Showing posts with label ആരോഗ്യരംഗം. Show all posts
Showing posts with label ആരോഗ്യരംഗം. Show all posts

Wednesday, June 2, 2021

2 കോടി കടന്ന് സംസ്ഥാനത്തെ കോവിഡ് പരിശോധന; അഭിമാനമായി ലാബ് ജീവനക്കാര്‍

തിരുവനന്തപുരം>  സംസ്ഥാനത്തെ കോവിഡ് 19 സാമ്പിള്‍ പരിശോധനകളുടെ എണ്ണം രണ്ട് കോടി (2,00,55,047) കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍. 69,28,572, ആന്റിജന്‍ 1,23,81,380, വിമാനത്താവള നിരീക്ഷണ സാമ്പിള്‍ 77321, സിബി നാറ്റ് 71,774, ട്രൂനാറ്റ് 5,75,035, പി.ഒ.സി.ടി. പി.സി.ആര്‍. 9691, ആര്‍.ടി. ലാമ്പ് 11,274 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.

ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30ന് ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. സംസ്ഥാനത്തെ 2667 പരിശോധനാ കേന്ദ്രങ്ങളിലാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത്. 1633 സര്‍ക്കാര്‍ ലാബുകളിലും 1034 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധനാ സൗകര്യമുള്ളത്. 89 ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍, 30 ലാബുകളില്‍ സിബി നാറ്റ്, 83 ലാബുകളില്‍ ട്രൂനാറ്റ്, 2465 ലാബുകളില്‍ ആന്റിജന്‍ എന്നിങ്ങനെ പരിശോധനകളാണ് നടത്തുന്നത്. 10 മൊബൈല്‍ ലാബുകള്‍ മുഖേനയും കോവിഡ് പരിശോധന നടത്തുന്നുണ്ട്. ഇതുകൂടാതെ 4 മൊബൈല്‍ ലാബുകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകുന്നതാണ്.

കോവിഡ് കാലത്ത് വലിയ സേവനം നടത്തിയവരാണ് ലാബ് ജീവനക്കാരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രാവും പകലുമില്ലാതെ 24 മണിക്കൂറും ഷിഫ്റ്റടിസ്ഥാനത്തില്‍ പി.പി.ഇ. കിറ്റുമിട്ട് സേവനമനുഷ്ഠിക്കുന്നവരാണവര്‍. തുടക്കത്തില്‍ 100ന് താഴെ മാത്രമുണ്ടായിരുന്ന പ്രതിദിന പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളില്‍ വരെ ഉയര്‍ത്താനായത് ഇവരുടെ ആത്മാര്‍ത്ഥ പരിശ്രമം കൊണ്ടാണ്.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കൂട്ടപരിശോധനയുടെ ഭാഗമായി പരിശോധനകള്‍ തുടര്‍ച്ചയായി ഒരുലക്ഷത്തിന് മുകളില്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ മേയ് അഞ്ചിനാണ് (1,63,321) ഏറ്റവുമധികം പരിശോധനകള്‍ നടത്തിയത്. കോവിഡ് വ്യാപനമുണ്ടായ സമയത്തെല്ലാം വിശ്രമമില്ലാതെ ആരോഗ്യ വകുപ്പിനോടൊപ്പം നിന്നു പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരേയും ഈ സന്ദര്‍ഭത്തില്‍ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പരിശോധനാ കിറ്റുകള്‍ തീര്‍ന്ന് മറ്റുപല പ്രദേശങ്ങളും പ്രതിസന്ധിയിലായപ്പോഴും കേരളം വളരെ കരുതലോടെയാണ് മുന്നോട്ട് പോയത്. അതിനാല്‍ തന്നെ സംസ്ഥാനത്ത് ഒരു സമയത്തും ടെസ്റ്റ് കിറ്റിന് ക്ഷാമം നേരിട്ടില്ല. പരിശോധയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. അതനുസരിച്ച് രോഗികളേയും സമ്പര്‍ക്കത്തിലുള്ളവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ സാധിച്ചു.

തുടക്കത്തില്‍ സര്‍ക്കാര്‍ ലാബുകളില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ക്കും അനുമതി നല്‍കുകയും സര്‍ക്കാര്‍ നിരക്ക് നിശ്ചയിക്കുകയും ചെയ്തു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായതോടെ പരിശോധനാ നിരക്കുകള്‍ കുറച്ചു. ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 500 ആക്കി കുറച്ചു. ഇപ്പോള്‍ 26 സര്‍ക്കാര്‍ ലാബുകളിലും 63 സ്വകാര്യ ലാബുകളിലുമാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് പരിശോധിക്കാനുള്ള സൗകര്യമൊരുക്കി. സര്‍ക്കാര്‍ ലാബുകളില്‍ കോവിഡ് പരിശോധന തികച്ചും സൗജന്യമാണ്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലെ പരിശോധനയും സൗജന്യമാണ്.

ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കോവിഡ് സര്‍വയലന്‍സിന്റെ ലാബ് സര്‍വയലന്‍സ് ആന്റ് റിപ്പോര്‍ട്ടിംഗ് ടീം ആണ് സംസ്ഥാനത്തെ കോവിഡ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമായ ലബോറട്ടറി ഡയഗ്‌നോസിസ് ആന്റ് മാനേജ്മെന്റ് സിസ്റ്റം (എല്‍.ഡി.എം.എസ്.) പോര്‍ട്ടല്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്. ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമും സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂമും ഇത് ക്രോഡീകരിക്കുന്നു. മൊബൈലിലൂടെ പരിശോധനാ ഫലം ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള സംവിധാനവും ലഭ്യമാണ്.

Tuesday, June 1, 2021

അസമത്വത്തിന്റെ മഹാമാരി - ഡോ. ഗ്രേഷ്യസ് ജയിംസ് എഴുതുന്നു

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ-, സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോൾ രാജ്യത്ത് നിലനിൽക്കുന്ന കോർപറേറ്റ് അനുകൂല സാമ്പത്തികവ്യവസ്ഥ  സമ്പന്നവർഗത്തെ സമ്പത്ത് കുന്നുകൂട്ടാൻ പ്രാപ്തരാക്കുന്നു. അതേസമയം, കോടിക്കണക്കിന് ജനങ്ങൾ നിത്യവൃത്തിക്ക് കഷ്ടപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ 10 ധനികരിൽ ഒരാൾ ഇന്ത്യക്കാരനാണ്. എന്നാൽ, ഏറ്റവും ദരിദ്രരായ ആളുകളിൽ നാലിലൊന്ന് ഇന്ത്യയിലാണ്. കോവിഡ് –-19 ഈ വിരോധാഭാസത്തെ കൂടുതൽ വ്യാപ്തിയുള്ളതാക്കുന്നു. ഇന്ത്യയിൽ സാമൂഹ്യമായും സാമ്പത്തികമായും നിലനിൽക്കുന്ന അസമത്വങ്ങളെ മഹാമാരി എങ്ങനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ നേർകാഴ്ചയാണ് ഇത്‌.  കോവിഡ് -രണ്ടാം തരംഗം ഇന്ത്യയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക അസമത്വത്തിന്റെ വിടവ് വെളിപ്പെടുത്തി. ഇന്ത്യയിൽ  സാമ്പത്തിക ആഘാതം വളരെ വിനാശകരമാകുമെന്നാണ് സൂചനകൾ. ഇന്ത്യയിലെ ദരിദ്ര ജനവിഭാഗം ആശുപത്രി കിടക്ക, മരുന്ന്, ഓക്സിജൻ തുടങ്ങിയ അടിസ്ഥാന ആരോഗ്യസൗകര്യങ്ങൾ ലഭിക്കാതെ മരിക്കുമ്പോൾ സമ്പന്നവിഭാഗം കൂടുതൽ സുരക്ഷിതമായ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നു. ആദ്യ തരംഗം  സാമ്പത്തിക അസമത്വത്തിന്റെ വിടവ് വർധിപ്പിക്കുകയും രണ്ടാമത്തെ തരംഗം അത് വെളിപ്പെടുത്തുകയും ചെയ്‌തു.

കോവിഡിന്റെ ഒന്നാം തരംഗവും തുടർന്നുണ്ടായ അടച്ചുപൂട്ടലും ഇന്ത്യയിലെ 40 ദശലക്ഷം കുടിയേറ്റത്തൊഴിലാളികൾക്ക്‌ തൊഴിൽ നഷ്ടമുണ്ടാക്കി. ഇതിൽ 23 ദശലക്ഷത്തിലധികംപേരെ തെരുവിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. രണ്ടാം തരംഗവും തുടർന്നുള്ള പ്രതിസന്ധികളും കുടിയേറ്റത്തൊഴിലാളികളുടെ അവസ്ഥ അതിസങ്കീർണമാക്കിയിരിക്കുകയാണ്. നിരവധി കമ്പനിയിൽ വൻതോതിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രമുഖ കമ്പനികൾ പ്രതിഫലം ഗണ്യമായി കുറച്ചു. കഴിഞ്ഞമാസം മാത്രം ഏഴു ദശലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് മാർച്ചിലെ 6.5 ശതമാനത്തിൽനിന്ന് ഏപ്രിലിൽ എട്ടു ശതമാനമായി ഉയർന്നതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

വരുമാന അസമത്വം

കഴിഞ്ഞ വർഷത്തിന്റെ തുടർച്ചയെന്ന രീതിയിൽ വരുമാന അസമത്വം ആഴത്തിൽ വർധിച്ചുവരികയാണ്. അതിസമ്പന്നരായ ഇന്ത്യക്കാർ, വർധിച്ചുവരുന്ന ആരോഗ്യ പ്രതിസന്ധിയിൽനിന്ന് സ്വയം അകന്നുനിൽക്കുമ്പോൾ ഭൂരിപക്ഷം ജനങ്ങളും ഇടത്തരം - ഉയർന്ന മധ്യവർഗ വരുമാനമുള്ള കുടുംബങ്ങൾ പോലും പരിമിതമായ വിഭവങ്ങളുമായി കോവിഡ് –-19 പ്രതിസന്ധിയെ നേരിടാൻ നിർബന്ധിതരായി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള 10 ശതമാനം ഇന്ത്യക്കാർക്ക് 2020ൽ വരുമാനത്തിന്റെ നാലിലൊന്ന് നഷ്ടമായി. ഈവർഷം മഹാമാരി വീണ്ടും ആഞ്ഞടിക്കുമ്പോൾ ദിവസവേതന തൊഴിലാളികൾ ഉൾപ്പെടുന്ന ഒരു വലിയ വിഭാഗത്തിന് നഷ്ടങ്ങളുടെ കണക്കെടുക്കാൻ അവർ ബാക്കിയുണ്ടാകുമോ എന്ന ചോദ്യമാണ് ഏറ്റവും ഭയപ്പെടുത്തുന്ന സത്യം.

2020 മാർച്ച് മുതൽ നേരിട്ട അടച്ചുപൂട്ടലും തുടർന്നുള്ള അസ്ഥിരതയും ഇപ്പോഴത്തെ രണ്ടാം തരംഗത്തെ തുടർന്ന് -പല സംസ്ഥാനവും ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളോ അടച്ചുപൂട്ടലോ സ്ഥിതി കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടാം തരംഗം തുടങ്ങിയതിനുശേഷം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ അതിദരിദ്ര കുടുംബങ്ങളുടെ പ്രതിവാര വരുമാനം 75 ശതമാനം കുറഞ്ഞ് 769 രൂപയിൽനിന്ന് 180 രൂപയായതായി ബംഗളൂരു ആസ്ഥാനമായ നഡ്ജ് ഫൗണ്ടേഷന്റെ സർവേ വെളിപ്പെടുത്തുന്നു. രണ്ടാമത്തെ തരംഗത്തിന്റെ ആഘാതം സമ്പദ്‌വ്യവസ്ഥയെ അതിരൂക്ഷമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ വർധിച്ചുവരുന്ന വരുമാന അസമത്വംമൂലം, ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിൽ ദരിദ്ര ജനവിഭാഗങ്ങൾക്ക് ശരിയായ ആരോഗ്യപരിരക്ഷ ലഭിക്കാനോ പട്ടിണിയിൽനിന്ന് കരകയറാനോ സാധിക്കുകയില്ല. ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്ന ഏറ്റവും വലിയ ജനസംഖ്യ ഇന്ത്യയിലാണ്. മഹാമാരി

ആരംഭിക്കുന്നതിനുമുമ്പ് ഇന്ത്യയിൽ 189 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. മധ്യവർഗത്തിന്റെ കാര്യവും വ്യത്യസ്തമല്ല. കോവിഡ് മഹാമാരി കഴിഞ്ഞവർഷം ഏകദേശം 3.2 കോടി ഇന്ത്യക്കാരെ മധ്യവർഗത്തിൽനിന്ന് പുറന്തള്ളി. മഹാമാരിക്ക് മുമ്പുണ്ടായിരുന്ന 9.9 കോടിയിൽനിന്ന് മധ്യവർഗം 6.6 കോടിയിലേക്ക് ചുരുങ്ങി. സമ്പദ്‌ ഘടനയുടെ ആഴത്തിലുള്ള ഘടനാപരമായ പ്രശ്നങ്ങളും സർക്കാരിന്റെ പല നയവൈകല്യങ്ങളും വളർച്ചയെ - തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന മധ്യവർഗം കൂടുതൽ ഇല്ലായ്മകളിലേക്ക് പോകും. ഇത് നമ്മുടെ വളർച്ച നിരക്കിനെ വൻതോതിൽ പിന്നോട്ടുനയിക്കുകയും കൂടുതൽ വലിയ അസമത്വം സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയിൽ ദിവസ വരുമാനം 150 രൂപയോ അതിൽ കുറവോ ഉള്ള ദരിദ്രരുടെ എണ്ണം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ആറു കോടിയിൽനിന്ന്‌ 13.4 കോടിയായി വർധിച്ചു.

1970കൾക്കുശേഷം ദാരിദ്രനിർമാർജനത്തിൽ ഇന്ത്യയുടെ ക്രമേണയുള്ള പുരോഗതി സ്തംഭിച്ചു. 2020ലെ സ്ഥിതി പരിശോധിക്കുമ്പോൾ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരുടെ വർധന ഇന്ത്യയിലാണ് നടന്നത്. ആകെയുള്ള അസമത്വത്തിന്റെ ഭൂരിഭാഗവും ഗ്രാമീണമേഖലകളിലും നഗര ബ്ലോക്കുകളിലും പ്രാദേശികതലത്തിലുമുള്ളതാണ്. പ്രാദേശിക തലത്തിലുള്ള അസമത്വവും അതിന്റെ മാറ്റത്തിന്റെ ദിശയും ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിൽ വ്യത്യസ്തമാണ്. 1990കളുടെ തുടക്കത്തിലും 2000ത്തിലും ഇന്ത്യയിലും ചൈനയിലും വരുമാന അസമത്വം ഗണ്യമായി ഉയരാൻ തുടങ്ങിയപ്പോൾ, ചൈന സ്ഥിരത കൈവരിക്കുകയും ഇന്ത്യ തൽസ്ഥിതി തുടരുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇനിയും ഉയർന്നുവരാനുള്ള -വിഭവശേഷി ഇന്ത്യക്ക് കൈമുതലായി ഉണ്ടെങ്കിലും  ഇപ്പോഴത്തെ നയപാളിച്ചകളും ആസൂത്രണമില്ലായ്മയും കാരണം ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിൽ ഒന്നായി നാം മാറും. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ  ദയനീയ സ്ഥിതിയുടെ നേർകാഴ്ചയാണ് ഗംഗാനദിയിലൂടെ ഒഴുകിവരുന്ന കോവിഡ് രോഗികളുടെ ശവശരീരങ്ങൾ.

കേരള മാതൃക

മഹാമാരിയുടെ കാലഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി കേരളം കൈക്കൊണ്ട ധനസഹായ നടപടികളും മറ്റ് ആശ്വാസപദ്ധതികളും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും രാജ്യത്തിനും ലോകത്തിനും മാതൃകയായി. സ്വകാര്യ ആശുപത്രികളിൽ നിരക്ക് സർക്കാർ ഏകീകരിച്ചുനിശ്ചയിച്ചു. ആവശ്യമായ മെഡിക്കൽ വസ്തുക്കൾക്ക് കേരള അവശ്യസാധന നിയന്ത്രണനിയമം–-1986 പ്രകാരം വിൽക്കാവുന്നതിന് പരമാവധി വില നിശ്ചയിച്ച്‌ ഉത്തരവിറക്കി. പരിശോധന നിരക്ക് 1700 രൂപയിൽനിന്ന്‌ 500 രൂപയാക്കി കുറച്ചു. 

സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസമേകാൻ കേരള സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതി അസമത്വത്തിന്റെ ആഴം കുറയ്‌ക്കുന്നവയായിരുന്നു. ക്ഷേമ പെൻഷനുകൾ, കമ്യൂണിറ്റി കിച്ചൻ, സൗജന്യ അവശ്യസാധനക്കിറ്റുകൾ തുടങ്ങിയവ അതിന്റെ തുടർച്ചയായി കരുതണം. അതിദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട്‌ സുപ്രധാനമായ ഒരു തീരുമാനം  പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടത് ഈ ഘട്ടത്തിൽ ഏറെ പ്രത്യാശ നൽകുന്ന കേരള മാതൃകയാണ്.

ഡോ. ഗ്രേഷ്യസ് ജയിംസ് 

(ആറ്റിങ്ങൽ ഗവ. കോളേജ്‌ കൊമേഴ്‌സ്‌ വിഭാഗം അസോ. പ്രൊഫസറാണ്‌ ലേഖകൻ )

Sunday, May 30, 2021

കോവിഡ്‌ ചികിത്സ : സ്വകാര്യ ആശുപത്രിവഴി 
സർക്കാർ ചെലവിട്ടത്‌ 132 കോടി

 കോവിഡ്‌ ചികിത്സ : സ്വകാര്യ ആശുപത്രിവഴി 
സർക്കാർ ചെലവിട്ടത്‌ 132 കോടി ; സൗജന്യ ചികിത്സ ലഭ്യമാക്കിയത്‌ 
അര ലക്ഷത്തോളം കോവിഡ് രോഗികള്‍ക്ക്

സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയ കോവിഡ്‌ രോഗികൾക്കുവേണ്ടി സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത്‌ 132.61 കോടി രൂപ. 263 സ്വകാര്യ ആശുപത്രിയാണ്‌ കോവിഡ് ചികിത്സയ്‌ക്ക്‌ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി (എസ്എച്ച്എ) എംപാനൽ ചെയ്തത്‌. ഇതിലൂടെ അരലക്ഷത്തോളംപേർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കി.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്‌), കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്‌) പദ്ധതികൾ നടപ്പാക്കാൻ രജിസ്റ്റർചെയ്ത സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി ഒരു വർഷം പൂർത്തീകരിക്കുമ്പോഴാണ്‌ ഈ നേട്ടം. കോവിഡ് മഹാമാരിയിലും തടസ്സമില്ലാതെ ശ്രദ്ധേയസേവനം നൽകിയ എസ്എച്ച്എയുടെ ജീവനക്കാരെ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. സംസ്ഥാനത്ത്  ഇതുവരെ 709 സ്വകാര്യ ആശുപത്രിയിലാണ് എസ്എച്ച്എ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. മൂന്ന്‌ ലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ ആനുകൂല്യവും എസ്എച്ച്എ വഴി ലഭ്യമാണ്‌.

2020 ജൂലൈ ഒന്നുമുതലാണ്‌ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി നേരിട്ട്‌ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയത്. അനുദിനം വർധിക്കുന്ന ചികിത്സാച്ചെലവ് പരിഹരിക്കാനുള്ള നിർണായക ചുവടുവയ്പായിരുന്നു ഇത്‌. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇ കാർഡ് രജിസ്‌ട്രേഷൻമുതൽ ഡിസ്ചാർജുവരെ എല്ലാ സേവങ്ങളും എല്ലാ എംപാനൽ ആശുപത്രികളിലെയും ഹൈടെക് കിയോസ്‌കുകളിൽ ലഭ്യമാണ്‌. ഇതിന്‌ 2000ത്തോളം മെഡിക്കൽ കോഓർഡിനേറ്റർമാരും പ്രവർത്തിക്കുന്നു. രണ്ടുലക്ഷം രൂപയുടെവരെ ചികിത്സാ സഹായം എസ്‌എച്ച്‌എയിലൂടെ ലഭ്യമാകും. വൃക്ക രോഗികൾക്ക് മൂന്നുലക്ഷം രൂപവരെ അനുവദിക്കും.

മൂന്നാം തരംഗം 
ഒക്ടോബറോടെ ; കൂട്ടായ്മകൾ സ്വയം ഒഴിവാക്കാം , പ്രായമായവരും കുട്ടികളും വീടുകളിൽ തുടരണം

രാജ്യത്ത്‌ അടുത്ത ആറുമാസത്തിനുള്ളിൽ കോവിഡ്‌ മൂന്നാംതരംഗം ഉണ്ടാകുമെന്ന്‌ ആരോഗ്യവിദഗ്ധർ. ഒക്‌ടോബറോടെ  ഇതിന്റെ തെളിവുകൾ പ്രകടമാകും. സംസ്ഥാനത്ത്‌ രണ്ടാംതരംഗം അതിന്റെ ഉച്ഛസ്ഥായി പൂർത്തിയാക്കി കുറയുകയാണ്‌. അതിനാൽ, മൂന്നാംതരംഗത്തെ നേരിടാനുള്ള ഒരുക്കം വീട്ടിൽനിന്നുതന്നെ തുടങ്ങണമെന്നാണ്‌ ആരോഗ്യവിദഗ്ധർ പറയുന്നത്‌.

വിവിധ ഘട്ടങ്ങളിലായി കൂട്ടായ്മകളും ആഘോഷങ്ങളുമാണ്‌ സംസ്ഥാനത്തെ കോവിഡ്‌ നിരക്ക്‌ വർധിക്കാൻ കാരണമായത്‌. അതിനാൽ, അടച്ചുപൂട്ടൽ അവസാനിച്ചാലും കൂട്ടായ്മകളിൽനിന്ന്‌ സ്വയം ഒഴിഞ്ഞുനിൽക്കണം. പ്രായമായവരും കുട്ടികളും വീടുകളിൽ കഴിയുന്നത്‌ തുടരണം. രണ്ട്‌ ഡോസ്‌ വാക്സിൻ സ്വീകരിച്ചവരും സ്വയം പ്രതിരോധം ഉറപ്പാക്കണം.

ചികിത്സയിലുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ്‌ അടച്ചിടൽ തുടരുന്നതിന്റെ ലക്ഷ്യം. ഇതിലൂടെ ഐസിയു, വെന്റിലേറ്റർ കിടക്കകളും ഒഴിയും. അടുത്ത തരംഗത്തെയും ശക്തമായി നേരിടാനും എല്ലാവർക്കും ചികിത്സ ഉറപ്പിക്കാനും സാധിക്കും. ഏപ്രിൽ അവസാനത്തോടെയാണ്‌ സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ നിരക്ക്‌ കുത്തനെ ഉയർന്നത്‌. പിന്നീട്‌ അടച്ചിടലിലൂടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായി പല ജില്ലയിലും കോവിഡ് കേസുകൾ കുറയ്‌ക്കാൻ സാധിച്ചു. അടുത്ത ഘട്ടത്തിൽ അടച്ചുപൂട്ടൽ സാധ്യത പൂർണമായി ഒഴിവാക്കുകയാണ്‌ ലക്ഷ്യം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ പത്ത്‌ ശതമാനമത്തിൽ താഴെ നിർത്താനായിരിക്കും കൂടുതൽ ശ്രദ്ധ.

Wednesday, February 17, 2021

18 ആശുപത്രികള്‍ക്ക് കിഫ്‌ബി 1107 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം > സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി, കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് 153.25 കോടി, കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ 344.81 കോടി, കണ്ണൂര്‍ തലശേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 53.66 കോടി, കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.17 കോടി, ചേര്‍ത്തല താലൂക്ക് ആശുപത്രി 61.53, ഇരിട്ടി താലൂക്ക് ആശുപത്രി 49.71, കാസര്‍ഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രി 9.98 കോടി, പാലക്കാട് ജില്ലാ ആശുപത്രി 72.38 കോടി, വര്‍ക്കല താലൂക്ക് ആശുപത്രി 33.26 കോടി, മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 9.06 കോടി, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.42, കാസര്‍ഗോഡ് മങ്കല്‍പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 13.73, പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രി 9.89, ആലത്തൂര്‍ താലൂക്ക് ആശുപത്രി 11.03, മണ്ണാര്‍ക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.47 കോടി, ഒറ്റപ്പാലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 11.35 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയുടെ വികസനത്തില്‍ കിഫ്ബി വലിയ പങ്കാണ് വഹിച്ചത്. മെഡിക്കല്‍ കോളേജുകള്‍, കാന്‍സര്‍ കെയര്‍ ഇന്‍സ്റ്റിറ്റിയുട്ടുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടുന്ന 85 പ്രൊജക്ടുകളില്‍ 7500 ഓളം കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കുകയുണ്ടായി. ഇതില്‍ വിവിധ സ്ഥാപനങ്ങള്‍ക്കായി ആകെ 4,300 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരികയുമാണ്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറുന്ന 137.28 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. 4 നിലകളില്‍ ട്രോമ, ഒ.പി. കെട്ടിടം, 4 നിലകളില്‍ ലോണ്‍ട്രി ബ്ലോക്ക്, 5 നിലകളില്‍ സര്‍വീസ് ബിള്‍ഡിംഗ് എന്നീ ബഹുനില കെട്ടിടങ്ങളും 205 ആശുപത്രി കിടക്കകളും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. ട്രോമ എമര്‍ജന്‍സി വിഭാഗം, റേഡിയോളജി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, ഒ.പി. വിഭാഗങ്ങള്‍, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്ര പരിചരണ വിഭാഗം, ബ്ലഡ് ബാങ്ക്, ലബോറട്ടറി, ഡേകെയര്‍ കീമോതെറാപ്പി, വാര്‍ഡുകള്‍ എന്നീ സൗകര്യങ്ങളോടെയുള്ളതാണ് ഈ കെട്ടിടം.

കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി

2,34,800 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ 208 കിടക്കകളുള്ള ആശുപത്രി കെട്ടിടസമുച്ചയമാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ സജ്ജമാക്കുന്നത്. ഡയഗ്നോസ്റ്റിക് ബ്ലോക്ക്, വാര്‍ഡ് ടവര്‍, യൂട്ടിലിറ്റി ബ്ലോക്ക്, മോര്‍ച്ചറി ബ്ലോക്ക് എന്നിവയുണ്ടാകും.

തൃശൂര്‍ മെഡിക്കല്‍ കോളേജ് 153.25 കോടി

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 9 നിലകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നതിനാണ് ഈ തുക അനുവദിച്ചത്. 288 കിടക്കകളും, 38 ഡയാലിസിസ് കിടക്കകളും, 126 ഐസിയു, എച്ച്.ഡി.യു. കിടക്കകളും 28 ഐസൊലേഷന്‍ റൂമുകളും സജ്ജമാക്കും.

മലബാര്‍ കാന്‍സര്‍ സെന്റര്‍ 344.81 കോടി

പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചത്. പി.ജി. ഇന്‍സ്റ്റിറ്റിയൂട്ടിനായി 14 നിലകളിലായി ആകെ 5.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണുള്ള കെട്ടിടമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

മറ്റാശുപത്രികള്‍

കണ്ണൂര്‍ തലശേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 10957 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 7 നില കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് 53.66 കോടി രൂപ അനുവദിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രി 10154 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 6 നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.

വര്‍ക്കല താലൂക്ക് ആശുപത്രി 6067 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 7 നില കെട്ടിടം, ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ 12152 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 6 നില കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്.

കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 2135 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 3 നില കെട്ടിടം, കാസര്‍ഗോഡ് മങ്കല്‍പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 2778 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 2 നില കെട്ടിടം, കാസര്‍ഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ 1859 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 3 നില കെട്ടിടം എന്നിവയാണ് സജ്ജമാക്കുന്നത്.

മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 1710 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 4 നില കെട്ടിടം, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 2295 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 4 നില കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്.

പാലക്കാട് ജില്ലാ ആശുപത്രി 17748 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 5 നില കെട്ടിടം, പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ 1747 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് നില കെട്ടിടം, ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ 1968 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടം, മണ്ണാര്‍ക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 1650 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 4 നിലകളുള്ള കെട്ടിടം, ഒറ്റപ്പാലം താലൂക്ക് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 1747 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള പുതിയ കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്. 

18 ആശുപത്രികള്‍ക്ക് കിഫ്‌ബി 1107 കോടി രൂപ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021

‌തിരുവനന്തപുരം > സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി, കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി, തൃശൂര്‍ മെഡിക്കല്‍ കോളേജ് 153.25 കോടി, കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ 344.81 കോടി, കണ്ണൂര്‍ തലശേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി 53.66 കോടി, കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.17 കോടി, ചേര്‍ത്തല താലൂക്ക് ആശുപത്രി 61.53, ഇരിട്ടി താലൂക്ക് ആശുപത്രി 49.71, കാസര്‍ഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രി 9.98 കോടി, പാലക്കാട് ജില്ലാ ആശുപത്രി 72.38 കോടി, വര്‍ക്കല താലൂക്ക് ആശുപത്രി 33.26 കോടി, മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 9.06 കോടി, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.42, കാസര്‍ഗോഡ് മങ്കല്‍പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 13.73, പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രി 9.89, ആലത്തൂര്‍ താലൂക്ക് ആശുപത്രി 11.03, മണ്ണാര്‍ക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.47 കോടി, ഒറ്റപ്പാലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 11.35 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയുടെ വികസനത്തില്‍ കിഫ്ബി വലിയ പങ്കാണ് വഹിച്ചത്. മെഡിക്കല്‍ കോളേജുകള്‍, കാന്‍സര്‍ കെയര്‍ ഇന്‍സ്റ്റിറ്റിയുട്ടുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടുന്ന 85 പ്രൊജക്ടുകളില്‍ 7500 ഓളം കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കുകയുണ്ടായി. ഇതില്‍ വിവിധ സ്ഥാപനങ്ങള്‍ക്കായി ആകെ 4,300 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ച് വരികയുമാണ്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറുന്ന 137.28 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. 4 നിലകളില്‍ ട്രോമ, ഒ.പി. കെട്ടിടം, 4 നിലകളില്‍ ലോണ്‍ട്രി ബ്ലോക്ക്, 5 നിലകളില്‍ സര്‍വീസ് ബിള്‍ഡിംഗ് എന്നീ ബഹുനില കെട്ടിടങ്ങളും 205 ആശുപത്രി കിടക്കകളും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. ട്രോമ എമര്‍ജന്‍സി വിഭാഗം, റേഡിയോളജി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, ഒ.പി. വിഭാഗങ്ങള്‍, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്ര പരിചരണ വിഭാഗം, ബ്ലഡ് ബാങ്ക്, ലബോറട്ടറി, ഡേകെയര്‍ കീമോതെറാപ്പി, വാര്‍ഡുകള്‍ എന്നീ സൗകര്യങ്ങളോടെയുള്ളതാണ് ഈ കെട്ടിടം.

കൊല്ലം ജില്ലാ ആശുപത്രി 104.49 കോടി

2,34,800 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ 208 കിടക്കകളുള്ള ആശുപത്രി കെട്ടിടസമുച്ചയമാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ സജ്ജമാക്കുന്നത്. ഡയഗ്നോസ്റ്റിക് ബ്ലോക്ക്, വാര്‍ഡ് ടവര്‍, യൂട്ടിലിറ്റി ബ്ലോക്ക്, മോര്‍ച്ചറി ബ്ലോക്ക് എന്നിവയുണ്ടാകും.

തൃശൂര്‍ മെഡിക്കല്‍ കോളേജ് 153.25 കോടി

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 9 നിലകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നതിനാണ് ഈ തുക അനുവദിച്ചത്. 288 കിടക്കകളും, 38 ഡയാലിസിസ് കിടക്കകളും, 126 ഐസിയു, എച്ച്.ഡി.യു. കിടക്കകളും 28 ഐസൊലേഷന്‍ റൂമുകളും സജ്ജമാക്കും.

മലബാര്‍ കാന്‍സര്‍ സെന്റര്‍ 344.81 കോടി

പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചത്. പി.ജി. ഇന്‍സ്റ്റിറ്റിയൂട്ടിനായി 14 നിലകളിലായി ആകെ 5.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണുള്ള കെട്ടിടമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

മറ്റാശുപത്രികള്‍

കണ്ണൂര്‍ തലശേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 10957 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 7 നില കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് 53.66 കോടി രൂപ അനുവദിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രി 10154 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 6 നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.

വര്‍ക്കല താലൂക്ക് ആശുപത്രി 6067 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 7 നില കെട്ടിടം, ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ 12152 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 6 നില കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്.



കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 2135 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 3 നില കെട്ടിടം, കാസര്‍ഗോഡ് മങ്കല്‍പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 2778 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 2 നില കെട്ടിടം, കാസര്‍ഗോഡ് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ 1859 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 3 നില കെട്ടിടം എന്നിവയാണ് സജ്ജമാക്കുന്നത്.

മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രി 1710 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 4 നില കെട്ടിടം, തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 2295 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 4 നില കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്.

പാലക്കാട് ജില്ലാ ആശുപത്രി 17748 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 5 നില കെട്ടിടം, പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ 1747 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് നില കെട്ടിടം, ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ 1968 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടം, മണ്ണാര്‍ക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 1650 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള 4 നിലകളുള്ള കെട്ടിടം, ഒറ്റപ്പാലം താലൂക്ക് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 1747 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള പുതിയ കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്. 


Read more: https://www.deshabhimani.com/news/kerala/kiifb-hospital/925172

Monday, February 15, 2021

ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ല്; 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നു; ഉദ്ഘാടനം 16ന്

ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലായി സംസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 16ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കുന്നു. തിരുവനന്തപുരം 125, കൊല്ലം 107, പത്തനംതിട്ട 76, ആലപ്പുഴ 111, കോട്ടയം 102, ഇടുക്കി 85, എറണാകുളം 126, തൃശൂര്‍ 142, പാലക്കാട് 133, മലപ്പുറം 166, കോഴിക്കോട് 109, വയനാട് 121, കണ്ണൂര്‍ 143, കാസര്‍ഗോഡ് 57 എന്നിങ്ങനെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റുന്നതിന് 112.27 കോടി രൂപയാണ് അനുവദിച്ചത്. വെല്‍നെസ് സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് 1603 മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ് നിയമിച്ചുവരുന്നു. ബി.എസ്.സി. നഴ്സുമാരെയാണ് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായി നിയമിക്കുന്നത്. ആരോഗ്യ ഉപ കേന്ദ്രങ്ങളായ സബ് സെന്ററുകളെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി രോഗീ സൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രം പോലെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കുന്നത്. ഇതിലൂടെ പ്രാഥമിക പരിശോധന, മരുന്നുകള്‍, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കി തൊട്ടടുത്ത പ്രദേശങ്ങളില്‍ തന്നെ പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നു.

സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി മാറുന്നതോടെ വലിയ സേവനങ്ങളാണ് ലഭ്യമാക്കാനാകുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങള്‍, വൈകുന്നേരം വരെയുള്ള ആരോഗ്യ സേവനങ്ങള്‍, ലാബ് സൗകര്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പകര്‍ച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് കെയര്‍, ശ്വാസ്, ആശ്വാസ് ക്ലിനിക് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകുന്നു. 

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ആദ്യപടിയായി പ്രധാനപ്പെട്ടതും കൂടുതല്‍ സ്ത്രീ ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ വിവിധ വകുപ്പുകളുടെ കാര്യാലയങ്ങളിലാണ് സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും എല്ലാ ടോയ്ലെറ്റുകളിലും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. അതാത് വകുപ്പുകളുടെ ജെന്‍ഡര്‍ ബഡ്ജറ്റില്‍ നിന്നും തുക വിനിയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ സ്ഥലങ്ങളില്‍ ആര്‍ത്തവ കാലത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും തൊഴിലിടങ്ങളില്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്ത്രീകള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഇത് ഒരു പരിധിവരെ സഹായകമാകുന്നതാണ.് അംഗീകൃത ഏജന്‍സി വഴിയോ ഇ.ഒ.ഐ. ക്ഷണിച്ചോ ആണ് ഇവ ഓഫീസുകളില്‍ സ്ഥാപിക്കുന്നത്.  

വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്; ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 140 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെയാണ് 140 തസ്തികകള്‍ സൃഷ്ടിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് വയനാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

1 പ്രിന്‍സിപ്പാള്‍, 6 പ്രൊഫസര്‍, 21 അസോ. പ്രൊഫസര്‍, 28 അസി. പ്രൊഫസര്‍, 27 സീനിയര്‍ റസിഡന്റ്, 32 ട്യൂട്ടര്‍/ ജൂനിയര്‍ റെസിഡന്റ് എന്നിങ്ങനെയാണ് 115 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്. സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, സി.എ., സര്‍ജന്റ്, സ്വീപ്പര്‍ തുടങ്ങിയവയുള്‍പ്പെടെയാണ് 25 അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.

വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചിരുന്നു. വയനാട് ജില്ലയില്‍ പുതിയ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് കിഫ്ബി വഴി 300 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. വയനാട് ഉള്‍പ്പെടെയുള്ള പുതിയ മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി സര്‍വീസുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെ നിയോഗിക്കുന്നതാണെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

Tuesday, February 2, 2021

ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടും ഏറ്റെടുക്കാനാരുമില്ലാത്ത 5 പേരെ പുനരധിവസിപ്പിക്കുന്നു

തിരുവനന്തപുരം> മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5 പേരെ പുനരധിവസിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന ഇവരെ വയനാട് വാഴവറ്റ ജ്യോതി നിവാസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് പുനരധിവസിപ്പിക്കുന്നത്. ഇവരുടെ പുനരധിവാസത്തിനായി 1,98,300 രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

സ്ഥാപനത്തില്‍ കഴിയുന്ന കാലത്തെ മുഴുവന്‍ ചെലവും സാമൂഹ്യനീതി വകുപ്പ് വഹിക്കും. ഈ വ്യക്തികളുടെ ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ മേധാവിയോ ശ്രമിക്കേണ്ടതാണ്. ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ കഴിയാത്തപക്ഷം ഈ സന്നദ്ധ സംഘടനകള്‍ ഓരോ വര്‍ഷവും സാമ്പത്തിക സഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം. വിടുതല്‍ ചെയ്ത വ്യക്തിയെ ആദ്യ ഒരു വര്‍ഷം 4 മാസത്തിലൊരിക്കല്‍ ജില്ല പ്രൊബേഷന്‍ ഓഫീസര്‍ മേല്‍നോട്ടം നടത്തി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതുമാണ്.

കേരളത്തിലെ ജയിലുകളിലെ മാനസിക രോഗം ബാധിച്ച നൂറോളം ആളുകളാണ് വിചാരണത്തടവുകാരായി തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞു വരുന്നത്. ഇതില്‍ തന്നെ നേരത്തെ വിചാരണ തടവുകാരായിരിക്കുകയും വിചാരണ കഴിഞ്ഞ് പൂര്‍ണമായും വിടുതല്‍ ചെയ്തവരുമായ നിരവധി പേരുണ്ട്. ഇങ്ങനെ വിടുതല്‍ ചെയ്യുന്നവരെ ആരും ഏറ്റെടുക്കാത്തത് കൊണ്ട് അവര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി കഴിഞ്ഞു വരികയാണ്. മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഇവരുടെ കാര്യത്തില്‍ അംഗീകൃത സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു പദ്ധതി തയ്യാറാക്കുകയും ഇതിന്റെയടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 9 പേരെ മോചിപ്പിച്ച് പുനരധിവാസം സാധ്യമാക്കിയിരുന്നു. വിവിധ സന്നദ്ധ സംഘങ്ങളെ കൂടി സഹകരിപ്പിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.  

Saturday, January 30, 2021

സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ ഒപിക്ക്‌ ശേഷം ‘കോൾ ഡ്യൂട്ടി’ ഡോക്ടർമാരെത്തും ; രാവിലെ 10 മുതൽ വൈകിട്ട്‌ 6 വരെ ഒപി

സംസ്ഥാനത്തെ ബ്ലോക്ക്‌തല  സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വിപുലീകരിച്ചു.  ആർദ്രം മിഷന്റെ ഭാഗമായി പിഎച്ച്‌സികൾ എഫ്‌എച്ച്‌സികളാകുകയും -ജനറൽ–ജില്ലാ–-താലൂക്ക്‌ ആശുപത്രികളിൽ ഹൈടെക്‌ സേവനങ്ങൾ ലഭ്യമാക്കുകയുംചെയ്‌ത പശ്‌ചാത്തലത്തിലാണ്‌  സിഎച്ച്‌സികളിലെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നത്‌.

ഡോക്ടർമാർ കൂടും

സിവിൽസർജൻ  സ്ഥാപന മേധാവിയാകും. കൂടാതെ അസി. സർജൻ–- 4, ജൂനിയർ കൺസൾട്ടന്റ്‌- പീഡിയാട്രീഷൻ–-1,  ഫിസിഷ്യൻ–- 1, അസിസ്‌റ്റന്റ്‌‌ ഡെന്റൽ സർജൻ–- 1 എന്നിങ്ങനെ ഡോക്ടർമാരുണ്ടാകണം. കൂടാതെ 10 സ്‌റ്റാഫ്‌ നേഴ്‌സുണ്ടാകും. ഫാർമസിസ്‌റ്റ്‌–- 2, ലബോറട്ടറി ടെക്‌നീഷ്യൻ–- 2, ലബോറട്ടറി അറ്റൻഡന്റ്‌–- 1, ഒപ്‌റ്റോമെറ്റിസ്‌റ്റ്‌–- 1, റേഡിയോഗ്രാഫർ–-1, നേഴ്‌സിങ്‌ അസിസ്‌റ്റൻഡ്‌–- 4, ഹോസ്‌പിറ്റൽ അറ്റൻഡർ–- 6, ക്ലർക്ക്‌–- 2, ഡ്രൈവർ–- 1, ഓഫീസ്‌ അറ്റൻഡന്റ്‌–- 1 എന്നിങ്ങനെ തസ്‌തികകൾ വർധിക്കും.

പാർടൈം സ്വീപ്പർ, പബ്ലിക്‌ ഹെൽത്ത്‌ നേഴ്‌സ്‌ സൂപ്പർവൈസർ, ബ്ലോക്ക്‌ കോ ഓർഡിനേറ്റർ, ഹെൽത്ത്‌ സൂപ്പർവൈസർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ  തസ്‌തികകളും ഉണ്ടാകും. 

കിടത്തി ചികിത്സ കൂട്ടും

ഒപി സമയത്തിനുശേഷം ‘കോൾ ഡ്യൂട്ടി’ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.  രാവിലെ 9 മുതൽ വൈകിട്ട്‌ ആറ്‌ വരെയാകും ഒപി സമയം. ഞായറാഴ്‌ച ഒപി പകൽ 1.30 വരെയും. ലബോറട്ടറി സേവനം രാവിലെ 8 മുതൽ വൈകിട്ട്‌ 6 വരെ ലഭ്യമാകും. ഫാർമസി സേവനങ്ങൾ ഒപി സമയം മുഴുവൻ ലഭ്യമാക്കും.

ഗാർഹിക പീഡനം തടയൽ, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പോക്‌സോ എന്നിവ ഉൾപ്പെടെയുള്ള എല്ലാ മെഡിക്കോ ലീഗൽ സേവനങ്ങളും മദ്യലഹരിയുടെ അളവ്‌ നിർണയിച്ചുള്ള സർട്ടിഫിക്കറ്റും നൽകണം.

മറ്റു പ്രധാന സേവനങ്ങൾ

● പാലിയേറ്റീവ്‌ കെയർ

● പുനരധിവാസം

● -കൂടുതൽ രോഗനിർണയ ഉപകരണങ്ങൾ

● പൊതുജനാരോഗ്യ പരിപാടികളുടെ ഏകോപനം

● മാനസിക രോഗികൾക്ക്‌ ഡേ കെയർ

● തിരക്ക്‌ കുറയ്‌ക്കാൻ‌ ടോക്കൺ സംവിധാനം

● അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പ്രത്യേക പരിചരണം

● ജീവിത ശൈലീ രോഗചികിത്സ

എം വി പ്രദീപ്‌ 

Thursday, January 28, 2021

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ആരോഗ്യ ചരിത്രത്തിലെ നാഴികകല്ല്: മന്ത്രി ശൈലജ

തിരുവനന്തപുരം > സംസ്ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ് അനുദിനം വര്‍ധിച്ചുവരുന്ന ചികിത്സാ ചിലവ്. മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളും സേവനവും ഒരുക്കിയാണ് ഇതിനൊരു പരിഹാരം കണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 33 ശതമാനം ആള്‍ക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ നിരന്തരം ഇടപെട്ട് ആശുപത്രികള്‍ ശാക്തീകരിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 50 ശതമാനമായി. മൊത്തം വരുന്ന ക്ലെയ്മിന്റെ 72 ശതമാനവും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയിലെ ഒരു നിര്‍ണായക ചുവടുവെപ്പാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം. സാധാരണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യത്യസ്ത വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പിലാക്കുകയാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ചെയ്യുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി എന്നിവയുടെ നടത്തിപ്പ് ചുമതല ഹെല്‍ത്ത് ഏജന്‍സിക്കാണ്. കോവിഡ് മഹാമാരി ചെറുത്തുനില്‍ക്കുന്നതിനായി ഏജന്‍സി കൈക്കൊണ്ട നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് തന്നെ വലിയ ആശ്വാസമാണ് നല്‍കിയത്. സ്വകര്യ ആശുപത്രികളെ കോവിഡ് ചികിത്സക്കായി മുന്നോട്ട് കൊണ്ടുവരുന്നതിനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ നേതൃത്വത്തില്‍ സ്വാകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി വിവിധ ചര്‍ച്ചകള്‍ നടത്തുകയും കോവിഡ് ചികിത്സക്കായി ഏകീകൃത കോവിഡ് നിരക്ക് നിജപ്പെടുത്തുകയും ചെയ്തു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്ന 19,51,453 കുടുംബങ്ങളുടെ 100 ശതമാനം ചികിത്സ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തമുള്ള ആയുഷ്മാന്‍ പദ്ധതിയില്‍ അംഗങ്ങളായ 22,01,131 കുടുംബങ്ങളുടെ ചികിത്സ ചിലവിന്റെ 40 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. 2 വര്‍ഷകാലയളവില്‍ 17.14 ലക്ഷം ക്ലെയിമുകളും 1,036.89 കോടി രൂപയുടെ സൗജന്യ ചികിത്സയും നല്‍കി.

റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി പദ്ധതി നടപ്പിലാക്കിയിരുന്നു കാലയളവില്‍ ചെറിയ രീതിയിലുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രികളുടെ ക്ലെയിമുകള്‍ അധികമായി നിരസിച്ചിരുന്നു. എന്നാലിപ്പോള്‍ ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്തതോടെ പരമാവധി ക്ലെയിമുകള്‍ നല്‍കാന്‍ സാധിക്കുന്നു. 375 സ്വകാര്യ ആശുപത്രികള്‍ അടക്കം കേരളത്തിലുടനീളം 566 ആശുപത്രികളില്‍ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാണ്. കൂടുതല്‍ ആശുപത്രികളെ പദ്ധതിയില്‍ പങ്കാളികളാക്കാനുള്ള എംപാനല്‍മെന്റ് പ്രക്രിയ തുടര്‍ന്ന് വരികയാണ്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 1.5 ലക്ഷം രൂപയാണ് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പാക്കേജ് പ്രകാരം നിജപ്പെടുത്തിയിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 4 ലക്ഷം രൂപയോളം ചികിത്സയിനത്തില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തികരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോ. ഡയറക്ടര്‍ ഡോ. ഇ. ബിജോയ് എന്നിവര്‍ സംസാരിച്ചു.

Monday, January 25, 2021

പിന്നീട് കുതിരവട്ടത്ത്‌ എന്ത് സംഭവിച്ചു?...മാനസികാരോഗ്യ രംഗത്ത്‌ ഈ സർക്കാർ ചെയ്‌തത്‌

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അനേക വർഷം കുടുങ്ങി കിടന്ന ആളുകൾക്കായുള്ള ക്ഷേമത്തിനായി പ്രവർത്തിക്കുന്ന Banyan Kerala Chapter Consultant  സാലിഹ്‌ പി എം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്‌:

2016 ലെ ജനുവരി 23 നു ശ്രീ പിണറായി വിജയൻ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചതാണ്, ചിത്രം. അതേ വർഷം മേയ് മാസമാണ് അദ്ദേഹം ഈ നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. തൊട്ടടുത്ത വർഷം, 2017 ലാണ് ദി ബാന്യൻ കേരളത്തിൽ ആദ്യമായി ഭവന പദ്ധതിയിലൂടെ ദീർഘകാല പുനരധിവാസ പദ്ധതി, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അനേക വർഷം കുടുങ്ങി കിടന്ന ആളുകൾക്കായി ശാസ്ത്രീയമായി ഒരുക്കി തുടങ്ങുന്നത്. അതേ വർഷം അവസാനത്തിലാണ് കേരളത്തിലെ മൂന്നു സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലും സർവ്വേ നടത്തി പുതിയ കാലത്തിനനുസരിച്ചുള്ള പുനരധിവാസ പാക്കേജ് തയാറാക്കാൻ, ആരോഗ്യവകുപ്പ് സെക്രട്ടറി ദി ബാന്യനെ അനുവദിക്കുന്നത്. 2018 ജനുവരിയിൽ വ്യത്യസ്ത ഭാഷയിൽ പ്രാവീണ്യരായ ഒരു ഡസൻ പ്രൊഫെഷണൽസുമായി ദി ബാന്യൻ കോഴിക്കോടും (കുതിരവട്ടം), തൃശൂരും (പടിഞ്ഞാറെകോട്ട) തിരുവനന്തപുരം പേരൂർക്കട (ഊളമ്പാറ) ത്തുമുള്ള സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചു, അവിടങ്ങളിൽ ചികില്‌സാനന്തരവും ചുരുങ്ങിയത് ഒരു വർഷമോ അതിൽ അധികമോ ആയി കഴിയുന്ന വ്യത്യസ്ത ഭാഷ സംസാരിക്കുന്ന 280 ഇൽ പരം അന്തേവാസികളെ ഇന്റർവ്യൂ ചെയ്തു

വിഷയം പഠിച്ചു റിപ്പോർട്ട് സർക്കാരിന് കൈമാറി.

2018 മാർച്ചിൽ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ചു നമ്മുടെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാടിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി 'സ്നേഹക്കൂട്' എന്ന പദ്ധതി ഉൽഘാടനം ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ ദി ഹാൻസ് ഫൗണ്ടേഷന്റെ സഹകരണത്തിൽ ദി ബാന്യൻ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി അവിടെ ആരംഭിയ്ക്കുകയായി.

3 വർഷം പിന്നിടുമ്പോ ഈ മൂന്നു കേന്ദ്രങ്ങളിൽ നിന്നുമായി 230 പേര് ഇതു വരെ പുറത്തിറങ്ങി കഴിഞ്ഞു.

ഇതിൽ ഏറിയ പേരെയും സ്വന്തം വീട്ടിലേക്ക് തന്നെയാണ് തിരിച്ചെത്തിച്ചിട്ടുള്ളത്. അതിൽ ലണ്ടനിലെ എന്ഫീല്ഡില് ഇരുന്നു ഇന്നും നമുക്കു മെയിലയക്കുന്ന ഒരെഴുത്തുകാരൻ ഉണ്ട്, ഗുജറാത്തിലെ ഒരു വീട്ടമ്മയുണ്ട്, അരുണാചൽ പ്രദേശിലെ ഒരു യുവാവുണ്ട്, ആസ്പത്രിയിൽ നിന്നും 2 കിലോമീറ്റർ മാത്രമകലെ താമസിക്കുന്ന ഒരമ്മയും മകളുമുണ്ട്.

ആസ്പത്രി വിടാമെങ്കിലും തിരികെ പോകാൻ വീടില്ലാത്ത, ഏറ്റെടുക്കാൻ ആളുകളില്ലാത്ത നിരവധി പേരുണ്ട്, അവർക്കായി ഭവനങ്ങൾ ഒരുക്കി ഒരു വീട്ടിൽ 5 പേരെന്ന ക്രമത്തിൽ, അവർക്കൊപ്പം ഓരോ കെയർ ടെയ്ക്കറെ വെച്ചു സാമൂഹ്യ - മാനസികരോഗ്യ പുനരധിവാസ പദ്ധതി വിപുലപ്പെടുത്തി. നമ്മുടെയൊക്കെ വീടുകൾ പോൽ, തൊഴിൽ സാധ്യതകളും പൊതു ഇടങ്ങളും ഉപയോഗപ്പെടുത്തി ഗൃഹാന്തരീക്ഷത്തിൽ വിഭാവനം ചെയ്ത 12 ഇടങ്ങളുണ്ട്, ഇന്ന് കേരളത്തിൽ. മലപ്പുറത്തും കോഴിക്കോടും തൃശൂരും പാലക്കാടും ആയി ഒരുക്കിയ ഈ വീടുകളിൽ 61 പേര് ഈ സമയം താമസിച്ചു വരുന്നു.

അതിൽ 24 വർഷത്തെ ആശുപത്രിവാസം കഴിഞ്ഞ ഒരു മലയാളി സ്ത്രീയുണ്ട്, മകളെ കാത്തിരിക്കുന്ന ഒരു ഉത്തരേന്ത്യൻ അമ്മയുണ്ട്, വീടോർമ്മയില്ലാത്ത ഒരു ചെറുപ്പക്കാരനുമുണ്ട്.

സ്വന്തം വീട്ടിലോ 'ഹോം എഗൈനി'ലോ താമസിക്കാൻ പരിമിതിയുള്ള കുറെ പേരും കൂട്ടത്തിൽ ആശുപത്രിവാസം വിട്ടു. നമ്മുടെ നാട്ടിലെ കുറെ സിസ്റ്റമാറ്റിക് ആയി നടക്കുന്ന സ്ഥാപനങ്ങളിലേക്ക് അവരുടെ അനുവാദ പ്രകാരം മാറ്റി പാർപ്പിക്കുകയും ഉണ്ടായി.

അത്ഭുതമെന്നോണം, ചില അപൂർവം കാരണങ്ങളാൽ ഇനിയും ആശുപത്രി വിടാൻ ആഗ്രഹിക്കാത്ത/സാധിക്കാത്ത കുറച്ചു പേർ കൂടി ബാക്കിയുണ്ടവിടെ.

ഈ കേന്ദ്രങ്ങളിൽ ദീർഘകാലം അകാരണമായി കഴിയേണ്ടി വരുന്ന സാഹചര്യം സഹജീവികൾക്ക് ഇനിയുണ്ടാകേണ്ടതില്ല.

ഇന്ന് നമുക്കൊരു നയമുണ്ട്, അത്തരം മനുഷ്യരെ ചേർത്തുപിടിക്കാൻ, നമ്മുടെ ഭാഗമായി തന്നെ കാണാൻ, നമുക്കിടയിൽ തന്നെ ജീവിക്കാനുതകുന്ന പുതിയകാല ഭവന പുനരധിവാസ പദ്ധതിയുണ്ട്, അതിന്റെ മാതൃകയുമുണ്ട്.

സെല്ലുകൾക്കുള്ളിൽ അകാരണമായി ഒരു മനുഷ്യന്റെയും ശബ്ദം നേർത്തില്ലാതാകുന്ന ആ കാലത്തെ പിന്നോട്ട് നീക്കി, മുഖ്യധാരയിൽ അവർക്കും കൂടി ഇടം കൊടുക്കുന്ന ഒരു നാടായി മാറാൻ ഏറെ ബോധപൂർവമായ ശ്രമങ്ങൾ ഇക്കഴിഞ്ഞ 5 വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്.

ഇനിയും കുറെ പ്രതിബന്ധങ്ങൾ ഉണ്ട്, മാറ്റങ്ങൾ ആവശ്യമായതുമുണ്ട്, അതൊക്കെ പക്ഷെ സാധ്യമാണെന്ന ആത്മവിശ്വാസം ഇന്നുണ്ട്, കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്നു!

രാഷ്ട്ര നിർമ്മാണത്തിൽ വരിയിലെ ഏറ്റവും അവസാനം നിൽക്കുന്നയാളെ കൂടി പരിഗണിക്കുമ്പോഴാണ് നീതി നടപ്പിലാകുന്നത് എന്നു മഹാത്മാ.

ആവറേജ് മനുഷ്യന്റെ ചിന്താ പരിസരത്ത് ഇല്ലാത്തവരെയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ നയം, നേതാവ്, ചിത്രത്തിൽ!

Saturday, January 23, 2021

സാന്ത്വനസ്‌പർശവുമായി മന്ത്രിമാര്‍ ബ്ലോക്കുകളിലേക്ക്‌ ; പരാതി അക്ഷയ സെന്ററുകളിൽ സൗജന്യമായി നൽകാം

ജനങ്ങളുടെ പരാതികൾ  പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ തലത്തിൽ നടത്തുന്ന ‘സാന്ത്വന സ്പർശം’ അദാലത്തിൽ ‌ പരാതികൾ ഓൺലൈനായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ നൽകാം.  അപേക്ഷാഫീസില്ല. അക്ഷയ സെന്ററുകൾക്ക്‌ ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

ഫെബ്രുവരി ഒന്നു മുതൽ 18വരെ നടക്കുന്ന അദാലത്ത് വിജയിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ  കലക്ടർമാരോട് വീഡിയോ കോൺഫറൻസ് വഴി നിർദേശിച്ചു. 

ഫെബ്രുവരി 1, 2, 4 തീയതികളിൽ അദാലത്ത്‌ നടക്കുന്ന കണ്ണൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 24 പകൽ 12 മുതൽ 28 വൈകിട്ടുവരെ പരാതി സ്വീകരിക്കും.

ഫെബ്രുവരി 8, 9, 11 തീയതികളിൽ അദാലത്ത്‌ നടത്തുന്ന കാസർകോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ. 27   മുതൽ ഫെബ്രുവരി രണ്ടിന്‌ വൈകിട്ട് വരെ അപേക്ഷ നൽകാം.

ഫെബ്രുവരി 15,16, 18 തീയതികളിൽ അദാലത്ത്‌ നടത്തുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഫെബ്രുവരി മൂന്ന്‌ ഉച്ച മുതൽ ഫെബ്രുവരി ഒമ്പതിന്‌ വൈകിട്ട് വരെ പരാതിസ്വീകരിക്കും.

പരിഹാരത്തിന്‌ എത്ര സമയമെടുക്കുമെന്ന്‌ വ്യക്തമാക്കണം

പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകർക്ക് നൽകുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം. പരാതി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയിലുണ്ടാകണം.

ദുരിതാശ്വാസ നിധി അപേക്ഷകൾക്കും പരിഹാരം കാണണം

സാന്ത്വന സ്പർശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണം. ലഭിക്കുന്ന പരാതികളിൽ നിയമഭേദഗതി വഴിയോ ചട്ടത്തിൽ മാറ്റംവരുത്തിയോ നയപരമായ തീരുമാനംവഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങൾ കലക്ടർമാർ ഏകീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണം.

പരാതി പരിഹാര സെൽ പരിഹരിച്ചത് 2,72,441‌ പരാതി

മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്ലിൽ  ഇതുവരെ ലഭിച്ച 3,21,049 പരാതികളിൽ 2,72,441ഉം  തീർപ്പാക്കി.  അതിൽ 34,778 എണ്ണമാണ് തീർപ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികൾ പൊതുജനങ്ങൾക്കുണ്ടെങ്കിൽ ഉന്നതതലത്തിൽ നേരിട്ട് പരിഹരിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് സാന്ത്വന സ്പർശം  സംഘടിപ്പിക്കുന്നത്. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, അഡീഷണൽ ചീഫ് സെക്രട്ടറി വി പി ജോയ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലക് എന്നിവരും പങ്കെടുത്തു.

പരാതികൾ കൈകാര്യം ചെയ്യാൻ ഓൺലൈൻ പരിശീലനം

പരാതി കൈകാര്യംചെയ്യാൻ അക്ഷയ സെന്ററുകൾക്ക് ഓൺലൈനിൽ പരിശീലനം നൽകും. പരാതികൾ പരിശോധിക്കാൻ അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ ഓരോ ജില്ലയിലും കലക്ടർ നിയോഗിക്കും. റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി  വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ്  ടീമിലുണ്ടാവുക. ഓൺലൈനിൽ അപേക്ഷ ലഭിക്കുമ്പോൾ തന്നെ, ജില്ലാതലത്തിൽ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തിൽ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാർക്ക് അദാലത്തിൽ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയിൽ പരാതികൾ പരിഹരിക്കണം.

ആദിവാസികൾക്ക്‌ അടുത്തെത്തി പരാതി സ്വീകരിക്കണം

ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകാൻ അക്ഷയ സെന്ററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആദിവാസികൾക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കണം. ഇതിനുള്ള പ്രവർത്തനം കലക്ടർമാർ ഏകോപിപ്പിക്കണം. സാന്ത്വന സ്പർശത്തിന്റെ പ്രധാന ചുമതല കലക്ടർമാർക്കായിരിക്കും. അവരെ സഹായിക്കാൻ സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിക്കും.

കരുതലായി ആർദ്രം ; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെല്ലാം 
കുടുംബാരോഗ്യ കേന്ദ്രങ്ങളാകും

സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്‌ ലക്ഷ്യമിട്ടുള്ള ആർദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.  ഇതുവരെ 31 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ (പിഎച്ച്‌സി) കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഇവയുടെ പ്രവർത്തനം വൈകിട്ട്‌ ആറുവരെയാക്കി. 46  പിഎച്ച്‌സികൾകൂടി ഉടൻ കുടുംബാരോഗ്യ കേന്ദ്രങ്ങളായി  മാറും.

 ആദ്യഘട്ടത്തിൽ 14, രണ്ടാം ഘട്ടത്തിൽ 40, മൂന്നാം ഘട്ടത്തിൽ 23 പിഎച്ച്‌സികൾ വീതം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനായിരുന്നു തീരുമാനം.

ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചവ  സൗകര്യങ്ങൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനസമയം വൈകിട്ട്‌ ആറുവരെ ആക്കുന്നതിനുപുറമെ രോഗീസൗഹൃദമായ അന്തരീക്ഷമൊരുക്കി. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ചു. ജീവിതശൈലി രോഗക്ലിനിക്കുകൾ, ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക്‌‌ ശ്വാസ്‌ ക്ലിനിക്‌, മാനസികാരോഗ്യപരിചരണത്തിനായി ആശ്വാസ്‌ ക്ലിനിക്കുകൾ തുടങ്ങിയ സൗകര്യങ്ങൾ കൂടുതലായി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സജ്ജമാക്കി.

കോടനാട്‌, കുട്ടമ്പുഴ, ചേരാനല്ലൂർ, മഴുവന്നൂർ, എരൂർ, വാഴക്കുളം, പായിപ്ര, ചൊവ്വര, മഞ്ഞപ്ര, തിരുമാറാടി, കരുമാലൂർ, ഗോതുരുത്ത്‌, നായരമ്പലം, ചെല്ലാനം എന്നിവയാണ്‌ ഒന്നാം ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്‌. 1.97 കോടിയിലധികം രൂപയാണ്‌ ഇതിനായി  ചെലവഴിച്ചത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗപ്പെടുത്തി.

രണ്ടാംഘട്ടത്തിൽ നേര്യമംഗലം, ചിറ്റാറ്റുകര, കൂനമ്മാവ്‌, മുളവുകാട്‌, കാക്കനാട്‌, കീഴ്മാട്‌, രായമംഗലം, കടവൂർ, തുറവൂർ, ബിനാനിപുരം, തിരുവാണിയൂർ, മുനമ്പം, ആലങ്ങാട്‌, അയ്യമ്പുഴ, കോട്ടപ്പടി എന്നിവയെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചതിൽ ഇലഞ്ഞി, മണീട്‌ എന്നിവയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.

രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന 25 ആരോഗ്യകേന്ദ്രങ്ങളുടെയും മൂന്നാംഘട്ടത്തിലെ 21 കേന്ദ്രങ്ങളുടെയും ജോലികൾ നടന്നുവരുന്നു.

Monday, January 18, 2021

വൈറസ്‌ വകഭേദം കണ്ടെത്താൻ വിപുല പദ്ധതി ; ബ്രിട്ടനും ഓസ്‌ട്രേലിയക്കും പിന്നാലെ പദ്ധതി നടപ്പാക്കി കേരളം

കോവിഡ്‌ വൈറസ് സാമ്പിളുകളുടെ വകഭേദം കണ്ടെത്താനുള്ള ജനിതക തരംതിരിക്കലിന്‌ പദ്ധതി. സിഎസ്‌ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ജിനോമികസ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി (ഐജിഐബി) ചേർന്നാണ്‌ ആരോഗ്യ വകുപ്പ്‌ ജനിതക ശ്രേണീകരണം  നടപ്പക്കുന്നത്‌.

ബ്രിട്ടനും ഓസ്‌ട്രേലിയക്കും പിന്നാലയാണ്‌ കേരളം കോവിഡ്‌ വൈറസുകളുടെ വകഭേദം കണ്ടെത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചത്‌. സാമ്പിളിന്റെ എണ്ണത്തിൽ‌ ലോകത്തിലെ തന്നെ വലിയ പദ്ധതിയിലൊന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഐജിഐബി ചെയ്യുന്നത്. വൈറസ് വന്ന വഴി,  വന്ന ജനിതക മാറ്റങ്ങൾ, ഏതെങ്കിലും പ്രദേശത്ത് വലിയ തോതിൽ രോഗവ്യാപനമുണ്ടായോ തുടങ്ങിയവ ഇതിലൂടെ മനസ്സിലാക്കാം. അതനുസരിച്ച് പ്രതിരോധ നടപടികളിൽ അതത്‌ സമയം ആവശ്യമായ മാറ്റംവരുത്താം. കേരളത്തിലെ കോവിഡ്‌ വൈറസിന്റെ ജനിതക മാറ്റം അപ്പപ്പോൾ കണ്ടെത്താനാകും.

ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാർ 68 ലക്ഷം രൂപ അനുവദിച്ചു. മൂന്നു മാസംകൊണ്ട് 4200 വൈറസ് സാമ്പിളാണ് ശ്രേണീകരിക്കുക. ഓരോ ജില്ലയിലും ആഴ്ചയിൽ 25 സാമ്പിൾ ശേഖരിക്കും, മാസത്തിൽ 100 സാമ്പിൾ. പ്രതിമാസം സംസ്ഥാനത്തുനിന്ന് മൊത്തം 1400 സാമ്പിൾ. മൂന്നു മാസത്തിനുശേഷവും വൈറസ് വ്യാപനം തുടർന്നാൽ ഇത്‌ തുടരാം.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽനിന്ന്‌ ശേഖരിച്ച 700 സാമ്പിളിന്റെ തരംതിരിക്കലാണ് ഇപ്പോൾ നടക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നായി ശേഖരിച്ച 700 സാമ്പിൾ അടുത്തയാഴ്ച  നടത്തും. 15 ദിവസത്തിലൊരിക്കൽ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു നൽകും. ഐജിഐബിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും കോഴിക്കോട് സ്വദേശിയുമായ ഡോ. വിനോദ് സ്കറിയയാണ് പഠനത്തിനു നേതൃത്വം നൽകുന്നത്.

കേരളത്തിൽ ഒരിക്കൽപ്പോലും ആശുപത്രി നിറഞ്ഞില്ല; പ്രതിരോധത്തിന്‌ സ്വീകരിച്ചത് ശാസ്ത്രീയമായ മാർഗം: കെ കെ ശൈലജ

കോവിഡ് മഹാമാരിയുടെ ഏറ്റവും ഉയർന്ന അവസ്ഥ ഇല്ലാതാക്കാൻ  കഴിഞ്ഞതാണ്‌ കേരളത്തിലെ വിജയമെന്ന്‌ മന്ത്രി കെ കെ ശൈലജ.  പ്രതിരോധത്തിന്‌ ശാസ്ത്രീയമായ മാർഗമാണ് സ്വീകരിച്ചത്. എല്ലാവർക്കും കോവിഡ് വന്നുപോകട്ടെയെന്ന് കരുതിയില്ല. മറ്റാളുകളിലേക്ക് പകരാതിരിക്കാനാണ് ശ്രദ്ധിച്ചത്. അതുകൊണ്ട്‌ മരണനിരക്ക് വളരെയധികം കുറയ്ക്കാനായി. ദിവസം 20,000 രോഗികളുണ്ടാകുമെന്നായിരുന്നു വിലയിരുത്തിയത്. ആ ഘട്ടങ്ങളിലെല്ലാം രോഗികളുടെ എണ്ണം പതിനായിരത്തിനകമാക്കി  പിടിച്ചു നിർത്തി.  ഒരിക്കൽപോലും ആശുപത്രി നിറഞ്ഞ് കവിയുന്ന അവസ്ഥയുണ്ടായില്ല.

ഐസിയുകളിൽ 50 ശതമാനവും വെന്റിലേറ്ററുകളിൽ 15 ശതമാനവും മാത്രമാണ് രോഗികളുള്ളത്. ബ്രേക്ക് ദ ചെയിനും റിവേഴ്‌സ് ക്വാറന്റൈനും ഫലപ്രദമായി നടപ്പിലാക്കി. ഈ മഹാമാരി സമയത്ത് ഏറ്റവുമധികം ജീവൻ രക്ഷിച്ച സംസ്ഥാനമായും കേരളം മാറി. 

വാക്‌സിന്റെ ലഭ്യതയെപ്പറ്റിയും കേന്ദ്ര സംഘവുമായി ചർച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ  പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ  ഖോബ്രഗഡെ, എൻച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവരും  കേന്ദ്രസംഘവുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ആരോഗ്യപ്രവർത്തകർക്ക്‌ ശേഷം വിവിധ സേനാംഗങ്ങള്‍ക്ക്‌

തിരുവനന്തപുരം > സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്‌സിനേഷന്‍ തുടരാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിക്കുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട്, മണമ്പൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ചില കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ എണ്ണം കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്.

ഓരോ കേന്ദ്രത്തിലും രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണം. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അവര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോവിഡ് മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങള്‍, പോലീസുകാര്‍, കോവിഡുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. 

Saturday, January 16, 2021

അഞ്ച് വര്‍ഷം-ഉല്‍പാദനം 20 കോടിയില്‍ നിന്ന് 150 കോടിയിലേക്ക്‌: കേരള ബദലായി കെഎസ്‌ഡിപി

ആലപ്പുഴ > ഫാർമസ്യൂട്ടിക്കൽ വ്യവസായമാണ് കേരളം ഊന്നേണ്ടുന്ന ഒരു മേഖല. ഇന്ത്യയിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെല്ലാം വിറ്റുതുലച്ചുകൊണ്ടിരിക്കുമ്പോൾ കെഎസ്‌ഡിപി കേരളത്തിന്റെ ബദലായി ഉയരുന്നതിൽ നമുക്ക് അഭിമാനിക്കാം–  മന്ത്രി ടി എം തോമസ്‌ ഐസക്കിന്റെ ബജറ്റ്‌ പ്രസംഗത്തിൽ കേരളത്തിന്റെ സ്വന്തം മരുന്ന്‌ കമ്പനിയെ പരാമർശിച്ചത്‌‌ ഇങ്ങനെ.

 

കെഎസ്‌ഡിപിയുടെ ഉൽപ്പാദനം 2015–-16ൽ 20 കോടി രൂപയായിരുന്നു. അത് 2020–-21ൽ 150 കോടിയായി ഉയരും. നോൺ ബീറ്റാ ലാക്‌ടം ഇഞ്ചക്‌ടബിൾ യൂണിറ്റ് ഈ വർഷം ഉദ്ഘാടനംചെയ്യുന്നതോടെ ഉൽപ്പാദനശേഷി 250 കോടിയായി ഉയരും. നിലവിലുള്ള പദ്ധതി   പൂർത്തീകരിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചു.  കിഫ്ബിയിൽനിന്ന് 150 കോടി രൂപയുടെ ധനസഹായത്തോടെ കെഎസ്ഡിപിയുടെ മാനേജ്മെന്റിൽ ക്യാൻസർ മരുന്നുകൾക്കുള്ള ഓങ്കോളജി പാർക്ക് 2021–-22ൽ യാഥാർഥ്യമാകും.

കയറ്റുമതി ഉടൻ

അവയവമാറ്റ ശസ്‌ത്രക്രിയ രോഗികൾക്ക് അനിവാര്യമായതും 250 രൂപ കമ്പോളവിലയുള്ളതുമായ ആറിനം മരുന്നുകൾ ഫെബ്രുവരിയിൽ 40 രൂപയ്‌ക്ക്‌ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും. 15 ഫോർമുല മരുന്നുകൾ പുതിയതായി 2021–-22ൽ കമ്പോളത്തിൽ ഇറക്കും.ഡബ്ല്യുഎച്ച്ഒ സർട്ടിഫിക്കേഷനോടെ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്‌ മരുന്ന് കയറ്റുമതി ആരംഭിക്കും.

Thursday, January 14, 2021

എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം; തെറ്റിദ്ധാരണകള്‍ പരത്തരുത്: കെ കെ ശൈലജ

 തിരുവനന്തപുരം > ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തിരിക്കേണ്ടത്. ആദ്യഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം.

ആ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം ശില്‍പശാല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ആശങ്കയും അഭിപ്രായങ്ങളും പങ്കുവയ്ക്കാനാണ് ഇങ്ങനെയൊരു സെമിനാര്‍ സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കൂ. കേരളം നടത്തിയ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പേര്‍ക്ക് കോവിഡ് വരാതെ സംരക്ഷിക്കാന്‍ സാധിച്ചു. ഈ ആളുകളിലേക്ക് പൂര്‍ണമായി വാക്‌സിന്‍ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അവര്‍ക്ക് വാക്‌സിനേഷനില്‍ പങ്കെടുക്കാന്‍ കൃത്യമായ സന്ദേശം ലഭിക്കും. രണ്ടാംഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് ആഗ്രഹം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം. എല്ലാവരും വാക്‌സിനെടുത്ത് കോവിഡിനെ തുരത്തിയാല്‍ മാത്രമേ നമുക്ക് സ്വതന്ത്രരായി ജീവിക്കാന്‍ സാധിക്കൂ.

ഒരു വര്‍ഷമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കേരളം. കേരളത്തിന്റെ മികച്ച പ്രതിരോധം കാരണം വൈറസിന്റെ വ്യാപനവും മരണ നിരക്കും കുറയ്ക്കാന്‍ സാധിച്ചു. കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനമാണ് നടക്കുന്നത്. ജില്ലകളില്‍ അതത് മന്ത്രിമാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. വാക്‌സിന്‍ വിജയകരമായി നടപ്പിലാക്കാന്‍ എല്ലാവരുടേയും പിന്തുണ തേടുന്നതായും മന്ത്രി വ്യക്തമായി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തിയ ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. ബി. ഇക്ബാല്‍, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദന്‍, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

കോവിഡ് വാക്‌സിന്‍ അടിസ്ഥാന വിവരങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, കോവിഡ് വാക്‌സിനും ആരോഗ്യവും എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാര്‍, അസി. പ്രൊഫസര്‍ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അസോ. പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ്., വാക്‌സിന്‍ വിതരണ സംവിധാനം എന്ന വിഷയത്തില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതവും കേരള എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് നന്ദിയും പറഞ്ഞു. 

കോവിഡ്‌ വാക്‌സിൻ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം മരുന്ന്‌ കമ്പനികൾക്ക്‌ : കേന്ദ്രം

ന്യൂഡൽഹി> കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം മരുന്നുകമ്പനികൾ തന്നെ നൽകണം. വാക്‌സിനുകൾ സ്വീകരിക്കുന്നവരിൽ പാർശ്വഫലം ഉണ്ടായാൽ കേന്ദ്രസർക്കാരും ഉത്തരവാദിത്തം പങ്കിടണമെന്ന കമ്പനികളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.

കൊവിഡ് വാകസിനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു  കേന്ദ്രത്തിൽ ഒരു വാക്സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും  ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. കൊവിഷീൽഡോ കൊവാക്സിനോ  ഇവയിൽ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാം. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്‌സിൻ തന്നെ കുത്തിവെക്കണം. ആദ്യ കുത്തിവയ്പ്പ് എടുത്തതിന്റെ 28-ാം ദിവസം രണ്ടാം കുത്തിവയ്പ്പ് എടുക്കേണ്ടതിനാലാണ് ഒരേ വാക്‌സിന്‍ മാത്രം ഒരു കേന്ദ്രത്തില്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം.

രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്സീനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാല്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പുര്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂണിയനും നിയമപരമായ ബാധ്യത വാക്‌സിന്‍ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യം

                                                                                                                                

എന്നാല്‍ മറ്റ് പ്രതിരോധ വാക്‌സിനുകള്‍ക്കുള്ള നിയമപരമായ വ്യവസ്ഥകള്‍ കോവിഡ് പ്രതിരോധ വാക്‌സിനും ബാധകം ആയിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ നടപടികള്‍ കമ്പനികള്‍ നേരിടേണ്ടി വരും.

Sunday, January 10, 2021

കോവിഡ് വാക്സിനേഷന്‍ വിജയകരമാക്കാന്‍ ആക്ഷന്‍പ്ലാന്‍; ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍

തിരുവനന്തപുരം > കോവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തത് വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കോവിഡ് വാക്സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്സിനേഷന്‍ വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്സിനേഷനായി ലോഞ്ചിംഗ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതാണ്. ഇതനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങളുള്ളത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുണ്ടാകുക. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി-ആയുഷ്, സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തുന്നതാണ്. ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി എല്ലാത്തരം ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കും വാക്സിന്‍ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് വാക്സിനേഷന്‍ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്.

133 വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ തയ്യാറാക്കി വരികയാണ്. അതനുസരിച്ച് ഓരോ കേന്ദ്രങ്ങളും സജ്ജമാക്കുന്നതാണ്. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക.

ഓരോ ജില്ലയിലും ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും വാക്സിനേഷന്റെ ചുമതല. ജില്ലകളില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുടങ്ങുന്നതാണ്. കോവിഡ് വാക്സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്. ഓരോ കേന്ദ്രങ്ങളും അവയുടെ പോരായ്മകള്‍ കൃത്യമായി പരിഹരിച്ച് വാക്സിന്‍ വിതരണം സുഗമമാക്കണം. കോള്‍ഡ് സ്റ്റോറേജ് ശൃംഖല പൂര്‍ണസജ്ജമാണ്. കോള്‍ഡ് സ്റ്റോറേജിന് കേടുപാട് സംഭവിച്ചാല്‍ ഉടന്‍തന്നെ പകരം സംവിധാനവും ഏര്‍പ്പെടുത്തുന്നതാണ്. ജില്ലാ, ബ്ലോക്ക് തലത്തില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി വരുന്നു. എല്ലാ ജില്ലകളിലും ടാക്സ് ഫോഴ്സിന്റെ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്നതാണ്.

കോവിഡ് വാക്സിനേഷനായി ഇതുവരെ 3,58,574 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,68,685 പേരും സ്വകാര്യ മേഖലയിലെ 1,89,889 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് 52 കേന്ദ്രങ്ങളിലാണ് രണ്ട് ഘട്ടങ്ങളിലായി ഡ്രൈ റണ്‍ നടന്നത്. അത് പൂര്‍ണ വിജയമാക്കിയ ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. കോവിഡ് വാക്സിനേഷനുള്ള വലിയ ദൗത്യമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുമ്പിലുള്ളത്. പഴുതുകളില്ലാതെ കോവിഡ് വാക്സിനേഷന്‍ വലിയ വിജയമാക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ആര്‍.പി.എച്ച്. ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 300ലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രീത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ദീപ് എന്നിവരും പങ്കെടുത്തു. 

Saturday, January 9, 2021

എല്ലായിടത്തും കുടുംബാരോഗ്യകേന്ദ്രം , തടസ്സമില്ലാതെ ഓൺലൈൻ ക്ലാസ്‌, കൃഷി‌ക്ക്‌ നൂറുമേനി, 20000 പട്ടയം ഉടൻ

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നത് 20-22-ൽ പൂർത്തീകരിക്കും. കോന്നി, ഇടുക്കി, വയനാട് കാസർകോട്‌ മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ നിർമാണം വേഗത്തിലാക്കും. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കും.

കണ്ണൂർ ജില്ലയിൽ ആയുർവേദ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനം ഉടൻ യാഥാർഥ്യമാക്കും. പൂജപ്പുരയിൽ പാരാസർജിക്കൽ- നേത്ര ചികിത്സാ ഇൻസ്റ്റിറ്റ്യൂട്ടും വയോജന പരിപാലന കേന്ദ്രവും അടങ്ങുന്ന ആയുർവേദ സമുച്ചയവും തൃപ്പൂണിത്തുറയിൽ സർക്കാർ ആയുർവേദ കോളേജ്‌ അക്കാദമിക ബ്ലോക്ക് കെട്ടിടത്തിന്റെയും നിർമാണം തുടങ്ങും.

എംപാനൽ ആശുപത്രികളിലും ലാബുകളിലും ഇഎസ്ഐ ആശുപത്രികളിലുംആധുനിക ഉപകരണങ്ങൾ സ്ഥാപിക്കും. ഇൻഷ്വർ ചെയ്യപ്പെട്ടവർക്ക് ആവശ്യമായ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ഇന്റഗ്രേറ്റഡ് ഡ്രഗ് സ്റ്റോർ മാനേജ്മെന്റ് സിസ്റ്റം മുഖേന മരുന്നിന്റെ വിതരണം നിയന്ത്രിക്കും. സംസ്ഥാനത്തെ എല്ലാ ഭിന്നശേഷിക്കാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ‌ അനാമയം സമഗ്ര ഇൻഷുറൻസ് പ്രോഗ്രാം ആരംഭിക്കും.

തടസ്സമില്ലാതെ ഓൺലൈൻ ക്ലാസ്‌

കോവിഡ്‌ പ്രതിസന്ധി അക്കാദമിക കാലയളവിനെ ബാധിക്കാതിരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസ് പ്രോഗ്രാം ആരംഭിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

2000 സ്കൂൾ വികസനം അമ്പത് ശതമാനത്തിലധികം പൂർത്തിയാക്കി. 3,74,274 ഡിജിറ്റൽ ഉപകരണം സ്കൂളുകൾക്ക് വിതരണം ചെയ്തു. സർക്കാർ–-എയ്ഡഡ് സ്കൂളുകളിലെ 8 മുതൽ 12 വരെ സ്മാർട്ട് ക്ലാസ് മുറികളാക്കി. എൽപി–-യുപി സ്‌കൂളുകളിലും ഹൈടെക് ലാബ്‌ സ്ഥാപിച്ചു. സ്കൂളുകളിൽ ജൈവ വൈവിധ്യ പാർക്ക്‌ സ്ഥാപിച്ച്‌ "സ്കൂൾ ക്യാമ്പസ് തന്നെ ഒരു പാഠപുസ്തകം’ ആക്കി. എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 

ഉന്നത വിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസത്തിനുസമാനമായി  ഒരു സമഗ്ര പരിപാടി 2021-–-22-ൽ ആരംഭിക്കും. സർക്കാർ കോളേജുകളിൽ ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്‌ത്‌ പുതിയ കെട്ടിടങ്ങൾ നിർമിക്കും. നിശ്ചിത കാലയളവിനുള്ളിൽ സർവകലാശാലകളെ രാജ്യത്തെ ഉന്നത റാങ്കിങ്ങിൽ വളരെ വേഗത്തിൽ എത്തിക്കും.

ശ്രീനാരായണ സ്കോളർഷിപ്

ഒരു ലക്ഷം രൂപവരെ വാർഷിക വരുമാന പരിധിയിൽപ്പെടുന്ന വിധവകളുടെ മക്കളോ, മാതാപിതാക്കളെ നഷ്ടമായവരോ ആയ കോളേജ്‌ വിദ്യാർഥികൾക്ക്‌ ശ്രീനാരായണ ഗുരു നവോത്ഥാന സ്കോളർഷിപ് നൽകും.ഒരു ലക്ഷം രൂപവരെ വാർഷിക കുടുംബ വരുമാന പരിധിയിലുള്ള വിധവകളുടെ പെൺമക്കൾ, മാതാപിതാക്കളെ നഷ്ടമായ പെൺകുട്ടികൾ എന്നിവർക്ക്‌ വിവാഹ ധനസഹായം നൽകും. -

‌കൃഷി‌ക്ക്‌ നൂറുമേനി

സുഭിക്ഷ കേരളത്തെ ബജറ്റ്‌ വിഹിതത്തോടെ സ്‌കീം ആക്കി മാറ്റുമെന്ന്‌ ഗവർണർ പറഞ്ഞു. യുവജനങ്ങളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും കൃഷി വായ്‌പ പലിശ സബ്‌സിഡിയും തുകയുടെ ഒരു ഭാഗവും നൽകും. വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപ്പര്യം വർധിപ്പിക്കാൻ "കാർഷിക സഞ്ചയിക' പദ്ധതി നടപ്പാക്കും. സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മുഖേനെ മൂല്യവർധിത ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും. കേന്ദ്രനയങ്ങളെ തുടർന്ന്‌ പ്രതിസന്ധിയിലായ കാർഷിക മേഖലയ്‌ക്ക് കൂടുതൽ ധനസഹായം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെടും. റബർ കർഷകർക്കും‌ സഹായം നൽകണം.

മൃഗചികിത്സ വീട്ടിലേക്ക്‌

77 കോടി ചെലവിൽ മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന പദ്ധതി ഉടൻ പൂർത്തിയാക്കും. പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയംപര്യാപ്‌ത‌ത കൈവരിക്കും. 24 ‌മണിക്കൂർ വാതിൽപ്പടി മൃഗചികിത്സ 77 താലൂക്കിലും ഉടൻ നടപ്പിലാകും. കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാനായി നിയമം നിർമിക്കും.

18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ വീട്‌

18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 2022 ഓടെ വീട്‌ പൂർത്തിയാകും.‌ കിഫ്‌ബിയിലൂടെ തീരദേശത്തെ 46 സ്‌കൂളും 60 മാർക്കറ്റും നവീകരിക്കും. സമഗ്ര തീര സംരക്ഷണ പദ്ധതി നടപ്പാക്കും. പരപ്പനങ്ങാടി, ചെത്തി തുറമുഖം നിർമാണം ഉടൻ ആരംഭിക്കും. ഉൾനാടൻ മത്സ്യ കൃഷി വിപുലപ്പെടുത്തും. കേരള ബാങ്കിലൂടെ കാർഷിക സംസ്‌കരണ സംരംഭകർക്കും മറ്റ്‌ ചെറുകിട സംരംഭകർക്കും ധനസഹായം നൽകും.16 വനം വകുപ്പ്‌ ചെക്ക്‌ പോസ്റ്റിൽ വനവിഭവങ്ങൾ വിൽക്കും.

സന്നദ്ധസേനയിൽ 3.66 ലക്ഷം പേർ

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള സാമൂഹ്യസന്നദ്ധ സേനയിൽ 2020 നവംബർ 16 വരെ 3.66 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. അവർക്കുള്ള ഇ –- സർട്ടിഫിക്കേഷൻ നൽകിവരികയാണ്‌. കേരള യുവജന നേതൃത്വ  അക്കാദമി സ്ഥാപിച്ച്‌  5600ൽ അധികം രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ്‌ വികസിപ്പിക്കാൻ കൺസ്ട്രക്‌ഷൻ കോർപറേഷനെ ചുമതലപ്പെടുത്തി.

കോടതി മുറി ഡിജിറ്റലാക്കും

മാതൃക ഡിജിറ്റൽ കോടതി മുറി, ഹൈക്കോടതിയിലെ ഭരണനിർവഹണ വകുപ്പിൽ  ഇ ഓഫീസ്‌, ബാർ കോഡ്‌ സിസ്റ്റം ഉപയോഗിച്ച്‌ ജുഡീഷ്യൽ ഫയലുകൾക്കായി ഫയൽ ട്രാക്കിങ് സിസ്റ്റം എന്നിവ നടപ്പാക്കും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലാ കോടതി രേഖകളുടെ ഡിജിറ്റലൈസേഷൻ അടുത്ത ധനവർഷം നടപ്പാക്കും. എറണാകുളം ജില്ലാ കോടതി കോപ്ലക്‌സിലും 18 കോർട്‌ ഹാളിലും തിരുവനന്തപുരത്ത്‌ 31 കോർട്‌ ഹാളിലും സിസിടിവി, 60 കോടതിയിൽ വീഡിയോ കോൺഫറൻസിങ് സംവിധാനം,  ജില്ലാ കോടതിയിൽ ഐടി ട്രെയിനിങ് ഹാൾ  എന്നിവ തയ്യാറാക്കും.

6659 പരാതി പരിഹരിച്ചു

2020 നവംബർ 14വരെ 140  പബ്ലിക്‌ അദാലത്ത്‌ വഴി  പരിഹരിച്ചത്‌  6659 പരാതി. ദേവസ്വം ബോർഡിന്റെ ഭൂമി  തിരിച്ചുപിടിക്കാൻ ദേവസ്വം  ട്രിബ്യൂണൽ രൂപീകരിക്കാനും അതിനായി  ബിൽ  അവതരിപ്പിക്കാനും ആലോചനയുണ്ട്‌.

ദേവസ്വം ബോർഡ്‌ നിയമനത്തിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം നൽകി.

20000 പട്ടയം ഉടൻ

ഈ സാമ്പത്തികവർഷംമാത്രം 20000 പട്ടയം വിതരണം ചെയ്യും. ഭൂമിയുടെ സർവേക്കും ഡിമാർക്കേഷനുമായി കണ്ടിന്യൂയിങ് ഓപ്പറേറ്റിങ് റഫറൻസ്‌ സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ കെഎൽആർഎം ആരംഭിച്ചു. സമ്പൂർണ കംപ്യൂട്ടർ വൽക്കരണത്തിനുള്ള വില്ലേജ്‌ ഇൻഫർമേഷൻ സിസ്റ്റം തിരുവനന്തപുരത്ത്‌ വഞ്ചിയൂരും കോട്ടയത്ത്‌  കടുത്തുരുത്തിയിലും നടപ്പാക്കും.

കേരള ബിൽഡിങ് ടാസ്‌ക്‌ ഓൺലൈൻ, എച്ച്‌ആർഎംഎസ്‌, ലാൻഡ്‌ ആൻഡ്‌ ലാൻഡ്‌ അസൈൻമെന്റ്‌ സിസ്റ്റം സാമൂഹ്യ സുരക്ഷാ പെൻഷൻ റിലീഫ്‌ ലാൻഡ്‌ അക്വിസിഷൻ മാനേജ്‌മെന്റ്‌ സിസ്റ്റം തുടങ്ങിയവ സംയോജിപ്പിച്ച്‌  സമഗ്ര റവന്യൂ പോർട്ടൽ നടപ്പാക്കും.

186 സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾക്ക്‌ ഫണ്ട്‌  നൽകി.  റീബിൽഡ്‌ കേരള വഴി 255 സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾക്ക്‌കൂടി അംഗീകാരം നൽകി‌. 117 എണ്ണം പൂർത്തിയാക്കി.

ട്രഷറിയിൽ ഐഎഫ്‌എംഎസ്‌ ഓഡിറ്റ്‌ പൂർത്തീകരിക്കും. സോഷ്യൽ ഓഡിറ്റിങ് ഏറ്റെടുക്കും. ജനറൽ ഇൻഷുറൻസ്‌ ഇരട്ടിയാക്കുകയും  ലൈഫ്‌ ഇൻഷുറൻസ്‌ മെച്ചപ്പെടുത്തുകയുമാണ്‌ അടുത്ത വർഷത്തെ പ്രധാന ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.

സോളാർ ബോട്ടുകൾ

ഇന്ത്യയിലെ ആദ്യ സോളാർ ഇലക്‌ട്രിക്‌ റോറോ സർവീസ്‌ 2021ൽ ആരംഭിക്കും. ചരക്ക്‌ നീക്കത്തിനായി ബാർജ്‌ സർവീസ്‌ ആരംഭിക്കും. കൊച്ചിൻ വാട്ടർ മെട്രോ പദ്ധതിയിൽ 23 ബോട്ട്‌ നിർമാണമാരംഭിച്ചു.

തെരുവുവിളക്കുകൾ പൂർണമായും എൽഇഡിയാക്കും.

കൊല്ലത്തെ മെക്കാനിക്കൽ എൻജിനിയറിങ്‌ വർക്ക്‌ഷോപ്പിനെ നവീകരിക്കും. അഴീക്കൽ ബേപ്പൂർ തുറമുഖങ്ങളെ ഘട്ടം ഘട്ടമായി വികസിപ്പിക്കും. അഴീക്കലിൽ മണൽ ശുദ്ധീകരണ പ്ലാന്റ്‌ സ്ഥാപിക്കും.

കുടുംബശ്രീ ബജറ്റ്‌ വിഹിതം ഉയർത്തും

സ്‌ത്രീകൾക്ക്‌ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ ഗവർണർ പറഞ്ഞു. കുടുംബശ്രീയുടെ ബജറ്റ്‌ വിഹിതം ഉയർത്തും. കൂടുതൽ കുടുംബങ്ങളെയും യുവതികളെയും ഉൾപ്പെടുത്തി കുടുംബശ്രീ ശൃംഖല വിപുലമാക്കും. സ്‌ത്രീകൾക്കെതിരായ അതിക്രമം തടയാൻ ക്രൈം മാപ്പിങ്ങിനുള്ള

സമഗ്ര പരിപാടി കുടുംബശ്രീ നടപ്പാക്കും.

സാമൂഹ്യ പഠനമുറി പദ്ധതിക്ക്‌ കീഴിൽ 500 പുതിയ കമ്യൂണിറ്റി പഠന കേന്ദ്രംകൂടി. ഗോത്ര വിഭാഗത്തിലെ 15000 കുട്ടികൾക്കെങ്കിലും പ്രയോജനകരമാകുന്ന കേന്ദ്രങ്ങളെ വിവിധോദ്ദേശ്യ സാമൂഹ്യ കേന്ദ്രങ്ങളായി ഉയർത്തും.

കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കാൻ കാസർകോട്‌ ജില്ലയിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ തുടങ്ങും.

45 ലക്ഷത്തിലധികം മുതിർന്ന പൗരൻമാരെ ഫോണിൽ വിളിച്ചു

കോവിഡ്‌ കാലത്ത്‌ മുതിർന്ന പൗൻമാരുടെ  ക്ഷേമത്തിനായി ആരംഭിച്ച ഗ്രാന്റ്‌ കെയർ പ്രോജക്‌ട്‌ വിജയം. പദ്ധതി വഴി അങ്കണവാടി വർക്കർമാർ 45 ലക്ഷത്തിലധികം മുതിർന്ന പൗരൻമാരുമായി ഫോൺ മുഖേന കാര്യങ്ങൾ തിരക്കി. ടെലിമെഡിസിൻ സേവനം ലഭ്യമാക്കാൻ ഓരോ ജില്ലയിലും വയോക്ഷേമ കോൾസെന്റർ തുടങ്ങി.  അംഗപരിമിതർക്ക്‌ തൊഴിലവസരങ്ങൾക്കായി  കർമപഥം  പോർട്ടൽ ആരംഭിക്കും. വൈദഗ്‌ധ്യമുള്ള മേഖലയിൽ വിവരങ്ങൾ നൽകാൻ മുതിർന്ന പൗരൻമാർക്ക്‌ മാത്രമായി പോർട്ടൽ. സമ്പൂർണ ഡിജിറ്റൽ സാക്ഷരതയ്‌ക്കായി ഐടി@ എൽഡേർലി പരിപാടി ആവിഷ്‌കരിക്കും.

വനിതാ കുറ്റവാളികളുടെയും മുൻ തടവുകാരുടെയും മാനസിക –- സാമൂഹ്യ  ക്ഷേമത്തിനായി പരിവർത്തനം പദ്ധതി. ട്രാൻസ്‌ജെൻഡറുകൾക്കായി സുകൃതം ഭവനപദ്ധതിയും കിരണം എന്ന  വെബ്‌പോർട്ടലും ആരംഭിക്കും.

അങ്കണവാടികളിൽ കിളിക്കൊഞ്ചൽ

കോവിഡ്‌കാലത്ത്‌ അങ്കണവാടിയിലെ പ്രീസ്കൂൾ കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ കിളിക്കൊഞ്ചൽ പദ്ധതി നടപ്പാക്കി. അംഗീകൃത ക്ഷേമസ്ഥാപനങ്ങൾക്ക്‌ ഭക്ഷ്യക്കിറ്റും അങ്കണവാടി കുട്ടികൾക്ക്‌ ടേക്ക്‌ ഹോം റേഷനും ഉറപ്പാക്കി.

ലൈംഗിക അതിക്രമങ്ങൾ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാൻ സ്‌റ്റേറ്റ്‌ നിർഭയ പോളിസി നടപ്പാക്കും. പോക്‌സോയെ അതിജീവിച്ച 200 പേർക്ക്‌ മാതൃകാഭവനം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.

79 ശിശു സൗഹൃദ പൊലീസ്‌ സ്‌റ്റേഷൻ

79 ശിശു സൗഹൃദ പൊലീസ്‌ സ്‌റ്റേഷൻ ആരംഭിച്ചു. 2020ൽ പത്തനംതിട്ട, ഇടുക്കി, കാസർകോട്‌ മൂന്ന്‌ വനിതാ പൊലീസ്‌ സ്‌റ്റേഷൻകൂടി സ്ഥാപിച്ചു. 27 ആധുനിക സൗകര്യങ്ങളുള്ള ജനകേന്ദ്രീകൃത ആപ്പും ഇ ചലാൻ സിസ്റ്റവും ആരംഭിച്ചു.

അഗ്നിരക്ഷാ വിഭാഗത്തിലെ ഹോം ഗാർഡ് നിയമനത്തിൽ 30 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കി. അടുത്തവർഷം 100 ഫയർ വുമണിനെ നിയമിക്കും. ബലാൽസംഗ–- പോക്‌സോ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ 28 ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി അനുവദിച്ചു. 20 എണ്ണം പ്രവർത്തനം തുടങ്ങി.

2021–- 22 വർഷത്തിൽ പൊലീസ്‌ വകുപ്പിൽ നിർമിതബുദ്ധി പദ്ധതികൾ ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തും സൈബർ സെക്യൂരിറ്റി സെന്ററും വെർച്വൽ പൊലീസ്‌ സ്‌റ്റേഷനും തുടങ്ങും.

തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, എറണാകുളം റൂറൽ, തൃശൂർ റൂറൽ എന്നിവിടങ്ങളിൽ പുതിയ ജില്ലാ പരിശീലന കേന്ദ്രം, കൊല്ലം സിറ്റി, ഇടുക്കി, പത്തനംതിട്ട, തൃശൂർ സിറ്റി, കോഴിക്കോട്‌ സിറ്റി എന്നിവിടങ്ങളിൽ പുതിയ ജില്ലാ കൺട്രോൾ റൂം, വലിയ  ദുരന്തങ്ങൾ നേരിടാൻ പതിയ സ്‌പെഷ്യൽ ടാക്‌സ്‌‌ ഫോഴ്‌സ്‌ എന്നിവ തുടങ്ങും.

കണ്ണൂരിൽ കൈത്തറി ഡൈയിങ് സെന്റർ

ഒന്നു‌മുതൽ ഏഴു‌വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും കൈത്തറി യൂണിഫോം നൽകും. ‌കണ്ണൂർ നാടുകാണി കിൻഫ്ര പാർക്കിൽ 26 കോടി ചെലവിൽ ഡിജിറ്റൽ പ്രിന്റിങ് സൗകര്യമുള്ള ഡൈയിങ് സെന്റർ ആരംഭിക്കും. കൈത്തറി മിത്ര പദ്ധതി ക്ലസ്‌റ്റർ മാതൃകയിൽ നടപ്പാക്കും. ഖാദി വില്ലേജ് ഇൻഡസ്ട്രീസിലൂടെ  5000 പുതിയ തൊഴിൽ നൽകും.

പതിനായിരംപേർക്ക്‌ ഒരാൾ

പതിനായിരംപേർക്ക്‌ ഒരാൾ എന്ന രീതിയിൽ സന്നദ്ധ സേന രൂപീകരിച്ചു. മൂന്നരലക്ഷം അംഗങ്ങളെയാണ്‌ പ്രതീക്ഷിച്ചതെങ്കിൽ ഇതിലിപ്പോൾ മൂന്നേമുക്കാൽ ലക്ഷം അംഗങ്ങൾ സ്വയം സന്നദ്ധരായി എത്തി. കോവിഡ്‌ മഹാമാരിയിലും പ്രകൃതി ദുരന്തമേഖലകളിലും ഇവരുടെ കൈമെയ് ‌മറന്നുള്ള പ്രവർത്തനം വിലപ്പെട്ടതായിരുന്നു.

Tuesday, January 5, 2021

വാക്സിന്‍ വില്‍പ്പനയുടെ താല്‍പ്പര്യങ്ങള്‍

കോവിഡിനുള്ള വാക്‌സിന്‍  അവസാന ട്രയലും കഴിഞ്ഞ്   ഇന്ത്യയിലും പ്രയോഗിച്ചു തുടങ്ങുകയാണ്. ആസ്ട്രാ സെനേക്കയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ കോവിഷീല്‍ഡ് എന്ന പേരില്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയാണ്.

ലോകത്ത് 150 ഇനം വാക്‌സിനുകളാണത്രെ, ക്യാന്‍ഡിഡേറ്റുകളായി പരീക്ഷ പാസാകാന്‍ കാത്തിരിക്കുന്നത് . അതില്‍ 44 എണ്ണം ക്ലിനിക്കല്‍ ട്രയലിലാണ്; 11 എണ്ണം അവസാന ഘട്ടപരീക്ഷണത്തിലുമാണ് എന്നാണ് ലോകാരോഗ്യ സംഘടന (2019 )ഡിസംബറില്‍ അറിയിച്ചത്.

ആസ്ട്രാ സെനേക്ക, ഫൈസര്‍, മൊഡേണ, ഇനോ വിയോ, മെര്‍ക്ക്, റോഷ്  അങ്ങനെയങ്ങനെ വിവിധ കമ്പനിപ്പേരുകളാണ് ഇപ്പോള്‍ വാക്‌സിന്‍ കണ്ടുപിടിത്തത്തിന്റെ കാര്യത്തില്‍ കേള്‍ക്കുന്നത്.

സാല്‍ക്കും സാബിനും

എന്നാല്‍ പോളിയോ വാക്‌സിന്റെ കാര്യമെടുത്തു നോക്കൂ. കമ്പനിനാമങ്ങളല്ല, വ്യക്തികളുടെ പേരാണ്, ശാസ്ത്രജ്ഞരുടെ പേരാണ് വാക്‌സിനുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്നത്. ഇപ്പോള്‍ കമ്പനികള്‍ തമ്മിലുള്ള നിയമത്തര്‍ക്കങ്ങളും കോടതി നടപടികളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കില്‍, 1960 കളില്‍ സാല്‍ക്കും സാല്‍വിനുമായിരുന്നു ചര്‍ച്ചാ വിഷയം. രണ്ട് ശാസ്ത്രജ്ഞരുടെ വ്യത്യസ്ത രീതികളെക്കുറിച്ചുള്ള ചര്‍ച്ച. അതും ലോകം ഞെട്ടിവിറച്ചുകൊണ്ടിരുന്ന പോളിയോയുടെ കാര്യത്തില്‍. അരനൂറ്റാണ്ട് കഴിയുമ്പോള്‍ വിജ്ഞാനശാഖകളത്രയും സ്വകാര്യ കുത്തക കമ്പനികളുടെ നീരാളിപ്പിടിത്തത്തില്‍ അമരുന്നതിന്റെ വ്യക്തമായ ചിത്രമാണ്  തെളിഞ്ഞു വരുന്നത്.

ഇന്നത്തെ വാക്‌സിന്‍ വിതരണത്തെപ്പോലെ തന്നെ ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു 1954 ലെ പോളിയോ വാക്‌സിന്‍ ഫീല്‍ഡ്‌ടെസ്റ്റ്. 10 വയസ്സില്‍ താഴെയുള്ള 20 ലക്ഷം കുട്ടികളിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പരീക്ഷണം നടന്നത്. ഒരു വര്‍ഷമെടുത്തു ഫലപ്രഖ്യാപനത്തിന്. ജോനാസ് സാല്‍ക്ക് വികസിപ്പിച്ച വാക്‌സിനായിരുന്നു അത്. 39-ാം വയസ്സില്‍ പോളിയോ പിടിപെട്ട  പ്രസിഡന്റ് റൂസ് വെല്‍റ്റ് തന്നെ നേരിട്ടിടപെട്ട് ആരംഭിച്ച  നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഫന്റൈല്‍ പരാലിസിസില്‍ നിന്ന് അദ്ദേഹത്തിന് എല്ലാ സഹായവും കിട്ടുകയും ചെയ്തു.

സാല്‍ക്കിന്റെ ചോദ്യം

സാല്‍ക്കിന്റെ ടെക്‌നിക്കല്ല ശരി എന്നു പറഞ്ഞാണ്, ആയുഷ്‌കാല രോഗപ്രതിരോധം ഉറപ്പാക്കാനുള്ള ഒരു പുതിയ വാക്‌സിന്‍ ആല്‍ബര്‍ട്ട് സാബിന്‍ അവതരിപ്പിച്ചത്. സാല്‍ക്കിനെ അമേരിക്കയും സാബിനെ യുഎസ്എസ്ആറും പിന്തുണച്ചു.

സാബിന്റെ വാക്‌സിന്‍ 1961 ല്‍ അമേരിക്ക അംഗീകരിച്ചു. സാല്‍ക്കിന്റെതിലും ചെലവ് കുറവായിരുന്നു സാബിന്റെത്. പക്ഷേ ഏറെക്കഴിയും മുമ്പ് അമേരിക്ക  സാല്‍ക്ക് വാക്‌സിനിലേക്ക് തന്നെ തിരിയുകയായിരുന്നു.

സാല്‍ക്കിനോട് ആരാണ് വാക്‌സിന്റെ ഉടമ എന്ന നേര്‍ച്ചോദ്യത്തിന്  അദ്ദേഹം നല്‍കിയ മറുപടി ' അതോ, അത് ജനങ്ങളാണ് എന്ന് ഞാന്‍ പറയും. ഇതിന് പേറ്റന്റില്ല. നിങ്ങള്‍ക്ക് സൂര്യനെ പേറ്റന്റ് ചെയ്യാനാകുമോ?'എന്നായിരുന്നു.

കമ്പനികള്‍ തമ്മില്‍ത്തമ്മില്‍ പേറ്റന്റുകളുടെ പേരില്‍ വേട്ടനായ്ക്കളെപ്പോലെ പരസ്പരം കടിപിടികൂടി വൈറസ് വികസനത്തിന് തടസ്സങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍  വൈറസ് പ്രതിരോധത്തിലെ ആദ്യ പഥികരുടെ നിലപാടുകള്‍ ഓര്‍ക്കേണ്ടതുണ്ട്.

ശ്മശാനത്തിലും ലാഭക്കണക്ക് കൂട്ടുന്നവര്‍

15 ലക്ഷം മനുഷ്യരെ കൊന്നു തള്ളിയ ഒരു രോഗത്തില്‍നിന്ന് മനുഷ്യവംശത്തെ രക്ഷിക്കാനുള്ള മഹായത്‌നത്തില്‍ ഏര്‍പ്പെടുമ്പോള്‍, അവിടെ ലാഭതാല്‍പ്പര്യത്തിന് സ്ഥാനമുണ്ടാകരുത് എന്നാണ് ലോകം ഇന്നാവശ്യപ്പെടുന്നത്. അതിനു കണക്കായി അന്താരാഷ്ട്ര കരാറുകളില്‍ ഭേദഗതി വരുത്തണം എന്ന ആവശ്യം ശക്തമായി ഉയരാന്‍ തുടങ്ങി. ഇക്കഴിഞ്ഞ ഡിസംബര്‍ 10 ന് ചേര്‍ന്ന ലോക വ്യാപാര സംഘടനയുടെ ട്രിപ്‌സ് (ട്രെയ്ഡ്‌റിലേറ്റഡ് ആസ്പക്ട്‌സ് ഓഫ് ഇന്റലക്ച്വല്‍  പ്രോപ്പര്‍ട്ടി റൈറ്റ്‌സ്) കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും കെനിയയും ഈസ്വാത്തിനിയും (പഴയ സ്വാസിലാന്‍ഡ്) മൊസാമ്പിക്കും ബൊളീവിയയും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടു. കോവിഡ് 19 നുള്ള  പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി ബൗദ്ധിക സ്വത്തവകാശക്കരാറിലെ ചില വ്യവസ്ഥകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കണം എന്നായിരുന്നു ആവശ്യം.

കോവിഡ് 19 നല്ലാത്ത മറ്റൊരു കാര്യത്തിനും ഈ ഇളവ് വേണ്ടെന്നും അവര്‍ വ്യക്തമാക്കി. ലോക ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന സമ്പന്ന രാജ്യങ്ങളുടെ ഉടമസ്ഥതയിലാണ് ലോകത്തെ ഉപയോഗ സാധ്യതയുള്ള വാക്‌സിനുകളുടെ 53 ശതമാനവും എന്നു മാത്രമല്ല, ചില രാജ്യങ്ങള്‍ ആളൊന്നിന് 9 ഡോസുകള്‍ കരസ്ഥമാക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയിടത്ത് 70 വികസ്വര - ദരിദ്ര രാജ്യങ്ങളില്‍ പത്തിലൊരാള്‍ക്കേ 2021 അവസാനത്തോടെ വാക്‌സിന്‍ കിട്ടൂ. ഇക്കാര്യമാണ് ലോക വ്യാപാര സംഘടനാ വേദിയില്‍ വികസ്വര - ദരിദ്ര രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. മാത്രവുമല്ല, സാങ്കേതിക വിദ്യയും ബൗദ്ധിക സ്വത്തവകാശവും പരസ്പരം പങ്കുവയ്ക്കുക എന്ന ആശയത്തെത്തന്നെ മരുന്നു കമ്പനികള്‍ പരസ്യമായി എതിര്‍ത്ത കാര്യവും ചര്‍ച്ചാ വിഷയമായി.

ഡബ്ല്യു ടി ഓയില്‍ അമേരിക്കയോടൊപ്പം വികസ്വര - ദരിദ്ര രാജ്യങ്ങളുടെ നിലപാടിനെ എതിര്‍ത്തു കൊണ്ട്  അതിശക്തമായി നിലയുറപ്പിച്ചത്  ക്യാനഡയും സ്വിറ്റ്‌സര്‍ലാന്‍ഡും യൂറോപ്യന്‍യൂണിയനും ജപ്പാനുമാണ്.

വാക്‌സിന്‍ ദേശീയത എന്ന ഒരു പുതിയ തരം തെറ്റിദ്ധരിപ്പിക്കപ്പെട്ട ദേശ സ്‌നേഹം വളര്‍ന്നു വരുന്നുണ്ട്.

പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് ഓര്‍മിപ്പിക്കുന്നത്, 67 ദരിദ്ര രാജ്യങ്ങളിലെ പത്തില്‍ ഒമ്പത് പേര്‍ക്കും 2021 ല്‍ കോവിഡിനുള്ള പ്രതിരോധ കുത്തിവയ്പ്പ് കിട്ടാന്‍ പോകുന്നില്ല എന്ന കാര്യമാണ്. എന്തെങ്കിലും മാറ്റങ്ങള്‍ നാടകീയമായി ഉണ്ടായില്ലെങ്കില്‍, ലോകത്തെങ്ങുമുള്ള ശതകോടികള്‍ക്കാണ് വരും വര്‍ഷങ്ങളില്‍ ഫലപ്രദമായ വാക്‌സിനുകള്‍ കിട്ടാതെ പോവുക എന്ന് ഓക്‌സ്ഫാമിന്റെ ആരോഗ്യനയ മാനേജര്‍ (health policy manager) അന്നാ മരിയോറ്റ് പറയുന്നു.

ഇരപിടിയന്മാരുടെ സഖ്യവും വേട്ടനായ്ക്കളുടെ കടിപിടിയും

സൂര്യന്‍ ആരുടെ പേറ്റന്റവകാശമാണെന്ന പഴയ ചോദ്യത്തിന് പകരം ഇന്നത്തെ ആലോചന ആരാന്റെ ബൗദ്ധിക സ്വത്തവകാശം എങ്ങനെ അവനവന്റെതാക്കി മാറ്റാം എന്നതാണ്. മനുഷ്യ ജീവന്‍ വച്ചുള്ള പകിടകളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് വന്‍കിട മരുന്നു കമ്പനികള്‍ തന്നെയാണ്. വാക്‌സിന്‍ ആദ്യമായി വികസിപ്പിച്ച ജര്‍മന്‍ കമ്പനി ക്യുവര്‍ വാക്കിനെ അമേരിക്കയിലേക്ക് പറിച്ചുനടാന്‍ ട്രംപ് നടത്തിയ നീക്കം നാട്ടില്‍ പാട്ടായതാണ്.

മരുന്നു കമ്പനികള്‍ തമ്മില്‍ത്തമ്മില്‍ കാലുവാരിയും നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടും ചില്ലറ തടസ്സങ്ങളല്ല വാക്‌സിന്‍ വികസനത്തില്‍ വരുത്തി വയ്ക്കുന്നത്. കനേഡിയന്‍ കമ്പനിയായ ആര്‍ബട്ടസ്സിന്റെ എംആര്‍എന്‍എ വാക്‌സിനുള്ള അവകാശം തള്ളിക്കളയണം എന്നാവശ്യപ്പെട്ട് മൊഡേണ 2019 ആദ്യം അമേരിക്കയില്‍ ഒരു കേസ് കൊടുത്തു. ജൂലൈ 23 ന് യുഎസ് പേറ്റന്റ് ട്രയല്‍ ആന്‍ഡ് അപ്പീല്‍ ബോര്‍ഡ്  ആര്‍ബട്ടസ്സിന്റെ അവകാശമല്ല, മൊഡേണയുടെ കേസാണ് തള്ളിയത്.  എംആര്‍എന്‍എ 1273 ആണ് മൊഡേണയുടെ മരുന്ന്. അതും ആര്‍ബട്ടസ്സിന്റെ വാക്‌സിനുമായി ബന്ധമൊന്നുമില്ല എന്നാണ് കമ്പനി പറഞ്ഞതെങ്കിലും കോടതി സത്യം കണ്ടെത്തി.  അറിഞ്ഞു കൊണ്ട് ആരാന്റെ മുതല്‍ സ്വന്തമാക്കാനുള്ള ശ്രമമായിരുന്നു അത് എന്നര്‍ഥം. ഏറ്റവുമൊടുക്കം,  അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA) അടിയന്തര അംഗീകാരം നേടിയിരിക്കുകയാണ് മൊഡേണയുടെ എംആര്‍എന്‍എ 1273.

ഇനോവിയോ തോറ്റ കഥ

മറ്റു വാക്‌സിനുകളില്‍നിന്ന് വ്യത്യസ്തമായി,  സാധാരണ ഊഷ്മാവില്‍ സൂക്ഷിച്ചുവയ്ക്കാനാകുന്ന  ഒന്നാണ് ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍സ് വികസിപ്പിച്ചെടുത്ത ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ഇനോ4800 എന്ന വാക്‌സിന്‍.  2020 അവസാനത്തോടെ 10 ലക്ഷം ഡോസും 2021 ഓടെ 10 കോടി ഡോസും ഉല്‍പ്പാദിപ്പിക്കുമെന്നായിരുന്നു കമ്പനിയുടെ വീമ്പ്. യുഎസ് ഡിഫന്‍സ് ഇത് കേട്ട് 7 കോടി 10 ലക്ഷം ഡോളറാണത്രെ ഇനോവിയോക്ക് ധനസഹായമായി നല്‍കിയത്.

ഈ ഇനോവിയോക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ മണിക്കൂറുകള്‍ മതി. പക്ഷേ മറ്റ് വാക്‌സിന്‍ കമ്പനികളെപ്പോലെത്തന്നെ  മരുന്ന് ഉല്‍പ്പാദിപ്പിക്കാനായി പുറംകരാര്‍ കൊടുക്കലാണ് ഇവരുടെയും പണി.

2020 ജൂണ്‍ 25 ന് പെന്‍സില്‍വാനിയയിലെ കോടതി ഇനാേവിയോക്ക് എതിരായി ഒരു വിധി പ്രസ്താവിച്ചു.

 വി ജി എക്‌സ് ഐ (VGXI) എന്ന  മരുന്നുല്‍പ്പാദനക്കമ്പനിക്കെതിരെ ഇനോവിയോ  കൊടുത്ത കേസായിരുന്നു അത്. കൊറിയന്‍ കമ്പനിയായ ജീന്‍ വണ്‍ ലൈഫ് സയന്‍സസിന്റെ ഉടമസ്ഥതയിലുള്ള ആ സ്ഥാപനം അതിന്റെ വാക്‌സിന്‍ നിര്‍മാണത്തിനുള്ള ബൗദ്ധിക സ്വത്തവകാശം മറ്റു കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം എന്നതാണ് ആവശ്യം. അവരുടെ നിര്‍മാണ പ്രക്രിയ മറ്റ് കമ്പനികളുടെതിനേക്കാള്‍ മികവുറ്റതാണ്, അത് മറ്റുള്ളവര്‍ക്ക് കൂടി നല്‍കാന്‍ വിജി എക്‌സ് ഐ തയാറായാല്‍ മാനവരാശിയെ മഹാവ്യാധിയില്‍നിന്ന്  കരകയറ്റാനാകും എന്ന മട്ടിലായിരുന്നു വാദം. കമ്പനി അതിന് കൂട്ടാക്കാത്തതിന് കാരണം, അതിന്റെ മാതൃകമ്പനിയായ ജീന്‍ വണ്‍ ഇതേ തരത്തിലുള്ള മറ്റൊരു വാക്‌സിന്‍, കൊറോണ 19, സ്ഥാനാര്‍ഥി മരുന്നാക്കി അധികൃതര്‍ക്ക് സമര്‍പ്പിച്ചതുകൊണ്ടാണ് എന്നും ഇനോവിയോ ആരോപിച്ചു. ആ കേസിലാണ്  വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെ ഇനോവിയോ തോറ്റമ്പിയത്. വി ജി എക്‌സ് ഐ (VGXI) തിരിച്ചടിക്കാന്‍ തന്നെ തീരുമാനിച്ചു.

ജൂലൈ 7ന് അവര്‍ ഇനോവിയോയെയും അവരുടെ മറ്റൊരു മരുന്നുല്‍പ്പാദനക്കമ്പനിയായ ഒളോഗി ബയോ സര്‍വീസസിനെയും കോടതി കയറ്റി. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം കൈക്കലാക്കി മറ്റ് കമ്പനികള്‍ വഴി ലാഭം കുന്നുകൂട്ടാനാണ് ഇനോവിയോയുടെ ശ്രമം എന്നാണ് അവര്‍ വാദിച്ചത്.

വാക്‌സിന്‍ വികസിപ്പിച്ചെടുത്ത അത്ര എളുപ്പമല്ല അത് ഉല്‍പ്പാദിപ്പിച്ചെടുക്കാന്‍. വി ജി എക്‌സ് ഐ, ഒളോഗി തുടങ്ങിയ മരുന്നുല്‍പ്പാദനക്കമ്പനികളുടെ ബയോ റിയാക്ടറുകളില്‍ വച്ചാണ് അത്  നടക്കുക.  10 കോടി ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചെടുക്കാന്‍ 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ബയോ റിയാക്ടറുകള്‍ വേണമെന്നിരിക്കെ, വി ജിഎക്‌സ് ഐയുടെ  ബയോ റിയാക്ടര്‍ ശേഷി വെറും 400 ലിറ്റര്‍ മാത്രമാണ്.

ഇതിനിടയ്ക്ക് ജോണ്‍സണ്‍ ആന്‍ഡ്  ജോണ്‍സണ്‍ മറ്റൊരവകാശവാദവുമായി രംഗത്തെത്തി. തങ്ങളുടെ വാക്‌സിന്റെ  30 കോടി ഡോസുണ്ടാക്കാന്‍ 2000 ലിറ്റര്‍ ബയോ റിയാക്ടര്‍ മതി, അത് തങ്ങളുടെ ഉടമസ്ഥതയില്‍ത്തന്നെ ഉണ്ടുതാനും. അങ്ങനെയാണെങ്കില്‍,  ഇനോവിയോ അമേരിക്കന്‍ ജനതയ്ക്കാകെ ( 32.5 കോടി) വേണ്ട മരുന്ന് വികസിപ്പിക്കുന്ന നേരം കൊണ്ട് ജോണ്‍സണ്‍ ആന്‍ഡ്  ജോണ്‍സണ്‍ ലോകത്തെ മുഴുവനാളുകള്‍ക്കും (840 കോടി) വേണ്ട മരുന്നുണ്ടാക്കും എന്നര്‍ഥം. ഇങ്ങനെ ഇരപിടിയന്മാര്‍ തമ്മില്‍ത്തമ്മില്‍ തര്‍ക്കം മൂത്ത് പരസ്പരം കുത്തിച്ചാകുന്നിടത്തോളമെത്തി കാര്യങ്ങള്‍.

എല്ലാവരും സുരക്ഷിതരാകുംവരെ ആരും സുരക്ഷിതരല്ല

ഇങ്ങനെ വലിയ കമ്പനികള്‍ പരസ്പരം കൊന്നു തിന്നാനായുന്നതിനിടയില്‍ വികസിത സമ്പന്ന രാജ്യങ്ങള്‍ മരുന്നു കമ്പനികളെ സ്വാധീനിച്ച് പരമാവധി വാക്‌സിനുകള്‍ സ്വന്തമാക്കാനുള്ള തിടുക്കത്തിലാണ്. ഫൈസറിന്റെ വാക്‌സിന്‍ ഉല്‍പ്പാദനത്തിന്റെ 82 ശതമാനവും മൊഡേണയുടെതിന്റെ 78 ശതമാനവും ധനികരാഷ്ട്രങ്ങള്‍ക്ക് വിറ്റു കഴിഞ്ഞതായി ഗ്ലോബല്‍ജസ്റ്റിസ് നൗ ഓര്‍മിപ്പിക്കുന്നു. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ക്യാനഡ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ ജനസംഖ്യയില്‍ പാതിയെയും 2021 അവസാനത്തോടെ വാക്‌സിനേറ്റ് ചെയ്യിക്കുമത്രെ!

കോവിഡ് വാക്‌സിന്‍ ഫലപ്രദമായി കുറ്റമറ്റ രീതിയില്‍ ജനതകള്‍ക്കാകെ എത്തിക്കേണ്ടതിന്റെ പ്രാധാന്യം ഡബ്ള്യു എച്ച് ഓ ആവര്‍ത്തിച്ചു പറയുന്നുണ്ട്. എല്ലാവരും സുരക്ഷിതരാകുന്നതു വരെ ആരും സുരക്ഷിതരല്ല എന്നതാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. അതിന് ഏറ്റവും കാര്യക്ഷമമായ രീതിയില്‍ മരുന്നു കമ്പനികള്‍ക്കും ലോക രാഷ്ട്രങ്ങള്‍ക്കും ഇടയ്ക്ക് നടുനിലക്കാരനായി നില്‍ക്കാനാണ് കൊവാക്‌സ് എന്ന ഒരു സംവിധാനത്തിന് ലോകാരോഗ്യ സംഘടന രൂപം കൊടുത്തത്.

'കോവിഡ് മഹാമാരിക്ക് അറുതി വരുത്താനും സാമ്പത്തിക വീണ്ടെടുപ്പ് ത്വരിതപ്പെടുത്താനും ഉള്ള എളുപ്പവഴി എല്ലാ രാജ്യത്തുമുള്ള കുറേയാളുകളെ വാക്‌സിനേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുകയാണ്, കുറേ രാജ്യത്തെ എല്ലാ ആളുകളെയും ചെയ്യുന്നതല്ല. ഇക്കാര്യം  നേടുന്നതിന് കൊവാക്‌സ് സംവിധാനം നമ്മെ സഹായിക്കും. വാക്‌സിനുകള്‍ക്ക് വേണ്ടിയുള്ള ഓട്ടപ്പന്തയം ഒരു മത്സരമല്ല, സഹകരണമാണ് എന്ന കാര്യം ഉറപ്പാക്കും' എന്നാണ് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞത്. സുരക്ഷിതവും ഫലപ്രദവുമായ അംഗീകൃത വാക്‌സിനുകള്‍ സംഭരിക്കുകയും ലോകത്താകെ വിതരണം നടത്തുകയും ചെയ്യുക എന്നതാണ് അതിന്റെ ലക്ഷ്യം. വാക്‌സിന്‍ ദേശീയതയെ മറികടക്കാന്‍ ഇങ്ങനെയൊരു സംവിധാനം വേണമെന്ന് കാര്യബോധമുള്ളവരാകെ നേരത്തെ പറഞ്ഞതാണ്.

ദയാരഹിതമായ മൂലധന താല്‍പ്പര്യം

പക്ഷേ ഇത്തരം പരിശ്രമങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടെ അവഹേളിച്ചു വിടുകയാണ് വന്‍കിട കുത്തകക്കമ്പനികളുടെ തലവന്മാര്‍. കോവിഡ് 19 ടെക്‌നോളജി ആക്‌സസ് പൂള്‍ ഉന്നംവയ്ക്കുന്നത്, ആരോഗ്യമേഖലയിലെ സാങ്കേതിക വിദ്യയെ സംബന്ധിച്ചുള്ള വിവരവും വിജ്ഞാനവും ബൗദ്ധിക സ്വത്തും പരസ്പരം കൈമാറുകയാണ്. അതേക്കുറിച്ചുള്ള പ്രഖ്യാപനം വന്ന ഉടനെ ഫൈസര്‍ കമ്പനിയുടെ സിഇഒ ആല്‍ബെര്‍ട്ട് ബൗര്‍ള പറഞ്ഞത് 'അതൊരു അസംബന്ധമാണെന്നാണ് ഞാന്‍ കരുതുന്നത്, അത് അപകടകരവുമാണ്' എന്നാണ്. സമാനമാണ് ആസ്ട്രാ സെനേക്കയുടെ സി ഇ ഓ സോറിയോട്ടിന്റെ പ്രതികരണവും . മഹാമാരിയുടെ കാലത്ത് പതിനായിരങ്ങള്‍ ചത്തടിയുമ്പോഴും അങ്ങനെയൊരു നിലപാടെടുക്കുന്നത് എന്തുകൊണ്ട് എന്നല്ലേ?. ഇക്കഴിഞ്ഞ ഏപ്രിലിനും ആഗസ്തിനും ഇടയ്ക്ക് (എന്നു വച്ചാല്‍ കൊറോണ മുടിയഴിച്ചിട്ട് തുള്ളുന്ന കാലത്ത് ) സോറിയോട്ടിന്റെ പേരിലുള്ള ആസ്ട്രാ സെനേക്കാ ഓഹരി വിലയിലുണ്ടായ വര്‍ധനവ് 15 ദശലക്ഷം ഡോളറാണ്.

ഫൈസറിന്റെ സിഇഒ ബൗര്‍ളയാകട്ടെ, പുതിയ വാക്‌സിന്‍ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ച ഉടനെ കമ്പനി ഷെയറുകള്‍ക്ക് വില കൂടിയതോടെ തന്റെ പേരിലുള്ള 1,30,000 ഫൈസര്‍ ഓഹരികള്‍  വിറ്റത് വഴി ഉണ്ടാക്കിയ നേട്ടം 5 ദശലക്ഷത്തിനും 6 ദശലക്ഷത്തിനും ഇടയ്ക്ക് ഡോളറാണ്.

ദയാരഹിതമായ മൂലധന താല്‍പ്പര്യം നല്ല ലാഭം കിട്ടിയാല്‍ അതിന്റെ ഉടമയെത്തന്നെ തൂക്കിലേറ്റും എന്ന മാര്‍ക്‌സിന്റെ ഉദ്ധരണി ഓര്‍മിപ്പിക്കുന്നതാണ് മരുന്നു കുത്തകകളുടെ പെരുമാറ്റം.  പുതിയ തിരിച്ചറിവുകളാണ് അതുവഴി മനുഷ്യരാശിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതും. മുതലാളിത്ത വ്യവസ്ഥ അത്യന്തം മനുഷ്യവിരുദ്ധവും വിനാശകരവും ആണ് എന്നുതന്നെയാണ് കൊറോണയും തെളിയിച്ചു കാട്ടുന്നത്. സോഷ്യലിസം അല്ലെങ്കില്‍ കാടത്തം എന്ന പറച്ചിലിന്റെ സാംഗത്യം തന്നെയാണ് വെളിപ്പെട്ടു വരുന്നത്.

എ കെ രമേഷ് 

Monday, January 4, 2021

കോവിഷീൽഡിനും കോവാക്‌സിനും അനുമതി ; അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗം

കോവിഡിന്‌ എതിരായ രണ്ട്‌ വാക്‌സിനുകൾക്ക്‌ രാജ്യത്ത്‌ അടിയന്തര ഉപയോഗത്തിന്‌ അനുമതി. കോവിഷീൽഡിനും കോവാക്‌സിനും അടിയന്തരസാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന്‌ അനുമതി നൽകിയതായി‌ ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ (ഡിസിജിഐ) പ്രഖ്യാപിച്ചു. ഇരുവാക്‌സിനും ഉപാധികളോടെ അനുമതി നൽകാമെന്ന‌ വിദഗ്‌ധസമിതി ശുപാർശ അംഗീകരിച്ചതായി ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഡോ. വി ജി സോമാനി അറിയിച്ചു.

രണ്ട്‌ വാക്‌സിനും 110 ശതമാനം സുരക്ഷിതമാണ്.  ചെറിയ പനിയോ വേദനയോ അലർജിയോ പോലെയുള്ള പാർശ്വഫലം ഏത്‌ വാക്‌സിനുമുണ്ടാകും. വന്ധ്യത ഉണ്ടാകുമെന്ന പ്രചാരണം അസംബന്ധമാണെന്നും- അദ്ദേഹം പറഞ്ഞു. ഓക്‌സ്‌ഫഡ്‌ സർവകലാശാലയും ബഹുരാഷ്ട്ര മരുന്ന്‌ കമ്പനി ആസ്‌ട്രാസെനെക്കയും വികസിപ്പിച്ച വാക്‌സിന്റെ ഇന്ത്യൻ പതിപ്പാണ്‌ കോവിഷീൽഡ്‌. പുണെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യയാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌.

ഹൈദരാബാദിലെ ഭാരത്‌ ബയോടെക്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയുടെയും സഹായത്തോടെയാണ്‌ കോവാക്‌സിൻ വികസിപ്പിച്ചത്‌. പൂർണമായും തദ്ദേശീയമായി നിർമിക്കുന്ന വാക്‌സിന്‍ രാജ്യത്ത്‌  800 പേരിൽ ക്ലിനിക്കൽ പരീക്ഷണം നടത്തി. മൂന്നാംഘട്ട പരീക്ഷണത്തിനായി 22,500 പേർക്ക്‌ കുത്തിവച്ചു‌.  അതിനിടെ കോവാക്‌സിൻ രാജ്യത്ത്‌ തൽക്കാലം ഉപയോഗിക്കാൻ സാധ്യതയില്ലെന്നും മുഖ്യവാക്‌സിനുള്ള ‘ബാക്ക്‌അപ്പ്‌’ എന്ന നിലയിലാവും ഉപയോ​ഗിക്കുകയെന്നും എയിംസ് ഡൽഹി‌ ഡയറക്ടർ ഡോ. രൺദീപ്‌ ഗുലേറിയ പ്രതികരിച്ചു.

കോവാക്‌സിൻ തൽക്കാലം ഉപയോഗിക്കില്ലെന്ന്‌ എയിംസ്‌ മേധാവി

ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിൻ രാജ്യത്ത്‌ തൽക്കാലം ഉപയോഗിക്കാൻ സാധ്യതയില്ലെന്ന്‌ എയിംസ് ഡൽഹി‌ ഡയറക്ടർ ഡോ. രൺദീപ്‌ ഗുലേറിയ. ‘കോവിഷീൽഡ്‌ തന്നെയാകും മുഖ്യ വാക്‌സിൻ. മുഖ്യവാക്‌സിന്‌ പിന്തുണ നൽകുന്ന ‘ബാക്ക്‌അപ്പ്‌’ എന്ന നിലയിൽ കോവാക്‌സിൻ ഉപയോഗിക്കാനാണ് സാധ്യത’–- രൺദീപ്‌ ഗുലേറിയ പ്രതികരിച്ചു. ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന്‌ മുമ്പ്‌ കോവാക്‌സിന്‌ അനുമതി നൽകിയത് വിവാദമായതോടെയാണ് പ്രതികരണം.

‘‘ആദ്യ ആഴ്‌ചകളിൽ കോവിഷീൽഡ്‌ തന്നെയായിരിക്കും കുത്തിവയ്‌ക്കുക. സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ അഞ്ച്‌ കോടിയിലധികം ഡോസുകൾ ഇതിനോടകം ഉൽപ്പാദിപ്പിച്ചിട്ടുണ്ട്‌. ഈ സമയത്തിനുള്ളിൽ ഭാരത്‌ ബയോടെക്‌ കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കും. ഡോസിന്റെയും മറ്റും കാര്യത്തിൽ കൃത്യമായ നിഗമനത്തിൽ എത്തും. അതിനു‌ശേഷം ആ വാക്‌സിനും വ്യാപകമായി ഉപയോഗിക്കാൻ കഴിയും’’–- ഡോ. ഗുലേറിയ വിശദീകരിച്ചു.

കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങൾ വ്യാപകമായാൽ പ്രയോഗിക്കാനുള്ള അധികസാധ്യതയെന്ന നിലയിലാണ്‌ കോവാക്‌സിനും അനുമതി നൽകിയതെന്ന്‌ ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.

തിരക്കിട്ട്‌ അനുമതി നൽകിയതിൽ ആശങ്ക:‌ കോൺഗ്രസ്‌

മൂന്ന്‌ ഘട്ട പരീക്ഷണം പൂർത്തീകരിക്കാതെ ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതിൽ ആശങ്ക പ്രകടിപ്പിച്ച്‌ കോൺഗ്രസ്‌. നിർബന്ധമായും പാലിക്കേണ്ട നടപടിക്രമങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച്‌ ആരോഗ്യമന്ത്രാലയം വിശദീകരണം നൽകണമെന്ന്‌ പാർലമെന്ററി സ്‌റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷൻ കൂടിയായ കോൺഗ്രസ്‌ നേതാവ്‌ ആനന്ദ്‌ ശർമ ആവശ്യപ്പെട്ടു. ഡ്രഗ്‌സ്‌ കൺട്രോളർ ജനറലിന്റെ പ്രസ്‌താവന ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്‌. കോവാക്‌സിന്റെ രാജ്യാന്തര പരീക്ഷണഫലം കേന്ദ്രം വെളിപ്പെടുത്തണം.

മൂന്ന്‌ ഘട്ടപരീക്ഷണം പൂർത്തീകരിക്കാതെ കോവാക്‌സിന്‌ അനുമതി നൽകിയത്‌ അപക്വവും അപകടകരവുമാണെന്ന്‌ ശശി തരൂർ എംപി പറഞ്ഞു. നടപടിക്രമം പാലിക്കാതെ വാക്‌സിന്‌ അനുമതി നൽകിയതിൽ ആശങ്കയുണ്ടെന്ന്‌ ജയ്‌റാം രമേശും പറഞ്ഞു.

സൈഡസ്‌ കാഡില വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി

കാഡിലാ ഹെൽത്ത്‌ കെയർ ലിമിറ്റഡ്‌ (സൈഡസ്‌ കാഡില) തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്‌ വാക്‌സിന്‌ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിന്‌ സെൻട്രൽ ഡ്രഗ്‌സ്‌ സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അനുമതി നൽകി.

 സബ്‌ജക്‌റ്റ്‌ എക്‌സ്‌പെർട്ട്‌ കമ്മിറ്റി നൽകിയ ശുപാർശ സിഡിഎസ്‌സിഒ അംഗീകരിച്ചു. കാഡില വികസിപ്പിച്ച വാക്‌സിന്റെ ഒന്ന്‌, രണ്ട്‌ ഘട്ട പരീക്ഷണങ്ങൾ രാജ്യത്ത്‌ പുരോഗമിക്കുകയാണ്‌. 26,000ത്തോളം പേരെ പങ്കെടുപ്പിച്ചുള്ള മൂന്നാംഘട്ട പരീക്ഷണത്തിനാണ്‌ കമ്പനി അനുമതി തേടിയത്‌. അനുമതി നൽകാൻ തീരുമാനിച്ചതായി ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ അറിയിച്ചു.

എം അഖിൽ 

കുറുക്കുവഴി നല്ലതല്ല; ഇന്ത്യൻ ഔഷധമേഖലയുടെ വിശ്വാസ്യതയും സൽപ്പേരും തകർക്കും: യെച്ചൂരി

ന്യൂഡൽഹി > രാഷ്ട്രീയനേട്ടത്തിനുവേണ്ടി കുറുക്കുവഴിയിലൂടെ കോവിഡ്‌ വാക്‌സിന്‌ അനുമതി നൽകുന്നത്‌ ഇന്ത്യൻ ഔഷധമേഖലയുടെ വിശ്വാസ്യതയും സൽപ്പേരും തകർക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ശാസ്‌ത്രീയവും സുരക്ഷിതവുമായ വാക്‌സിനേഷൻ യത്‌നങ്ങൾ നടപ്പാക്കിയ പാരമ്പര്യമാണ്‌ ഇന്ത്യക്കുള്ളത്‌. ‌ഇതിൽ മുറുകെപ്പിടിക്കണം.

മഹാമാരിയുടെ കടന്നാക്രമണത്തിൽനിന്ന്‌ മോചനം നേടാൻ വാക്‌സിനായി കാത്തിരിക്കുകയാണ്‌ ജനങ്ങൾ. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച രണ്ട്‌ വാക്‌സിന്റെയും പരീക്ഷണങ്ങളുടെയും അനുമതി നൽകാൻ തീരുമാനമായതിന്റെയും നടപടിക്രമങ്ങൾ വിശദാംശങ്ങൾ സഹിതം വെളിപ്പെടുത്തണം.