Showing posts with label മാധ്യമനുണകൾക്കെതിരെ കൂട്ടായ്മ. Show all posts
Showing posts with label മാധ്യമനുണകൾക്കെതിരെ കൂട്ടായ്മ. Show all posts

Sunday, November 1, 2020

"തീപിടിത്തം' വച്ച്‌ കത്തിച്ചു; കേരളമാകെ ഞെട്ടി

സെക്രട്ടറിയറ്റിലെ തീപിടിത്തത്തിന്റെ വാർത്ത മാധ്യമങ്ങൾ നൽകിയത്‌ ഫയലുകൾ കത്തിക്കാൻവേണ്ടി ആരോ തീകൊടുത്തതാണെന്ന സൂചന നൽകിയായിരുന്നു. ചീഫ്‌ സെക്രട്ടറിയെവരെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വാർത്ത. തീപിടിത്തത്തിന്റെ പിറ്റേന്ന്‌ മനോരമയുടെ മുഖ്യവാർത്ത ‘ഉത്തരവാദി ഫാൻ ’ എന്നായിരുന്നു. ഇടിമിന്നലേറ്റ്‌ സ്വിച്ച്‌ കേടായതായും അട്ടിമറിയാണെന്നുമുള്ള രീതിയിൽ വാർത്ത നൽകി. ബിജെപിയും യുഡിഎഫും അത്‌ ഏറ്റെടുക്കുകയും ചെയ്‌തു.

ഇത് സെക്രട്ടറിയേറ്റിലെ തീപിടുത്തം അല്ല. കോൺഗ്രസ്, ബി.ജെ.പി കൂട്ടുകെട്ട് കത്തിച്ച കടലാസാണ്. തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദ്യേശിച്ച് ഈ ചിത്രം മുൻപേജിൽ ഇട്ട മാധ്യമധർമ്മം

2019 ആഗസ്‌ത്‌ 16:

ആലപ്പുഴ ചേർത്തല സൗത്ത്‌ പഞ്ചായത്തിലെ ആറാം വാർഡ്‌ അംബേദ്‌കർ ഗ്രാമത്തിലെ  ദുരിതാശ്വാസ ക്യാമ്പ്‌. വൈകിട്ട്‌ ചാനലുകളിൽ ഒരു ബ്രേക്കിങ്‌‌ ന്യൂസ്‌.

"ദുരിതാശ്വാസ ക്യാമ്പിൽ സിപിഐ എം നേതാവിന്റെ പണപ്പിരിവ്‌!'

കേരളമാകെ ഞെട്ടി. വ്യാപകമായ പ്രതികരണം വരുന്നു. പ്രളയദുരിതാശ്വാസ പ്രവർത്തനം അവതാളത്തിലാക്കിയ പാർടിയായി സിപിഐ എമ്മിനെ ചിത്രീകരിക്കുന്നു. പണപ്പിരിവ്‌ നടത്തിയ സിപിഐ എം കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ അഴിമതിയുടെ രാജാവായും വിചാരണ ചെയ്യുന്നു.

ആന്റി ക്ലൈമാക്‌സ്

പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയാണ്‌ സിപിഐ എം നേതാവുകൂടിയായ ഓമനക്കുട്ടൻ. ക്യാമ്പിലേക്ക്‌ പച്ചക്കറി സാധനങ്ങൾ എത്തിച്ച ഓട്ടോയ്‌ക്ക്‌ 200 രൂപയായി. പാവത്തിന്റെ കൈയിൽ ആകെയുണ്ടായിരുന്നത്‌ 130 രൂപ മാത്രം! ബാക്കി വേണ്ട 70 രൂപയ്‌ക്കായി ക്യാമ്പിലുണ്ടായിരുന്ന ഏഴ്‌ പേരോട്‌ 10 രൂപ വീതം കലക്ട്‌ ചെയ്‌തതാണ്‌, കേരളമാകെ ചർച്ചയാക്കിയ പണപ്പിരിവാക്കി മാറ്റിയത്‌. 10 രൂപ വീതം വാങ്ങുന്നത്‌, സമീപത്തുണ്ടായിരുന്ന ആർഎസ്‌എസ്‌ പ്രവർത്തകൻ മൊബൈലിൽ പകർത്തി ചാനലുകാർക്ക്‌ നൽകുകയായിരുന്നു. ഒന്ന്‌ ക്രോസ്‌ ചെക്ക്‌ പോലും ചെയ്യാതെ ചാനലുകാർ ബ്രേക്കിങ്‌‌ ന്യൂസാക്കി.

പച്ചക്കറി എത്തിക്കാനുള്ള വാഹനവാടകയ്‌ക്ക്‌ പുറമേ, വൈദ്യുതിയില്ലാത്ത ഹാളിലേക്ക്‌, സമീപത്തെ സ്വകാര്യവ്യക്തിയുടെ വീട്ടിൽനിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള ചാർജും പിരിവായി എടുക്കുന്നുണ്ടെന്ന്‌ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി.‌ വിവാദത്തിൽ ഓമനക്കുട്ടനോട്‌ മാപ്പ്‌‌ ചോദിച്ച്‌ അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി വേണു ഫെയ്‌സ് ബുക്ക് പോസ്റ്റിൽ എഴുതി. തന്റേതല്ലാത്ത കുറ്റമായിട്ടും മാധ്യമവിചാരണയിൽ, മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്ഥൻ മാപ്പു പറഞ്ഞു. നമ്മുടെ മാധ്യമങ്ങളുടെ പഴയ രേഖകളിൽ ഓമനക്കുട്ടൻ ഇപ്പോഴും കള്ളൻ; എഴുപതു രൂപയുടെ കള്ളൻ!.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

പിഎസ്‌സിക്കുമേലും നുണവാർത്തകൾ

 ● നുണ 1

● പിഎസ്‌സിയെ നോക്കുകുത്തിയാക്കി പുറംവാതിൽ നിയമനം നടത്തുന്നു

യാഥാർഥ്യം

എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം താൽക്കാലിക നിയമനം 2020–-21ൽ മൂന്നിലൊന്നോളമായി കുറഞ്ഞു. താൽക്കാലികമായി നിയമിച്ചത്‌ 11,674 പേരെ മാത്രം. യുഡിഎഫ്‌ ഭരണകാലത്ത്‌ താൽക്കാലിക ജീവനക്കാരുടെ എണ്ണം 2011-–-12ൽ 31,899ഉം 2012–-13ൽ 25,136ഉം ആയിരുന്നു. വിവിധ മേഖലയിൽ എൽഡിഎഫ്‌ സർക്കാർ 15000ലേറെ പുതിയ തസ്‌തിക  സൃഷ്ടിച്ചു. കമ്പനി, ബോർഡ്, കോർപറേഷൻ തുടങ്ങിയ 52 സ്ഥാപനത്തിലെ നിയമനം പിഎസ്‌സിക്ക് വിട്ട്‌ നിയമന ചട്ടം രൂപീകരിച്ചതും എൽഡിഎഫ്‌ സർക്കാരാണ്‌.

● നുണ 2

● പിഎസ്‌സിയിൽ നിയമനനിരോധനം ഏർപ്പെടുത്തിയിരുക്കുന്നു

യാഥാർഥ്യം

പിഎസ്‌സിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമനം നൽകിയ കാലഘട്ടമാണ് ഇത്‌. ആകെ നിയമനം ഒന്നര ലക്ഷത്തോളം. ഈവർഷം കോവിഡ്‌ പ്രതിസന്ധിയിൽപ്പോലും പിഎസ്‌സിയുടെ പ്രവർത്തനം മുടങ്ങിയില്ല. സെപ്‌തംബർവരെ അയച്ചത്‌ 20,842 നിയമനശുപാർശ. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട്‌ ചെയ്യാൻ വകുപ്പുമേധാവികൾക്ക്‌ സർക്കാർ നിർദേശം.

● നുണ 3

● യന്ത്രം റീഡ്‌ ചെയ്യാതെ നിരസിച്ച ഒഎംആർ ഷീറ്റുകൾ മൂല്യനിർണയം നടത്താൻ 21 പേരെ നിയോഗിച്ച ആഭ്യന്തര ഉത്തരവ്‌ ചോർത്തി,  കെഎഎസ്‌ പരീക്ഷയുടെ മൂല്യനിർണയത്തിൽ ക്രമക്കേട്‌   

യാഥാർഥ്യം

യന്ത്രം നിരസിക്കുന്ന ഷീറ്റുകൾ മാനുവലായി നോക്കുന്നതോ അതിന്‌ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതോ ആദ്യമല്ല. എല്ലാ പരീക്ഷയിലും ഒഎംആർ ഷീറ്റ് സ്‌കാൻ ചെയ്യുമ്പോൾ മൂന്നു ശതമാനംവരെ യന്ത്രം നിരസിക്കാറുണ്ട്. അവ യന്ത്രസഹായമില്ലാതെ മൂല്യനിർണയം നടത്തുകയാണ്‌ പതിവ്. ഉദ്യോഗാർഥിയുടെ വിവരങ്ങളുള്ള പാർട്ട്‌ എ ഷീറ്റ് കീറിയെടുത്ത്‌ മറ്റൊരു സെക്‌ഷനിൽ സൂക്ഷിക്കും. പാർട്ട്‌ ബി ഷീറ്റ് ഫോൾസ് നമ്പരിട്ടാണ്‌ മൂല്യനിർണയത്തിന് അയക്കും. ഇത് ആരുടെയാണെന്ന്‌ കണ്ടെത്തി കൃത്രിമം നടത്താനാകില്ല.

മനോരമയുടെ പാളിപ്പോയ ഫോട്ടോഷോപ്‌‌! ഞങ്ങൾക്ക്‌ എന്ത്‌ ലൈഫ്‌!; കിടപ്പാടവും മുടക്കും

പൂന്തുറയിൽ കോവിഡ്‌ വ്യാപനം ശക്തമായപ്പോൾ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ്‌ നേതാക്കൾ ജനങ്ങളെ തെരുവിലിറക്കിയതിനെ മനോരമ അടക്കമുള്ള മാധ്യമങ്ങൾ ആഘോഷിച്ചു. എംഎൽഎ  യും കോൺഗ്രസ്‌ നേതാക്കളുമാണ്‌ ജനങ്ങൾ തെരുവിൽ ഒത്തുകൂടാൻ പ്രേരിപ്പിച്ചതെങ്കിലും അക്കാര്യം മറച്ചുവച്ച്‌ സർക്കാരിനെ അടിക്കാനുള്ള വടിയാക്കി മാറ്റുകയായിരുന്നു മനോരമ. അതിനായി ചിത്രം വെട്ടിമാറ്റിയും കൂട്ടിച്ചേർത്തും വാർത്ത സൃഷ്ടിച്ചു. “മുന്നിട്ടിറങ്ങി സിപിഎം നേതാക്കളും; പ്രതിപക്ഷമെന്ന ആരോപണം പാളി’ എന്നായിരുന്നു  തലക്കെട്ട്‌. എന്നാൽ, പത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം പൂന്തുറക്കാർ തന്നെ വാർത്ത പൊളിച്ചടുക്കി.

ഇടതു നേതാക്കളായ ബെയ്‌ലിൻ ദാസും ബേബി മാത്യുവും സമരമുഖത്തെന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ്‌ വാർത്തയ്‌ക്ക്‌ ബലമേകാൻ മനോരമ നൽകിയത്‌. കോൺഗ്രസ്‌ നേതാക്കൾ തെരുവിലിറക്കിയ ജനങ്ങളെ പള്ളിവികാരി, ഡിസിപി എന്നിവർക്കൊപ്പം ചേർന്ന്‌ അനുനയിപ്പിക്കാനാണ്‌ ഇടതു നേതാക്കൾ മുന്നിട്ടിറങ്ങിയത്‌. ഇവരുടെ ചിത്രം വെട്ടിമാറ്റി സമരക്കാർക്കൊപ്പമാക്കി ഫോട്ടോഷോപ്‌ അഭ്യാസമാണ്‌ മനോരമ പുറത്തെടുത്തത്‌. എന്നാൽ, യഥാർഥ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ്‌ മനോരമയുടെ ദുഷ്ടലാക്ക്‌ പുറംലോകം അറിഞ്ഞത്‌.

ബെയ്‌ലിൻ ദാസ്‌ പള്ളി വികാരിക്കൊപ്പവും ബേബി മാത്യൂ ഡിസിപിക്കൊപ്പവും നിന്ന്‌ ജനങ്ങളെ അനുനയിപ്പിക്കുന്ന ചിത്രങ്ങളാണ്‌ പത്രം വ്യാജഅടിക്കുറിപ്പോടെ വായനക്കാരിലെത്തിച്ചത്‌. വി എസ്‌ ശിവകുമാർ എംഎൽഎയും കോൺഗ്രസ്‌ നേതൃത്വവും പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ അണിനിരത്തുക മാത്രമല്ല, ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും ആക്രമിക്കാനും തയ്യാറായി. എന്നാൽ, അടുത്ത ദിവസം വസ്‌തുത മനസ്സിലാക്കിയ പൂന്തുറക്കാർ ആരോഗ്യ പ്രവർത്തകരെ പുഷ്‌പവൃഷ്ടിയോടെയാണ്‌ പൂന്തുറയിലേക്ക്‌ ആനയിച്ചത്‌

ഞങ്ങൾക്ക്‌ എന്ത്‌ ലൈഫ്‌!; കിടപ്പാടവും മുടക്കും

‘ലൈഫ്‌’ എന്നാൽ തലചായ്‌ക്കാനിടമില്ലാത്ത ലക്ഷങ്ങൾക്ക്‌ അടച്ചുറപ്പുള്ള ഭവനം ഒരുക്കുന്ന പദ്ധതിയാണ്‌. രണ്ടര ലക്ഷത്തോളം നിരാലംബർക്കാണ്‌ സർക്കാർ അടച്ചുറപ്പുള്ള വീടൊരുക്കിയത്‌. എന്നാൽ വടക്കാഞ്ചേരി ഭവന സമുച്ചയം നിർമാണത്തിന്‌ കരാർ കമ്പനി കമീഷൻ നൽകിയെന്ന്‌ ആരോപിച്ച്‌ ഈ മഹത്തായ  പദ്ധതി തകർക്കുകയാണ്‌ ചില മാധ്യമങ്ങൾ. ഇതിനായി മാധ്യമങ്ങൾ വടക്കാഞ്ചേരി ഭവന സമുച്ചയത്തെ വിട്ട്‌ ലൈഫ്‌ അഴിമതി എന്ന്‌ പാടി. ഒടുവിൽ ഹൈക്കോടതിയിൽനിന്ന്‌ തിരിച്ചടി നേരിട്ടപ്പോഴും തിരുത്താൻ തയ്യാറായില്ല.

വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കാൻ യുഎഇ ആസ്ഥാനമായ റെഡ്‌ ക്രസന്റുമായാണ്‌ ലൈഫ്‌ കരാർ ഒപ്പിട്ടത്‌. റെഡ്‌ ക്രസന്റ്‌ നേരിട്ട്‌ ഭവന സമുച്ചയം നിർമിക്കുമെന്നായിരുന്നു വാഗ്‌ദാനം. അതനുസരിച്ച്‌ യൂണിടാക്‌, സൈൻ വെൻച്വേർസ്‌ എന്നിവയുമായി റെഡ്‌ ക്രസന്റ്‌ നിർമാണ കരാർ ഒപ്പിട്ടു. ഇതിൽ യൂണിടാക്‌ കമ്പനി സ്വപ്‌ന , സന്ദീപ്‌ നായർ ഉൾപ്പെടെയുള്ളവർക്ക്‌ കമീഷൻ നൽകിയെന്നാണ്‌ പരാതി. ഈ പരാതിയിൽ വിജിലൻസ്‌ അന്വേഷണം ആരംഭിച്ചു. അതിനിടെ കോൺഗ്രസ്‌ എംഎൽഎ അനിൽ അക്കരയുടെ പരാതിയിൽ സിബിഐ കേസെടുത്തു.

ഈ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ പോയി. ലൈഫിനെ പ്രതി ചേർത്തത്‌ തെറ്റാണെന്ന്‌ ഹൈക്കോടതി വിധിച്ചു. മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ നുണക്കോട്ട ഇതോടെ തകർന്നു. സർക്കാരിന്റെ നാല്‌ മിഷനുകളിൽ ഒന്നാണ്‌ ലൈഫ്‌ പദ്ധതി. ഈ പദ്ധതി തകർക്കുക എന്നതാണ്‌ പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അതിന്‌ ലഭിച്ച ആയുധമായിരുന്നു വടക്കാഞ്ചേരി ഭവന സമുച്ചയം.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

നുണകള്‍ വീഴും നമ്മള്‍ വാഴും: മാധ്യമനുണകളുടെ പെരുമഴക്കാലം

ചരിത്രത്തിൽ ഒരിക്കലും ദൃശ്യമാകാത്ത മാധ്യമനുണകളുടെ പെരുമഴക്കാലമാണിത്‌. ഇല്ലാക്കഥകളും മൊഴികളും മെനഞ്ഞെടുത്ത്‌ സംസ്ഥാന സർക്കാരിനെതിരായ രാഷ്‌ട്രീയക്കളിക്ക്‌ പ്രതിപക്ഷത്തിനും ബിജെപിക്കും എരിവും വീര്യവും പകരുകയാണ്‌ മാധ്യമങ്ങൾ. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തതിനാൽ നുണക്കോട്ടകൾ കെട്ടിയുയർത്താനുള്ള വല്ലാത്ത ആവേശമാണ്‌. പത്രങ്ങളും ചാനലുകളും അതിന്‌ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു. എല്ലാവരുടെയും  ലക്ഷ്യം ഒന്നാണ്‌. സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളെ തമസ്‌കരിക്കുകയും തൂണിലും തുരുമ്പിലും സർക്കാർവിരുദ്ധ വാർത്തകൾ കുത്തിനിറയ്‌ക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ്‌ വലിയ വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമുള്ളത്‌.

എത്രയെത്ര കുരുക്കകൾ,എത്രയെത്ര സൂചനകൾ...

സ്വർണക്കടത്ത്‌ കേസിന്റെ തുടക്കംമുതൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ അതുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മാധ്യമങ്ങൾ. അന്വേഷണ ഏജൻസികൾ അതിൽ നിരാശരായിട്ടും തളരാതെ മുന്നേറുകയാണ്‌ ചില മാധ്യമങ്ങൾ. പ്രതികളുടെ മൊഴികളെ ആധാരമാക്കി വ്യാഖ്യാനങ്ങളും പൊടിപ്പും തൊങ്ങലും ചാർത്തി നിരന്തരം അവതരിപ്പിച്ചു‌. മുഖ്യമന്ത്രിയെവരെ നുണക്കഥകളുടെ ‘കുരുക്കി’ലാക്കി. ഭാവനകൾ പീലിവിടർത്തിയാടിയ നിർമിതകഥകളിൽ ‘സൂചന’കളുടെയും ‘അറിയുന്നു’കളുടെയും കൂമ്പാരം തീർത്തു. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും നിരത്തുന്ന നുണകൾ ഉപ്പുതൊടാതെ ഇപ്പോഴും വിഴുങ്ങുകയാണ്‌ പത്രങ്ങളും ചാനലുകളും.  അതിന്റെ അടിസ്ഥാനത്തിൽ ചാനലുകളിൽ രാത്രി ചർച്ചകൾക്ക്‌ വട്ടം കൂട്ടുന്നു. ചർച്ചയ്‌ക്കിരിക്കുന്ന നിരീക്ഷക വേഷങ്ങൾക്കാകട്ടെ, പ്രഖ്യാപിത സിപിഐ എം വിരുദ്ധതമാത്രം കൈമുതൽ!


ഇനിയും വിളി വരാത്ത മുഖ്യമന്ത്രിയുടെ ഓഫീസ്‌

നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടിയത്‌ ജൂലൈ അഞ്ചിനാണ്‌. സ്വർണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ വിളിച്ചുവെന്നായിരുന്നു ആദ്യത്തെ കള്ളവാർത്ത. കെ സുരേന്ദ്രന്റെ ആരോപണം അതേപടി മനോരമയും മാതൃഭൂമിയും ചാനലുകളും ഏറ്റെടുത്ത്‌ സ്വന്തം നിലയ്‌ക്ക്‌ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ ഒരാളും വിളിച്ചിട്ടില്ലെന്ന്‌ കസ്റ്റംസ്‌ അസിസ്റ്റന്റ്‌ കമീഷണർതന്നെ വെളിപ്പെടുത്തിയിട്ടും പച്ചക്കള്ളം മുള്ളുംമുനയുംവച്ച്‌ ഇപ്പോഴും ആവർത്തിക്കുന്നു‌. അതേസമയം, അക്കാര്യം വ്യക്തമാക്കിയ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ മണിക്കൂറുകൾക്കുള്ളിൽ നാഗ്‌പുരിൽേക്ക്‌ സ്ഥലം മാറ്റി; ഇക്കാര്യം ഈ മാധ്യമങ്ങൾക്കും വാർത്തയായില്ല. ഒരു ചാനലും ചർച്ചചെയ്‌തില്ല.  

കസ്റ്റംസ്‌ പിടിച്ചെടുത്തത്‌ നയതന്ത്ര ബാഗേജ്‌ അല്ലെന്ന്‌ എഴുതിക്കൊടുക്കാൻ സ്വപ്‌ന സുരേഷിന്‌ നിർദേശം നൽകിയ ആർഎസ്‌എസ്‌ ചാനൽ മേധാവി അനിൽ നമ്പ്യാരെ കേന്ദ്ര ഏജൻസികൾ കണ്ട ഭാവമില്ല. സ്വപ്‌നയുമായി ഇദ്ദേഹത്തിനുള്ള വഴിവിട്ട ഇടപാടുകളും ആരും ചികഞ്ഞുനോക്കുന്നില്ല. നയതന്ത്ര ബാഗേജ്‌ അല്ലെന്ന്‌ ആവർത്തിച്ച്‌, നിരന്തരം വാദിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരനോട്‌ അങ്ങനെ പറയുന്നതിന്റെ അടിസ്ഥാനം എന്തെന്ന്‌ ആരും തിരക്കുന്നില്ല;  അന്വേഷണ ഏജൻസികൾക്കും അതിൽ താൽപ്പര്യമില്ല. സർക്കാർവിരുദ്ധ വാർത്തകളിൽ അഭിരമിക്കുന്ന മാധ്യമങ്ങൾ ഇവിടെയും കടുത്ത മൗനത്തിലാണ്‌.

യുഎഇ കോൺസുലേറ്റിൽ പ്രതിപക്ഷനേതാവ്‌ സന്ദർശനം നടത്തിയതും സ്വപ്‌ന സുരേഷിനെ അദ്ദേഹം ഒരുക്കിയ ഇഫ്‌താറിന്‌ ക്ഷണിച്ചതും മാധ്യമങ്ങൾ കണ്ടില്ല. കസ്റ്റംസ്‌ ക്ലിയറൻസ്‌ നൽകി വിട്ടുകൊടുത്ത ഖുർആൻ, യുഎഇ കോൺസുലേറ്റ്‌ ആവശ്യപ്പെട്ട  പ്രകാരം വിതരണംചെയ്‌ത മന്ത്രി കെ ടി ജലീലിന്റെ നടപടി നിരന്തരം ചർച്ചയാക്കി.

കത്തിയത്‌ തീയല്ല, പുക

സെക്രട്ടറിയറ്റിലെ തീപിടിത്തമാണ്‌  സർക്കാരിനെതിരെ പുകമറ തീർക്കാൻ തെരഞ്ഞെടുത്ത മറ്റൊരു സംഭവം. ഫയലുകൾ കത്തിച്ചതാണെന്ന്‌ ബിജെപി പ്രസിഡന്റ്‌ സുരേന്ദ്രനും പിന്നാലെ ചെന്നിത്തലയും ആരോപിച്ചു. ഒപ്പംചേർന്ന്‌ മാതൃഭൂമിയും മനോരമയും പച്ചക്കള്ളം പ്രചരിപ്പിച്ചു. തലസ്ഥാനം കത്തിയെരിഞ്ഞുവെന്നാണ്‌ അന്ന്‌ മാതൃഭൂമി ഒന്നാംപേജിൽ അലങ്കരിച്ചത്‌. എൻഐഎ ആവശ്യപ്പെട്ട ഫയലുകൾ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ കത്തിച്ചുവെന്നാണ്‌ പ്രചാരണത്തിന്റെ മുന. അത്‌ പൂർണമായും പൊളിഞ്ഞിട്ടും അപൂർണമായ പരിശോധനാ റിപ്പോർട്ടുകളുടെ മറപിടിച്ച്‌ ഇപ്പോഴും നുണ ആവർത്തിക്കുന്നു. എന്നാൽ, ആവശ്യപ്പെട്ട രേഖകൾ എല്ലാം കിട്ടിയെന്ന എൻഐഎയുടെ സാക്ഷ്യപത്രം പത്രങ്ങളിൽ‌ വാർത്തയേയായില്ല.

കേരളത്തിൽമാത്രം

സർക്കാരിന്റെ വൻ വികസനപദ്ധതികൾപോലും ജനങ്ങളിൽനിന്ന്‌ മൂടിവയ്‌ക്കാനാണ്‌ പത്രങ്ങളും ചാനലുകളും നിരന്തരം പുകമറ സൃഷ്ടിക്കുന്നത്‌.  സൗജന്യ കോവിഡ്‌ ചികിത്സ ഇന്ത്യയിൽ കേരളത്തിൽമാത്രം. എല്ലാമാസവും  സൗജന്യഭക്ഷ്യ കിറ്റ്‌ കേരളത്തിൽമാത്രം, എല്ലാ മാസവും 20ന്‌ ക്ഷേമ പെൻഷൻ നൽകുന്നത് കേരളത്തിൽമാത്രം‌, നൂറുകണക്കിന്‌ സ്‌കൂളുകൾക്ക്‌ ഹൈടെക്‌ മന്ദിരങ്ങൾ നിർമിച്ചതും കേരളത്തിൽമാത്രം. കോവിഡ്‌ കാലത്ത്‌ ഓൺലൈൻ പഠനം സമൃദ്ധമായി മുന്നേറുന്നത്‌ കേരളത്തിൽമാത്രം, കോവിഡിനെ കൂസാതെ കുട്ടികളുടെ സ്‌കൂൾ ഫൈനൽ പരീക്ഷ നടത്തിയത്‌ കേരളത്തിൽമാത്രം, രണ്ടര ലക്ഷം കുടുംബങ്ങൾക്ക്‌ സ്വന്തം വീട്‌ എന്ന സ്വപ്‌നം സാക്ഷാൽക്കരിച്ചതും കേരളത്തിൽമാത്രം... തീർന്നില്ല, ഇതെല്ലാം ഉൾപ്പേജിൽ ഒറ്റക്കോളം വാർത്തയാക്കി, പെരുംനുണകൾ വെണ്ടയ്‌ക്ക നിരത്തുന്ന മാധ്യമങ്ങളുള്ളതും കേരളത്തിൽമാത്രം!!! •

തൊട്ടുപോലും നോവിക്കില്ല അവരെ

■ കൊച്ചിയിലെ യുവതിയെ ദുബായിലെ രാജ്യാന്തര സമ്മേളനത്തിൽ ഒപ്പം കൂട്ടിയ കേന്ദ്ര മന്ത്രി വി മുരളീധരന്റെ  പ്രോട്ടോകോൾ ലംഘനം. (മനോരമയും മാതൃഭൂമിയും ഇക്കാര്യം ഒന്നാം പേജ്‌ വാർത്തയാക്കാതിരിക്കാൻ  ശ്രദ്ധിച്ചു)

■ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌‌ നൽകാനായി സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷ്‌ ഐ ഫോൺ ആവശ്യപ്പെട്ടുവെന്ന സന്തോഷ്‌ ഈപ്പന്റെ വെളിപ്പെടുത്തൽ

■ മുസ്ലിംലീഗ്‌ എംഎൽഎമാരായ ഇബ്രാഹിം കുഞ്ഞിന്റെ പാലാരിവട്ടം പാലം അഴിമതി

■ ചന്ദ്രിക പത്രത്തിലെ കള്ളപ്പണം വെളുപ്പിക്കൽ  

■ ലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീന്റെ 150 കോടിയുടെ ജ്വല്ലറി തട്ടിപ്പ്‌

■ ലീഗ്‌ എംഎൽഎ കെ എം ഷാജിയുടെ കോഴ ഇടപാടും കള്ളപ്പണ സമ്പാദ്യവും

■ കോൺഗ്രസ്‌ എംഎൽഎ പി ടി തോമസിന്റെ കള്ളപ്പണമിടപാട്‌

■ ചട്ടംലംഘിച്ച്‌ കോൺഗ്രസ്‌ എംഎൽഎ  വി ഡി സതീശൻ  വിദേശ സംഭാവന സ്വീകരിച്ചത്‌

■ സതീശന്റെ സാമൂഹ്യമാധ്യമങ്ങളിലെ അശ്ലീല തെറിവിളി

■ കുമ്മനം രാജശേഖരൻ ഉൾപ്പെട്ട സാന്പത്തിക തട്ടിപ്പ്‌


ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

പൊയ്‌വെടി വയ്‌ക്കും പിറ്റേന്ന്‌ വിഴുങ്ങും

സ്വർണക്കടത്ത്‌ പിടിച്ചയുടൻ പൊലീസ്‌ ഒത്താശയിൽ സ്വപ്‌ന രക്ഷപ്പെട്ടെന്നായിരുന്നു മനോരമ വാർത്ത. ഇതിൽ തൂങ്ങി കോൺഗ്രസ്‌ നേതാക്കൾ തട്ടിവിട്ടത്‌ ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചതുതന്നെ സ്വപ്‌നയ്‌ക്ക്‌ രക്ഷപ്പെടാനാണ്‌ എന്നായിരുന്നു. കോവിഡിനെതിരായ പോരാട്ടത്തെപ്പോലും ദുർബലപ്പെടുത്തുന്ന ഈ നുണയ്‌ക്ക്‌, പക്ഷേ അധികം ആയുസ്സുണ്ടായില്ല.


● ചാരക്കഥയെ വെല്ലുന്ന സ്വർണക്കഥ

പഴയ ചാരക്കഥ റിപ്പോർട്ടുകളെ അനുസ്‌മരിപ്പിച്ച്‌ ജൂലൈ എട്ടിനുതന്നെ മലയാള മനോരമ ആരംഭിച്ച പരമ്പരയിൽ അതേ ശൈലിയിൽ മസാലക്കഥകളുടെ അകമ്പടിയായിരുന്നു. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌നയുടെ വലയിൽ വീണവരിൽ ചില ഐപിഎസുകാരും ഉണ്ടെന്നും ഹോളി ആഘോഷത്തിൽ പങ്കാളിയാക്കുന്നതുമുതൽ കേസ്‌ അട്ടിമറിക്കാൻവരെ ഇവരിൽ ചിലർ മത്സരിച്ചെന്നുമൊക്കെയുള്ള ഉള്ളടക്കത്താൽ സമൃദ്ധം.

● ശാസ്‌ത്രജ്ഞനെ അപമാനിച്ച്‌ വ്യാജചിത്രം

കോവളത്ത്‌ സർക്കാർ സംഘടിപ്പിച്ച ബഹിരാകാശ ഉച്ചകോടിയിൽ സ്വപ്‌ന സുരേഷ്‌ മുഖ്യമന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്ടാവ്‌ എം സി ദത്തന്‌ ഉപഹാരം നൽകിയെന്ന വ്യാജവാർത്തയുമായായിരുന്നു‌ പരമ്പരയുടെ രണ്ടാംഭാഗം‌. ഒപ്പം വ്യാജചിത്രവും. ഐഎസ്‌ആർഒ മുൻ ചെയർമാൻ ജി മാധവൻനായരും പങ്കെടുത്തുവെന്ന്‌ പറഞ്ഞ്‌ വാർത്തയ്‌ക്ക്‌ ആധികാരികത വരുത്താനും ശ്രമിച്ചു. ഉച്ചകോടി ഉദ്‌ഘാടനം ചെയ്‌തത്‌ മുഖ്യമന്ത്രിയാണെന്നുകൂടി പറഞ്ഞുവച്ചു‌.

ബഹിരാകാശ ഉച്ചകോടിയിൽ മോഡറേറ്റർ എന്ന നിലയിൽ ഉപഹാരം നൽകാൻ ഏൽപ്പിച്ചിരുന്നത്‌ എം സി ദത്തനെയായിരുന്നു. അവർക്ക്‌ കൊടുക്കാനുള്ള ഉപഹാരം ഒരു സ്‌ത്രീ (സ്വപ്‌ന) തന്നെ ഏൽപ്പിച്ച ചിത്രമാണ്‌ ക്രോപ്‌ ചെയ്‌ത്‌ പത്രത്തിൽ നൽകിയതെന്ന്‌ ദത്തൻ വിശദമാക്കി. എന്നാൽ, തെറ്റ്‌ മനസ്സിലാക്കിയിട്ടും മനോരമ തിരുത്തിയില്ല.  

● സന്ദീപ്‌ നായരെ സിപിഐ എം അനുഭാവിയാക്കി

സ്വർണക്കടത്തുകേസിൽ പിടിയിലായ സന്ദീപ്‌ നായർ സിപിഐ എം അനുഭാവിയാണെന്ന വാർത്ത നൽകുന്നതിൽ മനോരമ ന്യൂസും ഏഷ്യാനെറ്റും ഒറ്റക്കെട്ടായിരുന്നു. കൈരളി ചാനൽ സന്ദീപിന്റെ അമ്മ ഉഷയുടെ അഭിമുഖം സംപ്രേഷണം ചെയ്‌ത്‌ വ്യാജവാർത്ത പൊളിച്ചു. ഒടുവിൽ ഏഷ്യാനെറ്റ്‌ മേധാവിക്ക്‌ മാപ്പ്‌ പറയേണ്ടിവന്നു.

● ട്രിപ്പിൾ ലോക്‌ഡൗൺ നുണക്കഥ


സ്വർണക്കടത്ത്‌ പിടിച്ചയുടൻ പൊലീസ്‌ ഒത്താശയിൽ സ്വപ്‌ന രക്ഷപ്പെട്ടെന്നായിരുന്നു മനോരമ വാർത്ത. ഇതിൽ തൂങ്ങി കോൺഗ്രസ്‌ നേതാക്കൾ തട്ടിവിട്ടത്‌ ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചതുതന്നെ സ്വപ്‌നയ്‌ക്ക്‌ രക്ഷപ്പെടാനാണ്‌ എന്നായിരുന്നു. കോവിഡിനെതിരായ പോരാട്ടത്തെപ്പോലും ദുർബലപ്പെടുത്തുന്ന ഈ നുണയ്‌ക്ക്‌, പക്ഷേ അധികം ആയുസ്സുണ്ടായില്ല.

● പ്രതികളെ പിടിക്കാത്ത പൊലീസ്‌!

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസിൽ കേരള പൊലീസ്‌ പ്രതികളെ പിടിച്ചുകൊടുത്തില്ല എന്ന തിരക്കഥ സ്വർണക്കള്ളക്കടത്ത്‌ നടന്നശേഷം ആദ്യവാരം തട്ടുപൊളിപ്പൻ വ്യാജവാർത്തയായിരുന്നു. മനോരമ ജൂലൈ എട്ടിന്‌ ഒന്നാം പേജിൽ മുഖ്യവാർത്തയിൽത്തന്നെ പ്രതികളെ പിടികൂടാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന്‌ ആരോപിച്ചു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമ്പോൾ സമാന്തര അന്വേഷണം നടത്താനോ അവർ ആവശ്യപ്പെടാതെ പ്രതികളെ പിടിക്കാനോ പറ്റില്ലെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടും  ആരോപണം ആവർത്തിച്ചു.

● മാതൃഭൂമിയുടെ ‘ഭീകരബന്ധം’

‘ഭീകരബന്ധം’ മാതൃഭൂമിക്ക്‌ ഒരു വെടിക്ക്‌ രണ്ടുപക്ഷിയായിരുന്നു. ഒരേസമയം, യുഡിഎഫിനെയും തങ്ങളുടെ ആർഎസ്‌എസുകാരായ വായനക്കാരെയും സുഖിപ്പിക്കാനുള്ള തന്ത്രം. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഭീകരപ്രവർത്തനത്തിന്‌ മറയാക്കിയെന്നു സ്ഥാപിക്കുകതന്നെ ലക്ഷ്യം.

‘ഭീകരബന്ധം’ എന്ന തലക്കെട്ടോടെയായിരുന്നു ജൂലൈ 11ന്റെ മാതൃഭൂമിയുടെ മുഖ്യവാർത്ത. തലക്കെട്ട്‌ കണ്ടാൽ ഭീകരബന്ധം തെളിഞ്ഞുവെന്നുതോന്നും. വാർത്ത വായിക്കുമ്പോൾ സ്വർണക്കടത്തിന്‌ ഭീകരപ്രവർത്തനവുമായി ബന്ധമെന്ന്‌ എൻഐഎ പറഞ്ഞതാണ്‌ സംഭവം.

തീർന്നില്ല. ജൂലൈ 12ന്റെ മറ്റൊരു വാർത്ത പാകിസ്ഥാൻ ബന്ധത്തെപ്പറ്റിയാണ്‌. ‘എൻഐഎയ്‌ക്ക്‌ വിട്ടതിനു കാരണം പാകിസ്ഥാൻ ബന്ധം’. ജൂലൈ 14ന്‌വീണ്ടും ‘ഭീകരപ്രവർത്തനംതന്നെ: എൻഐഎ’ എന്ന തലക്കെട്ട്‌. ജൂലൈ 22ന്‌ വീണ്ടും മുഖ്യ വാർത്തയ്‌ക്ക്‌ തലക്കെട്ട്‌: ‘ഭീകരവാദബന്ധത്തിലേക്ക്‌’. എൻഐഎ നേരത്തെ പറഞ്ഞ കാര്യങ്ങൾ റിമാൻഡ്‌ റിപ്പോർട്ടിലും ആവർത്തിച്ചതാണ്‌ സംഭവം. ജൂലൈ 23ന്‌ ‘ഭീകരബന്ധത്തിനും നിക്ഷേപത്തിനും കൂടുതൽ തെളിവുകൾ ലഭിച്ചു’ എന്ന തലക്കെട്ടിൽ വീണ്ടും വാർത്ത.

കൈവെട്ടുകേസിലെ പ്രതിയെ സ്വർണക്കടത്തുകേസിൽ അറസ്റ്റ്‌ ചെയ്‌തതിന്റെ പിറ്റേന്ന്‌ മാതൃഭൂമി പുറത്തിറങ്ങിയത്‌ ‘കാശ്‌മീരിലേക്ക്‌’ എന്ന മുഖ്യതലക്കെട്ടോടെയായിരുന്നു. ചെന്നൈയിൽ എൻഐഎ കസ്റ്റഡിയിലുള്ള രണ്ട്‌ സ്വർണവിൽപ്പനക്കാരിൽനിന്ന്‌ നിർണായക വിവരങ്ങൾ ലഭിച്ചെന്നായിരുന്നു വാർത്ത. കള്ളക്കടത്തുസ്വർണം ഇവർ വാങ്ങി ആന്ധ്രയിലെ നെല്ലൂരിലാണ്‌ വിറ്റിരുന്നതെന്നും നെല്ലൂരിൽനിന്നാണ്‌ കശ്‌മീരിലെ തീവ്രവാദപ്രവർത്തനങ്ങൾക്ക്‌ പണം പോയിരുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. എൻഐഎ അന്വേഷണം ആ വഴിക്ക്‌ നീങ്ങിയത്രേ. മുഖ്യമന്ത്രിയുടെ ഓഫീസിനെ രാജ്യദ്രോഹബന്ധത്തിൽപ്പെടുത്താൻ കൊടുത്ത വാർത്തയ്‌ക്ക്‌ പിന്നെന്ത്‌  സംഭവിച്ചു?  ആർക്കുമറിയില്ല.

● ബന്ധം എവിടെയെന്ന്‌ കോടതിയും

ഭീകരബന്ധത്തിന്‌ തെളിവ്‌ എവിടെയെന്ന്‌ ഒക്‌ടോബർ ഏഴിന്‌ എൻഐഎയോട്‌ വിചാരണക്കോടതി ചോദിച്ചു. പ്രതികൾക്കെതിരെ ഭീകരബന്ധം തെളിയിക്കാനായില്ലെന്ന്‌‌‌ ഒക്‌ടോബർ 15ന്‌ എൻഐഎ കോടതി ചൂണ്ടിക്കാട്ടി. പ്രതികളിൽ പലരും സമ്പത്തികലാഭത്തിന്‌ പണം മുടക്കിയവരാണ്‌. ഇതുവരെ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ രാജ്യദ്രോഹക്കുറ്റം നടത്തിയതായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

● മതഗ്രന്ഥം ഇല്ലെന്നും ഉണ്ടെന്നും മാതൃഭൂമി

‘ജലീൽ കുരുക്കിലേക്ക്‌, പാഴ്‌സലിൽ മതഗ്രന്ഥമില്ല’ എന്ന തലക്കെട്ടുള്ള ഒന്നാംപേജ്‌ വാർത്തയോടെയാണ്‌ ആഗസ്‌ത്‌ ആറിന്‌ മാതൃഭൂമി പുറത്തിറങ്ങിയത്‌. പിറ്റേന്ന്‌ ‘മതഗ്രന്ഥമയക്കുന്നത്‌ യുഎഇ നയമല്ല’ എന്ന മുഖ്യവാർത്ത. മറ്റൊരു രാജ്യത്തെ കോൺസുലേറ്റുവഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത്‌ യുഎഇ സർക്കാരിന്റെ നയമല്ലെന്ന്‌ ‘ഒരു ഉന്നതോദ്യോഗസ്ഥൻ ‘മാതൃഭൂമി’യോട്‌ പറഞ്ഞുവെന്ന്‌ അവകാശപ്പെട്ടാണ്‌ വാർത്ത. ‌മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ലെന്ന കസ്റ്റംസ്‌ റിപ്പോർട്ട്‌ വ്യാഴാഴ്‌ച മാതൃഭൂമി പുറത്തുവിട്ടിരുന്നുവെന്നും വാർത്തയിൽ പറഞ്ഞു. കൂടാതെ, തങ്ങളുടെ വാർത്ത വാസ്‌തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെ ടി ജലീൽ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റിൽ പറഞ്ഞിരുന്നെന്നും മുഖ്യവാർത്തയിൽ വ്യക്തമാക്കി. അതായത്‌, ജലീലിനെ പൊളിച്ചടുക്കിയെന്ന്‌ അർഥം. എന്നാൽ, പറഞ്ഞതെല്ലാം ആഗസ്‌ത്‌ 30ന്‌ മാതൃഭൂമി വിഴുങ്ങി. മതഗ്രന്ഥങ്ങൾ വന്നില്ലെന്നു പറഞ്ഞ മാതൃഭൂമിയുടെ തലക്കെട്ട്‌: ‘പൊരുത്തക്കേട്‌: എവിടെ ബാക്കി ഗ്രന്ഥങ്ങൾ?’ മതഗ്രന്ഥങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും വ്യത്യാസമുണ്ടെന്നും അതേപ്പറ്റി അന്വേഷണം തുടങ്ങിയെന്നുമായി വാർത്ത.

● ബിജെപി, ലീഗ്‌ ബന്ധം മറച്ചുവച്ചു

കേസിൽ ഉൾപ്പെട്ടവരുടെ ബിജെപി ബന്ധവും മുസ്ലിംലീഗ്‌ ബന്ധവും മറച്ചുവയ്‌ക്കുന്നതിൽ തുടക്കംമുതലേ മാധ്യമങ്ങൾ ജാഗ്രത പുലർത്തി. ബിജെപിക്കാരനായ പ്രതി സന്ദീപ്‌ നായരും ബിജെപി നേതാവ്‌ കുമ്മനം രാജശേഖരനും ഒന്നിച്ചുള്ള സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടും അത്‌ കണ്ടില്ലെന്നു നടിച്ചു. പകരം, സന്ദീപ്‌ നായർ സിപിഐ എമ്മുകാരനാണെന്ന്‌  പ്രചരിപ്പിച്ചു. കേസിലെ പ്രതി റമീസിന്റെ ലീഗ്‌ ബന്ധം മാധ്യമങ്ങൾ കണ്ടില്ല. കേസിലെ നല്ലൊരു ശതമാനംപേരും ലീഗുകാരോ ലീഗ്‌ നേതാക്കളുമായി അടുപ്പമുള്ളവരോ ആണ്‌. സ്വർണക്കടത്ത്‌ നടന്നയുടൻ കസ്റ്റംസിലേക്ക്‌ വിളിച്ച ബിജെപി ട്രേഡ്‌ യൂണിയൻ‌ നേതാവിന്റെ പേര്‌ മറച്ചുവച്ചായിരുന്നു മനോരമ ഒന്നാംപേജിൽ ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്‌. ‘കസ്റ്റംസിൽ ആദ്യം വിളിച്ചത്‌ ട്രേഡ്‌ യൂണിയൻ നേതാവ്‌’ എന്നായിരുന്നു തലക്കെട്ട്‌.

● പി ടി തോമസോ; ശുദ്ധ പാവമല്ലെ

തട്ടിപ്പുകേസിൽ മുസ്ലിംലീഗ്‌ നേതാവ്‌ എം സി ഖമറുദീൻ എംഎൽഎയെ ചോദ്യം ചെയ്യുമെന്ന വാർത്ത സെപ്‌തംബർ 10ന്‌ പത്താംപേജിലാണ്‌ മനോരമ ഒതുക്കിയത്‌. പിറ്റേന്ന്‌ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്‌ഡ്‌ നടന്ന വാർത്തയും ഉൾപ്പേജിലാക്കി. എന്നാൽ, പ്രശ്‌നങ്ങളെല്ലാം ഒത്തുതീർന്നു എന്ന മട്ടിൽ അടുത്തദിവസം ഒന്നാം പേജിൽ മനോരമ വാർത്ത കൊടുത്തു.‌ ‘നിക്ഷേപകർക്ക്‌ 6 മാസത്തിനകം മുഴുവൻ പണവും നൽകണം: ലീഗ്‌’ എന്ന തലക്കെട്ടോടെ. തട്ടിപ്പല്ല, ബിസിനസ്‌ പൊളിഞ്ഞതാണെന്ന്‌ ലീഗ്‌ വിലയിരുത്തിയ കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ട്‌. കെ എം ഷാജിയുടെ സാമ്പത്തികത്തട്ടിപ്പിനും അനധികൃത വീടുനിർമാണത്തിനുമെല്ലാം പത്രങ്ങളുടെ ഉൾപ്പേജിലായിരുന്നു സ്ഥാനം.

കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ ഷൗക്കത്തിനെ ഇഡി ചോദ്യം ചെയ്‌തതും പത്രങ്ങൾക്ക്‌ വലിയ കാര്യമായില്ല. കെ പി എ മജീദിനെ ഇഡി ചോദ്യം ചെയ്‌തത്‌ മൊഴിയെടുക്കലാക്കി മാറ്റി. റിയൽ എസ്റ്റേറ്റുകാരനുവേണ്ടി പി ടി തോമസ്‌ ഇടപെട്ട കേസും പത്രങ്ങൾ പരമാവധി തമസ്‌കരിച്ചു. പിന്നീട്‌ സോഷ്യൽ മീഡിയയിൽ പി ടി തോമസിന്റെ ‘ഓട്ടം’ വൈറലായതോടെയാണ്‌ വാർത്തയുടെ അറ്റവും മൂലയുമൊക്കെ കൊടുത്തു തുടങ്ങിയത്‌. മനോരമയാണെങ്കിൽ പി ടി തോമസിനുവേണ്ടി ഉമ്മൻ ചാണ്ടിയെത്തന്നെ രംഗത്തിറക്കി.  പി ടി തോമസിന്റെ പ്രവർത്തനം മാതൃകാപരമെന്ന ഗുഡ്‌ സർട്ടിഫിക്കറ്റും ഉമ്മൻ ചാണ്ടിയെക്കൊണ്ട്‌ കൊടുപ്പിച്ചാണ്‌ പി ടി തോമസിനെ വിട്ടത്‌.

● കോവിഡ്‌ വ്യാപനസമരത്തിന്‌ പിന്തുണ

എല്ലാ കോവിഡ്‌ മാനദണ്ഡങ്ങളും ലംഘിച്ച്‌ ബിജെപിയും യുഡിഎഫും നടത്തിയ സമരങ്ങൾക്ക്‌ ഒന്നാം പേജിൽ ചിത്രങ്ങൾ സഹിതം വൻ പ്രചാരമാണ്‌ മാധ്യമങ്ങൾ നൽകിയത്‌. തിരുവനന്തപുരത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം ദിനംപ്രതി കുതിക്കുമ്പോഴായിരുന്നു സമരം. പ്രതിഷേധക്കൂട്ടായ്‌മകളിലൂടെ തെറ്റായ സന്ദേശം നൽകിയതാണ്‌ കോവിഡ്‌ പ്രതിരോധം തകർത്തതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെ അപഹസിക്കാനാണ്‌ മനോരമ ശ്രമിച്ചത്‌.

● വാർത്ത പാകം ചെയ്യുന്നത്‌

വാർത്ത പാകം ചെയ്യുന്നത്‌ എങ്ങനെയെന്നറിയാൻ ജേർണലിസം വിദ്യാർഥികൾ ഒക്‌ടോബർ എട്ടിലെ മനോരമയുടെ മുഖ്യ വാർത്ത വായിക്കണം.‌‘സ്‌പെയ്‌സ്‌ പാർക്കിലെ ജോലി മുഖ്യമന്ത്രി അറിഞ്ഞ്‌’ എന്നതായിരുന്നു വാർത്ത. ‘ആറു തവണ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച’ എന്ന ഹൈലൈറ്റും ഒപ്പം. ‘സംസ്ഥാന ഐടി വകുപ്പിന്റെ സ്‌പെയ്‌സ്‌ പാർക്ക്‌ പദ്ധതിയിൽ തനിക്ക്‌ ജോലി ലഭിച്ചത്‌ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടുത്തി ഇഡി കുറ്റപത്രം’ എന്നു പറഞ്ഞാണ്‌ വാർത്തയുടെ തുടക്കം. എന്നാൽ, താഴേക്ക്‌ വരുമ്പോൾ കഥ മാറുന്നു. ‘ശിവശങ്കറിനെ എട്ടു തവണ കണ്ടിട്ടുണ്ട്‌’, ‘മുഖ്യമന്ത്രിയോട്‌ സംസാരിച്ച്‌ വേണ്ടതു ചെയ്യാമെന്ന്‌ ശിവശങ്കർ പറഞ്ഞു’–- ഇങ്ങനെയൊക്കെയാണ്‌ സ്വപ്‌നയുടെ മൊഴി. ഇവിടെ എങ്ങനെയാണ്‌ മുഖ്യമന്ത്രി അറിഞ്ഞാണ്‌ ജോലിയിൽ പ്രവേശിച്ചതെന്ന് പറയാൻ കഴിയുക? നുണക്കഥയിൽ ചോദ്യമില്ലല്ലോ; മനോരമ വാർത്തയാകുമ്പോൾ പ്രത്യേകിച്ചും.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

ആ ചെറിയസ്‌ക്രൂ ഡ്രൈവറിങ്ങെടുത്തേ

നുണനിര്‍മാണ ഫാക്ടറികളായി അധഃപതിച്ച മാധ്യമങ്ങള്‍ ബാലിശവും പൊള്ളയുമായ വിവാദങ്ങള്‍ ഉത്പാദിപ്പിച്ച്  അരക്ഷിതാവസ്ഥയും ആശങ്കയും നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. കടുത്ത സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും നാലര വര്‍ഷമായി എല്‍ഡിഎഫ്  സര്‍ക്കാര്‍ ഏറ്റെടുത്ത വികസനപദ്ധതികളും  ജനോപകാരപ്രദങ്ങളായ  നടപടികളും അശരണര്‍ക്ക് നല്‍കിയ കൈത്താങ്ങും  പൊതുസമൂഹത്തില്‍ ചര്‍ച്ചയാകാതിരിക്കാന്‍ അവര്‍  വാര്‍ത്തകള്‍ക്ക് മൂടുപടമിടുകയാണ്. എല്‍ഡിഎഫിനെതിരെ കെട്ടിപ്പൊക്കിയ  അവിശുദ്ധ വര്‍ഗീയസഖ്യത്തിന്റെ  അനുബന്ധമെന്ന നിലയിലാണ് ചില പത്രങ്ങളുടെയും ചാനലുകളുടെയും മുഖഭാവം

ഹൈടെക്‌ ആയാലും ചെറുങ്ങനെ മതി

മുംെബെയിൽ ഏതോ സിനിമാ നടിയുടെ വീട് പൊളിച്ച വാർത്ത വന്ന ദിനമാണ് കേരളത്തിൽ 34 സ്‌കൂളിന്റെ ഹൈടെക് ക്ലാസ്‌ മുറികൾ ഉദ്ഘാടനം ചെയ്‌തത്. 3129 കോടിയിൽ 350 സ്‌കൂൾ വികസനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രണ്ട് വാർത്തയും മനോരമയിൽ വന്നതിങ്ങനെ! ഇനി പറയൂ, ഇവർ ആർക്കുവേണ്ടിയാണ് വാർത്തകൾ വിതരണം ചെയ്യുന്നത്.

ബിജെപിക്ക്‌ നോവരുത്‌

ബിജെപി ചാനൽ തലവൻ മാധ്യമങ്ങളുടെ ഒക്ക ചങ്ങാതി. കെ ടി ജലീലിന്റെ വകുപ്പിലെ ഏതോ പ്യൂണിനെ വിളിച്ചു വരുത്തിയപ്പോൾപ്പോലും എൽഡിഎഫ് സർക്കാരിന് കുരുക്ക് മുറുക്കിയ മാധ്യമങ്ങൾ, ബിജെപി‐ സ്വപ്‌ന ബന്ധം പുറത്തുവന്നപ്പോൾ വാർത്ത മുക്കിയത് കാണുക. ഉൾപ്പേജിൽ ഏതോ സ്ഥലത്ത് തീർത്തും അനാഥമായി!


 ചോദ്യംചെയ്‌ത വാർത്ത മുക്കിയെന്ന ആക്ഷേപം സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ മനോരമ മലക്കംമറിഞ്ഞു. അത് പക്ഷേ, ആരെയും നോവിക്കാതെ, ‘വിവരം' തേടി എന്ന രീതിയിൽ വിനീതവിധേയരായാണ് വാർത്ത നൽകിയത്.

ലോകം വാഴ്‌ത്തിയാലും‌

ലോകം മുഴുവൻ വാഴ്ത്തിയ കേരളത്തിലെ ഓൺലൈൻ പഠനത്തിന് യൂണിസെഫ് അവാർഡ് ലഭിച്ചു. ആ വാർത്ത മനോരമ കൊടുത്തത് കാണുക. ഉൾപ്പേജിൽ ഒരു കോളം സ്വന്തം നാട്ടിലെ അഭിമാന പദ്ധതി യൂണിസെഫ്‌ വരെ അംഗീകരിച്ചാലും മനോരമയ്‌ക്ക് ചതുർഥി.

സർക്കാർ ജീവനക്കാരുടെ ശമ്പളം

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവച്ച വാർത്ത നിരന്തരം ചർച്ചയാക്കി. എന്നാൽ, മുഴുവൻ ശമ്പളവും കൊടുത്തുതുടങ്ങിയ വാർത്ത അവർക്ക് തീർത്തും അപ്രധാനമായി.

വെഞ്ഞാറമൂട് ഇരട്ടക്കൊല

മരിച്ചത് ഡിവൈഎഫ്‌ഐക്കാരാകുമ്പോൾ വെട്ടേറ്റ് മരിച്ചു എന്നുമാത്രം. വെട്ടിക്കൊന്നു എന്നില്ല. ആര് ചെയ്തു എന്നില്ല. എന്തിന് ചെയ്തു എന്നില്ല. കണ്ണീരില്ല, കണ്ണീർ ചിത്രമില്ല. ചാനൽ ചർച്ചയില്ല.

കുമ്മനത്തെ ‘ഉള്ളിലൊതുക്കി’

ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഗവർണറുമായ ആൾ തട്ടിപ്പുകേസിൽ പ്രതിയായാൽ അത്‌ വലിയ വാർത്തയാണോ? അല്ലെന്നാണ്‌ മലയാള മാധ്യമങ്ങൾ നൽകുന്ന പാഠം. കുമ്മനം രാജശേഖരനെ ശ്രീപത്മനാഭസ്വാമിക്ഷേത്രം ഭരണസമിതിയിലേക്ക്‌ നോമിനേറ്റ്‌ ചെയ്‌തത്‌ മാതൃഭൂമിക്ക്‌ ചിത്രം സഹിതം ഒന്നാം പേജ്‌ വാർത്തയായിരുന്നു. എന്നാൽ, 32 ലക്ഷം തട്ടിയ കേസിൽ കുമ്മനം പ്രതിയായ വാർത്ത മാതൃഭൂമി കൊടുത്തത്‌ അതിലേറെ ഭക്ത്യാദരപൂർവം. തലക്കെട്ട്‌ ഇങ്ങനെ: ‘കുമ്മനത്തിന്റെ സാന്നിധ്യത്തിൽ പ്രവീണിനെ കണ്ടെന്ന്‌ പരാതിക്കാരൻ’. ഒപ്പം കുമ്മനത്തിന്റെ വിശദീകരണവും. പിന്നെ കുമ്മനത്തിന്‌ ബന്ധമില്ലെന്ന്‌ കൂട്ടുപ്രതി പ്രവീൺ പറഞ്ഞതും കുമ്മനത്തിന്റെ വിശദീകരണവും. മനോരമയ്‌ക്കും ഈ അഴിമതിയിൽ കഴമ്പൊന്നും കണ്ടെത്താനായില്ല. അവരും ‘ഉള്ളിലൊതുക്കി’.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

കോവിഡ്‌ തോൽക്കും "മാധ്യമ വൈറസ്‌ '

സംസ്ഥാനത്ത്‌ ആദ്യ കോവിഡ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ട്‌ ഒമ്പത്‌ മാസം പിന്നിടുന്നു. പ്രതിരോധപ്രവർത്തനങ്ങൾ ശക്തമായി തുടരുന്ന സർക്കാരിനെതിരെ തുടക്കം മുതൽ  വ്യാജവാർത്തകളും പ്രചരിച്ചിരുന്നു.

പത്ര, ദൃശ്യമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും  വ്യാജവാർത്തകളുടെ വാഹകരായി.  കോവിഡ്‌ പ്രതിരോധം പാളിയെന്ന പ്രതിപക്ഷ ആരോപണത്തിന്‌ വക്കാലത്ത്‌ ഏറ്റെടുക്കുകയായിരുന്നു  മാധ്യമങ്ങൾ.  

●കോട്ടയത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ചവരെ ആശുപത്രിയിലെത്തിക്കാൻ കാലതാമസം ഉണ്ടായി‌

വസ്‌തുത: ആംബുലൻസ്‌ അണുവിമുക്തമാക്കി രോഗിയുടെ വീട്ടിലേക്ക്‌ പുറപ്പെടാനുള്ള സ്വാഭാവിക താമസം മാത്രമാണ്‌ ഈ സംഭവത്തിൽ ഉണ്ടായതെന്ന്‌ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

 മനോരമ ന്യൂസിൽ ചർച്ചയ്‌ക്കിടെ അവതാരകൻ ഒരു രോഗിയുമായി സംസാരിച്ചപ്പോൾ ആംബുലൻസ്‌ എത്താനുള്ള സമയം എങ്കിലും കൊടുക്കണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

● ‌ ‘തിരുത്തരുത്‌ മരണസംഖ്യ’(മലയാള മനോരമയുടെ ഒന്നാംപേജ്‌ വാർത്ത)

വസ്‌തുത:  മറ്റ്‌ രോഗങ്ങളുള്ളവർ ഏതെങ്കിലും സാഹചര്യത്തിൽ കോവിഡിനുകൂടി ഇരയായി മരിച്ചാൽ അത്‌ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കോവിഡ്‌ മരണത്തിന്റെ ഗണത്തിൽപ്പെടുത്താൻ കഴിയില്ലെന്ന്‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

● കളമശ്ശേരി മെഡിക്കൽ കോളേജ്‌

ആശുപത്രിയിൽ  രോഗികൾക്ക്‌ ഭക്ഷണമില്ല

 (ചില ദൃശ്യങ്ങൾ മറയാക്കി മനോരമ ന്യൂസ്‌ വാർത്ത)

വസ്‌തുത:  ദൃശ്യം വ്യാജമെന്ന്‌ തിരിച്ചറിഞ്ഞ റിപ്പോർട്ടർ ഉടൻ  തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്‌ പ്രശ്നമെന്ന്‌ മാറ്റിപ്പറഞ്ഞു. എന്നാൽ തിരുവനന്തപുരത്തും അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നില്ല. അവസാനം തെറ്റ്‌ സമ്മതിച്ച്‌  മാപ്പ്‌ പറഞ്ഞു.

●  ആശുപത്രികളിൽ ഐസിയു സൗകര്യം ഇല്ല. ഓക്സിജൻ വിതരണം മുടങ്ങി

വസ്‌തുത:  -ഒക്‌ടോബർ 15വരെ സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 177 മെട്രിക്‌ ടൺ ഓക്‌സിജൻ സംഭരിച്ചിട്ടുണ്ടെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആകെ 9226 ഐസിയുകളും 3692 വെന്റിലേറ്ററുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

● സംസ്ഥാനത്ത്‌ കോവിഡ്‌ പരിശോധന കുറവെന്ന്‌

വസ്‌തുത:  ഘട്ടം ഘട്ടമായി പരിശോധനാ നിരക്ക്‌ കൂട്ടുകയാണ്‌ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. ഒക്‌ടോബറിൽ ഒരു ദിവസം പരിശോധിച്ചത്‌ 73,816 സാമ്പിളുകൾ.

● നാട്ടിലേക്ക്‌ മടങ്ങാൻ സൗകര്യം ആവശ്യപ്പെട്ട്‌ ചങ്ങനാശ്ശേരി പായിപ്പാട്‌ അതിഥിത്തൊഴിലാളികൾ നിരത്തിലിറങ്ങുന്നു. ഭക്ഷണം കിട്ടുന്നില്ലെന്നും ആരോപണം. സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാതെ  വാർത്തകൾ, അന്തിചർച്ചകൾ നടത്തുന്നു

വസ്‌തുത:  ഭക്ഷണത്തിനും മറ്റും അതിഥിത്തൊഴിലാളികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നേരിട്ട് പറഞ്ഞിരുന്നതായി കോട്ടയം കലക്ടർ. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പക്ഷേ, തൊഴിലാളികളിൽ പലരും അവിടേക്ക് വരാൻ തയ്യാറല്ല.

ഭക്ഷ്യധാന്യങ്ങൾ തൊഴിലാളികൾക്ക് എത്തിച്ചുകൊടുക്കുന്നതിലും പ്രശ്‌നമില്ലെന്ന് കലക്ടർ പറഞ്ഞു. തൊഴിലാളികൾ സംഘടിച്ചതിനുപിന്നിൽ ബോധപൂർവമായ ശ്രമമുണ്ടായി.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

നുണയാണ്‌ സാറെ ഞങ്ങടെ മെയിൻ

 

ഡിജിറ്റൽ ‘വ്യാജ ഒപ്പ്‌’

മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടു എന്നൊരു പൊയ്‌വെടി ബിജെപി നേതാവ് വാർത്താ സമ്മേളനത്തിൽ വച്ചു. മുമ്പും പിമ്പും നോക്കാതെ മാധ്യമങ്ങൾ നിറഞ്ഞാടി. മുഖ്യമന്ത്രി ഇ ഫയലിൽ ഡിജിറ്റൽ ഒപ്പിടുമെന്ന് 2018 സെപ്‌തംബർ രണ്ടിന് വാർത്ത നൽകിയ മനോരമതന്നെ, സ്വന്തം വാർത്തയെ തള്ളി 2020 സെപ്‌തംബർ മൂന്നിന് ചാനൽ ചർച്ച നടത്തി.

"വിവാദ വിൽപ്പനയാണോ നിങ്ങളുടെ തൊഴിൽ'

ഹാഥ്‌രസ്‌ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട്‌ നടി അമല പോൾ ഇസ്റ്റഗ്രാമിൽ ഒരു പ്രതികരണം പങ്കുവച്ചിരുന്നു. എന്നാൽ, ഇതു പൂർണമായി വളച്ചൊടിച്ച്‌ വാർത്ത നൽകിയതിനെതിരെ താരം രംഗത്ത്‌ വന്നു. മലയാള മനോരമയെ പേരെടുത്തു വിമർശിച്ച അമല വിവാദ വിൽപ്പനയാണോ നിങ്ങളുടെ തൊഴിൽ എന്നും ചോദിച്ചു.

ഇ പിയുടെ ഭാര്യയുടെ ‘ക്വാറന്റൈൻ’

മന്ത്രി ഇ പി ജയരാജന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു സെപ്‌തംബർ 14ന്‌ മനോരമയിലെ മുഖ്യവാർത്ത. ‘ദുരൂഹ ഇടപാട്‌: മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ചെത്തി ലോക്കർ തുറന്നു’ എന്ന തലക്കെട്ടിൽ വന്ന വാർത്തയിൽ സത്യത്തിന്റെ കണികപോലുമില്ലായിരുന്നു. ‘മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ക്വാറന്റൈൻ ലംഘിച്ച്‌ കേരളബാങ്ക്‌ കണ്ണൂർ ശാഖയിലെത്തി അടിയന്തര ലോക്കർ ഇടപാട്‌ നടത്തിയത്‌ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നു’ എന്നായിരുന്നു വാർത്തയുടെ തുടക്കം. പൊലീസ്‌ കേസെടുക്കാവുന്ന പ്രോട്ടോകോൾ ലംഘനമെന്ന്‌ കടുപ്പത്തിൽത്തന്നെ തട്ടി. ജയരാജന്റെ ഭാര്യക്ക്‌ കോവിഡ്‌ പ്രോട്ടോകോൾ അനുസരിച്ച്‌ ക്വാറന്റൈനിൽ പോകേണ്ട കാര്യമില്ലായിരുന്നു. കേന്ദ്രസർക്കാർതന്നെ നിശ്ചയിച്ച കോവിഡ്‌ മാനദണ്ഡമനുസരിച്ച്‌ അവർ ‘അസുഖ ലക്ഷണമില്ലാത്ത‌ സെക്കൻഡറി കോൺടാക്ട്’‌ എന്ന വിഭാഗത്തിലാണ്‌ വരിക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ച്‌ വീട്ടിലോ ഓഫീസിലോ ജോലി ചെയ്യുന്നതിന്‌ നിരോധവുമില്ല.

പപ്പടത്തെയും വെറുതെ വിട്ടില്ല

സംസ്ഥാന സർക്കാർ വിതരണം ചെയ്‌ത സൗജന്യ ഓണക്കിറ്റിനെയും മനോരമ വെറുതെ വിട്ടില്ല. സർക്കാരിനെ ലക്ഷ്യമിട്ട്‌ ദുഷ്ടലാക്കോടെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന്‌ വാർത്ത നൽകി. എന്നാൽ, 20 ദിവസത്തിനുശേഷം മനോരമയ്‌ക്കുതന്നെ വാർത്ത തിരുത്തേണ്ടി വന്നു.

അബ്ദുള്ളക്കുട്ടിയുടെ കാറപകടം

ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ കാർ കോട്ടക്കൽ രണ്ടത്താണിയിൽ അപകടത്തിൽ പെട്ടപ്പോൾ മനോരമ നൽകിയ കാറിന്റെ ചിത്രം മുകളിൽ. ദ ഹിന്ദു പ്രസിദ്ധീകരിച്ച കാറിന്റെ ചിത്രം താഴെ. ശരിക്കും ഏത് കാറാണ് എന്നറിയാൻ വായനക്കാരൻ മറ്റൊരു മാധ്യമത്തെക്കൂടി ആശ്രയിക്കണം.

കള്ളം വിൽപ്പനയ്‌ക്ക് വയ്‌ക്കല്ലേ

തങ്ങൾ മനസ്സിൽപ്പോലും ഉദ്ദേശിക്കാത്ത കാര്യം ഇക്കിളിപ്പെടുത്തുന്ന ശൈലിയിൽ മനോരമ പ്രസിദ്ധീകരണം  "വനിത' അച്ചടിച്ചുവച്ചപ്പോൾ നടൻ റോഷനും നടി ദർശനയും സാമൂഹ്യ മാധ്യമങ്ങളിൽ പരാതിപ്പെട്ടു. "സീ യൂ സൂൺ' എന്ന സിനിമയിലെ ജോടികളായ താരങ്ങളെ ഒന്നിച്ചിരുത്തിയായിരുന്നു മനോരമയിലെ ഇക്കിളിപ്പെടുത്തൽ. ഇന്റർവ്യൂവിനെതിരെ താരങ്ങൾ രൂക്ഷമായി പ്രതികരിച്ചപ്പോൾ ഫീച്ചർ തയ്യാറാക്കിയ ലേഖികയെ ഇറക്കി ഇരവാദം മുഴക്കുകയായിരുന്നു മനോരമ. മുമ്പ് ഇത്തരത്തിൽ ഇക്കിളിപ്പെടുത്തലും വ്യക്തിഹത്യ നടത്തലും മനോരമ നിർബാധം നടത്തുമ്പോൾ പ്രതികരിച്ചാൽ, അതാരും അറിയാറില്ല.

സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ, വരമ്പത്തുതന്നെ മറുപടി കിട്ടുന്ന അവസ്ഥയായി.

വീടാക്രമണ നാടകം; അഥവ മകന്റെ "വിദ്യ'

വെഞ്ഞാറമൂട് ഇരട്ടക്കൊലയ്‌ക്കുശേഷം തിരുവനന്തപുരം ജില്ലയിലുണ്ടായ അക്രമത്തിൽ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനും വ്യാപക മാധ്യമശ്രമമുണ്ടായി. അതിലൊരു നിർമിതകഥയായിരുന്നു കോൺഗ്രസ് വനിതാ നേതാവിന്റെ വീടാക്രമണം. കോൺഗ്രസ് നേതാക്കൾ നിരനിരയായി വന്ന് കണ്ണീരൊഴുക്കി. കേസ് അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. കോൺഗ്രസ് നേതാവിന്റെ മകൻതന്നെ സ്വന്തം വീട് എറിഞ്ഞ്‌ തകർക്കുകയായിരുന്നു. സത്യം വെളിച്ചത്തായപ്പോൾ മനോരമയ്‌ക്കത് കോൺഗ്രസ് നേതാവിന്റെ മകന്റെ വെറും ‘വിദ്യ'മാത്രമായി.

അയൽവാസി ആയാലുംമതി

കോൺഗ്രസുകാരനാണെങ്കിൽ രാഷ്‌ട്രീയമില്ല. പ്രതി സിപിഐ എമ്മുകാരന്റെ അയൽവാസിയാകുമ്പോൾ അത്‌ തലക്കെട്ടിൽവരെ വരണം.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

ആരാണ് നിങ്ങളുടെ മാതൃക - കെ വി അബ്‌ദുൾഖാദർ എംഎൽഎ എഴുതുന്നു

 വിശ്വാസ്യതയായിരുന്നു മാധ്യമങ്ങളുടെ ശക്തി, ജനാധിപത്യത്തിന്റെയും. ജനാധിപത്യവ്യവസ്ഥയുടെ നാലാമത്തെ സ്തൂപം മാധ്യമങ്ങളാണെന്ന് പറയുന്നത് ഈ വിശ്വസ്ഥതകൊണ്ടാണ്. നിയമനിർമാണസഭകളും നീതിന്യായസംവിധാനവും നിർവഹണവൃന്ദവും മാത്രംപോര ജനാധിപത്യം അർഥപൂർണമാകാൻ. വീഴ്ചകളെ ചൂണ്ടിക്കാണിക്കുകയും ജനകീയ ഇച്ഛ പ്രതിഫലിപ്പിക്കുകയും ചെയ്യുകയാണ് മാധ്യമനീതി. അതുകൊണ്ടാണ് ജനാധിപത്യം പുലരുന്നതിന് മാധ്യമസ്വാതന്ത്ര്യം അനുപേക്ഷണീയമാണെന്ന് വിവക്ഷിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യവ്യവസ്ഥ ശക്തമായ കടന്നാക്രമണങ്ങളെ നേരിട്ടത് അടിയന്തരാവസ്ഥയുടെ നാളുകളിലാണ്. ഭരണകൂടമാണ് ആരെന്ത് എഴുതണമെന്ന് നിശ്ചയിച്ചത്. ശക്തമായ സെൻസർഷിപ് ഏർപ്പെടുത്തി. സർക്കാർ നിയന്ത്രിത "ദൂരദർശൻ' അല്ലാതെ മറ്റ് സ്വകാര്യ ടെലിവിഷൻ ചാനലുകൾ ഉണ്ടായിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർ പത്രം ഓഫീസുകളിൽ പരിശോധന നടത്തി വാർത്തകൾ പരിശോധിച്ചാണ് അനുമതി നൽകിയിരുന്നത്.

പത്തിന പരിപാടിയും അഞ്ചിന പരിപാടിയും മാത്രമാണ്  ഭാവിയെന്ന് സർക്കാർ അനുകൂലപത്രങ്ങൾ പെരുമ്പറ കൊട്ടി. ഇന്ത്യൻ ജനാധിപത്യം ആടിയുലഞ്ഞ നാളുകളായിരുന്നു അത്. ജനാധിപത്യവ്യവസ്ഥയിലെ മറ്റൊരു പ്രധാനസ്തംഭമായ ജുഡീഷ്യറി അവരിൽ അർപ്പിതമായ കടമ അന്ന് നിറവേറ്റിയില്ലെന്നതും ചരിത്രസത്യം. ജനങ്ങൾ തങ്ങൾക്ക് ലഭിച്ച ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ അടിയന്തരാവസ്ഥ നടപ്പാക്കിയ കേന്ദ്ര ഭരണകക്ഷിയെ തോൽപ്പിച്ചു.

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഏഴാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ നിലനിൽക്കുന്നുവോ എന്ന സംശയം ജനങ്ങളിൽ ശക്തിപ്പെടുന്നു. വിശ്വാസ്യതയുള്ള നീതിന്യായ സംവിധാനങ്ങളാണ്  ജനാധിപത്യഅടിത്തറയുടെ ശക്തിയായിരുന്നത്. ബാലിശമായ വിധിപ്രസ്താവനകൾ പരമോന്നത നീതിപീഠത്തിൽനിന്നുപോലും കേൾക്കേണ്ടി വന്നു. ഇന്ത്യൻ മാധ്യമങ്ങൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?  ജനാഭിലാഷമാണോ നിറവേറ്റുന്നത്? ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനഭാഗമെന്ന ദൗത്യമാണോ കോർപറേറ്റ് മാധ്യമങ്ങൾ നിർവഹിക്കുന്നത്?  ‘‘ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും'' എന്ന് പ്രഖ്യാപിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. സത്യം എഴുതിയതിന്റെ പേരിൽ രാജഭരണം അദ്ദേഹത്തെ നാടുകടത്തി. സവിശേഷതയാർന്ന വർത്തമാനകാലത്തിൽ എന്താണ് സംഭവിക്കുന്നത്? മഹാഭൂരിപക്ഷം മാധ്യമങ്ങളും ഉടമകളുടെ സാമ്പത്തികതാൽപ്പര്യങ്ങളുടെ തടവറയിലാണ്. അറിയാനും വിശകലനം ചെയ്യാനുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അവർ കൗശലപൂർവം നിരാകരിക്കുന്നു.

ദേശീയമാധ്യമങ്ങളിൽ അപൂർവം ചില ചാനലുകളും പത്രങ്ങളും മാത്രമാണ് രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയുന്നത്. പരസ്യങ്ങൾ നിഷേധിച്ചും മറ്റും ഭരണാധികാരികൾ ഭീഷണിപ്പെടുത്തുകയാണ്. വിമോചനസമരകാലത്ത് വലിയ തോതിൽ വ്യാജവാർത്തകൾ ഉണ്ടായിട്ടുണ്ട്. തൽസമയ വാർത്താ സംപ്രേഷണം ആധുനികകാല സവിശേഷതയാണ്. മലയാള ദൃശ്യമാധ്യമ വാർത്താവതരണത്തിന്റെ രജതജൂബിലി വർഷമാണിത്. ശശികുമാറിന്റെ നേതൃത്വത്തിൽ ‘ഏഷ്യാനെറ്റ്' ചാനൽ ആദ്യമായി തൽസമയവാർത്ത സംപ്രേഷണം ചെയ്തത് 1995ലാണ്. മാധ്യമരംഗത്തെ ആധുനികവും ഗുണപരവുമായ കാൽവയ്പായിരുന്നു അന്നത്തെ ഏഷ്യാനെറ്റ്. വർത്തമാനകാലത്ത് കോർപറേറ്റ് മാനേജ്മെന്റുകളുടെ സാമ്പത്തിക രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി മാധ്യമങ്ങൾ സത്യത്തെ ചുട്ടുകൊല്ലുന്നു. ടാം റേറ്റിങ്‌ എന്ന തട്ടിപ്പ് ഇന്ന് വലിയ ചർച്ചയാണല്ലൊ. ബോംബൈ ഹൈക്കോടതി റിപ്പബ്ലിക് ചാനലിന്റെ റേറ്റിങ്‌ തട്ടിപ്പിനെ വിമർശിച്ചത് പ്രസ്താവ്യമാണ്. റിപ്പബ്ലിക് ടിവിയെ മാതൃകയാക്കിയാണ് ഇന്ന് ചില ദൃശ്യമാധ്യമ അവതാരകരും പെരുമാറുന്നത്.

കോവിഡ് പ്രതിസന്ധികാലത്ത് ജനങ്ങൾക്ക് ഏറ്റവുമേറെ സഹായംചെയ്ത സർക്കാർ കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം. ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള സംസ്ഥാനമാണ്. വലിയ സാമ്പത്തികബുദ്ധിമുട്ടുകളെ നേരിട്ടിട്ടും ജനങ്ങൾക്ക് സഹായകരമായി എത്ര പദ്ധതികളാണ് നടപ്പാക്കിയത്. വരുമാനമില്ലാതെ വീടുകളിൽ കുടുങ്ങിപ്പോയ മനുഷ്യർക്ക് റേഷൻ കടകൾവഴി അരിയും ധാന്യങ്ങളും കിറ്റുകളും തുടർച്ചയായി നൽകുന്നു. ക്ഷേമ പെൻഷൻ ഒരു മാസത്തെ കുടിശ്ശികപോലുമില്ലാതെ നൽകി. മാധ്യമങ്ങൾ ഈ നന്മകളെ വാർത്തയാക്കാതിരുന്നതുകൊണ്ട് ജനങ്ങൾ ഇതറിയാതെ പോയിട്ടില്ല. കാരണം, അവർ നേരിട്ടനുഭവിക്കുന്ന കാര്യമാണല്ലൊ അത്.

ഉത്തർപ്രദേശിലെ ദളിത് പീഡനം മറച്ചുവയ്ക്കാനാകാത്ത വാർത്തയായിരുന്നു. യോഗി ആദിത്യനാഥിന്റെ പൊലിസ് ഹാഥ്‌രസിലെ പെൺകുട്ടിയുടെ ജഡത്തോടും കുടുംബത്തോടും പെരുമാറിയ സംഭവം പരിശോധിക്കൂ. എത്ര ചാനലുകൾ ഇത് ചർച്ചയാക്കി. പ്രധാനമന്ത്രിയുടെ പ്രതികരണം ഈ മാധ്യമങ്ങൾ തേടിയോ? സ്വർണക്കടത്ത് കേസിൽ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ തികച്ചും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. മൂന്നുമാസം മറ്റെല്ലാ വാർത്തകൾക്കും രണ്ടാം സ്ഥാനമായിരുന്നു. എന്നാൽ, ഒരിക്കൽപ്പോലും അവർ പരിശോധിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്ന കാര്യം ആരാണ് സ്വർണം കടത്തിയത്,  ആർക്കുവേണ്ടിയാണ് കടത്തിയത് എന്നതാണ്‌.

കെ വി അബ്‌ദുൾഖാദർ എംഎൽഎ

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

നുണകള്‍ വീഴും നമ്മള്‍ വാഴും: മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ സുപ്രീംകോടതി

 മാധ്യമസ്വാതന്ത്ര്യം പ്രധാനമാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാൽ, റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണം . ചില വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ജാഗ്രത പുലർത്തണം. ചില ആളുകളെ മാത്രം ലക്ഷ്യമിട്ടുള്ള കടന്നാക്രമണങ്ങൾ ശരിയല്ല. മാധ്യമപ്രവർത്തകൻ ആയത്‌ കൊണ്ട്‌ മാത്രം ആരും ഒന്നും ചോദിക്കാൻ പാടില്ലെന്ന്‌ അവകാശപ്പെടുന്നത്‌ ശരിയല്ല. ആരും നിയമത്തിന്‌ അതീതരല്ലെന്ന വസ്‌തുത മറക്കരുത്‌. ഈ രീതിയിൽ റിപ്പോർട്ടിങ് ചെയ്യണമെന്ന്‌ നിഷ്‌കർഷിക്കാൻ കോടതി ആഗ്രഹിക്കുന്നില്ല. എന്നാൽ, ഉത്തരവാദിത്തത്തോടെയാണ്‌ മാധ്യമങ്ങൾ റിപ്പോർട്ടിങ്‌ നടത്തുന്നതെന്ന ഉറപ്പ്‌ ഞങ്ങൾക്ക്‌ ലഭിക്കണം.

(റിപ്പബ്ലിക്‌ ടിവി കേസിൽ സുപ്രീംകോടതി ചീഫ്‌ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ )

ഏതെങ്കിലും സമുദായത്തെ ആസൂത്രിതമായി അപകീർത്തിപ്പെടുത്തുന്ന മാധ്യമപ്രവർത്തനം ഈ കോടതിക്ക്‌ അംഗീകരിക്കാനാകില്ല. മനുഷ്യരുടെ അന്തസ്സ്‌ സംരക്ഷിക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം കോടതിക്കുണ്ട്‌. ഒരു സമുദായത്തെ മുഴുവൻ കരിവാരി ത്തേച്ചശേഷം അത്‌ അഭിപ്രായസ്വാതന്ത്ര്യമാണെന്ന്‌ വാദിച്ചാൽ അംഗീകരിക്കാൻ കഴിയില്ല. മുമ്പ്‌ മാധ്യമങ്ങൾക്ക്‌ സ്വന്തം രീതിയിൽ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അത്‌ നഷ്ടമായത്‌ കൊണ്ടാണ്‌‌ വിദ്വേഷപ്രചാരണങ്ങൾ ഉണ്ടാകുന്നത്‌.

(സുദർശൻ ടിവി കേസിൽ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌)

മാധ്യമങ്ങൾ സ്വന്തം നിലവാരത്തിൽനിന്ന്‌് താഴോട്ടുപോകുന്നത്‌ ദൗർഭാഗ്യകരമാണ്‌. ഉദാഹരണത്തിന്‌ നമ്മുടെ ടിവി ചർച്ചകൾ തന്നെ എടുക്കാം. ഒാരോ ചർച്ചയിലും ഭൂരിഭാഗം സമയവും അപഹരിക്കുന്നത്‌ അവതാരകൻ തന്നെ. തന്റെ വീക്ഷണവുമായി യോജിക്കാത്ത അതിഥികൾക്കുനേരെ അവതാരകൻ അപകീർത്തികരമായ പരാമർശം നടത്തുന്നു. അതിഥികൾക്ക്‌ പ്രതികരിക്കാൻ സമയം നൽകില്ല. ചില അവസരങ്ങളിൽ അതിഥികളുടെ മൈക്കുകൾ മ്യൂട്ട്‌ ആക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌.

(സുദർശൻ ടിവി കേസിൽ ജസ്റ്റിസ്‌ കെ എം ജോസഫ്‌)

കോടതിയുടെ പരിഗണനയിലുള്ള കേസിലെ മൊഴി വെളിപ്പെടുത്തുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കുറ്റകരമാണ്‌. ബ്രേക്കിങ്‌ ന്യൂസും ചർച്ചയും നടത്തുന്ന മാധ്യമങ്ങൾ തെളിവുനിയമം എന്താണെന്ന് അറിയാൻ ശ്രമിക്കണം. തെളിവുനിയമത്തിലെ വകുപ്പ് 24 പ്രകാരം പ്രതി പൊലീസിനു നൽകുന്ന കുറ്റസമ്മതമൊഴി തെളിവായി സ്വീകരിക്കാറില്ല. പൊലീസിനും മാധ്യമങ്ങൾക്കും ഇക്കാര്യം മനസ്സിലായിട്ടില്ലേ. കസ്റ്റഡിയിലുള്ള പ്രതി നൽകുന്ന വിവരം ഉദ്യോഗസ്ഥർ പുറത്തുവിടുന്നത് കോടതിയലക്ഷ്യമാണ്‌. നിലവിലുള്ള മാർഗനിർദേശം‌ പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകും.

(കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിക്ക് ഒരു കേസിൽ ജാമ്യം അനുവദിച്ചുകൊണ്ട്‌  ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത്‌‌)

മാധ്യമപ്രവർത്തകർ പൗരന്മാർ മാത്രം

രാജ്യത്തെ സാധാരണ പൗരന്മാർക്കുള്ള അവകാശങ്ങൾ മാത്രമേ മാധ്യമ പ്രവർത്തകർക്കുമുള്ളൂ. തൊഴിലിന്റെ പേരിൽ മാധ്യമങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ ഒന്നുമില്ല. വ്യക്തികളുടെ അന്തസ്സ്‌ ഹനിക്കുംവിധമുള്ള നടപടികൾ ഉണ്ടായാൽ അപകീർത്തി നിയമത്തിന്റെ പരിധിയിൽ വരും. ഉത്തരവാദിത്തത്തിൽനിന്ന് പ്രതികൾക്ക് ഒഴിവാകാനാകില്ല.

(മുൻ എംഎൽഎ പി രാജു നൽകിയ അപകീർത്തി കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ മാതൃഭൂമി പത്രം നൽകിയ ഹർജി തള്ളി 2020 സെപ്‌തംബർ 17ന്‌ ജസ്റ്റിസ് ടി വി അനിൽകുമാർ പറഞ്ഞത്‌‌. വി ഡി സതീശൻ എംഎൽഎ‌യ്‌ക്കും മാതൃഭൂമി, സായാഹ്ന കൈരളി പത്രങ്ങൾക്കുമെതിരെ മുൻ എംഎൽഎ പി രാജു സമർപ്പിച്ച അപകീർത്തി കേസ് റദ്ദാക്കാനാകില്ലെന്ന് ഉത്തരവിട്ടു‌.)

"പിന്നെ ഞങ്ങൾ എന്തിനാണ് ?’

മാധ്യമങ്ങൾതന്നെ അന്വേഷകരും പ്രോസിക്യൂട്ടറും ജഡ്‌ജിയുമായാൽ പിന്നെ ഞങ്ങൾ എന്തിനാണ്‌‌? സത്യം പുറത്തുകൊണ്ടുവരാനാണ്‌ മാധ്യമങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അത്‌ നിയമങ്ങൾകൂടി പരിഗണിച്ചാകണം. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒഴിവുകഴിവല്ല. ഒരു കേസിൽ ആരെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ജനങ്ങളോട്‌ ചോദിക്കുന്നത്‌ എങ്ങനെ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ പരിധിയിൽ വരും. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന്‌ കണ്ടെത്താൻ അന്വേഷണം നടക്കുമ്പോൾ ഒരു നിഗമനത്തിലെത്താൻ ചാനലിന്‌ ‌എങ്ങനെ കഴിയും. മാധ്യമങ്ങളെ നിശ്ശബ്ദരാക്കാനല്ല ഉദ്ദേശിക്കുന്നത്‌. മാധ്യമങ്ങൾ അതിരുകൾ തിരിച്ചറിയണം. നിങ്ങൾക്ക്‌ എന്ത്‌ വേണമെങ്കിലും ചെയ്യാം, പക്ഷേ പരിധിവിടുന്നതാകരുത്‌.

(ബോളിവുഡ്‌ നടൻ സുശാന്ത്‌ സിങ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ബോംബെ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ദീപാങ്കർ ദത്ത, ജസ്റ്റിസ്‌ ജി എസ്‌ കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രതികരണം. അന്വേഷണാത്മക മാധ്യമപ്രവർത്തനമാണ്‌ നടത്തിയതെന്ന‌ റിപ്പബ്ലിക്‌ ടിവിയുടെ അഭിഭാഷകയുടെ വാദത്തിനുള്ള മറുപടിയായിരുന്നു ഇത്‌)

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

Saturday, October 31, 2020

മാധ്യമങ്ങള്‍ എന്തിനിങ്ങനെ ആഹ്‌ളാദിക്കുന്നു - ഡോ. സെബാസ്‌റ്റ്യൻ പോൾ എഴുതുന്നു

 അറസ്റ്റിൽ അസ്വാഭാവികതയില്ല. അത് അസംഭവ്യവുമല്ല. ഇടി വെട്ടുന്നതുപോലെയോ പാമ്പ് കടിക്കുന്നതുപോലെയോ ആർക്കും എപ്പോഴും സംഭവിക്കാവുന്ന അപകടം മാത്രമാണത്. കുറ്റം ചെയ്തവർ മാത്രമല്ല അറസ്റ്റിലാകുന്നത്. നിയമത്തിന്റെ ദൃഷ്ടിയിൽ അനിവാര്യമാകുമ്പോൾമാത്രം സംഭവിക്കേണ്ടതാണ് അറസ്റ്റ്. അതിനെ നിയന്ത്രിക്കുന്നതിന് നിയമവും വ്യവസ്ഥകളുമുണ്ട്. കേരളത്തിൽ വാർത്താപ്രാധാന്യം നേടിയ രണ്ട് അറസ്റ്റ്‌ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടത്തായി നടന്നു. രണ്ടു കേസിലും കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റ് ആണ് അറസ്റ്റ് നടത്തിയത്. രണ്ട് കേസിലും കള്ളപ്പണം വെളുപ്പിക്കൽ വിഷയമാണെന്നതൊഴികെ മറ്റ്‌ ബന്ധമൊന്നുമില്ല. ബന്ധപ്പെടാത്തതിനെ ബന്ധിപ്പിക്കുന്നതിനുള്ള മുക്കലും മൂളലുമാണ് ബിനീഷ് കോടിയേരിയും അറസ്റ്റിൽ എന്ന മനോരമയുടെ തലക്കെട്ടിലുള്ളത്. ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന നിർവൃതിയുടെ "ഉം' ആണത്.

കേസുകളുടെ ഗുണദോഷവിചിന്തനമല്ല ഇവിടെ നടത്തുന്നത്. അറസ്റ്റിലായവരെ ന്യായീകരിക്കുന്നതിനുള്ള ശ്രമവുമല്ല. അവരുടെ ന്യായം പറയാൻ അഭിഭാഷകരും കേൾക്കാൻ കോടതിയുമുണ്ട്. അതേസമയം, മാധ്യമങ്ങളും രാഷ്ട്രീയപാർടികളും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. എൻഫോഴ്സ്മെന്റ്‌ ഉൾപ്പെടെ കേരളത്തിൽ തലങ്ങും വിലങ്ങും അന്വേഷണവുമായി ഓടിനടക്കുന്ന കേന്ദ്ര ഏജൻസികൾക്ക് അവർക്കുവേണ്ടിയുള്ള പ്രത്യേക കോടതികളെ പ്രാഥമികമായി ബോധ്യപ്പെടുത്താൻ പര്യാപ്തമായ ഒന്നും കണ്ടെത്താൻ കഴിയുന്നില്ല. കോഫെപോസ ഇല്ലായിരുന്നുവെങ്കിൽ സ്വപ്ന ഇപ്പോൾ വീട്ടിൽ വിശ്രമിക്കുമായിരുന്നു. ശിവശങ്കർ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഏജൻസി പരാതിപ്പെടുമ്പോൾ അവിടെയും കാര്യമായൊന്നും തടഞ്ഞിട്ടില്ലെന്നാണ് കരുതേണ്ടത്.

നൂറു ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ മടുപ്പുണ്ടാകാത്ത ചർവിതചർവണമാണ് മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. സെൻസേഷണലാകുന്ന കേസുകളിൽ രാഷ്ട്രീയ യജമാനന്മാരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി നടപടികളുണ്ടാകും. ഹിസ് മാസ്റ്റേഴ്സ് വോയ്സ് എന്നത് പാട്ട് കേൾക്കുന്ന പട്ടിയെ മാത്രമല്ല കാണിക്കുന്നത്. യജമാനന്റെ ശബ്ദം കേൾക്കുന്നവർ അനുസരിക്കാൻമാത്രം ബാധ്യസ്ഥരാണ്. കൂട്ടിലെ തത്ത ശബ്ദം അനുകരിക്കും; കൂട്ടിൽനിന്നിറക്കിയ നായ ആജ്ഞ അനുസരിക്കും. നിയമവിധേയമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഏജൻസികളല്ല ഇവയൊന്നും.

ഈ വിധം കഴിഞ്ഞദിവസം വിമർശിച്ചത് ദീർഘകാലം ഈ ഏജൻസികളെ നിയന്ത്രിച്ചിരുന്ന സോണിയ ഗാന്ധിയാണ്.

രാഹുൽഗാന്ധിയെ തള്ളിയ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സോണിയ ഗാന്ധിയെ കൊള്ളാൻ സാധ്യതയില്ല. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളുടെ അധിപനായിരുന്ന ചിദംബരത്തെ സിബിഐ കൈകാര്യം ചെയ്തത് എങ്ങനെയെന്നും നാം കണ്ടു. ക്യാമറയ്ക്കുമുന്നിൽ മതിൽ ചാടിക്കടന്ന സിബിഐ ഉദ്യോഗസ്ഥർ രാഷ്ട്രത്തിനുമുന്നിൽ കോമാളികൾ ആകുകയായിരുന്നു. മുട്ടിയാൽ തുറക്കാത്ത വാതിൽ ആയിരുന്നുവോ ചിദംബരത്തിന്റേത്. പ്രതികളാക്കപ്പെടുന്നവരോട് ഭരണഘടനയും ക്രിമിനൽ നിയമവും കാണിക്കുന്ന അനുകമ്പ മാധ്യമങ്ങൾ കാണണം.

ഭരണാധികാരിയുടെ ദുർവാശിയുടെ ഫലമായി തിരുവനന്തപുരത്തെ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിഞ്ഞയാളുടെ പിൻമുറക്കാർക്ക് തടവുകാരോട് പരിഗണന കാണിക്കാതിരിക്കാനാകില്ല. മാമ്മൻ മാപ്പിളയുടെ സഹതടവുകാരനായിരുന്നു പി കൃഷ്ണപിള്ള. ഒരാൾ സാമ്പത്തികക്കുറ്റവാളിയും മറ്റേയാൾ രാഷ്ട്രീയത്തടവുകാരനുമായിരുന്നു. തടവുകാരുടെ അവകാശങ്ങളുടെ സംരക്ഷണം ഒരു ഒസ്യത്തെന്ന നിലയിൽ മനോരമ അജൻഡയാക്കണം. മനുഷ്യാവകാശങ്ങളുടെ കാലത്ത് അതിന് പ്രത്യേകമായ പ്രാധാന്യമുണ്ട്. ആശുപത്രിക്കിടക്കയിൽനിന്ന് വസ്ത്രം മാറാനോ മാറ്റാനുള്ള വസ്ത്രം എടുക്കാനോ സമ്മതിക്കാതെ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഒരു സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനുമായി അവർ നിർത്താതെ വണ്ടിയോടിച്ചത് നാടകീയതയ്ക്കുവേണ്ടിയുള്ള പകപോക്കലായിരുന്നു. അറസ്റ്റ് ചെയ്യാമെന്നല്ലാതെ ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നില്ല. അൽപ്പം സാവകാശം രോഗാവസ്ഥയിലുള്ള ഒരാൾക്കു കൊടുത്തിരുന്നെങ്കിൽ അത് കാരുണ്യപ്രവൃത്തിയാകുമായിരുന്നു. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയപ്പോഴും ശിവശങ്കറിന് മാറാൻ വസ്ത്രമുണ്ടായിരുന്നില്ല. താൻ പീഡിപ്പിക്കപ്പെടുന്നുവെന്ന് അദ്ദേഹം ജഡ്ജിയോട് നേരിട്ട് പരാതിപ്പെട്ടത് യഥാർഥത്തിൽ പീഡനം അനുഭവിച്ചതുകൊണ്ടാണ്. തടവുകാരന് ഉറങ്ങുന്നതിനുള്ള അനുവാദം കോടതിയിൽനിന്ന് വാങ്ങേണ്ടിവരുന്നുവെന്നത് മാധ്യമങ്ങൾക്ക് ഫലിതം സൃഷ്ടിക്കുന്നതിനുള്ള സിറ്റ്വേഷനല്ല. ഉരുട്ടൽ മാത്രമല്ല മൂന്നാം മുറ. വിശ്രമം ഇല്ലാതെയുള്ള നിരന്തരമായ ചോദ്യംചെയ്യലും മൂന്നാം മുറയാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യൽ ഇതിന്റെ ഭാഗമാണ്.

ചോദ്യംചെയ്യലുമായി പ്രതികൾ സഹകരിക്കുന്നില്ലെന്ന അന്വേഷണ ഏജൻസിയുടെ പരാതി ശുദ്ധ ഭോഷ്കാണ്. ചോദ്യങ്ങൾ കേൾക്കണമെന്നല്ലാതെ ഉത്തരം, അതും ചോദ്യകർത്താവിന് തൃപ്തികരമായ ഉത്തരം നൽകണമെന്ന് നിർബന്ധമില്ല. തനിക്കെതിരെ പ്രയോഗിക്കാവുന്ന തെളിവ് ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള ബാധ്യത പ്രതിക്കില്ല. അമേരിക്കയിൽ ചോദ്യം ചെയ്യലിനുമുമ്പ് ഇക്കാര്യം പ്രതിക്ക് വ്യക്തമാക്കിക്കൊടുക്കണമെന്ന് മിറാൻഡ റൂൾ പറയുന്നു. അന്വേഷണത്തിലും വിചാരണയിലും നിശ്ശബ്ദനായിരിക്കുന്നതിനുള്ള പ്രതിയുടെ അവകാശം നമ്മുടെ ഭരണഘടനാ മൗലികാവകാശമെന്ന നിലയിൽ നൽകുന്ന പരിരക്ഷയാണ്. പ്രതിയെ ശിക്ഷിക്കുന്നതിനുള്ള തെളിവ് അന്വേഷകൻ സ്വതന്ത്രമായി കണ്ടെത്തണം.

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് അലക്കിയെടുത്ത 10 കോടി ഖജനാവിൽനിന്ന് അപഹരിച്ചതാണ്. അത് ജനങ്ങളുടെ പണമാണ്. വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ കൈകാര്യം ചെയ്യുന്നതിൽ നാടകീയത ഇല്ലാത്തതുകൊണ്ടോ പ്രതി ലീഗായതുകൊണ്ടോ വാർത്തയ്ക്ക് പൊലിമയില്ല. ഈ വെളുപ്പിക്കൽ പത്രത്തിന്റെ ധർമമാണോ?

കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമമാണ് ശിവശങ്കറിനും ബിനീഷിനും എതിരെ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റം. ശിവശങ്കറിന്റെ ഒരു കോടിയും ബിനീഷിന്റെ 50 ലക്ഷവും മാധ്യമങ്ങളിൽ സംഭ്രമജനകമായ വാർത്തയാകുമ്പോൾ ഒരു മുൻമന്ത്രിയുടെ പത്തുകോടി ഇടവേളയിൽ ചോദിക്കാൻ വിട്ടുപോയ ചോദ്യമായി എവിടെയോ കിടക്കുന്നു. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് അലക്കിയെടുത്ത 10 കോടി ഖജനാവിൽനിന്ന് അപഹരിച്ചതാണ്. അത് ജനങ്ങളുടെ പണമാണ്. വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ കൈകാര്യം ചെയ്യുന്നതിൽ നാടകീയത ഇല്ലാത്തതുകൊണ്ടോ പ്രതി ലീഗായതുകൊണ്ടോ വാർത്തയ്ക്ക് പൊലിമയില്ല. ഈ വെളുപ്പിക്കൽ പത്രത്തിന്റെ ധർമമാണോ? കെ എം ഷാജി, ഖമറുദീൻ തുടങ്ങി പേരുകൾ നിരവധി അപ്പുറത്തുണ്ട്. എല്ലാവർക്കും ഒളിക്കാൻ മാധ്യമക്കൂന്തലിൽ ഇടമുണ്ട്.

അന്വേഷണ ഏജൻസികളുടെ പരാതിയുടെ അടിസ്ഥാനം തങ്ങൾക്കു പോകേണ്ടതായ വഴി അറസ്റ്റിലായ പ്രതികൾ തെളിച്ചുകൊടുക്കാത്തതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് മുഖ്യമന്ത്രിയിലേക്കാണ് അവർക്ക് നീങ്ങേണ്ടത്. ഇ എം എസിനെ പിരിച്ചുവിട്ടു. പിണറായി വിജയനെ പിരിച്ചുവിടുകയെന്നത് 1959ലെപ്പോലെ എളുപ്പമല്ലാത്തതുകൊണ്ട് അവർ വേറെ വഴികൾ തേടുന്നു. ഒരു എഫ്ഐആർ ഉണ്ടാക്കുന്നതിന് വലിയ സാമർഥ്യം വേണ്ട. പക്ഷേ, അത് കോടതിയിൽ നിലനിർത്താൻ ലേശം പണിപ്പെടേണ്ടിവരും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെതിരെ സിബിഐ എഫ്ഐആർ തയ്യാറാക്കി. പക്ഷേ, അത് രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് സുപ്രീംകോടതി സിബിഐയെ വിലക്കി. ഒരു പ്രാദേശിക ചാനലിന്റെ ഉടമയായിരുന്നു മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.

കേരളത്തിലെ മാധ്യമങ്ങൾ മുഖ്യമന്ത്രിക്കെതിരെ സ്വയം എഫ്ഐആറും കുറ്റപത്രവും തയ്യാറാക്കുന്നവരാണ്. അവരുടെ കോടതിയിൽനിന്ന് അപ്പീലില്ല. പക്ഷേ, ഒന്നു മനസ്സിലാക്കണം. എൻഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റിന്റെ പരിധിക്കു പുറത്തല്ല മാധ്യമങ്ങൾ. പ്രണോയ് റോയിയെയും അദ്ദേഹത്തിന്റെ എൻഡിടിവിയെയും മരവിപ്പിക്കുന്നതിന് ഇഡി എന്ന ഇഞ്ചക്‌ഷനാണ് കേന്ദ്ര ഗവൺമെന്റ്‌ പ്രയോഗിച്ചത്. ആ സൂചിയിലെ മരുന്ന് പെട്ടെന്ന് തീരുന്നതല്ല. ഇരട്ട ഇഡി എന്നാണ് രണ്ട് അറസ്റ്റ് വാർത്തയെ ബന്ധിപ്പിച്ചുകൊണ്ട് മാതൃഭൂമി തലക്കെട്ട് നൽകിയത്. ഇടി എന്നു കേൾക്കുമ്പോഴുള്ള സന്തോഷം മാതൃഭൂമിക്കുണ്ട്. പിരിച്ചുകയറ്റുന്ന മീശ ഒറ്റ ഇടിക്ക് താഴുമെന്നുള്ളത് ചരിത്രം. ഫെഡറൽ ഏജൻസികൾക്ക് ഫെഡറലിസത്തിന്റെ വരമ്പുകൾ ഭേദിച്ച് എവിടെയും എന്തും അലങ്കോലപ്പെടുത്താമെന്നു വന്നാൽ മാധ്യമങ്ങൾക്കും അൽപ്പം കരുതൽ ഉണ്ടാകുന്നത് നല്ലതാണ്. അന്വേഷണ ഏജൻസികൾ ഗഡുക്കളായി ഇട്ടുകൊടുക്കുന്ന വിവരത്തിന്റെ കഷണങ്ങൾ താൽക്കാലികമായ സംതൃപ്തിക്ക് വകയാകുമെങ്കിലും സമാന്തരവിചാരണയ്ക്കും വിധിയെഴുത്തിനും മതിയാകില്ല.

ഡോ. സെബാസ്‌റ്റ്യൻ പോൾ 

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

മാധ്യമനുണകൾ തുറന്നുകാട്ടുക

 സാമ്രാജ്യത്വത്തിന്റെയും മൂലധനതാൽപ്പര്യത്തിന്റെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ജാതി‐മത വർഗീയതയുടെയും പരസ്യമായ ഔദ്യോഗിക ജിഹ്വകളായി മാറിക്കഴിഞ്ഞ ലോകമാകെയുള്ള മാധ്യമസന്നാഹങ്ങൾ ആദ്യം കൊലചെയ്യുന്നത്‌ വസ്‌തുതകളെയും സത്യത്തെയുമാണ്‌. സോവിയറ്റ്‌ വിപ്ലവത്തിനുംമുമ്പ്‌ ആരംഭിച്ച കമ്യൂണിസ്റ്റ്‌ വിരുദ്ധ കുരിശുയുദ്ധം  ‘ശീതസമര’ വേളയിൽ മറ്റൊരു രൂപമാർജിക്കുകയുണ്ടായി. ആഗോളവൽക്കരണത്തിന്റെ തിരതള്ളലിൽ പുതിയ ആശയമാതൃകകൾ പരീക്ഷിക്കാനും ശ്രദ്ധിച്ചു. സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക സഹായത്തിലും കേന്ദ്രഭരണത്തിന്റെ ഒത്താശയിലും ജാതി‐ മത പ്രമാണിമാരുടെ പിന്തുണയിലും കേരളത്തിൽ നടന്ന ‘വിമോചനസമരം’ കുത്തക‐ജനവിരുദ്ധ  മാധ്യമങ്ങളുടെകൂടി അകമഴിഞ്ഞ സഹായത്താലാണ്‌ കൊഴുപ്പിച്ചത്‌. ‘പ്രത്യയശാസ്‌ത്രത്തിന്റെ അന്ത്യം’, ‘പരാജയപ്പെട്ട ദൈവം’ തുടങ്ങി അക്കാലത്ത്‌ വാരിവിതറിയ  പരികൽപ്പനകൾ അമേരിക്കൻ സൈദ്ധാന്തിക സംഭാവനയായിരുന്നു.

ആദ്യ ഇ എം എസ്‌ സർക്കാരിനെ 1959ൽ അട്ടിമറിച്ച അമിതാവേശം വലതുപക്ഷ രാഷ്ട്രീയത്തെപ്പോലെ ചില മാധ്യമങ്ങളും ഇപ്പോഴും വിടാതെ കൊണ്ടുനടക്കുകയാണ്‌. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റതുമുതൽ മര്യാദയുടെയും ജനാധിപത്യത്തിന്റെയും സഹിഷ്‌ണുതയുടെയും എല്ലാ സീമകളും ലംഘിച്ച്‌ നുണകളുടെയും കള്ളക്കഥകളുടെയും പെരുമഴ പെയ്യിക്കുകയായിരുന്നല്ലോ. കഴിഞ്ഞ കുറച്ചു മാസങ്ങളായി അത്‌ അസഹ്യവും അരോചകവുമായി. രണ്ടു മഹാപ്രളയം, നിപാ, കോവിഡ്‌ തുടങ്ങിയ അവിചാരിതങ്ങളായ കെടുതികൾ നേരിടുന്നതിൽ  ഭരണനേതൃത്വത്തിനൊപ്പംനിന്ന്‌ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനുപകരം ഇടങ്കോലിടൽ വാർത്തകളിൽ അഭിരമിക്കുകയായിരുന്നു ഭൂരിപക്ഷം മാധ്യമങ്ങളും. 

ഓട്ടോക്കൂലിയായി 70 രൂപ വാങ്ങിയ സിപിഐ എം  പ്രവർത്തകൻ ഓമനക്കുട്ടനെ കൊടുംകൊള്ളക്കാരനാക്കി അപമാനിച്ച അവർ എന്നാൽ, പാലാരിവട്ടം പാലം അഴിമതിയിലൂടെ പൊതുമുതൽ  വിഴുങ്ങിയ വി കെ ഇബ്രാഹിംകുഞ്ഞിനും നിക്ഷേപത്തട്ടിപ്പിലൂടെ  കോടികൾ സമ്പാദിച്ച എം സി ഖമറുദ്ദീനും സ്‌കൂൾ കോഴയിലൂടെ രമ്യഹർമ്യങ്ങൾ പണിത കെ എം ഷാജിക്കും നാണം മറയ്‌ക്കാൻ പത്രസ്ഥലവും ഒളിക്കാൻ ചാനൽ സ്‌ക്രീനും  പതിച്ചുനൽകുകയായിരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളംവഴി നയതന്ത്ര ബാഗേജിലൂടെ നടത്തിയ സ്വർണക്കടത്ത്‌ പിടിക്കപ്പെട്ടതിനെ സിപിഐ എമ്മുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ചില മന്ത്രിമാരുമായും ബന്ധപ്പെടുത്താൻ മാധ്യമ മഹാസഖ്യം  സിൻഡിക്കറ്റ്‌ മാതൃകയിൽ സംഘടിത നുണകളുടെയും അസംബന്ധങ്ങളുടെയും  കൂമ്പാരംതന്നെയൊരുക്കി. പ്രതികളുടെ മൊഴികളിൽനിന്ന്‌ ചോർത്തിക്കിട്ടുന്ന അർധസത്യങ്ങൾ വെണ്ടയ്‌ക്കാ  വലുപ്പം നൽകി പ്രസിദ്ധീകരിച്ചു. വാചകങ്ങളും  ശീർഷകങ്ങളും ചിത്രങ്ങളും  അടിക്കുറിപ്പുകളും കാർട്ടൂണുകളും  എന്തിനേറെ മുഖപ്രസംഗങ്ങൾപോലും ഇത്തരം ഹീനരാഷ്ട്രീയതാൽപ്പര്യം തുറന്നുകാട്ടുന്നതായി. ഒട്ടേറെ പത്രങ്ങളിലെ വാർത്താവിതരണ‐വിന്യാസ രീതികളിലും  ചാനലുകളിലെ സ്‌ട്രോളുകളിലും  ബ്രേക്കിങ്‌ ന്യൂസുകളിലും  പ്രത്യേക പരിപാടികളിലും അന്തിച്ചർച്ചകളിലെ അതിഥികളെ നിശ്‌ചയിക്കുന്നതിലും സംഘടിത ഗൂഢാലോചനതന്നെ നടക്കുന്നു. ഒരു സാമൂഹ്യബാധ്യതയും ഏറ്റെടുക്കാത്ത  വലതുപക്ഷക്കാരെ വേഷപ്രച്ഛന്നരാക്കി  അവതരിപ്പിക്കാനും മടിയില്ല. ഇടതുപക്ഷ പ്രതിനിധികളെ അവതാരകനും നിലവാരം കുറഞ്ഞ ഗുസ്‌തിക്കാരും ചേർന്ന്‌ വളഞ്ഞിട്ട്‌ ആക്രമിക്കുകയാണ്‌ പതിവ്‌. അതുകൂടാതെ, അസ്ഥാനത്ത്‌ തുടർച്ചയായ അനാവശ്യ ഇടപെടലുകൾ നടത്തി യാഥാർഥ്യങ്ങൾ പ്രേക്ഷകർ അറിയുന്നത്‌ തടയാനും ബദ്ധപ്പെടുന്നു. തങ്ങൾ ദിവസങ്ങൾ ആഘോഷിച്ച വ്യാജവാർത്തയുടെ നിജസ്ഥിതി ബോധ്യമായാലും അത്‌ വെളിപ്പെടുത്താനുള്ള സാമാന്യബാധ്യത കാണിക്കാറുമില്ല. അതുപോലെ ചാനൽ ചർച്ചകളിലെ ഒച്ചവയ്‌ക്കലാണ്‌ രാഷ്ട്രീയപ്രവർത്തനമെന്ന്‌ തെറ്റിദ്ധരിക്കുന്ന ഒരുകൂട്ടം കോമാളി നേതാക്കളും ഇക്കൂട്ടരുടെ നിർമിതിയാണ്‌. 

നുണനിർമാണ ഫാക്ടറികളായി അധഃപതിച്ച മാധ്യമങ്ങൾ ബാലിശവും പൊള്ളയുമായ വിവാദങ്ങൾ ഇളക്കിവിട്ട്‌  അതിലൂടെ അരക്ഷിതാവസ്ഥയും ആശങ്കയും നിലനിർത്താനാണ്‌ കിണഞ്ഞു ശ്രമിക്കുന്നത്‌. കടുത്ത സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും നാലര വർഷമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി  സർക്കാർ ഏറ്റെടുത്ത വികസനപദ്ധതികളും  ജനോപകാരപ്രദങ്ങളായ  നടപടികളും അശരണർക്ക്‌ നൽകിയ കൈത്താങ്ങും  പൊതുസമൂഹത്തിൽ ചർച്ചയാകാതിരിക്കാൻ അവ  വാർത്തകൾക്ക്‌ മൂടുപടമിടുകയാണ്‌. എൽഡിഎഫിനെതിരെ കെട്ടിപ്പൊക്കിയ  അവിശുദ്ധ വർഗീയസഖ്യത്തിന്റെ  അനുബന്ധമെന്ന നിലയിലാണ്‌ ചില പത്രങ്ങളുടെയും ചാനലുകളുടെയും മുഖഭാവം. ഈ പശ്ചാത്തലത്തിലാണ്‌ മാധ്യമനുണകൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌  ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ ആഹ്വാനം നൽകിയിട്ടുള്ളത്‌. മാധ്യമങ്ങളുടെ പെരുംനുണകൾ തുറന്നുകാട്ടേണ്ടത്‌ ജനാധിപത്യവും മതനിരപേക്ഷതയും അഭിപ്രായസ്വാതന്ത്ര്യവും ശക്തിപ്പെടുത്താൻ അനിവാര്യമാണ്‌. ഒപ്പം നിശ്ശബ്ദത സത്യത്തിന്റെ ഇടം കൈയേറിയാൽ ആ നിശ്ശബ്ദതയും കള്ളമായിരിക്കുമെന്ന ഓർമപ്പെടുത്തലും മനസ്സിൽ വയ്‌ക്കേണ്ടതുണ്ട്‌.

deshabhimani editorial 311020

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

Thursday, October 29, 2020

മാധ്യമനുണകള്‍ക്കെതിരെ സിപിഐ എമ്മിന്റെ ജനകീയ കൂട്ടായ്‌മ നവംബര്‍ ഒന്നിന്

 മാധ്യമ നുണകള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താല്‍പര്യം തെളിഞ്ഞു കാണാം. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താവിന്യാസത്തിലും ദൃശ്യമാധ്യമങ്ങളിലെ ബ്രേക്കിംഗ് ന്യൂസിലും പ്രൈം ടൈം ചര്‍ച്ചകളിലെ വിഷയത്തേയും പാനലിസ്റ്റുകളേയും തെരഞ്ഞെടുക്കുന്നതിലും ഇതേ താല്‍പര്യമാണ് ഉള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

നിരന്തരം നുണകള്‍ നിര്‍മ്മിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ് മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ സമൂഹത്തിലേക്ക് എത്താതിരിക്കാന്‍ വാര്‍ത്തകള്‍ ഇവര്‍ തമസ്‌കരിക്കുകയും ചെയ്യുന്നു.

എല്‍ഡിഎഫിനെതിരായി രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമെന്ന നിലയിലാണ് ഒരു സംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ മാധ്യമ നുണകളെ തുറന്നു കാണിക്കേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്നും. അതില്‍ ഭാഗഭാക്കാകാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഐ എം പ്രസ്താവനയില്‍ അറിയിച്ചു.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

Wednesday, October 28, 2020

മനോരമയുടെ വ്യാജവാര്‍ത്ത: ഇ പി ജയരാജന്റെ ഭാര്യ പ്രസ് കൗണ്‍സിലിന് പരാതി നല്‍കി

 വ്യാജ വാര്‍ത്ത നല്‍കിയ മലയാള മനോരമ പത്രത്തിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്‌ക്ക് പരാതി നല്‍കി. ക്വാറന്റീന്‍ ലംഘിച്ചെത്തി ബാങ്ക് ലോക്കര്‍ തുറന്നു എന്നും ഇടപാട് ദുരൂഹമെന്നും കണിച്ച് 2020 സെപ്തംബര്‍ 14 ന് പത്രത്തിലും ഓണ്‍ലൈന്‍ പതിപ്പിലും പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെയാണ് പരാതി. നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. മലയാള മനോരമ  പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ജേക്കബ് മാത്യു, ചീഫ് എഡിറ്റര്‍ മാമന്‍ മാത്യു, മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, വ്യാജ വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ കെ.പി.സഫീന എന്നിവരെ കക്ഷിയാക്കിയാണ് പരാതി.

തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് വാര്‍ത്തയെന്ന് പരാതിയില്‍ പി. കെ. ഇന്ദിര വ്യക്തമാക്കി. തെറ്റിദ്ധാരണ പരത്തുന്നതും വായനക്കാരില്‍ അനാവശ്യ സംശയം ജനിപ്പിക്കുന്നതുമാണ് വാര്‍ത്ത. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ താന്‍ ഒരിക്കലും ക്വാറന്റീനില്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ക്വാറന്റീന്‍ ലംഘിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. എന്നാല്‍, മനഃപൂര്‍വം ക്വാറന്റീന്‍ ലംഘിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് കാണിക്കാനാണ് പത്രം വാര്‍ത്തയിലൂടെ ശ്രമിച്ചത്. ഇത് ദുരുദ്ദേശപരമാണ്. തന്നെ ബന്ധപ്പെട്ട് വിശദീകരണം തേടാന്‍ ലേഖികയോ മാധ്യമസ്ഥാപനമോ ഒരു ഘട്ടത്തിലും ശ്രമിച്ചില്ല. ഇത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാധ്യമചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ ലോക്കര്‍ തുറന്നത്, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു എന്ന വാര്‍ത്തയിലെ പരാമര്‍ശവും അവാസ്തവമാണ്. തനിക്കും കുടുംബത്തിനും എതിരെ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. സ്വര്‍ണക്കടത്ത് കേസുമായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ നിരന്തര വാര്‍ത്തകളാണ് ആ ദിവസങ്ങളില്‍ വന്നത്. അതിന്റെ തുടര്‍ച്ചയെന്നോണം പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത പത്രമേധാവികളുടെ പൂര്‍ണ അറിവോടെയാണെന്നതില്‍ സംശയമില്ല. അതിനാല്‍ വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടര്‍ക്ക് പുറമെ എല്ലാ കക്ഷികള്‍ക്കും തനിക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഉത്തരവാദിത്വമുണ്ട്.

വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ദുരൂഹ ഇടപാട് എന്ന തലക്കെട്ട് ദുരുദ്ദേശപരമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വാര്‍ത്തയില്‍ നല്‍കിയിട്ടുമില്ല. തെറ്റാണെന്ന പൂര്‍ണബോധ്യത്തോടെ തന്നെയും കുടുംബത്തേയും അപമാനിക്കാനാണ് ശ്രമം നടന്നത്. പത്രത്തിന്റെ പ്രചാരം വര്‍ധിപ്പിച്ച് നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ തനിക്കും കുടുംബത്തിനുമെതിരെ നിരന്തര അപവാദ പ്രചരണം ഉണ്ടായി. സമൂഹമാധ്യമങ്ങളിലടക്കം വിദ്വേഷ പ്രചാരണം ഇപ്പോഴും തുടരുകയാണ്.

തെറ്റായ വാര്‍ത്ത വന്ന ഉടന്‍ അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും സ്ഥാപനത്തിനും റിപ്പോര്‍ട്ടര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ത്ത നല്‍കിയതില്‍ മാപ്പ് പറയാനോ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്ന് അടക്കം വാര്‍ത്ത പിന്‍വലിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ നിയമപരമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. തെറ്റായ വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തി മാപ്പുപറയാനും വാര്‍ത്ത പിന്‍വലിക്കാനും നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം