കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമായതോടെ ഉരുത്തിരിഞ്ഞ കൊച്ചി തുറമുഖത്തെ തൊഴില്‍പ്രശ്‌നങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ച്ചയായി യു ഡി എഫിനെ പിന്തുണച്ചിട്ടും വികസനം താഴെത്തട്ടിലേക്ക് എത്തിക്കാതെ സുരക്ഷിത മണ്ഡലം നോക്കി നാടുവിട്ട എം എല്‍ എ, കൊച്ചി വേണ്ട; സ്വന്തം തട്ടകമായ എറണാകുളംതന്നെ മതിയെന്ന് വാശിപിടിച്ചിട്ടും പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിച്ചയച്ച മറ്റൊരു എം എല്‍ എ, ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനമുന്നേറ്റങ്ങളുടെ പ്രതിഫലനങ്ങള്‍ മണ്ഡലത്തിന് ലഭിച്ചതിന്റെ ആശ്വാസം, ഇങ്ങനെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന കൊച്ചി മണ്ഡലത്തില്‍ ഇടതുമുന്നണി സാരഥിയായി എത്തിയിരിക്കുന്നത് മണ്ഡലത്തിന് പരിചിതമുഖം.
മട്ടാഞ്ചേരി മാറി കൊച്ചിയായിത്തീര്‍ന്ന മണ്ഡലത്തിലുണ്ടായ ഘടനയില്‍ ഏറെ പ്രതീക്ഷകളര്‍പ്പിച്ച് വീണ്ടും കൊച്ചിയില്‍ അങ്കത്തിനിറങ്ങുന്നത് സി പി എം കേന്ദ്രകമ്മിറ്റിയംഗവും കൊച്ചി വികസന അതോറിറ്റിയുടെ ചെയര്‍പേഴ്‌സണുമായ എം സി ജോസഫൈനാണ്. സംഘടനാരംഗത്തും ഭരണരംഗത്തും മികവ് തെളിയിച്ച ജോസഫൈനിലൂടെ കൊച്ചിക്ക് പുതിയ വികസന കാഴ്ചപ്പാടുകളാണ് പ്രതീക്ഷിക്കുന്നത്. ജി സി ഡി എ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ കൊച്ചി നഗരത്തിന്റെ വികസനകാര്യത്തില്‍ ദീര്‍ഘദൂരകാഴ്ചപ്പാടോടെ നീങ്ങുന്ന ജോസഫൈന്‍ 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായ പരിചയംകൂടിയുണ്ട്. മൂന്നുതവണ നിയമസഭാ പോരാട്ടത്തിനിറങ്ങിയ പരിചയസമ്പത്തുള്ള ജോസഫൈനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.
പ്രചാരണരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞ എം സി ജോസഫൈന്റെ രണ്ടാംഘട്ട മണ്ഡല പര്യടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പള്ളുരുത്തിയിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ആദ്യദിന പര്യടനം. സ്വീകരണകേന്ദ്രങ്ങളിലെ ജനസാന്നിധ്യം ഇടതുമുന്നണിക്ക് കൂടുതല്‍ ആവേശം നല്‍കുകയാണ്. ഇടതുമുന്നണിയുടെ കരുത്തായ വനിതാസ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തുന്നവരില്‍ ഏറെയും സ്ത്രീകളാണെന്നതാണ് പ്രത്യേകത. മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ അനുഗ്രഹാശംസകള്‍ നേടിക്കൊണ്ടുള്ള മണ്ഡലപര്യടനം പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിച്ചിരിക്കുകയാണ്.
വിദ്യാര്‍ഥി-യുവജന-മഹിളാപ്രസ്ഥാനങ്ങളിലൂടെ കഴിവ്‌തെളിയിച്ച എം സി ജോസഫൈന്റെ പ്രചാരണം സംസ്ഥാനത്തെ സ്ത്രീകള്‍ക്കുവേണ്ടി ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ മുന്നേറ്റങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ്. സ്ത്രീപീഡനങ്ങള്‍ക്ക് അറുതിവരുത്തി പെണ്‍വാണിഭക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായി നീങ്ങുന്ന ഇടതുമുന്നണിയുടെ പ്രചാരണത്തിനുമുന്നില്‍ യു ഡി എഫ് പ്രതിരോധമില്ലാതെ ഉഴറുകയാണ്. മുന്‍മന്ത്രിയും എറണാകുളം എം എല്‍ എയുമായ ഡൊമിനിക് പ്രസന്റേഷനാണ് യു ഡി എഫ് സ്ഥാനാര്‍ഥി. എറണാകുളം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയായ ഡൊമിനിക്കിന് എറണാകുളത്തുതന്നെ വീണ്ടും ജനവിധിതേടാനായിരുന്നു താല്‍പര്യം. പക്ഷേ കോണ്‍ഗ്രസ് നേതൃത്വം അത് ചെവിക്കൊണ്ടില്ല. ഗത്യന്തരമില്ലാതെയാണ് കൊച്ചിയിലേക്കെത്തിയത്. 1996ലും 2001ലും പള്ളുരുത്തിയെ നിയമസഭയില്‍ പ്രതിനിധാനംചെയ്ത ഡൊമിനിക് പ്രസന്റേഷന്‍ 2004-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഫിഷറീസ് മന്ത്രിയാവുകയും ചെയ്തു. പക്ഷേ 2006-ല്‍ പള്ളുരുത്തി മന്ത്രിയായ ഡൊമിനിക്കിനെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. ഇത്തവണ പള്ളുരുത്തി മണ്ഡലം ഇല്ലാതായതോടെ പള്ളുരുത്തിയുടെ ഭാഗങ്ങള്‍ കൊച്ചി മണ്ഡലത്തിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്തു. 2006-ലെ അനുഭവംകൂടി പരിഗണിച്ചാണ് കൊച്ചി വേണ്ടെന്ന നിലപാട് ഡൊമിനിക് ആദ്യം സ്വീകരിച്ചത്. തുടര്‍ച്ചയായി മട്ടാഞ്ചേരിയെ പ്രതിനിധാനംചയ്ത എംഎല്‍എ ഇബ്രാഹിംകുഞ്ഞ് മണ്ഡലം വിട്ട് കളമശ്ശേരിയിലേക്ക് ജനവിധിതേടാന്‍േപായത് ലീഗിലും കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. എം എല്‍ എയുടെ പ്രവൃത്തിക്കെതിരെ മുസ്‌ലിംലീഗ്‌നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് യുഡിഎഫിന് തിരിച്ചടിയായി. ഇടതുമുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി പ്രചാരണരംഗത്ത് മേല്‍കൈ നേടിയപ്പോഴും ആരായിരിക്കും സ്ഥാനാര്‍ഥിയെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍. ഡൊമിനിക്കിന്റെ സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസിലെ മറ്റ് ഗ്രൂപ്പുകാരും ലീഗുകാരും റിബല്‍ഭീഷണിയുയര്‍ത്തി രംഗത്തുവന്നിരുന്നു. കൗണ്‍സിലര്‍ ആന്റണി കുരിത്തറയും ലീഗ്‌നേതാവ് ആഷിക്കുമാണ് എതിര്‍പ്പുമായി രംഗത്തുവന്നത്. മണ്ഡലം വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്നും ലീഗുകാരും തീരുമാനിച്ചിരുന്നു. റിബല്‍ഭീഷണി ഒഴിവാക്കിയെങ്കിലും മണ്ഡലത്തിലെ അസ്വാരസങ്ങള്‍ ഇല്ലാതാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമായതോടെ തൊഴില്‍ നഷ്ടപ്പെട്ട തുറമുഖത്തെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മാറിനിന്ന കേന്ദ്രമന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നടപടിയാണ് മണ്ഡലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സിറ്റിംഗ് എംപിയായ കേന്ദ്രമന്ത്രി കെ വി തോമസിന്റെ നിലപാടുകളും ചര്‍ച്ചാവിഷയമാണ്. ബൗണ്ടറി കനാല്‍ നവീകരണം, ഫോര്‍ട്ട്‌കൊച്ചി കടപ്പുറം സൗന്ദര്യവല്‍ക്കരണം തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗിക്കാതിരുന്നതും മണ്ഡലത്തിന്റെ വികസനം മുരടിപ്പിച്ചതും ചര്‍ച്ചാവിഷയമാണ്. മണ്ഡലത്തിലെ റോഡ്, ആശുപത്രി, കുടിവെള്ളം, പൊലീസ് സ്‌റ്റേഷന്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍, വികസനം, മണ്ഡലത്തിലെ മത്‌സ്യത്തൊഴിലാളിമേഖലയായ തീരദേശത്ത് നടത്തി ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം എല്‍ഡിഎഫിന് അനുകൂലസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
മണ്ഡലത്തില്‍ സാന്നിധ്യം അറിയിക്കുന്നതിനായി ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത് പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ കെ ശശിധരനെയാണ്. മൂന്ന് പതിറ്റാണ്ട് അധ്യാപനപരിചയമുള്ള ശശിധരനിലൂടെ വോട്ട്‌ചോര്‍ച്ച തടയാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
പഴയ മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലഭാഗങ്ങള്‍ കൂടിച്ചേര്‍ത്താണ് പുതിയ കൊച്ചി മണ്ഡലം. കൊച്ചി കോര്‍പ്പറേഷനിലെ ഒന്നുമുതല്‍ 12വരെയും 21 മുതല്‍ 28 വരെയും ഡിവിഷനുകളും ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്താണ് കൊച്ചി. ഇടതുമുന്നണിയെ പലതവണയും ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള മണ്ഡലത്തില്‍ വീണ്ടും വിജയം ആവര്‍ത്തിക്കാനുള്ള സാഹചര്യങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 153215 വോട്ടര്‍മാരാണ് ഇവിടെ ഭാഗധേയം നിര്‍ണയിക്കുക.
ജലീല്‍ അരൂക്കുറ്റി janayugam 050411
Showing posts with label നിയമസഭാ മണ്ഡലങ്ങള്‍. Show all posts

Tuesday, April 5, 2011
എമത് ഓട്ട് അരിവാളിക്ക് തേ...
അഗളി: കടന്നുകയറ്റത്തിന്റെ ദുരയില്‍ മൊട്ടക്കന്നുകളായി മാറിയ കിഴക്കന്‍ അട്ടപ്പാടി മലനിരകളില്‍ പൊടിച്ചു വരുന്ന പച്ചപ്പിലേക്ക് സൂര്യന്റെ വെളിച്ചം എത്തുന്നതേയുള്ളു. സമയം രാവിലെ ഏഴ്മണി. ഷോളയൂര്‍ പഞ്ചായത്തിലെ ശിരുവാണിയില്‍ ആദിവാസി സ്ത്രീകളും കുട്ടികളും ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നു. അവരുടെ കാഴ്ചയിലേക്ക് ചുവന്ന കൊടി പറപ്പിച്ച ജീപ്പ് ഇടതു മുന്നണി സ്ഥാനാര്‍ഥി വി ചാമുണ്ണിയെ വിജയിപ്പിക്കുക എന്ന അഭ്യര്‍ഥനയുമായി എത്തി. ജീപ്പില്‍ നിന്നിറങ്ങുന്നവരെയെല്ലാം ആകാംക്ഷയോടെ നോക്കുന്ന സ്ത്രീകള്‍ സ്ഥാനാര്‍ഥിയെ കാണാതെ തെല്ല് നിരാശയോടെ പിന്നില്‍ വേറെ വാഹനമുണ്ടോ എന്ന് കണ്ണുപായിക്കുന്നു. അപ്പോള്‍ അട്ടപ്പാടിയിലെ കാടിന്റെ മക്കളുടെ സ്വന്തം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ഈശ്വരി രേശന്‍ ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മൈക്കിലൂടെ വിശദീകരിക്കുന്നു. അത് പാതിമനസ്സോടെ കേട്ടുകൊണ്ട് സ്ഥാനാര്‍ഥിയെ കാത്ത് വോട്ടര്‍മാര്‍...
ചുവന്ന കൊടിയുമായി രണ്ടാമത്തെ ജീപ്പ് എത്തുന്നു. അതില്‍ നിന്ന് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ഥി വി ചാമുണ്ണി ഇറങ്ങുമ്പോള്‍ കാത്തുനിന്നവര്‍ കൈകൂപ്പിത്തൊഴുതു. സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് നേരെയും കൈകൂപ്പി. ദീര്‍ഘകാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായും എല്‍ ഡി എഫ് ജില്ലാ കണ്‍വീനറായും അട്ടപ്പാടിയുടെ മുക്കിലും മൂലയിലും എത്തിയിരുന്ന അദ്ദേഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്ന ഭാവത്തിലായിരുന്നു ശിരുവാണിയിലെ നാട്ടുകാര്‍. സ്ഥാനാര്‍ഥി സ്വീകരണവേദിക്കരികിലെത്തിയപ്പോള്‍ 65 കാരിയായ നഞ്ചിയമ്മ ആവേശത്തോടെ അടുത്തെത്തി കൈ പിടിച്ചുകൊണ്ട് പറഞ്ഞു. എമതു ഓട്ട് അരിവാളിക്ക് തേ പോടുവോ...അവറുതേ എമക്കു എല്ലാ ശലികെപു തറുകാര്...
ഇരുള വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലയിരുന്നു സ്ഥാനാര്‍ഥിയുടെ തിങ്കളാഴ്ചത്തെ പര്യടനം. ശിരുവാണിയില്‍ നിന്ന് കോഴിക്കൂടം, പെട്ടിക്കല്‍, വയലൂര്‍, ഷോളയൂര്‍, ചാവടിയൂര്‍ എന്നിവിടങ്ങളിലേക്ക്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാട്ടുപാതയിലൂടെ ചാടിയും കുലുങ്ങിയും ജീപ്പുകള്‍ സ്വീകരണ സ്ഥലങ്ങളിലെത്തുമ്പോള്‍ നേരത്തേ പറഞ്ഞതിലും വൈകുന്നു. എന്നിട്ടും നൂറുകണക്കിന് തോട്ടം തൊഴിലാളികളും സ്ത്രീകളും കുട്ടികളും ഇടതുപക്ഷ സാരഥിയെ കാണാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
പതിനൊന്ന് മണിയോടെയാണ് സ്ഥാനാര്‍ഥിയും കൂട്ടരും അതിര്‍ത്തി പ്രദേശമായ മൂലഗംഗലില്‍ എത്തുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അടിസ്ഥാന വര്‍ഗത്തിനുവേണ്ടി നടത്തിയ വികസന പ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ മാതൃകയാണ് മൂലഗംഗല്‍. ഊരിലെ എല്ലാവര്‍ക്കും വീട്, വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. വെച്ചപ്പതി, വെള്ളകുളം-മൂലഗംഗല്‍ റോഡ് കാടിന്റെ മക്കളുടെ സ്വര്‍ഗതുല്യമായ നേട്ടമാണ്. ഷോളയൂര്‍-അഗളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സാമ്പാര്‍ക്കോട് പാലം യാത്രാദൂരത്തില്‍ 15 കിലോമീറ്റര്‍ കുറയ്ക്കുന്നു. ഏതാണ്ട് 13 കോടി രൂപയാണ് ഇടതുസര്‍ക്കാര്‍ മൂലഗംഗല്‍ ഊരുവികസനത്തിനുമാത്രം ചിലവഴിച്ചത്. അതിന്റെ വെളിച്ചം കണ്ണുകളില്‍ നിറഞ്ഞ സംതൃപ്തിയാക്കി മൂലഗംഗല്‍ നിവാസികള്‍ സ്ഥാനാര്‍ഥിക്ക് പിന്തുണ ഉറപ്പുനല്‍കുമ്പോള്‍ വികസനത്തിന് ചുക്കാന്‍ പിടിച്ച സിറ്റിംഗ് എം എല്‍ എ ജോസ്‌ബേബിക്കുള്ള നന്ദി പ്രകടനം കൂടിയായിരുന്നു അത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കേ കടമ്പാറയില്‍ പ്രചരണ വാഹനവും സ്ഥാനാര്‍ഥിയും എത്തിയത്. ജീപ്പില്‍ നിന്നിറങ്ങിയ സ്ഥാനാര്‍ഥി നേരെ ഇറങ്ങി നടന്നത് ഊരിനുള്ളിലേക്ക്. അവിടെ മരുതമൂപ്പന്‍ തന്റെ പ്രിയ സഖാവിനെ കാത്തിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സഹയാത്രികനായ മൂപ്പന് കാലിലെ നീര്‍ക്കെട്ട് കാരണം നടക്കാന്‍ വയ്യ. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്. പ്രിയ സഖാവ് തന്നെ ആശ്ലേഷിച്ചപ്പോള്‍ മൂപ്പന്റെ കണ്ണുകള്‍ നിറഞ്ഞു. അവിടെ നിന്നിറങ്ങുമ്പോള്‍ മൂപ്പന്റെ ഭാര്യ പറഞ്ഞു-സഖാവേ ഒന്നിച്ചുള്ള ഫോട്ടോ വേണം...
കുലുക്കൂരും തുവ്വയിലുംകൂടി വോട്ടര്‍മാരെ കണ്ടശേഷം 2.50 ന് ആനക്കട്ടിയിലെ മലബാര്‍ ഹോട്ടലില്‍ ഭക്ഷണം. തുവ്വക്കോളനിയില്‍ ആദിവാസി സ്ത്രീകള്‍ ആരതിയുഴിഞ്ഞാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. ഭക്ഷണം കഴിഞ്ഞ് ഒട്ടുംവിശ്രമമില്ലാതെ ആനക്കട്ടിയില്‍ നിന്നുതന്നെ ഉച്ചകഴിഞ്ഞുള്ള പര്യടനം ആരംഭിച്ചു. തമിഴ് കുടിയേറ്റ വോട്ടര്‍മാര്‍ അധികമുള്ള വട്ടലക്കി, മട്ടത്തുകാട്, കല്‍മുക്കിയൂര്‍, മേലെ കോട്ടത്തറ എന്നിവിടങ്ങളിലെ പര്യടനം തീരുമ്പോള്‍ തന്നെ അട്ടപ്പാടി മലനിരകളെ ഇരുട്ട് വിഴുങ്ങി.
ആദിവാസി കോളനിയായ കല്‍ക്കണ്ടിയൂരിലെത്തുമ്പോള്‍ 7.30. അവിടെ നിന്ന് പട്ടിമാളത്തേക്ക്. ഈ രാത്രിയിലും സ്ഥാനാര്‍ഥിയെയും ഇടതുപക്ഷ നേതാക്കളെയും കാത്ത് നൂറുകണക്കിന് ആദിവാസി സ്ത്രീകളും കുട്ടികളും... ഇത് ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിപ്പിച്ചു. രാത്രി 8.45 ന് അവസാന സ്വീകരണ സ്ഥലമായ വെള്ളമാരിയിലെത്തിയപ്പോള്‍ അവിടുത്തെ ഊര് നിവാസികളുടെ ആവേശവും സ്ഥാനാര്‍ഥിയോട് പറയുന്നു. എമത് ഓട്ട് അരിവാള്ക്ക്‌തേ....
സുരേന്ദ്രന്‍ കുത്തനൂര്‍ janayugam 050411

ഇടത്തേയ്ക്ക് ചായാന്‍ വട്ടിയൂര്‍ക്കാവ്
തിരുവനന്തപുരം: കന്നി മല്‍സരത്തിന് തയ്യാറെടുക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനെ ഇടത്തേയക്ക് ചേര്‍ക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പ്. പുതുതായി രൂപീകരിക്കപ്പെട്ട വട്ടിയൂര്‍ക്കാവ് മണ്ഡലം പഴയ നോര്‍ത്ത് മണ്ഡലം പേര് മാറി വന്നതാണെന്ന് പറയാം. തിരുവനന്തപുരം താലൂക്കിലെ കുടപ്പനക്കുന്ന്, വട്ടിയൂര്‍ക്കാവ് പഞ്ചായത്തുകളും, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 13-ാം നമ്പര്‍ വാര്‍ഡും, 15 മുതല്‍ 25 വരെ വാര്‍ഡും, 31 മുതല്‍ 36 വരെയുള്ള വാര്‍ഡുകളും ചേര്‍ന്നതാണ് പുതിയ വട്ടിയൂര്‍ക്കാവ് മണ്ഡലം.
നഗര ഹൃദയത്തിനോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലമായതിനാല്‍ വികസനം തന്നെയാണ് പ്രധാന മണ്ഡലത്തിലെ പ്രധാ ന പ്രശ്‌നം. വികസന കാഴ്ച്ചപ്പാട് മുന്‍നിര്‍ത്തി സംസ്ഥാന സര്‍ ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പല പദ്ധതികളും മണ്ഡലത്തില്‍ പൊതുവെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചത് മണ്ഡലം കാര്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നഗരം വികസിക്കുന്നതിനൊപ്പം അനുബന്ധ പ്രദേശങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ കഴിയണമെന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നിലപാടിന്റെ പ്രതിഫലനമാണ് സിവില്‍ സ്റ്റേഷന്‍. കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഭരണ കേന്ദ്രങ്ങള്‍ തങ്ങളുടെ മണ്ഡലത്തില്‍ ആയതിന്റെ ആഹ്ലാദവും വട്ടിയൂര്‍ക്കാവ് മണ്ഡലം നിവാസികള്‍ പങ്കുവയ്ക്കുന്നുണ്ട്. കുട്ടപ്പനക്കുന്നിലെ മൃഗസംരക്ഷണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന ഫാമും പ്രദേശവും വിപുലീകരിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള പൗള്‍ട്രി കോംപ്ലക്‌സ് ആക്കിമാറ്റി. ഇതിലൂടെ മണ്ഡലത്തിലെ തന്നെ സാധാരണക്കാരായ നിരവധിപേര്‍ക്കാണ് ഉപജീവന മാര്‍ഗ്ഗം തുറന്ന് കിട്ടിയത്. രാജ്യത്തിന് തന്നെ മാതൃകയായി പൊതുമേഖലയില്‍ ആദ്യമായി ആരംഭിച്ച കോഴിത്തീറ്റ ഫാക്ട റിയും മണ്ഡലത്തിന് എടുത്തു പറയാന്‍ കഴിയുന്ന നേട്ടമാണ്. ഈ നേട്ടങ്ങളുടെ പട്ടിക എണ്ണിപ്പറഞ്ഞാണ് എല്‍ ഡി എഫ് മണ്ഡലത്തില്‍ പ്രചരണം നടത്തുന്നത്.
മണ്ഡലം പിടിക്കുന്നതിനായി എല്‍ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് കെ റ്റി ഡി സി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിനെയാണ്. ആദര്‍ശ ശുദ്ധിയുടെ പ്രതീകമായ ചെറിയാന്‍ ഫിലിപ്പിന് മണ്ഡലത്തില്‍ ഹൃദ്യമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്ന ചെറിയാന്‍ ഫിലിപ്പ് 2001 ല്‍ ആശയ പ്രശ്‌നത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് കലാപമുണ്ടാക്കി പുറത്ത് വന്നു. തുടര്‍ന്ന് 2001 ല്‍ പുതുപ്പള്ളിയിലും, 2006 ല്‍ കല്ലൂപ്പാറയിലും മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.
2006 മുതല്‍ കെ റ്റി ഡി സി യുടെ ചെയര്‍മാനാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും മികച്ച പ്രവര്‍ത്തനത്തിലൂടെ കെ റ്റി ഡി സിയെ ലാഭത്തിലെത്താക്കാന്‍ സാധിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ നേട്ടമാണ്. ഇന്ന് കെ റ്റി ഡി സി ലോക ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കഴിഞ്ഞു. അറിയപ്പെടുന്ന വാഗ്മിയും എഴുത്തുകാരനുമായ ചെറിയാന്‍ ഫിലിപ്പിന് മണ്ഡലത്തില്‍ മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണ്ഡല-പഞ്ചായത്ത്-ബൂത്ത് തല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രണ്ടാം ഘട്ട പ്രചരണവും പൂര്‍ത്തിയാക്കി വാഹന പര്യടനത്തിലേയ്ക്ക് കടന്നു കഴിഞ്ഞു. ഇത് യു ഡി എഫിന്റെ അവശേഷിച്ച വിജയ സാധ്യതയും കെടുത്തിയിട്ടുണ്ട്.
മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരനാണ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടായ കാലതാമസം യു ഡി എഫിന്റെ പ്രചരണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. പ്രചരണ പ്രവര്‍ത്തനങ്ങളില്‍ എല്‍ ഡി എഫിനൊപ്പം ഓടിയെത്താനുള്ള അവസാന ശ്രമത്തിലാണ് യു ഡി എഫ്. മുന്‍ ഡി സി സി പ്രസിഡന്റ് കെ മോഹന്‍ കുമാറിന്റെ പേരാണ് മണ്ഡലത്തിലേയ്ക്ക് ആദ്യം ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും പിന്നീട് ഹൈക്കമാന്റ് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കന്‍മാരുടെ ചരടുവലി മൂലമാണ് കെ മോഹന്‍ കുമാറിന് സീറ്റ് ലഭിക്കാത്തതെന്ന് മണ്ഡലത്തിനുള്ളിലെ യു ഡി എഫ് നേതാക്കള്‍ക്കിടയിലും, കോണ്‍ഗ്രസ് നേതാക്കള്‍ ക്കിടയിലും ചര്‍ച്ചയുണ്ട്. സീറ്റ് ലഭിക്കാത്തതിനാല്‍ ഡി സി സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല ഏറ്റെടുക്കാനും മോഹന്‍ കുമാര്‍ തയ്യാറായിട്ടില്ല. മോഹന്‍ കുമാറിനോട് സംസ്ഥാന നേതൃത്വം കാണിച്ച ഈ അവഗണയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്.
ഇതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി വി രാജേഷാണ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി.
82380 പുരുഷ വോട്ടര്‍മാരും, 89524 സ്ത്രീ വോട്ടര്‍ മാരും ഉള്‍പ്പെടെ 171904 വോട്ടര്‍മാരാണ് ആകെ വട്ടിയൂര്‍ക്കാവ് മ ണ്ഡലത്തിലുള്ളത്.
ജനയുഗം 050411

Sunday, April 3, 2011
മലമ്പുഴയില്‍ ഉറച്ച വിജയത്തിന്റെ ഓളം
മലമ്പുഴ: തീപാറുന്ന പോരാട്ടമില്ല- മലമ്പുഴയില്‍ ഓളംതല്ലുന്നത് ആവേശം മാത്രം. പ്രിയപ്പെട്ട നേതാവിനെ; പുന്നപ്ര-വയലാര്‍ സമരനായകനെ മൂന്നാമതും നിയമസഭയിലേക്കയക്കാനുള്ള ഈ നാട്ടിലെ സാധാരണ ജനങ്ങളുടെ ആവേശം. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സാന്നിധ്യംകൊണ്ട് മലമ്പുഴ മണ്ഡലം ദേശീയശ്രദ്ധയിലാണിന്ന്. യുഡിഎഫിന് പൊരുതിനോക്കാന്‍പോലും ഭയം.
2006ല്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് വിജയിച്ച വി എസിന്റെ ഭൂരിപക്ഷം ഇത്തവണ എത്ര വര്‍ധിപ്പിക്കാമെന്നതു മാത്രമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നോട്ടം. എവിടെയും പിന്തുണ മാത്രം. ആരും മത്സരിക്കാന്‍ തയ്യാറാകാതിരുന്ന മലമ്പുഴയിലേക്ക് യുഡിഎഫ് ഒടുവില്‍ നിയോഗിച്ചത് കെപിസിസി സെക്രട്ടറി ലതികാ സുഭാഷിനെ. 2006ല്‍യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയെ 20,017 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുട്ടുകുത്തിച്ച ചരിത്രമാണ് മലമ്പുഴയ്ക്കുള്ളത്.
എക്കാലത്തും ചെങ്കൊടിയെ മാത്രം നെഞ്ചേറ്റിയ മലമ്പുഴയുടെ ചുവന്ന ചരിത്രവും എല്‍ഡിഎഫിന് കരുത്തു പകരുന്നു. 1965ലെ തെരഞ്ഞെടുപ്പില്‍ എം പി കുഞ്ഞിരാമന്‍മാസ്റര്‍ ആണ് മലമ്പുഴയില്‍നിന്ന് നിയമസഭയിലെത്തിയത്. 1967ലും കുഞ്ഞിരാമന്‍മാസ്റര്‍ വിജയം ആവര്‍ത്തിച്ചു. 1970ല്‍ വി കൃഷ്ണദാസും 1977ല്‍ പി വി കുഞ്ഞിരാമനും മണ്ഡലം കാത്തു. 1980ല്‍ ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കിയതും മലമ്പുഴ മണ്ഡലം. 1982ല്‍ ഇവിടെ വീണ്ടും നായനാര്‍ വിജയിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ടി ശിവദാസമോനോന്‍ ആയിരുന്നു ഈ മണ്ഡലത്തിന്റെ പ്രതിനിധി.
2001ല്‍ സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് ഈ മണ്ഡലത്തില്‍ വി എസ് അശ്വമേധം തുടങ്ങിയത്. ഒരു ദശകത്തിനുള്ളില്‍ സമാനതകളില്ലാത്ത വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്. മലമ്പുഴ ഉദ്യാനത്തിനായി 20.80 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കി. കൂടാതെ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി 431 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയതും ബിഇഎംഎല്‍ (ബെമ്ല്‍) മിനിരത്ന കമ്പനി തുടങ്ങുന്നതിന് സ്ഥലംനല്‍കിയതും വികസനചരിത്രത്തിലെ നാഴികക്കല്ലുകളാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ മലബാര്‍ സിമന്റ്സിനെ 140 കോടിരൂപ ലാഭത്തിലേക്കു നയിക്കാനും കഴിഞ്ഞു.
മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ, മരുതറോഡ്, കൊടുമ്പ്, എലപ്പുള്ളി പുതുശ്ശേരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ പുതുശ്ശേരിയില്‍ ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് ഭരിക്കുന്നതൊഴിച്ചാല്‍ മറ്റു പഞ്ചായത്തുകള്‍ എല്‍ഡിഎഫ്ആണ് ഭരിക്കുന്നത്. ലോക്സഭാതെരഞ്ഞെടുപ്പിലും ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡ്.
പത്രപ്രവര്‍ത്തക കൂടിയായ ലതിക കോട്ടയം ജില്ലാ കൌണ്‍സില്‍ അംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. ബിജെപി പിന്തുണയോടെ മത്സരിക്കുന്നത് ജനതാദള്‍ യുവിലെ അഡ്വ. പി കെ മജീദാണ്.
(വി കെ സുധീര്‍കുമാര്‍)
deshabhimani 030411

Friday, April 1, 2011
ഇവിടെ ജനകീയത ജയിക്കുന്നു
ചങ്ങനാശ്ശേരിയില്‍ മുഴങ്ങുന്നത് ചരിത്രം മാറ്റിയെഴുതാനുള്ള കാഹളം. പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന വികസന വാതിലുകള്‍ തള്ളിത്തുറക്കാനുള്ള നിശ്ചയദാര്‍ഢ്യം ഈ മണ്ഡലത്തിന്റെ ഓരോ അണുവിലും പ്രകടം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ഇക്ബാലിന്റെ പ്രചാരണത്തിന്റെ ഊര്‍ജസ്വലതയും ജനപങ്കാളിത്തവും ഒരു കാര്യം ഉറപ്പിക്കുന്നു, ഇത്തവണ മണ്ഡലം കാക്കുന്നത് ഒരു പുതിയ അരുണോദയത്തിന്.
മുപ്പത്തൊന്നു വര്‍ഷമായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കേരള കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസിന് വികസനകാര്യങ്ങളിലുള്ള നിസ്സംഗത സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ ചോദ്യം ചെയ്യപ്പെട്ടതോടെ ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞു. ചങ്ങനാശ്ശേരിയിലെ പ്രധാന തെരഞ്ഞെടുപ്പു ചര്‍ച്ചയും തോമസിന്റെ ഈ സമീപനംതന്നെ.
നാടിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന വ്യക്തിയെയാണ് സ്ഥാനാര്‍ഥിയായി ലഭിച്ചത് എന്നതും എല്‍ഡിഎഫിന് ആത്മവിശ്വാസമേകുന്നു. 1957ലെ ആദ്യ നിയമസഭയില്‍ ചങ്ങനാശ്ശേരിയെ പ്രതിനിധാനം ചെയ്യതത് കമ്യൂണിസ്റ് പാര്‍ടി നേതാവ് കല്യാണകൃഷ്ണന്‍ നായരായിരുന്നു. അതേ ആവേശത്തില്‍ വീണ്ടുമൊരു വിജയമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.
സി എഫ് തോമസിന്റെ സ്ഥാനാര്‍ഥിത്വപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ തെരുവുയുദ്ധം യുഡിഎഫിന്റെ ദയനീയതയാണ് വെളിപ്പെടുത്തിയത്. യൂത്ത് ഫ്രണ്ട് നേതാക്കള്‍ തെരുവിലിറങ്ങി സി എഫ് തോമസിന്റെ കോലം കത്തിച്ചായിരുന്നു രോഷം പ്രകടിപ്പിച്ചത്. അതിന്റെ അല ഇനിയുമടങ്ങിയിട്ടില്ല. സീറ്റിന്റെ എണ്ണത്തെചൊല്ലി കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുണ്ടായ തര്‍ക്കംഅണികളിലുണ്ടാക്കിയ ഭിന്നത രൂഢമൂലമാക്കുകയുംചെയ്തു.
ജനകീയ ആരോഗ്യപ്രവര്‍ത്തകനെന്ന നിലയില്‍ ലോകമറിയുന്ന ഇക്ബാലിന്റെ സ്ഥാനാര്‍ഥിത്വം രാഷ്ട്രീയഭേദമെന്യേ നാട്ടുകാര്‍ഏറ്റെടുത്തു കഴിഞ്ഞു. കുട്ടിക്കാലംമുതല്‍ അദ്ദേഹത്തെ നേരിട്ടറിയുന്നവര്‍ പരിചയം പുതുക്കിയും സൌഹൃദം ഊട്ടിയുറപ്പിച്ചും വിജയാശംസ നേരുന്നു. വിപുലമായ വ്യക്തിബന്ധങ്ങളും പ്രചാരണത്തില്‍ മുതല്‍ക്കൂട്ടാവുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പഠനകാലത്തും തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജിലെ സേവന കാലത്തും ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടതിന്റെ അനുഭവ സമ്പത്ത് ജനങ്ങളെ സമീപിക്കുമ്പോള്‍ അദ്ദേഹത്തിന് കരുത്താവുന്നു.
കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കും എല്‍ഡിഎഫിന് ഉണര്‍വേകുന്നു. നഗരസഭയില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫിന്. സ്വതന്ത്രരും യുഡിഎഫും ഒന്നിച്ചപ്പോഴാണ് രണ്ടു സീറ്റിന്റെ കുറവില്‍ ഭരണം നഷ്ടപ്പെട്ടത്. തൃക്കൊടിത്താനം, കുറിച്ചി, പായിപ്പാട് പഞ്ചായത്തുകളും എല്‍ഡിഎഫിന്. യുഡിഎഫ് ഭരണം വാഴപ്പള്ളിയിലും മാടപ്പള്ളിയിലും മാത്രം.
ആദ്യ തെരഞ്ഞെടുപ്പില്‍ കല്യാണകൃഷ്ണന്‍ നായരെ സഭയിലെത്തിച്ച ചങ്ങനാശ്ശേരി പിന്നീട് എന്‍ ഭാസ്ക്കരന്‍ നായര്‍(1960), കെ ജെ ചാക്കോ('65), കെ ജി എന്‍ നമ്പൂതിരിപ്പാട്('67), കെ ജെ ചാക്കോ('70), ജോസഫ് ചാക്കോ('77) എന്നിവരെയും സഭയില്‍ എത്തിച്ചു.
(എസ് മനോജ്)
ദേശാഭിമാനി 010411

കരുനാഗപ്പള്ളിക്ക് എന്നും ഇടതുകൂറ്
കരുനാഗപ്പള്ളി: സുനാമിയുടെ ചാരത്തില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആശ്വാസച്ചിറകില്‍ ഫീനിക്സ് പക്ഷിയെപ്പോലെ പുരോഗതിയിലേക്ക് പറന്നുയര്‍ന്ന വിശാലമായ തീരദേശം ഉള്‍പ്പെടുന്ന കരുനാഗപ്പള്ളി ഇത്തവണയും ഇടതുകൂറ് നിലനിര്‍ത്താനൊരുങ്ങുന്നു. കൊല്ലം ജില്ലയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കരുനാഗപ്പള്ളിയെ വികസനത്തിലേക്ക് നയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ വീണ്ടും ജനവിധി തേടുന്നത്. മന്ത്രിയെന്ന നിലയില്‍ സി ദിവാകരന്‍ സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് യുഡിഎഫുകാര്‍ക്കുപോലും എതിരഭിപ്രായമില്ല.
ഇത്തവണ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാമെന്ന മോഹം പൊലിഞ്ഞതിന്റെ ദുഃഖത്തിലാണ് കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍. ജെഎസ്എസ് നേതാവ് ഗൌരിയമ്മയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചാലും ഇല്ലെങ്കിലും സീറ്റ് ജെഎസ്എസില്‍നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു അവര്‍ക്ക്. മണ്ഡലം കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ഥിപ്പട്ടികയും തയ്യാറാക്കി. എന്നാല്‍, വീണ്ടും ജെഎസ്എസിലെ അഡ്വ. എ എന്‍ രാജന്‍ബാബുവിനു വേണ്ടി വോട്ടുപിടിക്കേണ്ട ഗതികേടിലായി കോണ്‍ഗ്രസുകാര്‍. സ്ഥാനാര്‍ഥി എത്തിയിട്ടും പ്രവര്‍ത്തകരില്‍നിന്ന് തണുപ്പന്‍ പ്രതികരണമാണെങ്ങും.
കയര്‍, കശുവണ്ടി, കരിമണല്‍, മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലം എന്നും ഇടതുപക്ഷത്തോടൊപ്പമാണ്. ആലപ്പാട് പഞ്ചായത്തില്‍ തിരകള്‍ തുടച്ചുനീക്കിയ കുടിലുകളുടെ സ്ഥാനത്ത് ഇന്ന് സുന്ദരമായ കോണ്‍ക്രീറ്റ് സൌധങ്ങള്‍ കാണാം. തകര്‍ന്ന റോഡുകള്‍ നൂറുകോടി ചെലവില്‍ പുതുക്കിപ്പണിതു. ആയിരംതെങ്ങ്-അഴീക്കല്‍ പാലം 19 കോടി ചെലവില്‍ യാഥാര്‍ഥ്യമായി. കായംകുളം മത്സ്യബന്ധന തുറമുഖം കമീഷന്‍ചെയ്തു. രണ്ടാംഘട്ടമായി 300 കോടിയുടെ പുനര്‍നിര്‍മാണ, നവീകരണ പദ്ധതികള്‍ നടപ്പാക്കി. സുനാമി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ച് സ്കൂളുകളുടെ അടിസ്ഥാനസൌകര്യം വികസിപ്പിച്ചു. 40 കോടി ചെലവില്‍ ഓച്ചിറ കുടിവെള്ളപദ്ധതി കമീഷന്‍ചെയ്തു. ഒന്നരക്കോടി ചെലവില്‍ വൈദ്യുതീകരണം നടപ്പാക്കി. തൊടിയൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച 54 കോടിയുടെ കാലിത്തീറ്റ ഫാക്ടറി ശ്രദ്ധേയമായ വികസന പദ്ധതിയാണ്. താലൂക്കാശുപത്രിയെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാക്കാന്‍ എട്ടരക്കോടിയാണ് ചെലവഴിച്ചത്. അഴീക്കല്‍ തുറമുഖം, കെഎസ്ആര്‍ടിസി ഡിപ്പോ വികസനം, വ്യാപാര സമുച്ചയം, ആലപ്പാട് ഫിഷറീസ് പ്രൊഡക്ഷന്‍ സെന്റര്‍, കല്ലുംമൂട്ടില്‍കടവ് പാലം, വെറ്ററിനറി പോളിക്ളിനിക്, പിഡബ്ള്യുഡി കോംപ്ളക്സ് തുടങ്ങി അരനൂറ്റാണ്ടിന്റെ വികസനമാണ് അഞ്ചുവര്‍ഷംകൊണ്ട് നടപ്പായത്.
ആലപ്പാട്, തഴവ, ക്ളാപ്പന, കുലശേഖരപുരം, തൊടിയൂര്‍, ഓച്ചിറ പഞ്ചായത്തുകളും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും ഉള്‍പ്പെട്ടതാണ് പുതിയ കരുനാഗപ്പള്ളി മണ്ഡലം. ഇതില്‍ തഴവ, തൊടിയൂര്‍, ഓച്ചിറ, ക്ളാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലെ ഭരണം എല്‍ഡിഎഫിനാണ്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും ആലപ്പാട് പഞ്ചായത്തും യുഡിഎഫിനും.
കാല്‍നൂറ്റാണ്ടായി ഇടതുപക്ഷത്തിന് ശക്തി പകര്‍ന്നുനല്‍കുന്ന മണ്ഡലമാണ് കരുനാഗപ്പള്ളി. 57ലും 82ലും 2001ലും മാത്രമാണ് ഇടതുപക്ഷത്തുനിന്ന് മണ്ഡലം വഴിമാറിയത്.
എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറിയും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരിക്കെയാണ് ദിവാകരന്‍ 2006ല്‍ ആദ്യമായി കരുനാഗപ്പള്ളിയില്‍നിന്ന് ജനവിധി തേടിയത്. ജെഎസ്എസിലെ എ എന്‍ രാജന്‍ബാബുവിനെ 12496 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പത്തനംതിട്ട ജില്ലക്കാരനായ രാജന്‍ബാബു ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. മാലുമേല്‍ സുരേഷാണ് ബിജെപി സ്ഥാനാര്‍ഥി
(എം എ സമദ്)

Thursday, March 31, 2011
പടനയിക്കാന്‍ മന്ത്രി പൊരുതിനോക്കാന്‍ ഗ്രൂപ്പുനേതാവ്
കൊച്ചി: ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപും ജില്ലയിലെ അവികസിത കേന്ദ്രവുമായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ വൈപ്പിനെങ്കില്‍ ഇപ്പോഴത് ആഗോളശ്രദ്ധ നേടിയ വികസിത പ്രദേശമാണ്. കൂറ്റന്‍ മദര്‍ഷിപ്പുകളുടെ ഹബ്ബായി വളര്‍ന്ന ഇന്ത്യയുടെ ആദ്യ രാജ്യാന്തര ട്രാന്‍ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലായ വല്ലാര്‍പാടം, പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍, റിഫൈനറിയുടെ സിംഗിള്‍ ബോയ് മൂറിങ് കേന്ദ്രം, ടൂറിസം ഭൂപടത്തില്‍ അനന്തസാധ്യത തുറക്കുന്ന ഓഷ്യനേറിയം... ഞൊടിയിടയ്ക്കുള്ളില്‍ ഈ പ്രദേശം എത്തിപ്പിടിച്ച വികസനനേട്ടങ്ങള്‍ നിരവധി. ഈ നേട്ടത്തിന്റെ തുടര്‍ച്ചയ്ക്കായാണ് ജില്ലയുടെ മന്ത്രി എസ് ശര്‍മ ഇവിടെ എല്‍ഡിഎഫിന്റെ പടനയിക്കുന്നത്. കോണ്‍ഗ്രസിലെ വയലാര്‍ രവി വിഭാഗക്കാരനായ അജയ് തറയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
കടലും കായലും പുഴയും അതിരിടുന്ന, സഹോദരന്‍ അയ്യപ്പന്റെ നാടായ ഈ തീരദേശം ജില്ലയിലെ സമരപോരാട്ടങ്ങളാല്‍ ചുവന്ന മണ്ണാണ്. നഗരവുമായി ബന്ധിപ്പിക്കുന്ന പാലത്തിനുവേണ്ടി, കുടിവെള്ളത്തിനുവേണ്ടി എറണാകുളം നഗരത്തെപ്പോലും സ്തംഭിപ്പിച്ച ചരിത്രമാണ് വൈപ്പിന്‍കാര്‍ക്കുള്ളത്. പ്രതികരണശേഷിയില്‍ സമ്പന്നരായ വൈപ്പിന്‍കരക്കാര്‍ക്ക് പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാര്യമായ സമരത്തിന് ഇറങ്ങേണ്ടിവന്നില്ല. പ്രദേശത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള എല്‍ഡിഎഫ് ജനപ്രതിനിധിയുടെ ഇടപെടലാണ് ഇതിനു സഹായകമായത്. എങ്കിലും രാഷ്ട്രീയാവേശം ഏറിയ ഇവിടത്തെ തെരഞ്ഞെടുപ്പു പോരിന് ചൂടേറെ.
ഇരുമുന്നണിയെയും തുണച്ച മണ്ഡലത്തില്‍ അഞ്ചു വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കിയ വികസനനേട്ടങ്ങളും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശര്‍മയുടെ സ്ഥാനാര്‍ഥിത്വവും എല്‍ഡിഎഫിന് അനുകൂല ഘടകങ്ങളാണ്. മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള ഇവിടം ഫിഷറീസ് മന്ത്രിയെന്ന നിലയില്‍ ശര്‍മ നടപ്പാക്കിയ വിവിധ പദ്ധതിയുടെ നേട്ടം അനുഭവിച്ചറിഞ്ഞവരാണ്. ജില്ലയില്‍ മത്സ്യമേഖലയില്‍ 250 കോടി രൂപയുടെ വികസനപദ്ധതികളാണ് ശര്‍മയുടെ നേതൃത്വത്തില്‍ നടപ്പാക്കിയത്. യുഡിഎഫ് ഭരണകാലത്തെത്തിയ സുനാമി ജില്ലയില്‍ കനത്ത നാശം വിതച്ചത് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണെങ്കിലും പുനരധിവാസത്തിനു കാര്യമായ നടപടിയൊന്നും അന്നുണ്ടായില്ല. എന്നാല്‍, ഈ മേഖലയിലും എല്‍ഡിഎഫ് ജനങ്ങള്‍ക്ക് ആശ്വാസമായി. കോടികളുടെ ബഹുമുഖ പദ്ധതികളാണ് ഈ മേഖലയിലും സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതും ഏറ്റുവാങ്ങിയവരാണ് മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരും.
മുളവുകാട് പഞ്ചായത്തുകൂടി കൂട്ടിച്ചേര്‍ത്ത് മുഖംമാറ്റിയ പഴയ ഞാറയ്ക്കല്‍ മണ്ഡലമാണ് വൈപ്പിന്‍. കഴിഞ്ഞതവണ പി വി ശ്രീനിജനെ തോല്‍പ്പിച്ച് എം കെ പുരുഷോത്തമനാണ് മണ്ഡലം വീണ്ടും ഇടത്തോട്ടു തിരിച്ചത്. ഇവിടെ ചിരപരിചിതത്വം തുണയാക്കിയാണ് ശര്‍മയുടെ തേരോട്ടം. പ്രചാരണത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലുമാണ്. മത്സരിച്ച തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വിജയിച്ച ചരിത്രമുള്ള ശര്‍മയുടെ നിയസഭയിലേക്കുള്ള അഞ്ചാം അങ്കമാണ് വൈപ്പിനില്‍. 87, 91, 96, 2006 തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വടക്കേക്കരയില്‍നിന്നു നിയമസഭയിലെത്തി. രണ്ടുതവണ മന്ത്രിയുമായി. യുഡിഎഫ് സ്ഥാനാര്‍ഥി കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയിലിന് പാളയത്തിലെ പടയും ഭീഷണിയാകുന്നു. ഐഎന്‍ടിയുസി നേതാവ് കെ പി ഹരിദാസിന് സീറ്റ് നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഒരുവിഭാഗത്തിന്. ഇതും പ്രചാരണത്തില്‍ പ്രതിഫലിക്കുന്നു. കഴിഞ്ഞതവണ കോട്ടയത്ത് പരാജയപ്പെട്ട അജയ് തറയിലിന്റെ രണ്ടാം മത്സരമാണ് ഇത്. ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറിയും സംസ്ഥാന കൌണ്‍സില്‍ അംഗവുമായ ടി ജി സുരേന്ദ്രനും മത്സരരംഗത്തുണ്ട്.
(ഷഫീഖ് അമരാവതി)

ദേശാഭിമാനി 310311
ആദ്യം മുഖംമാറ്റം പിന്നെ മനംമാറ്റം
ആലപ്പുഴ: ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങള്‍ക്കു സാക്ഷ്യംവഹിച്ച ആലപ്പുഴയുടെ മനസ്സിലിരിപ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ വ്യക്തം. പുന്നപ്രയുടെയും വയലാറിന്റെയും പോരാട്ടവീറ് നെഞ്ചേറ്റുന്ന ഈ മണ്ഡലത്തിന്റെ മനസ്സ് ഉരുവിടുന്ന പേര് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെത്. ലോകമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍, ജനകീയാസൂത്രണത്തിന്റെ ശില്‍പ്പി, ആസൂത്രണവിദഗ്ധന്‍, എഴുത്തുകാരന്‍, നാടിന്റെ സങ്കടവഴിയില്‍ ആശ്വാസത്തിന്റെ വെളിച്ചം പകരുന്ന ഭരണാധികാരി എന്നീ നിലകളിലെല്ലം തിളക്കമാര്‍ന്ന നേട്ടത്തിനുടമ. ധനമന്ത്രിയെന്ന നിലയില്‍ അഞ്ചുവര്‍ഷം നാടിനെ ക്ഷേമൈശ്വര്യങ്ങളുടെ പച്ചപ്പിലേക്ക് നയിച്ചതിന്റെ അഭിമാനത്തോടെയാണ് അദ്ദേഹം വീണ്ടും ജനഹിതം തേടുന്നത്.
2001, 2006 ഘട്ടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക് ജയിച്ചുവന്നത് മാരാരിക്കുളം മണ്ഡലത്തില്‍നിന്നായിരുന്നു. മണ്ഡല പുനഃസംഘടനയോടെ മാരാരിക്കുളം ഇല്ലാതായി. പഴയ ആലപ്പുഴ മണ്ഡലവും വല്ലാതെ മാറി. രണ്ടിന്റെയും ഭാഗങ്ങള്‍ ചേരുന്ന പുതിയ ആലപ്പുഴയില്‍ ഇടതുപക്ഷത്തിന്റെ നില ഭദ്രം. പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ മണ്ഡലത്തിന്റെ ഘടനയില്‍ അടിസ്ഥാനപരമായ മാറ്റംതന്നെ വന്നു. 1957ല്‍ രൂപീകരിക്കപ്പെട്ടതുമുതല്‍ മണ്ഡലം നഗരസഭാ പ്രദേശംമാത്രം ഉള്‍ക്കൊണ്ടിരുന്ന മണ്ഡലത്തില്‍ ഇപ്പോള്‍പഴയ മാരാരിക്കുളം മണ്ഡലത്തിലെ മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളും ചേരുന്നു. ഇരുമുന്നണികളെയും ജയിപ്പിച്ച ചരിത്രം ആലപ്പുഴയ്ക്കുണ്ട്. പക്ഷേ 1991തൊട്ടുള്ള യുഡിഎഫ് ആധിപത്യം തകര്‍ക്കും എല്‍ഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളായ കൂട്ടിച്ചേര്‍ക്കപ്പെട്ട പഞ്ചായത്തുകള്‍.
ടി വി തോമസിലൂടെ 57ല്‍ കമ്യൂണിസ്റ് പാര്‍ടി ആദ്യംവിജയംകൊയ്തു. 60ല്‍ എ നബീസത്തുബീവിയും 65ല്‍ ജി ചിദംബരയ്യരും വിജയം കോണ്‍ഗ്രസ് പക്ഷത്തേക്കു തിരിച്ചു. 67 മുതല്‍ ചിത്രം വീണ്ടും മാറി. 67, 70 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ടി വി തോമസും 77, 80 വര്‍ഷങ്ങളില്‍ പി കെ വാസുദേവന്‍നായരും വിജയിച്ചു. 82ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന എന്‍ഡിപിയിലെ കെ പി രാമചന്ദ്രന്‍നായര്‍ പികെവിയെ പരാജയപ്പെടുത്തി. 87ല്‍ റോസമ്മ പുന്നൂസിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. '91ല്‍ വീണ്ടും കെ പി രാമചന്ദ്രന്‍നായര്‍. 96, 2001, 2006 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ ജയിച്ചുവന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ എംപിയായി. തുടര്‍ന്ന് രാജിവച്ച ഒഴിവില്‍ 2009 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ എ ഷുക്കൂറിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തി.
ഒരു മുഖ്യമന്ത്രിയെയും മൂന്നു സംസ്ഥാന മന്ത്രിമാരെയും സംഭാവന നല്‍കിയിട്ടുണ്ട് ആലപ്പുഴ മണ്ഡലം. 1978ല്‍ പി കെ വിയാണ് മുഖ്യമന്ത്രിപദത്തിലെത്തിയപ്പോള്‍, 57, 67, 70 വര്‍ഷങ്ങളില്‍ ടി വി തോമസും 82ല്‍ കെ പി രാമചന്ദ്രന്‍നായരും 95ല്‍ കെ സി വേണുഗോപാലും മന്ത്രിസഭാംഗങ്ങളായി.
വി എസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണം മുന്നേറുന്നത്. തോമസ് ഐസക് പ്രതിനിധാനംചെയ്യുന്ന മാരാരിക്കുളം മണ്ഡലത്തിലെ കെഎസ്ഡിപിയുടെ പുനരുദ്ധാരണം, പാതിരപ്പള്ളി ഹോംകോയുടെ വികസനം, ആലപ്പുഴയില്‍ പുതുതായി സ്ഥാപിച്ച ആധുനിക കയര്‍യന്ത്രനിര്‍മാണ ഫാക്ടറി, പുതിയ പൊതുമേഖലാസ്ഥാപനമായ കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ എന്നിവയൊക്കെ ഈ നേട്ടങ്ങള്‍ക്കു മാറ്റുകൂട്ടുന്നു. ഒപ്പം 20 വര്‍ഷമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആലപ്പുഴയുടെ വികസനകാര്യത്തില്‍ കാട്ടിയ അലംഭാവവും ഐസക് തുറുന്നുകാട്ടുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ മാത്യു ആലപ്പുഴ കാട്ടൂര്‍ പാണ്ട്യാലയ്ക്കല്‍ പരേതരായ ജോസഫിന്റെയും റെജീനയുടെയും മകനാണ്. കെഎസ്യുവിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ഈ അഭിഭാഷകന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ്, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.
(എം സുരേന്ദ്രന്‍)

deshabhimani 310311
Wednesday, March 30, 2011
ചതിക്കുഴികള്‍ ഭയന്ന് ഗൌരിയമ്മ
പഴിപറഞ്ഞും പരാതിപ്പെട്ടും കോണ്‍ഗ്രസില്‍ നിന്ന് നേടിയെടുത്ത ചേര്‍ത്തല മണ്ഡലത്തിലെ ചതിക്കുഴികളാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ ആര്‍ ഗൌരിയമ്മയെ പ്രായാധിക്യത്തെക്കാളേറെ വിഷമിപ്പിക്കുന്നത്. കോണ്‍ഗ്രസിലെ പടലപ്പിണക്കവും മുതിര്‍ന്ന നേതാക്കള്‍ മാത്രം മത്സരിച്ച പാരമ്പര്യമുള്ള ചേര്‍ത്തല ജെഎസ്എസിന്റെ കൈയിലെത്തിക്കുന്നതില്‍ കാരണമായി. എ ഗ്രൂപ്പിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം ചെന്നിത്തല- വയലാര്‍ രവി ഗ്രൂപ്പുകള്‍ തന്ത്രപരമായ നീക്കത്തിലൂടെ ജെഎസ്എസിന് നല്‍കുകയായിരുന്നുെവെന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരാണ് ഗൌരിയമ്മയ്ക്ക് ഏറെ തലവേദനയായിട്ടുള്ളത്. പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസുകള്‍ കയറിയിറങ്ങി പ്രവര്‍ത്തകരുടെ പ്രത്യേക യോഗം വിളിച്ച് 'എന്നെ അംഗീകരിക്കണം' എന്നു യാചിക്കേണ്ട ഗതികേടിലാണ് അവര്‍. അതേസമയം മണ്ഡലത്തില്‍ വികസനവിസ്മയം തീര്‍ത്തതിന്റെ ആത്മവിശ്വാസത്തോടെയാണ് സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി തിലോത്തമന്‍ പ്രചാരണരംഗത്ത് മുന്നേറുന്നത്.
1996, 2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ എ കെ ആന്റണി ജയിച്ച മണ്ഡലമാണിത്. 2001ല്‍ ആന്റണി മുഖ്യമന്ത്രിയായി. വയലാര്‍ രവിയും ഇവിടെ നിന്ന് ജനവിധി തേടിയിട്ടുണ്ട്. സീറ്റ് ജെഎസ്എസിന് വിട്ടുനല്‍കുന്നതിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞതവണ മത്സരിച്ച ഷാജിമോഹന്റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടിരുന്നത്. ഗ്രൂപ്പുപോരിനൊടുവില്‍ ഷാജിമോഹന്‍ പുറത്തായി. എ ഗ്രൂപ്പ് ഇടഞ്ഞതോടെ ചെന്നിത്തല-വയലാര്‍ രവി ഗ്രൂപ്പ് ഗൌരിയമ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍ പ്രവര്‍ത്തകരുടെ പിന്തുണയില്ലാത്തതിനാല്‍ പ്രവര്‍ത്തനരംഗത്ത് കാര്യമായ മാറ്റമുണ്ടായില്ല. പരാതി ഉയര്‍ന്നതോടെ എ ഗ്രൂപ്പ് നേതാക്കളില്‍ ചിലര്‍മാത്രം ഗൌരിയമ്മയ്ക്കൊപ്പം പ്രചാരണത്തിനിറങ്ങുന്നു.
സര്‍ക്കാര്‍ നടപ്പാക്കിയ ഐടി, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ വികസനവും കയര്‍ത്തൊഴിലാളി ക്ഷേമ പദ്ധതികളും റോഡ് വികസനവും വിധിനിര്‍ണയത്തില്‍ പ്രതിഫലിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇടതുമുന്നണി. 20,000 പേര്‍ക്ക് ജോലി ലഭിക്കുന്ന ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ യാഥാര്‍ഥ്യമാകുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രി ദേശീയ നിലവാരത്തിലേക്കുയര്‍ത്തി. ജപ്പാന്‍ കുടിവെള്ള പദ്ധതിയനുസരിച്ച് 20 വാട്ടര്‍ ടാങ്കുകളും തൈക്കാട്ടുശ്ശേരിയില്‍ ജല ശുദ്ധീകരണ പ്ളാന്റും സ്ഥാപിച്ചു. അഞ്ചുകോടി ചെലവിട്ട് മത്സ്യബന്ധന തുറമുഖം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. കൊച്ചിയുടെ ഉപഗ്രഹനഗരമായി വികസിക്കുന്ന ചേര്‍ത്തലയ്ക്ക് ആവശ്യമായ പശ്ചാത്തല സൌകര്യവും സര്‍ക്കാര്‍ നടപ്പാക്കി. കയര്‍തൊഴിലാളികളുടെ കൂലി 200 രൂപയാക്കി ഉയര്‍ത്തി. ഈ വികസന മുന്നേറ്റം നിലനിര്‍ത്താന്‍ തിലോത്തമനെ ഒരുവട്ടം കൂടി നിയമസഭയിലെത്തിക്കണമെന്നാണ് എല്‍ഡിഎഫ് അഭ്യര്‍ഥിക്കുന്നത്. അഡ്വ. പി കെ ബിനോയിയാണ് ബിജെപി സ്ഥാനാര്‍ഥി.
ദേശാഭിമാനി 300311

പൊതുസമ്മതി കരുത്താക്കി—കരീം
കോഴിക്കോട്: മലയാളിയുടെ മതേതര മനസ്സിനേറ്റ മുറിവായി എരിയുകയായിരുന്നു കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മാറാട്. വര്‍ഗീയ കോമരങ്ങള്‍ക്കു മുന്നില്‍ ഭരണകൂടം മൌനം നടിച്ചപ്പോള്‍ വിലപ്പെട്ട 14 ജീവനുകളാണ് അരിഞ്ഞുവീഴ്ത്തപ്പെട്ടത്. അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഇവിടത്തെ മണ്ണിനും മനസ്സിനും പറയാനുള്ളത് കൂട്ടായ്മയുടെ കരുത്തില്‍ നേടിയ വികസനനേട്ടത്തിന്റെ വിജയഗാഥകള്‍. അഞ്ചുവര്‍ഷത്തെ ഇടതുഭരണം മണ്ഡലത്തിനു സമ്മാനിച്ചത് വ്യാവസായികമേഖലയില്‍ ഉള്‍പ്പെടെ കുതിപ്പിന്റെ നാളുകളാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി രണ്ടാം തവണയും എളമരം കരീം ജനവിധി തേടുമ്പോള്‍ വിജയസാധ്യതയില്‍ എതിരാളികള്‍ക്കുപോലും സംശയമില്ല. വ്യവസായമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്താകെയാര്‍ജിച്ച പൊതുസമ്മതിയുടെ കരുത്തുമായെത്തുന്ന കരീമിനെ നേരിടാന്‍ യുഡിഎഫ് നേതൃത്വത്തിനുപോലും പരിചിതനല്ലാത്ത പുതുമുഖത്തെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് ആദം മുല്‍സിയാണ് ഇവിടെ സ്ഥാനാര്‍ഥി. ബിജെപിയിലെ കെ പി ശ്രീശനും രംഗത്തുണ്ട്.
മണ്ഡല രൂപീകരണശേഷം നടന്ന പതിനൊന്ന് നിയമസഭാതെരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതുപക്ഷത്തിനായിരുന്നു വിജയം. സിപിഐ എം നേതാവ് കെ ചാത്തുണ്ണിമാസ്റര്‍ 1965 മുതല്‍ മൂന്നുതവണ തുടര്‍ച്ചയായി ബേപ്പൂരിനെ പ്രതിനിധീകരിച്ചു. 1977ല്‍ കോണ്‍ഗ്രസിലെ എന്‍ പി മൊയ്തീന്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച തൊഴിച്ചാല്‍ പിന്നീട് ഇടതുപക്ഷത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1980ല്‍ എല്‍ഡിഎഫിനൊപ്പംനിന്ന് മൊയ്തീന്‍ വീണ്ടും വിജയംനേടി. 1982ല്‍ കെ മൂസക്കുട്ടി, 87, 91, 96 വര്‍ഷങ്ങളില്‍ ടി കെ ഹംസ, 2001ല്‍ വി കെ സി മമ്മദ്കോയ എന്നിവര്‍ നിയമസഭയിലെത്തി. 2006ല്‍ 19,618 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് എളമരം കരീമിനെ ജനങ്ങള്‍ നിയമസഭയിലേക്കയച്ചത്.
ഒളവണ്ണയില്‍ സിഡ്കോ ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍, നല്ലളത്ത് മുള തറയോട് ഫാക്ടറി എന്നിവ പ്രവര്‍ത്തനം തുടങ്ങി. രാമനാട്ടുകരയില്‍ അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക്, ബേപ്പൂര്‍ കല്ലടിത്തോടില്‍ കിന്‍ഫ്ര മറൈന്‍ പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ചെറുവണ്ണൂര്‍ സ്റീല്‍ കോംപ്ളക്സും സെയിലുമായുള്ള സംയുക്ത സംരംഭത്തിന് തുടക്കം കുറിച്ചതും ശ്രദ്ധേയ നേട്ടമാണ്. ഏഷ്യയിലെ ആദ്യ സംരംഭമായ പ്രതിരോധ വകുപ്പിനുകീഴിലെ യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാകേന്ദ്രം (നിര്‍ദേശ്) ചാലിയത്ത് തുടങ്ങുന്നതില്‍ നിര്‍ണായകപങ്കാണ് മന്ത്രിയെന്ന നിലയില്‍ കരീം വഹിച്ചത്. ബേപ്പൂര്‍ തുറമുഖ വികസനത്തിന് 177 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. വികസനരംഗത്ത് കൈവരിച്ച ഈ മുന്നേറ്റങ്ങള്‍ കരീമിനും ഇടതുമുന്നണിക്കുമുള്ള പിന്തുണ ഇരട്ടിപ്പിക്കും.

തൊഴിലാളികളുടെ ഗുരു മണ്ഡലത്തിന്റെ ദാസന്‍

കൊല്ലം: പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ളതാണ് കൊല്ലം മണ്ഡലം. സുദീര്‍ഘമായ തൊഴിലാളി സംഘടനാപരിചയവും തൊഴില്‍ മന്ത്രിയെന്ന നിലയിലുള്ള മികവുറ്റ പ്രവര്‍ത്തന പാരമ്പര്യവുമായി വോട്ടര്‍മാര്‍ക്ക് മുമ്പിലെത്തുന്ന പി കെ ഗുരുദാസന് ഇവിടെ മുഖവുരയുടെ ആവശ്യമില്ല. മണ്ഡലത്തിലെ ജനങ്ങളുമായി പതിറ്റാണ്ടുകളുടെ ബന്ധം. വോട്ടര്‍മാരെ പേര്ചൊല്ലി വിളിക്കാവുന്ന ആത്മബന്ധം. പ്രചാരണം ആദ്യഘട്ടം പിന്നിടുമ്പോള്‍ ഗുരുദാസനും എല്‍ഡിഎഫും വിജയം സുനിശ്ചിതമാക്കിയാണ് മുന്നേറുന്നത്. ഗ്രൂപ്പ് പോരിനും സീറ്റ് തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ വൈകിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ സി രാജന്‍ രംഗത്തെത്തുന്നത്.
ചിത്രം ഷാജിയുടെ ബസില്‍ നിന്ന്
വികസന പ്രവര്‍ത്തനങ്ങളുടെ മികച്ച ട്രാക്ക് റെക്കോഡുമായാണ് സിറ്റിങ്ങ് എംഎല്‍എയായ ഗുരുദാസന്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. കൊല്ലത്തെ പ്രധാന വ്യവസായങ്ങളായ കശുവണ്ടി, കയര്‍ മേഖലയിലും മത്സ്യബന്ധന രംഗത്തും എല്‍ഡിഎഫ് ഭരണത്തില്‍ കൈവരിച്ച ശ്രദ്ധേയ നേട്ടങ്ങള്‍ എല്‍ഡിഎഫിന് നിരത്താനുണ്ട്. തിരുവോണനാളില്‍പ്പോലും കൂലിക്കും ബോണസിനും സമരം ചെയ്യേണ്ടിവന്ന അനുഭവമാണ് യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്നത്. എന്നാല്‍ പരമ്പരാഗത തൊഴിലാളികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താനായി എന്നത് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നു. കശുവണ്ടി വികസന കോര്‍പറേഷനിലെയും കാപ്പക്സിലെയും തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 280 ദിവസം തൊഴില്‍ നല്‍കാനായി. പുതുതായി 7000 തൊഴിലാളികളെ നിയമിച്ചു. മണ്ഡലത്തില്‍ കുടിവെള്ളവിതരണം ഏറെക്കുറെ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു്വന്നതാണ് മറ്റൊരു പ്രധാന നേട്ടം. സുനാമി പുനരധിവാസപദ്ധതിയില്‍ മൂതാക്കരയില്‍ പൂര്‍ത്തിയായ 168 ഫ്ളാറ്റുകള്‍ക്ക് 4,56,000 രൂപ ചെലവില്‍ വാട്ടര്‍ കണക്ഷന്‍, മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം, കൊല്ലം തുറമുഖം നവീകരണം, ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന കൊല്ലം തോടിന്റെ നവീകരണം എന്നിവ എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം. ശൂരനാട് രാജശേഖരന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധമടങ്ങിയിട്ടില്ല. ശൂരനാടിന് വേണ്ടി ചുവരെഴുത്തുകള്‍ പോലും നടത്തിയതിനുശേഷമാണ് സീറ്റ് അട്ടിമറി നടന്നത്. ഇതിന് പിന്നില്‍ ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസനും കെ സി രാജനുമാണെന്ന് ശൂരനാട് വിഭാഗം ആരോപിക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയായി ജി ഹരിയും മത്സരരംഗത്തുണ്ട്.
(എ വിജയന്‍)
ദേശാഭിമാനി 300311
Tuesday, March 29, 2011
നിളാപുളിനങ്ങളില്‍ രാഷ്ട്രീയസംശുദ്ധിയുടെ ഓളങ്ങള്‍
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ 'പുലി'യെ കുറ്റിപ്പുറമെന്ന അതിന്റെ മടയില്‍ ചെന്ന് മലയര്‍ത്തിയടിച്ച ഡോ. കെ ടി ജലീല്‍ വീണ്ടും ജനവിധിതേടുന്ന മണ്ഡലമെന്ന നിലയിലാണ് തവനൂര്‍ ശ്രദ്ധനേടുന്നത്. സംശുദ്ധമായ പൊതുജീവിതത്തിന്റെ, സേവനോത്സുകതയുടെ, സൌമ്യതയുടെ നിറസാമീപ്യമായ ജലീല്‍ നിളാതീരത്തെ പുതിയ മണ്ഡലമായ തവനൂരിന്റെ മനസ്സില്‍ ഇതിനകം ഇടം നേടിക്കഴിഞ്ഞു. 2006ലെ തെരഞ്ഞെടുപ്പില്‍ കേരളക്കരയെ ത്രസിപ്പിച്ച വിജയവുമായാണ് കെ ടി ജലീല്‍ ആദ്യമായി നിയമസഭയിലെത്തിയത്. മുസ്ളിംലീഗിന്റെ സര്‍വാധികാരിയായ പി കെ കുഞ്ഞാലിക്കുട്ടിയെയാണ് യുഡിഎഫ് കോട്ടയില്‍ ജലീല്‍ മലര്‍ത്തിയടിച്ചത്. കേരളം അന്ന് ഏറെ കൊണ്ടാടിയ വിജയവും അതുതന്നെ.
മണ്ഡലം പുനര്‍ നിര്‍ണയത്തില്‍ കുറ്റിപ്പുറം ഇല്ലാതായി. പൊന്നാനിയില്‍നിന്ന് എടപ്പാളും തിരൂരിലെ മംഗലം, തൃപ്രങ്ങോട്, പുറത്തൂര്‍, തവനൂര്‍, കാലടി പഞ്ചായത്തുകളും ഉള്‍പ്പെട്ട് തവനൂര്‍ മണ്ഡലം പിറന്നു. കുറ്റിപ്പുറത്തിന്റെ മണവും മനസ്സും നിറഞ്ഞുനില്‍ക്കുന്ന തവനൂരില്‍തന്നെ കെ ടി ജലീല്‍ രണ്ടാമതും അങ്കംകുറിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി സുരക്ഷിതമണ്ഡലം തേടി വേങ്ങരയിലേക്ക് മാറി.
മുസ്ളിംലീഗിന്റെ ജീര്‍ണതക്കെതിരെ പടനയിച്ചാണ് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ജലീല്‍ പാര്‍ടി വിട്ടത്. സംസ്ഥാനത്താകെ അത് വന്‍ ഇളക്കമുണ്ടാക്കി. മുന്‍ യുഡിഎഫ് ഭരണത്തിലെ അഴിമതിയും കൊള്ളരുതായ്മകളുടെയും കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനായി പോരാട്ടംനയിക്കാന്‍ കരുത്തേകണമെന്ന അഭ്യര്‍ഥനയുമായാണ് ജലീല്‍ വോട്ടുതേടുന്നത്. അതിരറ്റ വാത്സല്യത്തോടെയാണ് തവന്നൂര്‍കാര്‍ തന്നെ സ്വീകരിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു.
കെപിസിസി സെക്രട്ടറി വി വി പ്രകാശാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പ്രകാശിന്റെ വരവ് ബോധിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പടലപ്പിണക്കവും അവസാനിച്ചിട്ടില്ല. മുന്‍ എംപി സി ഹരിദാസിനെ തഴഞ്ഞാണ് എ ഗ്രൂപ്പുകാരനായ പ്രകാശിനെ സ്ഥാനാര്‍ഥിയാക്കിയത്. ബിജെപിക്കുവേണ്ടി നിര്‍മല കുട്ടിക്കൃഷ്ണനും എസ്ഡിപിഐയുടെ പി നൂറുല്‍ഹഖും മത്സരരംഗത്തുണ്ട്.
കുറ്റിപ്പുറം മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസനപദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ മികച്ച ജനപ്രതിനിധിയെന്ന പെരുമകൂടിയുണ്ട് ജലീലിന്. സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന 'നിളാ പൈതൃക ടൂറിസം പദ്ധതി' തന്നെ അഭിമാനകരമായ നേട്ടം. ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള മേഖലയാണ് തവനൂര്‍. പരമ്പരാഗത തൊഴിലാളികളാണ് മണ്ഡലത്തിലേറെ. കയര്‍-കര്‍ഷക-മത്സ്യ തൊഴിലാളികളാണ് ഇവിടത്തെ ജയപരാജയങ്ങള്‍ നിശ്ചയിക്കുക. വികസനത്തിനൊപ്പം രാഷ്ട്രീയവും സജീവചര്‍ച്ചയാണ്
(റഷീദ് ആനപ്പുറം)

ദേശാഭിമാനി 290311
വള്ളിക്കുന്ന്, മലപ്പുറം, മങ്കട
വിളങ്ങാന്‍ എല്‍ഡിഎഫ്; വെള്ളിടിവെട്ടി യുഡിഎഫ്
വള്ളിക്കുന്ന്: കുഞ്ഞാലിക്കുട്ടിയുടെ ആശിര്‍വാദത്തോടെ വള്ളിക്കുന്ന് കയറാമെന്ന് കരുതിയ കെഎന്‍ എ ഖാദര്‍ തെരഞ്ഞെടുപ്പ് ചൂടില്‍ വിയര്‍ക്കുന്നു. നാട്ടുകാരനും മണ്ഡലത്തിലെ മുക്കിലും മൂലയിലും സുപരിചിതനുമായ കെ വി ശങ്കരനാരായണന് ലഭിക്കുന്ന സ്വീകാര്യതയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ അങ്കലാപ്പിലാക്കുന്നത്. മറിമായങ്ങള്‍ ഏറെയുണ്ടായ സ്ഥാനാര്‍ഥി പട്ടികയില്‍ അവസാന നിമിഷമാണ് മുസ്ളിംലീഗ് സ്ഥാനാര്‍ഥിയായി കെ എന്‍ എ ഖാദര്‍ കടന്നുകൂടിയത്. ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരെ തുടക്കം മുതല്‍തന്നെ മണ്ഡലത്തിലെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു. പ്രതിഷേധം അവഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ താല്‍പ്പര്യപ്രകാരം ഖാദറിനെ പരിഗണിച്ചത്. സ്ഥാനാര്‍ഥിമോഹവുമായി അവസാനംവരെ രംഗത്തുണ്ടായിരുന്ന മണ്ഡലം സെക്രട്ടറി എം എ ഖാദറിനോട് 'മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന്' എഴുതി വാങ്ങിയാണ് ഒരു മണ്ഡലം കമ്മിറ്റിക്കും വേണ്ടാത്ത വക്കീലിനെ വള്ളിക്കുന്നില്‍ കുടിയിരുത്തിയത്. ഇത് അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. കുട്ടി അഹമ്മദ്കുട്ടിക്കായി ബോര്‍ഡുകള്‍ ഉയര്‍ത്തിയതും ഫലം കണ്ടില്ല.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസിലെത്തിയ ശങ്കരനാരായണന്‍ ഏറെക്കാലം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഈ അനുഭവ സമ്പത്താണ് പോരാട്ടത്തിലെ കൈമുതല്‍. കക്ഷി-രാഷ്ട്രീയത്തിന് അതീതമായി വളര്‍ത്തിയെടുത്ത സൌഹൃദവും സേവന സന്നദ്ധതയും തുണയാകുമെന്ന പ്രതീക്ഷയിലാണ് ശങ്കരനാരായണന്‍. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കെ എന്‍ എ ഖാദര്‍ ഏറെക്കാലം സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. 1982ല്‍ തിരൂരങ്ങാടി മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. പിന്നീട് ലീഗില്‍ ചേക്കേറി. 2001ല്‍ കൊണ്ടോട്ടിയില്‍നിന്ന് എംഎല്‍എയായി. എം പ്രേമനാണ് ബിജെപി സ്ഥാനാര്‍ഥി.
മണ്ഡലത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ഇപ്പോഴും സുഖകരമല്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാലുവാരിയതിന്റെയും മുക്കിലിരുത്തിയതിന്റെയും നീറുന്ന ഓര്‍മകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറന്നിട്ടില്ല. മിക്ക പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും പരസ്പരം പോരടിച്ചു. യുഡിഎഫ് സംവിധാനംപോലും കടലാസില്‍ ഒതുങ്ങി. പത്രികാ സമര്‍പ്പണത്തിനുശേഷം നേതാക്കള്‍ രൂപപ്പെടുത്തിയ ഒത്തുതീര്‍പ്പ് ഫോര്‍മുല കോണ്‍ഗ്രസ് അണികള്‍ക്ക് ഇനിയും ദഹിച്ചിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തങ്ങള്‍ തോല്‍പ്പിക്കുമെന്ന ലീഗ് ഭീഷണിക്ക് വഴങ്ങിയാണ് നേതാക്കള്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്നാണ് ആക്ഷേപം. മണ്ഡലം കോണ്‍ഗ്രസിന് ലഭിക്കാത്തതിന്റെ അമര്‍ഷവും പ്രവര്‍ത്തകര്‍ക്കിടയില്‍ പുകയുന്നു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷിച്ച വള്ളിക്കുന്ന് ലീഗ് നേരത്തെതന്നെ കൈവശപ്പെടുത്തുകയായിരുന്നു. മുന്നണിയില്‍ ചര്‍ച്ച തുടങ്ങുംമുമ്പേതന്നെ കോണിക്ക് വോട്ട് തേടി ബോര്‍ഡുകള്‍ ഉയര്‍ന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ റിബലുകളെ നിര്‍ത്തി വിജയിപ്പിച്ചതിന്റെ ബലത്തിലാണ് സീറ്റ് ലീഗ് സ്വന്തമാക്കിയത്. ഇത്തരം നീക്കങ്ങള്‍ക്ക് തിരിച്ചടിനല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
വള്ളിക്കുന്ന്, ചേലേമ്പ്ര, തേഞ്ഞിപ്പലം പഞ്ചായത്തുകളില്‍ ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടുണ്ട്. ഇപ്പോള്‍ മുഴുവന്‍ പഞ്ചായത്തുകളും യുഡിഎഫ് നിയന്ത്രണത്തിലാണ്. എക്കാലവും യുഡിഎഫിനെ തുണച്ച മണ്ഡലത്തിലെ പ്രദേശങ്ങള്‍ ഇപ്പോഴും വികസനമുരടിപ്പിലാണ്. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം. ബിലാതിരുത്തി പാലം, ചെട്ട്യാര്‍മാട് - കടലുണ്ടി റോഡ് പുനരുദ്ധാരണം, തീരദേശമേഖലക്ക് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍, മാതാപ്പുഴ, ഇരുമ്പോത്തിങ്ങല്‍ പാലങ്ങള്‍ക്ക് തുക വകയിരുത്തിയത് എന്നിവ എല്‍ഡിഎഫിന് തുണയാകും. മണ്ഡലത്തില്‍ 1,55,243 വോട്ടുകളുണ്ട്. 77,318 പേര്‍ സ്ത്രീകളാണ്. മൂന്നിയൂര്‍, തേഞ്ഞിപ്പലം, പെരുവള്ളൂര്‍, വള്ളിക്കുന്ന്, ചേലേമ്പ്ര, പള്ളിക്കല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം.
(റസാഖ് മണക്കടവന്‍)
അലിവിന്റെ ആറടിക്കാരന്‍
മലപ്പുറം: സാദിഖലി വീട്ടിലെത്തിയാല്‍ പരാതിയും പരിഭവവുമായി വീട്ടുകാര്‍ വാചാലരാകും. കുടുംബാംഗത്തെപ്പോലെ വിഷമങ്ങള്‍ പറയും, സങ്കടങ്ങള്‍ പങ്കുവയ്ക്കും. അപ്പോള്‍ സ്വതവേ ഗൌരവക്കാരനായ അതിഥിയുടെ മുഖഭാവം മാറും. വേണ്ടവിധത്തില്‍ പരിഹാരം കാണാമെന്നുപറഞ്ഞ് സമാധാനിപ്പിക്കാതെ പോകില്ല. ഇതൊക്കെ സ്ഥാനാര്‍ഥി എന്ന സാദിഖലിയുടെയല്ല, സാദിഖലി മഠത്തില്‍ എന്ന വ്യക്തിയുടെ പ്രത്യേകതകളാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നാട്ടില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എവിടെയും 'തലയെടു'പ്പോടെ കാണുന്ന ഈ ആറടിക്കാരന്‍ എല്ലാവര്‍ക്കും സുപരിചിതന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെല്ലുന്ന വീടുകളില്‍ 'സാദിക്കാ'യ്ക്ക് സര്‍വസ്വാതന്ത്യ്രമാണ്. അടുക്കളയില്‍ ഇരുന്ന് വര്‍ത്തമാനം പറഞ്ഞേ ചായ കുടിക്കൂ. 'സ്വീകരണമുറി അതിഥികള്‍ക്കാണ്. അവിടെ അതിഥികള്‍ പോയാല്‍ മതിയെന്നാണ്' സാദിഖിന്റെ പക്ഷം.
സാദിഖലിയുടെ സ്വീകാര്യതക്ക് ജാതിയും മതവുമില്ല. ഞായറാഴ്ച പന്തല്ലൂര്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കിട്ടിയ സ്വീകരണം ഏറെ ഹൃദ്യമായിരുന്നെന്ന് സാദിഖലി പറയുന്നു. കുടുംബങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രചാരണം. മണ്ഡലത്തില്‍ ബന്ധുബലം ഏറെയുണ്ട്. എല്ലാവരെയും കാണണം. കല്യാണവീടും മരണവീടും സന്ദര്‍ശിക്കുന്നതും മുടക്കില്ല. ഞായറാഴ്ച രാവിലെ പന്തല്ലൂരിലെ പ്രചാരണം കഴിഞ്ഞ് പൂക്കോട്ടൂരിലെ കുടുംബയോഗത്തില്‍ പങ്കെടുത്തു. 'ഞങ്ങള്‍ ഇതിനുമുമ്പ് ഇങ്ങനെ മുകളിലേക്ക് നോക്കിയിട്ടുള്ളത് കരിപ്പൂരില്‍നിന്ന് പോകുന്ന വിമാനം കാണാനാ കേട്ടോ' എന്ന കമന്റും സ്ഥാനാര്‍ഥി ആസ്വദിച്ചു ചിരിച്ചു. തുടര്‍ന്ന് അരിമ്പ്രയിലേക്ക്. അവിടത്തെ വഴിയോര സന്ധ്യകള്‍ ആവേശമാക്കാന്‍. പിന്നീട് മോങ്ങത്ത് കവന്‍ഷന്‍. തിങ്കളാഴ്ചയാണ് നഗര പ്രദക്ഷിണം. വള്ളുവമ്പ്രം ജന്‍മദേശമായ സാദിഖലിക്ക് നിയമസഭയിലേക്ക് ഇത് കന്നിയങ്കമാണ്. പിതാവ് മഠത്തില്‍ മുഹമ്മദ്ഹാജി 1987ല്‍ കൊണ്ടോട്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. കൊണ്ടോട്ടിയുടെ ചരിത്രത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം ഏറ്റവും കുറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു അത്. മലപ്പുറത്തെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിരവധി സാദിഖലിമാര്‍ ഉള്ളതില്‍ യാതൊരു ഉത്കണ്ഠയുമില്ലെന്ന് അദ്ദേഹം പറഞ്ഞു - 'മഠത്തില്‍ സാദിഖലി ഒന്നല്ലേ ഉള്ളൂ.'
(പി സി പ്രശോഭ്)
അനാഥമായ മണ്ഡലം പിടിക്കാന്‍ വനിത
മങ്കട: എംഎല്‍എക്ക് അധികാരമോഹം തലക്കുപിടിച്ചപ്പോള്‍ അനാഥമായ മണ്ഡലം നിലനിര്‍ത്താനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഇടതുപക്ഷത്തിന്റെ ഖദീജ സത്താറിനെ നേരിടാന്‍ യുഡിഎഫിന് എറണാകുളത്തുകാരന്‍ ടി എ അഹമ്മദ് കബീറിനെ ഇറക്കുമതി ചെയ്യേണ്ടിവന്നു. മങ്കടക്കാരെ വഞ്ചിച്ച് സ്ഥലംവിട്ട മഞ്ഞളാംകുഴി അലിക്കെതിരായ പ്രതിഷേധം വോട്ടായി മാറുമെന്ന് എല്‍ഡിഎഫ് കരുതുന്നു. നേര്‍ക്കുനേര്‍ പോരാട്ടം കനക്കുമ്പോള്‍ സാന്നിധ്യമറിയിക്കാന്‍ ബിജെപിയിലെ കെ മണികണ്ഠനും രംഗത്തുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളും സ്ത്രീവോട്ടര്‍മാരും ഭൂരിപക്ഷമായ മണ്ഡലത്തിന്റെ ഇടതുപക്ഷ പാരമ്പര്യം നിലനിര്‍ത്താനാകുമെന്ന ഉറച്ച വിശ്വാസവുമായാണ് ഖദീജ വോട്ടുതേടുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റാണ്. മങ്കടയുടെ ചരിത്രത്തില്‍ നിയമസഭാ സ്ഥാനാര്‍ഥിയായി ഒരു മുസ്ളിംവനിതയെത്തുന്നതും ഇതാദ്യം. ഖദീജ ജനിച്ചതും വളര്‍ന്നതും മങ്കടയിലെ അരിപ്രയിലാണ്. മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ടി എ അഹമ്മദ് കബീര്‍ 'ഇറക്കുമതി' സ്ഥാനാര്‍ഥിയാണെന്ന് ലീഗുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരുപോലെ അടക്കംപറയുന്നു.
2001 വരെ ലീഗിന്റെ പിടിയിലായിരുന്ന മണ്ഡലം സിപിഐ എം സ്വതന്ത്രനായി മത്സരിച്ച മഞ്ഞളാംകുഴി അലിയിലൂടെയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. 2006ല്‍ മുനീറിനെ അട്ടിമറിച്ച് എല്‍ഡിഎഫ് വിജയംകാത്തുസൂക്ഷിച്ചു. എല്‍ഡിഎഫ് സര്‍ക്കാരും എ വിജയരാഘവന്റെ എംപി ഫണ്ടും മങ്കടക്ക് വികസന വിപ്ളവത്തിന്റെ വിത്തുപാകി. എംപി പ്രാദേശിക വികസന ഫണ്ടുകളുടെ കുത്തൊഴുക്കില്‍ പത്തുവര്‍ഷത്തിനിടെ മണ്ഡലം കൈവരിച്ച അസൂയാവഹമായ വികസനനേട്ടമാണ് എല്‍ഡിഎഫിന്റെ പ്രചാരണവിഷയം. സമ്പൂര്‍ണ വൈദ്യുതീകരണം, കുടിവെള്ള പദ്ധതികള്‍, ഗ്രാമീണ റോഡുകള്‍ എന്നിവ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. സമ്പൂര്‍ണ ശുദ്ധജല ലഭ്യതയുള്ള മണ്ഡലത്തിനുവേണ്ടി മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതിയടക്കമുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയിലാക്കി 'സര്‍വതന്ത്ര സ്വതന്ത്ര എംഎല്‍എ' പുതിയ മേച്ചില്‍പുറം തേടി. ഇതിന് പ്രതികാരംചെയ്യാന്‍ അവസരം കാത്തുനില്‍ക്കയാണ് മങ്കടയിലെ വോട്ടര്‍മാര്‍. എംഎല്‍എ സ്ഥാനം രാജിവയ്ക്കുമ്പോള്‍ പറഞ്ഞിരുന്നത് വീണ്ടും ജനങ്ങളുടെ മുന്നിലെത്തുമെന്നായിരുന്നു. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ആവശ്യപ്രകാരം അലി പെരിന്തല്‍മണ്ണയിലേക്ക് മാറുകയായിരുന്നു. മങ്കടയില്‍ സീറ്റ് നിഷേധിക്കപ്പെട്ട ലീഗ് മണ്ഡലം പ്രസിഡന്റ് കെ കെ ആബിദ് ഹുസൈന്‍ തങ്ങളെയും മറ്റുള്ളവരെയും പരിഗണിക്കാതെ എറണാകുളത്തുകാരന് സീറ്റ് നല്‍കിയതില്‍ പരക്കെ പ്രതിഷേധമുണ്ട്. വനിതകള്‍ക്ക് സീറ്റ് നിഷേധിച്ചതിലുള്ള അമര്‍ഷവും ചെറുതല്ല. ഇത് കദീജ സത്താറിന് ഏറെ ഗുണംചെയ്യും.
മണ്ഡലത്തില്‍ 1,62,504 വോട്ടര്‍മാരുണ്ട്. 84,349 സ്ത്രീവോട്ടര്‍മാരും. മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മൂര്‍ക്കനാട്, പുഴക്കാട്ടിരി അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മങ്കട മണ്ഡലം.
(കെ വാസുദേവന്‍)
deshabhimani 290311

Monday, March 28, 2011
മട്ടന്നൂരില്‍ ഇപിക്ക് പോര് പേരിന്
കണ്ണൂര്‍: അങ്കത്തട്ടില്‍ ആയുധം നഷ്ടപ്പെട്ടവനെപ്പോലെയാണ് മട്ടന്നൂരില്‍ യുഡിഎഫിന്റെ നില്‍പ്പ്. പരാജയഭീതിയില്‍ ഘടകകക്ഷികള്‍ ഓരോന്നായി പിന്മാറിയ മണ്ഡലം. ഒടുവില്‍ വീരന്‍ ജനതയുടെ തലയില്‍ കെട്ടിവച്ച് കോണ്‍ഗ്രസ് കൈയൊഴിഞ്ഞു. സ്ഥാനാര്‍ഥിയായി കോട്ടയത്തുനിന്നും ആളെ ഇറക്കേണ്ടി വന്നു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കേരളം ഉറ്റുനോക്കുന്ന മണ്ഡലത്തില്‍ നല്ല എതിരാളിയെപ്പോലും അവതരിപ്പിക്കാനാകാത്ത ദൈന്യതയാണ് യുഡിഎഫിന്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ജോസഫ് ചാവറയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇദ്ദേഹം പേയ്മെന്റ് സ്ഥാനാര്‍ഥിയാണെന്നും പണം വാങ്ങി നേതൃത്വം സീറ്റുവിറ്റതാണെന്നും ആരോപിക്കുന്നത് മറ്റാരുമല്ല, വീരന്‍ ജനത ജില്ലാ നേതാക്കള്‍ തന്നെ.
ഇ പി ജയരാജന്‍ സ്ഥാനാര്‍ഥിയായതോടെ ആവേശക്കൊടുമുടിയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. പ്രചാരണരംഗത്ത് മുന്നണി ഏറെ മുന്നിലെത്തി. ഉള്ളുതുറന്ന പെരുമാറ്റത്തിലൂടെ സൌഹൃദം പങ്കിട്ടും തമാശ പറഞ്ഞും ജനങ്ങളെ സമീപിക്കുന്ന ഇ പിക്ക് കക്ഷിരാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിലുടനീളം വിപുലമായ സൌഹൃദമുണ്ട്. ആര് എന്താവശ്യത്തിനു സമീപിച്ചാലും ന്യായമാണെങ്കില്‍ നിറമനസോടെ ചെയ്തുകൊടുക്കുന്ന പ്രകൃതം ഇ പി ജയരാജന്‍ എന്ന രാഷ്ട്രീയ നേതാവിനെ വ്യതിരിക്തനാക്കുന്നു.
കിടയറ്റ പോരാളിയെന്ന നിലയില്‍കൂടി ജനമനസില്‍ ഇടം നേടിയ ഇ പി ജയരാജന്‍ പലതവണ പൊലീസിന്റെയും പ്രതിലോമശക്തികളുടെയും കടുത്ത ശാരീരികാക്രമണങ്ങള്‍ക്കു വിധേയനായി. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരിക്കേ ചണ്ഡിഗഢില്‍ പതിനഞ്ചാം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ തീവണ്ടിയില്‍ വാടകക്കൊലയാളികള്‍ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചു. അന്ന് കഴുത്തില്‍ തറച്ച വെടിയുണ്ടയുടെ ചീളുകള്‍ നീക്കാനാകാതെ ശാരീരിക അസ്വസ്ഥതകളുമായാണ് ഇപ്പോഴും ജീവിക്കുന്നത്.
മൂന്നാം തവണയാണ് ജയരാജന്‍ ജനവിധി തേടുന്നത്. 1991ല്‍ അഴീക്കോട് മണ്ഡലത്തില്‍നിന്ന് സഭയിലെത്തി മികച്ച സാമാജികനായി ശ്രദ്ധ നേടി. എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം ഡിവൈഎഫ്ഐ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റാണ്. സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. ദേശാഭിമാനി ജനറല്‍ മാനേജര്‍, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി, കേരളപ്രവാസിസംഘം രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പാപ്പിനിശേരിക്കടുത്ത കീച്ചേരി സ്വദേശിയാണ്.
ആര്‍പ്പൂക്കര സ്വദേശിയായ ജോസഫ് ചാവറ സോഷ്യലിസ്റ് ജനതയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ്. യുവമോര്‍ച്ച നേതാവ് ബിജു വലിയങ്കരയാണ് ബിജെപി സ്ഥാനാര്‍ഥി.
എല്‍ഡിഎഫിന് വ്യക്തമായ മേധാവിത്വമുള്ളതാണ് പുതുതായി രൂപംകൊണ്ട മട്ടന്നൂര്‍ മണ്ഡലം. പേരാവൂര്‍ മണ്ഡലത്തിലായിരുന്ന മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും കീഴല്ലൂര്‍, കൂടാളി, തില്ലങ്കേരി പഞ്ചായത്തുകളും കൂത്തുപറമ്പ് മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ്, മാലൂര്‍, മാങ്ങാട്ടിടം, കോളയാട് പഞ്ചായത്തുകളും ഇരിക്കൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പടിയൂര്‍- കല്യാട് പഞ്ചായത്തും ചേര്‍ന്നതാണ് മട്ടന്നൂര്‍. നഗരസഭയും എട്ടില്‍ ഏഴു പഞ്ചായത്തും ഭരിക്കുന്നത് എല്‍ഡിഎഫ്. കോളയാട് പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് ഭരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 24,803 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്്.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

deshabhimani 280311
Sunday, March 27, 2011
വിരിയുന്നു ആയിരം പ്രകാശമണ്ഡലം
തരൂര്‍ മണ്ഡലത്തില്‍ എ കെ ബാലന്‍ എത്തുന്നത് 1000 സൂര്യന്മാരുടെ പ്രകാശവുമായാണ്. കേരളത്തില്‍ പ്രകാശം പരത്തിയ വൈദ്യുതിമന്ത്രിയെന്ന അംഗീകാരവും പ്രദേശവുമായുള്ള ചിരപരിചയവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മണ്ഡലത്തിന് ഏറെ സ്വീകാര്യനാക്കുന്നു.
കുഴല്‍മന്ദം, ആലത്തൂര്‍ മണ്ഡലങ്ങളിലായിരുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് തരൂര്‍ രൂപംകൊണ്ടത്. ഇവിടെ എ കെ ബാലന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. കഴിഞ്ഞ രണ്ടു തവണയും കുഴല്‍മന്ദത്തെ പ്രതിനിധാനംചെയ്തത് എ കെ ബാലനാണ്.
കേരളപ്പിറവിമുതല്‍ ഇടതുപ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് തെല്ലും ആശങ്കയില്ല. തരൂരിന്റെ ചുവന്ന മണ്ണില്‍ ഭൂരിപക്ഷം എത്രകണ്ട് വര്‍ധിപ്പിക്കാന്‍ കഴിയും എന്നുമാത്രമാണ് ചിന്ത. 1957ല്‍ തുടങ്ങിയതാണ് ചുവപ്പിന്റെ അശ്വമേധം. എട്ടു പഞ്ചായത്തില്‍ അഞ്ചും ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങള്‍. ഈ മണ്ഡലം എന്നും യുഡിഎഫിന് ബാലികേറാമല തന്നെ. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് നല്‍കിയ സീറ്റില്‍ എന്‍ വിനേഷാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കിട്ടാക്കനിയായ മണ്ഡലം ഘടകകക്ഷിയുടെ തലയില്‍ കോണ്‍ഗ്രസ് കെട്ടിവയ്ക്കുകയായിരുന്നു.
അസാധ്യമെന്ന് പലരും വിധിയെഴുതിയ സമ്പൂര്‍ണ വൈദ്യുതീകരണം യാഥാര്‍ഥ്യമാക്കുകയെന്ന അത്ഭുതം കാട്ടിയാണ് ബാലന്റെ വരവ്. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ എല്ലാ വീടുകള്‍ക്കും വൈദ്യുതി നല്‍കി ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകരിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് എ കെ ബാലന്റെ പ്രധാന പ്രചാരണ വിഷയം. ജില്ലയില്‍ നടപ്പാക്കിയ 5000 കോടി രൂപയുടെ വികസനത്തില്‍ 650 കോടിയും വൈദ്യുതിമേഖലയിലായിരുന്നെന്ന് മന്ത്രി ഓര്‍മിപ്പിക്കുന്നു. ആദിവാസികള്‍ക്ക് റോഡും വെള്ളവും വെളിച്ചവും വീടും നല്‍കി. ഈ മേഖലയില്‍ 98 ശതമാനം ഫണ്ടും വിനിയോഗിച്ച് അവശവിഭാഗങ്ങള്‍ക്ക് താങ്ങും തണലുമേകിയ മന്ത്രിയെ കാണാനും പ്രസംഗം കേള്‍ക്കാനും ഒരോ സ്വീകരണകേന്ദ്രത്തിലും മണ്ണിന്റെ മക്കള്‍ തടിച്ചുകൂടുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ എ കെ ബാലന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ട്രേഡ് യൂണിയന്‍രംഗത്തും സജീവമായ അദ്ദേഹം തൊഴിലാളികള്‍ക്കും ഏറെ പ്രിയങ്കരന്‍. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ്.
ചെങ്കോട്ടയായി അറിയപ്പെടുന്ന ആലത്തൂരില്‍നിന്ന് വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശേരി പഞ്ചായത്തുകളും കുഴല്‍മന്ദത്തുനിന്ന് തരൂര്‍, കുത്തന്നൂര്‍, കോട്ടായി, പെരിങ്ങോട്ട് കുറുശി എന്നീ പഞ്ചായത്തുകളുമാണ് തരൂര്‍ മണ്ഡലത്തിലുള്ളത്.
കുഴല്‍മന്ദത്ത് 1957ല്‍ ഇടതുപിന്തുണയോടെ ജോണ്‍കൊടുവക്കോടാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചത്. 1960ല്‍ കമ്യൂണിസ്റ് സ്ഥാനാര്‍ഥിയായി ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.1965ലും 69ലും ഒ കോര ഇടതു പിന്തുണയോടെ ജയിച്ചു. 1970ല്‍ സിപിഐ എമ്മിലെ പി കുഞ്ഞനാണ് വിജയിച്ചത്. 1980 മുതല്‍ 87 വരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും സിപിഐ എമ്മിലെ ടി കെ ആറുമുഖം വെന്നിക്കൊടി പാറിച്ചു. 1991ലും 96ലും എം നാരായണന്‍ മണ്ഡലം നിലനിര്‍ത്തി. 2001ലും 2006ലും എ കെ ബാലന്‍ ഇവിടെനിന്ന് നിയമസഭയിലെത്തി. 2006ല്‍ ഇവിടെ 13,670 ആണ് എ കെ ബാലന്റെ ഭൂരിപക്ഷം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11,423 വേട്ടും ഭൂരിപക്ഷമുണ്ട്.
പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിപിഐ എം പുറത്താക്കിയ വിനേഷിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കേണ്ട ദുരവസ്ഥയാണ് യുഡിഎഫിന്.

ദേശാഭിമാനി 270311
പോരാട്ടം കന്നിയങ്കക്കാര്‍ തമ്മില്‍
നാദാപുരം: രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് പലപ്പോഴും നാദാപുരത്തുനിന്നുള്ള വാര്‍ത്തകളിലേക്കാണ്. തെറ്റിദ്ധാരണകള്‍ പരത്തി തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടാന്‍ യുഡിഎഫ് നടത്തിയ ഗൂഢാലോചനയുടെ പരീക്ഷണഭൂമി. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരുവംപറമ്പ് മാനഭംഗക്കഥ പ്രചരിപ്പിച്ചാണ് യുഡിഎഫ് അധികാരത്തിലേറിയത്. എന്നാല്‍ പ്രചാരണ കോലാഹലങ്ങളിലൊന്നും ഈ നാടിന്റെ മനസ്സ് മാറില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാദാപുരത്തിന്റെ മനസ്സ് എന്നും ഹൃദയപക്ഷത്തായിരുന്നു. ഇടതുപക്ഷ സാരഥികള്‍ മണ്ഡലത്തിന് തുടര്‍ച്ചയായി നേതൃത്വം നല്‍കിയതിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേള. സാമൂഹികാസമത്വത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ പോരാട്ടം നടത്തിയ മണ്ണ്. ജനവിധി തേടുന്നത് എല്‍ഡിഎഫിലും യുഡിഎഫിലും കന്നി അങ്കക്കാരാണ്. ഇവിടെ അങ്കത്തട്ടില്‍ പോരാട്ടത്തിനായി കച്ചമുറുക്കി മുന്നണി പ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു.
എണ്ണമറ്റ സമരങ്ങളുടെ പോരാട്ടവീര്യവുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ കെ വിജയന്‍ നാദാപുരത്തിന്റെ സാരഥിയാവുന്നത്. ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ സ്ഥാനാര്‍ഥിത്വത്തിന് മുന്‍നിരയിലുണ്ടായിരുന്ന ഐ മൂസയെ പിന്തള്ളിയാണ് മറ്റൊരു ഡിസിസി സെക്രട്ടറിയും കക്കട്ട് സ്വദേശിയുമായ വി എം ചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായത്. സിപിഐ സംസ്ഥാന കൌണ്‍സില്‍ അംഗമാണ് 56 കാരനായ ഇ കെ വിജയന്‍. നാദാപുരം മണ്ഡലത്തില്‍നിന്നാണ് ആദ്യമായി ജനവിധി തേടുന്നത്. രാഷ്ട്രീയ രംഗത്തും പൊതുജീവിതത്തിലും കൈവരിച്ച സംശുദ്ധ വ്യക്തിത്വവുമായാണ് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്.
വിദ്യാര്‍ഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് വിജയന്‍ പൊതുരംഗത്ത് എത്തിയത്. എഐഎസ്എഫ്, എഐവൈഎഫ് എന്നിവയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായും സംസ്ഥാന ജോ. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 15 വര്‍ഷം സിപിഐ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവ സാന്നിധ്യമായി. കൊയിലാണ്ടി കോമത്ത് ബാലകൃഷ്ണകിടാവിന്റെയും കമലാക്ഷിഅമ്മയുടെയും മകനാണ്. വടകര മണിയൂരില്‍ ഇരുമ്പനക്കണ്ടി വീട്ടിലാണ് താമസം. ഭാര്യ: അനിത. മക്കള്‍: അര്‍ജുന്‍, അജയ്.
കക്കട്ട് സ്വദേശിയായ വി എം ചന്ദ്രന്‍ (49) വട്ടോളി നാഷനല്‍ ഹൈസ്കൂളില്‍ കെഎസ്യു യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വടകര താലൂക്ക് അഗ്രികള്‍ച്ചറല്‍ റൂറല്‍ ഡവലപ്മെന്റ് ബാങ്ക് ജീവനക്കാരനാണ്. വടക്കെ മൊയോത്ത് ചാലില്‍ പരേതനായ കണാരന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ അജിത. മക്കള്‍ അര്‍ച്ചന ചന്ദ്രന്‍, അര്‍ജുന്‍ ചന്ദ്രന്‍. വിജയപ്രതീക്ഷ ഇല്ലെങ്കിലും ബിജെപി സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബുവിന് ഇത് രണ്ടാമൂഴമാണ്. 31കാരനായ പ്രകാശ് നരിപ്പറ്റ സ്വദേശിയും നാദാപുരം കോടതിയിലെ അഭിഭാഷകനുമാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എബിവിപിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്. നരിപ്പറ്റ കുറ്റിപൊരിച്ച പറമ്പത്ത് കണ്ണന്റെയും മാണിയുടെയും മകനാണ്. അവിവാഹിതനാണ്.
വികസനക്കുതിപ്പില്‍ നാദാപുരം അഭൂതപൂര്‍വമായ മൂന്നേറ്റമുണ്ടാക്കി. അഞ്ഞൂറ് കോടിയില്‍പ്പരം രൂപയുടെ സമഗ്ര വികസനം. ഒരു പതിറ്റാണ്ടായി നാദാപുരത്തിന്റെ മനസ്സായി മാറിയ മന്ത്രി ബിനോയ് വിശ്വത്തിന്റെ പിന്‍മുറക്കാരന്‍ ഇ കെ വിജയനാകുമെന്നത് തീര്‍ച്ചയാണ്.
(കെ കെ ശ്രീജിത്)
ദേശാഭിമാനി
Saturday, March 26, 2011
വള്ളുവനാട്ടില്‍ അജയ്യനായി ജനകീയ എംഎല്‍എ
പെരിന്തല്‍മണ്ണ: ജനകീയ എംഎല്‍എയെ നേരിടാന്‍ പണക്കൊഴുപ്പ് ആയുധമാക്കുന്ന കച്ചവടരാഷ്ട്രീയം പ്രചാരണവിഷയമാകുകയാണ് വള്ളുവനാടിന്റെ സിരാകേന്ദ്രത്തില്‍. അഞ്ചുപതിറ്റാണ്ടില്‍ സാധിക്കാത്ത വികസനം അഞ്ചുവര്‍ഷത്തിനുള്ളില്‍ നല്‍കിയ വി ശശികുമാര്‍ എംഎല്‍എയും മന്ത്രിപദം മോഹിച്ച് കളം മാറ്റിച്ചവിട്ടിയ മഞ്ഞളാംകുഴി അലിയും തമ്മിലാണ് പെരിന്തല്‍മണ്ണയിലെ പ്രധാന പോര്. ബിജെപി സ്ഥാനാര്‍ഥിയായി സി കെ കുഞ്ഞിമുഹമ്മദും മത്സരരംഗത്തുണ്ട്.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ ശശികുമാറിനിത് മൂന്നാമങ്കമാണ്. ജില്ലയില്‍ മുസ്ളിംലീഗിന്റെ വന്‍മരങ്ങള്‍ കടപുഴകിവീണ 2006ല്‍ മണ്ഡലം ഇടത്തോട്ട് ചാഞ്ഞു. മുസ്ളിംലീഗിലെ പി അബ്ദുല്‍ ഹമീദിനെ 14,003 വോട്ടിന് പരാജയപ്പെടുത്തിയാണ് നാലുപതിറ്റാണ്ടിനുശേഷം മണ്ഡലം തിരിച്ചുപിടിച്ചത്. അതോടെ പെരിന്തല്‍മണ്ണക്കാര്‍ എംഎല്‍എയെ അറിഞ്ഞുതുടങ്ങി. വികസനമുന്നേറ്റവും കക്ഷിരാഷ്ട്രീയഭേദമെന്യേ ജനങ്ങളുമായുണ്ടാക്കിയ ആത്മബന്ധവും ശശികുമാറിന്റെ വിജയം സുനിശ്ചിതമാക്കുന്നു. മറുവശത്ത് 'ജയിച്ചാല്‍ മന്ത്രി, തോറ്റാല്‍ രാജ്യസഭ' എന്ന ലീഗിന്റെ പതിവ് സൂത്രവാക്യവും വിശ്വസിച്ച് 'ഭാഗ്യപരീക്ഷണ'ത്തിന് മുതിരുകയാണ് മഞ്ഞളാംകുഴി അലി. ഇടതുപക്ഷത്തിന്റെ കരുത്തില്‍ മങ്കടയില്‍ രണ്ടുതവണ എംഎല്‍എയായ അലിക്കിത് നാലാമങ്കമാണ്. 'അധികാര കസേരയില്‍ കണ്ണുംനട്ടാണ്' അലി കുഞ്ഞാലിക്കുട്ടിയുടെ ക്ഷണപ്രകാരം ലീഗില്‍ ചേക്കേറിയത്. എന്നാല്‍ പാളയത്തില്‍ 'പട' തുടങ്ങിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം മാനിച്ച് പെരിന്തല്‍മണ്ണയില്‍ മത്സരിക്കാന്‍ നിര്‍ബന്ധിതനായി. പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ഥിക്കുപ്പായംതുന്നിവച്ചവരെയും 'കൂടെയുള്ളവരെയും' അലി നിരാശരാക്കി. തുടര്‍ന്നുണ്ടായ അസ്വാരസ്യവും ഭീതിയും പ്രചാരണത്തില്‍ നിഴലിക്കുന്നു.
വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണം. അലിഗഡ് സര്‍വകലാശാല സ്പെഷ്യല്‍ സെന്റര്‍ കാലം മായ്ക്കാത്ത നേട്ടമായി. നഗരത്തിന് തീരാശാപമായ ഗതാഗതക്കുരുക്കഴിച്ച് ബൈപാസുകള്‍ക്ക് തുടക്കമിട്ടും താലൂക്ക് ആശുപത്രിയെ ഉന്നത നിലവാരത്തിലെത്തിച്ചും എംഎല്‍എ മാതൃകയായി. നഗരസഭയിലും വെട്ടത്തൂര്‍, ഏലംകുളം പഞ്ചായത്തുകളിലും ഇടതുപക്ഷഭരണമാണ്. താഴേക്കോട്, പുലാമന്തോള്‍, ആലിപ്പറമ്പ് പഞ്ചായത്തുകളിലും ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. മേലാറ്റൂരിലാകട്ടെ നിര്‍ണായകശക്തിയും. മണ്ഡലത്തില്‍ 1,61,685 വോട്ടര്‍മാരുണ്ട്. ഇതില്‍ 84,873 പേര്‍ സ്ത്രീവോട്ടര്‍മാരാണ്. പെരിന്തല്‍മണ്ണ നഗരസഭ, മേലാറ്റൂര്‍, വെട്ടത്തൂര്‍, താഴേക്കോട്, ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോള്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മണ്ഡലം.
(എ രാധാകൃഷ്ണന്‍ )
ദേശാഭിമാനി 260311
ചെങ്കോട്ടയില്‍ ഭൂരിപക്ഷം കൂട്ടാന്‍തൊഴിലാളികളുടെ തോഴന്‍
പയ്യന്നൂര്‍: ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ മണ്ണാണ് പയ്യന്നൂരിന്റേത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല പൈതൃകമുള്ള നാടിന് രണ്ടാം ബര്‍ദോളിയെന്ന വിളിപ്പേരുമുണ്ട്. എന്നാല്‍ ആ മണ്ണില്‍ വളര്‍ന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഇടതുപക്ഷത്തെ എന്നും കൈവിടാത്ത മണ്ഡലമാണ് പയ്യന്നൂര്‍. മണ്ഡലത്തിലെ സൌമ്യസാന്നിധ്യമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കൃഷ്ണന്‍. ലളിത ജീവിതവും എളിമയുള്ള പെരുമാറ്റവുമാണ് ഈ തൊഴിലാളി നേതാവിന്റെ സമ്പാദ്യം. മണ്ഡലത്തിന്റെ ഉള്ളറിഞ്ഞ നേതാവ് പൊതുപ്രവര്‍ത്തകര്‍ക്കാകെ മാതൃകയാണ്.
ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവിലാണ് കൃഷ്ണന്‍ വളര്‍ന്നത്. പട്ടിണി മാറ്റാന്‍ ചെറുപ്പത്തിലേ ബീഡിതെറുപ്പില്‍ ഏര്‍പ്പെട്ടു. അരനൂറ്റാണ്ടിലേറെയായി തൊഴിലാളിപ്രസ്ഥാനത്തിലും പൊതുരംഗത്തും നിറസാന്നിധ്യമാണ് ഈ അറുപത്തിരണ്ടുകാരന്‍. ആദ്യ അങ്കത്തിനിറങ്ങുന്നതിന്റെ അങ്കലാപ്പ് മുഖത്തില്ല. ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച മണ്ഡലത്തില്‍ ഭൂരിപക്ഷം കൂട്ടുകയെന്നതാണ് സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗവും സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണന്റെ ദൌത്യം. ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. പാവൂര്‍ കണ്ണനാണ് അച്ഛന്‍. അമ്മ: ചെറൂട്ട ചിരിയമ്മ. വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി ജീവനക്കാരി രാജവല്ലി തൈവളപ്പിലാണ് ഭാര്യ. മക്കള്‍: ഷിജിത്ത്, സജിത്ത്.
കടന്നപ്പള്ളി സ്വദേശി കെ ബ്രിജേഷ്കുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ബിജെപിക്കുവേണ്ടി സി കെ രമേശനും രംഗത്തുണ്ട്. തളിപ്പറമ്പ് താലൂക്കിലെ ആറു പഞ്ചായത്തുകളും പയ്യന്നൂര്‍ നഗരസഭയും ഉള്‍പ്പെട്ടതാണ് മണ്ഡലം. തൃക്കരിപ്പൂരിന്റെ ഭാഗമായിരുന്ന ജില്ലയിലെ രണ്ടു പഞ്ചായത്തുകള്‍ മണ്ഡലത്തോട് ചേര്‍ത്തു. ചെറുപുഴ, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, പെരിങ്ങോം- വയക്കര, രാമന്തളി എന്നിവയാണ് ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് 27,913 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ നാലുവാര്‍ഡിലും എരമത്തെ ഒരു വാര്‍ഡിലും എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വോട്ടുകൂടി ചേര്‍ത്താല്‍ ഭൂരിപക്ഷം കൂടും. ചെറുപുഴ ഒഴികെ എല്ലാ പഞ്ചായത്തിലും പയ്യന്നൂര്‍ നഗരസഭയിലും എല്‍ഡിഎഫിനാണ് ലീഡ്.
1952 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് സാരഥികളെ മാത്രം നെഞ്ചേറ്റിയ മണ്ഡലമാണ് പയ്യന്നൂര്‍. 1956ലെ പുനര്‍നിര്‍ണയത്തില്‍ പ്രദേശം നീലേശ്വരം ദ്വയാംഗ മണ്ഡലത്തിന്റെയും മാടായി മണ്ഡലത്തിന്റെയും ഭാഗമായി. ആദ്യ മുഖ്യമന്ത്രി ഇ എം എസിനെ തെരഞ്ഞെടുത്തെന്ന ഖ്യാതിയും പയ്യന്നൂരിനുണ്ട്. മാടായിയില്‍ കെ പി ആര്‍ ഗോപാലനാണ് ജയിച്ചത്. വ്യവസായ മന്ത്രിയായിരുന്ന കെ പി ഗോപാലനും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1964ലാണ് മണ്ഡലം നിലവില്‍ വന്നത്. 1965ലും 1967ലും 1970ലും എ വി കുഞ്ഞമ്പുവിനെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. 1977ലും '80ലും എന്‍ സുബ്രഹ്മണ്യ ഷേണായിയെ തെരഞ്ഞെടുത്തു. 1982ല്‍ എം വി രാഘവനും 1987ലും 1991ലും സി പി നാരായണനും. 1996ല്‍ പിണറായി വിജയന്‍. 2001ലും 2006ലും പി കെ ശ്രീമതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ 36,122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ പി കെ ശ്രീമതി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ് സി കൃഷ്ണന്‍ വോട്ടുതേടുന്നത്. അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണിത്.
(വിജയന്‍ കരിവെള്ളൂര്‍)
ദേശാഭിമാനി 260311
എല്‍ഡിഎഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റ്, വാടിക്കൊഴിയാന്‍ വീണ്ടും രണ്ടില
തളിപ്പറമ്പ്: 1982-ല്‍ തളിപ്പറമ്പില്‍ വാടിക്കൊഴിഞ്ഞു വീണുപോയതാണ് രണ്ടില. ചുവപ്പു കോട്ടയില്‍ ചാവേറാകാന്‍ അധികമാരും തയ്യാറാകാതിരുന്നപ്പോള്‍ പേരിനൊരു പോരാട്ടത്തിനാണ് 29 വര്‍ഷത്തിനുശേഷം രണ്ടിലത്തണലില്‍ യുഡിഎഫ് ശ്രമം. അതിര്‍ത്തികള്‍ മാറിയപ്പോള്‍ മണ്ഡലം കൂടുതല്‍ കരുത്തോടെയാണ് ഇടതുപക്ഷത്തോട് ചാഞ്ഞുനില്‍ക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയ മണ്ഡലമാണിത്. 31,130 വോട്ട്. തളിപ്പറമ്പ് നഗരസഭയില്‍ എതിരില്ലാതെ ജയിച്ച വാര്‍ഡുകളിലെ വോട്ടുകളും കൂടിച്ചേരുമ്പോള്‍ ഭൂരിപക്ഷത്തിന് കനം കൂടും. എല്‍ഡിഎഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റെന്ന് എതിരാളികള്‍ക്കിടയില്‍ വിളിപ്പേരുണ്ട് ഈ മണ്ഡലത്തിന്. യുഡിഎഫില്‍ സീറ്റിനുവേണ്ടി മാവിലാക്കാവിലെ അടിയുത്സവം പോലെ പിടിവലി നടന്നപ്പോഴും ഇവിടേക്ക് ഒന്നെത്തിനോക്കാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. ജെയിംസ് മാത്യുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയം തേച്ചുമിനുക്കി അടിവരയിട്ട് ഉറപ്പിക്കാനുള്ള നിയോഗം മാത്രമാണ് അദ്ദേഹത്തിന്. തളിപ്പറമ്പ് നഗരസഭയും കുറുമാത്തൂര്‍, കൊളച്ചേരി, കുറ്റ്യാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുമാണ് മണ്ഡലത്തില്‍. ഇതില്‍ കൊളച്ചേരിയിലും ചപ്പാരപ്പടവിലും മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം.
1952-ല്‍ കമ്യൂണിസ്റ്റ്- കര്‍ഷകപ്രസ്ഥാനത്തിന്റെ തേരാളിയായിരുന്ന ടി സി നാരായണന്‍ നമ്പ്യാരെ തെരഞ്ഞെടുത്താണ് മണ്ഡലം കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്കുള്ള യാത്ര തുടങ്ങിയത്. പാര്‍ടിക്ക് അടിതെറ്റിയത് ഒരിക്കല്‍ മാത്രം. 1970-ല്‍ കെ പി രാഘവപൊതുവാളിനെ 909 വോട്ടിന് സി പി ഗോവിന്ദന്‍ നമ്പ്യാര്‍ തോല്‍പിച്ചത്. സിപിഐ എമ്മിലെ എം വി രാഘവനെ തെരഞ്ഞെടുത്ത് തെറ്റ് തിരുത്തി. പുനഃസംഘടക്കുശേഷം സിപിഐ എമ്മിലെ കെ പി രാഘവപൊതുവാള്‍, സി പി മൂസാന്‍കുട്ടി, കെ കെ എന്‍ പരിയാരം, പാച്ചേനി കുഞ്ഞിരാമന്‍, എം വി ഗോവിന്ദന്‍ എന്നിവരാണ് പ്രതിനിധീകരിച്ചത്. 82-ല്‍ പി ടി ജോസ് മത്സരിച്ചതോടെ പലായനം ചെയ്ത കേരള കോണ്‍ഗ്രസ് എത്തുന്നത് ഇത്തവണ. എല്‍ഡിഎഫ് ഭൂരിപക്ഷത്തിന്റെ അക്കങ്ങള്‍ പെരുകുന്നത് കണ്ട് വാപൊളിച്ചു നില്‍ക്കുകയാണ് ഓരോ തെരഞ്ഞെടുപ്പിലും യുഡിഎഫ്. 96-ല്‍ സതീശന്‍ പാച്ചേനി എതിരിടാനെത്തിയപ്പോള്‍ എം വി ഗോവിന്ദന്‍ ജയിച്ചത് 17,617 വോട്ടിന്. 2001-ല്‍ കെ സുരേന്ദ്രനെതിരെ 15,287 വോട്ടിന് ജയം ആവര്‍ത്തിച്ചു. 2006-ല്‍ സി കെ പി പത്മനാഭന്‍ 29538 വോട്ടിനാണ് കോണ്‍ഗ്രസിലെ ചന്ദ്രന്‍ തില്ലങ്കേരിയെ പരാജയപ്പെടുത്തിയത്.
അഞ്ചുവര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനമെത്തിയ മണ്ഡലങ്ങളിലൊന്നാണിത്. നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്ക്, മാങ്ങാട്ടുപറമ്പ് നിഫ്റ്റ്, ചട്ടുകപ്പാറ ടെക്നോ ക്യാമ്പസ്, പട്ടുവം കുടിവെള്ള പദ്ധതി, മാങ്ങാട്ടുപറമ്പിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസനത്തിന്റെ പേരിലാണ് എല്‍ഡിഎഫ് വോട്ടുചോദിക്കുന്നത്. ജെയിംസ് മാത്യുവിന്റെ സ്ഥാനാര്‍ഥിത്വത്തെ അഭിമാനപൂര്‍വമാണ് കര്‍ഷക പോരാട്ടങ്ങളുടെ മണ്ണ് ഏറ്റുവാങ്ങുന്നത്. ഇരിക്കൂരില്‍ അട്ടിമറിയോളമെത്തിയ രണ്ടു പോരാട്ടങ്ങള്‍ നയിച്ച കരുത്തിലാണ് അദ്ദേഹം എത്തുന്നത്.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ ഇരിക്കൂറില്‍ ഇരുപത്തിയാറാം വയസ്സിലായിരുന്നു കന്നിയങ്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1831 വോട്ടിനാണ് കെ സി ജോസഫിനോട് പരാജയപ്പെട്ടത്. അമ്പതുകാരനായ ജെയിംസ് 98 മുതല്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റിലുണ്ട്. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമാണ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷം സിപിഐ എം ശ്രീകണ്ഠപുരം ഏരിയാസെക്രട്ടറിയായിരുന്നു. നിര്‍മലഗിരി കോളേജ് വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ സംഘടനാരംഗത്തെത്തി. 95 മുതല്‍ അഞ്ചുവര്‍ഷം ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റിചെയര്‍മാനായിരുന്നു. വിദ്യാര്‍ഥി- യുവജന സംഘടനാപ്രവര്‍ത്തനത്തിനിടെ നിരവധി തവണ ഭീകര പൊലീസ് മര്‍ദനത്തിനിരയായി. മണിക്കടവ് നീരാക്കല്‍ എന്‍ ജെ മാത്യുവിന്റെയും ചിന്നമ്മയുടേയും മകനാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗവും പാപ്പിനിശേരി ഇ എം എസ് സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമായ എന്‍ സുകന്യയാണ് ഭാര്യ. മക്കള്‍: സാന്ത്വന, സന്ദീപ്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യുവജനവിഭാഗമായ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ് ചങ്ങനാശേരി സ്വദേശിയായ അഡ്വ. ജോബ് മൈക്കിള്‍(44). ഇത് കന്നിയങ്കം. നെടുംപറമ്പില്‍ പരേതരായ തോമസ് മൈക്കിള്‍-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. കെഎസ്സി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഭാര്യ: വിജി. മക്കള്‍: മൈക്കിള്‍ ജോബ്, അജു ജെ ജോബ്, അമല ട്രീസ ജോബ്. ബിജെപി ജില്ലാ സെക്രട്ടറിയായ കെ ജയപ്രകാശും(54) മത്സരിക്കുന്നുണ്ട്.
(പി പി സതീഷ് കുമാര്‍)
deshabhimani 260311

Thursday, March 24, 2011
വഴികാട്ടുന്നു തലശേരി
തലശേരി: തലശ്ശേരിയുടെ മനസ്സില്‍ ഒരിക്കലും ചാഞ്ചാട്ടങ്ങളില്ല; കമ്യൂണിസ്റുകാരെ ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യം മാത്രം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ അങ്കത്തിനിറങ്ങിയതോടെ മണ്ഡലത്തില്‍ ആവേശം ഇരമ്പുകയാണ്. എന്നും ചെങ്കൊടി പാറിച്ച മണ്ഡലത്തിലെ ജനവിധിയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ഭൂരിപക്ഷത്തിന്റെ റെക്കോഡു മാത്രമേ അറിയേണ്ടതുള്ളൂ. സംസ്ഥാനത്ത് അലയടിക്കുന്ന എല്‍ഡിഎഫ് തരംഗത്തിന്റെ വ്യക്തമായ സൂചനകള്‍ ഇവിടെനിന്നുയരുന്നു. കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെയും സംഗീതാചാര്യന്‍ കെ രാഘവന്‍മാഷെയും കണ്ട് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കോടിയേരിക്ക് മണ്ഡലത്തില്‍ മുഖവുര ആവശ്യമില്ല. ഓരോ വീട്ടുകാരെയും പേര്പറഞ്ഞുവിളിക്കാനുള്ള ബന്ധം. മീനത്തിലെ കൊടുംചൂടിനെ വകവയ്ക്കാതെ രണ്ടുദിവസം തലശേരി ടൌണിലൂടെ കോടിയേരി നടന്നപ്പോള്‍ വിജയാശംസ നേരാന്‍ നാടാകെ ഒഴുകിയെത്തി. ജന്മനാടിന്റെ സ്നേഹവായ്പിനുമുന്നില്‍ കേരള രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യമായ കോടിയേരി കൂടുതല്‍ വിനയാന്വിതനാകുന്നു.
മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാരെ സൃഷ്ടിച്ച മണ്ഡലമാണിത്. 1957ലെ പ്രഥമതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ടി സ്വതന്ത്രനായ വി ആര്‍ കൃഷ്ണയ്യരെയാണ് തലശേരി വിജയിപ്പിച്ചത്. കോടതി കയറിയ 60ലെ തെരഞ്ഞെടുപ്പില്‍ പത്തു വോട്ടിന് കൃഷ്ണയ്യരെ വിജയിയായി പ്രഖ്യാപിച്ചതും ചരിത്രം. 1965ല്‍ കല്‍ത്തുറുങ്കില്‍നിന്ന് ജനവിധി തേടിയ പാട്യം ഗോപാലനെ ത്രസിപ്പിക്കുന്ന ഭൂരിപക്ഷത്തോടെയാണ് തലശേരി നെഞ്ചേറ്റിയത്. അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിലും പാട്യം ജയിച്ചുകയറി. 1967ല്‍ മോറാഴ സമരനായകന്‍ കെ പി ആര്‍ ഗോപാലനെ നിയമസഭയിലെത്തിച്ചു. 1970ല്‍ എന്‍ ഇ ബാലറാമിന്റെ ഊഴമായിരുന്നു. 1979ലെ ഉപതെരഞ്ഞെടുപ്പില്‍ എം വി രാജഗോപാലന്‍ മാസ്റര്‍തെരഞ്ഞെടുക്കപ്പെട്ടു. 80ലും രാജഗോപാലന്‍ മാസ്റര്‍തന്നെയാണ് വിജയിച്ചത്. 1991ലും 96ലും കെ പി മമ്മുമാസ്റര്‍ നിയമസഭയിലെത്തി. 1996ലെ ഉപതെരഞ്ഞെടുപ്പില്‍ ഇ കെ നായനാരെ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. 1982ലാണ് കോടിയേരി ആദ്യമായി അങ്കത്തിനിറങ്ങുന്നത്. 87, 2001, 2006 വര്‍ഷങ്ങളിലും അദ്ദേഹം തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താനെ 10,055 വോട്ടിനാണ് കോടിയേരി തറപറ്റിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന ക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മണ്ഡലത്തിലെ അഭൂതപൂര്‍വ വികസനവും കോടിയേരിക്ക് കരുത്താകുന്നു. അടിസ്ഥാനമേഖലയിലുള്‍പ്പെടെ 261 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് അഞ്ചുവര്‍ഷംക്കൊണ്ട് മണ്ഡലത്തില്‍ നടപ്പാക്കിയത്. 399 കോടിയുടെ പുതിയപദ്ധതികള്‍ വേറെ. പൈതൃകടൂറിസം പദ്ധതിയിലൂടെ ലോകടൂറിസം ഭൂപടത്തിലേക്ക് തലശേരിയെ ഉയര്‍ത്തി. പൊലീസിന് ജനമൈത്രിയുടെ മുഖം നല്‍കിയ, ഉത്തരവാദിത്ത ടൂറിസത്തിന് പുതുരൂപവും ഭാവവും നല്‍കിയ കോടിയേരിയെ മണ്ഡലം ഹൃദയത്തോട് ചേര്‍ക്കുന്നത് സ്വാഭാവികം. അഞ്ചാംഅങ്കത്തിന് കോടിയേരി എത്തുമ്പോള്‍ വീണ്ടും ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് പൈതൃകഭൂമി. മത്സരിച്ച് നാണംകെടാനില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിലെ പ്രമുഖര്‍ പിന്മാറിയപ്പോള്‍ ചാവേറാവാന്‍ നിയോഗം കെഎസ്യു നേതാവ് റിജില്‍ മാക്കുറ്റിക്ക്. തലശേരി നഗരസഭയും ചൊക്ളി, പന്ന്യന്നൂര്‍, ന്യൂമാഹി, എരഞ്ഞോളി, കതിരൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് മണ്ഡലം. പുനര്‍നിര്‍ണയത്തോടെ കൂടുതല്‍ ഇടത്തോട്ട് നീങ്ങിയ തലശേരിയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 27,663 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
(പി ദിനേശന്‍)
deshabhimani 240311

Subscribe to:
Posts (Atom)