Friday, January 31, 2014

ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ മര്‍ദ്ദനം

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദ്ദനമേറ്റു. ജയില്‍ വാര്‍ഡന്‍മാരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.വ്യാഴാഴ്ച രാത്രിയോടെയാണ് പ്രതികളെ ജയിലിലെത്തിച്ചത്. അപ്പോള്‍ മുതല്‍ ജയിലിലെ ഹെഡ് വാര്‍ഡന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുയായിരുന്നു. സംഭവം അറിഞ്ഞ് പ്രതികളുടെ അഭിഭാഷകര്‍ ജയിലെത്തി വിവരങ്ങള്‍ തിരക്കി.

പലര്‍ക്കും എഴുന്നേറ്റ് നില്‍ക്കാന്‍പോലും സാധിക്കുന്നില്ലെന്ന് ചില പ്രതികളുടെ ബന്ധുക്കള്‍ പറഞ്ഞു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും അഭിഭാഷകര്‍ പറഞ്ഞു. കേസിലെ ഒമ്പത് പ്രതികളെയാണ് കണ്ണൂര്‍ ജയിലില്‍നിന്നും വിയ്യൂര്‍ ജയിലില്‍ കൊണ്ടുവന്നിട്ടുള്ളത്. ജയിലിനെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാക്കാനാണ് പുതിയ ജയില്‍ ഡിജിപിയും ആഭ്യന്തരമന്ത്രി ശ്രമിക്കുന്നതെന്ന് സിപിഐ എം കണ്ണൂര്‍ ജില്ല സെക്രട്ടരി പി ജയരാജന്‍ സംഭത്തെ കുറിച്ച് പ്രതികരിച്ചു.ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മര്‍ദ്ദനം നടന്നിട്ടുള്ളതെന്നും പി ജയരാജന്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റ പ്രതികളെ സിപഐ എം എംഎല്‍എമാരായ കെ വി അബ്ദുള്‍ ഖാദരും കെ രാധാകൃഷ്ണനും ജയിലിലെത്തി സന്ദര്‍ശിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.

deshabhimani

ബെഫി സംസ്ഥാന കലാജാഥ ഒന്നിന് പത്തനംതിട്ട ജില്ലയില്‍

കായംകുളം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള (ബെഫി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ "ജനകീയ ബാങ്കിങ് ജനനന്മയ്ക്ക്" കലാജാഥയ്ക്ക് ഉജ്വലവരവേല്‍പ്പ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ ധനകാര്യമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്ന കെടുതികളാണ് കലാജാഥയിലൂടെ അവതരിപ്പിക്കുന്നത്. ബാങ്കിങ് ഭേദഗതിയിലൂടെ ഇന്ത്യന്‍ പൊതുമേഖലാ-സ്വകാര്യ മേഖലാ ബാങ്കുകള്‍ കുത്തകകള്‍ക്കും, കോര്‍പറേറ്റുകള്‍ക്കും തീറെഴുതി കൊടുക്കാനും, പുതിയ ബാങ്കിങ് ലൈസന്‍സ് നല്‍കുന്നതിലൂടെ ഗ്രാമീണ, കാര്‍ഷിക വായ്പ സംവിധാനത്തില്‍നിന്നും തലയൂരാനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ജാഥയിലൂടെ തുറന്നുകാട്ടുന്നു. സഹകരണ ഗ്രാമവികസന ബാങ്കുകള്‍ തകര്‍ക്കാനുള്ള വിവിധ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെതിരെയും ജനകീയബാങ്കിങ് നിലനിര്‍ത്തുന്നതിന് ബെഫി നടത്തുന്ന സമരപോരാട്ടങ്ങളുടെ ഭാഗമായിട്ടാണ് ബെഫി സംസ്ഥാന സെക്രട്ടറി എസ് എസ് അനില്‍ ക്യാപ്റ്റനായുള്ള തെക്കന്‍ മേഖലാജാഥ പര്യടനം നടത്തുന്നത്.

കായംകുളത്ത് നിന്ന് ജില്ലയിലെ പര്യടനം മുന്‍ എംപി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. കെ ആര്‍ ശശികുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍സെക്രട്ടറി സി ജെ നന്ദകുമാര്‍, ജില്ലാസെക്രട്ടറി എസ് ശ്രീകുമാര്‍, പ്രസിഡന്റ് കെ എന്‍ ചന്ദ്രബാബു, കെ ആര്‍ ശശികുമാര്‍, പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചെങ്ങന്നൂര്‍ എന്‍ജിനിയറിങ് കോളേജ് ജങ്ഷനില്‍ നടന്ന സമ്മേളനം ഏരിയസെക്രട്ടറി എം എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കെ എന്‍ ചന്ദ്രബാബു അധ്യക്ഷനായി. ജാഥാക്യാപ്റ്റനെ കൂടാതെ രാജേഷ്ചന്ദ്രന്‍, ഇ മധുസൂദനന്‍, വിശ്വംഭരന്‍നായര്‍, എല്‍ ശ്രീകുമാര്‍, സി കെ ഉദയകുമാര്‍, വി കെ വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച പകല്‍ മൂന്നിന് ആലപ്പുഴ നഗരചത്വരത്തില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ യോഗം ഉദ്ഘാടനം ചെയ്യും. "ബാലന്‍ മാസ്റ്റര്‍ പറഞ്ഞത്" എന്ന തെരുവുനാടകവും അവതരിപ്പിക്കും.

ബെഫി സംസ്ഥാന കലാജാഥ ഒന്നിന് പത്തനംതിട്ട ജില്ലയില്‍

ബെഫി സംസ്ഥാന കലാജാഥ ഫെബ്രുവരി ഒന്നിന് പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ഭാഗമായി രാജ്യത്തെ ധനകാര്യമേഖലയിലെയും ബാങ്കിങ് മേഖലയിലെയും മാറ്റങ്ങളും അവ സമ്പദ്ഘടനയിലും സാധാരണ ജനങ്ങളുടെ ജീവിതത്തിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന, ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും വിവരിക്കുന്ന പ്രചാരണജാഥ ജില്ലയില്‍ അഞ്ചുകേന്ദ്രങ്ങില്‍ എത്തും. ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവല്ല വൈഎംസിഎ ജങ്ഷനില്‍ കലാജാഥ സിപിഐ എം ജില്ലാസെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 11ന് മല്ലപ്പള്ളി എസ്ബിടി ശാഖക്ക ് മുന്നിലും 12ന് കോഴഞ്ചേരി പൊയ്യാനിയില്‍ പെട്രോള്‍ പമ്പിന് മുന്നിലും പകല്‍ രണ്ടിന് പത്തനംതിട്ട ടൗണ്‍ഹാളിലും 3.30ന് കോന്നി ചന്ത മൈതാനത്തും പരിപാടികള്‍ അവതരിപ്പിക്കുന്ന ജാഥ വൈകിട്ട് അഞ്ചിന് അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ സമാപിക്കും. സമാപന സമ്മേളനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാസെക്രട്ടറി പി ജെ അജയകുമാര്‍, സിപിഐ എം ഏരിയാസെക്രട്ടറി ടി ഡി ബൈജു തുടങ്ങിയവര്‍ പങ്കെടുക്കും. ബെഫി സംസ്ഥാന സെക്രട്ടറി എസ് അനില്‍ ക്യാപ്റ്റനായ ജാഥയില്‍ ആര്‍ പരമേശ്വരകുമാര്‍, എം സുരേഷ് എന്നിവര്‍ അംഗങ്ങളാണ്. എസ് ശ്രീകുമാര്‍ ആണ് മാനേജര്‍. സുരേഷ് പി കുട്ടന്‍ സംവിധാനം ചെയ്ത "ബാലന്‍ മാഷ് പറഞ്ഞത്" എന്ന നാടകം കലാജാഥയില്‍ അവതരിപ്പിക്കും.

deshabhimani

ആരറിയുന്നു, ഈ തോരാമിഴികളെലോകത്തെ നിരക്ഷരരില്‍ 37 % ഇന്ത്യയില്‍

ഐക്യരാഷ്ട്രകേന്ദ്രം: ലോകത്ത് ഏറ്റവുംകൂടുതല്‍ നിരക്ഷരരുള്ള രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. യുനെസ്കോയുടെ പുതിയ കണക്കുപ്രകാരം 28.7 കോടിയാണ് ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ നിരക്ഷരരുടെ എണ്ണം. ലോകത്താകെയുള്ള നിരക്ഷരരുടെ 37 ശതമാനമാണിത്- 2013-14 എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍ ഗ്ലോബല്‍ മോനിട്ടറിങ് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ നിരക്ഷരതാനിരക്ക് 1991ല്‍ 48 ശതമാനമായിരുന്നു. ഏറ്റവുമൊടുവില്‍ വിവരം ലഭിച്ച 2006ല്‍ ഇത് 63 ശതമാനമായി. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതാണ് ഇതിന് കാരണം.
സമ്പന്നരായ പെണ്‍കുട്ടികള്‍ സമ്പൂര്‍ണ സാക്ഷരത നേടുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഇന്നത്തെ സമ്പന്നരുടെ സാക്ഷര നിലവാരത്തിലെത്താന്‍ 2080 ആകണം. പിന്തുണയും സഹായവും ആവശ്യമായവര്‍ക്ക് അത് ലഭ്യമാകുന്നില്ലെന്ന് ഇതിലൂടെ വ്യക്തം- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തെ നിരക്ഷരരുടെ 72 ശതമാനവും (55.7 കോടി) പത്ത് രാജ്യത്തിലായാണ്. ദരിദ്രരാജ്യങ്ങളിലെ നാലിലൊരാള്‍ക്കും ഒരു വാചകംപോലും വായിക്കാനറിയില്ല. ആഗോളതലത്തില്‍ പഠനപ്രതിസന്ധി സര്‍ക്കാരുകള്‍ക്ക് പ്രതിവര്‍ഷം 12,900 കോടി ഡോളറിന്റെ ചെലവ് സൃഷ്ടിക്കുന്നുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളം ഓരോ കുട്ടിക്കും വിദ്യാഭ്യാസത്തിനായി ഏകദേശം 685 ഡോളര്‍ സര്‍ക്കാര്‍ ചെലവാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

deshabhimani

നന്ദിഗ്രാം റിപ്പോര്‍ട്ട് ഇടതുമുന്നണിയെ കുറ്റവിമുക്തമാക്കുന്നു: സൂര്യകാന്ത മിശ്ര

കൊല്‍ക്കത്ത: 2007 മാര്‍ച്ച് 14ന്റെ നന്ദിഗ്രാം വെടിവയ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കും ഇടതുമുന്നണി സര്‍ക്കാരിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സിബിഐ അനേഷണം തെളിയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വെടിവയ്പിന്റെ പേരില്‍ രാജ്യമൊട്ടുക്ക് ഇടതുമുന്നണിക്കും സിപിഐ എമ്മിനുമെതിരെ വ്യാപകമായ ദുഷ്പ്രചാരണമാണ്് നടത്തിയത്. കേസ് അന്വഷിച്ച സിബിഐ ആറര വര്‍ഷത്തിനുശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടും കുറ്റപത്രവും സിപിഐ എമ്മിനെ കുറ്റവിമുക്തമാക്കുന്നു. സത്യം ഒരിക്കലും മറച്ചുവയ്ക്കാനാകില്ല. വെടിവയ്പിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ സിബിഐയും എടുത്തുകാട്ടുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല പ്രവര്‍ത്തിച്ചത്. സംഘടിത അക്രമം തടയാനും ക്രമസമാധാനം സംരക്ഷിക്കാനുമാണ് പൊലീസിനെ നിയോഗിച്ചത്. നന്ദിഗ്രാം സംഭവം ജനങ്ങളില്‍ വലിയ തെറ്റിദ്ധാരണ സൃഷ്ടിച്ചു. സത്യാവസ്ഥ ഇനി ജനങ്ങള്‍ക്ക് ബോധ്യപ്പെടും-മിശ്ര പറഞ്ഞു. സിബിഐ റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വെടിവയ്പിലേക്ക് നയിച്ച അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയതിന് കുറ്റക്കാരായി എടുത്തുകാട്ടിയിട്ടുള്ളവരില്‍ ഭൂരിപക്ഷവും തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരുമാണ്്. കാരണമില്ലാതെ വെടിവയ്പ് നടത്തുകയായിരുന്നില്ലന്നും അക്രമാസക്തരായ ജനത്തെ നേരിടാനും സ്ഥിതിഗതി നിയന്ത്രിക്കാനും വേണ്ടി നിറയൊഴിക്കേണ്ട സ്ഥിതിയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹാല്‍ദിയ സബ് ഡിവിഷണല്‍ കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഗോപി deshabhimani

ആധാര്‍ തല്‍ക്കാലമില്ല

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ എണ്ണം പ്രതിവര്‍ഷം ഒമ്പതില്‍നിന്ന് പന്ത്രണ്ടായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എല്‍പിജി സബ്സിഡി ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി തല്‍ക്കാലം മരവിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പാചകവാതകരംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ക്കെതിരെ കേരളത്തിലടക്കം വ്യാപകപ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ മരവിപ്പിച്ചതും സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതും. തെരഞ്ഞെടുപ്പ് അടുത്തെത്തിയതും സര്‍ക്കാറിന്റെ താല്‍ക്കാലികപിന്മാറ്റത്തിന് കാരണമായി. നേരത്തെ നിയന്ത്രണമില്ലാതെ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം തുടക്കത്തില്‍ ആറായി നിയന്ത്രിക്കുകയായിരുന്നു. ജനരോഷത്തെത്തുടര്‍ന്ന് ഇത് ഒമ്പതാക്കി. എന്നാല്‍, ഇതും അപര്യാപ്തമെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പന്ത്രണ്ടാക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിയുടേതാണ് തീരുമാനം.

ഇന്ധന സബ്സിഡി പ്രതിവര്‍ഷം 5000 കോടി കണ്ട് വര്‍ധിക്കാന്‍ തീരുമാനം ഇടയാക്കുമെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ മാത്രമേ പ്രതിവര്‍ഷം 12 സിലിണ്ടര്‍ ലഭിക്കൂ. ഒരുമാസം ഒരു സിലിണ്ടര്‍ എന്ന രീതിയിലാകും നല്‍കുക. പ്രത്യേക സാഹചര്യത്തില്‍ ഒരുമാസത്തില്‍ ഒന്നിലേറെ സിലിണ്ടര്‍ വേണ്ടിവന്നാല്‍ ലഭിക്കില്ല. ആധാര്‍ കാര്‍ഡിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പല സ്ഥലങ്ങളിലും പൂര്‍ത്തിയായിട്ടില്ലെന്ന് മൊയ്ലി പറഞ്ഞു. സബ്സിഡി പണം നേരിട്ട് അക്കൗണ്ടിലേക്ക് എത്തിക്കുന്ന നടപടികള്‍ താഴെതട്ടില്‍ പൂര്‍ത്തിയായിട്ടില്ല. സബ്സിഡി അക്കൗണ്ടിലേക്ക് മാറ്റുന്ന പദ്ധതി നടപ്പാക്കുന്നത് വിലയിരുത്തുന്ന സമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കും. സമിതിയുടെ തീര്‍പ്പ് വരുംവരെ പഴയരൂപത്തില്‍ ഉപയോക്താക്കള്‍ക്ക് സിലിണ്ടര്‍ ലഭിക്കും- മൊയ്ലി പറഞ്ഞു. എന്നാല്‍, ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ ഗൗരവമായി മുന്നോട്ടുപോകാന്‍തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ പദ്ധതികള്‍ സുതാര്യമായി നടപ്പാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ആധാര്‍ പദ്ധതിക്കായി 3494 കോടി രൂപ സര്‍ക്കാര്‍ ഇതിനോടകം ചെലവഴിച്ചതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 53 കോടി ആളുകള്‍ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചു. പദ്ധതികളുടെ ഗുണഫലം കിട്ടാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവ് തിരുത്തണമെന്ന് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റിക്കായി ഹാജരായ മോഹന്‍ പരാശരന്‍ വാദിച്ചു.

എം പ്രശാന്ത് deshabhimani

യൂണിവേഴ്സിറ്റി ക്യാമ്പസിലെ ആക്രമണങ്ങള്‍ ആസൂത്രിതം വ്യാജ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തേഞ്ഞിപ്പലം: കലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍ജിനിയറിങ് കോളേജിലും വാഴ്സിറ്റി ക്യാമ്പസിലും കെഎസ്യു - എംഎസ്എഫ് നടത്തുന്ന അക്രമങ്ങള്‍ ആസൂത്രിതം. ആയുധങ്ങളുമായെത്തി എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചശേഷം ആശുപത്രിയില്‍ പ്രവേശിച്ച് കേസ് കൊടുക്കുകയാണ് അക്രമികള്‍. ഇതിനായി ഭരണപക്ഷ നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്. തേഞ്ഞിപ്പലം പൊലീസില്‍ സ്വാധീനംചെലുത്തി വധശ്രമമുള്‍പ്പെടെയുള്ള കള്ളക്കേസുകള്‍ മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തുകയുംചെയ്യുന്നു. എന്‍ജിനിയറിങ് കോളേജിന് പുറത്തെ ഡിവൈഎഫ്ഐ - എസ്എഫ്ഐ കൊടിമരം തകര്‍ത്തുകൊണ്ടാണ് എംഎസ്എഫ് - കെഎസ്യുക്കാര്‍ അക്രമം ആരംഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സമാധാനപരമായി പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയുംചെയ്തു. ചൊവ്വാഴ്ച രാവിലെ മാരകായുധങ്ങളുമായെത്തി ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ഥികളെയും ആക്രമിച്ചു. പൊലീസ് രാവിലെ ക്യാമ്പസില്‍ പരിശോധിച്ചുപോയശേഷമായിരുന്നു ഇത്. അക്രമികള്‍ കോളേജിലെ ജനല്‍ചില്ലുകളും മറ്റും തകര്‍ത്തു. ഇവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതിനുശേഷമെത്തിയ പൊലീസ് നിരപരാധികളായ വിദ്യാര്‍ഥികളെ മര്‍ദിച്ചു. സാരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.

എന്‍ജിനിയറിങ് കോളേജിലെ സംഘട്ടനത്തില്‍ പരിക്കേറ്റെന്ന കള്ളക്കേസ് കൊടുത്താല്‍ പൊളിയുമെന്ന ധാരണയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസിനെ തെരഞ്ഞെടുത്തത്. ഇവിടെയാകുമ്പോള്‍ ചില അധികൃതരുടെ പൂര്‍ണ പിന്തുണയും സിന്‍ഡിക്കേറ്റിലെ എംഎല്‍എമാരുടെ സ്വാധീനവും ഉപയോഗിക്കാമെന്നായിരുന്നു ധാരണ. ഇതനുസരിച്ചാണ് വ്യാജ പരാതി നല്‍കിയതും തേഞ്ഞിപ്പലം പൊലീസ് കള്ളക്കേസ് എടുത്തതും. ബുധനാഴ്ച ഇല്ലാത്ത ആക്രമണത്തിന്റെപേരില്‍ കെഎസ്യു പഠിപ്പുമുടക്കി പഠനവിഭാഗങ്ങളിലെ അധ്യാപനം തടഞ്ഞു. ഈ സമയം ലാംഗ്വേജ് ബ്ലോക്കില്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് കെഎസ്യുക്കാര്‍ ഇരച്ചുകയറുകയും പരിപാടി അലങ്കോലമാക്കാന്‍ ശ്രമിക്കുകയുംചെയ്തു. ഏകപക്ഷീയമായി നടത്തിയ ആക്രമണമായിരുന്നിട്ടും എസ്എഫ്ഐക്കാര്‍ മര്‍ദിച്ചുവെന്ന കള്ളപ്പരാതിയുമായി രണ്ട് കെഎസ്യുക്കാര്‍ ആശുപത്രിയില്‍പ്പോയി കിടന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനുവഴങ്ങി വിദ്യാര്‍ഥികളുടെ പേരില്‍ ഗുരുതര വകുപ്പുകളിട്ട് കേസെടുക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അക്രമം നടന്നുവെന്ന കഥയുണ്ടാക്കി കോഹിനൂരിലുള്ള എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളെയടക്കം പ്രതിയാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. സംഭവത്തിന്റെ വാസ്തവം അന്വേഷിക്കാന്‍പോലും തയ്യാറാവാതെയാണ് ഇത്.

deshabhimani

ഉമ്മന്‍ചാണ്ടി -ഫയാസ് ബന്ധം അന്വേഷണമില്ല

തലശേരി: സ്വര്‍ണക്കടത്ത്കേസ് പ്രതി മാഹി ഈസ്റ്റ്പള്ളൂരിലെ തൊണ്ടന്റവിട ഫയാസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണമില്ല. ഫയാസുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ മുന്‍മിസ് സൗത്ത് ഇന്ത്യ ശ്രവ്യസുധാകര്‍ ഉള്‍പ്പെടെ പലരെയും സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തിട്ടും മുഖ്യമന്ത്രിയെയും ഓഫീസിനെയും തൊടാന്‍ അന്വേഷണസംഘത്തിന് ഭയം. ഭരണതലത്തിലുള്ള ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണം നീണ്ടുപോകുന്നത്. ഫയാസിന് ഗ്രീന്‍ചാനലിലൂടെ സ്വര്‍ണം കടത്താന്‍ സഹായം നല്‍കിയത് കസ്റ്റംസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസുമായിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജിക്കുമോനും കണ്ണൂര്‍ ജില്ലക്കാരനായ പേഴ്സണല്‍സ്റ്റാഫ് അംഗവുമെല്ലാം ഫയസിന് ഏറെ വേണ്ടപ്പെട്ടവരായിരുന്നു. കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതികളായിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണപരിധിക്ക് പുറത്താണിപ്പോഴും.

മുഖ്യമന്ത്രിയും ഫയാസും തമ്മിലുള്ള ബന്ധം തെളിവ് സഹിതം മാസങ്ങള്‍ക്ക് മുമ്പേ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. പ്രതിപക്ഷ നേതാവായിരിക്കെ 2008ല്‍ ഉമ്മന്‍ചാണ്ടിയെ ദുബൈ അല്‍ഖറൂദില്‍ ചേര്‍ന്ന പുതുച്ചേരി പ്രവാസി അസോസിയേഷന്‍(നോര്‍പ്പ) യോഗത്തിലേക്കെത്തിച്ചത് ഫയാസാണ്. നോര്‍പ്പ ജനറല്‍സെക്രട്ടറിയും മാഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ റമീസ് അഹമ്മദ് കഴിഞ്ഞ സപ്തംബര്‍ 27ന് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടി ദുബൈയിലെത്തുമ്പോഴെല്ലാം സ്വീകരിക്കാനും ആതിഥ്യമൊരുക്കാനും ഫയാസ് എത്തിയിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ പിടിവീഴുമെന്ന് ഉറപ്പായഘട്ടത്തിലും ബന്ധപ്പെട്ടത് രക്ഷകനായ മുഖ്യമന്ത്രിയുടെ ഓഫീസിനെയായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ചാണ്ടി തലശേരി വഴിപോകുമ്പോള്‍ ദേശീയപാതയില്‍ വാഹനം നിര്‍ത്തി ഫയാസുമായി അരമണിക്കൂറോളം സംസാരിച്ചതും ആരും മറന്നിട്ടില്ല. മുന്‍കൂട്ടി സംസാരിച്ചുറപ്പിച്ച് ദേശീയപാതയില്‍ കാത്തുനിന്നാണ് ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുപത്കിലോ സ്വര്‍ണവുമായി ആരിഫയും ആസിഫയും സപ്തംബര്‍ 19ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായപ്പോഴാണ് ഫയാസിന്റെ അന്താരാഷ്ട്രബന്ധമുള്ള സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഒന്നൊന്നായി പുറത്തുവരുന്നത്. യുഡിഎഫ് ഭരണം ഒരുക്കിയ ഗ്രീന്‍ചാനലിലൂടെ ഏറെ സ്വര്‍ണം ഇയാള്‍ കടത്തിയിട്ടുണ്ടെന്ന് വ്യക്തം.

deshabhimani

ഒരു എംപിയുടെ നിഷ്ക്രിയത്വം കോഴിക്കോടിനുണ്ടാക്കിയ നഷ്ടങ്ങള്‍

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എം കെ രാഘവന്‍ എംപി നടത്തിയ ""വികസന സന്ദേശ യാത്ര"" അദ്ദേഹത്തെ തെരഞ്ഞെടുത്ത വോട്ടര്‍മാരെ മാത്രമല്ല, ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളെയാകെ അവഹേളിക്കലാണ്. വികസന വരള്‍ച്ച നേരിട്ട കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ മുമ്പില്‍ രാഷ്ട്രീയ നാടകമാടുകയായിരുന്നു അദ്ദേഹം. സത്യത്തില്‍, ഈ ജനപ്രതിനിധി കഴിഞ്ഞ അഞ്ചുവര്‍ഷം നല്‍കിയ വാഗ്ദാനങ്ങളുടെ ശവപ്പറമ്പാണ് കോഴിക്കോട്. കേന്ദ്രത്തില്‍ ഭരണംനടത്തുന്ന കക്ഷിയുടെ പ്രതിനിധിയായിട്ടും സ്വന്തം മണ്ഡലത്തില്‍ എന്തെങ്കിലും പദ്ധതി കൊണ്ടുവരാന്‍ കഴിയാത്തതിലുള്ള ജാള്യം മറയ്ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രനഗരമായ കോഴിക്കോടിന് ഓര്‍മിക്കത്തക്ക എന്തെങ്കിലും ഒരു പദ്ധതി ആവിഷ്കരിക്കാനോ കേന്ദ്ര അംഗീകാരം നേടാനോ എംപിക്കായില്ല. കോഴിക്കോടിനോട് വൈകാരികമായ അടുപ്പം പോലുമില്ലാത്ത ഒരാള്‍, പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ദുരന്തമാണ് നാം അനുഭവിച്ചത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചതായും അത് തന്റെ നേട്ടമാണെന്നും കാണിച്ച് എംപിയുടെ ചിത്രമടങ്ങുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നഗരം മുഴുവന്‍ സ്ഥാപിച്ചിരുന്നു. ഈ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്ന ഒന്നും ഇവിടെ നടന്നില്ല. ട്രെയിന്‍ യാത്രയ്ക്കെത്തുന്നവര്‍ക്ക് മഴ കൊള്ളാതെ വണ്ടിയില്‍ കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയാണ്. പ്ളാറ്റ്ഫോമുകളില്‍ മേല്‍പ്പുര പണിയാന്‍പോലും കഴിഞ്ഞില്ല. സ്റ്റേഷനു ചുറ്റും പൊട്ടിപ്പൊളിഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ ഓടകളാണ്. മൂക്ക് പൊത്തിയല്ലാതെ സ്റ്റേഷന്‍ പരിസരത്ത് ചെല്ലാനാവില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്റ്റേഷന്‍ വികസനത്തിന് കാര്യമായ ഒരു ഫണ്ടും കോഴിക്കോട്ട് ചെലവഴിച്ചിട്ടില്ല.

രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസ് പൂര്‍ത്തീകരിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമഫലമായിട്ടാണ് ബൈപാസ് നിര്‍മാണം രാമനാട്ടുകരയില്‍നിന്നാരംഭിച്ചത്. പൂളാടിക്കുന്ന് വരെയുള്ള ഭാഗം പൂര്‍ത്തീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ശ്രമഫലമായിട്ടാണ്. പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കാനോ പ്രവൃത്തി ആരംഭിക്കാനോ എംപി ചെറുവിരലനക്കിയിട്ടില്ല. ഒരു കേന്ദ്ര പൊതുമേഖലാ വ്യവസായ പദ്ധതിപോലും ഈ കാലയളവില്‍ കോഴിക്കോടിന് ലഭിച്ചില്ല. യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ തകര്‍ച്ചയിലെത്തിച്ച ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സിനെ പുനരുദ്ധരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര പൊതുമേഖലാ കമ്പനിയായ "സെയിലു"മായി സംയുക്ത കരാറുണ്ടാക്കിയിരുന്നു. അതനുസരിച്ച് "റോളിങ് മില്‍" സ്ഥാപിക്കാന്‍ യാതൊന്നും ചെയ്യാന്‍ എംപിക്കായില്ല. സ്റ്റീല്‍ കോംപ്ലക്സ് ഇപ്പോള്‍ ഗുരുതരമായ പ്രതിസന്ധിയിലാണ്. കിനാലൂര്‍ വ്യവസായ പാര്‍ക്കില്‍ ""ഭക്ഷ്യസംസ്കരണ വ്യവസായ പദ്ധതി"" സ്ഥാപിക്കുമെന്ന എംപിയുടെ പ്രഖ്യാപനം കേട്ട് ജനങ്ങള്‍ ആവേശഭരിതരായിരുന്നു. എന്നാല്‍, ആ പ്രഖ്യാപനം അകാലചരമമടഞ്ഞു. ഇപ്പോള്‍ പുതിയ വാഗ്ദാനം ഫുട്വെയര്‍ ഡിസൈന്‍ സെന്ററിനെക്കുറിച്ചാണ്. വാഗ്ദാനങ്ങള്‍ക്ക് മുതല്‍മുടക്ക് ആവശ്യമില്ലല്ലോ.

കുന്നത്തറ ടെക്സ്റ്റൈല്‍സ്, കിന്‍ഫ്ര ഏറ്റെടുത്തത് എന്തോ ആനക്കാര്യമായി എംപി പറഞ്ഞതായി കേട്ടു. കുന്നത്തറ ടെക്സ്റ്റൈല്‍സിലെ മുന്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച ആനുകൂല്യങ്ങള്‍ കിന്‍ഫ്ര നല്‍കണമെന്നും അതിനു പകരമായി ടെക്സ്റ്റൈല്‍സിന്റെ ഭൂമി കിന്‍ഫ്രയ്ക്ക് കൈമാറുമെന്നുമാണ് സര്‍ക്കാര്‍ തീരുമാനം. ഫലത്തില്‍ ടെക്സ്റ്റൈല്‍സിന്റെ ഭൂമി കിന്‍ഫ്രയ്ക്ക് വിറ്റു. ഇത് "വന്‍ വികസന"മായി ചിത്രീകരിക്കാനുള്ള തൊലിക്കട്ടി അപാരം! കോഴിക്കോടിന് അനുവദിക്കപ്പെട്ട ദേശീയ നിലവാരമുള്ള പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടാം യുപിഎ ഗവണ്‍മെന്റില്‍ ഡിഎംകെക്കുള്ള സ്വാധീനമുപയോഗിച്ച് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. കോഴിക്കോട് എംപിക്ക് ഇക്കാര്യത്തില്‍ ഇടപെടാനോ തടയാനോ കഴിഞ്ഞില്ല. കോഴിക്കോട്ടെ കോംട്രസ്റ്റ് ഫാക്ടറിയും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രശ്നത്തില്‍ "മറ്റെല്ലാവരും തോറ്റിടത്ത് എംപി ഇടപെടുന്നു" എന്ന രീതിയില്‍ കോണ്‍ഗ്രസ് അനുകൂല പത്രങ്ങളെക്കൊണ്ട് വാര്‍ത്തകള്‍ പടച്ചുണ്ടാക്കി. എന്നാല്‍ കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ല. അതുകൊണ്ട് ഏറ്റെടുക്കല്‍ പ്രാവര്‍ത്തികമായിട്ടില്ല. ഇക്കാര്യത്തിലും ഒന്നും ചെയ്യാന്‍ എംപിക്കായിട്ടില്ല.

ആരോഗ്യസംരക്ഷണത്തില്‍ വടക്കന്‍ കേരളത്തിന്റെ ആശ്രയമായ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വികസനകാര്യത്തില്‍ ഒരു എംപിയുടെ സാന്നിധ്യമറിയുന്നത് സിപിഐ എം രാജ്യസഭാംഗം ടി എന്‍ സീമയിലൂടെയാണ്. അവരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ ആധുനിക സംവിധാനങ്ങളുള്ള ഒരു വാര്‍ഡിന്റെ പണി പൂര്‍ത്തിയായിവരുന്നു. ഇതിന്റെ പകുതി തുകപോലും ഏതെങ്കിലുമൊരു പ്രവൃത്തിക്ക് കോഴിക്കോട് എംപിക്ക് നല്‍കാനായിട്ടില്ല. പ്രതിരോധവകുപ്പിന്റെ യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാകേന്ദ്രം ബേപ്പൂര്‍ ചാലിയത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ചാലിയത്ത് റവന്യൂ വകുപ്പിന്റെ 42 ഏക്കര്‍ ഭൂമി ഈ ആവശ്യത്തിന് വിട്ടുകൊടുത്തതും എല്‍ഡിഎഫ് സര്‍ക്കാരാണ്. അതനുസരിച്ച് പദ്ധതിക്ക് 2010-ല്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി തറക്കല്ലിടുകയും ചെയ്തു. ഈ പദ്ധതിയും തന്റെ അക്കൗണ്ടില്‍ ചേര്‍ക്കാന്‍ എംപി നടത്തുന്ന പരിശ്രമം എത്ര പരിഹാസ്യമാണെന്ന് ജനങ്ങള്‍ക്കറിയാം.

അതേസമയം, 2011-ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചാലിയത്തെ "നിര്‍ദേശ്" എന്ന പദ്ധതിയുടെ ഒരു പ്രവൃത്തിയും നടന്നില്ല എന്നത് അദ്ദേഹം മറച്ചുവയ്ക്കുന്നു. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി, നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വ്യവസായ പാര്‍ക്കുകള്‍, നേരത്തെയുള്ള കിനാലൂര്‍ വ്യവസായ പാര്‍ക്ക്, മാവൂരിലെ ഗ്രാസിം ഭൂമി എന്നിവയൊക്കെ പദ്ധതികള്‍ക്ക് ലഭ്യമാണെന്നിരിക്കെ, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി എന്തെങ്കിലും ഒരു പദ്ധതി കൊണ്ടുവരുന്നതില്‍ എംപി പരാജയപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഇംഹാന്‍സ് എന്നീ സ്ഥാപനങ്ങളുടെ വികസനത്തിന് പദ്ധതികള്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ബീച്ച് ജനറല്‍ ആശുപത്രി എന്നിവയുടെ വികസനങ്ങളെല്ലാം നടന്നത് എല്‍ഡിഎഫ് ഭരണകാലത്താണ്. ആ സത്യങ്ങളെല്ലാം മറച്ചുവെച്ചാണ് എംപിയുടെ അവകാശവാദങ്ങള്‍. കേന്ദ്രവും സംസ്ഥാനവും ഒരേ കക്ഷി ഭരിച്ചാല്‍ സംസ്ഥാനത്ത് വന്‍ വികസനമുണ്ടാകുമെന്ന കോണ്‍ഗ്രസ്സിന്റെ അവകാശവാദങ്ങള്‍, പൂര്‍ണമായും തകര്‍ന്നു. അതിന്റെ മികച്ച ഉദാഹരണമാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം. എംപിയുടെ പ്രാദേശിക വികസന ഫണ്ട് വീതംവെപ്പും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രചാരണവും മാത്രമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നടന്നത്. കോഴിക്കോടിന്റെ പ്രശ്നങ്ങള്‍ ഒരിക്കലെങ്കിലും പാര്‍ലമെന്റില്‍ ഉന്നയിച്ചതായും ആരും കേട്ടിട്ടില്ല. വികസനരംഗത്ത് കോഴിക്കോട് പിറകിലാകാന്‍ പ്രധാന കാരണം എംപിയുടെ നിസ്സംഗതയും ഇടപെടലിന്റെ അഭാവവും യുഡിഎഫ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വവുമാണ്. കക്ഷിരാഷ്ട്രീയഭേദമെന്യേ ജനങ്ങള്‍ ഈ യാഥാര്‍ഥ്യം മനസ്സിലാക്കും.

എളമരം കരീം എംഎല്‍എ deshabhimani

ഫാസിസം തീഷ്ണതയോടെ വരുന്നുണ്ട്: അതുല്‍ പാഠേ

അന്നും ഇന്നും അക്രമത്തിന് ലീഗിന്റെ തണല്‍ഈണമിട്ട് സാംസ്കാരിക കേരളം


ഈണമിട്ട് സാംസ്കാരിക കേരളം

തിരു: മതനിരപേക്ഷ ഇന്ത്യ, വികസിതകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നായകത്വത്തില്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന കേരളരക്ഷാമാര്‍ച്ചിന്റെ സന്ദേശഗാനങ്ങളുടെ സമാഹാരമായ ഓഡിയോ സിഡി "കേരള രക്ഷാഗീതങ്ങള്‍" പ്രകാശനംചെയ്തു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ നടന്‍ മുകേഷിന് നല്‍കി സിഡി പ്രകാശനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ അധ്യക്ഷനായി. കുത്തഴിഞ്ഞ കേരളീയസമൂഹത്തെ സാമൂഹ്യ വിരുദ്ധശക്തികളില്‍നിന്ന് രക്ഷിക്കാന്‍ ഏറ്റവും പ്രാപ്തന്‍ പിണറായി വിജയന്‍ ആണെന്ന് നടന്‍ മുകേഷ് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ഉഴലുന്ന കേരളത്തെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനുപോലും താല്‍പ്പര്യമില്ലാതായിരിക്കുകയാണെന്ന് പ്രകാശനം നിര്‍വഹിച്ച കോടിയേരി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ശിഥിലമാക്കിയിരിക്കുകയാണ് മതതീവ്രവാദ ശക്തികള്‍. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. 4000 കോടി രൂപയുടെ അധിക നികുതിയാണ് യുഡിഎഫ് ഭരണം ജനങ്ങള്‍ക്ക് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനപീഠം ജേതാവ് ഒ എന്‍ വി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ അവാര്‍ഡ് ജേതാവ് പ്രഭാവര്‍മ, റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോ. മധു വാസുദേവന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവരുടെ എട്ടു ഗാനങ്ങളാണ് സിഡിയിലുള്ളത്. പ്രമുഖ സംഗീത സംവിധായകരായ എം കെ അര്‍ജുനന്‍, എം ജയചന്ദ്രന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, രമേശ് നാരായണന്‍ എന്നിവരാണ് സംഗീതം പകര്‍ന്നത്. എം ജി ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, രാജലക്ഷ്മി, സുധീപ് കുമാര്‍, മുരുകന്‍ കാട്ടാക്കട, സി ജെ കുട്ടപ്പന്‍ തുടങ്ങിയ വലിയൊരു ഗായകസംഘംതന്നെ രക്ഷാഗീതങ്ങള്‍ ആലപിക്കുന്നു. ചടങ്ങില്‍ പ്രഭാവര്‍മയുടെ ഗാനം സുധീപ് കുമാര്‍ ആലപിച്ചു. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍കൂടിയായ കവി പ്രഭാവര്‍മയും സംസാരിച്ചു. ഓഡിയോ ആല്‍ബത്തില്‍ ശബ്ദം നല്‍കിയ ഷോബി തിലകന്‍, മേയര്‍ കെ ചന്ദ്രിക എന്നിവരുള്‍പ്പെടെ സാമൂഹ്യ, രാഷ്ട്രീയ, കലാ രംഗത്തെ പ്രമുഖര്‍ പ്രസ്ക്ലബ് ഹാളിലെ ചടങ്ങില്‍ സന്നിഹിതരായി. ദേശാഭിമാനി സീനിയര്‍ പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ആര്‍ എസ് ബാബു സ്വാഗതവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ നന്ദിയും പറഞ്ഞു.

രാജ്യസഭയില്‍ ചേക്കേറാന്‍ കോണ്‍.നേതാക്കള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ജനവിധി ഭയന്ന് രാജ്യസഭയില്‍ അഭയം തേടുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദിഗ്വിജയ്സിങ്, മധുസൂദന്‍ മിസ്ത്രി, മുന്‍മന്ത്രി കുമാരി ഷെല്‍ജ, സഞ്ജയ്സിങ് എന്നിവരാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്ന പ്രമുഖര്‍. ദിഗ്വിജയ്സിങ്ങിനെ രാജ്യസഭയില്‍ അയക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം അനുചിതമാണെന്ന് എഐസിസി സെക്രട്ടറി ദേവാസ് സജ്ജന്‍സിങ് വര്‍മ പറഞ്ഞു. നേതാക്കള്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് മാതൃക കാട്ടണമെന്ന് മധ്യപ്രദേശിലെ മറ്റൊരു കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ ലോക്സഭാംഗം സഞ്ജയ്സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടിയാല്‍ വിജയിക്കില്ലെന്ന ആശങ്ക കാരണം ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ടാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ദിഗ്വിജയ്സിങ്ങിനെതിരെ സ്വന്തം സംസ്ഥാനമായ മധ്യപ്രദേശില്‍ കലാപം ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമാവാന്‍ കാരണം ദ്വിഗ്വിജയ്സിങ്ങിനെപ്പോലുള്ള നേതാക്കളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മധ്യപ്രദേശിലെ ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് മത്സരിക്കുകയെന്ന അപകടം അദ്ദേഹം ഒഴിവാക്കി. ഗുജറാത്തിലെ സബര്‍കാന്ത എംപി മധുസൂദനന്‍മിസ്ത്രിയും നേതൃത്വത്തിന് പ്രിയങ്കരനാണ്. ജനവിധി തേടാന്‍ മിസ്ത്രിയും തയ്യാറല്ല. കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവച്ച കുമാരി ഷെല്‍ജ ഹരിയാനയിലെ അംബാലയില്‍നിന്നുള്ള ലോക്സഭാംഗമാണ്. മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡയുടെ എതിരാളിയായ ഷെല്‍ജയെ വീണ്ടും അംബാലയില്‍ മത്സരിപ്പിക്കുന്നത് ബുദ്ധിയല്ലെന്ന് കണ്ടാണ് രാജ്യസഭാ സീറ്റ് നല്‍കിയത്. സോണിയ ഗാന്ധിയുടെ വിശ്വസ്തയാണ് സെല്‍ജ. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്കെതിരെ രണ്ട് വിമതര്‍ നല്‍കിയ പത്രിക വരണാധികാരി സ്വീകരിച്ചതും പാര്‍ടിക്ക് പൊല്ലാപ്പായി. ഫെബ്രുവരി എട്ടിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറിയുള്ള വോട്ടുകള്‍ക്ക് ഇതോടെ സാധ്യതയേറി.

deshabhimani

തൊഴിലുറപ്പുപദ്ധതി സ്തംഭനത്തിലേക്ക്

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി സംസ്ഥാനത്ത് പൂര്‍ണമായും സ്തംഭനത്തിലേക്ക്. പദ്ധതിക്കു കീഴില്‍ തൊഴിലെടുത്തവര്‍ക്ക് ഡിസംബര്‍ 31 വരെ കൊടുത്തുതീര്‍ക്കാനുള്ളത് 240.47 കോടി രൂപ. ഫെബ്രുവരി അവസാനിക്കുന്ന സീസണില്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കണമെങ്കില്‍ 500 കോടി രൂപയെങ്കിലും ഇനിയും വേണം. നവംബര്‍മുതല്‍ ഫെബ്രുവരിവരെയുള്ള മാസങ്ങളിലാണ് ഈ പദ്ധതിക്കു കീഴില്‍ ഏറ്റവും കൂടതല്‍ പ്രവൃത്തി നടക്കുന്നത്. പദ്ധതി മുന്നോട്ട് പോകണമെങ്കില്‍ 750 കോടി രൂപയെങ്കിലും വേണം. കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കേന്ദ്രം പണം നല്‍കുന്നുമില്ല. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ ഒരു പൈസപോലും അധികൃതരുടെ കൈവശമില്ല.

തിരുവനന്തപുരം പട്ടത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് തൊഴിലുറപ്പു പദ്ധതിക്കുള്ള പണം വരാറ്. ഇവിടെനിന്നാണ് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം അയക്കുക. എന്നാല്‍, പണം ലഭിക്കാത്തതിനാല്‍ ഈ മാസംമുതല്‍ പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുകളിലും മറ്റും ജോലിചെയ്യുന്നവര്‍ക്കുപോലും വേതനം നിലയ്ക്കും. ഇത് ജോലിയെ ബാധിക്കും. അതോടെ പദ്ധതിനടത്തിപ്പ് അവതാളത്തിലാകും. ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ പണത്തിന്റെ വരവ് പൂര്‍ണമായി നിലയ്ക്കാനാണ് സാധ്യത. പണം യഥാസമയം വാങ്ങിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ശുഷ്കാന്തിയും കാട്ടുന്നുമില്ല.

നിയമസഭയില്‍ ഗ്രാമവികസനമന്ത്രി കെ സി ജോസഫ് ബുധനാഴ്ച നല്‍കിയ മറുപടിയില്‍ കുടിശ്ശിക ജനുവരി 21 വരെ 182.03 കോടിയെന്നാണ് അറിയിച്ചത്. എന്നാല്‍, എംഎന്‍ആര്‍ജിഎ വെബ്സൈറ്റില്‍ വ്യാഴാഴ്ചയും കേരളത്തില്‍ വേതന വിതരണത്തിലെ കുടിശ്ശിക 240.47 കോടി രൂപയാണെന്നാണുള്ളത്. മന്ത്രി തെറ്റായ കണക്ക് അവതരിപ്പിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തൃപ്തികരമായാണ് നടപ്പാക്കുന്നതെന്നും നടപ്പ് സാമ്പത്തിക വര്‍ഷം 2643.20 കോടി രൂപ കേന്ദ്രത്തില്‍നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞെന്നും മറ്റൊരു ചോദ്യത്തിന് മന്ത്രി അവകാശപ്പെട്ടു. എന്നിട്ടും ഭീമമായ തുക വേതന കുടിശ്ശിക വരുന്നതെങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. വേതനകുടിശ്ശിക വൈകുന്നതിനു കാരണം വേതനനിര്‍ണയത്തിലേക്കും വിതരണത്തിലേക്കും നയിക്കുന്ന പ്രക്രിയയുടെ വിവധ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന കാലതാമസമാണെന്നാണ് കെ സി ജോസഫിന്റെ വിശദീകരണം. പണം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വെള്ളപൂശി പദ്ധതിനടത്തിപ്പിലെ പോരായ്മകള്‍ മറച്ചുപിടിക്കുകയാണ് മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ ഈ നയം ആയിരങ്ങളുടെ ഉപജീവനമാര്‍ഗത്തെയാണ് ഇല്ലാതാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ കുടിശ്ശിക തിരുവനന്തപുരത്താണ്- 38.78 കോടി രൂപ. ആലപ്പുഴയില്‍ 27.47 കോടിയും കോഴിക്കോട്ട് 25.21 കോടിയും കുടിശ്ശികയുണ്ട്. ജില്ലയും കുടിശ്ശിക വരുത്തിയ തുകയും (കോടിക്കണക്കില്‍) ചുവടെ. പാലക്കാട്- 12, വയനാട്- 6, ഇടുക്കി- 20, കാസര്‍കോട്- 18, എറണാകുളം- 13, കണ്ണൂര്‍- 12, കൊല്ലം- 18, കോട്ടയം-10, മലപ്പുറം- 19, പത്തനംതിട്ട- 13, തൃശൂര്‍- 13. ഏറ്റവും കൂടുതല്‍ വേതനകുടിശ്ശിക വരുത്തിയ സംസ്ഥാനങ്ങളില്‍ ബിഹാര്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം കേരളത്തിനാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍പ്പോലും വേതന കുടിശ്ശിക 238 കോടി രൂപമാത്രമാണ്. ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയാകട്ടെ ഏറ്റവും കുറഞ്ഞ കുടിശ്ശികയുള്ള രണ്ടാമത്തെ സംസ്ഥാനമാണ്. 11 കോടിയാണ് കുടിശ്ശിക. 2005 ആഗസ്ത് 25ന് ഒന്നാം യുപിഎ സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനവും കേരളമാണ്.

deshabhimani

ജസീറ സമരം പിന്‍വലിച്ചു

മണല്‍മാഫിയക്കെതിരെ ഡല്‍ഹിയില്‍ കണ്ണൂര്‍ സ്വദേശിനിയായ ജസീറ മക്കള്‍ക്കൊപ്പം നടത്തിയിരുന്ന സമരം പിന്‍വലിച്ചു. ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ മൂന്നരമാസത്തോളം സമരം നടത്തിയ ശേഷമാണ് പിന്‍വലിക്കുന്നത്. സമരം തുടങ്ങിയപ്പോള്‍ തന്നെ കാണാന്‍ പോലും അനുവദിക്കാതിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച വിളിച്ചു സംസാരിച്ചുവെന്നും ജസീറ പറഞ്ഞു. കൂടികാഴ്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് തനിക്കെതിരായ അപവാദങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ സമരം നിര്‍ത്തിയാലും മണല്‍മാഫിക്കെതിരായ സമരം തുടരും. തന്നെ അപമാനിച്ച മന്ത്രി അടൂര്‍ പ്രകാശനെതിരെ നിയമ നടപടി സ്വീകരിക്കും.അപകീര്‍ത്തിപ്പെടുത്തിയ അബ്ദുള്ളകുട്ടി കേരളത്തിലെവിടെ മല്‍സരിച്ചാലും എതിര്‍സ്ഥാനാര്‍ഥിയായി നില്‍ക്കുമെന്നും ജസീറ പറഞ്ഞു. ഡല്‍ഹിയില്‍നിന്നും നേരെ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ വീട്ടിലേക്കാണ് പോകുക. പാരിതോഷികമായി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ പണം തരുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്നും ജസീറ ആവശ്യപ്പെട്ടു.

കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിലും സമരം നടത്തിയശേഷമാണ് ഡല്‍ഹിയില്‍ സമരത്തിനെത്തിയത്ത് സ്ക്കൂള്‍ വിദ്യാഥികളായ രണ്ട് പെണ്‍മക്കളും രണ്ട് വയസായ മകനുമൊത്ത് ഡല്‍ഹിയിലെ കൊടും തണുപ്പില്‍ ജസീറ നടത്തിയ സമരം ശ്രദ്ധനേടിയിരുന്നു.

deshabhimani

മാര്‍ച്ച് കേരളത്തെ രക്ഷിക്കാന്‍: പിണറായി

വിലക്കയറ്റം, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, വര്‍ഗീയതയെ ചെറുക്കുക, സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കുക, അഴിമതി തുടച്ചു നീക്കുക എന്നീ അഞ്ച് വിഷയങ്ങള്‍ ഉന്നയിച്ചാണ് ശനിയാഴ്ച കേരളരക്ഷാമാര്‍ച്ച് ആരംഭിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിലക്കയറ്റംകൊണ്ട് രാജ്യത്തെ സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുത്തകകളുടെ ഊഹകച്ചവടം അവസാനിപ്പിച്ചാല്‍ തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്താം. എന്നാല്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. വെറു 20 രൂപക്ക് ഒരു ദിവസത്തെ ചിലവുകള്‍ ഒതുക്കി ജീവിക്കേണ്ടി വരുന്ന ഭൂരിപക്ഷം ജനങ്ങളാണ് രാജ്യത്തുള്ളത്. എന്നാല്‍ പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്താന്‍ നടപടിയില്ല. കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളാന്‍ മടിയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ സബ്സിഡി വെട്ടി ചുരുക്കുകയാണ്.പൊതു വിതരണകേന്ദ്രങ്ങള്‍ പലതും അടഞ്ഞു കിടക്കുകയാണ് ഉള്ളവയില്‍ തന്നെ കൂടുതല്‍ വില നല്‍കണം.

വര്‍ഗീയതയുമായി കോണ്‍ഗ്രസ് പലപ്പോഴും സന്ധിചെയ്യുകയാണ്. അത് ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ക്ക് പ്രോല്‍സാഹനമാകുകയാണ്. മതനിരപേക്ഷത അവകാശപ്പെടുന്ന കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കുവാന്‍ സാധിക്കുന്നില്ല. വര്‍ഗീയതയെ മുറുകെ പിടിക്കുന്ന ബിജെപിയുടെ വര്‍ഗ സ്വഭാഗം കോണ്‍ഗ്രസിന്റെത് തന്നെയാണ്. അതിനാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇപ്പാള്‍ താല്‍പര്യം ബിജെപിയെയാണ്. കോണ്‍ഗ്രസ് പാടെ തകര്‍ഞ്ഞടിഞ്ഞിരിക്കയാണ്. മലപ്പുറത്ത് തിരൂരില്‍ ലീഗ് തോറ്റപ്പോള്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത് എസ്ഡിപിഐ എന്ന വര്‍ഗീയ സംഘടനയാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ ലീഗ് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടതും. കഴിഞ്ഞ തവണ താമര ചിഹ്നത്തില്‍ മല്‍സരിച്ച ബിജെപി സ്ഥാനര്‍ഥിയാണ് ഇത്തവണ യുഡിഎഫില്‍ ലീഗിന് വേണ്ടി മല്‍സരിച്ചത്. ഇതെല്ലാം വര്‍ഗീയതയുമായി സന്ധിചെയ്യുന്നതിന്റെ തെളിവാണ്.

വംശീയഹത്യയും കലാപങ്ങളുമാണ് ആര്‍എസ്എസിന് പഥ്യം. അതാണ് ഗുജറാത്തില്‍ നരേന്ദ്രമോഡി നടപ്പാക്കിയതും. അതിനാലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍ എസ് എസ് തീരുമാനിച്ച മോദിയെ ബിജെപി അംഗീകരിച്ചതും. എന്നാല്‍ അതില്‍ വിയോജിച്ച് എന്‍ഡിഎയില്‍നിന്ന് ചില സംഘടനകള്‍ വിട്ടുപോന്നു. തുടര്‍ന്നാണ് ബീഹാരിലും മുസാഫര്‍പൂരിലും ആര്‍എസ്എസ് കലാപമുണ്ടാക്കിയത്. ഇത്തരത്തില്‍ വര്‍ഗീയത ശക്തിപ്പെടുമ്പോള്‍ അത് തിരിച്ചറിയേണ്ടതും ചെറുക്കേണ്ടതുമാണ്. സോളാര്‍ തട്ടിപ്പില്‍ എന്തുസംഭവിച്ചാലും രാജിവെക്കില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ അത് ജനാധിപത്യ മര്യാദയല്ല. അദ്ദേഹത്തിനെതിരെ നിരവധി കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടും രാജിവെക്കില്ലെന്ന് പറയുന്നത് ശരിയല്ല.

കേന്ദ്രം ഭരിക്കുന്ന യുപിഎയും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഒരു കാര്യത്തിലെ മല്‍സരമുള്ളൂ . അത് അഴിമതി ചെയ്യുന്നതിലാണ്. ഇവിടെ ഒരു സര്‍ക്കാരില്ല. മന്ത്രിമാരെല്ലാം അഴിമതിക്ക് പിറകെയാണ്. കേരളം ഇതിനകം കൈവരിച്ച നേട്ടങ്ങളെല്ലാം പടിപടിയായി ഇല്ലാതാക്കുകയാണ്. ഭൂപരിഷ്ക്കരണ മേഖലയിലും ആരോഗ്യമേഖലയിലും ഇത് വളരെ വ്യക്തമാണ്. കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മലയോര മേഖലയിലെ ജനങ്ങളെയും കര്‍ഷകരേയും വഞ്ചിക്കുയാണ്. പരിസ്ഥിതി സംരക്ഷണത്തിന് ആരും എതിരല്ല. എന്നാല്‍ കര്‍ഷകന്റെ കൃഷി ഭൂമിക്കും വിളവിനും സംരക്ഷണം ചെയ്യേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വൈകുന്നത് കോണ്‍ഗ്രസിലെ വഴക്ക് മൂര്‍ഛിച്ചതിനാലാണ്. കേരളത്തിന്റെ ആഭ്യന്തരമന്ത്രി ഒരു പാര്‍ടിയുടെ നേതാവായിരിക്കുന്നത് ശരിയല്ല.

കേരള രക്ഷാമാര്‍ച്ചിന്റെ വേദിയില്‍ തങ്ങള്‍ക്കൊപ്പമിരുത്താമെന്ന് പാര്‍ടി കരുതുന്ന ആര്‍ക്കും സ്വാഗതമുണ്ട്. ഈ വിഷയത്തില്‍ ഗൗരിയമ്മയെ ക്ഷണിച്ചിട്ടുണ്ടോയെന്നറിയില്ല. വേദിയിലേക്ക് ഗൗരിയമ്മക്കും വരാം. വര്‍ഗീയത വിട്ട് ചിലര്‍ മതനിരപേക്ഷതയില്‍ ആകൃഷ്ടരായി വരുന്നതില്‍ രക്തസാക്ഷികള്‍ക്ക് അഭിമാനമെയുണ്ടാകൂ. മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാനുള്ള പോരാട്ടത്തിലാണ് അവര്‍ രക്തസാക്ഷിത്വം വരിച്ചത്. ശനിയാഴ്ച ആലപ്പുഴയിലെ വയലാറില്‍ വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ പൊളിററ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് കേരള രക്ഷാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

രക്തസാക്ഷിത്വം മതനിരപേക്ഷത ഉയര്‍ത്തി പിടിക്കാന്‍

തിരു: വര്‍ഗീയതയെ എതിര്‍ത്ത് രക്തസാക്ഷിത്വം വരിച്ചവര്‍ അത് ചെയ്തത് മതനിരപേക്ഷത ഉയര്‍ത്തി പിടിക്കാനായിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയത വെടിഞ്ഞ് മതനിരപേക്ഷതയില്‍ ആകൃഷ്ടരായി മറ്റുള്ളവര്‍ വരുമ്പോള്‍ ക്ഷീണം സംഭവിക്കുന്നത്  വര്‍ഗീയതക്കാണ്. മതനിര പേക്ഷത ശക്തിപ്പെടുകയും ചെയ്യുന്നു. അതിനാല്‍ രക്തസാക്ഷി കള്‍ക്ക് അഭിമാനിക്കാനാകുന്ന  നിലപാടാണ് പാര്‍ടി സ്വീകരിച്ചിരി ക്കുന്നതെന്നും പിണറായി പറഞ്ഞു. ബിജെപി വിട്ട് വന്നവരെ സിപിഐ എമ്മുമായി സഹകരിപ്പിക്കുന്നതിലൂടെ രക്തസാക്ഷിക്കളെ  അപമാനിക്കുക യല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.

ബിജെപി വിട്ട് 2000ത്തോളം പേര്‍ സിപിഐ എമ്മുമായി സഹകരിക്കുന്നതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. അത് സിപിഐ എം കൂടുതല്‍ ശക്തമാകുകയാണല്ലോ എന്ന ചിന്തയില്‍നിന്നാണ്. സാധാരണ മറ്റ് പാര്‍ടി വിട്ട് വരുന്നവര്‍ അവര്‍ ആ പാര്‍ടിയില്‍ വഹിച്ചിരുന്ന സ്ഥാനമാനങ്ങള്‍ ഇവിടെയും ലഭിക്കുമോയെന്ന് നോക്കും. സിപിഐ എമ്മിനെ സംബന്ധിച്ച് അത്ര പെട്ടെന്ന് സ്ഥാനമാനങ്ങള്‍ കൊടുക്കുവാനും സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ ബിജെപി വിട്ടുവന്നവരില്‍ നേതാക്കളായ ഒ കെ വാസുവും അശോകനു മടക്കമുള്ളവര്‍ അങ്ങിനെ യാതൊന്നിനെ പറ്റിയും പറഞ്ഞിട്ടില്ല. അവര്‍ പൂര്‍ണമനസാലെ സഹകരിക്കുകയാണ്. ഇതുവരെ വാക്കുകൊണ്ട് ആക്രമിച്ചുപോന്നതിനെല്ലാം പശ്ചാത്ത പിക്കുന്നതായി പരസ്യമായി പറയുവാനും അവര്‍ തയ്യാറായി.

വിയോജിപ്പുണ്ടാകുമ്പോള്‍ പാര്‍ടികളില്‍ ഇത്തരം പൊട്ടിത്തെറികള്‍ എല്ലാം സാധാരണമാണ്. എന്നാല്‍ ഇവര്‍ പുറത്ത് വന്നപ്പോള്‍ അവരെ അങ്ങോട്ട് ചെന്ന് ക്ഷണിച്ചവര്‍ പലരുമുണ്ട്്. എന്നാല്‍ വര്‍ഗീയത ശരിയല്ലെന്നും മതനിര പേക്ഷതയാണ് ശരിയെന്നും മനസിലാക്കിയാണ് സിപിഐ എമ്മുമായി സഹകരിക്കുവാന്‍ അവര്‍ തയ്യാറായത്.എല്ലാ പാര്‍ടിക്കാരും ശ്രമിക്കുന്നത് അവരുടെ പാര്‍ടിയെ കൂടുതല്‍ ജനകീയമാക്കുവാനാണ്. ഇപ്പോള്‍ സിപിഐ എമ്മിലേക്ക് കൂടുതല്‍ പേര്‍ വരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഈ പാര്‍ടി ഇവിടെ നടത്തുന്ന പ്രയത്നങ്ങള്‍ ഫലപ്രദമാകുകയാണ് എന്നല്ലെ. ലാവ്ലിന്‍ കേസില്‍ കോടതിയുടെ ഒരു വിധി വന്നതാണ്.

വിചാരണക്ക് പോലും അര്‍ഹതയില്ലാത്ത കേസാണിതെന്നും വിധിന്യായത്തിലുണ്ട്. അതില്‍ അസഹിഷ്ണുതയുള്ളവര്‍ മറ്റു വഴികള്‍ തേടുകയാണെന്നും ലാവ്ലിന്‍ കേസില്‍ സിബിഐ അപ്പീല്‍ നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

deshabhimani

ആഗ്രഹിക്കുന്ന വിധിക്കുവേണ്ടിയുള്ള അന്വേഷണം നിയമവിരുദ്ധം: പിണറായി

ചെര്‍പ്പുളശേരി: കോടതികളില്‍നിന്ന് ആഗ്രഹിക്കുന്ന വിധി വന്നില്ലെങ്കില്‍ ആഗ്രഹപ്രകാരമുള്ള അന്വേഷണം നടത്തുന്നത് നിയമവ്യവസ്ഥയുടെ ലംഘനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ രീതി അരാജകത്വത്തിലേക്ക് നയിക്കും. ചെര്‍പ്പുളശ്ശേരിക്കടുത്ത് നെല്ലായ, പട്ടാമ്പിക്കടുത്ത് പടി ഞ്ഞാറേ കൊടുമുണ്ട എന്നിവിടങ്ങളില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ യുഡിഎഫ് ജനാധിപത്യവിരുദ്ധനടപടി സ്വീകരിക്കുകയാണ്. ലാവ്ലിന്‍ കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയായപ്പോള്‍ ആഗ്രഹിച്ച ഫലമല്ല. ഉടന്‍ സിബിഐ അന്വേഷിക്കണമെന്നായി. ഇതാണോ സാധാരണരീതി. ചന്ദ്രശേഖരന്‍ കേസില്‍ സിപിഐ എമ്മിനെ ശരിയാക്കണമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര സഹമന്ത്രിയുമൊക്കെ തീരുമാനിച്ചു. 76 പ്രതികളെ സൃഷ്ടിച്ചു. ശിക്ഷിച്ചത് 12 പേരെ. യുഡിഎഫിന്റെ ഉത്തരവാദപ്പെട്ടവര്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നു. അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസ് മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല. പുതിയ തെളിവുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ പറയാം. മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞാല്‍ നിയമമാവില്ല.

ഇടതുപക്ഷത്തിനെതിരെ പ്രത്യേകിച്ച് സിപിഐ എമ്മിനെതിരെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ കെട്ടിച്ചമച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്്. കെട്ടിച്ചമച്ച പ്രചാരണം പൊളിയുമ്പോള്‍ ആ വാര്‍ത്ത പൂര്‍ണമായും തിരസ്കരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് പടിഞ്ഞാറന്‍ ബംഗാളിലെ നന്ദിഗ്രാം ഇടതു സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധമുഖമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. അവിടെ അക്രമം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസും നക്സലുകളും ചേര്‍ന്നാണെന്ന് സിബിഐ അന്വേഷണത്തില്‍ വെളിവായി. എന്നാല്‍, ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലുകളും ദേശീയ വാര്‍ത്താമാധ്യമങ്ങളും തയ്യാറായില്ല. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗുണ്ടകള്‍ വോട്ടര്‍മാരെ ആട്ടിയോടിച്ച് വോട്ട് ചെയ്തത് ആരും വാര്‍ത്തയാക്കിയില്ല. കോണ്‍ഗ്രസിനെ ജനങ്ങള്‍ കൈവിട്ടു. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്രത്തില്‍ അധികാരം നേടുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. 72 സീറ്റ് മാത്രമാണ് ഈ നാല് സംസ്ഥാനങ്ങളിലുള്ളത്. പ്രാദേശിക പാര്‍ടികളാണ് മിക്ക സംസ്ഥാനങ്ങളിലും പ്രബലം. തെരഞ്ഞെടുപ്പിനുശേഷം പ്രാദേശിക കക്ഷികളുടെ കൂട്ടുകെട്ടാണ് ഇന്ത്യ ഭരിക്കാന്‍ പോകുന്നത്. അതില്‍ എല്‍ഡിഎഫിന് മുഖ്യപങ്കുണ്ടാവും- പിണറായി പറഞ്ഞു.

deshabhimani

അബ്ദുള്ളക്കുട്ടി എഴുതി നിറച്ചത് പെരും നുണ

കണ്ണൂര്‍: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ എ പി അബ്ദുള്ളക്കുട്ടി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പരാമര്‍ശിച്ച് എഴുതിയത് പച്ചക്കള്ളം. ലേഖനത്തില്‍ പറയുന്ന ദിവസം (2008 മാര്‍ച്ച് 5) കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത് സമാധാനയോഗമേ നടന്നിട്ടില്ല. അബ്ദുള്ളക്കുട്ടി അന്ന് കണ്ണൂരില്‍ ഉണ്ടായിരുന്നുമില്ല. പിണറായി വിജയനും അന്ന് കണ്ണൂരിലില്ല.

2008 മാര്‍ച്ച് ആദ്യവാരം കണ്ണൂരില്‍ സിപിഐ എമ്മുമായി ആര്‍എസ്എസ്-ബിജെപി സംഘര്‍ഷമുണ്ടാക്കിയിരുന്നു. 2007 നവംബര്‍ മുതല്‍ ആര്‍എസ്എസ്- ബിജെപി നേതൃത്വം ജില്ലയില്‍ ഏകപക്ഷീയമായി നടത്തിയ അക്രമപരമ്പര മാര്‍ച്ച് അഞ്ചിന് സ്ഫോടനാത്മകതലത്തിലേക്ക് നീങ്ങുകയായിരുന്നു. അന്നു പകല്‍ മൂന്നോടെ സിപിഐ എം പ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ രഞ്ജിത്തിനെ തലശേരി നഗരമധ്യത്തില്‍ ആര്‍എസ്എസ്- ബിജെപി ക്രിമിനല്‍ സംഘം ഓട്ടോ തടഞ്ഞ് വെട്ടിക്കൊന്നു. നാലു മാസത്തിനിടെ നടന്ന അഞ്ചാമത്തെ ഏകപക്ഷീയമായ അരും കൊല. കാറില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയ എരഞ്ഞോളി കൊടക്കളത്തെ സുധീര്‍കുമാറിനെ വകവരുത്തി 2007 നവംബര്‍ അഞ്ചിനാണ് കൊലപാതക പരമ്പരക്ക് ആര്‍എസ്എസ്സും ബിജെപിയും തുടക്കം കുറിച്ചത്. കാര്‍ തടഞ്ഞ് പിഞ്ചുകുഞ്ഞുങ്ങള്‍ക്കുമുന്നിലിട്ടാണ് സുധീര്‍കുമാറിനെ വെട്ടിക്കൊന്നത്. നവംബര്‍ ഒമ്പതിന് പൊന്ന്യം നാമത്ത്മുക്കിലെ പാറായി പവിത്രന്‍, 2008 ജനുവരി 12ന് അഴീക്കോട് മീന്‍കുന്നിലെ എം ധനേഷ്, ജനുവരി 26ന് തലശേരി നങ്ങാറത്ത് പീടികയിലെ കെ പി ജിജേഷ് എന്നിവരെയും കൊലപ്പെടുത്തി. ഒരു പ്രകോപനവുമില്ലാതെ അഞ്ചാമത്തെ സഖാവും വടിവാളിനിരയായതോടെ നാട് ഇളകി. അന്നുതന്നെ രണ്ട് ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ ഇരുഭാഗത്തുമായി നാലു പേര്‍ക്കുകൂടി ജീവഹാനി.

ന്യൂഡല്‍ഹിയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എത്തി 2008 മാര്‍ച്ച് ഒമ്പതിന് ചര്‍ച്ച നടത്തിയാണ് സമാധാനം പുനഃസ്ഥാപിച്ചത്. പയ്യാമ്പലത്തെ ഗവ. ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നതുപോലെ മാര്‍ച്ച് അഞ്ചിന് കലക്ടറേറ്റില്‍ സര്‍വകക്ഷി സമാധാനയോഗം ചേര്‍ന്നിട്ടില്ല. സമാധാന യോഗത്തില്‍ എടുക്കേണ്ട നിലപടിനെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ പിണറായിയുടെ സാന്നിധ്യത്തില്‍ അഴീക്കോടന്‍ മന്ദിരത്തില്‍ യോഗം ചേര്‍ന്നുവെന്നതും കല്ലുവച്ച നുണ. സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് ഗസ്റ്റ് ഹൗസ്യോഗത്തിലെ സമാധാനയോഗത്തിന് എത്തിയത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി പി ശശി, എം വി ജയരാജന്‍, കെ കെ നാരായണന്‍, സി കൃഷ്ണന്‍ എന്നിവരാണ്. കേന്ദ്ര കമ്മിറ്റി യോഗമായതിനാല്‍ പി കരുണാകരന്‍ എംപി ഡല്‍ഹിയിലായിരുന്നു. വടകര എംപിയായിരുന്ന പി സതീദേവിയും എത്തിയിരുന്നില്ല. കണ്ണൂര്‍ എംപിയായിരുന്ന അബ്ദുള്ളക്കുട്ടി സമാധാനയോഗത്തിലേക്ക് തിരിഞ്ഞുനോക്കിയതുപോലുമില്ല.

അവാസ്തവം: കെ സുരേഷ് കുറുപ്പ്

തിരു: എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ വീക്ഷണം പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശം തികച്ചും വാസ്തവവിരുദ്ധമാണെന്ന് കെ സുരേഷ്കുറുപ്പ് എംഎല്‍എ അറിയിച്ചു. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന ചര്‍ച്ച നടന്നിട്ടില്ല. സിപിഐ എമ്മിനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെയുള്ള അപവാദപ്രചാരണങ്ങളുടെ ഭാഗമാണ് ഇതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

ലീഗ് തോറ്റതിന് താലിബാന്‍ മോഡല്‍

മലപ്പുറം: തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ദയനീയമായി തോറ്റതിന് എന്‍ഡിഎഫ് സഹായത്തോടെ താലിബാന്‍ മോഡല്‍ ആക്രമണം. തിരൂര്‍ മംഗലം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ അരിശംപൂണ്ടാണ് എസ്ഡിപിഐക്കാര്‍ക്കൊപ്പം ചേര്‍ന്ന് ലീഗുകാര്‍ മൃഗീയാക്രമണം നടത്തിയത്. ബുധനാഴ്ച ഉച്ചയോടെ മംഗലം ടൗണിന് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നതിെന്‍റ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായ എ കെ മജീദ് (55), കാര്‍ ഓടിച്ച പുറത്തൂര്‍ പണ്ടാഴി ഈസ്പാടത്ത് ഹര്‍ഷാദ് (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാലിനും കൈകള്‍ക്കും ശരീരത്തിലും ആഴത്തില്‍ വെട്ടേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖം മറക്കാതെയെത്തിയ പത്തോളം പേരടങ്ങുന്ന അക്രമിസംഘം കാര്‍ തടഞ്ഞുനിര്‍ത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. മിനിട്ടുകള്‍ നീണ്ട ആക്രമണത്തിന് ദൃക്സാക്ഷിയായ ആള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. വെട്ടേറ്റ് വീണ ഇരുവരും ഉറക്കെ നിലവിളിക്കുമ്പോഴും ക്രിമിനല്‍ സംഘം വെട്ടുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മംഗലം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയത്തിന്റെ ആഹ്ലാദപ്രകടനം അലങ്കോലപ്പെടുത്താനുള്ള ലീഗ്-എസ്ഡിപിഐ നീക്കത്തിന് പിന്നാലെയായിരുന്നു വധശ്രമം. ആഹ്ലാദപ്രകടനത്തിനുനേരെ എന്‍ഡിഎഫുകാരനായ കെ ടി ലത്തീഫ് ബൈക്ക് ഓടിച്ചുകയറ്റി. ഇത് തടഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ കത്തിവീശിയെങ്കിലും ഇവര്‍ ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേറ്റില്ല. തുടര്‍ന്ന് സമീപത്തെ കടയില്‍ കയറിയ ലത്തീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് പുറത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് കാറില്‍ പോകുകയായിരുന്ന മജീദിനെ തടഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

പ്രഥമശുശ്രൂഷക്കുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച അക്രമമുണ്ടായിട്ടും മുസ്ലിംലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങി പൊലീസ് ഒരു നടപടിയുമെടുക്കാതെ മാറിനിന്നു. നാടിനെ നടുക്കി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് നാലുപേരെ തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ആശാന്‍പടി ഏണീന്റപുരയ്ക്കല്‍ അബ്ദുള്‍മജീദ് (42), തൃപ്രങ്ങോട് പെരുന്തല്ലൂര്‍ തൈവളപ്പില്‍ നൗഫല്‍ (27), ആലത്തിയൂര്‍ പരപ്പേരി ആലുക്കല്‍ ഹൗസില്‍ സാബിനൂന്‍(28), മംഗലം ചേന്നര വെങ്ങാടന്‍ ഹൗസില്‍ അബ്ദുള്‍ ഗഫൂര്‍ (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ അബ്ദുള്‍മജീദിന്റെ സഹോദരന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയുടെ ഏജന്റായിരുന്നു. പ്രതികളെല്ലാം ക്രിമിനല്‍ ബന്ധമുള്ളവരാണ്.

മുസ്ലിംലീഗ് തങ്ങളുടെ ശക്തിദുര്‍ഗമായി അവകാശപ്പെടുന്ന മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് നേടിയ വന്‍വിജയമാണ് മുസ്ലിംലീഗിനെ പ്രകോപിപ്പിച്ചത്. ജില്ലയിലെ അഞ്ചില്‍ നാലുസീറ്റും എല്‍ഡിഎഫ് നേടി. മംഗലം പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. മുതുവല്ലൂര്‍ പഞ്ചായത്തിലെ പാപ്പത്ത് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിച്ചു. കുറുവ പഞ്ചായത്തിലെ തോറ വാര്‍ഡില്‍ വോട്ടുകള്‍ തുല്യമായതിനാലാണ് ലീഗ് പിന്തുണയോടെ മത്സരിച്ച ബിജെപി നേതാവ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. മംഗലത്ത് മുസ്ലിംലീഗില്‍നിന്ന് രാജിവച്ച പ്രമുഖ നേതാവ് എ പി അബൂബക്കറിനെ 9566798990 എന്ന നമ്പറില്‍നിന്ന് വിളിച്ച് കുടുംബത്തിലെ നാല് പേരെ വധിക്കുമെന്ന് കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്ന എന്‍ഡിഎഫുകാരെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്നതും മറ്റെല്ലാ സഹായങ്ങളും നല്‍കുന്നതും മുസ്ലിംലീഗ് നേതൃത്വമാണ്.

വി ജയിന്‍

ലീഗിന്റെ തീവ്രവാദബന്ധം പുറത്തായി: പിണറായി

ചെര്‍പ്പുളശേരി: മംഗലം പഞ്ചായത്തില്‍ എസ്ഡിപിഐ നടത്തിയ ഭീകരാക്രമണത്തിലൂടെ മുസ്ലിംലീഗിന്റെ തീവ്രവാദബന്ധം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ലീഗ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്നറിയാന്‍ ആഗ്രഹമുണ്ട്. ചെര്‍പ്പുളശേരിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ ഭൂരിപക്ഷമുണ്ടായിരുന്ന മംഗലം പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ പരാജയപ്പെട്ടതിനാല്‍ ലീഗിന് രോഷമുണ്ടാകാം. എന്നാല്‍ ലീഗിനുവേണ്ടി എസ്ഡിപിഐ അക്രമം അഴിച്ചുവിട്ടത് എന്തിനാണ്. അതിഭീകരമായി ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇത്തരം സംഭവങ്ങളില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കണം. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. യുഡിഎഫ്- ബിജെപി ബന്ധത്തിന്റെ പഴയരൂപമായ കോ-ലി-ബി സഖ്യത്തിന് ഈ തെരഞ്ഞെടുപ്പോടെ പുതിയ രൂപം കൈവന്നു. മങ്കട കുറുവ പഞ്ചായത്തിലെ തോറ വാര്‍ഡില്‍ നേരത്തേ താമര ചിഹ്നത്തില്‍ മത്സരിച്ച ബിജെപിക്കാരനാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായത്. ലീഗ് അടക്കം യുഡിഎഫ് പിന്തുണ നല്‍കി. താമര ചിഹ്നത്തില്‍ മത്സരിച്ചയാള്‍ ലീഗ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയായത് എങ്ങനെയാണ്? ഒരു സീറ്റിനു വേണ്ടി എന്ത് നെറികേടും കാണിക്കുമെന്നാണിത് തെളിയിക്കുന്നത്. മുമ്പ് ആര്‍എസ്എസ്- ബിജെപി വോട്ട് വാങ്ങിയ യുഡിഎഫ് ഇപ്പോള്‍ ബിജെപിക്കാരനെത്തന്നെ സ്ഥാനാര്‍ഥിയാക്കുന്ന സ്ഥിതിയിലെത്തി. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന യുഡിഎഫ് നിലപാട് മതനിരപേക്ഷ ശക്തികള്‍ തിരിച്ചറിയണം. പൊലീസ് സ്റ്റേഷനുകളില്‍ നിരപരാധികളെ തല്ലിക്കൊല്ലുന്നത് തുടരുന്നു. ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട് മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ പോയയാള്‍ മര്‍ദനമേറ്റ് മരിച്ചു. എന്നാല്‍ മര്‍ദിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ഇതുവരെ തയ്യാറായില്ലെന്നും പിണറായി പറഞ്ഞു.

deshabhimani

കേരളരക്ഷാ മാര്‍ച്ച് നാളെ തുടങ്ങും

"മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം" എന്ന മുദ്രാവാക്യവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് ശനിയാഴ്ച വയലാറില്‍ തുടക്കമാകും. നവോത്ഥാന നായകരും പുരോഗമന പ്രസ്ഥാനങ്ങളും ചേര്‍ന്ന് പുതുയുഗത്തിലേക്ക് നയിച്ച ഐക്യകേരളത്തെ വികസനവിരുദ്ധ ഭരണക്കാരും സാമ്പത്തിക തട്ടിപ്പുകാരും മത തീവ്രവാദികളും ചവിട്ടിയരയ്ക്കുന്ന ഘട്ടത്തില്‍ പ്രയാണം ആരംഭിക്കുന്ന രക്ഷാമാര്‍ച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ വഴിത്തിരിവാകും.

ഭരണകൂട ഭീകരതയുടെ നിറതോക്കുകള്‍ക്കുമുന്നില്‍ നാടിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച പ്രിയ സഖാക്കളുടെ രക്തം ചുവപ്പിച്ച വയലാറില്‍ തുടക്കമാകുന്ന മാര്‍ച്ച് 124 കേന്ദ്രത്തില്‍ സ്വീകരണം ഏറ്റുവാങ്ങി 26ന് കോഴിക്കോട്ട് സമാപിക്കുമ്പോഴേക്കും കേരളം സമാനതകളില്ലാത്ത രാഷ്ട്രീയമുന്നേറ്റത്തിന് സജ്ജമാകും. പിണറായിക്കു പുറമെ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ അംഗങ്ങളാണ്. 26 ദിവസം സംസ്ഥാനത്തെ 14 ജില്ലയിലെ 124 കേന്ദ്രങ്ങളിലെത്തുന്ന മാര്‍ച്ചിന് വന്‍ സ്വീകരണം നല്‍കാന്‍ നാടും നഗരവും തയ്യാറെടുത്തു കഴിഞ്ഞു.

എല്ലാ മണ്ഡലത്തിലും സംഘാടകസമിതികള്‍ രൂപീകരിച്ച് വൈവിധ്യമാര്‍ന്ന സ്വീകരണപരിപാടികളാണ് ഒരുങ്ങുന്നത്. കലാസാംസ്കാരിക രംഗത്തെ പ്രമുഖരാണ് രക്ഷാഗീതങ്ങള്‍ ഉള്‍പ്പെടെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ജാഥയുടെ ഉദ്ദേശ്യവും ലക്ഷ്യവും മുദ്രാവാക്യങ്ങളും വിവരിക്കുന്ന നോട്ടീസും ലഘുലേഖയും ബൂത്ത് അടിസ്ഥാനത്തില്‍ വീട് കയറി വിതരണംചെയ്യുന്നു. വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു സമീപം ശനിയാഴ്ച പകല്‍ മൂന്നിന് നടക്കുന്ന ചടങ്ങില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള മാര്‍ച്ച് ഉദ്ഘാടനംചെയ്യും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനാകും.

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു

ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ച നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ കാര്യത്തില്‍ വനം-പരിസ്ഥിതി മന്ത്രാലയം കേവല പരാമര്‍ശമാണ് നടത്തിയതെന്നാണ് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചത്. എന്നാല്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 123 വില്ലേജ് പരിസ്ഥിതിലോലമായി പ്രഖ്യാപിച്ച് 2013 നവംബര്‍ 13ന് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നതായി വനം-പരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണല്‍ മുമ്പാകെ ജനുവരി 28ന് വ്യക്തമായി അറിയിച്ചു. ട്രിബൂണലിന്റെ അന്നത്തെ ഉത്തരവില്‍ ഇക്കാര്യം സംശയാതീതമായി എടുത്തുപറയുന്നുണ്ട്.

ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ഹരിത ട്രിബ്യൂണല്‍ ജനുവരി 28ന് പുറപ്പെടുവിച്ച ഉത്തരവിലെ വാചകം ഇങ്ങനെ: ""2013 നവംബര്‍ 13ന് ഇറക്കിയ ഉത്തരവും അതിലെ നിര്‍ദേശങ്ങളും നിലനില്‍ക്കുന്നതായാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിശദീകരിച്ചതെന്ന് മനസിലാക്കുന്നു"". ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടത്തോടെ നവംബര്‍ 13ന്റെ ഉത്തരവ് അപ്രസക്തമായെന്ന് ട്രിബ്യൂണല്‍ മുമ്പാകെ ഹര്‍ജിക്കാരായ ഗോവ ഫൗണ്ടേഷന്റെ അഭിഭാഷകന്‍ വാദിച്ചപ്പോഴാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്. 20ന്റെ മെമ്മോറാണ്ടം ആഭ്യന്തര നടപടിമാത്രമാണെന്നും മന്ത്രാലയത്തിനുവേണ്ടി ഹാജരായ നീലം റാത്തോഡ് അറിയിച്ചു. ഇതെല്ലാം മറച്ചുവച്ചാണ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത്. താന്‍ വനം-പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലിയുമായി ബന്ധപ്പെട്ടുവെന്നും കേരളത്തിന്റെ അഭിപ്രായവും ആരാഞ്ഞശേഷമേ ഹരിതട്രിബ്യൂണലില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കൂ എന്ന് മൊയ്ലി ഉറപ്പുനല്‍കിയതായും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. പ്രതിപക്ഷം വിഷയം സഭയില്‍ ഉയര്‍ത്തിയപ്പോഴാണ് ആശങ്കയ്ക്ക് വകയില്ലെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന്‍ പരാമര്‍ശം മാത്രമാണ് നടത്തിയതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടത്.

സാജന്‍ എവുജിന്‍

Thursday, January 30, 2014

മനുഷ്യാവകാശം ചിലര്‍ക്ക് ബാധകമല്ലെന്ന നിലപാട് ശരിയല്ല: പിണറായി

കണ്ണൂര്‍: മനുഷ്യാവകാശങ്ങള്‍ ചിലര്‍ക്ക് ബാധകമല്ലെന്ന നിലപാട് ശരിയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന പ്രവണത വര്‍ധിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ കൂട്ടായി ഇതിനെ എതിര്‍ക്കാറുണ്ടെങ്കിലും തൊഴില്‍സ്ഥാപനത്തിന്റെ നയത്തിനനുസരിച്ച് കാര്യങ്ങള്‍ മാറും. മനുഷ്യാവകാശം ചിലര്‍ക്ക് ബാധകമല്ലെന്ന നിലപാടെടുക്കും. ഉദാഹരണത്തിന് ജയില്‍. ഇത് മനുഷ്യനെ പീഡിപ്പിക്കാനുള്ള സ്ഥലമെന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ആര്‍ക്കും ഗുണമുള്ള കാര്യമല്ല. അത്തരം താല്‍പര്യങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ വര്‍ധിക്കുന്നതായും പിണറായി പറഞ്ഞു. ദേശാഭിമാനി സബ് എഡിറ്ററായിരുന്ന രാജീവന്‍ കാവുമ്പായിയുടെ സ്മരണാര്‍ഥം കണ്ണൂര്‍ പ്രസ്ക്ലബ്ബും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക പുരസ്കാരം മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ ബിജുവര്‍ഗീസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹം ആരാധിക്കുന്ന നേതാക്കളെ ഉടുതുണിയില്ലാതെ ജോലി ചെയ്യിച്ച അനുഭവമുണ്ട് ജയിലുകള്‍ക്ക്. കഷ്ടിച്ച് നാണം മറയ്ക്കാനുള്ള വസ്ത്രമാണ് അനുവദിച്ചത്. പിന്നീട് കാര്യങ്ങള്‍ മാറി. സമൂഹത്തെ പിന്നിലേക്കു നയിക്കുന്ന അത്തരം രീതികള്‍ ആവര്‍ത്തിക്കണമെന്ന വാദം ശരിയല്ല. തിരുവനന്തപുരത്തെ ജയപ്രസാദിന്റെ ജനനേന്ദ്രിയം പൊലീസ് തകര്‍ത്ത സംഭവത്തിലെ, ബിജുവര്‍ഗീസിന്റെ ചിത്രം സമൂഹമനസ്സില്‍ ആഴത്തില്‍ പതിഞ്ഞതാണ്. നമ്മുടെ നാട്ടിലെ പൊലീസ് ഇക്കാലത്തും ഇത്രയും ക്രൂരത ചെയ്യാറുണ്ടെന്ന് ഈ ഫോട്ടോ നമ്മെ ഓര്‍മിപ്പിക്കും. പൊലീസിന്റെ കിരാതനടപടികള്‍ 1957ലെ ഇഎം എസ് മന്ത്രിസഭ വന്നപ്പോഴേ അവസാനിപ്പിച്ചതാണ്. ജന്മിമാര്‍ക്കും ധനികവര്‍ഗത്തിനും വേണ്ടിയായിരുന്നു അതുവരെ പൊലീസ് സംവിധാനം. മര്‍ദകരെന്ന പൊലീസിന്റെ ചിത്രം മാറിവരികയായിരുന്നു. ഈ സംഭവം ആ ധാരണ മാറ്റിമറിച്ചു. ഇത്ര പരസ്യമായ ഭീകരമര്‍ദനം ഇതിനു മുമ്പുണ്ടായിട്ടില്ല. വന്ദ്യവയോധികനായ കേളുവേട്ടനെയും മുതിര്‍ന്ന നേതാവ് ശിവദാസമേനോനെയും റോഡിലിട്ട് തല്ലിച്ചതയ്ക്കുന്നത് നാം കണ്ടതാണ്. അതിനെ മറികടക്കുന്ന കിരാതത്വമാണിത്. ഇത് കേരളീയര്‍ക്ക് എക്കാലവും അപമാനമാണെന്നും പിണറായി പറഞ്ഞു.

deshabhimani

മരിച്ചവരുടെ കണക്കില്ലെന്ന് ആരോഗ്യവകുപ്പ്

എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം സംസ്ഥാനത്ത് എത്രപേര്‍ മരിച്ചുവെന്നതിന് കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് ആരോഗ്യവകുപ്പ്. 2001 ജനുവരി ഒന്നുമുതല്‍ 2013 നവംബര്‍ 20 വരെ ഓരോ ജില്ലയിലും കീടനാശിനിപ്രയോഗംമൂലം എത്ര കുട്ടികള്‍ മരിച്ചുവെന്നതിന്റെ കണക്കും സംസ്ഥാന എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ ലഭ്യമല്ല. കാക്കനാട് പടമുഗള്‍ സ്വദേശി രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഈ മറുപടി നല്‍കിയത്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു മാത്രമാണ് "സ്നേഹസാന്ത്വനം" പദ്ധതിപ്രകാരം പ്രതിമാസം ധനസഹായം നല്‍കുന്നത്. ഗുണഭോക്താക്കള്‍ മുഴുവനും കാസര്‍കോട്ടുകാരാണ്. 4518 ദുരിതബാധിതര്‍ക്കാണ് ധനസഹായം.

തൊഴിലെടുക്കാനാകാത്ത എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1,700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2,000 രൂപയും രോഗബാധിതരായ മറ്റുള്ളവര്‍ക്ക് 1,000 രൂപയുമാണ് ധനസഹായമെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു. ഈ തുക 10 ദിവസത്തെ മരുന്നിനുപോലും തികയില്ലെന്നതാണ് വാസ്തവം. ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം ലഭിച്ചിട്ടുണ്ടോയെന്നതിനെക്കുറിച്ചും ആരോഗ്യവകുപ്പിന് വിവരമില്ല. 2013 നവംബര്‍ 20 വരെ ലഭിച്ച കേന്ദ്രസഹായം എത്രയാണെന്നോ തുക എത്രയാണെന്നോ ഉള്ള കണക്ക് എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ ലഭ്യമല്ലത്രെ. 2003 മുതല്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം കേരളത്തില്‍ നിരോധിച്ചതാണ്. അതിനുശേഷം എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്ത് ഉപയോഗം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് പറയുന്നത്. ദേശീയ മനുഷ്യാവകാശ കമീഷന്റെ ശുപാര്‍ശ അനുസരിച്ച് 1.5 ലക്ഷം രൂപയുടെ ആദ്യഗഡു ദുരന്തബാധിതര്‍ക്കു നല്‍കിയതായാണ് രേഖകള്‍. ദുരന്തംമൂലം എത്രപേര്‍ മരിച്ചുവെന്ന് കണക്കുകളില്ലെന്നു പറയുന്ന ആരോഗ്യവകുപ്പ്് ജില്ലയില്‍ നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കിയതായി പറയുന്നു. പട്ടികയില്‍പെട്ടവര്‍ക്ക് പ്രതിമാസ പെന്‍ഷനും സൗജന്യറേഷനും സൗജന്യ ചികിത്സയും നല്‍കുന്നുണ്ടെന്നും മറുപടിയിലുണ്ട്.

deshabhimani

ഇല്ലാത്ത ദൃശ്യങ്ങളുടെ പേരിലും പി മോഹനനെതിരെ കള്ളക്കഥ

ഇല്ലാത്ത ദൃശ്യങ്ങളുടെ പേരില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ മാധ്യമങ്ങള്‍ വീണ്ടും വേട്ടയാടുന്നു. ചന്ദ്രശേഖരന്‍ കേസില്‍ മോഹനനെ കുറ്റക്കാരനല്ലെന്നുകണ്ട് വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ മറയാക്കിയുള്ള ബോധപൂര്‍വ നുണപ്രചാരണം. സ്വര്‍ണകടത്ത് കേസിലെ പ്രതി ഫയാസ് ജില്ലാ ജയിലിലെത്തി പി മോഹനനെ കണ്ടിരുന്നുവെന്നാണ് ബുധനാഴ്ച രാവിലെ മുതല്‍ മനോരമ, മാതൃഭൂമി ന്യൂസ് ചാനലുകള്‍ പ്രചരിപ്പിക്കുന്നത്. ഇതിന് ബലമേകാന്‍ അവ്യക്തമായ ദൃശ്യങ്ങളും അവതരിപ്പിച്ചു. ഫയാസ് നടന്നുനീങ്ങുന്ന ദൃശ്യമാണ് ഒന്ന്. പിന്നീട് മോഹനനെ പോലെ തോന്നിക്കുന്ന ഒരാള്‍ നടക്കുന്ന അവ്യക്ത ദൃശ്യവുമുണ്ട്. വ്യത്യസ്ത സമയങ്ങളില്‍ സിസിടിവിയില്‍ പതിഞ്ഞ ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കാണിച്ച് രണ്ടുപേരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് വരുത്താന്‍ പാടുപെടുകയാണ് ചാനലുകള്‍.

തന്നെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് ഇല്ലാത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പി മോഹനന്‍ പറഞ്ഞു. ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ക്ക് യാതൊരു ആധികാരികതയുമില്ല. ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളെന്ന വ്യാജേന കാണിച്ചത് ജയിലിലേക്ക് കയറുന്നതിന്റെ ഭാഗത്തുള്ളതാണ്. ദൃശ്യങ്ങളിലുള്ളത് താനാണെന്നുപോലും വ്യക്തമല്ല. ഫയാസും താനും കാണുന്ന ദൃശ്യങ്ങള്‍ ഇല്ലാത്തതുതന്നെ കള്ളപ്രചാരണത്തിനുള്ള തെളിവാണ്. തങ്ങളാഗ്രഹിക്കുന്ന കോടതിവിധി വരാത്തതിലുള്ള ഇച്ഛാഭംഗത്തില്‍നിന്നാണ് വ്യാജ പ്രചാരണം. ഇത്തരംവ്യാജവാര്‍ത്തകള്‍ ഇനിയും പ്രത്യക്ഷപ്പെട്ടാല്‍ അത്ഭുതമില്ലെന്നും മോഹനന്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടശേഷം തുടങ്ങിയതാണ് പി മോഹനനെ ബോധപൂര്‍വം കേസുമായി ബന്ധിപ്പിക്കാനുള്ള ശ്രമം. സിനിമാ സ്റ്റൈലില്‍ വളഞ്ഞിട്ട് മോഹനനെ അറസ്റ്റ് ചെയ്ത് ഒന്നരവര്‍ഷം ജാമ്യംപോലും ലഭിക്കാത്ത തരത്തില്‍ ജയിലിലടച്ചു. ചന്ദ്രശേഖരനെ വധിക്കാന്‍ ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ പി മോഹനന്‍ അടക്കമുള്ള സിപിഐ എം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് കള്ളക്കഥയുണ്ടാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും താല്‍പ്പര്യപ്രകാരം പൊലീസ് മെനഞ്ഞ കഥ കോടതിയില്‍ തുറന്നുകാട്ടപ്പെട്ടു. ഇതിലുള്ള വിറളിയിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ മോഹനനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി സിപിഐ എം വിരുദ്ധര്‍ക്ക് നേട്ടമുണ്ടാക്കാനുള്ള വൃഥാശ്രമത്തിലാണ് ചാനലുകള്‍. ഇല്ലാത്ത ദൃശ്യങ്ങള്‍ ഉണ്ടെന്നുവരുത്താന്‍ പൊലീസും ഒരുവിഭാഗം ജയില്‍ അധികൃതരും ചാനലുകാര്‍ക്ക് ഒത്താശ ചെയ്യുന്നു. മുമ്പ് ആശുപത്രിയില്‍ പോകുമ്പോള്‍ ഭാര്യ കെ കെ ലതിക എംഎല്‍എക്കൊപ്പം മോഹനന്‍ ചായ കുടിക്കുന്നതുപോലും മാധ്യമങ്ങള്‍ വിവാദമാക്കി.

deshabhimani

കര്‍ഷകര്‍ക്ക് നഷ്ടം 600 കോടി

കോട്ടയം: റബര്‍ മേഖല ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലേക്ക്. കൃഷിച്ചെലവുകള്‍ കൂടിയും വിലകുറഞ്ഞും ഇത്രയും ഗുരുതരമായ പ്രതിസന്ധിയെ ഈ മേഖല നേരിടേണ്ടി വന്നിട്ടില്ല. വിലത്തകര്‍ച്ച മൂലം സംസ്ഥാന സര്‍ക്കാരിനും കൃഷിക്കാര്‍ക്കുമായി കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടുണ്ടായ നഷ്ടം 600 കോടിയോളം. ഇറക്കുമതി തീരുവ കുറച്ച് ടയര്‍ വ്യവസായികള്‍ക്ക് സഹായം നല്‍കിയതുവഴിയാണ് ഈ സാഹചര്യമൊരുക്കിയത്. ഇറക്കുമതി തീരുവ 20 രൂപയില്‍നിന്ന് വര്‍ധിപ്പിച്ച് 34 രൂപയാക്കാന്‍ 2013 ഫെബ്രുവരി 26 ന് വാണിജ്യമന്ത്രാലയം തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, ഇത് നടപ്പാക്കാന്‍ ധനമന്ത്രി പി ചിദംബരം അനുമതി നല്‍കിയത് ഡിസംബര്‍ 20നും. ഈ കാലയളവുകൊണ്ടുമാത്രം കര്‍ഷകര്‍ക്ക് 600 കോടിയുടെ നഷ്ടം വന്നതായാണ് റബര്‍ബോര്‍ഡ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഇറക്കുമതി തീരുവയുടെ ഫലമായി റബര്‍ വില ക്രമാതീതമായി ഇടിഞ്ഞു തുടങ്ങിയത് 2012 മുതലാണെന്ന് റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രതിനിധി പയസ് സ്ക്കറിയ ചൂണ്ടിക്കാട്ടി. 2011 ജനുവരിയില്‍ കിലോയ്ക്ക് 226 രൂപയുണ്ടായിരുന്നത് 12ല്‍ 188 രൂപയിലേക്ക് എത്തി. ഈ ജനുവരിയില്‍ വില 140ലേക്ക് ചുരുങ്ങി. വില ഇടിച്ചില്‍ മൂലം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 1,500 കോടിയോളം രൂപ കര്‍ഷകര്‍ക്ക് നഷ്ടമായി. വിലത്തകര്‍ച്ചമൂലം രണ്ടു വര്‍ഷത്തിനുള്ളില്‍ കിലോയ്ക്ക് അമ്പതു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. രൂപയുടെ മൂല്യവുമായി (ഡോളര്‍ വില) താരതമ്യം ചെയ്യുമ്പോള്‍ വിലത്തകര്‍ച്ചയുടെ ആഘാതം കനത്തതാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഒരു കിലോ റബറിന് 63 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നികുതികളിലൂടെയുണ്ടായ നഷ്ടം പ്രതിവര്‍ഷം ആയിരം കോടി വരുമെന്നും കണക്കാക്കുന്നു. ഇറക്കുമതിയിലൂടെ വിദേശ നാണ്യ ശേഖരത്തില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ നഷ്ടം വേറെയും. രാജ്യത്ത് റബര്‍ ഉല്‍പ്പാദിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് 98.04 ശതമാനമാണ്. രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള 12 ലക്ഷത്തോളം കര്‍ഷകരും പതിനായിരത്തോളം ചെറുകിട വ്യാപാരികളും ഈ മേഖലയെ ആശ്രയിക്കുന്നു. എംആര്‍എഫ്, സിയറ്റ്, അപ്പോളൊ, ബ്രിക് സ്റ്റോണ്‍ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ താല്‍പര്യം സംരക്ഷിച്ച് ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തേതിലും 208 ശതമാനം വര്‍ധന വരുത്തിയാണ് കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കിയത്. അവധി വ്യാപാരവും ലൈസന്‍സോ, രജിസ്ട്രേഷനൊ മറ്റ് നിയന്ത്രണമൊ ഇല്ലാതെ ആര്‍ക്കും ഈ രംഗത്തേക്ക് വരാമെന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

എസ് മനോജ്

റബര്‍വില 142 ലേക്ക്; കര്‍ഷകര്‍ക്ക് കനത്ത ആഘാതം

കോട്ടയം: കര്‍ഷകരെ കടുത്ത ആശങ്കയിലാക്കി റബര്‍ വില കിലോയ്ക്ക് 142 രൂപയിലേക്ക് പതിച്ചു. ശനിയാഴ്ച 147.50 രൂപയായിരുന്ന വില രണ്ടു ദിവസം കൊണ്ട് അഞ്ചു രൂപയാണ് ഇടിഞ്ഞത്. 2011 ഏപ്രിലില്‍ 243.50 രൂപ വരെയെത്തിയത് രണ്ടര വര്‍ഷം കൊണ്ട് നൂറു രൂപയോളം കുറഞ്ഞു. കൃഷിച്ചെലവും കൂലിയും ക്രമാതീതമായി കൂടിയതോടെ കര്‍ഷകരുടെ ആഘാതം പതിന്മടങ്ങായി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം മൂലം സമീപ നാളുകളില്‍ പരിധിയില്ലാത്ത രീതിയില്‍ വിലയിടിഞ്ഞു. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് വിലയിടിവ് തടയാന്‍ നടന്ന ശ്രമങ്ങളും ഫലം കണ്ടില്ല. കഴിഞ്ഞ ഡിസംബര്‍ 20 ന് തീരുവ വര്‍ധിപ്പിച്ചപ്പോള്‍ 154 രൂപയായിരുന്നു വില. ക്രമേണ പത്തുരൂപ വരെ വില കൂടി 164 ല്‍ എത്തി. താരീഫ് കൂട്ടിയപ്പോള്‍ അന്താരാഷ്ട്രവില കിലോയ്ക്ക് 161 രൂപയായി. പിന്നീട് വില താഴ്ന്ന് 140 രൂപയിലെത്തി. ഇതേ തുടര്‍ന്ന് ആഭ്യന്തര വിലയും ക്രമാതീതമായി ഇടിയുകയായിരുന്നു.

റബര്‍ വിലയിടിവ്: കേന്ദ്രം ഇടപെടണം

റബര്‍ വിലയിടിവ് നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് മന്ത്രി കെ പി മോഹനന്‍ നിയമസഭയില്‍ പറഞ്ഞു. വിലയിടിവ് കര്‍ഷകരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. 2010 ഏപ്രിലില്‍ ക്വിന്റലിന് 24,000 രൂപയായിരുന്നത് 15,050 രൂപയായി ഇടിഞ്ഞു. വില കുറഞ്ഞപ്പോള്‍ ഉല്‍പ്പാദനച്ചെലവ് കൂടി. ഇറക്കുമതിത്തീരുവ ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ ഗ്രേഡിലുമുള്ള ഇറക്കുമതിത്തീരുവ 70 ശതമാനമോ, 49 രൂപയോ ഏതാണ് കുറവ് അതായി നിജപ്പെടുത്തണം. ഇറക്കുമതിക്കു മുമ്പുണ്ടായിരുന്ന തുറമുഖനിയന്ത്രണം പുനസ്ഥാപിക്കണം. കയറ്റുമതി പ്രോത്സാഹനത്തിന് സബ്സിഡി നല്‍കണം എന്നീ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 2013 ഡിസംബര്‍മുതല്‍ ഇറക്കുമതിത്തീരുവ കിലോയ്ക്ക് 20 ശതമാനമോ 30 രൂപയോ ഏതാണ് കുറവെന്ന നിരക്കില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജു എബ്രഹാമാണ് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചത്. അന്തര്‍ദേശീയ വിപണിയിലെ ഇടിവാണ് വില കുറയാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തെ ഇത് സാരമായി ബാധിച്ചു. തീരുവ കുറച്ചെങ്കിലൂം ഇതിന്റെ ഗുണം ലഭിച്ചിട്ടില്ല. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ വിലസ്ഥിരതാഫണ്ടില്‍നിന്ന് 100 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാല്‍ റബര്‍ സംഭരണം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റബറിന്റെ വിലയിടിവ് മൂലമുണ്ടായ പ്രതിസന്ധിയിലും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്ന് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ച രാജു എബ്രഹാം പറഞ്ഞു. 11 മാസം മുമ്പ് കേന്ദ്രവാണിജ്യമന്ത്രാലയം കൈക്കൊണ്ട തീരുമാനം നടപ്പായിട്ടില്ല. വിലയിടിവിനെത്തുടര്‍ന്ന് റബര്‍കര്‍ഷകര്‍ക്ക് പതിനായിരം കോടിയുടെ നഷ്ടമുണ്ടായി. 10 ടയര്‍ കമ്പനികള്‍ക്കാണ് ഇതിന്റെ നേട്ടം ലഭിച്ചത്. കേന്ദ്രസര്‍ക്കാരിനെ ടയര്‍ കമ്പനികള്‍ സ്വാധീനിക്കുകയാണ്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും രാജു എബ്രഹാം പറഞ്ഞു.

deshabhimani

അന്ന് കുടുംബകലഹം; ഇന്ന് ഗൂഢാലോചന

മലപ്പുറം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കോടതിവിധിയുടെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാടുപെടുന്ന യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ സ്വീകരിച്ചത് ഇരട്ടത്താപ്പ്. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ടവരിലെ സിപിഐ എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ പേരില്‍ സിപിഐ എമ്മിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നവര്‍ കുനിയില്‍ കൊലപാതകക്കേസില്‍ ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയെ ജയിലിലടച്ചപ്പോള്‍ മൗനംപൂണ്ടു. ലീഗ് നേതൃത്വത്തിന്റെ അറിവോടെ നടപ്പാക്കിയ കൊലപാതകം കുടുംബകലഹമാക്കി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

സംഭവം നടക്കുമ്പോള്‍ ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറിയായിരുന്ന അഹമ്മദ്കുട്ടിയുടെ പ്രസംഗമാണ് ഗൂഢാലോചനയിലെ പ്രധാന തെളിവ്. ലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 20ന് യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അഹമ്മദ്കുട്ടി വിവാദപ്രസംഗം നടത്തിയത്. അത്തീഖിന്റെ കൊലപാതകികളെ വകവരുത്താന്‍ തീരുമാനിച്ചതായും മുജീബിനെ ആ ദൗത്യം ഏല്‍പ്പിച്ചതായും പ്രസംഗത്തിലുണ്ട്. 50 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗം പൊലീസിന് ലഭിച്ചതോടെയാണ് ഇയാള്‍ പ്രതിചേര്‍ക്കപ്പെട്ടത്. കൊലപാതകത്തെക്കുറിച്ച് പി കെ ബഷീര്‍ എംഎല്‍എക്ക് അറിവുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. എഫ്ഐആര്‍ പ്രകാരം കേസില്‍ ആറാംപ്രതിയാണ് ബഷീര്‍. ഗൂഢാലോചന, കൊലപാതകപ്രേരണ, വധഭീഷണി എന്നിവയാണ് (141, 143, 147, 148) ഇദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയത്. ഗൂഢാലോചനയില്‍ എംഎല്‍എയുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിന്ന് ഒരാഴ്ച മുമ്പ് ബഷീര്‍ നടത്തിയ പ്രസംഗത്തില്‍ കൊളക്കാടന്‍ കുടുംബത്തെ വകവരുത്തുമെന്ന പരാമര്‍ശമുണ്ടായിരുന്നു. കൊലപാതകം നടന്ന രാത്രിയിലും പിറ്റേദിവസവും അഹമ്മദ്കുട്ടി ബഷീറിനെ നിരന്തരം ഫോണില്‍ വിളിച്ചതായും കണ്ടെത്തി. ബഷീറിനെ രണ്ടുതവണ പൊലീസ് ചോദ്യംചെയ്തെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. അന്വേഷണസംഘം തലവനായ ഡിവൈഎസ്പി എം പി മോഹനചന്ദ്രനെ കാസര്‍ക്കോട്ടേക്ക് സ്ഥലംമാറ്റുകയും ചെയ്തു.

ലീഗ് കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറിന്റെ മകന്‍ അജുവിനെ വധിക്കാനാണ് ആദ്യശ്രമം നടന്നത്. 2012 മെയ് 23നായിരുന്നു ഇത്. അജുവിനെ പിന്തുടരാന്‍ സാധിക്കാത്തതിനാല്‍ ശ്രമം പാളി. കൊല്ലപ്പെട്ട ആസാദിനെ വധിക്കാനുള്ള ആദ്യശ്രമവും പരാജയപ്പെട്ടു. 2012 ജൂണ്‍ 10ന് മൂന്നാമത്തെ ശ്രമത്തിലാണ് കുനിയില്‍ അങ്ങാടിയില്‍ സഹോദരങ്ങളായ ആസാദും അബൂബക്കറും വധിക്കപ്പെട്ടത്. കേസില്‍ ലീഗ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 21 പേരെയാണ് പൊലീസ് പ്രതിചേര്‍ത്തത്. ഇതില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇയാള്‍ വിദേശത്താണ്.

deshabhimani

കെ പി എ മജീദിന്റെ നാട്ടില്‍ ലീഗ് -ബിജെപി വോട്ടുകച്ചവടം

മലപ്പുറം: കുറുവ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ തോറയില്‍ ബിജെപി നേതാവിനെ വിജയിപ്പിക്കാന്‍ മുസ്ലിംലീഗ് വോട്ട് മറിച്ചു.മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ സ്വന്തം പഞ്ചായത്തായ കുറുവയില്‍ ബിജെപി നേതാവ് വി എം ജനാര്‍ദനന് വോട്ട് മറിച്ചുനല്‍കാന്‍ മജീദ്തന്നെ നേരിട്ടെത്തി. മുസ്ലിംലീഗും ബിജെപിയും പരമാവധി വോട്ട് പിടിച്ചിട്ടും എല്‍ഡിഎഫിനെ മറികടക്കാനായില്ല. 477 വോട്ട് വീതം കിട്ടിയതിനെ തുടര്‍ന്ന് നറുക്കെടുപ്പിലാണ് മുസ്ലിംലീഗ്-ബിജെപി സ്ഥാനാര്‍ഥി വിജയിച്ചത്. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണ് തോറ വാര്‍ഡില്‍ ബിജെപിക്ക് വോട്ട് മറിച്ചത്. 2010ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തെക്കേപ്പാട്ട് നാരായണനാണ് ഇവിടെനിന്ന് വിജയിച്ചത്. അന്ന് താമര ചിഹ്നത്തിലാണ് വി എം ജനാര്‍ദനന്‍ മത്സരിച്ചത്. 338 വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി. ഇക്കുറി ഉപതെരഞ്ഞെടുപ്പില്‍ ലീഗിന്റെ വോട്ടുനേടാന്‍ താമര ഉപേക്ഷിച്ച് ജീപ്പ് ചിഹ്നത്തിലാണ് ജനാര്‍ദനന്‍ മത്സരിച്ചത്. ഇതോടെ ലീഗ് സജീവമായി വോട്ടുപിടിച്ചു. ലീഗിന് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല.

ഈ കോ-ലീ-ബി സഖ്യത്തെ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ പ്രചാരണത്തില്‍ തുറന്നുകാട്ടിയിരുന്നു. കുറുവയിലെ കോ-ലീ-ബി സഖ്യം വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ ബിജെപിയുമായി സഖ്യമില്ലെന്ന് ലീഗ് പ്രഖ്യാപിച്ചില്ല. സഖ്യവാര്‍ത്ത ലീഗ് സ്ഥിരീകരിക്കുകയും കഴിഞ്ഞ ഞായറാഴ്ച ലീഗിന്റെ ഉന്നത നേതാക്കള്‍ കുറുവയിലെത്തി യോഗം ചേര്‍ന്ന് മൊത്തം വോട്ടും ബിജെപി നേതാവിന് നല്‍കണമെന്ന് തീരുമാനിക്കുകയും ചെയ്തു. സിപിഐ എമ്മിനെ പരാജയപ്പെടുത്താനാണ് ബിജെപിയുമായി ലീഗ് ഒത്തുചേര്‍ന്നത്. സിപിഐ എം സ്ഥാനാര്‍ഥി തോട്ടശോല രവീന്ദ്രനും ബിജെപി നേതാവ് വി എം ജനാര്‍ദ്ദനനും 477 വോട്ട് വീതമാണ് കിട്ടിയത്. സ്വതന്ത്രനായ അഷ്റഫിന് 94 വോട്ടും കിട്ടി.

വി ജയിന്‍


പാനൂരിലെ തിരിച്ചടി: ബിജെപിയില്‍ കലാപം

നരേന്ദ്രമോഡിയെ വിളിച്ച് കേരളത്തില്‍ സംഘടനയെ ശക്തിപ്പെടുത്താമെന്ന മോഹങ്ങള്‍ക്ക് പാനൂരില്‍നിന്നേറ്റ തിരിച്ചടി ബിജെപിയില്‍ പുതിയ കലാപത്തിന് തിരികൊളുത്തുന്നു. ആയിരക്കണക്കിനു പേര്‍ കണ്ണൂരില്‍ ബിജെപി വിട്ടത് ആ പാര്‍ടിയിലെ ഗ്രൂപ്പുപോരിന് മൂര്‍ച്ചകൂട്ടി. സംസ്ഥാന ബിജെപിയെ മാത്രമല്ല കേന്ദ്രനേതൃത്വത്തെയും കണ്ണൂരിലെ സംഭവവികാസങ്ങള്‍ കടുത്ത ആശങ്കയിലാഴ്ത്തുന്നു. ഒ കെ വാസുവും അശോകനും ഉള്‍പ്പെടെയുള്ള കണ്ണൂരിലെ ബിജെപി നേതാക്കള്‍ സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത് മോഡിക്ക് പാര്‍ടിവോട്ടുകള്‍പോലും ആകര്‍ഷിക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമാക്കുന്നത്. നരേന്ദ്രമോഡിയുടെ പേരിലുള്ള നമോവിചാര്‍ മഞ്ചുപോലും ഉപേക്ഷിച്ചാണ് പാനൂരില്‍ ആയിരങ്ങള്‍ സിപിഐ എമ്മുമായി സഹകരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് മോഡി കേരളത്തിലെത്തുന്നതിനു തൊട്ടുമുമ്പാണ് സംസ്ഥാന ബിജെപിയില്‍ ചോര്‍ച്ചയുണ്ടായിട്ടുള്ളത്. രണ്ടാമതും സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരന്റെ പിടിപ്പുകേടും തന്‍പ്രമാണിത്തവുമാണ് കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ വിട്ടുപോകുന്നതിലേക്ക് നയിച്ചതെന്നാണ് പോരിന് ആദ്യം രംഗത്തിറങ്ങിയ പി കെ കൃഷ്ണദാസ് വിഭാഗം ആരോപിക്കുന്നത്. കേന്ദ്രത്തിന്റെ പിന്തുണയോടെ പ്രസിഡന്റായി തുടരുന്ന മുരളീധരന് സംസ്ഥാത്തെ ബിജെപിയുടെ വികാരമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

അടുത്തകാലത്ത് മുരളീധരന്‍പക്ഷം വിട്ട ശോഭ സുരേന്ദ്രന്‍ മുരളീധരനെ മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിനും നരേന്ദ്രമോഡിക്കും കത്തെഴുതിയത് വിമതനീക്കത്തിന് ഊര്‍ജം പകരുന്നു. എല്ലാവരെയും കൂടെനിര്‍ത്തി പാര്‍ടിയെ മുന്നോട്ട് നയിക്കാന്‍ മുരളീധരന് കഴിയില്ലെന്നാണ് ശോഭയുടെ പരാതി. ബിജെപിയെ നിയന്ത്രിക്കുന്ന ആര്‍എസ്എസും മുരളീധരന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണ്. ഇതില്‍ പരിഭ്രാന്തനായ മുരളീധരന്‍ ബിജെപിയില്‍നിന്നുള്ള ഒഴുക്ക് നിസ്സാരമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ആരംഭിച്ചു. കത്തിനെ കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞ മുരളീധരന്റെ വിശദീകരണം 12 പാര്‍ടി പ്രവര്‍ത്തകര്‍ മാത്രമാണ് സിപിഐ എഎമ്മിലേക്ക് പോയതെന്നായിരുന്നു. എന്നാല്‍, ഇത് എം ടി രമേശ് തന്നെ തിരുത്തി. കണ്ണൂരിലെ പ്രശ്നം സംസ്ഥാന ബിജെപിയിലെ പോര് വരുംദിവസങ്ങളില്‍ ശക്തമാക്കുമെന്നുറപ്പ്. പാലക്കാട്, തൃശൂര്‍ ജില്ലകളിലും ബിജെപിയില്‍ അസംതൃപ്തിയുണ്ട്. പലരും പാര്‍ടി വിടാനുള്ള തയ്യാറെടുപ്പിലാണ്. തൃശൂരില്‍ 5000 പേര്‍ പാര്‍ടി വിടാന്‍ പോകുകയാണെന്ന് ഒ കെ വാസു പാനൂരില്‍ അറിയിക്കുകയുണ്ടായി. ഇതോടൊപ്പം, ഗുജറാത്ത് കൂട്ടക്കൊലയുടെ കറപുരണ്ട മോഡിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന സന്ദേശം പാനൂരില്‍നിന്ന് ഉയരുന്നു. ന്യൂനപക്ഷങ്ങളുടെ കൂട്ടക്കശാപ്പുകാരനെന്ന മോഡിയുടെ "പ്രഭാവം"വോട്ടുകള്‍ നേടാന്‍ സഹായിക്കില്ലെന്ന സന്ദേശവും ഇതിലുണ്ട്.

deshabhimani

പാചകവാതക സബ്സിഡി: എപിഎല്‍ വിഭാഗത്തെ ഒഴിവാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ദാരിദ്യരേഖയ്ക്ക് മുകളിലുള്ളവരെ ഒഴിവാക്കി പാചകവാതക സബ്സിഡി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമാക്കണമെന്നുള്ള കിരിത് പരേഖ് സമിതി ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. പ്രതിശീര്‍ഷ വരുമാനവളര്‍ച്ചയെ അടിസ്ഥാനമാക്കി സിലിണ്ടര്‍ വില ഓരോവര്‍ഷവും വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നയമായി സ്വീകരിച്ചാണ് സബ്സിഡി വിതരണം ആധാറുമായി ബന്ധപ്പെടുത്തിയതുള്‍പ്പടെയുള്ള പരിഷ്കാരങ്ങള്‍. സര്‍ക്കാരിന്റെ ബിപിഎല്‍-എപിഎല്‍ വിഭജനം തികച്ചും അശാസ്ത്രീയമാണെന്ന് തെളിഞ്ഞതാണ്.

നിലവിലുള്ള മാനദണ്ഡപ്രകാരം പ്രതിദിനം ഗ്രാമങ്ങളില്‍ 27 രൂപയില്‍ കൂടുതലും നഗരങ്ങളില്‍ 30 രൂപയില്‍ കൂടുതലും ചെലവിടാന്‍ ശേഷിയുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് മീതെയാണ്. ബിപിഎല്‍ വിഭാഗത്തിലുള്ളത് 29.8 ശതമാനം കുടുംബങ്ങള്‍ മാത്രം. വൈകാതെ രാജ്യത്തെ 70 ശതമാനത്തിലേറെ കുടുംബത്തിന് സബ്സിഡി നിഷേധിക്കപ്പെടും. നഗരവാസികളെ ശിക്ഷിക്കുംവിധമാണ് പരേഖ് അധ്യക്ഷനായ സമിതിശുപാര്‍ശകള്‍. സിലിണ്ടര്‍ വില പ്രതിവര്‍ഷം വര്‍ധിപ്പിച്ചാലും നഗരങ്ങളിലെ കുടുംബങ്ങള്‍ക്ക് വാങ്ങാനാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമങ്ങളില്‍നിന്ന് തൊഴില്‍രഹിതര്‍ നഗരങ്ങളിലേക്ക് വന്‍തോതില്‍ കുടിയേറുന്ന സാഹചര്യം സമിതി പരിഗണിച്ചിട്ടില്ല. 2003-04 മുതല്‍ 2008-09 വരെയുള്ള കണക്കുപ്രകാരം ഗ്രാമീണകുടുംബങ്ങള്‍ പ്രതിവര്‍ഷം ശരാശരി 5.17മുതല്‍ 7.19വരെ സിലിണ്ടര്‍ ഉപയോഗിച്ചപ്പോള്‍ നഗരകുടുംബങ്ങള്‍ ശരാശരി 8-10 സിലിണ്ടര്‍ ഉപയോഗിച്ചു. ഗ്രാമീണമേഖലയില്‍ ബദല്‍ ഇന്ധനം ലഭ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുടുംബങ്ങളുടെ സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തില്‍ സബ്സിഡി ക്രമീകരിക്കണമെന്ന നിര്‍ദേശവുമുണ്ട്. കുടുംബങ്ങളുടെ സാമ്പത്തികശേഷി മെച്ചപ്പെടുന്നുണ്ടെന്നാണ് ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. വരുമാനവര്‍ധന അനുസരിച്ച് സിലിണ്ടറിന് ഉയര്‍ന്നവില നല്‍കാന്‍ കുടുംബങ്ങള്‍ക്ക് ബാധ്യതയുണ്ട്-റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അടിക്കടി പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നത് ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ്.

സാജന്‍ എവുജിന്‍

പാചകവാതക സിലിണ്ടറുകള്‍ 12 ആക്കി

ന്യൂഡല്‍ഹി: വീട്ടാവശത്തിനുള്ള സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒരു മാസം ഒരു സിലിണ്ടര്‍ എന്ന നിരക്കിലാവും അനുവദിക്കുക.

ഈ സാന്പത്തിക വര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ വാങ്ങിയവര്‍ക്ക് ഇനി രണ്ടു സിലിണ്ടര്‍ കൂടി നല്‍കും. അതേസമയം, സബ്സിഡി സിലിണ്ടറിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ തത്ക്കാലത്തേക്ക് ഉപേക്ഷിച്ചതായും വീരപ്പമൊയ്ലി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രശ്നം പരിശോധിക്കുന്നതിന് പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആധാര്‍ കാര്‍ഡ് നടപ്പാക്കുകയെന്നും മൊയ്ലി വ്യക്തമാക്കി.

2013ലാണ് സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി കുറച്ചത്.ഇതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ടി ആവശ്യപ്പെട്ട നിര്‍ദേശം അംഗീകരിച്ചാണ് സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതെന്നാണ് വിരപ്പ മൊയ്ലി പറഞ്ഞത്.ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണിതെന്നും പറയുന്നു.

deshabhimani

ജമാ അത്തെ ഇസ്ലാമി ഭരണഘടന ദേശവിരുദ്ധം

കൊച്ചി: ജമാ അത്തെ ഇസ്ലാമിയുടെ ഭരണഘടന ദേശവിരുദ്ധചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയെയും നിയമങ്ങളെയും അവഹേളിക്കുന്നതും ജനാധിപത്യസംവിധാനത്തെ ചോദ്യംചെയ്യുന്നതുമാണ് ജമാ അത്തെ ഇസ്ലാമിയുടെ ഭരണഘടനയിലെ വ്യവസ്ഥകളെന്ന് ആഭ്യന്തരവകുപ്പ് അണ്ടര്‍സെക്രട്ടറി മേരി ജോസഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍സംവിധാനത്തിലോ ജുഡീഷ്യറിയിലോ സ്ഥാനമാനങ്ങള്‍ വഹിക്കരുതെന്നും അവ ഉപേക്ഷിക്കണമെന്നും അവരുടെ ഭരണഘടന നിഷ്കര്‍ഷിക്കുന്നു. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിലല്ലാതെ അനിസ്ലാമിക കോടതികളെ സമീപിക്കരുതെന്നും ജമാ അത്തെ ഇസ്ലാമിയുടെ 1957ലെ ഭരണഘടന അനുശാസിക്കുന്നു. ഇസ്ലാമികരാഷ്ട്രം പടുത്തുയര്‍ത്തുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികലക്ഷ്യം.

കൂടാതെ ഇസ്ലാമിക മൗലികവാദ സംഘടനകളായ എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, മൈനോറിറ്റി വാച്ച്, ഐഎസ്ഒ, വഗാദന്തി ഇസ്ലാമി എന്നീ സംഘടനകള്‍ ജമാ അത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ പിന്തുടരുന്നവയാണ്. സംഘടനയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംഘടനയുടെ പ്രവര്‍ത്തനം രാജ്യദ്രോഹപരമാണെന്നോ പ്രസിദ്ധീകരണങ്ങള്‍ ദേശവിരുദ്ധചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നോ നിഗമനത്തില്‍ എത്താന്‍ പര്യാപ്തമായ തെളിവുകള്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ഇടതുപക്ഷ തീവ്രവാദ സംഘടനകളുമായും വര്‍ഗീയസംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, ഡിഎച്ച്ആര്‍എം എന്നിവയുമായും യോജിച്ചുപ്രവര്‍ത്തിക്കുന്ന രീതിയാണ് ജമാ അത്തെ ഇസ്ലാമിയുടേത്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഈ സംഘടനകളുമായി യോജിച്ച് പ്രക്ഷോഭത്തില്‍ ഏര്‍പ്പെടുന്നതായും ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടി. ദേശീയപാത വീതികൂട്ടല്‍, വ്യാജ ഇ-മെയില്‍ വിവാദം, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിനെതിരായ പ്രക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഇതിനുതെളിവായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി അബ്ദുള്‍സമദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.

സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ രാജ്യദ്രോഹം പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹപരമാണെന്ന് കണ്ടെത്തിയാല്‍ നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണവിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ പ്രസിദ്ധീകരണങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. 97 പുസ്തകങ്ങള്‍ പരിശോധിച്ചതില്‍ 14 എണ്ണം രാജ്യദ്രോഹപരമായ ആശയങ്ങള്‍ അടങ്ങുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ നിരോധിക്കുന്നതിനാവശ്യമായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തരവകുപ്പ് കോടതിയെ അറിയിച്ചു.

deshabhimani

സിപിഐ എം പ്രവര്‍ത്തകരെ എന്‍ഡിഎഫുകാര്‍ വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: തിരൂര്‍ മംഗലത്ത് എന്‍ഡിഎഫ് ക്രിമിനലുകള്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മംഗലം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്വല വിജയം നേടിയതിനു തൊട്ടു പിറകെയാണ് സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായ അഹമ്മദ് കടവത്ത് എ കെ മജീദ് (55) പുറത്തൂര്‍ പണ്ടാഴി ഈസ്പാടത്ത് ഹര്‍ഷാദ് (35) എന്നിവരെ അക്രമിസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്.എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടയിലേക്ക് എന്‍ഡിഎഫുകാര്‍ ബൈക്കോടിച്ച് കയറ്റി പ്രകോപനവും സൃഷ്ടിച്ചിരുന്നു.

ബുധനാഴ്ച ഉച്ചയോടെ മംഗലം ടൗണിന് സമീപത്താണ് ആക്രമണം. കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ മജീദിനെയും കാര്‍ െഡെവറേയും വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിന് ദൃക്സാക്ഷിയായ ആള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ചിത്രങ്ങള്‍. മാരകായുധങ്ങളുമായി പത്തോളം വരുന്ന സംഘമാണു ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റയാള്‍ അളളാഹ് അള്ളാഹ് എന്ന് കരഞ്ഞ് സഹായം തേടുമ്പോഴൂം വീണ്ടും വീണ്ടും ആക്രമിക്കുന്നത് കാണാം. ലീഗിന്റെ സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തതാണ് എന്‍ഡിഎഫിനെ വിറളി പിടിപ്പിച്ചത്. അക്രമികള്‍ എന്‍ഡിഎഫുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടും പൊലീസ് നടപടി വൈകിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ട്.

മുഖം മറയ്ക്കാതെയെത്തിയവരാണ് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ആക്രമണം നടത്തിയത്. മംഗലം, കൂട്ടായി, വാളമരുതൂര്‍, ആലിങ്ങള്‍ പ്രദേശങ്ങളിലെ എന്‍ഡിഎഫ് ക്രിമിനല്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്ന് മജീദ് എന്ന ആളെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും ഇതുവരേയും ആരേയും പിടികൂടാന്‍ പൊലീസിനായില്ല.

Wednesday, January 29, 2014

കരളലിയിക്കും; ഈ വൃദ്ധപിതാവിന്റെ നൊമ്പരം


ജാതിവിവേചനത്തിനു താക്കീതായി മാനവിക മഹാസംഗമം

ദേശാഭിമാനി

ജാതിവിവേചനത്തിനെതിരെ സന്ധിയില്ലാ പോരാട്ടങ്ങള്‍ക്ക് ആഹ്വാനം ചെയ്ത്, സാംസ്കാരികപ്രവര്‍ത്തകര്‍ ക്ഷേത്രനഗരിയില്‍ മാനവികതയുടെ മഹാസംഗമം തീര്‍ത്തു. "ജാതിഭ്രഷ്ടിനും അനാചാരങ്ങള്‍ക്കുമെതിരെ നവോത്ഥാന പൈതൃകം ഉയര്‍ത്തിപ്പിടിക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി ഗുരുവായൂരില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് മാനവികസംഗമം സംഘടിപ്പിച്ചത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ മേളം അവതരിപ്പിച്ചും കവിത ചൊല്ലിയും ചിത്രം വരച്ചും പുല്ലാങ്കുഴല്‍ വായിച്ചും നാടന്‍ പാട്ടുപാടിയും മാജിക് അവതരിപ്പിച്ചും ജാതീയഭ്രാന്തിനെതിനെതിരെ പ്രതിഷേധജ്വാല ഉയര്‍ത്തി. ഇടത്തരിയകത്ത് കാവില്‍ പഞ്ചവാദ്യം അവതരിപ്പിക്കാനെത്തിയ ഇലത്താള കലാകാരന്‍ കല്ലൂര്‍ ബാബുവിനെ ജാതിയുടെ പേരില്‍ ഒഴിവാക്കിയതിനെതിരായ പ്രക്ഷോഭനിരകളില്‍ ഏറെ ശ്രദ്ധേയമായി സാഹിത്യസംഘത്തിന്റെ മഹാസംഗമം. 

ഇരിങ്ങപ്രം ബാബുവിന്റെ നേതൃത്വത്തില്‍ കേളിയോടെയാണ് മാനവികസംഗമത്തിന് തുടക്കമായത്്. പൊതുസമ്മേളനം നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ് അധ്യക്ഷനായി. സംവിധായകന്‍ പ്രിയനന്ദനന്‍, നടന്‍ വി കെ ശ്രീരാമന്‍, ഡോ. ജെസ്മി, ആലങ്കോട് ലീലാകൃഷ്ണന്‍, പി ബാലചന്ദ്രന്‍, സജീവന്‍ അന്തിക്കാട്, സി ആര്‍ ദാസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, അശോകന്‍ പുത്തൂര്‍, ഗോപീകൃഷ്ണന്‍, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, എം കൃഷ്ണദാസ്, വി ഡി പ്രേംപ്രസാദ്, സി ആര്‍ ദാസ്, നാസര്‍ കുന്നത്തുങ്കര എന്നിവര്‍ സംസാരിച്ചു. പുല്ലൂര്‍ സജുവിന്റെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളത്തിലും പഞ്ചവാദ്യത്തിലും നൂറിലധികം കലാകാരന്മാര്‍ പങ്കെടുത്തു. കഥകളി അഭ്യസിച്ചതിന്റെ പേരില്‍ മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയ മലപ്പുറം സ്വദേശിനി മന്‍സിയയുടെ പങ്കാളിത്തവും ശ്രദ്ധേയമായി. കലാകാരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതില്‍ എല്ലാ മതവിഭാഗങ്ങളിലെയും യാഥാസ്ഥിതികവിഭാഗങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഇത്തരം അനീതികള്‍ക്കെതിരെ കൂട്ടായ പോരാട്ടങ്ങള്‍ ആവശ്യമാണെന്നും മന്‍സിയ പറഞ്ഞു. സാഹിത്യസംഘം ജില്ലാ സെക്രട്ടറി പ്രൊഫ.കെ യു അരുണന്‍ സ്വാഗതവും രാവുണ്ണി നന്ദിയും പറഞ്ഞു.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മുന്നേറ്റം

24 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

തൃശൂര്‍ ജില്ലയില്‍ അഞ്ച് വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിലും എല്‍ഡിഎഫ് ജയിച്ചു. ഒരു സീറ്റില്‍ ബിജെപി ജയിച്ചു. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് മംഗലം പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കിയ വികസന മുന്നണി പിടിച്ചെടുത്തു. മൂന്നും യുഡിഎഫിന്റെ സിറ്റിങ്ങ് വാര്‍ഡുകളാണ്. ആശാന്‍പടിയില്‍ സി പി ഷുക്കൂറും അരയന്‍ കടപ്പുറത്ത് എം വി ഹുസൈനും , കൂട്ടായി നോര്‍ത്തില്‍ എ കെ മജീദുമാണ് വിജയിച്ചത്. ഇവിടെ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ എന്‍ഡിഎഫുകാര്‍ ആക്രമണം നടത്തി. ജില്ലയിലെ മുതുവല്ലൂരിലെ പാപ്പത്തും യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ മേക്കാടന്‍ സെയ്ഫുദ്ദീനാണ് വിജയിച്ചത്. ജില്ലയിലെ കുറുവയിലെ തോറ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ഇവിടെ എല്‍ഡിഎഫിനും തുല്ല്യ വോട്ട് ലഭിച്ചു. നറുക്കെടുപ്പിലാണ് യുഡിഎഫ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നയാളാണ് യുഡിഎഫ് ആയി മത്സരിച്ചത്.

തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ഒല്ലൂരില്‍ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ (കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം), വലപ്പാട്ടെ പയച്ചോട് കെ ആര്‍ സതീശന്‍, (സിപിഐ എം) കോതകുളം ബീച്ചില്‍ സുധീര്‍ പട്ടാഴി (സിപിഐ എം സ്വത.), കോടശ്ശേരിയിലെ ചട്ടിക്കുളത്ത് സി ഒ ബാബു (സിപിഐ എം), എന്നിവരാണ് വിജയിച്ചത്. മുല്ലശ്ശേരിയിലെ മാനിനയില്‍ ബിജെപിയിലെ ടി വി പ്രവീണ്‍ വിജയിച്ചു. ഇവിടെ സിപിഐ എമ്മും സിപിഐയും പ്രത്യേകം മത്സരിച്ചിരുന്നു.

ആലപ്പുഴ കടക്കരപ്പള്ളിയിലെ മഞ്ചാടിക്കല്‍ വാര്‍ഡ് സിപിഐ എമ്മിലെ ഷാജി നേടി. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ആലപ്പുഴ കടക്കരപ്പള്ളിയിലെ മഞ്ചാടിക്കല്‍ വാര്‍ഡ് സിപിഐ എമ്മിലെ ഷാജി നേടി. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ചമ്പക്കുളം പഞ്ചായത്തിലെ ചമ്പക്കുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. തൃക്കുന്നപ്പുഴയിലെ വലിയപറമ്പ് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് നേടി അമ്മിണി വിജയിച്ചു.

കോഴിക്കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഒരെണ്ണം എല്‍ഡിഎഫും ഒരെണ്ണം യുഡിഎഫും നിലനിര്‍ത്തി. കീഴരിയൂരിലെ കീഴരിയൂര്‍ സെന്റര്‍ പാലപ്പറമ്പത്ത് പ്രകാശ (സിപിഐ എം)നും കാക്കൂരിലെ നടുവല്ലൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നെടുമ്പറമ്പത്ത് ഉണ്ണി മാധവനും വിജയിച്ചു.

തിരുവനന്തപുരം കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ പെരുമ്പോട്ടുകോണത്ത് യുഡിഎഫിനാണ് വിജയം. കണ്ണൂര്‍ പായത്തെ കുന്നോത്ത, വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ഭാസ്ക്കരന്‍ വിജയിച്ചു. കാസര്‍ഗോഡ് നഗരസഭയിലെ ആനബാഗിലുവില്‍ ബിജെപി വിജയിച്ചു.

കോട്ടയം ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. തലയാഴത്തെ പുന്നപ്പോഴിയില്‍ വി കെ രാജന്‍ (സിപിഐ എം) കോരുത്തോടിലെ മടുക്കയില്‍ ഷൈല (സിപിഐ) എന്നിവരാണ് വിജയിച്ചത്.

deshabhimani

പെണ്‍ജീവിതം, ദൃശ്യപ്പെരുമ - വൈവിധ്യങ്ങളുടെ രംഗകാഴ്ച

ഇനി ഇന്‍ക്വിലാബിന്റെ വഴിയില്‍

പാനൂര്‍: സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയം ഉപേക്ഷിച്ച് പണിയാളരുടെ പടയണിയിലേക്ക് ഒഴുകിയെത്തിയത് ജനസഹസ്രങ്ങള്‍. ചരിത്രം കുറിച്ച സ്വീകരണസമ്മേളനത്തില്‍ പാനൂര്‍ ചുവന്നു. ബിജെപി ഉപേക്ഷിച്ചെത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും വരവേല്‍ക്കാനെത്തിയ ജനസാഗരത്തില്‍ നഗരം വീര്‍പ്പുമുട്ടി. സമീപകാലത്തൊന്നുമില്ലാത്ത ജനമുന്നേറ്റത്തിനാണ് ഹൈസ്കൂള്‍ മൈതാനം സാക്ഷ്യംവഹിച്ചത്. ചെറുവാഞ്ചേരി, പൊയിലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരെ അഭിവാദ്യമുദ്രാവാക്യത്തോടെയാണ് വരവേറ്റത്. തളാപ്പ് അമ്പാടിമുക്കിനെ ചുവപ്പിച്ചവരെത്തിയപ്പോഴും ആവേശം വാനോളമുയര്‍ന്നു. സ്വീകരണസമ്മേളനത്തിന്റെ മണിക്കൂര്‍ മുമ്പ്തന്നെ മൈതാനം നിറഞ്ഞു. തൊട്ടടുത്ത കെട്ടിടങ്ങളടക്കം ജനംകൈയടക്കി. ചെറുവാഞ്ചേരിയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപി മുന്‍ ജില്ലാ ജനറല്‍സെക്രട്ടറി എ അശോകനാണ് ആദ്യം വേദിയിലെത്തിയത്. തൊട്ടുപിന്നാലെ വേദിയിലെത്തിയ ഒ കെ വാസു സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ ആശ്ലേഷിച്ചു. മുഷ്ടിചുരുട്ടി ഇന്‍ക്വിലാബ്വിളിച്ച് സദസിന് അഭിവാദ്യംനേര്‍ന്നപ്പോള്‍ ജനം ഇളകിമറിഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വേദിയിലെത്തിയതോടെ സമ്മേളനഗരിയില്‍ ആവേശത്തിന്റെ അലകളുയര്‍ന്നു. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനൊപ്പം അണിചേരാനെത്തിയ നേതാക്കളെ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്വാഗതംചെയ്തു. രാഷ്ട്രീയസംഘര്‍ഷത്തില്‍ മരിച്ച പൊയിലൂരിലെ കുഞ്ഞിരാമന്റെ സഹോദരന്‍ ചന്ദ്രനും കുടുംബവുമടക്കം ബിജെപി ഉപേക്ഷിച്ച് ചെങ്കൊടിക്ക് പിന്നില്‍ അണിചേരാനെത്തി. ഒ കെ വാസുവിന്റെയും എ അശോകന്റെയും പ്രസംഗം കാതടപ്പിക്കുന്ന കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.

ജില്ലയിലെ സിപിഐ എമ്മിന്റെ ചരിത്രത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയം ഉപേക്ഷിച്ച് ഇത്രയേറെ പേര്‍ പാര്‍ടിയിലേക്ക് കടന്നുവന്നത് ഇതാദ്യമാണ്. അഭൂതപൂര്‍വമായ പങ്കാളിത്തം ബിജെപി കേന്ദ്രങ്ങളില്‍ മാത്രമല്ല, വലുതപക്ഷനേതൃത്വത്തിലും കടുത്തഞെട്ടലാണ് സൃഷ്ട്രിച്ചത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍, അഡ്വ. പി സതീദേവി, കണ്‍ട്രോള്‍കമീഷന്‍ ചെയര്‍മാന്‍ ടി കൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍, ഏരിയാസെക്രട്ടറിമാരായ കെ കെ പവിത്രന്‍, കെ ധനഞ്ജയന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഹരീന്ദ്രന്‍, കെ ലീല, എ എന്‍ ഷംസീര്‍ എന്നിവരും സ്വീകരണസമ്മേളനത്തിനെത്തി.

സിപിഐ എം നയത്തിന്റെ തിളക്കം: ഇ പി

പാനൂര്‍: സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നയത്തിന്റെ തിളക്കമാണ് ഈ സ്വീകരണ സമ്മേളനം വ്യക്തമാക്കുന്നതെന്ന് പാര്‍ടി കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. ബിജെപി വിട്ടുവന്നവര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായമാണിത്. ഒട്ടനവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്നത്തെ കേരളം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി. ഈ പാര്‍ടിയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനവും പാര്‍ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഐക്യവും സാഹോദര്യവുമെല്ലാം അനേകം പേരെ ആകര്‍ഷിക്കുന്നുണ്ട്. ബിജെപി വിട്ടുവന്നവരെയും ആകര്‍ഷിച്ച ഒരുഘടകം ഇതാകാം. ഈ മാറ്റം ഇനിയും ശക്തിപ്പെടും. ചിലര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ആര്‍എസ്എസ് വധശ്രമത്തില്‍നിന്നു രക്ഷപ്പെട്ട എനിക്കും പി ജയരാജനുമില്ലാത്ത ആശങ്ക ചില "കുട്ടപ്പന്മാര്‍" പ്രകടിപ്പിക്കുന്നത് എന്തിനെന്ന് വ്യക്തമാണ്. സിപിഐ എം ദുര്‍ബലപ്പെടണമെന്നാണ് ഇക്കൂട്ടരുടെ ആഗ്രഹം. ഇടതുപക്ഷം ദുര്‍ബലപ്പെട്ടാല്‍ അത് കേരളത്തിന്റെ നാശമായിരിക്കും. ജനങ്ങളുടെ രാഷ്ട്രീയമാണ് സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നത്. നാടിന്റെയും ജനങ്ങളുടെയും സംരക്ഷണത്തിന് ഇടതുപക്ഷവും സിപിഐ എമ്മും ഇനിയും ശക്തിപ്പെടണം. അതിലേക്കുള്ള ഗുണപരമായ മാറ്റമാണ് ഈ സംഭവം.

തൃശൂരില്‍ 5000 ബിജെപിക്കാര്‍ ഉടന്‍ രാജിവയ്ക്കും: ഒ കെ വാസു

പാനൂര്‍: തൃശൂര്‍ ജില്ലയിലെ അയ്യായിരത്തോളം ബിജെപി പ്രവര്‍ത്തകര്‍കൂടി രാജിവച്ച് സിപിഐ എമ്മിലേക്കു വരാന്‍ തയ്യാറെടുക്കുകയാണെന്ന് ഒ കെ വാസു വെളിപ്പെടുത്തി. മുന്‍ ജില്ലാ പ്രസിഡന്റ് കെ പി ശ്രീശന്റെ നേതൃത്വത്തില്‍ ഇതിനായി പിണറായിയെ കാണാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാനൂരിലെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒ കെ വാസു.

രണ്ടു പാപ്പാന്മാരുള്ള ആനയാണ് ബിജെപി. ഒരാള്‍ വലത്തോട്ടെന്നു പറയുമ്പോള്‍ മറ്റേയാള്‍ ഇടത്തോട്ടെന്നു പറയും അതിനാല്‍ കുറേക്കാലമായി നേരായ വഴിക്കല്ല ആ പാര്‍ടിയുടെ പോക്ക്. മൂല്യാധിഷ്ഠിതപാര്‍ടിയെന്നാണ് പറയുന്നതെങ്കിലും മൂല്യവും അധിഷ്ഠിതവുമില്ലെന്നു തെളിഞ്ഞു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന് ബിസിനസ് വേറെയാണ്. ഇയാളെ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്നാണ് സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ സെക്രട്ടറിയും പറയുന്നത്. സിപിഐ എമ്മിലെ ഒരു നേതാവിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മാതൃകാപരമായ നടപടിയുണ്ടായി. മറ്റുപാര്‍ടികളിലൊന്നും കാണാത്തതാണിത്. ഉള്‍പ്പാര്‍ടി ജനാധിപത്യം തൊട്ടുതീണ്ടാത്ത പാര്‍ടിയാണ് ബിജെപി. അതിന്റെ ഫാസ്സ്റ്റ് സമീപനം നേരിട്ട് അനുഭവിച്ചവരാണ് ഞങ്ങള്‍. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയുമല്ലോ.

ബിജെപിയും ആര്‍എസ്എസ്സുമായുള്ള ബന്ധം മാത്രമല്ല, നമോവിചാര്‍ മഞ്ചുമായുള്ള ബന്ധവും ഉപേക്ഷിച്ചാണ് ഞങ്ങള്‍ കേരളത്തിലെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ടിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഞങ്ങളെ ബിജെപി പുറത്താക്കിയതല്ല. ഞങ്ങള്‍ സ്വയം പുറത്തുകടന്നതാണ്. എന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതെന്നാണ് ചിലരുടെ പ്രചാരണം. അതുതെളിയിച്ചാല്‍ ഇവര്‍ പറയുന്ന പണിയെടുക്കും ഞാന്‍. കൈ കൊണ്ട് ഞാന്‍ ആരെയും ആക്രമിച്ചിട്ടില്ല. എന്നാല്‍ നാക്കുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിന് സിപിഐ എം പ്രവര്‍ത്തകരോട് നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ഭീഷണികളും പ്രലോഭനങ്ങളും ഫലിക്കാതെ വന്നപ്പോള്‍ ബലിദാനിയുടെ അമ്മയെവരെ രംഗത്തിറക്കി. അഖിലേന്ത്യാ സെക്രട്ടറി വീടുവീടാന്തരം കയറിയിറങ്ങി ഭിക്ഷയെടുത്തു. ഉളുപ്പുണ്ടോ ഇവര്‍ക്ക്. ബിജെപി തകര്‍ന്നു. ഇതൊരു രാഷ്ട്രീയ ഭൂകമ്പമാണ്. ഇത് കണ്ണൂരില്‍ മാത്രമായി നില്‍ക്കില്ല. ഈ ഭൂകമ്പത്തില്‍പ്പെട്ട് ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും കേരളത്തിലെ കോട്ടകൊത്തളങ്ങളൊന്നാകെ തകര്‍ന്നുവീഴും- ഒ കെ വാസു പറഞ്ഞു.

പാനൂര്‍ മേഖലയിലെ രാഷ്ട്രീയ മാറ്റത്തിന്റെ ദിശ നിര്‍ണയിക്കും: പി ജയരാജന്‍

പാനൂര്‍: പാനൂര്‍ മേഖലയിലെ രാഷ്ട്രീയ മാറ്റത്തിന്റെ ദിശ നിര്‍ണയിക്കുന്ന മഹാസമ്മേളനമാണിതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സ്വന്തം ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി- ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് വന്നവരാണിവര്‍. ശരിയുടെ വഴിയിലേക്ക് ഈ പ്രവര്‍ത്തകര്‍ വരുന്നതില്‍ വല്ലാത്ത വിഷമവും അസഹിഷ്ണുതയും പ്രകടിപ്പിക്കുകയാണ് ചിലര്‍. കോണ്‍ഗ്രസും മന്ത്രി കെ പി മോഹനുമെല്ലാം ഇവരെ സമീപിച്ചിരുന്നു. തങ്ങളുടെ മോഹം നടക്കാതെ വന്നതോടെയാണ് സിപിഐ എമ്മിനെതിരായ അധിക്ഷേപം. ഇവരെ മോഡിയുടെ ആളുകളായി ചിത്രീകരിക്കാനും ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ പരിശ്രമിക്കുന്ന ആര്‍എസ്എസ്സും ബിജെപിയും നമോ വിചാര്‍ മഞ്ചില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നവരുമാണ് മോഡിയുടെ ആളുകള്‍. ആ രാഷ്ട്രീയം ഉപേക്ഷിച്ചു വന്ന ഇവരല്ല- ജയരാജന്‍ പറഞ്ഞു.

ഇനിയും ആളുകളെത്തും: എ അശോകന്‍

പാനൂര്‍: ചെങ്കൊടിയേന്താന്‍ ആര്‍എസ്എസ്സിന്റെ തടവറയില്‍ നിന്ന് മോചനംനേടി ഇനിയും നൂറുകണക്കിനാളുകളെത്തുമെന്ന് ബിജെപി മുന്‍ ജില്ലാ ജനറല്‍സെക്രട്ടറി എ അശോകന്‍ പറഞ്ഞു. സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മാലിന്യങ്ങളുടെ കൂമ്പാരമാണിപ്പോള്‍. ആര്‍ക്കും അതില്‍ തുടരാനാവില്ല. അതിന്റെ തുടക്കമാണിപ്പോള്‍ പാനൂരിലുണ്ടായത്. ആവേശത്തിന്റെ പുറത്തുള്ള തീരുമാനമല്ലിത്. തീരുമാനം വൈകിപ്പോയെന്നാണിപ്പോള്‍ പലരും പറയുന്നതെന്നും എ അശോകന്‍ പറഞ്ഞു.

deshabhimani

പലിശനിരക്കുകള്‍ ഉയരും; വളര്‍ച്ചനിരക്ക് ഇടിയുന്നു

രാജ്യത്തെ ഗ്രസിച്ച സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നതിനിടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കാല്‍ശതമാനം ഉയര്‍ത്തി. പലിശനിരക്കുകള്‍ ഉയരാന്‍ ഇത് ഇടയാക്കും. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് ഏഴേമുക്കാലില്‍നിന്ന് എട്ടുശതമാനമായാണ് ഉയര്‍ത്തിയത്. വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിനുള്ള റിവേഴ്സ്റിപ്പോ ആറേമുക്കാലില്‍നിന്ന് എട്ട് ശതമാനവുമാക്കി.

മാന്ദ്യം രൂക്ഷമാകുമ്പോള്‍ വിപണിയില്‍ പണമൊഴുക്ക് കൂട്ടാന്‍ റിപ്പോനിരക്ക് താഴ്ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തീവ്രപരിഷ്കരണവാദിയായതിനാല്‍ വിപണിയുടെ താല്‍പ്പര്യത്തിന് വഴങ്ങുമെന്നും സാമ്പത്തികനിരീക്ഷകര്‍ കരുതിയിരുന്നു. എന്നാല്‍, പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാനാകാതെ തുടരുന്നതിനാല്‍ കരുതല്‍ ധനാനുപാതം നാല് ശതമാനമായി നിലനിര്‍ത്തി. അതേസമയം, നടപ്പുസാമ്പത്തികവര്‍ഷം വളര്‍ച്ച അഞ്ച് ശതമാനത്തില്‍ താഴെയാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മാന്ദ്യം ആശങ്കാജനകമായി തുടരുകയാണ്. വ്യാവസായിക ഉല്‍പ്പാദനമേഖലയിലെ ഇടിവാണ് നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയിലും ആഭ്യന്തര മൊത്തം ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയില്‍ മാന്ദ്യമുണ്ടാകാന്‍ കാരണം. ഒന്നാംപകുതിയില്‍ വളര്‍ച്ച 4.6 ശതമാനം മാത്രമായിരുന്നു. അടുത്തവര്‍ഷം വളര്‍ച്ചയില്‍ നേരിയ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നാലു ലക്ഷം കോടി രൂപയുടെ 130 പദ്ധതി യാഥാര്‍ഥ്യമായാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് ബാങ്ക് നിരീക്ഷിച്ചു. എന്നാല്‍പ്പോലും ആറ് ശതമാനത്തിലേറെ വളര്‍ച്ച അടുത്തവര്‍ഷവും അസാധ്യമാകും.

കഴിഞ്ഞ ഡിസംബറില്‍ ചില്ലറവ്യാപാരമേഖലയില്‍ പണപ്പെരുപ്പനിരക്ക് 9.52 ശതമാനമായിരുന്നു. വരുന്ന മാര്‍ച്ചോടെ പണപ്പെരുപ്പം കുറയുമെന്ന് റിസര്‍വ്ബാങ്ക് അവകാശപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കള്ളപ്പണം ഒഴുകാന്‍ ഇടയുള്ളതിനാല്‍ പണപ്പെരുപ്പം രൂക്ഷമാകാനാണ് സാധ്യത. പണപ്പെരുപ്പം വിനാശകരമായ രോഗമാണെന്ന് രഘുറാം രാജന്‍ പറഞ്ഞു. എട്ടു ശതമാനത്തില്‍ കൂടുതല്‍ പണപ്പെരുപ്പം നിലനില്‍ക്കുന്നത് സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമെന്ന് റോ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് പണമൊഴുക്ക് നിയന്ത്രിക്കാന്‍ പലിശനിരക്കുകള്‍ കൂട്ടുകയെന്ന തന്ത്രം പരീക്ഷിക്കുന്നത്. റിസര്‍വ്ബാങ്ക് നിരക്കുകള്‍ ഉയരുമ്പോള്‍ വാണിജ്യബാങ്കുകള്‍ ഭവന-വാഹനവായ്പകളുടെ പലിശ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. സാധാരണക്കാരെയാണ് ഇത് ബുദ്ധിമുട്ടിലാക്കുക.

deshabhimani

അമേരിക്കന്‍ നാടോടിപ്പാട്ടുകാരന്‍ പീറ്റ് സീഗര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനതയ്ക്ക് നാടന്‍പാട്ടുകളുടെ ശീലുകള്‍ പകര്‍ന്ന വിഖ്യാത ഗായകനും ഗാനരചയിതാവും സാമൂഹ്യപ്രവര്‍ത്തകനുമായ പീറ്റ് സീഗര്‍ (94) അന്തരിച്ചു. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. ആറുദിവസംമുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറുപതിറ്റാണ്ടോളം അമേരിക്കന്‍ നാടോടിഗാനശാഖയുടെ തലതൊട്ടപ്പനായി വാഴുമ്പോഴും സാധാരണക്കാരനായി അറിയപ്പെടാന്‍ ആഗ്രഹിച്ച ലളിതവ്യക്തിത്വമായിരുന്നു പീറ്റ് സീഗറിന്റേത്. കമ്യൂണിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പത്. അടുത്തകാലംവരെ പൊതുരംഗത്ത് സജീവമായിരുന്നു. 2011 ഒക്ടോബറില്‍ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തിലൂടെ അദ്ദേഹം മാര്‍ച്ച് ചെയ്തു.

1919 മെയ് മൂന്നിനാണ് ജനം. കുടിയേറ്റതൊഴിലാളികള്‍ക്കുവേണ്ടിയാണ് അദ്ദേഹം പാടിത്തുടങ്ങിയത്. "40കളിലും "50കളിലും തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്കായി അദ്ദേഹം ഗാനങ്ങള്‍ രചിച്ച് പാടി. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ സീഗറിനെ ഭരണകൂടം വേട്ടയാടി. കരിമ്പട്ടികയില്‍പ്പെടുത്തി അദ്ദേഹത്തിന്റെ പാട്ടുകള്‍ വിലക്കി. "61ല്‍ യുഎസ് കോടതി ശിക്ഷിച്ച് തടവറയിലാക്കി. ഒരുവര്‍ഷം ജയിലില്‍ കിടന്ന അദ്ദേഹത്തെ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കി. ഈ സംഭവത്തിനുശേഷമാണ് ഗായകന്‍ എന്നനിലയില്‍ സീഗര്‍ കത്തിക്കയറിയത്. "60കളില്‍ പൗരാവകാശപ്രക്ഷോഭങ്ങളിലും വിയത്നാം യുദ്ധവിരുദ്ധറാലികളിലും സീഗറിന്റെ പാട്ട് ഉയര്‍ന്നുകേട്ടു.

സീഗറിന്റെ വേര്‍പാടില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അനുശോചിച്ചു. കല- സാംസ്കാരിക രംഗത്തിനുമാത്രമല്ല, തൊഴിലാളിവര്‍ഗത്തിനാകെ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണമെന്ന് സിസി പ്രസ്താവനയില്‍ പറഞ്ഞു.