Showing posts with label വിദ്യാഭ്യാസം. Show all posts
Showing posts with label വിദ്യാഭ്യാസം. Show all posts

Saturday, July 3, 2021

സ്‌കൂൾ വിദ്യാഭ്യാസം : മികവിൽ തിളങ്ങി കേരളം ; ഡിജിറ്റൽ പഠന സൗകര്യത്തിൽ കേരളം കുതിച്ചെന്ന്‌ കേന്ദ്രസർക്കാർ റിപ്പോർട്ട്‌

ദേശീയ സ്‌കൂൾ വിദ്യാഭ്യാസമേഖലയിൽ തിളക്കമാർന്ന പ്രകടനവുമായി കേരളം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി പുറത്തിറക്കിയ യൂണിഫൈഡ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഇൻഫർമേഷൻ സിസ്‌റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ്‌ (യുഡിഐഎസ്‌ഇ പ്ലസ്‌ 2019–-2020 ) റിപ്പോർട്ട്‌ വിവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ടുനിരത്തി.

കേരളത്തിൽ 93.41 ശതമാനം സ്‌കൂളുകളിൽ കംപ്യൂട്ടറും 88 ശതമാനം സ്‌കൂളുകളിൽ ഇന്റർനെറ്റുണ്ട്‌.  2019–-2020ൽ രാജ്യത്ത്‌ 22 ശതമാനം സ്‌കൂളുകളിൽ മാത്രമാണ്‌ ഇന്റർനെറ്റുള്ളത്‌. 62 ശതമാനം സ്‌കൂളുകളിൽ ഇപ്പോഴും കംപ്യൂട്ടറില്ല. കോവിഡ്‌ കാലത്ത്‌ ഡിജിറ്റൽ സംവിധാനങ്ങളെയാണ്‌ പഠനത്തിന്‌ ആശ്രയിക്കുന്നത്‌. മിക്ക സംസ്ഥാനങ്ങളിലും കംപ്യൂട്ടർ, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ കുറവായതിനാൽ വിദ്യാർഥികളും അധ്യാപകരും കടുത്ത പ്രതിസന്ധിയിലാണ്‌. എന്നാൽ, ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കി പഠനം സുഗമമാക്കുന്നതിൽ കേരളത്തിന്റേത്‌ അഭിമാനകരമായ നേട്ടമാണ്‌. കംപ്യൂട്ടർ, ഇന്റർനെറ്റ്‌ സൗകര്യങ്ങൾക്ക്‌ പുറമേ സ്‌കൂളുകളിൽ മറ്റ്‌ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും കേരളം മുന്നിലാണ്‌.

സംസ്ഥാനത്ത്‌  96.47 ശതമാനം സ്‌കൂളുകളിലും മികച്ച ലൈബ്രറിയുണ്ട്‌. 99.62 ശതമാനം സ്‌കൂൾ പരിസരങ്ങളിലും കുടിവെള്ളവും 16,665 സ്‌കൂളിൽ 16,526 എണ്ണത്തിലും വൈദ്യുതിയുമുണ്ട്‌. സ്‌കൂളുകളിൽ ടോയ്‌ലെറ്റ്‌ സൗകര്യങ്ങൾ, കൈകൾ ശുചിയാക്കാനുള്ള സംവിധാനം തുടങ്ങിയവയുമുണ്ട്‌. കേരളത്തിൽ പ്രീപ്രൈമറി മുതൽ 12–-ാം ക്ലാസ്‌ വരെ 64,64,071 വിദ്യാർഥികൾ പഠിക്കുന്നു. 17,25,686 വിദ്യാർഥികൾ സർക്കാർ സ്‌കൂളുകളിലും 27,40,593 വിദ്യാർഥികൾ സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളിലും 18,21,731 വിദ്യാർഥികൾ അംഗീകൃത അൺഎയ്‌ഡഡ്‌ സ്‌കൂളുകളിലും 1,76,061 വിദ്യാർഥികൾ മറ്റ്‌ സ്‌കൂളുകളിലുമാണ്‌.

Saturday, March 13, 2021

പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും; മനോരമ വ്യാജവാർത്തയ്‌ക്ക്‌ മന്ത്രി സി രവീന്ദ്രനാഥിന്റെ മറുപടി

പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച്‌ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വ്യാജവാർത്തയ്‌ക്ക്‌ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌. കണക്കുകൾ നോക്കാതെ തന്നെ സ്വന്തം നാട്ടിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിലെ മാറ്റം പരിശോധിച്ചാൽ കുട്ടികളെ എണ്ണത്തിലെ വർദ്ധനവ് മനസ്സിലാക്കാമെന്നും, വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ പരിഹസിക്കരുതെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം:

പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണ്. അക്കാദമിക് നിലവാരത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കുട്ടികളുടെ പ്രവേശനത്തിലും ഉണ്ടായ മികവുകള്‍ വ്യക്തവും രേഖപ്പെടുത്തിയതുമാണ് എന്നിരിക്കെ, ‘പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു' എന്ന രൂപത്തിലുള്ള പ്രചരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുന്നത് സദുദ്ദ്യേശത്തോടെയല്ല എന്ന് വ്യക്തമാണല്ലോ?.

പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണ്; അതായത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവര്‍ഷം പിന്നിട്ടതുമുതല്‍. ഇതിനുള്ള ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിനാണ്. ഇവര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന കണക്കാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 1990-1991 മുതല്‍ 2019-20 വരെയുളള 30 വര്‍ഷങ്ങളില്‍ കേരളത്തിലെ സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലുണ്ടായ മാറ്റം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഔപചാരികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചാര്‍ട്ട് ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ തന്നെ 2018-19 മുതലാണ് ഗ്രാഫ് മുകളിലോട്ട് ഉയരാന്‍ തുടങ്ങുന്നതെന്ന് വളരെ വ്യക്തമായി കാണാന്‍ കഴിയും.

2017 ജൂണ്‍ 9-ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ആ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 12198 വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചെന്നും രണ്ടു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ 1.45 ലക്ഷം പുതിയ വിദ്യാര്‍ത്ഥികള്‍ എത്തിയിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. (പിന്നീട് ഈ വര്‍ദ്ധനവ് 1.57 ലക്ഷമായി പുതുക്കിയിട്ടുണ്ട്.) തൊട്ട് മുമ്പുള്ള വര്‍ഷം ഒന്നാം ക്ലാസില്‍ 4512 കുട്ടികള്‍ കുറഞ്ഞതു കൂടി പരിഗണിച്ചാല്‍ ആ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 16710 കുട്ടികളുടെ വര്‍ദ്ധന കാണാവുന്നതാണ് എന്നും വ്യക്തമാക്കിയതാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടാകുന്നതെന്നും 2017 ജൂണില്‍ കൃത്യമായി വിശദീകരിച്ചതാണ്.

തൊട്ടടുത്ത വര്‍ഷം ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂര്‍ത്തിയായ റിപ്പോര്‍ട്ട് 2018 ജൂണ്‍ 22-ന് പ്രസിദ്ധീകരിച്ചപ്പോള്‍ ആ വര്‍ഷം രണ്ട് മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ പുതുതായി 1.86 ലക്ഷം കുട്ടികള്‍ എത്തിയതായും ഒന്നാം ക്ലാസില്‍ മാത്രം 10,078 കുട്ടികള്‍ വര്‍ദ്ധിച്ചതായും വ്യക്തമാക്കിയതാണ്. അതായത് ഈ രണ്ടു വര്‍ഷങ്ങളിലായി 3.3 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2019-20ലും 2020-21 ലും ഇത് യഥാക്രമം 1.64 ലക്ഷമായും, 1.77ലക്ഷമായും വര്‍ദ്ധിക്കുകയും അങ്ങനെ 2017 മുതലുള്ള നാലു വര്‍ഷത്തില്‍ പുതുതായി 6.8 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുകയാണുണ്ടായത്.

മൊത്തം കുട്ടികളുടെ എണ്ണം (1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന) 2015-16 ല്‍ രേഖപ്പെടുത്തിയ കുറവും അതിനു മുമ്പുള്ള പ്രവണതയും നോക്കുമ്പോള്‍ ചുരുങ്ങിയത് ഒരു ലക്ഷം കുട്ടികളുടെ കുറവ് 2016-17 ല്‍ രേഖപ്പെടുത്തേണ്ടിടത്ത് ആ വര്‍ഷം 20837 മാത്രമേ ഉള്ളൂ എന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2017 ജൂണിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2018-19-ല്‍ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായി മൊത്തം കുട്ടികളുടെ എണ്ണത്തിലും 32349 ന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തുകയുണ്ടായി. പിന്നീട് 2019-20, 2020-21 വര്‍ഷങ്ങളിലും മൊത്തം കുട്ടികളുടെ എണ്ണത്തിലും യഥാക്രമം 27183 ഉം 50556 ഉം വര്‍ദ്ധന രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍-എയിഡഡ് മേഖലയില്‍ ഓരോ വര്‍ഷവും ശരാശരി 4 ലക്ഷം കുട്ടികള്‍ പത്താം ക്ലാസില്‍ നിന്ന് വിടുതല്‍ ചെയ്യുകയും അടുത്ത വര്‍ഷം 2.50 ലക്ഷം കുട്ടികള്‍ മാത്രം ഒന്നാം ക്ലാസില്‍ പ്രവേശനം നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൊത്തം എണ്ണം നോക്കിയല്ല പുതുതായി വരുന്ന കുട്ടികളുടെ എണ്ണം നിശ്ചയിക്കേണ്ടത് എന്നും പകരം ഓരോ വര്‍ഷവും താഴ്‍ന്ന ക്ലാസുകളില്‍ നിന്നും അടുത്ത ക്ലാസുകളിലേക്ക് സ്വാഭാവികമായും പ്രൊമോട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിന് ഉപരിയായുള്ള എണ്ണമാണ് പുതിയ കുട്ടികളുടെ എണ്ണമെന്നത് ശാസ്ത്രീയമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെട്ട സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് തീരുമാനിച്ചിട്ടുള്ളത്.

നേരത്തെ സൂചിപ്പിച്ചപോലെ എല്ലാ വര്‍ഷവും ഒന്നാം ക്ലാസും പത്താം ക്ലാസും തമ്മില്‍ ശരാശരി 1.5 ലക്ഷം കുട്ടികളുടെ വ്യത്യാസമുണ്ടെന്നിരിക്കെ അടുത്ത വര്‍ഷം ഈ 1.5 ലക്ഷത്തിനപ്പുറം പുതുതായി കുട്ടികള്‍ വന്നാലേ (അതായത് 1,50,001 കുട്ടികള്‍ പുതുതായി ചേര്‍ന്നാലേ 1 കുട്ടിയുടെ വര്‍ദ്ധന മൊത്തം എണ്ണത്തില്‍ അടുത്ത വര്‍ഷം ഉണ്ടാകൂ) വര്‍ദ്ധന ഉണ്ടാവൂ എന്നിരിക്കെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ആവിഷ്കരിച്ചതും കഴി‍ഞ്ഞ നാലു വര്‍ഷമായി മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതുമായ പുതിയ കുട്ടികളുടെ എണ്ണം കണക്കാക്കുന്ന രീതി ഇപ്പോള്‍ സംശയ നിഴലിലാക്കുന്നത് വസ്തുതകള്‍ അറിയാതെ ആകാനിടയില്ല. അതായത് മുന്‍വര്‍ഷം ഒരു ക്ലാസില്‍ പഠിച്ച കുട്ടിക്കും അവര്‍ ക്ലാസ് കയറ്റം ലഭിച്ച് അടുത്ത ക്ലാസില്‍ എത്തുമ്പോള്‍ പ്രസ്തുത ക്ലാസില്‍ എത്ര കുട്ടികള്‍ പഠിക്കുന്നു എന്ന് താരതമ്യം ചെയ്താണ് ഓരോ ഘട്ടത്തിലും എത്ര കുട്ടികള്‍ കൂടുതലായി എത്തുന്നത് എന്ന് കണക്കാക്കുന്നത്. ഇതാണ് ശാസ്ത്രീയമായ രീതി.

ഇതനുസരിച്ച് കുട്ടികള്‍ ഓരോ വര്‍ഷവും ഓരോ ക്ലാസിലും എത്രമാത്രം എത്തുന്ന എന്ന കണക്ക് എല്ലാ വര്‍ഷവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരസ്യപ്പെടുത്തുന്നുണ്ട്. ഇതിനെ മൊത്തം കുട്ടികളും എണ്ണം എന്നല്ല, പുതുതായി വന്ന കുട്ടികളുടെ എണ്ണം എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പുതിയ കുട്ടികളുടെ എണ്ണം നാലു വര്‍ഷം കൊണ്ട് 6.8 ലക്ഷമായി എന്നത് മാത്രമല്ല ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവ് (ഒരു വര്‍ഷം ഒഴികെ) കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലുണ്ടായി. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ജനന നിരക്ക് നോക്കുമ്പോള്‍ ഒന്നാം ക്ലാസില്‍ ഓരോ വര്‍ഷവും കുട്ടികള്‍ കുറവാണ് രേഖപ്പെടുത്തേണ്ടത്. അതോടൊപ്പം 2018-19 മുതല്‍ ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം മൊത്തം കുട്ടികളുടെ എണ്ണത്തിലും സ്ഥിരമായ വര്‍ദ്ധന ഉണ്ടായി എന്നതും വ്യക്തമായി കാണാനാകുന്നതാണ്.

2017 ജൂണ്‍ മുതല്‍ കഴി‍ഞ്ഞ നാലു വര്‍ഷവും വളരെ കൃത്യമായി പ്രസിദ്ധീകരിക്കുകയും മുഴുവന്‍ സ്കൂളിലേയും ഓരോ ക്ലാസിലെയും ആണ്‍-പെണ്‍ വിഭാഗം തിരിച്ച് കുട്ടികളുടെ കണക്കുകള്‍ സമേതം വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് സ്ഥിരമായി ലഭ്യമാക്കി വരികയും ചെയ്യുന്നുണ്ട് എന്നിരിക്കെ ഇക്കാര്യത്തില്‍ വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ പൊതുവിദ്യാഭ്യാസ മേഖല നന്നായി മുന്നോട്ടു പോവുന്നതില്‍ നിരാശയുള്ളവരാണ് എന്നുവേണം കരുതാന്‍.

മലയാള മനോരമയില്‍ ഇന്ന് പ്രസിദ്ധീകരിച്ച കണക്കില്‍ 2015-16 ല്‍ 33.67 ലക്ഷം ആയിരുന്നത് 2019-20-ല്‍ 33.27 ലക്ഷമായി കുറഞ്ഞു എന്ന വിചിത്രവാദം നിരത്തിയിരിക്കുകയാണ്. ഇനി ഈ കണക്ക് നോക്കിയാല്‍ പോലും സര്‍ക്കാര്‍ അടിസ്ഥാനമാക്കിയെടുത്ത 2016-17-ലെ 32,89811 എന്ന മൊത്തം കുട്ടികളില്‍ നിന്നും (2017-18: 32,67506, 2018-19: 32,99855, 2019-20: 33,27038 എന്നിങ്ങനെ) 2020-21-ലെ 33,77594 എന്ന എണ്ണത്തിലേക്ക് മൊത്തം എണ്ണംതന്നെ (പുതുതായി വന്ന കുട്ടികളുടെയല്ല) വളരുമ്പോള്‍ അത് കുറവാണോ കൂടുതലാണോ എന്ന് വിശകലനം ചെയ്യാന്‍ പൊതുവിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരനുപോലും കഴിയും എന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.

2018, 2019 ജൂലൈ മാസങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയില്‍ പ്രസിദ്ധീകരിച്ച സ്റ്റാറ്റിക്സ് വിഭാഗം ജോയിന്റ് ഡയറക്ടറുടെ ലേഖനങ്ങള്‍ (മൂന്ന് വര്‍ഷം കൊണ്ട് 5.04 ലക്ഷം കുട്ടികള്‍ പുതുതായി വന്നതിന്റെ കണക്കുകള്‍) https://education.kerala.gov.in/downloads/ ലിങ്കിലുണ്ട്. ഈ ലേഖനങ്ങളില്‍ കാര്യങ്ങള്‍ സുവ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം 2020-21-ലെ പുതിയ കണക്കുകള്‍ വിശദമായി sametham.kite.kerala.gov.in പോര്‍ട്ടലിലും ലഭ്യമാണ്.

എല്ലാ ദുഷ്‍പ്രചരണങ്ങളേയും അവഗണിച്ച് പൊതുവിദ്യാഭ്യാസ രംഗം ഇനിയും കൂടുതല്‍ ശക്തിയോടെ കുതിക്കുമെന്നും അടുത്ത ജൂണില്‍, അതായത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ ഗ്രാഫ് ഇനിയുമുയരുമെന്നും ഈ മേഖലയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഉറപ്പുണ്ട്.

ഇത്തരം കണക്കുകൾ നോക്കാതെ തന്നെ സ്വന്തം നാട്ടിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിലെ മാറ്റം പരിശോധിച്ചാൽ കുട്ടികളുടെ എണ്ണത്തിലെ വർദ്ധനവ് മനസ്സിലാക്കാം. വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ പരിഹസിക്കരുത്.

Friday, March 5, 2021

ഉമ്മന്‍ചാണ്ടി പഠിച്ച സ്‌കൂളാണ്, പക്ഷേ നന്നാകാന്‍ എല്‍ഡിഎഫ് വരേണ്ടിവന്നു

സ്‌കൂള്‍ മെച്ചപ്പെട്ടപ്പോള്‍ ഏതാനും വര്‍ഷമായി കുട്ടികളുടെ വരവ് കൂടി. സൗകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ കുട്ടികള്‍ കൂടുന്നുണ്ട്. പുതുപ്പള്ളിയിലെ ഏറ്റവും നല്ല സ്‌കൂളായി ഇത് മാറാന്‍ പോകുകയാണ് -- പ്രധാനാധ്യാപകന്‍ വി കെ വിജയന്‍ പറഞ്ഞു.

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കോട്ടയം ജില്ലയില്‍ പൊതുവേ ആധിപത്യമുണ്ട്. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വരികയാണെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശവാദം അടിവരയിടുന്നതാണ് ഈ വാക്കുകള്‍.

Sunday, February 21, 2021

ലൈബ്രറികൾ 
ഇനി വിരൽതുമ്പിൽ ; ഡിജിറ്റൽ സർവകലാശാല 
നാടിന്‌ സമർപ്പിച്ചു

വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്റെ ചുവടുവയ്‌‌പിന് ഊർജമേകി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ സർവകലാശാല) യാഥാർഥ്യമായി. ചാൻസലർകൂടിയായ ഗവർണർ  ആരിഫ് മൊഹമ്മദ് ഖാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. സംസ്ഥാനത്തെ ഉന്നതപഠനത്തിന്റെയും  ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമാക്കാനും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂടെ നാടിനെ അഭിവൃദ്ധിപ്പെടുത്താനുമാണ്‌ ‌കഴക്കൂട്ടം  ടെക്നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല  സ്ഥാപിച്ചത്.

പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കേരളത്തിന്റെ ദൃഢനിശ്ചയമാണ് ഡിജിറ്റൽ സർവകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്ന്‌ ഗവർണർ പറഞ്ഞു. ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണിതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സർവകലാശാലയുടെ ഫലകം അനാച്ഛാദനം ചെയ്തു. ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഹ്രസ്വ വീഡിയോയും പ്രദർശിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ,  ഡെപ്യൂട്ടി സ്പീക്കർ വി ശശി, അടൂർ പ്രകാശ് എംപി തുടങ്ങിയവർ സംസാരിച്ചു. ഡിജിറ്റൽ സർവകലാശാല വിസി  ഡോ. സജി ഗോപിനാഥ് സ്വാഗതവും ഡോ. എലിസബത്ത് ഷേർലി നന്ദിയും പറഞ്ഞു.

ലൈബ്രറികൾ 
ഇനി വിരൽതുമ്പിൽ

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും ലൈബ്രറികളെ വെബ് നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിക്കുന്ന കാൾനെറ്റ് (കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്ക്)  യാഥാർഥ്യമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെവിടെ നിന്നും ഓൺലൈനായി ഗവേഷകർക്ക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ ലൈബ്രറികളിലെയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേർണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയിൽ വഴി സമ്പാദിക്കാനും കഴിയും. ഉള്ളടക്കം വെബ്സൈറ്റിൽ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കും. എല്ലാ കോളേജ് ലൈബ്രറികളും താമസിയാതെ  കാൾനെറ്റിന്റെ ഭാഗമാകും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ചുവടുവയ്‌പാണ്‌ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈബ്രറികൾ 
ഇനി വിരൽതുമ്പിൽ ; ഡിജിറ്റൽ സർവകലാശാല 
നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021


തിരുവനന്തപുരം
വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്റെ ചുവടുവയ്‌‌പിന് ഊർജമേകി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ സർവകലാശാല) യാഥാർഥ്യമായി. ചാൻസലർകൂടിയായ ഗവർണർ  ആരിഫ് മൊഹമ്മദ് ഖാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. സംസ്ഥാനത്തെ ഉന്നതപഠനത്തിന്റെയും  ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമാക്കാനും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂടെ നാടിനെ അഭിവൃദ്ധിപ്പെടുത്താനുമാണ്‌ ‌കഴക്കൂട്ടം  ടെക്നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല  സ്ഥാപിച്ചത്.

പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കേരളത്തിന്റെ ദൃഢനിശ്ചയമാണ് ഡിജിറ്റൽ സർവകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്ന്‌ ഗവർണർ പറഞ്ഞു. ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണിതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സർവകലാശാലയുടെ ഫലകം അനാച്ഛാദനം ചെയ്തു. ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ ഹ്രസ്വ വീഡിയോയും പ്രദർശിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ,  ഡെപ്യൂട്ടി സ്പീക്കർ വി ശശി, അടൂർ പ്രകാശ് എംപി തുടങ്ങിയവർ സംസാരിച്ചു. ഡിജിറ്റൽ സർവകലാശാല വിസി  ഡോ. സജി ഗോപിനാഥ് സ്വാഗതവും ഡോ. എലിസബത്ത് ഷേർലി നന്ദിയും പറഞ്ഞു.

ലൈബ്രറികൾ 
ഇനി വിരൽതുമ്പിൽ
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും ലൈബ്രറികളെ വെബ് നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിക്കുന്ന കാൾനെറ്റ് (കേരള അക്കാദമിക് ലൈബ്രറി നെറ്റ്‌വർക്ക്)  യാഥാർഥ്യമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെവിടെ നിന്നും ഓൺലൈനായി ഗവേഷകർക്ക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ ലൈബ്രറികളിലെയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേർണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയിൽ വഴി സമ്പാദിക്കാനും കഴിയും. ഉള്ളടക്കം വെബ്സൈറ്റിൽ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കും. എല്ലാ കോളേജ് ലൈബ്രറികളും താമസിയാതെ  കാൾനെറ്റിന്റെ ഭാഗമാകും.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന ചുവടുവയ്‌പാണ്‌ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/kerala-university-of-digital-sciences-innovation-and-technology/925841

Sunday, February 7, 2021

എയ്‌ഡഡ്‌ സ്‌കൂളുകളിലെ 4000 നിയമനം‌ അംഗീകരിച്ചു

തിരുവനന്തപുരം > സംസ്ഥാനത്തെ എയ്‌ഡഡ്‌ സ്‌കൂളുകളിലെ 4000  അധ്യാപക-അനധ്യാപക നിയമനത്തിന്‌ സർക്കാർ അംഗീകാരം നൽകി.  2016 ജൂൺ മുതൽ 2020 മാർച്ച്‌ വരെ മാനേജർമാർ നിയമിക്കുകയും ചട്ടലംഘനത്തിന്റെ പേരിൽ  അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്‌തവർക്കാണ്‌‌ നിയമനാംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കിയത്‌. തസ്‌തിക നഷ്ടപ്പെട്ട സംരക്ഷിതാധ്യാപകർക്ക്‌ നിയമനം ഉറപ്പാക്കുന്നതുകൂടിയാണിത്‌.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2015-16ലാണ്‌ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഒഴിവുകളിൽ തസ്‌തിക നഷ്ടപ്പെട്ട അധ്യാപകർക്ക്‌ നിയമനം നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്‌. തുടർന്ന്‌, എൽഡിഎഫ്‌ സർക്കാർ പുതിയ തസ്‌തികകളിൽ ഒരു സംരക്ഷിത അധ്യാപകനെ നിയമിക്കുമ്പോൾ അടുത്ത തസ്‌തികയിൽ മാനേജർക്ക്‌ നിയമനം നടത്താമെന്ന 1:1 അനുപാത വ്യവസ്ഥ കെഇആറിന്റെ ഭാഗമാക്കി. 1979നുശേഷം ആരംഭിക്കുകയോ അപ്‌ഗ്രേഡ്‌ ചെയ്യുകയോ ചെയ്‌ത സ്‌കൂളുകളിൽ മുഴുവൻ സംരക്ഷിതാധ്യാപകരെയും നിയമിച്ചശേഷം പുതിയ നിയമനം എന്ന വ്യവസ്ഥയും നടപ്പാക്കി. എന്നാൽ, ഈ നിർദേശങ്ങൾ പാലിക്കാതെ മാനേജർമാർ നിയമനം തുടർന്നു. അത്തരത്തിൽ നിയമിക്കപ്പെട്ടവരെ അംഗീകരിച്ചില്ല.

മാനേജർമാരും അധ്യാപകരും നിരന്തരം നിയമനാവശ്യം ഉയർത്തിക്കൊണ്ടിരുന്നു. സർക്കാരുമായി നിരവധി തവണ പ്രശ്‌നം ചർച്ച ചെയ്‌തു. തുടർന്ന്‌, തസ്‌തിക നഷ്ടപ്പെട്ട സംരക്ഷിതാധ്യാപകർക്ക്‌ നിയമനം നൽകാമെന്ന ഒത്തുതീർപ്പിലെത്തി. ഇത്‌ നിലവിലെ ഒഴിവുകളിലോ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവിലോ ആകണം.  ഇക്കാര്യം അംഗീകരിക്കുന്ന സത്യവാങ്‌മൂലം സർക്കാരിന്‌ നൽകണം. 1979നുശേഷം രൂപീകരിച്ചതോ ഉയർത്തപ്പെട്ടതോ ആയ സ്‌കൂളുകളിൽ പ്രധാനാധ്യാപകൻ ക്ലാസ്‌ ചുമതലയിൽനിന്ന്‌ ഒഴിയുമ്പോൾ ഉണ്ടാകുന്ന തസ്‌തികയിൽ സംരക്ഷിത അധ്യാപകരെത്തന്നെ നിയമിക്കണമെന്നും പുതിയ നിയമന അംഗീകാര ഉത്തരവ്‌ വ്യക്തമാക്കുന്നു.  സർക്കാർ ഉത്തരവിന്റെ പശ്‌ചാത്തലത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർക്ക്‌ സ്‌കൂളുകളിൽ പരിശോധന നടത്തി ഉടൻ നിയമനം അംഗീകരിക്കാം.

Saturday, February 6, 2021

എല്ലാ കുഞ്ഞുങ്ങൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം; 111 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം >  സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ  വിദ്യാർഥികൾക്ക്‌ നല്ല വിദ്യാഭ്യാസം മുടങ്ങുന്ന അന്തരീഷത്തിന്‌ സംസ്‌ഥാനത്ത്‌ മാറ്റംവന്നുവെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ . രാജ്യാന്തരനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾക്കും ഉറപ്പുവരുത്തുന്നതിനാണ്‌  സർക്കാർ പരിശ്രമിച്ചതെന്നും 111 സ്‌കൂളുകളുടെ  നവീകരിച്ച കെട്ടിടങ്ങൾ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞു.

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, സമൂഹത്തിലെ എല്ലാ വേലിക്കെട്ടുകൾക്കും അതീതമായി എല്ലാ കുഞ്ഞുങ്ങൾക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് ഈ സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ അടിസ്‌ഥാന വികസനവും സ്‌കൂളുകളിൽ ഒരുക്കുന്നത്‌. സർക്കാർ ആഗ്രഹിച്ച കാര്യം  ശരിയായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥം സർക്കാരിനുണ്ട്‌. സ്‌കൂളുകളുടെ നവീകരണത്തിനാവശ്യമായ ധനസഹായം കിഫ്‌ബിയാണ്‌ നൽകിയത്‌. അതിന്‌ കിഫ്‌ബിയെ വിവാദങ്ങളിൽ പെടുത്തി ഇത്രയധികം കൃതഘ്‌നത കാണിക്കേണ്ട കാര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

 കഴിഞ്ഞ വർഷം വലിയ തോതിലുള്ള പ്രതിസന്ധിയുടെ കാലമായിരുന്നു.  ആ മഹാമാരി  നമ്മുടെ കൂടെപിറപ്പ്‌പോലെ  കൂടെ നടക്കുകയാണ്‌. അതിന്‌ പുറമേ ഓഖിയും മഹാപ്രളയവും കാലവർഷകൊടുതിയും  വല്ലാതെ പ്രതിസന്ധി സൃഷ്‌ടിച്ചു. ഇതിനൊക്കെ ഇടയിലും അഭിമാനിക്കാനാകുന്ന   വിവിധ  നേട്ടങ്ങൾ സംസ്‌ഥാനത്തിന്‌ നേടാനായി.

കോവിഡ്‌ കാലഘട്ടത്തിൽ വിദ്യാഭ്യാസം മുന്നോട്ട്‌ കൊണ്ട്‌പോകുമെന്നത്‌ ആശങ്കയായിരുന്നു.എന്നാൽ പലമേഖലയിലുമെന്നപോൽ വിദ്യാഭ്യാസമേഖലക്കും ഓൺലൈൻ വിദ്യാഭ്യാസമെന്ന  തീരുമാനമെടുക്കാൻ കഴിഞ്ഞു. എത്രവേഗതയിലാണ്‌ ആ സൗകര്യം ഏർപ്പെടുത്താൻ  കഴിഞ്ഞത്‌. നാടാകെ അതിനൊപ്പം  വന്നു.സഹായിക്കാൻ കഴിയുന്നവരെല്ലാം സഹകരിച്ചു. സർക്കാർ അതിനൊപ്പം നിന്നു.  കുട്ടികൾക്കെല്ലാം  നല്ല രീതിയിയിൽ ഓൺലൈൻ  വിദ്യാഭ്യാസം നേടാനായി. ഒരു പ്രതിസന്ധിഘട്ടത്തിൽ ഒരു തീരുമാനമെടുക്കാൻ  നിർബന്ധിതരാവുമ്പോൾ  അതിനെ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകുമെന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ കാണിച്ചു തന്നത്‌.

കോവിഡ്‌കാലം കഴിഞ്ഞ്‌ സ്‌കൂളിലെത്തുന്ന കുട്ടികളെ  കാത്തിരിക്കുന്നത്‌ . പുതിയ സംവിധാനങ്ങളാണ്‌. 111 സ്‌കൂളുകൾ എല്ലാ സജ്ജീകരണങ്ങളോടെയും നവീകരിച്ചു. ഇതിന്‌ ഫലപ്രദമായി സഹായിച്ചത്‌ കിഫ്‌ബിയാണ്‌. ഇന്ന്‌ കിഫ്‌ബിയെ ഏതൊരാൾക്കും അറിയാം. അത്‌ വികസനത്തിന്‌ സഹായിച്ചു എന്നതിനാൽ മാത്രമല്ല. അതിന്‌ നേരെയുയർത്തിയ വിവാദങ്ങളുടെ  കൂടി പേരിലാണ്‌. അനാവശ്യമായ ഒട്ടേറെ വിവാദങ്ങൾ കിഫ്‌ബിക്കെതിരെ ഉയർത്തുകയാണ്‌. ഇത്രമാത്രം കൃതഘ്‌നത അവർക്കു നേരെ  പാടുണ്ടോ.  വികസനത്തിന്‌ സഹായിക്കുന്ന ഒരു നല്ല  ഏജൻസിയെ അപകീർത്തിപ്പെടുത്താൻ പാടുണ്ടോ.

എല്ലാ വികസനത്തിനും ആവശ്യമായ പണം ബജറ്റിൽ കൊടുക്കാൻ കഴിയുന്നതിന്‌ പരിധിയുണ്ട്‌.അവിടെയാണ്‌ കിഫ്‌ബിയുടെ പ്രസക്‌തി. 50000 കോടിയുടെ വികസനമെന്ന്‌ കരുതിയത്‌  62000 കോടിയുടെ പരിപാടികൾ തയ്യാറാക്കിയാണ്‌ നിൽക്കുന്നത്‌.  ഇതാണ്‌ നാട്‌  കാണുന്നത്‌.

രാഷ്‌ട്രീയമോ മതമോ ജാതിയോ വർഗമോ എത്‌ തരത്തിൽപെടുന്നവരായാലും എല്ലാവരും നമുടെ നാടിന്റെ ഭാഗമാണ്‌ അവർക്കെല്ലാവർക്കും  വികസനത്തിന്റെ സ്വാദ്‌ അനുഭവിക്കനാകണമെന്നും മുഖ്യമന്ത്രി  പറഞ്ഞു.

Saturday, January 23, 2021

ഓപ്പൺ സർവകലാശാല ഗുരു സങ്കൽപ്പത്തിൽ : പിണറായി വിജയൻ

ലോകത്തിനാവശ്യമായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുക എന്ന ഗുരുവിന്റെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ചാണ്  ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ നടത്തിപ്പും ഉള്ളടക്കവുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ ശ്രീനാരായണ ഓപ്പൺ സർവകലാശാലാ ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആഗ്രഹിക്കുന്ന ആർക്കും അറിവ് എളുപ്പത്തിൽ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മാതൃകയിൽ ഇവിടെയൊരു സ്ഥാപനം വേണമെന്നുള്ളത്  കേരളത്തിന്റെ ആഗ്രഹമായിരുന്നു.  

സർവകലാശാലയിൽ പഠനസ്കൂൾ സ്ഥാപിക്കും.  സർവകലാശാലാ ഡിപ്പാർട്ട്മെന്റുകൾക്ക് സമാനമാണിത്.  കോഴ്സുകൾ തയ്യാറാക്കുന്നത്‌ ഈ സ്‌കൂളുകളാകും. ഓപ്പൺ സർവകലാശാലയിലെ  സർട്ടിഫിക്കറ്റുകൾ, റഗുലർ കോഴ്സ് സർട്ടിഫിക്കറ്റിന് തുല്യമാണ്. പഠനകോഴ്സുകൾ ഓൺലൈനായും കോണ്ടാക്ട് ക്ലാസുകളിലൂടെയും നടത്തും.  ഏതു പ്രായക്കാർക്കും ഏതറിവും ഇവിടെ നേടിയെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ബിൽ പാസായി

സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ബിൽ  നിയമസഭ ഏകകണ്‌ഠമായി പാസാക്കി.  ബിൽ നിയമമായതോടെ  സംസ്ഥാനത്തെ വിദൂരവിദ്യാഭ്യാസ പഠനത്തിനുള്ള ഏക സർവകലാശാലയാകുമിത്‌.  മറ്റു സർവകലാശാലകളിൽ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ രജിസ്ട്രേഷൻ അടുത്ത അധ്യയനവർഷം മുതൽ അനുവദിക്കില്ല. ഇതിനുള്ള വ്യവസ്ഥയോടെയാണ് ഓപ്പൺ സർവകലാശാലാ ബിൽ പാസാക്കിയത്. നിലവിൽ മറ്റ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിൽ പഠനം നടത്തിയവർക്കും രജിസ്റ്റർ ചെയ്തവർക്കും പഠനം പൂർത്തിയാക്കാം. മന്ത്രി ഡോ. കെ ടി ജലീലാണ്‌ ബിൽ അവതരിപ്പിച്ചത്‌.

ഓർഡിനൻസിലും സഭയിൽ അവതരിപ്പിച്ച ബില്ലിലും  സർവകലാശാലയ്‌ക്ക് ആദ്യഘട്ടത്തിൽ ഒമ്പത് പഠന സ്കൂളാണ് വ്യവസ്ഥ ചെയ്തിരുന്നത്. സബ്ജക്ട് കമ്മിറ്റി പരിശോധനയ്‌ക്ക് ശേഷം സഭ അംഗീകരിച്ച ബില്ലിൽ ഇത് എട്ട് സ്കൂളാക്കി. നേരത്തെ ഉണ്ടായിരുന്ന ‘സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് ആൻഡ്‌ പബ്ലിക് പോളിസി സ്റ്റഡീസ്’ എന്നത് സ്കൂൾ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ്‌ പോളിസി റിസർച്ച് എന്ന പേരിലേക്ക് മാറ്റി.

ഓപ്പൺ സർവകലാശാല വിസി നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയും 65ൽനിന്ന്‌ 60 വയസ്സാക്കി.  സിൻഡിക്കറ്റിലേക്ക് ഇതര സർവകലാശാലാ മാതൃകയിൽ നിയമസഭാ സാമാജികരിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരംഗത്തെ ഉൾപ്പെടുത്താനും അന്തിമ ബില്ലിൽ വ്യവസ്ഥ കൊണ്ടുവന്നു. രജിസ്റ്റർചെയ്ത വിദ്യാർഥികളിൽനിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വിദ്യാർഥിയെയും സിൻഡിക്കറ്റിൽ ഉൾപ്പെടുത്തും. സൈബർ കൗൺസിൽ സംവിധാനവും ഓപ്പൺ സർവകലാശാലയിലുണ്ടാകും.

ബിൽ ചരിത്രസംഭവമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ എല്ലാ വൈജ്ഞാനിക മേഖലകളിലും എല്ലാവിഭാഗം ജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതയും ഉന്നത വിദ്യാഭ്യാസ നൈപുണ്യവും പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ പിന്തുണയ്‌ക്കുന്നതായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും പറഞ്ഞു.

Saturday, January 16, 2021

സ്‌നേഹയും കൂട്ടുകാരും പുതിയ കെട്ടിടത്തിൽ പഠിക്കും; ഡിപിആർ ഉടൻ തയ്യാറാകുമെന്ന്‌ കെ ഡി പ്രസേന്നൻ എംഎൽഎ

ആലത്തൂർ > എട്ടാംക്ളാസുകാരിയുടെ കവിതചൊല്ലിയായിരുന്നു ധനമന്ത്രി തോമസ് െഎസക്കിന്റെ ബജറ്റ് അവതരണം. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ സ്നേഹയാണ് ബജറ്റിലൂെട പ്രശസ്തയായ എഴുത്തുകാരി. കുഴല്‍മന്ദം ജിഎച്ച്എസിലെ എട്ടാംക്ളാസുകാരി സ്നേഹ ഏഴാംക്ളാസില്‍ പഠിക്കുമ്പോള്‍ എഴുതിയ കവിതയാണ് ധനമന്ത്രി ബജറ്റിലൂടെ ലോകത്തിന് മുന്നില്‍ പങ്കുവച്ചത്. സ്‌നേഹയുടെ സ്‌കൂളിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക്‌ മറുപടി നൽകുകയാണ്‌ എംഎൽഎ കെ ഡി പ്രസേന്നൻ.

എംഎൽഎയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

കേരളത്തിൻ്റെ അഭിമാനമായി മാറിയ സ്നേഹ എൻ്റെ മണ്ഡലത്തിലെ കുട്ടിയാണ്. പറയാനുള്ളത് സ്നേഹയുടെ വിദ്യാലയത്തെക്കുറിച്ചാണ്. 86 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് സ്നേഹ പഠിക്കുന്ന കുഴൽമന്ദം ജി എച്ച് എസ്.

മദ്രാസ് ഡിസ്ട്രിക് ബോർഡിനു കീഴിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഒരു പാട് തവണ സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം പണിയണമെന്ന് ആഗ്രഹിച്ചെങ്കിലും പല കാരണങ്ങളാൽ നടന്നില്ല.

ഡി പി ഇ പി മികച്ച പി ടി എ യ്ക്കുള്ള അവാർഡ് ആയി നൽകിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് സ്ഥലം വാങ്ങാൻ ശ്രമിച്ചു. അന്നത് കിട്ടിയില്ല. പിന്നീട് 2016ൽ സൗജന്യമായി ലഭിച്ച 1.45 ഏക്കർ സ്ഥലം ലഭിച്ചെങ്കിലും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കൃഷി ഭൂമി ആയതിനാൽ കെ എൽ യു ലഭിച്ചില്ല, അതും മുടങ്ങി.

ഒടുവിൽ കഴിഞ്ഞ വർഷമാണ് കുഴൽമന്ദം പെരുങ്കുന്നം പാലമ്പുള്ളി രുഗ്മണിയമ്മയും 8 മക്കളും ചേർന്ന്

വെള്ളപ്പാറ ആയക്കാടുള്ള 1.60 ഏക്കർ സ്ഥലം സൗജന്യമായി നൽകിയത്. ആ സ്ഥലത്ത് അതി മനോഹരമായ സ്‌കൂൾ കെട്ടിടം പണിയുന്നതിന് 3 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.

ഇതിൻ്റെ ഡി പി ആർ തയ്യാറാക്കി വരുകയാണ്. അധികം താമസിയാതെ തന്നെ സ്നേഹയും കുട്ടുകാരും പുതിയ സ്ഥലത്ത് പുത്തൻ കെട്ടിടത്തിലിരുന്ന് പഠിക്കും.

വിദ്യാഭ്യാസം ഉന്നതമാകും ; ആറിന കർമപദ്ധതി; 30 മികവിന്റെ കേന്ദ്രം

പൊതുവിദ്യാഭ്യാസത്തിലെ കുതിപ്പ്‌ ഉന്നതവിദ്യാഭ്യാസരംഗത്തേക്കും തുടരാൻ ആറിന കർമപദ്ധതി. സർവകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രം, ഉന്നതവിദ്യാഭ്യാസ മേഖലയിൽ 3-5 ലക്ഷം പേർക്കുകൂടി പഠനസൗകര്യങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ 1000 അധ്യാപക  നിയമനം, 500‌ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രതിമാസം ലക്ഷംരൂപവരെ, സർവകലാശാല പശ്ചാത്തലസൗകര്യ വികസനത്തിന് 2000 കോടി രൂപയുടെ കിഫ്ബി ധനസഹായം, അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി രൂപയുടെ ധനസഹായം എന്നിവയാണ്‌ ബജറ്റിൽ അവതരിപ്പിച്ച ആറിന കർമപദ്ധതി.

30 മികവിന്റെ കേന്ദ്രം

സർവകലാശാലയ്‌ക്കുള്ളിൽ, 30 ഓട്ടോണമസ് ഇന്റർ യൂണിവേഴ്സിറ്റി സെന്ററും സ്കൂളുകളുമാണ്‌ മികവിന്റെ കേന്ദ്രങ്ങളായി സ്ഥാപിക്കുക.  ഇതിന്‌   പ്രത്യേക ധനസഹായം 100 കോടി രൂപ വകയിരുത്തി. പശ്ചാത്തല സൗകര്യസൃഷ്ടിക്ക്‌ കിഫ്ബിയിൽനിന്ന് 500 കോടിയും അനുവദിച്ചു. വിദഗ്ധരെ സെർച്ച് കമ്മിറ്റിവഴി ദേശീയതലത്തിൽനിന്ന് തെരഞ്ഞെടുത്തായിരിക്കും നിയമനം. 

എം ജി കെ  മേനോൻ, ഇ സി ജി സുദർശനൻ, ഇ കെ അയ്യങ്കാർ, ബി സി ശേഖർ,  ജി എൻ  രാമചന്ദ്രൻ, അന്നാമാണി, പി കെ  മേനോൻ, ആർ എസ് കൃഷ്ണൻ, പി ആർ  പിഷാരടി, ഇ കെ ജാനകിയമ്മാൾ, കെ ആ  രാമനാഥൻ, ഗോപിനാഥ് കർത്ത, എം കെ. വൈനു ബാപ്പു തുടങ്ങിയവരുടെ പേരിലാകും  ഇവ.

500  ഫെലോഷിപ്പുകൾ

പ്രതിമാസം 50000 രൂപമുതൽ ഒരു ലക്ഷം രൂപവരെ ഫെലോഷിപ്പുള്ള 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്‌ അനുവദിക്കും.  ലബോറട്ടറികളും മറ്റു സൗകര്യങ്ങളുമൊരുക്കാൻ 50000 രൂപവരെ  നൽകും. രണ്ടുവർഷത്തേക്കാകും ഫെലോഷിപ്.

20,000 പേർക്ക് അധിക പഠനസൗകര്യം

പുതിയ കോഴ്സുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവയിലൂടെ കോളേജുകളിൽ 10 ശതമാനം സീറ്റ് വർധന. ഉച്ചകഴിഞ്ഞ് അധിക ബാച്ചുകളിലൂടെയും  പഠനസൗകര്യമൊരുക്കും. സർവകലാശാലകളിൽ  ഒഴിഞ്ഞുകിടക്കുന്ന 886 തസ്‌തിക ഉടൻ നികത്തും. പുറമേ 150 തസ്തികയെങ്കിലും പുതുതായി അനുവദിക്കും.

സർവകലാശാലകൾക്ക്‌ 125 കോടി വീതം; നവീകരണത്തിന്‌ 2000 കോടി

കിഫ്ബിസഹായത്തോടെ സർവകലാശാലകളുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കും.  മേജർ സർവകലാശാലകൾക്ക് പരമാവധി 125 കോടി രൂപ വീതവും മറ്റുള്ളവയ്ക്ക് 75 കോടി രൂപ വീതവും അനുവദിക്കും. കേരള സാങ്കേതിക സർവകലാശാല, മെഡിക്കൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയ്‌ക്ക്‌ ആസ്ഥാന മന്ദിരം പണിയാൻ പ്രത്യേകം പണം അനുവദിക്കും. 

പ്രഖ്യാപനങ്ങൾ

● അഫിലിയേറ്റഡ്‌ കോളേജുകൾക്ക്‌ 1000 കോടി

● കോളേജ്‌ ക്ലാസ്‌ മുറികൾ ഡിജിറ്റലാക്കാൻ 150 കോടി

● ഡിജിറ്റൽ സർവകലാശാലയ്‌ക്ക്‌ 24 കോടി

● ആരോഗ്യ സർവകലാശാല സ്കൂൾ ഓഫ് എപ്പിഡൊമോളജിക്കൽ സ്റ്റഡീസ്‌‌ ഡോ. പൽപ്പുവിന്റെ പേരിൽ

● കോളേജുകളുടെ പശ്‌ചാത്തല വികസനത്തിന്‌  ‌ 56 കോടി  

● റൂസ വഴി കോളേജുകൾക്ക്‌   144 കോടി

● നാക് അക്രെഡിറ്റേഷൻ സൗകര്യമൊരുക്കാൻ  28 കോടി  

● ആലുവ യൂ സി കോളേജിൽ പി ജിയുടെയും പി കെ വിയുടെയും സ്മാരകമായി പുതിയ ലൈബ്രറി മന്ദിരത്തിന്‌  5 കോടി

● കണ്ണൂർ യൂണിവേഴ്സിറ്റി രജതജൂബിലി വർഷത്തിലെ പ്രത്യേക സ്കീമുകൾക്ക് 20 കോടി രൂപ  

● ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്‌ 131 കോടി

● ഐഎച്ച് ആർഡിക്ക്‌ 20 കോടി രൂപ

● സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് 19 കോടി  

● ഉന്നതവിദ്യാഭ്യാസ കൗൺസിലിന്  ആസ്ഥാന മന്ദിരത്തിന്‌  5 ‌ കോടി

വിജ്ഞാന സമൂഹത്തിലേക്ക്‌ ; വൈതരണികളെ അവസരമാക്കി കേരളത്തെ വിജ്ഞാന സമ്പദ്‌ഘടനയാക്കി മാറ്റാനുള്ള കർമപദ്ധതിയുമായി ബജറ്റ്‌

കോവിഡ്‌ സൃഷ്‌ടിച്ച വൈതരണികളെ അവസരമാക്കി, കേരളത്തെ വിജ്ഞാന സമ്പദ്‌ഘടനയാക്കി മാറ്റാനുള്ള  കർമപദ്ധതിയുമായി പിണറായി വിജയൻ സർക്കാരിന്റെ ആറാം ബജറ്റ്‌ നിയമസഭയിൽ. ഉന്നതവിദ്യാഭ്യാസം, കൃഷി, നൈപുണി  വികസനം, തൊഴിലവസരങ്ങളുടെ സൃഷ്‌ടി എന്നിവയ്‌ക്കാണ്‌ ഊന്നൽ. തദ്ദേശതെരഞ്ഞെടുപ്പിലെ  ജനവിധിയുടെ കരുത്തിൽ  അടുത്ത അഞ്ചുവർഷം കേരളത്തെ മുന്നോട്ടുനയിക്കാനുള്ള ഭാവനാപൂർണമായ നിർദേശങ്ങളാണ്‌ ബജറ്റിലുള്ളത്‌. നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രസംഗത്തിലൂടെ ധനമന്ത്രി തോമസ്‌ ഐസക്‌ അവതരിപ്പിച്ച  -2021–-22 ലെ ബജറ്റ്‌ കോവിഡാനന്തര കേരളത്തിന്റെ ക്ഷേമവും കരുതലും  വികസനവും ഉറപ്പാക്കുന്നു. 

സ്‌കൂൾകുട്ടികളുടെ  കഴിവും ഭാവനയും ഭാവി കേരളത്തിന്റെ കരുത്തായി കവിതയായും ചിത്രമായും ഉൾച്ചേർത്ത തന്റെ 12–-ാമത്തെ  ബജറ്റ്‌ അവതരണത്തിൽ ഐസക്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്‌തു. ജിഎസ്ടി കുടിശ്ശിക വൈകിപ്പിച്ചതും വായ്പയെടുക്കുന്നതിലെ നിബന്ധനകളും സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചു.

പതിനഞ്ചാം ധന കമീഷന്റെ സമീപനം സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ഡെമോക്ലസിന്റെ വാളുപോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.  കോവിഡ്‌ മഹാമാരിക്കും കേന്ദ്രസർക്കാരിന്റെ അവഗണനക്കും ഇടയിൽ ക്ഷേമത്തിനും വികസനത്തിനും കൂടുതൽ പരിഗണന നൽകിയിരിക്കയാണ്‌ ബജറ്റ്. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ സമത്വത്തിനും തുല്യ പ്രാധാന്യം നൽകുന്നു.‌ കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും  കണ്ടുള്ളതും  പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള കരുതലും ഈ ബജറ്റിന്റെ പ്രത്യേകതയാണ്‌.

എല്ലാ മേഖലകൾക്കും തുല്യപ്രാധാന്യം നൽകുന്നതാണ്‌ നിർദേശങ്ങൾ. 27.68 കോടി രൂപയുടെ കമ്മി ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളൊന്നുമില്ല. 191 കോടിയുടെ ഇളവുകളുണ്ട്‌. പ്രളയ സെസ്‌ ജൂലൈയിൽ അവസാനിപ്പിക്കും. വ്യാപാരികളുടെ നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടരും.

കേന്ദ്ര അവഗണനയ്‌ക്കിടയിലും പതറിയില്ല

കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കും കോവിഡ്‌ മഹാമാരിക്കും ഇടയിൽ ക്ഷേമത്തിനും വികസനത്തിനും കൂടുതൽ പരിഗണന നൽകിയ ബജറ്റ്‌ രാജ്യത്തിന്‌ മാതൃക. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതിനൊപ്പം കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിന്റെ അഭിമാന വികസന പദ്ധതികൾക്കു മുകളിൽ വട്ടമിട്ട്‌ പറന്നു. ഏറ്റവും ഒടുവിൽ കിഫ്‌ബിയെ തകർക്കാനും ശ്രമിച്ചു. ഇതിലൊന്നും ജനകീയ സർക്കാർ പതറിയില്ല.  കിഫ്‌ബിക്ക്‌ കൂടുതൽ കരുത്ത്‌ പകരുന്നതാണ്‌ ബജറ്റ്‌. എല്ലാ പ്രതിസന്ധികളും ഇച്ഛാശക്തിയോടെ സർക്കാർ നേരിട്ടപ്പോൾ വിജയിച്ചത്‌ കേരള ജനതയും തോറ്റത്‌ കേന്ദ്ര സർക്കാരും കേരളത്തിലെ പ്രതിപക്ഷവുമാണ്‌.

കേരളം പങ്കുവയ്ക്കുന്നത്‌ ആത്മവിശ്വാസത്തിന്റെ ഉന്മേഷമാണെന്നാണ്‌‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞത്‌‌. കിഫ്ബി ഫണ്ടിങ്‌ ഉപയോഗപ്പെടുത്തി നടപ്പാക്കപ്പെടുന്നത്‌ 60000 കോടി രൂപയുടെ ഉത്തേജകപാക്കേജാണ്‌. കിഫ്ബിക്കെതിരെ സംഘടിതമായ നീക്കങ്ങൾ ചില കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ്, 1999 മുതൽ നിലവിലുള്ളതും സഭ പാസാക്കിയതുമായ നിയമത്തെ 2019–-20ലെ ഫിനാൻസ് അക്കൗണ്ട്‌സ്‌ റിപ്പോർട്ടിൽ ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ഇത്തരം പരാമർശങ്ങൾ കരട് റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാരിനു വിശദീകരണത്തിന് അവസരം നിഷേധിച്ചത് രാജ്യത്ത് നിലവിലുള്ള ഓഡിറ്റ് മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണ്. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ച കാലംമുതൽ നമ്മുടെ പൈതൃകമായി നിലനിന്നുവന്ന ട്രഷറി സേവിങ്‌സ്‌ ബാങ്കിനെതിരെയും ഇതേ കോണുകളിൽനിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

വിദ്യാലയ വികസനത്തിന്‌ 120 കോടി ; ഐടി അധിഷ്ഠിത അധ്യയനത്തിൽ ഊന്നിക്കൊണ്ടുള്ള അധ്യാപക പരിശീലനം

■ പുതിയ കെട്ടിടങ്ങളിൽ പുതിയ ഫർണിച്ചറിനുവേണ്ടിയുള്ള ഒരു സ്കീമിന് രൂപം നൽകും. പഴയ ഫർണിച്ചറുകൾ പുതുക്കി പുനരുപയോഗിക്കും. 

■ മുഴുവൻ സ്കൂളിലും സൗരോർജ പാനലുകൾ സ്ഥാപിക്കും.നിലവാരമുയർത്താൻ  73 കോടി

■ ഐടി അധിഷ്ഠിത അധ്യയനത്തിൽ ഊന്നിക്കൊണ്ടുള്ള അധ്യാപക പരിശീലനം.

■ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും മേഖലകൾക്കും വേണ്ടിയുള്ള ശ്രദ്ധപോലുള്ള പരിപാടികൾ.

■ ശ്രുതിപാഠം, ഇന്ത്യൻ ആംഗ്യഭാഷയിൽ പരിശീലനം, തേൻകൂട് പോലുള്ള ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സ്കീമുകൾ,

■ അധ്യയനത്തിൽ മികവ്‌ പ്രകടിപ്പിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികൾ.

■ കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനുള്ള കെ -ഡാറ്റ് ഓൺലൈൻ അഭിരുചി പരീക്ഷ.

■  ഐടി സൗകര്യങ്ങളുടെ പൂർണവിനിയോഗം ഉറപ്പാക്കാൻ കൈറ്റിന് 30 കോടി.

■ സ്കൂൾ യൂണിഫോമിന് 105 കോടി രൂപയും ഉച്ചഭക്ഷണ വിതരണത്തിന് 526 കോടിയും വകയിരുത്തി.

■ സാക്ഷരതാ മിഷന് 18 കോടി രൂപ

■ വൊക്കേഷണൽ/ ഹയർ സെക്കൻഡറി മേഖലയ്ക്ക് 111 കോടി രൂപ 

■ എല്ലാ സ്‌കൂളിലും കൗൺസലർ

■ കൗൺസലേഴ്സിന്റെ ഓണറേറിയം 24000 രൂപയായി ഉയർത്തി

■പ്രീ-പ്രൈമറി അധ്യാപകർ/ആയമാരിൽ 10 വർഷത്തിൽ താഴെയുള്ളവരുടെ അലവൻസിൽ 500 രൂപ വീതവും  മുകളിലുള്ളവരുടേത് 1000 രൂപ വീതവും വർധന

■കഴക്കൂട്ടത്തെ സൈനിക സ്കൂളിന്റെ ചെലവ്‌ സംസ്ഥാനം ഏറ്റെടുക്കും

Friday, January 15, 2021

15 രൂപയ്‌ക്ക് 10 കിലോ വീതം അരി; കിറ്റ് വിതരണം തുടരും; സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം

സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഇതിനായി പരമദ്രരിദ്രരുടെ പുതുക്കിയ പട്ടിക തയ്യാറാക്കും. ആശ്രയ പദ്ധതി അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വരുമാനം ഇല്ലാത്തവര്‍ക്കും വരുമാന ശേഷിയില്ലാത്തവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി അഞ്ചുവര്‍ഷം കൊണ്ട് ആറായിരം കോടി രൂപ നല്‍കും. ഇതിലൂടെ സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കും. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കും. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സബ്സിഡിക്കായി 1060 കോടി രൂപ നീക്കിവെച്ചു. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചര കോടി ഭക്ഷ്യകിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കമ്പോളത്തില്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. ഓണക്കാലത്ത് ഇത് വിപണിയില്‍ ദൃശ്യമായെന്നും ഐസക് പറഞ്ഞു.

പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി; തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പ്രവാസി തൊഴില്‍ പദ്ധതി

തിരുവനന്തപുരം> തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായനും ലഭ്യമാക്കും.

 പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും പ്രഖ്യാപിച്ചു.

പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു.

കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഏകോപിത പ്രവാസി തൊഴില്‍പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി; സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 120 കോടി

തിരുവനന്തപുരം > ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചു.  മൂന്നരലക്ഷം കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തും. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി രൂപ അനുവദിക്കും. അഫിലിയേറ്റഡ് കോളജുകള്‍ക്ക് ആയിരം കോടി രൂപ നല്‍കുമെന്നും ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. ആയിരം പുതിയ അധ്യാപകരെ നിയമിക്കും. ഒഴിവുകള്‍ നികത്തും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.  500 ഫെലോഷിപ്പുകള്‍ ആരംഭിക്കും. ഇരുപതിനായിരം കുട്ടികള്‍ക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 120 കോടി അനുവദിച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 526 കോടി മാറ്റിവെയ്ക്കും. പാചകത്തൊഴിലാളികളുടെ പ്രതിദിന അലവന്‍സ് 50 രൂപ വര്‍ധിപ്പിച്ചു. പ്രീപ്രൈമറി ആയമാര്‍ക്ക് 10 വര്‍ഷം വരെ 500 രൂപയും 10 വര്‍ഷത്തിനു മേല്‍ ആയിരം രൂപയും വേതനം വര്‍ധിപ്പിക്കും. സ്‌കൂളുകളിലെ സൈക്കോളജിസ്റ്റ് കൗണ്‍സിലറുടെ വേതനം 24,000 രൂപയാക്കി വര്‍ധിപ്പിച്ചു.

ആരോഗ്യ സര്‍വകലാശാല ഗവേഷണകേന്ദ്രത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നല്‍കും. തൃശൂര്‍ മെഡിക്കല്‍ കോളജിനെ ക്യാംപസ് മെഡിക്കല്‍ കോളജായി രൂപാന്തരപ്പെടുത്തും. ശ്രീനാരായണാ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കും സാങ്കേതിക സര്‍വകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും. പിജിയുടേയും പികെവിയുടെയും സ്മാരകമായി ആലപ്പുഴ യുസി കോളജില്‍ ലൈബ്രറി ആരംഭിക്കും.

ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോം വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍; 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ കൂടി

തിരുവനന്തപുരം > അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

കോവിഡ് മഹാമാരി തൊഴില്‍ഘടനയെ അടിമുടി പൊളിച്ചെഴുതി. വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും. ആഗോള കമ്പനികളുടെ നൈപുണ്യ പരിശീലനം കേരളത്തില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. ഇതിലൂടെ 20000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 50 കോടി രൂപ അനുവദിക്കും.

വരുന്ന സാമ്പത്തിക വര്‍ഷം എട്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും. ഇതില്‍ മൂന്ന് ലക്ഷം അഭ്യസ്തവിദ്യര്‍ക്കായി നീക്കിവെയ്ക്കും.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ് പദ്ധതി. കെ- ഡിസ്‌ക് പുനഃസംഘടിപ്പിക്കും. നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ നീക്കിവെയ്ക്കും.

വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് കെഎസ്എഫ്ഇ, കെഎസ്ഇ എന്നിവ വഴി വായ്പ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

സുഗതകുമാരി സ്‌മാരകം നിർമിക്കും; രണ്ട്‌ കോടി വകയിരുത്തി

തിരുവനന്തപുരം > കേരളത്തിന്റെ അഭിമാനമായ അന്തരിച്ച കവയത്രി സുഗതകുമാരിക്ക്‌ സ്‌മാരകം നിര്‍മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സുഗതകുമാരിയുടെ സ്‌മാരകം നിര്‍മിക്കാന്‍ രണ്ട് കോടി വകയിരുത്തി. സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കും. വീടിനെ മ്യൂസിയമായി മാറ്റുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്‌മാരകം പണിയും. ഇതിനായി അഞ്ച് കോടി രൂപയും ബജറ്റില്‍ വകയിരുത്തി. രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് കിളിമാനൂരില്‍ ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കും. കൂനന്‍മാവിലെ ചവറ കുരിയാക്കോസ് അച്ഛന്റെ 175 വര്‍ഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. ഇതിനായി 50 ലക്ഷം അനുവദിച്ചു.

തൃശൂരില്‍ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ ശ്രീരാമകൃഷ്‌ണ മഠത്തിന് 25 ലക്ഷം അനുവദിച്ചു. സൂര്യ ഫെസ്റ്റിവലിനും ഉമ്പായി മ്യൂസിക് അക്കാദമിക്കും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. മലയാളം മിഷന് നാല് കോടിയും നല്‍കും. നൂറ് ആര്‍ട്ട് ഹബ്ബുകളും തുടങ്ങും.

ബജറ്റ് ഇവിടെ വായിക്കാം

Saturday, January 9, 2021

എല്ലായിടത്തും കുടുംബാരോഗ്യകേന്ദ്രം , തടസ്സമില്ലാതെ ഓൺലൈൻ ക്ലാസ്‌, കൃഷി‌ക്ക്‌ നൂറുമേനി, 20000 പട്ടയം ഉടൻ

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നത് 20-22-ൽ പൂർത്തീകരിക്കും. കോന്നി, ഇടുക്കി, വയനാട് കാസർകോട്‌ മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ നിർമാണം വേഗത്തിലാക്കും. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കും.

കണ്ണൂർ ജില്ലയിൽ ആയുർവേദ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനം ഉടൻ യാഥാർഥ്യമാക്കും. പൂജപ്പുരയിൽ പാരാസർജിക്കൽ- നേത്ര ചികിത്സാ ഇൻസ്റ്റിറ്റ്യൂട്ടും വയോജന പരിപാലന കേന്ദ്രവും അടങ്ങുന്ന ആയുർവേദ സമുച്ചയവും തൃപ്പൂണിത്തുറയിൽ സർക്കാർ ആയുർവേദ കോളേജ്‌ അക്കാദമിക ബ്ലോക്ക് കെട്ടിടത്തിന്റെയും നിർമാണം തുടങ്ങും.

എംപാനൽ ആശുപത്രികളിലും ലാബുകളിലും ഇഎസ്ഐ ആശുപത്രികളിലുംആധുനിക ഉപകരണങ്ങൾ സ്ഥാപിക്കും. ഇൻഷ്വർ ചെയ്യപ്പെട്ടവർക്ക് ആവശ്യമായ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ഇന്റഗ്രേറ്റഡ് ഡ്രഗ് സ്റ്റോർ മാനേജ്മെന്റ് സിസ്റ്റം മുഖേന മരുന്നിന്റെ വിതരണം നിയന്ത്രിക്കും. സംസ്ഥാനത്തെ എല്ലാ ഭിന്നശേഷിക്കാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ‌ അനാമയം സമഗ്ര ഇൻഷുറൻസ് പ്രോഗ്രാം ആരംഭിക്കും.

തടസ്സമില്ലാതെ ഓൺലൈൻ ക്ലാസ്‌

കോവിഡ്‌ പ്രതിസന്ധി അക്കാദമിക കാലയളവിനെ ബാധിക്കാതിരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസ് പ്രോഗ്രാം ആരംഭിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

2000 സ്കൂൾ വികസനം അമ്പത് ശതമാനത്തിലധികം പൂർത്തിയാക്കി. 3,74,274 ഡിജിറ്റൽ ഉപകരണം സ്കൂളുകൾക്ക് വിതരണം ചെയ്തു. സർക്കാർ–-എയ്ഡഡ് സ്കൂളുകളിലെ 8 മുതൽ 12 വരെ സ്മാർട്ട് ക്ലാസ് മുറികളാക്കി. എൽപി–-യുപി സ്‌കൂളുകളിലും ഹൈടെക് ലാബ്‌ സ്ഥാപിച്ചു. സ്കൂളുകളിൽ ജൈവ വൈവിധ്യ പാർക്ക്‌ സ്ഥാപിച്ച്‌ "സ്കൂൾ ക്യാമ്പസ് തന്നെ ഒരു പാഠപുസ്തകം’ ആക്കി. എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 

ഉന്നത വിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസത്തിനുസമാനമായി  ഒരു സമഗ്ര പരിപാടി 2021-–-22-ൽ ആരംഭിക്കും. സർക്കാർ കോളേജുകളിൽ ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്‌ത്‌ പുതിയ കെട്ടിടങ്ങൾ നിർമിക്കും. നിശ്ചിത കാലയളവിനുള്ളിൽ സർവകലാശാലകളെ രാജ്യത്തെ ഉന്നത റാങ്കിങ്ങിൽ വളരെ വേഗത്തിൽ എത്തിക്കും.

ശ്രീനാരായണ സ്കോളർഷിപ്

ഒരു ലക്ഷം രൂപവരെ വാർഷിക വരുമാന പരിധിയിൽപ്പെടുന്ന വിധവകളുടെ മക്കളോ, മാതാപിതാക്കളെ നഷ്ടമായവരോ ആയ കോളേജ്‌ വിദ്യാർഥികൾക്ക്‌ ശ്രീനാരായണ ഗുരു നവോത്ഥാന സ്കോളർഷിപ് നൽകും.ഒരു ലക്ഷം രൂപവരെ വാർഷിക കുടുംബ വരുമാന പരിധിയിലുള്ള വിധവകളുടെ പെൺമക്കൾ, മാതാപിതാക്കളെ നഷ്ടമായ പെൺകുട്ടികൾ എന്നിവർക്ക്‌ വിവാഹ ധനസഹായം നൽകും. -

‌കൃഷി‌ക്ക്‌ നൂറുമേനി

സുഭിക്ഷ കേരളത്തെ ബജറ്റ്‌ വിഹിതത്തോടെ സ്‌കീം ആക്കി മാറ്റുമെന്ന്‌ ഗവർണർ പറഞ്ഞു. യുവജനങ്ങളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും കൃഷി വായ്‌പ പലിശ സബ്‌സിഡിയും തുകയുടെ ഒരു ഭാഗവും നൽകും. വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപ്പര്യം വർധിപ്പിക്കാൻ "കാർഷിക സഞ്ചയിക' പദ്ധതി നടപ്പാക്കും. സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മുഖേനെ മൂല്യവർധിത ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും. കേന്ദ്രനയങ്ങളെ തുടർന്ന്‌ പ്രതിസന്ധിയിലായ കാർഷിക മേഖലയ്‌ക്ക് കൂടുതൽ ധനസഹായം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെടും. റബർ കർഷകർക്കും‌ സഹായം നൽകണം.

മൃഗചികിത്സ വീട്ടിലേക്ക്‌

77 കോടി ചെലവിൽ മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന പദ്ധതി ഉടൻ പൂർത്തിയാക്കും. പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയംപര്യാപ്‌ത‌ത കൈവരിക്കും. 24 ‌മണിക്കൂർ വാതിൽപ്പടി മൃഗചികിത്സ 77 താലൂക്കിലും ഉടൻ നടപ്പിലാകും. കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാനായി നിയമം നിർമിക്കും.

18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ വീട്‌

18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 2022 ഓടെ വീട്‌ പൂർത്തിയാകും.‌ കിഫ്‌ബിയിലൂടെ തീരദേശത്തെ 46 സ്‌കൂളും 60 മാർക്കറ്റും നവീകരിക്കും. സമഗ്ര തീര സംരക്ഷണ പദ്ധതി നടപ്പാക്കും. പരപ്പനങ്ങാടി, ചെത്തി തുറമുഖം നിർമാണം ഉടൻ ആരംഭിക്കും. ഉൾനാടൻ മത്സ്യ കൃഷി വിപുലപ്പെടുത്തും. കേരള ബാങ്കിലൂടെ കാർഷിക സംസ്‌കരണ സംരംഭകർക്കും മറ്റ്‌ ചെറുകിട സംരംഭകർക്കും ധനസഹായം നൽകും.16 വനം വകുപ്പ്‌ ചെക്ക്‌ പോസ്റ്റിൽ വനവിഭവങ്ങൾ വിൽക്കും.

സന്നദ്ധസേനയിൽ 3.66 ലക്ഷം പേർ

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള സാമൂഹ്യസന്നദ്ധ സേനയിൽ 2020 നവംബർ 16 വരെ 3.66 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. അവർക്കുള്ള ഇ –- സർട്ടിഫിക്കേഷൻ നൽകിവരികയാണ്‌. കേരള യുവജന നേതൃത്വ  അക്കാദമി സ്ഥാപിച്ച്‌  5600ൽ അധികം രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ്‌ വികസിപ്പിക്കാൻ കൺസ്ട്രക്‌ഷൻ കോർപറേഷനെ ചുമതലപ്പെടുത്തി.

കോടതി മുറി ഡിജിറ്റലാക്കും

മാതൃക ഡിജിറ്റൽ കോടതി മുറി, ഹൈക്കോടതിയിലെ ഭരണനിർവഹണ വകുപ്പിൽ  ഇ ഓഫീസ്‌, ബാർ കോഡ്‌ സിസ്റ്റം ഉപയോഗിച്ച്‌ ജുഡീഷ്യൽ ഫയലുകൾക്കായി ഫയൽ ട്രാക്കിങ് സിസ്റ്റം എന്നിവ നടപ്പാക്കും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലാ കോടതി രേഖകളുടെ ഡിജിറ്റലൈസേഷൻ അടുത്ത ധനവർഷം നടപ്പാക്കും. എറണാകുളം ജില്ലാ കോടതി കോപ്ലക്‌സിലും 18 കോർട്‌ ഹാളിലും തിരുവനന്തപുരത്ത്‌ 31 കോർട്‌ ഹാളിലും സിസിടിവി, 60 കോടതിയിൽ വീഡിയോ കോൺഫറൻസിങ് സംവിധാനം,  ജില്ലാ കോടതിയിൽ ഐടി ട്രെയിനിങ് ഹാൾ  എന്നിവ തയ്യാറാക്കും.

6659 പരാതി പരിഹരിച്ചു

2020 നവംബർ 14വരെ 140  പബ്ലിക്‌ അദാലത്ത്‌ വഴി  പരിഹരിച്ചത്‌  6659 പരാതി. ദേവസ്വം ബോർഡിന്റെ ഭൂമി  തിരിച്ചുപിടിക്കാൻ ദേവസ്വം  ട്രിബ്യൂണൽ രൂപീകരിക്കാനും അതിനായി  ബിൽ  അവതരിപ്പിക്കാനും ആലോചനയുണ്ട്‌.

ദേവസ്വം ബോർഡ്‌ നിയമനത്തിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം നൽകി.

20000 പട്ടയം ഉടൻ

ഈ സാമ്പത്തികവർഷംമാത്രം 20000 പട്ടയം വിതരണം ചെയ്യും. ഭൂമിയുടെ സർവേക്കും ഡിമാർക്കേഷനുമായി കണ്ടിന്യൂയിങ് ഓപ്പറേറ്റിങ് റഫറൻസ്‌ സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ കെഎൽആർഎം ആരംഭിച്ചു. സമ്പൂർണ കംപ്യൂട്ടർ വൽക്കരണത്തിനുള്ള വില്ലേജ്‌ ഇൻഫർമേഷൻ സിസ്റ്റം തിരുവനന്തപുരത്ത്‌ വഞ്ചിയൂരും കോട്ടയത്ത്‌  കടുത്തുരുത്തിയിലും നടപ്പാക്കും.

കേരള ബിൽഡിങ് ടാസ്‌ക്‌ ഓൺലൈൻ, എച്ച്‌ആർഎംഎസ്‌, ലാൻഡ്‌ ആൻഡ്‌ ലാൻഡ്‌ അസൈൻമെന്റ്‌ സിസ്റ്റം സാമൂഹ്യ സുരക്ഷാ പെൻഷൻ റിലീഫ്‌ ലാൻഡ്‌ അക്വിസിഷൻ മാനേജ്‌മെന്റ്‌ സിസ്റ്റം തുടങ്ങിയവ സംയോജിപ്പിച്ച്‌  സമഗ്ര റവന്യൂ പോർട്ടൽ നടപ്പാക്കും.

186 സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾക്ക്‌ ഫണ്ട്‌  നൽകി.  റീബിൽഡ്‌ കേരള വഴി 255 സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾക്ക്‌കൂടി അംഗീകാരം നൽകി‌. 117 എണ്ണം പൂർത്തിയാക്കി.

ട്രഷറിയിൽ ഐഎഫ്‌എംഎസ്‌ ഓഡിറ്റ്‌ പൂർത്തീകരിക്കും. സോഷ്യൽ ഓഡിറ്റിങ് ഏറ്റെടുക്കും. ജനറൽ ഇൻഷുറൻസ്‌ ഇരട്ടിയാക്കുകയും  ലൈഫ്‌ ഇൻഷുറൻസ്‌ മെച്ചപ്പെടുത്തുകയുമാണ്‌ അടുത്ത വർഷത്തെ പ്രധാന ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.

സോളാർ ബോട്ടുകൾ

ഇന്ത്യയിലെ ആദ്യ സോളാർ ഇലക്‌ട്രിക്‌ റോറോ സർവീസ്‌ 2021ൽ ആരംഭിക്കും. ചരക്ക്‌ നീക്കത്തിനായി ബാർജ്‌ സർവീസ്‌ ആരംഭിക്കും. കൊച്ചിൻ വാട്ടർ മെട്രോ പദ്ധതിയിൽ 23 ബോട്ട്‌ നിർമാണമാരംഭിച്ചു.

തെരുവുവിളക്കുകൾ പൂർണമായും എൽഇഡിയാക്കും.

കൊല്ലത്തെ മെക്കാനിക്കൽ എൻജിനിയറിങ്‌ വർക്ക്‌ഷോപ്പിനെ നവീകരിക്കും. അഴീക്കൽ ബേപ്പൂർ തുറമുഖങ്ങളെ ഘട്ടം ഘട്ടമായി വികസിപ്പിക്കും. അഴീക്കലിൽ മണൽ ശുദ്ധീകരണ പ്ലാന്റ്‌ സ്ഥാപിക്കും.

കുടുംബശ്രീ ബജറ്റ്‌ വിഹിതം ഉയർത്തും

സ്‌ത്രീകൾക്ക്‌ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ ഗവർണർ പറഞ്ഞു. കുടുംബശ്രീയുടെ ബജറ്റ്‌ വിഹിതം ഉയർത്തും. കൂടുതൽ കുടുംബങ്ങളെയും യുവതികളെയും ഉൾപ്പെടുത്തി കുടുംബശ്രീ ശൃംഖല വിപുലമാക്കും. സ്‌ത്രീകൾക്കെതിരായ അതിക്രമം തടയാൻ ക്രൈം മാപ്പിങ്ങിനുള്ള

സമഗ്ര പരിപാടി കുടുംബശ്രീ നടപ്പാക്കും.

സാമൂഹ്യ പഠനമുറി പദ്ധതിക്ക്‌ കീഴിൽ 500 പുതിയ കമ്യൂണിറ്റി പഠന കേന്ദ്രംകൂടി. ഗോത്ര വിഭാഗത്തിലെ 15000 കുട്ടികൾക്കെങ്കിലും പ്രയോജനകരമാകുന്ന കേന്ദ്രങ്ങളെ വിവിധോദ്ദേശ്യ സാമൂഹ്യ കേന്ദ്രങ്ങളായി ഉയർത്തും.

കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കാൻ കാസർകോട്‌ ജില്ലയിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ തുടങ്ങും.

45 ലക്ഷത്തിലധികം മുതിർന്ന പൗരൻമാരെ ഫോണിൽ വിളിച്ചു

കോവിഡ്‌ കാലത്ത്‌ മുതിർന്ന പൗൻമാരുടെ  ക്ഷേമത്തിനായി ആരംഭിച്ച ഗ്രാന്റ്‌ കെയർ പ്രോജക്‌ട്‌ വിജയം. പദ്ധതി വഴി അങ്കണവാടി വർക്കർമാർ 45 ലക്ഷത്തിലധികം മുതിർന്ന പൗരൻമാരുമായി ഫോൺ മുഖേന കാര്യങ്ങൾ തിരക്കി. ടെലിമെഡിസിൻ സേവനം ലഭ്യമാക്കാൻ ഓരോ ജില്ലയിലും വയോക്ഷേമ കോൾസെന്റർ തുടങ്ങി.  അംഗപരിമിതർക്ക്‌ തൊഴിലവസരങ്ങൾക്കായി  കർമപഥം  പോർട്ടൽ ആരംഭിക്കും. വൈദഗ്‌ധ്യമുള്ള മേഖലയിൽ വിവരങ്ങൾ നൽകാൻ മുതിർന്ന പൗരൻമാർക്ക്‌ മാത്രമായി പോർട്ടൽ. സമ്പൂർണ ഡിജിറ്റൽ സാക്ഷരതയ്‌ക്കായി ഐടി@ എൽഡേർലി പരിപാടി ആവിഷ്‌കരിക്കും.

വനിതാ കുറ്റവാളികളുടെയും മുൻ തടവുകാരുടെയും മാനസിക –- സാമൂഹ്യ  ക്ഷേമത്തിനായി പരിവർത്തനം പദ്ധതി. ട്രാൻസ്‌ജെൻഡറുകൾക്കായി സുകൃതം ഭവനപദ്ധതിയും കിരണം എന്ന  വെബ്‌പോർട്ടലും ആരംഭിക്കും.

അങ്കണവാടികളിൽ കിളിക്കൊഞ്ചൽ

കോവിഡ്‌കാലത്ത്‌ അങ്കണവാടിയിലെ പ്രീസ്കൂൾ കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ കിളിക്കൊഞ്ചൽ പദ്ധതി നടപ്പാക്കി. അംഗീകൃത ക്ഷേമസ്ഥാപനങ്ങൾക്ക്‌ ഭക്ഷ്യക്കിറ്റും അങ്കണവാടി കുട്ടികൾക്ക്‌ ടേക്ക്‌ ഹോം റേഷനും ഉറപ്പാക്കി.

ലൈംഗിക അതിക്രമങ്ങൾ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാൻ സ്‌റ്റേറ്റ്‌ നിർഭയ പോളിസി നടപ്പാക്കും. പോക്‌സോയെ അതിജീവിച്ച 200 പേർക്ക്‌ മാതൃകാഭവനം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.

79 ശിശു സൗഹൃദ പൊലീസ്‌ സ്‌റ്റേഷൻ

79 ശിശു സൗഹൃദ പൊലീസ്‌ സ്‌റ്റേഷൻ ആരംഭിച്ചു. 2020ൽ പത്തനംതിട്ട, ഇടുക്കി, കാസർകോട്‌ മൂന്ന്‌ വനിതാ പൊലീസ്‌ സ്‌റ്റേഷൻകൂടി സ്ഥാപിച്ചു. 27 ആധുനിക സൗകര്യങ്ങളുള്ള ജനകേന്ദ്രീകൃത ആപ്പും ഇ ചലാൻ സിസ്റ്റവും ആരംഭിച്ചു.

അഗ്നിരക്ഷാ വിഭാഗത്തിലെ ഹോം ഗാർഡ് നിയമനത്തിൽ 30 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കി. അടുത്തവർഷം 100 ഫയർ വുമണിനെ നിയമിക്കും. ബലാൽസംഗ–- പോക്‌സോ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ 28 ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി അനുവദിച്ചു. 20 എണ്ണം പ്രവർത്തനം തുടങ്ങി.

2021–- 22 വർഷത്തിൽ പൊലീസ്‌ വകുപ്പിൽ നിർമിതബുദ്ധി പദ്ധതികൾ ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തും സൈബർ സെക്യൂരിറ്റി സെന്ററും വെർച്വൽ പൊലീസ്‌ സ്‌റ്റേഷനും തുടങ്ങും.

തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, എറണാകുളം റൂറൽ, തൃശൂർ റൂറൽ എന്നിവിടങ്ങളിൽ പുതിയ ജില്ലാ പരിശീലന കേന്ദ്രം, കൊല്ലം സിറ്റി, ഇടുക്കി, പത്തനംതിട്ട, തൃശൂർ സിറ്റി, കോഴിക്കോട്‌ സിറ്റി എന്നിവിടങ്ങളിൽ പുതിയ ജില്ലാ കൺട്രോൾ റൂം, വലിയ  ദുരന്തങ്ങൾ നേരിടാൻ പതിയ സ്‌പെഷ്യൽ ടാക്‌സ്‌‌ ഫോഴ്‌സ്‌ എന്നിവ തുടങ്ങും.

കണ്ണൂരിൽ കൈത്തറി ഡൈയിങ് സെന്റർ

ഒന്നു‌മുതൽ ഏഴു‌വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും കൈത്തറി യൂണിഫോം നൽകും. ‌കണ്ണൂർ നാടുകാണി കിൻഫ്ര പാർക്കിൽ 26 കോടി ചെലവിൽ ഡിജിറ്റൽ പ്രിന്റിങ് സൗകര്യമുള്ള ഡൈയിങ് സെന്റർ ആരംഭിക്കും. കൈത്തറി മിത്ര പദ്ധതി ക്ലസ്‌റ്റർ മാതൃകയിൽ നടപ്പാക്കും. ഖാദി വില്ലേജ് ഇൻഡസ്ട്രീസിലൂടെ  5000 പുതിയ തൊഴിൽ നൽകും.

പതിനായിരംപേർക്ക്‌ ഒരാൾ

പതിനായിരംപേർക്ക്‌ ഒരാൾ എന്ന രീതിയിൽ സന്നദ്ധ സേന രൂപീകരിച്ചു. മൂന്നരലക്ഷം അംഗങ്ങളെയാണ്‌ പ്രതീക്ഷിച്ചതെങ്കിൽ ഇതിലിപ്പോൾ മൂന്നേമുക്കാൽ ലക്ഷം അംഗങ്ങൾ സ്വയം സന്നദ്ധരായി എത്തി. കോവിഡ്‌ മഹാമാരിയിലും പ്രകൃതി ദുരന്തമേഖലകളിലും ഇവരുടെ കൈമെയ് ‌മറന്നുള്ള പ്രവർത്തനം വിലപ്പെട്ടതായിരുന്നു.

Thursday, December 31, 2020

പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി 1.75 ലക്ഷം കുട്ടികള്‍; നാലുവര്‍ഷത്തിനകം പുതുതായി എത്തിയത് 6.8 ലക്ഷം കുട്ടികള്‍

പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിനുശേഷമുള്ള പ്രാഥമിക വിലയിരുത്തലാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാലു വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി വന്നത്.

ഈ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 8170 കുട്ടികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലായി പ്രവേശനം നേടി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ് - മുന്‍വര്‍ഷത്തേക്കാള്‍ 43,789 കുട്ടികള്‍ അധികം. എട്ടാം ക്ലാസില്‍ അധികമായി വന്നത് 35,606 കുട്ടികളാണ്. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 1,75,074 കുട്ടികള്‍ അധികമായി പ്രവേശനം നേടി. ഈ മേഖലയില്‍ 33,75,304 ലക്ഷം കുട്ടികളാണ് ഇപ്പോഴുള്ളത്. മൊത്തം കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47,760 പേരുടെ വര്‍ധനയുണ്ടായി. അതേസമയം അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 91,510 പേരുടെ കുറവുണ്ടായി.

കൈറ്റ് തയ്യാറാക്കിയ 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടല്‍ വഴി ഡിസംബര്‍ 28 വരെ രേഖപ്പെടുത്തിയ കണക്കുകളാണിത്. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ മികച്ച അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുകയും പഠന നിലവാരം ഉയര്‍ത്തുകയും ചെയ്തതിന്റെ ഫലമാണ് ഈ പുത്തന്‍ ഉണര്‍വെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റല്‍ സൗകര്യങ്ങളാണ് ഇപ്പോള്‍ പൊതുവിദ്യാലയങ്ങളിലുള്ളത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട കുട്ടിക്കുപോലും ആഗോളനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന സാമൂഹ്യകാഴ്ചപാടിന്റെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയത്. പൊതുജനങ്ങളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഈ യജ്ഞത്തിന് അകമഴിഞ്ഞ പിന്തുണ ലഭിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പരിവര്‍ത്തനത്തിനാണ് ഇതുവഴി സര്‍ക്കാര്‍ തുടക്കമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tuesday, November 17, 2020

സ്‌കൂളുകളെല്ലാം ഫൈവ്‌സ്‌റ്റാർ

 സ്‌കൂളുകളെല്ലാം ഫൈവ്‌സ്‌റ്റാർ

ഫൈവ് സ്റ്റാർ ഹോട്ടൽ അല്ലിത്‌... പാലാ മഹാത്മാഗാന്ധി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ മന്ദിരം‌. കിഫ്‌ബി സഹായത്തോടെ ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ, അഞ്ച്‌ കോടി പദ്ധതിയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാണിത്‌.   

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ജില്ലയിലെ എല്ലാ സർക്കാർ –- എയ്‌ഡഡ്‌ സ്കൂളുകളുടെയും ഭൗതിക സൗകര്യം വർധിപ്പിച്ചത്. ജില്ലയിൽ ഒന്നാംഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത മൂന്ന്‌ സ്‌കൂളുകളിൽ ഒന്നാണ്‌ ആധുനിക രീതിയിൽ നിർമിച്ച തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം. സംസ്ഥാന സർക്കാരിന്റെ അഞ്ച്‌ കോടിയും സി എഫ്‌ തോമസ് എംഎൽഎയുടെ ഒരുകോടി രൂപയും ചേർത്താണ് നിർമാണം പൂർത്തിയാക്കിയത്. പൊൻകുന്നം  ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും നിർമാണത്തിൽ ആധുനിക നിലവാരം പുലർത്തുന്ന സ്‌കൂളാണ്‌.  ഇവിടെ ഹൈസ്‌കൂൾ ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുന്നു. ചെലവഴിച്ച തുക സർക്കാർ അഞ്ച്‌ കോടി, പ്രൊഫ. എൻ ജയരാജ്‌ എംഎൽഎ 1.8 കോടി,  ആകെ 6.8 കോടി രൂപ.  ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലും സ്കൂളുകളുടെ നിർമാണം നടന്നുവരുന്നു. 

Saturday, November 14, 2020

നടക്കാവ് സ്കൂളിന്‌ അഭിമാനനേട്ടം ; ദേശീയതലത്തിൽ മൂന്നാംറാങ്ക്

‌‘പ്രിസം’ പദ്ധതിയിലൂടെ രാജ്യത്തിനാകെ മാതൃകയായി വളർന്ന നടക്കാവ്‌ ഗവ. ജിവിഎച്ച്‌എസ്‌എസിനെ തേടി ദേശീയപുരസ്‌കാരം. മുംബൈ ആസ്ഥാനമായ എഡ്യുക്കേഷൻ വേൾഡ്‌ പുറത്തിറക്കിയ രാജ്യത്തെ മികച്ച സർക്കാർ സ്‌കൂളുകളുടെ പട്ടികയിൽ നടക്കാവ് മൂന്നാംസ്ഥാനത്ത്. പൊതുവിദ്യാലയങ്ങളിൽ മികച്ച പഠനാന്തരീക്ഷവും സൗകര്യവും ഉറപ്പാക്കാൻ എ പ്രദീപ്‌കുമാർ എംഎൽഎ ആവിഷ്‌കരിച്ച  ‘പ്രിസം’ (പ്രൊമോട്ടിങ് റീജ്യണൽ സ്കൂൾസ് ടു ഇന്റർനാഷണൽ സ്റ്റാൻഡേഡ്‌സ് ത്രൂ മൾട്ടിപ്പിൾ ഇന്റർവെൻഷൻസ്) പദ്ധതിയുടെ ഭാഗമായാണ്‌ സ്‌കൂൾ മികവിന്റെ കേന്ദ്രമായത്‌. ഈ നേട്ടങ്ങളാണ്‌ അംഗീകാരത്തിലേക്കെത്തിച്ചതും.

വിവിധ വിഭാഗങ്ങളിൽ മുന്നിൽ നിൽക്കുന്ന 2000 സ്‌കൂളുകളിലാണ്‌ സർവേ നടത്തിയത്‌. എല്ലാ വർഷവും പുറത്തിറക്കുന്ന പട്ടികയിൽ 2014 മുതൽ നടക്കാവ്‌ സ്‌കൂള്‍ ഇടം പിടിക്കുന്നുണ്ട്‌. കേന്ദ്ര സർക്കാരിന്‌ കീഴിലുള്ള തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയ വിദ്യാലയത്തിനാണ്‌ ഒന്നാം റാങ്ക്‌. കൊച്ചിൻ നേവൽ ബേസിലെ കേന്ദ്രീയ വിദ്യാലയത്തിന്‌ ആറാം റാങ്കുണ്ട്‌‌. ഗവ. ബോർഡിങ്‌ സ്‌കൂൾ വിഭാഗത്തിൽ ചെന്നിത്തലയിലെ ജവഹർ നവോദയ വിദ്യാലയമാണ്‌ മുന്നിൽ. പാഠ്യ–--പാഠ്യേതര പ്രവർത്തനങ്ങൾ, അധ്യാപകരുടെ കാര്യക്ഷമത. അധ്യാപക–--വിദ്യാർഥി പരിശീലനം, ഭൗതിക സാഹചര്യം തുടങ്ങിയ 14 ഘടകങ്ങൾ പരിശോധിച്ചാണ്‌ അംഗീകാരം നൽകുന്നത്‌. 2007-ലാണ്‌ നടക്കാവ്‌ ഗവ. ഗേൾസ്‌ സ്‌കൂളിന്റെ വികസനത്തിന് എ പ്രദീപ്‌കുമാർ എംഎൽഎ പദ്ധതി ആവിഷ്‌കരിക്കുന്നത്‌. ഇതിന്റെ ഭാഗമായി  സ്മാർട്ട് ക്ലാസ്‌ മുറി, ലാബ്‌, അടുക്കള, ക്യാന്റീൻ, ആസ്‌ട്രോ ടർഫ് മൈതാനം, മിനി ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു

Friday, November 13, 2020

ഹൈടെക്‌ സ്‌കൂൾ പദ്ധതി : ആരോപണം ചെന്നിത്തലയ്‌ക്ക്‌ തിരിച്ചടിയാകും: ധനമന്ത്രിതോമസ്‌ ഐസക്‌

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നീക്കം അദ്ദേഹത്തിനുതന്നെ തിരിച്ചടിയാകുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. സ്കൂളുകളിൽ സ്ഥാപിച്ച ലാപ്ടോപ്പും പ്രൊജക്ടറുകളുമൊക്കെ ഇ -വെയ്‌സ്റ്റാണെന്ന്‌ ആക്ഷേപിക്കാനുള്ള തൊലിക്കട്ടിയെ നമിക്കാതെ വയ്യ. ആരോപണത്തിലൂടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന്‌ അധ്യാപകരെ ആക്ഷേപിക്കുകയാണ് രമേശ്‌ ചെന്നിത്തലയെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഒരു പത്രവാർത്ത അതേപോലെ വിഴുങ്ങിയാണ്‌ ചെന്നിത്തല അഴിമതി ആരോപിച്ചത്‌. എന്താണ്‌ കരാർ, ഏത്‌ സ്ഥാപനത്തിനാണ്‌ നൽകിയത്‌ എന്നുള്ള പ്രാഥമിക വിവരംപോലുമില്ലാത്ത വാർത്ത വെള്ളംചേർക്കാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി അഴിമതി ആരോപിക്കുകയായിരുന്നു.

പൊതുവിദ്യാലയങ്ങൾ ഹൈടെക്കാക്കാൻ രണ്ടു ഘട്ടത്തിലായി നിയമാനുസൃത ടെൻഡറിൽക്കൂടി 1.10 ലക്ഷം ലാപ്ടോപ്പും 65,000 പ്രൊജക്ടറും വാങ്ങി. ഗുണനിലവാരവും അഞ്ച്‌ വർഷ വാറന്റിയും പരാതി പരിഹാര സംവിധാനവുമുൾപ്പെടെ മുഴുവൻ കാര്യത്തിന്റെയും പൂർണ മേൽനോട്ടത്തിന്‌ സർക്കാർ സാങ്കേതിക സമിതിയെയും നിയമിച്ചു. ലാപ്ടോപ്‌ ടെൻഡറിൽ എയ്‌സർ, ഡെൽ, എച്ച്‌പി, ലെനോവ കമ്പനികൾ പങ്കെടുത്തു. ഇതിൽ ഏത്‌ കമ്പനിയുടെ പ്രതിനിധിയാണ് നുണവാർത്തയിൽ വിവരിക്കുന്ന വരിക്കോടൻ അബ്ദുൽ ഹമീദെന്ന്‌ പ്രതിപക്ഷ നേതാവ്‌ വ്യക്തമാക്കണം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ 45 ലക്ഷം കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൊതുപ്രവർത്തകരുടെയും മുന്നിൽ പ്രതിപക്ഷ നേതാവ് കടുകുമണിയോളം ചെറുതായെന്നും ഐസക്‌ കുറിച്ചു.

Tuesday, November 10, 2020

പൊതുവിദ്യാഭ്യാസ സംരക്ഷണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം വികസനം തടയുക മാത്രം ലക്ഷ്യം വച്ച്: സിപിഐ എം

തിരുവനന്തപുരം> പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതോടെ സംസ്ഥാനത്ത് വികസനം തടയുക മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമായതായി സിപിഐ എം. സാധാരണ കുടുംബങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കരുതെന്ന പിടിവാശി കൂടി യു.ഡി.എഫിനുണ്ട്. 'ലാഭകര'മല്ലെന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുക എന്നതായിരുന്നു യു.ഡി.എഫിന്റെ നയം.

അതോടൊപ്പം അവശേഷിച്ച സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കാതെ സ്വാഭാവികമായി അടച്ചുപൂട്ടാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോകല്‍ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. യു.ഡി.എഫായിരുന്നു ഭരണത്തിലെങ്കില്‍ പൊതുവിദ്യാഭ്യാസം ഇന്ന് അവശേഷിക്കുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതോടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെ ലോക നിലവാരത്തിലേക്ക് എത്തിക്കാന്‍ പ്രത്യേക മിഷന്‍ രൂപീകരിച്ചു. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് 310 സ്‌കൂളുകള്‍ നാടിന് സമര്‍പ്പിച്ചു. സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ഉള്‍പ്പെടെ ആധുനിക പഠന സൗകര്യങ്ങള്‍ ഉറപ്പു വരുത്തി.

ഇവയെല്ലാം ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ പരിശോധനക്ക് വിധേയമാണ്. സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ജനാധിപത്യപരമായി വിലയിരുത്തുകയും ചെയ്യും. കിഫ്ബി ഫണ്ട് ഉപയോഗിക്കുന്ന പദ്ധതിയായതുകൊണ്ട് അവരുടെ ഓഡിറ്റിങ്ങും ഉണ്ടാകും. ഇത്രയും സുതാര്യമായി നടത്തുന്ന പദ്ധതിയെയാണ് ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് ഇല്ലാതാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ തുടര്‍ച്ചയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ച് വികസന പദ്ധതികളെ തടസ്സപ്പെടുത്തുക എന്നത് യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ടിന്റെ അജണ്ടയാണ് . ലൈഫ് തുടങ്ങി കെ ഫോണ്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ തകര്‍ക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ തുടര്‍ച്ചയാണ്.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള യു.ഡി.എഫ്, ബിജെപി കൂട്ടുകെട്ടിനെതിരെ ജനകീയ പ്രതിരോധം ഉയരേണ്ടതുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Friday, November 6, 2020

തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം; പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം

ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപയും, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് 5 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായാണ് തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും അനുവദിക്കുന്നത്. കുടുംബത്തിലെ അന്നദാതാക്കള്‍ ജയിലിലാവുമ്പോള്‍ കുറ്റമൊന്നും ചെയ്യാത്ത കുട്ടികളുടെ പഠനം മുടങ്ങിപ്പോവാറുണ്ട്. അങ്ങനെ പഠനം തടസമാകാതിരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം

കുടുംബനാഥന്‍ ജയിലില്‍ കഴിയുന്നതുമൂലം വനിതകള്‍ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കും, വനിതാ തടവുകാരുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസ ധനസഹായം നല്‍കി വരുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും, 1 മുതല്‍ 5 വരെ ക്ലാസിലുള്ള കുട്ടികള്‍ക്കും പ്രതിമാസം 300 രൂപാ വീതവും 6 മുതല്‍ 10 വരെ ക്ലാസിലുള്ള കുട്ടികള്‍ക്ക് 500 രൂപാ വീതവും, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകള്‍ക്ക് 750 രൂപാ വീതവും, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലും, മെരിറ്റ് സീറ്റില്‍ അണ്‍ എയ്ഡഡ് കോളേജുകളില്‍ ഡിഗ്രി പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് 1000 രൂപാ വീതവുമാണ് പ്രതിമാസം തുക അനുവദിക്കുന്നത്.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായം

ജീവപര്യന്തമോ വധശിക്ഷയ്ക്കാ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ കുട്ടികള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് വാര്‍ഷിക ഫീസും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെ സര്‍ക്കാര്‍ നിരക്കിലുള്ള ഫീസ് അനുവദിക്കുന്ന പദ്ധതിയാണിത്. വിവിധ കോഴ്‌സുകള്‍ക്ക് ഫീസ് ഘടനയില്‍ വ്യത്യാസമുള്ളതിനാല്‍ ഒരു കുട്ടിയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയിലാണ് തുക അനുവദിക്കുന്നത്.  

Wednesday, October 28, 2020

കേരളത്തിന്റെ ഡിജിറ്റൽ പഠനരീതി രാജ്യത്തെ മികച്ച മാതൃക: മുഖ്യമന്ത്രി

 കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെ റിപ്പോർട്ടു പ്രകാരം കേരളത്തിന്റെ ഡിജിറ്റൽ പഠനരീതി രാജ്യത്തെ മികച്ച മാതൃകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 47 പുതിയ കെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തിൽ ഉപരിപഠനം സമ്പൂർണ ഡിജിറ്റൽ രീതിയിലേക്ക് മാറി. വിദ്യാർഥികളുടെ അറിവ്, യുക്തിബോധം, മാനവികത എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന അളവുകോൽ. വിദ്യാർഥിയെ മികച്ച മനുഷ്യനാക്കി മാറ്റുക എന്നതാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

കൂടുതൽ സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന നാക് അക്രഡിറ്റേഷൻ നേടേണ്ടതുണ്ട്‌.കേരളത്തിൽ 29 സർക്കാർ കോളേജിനാണ് നിലവിൽ നാക് അക്രഡിറ്റേഷനുള്ളത്. സർവകലാശാലകൾ, സർക്കാർ എയ്ഡഡ് കോളേജുകൾ എന്നിവയ്ക്ക് ഉയർന്ന നാക് ഗ്രേഡ് വേണം.  ഉയർന്ന ഗ്രേഡുള്ള സ്ഥാപനങ്ങൾക്കാണ് റൂസ ഫണ്ട് ലഭിക്കുക.

നിലവാരമുള്ള പഠനാന്തരീക്ഷത്തിനൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും സർക്കാർ ഉറപ്പുവരുത്തുന്നു. ഇതിനാണ് ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിൽ സ്‌റ്റേ്‌ അസസ്‌മെന്റ്‌ ആൻഡ്‌ അക്രിഡിറ്റേഷൻ സെന്ററും (സാക്‌), രാഷ്‌ട്രീയ ഉച്ചദാർ ശിക്ഷ അഭിയാന്‌ (റൂസ)കീഴിൽ സംസ്ഥാനതല ഗുണനിലവാര ഉറപ്പുവരുത്തൽ സെല്ലും രൂപീകരിച്ചത്. കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക വികസനത്തിനും കിഫ്ബിയിൽനിന്ന് 700 കോടിയുടെ പദ്ധതിക്ക് അനുമതി നൽകി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഉന്നതവിദ്യാഭ്യാസത്തിനുമാത്രമായി മന്ത്രാലയം നിലവിൽ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുസാറ്റ്, കണ്ണൂർ, എംജി, കലിക്കറ്റ് സർവകലാശാലകളിലെ നിർമാണം പൂർത്തിയാക്കിയ ഓരോ പദ്ധതി, ഐഎച്ച്ആർഡിയുടെ കീഴിലുള്ള ഒമ്പത് സ്ഥാപനം, അസാപ്പിനു കീഴിലെ മൂന്ന് കമ്യൂണിറ്റി സ്‌കിൽ പാർക്ക്‌ എന്നിവയും കോളേജ് വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള 15 സർക്കാർ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ്‌, സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള രണ്ട്‌ എൻജിനിയറിങ് കോളേജ്‌, മൂന്ന് പോളിടെക്‌നിക്, അഞ്ച്‌ ടെക്‌നിക്കൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.

Monday, October 26, 2020

മികവിന്റെ കെന്ദ്രങ്ങളായി 48 വിദ്യാഭ്യാസ കേന്ദ്രങ്ങൾ

 ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തുന്ന 48 പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്. കുസാറ്റ്, കണ്ണൂര്‍, എംജി, കാലിക്കറ്റ് സര്‍വകലാശാലകളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓരോ പദ്ധതികള്‍, ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള 9 സ്ഥാപനങ്ങള്‍, അസാപ്പിന് കീഴിലെ മൂന്ന് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ എന്നിവയും കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രണ്ടു എന്‍ജിനീയറിങ് കോളേജുകള്‍, മൂന്ന് പോളിടെക്നിക് കോളേജുകള്‍, അഞ്ചു ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 

ഏകദേശം 112 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ലബോറട്ടറികള്‍, ലൈബ്രറികള്‍, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍, സൗരോര്‍ജ ലാബുകള്‍, ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍, കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിന്‍റെയെല്ലാം തുടര്‍ച്ചയായുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പൂര്‍ത്തിയായിവരികയാണ്.  

പിണറായി വിജയൻ

മുഖ്യമന്ത്രി

#100ദിവസങ്ങൾ

#100പദ്ധതികൾ