അഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ എത്രമാത്രം അപരിഷ്കൃതമായ യുഗത്തിലാണ് ഇന്ത്യ ഇപ്പോഴും ജീവിക്കുന്നെതെന്ന പാഠമാണ് നല്‍കുന്നത്. കുലത്തിന്റെ അഭിമാനം നശിപ്പിക്കുന്ന വിവാഹം ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. അതു വകവയ്ക്കാതെ വിവാഹം കഴിക്കുന്നവരെ എങ്ങനെയും കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് ബന്ധുക്കള്‍തന്നെയാണ്. മാതാപിതാക്കള്‍ക്ക് മക്കളെ കൊല്ലുന്നതിന് ഒരു മടിയുമില്ല. സഹോദരന്മാര്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് പെണ്‍കുട്ടികളെ പ്രാകൃതമായ രീതിയില്‍ കൊലപ്പെടുത്തുന്നു. പ്രണയിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത കുട്ടികളെ കൊലപ്പെടുത്തുന്നത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. ഇത്തരം നടപടികളെ മറ്റു ബന്ധുക്കളും പിന്തുണയ്ക്കുന്നു. നേരെത്ത ഹരിയാനയിലും മറ്റു ചില സംസ്ഥാനങ്ങളിലും ജാതി പഞ്ചായത്തുകളാണ് അഭിമാനഹത്യയെന്ന് പേരിട്ട പ്രാകൃത നടപടിക്ക് തുനിഞ്ഞതെങ്കില്‍ ഇപ്പോള്‍ നഗരങ്ങളിലേക്ക് ഇതും വ്യാപിച്ചിരിക്കുന്നു. വിദ്യാസമ്പന്നരിലും ഇത്തരം രീതികള്‍ വ്യാപിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്.
പുതിയ കാലത്തിലേക്ക് കുതിക്കുന്നെന്ന് അവകാശപ്പെടുന്ന ഭരണാധികാരികള്‍ ഇതൊന്നും കണ്ട മട്ട് നടിക്കുന്നില്ല. കഴുത്തറുപ്പന്‍ മത്സരത്തിന്റെ കാലം ജാതി, മത ചിന്തകളെ ശക്തിപ്പെടുത്തുന്ന പരിസരം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം വിഭജനങ്ങളെ മൂലധനശക്തികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങേയറ്റം പ്രാകൃതമായ ഇത്തരം നടപടികളെ പിന്തുണയ്ക്കുന്ന യുവ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരസ്യപ്രസ്താവനകള്‍ ഗൌരവത്തോടെ കാണണം. താല്‍ക്കാലിക വോട്ട് ബാങ്കുകള്‍ക്കായി ചില രാഷ്ട്രീയ പാര്‍ടികള്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറാണന്ന സൂചനയും ഇത്തരം നടപടികള്‍ നല്‍കുന്നുണ്ട്. മാനവ സംസ്കാരത്തിനും ആധുനിക ഇന്ത്യക്കും ഒരുതരത്തിലും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത ഈ കാട്ടാളത്തത്തിനെതിരെ ജനമനസ്സ് ഉണരേണ്ടതുണ്ട്.
ദേശാഭിമാനി മുഖപ്രസംഗം 01072010
Showing posts with label അഭിമാനഹത്യ. Show all posts

Thursday, July 1, 2010
Friday, April 2, 2010
'അഭിമാന'ഹത്യക്കെതിരെ നിയമം വേണം
'അഭിമാന'ഹത്യക്കെതിരെ നിയമം വേണം: സിപിഐ എം
'അഭിമാന'ഹത്യയും ജാതിപഞ്ചായത്തും ഇല്ലാതാക്കാന്‍ നിയമനിര്‍മാണം വേണമെന്ന് സിപിഐ എം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹരിയാനയില്‍ ജാതിപഞ്ചായത്തിന്റെ തീരുമാനമനുസരിച്ച് അഭിമാനഹത്യ നടത്തിയവര്‍ക്കെതിരെ കോടതി വധശിക്ഷ വിധിച്ച സാഹചര്യത്തിലാണ് സിപിഐ എം മുഖവാരികയായ 'പീപ്പിള്‍സ് ഡെമോക്രസി' ഈ ആവശ്യം ആവര്‍ത്തിച്ചത്. ഭരണഘടനയ്ക്കെതിരായ ജാതിപഞ്ചായത്ത് നിയമവിരുദ്ധമാക്കണം. യുവതികള്‍ക്കും യുവാക്കള്‍ക്കും ഇഷ്ടത്തിനനുസരിച്ചുള്ള വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യം അനുവദിക്കേണ്ടത് എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും കടമയാണ്. ജാതിപഞ്ചായത്തിന്റെ ക്രൂരതയും സ്ത്രീവിരുദ്ധ സമീപനവും അവസാനിപ്പിക്കണം. ഇത്തരം സാമൂഹ്യ തിന്മകള്‍ക്കെതിരെ അവബോധം വളര്‍ത്തേണ്ടത് പുരോഗമന രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ കടമയാണ്. 'അഭിമാന'ഹത്യക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കിയ കര്‍ണാല്‍ സെഷന്‍ കോടതിയുടെ ഉത്തരവ് സാമൂഹ്യതിന്മകള്‍ തടയാന്‍ ഹരിയാന സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്ന് സിപിഐ എം വിശ്വാസം പ്രകടിപ്പിച്ചു. തലസ്ഥാന നഗരിക്ക് സമീപമാണ് ജാതിപഞ്ചായത്തും അഭിമാനഹത്യയും മറ്റും നടക്കുന്നത്. മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്കുശേഷവും ഇത്തരം സാമൂഹ്യതിന്മകള്‍ തുടരുകയാണ്. പൊലീസിന്റെയും ഭരണവിഭാഗത്തിന്റെയും പിന്തുണയും ഇതിനുണ്ട്. ഹരിയാനയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ ലോക്ദളും മറ്റും ജാതിപഞ്ചായത്തിനെയും മറ്റും സ്വന്തം വോട്ടുബാങ്ക് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ എതിര്‍ക്കുന്നില്ല. ഇത്തരം തിന്മകള്‍ക്കെതിരെ എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സിപിഐ എമ്മും ജനാധിപത്യ മഹിളാ അസോസിയേഷനും-മുഖപ്രസംഗം വ്യക്തമാക്കി.
ഈ വിഷയത്തിലെ പ്രസക്തമായ ഒരു പോസ്റ്റ്
നീതിയുടെ ബലിപീഠം

Subscribe to:
Posts (Atom)