Showing posts with label വികസനം. Show all posts
Showing posts with label വികസനം. Show all posts

Sunday, July 11, 2021

നിക്ഷേപാനുകൂലമല്ല കേരളം എന്ന വാദം അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം> കാലഹരണപ്പെട്ടതും  വസ്തുതകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  മാധ്യമങ്ങളോട് വ്യക്തമാക്കി . കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള  മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള  നടപടികളാണ് നാം സ്വീകരിച്ചുപോന്നത്. നീതി ആയോഗ്  ഈ മാസം പ്രസിദ്ധപ്പെടുത്തിയ   സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്ഥാനം ഒന്നാമതെത്തിയത്.

സൂചികയിലെ പ്രധാന പരിഗണനാവിഷയമായ വ്യവസായ വികസനമാണ്  ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. നീതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍  മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങള്‍ എന്ന വിഭാഗത്തില്‍  നാലാം സ്ഥാനവും കേരളത്തിന്  കൈവരിക്കാനായി.

നാഷണല്‍ കൗണ്‍സില്‍ ഓഫ്  അപ്ലൈഡ്  എക്കണോമിക്‌സ് റിസര്‍ച്ചിന്റെ 2018 ലെ നിക്ഷേപ സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴില്‍, രാഷ്ട്രീയ സ്ഥിരത, ബിസിനസ് അവബോധം  തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണിത്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു  ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികള്‍ സ്വീകരിക്കുകയുണ്ടായി. വ്യവസായ തര്‍ക്ക പരിഹാരത്തിനായി സ്റ്റാറ്റിയൂട്ടറി സ്വഭാവത്തോടെ ജില്ലാതല സമിതികള്‍ ഏര്‍പ്പെടുത്താന്‍ ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനിച്ചു.

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി  സോഫ്റ്റ് വെയര്‍ അധിഷ്ഠിത പരാതി രഹിത  സംവിധാനമുണ്ടാക്കും. നിലവിലുള്ള ത്രിതല സംവിധാനത്തിന് പുറമേ സംസ്ഥാനത്തെ എല്ലാ വ്യവസായ പാര്‍ക്കുകളിലും സംരംഭകര്‍ക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിന് ഏകജാലക ബോര്‍ഡുകള്‍ രൂപീകരിക്കുകയാണ്.

എംഎസ്എംഇകള്‍ക്ക് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് 1416 കോടി രൂപയുടെ സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ്. കൊച്ചി  ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയ  ഡിസംബറില്‍ പൂര്‍ത്തിയാക്കും. നിയമങ്ങളില്‍ മാറ്റം വരുത്തിയും നടപടികള്‍ ലളിതമാക്കിയും നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ഒട്ടേറെ നടപടികളാണ്  എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍  ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത് കേരള  ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ്

ഫെസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി.നിക്ഷേപത്തിനുള്ള  ലൈസന്‍സും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ആവിഷ്‌കരിച്ചു.

മുപ്പതോളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷാഫോറം ഇതിന്റെ ഭാഗമായി തയ്യാറാക്കി. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം ഇല്ലെങ്കില്‍  കല്‍പിത അനുമതി ലഭിച്ചതായി കണക്കാക്കും എന്ന് വ്യവസ്ഥ ചെയ്തു.

മുന്‍കൂര്‍ അനുമതിയില്ലാതെ എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം പാസാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം.  മൂന്നുവര്‍ഷം കഴിഞ്ഞ്  ആറു മാസത്തിനകം ലൈസന്‍സും അനുമതികളും നേടിയാല്‍ മതി. ഈ സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം.

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു. 6612 കോടി രൂപയുടെ നിക്ഷേപമെത്തി. 2 ലക്ഷം യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.നൂറുകോടി രൂപ വരെ  മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവന്നു. നിക്ഷേപകര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചക്കകം ആവശ്യമായ അംഗീകാരം നല്‍കും. കെ സ്വിഫ്റ്റ് വഴി അപേക്ഷ നല്‍കാം.

എം എസ് എം ഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെ എസ് ഐ ഡി സി എംഡി കണ്‍വീനറായി നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ രൂപീകരിച്ചു.സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടോള്‍ ഫ്രീ സൗകര്യം, സംരംഭക അനുമതിക്കുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രൂപീകരിച്ച ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍,  ഇന്‍വെസ്റ്റ് കണക്ട് ന്യൂസ് ലെറ്റര്‍, വ്യവസായ ലൈസന്‍സ് കാലാവധി 5 വര്‍ഷമായി വര്‍ധിപ്പിക്കാനുള്ള നടപടി, ലൈസന്‍സ് പുതുക്കുന്നതിന് ഓട്ടോ റിന്യൂവല്‍ സൗകര്യം, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള അനുമതി,  അസെന്‍ഡ് നിക്ഷേപക സംഗമം  തുടങ്ങിയവ  നിക്ഷേപം ആകര്‍ഷിക്കുന്നതിന്  കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച നടപടികളും പദ്ധതികളുമാണ്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്ക് ഈ വര്‍ഷമെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനിടയില്‍ ഒറ്റപ്പെട്ട എന്തെങ്കിലും  ചൂണ്ടിക്കാണിച്ച്  സംസ്ഥാനത്തിന്റെ  വ്യവസായ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങള്‍ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തകര്‍ക്കാനുള്ളതായി വിലയിരുത്തപ്പെടും.  

നിയമവും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് . പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും. അത്തരം പരിശോധനകള്‍ സ്വാഭാവികമാണ്. അത് വേട്ടയാടലല്ല. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല.

അതുകൊണ്ട് കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാന്‍, നിക്ഷേപസൗഹൃദ അന്തരീക്ഷം നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളം വ്യവസായ സൗഹൃദം: വി ഡി സതീശൻ

കേരളത്തിൽ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അതിന്‌ വിരുദ്ധമായ  പ്രചാരണം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞു. ഇവിടെ വ്യവസായ സൗഹൃദ അന്തരീക്ഷമല്ലെന്ന സന്ദേശം നൽകുമ്പോൾ നമ്മുടെ നിക്ഷേപത്തെയും തൊഴിലിനെയും ബാധിക്കും. പരാതി ഉയരുമ്പോൾ പരിശോധിക്കണം. എന്നാൽ വ്യവസായികളെ പീഡിപ്പിക്കരുതെന്നും കേസരി സ്‌മാരക ട്രസ്‌റ്റ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ അദ്ദേഹം പറഞ്ഞു‌.

കേരളത്തിൽ മിലിറ്റന്റ്‌ ട്രേഡ്‌ യൂണിയനിസം ഇല്ല. ട്രേഡുയൂണിയനുകളും ഉടമകളും നല്ല സൗഹൃദത്തിലാണ്‌.  പോക്‌സോ കേസിലെ പ്രതിയെ മാത്യു കുഴൽനാടൻ എംഎൽഎ സംരക്ഷിക്കുന്നെന്ന പരാതിയിൽ ഡിസിസി അന്വേഷണം നടത്തുന്നുണ്ട്‌. കുറ്റകൃത്യം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്നാണ്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ഷാൻമുഹമ്മദിനെതിരായ പരാതി. പോക്‌സോ നിയമ പ്രകാരം അത്‌ തെറ്റല്ലെ എന്ന്‌ ചോദിച്ചപ്പോൾ അങ്ങനെയാണ്‌ നിയമമെന്ന്‌ സതീശൻ പറഞ്ഞു.

കോവിഡ്‌ മരണനിരക്ക്‌ കൃത്യമായി അറിയിക്കണം. പത്ത്‌ ദിവസത്തിനകം നടപടിയില്ലെങ്കിൽ എന്ത്‌ വേണമെന്ന്‌ പ്രതിപക്ഷം ആലോചിക്കും. ഡെത്ത്‌ ഓഡിറ്റ്‌ കമ്മിറ്റിക്കെതിരെ അന്വേഷണം വേണം. യുഡിഎഫ്‌ കൺവീനറുമായി ബന്ധപ്പെട്ട കാര്യം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും സതീശൻ  പറഞ്ഞു.

കേരള സർക്കാർ എപ്പോഴും വ്യവസായങ്ങൾക്ക്‌ പിന്തുണ നൽകുന്നവർ; സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള വ്യവസായി ഹര്‍ഷ് ഗോയെങ്ക

കൊച്ചി > കേരള സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി ഏറ്റവും നന്നായി സഹകരിക്കുന്നവരാണെന്ന് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക. വ്യാവസായിക മുതൽമുടക്കിന് കേരളം അനുകൂലമല്ല എന്ന് പ്രചരിപ്പിക്കാൻ സംഘ്‌ പരിവാർ / ട്വൻറി ട്വൻറി അണികൾ വ്യാപകമായി ശ്രമിക്കുന്നതിനിടെയാണ്‌ കേരളത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായി ഹർഷ് ഗോയെങ്ക തന്നെ വാദങ്ങൾക്ക്‌ മറുപടി നൽകിയത്‌. സാമ്പത്തിക വിദഗ്‌ധ‌ ഷാമിക രവിയ്ക്കാണ്‌ ഗോയെങ്ക ട്വിറ്ററിൽ മറുപടി നൽകിയത്‌.

കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നുവെന്നും അതിന്‌ കാരണം സിപിഐ എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്നും ആരോപിച്ചുകൊണ്ടുള്ള സ്വരാജ്യ മാഗസീനിന്റെ ലേഖനം ഷാമിക റീട്വീറ്റ്‌ ചെയ്‌തിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഹര്‍ഷ് ഗോയെങ്ക.

‘ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍. കേരള സര്‍ക്കാര്‍ അത്യധികം പിന്തുണ നല്‍കുന്നവരായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്,’ - ഹര്‍ഷ് ഗോയെങ്ക ട്വീറ്റിൽ പറഞ്ഞു.

സ്വകാര്യ കമ്പനിയായ കിറ്റെക്‌സ് കേരളവുമായി ചേര്‍ന്നുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അവരെ തമിഴ്‌നാട് വ്യവസായം ആരംഭിക്കുന്നതിനായി ക്ഷണിച്ചെന്നും കാണിച്ച് സ്വരാജ്യ മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനമായിരുന്നു ഷാമിക റീട്വീറ്റ് ചെയ്‌തത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് കിറ്റെക്‌സിനെ തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷണിച്ചുവെന്നായിരുന്നു എം ഡി സാബു ജേക്കബ് പറഞ്ഞത്.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കിറ്റെക്‌സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണമെന്നും സാബു പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ ആധികാരികത ഇപ്പോഴും വ്യക്തമായിട്ടില്ല. അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കേരള സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്.

അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്‌ട‌ര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. കിറ്റെക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം; ഹർഷ്‌ ഗോയെങ്കയുടെ വാക്കുകൾക്ക്‌ നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് ഗോയെങ്കയുടെ പ്രശംസ ട്വീറ്റിന്‌ മറുപടിയായാണ്‌ മുഖ്യമന്ത്രിയുടെ ട്വീറ്റ്‌.

എൽഡിഎഫ്‌ സർക്കാർ നിക്ഷേപ/വ്യവസായ സൗഹൃദ നയം തുടരുമെന്നും, വ്യവസായ സംരംഭങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ്‌ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഗോയെങ്കയ്‌ക്ക്‌ റീട്വീറ്റ്‌ ചെയ്‌തുകൊണ്ട്‌ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാറില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് വ്യവയായി ഹര്‍ഷ് ഗോയെങ്ക ട്വീറ്റ് ചെയ്‌തത്.

വ്യാവസായിക മുതൽമുടക്കിന് കേരളം അനുകൂലമല്ല എന്ന് പ്രചരിപ്പിക്കാൻ സംഘ്‌ പരിവാർ / ട്വൻറി ട്വൻറി അണികൾ വ്യാപകമായി ശ്രമിക്കുന്നതിനിടെയാണ്‌ കേരളത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായി ഹർഷ് ഗോയെങ്ക തന്നെ വാദങ്ങൾക്ക്‌ മറുപടി നൽകിയത്‌. സാമ്പത്തിക വിദഗ്‌ധ‌ ഷാമിക രവിയ്ക്കാണ്‌ ഗോയെങ്ക ട്വിറ്ററിൽ മറുപടി നൽകിയത്‌.

കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നുവെന്നും അതിന്‌ കാരണം സിപിഐ എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനം മൂലമാണെന്നും ആരോപിച്ചുകൊണ്ടുള്ള സ്വരാജ്യ മാഗസീനിന്റെ ലേഖനം ഷാമിക റീട്വീറ്റ്‌ ചെയ്‌തിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഹര്‍ഷ് ഗോയെങ്ക.

Saturday, June 5, 2021

മഹാമാരിയും തടുത്തില്ല, നമ്പര്‍ വണ്‍ തന്നെ; നിതി ആയോഗ് സുസ്ഥിരവികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

മഹാമാരിയുടെ കെടുതികൾക്കിടയിലും നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ രാജ്യത്ത്‌ ഒന്നാംസ്ഥാനം നിലനിർത്തി കേരളം. മുൻവർഷത്തെ സ്‌കോറിൽനിന്ന്‌ അഞ്ച്‌ പോയിന്റുകൂടി കൂട്ടി 100ൽ 75 പോയിന്റോടെയാണ്‌ 2020–-21ൽ കേരളം വീണ്ടും ഒന്നാമതായത്‌.

ഹിമാചൽപ്രദേശും തമിഴ്‌നാടും 74 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു. ബിഹാര്‍ ഏറ്റവും പിന്നിൽ; 52 പോയിന്റ്‌. ജാർഖണ്ഡ്‌ (56), അസം (57), ഉത്തർപ്രദേശ്‌ (60) എന്നിവയും പിന്നില്‍. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡീഗഡ് മുന്നില്‍.

ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരവും രാജ്യത്തെ പ്രത്യേക സാഹചര്യത്തിലും പ്രഖ്യാപിച്ച, രണ്ടായിരത്തി മുപ്പതോടെ കൈവരിക്കേണ്ട 17 ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലാണ്‌ സൂചിക. ദാരിദ്ര്യ നിർമാർജനം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, കാലാവസ്ഥാ വ്യതിയാനം നേരിടൽ, ചെലവ്‌ കുറഞ്ഞതും സുസ്ഥിരവുമായ ഊർജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തൽ എന്നീ മേഖലകളിലെ മുന്നേറ്റമാണ്‌ കേരളത്തിന്‌ മുതൽക്കൂട്ടായത്‌. ആരോഗ്യവും ക്ഷേമവും, ക്രമസമാധാനവും നീതിനിർവഹണവും, അസമത്വം കുറയ്‌ക്കൽ, നഗരവികസനം, വന്യജീവി സംരക്ഷണം എന്നീ മേഖലകളിലും കേരളത്തിന്റെ പ്രകടനം മികച്ചതായി.

2018 മുതലാണ്‌ നിതി ആയോഗ്‌ ഈ സൂചിക പ്രസിദ്ധീകരിക്കുന്നത്‌. ആദ്യവർഷം കേരളവും ഹിമാചൽപ്രദേശും ഒന്നാംസ്ഥാനം പങ്കിട്ടു.ലക്ഷ്യങ്ങൾക്കൊപ്പം 115  സൂചകങ്ങളും  ഉൾപ്പെടുത്തിയ ഇക്കൊല്ലത്തെ സൂചിക മുൻവർഷങ്ങളിലേതിനെ അപേക്ഷിച്ച്‌ ഏറെ സമ്പുഷ്ടമാണെന്ന്‌ നിതി ആയോഗ്‌ ഉപാധ്യക്ഷൻ ഡോ. രാജീവ്‌കുമാർ പറഞ്ഞു. ‘യുഎൻ ഇന്ത്യ’യുടെയും സന്നദ്ധസംഘടനകളുടെയും സ്വകാര്യമേഖലയുടെയും സർക്കാരിന്റെയും പങ്കാളിത്തത്തോടെയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയതെന്ന്‌ നിതി ആയോഗ്‌ സിഇഒ അമിതാഭ്‌ കാന്ത്‌ പറഞ്ഞു.

സാജൻ എവുജിൻ

Friday, April 2, 2021

എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ത്? ജില്ലകള്‍ തിരിച്ചുള്ള വികസനപദ്ധതികള്‍ ഒറ്റക്ലിക്കില്‍ അറിയാം

കൊച്ചി > കേരളത്തിന്റെ സമഗ്രവികസനത്തിന് വഴിവെച്ച അഭിമാനകരമായ ഒട്ടനവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2016ല്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580ഉം പൂര്‍ത്തീകരിച്ചിരിക്കുന്നു.

ഓരോ ജില്ലകളിലും സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന-ക്ഷേമ പദ്ധതികള്‍ സമാഹരിച്ചുകൊണ്ടുള്ള വെബ്‌സൈറ്റ് തയ്യാറായിരിക്കുകയാണ് ഇപ്പോള്‍. http://entekeralam.pinarayivijayan.in/ എന്ന സൈറ്റില്‍ ഓരോ ജില്ലയുടെ പേരുകളിലും ക്ലിക്ക് ചെയ്താല്‍ പദ്ധതികളുടെ സമ്പൂര്‍ണ വിവരം ലഭിക്കും. ഓരോ വകുപ്പുകളും തരംതിരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ പ്രമുഖ വ്യക്തികള്‍ സര്‍ക്കാരിനെക്കുറിച്ച് പങ്കുവെക്കുന്ന അഭിപ്രായങ്ങള്‍ വീഡിയോ ക്ലിപ്പുകളായും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ലിങ്ക്


Saturday, March 6, 2021

ഇതാണ് ഉറപ്പ്; 169 ദിവസത്തില്‍ 206 പദ്ധതി; രണ്ടുഘട്ടമായി ജോലി നല്‍കിയത് 1,79,385 പേര്‍ക്ക്

100 ദിവസത്തിൽ 100 പദ്ധതി പ്രഖ്യാപനം ചരിത്രത്തിലേക്ക്‌. രണ്ടുഘട്ടത്തിലായി 169 ദിവസത്തിൽ പൂർത്തിയാക്കുകയോ ആരംഭിക്കുകയോ ചെയ്തത് 206 പദ്ധതി.  മുമ്പെങ്ങുമില്ലാത്ത ക്ഷേമ, വികസന പദ്ധതികളുടെ നിർവഹണമാണ് ഇതിലൂടെ സാധ്യമാക്കിയത്. ഒന്നാം 100 ദിന പരിപാടിയിൽ സെപ്തംബർ 2020 മുതൽ ഡിസംബർ 9 വരെ 134 പദ്ധതി പൂർത്തീകരിച്ചു. ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് ഉൾപ്പെടുത്തി.

രണ്ടാംഘട്ട നൂറുദിന കർമ പരിപാടി തദ്ദേശ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഡിസംബർ 17നാണ്‌ ആരംഭിച്ചത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽവന്ന ഫെബ്രുവരി 26 വരെ 72 പദ്ധതി പൂർത്തീകരിച്ചു. 278 ഘടക പദ്ധതിയിലായി ഏതാണ്ട്‌ 8,000 കോടിയുടെ വികസന പ്രവർത്തനം പൂർത്തീകരിക്കുകയോ തുടക്കംകുറിക്കുകയോ ചെയ്‌തു.

ഇരുഘട്ടത്തിലുമായി 1,79,385 പേർക്ക്‌ പുതിയ തൊഴിൽ ലഭിച്ചു. രണ്ടാം ഘട്ടത്തിൽ 58,302 പേർക്ക് തൊഴിൽ നൽകി. ആദ്യഘട്ടത്തിൽ 1,21,083 പേർക്കും.  നവവത്സര സമ്മാനമായി ജനുവരി ഒന്നുമുതൽ  ക്ഷേമപെൻഷനുകൾ 100 രൂപവീതം വർധിപ്പിച്ച് 1500 രൂപയായി ഉയർത്തുമെന്നായിരുന്നു രണ്ടാം നുറുദിന പരിപാടിയിലെ പ്രധാന വാഗ്‌ദാനം. ഇതിനുമപ്പുറം‌ ഏപ്രിൽ ഒന്നുമുതൽ 1600 രൂപയായി‌ പെൻഷൻ ഉയർത്തി ഉത്തരവിറക്കി.

കൂടുതൽ കുടുംബശ്രീ ഭക്ഷണശാലകൾ തുറന്നു. 80 ലക്ഷത്തിൽപ്പരം കുടുംബങ്ങൾക്ക്‌ പലവ്യഞ്ജന കിറ്റ്‌ വിതരണം തുടരുന്നു. പാലക്കാട്ടെ പ്രതിരോധ പാർക്ക്, മെഗാ ഫുഡ്‌ പാർക്ക്‌, കുട്ടനാട്ടിലെ സംയോജിത റൈസ്‌ ടെക്‌നോളജി പാർക്ക്‌ എന്നിവയടക്കം 17 വ്യവസായ പദ്ധതി  ഉദ്ഘാടനം ചെയ്‌തു. വെർച്വൽ കയർ മേളയിലൂടെ 700 കോടിയോളം രൂപയുടെ കയർ ഉൽപ്പന്നങ്ങൾക്ക്‌ ഓർഡർ ഉറപ്പാക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്‌ ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള ആദ്യഗഡു തുക 72.80 കോടി രൂപ കൈമാറി. ടൂറിസം വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ അഞ്ചു പദ്ധതിയിലായി 68 പ്രവർത്തനം പൂർത്തീകരിച്ചു. ഗെയിൽ പൈപ്പ് ലൈൻ കൊച്ചി-–-മംഗലാപുരം റീച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. റായ്‌പുർ-–-പുഗലൂർ-–-മാടക്കത്തറ വെദ്യുതി ലൈൻ കമീഷൻ ചെയ്‌തു. കെ -ഫോൺ സംസ്ഥാനതല കൺട്രോൾ റൂം, 14 ജില്ലാതല കേന്ദ്രം, തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റുവർക്കിങ് എന്നിവയടങ്ങുന്ന ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്‌തു.

ജി രാജേഷ്‌ കുമാർ

Wednesday, February 17, 2021

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത്‌ ഉദ്ഘാടനം ചെയ്‌തു

തിരുവനന്തപുരം > പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക്‌ ഉദ്ഘാടനം ചെയ്‌തു. 130.94 കോടി രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള ഈ പദ്ധതിയില്‍ 50 കോടി രൂപ കേന്ദ്ര ധനസഹായമാണ്. ഒറ്റപ്പാലത്ത്‌ കിന്‍ഫ്രയുടെ നിയന്ത്രണത്തിലുള്ള 60 ഏക്കര്‍ ഭൂമിയിലാണ് ഡിഫന്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പ്രതിരോധ സേനയ്ക്കാവശ്യമുള്ള ഉപകരണങ്ങളും, അനുബന്ധ ഘടകങ്ങളുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുക. എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, പ്രതിരോധ നാവിഗേഷന്‍ ഉല്‍പന്നങ്ങള്‍, കപ്പലിന്‍റെ ഭാഗങ്ങള്‍, പ്രതിരോധവുമായി ബന്ധപ്പെട്ട ഐടിഇലക്ട്രോണിക് സംവിധാനങ്ങള്‍, മൈക്രോ സാറ്റലൈറ്റ്, തന്ത്രപ്രധാനമായ ആശയവിനിമയ സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും.

സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ സംവിധാനങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് ഇവിടെനിന്ന് ഭൂമി പാട്ടത്തിന് ലഭിക്കും. അത് 90 വര്‍ഷം വരെ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കോമണ്‍ ഫെസിലിറ്റി സെന്‍റര്‍, അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്, മൂന്ന് വെയര്‍ഹൌസുകള്‍, കോമണ്‍ യൂട്ടിലിറ്റി സെന്‍റര്‍, കോണ്‍ഫറന്‍സ് റൂമുകള്‍ എന്നിവയ്ക്കു പുറമേ ആഭ്യന്തര റോഡ് ശൃഖല, വിപുലമായ പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍, സെക്യൂരിറ്റി സംവിധാനം, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടേയ്ക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കും. ഇവിടെ സജ്ജമാക്കിയിട്ടുള്ള വിപുലമായ സംവിധാനങ്ങളില്‍ ആകൃഷ്ടരായി നിരവധി കമ്പനികള്‍ ഡിഫന്‍സ് പാര്‍ക്കുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്.

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത്‌ ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021

തിരുവനന്തപുരം > പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക്‌ ഉദ്ഘാടനം ചെയ്‌തു. 130.94 കോടി രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള ഈ പദ്ധതിയില്‍ 50 കോടി രൂപ കേന്ദ്ര ധനസഹായമാണ്. ഒറ്റപ്പാലത്ത്‌ കിന്‍ഫ്രയുടെ നിയന്ത്രണത്തിലുള്ള 60 ഏക്കര്‍ ഭൂമിയിലാണ് ഡിഫന്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പ്രതിരോധ സേനയ്ക്കാവശ്യമുള്ള ഉപകരണങ്ങളും, അനുബന്ധ ഘടകങ്ങളുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുക. എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, പ്രതിരോധ നാവിഗേഷന്‍ ഉല്‍പന്നങ്ങള്‍, കപ്പലിന്‍റെ ഭാഗങ്ങള്‍, പ്രതിരോധവുമായി ബന്ധപ്പെട്ട ഐടിഇലക്ട്രോണിക് സംവിധാനങ്ങള്‍, മൈക്രോ സാറ്റലൈറ്റ്, തന്ത്രപ്രധാനമായ ആശയവിനിമയ സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും.

സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ സംവിധാനങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് ഇവിടെനിന്ന് ഭൂമി പാട്ടത്തിന് ലഭിക്കും. അത് 90 വര്‍ഷം വരെ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കോമണ്‍ ഫെസിലിറ്റി സെന്‍റര്‍, അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്, മൂന്ന് വെയര്‍ഹൌസുകള്‍, കോമണ്‍ യൂട്ടിലിറ്റി സെന്‍റര്‍, കോണ്‍ഫറന്‍സ് റൂമുകള്‍ എന്നിവയ്ക്കു പുറമേ ആഭ്യന്തര റോഡ് ശൃഖല, വിപുലമായ പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍, സെക്യൂരിറ്റി സംവിധാനം, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടേയ്ക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കും. ഇവിടെ സജ്ജമാക്കിയിട്ടുള്ള വിപുലമായ സംവിധാനങ്ങളില്‍ ആകൃഷ്ടരായി നിരവധി കമ്പനികള്‍ ഡിഫന്‍സ് പാര്‍ക്കുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്.


Read more: https://www.deshabhimani.com/news/kerala/kinfra-defence-park/925185

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത്‌ ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021

തിരുവനന്തപുരം > പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക്‌ ഉദ്ഘാടനം ചെയ്‌തു. 130.94 കോടി രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള ഈ പദ്ധതിയില്‍ 50 കോടി രൂപ കേന്ദ്ര ധനസഹായമാണ്. ഒറ്റപ്പാലത്ത്‌ കിന്‍ഫ്രയുടെ നിയന്ത്രണത്തിലുള്ള 60 ഏക്കര്‍ ഭൂമിയിലാണ് ഡിഫന്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പ്രതിരോധ സേനയ്ക്കാവശ്യമുള്ള ഉപകരണങ്ങളും, അനുബന്ധ ഘടകങ്ങളുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുക. എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, പ്രതിരോധ നാവിഗേഷന്‍ ഉല്‍പന്നങ്ങള്‍, കപ്പലിന്‍റെ ഭാഗങ്ങള്‍, പ്രതിരോധവുമായി ബന്ധപ്പെട്ട ഐടിഇലക്ട്രോണിക് സംവിധാനങ്ങള്‍, മൈക്രോ സാറ്റലൈറ്റ്, തന്ത്രപ്രധാനമായ ആശയവിനിമയ സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും.

സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ സംവിധാനങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് ഇവിടെനിന്ന് ഭൂമി പാട്ടത്തിന് ലഭിക്കും. അത് 90 വര്‍ഷം വരെ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കോമണ്‍ ഫെസിലിറ്റി സെന്‍റര്‍, അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്, മൂന്ന് വെയര്‍ഹൌസുകള്‍, കോമണ്‍ യൂട്ടിലിറ്റി സെന്‍റര്‍, കോണ്‍ഫറന്‍സ് റൂമുകള്‍ എന്നിവയ്ക്കു പുറമേ ആഭ്യന്തര റോഡ് ശൃഖല, വിപുലമായ പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍, സെക്യൂരിറ്റി സംവിധാനം, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടേയ്ക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കും. ഇവിടെ സജ്ജമാക്കിയിട്ടുള്ള വിപുലമായ സംവിധാനങ്ങളില്‍ ആകൃഷ്ടരായി നിരവധി കമ്പനികള്‍ ഡിഫന്‍സ് പാര്‍ക്കുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്.


Read more: https://www.deshabhimani.com/news/kerala/kinfra-defence-park/925185

Thursday, January 21, 2021

മികച്ച വ്യവസായ അന്തരീക്ഷം കേരളത്തില്‍: നിതി ആയോഗ് സൂചികയില്‍ ഒന്നാമത്

നിതി ആയോഗ് പുറത്തിറക്കിയ  ഇന്ത്യ ഇന്നൊവേഷന്‍ സൂചികയുടെ ഏറ്റവും പുതിയ കണക്കില്‍ മികച്ച വ്യവസായ അന്തരീക്ഷത്തിലും നൂതനാശയ സംരംഭങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിലും കേരളം ഒന്നാമതെത്തി. വ്യവസായ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കേരളം സ്വീകരിച്ച നടപടികള്‍ക്കുള്ള കേന്ദ്രത്തിന്റെ അംഗീകാരമാണ് പുതിയ നേട്ടം. ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

മാനവമൂലധന ശേഷിയില്‍ രണ്ടാം സ്ഥാനവും കേരളം നേടി. നേരത്തേ കേന്ദ്രം തയ്യാറാക്കിയ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' സൂചികയിലും ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനം കേരളമായിരുന്നു. പുതിയ സംരംഭങ്ങള്‍ക്കു മികച്ച അന്തരീക്ഷം സൃഷ്ടിക്കല്‍, പ്രോത്സാഹനം, നല്ല ഭരണം തുടങ്ങിയ ഘടകങ്ങളാണ് മികച്ച ബിസിനസ് സൗഹൃദ സൂചികയ്ക്കായി പരിഗണിച്ചത്. ഇന്ത്യ ഇന്നൊവേഷന്‍ സൂചികയില്‍ കഴിഞ്ഞതവണത്തെക്കാള്‍ നിലമെച്ചപ്പെടുത്തി അഞ്ചാംസ്ഥാനവും കേരളം നേടി.

17 വലിയ സംസ്ഥാനങ്ങള്‍, ഡല്‍ഹി, ഗോവ ഉള്‍പ്പെടെ ഒമ്പത് സിറ്റി സംസ്ഥാനങ്ങള്‍, ഹിമാചല്‍, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ 10 മലയോര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മൂന്നുതട്ടുകളായി തിരിച്ചാണ് ഇന്ത്യ ഇന്നൊവേഷന്‍ സൂചിക തയ്യാറാക്കിയത്. വ്യവസായ സൗഹൃദത്തിനായി സ്വീകരിച്ച നടപടികള്‍, ഓണ്‍ലൈന്‍ സേവന ഇടപാടുകള്‍, ഇന്‍കുബേറ്റര്‍ കേന്ദ്രങ്ങള്‍, പൊതുസൗകര്യകേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത തുടങ്ങിയവയാണ് മികച്ച മികച്ച വ്യവസായ അന്തരീക്ഷ മേഖലയില്‍ കേരളത്തെ എത്തിച്ചത്.

ശാസ്ത്ര സാങ്കേതിക മേഖലയിലെ നിക്ഷേപം, സാങ്കേതിക വിദ്യാ മേഖലയില്‍ പരിശീലനം നേടുന്നവരുടെ എണ്ണം, ഗവേഷകരുടെ എണ്ണം, എന്‍എഎസ് സ്‌കോര്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം, ക്ലസ്റ്ററുകളുടെ ശേഷി, വിജ്ഞാന അധിഷ്ഠിത തൊഴില്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യവസായ നൂതനാശയ സംരംഭങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ കേരളം ഒന്നാമതായത്.

കേന്ദ്ര ധനവിനിയോഗവകുപ്പ് നിര്‍ദേശിച്ച നിക്ഷേപ സൗഹൃദ പരിഷ്‌ക്കാരങ്ങള്‍ സമയബന്ധിതമായും വിജയകരമായും നടപ്പാക്കിയതിന്റെ ഭാഗമായി 2,373 കോടി രൂപയോളം അധിക വായ്പയെടുക്കാന്‍ കേരളത്തിന് കഴിഞ്ഞ ദിവസം കേന്ദ്ര അനുമതി നല്‍കിയിരുന്നു. നിക്ഷേപകര്‍ക്ക് പിന്തുണ നല്‍കി സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ച് വ്യവസായ രംഗം കുതിക്കുകയാണ്.

Saturday, January 9, 2021

എല്ലായിടത്തും കുടുംബാരോഗ്യകേന്ദ്രം , തടസ്സമില്ലാതെ ഓൺലൈൻ ക്ലാസ്‌, കൃഷി‌ക്ക്‌ നൂറുമേനി, 20000 പട്ടയം ഉടൻ

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നത് 20-22-ൽ പൂർത്തീകരിക്കും. കോന്നി, ഇടുക്കി, വയനാട് കാസർകോട്‌ മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ നിർമാണം വേഗത്തിലാക്കും. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കും.

കണ്ണൂർ ജില്ലയിൽ ആയുർവേദ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനം ഉടൻ യാഥാർഥ്യമാക്കും. പൂജപ്പുരയിൽ പാരാസർജിക്കൽ- നേത്ര ചികിത്സാ ഇൻസ്റ്റിറ്റ്യൂട്ടും വയോജന പരിപാലന കേന്ദ്രവും അടങ്ങുന്ന ആയുർവേദ സമുച്ചയവും തൃപ്പൂണിത്തുറയിൽ സർക്കാർ ആയുർവേദ കോളേജ്‌ അക്കാദമിക ബ്ലോക്ക് കെട്ടിടത്തിന്റെയും നിർമാണം തുടങ്ങും.

എംപാനൽ ആശുപത്രികളിലും ലാബുകളിലും ഇഎസ്ഐ ആശുപത്രികളിലുംആധുനിക ഉപകരണങ്ങൾ സ്ഥാപിക്കും. ഇൻഷ്വർ ചെയ്യപ്പെട്ടവർക്ക് ആവശ്യമായ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ഇന്റഗ്രേറ്റഡ് ഡ്രഗ് സ്റ്റോർ മാനേജ്മെന്റ് സിസ്റ്റം മുഖേന മരുന്നിന്റെ വിതരണം നിയന്ത്രിക്കും. സംസ്ഥാനത്തെ എല്ലാ ഭിന്നശേഷിക്കാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ‌ അനാമയം സമഗ്ര ഇൻഷുറൻസ് പ്രോഗ്രാം ആരംഭിക്കും.

തടസ്സമില്ലാതെ ഓൺലൈൻ ക്ലാസ്‌

കോവിഡ്‌ പ്രതിസന്ധി അക്കാദമിക കാലയളവിനെ ബാധിക്കാതിരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസ് പ്രോഗ്രാം ആരംഭിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

2000 സ്കൂൾ വികസനം അമ്പത് ശതമാനത്തിലധികം പൂർത്തിയാക്കി. 3,74,274 ഡിജിറ്റൽ ഉപകരണം സ്കൂളുകൾക്ക് വിതരണം ചെയ്തു. സർക്കാർ–-എയ്ഡഡ് സ്കൂളുകളിലെ 8 മുതൽ 12 വരെ സ്മാർട്ട് ക്ലാസ് മുറികളാക്കി. എൽപി–-യുപി സ്‌കൂളുകളിലും ഹൈടെക് ലാബ്‌ സ്ഥാപിച്ചു. സ്കൂളുകളിൽ ജൈവ വൈവിധ്യ പാർക്ക്‌ സ്ഥാപിച്ച്‌ "സ്കൂൾ ക്യാമ്പസ് തന്നെ ഒരു പാഠപുസ്തകം’ ആക്കി. എല്ലാ സ്കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 

ഉന്നത വിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസത്തിനുസമാനമായി  ഒരു സമഗ്ര പരിപാടി 2021-–-22-ൽ ആരംഭിക്കും. സർക്കാർ കോളേജുകളിൽ ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്‌ത്‌ പുതിയ കെട്ടിടങ്ങൾ നിർമിക്കും. നിശ്ചിത കാലയളവിനുള്ളിൽ സർവകലാശാലകളെ രാജ്യത്തെ ഉന്നത റാങ്കിങ്ങിൽ വളരെ വേഗത്തിൽ എത്തിക്കും.

ശ്രീനാരായണ സ്കോളർഷിപ്

ഒരു ലക്ഷം രൂപവരെ വാർഷിക വരുമാന പരിധിയിൽപ്പെടുന്ന വിധവകളുടെ മക്കളോ, മാതാപിതാക്കളെ നഷ്ടമായവരോ ആയ കോളേജ്‌ വിദ്യാർഥികൾക്ക്‌ ശ്രീനാരായണ ഗുരു നവോത്ഥാന സ്കോളർഷിപ് നൽകും.ഒരു ലക്ഷം രൂപവരെ വാർഷിക കുടുംബ വരുമാന പരിധിയിലുള്ള വിധവകളുടെ പെൺമക്കൾ, മാതാപിതാക്കളെ നഷ്ടമായ പെൺകുട്ടികൾ എന്നിവർക്ക്‌ വിവാഹ ധനസഹായം നൽകും. -

‌കൃഷി‌ക്ക്‌ നൂറുമേനി

സുഭിക്ഷ കേരളത്തെ ബജറ്റ്‌ വിഹിതത്തോടെ സ്‌കീം ആക്കി മാറ്റുമെന്ന്‌ ഗവർണർ പറഞ്ഞു. യുവജനങ്ങളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും കൃഷി വായ്‌പ പലിശ സബ്‌സിഡിയും തുകയുടെ ഒരു ഭാഗവും നൽകും. വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപ്പര്യം വർധിപ്പിക്കാൻ "കാർഷിക സഞ്ചയിക' പദ്ധതി നടപ്പാക്കും. സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മുഖേനെ മൂല്യവർധിത ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും. കേന്ദ്രനയങ്ങളെ തുടർന്ന്‌ പ്രതിസന്ധിയിലായ കാർഷിക മേഖലയ്‌ക്ക് കൂടുതൽ ധനസഹായം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെടും. റബർ കർഷകർക്കും‌ സഹായം നൽകണം.

മൃഗചികിത്സ വീട്ടിലേക്ക്‌

77 കോടി ചെലവിൽ മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന പദ്ധതി ഉടൻ പൂർത്തിയാക്കും. പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയംപര്യാപ്‌ത‌ത കൈവരിക്കും. 24 ‌മണിക്കൂർ വാതിൽപ്പടി മൃഗചികിത്സ 77 താലൂക്കിലും ഉടൻ നടപ്പിലാകും. കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാനായി നിയമം നിർമിക്കും.

18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ വീട്‌

18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 2022 ഓടെ വീട്‌ പൂർത്തിയാകും.‌ കിഫ്‌ബിയിലൂടെ തീരദേശത്തെ 46 സ്‌കൂളും 60 മാർക്കറ്റും നവീകരിക്കും. സമഗ്ര തീര സംരക്ഷണ പദ്ധതി നടപ്പാക്കും. പരപ്പനങ്ങാടി, ചെത്തി തുറമുഖം നിർമാണം ഉടൻ ആരംഭിക്കും. ഉൾനാടൻ മത്സ്യ കൃഷി വിപുലപ്പെടുത്തും. കേരള ബാങ്കിലൂടെ കാർഷിക സംസ്‌കരണ സംരംഭകർക്കും മറ്റ്‌ ചെറുകിട സംരംഭകർക്കും ധനസഹായം നൽകും.16 വനം വകുപ്പ്‌ ചെക്ക്‌ പോസ്റ്റിൽ വനവിഭവങ്ങൾ വിൽക്കും.

സന്നദ്ധസേനയിൽ 3.66 ലക്ഷം പേർ

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള സാമൂഹ്യസന്നദ്ധ സേനയിൽ 2020 നവംബർ 16 വരെ 3.66 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. അവർക്കുള്ള ഇ –- സർട്ടിഫിക്കേഷൻ നൽകിവരികയാണ്‌. കേരള യുവജന നേതൃത്വ  അക്കാദമി സ്ഥാപിച്ച്‌  5600ൽ അധികം രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ്‌ വികസിപ്പിക്കാൻ കൺസ്ട്രക്‌ഷൻ കോർപറേഷനെ ചുമതലപ്പെടുത്തി.

കോടതി മുറി ഡിജിറ്റലാക്കും

മാതൃക ഡിജിറ്റൽ കോടതി മുറി, ഹൈക്കോടതിയിലെ ഭരണനിർവഹണ വകുപ്പിൽ  ഇ ഓഫീസ്‌, ബാർ കോഡ്‌ സിസ്റ്റം ഉപയോഗിച്ച്‌ ജുഡീഷ്യൽ ഫയലുകൾക്കായി ഫയൽ ട്രാക്കിങ് സിസ്റ്റം എന്നിവ നടപ്പാക്കും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്‌ ജില്ലാ കോടതി രേഖകളുടെ ഡിജിറ്റലൈസേഷൻ അടുത്ത ധനവർഷം നടപ്പാക്കും. എറണാകുളം ജില്ലാ കോടതി കോപ്ലക്‌സിലും 18 കോർട്‌ ഹാളിലും തിരുവനന്തപുരത്ത്‌ 31 കോർട്‌ ഹാളിലും സിസിടിവി, 60 കോടതിയിൽ വീഡിയോ കോൺഫറൻസിങ് സംവിധാനം,  ജില്ലാ കോടതിയിൽ ഐടി ട്രെയിനിങ് ഹാൾ  എന്നിവ തയ്യാറാക്കും.

6659 പരാതി പരിഹരിച്ചു

2020 നവംബർ 14വരെ 140  പബ്ലിക്‌ അദാലത്ത്‌ വഴി  പരിഹരിച്ചത്‌  6659 പരാതി. ദേവസ്വം ബോർഡിന്റെ ഭൂമി  തിരിച്ചുപിടിക്കാൻ ദേവസ്വം  ട്രിബ്യൂണൽ രൂപീകരിക്കാനും അതിനായി  ബിൽ  അവതരിപ്പിക്കാനും ആലോചനയുണ്ട്‌.

ദേവസ്വം ബോർഡ്‌ നിയമനത്തിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം നൽകി.

20000 പട്ടയം ഉടൻ

ഈ സാമ്പത്തികവർഷംമാത്രം 20000 പട്ടയം വിതരണം ചെയ്യും. ഭൂമിയുടെ സർവേക്കും ഡിമാർക്കേഷനുമായി കണ്ടിന്യൂയിങ് ഓപ്പറേറ്റിങ് റഫറൻസ്‌ സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ കെഎൽആർഎം ആരംഭിച്ചു. സമ്പൂർണ കംപ്യൂട്ടർ വൽക്കരണത്തിനുള്ള വില്ലേജ്‌ ഇൻഫർമേഷൻ സിസ്റ്റം തിരുവനന്തപുരത്ത്‌ വഞ്ചിയൂരും കോട്ടയത്ത്‌  കടുത്തുരുത്തിയിലും നടപ്പാക്കും.

കേരള ബിൽഡിങ് ടാസ്‌ക്‌ ഓൺലൈൻ, എച്ച്‌ആർഎംഎസ്‌, ലാൻഡ്‌ ആൻഡ്‌ ലാൻഡ്‌ അസൈൻമെന്റ്‌ സിസ്റ്റം സാമൂഹ്യ സുരക്ഷാ പെൻഷൻ റിലീഫ്‌ ലാൻഡ്‌ അക്വിസിഷൻ മാനേജ്‌മെന്റ്‌ സിസ്റ്റം തുടങ്ങിയവ സംയോജിപ്പിച്ച്‌  സമഗ്ര റവന്യൂ പോർട്ടൽ നടപ്പാക്കും.

186 സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾക്ക്‌ ഫണ്ട്‌  നൽകി.  റീബിൽഡ്‌ കേരള വഴി 255 സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾക്ക്‌കൂടി അംഗീകാരം നൽകി‌. 117 എണ്ണം പൂർത്തിയാക്കി.

ട്രഷറിയിൽ ഐഎഫ്‌എംഎസ്‌ ഓഡിറ്റ്‌ പൂർത്തീകരിക്കും. സോഷ്യൽ ഓഡിറ്റിങ് ഏറ്റെടുക്കും. ജനറൽ ഇൻഷുറൻസ്‌ ഇരട്ടിയാക്കുകയും  ലൈഫ്‌ ഇൻഷുറൻസ്‌ മെച്ചപ്പെടുത്തുകയുമാണ്‌ അടുത്ത വർഷത്തെ പ്രധാന ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.

സോളാർ ബോട്ടുകൾ

ഇന്ത്യയിലെ ആദ്യ സോളാർ ഇലക്‌ട്രിക്‌ റോറോ സർവീസ്‌ 2021ൽ ആരംഭിക്കും. ചരക്ക്‌ നീക്കത്തിനായി ബാർജ്‌ സർവീസ്‌ ആരംഭിക്കും. കൊച്ചിൻ വാട്ടർ മെട്രോ പദ്ധതിയിൽ 23 ബോട്ട്‌ നിർമാണമാരംഭിച്ചു.

തെരുവുവിളക്കുകൾ പൂർണമായും എൽഇഡിയാക്കും.

കൊല്ലത്തെ മെക്കാനിക്കൽ എൻജിനിയറിങ്‌ വർക്ക്‌ഷോപ്പിനെ നവീകരിക്കും. അഴീക്കൽ ബേപ്പൂർ തുറമുഖങ്ങളെ ഘട്ടം ഘട്ടമായി വികസിപ്പിക്കും. അഴീക്കലിൽ മണൽ ശുദ്ധീകരണ പ്ലാന്റ്‌ സ്ഥാപിക്കും.

കുടുംബശ്രീ ബജറ്റ്‌ വിഹിതം ഉയർത്തും

സ്‌ത്രീകൾക്ക്‌ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ ഗവർണർ പറഞ്ഞു. കുടുംബശ്രീയുടെ ബജറ്റ്‌ വിഹിതം ഉയർത്തും. കൂടുതൽ കുടുംബങ്ങളെയും യുവതികളെയും ഉൾപ്പെടുത്തി കുടുംബശ്രീ ശൃംഖല വിപുലമാക്കും. സ്‌ത്രീകൾക്കെതിരായ അതിക്രമം തടയാൻ ക്രൈം മാപ്പിങ്ങിനുള്ള

സമഗ്ര പരിപാടി കുടുംബശ്രീ നടപ്പാക്കും.

സാമൂഹ്യ പഠനമുറി പദ്ധതിക്ക്‌ കീഴിൽ 500 പുതിയ കമ്യൂണിറ്റി പഠന കേന്ദ്രംകൂടി. ഗോത്ര വിഭാഗത്തിലെ 15000 കുട്ടികൾക്കെങ്കിലും പ്രയോജനകരമാകുന്ന കേന്ദ്രങ്ങളെ വിവിധോദ്ദേശ്യ സാമൂഹ്യ കേന്ദ്രങ്ങളായി ഉയർത്തും.

കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കാൻ കാസർകോട്‌ ജില്ലയിൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ തുടങ്ങും.

45 ലക്ഷത്തിലധികം മുതിർന്ന പൗരൻമാരെ ഫോണിൽ വിളിച്ചു

കോവിഡ്‌ കാലത്ത്‌ മുതിർന്ന പൗൻമാരുടെ  ക്ഷേമത്തിനായി ആരംഭിച്ച ഗ്രാന്റ്‌ കെയർ പ്രോജക്‌ട്‌ വിജയം. പദ്ധതി വഴി അങ്കണവാടി വർക്കർമാർ 45 ലക്ഷത്തിലധികം മുതിർന്ന പൗരൻമാരുമായി ഫോൺ മുഖേന കാര്യങ്ങൾ തിരക്കി. ടെലിമെഡിസിൻ സേവനം ലഭ്യമാക്കാൻ ഓരോ ജില്ലയിലും വയോക്ഷേമ കോൾസെന്റർ തുടങ്ങി.  അംഗപരിമിതർക്ക്‌ തൊഴിലവസരങ്ങൾക്കായി  കർമപഥം  പോർട്ടൽ ആരംഭിക്കും. വൈദഗ്‌ധ്യമുള്ള മേഖലയിൽ വിവരങ്ങൾ നൽകാൻ മുതിർന്ന പൗരൻമാർക്ക്‌ മാത്രമായി പോർട്ടൽ. സമ്പൂർണ ഡിജിറ്റൽ സാക്ഷരതയ്‌ക്കായി ഐടി@ എൽഡേർലി പരിപാടി ആവിഷ്‌കരിക്കും.

വനിതാ കുറ്റവാളികളുടെയും മുൻ തടവുകാരുടെയും മാനസിക –- സാമൂഹ്യ  ക്ഷേമത്തിനായി പരിവർത്തനം പദ്ധതി. ട്രാൻസ്‌ജെൻഡറുകൾക്കായി സുകൃതം ഭവനപദ്ധതിയും കിരണം എന്ന  വെബ്‌പോർട്ടലും ആരംഭിക്കും.

അങ്കണവാടികളിൽ കിളിക്കൊഞ്ചൽ

കോവിഡ്‌കാലത്ത്‌ അങ്കണവാടിയിലെ പ്രീസ്കൂൾ കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ കിളിക്കൊഞ്ചൽ പദ്ധതി നടപ്പാക്കി. അംഗീകൃത ക്ഷേമസ്ഥാപനങ്ങൾക്ക്‌ ഭക്ഷ്യക്കിറ്റും അങ്കണവാടി കുട്ടികൾക്ക്‌ ടേക്ക്‌ ഹോം റേഷനും ഉറപ്പാക്കി.

ലൈംഗിക അതിക്രമങ്ങൾ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാൻ സ്‌റ്റേറ്റ്‌ നിർഭയ പോളിസി നടപ്പാക്കും. പോക്‌സോയെ അതിജീവിച്ച 200 പേർക്ക്‌ മാതൃകാഭവനം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.

79 ശിശു സൗഹൃദ പൊലീസ്‌ സ്‌റ്റേഷൻ

79 ശിശു സൗഹൃദ പൊലീസ്‌ സ്‌റ്റേഷൻ ആരംഭിച്ചു. 2020ൽ പത്തനംതിട്ട, ഇടുക്കി, കാസർകോട്‌ മൂന്ന്‌ വനിതാ പൊലീസ്‌ സ്‌റ്റേഷൻകൂടി സ്ഥാപിച്ചു. 27 ആധുനിക സൗകര്യങ്ങളുള്ള ജനകേന്ദ്രീകൃത ആപ്പും ഇ ചലാൻ സിസ്റ്റവും ആരംഭിച്ചു.

അഗ്നിരക്ഷാ വിഭാഗത്തിലെ ഹോം ഗാർഡ് നിയമനത്തിൽ 30 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കി. അടുത്തവർഷം 100 ഫയർ വുമണിനെ നിയമിക്കും. ബലാൽസംഗ–- പോക്‌സോ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ 28 ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി അനുവദിച്ചു. 20 എണ്ണം പ്രവർത്തനം തുടങ്ങി.

2021–- 22 വർഷത്തിൽ പൊലീസ്‌ വകുപ്പിൽ നിർമിതബുദ്ധി പദ്ധതികൾ ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തും സൈബർ സെക്യൂരിറ്റി സെന്ററും വെർച്വൽ പൊലീസ്‌ സ്‌റ്റേഷനും തുടങ്ങും.

തിരുവനന്തപുരം റൂറൽ, കൊല്ലം റൂറൽ, എറണാകുളം റൂറൽ, തൃശൂർ റൂറൽ എന്നിവിടങ്ങളിൽ പുതിയ ജില്ലാ പരിശീലന കേന്ദ്രം, കൊല്ലം സിറ്റി, ഇടുക്കി, പത്തനംതിട്ട, തൃശൂർ സിറ്റി, കോഴിക്കോട്‌ സിറ്റി എന്നിവിടങ്ങളിൽ പുതിയ ജില്ലാ കൺട്രോൾ റൂം, വലിയ  ദുരന്തങ്ങൾ നേരിടാൻ പതിയ സ്‌പെഷ്യൽ ടാക്‌സ്‌‌ ഫോഴ്‌സ്‌ എന്നിവ തുടങ്ങും.

കണ്ണൂരിൽ കൈത്തറി ഡൈയിങ് സെന്റർ

ഒന്നു‌മുതൽ ഏഴു‌വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും കൈത്തറി യൂണിഫോം നൽകും. ‌കണ്ണൂർ നാടുകാണി കിൻഫ്ര പാർക്കിൽ 26 കോടി ചെലവിൽ ഡിജിറ്റൽ പ്രിന്റിങ് സൗകര്യമുള്ള ഡൈയിങ് സെന്റർ ആരംഭിക്കും. കൈത്തറി മിത്ര പദ്ധതി ക്ലസ്‌റ്റർ മാതൃകയിൽ നടപ്പാക്കും. ഖാദി വില്ലേജ് ഇൻഡസ്ട്രീസിലൂടെ  5000 പുതിയ തൊഴിൽ നൽകും.

പതിനായിരംപേർക്ക്‌ ഒരാൾ

പതിനായിരംപേർക്ക്‌ ഒരാൾ എന്ന രീതിയിൽ സന്നദ്ധ സേന രൂപീകരിച്ചു. മൂന്നരലക്ഷം അംഗങ്ങളെയാണ്‌ പ്രതീക്ഷിച്ചതെങ്കിൽ ഇതിലിപ്പോൾ മൂന്നേമുക്കാൽ ലക്ഷം അംഗങ്ങൾ സ്വയം സന്നദ്ധരായി എത്തി. കോവിഡ്‌ മഹാമാരിയിലും പ്രകൃതി ദുരന്തമേഖലകളിലും ഇവരുടെ കൈമെയ് ‌മറന്നുള്ള പ്രവർത്തനം വിലപ്പെട്ടതായിരുന്നു.

Tuesday, November 17, 2020

ജനകീയ പ്രതിരോധത്തിന്റെ രാഷ്‌ട്രീയസന്ദേശം - എ വിജയരാഘവൻ എഴുതുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ പുറത്തുവന്നപ്പോൾ അതുസംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവരാനും പിന്നിൽ പ്രവർത്തിച്ചവരെ നിയമ നടപടികൾക്ക് വിധേയമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയാണുണ്ടായത്‌. തന്റെ ഓഫീസിലെ ഒരുദ്യോഗസ്ഥന് കള്ളക്കടത്തു കേസിലെ പ്രതികളുമായി പരിധിവിട്ട ബന്ധമുണ്ടെന്ന്‌ കണ്ടയുടനെ നടപടിയെടുത്തു. ഏത്‌ അന്വേഷണത്തിനും സർക്കാർ എതിരല്ലെന്ന നിലപാടാണ്‌ അന്ന്‌ സ്വീകരിച്ചത്‌.

സ്വർണക്കടത്ത്‌ പുറത്തുവന്ന്‌ നാലു മാസം പിന്നിട്ടിട്ടും പ്രതികളെ മുഴുവൻ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ അന്വേഷണഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. അരഡസൻ കേന്ദ്ര ഏജൻസികൾ ഘോഷയാത്രയായി എത്തി അന്വേഷണത്തിൽ മുഴുകി. എന്നാൽ, ഇവയിൽ പലതും സത്യാവസ്ഥ തെരയുന്നതിനു പകരം ചില പ്രത്യേക ലക്ഷ്യത്തോടെ നീങ്ങുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. അവരുടെ രാഷ്‌ട്രീയ യജമാനന്മാർ പ്രത്യേകം പറഞ്ഞുറപ്പിച്ചുവിട്ടുവെന്ന്‌ തോന്നലുളവാക്കുന്ന മട്ടിൽ ചില പ്രത്യേക വ്യക്തികളെ പ്രതിസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടിയെന്ന്‌ ന്യായമായും സംശയിക്കാവുന്ന നീക്കങ്ങളാണ് അന്വേഷണ ഏജൻസികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. ഇഡി, എൻഐഎ, സിബിഐ, കസ്റ്റംസ് തുടങ്ങിയ ഏജൻസികളുടെ പ്രവർത്തനവഴികളിലെ മുൻഗണന, സത്യം കണ്ടെത്തുന്നതിനു പകരം അന്വേഷണത്തിൽ രാഷ്ട്രീയ അജൻഡ കൂട്ടിച്ചേർക്കുന്നതിനാണ്‌.

ഭരണഘടനാപരമായി വ്യവസ്ഥാപിതമായ അധികാര പരിധിക്കകത്താണ് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത്. അതിലെ അപാകതകൾ പരിശോധിക്കാനുള്ള സംവിധാനവും ഭരണഘടന തന്നെ ഉദ്‌ഘോഷിക്കുന്നുണ്ട്‌. സർക്കാരാകട്ടെ നിയമസഭയുടെ പരിശോധനയ്‌ക്കും വിധേയമാണ്. ഈ നിലയിൽ  നയപരമായ തീരുമാനങ്ങൾക്ക്‌ അനുസരിച്ച് മുൻഗണനാക്രമങ്ങളും വികസന പരിപ്രേക്ഷ്യവും നിർണയിക്കാനുള്ള അധികാരവും ഓരോ സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഭരണഘടനയുടെ ഈ ഫെഡറൽ മൂല്യങ്ങളുടെ അടിസ്ഥാന ശിലയിളക്കുന്ന പ്രവർത്തനങ്ങളാണ് വിവിധ കേന്ദ്രഏജൻസികൾ നടത്തുന്നത്.

കോവിഡ്കാലത്ത്‌ രാജ്യത്താകെ ജനങ്ങളുടെ ദുരിതം അനേകം മടങ്ങ് വർധിച്ചു. ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കുന്ന സർക്കാർനിലപാടുകൾ വഴി കുത്തകകളുടെ കൊള്ളലാഭം 27.3 ശതമാനം ഉയർന്നു. ശതകോടീശ്വരന്മാരുടെ എണ്ണവും വർധിച്ചു. കേന്ദ്ര സർക്കാരിന്റെ ഉത്തേജക പാക്കേജുകളുടെ ഗുണഭോക്താക്കളായി മാറിയത്‌ കോർപറേറ്റുകളാണ്‌. പാർലമെന്റ്‌ പാസാക്കിയ അരഡസൻ നിയമങ്ങൾ തൊഴിലാളിവിരുദ്ധവും കുത്തകകൾക്ക് വേണ്ടിയുള്ളതുമാണ്. ഒരു ദശകത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ദേശീയതലത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊഴിലില്ലായ്മ പെരുകിയതു കാരണം ഇനിമുതൽ ദേശീയ സാമ്പിൾ സർവേ വേണ്ട എന്നാണ് തീരുമാനം.  തൊഴിലുറപ്പു പദ്ധതിയിലെ മിനിമം കൂലി 171  രൂപ മാത്രമാണ്. വ്യാവസായിക വളർച്ച നിശ്ചലമായി. ജിഎസ്ടി വിഹിതത്തിലെ നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല.

അതേസമയം, പട്ടികവിഭാഗക്കാർക്കു നേരെയുള്ള അക്രമങ്ങൾ വർധിക്കുകയും യുപിഎയിലെ ഹാഥ്‌രസിൽ നടന്നതുപോലുള്ള പീഡനങ്ങൾ നിത്യസംഭവങ്ങളാകുകയും ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ വിവിധ കുറ്റം ചുമത്തി ജയിലിലിടുന്നു. ചരിത്രകാരന്മാരും സാമൂഹ്യപ്രവർത്തകരും കള്ളക്കേസിൽ  ജയിലിൽ അടയ്ക്കപ്പെടുന്നു. വർഗീയ വിദ്വേഷ പ്രവർത്തനങ്ങളുടെ നായകത്വം കേന്ദ്ര സർക്കാർ തന്നെ ഏറ്റെടുത്തു. എല്ലാ മനുഷ്യരെയും അസ്വസ്ഥരാക്കുന്നതാണ്‌ ഈ ഗുരുതരാവസ്ഥ.

രാജ്യം തീവ്രമായ ഈ  പ്രതിസന്ധിയെ  അഭിമുഖീകരിക്കുമ്പോൾ കേരളത്തിൽ ജനങ്ങൾക്ക്‌ ആശ്വാസം പകരുന്നതിനും വികസന, ക്ഷേമ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിനുമാണ്‌ സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്നത്‌. സാമൂഹ്യക്ഷേമ പെൻഷനുകളിലായി 28, 856.28 കോടി രൂപ വിതരണം ചെയ്തു. 54 ലക്ഷം പേരാണ്‌ ഇതിന്റെ ഗുണഭോക്താക്കൾ. സൗജന്യ റേഷനും 87 ലക്ഷം കുടുംബത്തിന്‌ തുടർച്ചയായി 4 മാസം ഭക്ഷ്യക്കിറ്റും വിതരണം ചെയ്‌തു ജനങ്ങളുടെ ദുരിതം ലഘൂകരിക്കാനാണ്‌ ശ്രമിച്ചത്‌. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാത എന്നിവയുടെ പ്രവർത്തനവേഗത വർധിച്ചു. ഗെയിൽ പൈപ്പ്‌ ലൈൻ പൂർത്തീകരിച്ചു. കിഫ്ബിയിലൂടെ അരലക്ഷംകോടി രൂപയുടെ വികസനം യാഥാർഥ്യമാക്കി. പച്ചക്കറികൾക്ക് ഇന്ത്യയിൽ ആദ്യമായി താങ്ങുവില പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, ആരോഗ്യരംഗത്ത് വിശ്വോത്തര നിലവാരമുള്ള മാറ്റമാണ്‌ സംജാതമാക്കിയത്‌. രണ്ടരലക്ഷം വീട്‌ ലൈഫ് പദ്ധതി വഴി നൽകി. ഇന്റർനെറ്റ് സൗകര്യം കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന കെ ഫോൺ പദ്ധതി, വൈദ്യുതി ഉപയോഗിച്ചുള്ള ഇ ബസ്‌ പദ്ധതികൾ, അതിവേഗ റെയിൽപ്പാത പദ്ധതി ആസൂത്രണം  ഇങ്ങനെ അഞ്ചുവർഷംകൊണ്ട്‌ ആർജിച്ച മുന്നേറ്റം  സർക്കാരിനെക്കുറിച്ച്  വലിയ മതിപ്പാണ്‌ ഉണ്ടാക്കിയത്‌.

യുഡിഎഫും ബിജെപിയും ഒരേ താളത്തിൽ സർക്കാർവിരുദ്ധ സമരങ്ങൾ കെട്ടഴിച്ചുവിടുന്ന വിചിത്ര കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഹിന്ദു വർഗീയവാദികളും ജമാ അത്തെ ഇസ്ലാമി പോലുള്ള മുസ്ലിം മതമൗലികവാദികളും കോൺഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയവരും ഇടതുപക്ഷത്തെ എതിർക്കാൻ കൈകോർത്തിരിക്കുന്നു. ഈ അവിഹിത രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഒന്നിച്ചുള്ള പ്രവർത്തനത്തിന് ഇന്ധനംപകരാൻ കേന്ദ്ര ഏജൻസികൾ ഒത്താശ ചെയ്യുന്നതിന്റെ വിശദാംശം മുഖ്യമന്ത്രി തന്നെ  വിശദീകരിച്ചു. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും താളത്തിനു തുള്ളുന്ന കളിപ്പാവകളാണ് കേന്ദ്ര ഏജൻസികളെന്ന്‌ സോണിയ ഗാന്ധി വിശേഷിപ്പിച്ചു. ജനാധിപത്യമൂല്യങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും എതിരായ പ്രവർത്തനമാണ് ഈ ഏജൻസികൾ നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ ഉപയോഗിക്കപ്പെട്ടത്  കോൺഗ്രസ് വക്താക്കൾ നിരവധി തവണ വെളിപ്പെടുത്തി. പക്ഷേ, കേരളത്തിലെ കോൺഗ്രസുകാർ അന്വേഷണ ഏജൻസികളുടെ അമിതാധികാര പ്രവർത്തനങ്ങളെ കണ്ണടച്ച്‌ നീതീകരിക്കുകയാണ്. സ്വർണക്കടത്ത് പ്രതികളുടെ മൊഴി വിശുദ്ധസത്യങ്ങളായി മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും പ്രതിപക്ഷം അത് ഏറ്റെടുക്കുകയുമാണ്‌.

ഈ സാഹചര്യത്തിൽ സർക്കാരിനെതിരെ പൊതുവിലും വികസനപ്രവർത്തനങ്ങൾ നിശ്ചലമാക്കാൻ പ്രത്യേകിച്ചും കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും നടത്തുന്ന ശ്രമത്തിനെതിരെ ബൃഹത്തായ ജനകീയ മുന്നേറ്റം അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകാനിടയുള്ള ഇടതുപക്ഷ മുന്നേറ്റം തടയാനുള്ള പ്രതിലോമ രാഷ്ട്രീയ ചേരിയുടെ ഇണക്കുകണ്ണിയായി കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന നീക്കത്തെ പ്രതിരോധിച്ചേ മതിയാകൂ. മതനിരപേക്ഷ കേരളം ഈ സമരമുഖത്ത് എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ഉറപ്പാണ്‌.

2016ൽ അധികാരമേറ്റെടുത്ത എൽഡിഎഫ്‌ സർക്കാർ പ്രകടനപത്രികയിലൂടെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കി മുന്നോട്ടുപോകുകയാണ്. വടക്കാഞ്ചേരിയിൽ 140 കുടുംബത്തിന്‌ കിടപ്പാടമൊരുക്കുന്ന മഹത്തായ പദ്ധതി പുരോ​ഗമിക്കവെയാണ് അനിൽ അക്കര എംഎൽഎ, സ്വന്തം നിയോജകമണ്ഡലത്തിലെ വികസനപ്രവർത്തനം തടസ്സപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം ലൈഫ് മിഷന്റെ പ്രവ‍ർത്തനത്തെ തന്നെ മരവിപ്പിക്കുന്ന അവസ്ഥ വന്നപ്പോഴാണ് മിഷൻ സിഇഒ ജോസ് ഹൈക്കോടതിയെ സമീപിച്ചത്. ലൈഫ് മിഷൻ വിഷയത്തിലെ സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ലൈഫ് മിഷൻ വിദേശത്തുനിന്ന് പണം വാങ്ങിയിട്ടില്ല എന്നത് തർക്കമില്ലാത്ത കാര്യമാണ് എന്നാണ് പറഞ്ഞത്. വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) പരിധിയിൽ ലൈഫ് മിഷൻ ഉൾപ്പെടുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി.ഈ വിധി നുണപ്രചാരകർക്കേറ്റ തിരിച്ചടിയാണെന്ന് സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തുകയുണ്ടായി. ഒരു നിയമപ്രശ്നവും ഉന്നയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്നത് രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന സിപിഐ എം നിലപാടിനെ സാധൂകരിക്കുന്നതാണ്.

മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം എതിരാളികൾക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗപ്പെടുത്തിയതിന് ധാരാളം ഉദാഹരണമുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ചിദംബരം, കാർത്തി ചിദംബരം, അഹമ്മദ് പട്ടേൽ, മോട്ടിലാൽ വോറ, ഡി കെ ശിവകുമാർ, സച്ചിൻ പൈലറ്റ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. മുമ്പ്‌ പല ഘട്ടത്തിലായി മുലായംസിങ്‌ യാദവ്, ലാലുപ്രസാദ് യാദവ്, മായാവതി, ചന്ദ്രബാബു നായിഡു, ഷിബു സോറൻ എന്നിവർക്കെതിരെയും അന്വേഷണങ്ങൾ നടന്നിട്ടുണ്ട്. ഹരിയാന മുൻ മുഖ്യമന്ത്രി ഭുപിന്ദർ സിങ്‌ ഹൂഡ, ശരദ്‌ പവാർ, അജിത് പവാർ, അഖിലേഷ് യാദവ് തുടങ്ങിയവർക്കെതിരെ അന്വേഷണം ആരംഭിച്ചത് വിവിധ തെരഞ്ഞെടുപ്പുകളോട്‌ അനുബന്ധിച്ചാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഈ അന്വേഷണങ്ങൾ മരവിച്ചു.

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായ ഘട്ടത്തിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ ഹോദരൻ അഗ്രിസെൻ ഗെലോട്ടിനെതിരെ അന്വേഷണം നടന്നത്. കർഷകദ്രോഹബില്ലുകൾക്കെതിരെ പഞ്ചാബ് സർക്കാർ രംഗത്തുവന്നപ്പോൾ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. തൃണമൂൽ നേതാവായിരുന്ന മുകുൾ റോയ്‌ക്കും അസം മന്ത്രിയായിരുന്ന ഹിമന്ത ബിശ്വയ്‌ക്കും എതിരായ അന്വേഷണം അവസാനിച്ചത്‌ അവർ ബിജെപിയിൽ ചേർന്നതോടെയാണ്‌.

സംസ്ഥാനത്തിന്റെ വികസനത്തിന്‌ തുരങ്കംവയ്‌ക്കുന്നതും ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നതും രാഷ്‌ട്രീയ പ്രതിയോഗികൾക്കെതിരായ വൈരനിര്യാതന ബുദ്ധിയോടെയുള്ളതുമായ ഈ പ്രവൃത്തികൾക്കെതിരെ ഇന്ന്‌ കേരളം പ്രതികരിക്കുകയാണ്‌. പ്രതിഷേധം കേരളം വൻ വിജയമാക്കുമെന്നുറപ്പാണ്‌.

*

വികസനനേട്ടങ്ങൾ സംരക്ഷിക്കാൻ തെരുവിലിറങ്ങി സമരകേരളം

സംസ്ഥാനത്തിന്റെ അഭിമാനപദ്ധതികളെ തകർക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സമരകേരളം തെരുവിലിറങ്ങി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ കേരളത്തിന്റെ വികസനപദ്ധതികളെ തകർക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച ജനകീയ പ്രതിരോധം വികസനനേട്ടങ്ങളെ ഹൃദയത്തിലേറ്റിയ ജനതയുടെ ആത്മാവിഷ്‌കാരമായി. സംസ്ഥാനത്തെ ഇരുപത്തയ്യായിരത്തിലധികം ബൂത്ത്‌ കേന്ദ്രത്തിലായി കാൽക്കോടിയിലേറെ ജനങ്ങളാണ്‌ ഒത്തുചേർന്നത്‌. കേരളത്തിന്റെ വികസനനേട്ടങ്ങളെ തുരങ്കംവയ്‌ക്കാൻ പരസ്‌പരം കൈകോർത്ത കോൺഗ്രസിനും ബിജെപിക്കുമെതിരായ നാടിന്റെ വികാരമാണ്‌ ഓരോ കേന്ദ്രത്തിലും പ്രകടമായത്‌. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രക്ഷോഭ പരിപാടി.‌

തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവനും രാജാജി നഗറിൽ പന്ന്യൻ രവീന്ദ്രനും വെട്ടുക്കാട്‌  എം വി ​ഗോവിന്ദനും  പേരൂർക്കടയിൽ ആനാവൂർ നാഗപ്പനും ഉദ്‌ഘാടനം ചെയ്‌തു. കൊല്ലത്ത്‌ കെ എൻ ബാലഗോപാൽ,  ബിനോയ്‌ വിശ്വം എംപി,  പി കെ ഗുരുദാസൻ എന്നിവർ പങ്കെടുത്തു.

എറണാകുളത്ത്‌  പി രാജീവ്‌ പാലാരിവട്ടത്തും  സി എൻ മോഹനൻ മേനക ജങ്‌ഷനിലും  ഉദ്‌ഘാടനം ചെയ്‌തു. ആലപ്പുഴയിൽ  ആർ നാസർ നഗരസഭപാലസ്‌ വാർഡിലും  ടി ജെ ആഞ്ചലോസ് മുല്ലയ്‌ക്കൽ ജങ്ഷനിലും പങ്കെടുത്തു. പത്തനംതിട്ടയിൽ കെ ജെ തോമസും കോട്ടയത്ത്‌ കാനം രാജേന്ദ്രനും ഉദ്‌ഘാടനം ചെയ്‌തു. ജോസ്‌ കെ മാണി പങ്കെടുത്തു. പാലക്കാട്‌ സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.

തൃശൂരിൽ ബേബി ജോൺ സി എൻ ജയദേവൻ എന്നിവർ ഉദ്‌ഘാടനം ചെയ്്‌തു.മലപ്പുറത്ത്‌ 2000 കേന്ദ്രങ്ങളിൽ ജനകീയ പ്രതിരോധം നട‌ത്തി. പി കെ സൈനബ എടക്കരയിലും പി നന്ദകുമാർ നടുവട്ടത്തും  ഉദ്‌ഘാടനംചെയ്‌തു. കോഴിക്കോട്‌ എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്‌തു.

കണ്ണൂരിൽ എം വി ജയരാജൻ ഇരിട്ടിയിലും പി സന്തോഷ്‌ കുമാർ കണ്ണൂർ തെക്കീബസാറിലും കാസിം ഇരിക്കൂർ മട്ടന്നൂരിലും ഉദ്‌ഘാടനംചെയ്‌തു. ‌ കാസർകോട്‌നീലേശ്വരം  കരുവാച്ചേരിയിൽപി കരുണാകരൻ  ഉദ്‌ഘാടനംചെയ്‌തു.

 സംസ്ഥാനത്ത്  ഇരുപത്തയ്യായിരത്തിലേറെ ബൂത്തിലായി 25 ലക്ഷം എൽഡിഎഫ്‌  പ്രവർത്തകർ തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ജനകീയ പ്രതിരോധത്തിന്റെ കരുത്തറിയിച്ച്‌ അണിനിരക്കും. ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന  സർക്കാരിനെ അട്ടിമറിക്കാനും സ്വപ്‌ന പദ്ധതികളടക്കമുള്ള  വികസന സംരംഭങ്ങളെ കരിവാരിത്തേയ്‌ക്കാനും സ്തംഭിപ്പിക്കാനുമുള്ള ഗൂഢലക്ഷ്യത്തിനെതിരെയാണ്‌ ഈ ജനകീയ മുന്നേറ്റം. കേന്ദ്ര ഏജൻസികളുടെ അതിരുവിട്ട പ്രവർത്തനം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന്‌ ജനലക്ഷങ്ങൾ മുന്നറിയിപ്പുനൽകും.

ഗെയിൽ: വീണ്ടെടുത്ത വിജയഗാഥ

കേരളത്തിൽ ഒരിക്കലും നടപ്പാകില്ലെന്നു പ്രഖ്യാപിച്ച്‌‌ കേന്ദ്ര സർക്കാർ പിൻവാങ്ങിയ രണ്ട്‌ പദ്ധതിയാണ്‌ ആറുവരി ദേശീയപാതയും ഗെയിൽ പൈപ്പ്‌ ലൈനും. സംസ്ഥാനത്തിന്റെ ഭാവിവികസനത്തിന്‌ വഴിവെട്ടുന്ന ഈ രണ്ടു പദ്ധതിയും യാഥാർഥ്യമാക്കിയ ആഹ്ലാദവുമായാണ്‌ എൽഡിഎഫ്‌ സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്‌.

ദേശീയപാതാ വികസനത്തിന്റെ തറക്കല്ലിടൽ കഴിഞ്ഞമാസം പതിമൂന്നിനായിരുന്നു. ഗെയിൽ  പദ്ധതിയുടെ ഗുണഫലം ഈ സർക്കാരിന്റെ കാലത്തുതന്നെ ‌ലഭ്യമായിത്തുടങ്ങും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ, ഭൂമി ഏറ്റെടുക്കലായിരുന്നു ഇരു പദ്ധതിയും നേരിട്ട വെല്ലുവിളി. ആറുവരി പാതയ്‌ക്ക്‌ കേന്ദ്ര മാനദണ്ഡപ്രകാരം 60 മീറ്റർ വീതിയിൽ സ്ഥലമെടുക്കുക അസാധ്യം. ഇത്‌ 45 മീറ്ററാക്കി കേന്ദ്രം ഇളവ്‌ ചെയ്‌തെങ്കിലും സ്ഥലമെടുപ്പ്‌ നടക്കാത്തതിനാൽ ദേശീയപാത അതോറിറ്റി ‌പിന്മാറി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അടച്ചുപൂട്ടിയ ലാൻഡ്‌ അക്വിസിഷൻ ഓഫീസുകൾ പുനഃസ്ഥാപിച്ചുകൊണ്ട്‌ എൽഡിഎഫ്‌ സർക്കാർ നടത്തിയ തീവ്രശ്രമം വിജയത്തിലെത്തി. ന്യായമായ നഷ്ടപരിഹാരം നൽകിയും പദ്ധതിയുടെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തിയും‌ നിശ്ചയദാർഢ്യത്തോടെ സർക്കാർ മുന്നോട്ട്‌ പോയപ്പോൾ ജനങ്ങൾ ഒപ്പംനിന്നു‌.

ഗെയിൽ  പദ്ധതിയിലാകട്ടെ, വാസസ്ഥലത്തോടുള്ള വൈകാരികതയ്‌ക്കൊപ്പം വാതക പൈപ്പ്‌ലൈൻ അപകടമാണെന്ന പ്രചാരണവും ജനങ്ങളെ പരിഭ്രാന്തരാക്കി. ഇത്‌ മുതലെടുത്ത്‌ തീവ്രവാദശക്തികളും നിക്ഷിപ്‌ത താൽപ്പര്യക്കാരും അഴിച്ചുവിട്ട അക്രമസമരങ്ങൾക്ക്‌ യുഡിഎഫിന്റെ പിന്തുണ ലഭിച്ചു. പലയിടങ്ങളിലും തീവയ്‌പും കൊള്ളയുമടക്കം സംഘടിപ്പിച്ചത്‌ അന്ന്‌ ഭരണത്തിലിരുന്ന യുഡിഎഫ്‌ കക്ഷികളുടെ അണികൾതന്നെ. ജനങ്ങളെ ബോധവൽക്കരിക്കാനും ഭൂമിക്ക്‌ അർഹമായ വില നേടിക്കൊടുക്കാനുമാണ്‌ എൽഡിഎഫ്‌ അന്ന്‌ നിലകൊണ്ടത്‌. എന്നാൽ, ഉമ്മൻചാണ്ടി സർക്കാരിന്റെ ഇരട്ടത്താപ്പും ചാഞ്ചാട്ടവും കാരണം സ്ഥലമെടുപ്പ്‌ ഒരിഞ്ച്‌ മുന്നോട്ടുപോയില്ല.  ഒടുവിൽ കേന്ദ്രം പദ്ധതി ഉപേക്ഷിച്ചു പിൻവാങ്ങുമ്പോഴും സങ്കുചിത രാഷ്ട്രീയനേട്ടത്തിനപ്പുറം നാടിന്റെ വികസനത്തിന്‌ ആവശ്യമായ നയ, നിലപാടുകളോ നിശ്ചയദാർഢ്യമോ യുഡിഎഫിനുണ്ടായില്ല.

തുടർന്നുവന്ന പിണറായി സർക്കാർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ദേശീയപാതയും ഗെയിൽ പൈപ്പുമായിരിക്കുമെന്ന വിലയിരുത്തിലുണ്ടായത് ഈ പശ്ചാത്തലത്തിലാണ്‌‌. ഒട്ടനേകം വികസന–- ക്ഷേമപദ്ധതികൾക്ക്‌ എൽഡിഎഫ്‌ സർക്കാർ ചാലകശക്തിയായെങ്കിലും മേൽപറഞ്ഞ രണ്ട്‌ പദ്ധതിയും സവിശേഷമായി മാറിയത്‌ സ്വാഭാവികം. ഒരു പതിറ്റാണ്ടിലേറെക്കാലം ഇഴഞ്ഞുനീങ്ങി, ഒടുവിൽ ഉപേക്ഷിക്കപ്പെട്ട ഈ പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ നാട്‌ കടപ്പെട്ടിരിക്കുന്നത്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്‌ചപ്പാടിനോടും ഇച്ഛാശക്തിയോടുമാണ്‌. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച്‌ ജനങ്ങളിൽ ഭീതി വളർത്തിയാണ്‌ ഗെയിൽ പദ്ധതിക്കെതിരെ കലാപത്തിന്‌ ശ്രമിച്ചത്.

അഞ്ചുവർഷംമുമ്പെങ്കിലും നാടിന്‌ പ്രയോജനം ലഭിക്കേണ്ട പദ്ധതിയാണ് ഇത്‌. കൊച്ചി പുതുവൈപ്പിലെ ടെർമിനലിൽ ഇറക്കുമതിയായി എത്തുന്ന ദ്രവീകൃത പ്രകൃതിവാതകം പൈപ്പുവഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ള‌ പദ്ധതിക്ക്‌ 2010ൽ അനുമതി ലഭിച്ചതാണ്‌. 5751 കോടി ചെലവിൽ ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയാണ്‌ നടപ്പാക്കുന്നത്‌. എറണാകുളമടക്കം ഏഴ്‌‌ ജില്ലയിലൂടെ  മംഗളൂരുവിലേക്കും കൂറ്റനാട്ടുനിന്ന്‌ വളയാർവഴി ബംഗളൂരുവിലേക്കും നീളുന്നതാണ്‌ ഗെയിൽ പൈപ്പ്‌ ലൈൻ. മംഗളൂരുവരെയും വാളയാർവരെയും ലൈൻ പൂർണമായും പ്രവർത്തനക്ഷമമായി. ബംഗളൂരു ലൈനിൽ തമിഴ്‌നാട്ടിൽ പൈപ്പിടൽ പൂർണമായിട്ടില്ല. മംഗളൂരു വ്യവസായമേഖലയിലേക്ക്‌ കുറഞ്ഞ ചെലവിൽ പ്രകൃതിവാതകം ഒരാഴ്‌ചയ്‌ക്കുള്ളിൽ എത്തിക്കാനാകും.

ഗ്യാസ്‌ പൈപ്പ്‌ ലൈൻ വലിയ അപകടസാധ്യതയാണെന്ന പ്രചാരണം ഭൂമി വിട്ടുകൊടുക്കുന്നവരെ ഏറെ ഭയപ്പെപ്പെടുത്തിയിരുന്നു. എന്നാൽ, പൈപ്പ്‌ ലൈൻ പോകുന്ന പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട വാൽവ്‌ സ്‌റ്റേഷനുകളുണ്ട്‌. പൂർണ സുരക്ഷാ മുൻകരുതലുകളുള്ള ഈ വാൽവ്‌ സ്‌റ്റേഷനുകൾ ഗാർഹിക പാചകവാതക കണക്‌ഷന്‌ ഉപ പൈപ്പുകൾ ടാപ്പ്‌ ചെയ്യാനുള്ള സംവിധാനംകൂടിയാണ്‌. കൊച്ചിയിൽ സിറ്റി ഗ്യാസ്‌ പദ്ധതി വർഷങ്ങൾക്കുമുമ്പുതന്നെ പ്രവർത്തനക്ഷമമാണ്‌. വടക്കൻ ജില്ലകളിലും സിറ്റി ഗ്യാസ്‌ പദ്ധതി വ്യാപിപ്പിക്കുന്നതോടെ കുറഞ്ഞ ചെലവിൽ തടസ്സമില്ലാതെ വീടുകളിൽ പാചകഗ്യാസ്‌ കണക്‌ഷനുകൾ നൽകാനാകും. പെട്രോളിയം ഗ്യാസ്‌ സിലിൻഡറിനേക്കാൾ പലമടങ്ങ്‌ സുരക്ഷിതമാണ്‌ പ്രകൃതിവാതകം ഉപയോഗിക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതിയെന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്‌. ഇങ്ങനെ വ്യാവസായിക, ഗാർഹിക മേഖലകളിൽ ചെലവുകുറഞ്ഞ, സുരക്ഷിതമായി ഇന്ധനം എത്തിക്കാനുതകുന്ന പദ്ധതിയാണ്‌ നാലുവർഷക്കാലത്തെ ശ്രമകരമായ പ്രവർത്തനത്തിലൂടെ പൂർത്തിയാക്കിയത്‌. 

പദ്ധതി മുഴുവൻശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങിയാൽ 500 മുതൽ 720 കോടിവരെ സംസ്ഥാനത്തിന്‌ നികുതി വരുമാനം ലഭിക്കും. വാഹനങ്ങൾക്ക്‌ കംപ്രസ്‌ഡ്‌ നാച്വറൽ ഗ്യാസ്‌ (സിഎൻജി) ലഭിക്കുന്നതോടെ ഇന്ധനച്ചെലവ്‌ 20 ശതമാനം കുറയും. ഇങ്ങനെ ബഹുമുഖ നേട്ടങ്ങളുള്ള പദ്ധതിയാണ് ഇത്‌. യുഡിഎഫ്‌ സർക്കാർ എഴുതിത്തള്ളിയ പദ്ധതികൾ വീണ്ടെടുത്ത്‌ പ്രവൃത്തിപഥത്തിലെത്തിക്കുമ്പോൾ മാറ്റുരയ്‌ക്കപ്പെടുന്നത്‌ രണ്ട്‌ സമീപനംകൂടിയാണ്‌. ‌നാടിനോട്‌‌ പ്രതിബദ്ധത പുലർത്തുന്ന രാഷ്ട്രീയമാണ്‌ ഒരുപക്ഷം. അധികാരം അഴിമതിക്കും സ്വജനപക്ഷപാതത്തിനും രാഷ്ട്രീയ കുതന്ത്രങ്ങൾക്കുമുള്ള അവസരങ്ങളായിമാത്രം കാണുന്നവരാണ്‌‌ മറുപക്ഷത്ത്‌. ഇപ്പോഴില്ലെങ്കിൽ ഇനിയില്ലെന്ന തിരിച്ചറിവ്‌ ‌ജനങ്ങൾക്കുണ്ട്.‌ നവകേരളം എൽഡിഎഫ്‌ സർക്കാരിന്റെ കരങ്ങളിൽ ഭദ്രമാണെന്ന ഉറച്ചവിശ്വാസവുമുണ്ട്‌.

ദേശാഭിമാനി മുഖപ്രസംഗം 171120

Monday, November 16, 2020

കിഫ്ബി: കൊല്ലരുതേ ; ഇതേ ഒരു പ്രതീക്ഷ

പരിമിതമായ വിഭവങ്ങൾ, തുടരുന്ന കേന്ദ്ര അവഗണന... പക്ഷേ, കരഞ്ഞിരിക്കാൻ സമയമില്ലായിരുന്നു. അവിടെനിന്നാണ്‌ കിഫ്‌ബിയുടെ തുടക്കം.  കേരളം അടിമുടി മാറിയ നാലരവർഷം. രണ്ട്‌ മഹാപ്രളയത്തെയും കോവിഡിനെയും മറികടന്ന്‌, എല്ലാ മാന്ദ്യങ്ങളെയും മലർത്തിയടിച്ച്‌ അടിസ്ഥാന വികസനങ്ങളിൽ കേരളം മുന്നേറിയത്‌ ഈ കരുത്തിന്റെ പിന്തുണയിലാണ്‌. കണ്ണും മൂക്കും പൊത്തിയിരുന്ന ആശുപത്രികൾ ഫോട്ടോ ഷൂട്ടുകൾക്ക്‌ സെറ്റുകളായി, സ്‌കൂളുകൾ സിനിമാ ചിത്രീകരണവേദിയായി. തീരങ്ങളിൽ, മലയോരങ്ങളിൽ, ഇടനാട്ടിലെല്ലാം റോഡായും പാലമായും സ്‌റ്റേഡിയങ്ങളായും വികസനത്തിന്റെ പച്ചത്തുരുത്തുകൾ രൂപപ്പെട്ടു. ചരിത്രമായത്‌ പഴയ കണക്കുകളാണ്‌

പണമില്ലെന്നുപറഞ്ഞ്‌ കൈയുംകെട്ടി നിന്ന്‌, കടലാസുപണികൾക്കു മാത്രം വർഷങ്ങൾ എടുത്തിരുന്ന ചരിത്രം.

കിഫ്‌ബിയിലാണ്‌ ഇനി കേരളത്തിന്റെ ഭാവി, പ്രതീക്ഷ.. ആ പ്രതീക്ഷയാണ്‌ കേവല രാഷ്‌ട്രീയ താൽപ്പര്യത്തിനായി വിവാദത്തിലാക്കി തകർക്കാൻ നോക്കുന്നത്‌. വടക്കാഞ്ചേരിയിലെ ലൈഫ്‌ മിഷൻ പദ്ധതിയെപ്പോലെ.

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാനുള്ള 719 കോടിയുടെ മാസ്റ്റർ പ്ലാൻ പദ്ധതി,  135 കോടിയുടെ ശ്രീകാര്യം ഫ്ലൈഓവർ പദ്ധതി, 435 കോടിയുടെ വഴയില– --പഴകുറ്റി-–- നെടുമങ്ങാട് നാലുവരിപാത പദ്ധതി എന്നിവയാണ്‌ തലസ്ഥാനത്തെ പദ്ധതികൾ.

കൊല്ലത്ത്‌ 4539 കോടിയുടെ വികസന പദ്ധതി. ‌ഞാങ്കടവ്‌ കുടിവെള്ള പദ്ധതി  (235 കോടി) കൊല്ലം, ഇരവിപുരം, കുണ്ടറ മണ്ഡലത്തിൽ‌ ഗുണകരമാകും. പെരുമൺ പാലം നിർമാണം തുടങ്ങി. ശ്രീനാരായണഗുരു നവോത്ഥാന സാംസ്‌കാരിക സമുച്ചയം (45 കോടി), പുനലൂർ താലൂക്ക്‌ ആശുപത്രി (68 കോടി) രൂപയുടെ  വികസനം നടക്കുന്നു.

പത്തനംതിട്ടയിൽ  കൊടുമൺ ഇഎംഎസ്‌ സ്‌റ്റേഡിയം (14.10 കോടി),  കോഴഞ്ചേരി–- മണ്ണാരകുളഞ്ഞി–- ശബരിമല റോഡ്‌ (19.5 കോടി),  ആറന്മുള ഗവ. എൻജിനിയറിങ്‌ കോളേജ്‌ കെട്ടിടം (18.5 കോടി), സരസകവി മൂലൂരിന്റെ സ്‌മാരകം നവീകരണം (40 ലക്ഷം) എന്നിവ പുരോഗമിക്കുന്നു


കോട്ടയത്ത്‌ 564 കോടി രൂപയുടെ വൻ വികസനപദ്ധതികൾ. സർജിക്കൽ ബ്ലോക്കിനും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനും പ്രാരംഭം കുറിച്ചു. കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക്‌ 219 കോടി രൂപയുടെ  വികസനം. 10 നിലയുള്ള കെട്ടിടം നിർമിക്കും.

ഇടുക്കിയിൽ 3226 കോടിയുടെ  വികസനപ്രവർത്തനം. നെടുങ്കണ്ടം ജില്ലാ ആശുപത്രിക്ക്‌ 147 കോടി അനുവദിച്ചു. ഉടുമ്പൻചോല–- രാജാക്കാട്‌–-ചിത്തിരപുരം റോഡ്‌ (145.67 കോടി),  മലയോര ഹൈവേ (80 കോടി), നെടുങ്കണ്ടം പച്ചടി ഇൻഡോർ സ്‌റ്റേഡിയം(40 കോടി), മൂന്നാർ ഫ്ലൈ ഓവർ (63 കോടി) എന്നിവ യാഥാർഥ്യമാകുകയാണ്‌.



ഇടുക്കിയിൽ 3226 കോടിയുടെ  വികസനപ്രവർത്തനം. നെടുങ്കണ്ടം ജില്ലാ ആശുപത്രിക്ക്‌ 147 കോടി അനുവദിച്ചു. ഉടുമ്പൻചോല–- രാജാക്കാട്‌–-ചിത്തിരപുരം റോഡ്‌ (145.67 കോടി),  മലയോര ഹൈവേ (80 കോടി), നെടുങ്കണ്ടം പച്ചടി ഇൻഡോർ സ്‌റ്റേഡിയം(40 കോടി), മൂന്നാർ ഫ്ലൈ ഓവർ (63 കോടി) എന്നിവ യാഥാർഥ്യമാകുകയാണ്‌.

ആലപ്പുഴയിൽ അമ്പലപ്പുഴ– -തിരുവല്ല സംസ്ഥാന പാത കിഫ്‌ബിയിൽ പൂർത്തിയായി (142 കോടി). സംസ്ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം നിർമാണത്തിന്‌ 100 കോടിയാണ്‌ കിഫ്‌ബി അനുവദിച്ചത്‌. നിർമാണത്തിന‌് ടെൻഡറായി.


385 കോടി രൂപ മുടക്കി കൊച്ചി ക്യാൻസർ സെന്ററിൽ മൂന്ന് ബ്ലോക്ക്‌. 80 ഐസിയുവും 10 ഓപ്പറേഷൻ തിയറ്ററുമുണ്ടാകും. ഗവ. മെഡിക്കൽ കോളേജിൽ 129.64 കോടിയുടെ പദ്ധതി നടപ്പാക്കി. വൈറ്റില (78.37 കോടിരൂപ), കുണ്ടന്നൂർ (74.45 കോടി രൂപ) മേൽപ്പാലം ഉദ്‌ഘാടനത്തിനൊരുങ്ങി.

തൃശ്ശൂർ പുത്തൂരിൽ ലോകോത്തര സുവോളജിക്കൽ പാർക്ക് കിഫ്‌ബിയിൽ പൂർത്തിയാകുന്നു.  270 കോടി കിഫ്ബിയിൽനിന്നുൾപ്പെടെ  360 കോടിയുടേതാണ്‌ ഈ പദ്ധതി. ആദ്യഘട്ടം ഈ വർഷം പൂർത്തിയാകും.

പാലക്കാട്‌ ജില്ലാ ആശുപത്രിക്ക്‌ 127.15 കോടി. ആറുനില കെട്ടിടം‌ ഉയരും. മെഡിക്കൽ സ്‌പെഷ്യാലിറ്റി, സർജിക്കൽ സ്‌പെഷ്യാലിറ്റി എന്നിങ്ങനെ കെട്ടിടത്തിൽ വിപുലമായ സൗകര്യമുണ്ടാകും.

കോഴിക്കോട്‌ ജില്ലയിൽ 5511 കോടിയുടെ വികസന പ്രവർത്തനം. മൊത്തം 196 പദ്ധതി. തിരുവമ്പാടിയിലാണ്‌ കൂടുതൽ പദ്ധതി. പിഡബ്ല്യുഡി റോഡുകൾക്കായി 35 പദ്ധതിയും തദ്ദേശമേഖലയിൽ 24ഉം വിദ്യാഭ്യാസമേഖലയിൽ 89ഉം പദ്ധതിയുണ്ട്‌. നടുവണ്ണൂർ വോളി അക്കാദമി, വയനാട‌് തുരങ്കപാത, കൊടുവള്ളിയിലെ സിറാജ‌് മേൽപ്പാലം, കോരപ്പുഴ പാലം, വടകര ഇൻഡോർ സ‌്റ്റേഡിയം, കുന്നമംഗലത്തെ 220 കെവി ഗ്യാസ‌് ഇൻസുലേറ്റഡ‌് സബ‌്സ‌്റ്റേഷൻ എന്നിവ പ്രധാനപദ്ധതി.

ഗവ. മെഡിക്കൽ കോളേജ്‌ (625 കോടി), തുരങ്കപാത (658 കോടി) എന്നിവയ്‌ക്കു പുറമെ കൽപ്പറ്റ, മാനന്തവാടി മലയോര ഹൈവേ (186.78), മലബാർ കോഫി പാർക്ക് (150 കോടി) എന്നിവയുമുണ്ട്‌. കൽപ്പറ്റയിൽ രണ്ട് സ്റ്റേഡിയത്തിന്‌ 55.47 കോടിയുമുണ്ട്‌. നിയോജക മണ്ഡലാടിസ്ഥാനത്തിൽ കൽപ്പറ്റ (536.5 കോടി), മാനന്തവാടി (300 കോടി), ബത്തേരി (271  കോടി) എന്നിങ്ങനെയും തുക വകയിരുത്തി.

മലപ്പുറത്ത്‌ വിദ്യാഭ്യാസമേഖലയിൽ 650 കോടിയുടെ വികസനം. 16 നിയോജകമണ്ഡലത്തിലെ ഓരോ സ്‌കൂളിന്‌ അഞ്ച്‌ കോടിവീതം നൽകി. ഏഴ്‌ സ്‌കൂൾ നിർമാണം പൂർത്തിയാക്കി. മൂന്ന്‌ കോടിവീതം നൽകിയ 86 സ്‌കൂളിൽ 10 എണ്ണം ഉദ്‌ഘാടനം ചെയ്തു. മലയോര ഹൈവേ (157 കോടി), എടപ്പാൾ മേൽപ്പാലം (13.5 കോടി) നിർമാണം പുരോഗമിക്കുന്നു.

കണ്ണൂരിൽ മലബാർ ക്യാൻസർ സെന്റർ (643.93 കോടി), കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ (86 കോടി),  പിണറായിയിൽ ബയോഡൈവേഴ്‌സിറ്റി പാർക്ക്‌ (‌ 50 കോടി) എന്നിവയുടെ വികസനം നടക്കുന്നു‌. 251.36 കോടിയുടെ കുടിവെള്ള പദ്ധതിയിൽ ഭൂരിഭാഗവും പൂർത്തിയായി.

കാസർകോട്ട്‌ 3000 കോടി രൂപയുടെ പദ്ധതികൾ. കാഞ്ഞങ്ങാട്‌ ‌ഫ്ലൈഓവർ (400 കോടി),  ടി എസ്‌ തിരുമുമ്പ്‌ സാംസ്‌കാരിക കേന്ദ്രം (36.2 കോടി), ഹൊസ്‌ദുർഗ്–-‌ പാണത്തൂർ റോഡ്‌‌ (74.7 കോടി) എന്നിവയ്‌ക്ക്‌ ടെൻഡറായി. തെക്കിൽ ആലട്ടി റോഡ്‌ (71.50 കോടി), ബോവിക്കാനം–-- എരിഞ്ഞിപ്പുഴ–-- കുറ്റിക്കോൽ റോഡ്‌ (54.20 കോടി) നവീകരണം എന്നിവ നടക്കുന്നു. കാസർകോട്, ചെമ്മനാട്‌, മൊഗ്രാൽ–- പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതിയുമുണ്ട്‌ (76 കോടി). ബേഡകം, കുറ്റിക്കോൽ പ്രീമെട്രിക്‌ ബോയ്‌സ്‌ ഹോസ്റ്റൽ തുറന്നു.

എന്തുകൊണ്ട്‌ കിഫ്‌ബി

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിനു കീഴിൽ രൂപീകരിച്ച ബോർഡാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്). 1999ലെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്‌ ഫണ്ട് നിയമം -അനുസരിച്ച്‌ 1999 നവംബർ 11നാണ്‌ കിഫ്‌ബി രൂപീകൃതമായത്. സർക്കാരിന്റെ അനുമതിക്കും നിബന്ധനകൾക്കും വിധേയമായി ബോണ്ടുകളും കടപ്പത്രങ്ങളുംവഴിയോ, മറ്റു ധന സ്ഥാപനങ്ങളിൽനിന്നോ വായ്‌പകളെടുത്ത്‌  പണം ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.

ധനമന്ത്രി ടി ശിവദാസമേനോന്റെ കാലത്താണ്‌‌ ഈ ആശയം പ്രവർത്തികമാക്കിയത്‌. 1999ൽ കിഫ്‌ബി 507 കോടി രൂപ വായ്‌പയെടുത്തു. പിന്നീട്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2002, 2003 വർഷങ്ങളിലായി 516 കോടി വായ്‌പയെടുത്തു.

2016 എൽഡിഎഫ്‌ സർക്കാർ കിഫ്‌ബിയെ അടിമുടി ഉടച്ചുവാർത്ത്‌ സംസ്ഥാനത്തിന്റെ വികസനത്തിന്‌ ബജറ്റിനു പുറത്ത്‌ വിഭവസമാഹരണം നടത്താനുള്ള മുഖ്യ ഉപകരണമാക്കി മാറ്റി.  കോൺഗ്രസ്‌ നേതൃത്വത്തിൽ യുപിഎ സർക്കാർ ധനഉത്തരവാദിത്ത നിയമത്തിലൂടെ സംസ്ഥാനങ്ങളുടെ കടമെടുപ്പ്‌ അവകാശത്തിൻമേൽ നടത്തിയ കൈകടത്തലിനെത്തുടർന്ന്‌ കേരളത്തിന്റെ വികസനം സ്‌തംഭിക്കുന്ന അവസ്ഥയിലായി. ഇത്‌ മറികടക്കാൻ കിഫ്‌ബിയെ ഉപാധിയാക്കാനായിരുന്നു തീരുമാനം.

● 208 റോഡ്‌ ,  88 പാലം  ,  49 റെയിൽ മേൽപ്പാലം, 10 മേൽപ്പാലം  , ഒരു അടിപ്പാത  , മലയോര ഹൈവേ (20 സ്‌ട്രെച്ച്‌)  ,   തീരദേശ ഹൈവേ  (രണ്ട്‌ സ്‌ട്രെച്ച്‌)  , 3 ലൈറ്റ്‌ മെട്രോ

● അക്വാട്ടിക്‌സ്‌ കോംപ്ലക്‌സ്‌  , 44 സ്‌റ്റേഡിയം , 2 കായിക സ്‌കൂളിന് അത്യാധുനിക സൗകര്യം  , 6 സിനിമാ തിയറ്റർ സമുച്ചയം  , ഫിലിം സിറ്റി നവീകരണം  ,  7 സാംസ്‌കാരിക സമുച്ചയം  , കിഫ്‌ബി -ക്രാഫ്‌റ്റ്‌ വില്ലേജ്‌

● 36 ആശുപത്രിക്ക്‌ നവീന കെട്ടിടം , 10 കാത്ത്‌ ലാബ്‌ യൂണിറ്റ്‌  ,  44 ഡയാലിസിസ്‌ യൂണിറ്റ്‌

● 8 മത്സ്യമാർക്കറ്റ്‌ നവീകരണം 

● തീരദേശ സംരക്ഷണത്തിന്‌ 2 പദ്ധതി 

● 2 മത്സ്യബന്ധന തുറമുഖ നവീകരണം 

● 56 തീരദേശ സ്‌കൂൾ നവീകരണം 

● 6 പുലിമുട്ട്‌ നിർമാണം

● 61 കുടിവെള്ള പദ്ധതി 

● 7 തടയണ 

● കുടിവെള്ള പൈപ്പ്‌ ലൈൻ മാറ്റിസ്ഥാപിക്കാൻ 11 പദ്ധതി 

● അഞ്ചിടത്ത്‌ പുലിമുട്ട്‌ 

● കനാൽ നവീകരണം

● കോളേജ്‌ നവീകരണം 

● 48 ആർട്‌സ്‌ കോളേജ്‌ 

● 6 എൻജിനിയറിങ്‌ കോളേജ്‌ 

● 8 പോളിടെക്‌നിക്‌ 

● 4 പൈതൃക കോളേജ്‌

● 8 തദ്ദേശ സ്ഥാപനങ്ങൾക്ക്‌ പുതിയ കെട്ടിടം 

● 7 അറവുശാല 

● 2 സെപ്‌റ്റേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ 

● വട്ടിയൂർക്കാവ്‌ ജങ്‌ഷൻ വികസനം

● 5 ഘട്ടത്തിലായി ആലപ്പുഴ പൈതൃക പദ്ധതി നവീകരണം 

● തലശേരി പൈതൃകപദ്ധതി

●ആക്കുളം കായൽ നവീകരണം 

● 2 ബീച്ച്‌ നവീകരണം

● 704 സ്‌കൂളിന്‌ പുതിയ കെട്ടിടം (5 കോടി, 3 കോടി, ഒരു കോടി എന്നിങ്ങനെ തുക)

● 16,052 സ്‌കൂളിന്‌ ഹൈടെക്‌ നവീകരണം

● തൃശൂരിൽ പഴം, തേൻ പാർക്ക്‌ 

● ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌

● കൊച്ചിയിൽ സംയോജിത ജലഗതാഗത സംവിധാനം 

● ചേരിപരിഷ്‌കരണം

● ശബരിമല സുസ്ഥിരവികസനം–-2 പദ്ധതി

● വനാതിർത്തിയിൽ വൈദ്യുതിവേലി

● കോട്ടൂർ ആനപരിപാലന കേന്ദ്രത്തിന്റെ നവീകരണം 

● തൃശൂർ സുവോളജിക്കൽ പാർക്ക്‌

● 25 ഐടിഐകൾക്ക്‌ അടിസ്ഥാനസൗകര്യം

● സൈബർ പാർക്ക്‌

● 2 മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ

● കെഎസ്‌ആർടിസിക്ക്‌ 900 ഡീസൽ ബസ്‌

● ആലപ്പുഴ മൊബിലിറ്റി ഹബ്‌ (2 ഘട്ടം)  

● ആലപ്പുഴ കനാലുകളുടെ നവീകരണം

കിഫ്‌ബിക്കെതിരെ നിഴൽയുദ്ധം ; 54,000 കോടി രൂപയുടെ വികസന പദ്ധതികളെ ബാധിക്കും

 കിഫ്‌ബിയെ ചാരി പ്രതിപക്ഷം നടത്തുന്ന നിഴൽയുദ്ധം സംസ്ഥാനത്തെ 54,000 കോടി രൂപയുടെ വികസന പദ്ധതികളെ സ്‌തംഭിപ്പിക്കും. ഇത്‌ കേരളത്തിന്റെ  വികസനം തകർക്കും. തെരഞ്ഞെടുപ്പ്‌ നേട്ടമെന്ന കേവല രാഷ്‌ട്രീയലക്ഷ്യത്തിനായി സിഎജിയെ കൂട്ടുപിടിച്ചുള്ള‌ പ്രതിപക്ഷ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്‌.  രണ്ടുദശകങ്ങളെങ്കിലും മുൻകൂട്ടിക്കണ്ടുള്ള പദ്ധതികളെയാണ്‌ കഴുത്ത്‌ ഞെരിക്കാൻ ശ്രമിക്കുന്നത്‌. ഇതുവരെ 60,000 കോടിയുടെ പദ്ധതികൾക്കാണ്‌ അനുമതി നൽകിയിട്ടുള്ളത്‌. 5400 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. 30,000 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ നടപടികളിലാണ്‌.  ഇവയാകെ അവതാളത്തിലാകും. യൂണിടാക്‌ ഇടപാടിന്റെ പേരിൽ വടക്കാഞ്ചേരിയിലെ ലൈഫ്‌ പദ്ധതി സ്‌തംഭിപ്പിച്ചത്‌ മാതൃകയാക്കിയാണ്‌ പുതിയ നീക്കം. ഇന്റർനെറ്റ്‌ കുത്തകകൾക്കായി കെ ഫോണിനെ തകർക്കുക എന്നതും ഈ നീക്കത്തിന്റെ മറ്റൊരു ലക്ഷ്യമാണ്‌.

കിഫ്‌ബിയെ വിവാദത്തിലാക്കുന്നത്‌ അന്താരാഷ്‌ട്ര ധന ഏജൻസികളിൽനിന്നടക്കം വികസന പദ്ധതികൾക്ക്‌ പണം ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കും തിരിച്ചടിയാകും. പാവപ്പെട്ടവർക്ക്‌ അടച്ചുറപ്പുള്ള വീട്‌ ലഭ്യമാക്കുന്ന ലൈഫ്‌ മിഷൻ, വിവരസാങ്കേതികതയുടെ പ്രയോജനം സാധാരണക്കാരിൽ എത്തിക്കാനുള്ള കെ- ഫോൺ, യുവാക്കൾക്ക്‌ തൊഴിൽ നൽകാനാകുന്ന ടോറസ്‌ ഐടി പാർക്ക്‌,  ഇലക്ട്രിക് വാഹനമെന്ന ലക്ഷ്യത്തിനായുള്ള ഇ മൊബിലിറ്റി തുടങ്ങിയ പദ്ധതികൾ അട്ടിമറിക്കാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ തുടർച്ചയായി ശ്രമിക്കുന്നു. ഇതിന്റെ തുടർച്ചയായാണ്‌ കിഫ്‌ബിക്കെതിരെയും സംശയപുകമറ സൃഷ്ടിക്കുന്നത്‌.

രാജ്യം മാന്ദ്യത്തിന്റെ പിടിയിൽ അമർന്നപ്പോഴും കേരളം വികസന പ്രവർത്തനങ്ങളിൽ പിന്നോട്ടായില്ല. അതിനെ തകർക്കാനാണ്‌ ബിജെപിക്കൊപ്പം യുഡിഎഫും പ്രതിപക്ഷ നേതാവും കൈകോർക്കുന്നത്‌. കേരളത്തിന്റെ വിവിധ വികസന പദ്ധതികളുടെ ചുറ്റുവട്ടത്തായി അഞ്ച്‌ കേന്ദ്ര അന്വേഷണ ഏജൻസിയാണ്‌ വട്ടമിട്ട്‌ പറക്കുന്നത്‌. ഇവയ്‌ക്കൊന്നിനും കിഫ്‌ബിയെ ലക്ഷ്യംവയ്‌ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ സിഎജിയെ വളഞ്ഞവഴിയിൽ ഉപയോഗിച്ച്‌ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുന്നത്‌.

ജി രാജേഷ്‌ കുമാർ

Friday, November 6, 2020

നാടിന്റെ കുതിപ്പിന്‌ ചിലർ തുരങ്കം വയ്‌ക്കുന്നു ; ഒരു ശക്തിക്കും പിന്തിരിപ്പിക്കാനാകില്ല : മുഖ്യമന്ത്രി

 നാടിന്റെ കുതിപ്പിനായുള്ള പദ്ധതികളെ തുരങ്കംവച്ചും അപവാദം പറഞ്ഞും നാടുകടത്തിയും ഹീനമായ രാഷ്ട്രീയമാണ്‌ ചിലർ കളിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണം ചില നിക്ഷിപ്ത താൽപ്പര്യക്കാർ ഏറ്റെടുത്ത്‌ പൊതുസമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്‌. ഇതിന്റെ ചുവടുപറ്റി കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ കഴിയുമോ എന്നും ശ്രമിക്കുന്നു. നാടിന്റെ വികസനം ഈ സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ചതാണ്‌. അതിനാൽ, ഒരു ശക്തിക്കും അതിൽനിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. വിവാദങ്ങൾക്ക്‌ പിറകെ ഞങ്ങളില്ല. ചുമതല നിറവേറ്റുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ താൽപ്പര്യങ്ങൾക്ക് അനുകൂലമായ നിക്ഷേപം ആകർഷിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. അതിന്റെ ഫലമായാണ് നിസ്സാൻ, എയർ ബസ്, ടെക്‌ മഹീന്ദ്ര തുടങ്ങിയ വൻകിട സംരംഭങ്ങൾ കേരളത്തിലെത്തിയത്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ചു.  അതിന്റെ ഭാഗമായാണ്‌ ഓരോ വീട്ടിലും ഹൈസ്പീഡ് ഇന്റർനെറ്റ് എത്തിക്കുന്ന കെ- ഫോൺ പദ്ധതി വിഭാവനം ചെയ്തത്‌. ഇ- മൊബിലിറ്റിയും സുപ്രധാന പദ്ധതിയാണ്‌.

ടെക്നോപാർക്ക് ടോറസ് ഡൗൺ ടൗൺ പദ്ധതി ഐടി മേഖലയ്ക്ക് പുതുജീവൻ നൽകുന്നതാണ്. ഇതിലൂടെ 1500 കോടി രൂപയുടെ നിക്ഷേപമാണ് എത്തുന്നത്. ഇത്തരം സുപ്രധാന പദ്ധതികൾ പൂർത്തീകരിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ്‌ ഒരു കൂട്ടർ തുരങ്കംവയ്‌ക്കുന്നത്‌. കെ -ഫോൺ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമായാണ്‌.

മാവോയിസ്റ്റുകൾ മരിച്ചുവീഴേണ്ടവരാണ് എന്ന ചിന്ത സംസ്ഥാന സർക്കാരിനില്ല : മുഖ്യമന്ത്രി

മാവോയിസ്റ്റുകൾ മരിച്ചുവീഴേണ്ടവരാണ് എന്ന ചിന്ത സംസ്ഥാന സർക്കാരിനില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണ്. ആത്മരക്ഷാർഥമാണ് പൊലീസ് തിരിച്ച്‌ വെടിവച്ചത്.  

മുൻകരുതൽ സ്വീകരിച്ചിരുന്നതിനാലാണ് പൊലീസിന്റെ ഭാഗത്ത് പരിക്ക് ഉണ്ടാകാത്തതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.  

ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വടക്കൻ ജില്ലകളിൽ പൊലീസിന്റെ റോന്ത് ചുറ്റൽ ശക്തമാക്കിയത്.

വയനാട് മീൻമുട്ടിയിൽ തെരച്ചിൽ നടത്തിയ തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചു. ഏറ്റുമുട്ടലിനുശേഷം പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് യൂണിഫോംധാരിയായ ഒരാൾ മരിച്ചുകിടക്കുന്നത് കണ്ടത്. മരിച്ച വേൽമുരുകൻ ഒഡിഷയിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പ്രതിയാണ്.

തേനിയിൽ ആയുധപരിശീലനം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ഒളിവിൽപോയ ഇയാളെ  അഞ്ചുവർഷംമുമ്പ് തമിഴ്നാട് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിടികൂടുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Wednesday, October 21, 2020

കേരളത്തിലെത്തി... 20 പുതിയ ഐടി കമ്പനി ; കോവിഡ്‌ കാലത്തും കുതിപ്പ്‌

 കോവിഡ്‌ അടച്ചുപൂട്ടലിനുശേഷം സംസ്ഥാനത്ത്‌ എത്തിയത് 20 ഐടി കമ്പനി. മുന്നൂറിലധികം പേർക്ക്‌ ഇതിലൂടെ തൊഴിൽ ലഭിച്ചു. നിലവിലുണ്ടായിരുന്ന അഞ്ചു കമ്പനി വികസനത്തിനായി കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്‌. നൂറുദിവസത്തിനുള്ളിൽ ടെക്‌നോപാർക്കിൽ അഞ്ഞൂറും ഇൻഫോപാർക്കിൽ ആയിരവും സൈബർപാർക്കിൽ 125ഉം തൊഴിലവസരം സൃഷ്ടിക്കപ്പെടും.

ടെക്‌നോസിറ്റിയിലെ ഐടി കെട്ടിട സമുച്ചയം, ടെക്‌നോപാർക്കിലെ ടോറസ് ഗ്രൂപ്പിന്റെ ഐടി കെട്ടിടം, ടെക്‌നോസിറ്റിയിലും ടെക്‌നോപാർക്ക് ഒന്നാംഘട്ടത്തിലും നടപ്പാക്കുന്ന ബ്രിഗേഡ് പദ്ധതി, ഇൻഫോപാർക്കിലെ ബ്രിഗേഡ് കാർണിവൽ, ലുലു കമ്പനികളുടെ പദ്ധതികൾ എന്നിവയാണ് ഐടിമേഖലയിൽ സംസ്ഥാനത്തെ പുതിയ പ്രധാന പദ്ധതികൾ. ടെക്‌നോപാർക്കിലെ വിൻവിഷ് കമ്പനി ഒരു ഏക്കറിൽ ഐടി ക്യാമ്പസ് നിർമിക്കും. നൂറു കോടിയുടെ പദ്ധതിയാ‌ണ്‌. കൂടുതൽ കമ്പനികൾ കേരളത്തിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി ചർച്ചകൾ പുരോഗമിക്കുന്നു.

ടെക്‌നോസിറ്റിയിൽ നൂറു കോടി മുടക്കിൽ രണ്ടു ലക്ഷം ചതുരശ്രഅടിയിൽ നിർമിക്കുന്ന സർക്കാർ ഐടി കെട്ടിടം ഡിസംബറിൽ കമീഷൻ ചെയ്യും. നിർമാണം പൂർത്തിയാക്കിയ കൊരട്ടി ഇൻഫോപാർക്ക്, ഐബിഎസിന്റെ ഐടി ക്യാമ്പസ് എന്നിവ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും. കാസ്‌പിയൻ ടെക്‌നോളജി പാർക്ക്, മീഡിയ സിസ്റ്റം ഇന്ത്യാ സൊല്യൂഷൻസ്, കോഴിക്കോട് സൈബർപാർക്കിൽ പ്ലഗ് ആൻഡ്‌ പ്ലേ ബിസിനസ്‌ ഓഫീസ് എന്നിവയുടെ നിർമാണവും പുരോഗമിക്കുന്നു.

കോവിഡിനെത്തുടർന്ന് കമ്പനികൾ ഹൈബ്രിഡ് വർക്കിങ് സംവിധാനത്തിലേക്ക് മാറുകയാണ്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഓഫീസ് എന്നിവ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ് ഇത്.

Tuesday, October 20, 2020

20 പദ്ധതിക്ക്‌ തുടക്കമായി: ദളിത്‌ പിന്നോക്ക വിഭാഗത്തിന്‌ മികച്ച പരിഗണന: മുഖ്യമന്ത്രി

രാജ്യത്ത് പലയിടത്തും ദളിതരും പിന്നോക്കവിഭാഗങ്ങളും ഭീഷണിയും അക്രമവും നേരിടുമ്പോൾ കേരളത്തിൽ സർക്കാർ ഈ വിഭാഗങ്ങൾക്കായി സംരക്ഷണ പ്രവർത്തനങ്ങളും ജീവിതത്തിൽ നേട്ടമുണ്ടാക്കുന്ന പദ്ധതികളും നടപ്പാക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ് സി, എസ്‌ടി, പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ 20 പദ്ധതിയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപറേഷനു കീഴിൽ നൂറുദിനംകൊണ്ട് 3060 പേർക്ക് തൊഴിൽ, 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ, കാഞ്ഞങ്ങാട്, തലശേരി, മാനന്തവാടി, കാഞ്ഞിരപ്പള്ളി, പത്തനാപുരം, അടൂർ എന്നീ പുതിയ ഓഫീസുകൾ തുടങ്ങിയവ ഉദ്ഘാടനംചെയ്തു. പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനു കീഴിൽ 1500 പേർക്ക് തൊഴിൽ നൽകുന്ന ഒപ്പം പദ്ധതി, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായ കാർഷികമേഖലാ വായ്പകൾ എന്നിവ ഉൾപ്പെടുന്നു.

സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷനു കീഴിൽ കോട്ടയത്ത് മത്സരപരീക്ഷാ പരിശീലന കേന്ദ്രം, കോവിഡ് ബാധിച്ച 500 കുടുംബങ്ങൾക്കുള്ള പ്രത്യേക ധനസഹായവിതരണം എന്നിവയ്ക്ക് തുടക്കമായി. പട്ടികവർഗ വികസന വകുപ്പിനുകീഴിൽ ഇടുക്കി കോടാലിപ്പാറയിൽ പോസ്റ്റ്മെട്രിക് ഹോസ്റ്റൽ, കാസർകോട് ബേഡഡുക്കയിൽ പ്രീ-മെട്രിക് ഹോസ്റ്റൽ, കുറ്റിക്കോൽ പ്രീ-മെട്രിക് ഹോസ്റ്റൽ, ഇരിട്ടി ആറളം ഫാം ഉൽപ്പന്ന ഷോറൂമായ തണൽ മിനി സൂപ്പർ മാർക്കറ്റ്, കേരള സ്റ്റേറ്റ് ട്രൈബൽ അറ്റ്‌ലസ് പ്രസിദ്ധീകരണം എന്നിവയാണ് മറ്റു പദ്ധതികൾ. പട്ടികജാതി വികസന വകുപ്പിനു കീഴിൽ കോഴിക്കോട് മരുതോങ്കരയിൽ നിർമിച്ച ഡോ. ബി ആർ അംബേദ്കർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസ്, പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എന്നീ പൂർത്തീകരിച്ച പദ്ധതികളും ഉദ്ഘാടനംചെയ്തു.

തിരുവനന്തപുരം തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ശിലാസ്ഥാപനവും ആറ്റിങ്ങൽ മണ്ഡലത്തിലെ 18 പട്ടികജാതി കോളനിക്കുള്ള കുടിവെള്ളപദ്ധതിയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നിർവഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Sunday, October 18, 2020

തുണിമുതൽ സ്വർണംവരെ വിൽപ്പന പകുതിയായി ; കോവിഡിൽ തളർന്ന്‌ വിപണി

 കോവിഡ്‌ നിഴലിൽ തകർന്നടിഞ്ഞ്‌ വിപണി. പ്രധാന ഉൽപ്പന്നങ്ങളെയും സേവനങ്ങളെയുമെല്ലാം പ്രതികൂലമായി ബാധിച്ചു. അടച്ചുപൂട്ടൽ തുടങ്ങി നാലുമാസത്തിൽ 66 വിഭാഗത്തിലായി സാധനങ്ങളുടെ വിൽപ്പന പകുതിയിലും താഴെയായി. ജിഎസ്‌ടി വരുമാനത്തിന്റെ 82 ശതമാനവും ിൗ വിഭാഗങ്ങളിൽ നിന്നാണ്‌. ഓട്ടോമൊബൈലിൽ 51 ശതമാനം, തുണിത്തരങ്ങളിൽ 68, പാദരക്ഷയിൽ 66, ഗാർഹികോപകരണങ്ങളിൽ 53 ശതമാനം എന്നിങ്ങനെയാണ്‌ ഇടിവ്‌‌. ജിഎസ്‌ടിയുടെ പാതിയും സംഭാവന ചെയ്യുന്ന നിർമാണ സാമഗ്രികൾ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പന മൂന്നിലൊന്ന്‌ കുറഞ്ഞു. മൊത്തത്തിൽ ഉൽപ്പന്നവിണയിൽ 38 ശതമാനം വിൽപ്പനയിടിവുണ്ട്‌.

ഭക്ഷ്യവസ്‌തുക്കളും പലവ്യഞ്ജനവും, ബേക്കറി സാധനങ്ങളും ശീതളപാനീയങ്ങളും ഉൾപ്പെടുന്ന അതിവേഗം വിറ്റഴിയുന്ന

ഉപഭോക്തൃ‌ സാധനങ്ങൾ, മരുന്നും രോഗപ്രതിരോധ, ചികിത്സാ സാമഗ്രികളും എന്നിവയാണ്‌ അൽപ്പമെങ്കിലും പിടിച്ചുനിന്നത്–-‌ 20 ശതമാനത്തിൽ താഴെ ഇടിവ്‌‌. പെട്രോൾ–-  ഡീസൽ വിൽപ്പന മൂന്നിലൊന്ന് കുറഞ്ഞു. വ്യവസായ ഉൽപ്പന്നങ്ങളുടെ വിൽപ്പന പകുതിയായി. ആഭരണവിൽപ്പനയിൽ ഇടിവ്‌ 41 ശതമാനം.

സേവനമേഖലയിൽ 27 വിഭാഗത്തിൽ ഒന്നിനും രക്ഷയുണ്ടായില്ല. ആറ്‌ പ്രധാന മേഖലയിൽ പ്രവർത്തനം പകുതിയിലും താഴെയായി. പ്രധാന ജിഎസ്‌ടി ദാതാക്കളായ സാമ്പത്തിക സേവനമേഖലയിലും നിർമാണരംഗത്തും യഥാക്രമം 22ഉം 44ഉം ശതമാനം തകർച്ച.

വാഹനഗതാഗതത്തിൽ 13 ശതമാനവും ചരക്ക്‌ ഗതാഗതത്തിൽ 63 ശതമാനവുമാന്‌ പ്രവർത്തിച്ചത്. സേവനമേഖലയിൽ നികുതി വരുമാനത്തിൽ 700 കോടിയിലധികം രൂപയുടെ കുറവുണ്ട്‌. ചരക്ക്‌ സേവനവിഭാഗങ്ങളിൽ 3700 കോടിയുടെയും.

നാലുമാസത്തെ സംസ്ഥാന ജിഎസ്‌ടി വരുമാനത്തെക്കുറിച്ച്‌ സംസ്ഥാന ജിഎസ്‌ടി കമീഷണർ ആനന്ദ്‌ സിങ്‌, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ അസോസിയറ്റ്‌ പ്രൊഫസർ എൻ രാമലിംഗം എന്നിവർ തയ്യാറാക്കിയ പഠന റിപ്പോർട്ട്‌ ഗിഫ്‌റ്റിന്റെ ‘കേരള ഇക്കണോമി’യിൽ പ്രസിദ്ധീകരിച്ചു. ജിഎസ്‌ടി ഇടിവിന്റെ വിവരങ്ങളും വിപണിയിലുണ്ടായ തകർച്ചയും റിപ്പോർട്ട്‌ അടിവരയിടുന്നു.

ജി രാജേഷ്‌ കുമാർ

Friday, October 16, 2020

സമാനതകളില്ലാത്ത വികസന സാക്ഷാൽക്കാരം

 വികസനനേട്ടങ്ങളുടെ അവസാനിക്കാത്ത പട്ടികയിലേക്കിതാ പുതിയൊരു ചരിത്രംകൂടി എഴുതിച്ചേർത്ത്‌ കേരളം. സഞ്ചാരികൾക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ 26 പദ്ധതികൾ 22ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 70 കോടിയിൽപ്പരം രൂപയുടെ പദ്ധതികളാണ്‌ 14 ജില്ലയിലായി പൂർത്തിയാക്കിയത്‌.  പൊന്മുടിയിൽ 2.08 കോടി രൂപ ചെലവിൽ‌ ലോവർ സാനിറ്റോറിയം കൂടുതൽ സഞ്ചാരി സൗഹൃദമാക്കി. കൊല്ലത്ത്‌ അറക്കൽ ‘മലമേലി’ന്റെ സൗന്ദര്യം ആസ്വദിക്കാൻ മൂന്നു കോടിയിലാണ്‌ അടിസ്ഥാന സൗകര്യമൊരുക്കിയത്‌. കൊല്ലം തീരത്തും താന്നീ ബീച്ചിലും 2.27 കോടിയുടെ പദ്ധതികൾ പൂർത്തിയായി. പത്തനംതിട്ട ഇലവുംതിട്ട മുലൂർ സ്‌മാരകം സൗന്ദര്യവൽക്കരിച്ചു. പാലാ നഗരത്തിലെ ഗ്രീൻ ടൂറിസം കോംപ്ലക്‌സിന്‌ നീക്കിവച്ചത്‌ അഞ്ചു കോടിയാണ്‌. ഇടുക്കി അരുവിക്കുഴിയിൽ കഫറ്റേറിയയും റെയിൻ ഷെൽട്ടറുമടക്കമായി. എലപ്പാറ അമിനിറ്റി സെന്ററിനും കൂടുതൽ സൗകര്യങ്ങളായി.

ആലപ്പുഴ പുന്നമട ഫിനിഷിങ്‌ പോയിന്റിൽ പവലിയനും ജെട്ടിയും പൂർത്തിയാക്കി. നഗരത്തിൽ തിരുമല ചുങ്കത്ത് നൂറോളം ഹൗസ്‌ ബോട്ടുകൾ അടുപ്പിക്കാവുന്ന ബോട്ട്‌ ജെട്ടിയും മനോഹര നടപ്പാതയും നിർമിച്ചു. ഭൂതത്താൻകെട്ടിൽ 2.35 കോടിയിൽ ഏറുമാടങ്ങളും കോട്ടേജുകളുമായി. തൃശൂർ പീച്ചി ഡാം പരിസരവും ബൊട്ടാണിക്കൽ ഗാർഡനും അഞ്ചുകോടിയിൽ നവീകരിച്ചു. തൂമ്പൂർമൂഴിയുടെ രണ്ടാംഘട്ട വികസനത്തിൽ 3.3 കോടിയുടെ നിർമാണങ്ങൾ പൂർത്തിയായി.

നവീകരിച്ച പാലക്കാട്‌ പോത്തുണ്ടി ഡാം ഉദ്യാനം (നാലു കോടി),  മംഗലം ഡാം ഉദ്യാനം (4.76 കോടി), മലപ്പുറം കോട്ടക്കുന്നിൽ മിറാക്കിൾ ഗാർഡൻ,  ചമ്രവട്ടം പുഴയോര സ്‌നേഹപാത ഒന്നും രണ്ടും ഘട്ടങ്ങൾ (2.36 കോടി), പുനരുദ്ധരിച്ച വടകര സാൻഡ്‌ ബാങ്ക്‌സിലെ ഗ്രീൻ കാർപറ്റ്‌, മാനാഞ്ചിറ സ്‌ക്വയർ, നവീകരിച്ച കണ്ണൂർ കക്കാട്‌ പാലക്കാട്‌ സ്വാമി മഠം പാർക്ക്‌, സൗന്ദര്യവൽക്കരിച്ച ചൊക്ലി ബണ്ട്‌ റോഡ്‌, നോർത്ത്‌ മലബാർ റിവർ ക്രൂസ്‌ ടൂറിസം പദ്ധതി, പറശിനിക്കടവ്‌ ബോട്ട്‌ ടെർമിനൽ എന്നിവയും തുറക്കും.

വയനാട്‌ ചീങ്ങേരി മല–-റോക്ക്‌ അഡ്‌വെഞ്ച്വർ ടൂറിസം (1.04 കോടി) പദ്ധതി പൂർത്തിയായി. 400 വർഷത്തോളം പഴക്കമുള്ള ബേക്കൽ കോട്ടയിലേക്ക്‌ സ്വാഗത കമാനവും ഇതിലുൾപ്പെട്ടു.

ജി രാജേഷ്‌കുമാർ 

ഇനി യാത്രാസൗകര്യങ്ങളുടെ ഹബ്‌: മുഖ്യമന്ത്രി

കൊച്ചി> വിവിധ ഗതാഗതപദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ യാത്രാസൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി ചമ്പക്കര കനാലിനുകുറുകെ ഡിഎംആര്‍സി നിര്‍മിച്ച രണ്ടാമത്തെ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കൊച്ചി മെട്രോ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ ഗതാഗത ഉപാധിമാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ ജീവിതരേഖകൂടിയാണ്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി എന്നിവയുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടംകൂടി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ മുഖച്ഛായ മാറും.

പൊതുജനങ്ങള്‍ക്ക് സംയോജിത ഗതാഗതത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍ നല്‍കാൻ വാട്ടര്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ യാത്ര ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന ദ്വീപുനിവാസികളും പുരോഗമനത്തിന്റെ പാതയിലെത്തും. യന്ത്രേതരയാത്രയ്ക്കുള്ള മാസ്റ്റര്‍ പ്ലാനും കെഎംആര്‍എല്‍ തയ്യാറാക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശത്തുമുള്ള രണ്ടു കിലോമീറ്റര്‍ ദൂരമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നഗരത്തില്‍ മികച്ച കാല്‍നടപ്പാതകള്‍, സൈക്കിള്‍പാതകള്‍, ഓട്ടോമാറ്റിക് സൈക്കിള്‍ പാര്‍ക്കിങ് സൗകര്യം എന്നിവ പൂര്‍ത്തിയാകുന്നതോടെ വീടിനടുത്തുവരെ ഗതാഗതസൗകര്യം എത്തും.

വിദേശമാതൃകയില്‍ കൊച്ചിയിലെ കനാലുകള്‍ വികസിപ്പിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് കെഎംആര്‍എലിനാണ്. ഇടപ്പള്ളി, ചിലവന്നൂര്‍, തേവര–--പേരണ്ടൂര്‍, തേവര, മാര്‍ക്കറ്റ്, കോന്തുരുത്തി കനാലുകളുടെ പുനരുജ്ജീവനമാണ് നടപ്പാക്കുന്നത്. 1400 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ കനാലുകളുടെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Saturday, October 10, 2020

നൂറുദിന പദ്ധതി, 40 ദിവസം: നാൽപ്പതിലേറെ പദ്ധതി നാടിന്‌ സമർപ്പിച്ചു

 കേരളീയർക്ക്‌ ഓണസമ്മാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ‘നൂറുദിനം നൂറു പദ്ധതിയിൽ 40 ദിവസത്തിനുള്ളിൽ ഉദ്‌ഘാടനം ചെയ്‌തത്‌ നാൽപ്പതിലേറെ പദ്ധതി. 88 ലക്ഷം കുടുംബത്തിന്‌ നാലു മാസത്തേക്ക്‌ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകളുടെ വിതരണവും ആരംഭിച്ചു. ക്ഷേമ പെൻഷൻ 1400 രൂപയാക്കി വർധിപ്പിച്ച്‌ എല്ലാ മാസവും നൽകുമെന്ന പ്രഖ്യാപനവും യഥാർഥ്യമായി. സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി 125 സ്‌കൂൾ കെട്ടിടമാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. 54 കെട്ടിടത്തിന്റെ നിർമാണത്തിനും തുടക്കമായി.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല കൊല്ലത്തും സംസ്ഥാനത്തെ ആദ്യ കോവിഡ്‌ ആശുപത്രി കാസർകോട്ടും യാഥാർഥ്യമായി. അഞ്ചു ജില്ലയിലായി 10,095 പേർക്ക്‌‌ ഈ കാലയളവിൽ പട്ടയം വിതരണം ചെയ്‌തു.

40 ദിവസം: യാഥാർഥ്യമാക്കിയ പ്രധാന പദ്ധതികൾ

● ലൈഫ്‌ പദ്ധതിയിൽ 29 ഭവന സമുച്ചയത്തിന്റെ നിർമാണത്തിന്‌ തുടക്കം

● തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആർസിസിയിലും പുതിയ അത്യാഹിത വിഭാഗം

● കോന്നി മെഡിക്കൽ കോളേജിൽ പുതിയ ഒപി വിഭാഗം

● എസ്‌എടി ആശുപത്രിയിൽ ഹീമോഫീലിയ സംയോജിത ചികിത്സാകേന്ദ്രം

● 75 കുടുംബാരോഗ്യകേന്ദ്രം

● സംസ്ഥാനത്ത്‌ ആദ്യ സംയോജിത കുടുംബാരോഗ്യകേന്ദ്രം തിരുവനന്തപുരം പാങ്ങപ്പാറയിൽ

● തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാത്ത്‌ ലാബ്‌

● രണ്ടു ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ റോയൽറ്റി

● കൊല്ലം മൺറോതുരുത്തിൽ കൃഷിയും കാർഷിക കലണ്ടർ പ്രഖ്യാപനവും

● കുട്ടനാട്‌ വികസന പദ്ധതിയുടെ പ്രഖ്യാപനം

● തിരുവനന്തപുരം തോന്നയ്‌ക്കലിൽ മെഡിക്കൽ ഡിവൈസസ്‌ പാർക്കിന്‌ ശിലയിട്ടു

● സംരംഭ വികസന പദ്ധതി പ്രകാരം 173 സംരംഭത്തിന്‌ കെഎഫ്‌സി വായ്‌പ

● കേരള സിറാമിക്‌സിൽ നവീകരിച്ച പ്ലാന്റും പ്രകൃതിവാതക പ്ലാന്റും

● തൃശൂർ കൈപ്പറമ്പിലും കുന്നംകുളത്തും കണ്ണൂർ പിലാത്തറയിലും പാലക്കാട്‌ കണ്ണമ്പ്രയിലുമായി നാലു സ്‌റ്റേഡിയം

● ഇൻവെസ്റ്റ്‌ കേരളയിൽ 4 പുതിയ പദ്ധതിക്ക്‌ തുടക്കമായി

● പാലക്കാട്‌ കിൻഫ്രയുടെ മെഗാ ഫുഡ്‌പാർക്ക്‌

● ജലത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ 480 തദ്ദേശ സ്ഥാപനത്തിൽ ലാബ്‌

● കൊച്ചി മെട്രോ ഒന്നാംഘട്ടം പൂർത്തിയായി. പേട്ടവരെ സർവീസ്‌

● പിറവത്ത്‌ സപ്ലൈകോ സബർബൻ മാൾ

● കന്യാകുമാരിയിൽ കേരള ഹൗസിന്‌ ശിലയിട്ടു

● 186 കോടി രൂപയുടെ 11 പൊതുമരാമത്തു പദ്ധതി

● സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന ആദ്യ ശ്രീനാരായണ ഗുരു പ്രതിമ തലസ്ഥാനത്ത്‌ അനാച്ഛാദനം

● പണ്ഡിറ്റ്‌ കറുപ്പൻ മാസ്റ്റർ സ്‌മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം

● പട്ടികജാതിവർഗ വകുപ്പിനു കീഴിൽ ആറ്റിപ്രയിലും വെട്ടിക്കവലയിലും ഐടിഐ അക്കാദമിക്‌ ബ്ലോക്കും

● 12,500 പട്ടികജാതി–- പട്ടികവർഗ വിദ്യാർഥികൾക്ക്‌ പഠനമുറി

● പട്ടികജാതി സങ്കേതങ്ങളായി 5 അംബേദ്‌കർ ഗ്രാമത്തിന്റെ നിർമാണത്തിന്‌ തുടക്കം

● ഗതാഗത ചട്ടലംഘനങ്ങൾക്ക്‌ പിഴ ഈടാക്കാൻ ഇ ചെലാൻ പദ്ധതി

● വയനാട്‌ ചുരം ബദൽ തുരങ്കപാത പദ്ധതിക്ക്‌ തുടക്കം

● പത്തനാപുരം, ചടയമംഗലം, രാമനാട്ടുകര, പയ്യന്നൂർ എന്നിവിടങ്ങളിൽ പുതിയ സബ്‌ ആർടി ഓഫീസുകൾ

● ജനങ്ങൾക്ക്‌ ലോകനിലവാരത്തിലുള്ള സേവനം നൽകാൻ പഞ്ചായത്ത്‌ ഡയറക്ടറേറ്റ്‌ ഐഎസ്‌ഒ നിലവാരത്തിലായതിന്റെ പ്രഖ്യാപനം

● വിഴിഞ്ഞം തുറമുഖത്ത്‌ പോർട്ട്‌ ഓപ്പറേഷൻ ബിൽഡിങ്‌

● മഞ്ചേശ്വരത്തും കൊയിലാണ്ടിയിലും നവീകരിച്ച മത്സ്യബന്ധന തുറമുഖങ്ങൾ

● ക്ഷീരവികസന മൃഗപരിപാലന രംഗത്ത്‌ നിരവധി പദ്ധതി

● അന്തർസംസ്ഥാനപ്രസരണശൃംഖലയുടെ ഭാഗമാക്കുന്നതിനുള്ള നിരവധി പദ്ധതി

● 100 പുതിയ യന്ത്രവൽക്കൃത കയർപിരി യൂണിറ്റിന്‌ തുടക്കം

● ശംഖുംമുഖം റോഡ്‌ നിർമാണം

വികസന പാതയിൽ പുതിയ കുതിപ്പ്‌; കെഎംഎംഎല്ലില്‍ ഓക്‌സിജന്‍ പ്ലാന്റ്‌ പ്രവര്‍ത്തനം തുടങ്ങി

 കൊല്ലം > പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ പുതിയ ഓക്സിജന്‍ പ്ലാന്റ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷനായി.  50 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പ്ലാന്റിന് 70 ടണ്‍ പ്രതിദിന ശേഷിയുണ്ട്.

സംസ്ഥാനത്തിനാകെ ഉപകാരപ്പെടുന്ന പദ്ധതിയാണ് കെഎംഎംഎല്ലിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഓക്‌സിജന്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കെഎംഎംഎല്ലിന് കഴിയും. ഒപ്പം ആരോഗ്യരംഗത്തേക്കാവശ്യമായ ഓക്‌സിജന്‍ ഉല്‍പാദനവും നടത്താനാകും. കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ധാരാളം ഓക്‌സിജന്‍ ആവശ്യമാണ്. ഇത് നിറവേറ്റാന്‍  സ്ഥാപനത്തിനാകും. രാസവ്യവസായ മേഖലയില്‍ കേരളത്തിന് അനന്തസാധ്യതകളാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിലും കഴിഞ്ഞ ആറ് മാസം 17 കോടി രൂപ ലാഭമുണ്ടാക്കാന്‍ കെഎംഎംഎല്ലിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഡിഎഫ് ഭരണകാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ് തകര്‍ച്ചയിലേക്ക് പോയ കെഎംഎംഎല്ലിനെ കുതിപ്പിലേക്കെത്തിക്കാന്‍ ഈ സര്‍ക്കാരിനായെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനവര്‍ഷം മുന്നേകാല്‍ കോടി മാത്രം ലാഭമുണ്ടായ സ്ഥാപനത്തില്‍ ഈ സര്‍ക്കാരിന്റെ നാലരവര്‍ഷത്തില്‍ 458 കോടി ലാഭമുണ്ടായി. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് നീക്കം ചെയ്ത കരിമണല്‍ ഉപയോഗപ്പെടുത്തിയത് സ്ഥാപനത്തിന് മുതല്‍ക്കൂട്ടായെന്നും മന്ത്രി അറിയിച്ചു.

ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മ്മാണത്തിലെ പ്രധാന ഘടകമാണ് ഓക്സിജന്‍. നിലവിലെ ഓക്സിജന്‍ പ്ലാന്റിന്റെ കാര്യക്ഷമത കുറഞ്ഞതും ഓക്സിജന്‍ ദൗര്‍ലഭ്യവും കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് പുറത്ത് നിന്ന് ഓക്സിജന്‍ വാങ്ങാന്‍ പ്രതിവര്‍ഷം 12 കോടിയോളം രൂപ ചെലവായി. ഈ അധിക ചെലവ് ഒഴിവാക്കന്‍ പുതിയ ഓക്സിജന്‍ പ്ലാന്റ് വരുന്നതോടെ സാധിക്കും.

ഊര്‍ജ്ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പ്ലാന്റിന്റെ പ്രവര്‍ത്തനം വൈദ്യുതി  ചെലവ് കുറയ്ക്കും. ഓക്സിജന്‍ ലഭ്യതയില്‍ സ്വയംപര്യാപ്തത നേടുകയും ടൈറ്റാനിയം ഡയോക്സൈഡ് ഉല്‍പ്പാദനം പൂര്‍ണ തോതിലാക്കാനുമാകും. വ്യാവസായിക ആവശ്യങ്ങള്‍ക്ക് നിലവില്‍ 63 ടണ്‍ ഓക്‌സിജനാണ് ആവശ്യം. ഇതിന് പുറമെ  ഏഴ് ടണ്‍ ദ്രവീകൃത ഓക്സിജന്‍ കൂടി ഉല്‍പ്പാദിപ്പിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. ഇത് ആരോഗ്യമേഖലയില്‍ പ്രയോജനപ്പെടുത്താം.

കെഎംഎംഎല്‍ മാനേജിങ്ങ് ഡറക്ടര്‍ ജെ ചന്ദ്രബോസ് സ്വാഗതം പറഞ്ഞു. എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവര്‍ ചടങ്ങില്‍ സന്ന്ഹിതരായി.  കെഎംഎംഎല്‍ ചെയര്‍മാനും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. കെ ഇളങ്കോവന്‍ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎംഎംഎല്‍ ജനറല്‍ മാനേജര്‍ വി അജയകൃഷ്ണന്‍ നന്ദി പറഞ്ഞ ചടങ്ങില്‍ ജനപ്രതിനിധികളും യൂണിയന്‍ നേതാക്കളും ആശംസകളറിയിച്ച് സംസാരിച്ചു.