Showing posts with label പാറപ്രം. Show all posts
Showing posts with label പാറപ്രം. Show all posts

Saturday, December 26, 2020

മുസ്ലിംലീഗിന്റെ അപചയത്തെ ചോദ്യം ചെയ്‌താൽ വർഗീയവാദികളാകുമോ: മുഖ്യമന്ത്രി

 പിണറായി(കണ്ണൂർ)> മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ തെറ്റായ രീതികളെ ചോദ്യം ചെയ്‌താൽ അതെങ്ങനെ വർഗീയതയാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ സാമാന്യബുദ്ധി ചോദ്യം ചെയ്യാൻ ശ്രമിക്കരുത്‌. കേരളത്തിലെ മുസ്ലിങ്ങളുടെയാകെ അട്ടിപ്പേറവകാശം ലീഗ്‌ ഏറ്റെടുക്കേണ്ട. വർഗീയ കാർഡിറക്കി തങ്ങൾക്കു വന്നിട്ടുള്ള അപചയം പരിഹരിക്കാമെന്ന്‌ ലീഗ്‌ വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പാറപ്രം സമ്മേളനത്തിന്റെ 81ാം വാർഷികം പിണറായി കൺവൻഷൻ സെന്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ പ്രത്യക്ഷപ്പെടാൻ നോക്കുന്ന പുതിയ ചില അവതാരങ്ങൾ ഞങ്ങളെ വർഗീയവാദികളാക്കാൻ നോക്കുകയാണ്‌. തദ്ദേശതെരഞ്ഞെടുപ്പോടെ കോൺഗ്രസിലും ലീഗിലും വലിയ അപചയമുണ്ട്‌. അതിന്റേതായ പ്രശ്‌നങ്ങളും അവർ നേരിടുന്നു. ഒരുഭാഗത്ത്‌ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായ കൂട്ടുകെട്ട്‌. മറുഭാഗത്ത്‌ സംഘപരിവാറുമായി അല്ലറചില്ലറ നീക്കുപോക്ക്‌. ഇതൊക്കെ സാധാരണഗതിയിൽ ആളുകൾ അംഗീകരിക്കുമോ.

മുസ്ലിം ബഹുജനങ്ങളിൽ മഹാഭൂരിപക്ഷവും അകറ്റിനിർത്തുന്ന വിഭാഗമാണ്‌ ജമാഅത്തെ ഇസ്ലാമി. കാരണം, മുസ്ലിംബഹുജനങ്ങളിൽ മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്‌. സമൂഹത്തിലും അങ്ങനെയാണ്‌. മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കങ്ങളുണ്ടാകുമ്പോൾ നാട്ടിൽ മതനിരപേക്ഷതാബോധം ശക്തമായി ഉയരും.നാലു സീറ്റിനുവേണ്ടിയാണ്‌ ലീഗ്‌ അവിശുദ്ധ നീക്കങ്ങൾ നടത്തിയത്‌. അതംഗീകരിക്കാൻ ലീഗ് അണികൾക്കു തന്നെ കഴിഞ്ഞില്ല. അതിന്‌ ഞങ്ങളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമുണ്ടോ. കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നപ്പോൾ കോൺഗ്രസ്‌ നേതൃത്വം മാറണമെന്നു പറയാനുള്ള ഔദ്ധത്യം ലീഗിൽനിന്നുണ്ടായി. ഒരു രാഷ്‌ട്രീയ പ്രവർത്തകനെന്ന നിലയിൽ ഞാൻ  അതിനോടു പ്രതികരിച്ചിട്ടുണ്ട്‌.

വെൽഫെയർപാർടിയുമായി കൂട്ടുകെട്ടുപാടില്ലെന്ന അഖിലേന്ത്യാ കോൺഗ്രസിന്റെ നയം ദുർബലമായെങ്കിലും  പറയാൻ ശ്രമിച്ചയാളാണ്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. അതിനാൽ മുല്ലപ്പള്ളി അവിടെ ഉണ്ടാകാൻ പാടില്ലെന്ന നിലപാടാണ്‌ ലീഗ്‌ നേതൃത്വം എടുത്തത്‌. ഒരു മുന്നണിയിലെ ഏതെങ്കിലും പാർടിയുടെ, സ്വാധീനമുള്ളതോ ഇല്ലാത്തതോ ഏതുമാകട്ടെ നേതൃത്വം ഇന്നയാൾ ആകണമെന്ന്‌ പറയാനുള്ള അവകാശം മറ്റൊരു പാർടിക്കുണ്ടോ. ആരെങ്കിലും പറയുമോ. ഇവിടെ അങ്ങനെ പറയാനുള്ള ഔദ്ധത്യം ലീഗിന്‌ എങ്ങനെയുണ്ടായി. അത്‌ ചോദ്യം ചെയ്‌താൽ എങ്ങനെയാണ്‌ വർഗീയതയാവുക?

തെറ്റ്‌ സ്വന്തം പാർടിയിലും ജനങ്ങൾക്കുമുന്നിലും പറയാനുള്ള ആർജവമാണ്‌ ലീഗ്‌ നേതൃത്വം കാണിക്കേണ്ടത്‌. പറ്റിയ കാര്യത്തിൽ എന്തെങ്കിലും കുറ്റബോധമുണ്ടെങ്കിൽ, അതു തിരുത്തേണ്ടതാണെന്നു കരുതുന്നുണ്ടെങ്കിൽ തുറന്നുസമ്മതിക്കണം. അതാണ്‌ ശരിയായ രീതി. ഞങ്ങളുടെ മെക്കിട്ടുകേറി രക്ഷപ്പെടാമെന്നു കരുതേണ്ട. പാവപ്പെട്ട മുസ്ലിം ബഹുജനങ്ങളെ പണ്ടൊക്കെ ഒരുപാട്‌ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിരുന്നു. ആ  സ്ഥിതിയൊക്കെ മാറി. എല്ലാവർക്കും എല്ലാ കാര്യങ്ങളും തിരിച്ചറിയാൻ കഴിയുന്നുണ്ട്‌.

കുഞ്ഞാലിക്കുട്ടിയുടെ വരവിനെ പാർട്ടിക്കകത്തു തന്നെ ചോദ്യം ചെയ്യുന്ന നിലവന്നില്ലേ. ആദ്യം പാർടിയുടെയും അണികളുടെയും വിശ്വാസം ആർജിക്കൂ. എന്നിട്ട്‌ മറ്റുള്ളവരേ ആക്രമിക്കാൻ പുറപ്പെടൂ. ഇതെല്ലാം കേരളത്തിലെ എൽഡിഎഫിനെ തകർക്കാനാണെങ്കിൽ ഈ രീതികൊണ്ടൊന്നും അതു കഴിയില്ലെന്ന്‌ മനസിലാക്കണം. എൽഡിഎഫിന്റെ അടിത്തറ വിപുലമായിരിക്കുന്നു. കൂടുതൽ ജനപിന്തുണ നേടാനും കഴിഞ്ഞിരിക്കുന്നു–- മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലിംലീഗിന്റെ അപചയത്തെ ചോദ്യം ചെയ്‌താൽ വർഗീയവാദികളാകുമോ: മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Saturday Dec 26, 2020


പിണറായി(കണ്ണൂർ)> മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ തെറ്റായ രീതികളെ ചോദ്യം ചെയ്‌താൽ അതെങ്ങനെ വർഗീയതയാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ സാമാന്യബുദ്ധി ചോദ്യം ചെയ്യാൻ ശ്രമിക്കരുത്‌. കേരളത്തിലെ മുസ്ലിങ്ങളുടെയാകെ അട്ടിപ്പേറവകാശം ലീഗ്‌ ഏറ്റെടുക്കേണ്ട. വർഗീയ കാർഡിറക്കി തങ്ങൾക്കു വന്നിട്ടുള്ള അപചയം പരിഹരിക്കാമെന്ന്‌ ലീഗ്‌ വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പാറപ്രം സമ്മേളനത്തിന്റെ 81ാം വാർഷികം പിണറായി കൺവൻഷൻ സെന്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ പ്രത്യക്ഷപ്പെടാൻ നോക്കുന്ന പുതിയ ചില അവതാരങ്ങൾ ഞങ്ങളെ വർഗീയവാദികളാക്കാൻ നോക്കുകയാണ്‌. തദ്ദേശതെരഞ്ഞെടുപ്പോടെ കോൺഗ്രസിലും ലീഗിലും വലിയ അപചയമുണ്ട്‌. അതിന്റേതായ പ്രശ്‌നങ്ങളും അവർ നേരിടുന്നു. ഒരുഭാഗത്ത്‌ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായ കൂട്ടുകെട്ട്‌. മറുഭാഗത്ത്‌ സംഘപരിവാറുമായി അല്ലറചില്ലറ നീക്കുപോക്ക്‌. ഇതൊക്കെ സാധാരണഗതിയിൽ ആളുകൾ അംഗീകരിക്കുമോ.

മുസ്ലിം ബഹുജനങ്ങളിൽ മഹാഭൂരിപക്ഷവും അകറ്റിനിർത്തുന്ന വിഭാഗമാണ്‌ ജമാഅത്തെ ഇസ്ലാമി. കാരണം, മുസ്ലിംബഹുജനങ്ങളിൽ മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്‌. സമൂഹത്തിലും അങ്ങനെയാണ്‌. മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കങ്ങളുണ്ടാകുമ്പോൾ നാട്ടിൽ മതനിരപേക്ഷതാബോധം ശക്തമായി ഉയരും.നാലു സീറ്റിനുവേണ്ടിയാണ്‌ ലീഗ്‌ അവിശുദ്ധ നീക്കങ്ങൾ നടത്തിയത്‌. അതംഗീകരിക്കാൻ ലീഗ് അണികൾക്കു തന്നെ കഴിഞ്ഞില്ല. അതിന്‌ ഞങ്ങളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമുണ്ടോ. കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നപ്പോൾ കോൺഗ്രസ്‌ നേതൃത്വം മാറണമെന്നു പറയാനുള്ള ഔദ്ധത്യം ലീഗിൽനിന്നുണ്ടായി. ഒരു രാഷ്‌ട്രീയ പ്രവർത്തകനെന്ന നിലയിൽ ഞാൻ  അതിനോടു പ്രതികരിച്ചിട്ടുണ്ട്‌.

വെൽഫെയർപാർടിയുമായി കൂട്ടുകെട്ടുപാടില്ലെന്ന അഖിലേന്ത്യാ കോൺഗ്രസിന്റെ നയം ദുർബലമായെങ്കിലും  പറയാൻ ശ്രമിച്ചയാളാണ്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. അതിനാൽ മുല്ലപ്പള്ളി അവിടെ ഉണ്ടാകാൻ പാടില്ലെന്ന നിലപാടാണ്‌ ലീഗ്‌ നേതൃത്വം എടുത്തത്‌. ഒരു മുന്നണിയിലെ ഏതെങ്കിലും പാർടിയുടെ, സ്വാധീനമുള്ളതോ ഇല്ലാത്തതോ ഏതുമാകട്ടെ നേതൃത്വം ഇന്നയാൾ ആകണമെന്ന്‌ പറയാനുള്ള അവകാശം മറ്റൊരു പാർടിക്കുണ്ടോ. ആരെങ്കിലും പറയുമോ. ഇവിടെ അങ്ങനെ പറയാനുള്ള ഔദ്ധത്യം ലീഗിന്‌ എങ്ങനെയുണ്ടായി. അത്‌ ചോദ്യം ചെയ്‌താൽ എങ്ങനെയാണ്‌ വർഗീയതയാവുക?

തെറ്റ്‌ സ്വന്തം പാർടിയിലും ജനങ്ങൾക്കുമുന്നിലും പറയാനുള്ള ആർജവമാണ്‌ ലീഗ്‌ നേതൃത്വം കാണിക്കേണ്ടത്‌. പറ്റിയ കാര്യത്തിൽ എന്തെങ്കിലും കുറ്റബോധമുണ്ടെങ്കിൽ, അതു തിരുത്തേണ്ടതാണെന്നു കരുതുന്നുണ്ടെങ്കിൽ തുറന്നുസമ്മതിക്കണം. അതാണ്‌ ശരിയായ രീതി. ഞങ്ങളുടെ മെക്കിട്ടുകേറി രക്ഷപ്പെടാമെന്നു കരുതേണ്ട. പാവപ്പെട്ട മുസ്ലിം ബഹുജനങ്ങളെ പണ്ടൊക്കെ ഒരുപാട്‌ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിരുന്നു. ആ  സ്ഥിതിയൊക്കെ മാറി. എല്ലാവർക്കും എല്ലാ കാര്യങ്ങളും തിരിച്ചറിയാൻ കഴിയുന്നുണ്ട്‌.

കുഞ്ഞാലിക്കുട്ടിയുടെ വരവിനെ പാർട്ടിക്കകത്തു തന്നെ ചോദ്യം ചെയ്യുന്ന നിലവന്നില്ലേ. ആദ്യം പാർടിയുടെയും അണികളുടെയും വിശ്വാസം ആർജിക്കൂ. എന്നിട്ട്‌ മറ്റുള്ളവരേ ആക്രമിക്കാൻ പുറപ്പെടൂ. ഇതെല്ലാം കേരളത്തിലെ എൽഡിഎഫിനെ തകർക്കാനാണെങ്കിൽ ഈ രീതികൊണ്ടൊന്നും അതു കഴിയില്ലെന്ന്‌ മനസിലാക്കണം. എൽഡിഎഫിന്റെ അടിത്തറ വിപുലമായിരിക്കുന്നു. കൂടുതൽ ജനപിന്തുണ നേടാനും കഴിഞ്ഞിരിക്കുന്നു–- മുഖ്യമന്ത്രി പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/pinarayi-vijayan-muslim-league/915552

Friday, December 28, 2012

പിണറായിയുടെ പാറപ്രം പ്രസംഗം


കെ ടി ജയകൃഷ്ണന്‍ വധക്കേസ് സുപ്രീംകോടതി വരെ പോയതാണ്. കേസില്‍ പ്രതികളെ തൂക്കിക്കൊല്ലാന്‍ ആദ്യം വിധിച്ചിരുന്നു. ആ കേസില്‍ അപ്പീല്‍ പോയില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. സുപ്രീംകോടതിയാണ് വധശിക്ഷ ഒഴിവാക്കിയത്. പലരെയും വിട്ടയച്ചത്. ചിലരെ ശിക്ഷിച്ചു. ശിക്ഷാ കാലാവധിയും കഴിഞ്ഞു. സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ എന്തടിസ്ഥാനത്തിലാണ് പുനരന്വേഷണം.

ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാള്‍ മൊഴി കൊടുത്തെന്നാണ് പൊലീസ് പറയുന്നത്. ഗോവയില്‍വച്ചാണ് ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തത്. അയാള്‍ മൂത്രമൊഴിക്കുമ്പോള്‍ രക്തവും പഴുപ്പുമാണ് വന്നത്. ഒപ്പം ദുര്‍ഗന്ധവും. അയാളെ ഇടിച്ച് ഒരു പരുവമാക്കിയതിന്റെ ഫലമാണിത്. പൊലീസ് തയ്യാറാക്കിയ ഒരു സ്റ്റേറ്റ്മെന്റിന്റെ അടിയില്‍ ഒപ്പിടീക്കുന്നു. സാധാരണക്കാരനെ ലോക്കപ്പിലിട്ട് ഇടിച്ചുപിഴിഞ്ഞ് സ്റ്റേറ്റ്മെന്റ് വാങ്ങാന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരും. എന്നാല്‍, ആ ചെറുപ്പക്കാരന്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു.

പൊലീസ് ക്യാമ്പിന്റെ ഭീകരത ചിലര്‍ക്കേ ഊഹിക്കാനാകൂ. ലോക്കപ്പില്‍ ഒഴുകിക്കിടക്കുന്ന ജീവരക്തത്തില്‍ വിരല്‍മുക്കി ലോക്കപ്പിന്റെ ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ച മണ്ടോടി കണ്ണന്‍ ഉത്തമ കമ്യൂണിസ്റ്റ് മാതൃകയാണ്. ഉറച്ച കമ്യൂണിസ്റ്റ് ബോധത്തിലൂടെയാണ് ഈ മനസ്ഥൈര്യം നേടുന്നത്. ലോകചരിത്രത്തില്‍ ഫാസിസ്റ്റുകളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ക്രൂരതകളിലും പിടിച്ചുനിന്ന പോരാളികളുണ്ടായിരുന്നു. അതെല്ലാം രാഷ്ട്രീയബോധത്തിന്റെ ഭാഗമായിരുന്നു. അത്തരം രാഷ്ട്രീയബോധം എല്ലാവരിലും ഉണ്ടാകണമെന്നില്ല. പൊലീസ് ഭാഷ്യത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സിപിഐ എമ്മിനെ വേട്ടയാടാന്‍ അവസരമാക്കി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. ഇത് അപകടമാണ്.

മനോരമ കണ്ടത് ഇങ്ങനെ

Tuesday, January 3, 2012

പാറപ്രം സമ്മേളനത്തിന്റെ കാവല്‍ഭടന്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ മാറ്റി മറിച്ച സംഭവമായിരുന്നു 1939 ല്‍ കണ്ണൂര്‍ ജില്ലയിലെ പിണറായി പാറപ്രത്തു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്റെ രൂപീകരണ സമ്മേളനം. പ്രസ്തുത സമ്മേളനത്തിന്റെ കാവല്‍ജോലി നിര്‍വ്വഹിച്ച 30 വളണ്ടിയര്‍മാരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് പി കൃഷ്ണന്‍. ആകാരപ്രകൃതംകൊണ്ടും ധീരമായ നിലപാടുകള്‍കൊണ്ടും ഭീമന്‍ കൃഷ്‌നെന്നും മലബാര്‍ കൃഷ്ണനെന്നും അദേഹം അറിയപ്പെട്ടു.

96 വയസ്സിലെത്തി നില്‍ക്കുന്ന കൃഷ്‌ണേട്ടന് ഓര്‍മ്മകള്‍ക്ക് മൂടലുണ്ട്. കാഴ്ചയ്ക്ക് മാറാല കെട്ടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെ കഥ കേള്‍ക്കുന്ന കൊച്ചുകുട്ടിയായി മുന്നിലിരുന്ന് അദ്ദേഹത്തിന്റെ പോയകാലത്തെക്കുറിച്ച് കേട്ടെഴുതുക സാധ്യമല്ല. അതിനാല്‍ അദ്ദേഹം തന്നെ കുറിച്ചുവച്ചതും പറഞ്ഞുതന്നതുമായ കാര്യങ്ങള്‍ ചേര്‍ത്തുവെച്ചുള്ളതാണ് ഈ കുറിപ്പ്.
തലശ്ശേരി മുകുന്ദാ ടാക്കീസിനടുത്തുള്ള സ്ഥലത്ത്  പ്രവര്‍ത്തിച്ച ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു. ഇതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. ഇത് കൃഷേ്ണട്ടന്‍ കുറിച്ചുവെച്ച നോട്ടുപുസ്തകത്തിലെ വരികള്‍. ഈ കുറിപ്പില്‍ മലബാര്‍ കൃഷ്ണന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ഭൂതകാലവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭദശകങ്ങളിലെ ചരിത്രവും നീണ്ടു കിടക്കുന്നു.

എഴുപത് വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത്, ജന്മിനാടുവാഴിത്വത്തിന്റെ ക്രൂരതയും ബ്രീട്ടീഷ് ഭരണത്തിന്റെ ഭീകരതയും ഒരുമിച്ച് പാവപ്പെട്ട ജനങ്ങളെ വേട്ടയാടിയ കാലം. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നാകെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകമായി മാറാന്‍ തീരുമാനിച്ച ചരിത്രപ്രസിദ്ധമായ പിണറായി സമ്മേളനത്തിന് സാക്ഷ്യം നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിന്റെ ഭാഗമായി മാറിയ മനുഷ്യന്‍. 1939-ല്‍ പാറപ്രത്ത് ജന്മം കൊണ്ട പ്രസ്ഥാനത്തില്‍ ഇപ്പോഴും അംഗമാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അഭിമാനബോധം തെല്ലൊന്ന് ഉയരുന്നത് ആ മുഖത്ത് കണ്ടിരുന്നു.

പിണറായി പടന്നക്കര എല്‍ പി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയതോടെ ആരംഭിക്കുന്നു കൃഷ്‌ണേട്ടന്റെ 'സമ്പന്നവും' ത്യാഗനിര്‍ഭരവുമായ പൊതുജീവിതം. കൂലി വര്‍ധനവിന് വേണ്ടി കണ്ണൂരില്‍ നടന്ന തൊഴിലാളികളുടെ സമരം പൊളിക്കാനായി തലശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്ക് പോയ ആളായിരുന്നു. പക്ഷേ പിന്നീട് തൊഴിലാളി വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടക രൂപീകരണ സമ്മേളനത്തിന് കാവല്‍ നിന്ന വളണ്ടിയറായും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവ് ജീവിതകാലത്തെ ഏറ്റവും സാഹസികനും വിശ്വസ്തനുമായ സഖാവായും മാറി.

''ഒരു ദിവസം എനിക്ക് പെട്ടെന്ന് ഒരു നിര്‍ദ്ദേശം കിട്ടി. ഒരു വലിയ യോഗം നടക്കാന്‍ പോകുന്നു. മറ്റാരേയും യോഗസ്ഥലത്തേക്ക് അയയ്ക്കരുത്'' എന്ന്. ചരിത്രപ്രസിദ്ധമായ പാറപ്രം സമ്മേളനമായിരുന്നു അത്. ഇതാണ് പാറപ്രം സമ്മേളനത്തെക്കുറിച്ചുള്ള കൃഷ്‌ണേട്ടന്റെ ഓര്‍മ്മ.

ഇ എം എസിനോടൊപ്പം പെരളശ്ശേരി - മാവിലായിയിലെ ചെത്തുകാരന്‍ പൊക്കന്റെ കാരണവരുടെ വീട്ടില്‍ 23 മാസം ഒളിവില്‍ കഴിഞ്ഞതിന്റെ സമ്പന്നമായ ഓര്‍മ്മകളുണ്ട് കൃഷ്‌ണേട്ടന്. (കോട്ടയം താലൂക്കിലെ മാവിലായില്‍ പൊക്കന്‍ കാരണവരുടെ ഓലക്കുടിലിലായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. നേതാക്കള്‍ അവിടെ ഒളിവില്‍ കഴിഞ്ഞുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്).

ഇ എം എസിന് പുറമെ എന്‍ ഇ ബാലറാം പൊന്ന്യത്തും എം എസ് ദേവദാസ് മേലൂരിലും പി ടി ഭാസ്‌ക്കരപ്പണിക്കര്‍ പടന്നക്കരയിലും സി ഉണ്ണിരാജ വടക്കുമ്പാട്ടും ഒളിവില്‍ കഴിയുമ്പോള്‍ ഒരിലയനക്കം പോലും ഉണ്ടാക്കാതെ ബ്രിട്ടീഷ് പോലീസിന്റെ കണ്ണ് വെട്ടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഷെല്‍ട്ടര്‍ മാറാനും അവരെ സംരക്ഷിക്കാനും കൃഷ്‌ണേട്ടന്‍ കാണിച്ച ധീരതയും ആത്മാര്‍ത്ഥതയും മനസ്സിലാക്കിയതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഴയ കേന്ദ്ര - സംസ്ഥാന കമ്മിറ്റികളുടെ രേഖകളില്‍ ഇദ്ദേഹത്തെ ധീരനായകന്റെ റോളില്‍ പരിചയപ്പെടുത്തുകയും സഖാവിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് പാര്‍ട്ടി റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തുകയും ചെയ്തത്. ധീരനായ ബോള്‍ഷെവിക് വിപ്ലവകാരി, മലബാര്‍ കൃഷ്ണന്‍ എന്നാണ് അദ്ദേഹത്തെ പാര്‍ട്ടി രേഖകളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള ഒളിവില്‍ പോകാതെ പാര്‍ട്ടി കേന്ദ്രങ്ങള്‍ സ്ഥാപിച്ച് മലബാര്‍ മേഖലയിലാകെ നിരന്തരം യാത്ര ചെയ്തപ്പോള്‍ അവിടെയെല്ലാം കൃഷ്‌ണേട്ടന്റെ സാന്നിധ്യവും സഹായവും ഉണ്ടായിരുന്നു. ഒളിവ് ജീവിതത്തിനിടയില്‍ പി കൃഷ്ണപിള്ളയോടും എന്‍ ഇ ബാലറാമിനോടും ഒത്ത് ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ പുതിയ പുതിയ ഒളിവ് കേന്ദ്രം തേടി മൈലുകളോളം നടന്നതിന്റെ സാഹസിക 'കഥകള്‍' കേള്‍ക്കുമ്പോള്‍ പുതിയ തലമുറ ഒരു പക്ഷേ വിശ്വസിക്കുക പോലുമില്ല. അത്രയേറെ യാതനാപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളായിരുന്നു അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തിയിരുന്നത്.

''പിണറായി രാഷ്ട്രീയ പ്രബുദ്ധത ഏറെയുള്ള നാടായിരുന്നു. മലബാറില്‍ നിന്നും മദിരാശിക്ക് പോയ കാല്‍നട ജാഥയില്‍ ഏറിയ പങ്കു വഹിച്ചവര്‍ പാറപ്രത്തുകാരായ കാരണവന്മാരായിരുന്നു''.

1937 ല്‍ പിണറായി കവലയില്‍ വെച്ച് കോണ്‍ഗ്രസ് വളണ്ടിയര്‍മാര്‍ക്ക് ട്രെയിനിങ് നല്‍കിയതിന്റെ ഓര്‍മ്മയും ഉണ്ട്. എന്‍ ഇ ബാലറാം, ഒ ഗോപാലന്‍നായര്‍, സര്‍ദാര്‍ ചന്ത്രോത്ത് തുടങ്ങിയവരാണ് വളണ്ടിയര്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയിരുന്നത്. അതിനിടയില്‍ പൊന്ന്യത്ത് വെച്ച് ഒരു രാഷ്ട്രീയക്ലാസ് നടന്നതില്‍ വിദ്യാര്‍ഥികളായവര്‍ക്ക് ഭക്ഷണത്തിന് സാധനങ്ങള്‍ പിണറായിയില്‍ നിന്ന് ജാഥയായാണ് കൊണ്ടുപോയത്. സഖാക്കള്‍ ഇ എം എസും കെ ദാമോദരനും അതില്‍ പങ്കെടുത്തിരുന്നു.

പാര്‍ട്ടി നേതാക്കളെ ഒളിവില്‍ സംരക്ഷിക്കുന്നതിന് പ്രവര്‍ത്തിക്കുന്നതിനിടയില്‍ മറക്കാനാവാത്ത ഒട്ടേറെഅനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. ഒളിവില്‍ കഴിയുന്നവരും കൂടെ പോകുന്നവരും രാത്രി കാലങ്ങളില്‍ പുകവലിക്കാന്‍ പാടില്ല എന്നത് കര്‍ശനമായി പാലിക്കേണ്ട ചിട്ടകളില്‍ ഒന്നായിരുന്നു. നാട്ടിന്‍പുറത്തെ വെളിമ്പ്രദേശത്തെവിടെയെങ്കിലും നിന്ന് പുക വലിച്ചാല്‍ അത് ഒറ്റുകാര്‍ക്ക് കണ്ടു പിടിക്കാന്‍ എളുപ്പമാകുമെന്നതിനാലായിരുന്നു അങ്ങിനെയൊരു നിര്‍ബന്ധം വെച്ചിരുന്നത്.

നേതാക്കളും പ്രവര്‍ത്തകരും ഒളിവില്‍ കഴിയുന്ന വീടുകളില്‍ പപ്പടം കാച്ചുകയോ മല്‍സ്യം വറുക്കുകയോ ചെയ്യരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അന്ന് നാട്ടിന്‍പുറങ്ങളിലെ പാവപ്പെട്ടവരുടെ വീടുകളില്‍ വിശേഷദിവസങ്ങളിലോ അതിഥികള്‍ വന്നാലോ മാത്രമേ ഇത്തരം പ്രത്യേകതകള്‍ പതിവുണ്ടായിരുന്നുള്ളൂ. അതിനാല്‍ എതിരാളികള്‍ക്ക് സംശയത്തിനിട നല്‍കുമെന്നതിനാലാണ് ഇങ്ങനെയൊരു നിര്‍ബന്ധം മുന്നോട്ടുവെച്ചിരുന്നത്. നേതാക്കളെയും പ്രവര്‍ത്തകരെയും ഓരോ കേന്ദ്രത്തില്‍ നിന്നും മറ്റ് കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാനും അതാതിടങ്ങളില്‍ കാത്തു സൂക്ഷിക്കാനും ചുമതലപ്പെട്ട പി കൃഷ്‌ണേട്ടനെപ്പോലുളളവരാണ് ഇത്തരം ചിട്ടവട്ടങ്ങളും നിര്‍ബന്ധങ്ങളും കാത്തുപോരേണ്ടിയിരുന്നത്. ഇ എം എസ് അന്ന് ഒളിവില്‍ കഴിഞ്ഞിരുന്നത് മാവിലായിയില്‍ ആയിരുന്നു. അദ്ദേഹത്തിനു ചായക്കുള്ള പാല്‍ തൊട്ടടുത്ത വീട്ടില്‍ കറവയുണ്ടെങ്കിലും അവിടെ നിന്നും വാങ്ങില്ലായിരുന്നു. കാരണം ആ വീട്ടുകാര്‍ എല്ലാ ദിവസവും  പാല്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരായിരുന്നു എന്നതുതന്നെ. അഥവാ പാല്‍ വാങ്ങിയാല്‍ തന്നെ അത് സംശയത്തിനിട നല്‍കും എന്നതും മറ്റൊരു കാരണമാണ്. അതിനാല്‍ പിണറായി എന്ന സ്ഥലത്തു നിന്ന് പാല്‍ വാങ്ങി സൂക്ഷിച്ച് രാത്രി കാലങ്ങളില്‍ അവിടെ എത്തിച്ചിരുന്നത് കൃഷ്‌ണേട്ടനായിരുന്നു.

പാര്‍ട്ടി നിരോധനം പിന്‍വലിച്ച ശേഷം പാര്‍ട്ടി പ്രചരണത്തിനായി സി പി ഐ ജനറല്‍ സെക്രട്ടറി പി സി ജോഷി മലബാറില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ടത് കൃഷ്‌ണേട്ടന്‍ ആയിരുന്നു. പി സി ജോഷി അന്ന് സൈക്കിളിലായിരുന്നു യാത്ര ചെയ്തിരുന്നത്. സൈക്കിളറിയാത്ത കൃഷ്‌ണേട്ടനെ ജോഷി ഡബിളെടുത്താണ് വഴിയറിയാന്‍ കൂടെ കൊണ്ടു പോയിരുന്നത്. മാവിലായി, വടക്കുമ്പാട്, പിണറായി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സഖാക്കള്‍ താമസിക്കുന്ന വീടുകളില്‍ സൈക്കിളിനു പിറകിലിരുന്ന് കൃഷ്‌ണേട്ടനും വഴികാട്ടിയായി പി സി ജോഷിക്കൊപ്പം യാത്ര ചെയ്തു.പിണറായി കമ്പോട്ടര്‍മൊട്ടക്കെത്തിയപ്പോള്‍ നിയന്ത്രണം വിട്ട സൈക്കിളില്‍ നിന്ന് ഇരുവരും താഴെ വീണു. പി സി ജോഷിക്ക്  മുറിവ് പറ്റിയെങ്കിലും അതൊന്നും കൂസാതെ അദ്ദേഹം കൃഷ്‌ണേട്ടനെയും പിറകിലിരുത്തി യാത്ര തുടരുകയും ഓലയമ്പലത്ത് ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും പരസ്യമായി വഴിപിരിഞ്ഞ 1940 സപ്തംബര്‍ 15ന്റെ പ്രതിഷേധദിനത്തില്‍ തലശ്ശേരി ജവഹര്‍ഘട്ടില്‍ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായ സമരത്തില്‍ ഉള്‍പ്പെട്ട നിരവധി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കൃഷ്‌ണേട്ടന്‍ ഒളിവ് ജീവിതം അനുഭവിച്ചിട്ടുണ്ട്.

ആയിരങ്ങള്‍ വന്ന് ചേര്‍ന്ന ജവഹര്‍ഘട്ടില്‍ എണ്ണത്തില്‍ കുറവായിരുന്ന പൊലീസുകാര്‍ പിന്തിരിഞ്ഞ് ഓടുകയായിരുന്നുവെന്ന് കൃഷ്‌ണേട്ടന്‍ പറഞ്ഞിട്ടുണ്ട്. പിന്നീടവര്‍ ദൂരെ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് മുന്നറിയിപ്പില്ലാതെ നടത്തിയ വെടിവെപ്പിലാണ് അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായത്. തുടര്‍ന്ന് സഖാക്കള്‍ പി കെ മാധവന്‍ തലശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിലും പി ബാലഗോപാലന്‍ മാസ്റ്റര്‍ മഞ്ഞോടിയിലും ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളകിയെന്നും ഇന്ത്യ ഒറ്റക്കെട്ടായി അണിനിരന്നു കഴിഞ്ഞു എന്നും ബ്രിട്ടീഷ് ഭരണം അവസാനിക്കാറായെന്നുമാണ് അവര്‍ അവിടെ പ്രസംഗിച്ചത്.

സി പി ഐ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ബോംബെയില്‍ വെച്ച് നടന്നപ്പോള്‍ തലശ്ശേരിയില്‍ നിന്നും പ്രതിനിധിയായി തെരഞ്ഞെടുത്തത് കൃഷ്‌ണേട്ടനെയായിരുന്നു. 1943 - 44 കാലത്ത് സി പി ഐ കോട്ടയം താലൂക്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോള്‍ സഖാവ് നിരന്തരമായ പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങി. അന്നത്തെ മര്‍ദ്ദനത്തിന്റെ ദുരിതവും പേറി പ്രായത്തിന്റെ അവശതയുമായി കഴിയുമ്പോഴും സി പി ഐയിലെ തന്റെ അംഗത്വകാര്‍ഡ് നെഞ്ചോട് ചേര്‍ത്ത് പിടിച്ച്, പുതിയ ലോകക്രമം വരിക തന്നെ ചെയ്യുമെന്ന് ഉറച്ച് വിശ്വസിച്ച് അതില്‍ ആഹ്ലാദം കൊണ്ടാണ് കൃഷ്‌ണേട്ടന്‍ ജീവിക്കുന്നത്.

തലക്കെട്ട് എഴുതാതെ കുറിച്ചുവെച്ചിട്ടുള്ള തന്റെ തീ പാറുന്ന അനുഭവക്കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്. ''ഞാന്‍ ഇലക്ട്രിക് കമ്പനിയിലെ ജോലിയില്‍ നിന്ന് വിട്ടു. മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി (1940). അപ്പോള്‍ ജ്യേഷ്ഠന്‍ ചോദിച്ചു. നാളെ നിന്റെ ഭാവി എന്താവും എന്ന്. ഞാന്‍ പറഞ്ഞു; ലോകം മുഴുവന്‍ സുഖസമ്പൂര്‍ണ്ണമായ ഒരു സമുദായം വരാന്‍ പോകുന്നു. ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാത്ത ലോകം. അതിനാല്‍ അച്ഛനും അമ്മയും ജ്യേഷ്ഠനും സഹോദരങ്ങളും ഒന്നുകൊണ്ടും വിഷമിക്കരുത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുന്നു' എന്ന്.'

ഇലക്ട്രിക്ക് കമ്പനിയിലെ തൊഴിലുപേക്ഷിച്ച പി കൃഷ്‌ണേട്ടന്‍ വിദ്യുത് തരംഗം പോലെ കേരളത്തെ ഇളക്കിമറിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും കാവല്‍ക്കാരനുമൊക്കെയായി പ്രവര്‍ത്തിച്ചു. കുറച്ചു വര്‍ഷങ്ങളായി അവശതകളുണ്ടെങ്കിലും പാര്‍ട്ടി സഖാക്കള്‍ പ്രധാനപ്പെട്ട പരിപാടികള്‍ക്ക് നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം എത്തിച്ചേര്‍ന്നിട്ടുണ്ട്. 2009 ല്‍ പിണറായിയില്‍ സി പി ഐ കേരളഘടകം രൂപീകരിച്ചതിന്റെ 70 ാം വാര്‍ഷികത്തില്‍ പതാക ഉയര്‍ത്തിയത് അദ്ദേഹമായിരുന്നു.

തയ്യാറാക്കിയത്: മഹേഷ് കക്കത്ത് janayugom 030112

Friday, December 24, 2010

വില കുതിക്കുന്നത് കേന്ദ്രത്തിന്റെ വികല നയത്താല്‍

പിണറായി (കണ്ണൂര്‍): വിളവെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ പോലും രാജ്യത്ത് സവാള ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് കേന്ദ്രസര്‍ക്കരിന്റെ വികല നയത്തിന്റെ ഫലമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇപ്പോഴത്തെ വിലക്കയറ്റം അവധി വ്യാപാരത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും സൃഷ്ടിയാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റേത്. വിലക്കയറ്റം തടയാനുള്ള ഒരു നടപടിക്കും കേന്ദ്രം തയ്യാറല്ല. ചരിത്രപ്രസിദ്ധമായ പിണറായി- പാറപ്രം സമ്മേളന സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് വന്‍തോതില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ ശേഖരിച്ച് കുത്തകള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രം. കൃഷിക്കാര്‍ക്കോ, ചെറുകിട കച്ചവടക്കാര്‍ക്കോ ഇതിന്റെ നേട്ടം ലഭിക്കുന്നില്ല. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം സമ്മര്‍ദം ചെലുത്തിയതിനാല്‍ ഗോതമ്പിന്റെയും പരിപ്പുവര്‍ഗങ്ങളുടെയും അവധിവ്യാപാരം നിരോധിച്ചിരുന്നു. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഈ നിരോധനം നീക്കി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ ഇത് രൂക്ഷമായി. ഉദാരവല്‍ക്കരണനയം ശക്തിയോടെ നടപ്പാക്കുന്നതിന്റെ പ്രത്യാഘാതമാണ് രാജ്യം അനുഭവിക്കുന്നത്. പൊതുവിതരണരംഗം ശക്തിപ്പെടുത്തി നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയം രാജ്യത്തിനാകെ മാതൃകയാണ്.

വിലക്കയറ്റത്തിനൊപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് യുപിഎ സര്‍ ക്കാരിന്റെ രണ്ടാമത്തെ അടിയാണ് അഴിമതി. കോമവെല്‍ത്ത് ഗെയിംസിലും രണ്ടാംതലമുറ സ്പെക്ട്രം ലേലത്തിലും രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് അരങ്ങേറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോണ്‍ഗ്രസ് നേതാവ് നേതൃത്വം കൊടുത്ത കമ്മിറ്റിയും ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും കൂട്ടായാണ് അഴിമതി നടത്തിയത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് 900 കോടി രൂപയാണ് ചെലവഴിച്ചത്. കേരളത്തിലാണെങ്കില്‍ ഈ തുക ഉപയോഗിച്ച് 30 സ്റ്റേഡിയം പണിയാമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് രണ്ടാംതലമുറ സ്പെക്ട്രം ഇടപാടില്‍. സിപിഐ എം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇത് അവഗണിക്കുകയായിരുന്നു. മന്ത്രി രാജയോ ഏതാനും ഉദ്യോഗസ്ഥരോ മാത്രമല്ല ഈ അഴിമതിക്ക് പിന്നില്‍. സങ്കീര്‍ണമായ കേസാണിത്. ഇതിനാലാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നത്.

മുഖ്യപ്രതിപക്ഷമായ ബിജെപിക്കും അഴിമതി പ്രശ്നത്തില്‍ ഏറെ ശബ്ദിക്കാനാവില്ല. അഴിമതി നടത്താന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണെന്ന് കാരാട്ട് പറഞ്ഞു. ആണവകരാറുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നല്‍കിയതായി വിക്കിലീക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശത്തില്‍ അത്ഭുതമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. അമേരിക്ക നല്ലത് പറയുമ്പോഴാണ് ഭയപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഏരിയാ സെക്രട്ടറി പി ബാലന്‍ എന്നിവരും കാരാട്ടിനൊപ്പമുണ്ടായി.

എല്‍ഡിഎഫ് ഭരണം ഇന്ത്യക്കു മാതൃക: പിണറായി

പിണറായി: കേരളത്തിലെ എല്‍ഡിഎഫ് ഭരണം ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിണറായി പാറപ്രം സമ്മേളനസ്മാരകം ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ തുടര്‍ച്ചയായി കേരളത്തിന് ലഭിക്കുകയാണ്. ഏറ്റവും നല്ല ഭരണസംവിധാനം കേരളത്തിലായതിനാലാണ് ഈ പുരസ്കാരങ്ങള്‍ സംസ്ഥാനത്തിന് നല്‍കുന്നത്. ക്രമസമാധാനമേഖലയിലും രാജ്യത്തെ മികച്ച സംസ്ഥാനം കേരളമാണ്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലും തദ്ദേശഭരണതലത്തിലും നമ്മുടെ പ്രവര്‍ത്തനം പ്രകീര്‍ത്തിക്കപ്പെട്ടു. ചില മേഖലകളില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ നാടിന് എല്‍ഡിഎഫ് ചെയ്യുന്ന നല്ലകാര്യങ്ങള്‍ കാണുന്ന പൊതുജനങ്ങള്‍ക്ക് ഇനി മാറിച്ചിന്തിക്കാനാവില്ല- പിണറായി പറഞ്ഞു.

ദേശാഭിമാനി 241210

വിപ്ളവ സ്മരണകള്‍ക്ക് പ്രണാമമായി നിത്യസ്മാരകമുയര്‍ന്നു

പിണറായി: ഏഴുപതിറ്റാണ്ടിനപ്പുറത്തെ അനശ്വര സ്മരണകളുടെ മണ്ണിന് ഇനി നിത്യസ്മാരകത്തിന്റെ വെളിച്ചം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദരവോടെ സ്മരിക്കുന്ന ചുവന്ന ഗ്രാമത്തിന് തിലകക്കുറിയായി പാറപ്രം സമ്മേളന സ്മാരകം. നാടിന്റെ വിമോചന സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ധീരവിപ്ളവകാരികള്‍ സമ്മേളിച്ച മണ്ണില്‍ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം ഉയിര്‍ത്തെഴുന്നേറ്റു. പിണറായി- പാറപ്രം സമ്മേളനത്തിന്റെ 71ാം വാര്‍ഷികത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്മാരകം നാടിന് സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് ചടങ്ങ് തുടങ്ങിയത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായ കാരാട്ട് വ്യാഴാഴ്ച രാവിലെ തന്നെ പാറപ്രത്തെ ചരിത്ര ഭൂമിയിലെത്തി. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ പ്രഥമ സമ്മേളനത്തിന് വേദിയായ പ്രദേശത്ത് കാരാട്ട് എത്തിയതോടെ നാട് ആവേശത്തേരിലേറി. ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരോട് കാരാട്ട്് സമ്മേളന അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു. വൈകിട്ട് പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് സമ്മേളന സ്മാരകം കാരാട്ട് ഉദ്ഘാടനം ചെയ്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷനായി. പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് എന്നിവരുടെ ഫോട്ടോ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ അനാഛാദനം ചെയ്തു. കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ പതാക ഉയര്‍ത്തി. പിണറായി ഏരിയ സെക്രട്ടറി പി ബാലന്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി പതിനായിരങ്ങളുടെ പ്രകടനവും ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും നടന്നു. രഹസ്യ സമ്മേളനം നടന്ന പാറപ്രത്തെ സ്മാരക സ്തൂപത്തില്‍നിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം പുഞ്ചയില്‍ നാണു കൊളുത്തിയ ദീപശിഖ അത്ലറ്റുകള്‍ റിലേയായികൊണ്ടുവന്നു. ദീപശിഖ ഏരിയാസെക്രട്ടറി പി ബാലന്‍ ഏറ്റുവാങ്ങി സ്മാരകമന്ദിരത്തില്‍ സ്ഥാപിച്ചു. വൈകിട്ട് സംഘചേതനയുടെ നാടകം 'ഉണര്‍ത്തുപാട്ട്' അരങ്ങേറി.

സിപിഐ എം പിണറായി ഏരിയകമ്മിറ്റി ഓഫീസായാണ് മന്ദിരം പ്രവര്‍ത്തിക്കുക. ഇരുനൂറ്റമ്പതോളം പേര്‍ക്ക് ഇരിക്കാന്‍ സൌകര്യമുള്ള ഹാള്‍, ലൈബ്രറി, വര്‍ഗ- ബഹുജനസംഘടനകളുടെ ഓഫീസുകള്‍ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ജനനായകനെ വരവേല്‍ക്കാന്‍ ആവേശപൂര്‍വം ചരിത്രഭൂമി

പിണറായി: കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ പിറവി വിളംബരം ചെയ്ത ചരിത്രഭൂമിയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനെത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പാറപ്രത്തെ സമ്മേളനസ്മാരകം കാണാന്‍ വ്യാഴാഴ്ച രാവിലെയാണ് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടെത്തിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഏരിയസെക്രട്ടറി പി ബാലന്‍ എന്നിവര്‍ക്കൊപ്പമെത്തിയ കമ്യൂണിസ്റ്റ്തേരാളിക്ക് നാട് ആവേശകരമായ വരവേല്‍പ് നല്‍കി. പാറപ്രം സമ്മേളന സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഒരുനിമിഷം ആദ്യപഥികരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കാരാട്ട് പ്രണാമമര്‍പ്പിച്ചു. സ്മാരകത്തില്‍ അല്‍പനേരം ഇരുന്ന പ്രകാശ് കാരാട്ടിന് ആദ്യസമ്മേളനത്തില്‍ പങ്കെടുത്ത പി കൃഷ്ണപിള്ള, ഇ എംഎസ്, എ കെ ജി...തുടങ്ങി മുഴുവനാളുകളുടെയും പേരുവിവരം പിണറായി വിവരിച്ചുകൊടുത്തു. 'പാറപ്രത്തെ ചരിത്രഭൂമിയില്‍ വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കാരാട്ട് പറഞ്ഞു.

കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതാക്കള്‍ സമ്മേളിച്ച മണ്ണാണിത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ടിയാകെ കമ്യൂണിസ്റ്റ്പാര്‍ടിയായി മാറിയ സമ്മേളനമാണ് അതീവരഹസ്യമായി ഇവിടെ ചേര്‍ന്നത്. കമ്യൂണിസ്റ്റ്പാര്‍ടിയുടെ ചരിത്രത്തിലെ സുപ്രധാന സമ്മേളനമാണിത്. കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന് കമ്യൂണിസ്റ്റ്പാര്‍ടി രൂപീകരണത്തിന്റെ സന്ദേശം നല്‍കിയത് ഈ സമ്മേളനമായിരുന്നുവെന്ന്' കാരാട്ട് അനുസ്മരിച്ചു. മുദ്രാവാക്യം മുഴക്കിയും പുഷ്പഹാരം ചാര്‍ത്തിയും പടക്കംപൊട്ടിച്ചുമാണ് നേതാക്കളെ പാറപ്രം വരവേറ്റത്. ലോക്കല്‍സെക്രട്ടറി കെ കെ രാജീവന്‍, മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ടി കുഞ്ഞിരാമന്‍ എന്നിവര്‍ ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചു. ഏരിയാകമ്മിറ്റി അംഗങ്ങളായ കെ മനോഹരന്‍, ടി അനില്‍, കെ ശശിധരന്‍, വി ലീല എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായി.


വിലക്കയറ്റത്തിനു കാരണം അവധി വ്യാപാരനയം: കാരാട്ട്
പാറപ്രം(കണ്ണൂര്‍): ഉള്ളി ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമായത് കേന്ദ്രത്തിന്റെ അവധിവ്യാപാര നയങ്ങളാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പാറപ്രം സമ്മേളനവാര്‍ഷികമായി നിര്‍മ്മിച്ച മന്ദിരം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പൂഴ്ത്തിവെപ്പും കരിഞ്ചന്തയുടെ പ്രോല്‍സാഹിപ്പിക്കുന്ന നയം തിരുത്തണം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണ് വില വര്‍ധനക്കു കാരണം. വിക്കിലീക്ക്സ് അമേരിക്കയെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അത്ഭുതപ്പെടേണ്ടതില്ല. അമേരിക്കയെക്കുറിച്ച് നല്ലതെന്തെങ്കിലും പറഞ്ഞാലേ അത്ഭുതമുള്ളു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ചരിത്രഭൂമിയില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തിലെ തൊഴിലാളികള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം വിളംബരം ചെയ്ത ഈ മണ്ണില്‍ അഭിമാനത്തോടെയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, ഏരിയാസെക്രട്ടറി പി ബാലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി 241210

Tuesday, December 21, 2010

പാറപ്രം സമ്മേളന സ്മാരക മന്ദിരം കാരാട്ട് നാടിനു സമര്‍പ്പിക്കും

കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായ പിണറായി പാറപ്രം സമ്മേളനത്തിന്റെ സ്മരണക്കായി നിര്‍മിച്ച മന്ദിരം 23ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നാടിന് സമര്‍പ്പിക്കും. പിണറായി ഓലയമ്പലത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഫോട്ടോ അനാഛാദനം ചെയ്യും. ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ എംഎല്‍എ പതാക ഉയര്‍ത്തും. പരിപാടിയോടനുബന്ധിച്ച് 10,000 പേര്‍ പങ്കെടുക്കുന്ന പ്രകടനവും ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും നടക്കും. രക്തസാക്ഷികുടുംബാംഗങ്ങള്‍, പഴയകാല പാര്‍ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പാറപ്രം സ്മാരക സ്തൂപത്തില്‍നിന്ന് കൊളുത്തുന്ന ദീപശിഖ അത്ലറ്റുകള്‍ റിലേയായി കൊണ്ടുവന്ന് സ്മാരക മന്ദിരത്തില്‍ സ്ഥാപിക്കും.
പാറപ്രം സമ്മേളനത്തിന്റെ 71-ാം വാര്‍ഷികത്തിലാണ് സ്മാരക മന്ദിരം ഉയരുന്നത്. 1989-ല്‍ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓലയമ്പലത്ത് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ഇ എം എസ് തറക്കല്ലിട്ട സ്ഥലത്താണ് സിപിഐ എം പിണറായി ഏരിയാ കമ്മിറ്റി മന്ദിരനിര്‍മാണം പൂര്‍ത്തിയാക്കിയത്. 2009 ആഗസ്ത് 19ന് കൃഷ്ണപിള്ള ദിനത്തിലാണ് നിര്‍മാണം ആരംഭിച്ചത്. പാര്‍ടി ഏരിയാ കമ്മിറ്റി ഓഫീസ്, 250 പേര്‍ക്ക് ഇരിക്കാന്‍ സൌകര്യമുള്ള ഹാള്‍, ലൈബ്രറി, വര്‍ഗ- ബഹുജന സംഘടനകളുടെ ഓഫീസുകള്‍ എന്നിവ മന്ദിരത്തില്‍ പ്രവര്‍ത്തിക്കും. നാനൂറോളം സ്ക്വാഡ് വീടുകയറിയാണ് ഫണ്ട് ശേഖരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ് 1939 ഡിസംബര്‍ അവസാനം പിണറായി പാറപ്രത്ത് നടന്ന സമ്മേളനം. 1937-ല്‍ കോഴിക്കോട്ട് രഹസ്യഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച കമ്യൂണിസ്റ്റ് പാര്‍ടി പാറപ്രത്തുവച്ചാണ് പരസ്യമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കെ പി ഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, കെ ദാമോദരന്‍, എന്‍ സി ശേഖര്‍, എന്‍ ഇ ബാലറാം, സി എച്ച് കണാരന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. പാറപ്രത്തുവച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം ഒന്നായി കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ലയിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ എംഎല്‍എ, പിണറായി ഏരിയാ സെക്രട്ടറി പി ബാലന്‍, വി എം വേലായുധന്‍ നമ്പ്യാര്‍, വി എം പവിത്രന്‍, കെ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

ദേശാഭിമാനി 211210