Tuesday, March 12, 2019

ജനസമ്മതിയുടെ തിളക്കവുമായി സി ദിവാകരൻ

സി ദിവാകരൻ (76). നിലവിൽ നെടുമങ്ങാട് എംഎൽഎയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് സി ദിവാകരൻ. കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്ന് രണ്ടുതവണ എംഎൽഎയായി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ഭക്ഷ്യ സിവിൽ സപ്ലൈസ‌് മൃഗസംരക്ഷണ ക്ഷീര വികസന  മന്ത്രിയുമായിരുന്നു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച കേരള നിയമസഭ സമിതി ചെയർമാനായി. വ്യവസായവും ധാതുക്കളും സംബന്ധിച്ച നിയമസഭ സബ്ജക്ട് കമ്മിറ്റിയിലും നിയമസഭ സ്പീക്കർ ചെയർമാനായിട്ടുള്ള റൂൾസ് കമ്മിറ്റിയിലും  അംഗമാണ്. പ്രഭാത് ബുക്ക്ഹൗസ് ചെയർമാനും മാനേജിംങ് ഡയറക്ടറുമാണ്‌. ബിഎ, ബിഎഡ് ബിരുദധാരിയായ സി ദിവാകരൻ കുറച്ചുകാലം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീചിത്രാ മെഡിക്കൽ സെന്റർ പിആർഒ ആയിരുന്ന ഹേമലതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിൽ ഭക്ഷ്യമന്ത്രിയെന്ന നിലയിൽ വിലക്കയറ്റം പിടിച്ചുനിർത്താനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും സി ദിവാകരൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഏവരാലും പ്രംശസിക്കപ്പെട്ട നടപടികൾ അദ്ദേഹത്തെ സംസ്ഥാന രാഷ‌്ട്രീയത്തിലെ തിളക്കമാർന്ന വ്യക്തിത്വങ്ങളിൽ ഒന്നാക്കി.

വിദ്യാർഥി രാഷ‌്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ദിവാകരൻ എഐഎസ്എഫ്–-എഐവൈഎഫ് എന്നിവയുടെ ജില്ലാ–-സംസ്ഥാനതല നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചു. എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം, ദേശീയ കൗൺസിൽ അംഗം, ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി തൊഴിലാളി യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

മലയാളത്തിലും ഹിന്ദിയിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിറങ്ങളുടെ ചൈന', 'ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ' എന്നിവ ശ്രദ്ധേയമായി. ‘ലണ്ടൻ യാത്ര അനുഭവങ്ങൾ' യാത്രാവിവരണം ഉടൻ പ്രസിദ്ധീകരിക്കും. ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ എന്ന പുസ്തകം 'വിശ്വകോ ചൗങ്കേ ഗോലിയോം കേ പീച്ചേ' എന്നപേരിൽ ഹിന്ദിയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.

അനുഭവത്തിന്റെ കരുത്തുമായി വയനാട്‌ പി പി സുനീർ

പി പി സുനീർ (51).  സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എൽഡിഎഫ് മലപ്പുറം ജില്ലാ കൺവീനർ, കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഹൗസിങ് ബോർഡ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2011 മുതൽ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി. തൃശൂർ കേരളവർമ കോളേജിൽ എഐഎസ്എഫ് നേതാവായി. രണ്ടു തവണ കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ്ചെയർമാൻ. ബിരുദാനന്തര ബിരുദധാരിയാണ്.  മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ കമ്യൂണിസറ്റ്  കുടുംബത്തിൽ ജനിച്ചു. പി പി അബൂബക്കർ–-പി എൻ ആയിഷ ദമ്പതികളുടെ മകൻ. എടപ്പാൾ പൂക്കരത്തറ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക കെ കെ ഷാഹിന ഭാര്യ.  റിയാന, ലിയാന, സഞ്ജിത്ത‌് എന്നിവർ മക്കൾ.

രാഷ്ട്രീയ സംഘടനാ നേതൃത്വത്തിന്റെ കരുത്തും തെരഞ്ഞെടുപ്പ‌് പോരാട്ടത്തിന്റെ അനുഭവ സമ്പത്തുമായി പി പി സുനീർ ചുരം കയറുമ്പോൾ അതൊരു ചരിത്ര നിയോഗമായിരിക്കുമെന്ന‌് എതിരാളികൾപോലും സമ്മതിക്കും. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡർ സ്ഥാനത്തേക്ക് എഐഎസ്എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതിന്റെ തുടർച്ച ഇന്ന‌് എൽഡിഎഫ് വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർഥിയിലെത്തി നിൽക്കുകയാണ‌്.

സുനീറിന്റെ ജീവിതം എന്നും ജനങ്ങൾക്കൊപ്പമായിരുന്നു. വെളിയംകോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ സെന്റ് അലോഷ്യസിൽനിന്ന് പ്രീഡിഗ്രിയും കേരളവർമയിൽനിന്ന് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇക്കാലയളവിലെല്ലാം വിദ്യാർഥി രാഷട്രീയപ്രവർത്തനങ്ങുടെ മുന്നണി പോരാളിയായിരുന്നു സുനീർ.

വിദ്യാർഥി–- യുവജന സംഘടനാ നേതൃത്വത്തിൽനിന്നും മുഴുവൻസമയ പ്രവർത്തകനായി സുനീർ മാറുന്നത് സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറിയാകുന്നതോടെയാണ‌്. തുടർന്ന്  ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും 8 വർഷം ജില്ലാ സെക്രട്ടറിയുമായി. മലപ്പുറത്ത‌് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ‌് സംസ്ഥാന എക‌്സിക്യുട്ടീവ‌് അംഗമായത‌്. 2005ൽ മാറഞ്ചേരിയിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികവുറ്റ പ്രവർത്തനമാണ് കാഴ്ച്ചവച്ചത്.

നാട്യങ്ങളില്ലാത്ത ജനസേവകനായി ചിറ്റയം ഗോപകുമാർ

രാഷ‌്ട്രീയപ്രവർത്തനത്തിന്റെ തിരക്കിനിടയിലും ചിറ്റയത്തിന്റെ ദിനചര്യയിൽ അഭിനയവും പാട്ടുമെല്ലാമുണ്ട‌്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ചതിനാൽ ജീവിതാനുഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ പാട്ടിനെ സ്വാധീനിക്കുന്നു. അടിയന്തിരാവസ്ഥയ‌്ക്കെതിരെ നാടകമൊരുക്കിയാണ‌് അഭിനയ കളരിയുടെ തുടക്കം. കലാകാരന്മാരുമായുള്ള ഊഷ‌്മളബന്ധം സിനിമ–-ടെലിവിഷൻ രംഗത്തുമെത്തിച്ചു. അഭിനയം പക്ഷേ ചിറ്റയത്തിന്റെ ജീവിതത്തിലില്ല. നാട്യമില്ലാതെ നിഷ്കളങ്കതയും ലാളിത്യവും മുഖമുദ്രയായ ചിറ്റയം നാട്ടുകാർക്കാകെ സുപരിചിതൻ. 2011ൽ അടൂരിൽനിന്ന‌് നിയമസഭയിലേക്ക‌് ജയിക്കുമ്പോൾ 607 വോട്ട‌ായിരുന്നു ഭൂരിപക്ഷം. അടൂരിന്റെ വികസനപ്രശ‌്നങ്ങളൊന്നായി പരിഹരിച്ച‌് 2016ൽ വീണ്ടും മത്സരിച്ചപ്പോൾ ഭൂരിപക്ഷം 25,460 ആയി.

ചുരുങ്ങിയ കാലയളവിൽ 500 കോടിയുടെ വികസനമാണ‌് ചിറ്റയം ഗോപകുമാർ അടൂരിലേക്ക‌് കൊണ്ടുവന്നത‌്. റോഡുകളും പാലങ്ങളും പരിഗണിച്ചതിനൊപ്പം സ‌്കൂളുകളെയും അദ്ദേഹം കൈപിടിച്ചുയർത്തി. അടൂർ മണ്ഡലത്തിലെ ഒമ്പത‌് പഞ്ചായത്തുകളിലായി ഓരോ സ‌്കൂളിലെ എല്ലാക്ലാസ‌്മുറികളും ഹൈടെക്ക‌് സംവിധാനമൊരുക്കി. കറുത്ത ബോർഡിനു പകരം ടച്ച‌് സ‌്ക്രീനോടു കൂടിയ ബോർഡ‌്. മിക്കവാറും സ‌്കൂളുകൾക്ക‌് എംഎൽഎ ഫണ്ടിൽ നിന്ന‌് ബസുകളും. അന്തർദേശീയ നിലവാരമുള്ള റോഡുകൾ, പാലങ്ങൾ, സ്‌റ്റേഡിയങ്ങൾ,  കോടതി സമുച്ചയം, എക്‌സൈസ്‌–-റവന്യൂ  കോംപ്ലക്‌സ്‌, മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം നവീകരണം ഉൾപ്പെടെ അടൂരിന്റെ വികസനമുന്നേറ്റത്തിലും ചിറ്റയം ഗോപകുമാറിന്റെ കൈയ്യൊപ്പുണ്ട‌്.

തൃശൂരിന്റെ രാജാജി മാത്യു തോമസ‌് ; ലോകഭാഷകൾ അറിയുന്ന ഗ്രാമീണൻ

രാജാജി മാത്യു തോമസ‌് (64) സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ജനയുഗം പത്രാധിപർ, മീഡിയ അക്കാദമി ഭരണസമിതി അംഗം. 12–-ാം കേരള നിയമസഭയിൽ ഒല്ലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. നിയമസഭാ പരിസ്ഥിതി സമിതി ചെയർമാനായിരുന്നു. ജനയുഗം തൃശൂർ ബ്യൂറോ ചീഫ്, ഡൽഹി ലേഖകൻ, എക്സിക്യൂട്ടീവ് എഡിറ്റർ എന്നിങ്ങനെ പ്രവർത്തിച്ചു. 1990 മുതൽ 1996 വരെ എഐവൈഎഫ് ജനറൽ സെക്രട്ടറി. തൃശൂർ പാണഞ്ചേരി കണ്ണാറ തെങ്ങുവിളയിൽ തോമസിന്റെയും മറിയാമ്മയുടെയും മകൻ. തത്വശാസ‌്ത്രത്തിൽ ബിരുദധാരിയായ രാജാജി മാത്യു തോമസ‌ിന്റെ പിജി പഠനം മലയാള സാഹിത്യത്തിലായിരുന്നു. കണ്ണാറയിലാണ് താമസം. ഭാര്യ: ശാന്ത.  മക്കൾ: ചില്ലോഗ് തോമസ് അച്യുത്,  ധുന മരിയ ഭാർഗവി.

എഴുപത്തെട്ട‌് രാജ്യങ്ങളിൽ സഞ്ചരിച്ചുനേടിയ അനുഭവപാഠങ്ങൾ കൈമുതലാക്കിയ കമ്യൂണിസ്റ്റ് നേതാവ‌്. ഹംഗേറിയൻ ഉൾപ്പെടെ വിവിധ ലോകഭാഷകൾ അറിയുന്ന ഗ്രാമീണൻ. മികച്ച പ്രഭാഷകൻ. ജനകീയനായ പൊതുപ്രവർത്തകൻ. മുൻഎംഎൽഎ കൂടിയായ രാജാജി മാത്യു തോമസ‌് അതിവിപുലമായ അനുഭവസമ്പത്തിന്റെ ഉടമ. 1985 മുതൽ 1996വരെ ലോക യുവജന ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആസ്ഥാനമാക്കിയായിരുന്നു ദീർഘകാലം  പ്രവർത്തനം. വിവിധരാജ്യങ്ങൾ സന്ദർശിച്ച‌് യുവജനപ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ലോക യുവജന ഫെഡറേഷന്റെ ഏഷ്യ–-പസഫിക് മേഖലാ തലവനും മുഖപത്രമായ വേൾഡ് യൂത്തിന്റെ പത്രാധിപ സമിതി അംഗവുമായിരുന്നു. 1985ൽ മോസ്കോയിൽ നടന്ന 12–-ാം ലോക യുവജനോത്സവത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ നായകനായി. ഉത്തര കൊറിയയിൽ നടന്ന 13–-ാം ലോക യുവജന സമ്മേളനത്തിന്റെ സ്ഥിരം സമിതി കോ ഓർഡിനേറ്റർ. നിക്കരാഗ്വയിൽ പ്രതിവിപ്ലവകാരികൾക്കെതിരെ സാൻഡിനിസ്റ്റ പോരാളികൾ നടത്തിയ പോരാട്ടങ്ങൾക്ക് ഊർജം പകരാൻ ലോക യുവജന പ്രസ്ഥാനം നിയോഗിച്ചത് ഉപാധ്യക്ഷനായ രാജാജിയെയാണ്. സാമ്രാജ്യത്വവിരുദ്ധ പോരാളിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം ‘വുഫ്ഡി ഡിപ്ലോമ'യ‌്ക്കും രാജാജി അർഹനായി. തൊഴിലിനും അവകാശങ്ങൾക്കുംവേണ്ടി  ഇന്ത്യയിലെ യുവജനങ്ങളുടെ പ്രക്ഷോഭങ്ങൾ നയിച്ചു. വി പി സിങ് സർക്കാരിന്റെ കാലംമുതൽ ദീഘകാലം ഇന്ത്യൻ യുവജന കമീഷൻ അംഗമായി പ്രവർത്തിച്ചു. ഇന്ത്യൻ യുവജന നയം രൂപീകരിക്കുന്നതിലും പങ്കാളിയായി.

ഒല്ലൂരിന്റെ  നാട്ടിടങ്ങളിലൂടെ സഞ്ചരിച്ചാൽ പുത്തൂർ സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ രാജാജി എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങളുടെ നേർചിത്രങ്ങൾ. 52 കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒളകര ആദിവാസി കോളനിയിലേക്ക് ഒരു കോടിയോളം രൂപ ചെലവഴിച്ച് വൈദ്യുതിയെത്തിച്ചു. ഗതാഗത സൗകര്യമൊരുക്കി. പീച്ചി ജലവൈദ്യുത പദ്ധതിക്ക് തുടക്കംകുറിച്ചു. കേരളത്തിലെ ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയാണിത്. കുതിരാനിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടാൻ ഗാബിയോൺ സംരക്ഷണമതിൽ നിർമിച്ചതും മാതൃകാ വികസനപ്രവൃത്തികളാണ്. 

വിദ്യാർഥി മുന്നേറ്റങ്ങളുടെ നായകൻ വി പി സാനു

വി പി സാനു (30). സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, എസ‌്എഫ‌്ഐ അഖിലേന്ത്യ പ്രസിഡന്റ‌്.  വളാഞ്ചേരി എംഇഎസ‌് കെവിഎം കോളേജ‌്, ശ്രീശങ്കരാചാര്യ സംസ‌്കൃത സർവകലാശാലാ തിരൂർ കേന്ദ്രം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബാലസംഘം ജില്ലാ സെക്രട്ടറി, എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ‌് ചുമതലകൾ വഹിച്ചു. 2016ൽ എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റായി. 2018ൽ വീണ്ടും പ്രസിഡന്റായി. എംഎസ‌്ഡബ്ല്യു, എംകോം ബിരുദധാരി. കുറ്റിപ്പുറം അബുദാബിപ്പടി വട്ടപ്പറമ്പിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയയുടെയും റംലയുടെയും മകൻ. ജേർണലിസം വിദ്യാർഥി വി പി സഹീറാണ‌് സഹോദരൻ.

സംഘപരിവാർ അജൻഡകൾ അടിച്ചേൽപ്പിക്കുന്നതിനെതിരെയും കേന്ദ്രസർക്കാരിന്റെ വികല വിദ്യാഭ്യാസനയങ്ങൾക്കെതിരെയും ദേശീയതലത്തിൽ നടക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങളുടെ മുൻനിര നായകനാണ‌് എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു. ജെഎൻയു വിദ്യാർഥി യൂണിയൻ ചെയർമാനായിരുന്ന കനയ്യകുമാറിനെ ജയിലിലടച്ചതിനെതിരെ വിദ്യാർഥികളെ സംഘടിപ്പിച്ച് ഡൽഹിയിൽ സമരം നയിച്ച സാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നജീബിന്റെ തിരോധാനത്തെയും രോഹിത് വെമുലയുടെ ആത്മഹത്യയെയും തുടർന്ന‌് രാജ്യത്ത് നടന്ന വിദ്യാർഥി സമരങ്ങളിലും മുൻനിര പോരാളിയായി. തെലങ്കാനയിൽ നടന്ന മഹാജനപഥയാത്രയിലും പങ്കാളിയായി. ഈ പോരാട്ടങ്ങളുടെ അനുഭവസമ്പത്തുമായാണ‌്  സാനു മലപ്പുറത്തുനിന്ന‌് ലോക‌്സഭയിലേക്ക‌് ജനവിധി തേടുന്നത‌്.
കുറ്റിപ്പുറം അബുദാബിപ്പടി സ്വദേശിയായ സാനു ബാലസംഘം പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത‌്. കുറ്റിപ്പുറം ഗവ. എച്ച‌്എസ‌്എസ‌ിൽ എട്ടാംതരത്തിൽ പഠിക്കവെ സജീവ എസ‌്എഫ‌്ഐ പ്രവർത്തകനായി. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ‌് കലിക്കറ്റ‌് സർവകലാശാല പരീക്ഷാഭവനിലെ നെറ്റ‌്‌വർക്ക‌് തകരാറിന‌് പരിഹാരം കാണണമെന്നാവശ്യപ്പെട്ട‌്  നിരാഹാര സമരം നടത്തിയത‌്.  ഇതേ കാലയളവിൽ സ്വാശ്രയ കോളേജ‌് വിദ്യാർഥികൾക്ക‌് ക്യാമ്പസിലെ ഹോസ‌്റ്റൽ അനുവദിക്കുന്നതിനെതിരെ 146 ദിവസം നീണ്ടുനിന്ന സമരത്തിന‌് നേതൃത്വം നൽകി. നിരവധി തവണ പൊലീസിന്റെ ക്രൂര മർദനത്തിനും ഇരായായി. 23 ദിവസം ജയിൽവാസമനുഷ്ടിച്ചു.

യുവാക്കളും വിദ്യാർഥികളും രാജ്യത്തിന്റെ ഭാവി നിർണയിക്കുമെന്നും ഉന്നയിക്കുന്ന രാഷ്ട്രീയമാണ‌് പ്രധാനമെന്നുമാണ‌് സാനുവിന്റെ നിലപാട‌്. ഇതിനെല്ലാം പുറമെ മലപ്പുറത്തെ ക്യാമ്പസുകൾ ഇടതുപക്ഷത്തോടൊപ്പം ചിന്തിക്കുന്നുവെന്നതും പ്രതീക്ഷയേകുന്നു. കർഷകരും തൊഴിലാളികളും മാത്രമല്ല, അതിർത്തി കാക്കുന്ന ജവാന്മാർപോലും സമരത്തിനിറങ്ങുന്ന  സാഹചര്യത്തിൽ ഇടതുപക്ഷമാണ‌് ബദലെന്ന‌ തിരിച്ചറിവ‌് മലപ്പുറത്തും പ്രതിഫലിക്കും.

മലനാടിന്റെ വികസന നായകൻ; ഇടുക്കിയുടെ ജോയ്‌സ്‌ ജോർജ്ജ്‌

ജോയ‌്സ‌്ജോർജ‌് ( 48 ). കന്നിയങ്കത്തിൽ 50542 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടുക്കി ‐ വാഴത്തോപ്പിൽ ആദ്യകാല കുടിയേറ്റ കുടുംബമായ പാലിയത്ത്വീട്ടിൽ ജോർജിന്റെയും മേരിയുടെയും മകനായി 1970 ഏപ്രിൽ 26 ന് ജനനം. തൊടുപുഴ ന്യൂമാൻ കോളേജിലും മാന്നാനം കെഇ കോളേജിലുമായി ഗണിതശാസ്ത്രത്തിൽ ബിരുദപഠനം. തിരുവനന്തപുരം ലയോള കോളേജിൽനിന്നും ഉയർന്ന മാർക്കോടെ എംഎസ്‌ഡബ്ല്യൂ. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽനിന്നും നിയമബിരുദം. തുടർന്ന്‌ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വർഷത്തെ അഭിഭാഷകവൃത്തി. ഭാര്യ അനൂപ ജോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക. ഏക മകൻ ജോർജിൻ ജോർജ‌് പത്താം ക്ലാസ്‌ വിദ്യാർഥി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെയുള്ള മലയോര ജനതയുടെ പ്രതിഷേധ സമരത്തിന്റെ മുൻനിരയിലൂടെ പൊതുരംഗത്തെത്തി. പാർലമെന്റ് സ്റ്റാൻഡിങ‌് കമ്മിറ്റി, കെമിക്കൽസ്‌ ആൻഡ്‌ ഫെർട്ടിലൈസേഴ്സ്, മിനിസ്ട്രി ഓഫ് ലോ ആൻഡ്‌ ജസ്റ്റിസ്, പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, ലോ ആൻഡ്‌ ജസ്റ്റിസ്, വനം – പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാനം വകുപ്പിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

മലനാട്ടിലെ അതിജീവന പോരാട്ടത്തിന്റെ അമരക്കാരനിലൊരാളായെത്തി അഞ്ചുവർഷംകൊണ്ട്‌ വികസന നായകനായ ചരിത്രമാണ്‌ ജോയ്‌സ്‌ ജോർജിനുള്ളത്‌. നാലര വർഷംകൊണ്ട്‌ ഇടുക്കിയിൽ 4750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാർഷിക പ്രശ്നങ്ങളുയർത്തി 9 സ്വകാര്യ ബില്ല‌് പാർലമെന്റിൽ അവതരിപ്പിച്ചത്‌. പാർലമെന്ററി പ്രവർത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങൾ പുറത്തുവിട്ട വിവരമനുസരിച്ച്ഏറ്റവുംമികച്ച പ്രകടനം നടത്തിയ കേരളത്തിലെ രണ്ടാമത്തെ അംഗം. ലോക്‌സഭയിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത 18 എംപിമാരിലൊരാൾ. ഏറ്റവും കൂടുതൽ വികസന ഫണ്ട്‌ ചെലവഴിച്ച സംസ്ഥാനത്തെ രണ്ടാമത്തെ എംപിയെന്ന സ്ഥാനവും ജോയ്‌സിനുണ്ട്‌.

ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഏറ്റവുംവലിയ ദേശീയപാത വികസന പദ്ധതിയായ മൂന്നാർ ‐ പൂപ്പാറ ‐ ബോഡിമെട്ട് പാതയുടെ  ( 381 കോടി )  നിർമാണം അന്തിമഘട്ടത്തിലാണ്. രാജ്യത്താകെ മൂന്ന്‌ എൻസിസി ബറ്റാലിയനുകൾ അനുവദിച്ചതൊന്ന്‌ നെടുങ്കണ്ടത്ത്‌. കട്ടപ്പനയിൽ പാസ്‌പോർട്ട്‌ സേവാ കേന്ദ്രം തുടങ്ങാനും അഞ്ച‌് ഇഎസ്‌ഐ ഡിസ്‌പൻസറി മണ്ഡലത്തിൽ ആരംഭിക്കാനുമായി. പ്രളയാനന്തര കേരളത്തിലെ ആദ്യത്തെ വലിയ പാലം ചെറുതോണിയിൽ നിർമാണം തുടങ്ങുന്നതും എംപിയുടെ ഇടപെടലിലാണ്‌. സ്വാതന്ത്ര്യാനന്തരം ഇടുക്കിക്ക്‌ ആദ്യമായി സിആർഎഫ്‌ റോഡുകൾ കൊണ്ടുവന്നതെന്ന നേട്ടവും ഉണ്ട്‌. ഒന്നരലക്ഷം കുടുംബശ്രീ അംഗങ്ങൾക്കായി സ്‌ത്രീ ശാക്തീകരണ പദ്ധതിയായ ‘ഒപ്പം’ നടപ്പാക്കി.

2250 കോടി ചെലവിൽ പളനിയിൽനിന്നും ശബരിമലയിലേക്ക് നാഷണൽ ഹൈവേ അനുവദിപ്പിക്കുന്നതിന് കഴിഞ്ഞത് സുപ്രധാന നേട്ടം.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013 നവംബർ 13 ന് ഇറക്കിയ ഉത്തരവ‌് വഴി  പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകളിലും നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയിരുന്നു. 1986 ലെ പരിസ്ഥിതിസംരക്ഷണ നിയമം അനുസരിച്ചാണ് നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവ് ഭേദഗതി ചെയ്ത് നിരോധനങ്ങൾ മാറ്റി 2018 ഡിസംബർ മൂന്നിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കാനായി.
ഇടുക്കി, എറണാകുളം ജില്ലകളിലെ 25,000 ഏക്കർ കൃഷിസ്ഥലം വനഭൂമിയാക്കിമാറ്റുന്നതിനുള്ള 225 കോടിയുടെ അന്താരാഷ്ട്ര വനവൽക്കരണ പദ്ധതിയായ എച്ച്ആർഎംഎൽ പിൻവലിപ്പിക്കാൻ കഴിഞ്ഞു. ഇതാദ്യമായാണ്‌ യുഎൻഡിപിയുടെ പദ്ധതി ഒരുരാജ്യത്ത്ഒരു ജനപ്രതിനിധിയുടെ ഇടപെടലിലൂടെ പിൻവലിപ്പിക്കുന്നത്. ഉപാധി രഹിത പട്ടയം ഉൾപ്പെടെ നിലനിന്നിരുന്ന 90 ശതമാനം ഭൂമി പ്രശ്നങ്ങൾക്ക് തന്റേതായ ഇടപെടൽ നടത്തി പരിഹരിക്കാനായി.

പൊന്നാനിയിൽ വിസ‌്മരിക്കാനാകാത്ത സാന്നിധ്യം പി വി അൻവർ

പി വി അൻവർ (53) കോൺഗ്രസ‌് നേതാവായിരുന്ന പി വി ഷൗക്കത്തലിയുടെ മകനായ പി വി അൻവർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ‌്‌ പൊതുപ്രവർത്തന രംഗത്ത് സജീവമായത‌്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ‌്‌, ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസിന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ‌് എന്നി നിലകളിൽ പ്രവർത്തിച്ചു. 2011ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 41 ശതമാനം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി. 2014ൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ച‌ു. 2016ൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ 11504 വോട്ടിന‌് തോൽപ്പിച്ചു. ഷീജയാണ‌് ഭാര്യ. നാല‌് മക്കളുണ്ട‌്.

നിലമ്പൂർ മണ്ഡലത്തിൽ 35 വർഷത്തെ യുഡിഎഫ് വിജയത്തിന‌് അന്ത്യം കുറിച്ച ആത്മവിശ്വാസത്തോടൂ കൂടിയാണ് പി വി അൻവർ പൊന്നാനിയിലേക്ക് എത്തുന്നത്. ദുരിതച്ചുഴിയിൽ ജനം നട്ടംതിരിയുമ്പോൾ തിരിഞ്ഞുനോക്കാതെ തീർഥാടനത്തിനു പോകുന്നവരല്ല, അവർക്കൊപ്പം നിൽക്കുന്നവരാണ‌് യഥാർഥ ജനപ്രതിനിധികളെന്ന‌് മൂന്ന‌് വർഷത്തെ എംഎൽഎ ജീവിതത്തിലൂടെ പി വി അൻവർ തെളിയിച്ചു. മഹാപ്രളയത്തിന്റെ ആദ്യ ദിനങ്ങളിൽ ആയിരങ്ങളുടെ ജീവൻ കാക്കാൻ മുന്നിട്ടിറങ്ങിയ അൻവറിന്റെ സാന്നിധ്യം ജനം മറക്കില്ല.

ആഗസ‌്ത‌് ഒമ്പതിന‌് മുങ്ങിയ വണ്ടുർ കാഞ്ഞിരപ്പാടം തൃക്കേക്കുത്തിലെ ജനങ്ങൾ പ്രാണനായി കേണപ്പോൾ, വെള്ളത്തിൽ രക്ഷാപ്രവർത്തനം സുഗമമാക്കുന്ന സ്ക്യൂബ എന്ന ആധുനിക വാഹനവും ഉപകരണങ്ങളും മണിക്കൂറുകൾക്കുള്ളിൽ ഏറണാകുളത്ത് നിന്ന‌് നിലമ്പൂരിൽ എത്തിച്ചത് അൻവറിന്റെ ഇടപെടലായിരുന്നു. ജില്ലാ ആശുപത്രിയിൽ വൈദ്യുതി തടസ്സംമൂലം ചികിത്സ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ  സ്വന്തം ചെലവിൽ ജനറേറ്റർ നൽകി. നിലമ്പൂർ ഗവ. കോളേജ് യാഥാർഥ്യമാക്കി, മാനവേദൻ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ചു, മിനി സ്റ്റേഡിയം, ഏനാന്തി പാലം, മലയോര ഹൈവേ, നാടുകാണി–-പരപ്പനങ്ങാടി പാത വികസനം, ആദിവാസി മേഖലയിലെ ഇടപെടലുകൾ, ആതുരാലയങ്ങളുടെ മുന്നേറ്റം അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത നേട്ടങ്ങൾക്കാണ് അൻവർ നിലമ്പൂരിൽ തുടക്കം കുറിച്ചത‌്.

2013ല്‍ മുന്‍ എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികള്‍ക്ക് പലതിനും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയതുപോലും 2016ല്‍ അന്‍വര്‍ എംഎല്‍എ ആയ ശേഷമാണ‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 25 കോടിയുടെ വികസന പദ്ധതികളാണ് അഞ്ചു സ്കൂളുകളിലായി പുരോഗമിക്കുന്നത്. 15 സ്കുളുകളില്‍ രണ്ട് വീതം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കാന്‍ 50 ലക്ഷം രൂപയുടെ പദ്ധതി പുരോഗമിക്കുന്നു.11 കോടി മുടക്കി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു. മൂന്നുവർഷത്തിനുള്ളിൽ 450 കോടിയുടെ വികസനമാണ‌് നിലമ്പൂരിൽ പുരോഗമിക്കുന്നത‌്.

മാതൃകാ എംപിയായി ചാലക്കുടിയുടെ ഇന്നസെന്റ്‌ രണ്ടാമൂഴത്തിന‌്

ഇന്നസെന്റ്‌ (71). 2014ൽ ചാലക്കുടിയിൽ നിന്നും എൽഡിഎഫ‌് സ്വതന്ത്രനായി മത്സരിച്ച‌് 13,854 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. പാർലമെന്റിൽ രാസ–രാസവളം, വിവര–-വിനിമയ സമിതികളിൽ അംഗമായി. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായിരുന്നു. എഴുന്നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 14 വർഷം പ്രവർത്തിച്ചു. എഴുത്തുകാരനായും കോളമിസ‌്റ്റായും പത്രങ്ങളിലും ആനുകാലികങ്ങളിലും നിറഞ്ഞുനിന്നു. തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായി ഇരിങ്ങാലക്കുടയിൽ 1948 ഫെബ്രുവരി 28നാണ‌് ജനനം. ഇപ്പോൾ ഇരിങ്ങാലക്കുട സൗത്ത‌് ബസാറിൽ ‘പാർപ്പിട’ത്തിൽ താമസം. ഭാര്യ: ആലീസ‌്. മകൻ: സോണറ്റ‌്. മരുമകൾ: രശ‌്മി.

അനുഭവങ്ങളാണ‌് ഊർജമെന്നും രോഗങ്ങൾക്ക‌് തളർത്താനാവുന്നതല്ല സാമൂഹ്യപ്രതിബദ്ധതയെന്നും ചിരിച്ചുകൊണ്ട‌് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന മനുഷ്യൻ–- ഒറ്റവാചകത്തിൽ ഇന്നസെന്റിനെ വിശേഷിപ്പിക്കാം.

നടൻ, ചലച്ചിത്രനിർമാതാവ‌്, എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ, സംഘാടകൻ. 16–-ാം ലോക‌്സഭയിലേക്ക‌് മത്സരിക്കുമ്പോൾ, ‘വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന താരം മണ്ണിലിറങ്ങി എന്തുചെയ്യാൻ?’ എന്ന‌് പരിഹസിച്ചവരുടെ വായടപ്പിച്ച‌്, മാതൃകാ എംപിയായി രണ്ടാമൂഴത്തിനൊരുങ്ങുകയാണ‌് ഇന്നസെന്റ‌്.  മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ പ്രോഗ്രസ‌് റിപ്പോർട്ട‌് ജനങ്ങൾക്കു മുമ്പിൽ സമർപ്പിച്ചാണ‌് വീണ്ടും ജനവിധി തേടുന്നത‌്.

ദീർഘവീക്ഷണത്തോടെ പദ്ധതികൾ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി ആവിഷ‌്കരിച്ച എംപിയായി പേരെടുത്തു. നടനിൽനിന്ന‌് സാമൂഹ്യപ്രവർത്തകനിലേക്കുള്ള വേഷപ്പകർച്ചയിൽ നേട്ടങ്ങളുടെ നീണ്ട പട്ടികയാണ‌് ഇന്നസെന്റ‌് കൈക്കലാക്കിയത‌്. മുൻ എംപിയുടെ പ്രവർത്തനരഹിതമായ ഫണ്ടുകൂടി ഉപയോഗപ്പെടുത്തി എംപി ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട‌് സോഷ്യൽ ഓഡിറ്റിങ‌് ആദ്യമായി നടപ്പാക്കിയ മണ്ഡലമായി ചാലക്കുടിമാറി. 1750 കോടി രൂപയുടെ വികസനം മണ്ഡലത്തിൽ എത്തിച്ചു. 110 ശതമാനം എംപി ഫണ്ട‌് പദ്ധതികൾക്ക‌് ഭരണാനുമതി വാങ്ങിയ എംപിയായി കൈയടി നേടി.
1972ൽ ‘നൃത്തശാല’യിലൂടെ നടനായി രംഗപ്രവേശംചെയ‌്തു. എഴുന്നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ച‌് ഹാസ്യാഭിനയത്തിന‌് തന്റേതായ ശൈലി പകർന്ന നടനായി. സംസ്ഥാന ചലച്ചിത്ര പുരസ‌്കാരത്തിനും ഒട്ടേറെ സ്വകാര്യ പുരസ‌്കാരങ്ങൾക്കും അർഹനായി. ഹിന്ദി, തമിഴ‌്, കന്നഡ, തെലുങ്ക‌് സിനിമകളിൽ അഭിനയിച്ചു.

മികവുതെളിയിച്ച‌് പുതിയ ദൗത്യവുമായി വീണാ ജോർജ്‌ പത്തനംതിട്ടയിൽ

വീണാ ജോർജ്‌ (42). ആറന്മുള എംഎൽഎ. സിപിഐ എം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗം. കോളേജ് അധ്യാപികയായിരിക്കെ മാധ്യമരംഗത്തെത്തി. മലയാളം വാർത്താ ചാനലുകളിലെ ആദ്യ വനിതാ എക്സിക്യുട്ടീവ് ഡയറക്ടർ. വിവിധ ദൃശ്യമാധ്യമങ്ങളിൽ ശ്രദ്ധേയ പ്രവർത്തനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന നാം മുന്നോട്ട് പരിപാടിയുടെ അവതാരക. എംഎസ‌്‌സി,  ബിഎഡ് ബിരുദധാരി. ഭർത്താവ്: ഡോ.ജോർജ് ജോസഫ്. മക്കൾ: അന്ന, ജോസഫ്.

ദൃശ്യ മാധ്യമപ്രവർത്തക എന്ന നിലയിൽനിന്ന് രാഷ്ട്രീയപ്രവർത്തകയായി മാറിയ വീണ ജോർജ് ചുരുങ്ങിയ കാലംകൊണ്ട‌് ജനപ്രതിനിധിയായി മികവറിയിച്ച വ്യക്തിത്വമാണ‌്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി. കന്നി മത്സരത്തിൽ കോൺഗ്രസിലെ കെ ശിവദാസൻനായരെ തറപറ്റിച്ചു. കെ കെ നായർക്ക് ശേഷം പത്തനംതിട്ട നഗരം വികസനമെന്തെന്ന് അറിഞ്ഞത്  വീണയിലൂടെയാണ്. എൽഡിഎഫ് മന്ത്രിസഭ ആയിരം ദിനം പൂർത്തിയാകുമ്പോൾ വികസനത്തിന് വേലിയേറ്റമാണ് ആറന്മുള മണ്ഡലത്തിൽ. 250 കോടിയിലേറെ രൂപയുടെ വിവിധ വികസന പദ്ധതികൾ ഈ കാലയളവിൽ മണ്ഡലത്തിൽ എത്തി.

ആഗസ്ത് 14ൽ അർധരാത്രിയോടെ ആർത്തലച്ചെത്തിയ പ്രളയത്തെ അതിജീവിച്ച് കേരളം ചരിത്രമെഴുതിയപ്പോൾ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനത്തിലും വീണയെന്ന ജനപ്രതിനിധിയുടെ ശക്തമായ നേതൃത്വം ആറന്മുള കണ്ടു. ഭാവിയുടെ കായികതാരങ്ങൾ പരിശീലനത്തിന് കളിസ്ഥലമില്ലാതെ ഉഴറുന്ന ജില്ലാ ആസ്ഥാനത്തിന് സംസ്ഥാന സർക്കാർ സമ്മാനിച്ച 50 കോടിയുടെ സ്റ്റേഡിയം സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ട് വേണ്ടെന്നു വച്ച നഗരഭരണക്കാർക്കെതിരെ സമരഭൂമിയിലിറങ്ങിയ എംഎൽഎയ്ക്ക് പിന്തുണയുമായി ജില്ലയിലെ യുവാക്കളാകെ ഒഴുകിയെത്തി.

മണ്ഡലം സമ്പൂർണ വൈദ്യുതീകരണം, 1000 ഹെക്ടറിലേറെ തരിശുഭൂമി വീണ്ടും കതിരണിയിച്ച പ്രവർത്തനങ്ങൾ, വരട്ടാർ വീണ്ടെടുക്കൽ എന്നിവയിലെല്ലാം വീണയുടെ നേതൃത്വ മികവ് വ്യക്തമായി. എൽപി, യുപി സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ, കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 25 കോടിയുടെ പദ്ധതികൾ എന്നിവ പുരോഗമിക്കുകയാണ‌്.ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി അടക്കം ആരോഗ്യമേഖലയിൽ സമഗ്ര മാറ്റങ്ങൾ. മാധ്യമരംഗത്തോട് വിടപറഞ്ഞാണ് ജനാധിപത്യവേദിയിൽ എത്തിയതെങ്കിലും സർക്കാർ പരിപാടികൾ ജനങ്ങളിലെത്തിക്കുന്നതിൽ ഈ മാധ്യമപ്രവർത്തക മുന്നിലുണ്ട്.

ആലപ്പുഴയുടെ "നന്മ നക്ഷത്രം' എ എം ആരിഫ്‌

എ എം ആരിഫ്‌ (55). സിപിഐ എം ജില്ലാ കമ്മിറ്റിയംഗം. ഡിവൈഎഫ്ഐ ജില്ലാ വൈസ‌് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം ചേർത്തല ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ആനുകാലികങ്ങളിൽ  കവിതകളും ലേഖനങ്ങളും എഴുതാറുണ്ട‌്. അഭിഭാഷകനായും പ്രവർത്തിച്ചു.
പൊലീസുകാരനായ അബ്ദുൾ മജീദിന്റെയും നബീസ (തങ്കമ്മ)യുടെയും മകൻ. ആലപ്പുഴ എസ‌്ഡി കോളേജ‌്, ചേർത്തല എസ‌്എൻ കോളേജ‌്,  തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ‌് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലപ്പുഴ ഇരവുകാട‌് ആരുണ്യം വീട്ടിലാണ‌് താമസം. ഭാര്യ: ഡോ. ഷഹനാസ‌്. മക്കൾ: സൽമാൻ ആരിഫ‌്, റിസ‌്‌വാന ആരിഫ‌്.

മുമ്പൊരിക്കൽ ഒരു പംക്തിയിൽ എഴുത്തുകാരൻ ബെന്യാമിൻ എ എം ആരി‌ഫ‌് എംഎൽഎയെ വിശേഷിപ്പിക്കാൻ ‘നന്മനക്ഷത്രം’ എന്ന പ്രയോഗമാണുപയോഗിച്ചത‌്. രക്ഷിതാക്കളിൽ ആരെങ്കിലും മരിച്ചാൽ വിദ്യാർഥികൾക്ക‌് പഠനാവശ്യത്തിന‌് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന‌് നിയമസഭയിൽ സബ‌്മിഷൻ വഴി ആവശ്യപ്പെട്ട‌ത‌് ചൂണ്ടിക്കാട്ടിയായിരുന്നു ബെന്യാമിന്റെ പ്രയോഗം. ആയിരക്കണക്കിന‌് വിദ്യാർഥികൾക്ക‌് സ‌്നേഹപൂർവം പദ്ധതിയുടെ പ്രയോജനം ലഭിച്ചത‌് ആരിഫിന്റെ ഇടപെടൽകൊണ്ടാണെന്ന‌് ഉദ‌്ഘാടനച്ചടങ്ങിൽ ഡോ. എം കെ മുനീറിനു പ്രഖ്യാപിക്കേണ്ടിവന്നു.

എസ‌്എഫ‌്ഐയിലൂടെയാണ‌്  പൊതുരംഗത്തേക്ക‌് എത്തുന്നത‌്. സൗമ്യമായ പെരുമാറ്റവും ദീർഘവീക്ഷണത്തോടെ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളും വഴി അരൂരിന്റെ മനസുതൊട്ട എംഎൽഎ.  ഓരോതവണയും ഭൂരിപക്ഷം വർധിപ്പിച്ചാണ‌് ആരിഫിനെ അരൂരുകാർ സ‌്നേഹിച്ചത‌്. കെ ആർ ഗൗരിയമ്മയെ 2006ലെ തെരഞ്ഞെടുപ്പിൽ 4650 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി നിയമസഭയിലെത്തി. മണ്ഡലത്തിന്റെ സമഗ്രവികസനത്തിന‌് മാസ‌്റ്റർ പ്ലാൻ കൊണ്ടുവന്നു. 2011ൽ 16850 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്നത്തെ ഡിസിസി പ്രസിഡന്റ‌് എ എ ഷുക്കൂറിനെയും 2016ൽ യുഡിഎഫ‌് ജില്ലാ ചെയർമാൻ സി ആർ ജയപ്രകാശിനെ 38519 വോട്ടിനും പരാജയപ്പെടുത്തി ഹാട്രിക‌്. യുഡിഎഫിന‌് മേൽക്കൈയുണ്ടായിരുന്ന ജില്ലാ കൗൺസിൽ അരൂക്കുറ്റി ഡിവിഷൻ എസ‌്എഫ‌്ഐ നേതാവായിരിക്കേ പിടിച്ചെടുത്തുകൊണ്ടാണ‌് 1990ൽ തെരഞ്ഞെടുപ്പു രാഷ‌്ട്രീയത്തിൽ ആരിഫ‌് കന്നിയങ്കം കുറിച്ചത‌്.

അരൂരിൽ 2013, 14, 19 വർഷങ്ങളിൽ തൊഴിൽ മേളകൾ വിജയകരമായി സംഘടിപ്പിച്ചു. അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന അരൂർ ഗവ. ഹൈസ‌്കൂളിനെ ഏറ്റെടുത്ത‌് എസ‌്എസ‌്എൽസിക്ക‌് 100 ശതമാനം വിജയം നേടുന്ന സ‌്കൂളാക്കി മാറ്റി. ചന്തിരൂർ ഗവ. എച്ച‌്എസ‌്എസിൽ സംസ്ഥാനത്ത‌് ആദ്യമായി സർക്കാർ സ‌്കൂളിൽ മൾട്ടിമീഡിയ ഡിജിറ്റൽ എയർ കണ്ടീഷൻഡ‌് ക്ലാസ‌് മുറികൾ ആരംഭിച്ചു. സ‌്മാർട‌് ക്ലാസ‌് റൂം 2007ൽ അരൂർ സെന്റ‌് അഗസ‌്റ്റിൻസ‌് സ‌്കൂളിൽ നടപ്പിലാക്കി.

‌എൽഡിഎഫ‌് സർക്കാരിന്റെ 1000 ദിവസങ്ങളിൽ 1000 കോടി രൂപയുടെ വികസന പദ്ധതികളാണ‌് അരൂരിന‌് സ്വന്തമായത‌്. നഷ‌്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങളായ തുറവൂർ സിൽക്ക്, അരൂർ കെൽട്രോൺ കൺട്രോൾസ് എന്നിവ ലാഭത്തിലാക്കി. കേരളത്തിലെ നീളം കൂടിയ പാലങ്ങളിലൊന്നായ പെരുമ്പളംപാലം 100കോടി ചെലവിൽ നിർമാണം തുടങ്ങി.

രാജ്യശ്രദ്ധ നേടിയ ആലത്തൂരിലെ വികസന മാതൃകയുമായി പി കെ ബിജു

പി കെ ബിജു(45). കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മാഞ്ഞൂർ സൗത്തിൽ പരേതനായ കുട്ടപ്പന്റേയും ഭവാനിയുടേയും മകനായി 1974 ഏപ്രിൽ മൂന്നിന് ജനനം.  മാന്നാനം കുരിയാക്കോസ് ഏലിയാസ് കോളേജിലും എം ജി യൂണിവേഴ്സിറ്റി ക്യാമ്പസിലും കോളേജ് പഠനം. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽനിന്നും ബിരുദാനന്തര ബിരുദംനേടി. തുടർന്ന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ‌് നേടി. പൊതുപ്രവർത്തനം തുടങ്ങിയത‌് എസ‌്എഫ‌്ഐയിലൂടെ. കോട്ടയം ജില്ലാ ഭാരവാഹി, സംസ്ഥാന പ്രസിഡന്റ‌് സ്ഥാനങ്ങൾ വഹിച്ചു. 2008ൽ അഖിലേന്ത്യാ പ്രസിഡന്റായി. 2012ൽ സിപിഐ എം  സംസ്ഥാന കമ്മിറ്റിയംഗം. 2014ൽ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിങ‌് കമ്മിറ്റി അംഗം. കോൺഫെഡറേഷൻ ഓഫ‌് യൂണിവേഴ‌്സിറ്റി എംപ്ലോയീസ‌് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ‌്, ഐആർഇ എംപ്ലോയീസ‌് അസോസിയേഷൻ പ്രസിഡന്റ‌്, എസ‌്‌സി, എസ‌്ടി കോർപറേഷൻ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ‌് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. വിജി വിജയനാണ് ഭാര്യ. മകൻ: ബോബി.

ആലത്തൂരിലെ വികസന മാതൃക നേരിൽക്കണ്ട്  പഠിക്കാനെത്തിയത‌് മറ്റാരുമല്ല ബ്രിട്ടീഷ് പാർലമെന്റ‌് അംഗങ്ങൾ.  ആരോഗ്യ–-വിദ്യാഭ്യാസ സാംസ‌്ക്കാരിക മേഖലകളിൽ ആലത്തൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ  ഏറെ പ്രശംസിച്ചാണ‌് സംഘം മടങ്ങിയത‌്.   ഒപ്പം  തങ്ങളുടെ നാട്ടിൽ പ്രാബല്യത്തിലാക്കാൻ  ശ്രമിക്കുമെന്ന   ഉറപ്പും നൽകിക്കൊണ്ട്. തികച്ചും ഗ്രാമീണ മേഖലകൾ കൂടുതൽ ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലത്തിൽ വൻകിട പദ്ധതികളേക്കാൾ ഏറെയും ജനങ്ങളെ ബാധിക്കുന്ന കുടിവെള്ള , വിദ്യാഭ്യാസ,  കാർഷിക മേഖലഖൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളായിരുന്നു പി കെ ബിജു  നടത്തിയത്. വികസനം എല്ലാവരിലും എത്തിക്കുന്നതിൽ പ്രത്യേക ശ്രദ്ധചെലുത്തി.

പാർലമെന്റ‌് അംഗമെന്ന നിലയിൽ മികച്ച പ്രകടനമാണ് പി കെ ബിജു  കാഴ‌്ചവച്ചത്.  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളിൽ സാധാരണക്കാരന് ഗുണകരമായ രീതിയിൽ ഒട്ടേറെ ഭേദഗതികൾ നിർദ്ദേശിച്ചു.  വിദ്യാഭ്യാസ അവകാശ നിയമനിർമാണവേളയിൽ ലോക‌്സഭയിൽ   നടത്തിയ പ്രസംഗം പാർലമെന്റ് നടപടികൾ ഗവേഷണ വിഷയമാക്കുന്ന വിദ്യാർഥികളും, വിദ്യാഭ്യാസ വിചക്ഷണരും ഏറെ ശ്രദ്ധിച്ചിരുന്നു. പട്ടികവിഭാഗങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ലോക‌്സഭയിൽ നടത്തിയ പ്രസംഗവും ദേശീയ ശ്രദ്ധ ആകർഷിച്ചു.ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഗ്രാമീണ റോഡുകൾ, ആദിവാസിക്ഷേമം എന്നിവയ്ക്ക‌് ഊന്നൽ നൽകി. പട്ടികജാതി–- വർഗ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയ‌്ക്ക‌് മാറ്റം വരുത്താൻ നിരവധി പദ്ധതികൾ  ആവിഷ‌്ക്കരിച്ചു.

സാഗി പദ്ധതി പ്രകാരം മൂന്ന‌് പഞ്ചായത്തുകൾ ദത്തെടുത്ത‌് വികസനം നടത്തി. വിദ്യാഭ്യാസ മുന്നേറ്റത്തിനായി ഇൻസ‌്പയർ പദ്ധതി നടപ്പാക്കി. നെന്മാറയിൽ പാസ‌് പോർട‌് സേവാ കേന്ദ്രം തയ്യാറായി. കാർഷിക മേഖലയുടെ പുരോഗതിക്കായി നബാർഡിന്റെ സഹായത്തോടെ പദ്ധതികളും ആവിഷ്കരിച്ചു. 2017 ൽ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയോടൊപ്പം ആഫ്രിക്കൻ സന്ദർശന സംഘത്തിലും, എം പിമാരുടെ സംഘത്തിനൊപ്പം യുകെ സന്ദർശന സംഘത്തിലും അംഗമായി.പാർലിമെന്റിലെ വിദ്യാഭ്യാസ ചുമതലയുളള മാനവ വിഭവശേഷി സ്ഥിരം സമിതി അംഗം, കോർട്ട് ഓഫ് ജെഎൻയു അംഗം, ഇൻഫർമേഷൻ ടെക്നോളജി കൺസൽട്ടേറ്റിവ് കമ്മിറ്റി അംഗം, പട്ടികജാതി–- വർഗ ക്ഷേമത്തിനുളള സ്ഥിരം സമിതി അംഗം, പെട്രോളിയം & നാച്ചുറൽ ഗ്യാസ് സ്ഥിരം സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു.

പാലക്കാടിന്റെ ജനകീയൻ എം ബി രാജേഷ്‌ മൂന്നാമങ്കത്തിന‌്

എം ബി രാജേഷ്‌ (48). സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം. ഒറ്റപ്പാലം എൻഎസ‌്എസ‌് കോളേജിൽനിന്ന‌് സാമ്പത്തികശാസ‌്ത്രത്തിൽ ബിരുദാനന്തരബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന‌് നിയമബിരുദവും. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക‌്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌്, അഖിലേന്ത്യാ പ്രസിഡന്റ‌് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ലും 2014ലും പാർലമെന്റ‌് അംഗമായി. ദ വീക്കിന്റെ മികച്ച യുവ പാർലമെന്റേറിയനുള്ള അവാർഡ‌്, മനോരമ ന്യൂസിന്റെ കേരളത്തിലെ  മികച്ച പാർലമെന്റംഗത്തിനുള്ള അവാർഡ‌്, ചെറിയാൻ ജെ കാപ്പൻ അവാർഡ‌്, കോട്ടയം ലയൺസ‌് ക്ലബ്ബിന്റെ ഗ്ലോബൽ മലയാളം ഫൗണ്ടേഷൻ അവാർഡ‌്, എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി പുസ‌്തകങ്ങൾ പ്രസിദ്ധീകരിച്ചു. സൈനിക ഉദ്യോഗസ്ഥനായ ചളവറ കയില്യാട‌് മാമ്പറ്റ ബാലകൃഷ‌്ണൻനായരുടേയും എം കെ രമണിയുടേയും മകനായി 1971ൽ പഞ്ചാബിലെ ജലന്ധറിൽ ജനനം. ഭാര്യ: ഡോ. നിനിത കണിച്ചേരി. മക്കൾ: നിരഞ‌്ജന, പ്രിയദത്ത.

എവിടെയും എപ്പോഴും ഓടിയെത്തുന്ന ജനകീയ എംപിയാണ‌് പാലക്കാട‌് നിന്നും വീണ്ടും ജനവിധി തേടുന്ന എം ബി രാജേഷ‌്. ലോക‌്സഭയിൽ ശക്തിയുക്തം വാദപ്രതിവാദങ്ങൾ നടത്തി എതിരാളികളെ തറപറ്റിക്കുന്ന രാജേഷ‌ിന‌് മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും നാട്ടുകാരിലൊരാളായി മാറാനും സാധിച്ചു. വാഗ്‌ദാനങ്ങൾ ഏകദേശം പൂർണമായിത്തന്നെ നടപ്പാക്കിയതിന്റെ ചാരിതാർഥ്യത്തോടെയാണ് രാജേഷ് മൂന്നാമങ്കത്തിനിറങ്ങുന്നത്‌.
രാജ്യത്താദ്യമായി ഒരു എംപിയുടെ  മുൻകൈയിൽ സ‌്കോളർഷിപ്പ‌് പദ്ധതി ഏർപ്പെടുത്തിയത‌്  പാലക്കാട്ടാണ്‌. ‘പ്രഡിക്ട‌്’എന്ന പദ്ധതിയിലൂടെ സാമ്പത്തികപ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക‌് മാസം ആയിരം രൂപ സ‌്കോളർഷിപ്പ‌് നൽകുന്നു. എല്ലാവർക്കും വ്യായാമത്തിനായി കോട്ടമൈതാനിയിൽ ഓപ്പൺ ജിംനേഷ്യം. ഒറ്റപ്പാലത്ത‌് വർഷത്തിൽ കാൽലക്ഷം പേർക്ക‌് സൗജന്യ ഡയാലിസിസ്‌ സൗകര്യമൊരുക്കിയതുൾപ്പെടെ ആരോഗ്യരംഗത്തെ ഇടപെടലുകളും ശ്രദ്ധേയം.

മിനി നവരത‌്ന കമ്പനിയായ ഭാരത‌് എർത‌് മൂവേഴ‌്സ‌് ലിമിറ്റഡ‌് (ബെമൽ) സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തിയത്‌ എം ബി രാജേഷാണ്‌. 56000 കോടി ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനം വെറും 518 കോടി രൂപയ‌്ക്ക‌് റിലയൻസിന‌് വിൽക്കാനായിരുന്നു നീക്കം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും തൊഴിലാളികൾ ശക്തമായ പ്രക്ഷോഭമാരംഭിക്കുകയും ചെയ്‌തതോടെ കേന്ദ്രസർക്കാരിന്‌ തീരുമാനം പിൻവലിക്കേണ്ടിവന്നു. ഇതിനായി പൊരുതിയ എം ബി രാജേഷിനെ ബെമൽ ബംഗളൂരു യൂണിറ്റിലെ ജീവനക്കാർ പാലക്കാട്ടെത്തി ആദരിച്ചു.
മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ‌്ട്രുമെന്റേഷൻ ലിമിറ്റഡ‌് സ്വകാര്യ മുതലാളിമാരുടെ കൈയിലാകുകയോ പൂട്ടുകയോ ചെയ്യുമെന്ന ഘട്ടത്തിലും എംപി രക്ഷക്കെത്തി. അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ട‌് സ്ഥാപനം സംസ്ഥാന സർക്കാരിന‌് സ്വന്തമായി.

യുപിഎ ഭരണകാലത്ത‌് എട്ട‌് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും ലഭിക്കാതിരുന്ന ഐഐടി ഏറ്റവും വേഗത്തിൽ പ്രാവർത്തികമാക്കിയതിനുപിന്നിലും രാജേഷിന്റെ ശക്തമായ ഇടപെടലാണ്‌. 2009ൽ 1820 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച വോട്ടർമാർ അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഒരുലക്ഷം കടത്തിയത്‌ എംപിയുടെ മികവിനുള്ള അംഗീകാരമായിരുന്നു.

നാടിന്റെ സമ്പത്ത‌് , നേട്ടങ്ങളുടെ വലിയ പട്ടികയുമായി ഡോ. എ സമ്പത്ത‌് വീണ്ടും തെരഞ്ഞെടുപ്പ‌് ഗോദയിലേക്ക്‌

എ സമ്പത്ത‌്(56). സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സമിതിയംഗം, ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 1990ൽ തിരുവനന്തപുരം ലോകോളേജിൽ നിന്ന‌് ഒന്നാംറാങ്കിൽ എൽഎൽഎം നേടി. എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌്, സംസ്ഥാന കമ്മിറ്റി അംഗം, എസ‌്എഫ‌്ഐ  മുഖമാസിക സ‌്റ്റുഡന്റ‌ിന്റെ പ്രത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ലേബർ ആൻഡ‌് എംപ്ലോയ‌്മെന്റ‌് (കിലെ) ചെയർമാനായിരുന്നു. കേര‌ള സർവകലാശാല അക്കാദമിക‌് കൗൺസിൽ അംഗമായും രണ്ട‌ുതവണ സെനറ്റ‌് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. മയക്കുമരുന്ന‌് നിരോധന നിയമത്തിൽ കേരള സർവകലാശലയിൽനിന്ന‌് ഡോക്ടറേറ്റ‌്. തിരുവനന്തപുരം ബാറിൽ 31 വർഷമായി അഭിഭാഷകനാണ‌്. ലോ കോളേജ‌് അധ്യാപകനായും നിയമനം ലഭിച്ചു. എന്നാൽ പൊതു പ്രവർത്തനത്തിനായി ജോലി ഉപേക്ഷിച്ചു.അമ്മ പരേതയായ സുധർമ്മ. ഭാര്യ: ലിസി ഇന്ദിര. മക്കൾ: അശ്വതി സമ്പത്ത‌് , സമൃദ്ധി സമ്പത്ത‌്

നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ‌് ഡോ. എ സമ്പത്ത‌്  വീണ്ടും തെരഞ്ഞെടുപ്പ‌് ഗോദയിലിറങ്ങുന്നത‌്. മികച്ച ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനംചെയ്ത‌് ജനങ്ങളുടെ പ്രിയപ്പെട്ടവനായ എ സമ്പത്ത‌് എംപി ‘വികസനവും  ജനക്ഷേമവും’ എന്ന  മുദ്രവാക്യവുമായാണ‌് ആറ്റിങ്ങലിൽനിന്ന‌് വീണ്ടും ജനവിധി തേടുന്നത‌്.. കൊച്ചുകുട്ടിയായിരുന്നപ്പോൾ തുടങ്ങിയതാണ‌് രാഷ്ട്രീയവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. 1965ൽ അച്ഛൻ കെ അനിരുദ്ധൻ ജയിലിൽകിടന്ന‌് ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ ആർ ശങ്കറിനെതിരെ മൽസരിച്ചപ്പോൾ മൂന്നു വയസ്സായിരുന്നു സമ്പത്തിന‌്.

അന്ന‌് അച്ഛനുവേണ്ടി വോട്ട‌് ചോദിക്കാൻ സമ്പത്തുമുണ്ടായിരുന്നു. 1967ൽ ആർ ശങ്കറിനെതിരെ ചിറയിൻകീഴ‌് ലോക‌്സഭാ മണ്ഡലത്തിൽ  കെ അനിരുദ്ധൻ മൽസരിച്ചപ്പോഴും സമ്പത്ത‌് പ്രചാരണരംഗത്തെ കൗതുകമായി. കഴിഞ്ഞ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ  69,378 വോട്ടിനാണ‌് സമ്പത്ത‌് കോൺഗ്രസിലെ ബിന്ദു കൃഷ‌്ണയെ പരാജയപ്പെടുത്തിയത‌്.കർഷകരും കർഷകതൊഴിലാളികളും പരമ്പരാഗത തൊഴിലാളികളുമടങ്ങുന്ന മണ്ഡലത്തിലെ  ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സമ്പത്ത‌് പ്രത്യേക മിടുക്ക‌് കാട്ടി. യുഡിഎഫ‌് ഭരണകാലത്ത‌് പരിമിതികളുടെയും പരാധീനതകളുടൈയും നടുവിലായിരുന്ന സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ എംപി നടത്തിയ വികസന പ്രവർത്തനം വിപ്ലവകരമാണ‌്. പഠന–-ഗവേഷണത്തിലും പ്രചാരണത്തിലും സമ്പത്തിന്റെ വിഷയവും ആരോഗ്യം തന്നെ.

ആറ്റിങ്ങൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾക്കും ആംബുലൻസ‌് അനുവദിച്ച‌് മാതൃകയായി. ആറ്റിങ്ങൽ ബൈപ്പാസ‌്, പ്രേംനസീർ സ‌്മാരകം, നെടുമങ്ങാട‌് കേന്ദ്രീയ വിദ്യാലയം, വർക്കല റെയിൽവേ സ‌്റ്റേഷൻ ആധുനികവൽക്കരണം, ആറ്റിങ്ങൽ പാസ‌്പോർട്ട‌് ഓഫീസ‌്, വർക്കല ക്ലിഫ‌്...  അദ്ദേഹത്തിന്റെ വികസനപ്രവർത്തങ്ങളുടെ പട്ടിക  നീ‌ളുകയാണ‌്.പാർലമെന്റിലും രാജ്യം ശ്രദ്ധിക്കുന്ന അംഗങ്ങളിലൊരാളാണ‌് സമ്പത്ത‌്. ജനങ്ങളുടെ ജീവൽപ്രശ‌്നങ്ങൾ മുതൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾവരെ അദ്ദേഹം സഭയിൽ ഉന്നയിച്ചു. ഹാജർനിലയിലും ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും റെക്കോർഡ‌് സൃഷ‌്ടിച്ചു. അനുവദിച്ച മുഴുവൻ തുകയും വിനിയോഗിച്ച‌് എംപി ഫണ്ട‌് വിനിയോഗത്തിലും മുന്നിലാണ‌് സമ്പത്ത‌്.

മികച്ച പാർലമെന്റേറിയനുളള രാജീവ‌് ഗാന്ധി ഇന്റർനാഷണൽ അവാർഡ‌്, പാലിയേറ്റീവ‌് പ്രവർത്തനത്തിന‌് പ്രഥമ  പാലിയം പുരസ‌്കാർ, മികച്ച പൊതുപ്രവർത്തകനുള്ള അഡ്വ. പിരപ്പൻകോട‌് ശ്രീധരൻനായർ അവാർഡ‌് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

കാസർഗോഡ്‌ ചെങ്കോട്ട കാക്കാൻ ഖദറിട്ട പോരാളി കെ പി സതീഷ്‌ ചന്ദ്രൻ

കെ പി സതീഷ്‌ചന്ദ്രൻ (62). സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം. 1957 നവംബർ 25ന‌് നീലേശ്വരം പട്ടേനയിൽ ജനനം. പരേതനായ കെ കെ  ഗോവിന്ദൻ നമ്പ്യാരുടെയും പരേതയായ കുഞ്ഞുല‌ക്ഷ‌്മിയുടെയും മകനാണ‌് ബിരുദധാരിയായ സതീഷ‌്ചന്ദ്രൻ. 1996 മുതൽ പത്ത‌് വർഷം തൃക്കരിപ്പൂർ എംഎൽഎ. എസ‌്എഫ‌്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ‌്, സംസ്ഥാന വൈസ‌്പ്രസിഡന്റ‌്, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡിവൈഎഫ‌്ഐ കാസർകോട‌് ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ‌്പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവുമായി. സിപിഐ എം ജില്ലാകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റ‌് അംഗം, ജില്ലാ സെക്രട്ടറി, എൽഡിഎഫ‌് ജില്ലാ കൺവീനർ, കെഎസ‌്കെടിയു ജില്ലാ സെക്രട്ടറി, അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കെഎസ‌്കെടിയു സംസ്ഥാന കമ്മിറ്റി അംഗമാണ്‌. ഭാര്യ: സീതാദേവി. മക്കൾ: അജിത‌്, നന്ദഗോപാൽ.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 2006ൽ എൽഡിഎഫിലെ സി എച്ച‌് കുഞ്ഞമ്പു അട്ടിമറി വിജയം നേടുമ്പോൾ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുക്കാൻപിടിച്ചത‌് സതീഷ‌്ചന്ദ്രനായിരുന്നു. അന്ന‌് പരാജയപ്പെട്ട മുസ്ലിംലീഗിന്റെ ചെർക്കളം അബ്ദുള്ള ആദ്യം കൈകൊടുത്തത‌് സതീഷ‌്ചന്ദ്ര‌നാണ‌്. പിറ്റേന്ന‌് പത്രങ്ങളിൽ ‘ഇരുത്തിക്കളഞ്ഞല്ലോടാ മോനേ’ എന്ന അടിക്കുറപ്പോടെ ഈ ചിത്രം സ്ഥാനംപിടിച്ചു. അതേ സതീഷ‌് ചന്ദ്രൻ ഇന്ന‌് കാസർകോടുനിന്ന‌് ലോക‌്സഭയിലേക്ക‌് മത്സരിക്കുമ്പോൾ ആവേശത്തിലാണ‌് നാടും ജനങ്ങളും.

ഉന്നത വിദ്യാഭ്യാസരംഗത്ത‌് ഏറെ പിന്നിലായിരുന്ന കാസർകോടിനെ വലിയ കുതിപ്പിലേക്ക‌് നയിച്ചത‌് സതീഷ‌്ചന്ദ്രനാണ‌്. തൃക്കരിപ്പൂർ ഗവ. പോളിടെക‌്നിക്ക‌് ആരംഭിച്ചതാണ‌് ഏറ്റവും പ്രധാനം. സഹകരണവകുപ്പിന‌് കീഴിൽ എൻജിനിയറിങ‌് കോളേജും ഐഎച്ച‌്ആർഡി കോളേജും കയ്യൂർ ഐടിഐയും പിലിക്കോട‌് മോഡൽ റസിഡൻഷ്യൽ സ‌്കൂളുമൊക്കെ അദ്ദേഹത്തിന്റെ മുൻകൈയിൽ യാഥാർഥ്യമായി.

മലയോരത്തും തീരദേശ മേഖലയിലും പാലങ്ങൾ നിർമിച്ചതിലൂടെ ജില്ലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെട്ടു. നഗരത്തിലെ മേൽപാലം നാട്ടുകാരുടെ ജീവിതവേഗം കൂട്ടി.  കയ്യൂർ അരയാക്കടവ‌് പാലം, പിലിക്കോട‌് റെയിൽവേ മേൽപാലം, പുങ്ങംചാൽ, മുക്കട, തട്ടാക്കടവ‌്, ഇടയിലെക്കാട‌് പാലങ്ങൾ, മാവിലാക്കടപ്പുറം–-വെള്ളാപ്പ‌് പാലം, ചെറുപുഴ–-വള്ളിക്കടവ‌് പാലം ഇവയെല്ലാം സതീഷ‌്ചന്ദ്രന്റെ കൈയൊപ്പു പതിഞ്ഞവയാണ‌്. ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ‌്റ്റ‌് നേതാവ‌് അമീർ ഹൈദർഖാന്റെ  ജീവചരിത്രം പരിഭാഷപ്പെടുത്തിയത‌്  സതീഷ‌്ചന്ദ്രനും ഡോ. സി ബാലനുമായിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യം; കോട്ടയത്തിന്റെ വി എൻ വാസവൻ

വി എൻ വാസവൻ (65). സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി, കോട്ടയം മുൻ എംഎൽഎ. സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗവും റബ്കോ മുൻ ചെയർമാനും. വിദ്യാർഥി–-യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടനാരംഗത്തെി. 1974ൽ സിപിഐ എം അംഗമായി. 1991ൽ പാർടി ജില്ലാ കമ്മിറ്റിയിലും 97ൽ ജില്ലാസെക്രട്ടറിയറ്റിലുമെത്തി. സിഐടിയു ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ "അഭയം' ചാരിറ്റബിൾ സൊസൈറ്റി രൂപീകരിക്കാൻ മുൻകൈയെടുത്തു. മറ്റക്കരയിൽ വെള്ളേപ്പള്ളിൽ നാരായണന്റെയും കാർത്യായനിയുടെയും മകൻ. ഭാര്യ: ഗീത. മക്കൾ: ഡോ. ഹിമ വാസവൻ, ഗ്രീഷ്മ വാസവൻ. മരുമകൻ: ഡോ. നന്ദകുമാർ.

കോട്ടയത്ത‌് രാഷ‌്ട്രീയ–-സാംസ‌്കാരിക–-സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിധ്യമാണ‌് വി എൻ വാസവൻ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമർപ്പിതമായും വികസന സങ്കൽപ്പങ്ങളിൽ ദൂരക്കാഴ‌്ചയോടെയും ഇടപെടുന്ന വ്യക്തിത്വം. നിരവധി ജീവൻ പൊലിഞ്ഞ പാലാ ഐങ്കൊമ്പ് ബസപകടം, കുമരകം ബോട്ട് ദുരന്തം, ശബരിമല മണ്ണിടിച്ചിൽ, പുല്ലുമേട് ദുരന്തം, തേക്കടി ദുരന്തം, താഴത്തങ്ങാടി അപകടം, പ്രളയം എന്നിവയിലെല്ലാം രക്ഷാപ്രവർത്തനത്തിൽ പ്രകടിപ്പിച്ച സമർപ്പണ പാടവം ആരെയും അത‌്ഭുതപ്പെടുത്തുന്നതായിരുന്നു. ബസപകടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കൈകൊണ്ട‌് കോരിയെടുത്ത‌് വാഹനത്തിൽ കയറ്റിയ വാസവനെ ആരും മറക്കില്ല.

ഈ സാധുജന സേവന സന്നദ്ധതയാണ‌് "അഭയം' ചാരിറ്റബിൾ സൊസൈറ്റിയുടെ രൂപീകരണത്തിന‌് അദ്ദേഹത്തെ പ്രചോദിപ്പിച്ചത‌്. ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആയിരക്കണക്കിന‌് അശരണർക്ക‌് ആശ്വാസമായി ഈ ജനകീയ പ്രസ്ഥാനം.
രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകുന്നതിൽ വാസവന്റെ പാടവം ജനം വീണ്ടും  അനുഭവിച്ചറിഞ്ഞത‌് പ്രളയകാലത്താണ‌്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട പടിഞ്ഞാറൻ പ്രദേശങ്ങളിൽ വാസവന്റെ നേതൃത്വത്തിൽ സിപിഐ എമ്മിന്റെയും അഭയത്തിന്റെയും വളണ്ടിയർമാരെത്തി. ടൺ കണക്കിന‌് അരിയും പലചരക്ക‌് സാധനങ്ങളുമാണ‌് സിപിഐ എമ്മിന്റെയും അഭയത്തിന്റെയും നേതൃത്വത്തിൽ പ്രളയബാധിതർക്ക‌് വിതരണംചെയ‌്തത‌്. എംഎൽഎയായിരിക്കെ കാരാപ്പുഴ പാലം 74 ദിവസം കൊണ്ട് പൂർത്തീകരിച്ച് പുതുചരിത്രം രചിച്ചു.

വികസന കയ്യൊപ്പുമായി ജനസമക്ഷം കോഴിക്കോടിന്റെ ജനകീയമുഖം, എ പ്രദീപ‌് കുമാർ

എ പ്രദീപ‌് കുമാർ (54).സി-പി-ഐ എം- സം-സ്ഥാ-ന കമ്മി-റ്റി- അം-ഗം. കോഴിക്കോട‌് നോർത്ത‌് എംഎൽഎ.  ഗു-രു-വാ-യൂ-രപ്പൻ- കോ-ളേജിലായിരുന്നു-- വി-ദ്യാ-ഭ്യാ-സം പൂർ-ത്തി-യാ-ക്കി-യത്. എസ്--എഫ്--ഐ സം-സ്ഥാ-ന പ്രസി-ഡന്റ്-,- സെക്രട്ടറി,- ഡി-വൈഎഫ്--ഐ സം-സ്ഥാ-ന സെക്രട്ടറി-, കോ-ഴി-ക്കോ-ട്-- ജി-ല്ലാ- കൗൺ-സിൽ- അം-ഗം,- ക-ലി-ക്കറ്റ്- യൂ-ണി-വേഴ്--സി-റ്റി- യൂ-ണി-യൻ- ചെയർ-മാൻ,- കോ-ഴി-ക്കോ-ട്-- അർ-ബൻ- ബാ-ങ്ക്--- പ്രസി-ഡന്റ്-- എന്നീ നിലകളിൽ പ്രവർത്തിച്ചു. നാദാ-പു-രം- ചേലക്കാ-ട്-- സ്വ-ദേശി. പരേതരായ ചേലക്കാട‌് ആനാറമ്പത്ത‌് ഗോപാലകൃഷ‌്ണക്കുറുപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകൻ. വെസ്--റ്റ്-ഹിൽ- ചുങ്കത്താ-ണ്-- താ-മസം. ഭാ-ര്യ-: അഖി-ല (വേങ്ങേരി സഹകരണ ബാങ്ക‌് സെക്രട്ടറി).- മകൾ-: അമി-ത (ആർകിടെക‌്റ്റ‌്)

കോഴിക്കോടിന്റെ ജനകീയമുഖമാണ‌് എ പ്രദീപ‌്കുമാർ. 13 വർഷമായി കോഴിക്കോട‌് നോർത്ത‌് മണ‌്ഡലത്തിലെ എംഎൽഎയായ അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ വികസന പദ്ധതികളോരോന്നും ഏറെ ചർച്ചയായി. കോഴിക്കോട‌് നടക്കാവ‌് ഗവ. ഗേൾസ‌് വൊക്കേഷണൽ ഹയർ സെക്കന്ററി സ‌്കൂൾ മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾ പഠിച്ചിരുന്ന സാദാ സർക്കാർ സ‌്കൂൾ ആയിരുന്നു. ഇന്നത‌് അന്താരാഷ‌്ട്ര നിലവാരത്തിൽ നിൽക്കുകയാണ‌്. പ്രദീപിന്റെ മനസിലുദിച്ച ‘പ്രിസം’ പദ്ധതിയാണ‌് ഈ സ‌്കൂളിന്റെ തലവര മാറ്റിയത‌്. ‘സർക്കാരിന്റെയും സ്വകാര്യ വ്യക‌്തികളുടെയും സഹായത്തോടെ സ‌്കൂളുകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതിയായിരുന്നു പ്രിസം.

പ്രവാസി വ്യവസായിയുടെ സഹായത്തോടെ 22 കോടി രൂപ മുടക്കിയാണ‌് സ‌്കൂൾ അടിമുടിമാറ്റിയത‌്. ഇതേ വഴിയിലൂടെയാണ‌് 12 കോടി മുടക്കി കാരപ്പറമ്പ‌് ഗവ. ഹയർസെക്കന്ററി സ‌്കൂളും സംസ്ഥാനത്തെ ആദ്യ ഹരിത സൗഹൃദ ക്യാമ്പസ‌ായി ചരിത്രത്തിലേക്ക‌് കുതിക്കുന്നത‌്. എൽപി–-യുപിയടക്കം മറ്റ‌് എട്ട‌് സ‌്കൂളുകൾ കൂടി കോഴിക്കോട‌് നോർത്ത‌് നിയമസഭാ മണ്ഡലത്തിൽ ഉയരങ്ങളിലേക്ക‌് പറക്കാൻ ചിറക‌് വിരിക്കയാണിപ്പോൾ. 46 കോടി രൂ‌പ ഇതിനായി ചെലവിടുന്നു.ആരും തിരിഞ്ഞ‌് നോക്കാതെ കിടന്ന കോട്ടപ്പറമ്പ‌് ഗവ. ആശുപത്രിയെ എൻഎബിഎ്ച്ച‌് അക്രഡിറ്റേഷനോടെ സ്റ്റാർ പദവിയിലെത്തിച്ചു. ബീച്ച‌് ആശുപത്രി നവീകരിക്കാൻ 164 കോടിയുടെ പദ്ധതിയാണ‌് വിഭാവനം ചെയ‌്തിട്ടുള്ളത‌്. മെഡിക്കൽ കോളേജിനായി 3000 കോടി രൂപയുടെ മാസ‌്റ്റർ പ്ലാൻ പദ്ധതിക്കും രൂപം നൽകി.

കോഴിക്കോട‌് നഗരത്തിൽ പുതുതായി നിർമിച്ച ആറ‌് പുതിയ നഗരപാതകളിൽ നാലും പ്രദീപിന്റെ മണ്ഡലത്തിൽ. മാനാഞ്ചിറ–-വെള്ളിമാട‌്കുന്ന‌് റോഡ‌ിന‌് ഭരണാനുമതി നേടിയെടുക്കാനായി. 234.5 കോടിയാണ‌് ഈ റോഡിന‌് ചെലവിടാൻ പോകുന്നത‌്. നടക്കാവിലെ ദേശീയ നിലവാരത്തിലുള്ള നീന്തൽകുളം, പുതിയാപ്പയിലെ ഗ്യാലറിയോട‌് കൂടിയ മിനി ഫുട‌്ബോൾ സ‌്റ്റേഡിയം, ചെലവൂരിൽ പൂനൂർ പുഴയുടെ തീരത്ത‌് നിർമ്മിച്ച സ‌്പോർട‌്സ‌് പാർക്ക‌് തുടങ്ങിയവും പ്രദീപ‌് കുമാറിന്റെ വേറിട്ട ചിന്തകൾ നാടിന‌് സമ്മാനിച്ച നന്മകളിൽ ചിലത‌് മാത്രം.

നിസ്വാർഥനായ സാന്ത്വനദായകൻ പി ജയരാജൻ

പി ജയരാജൻ. എട്ടു വർഷമായി സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി. സംസ്ഥാന കമ്മിറ്റിയംഗം. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായി ദീർഘകാലം പ്രവർത്തിച്ചു. 1972ൽ സിപിഐ എം അംഗം. കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി ജനറൽ മാനേജർ, കണ്ണൂർ യൂണിറ്റ് മാനേജർ, സിഐടിയു ജില്ലാസെക്രട്ടറി എന്നീനിലകളിലും പ്രവർത്തിച്ചു. തലശേരി മേഖലയിലെ ആർഎസ്എസ് ഭീകരതക്കെതിരെ ഐതിഹാസിക ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം നൽകിയ ജയരാജന് ഫാസിസ്റ്റ് ശക്തികൾ മരണം വിധിച്ചതാണ്. 1999 ആഗസ്ത് 25ന് തിരുവോണ ദിവസം ജീവൻ കവർന്നെടുക്കാൻ ആസൂത്രിതശ്രമം നടന്നെങ്കിലും അസാമാന്യ മനഃശക്തിയിലൂടെ മരണത്തെ അതിജീവിച്ചു. എൽഡിഎഫ് വടകര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ജയരാജൻ കുടുംബത്തോടൊപ്പം ഓണമുണ്ണാൻ എത്തിയപ്പോഴാണ് ആർഎസ്എസുകാർ കിഴക്കേ കതിരൂരിലെ വീടിനു ബോംബെറിഞ്ഞ‌് ശരീരം വെട്ടിപ്പിളർന്നത‌്. വലതുകൈയുടെ സ്വാധീനവും ഇടതുകൈയുടെ തള്ളവിരലും നഷ്ടമായി. ദീർഘകാലത്തെ ചികിത്സയും വ്യായാമവും വഴി കൈകളുടെ പ്രവർത്തനശേഷി വീണ്ടെടുത്തു.  പാട്യം കിഴക്കേ കതിരൂരിലെ പരേതനായ കാരായി കുഞ്ഞിരാമന്റെയും പാറായി ദേവിയുടെയും മകനായി 1953ൽ ജനനം. യമുനയാണ് ഭാര്യ. ജയിൻ പി രാജ്, ആഷിഷ് പി രാജ് എന്നിവർ മക്കൾ. മരുമകൾ: അഞ്ജലി.

പി ജയരാജന്റെ രാഷ‌്ട്രീയ നിലപാടിനോട‌് എനിക്ക‌് യോജിപ്പില്ല. കാരണം ഞാനൊരു കോൺഗ്രസുകാരനാണ‌്. എന്നാൽ നമ്മുടെ രാഷ‌്ട്രീയരംഗത്ത‌് അദ്ദേഹത്തെപ്പോലുള്ളവരാണ‌് ആവശ്യം. സത്യസന്ധനായ അഴിമതിയുടെ കറപുരളാത്ത നേതാവാണ‌് പി ജയരാജൻ–- നടൻ സലിംകുമാറിന്റെ വാക്കുകളാണിത‌്. രാഷ‌്ട്രീയത്തിനപ്പുറം പി ജയരാജനെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിന്റെ  അഭിപ്രായമാണ‌് സലിംകുമാർ പങ്കിട്ടത‌്.   വടകരയിൽ എൽഡിഎഫ‌് സ്ഥാനാർഥിയായ പി ജയരാജൻ കലർപ്പില്ലാത്ത പ്രതിബദ്ധതയുടെയും നിസ്വാർഥതയുടെയും പ്രതീകമാണ‌്. തിരക്കേറിയ പാർടി പ്രവർത്തനത്തിനൊപ്പം സാന്ത്വനചികിത്സയെ ജനകീയ പ്രസ്ഥാനമാക്കിയ നേതാവാണ‌് പി ജയരാജൻ. കണ്ണൂരിലെ ഐആർ പിസി (ഇനീഷ്യേറ്റീവ‌് ഫോർ റിഹാബിലിറ്റേഷൻ ആൻഡ‌് പാലിയേറ്റീവ‌് കെയർ) എന്ന ജനകീയ സാന്ത്വനപ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമാണ‌് അദ്ദേഹം. 

ജനങ്ങൾ നൽകുന്ന സ്‌നേഹാദരങ്ങളുടെ കരുത്തിലാണ് കിടപ്പുരോഗികളുടെ സാന്ത്വനദായകൻ കടത്തനാടിന്റെ മണ്ണിൽ കന്നിയങ്കത്തിന് ഇറങ്ങുന്നത്.
സിപിഐ എം കണ്ണൂർ ജില്ലസെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായി സംഘാടകമികവും നേതൃശേഷിയും തെളിയിച്ച നേതാവാണ‌് പി ജയരാജൻ. രാഷ‌്ട്രീയ എതിരാളികളുടെ പകയ‌്ക്കും കടന്നാക്രമണത്തിനും നിരവധി തവണ ഇരയായി. അവക്ക‌് മുന്നിൽ പൊരുതിനിന്ന നിശ്ചയദാർഢ്യത്തിന്റെയും കരുത്തിന്റെയും നേതൃരൂപമായി  മാറിയ അനുഭവം ഇദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കുന്നു.

ആർഎസ്എസുകാർ വെട്ടിനുറുക്കിയ ശരീരവുമായി കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി പി ജയരാജൻ നടത്തുന്ന പൊതുപ്രവർത്തനത്തിന് സമാനതകളില്ല. മരണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ജയരാജന്റെ നേതൃത്വം പുരോഗമനമനസുകൾക്ക‌്  ഊർജസ്രോതസാണ്.
വിപ്ലവപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിന്റെ മനസ് കീഴടക്കിയ ജനനായകൻ കടത്തനാട്ടിൽ വെന്നിക്കൊടി നാട്ടാനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ. കേരള നിയമസഭയുടെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷവുമായാണ് പി ജയരാജൻ മൂന്നുതവണ കൂത്തുപറമ്പിൽനിന്ന് നിയമസഭാംഗമായി. 2005 ജൂണിലെ ഉപതെരഞ്ഞെടുപ്പിൽ 45,865 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2001ൽ കൂത്തുപറമ്പിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി‌. 2006-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം നിയമസഭാകക്ഷി സെക്രട്ടറിയായിരുന്നു. കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട‌്.

Monday, March 11, 2019

കൊല്ലത്തിന്റെ ബാലഗോപാൽ; ഇനി ഞങ്ങൾ ലോക‌്സഭയിലെത്തിക്കും

കെ എൻ ബാലഗോപാൽ(55). സിപിഐ എം മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന സെക്രട്ടറിയറ്റ‌്അംഗവും. 2010 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. എംകോമിനുശേഷം എൽഎൽഎം ഒന്നാംക്ലാസിൽ വിജയിച്ച ബാലഗോപാൽ വിദ്യാർഥി–-യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1981ൽ സിപിഐ എം അംഗമായി. പുനലൂർ എസ്എൻ കോളേജ്, തിരുവനന്തപുരം എംജി കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചു. എസ്എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ‌്  ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ‌്, സംസ്ഥാന സെക്രട്ടറി എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ‌്, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ‌്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു. 2006ൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി.കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. രാജ്യസഭയിൽ ലോക്പാൽ സെലക്ട് കമ്മിറ്റിയിൽ സിപിഐ എം പ്രതിനിധിയായിരുന്നു. പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ (മാവനാൽ) പരേതനായ പി കെ നാരായണപ്പണിക്കരുടെയും രാധാമണിയമ്മയുടെയും മകനാണ്. ആശ പ്രഭാകരനാണ് ഭാര്യ. കല്യാണി, ശ്രീഹരി എന്നിവർ മക്കൾ.

രണ്ടുവർഷം മുമ്പ‌് മികച്ച പാർലമെന്റ്‌ അംഗത്തിനുള്ള സൻസദ് രത്‌ന അവാർഡിന്  രാജ്യസഭാംഗമായ കെ എൻ ബാലഗോപാലിനെ തെരഞ്ഞെടുത്തപ്പോൾ പുനലൂർ തൊളിക്കോട് ഗവ. എൽപിഎസിലെ  വിദ്യാർഥിനി അക്ഷധയുടെ അമ്മ മണിയാർ കുമാരഭവനിൽ രശ്മി പറഞ്ഞതിങ്ങനെ: ബാലഗോപാലിനെ ഇനി ഞങ്ങൾ ലോക‌്സഭയിൽ എത്തിക്കും. അത്രയ്ക്ക് നന്മയാണ് ബാഗ് രഹിത സ്‌കൂൾ പദ്ധതി ഞങ്ങളുടെ മക്കൾക്ക‌്  പകർന്നത്. ഈ അമ്മ ഉൾപ്പെടെ  ഒത്തിരിപേരിൽ ആഹ്ലാദം ജനിപ്പിക്കുന്നതാണ് ബാലഗോപാലിന്റെ സ്ഥാനാർഥിത്വം.

സഭാതലത്തിലെ മികച്ച പ്രകടനമാണ് ബാലഗോപാലിനെ രാജ്യത്തെ മികച്ച പാർലമെന്റേറിയനാക്കിയത്. 2010-–-16ൽ രാജ്യസഭയിൽനിന്നു വിരമിച്ച എംപിമാരിൽ ചർച്ചകൾ, സ്വകാര്യ ബിൽ അവതരണം, ചോദ്യങ്ങൾ എന്നിവ ആകെ കണക്കാക്കുമ്പോൾ രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം ബാലഗോപാലിന്റേതായിരുന്നു. പാർലമെന്റിനെ പിടിച്ചുകുലുക്കിയ ആയിരക്കണക്കിന‌് കോടി രൂപയുടെ എയർപോർട്ട‌് യൂസർ ഫീ അഴിമതി പുറത്തുകൊണ്ടുവന്നത‌് ബാലഗോപാലാണ്.

ജിഎസ്ടി ബില്ലിന്റെ സെല‌ക‌്ട‌് കമ്മിറ്റിയിൽ അംഗമായിരുന്നു. ബാലഗോപാൽ അവതരിപ്പിച്ച വിയോജനകുറിപ്പുകൂടി ചേർത്താണ‌് ബിൽ പാസായത‌്.
കൊല്ലത്തെ കടൽക്കൊല പ്രശ്‌നം, മൺറോതുരുത്തിലെ പരിസ്ഥിതി പ്രശ്‌നം, കൊല്ലത്തെ കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികൾ തുടങ്ങിയവ  ശക്തമായി അവതരിപ്പിച്ചു. ലോക്പാൽ വിഷയത്തിൽ ബാലഗോപാൽ കൊണ്ടുവന്ന വിയോജിപ്പുകൾ ശ്രദ്ധേയമായി.
പാർലമെന്റിന്റെ ട്രാൻസ്‌പോർട്ട്, ടൂറിസം ആൻഡ് കൾച്ചറൽ കമ്മിറ്റി, പൊട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് കൺസൾട്ടേറ്റീവ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.

കേരളത്തിലെ സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷൻ, ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ, കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ, സ്വാശ്രയ കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും യൂണിയൻ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്നു.

‘പാർലമെന്റിൽ അനിവാര്യം’ എറണാകുളത്തിന്റെ സ്വന്തം പി രാജീവ്‌

പി രാജീവ‌്(50). സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം, ദേശാഭിമാനി ചീഫ‌്എഡിറ്റർ. 2015ലും 2018ലും പാർടി എറണാകുളം ജില്ലാസെക്രട്ടറിയായി. എസ‌്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ൽ രാജ്യസഭാംഗവും പാനൽ ഓഫ് ചെയർമാനുമായി. സിപിഐ എം പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയിൽ ചീഫ് വിപ്പുമായിരുന്നു. 2001 മുതൽ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്റർ. 2017ലെ മികച്ച എംപിക്കുള്ള സൻസത‌് രത്ന പുരസ‌്കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി അവാർഡ‌്, പി പി ഷൺമുഖദാസ‌് അവാർഡ‌്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ പുരസ‌്കാരം എന്നിവ ലഭിച്ചു. നിരവധി പുസ‌്തകങ്ങളുടെ രചയിതാവാണ‌്. റവന്യൂ ഇൻസ്പെക്ടറായിരുന്ന പി വാസുദേവന്റെയും രാധാ വാസുദേവന്റെയും മകൻ. ഭാര്യ: വാണി കേസരി(കുസാറ്റ‌് ലീഗൽ സ‌്റ്റഡീസിൽ് അസിസ‌്റ്റന്റ‌് പ്രൊഫസർ) മക്കൾ: ഹൃദ്യ, ഹരിത.

രാജീവ‌് ഒഴിവാകുന്നതോടെ ഞങ്ങളുടെ ജോലി എളുപ്പമാകും–- രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയ വേളയിൽ നൽകിയ യാത്രയയപ്പിൽ മുതിർന്ന ബിജെപി നേതാവും ധനമന്ത്രിയുമായ അരുൺ ജയ‌്റ്റ‌്‌ലി പറഞ്ഞു. ഒരു ഊഴംകൂടി പാർലമെന്റിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സഭാചട്ടങ്ങളുടെ വിജ്ഞാന കോശമെന്ന‌് ഗുലാംനബി ആസാദ‌്, സഭയിൽ ഇങ്ങനെയൊരാൾ അനിവാര്യമെന്ന‌് മായാവതി, ശരദ് യാദവ്, ഡെറിക് ഒബ്രിയൻ.

ഐക്യരാഷ്ട്രസഭയിൽവരെ രാജ്യത്തിന്റെ പ്രതിനിധിയായി പ്രസംഗിച്ച പി രാജീവെന്ന അതികായൻ പക്ഷേ, എറണാകുളത്തുകാർക്ക‌് മൂന്ന‌് പതിറ്റാണ്ടിലധികമായി തങ്ങളുടെ സുഖദുഃഖങ്ങളിൽ ഒപ്പംനിൽക്കുന്ന സഹോദരനാണ‌്. ഏൽപിച്ച ദൗത്യങ്ങളെല്ലാം നൂറുശതമാനം അർപണത്തോടെ പൂർത്തിയാക്കിയ ജനസേവകൻ. പഞ്ചായത്ത‌് അംഗത്തെപോലെ ഏവർക്കും  എപ്പോഴും പ്രാപ്യനാണ‌് രാജീവ‌്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനമുണ്ടായപ്പോൾ മെട്രോനഗരമായ കൊച്ചിയിലും ചെല്ലാനം പോലുള്ള മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും ഒരേപൊലെ ആരവമുയരുന്നതും അതുകൊണ്ടാണ‌്.

ബൗദ്ധിക ഔന്നത്യത്തിനൊപ്പം പ്രയോഗികതയും ചേർന്നിണങ്ങിയ ഇത്തരമൊരു വ്യക്തിത്വം അപൂർവ്വമാണെന്ന‌് പ്രശസ‌്ത സാഹിത്യകാരൻ  എം കെ സാനുവിന്റെ സാക്ഷ്യം. 2017ൽ എറണാകുളത്തു നടന്ന ഡിവൈഎഫ‌്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി പി രാജീവ‌് ചെയർമാനായ സംഘാടക സമിതി 13 വീടുകളാണ‌് പാവപ്പെട്ടവർക്കായി നിർമിച്ചുനൽകിയത‌്. ജില്ലാ സെക്രട്ടറിയായിരിക്കെ തുടങ്ങിയ കനിവ‌് പദ്ധതിയിൽ 57 വീടുകളാണ‌് താക്കോൽ കൈമാറിയത‌്. 41 വീടുകൾ നിർമാണഘട്ടത്തിലാണ‌്. ഫ‌്ളാറ്റുകളിൽ അടക്കം ജൈവ പച്ചക്കറി കൃഷിക്ക‌് തുടക്കം കുറിച്ചു.

ഓണവും വിഷുവും ലക്ഷ്യമിട്ട‌് ജൈവജീവിതം പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന‌് കുടുംബങ്ങളിൽ പച്ചക്കറികൃഷി തുടങ്ങി. എംപിയായിരിക്കെ ആരോഗ്യമേഖലയിൽ നടത്തിയ ഇടപെടലുകളും മാതൃകയാണ‌്. എറണാകുളം ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ‌്ക്കുള്ള ലീനിയർ ആക‌്സിലേറ്ററാണ‌് അതിലൊന്ന‌്. എംആർഐ സ‌്കാൻ, സൗജന്യ ഭക്ഷണ അടുക്കള തുടങ്ങിയവും രാജീവിന്റെ എംപി ഫണ്ടുപയോഗിച്ചാണ‌് നിർമിച്ചത‌്. കൃഷ‌്ണയ്യർ ചെയർമാനും, രാജീവ‌് കൺവീനറുമായ നഗരവികസന സമിതി നടത്തിയ സമരങ്ങളാണ‌് മെട്രോപദ്ധതിയെ പരിക്കൊന്നും കൂടാതെ ഇവിടംവരെയെത്തിച്ചതെന്ന‌് എതിരാളികൾ പോലും സമ്മതിക്കും.

ഇതാ, ഏവരുടേയും എംപി'; കണ്ണൂരിന്റെ പി കെ ശ്രീമതി

പി കെ ശ്രീമതി(69). കണ്ണൂർ ജില്ലാ കൗൺസിലിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും  ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന പി കെ ശ്രീമതി 2001ൽ പയ്യന്നൂർ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്. 2006ൽ  വി എസ‌് അച്യുതാനന്ദൻ മന്ത്രിസഭയിൽ ആരോഗ്യ–- സാമൂഹ്യനീതി മന്ത്രിയായി. 1997ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായും പിന്നീട് കേന്ദ്രകമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.  ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അധ്യാപക സംഘടനാ രംഗത്തും സജീവമായിരുന്നു. നെരുവമ്പ്രം യുപി സ്കൂൾ പ്രധാനാധ്യാപികയായിരിക്കെ  2003ൽ സ്വയം വിരമിച്ചു.   കയരളത്തെ പരേതരായ കേളപ്പൻ നമ്പ്യാരുടെയും  പി കെ മീനാക്ഷി ടീച്ചറുടെയും മകളാണ്. പി ദാമോദരൻ നമ്പ്യാരാണ് ഭർത്താവ്. മകൻ പി കെ സുധീർ. മരുമകൾ: ധന്യ. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര സഹോദരിയാണ്.

രണ്ടു വർഷം മുമ്പാണ്. ഡൽഹിയിൽ പാർലമെന്റ‌് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ പി കെ ശ്രീമതിയുടെ  ഫോണിലേക്ക് കണ്ണൂരിൽനിന്നൊരു പെൺകുട്ടിയുടെ വിളിയെത്തി.  എൽഡി ക്ലർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥിയാണ്. നവജാത ശിശുവിന്റെ അമ്മ.  കോഴിക്കോടാണ് പരീക്ഷാ സെന്റർ. കുഞ്ഞുമായി ബസ് യാത്ര അസാധ്യം. ട്രെയിനിൽ പോയി പരീക്ഷയെഴുതി മടങ്ങാമെന്ന് കരുതവേ അന്നത്തെ പത്രത്തിൽ അറിയിപ്പു കണ്ടതിന്റെ ആധിയിലാണ് വിളി. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ച പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുമെന്നും മറ്റുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകാനിടയുണ്ടെന്നുമായിരുന്നു അറിയിപ്പ്. ‘‘വർഷങ്ങളായി തയ്യാറെടുക്കുന്ന പരീക്ഷയാണ് ടീച്ചറേ, ഇതെഴുതാൻ കഴിഞ്ഞില്ലെങ്കിൽ അധ്വാനമൊക്കെയും വെറുതെയാവും.’’  ഫോണിൽ സങ്കടം കരച്ചിലിന് വഴിമാറി.

‘‘മോള് പത്രത്തിൽ വന്ന അറിയിപ്പിന്റെ ഒരു ഫോട്ടോയെടുത്ത് എന്റെ ഫോണിലേക്ക് അയക്ക്. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് നോക്കട്ടെ.’’ രണ്ടു മണിക്കൂറിനകം ഉദ്യോഗാർഥിയുടെ ഫോണിലേക്ക് റെയിൽവേ അധികൃതരുടെ ഉത്തരവിന്റെ കോപ്പിയെത്തി. പിന്നാലെ എംപിയുടെ വിളിയും. പരീക്ഷ നടക്കുന്ന ശനിയാഴ്ച പാത ഇരട്ടിപ്പിക്കൽ പ്രവൃത്തി നിർത്തിവച്ച് റെയിൽവേ ഒറ്റ മണിക്കൂറിനകം ഉത്തരവിറക്കി. ഇതാണ് കണ്ണൂർ എംപി പി കെ ശ്രീമതി. നാട്ടിലെ ഏതൊരാൾക്കും വിളിപ്പുറത്തുള്ളയാൾ. ആർക്കും എപ്പോഴും സംശയലേശമെന്യേ ആവലാതികൾ പറയാൻ കാതു നൽകുന്ന, ആരുമായും  അടുപ്പത്തോടെ ഇടപഴകുന്ന ജനപ്രതിനിധി.
കണ്ണൂർ മണ്ഡലത്തിൽ വികസനമെന്ന വാക്കിന്റെ അർഥമാണ് അഞ്ചു വർഷത്തിനിടെ പി കെ ശ്രീമതി മാറ്റിവരച്ചത്.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ തന്നെ ഉദാഹരണം. മനോഹരമായ പ്ലാറ്റ‌്ഫോമുകൾ, പുതിയ ഇരിപ്പിടങ്ങൾ, ലിഫ‌്റ്റുകൾ, എസ‌്കലേറ്റർ, സബ‌്‌‌വേ, വിശാലമായ പാർക്കിങ‌്, തുടങ്ങി എല്ലാവിധ സൗകര്യങ്ങളും റെയ്ൽവേ സ്റ്റേഷനിലെത്തിച്ചു.കണ്ണൂർ നഗരത്തിലെ ഗതാഗക്കുരുക്കിനു ക്രിയാത്മകമായി പരിഹാരം കണ്ടു.മഹാപ്രളയമടക്കമുള്ള സങ്കടങ്ങളിൽ ജനങ്ങൾക്ക‌് താങ്ങായി അവർക്കൊപ്പം നിന്നു. നാടിന്റെ പൊതുവിഷയങ്ങളും സ‌്ത്രീപ്രശ‌്നങ്ങളും ഏറ്റെടുത്ത‌്  പാർലമെന്റിനകത്തും പുറത്തും നടത്തിയ ഇടപെടലുകളും മാതൃകാപരം.

Sunday, March 10, 2019

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷം എന്തിന്, എന്തുകൊണ്ട് ?

എന്തിന്? ഇടതുപക്ഷം?

എന്തിന്, എന്തുകൊണ്ട് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇടതുപക്ഷം? എന്ന ചോദ്യത്തിന്റെ ഏറ്റവും മികച്ച ഉത്തരമാണ് എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന പി രാജീവ്.

സ.രാജീവ് രാജ്യസഭയില്‍ നിന്നു വിരമിക്കുന്നതിന്റെ ഭാഗമായി അവിടെ നടന്ന ചര്‍ച്ച ഇന്ത്യയുടെ പാര്‍ലിമെന്ററി ചരിത്രത്തിലെ രജതരേഖയാണ്. അധ്യക്ഷത വഹിച്ചിരുന്ന ഉപരാഷ്ട്രപതി മുതല്‍ ഗുലാംനബി ആസാദ്, ജയറാം രമേഷ് തുടങ്ങി സഭയിലെ വിവിധ കക്ഷി നേതാക്കളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ രാജീവിന്റെ നേതാവ് സിതാറാം യെച്ചൂരി ഒന്നു പതറിപ്പോയി.

'എന്തുകൊണ്ട് നിങ്ങളുടെ പാര്‍ടി രാജീവിനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നില്ല?' എന്നതായിരുന്നു ചോദ്യം. ഈ മികച്ച പാര്‍ലിമെന്റേറിയനെ സഭക്ക് ആവശ്യമുണ്ട്. ആ ആവശ്യത്തില്‍ കക്ഷിരാഷ്ട്രീയം ഉണ്ടായിരുന്നില്ല. 'രാജീവിനെ കൂടുതല്‍ ഉത്തരവാദപ്പെട്ട ചുമതല ഏല്‍പ്പിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്' എന്ന മറുപടിയാണ് യെച്ചൂരി അന്നു നല്‍കിയത്.

വായന, എഴുത്ത്, സഭാചട്ടങ്ങളിലെന്നപോലെ സാമ്പത്തികം, സാംസ്‌കാരികം, ചരിത്രം, നിയമം, വിദേശബന്ധങ്ങള്‍ എന്നിവയിലും പി.രാജീവ് ആര്‍ജ്ജിച്ചിരുന്ന ജ്ഞാനവും അതിന്റെ അവതരണ ശൈലിയുമാണ് ഇതര കക്ഷിനേതാക്കളെ അത്ഭുതപ്പെടുത്തിയത്. ഒപ്പം സാമാന്യ മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് വിട്ടുവീഴ്ചയില്ലാതെ പുലര്‍ത്തിയ ജാഗ്രതയും രാജീവ് എന്ന അനിവാര്യതയെക്കുറിച്ച് രാഷ്ട്രീയം മറന്ന് സംസാരിക്കാന്‍ അവരെ പ്രേരിപ്പിച്ചു.

ഇതെല്ലാം പി.രാജീവ് എന്ന വ്യക്തിയുടെ ചില ഗുണങ്ങളാണ് എന്നാണല്ലോ സ്വാഭാവികമായും ഇതര രാഷ്ട്രീയ നേതാക്കള്‍ കരുതിയിട്ടുണ്ടാവുക. തുടര്‍ന്നുള്ള വര്‍ഷം സിതാറാം യെച്ചൂരി രാജ്യസഭയില്‍ നിന്നു പിരിഞ്ഞപ്പോഴും ഇതുപോലെയുള്ള നഷ്ടബോധമാണ് രാജ്യം പ്രകടിപ്പിച്ചത് എന്നോര്‍ക്കുക. വ്യക്തി എന്ന നിലക്ക് ഇരുവര്‍ക്കുമുള്ള സവിശേഷ പ്രതിഭയെ ഞാന്‍ അവഗണിക്കുകയല്ല. പക്ഷേ സഖാവ് രാജീവിനേയും സഖാവ് യെച്ചൂരിയേയും ആദരണീയരാക്കിയത് അവരുടെ വ്യക്തിപ്രതിഭ മാത്രമല്ല; നിലപാടുകള്‍ കൂടിയാണ്. ഇതപര്യന്തം പാര്‍ലിമെന്റില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കമ്യൂണിസ്റ്റ്/ഇടതുപക്ഷ നേതാക്കളുടെ ജീവിതവും സമരവും പഠിച്ചാല്‍ അത് മനസ്സിലാവും. നിരവധി യെച്ചൂരിമാരെയും രാജീവുമാരെയും നമുക്കവിടെ കാണാനാവും. ആദ്യമായി പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഖാവ് എ.കെ.ജി.യെ അലട്ടിയ ആത്മവിചാരങ്ങള്‍ പ്രസിദ്ധമാണല്ലോ. ആ ആത്മവിചാരണക്കു പിറകിലുണ്ടായിരുന്നത് വ്യക്തി എന്നതിനപ്പുറം നിലപാടാണ്. ഇടതുപക്ഷ നിലപാട്.

നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും രാജ്യം ഒറ്റക്ക് ഭരിക്കും എന്ന പ്രതീതി സൃഷ്ടിച്ച് ഇടതുപക്ഷം മത്സരിച്ചിട്ടില്ല. (ഇന്ന് കോണ്‍ഗ്രസ് അടക്കമുള്ള ഒരു പാര്‍ടിക്കും അത്തരമൊരു പ്രതീതി സൃഷ്ടിക്കാന്‍ കഴിയാതെ ആയിട്ടുണ്ട്) രാജ്യം ഭരിക്കാന്‍ വേണ്ടിയല്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും സാന്നിദ്ധ്യമുള്ള ഇടങ്ങളിലെല്ലാം ഇടതുപക്ഷ നേതാക്കളെ ജനം വോട്ട് ചെയ്ത് ജയിപ്പിച്ചു. എന്തുകൊണ്ട്? അതിന്റെ ഉത്തരവും നിലപാട് എന്നതാണ്. അവരെ വിശ്വസിക്കാം എന്ന തിരിച്ചറിവ്. ആരു ഭരിച്ചാലും ഒരു നിര കമ്യൂണിസ്റ്റുകാര്‍ സഭയില്‍ വേണ്ടതുണ്ട് എന്ന കരുതല്‍.

എന്തിന്, എന്തുകൊണ്ട് പാര്‍ലിമെന്റില്‍ ഇടതുപക്ഷം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇത്തവണ കേരളത്തില്‍ മത്സരിക്കുന്ന സ.രാജീവ് അടക്കമുള്ള ഇരുപത് സ്ഥാനാര്‍ത്ഥികളും.

അശോകന്‍ ചരുവില്‍

കെ എൻ ബാലഗോപാലിനെപ്പറ്റി

വിഷയം ഗഹനമായി പഠിച്ച് അതിൽ ഇടപെടും, നിയമവും കൊമേഴ്‌സും പോലെ പരിസ്ഥിതി വിഷയങ്ങളിലും ആഴത്തിലുള്ള അറിവ്‌: കെ എൻ ബാലഗോപാലിനെപ്പറ്റി ഡൽഹിയിൽ മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ചാനൽ ന്യൂസ്‌ എഡിറ്ററുമായ ബാലഗോപാൽ ബി നായർ

ബാലഗോപാൽ ബി നായർ

ബാലഗോപാൽ ബി നായർ
ആരാണ് മികച്ച പാർലമെന്റേറിയൻ? പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ എല്ലാം മികച്ച പാർലമെന്റേറിയനെ സംബന്ധിച്ച് ഓരോ കാഴ്ചപ്പാട് ഉണ്ടാകും. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നവർ ആകും മികച്ച പാർലമെന്റേറിയന്മാർ എന്ന കാഴ്ചപ്പാട് ഉള്ളവർ കാണും. പാർലമെന്റിലെ നിയമനിർമ്മാണം ഉൾപ്പടെ ഉള്ള പ്രവർത്തനങ്ങളിൽ ഇടപെട്ട് സമയം കളയുന്നതിനെ കാൾ പാർലമെന്റിന് പുറത്ത് സമയം ചെലവഴിക്കുന്നവർ ആകും മികച്ച ജനപ്രതിനിധികൾ എന്ന് കരുതുന്നവർ കാണും. എന്തെങ്കിലും പ്രവർത്തിക്കുന്നതിനെകാളും പ്രവർത്തിച്ചു എന്ന് കാണിക്കുന്നവർ ആണ് മികച്ച പാർലമെന്റേറിയൻ എന്ന് കരുതുന്നവരും കാണും. വ്യത്യസ്തമായ ഈ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ പ്രവർത്തന മികവിനെപ്പറ്റി റിപ്പോർട്ടർ ചാനൽ ന്യൂസ്‌ എഡിറ്ററും ഡൽഹിയിലെ മാധ്യമപ്രവർത്തകനുമായ ബാലഗോപാൽ ബി നായർ എഴുതിയ ഫേസ്‌ബുക്ക്‌ കുറിപ്പ്‌.

മികച്ച പാർലമെന്റേറിയൻ. മിഥ്യയും യാഥാർഥ്യവും.
*************************

ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ പ്രമുഖ മുന്നണികളിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ ആയി. ഇടത് മുന്നണി ഇരുപത് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു ഡി എഫ് , എൻ ഡി എ ക്യാമ്പുകളിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച ചർച്ചകൾ ഏതാണ്ട് അന്തിമ ഘട്ടത്തിലാണ്. സ്ഥാനാർത്ഥികളെ സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.

കഴിഞ്ഞ കുറെ ദിവസം ആയി ടി വി ചർച്ചകളിലും, പത്ര ഓൺലൈൻ മാധ്യമങ്ങളിലും മറ്റും ഏറ്റവും കേൾക്കുന്ന ഒരു വാക്കാണ് "മികച്ച പാർലമെന്റേറിയൻ". മികച്ച പാർലമെന്റേറിയൻമാരുടെ പട്ടിക തന്നെ ചർച്ചകൾക്ക് നേതൃത്വം നൽകുന്നവരും, ചർച്ചകളിൽ പങ്കെടുക്കുന്ന വിദഗദ്ധരും, പത്ര, ഓൺലൈൻ മാധ്യമങ്ങളിലെ കോളമിസ്റ്റുകളും ഒക്കെ പറയുന്നതും എഴുതുന്നതും ഒക്കെ കേൾക്കുകയും കാണുകയും ചെയ്തു. ഓരോത്തരും അവരവരുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. വ്യക്തിപരമായി പറഞ്ഞാൽ ഇങ്ങനെ കേൾക്കുന്ന ചില അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണ്. ചിലതിനോട് വിയോജിപ്പാണ്.

ആരാണ് മികച്ച പാർലമെന്റേറിയൻ? പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ എല്ലാം മികച്ച പാർലമെന്റേറിയനെ സംബന്ധിച്ച് ഓരോ കാഴ്ചപ്പാട് ഉണ്ടാകും. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നവർ ആകും മികച്ച പാർലമെന്റേറിയന്മാർ എന്ന കാഴ്ചപ്പാട് ഉള്ളവർ കാണും. പാർലമെന്റിലെ നിയമനിർമ്മാണം ഉൾപ്പടെ ഉള്ള പ്രവർത്തനങ്ങളിൽ ഇടപെട്ട് സമയം കളയുന്നതിനെ കാൾ പാർലമെന്റിന് പുറത്ത് സമയം ചെലവഴിക്കുന്നവർ ആകും മികച്ച ജനപ്രതിനിധികൾ എന്ന് കരുതുന്നവർ കാണും. എന്തെങ്കിലും പ്രവർത്തിക്കുന്നതിനെകാളും പ്രവർത്തിച്ചു എന്ന് കാണിക്കുന്നവർ ആണ് മികച്ച പാർലമെന്റേറിയൻ എന്ന് കരുതുന്നവരും കാണും. വ്യത്യസ്തമായ ഈ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.

കേരളത്തിൽ നിന്ന് 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതാണ്ട് പകുതിയിൽ അധികം പേരെ എനിക്ക് പരിചയം ഉണ്ട്. ചിലരെ അടുത്ത് അറിയാം. ചിലരെ അകലെ നിന്ന് അറിയാം. വിരലിൽ എണ്ണാവുന്നവരെ കുറിച്ച് ഒന്നും അറിയില്ല. പാർലമെന്ററി രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചിട്ടുവളർ ആണ് ഇതിനോടകം സ്ഥാനാർത്ഥിത്വം ഉറപ്പിച്ച പലരും. എന്നാൽ ആ പട്ടികയിൽ എനിക്ക് ഏറ്റവും അധികം മതിപ്പ് തോന്നിയിട്ടുള്ള ഒരു മുൻ പാർലമെന്റേറിയനെ കുറിച്ച് ആണ് ഈ കുറിപ്പ്. ചുരുക്കി പറഞ്ഞാൽ എന്റെ കാഴ്ചപ്പാടിലെ മികച്ച പാർലമെന്റേറിയൻ മാരിൽ ഒരാൾ. ചാനൽ ചർച്ചകളിലും, കോളം എഴുതുമ്പോഴും റഫെറെൻസോ, ഡാറ്റയോ ഇല്ലാതെ അഭിപ്രായം രേഖപെടുത്താം. എന്നാൽ അങ്ങനെ എഴുതുന്നതിൽ അഭംഗി ഉള്ളതിനാൽ കൃത്യമായ റഫെറെൻസുകളോടെ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തുക ആണ്.

1. രാജ്യസഭയെ നോക്ക് കുത്തി ആകുന്നതിന് എതിരായ പൊട്ടിതെറിക്കൽ.

2015 മെയ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തി ഒരു വർഷം പിന്നിട്ട സമയം. ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന മോദി സർക്കാരിന് രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. സാധാരണ ബില്ലുകൾ പലതും പണ ബില്ലുകൾ (money bill) ആയി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കാൻ തുടങ്ങി. ഭരണഘടനയുടെ 108 മുതൽ 111 വരെയും, 117 ഉം അനുച്ഛേദ പ്രകാരം പണ ബില്ലുകൾ ആയി അവതരിപ്പിച്ചാൽ രാജ്യസഭയിൽ ആ ബില്ലുകൾ അവതരിപ്പിക്കേണ്ടത് ഇല്ല. ലോക്സഭാ പാസ്സാക്കി രാഷ്‌ട്രപതി അംഗീകരിച്ചാൽ പണബില്ലുകൾ നിയമം ആയി മാറും. സർക്കാറിന്റെ ഈ നടപടിക്ക് എതിരെ രാജ്യസഭയിൽ ആദ്യം പൊട്ടി തെറിച്ചത് കെ എൻ ബാലഗോപാൽ ആയിരുന്നു. ബാലഗോപാൽ രാജ്യസഭയിൽ നടത്തിയ പ്രസംഗം ആണ് പിന്നീട് പ്രതിപക്ഷ പാർട്ടികളുടെ യോജിച്ച പ്രക്ഷോഭത്തിന് വഴി വച്ചത്. 2015 മെയ് 15 ലെ ഇക്കോണോമിക് ടൈംസ് ദിനപത്രത്തിന്റെ ലിങ്ക് ഇവിടെ നൽകുന്നു.

https://economictimes.indiatimes.com/…/article…/47290546.cms

രാജ്യസഭയിൽ വിഷയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയം ചൂണ്ടിക്കാണിച്ച് കെ എൻ ബാലഗോപാൽ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആ കത്തും അതിൽ ഉന്നയിച്ചിരുന്ന ഭരണഘടന വിഷയങ്ങളും ആധാർ കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ ഒൻമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ പോലും ചർച്ച വിഷയം ആയി. കോൺഗ്രസ് നേതാവ് ജയറാം രമേശ് സാധാരണ ബില്ലുകളെ പണ ബില്ലുകൾ ആയി അവതരിപ്പിക്കുന്ന പ്രവണത ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചപ്പോഴും ഉദ്ധരിച്ചത് കെ എൻ ബാലഗോപാലിന്റെ കത്തിലെ വാദങ്ങൾ ആയിരുന്നു.

2. ജി എസ് ടി വിഷയത്തിൽ ബാലഗോപാലിന്റെ വിയോജന കുറിപ്പ് ചിദംബരത്തിന് പോലും ആയുധം ആയി.

Across the Aisle. ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തിൽ മുൻ ധനകാര്യ മന്ത്രി പി ചിദംബരം എഴുതുന്ന പ്രതിവാര കോളം. 2015 ഓഗസ്റ്റ് 9 ന് പി ചിദംബരത്തിന്റെ പ്രതിവാര കോളം ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലിക്ക് ഉള്ള തുറന്ന കത്ത് ആയിരുന്നു. ചരക്ക് സേവന ബില്ലിനോട് വിയോജിപ്പ് രേഖപ്പെടുത്തി ആയിരുന്നു ആ കത്ത്. കത്തിന്റെ നാലാമത്തെ പാരഗ്രാഫിൽ ചിദംബരം രണ്ട് എം പി മാരുടെ പേര് പരാമർശിക്കുന്നുണ്ട്. തമിഴ് നാട് മുൻ അഡ്വക്കേറ്റ് ജനറലും എ ഐ എ ഡി എം കെയുടെ രാജ്യസഭാ അംഗവും ആയ നവനീത കൃഷ്‌ണന്റെയും കെ എൻ ബാലഗോപാലിന്റെയും. ചിദംബരം ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിന്റെ ലിങ്ക് ഇതാണ്.

https://indianexpress.com/…/an-open-letter-in-reply-to-the…/

സമഗ്രാധിപത്യ ഭരണത്തിലേക്ക് ഒരു ചുവട് എന്നാണ് ജി എസ് ടി യെ കെ എൻ ബാലഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലിക്കും എഴുതിയ കത്തിൽ വിശേഷിപ്പിച്ചത്. ജി എസ് ടി ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കെ എൻ ബാലഗോപാൽ രാജ്യസഭയിൽ നടത്തിയ പ്രസംഗം ഇങ്ങനെ

"സംസ്ഥാനങ്ങള്‍ക്ക് അഥവാ അന്ന് പ്രവിശ്യകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വില്‍പ്പന നികുതി പിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഭരണഘടന നിര്‍മാണ സഭയില്‍ ബി ആര്‍ അംബേദ്കര്‍ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. പ്രവിശ്യകള്‍ പിരിക്കേണ്ട വില്‍പ്പന നികുതിക്ക് പരിധി ഏര്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിയെയും എതിര്‍ത്തു. പ്രവിശ്യകള്‍ ആശ്രയിക്കുന്ന നിരവധി വിഭവസ്രോതസുകള്‍ കേന്ദ്രത്തിന്റെ പക്കല്‍ കുമിഞ്ഞുകൂടിയിരിക്കെ, ഒരു പ്രധാനപ്പെട്ട വരുമാനമാര്‍ഗമെങ്കിലും പ്രവിശ്യകള്‍ക്ക് വിട്ടുനല്‍കേണ്ടതാണ് എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ന്യായം. ‘പ്രവിശ്യകള്‍ക്ക് വില്‍പ്പന നികുതി നല്‍കുന്ന നിര്‍ദേശം വളരെ ന്യായമായ ഒന്നാണെന്ന് അംബേദ്‌കർ നിയമ നിർമ്മാണ സഭയിൽ നടത്തിയ ചർച്ചയിൽ പങ്കെടുത്ത് വിശദീകരിച്ചിരുന്നു. നമ്മുടെ അടിസ്ഥാന സത്തയായ ഫെഡറലിസത്തിന് നേരെ ഈ (ജി എസ് ടി) ബില്‍ ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നു".

ഫെഡറലിസം, സാമ്പത്തിക ഘടന, കേന്ദ്ര സംസ്ഥാന അധികാരങ്ങൾ എന്നിവ സംബന്ധിച്ച ഇന്ത്യൻ പർലമെൻറ് സമീപകാലത്ത് വീക്ഷിച്ച ഗൗരവ്വം ഏറിയ ഒരു പ്രസംഗം ആയിരുന്നു അത്. നികുതി നിയമങ്ങളിൽ (tax laws) ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും സമർത്ഥരായ രണ്ട് അഭിഭാഷകർ ആയ അരുൺ ജെയ്റ്റിലിയും പി ചിദംബരവും ജി എസ് ടി യും ബന്ധപ്പെട്ട് പിന്നീട് നടത്തിയ പല സംവാദങ്ങളിലും ഈ പ്രസംഗം ഉദ്ദരിക്കപ്പെട്ടു. രാഷ്ട്രീയമായി എതിർക്കുമ്പോൾ പോലും ജെയ്റ്റിലിക്ക് പോലും ബാലഗോപാലിന്റെ പ്രസംഗത്തിന്റെ തീയറിട്ടിക്കൽ വശം അംഗീകരിക്കേണ്ടി വന്നു. ദൗർഭാഗ്യവശാൽ ഈ സംവാദങ്ങൾക്ക് കേരളത്തിൽ വലിയ ശ്രദ്ധ ലഭിച്ചില്ല.

3. ഡൽഹി വിമാന താവളത്തിലെ കൊള്ളയ്ക്ക് എതിരായ പോരാട്ടം.

ആരൊക്കെ മറന്നാലും ഞാൻ ഇനി എഴുതാൻ പോകുന്ന സംഭവം ഇന്ന് ജീവിച്ചിരിക്കുന്ന രണ്ട് പേര് മറക്കാൻ ഇടയില്ല. രണ്ടാം യു പി എ സർക്കാരിന്റെ കാലത്തെ വ്യോമയാന വകുപ്പ് മന്ത്രി അജിത് സിംഗ് ആണ് അതിൽ ഒരാൾ. രണ്ടാമൻ അഹമ്മദ് പട്ടേൽ.

2011 ലെ എയർ പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഡെവലപ്പ്മെന്റ് ഫീസ് റൂൾസിന് എതിരെ കെ എൻ ബാലഗോപാൽ രാജ്യസഭയിൽ കൊണ്ട് വന്ന സ്‌റ്റാറ്റ്യുട്ടറി പ്രമേയം ഇന്ത്യൻ പാർലമെന്ററി രംഗത്തെ ഏറ്റവും ശ്രദ്ധേയം ആയ ഇടപെടലിൽ ഒന്നായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് പിരിച്ച 1481 കോടി രൂപ പ്രത്യേക ഫണ്ടിൽ നിക്ഷേപിക്കണം എന്നും ഈ ഫണ്ട് സി എ ജി ഓഡിറ്റിന് വിധേയം ആക്കണം എന്നും ആയിരുന്നു ബാലഗോപാലിന്റെ ആവശ്യം. ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് തന്റെ സ്റ്റാറ്റ്യുട്ടറി പ്രമേയം വോട്ടിനിടണം എന്ന് ബാലഗോപാൽ ആവശ്യപ്പെട്ടു. അപ്പോഴാണ് പ്രതിസന്ധി സർക്കാർ മനസിലാക്കിയത്. രാജ്യസഭയിൽ സർക്കാരിന് ആ അവസരത്തിൽ ഭൂരിപക്ഷം ഇല്ല.

പ്രമേയം പിൻവലക്കാമോ എന്ന് ചെയറും സർക്കാരും നിരന്തരം ബാലഗോപാലിനോട് അഭ്യർത്ഥിച്ചു. ഇല്ല എന്ന് ബാലഗോപാൽ . ഒടുവിൽ എവിടെ നിന്നോ ഓടി വന്ന അഹമ്മദ് പട്ടേൽ ഒടുവിൽ ബി എസ് പി അംഗങ്ങളെ സഭയിൽ നിന്ന് ഇറങ്ങി പോകാൻ സമ്മർദ്ദം ചെലുത്തി. എന്നിട്ടും ബാലഗോപാൽ വിട്ടു വീഴ്ചക്ക് ഇല്ല. മന്ത്രി അജിത് സിംഗ് സമയം കൊല്ലാൻ മറുപടി നീട്ടി കൊണ്ടേ ഇരുന്നു. അഹമ്മദ് പട്ടേൽ ഒടുവിൽ സീതാറാം യെച്ചൂരിയുടെ സഹായം തേടി. സമവായം ഉണ്ടായി. ബാലഗോപാലിന്റെ ആവശ്യം സർക്കാർ പരിഗണിക്കാം എന്ന് ഉറപ്പ് നൽകിയാൽ സ്‌റ്റാറ്റ്യുട്ടറി പ്രമേയം പിൻവലിക്കാം എന്ന തീരുമാനം ആയി. 2012 മെയ് 21 ലെ എക്കണോമിക് ടൈംസ് ദിനപത്രത്തിന്റെ ലിങ്ക് ഇതോടൊപ്പം

https://economictimes.indiatimes.com/…/articl…/13357643.cms…

രാജ്യത്തെ വിമാനത്താവളങ്ങളിൽ യൂസർ ഫീ യുടെ പേരിൽ നടന്ന കൊള്ള ഒരു പരിധി വരെ നിന്നത് ഈ ഇടപെടൽ കാരണം ആണ്.

3. കാലാവസ്ഥ വ്യതിയാനവും മൺറോതുരുത്തും.

കാലാവസ്ഥ വ്യതിയാനം കൊല്ലത്തെ മൺറോതുരുത്തിൽ ഉണ്ടാക്കുന്ന ദുരിതങ്ങളെ കുറിച്ച് ബാലഗോപാൽ പാർലമെന്റിന് അകത്തും പുറത്തും നടത്തിയ നിരവധി പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് ഗവേഷണം നടത്തുന്നവരുടെ ഒരു റിസോർസ് പേഴ്സൺ ആണ് ബാലഗോപാൽ. കൊമേഴ്സിലും, നിയമത്തിലും ബിരുദാനന്തര ബിരുദം ആണ് ബാലഗോപാലിന്‌. പക്ഷേ പരിസ്ഥിതി വിഷയങ്ങളിലും അദ്ദേഹത്തിന് ആഴത്തിൽ ഉള്ള അറിവ് ആണ് ഉള്ളത്.

വിഷയം ഗഹനമായി പഠിച്ച് അതിൽ ഇടപെടുകയും, ഭരണഘടന വിദഗ്‌ദ്ധർ ഉൾപ്പടെ വില കൽപ്പിക്കുന്ന നിർദേശങ്ങളും ആശയങ്ങളും ഇടപെടലുകളും നടത്തുന്നവരാണ് മികച്ച പാർലമെന്റേറിയൻമാർ എന്നാണ് എന്റെ വിലയിരുത്തൽ. അത് കൊണ്ടാണ് കെ എൻ ബാലഗോപാലിനെ മികച്ച പാർലമെന്റേറിയൻ എന്ന് ഞാൻ കണക്ക് ആക്കുന്നത്. മറ്റാരുടെയും കാഴ്ചപ്പാടുകളോ, നിരീക്ഷണങ്ങളോ അഭിപ്രായങ്ങളോ തെറ്റ് ആണെന്ന അഭിപ്രായം എനിക്ക് ഇല്ല. പക്ഷേ എന്റെ കാഴ്ചപ്പാട് അവരിൽ നിന്നൊക്കെ വ്യത്യസ്തം ആണ്.

ഭിന്ന താത്പര്യം ഉള്ള വിഷയത്തിൽ ഞാൻ അഭിപ്രായം രേഖപെടുത്തിയതിലെ അഭംഗി ചിലർ ചൂണ്ടിക്കാണിക്കാം. അത് കൊണ്ട് അത് കൂടി വിശദീകരിച്ച് നിറുത്താം. രണ്ടര പതിറ്റാണ്ട് ആയി ബാലഗോപാലിനെ എനിക്ക് അറിയാം. പലത് കൊണ്ടും വ്യത്യസ്തനായ ഒരു രാഷ്ട്രീയകാരൻ ആണ് ബാലഗോപാൽ എന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് മറ്റൊരാളുടെ പഠന വിഷയത്തിൽ ഉള്ള അദ്ദേഹത്തിന്റെ താത്പര്യം. കൊമേഴ്സിലും, നിയമത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ബാലഗോപാൽ നിയമത്തിൽ പി എച്ച് ഡി ചെയ്യാനും ആരംഭിച്ചിരുന്നു. എന്നാൽ അത് പാതി വഴിയിൽ വച്ച് നിന്നു. പത്രപ്രവർത്തനത്തിൽ സജീവം ആയപ്പോൾ പകുതി വഴിയിൽ വച്ച് ഞാനും ഗവേഷണം ഉപേക്ഷിക്കേണ്ടത് ആയിരുന്നു. കാണുമ്പോഴൊക്കെ ജോലി തത്കാലത്തേക്ക് എങ്കിലും നിറുത്തി ഗവേഷണം പൂർത്തിയാക്കാൻ എന്നിൽ അദ്ദേഹം സമ്മർദ്ദം ചെലുത്തിയിരുന്നു. നിയമം പഠിക്കാതെ കോടതി വാർത്തകൾ റിപ്പോർട്ട് ആദ്യം റിപ്പോർട്ട് ചെയ്യുന്ന കാലത്ത് പല വസ്തുതാപരം ആയ പിഴവുകളും ഞാൻ വരുത്താറുണ്ടായിരുന്നു. എന്ത് തെറ്റ് കണ്ടാലും അപ്പോൾ തന്നെ വിളിച്ച് തിരുത്തിക്കുകയും, വേണ്ടത്ര ഗൃഹപാഠം നടത്താതിന് ശകാരിക്കുകയും ചെയ്യുന്ന വ്യക്തി ആണ് അദ്ദേഹം. എന്നോട് മാത്രം അല്ല പലരോടും ബാലഗോപാൽ ഇങ്ങനെ പറയാറുണ്ട് എന്ന് എനിക്ക് അറിയാം.

അത് കൊണ്ട് തന്നെ ആണ് ഞാൻ എഴുതിയ വരികൾക്കും വസ്തുതകൾക്കും കൃത്യമായ റഫറൻസ് നൽകിയിരിക്കുന്നത്. ഭിന്ന താത്പര്യം ഉള്ള വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ വസ്തുതാപരം ആയ പിഴവ് ഉണ്ടാകരുത് എന്ന നിർബന്ധ ബുദ്ധി എനിക്ക് ഉണ്ട്.

കിഫ‌്ബി വഴി 533 പ്രവൃത്തി; 42,363 കോടി രൂപയുടെ വികസനപദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം > എൽഡിഎഫ‌് സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ കിഫ‌്ബിവഴി മാത്രം 42,363 കോടി രൂപയുടെ വികസനപദ്ധതികൾക്ക് അംഗീകാരം. വിവിധ വകുപ്പുകൾക്കു കീഴിൽ 533 സ്വപ‌്നപദ്ധതിയാണ‌് പ്രവർത്തിപഥത്തിലെത്തിയത‌്.  അഞ്ചുവർഷത്തിൽ 50,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കലാണ് ലക്ഷ്യമിട്ടത്. എന്നാൽ 1000 ദിനങ്ങളിലേക്കെത്തുമ്പോൾ തന്നെ ലക്ഷ്യത്തിനടുത്തെത്തി. കിഫ്ബി എന്നത‌് മലർപ്പൊടിക്കാരന്റെ സ്വപ‌്നമെന്നാണ‌് പലരും ആക്ഷേപിച്ചത‌്‌. ഇതിനകം പൂർത്തിയായതും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ ഈ വിമർശങ്ങൾക്കുള്ള  മറുപടിയാണ്.

സ‌്കൂളുകളിൽ ഹൈടെക് ക്ലാസ്റൂം ആദ്യഘട്ടം പൂർത്തീകരിച്ചു. താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റിന്റെയും ജില്ലാ ആശുപത്രികളിലെ കാത്ത് ലാബിന്റെയും  ആദ്യഘട്ടവും വനംവകുപ്പിന്റെ സോളാർ ഫെൻസിങ‌് മൂന്ന് ഘട്ടവും പൂർത്തീകരിച്ചു. മലയോര, തീരദേശ വിശാലപാതകളുടെ നിർമാണം ആരംഭിച്ചു. കിഫ‌്ബി റോഡുകൾ പ്രാവർത്തികമാവുന്നു. 25 വർഷം മുൻകൂട്ടി കണ്ടാണ‌്പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങുന്നത‌്. എല്ലാ മണ്ഡലങ്ങളെയും സ്പർശിച്ചാണ‌് പദ്ധതികൾ.

സംസ്ഥാന ഹൈവേകൾ, പ്രധാന റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ അടിസ്ഥാനസൗകര്യം, ജലഗതാഗതം, ഐടി വികസനം, വൈദ്യുതി, സാംസ‌്കാരികകേന്ദ്രങ്ങൾ, മൃഗസംരക്ഷണകേന്ദ്രങ്ങൾ, ഊർജോൽപ്പാദനം, കുടിവെള്ള വിതരണം തുടങ്ങി എല്ലാ  മേഖലകളിലും സമഗ്രവികസന പദ്ധതികളാണ‌് മുന്നേറുന്നത‌്.  ഊർജമേഖലയിൽമാത്രം 5200 കോടിയുടെ പദ്ധതികൾക്ക‌് അംഗീകാരമായി. ട്രാൻസ‌്‌ഗ്രിഡ‌് 2.0 ൽ മൊത്തം 6375 കോടിയുടെ പ്രവൃത്തികളുണ്ട‌്. ഐടിമേഖലയിൽ 1174.13 കോടിയുടെ നിക്ഷേപം ഉറപ്പായി. ഇവയിലൂടെ ഏതാണ്ട‌് 6431 കോടിയുടെ വരുമാനമെത്തും. ഇതിൽ അഞ്ച‌് സാംസ‌്കാരിക കേന്ദ്രങ്ങളും ഉൾപ്പെടുന്നു.

വ്യവസായമേഖലയിൽ 14275.17 കോടിയുടെ നിക്ഷേപം ഉറപ്പായി. രണ്ട‌് വ്യവസായപാർക്കിന‌് 1565.17 കോടി  നീക്കിവച്ചു. ഭൂമി ഏറ്റെടുക്കാൻ 12,710 കോടി വിനിയോഗിക്കുന്നു. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയുടെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നുണ്ട‌്.  തീരദേശസ‌്കൂളുകളും ആശുപത്രികളും നവീകരിക്കാൻ 900 കോടി വകയിരുത്തി. പൊതുമരാമത്ത‌ുമേഖലയിൽ 11,000 കോടിയുടെ നിക്ഷേപം വരുന്നു. രണ്ട‌് വർഷം ബജറ്റ‌് വകയിരുത്തലടക്കം 5388  കോടി നീക്കിവച്ചതിന‌ു പുറമെയാണിത‌്. സൈക്കിൾട്രാക്കോടുകൂടിയ തീരദേശ ഹൈവേയുടെ അടങ്കൽ 6000 കോടിയാണ‌്. 2016–-2017ലെ ബജറ്റിൽ പ്രഖ്യാപിച്ച കിഫ‌്ബി പദ്ധതികളിൽ 68 ശതമാനവും 2017–-18ലെ പദ്ധതികളിൽ 78 ശതമാനവും അനുമതിയായവയിൽപ്പെടുന്നു. പകുതിയും ടെൻഡർ കഴിഞ്ഞു. 82 ശതമാനത്തോളം കരാർവച്ച‌് നിർമാണം തുടങ്ങി

ജി രാജേഷ‌് കുമാർ

പറന്നുയർന്നു പൊതുമേഖല; വ്യവസായ വിപ്ലവം

കേരളത്തിന്റെ വ്യവസായരംഗത്താകെ പുത്തനുണർവ് പ്രകടമാണ്. വികസനപ്രവർത്തനങ്ങളുടെയും ക്രിയാത്മക ഇടപെടലുകളുടെയും ഫലമാണിത്.  നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ലളിതമായതോടെ വ്യവസായം തുടങ്ങാൻ അങ്ങേയറ്റം അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടു. കൂടുതൽ സംരംഭകർ ആകർഷിക്കപ്പെട്ടു. കൂടുതൽ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ലാഭപ്പട്ടികയിൽ കടന്നു. പരമ്പരാഗത വ്യവസായങ്ങൾ പ്രതിസന്ധിയിൽനിന്ന് കരകയറിത്തുടങ്ങി. ചെറുകിട വ്യവസായങ്ങൾ വിപണിയിൽ മത്സരിക്കാൻ ശേഷി കൈവരിച്ചു. എല്ലാ അർത്ഥത്തിലും വ്യവസായസൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറി.

പറന്നുയർന്നു പൊതുമേഖല

• എൽ.ഡി.എഫ് സർക്കാർ അധികാരമേറുമ്പോൾ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപ. ഭരണത്തിന്റെ ആദ്യ വർഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. 2017‐18 ൽ 106.91 കോടി ലാഭത്തിൽ എത്തിച്ചു.
• കഴിഞ്ഞ സർക്കാരിന്റെ അവസാനവർഷം 8 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം ലാഭത്തിൽ. ഈ സർക്കാർ 2016‐17 കാലയളവിൽ 13 സ്ഥാപനങ്ങളെ ലാഭത്തിൽ എത്തിച്ചു. 2017‐18 കാലയളവിൽ 14 സ്ഥാപനങ്ങൾ ലാഭത്തിൽ. 2018‐19 സാമ്പത്തിക വർഷം ഡിസംബർ 31 വരെ 7 സ്ഥാപനങ്ങൾ ലാഭത്തിലും 12 സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തിലുമാണ്.
• ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടിസിസി) വർഷങ്ങൾക്കുശേഷം ലാഭവിഹിതം വിതരണം ചെയ്‌തു. ഈ സർക്കാർ വരുമ്പോൾ ടിസിസി 7.37 കോടി രൂപ നഷ്ടത്തിലായിരുന്നു. ആദ്യ വർഷം തന്നെ 6.33 കോടി രൂപ ലാഭത്തിൽ എത്തിച്ചു. 2017‐18 ൽ റെക്കോർഡ് ഉൽപ്പാദനം കൈവരിച്ചതോടെ ചരിത്രത്തിലെ ഉയർന്ന ലാഭമായ 35.04 കോടി രൂപയും വിറ്റുവരവായ 243.10 കോടി രൂപയും നേടി.
• ട്രാവൻകൂർ ടൈറ്റാനിയം യുഡിഎഫ് ഭരണത്തിനൊടുവിൽ 4.47 കോടി രൂപ നഷ്ടത്തിലായിരുന്നു. എൽഡിഎഫ് സർക്കാർ വന്ന ആദ്യവർഷം തന്നെ 8.53 കോടി രൂപ ലാഭത്തിലായി. 2017‐18 ൽ ലാഭം 18.83 കോടി. 2018‐19 ൽ ഒമ്പതു മാസത്തെ കണക്കുപ്രകാരം ലാഭം 17.77 കോടി.
• കേരളാ മിനറൽസ് ആന്റ് മെറ്റൽസിന്റെ (കെഎംഎംഎൽ) ലാഭം 2015‐16 ൽ 3.24 കോടിയായിരുന്നു ലാഭം. 2016‐17 ൽ 40.37 കോടിയായി. 2017‐18 ൽ 195.78 കോടി ലാഭം.
• അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എൽഡിഎഫ് സർക്കാർ വന്ന ശേഷം 81 ലക്ഷം രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കി. 2018‐19 സാമ്പത്തികവർഷം 9 മാസം പിന്നിടുമ്പോൾ 21 കോടിരൂപ വിറ്റുവരവ് നേടി.
• നേരിയ ലാഭത്തിലായിരുന്ന കെൽട്രോൺ 2017‐18 സാമ്പത്തികവർഷം 3.51 കോടി ലാഭം നേടി.
• കേരള സോപ്പ്സിന്റെ ഉൽപ്പാദനം വർദ്ധിപ്പിച്ചു. കൂടുതൽ വിപണി കണ്ടെത്തി.
•കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് (കെഎസ്ഡിപി)യ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ബീറ്റാലാക്റ്റം പ്ലാന്റും നോൺ ബീറ്റാലാക്റ്റം പ്ലാന്റും പ്രവർത്തനം തുടങ്ങി.
•.കേന്ദ്ര സർക്കാർ വിൽക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും സംയുക്ത സംരംഭമായ കാസർഗോഡുള്ള ബിഎച്ച്ഇഎൽ‐ഇഎംഎല്ലിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള ബിഎച്ച്ഇഎല്ലിന്റെ 51 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാർ വാങ്ങാനും തീരുമാനിച്ചു.

വ്യവസായ വിപ്ലവം

■ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി, വ്യവസായം തുടങ്ങുന്നതിനുള്ള നടപടികൾ ലളിതമാക്കാൻ നിലവിലുണ്ടായിരുന്ന 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ ആക്ട് 2018 പാസാക്കി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി നിയമഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനം എന്ന പദവി കേരളത്തിന് ലഭിച്ചു.
■ വ്യവസായം തുടങ്ങുന്നതിന് ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആന്റ് ട്രാൻസ്പരന്റ് ക്ലിയറൻസ് (കെ‐സ്വിഫ്റ്റ്) എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം കൊണ്ടുവന്നു. വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതിക്ക് ഒരു ഏകീകൃത അപേക്ഷാ ഫോറം കെസ്വിഫ്റ്റിന്റെ ഭാഗമാണ്. 14 വകുപ്പുകളിലൂടെയുള്ള 29 സേവനങ്ങൾ കെ സ്വിഫ്റ്റിലൂടെ ലഭ്യമാക്കും. 30 ദിവസത്തിനകം അപേക്ഷകളിൽ തീരുമാനം ഉണ്ടാകും. ഇല്ലെങ്കിൽ കൽപ്പിത അനുമതി ലഭിച്ചതായി കണക്കാക്കി അപേക്ഷകന് വ്യവസായം തുടങ്ങാം.
■ വ്യവസായ ലൈസൻസുകളുടെ കാലാവധി ഒരു വർഷം മുതൽ മൂന്ന് വർഷം വരെ എന്നത് 5 വർഷമാക്കി വർദ്ധിപ്പിച്ചു. ലൈസൻസ് പുതുക്കൽ ഓട്ടോ റിന്യൂവൽ സിസ്റ്റം വഴി നടപ്പാക്കാൻ ഓൺലൈൻ സംവിധാനം തയ്യാറാകുന്നു.
■ വിപണന പ്രോത്സാഹനത്തിന് കേരള വാണിജ്യമിഷൻ രൂപീകരിച്ചു.
■ സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രം മുഖേന എടുത്ത വായ്പയുടെ മാർജിൻ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. പലിശയിൽ 50 ശതമാനം ഇളവും അനുവദിച്ചു.
■ അംഗീകൃത വ്യവസായപാർക്കുകളിലെ സ്ഥാപനങ്ങളിൽ 2017 മാർച്ച് 31 നു ശേഷം ചേർന്ന ജീവനക്കാരുടെ ഇ.എസ്.ഐ, പി.എഫ് എന്നിവയിൽ തൊഴിലുടമയുടെ വിഹിതത്തിന്റെ 75 ശതമാനം അടുത്ത 3 വർഷത്തേയ്ക്ക് സർക്കാർ നൽകും.
■ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ വിദേശ മലയാളികൾക്ക് 5 ശതമാനം സംവരണം ഏർപ്പെടുത്തി.

കരകയറുന്നു പരമ്പരാഗതമേഖല

■ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കി. 2017 ൽ 2689 സ്കൂളുകളിലെ ഒന്നു മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. 2018‐19 മുതൽ ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകി. 2018‐19 ൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ എയ്ഡഡ് സ്കൂളിലെ കുട്ടികൾക്ക് ഉൾപ്പെടെ സൗജന്യമായി യൂണിഫോം വിതരണം ചെയ്യാൻ നടപടി പൂർത്തിയായി.  നെയ്ത്ത് തൊഴിലാളികൾക്ക് 87 കോടി കൂലിയിനത്തിൽ നൽകി.
■ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനു കീഴിൽ കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മിൽ, ഉദുമ സ്പിന്നിങ്ങ് മിൽ, പിണറായി ഹൈടെക് വീവിങ് മിൽ എന്നിവ പ്രവർത്തനമാരംഭിച്ചു.
■ ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ, കണ്ണൂർ സഹകരണ സ്പിന്നിങ്് മിൽ എന്നിവ  നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
■ പതിനായിരം കരകൗശലതൊഴിലാളികൾക്ക് പതിനായിരം രൂപയുടെ ടൂൾ കിറ്റ് സൗജന്യമായി നൽകുന്നു. ആദ്യഘട്ടം 1300 തൊഴിലാളികൾക്ക് വിതരണം ചെയ്തു.
■ പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറിമേഖലയെ പുനരുജ്ജീവിപ്പിക്കാൻ കാര്യമായി ഇടപെട്ടു. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ മേഖലയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

സ്വാഗതം വ്യവസായ പാർക്കിലേക്ക്‌

■ നിക്ഷേപ പ്രോത്സാഹനത്തിന് അനിവാര്യമായ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ബൃഹത്പദ്ധതികളായ ലൈഫ് സയൻസ് പാർക്ക്, മെഗാ ഫുഡ് പാർക്ക്, ലൈറ്റ് എഞ്ചിനീയറിങ്ങ് ഇൻഡസ്ട്രിയൽ പാർക്ക്, ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്ക് തുടങ്ങിയവയുടെ നിർമാണം പുരോഗമിക്കുന്നു.
■ വ്യവസായ പാർക്കുകൾക്കായി 6700 ഏക്കർ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. റബ്ബറിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കായി സിയാൽ മോഡലിൽ കമ്പനി ആരംഭിക്കും.
■ വയനാട് ജില്ലയിൽ കാർബൺ ന്യൂട്രൽ കോഫി വില്ലേജ് സ്ഥാപിക്കുന്നു. വൈത്തിരി  താലൂക്കിലെ വാര്യാട് ലോകോത്തര ഗുണമേന്മയുള്ള ഒന്നരലക്ഷം കാപ്പിത്തൈ വെച്ചുപിടിപ്പിച്ച് കേരള ബ്രാൻഡ് കാപ്പിപ്പൊടി നിർമ്മാണ കേന്ദ്രം സ്ഥാപിക്കും.
■  നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ പാലക്കാടും തൃശൂരും റൈസ് പാർക്ക് നിർമ്മാണനടപടികൾ തുടങ്ങി. നെല്ലിൽനിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അടക്കം ഇവിടെ ഉൽപ്പാദിപ്പിക്കും.
■  സ്വകാര്യ വ്യവസായപാർക്കുകൾക്ക്‌ അനുമതി നൽകി. നഗരപ്രദേശങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും ഭൂമിയുള്ളവർക്ക് സ്വകാര്യ വ്യവസായ പാർക്കിനു അപേക്ഷിക്കാം.

പടർന്നു പന്തലിച്ച് എംഎസ്എംഇ

■ ഈ സർക്കാർ വന്ന ശേഷം ഏകദേശം 36000 ത്തിലധികം ഇടത്തരം‐ചെറുകിട‐സൂക്ഷ്മ സംരംഭങ്ങൾ (എം.എസ്.എം.ഇ) പ്രവർത്തനം ആരംഭിച്ചു. ഈ രംഗത്ത് 3250 കോടി നിക്ഷേപവും 1.3 ലക്ഷത്തിൽ അധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
■പ്രളയത്തിൽ നശിച്ച വ്യവസായ യൂണിറ്റുകൾക്ക് സാമ്പത്തികസഹായവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഉദാരവ്യവസ്ഥയിൽ വായ്പാപദ്ധതികളും നടപ്പാക്കുന്നു. പ്രളയബാധിത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് കെഎസ്ഐഡിസി പുനർജ്ജനി വായ്പാ പദ്ധതി നടപ്പാക്കി. 9 ശതമാനം പലിശനിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പ നൽകി. വൻകിടസംരംഭങ്ങൾക്കു മാത്രം കിട്ടിയിരുന്ന വായ്പകൾ ചെറുകിട സംരംഭങ്ങൾക്കും വ്യക്തികൾ നടത്തുന്ന സംരംഭങ്ങൾക്കും ലഭ്യമാക്കി. ഹ്രസ്വകാല വായ്പാ തിരിച്ചടവ് കാലയളവ് ഒരു വർഷത്തിൽനിന്ന് മൂന്നു വർഷമാക്കി.

സമീപകാല രാഷ്‌ട്രീയ കൊലപാതകങ്ങള്‍: സ്ഥിതിവിവരക്കണക്ക്, വസ്‌‌തുതകള്‍

വസ്‌തുതകള്‍ വിവരിച്ച് വൈകാരികതയുടെ അംശങ്ങള്‍ പരമാവധി കുറച്ചാണു ഈ പോസ്റ്റ് എഴുതാന്‍ ശ്രമിച്ചിട്ടുള്ളത്. സി പി ഐ എം പ്രവര്‍ത്തകര്‍ നിരന്തരമായി കൊല്ലപ്പെടുമ്പോള്‍ മൗനം കൊണ്ടും നുണ കൊണ്ടും ന്യായീകരിക്കുക, ഏതാനും കൊലപാതകങ്ങളുടെ ലിസ്റ്റ് ആവര്‍ത്തിച്ച് കൊലക്കത്തിയൂരാത്ത ആര്‍എസ്‌സുമായി സമീകരിച്ച് സംഘിനെ രക്ഷപ്പെടുത്തുക, യൂഡി എഫിനു പലവിധ സമാധാനപട്ടങ്ങള്‍ അടിച്ചുകൊടുക്കുക, സഖാക്കള്‍ കൊല്ലപ്പെടുമ്പോള്‍ ആക്രോശവും ആഹ്ലാദവും പങ്കിടുക, കൊലപാതക്കണക്കുകളെപ്പറ്റിയും ഭരണകാലത്തെ കുറിച്ചും പ്രതികളെ കുറിച്ചും തെറ്റിദ്ധരിച്ചും ബോധപൂര്‍വ്വവും നുണകള്‍ എഴുതുക, ഇതിനെയെല്ലാം വസ്തുതാപരമായി എതിര്‍ക്കുമ്പോള്‍ അയ്യേ കണക്കുകളുമായി വരുന്നെ എന്ന് പറഞ്ഞ് വീണ്ടും ന്യായീകരണമാവുക, അതി ഏകപക്ഷീയ ജാഗ്രതയാല്‍ കൊലപാതകങ്ങള്‍ക്ക് പ്രോല്‍സാഹനമാവുക, സാംസ്‌‌കാരിക നായകര്‍ പ്രതികരിക്കാതിരിക്കുന്നത് തങ്ങള്‍ കൊല്ലപ്പെടുമ്പോഴാണെന്ന് നുണപ്രചരിപ്പിച്ച് പോസ്റ്റ് ട്രൂത്തിനെ ഉപയോഗപ്പെടുത്തുക.

കേരളത്തില്‍ കണ്ട് വരുന്ന ഒരു വലത്പക്ഷ, നിഷ്‌പക്ഷ പ്രവര്‍ത്തമാണു മേലെ വിവരിച്ചത്.

വലതുപക്ഷ ന്യായീകരണങ്ങള്‍ക്ക് മേലെ വസ്‌തുതാപരമായ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

2011ല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തിലേറിയ ശേഷമുള്ളത് പ്രധാന കാലഗണനയാണെന്ന് കരുതുന്നു. മോഡിത്വം ഇന്ത്യയാകെ ഗ്രസിച്ച ശേഷം കേരളത്തിലും നടപ്പിലാക്കാന്‍ തെക്ക് വടക്ക് ജില്ലാഭേദമന്യേ വ്യാപകമായി സംഘ് പരിവാര്‍ വലത് പക്ഷം ദാരുണമായ അക്രമണങ്ങളിലൂടെ ശ്രമിച്ച് തുടങ്ങിയ കാലം. നിരവധി സഖാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിലെത്രയൊ മടങ്ങ് സഖാക്കള്‍ കൊല്ലാതെ കൊല്ലുന്ന ആസൂത്രിത ആക്രമണങ്ങളാല്‍ ജീവച്ഛവമായി.സഖ്യവലത് പക്ഷവും മോശമാാക്കിയില്ല .

2011 ഇല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്ന് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്ന കാലയളവടക്കമുള്ള ഏഴെ മുക്കാല്‍ വര്‍ഷത്തിനിടെ കേരളത്തില്‍ 101 രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് നടന്നത്. ഇതില്‍ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ മാത്രം 70 ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ ! നടന്നു. നിരവധി കൊലക്കേസ് പ്രതികളെയാണു ഉന്നതരെയാണു ചാണ്ടി ഭരണം സംരക്ഷിച്ചത്. കേസുകള്‍ തേച്ചുമാച്ചത്.

ഇതില്‍ രാഷ്ട്രീയ, മതവര്‍ഗീയ സ്വഭാവമുള്ള കൊലപാതകങ്ങളിലായി 50 സി പി ഐ എം പ്രവര്‍ത്തകരെ അടക്കം 75 പേരുടെ മനുഷ്യജീവനുകള്‍ അപഹരിച്ച പ്രതികള്‍ ആര്‍ എസ് എസ് , യൂഡി എഫ്, എസ് ഡി പി ഐ എന്നീ വലത് പക്ഷ സംഘടനകളാണു.

അവസാന ഏഴര വര്‍ഷത്തിനിടെ ആര്‍ എസ് എസ് കൊലപ്പെടുത്തിയ സി പി ഐ എം പ്രവര്‍ത്തകര്‍:
1. അബ്ദുല്‍ ഷരീഫ്
2. പിമുരളി
3. സി നാരായണന്‍
4. അബൂബക്കര്‍ സിദ്ധിഖ്
5. പിവി മനോജ്
6. സി അഷ്രഫ്
7. പ്രേമന്‍
8. പള്ളിച്ചാല്‍ വിനോദന്‍
9. സിവി രവീന്ദ്രന്‍
10. സരോജിനി
11. ധനരാജ്
12. കെ മോഹനന്‍
13. ബാബു കണ്ണിപ്പോയില്‍
14. മുരളീധരന്‍
15. പ്രമോദ്
16. വിനീഷ്
17. ദീപു
18. വിജയന്‍
19. ഫാസില്‍
20. ഷിഹാബ്
21. ശശികുമാര്‍
22. സതീശന്‍
23. ജിഷ്ണു
24. മുഹ്‌സിന്‍
25. ശ്രീരാജ്
26. ശ്യാം
27. കെ രവി
28. ശ്രീകുമാര്‍
29. സജിന്‍ ഷാഹുല്‍
30. നാരായണന്‍ നായര്‍
31.അനു
32. സുരേഷ് കുമാര്‍.
33. ഷിബു

യൂഡിഎഫ് കൊലപ്പെടുത്തിയ സി പി ഐ എം പ്രവര്‍ത്തകര്‍:

1. എം ബി ബാലകൃഷ്ണന്‍
2. രവീന്ദ്ര റാവു
3. അനീഷ് രാജന്‍
4. ദേവദത്തന്‍
5. ഷിബിന്‍
6. കൊളക്കാടന്‍ ആസാദ്
7. കൊളക്കാടന്‍ അബൂബക്കര്‍ ( ഇരട്ടക്കൊല)
8. ഹംസക്കുട്ടി
9. കുഞ്ഞംസ
10. നൂറുദ്ദീന്‍ ( ഇരട്ടക്കൊല).
11. ടി മനോജ്
12. വി രാജു.
13. ബഷീര്‍

എസ് ഡി പി ഐ കൊന്ന സി പി ഐ എമുകാര്‍:
-
1. അഭിമന്യു
2. ധനീഷ്

ലഹരി ക്രിമിനല്‍ മാഫിയ:

1. ഫിലിപ്പ് ജോണ്‍
2. നജീബ്

കോണ്‍ഗ്രസ്, ലീഗ് കൊലപ്പെടുത്തിയ മറ്റുള്ളവര്‍:

1. ഹനീഫ
2. ലാല്‍ജി
3. മധു ഈച്ചരത്ത്
4. രാധ ( നാല് പേരും സ്വന്തം പാര്‍ട്ടിക്കാര്‍ )
5. മനു മാത്യു ( ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ ).
6. ഫാറൂഖ് ( എസ് ഡി പി ഐ പ്രവര്‍ത്തകന്‍ )
7. സതീഷന്‍ അയ്യന്തോള്‍.


ആര്‍ എസ് എസ് കൊലപ്പെടുത്തിയ മറ്റുള്ളവര്‍:
1. ഫഹദ് ( 7 വയസ്സ്)
2. അനന്ദു ( ശാഖ വിട്ടതിനു)
3. നിര്‍മ്മല്‍ ( സ്വന്തം പാര്‍ട്ടി)
4. ദീപക് ( ആര്‍ എസ് എസ് വിട്ട് ജനതാദള്‍ യു ആയതിനു )
5. റിയാസ് മൗലവി
6. സൈനുല്‍ ആബിദ്
7.സാബിത്ത് .
8. റജികുമാര്‍
9. കൃഷ്ണപ്പിള്ള
10. ചന്ദ്ര ലാല്‍
11. ഫൈസല്‍

എസ്ഡി പി ഐ കൊലപ്പെടുത്തിയ മറ്റുള്ളവര്‍:

1. ശ്യാം പ്രസാദ്
2. സച്ചിന്‍ ഗോപാല്‍
3. വിശാല്‍ ( മൂന്നു പേരും abvp)
4. ലത്തീഫ്
5. ബിബിന്‍
6. നസ്രുദ്ദീന്‍

മേലെയുള്ളത് പി എസ് സി പരീക്ഷയുടെ ഉത്തരപ്പേപ്പറല്ല. നിഷ്പക്ഷവലത് ബോധം അവഗണിച്ച കൊലപാതകങ്ങളുടെ ലിസ്റ്റാണു. ഇക്കാലയളവില്‍ ആര്‍ എസ് എസ് മാത്രം കൊലപ്പെടുത്തിയ വ്യക്തികള്‍ 44 ആണ്. കോണ്‍ഗ്രസിനെയും ലീഗിനെയും രക്ഷിക്കാന്‍ ആര്‍ എസ് എസിനെയും സീപി ഐഎം നെയും സമീകരിക്കുന്നവര്‍ ആസൂത്രിതമായ സംഘ് കൊലപാതകങ്ങളെ രക്ഷിച്ചെടുക്കുന്ന വിധമിതാണ്.

സീപി ഐ എം പ്രവര്‍ത്തകര്‍ പ്രതികള്‍ ആയത് 26. ഇക്കാലയളവില്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് കൊലപ്പെടുത്തിയവരുടെ എണ്ണം 20 ആണു. 2011 ഇലക്ഷനു തൊട്ട് മുന്നെ സ്വയം ബോംബ് പൊട്ടി മരിച്ച ലീഗുകാരുടെ എണ്ണം കൂടി ചേര്‍ത്താല്‍ അത് 25 ആവും. എട്ട് കൊലപാതകങ്ങളില്‍ എസ് ഡി പി ഐയും പങ്കാളികളായി.

ഉമ്മന്‍ ചാണ്ടി സാര്‍ ഉണ്ടായിരുന്നെങ്കില്‍.
===================
കേരളത്തില്‍ ഏറ്റവും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ഭരണകാാലം ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. വലത് വര്‍ഗീയ മീഡിയകളും നിഷ്പക്ഷരും ഏറെക്കുറെ ഈ കാലഘട്ടത്തെ അവഗണിച്ച് സംരക്ഷിച്ചെടുത്തി.

അന്നത്തെ 69 കൊലപാതകങ്ങളില്‍ 54 ഉം പ്രതികള്‍ ആര്‍ എസ് എസ് കോണ്‍ഗ്രസ് ലീഗ് എസ് ഡിപി ഐ സേന ആണു.

കൊല്ലപ്പെട്ട സഖാക്കളുടെ മാത്രം എണ്ണം 36. പ്രതിയായതാവട്ടെ 15

ഇതേ കാലം കൊല്ലപ്പെട്ട സംഘികളുടെ എണ്ണം 13 ആയിരുന്നു. അവരതേ കാലം ഭരണകൂടപിന്തുണയില്‍ കൊന്ന് തീര്‍ത്തവരുടെ എണ്ണം 30 നടുത്ത്.

ഇതേ ചാണ്ടി കാലത്ത് ലീഗും കോണ്‍ഗ്രസുമായി കൊല ചെയ്യപ്പെട്ടവരുടെ എണ്ണം വിരലില്‍ എണ്ണാവുന്ന മൂന്നോ നാലോ. എന്നാല്‍ അവര്‍ കൊന്ന് തീര്‍ത്തവരുടെ എണ്ണം 18.

അതായത് ആര്‍ എസ് എസിന്റെ ആക്രമണങ്ങള്‍ക്ക് സംസ്ഥാനത്തുടനീളം വിധേയമായ സീപി ഐ എം കാര്‍ ദാരുണമായി നടത്തിയ കൊലകളെക്കാള്‍ അക്കാലയളവില്‍, സ്വതവേ സംഘായി പരിണമിച്ച് കഴിഞ.. കേഡര്‍ സ്വഭാവമില്ലാത്തതായ് പറയുന്ന.. യൂഡി എഫുകാര്‍ കൊലപാതകകുറ്റങ്ങളില്‍ ഭാഗവാക്കായി. ഒരിടത്ത് പോലും ആര്‍ എസ് എസിന്റെ ശത്രുതയ്ക്ക് സൗഹൃതവലത് പക്ഷം ഭാഗമായില്ല എന്നത് കൂട്ടിവായിക്കണം. ഉമ്മന്‍ ചാണ്ടി ഭരണകാലം ഇപ്പോഴത്തെ പതിന്മടങ്ങെന്ന പോലെ ഗുണ്ടാ സദാചാര ആള്‍ക്കൂട്ട ആക്രമണങ്ങളാലും 'ശോഭന'മായിരുന്നു.

കോണ്‍ഗ്രസ് പ്രൊപ്പഗണ്ട: പിണറായി സര്‍ക്കാരിന്റെ ഭരണകാലം നിറയെ കൊലപാതകങ്ങള്‍.
=====================
ഉമ്മന്‍ ചാണ്ടി ഭരണകാലത്തെ അപേക്ഷിച്ച് രാഷ്ട്രീയ കൊലപാതകങ്ങള്‍ താരതമ്യേന കുറവാണു ഈ ഇടത് സര്‍ക്കാര്‍ ഭരണകാലം എന്നതാണു വസ്തുത. ഇതില്‍ തന്നെ കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതു 2016ല്‍ ഉമ്മന്‍ ചണ്ടി ഘട്ടത്തിന്റെ തുടര്‍ച്ചയായാണു. പിന്നീടത് ക്രമേണ കുറഞ്ഞു വന്നു.

പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയ ശേഷം ഫൈസല്‍, റിയാസ് മൗലവി, ബിബിന്‍ വധങ്ങള്‍ അടക്കം 32 രാാഷ്ട്രീയ, വര്‍ഗീയസംഘടനാ കൊലപാതകങ്ങള്‍ ആണു നടന്നത്. വ്യാജയുക്തികളാല്‍ മനോരമയും മാധ്യമവും അനുചരങ്ങളും പ്രചരിപ്പിക്കുന്നതല്ല കൊല്ലപ്പെട്ടവരെ പറ്റിയുള്ള വസ്‌തുതയും.

ഇക്കാലയളവില്‍ 14 പേരും കൊല്ലപ്പെട്ടത് സീ പി ഐ എം പ്രവര്‍ത്തകരാണു. ഇലക്ഷന്‍ കഴിഞ്ഞുടനെ ഉള്ളതടക്കമാണെങ്കില്‍ അത് 16 ആവും. ഇതേ സമയം 15 കൊലപാതകങ്ങള്‍ നടത്തിയത് സംഘ് പരിവാര്‍ ആണു. ഇതേ കാലയളവില്‍ 11 സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 11 എണ്ണത്തില്‍ സീപി ഐ എം പ്രവര്‍ത്തകര്‍ പ്രതികളായി. കോണ്‍ഗ്രസ് ലീഗും കൊല്ലപ്പെട്ട അത്രയും തന്നെ കൊലപാതകങ്ങളും നടത്തി.

കോണ്‍ഗ്രസ് പാവാടാ.
====================
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ക്രൂരമായ കൊലപാാതക രാഷ്ട്രീയത്തെ സംരക്ഷിച്ചെടുക്കാന്‍ വിശാല രാഹുല്‍ ബ്രിഗേഡ്‌സ് നടത്തുന്ന ന്യായീകരണങ്ങള്‍ മാരകമാവാറുണ്ട്.

കോണ്‍ഗ്ഗ്രസുകാര്‍ നിസ്വാര്‍ഥരാണു, പ്രതികാരമില്ലാത്ത സ്വാര്‍ഥരാണു, സമാധാനക്കാരാണു. വ്യക്തി വൈരാഗ്യങ്ങളാവും, പ്രതികളെ സംരക്ഷിക്കില്ല. നേതൃത്വത്തിനു പങ്കില്ല. കഴിഞ 25 വര്‍ഷത്തിനിടെ കൊന്നിട്ടില്ല എന്നിങ്ങനെ തുടങ്ങുന്നു അത്.

1948 ഇല്‍ കോണ്‍ഗ്ഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതിനു മൊയ്യാരത്ത് ശങ്കരനെ വെട്ടികൊലപ്പെടുത്തി കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആരംഭിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണു. കേരളത്തിലെ ഏറ്റവും രാഷ്ട്രീയ കൊലകള്‍ നടത്തിയ രാഷ്ട്രീയ സംഘടനയുടെയും ക്യയാമ്പസുകളില്‍ നിറയെ കൊന്ന് തീര്‍ത്ത കൊലയാളി വിദ്യാര്‍ഥി സംഘടനയും പേരു യഥാക്രമം കോണ്‍ഗ്രസും കെ എസ് യൂവും ആണ്.

സമീപകാല ചരിത്രം മാത്രം നോക്കാം.

കഴിഞ്ഞ എട്ടോളം വര്‍ഷത്തിനിടെ കൊല്ലപ്പെട്ട യൂഡി എഫ് പ്രവര്‍ത്തകരുടെ എണ്ണം 7. എന്നാല്‍ യൂഡി എഫ് പ്രവര്‍ത്തകര്‍ ഇതേ കാലയളവില്‍ രാഷ്ട്രീയമായി നടത്തിയ ആസൂത്രിതവും സംഘടതവുമായി കൊലപാതകം 20!. എതിരാളികളെ കൊല്ലാനായി ശ്രമിക്കെ സ്വയം ബോംബ് പൊട്ടി മരിച്ചവരടക്കം 25.

സംഘ് പരിവാറുമായി ഒരിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടാവാതെയാണിതന്നോര്‍ക്കണം. 13 സീപി ഐ എം പ്രവര്‍ത്തകരെ മാത്രം കോണ്‍ഗ്രസും ലീഗും ഇക്കാലയളവില്‍ കൊന്ന് തീര്‍ത്തു.

1എം ബി ബാലകൃഷ്‌ണന്‍.
2. സി രവീന്ദ്രറാവു.
3. അനീഷ് രാജന്‍
4. ദേവദത്തന്‍
5. ബഷീര്‍
6. ഹംസക്കുട്ടി
7. ടി മനോജ്
8 . കൊളക്കാടന്‍ ആസാദ്
9 കൊളക്കാടന്‍ അബൂബക്കര്‍
10 . ഷിബിന്‍
11. കുഞ്ഞംസ
12 നൂറുദ്ദീന്‍
13. വിരാജു.

കൂടാതെ .

14.മനു മാത്യു ( കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു )
15 ഫാറൂഖ് ( എസ് ഡി പി ഐ പ്രവര്‍ത്തകന്‍ )
16. ചാവക്കാട് ഹനീഫ
17 മധു ഈച്ചരത്ത്
18 ലാല്‍ജി
19 രാധ ( സ്വന്തം പാര്‍ട്ടി , ഗ്രൂപ്പിസം )
20. അയ്യന്തോള്‍ സതീഷ്

ഇക്കാലയളവില്‍ ആകെ കൊല്ലപ്പെട്ട കോണ്‍ഗ്രസുകാര്‍ മൂന്നാണെങ്കില്‍ അവര്‍ മാത്രം കൊന്ന് വീഴ്‌ത്തിയവരുടെ എണ്ണം 11 ആണു.

ഹക്കീം വധം, സാജിദ് വധം തുടങ്ങി യൂഫിഎഫുകാര്‍ കൊലപ്പെടുത്തി യൂഡി എഫുകാര്‍ ഇടപെട്ട് കേസുകള്‍ മായ്ക്കുകയൊ മായ്‌ക്കാന്‍ ശ്രമിക്കുകയൊ ചെയ്‌ത രാഷ്ട്രീയ ഇതര കൊലപാതകള്‍ ഇനിയുമുണ്ട് താനും.

രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക്
====================
കേരളത്തില്‍ കൊലപാതകങ്ങളില്‍ ഇടത് നേതാക്കളുടെ പങ്ക് എന്നതാണു വലത് ബോധത്തിന്റെ പ്രചാരം . അപ്പോള്‍ മാത്രം കേന്ദ്ര സിബി ഐ കൂട്ടിലടച്ച തത്തയല്ലാതെയായ് മാറും.

ഇനി യാഥാര്‍ഥ്യബോധത്തോടെ കോണ്‍ഗ്രസിനെയും ലീഗിനെയും പരിശോധിച്ചാല്‍ കൊലക്കേസില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മമ്പുറം ദിവാകരന്‍ ഇന്ന് കെപി സിസി സെക്രട്ടറിയാണു. സ്വന്തം ഡ്രൈവറുടെ വെളിപ്പെടുത്തലില്‍ നാല്‍പ്പാടി വാസു കൊലക്കേസ് പ്രതിയായിരുന്ന കെ സുധാകരന്‍ കെ പിസിസി വര്‍ക്കിങ് പ്രസിഡന്റായതൊ മായിന്‍ ഹാജി ലീഗ് സെക്രട്ടറിയായതൊ മാത്രമല്ല എന്നര്‍ഥം.

ഇതൊന്നുമല്ല. കഴിഞ്ഞ ഏഴെമുക്കാല്‍ വര്‍ഷത്തേത് മാത്രം എടുക്കാം .

> കാസര്‍ക്കോട് സഖാവ് എം ബി ബാലകൃഷ്‌ണനെ തിരുവോണ നാളില്‍ നിരവധി ഗൂഡാലോചനകള്‍ നടത്തി കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊന്നത് ഡിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശത്താല്‍ ആണെന്ന് വെളിപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവും കേസിലെ പ്രതിയും തന്നെയായിരുന്നു. സഖാവിന്റെ കുടുംബം തുടക്കം മുതലേ ഇത് ആരോപിച്ച് തുടരുന്ന വഴി തന്നെ ഉമ്മന്‍ ചാണ്ടി പോലീസിന്റെ അന്യേഷണത്തിന്റെ ഭാഗമായി പ്രതികള്‍ മുഴുവന്‍ കോടതിയില്‍ 'തെളിവില്ലാ'തെ കുറ്റവിമുക്തരായി. വെളിപ്പെടുത്തല്‍ നടത്തിയ പ്രതിയെ കോണ്‍ഗ്രസ് ഉന്നത ജോലി കൊടുത്ത് ഒതുക്കി. കേസ് അപ്പീലിലാണു.

> ലീഗ് നേതൃത്വം ഇടപെട്ട് പ്രതികള്‍ കുറ്റവിമുക്തരായ തൂണേരി ഷിബിന്‍ വധവും അപ്പീലിലാണു

> ചാവക്കാട് ഹനീഫയെ കോണ്‍ഗ്രസുകാര്‍ കൊന്നത് മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ അറിവോടെയായിരുന്നു. കുടുംബം നിരന്തരമായി ഇക്കാര്യം ആരോപണമുന്നയിച്ചതാണു. ചാണ്ടി ഭരണകൂടം മുക്കി. കേസില്‍ ആദ്യം എഫ് ഐ ആറില്‍ ഉള്‍പ്പെട്ട ഗോപപ്രതാപനെ ഉമ്മന്‍ ചാണ്ടി ഇടപെട്ട് രക്ഷിച്ചു. കോണ്‍ഗ്രസ് നേതാവുമാക്കി. ബാലറാം സീക്രറ്റ് ഗ്രൂപ്പിലേക്കോടിയത് ഈ കൊലക്കേസ് നേതാക്കളെ രക്ഷിക്കാനായിരുന്നു

മധു ഈചരത്ത്, ലാല്‍ജി വധങ്ങളിലും മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്‌ണന്റെ പങ്കിനെ പറ്റി ഗുരുതരമായ ആരോപണമുയര്‍ന്നു

> 50 ഓളം വെട്ടില്‍ അരീക്കോട് ഇരട്ടക്കൊലപാതകമായി ലീഗിന്റെ പ്രതികാര രാഷ്ട്രീയം ഉരുത്തിരിഞ്ഞത് ക്രിമിനല്‍ എം എല്‍എ പികെ ബഷീറിന്റെ ഗൂഡാലോചനയിലായിരുന്നു. അയാള്‍ക്കെതിരെ ആദ്യം എഫ് ഐ ആര്‍ വന്നെങ്കിലും ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കിട്ടിയും ഇടപെട്ട് മുക്കി.

> ലീഗ് നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ നടന്ന
മണ്ണാര്‍ക്കാട് ഇരട്ടക്കൊലപാതകം പ്രതികളെ സംരക്ഷിച്ചത് എം എല്‍ എ ശംസുദ്ധീന്‍ ആയിരുന്നു . പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് കാണാന്‍ പറ്റാതെ ഒരു പെറ്റുമ്മ കഴിഞ്ഞ മാസം മരിച്ചകന്നത് ഒരു വലത് മാധ്യമബോധവും അറിഞ്ഞില്ല..

> അയ്യന്തോള്‍ സതീഷനെ കെപിസിസി സെക്രട്ടറി രാംദാസിന്റെയും റഷീദിന്റെയും നേതൃത്വത്തില്‍ കൊന്ന് തള്ളിയത് അധോലോക മാഫിയ ബന്ധങ്ങള്‍ മറച്ച് പിടിക്കാനായിരുന്നു.

> അതേ കാലത്ത് നടന്ന
സാജിദ് വധത്തില്‍ വര്‍ക്കല കഹാറിന്റെ പങ്കിനെ കുറിച്ച് അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത് ഈയടുത്താണു

അഭിമന്യൂ വധം ഞങ്ങള്‍ പ്രതികരിച്ചല്ലോ.?
====================
അതെ . മഹാരാജാസ് ക്യാമ്പസ് ആയത് കൊണ്ടും മറ്റും എന്തൊ ഭാഗ്യത്തിനു മാധ്യമങ്ങളാല്‍ ചര്‍ച്ചയായ അഭിമന്യു വധമല്ലാതെ ഇക്കാലയളിവില്‍ വലത് പക്ഷം ആസൂത്രിതമായി നടത്തിയ 70 ഇല്‍ പരം കൊലപാതകങ്ങള്‍ വലത് പക്ഷബോധം / വലിയ ഒരു വിഭാഗം അറിഞ്ഞില്ലെന്ന് നടിച്ചെന്നാണു പറയുന്നത്.

അത് പ്രതികരിക്കാത്ത എല്ലാവരുടെയും തെറ്റെന്നല്ല. കേരളത്തില്‍ ബിജെപിയും യൂഡിഎഫും മനോരമസ്റ്റുകളും ഇസ്ലാമിസ്റ്റുകളും നിഷ്‌പക്ഷ രാഹുല്‍ മോഡി ബ്രിഗേഡ്‌സും ഒന്ന് ചേര്‍ന്ന വലത് പക്ഷമാണു എന്നും ഭൂരിപക്ഷം .അവരാല്‍ നിയന്ത്രിക്കപ്പെടുന്ന വലത് പക്ഷ മീഡിയകളാണു ഇവിടെ വാര്‍ത്തകള്‍ ചര്‍ച്ചയായി തരുന്നത്. അത് കൊണ്ടാണു ഇപ്പറഞവയൊന്നും മനോരമയിലും മാധ്യമത്തിലും മാതൃഭൂമിയിലും ഫ്രണ്ട് പേജിലെന്നല്ല ഉള്ളകങ്ങളിലും വരാത്തതും.

കൊലപാതകങ്ങള്‍ അറിഞാലും സംഘിനും യൂഡി എഫിനും വേണ്ടി ഭീകരന്യായീകരണങ്ങള്‍ ഒരുക്കാന്‍ ലിബറല്‍ കുഞ്ഞുപിള്ളമാരെ പ്രാപ്തരാക്കുന്നതും അതാണ്.

കൊല്ലത്ത് കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ വിശദീകരണങ്ങള്‍ വാചകങ്ങള്‍ മുഖ്യധാരയില്‍ വാര്‍ത്തയാവാത്തതും കൊന്ന കോണ്‍ഗ്രസുകാരന്റെ കുടുംബം പ്രതിയെ രക്ഷിക്കാന്‍ നടത്തുന്ന മാറിമറിയുന്ന പ്രസ്‌താവനകള്‍ മാധ്യമങ്ങളുടെ കണ്ടെത്തലാവുന്നതുമങ്ങനെയാണു.

സംഘപരിവാര്‍ കൊലപ്പെടുത്തിയ 7 വയസ്സുകാരന്‍ ഫഹദും 17 കാരായ മുഹ്‌സിനും ശ്യാമും സജിന്‍ ഷാഹുലും ശാഖ വിട്ടതിനു കൊലപ്പെടുത്തിയ 17 കാരന്‍ അനന്തുവും 20 വയസ്സുകാരായ ദീപുവും വീട്ട് പടിക്കല്‍ 30 വെട്ടില്‍ പൊലിഞ്ഞ ഫാസിലും അമ്മയെയും ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്താത്മഹത്യ ചെയ്‌ത അനുവും മകനെ രക്ഷിക്കാന്‍ ശ്രമിക്കെ വെട്ടേറ്റ് പിടഞ്ഞകന്ന 70 കാരന്‍ നാരായണന്‍ നായരും മകനെ എറിഞ്ഞ ബോംബേറില്‍ കൊല്ലപ്പെട്ട 68 കാരി സരോജിനിയും തല്ലിച്ചതച്ച് കൊന്ന വയോധികന്‍ കൃഷ്‌ണപ്പിള്ളയും ഒടുവില്‍ ബഷീറും കൊല്ലപ്പെട്ട ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരും ഒന്നും ഒന്നും അറിഞ്ഞതില്ലാതെ വിഷയമാവാാതെ സിപി ഐ എം അക്രമങ്ങളെ പറ്റി ഏത് ബിജെപിക്കാരുമായും ചര്‍ച്ചചെയ്യാന്‍ അവര്‍ പ്രാപ്തരാവുന്നത് അങനെയാണു. യൂഡി എഫ് മാത്രമല്ല സുഡാപ്പിയും സംഘും കൊലക്കത്തിയെടുക്കുന്നത് നിഷ്പക്ഷ വലത് പക്ഷങ്ങളാല്‍ പ്രൊഫൈലുകളാല്‍ ആഘോഷങ്ങളും ആക്രോഷങ്ങളും സന്തോഷങ്ങളുമാവുന്നത് കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നത് അത് കൊണ്ടാണു.

രക്തസാക്ഷിത്വങ്ങളെ അവഹേളിച്ചും അതി ഏകപക്ഷീയമായ അപലപനങ്ങളും പ്രാര്‍ഥനകളും ജാഗ്രതകളും കണ്ണീരറിവുകളും കൊണ്ടും ഇവര്‍ വീണ്ടും വീണ്ടും കൊലപാതകങ്ങള്‍ക്ക് ന്യായീകരണമാവുന്നു.

രാഷ്ട്രീയകൊലപാതകങ്ങളും തുടച്ച് നീക്കപ്പെടണം, പക്ഷെ അതിനായുള്ള ജാഗ്രതയും, 'പ്രാര്‍ഥന'യും, രോഷവുമെല്ലാം സത്യസന്ധമാവണം. നീതിയുക്തമാവണം, .പ്രായോഗികമാവണം. അതിഭാഗികമാവരുത്.
സമ്മതി നിര്‍മ്മാണത്തിന്റെ സംഘപ്രവര്‍ത്തനം നടത്തുന്ന മാധ്യമതാളങ്ങള്‍ക്ക് ആര്‍ത്ത് രസിച്ച് കൊണ്ടാവരുത്.
മിനിമം സ്വന്തം വലത് പക്ഷ അജണ്ട തുറന്ന് സമ്മതിച്ചെങ്കിലുമാവണം.

അപലപനങ്ങള്‍ക്കൊപ്പം, സമാധാനകാംക്ഷക്കൊപ്പം, വലിയ കൂട്ടത്തിന്റെ ഈ പൊള്ളത്തരങ്ങളെ വസ്തു നിഷ്ടമായി പ്രതിരോധിക്കപ്പെടണം ഇടത്പക്ഷത്താല്‍ . അത് കൊല്ലപ്പെട്ടവരോടെല്ലാമുള്ള നീതിയാണു. ഇനിയാരും കൊല്ലപ്പെടാതിരിക്കാനുമാണ്.

ഹാഫിസ് മുഹമ്മദ്