികളുടെ ക്രൂരമായ നിസ്സംഗതയും ചോദ്യംചെയ്യപ്പെടുകയാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ച്, രാജ്യത്തിന്റെ എല്ലാ ഉയര്‍ച്ചതാഴ്ചകളും കണ്ടുവളര്‍ന്ന്, ഇന്ത്യന്‍ ചിത്രകലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ഹുസൈന് രാജ്യം അവസാനകാലത്ത് വിധിച്ചത് നിര്‍ബന്ധിത പ്രവാസം. സംഘപരിവാറിന്റെയും ഹിന്ദുത്വഭീകരരുടെയും ഭീഷണികള്‍ക്കു മുന്നില്‍ യുപിഎ സര്‍ക്കാര്‍ മുട്ടുമടക്കിയപ്പോള്‍ മതനിരപേക്ഷ ഇന്ത്യയുടെ യശസ്സ് ലോകത്തിനുമുന്നില്‍ കളങ്കപ്പെട്ടു. കലാകാരന്‍ ആഗ്രഹിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം ഒരിക്കലും ഹുസൈന് ജന്മനാട് നല്‍കിയില്ല. ഹിന്ദുദൈവങ്ങളുടെ നഗ്നചിത്രങ്ങള്‍ വരച്ചു എന്നരോപിച്ച് അദ്ദേഹത്തെ ആര്‍എസ്എസും ബിജെപിയും ഇതര തീവ്ര ഹിന്ദുത്വ സംഘടനകളും ക്രൂശിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നു. ഹിന്ദു വര്‍ഗീയവാദികളുടെ വധഭീഷണിയെയും അക്രമത്തെയും തുടര്‍ന്ന് 2006ലാണ് എം എഫ് ഹുസൈന്‍ രാജ്യം വിട്ടത്. ദുബായിലും ലണ്ടനിലും മാറിമാറി താമസിച്ച ഹുസൈന്‍ തന്റെ അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും ജന്മനാട്ടില്‍ തിരിച്ചെത്താന്‍ വെമ്പുന്ന മനസ്സ് തുറന്നുകാട്ടി. എന്നാല്‍ , കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഹുസൈന്റെ ആഗ്രഹത്തിന് വില കല്‍പ്പിച്ചില്ല. മടങ്ങിയെത്താനാകില്ലെന്നു ബോധ്യമായതോടെ 2010ല്‍ അദ്ദേഹം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. ദോഹയില്‍ പുതുതായി ആരംഭിച്ച മ്യൂസിയത്തിന് ചിത്രങ്ങള്‍ സംഭാവനചെയ്യാനും പൗരത്വം സ്വീകരിക്കാനും ഖത്തര്‍ രാജ്ഞി ഷെയ്ഖ് മൂസ ബിന്‍ത് ഹുസൈനോട് അഭ്യര്‍ഥിക്കുകയായിരുന്നു.
വധഭീഷണിയുടെയും വിവാദങ്ങളുടെയും നിഴലില്‍നിന്ന് തന്റെ സര്‍ഗസൃഷ്ടിക്ക് മനഃസമാധാനം തേടിയാണ് ഹുസൈന്‍ അന്യരാജ്യത്ത് പൗരത്വം സ്വീകരിച്ചത്. ഹിന്ദുത്വഭീകരര്‍ക്ക് കൂട്ടുനിന്ന കോണ്‍ഗ്രസ്, ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചശേഷമാണ് ഇക്കാര്യത്തില്‍ പ്രതികരണത്തിനെങ്കിലും തയ്യാറായത്. രാജ്യത്തെ മതനിരപേക്ഷ വാദികള്‍ ഹുസൈനു പിന്നില്‍ അണിനിരന്നപ്പോള്‍ , അദ്ദേഹത്തിന് മടങ്ങിവരാന്‍ തടസ്സമില്ലെന്ന് ഒഴുക്കന്‍മട്ടിലുള്ള പ്രസ്താവന നടത്തുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഭീഷണിയുടെയും വിവാദങ്ങളുടെയും നിഴലില്‍ നില്‍ക്കുമ്പോഴും ഹുസൈന്‍ ഒരിക്കലും തന്റെ ചായക്കൂട്ടുകളെ മറന്നില്ല. പകരം, സ്വന്തം നിലപാടുകള്‍ക്ക് കൂടുതല്‍ കടുത്ത നിറം പകരുകയായിരുന്നു. "ഞാന്‍ നാല്‍പ്പതുകാരനായിരുന്നെങ്കില്‍ അവര്‍ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പൊരുതിയേനെ. ഇപ്പോഴതിന് ശേഷിയില്ല. എനിക്ക് ധാരാളം ജോലിയുണ്ട്. അത് തടസ്സപ്പെടുത്തുന്ന രീതിയില്‍ വിവാദങ്ങളില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ല"- ഖത്തര്‍ പൗരത്വം സ്വീകരിച്ചശേഷം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഹുസൈന്‍ പറഞ്ഞു.
ദേശാഭിമാനി 100611

ഹുസൈന്‍ മടങ്ങുമ്പോള്‍
പാബ്ലോ പിക്കാസോയെ സ്പാനിഷ് ചിത്രകാരന്‍ എന്നു വ്യവഹരിക്കുന്നതിലെ അതേ ന്യൂനത തന്നെയാണ് എം എഫ് ഹുസൈനെ ഇന്ത്യന്‍ ചിത്രമെഴുത്തുകാരനെന്നു വിശേഷിപ്പിക്കുന്നതിലുമുള്ളത്. രാജ്യാതിര്‍ത്തികളെ അതിലംഘിച്ചു നില്‍ക്കുന്ന സാര്‍വലൗകികതയുടെ വിശാലതയിലാണ് മഹാന്മാരുടെ സര്‍ഗാത്മക ജീവിതം ഇടംകണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ചിത്രകലയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചയാള്‍ എന്ന ആവര്‍ത്തിക്കപ്പെടുന്ന വിശേഷണം ഹുസൈനെ ഉള്‍ക്കൊള്ളാന്‍ പോന്നതായിരിക്കില്ല. എങ്കിലും ഇന്ത്യ എന്ന വലിയ സംസ്‌കാരിക ഭൂമികയെ ആഴത്തില്‍ അറിയുകയും അതിലൂടെ സ്വയം രൂപപ്പെടുകയും വികസിക്കുകയും ചെയ്ത കലാകാരനായിരുന്നു ഹുസൈന്‍. ഇന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നെത്തി ചിത്രകലയുടെ ആഗോള വിഹാസ്സില്‍ ഹുസൈനോളം തിളങ്ങിനിന്ന കലാകാരന്മാര്‍ സമീപകാല ചരിത്രത്തില്‍ ഇല്ലെന്നുതന്നെ പറയാം. അങ്ങനെയുള്ള ഒരു കലാകാരന് ഈ രാജ്യത്ത് അന്ത്യവിശ്രമമൊരുക്കാന്‍ പോലും നമുക്കായില്ല എന്നത് ഇന്ത്യക്കാര്‍ എന്ന് അഭിമാനിക്കുന്ന ഓരോരുത്തരേയും വേദനിപ്പിക്കേണ്ടതുതന്നെയാണ്.
ഏതു കലാസൃഷ്ടിയെയും പോലെ എം എഫ് ഹുസൈന്റെ രചനകളും ആസ്വാദനത്തിന്റെ തുറസ്സായ സാധ്യതകളാണ് അനുവാചകനുമുന്നില്‍ തുറന്നിടുന്നത്. ആസ്വാദന ബോധത്തിന്റെയും പരിചയത്തിന്റെയും പഠനത്തിന്റെയുമൊക്കെ അളവനുസരിച്ച് ഓരോ കലാസൃഷ്ടിയും ഓരോന്നായി അനുവാചകന് ബോധ്യപ്പെടുന്നു. സൃഷ്ടി പൂര്‍ത്തിയാവുന്നതോടെ സ്രഷ്ടാവ് ഇല്ലാതായെന്നും പിന്നെയുള്ളത് അനുവാചകന്‍ മാത്രമാണെന്നുമുള്ള കലാസിദ്ധാന്തങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ കലയെക്കുറിച്ചും കലാസൃഷ്ടിയെക്കുറിച്ചും പ്രാഥമിക ധാരണപോലുമില്ലാത്ത ലളിതബുദ്ധികള്‍ കലാകാരനെ വിലയിരുത്തുന്നതിലെ അബദ്ധമാണ് എം എഫ് ഹുസൈന്റെ സ്വയം പ്രഖ്യാപിത നാടുകടത്തില്‍ എത്തിച്ചത്. ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ചെന്നായിരുന്നു വര്‍ഗീയഭ്രാന്തു പിടിച്ചവര്‍ ഹുസൈനെതിരെ ഉയര്‍ത്തിയ ആക്ഷേപം. ഇതിനെത്തുടര്‍ന്ന് നിയമനടപടികളുടെ പ്രവാഹം തന്നെ അദ്ദേഹത്തിനെതിരെയുണ്ടായി. ഇതുംപോരാഞ്ഞ് അവര്‍ ഹുസൈനെതിരെ വധഭീഷണി മുഴക്കി, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നശിപ്പിച്ചു. ഹുസൈനെ രാജാ രവിവര്‍മ പുരസ്‌കാരം നല്‍കി ആദരിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും കലയെ മനസ്സിലാക്കാനാവാത്ത മൗലികവാദികള്‍ രംഗത്തുവന്നു. നാട്ടില്‍ സ്വസ്ഥതയില്ലാതെ വന്നപ്പോഴാണ് അദ്ദേഹം ഇന്ത്യ വിട്ടതും ഖത്തര്‍ പൗരത്വം സ്വീകരിച്ചതും. ആ വലിയ കലാകാരനെ സ്‌നേഹിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു അത്.
മതസാരങ്ങളെ ആഴത്തില്‍ പഠിക്കുകയും അവയെ ആദരിക്കുകയും ചെയ്തിരുന്നയാളാണ് ഹുസൈനെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. താനൊരു വിശ്വാസിയാണെന്നും എന്നാല്‍ ഭക്തിനിര്‍ഭരനായ വിശ്വാസി എന്നതിനേക്കാള്‍ നല്ലൊരു മനുഷ്യന്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഹുസൈന്‍ തന്നെ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ ചിത്രീകരിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ തീര്‍ത്തും തെറ്റായി മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയാണ് സംഘപരിവാറും മറ്റ് വലതുപക്ഷ സംഘടകളും ചെയ്തത്. അവരില്‍നിന്ന് അദ്ദേഹത്തിന് വേണ്ട സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞുമില്ല. ഇന്ത്യയിലേയ്ക്കു തിരിച്ചുവരണമെന്നും അവസാന നാളുകള്‍ നാട്ടില്‍ ചെലവഴിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചുനല്‍കാന്‍ പോലും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കായില്ല. വേദനാനിര്‍ഭരമായ ഈ മടക്കത്തിന്റെ വേളയിലെങ്കിലും അദ്ദേഹത്തോട് തെറ്റു ചെയ്തവര്‍ അതേറ്റു പറഞ്ഞത് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ കളങ്കം മായ്ചുകളയാന്‍ തയ്യാറാവണം. അല്ലാത്തപക്ഷം ഹുസൈന്‍ എന്ന മഹാനായ കലാകാരനോട് ചെയ്ത അക്ഷന്തവ്യമായ അപരാധത്തിന്റെ മുറിവുകള്‍, നമ്മുടെ സാസ്‌കാരിക ജീവതത്തെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും.
janayugom editorial 100611

Tuesday, March 9, 2010
Husain’s citizenship issue - Sad Day for Our Democracy
IN the wake of the news report that appeared in The Hindu on February 27, to the effect that M F Husain has been offered honorary citizenship of Qatar, the Safdar Hashmi Memorial Trust has re-issued the letter it had sent on November 15, 2006 to the then president of India, Dr A P J Abdul Kalam. So far, the SAHMAT says, it has not received an acknowledgement of or any response to the said communication. It is a sad day for our democracy when an artist of the stature of Husain might change his citizenship. The letter, the text whereof follows, speaks for itself.
We, the undersigned, write to you to suggest that the arts and the nation would be made proud if the contribution of the distinguished artist, Maqbool Fida Husain, is recognised in the form of the highest award of the land: India’s Bharat Ratna.
M F Husain has received national and international recognition in abundance; it remains for him to join the constellation of Bharat Ratna awardees --- Satyajit Ray, M S Subbalakshmi, Ravi Shankar, Bismillah Khan, Lata Mangeshkar --- to become one the most treasured artists of this country. A large number of artists, art historians and critics, as well as spectators in the general public, believe that M F Husain, the 91-year-old painter and filmmaker, most fully belongs to this constellation.
The Indian civilisation, in all its diversity, has been Husain’s basic inspirational project. Since the year of Independence, through the Nehruvian decades and thereon, cognisant of all the challenges involved in nation-building, Husain has been steadfast in maintaining a most affirmative relationship with the Indian people’s consciousness of their national identity. Through him, we have learned to address a whole gamut of issues pertaining to the interactive dynamic of modernity with the country’s many-layered art and culture.
We believe that he has made a signal contribution in reworking the aesthetic traditions of India including especially the tradition of iconographic innovation. He is among those few modern artists who have focused on mythological and epic narratives, and, for over half a century, he has painted themes from the epics in literally thousands of paintings and drawings. This alone speaks of his passion for these narratives and, further, of his understanding that their literary, performing and visual form has changed through the centuries, and therefore carries the mandate for new articulations within the contemporary.
Equally important, these series of Husain paintings have been shown in urban and rural sites through unique modes of public dissemination. And it speaks of the generous comprehension of this project by viewers all over India, viewers who cut across barriers of class and culture, that they have been received with the affectionate regard and playful participation they require.
Posterity will certainly name Husain as one of the most prominent post-independence artists to shape the contemporary in the spirit of a living and changing tradition. More than any other modern artist in India, he has understood how a syncretic civilisation and the dynamics of a multi-ethnic, multi-religious nation have together prompted these interpretations and empowered the community of artists to evolve a uniquely modern language consistent with the complexity of these civilisational narratives.
Indeed, Husain is such an iconic figure that we could use the very iconography of Maqbool Fida Husain, of the person himself, to forward ideas about Indian visual culture in the framework of a dynamic public sphere. Already, his life and work are beginning to serve as an allegory for the changing modalities of the secular in modern India --- and the challenges that the narrative of the nation holds for many of us. This is the opportune, and crucial, time to honour him for his dedication and courage to the cultural renaissance of his beloved country.
Signatories to the letter included Vivan Sundaram, Ashok Vajpeyi, Gulam Mohammed Sheikh, Krishen Khanna, Ram Rahman, M K Raina, Geeta Kapur, Arpita Singh, A Ramachandaran, Aditi De, Akbar Padamsee, Alaknanda Patel, Amit Judge, Amiya Bagchi, Aneesh Pradhan, Anil Chandra, Anuradha Kapur, Arun Vadhera, Ashutosh Gowarikar, Astad Deboo, Atul Bhalla, Atul Tiwari, Aziz Mirza, Bal Chabda, Balkrishan Doshi, Bharati Kher, Bhaskar Chandavarkar, C P Chandrasekhar, D N Jha, Dadi Pudumjee, Dadiba Pundole, Dolly Narang, E Alkazi, Gayatri Sinha, Geeta Mehra, Gitanjali Shree, Indira Chandrasekhar, Indra Pramit Roy, Irfan Habib, Javeed Alam, Jayati Ghosh, Jitish Kallat, Jogen Chowdhury, Jyotindra Jain, K Bikram Singh, K G Subramanyan, K T Ravindran, Kedar Nath Singh, Kekoo Gandhy, Khorsheed Gandhy, Krishen Baldev Vaid, Kumar Shahani, Kundan Shah, Laxma Gaud, Madangopal Singh, Madhu Prasad, Madhukar Upadhyaya, Malini Bhattacharya, Mani Kaul, Maya Rao, Mira Nair, Mihir Bhattacharya, Mrinalini Mukherjee, Muzaffar Ali, Nadira Babbar, Nagji Patel, Nalini Malani, Namwar Singh, Navjot Altaf, Neelam Man Singh, Nilima Sheikh, Paramjit Singh, Paritosh Sen, Parthiv Shah, Prabhat Patnaik, Prasanna, Pushpamala N, Rafeeq Elias, Raj Babbar, Raj Rewal, Rajeev Bhargava, Rajendra Yadav, Rajinder Arora, Rajiv Sethi, Ram Kumar, Ramgopal Bajaj, Ranbir Kaleka, Reene Saini Kallat, Renu Modi, Saeed Mirza, Sangita Jindal, Sashi Kumar, Sasidharan Nair M, Shashi Tharoor, Sheba Chhachhi, Shireen Gandhi, Shireen Moosvi, Shubha Mudgal, Shyam Benegal, Sohail Hashmi, Subodh Gupta, Sudhir Chandra, Sudhir Mishra, Sudhir Patwardhan, Sukumar Muralidharan, Suresh B V, Teesta Setalvad, Tyeb Mehta, U R Ananthamurthy, Veer Munshi, Vidya Shah, Vijay Bagodi, Virendra Saini and Zarina Hashmi.
people's democracy

Friday, February 26, 2010
എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം
ജന്മനാട്ടില്‍ അഭയമില്ല; എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം
ഹിന്ദുത്വ ഭീകരരുടെ നിരന്തര വേട്ടയാടല്‍മൂലം പിറന്ന മണ്ണില്‍ കാല്‍ കുത്താനാകാതെ വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന ഇന്ത്യന്‍ ചിത്രകലാ ചക്രവര്‍ത്തി എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം നല്‍കുന്നു. ഇന്ത്യയുടെ മതേതര കലാപാരമ്പര്യത്തിന്റെ യശസ്സ് ലോകമെങ്ങും പ്രചരിപ്പിച്ച തൊണ്ണൂറ്റഞ്ചുകാരനായ വിഖ്യാത കലാകാരന്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മാതൃരാജ്യത്തിന്റെ പൌരത്വം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന ഈ ആദരം സ്വീകരിക്കുന്നത്. ഹുസൈന്റെ അപേക്ഷയില്ലാതെതന്നെ ഖത്തര്‍ രാജകുടുംബം സ്വമേധയാ അദ്ദേഹത്തിന് പൌരത്വം നല്‍കുന്ന കാര്യം 'ദി ഹിന്ദു' പത്രാധിപര്‍ എന്‍ റാം ആണ് വ്യാഴാഴ്ച ഇന്ത്യന്‍ ജനതയെ അറിയിച്ചത്. ലോകം ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്ന ശൈലിയില്‍ രചിച്ച കുതിരയുടെ ചിത്രത്തിനു താഴെ കൈയൊപ്പ് ചാര്‍ത്തി ഹുസൈന്‍ അയച്ച അഞ്ചുവരി ഇംഗ്ളീഷ് കുറിപ്പും 'ഹിന്ദു' പ്രസിദ്ധീകരിച്ചു. വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍, ചിത്രകാരി അഞ്ജലി ഇള മേനോന്‍ തുടങ്ങിയവര്‍ ഖത്തര്‍ സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. ഇന്ത്യ ഇരട്ട പൌരത്വം അനുവദിക്കാത്തതിനാല്‍ ഹുസൈന് ഇനി 'വിദേശ ഇന്ത്യന്‍ പൌരന്‍' എന്ന വിഭാഗത്തില്‍ മാതൃരാജ്യത്തിന്റെ ആലങ്കാരിക പൌരത്വത്തിനേ അര്‍ഹതയുണ്ടാകൂ. ഹിന്ദുത്വവാദികളില്‍ നിന്നുള്ള ഭീഷണി ശക്തമായതിനെത്തുടര്‍ന്ന് 2006 മുതല്‍ ദുബായിലും ലണ്ടനിലുമായി കഴിയുകയാണ് ഹുസൈന്‍. രാജ്യത്തിന്റെ ഏറ്റവും വലിയ അഭിമാനമായ കലാകാരനെ സംരക്ഷണം ഉറപ്പുനല്‍കി തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ശ്രമിച്ചില്ല. ഹിന്ദു ഫാസിസ്റ്റുകളുടെ പ്രീതി നഷ്ടപ്പെടാതിരിക്കാനാണ് ഹുസൈന്‍ പുറത്തുനില്‍ക്കട്ടെ എന്ന നിലപാട് ഇന്ത്യാഗവമെന്റ് എടുത്തത്. വിമര്‍ശത്തില്‍നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ള, ഇന്ത്യ ഹുസൈന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് പ്രസ്താവിച്ചു. ഹുസൈന്‍ തിരിച്ചുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
1970കളില്‍ വരച്ച ഹിന്ദുദേവതകളുടെ ചിത്രങ്ങളെ വിമര്‍ശിച്ച് 1996ല്‍ ഒരു ഹിന്ദി മാസികയാണ് വര്‍ഗീയവാദികളുടെ ഹുസൈന്‍ വേട്ടയ്ക്ക് തിരികൊളുത്തിയത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പിന്നീട് നൂറുകണക്കിനു കേസ് ഹുസൈനെതിരെ ഫയല്‍ ചെയ്യപ്പെട്ടു. പല കോടതികളിലായി കുറഞ്ഞത് 900 കേസുണ്ടെന്നാണ് കണക്കാക്കുന്നത്. മതഭ്രാന്തന്മാര്‍ ഹുസൈനെ അവഹേളിക്കുന്നതും അദ്ദേഹത്തിന്റെ പ്രദര്‍ശനങ്ങള്‍ അലങ്കോലപ്പെടുത്തുന്നതും പതിവായി. ബിജെപി സര്‍ക്കാരും തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാരും അതിക്രമം തടയാന്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് ഹുസൈന്‍ രാജ്യം വിട്ടത്. ഇപ്പോഴും വിശ്രമമില്ലാതെ കലാസപര്യയില്‍ മുഴുകുന്ന ഹുസൈന്‍ വലിയ ക്യാന്‍വാസുകളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു. ചില്ലുശില്‍പ്പങ്ങളുമുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍, അറബി നാഗരിക ചരിത്രങ്ങള്‍ പ്രതിപാദിക്കുന്ന രണ്ട് പ്രോജക്ടിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. ഖത്തര്‍ രാജ്ഞി ഷെയിഖാ മുസ ബിന്ത്നസര്‍ അല്‍ മിസ്നദാണ് അറബ് നാഗരിക ചരിത്ര ദൌത്യം ഏല്‍പ്പിച്ചത്. ഹുസൈന്‍ തിരിച്ചുവരുന്നതിന് എതിരല്ലെന്നും എന്നാല്‍ അദ്ദേഹം മാപ്പുപറയണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് തിരുവനന്തപുരത്ത് പറഞ്ഞു.
ഹുസൈനെ വേട്ടയാടിയവര്‍ക്ക് സമൂഹം മാപ്പുനല്‍കില്ല: കെ എന്‍ പണിക്കര്‍
എം എഫ് ഹുസൈനെപ്പോലെ വിശ്രുതനായ ഒരു കലാകാരനെ വേട്ടയാടി മറ്റൊരു രാജ്യത്തെ പൌരത്വം സ്വീകരിക്കാനിടയാക്കിയവര്‍ക്ക് സമൂഹം മാപ്പുനല്‍കില്ലെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഹുസൈന്റെ ഖത്തര്‍ പൌരത്വം സംബന്ധിച്ച് 'ദേശാഭിമാനി'യോട് പ്രതികരിക്കുകയായിരുന്നു. എം എഫ് ഹുസൈന് ഖത്തര്‍ പൌരത്വം സ്വീകരിക്കേണ്ടി വന്ന സാഹചര്യത്തെ വിമര്‍ശിക്കാന്‍ മതിയായ വാക്കുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയുടെ ആധുനികകാല കലാകാരന്മാരില്‍ അഗ്രഗണ്യനെന്നു വിശേഷിപ്പിക്കാവുന്ന ഹുസൈന് സ്വന്തം നാട്ടിലേക്കു മടങ്ങിവരാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടാക്കിയവരെ ഭാരതീയരെന്നു വിളിക്കാന്‍ ലജ്ജതോന്നുന്നു. വര്‍ഗീയവാദികള്‍ ഒരു രാജ്യത്തിന്റെ സ്വാഭിമാനത്തെ എങ്ങനെ കളങ്കപ്പെടുത്തുന്നു എന്നതിന്റെ മകുടോദാഹരണമാണ് ഇത്. ഒരു സമൂഹത്തില്‍ വികല മനോഭാവമുള്ളവര്‍ ഉണ്ടായിക്കൂടെന്നില്ല. ഹുസൈനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഘപരിവാര്‍ നേതാക്കളും കാലാള്‍പ്പടയും ഈ ഗണത്തില്‍പ്പെടുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പൌരാവകാശങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി എടുക്കാന്‍ കഴിയാത്ത ഭരണകൂടത്തിന്റെ അനാസ്ഥ അക്ഷന്തവ്യമാണെന്ന് കെ എന്‍ പണിക്കര്‍ പറഞ്ഞു.
ദേശാഭിമാനി 260210

Subscribe to:
Posts (Atom)