കോഴിക്കോട്: കേരളത്തില്‍നിന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയും ലോക്സഭയിലെത്തിക്കില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അന്ത്യംകുറിക്കും. യുഡിഎഫ് സര്‍ക്കാരിന് പ്രഹരം നല്‍കാന്‍ കിട്ടുന്ന ആദ്യ അവസരമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. ആ അവസരം വിനിയോഗിക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. കേരള രക്ഷാമാര്‍ച്ചിന്റെ സമാപനംകുറിച്ച് കടപ്പുറത്ത് ചേര്‍ന്ന മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ കഴിയില്ല. ചന്ദ്രശേഖരന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ കണ്ടുപിടിച്ചതാണ് സിബിഐ അന്വേഷണം. സിപിഐ എമ്മിനെ ആക്രമിച്ചാല്‍ എല്ലാ മാര്‍ക്സിസ്റ്റ് വിരുദ്ധരെയും ഒപ്പം കിട്ടും. ഒന്നിച്ച് പ്രചണ്ഡപ്രചാരണം അഴിച്ചുവിട്ടാല്‍ രക്ഷപ്പെടാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് നേതാക്കള്‍ സ്രാവുകളെ പരതി തെറ്റായ വഴിയിലേക്കാണ് നീങ്ങിയത്.
ആര്‍എംപി നേതാവ് രമയെക്കൊണ്ട് രണ്ടുദിവസം നിരാഹാര നാടകം നടത്തി വിജയശ്രീലാളിതയായി തിരിച്ചുകൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സിബിഐ അന്വേഷണത്തിന് മന്ത്രിസഭക്ക് തീരുമാനിക്കാനാവില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് നിയമവിരുദ്ധമായി പൊലീസിന്റെ ഒരു ടീമിനെ അന്വേഷണത്തിന് നിയോഗിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രി പറഞ്ഞത് സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിച്ചു എന്നാണ്. നിയമവിരുദ്ധ പ്രവൃത്തി ചെയ്യാന്‍ പൊലീസിനോടുള്ള നിര്‍ദേശമാണിത്. സിബിഐ അന്വേഷണത്തിന് ശുപാര്‍ശ കടലാസില്‍ എഴുതിത്തരാന്‍ പൊലീസിനോട് പരസ്യമായി നിര്‍ദേശിക്കുന്നതിന് തുല്യവുമാണിത്.
മുഖ്യമന്ത്രിക്ക് വി എസ് എഴുതിയ കത്ത് ഉയര്‍ത്തിപ്പിടിച്ചാണ് സിബിഐ അന്വേഷണത്തിന് തീരുമാനിച്ചതെന്ന്് ആഭ്യന്തരമന്ത്രിയുടെ വിശദീകരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ടിക്ക് ഒരാശയക്കുഴപ്പവുമില്ല. പാര്‍ടി നിലപാട് പൊളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും പരസ്യമായി പ്രഖ്യാപിച്ചതാണ്. പാര്‍ടി നിലപാടിന് യോജിക്കാത്ത കത്താണ് വി എസ് അയച്ചത്. സര്‍ക്കാര്‍ പറയുന്നതുപോലെ ശുപാര്‍ശ എഴുതിക്കൊടുക്കാന്‍ സാധാരണ പൊലീസുകാര്‍ക്ക് കഴിയില്ല. വല്ലാതെ തരംതാണ ഉദ്യോഗസ്ഥര്‍ക്കേ അതിനു കഴിയൂ. അങ്ങനെ പരതിയപ്പോള്‍ സര്‍ക്കാരിന് കിട്ടിയ പേരാണ് ശങ്കര്‍ റെഡ്ഡി. സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് രാഷ്ട്രീയം കാണും.
എന്നാല്‍ സിപിഐ എമ്മിനെ തകര്‍ത്തുകളയാം എന്നു സര്‍ക്കാരിന് തോന്നിയാല്‍, അവര്‍ ആഗ്രഹിക്കുന്നതിനപ്പുറം ചെയ്തുകൊടുക്കാന്‍ പൊലീസ് തയ്യാറായാല്‍ നാട് എവിടെയെത്തും. പൊട്ടിവീഴാന്‍ നില്‍ക്കുന്ന മുന്നണി പറയുന്നതുകേട്ട് ശങ്കര്‍ റെഡ്ഡി തരംതാണ നിലപാട് സ്വീകരിച്ചത് ശരിയാണോ എന്ന് ആലോചിക്കണം. ജനങ്ങളുടെ ശക്തി ആരും കുറച്ചുകാണരുതെന്നും പിണറായി പറഞ്ഞു.
deshabhimani
Showing posts with label കേരളരക്ഷാ മാര്‍ച്ച്. Show all posts

Thursday, February 27, 2014
കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ച: കാരാട്ട്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിയും നവ ഉദാരവല്‍ക്കരണ നയങ്ങളും കാരണം ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെടും. യുപിഎ സര്‍ക്കാരിന് കീഴില്‍ കോണ്‍ഗ്രസ് നടത്തിയ റെക്കോഡ് അഴിമതിക്കും ജനദ്രോഹത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് അവര്‍ മറുപടി പറയേണ്ടിവരും.
അഭൂതപൂര്‍വമായ ജനമുന്നേറ്റമായി മാറിയ കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനംകുറിച്ച് കോഴിക്കോട് കടപ്പുറത്ത് ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ കക്ഷിയായ ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന അവകാശവാദം അസംബന്ധമാണെന്ന് കാരാട്ട് പറഞ്ഞു. രാജ്യത്താകെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അപകടത്തിലാണ്. ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇടതുപക്ഷ-ജനാധിപത്യ-മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മക്കു മാത്രമേ കഴിയൂ. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനും ആര്‍എസ്എസ് നിയന്ത്രിക്കുന്ന വര്‍ഗീയ പ്രസ്ഥാനമായ ബിജെപിക്കുമെതിരെ ജനാധിപത്യ-മതനിരപേക്ഷ പാര്‍ടികളുടെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും ശ്രമിക്കുന്നത്.
ഡല്‍ഹിയില്‍ ഫെബ്രുവരി 25ന് ചേര്‍ന്ന 11 പാര്‍ടികളുടെ യോഗം ഇതിന്റെ ഭാഗമാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക, വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരുന്നത് തടയുന്നതിന് രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ സുദൃഢമാക്കുക, ജനങ്ങള്‍ക്ക് അനുകൂലമായ വികസന നയം നടപ്പാക്കുക, രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് സംരക്ഷിക്കുക എന്നീ നാല് സുപ്രധാന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാന്‍ 11 കക്ഷികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് ശക്തിയുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ വലിയ ജനപിന്തുണയുള്ള കക്ഷികളാണ് കൂടെയുള്ളത്.
തമിഴ്നാട്ടിലും യുപിയിലും ബിഹാറിലും ഒഡിഷയിലും ഭരണപക്ഷത്താണ് ഇതിലെ നാലു പാര്‍ടികള്‍. കേരളത്തിലെ മതനിരപേക്ഷ ജനവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ-ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കണമെന്ന് കാരാട്ട് അഭ്യര്‍ഥിച്ചു. കാരണം, ഇടതുപക്ഷ ശക്തികള്‍ക്കേ ബിജെപിക്കെതിരെ ഉറച്ചുനിന്ന് പോരാടാന്‍ കഴിയൂ. ഏതാനും സീറ്റിനും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. തെലങ്കാന മേഖലയില്‍ ഏതാനും സീറ്റ് മോഹിച്ചാണ് കോണ്‍ഗ്രസ് ആന്ധ്രപ്രദേശിനെ വെട്ടിമുറിച്ചത്.
യുപിഎ നേതൃത്വത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് വന്‍കിട കുത്തകകള്‍ക്കും വിദേശ കമ്പനികള്‍ക്കും വേണ്ടിയാണ് നിലകൊണ്ടത്. 2009-2013 കാലത്ത് 21 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളും നികുതിബാധ്യത ഒഴിവാക്കലുമാണ് വന്‍കിട കുത്തകകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നടത്തിയത്. അതേസമയം സാധാരണക്കാരുടെ മേല്‍ കോണ്‍ഗ്രസ് വലിയ ഭാരം അടിച്ചേല്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ വിലക്കയറ്റം മുമ്പുണ്ടായിട്ടില്ല. 2004-ല്‍ ലിറ്ററിന് 20 രൂപയുണ്ടായിരുന്ന ഡീസലിന് 60 രൂപയായി. ഭക്ഷ്യസാധനങ്ങളുടെയും വളത്തിന്റെയും എണ്ണയുടെയും സബ്സിഡി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 78,000 കോടി രൂപ വെട്ടിക്കുറച്ചതായി കാരാട്ട് പറഞ്ഞു.
5 വര്‍ഷം കോണ്‍ഗ്രസ് ഉറങ്ങുകയായിരുന്നോ: കാരാട്ട്
കോഴിക്കോട്: ലോക്സഭ പിരിഞ്ഞശേഷം അഴിമതി തടയാനെന്ന പേരില്‍ അഞ്ച് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് തീരുമാനം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പരിഹാസ്യവുമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നിയമം നിര്‍മിക്കാനുള്ള അവകാശം പാര്‍ലമെന്റിനാണ്. തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന പുതിയ പാര്‍ലമെന്റ് അക്കാര്യം ചര്‍ച്ചചെയ്യട്ടെ. ജനങ്ങളെ കബളിപ്പിക്കുന്ന ഈ ഓര്‍ഡിനന്‍സ്രാജിനെ സിപിഐ എം ശക്തിയായി എതിര്‍ക്കുമെന്ന് കാരാട്ട് വ്യക്തമാക്കി. കേരളരക്ഷാ മാര്‍ച്ചിന്റെ സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോല്‍വി ഉറപ്പായ പരിഭ്രാന്തിയിലാണ് ഇത്തരം വേലകളുമായി കോണ്‍ഗ്രസ് ഇറങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ ഉപദേശപ്രകാരമാണത്രെ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷവും കോണ്‍ഗ്രസ് ഉറങ്ങുകയായിരുന്നു. ആത്മാര്‍ഥതയുണ്ടായിരുന്നുവെങ്കില്‍ ലോക്സഭ പിരിയുന്നതിന് മുമ്പ് ബില്ലുകള്‍ പരിഗണിക്കാമായിരുന്നില്ലേ. സമയം പോരെങ്കില്‍ നാലോ അഞ്ചോ ദിവസം സമ്മേളനം നീട്ടാമായിരുന്നു.
കോണ്‍ഗ്രസിന്റെ ഭരണത്തിലാണ് രാജ്യത്ത് ഏറ്റവും വലിയ അഴിമതിയുണ്ടായത്. 2ജി അഴിമതിയില്‍ സിഎജി കണക്കാക്കിയ നഷ്ടം 1.76 ലക്ഷം കോടി രൂപയാണ്. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപ നഷ്ടമായി. കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയത്തില്‍ റിലയന്‍സിനെ സഹായിച്ചപ്പോള്‍ രാജ്യത്തിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം കോടി രൂപയാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചെലവഴിക്കേണ്ട ഭീമമായ തുകയാണ് കൊള്ളയടിച്ചത്. അഴിമതി സ്ഥാപനവല്‍ക്കരിച്ച കോണ്‍ഗ്രസാണ് അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുമായി ഇറങ്ങുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ മാറ്റാതെ അഴിമതി തടയാന്‍ കഴിയില്ല. നവലിബറല്‍ നയങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കു ബദലായ നയങ്ങള്‍ മുന്നോട്ട്വെക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് വിരുദ്ധ ജനവികാരം മുതലെടുത്ത് അധികാരത്തില്‍ വരാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. സാമ്പത്തിക നയത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുപുറങ്ങളാണ്. കോണ്‍ഗ്രസിന് ബദലാണെന്ന് അവകാശപ്പെടുന്ന ബിജെപി നഗ്നമായി വലതുപക്ഷനയം നടപ്പാക്കുന്ന പാര്‍ടിയാണ്. അവര്‍ ഭരിച്ചപ്പോള്‍ വന്‍കിട മുതലാളിമാരെയും കച്ചവടക്കാരെയുമാണ് സഹായിച്ചത്. പൊതുമേഖലയെ അവസാനിപ്പിക്കാനാണ് എന്‍ഡിഎ ഭരണത്തില്‍ അവര്‍ ശ്രമിച്ചത്. 2ജി അഴിമതിയുടെയും കല്‍ക്കരിപ്പാടം അഴിമതിയുടെയും തുടക്കം ബിജെപി നയിച്ച എന്‍ഡിഎ ഭരണകാലത്താണ്. ബിജെപിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണെന്നും നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് അവരാണെന്നും എല്ലാവര്‍ക്കും അറിയാം. താനൊരു ഹിന്ദുരാഷ്ട്രവാദിയാണെന്ന് മോഡി ഊറ്റംകൊള്ളുന്നുണ്ട്. ഈ മോഡിയുടെ കാര്‍മികത്വത്തിലാണ് ഗുജറാത്തില്‍ മുസ്ലിങ്ങളെ 2002-ല്‍ കൂട്ടക്കശാപ്പ് നടത്തിയത്. വന്‍കിട മുതലാളിമാരുടെ മേച്ചില്‍പ്പുറമാക്കി ഗുജറാത്തിനെ മോഡി മാറ്റി. രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ആ മാതൃക പകര്‍ത്താനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ പദ്ധതികള്‍ ജനങ്ങള്‍ പരാജയപ്പെടുത്തും.

ഇതാ, ചുവന്ന കേരളം
കോഴിക്കോട്: വന്‍ ബഹുജനമുന്നേറ്റം കുറിച്ച കേരള രക്ഷാമാര്‍ച്ചിന് അറബിക്കടലിനരികെ അലയടിച്ച ജനമഹാസമുദ്രത്തിന്റെ സാന്നിധ്യത്തില്‍ സമാപനം. "മതനിരപേക്ഷ ഇന്ത്യ - വികസിത കേരളം" എന്ന മുദ്രാവാക്യവുമായി ഇരുപത്താറു നാളുകള്‍ സംസ്ഥാനത്തിന്റെ നാനാമേഖലകളെയും സ്പര്‍ശിച്ച് കോഴിക്കോട്ടെത്തിയ മാര്‍ച്ച് ഇന്നുവരെ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രചാരണ പരിപാടിയായി ചരിത്രത്തില്‍ ഇടം നേടി. കേരളത്തിന്റെ ഹൃദയപക്ഷത്ത് യഥാര്‍ഥ ജനപക്ഷരാഷ്ട്രീയം തന്നെയെന്നും അതിന്റെ കരങ്ങളില്‍ ചെങ്കൊടിയാണെന്നും ഇരമ്പിയാര്‍ത്ത ജനലക്ഷങ്ങള്‍ ഒറ്റ ശബ്ദത്തില്‍ പ്രഖ്യാപിച്ചു. വയലാറില്‍ വാരിക്കുന്തമേന്തി നില്‍ക്കുന്ന പോരാളിയുടെ ശില്‍പ്പത്തില്‍ പുഷ്പചക്രമര്‍പ്പിച്ച് തുടങ്ങിയ യാത്ര ജനഹൃദയങ്ങളില്‍ ഭരണവര്‍ഗത്തിനെതിരായ പ്രതിഷേധാഗ്നി കൊളുത്തി;
ജനമനസ്സുകളില്‍ പ്രതീക്ഷയുടെ നാമ്പുകളുണര്‍ത്തി കോഴിക്കോട്ട് സമാപിക്കുമ്പോള്‍ സാഗരം നമിക്കുകയായിരുന്നു- ആകാശത്തോളം ഉയര്‍ന്ന ആവേശത്തിരമാലകള്‍ക്കുമുന്നില്‍. പൊതുവിതരണം ഇല്ലാതായതും കടുത്ത വിലക്കയറ്റവും വര്‍ഗീയതയും അഴിമതിയുമടക്കം സമൂഹത്തെ കാര്‍ന്നുതിന്നുന്ന വ്യാധികളും അതിനു വഴിവയ്ക്കുന്ന ദുര്‍നയങ്ങളും തുറന്നുകാട്ടി, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാ മാര്‍ച്ച് 126 കേന്ദ്രങ്ങളിലൂടെയാണ് കടന്നുവന്നത്. പാര്‍ടി നേതാക്കളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സ്ഥിരാംഗങ്ങളായ മാര്‍ച്ച് ജനപങ്കാളിത്തത്തില്‍ പുതുചരിത്രം തീര്‍ത്തു.
തീരമേഖലയിലും മലയോരത്തും സമതലത്തിലും പ്രകടമായത് അണിമുറിയാത്ത ആവേശം. മലപ്പുറം ജില്ലയിലെ താനൂരില്‍ ജനസമുദ്രം അഭിവാദ്യമുദ്രാവാക്യം മുഴക്കി അലയടിച്ചപ്പോള്‍, ജാഥാ നായകന്‍ മുഷ്ടി ചുരുട്ടി പ്രത്യഭിവാദ്യംചെയ്തു. അതോടെ വളന്റിയര്‍മാര്‍ തീര്‍ത്ത തടസ്സങ്ങളാകെ അപ്രസക്തമാകുന്ന വികാരത്തള്ളിച്ചയാണ് ജനങ്ങളില്‍നിന്നുണ്ടായത്. ചീമേനിയില്‍ രാത്രി ഒന്‍പതിനുശേഷമാണ് മാര്‍ച് എത്തിയത്. ആ സമയത്തും ഒരാള്‍പോലും പിരിഞ്ഞുപോകാതെ പട്ടണം നിറഞ്ഞ് ജനങ്ങള്‍ കാത്തുനിന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും വയനാട്ടിലും ഇതര മലയോര മേഖലകളിലും അവിസ്മരണീയ സ്വീകരണങ്ങള്‍. മലയോരകര്‍ഷകര്‍ സിപിഐ എമ്മിനെ ഏക പ്രതീക്ഷയായി കാണുന്നു.
അവര്‍ സ്വന്തമെന്നു കരുതിയ പാര്‍ടികള്‍ മുഖംതിരിഞ്ഞു നില്‍ക്കുമ്പോള്‍, ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്പര്‍ശം സിപിഐ എമ്മില്‍നിന്ന്. വയലാറിലെ രക്തസാക്ഷികുടീരത്തെ സാക്ഷിനിര്‍ത്തിയ ഉദ്ഘാടനവേദിയില്‍, സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ പിന്‍മുറക്കാരുണ്ടായിരുന്നു; സമര സേനാനികളുണ്ടായിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള വേദികളിലും രക്തസാക്ഷി കുടുംബങ്ങള്‍ക്കുള്ള ആദരം വികാരനിര്‍ഭര മുഹൂര്‍ത്തങ്ങളായി. പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ധീരന്‍മാരുടെ കുടുംബങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി നല്‍കുന്ന സ്ഥാനം എല്ലാറ്റിനും മുകളിലാണെന്ന് തെളിയിച്ച അനുഭവപരമ്പര. എണ്ണമറ്റ പോര്‍നിലങ്ങളില്‍ വീണ ധീരരുടെ ചുടുനിണമാണ് പ്രസ്ഥാനത്തിന്റെ ഉലയാത്ത കരുത്തും വറ്റാത്ത ഊര്‍ജവുമെന്ന് പ്രഖ്യാപിച്ച പ്രോജ്വലവേളകള്‍. കയര്‍ത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും മലയോരകര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈത്തറി- ബീഡിത്തൊഴിലാളികളും അധ്യാപകരും ചെറുകിട കച്ചവടക്കാരും ഒറ്റമനസ്സോടെ കേരളത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ അണിചേര്‍ന്നു. കേരളത്തിലെ സിപിഐ എമ്മിന്റെ ജനകീയ അടിത്തറയില്‍ പ്രദേശത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ ഏറ്റക്കുറച്ചിലില്ല എന്നും ഈ മാര്‍ച്ച് തെളിയിച്ചു.
മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന്റെ നെടുങ്കോട്ടകളിലെ ജനങ്ങള്‍ ആവേശത്തിന്റെ കൊടുമുടിയിലേറിയാണ് ജാഥയെ വരവേറ്റത്. സിപിഐ എമ്മിനും അതിന്റെ കേരളത്തിലെ അമരക്കാരനായ പിണറായി വിജയനുമെതിരെ പതിറ്റാണ്ടിലേറെയായി തുടരുന്ന അപവാദ പ്രചാരണങ്ങളോട് കേരളത്തിനുള്ള പ്രതിഷേധത്തിന്റെ പ്രകടനംകൂടിയായി മാര്‍ച്ചിന്റെ വിജയം. ജാഥ തുടങ്ങിയപ്പോഴും അപവാദങ്ങള്‍ പ്രവഹിച്ചു. ലാവ്ലിന്‍ കേസിന്റെ ചാരം ഭക്ഷണമാക്കാന്‍ ശ്രമം; അത് ദഹിച്ചില്ലെങ്കില്‍ കൊലക്കേസ് പ്രതിയാക്കി "ശിക്ഷി"ക്കാനുള്ള വെമ്പല്‍. പ്രസ്ഥാനവും അതിന്റെ നേതൃത്വവും അത്തരം ആക്രമണങ്ങളില്‍ തളര്‍ന്നുപോകില്ല; ജീവന്‍കൊടുത്തും സംരക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്നാണ് ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചത്.
നുണപ്പെരുമഴയില്‍ കുതിര്‍ന്നലിയുന്നതല്ല കമ്യൂണിസ്റ്റിന്റെ സത്യസന്ധതയും ആര്‍ജവവും ആത്മാഭിമാനവും എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്, പിണറായി വിജയനെ ആബാലവൃദ്ധം വരവേറ്റത്. അദ്ദേഹത്തെ ചിരപരിചയമുള്ള നാട്ടുകാര്‍പോലും ഒന്നു കാണാനും അഭിവാദ്യംചെയ്യാനും വാക്കുകള്‍ കേള്‍ക്കാനും മണിക്കൂറുകള്‍ കാത്തുനിന്നു.
പി എം മനോജ്
കൂടുതൽ ചിത്രങ്ങൾക്ക്
അജയ്യം ഈ ജനമുന്നേറ്റം
കോഴിക്കോട്: യുഡിഎഫിന്റെ ജനവിരുദ്ധ-അഴിമതി ഭരണം തൂത്തെറിയാന്‍ നാടൊരുങ്ങിയെന്ന ജനലക്ഷങ്ങളുടെ പ്രഖ്യാപനവുമായി കേരളരക്ഷാ മാര്‍ച്ചിന് സമാപനം. സംസ്ഥാനത്തിന്റെ രാഷ്ട്രീയചിത്രം മാറ്റിയെഴുതാനുള്ള ജനശക്തിയുടെ വിളംബരത്തിന്ഞായറാഴ്ചത്തെ സന്ധ്യ സാക്ഷിയായി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന മഹാറാലിയില്‍ ചെമ്പതാകകളുമായി അണിനിരന്ന ജനലക്ഷങ്ങള്‍ അഴിമതിക്കാര്‍ക്കും ജനവിരുദ്ധര്‍ക്കുമെതിരായ ജനവിധിക്കൊരുങ്ങിയെന്ന് പ്രതിജ്ഞചെയ്തു.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകൃതമായ കോഴിക്കോട്ട്, കടപ്പുറം നിറഞ്ഞുകവിഞ്ഞ ജനസാഗരം പ്രസ്ഥാനത്തിന്റെ പുതിയ സമരമുന്നേറ്റത്തിന് റെഡ്സല്യൂട്ട് അര്‍പ്പിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് സഖാവ് പി കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരോദാത്തമായ ചെറുത്തുനില്‍പ്പിന് സാക്ഷ്യമായ കടപ്പുറത്തായിരുന്നു ഇടതുപക്ഷത്തിന് കരുത്തുപകര്‍ന്ന മഹത്തായ ജനമുന്നേറ്റം. സമാപനദിവസമായ ബുധനാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.
ബാലുശേരി, കൊടുവള്ളി, കാക്കൂര്‍ എന്നിവിടങ്ങളില്‍ വന്‍ ജനസഞ്ചയം മാര്‍ച്ചിനെ വരവേറ്റു. സ്വീകരണകേന്ദ്രങ്ങളില്‍ രക്തസാക്ഷി കുടുംബങ്ങളെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും സാമൂഹ്യ-കലാ-കായിക-സാംസ്കാരിക പ്രതിഭകളെയും ആദരിച്ചു. ജാഥാംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. കക്കോടി പാലത്തിനടുത്തുനിന്ന് തുറന്ന ജീപ്പിലാണ് പിണറായിയെയും ജാഥാംഗങ്ങളെയും കടപ്പുറത്തേക്ക് ആനയിച്ചത്. ചെങ്കൊടിവീശി നൂറുകണക്കിന് ബൈക്കുകള്‍, ബാന്റ്വാദ്യവുമായി ചുകപ്പു വളണ്ടിയര്‍മാര്‍, വീഥികളില്‍ അഭിവാദനങ്ങളുമായി സ്ത്രീകളും കുട്ടികളും. നാടാകെ കൂടെയെന്ന് വിളിച്ചോതി ആര്‍ത്തലച്ചെത്തിയ ജനപ്രവാഹം കടലോരത്ത് മറ്റൊരു ജനസാഗരം തീര്‍ത്തു.
സമാപനസമ്മേളനം പാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. എം ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവരടക്കം മുതിര്‍ന്ന നേതാക്കളും സംബന്ധിച്ചു.
പി വി ജീജോ

Wednesday, February 26, 2014
കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍: കാരാട്ട്
കോഴിക്കോട്: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന്സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസാണ് രക്ഷ എന്നുകരുതുന്ന ചിലരുണ്ട്. ഇക്കാര്യം മനസ്സിലാക്കി ന്യൂനപക്ഷങ്ങളടക്കം എല്ലാവിഭാഗം ജനങ്ങളുംഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാമാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയിലും ദുര്‍ഭരണത്തിലും റെക്കോഡിടുകയായിരുന്നു യുപിഎ ഭരണമെന്ന് കാരാട്ട് പറഞ്ഞു. ഇപ്പോള്‍ അഴിമതി തടയാന്‍ ഓര്‍ഡിനന്‍സിറക്കാന്‍ ആലോചിക്കുന്നു. പതിനഞ്ചാം ലോക്സഭയുടെ അവസാന സമ്മേളനവും കഴിഞ്ഞപ്പോഴാണ് അഴിമതി തടയാന്‍ പുറപ്പെടുന്നത്. അഞ്ച്കൊല്ലം ഉറങ്ങുറകയായിരുന്നു. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ പാര്‍ലമെണ്ട് സമ്മേളനം നീട്ടിയായാലും നിയമം പാസാക്കാമായിരുന്നു. ഇനി അക്കാര്യം അടുത്ത ലോക് സഭ തീരുമാനിക്കട്ടെ. ഓര്‍ഡിനസിലൂടെയുള്ള ജനാധിപത്യവിരുദ്ധ നീക്കത്തെ സിപിഐ എം ശക്തമായിത്തന്നെ എതിര്‍ക്കും- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളയുകയും പരാജയപ്പെടുത്തുകയും വേണം. ബിജെപിയെയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണം. ഒരേ നവ ലിബറല്‍ സാമ്പത്തിക നയം പിന്തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ നയമുള്ളത് സിപിഐ എമ്മിനു മാത്രമാണ്. അതുകൊണ്ട് പാര്‍ലമെണ്ടില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം വേണം. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ സിപിഐ എമ്മിന് ശേഷിയുണ്ട്. മറ്റിടങ്ങളില്‍ ശക്തമായ പ്രാദേശിക പാര്‍ട്ടികളുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കുകയാണ്. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന 11 പാര്‍ട്ടികളുടെ കണ്‍വന്‍ഷന്‍ ഈ ഐക്യത്തിന്റെ തുടക്കമാണെന്നും കാരാട്ട് പറഞ്ഞു.
കേരളത്തിലെ ജനമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ആവേശം തുടിക്കുന്ന പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് മാര്‍ച്ച് സമാപിച്ചത്. "വികസിതകേരളം, മതനിരപേക്ഷ ഇന്ത്യ" എന്ന മുദ്രാവാക്യവുമായി നാടിനെ ഇളക്കിമറിച്ച് ഇരുപത്തിയാറ് ദിവസം പിന്നിട്ടെത്തിയ മാര്‍ച്ചിന്റെ സമാപനത്തിന് കോഴിക്കോട് കടപ്പുറത്ത് ആയിരങ്ങള്‍ സാക്ഷിയായി. ഫെബ്രുവരി ഒന്നിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് 126 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് സമാപന കേന്ദ്രമായ കോഴിക്കോട് കടപ്പുറത്തെത്തിയത്. ബുധനാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് വൈകിട്ടാണ് കോഴിക്കോട് നഗരത്തിലെത്തിയത്.
സമാപനയോഗത്തില്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. പിണറായിക്കു പുറമെ പി ബി അംഗങളായ കോടിയേരി ബാലകൃഷ്ണന്‍. എം എ ബേബി, ജാഥാംഗങ്ങളായിരുന്ന എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സംസാരിച്ചു. എം ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു.

മാറ്റത്തിന്റെ തുടക്കം ഈ ലോങ് മാര്‍ച്ച്
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാമാര്‍ച്ച് രാഷ്ട്രീയമാറ്റത്തിന്റെ നാന്ദിയും നാദവുമായി. മാര്‍ച്ചിനെ വരവേല്‍ക്കാന്‍ എത്തിയ വന്‍ ജനസഞ്ചയത്തിന്റെ വികാരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗണ്യമായ പ്രതികരണം സൃഷ്ടിക്കും. അത് എല്‍ഡിഎഫിന് നല്ല വിജയം സാധ്യമാക്കും. അതിലൂടെ കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനത്തും കോണ്‍ഗ്രസ് നേതൃഭരണങ്ങള്‍ക്ക് അന്ത്യംകുറിക്കും. കോണ്‍ഗ്രസിന്റെയും ബിജെപിയുടേതുമല്ലാത്ത ഭരണം കേന്ദ്രത്തില്‍ വരുമെന്ന ഉറച്ചവിശ്വാസം ജനമനസ്സുകളിലേക്ക് പകരാന്‍ കേരളരക്ഷാ മാര്‍ച്ചിന് സാധിച്ചു.
കേരളത്തിലെ സമസ്തമേഖലകളെയും ഇളക്കിമറിച്ച ലോങ്മാര്‍ച്ച് എന്ന വിശേഷണമാണ് 26 ദിവസം പര്യടനം പൂര്‍ത്തിയാക്കുന്ന മാര്‍ച്ച് നേടിയിരിക്കുന്നത്. ഇതിന്റെ രാഷ്ട്രീയ സംഘടനാനേട്ടം ഇടതുപക്ഷജനാധിപത്യപ്രസ്ഥാനത്തിന് പൊതുവിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷമായും ലഭിക്കും. 35 ലക്ഷം പേരുമായി നേരിട്ട് ഒരു ജാഥ സംവദിക്കുക, ഒരുകോടി ജനങ്ങളില്‍ സന്ദേശമെത്തുക- ഇത് സാധാരണഗതിയില്‍ അസാധ്യമാണ്. ഈ അസാധാരണ രാഷ്ട്രീയദൗത്യം നിര്‍വഹിച്ചതിലൂടെയാണ് രക്ഷാമാര്‍ച്ച് ചരിത്രത്തില്‍ ഇടംനേടുന്നത്. കേരളത്തിലെ പൊതുസമൂഹത്തില്‍ സംഘം ചേരുന്നതിനും ജാഥ നയിക്കുന്നതിനും തുടക്കംകുറിച്ചത് ശ്രീനാരായണഗുരുവാണെങ്കിലും അതിനെ കരുത്തുറ്റ രാഷ്ട്രീയ ആയുധമാക്കിയത് എ കെ ജിയാണ്. ഗുരുവായൂര്‍ക്ഷേത്ര പ്രവേശനത്തിനായി പ്രചാരണജാഥ 1931-32ല്‍ എ കെ ജി നയിച്ചു. പിന്നീട് മലബാറില്‍നിന്ന് മദിരാശിയിലേക്ക് നയിച്ച പട്ടിണിജാഥ പുതിയ അനുഭവമായി. ആ ജാഥ രണ്ടുലക്ഷംപേരുമായാണ് സംവദിച്ചത്. അന്നത്തെ പ്രചാരണ സംവിധാനങ്ങള്‍ പരിമിതമാണ്. എ കെ ജിയുടെ ജാഥയോട് അനുഭാവമായി നാടെമ്പാടും ഉപപട്ടിണിമാര്‍ച്ചുകളും സഞ്ചരിച്ചു. ഇവയിലൂടെയെല്ലാം ജനകീയാവശ്യങ്ങളും സ്വാതന്ത്ര്യസമരബോധവും മാത്രമല്ല സോഷ്യലിസ്റ്റ് ആശയവും സമൂഹത്തിലെത്തി. ആ പാരമ്പര്യത്തിലൂന്നി, പിണറായി നയിച്ച മാര്‍ച്ച് മതനിരപേക്ഷ ഇന്ത്യക്കും വികസിത കേരളത്തിനുംവേണ്ടിയുള്ളതായി. മാര്‍ച്ചുകള്‍ക്ക് കേരളത്തിന്റെ ചരിത്രത്തില്‍ പുതുരൂപം കൈവന്നത് 1960കളിലാണ്. 1961ല്‍ വയനാട്ടിലെ കൊട്ടിയൂര്‍ ഭൂമി എന്‍എസ്എസിന് പതിച്ചുനല്‍കിയതിനെത്തുടര്‍ന്നുണ്ടായ കുടിയിറക്കിനെതിരെ എ കെ ജി ജാഥ നയിച്ചെങ്കിലും ആലുവയില്‍ അറസ്റ്റുചെയ്തു. തുടര്‍ന്ന് ടി സി നാരായണന്‍ നമ്പ്യാര്‍ ക്യാപ്റ്റനായി. കേന്ദ്രം കേരളത്തെ പട്ടിണിക്കിടുന്നതിലും അവഗണിക്കുന്നതിലും പ്രതിഷേധിച്ച് ഇ എം എസും എ കെ ജിയും നയിച്ച ജാഥയ്ക്ക് സംസ്ഥാനവ്യാപകമായി വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇങ്ങനെ കാല്‍നടജാഥയില്‍നിന്ന് മാറി വാഹനജാഥയും സമരരാഷ്ട്രീയവുമായി. ഇതിനെ പില്‍ക്കാലത്ത് ഏറ്റവും സമര്‍ഥമായി വിപ്ലവപ്രസ്ഥാനത്തിന് അനുഗുണമായി ഉപയോഗപ്പെടുത്തിയതാണ് പിണറായി നയിച്ച 2006ലെ കേരളമാര്‍ച്ച്. പിന്നീട് 2009ല്‍ നവകേരളമാര്‍ച്ചും പിണറായി നയിച്ചതാണ്. ഇപ്പോഴത്തെ കേരളരക്ഷാമാര്‍ച്ചും നേരത്തെ നടന്ന രണ്ടു മാര്‍ച്ചുകളും താരതമ്യംചെയ്താല്‍ അന്നത്തേക്കാള്‍ കൂടുതല്‍ ജനസഞ്ചയം ഈ മാര്‍ച്ചിനെ വരവേല്‍ക്കാനെത്തിയെന്നുകാണാം.
മാര്‍ച്ചിന്റെ വിജയകരമായ പര്യവസാനത്തോടെ തുറന്നുകാട്ടപ്പെടുന്നത് മാധ്യമ ഗൂഢാലോചനയുടെ പുതിയ മുഖമാണ്. ജനങ്ങള്‍ നെഞ്ചേറ്റിയ ഈ മുന്നേറ്റത്തെ തമസ്കരിക്കാന്‍ മാധ്യമങ്ങള്‍ ഏറെ പണിപ്പെട്ടു. മുഴവന്‍ സമയവും സംപ്രേഷണ സംവിധാനമുള്ള ചാനലുകള്‍ പിണറായിയുടെ വാര്‍ത്താസമ്മേളനമടക്കം എല്ലാം തമസ്കരിച്ചു. കൈരളി- പീപ്പിള്‍ ഒഴികെയുള്ള ചാനലുകളുടെ തലവന്മാര്‍ മാര്‍ച്ചിന്റെ വാര്‍ത്തകള്‍ തമസ്കരിക്കാന്‍ "അവിശുദ്ധസഖ്യം"തന്നെ രൂപപ്പെടുത്തി. ഈ ചാനലുകള്‍ കണ്ണടച്ചാലും ഇടതുമുന്നേറ്റത്തെ ജനങ്ങള്‍ വരവേറ്റ് ചരിത്രസംഭവമാക്കുമെന്നും ഈ മാര്‍ച്ച് തെളിയിച്ചു. നാടിന്റെ രക്ഷ ഇടതുപക്ഷത്തിലൂടെയാണെന്ന ഉറച്ചവിശ്വാസംകൊണ്ട് എത്തിയ ജനവിഭാഗം മാത്രമല്ല, ഇതുവരെ എല്‍ഡിഎഫിനോടും സിപിഐ എമ്മിനോടും ചങ്ങാത്തം കാട്ടാതിരുന്നവരടക്കം മാര്‍ച്ചിനെ വരവേല്‍ക്കാന്‍ എത്തി. അതും മാറ്റത്തിന്റെ വലിയ സന്ദേശമാണ്.
ആര്‍ എസ് ബാബു deshabhimani

കമ്യൂണിസ്റ്റ് വേട്ടക്ക് താക്കീതായി
പേരാമ്പ്ര: എല്ലാ മേഖലകളില്‍നിന്നും സംഘടിതമായി തുടരുന്ന കമ്യൂണിസ്റ്റ്വേട്ടക്കെതിരെ താക്കീതുയര്‍ത്തി കേരളരക്ഷാ മാര്‍ച്ചിന്റെ ജനകീയപ്രയാണം. അധികാരികളും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്നുള്ള ദുഷ്പ്രചാരണത്തിനെതിരായ ജനകീയപ്രതിരോധത്തിന് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും നല്‍കുന്നതായി കടത്തനാടന്‍ മണ്ണില്‍ ചൊവ്വാഴ്ചത്തെ സ്വീകരണങ്ങള്‍.
തടവറയില്‍ ജീവരക്തത്താല്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ധീര രക്തസാക്ഷി മണ്ടോടി കണ്ണന്റെ നാട്ടിലൂടെ ആ വീരസ്മരണയെ അഭിവാദ്യം ചെയ്താണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച മാര്‍ച്ച് കടന്നുപോയത്. മണ്ടോടി കണ്ണന്റെ മരുമകന്‍ മണ്ടോടി കുമാരനടക്കം ഒഞ്ചിയം രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ അണിനിരന്ന സ്വീകരണം വിപ്ലവസമരത്തിന്റെ യഥാര്‍ഥ നേരവകാശികളാണ് സിപിഐ എം എന്ന് വിളിച്ചോതുന്നതായി.
രക്തപതാകയും ഉശിരന്‍ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങളുടെ ലാല്‍സലാം ഏറ്റുവാങ്ങിയായിരുന്നു നാദാപുരം മുതല്‍ പേരാമ്പ്ര വരെ ജാഥയുടെ പര്യടനം. രക്തസാക്ഷി കുടുംബങ്ങളും ആദ്യകാല പ്രവര്‍ത്തകരും യുവജനങ്ങളും തൊഴിലാളികളുമടക്കം നാടിന്റെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ പങ്കിടുന്ന ജനവിഭാഗങ്ങളൊന്നാകെ ഒഴുകിയെത്തി. കലാ-കായിക-സാംസ്കാരിക-സാമൂഹ്യമണ്ഡലങ്ങളിലെ പ്രതിഭകളെയും വേദികളില്‍ ആദരിച്ചു. ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്കും പഴയകാല പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനത്തിന്റെ ഉപഹാരം പിണറായി സമ്മാനിച്ചു. "വികസിതകേരളം, മതനിരപേക്ഷ ഇന്ത്യ" എന്ന മുദ്രാവാക്യവുമായി നാടിനെ ഇളക്കിമറിച്ചുള്ള ജനകീയ മുന്നേറ്റം ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ട് സമാപിക്കും. സമാപന സമ്മേളനം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച കണ്ണൂര്‍ പാനൂരിലെ സ്വീകരണശേഷം കടന്നുവന്ന മാര്‍ച്ചിനെ ജില്ലാ അതിര്‍ത്തിയായ ഇരിങ്ങണ്ണൂരില്‍ സ്വീകരിച്ചു. തുടര്‍ന്ന് ആദ്യ സ്വീകരണകേന്ദ്രമായ നാദാപുരത്തേക്ക്. ചെങ്കൊടികളും ചുകപ്പുവളണ്ടിയര്‍മാരുമായി നാദാപുരമാകെ ആവേശച്ചുവപ്പില്‍ മുങ്ങിയിരുന്നു. സാമൂഹ്യാനീതികള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ ജ്വാലകള്‍ നിറയുന്ന നാദാപുരത്തിന്റെ സമരവീര്യം പ്രകടമാക്കി നിറഞ്ഞുകവിഞ്ഞ ജനാവലി.
കടത്തനാടിന്റെ ആസ്ഥാനഗരിയായ വടകരയിലെത്തുമ്പോള്‍ നാടൊന്നാകെ എത്തിയിരുന്നു. സിപിഐ എം വിരുദ്ധ വേട്ടയുടെ കേന്ദ്രമായ വടകരയിലെ കോട്ടപ്പറമ്പില്‍ കോട്ടകണക്കെ തടിച്ചുകൂടിയ സ്ത്രീകളടക്കം പതിനായിരങ്ങള്‍, പ്രസ്ഥാനത്തിനെ തകര്‍ക്കാന്‍ വലതുപക്ഷത്തിന്റെ അച്ചാരംപറ്റി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി. കൃഷിക്കാരും കര്‍ഷകതൊഴിലാളികളുമടക്കം ദുരിതജീവിതത്തിന്റെ കെടുതികളനുഭവിക്കുന്നവരായിരുന്നു തിരുവള്ളൂരിലെ സ്വീകരണത്തിലേറെയും. ഏഷ്യന്‍ഗെയിംസ് മെഡല്‍ജേതാവ് ബിന്‍സിയെയും കവി പവിത്രന്‍ തീക്കുനിയെയുമടക്കം പിണറായി ഇവിടെ ആദരിച്ചു.
കൂത്താളിസമരത്തിന്റെ അനശ്വരത തുടിക്കുന്ന സമാപനകേന്ദ്രമായ പേരാമ്പ്രയിലെത്തുമ്പോള്‍ ചുകപ്പിന്റെ ഉത്സവമേളമായിരുന്നു. രാവിലെ പാനൂരിലെ സ്വീകരണത്തില്‍ ആര്‍എസ്എസ്-ബിജെപി ബന്ധം വിച്ഛേദിച്ചവരടക്കം ആയിരങ്ങളുടെ സാന്നിധ്യമുണ്ടായി. സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവരും സംസാരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് കൊയിലാണ്ടിയില്‍നിന്നാണ് മാര്‍ച്ച് തുടങ്ങുക.
പി വി ജീജോ
ചാനലുകള്‍ ജനമുന്നേറ്റം കാണുന്നില്ല: പിണറായി
നാദാപുരം(കോഴിക്കോട്): 24 മണിക്കൂറും തുറന്നുവയ്ക്കുന്ന ചാനലുകള്‍, കേരളരക്ഷാ മാര്‍ച്ചിലുടനീളം പ്രകടമായ ജനമുന്നേറ്റം കാണുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അച്ചടിമാധ്യമങ്ങളില്‍ പ്രാദേശിക പേജുകളിലെങ്കിലും മാര്‍ച്ചിന്റെ വാര്‍ത്തകളുണ്ട്. ആവേശകരമായ ജനപങ്കാളിത്തമാണ് മാര്‍ച്ചില്‍ ദൃശ്യമാകുന്നത്. എല്ലാ വിഭാഗം ആളുകളും സ്വീകരണങ്ങളില്‍ അണിനിരക്കുന്നു. ഇതു കാണാന്‍ ക്യാമറകളുടെ കണ്ണടഞ്ഞിട്ടുണ്ടെങ്കില്‍ അത് ജീവനക്കാരുടെ വീഴ്ചകൊണ്ടാണെന്ന് കരുതാനാവില്ല. അത് ഉടമകള്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ്- നാദാപുരത്ത് കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേന്ദ്രസര്‍ക്കാര്‍ അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുമായി വന്നത് രാഷ്ട്രീയ കാപട്യമാണ്. അഞ്ചരലക്ഷം കോടി അഴിമതി നടത്തിയ ഭരണത്തിന് നേതൃത്വം നല്‍കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. 1.86 ലക്ഷം കോടിയുടെ വന്‍ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിച്ച് അട്ടിമറിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റെത്. അഴിമതിയെ വെള്ളപൂശുന്ന ഗവണ്‍മെന്റ് കണ്ണില്‍പൊടിയിടാനാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ബില്‍ നേരത്തെ പാര്‍ലമെന്റിനുമുമ്പിലുണ്ടായിരുന്നു. അന്ന് പാസാക്കാന്‍ നടപടിയെടുത്തില്ല. സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണം അട്ടിമറിക്കപ്പെടുകയാണ്.
1997 മുതല്‍ 2011 വരെ കേരളമായിരുന്നു ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത്. ഇപ്പോള്‍ പിറകോട്ടുപോയി. പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. ആസൂത്രണ പ്രക്രിയ ഫോറം പൂരിപ്പിക്കലില്‍ ഒതുങ്ങി. ഗ്രാമസഭകള്‍ പേരിനുമാത്രമായി. പാര്‍പ്പിട പദ്ധതികള്‍ അവതാളത്തിലാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചില്ലിക്കാശുപോലും അനുവദിക്കുന്നില്ല. ആസൂത്രണത്തിന് പണമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ കോണ്‍ട്രാക്ടര്‍മാരുടെ അടക്കിവാഴുകയാണ്. 15 കോടി വരെയുള്ള പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ വേണ്ടെന്നായി. കുടുംബശ്രീയെ തകര്‍ക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുകയാണ്. ജനകീയ സ്ഥാപനമായ കുടുംബശ്രീയെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി തകര്‍ക്കരുതെന്നും പിണറായി ആവശ്യപ്പെട്ടു.

Tuesday, February 25, 2014
എല്‍ഡിഎഫിലേക്ക് ആരേയും ക്ഷണിച്ചിട്ടില്ല: പിണറായി
നാദാപുരം: എല്‍ഡിഎഫിലേക്ക് ആരേയും ക്ഷണിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ കാണാതിരിക്കാന്‍ കേരള കോണ്‍ഗ്രസിന് കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ സീറ്റ് തര്‍ക്കം മാത്രമല്ല ഇപ്പോള്‍ യുഡിഎഫിനുള്ളിലെ തര്‍ക്കത്തിന് കാരണം.
തെരഞ്ഞെടുപ്പ് വിജഞാപനത്തിന് മുമ്പ് റിപ്പോര്‍ട്ടില്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ കര്‍ഷക രക്ഷകരെന്ന് പറഞ്ഞ് നടക്കുന്ന കേരള കോണ്‍ഗ്രസുകാര്‍ക്ക് പുറത്തിറങ്ങാനാകില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ യുഡിഎഫിനുള്ളില്‍ നടക്കുന്ന സീറ്റ് തര്‍ക്കത്തില്‍ പുതുമയൊന്നും ഇല്ല.എന്നാല്‍ അതിന്റെ പേരില്‍ യുഡിഎഫില്‍നിന്നും ഘടകകക്ഷികളെ എല്‍ഡിഎഫിലേക്ക് കൂട്ടാമെന്ന ധാരണയൊന്നും തങ്ങള്‍ക്കില്ല. ആര്‍ക്കും തോന്നുംപോലെ കയറിവരാനുള്ള ഇടമല്ല എല്‍ഡിഎഫ് . എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അത്തരം കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും കേരളരക്ഷാമാര്‍ച്ചിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങളില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. റിപ്പോര്‍ട്ടിനെ ചുറ്റി പുരയിടം വില്‍ക്കാനാകാതെ വന്ന രമേശനെന്ന യുവാവ് കഴിഞ്ഞ ദിവസം ആത്്മഹത്യചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ കേരളത്തിന് ആശങ്ക തന്നെയാണ്. കേന്ദ്രത്തിെല്‍ യുപിഎ ഗവര്‍മെന്റിന്റെ ഭാഗവും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിലെ ധനമന്ത്രിയുമാണ് കെ എം മാണി. ആ മാണിയെ എല്‍ഡിഎഫ് എങ്ങിനെയാണ് ക്ഷണിച്ചുവെന്ന് പറയുക. ആത്മാര്‍ത്ഥമായി കര്‍ഷകര്‍ക്കനുകൂലമായ നടപടിയെടുത്തില്ലെങ്കില്‍ ഇവര്‍ക്കെല്ലാമുള്ള മറുപടി കര്‍ഷകര്‍ തന്നെ നല്‍കിക്കൊളും. കര്‍ഷകരുടെ ദുരിതം അവസാനിപ്പിക്കണം എന്ന നിലപാടാണ് എന്നും എല്‍ഡിഎഫിന്റെത്.
അഭിപ്രായ സര്‍വെകള്‍ പലപ്പോഴും അതിന് മുന്‍കൈയെടുക്കുന്ന ചാനലുകളുടെയും അഭിപ്രായമായി വന്നേക്കാം. നാടാകെ യുഡിഎഫിന് എതിരാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നടിയും എന്നതിലും സംശയമില്ല. എന്നാല്‍ സീറ്റുകള്‍ കൂടുതല്‍ യുഡിഎഫിനാണ് ലഭിക്കുകയെന്നും പറയുന്നു. ഇവ തമ്മില്‍ എങ്ങിനെയാണ് പൊരുത്തപ്പെടുക. എങ്ങിനെ സിപിഐ എമ്മിനെ കുഴപ്പത്തിലാക്കാം എന്ന് കരുതുന്ന ചില മാധ്യമങ്ങളുണ്ട്. അതിലൊന്നും തങ്ങള്‍ വീണുപോകില്ല. കേരള രക്ഷാമാര്‍ച്ച് വന്‍ ബഹുജനമുന്നേറ്റമാണ് കേരളത്തിലങ്ങോളം ആവേശഭരിതമായാണ് ജനങ്ങള്‍ മാര്‍ച്ചിനെ വരവേല്‍ക്കുന്നത്. എന്നാല്‍ അതിന് നേരെ ക്യാമറക്കണ്ണടക്കുകയാണ് ചില മാധ്യമങ്ങള്‍്. അത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ക്ക് മനസിലാകും.
സിപിഐ എമ്മിനെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കുമ്പോള്‍ പിന്നെ ആരാണ് ന്യൂനപക്ഷ സംരക്ഷകരെന്ന് പറയേണ്ടിവരും. എന്‍എസ്എസ് യുഡിഎഫുമായി അകന്നോ എന്ന് അറിയില്ല. എന്നാല്‍ യുഡിഎഫിന്റെ നയങ്ങളോട് ചില എതിര്‍പ്പുകള്‍ എന്‍എസ്എസ് അടുത്തിടെ തുറന്ന് പറയുന്നുണ്ട്. ടി പി ചന്ദ്രശേഖരനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത്തരം ചില സത്യങ്ങള്‍ അരോചകമായി തോന്നാം. എന്നാല്‍ ചന്ദ്രശേഖരന്‍ ആരായിരുന്നുഎന്ന് വടകരയിലും സമീപങ്ങളിലും ഉള്ളവര്‍ക്ക് നന്നായറിയാം. അത് തുറന്ന് പറയുമ്പോള്‍ അസഹിഷ്ണത കാണിക്കേണ്ട കാര്യമില്ല.
വിദ്യാഭ്യാസ വായ്പയെടുത്തതിന് കഴിഞ്ഞ ദിവസം 82 വയസുളള ഒരാളെയാണ് ജയിലിടച്ചത്. കുത്തകകളുടെ കോടികണക്കിന് കിട്ടാകടം എഴുതിതള്ളുന്നവര്‍ ഇത് ചെയ്യുന്നത് നീതിയാണോ. കുടുംബശ്രീയെ തകര്‍ക്കുവാനാണ് സര്‍ക്കാര്‍ ശ്രമം. വികേന്ദ്രീകരണത്തില്‍ കേരളത്തിന് ഉണ്ടായിരുന്നു പ്രധാനം സര്‍ക്കാര്‍ കളഞ്ഞുകുളിച്ചു. ഗ്രാമസഭകള്‍ പേരിന് മാത്രമായി. പാര്‍പ്പിട പദ്ധതിയും അട്ടിമറിച്ചുവെന്ന് പിണറായി പറഞ്ഞു.

വര്‍ധിത സ്വീകാര്യതയുടെ വിളംബരം
കണ്ണൂര്‍: സംഘശക്തിയുടെ മഹാപ്രവാഹമായി അണിമുറിയാതെ ജനസഹസ്രങ്ങള്‍. ചെങ്കൊടികള്‍ വാനോളമുയര്‍ത്തിയ പടപ്പുറപ്പാടിനൊപ്പം നാടും നഗരവും ഒന്നുചേര്‍ന്നതോടെ കേരള രക്ഷാമാര്‍ച്ചിന്റെ കണ്ണൂര്‍ ജില്ലയിലെ സ്വീകരണങ്ങള്‍ പുതിയ ചരിത്രംകുറിച്ചു. രണധീരര്‍ ചുവപ്പിച്ച വിപ്ലവമണ്ണിന് പുളകമേകി, നവകേരളപ്പിറവിയുടെ സന്ദേശവുമായി ജനപദങ്ങള്‍ താണ്ടിയെത്തിയ മാര്‍ച്ച് ജനപക്ഷരാഷ്ട്രീയത്തിന്റെ മുന്നേറ്റമായി. 26 നാളത്തെ പര്യടനം സമാപിക്കാന്‍ രണ്ടുപകലുകള്‍ മാത്രം ശേഷിക്കെ സിപിഐ എമ്മും ഇടതുപക്ഷരാഷ്ട്രീയവും ആര്‍ജ്ജിക്കുന്ന വര്‍ധിതമായ ജനസ്വീകാര്യതയുടെ വിളംബരമാവുകയാണ് ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍.
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന്റെ 24-ാം ദിവസമായ തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ ലഭിച്ചത് വീരോചിത വരവേല്‍പ്. മഹാപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് അഭിവാദ്യവുമായെത്തിയ പതിനായിരങ്ങളുടെ പ്രഖ്യാപനം. ബിജെപിയും കോണ്‍ഗ്രസും ലീഗും വിട്ടെത്തിയവരും ആവേശപൂര്‍വം സ്വീകരണങ്ങളില്‍ പങ്കാളികളായി. രാവിലെ പത്തോടെ കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയില്‍ ആദ്യ സ്വീകരണം. ചെങ്കൊടിയേന്തിയ വനിതകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ തീരദേശത്തിന്റെ സമുജ്വല സ്വീകരണത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ തളിപ്പറമ്പ് ടാക്സിസ്റ്റാന്‍ഡില്‍ വന്‍വരവേല്‍പ്പ്. കുപ്പം പാലം കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയര്‍മാരുടെയും പതാകയേന്തിയ ഇരുചക്രവാഹനങ്ങളുടെയും ബാന്‍ഡ് വാദ്യത്തിന്റെയും അകമ്പടിയോടെയായിരുന്നു മാര്‍ച്ച് സമ്മേളന നഗരിയിലേക്ക് എത്തിയത്.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ കണ്ണൂര്‍, അഴീക്കോട് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ വന്‍സ്വീകരണം. നേതാക്കളെ എ കെ ജി സ്ക്വയറില്‍നിന്ന് ഹാരമണിയിച്ച് സ്വീകരണവേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന്, ധര്‍മടം മണ്ഡലത്തിലെ പെരളശേരിയില്‍. പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയുടെ ജന്മനാട്ടിലെ സ്വീകരണം അവിസ്മരണീയമായി. രക്തസാക്ഷി കുടുംബാംഗങ്ങളെയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയും ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍ ആദരിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, എ കെ ബാലന്‍, എളമരം കരീം, ബേബി ജോണ്‍ എന്നിവരും സംസാരിച്ചു. ചൊവ്വാഴ്ച കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരില്‍ രാവിലെ പത്തിന് നല്‍കുന്ന സ്വീകരണത്തോടെ മാര്‍ച്ച് കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും.
ലോകജാലകം തുറന്ന് നവ മാധ്യമസംഘവും
കണ്ണൂര്‍: ജനലക്ഷങ്ങള്‍ നെഞ്ചിലേറ്റുന്ന കേരളരക്ഷാ മാര്‍ച്ചിന്റെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ളവരും പങ്കിടുന്നു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജാഥാപ്രയാണത്തിന്റെ വിവരങ്ങള്‍ യഥാസമയം ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നത്. മാര്‍ച്ചിനൊപ്പം സഞ്ചരിക്കുന്ന നവമാധ്യമ സംഘമാണ് വാര്‍ത്തകളും ദൃശ്യങ്ങളും വെബ്കാസ്റ്റ് ചെയ്യുന്നത്. ലക്ഷക്കണക്കിന് ജനങ്ങളുമായി സംവദിച്ച് മുന്നേറുന്ന കേരളമാര്‍ച്ചിന്റെ പ്രാധാന്യം ചില മാധ്യമങ്ങള്‍ അവഗണിക്കുന്ന പശ്ചാത്തലത്തില്‍ ഈ പ്രവര്‍ത്തനത്തിന് പ്രത്യേകതയേറെയുണ്ട്. നിലവില്‍ 95 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ലൈവ് ടെലികാസ്റ്റ്ചെയ്തു. നൂറിലധികം രാജ്യങ്ങളിലുള്ളവര്‍ സന്ദര്‍ശകരാണ്. 8000 മണിക്കൂര്‍ വ്യൂവേഴ്സുണ്ടായിരുന്നു. പന്ത്രണ്ടായിരത്തിലധികം ലൈക്ക് ലഭിച്ചിട്ടുണ്ട്. യൂട്യൂബിലും ദൃശ്യങ്ങള്‍ ലഭിക്കും.
സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള നവമാധ്യമക്കമ്മിറ്റിയിലുള്ള ഡിഎകെഎഫ്് പ്രവര്‍ത്തകന്‍ സുനില്‍ സുകുമാരന്‍, ടെക്നോപാര്‍ക്കിലെ ഐടി പ്രൊഫഷണല്‍സായ ആര്‍ കെ സന്ദീപ്, വി ആര്‍ ആകാശ് എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. കേരളമാര്‍ച്ചിനൊപ്പം സഞ്ചരിക്കുന്ന ദേശാഭിമാനി അസോസിയറ്റ് എഡിറ്റര്‍ പി എം മനോജിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ദേശാഭിമാനി ഫോട്ടോ എഡിറ്റര്‍ കെ രവികുമാറും സംഘത്തോടൊപ്പമുണ്ട്. താഴെപ്പറയുന്ന വിലാസങ്ങളില്‍ വെബ്കാസ്റ്റിങ്ങിന്റെ ഒഫീഷ്യല്‍ പേജും ഫെയ്സ്ബുക്ക് പേജും ലഭിക്കും.
www.keralarakshamarchlive.in
www.facebook.com/keralarakhsa.march

Monday, February 24, 2014
സുവ ഒഴിവാക്കിയത് രാജ്യതാല്‍പര്യത്തിനെതിര്: പിണറായി
തളിപ്പറമ്പ്: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ ചുമത്തേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെയും ജനതയുടെയും അഭിമാനം അടിയറവെക്കുന്ന നടപടിയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.രാജ്യത്തിന്റെ പരമാധികാരത്തിന് ചേരാത്ത നിലപാടാണിത്. പാവപ്പെട്ടവരുടെ ജീവന് ഒരു വിലയും സര്‍ക്കാര്‍ കല്‍പ്പിക്കുന്നില്ല- പിണറായി പറഞ്ഞു.
കേരള രക്ഷാമാര്‍ച്ചിന്റെ ഭാഗമായി തളിപ്പറമ്പിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കടല്‍ക്കൊല കേസില്‍ ഇത്തരമൊരു നില ഉയര്‍ന്നുവരാന്‍ വഴിവിട്ടതാല്‍പര്യം ആര്‍ക്കാണ് എന്ന സംശയം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കാണ് ഈ താല്‍പര്യമെന്നാണ് പൊതുവിലുള്ള ധാരണ. കാര്യങ്ങള്‍ ആകെ പരിശോധിച്ചാല്‍ ഇത് തെറ്റായ അഭിപ്രായമായി കാണാനാകില്ല. സാധാരണ എല്ലാകാര്യത്തിലും അഭിപ്രായം പറയുന്ന കെപിസിസി പ്രസിഡണ്ടിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ഇറ്റലി സര്‍ക്കാരും ഇന്ത്യാഗവര്‍മെണ്ടുമായി നേരത്തേ ധാരണയിലെത്തിയിരുന്നു. തടവ്ശിക്ഷ വിധിച്ചാലും അത് ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതി എന്നാണ് ധാരണ. മീന്‍പിടിക്കാന്‍ പോയ മത്സ്യതൊഴിലാളികളെയാണ് വെടിവെച്ച് കൊന്നത്. തൊഴിലാളികള്‍ഒരു അക്രമത്തിനും മുതിര്‍ന്നിട്ടില്ല. തീര്‍ത്തും ഒരു ക്രിമിനല്‍കുറ്റം. ഈ കേസിലാണ് കേന്ദ്രസര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നത്. സംസ്ഥാനസര്‍ക്കാരും ചിലഘട്ടങ്ങളില്‍ കള്ളക്കളി നടത്തി.
ക്രിസ്ത്മസ് ആഘോഷിക്കാന്‍ പ്രതികളെ നാട്ടിലയച്ചത് ഈ കള്ളക്കളിയുടെ ഫലമായിരുന്നു. തിരിച്ചുവരില്ലെന്ന് പ്രതികളും ഇറ്റലിയും നിലപാടെടുത്തു. കൊലക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് സാധാരണ ലഭിക്കുന്ന സൗകര്യമല്ല സര്‍ക്കാര്‍ അവര്‍ക്ക് ഒരുക്കികൊടുത്തത്. സുപ്രീംകോടതി ശക്തമായ നിലപാടെടുത്തതുകൊണ്ടാണ് അവര്‍ തിരിച്ചുവന്നത്. ഇനി കോടതിയാണ് ശിക്ഷ തീരുമാനിക്കേണ്ടത്. എന്നാല്‍ കൊലക്കുറ്റം ബാധകമാക്കില്ലെന്ന്.സര്‍ക്കാര്‍ മുന്‍കൂട്ടി പറയുകയാണ്. അതാണ് പ്രശ്നമാകുന്നത്.
1988ല്‍ റോമില്‍ ഇന്ത്യകൂടി ഒപ്പുവെച്ച അന്താരാഷ്ട്ര കരാറനുസരിച്ചാണ് സുവ നിയമം വന്നത്. കടലില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ശിക്ഷ നല്‍കാനുള്ളതാണ് നിയമം. അതനുസരിച്ചാണ് എന്‍ഐഎ കേസ് അന്വേഷിച്ചതും കേരളത്തിലെ കേസ് എന്‍ഐഎയ്ക്ക് മാറ്റിയതും. ഇപ്പോള്‍ സുവപ്രകാരമുള്ള വശിക്ഷ ബാധകമായ കുറ്റമില്ലെന്നും 10 കൊല്ലം തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നും എന്‍ഐഎ കോടതിയില്‍ പറയുന്നു. ഇതാണ് കള്ളക്കളി- പിണറായി പറഞ്ഞു.
കടല്‍ക്കൊല: സുവ ഒഴിവാക്കി
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ ചുമത്തിയ സുവ നിയമം ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രണ്ട് ഇന്ത്യക്കാരെ വെടിവച്ചുകൊന്ന കേസിലെ പ്രതികളെ സുവ (സപ്രഷന്‍ ഓഫ് അണ്‍ ലോഫുള്‍ ആക്ട്സ് എഗെയിന്‍സ്റ്റ് ദി മാരിടൈം നാവിഗേഷന്‍ ആക്ട്) നിയമപ്രകാരം വിചാരണ ചെയ്യേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്
ഇറ്റലിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ്. ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ നിലനില്‍ക്കുന്ന കേസ് ഇതോടെ ദുര്‍ബലമായി. സുവ ഒഴിവാക്കിയ സാഹചര്യത്തില്‍ കേസ് എന്‍ഐഎയ്ക്ക് ഇനി അന്വേഷിക്കാനാകില്ലെന്ന് ഇറ്റലി സുപ്രീംകോടതിയില്‍ വാദിച്ചു. കേസ് രണ്ടാഴ്ചക്കകം കോടതി വീണ്ടും പരിഗണിക്കും. സുവ ഒഴിവാക്കുന്നതിരെ കേരളം കോടതിയില്‍ എതിര്‍ത്തു.
കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ 2012 ഫെബ്രുവരി 15നാണ് ജലസ്റ്റിന്‍ വലന്റൈന്‍, അജീഷ് പിങ്കി എന്നിവര്‍ ഇറ്റാലിയന്‍ യുദ്ധക്കപ്പലായ എന്‍റിക്ക ലെക്സിയില്‍നിന്ന് വെടിയേറ്റ് മരിച്ചത്. സാല്‍വത്തോറെ ജിറോണ്‍, മാസിമിലാനോ ലാത്തോറെ എന്നിവരാണ് പ്രതികള്‍. ഇവരെ കേസില്‍നിന്ന് രക്ഷിക്കാന്‍ തുടക്കംമുതല്‍ ഇറ്റലി സമ്മര്‍ദം ചുമത്തിയിരുന്നു. എന്‍ഐഎ ഏറ്റെടുത്ത കേസില്‍ സുവ ചുമത്തുകയായിരുന്നു.
എന്നാല്‍, ഇത് തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുനേരെ ചുമത്തുന്നതാണെന്നും സൈനികര്‍ക്കുനേരെ പാടില്ലെന്നും ഇറ്റലി വാദിച്ചു. സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ ഇറ്റലിക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ പ്രധാന വാദം ഇതായിരുന്നു. സൈനികര്‍ക്ക് വധശിക്ഷ ഉണ്ടാകില്ലെന്ന് വിദേശമന്ത്രാലയം ഇറ്റലിക്ക് ഉറപ്പ് കൊടുത്തിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കാന്‍ ആദ്യം തയ്യാറായില്ലെങ്കിലും ഒടുവില്‍ ആഭ്യന്തരവകുപ്പും ഇറ്റലിയുടെ സമ്മര്‍ദത്തിന് കീഴടങ്ങി. സുവ നിയമത്തില്‍ വധശിക്ഷ ഉറപ്പാക്കുന്ന മൂന്ന് (ജി) വകുപ്പ് ഒഴിവാക്കി പത്ത് വര്‍ഷം തടവ് മാത്രം ലഭിക്കുന്ന മൂന്ന് (എ) വകുപ്പ് ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനും ഇറ്റലി വഴങ്ങിയില്ല. സുവപൂര്‍ണമായും നീക്കണമെന്നാണ് ഇറ്റലി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രസര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. മറുപടിയായി തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് സുവ പൂര്‍ണമായും ഒഴിവാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം വിശദീകരിച്ചത്.
ഭീകരവിരുദ്ധ നിയമമായ സുവ ചുമത്താതെ കടല്‍ക്കൊലക്കേസ് അന്വേഷിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടും. എന്നാല്‍, സുവ നിയമം ഒഴിവാക്കുന്നതോടെ എന്‍ഐഎക്ക് കേസുമായി മുന്നോട്ടുപോകുക പ്രയാസമാകും. സുവ ഒഴിവാക്കുന്നതോടെ നിലനില്‍ക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങളാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനും ബോട്ട് തകര്‍ത്തതിന് മറ്റ് വകുപ്പുകള്‍ പ്രകാരവുമാണ് വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള്‍ അന്വേഷിക്കാന്‍ സാധിക്കില്ല. സുവ ചുമത്തരുതെന്ന് ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ട ഇറ്റലി അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെയടക്കം നിരന്തരമായ ഇടപെടലാണ് സൈനികര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

പെയ്ഡ് ന്യൂസ് കോര്‍പറേറ്റ് താല്‍പ്പര്യം: പിണറായി
കാസര്‍കോട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ പ്രത്യേക രീതിയിലുള്ള പരസ്യങ്ങള്‍ ഏറിവരികയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെയ്ഡ് ന്യൂസുകളായാണ് ഇവ വരുന്നത്. ചില നേതാക്കളെ ഉയര്‍ത്താനും ചിലരെ ഇകഴ്ത്താനുമണ് ഇത്തരം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകളും ബിജെപിയുമാണ് ലക്ഷങ്ങള്‍ ചെലവിട്ട് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കേരളത്തിന് വെളിയിലെ ലേഖകന്മാര്‍ പണം കൈപ്പറ്റി വാര്‍ത്തകള്‍ മെനയുന്നതായി നേരത്തെ വെളിവായതാണ്. ഇപ്പോള്‍ മാധ്യമ മുതലാളിമാര്‍തന്നെ പണം വാങ്ങി ഇത്തരം വാര്‍ത്ത നല്‍കുകയാണ്. പരസ്യം നല്‍കുന്നവരുടെ പാര്‍ടിയെയും നേതാക്കളെയും ഈ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ മോശമായി ചിത്രീകരിക്കുന്നു. മുമ്പ് ചെറുകിട പത്രങ്ങളില്‍ മാത്രമായിരുന്നു ഇത്തരം വാര്‍ത്തകള്‍. ഇപ്പോള്‍ വന്‍കിട പത്രങ്ങളിലുമായി. ഞായറാഴ്ച ഒരു പത്രത്തില്‍ കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ പരസ്യം സപ്ലിമെന്റ് രൂപത്തില്‍ വന്നു. ഒറ്റനോട്ടത്തില്‍ ഇത് പരസ്യമെന്ന് തോന്നില്ല. കോണ്‍ഗ്രസും ബിജെപിയും നിലവിട്ടാണ് പരസ്യം നല്‍കുന്നത്. കോര്‍പറേറ്റ് കമ്പനികളുടെ താല്‍പര്യമാണ് പരസ്യങ്ങള്‍ക്ക് പിന്നില്‍. പരസ്യം നല്‍കുന്ന പാര്‍ടിയുടെയും നേതാക്കളുടെയും വാര്‍ത്തകള്‍ മാധ്യമ മുതലാളിമാര്‍ നല്ല പ്രാധാന്യത്തോടെ നല്‍കുന്നുണ്ട്. ചില നേതാക്കളുടെ പരിപാടികള്‍ സ്പോണ്‍സേര്‍ഡ് പരിപാടികളായി ചാനലുകളും സംപ്രേഷണം ചെയ്യുന്നു. പെയ്ഡ് ന്യൂസ് സമ്പദായം നടപ്പാക്കുമ്പോള്‍ ഇവരുടെ എതിര്‍പ്പ് സിപിഐ എമ്മിനോടാണ്. ഇത്തരം എതിര്‍പ്പ് നേരത്തെയുള്ളതാണ്. അതുകൊണ്ടുതന്നെ സിപിഐ എമ്മിന് ഇത് വലിയ ആശങ്കയൊന്നുമുണ്ടാക്കുന്നില്ല. പൊതുസമൂഹം ഇവയെല്ലാം തിരിച്ചറിയും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ്് കേന്ദ്രമന്ത്രി എ കെ ആന്റണി പറയുന്നത്. അദ്ദേഹത്തിന് അങ്ങനെ പറയാനേ നിവൃത്തിയുള്ളൂ. യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകും. അഭിപ്രായ വോട്ടെടുപ്പ് അത് നടത്തുന്നവരുടെ താല്‍പര്യപ്രകാരമാണ് സംഘടിപ്പിക്കുന്നത്. സര്‍വേക്കാര്‍ യുഡിഎഫിന് ലഭിക്കുമെന്ന് പറഞ്ഞ സീറ്റുകളൊന്നും അവര്‍ക്ക് കിട്ടാന്‍ പോകുന്നില്ല. അത്തരത്തിലുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്- പിണറായി പറഞ്ഞു.
സരിതയുടെ മോചനവും സലിംരാജിന്റെ മടങ്ങിവരവും മുഖ്യമന്ത്രിയുടെ താല്‍പ്പര്യം
കാസര്‍കോട്: സോളാര്‍ തട്ടിപ്പ് പ്രതി സരിത എസ് നായര്‍ക്ക് ജാമ്യം ലഭിക്കാനും സസ്പെന്‍ഷനിലുള്ള സലിംരാജിന് പൊലീസില്‍ പുനഃപ്രവേശനത്തിനുമുള്ള അസാധാരണ നടപടിക്രമങ്ങള്‍ക്ക്് പിന്നില്‍ മുഖ്യമന്ത്രിയുടെ താല്‍പര്യം പ്രകടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി സരിതയ്ക്കെതിരെ പുറപ്പെടുവിച്ച വാറണ്ട് മുക്കിയാണ് ജാമ്യം ലഭിക്കാന്‍ സഹായിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് ഉമ്മന്‍ചാണ്ടി പറയാറുള്ളത്. എന്നാല്‍ ഇവിടെ നിയമം സരിതയുടെ വഴിക്ക് പോവുകയാണ്. കേസില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ടെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
സലിം രാജിനെ എങ്ങനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കുന്നില്ല. തട്ടിപ്പുകേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ സസ്പെന്‍ഡ്ചെയ്തശേഷം പുനഃപ്രവേശിപ്പിക്കുമ്പോള്‍ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചില്ല. സര്‍വീസില്‍ തിരിച്ചെടുക്കുന്ന ഉത്തരവിറക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല. ഇവിടെയും മുഖ്യമന്ത്രിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരെ നടപടിക്രമം പാലിക്കാതെ സ്ഥലംമാറ്റിയതിനെതിരെ ഐപിഎസ് അസോസിയേഷന്‍തന്നെ പരിസ്യമായി പരാതിപ്പെട്ടത്് മുമ്പെങ്ങുമില്ലാത്തതാണ്. പരസ്യമായ അതൃപ്തിയാണ് ഇവര്‍ പ്രകടിപ്പിച്ചത്. ക്രമം വിട്ടാണ് സര്‍ക്കാരിന്റെ ഇടപെടലെന്ന് പിണറായി പറഞ്ഞു.

Sunday, February 23, 2014
നിയമം സരിതയുടെ വഴിയ്ക്ക് പോകുന്നു: പിണറായി
കാസര്‍കോട്: നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് ഇടയ്ക്കിടെ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും സരിതയുടെ കാര്യത്തില്‍ നിയമം സരിതയുടെ വഴിയ്ക്കാണ് പോകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കാസര്‍കോട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. സരിതയ്ക്കെതിരായ അറസ്റ്റ് വാറണ്ട് മുക്കി അവരുടെ ജാമ്യത്തിന് സൗകര്യം ചെയ്ത് കൊടുക്കുന്ന നിലയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് സര്‍വീസില്‍ തിരിച്ച് കയറിയതിന് പിന്നില്‍ അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ട്. തെറ്റായ എന്തോ ഇടപെടല്‍ ഇതിന് പിന്നിലുണ്ട്. മുഖ്യമന്ത്രിയുടെ താല്‍പര്യം സലിം രാജ് സര്‍വീസില്‍ തിരിച്ച് കയറാന്‍ ഒരു ഘടകമായോ എന്ന് അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മാധ്യമങ്ങള്‍ ഒരു പ്രത്യേക രീതി സ്വീകരിക്കുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലക്ഷങ്ങളും കോടികളും മുടക്കിയാണ് സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ പരസ്യം കൊടുക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും വന്‍കിട കോര്‍പറേറ്റുകളുടെ നിര്‍ലോഭമായ സഹായം കൊണ്ട് കോടികള്‍ പരസ്യത്തിനായി ചെലവഴിക്കുന്നുണ്ട്. കേരളത്തില്‍ പെയ്ഡ് ന്യൂസ് സംവിധാനം ശക്തിപ്പെടുന്നു എന്ന സംശയവും ശക്തമാണ്.
ഒരു പാര്‍ട്ടിയുടെ പരസ്യം സ്വീകരിക്കുന്ന മാധ്യമം പരസ്യം നല്‍കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് മുന്‍തൂക്കം നല്‍കുകയും അവരെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്. മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി മാധ്യമ മുതലാളിമാര്‍ തന്നെ പണം വാങ്ങുന്ന നിലയാണ് ഇന്നുള്ളത്. വന്‍കിട മാധ്യമങ്ങളിലും ഇത്തരം പ്രവണത കണ്ടുവരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയേല്‍ക്കും. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഒരു സീറ്റെങ്കിലും അധികം ലഭിക്കുമെന്നാണ് കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണി കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. എന്നാല്‍ ഒരു സീറ്റെങ്കിലും കോണ്‍ഗ്രസിന് കിട്ടാനുള്ള സാധ്യത നിലവിലെ സാഹചര്യത്തിലില്ലെന്നും പിണറായി വ്യക്തമാക്കി.

Saturday, February 22, 2014
അമൃതാനന്ദമയി മഠത്തിലെ കാര്യങ്ങള്‍ അന്വേഷിക്കണം: പിണറായി
സുല്‍ത്താന്‍ ബത്തേരി: അമൃതാനന്ദമയി മഠത്തില്‍ നടന്നു എന്ന് പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത് ആശ്രമത്തിന് പുറത്തുള്ള ഒരാളല്ലെന്നും വര്‍ഷങ്ങളോളം ആശ്രമത്തില്‍ താമസിച്ച വ്യക്തി അവരുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് ചെയ്തതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ആശ്രമങ്ങളില്‍ ആശ്രമത്തിന്റെതല്ലാത്ത രീതിയിലുള്ള കാര്യങ്ങള്‍ നടക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍ കാണിക്കുന്നത്. ഇത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണമുന്നയിച്ച വ്യക്തി രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഇവരെ ചോദ്യം ചെയ്താലേ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരൂ. പല ആശ്രമങ്ങളിലും കോടാനുകോടി രൂപയുടെ ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇത് സുതാര്യമായാണോ നടക്കുന്നത് എന്നും സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പിണറായി ചൂണ്ടിക്കാണിച്ചു.
സരിതയ്ക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചതിനാല്‍
സുല്‍ത്താന്‍ ബത്തേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴിവിട്ട് സഹായിച്ചതിനാലാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായര്‍ക്ക് ജാമ്യം ലഭിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളം കണ്ട വലിയൊരു തട്ടിപ്പ് കേസാണ് സോളാര്‍ തട്ടിപ്പ്. ഈ കേസില്‍ ഗൂഢാലോചന എന്ന വകുപ്പ് ചേര്‍ത്തിട്ടില്ല. ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ്. തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്കുള്ള പങ്ക് മറച്ചുവെയ്ക്കാനാണ് ഗൂഢാലോചന എന്ന വകുപ്പ് ചേര്‍ക്കാതെ അന്വേഷണം അവസാനിപ്പിച്ചതെന്നും പിണറായി പറഞ്ഞു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ തിരക്കഥയനുസരിച്ച് ഭരണസംവിധാനം പ്രവര്‍ത്തിച്ചത് സരിതയ്ക്ക് ഗുണമായി. ജയിലിലിരുന്ന് തന്നെ കേസുകളെല്ലാം സരിത പണംകൊടുത്ത് ഒതുക്കുകയായിരുന്നു. സരിതയ്ക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിക്കുന്നതെന്ന് കോടതി ചോദിച്ചെങ്കിലും ഇതിനെക്കുറിച്ച് അന്വേഷിച്ചില്ല. സരിത ജയിലില്‍ പോകുമ്പോള്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം ഒന്നും ഇല്ലായിരുന്നു. കാര്യങ്ങളെല്ലാം എത്ര മൂടിവെച്ചാലും പുറത്തുവരുമെന്നും പിണറായി പറഞ്ഞു.

Friday, February 21, 2014
ആറന്മുള വിമാനത്താവളത്തിനെതിരെ സുധീരന്‍ പ്രമേയം കൊണ്ടുവരണം: പിണറായി
മലപ്പുറം: ആറന്മുള വിമാനത്താവളത്തിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നേരത്തേ പ്രകടിപ്പിച്ച എതിര്‍പ്പ് ജാടയല്ലെങ്കില്‍ വിമാനത്താവളത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ അദ്ദേഹം പ്രമേയം കൊണ്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള രക്ഷാമാര്‍ച്ചിന് മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിപറയുകയായിരുന്നു അദ്ദേഹം. തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് സുധീരന്‍ പറയുന്നത്. മുമ്പ് പറഞ്ഞത് വെറുതെ പറഞ്ഞതാണെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. അതല്ല, ആത്മാര്‍ഥതയോടെയാണെങ്കില്‍ പറഞ്ഞതെങ്കില്‍ സുധീരന്‍ തന്നെ പ്രമേയം തയ്യാറാക്കി കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൊണ്ടുവരട്ടെ.
വരാന്‍പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തില്‍ രണ്ടുതരത്തിലാണ് പ്രതിഫലിക്കുക. എല്‍ഡിഎഫിന് അനുകൂലമായ വോട്ട് വര്‍ഗീയതക്കും ജനവിരുദ്ധതക്കുമെതിരായി ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തും. അതോടൊപ്പം അത് യുഡിഎഫിന്റെ ദുര്‍ഭരണത്തിന് അന്ത്യംകുറിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലടക്കം കോണ്‍ഗ്രസ് പരാജയപ്പെടുന്നതോടെ യുഡിഎഫ് സര്‍ക്കാരിന് തുടരാനാവില്ല. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകളെ കൂടുതല്‍ സമ്പന്നരാക്കുകയും പാവങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയുമാണ്. പാവപ്പെട്ട ജനങ്ങള്‍ക്ക് സബ്സിഡി നല്‍കാന്‍ പണം കായ്ക്കുന്ന മരമില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത്. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ആനുകൂല്യം നല്‍കാന്‍ മരത്തില്‍ പണം കായ്ക്കുന്നുണ്ട്.
വര്‍ഗീയതയോട് കോണ്‍ഗ്രസ് വിട്ടുവീഴ്ചയില്ലാത്ത സമീപനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. വര്‍ഗീയതയില്‍നിന്ന് മാത്രമല്ല, വര്‍ഗീയതയെ എതിര്‍ക്കാത്തവരില്‍നിന്നും രാജ്യത്തിനും ജനങ്ങള്‍ക്കും ആപത്തുണ്ടാകുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികള്‍ക്ക് ഒത്താശചെയ്ത അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് ആഴത്തിലുള്ള മുറിവേല്‍പ്പിച്ചു. വര്‍ഗീയശക്തികള്‍ വളര്‍ന്ന സ്ഥലങ്ങളിലെല്ലാം അതിന്റെ പിന്നില്‍ കോണ്‍ഗ്രസിന്റെ അവസരവാദപരമായ വര്‍ഗീയപ്രീണനം കാണാവുന്നതാണ്. മുസഫര്‍നഗറില്‍ ചെന്ന രാഹുല്‍ഗാന്ധി ആര്‍എസ്എസുകാരുടെ ഭാഷയിലാണ് സംസാരിച്ചത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍നിന്ന് ചെറുപ്പക്കാര്‍ പാകിസ്ഥാനില്‍ പോയി ആയുധപരിശീലനം നേടിയെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തില്‍ ജനങ്ങളില്‍നിന്ന് പൂര്‍ണമായും ഒറ്റപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ അതില്‍നിന്ന് ജനശ്രദ്ധതിരിക്കാന്‍ വീണ്ടും സിപിഐ എം വേട്ട ശക്തമാക്കുകയാണ്. വിചാരണ പൂര്‍ത്തിയാക്കി വിധിപറഞ്ഞ കേസില്‍ വീണ്ടും അന്വേഷണം ഏര്‍പ്പെടുത്തുകയെന്ന നിയമവിരുദ്ധ പ്രവൃത്തിക്കാണ് കാത്തുനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാടാണ് സിപിഐ എമ്മിനുള്ളത്. ഇതിനോട് യോജിക്കാതെ വി എസ് കത്തയച്ചത് തെറ്റായ നടപടിയെന്നാണ് പാര്‍ടി വിലയിരുത്തിയത്. സിപിഐ എമ്മിനെതിരെ കിട്ടുന്ന അവസരമൊക്കെ ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ ഈ കത്തിനെ ആയുധമാക്കുകയാണ്. "വി എസിന്റെ ചില നടപടികള്‍ അണികള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കും" എന്ന് പിണറായി കൂറ്റനാട്ട് പ്രസംഗിച്ചുവെന്ന് "മാധ്യമം" പത്രം റിപ്പോര്‍ട്ടുചെയ്തു. പ്രസംഗത്തില്‍ ഇല്ലാത്ത വാചകമാണത്. "മാധ്യമം" പത്രത്തിന് സ്വന്തമായി എന്തെങ്കിലും പറയണമെങ്കില്‍ പറഞ്ഞുകൊള്ളൂ. അത് തന്റെ വായില്‍ തിരുകേണ്ടെന്ന് പിണറായി പറഞ്ഞു.

പാറമടകള്‍ക്ക് നിയമവിരുദ്ധമായി നല്‍കിയ അനുമതി റദ്ദാക്കണം: പിണറായി
പാറമടകള്‍ക്ക് നിയമവിരുദ്ധമായി നല്‍കിയ അനുമതി റദ്ദാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പെരിന്തല്‍മണ്ണയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 17 പാറമടകള്‍ക്ക് നിയമവിരുദ്ധമായി അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃയോഗത്തിലും അഭിപ്രായമുയര്‍ന്നു. അഴിമതി ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിക്കണം. വനം, പരിസ്ഥിതി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി വഹിച്ചിരുന്നകാലത്താണ് അഴിമതി നടന്നിരിക്കുന്നത്. സംസ്ഥാന പരിസ്ഥിതി ആഘാത അവലോകന അതോറിറ്റി ചെയര്‍മാന്റെ അഭിപ്രായം തള്ളിയാണ് അഴിമതിയിലൂടെ അനുമതി നല്‍കിയത്. ഇതിന്വേണ്ടി ചെയര്‍മാന്‍ മുത്തുനായകത്തെ ആ സ്ഥാനത്ത് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കി രാജിവെപ്പിച്ചശേഷം അതോറിറ്റിയുടെ ശുപാര്‍ശ വാങ്ങി. അതോറിറ്റിയെ നിഷ്ക്രിയമാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളടക്കം ആക്ഷേപമുന്നയിച്ചു.ഗവണ്‍മെന്റ് ഏകപക്ഷീയമായി നീങ്ങുന്നുവെന്ന തോന്നലാണ് മുത്തുനായകത്തിന്റെ രാജിക്കിടയാക്കിയത്.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം പൂര്‍ണമായും തകര്‍ക്കുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2500 സിബിഎസ്ഇ-അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയത് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കും. കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം തകര്‍ത്തു. സൗജന്യ പാഠപുസ്തക വിതരണം അട്ടിമറിച്ച് അഴിമതിക്കുള്ള വേദിയാക്കി. അധ്യയന നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളെല്ലാം തകര്‍ത്തു. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഏകജാലക സംവിധാനം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയതാണ്. അതും ഇല്ലാതാക്കി. അധ്യാപക സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചു. ഉന്നത വിദ്യാഭ്യാസത്തിലെ ജനാധിപത്യ സംവിധാനം ഇല്ലാതാക്കി. മാനദണ്ഡമില്ലാതെ 34 സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് കലിക്കറ്റ് യൂണിവേഴ്സിറ്റി അനുമതിനല്‍കി. സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വാശ്രയ കോഴ്സുകളെയും പ്രോത്സാഹിപ്പിക്കുന്ന നടപടി ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ പ്രതികൂലമായി ബാധിക്കും. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടും. സ്വാശ്രയ പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിന് കേന്ദ്രനിയമം വേണം. ഇതിന് ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും പിണറായി പറഞ്ഞു.

Thursday, February 20, 2014
സിബിഐ അന്വേഷണം തിരിച്ചടിക്കും: പിണറായി
പെരിന്തല്‍മണ്ണ: അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് സിപിഐ എമ്മിനെ വേട്ടയാടാന്‍ നിയമവിരുദ്ധമായി യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അവര്‍ക്കു തന്നെ ബൂമറാങ്ങായി തിരിച്ചടിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിനിടെ പെരിന്തല്‍മണ്ണയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിുരുന്നു പിണറായി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സിപിഐ എം നേതാക്കളെ വേട്ടയാടാമെന്ന വ്യാമോഹമാണെങ്കില്‍ അതുകൊണ്ടൊന്നും ഈ പാര്‍ടി തകരില്ല. ഇതിലൂടെ കോണ്‍ഗ്രസിന് അവരുദ്ദേശിക്കുന്ന ഫലം കിട്ടാന്‍ പോകുന്നില്ല.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കുന്നത്. രമയുടെ നിരാഹാരവും സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിക്കലുമൊക്കെ അതിന്റെ ഭാഗമായിരുന്നു. ഒരു കേസ് അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച് വിധിയും വന്നശേഷം വീണ്ടും ആ കേസ് സിബിഐക്ക് വിടുന്നതിന് ഇന്ത്യന്‍ നിയമപ്രകാരം സാധുതയില്ലാത്തതാണ്. അത് മനസിലാക്കിയപ്പോഴാണ് മന്ത്രിസഭക്ക് സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ പറ്റാതായത്. തുടര്‍ന്ന് ഒരു ടീമിനെ ഗൂഢാലോചന കണ്ടെത്താന്‍ ചുമതല ഏല്‍പിച്ചു. അവരോട് ആവശ്യപ്പെട്ടത് നിങ്ങള്‍ ഒന്നും കണ്ടെത്തേണ്ട. രണ്ട് ദിവസം കഴിഞ്ഞ് ഈ കേസ് സിബിഐ അന്വേഷിക്കണം എന്ന് എഴുതിതന്നാല്‍ മാത്രം മതിയെന്നാണ്. അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിയാണ് ഇപ്പോള്‍ സിബിഐ അന്വേഷണം നടത്താനൊരുങ്ങുന്നത് . ഇത് യുഡിഎഫ് സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും ഗൂഢാലോചനയുടെ ഫലമാണ്. സിപിഐ എം ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
കേസിന്റെ ആദ്യഘട്ടത്തില്‍തന്നെ സിപിഐ എമ്മിന്റ പ്രമുഖരെ കേസില്‍ കുടുക്കാനുള്ള ശ്രമമുണ്ടായി. കേസില്‍ കസ്റ്റഡിയിലെടുത്ത പി മോഹനന്‍ മാസ്റ്ററോട് " നിങ്ങളെ കേസില്‍ നിന്നൊഴിവാക്കിത്തരാം പകരം എസ്എസിന്റെ പേര്‍ പറഞ്ഞാല്‍ മതിയെന്ന്" ആവശ്യപ്പെട്ടു. അരാണ് "എസ്എസ്" സ്റ്റേറ്റ് സെക്രട്ടറി. അത്തരത്തില്‍ പിണറായി വിജയനെ കുടുക്കാനാണ് ശ്രമമുണ്ടായത്. സിബിഐ അന്വേഷണം വരുമ്പോള്‍ ഇതെല്ലാം ഓര്‍മ്മയുണ്ടാകുന്നതും നല്ലതാണ്. എന്ത് പുതിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് സിബിഐക്ക് വിടുന്നത് എന്നുപോലും പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഫായിസുമായുള്ള ബന്ധം ഉമ്മന്‍ചാണ്ടിക്കാണ്. ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ യാത്രക്കിടെ കാറിലിരുന്ന് ഫായിസുമായി ദീര്‍ഘനേരം സംസാരിച്ചത്. അതൊക്കെയല്ലേ അന്വേഷിക്കേണ്ടത്. ഈ വിഷയത്തില്‍ വി എസ് അയച്ച കത്ത് ആയുധമാക്കേണ്ടതില്ലെന്ന് മുമ്പും പറഞ്ഞതാണ്.
ഇത്രയും നാളും ലാവ് ലിന്‍ ലാവ് ലിന്‍ എന്നായിരുന്നു തെരഞ്ഞെടുക്കടുക്കുമ്പോള്‍ പറഞ്ഞിരുന്നത്. അത് ആകെ ചീറ്റിപോയി അതിനാല്‍ മറ്റൊരു അന്വേഷണവുമായി വരികയാണ്. ഇത്തരത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്.ഇങ്ങനെ നിയമവിരുദ്ധമായി കാര്യങ്ങള്‍ നടത്തുമ്പോള്‍ ഈ നാടിന്റെ ഭാവിയെന്താകും.ഈ നിയമവിരുദ്ധ വേട്ടയാടല്‍ ഭാവിയില്‍ സിപിഐ എമ്മില്‍ മാത്രമായി ഒതുങ്ങില്ല.
അനധികൃതമായി ക്വറികള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. അത്തരത്തില്‍ അനുവദിച്ച 17 ക്വാറികളുടെ അനുമതി റദ്ദാക്കി അന്വേഷണം നടത്തണം. പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ അനുമതി തെറ്റായ വഴിയിലൂടെ സമ്പാദിച്ചാണ് അനുമതി നല്‍കിയത്. ഇതില്‍ മനം മടുത്താണ് അതോറിട്ടി ചെയര്‍മാനായ മുത്തുനായകം രാജിവച്ചത്. ഇതെല്ലാം നടക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വനം പരിസ്ഥിതി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്. അതിനാല്‍ ഈ വന്‍ അഴിമതിക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി ആവശ്യപ്പെട്ടു.
ടി പി ചന്ദ്രശേഖരന്‍ വധം ഗൂഢാലോചന കേസ് സിബിഐക്ക്
തിരു:ടി പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന കേസ് സിബിഐ അന്വേഷണത്തിന് വിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഡിജിപിയുടേ നിര്‍ദേശവും എജിയുടേയും നിയമോപദേശവും തേടിയ ശേഷമാണ് സിബിഐക്ക് വിടുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫായിസുമായി പ്രതികള്‍ക്കുള്ള ബന്ധം. കൊലപാതകത്തിന് പിന്നിലെ സാമ്പത്തിക സ്രോതസിന്റെ ഉറവിടം, പ്രതികളുടെ ജയിലിലടക്കമുള്ള ഫെയ്സ് ബുക്ക് ഉപയോഗം, വധശ്രമത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന തുടങ്ങി ഹര്‍ജിക്കാരിയായ കെ കെ രമ ഉന്നയിച്ച കാര്യങ്ങളാണ് അന്വേഷിക്കുക. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായവും കേസ് സിബിഐക്ക് വിടുന്നതിന് പ്രേരകമായി. ഫായിസിന്റെ സ്വര്‍ണക്കടത്ത് കേസ് നിലവില്‍ സിബിഐയുടെ അന്വേഷണ പരിധിയിലാണെന്നും ചെന്നിത്തല പറഞ്ഞു.
നിയമത്തിന്റെ ദുരുപയോഗം ബൂമറാങ്ങാകും: പിണറായി
മലപ്പുറം: നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വിധിപറഞ്ഞ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണെന്നും ഇത് യുഡിഎഫിന്റെ രാഷ്ട്രീയക്കളിയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ അന്വേഷണത്തെക്കുറിച്ച് ഭയമില്ല. തീരുമാനം ബൂമറാങ്ങായി യുഡിഎഫിനെ തിരിച്ചടിക്കും. സിപിഐ എം നേതാക്കളെ വേട്ടയാടിയും കള്ളക്കേസില്‍ കുടുക്കിയും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലാവ്ലിന്‍ പറഞ്ഞാണ് പാര്‍ടിയെ വേട്ടയാടിയത്. അത് ചീറ്റിപ്പോയി. മറ്റേതെങ്കിലും തരത്തില്‍ പാര്‍ടി നേതാക്കളെ പ്രതിക്കൂട്ടിലാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ നോക്കുന്നത്. അതിനാണ് സിബിഐ അന്വേഷണം. ഇതിലൊന്നും സിപിഐ എം അമ്പരക്കില്ല. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടും. ഈ കളികൊണ്ട് എന്തെങ്കിലും നേടാമെന്ന വ്യാമോഹം കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ട. നിയമപരമായി ഇത്തരമൊരു അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ കഴിയാത്തതിനാലാണ് മന്ത്രിസഭയ്ക്ക് ആദ്യം തീരുമാനമെടുക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചില്ല. സിബിഐ അന്വേഷണത്തോട് തത്വത്തില്‍ യോജിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. നിങ്ങള്‍ മറ്റൊന്നും ചെയ്യേണ്ടതില്ല, സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നാണ് അവരോട് പറഞ്ഞത്. പൊലീസ് സംഘത്തില്‍നിന്ന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് വാങ്ങിയ ശേഷമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. പച്ചയായ നിയമനിഷേധമാണിത്.
ഒരു രാഷ്ട്രീയ പാര്‍ടിയോടുളള വിരോധം വെച്ച് നിയമവിരുദ്ധമായി ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ എന്താകും നിയമവ്യവസ്ഥയുടെയും നാടിന്റെയും സ്ഥിതിയെന്ന് ഗൗരവമായി ചിന്തിക്കണം. ഇത്തരം നടപടികള്‍ സിപിഐ എമ്മില്‍ മാത്രമായി ഒതുങ്ങില്ല. നാടിന്റെ ഭാവിയെത്തന്നെ ഗൗരവമായി ബാധിക്കും. അടിയന്തരാവസ്ഥക്കാലത്ത് അമിതാധികാര വാഴ്ചയില്‍ സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അന്ന് നിയമവാഴ്ച പുനഃസ്ഥാപിക്കാന്‍ വലിയ പ്രക്ഷോഭം നടന്നു. ഇപ്പോള്‍ സാധാരണ അന്തരീക്ഷത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു. സിപിഐ എം വിരുദ്ധ ശക്തികള്‍ ഇത്തരം നിയമവിരുദ്ധ നടപടികളെ അംഗീകരിക്കുമോ?
ചന്ദ്രശേഖരന്‍ വധക്കേസില്‍ കുടുക്കി അറസ്റ്റുചെയ്ത സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വലിയതോതില്‍ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിനല്‍കാന്‍ സമ്മര്‍ദം ചെലുത്തി. "നിങ്ങളെ മോചിപ്പിക്കാം. എസ്എസിനെ പറഞ്ഞാല്‍ മതി" എന്നാണ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് പറഞ്ഞത്. പാര്‍ടി സംസ്ഥാന സെക്രട്ടറിയെയാണ് എസ്എസ് എന്ന് ഉദ്ദേശിച്ചത്. അത്തരം പ്രയോഗം പാര്‍ടിക്കുള്ളിലില്ല. ഇത് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയ്ക്കെടുത്ത തീരുമാനമല്ല. കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ അനൂപ് കുരുവിളയ്ക്ക് വിരോധം തോന്നേണ്ട കാര്യമില്ല. സര്‍ക്കാര്‍ സമ്മര്‍ദംമൂലമാണ് ഉദ്യോഗസ്ഥന്‍ മോഹനനെ ഭീഷണിപ്പെടുത്തിയത്. 76 പ്രതികളെ ഉള്‍പ്പെടുത്തി പലരുടെയും മൊഴിയെടുത്ത്, റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചിട്ടും ഗൂഢാലോചന കണ്ടെത്താനായില്ല. പുതുതായി ഒരു തെളിവുമില്ലാതെ ഇനി പുതിയ അന്വേഷണമാണ്. ഇത് തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുന്നത് യുഡിഎഫിനെയാകുമെന്ന് പിണറായി പറഞ്ഞു.

Monday, February 17, 2014
അന്വേഷണ സംഘത്തിന്റെ ലക്ഷ്യം പ്രതികളുടെ സംരക്ഷണം: പിണറായി
പാലക്കാട്: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രത്യേകിച്ച് അന്വേഷണ സംഘത്തിന്റെ തലവന്റെ പ്രസ്താവനകള്‍ കാണുമ്പോള്‍ അത്തരം സംശയങ്ങള്‍ കൂടുകയാണ്. കൊല്ലപ്പെട്ട രാധ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ചൂലിന്റെ പിടി കൊണ്ടാണ് ജനനേന്ദ്രിയത്തില്‍ മുറിവുണ്ടായതെന്നുമാണ് പറയുന്നത്. എന്നാല്‍ പീഡനം നടത്തിയ ശേഷം തെളിവു നശിപ്പിക്കാന്‍ ഇത്തരത്തില്‍ ഉപദ്രവിച്ചതാകില്ലെ എന്ന നിലക്കുള്ള അന്വേഷണത്തിന് ഈ അന്വേഷണ സംഘം തുനിയുന്നില്ല. അതിനാലാണ് കേരളത്തിലെ പൊലീസ് കേസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പുറത്ത്നിന്നുള്ള സംഘം അന്വേഷിക്കണമെന്നും രാധയുടെ സഹോദരന്‍ ആവശ്യപ്പെടുന്നത്. അതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും പറയുന്നു. ഇതെല്ലാം പൊലീസിന്റെ പിടിപ്പുകേടാണ് കാണിക്കുന്നത്. പ്രതികളെ സംരക്ഷിക്കുന്ന പൊലീസിന്റെ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. കൊലപാതകത്തിന് പിന്നിലുള്ള പ്രമാണിയെ കണ്ടെത്താനുള്ള അന്വേഷണമാണ് ആവശ്യം.
മരണപ്പെട്ടതിന് ശേഷം ടി പി ചന്ദ്രശേഖരനെ വല്ലാതെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചന്ദ്രശേഖരനെ പറ്റി അന്നാട്ടുകാര്‍ക്കല്ലെ കൂടുതല്‍ അറിയുക. കൊല്ലപ്പെട്ട ദിവസം ചന്ദ്രശേഖരന് അവസാനമായി വന്ന കോളിനെ കുറിച്ച് മാതൃഭൂമിയല്ലെ ആദ്യം വാര്‍ത്ത നല്‍കിയത്. കേസിന്റെ വാദത്തിനിടയില്‍ പ്രതിഭാഗം വക്കീലാണ് പ്രോസിക്യൂഷനോട് ഇത്തരം സംശയം ചോദിക്കുന്നത്. ചന്ദ്രശേഖരന്‍ അവസാനം പങ്കെടുത്ത വടകരയിലെ ചടങ്ങില്‍നിന്ന് കൊല്ലപ്പെട്ട സ്ഥലത്തെത്താന്‍ 10 മിനിറ്റ് മതി. എന്നാല്‍ ഒരു മണിക്കുറിന് ശേഷമാണ് എത്തിയിട്ടുള്ളത്. അതിനിടയിലെ ഈ ഒരു മണിക്കൂര്‍ ചന്ദ്രശേഖരന്‍ എവിടെയായിരുന്നു എന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അത് വ്യക്തമാക്കേണ്ടത്പ്രോസിക്യൂഷനല്ലെ. അതുവരെ ചന്ദ്രശേഖരന്‍ എവിടെയായിരുന്നു.
പ്രസംഗത്തിന്റെ പേരില്‍ സി ഭാസ്ക്കരനെതിരെ കേസെടുത്തത് ശുദ്ധ അസംബന്ധമാണ്. ഉന്നതസംഘം കേസന്വേഷിച്ച കാലഘട്ടത്തില്‍ പുറത്ത് വരാത്ത പല വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത് എന്തുകൊണ്ടാണെന്നും അന്വേഷിക്കണം.സിപിഐഎം പ്രവര്‍ത്തകരെ പ്രതികൂട്ടിലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന വഴി വിട്ട പക്ഷപാതപരമായ നീക്കമാണിതെല്ലാം. ആര്‍എംപിക്കാര്‍ വടകരയില്‍ മല്‍സരിക്കുന്നതൊന്നും സപിഐ എമ്മിനെ ബാധിക്കുന്ന വിഷയമല്ല.
പാലക്കാട് കടുത്ത വരള്‍ച്ചയിലേക്കാണര് പോകുന്നതെന്ന സൂചനകള്‍ വന്നു തുടങ്ങി. കനാല്‍ വെള്ളം വിതരണത്തിന് സര്‍ക്കാര്‍ നടപടിയില്ല. ഇതോടെ രണ്ടാവിള കൃഷി കാര്യമായി നശിക്കും. അട്ടപ്പാടിയിലെ ആദിവാസികളോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റം വരണം. പോഷകാഹാരകുറവ് മൂലം ചെറിയ കുട്ടകള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാതെ ആദിവാസി സ്ത്രീകളെല്ലാം മദ്യപാനികളാണെന്ന് പറഞ്ഞ് അവഹേളിക്കുകയാണ്. സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ പാലക്കാട് ജില്ലക്കും ക്ഷീണമാകും. പ്രത്യേകിച്ച് മലബാര്‍ സിമന്റിന്റെ നിലനില്‍പ്പ് തന്നെ ആശങ്കയിലാകും. കമ്പനിയിലെ തൊളിലാളികള്‍ക്കും അവരെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് പേര്‍ക്കും അത് തിരിച്ചടിയാകുമെന്നും പിണറായി പറഞ്ഞു.

Sunday, February 16, 2014
നിലമ്പൂരില്‍ കോണ്‍ഗ്രസിന് എന്തോ ഒളിക്കാനുണ്ട്: പിണറായി
തൃശൂര്‍: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിന് എന്തോ ഒളിക്കാനുണ്ടെന്നതിന് തെളിവാണ് മന്ത്രി ആര്യാടന് കരിങ്കൊടി കാട്ടിയ വനിതകള്‍ക്കു നേരെയുണ്ടായ അതിക്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്യാടനോടൊപ്പംവന്ന സ്ഥലത്തെ കോണ്‍ഗ്രസുകാരാണ് മര്‍ദിച്ചത്. പാവപ്പെട്ട ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ സത്യം പുറത്തുവരരുതെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതായി ഈ സംഭവം വ്യക്തമാക്കുന്നു. കേരള രക്ഷാമാര്‍ച്ചിന്റെ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കോണ്‍ഗ്രസ് സംസ്കാരം എത്രമാത്രം ജീര്‍ണിച്ചുവെന്നതിന്റെ തെളിവാണ് സ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമം. സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന്റെ തുടക്കത്തില്‍ത്തന്നെ നാട്ടുകാര്‍ പല സംശയങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അതിനെയെല്ലാം ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്വേഷണം വഴിതിരിച്ചുവിടാന്‍ നേരത്തെ നീക്കമുണ്ടായതാണ്. അന്വേഷകസംഘത്തിന്റെ മേധാവി ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവരെ കൊലക്കേസില്‍ നിന്നുവരെ ഒഴിവാക്കിയെന്ന് ആക്ഷേപമുള്ളയാളാണ്. മന്ത്രിമാരെ പല ഘട്ടങ്ങളിലും കരിങ്കൊടി കാട്ടാറുണ്ട്. എന്നാല്‍ അവരെയൊക്കെ അനുയായികളെക്കൊണ്ട് അടിച്ചൊതുക്കുന്ന സമീപനം ആദ്യമാണ്. ഈ സംഭവത്തോടെ കോണ്‍ഗ്രസിന്റെ ലക്ഷ്യം കൂടുതല്‍ വെളിച്ചത്തു വന്നിരിക്കയാണ്. നാടിനെയാകെ തകര്‍ക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ കൊണ്ടുവന്ന സാമൂഹ്യ പുരോഗതിയെല്ലാം തകര്‍ത്തത് തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരുകളാണ്. കേരള വികസനത്തിന് അസ്ഥിവാരമിട്ട 1957ലെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച കാലംതൊട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഇപ്പോഴും ഇതു തുടരുന്നു. യുഡിഎഫ് ആഗ്രഹിക്കുന്ന വിധം ഇതു സാധിക്കാത്തത് എല്‍ഡിഎഫിന്റെ ശക്തമായ പ്രക്ഷോഭവും ചെറുത്തുനില്‍പ്പുംകൊണ്ടാണ്. ലോക്സഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ കോണ്‍ഗ്രസും യുഡിഎഫും ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കയാണ്. കേരളത്തില്‍ വിതച്ച കെടുതികള്‍ക്ക് കണക്കു ചോദിക്കാന്‍ കാത്തിരിക്കയാണ് ജനം. കേന്ദ്രത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ ശക്തികള്‍ ഭൂരിപക്ഷം നേടാനുള്ള അനുകൂലസാഹചര്യം വന്നിരിക്കയാണ്. അതിലേക്ക് മികച്ച സംഭാവന ചെയ്യേണ്ട സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഒരു വോട്ടിന് രണ്ടു ഫലമുണ്ടാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനും യുഡിഎഫിന്റെ ദുര്‍ഭരണത്തിന് അറുതിവരുത്തുന്നതുമാണിതെന്ന് പിണറായി പറഞ്ഞു.

സോണിയയുടെ വിമര്‍ശനം പരിഹാസ്യം: പിണറായി
ആലത്തൂര്‍: സിപിഐ എമ്മും ഇടതുപക്ഷവും രാജ്യത്തിന്റെ വികസന പദ്ധതികള്‍ക്ക് എതിരുനില്‍ക്കുകയാണെന്ന യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഐ എം ഏത് വികസന പ്രവര്‍ത്തനത്തിനാണ് എതിരു നിന്നതെന്ന് സോണിയ വ്യക്തമാക്കണം. രാജ്യത്തിന്റെ വികസനത്തിന് എതിരായ ഒരു കാര്യവും സിപിഐ എം ചെയ്തിട്ടില്ല. ജനങ്ങള്‍ക്കും രാജ്യത്തിനും എതിരായ നയങ്ങളെയാണ് പാര്‍ട്ടി എതിര്‍ത്തത്. യുപിഎ സര്‍ക്കാരിന്റെ ഓഹരിവിറ്റഴിക്കല്‍ നയത്തെ പാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്നു. കോണ്‍ഗ്രസും യുപിഎയും ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ അമേരിക്ക നേരിട്ട പോലത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയും നേരിടേണ്ടിവരുമായിരുന്നെന്നും പിണറായി പറഞ്ഞു.
സബ്സിഡി വെട്ടിക്കുറയ്ക്കല്‍, സാമൂഹ്യ സുരക്ഷാ മേഖലയില്‍ നിന്ന് പിന്‍മാറല്‍, പൊതുമേഖലയുടെ വേഗത്തിലുള്ള സ്വകാര്യ വല്‍ക്കരണം തുടങ്ങിയ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നവരാണ് സിപിഐ എമ്മിനെ വിമര്‍ശിക്കുന്നതെന്നും പിണറായി പറഞ്ഞു. ആലത്തൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാര്‍ കേരളത്തെ നിരന്തരം അവഗണിക്കുകയാണ്. ഒടുവില്‍ പ്രഖ്യാപിച്ച റെയില്‍വെ ബജറ്റിലും കേരളത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ രാജ്യം ഭരിച്ചിരുന്നപ്പോള്‍ കേരളത്തിന് ചില ഉറപ്പുകള്‍ ലഭിച്ചിരുന്നു. പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, റെയില്‍വെ മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം പ്രഖ്യാപനങ്ങളായി തന്നെ നില്‍ക്കുകയാണ്. കോണ്‍ഗ്രസ്-ബിജെപി ഇതര സര്‍ക്കാരുകളുടെ കാലത്താണ് കേരളത്തിന് പല മേഖലകളിലും പരിഗണന ലഭിച്ചത്. കേരളത്തെ കേന്ദ്രം നിരന്തരം അവഗണിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.
കേരളത്തിലെത്തിയ സോണിയ ഗാന്ധി സിപിഐ എമ്മിനെതിരെ വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ കോണ്‍ഗ്രസ് മാത്രം ഭരിച്ച സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യപ്പെടുത്തുന്നത് നന്നായിരിക്കും. കേരളത്തിന്റെ വികസനത്തിന് ഇടതുപക്ഷ സര്‍ക്കാരുകള്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. ഭൂപരിഷ്കരണം, സാര്‍വത്രിക വിദ്യാഭ്യാസം തുടങ്ങി രാജ്യത്തിന് മാതൃകയായ പദ്ധതികള്‍ ഇടതുപക്ഷ സര്‍ക്കാരുകളാണ് നടപ്പാക്കിയത്. പാവപ്പെട്ട ജനവിഭാഗത്തെ തിരിഞ്ഞു നോക്കാത്തവര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയാണ്.
അഴിമതിക്കെതിരെ പോരാടുമെന്ന സോണിയയുടെ പ്രഖ്യാപനം പരിഹാസ്യമാണ്. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതിയാണ് രാജ്യത്ത് നടന്നത്. ഇത്രയും ഭീമമായ അഴിമതിയ്ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ അധ്യക്ഷയാണ് അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത്. കമ്യൂണിസ്റ്റുകാരുടെ തൊഴിലാളി സ്നേഹം പൊള്ളയാണെന്ന സോണിയയുടെ പ്രസ്താവന തമാശയാണ്. സോണിയ കേരളത്തിലെത്തി നിരന്തരം തമാശ പറയുകയാണ്. നെഹ്റു കമ്യൂണിസ്റ്റുകാരെക്കുറിച്ച് എഴുതിയത് വായിച്ചാല്‍ സോണിയയ്ക്ക് കുറച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. തൊഴിലാളി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തൊഴിലാളികളുടെ ദുരിതത്തിനെതിരായി പോരാടുമെന്നുമാണ് സോണിയയുടെ മറ്റൊരു പ്രഖ്യാപനം. കോണ്‍ഗ്രസിന്റെ തൊഴിലാളി യൂണിയനടക്കം തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി 48 മണിക്കൂര്‍ പണിമുടക്കിയത് കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരാണ്.
അക്രമത്തിനെതിരെ സംസാരിച്ച സോണിയ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ സംഭവം ഓര്‍ക്കേണ്ടതായിരുന്നു. കോണ്‍ഗ്രസ് സംസ്കാരം എങ്ങോട്ട് പോകുന്നെന്ന് സോണിയ ചിന്തിക്കണം. സ്വന്തം പാര്‍ട്ടിക്കാര്‍ ചെയ്യുന്ന അക്രമ സംഭവങ്ങള്‍ മറന്ന് അക്രമത്തിനെതിരെ സംസാരിക്കുകയാണ് സോണിയയെന്നും പിണറായി കുറ്റപ്പെടുത്തി.
നിലമ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ആര്യാടന്റെ സാനിധ്യത്തില്‍ സ്ത്രീകളെ മര്‍ദ്ദിച്ചത് അതീവ ഗൗരവതരമായ വിഷയമാണ്. കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ ആര്യാടനെ കരിങ്കൊടി കാണിച്ച സ്ത്രീകളെ പൊലീസിന്റെ സാനിധ്യത്തിലാണ് ആര്യാടന്റെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചത്. സ്ത്രീകളെ തല്ലിയും ചവിട്ടിയും വീഴ്ത്തിയത് കിരാത നടപടിയാണെന്നും ഇതിനെതിരെ ശക്തമായയ പ്രതിഷേധമുയരണമെന്നും പിണറായി പറഞ്ഞു.

ബാപ്പയുടെ അമരസ്മരണയില്‍ മിഹ്റാസിന് ആദരം
തൃശൂര്‍: ബാപ്പ മിഹ്റാസിന് ജ്വലിക്കുന്ന ഓര്‍മയാണ്. ഓര്‍മവയ്ക്കും മുമ്പേ നഷ്ടപ്പെട്ട ബാപ്പ നാടിനും പ്രസ്ഥാനത്തിനും ഏറെ പ്രിയപ്പെട്ടവനായിരുന്നെന്ന് അവന്‍ കേട്ടിട്ടുണ്ട്. നാടും പ്രസ്ഥാനവും പങ്കിട്ട ആ ധീരസ്മരണകള്‍ കേട്ട്് അവന്‍ വളര്‍ന്നു. മിഹ്റാസിന് പത്തുമാസം മാത്രം പ്രായമുള്ളപ്പോഴാണ് ആര്‍എസ്എസുകാര്‍ മുജീബ്റഹ്മാന്റെ ജീവനെടുത്തത്. മുജീബ് റഹ്മാന്റെ അമരസ്മരണകള്‍ ഒരിക്കല്‍കൂടി ജ്വലിക്കുകയായിരുന്നു ശനിയാഴ്ച.
കേരളരക്ഷാമാര്‍ച്ചില്‍ മുജീബ്റഹ്മാന്റെ കുടുംബത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആദരിച്ചു. "മരിക്കുന്നില്ല, മരിക്കുന്നില്ല, മുജീബ് റഹ്മാന്‍ മരിക്കുന്നില്ല" - എന്ന് ആയിരം കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്ന ഹൃദയാഭിവാദ്യങ്ങള്‍ക്കിടെ മിഹ്റാസും കുടുംബവും മുല്ലശേരിയിലെ സ്വീകരണവേദിയില്‍ ആദരം ഏറ്റുവാങ്ങി. മുജീബ്റഹ്മാന്റെ സഹോദരന്‍ ഷിഹാബിനൊപ്പമാണ് മിഹ്റാസ് വേദിയിലെത്തിയത്. 2006 ജനുവരി 20നാണ് ആര്‍എസ്എസുകാര്‍ മുല്ലശേരി മതിലകത്ത് വീട്ടില്‍ മുജീബ്റഹ്മാനെ കൊലപ്പെടുത്തിയത്. സിപിഐ എം തിരുനെല്ലൂര്‍ ബ്രാഞ്ചംഗമായിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലായിരുന്ന മുജീബ്റഹ്മാന്‍ ഊരകത്തേക്ക് പോകവെ ആര്‍എസ്എസുകാര്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് വാപ്പയുടെ ഓര്‍മകളും പ്രസ്ഥാനവും മിഹറാസിനും കുടുംബത്തിനും തണലായി. മിഹ്റാസ് ചാവക്കാട് ഐഡിസി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ടി വി വിനോദ് deshabhimani

Saturday, February 15, 2014
പിണറായി ഫാക്ട് സമരപ്പന്തലിലെത്തി
കളമശേരി: ഫാക്ടിനെ രക്ഷിക്കാന്‍ 17 ദിവസമായി നിരാഹാരസമരം നടത്തുന്ന ജീവനക്കാര്‍ക്ക് ആവേശമായി ജനായകനെത്തി. വ്യാഴാഴ്ച രാവിലെ ഫാക്ടിനു മുന്നിലെ സമരപ്പന്തലിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നാടിനുവേണ്ടി ജീവനക്കാര്‍ നടത്തുന്ന മാതൃകാപരമായ സമരത്തിന് മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണ പ്രഖ്യാപിച്ചു. ഫാക്ടിനോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന നീതികേട് അവസാനിപ്പിക്കാന്‍ ജീവനക്കാരുടെ ഇത്തരം ഇടപെടല്‍ കാരണമാകുമെന്ന് വന്‍ ജനാവലിയെ സാക്ഷിയാക്കി പിണറായി പറഞ്ഞു.
എല്‍എന്‍ജിക്ക് മറ്റ് രാസവള നിര്‍മാണ കമ്പനികള്‍ നല്‍കേണ്ടി വരുന്നതിന്റെ അഞ്ചരിട്ടി വില ഫാക്ട് നല്‍കണമെന്നത് നീതികേടാണ്. യൂറിയ, കാപ്രോലാക്ടം, അമോണിയ പ്ലാന്റുകള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. അടഞ്ഞാല്‍ അടഞ്ഞുകിടന്നോട്ടെ എന്നു കരുതിയാല്‍ മതിയോ. സാധാരണഗതിയില്‍ സ്ഥാപനം നിലനിന്നുപോകാന്‍ ചില സൗജന്യങ്ങള്‍ ചെയ്യാറുണ്ട്. എല്‍എന്‍ജിക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 14.5 ശതമാനം വാറ്റ് അന്യായമാണ്. നാഫ്തയ്ക്ക് അഞ്ചു ശതമാനം നികുതിയാണ് ഫാക്ടില്‍നിന്ന് ഈടാക്കിയിരുന്നത്. ഫാക്ടില്‍ ഒരുകിലോ വളം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 32 രൂപ ചെലവുവരുന്നു. വില്‍ക്കുമ്പോള്‍ കിട്ടുന്നത് 16 രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ നയംമൂലം വരുന്ന നഷ്ടം സ്ഥാപനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത അനീതിയാണ്. പുനരുദ്ധാരണ പാക്കേജ് അംഗീകാരത്തിന്റെ വക്കിലാണെന്ന വര്‍ത്തമാനമുണ്ട്. എന്നാല്‍, പ്രയോഗത്തില്‍ വരുന്നില്ല. 991 കോടി രൂപയുടെ പാക്കേജ് പ്രതിസന്ധിക്ക് ഭാഗികമായ പരിഹാരമേ ആകുന്നുള്ളു. ന്യായവിലയ്ക്ക് എല്‍എന്‍ജി നല്‍കുന്നതടക്കമുള്ള സമഗ്രമായ പാക്കേജാണ് വേണ്ടത്.
ഫാക്ട് നിലനിര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇതുവരെയുള്ള സമീപനം ഒട്ടും സഹായകമല്ല. ശക്തമായ നടപടി വേണം. അതോടൊപ്പം സംസ്ഥാന ഗവണ്‍മെന്റിന്റെ നല്ല സമ്മര്‍ദവും വേണം. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുതെന്നും പിണറായി പറഞ്ഞു. നിരാഹാരം അനുഷ്ഠിക്കുന്ന ഫാക്ട് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി റാഫേലിനെ പിണറായി അഭിവാദ്യം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി, സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഫ്, സിപിഐ എം ഏരിയ സെക്രട്ടറി സി കെ പരീത്, ജില്ലാകമ്മിറ്റി അംഗം വി എ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരും പിണറായിക്കൊപ്പമുണ്ടായി. സിപിഐ എം പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു.
സേവ് ഫാക്ട്: അനിശ്ചിതകാല നിരാഹാരം തുടരും
കളമശേരി: സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി 117 ദിവസമായി നടത്തിവരുന്ന സമരം തുടരാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഫാക്ട് ഗ്രൗണ്ടില്‍ ചേര്‍ന്ന സംയുക്ത ജനറല്‍ ബോഡിയിലാണ് സമരരൂപത്തില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് തീരുമാനമായത്. കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, കെ വിജയന്‍പിള്ള, ജോര്‍ജ് തോമസ്, എന്‍ പി ശങ്കരന്‍കുട്ടി, പി എസ് മുരളി, എം ജി ശിവശങ്കരന്‍, എം ടി നിക്സണ്‍ എന്നിവര്‍ സംസാരിച്ചു. ഫാക്ട് എംപ്ലോയീസ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി വിനു അധ്യക്ഷനായി. കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും തല്‍ക്കാലം സഹനസമരരീതിയില്‍ മാറ്റംവരുത്തേണ്ടതില്ലെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയോട് അഭ്യര്‍ഥിച്ചിരുന്നു. 20നുശേഷം എന്തുവേണമെന്ന് തീരുമാനിക്കാന്‍ ആക്ഷന്‍ കമ്മിറ്റിയെ സംയുക്ത ജനറല്‍ബോഡി ചുമതലപ്പെടുത്തി.

Subscribe to:
Posts (Atom)