Showing posts with label പൊതുഗതാഗതം. Show all posts
Showing posts with label പൊതുഗതാഗതം. Show all posts

Sunday, February 21, 2021

കെഎസ്‌ആർടിസിക്ക് റീസ്ട്രക്ചർ 2.0 ; കുതിപ്പിന്‌ കളമൊരുക്കി സർക്കാർ

വരവും ചെലവും തമ്മിലുള്ള അന്തരം കുറച്ച്‌ കെഎസ്‌ആർടിസിയെ സ്വന്തം കാലിൽ നിർത്താൻ സർക്കാരിന്റെ പദ്ധതി. മൂന്ന്‌ വർഷത്തിനകം  സർക്കാരിലുള്ള ആശ്രയം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ട്‌ റീസ്ട്രക്ചർ 2.0 എന്ന ബൃഹദ്‌ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാരുടെ  സഹകരണവും സംതൃപ്തമായ വ്യവസായ അന്തരീക്ഷവും നിലനിർത്താൻ കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

കെഎസ്ആർടിസിയിൽ  2016ജൂലൈ ഒന്ന്‌ മുതലുള്ള ഒമ്പത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതിൽ മൂന്നു ഗഡു മാർച്ചിൽ നൽകും. 2016 മുതൽ അർഹമായ ശമ്പളപരിഷ്കരണം ജൂൺ മുതൽ പ്രാബല്യത്തിലാകും.

ജീവനക്കാരെ 
സംരക്ഷിക്കും

ഇപ്പോഴത്തെ  സാമ്പത്തികസ്ഥിതിയിൽ  ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികയിലും സ്ഥാനക്കയറ്റം നൽകാൻ കഴിയില്ല. എന്നാൽ, എല്ലാ തലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നൽകുന്നത് പരിഗണിക്കും. ആശ്രിത നിയമനത്തിന് അർഹതയുളളവരെ ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌തികയിലേക്ക്‌ പരിഗണിക്കും. പിരിച്ചുവിട്ട താൽക്കാലിക വിഭാഗം ഡ്രൈവർ, കണ്ടക്ടർമാരിൽ പത്ത് വർഷത്തിൻമേൽ സർവീസുള്ള അർഹരെ ആദ്യഘട്ടമായി കെയുആർടിസിയിൽ സ്ഥിരപ്പെടുത്തും.  പത്ത് വർഷത്തിൽ താഴെ സർവീസുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആർടിസി സ്വിഫ്റ്റിൽ താൽക്കാലിക അടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കും. ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാർക്ക് കൂടുതൽ പ്രമോഷൻ സാധ്യതകൾ സൃഷ്ടിക്കും. 

കെഎസ്‌ആർടിസി: 
ശമ്പള റിക്കവറി തുക അനുവദിക്കും

2016 മുതൽ കുടിശ്ശികയുള്ള ധനകാര്യസ്ഥാപനങ്ങളിൽ അടയ്‌ക്കാനുള്ള ശമ്പള റിക്കവറി തുകയായ 225 കോടി രൂപ ഈ വർഷം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഇതുവരെ വായ്പയായി നൽകിയ 3197.13 കോടി രൂപ സർക്കാർ ഇക്വിറ്റിയായി മാറ്റണമെന്നതും അതിൻമേലുളള പലിശയും പിഴപ്പലിശയും ചേർന്ന 961.79 കോടി രൂപ എഴുതിത്തള്ളണമെന്നതും തത്വത്തിൽ അംഗീകരിച്ചു‌. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും 65  കോടി രൂപ ശമ്പളത്തിന് പുറമെ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും പ്രതിമാസം 1,500 രൂപ വീതം ഇടക്കാലാശ്വാസം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടിക്കറ്റിതര വരുമാനം 
വർധിപ്പിക്കും

കെഎസ്‌ആർടിസിയിൽ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഷോപ്സ് ഓൺ വീൽസ്, കെഎസ്ആർടിസി ലോജിസ്റ്റിക്സ്, ഡിജിറ്റൽ പരസ്യം തുടങ്ങിയ വിവിധ പദ്ധതികൾ ആരംഭിക്കും. നിലവിൽ പ്രതിവർഷം സർക്കാർ നൽകുന്ന 1500 മുതൽ 1700 കോടിരൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്. ഇതിന്‌ മാറ്റം വരുത്തുകയാണ്‌ ലക്ഷ്യം. 

എൽഎൻജി, സിഎൻജി, ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ കീഴിൽ രൂപീകരിച്ച കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. കിഫ്ബി വായ്പയാണ് ഇതിന് ലഭ്യമാക്കുക. 76 ഡിപ്പോകളിൽ പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന്  പെട്രോൾ, ഡീസൽ ഔട്‌ലെറ്റുകൾ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കൽ ജീവനക്കാരെ നിയോഗിക്കും. ഒരു റവന്യൂ ജില്ലയിൽ ഒരു പ്രധാന ഡിപ്പോയിൽ മാത്രമായി ഭരണനിർവഹണ ഓഫീസിന്റെ എണ്ണം നിജപ്പെടുത്തും. മേജർ വർക്‌ഷോപ്പുകളുടെ എണ്ണം 14 ആയും സബ്ഡിവിഷൻ വർക്‌ഷോപ്പുകളുടെ എണ്ണം ആറായും പുനർനിർണയിക്കും. നിലനിർത്തുന്ന 20 വർക്ക്ഷോപ്പുകളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും. കെടിഡിസിയുമായി സഹകരിച്ച് മൂന്നാറിൽ ഹോട്ടൽ സമുച്ചയവും ആരംഭിക്കും.  ഹാൾട്ടിങ് സ്റ്റേഷനുകളിൽ ജീവനക്കാർക്ക്‌ വൃത്തിയുളള വിശ്രമ മുറികൾ ഒരുക്കും–  മുഖ്യമന്ത്രി പറഞ്ഞു.

Monday, February 15, 2021

ഗതാഗത മേഖലയിൽ കേരളത്തിന്റെ പുത്തൻ അധ്യായം; ദേശീയ ജലപാത മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കേരളത്തിന്റെ ഗതാഗത മേഖലയിലും ടൂറിസം രംഗത്തും പുതിയൊരധ്യായം കുറിച്ചുകൊണ്ട് ദേശീയ ജലപാതയുടെ ആദ്യഘട്ടമായ 520 കിലോമീറ്റർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. അതോടൊപ്പം രണ്ടാം ഘട്ടത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളും ആരംഭിക്കുന്നു. ഈ സർക്കാർ അധികാരമേറ്റതു മുതൽ ഗതാഗത മേഖലയിൽ വലിയ വികസനക്കുതിപ്പാണുണ്ടായത്. റോഡ് ഗതാഗതത്തിൽ മാത്രമല്ല; വ്യോമ-ജലഗതാഗത മേഖലകളിലൊക്കെ ആ മാറ്റം പ്രതിഫലിക്കുന്നുണ്ട്. അതോടൊപ്പം ദേശീയ ജലപാത സജ്ജമായതോടു കൂടി പുതിയ സാധ്യതകൾ തുറക്കുകയാണ്.

വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ ജലഗതാഗത സൗകര്യം ഒരുക്കുന്നതിലൂടെ താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനങ്ങളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവുന്നത്. കേരളത്തിന്റെ തീരപ്രദേശത്തിനു സമാന്തരമായി കായലുകളെയും പുഴകളെയും ബന്ധിപ്പിച്ച് നിരവധി കനാലുകള്‍ നിര്‍മിച്ച് രൂപപ്പെടുത്തിയതാണ് വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന പശ്ചിമതീര ജലപാത. ഇതില്‍ കൊല്ലം മുതല്‍ കോഴിക്കോട് ജില്ലയിലെ കല്ലായി വരെ 328 കിലോമീറ്റര്‍ ഭാഗം നാഷണല്‍ വാട്ടര്‍ വേ (എന്‍എച്ച്-3) ആണ്. കൊല്ലം മുതല്‍ കോട്ടപ്പുറം വരെ 168 കിലോമീറ്റര്‍ ഭാഗത്ത് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.ഡബ്ള്യു-എ.ഐ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. കോട്ടപ്പുറം മുതല്‍ കല്ലായി പുഴ വരെയുള്ള 160 കിലോമീറ്റര്‍ ഭാഗത്ത് സംസ്ഥാന സര്‍ക്കാരാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. മറ്റു ഭാഗങ്ങള്‍ സ്റ്റേറ്റ് വാട്ടര്‍ വേ ആയി പരിഗണിച്ചു വരുന്നു. കൂടാതെ 1200 കിലോമീറ്റര്‍ ഫീഡര്‍ കനാലുകളും വിവിധ ജില്ലകളിലായി നിലവിലുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തെക്കന്‍ ജില്ലകളിലെയും മലബാറിലേയും കനാലുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ ജലഗതാഗതത്തിന് അനുയോജ്യമായി നവീകരിക്കുന്നതിനുള്ള ക്ലാസ്സിഫിക്കേഷന്‍ നടത്തുകയും മൂന്നു ഘട്ടങ്ങളായി കനാല്‍ വികസനം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തില്‍ നിലവിലുളള കനാലുകള്‍ ലഭ്യമായ വീതിയില്‍ ആഴം കൂട്ടി ഗതാഗത യോഗ്യമാക്കി. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ഭൂമി ഏറ്റെടുത്ത് കനാലുകളുടെ വീതി വര്‍ദ്ധിപ്പിച്ച് ദേശീയ ജലപാതാ നിലവാരത്തില്‍ കനാല്‍ നിര്‍മാണം 2022ല്‍ അവസാനിക്കുന്ന രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കും. 2025ല്‍ അവസാനിക്കുന്ന 3-ാം ഘട്ടത്തില്‍ പശ്ചിമതീര കനാലിന്റെയും ഫീഡര്‍ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തീക്കരിക്കുവാന്‍ കഴിയും.

ഉയര്‍ന്ന മൂലധന ചെലവ് വരുന്ന കനാല്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് കിഫ്ബിയില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്നതിനായി എസ്.പി.വി കമ്പനിയായ കെ.ഡബ്ല്യു.ഐ .എല്‍ ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരങ്ങളിലൂടെ കടന്നു പോകുന്ന കനാല്‍ഭാഗങ്ങള്‍ എല്ലാം തന്നെ കയ്യേറ്റത്താല്‍ വികസനം നടപ്പിലാക്കുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. കൂടാതെ നഗരങ്ങളില്‍ നിന്നുളള ഖരദ്രവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഇടങ്ങളായി കനാലുകള്‍ മാറിയിരുന്നു. തിരുവനന്തപുരം, വര്‍ക്കല, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ കനാല്‍ നാശോന്മുഖമായിരുന്നു.

പുനരധിവാസം നടപ്പിലാക്കി സ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. അങ്ങനെ വര്‍ക്കലയില്‍ 60 കുടുംബങ്ങളെ 600 ലക്ഷം രൂപ ചെലവില്‍ പുനര്‍ഗേഹം പദ്ധതി വഴി പുനരധിവസിപ്പിക്കുന്നു. മറ്റു സ്ഥലങ്ങളിലും ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

മാലിന്യനിക്ഷേപം തടയുന്നതിന് കോര്‍പ്പറേഷനുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും വലിയ പങ്കുണ്ട്. മാലിന്യപ്രശ്നം പരിഹരിക്കാനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, കനാല്‍ പാര്‍ശ്വങ്ങളില്‍ കമ്പിവല സ്ഥാപിക്കുക, മാലിന്യനിക്ഷേപം തടയുന്നതിന് ബോധവല്‍ക്കരണം നടത്തുക എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ദ്രവമാലിന്യങ്ങള്‍ തടയുന്നതിന് സെപ്റ്റിക് ടാങ്ക് നിര്‍മിച്ച് നല്‍കുന്നതിനും പദ്ധതിയുണ്ട്. പാര്‍വതീ പുത്തനാറില്‍ വളളക്കടവ് ഭാഗത്ത് 34 കുടുംബങ്ങള്‍ക്ക് സിയാലിന്റെ ഫണ്ട് ഉപയോഗിച്ച്  സെപ്റ്റിക് ടാങ്ക് നിര്‍മിച്ചു നല്‍കി. 308 കുടുംബങ്ങള്‍ക്ക് ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് നിര്‍മിക്കുവാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. പലവിധ എതിര്‍പ്പുകളെ തരണം ചെയ്ത് കൊല്ലം നഗരത്തിലെ കൊല്ലം തോടിന്‍റെ ഒന്നാംഘട്ട നവീകരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Thursday, January 28, 2021

കുരുക്കിന്‌ "ബൈ' പറഞ്ഞ്‌ ആലപ്പുഴയും; ബൈപാസ്‌ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്ന്‌ ഉദ്‌ഘാടനംചെയ്‌തു

 ആലപ്പുഴ > നഗരത്തിലെ പാലങ്ങളിൽ കുടുങ്ങി ഇഴഞ്ഞുനീങ്ങിയിരുന്ന ആലപ്പുഴയ്‌ക്ക്‌ ഇനി അതിവേഗം കുതിക്കാം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ ബൈപ്പാസ്‌ ജനങ്ങൾക്കായി തുറന്നുകൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്നാണ്‌ സ്വപ്‌നപദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌.

കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ള പദ്ധതികളെക്കുറിച്ച്‌ നിരന്തരമായി കേന്ദ്രമന്ത്രിയുമായി സംസാരിക്കാറുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പലവിധ പദ്ധതികൾ പറഞ്ഞ കൂട്ടത്തിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിങ്‌ റോഡ്‌ അദ്ദേഹം വിട്ടുപോയിട്ടുണ്ട്‌. അത്‌ അദ്ദേഹത്തിന്റെ ഓർമ്മയിലേക്ക്‌ കൊണ്ടുവരികയാണ്‌. അടുത്ത ഡൽഹി യാത്രയിൽത്തന്നെ മന്ത്രിയുമായി എല്ലാ വികസന വിഷയങ്ങളും ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലാണ്‌ നാല്‌ വൻകിട പാലങ്ങളാണ്‌ ഈ സർക്കാരിന്റെ കാലത്ത്‌ പണിത്‌ പൂർത്തിയാക്കിയത്‌. പാലാരിവട്ടം പാലം മെയ്‌ മാസത്തിൽ പൂർത്തിയാക്കും ‐ മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത 66-ല്‍ (പഴയ എന്‍എച്ച്.-47) കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തില്‍ യാത്രചെയ്യാം.

കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതുംകൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളുണ്ട്.

ആലപ്പുഴ ബെപ്പാസ്‌; മുഖ്യമന്ത്രിക്ക്‌ നന്ദി പറഞ്ഞ്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി

ആലപ്പുഴ > ആലപ്പുഴ ബൈപാസ്‌ യാഥാർത്ഥ്യമാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി.

പലവിധ കാരണങ്ങളാൽ മുടങ്ങിയിരുന്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്‌ മുഖ്യമന്ത്രിയും സർക്കാരും നൽകിയ പിന്തുണയിലൂടെയാണെന്ന്‌ ഗഡ്‌കരി പറഞ്ഞു. സ്ഥലമേറ്റെടുപ്പും ഫണ്ട്‌ വിനിയോഗിക്കുന്നതിലും സംസ്ഥാന സർക്കാർ കാണിക്കുന്ന ആത്മാർത്ഥത പല പദ്ധതികൾക്കും വേഗം പകരുന്നു. ദേശീയപാത വികസനത്തിൽ പ്രകടിപ്പിക്കുന്ന സഹകരണം എടുത്തുപറയേണ്ടതാണെന്നും ഗഡ്‌കരി പറഞ്ഞു.

ആലപ്പുഴയിൽ 4 കേന്ദ്രമന്ത്രിമാരുണ്ടായിട്ടും അനങ്ങിയില്ല; ഉദ്‌ഘാടന ദിവസം കോൺഗ്രസിന്റെ പ്രഹസന പ്രതിഷേധം

ആലപ്പുഴ > ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ കെ സി വേണുഗോപാലിനെ ഒഴിവാക്കിയെന്ന്‌ ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാര്‍ച്ച്. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ ഉണ്ടായിരുന്ന കാലത്ത്‌ ബൈപാസിന്‌ വേണ്ടി ഒന്നും ചെയ്യാതിരുന്ന ശേഷമാണ്‌ ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാകുന്ന ദിവസം സമരവുമായി കോൺഗ്രസ്‌ രംഗത്ത്‌ എത്തിയത്‌. ഇത്‌ ജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട്‌.

ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്കാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. എം ലിജുവിന്‍റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ കുത്തി ഇരിക്കാന്‍ തുടങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കുണ്ടായി. 

ജില്ലയിൽനിന്നുള്ള എ കെ ആന്റണിയും വയലാർ രവിയും കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷുമടക്കം പല വർഷങ്ങളിൽ കേന്ദ്ര മന്ത്രിമാരായിരുന്നിട്ടും സാധിക്കാത്തതാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തിയെടുത്തത്‌. 2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമ്പോൾ കേവലം 15 ശതമാനം പണിപോലും പൂർത്തിയാക്കാത്ത അവസ്ഥയിലായിരുന്നു ബൈപാസ്‌. പിന്നീടുള്ള നാലര വർഷംകൊണ്ടാണ്‌ മേൽപ്പാലം പൂർണമായും നിർമ്മിച്ചത്‌. റെയിൽവേയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ നിസ്സഹകരണം പരിഹരിച്ചത്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്റെ നിരന്തര ഇടപെടലിലാണ്‌.

"കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യം'; ജനഹൃദയങ്ങളില്‍ ഫ്ലക്‌സ്‌ വയ്‌ക്കാൻ കോൺഗ്രസിനാകില്ലെന്ന്‌ ജി സുധാകരൻ

ആലപ്പുഴ > കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന്‌ മന്ത്രി ജി സുധാകരൻ. കേരളവും കേന്ദ്രവും വ്യത്യസ്‌ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ എന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴ ബൈപാസ്‌ ഉദ്‌ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

174 കോടി വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും 7.5 കോടി രൂപ പൊതുമരാമത്ത് വകുപ്പ് റെയില്‍വേ അനുമതിക്ക് വേണ്ടിയും ചെലവഴിച്ചു. "ബൈപ്പാസിന്റെ 15 ശതമാനം പണി (മണ്ണിനടിയിലുള്ള പണികള്‍) മുന്‍പുള്ള സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ചെയ്‌തിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാക്കിയുള്ള പണികളാണ് പൂര്‍ത്തിയാക്കിയത്". അത് നന്ദിയോടെ ഓര്‍ക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

"കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഈ ബൈപ്പാസ്. കേരളവും കേന്ദ്രവും വ്യത്യസ്‌ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ. ഒരേ കൂട്ടര്‍ കേന്ദ്രവും സംസ്ഥാനവും ഭരിച്ചപ്പോള്‍ ബൈപ്പാസ് നിര്‍മാണം എന്തുകൊണ്ട് നടന്നില്ലെന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ ഇപ്പോള്‍ സമരം നടത്തുകയല്ല ചെയ്യേണ്ടത്. കോടിക്കണക്കിന് കൊണ്ടുവന്ന് പാലത്തില്‍ ഫ്‌ളക്‌സ് വയ്ക്കാനേ അവര്‍ക്കാവൂ, ജനഹൃദയങ്ങളില്‍ wഫ്‌ളക്‌സ് വയ്ക്കാന്‍ അവര്‍ക്കാവില്ല. സര്‍ക്കാര്‍ പോലും നിയമാനുസൃതമായ ഫ്‌ളക്‌സുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ, ബാക്കിയെല്ലാം ജനങ്ങള്‍ സ്ഥാപിച്ച ബോര്‍ഡുകളാണ്". അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങളും സര്‍ക്കാരിന് പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Wednesday, January 27, 2021

സ്വപ്‌നപ്പുലരിയിലേക്ക്‌ ആലപ്പുഴ; ബൈപാസ്‌ നാളെ ഉദ്‌ഘാടനംചെയ്യും

 ആലപ്പുഴ > ദശാബ്‌ദങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്‌ക്കാകെ അഭിമാനം പകർന്നു കൊണ്ട് ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്നാണ്‌ പതിറ്റാണ്ടുകളായുള്ള ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നത്‌.

348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമിച്ച ബൈപ്പാസിന്റെ നിർമാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. റെയിൽവേ  മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്.

ബൈപ്പാസ് നിർമാണത്തിനുള്ള വിഹിതം നൽകിയതിനു പുറമേ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേക്ക് കെട്ടിവയ്‌ക്കാനുള്ള 7 കോടി രൂപ നൽകിയതും സംസ്ഥാന സർക്കാരാണ്.അമ്പത്‌ വർഷത്തെ കാത്തിരിപ്പിനാണ്‌  സാക്ഷാത്‌ക്കാരമാകുന്നത്. ആലപ്പുഴ ഇനി ഇടതടവില്ലാതെ കുരുക്കൊഴിഞ്ഞ പാതയിലൂടെ കുതിക്കും.

അമ്പതാണ്ടിന്റെ കാത്തിരിപ്പ്‌

ആലപ്പുഴ ബൈപാസിന്റെ നിര്‍മാണം ചരിത്രത്തിലിടം നേടിയിരിക്കുകയാണ്. കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള 6.8 കി. മീ നീളമുള്ള ബൈപാസ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 50 വര്‍ഷം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ 15 ശതമാനം ജോലികളാണ് പൂര്‍ത്തിയായിരുന്നത്. പിന്നീടുള്ള നാലര വര്‍ഷംകൊണ്ടാണ് 85 ശതമാനം പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

1970കളില്‍ ബൈപാസിനായി സര്‍വേ ആരംഭിച്ചപ്പോള്‍ മുതല്‍ തടസങ്ങളായിരുന്നു. ആദ്യ സർവേ പ്രകാരമായിരുന്നു നിര്‍മാണമെങ്കില്‍ കുറച്ചുകൂടി നീളം കുറയ്‌ക്കാമായിരുന്നു. ഒരു റെയില്‍വേ മേല്‍പ്പാലവും ഒഴിവാക്കാമായിരുന്നു. ചില ഇടപെടലുകളെ തുടർന്ന് ‌അലൈൻമെ‌ന്റിൽ മാറ്റംവരുത്തിയതോടെ ബൈപാസിന് നീളം കൂടി. രണ്ട് റെയിൽവേ മേൽപ്പാലം അനിവാര്യമായി. കുതിരപ്പന്തി ടികെഎംഎം യുപി സ്‌കൂളിന്റെ പ്രധാനപ്പെട്ട മൂന്ന് കെട്ടിടംപൊളിച്ചു മാറ്റി.

പലതായിരുന്നു പ്രതിസന്ധി

നൂറു കണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചും വീടുകളടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയുമാണ് ബൈപാസിന് സ്ഥലമെടുത്തത്. സ്ഥലത്തിന് നൽകിയ വിലപോരെന്ന് കാട്ടി പലരുംകൊടുത്ത കേസ് തീര്‍പ്പാകാന്‍ കാലങ്ങളെടുത്തു. റോഡിനായി സ്ഥലമൊരുക്കാന്‍ കടൽമണ്ണാണോ പൂഴിയാണോ വേണ്ടതെന്ന തര്‍ക്കമായി പിന്നീട്. മണലിറക്കാൻ ടിപ്പർലോറി ഉപയോഗിച്ചാൽ തൊഴിലാളിയുടെ തൊഴിൽ നഷ്‌ടം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യമായി അടുത്ത തടസം. ബൈപാസ് തന്നെ ഇല്ലാതാകുന്ന സ്ഥിതിയുണ്ടായി. സംസ്ഥാനത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് നാമമാത്ര തുക കേന്ദ്രബജറ്റിൽ ഉൾപ്പെടുത്തി ബൈപാസ് നഷ്‌ടപ്പെടാതെ നിലനിർത്തി.

നിര്‍മാണം

ബൈപാസ് നിർമാണം ബിഒടി (ബിൽഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാൻസ്‌ഫർ) രീതിയിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങി. കേരളത്തിലെ ഇടതുപക്ഷ സർക്കാരും ജനങ്ങളും പ്രക്ഷോഭരംഗത്തെത്തി. തുടർന്ന് കേന്ദ്ര സർക്കാർ നേരിട്ട് ബൈപാസ് നിർമിക്കാൻ തീരുമാനിച്ചു. എന്നാൽ, നിർമാണം അനിശ്ചിതമായി നിലച്ചു. തെരഞ്ഞെടുപ്പ് കാലത്തെ തുറുപ്പുചീട്ടായിരുന്നു കോണ്‍​ഗ്രസിന് ആലപ്പുഴ ബൈപാസ്. ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ദാ, ഇപ്പോ നിര്‍മാണം പുനരാരംഭിക്കുമെന്ന് പറഞ്ഞ് വോട്ടുപിടിക്കുകയായിരുന്നു അവര്‍.

എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും

ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തി വലിയ സമ്മര്‍ദ്ദം ചെലുത്തിയതോടെ നിർമാണ തുകയുടെ പകുതി സംസ്ഥാനം നൽകിയാൽ നിർമാണം പുനരാരംഭിക്കാമെന്നായി കേന്ദ്രം. സംസ്ഥാന സർക്കാർ അതിന് തയ്യാറായി. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായതോടെ ശക്തമായ ഇടപെടലിൽ നിര്‍മാണം പുനരാരംഭിച്ചു. ഓരോ ഘട്ടത്തിലും ശ്രദ്ധയില്‍പെട്ട അപാകവും പോരായ്‌മയും അപ്പോള്‍ത്തന്നെ പരിഹരിച്ചു. റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പിന്നീടുള്ള തടസം. അതിനും പരിഹാരമായതോടെ ബൈപാസ് യാഥാര്‍ഥ്യമായി.

Thursday, January 21, 2021

അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന്‌ അവസാനം; ആലപ്പുഴ ബൈപ്പാസ് 28 ന് ഉദ്‌ഘാടനം ചെയ്യും

ആലപ്പുഴ > അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നു. 28 ആം തീയതി ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നാടിന് സമര്‍പ്പിക്കുന്നത്.

പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്, എന്നിവര്‍ സംബന്ധിക്കും. സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ആലപ്പുഴ എം.പി എ എം ആരിഫ് തുടങ്ങിയവര്‍ സന്നിഹതരായിരിക്കും.

വിശദമായ പരിപാടി കേന്ദ്ര സര്‍ക്കാരുമായി കൂടി ആലോചിച്ച് താമസിക്കാതെ പ്രസിദ്ധീകരിക്കും. കഴിഞ്ഞ നവംബര്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് താത്പര്യം പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കത്ത് വന്നിരുന്നു. 2 മാസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കാത്തിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിക്ക് അസൗകര്യമായതിനാല്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്‌ഗരി സമര്‍പ്പണത്തിന് വരുന്നത്.

6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ആലപ്പുഴ ബൈപ്പാസ്. അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന ആദ്യത്തെ മേല്‍പ്പാലം. കളര്‍കോട്, കൊമ്മാടി ജംഗ്ഷനുകള്‍ മനോഹരമാക്കിയിട്ടുണ്ട്. പാലം സൗന്ദര്യ വല്‍കരിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിയില്‍ 80 വഴിവിളക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 408 വിളക്കുകള്‍ ഉണ്ട്. അവ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതാണ്.

കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി അങ്ങനെ 344 കോടിയാണ് ആകെ അടങ്കല്‍. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 7 കോടി കെട്ടിവെച്ചു. അതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി ചിലവഴിച്ചു. നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിക്കുന്നത്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം പോലെ.

ഈ പാലം ഗതാഗതത്തിന് തുറക്കുന്നതോടുകൂടി കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വന്‍കിട പാലങ്ങളാണ് ഗതാഗത യോഗ്യമായത്. അടുത്ത മെയ് മാസത്തില്‍ പാലാരിവട്ടം പാലം തുറക്കും. 100 വര്‍ഷം ഗ്യാരഡിയുള്ള പാലമായിരിക്കും അത്. ഇ ശ്രീധരനാണ് അതിന്റെ മേല്‍നോട്ടചുമതല. അങ്ങനെ 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളില്‍ 5 വന്‍കിട പാലങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചത്. ഇത് ചരിത്ര വിജയമാണ്.

Wednesday, January 20, 2021

കെഎസ്‌ആർടിസിക്ക് എൽഡിഎഫ്‌ സർക്കാർ നൽകിയത്‌ 5000 കോടി; യുഡിഎഫ് കാലത്ത് 1483 കോടി മാത്രം

തിരുവനന്തപുരം > കടക്കെണിയിലും പ്രതിസന്ധികളിലും അകപ്പെട്ട്‌‌  ഓട്ടം നിലയ്‌ക്കുമായിരുന്ന കെഎസ്‌ആർടിസിക്ക്‌ കുതിപ്പേകിയത്‌ എൽഡിഎഫ്‌ സർക്കാർ. 2016 മുതൽ 2020 ഡിസംബർ വരെ 5000 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകിയത്‌. ഇതിന്‌ പുറമെയാണ്‌‌ ഇത്തവണത്തെ ബജറ്റിൽ 1800 കോടി രൂപ അനുവദിച്ചത്‌‌.  2019 മുതൽ ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നതും സർക്കാർ. കോവിഡ്‌ കാലത്ത്‌ യാത്രക്കാർ കുറഞ്ഞതോടെ പൂർണമായും സർക്കാർ സഹായത്തോടെയാണ്‌ കെഎസ്‌ആർടിസിയുടെ പ്രവർത്തനം.

2011 മുതൽ 2016 വരെ യുഡിഎഫ്‌ സർക്കാർ‌ നൽകിയത്‌ 1483.85 കോടി രൂപ മാത്രം. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പെൻഷൻ കൃത്യമായി നൽകാത്തതിനാൽ ഇരുപതിലധികം പെൻഷൻകാരാണ്‌ ആത്മഹത്യ ചെയ്‌തത്‌. എൽഡിഎഫ്‌ സർക്കാർ അധികാരമേൽക്കുമ്പോൾ എട്ട്‌ മാസത്തെ പെൻഷൻ തുക കുടിശ്ശികയായിരുന്നു. പെൻഷൻ വിതരണം സഹകരണ കൺസോർഷ്യം വഴിയാക്കിയതോടെ തടസ്സം നീങ്ങി. 1500 രൂപ വീതം ഇടക്കാലാശ്വാസവും നൽകി.    സർവീസ്‌ ഓപ്പറേഷൻ കാര്യക്ഷമമാക്കിയും ഡീസലിൽനിന്ന്‌ പ്രകൃതിസൗഹൃദ ഇന്ധനത്തിലേക്ക്‌ മാറിയും ടിക്കറ്റിതര വരുമാനം കൂട്ടിയും നഷ്‌ടം കുറച്ച്‌ പിടിച്ചുനിൽക്കാനുള്ള ശ്രമമാണ്‌ ഇപ്പോൾ നടത്തുന്നത്‌. കിഫ്‌ബി ധനസഹായത്തോടെ വാങ്ങുന്ന ബസുകളും  ദീർഘദൂര ബസുകളും കെഎസ്‌ആർടിസി–-സ്വിഫ്‌ട്‌ എന്ന കമ്പനിയുടെ കീഴിലാക്കാനാണ്‌ ശ്രമം. ജീവനക്കാരുടെ അനുപാതം പുനഃക്രമീകരിച്ചും ജോലി കംപ്യൂട്ടർവൽക്കരിച്ചും പുതിയ വരുമാന മാർഗം കണ്ടെത്തിയും മുന്നേറാനുള്ള ശ്രമത്തിലാണ്‌.

3000 ബസുകൾ  സിഎൻജി / എൽഎൻജി എൻജിനുകളിലേക്ക്‌ മാറ്റും. പ്രതിമാസം 25 കോടി രൂപ ഇന്ധനച്ചെലവ് ലാഭിക്കാനാകും.  ഗാരേജുകളും വർക്‌ഷോപ്പുകളും നവീകരിക്കുന്നതിന് 30 കോടി രൂപയും ഇ -ഗവേണൻസിന് 19 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും സർക്കാരിന്റെ പരിഗണനയിലുണ്ട്‌.  യുഡിഎഫ്‌ ഭരണകാലത്ത്‌ കെഎസ്‌ആർടിസി ബോർഡിലിരുന്ന്‌  സ്ഥാപനത്തിനായി ഒന്നും ചെയ്യാത്ത ഐഎൻടിയുസി നേതാക്കളും പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുമ്പോൾ പ്രതികരിക്കാത്ത ബിഎംഎസുമാണ്‌ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്‌‌‌.

കെഎസ്‌ആർടിസിയിൽ പരാതി പരിഹാര സെൽ

കെഎസ്ആർടിസിയിൽ പരാതി പരിഹാര സെൽ രൂപീകരിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ്‌ സെൽ രൂപീകരിക്കുന്നതെന്ന്‌ സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. സെല്ലിൽ മാനേജ്മെന്റ്, തൊഴിലാളി പ്രാതിനിധ്യം  തുല്യമായിരിക്കും. കമ്മിറ്റിയുടെ ചെയർപേഴ്സനായി ഓരോ വർഷവും മാനേജ്മെന്റ്  തലത്തിൽനിന്നും തൊഴിലാളി തലത്തിൽനിന്നുമുള്ളവർ മാറി വരും.  അഞ്ച്‌ അം​ഗമാണ് കമ്മിറ്റിയിൽ ഉണ്ടാകുക.

രണ്ട് വനിതാ അം​ഗവും ഒരാൾ മറ്റ് ഭരണ കേന്ദ്രത്തിൽനിന്നുമായിരിക്കും.  രേഖാമൂലം ലഭിക്കുന്ന പരാതിയിൽ സെൽ ഒരുമാസത്തിനകം തീരുമാനമെടുക്കും.

സുമേഷ്‌ കെ ബാലൻ

Wednesday, January 13, 2021

ആലപ്പുഴ ബൈപാസ്‌: കേന്ദ്രവിഹിതം 185 കോടി, സംസ്ഥാന വിഹിതം 250 കോടി; ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ തീയതി കാത്ത് കേരളം

ആലപ്പുഴ > അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന്‌ വിരാമം കുറിച്ച് ആലപ്പുഴ ബൈപാസ്‌ തുറക്കാനൊരുങ്ങുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ബൈപാസ്, സംസ്ഥാന സർക്കാരിന്റെ പുതുവർഷ സമ്മാനമായി പ്രധാനമന്ത്രി ജനങ്ങൾക്ക് സമർപ്പിക്കും. അദ്ദേഹത്തിന്റെ ഉദ്ഘാടന തീയതിക്ക്‌ കാത്തിരിക്കുകയാണ്‌ കേരളം.  

ബൈപാസിൽ സ്ഥാപിച്ച വഴിവിളക്കുകൾക്കും സിഗ്നൽ ലൈറ്റുകൾക്കും കെഎസ്ഇബി ബുധനാഴ്‌ച വൈദ്യുതി കണക്ഷൻ നൽകും. കണക്ഷന്‌ പൊതുമരാമത്ത് അധിക‌ൃതർ ചൊവ്വാഴ്‌ച പണം കൈമാറി. ഒരു കണക്ഷൻ നൽകേണ്ടത് ആലപ്പുഴ നോർത്ത് സെക്ഷനാണ്. മൂന്നെണ്ണം ടൗൺ സെക്ഷനും നാലെണ്ണം  സൗത്ത് സെക്ഷനും. നഗരസഭാ സെക്രട്ടറിയുടെ അപേക്ഷയിൽ കെഎസ്‌ഇബി നടപടിക്രമങ്ങൾ പൂർത്തിയാക്കി. വൈദ്യുതി ലഭിക്കുന്നതോടെ  ഇതര ജോലികളും പൂർത്തിയാകും.

 ബൈപാസ് ഉദ്ഘാടനംചെയ്യാൻ പ്രധാനമന്ത്രിക്ക് താൽപ്പര്യമുള്ളതായി അദ്ദേഹത്തിന്റെ ഓഫീസ് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതോടെ തലമുറകൾ കാത്തിരുന്ന ആലപ്പുഴ ബൈപാസ് എന്ന സ്വപ്‌നം പൂവണിയും. 

 ചെലവ്‌ 370 കോടി 

 ആലപ്പുഴ ബൈപാസ്  നിർമാണത്തിന് ചെലവായ 370 കോടി രൂപയിൽ 185 കോടിയും ചെലവിട്ടത് കേരള സർക്കാരാണ്. കളർകോട് കൊമ്മാടി ജങ്ഷൻ നവീകരണത്തിനും വൈദ്യുതിവിളക്കുകൾ സ്ഥാപിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ചെലവിട്ട 65 കോടി രൂപ ഉൾപ്പെടെ  ബൈപാസ് നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ചെലവിട്ടത് 250 കോടി രൂപ.

 ഏഴര കിലോമീറ്റർ ബൈപാസ് നിർമാണത്തിന് വേണ്ടിവന്നത് അരനൂറ്റാണ്ട്.  പിണറായി സർക്കാർ അധികാരത്തിൽ വരുംവരെ  നിർമാണം നടന്നത് 13 ശതമാനം മാത്രം. പ്രധാനപ്പെട്ട റെയിൽവേ മേൽപ്പാലങ്ങൾ പോലും നിർമിക്കാനായിരുന്നില്ല. ഇതിനായി അനുമതിയും റെയിൽവേ നൽ കിയിരുന്നില്ല. പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യവും   മന്ത്രി ജി സുധാകരന്റെ നിരന്തര ഇടപെടലുകളുമാണ് 87 ശതമാനം ജോലികൾ കൂടി പൂർത്തീകരിച്ച് ബൈപാസ് റോഡ് ഗതാഗതത്തിന് സജ്ജമായതിന് പിന്നിൽ.

ബി സുശിൽകുമാർ

Saturday, January 9, 2021

പൊതുമരാമത്തുവകുപ്പ് കിടുക്കി; വൈറ്റിലയിലും കുണ്ടന്നൂരും ലാഭിച്ചത് 15 കോടി

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണത്തിലൂടെ 15 കോടി രൂപ ലാഭം നേടി ചരിത്രം സൃഷ്ടിക്കുകയാണ് സംസ്ഥാന പൊതുമരാമത്തുവകുപ്പ്. കോവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധികൾക്കിടയിലും ഇച്ഛാശക്തിയോടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ പൊതുമരാമത്തുവകുപ്പിനായി. ദീർഘവീക്ഷണത്തോടെയുള്ള കൃത്യമായ ആസൂത്രണവും എൻജിനിയറിങ് മികവും കൈകോർത്തപ്പോൾ ​ഗതാ​ഗതക്കുരുക്കഴിക്കാൻ പ്രാപ്തമായ കരുത്തുറ്റ രണ്ട് മേൽപ്പാലങ്ങളാണ് കൊച്ചിയിൽ ഉയർന്നത്‌. 

വൈറ്റില മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക 85.90 കോടിയായിരുന്നു. ഈ തുകയേക്കാൾ 6.73 കോടിരൂപ കുറവിൽ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കി. 78.36 കോടിയാണ് നിർമാണച്ചെലവ്. 2017 ആ​ഗസ്‌ത്‌ 31ൽ സാങ്കേതിക അനുമതി ലഭിച്ച പാലത്തിന്റെ നിർമാണത്തിനായി സെപ്തംബറിൽ ടെൻഡർ ക്ഷണിച്ചു. 2017 നവംബറിൽ ശ്രീധന്യ കൺസ്ട്രക്‌ഷൻ കമ്പനിക്ക്‌ നിർമാണ കരാർ നൽകി. ശ്രീധന്യ കൺസ്ട്രക്‌ഷൻ കമ്പനി ഉപകരാർ നൽകിയ രാഹുൽ കൺസ്ട്രക്‌ഷൻസിനായിരുന്നു നിർമാണ ചുമതല. 2017 ഡിസംബർ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു. അതേദിവസംതന്നെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു.

കുണ്ടന്നൂരിൽ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത് 2018 മാർച്ച് 26ന്‌. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതിയും 82.74 കോടി രൂപയുടെ സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. എന്നാൽ, 74.45 കോടി രൂപയ്‌ക്കാണ് മേരി മാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസ്ട്രക്‌ഷൻ കമ്പനിയുമായി കരാർ ഉറപ്പിച്ചത്. റോഡ്‌സ് ആൻഡ്‌ ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷനായിരുന്നു നിർമാണച്ചുമതല. മേൽനോട്ട ചുമതല പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗത്തിനും. 8.29 കോടി രൂപ ലാഭിച്ചാണ്  പൂർത്തിയാക്കിയത്.

വണ്ടികുനിയുമോ എന്ന് ചോദിച്ച കുപ്രചാരകര്‍ക്ക് തലകുനിക്കാം; മുഖ്യമന്ത്രിയുടെ മറുപടി ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊച്ചി > കൊച്ചിയുടെ വികസനത്തിന് നാഴികക്കല്ലാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍. നഗരത്തിന്റെ കുരുക്കില്‍ നിന്നും രക്ഷനേടാനുള്ള ജനത്തിന്റെ സ്വപ്‌നമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്യക്ഷമമായി സാക്ഷാത്കരിച്ചത്. എന്നാല്‍ ഈ മേല്‍പ്പാലങ്ങളുടെ നിര്‍മാണഘട്ടത്തില്‍ തന്നെ പദ്ധതി തുരങ്കം വെയ്ക്കാന്‍ പല സാമൂഹ്യവിരുദ്ധ ശക്തികളും ശ്രമിച്ചിരുന്നു.

വൈറ്റില മേല്‍പ്പാലത്തിലൂടെ കണ്ടെയ്‌നര്‍ ലേറികള്‍ കടന്നുപോയാല്‍ കൊച്ചി മെട്രോയുടെ ഗര്‍ഡറില്‍ തട്ടുമെന്നായിരുന്നു പ്രധാന കുപ്രചരണം. 'മലയാള മനോരമ' അടക്കമുള്ള ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളില്‍ ചില നിക്ഷിപ്തതാല്‍പര്യക്കാരും ഈ കുപ്രചരണം അഴിച്ചുവിട്ടു. പാലത്തില്‍കൂടി കടന്നുപോകുന്ന ലോറികള്‍ തലകുനിയ്‌ക്കേണ്ടി വരുമോ എന്നൊക്കെയായിരുന്നു പരിഹാസം. ഇതിനുള്ള മറുപടി അപ്പപ്പോള്‍ തന്നെ പൊതുമരാമത്ത് വകുപ്പ് നല്‍കിയിരുന്നു.

മേല്‍പ്പാലവും മെട്രോപ്പാലവുമായി 5.5 മീറ്റര്‍ ഉയര വ്യത്യാസമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്, ദേശീയപാത അതോറിറ്റി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നിര്‍മാണം. ഇന്ത്യയില്‍ നിയമവിധേയമായി ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരാമവധി ഉയരം 4.7 മീറ്ററാണ്. ഇതുപ്രകാരം ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാലത്തിലൂടെ കടന്നുപോകാം.

ഐലന്‍ഡ് ഭാഗത്തുനിന്നുവരുന്ന ഭീമന്‍ ആക്‌സില്‍ വാഹനങ്ങള്‍ക്ക് പാലത്തിനടിയിലൂടെ സുഗമമായി കടന്നുപോകാന്‍ കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ മധ്യഭാഗത്തെ ഉയരം 5.50 മീറ്ററില്‍നിന്ന് 6.50 മീറ്ററായി ഉയര്‍ത്തണമെന്ന ബിപിസിഎല്‍ അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് പൊതുമരാമത്തുവകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിനായി നിലവിലെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തി. 30 മീറ്റര്‍ നീളമുള്ള ഒരു സ്പാന്‍കൂടി അധികമായി നിര്‍മിച്ചു.

ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ച ചിത്രവും കുപ്രചാരകര്‍ക്കുള്ള മറുപടി കൂടിയാണ്. വൈറ്റില പാലത്തിനും മെട്രോയ്ക്കും ഇടയിലൂടെ കണ്ടെയ്‌നര്‍ ലോറി കടന്നുപോകുന്നതാണ് ചിത്രം. നാടിനെ പിന്നോട്ടടിക്കാന്‍ ശ്രമിച്ചര്‍ക്ക് തക്കതായ മറുപടി നല്‍കുന്ന ഈ ചിത്രം വൈറലായി കഴിഞ്ഞു. വികസനത്തിന് തുരങ്കം വെയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇനി തലകുനിയ്ക്കാമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ പറയുന്നത്.

എല്‍ഡിഎഫിന്റെ ഇച്ഛാശക്തി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തിളക്കമാര്‍ന്ന ഉദാഹരങ്ങളിലൊന്നായാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം പൂര്‍ത്തിയായത്. തൃപ്പൂണിത്തുറയില്‍നിന്ന് പശ്ചിമകൊച്ചിയിലേക്കും  കൊച്ചിയില്‍നിന്ന് തെക്കോട്ടും തിരിച്ചുമുള്ള ഗതാഗതം ഇനി സുഗമമാകും. പദ്ധതി തയ്യാറാക്കുകയോ പണം അനുവദിക്കുകയോ ചെയ്യാതെ പദ്ധതി പ്രഖ്യാപനം മാത്രം നടത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മാണത്തിനൊരുങ്ങിയപ്പോള്‍ അത് തടസ്സപ്പെടുത്താനായിരുന്നു യുഡിഎഫ് ശ്രമം. തടസ്സവാദങ്ങളെയും ചുവപ്പുനാടയുടെ കുരുക്കുകളെയും നിലയ്ക്കുനിര്‍ത്തി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമഗ്ര പദ്ധതി കൊണ്ടുവരികയായിരുന്നു. പാലങ്ങള്‍ക്ക് തറക്കല്ലിടാനൊരുങ്ങിയപ്പോള്‍ ചിലര്‍ അതിനെതിരെ കോടതിയില്‍ പോയി. ഇതേത്തുടര്‍ന്ന് തറക്കല്ലിടല്‍ മാറ്റിവയ്‌ക്കേണ്ടിവന്നു. വൈറ്റില മേല്‍പ്പാലത്തില്‍ തറക്കല്ലിട്ട ദിനം യുഡിഎഫ് കുണ്ടന്നൂരില്‍ കരിദിനം ആചരിച്ചു. കുണ്ടന്നൂര്‍ മേല്‍പ്പാലം നിര്‍മാണം ഉപേക്ഷിച്ചതായി വ്യാജപ്രചാരണവും നടത്തി.

തടസ്സങ്ങളെല്ലാം നിയമപരമായി ഒഴിവാക്കി, 2017ല്‍ മന്ത്രി ജി സുധാകരന്‍ കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് തറക്കല്ലിട്ടു. നിര്‍മാണം പുരോഗമിക്കുമ്പോള്‍ അണ്ടര്‍ പാസേജ് തുറന്നുകൊടുക്കണമെന്ന വിചിത്രവാദവുമായി കോണ്‍ഗ്രസ് അക്രമസമരം നടത്തി. പാലത്തിന് ബലക്ഷയം വരുത്തുകയായിരുന്നു ലക്ഷ്യം. സര്‍ക്കാരിന്റെ പിന്തുണയില്‍ കരാറെടുത്ത മേരി മാതാ കമ്പനി നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി.

പരിശോധന പലവിധം

കിഫ്ബി ധനസഹായത്തോടെ നിര്‍മിച്ച വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഗുണനിലവാരം വിവിധ പരിശോധനകളിലൂടെയാണ് ഉറപ്പാക്കിയത്. നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും പരിശോധനകള്‍ നടന്നു. നിര്‍മാണത്തിനുപയോ?ഗിച്ച ഓരോ അസംസ്‌കൃത വസ്തുവിന്റെയും ഗുണനിലവാരം ഉറപ്പാക്കി.

നിര്‍വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി), സ്വതന്ത്ര ഏജന്‍സി, കിഫ്ബിയുടെ സാങ്കേതിക പരിശോധനാ വിഭാഗം എന്നിവ ഓരോഘട്ടത്തിലും പരിശോധിച്ചു. കമ്പി,സിമെന്റ്, മെറ്റല്‍, ടാര്‍ (ബിറ്റുമിന്‍), മണ്ണ്, വെള്ളം എന്നിവയുടെ ഗുണനിലവാരം കെആര്‍എഫ്ബി പരിശോധിച്ചു. ഗവ. എന്‍ജിനിയറിങ് കോളേജില്‍നിന്നുള്ള വിദഗ്ധരും ഗുണനിലവാരം ഉറപ്പാക്കി. നിര്‍മാണം പൂര്‍ത്തിയായശേഷം കോണ്‍ക്രീറ്റ്, ബിറ്റുമിന്‍ കോണ്‍ക്രീറ്റ് എന്നിവയുടെ ഗുണനിലവാരവും യഥാസമയം പരിശോധിച്ച് ഉറപ്പാക്കി.

നിറഞ്ഞ സന്തോഷവും അഭിമാനവുമെന്ന്‌ മുഖ്യമന്ത്രി; ആദ്യം വൈറ്റില തുറന്നു;പിന്നെ കുണ്ടന്നൂരും

കൊച്ചി> സംസ്ഥാനത്തെ തന്നെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില , കുണ്ടന്നൂർ ജങ്‌ഷനുകളിൽ  നിർമിച്ച മേൽപ്പാലങ്ങളിൽ വൈറ്റില മേൽപ്പാലം   മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. 11 മണിയോടെ  കുണ്ടന്നൂർ മേൽപ്പാലവും തുറന്നു. രാവിലെ 9.30ന്‌ വീഡിയോ കോൺഫറൻസ്‌ വഴിയാണ്‌ മുഖ്യമന്ത്രി വൈറ്റില മേൽപ്പാലം ഉദ്‌ഘാടനം ചെയ്‌തത്‌. രണ്ട്‌ പാലത്തിനുസമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി.ധനമന്ത്രി തോമസ്‌ ഐസക്‌ മുഖ്യാഥിതിയായി.

 ഏറെ സന്തോഷത്തോടെയും  അഭിമാനത്തോടെയുമാണ്‌ ഈ പാലങ്ങൾ നാടിനായി സമർപ്പിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ വിശ്വാസമർപ്പിച്ച സർക്കാരിന്റെ  പ്രതിനിധിയെന്ന നിലയിലും മുടങ്ങിക്കിടന്ന ഒരുപദ്ധതി സമയബന്ധിതമായി നാടിന്‌ സമർപ്പിക്കാനായതിലുമാണ്‌ സന്തോഷവും അഭിമാനവും. ഏറെ തിരക്കേറിയ ഗതാഗതകുരുക്കുള്ള ഒരു പ്രദേശമാണ്‌  വൈറ്റില. മണിക്കൂറിൽ പതിനയ്യായിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റിലയിൽ മേൽപ്പാലം തുറക്കുന്നതോടെ ഇതിനൊരു പരിഹാരമാകുകയാണ്‌.

വൈറ്റില മേൽപ്പാലം യാഥാർഥ്യമായതോടെ ദേശീയപാത 66ൽ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കു‌ മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും.85.9 കോടി രൂപയായിരുന്നു എസ്‌റ്റിമേറ്റ്‌.  78.36 കോടി രൂപയ്‌ക്ക്‌ കരാർ ഉറപ്പിച്ചതുകൊണ്ട്‌ 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞു.

എൽഡിഎഫ്‌ സർക്കാർ 152.81 കോടി രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഇരുപാലങ്ങളും നിർമിച്ചത്‌. എസ്‌റ്റിമേറ്റ്‌ തുകയേക്കാൾ 15.02 കോടി രൂപ ലാഭിച്ചാണ്‌   ഇരുവശങ്ങളിലും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക തികവോടെ പാലങ്ങൾ നിർമിച്ചത്‌. ദേശീയപാത അതോറിറ്റിയിൽനിന്നു നിർമാണം ഏറ്റെടുത്തതുകൊണ്ട്‌ ടോൾ പിരിവ്‌ ഒഴിവാക്കാനും സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഫണ്ടില്ലെന്നു പറഞ്ഞ്‌ മുൻ യുഡിഎഫ്‌ സർക്കാർ നീട്ടിക്കൊണ്ടുപോയ പദ്ധതിയാണ്‌ ഇപ്പോൾ സാക്ഷാത്‌ക്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ കാണുന്നത്‌ നാടിന്റെ വികസനമാണ്‌ . അതിന്‌  അടിസ്‌ഥാന സൗകര്യമൊരുക്കണം.  അതിന്‌ പ്രധാനമായി വേണ്ടത്‌ പാലങ്ങളും  റോഡുകളുമാണ്‌. ജനങ്ങൾക്ക്‌ ഉപകരിക്കുന്ന   പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കാൻ പുതിയ കാലം പുതിയ നിർമ്മാണം എന്നതടിസ്‌ഥാനമാക്കിയാണ്‌ പൊതീമരാമത്ത്‌  വുകപ്പ്‌ പ്രവർത്തിക്കുന്നത്‌ അതിന്റെ  ഗുണം  കാണാനുണ്ട്‌. പ്രഖ്യാപനത്തിനൊപ്പം പൂർത്തീകരണത്തിനും ഈ സർക്കാർ പ്രാധാന്യം   നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

നീതിപീഠത്തിൽ ഉന്നത സ്‌ഥാനം അലങ്കരിച്ചവർ  അഴിഞ്ഞാട്ടത്തിനും അഴിമതിക്കും  കുടപിടിക്കാൻ ഇറങ്ങരുതെന്നും  മുഖ്യമന്ത്രി പറഞ്ഞു. പാലത്തിനെതിരെ രംഗത്ത്‌ വന്ന വി ഫോർ കൊച്ചിക്കും അതിനെ  ന്യായീകരിച്ചവർക്കുമുള്ള  മറുപടിയായാണ്‌ മുഖ്യമന്ത്രി ഇത്‌ സൂചിപ്പിച്ചത്‌. ഉന്നത  സ്‌ഥാനത്തിരുന്നവർ ഉത്തരവാതിത്വം ഇല്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്‌.  പ്രോത്‌സാഹനം കൊടുക്കേണ്ടത്‌ അരാചകത്വത്തിനും   അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത്‌ എന്ന വിവേകം അവർക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുണ്ടന്നൂർ മേൽപ്പാലവും തുറന്നു; ഇനിയൊഴുകാം ഇതുവഴിയെ

കൊച്ചി> കുണ്ടന്നൂർ ജങ്‌ഷനിൽ നിർമ്മിച്ച മേൽപ്പാലവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. രാവിലെ വൈറ്റില മേൽപ്പാലം ഉദ്‌ഘാടനം ചെയ്‌തശേഷമാണ്‌ കുണ്ടന്നൂർ മേൽപ്പാലം ഉദ്‌ഘാടനം ചെയ്‌തത്‌. പൊതു മരാമത്ത്‌ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. ഇരു പാലങ്ങൾക്കും  സമീപം ഉദ്‌ഘാടന വേദി സജ്ജീകരിച്ചിരുന്നു. മുഖമന്ത്രി വീഡിയോ കോൺഫറൻസ്‌ വഴിയാണ്‌ ഉദ്ഘാടനം നിർവ്വഹിച്ചത്‌.

ഉദ്‌ഘാടനചടങ്ങിന്‌ ശേഷം മന്ത്രി ജി സുധാകരൻ പാലത്തിലെത്തി നാടമുറിച്ച്‌ പാലം തുറന്നുകൊടുത്തു.തുടർന്ന്‌ മന്ത്രിയുടെ വാഹനവും പൊതുജനങ്ങളുടെ വാഹനവും പാലത്തിലൂടെ കടന്നുപോയി.

നേരത്തെ ഗതാഗത കുരുക്ക്‌ സ്‌ഥിരമായിരുന്ന ഇവിടെ ഇനിമുതൽ ആലപ്പുഴ ,ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ , എറണാകുളം ഭാഗത്തേക്കും സുഖമായി യാത്രചെയ്യാം.   ഭാരപരിശോധന വിജയകരമായി പൂർത്തിയാക്കിയാണ്‌ ഇരുപാലങ്ങളും തുറക്കുന്നത്‌. ഇരുഭാഗത്തേക്കുമായി ആറുവരി ഗതാഗതമാണ്‌ സാധ്യമാകുക.

കുണ്ടന്നൂരിൽ മേൽപ്പാലത്തിന്റെ നിർമ്മാണം ആഭംഭിച്ചത്‌ 2018 മാർച്ച്‌ 20നാണ്‌. പദ്ധതിക്ക്‌ 88.77 കോടി രൂപയുടെ ഭരണാനുമതി നൽകി. എന്നാൽ 74.45 കോടി രൂപക്കാണ്‌ കരാർ ഉറപ്പിച്ചത്‌. റോഡ്‌സ്‌ ആൻറ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്പ്‌മെൻറ്‌ കോർപ്പറേഷനായിരുന്ന നിർമ്മാണചുമതല. മേൽനോട്ട ചുമതല പൊതുമരാമത്ത്‌ വകുപ്പിന്റെ  ദേശീയ വിഭാഗത്തിനും. 8.29 കോടിരൂപ ലാഭിച്ചാണ്‌ പണി പൂർത്തിയാക്കിയത്‌.

Thursday, January 7, 2021

അഴിമതിപ്പാലമല്ല, സർക്കാരിന്റെ അഭിമാന പാലങ്ങൾ; ഒരു നുണപ്രചാരണവും ഏറ്റില്ല

കൊച്ചി > വൈറ്റില, കുണ്ടന്നൂർ പാലങ്ങൾ ശനിയാഴ്‌ച തുറക്കാനിരിക്കെ പാലത്തിൽ അതിക്രമിച്ചുകയറി മിടുക്ക്‌ കാട്ടിയവർ ഇതുവരെ പാലം നിർമാണത്തിനെതിരെ നുണ പ്രചരിപ്പിച്ച കൂട്ടർ. ഗുണനിലവാരത്തിൽ വിട്ടുവീഴ്‌ചയില്ലാതെയും 15 കോടിയോളം മിച്ചമുണ്ടാക്കിയുമാണ്‌ ദേശീയപാത 66ലെ രണ്ടു പാലങ്ങളും പൂർത്തിയാക്കിയത്‌. ദേശീയപാത അതോറിറ്റിയിൽനിന്ന്‌ നിർമാണം ഏറ്റെടുത്തതിലൂടെ ടോൾ പിരിവ്‌ ഒഴിവാക്കാനും സംസ്ഥാനസർക്കാരിനായി. ഈ നേട്ടങ്ങളുടെ തിളക്കമില്ലാതാക്കാൻ നിരന്തരം നടത്തിവന്ന കുതന്ത്രങ്ങളിൽ അവസാനത്തേതായിരുന്നു കഴിഞ്ഞ ദിവസത്തെ നാടകം.

കേരളം കണ്ട ഏറ്റവും വലിയ നിർമാണ അഴിമതിയുടെ ഭാഗമായി പാലാരിവട്ടം പാലം തകർന്നിട്ടും ഇക്കൂട്ടർ‌ പ്രതികരിച്ചില്ല. ഭാരപരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കുന്നതിലായിരുന്നു പ്രതിഷേധം. എന്നാൽ വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ നിർമാണം ആരംഭിച്ചതുമുതൽ ഇവർ അതിനെതിരായ കുപ്രചാരണങ്ങളുമായി രംഗത്തുണ്ട്‌. പാലാരിവട്ടം പാലത്തിലെ നിർമാണ ഗുണനിലവാര പരിശോധനകൾ നടക്കുമ്പോൾ വൈറ്റില പാലത്തിന്റെ നിർമാണത്തിൽ അപാകതയെന്ന നുണ പ്രചരിപ്പിച്ചു. അതിന്റെ ഭാഗമായി ആഴ്‌ചകളോളം നിർമാണം മുടങ്ങി. നിയമപ്രകാരമുള്ള എല്ലാ ഗുണനിലവാര പരിശോധനകളും നടത്തിയാണ്‌ ഇരുപാലങ്ങളും പൂർത്തിയാക്കിയതെന്ന്‌ പിന്നീട്‌ റിപ്പോർട്ട്‌ വന്നു.

വൈറ്റില മേൽപ്പാലത്തിനും മെട്രോ പാതയ്‌ക്കുമിടയിൽ ആവശ്യത്തിന്‌ ഉയരമില്ലെന്നായിരുന്നു പിന്നത്തെ നുണ. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നുണ മുഖ്യധാര മാധ്യമങ്ങളും ഏറ്റുപിടിച്ചു. രണ്ടിനുമിടയിൽ അഞ്ചരമീറ്റർ ഉയരമുണ്ടെന്ന റിപ്പോർട്ട്‌ വന്നപ്പോൾ അതു വിട്ടു. ഇന്ത്യൻ നിരത്തുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്‌ 4.7 മീറ്ററിനുമേൽ ഉയരമില്ലെന്ന വസ്‌തുത നിലനിൽക്കെയായിരുന്നു കള്ളപ്രചാരണം.

ഉന്നത നിലവാരത്തിൽ പാലങ്ങളും അതിലെ ടാറിങ്ങും അപ്രോച്ച്‌ റോഡുകളും നിർമിച്ച്‌ സിഗ്‌നൽ സംവിധാനമുൾപ്പെടെ സജ്ജമാക്കിയാണ്‌ ഒമ്പതിന്‌ ഇരു പാലങ്ങളും തുറക്കുന്നത്‌. ഒരാഴ്‌ച മുമ്പാണ്‌ പാലങ്ങളുടെ ഭാരപരിശോധന വിജയകരമായി നടത്തിയത്‌.  സംസ്ഥാനത്തെ പ്രധാന പാതയിലെ ഗതാഗതക്കുരുക്കിന്‌ ശാശ്വത പരിഹാരമാകുന്ന പാലങ്ങൾ മുഖ്യമന്ത്രി എത്തിയാണ്‌ നാടിന്‌ സമർപ്പിക്കുന്നത്‌.  സംസ്ഥാന സർക്കാരിന്റെ അഭിമാന നേട്ടങ്ങളിലൊന്നായി മാറിയ പാലങ്ങളുടെ ഉദ്‌ഘാടനത്തിന്‌ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ്‌ ഒരുകൂട്ടർ മിടുക്കുകാട്ടാനിറങ്ങിയത്‌. ലോക്ക്‌ഡൗൺ കാലത്ത്‌ സുപ്രധാന പദ്ധതികൾ ഉദ്‌ഘാടനമോ ആഘോഷമോ ഇല്ലാതെ സർക്കാർ നാടിന്‌ സമർപ്പിച്ചിട്ടുണ്ട്‌. വൈറ്റില–-തൃപ്പൂണിത്തുറ റോഡിലെ ചമ്പക്കര ഇരട്ടപ്പാലങ്ങൾ നിർമാണം പൂർത്തിയായ മുറയ്‌ക്ക്‌ ഗതാഗതത്തിന്‌ തുറന്നു നൽകി. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന ഭാഗമായ തൈക്കൂടംമുതൽ  പേട്ടവരെയുള്ള പാത ലോക്ക്‌ഡൗൺ ഇളവ്‌ ലഭിച്ച ഉടനെ തുറക്കുകയായിരുന്നു.

അപ്രോച്ച്‌ റോഡ്‌ ഉൾപ്പെടെ 720 മീറ്റർ നീളമുള്ള ആറുവരി വൈറ്റില പാലത്തിന്‌ 89.5 കോടി രൂപയാണ്‌ വകയിരുത്തിയത്‌. 6.73 കോടി രൂപ മിച്ചമാക്കി നിർമാണം പൂർത്തിയാക്കി. 2017 ഡിസംബറിലാണ്‌ നിർമാണം തുടങ്ങിയത്‌. കുണ്ടന്നൂർ പാലം 8.29 കോടി രൂപ ബാക്കിവച്ചാണ്‌ നിർമിച്ചത്‌. 731 മീറ്റർ നീളമുണ്ട്‌ ആറുവരിപ്പാലത്തിന്‌. 2018 മാർച്ചിലാണ്‌ നിർമാണമാരംഭിച്ചത്‌.

Monday, October 26, 2020

കെഎസ്ആര്‍ടിസി: പുതിയ പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കുന്നു; 4100 കോടിയുടെ സഹായം ഈ സര്‍ക്കാര്‍ നല്‍കി: മുഖ്യമന്ത്രി

 കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ വീണ്ടും പുതിയ പാക്കേജ് തയ്യാറാക്കുകയാണെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ പാക്കേജ് നടപ്പിലാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തണം. സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ആയിരം കോടി വീതം കെഎസ്ആര്‍ടിസിക്ക് നല്‍കി. ഈ വര്‍ഷം സര്‍ക്കാരിന്റെ സഹായം രണ്ടായിരം കോടിയിലേറെയാണ്.

 4100 കോടി രൂപയുടെ സഹായം ഈ സര്‍ക്കാര്‍ നല്‍കി. യുഡിഎഫ് കാലത്ത് കെഎസ്ആര്‍ടിസിക്ക് 1220 കോടിയാണ് സഹായം നല്‍കിയത്. എന്നിട്ടും സര്‍ക്കാരിന്റെ അവഗണനയെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇതിന് മുന്നില്‍ നില്‍ക്കുന്നവരുടെ നില പരിഹാസമാണ്. റെയില്‍വെ പോലും വില്‍ക്കാന്‍ തീരുമാനിച്ച കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ ഇതിന് മുന്നില്‍ നില്‍ക്കുന്നത് വിരോധാഭാസമാണ്.

കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കും. പുതിയ പാക്കേജിലൂടെ തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ബാങ്കുകള്‍,എല്‍ഐസി, കെഎസ്എഫ്ഇ, തുടങ്ങിയ സ്ഥാപനങ്ങളുടെ ശമ്പള റിക്കവറികള്‍ കുടിശികയാണ്. ജൂണ്‍ മാസം വരെ 255 കോടി രൂപ ഈ വകകളില്‍ 2016 മുതല്‍ നല്‍കാനുണ്ട്. ഈ തുക സര്‍ക്കാര്‍ അടിയന്തിരമായി കെഎസ്ആര്‍ടിസിക്ക് നല്‍കും.

2012 ന് ശേഷം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിട്ടില്ല. ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. അത് മനസിലാക്കി എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാല ആശ്വാസം നല്‍കും. ഇതിനുള്ള അധിക തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ശമ്പള പരിഷ്‌കരണത്തിന് ചര്‍ച്ച തുടങ്ങും. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പത്ത് വര്‍ഷം സേവനം ലഭിച്ചവരും പിഎസ്സി-എംപ്ലോയ്‌മെന്റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും. ബാക്കിയുള്ളവരെ സിഫ്റ്റില്‍ നിയമിക്കും.

സ്‌കാനിയ, ദീര്‍ഘദൂര ബസ്, കിഫ്ബി വഴി വാങ്ങുന്ന ബസുകളും സിഫ്റ്റ് വഴിയാവും പ്രവര്‍ത്തിക്കുക. കെഎസ്ആര്‍ടിസി സര്‍ക്കാരിന് നല്‍കാനുള്ള 941 കോടിയുടെ പലിശ എഴുതി തള്ളും. 3600 കോടിയുടെ വായ്പ ഓഹരിയാക്കും. കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ ധാരണ പ്രകാരം സര്‍ക്കാരില്‍ നിന്നല്ലാതെ കോര്‍പ്പറേഷന് വായ്പയെടുക്കാനാവില്ല. വരുമാനം വര്‍ധിപ്പിക്കാനും ,ചെലവ് ചുരുക്കാനും നടപടികള്‍. ഈ വിടവ് 500 കോടിയായി കുറയ്ക്കാന്‍ ലക്ഷ്യം.

പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചര്‍ച്ച ചെയ്യും. കെഎസ്ആര്‍ടിസിക്ക് പരമാവധി സഹായം സര്‍ക്കാര്‍ നല്‍കും. ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകില്ലെന്ന് കരുതുന്നു. മാനേജ്‌മെന്റുകളുമായി ചര്‍ച്ച ചെയ്യും. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

Tuesday, October 20, 2020

കൊച്ചിക്ക്‌ ഇനി അനുസ്യൂതയാത്ര: മുഖ്യമന്ത്രി

 വിവിധ ഗതാഗതസംവിധാനങ്ങൾ കോര്‍ത്തിണക്കി കൊച്ചിയില്‍ തടസ്സങ്ങളില്ലാത്ത യാത്ര സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മെട്രോപൊളിറ്റന്‍ ആക്ടിന്റെ ആദ്യ ചുവടുവയ്‌പാണ് കൊച്ചിയിൽ നടപ്പാകുന്നത്‌. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ബസ്, ഓട്ടോ തൊഴിലാളികളുടെ സൊസൈറ്റി എന്നിവയെ കോര്‍ത്തിണക്കിയാണ് കൊച്ചിയില്‍ തടസ്സങ്ങളില്ലാത്ത യാത്ര യാഥാര്‍ഥ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി. മന്ത്രി ഇ പി ജയരാജന്‍, എംഎൽഎമാരായ ടി ജെ വിനോദ്, പി ടി തോമസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ഡെപ്യൂട്ടി മേയര്‍ കെ ആര്‍ പ്രേംകുമാര്‍, ജിസിഡിഎ ചെയര്‍മാന്‍ വി സലിം, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, കലക്ടര്‍ എസ് സുഹാസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, കേന്ദ്ര ജോയിന്റ് സെക്രട്ടറി കുണാല്‍ കുമാര്‍, കൊച്ചി സ്മാര്‍ട്ട് മിഷന്‍ എംഡി ജാഫര്‍ മാലിക് എന്നിവര്‍ പങ്കെടുത്തു. കൊച്ചി സ്മാര്‍ട്ട് മിഷന്റെ ലോഗോയും ഔദ്യോഗിക വീഡിയോയും മേയര്‍ സൗമിനി ജെയിന്‍ പ്രകാശനം ചെയ്‌തു. കൊച്ചി സ്മാര്‍ട്ട് മിഷന്‍ നിര്‍മിച്ച 1000 മാസ്കുകളുടെ വിതരണോദ്ഘാടനം ഹൈബി ഈഡന്‍ എംപി കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെയ്ക്ക് നല്‍കി നിര്‍‌വഹിച്ചു.

വിമാനത്താവളം: പോരാട്ടം തുടരണം

 തിരുവനന്തപുരം വിമാനത്താവളം കോർപറേറ്റ്‌ ഭീമനായ അദാനി ഗ്രൂപ്പിന്‌ നൽകാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി നടപടി കേരളത്തിന്റെ വികസനക്കുതിപ്പിനേറ്റ കനത്ത തിരിച്ചടിയാണ്‌. സംസ്ഥാന തലസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ വിമാനത്താവള വികസനം ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്‌. സ്വകാര്യ ഉടമസ്ഥതയിൽ ഇത്‌ സാധ്യമാകില്ലെന്ന്‌ ഉറപ്പാണ്‌. തിരുവനന്തപുരം വിമാനത്താവളം നിലവിൽ കൈവരിച്ച പുരോഗതിതന്നെ സംസ്ഥാന സർക്കാരുകളുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ്‌.

നഗരഹൃദയത്തിൽ ഭരണസിരാകേന്ദ്രത്തിന്‌ തൊട്ടടുത്താണ്‌ ഈ വിമാനത്താവളം.  കടൽത്തീരവും അരികെ‌. ഈ പരിമിതികളെയെല്ലാം മറികടന്നാണ്‌ വികസനപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്‌. സംസ്ഥാന സർക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഇല്ലാതാകുമ്പോൾ ഈ പ്രവർത്തനം നിലയ്‌ക്കും. കൂടുതൽ സ്ഥലം ലഭിക്കാതെ വികസനം  അസാധ്യമാകും.

വിപുലീകരണത്തിനുള്ള  ‌വിഭവസമാഹരണ മാർഗമെന്നാണ്‌ ‌കൈമാറ്റത്തിന്‌ സ്വകാര്യവൽക്കരണ വക്താക്കൾ നൽകുന്ന ന്യായീകരണം. എന്നാൽ, എയർപോർട്ട്‌ അതോറിറ്റിക്ക്‌ കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യകുത്തകയ്‌ക്ക്‌ കൈമാറുന്നതോടെ വികസനം മുരടിക്കുമെന്നുറപ്പാണ്‌. ഒപ്പം സേവന നിരക്കുകളും വൻതോതിൽ വർധിക്കും. യാത്രക്കാരെ പിഴിഞ്ഞ്‌ ലാഭം കൊഴുപ്പിക്കാനായിരിക്കും സ്വകാര്യമുതലാളിയുടെ താൽപ്പര്യം. പൊതുമേഖല ഉറപ്പുനൽകുന്ന പൊതുസൗകര്യങ്ങൾ അദാനിമാരുടെ സംരംഭത്തിൽ ഉണ്ടാകില്ല. കൂടുതൽ പണം നൽകുന്നവർക്ക്‌ മികച്ച സൗകര്യങ്ങൾ എന്നതാണ്‌ അവിടെ ആപ്‌തവാക്യം.

പൊതുഗതാഗതം എന്ന സങ്കൽപ്പംതന്നെ അപ്രസക്തമാക്കി തീവ്രസ്വകാര്യവൽക്കരണമാണ്‌ മോഡി സർക്കാർ നടപ്പാക്കിവരുന്നത്‌. കോവിഡ്‌ മറയാക്കി ട്രെയിൻസർവീസുകൾ വ്യാപകമായി വെട്ടിക്കുറയ്‌ക്കുകയാണ്‌. പാസഞ്ചർ, മെയിൽ, എക്‌സ്‌പ്രസ്‌ സർവീസുകൾ നിർത്തലാക്കുകയും  സ്റ്റോപ്പുകൾ എടുത്തുകളയുകയും ചെയ്യുന്നു‌. സാധാരണക്കാർക്ക്‌ ന്യായമായ നിരക്കിൽ യാത്രാസൗകര്യം എന്നത്‌ മേലിൽ സർക്കാരിന്റെ ഉത്തരവാദിത്തമല്ല. വ്യാപകമായ സ്വകാര്യവൽക്കരണമാണ്‌ അടുത്തപടി. പ്രധാന റോഡുകളും  സ്വകാര്യകുത്തകകളെ ഏൽപ്പിക്കാനും ‌ നീക്കം നടക്കുന്നു. ഇതിനെതിരെ പ്രതിരോധം ഉയരുന്നത്‌ കേരളത്തിൽമാത്രം. എന്നാൽ, പൊതുഗതാഗതസൗകര്യങ്ങൾ സംരക്ഷിച്ച്‌ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള  ശ്രമങ്ങൾക്ക്‌ നീതിപീഠത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നാണ്‌ വിമാനത്താവള വിധിയിൽ വ്യക്തമാകുന്നത്‌.

തിരുവനന്തപുരം അടക്കം എയർപോർട്ട്‌ അതോറിറ്റിയുടെ കീഴിലുള്ള ആറ്‌ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം തീരുമാനിച്ച ഘട്ടത്തിൽത്തന്നെ സംസ്ഥാന സർക്കാർ ഇടപെട്ടതാണ്‌. വിമാനത്താവളം സംസ്ഥാനം ഏറ്റെടുക്കാമെന്ന്‌ അറിയിച്ചെങ്കിലും മോഡി സർക്കാർ ചെവിക്കൊണ്ടില്ല. ലേലത്തിൽ പങ്കെടുക്കാനായിരുന്നു നിർദേശം. ന്യായമായ തുക ക്വാട്ട്‌ ചെയ്‌തെങ്കിലും മറ്റ്‌ അഞ്ച്‌ വിമാനത്താവളത്തിനൊപ്പം തിരുവനന്തപുരവും അദാനി ഗ്രൂപ്പ്‌ ലേലത്തിൽ പിടിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ അദാനി ക്വാട്ട്‌ ചെയ്‌ത തുകനൽകി വിമാനത്താവളം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന നിർദേശംവച്ചു. വിധിയിൽ ഹൈക്കോടതി അടിവരയിട്ട കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണ്‌ ഇവിടെ പ്രസക്തമാകുന്നത്‌.

കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളെ വിജയകരമായി നയിക്കുന്ന കേരള സർക്കാരിന്‌ എന്തുകൊണ്ട്‌ തിരുവനന്തപുരം വിമാനത്താവളം വിട്ടുകൊടുക്കാൻ കേന്ദ്രം തയ്യാറായില്ല. ലേല നടപടികളുടെ സാങ്കേതികത്വങ്ങളെ മറികടക്കാൻ കേന്ദ്ര സർക്കാരിന്‌ നിഷ്‌പ്രയാസം സാധിക്കും. പക്ഷേ, അതിന്‌ നയപരമായ തീരുമാനം വേണം. പൊതുഗതാഗത സംവിധാനങ്ങൾ കോർപറേറ്റുകളുടെ ലാഭക്കൊയ്‌ത്തിന്‌ വിട്ടുകൊടുക്കുന്നതാണ്‌ മോഡി ഭരണത്തിന്റെ നയം. യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച ദേശീയപാത സ്ഥലമെടുപ്പ്‌ ഈ സർക്കാർ പുനരാരംഭിച്ച ഘട്ടത്തിലും ഇത്തരമൊരു സമീപനം കേന്ദ്രത്തിൽനിന്നുണ്ടായി. കേരളത്തിൽ നൽകുന്ന ഭൂമിവില ഉയർന്നതാണെന്നും  അത്‌ അനുവദിക്കാനാകില്ലെന്നും പറഞ്ഞാണ്‌ കേന്ദ്രം പിന്മാറിയത്‌. എന്നാൽ, ഭൂമിവിലയുടെ ഇരുപത്തഞ്ച്‌ ശതമാനം സംസ്ഥാന സർക്കാർ വഹിച്ചുകൊണ്ട്‌ ‌ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ പിണറായി സർക്കാർ തയ്യാറായി. ഇത്തരമൊരു നയംമാറ്റത്തിന്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി സന്നദ്ധമായതുകൊണ്ടു മാത്രമാണ്‌ ദേശീയപാത വികസനം ഇപ്പോൾ യാഥാർഥ്യത്തിലേക്ക്‌ നീങ്ങുന്നത്‌. ഇത്‌ ഒറ്റപ്പെട്ട അനുഭവം.

ഫെഡറൽ തത്വങ്ങൾ മാനിച്ചും ജനങ്ങളുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തും മുന്നോട്ടുപോകാൻ കേന്ദ്ര ബിജെപി സർക്കാർ തയ്യാറില്ലെന്നതാണ്‌ പൊതുവിലുള്ള അവസ്ഥ.  കാർഷിക–- തൊഴിൽമേഖലകളിൽ എല്ലാ സംരക്ഷണനിയമങ്ങളും അട്ടിമറിക്കപ്പെട്ടു. വൻകിട ബിസിനസ്‌‌ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണത്തിൻകീഴിൽ  സാധാരണജനങ്ങളുടെ ജീവിതം അനുദിനം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു‌. പൊതുസംവിധാനങ്ങൾ വഴി ലഭിച്ചിരുന്ന സേവനങ്ങൾ ഒന്നൊന്നായി അന്യമായിക്കൊണ്ടിരിക്കുകയാണ്‌. വാർത്താവിനിമയ മേഖലയിലെ സ്വകാര്യവൽക്കരണം റിലയൻസ്‌പോലുള്ള കുത്തകകൾ എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന്‌ കണ്ടുകഴിഞ്ഞു.

ബിഎസ്‌എൻഎല്ലിന്റെ പ്രതാപം അസ്‌തമിച്ചു. വിമാന –- ട്രെയിൻ സർവീസുകൾ സാധാരണക്കാർക്ക്‌ അപ്രാപ്യമാകുമ്പോൾ, സ്വകാര്യമേഖലയ്‌ക്ക്‌ ഗംഭീര വരവേൽപ്പാണ്‌ ലഭിക്കുന്നത്‌. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരും ജനങ്ങളും നടത്തിയ ചെറുത്തുനിൽപ്പ്‌ തുടർന്നേ മതിയാകൂ. ഹൈക്കോടതിവിധി തിരുത്തിക്കാനുള്ള നിയമപരമായ വഴികൾ തേടുമെന്ന്‌ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌.  ഒപ്പം,  ജനവികാരത്തെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന കോർപറേറ്റ്‌ ഇടപെടലുകൾക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭവും ഉയർന്നുവരേണ്ടതുണ്ട്‌.

deshabhimani editorial 201020

Friday, October 16, 2020

സമാനതകളില്ലാത്ത വികസന സാക്ഷാൽക്കാരം

 വികസനനേട്ടങ്ങളുടെ അവസാനിക്കാത്ത പട്ടികയിലേക്കിതാ പുതിയൊരു ചരിത്രംകൂടി എഴുതിച്ചേർത്ത്‌ കേരളം. സഞ്ചാരികൾക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ 26 പദ്ധതികൾ 22ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 70 കോടിയിൽപ്പരം രൂപയുടെ പദ്ധതികളാണ്‌ 14 ജില്ലയിലായി പൂർത്തിയാക്കിയത്‌.  പൊന്മുടിയിൽ 2.08 കോടി രൂപ ചെലവിൽ‌ ലോവർ സാനിറ്റോറിയം കൂടുതൽ സഞ്ചാരി സൗഹൃദമാക്കി. കൊല്ലത്ത്‌ അറക്കൽ ‘മലമേലി’ന്റെ സൗന്ദര്യം ആസ്വദിക്കാൻ മൂന്നു കോടിയിലാണ്‌ അടിസ്ഥാന സൗകര്യമൊരുക്കിയത്‌. കൊല്ലം തീരത്തും താന്നീ ബീച്ചിലും 2.27 കോടിയുടെ പദ്ധതികൾ പൂർത്തിയായി. പത്തനംതിട്ട ഇലവുംതിട്ട മുലൂർ സ്‌മാരകം സൗന്ദര്യവൽക്കരിച്ചു. പാലാ നഗരത്തിലെ ഗ്രീൻ ടൂറിസം കോംപ്ലക്‌സിന്‌ നീക്കിവച്ചത്‌ അഞ്ചു കോടിയാണ്‌. ഇടുക്കി അരുവിക്കുഴിയിൽ കഫറ്റേറിയയും റെയിൻ ഷെൽട്ടറുമടക്കമായി. എലപ്പാറ അമിനിറ്റി സെന്ററിനും കൂടുതൽ സൗകര്യങ്ങളായി.

ആലപ്പുഴ പുന്നമട ഫിനിഷിങ്‌ പോയിന്റിൽ പവലിയനും ജെട്ടിയും പൂർത്തിയാക്കി. നഗരത്തിൽ തിരുമല ചുങ്കത്ത് നൂറോളം ഹൗസ്‌ ബോട്ടുകൾ അടുപ്പിക്കാവുന്ന ബോട്ട്‌ ജെട്ടിയും മനോഹര നടപ്പാതയും നിർമിച്ചു. ഭൂതത്താൻകെട്ടിൽ 2.35 കോടിയിൽ ഏറുമാടങ്ങളും കോട്ടേജുകളുമായി. തൃശൂർ പീച്ചി ഡാം പരിസരവും ബൊട്ടാണിക്കൽ ഗാർഡനും അഞ്ചുകോടിയിൽ നവീകരിച്ചു. തൂമ്പൂർമൂഴിയുടെ രണ്ടാംഘട്ട വികസനത്തിൽ 3.3 കോടിയുടെ നിർമാണങ്ങൾ പൂർത്തിയായി.

നവീകരിച്ച പാലക്കാട്‌ പോത്തുണ്ടി ഡാം ഉദ്യാനം (നാലു കോടി),  മംഗലം ഡാം ഉദ്യാനം (4.76 കോടി), മലപ്പുറം കോട്ടക്കുന്നിൽ മിറാക്കിൾ ഗാർഡൻ,  ചമ്രവട്ടം പുഴയോര സ്‌നേഹപാത ഒന്നും രണ്ടും ഘട്ടങ്ങൾ (2.36 കോടി), പുനരുദ്ധരിച്ച വടകര സാൻഡ്‌ ബാങ്ക്‌സിലെ ഗ്രീൻ കാർപറ്റ്‌, മാനാഞ്ചിറ സ്‌ക്വയർ, നവീകരിച്ച കണ്ണൂർ കക്കാട്‌ പാലക്കാട്‌ സ്വാമി മഠം പാർക്ക്‌, സൗന്ദര്യവൽക്കരിച്ച ചൊക്ലി ബണ്ട്‌ റോഡ്‌, നോർത്ത്‌ മലബാർ റിവർ ക്രൂസ്‌ ടൂറിസം പദ്ധതി, പറശിനിക്കടവ്‌ ബോട്ട്‌ ടെർമിനൽ എന്നിവയും തുറക്കും.

വയനാട്‌ ചീങ്ങേരി മല–-റോക്ക്‌ അഡ്‌വെഞ്ച്വർ ടൂറിസം (1.04 കോടി) പദ്ധതി പൂർത്തിയായി. 400 വർഷത്തോളം പഴക്കമുള്ള ബേക്കൽ കോട്ടയിലേക്ക്‌ സ്വാഗത കമാനവും ഇതിലുൾപ്പെട്ടു.

ജി രാജേഷ്‌കുമാർ 

ഇനി യാത്രാസൗകര്യങ്ങളുടെ ഹബ്‌: മുഖ്യമന്ത്രി

കൊച്ചി> വിവിധ ഗതാഗതപദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ യാത്രാസൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി ചമ്പക്കര കനാലിനുകുറുകെ ഡിഎംആര്‍സി നിര്‍മിച്ച രണ്ടാമത്തെ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കൊച്ചി മെട്രോ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ ഗതാഗത ഉപാധിമാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ ജീവിതരേഖകൂടിയാണ്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി എന്നിവയുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടംകൂടി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ മുഖച്ഛായ മാറും.

പൊതുജനങ്ങള്‍ക്ക് സംയോജിത ഗതാഗതത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍ നല്‍കാൻ വാട്ടര്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ യാത്ര ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന ദ്വീപുനിവാസികളും പുരോഗമനത്തിന്റെ പാതയിലെത്തും. യന്ത്രേതരയാത്രയ്ക്കുള്ള മാസ്റ്റര്‍ പ്ലാനും കെഎംആര്‍എല്‍ തയ്യാറാക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശത്തുമുള്ള രണ്ടു കിലോമീറ്റര്‍ ദൂരമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നഗരത്തില്‍ മികച്ച കാല്‍നടപ്പാതകള്‍, സൈക്കിള്‍പാതകള്‍, ഓട്ടോമാറ്റിക് സൈക്കിള്‍ പാര്‍ക്കിങ് സൗകര്യം എന്നിവ പൂര്‍ത്തിയാകുന്നതോടെ വീടിനടുത്തുവരെ ഗതാഗതസൗകര്യം എത്തും.

വിദേശമാതൃകയില്‍ കൊച്ചിയിലെ കനാലുകള്‍ വികസിപ്പിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് കെഎംആര്‍എലിനാണ്. ഇടപ്പള്ളി, ചിലവന്നൂര്‍, തേവര–--പേരണ്ടൂര്‍, തേവര, മാര്‍ക്കറ്റ്, കോന്തുരുത്തി കനാലുകളുടെ പുനരുജ്ജീവനമാണ് നടപ്പാക്കുന്നത്. 1400 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ കനാലുകളുടെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Tuesday, October 13, 2020

പൊതുനിരത്തുകളില്‍ പുതുവിപ്ലവം: ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യത്തിലേക്ക്; സഫലമാകുന്നത് എഴുതിത്തള്ളിയ പദ്ധതി

 കേരളത്തിന്റെ അടിസ്ഥാന വികസന സമയരേഖയില്‍ പുത്തന്‍ ഏടുകള്‍ തീര്‍ത്തു കൊണ്ട് ദേശീയ പാതാ വികസനത്തിന് തുടക്കമായി. 12,691 കോടി രൂപ ചിലവില്‍ ഏഴു പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ന്രിധിന്‍ ഗഡ്കരിയും  മുഖ്യമന്തി പിണറായി വിജയനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.


1. തലപ്പാടി - ചെങ്ങള - 1981 കോടി 39 കി.മീറ്റര്‍, കാസര്‍കോട്

2. ചെങ്ങള - നീലേശ്വരം - 1747 കോടി,. 38 കി.മീറ്റര്‍, കാസര്‍കോട്

3. നീലേശ്വരം - തളിപ്പറമ്പ് - 3042 കോടി, 40 കി.മീറ്റര്‍, കണ്ണൂര്‍

4. തളിപ്പറമ്പ് - മുഴപ്പലങ്ങാടി - 2715 കോടി, 30 കി.മീറ്റര്‍, കണ്ണൂര്‍

5. പാലോളി, മൂരാട് പാലം - 210 കോടി, 2 കി.മീറ്റര്‍, കോഴിക്കോട്

6. കോഴിക്കോട് ബൈപ്പാസ് - 1854 കോടി, 29 കി.മീറ്റര്‍

7. ചെറുതോണി പാലം 24 കോടി, 300 മീറ്റര്‍, ഇടുക്കി

-എന്നിവയാണ് പദ്ധതികള്‍.

ഇതിനു പുറമെ കഴക്കൂട്ടം-മുക്കോല - 1121 കോടി രൂപ ചിലവില്‍ 27 കി.മീറ്റര്‍ ദൂരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേശീയപാതയുടെയും ഉദ്ഘാടനം നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രയും നിര്‍വ്വഹിച്ചു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയപാതാ വികസനം കീറാമുട്ടിയായി നിലകൊണ്ടിരുന്നു. സ്ഥലമേറ്റെടുക്കല്‍ സ്തംഭനാവസ്ഥയിലായിരുന്നു. എന്നാല്‍ 568 കി.മീ ദൈര്‍ഘ്യമുള്ള ദേശീയ പാത വികസനം എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തു കൊണ്ട് നടപ്പിലാക്കാന്‍ ഇടതു സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും തീരുമാനമെടുത്തു.

ജനങ്ങളെയും വ്യാപാരി സമൂഹത്തേയും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഉയര്‍ന്ന നഷ്ട പരിഹാരം ഉറപ്പുവരുത്തി. കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടു. ചര്‍ച്ചകള്‍ നടന്നു. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി വളരെ അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

കേരളത്തിലെ ഉയര്‍ന്ന ഭൂമി വില മൂലം നഷ്ടപരിഹാരത്തുക ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലം കിഫ്ബി യില്‍ നിന്നും 25% നഷ്ടപരിഹാരത്തുക അനുവദിച്ചു. ഇതോടെ തടസ്സങ്ങളുടെ തമസ്സമകന്നു. വികസന സ്വപ്നങ്ങളില്‍ വെളിച്ചം വീണു.

ഇന്നും ഇന്നലെയുമായി ഉദ്ഘാടനം ചെയ്യപ്പെട്ട ദേശീയ പാത വികസന പദ്ധതിയും അര്‍ദ്ധ അതിവേഗ റെയില്‍പ്പാത പദ്ധതിയും പൂര്‍ത്തീകരിക്കുമ്പോള്‍ കേരളം നാളിന്നു വരെ കണ്ടിട്ടില്ലാത്ത അടിസ്ഥാന സൗകര്യ, സാമ്പത്തിക, വ്യാവസായിക, വാണിജ്യ, ഐടി, ടൂറിസം വികസനത്തിനാവും സാക്ഷ്യം വഹിക്കുവാന്‍ പോവുന്നത്.

Friday, October 9, 2020

കെഎസ്‌ആർടിസി ലോജിസ്‌റ്റിക്‌സ്‌, ഫുഡ്‌ ട്രക്ക്‌; നൂതനമായ പുതുസകീമുകൾ അണിയറയിൽ തയ്യാറാവുകയാണ്: തോമസ്‌ ഐസക്‌

 ചെറുതെങ്കിലും ശ്രദ്ധേയമായ ചില നടപടികൾ വരുമാന വർദ്ധനയ്‌ക്കുവേണ്ടി കെഎസ്‌ആർടിസി സ്വീകരിച്ചുകഴിഞ്ഞെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌. ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി KSRTC LOGISTICS എന്ന പേരിൽ പാഴ്‌സൽ സർവ്വീസ് ആരംഭിച്ചത്. ഇതുപോലെ മറ്റൊന്നാണ് കെഎസ്ആർടിസി ബസുകൾ നശിച്ചു പോകുന്നതിന്‌ ഇട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന 'ഫുഡ് ട്രക്ക്' പദ്ധതി.


മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

കെഎസ്ആർടിസിക്ക് വീണ്ടും അനക്കംവച്ചിട്ടുണ്ട്. വരുമാനം വർദ്ധിപ്പിക്കണം. ചെലവ് കുറയ്‌ക്കണം. അതുവഴി നഷ്‌ടം കുറയ്‌ക്കണം. നഷ്‌ടം സർക്കാരിനു താങ്ങാനാവുന്ന തോതിലെങ്കിലുമാകണം. ഈ കോവിഡ് കാലത്ത് കെഎസ്ആർടിസിക്കുള്ള സർക്കാർ പിന്തുണ 2000 കോടി രൂപയെങ്കിലും വരുമെന്നാണ് എന്റെ കണക്ക്. ഇതടക്കം കെഎസ്ആർടിസിക്ക് ആറായിരത്തോളം കോടി രൂപയുടെ ധനസഹായം നൽകിയ സർക്കാരിന് എതിരായിട്ടാണ് ചിലർ അപവാദ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. നഷ്‌ടത്തിൽ ഓടുന്ന കെഎസ്ആർടിസി മാത്രമല്ല, ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളും കുത്തകമുതലാളിമാർക്കു കൈമാറണമെന്നു പറയുന്ന ബിജെപിയുടെ ബിഎംഎസ് ആണ് ഈ അപവാദ പ്രചാരണങ്ങൾക്കു പിന്നിലെ മുഖ്യസൂത്രധാരകർ.

കോവിഡുകാലത്താണ് കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ സ്ഥാനമേറ്റെടുക്കുന്നത്. കഴിഞ്ഞ പുനരുദ്ധാരണ പാക്കേജ് നടപ്പായില്ല. സർക്കാർ നൽകുന്ന സബ്ഡിസി ഓരോ വർഷവും കൂടുന്നതല്ലാതെ കുറഞ്ഞില്ല. അദ്ദേഹമൊരു പുതിയൊരു പാക്കേജിനു ശ്രമിക്കുകയാണ്. നിശ്ചയമായും അനുഭാവത്തോടെ മുൻകാലത്തെന്നപോലെ സർക്കാരിന്റെ പിന്തുണ ഈ പരിശ്രമങ്ങൾക്ക് ഉണ്ടാവും.

ചെറുതെങ്കിലും ശ്രദ്ധേയമായ ചില നടപടികൾ വരുമാന വർദ്ധനയ്ക്കുവേണ്ടി കെഎസ്ആർടിസി സ്വീകരിച്ചുകഴിഞ്ഞു. രണ്ടെണ്ണം മാത്രം പറയട്ടെ. 'KSRTC LOGISTICS' എന്ന സംരംഭം. ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് KSRTC LOGISTICS എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസത്തിൻ്റെ ഭാഗമായി സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചുകൊണ്ട് ആദ്യത്തെ സർവീസ് ഉടനെ തുടങ്ങുകയാണ്.

കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകളുടെ ഗതാഗതം ഈ സേവനം വഴി ലഭ്യമാക്കും. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജിപിഎസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു പ്രധാന ചുമതല നടത്തുന്ന വിധത്തിലേക്ക് KSRTC LOGISTICS സംവിധാനം വിപുലീകരിക്കും.

ഇതുപോലെ മറ്റൊന്നാണ് കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന 'ഫുഡ് ട്രക്ക്' പദ്ധതി. അതിൻ്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതുപോലുള്ള ഒട്ടേറെ നൂതനമായ പുതുസ്കീമുകൾ അണിയറയിൽ തയ്യാറാവുകയാണ്. ഓരോന്നും ഒറ്റക്കെടുത്താൽ അത്ര വലിയ വരുമാന വർദ്ധനവൊന്നും വരുത്തുന്നുണ്ടാവില്ല. പക്ഷെ, എല്ലാംകൂടി ചേർത്താൽ വരുമാന വർദ്ധനവിലേയ്ക്ക് ശ്രദ്ധേയമായ സംഭാവനയാകും എന്നാണ് ബിജു പ്രഭാകർ പറയുന്നത്.

Thursday, October 8, 2020

പരിശോധന നേർവഴിയിലാണ്‌; വാട്‌സാപ്‌ നുണകൾക്ക്‌ ബ്രേക്കിടൂ...

 വാഹനവകുപ്പിന്റെ പതിവ്‌ പരിശോധനയും പിഴ ഈടാക്കലുമാണല്ലോ കഴിഞ്ഞ കുറച്ചുദിവസമായി വാഹനപ്രേമികൾക്കിടയിലെ പ്രധാന ചർച്ച. നിയമപരമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കുവരെ‌ അമിത പിഴ ഈടാക്കി ഖജനാവിലേക്ക്‌ പണം നിറയ്‌ക്കുന്നു എന്നുവരെ പറയുന്നവരുണ്ട്‌. വാട്‌സാപ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ പടച്ചുവിട്ട വ്യാജ സന്ദേശങ്ങളുടെ വാലിൽത്തൂങ്ങി വെടി പൊട്ടിക്കുംമുമ്പ്‌ എന്താണ്‌ സത്യം എന്നറിയേണ്ടേ?

അനുവദനീയമായ രൂപമാറ്റങ്ങൾ

● അലോയ് വീലുകൾ ഉപയോഗിക്കാം, പക്ഷെ വാഹനത്തിന്റെ വേരിയന്റിൽ അനുവദിച്ച ടയറിന്റെ വലുപ്പമേ പാടുള്ളൂ. പുറത്തേക്ക് തള്ളിനിൽക്കാനും പാടില്ല.

● ഒരേ പ്രവർത്തനക്ഷമതയുള്ള സ്പെയർ പാർട്‌സുകൾ മാറ്റാം.

● ഓട്ടോമുതൽ എട്ടു സീറ്റിൽ കൂടാത്ത പാസഞ്ചർ വാഹനങ്ങളിൽവരെ വാവനത്തിന്റെ മുകൾഭാഗം

സോഫ്റ്റ് ടോപ്‌ മാറ്റി ഹാർഡ് ടോപ്പാക്കാനും തിരിച്ചും അനുമതിയുണ്ട്‌.

● ഭാരം, സീറ്റിങ്‌ കപ്പാസിറ്റി, ക്ലാസ്‌, ടാക്സ് തുടങ്ങിയവ മാറ്റാതെ സീറ്റിൽ‌ മാറ്റം വരുത്താം.

● വാഹനത്തിൽ സ്‌കർട്ടിങ്ങും കയറുന്നതിനുള്ള ഫുട്സ്റ്റെപ്പുകളും ഘടിപ്പിക്കാം. എന്നാൽ, റോഡുമായുള്ള ഉയരം കുറയാൻ പാടില്ല.

● ആര്‍ടി ഓഫീസില്‍ അറിയിച്ച്‌ വാഹനങ്ങളുടെ നിറം മാറ്റാം. തുടർന്ന്‌ അതിനുള്ള ഫീസടച്ച്‌ ആര്‍സി ബുക്കില്‍ മാറ്റിയ നിറം രേഖപ്പെടുത്തണം.

പിടിവീഴും

● പെട്രോൾ എൻജിൻ മാറ്റി ഡീസൽ എൻജിനോ തിരിച്ചോ അനുവദിക്കില്ല. 10 വാഹനം ഉള്ളവർക്ക് ഇതിൽ‌ ഇളവുണ്ട്‌.

● വായിക്കാന്‍ കഴിയാത്ത തരത്തിൽ മാറ്റം വരുത്തിയ നമ്പര്‍ പ്ലേറ്റുകള്‍ പാടില്ല. പുതിയ വാഹനങ്ങളിലെ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ്‌‌ ഇളക്കിമാറ്റുന്നത്‌ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഇടയുള്ള കുറ്റമാണ്‌.

● വ്യത്യസ്ത ശബ്ദത്തിലുള്ളതും ഒച്ചകൂടിയതോ ആയ ഹോണുകൾ പാടില്ല.

● വിൻഡ്ഷീൽഡിലും ഗ്ലാസുകളിലും 70 ശതമാനത്തിനു മുകളിൽ കട്ടിയുള്ള സൺഫിലിം, വിൻഡോ കർട്ടൻ എന്നിവ പാടില്ല.

 സെഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയുള്ളവർക്ക്‌ ഇത്‌ അനുവദനീയമാണ്‌.

● വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാർ, ക്രാഷ് ബാർ എന്നിവ ഘടിപ്പിക്കാൻ പാടില്ല.

● കമ്പനികള്‍ ഘടിപ്പിക്കുന്ന സൈലന്‍സര്‍മാത്രമേ വാഹനങ്ങളിൽ പാടുള്ളൂ.ഹെഡ് ലൈറ്റുകള്‍ 50-60 വാട്സ് വെളിച്ചത്തില്‍ കൂടാന്‍ പാടില്ല.

എല്ലാം ഡിജിറ്റലാണ്‌  

റോഡ് നിയമം തെറ്റിക്കുന്ന വാഹനത്തിന്റെ ചിത്രം മൊബൈൽ ആപ്പിൽ പതിഞ്ഞാല്‍ പിഴ വാഹന്‍ സോഫ്‌റ്റ്‌വയറാണ്‌ നിശ്ചയിക്കുക.

അതിൽ ഉദ്യോഗസ്ഥർക്ക്‌ ഇടപെടാനാകില്ല. മുമ്പ്‌ 500 രൂപയായിരുന്നു പിഴ. പുതിയ നിയമപ്രകാരം ഓരോ മാറ്റത്തിനും 5000 രൂപവീതമാകും.

പരാതിയുണ്ടോ...?

വാഹനത്തിന്‌ പിഴ ചുമത്തി സന്ദേശം വന്നാല്‍ ഉടമയ്ക്ക്‌ ആര്‍ടിഒയ്ക്ക് അപ്പീല്‍ നല്‍കാം. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ രേഖകള്‍ പരിശോധിച്ച്‌ നിയമപ്രകാരമല്ല പിഴ എങ്കില്‍ ശിക്ഷ ഇളവ്‌ നല്‍കാന്‍ ആര്‍ടിഒയ്ക്ക് അധികാരമുണ്ട്.

‘വാഹനവകുപ്പിന്റെ പരിശോധന, പിഴ ചുമത്തൽ എന്നിവ നടക്കുന്നത്‌ നിയമപ്രകാരംമാത്രം. പിഴയുടെ 50 ശതമാനം വകയിരുത്തുന്നത്‌ റോഡ്‌ സുരക്ഷാ ഫണ്ടിലേക്കാണ്‌.അല്ലാതെ സർക്കാരിന്‌‌ ഫണ്ട്‌ കൂട്ടാനല്ല. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച്‌ നിലവിലുള്ള തെറ്റിദ്ധാരണകളാണ്‌ വിവാദങ്ങൾക്കു പിന്നിലെന്ന്‌ ജോയിന്റ്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ രാജീവ്‌ പുത്തലത്ത്‌ പറഞ്ഞു.

നിമിഷ ജോസഫ്‌ 

Sunday, October 4, 2020

തുരങ്കപാത രാഷ്ട്രത്തിന് സമര്‍പ്പിച്ചു ; തെറ്റിദ്ധാരണ പരത്തി മോഡി

 ഹിമാചലിലെ മണാലിയെ ലാഹോൾ–- സ്‌പിതി ജില്ലയുമായി ബന്ധിപ്പിക്കുന്ന അടൽ ടണൽ രാഷ്ട്രത്തിന്‌ സമർപ്പിച്ചുള്ള പ്രസംഗത്തിലും തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

2014ൽ തന്റെ സർക്കാർ അധികാരത്തിലെത്തിയശേഷമാണ്‌ ടണൽ നിർമാണത്തിന്‌ വേഗമേറിയതെന്നാണ്‌ അവകാശവാദം. 2010ൽ ആരംഭിച്ച തുരങ്കനിർമാണം 2013–-14 വരെ പ്രതിവർഷം മുന്നൂറ്‌ മീറ്റർ എന്ന തോതിലാണ്‌ പുരോഗമിച്ചത്‌. എന്നാൽ, 2014 മുതൽ പ്രതിവർഷം 1400 മീറ്റർ വീതം പണി പൂർത്തിയാക്കി–- മോഡി പറഞ്ഞു.

തുരങ്കനിർമാണത്തിന്റെ ആദ്യഘട്ടത്തിൽ കനത്ത വെള്ളമൊഴുക്കുമൂലം മന്ദഗതിയിലായിരുന്നു പണി പുരോഗമിച്ചത്‌. നിർമാണത്തിന്‌ മേൽനോട്ടം വഹിച്ച എൻജിനിയർമാർ  ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

1.8 കി.മീ തൊട്ട്‌ 2.4 കി.മീ വരെയുള്ള ദൂരത്തിലാണ്‌ തുരങ്കത്തിന്‌ മുകളിലൂടെ ഒഴുകിയിരുന്ന അരുവിയിൽ നിന്നുള്ള ജലപ്രവാഹം നിർമാണത്തിന്‌ തടസ്സം സൃഷ്ടിച്ചത്‌.

പതിനായിരം അടി ഉയരത്തിലെ തുരങ്കവിസ്‌മയത്തില്‍ മലയാളിമുദ്ര

മണാലി (ഹിമാചൽ പ്രദേശ്‌) : സമുദ്രനിരപ്പിൽനിന്ന്‌ പതിനായിരം അടി ഉയരത്തിൽ 9.02 കിലോമീറ്ററില്‍ മണാലിയെയും ലാഹോൾ–- സ്‌പിതിയെയു ബന്ധിപ്പിച്ച് തുരങ്കപാത യാഥാർഥ്യമാകുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം.  ദുഷ്‌കരമായ തുരങ്കപാത നിർമാണത്തിന്‌ മേൽനോട്ടം വഹിച്ചത് ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷനിൽ ചീഫ്‌ എൻജിനിയറായ‌ കണ്ണൂർ ഏച്ചൂർ സ്വദേശി കെ പി പുരുഷോത്തമന്‍.

തുരങ്കപാത യാഥാർഥ്യമാക്കിയ സംഘത്തിലെ മലയാളി എൻജിനിയർ കണ്ണൂർ ഏച്ചൂർ സ്വദേശി കെ പി പുരുഷോത്തമൻ. (മധ്യ‌ത്തിൽ നിൽക്കുന്നയാളാണ്‌ പുരുഷോത്തമൻ

 പതിനായിരം അടി ഉയരത്തിൽ ഒമ്പത്‌ കിലോമീറ്ററിലേറെ നീളമുള്ള തുരങ്കപാത ലോകത്ത്‌ ആദ്യം‌. തന്ത്രപ്രധാനമായ ലഡാക്കിലേക്ക് മഞ്ഞുകാലത്തും യാത്രയൊരുക്കാനാണ് റോത്തങ്‌ ചുരത്തിന്‌ സമാന്തരമായി തുരങ്കപാത. പീർപഞ്ചാൾ മലനിരകളെ കീറിമുറിച്ചുള്ള തുരങ്കത്തിനായി 2010ൽ തറക്കല്ലിട്ടു. വടക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും ഒരേ സമയമാണ്‌ നിർമാണമാരംഭിച്ചതെന്ന്‌ പുരുഷോത്തമൻ പറഞ്ഞു. മഞ്ഞുവീഴ്‌ച കാരണം വടക്കുഭാഗത്ത്‌ ആറുമാസം പണി നടക്കില്ല. ആകെ നിർമാണത്തിന്റെ നാലിൽ മൂന്നും തെക്കുഭാഗത്തിലൂടെ. പല ദിവസങ്ങളിലും അര മീറ്റർ മാത്രമാണ്‌ മുന്നോട്ടുപോകാനായത്‌. 600 മീറ്റർ ദൂരം താണ്ടാൻ വേണ്ടിവന്നത് മൂന്നുവർഷം.

കാലാവസ്ഥ തടസ്സമാകാത്ത വിധം ഇപ്പോള്‍ ലഹോൾ–- സ്‌പിതി വരെ‌ തുരങ്കത്തിലൂടെ എത്താം. ലഡാക്ക്‌ വരെ യാത്ര സാധ്യമാക്കാന്‍ രണ്ട്‌ ടണൽകൂടിവേണം. ഇതും പരിഗണനയിലെന്ന്‌ പുരുഷോത്തൻ പറഞ്ഞു. 2019ൽ വിശിഷ്ടസേവാ മെഡൽ ലഭിച്ച പുരുഷോത്തമൻ മുണ്ടേരി പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റായിരുന്ന കേളമ്പേത്ത്‌ കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനാണ്‌. ഭാര്യ സിന്ധു, മക്കൾ വരുൺ, യുവിക.

എം പ്രശാന്ത‌്

Wednesday, September 23, 2020

പാലാരിവട്ടം പാലം യുഡിഎഫ് അഴിമതിയുടെ ഓര്‍മപ്പെടുത്തല്

 പാലാരിവട്ടം പാലം യുഡിഎഫ് അഴിമതിയുടെ ഓര്‍മപ്പെടുത്തല്‍; എല്‍ഡിഎഫ് ഗുണമേന്മ ഉറപ്പുവരുത്തിയും അഴിമതിരഹിതവുമായി മുന്നോട്ടുപോകുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം> പാലാരിവട്ടം പാലത്തിന്റെ അനുഭവം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെ ഓര്‍മപ്പെടുത്തലാണെങ്കില്‍ ഈ സര്‍ക്കാര്‍ ഓരോ പ്രവൃത്തിയും ഗുണമേന്മ ഉറപ്പുവരുത്തിയും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും അഴിമതിരഹിതവുമായാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മുഖ്യമന്ത്രി.  രാഷ്ട്രീയ അഴിമതിയില്‍നിന്ന് പൊതുമരാമത്ത് മേഖലയെ മുക്തമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞുവെന്നത് വലിയ നേട്ടമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

സര്‍ക്കാരിന്റെ 100 ദിന പരിപാടികളില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പില്‍ ചില പ്രധാന പദ്ധതികള്‍ നടപ്പാക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടത് കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദല്‍ പാതയാണ്. ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങള്‍ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. അതിവര്‍ഷമുണ്ടാകുമ്പോള്‍ പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നത്.

ബദല്‍പാത എന്നത് ഈ മേഖലയിലുള്ളവര്‍ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലുള്ള ചുരം പാത വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് ഈ പാത വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ബദല്‍പാത മാത്രമാണ് ഇതിനെല്ലാം പരിഹാരം.

ആനക്കാംപൊയിലില്‍ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റര്‍ നീളമുണ്ടാകും. തുരങ്കത്തിന്റെ നീളം 6.9 കിലോമീറ്റര്‍ വരും. തുരങ്ക നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ച കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നല്‍കിയിട്ടുണ്ട്. കിഫ്ബിയില്‍ നിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്. ആവശ്യമായ പഠനങ്ങള്‍ക്കു ശേഷം കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അത് ലഭിച്ചുകഴിഞ്ഞാല്‍ മറ്റ് നടപടികള്‍ ആരംഭിക്കും.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണം

ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ നവീകരിക്കുന്നതിന് 625 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കും.

ആലപ്പുഴ- കോട്ടയം ജില്ലകളെ കരമാര്‍ഗം ബന്ധിപ്പിക്കുന്ന എസി റോഡ് എല്ലാ വര്‍ഷവും മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്. കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളായ കൈനകരി, കാവാലം, എടത്വാ, മുട്ടാര്‍, നെടുമുടി, ചമ്പക്കുളം എന്നിവിടങ്ങളിലെ ജനങ്ങള്‍ വെള്ളപ്പൊക്ക കാലത്ത് ആശ്രയിക്കുന്നത് എസി റോഡാണ്. എസി റോഡിലെ വെള്ളപ്പൊക്കം കുട്ടനാട്ടിലെ ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കും. ഇതിന് പരിഹാരമായാണ് എസി റോഡ് നവീകരിക്കാന്‍ തീരുമാനിച്ചത്.

ഏറ്റവും കൂടുതല്‍ വെള്ളം കയറുന്ന അഞ്ച് സ്ഥലങ്ങളിലാണ് മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്. ഒമ്പത് സ്ഥലങ്ങളില്‍ കോസ് വേകള്‍ പണിയും. വീതി കുറഞ്ഞ പാലങ്ങള്‍ വീതി കൂട്ടും. 13 കള്‍വെര്‍ട്ടുകള്‍ പുനര്‍നിര്‍മിക്കും. രാത്രി യാത്ര സുരക്ഷിതമാക്കുന്നതിനുള്ള സംവിധാനങ്ങളും നിര്‍ദിഷ്ട പാതയിലുണ്ടാകും.

ശംഖുമുഖം റോഡ് പുനര്‍നിര്‍മാണം

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ശംഖുമുഖം റോഡിന്റെ പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിസൈന്‍ പ്രകാരം 260 മീറ്റര്‍ കോണ്‍ക്രീറ്റ് ഡയഫ്രം വാള്‍ ഒന്നാംഘട്ടമായി നിര്‍മിക്കും. ഇതിന് 4.29 കോടി രൂപയുടെയും റോഡ് നിര്‍മിക്കുന്നതിന് 1.1 കോടി രൂപയുടെയും പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ആലപ്പുഴ ബൈപാസ്

225 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആലപ്പുഴ ബൈപാസ് നവംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കൊമ്മാടിയില്‍ നിന്ന് ആരംഭിച്ച് കളര്‍കോട് എത്തുന്ന ബൈപാസിന് 6.8 കിലോമീറ്ററാണ് നീളം.

കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍

എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മിക്കുന്ന കുണ്ടന്നൂര്‍ (780 മീറ്റര്‍), വൈറ്റില (700 മീറ്റര്‍) മേല്‍പ്പാലങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഡിസംബറില്‍ രണ്ടു മേല്‍പ്പാലങ്ങളും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയും. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് 88.77 കോടി രൂപയും വൈറ്റില മേല്‍പ്പാലത്തിന് 113 കോടി രൂപയുമാണ് ചെലവ്.

ശബരിമല - പ്രധാന റോഡുകളും അനുബന്ധ റോഡുകളും

ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെയും അനുബന്ധ റോഡുകളുടെയും നവീകരണത്തിന് 225 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 62 പ്രവൃത്തികളാണ് ഈ പദ്ധതിയില്‍ വരുന്നത്. ഒക്ടോബറില്‍ എല്ലാ പ്രവൃത്തികളും ആരംഭിക്കും.

പെരുമണ്‍ പാലം

കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലിന് കുറുകെയുള്ള പെരുമണ്‍ പാലത്തിന്റെ നിര്‍മാണം നവംബറില്‍ ആരംഭിക്കും. 42 കോടി രൂപയാണ് ഇതിന് ചെലവ്.

38 പാലങ്ങള്‍

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 38 പാലങ്ങളുടെ നിര്‍മാണം നവംബറിനകം ആരംഭിക്കും. പ്രവൃത്തി തുടങ്ങിയ 28 പാലങ്ങള്‍ നവംബറിനു മുമ്പ് പൂര്‍ത്തിയാകും.

രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള താരതമ്യമാണ് ഇവിടെ കാണേണ്ടത്. നാടിനുവേണ്ട ഒരു പദ്ധതിയും പണമില്ല എന്ന കാരണത്താല്‍ മാറ്റിവെക്കാനോ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാനോ ഈ സര്‍ക്കാര്‍ തയ്യാറാവില്ല; അത് അനുവദിക്കുകയുമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു

എട്ട് മാസത്തിനുള്ളില്‍ പാലാരിവട്ടത്ത് പുതിയ പാലം ; ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഉടന്‍ പണി ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം> സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം പൊളിച്ചു പണിയുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കാം എന്ന് ഇ ശ്രീധരന്‍ സമ്മതിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കും. എട്ട് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാകും എന്നാണ് അദ്ദേഹം പറയുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിള്ളല്‍ കണ്ടത് മൂലമാണ് സര്‍ക്കാര്‍ വിദഗ്ദ്ധ പരിശോധന പാലത്തില്‍ നടത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് ഇ ശ്രീധരനേയും മദ്രാസ് ഐഐടിയേയും പരിശോധന ചുമതല ഏല്‍പ്പിച്ചു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

കേവല പുനരുദ്ധാരണം കൊണ്ട് പാലത്തെ ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും സ്ഥായിയായ പരിഹാരം എന്ന നിലയില്‍ പാലം പൊളിച്ചു പണിയുന്നതാണ് നല്ലതെന്നുമായിരുന്നു ശ്രീധരന്റെ നിര്‍ദേശം. ഈ രംഗത്തെ വിദഗദ്ധനായ അദ്ദേഹത്തിന്റെ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഭാരപരിശോധന എന്ന നിര്‍ദേശം ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. നഷ്ടപ്പെട്ട മാസങ്ങള്‍, അല്ലെങ്കില്‍ ഒരു വര്‍ഷത്തോളം  നമുക്ക് നഷ്ടപ്പെട്ടു.

എന്നാല്‍ ഇനിയങ്ങോട്ട് സമയബന്ധിതമായി പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കും. സംസ്ഥാന ചരിത്രത്തിലെ അപൂര്‍വ്വ സംഭവമാണ് പാലം നിര്‍മ്മാണത്തിലെ അഴിമതി. ഇതേക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. നഗ്‌നമായ അഴിമതിയാണ് പാലം നിര്‍മ്മാണത്തില്‍ നടന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. യുഡിഎഫ് കാലത്തെ പല അഴിമതികളില്‍ ഒന്നു മാത്രമാണിത്. ഈ അഴിമതിയിലൂടെ ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്കു പറയിക്കുക എന്നത് നാടിന്റെ ഉത്തരവാദിത്തമായി കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി