രണ്ട് സമ്മേളനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക സമ്മേളനം ചേരുന്ന രീതി കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ 1952 ഡിസംബര്‍ 30 മുതല്‍ 1953 ജനുവരി 10 വരെ കൊല്‍ക്കത്തയില്‍ പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ പ്ലീനം ചേരുകയുണ്ടായി. സംഘടനാപരമായ കാര്യങ്ങളെ സംബന്ധിച്ചാണ് അതില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്.
1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അഭിപ്രായഭിന്നത ഉണ്ടായതിനെതുടര്‍ന്ന് പ്രസ്ഥാനത്തെ വിപ്ലവകരമായ തരത്തില്‍ നയിക്കുന്നതിന് സിപിഐ എം രൂപീകരിക്കപ്പെട്ടു. ഏഴാം പാര്‍ടികോണ്‍ഗ്രസില്‍ സിപിഐ എമ്മിന്റെ പാര്‍ടി പരിപാടി ചര്‍ച്ചചെയ്ത് അംഗീകരിച്ചു. ആ ഘട്ടത്തില്‍ നിലനിന്ന പ്രത്യയശാസ്ത്രപ്രശ്നങ്ങളില്‍ ആവുംവിധം പാര്‍ടികോണ്‍ഗ്രസില്‍ ചര്‍ച്ച നടത്താനായില്ല. ഇത്തരം ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനാണ് 1968 ഏപ്രില്‍ അഞ്ചുമുതല്‍ 12 വരെ ബര്‍ദ്വാനില്‍ പ്ലീനം ചേര്‍ന്നത്. ഈ രംഗത്തെ പാര്‍ടി നിലപാട് ആ പ്ലീനം വ്യക്തമാക്കുകയും ചെയ്തു.
1978 ഡിസംബര്‍ 27 മുതല്‍ 31 വരെ പശ്ചിമബംഗാളിലെ ഹൗറയിലെ സാല്‍ക്കിയയില്‍ പ്ലീനം ചേര്‍ന്നു. ഈ പ്ലീനത്തിലാണ് പാര്‍ടിയെ ബഹുജനവിപ്ലവ പാര്‍ടിയായി രൂപപ്പെടുത്തുന്നതിനുള്ള സംഘടനാപരമായ തീരുമാനമുണ്ടായത്. പാര്‍ടിപ്രവര്‍ത്തനത്തെ ശക്തമായ സ്വയംവിമര്‍ശത്തിന് വിധേയമാക്കിയുള്ള രേഖയായിരുന്നു ഇതില്‍ അവതരിപ്പിക്കപ്പെട്ടത്. അവിടെ ചര്‍ച്ചചെയ്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പാര്‍ടിസംഘടന മുന്നോട്ടുപോയത്.
കേരളത്തിലും സിപിഐ എം നേതൃത്വത്തില്‍ ഇത്തരം പ്ലീനങ്ങള്‍ നടക്കുകയുണ്ടായി. 1968 ജനുവരി രണ്ടുമുതല്‍ ഏഴുവരെ എറണാകുളത്താണ് ആദ്യമായി സംസ്ഥാന പ്ലീനം നടന്നത്. കേരളത്തിലെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രകമ്മിറ്റി പ്ലീനത്തിന് അനുമതി നല്‍കുകയായിരുന്നു. പ്ലീനം ഉദ്ഘാടനംചെയ്തത് അന്നത്തെ പാര്‍ടി ജനറല്‍ സെക്രട്ടറി സ. പി സുന്ദരയ്യയായിരുന്നു. അക്കാലത്തെ രാഷ്ട്രീയ സ്ഥിതിഗതികളെയും പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളെയും സംബന്ധിച്ചെല്ലാം സുന്ദരയ്യ പ്രസംഗത്തില്‍ വിശദീകരിച്ചു. മാവോ ചിന്തയിലെ പോരായ്മയെ സംബന്ധിച്ച് സുന്ദരയ്യ ഇങ്ങനെ പറഞ്ഞു: ""അവര്‍ പറയുന്നത് മാവോ ചിന്തകള്‍ ഇന്നത്തെ കാലഘട്ടത്തിലെ മാര്‍ക്സിസം- ലെനിനിസമാണെന്നാണ്. എന്നാല്‍, നമ്മുടെ പാര്‍ടി ആ നിലയില്‍ അതിനെ അംഗീകരിക്കുന്നില്ല. നമ്മുടെ പാര്‍ടി ആ അനുഭവങ്ങളെയും അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നു. അതിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ എന്തുചെയ്യുമെന്ന് നാം തീരുമാനിക്കും. ആ ചിന്തകളും അഭിപ്രായങ്ങളും എപ്പോഴും എല്ലായിടത്തും ശരിയാണെന്ന് പറയുന്നത് മാവോയുടെ അഭിപ്രായത്തിനുതന്നെ നിരക്കാത്തതാണ്"". ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ച് ഇടതുതീവ്രവാദപരമായ പ്രവണതകള്‍ക്കെതിരെ ഉദ്ഘാടനപ്രസംഗത്തില്‍തന്നെ നിലപാട് സ്വീകരിക്കുന്നുണ്ട്.
പ്രത്യയശാസ്ത്രപ്രമേയത്തിന്റെ കരട്, പ്രവര്‍ത്തനറിപ്പോര്‍ട്ട് തുടങ്ങിയവയെല്ലാം ആ പ്ലീനത്തില്‍ അവതരിപ്പിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തു. വര്‍ഗ- ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും മുന്നോട്ടുവച്ചു. പാര്‍ടിവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വളന്റിയര്‍ സംഘടന തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനവും എടുത്തു.
നമ്മുടെ രാജ്യത്തിന്റെ സ്ഥിതിഗതികള്‍ക്ക് അനുസൃതമായി സ്വന്തമായി അടവും തന്ത്രവും രൂപീകരിച്ച് ജനകീയ ജനാധിപത്യം സ്ഥാപിക്കാനുള്ള വിപ്ലവപ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കുക എന്ന ആഹ്വാനം ഇതിലുണ്ടായി. പരിമിതമായ ജനാധിപത്യംപോലും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയ്ക്കെതിരായി സമരത്തിന് നേതൃത്വം നല്‍കണമെന്നും ഈ പ്ലീനം ആവശ്യപ്പെട്ടു.
കേരളത്തില്‍ രണ്ടാമത്തെ പ്ലീനം ചേര്‍ന്നത് 1970 ഡിസംബര്‍ 3, 4, 5 തീയതികളില്‍ തലശേരിയിലാണ്. അഖിലേന്ത്യാതലത്തിലുള്ള സാമ്പത്തിക- രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനങ്ങളില്‍ എത്തുകയായിരുന്നു. 1969ലെ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ തകര്‍ക്കപ്പെട്ട പ്രത്യേക രാഷ്ട്രീയസാഹചര്യംകൂടി കണക്കിലെടുത്താണ് ഈ വിശേഷാല്‍സമ്മേളനം ചേര്‍ന്നത്.
അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ സംബന്ധിച്ച് വിലയിരുത്തിയ പ്ലീനം റിപ്പോര്‍ട്ടില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ""വിവിധ പ്രതിപക്ഷപാര്‍ടികളിലും ഭരണമുന്നണികള്‍ക്കകത്തുതന്നെയും വളര്‍ന്നുവരുന്ന പുതിയ പ്രവണതകളെ ഉപയോഗപ്പെടുത്താനുള്ള മാര്‍ഗങ്ങളില്‍ ഒരു ചെറിയ പങ്കുമാത്രമേ തെരഞ്ഞെടുപ്പുകള്‍ക്കും അതുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി രാഷ്ട്രീയത്തിനുമുള്ളൂ. എല്ലാ പാര്‍ടിയിലും പെട്ടവരും ഒരു പാര്‍ടിയിലും പെടാത്തവരുമായ ജനലക്ഷങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍വേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് പുതിയ രാഷ്ട്രീയശക്തികളെ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാന്‍ സഹായിക്കുന്ന നിര്‍ണായക ഘടകം"". പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനോടൊപ്പം പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ ഊന്നിപ്പറയുകയാണ് അതില്‍. ഇന്ത്യന്‍ ഭരണവര്‍ഗം പടിപടിയായി സ്വേച്ഛാധിപത്യത്തിലേക്ക് പോകുന്ന പ്രശ്നവും ഇതില്‍ അവതരിപ്പിച്ചു.
എതിരാളികളുടെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന അക്കാലത്ത് സുസംഘടിതമായ പോരാട്ടം ആശയപരവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ നടത്തേണ്ടതിന്റെ പ്രാധാന്യം പ്ലീനം എടുത്തുപറഞ്ഞു. പാര്‍ടിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന തെറ്റായ പ്രവണതകള്‍ തിരുത്തുന്നതിനുള്ള ഇടപെടല്‍ അതിലുണ്ടായി. സാമ്പത്തികപ്രശ്നങ്ങളില്‍ തുടങ്ങുന്ന സമരം പടിപടിയായി രാഷ്ട്രീയപ്രശ്നങ്ങളിലേക്ക് വളര്‍ത്തിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ബഹുജനപ്രസ്ഥാനം രൂപീകരിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന കാര്യവും എടുത്തുപറഞ്ഞു. ആശയ-സാംസ്കാരിക രംഗങ്ങളില്‍ നടത്തേണ്ട സമരങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടും മുന്നോട്ടുവച്ചു. ആശയ- സാംസ്കാരിക രംഗത്ത് തൊഴിലാളിവര്‍ഗ കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് പത്രങ്ങള്‍, മാസികകള്‍ എന്നിവയിലൂടെയുള്ള ആശയപ്രചാരണത്തിന്റെ പ്രാധാന്യവും എടുത്തുപറയുകയുണ്ടായി.
സംഘടനാരംഗത്ത് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെടുന്നത് ഈ പ്ലീനത്തിലാണ്. ഈ സമ്മേളനത്തിലെടുത്ത തീരുമാനമാണ് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തിന് ഇന്നും മാര്‍ഗനിര്‍ദേശകമായി നില്‍ക്കുന്നത്. പാര്‍ടി അംഗങ്ങളുടെ അവകാശങ്ങളെയും കടമകളെയും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുകയുമുണ്ടായി. തലശേരി സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് മണ്ഡലം, താലൂക്ക് കമ്മിറ്റികള്‍ പിരിച്ചുവിടപ്പെട്ടത്.
1978 ഡിസംബറില്‍ സാല്‍ക്കിയയില്‍ നടന്ന പ്ലീനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു പ്ലീനം നടക്കുന്നത് 1981ലാണ്. ഈ മൂന്നാമത് പ്ലീനം ഉദ്ഘാടനംചെയ്തത് ഇ എം എസ് ആയിരുന്നു. ഈ പ്ലീനത്തിന്റെ ഉദ്ദേശ്യംതന്നെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്: പാര്‍ടിയുടെ സംഘടനാപരമായ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ചര്‍ച്ച നടത്തി ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ കഴിയുമാറ് പാര്‍ടിസംഘടനയെ സജ്ജീകരിക്കലാണ് പ്ലീനത്തിന്റെ ഉദ്ദേശ്യം.,
പ്ലീനത്തിന്റെ ചര്‍ച്ചയ്ക്ക് ആധാരമായ രേഖയില്‍ രണ്ടു ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 1980ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമുണ്ടായ അഖിലേന്ത്യാ രാഷ്ട്രീയസ്ഥിതി, കേരളത്തിലെ മാര്‍ക്സിസ്റ്റുവിരുദ്ധ രാഷ്ട്രീയത്തെ മുറിച്ചുകടക്കാന്‍ പാര്‍ടി ആവിഷ്കരിച്ച സമീപനം, അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നയങ്ങള്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തനം, ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്ത് വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയപരമായ ഇത്തരം കാര്യങ്ങളെ വിലയിരുത്തിയശേഷം അതിന് അനുയോജ്യമായ തരത്തില്‍ സംഘടന എങ്ങനെ കെട്ടിപ്പടുക്കാം എന്നതാണ് തുടര്‍ന്ന് വിശദീകരിക്കുന്നത്. പാര്‍ടിസംഘടനാരംഗത്ത് നിലനില്‍ക്കുന്നതായി സാല്‍ക്കിയാ പ്ലീനം ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങള്‍, കേരളത്തിലെ പാര്‍ടിയെക്കുറിച്ച് പ്രത്യേകിച്ച് നടത്തിയ പരാമര്‍ശങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി സംഘടനാരംഗത്തെ അടിയന്തരകടമകള്‍ക്ക് രൂപംനല്‍കുകയാണ് രണ്ടാംഭാഗത്ത് ചെയ്യുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 1977നുശേഷമുള്ള സ്ഥിതിഗതികളെയും അക്കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളെയും വിലയിരുത്തുന്നതിനും പാര്‍ടിക്കകത്തെ സംഘടനാപരമായ പോരായ്മകള്‍ പരിശോധിക്കുന്നതിനും തയ്യാറായിട്ടുണ്ട്. ഭാഷാപ്രശ്നം, സൈലന്റ് വാലി തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും ഇതില്‍ പറയുന്നുണ്ട്. വര്‍ഗീയശക്തികളെ സംബന്ധിച്ചുള്ള പരിശോധനകളും ഇതില്‍ നടക്കുകയുണ്ടായി.
ഇത്തരത്തില്‍ കേരളത്തില്‍ അതത് കാലത്ത് നിലനിന്ന രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നതിനുമാണ് അതത് കാലഘട്ടങ്ങളില്‍ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ വിശേഷാല്‍സമ്മേളനങ്ങള്‍ ചേര്‍ന്നത്. അതിന്റെ തുടര്‍ച്ച എന്നനിലയിലാണ് ഇപ്പോഴത്തെ പ്ലീനം ചേരുന്നത്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എന്തെങ്കിലും ഭിന്നതകള്‍ കേരളത്തിലെ പാര്‍ടിക്കകത്ത് നിലനില്‍ക്കുന്നില്ല. എന്നാല്‍, സംഘടനാപരമായ ചില ദൗര്‍ബല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവ പരിഹരിക്കുക എന്നതാണ് ഈ പ്ലീനത്തിന്റെ പ്രധാന ലക്ഷ്യം.
(അവസാനിക്കുന്നില്ല)
പിണറായി വിജയന്‍
Showing posts with label ഫിലിം ഫെസ്റ്റിവല്‍. Show all posts
Showing posts with label ഫിലിം ഫെസ്റ്റിവല്‍. Show all posts
Monday, November 25, 2013
Thursday, March 28, 2013
മലപ്പുറത്ത് ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകും
സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിതാഖാത്ത് നിയമം നടപ്പാക്കുന്നതിന്റെ സമയപരിധി ബുധനാഴ്ച അവസാനിക്കെ മലപ്പുറം ജില്ലയിലെ ഒരുലക്ഷത്തോളംവരുന്ന പ്രവാസികളൂടെ ജീവിതത്തില്‍ ആശങ്കയുടെ കരിനിഴല്‍. പദ്ധതി പ്രകാരമുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സമയപരിധി ബുധനാഴ്ച അവസാനിക്കുന്നതോടെ 20 ലക്ഷത്തോളം വിദേശികള്‍ തൊഴില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് കണക്ക്. നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയാകും. അനൗദ്യോഗിക കണക്കനുസരിച്ച് മലപ്പുറം ജില്ലയില്‍ മാത്രം ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.
പത്തില്‍ താഴെ പേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ ജോലിക്കുവയ്ക്കണമെന്നാണ് നിയമം. ഇതോടെ സൗദിയിലെ ഭൂരിപക്ഷം ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടിവരും. മലയാളികള്‍ ഏറെ ജോലിചെയ്യുന്നതും ചെറിയ കടകളിലാണ്. സൗദിയില്‍ മാത്രം എട്ടുലക്ഷത്തോളം മലയാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലേറെയും മലബാറില്‍ നിന്നുള്ളവരാണ്. മലപ്പുറം ജില്ലയില്‍ നിന്നു മാത്രം മൂന്നു ലക്ഷം പേരുണ്ട്. മലയാളികളില്‍ 60 ശതമാനവും ഫ്രീ വിസക്കാരാണ്. മിക്കവരും ഫ്രീ വിസ സംഘടിപ്പിച്ച് സൗദിയിലെത്തിയ ശേഷം ഇഖാമ (താല്‍ക്കാലിക താമസാനുമതി) തരപ്പെടുത്തി ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്. പലരും ലക്ഷങ്ങള്‍ നല്‍കിയാണ് ഇത്തരം വിസ സംഘടിപ്പിക്കുന്നത്. സൗദിയില്‍ എത്തിയാല്‍ ഏത് ജോലിയും ചെയ്യാമെന്നതിനാല്‍ ഇത്തരം വിസക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. പുതിയ നിയമം ഇത്തരക്കാരെയാണ് പ്രതികൂലമായി ബാധിക്കുക. ഇഖാമ പുതുക്കാനാവാതെ വരുന്നതോടെ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. സൗദി പൗരന്മാരുടെ ലൈസന്‍സില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവരെയും നിയമം ഗുരുതരമായി ബാധിക്കും. സ്പോണ്‍സര്‍മാരായ അറബികള്‍ക്ക് നിശ്ചിത തുക "കഫാലത്ത്" നല്‍കിയാണ് മലയാളികള്‍ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നത്. ഇവിടങ്ങളില്‍ സൗദി പൗരന്മാരെ നിയമിക്കുക പ്രായോഗികമല്ല. ഇവര്‍ക്ക് സൗദി നിയമമനുസരിച്ചുള്ള പ്രതിഫലം നല്‍കുക അസാധ്യമാണ്. അമിതമായി ജോലിചെയ്യിക്കാനും സാധിക്കില്ല. ഫലത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുതന്നെ പ്രതിസന്ധിയിലാകും.
സൗദിയിലെ സ്വദേശിവല്‍ക്കരണം സംസ്ഥാനത്തിന്റെ വിദേശ നിക്ഷേപത്തില്‍ വന്‍ കുറവ് വരുത്തിയതായി ബാങ്കിങ് അവലോകനസമിതിയില്‍ അവതരിപ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപമുള്ള മലപ്പുറം ജില്ലയില്‍ 2012 മാര്‍ച്ചില്‍ 3272 കോടി ആയിരുന്ന വിദേശ നിക്ഷേപം ഡിസംബറില്‍ 2810 കോടി ആയി ചുരുങ്ങി. മൂന്നുമാസത്തിനിടെ 462 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. വരുംദിവസങ്ങളില്‍ നിക്ഷേപം ഇനിയും കുറയുമെന്നാണ് സൂചന. ഗള്‍ഫ് പണത്തെ ആശ്രയിക്കുന്ന കെട്ടിട നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ് മേഖലയും നിശ്ചലമായി. നൂറുകണക്കിന് പേര്‍ ജോലി നഷ്ടമായി നാട്ടില്‍ മടങ്ങിയെത്തുന്നത് തൊഴില്‍ മേഖലയിലും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും.
deshabhimani
Sunday, December 13, 2009
ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയസിനിമകള്‍
സാമ്പത്തിക തകര്‍ച്ചയിലും അധികാരത്തിന്റെ ശ്വാസംമുട്ടലിലും പതറാത്ത ശബ്ദത്തില്‍ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഓജസ്സാകുന്നു. രാഷ്ട്രീയത്തോട് മുഖംതിരിക്കുന്നവരാണ് പുതിയ സിനിമാ ആസ്വാദകരെന്ന പരിഭവത്തിലൊന്നും കാര്യമില്ല. നിലത്തിരുന്നും ചിത്രങ്ങള്‍ കാണാനെത്തുന്ന പ്രേക്ഷകര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. വന്‍കരകളില്‍ തിളച്ചുമറിയുന്ന രാഷ്ട്രീയത്തിന്റെ തീവ്രതയുള്ള ചിത്രങ്ങള്‍ മേളയിലെത്തി. പ്രത്യേകിച്ചും ലാറ്റിന്‍ അമേരിക്കയിലും മധ്യ പൂര്‍വേഷ്യയിലുംനിന്ന്. സാമ്പത്തികപ്രതിസന്ധികള്‍ സമ്മാനിച്ച ദുരിതജീവിതത്തിന്റെ പ്രതിരോധശ്രമങ്ങളാണ് ലാറ്റിന്‍ അമേരിക്കന്‍ സിനിമയില്‍ കണ്ടത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ള്യു ബുഷിന്റെ വിദേശനയത്തില്‍ പ്രതിഷേധിച്ച് അകി കൌരിസ് മാക്കി എന്ന ചലച്ചിത്രകാരന്‍ ഓസ്കാര്‍ നോമിനേഷന്‍ എന്ന വെള്ളിത്താലം തട്ടിമാറ്റി. വിദേശ ഭാഷാചിത്രത്തിനുള്ള നോമിനേഷനെന്ന തലപ്പാവിനേക്കാളും വലുതാണ് സ്വത്വബോധമെന്ന രാഷ്ട്രീയപ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. 'ലൈറ്റ്സ് ഇന്‍ ദ ഡസ്ക്' എന്ന ഈ ഫിന്‍ലാന്‍ഡ് സിനിമ അതുകൊണ്ട് തന്നെ രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഏകാകിയായ ഒരു രാത്രി കാവല്‍ക്കാരന്റെ ചെറിയ ആഗ്രഹങ്ങള്‍ പോലും തട്ടിമാറ്റുന്നതിലൂടെ വെളിപ്പെടുന്നത് നിഷേധിക്കുന്ന ജീവിതമാണ്. ക്യൂബന്‍ ഫോക്കസില്‍ മൌറിസ്മോയുടെ ഡയറിയില്‍നിന്നുള്ള പേജുകള്‍ എന്ന ചിത്രം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ക്യൂബ കടന്നുപോയ അതീവ ദുഷ്കരമായ വഴികളാണ് കാട്ടുന്നത്. അവികസനത്തിന്റെ ഓര്‍മകള്‍ എന്ന സിനിമയില്‍ ഫിദല്‍ കാസ്ട്രോയുടെ ഒരു നാടിനെ ഉണര്‍ത്തിയ പ്രസംഗമുണ്ട്. ടാങ്കോ കവി ഹോമറോ മാന്‍സിയുടെ ജീവിതകഥയുമായെത്തുന്ന അര്‍ജന്റീനിയന്‍ സിനിമയും ശക്തമായ രാഷ്ട്രീയരചനയാണ്. ആഗോളരാഷ്ട്രീയത്തെ ഇന്നും നിര്‍ണയിക്കുന്ന പലസ്തീന്‍ രാഷ്ട്രീയ പശ്ത്താലത്തിലാണ് എലിയ സുലൈമാന്റെ 'ദി ടൈം ദാറ്റ് റിമൈന്‍സ്.' പുഞ്ചിരിയില്‍ പോലും രാഷ്ട്രീയപ്രതിരോധം തീര്‍ക്കുന്ന സിനിമകള്‍ മേളയുടെ പ്രകാശമാകുന്നു.
നടിമാര്‍ക്കായി വേദനിച്ച് ചലച്ചിത്രോത്സവത്തിന്റെ രണ്ടാംദിനം
ലോകസിനിമയില്‍ നായികമാര്‍ കരുത്തോടെ നിറയുമ്പോള്‍ മലയാളത്തിലെ നായികമാര്‍ നിഴലുകളാകുന്നെന്ന് ഓര്‍മപ്പെടുത്തല്‍. നാലു പതിറ്റാണ്ടായി മലയാളസിനിമയിലെ നിറസാന്നിധ്യമായ കെപിഎസി ലളിതയും പുതിയകാലത്തെ നായിക നവ്യാനായരുമാണ് നടിമാര്‍ ശബ്ദമില്ലാത്തവരായിപ്പോകുന്നതിന്റെ സങ്കടങ്ങള്‍ ചലച്ചിത്രോത്സവവേദിയില്‍ പങ്കുവച്ചത്്. ഇതിന്റെ കുറ്റക്കാരെ തേടാനൊന്നും മെനക്കെടാതെ ചലച്ചിത്രോത്സവം സജീവമാകുമ്പോള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നെത്തിയ ചലച്ചിത്രാസ്വാദകര്‍ക്ക് നല്ല സിനിമകള്‍ കണ്ട സംതൃപ്തി. മത്സരവിഭാഗത്തിലെ രണ്ടെണ്ണമടക്കം 40 സിനിമകള്‍ രണ്ടാംദിവസത്തെ ജീവസ്സുറ്റതാക്കി. മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നായികമാരുടെ ഫോട്ടോപ്രദര്‍ശനവേദിയില്‍ പ്രശസ്ത അഭിനേത്രി ശര്‍മിള ടാഗോറിനെ സാക്ഷിയാക്കിയാണ് മലയാളത്തിലെ പ്രിയനടിമാര്‍ പൊട്ടിത്തെറിച്ചത്. മലയാളസിനിമ സ്ത്രീയെ അലങ്കാരവസ്തുവായി ഒതുക്കിനിര്‍ത്തുന്നെന്ന് കുറ്റപ്പെടുത്തിയ കെപിഎസി ലളിത അവളെ അടുക്കളയില്‍ത്തന്നെ തളച്ചിടുകയാണെന്ന് വേദനിച്ചു. സത്യങ്ങള്‍ വിളിച്ചുപറയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞ നവ്യയുടെ പേടി അഹങ്കാരിയായി ചിത്രീകരിക്കപ്പെടുമോയെന്നതാണ്. ഒരു സിനിമ കണ്ട് മോശമാണെന്ന് പറയാന്‍പോലും പറ്റാത്ത അവസ്ഥയുണ്ട്. മലയാളസിനിമയില്‍ ധൈര്യമുള്ള നായികമാര്‍ ഇല്ലാതായെന്ന പരിദേവനത്തോടെയാണ് നവ്യ വേദിയൊഴിഞ്ഞത്. വിഖ്യാത കസാഖ് സംഗീതജ്ഞന്‍ ബിര്‍ഷാന്‍ കൊഷാഗുലോവിന്റെ നാടകീയമായ ജീവിതകഥ പകര്‍ത്തിയ 'ബിര്‍സാന്‍ സാല്‍' മത്സരചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ ആദ്യത്തേതായി. കലാകാരന്റെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളും പങ്കുവയ്ക്കുന്ന സിനിമ നഷ്ടപ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥകൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ കഥയ്ക്ക് അനുയോജ്യമായ വേഷവിധാനങ്ങള്‍, പെരുമാറ്റരീതികള്‍, സംഗീതം എന്നിവ ശ്രദ്ധ ആകര്‍ഷിക്കുന്നു. കസാഖ് പാരമ്പര്യരീതികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍കൂടി ദോഷന്‍ സോള്‍സാക്സിനോവിന്റെ ചിത്രം വ്യക്തമാക്കുന്നു. വേലികെട്ടി തിരിക്കപ്പെട്ട ഗ്രാമങ്ങളുടെ നൊമ്പരം പ്രമേയമാക്കിയ തജിക്കിസ്ഥാന്‍ ചിത്രം 'ട്രൂ നൂ' മത്സരവിഭാഗത്തില്‍ ശക്തമായ സാന്നിധ്യമായി. നോസിര്‍ സിയാദോവിന്റെ ഈ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. പ്രാദേശിക കഥ പറയുന്ന സിനിമയ്ക്ക് ആഗോളമാനം തന്നെയുണ്ട്. ശനിയാഴ്ച മലയാളത്തിലെ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'സൂഫി പറഞ്ഞ കഥ' അടക്കം ആറ് മത്സരചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തും.
(ആര്‍ രഞ്ജിത്)
ചലച്ചിത്ര പഠനം: ചര്‍ച്ച വേണം-സെന്‍
ആരോഗ്യകരമായ ചര്‍ച്ചയിലൂടെ മാത്രമേ ചലച്ചിത്രപഠനം നടക്കുകയുള്ളൂവെന്ന് മൃണാള്‍ സെന്‍ പറഞ്ഞു. ന്യൂ തിയറ്ററിലെ ഭരത് മുരളി പവിലിയനിലെ ഓപ്പണ്‍ ഫോറം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദത്തോടെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടാല്‍ സംവാദങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടാകുമെന്നും അതിനായി ഇത്തരം വേദികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ സിനിമകള്‍ പുതുതലമുറയ്ക്ക് കാണുന്നതിന് സര്‍ക്കാരും സിനിമാ സമൂഹവും ഒന്നിച്ച് പ്രവര്‍ത്തിച്ച് അവ സംരക്ഷിക്കണമെന്ന് ആര്‍ക്കൈവ് മുന്‍ ഡയറക്ടര്‍ പി കെ നായര്‍ പറഞ്ഞു. ഫിലിം സൊസൈറ്റിയുടെ 50-ാം വാര്‍ഷികം നടക്കുന്ന വേളയില്‍ ഓപ്പണ്‍ ഫോറത്തിന് പ്രത്യേകവിഭാഗം ഉള്‍പ്പെടുന്ന പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് സതേ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഡയറക്ടര്‍ നരഹരി റാവു പറഞ്ഞു. ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചേരന്‍, പ്രദീപ് വിശ്വാസ്, കെ ആര്‍ മോഹന്‍, ഡോ. വി സി ഹാരീസ് എന്നിവര്‍ പങ്കെടുത്തു. എന്‍ ശശിധരന്‍ രചിച്ച 'ഏകാന്തതപോലെ തിരക്കേറിയ പ്രവര്‍ത്തനം വേറെയില്ല' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ചലച്ചിത്രമേളകളില്‍ പ്രാദേശിക സിനിമകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് സംവിധായകനായ എം പി സുകുമാരന്‍നായര്‍ മുഖാമുഖത്തില്‍ പറഞ്ഞു. സംവിധായകരായ അന്ന മരിയ ഗാലോണും പി സുനീല്‍കുമാര്‍ റെഡ്ഡിയും പങ്കെടുത്തു.
ദേശാഭിമാനി 131209

Saturday, December 12, 2009
പോരാട്ടത്തിന്റെ കനല്‍ച്ചൂടില്‍ 'അവസാനത്തെ അത്താഴം'
അണയാത്ത പോരാട്ടത്തിന്റെ കനല്‍ച്ചൂട് പകര്‍ന്ന് ക്യൂബന്‍ ഫോക്കസിലെ ആദ്യ സിനിമ 'അവസാനത്തെ അത്താഴം'. വിപ്ളവത്തിനു മുമ്പുള്ള ക്യൂബന്‍ പഞ്ചസാര മില്ലിലെ അടിമകളുടെ പോരാട്ടം കീഴടങ്ങാന്‍ അറിയാത്ത ഒരു ജനതയുടെ സമരബോധം അടയാളപ്പെടുത്തുന്നു. 14-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ ചിത്രമായാണ് 'അവസാനത്തെ അത്താഴം' (ദി ലാസ്റ്റ് സപ്പര്‍) പ്രേക്ഷകനു മുന്നിലെത്തിയത്. ക്രിസ്തുമത വിശ്വാസിയായ പഞ്ചസാര മില്ലുടമയുടെ വിചിത്രമായ പുണ്യ പാപ ബോധത്തിലെ കറുത്ത ഫലിതം മറനീക്കുന്ന 'അവസാനത്തെ അത്താഴം' ശക്തമായ രാഷ്ട്രീയ രചന കൂടിയാണ്. വിപ്ളവാനന്തര ക്യൂബയുടെ അനുഭവങ്ങളുമായി എത്തിയ 'ഒമെര്‍ട്ട'യാണ് രണ്ടാമത്തെ ക്യൂബന്‍ ചിത്രം.
തോമസ് എലിയായുടെ 'അവസാനത്തെ അത്താഴം' അടിമ മനസ്സില്‍ ചിറകിട്ടടിച്ച സ്വാതന്ത്ര്യബോധമാണ് കുടഞ്ഞിടുന്നത്. പഞ്ചസാര മില്ലിലെ പീഡനം സഹിക്കവയ്യാതെ മൂന്നു തവണ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന 'സെബാസ്റ്റ്യന്‍' എന്ന അടിമയാണ് സമരബോധത്തിന്റെ കേന്ദ്രബിന്ദു. കടുത്ത ക്രിസ്തുമത വിശ്വാസിയാണ് മില്ലുടമ. എന്നാല്‍, അടിമകളെ കൊണ്ട് ജോലി ചെയ്യിക്കുന്നതില്‍ ഒരു പാപബോധവും ഇയാള്‍ക്കില്ല. അതേസമയം, സ്വര്‍ഗത്തില്‍ എത്തുമ്പോഴുള്ള സ്ഥാനത്തെക്കുറിച്ച് വേവലാതിയുമുണ്ട്. ഇതിനു പോംവഴി തേടിയാണ് തെരഞ്ഞെടുത്ത 12 അടിമകള്‍ക്ക് ക്രിസ്തുവിന്റെ തിരുവത്താഴത്തിന്റെ ഓര്‍മയില്‍ അത്താഴം നല്‍കുന്നത്. ചിത്രത്തിലെ ഏറ്റവും നീളമേറിയ രംഗം. യേശുവിന്റെ സ്ഥാനത്താണ് മില്ലുടമ ഇരുന്നത്. കറുത്തവര്‍ക്ക് വെള്ളക്കാരെക്കാളും സഹിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ടെന്ന് ഇയാള്‍ അടിമകളോടു പറയുന്നു. അടിമത്തം കറുത്തവരുടെ ദൈവവിധിയാണെന്നും സമര്‍ഥിക്കുന്നു. യജമാനന്റെ മാറിയ മുഖം ചില അടിമകളുടെ മനസ്സും മാറ്റി. എന്നാല്‍, മദ്യലഹരിയില്‍ വഴിഞ്ഞൊഴുകിയ സ്നേഹം ആവിയായപ്പോള്‍ അടിമകള്‍ കലാപം നയിച്ചു. മില്ല് തകര്‍ത്തു. കലാപനായകരെല്ലാം കുന്തത്തിന് ഇരയായപ്പോഴും കീഴടക്കാനാകാത്ത അടിമ സെബാസ്റ്റ്യന്റെ സമരഭരിതമായ സാന്നിധ്യം പകര്‍ത്തി ചിത്രം പൂര്‍ണമാകുന്നു. മാഫിയാ അംഗങ്ങള്‍ എടുക്കുന്ന പ്രതിജ്ഞയുമായി ബന്ധപ്പെട്ട 'ഒമെര്‍ട്ട'യും സമാനമായ ചിത്രമായിരുന്നു. വിപ്ളവാനന്തര ക്യൂബയില്‍ നയിക്കേണ്ട ജീവിതം എന്തെന്ന് തിരിച്ചറിയുന്ന മാഫിയാതലവന്‍ മറക്കാനാകാത്ത അനുഭവമായി. പവല്‍ ജിറോഡാണ് സംവിധായകന്‍.
ക്യൂബന്‍ ഫോക്കസില്‍ 9 സിനിമയാണുള്ളത്. ശനിയാഴ്ച മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ്, ദി സില്ലി ഏജ് എന്നിവ പ്രദര്‍ശിപ്പിക്കും.
അനില്‍ ജി ടി കെ deshabhimani 121209

Subscribe to:
Posts (Atom)