Saturday, March 13, 2021

പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും; മനോരമ വ്യാജവാർത്തയ്‌ക്ക്‌ മന്ത്രി സി രവീന്ദ്രനാഥിന്റെ മറുപടി

പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച്‌ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വ്യാജവാർത്തയ്‌ക്ക്‌ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌. കണക്കുകൾ നോക്കാതെ തന്നെ സ്വന്തം നാട്ടിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിലെ മാറ്റം പരിശോധിച്ചാൽ കുട്ടികളെ എണ്ണത്തിലെ വർദ്ധനവ് മനസ്സിലാക്കാമെന്നും, വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ പരിഹസിക്കരുതെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണ്. അക്കാദമിക് നിലവാരത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കുട്ടികളുടെ പ്രവേശനത്തിലും ഉണ്ടായ മികവുകള്‍ വ്യക്തവും രേഖപ്പെടുത്തിയതുമാണ് എന്നിരിക്കെ, ‘പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു' എന്ന രൂപത്തിലുള്ള പ്രചരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുന്നത് സദുദ്ദ്യേശത്തോടെയല്ല എന്ന് വ്യക്തമാണല്ലോ?.

പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണ്; അതായത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവര്‍ഷം പിന്നിട്ടതുമുതല്‍. ഇതിനുള്ള ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിനാണ്. ഇവര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന കണക്കാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 1990-1991 മുതല്‍ 2019-20 വരെയുളള 30 വര്‍ഷങ്ങളില്‍ കേരളത്തിലെ സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലുണ്ടായ മാറ്റം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഔപചാരികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചാര്‍ട്ട് ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ തന്നെ 2018-19 മുതലാണ് ഗ്രാഫ് മുകളിലോട്ട് ഉയരാന്‍ തുടങ്ങുന്നതെന്ന് വളരെ വ്യക്തമായി കാണാന്‍ കഴിയും.

2017 ജൂണ്‍ 9-ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ആ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 12198 വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചെന്നും രണ്ടു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ 1.45 ലക്ഷം പുതിയ വിദ്യാര്‍ത്ഥികള്‍ എത്തിയിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. (പിന്നീട് ഈ വര്‍ദ്ധനവ് 1.57 ലക്ഷമായി പുതുക്കിയിട്ടുണ്ട്.) തൊട്ട് മുമ്പുള്ള വര്‍ഷം ഒന്നാം ക്ലാസില്‍ 4512 കുട്ടികള്‍ കുറഞ്ഞതു കൂടി പരിഗണിച്ചാല്‍ ആ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 16710 കുട്ടികളുടെ വര്‍ദ്ധന കാണാവുന്നതാണ് എന്നും വ്യക്തമാക്കിയതാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടാകുന്നതെന്നും 2017 ജൂണില്‍ കൃത്യമായി വിശദീകരിച്ചതാണ്.

തൊട്ടടുത്ത വര്‍ഷം ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂര്‍ത്തിയായ റിപ്പോര്‍ട്ട് 2018 ജൂണ്‍ 22-ന് പ്രസിദ്ധീകരിച്ചപ്പോള്‍ ആ വര്‍ഷം രണ്ട് മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ പുതുതായി 1.86 ലക്ഷം കുട്ടികള്‍ എത്തിയതായും ഒന്നാം ക്ലാസില്‍ മാത്രം 10,078 കുട്ടികള്‍ വര്‍ദ്ധിച്ചതായും വ്യക്തമാക്കിയതാണ്. അതായത് ഈ രണ്ടു വര്‍ഷങ്ങളിലായി 3.3 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2019-20ലും 2020-21 ലും ഇത് യഥാക്രമം 1.64 ലക്ഷമായും, 1.77ലക്ഷമായും വര്‍ദ്ധിക്കുകയും അങ്ങനെ 2017 മുതലുള്ള നാലു വര്‍ഷത്തില്‍ പുതുതായി 6.8 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുകയാണുണ്ടായത്.

മൊത്തം കുട്ടികളുടെ എണ്ണം (1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന) 2015-16 ല്‍ രേഖപ്പെടുത്തിയ കുറവും അതിനു മുമ്പുള്ള പ്രവണതയും നോക്കുമ്പോള്‍ ചുരുങ്ങിയത് ഒരു ലക്ഷം കുട്ടികളുടെ കുറവ് 2016-17 ല്‍ രേഖപ്പെടുത്തേണ്ടിടത്ത് ആ വര്‍ഷം 20837 മാത്രമേ ഉള്ളൂ എന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2017 ജൂണിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2018-19-ല്‍ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായി മൊത്തം കുട്ടികളുടെ എണ്ണത്തിലും 32349 ന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തുകയുണ്ടായി. പിന്നീട് 2019-20, 2020-21 വര്‍ഷങ്ങളിലും മൊത്തം കുട്ടികളുടെ എണ്ണത്തിലും യഥാക്രമം 27183 ഉം 50556 ഉം വര്‍ദ്ധന രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍-എയിഡഡ് മേഖലയില്‍ ഓരോ വര്‍ഷവും ശരാശരി 4 ലക്ഷം കുട്ടികള്‍ പത്താം ക്ലാസില്‍ നിന്ന് വിടുതല്‍ ചെയ്യുകയും അടുത്ത വര്‍ഷം 2.50 ലക്ഷം കുട്ടികള്‍ മാത്രം ഒന്നാം ക്ലാസില്‍ പ്രവേശനം നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൊത്തം എണ്ണം നോക്കിയല്ല പുതുതായി വരുന്ന കുട്ടികളുടെ എണ്ണം നിശ്ചയിക്കേണ്ടത് എന്നും പകരം ഓരോ വര്‍ഷവും താഴ്‍ന്ന ക്ലാസുകളില്‍ നിന്നും അടുത്ത ക്ലാസുകളിലേക്ക് സ്വാഭാവികമായും പ്രൊമോട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിന് ഉപരിയായുള്ള എണ്ണമാണ് പുതിയ കുട്ടികളുടെ എണ്ണമെന്നത് ശാസ്ത്രീയമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെട്ട സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് തീരുമാനിച്ചിട്ടുള്ളത്.

നേരത്തെ സൂചിപ്പിച്ചപോലെ എല്ലാ വര്‍ഷവും ഒന്നാം ക്ലാസും പത്താം ക്ലാസും തമ്മില്‍ ശരാശരി 1.5 ലക്ഷം കുട്ടികളുടെ വ്യത്യാസമുണ്ടെന്നിരിക്കെ അടുത്ത വര്‍ഷം ഈ 1.5 ലക്ഷത്തിനപ്പുറം പുതുതായി കുട്ടികള്‍ വന്നാലേ (അതായത് 1,50,001 കുട്ടികള്‍ പുതുതായി ചേര്‍ന്നാലേ 1 കുട്ടിയുടെ വര്‍ദ്ധന മൊത്തം എണ്ണത്തില്‍ അടുത്ത വര്‍ഷം ഉണ്ടാകൂ) വര്‍ദ്ധന ഉണ്ടാവൂ എന്നിരിക്കെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ആവിഷ്കരിച്ചതും കഴി‍ഞ്ഞ നാലു വര്‍ഷമായി മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതുമായ പുതിയ കുട്ടികളുടെ എണ്ണം കണക്കാക്കുന്ന രീതി ഇപ്പോള്‍ സംശയ നിഴലിലാക്കുന്നത് വസ്തുതകള്‍ അറിയാതെ ആകാനിടയില്ല. അതായത് മുന്‍വര്‍ഷം ഒരു ക്ലാസില്‍ പഠിച്ച കുട്ടിക്കും അവര്‍ ക്ലാസ് കയറ്റം ലഭിച്ച് അടുത്ത ക്ലാസില്‍ എത്തുമ്പോള്‍ പ്രസ്തുത ക്ലാസില്‍ എത്ര കുട്ടികള്‍ പഠിക്കുന്നു എന്ന് താരതമ്യം ചെയ്താണ് ഓരോ ഘട്ടത്തിലും എത്ര കുട്ടികള്‍ കൂടുതലായി എത്തുന്നത് എന്ന് കണക്കാക്കുന്നത്. ഇതാണ് ശാസ്ത്രീയമായ രീതി.

ഇതനുസരിച്ച് കുട്ടികള്‍ ഓരോ വര്‍ഷവും ഓരോ ക്ലാസിലും എത്രമാത്രം എത്തുന്ന എന്ന കണക്ക് എല്ലാ വര്‍ഷവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരസ്യപ്പെടുത്തുന്നുണ്ട്. ഇതിനെ മൊത്തം കുട്ടികളും എണ്ണം എന്നല്ല, പുതുതായി വന്ന കുട്ടികളുടെ എണ്ണം എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പുതിയ കുട്ടികളുടെ എണ്ണം നാലു വര്‍ഷം കൊണ്ട് 6.8 ലക്ഷമായി എന്നത് മാത്രമല്ല ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവ് (ഒരു വര്‍ഷം ഒഴികെ) കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലുണ്ടായി. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ജനന നിരക്ക് നോക്കുമ്പോള്‍ ഒന്നാം ക്ലാസില്‍ ഓരോ വര്‍ഷവും കുട്ടികള്‍ കുറവാണ് രേഖപ്പെടുത്തേണ്ടത്. അതോടൊപ്പം 2018-19 മുതല്‍ ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം മൊത്തം കുട്ടികളുടെ എണ്ണത്തിലും സ്ഥിരമായ വര്‍ദ്ധന ഉണ്ടായി എന്നതും വ്യക്തമായി കാണാനാകുന്നതാണ്.

2017 ജൂണ്‍ മുതല്‍ കഴി‍ഞ്ഞ നാലു വര്‍ഷവും വളരെ കൃത്യമായി പ്രസിദ്ധീകരിക്കുകയും മുഴുവന്‍ സ്കൂളിലേയും ഓരോ ക്ലാസിലെയും ആണ്‍-പെണ്‍ വിഭാഗം തിരിച്ച് കുട്ടികളുടെ കണക്കുകള്‍ സമേതം വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് സ്ഥിരമായി ലഭ്യമാക്കി വരികയും ചെയ്യുന്നുണ്ട് എന്നിരിക്കെ ഇക്കാര്യത്തില്‍ വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ പൊതുവിദ്യാഭ്യാസ മേഖല നന്നായി മുന്നോട്ടു പോവുന്നതില്‍ നിരാശയുള്ളവരാണ് എന്നുവേണം കരുതാന്‍.

മലയാള മനോരമയില്‍ ഇന്ന് പ്രസിദ്ധീകരിച്ച കണക്കില്‍ 2015-16 ല്‍ 33.67 ലക്ഷം ആയിരുന്നത് 2019-20-ല്‍ 33.27 ലക്ഷമായി കുറഞ്ഞു എന്ന വിചിത്രവാദം നിരത്തിയിരിക്കുകയാണ്. ഇനി ഈ കണക്ക് നോക്കിയാല്‍ പോലും സര്‍ക്കാര്‍ അടിസ്ഥാനമാക്കിയെടുത്ത 2016-17-ലെ 32,89811 എന്ന മൊത്തം കുട്ടികളില്‍ നിന്നും (2017-18: 32,67506, 2018-19: 32,99855, 2019-20: 33,27038 എന്നിങ്ങനെ) 2020-21-ലെ 33,77594 എന്ന എണ്ണത്തിലേക്ക് മൊത്തം എണ്ണംതന്നെ (പുതുതായി വന്ന കുട്ടികളുടെയല്ല) വളരുമ്പോള്‍ അത് കുറവാണോ കൂടുതലാണോ എന്ന് വിശകലനം ചെയ്യാന്‍ പൊതുവിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരനുപോലും കഴിയും എന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.

2018, 2019 ജൂലൈ മാസങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയില്‍ പ്രസിദ്ധീകരിച്ച സ്റ്റാറ്റിക്സ് വിഭാഗം ജോയിന്റ് ഡയറക്ടറുടെ ലേഖനങ്ങള്‍ (മൂന്ന് വര്‍ഷം കൊണ്ട് 5.04 ലക്ഷം കുട്ടികള്‍ പുതുതായി വന്നതിന്റെ കണക്കുകള്‍) https://education.kerala.gov.in/downloads/ ലിങ്കിലുണ്ട്. ഈ ലേഖനങ്ങളില്‍ കാര്യങ്ങള്‍ സുവ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം 2020-21-ലെ പുതിയ കണക്കുകള്‍ വിശദമായി sametham.kite.kerala.gov.in പോര്‍ട്ടലിലും ലഭ്യമാണ്.

എല്ലാ ദുഷ്‍പ്രചരണങ്ങളേയും അവഗണിച്ച് പൊതുവിദ്യാഭ്യാസ രംഗം ഇനിയും കൂടുതല്‍ ശക്തിയോടെ കുതിക്കുമെന്നും അടുത്ത ജൂണില്‍, അതായത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ ഗ്രാഫ് ഇനിയുമുയരുമെന്നും ഈ മേഖലയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഉറപ്പുണ്ട്.

ഇത്തരം കണക്കുകൾ നോക്കാതെ തന്നെ സ്വന്തം നാട്ടിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിലെ മാറ്റം പരിശോധിച്ചാൽ കുട്ടികളുടെ എണ്ണത്തിലെ വർദ്ധനവ് മനസ്സിലാക്കാം. വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ പരിഹസിക്കരുത്.

Wednesday, March 10, 2021

മലപ്പുറത്ത്‌ 11 പേർ, തിരുവനന്തപുരത്ത്‌ 10; ഒമ്പത്‌ മണ്ഡലങ്ങളിൽ സിപിഐ എം സ്വതന്ത്രർ - ചിത്രങ്ങൾ

 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ എം പട്ടികയിൽ ഏറ്റവുമധികം സ്ഥാനാർഥികൾ മലപ്പുറത്തും തിരുവനന്തപുരത്തും. 11 സീറ്റിലാണ്‌ മലപ്പുറം ജില്ലയിൽ സിപിഐ എം മത്സരിക്കുന്നത്‌, തിരുവനന്തപുരത്ത്‌ 10 സീറ്റിലും മത്സരിക്കും.

74 മണ്ഡലങ്ങളിലും പാർടി സ്ഥാനാർഥികൾ തന്നെയാണ്‌ മത്സരിക്കുക. ഒമ്പത്‌ മണ്ഡലങ്ങളിൽ പാർടി പിന്തുണയോടെ സ്വതന്ത്രർ മത്സരിക്കും. 12 വനിതകളാണ്‌ സ്ഥാനാർഥി പട്ടികയിൽ ഉള്ളത്‌. ഇതിൽ ഏഴും സീറ്റിങ്‌ സീറ്റുകളാണ്‌. വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ മത്സരിക്കുന്നു.ഇതിൽ 4 പേർ 30 വയസിന്‌ താഴെയുള്ളവരാണ്‌.

ബിരുദധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്. മുപ്പതിനും 40-നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള 13 പേര്‍. 51- നും 60 നും ഇടയില്‍ പ്രായമുള്ള 33 പേര്‍ 60 വയസിന് മുകളിലുള്ള 24 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചവര്‍.

കാസർകോട്‌

1.   ഉദുമ -    സി എച്ച് കുഞ്ഞമ്പു, 2.   തൃക്കരിപ്പൂര്‍ -  എം രാജഗോപാലന്‍

കണ്ണൂർ


3.   പയ്യന്നൂര്‍  -  ടി ഐ മധുസൂദനന്‍, 4.   തളിപ്പറമ്പ്  -   എം വി ഗോവിന്ദന്‍ മാസ്റ്റര്‍, 5.   അഴീക്കോട്  -  കെ വി സുമേഷ്, 6.   കല്ല്യാശ്ശേരി  -  എം വിജിന്‍, 7.   ധര്‍മ്മടം -   പിണറായി വിജയന്‍, 8.   മട്ടന്നൂര്‍  -  കെ കെ ശൈലജ ടീച്ചര്‍ (ണ), 9.   പേരാവൂര്‍  -  സക്കീര്‍ ഹുസൈന്‍, 10.  തലശ്ശേരി  -  എ എന്‍ ഷംസീര്‍

വയനാട്‌


11.   മാനന്തവാടി -   ഒ ആര്‍ കേളു, 12.   സുല്‍ത്താന്‍ബത്തേരി  -  എം എസ് വിശ്വനാഥന്‍

കോഴിക്കോട്‌

13.  പേരാമ്പ്ര  -  ടി പി രാമകൃഷ്ണന്‍, 14.  ബാലുശ്ശേരി  -  കെ എം സച്ചിന്‍ ദേവ്, 15.  കൊയിലാണ്ടി  -  കാനത്തില്‍ ജമീല (ണ), 16.  കോഴിക്കോട് നോര്‍ത്ത് -   തോട്ടത്തില്‍ രവീന്ദ്രന്‍, 17.  ബേപ്പൂര്‍  -  പി എ മുഹമ്മദ് റിയാസ്, 18.  തിരുവമ്പാടി  -  ലിന്റോ ജോസഫ്, 19. കുന്നമംഗലം  -  പി ടി എ റഹീം (സ്വത.), 20. കൊടുവള്ളി -   കാരാട്ട് റസാഖ് (സ്വത.)

മലപ്പുറം

21  മലപ്പുറം  -  പാലോളി അബ്‌ദു റഹിമാന്‍, 22.  തിരൂര്‍  -  ഗഫൂര്‍ പി ലിലിസ്, 23.  വേങ്ങര  -  ജിജി പി (ണ), 24.  വണ്ടൂര്‍  -  പി മിഥുന (ണ)

25.  മങ്കട  -  അഡ്വ. റഷീദലി, 26.  പൊന്നാനി  -  പി നന്ദകുമാര്‍, 27. കൊണ്ടോട്ടി  -  സുലൈമാന്‍ ഹാജി, 28. താനൂര്‍   - വി അബ്ദുള്‍റഹ്മാന്‍,

29. നിലമ്പൂര്‍  -  പി വി അന്‍വര്‍, 30. പെരിന്തല്‍മണ്ണ -   കെ പി മുസ്‌തഫ, 31. തവനൂര്‍  -  കെ ടി ജലീല്‍.

പാലക്കാട്‌

32.  തൃത്താല   - എം ബി  രാജേഷ്, 33.  തരൂര്‍  -  പി പി സുമോദ്, 34.  ആലത്തൂര്‍  -  കെ ഡി പ്രസേനന്‍, 35.  നെന്മാറ  -  കെ ബാബു, 36.  ഷൊര്‍ണ്ണൂര്‍  -  പി മമ്മിക്കുട്ടി, 37.  ഒറ്റപ്പാലം  - അഡ്വ: കെ പ്രേംകുമാര്‍, 38.  കോങ്ങാട്  -  അഡ്വ. കെ ശാന്തകുമാരി (ണ), 39.  പാലക്കാട്  -  അഡ്വ. സി പി പ്രമോദ്, 40.  മലമ്പുഴ  - എ പ്രഭാകരന്‍

തൃശ്ശൂർ

41.  കുന്നംകുളം  -  എ സി മൊയ്‌തീന്‍, 42.   ചേലക്കര  -  കെ രാധാകൃഷ്ണന്‍, 43.   മണലൂര്‍ -   മുരളി പെരുനെല്ലി, 44.   ഗുരുവായൂര്‍  -  എന്‍ കെ അക്ബര്‍, 45.   പുതുക്കാട്  -  കെ കെ രാമചന്ദ്രന്‍, 46.   ഇരിങ്ങാലക്കുട  -  പ്രൊഫ: ആര്‍ ബിന്ദു (ണ), 47.   വടക്കാഞ്ചേരി  -  സേവ്യര്‍ ചിറ്റിലപ്പള്ളി.

എറണാകുളം

48.   ആലുവ  -  ഷെല്‍ന നിഷാദ് അലി (ണ), 49.   കുന്നത്തുനാട്  -  പി വി ശ്രീനിജന്‍, 50.   വൈപ്പിന്‍  -  കെ എന്‍ ഉണ്ണികൃഷ്ണന്‍, 51.   കളമശ്ശേരി -   പി രാജീവ്, 52.   കൊച്ചി  -  കെ ജെ മാക്‌സി, 53.   തൃക്കാക്കര    ഡോ. ജെ ജേക്കബ്, 54.   തൃപ്പൂണിത്തുറ  -  എം സ്വരാജ്

55.   കോതമംഗലം  -  ആന്റണി ജോണ്‍, 56. എറണാകുളം  -  ഷാജി ജോര്‍ജ്.

ഇടുക്കി


57.   ഉടുമ്പന്‍ചോല  -  എം എം മണി.

കോട്ടയം

58.   ഏറ്റുമാനൂര്‍  -  വി എന്‍ വാസവന്‍, 59.   കോട്ടയം  - കെ അനില്‍കുമാര്‍, 60.   പുതുപ്പള്ളി  -  ജെയ്ക്ക് സി തോമസ്

ആലപ്പുഴ

61.  അരൂര്‍  -  ദലീമ ജോജോ (ണ), 62.  ആലപ്പുഴ -   പി പി ചിത്തരഞ്ജന്‍, 63.  അമ്പലപ്പുഴ  -  എച്ച് സലാം, 64.  കായംകുളം  -  അഡ്വ. യു പ്രതിഭ (ണ), 65.  ചെങ്ങന്നൂര്‍  -  സജി ചെറിയാന്‍, 66.  മാവേലിക്കര -   എം എസ് അരുണ്‍ കുമാര്‍.

പത്തനംതിട്ട

67.  ആറന്മുള  -  വീണാ ജോര്‍ജ്ജ് (ണ), 68.  കോന്നി  -  കെ യു ജനീഷ് കുമാര്‍.

കൊല്ലം

69.  കൊട്ടാരക്കര  -  കെ എന്‍ ബാലഗോപാല്‍, 70.   കുണ്ടറ  -  ജെ മേഴ്‌സിക്കുട്ടിയമ്മ (ണ), 71.   ഇരവിപുരം  - എം നൗഷാദ്, 72.   കൊല്ലം -   എം മുകേഷ്, 73. ചവറ  -  ഡോ: സുജിത് വിജയന്‍

തിരുവനന്തപുരം

74.   വര്‍ക്കല  -  അഡ്വ. വി ജോയി, 75.   ആറ്റിങ്ങല്‍  -  ഒ എസ് അംബിക (ണ), 76.    വാമനപുരം -   അഡ്വ. ഡി.കെ.മുരളി, 77.    കഴക്കൂട്ടം  -  കടകംപള്ളി സുരേന്ദ്രന്‍, 78.    വട്ടിയൂര്‍ക്കാവ്  -  വി കെ പ്രശാന്ത്, 79.    നേമം  -  വി ശിവന്‍കുട്ടി, 80.    കാട്ടാക്കട  -  അഡ്വ. ഐ ബി സതീഷ്, 81.  അരുവിക്കര  -  അഡ്വ. ജി സ്റ്റീഫന്‍, 82.    നെയ്യാറ്റിന്‍കര  -  കെ ആന്‍സലന്‍, 83.    പാറശ്ശാല  - സി കെ ഹരീന്ദ്രന്‍.

ഉറപ്പായ തുടര്‍ച്ചയ്‌ക്ക് പടനായകന്‍ വീണ്ടും ധര്‍മടത്ത്

കണ്ണൂര്‍ > തിരപോലെയെത്തിയ പ്രതിസന്ധികള്‍ക്കുമുന്നില്‍ പ്രതിരോധത്തിന്റെ നെടുങ്കോട്ട കെട്ടിയ പടനായകന്‍ വീണ്ടും. കേരളത്തിന്റെ പുതുപതിപ്പിന് ശിലപാകിയ അഞ്ചുവര്‍ഷം. ഉറപ്പായ തുടര്‍ച്ചയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടുമെത്തുമ്പോള്‍ ധര്‍മടത്ത് മത്സരം തന്നെ അപ്രസക്തം.

കടന്നാക്രമണങ്ങളും വേട്ടയാടലുകളും അതിജീവിച്ച പിണറായി വിജയനെന്ന കേരളത്തിന്റെ നായകന് നിയമസഭയിലേക്കിത് ആറാമങ്കം. മൂന്നുതവണ കൂത്തുപറമ്പിലും ഓരോ തവണ പയ്യന്നൂരിലും ധര്‍മടത്തും ഉജ്വലവിജയവുമായി നിയമസഭയിലെത്തിയ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലാണ് ഉരുകിത്തെളിഞ്ഞത്. നിശ്ചയദാര്‍ഢ്യത്തിന്റെയും പതറാത്ത കമ്യൂണിസ്റ്റ് ധൈര്യത്തിന്റെയും പ്രതീകമായ അദ്ദേഹം 26ാം വയസിലാണ് ആദ്യമായി നിയമസഭയിലെത്തിയത്.

ജനപ്രതിനിധിയായിട്ടും അടിയന്തരാവസ്ഥയില്‍  പൊലീസുകാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി. ചോരപുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ ആഭ്യന്തരമന്ത്രി കെ കരുണാകരനോട് ചോദ്യമുതിര്‍ത്ത പിണറായി ജനാധിപത്യത്തിനുവേണ്ടിയുള്ള കേരളത്തിന്റെ പ്രതീകം കൂടിയായി.

ചെമ്പിലോട് പഞ്ചായത്തിലെ കോമത്ത് കുന്നുംപുറത്ത് പിണറായി വിജയന്‍ സംസാരിക്കുന്നു

1945 മെയ് 24ന് ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായാണ് പിണറായി വിജയന്റെ ജനനം. ബാല്യ കൗമാരം പൂര്‍ണമായും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. പിണറായി യുപി സ്‌കൂളിലും പെരളശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഒരുവര്‍ഷം നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്തു. തലശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ പ്രീഡിഗ്രി ബിരുദ പഠനം. കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെഎസ്വൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ മാവിലായിയില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ പ്ലീനത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1986ല്‍  കണ്ണൂര്‍ ജില്ലാ സെക്രട്ടറി. '88ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996ല്‍ സഹകരണ  വൈദ്യുതി മന്ത്രിയായപ്പോഴാണ് വൈദ്യുതി മേഖലയില്‍ കേരളം കുതിച്ചത്. പിണറായി വിജയനെന്ന ഭരണതന്ത്രജ്ഞനെ കേരളം അനുഭവിച്ചറിയുകയായിരുന്നു അക്കാലം.

1998ല്‍ ചടയന്‍ ഗോവിന്ദന്റെ വിയോഗത്തെതുടര്‍ന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയായി. കണ്ണൂര്‍, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ സെക്രട്ടറി പദം ഒഴിഞ്ഞു.  1998ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പതിനാറാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി അംഗവും പൊളിറ്റ്ബ്യൂറോ അംഗവുമായി തെരഞ്ഞെടുക്കപ്പെട്ടു.

1971ല്‍ തലശേരിയില്‍ ആര്‍എസ്എസുകാര്‍ വര്‍ഗീയകലാപം അഴിച്ചുവിട്ടപ്പോള്‍  സംഘര്‍ഷമേഖലകളിലുടനീളം സഞ്ചരിച്ച് പിണറായിയും പാര്‍ടി പ്രവര്‍ത്തകരും നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ തലശേരി ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷന്‍ ശ്ലാഘിച്ചു. എസ്എന്‍സി ലാവ്ലിന്‍ കരാറുമായി ബന്ധപ്പെടുത്തി പതിറ്റാണ്ടുകളായി നിരന്തര വേട്ടയാടലിനും അദ്ദേഹം ഇരയായി.

കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. 2016ല്‍ ധര്‍മടത്തുനിന്ന് റെക്കോഡ് ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പിണറായി  കേരളത്തിന്റെ കപ്പിത്താനായി. ഓഖിയും രണ്ടുതവണയെത്തിയ പ്രളയവും കേരളത്തെ തകര്‍ത്തപ്പോള്‍ പണിയാം നമുക്ക് പുതുകേരളമെന്ന സന്ദേശവുമായി അദ്ദേഹം മുന്നില്‍നടന്നു. നിപയും മഹാമാരിയായി കോവിഡുമെത്തിയപ്പോഴും കരുതലിന്റെയും പ്രതിരോധത്തിന്റെയും കവചമൊരുക്കി മുന്നില്‍നിന്നു നയിച്ചു. സമാനതകളില്ലാത്ത മുന്നേറ്റം സമസ്ത മേഖലകളിലും സാധ്യമാക്കിയതിനൊപ്പം പിണറായിയുടെ നേതൃത്വത്തിലുള്ള അഞ്ചുവര്‍ഷത്തെ ഭരണം അവശജനവിഭാഗങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം ചേര്‍ത്തുപിടിച്ചു.

റിട്ട. അധ്യാപിക കമലയാണ് ഭാര്യ. വിവേക്, വീണ എന്നിവര്‍ മക്കള്‍.

എന്‍ കെ സുജിലേഷ് 

കോൺഗ്രസിനും ബിജെപിക്കും കേരളത്തെ നശിപ്പിക്കാനുള്ള സാഡിസ്റ്റ് മനോഭാവം: പിണറായി

ചക്കരക്കൽ> കേരളത്തെ നശിപ്പിക്കുക എന്ന സാഡിസ്റ്റ് മനോഭാവമാണ് ബി ജെ പി ക്കും കോൺഗ്രസ്സിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമടം മണ്ഡലത്തിൽ എൽ ഡി എഫ് ബഹുജന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും ക്ഷേമവും തകർക്കാൻ കോൺഗ്രസും ബി ജെ പിയും ഒറ്റക്കെട്ട്.നാടിൻ്റെ നന്മയാഗ്രഹിക്കുന്നവർക്കൊന്നും ഇത്തരം നിലപാട് സ്വീകരിക്കാനാവില്ല. ഒരു പ്രത്യേക തരം മാനസികാവസ്ഥയാണ് എല്ലാ കാര്യത്തിലും കോൺഗ്രസും യുഡിഎഫും വെച്ചു പുലർത്തിയത്. കേരളം നേരിട്ട ദുരന്തങ്ങൾക്ക് ആക്കം കൂട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കേരളത്തെ അപമാനിക്കാനുള്ള ബിജെപി പ്രചരണത്തെ പ്രതിപക്ഷം അനുകൂലിച്ചു.

കേരളം കൊലക്കളം എന്ന് വരുത്തിത്തീർക്കാൻ 2017 ൽ ബി ജെ പി ശ്രമിച്ചു. കേരളത്തിൻ്റെ വികസനം തകർക്കാൻ ബിജെപി കണ്ട മാർഗ്ഗമാണ് കിഫ്ബിക്ക് എതിരായ നീക്കം. കേന്ദ്ര ഏജൻസികളെ കിഫ്ബിക്ക് എതിരെ തിരിച്ചുവിട്ടത് ബി ജെ പിയാണെങ്കിൽ

കോൺഗ്രസ്സും നീക്കത്തിന് പിന്തുണ നൽകി കള്ള പ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നു. പ്രവാസികളെ ഒരുമിപ്പിക്കാനായി തുടങ്ങിയ ലോക കേരള സഭയ്ക്കും ഇവർ എതിരായി നിന്നു.

തദ്ദേശ സ്ഥാപനതെരഞ്ഞടുപ്പിൽ നടത്തിയ നുണകളുടെ പെരുമഴ ജനങ്ങൾ അനുഭവങ്ങൾ കൊണ്ടാണ് ജനങ്ങൾ ചെറുത്തത്. ആ അനുഭവം ആവർത്തിക്കും.

നാടിന്റെ പേര് ദോഷമാക്കുന്ന ഒരു കാര്യവും എൽ ഡി എഫ് ചെയ്തിട്ടില്ല. അതു കൊണ്ടാണ് വികസന തുടർച്ചയ്ക്ക് വീണ്ടും എൽ ഡി എഫ് വരണമെന്ന് കേരളം ഒന്നടങ്കം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

12 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

കോട്ടയം> കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാല- ജോസ് കെ മാണി, ഇടുക്കി-  റോഷി അഗസ്റ്റിന്‍, തൊടുപുഴ- പ്രൊഫ കെ ഐ ആന്റണി, കടുത്തുരുത്തി- സ്റ്റീഫന്‍ ജോര്‍ജ്, പിറവം- ഡോ.സിന്ധുമോള്‍ ജേക്കബ്, ചാലക്കുടി- ഡെന്നിസ് ആന്റണി, ഇരിക്കൂര്‍- സജി കുറ്റിയാനിമറ്റം, കാഞ്ഞിരപ്പള്ളി-ഡോ.എന്‍ ജയരാജ്, ചങ്ങനാശേരി-അഡ്വ.ജോബ് മൈക്കിള്‍, പൂഞ്ഞാര്‍- അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പെരുമ്പാവൂര്‍- ബാബു ജോസഫ്, റാന്നി- അഡ്വ പ്രമോദ് നാരായണന്‍ എന്നിവരാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍.

കുറ്റ്യാടിയില്‍ സിപിഐ എമ്മുമായി ആലോചിച്ച ശേഷം സ്ഥാാനര്‍ഥിയെ തീരുമാനിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: വി പി സാനു എല്‍ഡിഎഫ് സ്ഥാനാര്‍ഥി

 മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി  വി പി സാനു മത്സരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. നിലവില്‍ എസ്എഫ്‌ഐ അഖിലേന്ത്യാ  പ്രസിന്റാണ്  സാനു

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവച്ചതോടെയാണ് മലപ്പുറം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത് .

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: വി പി സാനു എല്‍ഡിഎഫ് സ്ഥാനാര്‍ഥി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 10, 2021

മലപ്പുറം> മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി  വി പി സാനു മത്സരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. നിലവില്‍ എസ്എഫ്‌ഐ അഖിലേന്ത്യാ  പ്രസിന്റാണ്  സാനു

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവച്ചതോടെയാണ് മലപ്പുറം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത് .


Read more: https://www.deshabhimani.com/news/kerala/vp-sanu-malappuram-loksabha/929418

എൽജെഡി സ്‌ഥാനാർഥികളായി; കൽപ്പറ്റയിൽ ശ്രേയാംസ്‌ കുമാർ

 കോഴിക്കോട്> എൽ ജെഡി മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി. കൽപ്പറ്റയിൽ  - എം വി ശ്രേയാംസ് കുമാർ, വടകരയിൽ - മനയത്ത് ചന്ദ്രൻ, കൂത്തുപറമ്പിൽ - കെ പി മോഹനൻ എന്നിവർ മത്സരിക്കും.


സ്‌ഥാനാർഥികളായ എം വി ശ്രേയാംസ് കുമാർ, മനയത്ത് ചന്ദ്രൻ, കെ പി മോഹനൻ എന്നിവർ

  എൽജെഡി പാർലമെന്ററി ബോർഡാണ് അന്തിമ തീരുമാനമെടുത്തതെന്ന് അഖിലേന്ത്യ സെക്രട്ടറി വർഗീസ് ജോർജ്, പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ്‌ മുന്നണിക്കൊപ്പമാണ്‌ എൽജെഡി

ഐഎൻഎൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർ കോവിൽ, വള്ളിക്കുന്നിൽ പ്രൊഫ. എ പി അബ്‌ദുൾ വഹാബ്

കോഴിക്കോട് > നിയമസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് ദേവർ കോവിൽ കോഴിക്കോട് സൗത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ പ്രൊഫ. എ പി അബ്‌ദുൾ വഹാബും എൽഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കും. കാസർകോട് മണ്ഡലത്തിലെ സ്ഥാനാർഥിയെ വ്യാഴാ‌ഴ്‌ച പ്രഖ്യാപിക്കും.

അഹമ്മദ് ദേവർ കോവിൽ, പ്രൊഫ. എ പി അബ്‌ദുൾ വഹാബ്‌

സംസ്ഥാന പാർലമെന്ററി ബോർഡ് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അഹമ്മദ് ദേവർ കോവിൽ ഐ എൻ എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ്. പ്രൊഫ. എ പി അബ്ദുൾ വഹാബ് സംസ്ഥാന പ്രസിഡന്റാണ്.