Showing posts with label ഭോപ്പാല്‍. Show all posts
Showing posts with label ഭോപ്പാല്‍. Show all posts

Tuesday, December 3, 2013

ഭോപാല്‍ ദുരന്തത്തിന് 29 വര്‍ഷം; നീതിക്കായി കാത്തിരിപ്പ് വിഫലം

ഭോപാല്‍: ലോകത്തെ ഏറ്റവും വലിയ വ്യാവസായികദുരന്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭോപാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍ 29 വര്‍ഷങ്ങള്‍ക്ക് ശേഷവും നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. ശാരീരിക-മാനസിക വൈകല്യങ്ങളുള്ള നിരവധി കുട്ടികള്‍ ഭോപാലിലെ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ ഇപ്പോഴും ജനിക്കുന്നു. 1984ല്‍ കുട്ടികളായിരുന്നവര്‍ ശാരീരിക-മാനസിക വൈകല്യങ്ങളോടെ ഇപ്പോഴും ജീവിക്കുന്നു.

ഭൂഗര്‍ഭജല മലിനീകരണം ദുരന്തബാധിതമേഖലകളിലുള്ളവരുടെ ജീവിതത്തെ ഇപ്പോഴും ഭീഷണിയിലാഴ്ത്തുന്നു. 1984 ഡിസംബര്‍ 2, 3 തീയതികളിലാണ് ലോകത്തെ നടുക്കിയ ഭോപാല്‍ വാതകദുരന്തം സംഭവിച്ചത്. 3,787 പേര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടതായി മധ്യപ്രദേശ് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, എണ്ണായിരത്തോളം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണായിരത്തിലധികം പേര്‍ വാതകദുരന്തത്തിന്റെ തുടര്‍പ്രത്യഘാതങ്ങളുടെ ഭാഗമായി മരണമടഞ്ഞെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

മിഥൈല്‍ ഐസോസയനൈഡ് ആയിരങ്ങളുടെ ജീവനെടുത്തെങ്കില്‍ തുടര്‍ച്ചയായി ഭരണത്തിലേറുന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത ഇരകളെയും പുതുതലമുറയെയും കൊല്ലാതെകൊല്ലുകയാണ്. യൂണിയന്‍ കാര്‍ബൈഡ് തലവനായിരുന്ന വാറണ്‍ ആന്‍ഡേഴ്സണ്‍ ഉള്‍പ്പടെയുള്ളവരെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ നടത്തണമെന്ന ആവശ്യം ഇപ്പോഴും വനരോദനമായി തുടരുന്നു.

ഇരകള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും ദുരന്തത്തെ തുടര്‍ന്നുള്ള പരിസ്ഥിതിപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ ഈ മേഖലയില്‍ ഇപ്പോഴും സേവനം അനുഷ്ഠിക്കുന്നുണ്ട്. ദുരന്തബാധിതരേക്കാള്‍ വന്‍ദുരന്തം വിതച്ച ഡൗ കെമിക്കല്‍സിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.

deshabhimani

Friday, June 29, 2012

ഭോപാല്‍ ദുരന്തം: യൂണിയന്‍ കാര്‍ബൈഡിന് ബാധ്യതയില്ലെന്ന് യുഎസ് കോടതി

ന്യൂയോര്‍ക്ക്: ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ ബാധ്യത യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഏറ്റെടുക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കോടതിയുടെ വിധി. യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ ചെയര്‍മാനായിരുന്ന വാറന്‍ ആന്‍ഡേഴ്സനും ദുരന്തത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടെന്ന് മാന്‍ഹട്ടനിലെ യുഎസ് ജില്ലാജഡ്ജി ജോണ്‍ കിന വിധിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായികദുരന്തത്തിന്റെ ഇരകള്‍ക്ക് കനത്ത തിരിച്ചടിയാണ് കോടതിവിധി.

ഭോപാലില്‍ ദുരന്തം സൃഷ്ടിച്ച മാലിന്യം നീക്കംചെയ്യേണ്ട ഉത്തരവാദിത്തം യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിനാണെന്നും അതിന്റെ മാതൃകമ്പനിക്കല്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മാലിന്യം നീക്കംചെയ്യേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നാണ് കോടതിയുടെ നിരീക്ഷണം. ദുരന്തം സൃഷ്ടിച്ച വിഷം മണ്ണിലും ജലത്തിലും കലര്‍ന്നിരിക്കയാണെന്ന് ചൂണ്ടിക്കാട്ടി ജാനകി ബായ് സാഹുവും മറ്റ് ചിലരുമാണ് കോടതിയെ സമീപിച്ചത്.

deshabhimani 290612

Sunday, December 4, 2011

ലണ്ടന്‍ ഒളിമ്പിക്സ്: ഡൗ കെമിക്കല്‍സിനെതിരെ ചിന്തകരും താരങ്ങളും

ഭോപാല്‍ വിഷവാതകദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കല്‍സിനെ ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെങ്ങും പ്രതിഷേധം വ്യാപകമാകുന്നു.

2012 ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്‍സര്‍മാരുടെ പട്ടികയില്‍നിന്ന് ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകസമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോയ്ക്ക് നിരവധി കല-കായികതാരങ്ങളും ചിന്തകരും കത്തെഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് എംപിയും ലേബര്‍ ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയര്‍മാനും ബാരി ഗാര്‍ഡിനറുടെ നേതൃത്വത്തിലാണ് കത്തെഴുതിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാക്കള്‍ , ചലച്ചിത്രപ്രവര്‍ത്തകര്‍ , രാഷ്ട്രീയക്കാര്‍ , കലാകാരന്മാര്‍ എന്നിവരെല്ലാം കത്തില്‍ ഒപ്പിട്ടു. ലോകത്തെമ്പാടുമുള്ളവര്‍ ഡൗ കെമിക്കല്‍സിനെ ഒളിമ്പിക്സില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഗാര്‍ഡിനര്‍ എഴുതിയ കത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. പ്രശസ്തചിന്തകന്‍ നോം ചോംസ്കി, ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ , ഫോട്ടോഗ്രാഫര്‍ രഘുറായ്, ഇന്ത്യന്‍ റേസിങ് താരം ആദിത്യ പട്ടേല്‍ , എഴുത്തുകാരന്‍ ഇന്ദ്ര സിന്‍ഹ, അമേരിക്കന്‍ ചലച്ചിത്രനടന്‍ മാര്‍ട്ടിന്‍ ഷീന്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഇടതുപക്ഷക്കാരനായ മുന്‍ ലണ്ടന്‍ മേയര്‍ കെന്‍ ലിവിങ്സ്റ്റണ്‍ , യാഥാസ്ഥിതിക കക്ഷി എംപി പ്രീതി പട്ടേല്‍ തുടങ്ങിയവരും ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.

deshabhimani 041211

ഭോപാല്‍ ദുരന്തവാര്‍ഷികത്തില്‍ ഇരകള്‍ക്ക് ക്രൂരമര്‍ദനം

ഭോപാല്‍ ദുരന്തത്തിന്റെ 27-ാം വാര്‍ഷിക ദിനത്തില്‍ ഇരകള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. പൊലീസ് ആകാശത്തേയ്ക്ക് നിരവധി ചുറ്റു വെടിവയ്ക്കുകയും കണ്ണീര്‍വാതകഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കള്ളക്കേസ് ചുമത്തി ഒട്ടേറെപ്പേരെ പൊലീസ് അറസ്റ്റുചെയ്തതായി പ്രക്ഷോഭസംഘാടകര്‍ പറഞ്ഞു. ഭോപാല്‍ ദുരന്തത്തിന്റെ 27-ാം വാര്‍ഷിക ദിനത്തില്‍ ഇരകള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. പൊലീസ് ആകാശത്തേയ്ക്ക് നിരവധി ചുറ്റു വെടിവയ്ക്കുകയും കണ്ണീര്‍വാതകഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കള്ളക്കേസ് ചുമത്തി ഒട്ടേറെപ്പേരെ പൊലീസ് അറസ്റ്റുചെയ്തതായി പ്രക്ഷോഭസംഘാടകര്‍ പറഞ്ഞു.ഭോപാല്‍ ദുരന്തത്തിന്റെ 27-ാം വാര്‍ഷിക ദിനത്തില്‍ ഇരകള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. പൊലീസ് ആകാശത്തേയ്ക്ക് നിരവധി ചുറ്റു വെടിവയ്ക്കുകയും കണ്ണീര്‍വാതകഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കള്ളക്കേസ് ചുമത്തി ഒട്ടേറെപ്പേരെ പൊലീസ് അറസ്റ്റുചെയ്തതായി പ്രക്ഷോഭസംഘാടകര്‍ പറഞ്ഞു.

deshabhimani 041211

Wednesday, June 1, 2011

ഭോപ്പാല്‍: ആന്റേഴ്‌സണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണം

ഭോപ്പാല്‍: ആന്റേഴ്‌സണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: ഭോപ്പാല്‍ വാതകദുരന്തക്കേസിലെ മുഖ്യപ്രതി വാറന്‍ ആന്റേഴ്‌സണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തുവിടണമെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വാതക ദുരന്തത്തിനു കാരണമായ യൂണിയന്‍ കാര്‍ബൈഡിന്റെ തലവനായിരുന്ന ആന്റേഴ്‌സണെതിരെ സി ബി ഐ നടത്തിയിരുന്ന അന്വേഷണത്തിലെ വിവരങ്ങളടക്കം പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ആന്‍ഡ്രേഴ്‌സണിന്റെ കാര്യത്തില്‍ സി ബി ഐയും മന്ത്രാലയവും കണ്ടെത്തിയ വിവരങ്ങളെക്കുറിച്ചും ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രാലയം ഇതുവരെ ചിലവഴിച്ച തുകയെക്കുറിച്ചും അറിയണം എന്നാവശ്യപ്പെട്ട്  ഡല്‍ഹിക്കാരനായ അഫ്രോസ് ആലം ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു എന്നാല്‍ ഇക്കാര്യം വെളിപ്പെടുത്താനാവില്ലെന്ന നിലപാടില്‍ മന്ത്രാലയം ഉറച്ചു നിന്നു. ഇതിനെതിരെയാണ് വിവരാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്.
വിവരാവകാശ കമ്മീഷണറായ അന്നപൂര്‍ണ്ണ ദീക്ഷിതാണ് ഈ മാസം പത്തിനകം പരാതിക്കാരന് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ഉത്തരവിട്ടത്. പൊതു ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയാനുള്ള അവകാശമുണ്ടെന്നും അന്നപൂര്‍ണ്ണ കൂട്ടിച്ചേര്‍ത്തു. അതിനുള്ള നിയമപരമായ തടസങ്ങള്‍ മാറ്റേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

1984ലാണ് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട വാതകദുരന്തങ്ങളില്‍ ഒന്നായ ഭോപ്പാല്‍ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും അതിലും എത്രയോ ആളുകള്‍ തീരാരോഗികളായി മാറുകയും ചെയ്തിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വിധിപ്രഖ്യാപനം വന്നപ്പോള്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് ആന്റേഴ്‌സണെ വെറുതെ വിടുകയായിരുന്നു.

കള്ളപ്പണം: ബാബ രാംദേവ് നിരാഹാരത്തിന്

ന്യൂഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള ജനവികാരം ശക്തമാക്കാന്‍ ബാബ രാംദേവ് നിരാഹാര സമരത്തിനൊരുങ്ങുന്നു. അഴിമതിക്കും ഇന്ത്യക്കാരുടെ വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെകൊണ്ടുവരുന്നതിനുമാണ് രാംദേവ് ജൂണ്‍ നാലു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ തന്റെ ആവശ്യം അംഗീകരിക്കുംവരെ നിരാഹാര സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന്  രാംദേവ് വ്യക്തമാക്കി. അഴിമതിക്കെതിരെയുള്ള നിരാഹാര സമരത്തില്‍നിന്ന് പിന്‍മാറണമെന്ന് പ്രധാനമന്ത്രി രാംദേവിനോട് ആവശ്യപ്പെട്ടു. അതേസമയം പ്രധാനമന്ത്രിയെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കമെന്നുള്ള രാംദേവിന്റെ ഇന്നലത്തെ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും വിശ്വസ്യത ചോദ്യം ചെയ്യെപ്പടുന്ന പക്ഷം ലോക്പാലിന്റെ വിശ്വാസ്യത എങ്ങനെയാണ് അംഗീകരിക്കാനാകുക എന്നായിരുന്നു രാംദേവ് മദ്ധ്യപ്രദേശില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ദ്രിസഭ രാഷ്ട്രീയകാര്യ സമിതി രാംദേവിന്റെ സമരം ഉയര്‍ത്താനിടയുള്ള പ്രശ്‌നങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.  ഇന്ത്യക്കാരുടെ വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച കണക്കെടുക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കാനും സമിതി തീരുമാനിച്ചിരുന്നു. സമരം ആരംഭിക്കാതിരിക്കാന്‍ ബാബാ രാംദേവുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര മന്ത്രി കമല്‍നാഥിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കള്ളപ്പണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടികള്‍ വിശദീകരിക്കുന്നതിന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുധീര്‍ ചന്ദ്രയെയും നിയോഗിച്ചിരുന്നു. എന്നാല്‍ ഇരുവരും നടത്തിയ അനുരഞ്ജന നീക്കം ഫലം കണ്ടിട്ടില്ല.

ജനയുഗം 010611

Thursday, April 14, 2011

ഭോപാല്‍: സിബിഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശം

ന്യൂഡല്‍ഹി: ഭോപാല്‍ വാതകദുരന്തക്കേസില്‍ 16 വര്‍ഷത്തിനുശേഷം റിവ്യൂ ഹര്‍ജി നല്‍കിയ സിബിഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശം. എന്തുകൊണ്ടാണ് ഇത്രയും വര്‍ഷം റിവ്യൂ ഹര്‍ജി നല്‍കാതിരുന്നതെന്ന് ചീഫ് ജസ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് ചോദിച്ചു. പ്രതികളുടെ ശിക്ഷ രണ്ടുവര്‍ഷത്തില്‍നിന്ന് പത്തുവര്‍ഷമെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. സിബിഐ വീഴ്ചവരുത്തിയെങ്കിലും മറ്റൊരു വ്യക്തി റിവ്യൂ ഹര്‍ജി നല്‍കിയതായി സിബിഐക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ ജി എന്‍ വഹന്‍വതി കോടതിയില്‍ പറഞ്ഞു. കുറ്റാരോപിതരുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധ നീക്കങ്ങളാണ് ഇത്തരമൊരു ദുരന്തത്തിന് ഇടയാക്കിയത്. എന്തുതന്നെയായാലും ദുരന്തം ഒഴിവാക്കാനാകില്ലെന്ന ധാരണയും ഇവര്‍ പ്രചരിപ്പിച്ചു. ഭോപാല്‍ വാതക പ്ളാന്റിന്റെ രൂപകല്‍പ്പനയിലും സുരക്ഷയിലും വീഴ്ചയുണ്ടായിരുന്നു- വഹന്‍വതി അറിയിച്ചു.

പതിനാല് വര്‍ഷംമുമ്പത്തെ സുപ്രീംകോടതിവിധി പിന്‍വലിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. രണ്ടുവര്‍ഷം മാത്രം തടവുശിക്ഷ നല്‍കിയ വിധിന്യായം പുനഃപരിശോധിക്കാന്‍ 2010 ആഗസ്ത് 31ന് സുപ്രീംകോടതി തന്നെയാണ് തീരുമാനിച്ചത്. യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ കേശവ് മഹീന്ദ്ര, മാനേജിങ് ഡയറക്ടര്‍ വിജയ് ഗോഖലെ, വൈസ് പ്രസിഡന്റ് കിഷോര്‍ കാംദാര്‍, വര്‍ക്സ് മാനേജര്‍ ജെ എന്‍ മുകുന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ എസ് പി ചൌധരി, പ്ളാന്റ്— സൂപ്രണ്ട് കെ വി ഷെട്ടി, പ്രൊഡക്ഷന്‍ അസിസ്റന്റ് എസ് ഐ ഖുറേശി എന്നിവര്‍ക്കാണ് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. യൂണിയന്‍ കാര്‍ബൈഡ് നല്‍കിയ നഷ്ടപരിഹാരം 750 കോടി രൂപയില്‍നിന്ന് 7700 കോടിയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവും സിബിഐ ഉയര്‍ത്തി. ചീഫ് ജസ്റിസിനുപുറമെ ജസ്റിസുമാരായ അല്‍തമാസ് കബീര്‍, ആര്‍ വി രവീന്ദ്രന്‍, ബി സുദര്‍ശന്‍ റെഡ്ഡി, അഫ്താബ് ആലം എന്നിവരാണ് ‘ഭരണഘടനാബെഞ്ചിലുള്ളത്.

deshabhimani 140411

Saturday, February 5, 2011

സ്പെക്ട്രം, ഭോപ്പാല്‍, അഴിമതി..മറ്റു വാര്‍ത്തകള്‍

അഴിമതിയും വിലക്കയറ്റവും വികസനത്തിന് തടസ്സം: പ്രധാനമന്ത്രി

അഴിമതിയും രൂക്ഷമായ വിലക്കയറ്റവും രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുന്നതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് പറഞ്ഞു. അഴിമതി രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചെന്നും ചീഫ് സെക്രട്ടറിമാരുടെ യോഗം ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സദ്ഭരണത്തിന്റെ അടിവേരുകള്‍ തകര്‍ക്കുന്നതാണ് അഴിമതി. സ്വന്തം ജനങ്ങള്‍ക്കുമുമ്പില്‍ സ്വയം അപമാനിതകരാകുകയാണ്ഭരണകര്‍ത്താക്കള്‍. എത്രയും പെട്ടെന്ന് ധീരമായിതന്നെ ഈ ഭീഷണിയെ നേരിടണം.

സാമ്പത്തികവളര്‍ച്ചയ്ക്ക് കടുത്ത ഭീഷണിയാണ് വിലക്കയറ്റം ഉയര്‍ത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവങ്ങളെയും ദുര്‍ബല ജനവിഭാഗങ്ങളുമാണ് വിലക്കയറ്റം കൂടുതല്‍ ബാധിക്കുന്നത്.അവശ്യവസ്തുക്കളുടെ കൈമാറ്റം സുഗമമാക്കാനായി ഒക്ടറോയി, മണ്ഡി നികുതി എന്നിവ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ മാന്ത്രികവിദ്യയൊന്നുമില്ലെന്ന് കേന്ദ്രധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി. "പെട്ടെന്നുള്ള പരിഹാരത്തിന് മാന്ത്രികവടിയോ, അലാവുദീന്റെ അത്ഭുതവിളക്കോ സര്‍ക്കാരിന്റെ പക്കലില്ല''- മുഖര്‍ജി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ട്. പാല്‍, പഴവര്‍ഗം, മാംസം, മുട്ട എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം കുതിക്കാന്‍ കാരണം. പണപ്പെരുപ്പം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമോ എന്ന് ആശങ്കയുള്ളതായി ധനമന്ത്രിയും പ്രധാനമന്ത്രിയും വ്യത്യസ്ത പ്രസ്താവനകളില്‍ പറഞ്ഞു.

സ്പെക്ട്രം അനുവദിച്ചതില്‍ ക്രമക്കേട്: സിബല്‍

ന്യൂഡല്‍ഹി: സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായി ടെലികോംമന്ത്രി കപില്‍ സിബല്‍ സമ്മതിച്ചു. 2003ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലംമുതല്‍ സ്പെക്ട്രം അനുവദിച്ചതിലെല്ലാം ക്രമക്കേട് നടന്നതായി ജസ്റിസ് ശിവരാജ് വി പാട്ടീല്‍ കമ്മിറ്റി കണ്ടെത്തിയതായി സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ കണ്ടെത്തലടങ്ങിയ പാട്ടീല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന സിബിഐക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സ്പെക്ട്രം അനുമതിയിലൂടെ രാജ്യത്തിന് ഒരു രൂപപോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് മുന്‍ ടെലികോംമന്ത്രി എ രാജയെ ന്യായീകരിച്ച് സിബല്‍ നേരത്തെ പറഞ്ഞത്. എന്നാല്‍, സ്പെക്ട്രം അനുവദിക്കുന്നതിന് 2003 മുതല്‍ എടുത്ത തീരുമാനമെല്ലാം തെറ്റായിരുന്നെന്ന് രാജയുടെ അറസ്റിനുപിന്നാലെ സിബല്‍ സമ്മതിച്ചു.

ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സ്പെക്ട്രം എന്ന നയം എന്‍ഡിഎയാണ് കൊണ്ടുവന്നത്. അന്നത്തെ മന്ത്രിസഭയുടെ തീരുമാനത്തിന് വിരുദ്ധമായിരുന്നു ഈ തീരുമാനം. 1999ല്‍ സ്വീകരിച്ച രാജ്യത്തിന്റെ ടെലികോംനയത്തില്‍നിന്ന് വ്യതിചലിച്ചായിരുന്നു ഇത്. 2003 മുതല്‍ 2008 വരെ ഒരു ഓപ്പറേറ്ററും സ്പെക്ട്രത്തിന് പണം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന നയങ്ങളില്‍നിന്ന് താന്‍ വ്യതിചലിച്ചിട്ടില്ലെന്ന് എ രാജ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അതിനാല്‍ എന്‍ഡിഎ നയങ്ങളാണ് തെറ്റെന്നും സിബല്‍ വാദിച്ചു. 2004 വരെ എന്‍ഡിഎ സര്‍ക്കാരും പിന്നീട് 2008 വരെ യുപിഎ സര്‍ക്കാരും ടെലികോം കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ച നടപടിക്രമങ്ങളില്‍ ക്രമക്കേടുണ്ടെന്നാണ് പാട്ടീല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പെക്ട്രത്തിന്റെ വില നിശ്ചയിക്കുന്നതില്‍ ധനമന്ത്രാലയത്തിന്റെയും നിയമമന്ത്രാലയത്തിന്റെയും ഉപദേശം ടെലികോംവകുപ്പ് അവഗണിച്ചെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്പെക്ട്രം അനുവദിക്കുന്നതിനുള്ള നടപടിക്രമം പരിഷ്കരിക്കണമെന്നും പ്രകൃതിവിഭവങ്ങള്‍ അനധികൃതമായി കൈയടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്നും കമ്മിറ്റി ശുപാര്‍ശചെയ്തു.

2ജി അഴിമതിപ്പണം കരുണാനിധിയുടെ കുടുംബത്തിനും

ന്യൂഡല്‍ഹി: രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് വിതരണത്തിലെ അഴിമതിയുടെ പങ്ക് കരുണാനിധി കുടുംബത്തിനും. കരുണാനിധിയുടെ ഭാര്യ എം കെ ദയാലുവിനും മകള്‍ കനിമൊഴിക്കും ഓഹരിയുള്ള കലൈഞ്ജര്‍ ടെലിവിഷന് സ്പെക്ട്രം ലൈസന്‍സ് കിട്ടിയ സ്വാന്‍ ടെലികോം കമ്പനി 214 കോടി രൂപ നല്‍കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഈ പണമിടപാട് സംബന്ധിച്ച് പരിശോധന നടത്തുകയാണ്. സ്പെക്ട്രം അഴിമതിക്കേസില്‍ സിബിഐ അറസ്റ് ചെയ്ത ഡിഎംകെ നേതാവ് എ രാജ ടെലികോം മന്ത്രിയായിരിക്കെയാണ് സ്വാന്‍ ടെലികോമിന് സ്പെക്ട്രം ലൈസന്‍സ് ലഭിച്ചത്. മുംബൈ ആസ്ഥാനമായുള്ള വിനോദ് ഗോയങ്കയുടെയും ഷഹീദ് ബല്‍വയുടെയും ഉടമസ്ഥതയിലുള്ള ഡിബി റിയല്‍റ്റി ഗ്രൂപ്പിന്റെ ടെലികോം കമ്പനിയാണ് സ്വാന്‍ ടെലികോം. ഈ ഡിബി ഗ്രൂപ്പ് 214 കോടി രൂപ തമിഴ്നാട്ടിലെ കലൈഞ്ജര്‍ ടിവിക്ക് കൈമാറിയെന്നാണ് ആരോപണം. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ ഡിബി റിയല്‍റ്റിയുടെ രണ്ട് ഉപസ്ഥാപനങ്ങള്‍ വഴിയാണ് മൂന്ന് ഘട്ടമായി കരുണാനിധിയുടെ പേരിലുള്ള കലൈഞ്ജര്‍ ടിവിക്ക് പണം നല്‍കിയത്. ആദ്യം ഡൈനാമിക്സ് റിയാലിറ്റിയില്‍നിന്ന് കുസേഗാവ് റിയാല്‍റ്റിക്ക് പണം കൈമാറി. ഡിബി റിയാലിറ്റിക്ക് 99 ശതമാനം ഓഹരിയുള്ള കമ്പനിയാണ് ഡൈനാമിക്സ് റിയാലിറ്റി. ഡിബി റിയാലിറ്റി ഉടമകള്‍ക്ക് വ്യക്തിപരമായി ഓഹരികളുള്ള സ്ഥാപനമാണ് കുസേഗാവ് റിയാലിറ്റി. കുസേഗാവ് റിയാലിറ്റി ഈ പണം സൈന്‍ യുഗ് ഫിലിംസ് കമ്പനിക്ക് കൈമാറി. കുസേഗാവ് കമ്പനിക്കുതന്നെ 49 ശതമാനം ഓഹരികളുള്ള കമ്പനിയാണ് സൈന്‍യുഗ് ഫിലിംസ്. അവസാനമായി സൈന്‍യുഗ് ഫിലിംസ് 214.8 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് നല്‍കിയത്. വായ്പയായാണ് നല്‍കിയതെന്നാണ് സെന്‍യുഗ് ഫിലിംസ് അവകാശപ്പെടുന്നത്. സ്വാന്‍ ടെലികോം കമ്പനിക്ക് ലൈസന്‍സ് ലഭിച്ചതിന് ശേഷമാണ് ഈ പണം കലൈഞ്ജര്‍ ടിവിക്ക് കൈമാറിയിട്ടുള്ളത്.

1537 കോടി രൂപയ്ക്കാണ് 13 സര്‍ക്കിളുകളുടെ ലൈസന്‍സ് ലഭിച്ചത്. ഇതില്‍ 45 ശതമാനം ഓഹരികളും ഉടന്‍തന്നെ സ്വാന്‍ ടെലികോം യുഎഇയിലെ എറ്റിസലാട്ടിന് 4200 കോടി രൂപയ്ക്ക് വിറ്റു. സ്വാനിനും യുണിടെക്കിനും വഴിവിട്ട് ലൈസന്‍സ് നല്‍കാന്‍ മന്ത്രി എ രാജ ശ്രമിച്ചതായി കഴിഞ്ഞ ദിവസം സിബിഐതന്നെ പ്രത്യേക കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കലൈഞ്ജര്‍ ടിവിയുടെ 27 മുതല്‍ 34 ശതമാനംവരെ ഓഹരിവാങ്ങുകയായിരുന്നു 214 കോടി നല്‍കാനുള്ള കാരണമെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍, അത്തരമൊരു ഇടപാട് നടന്നിട്ടില്ലെന്നതാണ് വാസ്തവം. കലൈഞ്ജര്‍ ടിവി കരുണാനിധി കുടംബത്തിന്റേതാണ്. 40 ശതമാനം ഓഹരി ദയാലുവിനും 20 ശതമാനം ഓഹരി കനിമൊഴിക്കുമാണ്. 20 ശതമാനം ഓഹരി ടിവി നടത്തിപ്പുകാരനായ ശരദ്കുമാറിനുമാണ്. എന്നാല്‍,ഇത്തരമൊരു ഇടപാടിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് കനിമൊഴി പറഞ്ഞു.

ബംഗാളില്‍ പകുതി സീറ്റ് വനിതകള്‍ക്ക്: ബില്ലിന് അംഗീകാരം

കൊല്‍ക്കത്ത: പഞ്ചായത്തുകളില്‍ 50 ശതമാനം സീറ്റ് വനിതകള്‍ക്ക് സംവരണംചെയ്യുന്ന ബില്ലിന് പശ്ചിമബംഗാള്‍ ഗവര്‍ണറുടെ അനുമതി. കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കുപുറമെ പഞ്ചായത്തുകളില്‍ വനിതകള്‍ക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന സംസ്ഥാനമായി പശ്ചിമബംഗാള്‍ മാറി. മൊത്തം സീറ്റുകള്‍, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവയിലാണ് 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്നത്. 2013ല്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 50 ശതമാനം സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണമന്ത്രി അനിസുര്‍ റഹ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വനിതാശാക്തീകരണത്തിന് കൂടുതല്‍ പ്രാതിനിധ്യം ആവശ്യമാണ്. ഗ്രാമങ്ങളിലെ സ്വയംസഹായസംഘങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഭരണനിര്‍വഹണസമിതികളില്‍ വേണ്ടത്ര പ്രാതിനിധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. പകുതി സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യുന്ന ബില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് നിയമസഭ പാസാക്കിയത്. 1992ലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്ത് ബംഗാളില്‍ നിയമം കൊണ്ടുവന്നത്.
(വി ജയിന്‍)

ഭോപാല്‍ അന്വേഷണം ഇഴഞ്ഞത് രാഷ്ട്രീയ ഇടപെടല്‍ മൂലമെന്ന് മുന്‍ ഡിജിപി

ന്യൂഡല്‍ഹി: സിബിഐ അന്വേഷണവും കോടതിനടപടികളും ഇഴഞ്ഞുനീങ്ങിയത് ഭോപാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍ക്ക് നീതിനിഷേധിക്കുന്നതിലേക്ക് നയിച്ചെന്ന് മുന്‍ അന്വേഷണോദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. 1994-95 കാലത്ത് ഈ കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഹരിയാന മുന്‍ ഡിജിപി ബി ആര്‍ ലല്ലാണ് സിബിഐക്കെതിരെ രംഗത്തെത്തിയത്. 'ഫ്രീ സിബിഐ- പവര്‍ ഗെയിംസ് ഇന്‍ ഭോപാല്‍ ആന്‍ഡ് അദര്‍ കേസസ്' എന്ന പുസ്തകത്തിലാണ് അദ്ദേഹം സിബിഐക്കെതിരെ ആഞ്ഞടിച്ചത്. ഭോപാല്‍ ഉള്‍പ്പെടെ പ്രമുഖ കേസുകളിലെല്ലാം രാഷ്ട്രീയസമ്മര്‍ദം സിബിഐയുടെ സ്വതന്ത്രപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വാറന്‍ ആന്‍ഡേഴ്സനെ രക്ഷിച്ചതും ഇത്തരത്തിലുള്ള ഒരു നീക്കത്തിലൂടെയാണ്. മൂന്നുവര്‍ഷത്തോളമാണ് ഈ കേസ് സിബിഐ അന്വേഷിച്ചത്. എന്നാല്‍, ആറുമാസത്തിനപ്പുറം സമയമെടുക്കേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. ഈ മെല്ലെപ്പോക്കാണ് ആന്‍ഡേഴ്സന് രക്ഷപ്പെടാന്‍ പഴുതൊരുക്കിയത്- പുസ്തകത്തില്‍ പറഞ്ഞു.

ക്രൈസ്തവ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

ബംഗളൂരു: കര്‍ണാടകത്തിലെ ക്രൈസ്തവവേട്ടയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ശക്തികളെ വെള്ളപൂശുന്ന ജസ്റിസ് സോമശേഖര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ ക്രൈസ്തവസംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. യഥാര്‍ഥ സത്യങ്ങള്‍ മറച്ചുവച്ച് കള്ളസത്യമാണ് സോമശേഖര്‍ കമീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതെന്ന് ഗ്ളോബല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ആരോപിച്ചു. 2008 മുതല്‍ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 251 അക്രമസംഭവംറിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും കുറ്റക്കാരെ കണ്ടെത്തുന്നതില്‍ കമീഷന്‍ പരാജയപ്പെട്ടു. കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാനും ജസ്റിസ് സോമശേഖരയ്ക്കെതിരെ നിയമനടപടിക്ക് അനുമതി നല്‍കണമെന്നും ഗ്ളോബല്‍ കൌസില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഭാരവാഹികള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് കര്‍ണാടകത്തില്‍ രണ്ടുതരത്തിലുള്ള പീഡനം അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും ഇത് തടയാന്‍ നടപടി വേണമെന്നും ജിസിഐസി ഭാരവാഹിയായ ജോസഫ് ഡയസ് പറഞ്ഞു. കായികമായ ആക്രമണത്തേക്കാള്‍ ക്രൂരമായ നടപടിയാണ് കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുന്‍ ഐജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണകോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിലെ കാലതാമസവും ആരോഗ്യപ്രശ്നങ്ങളും മുന്‍നിര്‍ത്തി ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. ഹൈക്കോടതിയില്‍ ലക്ഷ്മണ സമര്‍പ്പിച്ച അപ്പീല്‍ മൂന്നുമാസത്തിനകം പരിഗണിക്കണമെന്ന് ജസ്റിസുമാരായ എച്ച് എസ് ബേദി, സി കെ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. മൂന്നുമാസത്തിനകം കേസ് പരിഗണിക്കുന്നില്ലെങ്കില്‍ ലക്ഷ്മണയ്ക്ക് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു. നക്സല്‍ വര്‍ഗീസിനെ വെടിവച്ചു കൊന്നുവെന്ന കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് ലക്ഷ്മണയ്ക്ക് ജീവപര്യന്തം വിധിച്ചത്. സിബിഐ കോടതി വിധിക്കെതിരെ ലക്ഷ്മണ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും കേസ് പരിഗണിച്ചിട്ടില്ല. സംഭവം നടക്കുമ്പോള്‍ ഡിവൈഎസ്പിയായിരുന്ന ലക്ഷ്മണയുടെയും ഡിഐജി പി വിജയന്റെയും നിര്‍ദേശപ്രകാരം കോസ്റബിള്‍ പി രാമചന്ദ്രന്‍നായര്‍ വര്‍ഗീസിനെ വെടിവച്ചു കൊന്നുവെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ലക്ഷ്മണയ്ക്ക് ജീവപര്യന്തവും പതിനായിരം രൂപ പിഴയുമാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് വിജയകുമാര്‍ വിധിച്ചത്. പിഴപ്പണം വര്‍ഗീസിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു.

25 പൈസ ഓര്‍മയിലേക്ക്

ഇരുപത്തഞ്ചു പൈസയും അതിനുതാഴെയുള്ള നാണയങ്ങളും കൈയിലുള്ളവര്‍ ശ്രദ്ധിക്കുക. ഈ നാണയങ്ങള്‍ക്ക് ജൂലൈ 30 നു ശേഷം വിലയില്ലാതാവും. റിസര്‍വ് ബാങ്ക് ഈ നാണയങ്ങള്‍ ജൂ 30 മുതല്‍ പിന്‍വലിക്കും. ഈ നാണയങ്ങള്‍ മാറ്റിയെടുക്കാന്‍ ജൂണ്‍ 30 വരെ റിസര്‍വ് ബാങ്ക് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബാങ്കിന്റെ എല്ലാ ഇഷ്യു ഓഫീസുകളിലും ചെറിയ നാണയ ഡിപ്പോകളുള്ള എല്ലാ ബാങ്കുകളുടെയും ശാഖകളിലും ഇതിന് സൌകര്യമുണ്ടാകും. എസ്ബിഐയും എസ്ബിടിയുമടക്കം 19 ബാങ്കില്‍ ഈ സൌകര്യം ലഭിക്കും. ഈ നാണയങ്ങള്‍ ഉപയോഗിച്ച് നിയമപരമായി വായ്പ വീട്ടാവുന്ന അവസ്ഥ(ലീഗല്‍ ടെന്‍ഡര്‍)പണമിടപാടുകളിലും കണക്കുകളിലും ജൂണ്‍ 30 മുതല്‍ അവസാനിക്കും.

ദേശാഭിമാനി 050211

Thursday, August 12, 2010

ആന്‍ഡേഴ്‌സണെ വിട്ടതാര്?

ആന്‍ഡേഴ്സനെ വിട്ടത് കേന്ദ്രം പറഞ്ഞിട്ട്: അര്‍ജുന്‍സിങ്

ഭോപാല്‍ ദുരന്തത്തിന് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്സണെ അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ അനുവദിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിങ്. ആന്‍ഡേഴ്സണ് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് നിരവധി ഫോണ്‍ കോള്‍ വന്നതായി അര്‍ജുന്‍സിങ് പറഞ്ഞു. രാജ്യസഭയില്‍ ഭോപാല്‍ ദുരന്തത്തെക്കുറിച്ചുള്ള ഹ്രസ്വചര്‍ച്ചയിലാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിക്കുന്ന പ്രതികരണമുണ്ടായത്. അര്‍ജുന്‍സിങ്ങിന്റെ വെളിപ്പെടുത്തലോടെ കോണ്‍ഗ്രസ് വെട്ടിലായി.

അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിക്ക് ക്ളീന്‍ചിറ്റ് നല്‍കിയ അര്‍ജുന്‍സിങ് കുറ്റം മുഴുവന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത നരസിംഹറാവുവിന്റെ തലയില്‍ ചാര്‍ത്തി. പ്രതികള്‍ക്ക് രണ്ടുവര്‍ഷം മാത്രം ശിക്ഷ വിധിച്ച കോടതിവിധിയെത്തുടര്‍ന്ന് ഭോപാല്‍കേസ് വീണ്ടും വിവാദമായശേഷം ആദ്യമായാണ് പൊതുവേദിയില്‍ അര്‍ജുന്‍സിങ് കേസ് പരാമര്‍ശിക്കുന്നത്. എഴുതി തയ്യാറാക്കിയ പ്രസംഗം, ശാരീരിക അവശത കാരണം അര്‍ജുന്‍സിങ് ഇരുന്നുവായിക്കുകയായിരുന്നു. ആന്‍ഡേഴ്സന്റെ കാര്യത്തില്‍ താന്‍ മൃദുസമീപനം സ്വീകരിച്ചെന്ന വിമര്‍ശം തെറ്റാണെന്ന് അര്‍ജുന്‍സിങ് പറഞ്ഞു. ഭോപാലിലേക്ക് ആന്‍ഡേഴ്സ എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ത്തന്നെ അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചു. ഈ വിവരം ആരുമായും പങ്കുവച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അറസ്റ്റിന് നിര്‍ദേശം കൊടുത്തു. ആന്‍ഡേഴ്സണ്‍ വിമാനത്തില്‍നിന്ന് ഇറങ്ങിയപ്പോള്‍ത്തന്നെ കസ്റ്റഡിയിലെടുത്തതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. തടങ്കലിനായി അദ്ദേഹത്തിന്റെ റസ്റ്റ് ഹൌസിലേക്ക് കൊണ്ടുപോകുന്നതായും അറിയിച്ചു. അറസ്റ്റുവിവരം അറിഞ്ഞപ്പോള്‍ അയാള്‍ ഏറെ അത്ഭുതപ്പെട്ടു. എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ സ്വീകരിക്കാന്‍ എത്തിയില്ലെന്നും മറ്റും പറഞ്ഞു. അയാളുടെ ധിക്കാരം ഇതില്‍നിന്നു ബോധ്യപ്പെടും. ദുരന്തത്തെക്കുറിച്ചു പറയാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ രാജീവ്ഗാന്ധി ടൂറിലായിരുന്നു. അദ്ദേഹം ഭോപാലില്‍ എത്തിയപ്പോള്‍ത്തന്നെ താന്‍ രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും നിരാകരിച്ചു. ആന്‍ഡേഴ്സണ് അനുകൂലമായി രാജീവ് സംസാരിച്ചതായി ഓര്‍ക്കുന്നില്ല. എന്നാല്‍, ആന്‍ഡേഴ്സണ് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് നിരവധി ഫോണ്‍ കോള്‍ വന്നതായി ചീഫ് സെക്രട്ടറി തന്നോടു പറഞ്ഞു. ഇഷ്ടമുള്ളതു ചെയ്യാന്‍ താന്‍ പറഞ്ഞു. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തണമെന്നും പിന്നീട് സമന്‍സ് അയക്കാന്‍ ഇതാവശ്യമാണെന്നും പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ ആന്‍ഡേഴ്സണെ തിരിച്ചയച്ചു. അദ്ദേഹത്തിനെതിരായ വിചാരണ തുടരുന്നതിന് ഭൌതികമായ സുരക്ഷ ഉറപ്പാക്കേണ്ടിയിരുന്നു. ഒബാമ ഇന്ത്യയില്‍ വരുമ്പോള്‍ ആന്‍ഡേഴ്സണെ വിട്ടുകിട്ടാന്‍ പ്രധാനമന്ത്രി അദ്ദേഹത്തില്‍ സമര്‍ദം ചെലുത്തണം- അര്‍ജുന്‍സിങ് പറഞ്ഞു.

ഭോപാല്‍കേസ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം ലോക്സഭയില്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അവര്‍ക്ക് സൌജന്യ വൈദ്യസേവനം ഉറപ്പുവരുത്തുമെന്നും ചര്‍ച്ചയില്‍ ഇടപെട്ട് ആഭ്യന്തരമന്ത്രി അറിയിച്ചു. ചര്‍ച്ചയ്ക്ക് ഇരുസഭയിലും സര്‍ക്കാര്‍ വ്യാഴാഴ്ച മറുപടി നല്‍കും.
(എം പ്രശാന്ത്)
ദേശാഭിമാനി 120810

പഴി മുഴുവന്‍ റാവുവിന്

ഭോപ്പാല്‍ വാതക ദുരന്ത കേസിലെ മുഖ്യപ്രതിയായ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ രക്ഷപ്പെടുത്തിയതില്‍, അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന നരസിംഹ റാവുവിനെ പഴിചാരി രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് ശ്രമം. ആന്‍ഡേഴ്‌സനെ രക്ഷപ്പെടുത്താന്‍ ഇടപെട്ടത് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്ന്, അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗ് രാജ്യസഭയില്‍ പറഞ്ഞു. ആന്‍ഡേഴ്‌സന്റെ രക്ഷപ്പെടലിനെച്ചൊല്ലി ഒട്ടേറെ വാദപ്രതിവാദങ്ങള്‍ നടന്നിട്ടും മൗനം പൂണ്ടിരുന്ന അര്‍ജുന്‍ സിംഗ് ഇന്നലെ പാര്‍ലമെന്റില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന സമീപനമാണ് സ്വീകരിച്ചത്. അര്‍ജുന്‍ സിംഗ് പ്രസ്താവന നടത്തുന്നതിന് തൊട്ടുമുമ്പ് ധനമന്ത്രി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാമായിരുന്നു.

ആന്‍ഡേഴ്‌സന് ജാമ്യം ലഭിക്കുന്നതിന് ഡല്‍ഹിയില്‍നിന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചീഫ് സെക്രട്ടറി തന്നെ അറിയിച്ചതായി അര്‍ജുന്‍ സിംഗ് വ്യക്തമാക്കി. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് നരസിംഹറാവു ആയിരുന്നു ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. ആന്‍ഡേഴ്‌സനെ അറസ്റ്റു ചെയ്യാന്‍ നിര്‍ദേശിക്കുകയും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നതായി അര്‍ജുന്‍ സിംഗ് പറഞ്ഞു. റാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് മാനവ വിഭവശേഷി വികസന മന്ത്രിയായിരുന്ന അര്‍ജുന്‍സിംഗ് റാവുവുമായി നല്ല ബന്ധമായിരുന്നില്ല പുലര്‍ത്തിയിരുന്നത്.

ഭോപ്പാല്‍ ദുരന്തം നടന്ന ഉടന്‍തന്നെ വിവരം രാജീവ് ഗാന്ധിയെ അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനുശേഷം ആന്‍ഡേഴ്‌സനെ അറസ്റ്റു ചെയ്തു. ആസമയത്ത് സംസ്ഥാനത്തെ ഹെസങ്കാബാദ് ജില്ലയിലെ ഹര്‍സുദ് നഗരത്തിലായിരുന്ന രാജീവ് ഗാന്ധി ആന്‍ഡേഴ്‌സനെ പിന്‍തുണച്ച് രംഗത്തുവരുകയോ ഒരുവാക്ക് മിണ്ടുകയോ ചെയ്തിട്ടില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് അര്‍ജുന്‍സിംഗ് പറഞ്ഞു. ഭോപ്പാല്‍ ദുരന്തത്തിന് പ്രധാന ഉത്തരവാദിയായ ആന്‍ഡേഴ്‌സന് പരമാവധി ശിക്ഷ നല്‍കാതെ ഇന്ത്യയില്‍നിന്നും രക്ഷപ്പെടാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അവസരമൊരുക്കിയെന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് മറുപടിയുമായാണ് അര്‍ജുന്‍സിംഗ് രംഗത്തെത്തിയത്.

എന്നാല്‍ കേസില്‍ അന്ന് ജാമ്യം ലഭിച്ച ആന്‍ഡേഴ്‌സന് ഭോപ്പാല്‍ വിട്ടുപോകാന്‍ സര്‍ക്കാരിന്റെ വിമാനമാണ് അനുവദിച്ചത്. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറാകാത്ത സിംഗ് അക്കാര്യത്തില്‍ താന്‍ ദുഃഖിതനാണെന്നും പറഞ്ഞു. ഡല്‍ഹിയില്‍നിന്നും ആഭ്യന്തര വകുപ്പിന്റെ ഫോണ്‍വന്നപ്പോള്‍ ഇഷ്ടമുള്ളത് ചെയ്യാനാണ് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചതെന്നും അറസ്റ്റിലായശേഷം ആവശ്യമുള്ളപ്പോള്‍ വിളിച്ചുവരുത്താമെന്നുള്ളതിനാലാണ് ജാമ്യംഅനുവദിച്ചതെന്നും സിംഗ് വ്യക്തമാക്കി.

അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും പ്രതിയാക്കുന്നതിലൂടെ കുറ്റം മരണമടഞ്ഞവരുടെ മേല്‍ ചുമത്താനാണ് അര്‍ജുന്‍സിംഗിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

ദുരന്തത്തെ തുടര്‍ന്ന് അറസ്റ്റിലായ ആന്‍ഡേഴ്‌സന് സര്‍ക്കാര്‍ ഗസ്റ്റ്ഹൗസ് അനുവദിച്ചതിനെ ന്യായീകരിച്ച അര്‍ജുന്‍സിംഗ്, യൂണിയന്‍ കാര്‍ബൈഡിന്റെ തലവന് ശാരീരികമോ മാനസികമോ ആയി ഒന്നും സംഭവിക്കാതിരിക്കുന്നതിനാണ് അങ്ങനെ ചെയ്തതെന്ന് വാദിച്ചു.
തനിക്കെതിരായ ആരോപണങ്ങള്‍ക്കെല്ലാം ഉത്തരവാദി ചില തല്‍പരകക്ഷികളാണെന്നു പറഞ്ഞ അര്‍ജുന്‍സിംഗ് കാര്യങ്ങളെക്കാള്‍ കെട്ടുകഥകള്‍ക്കാണ് രാജ്യത്ത് ഏറെ പ്രചാരമെന്ന് ചൂണ്ടിക്കാട്ടി. ആന്‍ഡേഴ്‌സനെ വിട്ടുകിട്ടുന്ന കാര്യത്തില്‍ അമേരിക്കയില്‍നിന്നും രേഖാമൂലമല്ലാത്ത ഉറപ്പ് ലഭിച്ചിട്ടുണ്ട്.

നവംബറില്‍ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. പര്യാപ്തമായ നഷ്ടപരിഹാരം ഒബാമയോട് ആവശ്യപ്പെടുമെന്നും അര്‍ജുന്‍സിംഗ് പറഞ്ഞു.
(ജനയുഗം 120810)

കോണ്‍ഗ്രസ് പണം വാങ്ങി കേസ് ദുര്‍ബലമാക്കി

ഭോപാല്‍ ദുരന്തത്തിന് ഉത്തരവാദികളായ യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് പണം വാങ്ങിയാണ് കോണ്‍ഗ്രസ് കേസ് ദുര്‍ബലമാക്കിയതെന്ന് ലോക്സഭയില്‍ ആരോപണമുയര്‍ന്നു. കാര്‍ബൈഡ് ഉടമ വാറന്‍ ആന്‍ഡേഴ്സണെ രാജ്യം വിടാന്‍ സഹായിച്ചത് അന്ന് കേന്ദ്ര-സംസ്ഥാന ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നും പ്രതിപക്ഷം ലോക്സഭയില്‍ ആരോപിച്ചു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ഇതില്‍ പങ്കുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചര്‍ച്ച തുടങ്ങിവച്ച പ്രതിപക്ഷനേതാവ് സുഷമ സ്വരാജും സിപിഐ എം നേതാവ് ബസുദേവ് ആചാര്യയും ആവശ്യപ്പെട്ടു. ഭോപാലിലേത് കോര്‍പറേറ്റ് കൂട്ടക്കൊലയാണെന്നും അതിന് ഇരകളായവരെ അന്നത്തെ സര്‍ക്കാര്‍ ചതിക്കുകയായിരുന്നെന്നും പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷം ആരോപിച്ചു.

യൂണിയന്‍ കാര്‍ബൈഡും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്നതായിരുന്നു ഇരുസഭയിലും ബുധനാഴ്ച നടന്ന ചര്‍ച്ചകള്‍. വിഷവാതകമായ മീഥൈല്‍ ഐസോസൈനേറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറി നിര്‍മിക്കാന്‍ അനുവാദം നല്‍കിയത് അടിയന്തരാവസ്ഥക്കാലത്താണ്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കാര്‍ബൈഡ് ഫാക്ടറി കോണ്‍ഗ്രസിന് പണം നല്‍കിയിരുന്നെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഭോപാലില്‍ നിന്നുള്ള ബിജെപി അംഗവുമായ കൈലാശ് ജോഷി ആരോപിച്ചു. ദുരന്തത്തിന് ഇരയായവരുടെ മൊത്തം കേസ് വാദിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും കോടതിക്കു പുറത്ത് 650 കോടി രൂപയെന്ന തീര്‍ത്തും തുച്ഛമായ തുക വാങ്ങി കൊലയാളിക്കമ്പനിയെ വെറുതെവിടുകയായിരുന്നെന്ന് ബസുദേവ് ആചാര്യ ആരോപിച്ചു. ഉത്തരവാദികളായവരില്‍നിന്ന് ദുരന്തബാധിതര്‍ക്കു നല്‍കേണ്ട പണം ഈടാക്കുന്നതിനു പകരം രാജ്യത്തെ നികുതിപ്പണത്തില്‍നിന്ന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം ഇന്ത്യന്‍ സര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വമാണ് കാണിക്കുന്നതെന്നും ആചാര്യ പറഞ്ഞു. ചിലരുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച ബിജെപി, വിദേശികളായ ആന്‍ഡേഴ്സണിനെയും ക്വത്റോച്ചിയെയും വെറുതെവിട്ടത് അതുകൊണ്ടാണെന്നും പറഞ്ഞു. കാര്‍ബൈഡ് കമ്പനിക്കെതിരെയുള്ള കേസ് ദുര്‍ബലമാക്കിയ ജഡ്ജിമാര്‍ക്ക് കോണ്‍ഗ്രസ് ഉന്നത പദവി നല്‍കി ആദരിച്ചെന്നും ബിജെപി കുറ്റപ്പെടുത്തി.

ആന്‍ഡേഴ്സണിനെതിരെ എഫ്ഐആര്‍ ഇല്ലാത്തതിനാലാണ് രാജ്യം വിടാന്‍ സഹായിച്ചതെന്ന് കോണ്‍ഗ്രസിലെ മനീഷ് തിവാരി പറഞ്ഞു. ആന്‍ഡേഴ്സണെ തിരിച്ചുകിട്ടാന്‍ ആവശ്യമായ തെളിവുകളൊന്നും സിബിഐ നല്‍കാത്തതിനാല്‍ ഇതുസംബന്ധിച്ച അപേക്ഷ നല്‍കാന്‍ കഴിയില്ലെന്ന് മുന്‍ നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയും ഉപദേശം നല്‍കിയിരുന്നെന്നും തിവാരി പറഞ്ഞു.

ദേശാഭിമാനി 120810

Thursday, July 8, 2010

ഭോപാല്‍ വിധി ഉയര്‍ത്തുന്ന രാഷ്ട്രീയ നൈതികപ്രശ്നങ്ങള്‍

ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ വ്യവസായ കൂട്ടക്കൊലയാണ് ഭോപാല്‍. 26 വര്‍ഷംമുമ്പ് 1984 ഡിസംബര്‍ രണ്ടിന് രാത്രി പതിനൊന്നരയോടെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി പ്ളാന്റിലെ തൊഴിലാളികള്‍ക്കുണ്ടായ കണ്ണെരിച്ചിലായിരുന്നു മഹാദുരന്തത്തിന്റെ ആദ്യസൂചന. 25,000ത്തോളം പേരെ മരണത്തിലേക്കും ലക്ഷക്കണക്കിന് ഭോപാല്‍ നിവാസികളെ നിത്യദുരിതത്തിലേക്കും തള്ളിവിട്ട വിഷവാതകച്ചോര്‍ച്ച രാത്രി പത്തരയോടെയാണ് തുടങ്ങിയത്. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ യൂണിയന്‍ കാര്‍ബൈഡിന്റെ രാസവസ്തുനിര്‍മാണ പ്ളാന്റിന്റെ പിഴവും കമ്പനി മാനേജ്മെന്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ്വരുത്തുന്നതില്‍ കാണിച്ച കുറ്റകരമായ അലംഭാവവുമാണ് ഈ കൂട്ടക്കൊലക്കും ദുരന്തത്തിനും വഴിവെച്ചത്.

മൂന്നാംലോക രാജ്യങ്ങളിലെ മനുഷ്യജീവന് പുല്ലുവിലപോലും കല്‍പ്പിക്കാത്ത അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യമാണ് ഇത്രയും വലിയൊരു നരഹത്യക്കും ലക്ഷങ്ങളുടെ നിത്യദുരിതത്തിനും തലമുറകളിലൂടെ പടരുന്ന ജനിതക വൈകല്യങ്ങള്‍ക്കും കാരണമായത്. മീതൈല്‍ ഐസോസയനേറ്റ് ടാങ്കിന്റെ താപനിലയും മര്‍ദവും ക്രമാതീതമായി കൂടിയതാണ് ദുരന്തകാരണമെന്ന് ശാസ്ത്രജ്ഞന്മാരും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി. കോണ്‍ക്രീറ്റ് സ്ളാബ് വര്‍ധിച്ച താപനിലയും മര്‍ദവും മൂലം ഇളകി സ്റ്റെയിന്‍ലസ് സ്റ്റീല്‍ ടാങ്കില്‍നിന്നും ചോര്‍ന്ന മീതൈല്‍ ഐസോസയനേറ്റ് ഭോപാല്‍ നഗരമാകെ പടരുകയായിരുന്നു. നാല്‍പ്പത്തിരണ്ട് ടണ്‍ മീതൈല്‍ ഐസോസയനേറ്റാണ് ടാങ്കില്‍ ദ്രവരൂപത്തില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ വെള്ളം കയറിയതായിരുന്നുപോലും അപകടകാരണം!

ഈ ഔദ്യോഗിക വിശദീകരണത്തിനപ്പുറം ഭോപാല്‍ കൂട്ടക്കൊലയുടെ യഥാര്‍ഥ കാരണം അമേരിക്കന്‍ കോര്‍പറേറ്റ് ഭീമന്റെ ലാഭ താല്‍പ്പര്യമായിരുന്നു. കീടനാശിനി പ്ളാന്റിലെ ഗുരുതരമായ സുരക്ഷാവീഴ്ചയുമായിരുന്നു അപകടകാരണമെന്നത് അന്വേഷണസംഘം തന്നെ അവരുടെ ആദ്യ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ട് ഈ കുറ്റപത്രം തിരുത്തിയിരിക്കുകയായിരുന്നല്ലോ. ഒരു മഹാപാതകത്തിന് ഉത്തരവാദിയായ അമേരിക്കന്‍ കമ്പനിയെ രക്ഷിക്കാനുള്ള നമ്മുടെ സുപ്രീംകോടതിയുടെ ഒരു ജുഡീഷ്യല്‍ ആക്ടിവിസം! അല്ലാതെ എന്തു പറയാന്‍!

യൂണിയന്‍ കാര്‍ബൈഡിന് ഭോപാലിന് സമാനമായ ഒരു ഫാക്ടറി അമേരിക്കയിലെ തന്നെ വെസ്റ്റ് വെര്‍ജീനിയയിലുണ്ട്. അവിടുത്തെ സുരക്ഷാ സംവിധാനങ്ങളും ട്രീറ്റ്മെന്റ് പ്ളാന്റുകളുമൊന്നും ഭോപാലില്‍ കമ്പനി ഏര്‍പ്പെടുത്തിയിരുന്നില്ല. ചെലവേറിയ സുരക്ഷാസംവിധാനങ്ങള്‍ ഇന്ത്യയില്‍ ആവശ്യമില്ലല്ലോ. ഇന്ത്യക്കാരന്റെ ജീവന് അമേരിക്കക്കാരനുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തു വില! ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയും ഉള്ള സുരക്ഷാസംവിധാനങ്ങള്‍പോലും ലാഭം വര്‍ധിച്ചിരുന്നതിന്റെ പേരില്‍ ഇല്ലാതാക്കുകയുംചെയ്യുന്ന നവീകരണങ്ങളാണ് വാറന്‍ ആന്‍ഡേഴ്സണ്‍ നടപ്പാക്കിയത്. തൊഴിലാളികളെ വെട്ടിക്കുറച്ചും അത്യന്തം മാരകമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന കമ്പനിയുടെ ട്രീറ്റ്മെന്റ് പ്ളാന്‍ുകള്‍ അടച്ചുപൂട്ടിയും വ്യവസായം ലാഭകരമാക്കുക എന്ന കോര്‍പറേറ്റ് തന്ത്രമാണ് യൂണിയന്‍ കാര്‍ബൈഡ് മേധാവി ആന്‍ഡേഴ്സണ്‍ പരീക്ഷിച്ചത്. മലിനീകരണവും കമ്പനി പുറന്തള്ളുന്ന വിഷവസ്തുക്കളും ശാസ്ത്രീയമായി സംസ്കരിക്കുകയും, പ്ളാന്റിലെ താപനിലയും മര്‍ദവും നിയന്ത്രണവിധേയമാക്കുന്ന സുരക്ഷാക്രമീകരണങ്ങളും വെസ്റ്റ് വെര്‍ജീനിയയിലെ ഫാക്ടറിയില്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ കുത്തക ഇന്ത്യയില്‍ അതൊന്നും ഏര്‍പ്പെടുത്തി പണം പാഴാക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ദരിദ്ര രാജ്യത്തെ മനുഷ്യജീവന് എന്തു വില!

ദരിദ്ര രാജ്യങ്ങളിലേക്കുള്ള വിദേശ മൂലധനപ്രവാഹം സുഗമമാക്കുന്നതിന്റെ മറവില്‍ അത്യന്തം മാരകവും പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കിടയാകുന്നതുമായ വ്യവസായങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ മൂന്നാംലോക രാജ്യങ്ങളിലേക്ക് പറിച്ചുനടുന്നു. കുറഞ്ഞ ചെലവില്‍ അധ്വാനശേഷിയും ആവശ്യമായ അന്തര്‍ഘടനാ സൌകര്യങ്ങളും വ്യവസായവല്‍ക്കരണത്തിന് നിക്ഷേപം പ്രതീക്ഷിച്ചുകഴിയുന്ന ഏഷ്യന്‍-ലാറ്റിന്‍-ആഫ്രിക്കന്‍ നാടുകളില്‍നിന്നും ഈ കുത്തകകള്‍ക്ക് എളുപ്പം തട്ടിയെടുക്കുവാന്‍ കഴിയുന്നു. അതേപോലെ വിദേശ നിക്ഷേപകര്‍ക്ക് ഏത് മാരകവ്യവസായവും ഒരു സുരക്ഷാസംവിധാനവും ഉറപ്പുവരുത്താതെ മൂന്നാംലോക രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യാം. വിഭവശോഷണവും പാരിസ്ഥിതിക പ്രശ്നവും വിഷയമാക്കി വിദേശ നിക്ഷേപങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന മൂന്നാംലോക ഭരണാധികാരികളെ ലോകബാങ്ക് ശാസിക്കുകവരെ ചെയ്യുന്നുണ്ട്.

ലോകബാങ്കിന്റെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞനായിരുന്ന ലോറന്‍ സമ്മേഴ്സ് തൊണ്ണുറുകളുടെ ആദ്യം ഏഷ്യനാഫ്രിക്കന്‍ ലത്തിന്‍ രാജ്യങ്ങള്‍ വിദേശ മൂലധനത്തിന് ദേശീയ പരിഗണന കൊടുക്കണമെന്നും അതുപോലെ പാരിസ്ഥിതികപ്രശ്നത്തിന്റെയും സുരക്ഷാവ്യവസ്ഥയുടെയും പേരില്‍ വിദേശ കമ്പനികളെ തടയുന്നത് നിര്‍ത്തണമെന്നും എഴുതുകയുണ്ടായി. തുടര്‍ന്ന് ലോകബാങ്ക് തയാറാക്കിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള പാരിസ്ഥിതികതന്ത്രം (Towards an environmental strategy for Asia) എന്ന രേഖയില്‍ മലിനീകരണ വിരുദ്ധവും പാരിസ്ഥിതിക സംരക്ഷണപരവുമായ നയങ്ങള്‍ ഈ രാജ്യങ്ങളിലെ വ്യവസായ വികസനത്തെ തടയുമെന്നാണ് പ്രസ്താവിക്കുന്നത്. ഈ രേഖ തയാറാക്കിയത് ലോകബാങ്ക് വിദഗ്ധരായ കാര്‍ടര്‍ ബ്രാന്റണും രമേശ്രാമന്‍കുട്ടിയുമാണ്. കോര്‍പറേറ്റ് കുത്തകകളുടെ വിവേചനരഹിതമായ വ്യവസായ ഇടപെടലും പാരിസ്ഥിതിക മലിനീകരണവുമാണ് മൂന്നാം ലോകരാജ്യങ്ങളിലെ വ്യവസായ ദുരന്തങ്ങള്‍ക്കും പാരിസ്ഥിതികത്തകര്‍ച്ചക്കും കാരണമെന്ന യാഥാര്‍ഥ്യത്തെ ഈ റിപ്പോര്‍ട് മറച്ചുപിടിക്കുകയാണ്.

ഏഷ്യയിലെ പാരിസ്ഥിതിക പ്രശ്നത്തിന്റെ നിര്‍ണായക കാരണം വിപണി നയപരാജയമാണെന്നാണ് ലോകബാങ്ക് വിലയിരുത്തുന്നത്. വിദേശ മൂലധനവും മലിനീകരണ വിമുക്തമായ സാങ്കേതികവിദ്യയും സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ തയാറാകണമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട് കല്‍പ്പിക്കുന്നത്. സാമ്രാജ്യത്വ മൂലധന വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ഭാരം മൂന്നാംലോക രാജ്യങ്ങളുടെ ചുമലില്‍ കെട്ടിയേല്‍പ്പിക്കുന്ന നയങ്ങളാണ്, ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍പോലും ഉറപ്പുവരുത്താതെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ ചേക്കേറുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചത്. അമേരിക്കന്‍ കമ്പനികള്‍ വരുത്തുന്ന മലിനീകരണത്തിന്റെയും വ്യവസായ ദുരന്തങ്ങളുടെയും ബാധ്യത മുഴുവന്‍ മൂന്നാംലോക രാജ്യങ്ങളുടെ ചുമലില്‍തന്നെ കെട്ടിയേല്‍പ്പിക്കുന്ന നയതീരുമാനങ്ങളും നിയമനിര്‍മാണവും രൂപപ്പെടുത്തുവാന്‍ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ നിര്‍ബന്ധിക്കുകയാണ് ഇന്ന് ലോകബാങ്കിന്റെയും സാമ്രാജ്യത്വരാജ്യങ്ങളുടെയും നയരൂപീകരണ വിദഗ്ധര്‍.

മഹാദുരന്തങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കും മൂന്നാംലോക ജനതയെ നിഷ്കരുണം തള്ളിവിടുന്ന കോര്‍പറേറ്റ് മൂലധന താല്‍പ്പര്യങ്ങളുടേതായ ആഗോളസാഹചര്യത്തില്‍നിന്ന് വേണം ഭോപാല്‍ ദുരന്തത്തിന്റെയും 25 വഷങ്ങള്‍ക്ക് ശേഷമുണ്ടായ കോടതിവിധിയുടെയും രാഷ്ട്രീയവും സാമൂഹ്യവുമായ വിവക്ഷകളെ പരിശോധിക്കാന്‍. ഇന്ത്യപോലുള്ള ഒരു നവകൊളോണിയല്‍ രാജ്യത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് എന്തുമാകാമെന്ന അത്യന്തം അരക്ഷിതപൂര്‍ണവും ഉല്‍ക്കണ്ഠാകുലവുമായ അവസ്ഥയാണ് ഇപ്പോഴത്തെ കോടതിവിധി വ്യക്തമാക്കുന്നത്. നിയമാതീതമായി പ്രവര്‍ത്തിക്കുകയും മാരകമായ വിഷവാതക പ്രസരണത്തിലൂടെ കാല്‍ ലക്ഷത്തോളംപേരെ കൊലചെയ്യുകയും ലക്ഷങ്ങളെ ജീവഛവമാക്കുകയും ചെയ്ത ഒരു ബഹുരാഷ്ട്രകുത്തകക്ക് ഒരു പോറലുമേല്‍ക്കാതെ ഇവിടെനിന്ന് രക്ഷപ്പെടാനാവുന്നുവെന്നത് ഭീതിദമായ അവസ്ഥയാണ്. യൂണിയന്‍ കാര്‍ബൈഡ് മേധാവികള്‍ക്ക് എത്ര ഇന്ത്യക്കാരെ കുരുതികഴിച്ചാലും, ഭോപാലിലെ പാവങ്ങളെ നിത്യദുരിതത്തിലാക്കിയാലും ഈ രാജ്യത്തെ നിയമത്തിന്റെയും ഭരണകൂടത്തിന്റെയും ഒരു ഭീഷണിയും ശിക്ഷയുമില്ലാതെ സുരക്ഷിതരായി രക്ഷപ്പെടാമെന്ന് വരുന്നത് ഇന്ത്യയെത്തപ്പെട്ട ദേശീയ അടിമത്വത്തിന്റെ ലജ്ജാകരമായ സ്ഥിതിവിശേഷത്തെയാണ് കാണിക്കുന്നത്.

ആണവബാധ്യതാ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഭോപാല്‍വിധി നല്‍കുന്ന സന്ദേശം ഓരോ ദേശസ്നേഹിയെയും മനുഷ്യസ്നേഹിയായ ഇന്ത്യക്കാരനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഒരു ജനസമൂഹത്തെയാകെ കശാപ്പുചെയ്ത കോര്‍പറേറ്റ് കുത്തകക്ക് രക്ഷപ്പെട്ടുപോകാനാവുന്നുവെന്ന ഈ വിധി നല്‍കുന്ന സന്ദേശം ആണവബാധ്യതാ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.

വ്യാവസായിക ദുരന്തങ്ങളുടെ തന്നെ ചരിത്രത്തിലെ അത്യന്തം അപൂര്‍വമായൊരു കോര്‍പറേറ്റ് നരഹത്യയായിരുന്നു ഭോപാലിലേത്.26 വര്‍ഷം നീണ്ടുനിന്ന സംഭവബഹുലമായ നടപടികള്‍ക്ക് ശേഷം യഥാര്‍ഥ കുറ്റവാളികളെയെല്ലാം രക്ഷപ്പെടുത്തിക്കൊണ്ടുള്ള ഒരു വിധി, ഭോപാല്‍ ദുരന്തത്തിന്റെ ഇരകളെ മാത്രമല്ല മുഴുവന്‍ മനുഷ്യസ്നേഹികളെയും രോഷാകുലരാക്കുന്നതാണ്. ഈയൊരു വിധിയില്‍ കേസിന്റെ നാള്‍വഴികളെയും കാര്‍ബൈഡ് കമ്പനിക്കനുകൂലമായ ഇന്ത്യന്‍ സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും അനഭിലഷണീയമായ ഇടപെടലുകളെയും കുറിച്ചറിയുന്ന ഒരാള്‍ക്കും അസ്വാഭാവികതയൊന്നും അനുഭവപ്പെടില്ല.

ഇരുപത്തിനാല് വര്‍ഷം മുമ്പുതന്നെ കേസ് അന്വേഷിച്ച സി ബി ഐ സംഘം വാറന്‍ ആന്‍ഡേഴ്സനെ പ്രതിയാക്കി(304 വകുപ്പ്) മനഃപൂര്‍വമുള്ള നരഹത്യക്ക് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് കമ്പനി മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണല്ലോ അശ്രദ്ധമായ പ്രവൃത്തി മരണത്തിനിടയാക്കി (304എ വകുപ്പ്) എന്ന് ഇളവ് ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടത്. ഇപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്കനുസൃതമായ ശിക്ഷയാണ് കോടതി വിധിച്ചതെന്ന് പല നിയമവിദഗ്ധരും നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണകൂടവും ജുഡീഷ്യറിയും പുലര്‍ത്തുന്ന അപമാനകരമായ അമേരിക്കന്‍ വിധേയത്വത്തിന്റെയും കോര്‍പറേറ്റ് പക്ഷപാതിത്വത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് ഭോപാല്‍ വിധി. യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഓഫ് ഇന്ത്യയുടെ ചെയര്‍മാനും ഈ നരഹത്യക്ക് മുഖ്യ ഉത്തരവാദിയുമായ വാറന്‍ ആന്‍ഡേഴ്സനെ ഒരിക്കല്‍പോലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. 1984 ഡിസംബര്‍ നാലിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ നൊടിയിടയില്‍തന്നെ പൊലീസ് കസ്റ്റഡിയില്‍നിന്നും ജാമ്യമിറങ്ങി രാജ്യം വിടുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ നിയമസംവിധാനത്തെയാകെ അപഹാസ്യമാക്കുന്ന തരത്തില്‍ ഈ കൊലയാളി അമേരിക്കയില്‍ വിശ്രമജീവിതം നയിക്കുന്നു. ഇന്ത്യക്കാരായ എട്ട് യൂണിയന്‍ കാര്‍ബൈഡ് ഉദ്യോഗസ്ഥര്‍ക്കും നാമമാത്രശിക്ഷ നല്‍കിയ ഭോപാലിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി ജഡ്ജി, വാറന്‍ ആന്‍ഡേഴ്സനെക്കുറിച്ച് ഒരക്ഷരംപോലും തന്റെ വിധിന്യായത്തില്‍ പരാമര്‍ശിച്ചില്ല.

1992-ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആന്‍ഡേഴ്സനെ അയാളുടെ പാട്ടിന് വിടുകയായിരുന്നു റാവു സര്‍ക്കാര്‍. കുപ്രസിദ്ധമായ ബൊഫോഴ്സ് കേസിലെ പ്രതി ക്വത്റോച്ചിയെ കുറ്റവിമുക്തരാക്കിക്കൊടുത്തവര്‍ 1992ല്‍ ആന്‍ഡേഴ്സനെതിരായ കേസുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍നിന്നും വേര്‍പെടുത്തിക്കൊടുത്തു. പിന്നീട് ദുരിതബാധിതരുടെ സംഘടന നടത്തിയ നിയമപ്പോരാട്ടങ്ങളിലൂടെയാണ് 2009-ല്‍ ആന്‍ഡേഴ്സനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഇപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയും അമേരിക്കന്‍ ഭരണകൂടവും പറയുന്നത് ഭോപാല്‍ ദുരന്തകേസിന് ഞങ്ങള്‍ ഉത്തരവാദിയല്ലെന്നാണ്. കാര്‍ബൈഡ് കമ്പനിയോ അതിന്റെ ഉദ്യോഗസ്ഥരോ ഈ കേസ് വിധി പറഞ്ഞ ഇന്ത്യയുടെ കോടതി പരിധിയില്‍ വരുന്നില്ലെന്നും അതുകൊണ്ട് ഈ വിധി ഞങ്ങള്‍ക്ക് ബാധകമല്ലെന്നുമാണ് ഈ അമേരിക്കന്‍ കുത്തകയുടെ ന്യായവാദം. ഇന്ത്യയും അമേരിക്കയുമായുള്ള സഹകരണത്തെയോ ആണവസഹകരണ ബില്ലിനെയോ ഈ വിധി ഒരു കാരണവശാലും ബാധിക്കില്ലെന്നാണ് അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറി റോബര്‍ട് ബ്ളൈക്ക് പ്രതീക്ഷ പ്രകടിപ്പിച്ചത്. അമേരിക്കന്‍ അധികൃതരുടെ വാദമനുസരിച്ച് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന് കീഴിലാണ് ഭോപാല്‍ കമ്പനി പ്രവര്‍ത്തിച്ചത്. ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യമനുസരിച്ച് ഭോപാലിലെ പ്ളാന്റ് രൂപകല്‍പ്പനചെയ്തതും പ്രവര്‍ത്തിപ്പിച്ചതും ഉടമസ്ഥത വഹിച്ചതും യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് ആണ്. ഭോപാല്‍ ദുരന്തത്തിന് അവര്‍ മാത്രമാണ് ഉത്തരവാദികള്‍! യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ പുത്രികാസ്ഥാപനം മാത്രമാണ് യു സി സി ഐ എല്‍ എന്ന പ്രാഥമിക വസ്തുതപോലും അമേരിക്കന്‍ ഭരണകൂടം മറച്ചുപിടിക്കുകയാണ്.

അമ്പതുകള്‍ മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമമനുസരിച്ചാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഭോപാലില്‍ നിക്ഷേപം നടത്തിയത്. ഒരമേരിക്കന്‍ കമ്പനിക്ക് ഇന്ത്യന്‍ നിയമമനുസരിച്ച് ഇന്ത്യന്‍ കമ്പനിയായി തന്നെ ഇവിടെ രജിസ്റ്റര്‍ ചെയ്യാം. ഇന്നിപ്പോള്‍ Multi lateral Investment Gurantee Agency (MIGA) യില്‍ ഒപ്പിട്ട രാജ്യമാണ് ഇന്ത്യ. നരസിംഹറാവുവിന്റെ കാലം മുതല്‍ ആഗോള മൂലധനത്തിന് ദേശീയ പരിഗണന നല്‍കി സംരക്ഷിക്കാന്‍ ഇന്ത്യ 'മിഗ'യില്‍ ഒപ്പിടുക വഴി ബാധ്യസ്ഥമായിരിക്കുകയാണ്. അമേരിക്കന്‍ കൊടി പറക്കുന്ന ഫാക്ടറിക്കും മൂലധനത്തിനും ദേശീയ പരിഗണന നല്‍കുന്ന സാമ്രാജ്യത്വ സേവയാണ് ഇന്ത്യന്‍ ഭരണകൂടം നടത്തിപ്പോരുന്നത്.

അമേരിക്കന്‍ അഗ്രി ബിസിനസ് കുത്തകയായ കാര്‍ഗിലിന്റെയും മൊണ്‍സാന്റോവിന്‍െയും അന്തകവിത്തുകള്‍ക്കെതിരെ കര്‍ണാടകയില്‍ കര്‍ഷകസമരം അക്രമാസക്തമായപ്പോള്‍ അമേരിക്കന്‍ ഭരണകൂടം നേരിട്ട് ഇടപെടുകയുണ്ടായി. കാര്‍ഗില്‍ സീഡ്സ് (ഇന്ത്യ) പ്രൈവറ്റ ്ലിമിറ്റഡിന്റെ വിത്ത് സംസ്കരണകേന്ദ്രം രോഷാകുലരായ കര്‍ഷകര്‍ കര്‍ണാടകയില്‍ അടിച്ചുതകര്‍ത്തപ്പോള്‍ അമേരിക്കന്‍ എംബസി റാവു ഗവണ്‍മെന്റിനെ താക്കീത് ചെയ്യുകയുണ്ടായി. മേലാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനും അമേരിക്കന്‍ കമ്പനികള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമൊരുക്കിയില്ലെങ്കില്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

എന്‍റോണ്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ അമേരിക്കന്‍ ഭരണകൂടം ആവശ്യപ്പെട്ടതും മംഗലാപുരത്ത് കോജന്‍ട്രിക്സിനെതിരായ സമരം, ഡ്യൂപോങ് കമ്പനിക്കെതിരായ സമരം, പ്ളാച്ചിമടയിലെ കൊക്കക്കോളവിരുദ്ധ സമരം -ഇതിലെല്ലാം അമേരിക്കന്‍ ഭരണകൂടം അതീവ ഉല്‍ക്കണ്ഠയും അസഹിഷ്ണുതയും പ്രകടിപ്പിച്ച് പരസ്യമായി രംഗത്ത് വരികയുണ്ടായി.

ലോകത്തെവിടെയും സ്വന്തം മൂലധനത്തിനെതിരായി ഉയര്‍ന്നുവരാവുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതൊരു ജനകീയ പ്രതിഷേധത്തെയും സൈനികമായി പോലും നേരിടാന്‍ മടികാണിക്കാത്ത അമേരിക്കയാണ് ഭോപാലിലെ മഹാപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും കൈകഴുകി രക്ഷപ്പെടാന്‍ ബദ്ധപ്പെടുന്നത്. ഭോപാല്‍ കേസില്‍ ഇത്രയും നഗ്നമായി അമേരിക്കന്‍ ഭരണകൂടവും കൊലയാളിയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ ഒരുവരി പ്രസ്താവന ഇറക്കി പ്രതിഷേധിക്കാന്‍പോലും ഇന്ത്യന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. അമേരിക്കന്‍ വിധേയത്വംമൂലം ആത്മാഭിമാനം നഷ്ടപ്പെട്ട ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ഒരടിമയുടെ തലത്തില്‍നിന്നുള്ള പ്രതിഷേധംപോലും ഉയര്‍ത്താന്‍ കഴിയാത്തവിധം അധഃപതിച്ചുപോയിരിക്കുന്നു.

ആഗോള മൂലധന താല്‍പ്പര്യങ്ങള്‍ക്കെതിരായ വിധിപ്രസ്താവങ്ങളില്‍നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കാനാണ് നമ്മുടെ കോടതികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കമ്പനിയുടെ താല്‍പ്പര്യങ്ങളേക്കാള്‍ വലുതല്ലല്ലോ ജനങ്ങളുടെ ജീവനും ജീവിക്കാനുള്ള അവകാശങ്ങളും. സാമ്രാജ്യത്വ മൂലധന വ്യവസ്ഥക്കാവശ്യമായ രീതിയില്‍ ജുഡീഷ്യറിയും സ്വയം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ഭോപാല്‍ വിധിയും വ്യക്തമാക്കുന്നത്. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കെതിരായ എല്ലാറ്റിനെയും നിരാകരിക്കുന്ന പ്രവണതകള്‍ ഇന്ത്യയുടെ നീതിന്യായരംഗത്ത് പ്രബലപ്പെട്ടു വരികയാണ്. മൂലധനത്തിന്റെയും വന്‍ ബിസിനസ് ലോകത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കനുസരണമായ അമേരിക്കന്‍ നീതിന്യായ പ്രവണതകള്‍ സമകാലീന കോടതിവിധികളിലെല്ലാം പ്രകടമാണ്. വിദേശ കുത്തകകള്‍ക്കുവേണ്ടി ജനങ്ങളുടെ ജീവനെയും ദേശതാല്‍പ്പര്യങ്ങളെയും ബലികഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത ജനകീയ സമരങ്ങള്‍ ഉയര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഭോപാല്‍ വിധി വിരല്‍ചൂണ്ടുന്നത്.

കെ ടി കുഞ്ഞിക്കണ്ണന്‍ chintha weekly 27062010

Sunday, July 4, 2010

ഡൌ കമ്പനിയുടെ ഇരട്ടത്താപ്പ്

ഭോപാലില്‍ കണ്ണടച്ച ഡൌ കമ്പനി അമേരിക്കയില്‍ 6500 കോടി നല്‍കി

ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി വരുത്തിവച്ച ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് വാദിക്കുന്ന ഡൌ കെമിക്കല്‍സ് അമേരിക്കയില്‍ സമാനമായ ദുരന്തത്തിന് നഷ്ടപരിഹാരം നല്‍കി. ആസ്ബസ്റ്റോസ് മലിനീകരണവുമായി ബന്ധപ്പെട്ട കേസില്‍ ദുരിതബാധിതര്‍ക്ക് 148 കോടി ഡോളറാണ് ഡൌ കെമിക്കല്‍സ് നല്‍കിയത്. കേസ് നടത്തിപ്പിനായി 68.7 കോടി ഡോളര്‍ ചെലവിട്ട ഡൌ ഭാവിയില്‍ 83.9 കോടി ഡോളറിന്റെ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നും സമ്മതിക്കുന്നു. അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന് ഡൌ കെമിക്കല്‍സ് സമര്‍പ്പിച്ച കണക്കാണ് അമേരിക്കന്‍ കമ്പനിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്. യൂണിയന്‍ കാര്‍ബൈഡിന്റെ വ്യാപാരസംബന്ധമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി സംഭവിച്ച ശാരീരിക പ്രത്യാഘാതങ്ങളുടെ ബാധ്യതയായാണ് പണം നല്‍കിയതെന്ന് 2009 ഫെബ്രുവരി 19ന് സമര്‍പ്പിച്ച രേഖ വ്യക്തമാക്കുന്നു.

1940-50 കാലഘട്ടത്തില്‍ കമ്പനി ഉപയോഗിച്ച ആസ്ബസ്റ്റോസ് ശ്വസിച്ചതിന്റെ ഫലമായി രോഗബാധിതരായവരാണ് നഷ്ടപരിഹാരത്തിന് സമീപിച്ചത്. ആസ്ബസ്റ്റോസ് മാലിന്യത്തിന് 2015ഓടെ 2,65,000 പേര്‍ ഇരയാകുമെന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതി വിലയിരുത്തിയത്. യൂണിയന്‍ കാര്‍ബൈഡിന്റെയും 1977ല്‍ അത് ഏറ്റെടുത്ത ആംചെം പ്രൊഡക്ട്സ് ലിമിറ്റഡിന്റെയും പേരിലുള്ള കേസാണ് ഡൌ നടത്തുന്നത്. ആസ്ബസ്റ്റോസിസുമായി ബന്ധപ്പെട്ട് 75,030 കേസുണ്ടെന്നാണ് ഡൌ സമര്‍പ്പിച്ച രേഖയില്‍ പറയുന്നത്. യൂണിയന്‍ കാര്‍ബൈഡിനും ആംചെമിനും എതിരെയാണ് 24,146 കേസ്. അമ്പതിനായിരത്തിലേറെ മറ്റ് കേസുമുണ്ട്. ഇതില്‍ 9131 കേസ് കഴിഞ്ഞവര്‍ഷം തീര്‍പ്പാക്കി.

രാസമാലിന്യപ്രശ്നത്തില്‍ അമേരിക്കയിലും ഇന്ത്യയിലും രണ്ട് നിലപാടാണ് ഡൌ കെമിക്കല്‍സ് സ്വീകരിച്ചതെന്ന് വ്യക്തമാണ്. യൂണിയന്‍ കാര്‍ബൈഡ് (യുഎസ്എ) തങ്ങളുടെ ഇന്ത്യന്‍ കമ്പനിയിലുള്ള വിഹിതത്തിന്റെ 50.9 ശതമാനം മക്ലിയോഡ് റസല്‍ ഇന്ത്യക്ക് കൈമാറിയിരുന്നു. ഈ കമ്പനി പിന്നീട് എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യയെന്ന് പേരുമാറ്റി. 2001ല്‍ ഈ കമ്പനിയെയാണ് തങ്ങള്‍ ഏറ്റെടുത്തതെന്നും യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യയുമായി അതിന് ബന്ധമില്ലെന്നുമാണ് ഡൌ കെമിക്കല്‍സിന്റെ വാദം. എന്നാല്‍, 1992ല്‍തന്നെ യൂണിയന്‍ കാര്‍ബൈഡ് യുഎസ്എയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.
(വിജേഷ് ചൂടല്‍)

deshabhimani 04072010

Monday, June 28, 2010

കോണ്‍ഗ്രസ് ദയനീയമായി ഒറ്റപ്പെടുന്നു

പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നീ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച കടുത്ത ജനവിരുദ്ധനടപടിക്ക് യുപിഎയിലെ പ്രമുഖ കക്ഷികളുടെ പിന്തുണപോലും ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അര്‍ഹത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഭരണാധികാരംമാത്രം ലക്ഷ്യമാക്കിയിട്ടുള്ള ചില പാര്‍ടികള്‍ സാങ്കേതികമായി പിന്തുണ പിന്‍വലിച്ചിട്ടില്ലെങ്കില്‍പ്പോലും മന്ത്രിസഭയുടെ സുപ്രധാനമായ ഒരു തീരുമാനത്തിന് ഭരണസഖ്യത്തിലെ രണ്ടു പ്രമുഖ കക്ഷികള്‍ ഭിന്നാഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുന്നു. പാര്‍ലമെന്ററി ജനാതിപത്യവ്യവസ്ഥയില്‍ കൂട്ടുത്തരവാദിത്തം ഭരണത്തിന്റെ ആണിക്കല്ലാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച നടപടിയോട് യോജിപ്പില്ലാത്തതുകൊണ്ടാണ് ബോധപൂര്‍വം വിട്ടുനിന്നതെന്നും വിലവര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മമത ബാനര്‍ജി തുറന്നുപറഞ്ഞിരിക്കുന്നു. ഇതൊരു കപടനാടകമാണെങ്കില്‍പ്പോലും സര്‍ക്കാരിന്റെ നടപടിക്ക് പരസ്യമായി പിന്തുണ നല്‍കിയാല്‍ ജനങ്ങളില്‍നിന്ന് സ്വയം ഒറ്റപ്പെടാനിടയാകുമെന്ന ഭയമാണ് ഈ വെളിപ്പെടുത്തലിനുള്ള അടിസ്ഥാനമെന്ന് വ്യക്തമാണ്. സഖ്യത്തിലെ മറ്റൊരു പ്രമുഖ കക്ഷിയായ ഡിഎംകെയുടെ നേതാവ് അഴഗിരിയും തീരുമാനവുമായി യോജിക്കുന്നില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു വിചിത്രമായ കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും ഭിന്നാഭിപ്രായം പ്രകടിപ്പിക്കേണ്ടിവന്നു എന്നതാണ്. വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് വി എം സുധീരന്‍ ആവശ്യപ്പെട്ടതായി കാണുന്നത്. ഉമ്മന്‍ചാണ്ടിയും വിലവര്‍ധന പിന്‍വലിക്കണമെന്നാണ് പറയുന്നത്. മറ്റു പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ അഭിപ്രായമുണ്ടെന്നാണ് ന്യായമായും അനുമാനിക്കേണ്ടത്. വില വര്‍ധിപ്പിച്ച ധിക്കാരപരമായ നടപടിയെ പിന്തുണയ്ക്കാന്‍ സ്വന്തം കക്ഷിയിലുള്ളവര്‍പോലും തയ്യാറല്ലെന്ന ഗതികേടില്‍ കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്രഭരണ നേതൃത്വവും എത്തപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍തന്നെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റിലെ ഒറ്റപ്പെടല്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. ഒരുവര്‍ഷംമുമ്പ് മുന്നൂറിലധികം ലോക്സഭാ അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇത്രവേഗം ന്യൂനപക്ഷമായി മാറിയത്. ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഖണ്ഡനോപക്ഷേപം വോട്ടിനിട്ടപ്പോള്‍ ഭരണമുന്നണിക്ക് അനുകൂലമായി 289 വോട്ടാണ് ലഭിച്ചത്. അതാകട്ടെ പ്രതിപക്ഷത്തുള്ള മായാവതി നയിക്കുന്ന ബിഎസ്പിയുടെ 21 എംപിമാരുടെയും ഷിബു സോറന്റെയും പിന്തുണ ലഭിച്ചതുമൂലമാണ്. അതില്ലായിരുന്നെങ്കില്‍ 267 വോട്ടേ അനുകൂലമായി രേഖപ്പെടുത്തുള്ളൂ. കേവല ഭൂരിപക്ഷത്തിന് അഞ്ച് വോട്ട് കുറവുണ്ടെന്നത് വ്യക്തം. 23 അംഗങ്ങളുള്ള പ്രതിപക്ഷത്തെ സമാജ്വാദി പാര്‍ടിയും നാല് അംഗങ്ങളുള്ള ആര്‍ജെഡിയും വോട്ടെടുപ്പുസമയത്ത് ഇറങ്ങിപ്പോക്ക് നടത്തിയത് ഭരണമുന്നണിയുമായുണ്ടാക്കിയ ധാരണയെത്തുടര്‍ന്നാണെന്നതും രഹസ്യമല്ല. നഗ്നമായ പാര്‍ലമെന്ററി കുതന്ത്രം പ്രയോഗിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഈ മൂന്നു പാര്‍ടികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ നേടിയത്. അതിന് നല്‍കേണ്ടിവന്ന വിലയുടെ കാര്യവും രഹസ്യമല്ല. കോണ്‍ഗ്രസിന്റെ സാമ്പത്തികനയത്തില്‍ എതിര്‍പ്പുണ്ടെന്നും പിന്തുണ പ്രശ്നാധിഷ്ഠിതമാണെന്നുമാണ് മായാവതി പറയുന്നത്. ഖണ്ഡനോപക്ഷേപത്തിന് പിന്തുണ നല്‍കിയ ബിഎസ്പി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയെ പരസ്യമായി എതിര്‍ത്തിരിക്കുകയാണ്. വിലവര്‍ധനയ്ക്കെതിരെ പാര്‍ലമെന്റിന് പുറത്ത് നടന്ന പ്രതിഷേധം അടങ്ങാത്ത ജനരോഷത്തിന്റെ വ്യക്തമായ പ്രതിഫലനമാണ്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആഹ്വാനംചെയ്ത ഹര്‍ത്താലിന് അഭൂതപൂര്‍വമായ ജനപിന്തുണയാണ് ലഭിച്ചതെന്ന് നിസ്സംശയം പറയാന്‍ കഴിയും. ഹര്‍ത്താല്‍ പൂര്‍ണവിജയമാണെന്ന് സകലര്‍ക്കും ബോധ്യമായി കഴിഞ്ഞതാണ്. പശ്ചിമബംഗാളില്‍ നടന്ന പ്രതിഷേധപണിമുടക്കിനും വമ്പിച്ചതോതിലുള്ള പിന്തുണയാണ് ലഭിച്ചതെന്ന് മാധ്യമങ്ങള്‍ ഏകസ്വരത്തില്‍ സമ്മതിച്ചിരിക്കുന്നു. ഇടതുപക്ഷത്തിന്റെ കടുത്ത എതിരാളിയായ മമത ബാനര്‍ജിക്കുപോലും പണിമുടക്കിനെ ഭംഗ്യന്തരേണ അംഗീകരിക്കേണ്ടിവന്നു. അതായത് കോണ്‍ഗ്രസ് ജനങ്ങളില്‍നിന്നുമാത്രമല്ല യുപിഎയില്‍പോലും ഒറ്റപ്പെടുന്ന നിലയുണ്ടായിരിക്കുന്നു.

1984ല്‍ നടന്ന ഭോപാല്‍ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരവും കോണ്‍ഗ്രസ് നേതൃത്വത്തിന് അപഖ്യാതി വരുത്തുന്നതാണെന്നതില്‍ സംശയമില്ല. 1984 ഡിസംബര്‍ രണ്ടിനാണ് ഭോപാലിലെ യൂണിയന്‍ കാര്‍ബൈഡ് അപകടം സംഭവിച്ചത്. ഇരുപതിനായിരത്തോളം നിരപരാധികളായ മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചു. യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സ അറസ്റുചെയ്യപ്പെട്ടു. നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ആന്‍ഡേഴ്സനെ അറസ്റുചെയ്ത് കസ്റഡിയില്‍വച്ചത്. ജാമ്യം ലഭിക്കാനിടയില്ലാത്ത വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. ആന്‍ഡേഴ്സനെ ജാമ്യത്തില്‍ വിട്ടപ്പോള്‍ ഒപ്പിട്ട കരാറനുസരിച്ച് പൊലീസോ കോടതിയോ ആവശ്യപ്പെടുമ്പോള്‍ ഹാജരായിക്കൊള്ളാമെന്ന വ്യവസ്ഥയുണ്ടായിരുന്നു എന്ന് ഹിന്ദു പത്രം വെളിപ്പെടുത്തിയത് നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്നതല്ല. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്ക് ആന്‍ഡേഴ്സന്റെ സന്ദര്‍ശനവിവരം അറിയാമായിരുന്നു. ആന്‍ഡേഴ്സനെ സുരക്ഷിതമായി എത്തിച്ചതിന്റെ ഉത്തരവാദിത്തം അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങിന്റെ തലയില്‍വച്ച് കൈകഴുകാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കുതന്ത്രം പൊളിഞ്ഞുപോയിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങളോടല്ല കോണ്‍ഗ്രസിന്റെ കൂറെന്നും അമേരിക്കയിലെ കോര്‍പറേറ്റ് ഭീമനോടാണെന്നും വ്യക്തമായിരിക്കുന്നു. ആണവസുരക്ഷാ ബില്ലിന്റെ കാര്യത്തിലും ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നമല്ല കോണ്‍ഗ്രസിന് പ്രധാനം. അമേരിക്കയിലെ റിയാക്ടര്‍ ഉടമകളുടെ താല്‍പ്പര്യമാണ് പ്രധാനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയിലും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യമല്ല, റിലയന്‍സുള്‍പ്പെടെയുള്ള ശതകോടീശ്വരന്മാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനും യുപിഎ സര്‍ക്കാരിനും വ്യഗ്രതയുള്ളത്. ഇന്ത്യക്കകത്തും പുറത്തുമുള്ള കുത്തകകളും ബഹുരാഷ്ട്രകുത്തകകളുമാണ് ഇക്കൂട്ടര്‍ക്ക് പ്രിയപ്പെട്ടത്. ഇന്ത്യയിലെ ജനങ്ങളല്ലെന്ന് വ്യക്തം. ഈ തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകുക എന്നതാണ് പ്രധാനം. ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 28062010

Wednesday, June 23, 2010

ഭോപാല്‍: നഷ്ടപരിഹാരം കമ്പനി നല്‍കട്ടെ

ഇരുപത്താറു വര്‍ഷത്തിനുശേഷം ഉറക്കമുണര്‍ന്ന് ഭോപാല്‍ ദുരന്ത ബാധിതര്‍ക്ക് സഹായം നല്‍കാന്‍ തിരക്കുകൂട്ടുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം നല്ലതുതന്നെ. എന്നാല്‍, അങ്ങനെയൊരു ശ്രമത്തിന്റെ ഉല്‍പ്പന്നമായി പുറത്തുവന്നിട്ടുള്ള കേന്ദ്രമന്ത്രിസഭാ സമിതി റിപ്പോര്‍ട്ട് കണ്ണുമടച്ച് സ്വാഗതം ചെയ്യാനാകുന്നതല്ല; അതേപടി അംഗീകരിക്കാനാകുന്നതുമല്ല. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ ഡൌ കെമിക്കല്‍സിനെ തുണയ്ക്കുന്നതാണ് ആ റിപ്പോര്‍ട്ട്. ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നടത്തിയ കൂട്ടക്കൊലയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പരിഹാരം നിര്‍ദേശിക്കുന്നതാണ് അത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭം കുന്നുകൂട്ടാനുള്ള സൌകര്യം നല്‍കുകയും അമിതലാഭമോഹത്തിന്റെ ഫലമായി ഉയര്‍ന്നുവരുന്ന വിപത്തുകളുടെ ദുരിതഭാരം ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് വിവിധതലത്തില്‍ ചര്‍ച്ചചെയ്യപ്പെടണം. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ഭോപാല്‍ ദുരന്തബാധിതരുടെ പ്രതിനിധികളും പരിശോധിച്ച് തെറ്റുകുറ്റങ്ങള്‍ തിരുത്തിയശേഷംമാത്രമേ മന്ത്രിസഭാ സമിതി ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാവൂ.

ദുരിതബാധിതര്‍ക്കായി 1500 കോടിയുടെ പാക്കേജാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഭോപാലിലെ വിഷമാലിന്യം കുഴിച്ചുമൂടാനുള്ള സാമ്പത്തികബാധ്യത കേന്ദ്രസര്‍ക്കാരിനാണെന്നും സമിതി പറയുന്നു. അതിനര്‍ഥം അതിന്റെ ഭാരവും സാധാരണ ഇന്ത്യക്കാര്‍ക്കാണെന്നാണ്. അതേസമയം, യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ ഡൌ കെമിക്കല്‍സ് ഒരു ബാധ്യതയുമില്ലാത്തവരായി മാറുകയുംചെയ്യുന്നു.

ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ളതാണ് സമിതി. ചിദംബരം അമേരിക്കന്‍ കമ്പനിക്കുവേണ്ടി ഇടപെട്ടു എന്നതിന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഭോപാല്‍ കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ അവസരവും ഒരുക്കിക്കൊടുത്തത് മധ്യപ്രദേശും കേന്ദ്രവും കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ്. യൂണിയന്‍ കാര്‍ബൈഡിനും പിന്നീട് ഡൌ കെമിക്കല്‍സിനുംവേണ്ടി അളവറ്റ സേവനമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തുകൊടുത്തിട്ടുള്ളത്. ഡൌ കെമിക്കല്‍സിന് രാജ്യത്ത് അനേകം കമ്പനികളും ഇതര സംരംഭങ്ങളുമുണ്ട്. നിക്ഷേപക പ്രോത്സാഹനമെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് അനേകം സൌജന്യങ്ങളും സഹായങ്ങളും ചെയ്തുകൊടുത്തിട്ടുമുണ്ട്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിങ് എന്നിവര്‍മുതല്‍ പി ചിദംബരംവരെയുള്ള പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് വിമര്‍ശത്തിനിരയാകുന്നു.

കാല്‍ലക്ഷം മനുഷ്യജീവനെടുക്കുകയും ഒരുനാടിനെയും ജനതയെയും തീരാദുരിതത്തിലാക്കുകയം ചെയ്തവര്‍ക്ക് നാടിന്റെ ഭരണാധികാരികള്‍തന്നെ കൈമെയ് മറന്ന് സഹായം നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ ഏറ്റവും ഹീനമായ അവസ്ഥകൂടിയാണ് തെളിയുന്നത്. അതിന്റെ ജാള്യം മറയ്ക്കാനാണ് തിരക്കിട്ട അഭ്യാസങ്ങളിലൂടെ മന്ത്രിസഭാ സമിതിയുണ്ടാക്കിയതും അതിവേഗം അതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടതും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയും സ്ഥിരമായ അവശത അനുഭവിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും നല്‍കാനാണ് സമിതിയുടെ ശുപാര്‍ശയെന്നാണ് വാര്‍ത്ത. ഇത് അപര്യാപ്തമാണ്.

ഒരു സര്‍ക്കാരിന്റെയും കണക്കില്‍പ്പെടാത്ത അനേകായിരങ്ങള്‍ ഭോപാലില്‍ ഇന്നും ദുരിതമനുഭവിക്കുന്നുണ്ട്. എത്രയോ പേര്‍ മരണമടഞ്ഞിട്ടുണ്ട്. ദുരന്തബാധിതരില്‍ 92 ശതമാനം പേര്‍ക്കും നിസ്സാരമായ പരിക്കു മാത്രമേ ഉള്ളൂവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെതന്നെ കണക്ക്. ഇവര്‍ക്ക് പരമാവധി 25,000 രൂപയുടെ നഷ്ടപരിഹാരം മാത്രമേ ലഭിക്കൂ. 1997നുശേഷം ദുരന്തബാധിതരുടെ കണക്കെടുപ്പ് നടന്നിട്ടില്ലെന്നും ഭോപാല്‍ ദുരന്തബാധിതരുടെ സംഘടന വ്യക്തമാക്കുന്നു. ഇതൊന്നും കണക്കിലെടുക്കാത്ത നഷ്ടപരിഹാര പാക്കേജിന് പൂര്‍ണതയില്ല. അതുകൊണ്ട് നിര്‍ദിഷ്ട നഷ്ടപരിഹാര പാക്കേജിന് അംഗീകാരം നല്‍കുന്നതിനുമുമ്പ് കേന്ദസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച് തര്‍ക്കവിഷയങ്ങളില്‍ വ്യക്തത വരുത്തണം. നഷ്ടപരിഹാരത്തിന്റെ ഭാരം കുറ്റക്കാരായ കമ്പനിക്കുതന്നെ വരുന്നു എന്നുറപ്പാക്കണം. അല്ലാത്ത ഏതൊരു തീരുമാനവും ദുരന്ത ബാധിതരോടും രാജ്യത്തോടാകെയുമുള്ള വെല്ലുവിളിയാകും.

ദേശാഭിമാനി 23062010

Tuesday, June 22, 2010

ഭോപാല്‍: തുടരുന്ന ഇടപെടലുകള്‍

കമ്പനിക്കുവേണ്ടി കമല്‍നാഥും ഇടപെട്ടു

ഭോപാല്‍ ദുരന്തത്തിന്റെ വിഷമാലിന്യം നീക്കുന്ന ബാധ്യതയില്‍നിന്ന് യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ ഉടമസ്ഥരായ ഡൌ കെമിക്കല്‍സിനെ ഒഴിവാക്കാന്‍ പി ചിദംബരത്തിനു പുറമെ കേന്ദ്രമന്ത്രി കമല്‍നാഥും ഇടപെട്ടു. മാലിന്യം നീക്കാന്‍ ഡൌവില്‍നിന്ന് മുന്‍കൂറായി 100 കോടി രൂപ ഈടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് 2007 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നല്‍കിയ കുറിപ്പ് പുറത്തുവന്നു. കമല്‍നാഥിന്റെ ആവശ്യം ചര്‍ച്ചചെയ്യണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി ക്യാബിനറ്റ് സെക്രട്ടറിക്ക് കുറിപ്പ് കൈമാറി. വിഷമാലിന്യം നീക്കുന്നതില്‍നിന്ന് ഡൌ കെമിക്കല്‍സിനെ പൂര്‍ണമായി ഒഴിവാക്കാന്‍ ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചതിനു പിന്നാലെയാണ് കമല്‍നാഥിന്റെ ഇടപെടല്‍ പുറത്തുവന്നത്.

ഡൌവില്‍നിന്ന് 100 കോടി ഈടാക്കണമെന്നാവശ്യപ്പെട്ട് 2005ല്‍ കേന്ദ്ര രാസവസ്തു-രാസവളം വകുപ്പാണ് ജബല്‍പുര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 2006 ഒക്ടോബര്‍ 25ന് ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഇന്തോ-യുഎസ് സിഇഒ ഫോറത്തില്‍, സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ഡൌ മേധാവികള്‍ ആവശ്യപ്പെട്ടു. ധനമന്ത്രിയായിരുന്ന ചിദംബരം, വാണിജ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇരുവരും ഡൌവിനായി ചരടുവലി തുടങ്ങി. സത്യവാങ്മൂലം നല്‍കിയ രാസവളം മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയാതെയായിരുന്നു നീക്കങ്ങള്‍. മാലിന്യങ്ങള്‍ നീക്കാന്‍ പ്രത്യേക ട്രസ്റ്റ് എന്ന ആശയവുമായി ചിദംബരം 2006 നവംബറില്‍ പ്രധാനമന്ത്രിക്ക് പ്രത്യേകകുറിപ്പ് നല്‍കി. ഇതിന്റെ തുടര്‍ച്ചയായി 2007 ഫെബ്രുവരിയിലാണ് കമല്‍നാഥ് കുറിപ്പ് നല്‍കിയത്. സത്യവാങ്മൂലം പിന്‍വലിക്കുക. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ക്യാബിനറ്റ്സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിക്കുക എന്നീ ആവശ്യങ്ങളാണ് കുറിപ്പില്‍ കമല്‍നാഥ് ഉന്നയിച്ചത്. അമേരിക്കന്‍ വൈദ്യുതി കുത്തകയായ എന്‍റോണിന്റെ കാര്യത്തില്‍ ഇത്തരമൊരു സമിതിയെ വച്ച കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ ബിസിനസ് സമൂഹത്തിന് നല്ല സന്ദേശം നല്‍കാന്‍ കോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാണ് കമല്‍നാഥ് ആവശ്യപ്പെട്ടത്.
(എം പ്രശാന്ത്)

ഭോപാല്‍: കമ്പനിക്ക് ബാധ്യതയില്ല

ഭോപാലില്‍ കാല്‍നൂറ്റാണ്ടുമുമ്പ് അമേരിക്കന്‍ കമ്പനി നടത്തിയ കൂട്ടക്കൊലയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പരിഹാരം നിര്‍ദേശിച്ച് കേന്ദ്ര മന്ത്രിസഭാസമിതി തടിതപ്പി. ദുരിതബാധിതര്‍ക്കായി 1,500 കോടിയുടെ പാക്കേജിന് ശുപാര്‍ശ ചെയ്ത മന്ത്രിസമിതി ഭോപാലിലെ വിഷമാലിന്യം കുഴിച്ചുമൂടാനുള്ള സാമ്പത്തിക ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശിച്ചു. ഇതോടെ വിഷം വമിപ്പിച്ച യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ ഡൌ കെമിക്കല്‍സ് സാമ്പത്തിക ബാധ്യതയൊന്നും ഏറ്റെടുക്കേണ്ടി വരില്ലെന്നു വ്യക്തമായി. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമിതിയുടെ ശുപാര്‍ശകള്‍ ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭ പ്രത്യേക യോഗം ചേരും.

വാതകദുരന്തക്കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ അവസരവും ഒരുക്കിക്കൊടുത്ത കേന്ദ്രസര്‍ക്കാര്‍ ദുരന്തബാധിതരുടെ അവസാന പ്രതീക്ഷയും അസ്ഥാനത്താക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയും സ്ഥിരമായ അവശത അനുഭവിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും നല്‍കാനാണ് ശുപാര്‍ശയെന്നാണ് റിപ്പോര്‍ട്ട്. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരമെന്ന പേരില്‍ തുക അനുവദിക്കുക, വിഷമാലിന്യങ്ങള്‍ അവിടെത്തന്നെ കുഴിച്ചുമൂടുക, മുഖ്യപ്രതി വാറന്‍ ആന്‍ഡേഴ്സനെ വിട്ടുകിട്ടാന്‍ എന്തെങ്കിലും ചെയ്തെന്നുവരുത്തുക, ഇന്ത്യക്കാരായ പ്രതികള്‍ക്കെതിരായ കുറ്റപത്രത്തില്‍ വെള്ളംചേര്‍ത്ത സുപ്രീം കോടതിവിധിക്കെതിരെ പരിഹാരഹര്‍ജി നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ മുഖ്യമായും ഉള്ളത്.

കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എത്രയുംവേഗം അവസാനിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കുന്നതാണ് മന്ത്രിസമിതിയുടെ പ്രവര്‍ത്തനവും ശുപാര്‍ശകളും. 26 വര്‍ഷമായിട്ടും ഒരു നടപടിയും എടുക്കാതിരുന്ന വിഷയങ്ങളില്‍ മൂന്നുദിവസം കൊണ്ടാണ് ഒമ്പതു മന്ത്രിമാര്‍ പരിഹാരം നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന്റെ മുഖംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കാനുദ്ദേശിച്ച പൊടിക്കൈകളല്ലാതെ മറ്റൊന്നും ശുപാര്‍ശകളിലില്ല. കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും വിഷം വമിക്കുന്ന ഫാക്ടറിയും മലിനമായ മണ്ണും ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ അതേസ്ഥലത്തുതന്നെ കുഴിച്ചുമൂടാനാണ് ശുപാര്‍ശ. ഇതിനു 300 കോടി രൂപയാണ് അനുവദിക്കുക.

ദുരിതബാധിതര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതും കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ഭോപാലിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഭോപാല്‍ ഗ്യാസ് പീഡിത് സംഘര്‍ഷ് സഹയോഗ് സമിതി കോ കണ്‍വീനര്‍ എന്‍ ഡി ജയപ്രകാശ് പറഞ്ഞു. ദുരന്തബാധിതരില്‍ 92 ശതമാനം പേര്‍ക്കും പരമാവധി 25,000 രൂപയുടെ നഷ്ടപരിഹാരം ലഭിക്കാന്‍ മാത്രമേ നിലവില്‍ സഹചര്യമുള്ളൂവെന്നും ജയപ്രകാശ് പറഞ്ഞു. സമിതിയുടെ തട്ടിപ്പില്‍ പ്രതിഷേധിച്ച് ഭോപാല്‍ ദുരിതബാധിതര്‍ ആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ പ്രകടനം നടത്തി.
(വിജേഷ് ചൂടല്‍)

ആന്‍ഡേഴ്സന്‍: മന്ത്രിസഭാ സമിതിയുടെ നിര്‍ദേശം പ്രഹസനം

ഭോപാലിലെ കൂട്ടക്കൊലയുടെ പ്രധാന ഉത്തരവാദി യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ തലവന്‍ വാറന്‍ ആന്‍ഡേഴ്സനെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ പ്രഹസനമാകും. രണ്ടരപ്പതിറ്റാണ്ട് ഒന്നും ചെയ്യാതിരുന്ന കേന്ദ്രം ദുരിതബാധിതരുടെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനാണ് ഇപ്പോള്‍ ഈ ആവശ്യമുന്നയിക്കുന്നത്. ഭോപാല്‍ കോടതിവിധിയെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരിന്റെ പിടിച്ചുനില്‍ക്കാനുള്ള അടവായാണ് പുതിയ നീക്കം വിലയിരുത്തുന്നത്. 90 വയസ്സുള്ള ആന്‍ഡേഴ്സനെ ഇന്ത്യക്ക് വിട്ടുതരാന്‍ അമേരിക്ക തയ്യാറാകില്ലെന്നത് വ്യക്തമാണ്. നിയമനടപടികളിലൂടെ ഇത് ഏറെ വൈകിപ്പിക്കാനും സാധിക്കും.

ദുരന്തശേഷം അമേരിക്കയില്‍ നിന്നെത്തിയ ആന്‍ഡേഴ്സനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കടത്തുകയും നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്യുകയായിരുന്നു. സുരക്ഷിതനായി മടക്കി അയക്കാമെന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ഉറപ്പുനല്‍കിയശേഷമാണ് ആന്‍ഡേഴ്സന്‍ ഇന്ത്യയിലെത്തിയത്. പലപ്പോഴും ആന്‍ഡേഴ്സനെ വിചാണചെയ്യണമെന്ന് മുറവിളി ഉയര്‍ന്നു. എന്നാല്‍, അയാള്‍ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചത്. സിബിഐയുടെ നിര്‍ദേശം പോലും കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തില്ല. കഴിഞ്ഞ 26 വര്‍ഷത്തിനിടെ ആന്‍ഡേഴ്സനെ ഇന്ത്യയുടെ നീതിപീഠത്തിനു മുന്നിലെത്തിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തവര്‍ ഇപ്പോള്‍ അതിനു ശ്രമിക്കുമെന്ന് പറയുന്നതുതന്നെ തട്ടിപ്പാണ്.

ഭോപാല്‍: കേന്ദ്രം വസ്തുതകള്‍ വെളിപ്പെടുത്തണം-പന്ഥെ

ഭോപാല്‍ വിഷവാതക ദുരന്ത കേസിലെ എല്ലാ വസ്തുതകളും രാജ്യത്തോട് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. എം കെ പന്ഥെ പറഞ്ഞു. പ്രധാന പ്രതി വാറന്‍ ആന്‍ഡേഴ്സനെ രക്ഷിച്ചതില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പങ്ക് മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സിഐടിയു സംസ്ഥാന പഠനക്യാമ്പ് ആലുവയില്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരങ്ങളെ കുരുതികൊടുത്ത കൊടും കുറ്റവാളിക്ക് പ്രധാനമന്ത്രി അറിയാതെ രാജ്യംവിടാനാകില്ല. അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ആന്‍ഡേഴ്സനെ രക്ഷിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ രാജീവ്ഗാന്ധിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ആന്‍ഡേഴ്സനെ രക്ഷപ്പെടുത്താനുള്ള അധികാരം അന്ന് മുഖ്യമന്ത്രിയായിരുന്ന തനിക്കുണ്ടായിരുന്നില്ലെന്ന അര്‍ജുന്‍സിങ്ങിന്റെ വെളിപ്പെടുത്തല്‍ വിരല്‍ചൂണ്ടുന്നതും രാജീവ്ഗാന്ധിയിലേക്കുതന്നെ. ഈ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും ഇതുസംബന്ധിച്ച വസ്തുതകള്‍ വെളിപ്പെടുത്തണം- അദ്ദേഹം പറഞ്ഞു ഭോപാലില്‍ പുതിയ തലമുറയും വിഷവാതകദുരന്തത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഇന്ത്യ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന്റെ എട്ടിലൊന്നു മാത്രമാണ് അമേരിക്കന്‍ കോടതി നല്‍കിയത്. ഇത് സര്‍ക്കാരും ജുഡീഷ്യറിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമായിരുന്നു. യൂണിയന്‍ കാര്‍ബൈഡ് മേധാവികള്‍ക്ക് ഇന്ത്യന്‍ കോടതിയാകട്ടെ ട്രക്ക് ദുരന്തത്തിന് ഡ്രൈവര്‍ക്കു നല്‍കുന്ന ശിക്ഷയാണ് വിധിച്ചത്. ഭോപാലിലെ ദുരന്തബാധിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിഞ്ഞില്ലെന്നാണ് ഇതു തെളിയിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യയിലെ തൊഴിലാളിപ്രസ്ഥാനങ്ങള്‍ ഒന്നിച്ച് ഇതാദ്യമായി സെപ്തംബറില്‍ പണിമുടക്കുമെന്നും പന്ഥെ പറഞ്ഞു.

ഭോപാല്‍ ഇരകള്‍ ഡല്‍ഹിയില്‍ പ്രകടനം നടത്തി

ഭോപാല്‍ കൂട്ടക്കൊലയിലെ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഭോപാല്‍ ഗ്യാസ് പീഡിത് ന്യായ് മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഭോപാല്‍ മന്ത്രിസമിതി യോഗംചേരുന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ നോര്‍ത്ത് ബ്ളോക്ക് ഓഫീസിനു മുന്നില്‍ പ്രകടനം നടത്തി. യോഗം തുടങ്ങുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു പ്രകടനം. ഭോപാല്‍ ദുരന്തത്തിന്റെ ഇര അബ്ദുള്‍ നഫിസിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം കനത്ത സുരക്ഷാമേഖലയായ നോര്‍ത്ത് ബ്ളോക്കില്‍ സുരക്ഷാ ഭടന്മാര്‍ തടഞ്ഞു.

ദേശാഭിമാനി 22062010

Monday, June 21, 2010

ഭോപാല്‍: കമ്പനിക്കുവേണ്ടി ചിദംബരം ഇടപെട്ടു

ഭോപാല്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ ഉടമകളായ ഡൌ കെമിക്കല്‍സിനെ നിയമബാധ്യതകളില്‍നിന്ന് ഒഴിവാക്കാന്‍ ധനമന്ത്രിയായിരിക്കെ പി ചിദംബരം നേരിട്ട് ഇടപ്പെട്ടു. 2006ല്‍ അമേരിക്കന്‍ പര്യടനം നടത്തി തിരിച്ചെത്തിയ ചിദംബരം പ്രധാനമന്ത്രിക്ക് നല്‍കിയ പ്രത്യേക കുറിപ്പിലാണ് ഡൌ കെമിക്കല്‍സിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

യൂണിയന്‍ കാര്‍ബൈഡ് പ്ളാന്റിലെയും സമീപപ്രദേശങ്ങളിലെയും വിഷമാലിന്യം നീക്കാന്‍ ഡൌ കെമിക്കല്‍സ് ആദ്യഗഡുവായി നൂറുകോടി രൂപ നല്‍കണമെന്ന് 2005ല്‍ കേന്ദ്ര രാസവസ്തു-രാസവളം മന്ത്രാലയം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ബാധ്യതയില്‍നിന്നും ഭാവിയിലെ നിയമനടപടികളില്‍നിന്നും ഒഴിവാക്കാമെന്ന് ഡൌ മേധാവിക്ക് ഉറപ്പ് നല്‍കിയ ചിദംബരം മാലിന്യനീക്കത്തിന് ട്രസ്റ്റ് രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചു.

ഭോപാല്‍ മന്ത്രിസഭാ സമിതിക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന ചിദംബരം തുടക്കം മുതല്‍ ഡൌ കെമിക്കല്‍സിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് 2006 നവംബര്‍ പത്തിന് പ്രധാനമന്ത്രിക്ക് നല്‍കിയ കുറിപ്പ്. മാലിന്യം നീക്കേണ്ടത് മധ്യപ്രദേശ് സര്‍ക്കാരാണെന്ന് മന്ത്രിസഭാസമിതി തിങ്കളാഴ്ച പ്രധാനമന്ത്രിക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. സമിതി യോഗത്തില്‍ ചിദംബരം തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇന്തോ-യുഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ചിദംബരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വ്യവസായികളുടെ സംഘം 2006 ഒക്ടോബറില്‍ അമേരിക്ക സന്ദര്‍ശിച്ചത്. ചിദംബരത്തിനു പുറമെ അന്ന് വാണിജ്യമന്ത്രിയായിരുന്ന കമല്‍നാഥ്, ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയ എന്നിവരുമുണ്ടായിരുന്നു. ഇരുരാജ്യത്തെയും നിക്ഷേപകരുടെയും വ്യവസായികളുടെയും പ്രശ്നങ്ങളായിരുന്നു പ്രധാന ചര്‍ച്ച. ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങള്‍ ഡൌ കെമിക്കല്‍സ് മേധാവി യോഗത്തില്‍ ഉന്നയിച്ചു. ഭോപാലിലെ വിഷമാലിന്യം നീക്കാന്‍ ആദ്യഗഡുവായി നൂറുകോടി രൂപ നല്‍കണമെന്ന ആവശ്യം ഇന്ത്യാ ഗവര്‍മെണ്ട് പിന്‍വലിക്കണമെന്നും നിയമബാധ്യതയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയാണ് ചിദംബരം മടങ്ങിയത്.

ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രിക്ക് നല്‍കാന്‍ ചര്‍ച്ചയുടെ വിശദാംശം ഉള്‍പ്പെടുത്തി അലുവാലിയ റിപ്പോര്‍ട്ട് തയ്യാറാക്കി. 14 വിഷയം ഉന്നയിച്ച റിപ്പോര്‍ട്ടില്‍ രണ്ടാമതായാണ് ഡൌവിന്റെ പ്രശ്നം പരാമര്‍ശിച്ചത്. ധന-വാണിജ്യ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തന്റെ അഭിപ്രായമെന്ന നിലയില്‍ ചിദംബരം ഡൌവിന് അനുകൂലമായി പ്രത്യേക കുറിപ്പ് ചേര്‍ക്കുകയായിരുന്നു. ഭോപാലിലെ വിഷമാലിന്യങ്ങള്‍ നീക്കുന്നതിന് ട്രസ്റ് രൂപീകരിക്കാമെന്ന് അറിയിച്ച് രത്തന്‍ ടാറ്റ തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഈ വാഗ്ദാനം സ്വീകരിക്കാമെന്നാണ് തോന്നുന്നതെന്നും ചിദംബരം കുറിപ്പില്‍ പറഞ്ഞു. ഡൌവിനെ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നിര്‍ദേശം ടാറ്റ വഴി സര്‍ക്കാരിന്റെ മുന്നിലെത്തിയത്. ദുരന്തസമയത്ത് ആന്‍ഡേഴ്സനെ രക്ഷപ്പെടുത്താന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ് നേതൃത്വം പിന്നീട് യൂണിയന്‍ കാര്‍ബൈഡിനെയും അവരുടെ പിന്‍ഗാമിയായ ഡൌകെമിക്കല്‍സിനെയും ബാധ്യതകളില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ചിദംബരത്തിന്റെയും അലുവാലിയയുടെയും കത്തുകള്‍.
(എം പ്രശാന്ത്)

വിഷാവശിഷ്ടം നീക്കേണ്ടത് സംസ്ഥാനമെന്ന് മന്ത്രിസമിതി

ഭോപാല്‍ ദുരന്തത്തിനിടയാക്കിയ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ അവശിഷ്ടം നീക്കാനുള്ള ബാധ്യതയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നു. ദുരന്തസ്ഥലത്തെ അവശിഷ്ടം മാറ്റേണ്ടത് മധ്യപ്രദേശ് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇതിനു കേന്ദ്രം സഹായിക്കാമെന്നുമാണ് ഭോപാല്‍ മന്ത്രിസമിതിയുടെ നിലപാട്. ഞായറാഴ്ചത്തെ യോഗത്തിലാണ് സമിതി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത ഡോവ് കെമിക്കല്‍സിനോട് പണം ആവശ്യപ്പെടുന്ന കാര്യം യോഗം പരിഗണിച്ചില്ല. പ്രതികള്‍ക്കുമേലുള്ള കുറ്റങ്ങളില്‍ വെള്ളംചേര്‍ത്ത സുപ്രീം കോടതി വിധിക്കെതിരെ പരിഹാരഹര്‍ജി നല്‍കാനും ആന്‍ഡേഴ്സനെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കാനും മന്ത്രിസമിതി നിര്‍ദേശിക്കും.

തിങ്കളാഴച രാവിലെ വീണ്ടും യോഗം ചേരുന്ന സമിതി ഉച്ചയോടെ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഭോപാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ വിഷാവശിഷ്ടം ദുരന്തമുണ്ടായ സ്ഥലത്തുതന്നെ കുഴിച്ചുമൂടാനായിരിക്കും ശുപാര്‍ശ. ഇതിനുള്ള ഉത്തരവാദിത്തം മധ്യപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. സാങ്കേതികവും സാമ്പത്തികവുമായ സഹായം ക്രേന്ദസര്‍ക്കാര്‍ നല്‍കും.

ഞായറാഴ്ച ചേര്‍ന്ന മന്ത്രിസമിതി യോഗം വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്തത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കാനും വിഷലിപ്തമായ മണ്ണും ജലവും ശുചീകരിക്കാനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്തെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വിഷയവും പരിശോധിച്ചെന്നും തിങ്കളാഴ്ച രാവിലെ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ദുരിതബാധിതര്‍ക്ക് കൂടുതല്‍ സാമ്പത്തികസഹായം നല്‍കാന്‍ മന്ത്രിസമിതി നിര്‍ദേശിക്കും. മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ട 981 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന് കേന്ദ്ര ആസൂത്രണ കമീഷന്‍ അനുമതി നല്‍കിയത് ഈ ലക്ഷ്യത്തോടെയാണ്. ഇതുകൊണ്ടു മാത്രം സര്‍ക്കാര്‍ പ്രതിഷേധത്തെ തണുപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് പരിഹാരഹര്‍ജി നല്‍കാനും ആന്‍ഡേഴ്സനെ വിട്ടുകിട്ടാനുള്ള നടപടിക്കുമുള്ള ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയത്.
(വിജേഷ് ചൂടല്‍)

92 ശതമാനം പേര്‍ക്കും നിസ്സാര പരിക്കെന്ന് സര്‍ക്കാര്‍

ഭോപാല്‍ വാതകചോര്‍ച്ചയുടെ ദുരിതം പേറുന്നവരില്‍ 92.5 ശതമാനത്തിനും സര്‍ക്കാര്‍ രേഖകളില്‍ നിസ്സാര പരിക്ക് മാത്രം. 2006 ഒക്ടോബര്‍ 26ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായത് 5,58,125 പേര്‍ക്കാണെന്നാണ് കോടതിയെ ബോധിപ്പിച്ചത്. ഇതില്‍ 5,16,406 പേര്‍ക്കും നിസ്സാര പരിക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. 38,478 പേര്‍ക്കാണ് (6.8 ശതമാനം) സര്‍ക്കാര്‍ രേഖകളനുസരിച്ച് താല്‍ക്കാലികമായെങ്കിലും അവശത നേരിട്ടത്. ശാശ്വതമായ ശാരീരിക അവശതയടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായത് 3241 പേര്‍ക്ക് മാത്രം. സര്‍ക്കാരിന്റെ ഈ നിലപാട് ദുരന്ത ബാധിതര്‍ക്ക് ലഭ്യമാകുമായിരുന്ന സാമ്പത്തികസഹായമാണ് നഷ്ടപ്പെടുത്തിയത്. കാല്‍നൂറ്റാണ്ടിനുശേഷവും അവശതയനുഭവിക്കുന്നവര്‍പോലും നിസ്സാര പരിക്കേറ്റവരുടെ പട്ടികയിലാണ്. ഇവര്‍ക്ക് ലഭിച്ച പരമാവധി നഷ്ടപരിഹാരം 25,000 രൂപ. സ്ഥിരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുടെയും ഗുരുതരമായ പരിക്കേറ്റവരുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നാല് ലക്ഷത്തോളം രൂപ ലഭിക്കുമായിരുന്നു. ശ്വാസകോശരോഗവും ഹൃദ്രോഗവും മറ്റും ബാധിച്ചവരെപ്പോലും ചെറിയ പരിക്കേറ്റവരുടെ പട്ടികയിലാണ് ഉള്‍പ്പടുത്തിയത്. നിസ്സാര പരിക്കേറ്റവരുടെ പട്ടികയിലുണ്ടായിരുന്ന ആയിരക്കണക്കിനാളുകള്‍ പിന്നീട് അര്‍ബുദം ബാധിച്ച് മരിച്ചു.

deshabhimani 21062010

Thursday, June 17, 2010

ആന്‍ഡേഴ്സന്റെ രക്ഷപ്പെടല്‍ കോണ്‍ഗ്രസ് ന്യായീകരിക്കുന്നു

ന്യൂഡല്‍ഹി: ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദി വാറന്‍ ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയതിനെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നു. അക്രമാസക്തരായ ഭോപാല്‍ ജനതയില്‍നിന്ന് രക്ഷിക്കാനാണ് ആന്‍ഡേഴ്സനെ കടത്തിയതെന്നാണ് എഐസിസി തയ്യാറാക്കിയ ആഭ്യന്തരരേഖയില്‍ വാദിക്കുന്നത്. ആന്‍ഡേഴ്സനെ അവിടെ നിര്‍ത്തിയിരുന്നെങ്കില്‍ ജനക്കൂട്ടം അദ്ദേഹത്തെ കൊല്ലുമായിരുന്നെന്നും രേഖയില്‍ പറയുന്നു. ആന്‍ഡേഴ്സനെ രക്ഷിച്ചത് തങ്ങളാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ സമ്മതിക്കുകയാണ് കോണ്‍ഗ്രസ്. ഒപ്പം ലക്ഷക്കണക്കിനു ജനങ്ങളോട് കാട്ടിയ കൊടിയ വഞ്ചന ശരിയാണെന്ന് വാദിക്കുന്നു. ഭോപാലിലെ ജനതയുടെ രോഷപ്രകടനത്തെ അക്രമവാഴ്ചയായി മുദ്രകുത്തുന്നു.

നിയമപ്രകാരം ആന്‍ഡേഴ്സനെ ഇന്ത്യയില്‍ പിടിച്ചുനിര്‍ത്താനോ ജാമ്യം തടയാനോ കഴിയുമായിരുന്നില്ലെന്ന് എഐസിസിയുടെ നിയമസഹായവും മനുഷ്യാവകാശവും സംബന്ധിച്ച വകുപ്പിന്റെ സെക്രട്ടറി കെ സി മിത്തല്‍ തയ്യാറാക്കിയ രേഖയില്‍ പറയുന്നു. ആന്‍ഡേഴ്സനെ നിയമത്തിനു മുന്നില്‍ മടക്കിയെത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. അത് സിബിഐയും കോടതിയും നിയമാനുസരണം ചെയ്യേണ്ട കാര്യമാണെന്നും സുപ്രീംകോടതി കുറ്റങ്ങള്‍ ലഘൂകരിച്ചതിനെതിരെ സിബിഐ സപ്ളിമെന്ററി ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചില്ലെന്നും രേഖയിലുണ്ട്. രാജീവ് ഗാന്ധിയെ ശക്തമായി ന്യായീകരിക്കുന്ന കോണ്‍ഗ്രസ് രേഖ ബിജെപി, ചന്ദ്രശേഖര്‍ സര്‍ക്കാരുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു.

deshabhimani 17062010

Tuesday, June 15, 2010

ഭോപാല്‍ : കോണ്‍ഗ്രസിന്റെ കൊലയാളിസേവ

ഹിരോഷിമയിലും നാഗസാക്കിയിലും 1945 ആഗസ്ത് ആറിനും ഒമ്പതിനുമായി അമേരിക്ക വര്‍ഷിച്ച അണുബോംബിന് ശേഷം ലോകംകണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഭോപാലിലേത്. 1984 ഡിസംബര്‍ രണ്ടിന് അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലുള്ള പ്ളാന്റില്‍ വാതകചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് 20000 പേര്‍ കൊല്ലപ്പെട്ടു. മീതൈല്‍ ഐസോസൈനേറ്റ് എന്ന വിഷവാതകം ചോര്‍ന്നതിനെത്തുടര്‍ന്നാണ് ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പിടഞ്ഞുവീണ് മരിച്ചത്. ലോകം ദര്‍ശിച്ച ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു അത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കമ്പനി തയ്യാറാകാത്തതാണ് ദുരന്തത്തിന് കാരണമെന്ന് സിബിഐ നടത്തിയ അന്വേഷണത്തിലും പ്രസിദ്ധ ശാസ്ത്രജ്ഞനായ വരദരാജന്റെ നേതൃത്വത്തിലുള്ള കമീഷന്‍ നടത്തിയ അന്വേഷണത്തിലും തെളിഞ്ഞിരുന്നു. എന്നിട്ടും യൂണിയന്‍ കാര്‍ബൈഡ് മാനേജ്മെന്റിനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അന്ന് രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ വിമുഖത കാട്ടുകയായിരുന്നു. 26 വര്‍ഷത്തിന് ശേഷം പുറത്തുവന്ന കോടതിവിധിയാകട്ടെ മാനേജ്മെന്റിനെ ശിക്ഷിക്കുന്നതിന് പകരം ദുരന്തബാധിതരെ അവഹേളിക്കുന്നതുമായി.

20000 പേരെ കൂട്ടക്കൊലചെയ്ത അമേരിക്കന്‍ കമ്പനിയെ ശിക്ഷിക്കുന്നതിന് പകരം അവരെ കുറ്റവിമുക്തമാക്കുന്നതിനായിരുന്നു അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. അന്ന് പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയാകട്ടെ നരസിംഹറാവുവും. സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന് തുടക്കം കുറിക്കുന്ന കാലമായിരുന്നു അത്. സാമ്പത്തിക വളര്‍ച്ചനിരക്കിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക പുരോഗതി വിലയിരുത്താന്‍ തുടങ്ങിയ കാലം. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ അവതരിപ്പിച്ച സാമ്പത്തിക ഉദാരവല്‍ക്കരണ സിദ്ധാന്തത്തിന്റെ മറപിടിച്ചാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ ഭോപാലില്‍ കൂട്ടക്കുരുതി നടത്തിയ കമ്പനിയെ രക്ഷിക്കാന്‍ രാജീവ്ഗാന്ധിയും നരസിംഹറാവുവും മറ്റും തയ്യാറായത്. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ കുറ്റക്കാരെന്ന് വിധിച്ചാല്‍, അവരില്‍നിന്ന് വന്‍ തുക നഷ്ടപരിഹാരമായി ഈടാക്കിയാല്‍ വിദേശനിക്ഷേപം ലഭിക്കുന്നത് ഇല്ലാതാകുമെന്നും പ്രചരിപ്പിക്കപ്പെട്ടു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് പാര്‍ടിയുടെ സാമ്പത്തിക തത്വശാസ്ത്രത്തിന്റെ ഭാഗമായിത്തന്നെ യൂണിയന്‍ കാര്‍ബൈഡിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി.

യുണിയന്‍ കാര്‍ബൈഡിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അതീവ രഹസ്യമായി ചെയ്ത ആദ്യ നടപടി കമ്പനിയുടെ ഉടമയായ വാറന്‍ ആന്‍ഡേഴ്സണിനെ ഇന്ത്യയില്‍നിന്ന് പുറത്ത് കടത്തുകയായിരുന്നു. ഇതിന് ചരട് വിലച്ചതാകട്ടെ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിതന്നെയാണെന്ന് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭ അംഗവുമായ പി സി അലക്സാണ്ടര്‍ വെളിപ്പെടുത്തുകയുണ്ടായി. രാജീവ്ഗാന്ധിയുടെ നിര്‍ദേശപ്രകാരം അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങാണ് ആന്‍ഡേഴ്സണെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.

ഡിസംബര്‍ നാലിന് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത ആന്‍ഡേഴ്സണെ ജാമ്യത്തില്‍ വിട്ടതിന് ശേഷമാണ് രാജ്യത്തിന്റെ മുഖ്യ അതിഥിയെപ്പോലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും കടത്തിയത്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് കൊലയാളിയെ കടത്തിയ കോണ്‍ഗ്രസ് പിന്നീട് അദ്ദേഹം പിടികിട്ടാപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കുകയും(1992ല്‍) ചെയ്തു. അന്നത്തെ ഭോപാല്‍ കലക്ടറും മധ്യപ്രദേശ് വ്യോമയാന സെക്രട്ടറിയും ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് കോണ്‍ഗ്രസിന്റെ കൊലയാളിസേവ പുറംലോകം അറിഞ്ഞത്.

ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് കോണ്‍ഗ്രസ് പാര്‍ടിയല്ല മറിച്ച് സര്‍ക്കാരാണെന്നാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം സത്യവ്രത ചതുര്‍വേദിയും മുതിര്‍ന്ന നേതാവ് ആര്‍ കെ ധവാനും പറയുന്നത് അന്നത്തെ മധ്യപ്രദേശ് സര്‍ക്കാരാണ് ആന്‍ഡേഴ്സണെ രക്ഷിച്ചതെന്നാണ്. എന്നാല്‍, അന്നത്തെ മധ്യപ്രദേശ് സര്‍ക്കാരിന് നേതൃത്വം നല്‍കിയതും കോണ്‍ഗ്രസാണെന്ന കാര്യം ഇവര്‍ക്ക് മറച്ചുവയ്ക്കാനാകുമോ? അര്‍ജുന്‍സിങ്ങിനെപ്പോലെ ഏറെ പ്രവര്‍ത്തന പരിചയമുള്ള നേതാവ് ആന്‍ഡേഴ്സണെ വിട്ടയക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി പ്രത്യേകിച്ചും പ്രധാനമന്ത്രിയുമായി ആലോചിക്കാതെ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നതും വ്യക്തമാണ്. ഏതായാലും ആന്‍ഡേഴ്സണെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നത് തടഞ്ഞത് കോണ്‍ഗ്രസ് പാര്‍ടിയും അവരുടെ സര്‍ക്കാരുകളുമാണെന്ന് വ്യക്തം.
അമേരിക്കന്‍ കമ്പനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ടിയും സര്‍ക്കാരും തീരുമാനമെടുത്തുവെന്നതിന് വേറെയും തെളിവ് നിരത്താനാകും. ആന്‍ഡേഴ്സണെ രക്ഷിക്കാന്‍ രാജീവ്ഗാന്ധിക്കൊപ്പം നിന്ന നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍ സിബിഐ അന്വേഷണത്തിന് തടയിടാനും ശ്രമമുണ്ടായി. 1994 ആഗസ്ത് മുതല്‍ 1995 ജൂലൈ വരെ സിബിഐ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ബി ആര്‍ ലാല്‍ എന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ആന്‍ഡേഴ്സണെ വിട്ടുകിട്ടാന്‍ അമേരിക്കന്‍ സര്‍ക്കാരിന് മുമ്പാകെ സമ്മര്‍ദം ചെലുത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്നാണ്. അന്നത്തെ വിദേശ മന്ത്രാലയം രേഖാമൂലംതന്നെ സിബിഐയുടെ ചുമതലകൂടി വഹിച്ചിരുന്ന പ്രധാനമന്ത്രിയോട് ആന്‍ഡേഴ്സണെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടരുതെന്ന് നിര്‍ദേശിച്ചുവെന്നാണ് ലാലിന്റെ വെളിപ്പെടുത്തല്‍.

യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലുള്ള ഫാക്ടറിയുടെ ഡിസൈനില്‍ത്തന്നെ പാകപ്പിഴയുണ്ടെന്നും അതിനാല്‍ കമ്പനിയുടമ ആന്‍ഡേഴ്സണിന് ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും സിബിഐ വ്യക്തമാക്കിയ വേളയിലാണ് അദ്ദേഹത്തെ ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരുന്നതിന് സമ്മര്‍ദം ചെലുത്തരുതെന്ന് സര്‍ക്കാര്‍തന്നെ ആവശ്യപ്പെടുന്നത്.

ആന്‍ഡേഴ്സണെ വിട്ടുനല്‍കണമെന്ന ആവശ്യം ഇന്ത്യ ഒരിക്കലും ശക്തമായി ഉയര്‍ത്തിയിട്ടില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയ രേഖകളും വ്യക്തമാക്കുന്നു. ഈ ആവശ്യത്തിന് ഇന്ത്യ മുന്‍ഗണന നല്‍കിയില്ലെന്നാണ് 2004 ലെ അമേരിക്കന്‍ വിദേശ മന്ത്രാലയ രേഖകള്‍ പറയുന്നത്. അതുപോലെതന്നെ കുറ്റക്കാര്‍ക്ക് പത്ത് വര്‍ഷം തടവുശിക്ഷ നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം 304(2) അനുസരിച്ച് സിബിഐ രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് തിരുത്തി. കൊലയാളി അമേരിക്കക്കാരനാകുമ്പോള്‍ ഇത്ര വലിയ ശിക്ഷ നല്‍കാമോ? അതിനാല്‍ രണ്ടു വര്‍ഷംമാത്രം ശിക്ഷ നല്‍കാവുന്ന 304(എ) വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതുപോലെതന്നെ ഭോപാല്‍ സെഷന്‍സ് കോടതി 1993 ല്‍ പ്രതികള്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തിയിരുന്നു. ഇതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത അമേരിക്കന്‍കമ്പനി അവസാനം ഇളവ് നേടുകയും ചെയ്തു. നരഹത്യാക്കുറ്റത്തില്‍നിന്ന് പ്രതികള്‍ ഒഴിവാക്കപ്പെട്ടു. ദുരന്തബാധിതരുടെ ഏക നിയമപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ നിയമംമൂലം ബാധ്യസ്ഥമായിരുന്ന കേന്ദ്രസര്‍ക്കാരാകട്ടെ പ്രതികള്‍ക്ക് നരഹത്യക്കുറ്റം ചുമത്തണമെന്ന ശക്തമായി വാദിക്കാന്‍പോലും തയ്യാറായില്ല.
യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം നേടിയെടുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. ആദ്യം 2 ബില്യ ഡോളര്‍ നഷ്ടപിഹാരം വേണമന്നാവശ്യപ്പെട്ട സര്‍ക്കാര്‍ പിന്നീട് 485 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരത്തിന് വഴങ്ങുകയാണ് ഉണ്ടായത്.

ഭോപാല്‍ ദുരന്തത്തിന്റെ ഓരോഘട്ടത്തിലും അമേരിക്കന്‍ കമ്പനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മത്സരിക്കുകയായിരുന്നു. അമേരിക്കയുടെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നു തന്നെയാണ് ഈ പാദസേവ നടത്തിയതെന്ന് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും ദുരന്തസമയത്ത് മധ്യപ്രദേശ് മന്ത്രിസഭാംഗവുമായ ദിഗ്വിജയ്സിങ് വെളിപ്പെടുത്തുകയുണ്ടായി. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ അമേരിക്കന്‍ കമ്പനിയെ ഒഴിവാക്കിക്കിട്ടാന്‍ പ്രധാനമന്ത്രികാര്യാലയത്തെ ഉള്‍പ്പെടെ സ്വാധീനിച്ചതായും വെളിപ്പെടുത്തലുണ്ടായി.

രാജീവ്ഗാന്ധിയുടെ കാലത്ത് ആരംഭിച്ച ഈ അമേരിക്കന്‍ പാദസേവ ഇന്ന് പൂര്‍വാധികം ശക്തമായിരിക്കുന്നു. 2005ല്‍ ഒപ്പിട്ട അമേരിക്കയുമായി പ്രതിരോധ ചട്ടക്കൂട് കരാറും 2008ല്‍ ഒപ്പിട്ട സിവില്‍ ആണവക്കരാറും തന്നെ മികച്ച തെളിവ്. ഏറ്റവും അവസാനമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആണവബാധ്യതാ ബില്ലില്‍ അമേരിക്കന്‍ സമ്മര്‍ദത്തെതുടര്‍ന്ന് മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ അശ്രദ്ധമൂലം എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന ബില്ലിലെ 17(ബി) യും കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ അവകാശം നല്‍കുന്ന 46 വകുപ്പും മാറ്റാനാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാറന്‍ ആന്‍ഡേഴ്സണെപ്പോലുള്ള കൊലയാളികളെ വീണ്ടും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഇതുവഴി ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ ജീവനേക്കാളും പ്രധാനം കോണ്‍ഗ്രസിന് അമേരിക്കന്‍ ദാസ്യവൃത്തിയാണ്.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 15062010

Monday, June 14, 2010

പിണറായി പറയുന്നത്

ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയത്അന്വേഷിക്കണം: പിണറായി വിജയന്‍

ഭോപാല്‍ കുട്ടക്കൊലയുടെ മുഖ്യ ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് തലവന്‍ വാറന്‍ ആന്‍ഡേഴ്സന് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കല്യാശേരി കപ്പോത്ത്കാവി ല്‍ ഇ കെ നായനാര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരന്തസമയത്ത് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിങ്ങിനെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ഫോണില്‍വിളിച്ചാണ് ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയതെന്ന് രാജീവ് ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പി സി അലക്സാണ്ടര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 25,000 പേര്‍ കൊല്ലപ്പെട്ട കേസ് നിസ്സാരമാക്കി 25,000 രൂപയുടെ ജാമ്യത്തില്‍ ആന്‍ഡേഴ്സനെ വിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടനുസരിച്ചാണ്. അന്നു തുടങ്ങിയ അമേരിക്കന്‍ വിധേയത്വം ഇന്നും കോണ്‍ഗ്രസ് തുടരുകയാണ്. ഇന്ത്യ ആവശ്യപ്പെട്ടാല്‍ ആന്‍ഡേഴ്സനെ അമേരിക്ക വിട്ടുകൊടുക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇന്ത്യ അക്കാര്യം ചിന്തിച്ചിട്ടുപോലുമില്ല. ഭോപാല്‍ ദുരന്ത കേസിന്റെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്ല് പിന്‍വലിക്കണം. വിദേശ കമ്പനികളെ ആണവ ദുരന്തത്തിന്റെ ബാധ്യതയില്‍നിന്ന് നിയമപരമായി ഒഴിവാക്കി സംരക്ഷണം നല്‍കുന്നതാണ് ബില്ലിലെ വ്യവസഥ. യൂണിയന്‍ കാര്‍ബൈഡ് രക്ഷപ്പെട്ടതുപോലെ അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് എളുപ്പം നിയമവിധേയമായി രക്ഷപ്പെടാന്‍ ബില്ല് വഴിയൊരുക്കും.

പനിയുടെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ എന്തായിരുന്നു. അന്ന് ആശുപത്രിയില്‍ ഡോക്ടര്‍മാരോ, മരുന്നോ, രോഗികളോ ഉണ്ടായിരുന്നോയെന്ന് ചിന്തിക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പോലുമുണ്ടാവുമായിരുന്നില്ല.

ക്രമസമാധാനത്തിന്റെ കാര്യത്തിലും നാല്വര്‍ഷംമുമ്പുണ്ടായിരുന്ന അവസ്ഥ ഉമ്മന്‍ചാണ്ടി മറന്നാലും ജനങ്ങള്‍ മറക്കില്ല. തിരുവനന്തപുരത്ത ബിഷപ്ഹൌസിന് മുന്നില്‍ അക്രമം നടന്നത് യുഡിഎഫ് കാലത്തല്ലെ. തൃശൂരില്‍ പള്ളിമുറ്റത്ത് ഫാദര്‍ ചിറ്റിലപ്പള്ളി കൊലചെയ്യപ്പെട്ടതും അക്കാലത്ത് തന്നെ. വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയായിരുന്നില്ലെ അന്ന്. ഇന്നും വര്‍ഗീയ ശക്തികളുണ്ട്. എന്തുകൊണ്ടാണ് തലപൊക്കാന്‍ കഴിയാത്തത് എന്ന് ചിന്തിക്കണം.

അടച്ചുപൂട്ടാന്‍ നിശ്ചയിച്ച പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലാക്കി. ആ ലാഭത്തില്‍നിന്ന് എട്ടു പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ വര്‍ഗീയ ശക്തികളെ മുഴുവന്‍ ഒരു കൂടാരത്തിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കാര്യങ്ങള്‍ തിരിച്ചറിയുന്ന ജനങ്ങള്‍ക്ക് മുന്നില്‍ അത് വിലപോവില്ല. ജോസഫും മാണിയും ലയിച്ചതിന് പിന്നില്‍ ചില കത്തോലിക്കാ പുരോഹിതന്മാരുടെ സമ്മര്‍ദമുണ്ടെന്നാണ് പറയുന്നത്. ഇത് മതനിരപേക്ഷതക്ക് ഗുണകരമാണോ എന്ന് എല്ലാവരം ചിന്തിക്കണം.

തീവ്രവാദികളായ എന്‍ഡിഎഫിനോടൊപ്പം ജമാഅത്തെ ഇസ്ളാമിയെ കൂടെകൂട്ടാനാണ് മുസ്ളിംലീഗ് നോക്കുന്നത്. പ്രബുദ്ധരായ മുസ്ളിം ജനവിഭാഗം ഇത് തിരിച്ചറിയുന്നുണ്ട്. തീവ്രവാദനിലപാട് തുറന്നുകാണിക്കുമ്പോള്‍ ഹിന്ദു പ്രീണനമെന്നാണ് ജമാഅത്തെ സംസ്ഥാന അമീര്‍ ടി ആരിഫലി പറയുന്നത്. ജമാഅത്തെയെ തുറന്നുകാട്ടിയാല്‍ എങ്ങനെയാണ് അത് ഹിന്ദു പ്രീണനമാവുക?

ശത്രുവിന്റെ ശത്രു മിത്രമെന്ന് ബിജെപി പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവന വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കച്ചവടം ലക്ഷ്യമാക്കിയാണ്. വോട്ടുകച്ചവടത്തെ പരസ്യമായി ന്യായീകരിക്കുകയാണ് മുരളീധരന്‍- പിണറായി പറഞ്ഞു.

ദേശാഭിമാനി 13062010

Sunday, June 13, 2010

ഭോപാല്‍ : മുഖം രക്ഷിക്കാനാകാതെ കോണ്‍ഗ്രസ്

ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദി വാറന്‍ ആന്‍ഡേഴ്സന്റെ രക്ഷപ്പെടല്‍ കോണ്‍ഗ്രസിന് ഊരാക്കുടുക്കാകുന്നു. രാജീവ്ഗാന്ധിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതും അര്‍ജുന്‍സിങ്ങിന്റെ മൌനവും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. സുപ്രീംകോടതിയെയും രാജീവ്ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി സി അലക്സാണ്ടറെയും പഴിചാരി പാര്‍ടിയുടെ മുഖം രക്ഷിക്കാന്‍ കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്ലി തന്നെ രംഗത്തുവന്നത് ഈ പശ്ചാത്തലത്തിലാണ്.

ആന്‍ഡേഴ്സനെ സുരക്ഷിതനായി നാടുകടത്തിയത് രാജീവ്ഗാന്ധി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ രേഖകള്‍. 'ഇന്നലെ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ കേന്ദസര്‍ക്കാര്‍ ദ്രുതഗതിയില്‍ ഇടപെട്ടു'വെന്നാണ് 1984 ഡിസംബര്‍ എട്ടിന് സിഐഎ രേഖപ്പെടുത്തിയത്. ഈ രേഖകള്‍ കഴിഞ്ഞദിവസം സ്വകാര്യചാനല്‍ പരസ്യപ്പെടുത്തി. സിഐഎതന്നെ രാജീവ്ഗാന്ധിയുടെ പങ്ക് സ്ഥിരീകരിക്കുമ്പോള്‍ പ്രശ്നത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കളമൊഴിഞ്ഞ നേതാവ് അര്‍ജുന്‍സിങ്ങിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള കരുനീക്കത്തിനിടെയാണ് രാജീവ്ഗാന്ധിയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നത്. ഇതോടെ ആരോപണങ്ങളെ നേരിടാന്‍ കോണ്‍ഗ്രസിന് ആയുധമില്ലാതായി. കോടതിയെ പഴിചാരി മുഖംരക്ഷിക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പയറ്റുന്നത്.

നീതി നിഷേധിക്കപ്പെട്ടത് കോടതിയുടെ കുറ്റംകൊണ്ടാണെന്ന് നിയമന്ത്രി വീരപ്പ മൊയ്ലി പ്രതികരിച്ചത് ഹൈക്കമാന്‍ഡില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ്. ആദ്യം തള്ളിപ്പറയാന്‍ ശ്രമിച്ചെങ്കിലും അര്‍ജുന്‍സിങ്ങിനെ മെരുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം നടത്തുന്നുണ്ട്.
അതിനിടെ, വാറന്‍ ആന്‍ഡേഴ്സന്റെ പേര് കഴിഞ്ഞ 25വര്‍ഷമായി സിബിഐയുടെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതും ദുരൂഹതയുണര്‍ത്തുന്നു. ചില മാധ്യമങ്ങളില്‍നിന്നുള്ള അന്വേഷണത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭോപാല്‍ കേസിന്റെ വിവരങ്ങളും ആന്‍ഡേഴ്സന്റെ പേരും സിബിഐ വെബ്സൈറ്റില്‍ ചേര്‍ത്തത്. ആന്‍ഡേഴ്സനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യ ഇതുവരെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് യുഎസ് വിദേശമന്ത്രാലയവക്താവ് പി ജെ ക്രൌലിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

ഭോപാല്‍ കൂട്ടക്കൊല കേസില്‍ പ്രോസിക്യൂഷന്‍ ദുര്‍ബലമായിരുന്നെന്ന് സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ അഭിപ്രായപ്പെട്ടു. സിബിഐയ്ക്കുവേണ്ടി വാദിക്കാന്‍ ഒരു അഭിഭാഷകന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം പ്രതിഭാഗത്തിനുവേണ്ടി പ്രബലരായ അഭിഭാഷകരുടെ സംഘംതന്നെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭോപാല്‍ വിധിയെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ആന്‍ഡേഴ്സന്‍ രക്ഷപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
(വിജേഷ് ചൂടല്‍)

ആന്‍ഡേഴ്സന്‍: സമഗ്ര അന്വേഷണം വേണം- കാരാട്ട്

ഭോപാല്‍ കൂട്ടക്കൊലയുടെ മുഖ്യ ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് തലവന്‍ വാറന്‍ ആന്‍ഡേഴ്സന്‍ രക്ഷപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഭോപാല്‍ കേസിന്റെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെയാണ് ആന്‍ഡേഴ്സന്‍ രക്ഷപ്പെട്ടതെന്ന് വ്യക്തമായി. പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ഭരണകൂടവും നിയമവ്യവസ്ഥയും പരാജയപ്പെട്ടു. ഇക്കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മന്ത്രിതല സമിതിയുടെ അന്വേഷണത്തില്‍ ഒതുക്കേണ്ട പ്രശ്നമല്ലിത്.

വിദേശ ആണവകമ്പനികളെ ആണവ ദുരന്തത്തിന്റെ ബാധ്യതയില്‍നിന്ന് നിയമപരമായി ഒഴിവാക്കി സംരക്ഷണം നല്‍കുന്നതാണ് ആണവ ബാധ്യതാബില്ലിലെ വ്യവസ്ഥകള്‍. യൂണിയന്‍ കാര്‍ബൈഡ് രക്ഷപ്പെട്ടതുപോലെ അമേരിക്കന്‍ ആണവ കമ്പനികള്‍ക്കും 'നിയമവിധേയമായി' രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന ബില്ലില്‍ ഭേദഗതി കൊണ്ടുവന്നതുകൊണ്ട് കാര്യമില്ല. രാജ്യതാല്‍പ്പര്യത്തിന് ഹാനികരമായ ബില്‍ അപ്പടി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും കാരാട്ട് പറഞ്ഞു.

ആന്‍ഡേഴ്സനെ ആവശ്യപ്പെട്ടാല്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുമെന്ന് അമേരിക്ക

ഭോപാല്‍ ദുരന്തത്തില്‍ പ്രതിയായ ആന്‍ഡേഴ്സനെ വിട്ടുകിട്ടാന്‍ ഇന്ത്യ ആവശ്യപ്പെട്ടാല്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുമെന്ന് അമേരിക്കന്‍ വക്താവ് പി ജെ ക്രോവ്ലി പറഞ്ഞു. ദുരന്തത്തിന് ആന്‍ഡേഴ്സ ഏതെങ്കിലും തരത്തില്‍ ഉത്തരവാദിയാണെന്ന് ഇന്ത്യ അറിയിക്കുന്ന പക്ഷം അക്കാര്യത്തില്‍ നല്ല പരിഗണന നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആവര്‍ത്തിച്ചറിയിച്ചിട്ടും പ്രതികളെ കൈമാറാനുള്ള പരസ്പരഉടമ്പടി പ്രകാരം അമേരിക്ക പരിഗണിച്ചിട്ടില്ലെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെപറഞ്ഞത്. ആയിരക്കണക്കിനാളുകളെ ദുരന്തത്തില്‍പ്പെടുത്തിയതിന് ആന്‍ഡേഴ്സ ഉത്തരവാദിയായതിനാല്‍ നിയമപ്രകാരം വിചാരണ നേരിടാനുള്ള സംവിധാനമുണ്ടാകണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഫ്രാങ്ക് പല്ലോ ആവശ്യപ്പെട്ടു.

ഭോപാല്‍ വിധി: ഉത്തരവാദി കോടതിയെന്ന് മൊയ്ലി

ഭോപാല്‍ വാതകദുരന്തക്കേസില്‍ വിധി വൈകിയതിന് ഉത്തരവാദി നീതിന്യായ വ്യവസ്ഥയാണെന്ന് കേന്ദ്ര നിയമമന്ത്രി എം വീരപ്പ മൊയ്ലി. ആന്‍ഡേഴ്സനടക്കമുള്ള പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 304 (2) വകുപ്പനുസരിച്ച് പത്തുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന തരത്തിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിനെ കാറപകടംപോലെയാണ് സുപ്രീംകോടതി ചീഫ് ജസ്റിസ് എ എച്ച് അഹമ്മദി കൈകാര്യംചെയ്തത്. രണ്ടുവര്‍ഷം ശിക്ഷ ലഭിക്കുന്ന 304 (എ) വകുപ്പായി കോടതി കുറ്റപത്രത്തില്‍ ഇളവുചെയ്തു. കേസ് നടപടി വൈകിപ്പിച്ചതും കോടതിയാണെന്ന് മൊയ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭോപാല്‍ കൂട്ടക്കൊല വെറും അപകടമല്ല, മഹാദുരന്തമാണ്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്. ഇത്തരം കേസുകള്‍ വേഗം തീര്‍പ്പാക്കാനും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാനും നിയമം കര്‍ക്കശമാക്കും. ആന്‍ഡേഴ്സനെതിരായ കേസ് അവസാനിച്ചിട്ടില്ലെന്ന് മൊയ്ലി ആവര്‍ത്തിച്ചു. ആന്‍ഡേഴ്സനെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടാന്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയില്ല. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് വാറന്‍ ആന്‍ഡേഴ്സനെ വിട്ടയച്ചതെന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി സി അലക്സാണ്ടറുടെ വെളിപ്പെടുത്തല്‍ അസംബന്ധമാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിന്റെ വിരോധംമൂലം അലക്സാണ്ടര്‍ ബിജെപി-ശിവസേന ക്യാമ്പില്‍ ചേര്‍ന്നിരിക്കയാണ്. അലക്സാണ്ടറാണ് ആന്‍ഡേഴ്സന്‍ രക്ഷപ്പെട്ടതി ന് ഉത്തരവാദിയെന്നും മൊയ്ലി പറഞ്ഞു.

അലക്സാണ്ടര്‍ക്കെതിരെ വീരപ്പ മൊയ്ലി

യൂണിയന്‍ കാര്‍ബൈഡ് മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ ഇന്ത്യ വിട്ടതില്‍ രാജീവ് ഗാന്ധിക്കും പങ്കുണ്ടാകാമെന്നു പറഞ്ഞ മുന്‍ പ്രിന്‍സിപ്പല്‍ പി സി അലക്സാണ്ടര്‍ക്കു നേരെ രോഷപ്രകടനവുമായി മന്ത്രി വീരപ്പ മൊയ്ലി. അലക്സാണ്ടര്‍ 'പരിവര്‍ത്തിത സംഘപരിവാര്‍' ആണെന്നു പരിഹസിച്ച മൊയ്ലി ആ പ്രസ്താവന ബോധപൂര്‍വം നടത്തിയതാണെന്നും പറഞ്ഞു. ബിജെപി, ശിവസേന പിന്തുണയോടെ രാജ്യസഭാംഗമായതാണ് അലക്സാണ്ടര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതുകൊണ്ടാണ് അലക്സാണ്ടര്‍ ബിജെപി ക്യമ്പില്‍ ചേക്കേറിയത്. അലക്സാണ്ടറെ പോലുള്ള നിരവധി പേര്‍ ഇപ്പോള്‍ രക്തസാക്ഷികളാകാന്‍ നോക്കുകയാണ്. ആന്‍ഡേഴ്സണ്‍ പോയതിന് ഉത്തരവാദി അലക്സാണ്ടറാണ്. കാരണം അദ്ദേഹം അന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു- മൊയ്ലി ആരോപണം തിരിച്ചുവച്ചു.

deshabhimani 12062010

Saturday, June 12, 2010

ഇവര്‍ മനുഷ്യരോ?

പുള്ളിപ്പുലിയുടെ പുള്ളി തേച്ചുമാച്ചുകളയാനാവില്ല. അതുപോലെയാണ് കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവവും. ഏതെങ്കിലും നേതാവ് തലപ്പത്തു വന്നതുകൊണ്ടോ ഒരു സംഘം നേതാക്കളുടെ ഇടപെടല്‍കൊണ്ടോ മാറ്റാനാകുന്ന ഒന്നല്ല അത്. ഭോപാലില്‍ കൂട്ടക്കൊല നടത്തിയ ന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ മേധാവി വാറന്‍ ആന്‍ഡേഴ്സണ്‍ രക്ഷപ്പെട്ടതിന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ്സിങ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിലാണ് അയാളെ വിട്ടയച്ചതെന്നും ദിഗ്വിജയ് പറയുന്നു. ദുരന്തമുണ്ടായ ഘട്ടത്തില്‍ മധ്യപ്രദേശില്‍ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായിരുന്നു ദിഗ്വിജയ്സിങ്. അന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ നായകത്വം അര്‍ജുന്‍ സിങ്ങിനായിരുന്നു. അര്‍ജുന്‍ സിങ്ങാണ് വാറന്‍ ആന്‍ഡേഴ്സന്റെ ഒളിച്ചുകടക്കലിന് ഒത്താശചെയ്തതെന്ന തെളിവുകള്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് ദിഗ്വിജയിന്റെ ഇടപെടലെങ്കിലും അതിന് കൂടുതല്‍ വിശാലമായ മാനങ്ങളുണ്ട്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ടി കേന്ദ്ര-സംസ്ഥാന വ്യത്യാസമില്ലാതെ കൊലയാളിക്കമ്പനിക്കുവേണ്ടിയാണ് നിലകൊണ്ടത് എന്ന വസ്തുത അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. അര്‍ജുന്‍സിങ്ങിന്റെയും രാജീവ് ഗാന്ധിയുടെയും പേരുകള്‍ അന്നുമുതല്‍ ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നതാണ്.

ഭോപാല്‍ ദുരന്തമുണ്ടായ ഉടനെ അതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വരദരാജന്‍ കമ്മിറ്റിയെക്കുറിച്ച് ഇതേ പംക്തിയില്‍ ഞങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ആ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ ദുരന്തകാരണമായി വന്‍ സുരക്ഷാപാളിച്ചകള്‍ വന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ബാഹ്യതാല്‍പ്പര്യങ്ങള്‍ക്ക് അടിപ്പെടാതെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരദരാജനെ ടെലിഫോണിലൂടെ അപ്രധാന തസ്തികയിലേക്ക് സ്ഥലംമാറ്റിയാണ് കേന്ദ്ര കോണ്‍ഗ്രസ് ഗവമെന്റ് അന്ന് പ്രതികാരം ചെയ്തത്. അതിനു ചുക്കാന്‍ പിടിച്ചയാള്‍ രാജീവ് ഗാന്ധിയാണെന്ന് അന്നേ വാര്‍ത്തകള്‍ വന്നതാണ്. ആന്‍ഡേഴ്സണുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും എടുത്തത് കേന്ദ്രമാണ് എന്നും ആ ഉത്തരവുകള്‍ നടപ്പാക്കുക മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ എന്നും ഇപ്പോള്‍ ദിഗ്വിജയ് സിങ് പറയുന്നു. അന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങാണ്. ഇന്ത്യയും മധ്യപ്രദേശും ഭരിച്ചത് കോണ്‍ഗ്രസാണ്. കേന്ദ്രം പറഞ്ഞു; സംസ്ഥാനം നടപ്പാക്കി എന്ന് ആണയിടുമ്പോള്‍, കോണ്‍ഗ്രസ് തീരുമാനിച്ചു; കോണ്‍ഗ്രസ് നടപ്പാക്കി എന്നാണ് അതിനര്‍ഥം. ആയിരങ്ങളെ കൊന്നൊടുക്കിയ കൊടും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ രാജ്യം ഭരിക്കുന്ന കക്ഷി ലജ്ജാശൂന്യമായി സൌകര്യമൊരുക്കിക്കൊടുത്തു എന്നാണ്.

ആന്‍ഡേഴ്സനെ ഭോപാലില്‍നിന്ന് ഡല്‍ഹിക്ക് കടത്തിയത് മുഖ്യമന്ത്രിയായിരുന്നന്ന അര്‍ജുന്‍സിങ്ങിന്റെ വിമാനത്തില്‍, മധ്യപ്രദേശ് ചീഫ്സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നെന്നാണ് അന്ന് ഭോപാല്‍ കലക്ടറായിരുന്നന്ന മോത്തി സിങ് വ്യക്തമാക്കിയത്. ആന്‍ഡേഴ്സനെ സഹായിച്ചത് അര്‍ജുന്‍സിങ്ങിന്റെ ഓഫീസാണെന്ന് ഭോപാലില്‍ വ്യോമയാന ഡയറക്ടറായിരുന്നന്ന ക്യാപ്റ്റന്‍ ആര്‍ എസ് സോധിയും സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ വിളിച്ച് ആന്‍ഡേഴ്സന്റെ രക്ഷപ്പെടലിന് സൌകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് ക്യാപ്റ്റന്‍ സോധി പറയുന്നത്. 1984 ഡിസംബര്‍ ഏഴിനാണ് ആന്‍ഡേഴ്സണ്‍ ഗവമെന്റിന്റെ വിമാനത്തില്‍ ഭോപാല്‍ല്‍ വിട്ടത്. ആ യാത്രയ്ക്ക് സംസ്ഥാന ഭരണത്തിന്റെ എല്ലാ സന്നാഹങ്ങളും അകമ്പടി സേവിച്ചു. ഡല്‍ഹിയിലെത്തി അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങിനെ കണ്ടശേഷമാണ് ആന്‍ഡേഴ്സണ്‍ അമേരിക്കയിലേക്ക് കടന്നത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുതന്നെയാണിത്. ലോകത്തെ നടുക്കിയ കൂട്ടക്കൊലക്കേസില്‍ ഒന്നാംപ്രതിസ്ഥാനത്തുള്ള ഒരാളെ രാജ്യത്തുനിന്ന് സുരക്ഷിതനായി കടത്താന്‍ ഭരണസംവിധാനങ്ങളാകെ ഉപയോഗിക്കപ്പെടുക; അയാള്‍ രാഷ്ട്രത്തിന്റെ ഭരണത്തലവനെത്തന്നെ സന്ദര്‍ശിക്കുക; അന്ന് നടന്നതെല്ലാം കേന്ദ്ര ഗവമെന്റിന്റെ തീരുമാനപ്രകാരമായിരുന്നെന്ന് ബന്ധപ്പെട്ട കക്ഷിയുടെ മുതിര്‍ന്ന നേതാവുതന്നെ സമ്മതിക്കുക-കോണ്‍ഗ്രസ് എവിടെയാണ് എത്തിനില്‍ക്കുന്നത്? അതേ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോള്‍ ആണവ ബാധ്യതാ ബില്‍ പാസാക്കിയെടുക്കാന്‍ രംഗത്തുള്ളത്.

ആണവദുരന്തമുണ്ടായാല്‍ ആണവസാമഗ്രികള്‍ നിര്‍മിച്ചു നല്‍കിയ വിദേശകമ്പനികളില്‍നിന്ന് നഷ്ടം ഈടാക്കാന്‍ വ്യവസ്ഥയുള്ള ഉപവകുപ്പ് ആണവബാധ്യതാ ബില്ലില്‍നിന്ന് നീക്കിയാണ് ഭോപാല്‍ വിവാദം കത്തിനില്‍ക്കുന്ന ഘട്ടത്തില്‍ അമേരിക്കന്‍ വിധേയത്വത്തിന്റെ പുതിയ അധ്യായം കേന്ദ്രസര്‍ക്കാര്‍ രചിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ല്‍ അവതരിപ്പിച്ച ബില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എതിരാണെന്ന കടുത്ത വിമര്‍ശം നിലനില്‍ക്കെയാണ് ബില്ലില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വീണ്ടും വരുത്തിയത്. കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയത്. ജനങ്ങള്‍ കൂട്ടമരണത്തിനിടയായാലും നഷ്ടപരിഹാരം അമേരിക്കന്‍ കമ്പനികളില്‍നിന്ന് വാങ്ങാന്‍ പറ്റില്ല എന്ന് പറയുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍തന്നെയാകുമ്പോള്‍ ജനാധിപത്യത്തിന് എന്തുവില? ഭോപാലില്‍നിന്ന് ആന്‍ഡേഴ്സനെ ഒളിച്ചുകടത്തിയ അതേ മാനസികാവസ്ഥയിലാണ് ഇന്നും കോണ്‍ഗ്രസ്. അതിന്റെ പുള്ളികള്‍ ഒരുകാലത്തും മായാത്തതാണ്. ഇവരെക്കൊണ്ട് ജനങ്ങള്‍ കണക്ക് പറയിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? ഈ നാടിനുവേണ്ടിയോ അതോ അമേരിക്കന്‍ മൂലധന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയോ? വിഷവാതകം ശ്വസിച്ച് പിടഞ്ഞുമരിച്ച ആയിരക്കണക്കിന് പാവങ്ങളെയും നരകയാതന അനുഭവിക്കുന്ന ലക്ഷങ്ങളെയും ആശ്വസിപ്പിക്കാന്‍ ഒരിറ്റ് കരുണ കാണിക്കാതെ, കൊലയാളിയെ വിമാനത്തിലേറ്റി രക്ഷപ്പെടുത്തിയ നിങ്ങള്‍ മനുഷ്യരോ ഹിംസ്രമൃഗങ്ങളോ?

ദേശാഭിമാനി മുഖപ്രസംഗം 11062010