Showing posts with label ത്രിപുര. Show all posts
Showing posts with label ത്രിപുര. Show all posts

Sunday, February 5, 2017

കനലായി എരിയുന്ന പോരാട്ടത്തിന്റെ പേര് രാഷിരുങ്

രോഹിത് വെമുല മഞ്ച് (കൊച്ചി) > 2002 ഫെബ്രുവരി 2. ബംഗ്ളാദേശ് അതിര്‍ത്തിയിലെ ത്രിപുര ഗ്രാമമായ കമല്‍പുരിലെ ചെറിയവീട്ടിലേക്ക് സായുധരായ 17 തീവ്രവാദികള്‍ ഇരച്ചുകയറി. അവള്‍ എവിടെ എന്നുമാത്രമാണ് അവര്‍ ചോദിച്ചത്. ഞാന്‍ ഇവിടെയുണ്ട്- രാഷിരുങ് ത്രിപുഡയെന്ന പത്തൊമ്പതുകാരി ഒട്ടും ഭയക്കാതെ മറുപടി നല്‍കി. തോക്കേന്തിയ തീവ്രവാദികളോട് ചെറുത്തുനിന്നിട്ട് കാര്യമില്ലെന്ന് അറിയാമായിരുന്നു ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്റെ (ടിഎസ്യു) ഡിവിഷണല്‍ പ്രസിഡന്റായ രാഷിരുങ്ങിന്. ത്രിപുരയിലെ പ്രധാന വിഘടനവാദ സംഘമായ എന്‍എല്‍എഫ്ടിയുടെ പിടിയിലായവള്‍ കൊല്ലപ്പെട്ടെന്നുതന്നെ നാടും വീടും വിധിയെഴുതി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് മൂന്നുവര്‍ഷത്തിനുശേഷം രാഷിരുങ് ജന്മനാട്ടിലേക്ക് മടങ്ങിയെത്തി. പോരാട്ടങ്ങളുടെ ചെങ്കനലുകളിലൂടെ നടന്നെത്തിയവര്‍ ഏറെയുണ്ട് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനവേദിയില്‍. അതില്‍ ഹോളിവുഡ് സിനിമയെ വെല്ലുന്ന ത്രില്ലറാണ് രാഷിരുങ് ത്രിപുഡയുടെ പോരാട്ടം.

ബംഗ്ളാദേശ് വനമേഖലയിലെ താവളത്തിലേക്കാണ് രാഷിരുങ്ങിനെ തീവ്രവാദികള്‍ കൊണ്ടുപോയത്. രണ്ടുദിവസം ജലപാനമില്ലാത്ത തടവ്. മൂന്നാംദിനം ചുറ്റും തോക്കുചൂണ്ടിനിന്ന് അവര്‍ ആജ്ഞാപിച്ചു- ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം ചേരുക; അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാടെക്കുക. മരിക്കാന്‍ ഒരുക്കമായിരുന്നില്ല രാഷിരുങ്. ത്രിപുരയുടെ പോരാട്ടഭൂമിയിലേക്ക് അവള്‍ക്ക് തിരിച്ചെത്തണമായിരുന്നു. തീവ്രവാദികളുടെ ഭീഷണിക്ക് അവര്‍ ബുദ്ധിപൂര്‍വം സമ്മതംമൂളി. പിന്നീട് മൂന്നുവര്‍ഷം അവര്‍ക്കൊപ്പം തോക്കേന്തി നടന്നു. അവരില്‍ ഒരാളായി നടിച്ചു.

ഒടുവില്‍ 2005ലാണ് രക്ഷപ്പെടാന്‍ വഴിതെളിഞ്ഞത്. ഗോത്രവംശജരുടെ പ്രിയപ്പെട്ടവളായി മാറിയ രാഷിരുങ്ങിനെ അവരില്‍ ഒരുസംഘം രഹസ്യമായി അതിര്‍ത്തി കടത്തി ത്രിപുരയിലേക്ക് വിട്ടു. മലേറിയ ബാധിച്ച സമയത്തായിരുന്നു രക്ഷപ്പെടല്‍. കൊല്ലപ്പെട്ടവള്‍ മടങ്ങിയെത്തിയതറിഞ്ഞ് സന്തോഷത്താല്‍ നിലവിളിച്ചത് ഒരു ഗ്രാമം മുഴുവനുമായിരുന്നു. സിപിഐ എമ്മിന്റെ ഡിവിഷണല്‍ സെക്രട്ടറി വിവരമറിഞ്ഞ് വീട്ടിലെത്തി.

ടിഎസ്യുവിന്റെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന പരിഖിത് മുരാസിങ്ങുമൊത്ത് മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ വിവരം ധരിപ്പിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ പാര്‍ടിയുടെ നിര്‍ദേശപ്രകാരം അഗര്‍ത്തലയിലേക്ക് താമസം മാറി. ആറുവര്‍ഷത്തോളം അവിടെനിന്നു പ്രവര്‍ത്തിച്ച രാഷിരുങ് 2011ലാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ത്യാഗവും പോരാട്ടവുംകൊണ്ടാണ് ത്രിപുരയിലെ ജനങ്ങള്‍ തീവ്രവാദത്തെ നേരിടുന്നതെന്നും ഇപ്പോള്‍ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ട്രൈബല്‍ യൂത്ത് ഫെഡറേഷന്റെ കമല്‍പുര്‍ ഡിവിഷണല്‍ പ്രസിഡന്റും സെന്‍ട്രല്‍ എക്സിക്യൂട്ടീവ് അംഗവുമാണ് രാഷിരുങ് ത്രിപുഡ.

http://www.deshabhimani.com/special/dyfi-rashi/621661

Sunday, May 18, 2014

മോഡിയെ വകവയ്ക്കാതെ ത്രിപുര; സിപിഐ എം സ്ഥാനാര്‍ഥികള്‍ക്ക് റെക്കോഡ് ഭൂരിപക്ഷം

അഗര്‍ത്തല: ഒരു തരംഗത്തിലും ഉലയാതെ ത്രിപുരയിലെ ജനത ചുവപ്പുകോട്ട കാത്തു. സിപിഐ എം ആകെയുള്ള രണ്ടു സീറ്റും നിലനിര്‍ത്തിയ ഇടതുകോട്ടയില്‍ റെക്കോഡ് ഭൂരിപക്ഷവും വോട്ട് ശരാശരിയും സ്വന്തമാക്കിയാണ് സ്ഥാനാര്‍ഥികള്‍ ചരിത്രവിജയം കുറിച്ചത്. വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഫലം പ്രഖ്യാപിച്ചിരുന്നില്ല. മുന്‍ വ്യവസായ-വാണിജ്യ മന്ത്രി ജിതേന്ദ്രചൗധരി അഞ്ചു ലക്ഷത്തോളം വോട്ടിന്റെ മൃഗീയഭൂരിപക്ഷം നേടിയാണ് ഈസ്റ്റ് ത്രിപുര പിടിച്ചടക്കിയത്.

ഏഴുതവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച അനുഭവപരിചയവുമായി രംഗത്തെത്തിയ ജിതേന്ദ്രചൗധരിക്കു മുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സചിത്ര ദേബ് ബര്‍മ നിഷ്പ്രഭനായി. ട്രേഡ്യൂണിയന്‍ നേതാവ് ശങ്കര്‍പ്രസാദ് ദത്ത വെസ്റ്റ് ത്രിപുര സീറ്റില്‍ അഞ്ചുലക്ഷത്തിലധികം വോട്ടിനാണ് എതിരാളിയും ത്രിപുര സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലറുമായ അരുണോദയ് സാഹയെ തറപറ്റിച്ചത്. മൊത്തം വോട്ടിന്റെ 64 ശതമാനവും സിപിഐ എം സ്വന്തമാക്കി.

2009ല്‍ ഈസ്റ്റ് ത്രിപുര മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി ബാജു ബാന്‍ റിയാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിബാചന്ദ്ര ഹരാങ്ക്ഹാളിനെ മൂന്നുലക്ഷത്തോളം വോട്ടിനും വെസ്റ്റ് ത്രിപുരയില്‍ ഖഗന്‍ ദാസ് കോണ്‍ഗ്രസിന്റെ സുദീപ് ബര്‍മനെ രണ്ടരലക്ഷത്തോളം വോട്ടിനും പരാജയപ്പെടുത്തിയിരുന്നു.

deshabhimani

Wednesday, April 2, 2014

ത്രിപുരയില്‍ ചര്‍ച്ച ഭൂരിപക്ഷത്തെക്കുറിച്ചു മാത്രം

അഗര്‍ത്തല: വടക്കുകിഴക്കന്‍ മേഖലയിലെ ചുവപ്പുകോട്ടയില്‍ മണ്ഡലം രണ്ട്. തെരഞ്ഞെടുപ്പും രണ്ടുഘട്ടം, ത്രിപുര വെസ്റ്റില്‍ ഏപ്രില്‍ ഏഴിനും ഈസ്റ്റില്‍ പന്ത്രണ്ടിനും. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഉറച്ച കോട്ടയായ ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോള്‍ ചര്‍ച്ച ജയപരാജയത്തെക്കുറിച്ചല്ല, സിപിഐ എം സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം എത്ര ഉയരും എന്നതിനെക്കുറിച്ചുമാത്രം.

സിപിഐ എം എംപിമാരുടെ പ്രവര്‍ത്തനമികവും സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തിലെ വികസന പദ്ധതികളുമാണ് വിഘടനവാദികളെയും അവരെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനെയും ഓരോ തെരഞ്ഞെടുപ്പിലും പരാജയപ്പെടുത്താന്‍ ജനങ്ങള്‍ക്ക് പ്രേരകമാവുന്നത്. തുടര്‍ച്ചയായി ഏഴാം തവണ സിപിഐ എമ്മിനെ വിജയിപ്പിക്കാന്‍ ചുവപ്പണിഞ്ഞ് നില്‍ക്കുകയാണ് വെസ്റ്റ് മണ്ഡലം. 1

991ലെ കുപ്രസിദ്ധമായ ബൂത്തുപിടിത്തത്തിലൂടെ കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ദേവ് വിജയിച്ചതൊഴിച്ചാല്‍ ഈ മണ്ഡലം ഒരിക്കല്‍പോലും സിപിഐ എമ്മിനെ കൈവിട്ടിട്ടില്ല. 2009ല്‍ പോള്‍ ചെയ്ത വോട്ടിന്റെ 60.14 ശതമാനം നേടിയാണ് സിപിഐ എം സ്ഥാനാര്‍ഥി ഖഗന്‍ദാസ് ഈ സീറ്റ് നിലനിര്‍ത്തിയത്, ഭൂരിപക്ഷം 2,48,549. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിലെ 30 നിയമസഭാ മണ്ഡലങ്ങളില്‍ 23ലും ഇടതുമുന്നണി വന്‍ വിജയം നേടി.

12,46,019 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഇത്തവണ ജനവിധി തേടുന്നത് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ശങ്കര്‍ പ്രസാദ് ദത്ത. ത്രിപുര കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അരുണോദയ് സാഹയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രത്തന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെ ആകെ 13 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. വിസി ആയിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകള്‍കൊണ്ടും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള വഴിവിട്ട ബന്ധംകൊണ്ടും കുപ്രസിദ്ധനാണ് ഡോ. സാഹ.

മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അടക്കമുള്ള സിപിഐ എം നേതാക്കള്‍ നേരിട്ട് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ത്രിപുര ഈസ്റ്റില്‍ 30 നിയമസഭാ മണ്ഡലങ്ങളിലായി 11,37,127 വോട്ടര്‍മാരാണുള്ളത്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ബാജുബന്‍ റിയാങ് 1980 മുതല്‍ ഏഴു തവണ തുടര്‍ച്ചയായി ജയിച്ച മണ്ഡലം എംപിഫണ്ട് വിഹിതം ചെലവിടുന്നതില്‍ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്.

2009ല്‍ മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 63.47 ശതമാനവും ഇടതുമുന്നണി സ്ഥാനാര്‍ഥി നേടി, ഭൂരിപക്ഷം 2.95 ലക്ഷം. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങളും ഇടതുമുന്നണിക്ക്.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജിതേന്ദ്ര ചൗധരിയാണ് ഇത്തവണ സ്ഥാനാര്‍ഥി. മുന്‍ മന്ത്രിയും കിസാന്‍സഭാ നേതാവുമായ ചൗധരിയുടെ ഭൂരിപക്ഷം മൂന്നുലക്ഷത്തിനു മുകളിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇടതുമുന്നണി. ഗ്രാമവികസന മന്ത്രിയെന്ന നിലയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ച ചൗധരി മണ്ഡലത്തിലെങ്ങും സുപരിചിതന്‍. സചിത്ര ബര്‍മന്‍(കോണ്‍ഗ്രസ്), ഭൃഗുറാം റിയാങ്(തൃണമൂല്‍ കോണ്‍ഗ്രസ്), പരീക്ഷിത് ദേബ് ബര്‍മന്‍(ബിജെപി) എന്നിവരാണ് പ്രധാന എതിരാളികള്‍.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പങ്കെടുത്ത മാര്‍ച്ച് 25ന്റെ പൊതുയോഗം പരാജയപ്പെട്ടതോടെ കോണ്‍ഗ്രസിന് രണ്ടാംസ്ഥാനംപോലും ലഭിക്കുക പ്രയാസം. തിങ്കളാഴ്ച നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏഴുമണ്ഡലങ്ങളാണ് പോളിങ് ബൂത്തിലെത്തുക. ത്രിപുരവെസ്റ്റിനൊപ്പം അസമിലെ ആറു മണ്ഡലങ്ങള്‍കൂടിയാണ് ഇവ.

രാഹുല്‍ സിന്‍ഹ deshabhimani

Monday, March 17, 2014

ത്രിപുര പറയുന്നു, ചുവപ്പാണെന്റെ പേര്

ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം സമ്മാനിക്കാന്‍ ത്രിപുര ജനത. കിഴക്കന്‍ ത്രിപുര, പടിഞ്ഞാറന്‍ ത്രിപുര എന്നീ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥികള്‍ക്ക് ഉജ്വലവിജയം സമ്മാനിക്കാന്‍ ത്രിപുര ഒരുങ്ങിക്കഴിഞ്ഞു. വ്യത്യസ്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സുകളില്‍ ഇടം നേടിയ ഇടതുമുന്നണി ഇതിനകം ഏറെ മുന്നേറി. ഗിരിവര്‍ഗമേഖലകളിലും നഗരപ്രദേശങ്ങളിലും യുവജനങ്ങളും സ്ത്രീകളും വിദ്യാര്‍ഥികളും സിപിഐ എം സ്ഥാനാര്‍ഥികളുടെ വിജയത്തിനായി രംഗത്തുണ്ട്. കിഴക്കന്‍ ത്രിപുര മണ്ഡലത്തില്‍ മത്സരിക്കുന്ന ജിതേന്ദ്ര ചൗധരിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പൊതുയോഗങ്ങളിലും ആയിരങ്ങളാണ് തടിച്ചുകൂടുന്നത്. ഞായറാഴ്ച തെലിയമൊറ സബ്ഡിവിഷനിലായിരുന്നു പ്രചാരണം. മൂന്ന് നിയമസഭാ മണ്ഡലങ്ങളായ കൃഷ്ണപുര്‍, പ്രമോദ്നഗര്‍-കല്യാണ്‍പുര്‍, തെലിയമൊറ എന്നിവിടങ്ങളിലായി നടന്ന ഏഴ് പൊതുയോഗങ്ങള്‍ ജിതേന്ദ്രയുടെ വിജയം വിളിച്ചോതി.

ഗിരിവര്‍ഗമേഖലകളില്‍നിന്ന് സ്ത്രീകളും യുവാക്കളും പരമ്പരാഗതവേഷത്തിലാണ് പൊതുയോഗങ്ങള്‍ക്കെത്തിയത്. ബാന്റ്വാദ്യത്തോടെയും മേളങ്ങളോടെയുമായിരുന്നു പ്രചാരണം. സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്, ഐഎന്‍പിടി എന്നീ പാര്‍ടികളില്‍നിന്ന് രാജിവച്ച് അമ്പതോളം പേര്‍ പൊതുയോഗത്തില്‍ സംബന്ധിച്ചത് ആവേശമായി. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജനവികാരം അലയടിക്കുമെന്ന് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ പ്രഖ്യാപിച്ചു. സിപിഐ എം നേതാക്കളായ സുധീര്‍ സര്‍ക്കാര്‍, ഫിഷറീസ് മന്ത്രിയും സംസ്ഥാനകമ്മിറ്റിയംഗവുമായ ഖാഗേന്ദ്ര ജമാതിയ, സ്ഥാനാര്‍ഥി ജിതേന്ദ്ര ചൗധരി എന്നിവര്‍ സംസാരിച്ചു. പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തില്‍ മത്സരിക്കുന്ന ശങ്കര്‍പ്രസാദ് ദത്തയുടെ പ്രചാരണാര്‍ഥം ബെലോനിയയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്ക്റാലിയും മാര്‍ച്ചും സംഘടിപ്പിച്ചു. നൂറുകണക്കിന് വളന്റിയര്‍മാര്‍ ബൈക്ക്റാലിയില്‍ അണിനിരന്നു. ബെലോനിയ നഗരത്തെ ത്രസിപ്പിച്ച മാര്‍ച്ചില്‍ സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ അണിചേര്‍ന്നു. ഭരത്ചന്ദ്രനഗര്‍, ചൊട്ടഖോല, ശ്രീരാംനഗര്‍, നിഹര്‍നഗര്‍, രാജ്നഗര്‍ എന്നിവിടങ്ങളിലും റാലി സംഘടിപ്പിച്ചു. ഇതിനുപുറമെ കവലയോഗങ്ങള്‍, ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം എന്നിവയും നടത്തി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തക സ്ക്വാഡിന്റെ ഗൃഹസന്ദര്‍ശനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്നു. പ്രചാരണ-തെരഞ്ഞെടുപ്പ് റാലികള്‍ക്കും യോഗങ്ങളിലും സിപിഐ എം നേതാക്കളായ ബസുദേബ് മജുംദാര്‍, സംസ്ഥാനകമ്മിറ്റിയംഗം സുധന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

രാഹുല്‍ സിന്‍ഹ deshabhimani

Thursday, March 6, 2014

ബംഗാളിലും ത്രിപുരയിലും ഇടതുമുന്നണി സ്ഥാനാര്‍ഥികളായി

ബംഗാളിലും ത്രിപുരയിലും ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബംഗാളില്‍ 42 സീറ്റില്‍ സിപിഐ എം 32 സീറ്റില്‍ മത്സരിക്കും. സിപിഐയും ഫോര്‍വേഡ്ബ്ലോക്കും മൂന്നു വീതം സീറ്റിലും ആര്‍എസ്പി ബാക്കി സീറ്റിലും മത്സരിക്കും. ത്രിപുരയില്‍ രണ്ടു സീറ്റിലും സിപിഐ എം ജനവിധി തേടും. ത്രിപുര വെസ്റ്റില്‍ ശങ്കര്‍പ്രസാദ് ദത്തയും ഈസ്റ്റില്‍ ജിതേന്ദ്ര ചൗധരിയും മത്സരിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഖഗന്‍ദാസ് അറിയിച്ചു. ബംഗാളില്‍ 26 പേര്‍ പുതുമുഖങ്ങളാണ്് അതില്‍&ലവേ;21 പേര്‍ സിപിഐ എം സ്ഥാനാര്‍ഥികള്‍. രണ്ടുപേര്‍വീതം സിപിഐയുടെയും ആര്‍എസ്പിയുടെയും ഒരാള്‍ ഫോര്‍വേഡ് ബ്ലോക്കിന്റെയും. ആറു വനിതകളും പട്ടികയിലുണ്ട്. നിലവിലുള്ള എംപിമാരില്‍ നാലുപേര്‍ ഇത്തവണ മത്സരിക്കില്ല. സിപിഐ ദേശീയ നേതാവും മുതിര്‍ന്ന പാര്‍ലമെന്റേറിയനുമായ ഗുരുദാസ് ദാസ് ഗുപ്തയും മത്സരിക്കില്ല. സിപിഐ എം കേന്ദ്രകമ്മറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ സുഭാഷിണി അലി ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പുരില്‍നിന്ന് മത്സരിക്കും. ലോക്സഭയിലെ സിപിഐ എം കക്ഷി നേതാവായ ബാസുദേബ് ആചാര്യ ബാങ്കുറയില്‍നിന്ന് പത്താം തവണ അങ്കം കുറിക്കും. ഇടതുമുന്നണി മന്ത്രിസഭയിലെ മുന്‍ ധനകാര്യ മന്ത്രി അഷിം ദാസ്ഗുപ്ത ഡംഡമിലും ഡിവൈഎഫ്ഐ മുന്‍ ജനറല്‍&ലവേ;സെക്രട്ടറി തപസ് സിന്‍ഹ കിഴക്കന്‍ മിഡ്നാപ്പുരിലെ കാന്തിയിലും ജനവിധി തേടും. മറ്റു

സിപിഐ എം സ്ഥാനാര്‍ഥികള്‍: മഹേന്ദ്രകുമാര്‍ റോയ്, (ജല്‍പായ്ഗുരി), സമന്‍പാഠക്(ഡാര്‍ജിലിങ്), മുഹമ്മദ് സലിം(റായ്ഗഞ്ച്), ഖഗന്‍ മുര്‍മു(മാള്‍ദ നോര്‍ത്ത്), അബ്ദുള്‍ ഹസ്നത് ഖാന്‍ (മാള്‍ദ സൗത്ത്), മുസാഫിര്‍ ഹുസൈന്‍(ജാംഗിപുര്‍), ബദറുദ്ജാഖാന്‍ (മുര്‍ഷിദാബാദ്), ഡോ. ശന്തനു ഝാ(കൃഷ്ണനഗര്‍), അര്‍ച്ചന ബിശ്വാസ്(റാണാഘട്ട്), ഡോ. ദേബേഷ് ദാസ്(ബാന്‍ഗാവ്), റിങ്കുനാസ്കര്‍(മധുരാപുര്‍), ഡോ. അബ്ദുള്‍ ഹസ്നത്(ഡയമണ്ട് ഹാര്‍ബര്‍), ഡോ. സുജന്‍ ചക്രവര്‍ത്തി(ജാദവ്പുര്‍), ഡോ. നന്ദിനി മുഖര്‍ജി(സൗത്ത് കൊല്‍ക്കത്ത), രൂപ ബാഗ്ചി(നോര്‍ത്ത് കൊല്‍ക്കത്ത), ശ്രീദീപ് ഭട്ടാചാര്യ(ഹൗറ), സബീറുദീന്‍ മൊള്ള(ഉലുബേരിയ), തീര്‍ഥങ്കര്‍ റോയ്(ശ്രീരാംപുര്‍), പ്രദീപ് ഷാ(ഹുഗ്ലി), ശക്തി മോഹന്‍ മാലിക്(ആരാംബാഗ്), ഇബ്രാഹിം അലി(താംലുക്), ഡോ. പുളിന്‍ ബാസ്കെ(}ഝാര്‍ഗ്രാം), സുസ്മിത ബൗരി(ബിഷ്ണുപുര്‍), ഈശ്വര്‍ ചന്ദ്രദാസ്(ഈസ്റ്റ് ബര്‍ധമാന്‍), സെയ്ദുള്‍ ഹഖ്(ബര്‍ധമാന്‍ -ദുര്‍ഗാപുര്‍), ബംഗ്ഷുഗോപാല്‍ ചൗധരി(അസന്‍സോള്‍), ഡോ. രാമചന്ദ്രഡോം(ബോല്‍പുര്‍), ഡോ. കമ്രെ ഇലാഹി(ബിര്‍ഭൂം). ഫോര്‍വേഡ് ബ്ലോക് സ്ഥാനാര്‍ഥികള്‍: ദീപക് കുമാര്‍ റോയ്(കൂച്ച്ബിഹാര്‍), ഡോ. മുര്‍താസ ഹുസൈന്‍(ബാരാസാത്), നര്‍ഹരി മഹാതോ(പുരുലിയ). സിപിഐ സ്ഥാനാര്‍ഥികള്‍: നൂറുള്‍ ഹുദ(ഹസിരാത്), സന്തോഷ് റാണ(ഖാടല്‍), പ്രബോധ്പാണ്ഡ (മേദിനിപുര്‍). ആര്‍എസ്പി സ്ഥാനാര്‍ഥികള്‍: ബിമല്‍ സര്‍ക്കാര്‍(ബാലുര്‍ഘട്ട്), പ്രമാതേസ് മുഖര്‍ജി(ബെഹ്റാംപുര്‍), സുഭാഷ് നസ്കര്‍(ജോയ്നഗര്‍). തൃണമൂല്‍ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിനിമാതാരങ്ങളും പാട്ടുകാരും കളിക്കാരും പട്ടികയിലുണ്ട്. ഫുട്ബോള്‍ താരമായ ബൈജുങ് ബൂട്ടിയ, സിനിമാതാരങ്ങളായ മൂണ്‍മൂണ്‍ സെന്‍, സതാപ്തി റോയ്, തപസ് റോയ്, ദേബ് എന്നിവര്‍ പട്ടികയിലുണ്ട്. വിമതന്‍ കബീര്‍ സുമനെ മമത ഒഴിവാക്കി.

ഗോപി deshabhimani

Wednesday, March 13, 2013

ഗവര്‍ണറെ മാറ്റിയത് അനീതി: മണിക് സര്‍ക്കാര്‍


അഗര്‍ത്തല: സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെ ഗവര്‍ണറെ തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം അനീതിയാണെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. ബിഹാര്‍ ഗവര്‍ണറായ ദേവാനന്ദ് കൊണ്‍വാറിനെ ത്രിപുരയിലേക്ക് നിയോഗിച്ച് ശനിയാഴ്ചയാണ് രാഷ്ട്രപതിഭവന്‍ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിപദത്തില്‍ തന്റെ 15 വര്‍ഷത്തെ അനുഭവത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രി ബന്ധപ്പെട്ട സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുകയും ഗവര്‍ണറാക്കാന്‍ കേന്ദ്രം പരിഗണിക്കുന്നവരുടെ പട്ടിക കൈമാറുകയുമാണ് പതിവ്. ഇതില്‍നിന്ന് ഉചിതരായവരെ സംസ്ഥാനം തെരഞ്ഞെടുക്കും. ഇത്തവണ ഇതുണ്ടായില്ല. കഴിഞ്ഞ ഏഴിനാണ് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വിളിച്ചത്. സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേറ്റശേഷം 15ന് ആദ്യമായി നിയമസഭ സമ്മേളിക്കുകയാണ്. നിലവിലുള്ള ഗവര്‍ണര്‍ നയപ്രഖ്യാപനത്തിനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഗവര്‍ണറെ നിയമിക്കുന്നത് ശരിയല്ലെന്നാണ് ഷിന്‍ഡെയെ അറിയിച്ചത്. ഇത് അവഗണിച്ച് കേന്ദ്രം സ്വന്തം തീരുമാനം അടിച്ചേല്‍പ്പിച്ചത് ഞെട്ടലോടെയാണ് കേട്ടതെന്നും മണിക് സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani 130313

Thursday, March 7, 2013

മണിക് സര്‍ക്കാര്‍ മന്ത്രിസഭ അധികാരമേറ്റു


ത്രിപുരയില്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏഴാം ഇടതുമുന്നണി മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. വൈകിട്ട് 3.30ന് അഗര്‍ത്തല രാജഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ഡി വൈ പട്ടേല്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയെ കൂടാതെ പതിനൊന്നു പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഒമ്പതുപേര്‍ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളും രണ്ടു പേര്‍ പുതുമുഖങ്ങളുമാണ്. മന്ത്രിമാരില്‍ ഒരാള്‍ വനിതയാണ്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര, ആര്‍എസ്പി നേതാവ് മനോജ് ഭട്ടാചാര്യ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു. വന്‍ ജനാവലി പുതിയ മന്ത്രിമാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. അധികാരമേറ്റശേഷം സെക്രട്ടറിയറ്റിലേക്കു പോയ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വഴിനീളെ കൂടിനിന്നവര്‍ പുച്ചെണ്ടുകള്‍ നല്‍കി.

അഗോര്‍ദേബ് ബര്‍മന്‍, ബാദല്‍ ചൗധരി, തപന്‍ ചക്രവര്‍ത്തി, മണിക് ദേ, ജിതേന്ദ്ര ചൗധരി, ഖഗേന്ദ്ര ജമാതിയ, മണീന്ദ്ര റിയാങ്, ബിജിതാ നാഥ്, ഷാഹിദ് ചൗധരി, ഭാനുലാല്‍ സഹ, രത്തന്‍ ഭൗമിക് എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്. ഭാനുലാല്‍ സഹ, രത്തന്‍ ഭൗമിക് എന്നിവര്‍ പുതുമുഖങ്ങളാണ്. 1998 മുതല്‍ നാലാം തവണയാണ് മണിക് സര്‍ക്കാര്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയാകുന്നത്. അദ്ദേഹത്തിനു മുമ്പ് നൃപന്‍ ചക്രവര്‍ത്തി രണ്ടു തവണയും, ദശരഥ്ദേബ് ഒരു തവണയുമാണ് ഇടതുമുന്നണി സര്‍ക്കാരിനെ നയിച്ചത്. 1978ലാണ് ആദ്യമായി സിപിഐ എം നേതൃത്വത്തില്‍ ഇടതുമുന്നണി ത്രിപുരയില്‍ അധികാരത്തില്‍ വന്നത്. 1988-93 കാലത്ത് കോണ്‍ഗ്രസ് ഭരണമായിരുന്നു. വ്യാഴാഴ്ച അഗര്‍ത്തല അസ്തല മൈതാനിയില്‍ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ വന്‍ വിജയറാലി നടക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കും. സംസ്ഥാനമൊട്ടുക്ക് വിജയാഘോഷം കൊണ്ടാടും. രമേന്ദ്ര ചന്ദ്ര ദേബ്നാഥ് സ്പീക്കറായി തുടരുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഖാഗന്‍ ദാസ് അറിയിച്ചു. അറുപതംഗ നിയമസഭയില്‍ 50 എണ്ണവും നേടിയാണ് ഇടതുമുന്നണി ഉജ്വല വിജയം കരസ്ഥമാക്കിയത്.
(ഗോപി)

deshabhimani 070313

Tuesday, March 5, 2013

ത്രിപുരയുടെ ഹൃദയപക്ഷം


"ത്രിപുരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചതെന്ന്" അഗര്‍ത്തലയില്‍വച്ച് ദേശാഭിമാനിയോട് സംസാരിക്കവെ മണിക് സര്‍ക്കാര്‍ പറഞ്ഞിരുന്നു (ദേശാഭിമാനി- ഫെബ്രുവരി 12). രണ്ടാഴ്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മണിക് സര്‍ക്കാരിന്റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് വ്യക്തമായി. ജനങ്ങളും ഇടതുമുന്നണിയും പ്രത്യേകിച്ചും സിപിഐ എമ്മും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പുഫലം. കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷത്തെ പിഴുതെറിഞ്ഞുവെന്നും ത്രിപുരയില്‍ അതാവര്‍ത്തിക്കുമെന്നും അതോടെ ഹിന്ദുസ്ഥാനില്‍ നിന്നുതന്നെ ഇടതുപക്ഷത്തെ തൂത്തെറിയുമെന്നും പറഞ്ഞ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക് ത്രിപുരയിലെ ജനങ്ങള്‍ ചുട്ട മറുപടിയാണ് നല്‍കിയത്.

ത്രിപുരയിലെ ഏഴാം വിജയത്തിന് പല പ്രത്യേകതകളും ഉണ്ട്. സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ആദ്യമായി ത്രിപുരയില്‍ അധികാരത്തില്‍ വന്നത് 1978 ലാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 60ല്‍ 56 സീറ്റ് നേടിയാണ് നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിനുശേഷം ഏറ്റവും കൂടുതല്‍ സീറ്റ് നേടി വിജയിക്കുന്ന തെരഞ്ഞെടുപ്പാണിത്. 60ല്‍ 50 സീറ്റാണ് ഇടതുപക്ഷം നേടിയത്. 52.32 ശതമാനം വോട്ടും നേടി. കോണ്‍ഗ്രസിന് പത്ത് സീറ്റും 36.54 ശതമാനം വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് മുന്നണിക്ക് 44.65 ശതമാനം വോട്ട് ലഭിച്ചു. 2008 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 49 സീറ്റും 50 ശതമാനം വോട്ടുമാണ് നേടിയത്. ഇക്കുറി സീറ്റും വോട്ടും വര്‍ധിപ്പിച്ചു. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ഇടതുമുന്നണിയുടെ 47 സ്ഥാനാര്‍ഥികളും വിജയിച്ചത്. ആറ് സ്ഥാനാര്‍ഥികള്‍ക്ക് 60 ശതമാനമോ അതിലധികമോ വോട്ട് ലഭിച്ചു. ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചത് ഋഷ്യമുഖില്‍ മത്സരിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ധനമന്ത്രിയുമായ ബാദല്‍ ചൗധരിയാണ്. 12,429 വോട്ടിനാണ് അദ്ദേഹം കോണ്‍ഗ്രസിലെ സുശാങ്കര്‍ ഭൗമിക്കിനെ പരാജയപ്പെടുത്തിയത്. പോള്‍ചെയ്ത വോട്ടിന്റെ 65.42 ശതമാനം വോട്ടാണ് ചൗധരിക്ക് ലഭിച്ചത്. തൊട്ടടുത്ത മണ്ഡലമായ രാജ്നഗര്‍ എസ്സി സംവരണ സീറ്റില്‍ സിപിഐ എം സ്ഥാനാര്‍ഥി സുദന്‍ദാസിന് 11,397 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. കൊവായി (60.82), ജൊലായ്ബാരി (61.90), നല്‍ച്ചര്‍ (59.96), രാമചന്ദ്രഘാട്ട് (59.15), ആഷ്രംബാരി (59.55) എന്നീ മണ്ഡലങ്ങളിലും വന്‍വിജയമാണ് ഇടതുമുന്നണി നേടിയത്. കോണ്‍ഗ്രസില്‍ ജയിച്ച 10 പേരില്‍ അഞ്ചുപേര്‍മാത്രമാണ് 50 ശതമാനത്തിലധികം വോട്ട് നേടിയത്. അഞ്ചുപേര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവ് രത്തന്‍ലാല്‍ നാഥ് മോഹന്‍പുരില്‍ 775 വോട്ടിനാണ് ജയിച്ചത്. മുന്‍ പിസിസി അധ്യക്ഷന്‍ ബിരജിത്ത് സിന്‍ഹ കൈലാസ്ഷഹറില്‍ 485 വോട്ടിനാണ് കടന്നുകൂടിയത്. ബര്‍ജലയില്‍ 261 വോട്ടിനും ബാദര്‍ഘട്ടില്‍ 643 വോട്ടിനും രാധാകിഷോര്‍പുരില്‍ 837 വോട്ടിനുമാണ് കോണ്‍ഗ്രസ് ജയിച്ചത്. മാത്രമല്ല, കോണ്‍ഗ്രസ് ജയിച്ച 10 സീറ്റില്‍ ഒമ്പതെണ്ണവും നഗരങ്ങളിലാണ്. ഗ്രാമങ്ങളില്‍ സിപിഐ എമ്മിന്റെ ആധിപത്യമാണുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയിടത്തൊക്കെ കോണ്‍ഗ്രസ് തോല്‍ക്കുകയുംചെയ്തു.

തലസ്ഥാനമായ അഗര്‍ത്തല, സോണാമുര, ഷന്തിര്‍ബസാര്‍ (എസ്ടി), ധര്‍മനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് രാഹുല്‍ പ്രചാരണം നടത്തിയത്. തോല്‍വി ഉറപ്പായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രചാരണത്തില്‍നിന്ന് വിട്ടുനിന്ന സാഹചര്യത്തിലാണ് രാഹുല്‍ എത്തിയത്. അഗര്‍ത്തലയിലെ രാംനഗറില്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ സുര്‍ജിത്ത് ദത്ത പരാജയപ്പെട്ടു. 1983 മുതല്‍ തുടര്‍ച്ചയായി ആറു തവണ കോണ്‍ഗ്രസ് ജയിച്ച സീറ്റാണിത്. സിപിഐ എമ്മിലെ രത്തന്‍ദാസാണ് 65 വോട്ടിന് ഈ സീറ്റില്‍ അട്ടിമറി വിജയം നേടിയത്. സോണാമുരയില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ സുബാല്‍ഭൗമിക് സിപിഐ എമ്മിലെ ശ്യാമള്‍ ചക്രവര്‍ത്തിയോട് 1526 വോട്ടിന് തോറ്റു. ഷന്തിര്‍ബസാറില്‍ സിപിഐ നേതാവും മന്ത്രിയുമായ മണീന്ദ്ര റിയാങ് വിജയം ആവര്‍ത്തിച്ചു. രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയ ധര്‍മനഗറില്‍മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയം ആവര്‍ത്തിച്ചത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ധര്‍മനഗര്‍. കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ തീവ്രവാദ സംഘടനകളായ ഇന്‍ഡിജിനസ് നാഷണല്‍ പീപ്പിള്‍സ് ഓഫ് ത്രിപുര (ഐഎന്‍പിടി)യ്ക്കും നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ത്രിപുര (എന്‍സിടി)യ്ക്കും സീറ്റൊന്നും ലഭിച്ചില്ല. ഐഎന്‍പിടി 11 എസ്ടി സംവരണ സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടാനായില്ല. ഐഎന്‍പിടിയുടെ മുന്‍രൂപമായ ത്രിപുര ഉപജാതിജൂബ സമിതി 1983 മുതല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ്. അന്ന് ആറ് സീറ്റും 10.47 ശതമാനം വോട്ടും ടിയുജെഎസിന് ലഭിച്ചു.

2003 മുതലാണ് ടിയുജെഎസിന്റെ പുതിയ രൂപമായ ഐഎന്‍പിടി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായത്. അന്ന് 18 സീറ്റില്‍ മത്സരിച്ച ഐഎന്‍പിടി ആറ് സീറ്റില്‍ ജയിക്കുകയും 12 ശതമാനം വോട്ട് നേടുകയുംചെയ്തു. എന്നാല്‍, 2008 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുമാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ദലായ് ജില്ലയുടെ ആസ്ഥാനമായ അംബാസയില്‍നിന്ന് ഐഎന്‍പിടിയുടെ നേതാവും രാജീവ്ഗാന്ധിയുടെ ഇഷ്ടതോഴനുമായ ബിജോയ്കുമാര്‍ റംഗാള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതും വെറും 115 വോട്ടിന്. രണ്ട് ബൂത്തില്‍ സിപിഐ എമ്മിന് ഏജന്റുമാരെ നിര്‍ത്താന്‍ കഴിയാത്തതായിരുന്നു റംഗാളിന്റെ വിജയത്തിന് കാരണം. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇക്കുറി അംബാസയില്‍ സിപിഐ എം നേടിയ വിജയം. സിപിഐ എമ്മിലെ ലളിത്കുമാര്‍ ദേബ് ബര്‍മയെന്ന മുന്‍ ബിഡിഒയാണ് ഇവിടെ 1054 വോട്ടിന് ജയിച്ചത്. റംഗാളിനു വേണ്ടി ആദിവാസികളുടെ രാജാവും കോണ്‍ഗ്രസ് നേതാവുമായ പ്രദ്യോത് കിഷോര്‍ ദേബ്ബര്‍മന്‍ അംബാസയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും വിജയിക്കാനായില്ല. എട്ട് ശതാബ്ദക്കാലത്തെ രാജഭരണത്തിന്റെ അവസാന കണ്ണിയെ പ്രചാരണത്തിന് ഇറക്കി വോട്ട് നേടാനുള്ള റംഗാളിന്റെ തന്ത്രവും പാളിയെന്നര്‍ഥം. മുന്‍ ത്രിപുര നാഷണല്‍ വളന്റിയേഴ്സ് (ടിഎന്‍വി) എന്ന സൈനിക സംഘടയുടെ നേതാവുകൂടിയായ റംഗാളിന്റെ പരാജയം സംസ്ഥാനത്ത് തീവ്രവാദത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ്. 11 സീറ്റില്‍ മത്സരിച്ച ഐഎന്‍പിടിക്ക് ഇക്കുറി 8.11 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

സംസ്ഥാനത്ത് തീവ്രവാദശക്തികള്‍ക്ക് പിന്തുണ കുറയുകയാണെന്ന് ഈ പരാജയം വ്യക്തമാകുന്നു. ഐഎന്‍പിടിയില്‍നിന്ന് ഭിന്നിച്ച് ഒരു സീറ്റില്‍മാത്രം മത്സരിച്ച എന്‍സിടിക്കും ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തീവ്രവാദികള്‍ക്ക് ആദിവാസികള്‍ക്കിടയിലും സ്വാധീനം നഷ്ടപ്പെടുകയാണെന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 20 എസ്ടി സംവരണസീറ്റില്‍ 19 ലും സിപിഐ എം വിജയിച്ചു. എസ്ടി സീറ്റില്‍ മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 53.42 ശതമാനം വോട്ടും ഇടതുപക്ഷത്തിന് ലഭിച്ചു. (2008 ലെ തെരഞ്ഞെടുപ്പിലും 19 സീറ്റ് ഇടതുമുന്നണി നേടിയിരുന്നു). പത്ത് എസ്സി സംവരണ സീറ്റില്‍ എട്ടിലും സിപിഐ എം വിജയിച്ചു. ഈ സീറ്റുകളില്‍ മൊത്തം പോള്‍ചെയ്തതിന്റെ 53.23 ശതമാനം വോട്ടും ഇടതുമുന്നണിക്കാണ് ലഭിച്ചത്.

കോണ്‍ഗ്രസ് സഖ്യത്തിന് എസ്ടി സീറ്റുകളില്‍ 43.31 ശതമാനവും എസ്സി സീറ്റില്‍ 44 ശതമാനവും വോട്ടാണ് ലഭിച്ചത്. അതായത് ഇടതുമുന്നണിയേക്കാള്‍ 10 ശതമാനം വോട്ട് ഈ വിഭാഗങ്ങളില്‍ കോണ്‍ഗ്രസിന് കുറവാണ് ലഭിച്ചത്. തീവ്രവാദത്തിന്റെ ദുരന്തം മുഴുവന്‍ പേറിയ സ്ത്രീകളാണ് ഇടതുപക്ഷ വിജയത്തിന്റെ പിന്നിലെ മറ്റൊരു പ്രധാന ശക്തി. സിപിഐ എം നിര്‍ത്തിയ അഞ്ച് സ്ത്രീകളും വിജയിച്ചത് വനിതകള്‍ ആരുടെകൂടെയാണ് നിലയുറപ്പിച്ചതെന്ന് വ്യക്തമാക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നു. മത്സരിച്ച 50 സീറ്റില്‍ 49 ലും അവര്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായി. കടംതാലകുര്‍ത്തി എന്ന സീറ്റില്‍ മാത്രമാണ് 17 ശതമാനം വോട്ട് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമാജ്വാദി പാര്‍ടി, എന്‍സിപി, സിപിഐ എംഎല്‍, അമ്രബംഗാളി, എസ്യുസിഐഐ, ഐപിഎഫ്ടി എന്നീ കക്ഷികളുടെ സ്ഥിതിയും ഇതുതന്നെ.

വി ബി പരമേശ്വരന്‍

Monday, March 4, 2013

മണിക് സര്‍ക്കാര്‍ മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും


ത്രിപുരയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏഴാം ഇടതുമുന്നണി മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും. വൈകിട്ട് മൂന്നിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ഇടതുമുന്നണി സംസ്ഥാന സമിതി യോഗത്തിനു ശേഷം കണ്‍വീനര്‍ ഖഗന്‍ ദാസ് സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് വിശദീകരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇടതുമുന്നണി സാമാജികരുടെ യോഗം തിങ്കളാഴ്ച ചേര്‍ന്ന് പുതിയ നേതാവിനെ ഔപചാരികമായി തെരഞ്ഞെടുക്കും. ഏഴിന് അഗര്‍ത്തല അസ്തല മൈതാനിയില്‍ വിജയറാലി നടക്കും. സംസ്ഥാനമാകെ വിജയാഘോഷവും.

തുടര്‍ച്ചയായി നാലാം തവണയാണ് മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയാകുന്നത്. 1998ലാണ് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായത്. അതിനു മുമ്പ് നൃപന്‍ ചക്രവര്‍ത്തി രണ്ടു തവണയും ദശരഥ ദേബ് ഒരു തവണയും ഇടതുമുന്നണി സര്‍ക്കാരിനെ നയിച്ചു. 2008നേക്കാള്‍ ഒരു സീറ്റ് അധികം നേടിയാണ് ഇടതുമുന്നണി വന്‍ വിജയം നേടിയത്. ഇടതുമുന്നണിയുടെ വോട്ടും വര്‍ധിച്ചു. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്തതിന്റെ 51 ശതമാനം വോട്ടായിരുന്നു ഇടതുമുന്നണിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ 53.5 ശതമാനമായി.

കോണ്‍ഗ്രസിന് 10 സീറ്റ് നേടാനായെങ്കിലും പ്രമുഖരില്‍ പലരും പരാജയപ്പെട്ടു. മുന്‍ മുഖ്യമന്ത്രി സമീര്‍ രഞ്ജന്‍ ബര്‍മന്‍ തുടര്‍ച്ചയായി മൂന്നാം തവണയും തോറ്റു. പ്രതിപക്ഷനേതാവ് രത്തന്‍ നാഥ് വെറും 126 വോട്ടിനാണ് ജയിച്ചത്. അഗര്‍ത്തല നഗരത്തിലെ രാംനഗറില്‍ 25 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈയിലായിരുന്ന സീറ്റ് ഇത്തവണ സിപിഐ എം പിടിച്ചെടുത്തു. തീവ്രവാദ വിഘടന പാര്‍ടികള്‍ക്ക് ഒന്നിനും ഒറ്റ സീറ്റും നേടാനായില്ല. തീവ്രവാദ പാര്‍ടിയായ ഇന്‍ഡിജിനസ് നാഷണല്‍ പാര്‍ടി ഓഫ് ത്രിപുര (ഐഎന്‍പിടി)യുടെ ചെയര്‍മാന്‍ ബിജയ രംഗള്‍ അംബാസ മണ്ഡലത്തില്‍ 1200 വോട്ടിന് പരാജയപ്പെട്ടു.
(ഗോപി)

deshabhimani 040313

Thursday, February 28, 2013

ത്രിപുരയില്‍ ഇടതുമുന്നണിക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം


ന്യൂഡല്‍ഹി: ത്രിപുരയില്‍ ഇടതുമുന്നണിക്ക് റെക്കോഡ് വിജയം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടര്‍ച്ചയായി അഞ്ചാംവട്ടവും ഭരണം ഉറപ്പാക്കി. ആകെയുള്ള 60 സീറ്റില്‍ 50 ഉം മുന്നണിക്കാണ്. ഒരു സീറ്റ് സിപിഐക്കും 49 സീറ്റ് സിപിഐ എമ്മിനുമാണ്. കോണ്‍ഗ്രസിന് പത്ത് സീറ്റുണ്ട്. ത്രിപുരയില്‍ ഇടതുമുന്നണി ഏഴാം തവണയാണ് അധികാരത്തിലെത്തുന്നത്. സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 60 ല്‍ 49 സീറ്റ് ലഭിച്ചിരുന്നു. ഇക്കുറി ഒരു സീറ്റ് കൂടി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാ(93.57%) യിരുന്നു ഇക്കുറി ത്രിപുരയില്‍.

സിപിഐ എം 55 സീറ്റിലാണ് മത്സരിച്ചത്. സിപിഐയും ആര്‍എസ്പിയും രണ്ട് സീറ്റില്‍വീതവും. ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റിലും. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധാന്‍പുര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. ധനമന്ത്രി ബാദല്‍ ചൗധരി ഋഷിമുഖിലും ഗതാഗതമന്ത്രി മണിക് ദേ മജ്ലിസ്പുരിലും അഘോര്‍ ദേബ്ബ്രഹ്മ ആശാറാംഭരിയിലും വിജയം കണ്ടു.

മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലാണ്. .മേഘാലയയില്‍ കോണ്‍ഗ്രസാണു മുന്നില്‍. നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ഭരണം നിലനിര്‍ത്തി. അവര്‍ 32 സീറ്റ് നേടി. കോണ്‍ഗ്രസ്് 5 സീറ്റും എന്‍ സി പി 4 സീറ്റും ബിജെപിയും ജനതാദ(യു)ളും ഓരോ സീറ്റും മറ്റുള്ളവര്‍ 5 സീറ്റിലും വിജയിച്ചു.

മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗസ് 29 സീറ്റ് നേടി. ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവുണ്ട്. യുഡിപി 8 സീറ്റും എച്ച് എസ് പി ഡിപി മൂന്ന് സീറ്റും നേടി. എന്‍സിപിയും രണ്ട് സീറ്റും നേടി. മറ്റുള്ളവര്‍ 11 സീറ്റ് നേടി. ഏഴ് സീറ്റ് ഫലം വരാനുണ്ട്.

രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലും 60 സീറ്റാണ് ഉള്ളത്. ത്രിപുരയില്‍ ഫെബ്രുവരി 14നും മറ്റ് രണ്ട് സംസ്ഥാനങ്ങളില്‍ ഇരുപത്തിമൂന്നിനുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

1978ലാണ് ത്രിപുരയില്‍ ആദ്യമായി ഇടതുമുന്നണി സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റിയത്. ജനതയുടെ അഭിലാഷങ്ങള്‍ക്കു വിരുദ്ധമായി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് 1988ല്‍ കോണ്‍ഗ്രസ് ടിയുജെഎസ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ വാഴിച്ചു. പിന്നീടൊരിക്കലും കോണ്‍ഗ്രസിന് ത്രിപുര ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി നാലാം ഇടതു സര്‍ക്കാരാണ് മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ത്രിപുര ഭരിക്കുന്നത്.

1988ലെപ്പോലെ തീവ്രവാദ ആദിവാസി സംഘടനകളെ കൂട്ടുപിടിച്ച് ഇടതുമുന്നണിയെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഐഎന്‍പിടി (ഇന്‍ഡജീനസ് നാഷണലിസ്റ്റ് പാര്‍ടി ഓഫ് ത്രിപുര) എന്ന സംഘടനയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു.2003 ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. രാജ്യത്ത് കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനുമെതിരായ ജനരോഷത്തെ ശക്തിപ്പെടുത്തുന്നതാകും ത്രിപുരയിലെ ജനവിധിയെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിരുന്നു.

പ്രണബിന്റെ മകന്റെ സീറ്റ് ഇടതുമുന്നണി പിടിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി എംഎല്‍എ സ്ഥാനം രാജിവെച്ചതിനെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം. അഭിജിത് മുഖര്‍ജി എം പി ആകാനാണ് രാജിവെച്ചത്. കൊല്ലങ്ങളായി കോണ്‍ഗ്രസ് ജയിക്കുന്ന ഈ മണ്ഡലത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ത്ഥി ദീപക് ചാറ്റര്‍ജി 7700 വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും തൃണമൂല്‍ മൂന്നാം സ്ഥാനത്തുമായി.

ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും തൃണമൂലും വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്ന് മന്ത്രിയായ ഹുമയൂണ്‍ കബീര്‍ റെജിനഗറില്‍ തോറ്റു. കോണ്‍ഗ്രസിനാണ് വിജയം. കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലില്‍ ചേര്‍ന്ന കൃഷ്ണേന്ദു നാരായണ്‍ ചൗധരി ഇംഗ്ലീഷ് ബസാര്‍ മണ്ഡലത്തില്‍ വിജയിച്ചു.

ത്രിപുര: കോണ്‍ഗ്രസിനുള്ള താക്കീത്

തിരു: നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍വരുന്ന ത്രിപുരയിലെ ഇടതുമുന്നണിയെ സി പിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിവാദ്യംചെയ്തു. വിജയത്തില്‍ സന്തോഷമറിയിച്ച് പിണറായി വിജയന്‍ പാര്‍ടി ത്രിപുര സംസ്ഥാന സെക്രട്ടറിക്ക് സന്ദേശമയച്ചു. തുടര്‍ച്ചയായി നാലാംതവണയും ഇടതുമുന്നണി വന്‍ വിജയം നേടിയതിലൂടെ ജനവിരുദ്ധനയങ്ങളുമായി ഭരണംതുടരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിനും വര്‍ഗീയശക്തികളുമായി കൂട്ടുചേര്‍ന്ന് ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനും ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.

deshabhimani

Wednesday, February 13, 2013

ത്രിപുര നാളെ ബൂത്തിലേക്ക്


അഗര്‍ത്തല: കോണ്‍ഗ്രസ് സ്വപ്നം കാണുന്ന ഭരണ പരിവര്‍ത്തനത്തിന്റെ സൂചനയൊന്നുമില്ലാതെ ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീണു. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ഏഴാം തവണയും വിജയം ആവര്‍ത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണി.

മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഇടതുമുന്നണിക്കെതിരെ വിഘടനവാദപ്രസ്ഥാനമായ ഐഎന്‍പിടിയുമായും നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ത്രിപുരയുമായും സഖ്യത്തിന് രൂപം നല്‍കിയെങ്കിലും ജനവിശ്വാസ്യത നഷ്ടപ്പെട്ട കോണ്‍ഗ്രസിന് മുന്നേറാനായിട്ടില്ല. ഇടതുമുന്നണിയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍തന്നെയാണ് നേതൃത്വം നല്‍കിയത്. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ബിമന്‍ബസു, സൂര്യകാന്ത്മിശ്ര എന്നിവരും വന്‍ റാലികളെ അഭിസംബോധനചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചെങ്കിലും പിന്മാറി. കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധിയും ധനമന്ത്രി പി ചിദംബരവും അവസാനദിവസം എത്തി.

ഭഭരണനേട്ടങ്ങളുയര്‍ത്തിയാണ് സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി വോട്ട് തേടിയത്. എല്ലാ ഗ്രാമത്തിലും സ്കൂളും പ്രാഥമികാരോഗ്യ കേന്ദ്രവും റോഡുകളും നിര്‍മിച്ചുവെന്നു മാത്രമല്ല വൈദ്യുതിബന്ധം സ്ഥാപിക്കുകയുംചെയ്തു. ഉന്നതവിദ്യാഭ്യാസത്തിനും കാര്‍ഷിക പുരോഗതിക്കും ശക്തമായ അടിത്തറയിട്ടു. ഈ വികസനപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വിജയിപ്പിക്കണമെന്നാണ് ഇടതുമുന്നണി അഭ്യര്‍ഥിച്ചത്. മികച്ച ഭരണത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഒരു ഡസനോളം പുരസ്കാരങ്ങള്‍ വാങ്ങിയെന്നതും ഇടതുമുന്നണിയുടെ പ്രധാന പ്രചാരണമായിരുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി, പ്ലസ് ടു ഫസ്റ്റ് ക്ലാസോടെ പാസാകുന്ന കുട്ടികള്‍ക്ക് സൗജന്യമായി ലാപ്ടോപ്, തൊഴില്‍രഹിതവേതനം, ആറാം ശമ്പളകമീഷന്‍ നടപ്പാക്കല്‍ എന്നീ വാഗ്ദാനങ്ങളാണ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയത്. പൊള്ളയായ വാഗ്ദാനങ്ങളാണ് ഇവയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിജന്‍ധര്‍ പറഞ്ഞു.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. ഗോഡൗണുകളില്‍ അരി എലി തിന്നുമ്പോഴും പാവങ്ങള്‍ക്ക് വിതരണംചെയ്യാത്ത കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല- അദ്ദേഹം തുടര്‍ന്നു. ഇടതുമുന്നണിയും കോണ്‍ഗ്രസ് മുന്നണിയും ആകെയുള്ള 60 സീറ്റിലും മത്സരിക്കുന്നു. ബിജെപി 50 സീറ്റില്‍. 37 ലക്ഷംമാത്രം ജനസംഖ്യയുള്ള സംസ്ഥാനത്ത് 23,52,000 വോട്ടര്‍മാരാണുള്ളത്. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നാലാം തവണയും ധന്‍പുരില്‍ ജനവിധി തേടുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുധീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍നിന്നും ഐഎന്‍പിടി അധ്യക്ഷന്‍ ബിജോയ്കുമാര്‍ റംഗാള്‍ അംബാസയില്‍നിന്നും മത്സരിക്കുന്നു.
(വി ബി പരമേശ്വരന്‍)

deshabhimani

Tuesday, February 12, 2013

കാറ്റ് മാറി വീശുന്ന അംബാസ


അംബാസ: 1983ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സിപിഐ എം ജനറല്‍ സെക്രട്ടറി ഇഎംഎസ്, ഉപമുഖ്യമന്ത്രി ദശരഥ്ദേബുമൊത്ത് കമാല്‍പുരില്‍നിന്ന് അഗര്‍ത്തലയിലേക്ക് പോകവെ ജിയോല്‍ച്ചെറയില്‍ തീവ്രവാദികള്‍ ആക്രമിച്ചു. ഇരുവരും രക്ഷപ്പെട്ടുവെങ്കിലും എസ്കോര്‍ട്ട് വാഹനത്തിലുണ്ടായ സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടു. ത്രിപുര നാഷണല്‍ വളന്റിയേഴ്സ് (ടിഎന്‍വി) എന്ന സംഘടനയാണ് ആക്രമിച്ചത്. അംബാസ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്നത് ടിഎന്‍വിയുടെ കമാന്‍ഡറായ ബിജോയ്കുമാര്‍ റംഗാള്‍ ആണ്. അപ്പോള്‍ ഇവിടെ തെരഞ്ഞെടുപ്പ് വിഷയം തീവ്രവാദം ആകുന്നത് സ്വാഭാവികം. പ്രത്യേക ത്രിപുരവാദം ഉയര്‍ത്തി ടിഎന്‍വി എന്ന ഭീകരസംഘടനയ്ക്ക് നേതൃത്വം നല്‍കിയ ബിജോയ്കുമാര്‍ റംഗാള്‍ ഐന്‍പിടി ടിക്കറ്റിലാണ് മല്‍സരിക്കുന്നത്. സംസ്ഥാനത്തെ കൊലക്കളമാക്കിയ ത്രിപുര ഉപജാതി ജൂബസമിതിയുടെ (ടിയുജെഎസ്) അഡീഷനല്‍ ജനറല്‍ സെക്രട്ടറിയായിരിക്കവെയാണ് ടിഎന്‍വി എന്ന സായുധ സംഘടനയ്ക്ക് റംഗാള്‍ രൂപം നല്‍കുന്നത്. 1978 ല്‍ നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ആദ്യമായി രൂപംകൊണ്ട ഇടതുമുന്നണി മുന്നണി സര്‍ക്കാരിനെ താഴത്തിറക്കുകയായിരുന്നു ലക്ഷ്യം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍നിന്നും അടര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും പാക്കിസ്ഥാനിലെ ഐഎസ്ഐയും നടത്തിയ "ഓപ്പറേഷന്‍ ബ്രഹ്മപുത്ര"യുടെ ഭാഗം കൂടിയായാണ് ടിഎന്‍വിയുടെ രൂപീകരണം.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് ജില്ലയിലെ മായാനി വനത്തിലെ ഷിങ്ലുങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍വി, അംബാസയിലും കമല്‍പുരിലും നടത്തിയ ആക്രമണങ്ങളില്‍ 200 സിപിഐഎമ്മുകാരെങ്കിലും കൊല്ലപ്പെട്ടതായി മത്സ്യത്തൊഴിയാളിയായ മഹേന്ദ്ര നാമശൂദ്ര പറഞ്ഞു. ടിഎന്‍വി ആക്രമണത്തില്‍നിന്ന് രക്ഷതേടി എട്ട് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ നിന്നോടി രക്ഷപ്പെട്ട് ദലായ് ജില്ലയുടെ ആസ്ഥാനമായ അംബാസയില്‍ താമസമാക്കിയ മത്സ്യത്തൊഴിലാളിയാണ് 70 കാരനായ മഹേന്ദ്ര. 1980ല്‍ ബംഗാളികളും ആദിവാസികളും തമ്മിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന് തുടക്കം കുറിച്ച് മന്ദായിയില്‍ 93 ബംഗാളികളെ വധിച്ചതും ടിഎന്‍വി തന്നെ. 1300 പേരാണ് അന്ന് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 1988 ലാണ് മിസോറാം വിഘടനവാദനേതാവ് ലാല്‍തന്‍വാലയുടെ മധ്യസ്ഥതയില്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്ക് മുമ്പില്‍ റംഗാള്‍ കീഴടങ്ങിയത്.

തുടര്‍ച്ചയായി മൂന്നുതവണ അംബാസയില്‍നിന്നു ജയിച്ച റംഗാള്‍ ഇക്കുറി കടുത്ത പോരാട്ടത്തെയാണ് നേരിടുന്നത്. ദീര്‍ഘകാലം അംബാസയിലെ ബ്ലോക്ക് വികസന ഓഫീസറും ജില്ലാ ട്രഷറുമായിരുന്ന ലളിത്കുമാര്‍ ദേബ്ബര്‍മയാണ് ഇക്കുറി സിപിഐ എം സ്ഥാനാര്‍ഥി. മണ്ഡലത്തില ജനങ്ങളുമായി അടുത്ത ബന്ധമുള്ള ലളിത് കുമാറിന്റെ രംഗപ്രവേശം റംഗാളിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 115 വോട്ടിനാണ് റംഗാള്‍ ജയിച്ചത്. മണ്ഡലവുമായി അടുത്ത ബന്ധമില്ലാത്തതും സ്വന്തം വീടുള്ള കമല്‍ച്ചെറ പഞ്ചായത്തുപോലും സിപിഐ എം നിയന്ത്രണത്തിലായതും മണ്ഡല പുനര്‍നിര്‍ണയവും റംഗാളിന് പ്രതികൂല ഘടകങ്ങളാണ്. സിപിഐ എം പിബി അംഗം സൂര്യകാന്ത് മിശ്ര പങ്കെടുത്ത ഇടതുമുന്നണിറാലിയിലെ വന്‍ ജനക്കൂട്ടവും അംബാസയിലെ കാറ്റ് മാറിവീശുകയാണെന്ന് സൂചിപ്പിക്കുന്നു. പരാജയഭീതിപൂണ്ട റംഗാള്‍ ത്രിപുരയിലെ ആദിവാസി രാജകുടംബത്തിലെ അവസാന അംഗമായ പ്രദ്യുത് കിഷോര്‍ ദേബ്ബര്‍മനെ മണ്ഡലത്തില്‍ പ്രചാരണത്തിനിറക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരിലൊരാളായിട്ടും സീറ്റ് ലഭിക്കാത്ത പ്രദ്യുത് അംബാസയില്‍ ഐഎന്‍പിടി സ്ഥാനാര്‍ഥികള്‍ക്ക് മാത്രം പ്രചാരണം നടത്തി കോണ്‍ഗ്രസ് നേതൃത്വത്തോട് കണക്ക് തീര്‍ക്കുകയാണ്. ആദിവാസികള്‍ താമസിക്കുന്ന ബിശ്രംപാറ പോലുള്ള വിദൂര ഗ്രാമങ്ങളിലെത്തി റംഗാളിന് വോട്ട് ചെയ്യാത്ത പക്ഷം ആക്രമിക്കുമെന്ന ഭീഷണിയും ഐന്‍പിടി പ്രവര്‍ത്തകര്‍ മുഴക്കുന്നു.
(വി ബി പരമേശ്വരന്‍)

deshabhimani 120213

ജനം ഹൃദയത്തിലേറ്റിയ സര്‍ക്കാര്‍


ത്രിപുരയില്‍ ഫെബ്രുവരി 14ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാണ് മണിക് സര്‍ക്കാര്‍. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന് 1998 മുതല്‍ മുഖ്യമന്ത്രിപദത്തിലിരിക്കുന്ന മണിക് സര്‍ക്കാര്‍ എല്ലാ ദിവസവും ഒന്നിലധികം പൊതുയോഗങ്ങളെ അഭിസംബോധനചെയ്യുന്നു. സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസില്‍ രാത്രി വൈകി ദേശാഭിമാനിയോട് സംസാരിച്ച മണിക് സര്‍ക്കാരിന്, ത്രിപുരയില്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഏഴാംവിജയം നേടുമെന്നതില്‍ സംശയമില്ല. ""ജനങ്ങള്‍ അവരുടെ ഹൃദയത്തിലാണ് ഇടതുമുന്നണിയെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നതാണ്"" ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗംകൂടിയായ അദ്ദേഹം പറഞ്ഞു. മുഖാമുഖത്തിന്റെ പൂര്‍ണരൂപം.

? വോട്ടെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ സ്ഥിതിഗതികള്‍ എങ്ങനെ വിലയിരുത്തുന്നു.

ഇടതുപക്ഷപ്രചാരണത്തോട് ജനങ്ങളുടെ പ്രതികരണം മുമ്പില്ലാത്തത്ര അനുകൂലമാണ്. എതിര്‍കക്ഷികളെ സഹായിച്ചിരുന്ന ജനങ്ങളും പ്രവര്‍ത്തകരും ഇടതുമുന്നണിയെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവരുന്നു. ഇന്ന് ഞാന്‍ പങ്കെടുത്ത സബ്രൂമില്‍ മുന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവും എഴുപതോളംപേരും ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങള്‍ ഞങ്ങളെ പ്രതിഷ്ഠിച്ചത് അവരുടെ ഹൃദയത്തിലാണ്. സമാധാനം, അധികാരവികേന്ദ്രീകരണത്തിലൂടെ ജനാധിപത്യം ശക്തിപ്പെടുത്തല്‍, ജീവിതനിലവാരത്തിലുണ്ടായ ഉയര്‍ച്ച, രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനടപടികള്‍ തുടങ്ങിയവ ജനങ്ങളെ ഇടതുപക്ഷത്തെ ഹൃദയത്തിലേറ്റാന്‍ പ്രേരിപ്പിച്ചു.

? കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍. 

ഏറ്റവും പ്രധാനം സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനായി എന്നതാണ്. ഒരുകാലത്ത് ത്രിപുരയും തീവ്രവാദവും ഒന്നായാണ് തിരിച്ചറിയപ്പെട്ടത്. വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ കൂട്ടത്തോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങി. ത്രിപുരയിലേക്ക് വരാന്‍ എല്ലാവരും ഭയപ്പെട്ടിരുന്നു. തീവ്രവാദത്തിനെതിരെ തുടര്‍ച്ചയായ, കഠിനമായ പോരാട്ടമായിരുന്നു സിപിഐ എമ്മിന് നടത്തേണ്ടിവന്നത്. ഈ പോരാട്ടത്തില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ബ്ലോക്ക് സമിതി അധ്യക്ഷര്‍, പാര്‍ടിപ്രവര്‍ത്തകര്‍, അനുഭാവികള്‍, സാധാരണ ജനങ്ങള്‍ എന്നിവരുടെ വിലപ്പെട്ട ജീവിതം ഹോമിക്കേണ്ടി വന്നു. എന്നാല്‍, ഇന്ന് ത്രിപുര അറിയപ്പെടുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും ശാന്തമായ പ്രദേശമായാണ്. മൂന്നുനൂറ്റാണ്ട് ത്രിപുരയെ അസ്വസ്ഥമാക്കിയ തീവ്രവാദത്തെ മനുഷ്യാവകാശലംഘനമില്ലാതെ ചെറുത്തുതോല്‍പ്പിച്ച സംസ്ഥാന പൊലീസിന് "പ്രസിഡന്‍ഷ്യല്‍ കളേഴ്സ്" പുരസ്കാരം ലഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഈ ബഹുമതി ലഭിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ത്രിപുര. ആദിവാസികളും അല്ലാത്തവരുമായ സാധാരണക്കാരുടെ സഹകരണം ഒന്നുകൊണ്ടുമാത്രമാണ് ഈ ബഹുമതി നേടാനായത്. സര്‍ക്കാര്‍ നടപ്പാക്കിയ ത്വരിതഗതിയിലുള്ള വികസനപ്രവര്‍ത്തനവും തീവ്രവാദത്തെ നേരിടാന്‍ സഹായിച്ചു. മതനിരപേക്ഷചട്ടക്കൂട് നിലനിര്‍ത്താനായി എന്നതാണ് ഇടതുസര്‍ക്കാരിന്റെ മറ്റൊരു പ്രധാനനേട്ടം. ത്രിപുര ചെറിയ സംസ്ഥാനമാണെങ്കിലും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന വിഭാഗത്തില്‍പ്പെട്ടവരും ആദിവാസികളും അധിവസിക്കുന്നുണ്ട്. ഏത് മതത്തിലും വിശ്വസിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തി. ഇടതുസര്‍ക്കാരിന് പ്രത്യേക മതമില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ മുമ്പില്‍ എല്ലാ മതങ്ങള്‍ക്കും തുല്യസ്ഥാനമാണ്. മതപരമായ പരിപാടികള്‍ സമാധാനപൂര്‍വം നടത്താന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. മതനിരപേക്ഷസമീപനം ദേശീയനിലവാരത്തില്‍ കടുത്ത ആക്രമണം നേരിടുന്നതുകൊണ്ടുതന്നെ ഈ നയത്തിന് ഏറെ പ്രാധാന്യമുണ്ട്.

? ഒരാഴ്ച സംസ്ഥാനത്തിന്റെ ഗ്രാമീണമേഖലയിലൂടെ സഞ്ചരിച്ചപ്പോള്‍ അടിസ്ഥാനസൗകര്യമേഖലയില്‍ വികസനം പ്രകടമായി കണ്ടു. ഗ്രാമങ്ങളില്‍പ്പോലും ടാറിട്ട റോഡുകളും സ്കൂള്‍- ആശുപത്രി കെട്ടിടങ്ങളും. ചെറിയ സംസ്ഥാനമായിട്ടും ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്.

അധികാരവികേന്ദ്രീകരണത്തിലൂടെ ഗ്രാമീണജനാധിപത്യം ശക്തമാക്കിയാണ് ഈ നേട്ടം കൈവരിക്കാനായത്. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും കേന്ദ്രീകരിച്ച അധികാരം വികേന്ദ്രീകരിച്ച് ഗ്രാമീണസമിതികള്‍ക്ക് നല്‍കി. ത്രിപുരയിലെ ത്രിതലപഞ്ചായത്ത് സമ്പ്രദായം രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ടതാണെന്ന് വിനയത്തോടെ പറയാനാഗ്രഹിക്കുന്നു. അധികാരവികേന്ദ്രീകരണത്തിലൂടെ ജനങ്ങളെ ശാക്തീകരിക്കാനും ഇടതുസര്‍ക്കാര്‍ തയ്യാറായി. ആദിവാസിസ്വയംഭരണ ജില്ലാ കൗണ്‍സിലിന്റെ രൂപീകരണമാണ് മറ്റൊരു പ്രധാന ചുവടുവയ്പ്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജനാധിപത്യ അന്തരീക്ഷവും രാഷ്ട്രീയ അവബോധവും വിവിധ തെരഞ്ഞെടുപ്പുകളില്‍ 90 ശതമാനത്തിലധികംപേര്‍ വോട്ടുചെയ്യാന്‍ എത്തുന്നതില്‍നിന്ന് മനസ്സിലാക്കാം. ഇതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് എടുത്തുപറയേണ്ടതുണ്ട്. സര്‍ക്കാര്‍ നടപ്പാക്കിയ വിവിധങ്ങളായ വികസനപരിപാടികള്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നു. കാര്‍ഷികം, അനുബന്ധമേഖലകള്‍, വൈദ്യുതോല്‍പ്പാദനം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നീ മേഖലകളിലെല്ലാം സംസ്ഥാനം പുരോഗതി കരസ്ഥമാക്കി. കേന്ദ്രധനമന്ത്രാലയവും കേന്ദ്ര സ്ഥിതിവിവരക്കണക്ക് സംഘടനയും തയ്യാറാക്കിയ കണക്കനുസരിച്ച് ത്രിപുരയിലെ ആളോഹരിവരുമാനം 2004ല്‍ 24,394 രൂപയായിരുന്നു. ഇതേസംഘടനകള്‍ 2011ല്‍ നടത്തിയ സര്‍വേയില്‍ ആളോഹരിവരുമാനം 55,754 രൂപയായി വര്‍ധിച്ചെന്ന് പറയുന്നു. ജനങ്ങളുടെ വാങ്ങല്‍ശേഷിയിലുണ്ടായ ഈ വര്‍ധന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേകിച്ച്, വ്യാപാര- വാണിജ്യ മേഖലകളില്‍ ദൃശ്യമാണ്. വികസനം ദ്രുതഗതിയില്‍ നടക്കുന്നുണ്ടെങ്കിലും ഇതില്‍ പൂര്‍ണ സംതൃപ്തരല്ലെന്നാണ് ഞങ്ങള്‍ പറയുന്നത്. ജനങ്ങളുടെ ജീവിതനിലവാരം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരണകാലത്ത് ഏറെ അവഗണിക്കപ്പെട്ട പട്ടികജാതി- വര്‍ഗ- മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രത്യേക പരിപാടികളും നടപ്പാക്കിവരുന്നു. ഇത് നല്ല ഫലം ഉളവാക്കുന്നുണ്ട്.

? നവഉദാരവല്‍ക്കരണനയത്തിന്റെ ഇക്കാലത്ത് സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ കേന്ദ്രം കവരുമ്പോഴും അടിസ്ഥാനസൗകര്യവികസന മേഖലയും സാമൂഹ്യക്ഷേമപദ്ധതികളും വിജയിപ്പിക്കുന്നത് എങ്ങനെയാണ്. 

ധനപരമായ അച്ചടക്കം പാലിക്കുന്ന സര്‍ക്കാരാണിത്. ധനമാനേജ്മെന്റ് കരുതലോടെയാണ്. ശരിയായ ആവശ്യങ്ങള്‍ക്കുമാത്രമാണ് പണം ചെലവഴിക്കുന്നത്. തുടക്കംമുതല്‍ ചെലവുചുരുക്കല്‍നയം സര്‍ക്കാര്‍ പിന്തുടരുന്നുണ്ട്. ഏറ്റവും കുറഞ്ഞ ശമ്പളമുള്ള മന്ത്രിമാരും എംഎല്‍എമാരും ത്രിപുരയിലായിരിക്കും. ജനങ്ങളില്‍ ഭാരിച്ച നികുതി ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ നയമല്ല. അഴിമതിയാരോപണം ഉയര്‍ന്നാല്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിടുകയും അത് ശരിയാണെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കുകയും ചെയ്യും. പണത്തിന്റെ ദുരുപയോഗം അനുവദിക്കില്ല. അധികാരവികേന്ദ്രീകരണത്തിലൂടെ ജനങ്ങളുടെ ശാക്തീകരണം ഉറപ്പാക്കിയതും പണച്ചോര്‍ച്ച തടയാന്‍ സഹായിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മെച്ചപ്പെട്ട പ്രകടനം ഫണ്ട് യഥാസമയം നല്‍കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതമാക്കുന്നു.

? ഗ്രാമങ്ങളില്‍ ബിരുദം നേടി ജോലിയില്ലാത്ത ചെറുപ്പക്കാരെ കണ്ടു. സാക്ഷരതയില്‍ നാലാംസ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനത്ത് തൊഴിലില്ലായ്മ എത്രമാത്രം രൂക്ഷമാണ്. 

തൊഴിലവസരം സൃഷ്ടിക്കുകയെന്നത് നീറുന്ന ദേശീയപ്രശ്നമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് അടിസ്ഥാനസൗകര്യങ്ങളൊന്നും ത്രിപുരയില്‍ സൃഷ്ടിച്ചില്ല. അടിസ്ഥാനസൗകര്യങ്ങളില്ലാതെ തൊഴിലവസരം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ വരില്ല. സംസ്ഥാന സര്‍വീസില്‍ ജോലി നല്‍കിയതുകൊണ്ടുമാത്രം തൊഴിലില്ലായ്മ പരിഹരിക്കാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പിനിടയിലും സംസ്ഥാന സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തലാക്കിയിട്ടില്ല. 1972ല്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ സര്‍വീസില്‍ 27,000 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ 1,61,000 ആയി. കഴിഞ്ഞ ഒരുവര്‍ഷം 22,000 മുതല്‍ 25,000 വരെപേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. ഇനിയും നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. 45 ലക്ഷം ഒഴിവ് കേന്ദ്രസര്‍ക്കാര്‍ നികത്തിയിട്ടില്ലെന്നുമാത്രമല്ല, അത് വരുംവര്‍ഷങ്ങളില്‍ ലാപ്സാവുകയും ചെയ്യും. ത്രിപുരയിലെ സബ്രൂമില്‍നിന്ന് 75 കിലോമീറ്റര്‍മാത്രം അകലെയുള്ള ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖവുമായി ബന്ധം സ്ഥാപിക്കുന്നതിന് കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നു. ഇത് സാധ്യമായാല്‍ നിലവിലുള്ള ഭൂമിശാസ്ത്രപരമായ കോട്ടങ്ങള്‍ നേട്ടങ്ങളായി മാറും. കിഴക്കനേഷ്യയിലേക്കുള്ള പ്രധാനകവാടമായി ത്രിപുര മാറും. അഗര്‍ത്തലയെ ബംഗ്ലാദേശിലെ അഖൗഡയുമായി ബന്ധിപ്പിക്കുന്ന 11 കിലോമീറ്റര്‍ റെയില്‍വേ ലൈനിനെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. അഗര്‍ത്തലയെ സബ്രൂമുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനും ഉടന്‍ യാഥാര്‍ഥ്യമാകും. അഗര്‍ത്തലയില്‍നിന്ന് ധാക്കയിലേക്കുള്ള ബസ് സര്‍വീസ് ആരംഭിച്ചതിന്റെ തുടര്‍ച്ചയായി വിമാനസര്‍വീസ് തുടങ്ങാനും പദ്ധതിയുണ്ട്. ഇതൊക്കെ യാഥാര്‍ഥ്യമായാല്‍ ത്രിപുരയുടെ വ്യവസായവല്‍ക്കരണത്തിന് ഗതിവേഗം ലഭിക്കും. ? ത്രിപുരയില്‍ പ്രകൃതിവാതകശേഖരമുണ്ടെന്ന് വാര്‍ത്തയുണ്ട്. അതിന്റെ സാധ്യതകള്‍. പ്രകൃതിവാതകത്തിന്റെ വന്‍ശേഖരമാണ് ത്രിപുരയിലുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസിയും ഗെയിലും ഒരു സ്വകാര്യസ്ഥാപനവും പര്യവേക്ഷണം നടത്തുകയാണ്. ഗുണമേന്മയുള്ളതാണ് ഈ വാതകമെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യവ്യക്തികള്‍ വാതകാധിഷ്ഠിത വൈദ്യുതപദ്ധതികള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യം കാട്ടി മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ അത് നിരുത്സാഹപ്പെടുത്തുകയാണ്. മറ്റ് വ്യവസായ ആവശ്യങ്ങള്‍ക്ക് വാതകം ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒഎന്‍ജിസി 730 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതപ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ വികസനപ്രവര്‍ത്തനസാധ്യതകളെ ഉയര്‍ന്ന സാക്ഷരത, ഗുണമേന്മയേറിയ മനുഷ്യവിഭവശേഷി, ഉയര്‍ന്ന വാങ്ങല്‍ശേഷി എന്നിവയുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ സംസ്ഥാനത്ത് വ്യവസായസംരംഭങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്ന് കാണാം. നിക്ഷേപകര്‍ മുന്നോട്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അഭിമുഖം: മണിക് സര്‍ക്കാര്‍ / വി ബി പരമേശ്വരന്‍ deshabhimani 120213

Monday, February 11, 2013

ത്രിപുര പ്രചാരണം: കോണ്‍ഗ്രസ് ദേശീയനേതാക്കള്‍ പിന്മാറുന്നു


ത്രിപുരയില്‍ വോട്ടെടുപ്പിന് മൂന്നു ദിവസംമാത്രം ബാക്കിയിരിക്കെ ഇടതുമുന്നണി ആത്മവിശ്വാസത്തോടെ പ്രചാരണത്തില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത നിരാശ. ഒന്നിനു പുറകെ ഒന്നായി കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്‍വാങ്ങിയത് കോണ്‍ഗ്രസിന്റെ പരാജയഭീതി വ്യക്തമാക്കുന്നു. ഇടതുമുന്നണി വിജയം സുനിശ്ചിതമാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ത്രിപുരയിലേക്ക് വരാത്തതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്വകാര്യമായി സമ്മതിക്കുന്നുമുണ്ട്.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങാണ് പ്രചാരണത്തിനെത്തില്ലെന്ന് ആദ്യം അറിയിച്ചത്. ദലായ് ജില്ലയുടെ ആസ്ഥാനമായ അംബാസയില്‍ ശനിയാഴ്ച പ്രധാനമന്ത്രി സംസാരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ സുധീപ് റോയ് ബര്‍മന്‍ നേരത്തെ അറിയിച്ചത്. കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ഐഎന്‍പിടിയുടെ അധ്യക്ഷനും വിഘടനവാദിയുമായ ബിജോയ്കുമാര്‍ റംഗാളിന്റെ മണ്ഡലമാണ് അംബാസ. പ്രത്യേക ത്രിപുരാവാദമുയര്‍ത്തുന്ന റംഗാളിന്റെ പ്രചാരണത്തിന് പ്രധാനമന്ത്രിയെത്തുന്നത് തീവ്രവാദികള്‍ക്ക് ശക്തി പകരുമെന്ന് ഇടതുമുന്നണി ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച ഭരണനേട്ടങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് മൂന്ന് പുരസ്കാരങ്ങള്‍ വാങ്ങിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ തീവ്രവാദികള്‍ക്ക് അനുകൂലമായി പ്രധാനമന്ത്രി സംസാരിക്കുന്നത് ഭൂഷണമാണോ എന്ന ചോദ്യവും പല കോണുകളില്‍നിന്നും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ത്രിപുരയിലേക്കില്ലെന്ന് പ്രധാനമന്ത്രികാര്യാലയം ആറാം തീയതി അറിയിച്ചത്.

തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രചാരണത്തിനെത്തുമെന്നുളള പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഞായറാഴ്ച അഗര്‍ത്തലയിലും വടക്കന്‍ ത്രിപുര ജില്ലയിലെ കുമാര്‍ഘട്ടിലുമായിരുന്നു സോണിയയുടെ പരിപാടി നിശ്ചയിച്ചത്. രണ്ടിടത്തും ലക്ഷങ്ങള്‍ ചെലവഴിച്ച് സ്റ്റേജ് ഉയര്‍ന്നു. വന്‍ സുരക്ഷാസന്നാഹങ്ങളും ഏര്‍പ്പെടുത്തി. 23ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനംചെയ്യാന്‍ സോണിയ വ്യാഴാഴ്ച ദിമാപുരില്‍ എത്തുകയും ചെയ്തു. എന്നാല്‍, ശനിയാഴ്ച ത്രിപുരയിലെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് സോണിയ ഗാന്ധിയും പ്രചാരണത്തിനെത്തില്ലെന്ന് അറിയിച്ചു.

ഇനി നേതാക്കളുടെ പ്രതീക്ഷ മുഴുവന്‍ രാഹുല്‍ഗാന്ധിയിലാണ്. വൈസ് പ്രസിഡന്റ് പദവിയിലെത്തിയശേഷം രാഹുല്‍ ആദ്യമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും ത്രിപുരയിലേതെന്ന് കോണ്‍ഗ്രസുകാര്‍ അവകാശപ്പെട്ടിരുന്നു. രാഹുല്‍ ഏഴിന് എത്തുമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് അദ്ദേഹം എട്ടാം തീയതി എത്തുമെന്ന് തിരുത്തി. എന്നാല്‍, പറഞ്ഞ തീയതികളിലൊന്നും രാഹുലും എത്തിയില്ല. പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ചയ്ക്കകം രാഹുല്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എന്നാല്‍, ഇടതുമുന്നണി ശക്തമായ പ്രചാരണമാണ് നടത്തുന്നത്. മുഖ്യമന്ത്രി മണിക് സര്‍ക്കാരിനു പുറമെ സിപിഐ എം പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ബിമന്‍ബസു, സൂര്യകാന്ത് മിശ്ര, കേന്ദ്രകമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സലിം, സുഭാഷിണി അലി തുടങ്ങിയ നേതാക്കള്‍ ദിനംതോറും വന്‍ റാലികളെയാണ് അഭിസംബോധനചെയ്യുന്നത്. ഇതിന് മറുപടി നല്‍കാന്‍ കഴിയാതെ പകച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിനെയാണ് ത്രിപുരയില്‍ കാണാനാകുന്നത്.

തീവ്രവാദം: നടുക്കം മാറാതെ സിംന

സിംന: രണ്ട് ദശാബ്ദത്തിലധികം തീവ്രവാദത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് ത്രിപുര കൊവായ് മേഖലയില്‍ സിംനയിലെ ജനങ്ങള്‍. ബംഗ്ലാദേശിലെ താവളത്തിലേക്ക് പോകാനുള്ള സുരക്ഷിതമായ ഇടനാഴിയായിരുന്നു തീവ്രവാദികള്‍ക്ക് ഈ മേഖല. ഇടതുമുന്നണി സര്‍ക്കാരിന്റെ പൊതുമാപ്പ് പദ്ധതിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ തീവ്രവാദികള്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങിയെങ്കിലും സിംനമാത്രം തീവ്രവാദ കേന്ദ്രമായി തുടര്‍ന്നു. "ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്സി"ന്റെ (എടിടിഎഫ്) കമാന്‍ഡറായ രണ്‍ജിത്ത് ദേബ്ബര്‍മന്റെ സാന്നിധ്യമാണ് സിംനയെ തീവ്രവാദത്തിന്റെ കേന്ദ്രബിന്ദുവായി നിലനിര്‍ത്തിയത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്‍ജിത്ത് ദേബ്ബര്‍മന്‍ സിംനയിലെ അസറായി ഗ്രാമക്കാരനാണ്. സിംന സദര്‍ കോളനിയില്‍ 1999 ഡിസംബര്‍ 18ന് 21 ബംഗാളികളെ കൂട്ടക്കൊല ചെയ്തത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ദേബ്ബര്‍മനെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അറസ്റ്റ് ചെയ്യുന്നത്. ബംഗ്ലാദേശില്‍ അറസ്റ്റ്ചെയ്ത ഇയാളെ പിന്നീട് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇപ്പോള്‍ അഗര്‍ത്തല സെന്‍ട്രല്‍ ജയിലില്‍ വിചാരണ കാത്ത് കഴിയുകയാണ് ഈ കൊടും തീവ്രവാദി.

തീവ്രവാദഭീഷണി സിംനയെ ആദ്യമായി ഉലച്ചത് ഒന്നരദശാബ്ദം മുമ്പാണെന്ന് പറയാം. ബസ് തടഞ്ഞിട്ട് 18 ബംഗാളികളെ മാറ്റി നിര്‍ത്തി, ശേഷിച്ച യാത്രക്കാരെ മുഴുവന്‍ വെടിവച്ചു കൊന്ന സംഭവത്തിന്റെ ഓര്‍മകള്‍ സിംന വാസികളെ ഇന്നും ഭയപ്പെടുത്തുന്നു. കൂട്ടക്കൊല തടയാന്‍ ശ്രമിച്ച സിപിഐ എം പ്രവര്‍ത്തകരായ രണ്ട് ആദിവാസി യുവാക്കളും അന്ന് കൊല്ലപ്പെട്ടു. അതിനുശേഷം ഹെജ്മാഡയില്‍നിന്ന് കൊവായിലേക്കുള്ള അടച്ചിട്ട റോഡ് നാല് വര്‍ഷംമുമ്പ് മാത്രമാണ് തുറന്നത്. രക്തം മരവിപ്പിക്കുന്ന ഈ ക്രൂരകൃത്യത്തെ തുടര്‍ന്ന് ഈ ആദിവാസി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. സ്കൂളുകളില്‍ പഠിപ്പിക്കാനായി അധ്യാപകരോ പഞ്ചായത്ത് ഓഫീസിലേക്ക് ഉദ്യോഗസ്ഥരോ വരാന്‍ ധൈര്യംകാട്ടിയില്ല. വികസനം ഈ മേഖലയില്‍ മരവിച്ചുനിന്നു.

1993 മുതല്‍ സിംന മണ്ഡലത്തെ പ്രതിനീധീകരിക്കുന്ന സിപിഐ എമ്മിലെ പ്രണബ് ദേബ്ബര്‍മന്‍ തീവ്രവാദത്തിന്റെ ഇരായണെന്നു മാത്രമല്ല അതിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകംകൂടിയാണ്. 1997 ജനുവരിയില്‍ എടിടിഎഫ് തീവ്രവാദികള്‍ തട്ടികൊണ്ടുപോയതും 11 മാസത്തിനുശേഷം രക്ഷപ്പെട്ടതിന്റെയും ഓര്‍മകള്‍ പങ്കിടുമ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടില്‍ ചെറുപുഞ്ചിരി മാത്രം. ""കാട്ടാച്ചേര സ്കൂളില്‍ ആദിവാസി വിദ്യാര്‍ഥി യൂണിയന്റെ യോഗത്തില്‍ പങ്കെടുക്കാനായി സൈക്കിളില്‍ പോകുകയായിരുന്നു. എകെ 47, എകെ 56 തോക്കുകളുമായി ആറുപേര്‍ വന്ന് അവരുടെ കൂടെ പോകാന്‍ പറഞ്ഞു. കുറച്ചുദിവസം ഇന്ത്യന്‍ താവളത്തിലും പിന്നീട് ബംഗ്ലാദേശിലെ സില്‍ഹട്ട് ജില്ലയിലുള്ള പ്രധാന താവളത്തിലും പാര്‍പ്പിച്ചു. കൈയ്ക്കും കാലിനും ചങ്ങലയിട്ടിരുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന തന്നെയെന്തിനാണ് തട്ടിക്കൊണ്ടുവന്നതെന്ന് ചോദിച്ചപ്പോള്‍ നേതാക്കള്‍ പറയുന്നത്് പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയത്തെന്നും ഉദ്ദേശ്യമെന്തെന്ന് അവര്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ എന്നുമായിരുന്നു മറുപടി. രക്ഷപ്പെടാന്‍ നടത്തിയ ആദ്യശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും കാവല്‍ നിന്നിരുന്ന അംഗരക്ഷകര്‍ തളര്‍ന്നുറങ്ങിയ അവസരം നോക്കി ഞാനും അമോലും ഓടി രക്ഷപ്പെടുകയായിരുന്നു""- പ്രണബ് പറഞ്ഞു. അഞ്ചാം വിജയത്തിനായി പ്രണബ് ദേബ്ബര്‍മന്‍ ഇപ്പോള്‍ ജനിവിധി തേടുകയാണ്. ആദിവാസി സംവരണ മണ്ഡലത്തില്‍ വികസന വെളിച്ചമെത്തിച്ച ജനായകനായ പ്രണബിനെതിരെ നാല് തവണയും മത്സരിച്ചു തോറ്റ രവീന്ദ്ര ദേബ്ബര്‍ബ തന്നെയാണ് ഇക്കുറിയും പ്രണബിനെതിരെ മത്സരിക്കുന്നത്.
((വി ബി പരമേശ്വരന്‍))

deshabhimani

Saturday, February 9, 2013

കേള്‍ക്കു, ത്രിപുരയിലെ റബര്‍ വിജയഗാഥ


സോണമുറ: റബര്‍കൃഷിയില്‍ നൂറുമേനി കൊയ്ത് ദാരിദ്ര്യവും കഷ്ടപ്പാടും പഴങ്കഥയാക്കിയ കഥയാണ് ത്രിപുരയിലെ കര്‍ഷകന്‍ സജീവ് ദേവ്നാഥിന് പറയാനുള്ളത്. ഇപ്പോള്‍ 900 റബര്‍ മരമുള്ള കര്‍ഷകനായ സജീവ് സന്തുഷ്ടനാണ്. ധന്‍പുരിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റി ആപ്പീസിലിരുന്ന് സ്വന്തം ജീവിത കഥ പങ്കുവയ്ക്കുമ്പോള്‍ ആ മുഖത്തെ സന്തോഷം ആര്‍ക്കും വായിച്ചെടുക്കാം.
കേരളം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ റബര്‍കൃഷിയുള്ള സംസ്ഥാനമാണ് ത്രിപുര. പട്ടിണിയിലമര്‍ന്ന കുട്ടിക്കാലം ഹൈസ്കൂള്‍ വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാന്‍ ഈ ചെറുപ്പക്കാരനെ അനുവദിച്ചില്ല. 1990ല്‍ റബര്‍കൃഷി ആരംഭിച്ചച്ചേതാടെ സ്ഥിതിമാറി. വായ്പയെടുത്തും റബര്‍ബോര്‍ഡിന്റെ സഹായത്തോടെയുമാണ് എട്ട് ഏക്കര്‍ സ്ഥലത്ത് റബര്‍കൃഷി തുടങ്ങിയത്. അരലക്ഷം രൂപയോളമാണ് ചെലവായത്. രണ്ടുപേര്‍ മാത്രമാണ് മുമ്പ് ഗ്രാമത്തില്‍ റബര്‍കൃഷി നടത്തിയത്. അതുകൊണ്ട് റബര്‍ക്കൃഷി വിജയിക്കുമോ എന്ന സംശയമുണ്ടായിരുന്നു. റബര്‍പാലെടുക്കാനുള്ള ഏഴു വര്‍ഷമുള്ള കാത്തിരിപ്പിനിടയില്‍ അനുജന്‍ പരിമള്‍ ദേബിനെ കോട്ടയത്തയച്ച് റബര്‍കൃഷിയെക്കുറിച്ച് പഠിപ്പിച്ചു. അര ലക്ഷം രൂപയോളമാണ് ഇപ്പോള്‍ സജീവിന്റെ മാസവരുമാനം. ഇത്രയും വരുമാനമുള്ള ആറ് കര്‍ഷകര്‍ ഇന്ന് ഈ ഗ്രാമത്തിലുണ്ട്. ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള കര്‍ഷകര്‍ വേറെയുമുണ്ട്. മുളകൊണ്ടുള്ള വീടിനു പകരം കൂടുതല്‍ സൗകര്യമുള്ള പുതിയ വീട് പണിതു. രണ്ടു കുട്ടികളെയും ഇംഗ്ലീഷ് മീഡിയത്തില്‍ അയച്ച് പഠിപ്പിക്കുന്നു. ബൈക്കും കാറും വാങ്ങി.

1967ല്‍ സംസ്ഥാന വനംവകുപ്പാണ് ത്രിപുരയില്‍ റബര്‍കൃഷി ആരംഭിക്കുന്നത്. കൃഷി തുടങ്ങാന്‍ ജനങ്ങള്‍ ആദ്യം മുന്നോട്ടുവന്നില്ല. എന്നാല്‍, വനംവകുപ്പിന്റെ റബര്‍കൃഷി വിജയമാണെന്ന് കണ്ടതോടെ പലരും ഈ മേഖലയിലേക്ക് തിരിഞ്ഞു. ഇന്ന് 55,000 ഹെക്ടറില്‍ റബര്‍കൃഷിയുണ്ട്. 28,000 ടണ്ണാണ് വാര്‍ഷിക ഉല്‍പ്പാദനം. തെക്ക് പടിഞ്ഞാറന്‍ ത്രിപുരയിലാണ് റബര്‍കൃഷി വ്യാപകം. ആദിവാസിമേഖലയായ വടക്ക്-കിഴക്കന്‍ ത്രിപുരയില്‍ റബര്‍കൃഷി കുറവാണ്. അരലക്ഷത്തോളം കര്‍ഷകരാണ് ഇന്ന് ത്രിപുരയില്‍ റബര്‍കൃഷി നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ റബര്‍കൃഷിക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ഹെജമാഡയില്‍ 7000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഓരോ ഹെക്ടര്‍ സ്ഥലത്ത് വീതംകൃഷി ചെയ്യാന്‍ റബര്‍തൈ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ടെന്ന് കര്‍ഷകനായ ദയാല്‍ ദേബ്ബര്‍മ പറഞ്ഞു. റബര്‍ അധിഷ്ഠിത വ്യവസായവും പതുക്കെയാണെങ്കിലും വികസിക്കുന്നുണ്ട്. ബോധ്ജുംഗ്നഗറില്‍ റബര്‍ പാര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്. തക്ക്മചിറയിലും റബര്‍ അധിഷ്ഠിത വ്യവസായമുണ്ട്. ചെറുതും വലുതുമായി പതിനേഴോളം വ്യവസായ യൂണിറ്റുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. കശുവണ്ടിവ്യവസായവും ത്രിപുരയില്‍ വ്യാപകമാകുന്നുണ്ട്.

ഗ്രാമീണജീവിതം മെച്ചപ്പെടുത്തുന്നതില്‍ റബര്‍കൃഷി പ്രധാന പങ്ക് വഹിക്കുന്നതായി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. കേരളത്തിലെ റബറിനേക്കാള്‍ ഗുണമുള്ളതാണ് ത്രിപുരയിലെ റബറെന്നാണ് റബര്‍ബോര്‍ഡിന്റെ നിരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയില്‍നിന്ന് നാണ്യവിളകളിലേക്കുള്ള കുതിപ്പ് ഭക്ഷ്യസുരക്ഷയെ ബാധിക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യധാന്യങ്ങളില്‍ സ്വയംപര്യാപ്തത നേടാനുള്ള പദ്ധതിയുടെ ഫലമായി 1999-2000ലെ ഭക്ഷ്യ ഉല്‍പ്പാദനമായ 5.13 ലക്ഷം ടണ്ണില്‍നിന്ന് 2011-12ല്‍ 7.30 ലക്ഷം ടണ്ണായി വര്‍ധിച്ചു. ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ ശരാശരി 3.75 ശതമാനം വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്. 50 ശതമാനം കൃഷിഭൂമിയിലും ജലസേചനമെത്തിക്കഴിഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 090213

Friday, February 8, 2013

ത്രിപുര: എങ്ങും പടരുന്നു; അറിവിന്റെ വെളിച്ചം


അഗര്‍ത്തല: ഇടതുമുന്നണി ഭരണം ത്രിപുരയിലെ ഓരോ ഗ്രാമത്തെയും എങ്ങനെ മാറ്റിമറിച്ചു എന്നതിന്റെ ജ്വലിക്കുന്ന തെളിവാകുയാണ് യുവരാജ്ഘട്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇടതുമുന്നണി സര്‍ക്കാരിന്റെ ഇടപെടല്‍ ഈ നാടിനെ എങ്ങനെ മാറ്റിത്തീര്‍ത്തു എന്ന് ഇവിടത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ സുജന്‍ദാസ് പറയും. കുട്ടിക്കാലത്ത് അച്ഛനൊപ്പം മീന്‍പിടിക്കാന്‍ പോയ ബാല്യത്തില്‍നിന്ന് അധ്യാപകനെന്ന നിലയിലേക്കുള്ള ഇന്നത്തെ മാറ്റത്തെക്കുറിച്ച് സുജന്‍ദാസ് വാചാലനാവും. കോലഘട്ടില്‍ നൃപന്‍ ചക്രവര്‍ത്തി സര്‍ക്കാരിന്റെ കാലത്ത് സ്കൂള്‍ ആരംഭിച്ചതാണ് സുജന്‍ദാസിന്റെ തലമുറയുടെ ജീവിതത്തിന് വെളിച്ചമായത്. വൈകിയാണെകിലും സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞു. അതേ സ്കൂളില്‍തന്നെ അധ്യാപകനുമായി. അനുജന്മാര്‍ക്കും പഠിക്കാന്‍ അവസരം ലഭിച്ചു. അനുജന്‍ ശങ്കര്‍ദാസ് ഇപ്പോള്‍ ഗ്രാമപ്രധാന്‍. മറ്റൊരു അനുജന്‍ സിവില്‍ എന്‍ജിനിയര്‍. വിദ്യാഭ്യാസം ലഭിക്കാതിരുന്ന സുജന്‍ദാസിന്റെ മൂത്ത ജ്യേഷ്ഠന്‍മാത്രമാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളിയായി തുടരുന്നത്.

 മത്സ്യത്തൊഴിലാളികളും കരകൗശലപ്പണിക്കാരുമായ പാല്‍ സമുദായക്കാരും ഏറെയുള്ള ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാന്‍ വിദ്യാഭ്യാസ സൗകര്യം സഹായിച്ചു. കരകൗശലവേലയില്‍ നൂതനമായ രീതി പഠിപ്പിക്കുന്ന കേന്ദ്രം തുറന്നതോടെ പുത്തനുണര്‍വ്. ഏഴുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റും ഗ്രാമത്തിലുണ്ട്. കാര്‍ഷികമാലിന്യങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഗ്യാസ്പ്ലാന്റ് വഴി 50 കുടുംബത്തിന് പാചകവാതകം ലഭിക്കുന്നു. മികച്ച ആരോഗ്യകേന്ദ്രവും ഗ്രാമത്തിലുണ്ട്. വാക്കിനേക്കാളേറെ പ്രവൃത്തിയില്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സമര്‍ഥമായ നേതൃത്വമാണ് ഈ നേട്ടത്തിന് കാരണമെന്ന് നാല്‍പ്പതുകാരനായ സുജന്‍ദാസ് പറയുന്നു.

പത്ത് വര്‍ഷത്തിനകം നിരക്ഷരത കുറച്ചുകൊണ്ടുവന്ന സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചതും ത്രിപുരയ്ക്ക്. 2001 മുതല്‍ 2011 വരെ ആണ്‍-പെണ്‍ നിരക്ഷരത കുറച്ചുകൊണ്ടുവരുന്നതില്‍ ഇടതുമുന്നണി കര്‍ക്കാര്‍ കൈവരിച്ച നേട്ടമാണ് രാഷ്ട്രപതിയില്‍നിന്ന് 2011ലെ സാക്ഷരതാദിനത്തില്‍ ഈ പുരസ്കാരം നേടാന്‍ സഹായിച്ചത്. 2011 ലെ സെന്‍സസ് അനുസരിച്ച് ത്രിപുരയിലെ സാക്ഷരതാ നിരക്ക് 87.75 ശതമാനമാണ്. പുരുഷന്മാര്‍ക്കിടയില്‍ സാക്ഷരത 92.18 ശതമാനമാണെങ്കില്‍ സ്ത്രീകള്‍ക്കിടയിലേത് 83.15 ശതമാനം. 2001ലെ സെന്‍സസ് അനുസരിച്ച് ഇത് 16.1 ശതമാനമായിരുന്നു. മൊത്തം ശരാശരി സാക്ഷരതയാകട്ടെ 73.2 ശതമാനമായിരുന്നു. അതായത് സാക്ഷരതയില്‍ പത്ത് വര്‍ഷത്തിനകം 14 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ പുരുഷ-സ്ത്രീ സാക്ഷരതാ വ്യത്യാസം 7.07 ശതമാനം കുറഞ്ഞു. ഇടതുമുന്നണി അധികാരത്തില്‍ വന്ന 1978ല്‍ 1428 പ്രാഥമികവിദ്യാലയങ്ങളും 236 അപ്പര്‍പ്രൈമറി സ്കൂളും 29 സെക്കന്‍ഡറി സ്കൂളും 30 പ്ലസ് ടു സ്കൂളുമാണ് ഉണ്ടായിരുന്നത്. 2012 ആകുമ്പോഴേക്കും ഇത് യഥാക്രമം 2298, 1230, 875, 352 ആയി ഉയര്‍ന്നു. മൊത്തം സ്കൂളുകളുടെ എണ്ണം 1763 ല്‍ നിന്ന് 4645 ആയി ഉയര്‍ന്നു. കുട്ടികളുടെ എണ്ണമാകട്ടെ 236220 ല്‍ നിന്ന് ഇതേകാലയളവില്‍ 788257 ആയും ഉയര്‍ന്നു. 37 ലക്ഷംമാത്രം ജനസംഖ്യയുള്ള സംസ്ഥാനമാണ് ത്രിപുര. ഒന്നുമുതല്‍ അഞ്ചാം ക്ലാസ് വരെയുളള കുട്ടികളിലെ കൊഴിഞ്ഞുപോക്ക് 1978 ല്‍ 72.20 ശതമാനമായിരുന്നത് 3.61 ശതമാനമായി ഇടതുമുന്നണി ഭരണത്തില്‍ കുറഞ്ഞു. ഹൈസ്കൂളിലെ കൊഴിഞ്ഞുപോക്കാകട്ടെ 77.40 ശതമാനത്തില്‍നിന്ന് 9.05 ശതമാനമായും കുറയ്ക്കാനായി. ഉന്നത വിദ്യാഭ്യാസ രംഗത്തും ത്രിപുര കുതിച്ചു. എല്ലാ സബ്ഡിവിഷണല്‍ ആസ്ഥാനത്തും ഇന്ന് കോളേജുണ്ട്. 1978ല്‍ ആറ് ഡിഗ്രി കോളേജാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 26 ആയി. ഓരോ സബ്ഡിവിഷനിലും ഐടിഐയുമുണ്ട്. രണ്ട് മെഡിക്കല്‍ കോളേജും ഒരു കാര്‍ഷിക കോളേജും ഒരു വെറ്ററിനറി കോളേജും ഒരു ഫിഷറീസ് കോളേജും സംസ്ഥാനത്തുണ്ട്.

പണ്ട് അരിയില്ലാത്ത പ്രദേശം; ഇന്ന് വികസന മാതൃക

ധന്‍പുര്‍: ത്രിപുരയിലെ കോണ്‍ഗ്രസ് ഭരണത്തിന്റെ അഴിമതി ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ പട്ടാള മുന്നേറ്റത്തെപ്പോലും ബാധിച്ച സ്ഥലമാണ് മൈക്രോസപാറ. റോഡെവിടെ എന്ന് ഗ്രാമീണരോട് ചോദിച്ച സൈന്യത്തിന് കടലാസില്‍ മാത്രമാണ് ഇവിടെ റോഡ് കാണാനായത്. ഈ റോഡ്റയാഥാര്‍ഥ്യമാക്കിയത് പിന്നീട് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണെന്ന് 90കാരനായ രവിപാല ത്രിപുരി പറഞ്ഞു. അയല്‍ ജില്ലയായ ഉദയ്പുരില്‍നിന്ന് 1949 ല്‍ വന്ന് പുനംകൃഷി ആരംഭിച്ച കാലം മുതല്‍ ഗ്രാമത്തിന്റെ ഓരോ മാറ്റങ്ങളും കണ്ട വ്യക്തിയാണ് രവിപാല ത്രിപുരി എന്ന ആദിവാസി.

മൈക്രോസപാറ എന്ന പദത്തിന്റെ കോക്ക്ബരോ ഭാഷയിലെ അര്‍ഥംപോലും "അരിയില്ലാത്ത പ്രദേശമെന്നായിരുന്നു". 1960 കളില്‍ പട്ടിണിമരണം ഈ പ്രദേശത്തെ ഒട്ടനവധി പേരുടെ ജീവനൊടുക്കി. പലരും പലായനം ചെയ്തു. ഒരു കാലത്ത് സര്‍ക്കാര്‍ ജീവനക്കാരെ ശിക്ഷിക്കാന്‍ അയച്ചിരുന്ന ഈ കുന്നിന്‍പ്രദേശം ഇന്നാകെ മാറിയിരിക്കുന്നു. സബ്ഡിവിഷന്‍ കേന്ദ്രമായ സോണാമുറയില്‍നിന്ന് മൈക്രോസപാറയിലേക്ക് ഇന്ന് ടാറിട്ട റോഡുണ്ട്. സ്കൂളും പ്രാഥമികാരോഗ്യ കേന്ദ്രവും ഇവിടെയുണ്ട്. ലാബും, മൈനര്‍ ഓപ്പറേഷന്‍ തിയറ്ററും ഉള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാരും നാല് നേഴ്സുമാരും ഉള്‍പ്പെടെ 20 സ്റ്റാഫും ഉണ്ടെന്ന് ത്രിപുര മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പാസായ അഗര്‍ത്തലക്കാരനായ ഡോ. ദേബാഷിഷ് ഘോഷ് പറഞ്ഞു.

മൈക്രോസപാറ ഉള്‍പ്പെടുന്ന ധന്‍പുര്‍ മണ്ഡലത്തെ 1998 മുതല്‍ പ്രതിനിധീകരിക്കുന്നത് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മണിക്ക്സര്‍ക്കാരാണ്. 2003 ലും 2008 ലും ഇതേ മണ്ഡലത്തില്‍നിന്നു തന്നെ മൂവായിരത്തിലധികം വോട്ടിന് ജയിച്ചു. 1972 ല്‍ സംസ്ഥാനം രൂപംകൊണ്ടതുമുതല്‍ ബംഗ്ലാദേശിനോട് അതിര്‍ത്തി തീര്‍ക്കുന്ന ധന്‍പുര്‍ മണ്ഡലം സിപിഐ എം സ്ഥാനാര്‍ഥികളെ മാത്രമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍, മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമായതുകൊണ്ടുള്ള പ്രത്യേക വികസനമൊന്നും ഇവിടെയുണ്ടെന്ന് പറയാനാവില്ല. ഏതൊരു മണ്ഡലത്തിലും ഇടതുമുന്നണിസര്‍ക്കാര്‍ നടപ്പാക്കിവരുന്ന വികസപ്രവര്‍ത്തനം മാത്രമേ ഇവിടെയും കാണാനാകൂ. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മൈക്രോസപാറയില്‍ തെളിയിക്കുന്നതും അതാണെന്ന് മണിക്ക് സര്‍ക്കാര്‍ പറഞ്ഞു. സാഹ ആലമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മണിക്ക് സര്‍ക്കാരിന് വോട്ട് അഭ്യര്‍ഥിച്ചുള്ള ചെറിയ ബോര്‍ഡുകളും ചെമ്പതാകയും മണ്ഡലത്തിലുടനീളം ദൃശ്യമാണെങ്കിലും അദ്ദേഹത്തിന്റെ പടമുള്ള ഒരു ബോര്‍ഡോ പോസ്റ്ററോ കാണാനായില്ല. എങ്കിലും ധന്‍പുരിലെ ജനങ്ങളുടെ മനസ്സിലുള്ള ചിത്രം മണിക്ക് ദായുടേത് മാത്രമാണ്.
(വി ബി പരമേശ്വരന്‍)

deshabhimani 080213

Wednesday, February 6, 2013

ത്രിപുരയിലെ ഇടതുമുന്നണിക്കെതിരെ തെര.കമീഷന്‍ കളി തുടങ്ങി


കോണ്‍ഗ്രസ്-തീവ്രവാദി സഖ്യം: ത്രിപുരയില്‍ ആശങ്ക പടരുന്നു

അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പത്തു ദിവസംമാത്രം ബാക്കിയിരിക്കെ തീവ്രവാദബന്ധമുള്ള ഐഎന്‍പിടിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ സഖ്യം സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമോ എന്ന ഭയം ജനങ്ങളും സുരക്ഷാസേനയും പങ്കുവയ്ക്കുന്നു. പിസിസി അധ്യക്ഷന്‍ സുധീപ്റോയ് ബര്‍മന്റെ സഹോദരന്‍ സന്ദീപ് റോയ് ബര്‍മനെ തീവ്രവാദബന്ധം മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം പിടികൂടിയതോടെ ഈ ഭയം കൂടുതല്‍ ശക്തമായി. ജലാരിയയിലെ ചെമ്പക് നഗറിലെ സന്ദീപ് റോയ് ബര്‍മന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക നിര്‍മാണ ഫാക്ടറിയില്‍നിന്ന് വിദേശ നിര്‍മിത പിസ്റ്റള്‍, തിരകള്‍, നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍എല്‍എഫ്ടി)യുടെ ലെറ്റര്‍ഹെഡ്, ബംഗ്ലാദേശി കറന്‍സി എന്നിവ കണ്ടെടുത്തിരുന്നു. ജനുവരി 28ന് ഈ ഭാഗത്ത് തെരച്ചില്‍ നടത്തവെ അര്‍ധസൈനിക സേനാവിഭാഗമായ അസംറൈഫിള്‍സിന്റെ പൊലീസ് നായ ഫാക്ടറിയിലേക്ക് ഓടിക്കയറിയതിനെത്തുടര്‍ന്നായിരുന്നു പരിശോധന. തുടര്‍ന്ന് സന്ദീപ് റോയ് ബര്‍മനെയും രണ്ട് ഇഷ്ടിക ഫാക്ടറി തൊഴിലാളിയെയും അസം റൈഫിള്‍സ് അറസ്റ്റ്ചെയ്ത് പൊലീസിനു കൈമാറി. പിസിസി അധ്യക്ഷന്‍ സുധീപ് റോയ് ബര്‍മന്‍ ഉടന്‍തന്നെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് സഹോദരന്‍ നിഷ്കളങ്കനാണെന്ന് അവകാശപ്പെട്ടു. സിപിഐ എം അദ്ദേഹത്തെ കേസില്‍ കുടുക്കിയതാണെന്നും ആരോപിച്ചു.

തീവ്രവാദബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ബര്‍മന്‍ പ്രതികരിച്ചതേയില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാകട്ടെ ജലാരിയ പൊലീസ് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വീട്ടിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. എന്നാല്‍, കോണ്‍ഗ്രസ് പിടിക്കപ്പെട്ടിരിക്കുകയാണെന്നും തീവ്രവാദികളുമായുള്ള അവരുടെ ഗൂഢാലോചന പരസ്യമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സന്ദീപ് റോയ് ബര്‍മന് കോണ്‍ഗ്രസുമായി ബന്ധമില്ലെങ്കില്‍ എന്തിനാണ് അയാള്‍ക്കുവേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നയിച്ചതെന്നും അദ്ദേഹം ചോദിച്ചു. പിസ്റ്റളും ആയുധങ്ങളും കണ്ടെടുത്തതിനേക്കാള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ ഉന്നത ബന്ധങ്ങളാണ് ജനങ്ങളെയും സുരക്ഷാ സേനയെയും ആശങ്കയിലാഴ്ത്തിയത്. പിസിസി അധ്യക്ഷന്‍ സുധീപും സഹോദരന്‍ സന്ദീപും മുന്‍മുഖ്യമന്ത്രി സമീര്‍ രഞ്ജന്‍ ബര്‍മന്റെ മക്കളാണ്. 1998ല്‍ തീവ്രവാദസംഘടനയായ ടിയുജെഎസിന്റെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും പിന്തുണയോടെ അരങ്ങേറിയ തെരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെ മുഖ്യമന്ത്രിയായ സുധീര്‍ രഞ്ജന്‍ മജുംദാറിനെ താഴെയിറക്കി 1992ലാണ് സമീര്‍ രഞ്ജന്‍ മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസിന്റെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയില്‍ 325 സിപിഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ തവണ ബിനാല്‍ഘട്ട് മണ്ഡലത്തില്‍ തോറ്റ സമീര്‍ രഞ്ജന്‍ ഇതേ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്നു. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ നേതാവ് ധനുകൊലായിയെ രണ്ടു മാസം മുമ്പ വന്‍തുകയുമായി ബിഎസ്എഫ് അറസ്റ്റ്ചെയ്തിരുന്നു. ബംഗ്ലാദേശ് തീവ്രവാദികള്‍ക്ക് നല്‍കാനാണ് ഈ തുകയെന്നാണ് ധനുകൊലായ് വെളിപ്പെടുത്തിയത്. നേരത്തെ രണ്ടു തവണയായി 50 ലക്ഷം രൂപ നല്‍കിയെന്നും അയാള്‍ വെളിപ്പെടുത്തി. സുധീപ് രഞ്ജന്‍ ബര്‍മന്റെ എംഎല്‍എ ഹോസ്റ്റലിലുള്ള ഒന്നാംനമ്പര്‍ മുറിയില്‍വച്ചാണ് 25 ലക്ഷം നല്‍കിയതെന്നും ധനുകൊലായ് വെളിപ്പെടുത്തി. തീവ്രവാദസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച ഡോള്‍ഫിന്‍ കൊലായിയെയും പൊലീസ് അറസ്റ്റ്ചെയ്തു. ബംഗാളികളും ആദിവാസികളും തമ്മിലുള്ള ഐക്യം തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ പറഞ്ഞു. ബംഗാളി- ആദിവാസി ഐക്യം നിലനില്‍ക്കുന്നിടത്തോളം ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാവില്ലെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(വി ബി പരമേശ്വരന്‍)

ത്രിപുരയിലെ ഇടതുമുന്നണിക്കെതിരെ തെര.കമീഷന്‍ കളി തുടങ്ങി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ഇടതുമുന്നണിക്കെതിരായ കോണ്‍ഗ്രസ് സ്പോണ്‍സേഡ് അട്ടിമറിപ്പണിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനും പങ്കാളി. ത്രിപുര മുഖ്യമന്ത്രിയും ഇടതുമുന്നണി നേതാവുമായ മണിക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് കമീഷന്‍ ഇടപെടല്‍. സ്വന്തം ഓഫീസിലിരുന്ന് മാധ്യമങ്ങളോട് സംസാരിച്ചുവെന്നതാണ് മണിക് സര്‍ക്കാര്‍ ചെയ്ത കുറ്റം. ഇക്കാര്യത്തില്‍ മണിക് സര്‍ക്കാരിന് നല്‍കിയ വിശദീകരണം ആരാഞ്ഞുള്ള കത്തിനുള്ള മറുപടി ലഭിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വി എസ് സമ്പത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമീഷന്‍ യോഗം മണിക് സര്‍ക്കാരിന്റെ മറുപടി പരിഗണിച്ചശേഷമാണ് മുന്നറിയിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ജനുവരി 15ന് തന്റെ ഓഫീസിലിരുന്ന് ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രാദേശിക ടെലിവിഷന്‍ ചാനലിനോട് സംസാരിച്ചുവെന്നതാണ് മുഖ്യമന്ത്രിക്കെതിരെയുള്ള കുറ്റം. ഭാവിയില്‍ കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. കോണ്‍ഗ്രസുകാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന്‍ മുഖ്യമന്ത്രിയോട് വിശദീകരണം ചോദിച്ചത്.

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തു വില കൊടുത്തും ഇടതുമുന്നണിയെ പരാജയപ്പെടുത്തുമെന്നും അതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ സഹായമുണ്ടാകുമെന്നും ത്രിപുരയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പൊതുയോഗങ്ങളില്‍ പറഞ്ഞിരുന്നു. ഒരു കാരണവശാലും ത്രിപുരയില്‍ ഏഴാം ഇടതുമുന്നണി സര്‍ക്കാര്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും ഇത് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളുമെടുക്കുമെന്നും പിസിസി അധ്യക്ഷന്‍ സുധീപ്റോയ് ബര്‍മന്‍ 2012 നവംബര്‍ ഒന്‍പതിന് പൊതുയോഗത്തില്‍ പ്രസംഗിച്ചു. തങ്ങള്‍ പറയുന്നതുപോലെ വോട്ടര്‍പട്ടിക തയ്യാറാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ശരിയായി നടക്കില്ലെന്നും രാഷ്ട്രപതി ഭരണത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും കോണ്‍ഗ്രസ് എംഎല്‍എ സുബാല്‍ ഭൂമിക് പ്രസംഗിച്ചു.
(വി ജയിന്‍)

deshabhimani 060213

Saturday, January 26, 2013

ബലറാം സാര്‍ എല്ലാം കണക്കാണെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍

ഹരിതവാദിയും തിരുത്തല്‍ ശക്തിയുമായി അഭിനയിക്കുന്ന ബലറാം സാര്‍ തന്റെ ഫേസ്‌ബുക്കില്‍ ഇട്ട പോസ്റ്റില്‍ ഇങ്ങനെ കാണാം.

“സംസ്ഥാന ഖജനാവിൽ നിന്ന് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുക കഴിഞ്ഞ വർഷം ശതമാനക്കണക്കിൽ ഏറ്റവുമധികം വെട്ടിക്കുറച്ചത് സി പി എം ഭരിക്കുന്ന ഏക സംസ്ഥാനമായ ത്രിപുരയിൽ. “ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി” വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളിൽ നിന്ന് ഭരണകൂടം പിൻവാങ്ങുന്നു എന്ന് സഖാക്കൾ വലിയ വായിൽ വിളിച്ചുപറയുന്നത് സ്വന്തം സംസ്ഥാനത്തിന്റെ അനുഭവത്തിൽ നിന്നാണെന്ന് ഇപ്പോഴാണ് ബോധ്യമായത് !“

ഇത്തരത്തിലുള്ള കമന്റിനു പിന്‍‌ബലമേകാനും വിശ്വാസ്യത വരുത്താനുമെന്നവണ്ണം അദ്ദേഹം state-wise expenditure on education എന്ന ഒരു പട്ടികയും ഇട്ടിട്ടുണ്ട്.

ഈ പട്ടിക എവിടെ നിന്നാണെന്നതിനു സൂചനകളൊന്നും ആ പോസ്റ്റിലില്ല.  ത്രിപുരയിലെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്ന തുക  2011-12ലെ 17.2 ശതമാനത്തില്‍ നിന്നും 2012-13 എത്തുമ്പോള്‍ 13.8 ശതമാനമായി എന്ന് പറയുകയും ശതമാനക്കണക്കില്‍ (നോട്ട് ദി പോയിന്റേ..) ഏറ്റവും കുറവ് വരുത്തിയിട്ടുള്ളത് ത്രിപുരയാണെന്ന് പ്രചരിപ്പിക്കുകയുമാണ്  ഈ അഭ്യാസത്തിലൂടെ ബലറാം സാര്‍ ചെയ്യുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റില്‍ ഇതേ കണക്കുകള്‍ ഉള്ള പട്ടികയും അതിനു മുന്‍പുള്ള വര്‍ഷത്തെ പട്ടികയും കാണാം. 2012-13ലെ പട്ടികയില്‍  (മുകളിലെ ചിത്രം നോക്കിയാലും മതി) വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യം ബഡ്ജറ്റ് എസ്റ്റിമേറ്റ് എന്നാണ്. അതിനു മുന്‍പത്തെ വര്‍ഷത്തെ കണക്കുകള്‍ എസ്റ്റിമേറ്റ് അല്ലെന്ന് പറയേണ്ടതില്ലല്ലോ.

ഇനി ഈ ചിത്രം നോക്കുക.


 2011-12 ലെ പട്ടിക യുടെ, അതായത് തലേ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പട്ടികയുടെ, പ്രസക്തമായ ഭാഗമാണിത്. അത്  നോക്കിയാല്‍ മനസിലാകുന്ന കാര്യം ത്രിപുരയുടെ ബജറ്റ് എസ്റ്റിമേറ്റില്‍ 14.7% ആയിരുന്നു വിദ്യാഭ്യാസത്തിനായുള്ള തുക എന്നതാണ്. ഇതാണ് അവസാന കണക്ക് നല്‍കുന്ന റിസര്‍വ് ബാങ്കിന്റെ പട്ടികയിലും (ബലറാം സാര്‍ ഇട്ട പട്ടികയിലും) 17.2% ആയി വര്‍ദ്ധിച്ചത് . ഇത്തവണത്തെയും അവസാന ഫിഗര്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത്രയൊക്കെയോ അതിനു മുകളിലോ ആകാന്‍ എല്ലാ സാധ്യതയും ഉണ്ട്.

കാരണം

പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ത്രിപുരയില്‍ സൌജന്യ വിദ്യാഭ്യാസം നല്‍കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് പത്താം ക്ലാസ് വരെയാണ്. അഗര്‍ത്തലയില്‍ ഒരു റീജിയണല്‍ നേഴ്സിംഗ് കോളേജ്, എല്ലാ സ്കൂളുകള്‍ക്കും അംഗന്‍‌വാടി കേന്ദ്രങ്ങള്‍ക്കും 2012-13 ഓടെ തന്നെ കുടിവെള്ളവും സാനിറ്റേഷന്‍ സൌകര്യവും എന്നിവയും ബജറ്റില്‍ ഉണ്ട്. ത്രിപുര ഒരു വടക്ക് കിഴക്കന്‍ മേഖലയിലെ വിദ്യാഭ്യാസ ഹബ് ആകുന്ന പാതയിലുമാണ്.

ബലറാം സാര്‍ പുച്ഛിക്കാന്‍ നോക്കുന്ന ത്രിപുര 2011ലെ സെന്‍സസ് അനുസരിച്ച് സാക്ഷരതയില്‍ ഇന്ത്യയില്‍ നാ‍ലാം സ്ഥാനത്താണ് . 2001നും 2011നും ഇടക്ക് സ്ത്രീ-പുരുഷ സാക്ഷരതയിലെ വ്യത്യാസം കുറച്ചതിനുള്ള പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ സംസ്ഥാനവും ത്രിപുരയാണ്.

മറ്റൊന്ന് കൂടി വായിക്കാം

He said the Left Front government in Tripura is probably the only state government in the country which has been providing free education to all, covering the whole of school-level education.  The Tripura council of ministers, at a meeting here Tuesday, also decided to increase the emoluments of the teachers working in the Islamic madrasas.

According to School Education Minister Tapan Chakraborty, the Left Front government has been spending more than 20 percent of its total annual budget on the education sector, while the central government’s funding in this sector was less than 10 percent. In Tripura, there are about 800,000 students studying in 4,600 schools.

(http://www.northeasttoday.in/our-states/tripura/tripuras-poor-to-get-free-education-till-class-12/)

പിന്നെ ബലരാം സാറിന്റെ കേന്ദ്രം ത്രിപുരയോട് കാണിക്കുന്നതിനെപ്പറ്റി..

The 13th Finance Commission has limited the borrowing celling upto the level of 3% of the Gross State Domestic Product (GSDP) making additional resource mobilization through borrowing more difficult.

There is a rduction of Rs. 1041.20 crore in Non Plan Revenue Gap Grant recommended by 13th Finance Commission as compared to amount recommended by 12th Finance Commission.

ഒരു വശത്ത് സംസ്ഥാനങ്ങളെ ഞെരുക്കുക, മറുവശത്ത് കൂടി ഈ ഞെരുക്കം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ സംസ്ഥാനങ്ങളുടെ(പ്രത്യേകിച്ച് ഇടതുപക്ഷ സംസ്ഥാനമാകുമ്പോള്‍) കുഴപ്പമാണെന്ന് പ്രചരിപ്പിക്കുക. ഈ തന്ത്രമാണ് ബലറാം സാറന്മാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ““ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി” വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളിൽ നിന്ന് ഭരണകൂടം പിൻവാങ്ങുന്നു എന്ന് സഖാക്കൾ വലിയ വായിൽ വിളിച്ചുപറയുന്നത്“ എന്നൊക്കെ ഉളുപ്പില്ലാതെ പറയുന്ന ബലറാം സര്‍ യു.പി.എ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ അടിസ്ഥാനശില തന്നെ ഇത്തരം പിന്‍‌വാങ്ങലുകളാണെന്നത് അറിയാത്തതോ അതോ അത് അദ്ദേഹത്തിനു ഇതുവരെയായിട്ടും മനസിലാകാത്തതോ? അര്‍ത്ഥപൂര്‍ണ്ണമായ ഫെഡറലിസം മരീചികയായ നമ്മുടെ രാജ്യത്ത് നയപരമായ പല കാര്യങ്ങളിലും സംസ്ഥാനങ്ങളുടെ അധികാരം പരിമിതമാണെന്നതും അദ്ദേഹം അറിയാത്തതാണോ?

രസകരമായൊരു കാര്യം കൂടി ഉണ്ട്.

ത്രിപുര 14.7% എന്ന ബജറ്റ് എസ്റ്റിമേറ്റില്‍ നിന്ന് 17.2 ശതമാനത്തിലേക്ക് അവസാന കണക്കില്‍ എത്തിയപ്പോള്‍ കേരളം പോലെയുള്ള ഒത്തിരി സംസ്ഥാനങ്ങളിലും ബഡ്ജറ്റിൽ ഉള്ളതിനേക്കാള്‍ വിഹിതം കുറയുകയാണ് ഉണ്ടായിട്ടുള്ളത്. താഴെയുള്ള പട്ടിക നോക്കുക.


2011-12ൽ ബഡ്ജറ്റ് എസ്റ്റിമേറ്റില്‍ കേരളം 19.1% ആണ്  വക കൊള്ളിച്ചിരുന്നത്. അത് പിന്നീട് 17.6% ത്തിലേക്ക് വെട്ടികുറച്ചു.(ബലറാം സാര്‍ തന്ന പട്ടിക നോക്കുക) അതായത് 1.5 ശതമാനത്തിന്റെ കുറവ്.  2012-13ലെ ബഡ്ജറ്റിൽ 17.0% ആണ് വകകൊള്ളിച്ചിരിക്കുന്നത്.  2011-12ലെ റിവൈസ്ഡ് തുകയെക്കാൾ 0.6% കുറവാണ് ഇപ്പോള്‍ത്തന്നെ ഇത്. ഇനി റിവൈസ്ഡ് കണക്കുകൾ റിസർവ് ബാങ്ക് പ്രസിദ്ധീകരിക്കുമ്പോൾ കേരളം എത്ര % ആവുമോ എന്തോ? ത്രിപുര അങ്ങനെ ബഡ്ജറ്റിൽ തുക പെരുപ്പിച്ചുകാട്ടിയിട്ട് ഒടുക്കം വെട്ടികുറക്കുകയല്ല ചെയ്തിരിക്കുന്നത്. മറിച്ച് ബഡ്ജറ്റിൽ കാട്ടിയതിനെക്കാൾ അധികം തുക വിദ്യാഭ്യാസത്തിനു വകകൊള്ളിക്കുകയാണ് റിവൈസ്ഡ് എസ്റ്റിമേറ്റിലൂടെ ചെയ്തിട്ടുള്ളത് എന്നത് നാം കാണാതിരുന്നുകൂടാ.

കേരളത്തിലെ ഉമ്മഞ്ചാണ്ടി സര്‍ക്കാര്‍ ബഡ്ജറ്റിൽ കൊള്ളിച്ച തുക വെട്ടികുറക്കുമ്പോൾ ബലറാം സാര്‍ നിയമസഭയിൽ പ്രതികരിച്ചിരുന്നുവോ? ഇനി വെട്ടിക്കുറച്ചാല്‍ പ്രതികരിക്കുമോ?

കടപ്പാട്: സ്റ്റാറ്റിസ്റ്റിക്സ് സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്ത സുഹൃത്തിന്

Thursday, January 17, 2013

ത്രിപുരയില്‍ കോണ്‍ഗ്രസ് പിളര്‍ന്നു; വിമതര്‍ 20 സീറ്റില്‍ മത്സരിക്കും


നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ത്രിപുരയില്‍ സീറ്റുവിഭജന തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പിളര്‍ന്നു. രണ്ട് എഐസിസി അംഗങ്ങളടക്കം 32 നേതാക്കള്‍ പാര്‍ടി വിട്ടു. 20 സീറ്റില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 14നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ ചില മണ്ഡലത്തിലെങ്കിലും പിടിച്ചുനില്‍ക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മോഹമാണ് ഇതോടെ പൊലിഞ്ഞത്. കോണ്‍ഗ്രസിന്റെ ആദിവാസി വിഭാഗമായ പ്രദേശ് കോണ്‍ഗ്രസ് ഷെഡ്യൂള്‍ഡ് ട്രൈബ് വകുപ്പില്‍ ഉള്‍പ്പെട്ട നേതാക്കളാണ് എഐസിസി അംഗങ്ങളായ ദേബബ്രത കോലോയ്, നിരുപമ ചക്മ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടത്തോടെ രാജിവച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഫാക്സ് ചെയ്തതായി കോലോയ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സ്ഥാനാര്‍ഥിനിര്‍ണയത്തിലെ തര്‍ക്കവും ഇന്‍ഡിജിനസ് നാഷണലിസ്റ്റ് പാര്‍ടി ഓഫ് ത്രിപുര (ഐഎന്‍പിടി) എന്നപേരില്‍ രൂപീകരിച്ച ആദിവാസി സംഘടനയുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പുസഖ്യവുമാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്. ഐഎന്‍പിടിക്ക് 11 സീറ്റ് അനുവദിച്ച കോണ്‍ഗ്രസ് നേതൃത്വം പട്ടികവര്‍ഗ സംവരണസീറ്റുകളില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ പാടേ ഒഴിവാക്കി. കോണ്‍ഗ്രസിന്റെ പട്ടികവര്‍ഗ വിഭാഗവുമായി ചര്‍ച്ചചെയ്യാതെയാണ് ഇത്തരത്തില്‍ സീറ്റുകള്‍ വിഭജിച്ചതെന്നും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്നും കോലോയ് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് 17 സംവരണ സീറ്റിലും മൂന്ന് ജനറല്‍ സീറ്റിലും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്നത്. പിസിസി സെക്രട്ടറി കൂടിയായ കോലോയിക്ക് പുറമെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മനിഹര്‍ ദേബ്ബര്‍മ, എസ്ടി വകുപ്പ് ചെയര്‍മാന്‍ ഫനിഭൂഷന്‍ ദേബ്ബര്‍മ തുടങ്ങിയവരും സീറ്റ് നിഷേധിക്കപ്പെട്ടവരില്‍പ്പെടുന്നു.

deshabhimani 170113