Showing posts with label ബംഗാള്‍. Show all posts
Showing posts with label ബംഗാള്‍. Show all posts

Monday, May 23, 2016

തകര്‍ത്തത് 500 ഇടത് മുന്നണി ഓഫീസുകള്‍

കൊല്‍ക്കത്ത > ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ആരംഭിച്ച തൃണമൂല്‍ അക്രമത്തില്‍  ഇടതുമുന്നണിയുടെ അഞ്ഞൂലധികം ഓഫീസുകള്‍ തകര്‍ത്തു. ചിലതിന് തീവച്ചു. ഇതില്‍ ഇരുനൂറോളം സിപിഐ എം സോണല്‍ഓഫീസുകളാണ്. പലയിടങ്ങളിലും ഓഫീസുകള്‍ കൈയേറി രേഖകളും ഉപകരണങ്ങളും തട്ടിക്കൊണ്ടുപോയി. വന്‍ അക്രമമാണ് സംസ്ഥാനത്താകെ അരങ്ങേറുന്നത്.  മുതിര്‍ന്നóനേതാക്കളും സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ ആക്രമണത്തിന് ഇരയാകുന്ന പട്ടിക ഓരോ ദിവസവും വര്‍ധിക്കുകയാണ്.

സിപിഐ എം കൊല്‍ക്കത്ത ജില്ലാ സെക്രട്ടറിയറ്റ് അംഗം മുഹമ്മദ് നിസാമുദീന്‍, ഹൂഗ്ളി ജില്ലാ സെക്രട്ടറിയറ്റ് അംഗം ബിനയ് ദത്ത, പശ്ചിമ മെദിനിപൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും നാരായണ്‍ഗഡില്‍ സൂര്യകാന്ത മിശ്രയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റുമായിരുന്ന ശംഭു മണ്ഡി എന്നിവര്‍ ആക്രമണത്തിനിരയായി. ഗുരുതര പരിക്കേറ്റ ശംഭു മണ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാങ്കുറയിലെ ബജോറിയ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിപിഐ എം എംഎല്‍എ എസുജിത് ചക്രവര്‍ത്തിയെയും അക്രമിച്ചു. അദ്ദേഹത്തിന്റെ കാര്‍ അടിച്ചുതകര്‍ത്തു. തൃണമൂല്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമാണ് സുജിത്തിന് നേരെയുണ്ടായത്.

കൊല്‍ക്കത്ത കസബ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥിയായിരുന്ന ശതരൂപ് ഘോഷിന്റെ വീടും ആക്രമിച്ചു. നൂറുകണക്കിന് സിപിഐ എം– ഇടതുമുന്നണി  പ്രവര്‍ത്തകരുടെ വീടുകളും കടകളും മറ്റുസ്ഥാപനങ്ങളും തകര്‍ക്കുകയും കൊള്ളയടിക്കുകയും  ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും  അക്രമങ്ങള്‍ നിത്യസംഭവങ്ങളായി. കൊല്‍ക്കത്ത, പശ്ചിമ– കിഴക്കന്‍ മെദിനിപൂര്‍, ബാങ്കുറ, ബിര്‍ഭും, ബര്‍ദ്വമാന്‍, ഹൂഗ്ളി, ഉത്തര– ദക്ഷിണ 24 പര്‍ഗാനാസ്, ഹൌറ, കൂച്ച് ബിഹാര്‍ എന്നീ ജില്ലകളിലാണ്് അക്രമം ഏറ്റവും രൂക്ഷമായത്.

തൃണമൂല്‍ അക്രമത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര അഭ്യര്‍ഥിച്ചു. അക്രമം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഒഴികെയുള്ള  പ്രതിപക്ഷകക്ഷികള്‍ പ്രകടനം നടത്തും. ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കും. അക്രമത്തിനിരയായവരെ സഹായിക്കാന്‍ ഫണ്ട് ശേഖരിക്കും.

ഗോപി Monday May 23, 2016

Saturday, May 24, 2014

ബര്‍ദ്വമാനില്‍ സിപിഐ എം പ്രവര്‍ത്തകയെ വെട്ടിക്കൊന്നു

ബര്‍ദ്വമാന്‍ ജില്ലയിലെ കേതു ഗ്രാമിനടുത്ത് മുഹുലയില്‍ തൃണമൂലുകാര്‍ സിപിഐ എം പ്രവര്‍ത്തകയെ വെട്ടിക്കൊന്നു. മുന്‍ പഞ്ചായത്ത് അംഗം അശിമിയ ബീഗമാണ് കൊല്ലപ്പെട്ടത്. 2003, 2008 തെരഞ്ഞെടുപ്പുകളില്‍;പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബീഗം സജീവ സിപിഐ എം പ്രവര്‍ത്തകയാണ്. അശിമിയ ബീഗത്തിന്റെ ഭര്‍ത്താവ് അനായത് കരിം കിസാന്‍സഭാ കേതുഗ്രാം സെക്രട്ടറിയാണ്. അക്രമത്തില്‍ പരിക്കേറ്റ ആറുപേരുടെ നില അതീവഗുരുതരമാണ്.

തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിലക്ക് ലംഘിച്ച് സിപിഐ എം സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചതിനും കള്ളവോട്ടും ബൂത്തുപിടിത്തവും തടയാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി ബൈക്കുകളില്‍ മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നുു. ബഹളംകേട്ട് അനായത്ത് കരിമും അശിമിയയും പുറത്തുവന്നപ്പോള്‍ അക്രമികള്‍ വടിവാളുമായി നേരിട്ടു. അക്രമികളെ തടയാന്‍ ശ്രമിച്ച അശിമിയയെ അക്രമികള്‍ വെട്ടിവീഴ്ത്തി. വെട്ടേറ്റ അശിമിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഗുരുതരമായ പരിക്കുകളോടെ നൂര്‍ ഇസ്ലാം ഷേക്ക്, സിറാജുള്‍ ഷേക്ക്, മുഹമ്മദ് കുതുബുദ്ദീന്‍, സഫിവുള്‍ ഇസ്ലാം, അഭിജൂര്‍ റഹ്മാന്‍, മുഹമ്മദ് സഹൂദ് എന്നിവരാണ് ചികിത്സയിലുള്ളത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കേതുഗ്രാമിലും സമീപ ഗ്രാമങ്ങളിലും തൃണമൂല്‍ ഭീകരത നടമാടുകയാണ്. ഇതുവരെ 10 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞവര്‍ഷത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബൂത്തുപിടിത്തത്തിലൂടെ തൃണമൂല്‍ ഭരണം പിടിച്ചെടുത്തിരുന്നു. ഇത്തവണ ബൂത്തു പിടിക്കാനുള്ള ശ്രമം ജനങ്ങള്‍ സംഘടിതമായി നേരിട്ടു. അശിമിയയും ഭര്‍ത്താവ് അനായത്തുമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഇതോടെ നിരവധി ബൂത്തുകളില്‍ ഇടതുമുന്നണി മുന്നിലെത്തിയിരുന്നു.

ഗോപി കൊല്‍ക്കത്ത deshabhimani

Friday, May 16, 2014

West Bengal Verdict "Distorted"

CPI(M) General Secretary Prakash Karat termed the results of the Lok Sabha elections from West Bengal as “distorted”. Addressing the press in New Delhi today, he said that there was widespread rigging and violence during the last three phases of the elections in the state and the entire democratic process was vitiated. “The results do not reflect the strength and support of the people for the Left Front in West Bengal”.

Prakash Karat said that in 32 out of 42 constituencies in the state, there was widespread rigging and violence and these have been widely reported in the Bengali media. But the Election Commission has failed in its duty of ensuring a free and fair poll. “The Left, the Congress and the BJP together had demanded repoll in 3200 booths where rigging was done, but the EC had ordered repoll only in 16 booths. There is something wrong with the election machinery.” He said that during the 2004 and 2009 Lok Sabha elections the Party had raised the issue about the role of observers who are sent to the constituencies. Prakash Karat pointed out that “there is something defective as there are no clear guidelines about how these observers should act”.

Answering a question about the fall in percentage of votes polled by the Party in Bengal, Prakash said that “the percentage of votes does not reflect the correct picture as there was widespread rigging.” He termed the drop of over 11 per cent vote since the last assembly elections as “unacceptable”. This does not reflect the true situation, he said.

Our immediate concern will be taking our Party and the movement ahead in West Bengal, irrespective of the election results, he added.

About the outcome of the elections at the national level, Prakash said though the Party had worked for the rejection of the Congress, it is not happy with the outcome, as the main benefit of the anti-Congress mood has gone to the BJP.

Thursday, May 15, 2014

തൃണമൂല്‍ ഭീകരതയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

പശ്ചിമബംഗാളിലെ തൃണമൂല്‍ ഭീകരതയ്ക്കും ജനാധിപത്യക്കുരുതിക്കും എതിരെ രാജ്യവ്യാപകമായി പ്രതിഷേധമിരമ്പി. ഇടതുപക്ഷപാര്‍ടികള്‍ സംഘടിപ്പിച്ച പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ജന്ദര്‍മന്തറിലും ധര്‍ണ നടത്തി. ബൂത്തുപിടിത്തവും കള്ളവോട്ടും നടന്ന പ്രദേശങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിനാചരണം. ജന്ദര്‍മന്തറിലെ ധര്‍ണ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. ജനാധിപത്യപരമായ അവകാശം സംരക്ഷിക്കാനുള്ള പശ്ചിമബംഗാള്‍ ജനതയുടെ പോരാട്ടത്തിന് രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

അടിയന്തരാവസ്ഥയിലെ നിഷ്ഠുരമായ വേട്ടയ്ക്കെതിരെ പൊരുതി വിജയിച്ച ബംഗാള്‍ജനത മമത സര്‍ക്കാരിന്റെ ഭീകരവാഴ്ചയെയും അതിജീവിക്കുമെന്ന് സിപിഐ എം പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ നേതാക്കളായ എ ബി ബര്‍ദന്‍, സുധാകര്‍ റെഡ്ഡി, ഫോര്‍വേഡ്ബ്ലോക്ക് ജനറല്‍സെക്രട്ടറി ദേവബ്രത വിശ്വാസ്, ആര്‍എസ്പി കേന്ദ്രസെക്രട്ടറിയറ്റംഗം ആര്‍ എസ് ഡാഗര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, എ കെ പത്മനാഭന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഹരിസിങ് കാങ്, സുധ സുന്ദരരാമന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ എന്നിവരും ധര്‍ണയില്‍ പങ്കെടുത്തു. സ്ത്രീകളും വിദ്യാര്‍ഥികളും യുവജനങ്ങളും തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സമരത്തിനെത്തി.

കേരളത്തിലെങ്ങും എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിച്ചു. വിവിധകേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ തൃണമൂലിന്റെ ഫാസിസ്റ്റ് ഗുണ്ടാഭരണത്തിനെതിരെ ജനരോഷമിരമ്പി. തലസ്ഥാനത്ത് പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് സെക്രട്ടറിയറ്റിലേക്ക് നടന്ന പ്രകടനത്തില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. എറണാകുളത്ത കാനന്‍ഷെഡ് റോഡില്‍ നിന്ന് പ്രകടനം തുടങ്ങി. ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ ചേര്‍ന്ന യോഗം പി എന്‍ സീനുലാല്‍ ഉദ്ഘാടനം ചെയ്തു.

deshabhimani

Wednesday, May 14, 2014

ബംഗാളില്‍ 65കാരിയെയും സിപിഐ എം പ്രവര്‍ത്തകനെയും കൊന്നു

കൊല്‍ക്കത്ത: അവസാനഘട്ട വോട്ടെടുപ്പില്‍ തൃണമൂല്‍ ഭീകരത അരങ്ങേറിയ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകന്റെ അമ്മ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പോളിങ്ങിനുശേഷവും അക്രമം തുടരുന്ന നാദിയയില്‍ ചക്ദ താക്കൂര്‍ കോളനിയിലാണ് മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വൃദ്ധയെ തൃണമൂലുകാര്‍ കൊന്നത്. മകന്‍ ബിജോണ്‍ ദേയെ വീട്ടില്‍ കയറി ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ബേല ദേ(65) യെതൃണമൂലുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ബേല ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരിച്ചു. വോട്ടുചെയ്യാന്‍ പോകരുതെന്ന ഭീഷണി വകവയ്ക്കാതെ ഈ കുടുംബം ബൂത്തിലെത്തിയതാണ് തൃണമൂലുകാരെ പ്രകോപിപ്പിച്ചത്.

ദിനജ്പുരിലെ ഗജ്റാംപുരില്‍ സിപിഐ എം പ്രവര്‍ത്തകനായ സബേകുല്‍ സര്‍ക്കാരിന്റെ മൃതദേഹം പാലത്തിനടിയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ മാരകമായ മുറിവുകളുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സബേകുലിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കാനിങ്, ഘട്ടാല്‍, പിംഗള, പുരുളിയ തുടങ്ങിയ സ്ഥലങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമമുണ്ടായി. വീടുകള്‍ ചുട്ടെരിച്ചു. നെയ്തിയിലും ഖരക്പുരിലെ രാധാനഗറിലും വീടുകള്‍ക്ക് ബോംബെറിഞ്ഞു. സൗത്ത് 24 പര്‍ഗാനാസില്‍ ഗര്‍ഭിണിയെ തല്ലിച്ചതച്ചു. ബാന്‍ഗറില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം തുഷാര്‍ഘോഷിന്റെ വീട് ആക്രമിച്ചു. കൊല്‍ക്കത്തയില്‍ സിപിഐ എം സോണല്‍ കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടു. ഭീകരതയ്ക്കും തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെതിരെ പ്രതിഷേധം അലയടിക്കുകയാണ്. അതിക്രമത്തിനെതിരെ ഹൗറയില്‍ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രതിഷേധപ്രകടനം നടന്നു. ഹൗറ ഫ്ളൈഓവര്‍ മൈതാനത്തുനിന്ന് ആരംഭിച്ച പ്രകടനം ആറു കിലോമീറ്ററിലധികം നഗരം ചുറ്റി ഷിപ്പുര്‍ ട്രാം ടിപ്പോയില്‍ സമാപിച്ചു. ഒരുവിഭാഗം ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെയാണ് തൃണമൂലുകാര്‍ ബൂത്തുപിടിത്തവും അക്രമവും നടത്തിയതെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിമന്‍ ആവശ്യപ്പെട്ടു. കൊല്‍ക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും ചേര്‍ന്നു.

ഗോപി deshabhimani

Tuesday, May 13, 2014

ബംഗാളിലെ തൃണമൂല്‍ ആക്രമണത്തിനെതിരെ നാളെ എല്‍ഡിഎഫ് പ്രതിഷേധം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളില്‍ എല്ലാ നിയമവ്യവസ്ഥകളേയും ലംഘിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ഇടതുപക്ഷ പാര്‍ടികളുടെ പ്രവര്‍ത്തകരെ ഭീകരമായി ആക്രമിച്ചു. വോട്ട് ചെയ്യാന്‍ വന്നവരെ ബൂത്തില്‍നിന്ന് അടിച്ചോടിച്ചും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ ആക്രമിച്ചും ബൂത്തുകള്‍ കൈയടക്കി ഗുണ്ടകള്‍ തന്നെ വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി. മാത്രമല്ല, ഇടതുപക്ഷ പാര്‍ടികളുടെ പ്രവര്‍ത്തകരെ അവരുടെ വീട്ടില്‍നിന്നും അടിച്ചോടിച്ചു.

ഇടതുപക്ഷത്തിന് മാത്രമല്ല, കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരേയും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഒരുകാലത്തും ഇല്ലാത്ത രീതിയില്‍ ജനങ്ങളെ ആക്രമിച്ച്, ഫാസിസ്റ്റ് രീതിയിലുള്ള ഗുണ്ടാഭരണം അവിടെ നിലനില്‍ക്കുന്നു. ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി ഭീകരത നടമാടുന്ന സ്ഥിതിയാണ് പശ്ചിമബംഗാളിലുള്ളത്.

ഇതിനെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണം. മെയ് 14ന് എല്ലാ ജില്ലകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

Monday, May 12, 2014

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം

കൊല്‍ക്കത്ത: അവസാനഘട്ടം വോട്ടെടുപ്പിന്റെ തലേന്ന് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികള്‍ അഴിഞ്ഞാടി. നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പലയിടത്തും സിപിഐ എം ഓഫീസുകള്‍ക്കുനേരെ ആക്രമണമുണ്ടായി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സായന്‍ദീപ് മിത്രയ്ക്കും ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പോളിങ് നടക്കുന്ന ഡംഡം മണ്ഡലത്തിലെ ബെല്‍ഘാരിയയിലെ സിപിഐ എം ഓഫീസാണ് ശനിയാഴ്ച അര്‍ധ രാത്രിയോടെ ആക്രമണത്തിനിരയായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഞ്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ മാരകമായി പരിക്കേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസ് ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് സായന്‍ദീപിനെയും പാര്‍ടിപ്രവര്‍ത്തകരെയും ആക്രമിച്ചത്.

ബഹരാംപുരില്‍&ലവേ;കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അധിര്‍ ചൗധരിയെ തൃണമൂല്‍ നേതാവ് ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലെത്തിയ സംഘം വഴിയില്‍ തടഞ്ഞു. റാണാഘട്ട് ചക്ദ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സമര്‍ലാ സിന്‍ഹ റോയ് അക്രമത്തിനിരയായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും തൃണമൂലുകാര്‍ വെറുതെവിട്ടില്ല. അക്രമത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ മഹിളാ-വിദ്യാര്‍ഥി-യുവജന സംഘടനകള്‍ കേന്ദ്ര പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

സംസ്ഥാനത്ത് 17 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍&ലവേ;ശാരദ ചിട്ടിതട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന സുപ്രീംകോടതിവിധി തൃണമൂലിനെ അങ്കലാപ്പിലാക്കി. ബഹരാംപുര്‍, റാണാഘട്ട്, കൃഷ്ണനഗര്‍, ബാരക്പുര്‍, ഡംഡം, ബസിര്‍ഘട്ട്. ബാരാസാത്ത്, ബംഗാവ്, ഉത്തര കൊല്‍ക്കത്ത, ദക്ഷിണ കൊല്‍ക്കത്ത, ജാദവ്പുര്‍, ഡയമണ്ട് ഹാര്‍ബര്‍, ജയ്നഗര്‍, മധുരാപുര്‍, താംലൂക്ക്, കാന്തിഘട്ടാ&ലവേ; എന്നിവയാണ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന&ീമരൗലേ; മണ്ഡലങ്ങള്‍. സിപിഐ എം നേതാക്കളായ സുഭാഷിണി അലി, അഷിംദാസ് ഗുപ്ത, സുജന്‍ ചക്രവര്‍ത്തി, തൃണമൂലിന്റെ സുദീപ് ബന്ദോപാധ്യായ, സൗഗത റോയ്, മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി, സിനിമാതാരം ദേബ്, കോണ്‍ഗ്രസ് പിസിസി പ്രസിഡന്റ് അധിര്‍ ചൗധരി, മുന്‍ പിസിസി പ്രസിഡന്റുമാരായ സുമന്‍ മിത്ര, മനാസ് ഭുനിയ, ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്് റാഹു&ലവേ; സിന്‍ഹ മുന്‍ മന്ത്രിമാരായ തപന്‍ സിക്താര്‍, സത്യബ്രത മുഖര്‍ജി, മജീഷ്യന്‍ പി സി സര്‍ക്കാര്‍ എന്നിവര്‍ മത്സരരംഗത്തുള്ള പ്രമുഖരാണ്.

ഗോപി

""കൊല്ലുന്നെങ്കില്‍ നിങ്ങള്‍ എത്ര പേരെ കൊല്ലും?""

കൊല്‍ക്കത്ത: ""ഞാനെന്തിന് അവരെ ഭയക്കണം. പതിനാല് വര്‍ഷംമുമ്പ് ഭര്‍ത്താവുപേക്ഷിച്ച് പോയതാണ് ഞങ്ങളെ. ഒറ്റയ്ക്ക്് കഷ്ടപ്പെട്ട് തൊഴിലെടുത്താണ് മക്കളെ പോറ്റിയത്. ആരെയും ആശ്രയിക്കേണ്ട സ്ഥിതി എനിക്കില്ല. സിപിഐ എമ്മിന് വോട്ടു ചെയ്തതിന് കൊല്ലാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് എത്രപേരെ കൊല്ലേണ്ടിവരും?"" ആശുപത്രിക്കിടക്കയില്‍നിന്ന് ശാന്തന മൊണ്ഡലിന്റെ ചോദ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളിലെ സൈ്വരജീവിതത്തിന് ഉയര്‍ത്തുന്ന ഭീഷണിയുടെ ആഴം ബോധ്യപ്പെടും. തന്റെ വീട് കത്തിച്ചാല്‍ താന്‍ തുറസ്സായ സ്ഥലത്ത് കിടക്കുമെന്നും തന്നെ കൊന്നാല്‍ തനിക്കുപകരം ഒരായിരങ്ങള്‍ ചെങ്കൊടിയേന്തുമെന്നും മുപ്പത്തഞ്ചുകാരിയായ ദളിത്യുവതി ശാന്തന മണ്ഡല്‍ പറയുമ്പോള്‍ അവരെ സന്ദര്‍ശിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മറുവാക്ക് ചൊല്ലാനാകാതെ കുഴങ്ങി.

തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യില്ലെന്ന് പറഞ്ഞതിന് മമത ബാനര്‍ജിയുടെ ഗുണ്ടകള്‍ കഴിഞ്ഞ ദിവസമാണ് ഇവരുടെ ഇടത്തെമുല അരിഞ്ഞത്. സെറാംപുരിലെ വാല്‍ഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശാന്ത മണ്ഡലിനെ ശനിയാഴ്ചയാണ് വൃന്ദകാരാട്ടും അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാക്കളും സന്ദര്‍ശിച്ചത്. എത്ര ഭീഷണിപ്പെടുത്തിയാലും തങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. രാത്രി ഏഴിനാണ് വീടിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അവരെ വളഞ്ഞത്. ആരുമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി കത്തികൊണ്ട് അവരെ മാരകമായി മുറിവേല്‍പ്പിച്ചു. ഇടത്തെ മുല മുറിച്ചുമാറ്റി. നാലുദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോല്‍വി ഭയന്ന് ജനങ്ങളെയെല്ലാം ഭീഷണിപ്പെടുത്തുകയാണ്. വഴങ്ങാത്തവരെ മാരകമായി ആക്രമിക്കുകയും ക്രൂരമായി വധിക്കുകയും ചെയ്യുകയാണ് മമത ബാനര്‍ജിയുടെ ഒത്താശയോടെ തൃണമൂല്‍ ഗുണ്ടകള്‍. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്യുന്ന അക്രമങ്ങളുടെ നേര്‍ചിത്രമാണ് ശാന്ത മണ്ഡല്‍. സിപിഐ എമ്മിന്റെ കൂടെ നില്‍ക്കുന്നവരെ മനുഷ്യത്വമില്ലാതെ ക്രൂരമായി ആക്രമിക്കുകയാണ് സെറാംപുര്‍ അടക്കമുള്ള സ്ഥലങ്ങളില്‍.

പ്രത്യേക നിരീക്ഷകരെ നിയോഗിക്കണം: യെച്ചൂരി

പശ്ചിമബംഗാളില്‍ അവസാനഘട്ടത്തിലെങ്കിലും നിഷ്പക്ഷവും നിര്‍ഭയവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ പ്രത്യേക നിരീക്ഷകരെ നിയോഗിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിവരുന്ന അക്രമപരമ്പരയുടെ വിശദമായ റിപ്പോര്‍ട്ട് കമീഷന് സമര്‍പ്പിച്ചതായി യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് നിയോഗിച്ച കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ വിന്യസിക്കണം. അക്രമികളില്‍ ബഹുഭൂരിപക്ഷവും വിവിധ പൊലീസ്സ്റ്റേഷനുകളില്‍നിന്നുള്ള വിവരങ്ങള്‍പ്രകാരം സ്ഥിരം കുറ്റവാളികളാണ്്. ഇവരെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച 40,000 സര്‍ക്കാര്‍ ജീവനക്കാരില്‍ 12,000 പേര്‍ക്ക് മാത്രമാണ് തപാല്‍ ബാലറ്റ് നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പില്‍നിന്ന് അധികമായി 18,300 ജീവനക്കാരെയും നിയോഗിച്ചു. ഇവര്‍ക്കും തപാല്‍വോട്ടിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയമിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും വോട്ടുചെയ്യാനുള്ള സൗകര്യം നല്‍കണം-യെച്ചൂരി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുഘട്ടം തെരഞ്ഞെടുപ്പിലും വ്യാപകമായ ക്രമക്കേടുകളുണ്ടായി. ജനാധിപത്യത്തെ അപഹസിക്കുന്ന ഈ നടപടിക്ക് സംസ്ഥാനസര്‍ക്കാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ എല്ലാ പ്രതിപക്ഷ പാര്‍ടികളും ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിവരുന്ന ആക്രമണങ്ങളില്‍ ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പു കമീഷന്‍ അടിയന്തരമായി ഇടപെട്ട് അക്രമികളെ അറസ്റ്റുചെയ്യണമെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷും ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജിയും ആവശ്യപ്പെട്ടു.

deshabhimani

Saturday, May 10, 2014

24 ദേശങ്ങളുടെ പര്‍ഗാനാസ് തിരിച്ചുപിടിക്കാന്‍ സിപിഐ എം

കൊല്‍ക്കത്ത: ഇരുപത്തിനാല് ദേശങ്ങളുടെ നാടാണ് 24 പര്‍ഗാനാസ് ജില്ലകള്‍. ബംഗാളിലെ ഏറ്റവുംവലിയ ജില്ലയായിരുന്ന 24 പര്‍ഗാനാസിനെ ഉത്തര-ദക്ഷിണ ജില്ലകളായി വിഭജിക്കുംമുമ്പ് ഇതിന് ഏകദേശം കേരളത്തിന്റെ വിസ്തീര്‍ണമുണ്ടായിരുന്നു. കൊല്‍ക്കത്ത മഹാനഗരത്തിന്റെ മൂന്നുചുറ്റും വ്യാപിച്ച വിശാലമായ ഈ പ്രദേശം വടക്ക് ബംഗ്ലാദേശ് അതിര്‍ത്തിയായ ബാഗ്ദാഹമുതല്‍ തെക്ക് ഇന്ത്യന്‍ മഹാസമുദ്രംവരെ നീണ്ടുകിടക്കുന്നു.

 പടിഞ്ഞാറ് ഹൂഗ്ലി നദിക്കും കിഴക്ക് ഇച്ചാമതി നദിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലകള്‍ ബംഗ്ലാദേശുമായി 330 കിലോമീറ്റര്‍ അതിര്‍ത്തി പങ്കുവയ്ക്കുന്നു. ചെറുതും വലുതുമായ അനേകം നദികളാല്‍ വിഭജിക്കപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റാ കണ്ടല്‍ക്കാടുകളുടെ നാടായ പ്രശസ്തമായ സുന്ദര്‍ബന്‍ ഈ ജില്ലകളില്‍. ബംഗാള്‍ കടവുകളുടെ വിഹാരകേന്ദ്രംകൂടിയാണിത്. ബംഗാള്‍ ഭരിച്ച ചക്രവര്‍ത്തിമാരും നവാബുമാരും കാര്‍ഷികമേഖലയായിരുന്ന ഈ പ്രദേശത്തെ 24 ദേശങ്ങളായി വിഭജിച്ച് ഭരണം നടത്തുന്നതിനും കരം പിരിക്കുന്നതിനുംവേണ്ടി ജമീന്ദാര്‍മാര്‍ക്കും ദിവാന്മാര്‍ക്കുമായി കൈമാറി. രാജപദവിക്കുതുല്യമായ സ്ഥാനങ്ങളാണ് അവര്‍ വഹിച്ചത്. ബ്രിട്ടീഷുകാര്‍ അധികാരം പിടിച്ചെടുത്തിട്ടും വളരെക്കാലം ആ നില തുടര്‍ന്നു. ജമീന്ദാരി സമ്പ്രദായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്താണ് 24 പര്‍ഗാനാസ് ജില്ല രൂപീകരിച്ചത്. പിന്നീടത് രണ്ടാക്കി. വ്യവസായത്തിനും കൃഷിക്കും ഒരുപോലെ പെരുമയാര്‍ജിച്ചു ഈ ജില്ലകള്‍. ഉത്തര-ദക്ഷിണ 24 പര്‍ഗാനാസ് ജില്ലകളില്‍ ആകെ ഒമ്പത് ലോക്്സഭാമണ്ഡലങ്ങള്‍. ബംഗാളില്‍ ഏറ്റവും കൂടുതല്‍ സീറ്റുള്ള ജില്ലകളും ഇവ.

ഉത്തര 24 പര്‍ഗാനാസ്

കൊല്‍ക്കത്തയുടെ ഉത്തര പൂര്‍വ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന ഉത്തര 24 പര്‍ഗാനാസില് ഡംഡം, ബാരക്പുര്‍, ബാരാസാത്ത്, ബസിര്‍ഘട്ട്, ബണ്‍ഗായ്ഗാവ് എന്നീ അഞ്ച് മണ്ഡലങ്ങള്‍. ഡംഡം, ബാരക്പുര്‍ മേഖലയില്‍ ബഹുഭൂരിപക്ഷവും തൊഴിലാളികള്‍. കൊല്‍ക്കത്തയുടെ ഉപനഗരികളും വിവരസാങ്കേതികവിദ്യാകേന്ദ്രങ്ങളുമായ സാള്‍ട്ട് ലെയ്ക്ക്, രാജര്‍ഹട്ട് എന്നിവ ബാരാസാത്ത് മണ്ഡലത്തില്‍&ലവേ; ഉള്‍പ്പെടും. എല്ലായിടത്തും ശക്തമായ പോരാട്ടമാണ് ഇടതുമുന്നണി കഴ്ചവയ്ക്കുന്നത്. അഞ്ചില്‍ സിപിഐ എം മൂന്നിടത്തും ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എന്നിവര്‍ ഒരോയിടത്തുമായാണ്് ഇടതുമുന്നണി മത്സരിക്കുന്നത്. ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ് ബാരക്പുരും ഡംഡമും. ബാരക്പുരില്‍&ലവേ; സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ എംപിയുമായ സുഭാഷിണി അലിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. പ്രമുഖ ട്രേഡ്യൂണിയന്‍ നേതാവു കൂടിയായ സുഭാഷണിക്ക് വന്‍ വരവേല്‍പ്പാണ് എല്ലായിടത്തും. തൃണമൂലിന്റെ മുന്‍ കേന്ദ്രമന്ത്രിദിനേശ് ത്രിവേദിയാണ് സുഭാഷിണിയുടെ മുഖ്യ എതിരാളി.

മമത മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് ലഭിച്ച ത്രിവേദിക്ക് മമതയുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം തെറിച്ചു. മമതയോട് മാപ്പിരന്നാണ് വീണ്ടും സീറ്റ് നേടിയത്. മുന്‍ ഐപിഎസ് ഓഫീസര്‍ആര്‍ കെ ഹന്റ ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സാമ്രാട്ട് തപ്തറിനെ രംഗത്തിറക്കിയിട്ടുണ്ട്. ഡംഡമിലും ശ്രദ്ധേയമായ പോരാട്ടം. ബസിര്‍ഘട്ടില്‍ തിരിച്ചുവരവിനുള്ള ശക്തമായ പോരാട്ടത്തിലാണ് ഇടതുമുന്നണി. സിപിഐയുടെ നൂറുല്‍ ഹുഡയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. കഴിഞ്ഞതവണ ജയിച്ച തൃണമൂല്‍ സ്ഥാനാര്‍ഥി ഷേക്ക് നൂറുല്‍ ഇസ്ലാമിനെ മമത ജാംഗിപുരിലേക്ക് നാടുകടത്തി. പകരമിറക്കിയത് നിരവധി ക്രിമിനല്‍&ലവേ; കേസുകളില്‍പ്രതിയായ ഇദ്രിസ് അലിയെ. ബാരാസാത്തിലും ബണ്‍ഗായ്ഗാവിലും ഇടതുമുന്നണിക്ക് മികച്ച മുന്നേറ്റമാണ്. ബാരസാത്തില്‍ ഫോര്‍വേഡ് ബ്ലോക്കിന്റെ ഡോ. മുര്‍താസ ഹുസൈനും ബണ്‍ഗായ്ഗാവില്‍ സിപിഐ എമ്മിന്റെ ഡോ. ദേബേഷ് ദാസുമാണ് സ്ഥാനാര്‍ഥികള്‍. ദേബേഷ്ദാസ് ഇടതു മുന്നണി സര്‍ക്കാരില്‍ ഐടി മന്ത്രിയായിരുന്നു.

ദക്ഷിണ 24 പര്‍ഗാനാസ്

ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ നാല് സീറ്റിലും കടുത്ത പോരാട്ടമാണ്. ജാദവപുര്‍, ഡയമണ്ട് ഹാര്‍ബര്‍, ജയ്നഗര്‍, മഥുരാപുര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. 1967മുതല്‍ 2004വരെ സിപിഐ എം മാത്രമേ ഡയമണ്ട് ഹാര്‍ബറില്‍ ജയിച്ചിട്ടുള്ളൂ. ഡോ. അബ്ദുള്‍ ഹസനത്ത് ആണ് ഇത്തവണ സിപിഐ എം സ്ഥാനാര്‍ഥി. മമത സ്വന്തം മരുമകന്‍ അഭിഷേക് ബാനര്‍ജിയെയാണ് രംഗത്തിറക്കിയത്. കഴിഞ്ഞതവണ ജയിച്ച സൊമന്‍ മിത്ര മമതയുമായി പിണങ്ങി കോണ്‍ഗ്രസിലേക്ക് മടങ്ങി. മമതയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതിയാരോപണങ്ങളുടെ വിരല്‍ ചൂണ്ടുന്നത്് അധികവും അഭിഷേകിന്റെ കുടുംബത്തിനുനേരെയാണ്്.

ജാദവപുരാണ് ശ്രദ്ധേയമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. കൊല്‍ക്കത്ത നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ഇവിടം എപ്പോഴും മാറിയുംമറിഞ്ഞുമാണ് വിധി നിശ്ചയിക്കുക. തുടര്‍ച്ചയായി മൂന്നുതവണ തൃണമൂലിന്റെ കൈവശമായിരുന്ന മണ്ഡലം 2004ല്‍ സിപിഐ എം തിരിച്ചുപിടിച്ചു. 2009ല്‍ വീണ്ടും തൃണമൂലിന്റെ കൈയിലായി. ഇത്തവണ മുന്‍ എംപി കൃഷണ ബസുവിന്റെ മകന്‍ സുഗത ബസുവാണ് തൃണമൂല്‍ സ്ഥാനാര്‍ഥി. 2004ല്‍ മണ്ഡലം പിടിച്ച ഡോ. സുജന്‍ ചക്രവര്‍ത്തിതന്നെയാണ് ഇക്കുറിയും സിപിഐ എം സ്ഥാനാര്‍ഥി. മറ്റു മണ്ഡലങ്ങളായ ജയ്നഗറില്‍ ഇടതുമുന്നണിയിലെ ആര്‍എസ്പിയുടെ സുബാഷ് നഷ്്കറും മധുരാപുരില്‍&ലവേ; സിപിഐ എമ്മിന്റെ വനിതാസ്ഥാനാര്‍ഥി റിങ്കു നഷ്കറുമാണ് പോര്‍ക്കളത്തില്‍.

ഗോപി

ഇടത്തോട്ട് ചാഞ്ഞ് ഡംഡം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ രണ്ടു തവണ ബിജെപിയും 2009ല്‍ തൃണമൂല്‍ കോണ്‍ഗ്രസും ജയിച്ച ഡംഡം മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി നിയോഗിച്ചത് അതികായനെ. രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും ബംഗാളിലെ മുന്‍ ധനമന്ത്രിയുമായ ഡോ. അഷിംദാസ് ഗുപ്തയാണ് സിറ്റിങ് എംപി തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗത റോയിയെ നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേര്‍ത്ത ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനാണ് പൊരുതുന്നത്. സിപിഐ എമ്മിന്റെ കോട്ടയായ ഡംഡമില്‍ 12നാണ് പോളിങ്. 1998ലും 1999ലും ഡംഡമില്‍ ജയിച്ച ബിജെപിയുടെ തപന്‍സിക്ദര്‍ വീണ്ടും ജനവിധി തേടുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 20000 വോട്ടിനാണ് സൗഗത റോയ് 2009ല്‍ ജയിച്ചത്. അന്ന് അമിതാവ നന്ദിയായിരുന്നു സിപിഐ എം സ്ഥാനാര്‍ഥി. മൂന്നുതവണ ഒഴികെ മറ്റെല്ലാക്കാലത്തും സിപിഐ എമ്മിന്റെ ഉറച്ച കോട്ടയായ ഡംഡമില്‍ ഇത്തവണ കാറ്റ് ഇടത്തോട്ടാണെന്ന് ഉറപ്പായിരിക്കുന്നു. കൊല്‍ക്കത്ത നഗരത്തിന് അടുത്ത ഈ മണ്ഡലത്തില്‍ 12 ലക്ഷം വോട്ടര്‍മാരാണുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്നുവര്‍ഷത്തെ ഭരണം ജനോപകാരപ്രദമായ ഒരു പദ്ധതിയും നടപ്പാക്കാത്തതും സ്ത്രീകള്‍ക്ക് എതിരെ അക്രമങ്ങള്‍ വ്യാപകമായതും മുഖ്യപ്രചാരണ വിഷയങ്ങളാണിവിടെ. മൂന്നു പ്രധാന സ്ഥാനാര്‍ഥികളും അധ്യാപകരാണെന്ന പ്രത്യേകതകൂടി ഈ മണ്ഡലത്തിനുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് മണ്ഡലത്തില്‍ എംപി ഫണ്ട് ഉപയോഗിച്ചുചെയ്ത കാര്യങ്ങളാണ് സൗഗത റോയ് പ്രചാരണത്തിനുപയോഗിക്കുന്നത്. എന്നാല്‍, ഡംഡമില്‍ വ്യവസായ യൂണിറ്റുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടിയത് ഇവിടെ പ്രധാന പ്രശ്നമാണ്. ആയിരങ്ങള്‍ തൊഴില്‍രഹിതരാകുന്ന സാഹചര്യമുണ്ടായിട്ടും എംപി ഇടപെട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഇടതുപക്ഷം തിരിച്ചുവരണമെന്നാണ് ബംഗാളിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കൊല്‍ക്കത്താ യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്രവിഭാഗം അധ്യാപകനായിരുന്ന അഷിം ദാസ്ഗുപ്ത പറയുന്നു. 1987 മുതല്‍ 2011 വരെ ഇടതുപക്ഷഭരണത്തില്‍ ധനകാര്യവകുപ്പ് മന്ത്രിയായിരുന്നതിന്റെ അനുഭവസമ്പത്തുമായി മത്സരിക്കുന്ന ദാസ്ഗുപ്ത സംസ്ഥാന ധനമന്ത്രിമാരടങ്ങുന്ന മൂല്യവര്‍ധിത നികുതി സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ തലവനായിരുന്നു.കോണ്‍ഗ്രസ് ധനഞ്ജയ് മോയ്ത്രയെയാണ് മത്സരിപ്പിക്കുന്നത്.

താരം വെയില്‍ കൊള്ളും; ഘട്ടാലില്‍ റാണ ജയിക്കും

ഘട്ടാല്‍(പശ്ചിമബംഗാള്‍): സിനിമാതാരങ്ങളുടെ പുറംമോടിയില്ലാതെ ജനങ്ങളെ സമീപിക്കാന്‍ ഭയക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സൂപ്പര്‍താരത്തെ വെയില്‍ കൊള്ളിച്ചിട്ടും പരാജയം മണക്കുന്ന മണ്ഡലമാണ് പടിഞ്ഞാറന്‍ മിഡ്നാപ്പുരിലെ ഘട്ടാല്‍ മണ്ഡലം. സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത 2009ല്‍ 1.47 ലക്ഷം വോട്ടിന് ജയിച്ച മണ്ഡലം പ്രമുഖ സിനിമാതാരം ദീപക് അധികാരിയിലൂടെ തിരിച്ചു പിടിക്കാമെന്ന ഭരണകക്ഷിയുടെ പ്രതീക്ഷകള്‍ തകര്‍ക്കുംവിധമാണ് ഇടതുമുന്നണി പ്രചാരണം. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായ ഗുരുദാസ് ദാസ്ഗുപ്ത തെരഞ്ഞെടുപ്പില്‍നിന്ന് സ്വയം വിട്ടുനിന്നപ്പോള്‍ സിപിഐ സ്ഥാനാര്‍ഥിയാക്കിയത് സന്തോഷ് റാണയെ. കോണ്‍ഗ്രസ് മുന്‍ പിസിസി പ്രസിഡന്റ് മനാസ് രഞ്ജന്‍ ഭുനിയയെ രംഗത്തിറക്കിയപ്പോള്‍ മുഹമ്മദ് ആലമിനെ നിര്‍ത്തിയാണ് ബിജെപി പരീക്ഷണം.

12ന്റെ അവസാന ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. രണ്ടുതവണ ലോക്സഭയിലേക്കും മൂന്നുതവണ രാജ്യസഭയിലേക്കും വിജയിച്ച ദാസ്ഗുപ്ത മത്സരരംഗത്തില്ലാത്തതാണ് വിഷയദാരിദ്ര്യം അലട്ടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്നത്. ശാരദ ചിട്ടിഫണ്ട് കുംഭകോണത്തില്‍ മിക്കവാറും മുതിര്‍ന്ന നേതാക്കളെല്ലാം കളങ്കിതരാണെന്ന് തെളിഞ്ഞതോടെ സിനിമാതാരങ്ങളെ അമിതമായി മമത ആശ്രയിച്ചതാണ് അധികാരിയുടെ സ്ഥാനാര്‍ഥിത്വത്തിന് ഹേതു. സിനിമാതാരത്തെ കാണാന്‍ കൂടുന്ന ആളുകളൊന്നും തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി സന്തോഷ് റാണ ആത്മവിശ്വാസത്തോടെ പറയുന്നു. ഘട്ടാല്‍ മേഖലയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാവുമെന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂഢവിശ്വാസമാണ്. സിനിമാതാരം വെയില്‍കൊണ്ട് എത്ര നടന്നാലും രാഷ്ട്രീയബോധമുള്ള ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കും.

വിജയത്തില്‍ കുറഞ്ഞതൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ല. താന്‍ വിജയിക്കാനാണ് മത്സരിക്കുന്നത്. മാന്യമായ നിലയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ വിജയം ഉറപ്പ്. തൃണമൂല്‍ സ്ഥാനാര്‍ഥി പ്രശസ്ത നടനായതിനാല്‍ പ്രചാരണ റാലിയിലേക്ക് യുവാക്കള്‍ ധാരാളമായുണ്ട്. പക്ഷേ, വോട്ട് രേഖപ്പെടുത്തേണ്ടപ്പോള്‍ അവര്‍ക്കു മുന്നിലുണ്ടാവുന്നത് അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമാവും. മാത്രമല്ല രണ്ടര വര്‍ഷത്തെ ഭരണംകൊണ്ട് തൃണമൂലില്‍ നിന്ന് ജനങ്ങള്‍ വളരെ അകന്നുകഴിഞ്ഞു- സന്തോഷ് റാണ പറഞ്ഞു. കോണ്‍ഗ്രസിന് ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകുന്ന ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലുമായില്ല. നിലവിലെ സ്ഥാനാര്‍ഥിയായ പാര്‍ടി മുന്‍ അധ്യക്ഷന്‍ അറുപത്തിമൂന്നുകാരനായ മനാസ് രഞ്ജന്‍ ഭുനിയ മത്സരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് മുതിര്‍ന്ന നേതാവ് തന്നെ മുന്നില്‍നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഭുനിയ രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനപ്രീതി ഇടിഞ്ഞതും എതിരാളികളുടെ വോട്ടുകള്‍ മൂന്നായി വിഭജിക്കുന്നതും റാണയുടെ വിജയം സുനിശ്ചിതമാക്കുമെന്ന് ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞു.

deshabhimani

Friday, May 9, 2014

ബംഗാളില്‍ വര്‍ഗീയതയുടെ വളര്‍ച്ച പാഠമാകണം: കാരാട്ട്

കൊല്‍ക്കത്ത: മതേതരത്വവും ഐക്യവും ഉറപ്പാക്കാന്‍ ഇടതുപക്ഷത്തിനുമാത്രമേ കഴിയൂ എന്നതിന് തെളിവാണ് ബംഗാളിലെ സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബംഗാള്‍ ഇക്കാര്യങ്ങള്‍ക്ക് നല്ല ഉദാഹരണമാണ്. മൂന്നര ദശാബ്ദത്തെ ഇടതുമുന്നണി ഭരണത്തില്‍ ജാതിയുടെയും മതത്തിന്റെയെും പേരില്‍ ഒറ്റ അനിഷ്ട സംഭവവും ഉണ്ടായിട്ടില്ലെന്ന് ഓര്‍ക്കണമെന്നും ബാരക്പുര്‍, ഡംഡം ലോക്സഭാ മണ്ഡലങ്ങളിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ കാരാട്ട് പറഞ്ഞു.

മൂന്നുവര്‍ഷത്തിനിടെ ബംഗാളില്‍ വര്‍ഗീയത ഏറ്റവും വലിയ വിപത്തായി വളര്‍ന്നു. മമത ജനങ്ങളെ തമ്മിലടിപ്പിച്ച് അത് മറയാക്കി അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണ്. കേന്ദ്രത്തില്‍ ഇത്തവണ മതേതര ജനാധിപത്യ കക്ഷികളുടെ സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യം. അതിന് ഇടതുപക്ഷം മുഖ്യപങ്കു വഹിക്കും. വന്‍കിടക്കാരെ തലോലിക്കുന്ന&ീമരൗലേ;കോണ്‍ഗ്രസിന്റെ ജനദ്രോഹ സാമ്പത്തികനയങ്ങള്‍ ജനതയെ ദുരിതത്തിലേക്കാണ് നയിച്ചത്. ജനങ്ങളില്‍നിന്ന് അവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ബിജെപി വര്‍ഗീയത കുത്തിയിളക്കി ഈ അവസരം മുതലെടുക്കാനാണ് ശ്രമിക്കുന്നത്. വര്‍ഗീയ പ്രീണനത്തിലും സാമ്പത്തിക നയങ്ങളിലും ഒട്ടും വ്യത്യസ്തമല്ല&ിശേഹറല; കോണ്‍ഗ്രസും ബിജെപിയും. ജനതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ രണ്ട് ശക്തികളെയും ഒറ്റപ്പെടുത്തി ബദല്‍ നയങ്ങളുള്ള മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ ഉണ്ടാക്കാനാവും ഇടതുപക്ഷത്തിന്റെ ശ്രമം.

ബംഗാളില്‍ സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും ഏതു വിധേനയും തകര്‍ക്കുകയെന്ന അജന്‍ഡ മാത്രമാണ് മമതയ്ക്ക്. അതിന് ആരുമായും കൂട്ടുകൂടാന്‍ അവര്‍ക്ക് മടിയില്ല. മുന്‍പും ബിജെപിയുമായി കൈകോര്‍ത്ത മമത ഈ തെരഞ്ഞെടുപ്പിനുശേഷവും ആ പാത പിന്തുടരും. മൂന്നു വര്‍ഷത്തിനിടെ അക്രമവും കൊലപാതകവുമല്ലാതെ മറ്റൊന്നും ബംഗാളില്‍ ഉണ്ടായിട്ടില്ല. തൊഴിലവസരം സൃഷ്ടിക്കുന്ന ഒറ്റ വ്യവസായവും വന്നില്ല. സ്ത്രീപീഡനത്തില്‍ ബംഗാള്‍ ഏറ്റവും മുന്നിലായി. സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിയാണ് ശാരദ ചിട്ടി കുംഭകോണം. അതിലൂടെ ലക്ഷക്കണക്കിന് ജനങ്ങളാണ് കബളിപ്പിക്കപെട്ടത്. ഇതില്‍ തൃണമൂലിന്റെ പങ്ക് ഓരോ ദിവസവും കൂടുതല്‍ വ്യക്തമാകുകയാണെന്നും കാരാട്ട് പറഞ്ഞു.

ഗോപി

Thursday, May 8, 2014

സിപിഐ എം പരാതി നല്‍കി

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആറു മണ്ഡലത്തില്‍ ബുധനാഴ്ച നടന്ന നാലാംഘട്ട വോട്ടെടുപ്പില്‍ വ്യാപകമായ ബൂത്തുപിടിത്തവും കൃത്രിമവും നടന്നതായി സിപിഐ എം തെരഞ്ഞെടുപ്പു കമീഷനെ നേരില്‍ക്കണ്ട് പരാതി അറിയിച്ചു. ജാര്‍ഗം, ബിഷ്ണുപുര്‍, മേദിനിപ്പുര്‍, അസന്‍സോള്‍ മണ്ഡലങ്ങളിലാണ് വ്യാപകമായ ആക്രമണമുണ്ടായതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ളയും സീതാറാം യെച്ചൂരിയും തെരഞ്ഞെടുപ്പു കമീഷനെ അറിയിച്ചു. 301 ബൂത്തില്‍ കൃത്രിമം നടന്നതായി മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ വി എസ് സമ്പത്ത്, കമീഷന്‍ അംഗങ്ങളായ ഹരിശങ്കര്‍ ബ്രഹ്മ, സയ്യദ് നസീം അഹമ്മദ് സൈദി എന്നിവരോട് നേതാക്കള്‍ വിശദീകരിച്ചു. കൃത്രിമം നടന്ന ബൂത്തുകളുടെ നമ്പരും മറ്റുവിവരങ്ങളും കമീഷന് രേഖാമൂലം കൈമാറി. റീപോളിങ് നടത്തണമെന്ന് കമീഷനോട് ആവശ്യപ്പെട്ടതായി അരമണിക്കൂര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സിപിഐ എം സിറ്റിങ് സീറ്റായ ജാര്‍ഗം മണ്ഡലത്തിലാണ് ഏറ്റവും വ്യാപകമായ അക്രമം നടന്നത്. ഭൂരിപക്ഷം ബൂത്തിലും തൃണമൂലുകാര്‍ സിപിഐ എം ഏജന്റുമാരെ ബലംപ്രയോഗിച്ച് പുറത്താക്കി ബൂത്ത് പിടിച്ച് ഗുണ്ടകള്‍ വോട്ടുചെയ്തു. ക്യാമറകള്‍ ഓഫാക്കിയശേഷമാണ് ബൂത്ത് പിടിച്ചെടുത്തത്. വൈകിട്ട് നാലുവരെയുള്ള കണക്കനുസരിച്ച് ജാര്‍ഗമിലെ 123 ബൂത്ത് പിടിച്ചെടുത്തു. സിപിഐ എം സിറ്റിങ്് സീറ്റായ ബിഷ്ണുപൂരിലെ 97 ബൂത്തിലും മേദിനിപ്പൂരിലെ 37 ബൂത്തിലും അസന്‍സോളിലെ 20 ബൂത്തിലും കൃത്രിമം നടന്നു. സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യ മത്സരിക്കുന്ന ബാങ്കുറയില്‍ ആറ് ബൂത്ത് പിടിച്ചെടുത്തു. എപ്രില്‍ 30ന്റെ വോട്ടെടുപ്പിലും വ്യാപകമായ ബൂത്തുപിടിത്തവും കൃത്രിമവും നടന്നിരുന്നു. എന്നാല്‍, റീപോളിങ്ങിന് ഉത്തരവിടാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ തയ്യാറായിട്ടില്ല. റീപോളിങ് നടത്തി അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

ബംഗാളില്‍ തെര. കമീഷന്റെ ഉറപ്പുകള്‍ വെറുതെയായി

കൊല്‍ക്കത്ത: നീതിപൂര്‍വം പോളിങ് നടത്തുമെന്ന തെരഞ്ഞെടുപ്പു കമീഷന്റെ ഉറപ്പ് വീണ്ടും വൃഥാവിലായി. ബംഗാളില്  ബുധനാഴ്ച നടന്ന നാലാംഘട്ട വോട്ടെടുപ്പിലും വന്‍ അക്രമം അരങ്ങേറി. അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ബാങ്കുറയിലെയും മിഡ്നാപുരിലെയും ഇടതുമുന്നണി സ്ഥാനാര്‍ഥികളായ ബസുദേവ് ആചാര്യ, പ്രമോദ് പാണ്ഡ, അസന്‍സോളിലെ ബിജെപി സ്ഥാനാര്‍ഥി ബാബുള്‍ സുപ്രിയ എന്നിവരെ തൃണമൂലുകാര്‍ തടഞ്ഞുവച്ചു. പലയിടത്തും കേന്ദ്രസേനയെ നോക്കുകുത്തിയാക്കി പോളിങ് ഉദ്യോഗസ്ഥരും പൊലീസും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പരസ്യമായി തൃണമൂലുകാര്‍ക്ക് ഒത്താശചെയ്തു. എല്ലാ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കുമെന്ന് കമീഷന്‍ ഉറപ്പുനല്‍കുകയും അതിനായി കൂടുതല്‍ സേനയെ അയക്കുകയും ചെയ്തെങ്കിലും അനേകം ബൂത്തുകളില്‍ സേനയുടെ സാന്നിധ്യമുണ്ടായില്ല. ഇടതുമുന്നണിയുടെയും പ്രതിപക്ഷ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരെ മര്‍ദിച്ച് ഇറക്കിവിട്ട് വ്യാപകമായി കള്ളവോട്ട് ചെയ്യുകയായിരുന്നു. പലയിടങ്ങളിലും തൃണമൂല്‍ നേതാക്കളാണ് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബിഷ്ണുപുരില്‍ 124 ബൂത്ത് കൈയേറി. അസന്‍സോളില്‍ 66 ബൂത്ത് പിടിച്ചെടുത്തു. ഇടതുമുന്നണിക്ക് സ്വധീനമുള്ള ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. പലയിടങ്ങളിലും തൃണമൂല്‍ അക്രമം ചെറുക്കാന്‍ പൊലീസ് ലാത്തിവീശി. പുരുളിയയില്‍ അക്രമം തടയാന്‍ പൊലീസ് വെടിവച്ചു. 80 ശതമാനത്തിലധികം പോളിങ് നടന്നതായാണ് കമീഷന്റെ പ്രാഥമിക കണക്ക്.

ഗോപി deshabhimani

Wednesday, May 7, 2014

ചെഞ്ചായംകൊണ്ടെഴുതിയ പേരാണ് ബിഷ്ണുപുര്‍

ബിഷ്ണുപുര്‍: ടെറാക്കോട്ട ശില്‍പ്പകലയുടെ നാടാണ് ബിഷ്ണുപുര്‍. വേറെയും ഖ്യാതിയുണ്ട് ഈ നാടിന്. ബംഗാളില്‍ ഒരേ പാര്‍ടിയെ തുടര്‍ച്ചയായി കൂടുതല്‍ കാലം വരിച്ച മൂന്നുമണ്ഡലങ്ങളിലൊന്നാണ് ബിഷ്ണുപുര്‍. 1971 മുതല് സ്ഥിരമായി മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന സിപിഐ എം ഇക്കുറി പന്ത്രണ്ടാം വിജയം കൈപ്പിടിയിലൊതുക്കാനുള്ള കുതിപ്പിലാണ്. ബുധനാഴ്ചയാണ് പോളിങ്. പട്ടികജാതി സംവരണമണ്ഡലമായ ബിഷ്ണുപുരില്‍ സിപിഐ എമ്മിന്റെ സിറ്റിങ് എംപിയായ സുഷ്മിതാ ബൗരിയും തൃണമൂലിന്റെ സൗമിത്ര ഖാനും തമ്മിലാണ് പ്രധാന മത്സരം. മൂന്നാംവട്ടമാണ് സുഷ്മിത ഇവിടെനിന്ന് ജനവിധി തേടുന്നത്. അതിനുമുമ്പ് അമ്മ സന്ധ്യ ബൗരിയാണ് മൂന്നുതവണ പാര്‍ലമെന്റില്‍ എത്തിയത്. പട്ടികജാതിയില്‍ഏറ്റവും പിന്നോക്കവിഭാഗമായ ബൗരി സമുദായാംഗമായ സുഷ്മിത ആദ്യമായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സംസ്ഥാനത്തെ പ്രായംകുറഞ്ഞ അംഗമായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകയായിരിക്കെയാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. എംഎയും എല്‍എല്‍ബിയും കരസ്ഥമാക്കിയ ബൗരി സമുദായത്തിലെ ആദ്യവനിതയാണ് സുഷ്മിത.

പരമ്പരാഗത ആദിവാസി പിന്നോക്കവിഭാഗക്കാരാണ് ടെറാക്കോട്ട കരകരകൗശലമേഖലയില്‍ തൊഴില്‍ കണ്ടെത്തിയവരില്‍ ഭൂരിഭാഗവും. പിന്നോക്കമായിരുന്ന ബിഷ്ണുപുരില്‍ ഇടതുമുന്നണി ഭരണം വന്‍ മാറ്റങ്ങളുണ്ടാക്കി. കൃഷിയെയും കൈത്തൊഴിലിനെയുംമാത്രം ആശ്രയിച്ചിരുന്ന ബിഷ്ണുപുരില്‍ നിരവധി വ്യവസായ യൂണിറ്റുകള്‍ വന്നു. രണ്ട് ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകള്‍ഇപ്പോള്‍ മണ്ഡലത്തിലുണ്ട്. ബഡ്ജോഡാ, അബസ്തിക എന്നിവിടങ്ങളില്‍ ഇതിലെ 36 യൂണിറ്റുകളിലായി പതിനായിരത്തിലധികം പേര്‍ പണിയെടുക്കുന്നു. ഉജാല, നീല്‍കമല്‍, ബിഷ്ണുപുര്‍ സ്റ്റീല്‍ എന്നിവയുടെ പ്രധാന ഫാക്ടറികളും മണ്ഡലത്തിലാണ്. റെയില്‍, ഗതാഗത സൗകര്യവും കാര്യമായി വികസിച്ചു. 98 ശതമാനം ഗ്രാമങ്ങളിലും വൈദ്യുതി എത്തി. തൃണമൂലിന്റെ സ്ഥാനാര്‍ഥി സൗമിത്ര ഖാന്‍ കോണ്‍ഗ്രസില്‍ നിന്നാണ്തൃണമൂലിലേക്ക് ചേക്കേറിയത്. കോതുളില്‍നിന്ന് 2001ല്‍ നിയമസഭയിലെത്തിയ സൗമിത്രയ്ക്ക് മമത ലോക്സഭാസീറ്റ് നല്‍കി. ഇതേച്ചൊല്ലി തൃണമൂലില് കലാപമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും സിപിഐ എമ്മിനെതിരെ വ്യാപകമായ തൃണമൂല്‍ അക്രമം ചെറുത്താണ് ഇടതുമുന്നണി ശക്തമായി പ്രചാരണരംഗത്തുള്ളത്. കോണ്‍ഗ്രസിനായി നാരായന്‍ ചന്ദ്ര ഖാനും ബിജെപിക്കായി ജയന്ത മണ്ഡലുമാണ് മത്സരരംഗത്ത്. കഴിഞ്ഞതവണ 1,29,366 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐ എം വിജയിച്ചത്. സൗമിത്ര ഖാന്‍ കൂറുമാറിയതിനെത്തുടര്‍ന്ന് ഒഴിവുവന്ന കോതുള്‍ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. സംവരണമണ്ഡലമായ അവിടെ സിപിഐ എമ്മിലെ പൂര്‍ണിമ ബാഗ്ദിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.

ഗോപി ദേശാഭിമാനി

കുടിലതന്ത്രങ്ങളുടെ പരീക്ഷണശാല

മിഡ്്നാപുര്‍: സ്വാതന്ത്ര്യസമരവിപ്ലവത്തിന്റെ തീജ്വാലകള്‍ ഉയര്‍ന്ന നാടാണ് മിഡ്നാപുര്‍ എന്ന് അറിയപ്പെടുന്ന ബംഗാളിലെ മേദിനിപുര്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറകൊള്ളിച്ച ധീരപോരാളി ഭഗത്സിങ്ങിന്റെ കര്‍മഭൂമി. തൂക്കിലേറ്റപ്പെട്ട ധീരരക്തസാക്ഷി ഖുദിരാം ബോസിനും വിപ്ലവനായിക മാദംഗനി ഹസറയ്ക്കും ജന്മംനല്‍കിയ നാട്. സ്വാതന്ത്രത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷവും അവര്‍ പിന്തുണച്ചവരുമാണ് ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പശ്ചിമബംഗാളിലെ ഏറ്റവും വലിയ ജില്ലയായിരുന്ന മേദിനിപുര്‍ 2002ല്‍ ;കിഴക്കന്‍ മിഡ്നാപുര്‍, പടിഞ്ഞാറന്‍ മിഡ്നാപുര്‍ എന്നീ ജില്ലകളായി തിരിച്ചു. അഞ്ച് ലോക്സഭാമണ്ഡലങ്ങളാണ് രണ്ടിടത്തുമായുള്ളത്.

2009ലെ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കിഴക്കന്‍ മിഡ്നാപുരിലെ രണ്ടുസീറ്റും നേടിയപ്പോഴും പടിഞ്ഞാറന്‍ മിഡ്നാപുരിലെ മൂന്നുസീറ്റും ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തില്‍&ലവേ;നിലനിര്‍ത്തി. മലയാളിയായ വി കെ കൃഷ്ണമേനോന്‍, പ്രഗത്ഭ പാര്‍ലമെന്റേറിയന്മാരായ ഇന്ദ്രജിത് ഗുപ്ത, ഗീത മുഖര്‍ജി, ഗുരുദാസ് ദാസ്ഗുപത എന്നിവരെ പാര്‍ലമെന്റിലേക്ക് അയച്ച ഖ്യാതിയുണ്ട് മിഡ്നാപുരിന്. ഇന്ദ്രജിത് ഗുപ്ത അഞ്ചുതവണ തുടര്‍ച്ചയായി മിഡ്നാപുരിനെ പ്രതിനിധാനംചെയ്തു. മമതയുടെ അക്രമരാഷ്ട്രീയ പരമ്പരയ്ക്ക് അരങ്ങേറ്റം കുറിച്ചത് മേദിനിപൂരിലാണ്. 1999ല്‍ കേശ്പുരില്‍ തൃണമൂല്‍ അക്രമത്തില്‍നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി.

കേശ് പുര്‍ പരിപാടിയാണ് പിന്നീട് സംസ്ഥാനമാകെ വ്യാപിപ്പിച്ചത്. അക്രമം ചെറുത്ത് 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ ജനാധിപത്യപരമായി ഇടതുമുന്നണിയെ നേരിടാന്‍ കഴിയില്ലെന്ന് മമത തിരിച്ചറിഞ്ഞു. പശ്ചിമ മിഡ്നാപുരിലെ വനമേഖലകളില്‍ മാവോയിസ്റ്റുകളെ കൂട്ടുപിടിച്ചും പൂര്‍വ മിഡ്നാപുരിലെ നന്ദിഗ്രാമില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളെയും കൂട്ടുപിടിച്ചുമായിരുന്നു കലാപം. രണ്ടിടത്തും നിരവധി പ്രവര്‍ത്തകരെ കൊന്നൊടുക്കി.ആയിരങ്ങളെ ആട്ടിപ്പായിച്ചു. നൂറുകണക്കിന് പാര്‍ടി ഓഫീസുകള്‍ ;തകര്‍ത്തു. നിരവധി ഓഫീസുകള്‍ പിടിച്ചെടുത്തു. മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യയെ ബോംബുവച്ച് വധിക്കാന്‍വരെ ശ്രമിച്ചു.

2011ല്‍ അധികാരത്തിലെത്തിയ മമത അക്രമം കൂടുതല്‍ രൂക്ഷമാക്കി. ഇവയെല്ലാം ചെറുത്താണ് ഇടതുമുന്നണി ആധിപത്യം നിലനിര്‍ത്താനുള്ള പോരാട്ടം തുടരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം തൃണമൂല്‍ അക്രമത്തില്‍&ലവേ;പശ്ചിമ മിഡനാപുരില്‍ മൂന്നും കിഴക്കന്‍ മിഡ്നാപുരില്‍&ലവേ; രണ്ടും സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.പശ്ചിമ മിഡ്നാപുരില്‍&ലവേ;മിഡ്നാപ്പുര്‍, ഘട്ടാ, ജാര്‍ഗ്രാം എന്നീ മൂന്ന് ലോക്സഭാമണ്ഡലങ്ങളാണ്. മൂന്നിടത്തും 1971 മുതല്‍ തുടര്‍ച്ചയായി സിപിഐ എമ്മും അവര്‍ പിന്തുണച്ച കക്ഷികളും മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ ആണ് 1980 മുതല്‍&ലവേ; മിഡ്നാപുര്‍, ഘട്ടാ&ലവേ;(പഴയ പാസ്കുറ) എന്നീ മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നത്. ജാര്‍ഗ്രാമില്‍ സിപിഐ എമ്മിനാണ് സീറ്റ്. പ്രബോധ് പാണ്ഡ, സന്തോഷ് റാണെ, ഡോക്ടര്‍ പുലിന്‍ ബിഹാരി ബാസ്കെ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

മിഡ്നാപുരിലും ഘട്ടാലിലും സിനിമാതാരങ്ങളെയാണ് മമത ഇറക്കിയത്. പഴയ ബംഗാളി നായിക സന്ധ്യാറായ് മിഡ്നാപുരിലും യുവനായകനായ ദേബ് ഘട്ടാലിലും മത്സരിക്കുന്നു. ജാര്‍ഗ്രാമില്‍ ഉമ സാറയാണ് രംഗത്ത്. ബിജെപിയും കോണ്‍ഗ്രസും മൂന്നിടത്തും മത്സരിക്കുന്നു. മുന്‍ പിസിസി പ്രസിഡന്റ് മനാസ് ഭുനിയ ആണ് ഘട്ടാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എല്ലായിടത്തും ബഹുകോണ മത്സരമാണെങ്കിലും മുഖ്യപോരാട്ടം ഇടതുമുന്നണിയും തൃണമൂലും തമ്മിലാണ്. കിഴക്കന്‍ മിഡ്നാപുരില്‍ കാന്തി, താംലൂക്ക് എന്നിവിടങ്ങളില്‍ സിപിഐ എം സ്ഥാനാര്‍ഥികളാണ്

പോര്‍ക്കളത്തില്‍. ഡിവൈഎഫ്ഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി തപസ് സിന്‍ഹ കാന്തിയിലും ഇരുപത്തഞ്ചുകാരനായ ഷേക്ക് ഇബ്രാഹിം അലി താംലുക്കിലും പോരാടുന്നു. ഇബ്രാഹിം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ്. ഇടതുമുന്നണി പതിവായി വിജയം കുറിച്ച മണ്ഡലങ്ങള്‍ നന്ദിഗ്രാം സമരപശ്ചാത്തലത്തിലാണ് കഴിഞ്ഞ തവണ തൃണമൂല്‍ നേടിയത്. നിലവിലെ അംഗങ്ങളായ ശിശിര്‍ അധികാരിയും മകന്‍ സഖേന്ദു അധികാരിയുമാണ് വീണ്ടും മത്സരരംഗത്ത്.

ഗോപി deshabhimani

ജനവിരുദ്ധതയ്ക്കെതിരെ ബംഗാള്‍ വിധിയെഴുതും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെങ്ങും തെരഞ്ഞെടുപ്പു പ്രചാരണം നയിച്ച് യാത്ര ചെയ്യുകയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ ബിമന്‍ബസു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ പൊറുതിമുട്ടിയ വംഗജനത ഇടതുമുന്നണിക്കു പിന്നില്‍ ശക്തമായി അണിനിരക്കുന്ന കാഴ്ചയാണെങ്ങും. 42 സീറ്റുള്ള ബംഗാളില്‍ മൂന്നു ഘട്ടത്തിലായി 19 സീറ്റുകളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മെയ് ഏഴിന് ആറു മണ്ഡലത്തിലും 12നു 17 മണ്ഡലത്തിലും പോളിങ് നടക്കാന്‍ പോകുകയാണ്. തൃണമൂല്‍ അതിക്രമങ്ങളും ബൂത്തുപിടിത്തവും വ്യാപകമാണെങ്കിലും ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചെന്ന് ബിമന്‍ബസു പറയുന്നു.

? ഈ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ എങ്ങനെയാണ് ഇടതുമുന്നണി നേരിടുന്നത്.

$ കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞു വന്ന ഒരുവിഭാഗം മാത്രമായ തൃണമൂല്‍ കോണ്‍ഗ്രസിന് എഴുതപ്പെട്ട നയപരിപാടിയോ ആദര്‍ശസംഹിതയോ ഇല്ല. ആ പാര്‍ടിയുടെ നയങ്ങളെന്തെന്ന് അവരുടെ പ്രവൃത്തിയില്‍നിന്ന് മനസ്സിലാക്കാം. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും സമാനമാണ് ആ പാര്‍ടി. ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയും യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിട്ടും പൊടുന്നനെ ശ്രദ്ധ നേടുകയാണവര്‍. മൂലധന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണവര്‍ക്ക് വ്യഗ്രത. ബംഗാളിനെ തികഞ്ഞ അരാജകത്വത്തിലേക്ക് നയിക്കാന്‍ എല്ലാ വലതുപക്ഷ വിഭാഗത്തിന്റെയും പിന്തുണയുണ്ടവര്‍ക്ക്. ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിച്ച് സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് മമത ബാനര്‍ജിയുടെ ഭരണം. മൂന്നുവര്‍ഷത്തിനുള്ളില്‍ മിക്ക മന്ത്രിമാര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. ശാരദാ ചിട്ടി തട്ടിപ്പ് അതിലൊന്നു മാത്രം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടങ്ങിയതോടെ കൂടുതല്‍ നേതാക്കളുടെ പേര് പുറത്തുവന്നു തുടങ്ങി. തട്ടിപ്പിന് കൂട്ടുനിന്ന ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഇപ്പോള്‍ ജയിലിലാണ്. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ മേഖലയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി. പ്രവേശനത്തിലും പരീക്ഷകളിലും അഴിമതിയും സ്വജനപക്ഷപാതവുമാണ്. കഴിവുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കാത്തതും കൈക്കൂലി നല്‍കാന്‍ കഴിയാത്തവരെ കൂട്ടത്തോടെ തോല്‍പ്പിക്കുന്നതും പതിവായിരിക്കുന്നു. കാര്‍ഷികമേഖലയില്‍ ആത്മഹത്യവ്യാപകമായി. 90 കര്‍ഷകരാണ് തൃണമൂല്‍ ഭരണത്തില്‍ ആത്മഹത്യ ചെയ്തത്. ജനവിരുദ്ധ സര്‍ക്കാരിനെതിരെ നിലപാടെടുത്ത 180 ഇടതുമുന്നണി പ്രവര്‍ത്തകരെ ഭരണകക്ഷിക്കാര്‍ കൊലപ്പെടുത്തി. ജനാധിപത്യ അവകാശം തകര്‍ക്കുന്ന ഭരണക്കാര്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ബംഗാള്‍ജനത ഈ തെരഞ്ഞെടുപ്പില്‍ തയ്യാറാകുമെന്നാണ് പ്രചാരണയോഗങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഇടതുമുന്നണിയുടെ പരമാവധി പ്രതിനിധികളെ പാര്‍ലമെന്റിലേക്ക് അയക്കാന്‍ ജനങ്ങള്‍ സജ്ജരാണെന്ന് വ്യക്തമാണ്്. ക്രിയാത്മകമായ ഒരു വികസനവും ബംഗാളില്‍ നടക്കുന്നില്ലെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. മമതയുടെ ഭരണത്തില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് ബോധ്യപ്പെട്ട സ്ത്രീകള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കും.

? ഫെഡറല്‍ മുന്നണിയെക്കുറിച്ചാണ് മമത ബാനര്‍ജി വാചാലയാകുന്നത്. കേന്ദ്രത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായകശക്തിയാകുമെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.

$ മമതയുടെ ഫെഡറല്‍ മുന്നണി വെറും മിഥ്യയാണ്. ഈ വിഷയത്തിലുള്ള മമതയുടെ വിശദീകരണം രാജ്യത്തെ അവസ്ഥയുമായി ഒരു ബന്ധവുമില്ലാത്തതാണ്്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ മമതയും കൂട്ടരും പറഞ്ഞിരുന്നത് ഇന്ത്യ ആരു ഭരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നാണ്. എന്നാല്‍, ഇപ്പോള്‍ അവര്‍ നിശബ്ദരായി. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ അതേപടി പിന്തുടരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് തങ്ങളാണ് ബദലെന്ന് പറയാന്‍ എന്തുണ്ട് അവകാശം. ബംഗാളില്‍ അരാജകത്വം സൃഷ്ടിക്കാനും കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനും മാത്രമറിയുന്ന ആ പാര്‍ടി എങ്ങനെ കേന്ദ്രത്തില്‍ നിര്‍ണായകശക്തിയാകും. ? ബംഗാളില്‍ ഇടതുപക്ഷത്തിന് ശക്തി വര്‍ധിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ സാധിക്കുമോ. തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് എന്തായിരിക്കും. തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയസംവാദത്തിന് ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. 2009ല്‍ നേടിയ സീറ്റുകള്‍ പലതും തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്നും അവ ഇടതുമുന്നണി തിരിച്ചുപിടിക്കുമെന്നും തൃണമൂല്‍ നേതാക്കള്‍ തന്നെ മുന്‍കൂട്ടി കാണുന്നു. ഭരണകക്ഷിയുടെ ഭീഷണി കൂസാതെ ഇടതുമുന്നണിയുടെ റാലികളില്‍ തടിച്ചുകൂടുന്ന ജനങ്ങള്‍ തന്നെ അതിന് തെളിവ്. ഇടതുമുന്നണി ശക്തിയാര്‍ജിക്കും. കോണ്‍ഗ്രസ്- ബിജെപി ഇതര പാര്‍ടികളുടെ കൂട്ടായ്മയ്ക്ക് മുന്‍കൈയെടുത്ത ഇടതുപക്ഷ പാര്‍ടികള്‍ തെരഞ്ഞെടുപ്പിനുശേഷവും ഈ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കും.

സന്ദീപ് ചക്രവര്‍ത്തി deshabhimani

Saturday, May 3, 2014

ദേശാടനക്കിളി വേണ്ട, മണ്ണിന്റെ മകന്‍ മതി

ബാങ്കുറ: സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും ലോക്സഭയിലെ പാര്‍ലമെന്ററി പാര്‍ടി നേതാവുമായ ബസുദേവ് ആചാര്യയ്ക്ക് തുടര്‍ച്ചയായ പത്താം തവണയും തിളക്കമുള്ള വിജയം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്കുറ മണ്ഡലം. 1980 മുതല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ബാങ്കുറയുടെ പ്രതിനിധിയായി ബസു ദേവ് ആചാര്യ പാര്‍ലമെന്റില്‍ എത്തുന്നത്. ബംഗാളിന്റെ ചരിത്രത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ് നേതാവ് ഇന്ദ്രജിത് ഗുപ്തയുടെ തൊട്ടു പിന്‍മുറക്കാരന്‍ എന്ന ബഹുമതിയും ബസുദേവിന്റെ പേരിലാണ്. 11 തവണയാണ് ഗുപ്ത പാര്‍ലമെന്റിലെത്തിയത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ ഈ പ്രദേശത്തെ മണ്ണിനും രാഷ്ട്രീയത്തിനും നിറം ഒന്നാണ് - കടും ചുമപ്പ്. അര നൂറ്റാണ്ടായി ഇടതുപക്ഷത്തോടുമാത്രം കൂറു പലര്‍ത്തിയ മണ്ഡലം. 1952 മുതല്‍ 57 വരെ പുരുളിയ ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ബാങ്കുറ 1962 മുതല്‍ സ്വതന്ത്ര മണ്ഡലമായി. അതിനു ശേഷം ഒരു തവണ ഒഴിച്ച് എപ്പോഴും കമ്യൂണിസ്റ്റുകാര്‍മാത്രമേ ഇവിടെ നിന്ന് പാര്‍ലമെന്റിലേക്ക് പോയിട്ടുള്ളു. കമ്യൂണിസ്റ്റുകാരില്‍നിന്ന് എങ്ങനെയും സീറ്റ് പിടിക്കാന്‍ കോഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്ന അതുല്യഘോഷ് മുതല്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

രാഷ്ട്രീയ പരിവേഷംകൊണ്ടുമാത്രം ഇടതുമുന്നണിയെ നേരിടാന്‍ കഴിയില്ലെന്നു മനസിലാക്കിയ മമത ഇത്തവണ മറ്റു പലയിടങ്ങളിലെയുംപോലെ സിനിമാതാരത്തിന്റെ മോഹന വലയത്തില്‍ ബാങ്കുറയെയും കുടുക്കാമെന്ന കണക്കുകൂട്ടലിലാണ്. ബംഗാളിന്റെ ഗതകാല സൗന്ദര്യറാണി സാക്ഷാല്‍ മൂണ്‍മൂണ്‍ സെന്നിനെ ത്തന്നെയാണ് ആചാര്യയ്ക്ക് എതിരായി തൃണമൂല്‍ രംഗത്തിറക്കിയിട്ടുള്ളത്. പ്രശസ്ത ബംഗാളി- ഹിന്ദി നടിയായിരുന്ന അടുത്തിടെ അന്തരിച്ച സുചിത്ര സെന്നിന്റെ മകളാണ്. രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്ത ഇവര്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പറയുന്നത് തൃണമൂലുകരെത്തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. അമ്മയുടെയും തന്റെയും താരങ്ങളായ മക്കളുടെയും സിനിമാക്കഥകളാണ് ഇവര്‍ വോട്ടര്‍മാരോട് പറയുന്നത്.

ബാങ്കുറയിലെ 43 ഡിഗ്രി കൊടുംചൂടും ചെമ്മണ്ണും പൊടിയും സഹിക്കാന്‍ കഴിയാതെ അസ്വസ്ഥയാകുന്ന അവര്‍ അധികസമയവും നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിശ്രമമാണ്. ആചാര്യയുടെ പൂര്‍വികര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴ്നാട്ടിലെ തഞ്ചാവൂരില്‍നിന്ന് കുടിയേറി ഇവിടത്തെ രാജാവിന്റെ ആശ്രിതരായി അധിവാസം ഉറപ്പിച്ചവരാണ്. കാലക്രമേണ ബംഗാളിന്റെ സാംസ്കാരിക പൈതൃകം ഏറ്റുവാങ്ങി അവര്‍ മണ്ണിന്റെ മക്കളായി. ഇപ്പോഴും ബാസുദേവ് ആചാര്യയുടെ ജന്മസ്ഥലമായ ആദ്രയില്‍ ഒരു അയ്യങ്കാര്‍ ഗ്രാമമുണ്ട്. തമിഴ് ഭാഷ അവിടെ അന്യമായെങ്കിലും പൊങ്കലും ദീപാവലിയും മറ്റും ദുര്‍ഗാപൂജയ്ക്കൊപ്പം അവിടെ ഇപ്പോഴും വിശേഷ ആഘോഷങ്ങളാണ്.

1980ല്‍&ലവേ;യാദൃച്ഛികമായാണ് ആചാര്യ ആദ്യം സ്ഥാനാര്‍ഥിയായത്. ഇപ്പോള്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ ബിമന്‍ ബസുവിനെയാണ് പാര്‍ടി ആദ്യം ബാങ്കുറയിലെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. എന്നാല്‍, സംഘടന വിട്ട് പാര്‍ലമെന്ററി രംഗത്തേക്കു കടക്കാന്‍ വിമുഖത പ്രകടിപ്പിച്ച ബിമനെ തന്നെ&ീമരൗലേ; പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ടി നിയോഗിച്ചു. അങ്ങനെയാണ് സ്കൂള്‍ അധ്യാപകനും തൊഴിലാളി പ്രവര്‍ത്തകനുമായിരുന്ന ബസുദേബിനെ ബിമന്‍ നിര്‍ദേശിച്ചത്. നഗരമൊഴിച്ചാല്‍ മറ്റു ഭാഗങ്ങളെല്ലാം പ്രധാനമായും കാര്‍ഷിക മേഖലയാണ്. ജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ്. ജലദൗര്‍ലഭ്യം രൂക്ഷമായിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ജലസേചന സൗകര്യവും വികസന പ്രവര്‍ത്തനവും ജില്ലയുടെ മുഖച്ഛായതന്നെ മാറ്റി. വാണിജ്യ വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചു.

കരകൗശലത്തിനും കൈത്തറിക്കും പുകള്‍പെറ്റ സ്ഥലമാണ് ബാങ്കുറ. ലോകപ്രശസ്തമായ ബിഷ്ണുപുര്‍ ടെറക്കോട്ടാ ശില്‍പ്പങ്ങളും ബാലുചാരി സാരികളും ഇവിടെയാണ് നിര്‍മിക്കുന്നത്. പതിനായിരക്കണക്കിനാളുകള്‍ക്ക് ജോലി ലഭ്യമാകുന്ന മൂന്ന് വന്‍ വ്യവസായശാലകള്‍ ജില്ലയില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രവും രഘുനാഥ്പുര്‍ എന്ന സ്ഥലത്ത് പണി തുടങ്ങി. ഇടതു ഭരണം അവസാനിച്ചതോടെ ഏതാണ്ട് എല്ലാ വികസനപ്രവൃത്തികളും നിലച്ചു. എംപി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍മാത്രമാണ് ആശ്വാസം. ഗതാഗത സൗകര്യത്തില്‍ പിന്നിലായിരുന്ന ഇവിടെ ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും ഒരു തടസ്സവുമില്ലാതെ കടന്നുചെല്ലാം. റെയില്‍വേ കണ്‍സള്‍ട്ടിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന ബസുദേവിന്റെ ശ്രമഫലമായി കേരളമുള്‍പ്പെടെ രാജ്യത്തിന്റെ ഏതുഭാഗവുമായും ബാങ്കുറയ്ക്കിപ്പോള്‍ റെയില്‍ ബന്ധമുണ്ടായി.

കഴിഞ്ഞ തവണ 1,08,000 വോട്ടിന്റെ വ്യത്യാസത്തിനാണ് കോണ്‍ഗ്രസ് തൃണമൂല്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. അന്ന് കോണ്‍ഗ്രസിലായിരുന്ന പ്രമുഖനായ സുബ്രത മുഖര്‍ജിയായിരുന്നു എതിരാളി. സുബാഷ് സര്‍ക്കാരാണ് ബിജെപിസ്ഥാനാര്‍ഥി. കോണ്‍ഗ്രസിനു വേണ്ടി മാധവ ഗുപ്തയും രംഗത്തുണ്ട്. ചതുഷ്കോണ മത്സരമാണെങ്കിലും പ്രധാന പോരാട്ടം സിപിഐ എമ്മും തൃണമൂലും തമ്മിലാണ്. ദേശാടനപ്പക്ഷിയായെത്തിയ ഗ്ലാമര്‍താരത്തെയാണോ തങ്ങള്‍ക്കൊപ്പം എക്കാലവുമുള്ള ജനപ്രതിനിധിയെ ആണോ വേണ്ടതെന്നു ചോദിച്ചാല്‍ ബാങ്കുറക്കാര്‍ സംശയലേശമെന്യേ പറയും: ""ബസു ദാ"".

ഗോപി deshabhimani

Wednesday, April 30, 2014

ഇടതോരം ചേര്‍ന്ന് ബിര്‍ഭുമും, ബോള്‍പ്പുരും

കൊല്‍ക്കത്ത: ബിര്‍ഭുമില്‍ സൗന്ദര്യ റാണിയുടെ താരപ്രഭ മങ്ങുന്നു. ബംഗാളി സിനിമയിലെ പ്രശസ്ത നടി ശതാബ്ദി റോയ് രണ്ടാമതും അവിടെ അങ്കം കുറിക്കുമ്പോള്‍ താരശോഭ പണ്ടേപ്പോലെ ഫലിക്കുന്നില്ല. രാഷ്ട്രീയ പൊതുപ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളൊട്ടുമില്ലാതെ തൃണമൂലിനുവേണ്ടി കഴിഞ്ഞതവണ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങിയ ശതാബ്ദി ഗ്ലാമറിന്റെ ബലത്തില്‍ വിജയം നേടി. എല്ലായിടത്തും ഓടിനടന്ന് വികസനം വിതറുമെന്ന വാഗ്ദാനമാണ് കഴിഞ്ഞതവണ അവര്‍ നടത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം വളരെ അപൂര്‍വമായി മാത്രമാണ് ബിര്‍ഭുമില്‍ കാലുകുത്തിയത്. മണ്ഡലവികസനത്തിനായി എംപി ഫണ്ടിന്റെ ഒരംശംപോലും ചെലവാക്കിയില്ല.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള ജില്ലയാണ് ബിര്‍ഭും. അവിടെ ബിര്‍ഭും, ബോല്‍പ്പുര്‍ എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍. ബുധനാഴ്ച രണ്ടിടത്തും പോളിങ്. രണ്ട് മണ്ഡലങ്ങളും 1971 മുതല്‍ തുടര്‍ച്ചയായി തെരഞ്ഞെടുത്തത് സിപിഐ എമ്മിനെ മാത്രം. ബോല്‍പ്പുര്‍ 2009ലും സിപിഐ എമ്മിനൊപ്പം നിന്നപ്പോള്‍ ബിര്‍ഭുമില്‍ പിഴവുവരുത്തി. അത് തീരുത്താനുറച്ചാണ് ബിര്‍ഭുമിലെ പ്രവര്‍ത്തനം. രണ്ട് മണ്ഡലങ്ങളിലും പ്രധാന മത്സരം ഇടതുമുന്നണിയും തൃണമൂലും തമ്മില്‍. വിശ്വപ്രസിദ്ധമായ ശാന്തിനികേതന്‍ ഉള്‍പ്പെട്ട ബോള്‍പ്പുരില്‍ സിപിഐ എമ്മിന്റ നിലവിലുള്ള അംഗമായ ഡോ. രാംചന്ദ്ര ഡോം തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി. കഴിഞ്ഞതവണ 126882 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തില്‍ത്തന്നെ ആരും കേട്ടിട്ടില്ലാത്ത അനുപം ഹസറയാണ്് തൃണമൂല്‍ സ്ഥാനാര്‍ഥി. കഴിഞ്ഞതവണ തൃണമൂല്‍ പിന്തുണയോടെ കോണ്‍ഗ്രസ് ആയിരുന്നു പ്രതിയോഗി. ഇത്തവണ തൃണമൂലുമായി തെറ്റിയ കോണ്‍ഗ്രസ് കഴിഞ്ഞതവണ തോറ്റ അസിത് കുമാര്‍ മാലയെ വീണ്ടും രംഗത്ത് ഇറക്കി.

പ്രധാനമായും കാര്‍ഷികമേഖലയായ ബിര്‍ഭും വരണ്ടതും ഏറ്റവും പിന്നോക്കം നില്‍ക്കുന്നതുമായ പ്രദേശമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണം, ചെറുകിട ജലസേചന പദ്ധതി, കുടില്‍വ്യവസായങ്ങള്‍ തുടങ്ങിയവ ജില്ലയെ വളരെ മുന്‍നിരയിലേക്ക് നയിച്ചു. മയൂരാക്ഷി, ദാമോദര്‍ നദികള്‍ ഈ ജില്ലയിലൂടെ ഒഴുകുന്നത്. ഈ നദികളിയില്‍ നിരവധി തടയണകളും കനാലുകളും കഷ്ടിച്ച് വെള്ളം തടഞ്ഞുനിര്‍ത്തി കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ഇടതുമുന്നണി ഭരണകാലത്ത് നടപ്പാക്കിയത് വലിയ മാറ്റം സൃഷ്ടിച്ചു. കാര്‍ഷിക ഉല്‍പ്പാദനവും അതുവഴി തൊഴിലവസരങ്ങളും വന്‍തോതില്‍ വര്‍ധിച്ചു. ബോല്‍പ്പുരിനേക്കാള്‍ ശ്രദ്ധേയമായ പേരാട്ടമാണ് ബിര്‍ഭുമില്‍. കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ ദൃഢനിശ്ചയവുമായി ഇടതുമുന്നണി പോരാടുമ്പോള്‍ താരപരിവേഷത്തില്‍ സീറ്റ് നിലനിര്‍ത്താനാണ് ആശങ്കയോടെ തൃണമൂല്‍ ശ്രമിക്കുന്നത്. കമറെ എലാഹിയാണ് സിപിഐ എം സ്ഥാനാര്‍ഥി. സര്‍ക്കാര്‍ ഡോക്ടറായിരുന്ന അദ്ദേഹം ഏതാനും വര്‍ഷംമുമ്പ് ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ പാര്‍ടിപ്രവര്‍ത്തകനായി. വിദഗ്ധ ഡോക്ടര്‍ എന്ന&ീമരൗലേ; നിലയിലും പെതുപ്രവര്‍ത്തകനെന്ന നിലയിലും മണ്ഡലത്തിലാകെ സുപരിചിതന്‍. ഇത്തവണ സീറ്റ് തിരിച്ചുപിടിച്ച് കമ്യൂണിസ്റ്റ് പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഒരുങ്ങുകയാണ് ബിര്‍ഭും. എന്നാല്‍, തൃണമൂലിന്റെ ശക്തനും ജില്ലാപ്രസിഡന്റുമായ അനുരൂപ് മണ്ഡല്‍ ശതാബ്ദിയുമായി നിരന്തര ഏറ്റുമുട്ടലിലാണ്്. മമതയുടെ അടുത്ത വലയത്തില്‍പ്പെട്ട ശതാബ്ദിക്ക് സീറ്റ് നല്‍കിയതിന്റെ ദേഷ്യം തീര്‍ക്കുകയാണ് അനുരൂപ് മണ്ഡല്‍.

ഗോപി deshabhimani

തൃണമൂല്‍ അക്രമം; രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ തൃണമൂല്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. അക്രമത്തില്‍&ലവേ;രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്കുപറ്റി. പശ്ചിമ മിഡ്നാപുര്‍ ജില്ലയില്‍ ചന്ദ്രകോണ മേഖലയിലാണ് രണ്ട് കൊലപാതകങ്ങളും. പ്രഹളാദ് റായ് (25), മഹിസെന്‍ ഖാന്‍ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഘട്ടാലില്‍ പ്രതിപക്ഷനേതാവ് സൂര്യകാന്ത് മിശ്ര പങ്കെടുത്ത തെരഞ്ഞെടുപ്പുയോഗം കഴിഞ്ഞ് തിരിച്ചുപോകുമ്പോഴായിരുന്നു പ്രഹളാദ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കുപറ്റി. തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിലായിരിക്കുമ്പോഴാണ് മഹിസെന്നിനെ അക്രമികള്‍ അടിച്ചുകൊന്നത്. അരംബാഗിലും ഗൗര്‍ഹട്ടിയിലും നടന്ന അക്രമത്തില്‍ നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്.

മൂന്നാംഘട്ടത്തില്‍ ഒമ്പതു മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്്. ഹൗറ, ഉള്‍ബേരിയ, സേരാംപുര്‍, ഹൂഗ്ലി, അരംബാഗ്്, ബിര്‍ഭും, ബോള്‍പുര്‍, ബര്‍ദമാന്‍ ഈസ്റ്റ്, ബര്‍ദ്വമാന്‍- ദുര്‍ഗാപുര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. 13 വനിതകളുള്‍പ്പെടെ ആകെ 87 പേരാണ് മത്സരരംഗത്തുള്ളത്. ഒമ്പതിടത്തും സിപിഐ എം സ്ഥാനാര്‍ഥികളാണ്്. കഴിഞ്ഞതവണ അഞ്ചിടത്ത് തൃണമൂലും നാലിടത്ത് സിപിഐ എമ്മും വിജയിച്ചിരുന്നു. കൂടുതല് സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയാണ് പ്രചാരണം പൂര്‍ത്തിയായപ്പോള്‍ ഇടതുമുന്നണിക്കുള്ളത്. തൃണമൂല് അക്രമവും ഭീഷണിയും നേരിട്ട് ശക്തമായ പ്രചാരണം നടത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചു. ഇതില്‍ വിറളിപിടിച്ചാണ് തൃണമൂല്‍ അക്രമം.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്രിദീപ് ഭട്ടാചാര്യ, ഡോ. രാംചന്ദ്ര ഡോം, തൃണമൂലിന്റെ സിനിമാനടിയായ ശതാബ്ദിറോയ്, കല്യാണ്‍ മുഖര്‍ജി, മുന്‍ കേന്ദ്ര സഹമന്ത്രി സുല്‍ത്താന്‍ അഹമ്മദ്, ഫുട്ബോള്‍ കളിക്കാരനായ പ്രസൂണ്‍ ബാനര്‍ജി, സംഗീതസംവിധായകന്‍ ബപ്പി ലാഹിരി, സിനിമാനടനായ ജോര്‍ജ് ബക്കര്‍, പത്രപ്രവര്‍ത്തകനായ ചന്ദന്‍മിത്ര, കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ മദന്‍ എന്നിവരാണ് സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍. പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ ശാരദ ചിട്ടി കുംഭകോണം മുഖ്യവിഷയങ്ങളിലൊന്നായി. തൃണമൂലിന് പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതും അക്രമത്തിലേക്ക് അവരെ നയിച്ചു. നീതിപൂര്‍വവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ മുന്‍കരുതലെടുക്കണമെന്ന് ഇടതുമുന്നണി പ്രതിനിധിസംഘം ആവശ്യപ്പെട്ടു.

deshabhimani

Friday, April 25, 2014

ബംഗാളില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തും: ബുദ്ധദേവ്

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തുമെന്ന് സിപിഐ എം പിബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണി മുന്നേറും. ഇടതുപക്ഷത്തു നിന്ന് അകന്നുപോയ നല്ലൊരു വിഭാഗം തിരിച്ചു വന്നു. സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതിക്ക് 34 വര്‍ഷങ്ങളിലായി ഇടതുമുന്നണി നടപ്പാക്കിയ കാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനം എല്ലാ രംഗത്തും പിന്നോട്ടടിച്ചു. ഒരു വ്യവസായംപോലും പുതുതായി കൊണ്ടുവന്നില്ല. പൗരാവകാശവും ജനാധിപത്യസ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെടുന്നു. ഇതിനെല്ലാമെതിരെ ജനം പ്രതികരിക്കുകതന്നെ ചെയ്യുമെന്ന് കൊല്‍ക്കത്ത പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ ബുദ്ധദേവ് പറഞ്ഞു.

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കുകയെന്ന ഒറ്റ അജന്‍ഡയാണ് മമതയ്ക്ക്്. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി കൂട്ടുകൂടാന്‍ മമത മടിക്കില്ല. മുമ്പും ബിജെപിക്കൊപ്പം ചേരുന്ന നിലപാട് മമത സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരിക്കലും മോഡിയെ മമത തള്ളിപ്പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തിന്റെ വിജയം തടയാന്‍&ീമരൗലേ;ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കി. ലക്ഷക്കണക്കിനാളുകളെ കബളിപ്പിച്ച ശാരദ ചിട്ടിതട്ടിപ്പില്‍ പല തൃണമൂല്‍ ഉന്നതര്‍ക്കും പങ്കുള്ളതായി വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല. തെരഞ്ഞെടുപ്പിനു ശേഷം ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തും കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുമാണ് നരന്ദ്രേമോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്നത്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യോഗ്യന്‍ മോഡിയാണെന്ന് അവര്‍ക്കറിയാം. കോണ്‍ഗ്രസിനേക്കാള്‍ നേട്ടം മോഡിയില്‍നിന്ന് ലഭിക്കുമെന്നതിനാലാണ് വന്‍കിട കുത്തകകള്‍ അങ്ങോട്ടു ചായുന്നത്. സീറ്റുധാരണ ഉണ്ടാക്കാനായില്ലെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി കോണ്‍ഗ്രസ്- ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ ഇടതുപക്ഷം ആരായുമെന്നും ബുദ്ധദേവ് പറഞ്ഞു.

ഗോപി deshabhimani

Monday, April 21, 2014

നന്ദിഗ്രാമില്‍ വീണ്ടും ചെങ്കൊടി ഉയര്‍ന്നു

കൊല്‍ക്കത്ത: സിപിഐ എമ്മിനെ ഊരുവിലക്കിയ നന്ദിഗ്രാമില്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ചെങ്കൊടി പാറി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ നന്ദിഗ്രാമില്‍ ചെങ്കൊടിയേന്തി താംലുക്ക് ലോക്സഭാ സീറ്റിലെ സിപിഐ എം സ്ഥാനാര്‍ഥി ഷേഖ് ഇബ്രാഹിമിനെ ആനയിച്ച് പര്യടനം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം റൊബിന്‍ ദേബ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണപരിപാടി. ഗ്രാമങ്ങള്‍തോറും ഊഷ്മളവരവേല്‍പ്പാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ദിവസം മുഴുവന്‍ നീണ്ട പര്യടനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ തെരുവുയോഗങ്ങള്‍ നടത്തി. സ്ത്രീകളുള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ എത്തിയത്.

സിപിഐ എമ്മിനെ നന്ദിഗ്രാമില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന തൃണമൂല്‍ഭീഷണി വകവയ്ക്കാതെയാണ് ജനത ചെങ്കൊടിയുമായി അണിനിരന്നത്. അഞ്ചുവര്‍ഷംമുമ്പ് ഭൂമി ഏറ്റെടുക്കല്‍വിരുദ്ധസമരത്തിന്റെ പേരില്‍ മമത ബാനര്‍ജിയും തൃണമൂലും നന്ദിഗ്രാമില്‍ അഴിച്ചുവിട്ട കലാപത്തെതുടര്‍ന്ന് ഇവിടെ സിപിഐ എം പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. നിരവധി പാര്‍ടിപ്രവര്‍ത്തകരെ തൃണമൂല്‍ അക്രമികള്‍ കൊന്നൊടുക്കി. നൂറുകണക്കിന് പ്രവര്‍ത്തകരെ അടിച്ചോടിച്ചു. നേതാക്കളുള്‍പ്പെടെ പലരുടെയും പേരില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്തു. പാര്‍ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും കൈയേറുകയുമുണ്ടായി.

2011ല്‍ ബംഗാളില്‍ മമത അധികാരത്തില്‍ വന്നതോടെ അക്രമം ഇരട്ടിയായി. അക്രമം സഹിച്ചും വന്‍തുക കപ്പംനല്‍കിയും പല പാര്‍ടികുടുംബങ്ങള്‍ക്കും നിശബ്ദരായി കഴിയേണ്ടിവന്നു. സഹികെട്ട ജനത ഭീഷണി ചെറുത്താണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കള്ളപ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ജനത സത്യം മനസ്സിലാക്കിത്തുടങ്ങിയെന്ന് റൊബിന്‍ ദേബ് പറഞ്ഞു. നന്ദിഗ്രാമിനെക്കുറിച്ച് പ്രചരിപ്പിച്ചതെല്ലാം കെട്ടുകഥയായിരുന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ വെളിവായിരുന്നു. കലാപത്തില്‍ വീടുവിട്ട് ഓടിപ്പോയവര്‍ തിരികെ എത്തിത്തുടങ്ങി. നീതിപൂര്‍വം തെരഞ്ഞെടുപ്പ് നടന്നാല്‍ നന്ദിഗ്രാമില്‍ ഇടതുമുന്നണി കരുത്തുതെളിയിക്കുമെന്നതിന് തെളിവാണ് പ്രചാരണത്തിലെ ജനപങ്കാളിത്തം. തൃണമൂല്‍ഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോഴും നന്ദിഗ്രാമില്‍ പുതുതായി ഒരു വികസനവും എത്തിയിട്ടില്ല. അക്രമത്തില്‍ നശിപ്പിക്കപ്പെട്ട പൊതുസ്ഥാപനങ്ങളും റോഡുകളും പാലങ്ങളും നന്നാക്കുകയോ പുതുക്കിപ്പണിയുകയോ ഉണ്ടായിട്ടില്ല.

ഗോപി deshabhimani

Sunday, April 20, 2014

തൃണമൂല്‍ ഭീകരത: സിപിഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബിര്‍ഭും ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സിപിഐ എം പ്രവര്‍ത്തകനെ കൊന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയിലാണ്. ജില്ലാ ആസ്ഥാനമായ സിവുരിക്കടുത്ത് ഹീരായ്പുര്‍ ഗ്രാമത്തിലാണ് സംഭവം. ഷേക്ക് ഹീരായ്ബൂള്‍ ആണ് കൊല്ലപ്പെട്ടത്. നിരവധി സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും നശിപ്പിച്ചു. തൃണമൂല്‍ പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തുന്ന മമത ബാനര്‍ജിയെ അപായപ്പെടുത്താന്‍ സിപിഐ എമ്മുകാര്‍ വഴിയില്‍ സ്ഫോടകവസ്തു സ്ഥാപിച്ചെന്ന കള്ളപ്രചാരണം നടത്തിയാണ് അക്രമം അഴിച്ചുവിട്ടത്.

കഴിഞ്ഞദിവസം മാള്‍ദയില്‍ മമത താമസിച്ച ഹോട്ടലില്‍ എയര്‍കണ്ടീഷനറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ചെറിയ തീപിടിത്തമുണ്ടായിരുന്നു. ഇത് അപകടമാണെന്ന് മമത ആദ്യം പറഞ്ഞെങ്കിലും പിന്നീട് തന്നെ അപായപ്പെടുത്താനുള്ള സിപിഐ എം ഗൂഢാലോചനയാണെന്ന് പ്രചരിപ്പിച്ചു. ഇനിയും തനിക്കെതിരെ ഇത്തരം സംഭവങ്ങളുണ്ടാകുമെന്നും അതിനെതിരെ അണികള്‍ രംഗത്ത് വരണമെന്നും മമത ആഹാനം ചെയ്തു. ഇതിനുപിന്നാലെയാണ് മമത പോകുന്ന വഴിയില് സ്ഫോടകവസ്തു സ്ഥാപിച്ചതായുള്ള കള്ളപ്രചാരണം. സ്ഫോടക വസ്തുക്കളൊന്നും ഇവിടെനിന്ന് കണ്ടെടുത്തതുമില്ല. ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നുമില്ല. അക്രമത്തെ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസുവും പ്രതിപക്ഷനേതാവ് സൂര്യകാന്തി മിശ്രയും അപലപിച്ചു. സംഭവം വിശദമായി അന്വേഷിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

deshabhimani

Thursday, April 17, 2014

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ വീണ്ടും തൃണമൂല്‍ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗര്‍സ്ഥര്‍ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം തുടരുന്നു. തൃണമൂല്‍ ഗുണ്ടകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. കാലിയാചക്കില്‍ സര്‍ക്കാര്‍ ഓഫീസില്‍ സ്ഥാപിച്ച കൊടികളും പോസ്റ്ററുകളും നീക്കംചെയ്യുന്നതിനിടയിലാണ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. തൃണമൂല്‍ നേതാക്കളായ ദാവൂദ് ഹുസൈന്‍, രാക്കിവുദീന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ഉദ്യോഗസ്ഥരെ തടഞ്ഞ് കൈയേറ്റംചെയ്തു. ഉദ്യോഗസ്ഥരെ ഓഫീസില്‍നിന്ന് പിടിച്ചുവലിച്ച് പുറത്താക്കി ഉടന്‍ സ്ഥലംവിടാന്‍ ആജ്ഞാപിച്ചു. വിവരം അറിഞ്ഞ് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്ന് കാലിയാചക്ക് പൊലീസ് സ്റ്റേഷനില്‍&ലവേ;കേസ് രജിസ്റ്റര്‍ചെയ്തു. സംഭവത്തെക്കുറിച്ച് തെരെഞ്ഞടുപ്പ് കമീഷന് വിശദമായ റിപ്പോര്‍ട്ട് അയച്ചതായി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ദിപ്തര്‍ക ബസു അറിയിച്ചു. പശ്ചിമബംഗാളില്‍ അഞ്ചുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ആക്രമണം. മാള്‍ദയില്‍ ഒരാഴ്ചയ്ക്കുള്ളില്‍&ലവേ; രണ്ടാംതവണയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അക്രമിക്കുന്നത്. മണിചൗക്ക് ഏരിയയില്‍ അനുവാദമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ റാലി തടഞ്ഞതിന് നേരത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൊയ്ജാം ഹൊസന്‍, വനിതാ-ശിശു സംരക്ഷണ മന്ത്രി സാവിത്രി മിത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. സംഭവത്തെതുടര്‍ന്ന് മന്ത്രിയുടെ മരുമകന്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു. ദിവസങ്ങള്‍ക്കുമുമ്പ് ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്തു. പക്ഷപാതപരമായി പെരുമാറിയതിന് വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ട് ചുമതലയില്‍നിന്ന് മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം വ്യാപകമാക്കിയത്.

ഗോപി deshabhimani