Showing posts with label 100 ദിവസത്തിൽ 100 പദ്ധതി. Show all posts
Showing posts with label 100 ദിവസത്തിൽ 100 പദ്ധതി. Show all posts

Thursday, January 28, 2021

കോവിഡ്‌; സാഹചര്യം അതിതീവ്ര ജാഗ്രത ആവശ്യപ്പെടുന്നുവെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > സംസ്ഥാനത്ത്‌ ഇന്ന്‌ 5771 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.19 പേർ മരണമടഞ്ഞു. 72392 പേരാണ് ചികിൽസയിൽ. 5228 പേർക്ക് സമ്പർക്കുമൂലം രോഗബാധയുണ്ടായി. ഉറവിടം അറിയാത്ത 410 കേസുണ്ട്. 45 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ കൂടി വരുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലേയ്ക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ രോഗവിമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിനു തുല്യമോ കൂടുതലോ ആയിരുന്ന സ്ഥിതിയില്‍ എത്തിയിരുന്നു. നേരത്തെ ഉണ്ടായിട്ടുള്ളത്ര വ്യാപകമായ വര്‍ദ്ധനവില്ലെങ്കിലും രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്ന ഒരു സാഹചര്യം വന്നിട്ടുണ്ട്. തികഞ്ഞ ജാഗ്രതയോടെ നമ്മള്‍ സമീപിക്കേണ്ട കാര്യമാണിതെന്നതില്‍ സംശയമില്ല.

കേരളത്തില്‍ കേസ് പെര്‍ മില്യണ്‍ ഇതുവരെ  25,762.11 ആണ്. മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. അതെ സമയം 2,67,648.74 ആണ് നമ്മുടെ ടെസ്റ്റ് പെര്‍ മില്യണ്‍. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നമ്മള്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാലും അത് ഇനിയും വര്‍ധിപ്പിക്കണം എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കേരളത്തില്‍ മറ്റു പല സ്ഥലങ്ങളേക്കാള്‍ ഉയര്‍ന്നിരിക്കുന്നു.  എന്നാല്‍, മരണസംഖ്യ താരതമ്യേന കുറവാണ്. പത്തു ലക്ഷത്തില്‍ 104.32 പേരാണ് കേരളത്തില്‍ മരിച്ചത്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഈ സംഖ്യ ഇവിടത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. കേസ് ഫെറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞിരിക്കുന്ന സംസ്ഥാനവും കേരളം തന്നെ. 0.4 ശതമാനം മാത്രമാണ് കേരളത്തിലെ കേസ് ഫെറ്റാലിറ്റി റേറ്റ്.

ഈ മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ ഒരാഴ്ചയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടായതായി കാണാന്‍ സാധിക്കും. ജനുവരി 4നും 10നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 35,296 ആയിരുന്നു. ജനുവരി 11 മുതലുള്ള ആഴ്ചയില്‍ അത് 36,700 ആയും, ജനുവരി 18 മുതലുള്ള ആഴ്ചയില്‍ സമയത്ത് അത് 42,430 ആയും ഉയര്‍ന്നു.

കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ നാം സ്വീകരിച്ച സമീപനം യഥാര്‍ത്ഥ സ്ഥിതി അതുപോലെ  ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കലാണ്. ഇത്തരമൊരു നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ തീരദേശ മേഖലയില്‍ സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അതു പരസ്യമായി പൊതുസമൂഹത്തെ അറിയിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.  

എന്നാല്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് കേരളത്തില്‍ മാത്രം ഇത്രയും രോഗികള്‍ കൂടി എന്നതാണ്. നിലവില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. പൊതു ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മാതൃകകളായി വാഴ്ത്തപ്പെടുന്നത് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെയാണ്. അവിടെ ഉള്‍പ്പെടെ കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ഉണ്ടായത് നമ്മള്‍ കണ്ടതാണ്. അവിടങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം കുറഞ്ഞു എന്നു പറയാന്‍ ആയിട്ടില്ല. കോവിഡ് പോലെ അതിവേഗം പടരുന്ന ഒരു മഹാമാരിയുടെ കാര്യത്തില്‍ വളരെ സ്വാഭാവികമായ ഒരു പരിണതിയാണീ സംഭവിച്ചിരിക്കുന്നത്.  

രോഗവ്യാപനം ഇപ്പോഴും വര്‍ദ്ധിക്കുന്നു എന്നത്, അത്തരം ഇടങ്ങളിലെല്ലാം രോഗികളാകാന്‍ സാധ്യതയുള്ള ഇതുവരെ രോഗബാധിതരാകാത്ത ആളുകള്‍ ഒരുപാടുണ്ട് എന്നതിന്റെ സൂചനയാണ്. കേരളത്തിലെ സ്ഥിതിയെടുത്താല്‍ ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ചിട്ടുള്ളത്.

രോഗികളെ കണ്ടെത്താനും, ചികിത്സിക്കാനും ശേഷിയുള്ള ആരോഗ്യസംവിധാനവും, രോഗത്തെക്കുറിച്ച് അവബോധമുള്ള ഒരു സമൂഹവും കേരളത്തിലുണ്ട്. ഐസിഎംആര്‍ ഇതുവരെ നടത്തിയ സെറോ പ്രിവേലെന്‍സ് പഠനങ്ങളിലെല്ലാം കോവിഡ് വന്നു മാറിയവരുടെ എണ്ണം ഏറ്റവും കുറച്ചുണ്ടായിരുന്ന പ്രദേശം കേരളമാണ്. അതുകൊണ്ട് തന്നെ പുതിയ സെറൊ പ്രിവേലെന്‍സ് ഡാറ്റയുടെ സഹായത്തോടെ മാത്രമേ കേരളത്തില്‍ നിലവില്‍ രോഗവ്യാപനം ചിലര്‍ ആരോപിക്കുന്ന രീതിയില്‍ അസ്വഭാവികമായോ എന്നു പറയാന്‍ സാധിക്കൂകയുള്ളൂ.   

നമ്മുടെ ആരോഗ്യവ്യവസ്ഥയുടെ മികവിനെ വെല്ലുവിളിക്കുന്ന രീതിയില്‍, കൈകാര്യം ചെയ്യാനാകാത്ത തലത്തിലേക്ക് രോഗവ്യാപനം വളര്‍ന്നില്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്. നമ്മുടെ ജാഗ്രതയുടേയും മികവിന്റേയും നേട്ടമാണിത്. അതുകൊണ്ടുതന്നെ, വിമര്‍ശനങ്ങള്‍ ഏതൊക്കെ തരത്തിലുണ്ടായാലും കോവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകില്ല. യഥാര്‍ഥ കണക്കുകള്‍ നിര്‍ഭയം ജനങ്ങള്‍ക്കു മുന്‍പില്‍ വയ്ക്കും; ഒത്തൊരുമിച്ച് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ ആന്റിജന്‍ ടെസ്റ്റുകളെയാണ് അധികം ആശ്രയിക്കുന്നതെന്ന് ഒരു പരാതിയുണ്ട്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കും.  അതിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തില്‍, 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണ് എന്ന് വ്യക്തമായിട്ടുണ്ട്.  രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിട്ടുള്ളതു കൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. നമ്മുടെയാകെ ശ്രദ്ധ എവിടെയും കുറയാന്‍ പാടില്ല എന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കും. നിലവില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും വീണ്ടും ആവശ്യമുള്ള സ്ഥലങ്ങലില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും. ഇതിനായി സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ നാളെ രാവിലെ മുതല്‍ ഫെബ്രുവരി പത്തു വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

പൊതുസമ്മേളനങ്ങള്‍, വിവാഹം, അതുപോലുളള മറ്റ് ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം. പകരം അവ തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതം. ഇക്കാര്യത്തില്‍ ഹോട്ടല്‍ അധികൃതരുടെയും മറ്റും സഹകരണം അത്യാവശ്യമാണ്. രാത്രിയില്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ. രാത്രി പത്ത് മണിക്കുശേഷം യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ 'അടിസ്ഥാനങ്ങളിലേയ്ക്ക് തിരികെ പോവുക' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമിച്ചുവരുന്നത്. അതിന്റെ ഭാഗമായി മാധ്യമങ്ങള്‍ ഉപയോഗിച്ചും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കാനും പ്രവര്‍ത്തന സജ്ജരാക്കാനും വേണ്ട കാര്യങ്ങള്‍ നടന്നു വരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടനെ ടെസ്റ്റ് നടത്താനും രോഗം കണ്ടെത്താനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. സെറോ സര്‍വൈലന്‍സ് സര്‍വേയും ജീനോം പഠനവും നടന്നു വരികയാണ്. ഫെബ്രുവരി 15ന് ആദ്യത്തെ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് വാക്സിന്‍

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍  7,94,000 ഡോസുകളാണ് കേരളത്തിനു ലഭിച്ചിട്ടുള്ളത്. നമ്മുടെ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരില്‍ 17.54 ശതമാനം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു.    

മാസ്ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ട്. ട്രെയിന്‍ യാത്രക്കാരില്‍ ഈ പ്രവണത കൂടുതലായി കാണുന്നു. നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ല എന്ന പൊതുസമീപനത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. അത് വലിയ അപകടമാണുണ്ടാക്കുക. അക്കാര്യത്തിലും സമൂഹത്തിന്റെ പൊതുവായ ജാഗ്രത വര്‍ധിക്കണം.

നാം മാതൃകാപരമായി തന്നെ ഈ രോഗത്തോട് പൊരുതുകയാണ്. നമ്മുടെ ആരോഗ്യമേഖല ആകെയും സമൂഹം ഒന്നടങ്കവും ഈ പോരാട്ടത്തില്‍ ഉണ്ട്. രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്.  നാടിന്റെ  കൂട്ടായ്മയും നമ്മുടെയാകെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ട് ഈ അപകടസന്ധി മുറിച്ചുകടക്കാന്‍ നമുക്ക് കഴിയും.

ലൈഫ്

ലൈഫ് മിഷന്റെ ഭാഗമായി രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു.

കൃത്യമായി പറഞ്ഞാല്‍ 2,57,547. ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് സ്വന്തം വീട് എന്നതിനാല്‍ ഇതിലെ ഓരോ എണ്ണവും പ്രധാനപ്പെട്ടതാണല്ലോ. പാര്‍പ്പിടം എന്ന അടിസ്ഥാന ആവശ്യത്തെ അതീവ  ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടതും അത് കൈകാര്യം ചെയ്തതും.

ഇനിയും അടച്ചുറപ്പില്ലാത്ത കിടപ്പാടമില്ലാത്തതിന്റെ പേരില്‍ വിഷമിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്കും വൈകാതെ തന്നെ ആത്മസംതൃപ്തിയോടെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനുള്ള നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 85 ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഭൂമി കണ്ടെത്തിയതില്‍ 52 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 5 സമുച്ചയങ്ങളുടെ നിര്‍മാണം രണ്ടു മാസത്തിനുള്ളിലും 32 സമുച്ചയങ്ങള്‍ മെയ് മാസത്തോടെയും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വടക്കാഞ്ചേരി നഗരസഭയില്‍ യുഎഇ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടന സ്പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് 140 ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നത്. അവിടെ ഭവനസമുച്ചയം മാത്രമല്ല ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും നിര്‍മിക്കുന്നുണ്ട്. ജനങ്ങള്‍ക്കു അനുഭവവേദ്യമാകുന്ന ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളിലും ആരോപണങ്ങളിലും ഭയന്ന് ഈ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.  

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം ഉള്‍പ്പടെ മറ്റു വകുപ്പുകള്‍ തുടങ്ങിവച്ച ഭവനനിര്‍മാണ പദ്ധതികളും സംസ്ഥാനത്താകെ പുരോഗമിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഭൂമിയുള്ള ഭവനരഹിതര്‍ക്കു 51,317 വീടുകളും ഭൂരഹിതരായ ഭവനരഹിതര്‍ക്കു 29,608 വീടുകളും നിര്‍മിക്കുകയാണ്. ഇത്തരത്തില്‍ വിവിധ പദ്ധതികളിലൂടെ 8,823 കോടി രൂപയുടെ വീടുനിര്‍മാണമാണ് ഇതേവരെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

കേരള ലുക്സ് എഹെഡ്ഡ്

നാളത്തെ കേരളം എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിവിധ മേഖലകളില്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുണ്ടായ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ പുതിയ കാഴ്ചപ്പാടുകളും സമീപനവും  ആവിഷ്കരിക്കേണ്ടതുണ്ട്. ആധുനിക മേഖലകള്‍ കണ്ടെത്തി വ്യവസായ ഉല്‍പാദനം വര്‍ധിപ്പിക്കാനും കൃഷിþഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള സാധ്യതകളാണ് അത്യാവശ്യമായിട്ടുള്ളത്. അത്തരം കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ പിന്തുണയും പിന്‍ബലവും വേണം.  

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ്  'കേരള ലുക്സ് എഹെഡ്ഡ്' എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെ സംഘടിപ്പിക്കുകയാണ്. ലോകപ്രശസ്തരായ വിദഗ്ധര്‍ അതില്‍ പങ്കെടുത്ത സംസാരിക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിച്ചിട്ടുള്ളത്.

രാജ്യാന്തര തലത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകള്‍, നൈപുണ്യ വികസനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇþഗവേണന്‍സ് എന്നീ പ്രധാന സാമ്പത്തിക മേഖലകള്‍ക്കു പുറമെ തദ്ദേശഭരണം, ഫെഡറലിസം, വികസനോന്‍മുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും.

രാജ്യാന്തര തലത്തിലും ഇന്ത്യക്കുള്ളിലും ഉണ്ടായ പുതിയ നീക്കങ്ങളും ഇടപെടലുകളും മനസ്സിലാക്കുവാനും അതിലൂടെ കേരളത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസൃതമായ വികസന തന്ത്രങ്ങള്‍ രൂപീകരിക്കുവാനും ഈ കോണ്‍ഫറന്‍സ് സഹായിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.  

കൊവിഡ് കാരണം നഷ്ടപ്പെട്ട തൊഴിലും തൊഴിലവസരങ്ങളും വീണ്ടെടുക്കണമെങ്കില്‍ ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്തെ തൊഴിലവസരങ്ങളും നൂതന തൊഴില്‍ സംരംഭങ്ങളുടെ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനാകണം.

വിശ്രുത സാമ്പത്തിക വിദഗ്ധനും നോബല്‍ സമ്മാന ജേതാവുമായ പ്രൊഫ. അമര്‍ത്യാ സെന്‍, സാമ്പത്തിക നോബേല്‍ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വ്യവസായ പ്രമുഖരായ ശ്രീ. രത്തന്‍ ടാറ്റ, ശ്രീ. ആനന്ദ് മഹീന്ദ്ര, ശ്രീ. എം.എ. യൂസുഫ് അലി, കിരണ്‍ മസുംദാര്‍ ഷാ, ഡോ. രവി പിള്ള, ക്രിസ് ഗോപാലക്രഷ്ണന്‍, ഡോ. ആസാദ് മൂപ്പന്‍, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇവരുടെ കാഴ്ചപ്പാടുകളും സംസ്ഥാനത്തിന്റെ ഭാവിക്കായി അവര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളും ഈ സമ്മേളനത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഇതില്‍ പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. ഏവര്‍ക്കും ഏതു സെഷനും കാണാന്‍ സാധിക്കുന്ന വിധത്തിലാണ് സമ്മേളനത്തിന്റെ ക്രമീകരണം. കോണ്‍ഫെറെന്‍സ് വെബ്സൈറ്റായ www.keralalooksahead.com എന്ന സൈറ്റില്‍ എല്ലാ സെഷനുകളും ലൈവായി വീക്ഷിക്കാവുന്നതാണ്.

നൂറുദിന പരിപാടി

ഡിസംബര്‍ 17ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറുദിന പരിപാടിയുടെ പുരോഗതി കഴിഞ്ഞ ദിവസം വിലയിരുത്തി. പദ്ധതികള്‍  തീവ്ര വേഗത്തില്‍ പുരോഗമിക്കുകയാണ്. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുന്നത്.  

100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടതില്‍  ഇതിനകം 23,606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതിതെങ്കിലും പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.

അഴിമതി വിരുദ്ധ പരിപാടി

സര്‍ക്കാര്‍ സംവിധാനത്തില്‍ എപ്പോഴെങ്കിലും അഴിമതിയോ മറ്റു തെറ്റുകളോ ഉണ്ടായാല്‍ പ്രതികരിക്കണമെന്നും ഇടപെടണമെന്നും  ജനങ്ങള്‍ ആഗ്രഹിക്കാറുണ്ട്. പക്ഷെ, ആരോടാണ് പരാതിപ്പെടേണ്ടത്, എന്ത് വിവരമാണ് നല്‍കേണ്ടത്, ഇതൊക്കെ ഉയര്‍ത്തുന്നതുകൊണ്ട് വ്യക്തിപരമായ അപകടങ്ങള്‍ സംഭവിക്കുമോ, ബുദ്ധിമുട്ടുന്നതുകൊണ്ട് എന്തെകിലും ഗുണം ഉണ്ടാകുമോ എന്നിങ്ങനെയുള്ള ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.

സത്യസന്ധരായ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. സത്യസന്ധമായി ജോലി ചെയ്യുന്നതിനിടയില്‍ ആരെങ്കിലും വ്യാജ പരാതികള്‍ നല്‍കുമോ? മറ്റ് ഉപദ്രവങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ അവരും ചിന്തിക്കുന്നു.

ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ 'ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരത്തുന്നതിനും' ജനങ്ങളുമായി സഹകരിച്ചു ഒരു പദ്ധതി ആരംഭിക്കുകയാണ്.'2021þലെ പത്തിന  കര്‍മ്മപരിപാടി'കളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെളിവുകളടക്കം സമര്‍പ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ഒരുങ്ങുകയാണ്. ഇതുവഴി ഫോണ്‍ സന്ദേശങ്ങള്‍, സ്ക്രീന്‍ ഷോട്സ്, എസ്എംഎസ്, ഓഡിയോ റെക്കോര്‍ഡിങ് തുടങ്ങിയ തെളിവുകള്‍ സമര്‍പ്പിക്കാം.

ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ദുഷ്പ്രവണതകളെക്കുറിച്ചു വിപുലമായ വിവര ശേഖരണം സാധ്യമാകും. അതോടുകൂടി ഭാവിയില്‍ ഈ പ്രവണതകള്‍ തടയുന്നതിന് ആവശ്യമായ കൃത്യവും ശക്തവുമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയും.  ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടത്തുന്ന പദ്ധതി ആയതിനാല്‍, ഈ പദ്ധതിയുടെ പേര് ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി ഉടനെ പരസ്യപ്പെടുത്തും.

സാന്ത്വന സ്പര്‍ശം

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. സാന്ത്വന സ്പര്‍ശത്തിന്റെ പ്രധാന ചുമതല കലക്ടര്‍മാര്‍ക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്‍ കാര്യക്ഷമമായി പരാതികള്‍ക്ക് പരിഹാരം കാണന്നുണ്ട്. ഇതുവരെ ലഭിച്ച 3,21,049 പരാതികളില്‍ 2,72,441 എണ്ണം തീര്‍പ്പാക്കി. സിഎം പോര്‍ട്ടലില്‍ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 34,778 എണ്ണമാണ് തീര്‍പ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികള്‍ പൊതുജനങ്ങള്‍ക്കുണ്ടെങ്കില്‍ ഉന്നതതലത്തില്‍ നേരിട്ട് പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് 'സാന്ത്വന സ്പര്‍ശം' സംഘടിപ്പിക്കുന്നത്.

ആലപ്പുഴ ബൈപ്പാസ്

ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകര്‍ന്നു ബൈപ്പാസ് ഉദ്ഘാടനം ചെയ്തു.  ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്.

Wednesday, January 27, 2021

നൂറുദിന പരിപാടി: 13,000 പട്ടയം വിതരണം ചെയ്യും; 50,000 തൊഴിലവസരങ്ങള്‍, പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി

സര്‍ക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഡിസംബര്‍ 17-ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27-ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിനകം 9 പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു.

100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍തന്നെ പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാണെന്ന് അവലോകന യോഗത്തില്‍ വ്യക്തമായി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1400 രൂപയില്‍ നിന്ന് 1500 രൂപയാക്കാനുള്ള പ്രഖ്യാപനവും നടപ്പായി. അടുത്ത ആഴ്ച മുതല്‍ 1500 രൂപയാക്കിയ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങും.

16 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ 19 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി.

100 ദിന പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇപ്പോള്‍ തുടക്കം കുറിച്ച പരിപാടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാലും പൂര്‍ത്തിയാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ ശ്രദ്ധിക്കണം.

ആരോഗ്യവകുപ്പില്‍ പുതുതായി 49 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് കൂടാതെ 53 ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് സൗകര്യവും പുതിയ ഒ.പി. ബ്ലോക്കും ആരംഭിക്കും.

സ്ത്രീ സുരക്ഷയ്ക്കുള്ള സംയോജിത സ്ത്രീസുരക്ഷ ആപ്പ് പോലീസ് വകുപ്പ് ഉടനെ പുറത്തിറക്കും. തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരക്ഷണയും പിന്തുണയും നല്‍കാനുള്ള പോലീസ് വകുപ്പിന്റെ വി-കെയര്‍ പദ്ധതിയും താമസിയാതെ ആരംഭിക്കും.

ഉതവിദ്യാഭ്യാസ വകുപ്പില്‍ 13 കോളേജുകളിലും എം.ജി. സര്‍വകലാശാല കാമ്പസിലുമായി കിഫ്ബി വഴി 205 കോടി രൂപയുടെ നിര്‍മാണം ഈ കാലയളവില്‍ ആരംഭിക്കും. എയ്ഡഡ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കും. കയര്‍ മേഖലയില്‍ വിര്‍ച്വല്‍ കയര്‍മേള ഫെബ്രുവരിയില്‍ നടക്കും. കയര്‍ കോമ്പോസിറ്റ് ഫാക്ടറിയില്‍ ബൈന്റര്‍ലെസ് ബോര്‍ഡ് നിര്‍മിക്കു ലോകത്തെ ആദ്യ പ്ലാന്റിന്റെ ഉദ്ഘടാനത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.

കായികരംഗത്ത് 185 കോടി രൂപ ചെലവില്‍ ഒമ്പത് സ്റ്റേഡിയങ്ങളുടെ നിര്‍മാണം ആരംഭിക്കും. കാര്‍ഷിക മേഖലയില്‍ 496 കോടി രൂപയുടെ 46 പദ്ധതികളാണ് നടപ്പാക്കുന്നത്.

ആറ്റിങ്ങലില്‍ സംയോജിത നാളികേര സംസ്‌കരണ പ്ലാന്റിന് തുടക്കം കുറിക്കും. ജലവിതരണ മേഖലയില്‍ ഭൂരിഭാഗം പദ്ധതികളും നല്ലനിലയില്‍ പുരോഗമിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ പൂര്‍ത്തിയാക്കും. കൂടാതെ 35,000 വീടുകളുടെ നിര്‍മാണം ആരംഭിക്കും.

ഭൂമിയില്ലാത്തവര്‍ക്ക് അഞ്ച് ഭവനസമുച്ചയങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കും. 153 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. കുടുംബശ്രീയുടെ 500 കയര്‍ക്രാഫ്റ്റ് സ്റ്റാളുകളും തുറക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ 1620 പ്രവൃത്തികളിലായി 3598 കിലോമീറ്റര്‍ റോഡ് ജനുവരി 31-നകം പൂര്‍ത്തിയാക്കും.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 8 ലക്ഷം തൊഴിലുറപ്പ് ദിനങ്ങള്‍ സൃഷ്ടിക്കും. വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ ശിലാസ്ഥാപനം ഉടന്‍ നടക്കും.

മുതിര്‍ പൗരന്‍മാര്‍ക്കുള്ള നവജീവന്‍ തൊഴില്‍ പദ്ധതിക്ക് തുടക്കും കുറിക്കും.3500 പട്ടികവര്‍ഗക്കാര്‍ക്ക് വനാവകാശരേഖ കൊടുക്കും. ഈ വിഭാഗത്തിനുവേണ്ടി 4800 വീടുകള്‍ പൂര്‍ത്തിയാക്കും.

500 കിലോമീറ്റര്‍ നീളത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉന്നത നിലവാരത്തിൽ 11 റോഡുകള്‍ നിര്‍മിക്കും.റീബില്‍ഡ് കേരള പദ്ധതിയില്‍ 1613 കോടി രൂപ ചെലവില്‍ റോഡ് നിര്‍മാണത്തിന് തുടക്കും കുറിക്കും.

വിദ്യാഭ്യാസ മേഖലയില്‍ അഞ്ചുകോടി ചെലവില്‍ അമ്പതു സ്‌കൂളുകളുടെയും മൂന്നു കോടി ചെലവില്‍ നവീകരിച്ച 30 സ്‌കൂളുകളുടെയും ഉദ്ഘാടനം നടക്കും. ഇതു കൂടാതെ 3 കോടിയും ഒരു കോടിയും ചെലവു വരു 100 സ്‌കൂള്‍ കെട്ടിടങ്ങൾക്ക് തറക്കല്ലിടും.

20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തും. 60 കോടി രൂപ ചെലവില്‍ 87 തീരദേശ റോഡുകളുടെ ഉദ്ഘാടനം നടക്കും.

ചെത്തി മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിടും. വളഞ്ഞവഴിയില്‍ ആറ്റുകൊഞ്ച് ഹാച്ചറി, പിവേലിച്ചിറ ഫിഷ് ഹാച്ചറി, കുളത്തൂപ്പുഴ, കണത്താര്‍കും ഫിഷറീസ് ഫാമുകള്‍ എിവയുടെ ഉദ്ഘാടനം ഉടനെ നടക്കും.  

കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിന്റെ ഓം ഘട്ടം ഉദ്ഘാടനത്തിന് സജ്ജമായി. കെ-ഫോണിന്റെ ഒന്നാംഘട്ടം ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും.

ടൂറിസം രംഗത്ത് 310 കോടി രൂപ ചെലവില്‍ 27 പദ്ധതികളാണ് നടപ്പാക്കുത്. 200 കോടി രൂപ ചെലവില്‍ കെഎസ്ഡിപിയുടെ ഓങ്കോളജി പാര്‍ക്കിന് തറക്കല്ലിടും.

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ വെള്ളൂര്‍ എച്ച്.എന്‍.എല്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. മുട്ടം സുഗന്ധദ്രവ്യ പാര്‍ക്കിന് തറക്കല്ലിടും. മലബാര്‍ കോഫി പൗഡര്‍ വിപണിയില്‍ ഇറക്കുന്നതിന് പ്രത്യേക കമ്പനിക്ക് രൂപം നല്‍കും.

പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമാകും. സഹകരണ മേഖലയില്‍ 150 പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങും. അവലോകന യോഗത്തില്‍  മന്ത്രിമാരും ചീഫ് സെക്ര'റിയും സെക്ര'റിമാരും പങ്കെടുത്തു.

Sunday, December 27, 2020

ആർക്കും വിശന്നില്ല; ലക്ഷത്തിലേറെ പുതിയ തൊഴിൽ

 കോവിഡ്‌ കാലത്ത്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ച ആദ്യ 100 പദ്ധതിയിൽ പൂർത്തിയാക്കിയത്‌ 122 പദ്ധതി. സെപ്‌തംബർ ഒന്നുമുതൽ ഡിസംബർ ഒമ്പതുവരെയാണ്‌ ഇവ ലക്ഷ്യത്തിലെത്തിയത്‌. 100 ദിന പരിപാടിയിൽ പ്രഖ്യാപിക്കാത്തവയും വകുപ്പുകൾ ഏറ്റെടുത്തു പൂർത്തിയാക്കി.

 

പച്ചക്കറിക്ക്‌ തറവില

പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെൽവയലുകൾക്ക് റോയൽറ്റി എന്നിവ നടപ്പായത്‌ ഇക്കാലത്താണ്‌. കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ലിന് പ്രാദേശികതലത്തിൽ സംഭരണസംവിധാനം ശക്തിപ്പെടുത്തി.

 പട്ടിണി ഒഴിവാക്കി

കേരളത്തിൽ ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന്‌ ഉറപ്പാക്കി. പ്രതിമാസ സൗജന്യ പലവ്യഞ്ജന കിറ്റും കൃത്യമായ റേഷൻ വിതരണവും ഉറപ്പാക്കി. എല്ലാ റേഷൻ കാർഡ്‌ ഉടമകൾക്കും കിറ്റ്‌ വിതരണം തുടരുന്നു. 80 ലക്ഷത്തിലേറെ കുടുംബത്തിലാണ്‌ ഇവ എത്തുന്നത്‌.

 1,16,440 തൊഴിലവസരം

അരലക്ഷം പുതിയ തൊഴിലവസരം ഉറപ്പാക്കുമെന്ന്‌‌ പ്രഖ്യാപിച്ചു. ഇരട്ടിയിലധികമായി നേട്ടം. 1,16,440 തൊഴിലവസരം പുതുതായുണ്ടായി. യുവജന നേതൃപരിശീലനത്തിന്‌ കേരള യൂത്ത് ലീഡർഷിപ് അക്കാദമി പ്രവർത്തനമായി.

ഹൈടെക്‌ സ്‌കൂളും   ആശുപത്രിയും

അഞ്ചുകോടി രൂപവീതം ചെലവിൽ നവീകരിച്ച 34 സ്കൂൾ കെട്ടിടം തുറന്നു. ഹൈടെക് സ്കൂൾ പദ്ധതി പൂർത്തീകരിച്ചു. കിഫ്ബി, നബാർഡ് പദ്ധതി വകയിരുത്തൽ എന്നിവയിൽ പൂർത്തീകരിച്ച മികവിന്റെ കേന്ദ്രങ്ങളായ 50 സ്കൂൾ കെട്ടിടം തുറന്നു. 18 ജില്ല/ജനറൽ/താലൂക്ക് ആശുപത്രികൾക്ക്‌ പുതിയ കെട്ടിടങ്ങളായി.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല തുറന്നു. വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരെ നിയമിച്ചു. തലസ്ഥാനത്ത്‌ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചു.

 അരലക്ഷം വീടുകൂടി

സംരംഭകത്വ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ ഏകജാലക സംവിധാനം തുടങ്ങി. ലൈഫ് പദ്ധതിയിൽ 50,000 വീടുകൂടി പൂർത്തീകരിച്ചു. 589 തദ്ദേശസ്ഥാപനങ്ങൾക്ക് സമ്പൂർണ ഖരമാലിന്യ സംസ്കരണപദവി നൽകി. 150 തദ്ദേശസ്ഥാപനങ്ങളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ്‌ സിസ്റ്റം നടപ്പായി. പ്രവാസികളുടെ സമഗ്ര പുനരധിവാസത്തിനായി - സ്കിൽ ഡെപ്പോസിറ്ററിക്ക്‌ തുടക്കമിട്ടു.

 രണ്ടാം കുട്ടനാട് പാക്കേജ്‌

രണ്ടാം കുട്ടനാട് പാക്കേജ്‌ പ്രഖ്യാപിച്ച്‌ നടപടി ആരംഭിച്ചു. തോട്ടപ്പള്ളിയിലെ അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി. കുട്ടനാട്ടിൽ മൂന്ന്‌ ഇലക്ട്രിസിറ്റി സബ്സ്റ്റേഷൻ ആരംഭിച്ചു. കുട്ടനാട് ബ്രാൻഡ് അരി ആലപ്പുഴയിൽ ആരംഭിക്കാൻ അനുമതി. ആലപ്പുഴ –--ചങ്ങനാശേരി സെമി എലിവേറ്റഡ് റോഡിന്റെ നിർമാണം ആരംഭിച്ചു.

വയനാട് തുരങ്ക പാതയുടെ നിർമാണമായി. 200 കോടിയുടെ തീരസംരക്ഷണ പദ്ധതി ആരംഭിച്ചു. ജലജീവൻ മിഷൻ പ്രവർത്തനമായി. കൊച്ചി മെട്രോ റെയിലിന്റെ തൈക്കുടം–-പേട്ട പാത തുറന്നു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചു.

പിന്തള്ളപ്പെട്ടവരെ കൈപിടിച്ചുയർത്തിയ ഭരണം: മുഖ്യമന്ത്രി

കണ്ണൂർ/ കാസർകോട്‌> പലകാരണങ്ങളാൽ സമൂഹത്തിൽ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയർത്താനും ഒപ്പം നിർത്താനുമുള്ള നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളക്കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂരിലും കാസർകോട്ടും നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിൽ പൊതുവായ വികസനം ഉണ്ടാകുമ്പോഴും പിന്തള്ളപ്പെട്ടുപോകുന്നവരുണ്ട്. ഇവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും പ്രത്യേക പരിഗണനയാണ് നൽകിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് പ്രത്യേകമായിത്തന്നെ ഇത്തരം ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിച്ചു. എല്ലാവർക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾ നടപ്പാക്കിവരികയാണ്.

ജലജീവൻ മിഷന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നല്ലവേഗത്തിൽ പുരോഗമിക്കുന്നുണ്ട്.പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ അർഥത്തിൽ നടപ്പാക്കാൻ കഴിഞ്ഞു. പറഞ്ഞതിൽ 570 കാര്യങ്ങളും നടപ്പാക്കാനായി. 30 എണ്ണമാണ് ബാക്കിയുള്ളത്. കേരളത്തിൽ ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത മഹാദുരന്തങ്ങൾ ഒന്നിനു പുറകെ ഒന്നായി നേരിടേണ്ടി വന്നു. ഈ വെല്ലുവിളികൾക്ക് മുമ്പിൽ നിലവിളിച്ചിരിക്കുകയല്ല, ജനങ്ങളെ ഒപ്പംനിർത്തി അവയെ അതിജീവിക്കാനാണ് ശ്രമിച്ചത്. നാടും ജനങ്ങളും ഒരുമയോടെനിന്നാൽ ഏതുപ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്ന്‌ നാം ലോകത്തിനു മുന്നിൽ തെളിയിച്ചു.

മഹാപ്രളയം നാടിനെ ഏറെക്കുറെ തകർത്തു. കേവലമായ പുനർനിർമാണമല്ല, ഇനി ഒരു ദുരന്തമുണ്ടായാലും തകരാത്തവിധം പുനർനിർമിക്കാനാണ് ശ്രമിച്ചത്. അതിനായി ലോകത്തെങ്ങുമുള്ള വിശിഷ്ടമായ അറിവുകളും സാങ്കേതിക വിദ്യയും സ്വായത്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. റീബിൽഡ്‌ കേരള ഇനിഷ്യേറ്റീവ്‌ എന്ന ഈ പദ്ധതി നടപ്പാക്കുന്നതിനിടെയാണ്‌ കോവിഡ്‌ മാഹാമാരി. എങ്കിലും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനായി. ജനങ്ങളുടെ ഒരുമയും കൂട്ടായ്മയുമാണ് ഇതിന് സഹായകമായത്–- മുഖ്യമന്ത്രി പറഞ്ഞു.

ഇ -കേരളം: ലക്ഷ്യം സമ്പൂര്‍ണ ഇ- സാക്ഷരത

തിരുവനന്തപുരം> സാധാരണക്കാരിലും ഇന്റർനെറ്റ് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ഇ -കേരളം പദ്ധതിയുമായി സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പിന്‌ കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സാണ് പദ്ധതി നടപ്പാക്കുക. ഇന്റർനെറ്റ് അധിഷ്ഠിത കംപ്യൂട്ടർ സാക്ഷരതാ പദ്ധതി ഒരു കോടിപേർക്ക് പ്രയോജനമാകും.ഓൺലൈൻ സംവിധാനം സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് വിദ്യാർഥികളെയും യുവാക്കളെയുംപോലെ മുതിർന്നവരെയും ഇത്തരം കാര്യങ്ങളിൽ അറിവുള്ളവരാക്കാനാണ്‌ പദ്ധതി. ഓൺലൈൻ ബാങ്കിങ്‌, ഓൺലൈൻ മാർക്കറ്റിങ്‌, സൈബർ സെക്യൂരിറ്റി, ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലാണ്‌ ക്ലാസ്.

റൂട്രോ ണിക്‌സിന്റെ നെറ്റ്‌വർക്കിലുള്ള അധ്യാപകരുടെ സേവനവും ലഭ്യമാക്കും. ഓൺലൈൻ ക്ലാസുകൾക്ക് പുറമെ കോണ്ടാക്ട് ക്ലാസുകളും നൽകും.രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കും. ഒരു നഗരസഭയും എട്ട് പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ ജനസംഖ്യ രണ്ടരലക്ഷത്തോളമാണ്. ഇതിൽ 70,000ത്തോളം പേർക്ക് അടിസ്ഥാന ഇന്റർനെറ്റ് വിദ്യാഭ്യാസം ആവശ്യമെന്നാണ് കണക്കാക്കുന്നത്. 30 മുതൽ 50 ദിവസത്തിനകം ക്ലാസുകൾ പൂർത്തിയാക്കും. തുടർന്ന് മറ്റ് മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കും.

Friday, December 25, 2020

അഭിമാനനേട്ടം; ഏത് അളവുകോല്‍ പ്രകാരവും

കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് പുറത്തുകടക്കാനുള്ള സമയബന്ധിത കർമപപദ്ധതിയെന്ന നിലയിലാണ് 100 ദിന പരിപാടി വിഭാവനം ചെയ്തതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രകടനപത്രികയിൽ എൽഡിഎഫ് പ്രഖ്യാപിച്ച 600 ഇന പരിപാടിയിൽ 570ഉം പൂർത്തിയാക്കി. ബാക്കിയുള്ളവ വേഗത്തിൽ പൂർത്തിയാക്കും. പ്രകടനപത്രികയിൽ ഉൾപ്പെടാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും സർക്കാർ നടപ്പാക്കി. ഇക്കാര്യങ്ങൾ ജനങ്ങൾക്ക് കൃത്യമായി പരിശോധിക്കാനും വിലയിരുത്താനും കഴിയണമെന്ന നിർബന്ധംകൊണ്ടാണ് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കിയത്. രാജ്യത്ത് നിലനിൽക്കുന്ന ഏത് അളവുകോൽ പ്രകാരവും അഭിമാനകരമായ നേട്ടമാണ്‌ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് സർക്കാർ പ്രഖ്യാപിച്ച ആദ്യ 10-0 ദിന പരിപാടി സൃഷ്ടിച്ച അനന്യമായ മുന്നേറ്റം സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പിൽ പ്രതിഫലിക്കുന്നു. സംസ്ഥാനത്തിന്റെ വരുമാന വളർച്ചയിലെ ഇടിവ്  ദേശീയ ശരാശരിയേക്കാൾ താഴെയായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ പ്രവണത ശക്തിപ്പെടുത്തുന്നതിനൊപ്പം കുതിച്ചുകയറ്റംകൂടി ലക്ഷ്യമിട്ടാണ് രണ്ടാം 100 ദിന പരിപാടി. ഈ ഘട്ടത്തിൽ സമ്പദ്ഘടനയിലെ മരവിപ്പ് ഇല്ലാതാക്കാൻ ഇടപെടുകയാണ് പ്രധാനം. ഒന്നുംചെയ്യാതെ മാറിനിന്നാൽ ജനജീവിതം ദുഷ്കരമാകും–-‌ മുഖ്യമന്ത്രി പറഞ്ഞു.

50,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 1,16,440 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടു. അഞ്ചുകോടി ചെലവിൽ നവീകരിച്ച 34 സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം, ഹൈടെക് സ്കൂൾ പദ്ധതി പൂർത്തീകരണ പ്രഖ്യാപനം, കിഫ്ബി, നബാർഡ് പ്ലാൻ ഫണ്ടുപയോഗിച്ച് പൂർത്തീകരിച്ച മികവിന്റെ കേന്ദ്രങ്ങളായ 50 സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ നിർവഹിച്ചു. 18 ആശുപത്രിയുടെ പുതിയ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തു.

നവജീവന്‍: മുതിര്‍ന്ന പൗരർക്ക്  പുതുവര്‍ഷസമ്മാനം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ നവജീവൻ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 50–-65 പ്രായപരിധിയിലുള്ളവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾക്ക്‌ വായ്പാ ധനസഹായം അനുവദിക്കുന്നതാണ്‌ പദ്ധതി.

ഇതിന്‌ മുതിർന്ന പൗരന്മാരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. ദേശസാൽക്കൃത/ഷെഡ്യൂൾഡ് ബാങ്കുകൾ, ജില്ല–-സംസ്ഥാന സഹകരണ ബാങ്കുകൾ,  കെഎസ്എഫ്ഇ, മറ്റു ധനസ്ഥാപനങ്ങൾ എന്നിവ വഴി സ്വയം തൊഴിൽ വായ്പ ലഭ്യമാക്കും. അപേക്ഷകർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിലുണ്ടാകണം. അപേക്ഷിക്കുന്ന വർഷത്തിലെ ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. വ്യക്തിഗത വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. യഥാസമയം രജിസ്ട്രേഷൻ പുതുക്കിയവർക്ക് മുൻഗണന. ബാങ്ക്‌ വായ്‌പയുടെ 25 ശതമാനം സബ്സിഡി അനുവദിക്കും. പരമാവധി 12,500 രൂപ. കാറ്ററിങ്‌, പലചരക്ക് കട, വസ്ത്രം–-റെഡിമെയ്ഡ് ഷോപ്പ്, കുട നിർമാണം, ഓട്ടോ മൊബൈൽ സ്പെയർപാർട്സ് ഷോപ്പ്, മെഴുകുതിരി–-സോപ്പ് നിർമാണം, ഡിടിപി, തയ്യൽ കട, ഇന്റർനെറ്റ് കഫേ തുടങ്ങിയവയും പ്രാദേശിക വിജയസാധ്യതയുള്ള സംരംഭങ്ങളും ആരംഭിക്കാം. വ്യക്തിഗത സംരംഭങ്ങൾക്കാണ് മുൻഗണന.  സംയുക്തസംരംഭങ്ങളും ആരംഭിക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയാണ് അപേക്ഷ നൽകേണ്ടത്. മുതിർന്ന പൗരന്മാർക്ക് എൽഡിഎഫ് സർക്കാരിന്റെ പുതുവർഷസമ്മാനമാണ് നവജീവൻ പദ്ധതിയെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

ആരോഗ്യ–-വിദ്യാഭ്യാസ മേഖലകളിൽ വികസനത്തുടർച്ച

സംസ്ഥാനത്തിന്റെ ആരോഗ്യ–- വിദ്യാഭ്യാസ മേഖലകളുടെ വികസനത്തുടർച്ചയ്ക്കുള്ള പദ്ധതികളും 100 ദിന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. 49 പ്രാഥമികാരോഗ്യകേന്ദ്രംകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. 32 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കും. 53 ജനറൽ–-ജില്ല–-താലൂക്ക് ആസ്ഥാന ആശുപത്രികളിൽ ഡയാലിസിസ്, പുതിയ ഒപി ബ്ലോക്ക്,  രോഗീസൗഹൃദ സംവിധാനങ്ങൾ എന്നിവയൊരുക്കും.

മഹാരാജാസ്, യൂണിവേഴ്സിറ്റി കോളേജ്, കേരളവർമ കോളേജ് ഉൾപ്പെടെ 13 കോളേജിലും എംജി സർവകലാശാലാ ക്യാമ്പസിലുമായി കിഫ്ബി വഴി 205 കോടിയുടെ പ്രവൃത്തികൾ തുടങ്ങും. എ പി ജെ അബ്ദുൾകലാം സർവകലാശാലാ ക്യാമ്പസിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലയിടും.

കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം, വി ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയത്തിന്റെ ആദ്യഘട്ടം എന്നിവയുടെ നിർമാണം തുടങ്ങും. കാസർകോട്‌ സുബ്രഹ്മണ്യം തിരുമുമ്പ് സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാക്കും. ഗോവിന്ദപൈ സ്മാരകം, കൊല്ലം ബസവേശ്വര സ്മാരകം എന്നിവയടക്കം ഒമ്പത്‌ സാംസ്കാരികകേന്ദ്രം ഉദ്ഘാടനം ചെയ്യും.

കെ ഫോൺ യാഥാർഥ്യമാകുന്നു  

ഇരുപത്‌ ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ്‌ എത്തിക്കുന്ന സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ ഫോൺ യാഥാർഥ്യമാകുന്നു. പദ്ധതിയുടെ ഒന്നാംഘട്ടം  ഉദ്‌ഘാടനം ഫെബ്രുവരിയിൽ നടക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡിജിറ്റൽ കേരള എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള നിർണായക കാൽവയ്‌പാകും ഇതെന്നും അദ്ദേഹം പറഞ്ഞു.    

സംസ്ഥാന കൺട്രോൾ റൂം, 14 ജില്ലാ കേന്ദ്രം, തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റ്‌വർക്കിങ് എന്നിവയടങ്ങുന്നതാണ്‌ ഒന്നാംഘട്ടം. ബിപിഎൽ കുടുംബങ്ങളിലേക്കും 30,000 സർക്കാർ ഓഫീസിലേക്കും ഏതാനും മാസത്തിനുള്ളിൽ ഇന്റർനെറ്റ്‌ എത്തും.

151 എയ്‌ഡഡ്‌ കോളേജിൽ 721 പുതിയ തസ്‌തിക 

സംസ്ഥാനത്തെ 151 എയ്ഡഡ് ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ 721 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2014ൽ പുതിയ കോഴ്‌സുകൾ അനുവദിച്ച്‌, എന്നാൽ തസ്‌തിക നൽകാതിരുന്ന കോളേജുകൾക്കാണ്‌ സാമ്പത്തിക പരിമിതികൾക്കിടയിലും 721 തസ്തിക സൃഷ്ടിക്കാൻ അനുമതി നൽകിയത്‌.  ഉന്നത വിദ്യാഭ്യാസമേഖലയിൽ കാലോചിതമായ ഉടച്ചുവാർക്കൽ ലക്ഷ്യമിട്ട്‌ സർക്കാർ മുന്നേറുമ്പോഴാണ്‌ പുതിയ തസ്‌തികകളും അനുവദിച്ചത്‌. എൽഡിഎഫ്‌ സർക്കാർ വന്നശേഷം എയ്‌ഡഡ്‌ കോളേജുകളിൽമാത്രം 197 പുതിയ കോഴ്‌സ്‌ അനുവദിച്ചിട്ടുണ്ട്‌. ആവശ്യമായ തസ്‌തികകൾ അടുത്തഘട്ടമായി അനുവദിക്കും.

നേരത്തേ സർക്കാർ ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിൽ  562 അധ്യാപക നിയമനവും 436 അനധ്യാപക നിയമനവും ഈ സർക്കാർ നടത്തിയിരുന്നു.

374 അധ്യാപകരുടെയും 27 അനധ്യാപകരുടെയും പുതിയ തസ്തികകളും സൃഷ്ടിച്ചു. എയ്ഡഡ് ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിൽ 30 തസ്തിക, സർക്കാർ എൻജിനിയറിങ്‌,  പോളിടെക്നിക്കിലായി 497 അധ്യാപക തസ്തിക. സർവകലാശാലകളിൽ 2198 അസിസ്റ്റന്റ്, 825 കംപ്യൂട്ടർ അസിസ്റ്റന്റ്, കോമൺ പൂൾ ലൈബ്രറി വിഭാഗത്തിൽ 93 ലൈബ്രറി അസിസ്റ്റന്റ്  നിയമനങ്ങളും നടത്തി  ഉന്നത വിദ്യാഭ്യാസമേഖലയിൽ എൽഡിഎഫ്‌ സർക്കാർ സർവകാല റെക്കോഡാണ്‌ നിയമനകാര്യത്തിൽമാത്രം  സൃഷ്ടിച്ചത്‌.

ദീർഘദൂര സർവീസിന്‌  ‘സ്വിഫ്റ്റ് ’

കെഎസ്ആർടിസിയുടെ അനുബന്ധ കമ്പനിയായി ‘കെഎസ്ആർടിസി സ്വിഫ്റ്റ്’ ഉടൻ നിലവിൽ വരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറ്‌ ദിന കർമപദ്ധതികളിൽ ഉൾപ്പെടുത്തിയാണിത്‌.

‘സ്വിഫ്‌റ്റി’ന്‌ കീഴിലാണ്‌  കിഫ്ബി മുഖേന വാങ്ങുന്ന ആധുനിക ബസുകൾ സർവീസ് നടത്തുക. ദീർഘദൂര സർവീസുകൾക്ക്‌ വാങ്ങുന്ന  100 ബസ്  ജനുവരിയിൽ നിരത്തിലിറക്കും.

ദീർഘദൂര സര്‍വ്വീസുകളില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന  ‘സ്വിഫ്റ്റ്’ ജനുവരി ആദ്യവാരത്തോടെ നിലവിൽ വരും. ആലപ്പുഴ കെഎസ്ആർടിസി ഗ്യാരേജിന്റെ പണികൾ ആരംഭിക്കുന്നതോടൊപ്പം 145 കോടി രൂപ അടങ്കലുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ശിലാസ്ഥാപനവും ഇക്കാലയളവിൽ നടത്തുമെന്നും‌ മുഖ്യമന്ത്രി പറഞ്ഞു.

കെഎംഎംഎല്ലിൽ 235 തസ്‌തിക

കേരള മിനറൽസ് ആൻഡ്‌ മെറ്റൽസ് ലിമിറ്റഡിൽ മിനറൽ സെപ്പറേഷൻ യൂണിറ്റിലേക്ക്‌ 235 തസ്തിക സൃഷ്ടിക്കും. കമ്പനിക്ക്‌ അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 65 കോടി രൂപ ചെലവിൽ കെഎംഎംഎല്ലിൽ പുതുതായി  അഞ്ച്‌ ടിപിഎച്ച് പ്രഷർ ഫിൽട്രേഷനും സ്പിൻ പ്ലാഷ് ഡ്രൈയിങ്‌ സിസ്റ്റവും സ്ഥാപിക്കും.

പൈതൃക പഠനകേന്ദ്രത്തിലും ബേക്കൽ റിസോർട്ട്സിലും ശമ്പള പരിഷ്കരണം

പൈതൃക പഠനകേന്ദ്രത്തിലെ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക്‌ 10–-ാം ശമ്പള പരിഷ്കരണം നടപ്പാക്കും. ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപറേഷനിലെ അംഗീകൃത തസ്തികകളിലുള്ള ജീവനക്കാർക്കും ശമ്പള പരിഷ്കരണം നടപ്പാക്കും.

അലങ്കാര മത്സ്യക്കൃഷിക്കാർക്ക് നഷ്ടപരിഹാരം

2018ലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച രജിസ്റ്റർചെയ്ത അലങ്കാര മത്സ്യക്കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ 7.9 ലക്ഷം രൂപ  അനുവദിക്കും.

ബി എസ് മാവോജി പട്ടികഗോത്രവർഗ കമീഷൻ അധ്യക്ഷൻ

സംസ്ഥാന പട്ടികജാതി-  പട്ടിക ഗോത്രവർഗ കമീഷൻ അധ്യക്ഷനായി ബി എസ് മാവോജിയെ നിയമിക്കും. അംഗങ്ങളായി മുൻ എംപി എസ് അജയകുമാർ, അഡ്വ. സൗമ്യ സോമൻ (ഇടുക്കി) എന്നിവരെയും നിയമിക്കും.

നയപ്രഖ്യാപന പ്രസംഗ കരടിന്‌ അംഗീകാരം

2021ലെ നിയമസഭാ സമ്മേളനത്തിലേക്കുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ബജറ്റ്‌ സമ്മേളനം നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും ആരംഭിക്കുക.

നിയമനങ്ങൾ

സംസ്ഥാന സർവീസിൽനിന്ന്‌ ഐഎഎസ്‌ ലഭിച്ച മൂന്നുപേർക്ക്‌ പുതിയ ചുമതല നിശ്ചയിച്ചു. എ ഷിബുവിന്‌ ഹൗസിങ്‌ കമീഷണറായാണ്‌ നിയമനം. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതലയുമുണ്ടാകും. ജോൺ വി സാമുവൽ ലാൻഡ്‌ ബോർഡ് സെക്രട്ടറിയാകും. വി ആർ വിനോദിനെ റൂറൽ ഡെവലപ്മെന്റ്‌ കമീഷണറായി നിയമിക്കും. 31ന്  എ പത്മകുമാർ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം.

കിലയിൽ കരാറുകാരെ സ്ഥിരപ്പെടുത്തും

കിലയിൽ കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന 10 വർഷ സർവീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തും.

തെരുവിൽ നിറയും ‘നിലാവെളിച്ചം’

സംസ്ഥാനത്തെ മുഴുവൻ തെരുവിലും എൽഇഡി വെളിച്ചം നിറയും. നിലവിലെ തെരുവു വിളക്കുകൾ മാറ്റി പകരം എൽഇഡി ബൾബുകൾ സ്ഥാപിക്കുന്ന ‘നിലാവ്‌’ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി മൂന്നുമാസത്തിനകം പൂർത്തിയാക്കും. എൽഇഡി സ്ഥാപിക്കുന്നതോടെ നിരത്തുകളിൽ കൂടുതൽ പ്രകാശവും വൈദ്യുതി ബില്ലിൽ 50 ശതമാനംവരെ കുറവും ഉണ്ടാകും. പരിപാലനച്ചെലവും കുറഞ്ഞ ഇവ ‌‌പരിസ്ഥിതിക്കും ഗുണകരമാണ്‌.   296 കോടി രൂപയാണ്‌ ചെലവ്‌. കിഫ്‌ബിയിൽനിന്ന്‌ പണം കണ്ടെത്തും.

തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യപ്രകാരം കേന്ദ്ര ഊർജമന്ത്രാലയത്തിന്‌ കീഴിലെ ഇഇഎസ്‌എൽ വഴി കെഎസ്‌ഇബി ബൾബ്‌ വാങ്ങി സ്ഥാപിച്ചു കൊടുക്കും. പരിപാലനം തദ്ദേശസ്ഥാപനങ്ങളുടെ ചുമതല‌. തദ്ദേശസ്ഥാപനങ്ങൾ കെഎസ്‌ഇബിക്ക്‌ വരിസംഖ്യ അടയ്‌ക്കണം. ജനുവരി ഒന്നുമുതൽ നിലവിലെ ബൾബുകൾ മാറ്റും. ഫെബ്രുവരിയോടെ രണ്ട്‌ ലക്ഷം ബൾബ്‌ സ്ഥാപിക്കും.  

മൂന്നുമാസത്തിനകം 8.5 ലക്ഷം എൽഇഡി ബൾബ്‌ സംസ്ഥാനത്തെ തെരുവുകളിൽ വെളിച്ചം ചൊരിയും. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ്‌ നിലാവ്.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 38 കോടി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 38.73 കോടി രൂപകൂടി അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ്‌ തുക അനുവദിക്കുക. നേരത്തേ  961 കോടി അനുവദിച്ചിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Thursday, December 24, 2020

ജനുവരി മുതൽ ക്ഷേമപെൻഷൻ 1500 രൂപ; ഭക്ഷ്യക്കിറ്റ്‌ നാലുമാസം കൂടി: രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിച്ചു

പ്രകടന പത്രികയിൽ  പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കി അഭിമാനകരമായ നേട്ടമാണ്‌ എൽഡിഎഫ്‌ സർക്കാർ കൈവരിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  നേരത്തെ പ്രഖ്യാപിച്ച  600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്നും രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 1 മുതൽ ക്ഷേമപെൻഷൻ 100 രൂപ കൂട്ടി  1500 രൂപയാക്കും. റേഷൻകാർഡ്‌ ഉടമകൾക്ക്‌ നൽകുന്ന ഭക്ഷ്യകിറ്റ്‌ വിതരണം അടുത്ത നാല്‌മാസംകൂടി തുടരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.  സർക്കാർ അധികാരമേൽക്കുമ്പോൾ 600 രൂപയായിരുന്നു ക്ഷേമപെൻഷൻ. 80 ലക്ഷം കുടുംബങ്ങൾക്കാണ്‌ ഭക്ഷ്യക്കിറ്റ്‌ നൽകുന്നത്‌.                     

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ നൂറു ദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട നൂറു ദിന പരിപാടി ഡിസംബര്‍ ഒമ്പതിന് ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാം ഘട്ടത്തില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയാണ്‌ ലക്ഷ്യം.  5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

ഒമ്പത്‌ വ്യവസായ  പദ്ധതികളുടെ ഉദ്‌ഘാടനം മാർച്ച്‌ 31നകം നടക്കും. കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണ്‌.

കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഗെയിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.

സമ്പദ്‌ഘടനാ മരവിപ്പ്‌ മാറാൻ ഇടപെടും. കേരള ബാങ്ക്‌ ,  പ്രാഥമിക സഹകരണ ബാങ്കുകൾ  ഇവയിലുടെ നൽകുന്ന വായ്‌പകളിലുടെ പതിനായിരം തൊഴിലുകൾ ഉറപ്പാക്കും.                                                                                                                               

ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍  ഇതിനകം സൃഷ്ടിക്കാന്‍ കഴിഞ്ഞു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.രണ്ടാം ഘട്ടത്തില്‍ അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കും.  183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും.  ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31-ന് മുമ്പ് നടത്തും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.

കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനുള്ള സവിശേഷ തീരുമാനങ്ങളും ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായി. പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നടപ്പാക്കല്‍ എന്നിവയാണ് അവ. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രാദേശികതലത്തില്‍ സംഭരണ സംവിധാനം നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്.  കാര്‍ഷികോല്‍പന്നങ്ങളുടെ ന്യായവിലക്കുവേണ്ടിയും വിപണിക്കുവേണ്ടിയും ദേശ വ്യാപകമായി കര്‍ഷകര്‍ സമരം ചെയ്യുന്ന ഘട്ടമാണിത്. ഈ സമയത്ത് പ്രത്യേകമായി കാര്‍ഷികമേഖലയില്‍ നാം നടപ്പാക്കിയ കാര്യങ്ങള്‍ ശ്രദ്ധേയമായി ഉയര്‍ന്നുനില്‍ക്കുകയാണ്.                                                                                                                               

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്പാദനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്സവകാലങ്ങളിൽ വില ഉയർച്ച ഉണ്ടാകാറുള്ളത്‌ പിടിച്ചുനിർത്താനായി. അരിയുടെ വില കുറയുകയാണ്‌ ചെയ്‌തത്‌. കോവിഡ്‌ ചികിത്സ സൗജന്യമായി നൽകുന്ന സംസ്‌ഥാനമാണ്‌ കേരളം . ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 18ൽ നിന്ന്‌ 10ൽ താഴെയാക്കി കുറയ്‌ക്കാൻ കഴിഞ്ഞു. കൊച്ചി വാട്ടർമെട്രോ ഫെബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്യും. നിർമ്മാണം പൂർത്തിയാക്കിയ പാലങ്ങൾ റോഡുകൾ എന്നിവ ഉടനെ തുറന്നുകൊടുക്കും. സ്‌കൂൾ , കോളേജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. 9 പുതിയ സ്‌റ്റേഡിയങ്ങൾ നിർമ്മിക്കും. ഉന്നത വിദ്യാഭ്യാസത്തെ ശക്‌തിപ്പെടുത്തും. കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുകയാണ്.  നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഏത് അളവുകോല്‍ പ്രകാരവും അഭിമാനകരമായ നേട്ടമാണ്.

പ്രകടനപത്രികയില്‍ ഉള്‍പ്പെടാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഈ ഇടപെടല്‍ ജനങ്ങള്‍ക്ക് കൃത്യമായി പരിശോധിക്കാനും വിലയിരുത്താനും കഴിയണം എന്ന നിര്‍ബന്ധം കൊണ്ടാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രഖ്യാപിച്ചതില്‍ വളരെ ചുരുക്കം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നിട്ടുള്ളു. അതിന്‍റെ കാരണവും ജനങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.

പ്രകടനപത്രിക മിക്കവാറും പൂര്‍ത്തിയാക്കിയ ശേഷമാണ് ഓണക്കാലത്ത് സര്‍ക്കാര്‍ നൂറുദിന പരിപാടി പ്രഖ്യാപിച്ചത്. 100 ദിന പരിപാടി അനന്യമായ ക്ഷേമ മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചത്. വിവിധ വിഭാഗം ജനങ്ങള്‍ക്കു സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനും  പശ്ചാത്തലസൗകര്യം ഒരുക്കുന്നതിനും വലിയ അളവില്‍ കഴിഞ്ഞു. അതില്‍ നമുക്കുണ്ടായ നേട്ടം സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിക്കുന്നുണ്ട്.

സംസ്ഥാനത്തിന്‍റെ വരുമാന വളര്‍ച്ചയില്‍ ഉണ്ടാകുന്ന ഇടിവ്  ദേശീയ ശരാശരിയേക്കാള്‍ താഴ്ന്നതായിരിക്കുമെന്നാണ്  പ്രാഥമിക വിലയിരുത്തലുകള്‍. ഇത് സര്‍ക്കാരിന്‍റെ ക്രിയാത്മകമായ ഇടപെടല്‍ കാരണമാണ് സാധ്യമാകുന്നത്. ഈ പ്രവണതയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഒരു കുതിച്ചുകയറ്റം കൂടി ലക്ഷ്യമിട്ടാണ് രണ്ടാം 100 ദിന പരിപാടിയിലേക്ക് നമ്മള്‍ കടക്കുന്നത്.

ഡിസംബര്‍ 9ന് തുടങ്ങാനിരുന്നതാണ് രണ്ടാംഘട്ട 100 ദിവസങ്ങള്‍ക്കുള്ള കര്‍മ്മ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ ശേഷമാണ് ഇത് പ്രഖ്യാപിക്കുന്നത്.

ഇതിന്‍റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

കൊവിഡ് മഹാമാരി നമ്മുടെ സമ്പദ്ഘടനയെ തളര്‍ത്തിയിട്ടുണ്ട്. ഇത് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് പുറത്തു കടക്കുന്നതിനുള്ള സമയബന്ധിതമായ കര്‍മ്മ പരിപാടിയെന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ലോക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും സാധാരണഗതിയിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡിന്‍റെ വിപത്തില്‍ നിന്ന് നാം വിമുക്തരായിട്ടില്ല. ഈ ഘട്ടത്തില്‍ സമ്പദ്ഘടനയിലെ മരവിപ്പ് ഇല്ലാതാക്കുന്നതിന് ഇടപെടുക എന്നതാണ് പ്രധാനം. ഒന്നും ചെയ്യാതെ മാറിനിന്നാല്‍ ജനജീവിതം ദുഷ്കരമായിത്തീരും. നിരവധി പരിമിതികള്‍ നിലവിലുണ്ടെങ്കിലും സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്തുകൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

ഒന്നാം ഘട്ട 100 ദിന പരിപാടിയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് രണ്ടാംഘട്ട 100 ദിന പരിപാടി ഒന്നാമത്തേതിന്‍റെ തുടര്‍ച്ചയാണ്. അതുകൊണ്ട് ഒന്നാംഘട്ട 100 ദിന പരിപാടിയുടെ വിലയിരുത്തലും ഇതോടൊപ്പംപരിഗണിക്കേണ്ടതുണ്ട്. അതിന്‍റെ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് രണ്ടാം ഘട്ട പരിപാടിയെ കൂടുതല്‍ ക്രിയാത്മകമാക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും.

ഒന്നാം 100 ദിന പരിപാടിയില്‍ 122 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു. 100 ദിന പരിപാടിയില്‍ ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് വകുപ്പുകള്‍ ഉള്‍പ്പെടുത്തി. സെപ്തംബര്‍ 2020 മുതല്‍ ഡിസംബര്‍ 9 വരെയാണ് ഒന്നാംഘട്ട നൂറുദിന പരിപാടി നടപ്പാക്കിയത്.

കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനുള്ള സവിശേഷ തീരുമാനങ്ങളും ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായി. പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നടപ്പാക്കല്‍ എന്നിവയാണ് അവ. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് പ്രാദേശികതലത്തില്‍ സംഭരണ സംവിധാനം നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്.  കാര്‍ഷികോല്‍പന്നങ്ങളുടെ ന്യായവിലക്കുവേണ്ടിയും വിപണിക്കുവേണ്ടിയും ദേശ വ്യാപകമായി കര്‍ഷകര്‍ സമരം ചെയ്യുന്ന ഘട്ടമാണിത്. ഈ സമയത്ത് പ്രത്യേകമായി കാര്‍ഷികമേഖലയില്‍ നാം നടപ്പാക്കിയ കാര്യങ്ങള്‍ ശ്രദ്ധേയമായി ഉയര്‍ന്നുനില്‍ക്കുകയാണ്.

കേരളത്തില്‍ ഒരാളും പട്ടിണികിടക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി പ്രതിമാസ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം പൊതുവിതരണ സമ്പ്രദായത്തിലൂടെ ഫലപ്രദമായി നടപ്പാക്കാനും ഈ കാലയളവില്‍ കഴിഞ്ഞു.

50,000 തൊഴിലവസരങ്ങള്‍ പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  ലക്ഷ്യത്തിന്‍റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1,16,440 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

യുവജനങ്ങളുടെ നേതൃത്വപരിശീലനം നല്‍കാനും വിവിധ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ പ്രശസ്ത വ്യക്തികള്‍ മുഖേന ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു.

അഞ്ചുകോടി രൂപ ചെലവില്‍ നവീകരിച്ച 34 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം, ഹൈടെക് സ്കൂളുകളുടെ പദ്ധതി പൂര്‍ത്തീകരണത്തിന്‍റെ പ്രഖ്യാപനം, കിഫ്ബി, നബാര്‍ഡ് പ്ലാന്‍ഫണ്ടുപയോഗിച്ച് പൂര്‍ത്തീകരിച്ച മികവിന്‍റെ കേന്ദ്രങ്ങളായ 50 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചു.

18 ജില്ലാ/ജനറല്‍/താലൂക്ക് ആശുപത്രികളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ സര്‍വ്വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമായി. യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍, പ്രോ വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍ എന്നീ പദവികളില്‍ നിയമനം നടന്നു.

ശ്രീനാരായണ ഗുരുവിന്‍റെ തിരുവനന്തപുരത്തെ പ്രതിമ അനാച്ഛാദനം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് - ഏകജാലക സംവിധാനം ഉദ്ഘാടനം, ലൈഫ് പദ്ധതിയുടെ ഭാഗമായി നേരത്തെ പൂര്‍ത്തീകരിച്ചതിനു പുറമേ 50,000 ഭവനങ്ങളുടെ പൂര്‍ത്തീകരണം, 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്കരണ പദവി പ്രഖ്യാപനം, 150 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കല്‍, പ്രവാസികളുടെ സമഗ്ര പുനരധിവാസം - സ്കില്‍ ഡെപ്പോസിറ്ററി ഉദ്ഘാടനം, രണ്ടാം കുട്ടനാട് പാക്കേജിന്‍റെ പ്രഖ്യാപനം,  തോട്ടപ്പള്ളിയിലെ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്ത് വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കല്‍, കുട്ടനാട്ടില്‍ 3 ഇലക്ട്രിസിറ്റി സബ്സ്റ്റേഷനുകള്‍ക്ക് തുടക്കം കുറിക്കല്‍, കുട്ടനാട് ബ്രാന്‍ഡ് അരി ആലപ്പുഴയില്‍ ആരംഭിക്കാന്‍ ഭരണാനുമതി നല്‍കല്‍, ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലമേവറ്റഡ് റോഡിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം, കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ എസ്പിവി ആയിട്ടുള്ള വയനാട് തുരങ്ക പാത - കിഫ്ബി - പ്രോജക്ട് ലോഞ്ചിങ്. 200 കോടിയുടെ തീരസംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, ജലജീവന്‍ മിഷന്‍ സംസ്ഥാനതല പദ്ധതി ഉദ്ഘാടനം, കൊച്ചി മെട്രോ റെയിലിന്‍റെ തൈക്കുടം മുതല്‍ പേട്ടവരെ പൂര്‍ത്തിയായ പാതയുടെ ഉദ്ഘാടനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരണം എന്നിവ നടപ്പാക്കിയ പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ്.

കോവിഡ് പ്രതിസന്ധിയും തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും കാരണം ഒരുപക്ഷെ പദ്ധതികളാകെ നിലച്ചുപോകുമായിരുന്നു. അത്തരം തടസ്സങ്ങളൊന്നും നൂറുദിന പരിപാടിയുടെ വിജയത്തെ ബാധിച്ചില്ല. സര്‍ക്കാര്‍ സംവിധാനങ്ങളാകെ അതിനായി പ്രവര്‍ത്തിച്ചു. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണ്.

രണ്ടാം ഘട്ട 100 ദിന പരിപാടി

ഒന്നാം ഘട്ട പരിപാടിയുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടും വിവിധ മേഖലകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളെ സ്വീകരിച്ചും രണ്ടാം ഘട്ട 100 ദിന പരിപാടി ഇവിടെ മുന്നോട്ടുവയ്ക്കുകയാണ്.

രണ്ടാം ഘട്ടത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യംവയ്ക്കുന്നത്. കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ 15000 സംരംഭങ്ങള്‍ക്കു തുടക്കമാകും.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കേരള ചിക്കന്‍ ഔട്ട്ലറ്റുകള്‍,  പുതിയ ജനകീയ ഹോട്ടലുകള്‍, കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍, ഹോം ഷോപ്പികള്‍ എന്നിവിടങ്ങളില്‍ 2500 പേര്‍ക്കാണ് തൊഴില്‍ നല്‍കുക.

കേരള ബാങ്ക്,  പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവയിലെ വായ്പകളിലൂടെ 10,000 പേര്‍ക്ക് തൊഴില്‍ നല്‍കും. ആകെ അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്‍റെ വിശദാംശങ്ങള്‍ പ്രത്യേകം അറിയിക്കും.

2021 ജനുവരി ഒന്നുമുതല്‍ നാടിന് നവവത്സര സമ്മാനമായി ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിച്ച് 1500 രൂപയായി ഉയര്‍ത്തും.

847 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിച്ചു കഴിഞ്ഞു. 153 എണ്ണവും കൂടി ആരംഭിക്കും.

കൊറോണക്കാലമായിട്ടും ഉത്സവകാലഘട്ടങ്ങളില്‍ വില ഉയര്‍ന്നുവെന്ന പരാതി ഉണ്ടായിട്ടില്ല. കേരളീയന്‍റെ പ്രധാന ആഹാര സാധനമായ അരിയുടെ വില കുറയുകയാണുണ്ടായത്. എല്ലാ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം തുടരാന്‍ തീരുമാനിക്കുകയാണ്. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാല് മാസവും കൂടി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി നല്‍കും. 80 ലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ക്കാണ് ഇതിന്‍റെ ഭാഗമായുള്ള സമാശ്വാസം ലഭിക്കുക.

20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും.

ജിപിഎസ് സംവിധാനവും കേന്ദ്രീകൃത മോണിറ്ററിങ്ങും നടപ്പാക്കും.

പ്രതിരോധ പാര്‍ക്ക്, പാലക്കാട് (131 കോടി രൂപ) അടക്കം ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് 31ന് മുമ്പ് നടത്തും.

മലബാര്‍ കോഫിയുടെ നിര്‍മാണത്തിനുള്ള എസ്പിവിക്ക് രൂപം നല്‍കും. അതിന്‍റെ അടിസ്ഥാനത്തില്‍ മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും.

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട 250 രൂപ മാര്‍ക്കറ്റു വില വരുന്ന 5 ഇനം മരുന്നുകള്‍ ഗുണമേന്മ ഉറപ്പാക്കി അഞ്ചിലൊന്നു വിലയ്ക്ക് കെഎസ്ഡിപിയില്‍ ഉല്‍പ്പാദനം ആരംഭിക്കും.

വെര്‍ച്വല്‍ കയര്‍ മേള ഫെബ്രുവരിയില്‍ നടത്തും. കൊവിഡിനുശേഷം രാജ്യത്ത് നടക്കുന്ന അപൂര്‍വം വാണിജ്യമേളകളിലൊന്നായിരിക്കും ഇത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി ക്രെഡിറ്റേഴ്സുമായുള്ള ബാധ്യത തീര്‍ത്ത് 146 കോടി രൂപ മുടക്കി കേരള സര്‍ക്കാര്‍ ഏറ്റെടുക്കും.

ടൂറിസം വകുപ്പ് കോവിഡനന്തര കാലത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള മാര്‍ക്കറ്റിങ്ങിലാണ് ഊന്നുന്നത്. 310 കോടി രൂപ ചെലവു വരുന്ന 27 ടൂറിസം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

വന്‍കിട പദ്ധതികള്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞു. ഗെയില്‍ പൈപ്പ് ലൈന്‍ കൊച്ചി-മംഗലാപുരം റീച്ച് ജനുവരി മാസത്തിലും കൊച്ചി-പാലക്കാട് റീച്ച് ഫെബ്രുവരി മാസത്തിലും നടക്കും. ഇതുപോലെ തന്നെയാണ് റായ്പ്പൂര്‍-പുഗലൂര്‍-മാടക്കത്തറ ലൈന്‍. ജനുവരിയില്‍ ഈ പദ്ധതിയുടെയും ഉദ്ഘാടനം നടക്കും.

കെ-ഫോണ്‍ പദ്ധതിയുടെ പൂര്‍ത്തീകരണം ഡിജിറ്റല്‍ കേരള എന്ന സ്വപ്നം സാക്ഷാല്‍കരിക്കുന്നതിന് ഒരു നിര്‍ണ്ണായക കാല്‍വയ്പ്പായിരിക്കും. ഇതിന്‍റെ ഭാഗമായുള്ള സംസ്ഥാനതല കണ്‍ട്രോള്‍ റൂം, 14 ജില്ലാതല കേന്ദ്രങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റുവര്‍ക്കിങ് എന്നിവയടങ്ങുന്ന ഒന്നാംഘട്ടത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ബിപിഎല്‍ കുടുംബങ്ങളിലേയ്ക്കും 30,000 സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്കും കെ-ഫോണ്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയും.

ദേശീയ ജലപാതയുടെ കോവളം മുതല്‍ ചാവക്കാട് വരെയുള്ള റീച്ചിന്‍റെ സ്ഥലം ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും ഫെബ്രുവരിയില്‍ നടക്കും.

എറണാകുളം ബൈപ്പാസിന് 182 കോടി രൂപ ചെലവഴിച്ചുള്ള കുണ്ടന്നൂര്‍, വെറ്റില മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുക്കും. നാലുപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനുശേഷം 387.18 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ആലപ്പുഴ ബൈപ്പാസ് തുറക്കും.

കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിന്‍റെയും വട്ടോളി പാലത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കും.

അകത്തേത്തറ, ചിറയിന്‍കീഴ്, മാളിയേക്കല്‍, ഗുരുവായൂര്‍, ചിറങ്ങര, ഇരവിപുരം, വാടാനക്കുറിശ്ശി, താനൂര്‍-തെയ്യാല, ചേലാരി  ചെട്ടിപ്പടി, കൊടുവള്ളി എന്നിങ്ങനെ 252 കോടി രൂപ ചെലവു വരുന്ന 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ആരംഭിക്കും.

569 കോടി രൂപ ചെലവുവരുന്ന ചുവടെപ്പറയുന്ന 17 പ്രധാന റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

റീ-ബില്‍ഡ് കേരളയുടെ ഭാഗമായി 1613 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പതിനാല് റോഡുകളുടെ പണി തുടങ്ങും.

ഉയര്‍ന്ന നിലവാരത്തില്‍ നവീകരണം നടത്തിയ 18 റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ കെഎസ്ആര്‍ടിസി ഗ്യാരേജിന്‍റെ പണികള്‍ ആരംഭിക്കുന്നതോടൊപ്പം 145 കോടി രൂപ അടങ്കലുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്‍റെ ശിലാസ്ഥാപനവും ഇക്കാലയളവില്‍ നടത്തും.

75 പുതിയ കറ്റാമരന്‍ പാസഞ്ചര്‍ ബോട്ടുകള്‍ ജനുവരിയില്‍ നീറ്റിലിറക്കും. 3 വാട്ടര്‍ ടാക്സികളും സോളാര്‍, വൈദ്യുതി ബോട്ടുകളും സര്‍വ്വീസ് ആരംഭിക്കും.

കെഎസ്ആര്‍ടിസിയുടെ അനുബന്ധ കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും. ഈ സംവിധാനത്തിന്‍റെ കീഴിലാണ് കിഫ്ബി മുഖാന്തിരം വാങ്ങുന്ന ആധുനിക ബസുകള്‍ സര്‍വ്വീസ് നടത്തുക. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം നടക്കും.

ടെക്നോസിറ്റിയില്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം പൂര്‍ത്തിയാകും. ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും.

വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ 6 കോര്‍പ്പറേഷന്‍ പരിധിയില്‍ ആരംഭിക്കും.

496 കോടി രൂപയുടെ 46 വിവിധ കൃഷി പദ്ധതികള്‍ മാര്‍ച്ച് 31നകം തുടങ്ങും.

ഒന്നര ലക്ഷത്തിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. 10000 പട്ടയങ്ങള്‍ കൂടി 100 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യും. 16 വില്ലേജ് ഓഫീസുകള്‍കൂടി സ്മാര്‍ട്ടാക്കും.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ല്‍ നിന്ന് 10ല്‍ താഴെയായിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍റെയും മറ്റും പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ സൗകര്യവും കൂടുതല്‍ ജാഗ്രതയോടെ ഏകോപിപ്പിക്കും. കോവിഡ് ചികിത്സ സൗജന്യമായി നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ കോവിഡ് വാക്സിന്‍ കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കും.

പുതിയതായി 49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. 32 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ/കമ്യൂണിറ്റി/ പബ്ലിക് ഹെല്‍ത്ത് സെന്‍ററുകളുടെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കും. 53 ജനറല്‍/ ജില്ല/ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികളില്‍ ഡയാലിസിസ്, പുതിയ ഒപി ബ്ലോക്ക് തുടങ്ങിയ കൂടുതല്‍ ചികിത്സ/പരിശോധനാ സൗകര്യങ്ങളും രോഗിസൗഹൃദ സംവിധാനങ്ങളും നിലവില്‍ വരും.

25 കോടി രൂപ ചെലവില്‍ നിര്‍മിച്ച 50 സ്കൂളുകളുടെയും 3 കോടി രൂപ ചെലവില്‍ നിര്‍മിച്ച 30 സ്കൂളുകളുടെയുമടക്കം 80 പുതിയ ആധുനിക സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തും.

3 കോടി രൂപയും 1 കോടി രൂപയും മുതല്‍മുടക്കി നിര്‍മ്മിക്കുന്ന 300 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും.

ഉന്നതവിദ്യഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാവും.  മഹാരാജാസ്, യൂണിവേഴ്സിറ്റി കോളേജ്, കേരള വര്‍മ്മ കോളേജ് തുടങ്ങി 13 കോളേജുകളിലും എംജി യൂണിവേഴ്സിറ്റി കാമ്പസിലുമായി കിഫ്ബി വഴിയുള്ള 205 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കം കുറിക്കും.

എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും.

കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം, വി ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയത്തിന്‍റെ ആദ്യഘട്ടം, എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കും. കാസര്‍ഗോഡ് സുബ്രഹ്മണ്യം തിരുമുമ്പ് സാംസ്കാരിക സമുച്ചയത്തിന്‍റെ ഒന്നാം ഘട്ട നിര്‍മ്മാണം 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. ഗോവിന്ദ പൈ സ്മാരകം, കൊല്ലം ബസവേശ്വര സ്മാരകം എന്നിവയടക്കം 9 സാംസ്കാരിക കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും.

പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ പെരളശ്ശേരി എ കെ ജി മ്യൂസിയം, ചന്തപ്പുരയിലെ തെയ്യം മ്യൂസിയം, രാജാരവി വര്‍മ്മ ആര്‍ട്ട് ഗ്യാലറി കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനം നടക്കും.

185 കോടി രൂപ മുതല്‍ മുടക്കില്‍ 9 പുതിയ സ്റ്റേഡിയങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തും.

182 കോടി രൂപയുടെ അമൃത് സ്കീമില്‍പ്പെട്ട 24 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടും. 189 കോടി രൂപയുടെ ചെലവു വരുന്ന മറ്റു 37 നഗരവികസന പദ്ധതികള്‍ക്കും തുടക്കമാകും.

100 കേന്ദ്രങ്ങളില്‍ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മാണം ആരംഭിക്കുകയോ നിലവില്‍ വരികയോ ചെയ്യും. 250 പഞ്ചായത്തുകള്‍കൂടി ശുചിത്വ പദവിയിലേയ്ക്ക് ഉയരുന്നതോടെ 80 ശതമാനം ഗ്രാമപ്രദേശവും ശുചിത്വ മാനദണ്ഡങ്ങളിലേയ്ക്ക് എത്തിച്ചേരും.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി തിരുവനന്തപുരം, കൊച്ചി നഗരസഭകളിലായി 190 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കും.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നവീകരണ പരിപാടിയില്‍പ്പെടുന്ന 1620 പ്രവൃത്തികള്‍ (3598 കിമീ) ജനുവരി 31നകം പൂര്‍ത്തിയാകും. രണ്ടാംഘട്ടത്തില്‍പ്പെട്ട 1627 പ്രവൃത്തികള്‍ (3785 കിമീ) ഫെബ്രുവരി 28നകം പൂര്‍ത്തിയാക്കും. മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട 1625 പ്രവൃത്തികള്‍ (4421 കിമീ) മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും.

ലൈഫ് പദ്ധതി പ്രകാരം പുതിയ 15,000 വീടുകള്‍കൂടി മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കുകയും 35,000 ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്യും. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് വീട് വയ്ക്കുന്നതിനായി 101 ഭവന സമുച്ചയങ്ങളാണ് ലൈഫ് മിഷന്‍റെ മൂന്നാംഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. ഇതില്‍ 5 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കും.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 41,578 കിലോമീറ്റര്‍ നീര്‍ച്ചാലുകളും 390 കിലോമീറ്റര്‍ പുഴയും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 31ന് മുമ്പായി ഇത് 50,000 കിലോമീറ്ററായി വര്‍ദ്ധിക്കും.

അയ്യന്‍കാളി നഗര തൊഴിലുറപ്പ് പരിപാടിയില്‍ മാര്‍ച്ച് 31നകം 8 ലക്ഷം തൊഴില്‍ ദിനങ്ങള്‍കൂടി സൃഷ്ടിക്കും.

കെഎസ്എഫ്ഇയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന ലാപ്ടോപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരമുണ്ടാകും.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 500 കയര്‍ ആന്‍റ് ക്രാഫ്റ്റ് സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്യും.

ആറ് പ്രധാന കിഫ്ബി ജലവിതരണ പദ്ധതികള്‍ രണ്ടാം 100 ദിന പരിപാടിയില്‍ ഉദ്ഘാടനം ചെയ്യും.

തോട്ടം തൊഴിലാളികള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിയില്‍ വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ വീടുകളുടെ ശിലാസ്ഥാപനവും കുളത്തുപ്പുഴ പ്ലാന്‍റേഷന്‍ തൊഴിലാളികളുടെ വീടുകളുടെ താക്കോല്‍ദാനവും നടത്തും.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നവജീവന്‍ തൊഴില്‍ പദ്ധതിക്കും തുടക്കം കുറിക്കും.

മേനംകുളത്ത് സ്ത്രീ തൊഴിലാളികള്‍ക്കായുള്ള അപ്പാര്‍ട്ട്മെന്‍റിന്‍റെ ശിലാസ്ഥാപനം നടത്തും.

ചെല്ലാനം, താനൂര്‍, വെള്ളിയില്‍ എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ കമ്മീഷനിങ് നടക്കും.

ചെത്തി മത്സ്യബന്ധന തുറമുഖ നിര്‍മ്മാണത്തിനു തറക്കല്ലിടും.

തലായി മത്സ്യബന്ധന തുറമുഖത്തോട് അനുബന്ധിച്ചുള്ള തീരസംരക്ഷണം, നീണ്ടകര തുറമുഖത്തില്‍ ഡ്രഡ്ജിങ്, തങ്കശ്ശേരി മത്സ്യബന്ധന തുറമുഖ നവീകരണം എന്നിവയും ഈ സമയത്ത് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും.

60 കോടി രൂപ മുതല്‍മുടക്കില്‍ 9 തീരദേശ ജില്ലകളില്‍ പൂര്‍ത്തിയാകുന്ന 87 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയില്‍ കാരോട്, ബീമാപ്പള്ളി, വലിയതുറ, കൊല്ലം ക്യുഎസ്എസ് കോളനി, പൊന്നാനി ഫ്ലാറ്റ്, ആലപ്പുഴ പുറക്കാട്, കോഴിക്കോട് വെസ്റ്റ് എന്നിവിടങ്ങളിലായി 774 കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റുകള്‍/വീടുകള്‍ ഉദ്ഘാടനം ചെയ്യും. അപേക്ഷ നല്‍കിയിട്ടുള്ള മറ്റുള്ളവര്‍ക്ക് വീടും സ്ഥലവും വാങ്ങുന്നതിന് 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കു തുടക്കം കുറിക്കും. രണ്ട് മറൈന്‍ ആംബുലന്‍സുകള്‍ പ്രവര്‍ത്തനക്ഷമമാക്കും.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി 3000 പഠനമുറികള്‍ പൂര്‍ത്തിയാക്കും. 1620 പേര്‍ക്ക് ഭൂമി വാങ്ങുന്നതിനായി ധനസഹായം നല്‍കും. 2000 പേര്‍ക്ക് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വഴി 2000 പേര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കും.

3500 പേര്‍ക്ക് വനാവകാശ രേഖയും 2500 പേര്‍ക്ക് നിക്ഷിപ്ത വനഭൂമിയിലുള്ള അവകാശവും 300 പേര്‍ക്ക് ലാന്‍റ് ബാങ്ക് പദ്ധതി പ്രകാരവും കൃഷി ഭൂമിയും ലഭ്യമാക്കും.

4800 പട്ടികവര്‍ഗ വീടുകള്‍കൂടി പൂര്‍ത്തീകരിക്കും.

തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കായുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. ഇതില്‍ നടപ്പാക്കാനാകുന്ന പ്രോജക്ടുകള്‍ ജനുവരി, 2021ല്‍ പ്രഖ്യാപിക്കും.

തിരുവനന്തപുരം സൈബര്‍ ഡോം കെട്ടിടം, ക്രൈംബ്രാഞ്ച് കോംപ്ലക്സ്, മൂന്നാം ഡിസ്ട്രിക്റ്റ് ട്രെയിനിംഗ് സെന്‍റര്‍, വിവിധ ജില്ലകളിലെ ഡിസ്ട്രിക്റ്റ് കമാന്‍ഡന്‍റ് കണ്‍ട്രോള്‍ സെന്‍ററുകള്‍, ആലുവ പൊലീസ് സ്റ്റേഷന്‍ കെട്ടിടം, കൊച്ചിയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനം നടക്കും.

സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള ഇന്‍റഗ്രേറ്റഡ് വിമന്‍ സെക്യൂരിറ്റി ആപ്പ് പുറത്തിറക്കും. തനിച്ചു താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വി-കെയര്‍ പദ്ധതി ആരംഭിക്കും.

പദ്ധതികളുടെ പൂര്‍ണമായ വിവരങ്ങള്‍ സമയപരിമിതിമൂലം ഇവിടെ പരാമര്‍ശിക്കുന്നില്ല. അത് പിന്നീട് വിശദമായി തന്നെ നിങ്ങളെ അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

നിയമസഭാ സമ്മേളനം

ദേശിയതലത്തില്‍ കാര്‍ഷികരംഗവും കര്‍ഷക സമൂഹവും ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ, രാജ്യത്തെ ഇതരഭാഗങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന് വളരെയധികം ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും പൊതുവായ പൊതു താല്‍പ്പര്യമുള്ള വിഷയമായതിനാല്‍ ഇക്കാര്യം സംസ്ഥാനനിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കും, കര്‍ഷക സമൂഹത്തിന്‍റെ പ്രതിഷേധം തുടരുന്ന നിലയ്ക്ക് ഇതൊരു അടിയന്തിര പ്രശ്നമായിത്തന്നെ കണക്കാക്കുകയും ഇത് കാരണം നമ്മുടെസംസ്ഥാനം നേരിടാവുന്ന പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത്‌ അഭിപ്രായ രൂപീകരണം നടത്തേണ്ടതും അനിവാര്യമാണ്.

2020 ഡിസംബര്‍ 21ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അതീവ അടിയന്തിര പ്രാധാന്യമുളള ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഡിസംബര്‍ 23ന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ബഹു. ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തിരുന്നു. ബഹു. ഗവര്‍ണ്ണര്‍ ഈ ശുപാര്‍ശ അംഗീകരിച്ചില്ല. കാര്‍ഷികരംഗവും കര്‍ഷക സമുഹവും നേരിടുന്ന ആശങ്കകളും പ്രശ്നങ്ങളും ഇപ്പോഴും ഗൗരവതരമായി തുടരുന്നതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി 14-ാം കേരള നിയമസഭയുടെ 21-ാം സമ്മേളനം 2020 ഡിസംബര്‍ 31ന് വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലാവ് പദ്ധതി

സംസ്ഥാനത്തെ മുഴുവന്‍ തെരുവ് വിളക്കുകളും എല്‍ഇഡി ആക്കിമാറ്റുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് ഇത് പൂര്‍ത്തിയാക്കും.

തെരുവുകള്‍ക്ക് നല്ല പ്രകാശം കിട്ടും എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍ 50 ശതമാനം കുറയും. കാരണം, എല്‍ഇഡി ബള്‍ബുകള്‍ക്ക് കുറഞ്ഞ ഊര്‍ജമേ ആവശ്യമുള്ളു. പരിസ്ഥിതിയ്ക്കും ഇത് ഗുണം ചെയ്യും. പരിപാലന ചിലവ് കുറവായിരിക്കും. മറ്റു ബള്‍ബുകളെക്കാള്‍ കൂടുതല്‍ കാലം എല്‍ഇഡി ബള്‍ബുകള്‍ നിലനില്‍ക്കും.

മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയാണിത്. 296 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. കിഫ്ബിയില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. തദ്ദേശ സ്ഥാപനങ്ങളുടെ വലുപ്പവും  ആവശ്യവുമനുസരിച്ച് ലഭ്യമായ അഞ്ച് പാക്കേജുകളില്‍ ഒന്നോ അതിലധികമോ പാക്കേജുകള്‍ തെരഞ്ഞെടുക്കാം.

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള സംയുക്ത സംരംഭമായ ഇഇഎസ്എല്‍ വഴിയാണ് കെഎസ്ഇബി ബള്‍ബുകള്‍ വാങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം കെഎസ്ഇബി ബള്‍ബുകള്‍ വാങ്ങി സ്ഥാപിച്ചു കൊടുക്കും. ഇതിന്‍റെ പരിപാലനം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. വര്‍ഷം തോറും തദ്ദേശ സ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക്  വരിസംഖ്യ അടയ്ക്കേണ്ടതുണ്ട്.

ആദ്യഘട്ടത്തില്‍ ഫെബ്രുവരിയോടെ രണ്ട് ലക്ഷം ബള്‍ബുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ജനുവരി ഒന്നുമുതല്‍ തന്നെ ബള്‍ബുകള്‍ മാറ്റിത്തുടങ്ങും. അടുത്ത മൂന്ന് മാസത്തിനകം 8.5 ലക്ഷം ബള്‍ബുകള്‍ കൂടി മാറ്റി സ്ഥാപിക്കും. അതോടെ സംസ്ഥാനത്താകെ തെരുവുകളില്‍ കൂടുതല്‍ പ്രകാശം പരത്തുന്ന എല്‍ഇഡി ബള്‍ബുകളായിരിക്കും. രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

721 പുതിയ അധ്യാപക തസ്തികകള്‍

വിവിധ എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

നവജീവന്‍ പദ്ധതി

കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. അര്‍ഹരായവര്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടെ വായ്പ അനുവദിക്കും. മുതിര്‍ന്ന പൗരന്മാരുടെ വിജ്ഞാനവും പ്രവൃത്തിപരിചയവും സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 38 കോടി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 38.73 കോടി രൂപ കൂടി അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തേ അനുവദിച്ച 961 കോടി രൂപയ്ക്ക് പുറമെയാണിത്.

കോവിഡ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതിന്‍റെ ചില പ്രവണതകള്‍ കാണിക്കുന്നുണ്ട്. ആക്റ്റീവ് രോഗികളുടെ എണ്ണം കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 13) 59,438 എന്നുള്ളത് ഈ ഞായറാഴ്ച 61,604 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുതല്‍ വര്‍ദ്ധിച്ചത് ആദ്യം ഇലക്ഷന്‍ നടന്ന സ്ഥലങ്ങളിലാണ്. അവസാനം തെരഞ്ഞെടുപ്പ് നടന്ന മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിതി നോക്കുമ്പോള്‍ കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ കുറവാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലെങ്കിലും രോഗപ്രസരണം ഉണ്ടായിട്ടുണ്ട് എന്നു വേണം അനുമാനിക്കാന്‍.

അതുകൊണ്ട്, എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ഉണ്ടായതു പോലുള്ള ഒരു കോവിഡ് വ്യാപനം കേരളത്തില്‍ ഉണ്ടായതായി കണക്കുകള്‍ കാണിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് നല്ലൊരു ശതമാനം ആളുകളും ജാഗ്രത പുലര്‍ത്തിയതിന്‍റെ ഫലമായാണ് അതു സാധിച്ചത്. സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകളോട് ജനങ്ങള്‍ സഹകരിച്ചതിന്‍റെ ഗുണഫലമാണിത്. എന്നിരുന്നാലും ചെറിയ തോതില്‍ രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ നാം കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതുണ്ട്.

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി എല്ലാവരും ഒരുങ്ങുന്ന ഒരു ഘട്ടം കൂടിയാണിത്. രോഗം പകരാത്ത വിധത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി, സാമൂഹിക അകലം പാലിച്ച് വേണം ഈ ആഘോഷങ്ങളില്‍ ഏര്‍പ്പെടാന്‍. കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കാനും മാസ്കുകള്‍ ധരിക്കാനും മറക്കാന്‍ പാടില്ല. നമ്മുടെ അശ്രദ്ധയുടെ ഫലമായി രോഗം പടര്‍ന്നുപിടിക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ അതു തടയേണ്ട ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം.

ക്രിസ്മസ് ആശംസ

ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020ലാകട്ടെ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്.

ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിലാണ് ലോകജനതയാകെ ഈ ഘട്ടത്തില്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഇപ്രാവശ്യം ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. രക്ഷകദൗത്യം എന്ന സങ്കല്‍പത്തിന് ഇത്തവണത്തെ ക്രിസ്മസ് പുതിയമാനം നല്‍കുന്നു.

പുതുവര്‍ഷം ഈ മഹാമാരിയില്‍നിന്നുള്ള വിടുതലിന്‍റേതാകുമെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്തുമസിന്‍റെ സന്ദേശം 2021ല്‍ അര്‍ത്ഥവര്‍ത്താകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.

Monday, December 14, 2020

അരലക്ഷമല്ല 1.16 ലക്ഷത്തിന്‌ തൊഴിലായി ; നൂറുദിന പ്രഖ്യാപനങ്ങളിലെ തൊഴിൽ സൃഷ്ടിക്കൽ ഒരുലക്ഷം കടന്നു

നൂറുദിന പ്രഖ്യാപനങ്ങളിലെ തൊഴിൽ സൃഷ്ടിക്കൽ ഒരുലക്ഷം കടന്നു. അരലക്ഷംപേർക്ക്‌ തൊഴിൽ ലക്ഷ്യമിട്ട്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ച യജ്ഞത്തിൽ ശനിയാഴ്‌ചവരെ 1,16,198 പേർക്ക്‌ ജോലിയായി. 7114 പേർക്ക്‌ സ്ഥിരം നിയമനമാണ്‌. കോവിഡ്‌ പ്രതിസന്ധി മറികടക്കാൻ ഒക്‌ടോബർ ഒന്നിനാണ്‌ അരലക്ഷം പുതിയ തൊഴിൽ‌ ലക്ഷ്യം പ്രഖ്യാപിച്ചത്‌‌‌. 32 ദിവസത്തിനുള്ളിൽ ഇത്‌ പൂർത്തീകരിച്ചു. തുടർന്ന്‌ ഒരു ലക്ഷമായി പുതുക്കിയ ലക്ഷ്യവും കാലാവധിക്കുമുമ്പേ പൂർത്തീകരിച്ചു. സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 22,636 പേർക്ക്‌ സ്ഥിരം/താൽക്കാലിക നിയമനം നൽകി‌. വിദ്യാഭ്യാസ വകുപ്പിൽ അധ്യാപക, അനധ്യാപക തസ്‌തികകളിൽ 4962 പേർക്കാണ്‌ സ്ഥിരനിയമനം. കെഎസ്‌എഫ്‌ഇയിൽ 1039, കെഎസ്‌ഇബിയിൽ 230, തദ്ദേശ സ്വയംഭരണം 156, വാണിജ്യം പൊതുമേഖലാ വ്യവസായം 169, ജയിൽ 181, ആരോഗ്യം 78, രജിസ്‌ട്രേഷൻ 72, പൊലീസ്‌ 65 എന്നിവയാണ്‌‌ സ്ഥിരം നിയമനത്തിൽ മുന്നിൽ.

സപ്ലൈകോ 7994 താൽക്കാലിക തൊഴിൽ അവസരം തുറന്നു. ആരോഗ്യ വകുപ്പിൽ 2991, തൊഴിൽ വകുപ്പ്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി 1521, പൊലീസിൽ 682, മത്സ്യബന്ധനം 684, വ്യവസായം 772, കൃഷി 191, തദ്ദേശസ്വയംഭരണ വകുപ്പിൽ 156 എന്നിവയും നിയമനത്തിൽ മുന്നിലാണ്‌. മറ്റു വകുപ്പുകളും സ്ഥാപനങ്ങളും 531 പേർക്കും നിയമനം നൽകി.

സംരംഭകത്വ മേഖലയിൽ 93,562 തൊഴിൽ ഉറപ്പാക്കി. ലക്ഷ്യമിട്ടത്‌ 25,400 ഉം. കുടുംബശ്രീ 17,071 സംരംഭങ്ങൾവഴി 36,669 ജോലി ഉറപ്പാക്കി. കെഎഫ്‌സി വായ്‌പ വഴി 1635 തൊഴിലായി. പിന്നോക്ക സമുദായ വികസന കോർപറേഷൻ 1749 സംരംഭങ്ങൾ വഴി 3835 തൊഴിൽ നൽകി. സഹകരണ സംഘങ്ങൾ 2207 സംരംഭങ്ങൾക്ക്‌ വായ്‌പ നൽകി. 7376 തൊഴിലായി. കേരള ബാങ്കുവഴി 7445 തൊഴിൽ സൃഷ്‌ടിച്ചു. 2732 സംരംഭക വായ്‌പ നൽകി. വ്യവസായ വകുപ്പിനുകീഴിലെ സ്ഥാപനങ്ങൾവഴി 4906 ചെറുകിട, ഇടത്തരം വ്യവസായം തുടങ്ങി. 28,946 തൊഴിൽ ഉറപ്പാക്കി. വനിതാ വികസന കോർപറേഷൻ (3876), പട്ടികജാതി ക്ഷേമ വകുപ്പ്‌ (1287), മത്സ്യബന്ധന വകുപ്പ്‌ (84), ഐടി മേഖല (1627) എന്നിങ്ങനെ തൊഴിലും നൽകി.

ജി രാജേഷ്‌ കുമാർ 

Thursday, November 12, 2020

100 ദിവസത്തിൽ 100 പദ്ധതി ...ചരിത്രം വഴിമാറും ഇങ്ങനെയും

100 ദിവസത്തിൽ  100 പദ്ധതി നടപ്പാക്കുമെന്ന്‌  ഓണസന്ദേശമായാണ്‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌. അതുകഴിഞ്ഞ്‌  72 ദിനമായി. പൂർത്തിയാക്കിയത്‌ നൂറല്ല; 101 . നൂറ്‌ ദിവസം തികയുന്ന ഡിസംബർ ഒമ്പതിനകം 155 പദ്ധതി പൂർത്തിയാക്കാനാണ്‌ വകുപ്പുകളുടെ ശ്രമം. 35 വകുപ്പിലാണ്‌ ഈ പദ്ധതികൾ. ഇവയിലാകെ 907 ഘടക പദ്ധതിയിൽ 759 പൂർത്തിയായി.  97 പുരോഗതിയിലും.

കാൽലക്ഷം വീടുകൂടി പ്രഖ്യാപിച്ചു

ലൈഫ്‌ പദ്ധതിയിൽ 25,000 വീടിന്റെകൂടി പൂർത്തീകരണം പ്രഖ്യാപിച്ചു. 29 ഭവന സമുച്ചയത്തിന്റെ നിർമാണത്തിന്‌ തുടക്കം. കുറ്റിപ്പുറത്ത്‌ സംയോജിത പ്ലാസ്റ്റിക് മാലിന്യ പരിപാലനകേന്ദ്രം. 1000 പച്ചത്തുരുത്ത്‌ സൃഷ്ടിക്കൽ പൂർത്തീകരിച്ചു. 150ൽപരം തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇന്റഗ്രേറ്റഡ്‌ ലോക്കൽ ഗവേണൻസ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം. കൊച്ചി സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽ ഇന്റഗ്രേറ്റഡ്‌ ട്രാഫിക്‌ മാനേജ്‌മെന്റ്‌ സിസ്റ്റം. വടക്കാഞ്ചേരി നഗരസഭാ കെട്ടിടം തുറന്നു. 589 തദ്ദേശഭരണസ്ഥാപനത്തിന്‌ സമ്പൂർണ ഖരമാലിന്യ സംസ്‌കരണ പദവി. തിരുവനന്തപുരത്ത്‌ രണ്ട്‌ ആധുനിക മൾട്ടി ലെവൽ കാർപാർക്കിങ്‌ സൗകര്യം. നവീകരിച്ച സ്‌റ്റേറ്റ്‌ ഡെയ്‌റി ലാബ്‌ കെട്ടിടം, പുനലൂർ കോടതി സമുച്ചയം, അരുവിക്കര മിനി സിവിൽ സ്‌റ്റേഷൻ എന്നിവ പൂർത്തിയാക്കി.

ആശുപത്രികൾ തിളങ്ങി

ചിറയിൻകീഴ്‌, കാഞ്ഞിരംകുളം, പേരൂർക്കട, നെടുമങ്ങാട്‌, പാലക്കാട്‌ ചിറ്റൂർ, പയ്യന്നൂർ, പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, ആലപ്പുഴ ചെട്ടികാട്‌, കൊയിലാണ്ടി, കണ്ണൂർ, കാസർകോട്‌ നീലേശ്വരം, ചാലക്കുടി, തളിപ്പറമ്പ്‌, കാസർകോട്‌ മംഗൽപാടി, ചെങ്ങന്നൂർ, വൈക്കം, കുറ്റ്യാടി, ശാസ്‌താംകോട്ട, താമരശേരി, പാല, തൃശൂർ പുതുക്കാട്‌, ഇരിങ്ങാലക്കുട, തിരുവനന്തപുരം ജനറൽ ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ തുറന്നു.

തുറന്ന റോഡും പാലങ്ങളും

910 കോടി രൂപ അടങ്കലിൽ നവീകരിച്ച 158 കിലോമീറ്റർ കെഎസ്‌ടിപി റോഡ്‌, 1273 കോടിയിൽ 181 മരാമത്ത്‌ റോഡ്‌. 27 കിഫ്‌ബി റോഡ്‌,  പൊതുമരാമത്തുവകുപ്പ്‌ 181 റോഡ്‌, 21 പാലം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ, ആലപ്പുഴ ബൈപാസ്‌ എന്നിവ തുറന്നു. വയനാട്‌ തുരങ്കപാത, ആലപ്പുഴ–-ചങ്ങനാശേരി സെമി എലിവേറ്റഡ്‌ റോഡ്‌ നിർമാണ തുടക്കം. ദേശീയപാതാ വികസനത്തിന്‌ തുടക്കം. കൊച്ചി മെട്രോയുടെ തൈക്കൂടം–- പേട്ട പാത തുറന്നു.

പത്തനംതിട്ട പരുമലയിലെ ഉപദേശിക്കടവ്‌ പാലം

2 തുറമുഖം

കൊയിലാണ്ടി, മഞ്ചേശ്വരം മത്സ്യബന്ധനതുറമുഖങ്ങൾ  തുറന്നു. പോർട്ട്‌ മ്യൂസിയത്തിന്റെ നിർമാണജോലി തുടങ്ങി.

5 ലക്ഷം കുട്ടികൾക്ക്‌ ലാപ്‌ടോപ്‌

കെഎസ്‌എഫ്‌ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അഞ്ചുലക്ഷം കുട്ടികൾക്ക്‌ ലാപ്‌ടോപ്പുകളെത്തിക്കുന്ന വിദ്യാശ്രീ പദ്ധതിക്ക്‌ തുടക്കം.

പട്ടികജാതി വിദ്യാർഥികൾക്ക്‌ 12,250 പഠനമുറി സജ്ജം. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി 20 പദ്ധതികൂടി. നാല്‌ പട്ടികവർഗ മെട്രിക്‌ ഹോസ്റ്റൽ തുറന്നു. ആലപ്പുഴയിലെ മാതൃകാ പി കെ കാളൻ പട്ടികവർഗ കുടുംബ ഉന്നമന പദ്ധതി പൂർത്തീകരിച്ചു.

തളിപ്പറമ്പ്‌, ചേളന്നൂർ, ഒറ്റപ്പാലം, തൊടുപുഴ, നാവായിക്കുളം, കാഞ്ഞിരംകുളം, കല്ലേറ്റുംകര, വിതുര എന്നിവിടങ്ങളിൽ പുതിയ രജിസ്‌ട്രാർ ഓഫീസ്‌ കെട്ടിടം ഉദ്‌ഘാടനംചെയ്‌തു. 

മെഡിക്കൽ കോളേജ്‌ ഹൈടെക്‌

തിരുവനന്തപുരം മെഡിക്കൽ കോളേജ്‌, ആർസിസി എന്നിവയ്‌ക്ക്‌ അത്യാധുനിക കാഷ്വാലിറ്റി തുറന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എട്ടു പദ്ധതി. മലബാർ ക്യാൻസർ സെന്ററിൽ ആറ്‌ പദ്ധതി. കൊല്ലം മെഡിക്കൽ കോളേജിൽ കാത്ത്‌ ലാബും ഐസിയുവും തുറന്നു. കോന്നി മെഡിക്കൽ കോളേജിൽ ഒപി വിഭാഗവും കാസർകോട്‌ ടാറ്റാ കോവിഡ്‌ ആശുപത്രിയും പ്രവർത്തനം തുടങ്ങി.

ഉന്നതവിദ്യാഭ്യാസമേഖലയിൽ 150 പുതിയ കോഴ്‌സിന്‌ തുടക്കം. പാലക്കാട്‌ ഐഐടി നിള ക്യാമ്പസ്‌ തുറന്നു. 32 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടമായി. അടങ്കൽ 26 കോടി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല യാഥാർഥ്യമായി. ബദിയടുക്ക, തങ്കമണി, ഉടുമ്പഞ്ചോല, ചേർത്തല, മട്ടന്നൂർ എക്‌സൈസ്‌ ഓഫീസുകൾക്ക്‌ പുതിയ കെട്ടിടം.

കുന്നുംകുളം, കോട്ടായി സ്‌കൂൾ, നീലേശ്വരം, പിലാത്തറ, ചിറ്റൂർ, കൂത്തുപറമ്പ്‌, കൈപ്പറമ്പ്‌, ചാലക്കുടി, കണ്ണമ്പ്ര എന്നിവിടങ്ങളിൽ സ്‌റ്റേഡിയം തുറന്നു. 20 കാർഷിക അടിസ്ഥാന സൗകര്യ പദ്ധതികൾക്കും കാർഷിക യന്ത്രവൽക്കരണ പദ്ധതിക്കും ആരംഭം കുറിച്ചു.

മാടക്കത്തറ ആദ്യഘട്ടം

പുഗലൂർ–-മാടക്കത്തറ ഹൈവോൾട്ടേജ്‌ ഡിസി ലൈനിന്റെ ആദ്യഘട്ടം കമീഷൻ ചെയ്‌തു. പത്തനാപുരം, പയ്യന്നൂർ, ചടയമംഗലം, രാമനാട്ടുകര, കൊണ്ടോട്ടി എന്നിവിടങ്ങളിൽ സബ്‌ റീജ്യണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്‌ തുറന്നു.  

ടൂറിസം കുതിക്കും

തിരുവനന്തപുരം രവിവർമ ആർട്ട്‌ ഗ്യാലറി. നാച്വറൽ ഹിസ്റ്ററി മ്യൂസിയം നവീകരണവും തൃശൂർ ചേറ്റുവ കോട്ട സംരക്ഷണ പദ്ധതിയും പൂർത്തിയാക്കി. കണ്ണൂർ കൈത്തറി കോംപ്ലക്‌സിലെ പൈതൃക മന്ദിരത്തിന്റെ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കി. കൈത്തറി  മ്യൂസിയം തുറന്നു. കാര്യവട്ടത്ത്‌ ഇന്റർനാഷണൽ റിസർച്ച്‌ ആൻഡ്‌ ഹെറിറ്റേജ്‌ സെന്റർ. ഇടുക്കി ജില്ലാ പൈതൃക മ്യൂസിയവും നാടിന്‌ സമർപ്പിച്ചു. കണ്ണൂർ സെന്റ്‌ ജോൺസ്‌ പള്ളി ശാസ്‌ത്രീയ സംരക്ഷണം പൂർത്തിയാക്കി.

66 ടൂറിസം കേന്ദ്രത്തിന്റെ നവീകരണം പൂർത്തിയായി.

പൊലീസ്‌ പരിശീലനം

ആലപ്പുഴയിലും കോട്ടയത്തും ജില്ലാതല പൊലീസ്‌ പരിശീലനകേന്ദ്രം. കണ്ണൂർ സിറ്റി പൊലീസ്‌ കോംപ്ലക്‌സിന്റെ നിർമാണത്തിന്‌ തുടക്കം. പൊലീസ്‌ സ്റ്റുഡിയോ റൂമായി. തൃശൂരിൽ വികേന്ദ്രീകൃത ലോക്കപ്‌ സംവിധാനം. തിരുവനന്തപുരത്ത്‌ റെയിൽവേ പൊലീസ്‌ കൺട്രോൾ റൂം.  ഇടുക്കി മുട്ടത്തും കുളമാവിലും പുതിയ പൊലീസ്‌ സ്‌റ്റേഷൻ കെട്ടിടം.

60 മീൻ മാർക്കറ്റ്‌ സൂപ്പർ

ആദ്യഘട്ടത്തിൽ അഞ്ചിടത്ത്‌ ജോലി തുടങ്ങി. എട്ടിടത്തുകൂടി ഉടൻ. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓൺലൈൻ മത്സ്യവിപണനവും ഹോം ഡെലിവറിയും. മീറ്റ്‌ പ്രോഡക്ട്‌സ്‌ ഓഫ്‌ ഇന്ത്യ, കെപ്‌കോ എന്നിവ വഴി 500 ചിക്കൻ ഔട്ട്‌ലെറ്റ്‌ സ്ഥാപിച്ചു.  

ബിസിനസിന്‌ ഏകജാലകം

ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിന്‌ ഏകജാലക സംവിധാനമായി.

കുട്ടനാട്  സംയോജിത റൈസ്‌ ടെക്‌നോളജി പാർക്ക്‌, ട്രാവൻകൂർ സിമന്റ് ലിമിറ്റഡിൽ ഗ്രേ സിമന്റ് ഉല്പാദന യൂണിറ്റ്‌, മെഡിക്കൽ ഡിവൈസ്‌ പാർക്ക്‌, നാടുകാണി ടെക്‌സ്‌റ്റൈൽ പ്രോസസിങ്‌ സെന്റർ, കണ്ണൂർ നാച്ചുറൽ റബർ പ്രോഡക്ട്സ്  ലിമിറ്റഡ്‌ എന്നിവയ്‌ക്ക്‌ ശിലയിട്ടു.

ഈ നന്മ പൊന്നാകട്ടെ

പാലക്കാട്‌ > മാസങ്ങൾ കാത്തിരുന്ന്‌ ലഭിക്കുന്ന 600 രൂപ പെൻഷൻ കിട്ടാൻ അന്ന്‌ എത്ര ദിവസം ബാങ്കിൽ പോകണമായിരുന്നു. യുഡിഎഫ്  സർക്കാരിന്റെ കാലത്ത്‌ പെൻഷൻ വാങ്ങാൻ പോയത്‌ ഓർക്കുമ്പോൾ കൊടുമ്പ്‌ മിഥുനംപള്ളം വെള്ളക്കുട്ടി എന്ന കർഷകത്തൊഴിലാളിക്ക്‌ ഇന്നും വല്ലാത്ത വേവലാതിയാണ്‌. എന്നാൽ, ഇപ്പോൾ എല്ലാ മാസവും പെൻഷൻ 1,400 രൂപ വീട്ടിലെത്തിക്കുന്നു. 

മിഥുനംപള്ളം വെള്ളക്കുട്ടി

വിശ്വസിക്കാനാവുന്നില്ല, ഈ നന്മ പൊന്നാകട്ടെ... പ്രായമായ എന്നെപ്പോലുള്ളവർ ഓട്ടോ വിളിച്ച്‌ ബാങ്കിലെത്തി വരിനിന്നു വാങ്ങിയ പെൻഷനാണ്‌ വീട്ടിലേക്ക്‌ എത്തിച്ചത്‌.  ജനങ്ങളുടെ ദുരിതം അകറ്റിയ എൽഡിഎഫ്‌ സർക്കാരിനോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇപ്പോൾ കിട്ടുന്ന പെൻഷൻ കുടുംബത്തിനാകെ ആശ്വാസമാണ്‌–-വെള്ളക്കുട്ടി പറഞ്ഞു.

ജി രാജേഷ്‌കുമാർ 

Wednesday, November 11, 2020

അരലക്ഷം കോടിയിൽ നാം വളർന്നു ; നാലര വർഷത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ‌നൽകിയത്‌ 54,245.18 കോടി രൂപ

വികസനവും ക്ഷേമവും കൂടുതൽ ജനപക്ഷമാക്കാൻ എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നൽകിയത്‌ 54,245 കോടി രൂപ. ചരിത്രത്തിൽ ഏറ്റവും കൂടിയ തുകയാണിത്‌.

ഇതിൽ 33,758.5 കോടിരൂപ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നട്ടെല്ലായ വികസന ഫണ്ടാണ്‌. ബജറ്റിൽ വികസനഫണ്ട് 25 ശതമാനമായി സർക്കാർ ഉയർത്തിയിരുന്നു. ഫണ്ട്‌ കൂടുതൽ ലഭിച്ചതോടെ ലൈഫ്‌, സുഭിക്ഷകേരളം, 12 ഇന പദ്ധതികൾ തുടങ്ങിയവയ്‌ക്ക്‌ പ്രത്യേക പരിഗണന നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കായി. യുഡിഎഫ്‌ സർക്കാർ നിർത്തലാക്കിയ കൃഷി, മൃഗ സംരക്ഷണം തുടങ്ങിയ ഉൽപാദന മേഖലയ്‌ക്കുള്ള കുറഞ്ഞവിഹിതവും എൽഡിഎഫ്‌ സർക്കാർ പുനഃസ്ഥാപിച്ചു. യുഡിഎഫ്‌ സർക്കാർ അഞ്ച്‌ വർഷം ആകെ നൽകിയത്‌ 23,729.02 കോടി രൂപയാണ്‌. ഇതിൽ വികസന ഫണ്ട്‌ 19,778 കോടി മാത്രവും. 

എൽഡിഎഫ്‌ സർക്കാർ  2016–-17  മുതൽ 20-19–-20 വരെ 26,227.50  കോടി രൂപയാണ്‌ വികസനഫണ്ടായി നൽകിയത്‌. നടപ്പ്‌ സാമ്പത്തികവർഷം 7531 കോടിയും അനുവദിച്ചു. ഉൽപാദന വർധനയ്‌ക്ക്‌ പ്രത്യേക പരിഗണനയാണ്‌ തദ്ദേശ ഭരണസ്ഥാപനങ്ങൾ നൽകിയത്‌. ഇതിനായി വികസനഫണ്ട്‌ ചെലവഴിക്കുന്നതിൽ സർക്കാർ മാറ്റം വരുത്തി. ഗ്രാമ, ബ്ലോക്ക്‌, ജില്ലാപഞ്ചായത്തുകൾ പൊതുവിഭാഗത്തിൽ സാധാരണ വിഹിതത്തിന്റെ 30 ശതമാനം തുകയും നഗര തദ്ദേശ സ്ഥാപനങ്ങൾ (മുനിസിപ്പാലിറ്റി, കോർപറേഷൻ) പത്ത്‌ ശതമാനം തുകയും ഉൽപാദന മേഖലാ പദ്ധതികൾക്ക്‌ നീക്കിവയ്‌ക്കണം. എസ്‌സി, എസ്‌ടി ഘടകപദ്ധതി ഫണ്ട്, പൊതുവിഭാഗത്തിലെ സാധാരണ വിഹിതം എന്നിവയുടെ അഞ്ച്‌ ശതമാനംതുക വൈകല്യമുള്ളവർക്കും കുട്ടികൾക്കും അഞ്ച്‌ ശതമാനം  വൃദ്ധർക്കും പാലിയേറ്റീവ് കെയർപദ്ധതികൾക്കും പത്ത്‌ ശതമാനം വനിതാ ഘടക പദ്ധതിക്കും മാറ്റിവയ്‌ക്കണം. സമൂഹത്തിലെ ഏറ്റവും ദുർബലർക്കാണ്‌  ഈ മാറ്റം സഹായമായത്‌.

റഷീദ‌് ആനപ്പുറം