കല്‍പ്പറ്റ: ""എനിക്ക് ആശാവര്‍ക്കറായി പ്രവര്‍ത്തിക്കണമെങ്കില്‍ ഭര്‍ത്താവിനോട് കാശ് വാങ്ങേണ്ട അവസ്ഥയാണ്. മൂന്നുമക്കളെ പഠിപ്പിക്കാനും അദ്ദേഹം കൂലിപ്പണിയെടുക്കണം. അതുകൊണ്ടുതന്നെ ഈ സേവനം ഉപേക്ഷിക്കാനാണ് വീട്ടുകാരും ഭര്‍ത്താവും പറയുന്നത്. മാനന്തവാടി അമ്പുകുത്തിയില്‍ താമസിക്കുന്ന എനിക്ക് എന്റെ പ്രവര്‍ത്തനമേഖലയായ പഞ്ചാരക്കൊല്ലിയില്‍ എത്താന്‍ ജീപ്പിനും ഓട്ടോയ്ക്കുമായി അമ്പതുരൂപ വേണം. ഇടവിട്ട ദിവസങ്ങളില്‍ തൊഴിലുറപ്പിന് പോയിട്ടാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്""- മാനന്തവാടി കുറുക്കന്‍മൂല പിഎച്ച്സിയിലെ പിലാക്കാവ് സബ്സെന്ററിലെ ആശാ വര്‍ക്കറായ ഷൈനി കണ്ണീരോടെ പറഞ്ഞു.
14 മാസമായി ഓണറേറിയം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ആശാവര്‍ക്കര്‍മാരിലൊരാളാണ് ഷൈനി. ഇവര്‍ മാത്രമല്ല, സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന ആശാവര്‍ക്കര്‍മാരും ദുരിതത്തിലാണ്. 2013 മാര്‍ച്ചിലാണ് ഒടുവില്‍ ഇവര്‍ക്ക് ഓണറേറിയം കിട്ടിയത്. 2012 മുതല്‍ വര്‍ധിപ്പിച്ച ഓണറേറിയം കിട്ടിയില്ല. പലരും കുടുംബാംഗങ്ങളില്‍നിന്നും പണം വാങ്ങിയാണ് ജോലിയെടുക്കുന്നത്. ഒന്നര വര്‍ഷമായി ഓണറേറിയം കിട്ടാത്തതിനാല്‍ പലരും രംഗം വിടുകയാണ്. തുടക്കത്തില്‍ സംസ്ഥാനത്ത് 31,549 ആശാവര്‍ക്കര്‍മാരുണ്ടായിരുന്നു. ഇപ്പോഴത് മുപ്പതിനായിരമായി. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) ജൂണ്‍ പത്തിന് നടത്തുന്ന സെക്രട്ടറിയറ്റ് മാര്‍ച്ച് ജീവന്മരണ പോരാട്ടമായിട്ടാണ് ആശമാര്‍ കാണുന്നത്. 500 രൂപയായിരുന്ന ഓണറേറിയം 2012 ഏപ്രിലില്‍ 600 രൂപയും 2013 ഏപ്രിലില്‍ 700 രൂപയുമാക്കിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ ബജറ്റില്‍ ആയിരം രൂപയാക്കിയതായും പ്രഖ്യാപനം വന്നു. എന്നാല്‍, ലഭിച്ചുകൊണ്ടിരുന്ന 500 രൂപപോലും വിതരണം ചെയ്തിട്ടില്ല.
ഓണറേറിയം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞമാസം 11ന് ആശാവര്‍ക്കര്‍മാര്‍ ഡിപിഎം ഓഫീസിനു മുന്നില്‍ സമരം നടത്തിയിരുന്നു. ഉടന്‍ വിതരണം ചെയ്യാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഇതുവരെ അധികൃതര്‍ വാക്കുപാലിച്ചില്ല. പ്രൈമറി ഹെല്‍ത്ത്സെന്ററിന്റെ കീഴിലാണ് ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം. ഗര്‍ഭിണികള്‍ക്ക് സമയാസമയം പ്രതിരോധ കുത്തിവയ്പും മറ്റുമുള്ള പരിചരണം, അഞ്ചുവയസുവരെയുള്ള കുട്ടികളുടെ കുത്തിവയ്പ് എടുപ്പിക്കല്‍, കൗമാരപ്രായക്കാരുടെ ബോധവല്‍ക്കരണം, രോഗശയ്യയില്‍ കിടക്കുന്നവരുടെ പരിചരണം, ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി ചികിത്സിപ്പിക്കുക, പകര്‍ച്ചവ്യാധികളുണ്ടാവുമ്പോള്‍ ക്ലോറിനേഷന്‍ എന്നീ ജോലികളാണ് ചെയ്യുന്നത്. 250 മുതല്‍ 300 വീടുവരെ ഒരാളുടെ പരിധിയില്‍ ഉണ്ടാകും. ബിപിഎല്ലുകാരെ പരിചരിക്കുന്നതിന് ഇവര്‍ക്ക് ഇന്‍സന്റീവ് നല്‍കാറുണ്ട്. എപിഎല്ലുകാരായാല്‍ അതും ലഭിക്കില്ല. ഇത്തരത്തിലുള്ള ഇന്‍സന്റീവ് ലഭിച്ചിട്ടും മാസങ്ങളായി. വയനാട് പോലുള്ള ജില്ലകളിലെ ആദിവാസി മേഖലയില്‍ ഏറെ ദുരിതമനുഭവിച്ചാണ് പ്രവര്‍ത്തനം. കാട്ടുമൃഗങ്ങളെ ഭയന്ന് ജിവന്‍ പണയംവച്ചാണ് ഇവര്‍ കോളനികളിലെത്തുന്നത്.
എം ഷാജി deshabhimani
Showing posts with label വാര്‍ത്ത. Show all posts

Saturday, May 31, 2014
Tuesday, May 27, 2014
യൂറോപ്യന്‍ തെരഞ്ഞെടുപ്പ്: തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് വിജയം
ലണ്ടന്‍: യൂറോപ്യന്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഏകീകൃത യൂറോപ്പ് വിരുദ്ധ പാര്‍ടികള്‍ക്ക് വമ്പിച്ച വിജയം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍പ്പെട്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി നിലകൊള്ളുമെന്ന മുദ്രാവാക്യവുമായി മത്സരിച്ച തീവ്ര വലതുപക്ഷ പാര്‍ട്ടികളായ ബ്രിട്ടനിലെ യുണൈറ്റഡ് കിംഗ്ഡം ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടിയും (യുകെഐപി) ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ടും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ന്യൂനപക്ഷ വംശജര്‍ക്കെതിരെയും ഐക്യയൂറോപ് സങ്കല്‍പ്പത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന യു കെഐപി ബ്രിട്ടന്റെ 100 വര്‍ഷത്തെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായി പ്രധാന ഭരണ പ്രതിപക്ഷ പാര്‍ടികളെ പിറകിലാക്കി വിജയിച്ചു. ഫ്രാന്‍സിലും ഇതു തന്നെയാണ് അവസ്ഥ. ഇയു വിന്റെ സ്ഥാപക രാഷ്ട്രങ്ങളില്‍ ഒന്നായ ഫ്രാന്‍സില്‍ നിന്നുതന്നെ ഐക്യയൂറോപ്പിനെതിരെയുള്ള വിധിയെഴുത്തുണ്ടായത് യൂറോപ്യന്‍ യൂണിയന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്നു നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തിക മാന്ദ്യത്തിനെതിരെയും തൊഴിലാളി വിരുദ്ധ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്തുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. യൂറോപ്പിലാകമാനം സര്‍ക്കാര്‍ വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോള്‍ അത് മുതലാക്കുവാന്‍ പ്രധാന പ്രതിപക്ഷ പാര്‍ടികള്‍ക്കായില്ല. അതിന്റെ നേട്ടമുണ്ടാക്കിയത് തീവ്രവലതുപക്ഷ പാര്‍ടികളാണ്. പക്ഷെ ജര്‍മനിയിലെ ആഞ്ജെല മൈക്കലിന്റെ പാര്‍ടിയും പോര്‍ച്ചുഗലിലെ സോഷ്യലിസ്റ്റ് പാര്‍ടിയും ഈ തരംഗത്തിനെതിരെ പിടിച്ചുനിന്നു.
1952ല്‍ ആറു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച് നിലവില്‍ 28 അംഗ രാജ്യങ്ങളുമായി ശക്തമായ രാഷ്ട്രീയ സാമ്പത്തിക ശക്തിയായി വളരുന്ന യൂറോപ്യന്‍ യൂണിയന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ തെരഞ്ഞെടുപ്പു ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
തോമസ് പുത്തിരി deshabhimani

Sunday, May 4, 2014
അന്വേഷണം തടഞ്ഞത് ഉമ്മന്‍ചാണ്ടിയെന്ന് മുന്‍ എസ്പി
കോഴിക്കോട്: പാക് ഭീകരന്‍ മുഹമ്മദ് ഫഹദുമായി ബന്ധമുള്ള യൂത്തുകോണ്‍ഗ്രസ് നേതാവിനെതിരായ അന്വേഷണം ഒതുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടുവെന്ന് മുന്‍ എസ്പി. തീവ്രവാദകേസില്‍ മുഖ്യമന്ത്രി ഇടപെട്ടെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് മുന്‍ എസ്പി സി എം പ്രദീപ്കുമാര്‍ കൈരളി-പീപ്പിള്‍ ചാനലിലൂടെ വെളിപ്പെടുത്തിയത്. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചന അന്വേഷിച്ച പ്രത്യേക സംഘത്തലവന്‍ കൂടിയാണ് പ്രദീപ്കുമാര്‍. ഫഹദുമായി ബന്ധമുള്ളത് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുത്സിയാണെന്നും മുന്‍ എസ്പി വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലം അന്വേഷണം എങ്ങുമെത്തിയല്ല. 2003ല്‍ നടന്ന മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചന അന്വേഷിക്കുന്ന വേളയിലാണ് ഭീകരബന്ധത്തെക്കുറിച്ച് തുടരന്വേഷണത്തിന് തയ്യാറായത്. ബംഗളുരുവില്‍വച്ച് ഫഹദിനെ അറസ്റ്റ് ചെയ്ത കാലത്ത് യൂത്ത്നേതാവിന്റെ ബന്ധം ശ്രദ്ധയില്‍വന്നു. മാറാട് അന്വേഷണത്തില്‍ വിദേശബന്ധങ്ങളടക്കം തെളിഞ്ഞപ്പോള്‍ പഴയ സംഭവത്തില്‍ കൂടുതല്‍ ചോദ്യംചെയ്യലിന് തയ്യാറായി. എന്നാല്‍ ഉടന്‍ മേലുദ്യോഗസ്ഥന്‍ വഴി മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി. സിബിഐ അന്വേഷണം നടത്താതെ വിദേശബന്ധവും ഗൂഢാലോചനയും പുറത്തുകൊണ്ടുവരാനാകില്ലെന്ന് പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അടുത്ത ദിവസംതന്നെ അന്വേഷണസംഘത്തലവന്‍ സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റി. തുടര്‍ന്ന് അടിക്കടി സ്ഥലംമാറ്റത്തിനിരയായി സ്വയം വിരമിക്കുകയായിരുന്നു.
തീവ്രവാദബന്ധം: മുഖ്യമന്ത്രി മറുപടി പറയണം- ഡിവൈഎഫ്ഐ
തിരു: യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫിന്റെ കഴിഞ്ഞ നിയമസഭാ സ്ഥാനാര്‍ഥിയുമായിരുന്ന ആദം മുല്‍സിയുടെ തീവ്രവാദബന്ധം മൂടിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് മാറാട് പ്രത്യേക അന്വേഷണസംഘം മേധാവിയായിരുന്ന പ്രദീപ്കുമാര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആദം മുല്‍സിയുടെ ഫോണ്‍രേഖകളില്‍ അന്താരാഷ്ട്ര ഭീകരനുമായി ബന്ധപ്പെട്ടതിന്റെ തെളിവുണ്ടായിട്ടും അന്വേഷണം നടത്താതിരുന്നത് ഗുരുതരവീഴ്ചയാണ്. ഈ ഗൗരവമായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സമഗ്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani
Wednesday, April 23, 2014
വര്‍ധിപ്പിച്ച മോട്ടോര്‍ വാഹന നികുതികള്‍ പിന്‍വലിക്കണം: സിപിഐ എം
യുക്തിരഹിതമായി വര്‍ധിപ്പിച്ച മോട്ടോര്‍ വാഹന നികുതികള്‍ പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനുവരിയില്‍ അവതരിപ്പിച്ച ബഡജ്റ്റിലെ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 1-ന് നടപ്പാക്കിയതോടെ, മോട്ടോര്‍ വ്യവസായം അഗാധമായ പ്രതിസന്ധിയിലായിരിക്കുകയാണ്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം വഴിമുട്ടുകയാണ്. ടാക്സി കാര്‍, ടെമ്പോ, ജീപ്പ്, ബസ് എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നീതീകരണമില്ലാത്ത നികുതിയാണ് ഈടാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ പണി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
ഓട്ടോറിക്ഷകള്‍ക്ക് ബജറ്റില്‍ ഏര്‍പ്പെടുത്തിയ ലംസം ടാക്സ് പ്രതിഷേധത്തെത്തുടര്‍ന്ന് മരവിപ്പിച്ചെങ്കിലും മറ്റു നികുതികള്‍ ഈടാക്കുകയാണ്. ഒറ്റത്തവണ നികുതി നീതീകരണമില്ലാതെയാണ് വര്‍ദ്ധിപ്പിച്ചത്. ഇത് മോട്ടോര്‍ വാഹന വ്യവസായത്തിന് ദോഷകരമായിരിക്കുകയാണ്. ടാക്സി കാറും ടെമ്പോയും ഉള്‍പ്പെടെയുള്ള പഴയ വാഹനങ്ങള്‍ക്ക് രണ്ടാം ഘട്ടമായി അഞ്ചുവര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി മുന്‍കൂറായി ഈടാക്കുകയാണ്. വര്‍ഷംതോറുമുള്ള നികുതിയാണ് പ്രായോഗികമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. നികുതി ഘടനയില്‍ മാറ്റം വരുത്തുകയും മുന്‍കൂര്‍ നികുതി വാങ്ങിയും മോട്ടര്‍ മേഖലയില്‍നിന്നും 300 കോടിയിലേറെ രൂപ സമാഹരിക്കാനാണ് ബജറ്റ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ട്രഷറിയില്‍ ഉണ്ടായിരുന്നത് 3882 കോടി രൂപയായിരുന്നു. എന്നാല്‍, രണ്ടരവര്‍ഷത്തെ ഭരണം യുഡിഎഫ് പിന്നിടുമ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ഞെരുങ്ങുന്ന അവസ്ഥയില്‍ സംസ്ഥാന ഖജനാവ് എത്തി. യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളേയും നികുതി പിരിവിലൂടെ കൊള്ളയടിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പുതിയ നികുതികള്‍ സംസ്ഥാനത്തെ മോട്ടോര്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കും.
മൂന്ന് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മോട്ടോര്‍ ക്യാബുകള്‍ക്കുപോലും പുതിയ നികുതിയുണ്ട്. വാങ്ങല്‍വില പുനര്‍നിര്‍ണ്ണയിച്ച് ബൈക്ക്, കാര്‍ എന്നിവയുടെ നികുതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാറുകള്‍ക്ക് 7 ശതമാനം മുതല്‍ 33 ശതമാനം വരെയാണ് നികുതി. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതിയും ചുമത്തിയിട്ടുണ്ട്. യുക്തിസഹമായും നീതിപൂര്‍വ്വകമായും മാത്രം നികുതി ഈടാക്കുകയും അമിത നികുതിയും അന്യായ നികുതിയും ഒഴിവാക്കിയും മോട്ടോര്‍ വ്യവസായത്തേയും തൊഴിലാളികളേയും രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എല്‍എന്‍ജി ടെര്‍മിനലിലെ 2 സംഭരണികള്‍ പാട്ടത്തിന്
കൊച്ചി: പ്രവര്‍ത്തനശേഷിയുടെ അഞ്ചു ശതമാനംപോലും ഉപയോഗിക്കാനാകാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പുതുവൈപ്പിലെ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലില്‍ രണ്ട് സംഭരണടാങ്കുകള്‍ രണ്ടു വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുക്കുന്നു. ആദ്യപടിയായി അന്താരാഷ്ട്രതലത്തില്‍ പ്രകൃതിവാതക വ്യാപാരികളില്‍നിന്ന് കമ്പനി അപേക്ഷ ക്ഷണിച്ചു. 30 വരെ അപേക്ഷ സ്വീകരിക്കും. മെയ് അവസാനത്തോടെയോ ജൂണ്‍ ആദ്യത്തോടെയോ തീരുമാനമാകുമെന്ന് പെട്രോനെറ്റ് അധികൃതര്‍ അറിയിച്ചു. പൊതുമേഖലാ കമ്പനികള്‍കൂടി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം രൂപീകരിച്ച പെട്രോനെറ്റ് നഷ്ടം നികത്താന്‍ കൊച്ചിയിലെ സംഭരണികള്‍ പാട്ടത്തിനു നല്‍കുന്നത് ഭാവിയില്‍ ഈ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രവര്‍ത്തനശേഷി പൂര്‍ണമായി ഉപയോഗിക്കാനാകാത്തത്, സമയബന്ധിതമായി ഗെയിലിന്റെ പൈപ്പിടല്‍ മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത്, ദീര്‍ഘകാല അന്താരാഷ്ട്ര കരാറുകളുണ്ടാക്കുന്നതില്‍ പെട്രോനെറ്റ് പരാജയപ്പെട്ടത് എന്നിവ മൂലമുണ്ടായ നഷ്ടമാണ് വാടകയ്ക്കു നല്‍കുന്നതില്‍ എത്തിനില്‍ക്കുന്നത്. പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ വിതരണശേഷിയുള്ള ടെര്‍മിനലിന്റെ 6-7 ശതമാനം മാത്രമാണ് തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. ഫാക്ടും ബിപിസിഎലും മാത്രമാണ് പ്രകൃതിവാതകം എടുത്തിരുന്നത്. 40 ശതമാനത്തോളം വാതകം ബിപിസിഎലാണ് സ്വീകരിച്ചിരുന്നത്. 14-15 ശതമാനത്തോളം ഫാക്ടും. ഇപ്പോള്‍ അതുമില്ല. കൊച്ചിയിലെ പ്രധാനപ്പെട്ട വ്യവസായശാലകള്‍ക്ക് ആവശ്യമായ പ്രകൃതിവാതകം എത്തിക്കാനുള്ള ശ്രമത്തില്‍ ആദ്യഘട്ടത്തിലുള്ള 43 കിലോമീറ്റര്‍ പൈപ്പിടല്‍ മാത്രമാണ് ഗെയില്‍ പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ടത്തില്‍ 53 കിലോമീറ്റര്‍ ദൂരം പൈപ്പുകളുടെ വെല്‍ഡിങ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനിടെ കേരളത്തില്‍ പൈപ്പ്ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സ്ഥല ഉടമകളുടെ എതിര്‍പ്പുമൂലം പൈപ്പിടല്‍ പൂര്‍ണമായും സ്തംഭിച്ച മട്ടാണ്. സ്ഥല ഉടമകളുടെ ആശങ്കകള്‍ പരിഹരിക്കാനോ ഗെയിലിനാവശ്യമായ ഭൂമി ഏറ്റെടുത്തുകൊടുക്കാനോ ഉള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നുമില്ല.
കര്‍ണാടകം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായി ആകെ 879 കിലോമീറ്ററാണ് പൈപ്പിടേണ്ടത്. അതില്‍ 510 കിലോമീറ്ററും കേരളത്തിലാണ്. 4600 കോടി രൂപ മുതല്‍മുടക്കി സ്ഥാപിച്ച ടെര്‍മിനലിന് പ്രതിവര്‍ഷം 400 കോടി രൂപയുടെ പ്രവര്‍ത്തനച്ചെലവ് വേണ്ടിവരും. ടെര്‍മിനല്‍ മുഴുവന്‍ ശേഷിയോടെ വിനിയോഗിച്ചാല്‍ 640 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാമെന്നായിരുന്നു പ്രതീക്ഷ. ഉയര്‍ന്ന വിലയും പൈപ്പിടലിലെ അനിശ്ചിതത്വവുംമൂലം ഉപയോക്താക്കള്‍ ഓരോന്നായി എല്‍എന്‍ജിയെ തഴഞ്ഞതോടെ കമ്പനി നഷ്ടത്തിലേക്കു കാലൂന്നി. പ്രതിദിനം 88 ലക്ഷം രൂപയാണ് പെട്രോനെറ്റിന് നഷ്ടം. ഈ സ്ഥിതി തുടര്‍ന്നാല്‍ പ്രതിവര്‍ഷം 300 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
മഞ്ജു കുട്ടികൃഷ്ണന്‍ deshabhimani

Saturday, March 22, 2014
ബിഷപ്പിനെ പൊലീസ് അപമാനിച്ചു; വ്യാപക പ്രതിഷേധം
സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ റോഡില്‍ തടഞ്ഞുനിര്‍ത്തി പൊലീസ് അപമാനിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈദികരും സഭാ നേതാക്കളും സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ഇതിനു മുന്നോടിയായി ഞായറാഴ്ച എല്ലാ ഇടവകകളിലും പ്രതിഷേധ ദിനം ആചരിക്കാനും സിഎസ്ഐ സഭ തീരുമാനിച്ചു. ബിഷപ്പിനെ റോഡില്‍ തടഞ്ഞ് പരസ്യമായി അപമാനിച്ച പൊലീസിനെതിരെ നടപടിയെടുക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മൂന്നു പൊലീസുകാരെ പേരിന് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയതുമാത്രമാണ് നടപടി.
ബിഷപ്പിനെ അപമാനിച്ചവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിട്ടും ആ നിലയ്ക്കുള്ള നടപടി ഉണ്ടായില്ല. ബിഷപ്പിന്റെ വാഹനം തടഞ്ഞത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ക്വാഡാണെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കാര്യമായ നടപടിയെടുക്കാനില്ലെന്നുമാണ് പൊലീസ് നിലപാട്. വ്യാഴാഴ്ച രാത്രി ഏഴിനാണ് കോവളത്തിനടുത്ത് വെള്ളാറില്‍വച്ച് ബിഷപ്പിനെ പൊലീസ് അപമാനിച്ചത്. പേര് വച്ച കാറില്‍ ഔദ്യോഗിക വസ്ത്രത്തിലായിരുന്ന ബിഷപ്പിനെ തിരിച്ചറിഞ്ഞിട്ടും പൊലീസ് പരിഹസിക്കുകയും തടഞ്ഞുവയ്ക്കുകയുമായിരുന്നു. അകലെനിന്ന എസ്ഐയുടെ അടുത്തുചെന്ന് കാര്യം ബോധിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കാറിനുള്ളിലിരുന്ന ബിഷപ്പിന്റെ മുഖത്തേക്ക് ടോര്‍ച്ചടിച്ച് നോക്കി പരിഹസിക്കുകയുംചെയ്തു.
വാഹനപരിശോധന നടത്തുമ്പോള്‍ പൊലീസ് വാഹനത്തിനടുത്തുവന്ന് കാര്യങ്ങള്‍ തിരക്കണമെന്നാണ് നിയമം. പൊലീസ് ദൂരെനിന്ന് വാഹനത്തിലുള്ളവരെ അങ്ങോട്ട് വിളിപ്പിക്കാന്‍ പാടില്ല. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സഭയുമായി ബന്ധപ്പെട്ടിരുന്നു. ബിഷപ്പിനെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടിട്ടും ഒരു നടപടിക്കും സര്‍ക്കാര്‍ തയ്യാറായില്ല. ബിഷപ്പിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് വിവിധ ക്രിസ്തീയ സഭകളും രംഗത്തെത്തിയിട്ടുണ്ട്.

Saturday, March 15, 2014
മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് 12 മാസത്തെ അലവന്‍സില്ല
ആറുമാസമായി ചെയ്യുന്ന ജോലിക്ക് പ്രതിഫലമില്ല, ജോലിഭാരമാകട്ടെ ഇരട്ടിയുമായി. കേരളത്തിലെ പതിനേഴായിരത്തോളം ദേശീയ സമ്പാദ്യപദ്ധതി മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് ധനമന്ത്രി കെ എം മാണി സമ്മാനിച്ചതാണ് ഈ ദുരിതം. രണ്ടുഘട്ടങ്ങളിലായി 12 മാസത്തെ അലവന്‍സ് നല്‍കാതെ ഇവരെ സര്‍ക്കാര്‍ നരകിപ്പിക്കുകയാണ്. സഹികെട്ട് സമരത്തിന് തുനിഞ്ഞപ്പോള്‍ "ഇപ്പം ശര്യാക്കിത്തരാ"മെന്ന് വാഗ്ദാനവുമായി പറഞ്ഞുപറ്റിക്കുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കുടിശ്ശിക കിട്ടുമെന്ന പ്രതീക്ഷ മങ്ങുകയാണ്.
നാലുശതമാനം അലവന്‍സും ഒന്നേകാല്‍ ശതമാനം ബോണസുമാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഈ ആനുകൂല്യങ്ങള്‍ 2012 ജൂണ്‍ 13നാണ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ത്തിയത്. ദേശീയ സമ്പാദ്യപദ്ധതി നിക്ഷേപവും പലിശനിരക്കും പ്രവര്‍ത്തനവും വിലയിരുത്താന്‍ നിയോഗിച്ച ശ്യാമളാ ഗോപിനാഥ് കമീഷന്‍ റിപ്പോര്‍ട്ടിന്റെ മറപിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യം നിഷേധിച്ചത്. നിക്ഷേപസമാഹരണത്തിന് പുറമെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പണി കൂടി ഇപ്പോള്‍ ഇവര്‍ ചെയ്യണം. പ്രയത്നത്തിന്റെ തോതനുസരിച്ച് അഞ്ചേകാല്‍ ശതമാനം പ്രതിഫലമാണ് നിശ്ചയിച്ചത്. ഇതോടെ ആനുകൂല്യങ്ങള്‍ അധികവും നഷ്ടമായി. നിക്ഷേപ തുകയുടെ നാലുശതമാനം പോസ്റ്റ്ഓഫീസില്‍ പണം അടയ്ക്കുമ്പോള്‍ തന്നെ കമീഷനായി ലഭിക്കുന്നുണ്ട്. ഇതിനു പുറമെ മൂന്നുമാസം കൂടുമ്പോള്‍ നാലുശതമാനം അലവന്‍സും ഒന്നേകാല്‍ ശതമാനം ബോണസും ലഭിച്ചിരുന്നു. ഈ ആനുകൂല്യങ്ങളാണ് ഇല്ലാതായത്. ഗൃഹസന്ദര്‍ശനത്തിലൂടെ വൈദ്യുതി ഉപഭോഗ-ശുചീകരണ ബോധവല്‍ക്കരണം, സാമ്പത്തിക സെന്‍സസ് തയാറാക്കല്‍ തുടങ്ങി സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഏതു ജോലിയും ചെയ്യണമെന്നാണ് പുതിയ ഉത്തരവ്. ഇതിനാണ് അഞ്ചേകാല്‍ ശതമാനം പ്രതിഫലം. എന്നാല്‍, എല്ലാം ചെയ്തിട്ടും പ്രതിഫലം കിട്ടാക്കനിയായി.
യുഡിഎഫ് സര്‍ക്കാര്‍ 2011 ഡിസംബര്‍ മുതല്‍ 2012 മെയ് വരെയുള്ള ആറുമാസത്തെ അലവന്‍സ് തടഞ്ഞു. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ 2012 ജൂണ്‍ അഞ്ചിന് കെ എം മാണി കൊച്ചിയില്‍ മഹിളാപ്രധാന്‍ ഏജന്റുമാരുടെ യോഗം വിളിച്ചു. ആനുകൂല്യങ്ങള്‍ നല്‍കുമെന്നായിരുന്നു മാണിയുടെ വാഗ്ദാനം. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ആനുകൂല്യങ്ങള്‍ തടഞ്ഞ് മന്ത്രിസസഭായോഗം ഉത്തരവിറക്കി. ഏജന്റുമാരുടെ പ്രശ്നങ്ങള്‍ ടി എന്‍ സീമ എംപി രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് കേന്ദ്രധനമന്ത്രി പറഞ്ഞിരുന്നു. തമിഴ്നാടും പോണ്ടിച്ചേരിയും ഏജന്റുമാര്‍ക്ക് സുരക്ഷ ഉറപ്പാക്കി. എന്നാല്‍ കേരളത്തില്‍ ഈ മാതൃക പിന്തുടര്‍ന്നില്ല. നേരത്തെയുള്ള ആറുമാസത്തെ കുടിശ്ശികയ്ക്ക് പുറമെ 2013 സെപ്തംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെയുള്ള ആറുമാസത്തെ ആനുകൂല്യവും ഇപ്പോള്‍ കുടിശ്ശികയാണ്. ഈ സാമ്പത്തികവര്‍ഷം ഒരു പൈസ പോലും നല്‍കിയിട്ടില്ല
കെ എസ് ഷൈജു deshabhimani

Thursday, March 6, 2014
സോഷ്യലിസ്റ്റ് ജനത രൂപീകരണം: മിനിറ്റ്സ് ഹാജരാക്കാന്‍ ഉത്തരവ്
എം പീ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനത രൂപീകരണവുമായി ബന്ധപ്പെട്ട മിനിറ്റ്സും മറ്റു രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. മാതൃഭൂമി ജീവനക്കാരെയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെയും ഭാരവാഹികളാക്കി വ്യാജ പാര്‍ടി തട്ടിക്കൂട്ടിയശേഷം അതില്‍ ലയിച്ച് സ്വയം സംസ്ഥാന പ്രസിഡന്റായി മാറി എന്നാരോപിച്ച് വീരേന്ദ്രകുമാറിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2009 ഒക്ടോബര്‍ 11 മുതല്‍ 2010 ജൂലൈ എട്ടുവരെയുള്ള പാര്‍ടി യോഗങ്ങളുടെ മിനിറ്റ്സ് ഹാജരാക്കാനാണ് എസ്ജെഡി സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജിനോട് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേട്ട് കോടതി ആവശ്യപ്പെട്ടത്. മെയ് രണ്ടിനകം രേഖകള്‍ ഹാജരാക്കണം.
എം പി വീരേന്ദ്രകുമാറും പേഴ്സണല്‍ സ്റ്റാഫ് നന്ദകുമാറും ചേര്‍ന്ന് ഗൂഢാലോചനയിലൂടെയാണ് സോഷ്യലിസ്റ്റ് ജനത രൂപീകരിച്ചതെന്ന് ആരോപിച്ച് പാലോട് സന്തോഷ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. കോഴിക്കോട്ട് 2009 ഒക്ടോബര്‍ 11ന് ചേര്‍ന്ന പാര്‍ടി രൂപീകരണയോഗത്തില്‍ 118 പേര്‍ പങ്കെടുത്തതായി രേഖയുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. വ്യക്തമായ മേല്‍വിലാസമില്ലാതെ ഒരാള്‍തന്നെ പേരുകളെഴുതി മിനിറ്റ്സ് തയ്യാറാക്കുകയായിരുന്നു. ഈ യോഗമാണ് സോഷ്യലിസ്റ്റ് ജനതാദള്‍ എന്ന പേരില്‍ പുതിയ പാര്‍ടി രൂപീകരിക്കുന്നത്. മാതൃഭൂമി ജീവനക്കാരും വീരേന്ദ്രകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായിരുന്നു ഭാരവാഹികള്‍. പി സി ഇബ്രാഹിംകുഞ്ഞ് പ്രസിഡന്റും എം നന്ദകുമാര്‍ സെക്രട്ടറി ജനറലുമായി രൂപം കൊണ്ട പാര്‍ടിക്ക് നാഷണല്‍ കൗണ്‍സില്‍ ഉള്‍പ്പെടെ രൂപീകരിച്ചതായും മിനിറ്റ്സില്‍ എഴുതിവച്ചു.
കീഴ്ജീവനക്കാരെ ഭാരവാഹികളാക്കി പാര്‍ടി തട്ടിക്കൂട്ടിയ വീരേന്ദ്രകുമാര്‍ ലയനാഗ്രഹം പ്രകടിപ്പിച്ച് പിന്നീട് ഇവര്‍ക്ക് കത്തുനല്‍കുകയായിരുന്നു. 2010 ജൂണ്‍ 15നാണ് തന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ പുതിയ പാര്‍ടിയില്‍ ലയിക്കാനാഗ്രഹിക്കുന്നതായി വീരേന്ദ്രകുമാര്‍ കീഴ്ജീവനക്കാരന് കത്ത് കൊടുക്കുന്നത്. ഈ കത്ത് അംഗീകരിച്ചായിരുന്നു ലയിപ്പിക്കല്‍ തീരുമാനം. 2010 ജൂലൈ 15ന് ഇരു പാര്‍ടികളുടെയും സംയുക്ത സംസ്ഥാന കൗണ്‍സില്‍യോഗം കോഴിക്കോട്ട് ചേര്‍ന്നതായി രേഖയുണ്ടാക്കി. ആഗസ്ത് എട്ടിന് തൃശൂരില്‍ ചേര്‍ന്ന സംയുക്തയോഗത്തില്‍ ലയനം സമ്പൂര്‍ണമായി. ഇതോടെ ആദ്യ ഭാരവാഹികളുടെ ദൗത്യം അവസാനിച്ച് വീരേന്ദ്രകുമാര്‍ പ്രസിഡന്റായതായും പരാതിയില്‍ പറയുന്നു.

Saturday, March 1, 2014
ദേശീയ വാര്‍ത്തകള്‍ - മോദി, അഴിമതി, സാമ്പത്തികവളര്‍ച്ച, കിസാന്‍ സഭ...
മോഡിയുടെ മൗനം ബിജെപിയുടെ നയംമാറ്റം
ന്യൂഡല്‍ഹി: ചില്ലറ വില്‍പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ബിജെപിക്കുണ്ടായിരുന്ന എതിര്‍പ്പ് അവസാനിക്കുന്നു. പുതിയ കാലഘട്ടത്തിന്റെ വെല്ലുവളികള്‍ അവസരമാക്കി മാറ്റണമെന്ന ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ പ്രസ്താവനയാണ് ബിജെപിയും വഴങ്ങുകയാണെന്നതിന്റെ സൂചനയായത്. ചില്ലറ വില്‍പനമേഖലയില്‍ വിദേശനിക്ഷേപത്തെക്കുറിച്ച് നേരിട്ട് പറയാതെ നയം മാറുമെന്ന വ്യക്തമായ സൂചനയാണ് കോര്‍പറേറ്റുകളുടെ വക്താവായ നരേന്ദ്ര മോഡിയില്‍ നിന്നുണ്ടായത്്. രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ വലിയ ആധുനിക സ്റ്റോറുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ നരേന്ദ്രമോഡി വിദേശനിക്ഷേപം അനുവദിക്കണമോ എന്നതില്‍ മൗനം പാലിച്ചു. ചില്ലറവില്‍പന മേഖലയിലെ വിദേശനിക്ഷേപത്തെക്കുറിച്ചുള്ള നരേന്ദ്രമോഡിയുടെ മൗനം, ബിജെപിയുടെ നേരത്തേയുള്ള നയം മാറുന്നതിന്റെ സൂചനയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
അഴിമതിവിരുദ്ധ ഓര്‍ഡിനന്‍സുകള്‍ മാറ്റി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുമ്പായി അഴിമതിവിരുദ്ധപ്രതിച്ഛായ നേടുകയെന്ന ലക്ഷ്യത്തോടെ രാഹുല്‍ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ഓര്‍ഡിനന്‍സുകള്‍ കേന്ദ്രമന്ത്രിസഭായോഗം മാറ്റിവച്ചു. അഴിമതിവിരുദ്ധ ഭേദഗതി ബില്‍, സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങള്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പാക്കുന്ന പൗരാവകാശ ബില്‍ എന്നിവ ഓര്‍ഡിനന്‍സ് രൂപത്തില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് രാഹുല്‍ഗാന്ധി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍, ഓര്‍ഡിനന്‍സുകളെല്ലാം മാറ്റുന്നതായി ക്യാബിനറ്റ് ചേര്‍ന്നപ്പോള്‍ സെക്രട്ടറി അജിത്ത് സേത്ത് അറിയിക്കുകയായിരുന്നു. ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ നിയമ മന്ത്രാലയം പല എതിര്‍പ്പുകളും ഉന്നയിച്ച പശ്ചാത്തലത്തിലാണ് മാറ്റിയതെന്ന് സൂചനയുണ്ട്. എസ്സി- എസ്ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ബില്‍, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന ബില്‍, സെബി ഭേദഗതി ബില്‍, ഡല്‍ഹി ഹൈക്കോടതി നിയമഭേദഗതി ബില്‍ എന്നിവയും ഓര്‍ഡിനന്‍സ് രൂപത്തില്‍ കൊണ്ടുവരികയെന്ന നിര്‍ദേശം സര്‍ക്കാരിന്റെ മുമ്പാകെയുണ്ട്.
സാമ്പത്തികവളര്‍ച്ച ചുരുങ്ങി
ന്യൂഡല്‍ഹി: ഡിസംബറില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിലും ചുരുങ്ങി. ആഭ്യന്തര മൊത്ത വരുമാനത്തില്‍(ജിഡിപി) 4.7 ശതമാനം വളര്‍ച്ചമാത്രമാണ് രേഖപ്പെടുത്തിയത്. 4.9 ശതമാനമെങ്കിലും വളര്‍ച്ചയാണ് പ്രതീക്ഷിച്ചത്. തുടര്‍ച്ചയായി ഏഴാമത്തെ പാദത്തിലാണ് അഞ്ച് ശതമാനത്തില്‍ താഴെ വളര്‍ച്ച. നിര്‍മാണമേഖല 1.9 ശതമാനം ചുരുങ്ങി. ഖനമേഖലയിലും വളര്‍ച്ചയില്ല; 1.6 ശതമാനം സങ്കോചിച്ചു. കാര്‍ഷികവളര്‍ച്ച 3.6 ശതമാനമായി കുറഞ്ഞു. തൊട്ടുമുമ്പുള്ള മൂന്ന് മാസത്തില്‍ ഇത് 4.6 ശതമാനമായിരുന്നു.
കിസാന്‍സഭ "കമീഷന്‍ രേഖകള്‍" പ്രകാശനം മൂന്നിന്
ന്യൂഡല്‍ഹി: അഖിലേന്ത്യ കിസാന്‍സഭ പ്രസിദ്ധീകരിക്കുന്ന "നവഉദാര പരിഷ്കാരങ്ങളും കര്‍ഷകപ്രതിരോധവും-കമീഷന്‍ രേഖകള്‍" എന്ന പുസ്തകം മാര്‍ച്ച് മൂന്നിന് പ്രകാശനം ചെയ്യും. വൈകിട്ട് 4.30ന് കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ കിസാന്‍സഭ വൈസ്പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പ്രകാശനം നിര്‍വഹിക്കും. അഖിലേന്ത്യ പ്രസിഡന്റ് അമ്രാറാം അധ്യക്ഷനാകും. വൈസ്പ്രസിഡന്റ് കെ വരദരാജന്‍, സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എ കെ പത്മനാഭന്‍ എന്നിവര്‍ സംബന്ധിക്കും
തെര. പത്രികയ്ക്ക് അന്തിമരൂപമാകും
ന്യൂഡല്‍ഹി: സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു. എ കെ ജി ഭവനില്‍ വെള്ളിയാഴ്ച വൈകിട്ട് നാലിനു ചേര്‍ന്ന യോഗത്തില്‍ എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായി. കേരളത്തില്‍നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയോഗം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രകടനപത്രികയ്ക്ക് അന്തിമരൂപം നല്‍കലുമാണ് അജന്‍ഡ
ആര്‍വൈഎഫ് ദേശീയ സമ്മേളനം ഇന്ന് തുടങ്ങും
ന്യൂഡല്‍ഹി: ആര്‍വൈഎഫ് ദേശീയ സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. മാര്‍ച്ച് മൂന്നുവരെ ഡല്‍ഹിയിലാണ് സമ്മേളനം. ശനിയാഴ്ച ദേശീയകമ്മിറ്റി ചേരും. പ്രതിധിധി സമ്മേളനം ഞായറാഴ്ച രാവിലെ പത്തിന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ഉദ്ഘാടനംചെയ്യും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഇക്കാര്യം സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്നും ജനറല്‍ സെക്രട്ടറി അഡ്വ. കെ സണ്ണിക്കുട്ടി, സെക്രട്ടറി കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Friday, February 28, 2014
സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയി പൊലീസ് കസ്റ്റഡിയില്‍
നിക്ഷേപതട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്നൗ പൊലീസാണ് റോയിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം സുബ്രതോ റോയി കീഴടങ്ങിയതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. താന്‍ ഒളിവിലല്ലെന്നും നിയമാനുസൃതമായി പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് റോയിയുടെ കീഴടങ്ങല്‍. മാര്‍ച്ച് 4ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് വരെ റോയി പൊലീസ് കസ്റ്റഡിയില്‍ തുടരും.
ലക്നൗ പൊലീസ് കഴിഞ്ഞദിവസം റോയിയുടെ വീട്ടില്‍ മിന്നല്‍പരിശോധന നടത്തിയെങ്കിലും റോയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് റോയി ഒളിവിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ താന്‍ ലക്നൗവില്‍തന്നെ ഉണ്ടെന്നും അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് വിട്ടുനിന്നതെന്നുമായിരുന്നു റോയിയുടെ വെളിപ്പെടുത്തല്‍.
നിക്ഷേപകരില്‍നിന്ന് അനധികൃതമായി പണം സ്വരൂപിച്ച കേസില്‍ സുബ്രതോ റോയിയോട് ബുധനാഴ്ച നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച റോയി ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സഹാറ ഇന്ത്യാ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഇന്ത്യ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടര്‍മാര്‍ കോടതിയില്‍ ഹാജരായിരുന്നു.
20,000 കോടി രൂപ വിലവരുന്ന സഹാറയുടെ സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം മടക്കിനല്‍കാന്‍ നേരത്തേ സുപ്രീംകോടതി സെബിയ്ക്ക് അനുമതി നല്‍കിയിരുന്നു. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനുമാണ് സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് 24,000 കോടി രൂപ നിക്ഷേപകരില്‍നിന്ന് പിരിച്ചത്.

Monday, February 24, 2014
പട്ടാളഭരണത്തിന് വിദൂരസാധ്യത പോലുമില്ല: ആന്റണി
ഇന്ത്യന്‍ ഭരണം പട്ടാളം പിടിച്ചെടുക്കാനുള്ള വിദൂര സാധ്യതപോലുമില്ലെന്നും ഇത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. കൊച്ചിയില്‍ തീര സംരക്ഷണസേന ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടാളവുമായി ഏഴുവര്‍ഷത്തിലേറെയായി നിരന്തരം ബന്ധപ്പെടുന്നു. ഭരണം പിടിക്കാന്‍ പട്ടാളം ശ്രമിക്കില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാനാകും. സര്‍ക്കാരിന്റെ നയപരമായ തീരുമാനം അക്ഷരംപ്രതി നടപ്പാക്കുന്നവരാണിവര്‍. 2012-ല്‍ പാര്‍ലമെന്റിലേക്ക് ഇന്ത്യന്‍പട്ടാളം മാര്‍ച്ച് നടത്തിയെന്നതരത്തില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സിന്റെ വെളിപ്പെടുത്തലുണ്ടായതിനെ തുടര്‍ന്ന് പരിശോധന നടത്തി ആരോപണം തെറ്റെന്ന് കണ്ടെത്തി. ഇന്ത്യന്‍ പട്ടാളത്തിന്റെ സാധാരണയായുള്ള നടപടിക്രമം മാത്രമാണ് അന്നുണ്ടായത്.
ചൈനയുമായി പത്ത് കേന്ദ്രങ്ങളില്‍ പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി സൗഹാര്‍ദപരമാണ്. കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഇന്ത്യന്‍ നിയമം അനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോകും. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. മുംബൈ സംഭവത്തിനുശേഷം തീരസുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി 48 സ്റ്റാറ്റിക്സ് കോസ്റ്റല്‍ റഡാര്‍ സംവിധാനം സ്ഥാപിച്ചു. 38 റഡാര്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sunday, February 23, 2014
പ്രാദേശിക വികസനഫണ്ട് 101 ശതമാനം വിനിയോഗിച്ചു: എം ബി രാജേഷ് എംപി
പാലക്കാട്: ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ക്കൊപ്പംനിന്ന് അതു പരിഹരിക്കാന്‍ ജനപ്രതിനിധി എന്ന നിലയില്‍ കഠിനമായി പരിശ്രമിച്ചുവെന്ന് എം ബി രാജേഷ് എംപി പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിന്റെ "വോട്ടിനുമുമ്പ്" എന്ന തെരഞ്ഞെടുപ്പ്പരിപാടിക്കു തുടക്കംകുറിച്ചുള്ള മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു എം ബി രാജേഷ്. എംപി ഫണ്ട് വിനിയോഗത്തില്‍ 101 ശതമാനവും ഉപയോഗിച്ചു. നേരത്തേ ഉപയോഗിക്കാതെവന്ന 60ലക്ഷംരൂപ ഉള്‍പ്പെടെ 18.01 കോടി രൂപ ഇക്കഴിഞ്ഞ അഞ്ച്വര്‍ഷംകൊണ്ട് വികസനപദ്ധതികള്‍ക്ക് വിനിയോഗിച്ചു. താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒരു റിപ്പോര്‍ട്ടായി ജനങ്ങള്‍ക്കുമുന്നിലെത്തിച്ചു. അത് അവര്‍ക്ക് വിലയിരുത്താം.
വളരെ ചുരുങ്ങിയ സമയം പ്രവര്‍ത്തിച്ച പാര്‍ലമെന്റായിരുന്നു 15ാം ലോക്സഭയുടേത്. ഇതില്‍ ലഭ്യമായ സമയം മുഴുവന്‍ ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനും മണ്ഡലത്തിന്റെ വികസനകാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനും വിനിയോഗിച്ചു. 93 ശതമാനം ഹാജര്‍ ഉണ്ടാക്കി. ഇതിനിടയില്‍ പാര്‍ലമെന്റിലെ 132 സംവാദങ്ങളില്‍ പങ്കെടുക്കുകയും 500ലധികം ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു. കേന്ദ്രപദ്ധതികളും ഫണ്ടുകളും മണ്ഡലത്തിന്റെ വികസനത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ചു. സമ്പര്‍ണവൈദ്യുതീകരണത്തിന്റെ തുടര്‍ച്ചയ്ക്ക് വൈദ്യുതമേഖലയില്‍ പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭകള്‍ക്കായി 63.36കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കി. 6.72കോടിരൂപ ചെലവില്‍ കണ്ണനൂര്‍þകാവില്‍പ്പാട് റോഡ് നവീകരണം, 15.97 കോടി രൂപ ചെലവില്‍ കുഴല്‍മന്ദംþ മുണ്ടൂര്‍ റോഡ് നിര്‍മാണം എന്നിവ പൂര്‍ത്തിയാക്കി. ദേശീയപാത 47ന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കടുത്ത സമ്മര്‍ദംചെലുത്തി. തകര്‍ന്ന റോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാല്ദിവസംകൊണ്ടാണ് കേന്ദ്രമന്ത്രിയെക്കൊണ്ട് യോഗം വിളിപ്പിച്ചത്. ഇതിന് തന്നോടൊപ്പം ആലത്തൂര്‍ എംപി പി കെ ബിജുവും മുന്‍കൈയെടുത്തു. റോഡ് നന്നാക്കാന്‍ യോഗത്തില്‍ "യുദ്ധം"തന്നെ നടത്തേണ്ടിവന്നു. തുടര്‍ന്നാണ് 19.7 കോടി രൂപ അനുവദിച്ചത്. ദേശീയപാത നാലുവരിയാക്കാന്‍ ഏറെ കടമ്പകളുണ്ടായിരുന്നു. അതൊക്കെ പരിഹരിക്കാന്‍ കാര്യമായി ഇടപെട്ടു. ദേശീയപാത 213ല്‍ അപകടകരമായ 13 വളവുകള്‍ നിവര്‍ത്താന്‍ 6.3 കോടിരൂപ ചെലവഴിച്ചു.
ഒലവക്കോട് ഇഎസ്ഐ ആശുപത്രി നവീകരിക്കാന്‍ 1.5 കോടി രൂപ അനുവദിച്ചു. ഷൊര്‍ണൂര്‍ പോസ്റ്റല്‍ ക്വോര്‍ട്ടേഴ്്സ് നിര്‍മിക്കാന്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായി 48 ലക്ഷംരൂപ വകയരുത്താനായി. ഒറ്റപ്പാലത്ത് സൗജന്യ ഡയാലിസ്സ് യൂണിറ്റ്, മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ക്കും ലാബും ലൈബ്രറിയും അനുവദിച്ചു. ഗവ. വിക്ടേറിയ കോളേജിന് കംപ്യൂട്ടര്‍ ലാബ്, ശതാബ്ദി ആഘോഷിക്കുന്ന പട്ടാമ്പി ഗവ. കോളേജിന് സെമിനാര്‍ കോംപ്ലകസ്, മേഴ്സി കോളേജിന് കംപ്യൂട്ടര്‍ ലാബ് എന്നിവ സവിശേഷമായ വികസനപ്രവൃത്തികളാണ്. നിരവധി ദേശീയതാരങ്ങളുള്ള പാലക്കാട് ജില്ലയില്‍ അവര്‍ക്ക് മികച്ച രീതിയില്‍ പരിശീലനം നല്‍കാന്‍ മള്‍ട്ടി ജിംനേഷ്യം ഒരുവര്‍ഷത്തിനകം ആരംഭിക്കുമെന്ന് കഴിഞ്ഞവര്‍ഷം ദേശീയതാരങ്ങള്‍ക്കുള്ള സ്വീകരണപരിപാടിയില്‍ ഉറപ്പു നല്‍കിയരുന്നു. ഈ വര്‍ഷം അവര്‍ റാഞ്ചിയിലേക്കു പരിശീലനത്തിനുപോയത് ഈ ജിംനേഷ്യത്തില്‍ പരിശീലിച്ചാണ്. നാല് സ്കൂളുകള്‍ക്കാണ് ഇത്തരത്തില്‍ ജിംനേഷ്യം യാഥാര്‍ഥ്യമാക്കിയത്. പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും അമ്പത്ലക്ഷംരൂപ അനുവദിച്ചു. അട്ടപ്പാടിയില്‍ ഇടപെടാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മാസത്തില്‍ ഒരുതവണ ഊരുകള്‍ സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ പഠിക്കാറുണ്ട്. ഇതിന്റെ ഫലമായാണ് അവിടത്തെ ശിശുമരണവും പോഷകാഹാരക്കുറവും ലോകശ്രദ്ധയിലേക്കു കൊണ്ടുവന്നത.് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവടക്കം അട്ടപ്പാടി സന്ദര്‍ശിക്കാന്‍ സാഹചര്യമുണ്ടാക്കിയതും തന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്നും എം ബി രാജേഷ് എംപി പറഞ്ഞു. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷനായി. സെക്രട്ടറി സി ആര്‍ ദിനേശ് സ്വാഗതം പറഞ്ഞു.

Thursday, February 20, 2014
വധശിക്ഷയ്ക്കെതിരെ വികാരമുയരുന്നു
രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കുള്ള വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി ജീവപര്യന്തമാക്കിയത് വധശിക്ഷക്കെതിരെ ഉയരുന്ന വികാരം ശക്തിപ്പെടുത്തും. പ്രതികളുടെ അപ്പീല്‍ ഹര്‍ജിയും ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള സമ്മര്‍ദം കാരണമാണ് ഇവരുടെ വധശിക്ഷ നടപ്പാക്കാതിരുന്നത്. മൂന്നു പേരുടെയും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തമിഴ്നാട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടിരുന്നു.
ബ്രിട്ടീഷുകാരുടെ കാലംമുതല്‍തന്നെ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വധശിക്ഷ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ നിയമവ്യവസ്ഥയിലും നിലനിര്‍ത്തപ്പെട്ടു. എന്നിരുന്നാലും 1980ല്‍ സുപ്രീം കോടതി "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് വിധിച്ചു. അതിനുശേഷം വധശിക്ഷ അപൂര്‍വമായി. കൊലപാതകത്തിനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കും ജീവപര്യന്തം തടവായി. ഇതിന് ശേഷവും രാജ്യത്തെ പരമോന്നത കോടതി വധശിക്ഷ നല്‍കുകയും അത് നീതിപൂര്‍വമല്ലെന്നും ഏകപക്ഷീയമാണെന്ന് തെളിയിക്കപ്പെടുകയുംചെയ്തു. 2012ല്‍ ഏഴ് കേസില്‍ വധശിക്ഷ വിധിച്ചിരുന്നു. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന മുന്‍വിധിക്ക് വിപരീതമാണെന്ന് സുപ്രീം കോടതിതന്നെ അഭിപ്രായപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലയാളിക്കെതിരെയുള്ള വധശിക്ഷ നടപ്പാക്കുന്നതിനെ പഞ്ചാബ് സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിന് ശേഷം വധശിക്ഷ കാത്തു കഴിയുകയാണ് ഇയാള്‍. ഭുള്ളറിന്റെ വധശിക്ഷയും പഞ്ചാബിന്റെ പ്രതിഷേധം കാരണം നടപ്പാക്കിയിട്ടില്ല. ഈകേസുകളില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിന് ശേഷം പ്രതികളോ ബന്ധുക്കളോ കോടതിയെ സമീപിച്ച് വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനൊക്കെ വിരുദ്ധമായി പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്സല്‍ ഗുരുവിനെ, ദയാഹര്‍ജി തള്ളിയ ഉടന്‍ തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി. റിവ്യു ഹര്‍ജി നല്‍കാന്‍ പോലും അനുവദിച്ചില്ല. ശിക്ഷ നടപ്പാക്കല്‍ കുടുംബത്തെ അറിയിച്ചതുമില്ല. കശ്മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളും സംസ്ഥാന സര്‍ക്കാരും വധശിക്ഷ നടപ്പാക്കുന്നതിന് എതിരായിരുന്നു. കുറ്റംചെയ്യുന്ന ദരിദ്രരും സാധാരണക്കാരുമാണ് വധശിക്ഷയ്ക്ക് ഇരയാകുന്നത്. ഭൂവുടമയെ വധിച്ചതിന് നക്സലൈറ്റുകാരായ കിഷ്തഗൗഡ്, ബൊമിയ എന്നീ ആദിവാസികളെ 1970 കളുടെ മധ്യത്തില്‍ തൂക്കിക്കൊന്നിരുന്നു. ഇവര്‍ നല്‍കിയ ദയാഹര്‍ജി അന്നത്തെ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് തള്ളി. ബിഹാറിലോ മറ്റ് സംസ്ഥാനങ്ങളിലോ സവര്‍ണനായ ഒരു ഭൂവുടമയെയും കര്‍ഷകത്തൊഴിലാളികളെ വധിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നിട്ടില്ല. വധശിക്ഷയ്ക്ക് വിരാമമിടുകയെന്നതാണ് ലോകത്തിലെ പൊതുരീതി. 97 രാഷ്ട്രങ്ങള്‍ ഇതിനകം വധശിക്ഷ റദ്ദാക്കി. പരിഷ്കൃതസമൂഹത്തിന് യോജിക്കാത്ത ഒന്നായാണ് വധശിക്ഷയെ ഇപ്പോള്‍ ലോകം കാണുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന് മെറോട്ടോറിയം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭ പൊതുസഭ മൂന്നു തവണ ആവശ്യപ്പെട്ടു. ഇന്ത്യ മൂന്ന് തവണയും പ്രമേയത്തെ എതിര്‍ത്തു വോട്ടുചെയ്തു.
ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് "ഒരു ശിക്ഷ" എന്ന നിലയില്‍ വധശിക്ഷ ഒഴിവാക്കേണ്ട സമയമായി എന്ന് സിപിഐ എം അഭിപ്രായപ്പെട്ടിരുന്നു. "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളിലും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും മരണംവരെ ജയില്‍ശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകള്‍ക്ക് രൂപം നല്‍കണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായം.
വധശിക്ഷയ്ക്കെതിരെ പോരാട്ടം തുടരും: പേരറിവാളന്റെ അമ്മ
ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി പുറത്തുവന്നപ്പോള്‍ തുടിക്കുന്നത് ഒരു അമ്മമനസ്സ്. പേരറിവാളന്റെ ജീവനുവേണ്ടി രണ്ടുപതിറ്റാണ്ട് പോരാടിയ തമിഴ്നാട്ടിലെ ജോലാര്‍പേട്ടയിലെ അര്‍പ്പുതം അമ്മാള്‍ എന്ന അറുപത്തെട്ടുകാരി. മകന്റെ ജീവന്‍ തൂക്കുമരത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ നിയമയുദ്ധം നടത്തിയ ആ അമ്മ ഇപ്പോള്‍ പ്രതീക്ഷയിലാണ്, ഏറെ വൈകാതെ "അറിവ്" തിരികെയെത്തുമെന്ന നിറഞ്ഞ പ്രതീക്ഷയില്‍. വധശിക്ഷ റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്ന് അവര്‍ ചെന്നെയില്‍ പ്രതികരിച്ചു. വധശിക്ഷയക്കെതിരായ പോരാട്ടം ഇനിയും തുടരുമെന്നും അവര്‍ പറഞ്ഞു.
1991 മെയ് 21- പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ കൊല്ലപ്പെടുന്നു. മറ്റേതൊരു ഇന്ത്യക്കാരനെയുംപോലെ ഞെട്ടലോടെയാണ് അര്‍പ്പുതം അമ്മാളും കുടുംബവും ആ വാര്‍ത്ത കേട്ടത്. സംഭവം നടന്ന് 20-ാമത്തെ ദിവസംമുതല്‍ ചിത്രം മാറി. ജൂണ്‍ 11ന് രാത്രി പേരറിവാളനെ തേടി പ്രത്യേക അന്വേഷണസംഘം വീട്ടില്‍. ചെന്നൈയില്‍ ഇലക്ട്രോണിക് ഡിപ്ലോമ വിദ്യാര്‍ഥിയായ മകന് സംഭവത്തില്‍ പങ്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ അവനെ ഹാജരാക്കാമെന്നും ഉറപ്പ് നല്‍കി. ആ ഉറപ്പില്‍ വീട്ടില്‍ പരിശോധനയ്ക്ക് വന്നവര്‍ തിരികെ പോയി. പിറ്റേന്ന് ചെന്നൈയില്‍ പോയി മകനെ തിരികെ കൊണ്ടുവന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പേരറിവാളനെ സിബിഐ ഓഫീസില്‍ ഹാജരാക്കി. പിറ്റേദിവസംതന്നെ അറിവിനെ പുറത്തുവിടുമെന്ന വാഗ്ദാനം പാലിച്ചില്ല. വിലങ്ങണിയാത്ത മകനെ അര്‍പ്പുതം അമ്മാള്‍ അവസാനമായി കണ്ടതും അന്ന്. വീട്ടില്‍ ഒതുങ്ങിക്കൂടിയ അര്‍പ്പുതംഅമ്മാള്‍ മകന്റെ ജീവനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. ജോലാര്‍പേട്ടിലെ കോടതിമുറ്റത്തുനിന്ന് തുടങ്ങിയ ആ പോരാട്ടം സുപ്രീംകോടതിവരെ നീണ്ടു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരടക്കമുള്ളവരും കരുത്തുപകര്‍ന്നു. ടാഡ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. മറ്റുള്ളവരുടെ വധശിക്ഷ ജീവപര്യന്തമാക്കിയപ്പോഴും പേരറിവാളന് ഇളവ് നല്‍കിയില്ല. മകനെ കൊലമരത്തിന് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു അര്‍പ്പുതം അമ്മാളിന്റെ പിന്നീടുള്ള പോരാട്ടം. തെറ്റൊന്നും ചെയ്യാതെ 23 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്ന മകന്റെ വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതിയോട് ഏറെ നന്ദിയുണ്ടെന്നാണ് വിധി വന്നശേഷം ചെന്നൈയില്‍ നടത്തിയ പ്രതികരണം.
ഉചിതമായ വിധി
കോട്ടയം: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്തത് ഉചിതമായ വിധിയെന്ന് ജസ്റ്റിസ് കെ ടി തോമസ്. താന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ ശിക്ഷ നടപ്പാക്കാന്‍ വൈകി. പ്രതികള്‍ 22 വര്‍ഷം ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്നത്. ഈ ശിക്ഷ രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ അനുഭവിച്ചു കഴിഞ്ഞു. ഇനി അവരെ വധശിക്ഷയ്ക്ക് വിധിച്ചാല്‍ ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കുന്നതിന് തുല്യമാവും. അത് ഭരണഘടനാവിരുദ്ധവുമാവും. പതിനാലു വര്‍ഷം ജീവപര്യന്തം തടവ് അനുഭവിച്ചു കഴിഞ്ഞാല്‍ മോചിതനാകാന്‍ കഴിയുമോ എന്ന് പരിഗണിക്കപ്പെടാന്‍ പ്രതിക്ക് അവകാശമുണ്ട്. ഇവിടെ ആ അവകാശവും അവര്‍ക്ക് ലഭിച്ചില്ല. ശിക്ഷ നടപ്പാക്കുന്നത് അനന്തമായി നീണ്ടപ്പോള്‍ പ്രതികളെ ഇനി വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ പാടില്ലെന്ന് താന്‍ വാദിച്ചിരുന്നു- ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.
വധശിക്ഷ നിര്‍ത്തണം നഷ്ടപരിഹാരം നല്‍കണം
കൊച്ചി: രാജീവ് ഗാന്ധി കൊല്ലപ്പെട്ടകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 23 വര്‍ഷം ജയിലില്‍ കഴിഞ്ഞ പേരറിവാളന് നീതിപൂര്‍വമായ എല്ലാ നഷ്ടപരിഹാരവും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ്തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇത്രയും വര്‍ഷം ജയിലില്‍ കഴിഞ്ഞ പേരറിവാളന്‍ എല്ലാ ദുരിതങ്ങളും അനുഭവിച്ചു. ബുദ്ധന്‍മുതല്‍ മഹാത്മാഗാന്ധിവരെയുള്ളവര്‍, ഇന്ത്യന്‍ സംസ്കാരം മറ്റൊരാളുടെ ജീവന്‍ എടുത്തുകളയുന്നത് സംസ്കാരശൂന്യമാണെന്ന് വിശ്വസിച്ചു. ലോകത്തിലെ പരിഷ്കൃത സമൂഹവും ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ റദ്ദാക്കി. ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോഴും താന്‍ വധശിക്ഷക്കെതിരായ നിലപാടുകളെടുത്തിരുന്നു. മൗണ്ട്് ബാറ്റന്‍ പ്രഭുവിന്റെ കൊലയാളിക്കും വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്റെ മാന്യത നിലനിര്‍ത്തണമെങ്കില്‍ തെരഞ്ഞെടുപ്പിനുമുമ്പ് വധശിക്ഷ അവസാനിപ്പിക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

മുസഫര്‍നഗര്‍ ഇരകള്‍ക്ക് സിപിഐ എം സഹായവിതരണം നടത്തി
മുസഫര്‍നഗര്‍: വര്‍ഗീയകലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി സിപിഐ എം. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന കലാപത്തില്‍ വീടും കുടുംബാംഗങ്ങളും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീട് വയ്ക്കാനാണ് സിപിഐ എം പണം കൈമാറിയത്.
മുസഫര്‍നഗര്‍ ജില്ലയിലെ ബുഠാന ബ്ലോക്കിലെ ജോല ഗ്രാമത്തിലെ 54 കുടുംബങ്ങള്‍ക്കാണ് വീട് വയ്ക്കാന്‍ സഹായം നല്‍കിയത്. ആദ്യഗഡുവെന്ന നിലയില്‍ 54 കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപ വീതം നല്‍കി. വ്യാഴാഴ്ച രാവിലെ ജോല ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചെക്ക് വിതരണം ചെയ്തു. ദുരിതാശ്വാസ സമിതിക്ക് നേതൃത്വം നല്‍കുന്ന കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി പങ്കെടുത്തു.
ആഗസ്ത്സെപ്തംബര്‍ മാസങ്ങളിലാണ് മുസഫര്‍നഗറില്‍ ജാട്ടുകളും മുസ്ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. കാല്‍ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായി. തണുപ്പുകാലമായതോടെ ടെന്റുകളിലെ ജീവിതം ദുസ്സഹമായി. ഇരുപതിലധികം കുട്ടികള്‍ മരിച്ചു. ദുരിതജീവിതം നയിക്കുന്ന ന്യൂനപക്ഷജനതയെ സഹായിക്കാന്‍ രംഗത്തെത്തിയ ഏക രാഷ്ട്രീയ പാര്‍ടി സിപിഐ എം ആണ്.
ഇതിനകംതന്നെ നിരവധി പേര്‍ക്ക് കമ്പിളിയും മറ്റും പാര്‍ടിയുടെ ഉത്തര്‍പ്രദേശ് ഘടകം വിതരണംചെയ്തിട്ടുണ്ട്. ദേശവ്യാപകമായി ഫണ്ട് ശേഖരണത്തിനും സിപിഐ എം ആഹ്വാനംചെയ്തു. കേരളത്തില്‍ നിന്നുമാത്രം 56 ലക്ഷം രൂപ ലഭിച്ചു. ഈ തുകയാണ് ഇപ്പോള്‍ വീട് വയ്ക്കാന്‍ നല്‍കിയത്.

രാജീവ് വധം: പ്രതികളെ വിടുന്നതിന് സ്റ്റേ
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് കുറ്റവാളികളെയും മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇനി ഒരുത്തരവുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നടപടിക്രമങ്ങള്‍ പാലിച്ചാണോ പ്രതികളെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന നോട്ടീസിന്‍മേല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തമിഴ്നാട് സുപ്രീം കോടതിയില്‍ മറുപടി നല്‍കണം. കേസ് മാര്‍ച്ച് 6ന് വീണ്ടും പരിഗണിയ്ക്കും.
രാജീവ് ഗാന്ധി കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന മൂന്ന് പ്രതികളുടെ ശിക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ഉചിതമായ സര്‍ക്കാരിന് പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് തമിഴ്നാട് സര്‍ക്കാര്‍ പ്രതികളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ തമിഴ്നാടിന് അവകാശമില്ലെന്നും പ്രതികളെ മോചിപ്പിക്കാനുള്ള അവകാശം കേന്ദ്രത്തിനാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ പ്രതികളെ മോചിപ്പിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് തമിഴ്നാട് വാദിച്ചു.
അതേസമയം പ്രതികളെ വെറുതെ വിടാനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. തമിഴ്നാട് സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വധിച്ച കേസിലെ പ്രതികള്‍ ശിക്ഷയിളവ് ലഭിച്ച് പുറത്തുവന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
രാജീവ് വധം: വധശിക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിലെ മൂന്ന് പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷയാണ് റദ്ദ് ചെയ്ത് ജീവപര്യന്തമാക്കിയത്. ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തിയത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനും രഞ്ജന്‍ ഗൊഗോയ്, എസ് കെ സിങ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെ ചരിത്രപ്രധാനമായ ഉത്തരവ്.
വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തങ്ങളുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ ഏറെ കാലതാമസം വന്നു എന്നുകാട്ടി പ്രതികള്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. ദയാഹര്‍ജി പരിഗണിക്കുന്നതിലെ അനാവശ്യ കാലതാമസം വധശിക്ഷ റദ്ദാക്കാന്‍ മതിയായ കാരണമാണെന്ന് ജനുവരി 21ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചിരുന്നു. വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ കൂട്ടാളികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഇത്. ഹര്‍ജി നല്‍കിയ 15 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളും പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി പ്രതികളുടെ ആവശ്യം ന്യായമാണെന്ന് വിധിച്ചു. ഇവര്‍ നല്‍കിയ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ 11 വര്‍ഷം താമസംവരുത്തി. പ്രതികളെ എപ്പോള്‍ മോചിപ്പിക്കണമെന്ന കാര്യം കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും തീരുമാനിക്കേണ്ടതാണെന്നും വിധിയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയാണ് ചൊവ്വാഴ്ചത്തെ കോടതിവിധി. 1991 മെയ് 21നാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. 1998 ജനുവരി 28നാണ് 26 പ്രതികളെയും തൂക്കിക്കൊല്ലാന്‍ വിചാരണക്കോടതി വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ഒഴികെ മറ്റെല്ലാവരുടെയും വധശിക്ഷ കോടതി ഒഴിവാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച് നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി. സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ ശേഷിക്കുന്ന മൂന്നുപേര്‍ ദയാഹര്‍ജി നല്‍കി.
സുജിത് ബേബി deshabhimani

ശിഷ്യയെ അപമാനിച്ച ഷാജി ജേക്കബ്ബിനെ രക്ഷിക്കാന്‍ നീക്കം
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ പെണ്‍കുട്ടിയെ അപമാനിച്ച മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷാജി ജേക്കബ്ബിനെ രക്ഷിക്കാന്‍ നീക്കം. പരാതി ഉന്നയിച്ച മലയാള വിഭാഗത്തിലെ വിദ്യാര്‍ഥിനിയുടെ മൊഴിമാറ്റാനും അതിന് സാധിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനും അണിയറയില്‍ ശ്രമം തുടങ്ങി. സര്‍വകലാശാല സിന്‍ഡിക്കറ്റ് തിങ്കളാഴ്ച ഷാജി ജേക്കബ്ബിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും പരാതി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. സസ്പെന്‍ഷനെത്തുടര്‍ന്ന് ഷാജി ജേക്കബ് ദീര്‍ഘ അവധിയില്‍ പ്രവേശിച്ചു. സര്‍വകലാശാലാ നടപടിയും വനിതാ സെല്ലിന്റെ ഇടക്കാല റിപ്പോര്‍ട്ടും വിദ്യാര്‍ഥി സംഘടനകളുടെ പരാതിയും ചേര്‍ത്താണ് കാലടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വിദ്യാര്‍ഥിനി നേരിട്ട് പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. പൊലീസ് നടപടിയെടുക്കാത്തത് ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണെന്നറിയുന്നു.
വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വകുപ്പുതലവന്മാരോടോ അധ്യാപകരോടോ വാക്കാല്‍ പരാതിപ്പെട്ടാല്‍ സ്ഥാപന മേധാവി തുടര്‍നടപടി എടുക്കണം. ഇവിടെ പരാതി ലഭിച്ചിട്ടും നടപടി നീട്ടിക്കൊണ്ടുപോയി. പൊലീസില്‍ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി. സിന്‍ഡിക്കറ്റ് യോഗത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ സ്വന്തംനിലയില്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ സര്‍വകലാശാല തയ്യാറായത്. വൈസ് ചാന്‍സലര്‍ക്ക് ലഭിക്കുന്ന ഗൗരവമേറിയ പരാതി പൊലീസിന് കൈമാറണമെന്നാണ് നിയമം. എന്നാല്‍ ഷാജി ജേക്കബ്ബിന്റെ സ്വാധീനംമൂലം പരാതി കാര്യമായെടുത്തില്ല. വനിതാ സെല്ലും വിദ്യാര്‍ഥികളെ ഉപദേശിച്ച് വിടാനാണ് ആദ്യം ശ്രമിച്ചത്. ചില യുഡിഎഫ് നേതാക്കളും ശിഷ്യയെ അപമാനിച്ച അധ്യാപകന്റെ രക്ഷക്കെത്തി.
ചാനലിലെ മാധ്യമവിമര്‍ശകനും വാരികയിലെ പംക്തി എഴുത്തുകാരനുമായ ഷാജി ജേക്കബ്ബിനെതിരെ ഗവേഷണവിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ നിരവധി പരാതി നേരത്തെ ഉയര്‍ന്നതാണ്. ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കാലടിയിലെ വീട്ടിലും തൃശൂരിലെ സ്വകാര്യവസതിയിലും വിദ്യാര്‍ഥിനികളെ വിളിച്ചുവരുത്തി ഇയാള്‍ അപമര്യാദയായി പെരുമാറാന്‍ ശ്രമിക്കാറുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. വിനോദയാത്രയിലും അധ്യാപകന്റെ പെരുമാറ്റം അതിരുവിടാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 2014 ജനുവരി ആദ്യമാണ് ഷാജി ജേക്കബ് അപമാനിച്ചതായി പിജി വിദ്യാര്‍ഥിനി പരാതിപ്പെട്ടത്.

Saturday, February 15, 2014
Friday, February 14, 2014
അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. ഏറെ വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടുതിനെ തുടര്‍ന്നാണ് രാജി. നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നാണ് രാജി തീരുമാനിച്ചത്. പിന്നീട് ആം ആദ്‌മി പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരോട് കെജ്‌രിവാള്‍ രാജി പ്രഖ്യാപനം നടത്തുകയായിരുന്നു. അഴിമതി തടയാനായി നൂറ് തവണവേണമെങ്കിലും രാജിവെക്കാന്‍ തയ്യാറാണെന്ന് കെ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു.49 ദിവസത്തെ ഭരണത്തിനു ശേഷമാണു രാജി.‘’ജനഹിതം മാനിച്ചാണു സര്‍ക്കാരുണ്ടാക്കിയത്. ജന്‍ലോക്പാല്‍ ബില്‍ പാസാക്കുമെന്നായിരുന്നു മുഖ്യ വാഗ്ദാനം. അത് നടപ്പാക്കാനാകാത്തതിനാലാണു രാജിവെക്കുന്നത്‘’- കെജ്‌രിവാള്‍ പറഞ്ഞു. നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അഴിമതിക്കാരെ സംരക്ഷിക്കാനാണു ബി ജെ പിയും കോണ്‍ഗ്രസും ചേര്‍ന്ന് ബില്‍ അട്ടിമറിച്ചത്. ഭരണം തുടര്‍ന്നിരുന്നെങ്കില്‍ മുകേഷ് അംബാനിയും വീരപ്പ മൊയ്‌ലിയും ജയിലിലായേനെ. പിന്നാലെ കമല്‍നാഥും കുടുങ്ങിയെനെ. അംബാനിക്കുവേണ്ടിയാണു കോണ്‍ഗ്രസും ബി ജെ പിയും രഹസ്യധാരണയുണ്ടാക്കിയത്. പത്തുകൊല്ലം യു പി എ ഭരണം നിയന്ത്രിച്ചത് അംബാനിയാണ്. നരേന്ദ്രമോഡിക്ക് പിന്നിലും അംബാനിയാണ്- കെജ്‌രിവാള്‍ പറഞ്ഞു.
നിയമസഭയില്‍ ബില്ലവതരിപ്പിച്ചതായി കെജ്'രിവാള്‍ അവകാശപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. ബില്ലിനെതിരെ 42 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തതോടെയാണ് ഇത്തരം നിലപാട് സ്പീക്കര്‍ക്ക് സ്വീകരിക്കേണ്ടിവന്നത്.
ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ നിയമപരമായ തടസ്സമുണ്ടെന്ന വ്യക്തമാക്കി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് സപീക്കര്‍ക്കയച്ച കത്ത് അവഗണിച്ചാണ് മുഖ്യമന്ത്രി അരവിന്ദ്് കെജ്രിവാള്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങിയതും മേശപ്പുറത്ത് വെച്ചതും. കേന്ദ്ര സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും അനുമതിയില്ലാത്തതിനാല്‍ നിയമസഭാ സ്പീക്കര്‍ക്കുള്ള പ്രത്യേക അവകാശമുപയോഗിച്ചാണ് ബില്‍ അവതരിപ്പിക്കാനൊരുങ്ങിയത്. ബില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ രാജിവെക്കുമെന്നും കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷമായ ബിജെപിയുടേയും കോണ്‍ഗ്രസ് അംഗങ്ങളുടേയും ബഹളങ്ങള്‍ക്കിടെയാണ് ബില്‍ മേശപ്പുറത്ത് വെച്ചത്. ബില്ലവതരിപ്പിക്കുന്നതിന് മുമ്പ് ആം ആദ്മി അംഗങ്ങള്‍ക്ക് വിപ്പും നല്‍കിയിരുന്നു. 27 ന് എതിരെ 42 വോട്ടുകളാണ് ബില്ലിനെതിരെ ലഭിച്ചത്.
ആംആദ്മി സര്‍ക്കാരിനെ പിന്തുണക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളും ബിജെപി അംഗങ്ങളും സ്വതന്ത്ര അംഗങ്ങളും എതിര്‍ത്ത് വോട്ടുചെയ്യുകയായിരുന്നു. എന്നാല്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു സ്വീകരിക്കേണ്ട സാങ്കേതിക നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിരുന്നില്ലെന്ന് പറയുന്നു. വെള്ളിയാഴ്ചയിലെ സമ്മേളന നടപടികളെക്കുറിച്ചുള്ള പട്ടികയില്‍ ജനലോക്പാല്‍ അവതരിപ്പിക്കുന്ന കാര്യം പരാമര്‍ശിക്കുന്നുമില്ല. നിയമസഭയുടെ ആദ്യ ദിനത്തില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരണം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആംആദ്മി മന്ത്രി സോമനാഥ് ഭാരതി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസ് അംഗങ്ങളും ബഹളമുണ്ടാക്കിയതിനാല്‍ ബില്ലവതരിപ്പിക്കാനായില്ല.
ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണു ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കിയത്. ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പിന്തുണയോറ്റെയാണു ഭരിച്ചിരുന്നത്.

ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനായില്ല
എറെ വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടു. ബില്ലവതരിപ്പിച്ചതായി കെജ്രിവാള്‍ അവകാശപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. വീണ്ടും ബില്ലവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബില്ലിനെതിരെ 42 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തതോടെയാണ് ഇത്തരം നിലപാട് സ്പീക്കര്‍ക്ക് സ്വീകരിക്കേണ്ടിവന്നത്. ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ നിയമപരമായ തടസ്സമുണ്ടെന്ന വ്യക്തമാക്കി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് സപീക്കര്‍ക്കയച്ച കത്ത് അവഗണിച്ചാണ് മുഖ്യമന്ത്രി അരവിന്ദ്് കെജ്രിവാള്‍ ബില്‍ അവതരിപ്പിക്കാനൊരുങ്ങിയതും മേശപ്പുറത്ത് വെച്ചതും. കേന്ദ്ര സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും അനുമതിയില്ലാത്തതിനാല്‍ നിയമസഭാ സ്പീക്കര്‍ക്കുള്ള പ്രത്യേക അവകാശമുപയോഗിച്ചാണ് ബില്‍ അവതരിപ്പിക്കാനൊരുങ്ങിയത്. ബില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ രാജിവെക്കുമെന്നും കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷമായ ബിജെപിയുടേയും കോണ്‍ഗ്രസ് അംഗങ്ങളുടേയും ബഹളങ്ങള്‍ക്കിടെയാണ് ബില്‍ മേശപ്പുറത്ത് വെച്ചത്. ബില്ലവതരിപ്പിക്കുന്നതിന് മുമ്പ് ആം ആദ്മി അംഗങ്ങള്‍ക്ക് വിപ്പും നല്‍കിയിരുന്നു. 27 ന് എതിരെ 42 വോട്ടുകളാണ് ബില്ലിനെതിരെ ലഭിച്ചത്. ആംആദ്മി സര്‍ക്കാരിനെ പിന്തുണക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളും ബിജെപി അംഗങ്ങളും സ്വതന്ത്ര അംഗങ്ങളും എതിര്‍ത്ത് വോട്ടുചെയ്യുകയായിരുന്നു. എന്നാല്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു സ്വീകരിക്കേണ്ട സാങ്കേതിക നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിരുന്നില്ലെന്ന് പറയുന്നു. വെള്ളിയാഴ്ചയിലെ സമ്മേളന നടപടികളെക്കുറിച്ചുള്ള പട്ടികയില്‍ ജനലോക്പാല്‍ അവതരിപ്പിക്കുന്ന കാര്യം പരാമര്‍ശിക്കുന്നുമില്ല. നിയമസഭയുടെ ആദ്യ ദിനത്തില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരണം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആംആദ്മി മന്ത്രി സോമനാഥ് ഭാരതി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസ് അംഗങ്ങളും ബഹളമുണ്ടാക്കിയതിനാല്‍ ബില്ലവതരിപ്പിക്കാനായില്ല.
ജനലോക്പാല്‍ ബില്ലും, ദില്ലി സ്വരാജ് ബില്ലും പാസാക്കുന്നതിനാണു ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. 16നു ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജനങ്ങളെ സാക്ഷിയാക്കി പ്രത്യേക സമ്മേളനം ചേര്‍ന്ന് ബില്ല് പാസാക്കാനുമാണ് തീരുമാനം. അതിനെ ബിജെപിയും കോണ്‍ഗ്രസും ശക്തമായി എതിര്‍ക്കുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ ബില്ല് പാസാക്കുന്നത് തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനും ബി ജെ പിക്കും ആക്കാനാണ് ആംആദ്മി പാര്‍ടിയുടെ നീക്കം.

Monday, February 3, 2014
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പാലിക്കുന്നില്ല ; കേരളത്തിനു കോടികളുടെ ജലനഷ്ടം
തൃശൂര്‍: പറമ്പിക്കുളം-ആളിയാര്‍ കരാര്‍വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം 600 കോടിയുടെ ജലനഷ്ടം. 1970ല്‍ ഒപ്പുവച്ച കരാര്‍പ്രകാരമുള്ള വെള്ളം ചുരുക്കം വര്‍ഷങ്ങളിലേ തമിഴ്നാട് കേരളത്തിന് നല്‍കിയിട്ടുള്ളൂ. ഇക്കാര്യത്തില്‍ തമിഴനാടിന് ഒത്താശ ചെയ്യുകയാണ് കേരളത്തിലെ ജലവിഭവ വകുപ്പും വൈദ്യുതി ഉല്‍പ്പാദന വിഭാഗവും. വന്‍ അഴിമതി ഇതിനുപിന്നിലുണ്ടെന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു.
അഴിമതിയാരോപണം ശക്തമായതോടെ 2012-13 വര്‍ഷത്തിലെ ജലനഷ്ടം മാത്രം കണക്കിലെടുത്ത് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചു. പ്രതിവര്‍ഷം വൈദ്യുതി ഉല്‍പ്പാദനമേഖലയില്‍ മാത്രം 500 കോടിയില്‍ കുറയാത്ത നഷ്ടം കരാര്‍ ലംഘനംമൂലം ഉണ്ടാകുമ്പോഴാണ് വെറും 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കരാറനുസരിച്ച് വര്‍ഷം 12,300 ദശലക്ഷം ഘന അടി (12.3 ടിഎംസി) വെള്ളം ഷോളയാര്‍ വഴി കേരളത്തിനു കിട്ടണം. ഓരോ ജലവര്‍ഷവും ജൂലൈ ഒന്നുമുതല്‍ വെള്ളം തന്നു തുടങ്ങണം. 2663 അടി സംഭരണശേഷിയുള്ള ഷോളയാര്‍ അണക്കെട്ടില്‍ അഞ്ചടി താഴെ ജലനിരപ്പ് എത്തുംവരെയാണ് വെള്ളം തരേണ്ടത്.
സെപ്തംബര്‍ ഒന്നിനും ഫെബ്രുവരി ഒന്നിനും അണക്കെട്ടിന്റെ സംഭരണശേഷി പൂര്‍ണമാകുംവരെയും വെള്ളം നിറയ്ക്കണം. വര്‍ഷത്തില്‍ മൊത്തം തരുന്ന വെള്ളം 12.3 ടിഎംസിയില്‍ കുറയരുതെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകള്‍ പൂര്‍ണമായി ഒരിക്കലും പാലിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഷോളയാര്‍ അണക്കെട്ടില്‍ രണ്ടു തവണ വെള്ളം നിറയ്ക്കുന്നതിന്റെ വ്യവസ്ഥകള്‍ പാലിച്ചുവെന്നു വരുത്താന്‍ ആസൂത്രിതമായ തന്ത്രങ്ങളാണ് ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തുന്നത്. സെപ്തംബര്‍ ഒന്നിനും ഫെബ്രുവരി ഒന്നിനും മുമ്പേ ദീര്‍ഘനാള്‍ വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുകയാണ് തന്ത്രങ്ങളിലൊന്ന്.
വൈദ്യുതി ഉല്‍പ്പാദനം നടക്കാത്തതിനാല്‍ ഡാമില്‍ ധാരാളം വെള്ളമുണ്ടാകും. അപ്പോള്‍ കരാര്‍പ്രകാരം ഡാം നിറയ്ക്കേണ്ട ദിവസങ്ങളില്‍ ചുരുങ്ങിയ തോതിലേ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടി വരൂ. സെപ്തംബര്‍മുതല്‍ ഫെബ്രുവരിവരെ ഷോളയാറിലെ പവര്‍ഹൗസ് അടച്ചിടുകയും പതിവാണ്. ഈ വര്‍ഷവും അടച്ചിട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2009, 2010, 2011 വര്‍ഷങ്ങളില്‍ കരാര്‍പ്രകാരമുള്ള വെള്ളം സെപ്തംബറിലും ഫെബ്രുവരിയിലും ലഭിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. മറ്റു വര്‍ഷങ്ങളില്‍ ഇത് പാലിച്ചിട്ടില്ല. മൊത്തത്തില്‍ ലഭിക്കണ്ട 12.3 ടിഎംസി വെള്ളം എപ്പോഴെങ്കിലും കിട്ടിയോയെന്നതിന് രേഖയുമില്ല.
കളമശേരി ആസ്ഥാനമായ വൈദ്യുതി ബോര്‍ഡിന്റെ ലോഡ് ഡെസ്പാച്ച് സെന്ററാണ് ഉല്‍പ്പാദനം നിയന്ത്രിക്കുന്നത്. അന്തര്‍സംസ്ഥാന നദീജല കരാര്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തേണ്ടത് ജലവിഭവ വകുപ്പാണ്. ഈ രണ്ടു വിഭാഗവും ഇതില്‍ വീഴ്ച വരുത്തുന്നു. ഷോളയാര്‍ അണക്കെട്ടിന്റെ സംഭരണശേഷിയുടെ (5.3 ടിഎംസി) ഇരട്ടിയിലേറെ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം വെള്ളം ലഭിക്കേണ്ടതാണ്. ഇതിന്റെ പകുതിയിലേറെ വെള്ളം തമിഴ്നാട് കൊള്ളയടിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. യൂണിറ്റിന് അഞ്ചു രൂപ കണക്കാക്കിയാല്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ മാത്രം പ്രതിവര്‍ഷം 600 കോടിയുടെ നഷ്ടം ഇതുമൂലം കേരളത്തിനുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദേശാഭിമാനിയോടു പറഞ്ഞു. ചാലക്കുടിപുഴ വഴി ലഭിക്കേണ്ട വെള്ളം കിട്ടാത്തിനാല്‍ കാര്‍ഷിക മേഖലയിലെ നഷ്ടവും കുടിവെള്ളക്ഷാമവുംമൂലമുള്ള നഷ്ടം വേറെയും.
വി എം രാധാകൃഷ്ണന്‍ deshabhimani

Subscribe to:
Posts (Atom)