Showing posts with label സമത. Show all posts
Showing posts with label സമത. Show all posts

Sunday, March 4, 2012

"സമരപഥങ്ങളിലെ പെണ്‍പെരുമ" പ്രകാശിപ്പിച്ചു

സമരപഥങ്ങളില്‍ സ്വന്തം ഇടങ്ങള്‍ രേഖപ്പെടുത്തുകയും അവകാശപ്പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത ഏതാനും സ്ത്രീകളെക്കുറിച്ച് പ്രതിപാദിക്കുന്ന "സമരപഥങ്ങളിലെ പെണ്‍പെരുമ " എന്ന പുസ്തകം പ്രകാശനം ചെയ്തു. ദേശാഭിമാനി തൃശൂര്‍ യൂണിറ്റിലെ സബ് എഡിറ്റര്‍ എ കൃഷ്ണകുമാരി രചിച്ച പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് തൃശൂര്‍ "സമത"യാണ്.

സാഹിത്യ അക്കാദമിയിലെ ബഷീര്‍ ഓപ്പണ്‍എയര്‍ വേദിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ പുസ്തകം പ്രകാശിപ്പിച്ചു. നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ദുരിതങ്ങളെക്കുറിച്ച് തുറന്നെഴുതിയ ദേവകി നിലയങ്ങോട്, മുക്കാട്ടുകര- നെല്ലങ്കര കര്‍ഷക സമരനായിക ഇറ്റ്യാനം എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ , പി കെ മേദിനി എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ഇ രാജന്‍ പുസ്തക പരിചയം നടത്തി. പി കെ മേദിനി "റെഡ്സല്യൂട്ട്" എന്ന വിപ്ലവഗാനം ആലപിച്ചു. എ കൃഷ്ണകുമാരി രചനാനുഭവം പങ്കുവച്ചു. ഇറ്റ്യാനം, ദേവകി നിലയങ്ങോട് എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. സമത മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി സ്വാഗതവും ട്രസ്റ്റംഗം ഡോ. എം പി കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.

deshabhimani 040312