സംസ്ഥാനത്ത് അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ചെലവ് ത്രിതല പഞ്ചായത്തുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. 100 കോടി രൂപയുടെ ബാധ്യതയാണ് പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ടിവരുന്നത്. ഇതിനായി പദ്ധതിവിഹിതത്തില്‍നിന്ന് പ്രത്യേകം വകയിരുത്തല്‍ നടത്തണമെന്ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്തുകള്‍ 20 ലക്ഷം വീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ അഞ്ചു ലക്ഷംവീതവും ഗ്രാമപഞ്ചായത്തുകള്‍ ഒമ്പതു ലക്ഷംവീതവും വകയിരുത്തണമെന്നാണ് നിര്‍ബന്ധിത നിര്‍ദേശം. 14 ജില്ലാ പഞ്ചായത്തും 152 ബ്ലോക്ക് പഞ്ചായത്തും 978 ഗ്രാമ പഞ്ചായത്തും തുക വകയിരുത്തണം.
പ്രത്യേകമായി രൂപകല്‍പ്പനചെയ്ത മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രം തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ സര്‍ക്കാര്‍ സഹായം തേടിയിരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് ഒരു യന്ത്രത്തില്‍ത്തന്നെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്. മൂന്ന് ബാലറ്റ് യൂണിറ്റുണ്ടാകും. ഇതിനായി 40,000 വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാനാണ് ആലോചന. 35 കോടി രൂപ ചെലവുവരും. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് യന്ത്രത്തിന്റെ നിര്‍മാതാക്കള്‍. മഹാരാഷ്ട്രയ്ക്ക് കോര്‍പറേഷന്‍ ഇവ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയാകും ആദ്യം യന്ത്രം ഉപയോഗിക്കുക. രണ്ടാമത് കേരളവും. സംസ്ഥാനത്ത് 37,000 ബൂത്താണ് തെരഞ്ഞെടുപ്പിനായി ക്രമീകരിക്കുക. നൂറുകോടി രൂപയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി വേണ്ടിവരുന്നതെന്ന് കമീഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ തുക പൂര്‍ണമായും ത്രിതല പഞ്ചായത്തുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പലരൂപത്തില്‍ കവരുന്നതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തീരുമാനവും. കഴിഞ്ഞവര്‍ഷം പദ്ധതിവിഹിതത്തിന്റെ ബഹുഭൂരിപക്ഷവും വകമാറ്റുകയോ ചെലവഴിക്കപ്പെടാതെ പോകുകയോചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായ കടുത്ത നിയന്ത്രണങ്ങളും പദ്ധതിച്ചെലവ് ഇല്ലാതാക്കി. ഒരു കോടിയിലേറെ രൂപയുടെ എല്ലാ ചെലവുകള്‍ക്കും ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന കര്‍ശന നിര്‍ദേശം ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കി.
ജി രാജേഷ്കുമാര്‍ deshabhimani
Showing posts with label അധികാരവികേന്ദ്രീകരണം. Show all posts
Showing posts with label അധികാരവികേന്ദ്രീകരണം. Show all posts
Sunday, June 1, 2014
Wednesday, April 30, 2014
ഐഎവൈ വീടുകള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ നിര്‍ത്തി
ഇന്ദിരാ ആവാസ് യോജന പ്രകാരം വീടുകള്‍ക്കുള്ള സാമ്പത്തിക സഹായം സംസ്ഥാനസര്‍ക്കാര്‍ നിര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 50,000 രൂപ ത്രിതല പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍പെടുത്തി ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഒരു വീടിന് 52,000 രൂപയും ജില്ലാ പഞ്ചായത്ത് 45,500 രൂപയും ഗ്രാമപഞ്ചായത്തുകള്‍ 32,500 രൂപയും വീതം നീക്കിവെക്കേണ്ടിവരും. ഒരു പഞ്ചായത്തില്‍ നൂറു വീടുണ്ടെങ്കില്‍ 32.5 ലക്ഷം രൂപ ഇതിനായി മാത്രം കാണേക്കേണ്ടിവരും. ബ്ലോക്ക് പഞ്ചായത്ത് കുറഞ്ഞത് മൂന്നു കോടി രൂപയും ജില്ലാ പഞ്ചായത്ത് 22 കോടിയും നീക്കിവെക്കേണ്ടിവരും. ഇതു കൂടാതെ 2011-12, 12-13, 13-14 വര്‍ഷത്തിലെ വിഹിതത്തില്‍ വന്ന കുറവ് നിര്‍ബന്ധമായും 14-15 വര്‍ഷം പരിഹരിക്കണമെന്നും ഉത്തരവിലുണ്ട്. ഇതുകൂടി കൂട്ടിയാല്‍ ഈ വര്‍ഷം പഞ്ചായത്തുകള്‍ക്ക് മറ്റൊന്നിനും പണം കാണില്ല. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന പദ്ധതിവിഹിതം വര്‍ധിപ്പിക്കാനും തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ ഈ നിലപാട് ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും.
2012-13 വര്‍ഷം വീടൊന്നിന് 75,000 രൂപയും 2013-14ല്‍ 50,000രൂപയും അധികസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിച്ചാണ് പുതിയ തീരുമാനമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. വീടിന്റെ ധനസഹായം പഞ്ചായത്തുകളുടെ അനിവാര്യ ചുമതലയാണെന്നും ഉത്തരവില്‍ ഭീഷണിയുണ്ട്. എന്നാല്‍ ഈ രണ്ടു സാമ്പത്തിക വര്‍ഷവും നല്‍കേണ്ട അധികസാമ്പത്തിക സഹായമായ 547.10 കോടിയില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ ഒരു രൂപ പോലും അനുവദിക്കാതെയാണ് ഇപ്പോള്‍ ആ ബാധ്യതകൂടി പഞ്ചായത്തിന്റെ തലയില്‍ കെട്ടി വെച്ചത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗ്രാമവികസന വകുപ്പ് വിവരാവകാപ്രകാരം നല്‍കിയ മറുപടിയിലും പറയുന്നു.
ഐഎവൈ വീടിന്റെ ധനസഹായം 2012ലാണ് രണ്ടു ലക്ഷമായി ഉയര്‍ത്തിയത്. ഇതില്‍ 70,000 രൂപ കേന്ദ്രപദ്ധതി വിഹിതമാണ്. 50,000 രൂപ സര്‍ക്കാരിന്റെ അധിക ധനസഹായവും. ബാക്കി 70,000 രൂപയില്‍ 40 ശതമാനം (28000രൂപ)ബ്ലോക്ക് പഞ്ചായത്തും 35 ശതമാനം (24,500)ജില്ലാ പഞ്ചായത്തും 25 ശതമാനം (17,500)ഗ്രാമപഞ്ചായത്തും നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനുപുറമെ സര്‍ക്കാര്‍ അധികധനസഹായമായ 50,000 രൂപയുടെ വിഹിതം കൂടി പഞ്ചായത്തുകളെ അടിച്ചേല്‍പ്പിച്ചു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബാങ്കുകളെകൊണ്ട് ഈ നിര്‍ദേശം നടപ്പാക്കിപ്പിക്കാന്‍ വേണ്ട ഇഛാശക്തിയും സര്‍ക്കാര്‍ കാട്ടിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇഎംഎസ് ഭവന പദ്ധതിയെ തകര്‍ത്താണ് യുഡിഎഫ് സര്‍ക്കാര്‍ ഐഎവൈ പദ്ധതി വിപുലീകരിച്ചത്. ഫലത്തില്‍ രണ്ടു പദ്ധതികളും വെള്ളത്തിലായി. 2011ല്‍ പണി ആരംഭിച്ച വീടുകളില്‍ ഭൂരിപക്ഷവും പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
വി കെ വേണുഗോപാല്‍ deshabhimani

Friday, October 18, 2013
ജനസമ്പര്‍ക്ക പരിപാടി അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കും
സംസ്ഥാനത്ത് നിലനില്‍ക്കുന്ന അധികാരവികേന്ദ്രീകരണ പ്രക്രിയയെ പൂര്‍ണ്ണമായും തകിടംമറിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി. വില്ലേജ് ഓഫീസുകളിലും പഞ്ചായത്താഫീസുകളിലും തീര്‍പ്പാക്കാന്‍ കഴിയുന്ന പരാതികള്‍ ജനസമ്പര്‍ക്ക പരിപാടി എന്ന പേരില്‍ മുഖ്യമന്ത്രിയുടെ അധികാരത്തിന്‍ കീഴില്‍ കൊണ്ടുവരുകയാണ്.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങളിലും എം എല്‍ എമാരിലും നിഷിപ്തമായ അധികാരാവകാശങ്ങള്‍ പോലും മുഖ്യമന്ത്രി ജനകീയതയുടെ പേരില്‍ കയ്യാളുകയാണ്. ഇത് കേരളത്തിലെ ജനാധിപത്യ സമ്പ്രദായത്തെ തന്നെ തകിടം മറിക്കുന്നു എന്നു മാത്രമല്ല അധികാരം ഒരാളില്‍മാത്രം കേന്ദ്രീകരിക്കുന്നതിന് വഴിതെളിക്കുകയും ചെയ്യുകയാണ്. ജനങ്ങള്‍ക്ക് പ്രീയപ്പെട്ടവനായി അഭിനയിച്ച ഹിറ്റ്‌ലറെ പോലെ ജനകീയന്‍ എന്ന പരിവേഷം കെട്ടി ഉദാരമതിയായ ഏകാധിപതിയായി ഉമ്മന്‍ചാണ്ടി മാറുകയാണ്. ആനുകൂല്യങ്ങളും സാമൂഹ്യ പെന്‍ഷനുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സഹായങ്ങളും തന്റെ ഔദാര്യംകൊണ്ട് നല്‍കുന്നു എന്നു വരുത്തി ഉമ്മന്‍ചാണ്ടിതന്റെ ഏകാധിപതിയിലേക്കുള്ള പരിണാമം പൂര്‍ത്തിയാക്കുകയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ സംബന്ധിക്കാന്‍ ഉദ്യോഗസ്ഥരെ മുഴുവന്‍ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചിരിക്കുന്നതിനാല്‍ ജില്ലയിലെ മിക്കവാറുമെല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് നിശ്ചലമാകും. കൂടാതെ നഗരത്തില്‍ ഇന്ന് പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ വേണ്ടി ജനങ്ങളുടെ അടിസ്ഥാന യാത്രാസൗകര്യം പോലും നിഷേധിക്കുകയാണ്. രാജാവിന്റെ ഏഴുന്നള്ളത്തിനായി രാജവീഥികളെ പടയാളികള്‍ ഏറ്റെടുത്തിരുന്ന രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പ്രവൃത്തി. ഇതെല്ലാം മുഖ്യമന്ത്രിയില്‍ അധികാരം കേന്ദ്രീകരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ജനമധ്യത്തില്‍ നഷ്ടപ്പെട്ട മുഖം മിനുക്കാന്‍ ഉമ്മന്‍ചാണ്ടി ചെലവഴിക്കുന്നത് പൊതുഖജനാവിലെ കോടിക്കണക്കിന് രൂപയാണ്. സോളാര്‍ പ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴിയായി മുഖ്യമന്ത്രി കാണുന്ന ജനസമ്പര്‍ക്കപരിപാടിക്കായി ഇത്തവണ ഖജനാവില്‍ നിന്നും കുറയുന്നത് ആറുകോടിയോളം രൂപ. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളുടെപേരില്‍ നടത്തുന്ന ധൂര്‍ത്തുമാണ്. ഭരണസ്തംഭനവും കെടുകാര്യസ്ഥതയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇഴഞ്ഞുനീങ്ങുമ്പോഴാണ് ഉമ്മന്‍ചാണ്ടി മുഖംമിനുക്കാനായി കോടികള്‍ ധൂര്‍ത്തടിക്കുന്നത്. കര്‍ശനമായ ചെലവുചുരുക്കലും നിയമന നിരോധന നടപടികളും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജനസമ്പര്‍ക്ക ധൂര്‍ത്തിന് ഖജനാവ് തുറന്നുകൊടുത്തിരിക്കുന്നത്. വിവിധ ജില്ലകളില്‍ നടത്തുന്ന പരിപാടിയുടെ പ്രചാരണത്തിന് ലക്ഷക്കണക്കിന് രൂപയുടെ പരസ്യമാണ് നല്‍കുന്നത്. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിക്ക് സംഘാടനത്തിനുമാത്രം മൂന്നരക്കോടിയിലധികം രൂപ ചെലവഴിച്ചിരുന്നു. ഇക്കുറി അതു ആറുകോടിരൂപയോളമാകുമെന്നാണ് കണക്കാക്കുന്നത്. 14 ജില്ലയില്‍ താല്‍ക്കാലിക പന്തല്‍നിര്‍മാണത്തിനുമാത്രം കഴിഞ്ഞ തവണ നാലു കോടി രൂപ ചെലവിട്ടു.
ഉമ്മന്‍ചാണ്ടിയുടെ വണ്‍മാന്‍ ഷോയില്‍ പരിഗണനക്കായി എത്തിയിരിക്കുന്ന പരാതികള്‍ എല്ലാം തന്നെ വില്ലേജാഫീസിലും താലൂക്കാഫീസിലും പരിഹരിക്കാന്‍ കഴിയുന്നതുമാത്രമാണ്. റേഷന്‍കാര്‍ഡ് ബിപിഎല്‍ ആക്കണം, വീടും സ്ഥലവും, ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം, വീട്ടുനമ്പര്‍, പിഎസ്‌സിവഴി ലഭിക്കേണ്ട ജോലി, മാലിന്യ നിര്‍മ്മാര്‍ജനം, ഗതാഗതപ്രശ്‌നം എന്നിങ്ങനെയുള്ള പരാതികളാണ് ജനസമ്പര്‍ക്കപരിപാടിയില്‍ വന്നിരിക്കുന്നത്. ഇതില്‍ ബിപിഎല്‍ കാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. ഇതിന് വില്ലേജാഫീസുതലത്തില്‍ അന്വേഷണം ആവശ്യമാണ്. എംഎല്‍എ മാര്‍വഴി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കാനുള്ള ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കപ്പെടുമ്പോള്‍ നിയമസഭാ സാമാജികരുടെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വീടും സ്ഥലവും വേണമെന്ന ആവശ്യം വില്ലേജാഫീസറും റവന്യൂ ഉദോഗസ്ഥരും കൈകാര്യം ചെയ്യേണ്ടതാണെന്നത് ആര്‍ക്കും അറിയാവുന്ന വിഷയമാണ്. മാലിന്യനിര്‍മ്മാര്‍ജനം ഗതാഗതപ്രശ്‌നം എന്നിവ പരിഹരിക്കുന്നത് മുഖ്യമന്ത്രിക്കു കഴിയുമെങ്കില്‍ കേരളം ഇന്നനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്നേ പരിഹരിക്കാനാവുമായിരുന്നു. വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ അതാതു ഓഫീസുകളില്‍ നിന്നല്ലാതെ മുഖ്യമന്ത്രിയുടെ കൈകൊണ്ട് കൊടുക്കുന്നത് ഒരു നല്ല ജനാധിപത്യ പ്രവണതയാകുന്നില്ല.
കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 2,47,996 അപേക്ഷയില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ തുടര്‍നടപടി വേണ്ടെന്ന് സര്‍ക്കാര്‍ പിന്നീട് നിര്‍ദേശം നല്‍കി. തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷ തീര്‍പ്പാക്കാനുള്ളത്. 2004ലെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പകുതിയിലേറെ അപേക്ഷയിലും ഒരു തീരുമാനവും ഉണ്ടായില്ല. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനുവേണ്ടിയാണ് ജനസമ്പര്‍ക്കപരിപാടി എന്നാണ് മുഖ്യമന്ത്രിയുടെ ഇന്നലെത്തെ ന്യായീകരണം. അതിന്റെ പേരില്‍ ജനങ്ങളുടെ ദൈന്യംദിന ജീവിതത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കേണ്ട ഭരണയന്ത്രം ജനങ്ങള്‍ക്ക് അന്യമാകുകയാണ്.
(വി ബി നന്ദകുമാര്‍)
janayugom

Thursday, October 17, 2013
വിമോചന സമരകാലത്ത് നെഹ്റുവിനെ കാണാന്‍ പോയത് അബദ്ധം: ക്രിസോസ്റ്റം
ജനകീയാസൂത്രണം ആരംഭിക്കുന്നതിന്റെ ഭാഗമായി 98ലാണ് സൗഹൃദം തുടങ്ങുന്നതെന്ന് പറഞ്ഞപ്പോള്‍ മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് എംഎല്‍എ വാചാലനായി. അന്ന് സഹായമഭ്യര്‍ഥിച്ച് കേരളത്തിലെ എല്ലാ ബിഷപ്പുമാരെയും കണ്ടു. എല്ലാവരും സഹായവാഗ്ദാനവും നല്‍കി. എന്നാല്‍ നടപ്പാക്കിയത് ക്രിസോസ്റ്റം തിരുമേനി മാത്രം. എല്ലാവരും സഹകരിക്കണമെന്ന് ഒരു ലേഖനവും എഴുതി. "മാര്‍ ക്രിസോസ്റ്റം സ്പീക്കിങ് ഒരു നൂറ്റാണ്ടിന്റെ ശബ്ദം" എന്ന ടെലി സീരിയലിന്റെ ചിത്രീകരണത്തിലാണ് ഐസക്ക് ക്രിസോസ്റ്റവുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ പുതുക്കിയത്. ജനകീയാസൂത്രണത്തെക്കുറിച്ച് താനെഴുതിയ പുസ്തകം വിവാദമായപ്പോള്‍ പുസ്തകത്തിന്റെ ഗുണം മനസിലാക്കി തന്റെ കൈയില്‍നിന്ന് 25 പുസ്തകം ക്രിസോസ്റ്റം വാങ്ങിയിരുന്നു. പിന്നീട് മാരാമണ്‍ കണ്‍വന്‍ഷന് താനെത്തിയപ്പോള്‍ ആ പുസ്തകം വിറ്റ കാശ് തിരികെ ഏല്‍പ്പിക്കുന്ന ക്രിസോസ്റ്റത്തെയാണ് കണ്ടത്- ഐസക്ക് പറഞ്ഞു.
""ഐ ആം മോര്‍ ഇന്ററസ്റ്റഡ് ഇന്‍ മേന്‍"" വികസന കാര്യത്തില്‍ രാഷ്ട്രീയ-മത ചിന്തകളൊന്നും തടസ്സമാകരുതെന്നാണ് തന്റെ പക്ഷം, ക്രിസോസ്റ്റം പറഞ്ഞു. ജനകീയാസൂത്രണം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്നു എന്നതിനാല്‍ ഇത് വേണ്ട രീതിയില്‍ "ടേക്ക് അപ്പ്" ചെയ്തില്ല എന്ന ഒരഭിപ്രായം തനിക്കുണ്ട്. ഇത് പാടില്ല. കേരളത്തില്‍ എല്ലാവര്‍ക്കും ഭക്ഷണവും വീടും ഉണ്ടാകണം. ഇത് സാധ്യമാകും. ഇതിലും മറ്റും സഭ പ്രസംഗിക്കുകയേയുള്ളു; പ്രവര്‍ത്തിക്കില്ല. തോമസ് ഐസക്കിന് കാര്യങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കാനുള്ള കഴിവുണ്ട്. ആ കഴിവുപയോഗിച്ച് കാര്യങ്ങളെ വിമര്‍ശിച്ച് ജനത്തെ മനസിലാക്കണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. ജനത്തിന് നന്മ ചെയ്യാന്‍ ശ്രമിക്കണമെന്നും സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വീട്, ഭക്ഷണം എന്നിവ നല്‍കാന്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം തടസ്സമാകരുതെന്ന അഭിപ്രായത്തോട് തോമസ് ഐസക്കും യോജിച്ചു.
പവര്‍വിഷന്‍ പ്രൊഡക്ഷന്‍സാണ് ടെലിസീരിയല്‍ നിര്‍മിക്കുന്നത്. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവചരിത്രവും സന്ദേശവും പ്രമുഖരുമായുള്ള സംഭാഷണവും ഉള്‍ക്കൊള്ളന്നതാണ് ചിത്രം. 50 എപ്പിസോഡില്‍ 35 എണ്ണം ചിത്രീകരിച്ചു. ഡോ. മാത്യു കോശിയാണ് പ്രമുഖരുമായുള്ള സംഭാഷണത്തിലെ അവതാരകന്‍. ക്രിസോസ്റ്റം തിരുമേനിയുടെ അരമനയിലായിരുന്നു തോമസ് ഐസക്കുമായുള്ള ബുധനാഴ്ച നടന്ന സംഭാഷണം. താന്‍ പ്രവര്‍ത്തിച്ച ഇടവകകളെക്കുറിച്ചും കുട്ടിക്കാലത്തെ കുസൃതിക്കളെക്കുറിച്ചും ക്രിസോസ്റ്റം പറയുന്ന ടെലിസീരിയലില്‍ മൂന്നുമാസം തിരുപ്പത്തൂരില്‍ താമസിച്ച് റെയില്‍വെ പോര്‍ട്ടറായി ജോലി ചെയ്ത കാര്യവും ഓര്‍ത്തെടുക്കുന്നു. വിമോചന സമരകാലത്ത് പ്രധാനമന്ത്രി നെഹ്റുവിനെ കാണാന്‍ പോയ സംഘത്തിന്റെ തലവനായിരുന്നത് അബദ്ധമായി പോയെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നാണെങ്കില്‍ ആ പദവി ഏറ്റെടുക്കില്ലായിരുന്നുവെന്നും പറയുന്നു. ബ്ലെസിന്‍ ജോണ്‍ മലയില്‍ ആണ് സംവിധായകന്‍.
deshabhimani

Wednesday, April 24, 2013
കേരളം മൂന്നാമതായത് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടില്‍: പിണറായി
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേരളം മൂന്നാംസ്ഥാനത്തായത് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പഞ്ചായത്തീരാജ് ദിനാഘോഷത്തിന്റെ മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളം പിന്നോട്ടടിച്ചതിന്റെ ചിത്രം വ്യക്തമായത്. എല്‍ഡിഎഫ് ഭരണകാലത്ത് ഈ മേഖലയില്‍ കേരളം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തായിരുന്നെന്ന് പിണറായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അധികാരവികേന്ദ്രീകരണം ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞതുകൊണ്ടാണ് 28 സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഒന്നാംസ്ഥാനം നല്‍കിയത്. എന്നാല്‍, ഇന്ന് യുഡിഎഫ് ഭരണം അധികാരവികേന്ദ്രീകരണത്തിന്റെ നട്ടെല്ല് തകര്‍ത്തു. പദ്ധതിനിര്‍വഹണം തകര്‍ക്കുകയും നവ ഉദാര നയങ്ങളുടെ കമ്പോളതാല്‍പ്പര്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ കീഴ്പ്പെടുത്തുകയുമാണ് യുഡിഎഫ് സര്‍ക്കാര്‍. പദ്ധതി രൂപീകരണത്തിനും നിര്‍വഹണത്തിനുമായി യുഡിഎഫ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച നിര്‍ദേശങ്ങള്‍ പലതും പദ്ധതിനിര്‍വഹണത്തിന് തടസ്സമായി. തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വുണ്ടാക്കാന്‍ എല്‍ഡിഎഫ് ഭരണത്തില്‍ കഴിഞ്ഞിരുന്നു.
തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് വീട് നല്‍കി ഇന്ത്യയിലെ സമ്പൂര്‍ണഭവന സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട് ഇ എം എസ് ഭവനപദ്ധതി കൊണ്ടുവന്നു. 39 ലക്ഷം അംഗങ്ങളുമായി കുടുംബശ്രീയെ സ്ത്രീകളുടെ ഉന്നമനത്തിനുള്ള പ്രസ്ഥാനമാക്കി. ശുചിത്വമിഷനും മാലിന്യമുക്തകേരളം പദ്ധതിയും നടപ്പാക്കി. രണ്ട് വര്‍ഷത്തെ യുഡിഎഫ് ഭരണം ഇതെല്ലാം തകര്‍ക്കുകയോ ദുര്‍ബലമാക്കുകയോ ചെയ്തു. ഇതിന്റെ ഫലമായാണ് കേരളം മൂന്നാംസ്ഥാനത്തായത്. സ്ത്രീ ശാക്തീകരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അടിത്തറയിടാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് കഴിഞ്ഞിരുന്നു. എന്നാല്‍, കുടുംബശ്രീ പ്രസ്ഥാനത്തെ അടക്കം ദുര്‍ബലമാക്കാനാണ് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ നീങ്ങിയത്. കേരളം പിന്നോട്ടടിച്ചെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലെങ്കിലും നയത്തിലും പരിപാടിയിലും സമീപനത്തിലും മാറ്റം വരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി ആവശ്യപ്പെട്ടു.
deshabhimani
പഞ്ചായത്ത്രാജ്: കേരളം താഴോട്ട്
ത്രിതലപഞ്ചായത്തുകളുടെ പ്രവര്‍ത്തനമികവില്‍ കേരളം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് മഹാരാഷ്ട്ര അര്‍ഹമായി. കര്‍ണാടകത്തിനാണ് രണ്ടാംസ്ഥാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നുവര്‍ഷം തുടര്‍ച്ചയായി കേരളം ഒന്നാംസ്ഥാനം നേടിയിരുന്നു. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പുറത്തിറക്കുന്ന 2012-13ലെ അധികാരവികേന്ദ്രീകരണ സൂചിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഞ്ചായത്ത് രാജ് ദിനമായ ബുധനാഴ്ച മന്ത്രി കിഷോര്‍ ചന്ദ്രദേവ് റിപ്പോര്‍ട്ട് പുറത്തിറക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ കേരളമില്ല. കര്‍ണാടകത്തിനാണ് ഒന്നാംസ്ഥാനം. മഹാരാഷ്ട്ര രണ്ടും രാജസ്ഥാന്‍ മൂന്നും സ്ഥാനം നേടി. പഞ്ചായത്തുകള്‍ക്ക് പണം അനുവദിക്കുന്നതില്‍ മഹാരാഷ്ട്ര ഒന്നാമതും കര്‍ണാടകം രണ്ടാമതുമെത്തി. ഉദ്യോഗസ്ഥവിന്യാസത്തില്‍ മഹാരാഷ്ട്ര ആദ്യസ്ഥാനം നേടിയപ്പോള്‍ കേരളത്തിന് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മുന്‍വര്‍ഷങ്ങളില്‍ ഈ മൂന്ന് മേഖലയിലും കേരളം മുന്‍പന്തിയിലായിരുന്നു. പദ്ധതികള്‍ നടപ്പാക്കുന്നതിലെ താമസവും പഞ്ചവത്സരപദ്ധതിക്കുള്ള മാനദണ്ഡങ്ങള്‍ രൂപീകരിച്ചതിലെ പാളിച്ചകളുമാണ് കേരളം പിന്തള്ളപ്പെടാന്‍ കാരണം. ജില്ലാ ആസൂത്രണസമിതികളെ ദുര്‍ബലമാക്കിയതും തിരിച്ചടിയായി. യുഡിഎഫ് സര്‍ക്കാര്‍ തദ്ദേശവകുപ്പിന്റെ വെട്ടിമുറിക്കല്‍ നടപ്പാക്കിയതിനെതുടര്‍ന്ന് 2011-12 സാമ്പത്തികവര്‍ഷം കേരളം രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.
deshabhimani 240413
Saturday, April 13, 2013
വകുപ്പ് വിഭജനം അധികാര വികേന്ദ്രീകരണത്തിന് തടസമായി: തോമസ് ഐസക്
ഉള്ള്യേരി: യുഡിഎഫിന്റെ വകുപ്പ് വിഭജനമാണ് സംസ്ഥാനത്തെ അധികാര വികേന്ദ്രീകരണത്തിന് തിരിച്ചടിയായതെന്ന് മുന്‍ ധനകാര്യ മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ ഡോ. തോമസ് ഐസക്. തദ്ദേശസ്വയംഭരണം, ഗ്രാമവികസനം, നഗരവികസനം എന്നീ മൂന്ന് വകുപ്പുകളാക്കി മാറ്റിയതാണ് വികേന്ദ്രീകൃതാസൂത്രണത്തിന് തലവേദനയായത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണജൂബിലി സമ്മേളനങ്ങളുടെ ഭാഗമായി അധികാര വികേന്ദ്രീകരണം ഇനി എങ്ങോട്ട് എന്ന വിഷയത്തില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വികസിപ്പിക്കാന്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്‍ജിഒ, സ്വയംസഹായ സംഘങ്ങള്‍ എന്നിവയെ ഏല്‍പ്പിക്കുന്നത് അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്നും ഐസക്ക് പറഞ്ഞു. പഞ്ചായത്തുകള്‍ക്ക് സമാന്തരമായി പണമുണ്ടാക്കിയാണ് ഇത്തരം സംഘങ്ങള്‍ക്ക് പണം കൊടുക്കുന്നത്. പന്ത്രണ്ടാം പദ്ധതിയില്‍ വികേന്ദ്രീകൃതാസൂത്രണം എന്നൊരു വാക്കില്ല. ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടക്കുന്നില്ല. കുടുംബശ്രീകള്‍ ഗ്രാമസഭകളുടെ ഉപഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ മണി അധ്യക്ഷനായി. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. മുന്‍മന്ത്രി കുട്ടിഅഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, ആര്‍ കെ രവിവര്‍മ, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി സുരേഷ്ബാബു, പ്രൊഫ. പി കെ രവീന്ദ്രന്‍, ടി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് എ പി പ്രസന്ന സ്വാഗതം പറഞ്ഞു.
deshabhimani
Monday, February 25, 2013
കോര്‍പറേഷനും ജില്ലാപഞ്ചായത്തും ചെലവഴിച്ചത് 10 ശതമാനത്തില്‍ത്താഴെ തുക
തൃശൂര്‍ ജില്ലാ പഞ്ചായത്തിലും തൃശൂര്‍ കോര്‍പറേഷനിലും പദ്ധതിവിഹിതം ചെലവഴിച്ചത് പത്തു ശതമാനത്തില്‍ താഴെ മാത്രം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാടിലെ അപാകവും ഭരണമുന്നണിയിലെ ചേരിപ്പോരുമാണ് വികസന പദ്ധതികള്‍ക്ക് തുരങ്കംവച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ രണ്ടിടത്തും പല പദ്ധതികളും അവതാളത്തിലാകും. തദ്ദേശ സ്ഥാപനങ്ങള്‍ ആദ്യം അഞ്ചുവര്‍ഷ പദ്ധതികള്‍ തയ്യാറാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകദേശം അന്ത്യഘട്ടത്തില്‍ എത്തിയപ്പോഴാണ് വീണ്ടും വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുവന്നത്. ഇത് ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനം താളംതെറ്റിച്ചു.
ജില്ലാ പഞ്ചായത്തിന് പദ്ധതിവിഹിതമായി 14,87,53,705 രൂപയാണ് എട്ടു ഗഡുവായി അനുവദിച്ചത്. ജനറല്‍ വിഭാഗത്തില്‍ 92,43,059 രൂപയും എസ്സി വിഭാഗത്തില്‍ 10,75,371 രൂപയുമാണ് ചെലവഴിച്ചത്. പദ്ധതിപൂര്‍ത്തിയാക്കാനുള്ള ശ്രമമില്ലാത്തതിനാല്‍ ഭവനപദ്ധതികള്‍ ഉള്‍പ്പെടെ പലതും താറുമാറാകും. പദ്ധതി നടത്തിപ്പപിലെ മെല്ലെപ്പോക്കിനിടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതി അരങ്ങേറുന്നത്. ഇതിനെച്ചൊല്ലി യുഡിഎഫില്‍ ചേരിപ്പോരുമാണ്. സിഎംപിയും കോണ്‍ഗ്രസും തമ്മിലുള്ള ചേരിപ്പോരില്‍ മരാമത്ത് പണികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും യുഡിഎഫ് ചേരിപ്പോരുമാണ് പദ്ധതിനിര്‍വഹണത്തില്‍ വന്‍വീഴ്ച വരുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷനേതാവ് പി കെ ഡേവിസ് പറഞ്ഞു. എന്നാല്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സമയം ദീര്‍ഘിപ്പിച്ചു നല്‍കുമെന്നും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനിലും പത്തു ശതമാനത്തില്‍ത്താഴെ മാത്രമാണ് പദ്ധതിനിര്‍വഹണം. പദ്ധതികള്‍ പലതും ഇനിയും അംഗീകരിച്ചു കിട്ടിയിട്ടില്ല. 663 പദ്ധതിക്കാണ് അംഗീകാരം കിട്ടാനുള്ളതെന്ന് കോര്‍പറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. മരാമത്ത് പണികള്‍ ചിലതു നടത്തി പദ്ധതിനിര്‍വഹണം നടത്തിയെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് കോര്‍പറേഷന്‍ ഭരണനേതൃത്വം. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയും ഭവനിര്‍മാണപദ്ധതികളും തകിടംമറിയുമെന്നാണ് നില. കുടിവെള്ളവിതരണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള എ-ഐ ഗ്രൂപ്പ് തര്‍ക്കം കോര്‍പറേഷന്‍ ഭരണത്തെയും ബാധിച്ചിരിക്കുകയാണ്. ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടുമൂലം നഗരത്തിന്റെ വികസനം തകിടംമറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പി എ പുരുഷോത്തമന്‍ പറഞ്ഞു. എന്നാല്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും സമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികളുണ്ടാകുമെന്നും മേയര്‍ ഐ പി പോള്‍ പറയുന്നു.
deshabhimani 250213
Friday, February 22, 2013
പദ്ധതിനിര്‍വഹണം താളംതെറ്റി പഞ്ചായത്തുകള്‍ വിനിയോഗിച്ചത് ഫണ്ടിന്റെ 25 ശതമാനം മാത്രം
തൃശൂര്‍ ജില്ലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം താളം തെറ്റി. പദ്ധതി രൂപീകരിക്കുന്നതിലുണ്ടായ കാലതാമസമാണ് ത്രിതലപഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന വികസനപദ്ധതികള്‍ അട്ടിമറിച്ചത്. ഇതുവരെയായി പദ്ധതിവിഹിതത്തിന്റെ 25.43 ശതമാനം മാത്രമാണ് ജില്ലയിലെ പഞ്ചായത്തുകള്‍ വിനിയോഗിച്ചത്. സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രമുള്ളപ്പോഴാണിത്. പദ്ധതിരൂപീകരണം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളിലെ പാകപ്പിഴകളാണ് പഞ്ചായത്തുകളെ വെട്ടിലാക്കിയത്.
അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കാനായിരുന്നു ആദ്യം വന്ന ഉത്തരവ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വാര്‍ഷിക പദ്ധതികളായിരുന്നു. അഞ്ചുവര്‍ഷ പദ്ധതികള്‍ തയ്യാറാക്കാന്‍ സാധാരണയില്‍ കൂടുതല്‍ സമയം ആവശ്യമായിവന്നു. അഞ്ചുവര്‍ഷ പദ്ധതികള്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് വാര്‍ഷിക പദ്ധതികള്‍തന്നെ മതിയെന്ന ഉത്തരവെത്തിയത്. ഇതോടെ എടുത്ത പണി അപ്പാടെ ആവത്തിക്കേണ്ട സ്ഥിതിയായി. വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി ജില്ലാ ആസൂത്രണസമിതി അംഗീകാരം ലഭിച്ചുവന്നപ്പോഴേക്കും സാമ്പത്തികവര്‍ഷത്തിന്റെ മുക്കാലും പിന്നിട്ടു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ വികസനത്തില്‍ ശ്രദ്ധിക്കാതെ ചേരിപ്പോരിലേക്ക് മൂക്കുകുത്തിയത് സ്ഥിതി വഷളാക്കി.
ഈ സാമ്പത്തികവര്‍ഷം പഞ്ചായത്തുകള്‍ക്ക് പദ്ധതിനിര്‍വഹണത്തിന് 186.94 കോടി രൂപയാണ് അനുവദിച്ചതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 47.54 കോടി രൂപ മാത്രമേ ചെലവഴിക്കാനായിട്ടുള്ളൂ. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പദ്ധതിനിര്‍വഹണത്തിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പിന്നോക്കം പോയി. പട്ടികജാതിവിഭാഗത്തിന്റെ പദ്ധതിനിര്‍വഹണത്തില്‍ 24.68 ശതമാനവും പട്ടികവര്‍ഗവിഭാഗങ്ങളുടെ പദ്ധതിനിര്‍വഹണത്തില്‍ 28.1 ശതമാനവും തുകയാണ് ഇതുവരെ ചെലവഴിച്ചത്. ജില്ലയില്‍ 88 പഞ്ചായത്തുകളാണുള്ളത്. ഇതില്‍ പദ്ധതിവിഹിതത്തിന്റെ 50 ശതമാനത്തിനു മുകളില്‍ തുക ചെലവഴിച്ചത് രണ്ടു പഞ്ചായത്തുകള്‍ മാത്രം. നാല്‍പ്പതുമുതല്‍ അമ്പതു ശതമാനംവരെ തുക ചെലവഴിച്ചത് ഏഴു പഞ്ചായത്തുകള്‍. പാവറട്ടി, ചേര്‍പ്പ് പഞ്ചായത്തുകള്‍ പദ്ധതിയിനത്തില്‍ ഒരുരൂപ പോലും ചെലവാക്കിയില്ല. ചേരിപ്പോരില്‍ മുങ്ങിയതാണ് ഈ രണ്ടു പഞ്ചായത്തുകളിലും പദ്ധതിനിര്‍വഹണം താറുമാറാക്കിയത്. ഈ പഞ്ചായത്തുകള്‍ പദ്ധതി സമര്‍പ്പിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ ഓഫീസ് അറിയിച്ചു. 11 പഞ്ചായത്തുകള്‍ പദ്ധതി ഡിപിസിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുന്നു. നേരത്തേ ആഗസ്ത്-നവംബര്‍ മാസങ്ങള്‍ക്കുള്ളില്‍ പദ്ധതിസമര്‍പ്പണം പൂര്‍ത്തിയാക്കി തുക ചെലവഴിക്കുമായിരുന്നു. നേരത്തേ ജില്ലാ പ്ലാനിങ് ഓഫീസില്‍ പദ്ധതികള്‍ സമര്‍പ്പിച്ച് ഡിപിസിയില്‍ അംഗീകാരം നേടുകയായിരുന്നു. ഇതുമാറ്റി ഓരോ മേഖലയിലെയും പദ്ധതികള്‍ അതതു ജില്ലാതല വകുപ്പുമേധാവികള്‍ പരിശോധിച്ച് ഓണ്‍ലൈനിലൂടെ അംഗീകരിച്ച് ഡിപിസി അംഗീകരിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. പുതിയ രീതി പദ്ധതിനിര്‍വഹണത്തെ പ്രതികൂലമായി ബാധിച്ചു.
(ടി വി വിനോദ്)
deshabhimani 220213
Tuesday, February 12, 2013
പദ്ധതിനിര്‍വഹണം അവതാളത്തില്‍ സഭയില്‍ പ്രതിഷേധം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പദ്ധതിരൂപീകരണവും നിര്‍വഹണവും അവതാളത്തിലാക്കിയ സര്‍ക്കാര്‍നടപടിയില്‍ നിയമസഭയില്‍ പ്രതിഷേധം. സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍മൂലം പദ്ധതിപ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണെന്ന് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ, 21 ശതമാനം തുകമാത്രമാണ് ചെലവഴിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ 2012-13 വര്‍ഷത്തേക്ക് 8534.71 കോടിയുടെ പദ്ധതികളാണ് തയ്യാറാക്കിയത്. എന്നാല്‍, ഇതുവരെ 474.94 കോടിമാത്രമാണ് ചെലവഴിച്ചത്. ഇനിയുള്ള ഒന്നരമാസംകൊണ്ട് ബാക്കി തുക ചെലവഴിക്കാനാകില്ല. ധനവകുപ്പ് പദ്ധതികളെ തടസ്സപ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു.
ഗ്രാമസഭകളില്‍പ്പോലും ചര്‍ച്ചചെയ്യാതെ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍നടപടി അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. കുളിപ്പിച്ചുകുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളുടെ വികസനത്തെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് എസ് ശര്‍മ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെ പണം കാട്ടിയിട്ട് അത് നല്‍കാതിരിക്കുകയാണ് സര്‍ക്കാരെന്ന് ജി സുധാകരന്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് ടി വി രാജേഷ്, വി ശിവന്‍കുട്ടി, എം ഹംസ, തോമസ് ചാണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പദ്ധതിതുക മാര്‍ച്ച് അവസാനത്തിനുമുമ്പ് ചെലവഴിക്കാനാകുമെന്ന് മന്ത്രി എം കെ മുനീര്‍ അറിയിച്ചു. ജില്ലാ ആസൂത്രണസമിതിയുടെ അധികാരം എടുത്തുകളഞ്ഞിട്ടില്ല. തദ്ദേശസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന സുലേഖ, സാംഖ്യാ സോഫ്റ്റ്വെയറിന്റെ അപാകതകള്‍ പരിഹരിക്കും. സ്വന്തമായി വരുമാനമില്ലാത്ത പഞ്ചായത്തുകള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് ലോകബാങ്കില്‍നിന്ന് ധനസഹായം ലഭ്യമാക്കും. അതിനുള്ളില്‍ പഞ്ചായത്തുകള്‍ സ്വയംപര്യാപ്തമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
deshabhimani 120213
Monday, February 4, 2013
ജനകീയാസൂത്രണ പദ്ധതി വൈകി: കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടി
ജനകീയാസൂത്രണപദ്ധതികള്‍ക്ക് അംഗീകാരം വൈകിയത് കാര്‍ഷിക മേഖലയ്ക്ക് ആഘാതമായി. കഴിഞ്ഞ മുപ്പതിനാണ് ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചത്. നടപടികള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോഴേക്കും ഒരു മാസം കൂടി കഴിയും. നെല്‍കൃഷിയെയാണ് പദ്ധതി അംഗീകാരത്തിന് കാലതാമസം നേരിട്ടത് കൂടുതല്‍ ബാധിച്ചത്. ഒന്നാംവിള നെല്‍കൃഷിക്ക് ഒരു ആനുകൂല്യവും നല്‍കാന്‍ കഴിഞ്ഞില്ല. രണ്ടാംവിളയ്ക്കും ഇതേ അവസ്ഥയാണ്. വളം, കീടനാശിനി, കൂലി എന്നീ ആനുകൂല്യങ്ങളാണ് നെല്‍കൃഷിക്ക് നല്‍കിയിരുന്നത്. ഒന്നാം വിളയ്ക്ക് ഇത് പൂര്‍ണമായി നിഷേധിച്ചു. രണ്ടാംവിള കൊയ്യാറായ സമയത്താണ് പദ്ധതി അംഗീകരിച്ചത്. ഗ്രാമസഭകളും മറ്റും ചേര്‍ന്ന് ഇതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോഴേക്കും രണ്ടാംവിളയ്ക്കും യഥാസമയം ആനൂകൂല്യം കിട്ടില്ലെന്ന് ഉറപ്പായി. വരള്‍ച്ച രൂക്ഷമാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും കാര്‍ഷിക മേഖലയില്‍ ഇതിനുള്ള ഒരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല. ഇതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോഴും വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പറ്റാത്ത ഘട്ടമെത്തും. കര്‍ഷകര്‍ക്ക് പമ്പ്സെറ്റ്, ഗ്രൂപ്പുകള്‍ക്ക് കുളം നിര്‍മിക്കാനുള്ള സഹായം എന്നിവയാണ് നല്‍കിയിരുന്നത്.തെങ്ങിനും പച്ചക്കറിക്കുമുള്ള ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല.പച്ചക്കറിയുടെ സീസണ്‍ കഴിയാറായിട്ടും ആനുകൂല്യമെത്തിയില്ല. തെങ്ങിന് ക്ലസ്റ്റര്‍ വഴി വിതരണം ചെയ്യുന്ന രാസവളവും മുടങ്ങി.
അക്കൗണ്ട് വഴി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള കൃഷിവകുപ്പിന്റെ തീരുമാനവും കര്‍ഷകര്‍ക്ക് വിനയായി. അക്കൗണ്ട് തുടങ്ങിയതല്ലാതെ ആനുകൂല്യം ഇതുവരെ നല്‍കിയില്ല. അക്കൗണ്ട് തുടങ്ങാത്തവര്‍ക്ക് ഒരു ആനുകൂല്യവും കിട്ടില്ലെന്ന അവസ്ഥയാണ്. നേരത്തെ പാടശേഖര സമിതി ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇടപെടുന്നതിനാല്‍ കര്‍ഷകര്‍ക്ക് കൃത്യസമയത്ത് വിത്തും വളവും കുപ്പായവും കീടനാശിനിയും ലഭിച്ചിരുന്നു. പാടശേഖര സമിതിയെ നോക്കുകുത്തിയാക്കിയതിനാല്‍ കാര്‍ഷിക മേഖലയിലെ കൂട്ടായ്മ നഷ്ടപ്പെട്ടു. നെല്‍വയല്‍ തരിശിടലും മറ്റും വ്യാപകമായി. വരള്‍ച്ചയും ഉപ്പുവെള്ളം കയറിയതും മൂലം രണ്ടാംവിള നെല്‍കൃഷി വ്യാപകമായി നശിച്ചു. മിക്ക കര്‍ഷകര്‍ക്കും നെല്ല് പോയിട്ട് വൈക്കോല്‍ പോലും ലഭിച്ചില്ല. ഇതിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിയും തുടങ്ങിയിട്ടില്ല.
deshabhimani
Saturday, September 8, 2012
പണവും പദ്ധതിയുമില്ല; തദ്ദേശ ഭരണം നിലച്ചു
പണവും പദ്ധതികളുമില്ലാത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശസ്ഥാപന ഭരണം പൂര്‍ണസ്തംഭനത്തില്‍. സാമ്പത്തികവര്‍ഷം അഞ്ചുമാസം പിന്നിട്ടിട്ടും തദ്ദേശസ്ഥാനങ്ങളുടെ പദ്ധതിപണത്തില്‍ ആദ്യഗഡുപോലും പൂര്‍ണമായി വിതരണംചെയ്തിട്ടില്ല. സര്‍ക്കാരിന്റെ പരിഷ്കാരങ്ങള്‍മൂലം പദ്ധതികള്‍ അനിശ്ചിതമായി വൈകുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന്, കാര്‍ഷികമേഖലയിലടക്കം വികസനപ്രവര്‍ത്തനങ്ങളും മുടങ്ങി. ട്രഷറിയില്‍ പണമില്ലാത്തതിനാലാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി പണം കൈമാറത്തതെന്ന് അറിയുന്നു.
പത്തു ഗഡുവായാണ് പ്ലാന്‍ഫണ്ട് നല്‍കേണ്ടത്. ഇതില്‍ ആദ്യഗഡു മെയില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍, ഇത്തവണ ആഗസ്ത് 15നു ശേഷമാണ് ആദ്യഗഡു അനുവദിച്ചത്. ഇതിന്റെ വിതരണംപോലും വിവിധ ജില്ലകളില്‍ പൂര്‍ത്തിയായിട്ടില്ല. അതില്‍ത്തന്നെ, പത്തിലൊന്നു തുക പിടിച്ചുവച്ചാണ് അനുവദിക്കുന്നത്. കിട്ടിയ പണം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍മൂലം പദ്ധതിക്ക് അംഗീകാരം നേടാന്‍ കഴിയാത്തതാണ് കാരണം. എന്നാല്‍, മുന്‍ വര്‍ഷം ഫണ്ട് വിനിയോഗം പൂര്‍ണമായി വിനിയോഗിക്കുകയും പണത്തിന്റെ കുറവുകൊണ്ട് പ്രവൃത്തികള്‍ മാറ്റിവയ്ക്കയുംചെയ്ത പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കാന്‍ കഴിയും. അങ്കണവാടികള്‍ക്ക് പോഷകാഹാര വിതരണം അടക്കമുള്ള അത്യാവശ്യകാര്യങ്ങള്‍ക്കും ഈ ഫണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞേനെ.
തദ്ദേശസ്ഥാപനങ്ങള്‍ക്കും പഞ്ചവത്സരപദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ കൊണ്ടുവന്ന നിബന്ധനകളാണ് വിനയായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കൃത്യമായ പ്രോജക്ടുകളും അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതിനിര്‍ദേശങ്ങളും സമര്‍പ്പിച്ചാലേ പദ്ധതിക്ക് അംഗീകാരം ലഭിക്കൂ. ഇത് തയ്യാറാക്കുന്നതിലെ കാലതാമസം ഭരണം സ്തംഭിക്കാന്‍ ഇടയാക്കി. സബ്സിഡി സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വൈകിയതും ഭരണം അനിശ്ചിതത്വത്തിലാക്കി. കാര്‍ഷിക പ്രവൃത്തികളും ഭവനിര്‍മാണവും അങ്കണവാടികളിലെ പോഷകാഹാര വിതരണവും അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. വിളപ്രയോഗത്തിലും ഇടവിള കൃഷിയിലും തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുണ്ടാകാത്തത് സംസ്ഥാനത്തെ കാര്‍ഷികമേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും.
തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം സംബന്ധിച്ച് ജൂണ്‍ 15നാണ് സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചത്. എന്നാല്‍, സബ്സിഡി മാര്‍ഗനിര്‍ദേശങ്ങള്‍ ഇറങ്ങാത്തതും കൂടുതല്‍ അനിശ്ചിതത്വത്തിനിടയാക്കി. തദ്ദേശസ്ഥാപനങ്ങളെ വെട്ടിമുറിച്ച സര്‍ക്കാര്‍ നടപടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനിശ്ചിതമായി വൈകാന്‍ കാരണമായത്. അനിശ്ചിതത്വങ്ങള്‍മൂലം പഞ്ചായത്തുകളില്‍ വികസന സെമിനാറുകള്‍പോലും ഇപ്പോഴാണ് തുടങ്ങുന്നത്. പദ്ധതി സമര്‍പ്പണത്തിനൊപ്പം നല്‍കേണ്ട ഫോറങ്ങള്‍ സര്‍ക്കാര്‍ അച്ചടിച്ചു നല്‍കിയിട്ടില്ല. പദ്ധതികളുടെ കോഡുകളും തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന്, പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍മസമിതികള്‍. സാങ്കേതിക ഉപദേശകസമിതികളുടെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
(ആര്‍ സാംബന്‍)
ഫോറം നല്‍കാതെ സര്‍ക്കാര്‍ പഞ്ചായത്തുകളെ വലയ്ക്കുന്നു
ആലപ്പുഴ: വെള്ളിയാഴ്ച സമര്‍പ്പിക്കേണ്ട "തദ്ദേശസ്ഥാപന പദ്ധതി"കളോടൊപ്പം പൂരിപ്പിച്ചു നല്‍കേണ്ട ഫോമുകള്‍ സര്‍ക്കാര്‍ വ്യാഴാഴ്ചയും വിതരണം ചെയ്തില്ല. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനിച്ച തീയതിയില്‍ സംസ്ഥാനത്ത് ഒരു പഞ്ചായത്തിനും പദ്ധതി സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി. പദ്ധതി തയ്യാറാക്കാനായി കഴിഞ്ഞ രണ്ടു ദിവസം പഞ്ചായത്തുകളിലെത്തിയ കര്‍മസമിതി ഭാരവാഹികള്‍ ഫോം കിട്ടാതെ മടങ്ങി.സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍, പുതിയ പ്രോജക്ടുകള്‍, ബഹുവര്‍ഷ പ്രോജക്ടുകള്‍ എന്നിവ പൂരിപ്പിക്കേണ്ട ഫോമുകളാണ് വിതരണം ചെയ്യാത്തത്. ഇവ എന്നു നല്‍കാനാകുമെന്ന് ആസൂത്രണ സമിതി അധികൃതര്‍ക്കു പോലും തിട്ടവുമില്ല.
വിവിധ പദ്ധതികള്‍ക്ക് അനുവദിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വൈകിയതും പദ്ധതി രൂപീകരണത്തെ താളംതെറ്റിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചുള്ള തീയതികളില്‍ വികസന സെമിനാറും പഞ്ചായത്ത് സമിതിയും ചേര്‍ന്ന് പദ്ധതി നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിച്ചശേഷമാണ് ഇളവുകളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി തദ്ദേശവകുപ്പ് വിജ്ഞാപനം ഇറക്കിയത്. പദ്ധതികളും ഇനി ഇതനുസരിച്ച് മാറ്റേണ്ടി വരും. പദ്ധതികള്‍ കമ്പ്യൂട്ടറില്‍ ചേര്‍ക്കേണ്ട സോഫ്റ്റ്വെയറും ഇതുവരെ തയ്യാറായിട്ടില്ല. തദ്ദേശഭരണ വകുപ്പിന്റെ ഈ അനാസ്ഥ പദ്ധതികളുടെ അംഗീകാരവും നടത്തിപ്പും വൈകിപ്പിക്കും. ജൂണ്‍ 23ന് സര്‍ക്കാര്‍ നല്‍കിയ പദ്ധതി മാര്‍ഗനിര്‍ദേശത്തില്‍ സെപ്തംബര്‍ ഏഴിനകം രണ്ട് വര്‍ഷ പദ്ധതിരേഖ പൂര്‍ണ പ്രോജക്ടുകള്‍ അടക്കം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ സമയപരിധി കഴിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. പഞ്ചായത്തുകള്‍ ബഹുഭൂരിപക്ഷവും ഗ്രാമസഭകളും വികസന സെമിനാറും പൂര്‍ത്തീകരിച്ചു. പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പദ്ധതി തയ്യാറാക്കാനുള്ള ഒരുക്കങ്ങളിലാണ്. ഫോം ലഭിക്കാത്തതിനാല്‍ പദ്ധതി രൂപീകരണം ഇനിയും വൈകും.
പദ്ധതികളുടെ പ്രായോഗികതയും സാങ്കേതികതയും പരിശോധിക്കാനുള്ള ബ്ലോക്കുതല സാങ്കേതിക സമിതികളെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിനാല്‍ ഇനി ആ ചുമതല നിര്‍വഹിക്കേണ്ടത് ബ്ലോക്കിലെ ഉദ്യോഗസ്ഥരാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികള്‍ തയ്യാറാക്കേണ്ടതും ഈ ഉദ്യോഗസ്ഥര്‍ തന്നെയാണ്. വിവിധ പഞ്ചായത്തുകളുടെ പദ്ധതികളെല്ലാം കൂടി ഒരുമിച്ച് എത്തുന്നതും പരിശോധനയ്ക്കും അംഗീകാരത്തിനും കാലതാമസം ഉണ്ടാക്കും. നൂലാമാലകള്‍ എല്ലാം കടന്ന് പദ്ധതിക്ക് അംഗീകാരം വാങ്ങി കഴിഞ്ഞാല്‍ അവ നടപ്പാക്കാന്‍ അഞ്ചുമാസം പോലും കിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍ പി സ്നേഹജന്‍ പറഞ്ഞു.
(ഡി ദിലീപ്)
deshabhimani 080912
Saturday, September 1, 2012
തദ്ദേശസ്ഥാപനങ്ങളുടെ വികസനം അവതാളത്തില്‍
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖയില്‍ സര്‍ക്കാര്‍ വീണ്ടും ഭേദഗതി വരുത്തിയതോടെ തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. മാര്‍ഗരേഖ സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കരട് മാര്‍ഗരേഖയില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുത്തുന്നു. വികസനസെമിനാറുകള്‍ നടത്തി പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിനിടെ 25ന് മാര്‍ഗരേഖയില്‍ ഭേദഗതി വരുത്തി വീണ്ടും ഉത്തരവിറക്കി. പദ്ധതികള്‍ക്ക് ഡിപിസികളുടെ അന്തിമ അംഗീകാരം വാങ്ങേണ്ട തീയതി സെപ്തംബര്‍ ഏഴാണ്. അങ്കണവാടി പോഷകാഹാര പദ്ധതി ചെലവിന്റെ മൂന്നിലൊന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍ വഹിക്കണമെന്നാണ് പുതിയ ഭേദഗതിയിലെ പ്രധാന നിര്‍ദേശം. റോഡുകള്‍ക്ക് കരാറുകാര്‍ അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടി ഉറപ്പ് നല്‍കണമെന്നുള്ള നിബന്ധന പിന്‍വലിച്ചു. പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാരായി ഇപ്പോള്‍ എല്‍ഡി ക്ലാര്‍ക്കുമാര്‍ക്കാണ് പരിശീലനം നല്‍കിയത്. എന്നാല്‍ യു ഡി ക്ലാര്‍ക്ക് മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥരെ കോര്‍ഡിനേറ്റര്‍മാരായി നിയമിക്കണമെന്നാണ് പുതിയ നിര്‍ദേശം.
വിവിധ പദ്ധതികള്‍ക്കുള്ള സബ്സിഡി സംബന്ധിച്ചും അന്തിമരൂപമായിട്ടില്ല. മൊത്തം പദ്ധതി വിഹിതത്തിന്റെ 45 ശതമാനത്തിലധികം തുക പശ്ചാത്തല മേഖലക്ക് വിനിയോഗിക്കാനാണ് അനുമതി. ഉത്പാദന മേഖലക്ക് ആവശ്യമായ തുക നീക്കിവയ്ക്കാത്തത് കാര്‍ഷികമേഖലക്ക് വന്‍തിരിച്ചടിയാകും. അങ്കണവാടി പോഷകാഹാരവിതരണം, എസ്എസ്എ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് തുടങ്ങിയ മേഖലകള്‍ക്ക് കൂടി നിശ്ചിത ശതമാനം നീക്കിവയ്ക്കണം. അവശേഷിക്കുന്ന പത്തോ പതിനഞ്ചോ ശതമാനം തുക മാത്രമേ ഉത്പാദന- സേവന മേഖലകള്‍ക്ക് ഉപയോഗപ്പെടുത്താനാകൂ. ഇതോടെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ഭവന-കുടിവെള്ള പദ്ധതികള്‍ക്കും ഫണ്ടില്ലാതാകും. പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം ലഭിക്കാത്തതിനാല്‍ പതിനായിരം രൂപയില്‍ കൂടുതലുള്ള പദ്ധതികളൊന്നും തന്നെ പഞ്ചായത്തുകള്‍ക്ക് നടപ്പാക്കാന്‍ കഴിയുന്നില്ല. പ്രകൃതി ദുരന്തങ്ങളിലും, മണ്ണിടിഞ്ഞും മറ്റും റോഡുകളും കുടിവെള്ള വിതരണപദ്ധതിയും തകരാറിലാകുമ്പോള്‍ അടിയന്തര അറ്റകുറ്റപണികള്‍ക്ക് പതിനായിരത്തിലധികം രൂപ ചെലവിടാന്‍ കഴിയില്ലെന്നതും തദേശസ്ഥാപനങ്ങള്‍ക്ക് തലവേദനയാകും.
വികസനരേഖ, പഞ്ചവത്സര പദ്ധതി രേഖ, പദ്ധതി രേഖ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വികസന രേഖകള്‍ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കി ഓരോ വര്‍ഷത്തെയും തുക പ്രത്യേകം രേഖപ്പെടുത്തിവേണം പഞ്ചവത്സര പദ്ധതിരേഖ തയ്യാറാക്കാന്‍. വിവിധ വകുപ്പുകളുടെ പദ്ധതിയും ഇവയില്‍ രേഖപ്പെടുത്തണം. ഈ മൂന്ന് പദ്ധതി രേഖകളും തയ്യാറാക്കി വികസനസെമിനാര്‍ നടത്തിയതിന് ശേഷമാണ് ജില്ല പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളിലും വികസനസെമിനാര്‍ ഇതുവരെ നടന്നിട്ടില്ല. ജില്ല പ്ലാനിങ് സമിതി അംഗീകാരം വാങ്ങി പദ്ധതികള്‍ തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കുമ്പോഴേക്കും സാമ്പത്തികവര്‍ഷം അവസാനിക്കും.
(പി ഒ ഷീജ)
deshabhimani 010912
Wednesday, August 22, 2012
സബ്സിഡി മാര്‍ഗനിര്‍ദേശങ്ങളായില്ല തദ്ദേശഭരണം സ്തംഭനത്തില്‍
സബ്സിഡി സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളില്ലാത്തതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം അനിശ്ചിതത്വത്തില്‍. കാര്‍ഷിക പ്രവൃത്തികളും ഭവനിര്‍മാണവും അങ്കണവാടികളിലെ പോഷകാഹാര വിതരണവും അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. വിളപ്രയോഗത്തിലും ഇടവിളകൃഷിയിലും തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുണ്ടാകാത്തത് സംസ്ഥാനത്തെ കാര്‍ഷികമേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ജൂണ്‍ 15നാണ് സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചത്. സബ്സിഡി മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീടു പുറപ്പെടുവിക്കുമെന്നാണ് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയത്. എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും ഉത്തരവ് ഇറങ്ങാത്തതാണ് അനിശ്ചിതത്വത്തിനിടയാക്കിയത്. തദ്ദേശസ്ഥാപനങ്ങളെ വെട്ടിമുറിച്ച സര്‍ക്കാര്‍ നടപടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനിശ്ചിതമായി വൈകാന്‍ കാരണമെന്നു ചൂണ്ടിക്കാട്ടുന്നു.
സബ്സിഡി നല്‍കേണ്ട തുക എത്രയെന്ന് അറിയാത്തതിനാല്‍ കാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം വാങ്ങാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. സീസണില്‍ നടത്തേണ്ട വളപ്രയോഗം ഇതുമൂലം മുടങ്ങി. രാസവളങ്ങളുടെ വിലവര്‍ധന കാര്‍ഷികമേഖലയെ തകര്‍ക്കുന്നതിനിടെ തദ്ദേശസ്ഥാപനങ്ങളുടെ പിന്മാറ്റം കര്‍ഷകര്‍ക്ക് തിരിച്ചടിയായി. സബ്സിഡി എത്രയെന്ന് തീരമാനിക്കാത്തതിനാല്‍ അങ്കണവാടികളിലെ പോഷകാഹാര വിതരണണവും ഇതോടെ അനിശ്ചിതത്വത്തിലായി. അങ്കണവാടികള്‍ പൂട്ടേണ്ട അവസ്ഥ ഇതുമൂലം ഉണ്ടാകുമെന്നാണ് ആശങ്ക. അങ്കണവാടിയില്‍ പോകുന്ന കുട്ടികളുടെ വീടുകളിലേക്ക് സാധനങ്ങള്‍ നല്‍കുന്ന ടിഎച്ച്ആര്‍എസ് (ടാര്‍ജറ്റഡ് ഹോം റേഷന്‍ സ്ട്രാറ്റജി) പദ്ധതിയും അവതാളത്തിലായി.
ഇന്ദിരാ ആവാസ് യോജന (ഐഎവൈ) പദ്ധതിയില്‍ നടപ്പ്സാമ്പത്തികവര്‍ഷം 59620 വീട് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍, സബ്സിഡിയിലെ അനിശ്ചിതത്വംമൂലം ഒറ്റവീടുനുപോലും ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിവര്‍ഷം രണ്ടു തവണയാണ് ഐഎവൈ പദ്ധതിക്കുള്ള തുക കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന തുകയുടെ 60 ശതമാനമെങ്കിലും ചെലവിട്ടില്ലെങ്കില്‍ രണ്ടാംഘട്ടത്തില്‍ ലഭിക്കുന്ന തുക കുറയാന്‍ ഇടയാക്കും. പദ്ധതിയെ ഇത് മൊത്തമായി ബാധിക്കും. തേദ്ദേശസ്വയംഭരണവകുപ്പിനെ വെട്ടിമുറിച്ച് മൂന്നു മന്ത്രിമാരുടെ കീഴിലാക്കിയ നടപടിയാണ് തദ്ദേശസ്ഥാപനങ്ങളുടെ പുതിയ പ്രതിസന്ധിക്കും കാരണമെന്നു ചൂണ്ടിക്കാട്ടുന്നു. മാര്‍ഗ നിര്‍ദേശങ്ങളുണ്ടാക്കുന്നതില്‍ ഏകോപനം ഇതുമൂലമുണ്ടാകുന്നില്ല. നടപ്പു സാമ്പത്തികവര്‍ഷംമുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും പഞ്ചവത്സരപദ്ധതിയാണ് നടപ്പാക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ചുള്ള നിബന്ധനകള്‍ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം വൈകാന്‍ ഇടയാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കൃത്യമായ പ്രോജക്ടുകളും അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതി നിര്‍ദേശങ്ങളും സമര്‍പ്പിച്ചാലേ പദ്ധതിക്ക് അംഗീകാരം ലഭിക്കൂ. ഇത് തയ്യാറാക്കുന്നതിലെ കാലതാമസവും തദ്ദേശഭരണം സ്തംഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
(ആര്‍ സാംബന്‍)
deshabhimani 210812
Friday, August 17, 2012
അധികാര വികേന്ദ്രീകരണം അട്ടിമറിക്കരുത്
കോഴിക്കോട്: രാജ്യത്തിന് മാതൃകയായി സംസ്ഥാനത്ത് നടപ്പാക്കിയ അധികാര വികേന്ദ്രീകരണ പ്രക്രിയയെ അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങള്‍ തുറന്നുകാട്ടി സെമിനാര്‍. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "അധികാര വികേന്ദ്രീകരണവും 12-ാം പഞ്ചവത്സര പദ്ധതിയും" സെമിനാറാണ് അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും വരച്ചിട്ടത്. എന്തെങ്കിലും കാണിച്ചുകൂട്ടി 12-ാം പഞ്ചവത്സര പദ്ധതിയും ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും വാര്‍ഷിക പദ്ധതികളും അംഗീകരിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ നിശിത വിമര്‍ശനമുയര്‍ന്നു. 12-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനകീയ ഇടപെടലുകളെയും ഉല്‍പ്പാദന പദ്ധതി പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കാനുതകുന്നതാണെന്ന് സെമിനാര്‍ വ്യക്തമാക്കി. ലോകത്ത് സ്ത്രീശാക്തീകരണത്തിന് ഉത്തമ പ്രതീകമായി മാറിയ കുടുംബശ്രീയെ ഉന്മൂലനം ചെയ്യാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നെറികേടുകള്‍ ചര്‍ച്ചയായി മുഴങ്ങി. എന്തുവില കൊടുത്തും കുടുംബശ്രീയെ സംരക്ഷിക്കണമെന്ന് സെമിനാര്‍ ആഹ്വാനം ചെയ്തു.
ജനകീയാസൂത്രണത്തിലൂടെ ഉണ്ടാക്കിയ പദ്ധതി ആസൂത്രണ ചിട്ടകള്‍ പൂര്‍ണമായും തകര്‍ക്കുന്നതാണ് ഇപ്പോഴത്തെ മാര്‍ഗനിര്‍ദേശമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ജനകീയതക്ക് പകരം ഉദ്യോഗസ്ഥ മേധാവിത്വമാണ് സൃഷ്ടിക്കപ്പെടുക. ആസൂത്രണത്തിന് സുതാര്യത നഷ്ടപ്പെടുമെന്നും കേരളത്തിലെ അധികാര വികേന്ദ്രീകരണ പരീക്ഷണത്തിന് വലിയ ആഘാതമാണ് ഇത് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായും സാമ്പത്തികമായും പദ്ധതികള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനുള്ള ശേഷി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകണമെന്നും ടി കെ രവീന്ദ്രന്‍ പറഞ്ഞു. അപ്രായോഗികമായ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉല്‍പ്പാദന മേഖലയില്‍നിന്നുള്ള പിന്‍വാങ്ങല്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയെ അവഗണിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സമീപനം മാറണമെന്ന് കെ ശശീന്ദ്രന്‍ പറഞ്ഞു. സംഘകൃഷിയുമായി മുന്നോട്ട് പോകുന്ന ജെഎല്‍ജികള്‍ക്ക് വിത്തും കാര്‍ഷിക ഉപകരണങ്ങളും നല്‍കി കുടുംബശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തണം. പ്രാദേശിക-സാമ്പത്തിക സാധ്യതകള്‍ മനസ്സിലാക്കി കുടുംബശ്രീ യൂണിറ്റുകള്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലഭ്യമായ വിഭവശേഷിക്ക് അകത്തുനിന്ന് മാത്രമേ നിലവിലെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭവനിര്‍മാണ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയൂവെന്ന് ഡോ. രമാകാന്തന്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ എ കെ പ്രേമജം അധ്യക്ഷയായി. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്കുട്ടി നന്ദിയും പറഞ്ഞു.
deshabhimani 170812
Friday, June 29, 2012
12-ാം പദ്ധതി മാര്‍ഗരേഖ അധികാരവികേന്ദ്രീകരണത്തിന് തിരിച്ചടി: തോമസ് ഐസക്
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ അധികാരവികേന്ദ്രീകരണത്തിന് തിരിച്ചടിയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. റോഡുകള്‍, പാലങ്ങള്‍, ആശുപത്രി-സ്കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയ പശ്ചാത്തല വികസനമേഖലയില്‍ 45 ശതമാനം പദ്ധതിത്തുക ചെലവിടണം എന്നാണ് മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്. ഇത് കൃഷി ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനമേഖലയില്‍ പദ്ധതിവിഹിതം ഗണ്യമായി കുറയ്ക്കുന്നതിന് ഇടയാക്കും. അതുവഴി സംസ്ഥാനം വികസനമുരടിപ്പിലേക്ക് നീങ്ങുമെന്നും ഐസക് പറഞ്ഞു. കൊല്ലം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പ്രരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഐസക്.
മാര്‍ഗരേഖ പ്രകാരം പദ്ധതി തയ്യാറാക്കാനുള്ള സമയവും കുറവാണ്. ആഗസ്ത് 17നു മുമ്പ് വികസനസെമിനാര്‍ നടത്തി പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കണം. ഇത് അസാധ്യമാണ്. 2012-13 സാമ്പത്തികവര്‍ഷം പദ്ധതി ശൂന്യവര്‍ഷമായി മാറും എന്നാണ് ഇതിന് അര്‍ഥം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിത്തുകയുടെ 30 ശതമാനമാണ് കാര്‍ഷികമേഖലയില്‍ ചെലവിട്ടത്. ഈ സ്ഥാനത്ത് 12-ാം പദ്ധതിക്കാലത്തെ വിഹിതം ഏഴു ശതമാനമായി കുറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇ എം എസ് ഭവനപദ്ധതി ഉള്‍പ്പെടെയുള്ള വീടുകളുടെ നിര്‍മാണത്തിന് 3000 കോടി രൂപ വായ്പയെടുക്കാന്‍ പഞ്ചായത്തുകളെ അനുവദിച്ചിരുന്നു. അതിനാല്‍ പദ്ധതിത്തുക മാറ്റിവയ്ക്കേണ്ടിവന്നില്ല. ആ സ്ഥാനത്താണ് ഇപ്പോള്‍ പഞ്ചായത്തുകളുടെ ചുമലില്‍ വലിയ ബാധ്യത സര്‍ക്കാര്‍ വരുത്തിവയ്ക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം എവൈഎ പദ്ധതിയുടെ തുക കുടിശ്ശികയാണ്. ഇത് കൊടുത്തുതീര്‍ന്നശേഷമേ ഇപ്പോഴുള്ള പദ്ധതിക്ക് പണം കണ്ടെത്താനാകൂ എന്നതാണ് സ്ഥിതി. വീടുകളുടെ നിര്‍മാണത്തിനു തുക മാറ്റിവയ്ക്കാതെ സബ്സിഡി നല്‍കിയിട്ടു കാര്യമില്ല. പദ്ധതികളുടെ സൂക്ഷ്മപരിശോധനയ്ക്കു നിലവിലുണ്ടായിരുന്ന സാങ്കേതിക ഉപദേശകസമിതി ഇല്ലാതാക്കി പകരം ചുമതല ഉദ്യോഗസ്ഥനു നല്‍കിയിരിക്കുകയാണ്. ഇതു പഞ്ചായത്ത് ഭരണം ഉദ്യോഗസ്ഥരുടെ പക്കലത്തൊന്‍ വഴിതുറക്കും. ത്രിതല സമിതികളുടെയും അതുവഴി സര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള കുടുംബശ്രീയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഐസക് പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ പരസ്പരം ജാമ്യംനിന്ന് ബാങ്കുകളില്‍നിന്ന് വായ്പ എടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സര്‍ക്കാര്‍ മുന്‍കൂറായി ബാങ്കുകള്‍ക്ക് പലിശ നല്‍കുന്നു. ജനശ്രീക്ക് ജനശ്രീ മിഷനും എം എം ഹസനുമാണ് മേല്‍നോട്ടച്ചുമതല. ഇവര്‍ ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നത് അവരുടെ പേരിലാണ്. അഴിമതിക്ക് കളമൊരുക്കലാണ് ഇതെന്നും ഐസക് പറഞ്ഞു.
ജനകീയാസൂത്രണപദ്ധതി വെല്ലുവിളി നേരിടുന്നു: തോമസ് ഐസക്
കൊല്ലം: അധികാരവികേന്ദ്രീകരണത്തിലൂടെ താഴേത്തട്ടിലേക്ക് അധികാരമെത്തിച്ച് രാജ്യത്തിനാകെ മാതൃകയായ ജനകീയാസൂത്രണപദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ജനപ്രതിനിധികളുടെയും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരുടെയും യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വന്‍ സ്വാധീനമാണുള്ളത്. അധികാരം മാത്രമല്ല പശ്ചാത്തല, സേവന, ആരോഗ്യ, ശുചീകരണ, വികസന മേഖലകള്‍ക്ക് ആവശ്യമായ പണവും നല്‍കി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ അധികാരവും പണവുമില്ല. യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച 12-ാം പദ്ധതിയുടെ രേഖ അസംബന്ധങ്ങള്‍ നിറഞ്ഞതാണ്. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതുമാണ്. അധികാരം കിട്ടി ഒരു വര്‍ഷമായിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ തിടുക്കത്തിലാണ് പദ്ധതിരേഖ തയ്യാറാക്കിയത്. കേരളത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ മികച്ച നേട്ടമാണ് കുടുംബശ്രീ. 32 ലക്ഷം കുടുംബങ്ങളും രണ്ടുലക്ഷം അയല്‍ക്കൂട്ടങ്ങളുമുള്ള കുടുംബശ്രീയെ തകര്‍ക്കാനും അതുവഴി ജനശ്രീയെ സഹായിക്കാനുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനമായി പ്രൈവറ്റ് ലിമിറ്റഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനശ്രീ എം എം ഹസ്സന്റെ സ്വകാര്യസ്ഥാപനമാണ്. ജനകീയാസൂത്രണപദ്ധതിയെ അലങ്കോലമാക്കി വീണ്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥ അഴിമതിയുടെ കരങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. പോളയത്തോട് എന്‍ എസ് സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.
deshabhimani news
Wednesday, April 18, 2012
അധികാരവികേന്ദ്രീകരണം വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തി: തോമസ് ഐസക്
കൊച്ചി: അധികാരവികേന്ദ്രീകരണം കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഗുണപരമായ വളരെയധികം മാറ്റങ്ങള്‍ വരുത്തിയതായി ഡോ. തോമസ് ഐസക് എംഎല്‍എ പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. അധ്യാപകര്‍ക്ക് പരിശീലനം പഠനാനുബന്ധ പ്രവര്‍ത്തനങ്ങളായ പ്രത്യേക കായിക പരിശീലനം, സയന്‍സ്ക്ലബ്ബുകളുടെ രൂപീകരണം എന്നിവ നടപ്പാക്കി. എസ്എസ്എല്‍സി പരീക്ഷാഫലം വളരെയധികം മെച്ചമായി. 75 ശതമാനത്തോളം വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടിരുന്ന സ്കൂളുകള്‍പോലും മികച്ച വിജയം കരസ്ഥമാക്കുന്ന നിലയിലെത്തി. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കും കുറഞ്ഞു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വളരെയധികം പുരോഗതിയുണ്ടായി. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം "അധികാര വികേന്ദ്രീകരണവും കുട്ടികളുടെ അവസര തുല്യതയും" എന്ന വിഷയത്തില്‍ യൂണിസെഫ്, കേരള സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. "കേരളത്തിലെ അധികാരവികേന്ദ്രീകരണം; മാരാരിക്കുളത്തുനിന്നുള്ള അനുഭവപാഠങ്ങള്‍" എന്ന വിഷയത്തിലായിരുന്നു പ്രബന്ധം.
മാരാരിക്കുളത്ത് ബാലകൈരളി പദ്ധതി നടപ്പാക്കി. കുട്ടികളുടെ നേരെയുള്ള ബലപ്രയോഗവും മറ്റും തടയാന്‍ പദ്ധതികള്‍ നടപ്പാക്കി. ബാലസഭകളും രൂപീകരിച്ചു. സാര്‍വത്രിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നതിലും അധികാരവികേന്ദ്രീകരണം ശക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തനസ്വാതന്ത്ര്യം അധികാരവികേന്ദ്രീകരണത്തിലൂടെ ലഭ്യമായെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. അധികാരവികേന്ദ്രീകരണത്തിലൂടെ മാരാരിക്കുളത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ സംസാരിച്ച കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ഋഷികേശ് പാണ്ഡെ അനുമോദിച്ചു.
deshabhimani news
Monday, January 23, 2012
മലിനമാകുന്ന തദ്ദേശഭരണം
കേരളത്തിലെ തദ്ദേശസ്വയംഭരണവകുപ്പ് രാജ്യത്തിനാകെ മാതൃകയായി ഉയര്‍ന്നു പ്രവര്‍ത്തിച്ച ഒന്നാണ്. അധികാര വികേന്ദ്രീകരണത്തിലൂടെ ഭരണനിര്‍വഹണം താഴെത്തട്ടിലെത്തി. തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിച്ചു. എല്ലാതലത്തിലും മുന്നേറ്റം; നേട്ടം. യുഡിഎഫ് അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റ ഉടനെ വകുപ്പിനെ മൂന്നായി വിഭജിച്ചു. രണ്ട് പാര്‍ടികളിലെ മൂന്ന് മന്ത്രിമാരുടെ കീഴിലാണ് ഇപ്പോള്‍ തദ്ദേശസ്വയംഭരണവകുപ്പ്. തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വകുപ്പ് പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നിങ്ങനെ മൂന്നായി വെട്ടിമുറിച്ച് മൂന്ന് മന്ത്രിമാരെ ഏല്‍പ്പിച്ചത്. അതോടെ വകുപ്പിന്റെ ഏകീകൃത സ്വഭാവം ഇല്ലാതായി. മൂന്ന് വകുപ്പുകളെയും ഏകോപിപ്പിക്കാനായി ഉപസമിതി രൂപീകരിച്ചുവെങ്കിലും ഫലവത്തായില്ല. ഇന്ന് തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ മൂര്‍ച്ഛിച്ചുവരുന്ന വിവിധ പ്രശ്നങ്ങള്‍ തെറ്റായ ഈ നടപടിയുടെ ഫലമാണ്. വകുപ്പിനെ വെട്ടിമുറിച്ചതിലൂടെ ഏറ്റവുമധികം വികസിച്ചത് അഴിമതിയാണ്. നഗരകാര്യ വകുപ്പ് പോലുള്ളവ അഴിമതി നടത്താന്‍ പറ്റിയ ഇടമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പൊതുസര്‍വീസ് ഇപ്പോഴത്തെ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതുകാരണം തദ്ദേശഭരണവകുപ്പിന് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നതുപോലും ഇല്ലാതായി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നികുതിപിരിവ് കാര്യക്ഷമമായി നടന്നിരുന്നു. നികുതി കുടിശ്ശിക ഒരു പരിധിവരെ പിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നിതാന്ത പരിശ്രമംകൊണ്ടാണ് ഇത് സാധിച്ചത്. ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. നികുതി പിരിവ് പൂര്‍ണമായും നിലച്ച മട്ടാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നികുതി പുനര്‍നിര്‍ണയിക്കണമെന്നാണ് നിയമം. തൊഴില്‍ നികുതി, വിനോദ നികുതി തുടങ്ങിയവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ . നികുതി ശരിയായി പിരിക്കാന്‍ കാണിക്കുന്ന വൈമനസ്യവും യഥാകാലം നികുതി പരിഷ്കരിക്കാത്തതും തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുകയാണ്. ലൈസന്‍സ് ഫീസും കാലോചിതമായി പരിഷ്കരിച്ചിട്ടില്ല. വൈദ്യുതി ചാര്‍ജ്, വെള്ളക്കരം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയില്‍വര്‍ധനയുണ്ടായി. വരുമാനം വര്‍ധിക്കാതിരിക്കുമ്പോള്‍തന്നെ ചെലവ് വന്‍തോതില്‍ കൂടുന്നു. ഇത് തദ്ദേശ സ്വയംഭരണവകുപ്പിനെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. മതിയായ ഫണ്ടില്ലാത്തതുകാരണം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനോ നിലവിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനോ കഴിയുന്നില്ല.
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ ശമ്പളം ഒഴികെയുള്ള ചെലവ് നഗരസഭകളാണ് വഹിക്കുന്നത്. ഇതിനായി നല്‍കുന്ന ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്ന് 10 ശതമാനംവരെ ചെലവഴിക്കാമെങ്കിലും നഗരസഭയുടെ മറ്റ് ആവശ്യങ്ങള്‍ക്കൊന്നും ഈ ഫണ്ട് തികയാറില്ല. എല്‍ഡിഎഫ് ഭരണകാലത്ത് വസ്തുനികുതി പരിഷ്കരണം, ലൈസന്‍സ് ഫീസ് സംബന്ധമായ ചട്ടം എന്നിവ നിലവില്‍ വന്നിരുന്നു. ബഹുഭൂരിപക്ഷം നഗരസഭകളും ഇത് നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികളിലാണ് ഇപ്പോഴും നില്‍ക്കുന്നത്. ഈ കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ആശങ്കകളും സംശയങ്ങളും നിവാരണംചെയ്യുന്നതില്‍ സര്‍ക്കാരും നഗരകാര്യ ഡയറക്ടറേറ്റും അമ്പേ പരാജയപ്പെട്ടു. സമയബന്ധിതമായി കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ആശങ്കകള്‍ ദൂരീകരിക്കാനും ഇടപെടേണ്ട നഗരകാര്യ ഡയറക്ടറേറ്റ് നാഥനില്ലാക്കളരിയാണ്. യുഡിഎഫ് അധികാരത്തിലെത്തി ആറ് മാസത്തിനകം നാല് ഡയറക്ടര്‍മാര്‍ മാറി. തദ്ദേശ സ്വയംഭരണവകുപ്പില്‍ സര്‍ക്കാരിന്റെ അലംഭാവം എത്രയുണ്ടെന്ന് ഇത് തെളിയിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് പ്രാവര്‍ത്തികമാക്കണമെന്നും ശമ്പളവും പെന്‍ഷനും നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ നിര്‍വഹിക്കണമെന്നും അന്യായമായ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കണമെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അവകാശപത്രിക ചര്‍ച്ചചെയ്ത് അംഗീകരിച്ച് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ജീവനക്കാര്‍ പ്രക്ഷോഭത്തിലാണ്. സംസ്ഥാനത്ത് പത്തു നഗരസഭകളില്‍ മാത്രമാണ് ഒന്നാം തീയതി കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് എന്നറിയുമ്പോള്‍ ഈ രംഗത്ത് പ്രതിസന്ധി എത്രമാത്രം വളര്‍ന്നിരിക്കുന്നു എന്ന് വ്യക്തമാകും.
മാലിന്യ സംസ്കരണ പ്രശ്നത്തിലും ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍പോലും സര്‍ക്കാര്‍ സ്വീകരിക്കുന്ന തെറ്റായ സമീപനം സ്ഥാപനങ്ങളുടെ തദ്ദേശ സ്വയംഭരണ നടത്തിപ്പ് കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുന്നു. അധികാര വികേന്ദ്രീകരണത്തിലൂടെയും ജനകീയാസൂത്രണത്തിലൂടെയും "അധികാരം ജനങ്ങളിലേക്ക്" എന്ന മുദ്രാവാക്യവുമായി മുന്നേറുകയായിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വീണ്ടും ഉദ്യോഗസ്ഥ പ്രമാണിത്തത്തിന്റെയും രാഷ്ട്രീയ പിണിയാളുകളുടെയും തൊഴുത്തില്‍കെട്ടാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ . ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കേണ്ട ഘട്ടമാണിത്. ജീവനക്കാരുടെ പ്രക്ഷോഭംകൊണ്ടുമാത്രം യുഡിഎഫ് സര്‍ക്കാരിന്റെ കണ്ണുതുറക്കുമെന്ന് കരുതാനാവില്ല. തദ്ദേശസ്ഥാപനങ്ങളുടെ രക്ഷയ്ക്കായി പ്രക്ഷോഭം നടത്തേണ്ട അവസ്ഥയാണ് ഉരുത്തിരിയുന്നത്.

deshabhimani editorial 230112
Saturday, October 29, 2011
തദ്ദേശസ്ഥാപനങ്ങള്‍ ഓഡിറ്റിന് നല്‍കിയ കണക്കുകളിലും വിവരങ്ങളിലും വ്യത്യാസം: സി എ ജി
തദ്ദേശസ്ഥാപനങ്ങള്‍ ഓഡിറ്റിന് നല്‍കിയ കണക്കുകളും ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്ത വിവരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടായതായി സി എ ജി റിപ്പോര്‍ട്ട്. പദ്ധതി വിഹിതവും മറ്റ് ഫണ്ടുകളും വിനിയോഗിക്കുന്നതിന്റെ കണക്കുകളിലാണ് കാര്യമായ വ്യത്യാസമുണ്ടായിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സമ്പത്ത് രേഖപ്പെടുത്തുന്നതിനായി സി എ ജി ഡാറ്റാബേസ് ഫോര്‍മാറ്റുകള്‍ നിര്‍ദേശിച്ചത് പതിനൊന്നാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ്. സ്ഥാപനങ്ങളുടെ മേഖല തിരിച്ചുള്ള വിവരങ്ങളുടെയും ഫണ്ട് വിനിയോഗത്തിന്റെയും സംക്ഷിപ്ത രൂപം, തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കിയ പൊതുമരാമത്ത് ജോലികളുടെ വിശദാംശങ്ങള്‍, അവയുടെ പുരോഗതി മുതലായവ ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡാറ്റാബേസ് ഫോര്‍മാറ്റുകള്‍ നിര്‍ദേശിക്കപ്പെട്ടത്. സി എ ജി നിര്‍ദേശിച്ച ഫോര്‍മാറ്റുകള്‍ 2004 സെപ്തംബറില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും 2009-10 വര്‍ഷത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 2011 മേയ് 31 വരെ, 1216 സ്ഥാപനങ്ങളാണ് ഡേറ്റാബേസ് തയാറാക്കിയത്. തദ്ദേശസ്ഥാപനങ്ങളിലധികവും ശരിയായ കണക്കുകള്‍ സൂക്ഷിക്കുന്നില്ലെന്നും ഇത് അധികാര വികേന്ദ്രണ സംവിധാനങ്ങള്‍ക്ക് തടസമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വികസന ചെലവും ആകെ ചെലവും തമ്മിലുള്ള അനുപാതം 2005-06ലെ 53.55 ശതമാനത്തില്‍ നിന്നും 2009-10ല്‍ 58.61 ആയി വര്‍ധിച്ചു. സാമൂഹ്യ മേഖലയിലെ ചെലവും ആകെ ചെലവും തമ്മിലുള്ള അനുപാതം 2005-06ലെ 28.16ല്‍ നിന്നും 2009-10ല്‍ 35.85 ആയി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ മൂലധന ചെലവ് വ്യക്തമായ രീതിയില്‍ 2005-06ലെ 747.84 കോടിയില്‍ നിന്നും 2009-10ല്‍ 1120.46 കോടിയായി വര്‍ധിച്ചുവെങ്കിലും ആകെ ചെലവിന്റെയും അനുപാതം ഈ കാലയളവില്‍ കുറയുകയാണുണ്ടായത്. സാമൂഹികവും, വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ മേഖലകളിലെ മികച്ച അടിസ്ഥാന സൗകര്യത്തിന്റെ ലഭ്യത ചെലവിന്റെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന്റെ പൊതു ചെലവിന്റെ പ്രാധാന്യം കണക്കാക്കുമ്പോള്‍ ചെലവ് ഏകീകരിക്കുന്നതിനുള്ള ഉചിതമായ നടപടികള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
മികച്ച നിക്ഷേപവും ഫലവും ലഭിക്കുന്നതിനായി പതിമൂന്നാം ധനകാര്യ കമ്മിഷന്‍ ചെലവിന്റെ നിലവാരം മെച്ചപ്പെടുത്തേതിന്റെ ആവശ്യകതയെക്കുറിച്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ധനകാര്യ കമ്മിഷന്‍ 10 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് സ്വീകരിച്ചുകൊണ്ട് 2006-07 മുതല്‍ 2010-11 വരെയുള്ള കാലയളവിലേക്ക് സംരക്ഷണ ധനസഹായം ശുപാര്‍ശ ചെയ്തിരുന്നു. 2006-07ലെ ആദ്യ നാല് മാസത്തേക്കുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള കാലയളവിലേക്ക് കൈമാറ്റം ചെയ്ത ആസ്തികളുടെ യഥാര്‍ഥ മൂല്യവും അവയുടെ പരിപാലന ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ട് ഒരു പ്രത്യേക ഫോര്‍മുല തയാറാക്കിയതിനുശേഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആസ്തികളുടെ ഇനം, വിസ്തീര്‍ണ്ണം, കാലപ്പഴക്കം തുടങ്ങിയ വിവരങ്ങളുടെ ശേഖരണം ബാക്കി നില്‍ക്കുന്നതിനാല്‍ ഇതുവരെ ഇത്തരം ഒരു ഫോര്‍മുല തയ്യാറാക്കല്‍ പൂര്‍ത്തിയായിട്ടില്ല.
janayugom 291011

Sunday, July 17, 2011
തദ്ദേശവകുപ്പ് വെട്ടിമുറിക്കല്‍ : വാര്‍ഷിക പദ്ധതികള്‍ അനിശ്ചിതത്വത്തില്‍
കൊല്ലം: തദ്ദേശഭരണ വകുപ്പ് വെട്ടിമുറിച്ചത് കോര്‍പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും പദ്ധതി പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കി. നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ അംഗീകാരത്തിന് ഉപദേശം നല്‍കേണ്ട സംസ്ഥാന സാങ്കേതിക ഉപദേശകസമിതി (എസ്എല്‍ടിഎജി) പുനഃസംഘടിപ്പിക്കാത്തതാണ് കാരണം. ഇതിനുള്ള ഫയല്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കി ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ഒപ്പിടേണ്ടത് ഏതു മന്ത്രിയെന്ന തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തീരുമാനം നീളുന്നു. പതിനാലു ജില്ലാ പഞ്ചായത്തുകളുടെയും അഞ്ച് കോര്‍പറേഷനുകളുടെയും നിരവധി പദ്ധതികള്‍ അംഗീകാരം കാത്തു കഴിയുകയാണ്. ജില്ലാ ആസൂത്രണസമിതികളുടെ അനുമതി ലഭിക്കണമെങ്കില്‍ സംസ്ഥാന സാങ്കേതിക ഉപദേശകസമിതി ശുപാര്‍ശ ചെയ്യണം. പദ്ധതികളുടെ സാങ്കേതിക തികവ് പരിശോധിക്കുകയാണ് സമിതിയുടെ ചുമതല. സമിതി പുനഃസംഘടിപ്പിക്കാന്‍ എസ് എം വിജയാനന്ദ് തദ്ദേശവകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ഫയല്‍ അയച്ചത്. നഗരകാര്യ വകുപ്പ് കുഞ്ഞാലിക്കുട്ടിക്കും പഞ്ചായത്ത് വകുപ്പ് മുനീറിനുമായി വീതം വച്ചിട്ടുള്ളതിനാല്‍ സാങ്കേതിക സമിതി ഏതു വകുപ്പിനു കീഴിലാണെന്ന തര്‍ക്കം മൂലം പുനഃസംഘടന നീളുന്നു.
കോര്‍പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഗ്രൂപ്പുകളാണ് സംസ്ഥാനത്തുള്ളത്. ഓരോ മേഖലാ സമിതികള്‍ക്കും വിവിധ വിഷയങ്ങളിലുള്ള 17 ഉപസമിതികളുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ളയാളായിരിക്കും ഉപസമിതി ചെയര്‍മാന്‍ . ഉദ്യോസ്ഥനല്ലാത്ത വിദഗ്ധന്‍ കണ്‍വീനറുമായി എത്തുന്നു. ഉപസമിതികളിലെ ഏഴ് അംഗങ്ങളില്‍ മൂന്നു പേരെങ്കിലും ഉണ്ടെങ്കിലേ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കഴിയൂ. പുതിയ സമിതി രൂപീകരിക്കാത്തതിനാല്‍ നിലവിലുള്ള സമിതിക്കു തന്നെയാണ് ചുമതലയെങ്കിലും അംഗങ്ങള്‍ പലരും വിരമിച്ചതിനാല്‍ പ്രവര്‍ത്തനം നടക്കുന്നില്ല. സര്‍ക്കാരിന്റെ മാര്‍ഗരേഖ, നിലവിലുള്ള ഉത്തരവുകള്‍ , സബ്സിഡി മാനദണ്ഡങ്ങള്‍ എന്നിവ നോക്കിയാണ് പദ്ധതികള്‍ സമിതി ശുപാര്‍ശ ചെയ്യുന്നത്. പദ്ധതി സമര്‍പ്പിച്ച് പത്തു ദിവസത്തിനകം ശുപാര്‍ശ നല്‍കണമെന്നാണ് ചട്ടം. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടത് ജില്ലാതല ഉപദേശക സമിതിയായതിനാല്‍ അവിടെ പ്രതിസന്ധി ബാധിച്ചിട്ടില്ല. ജില്ലാതല ഉപദേശക സമിതികളുടെ നിയമനാധികാരം ജില്ലയില്‍ തന്നെയാണെന്നതാണ് കാരണം.
(ആര്‍ സാംബന്‍)
deshabhimani 170711

Subscribe to:
Posts (Atom)