Tuesday, January 31, 2012

എസ് - ബാന്‍ഡ് സ്‌പെക്ട്രം അതിരുകളില്ലാത്ത അഴിമതി

തന്ത്രപ്രധാനമായ എസ് ബാന്‍ഡ് സ്‌പെക്ട്രം പാട്ടക്കരാര്‍ നല്‍കിയതു സംബന്ധിച്ച വിവാദം വീണ്ടും കൊഴുക്കുന്നു. സമീപകാലത്ത് രാജ്യത്ത് ഉയര്‍ന്നുവന്ന മറ്റ്  വന്‍ അഴിമതിക്കഥകളിലുമെന്നപോലെ കേന്ദ്രസര്‍ക്കാരിനെയും അതിനെ നയിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിനെയും കേന്ദ്രസ്ഥാനത്താക്കിക്കൊണ്ടാണ് വിവാദം കൊഴുക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ എസ് ആര്‍ ഒ) യുടെ വാണിജ്യ ശാഖയായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും സ്വകാര്യ സ്ഥാപനമായ ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡും വിലയേറിയ എസ് - ബാന്‍ഡ് സ്‌പെക്ട്രം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് 2005 ല്‍ കരാര്‍ ഒപ്പു വച്ചിരുന്നു. ആ കരാര്‍ നടപ്പായിരുന്നെങ്കില്‍ രാജ്യത്തിന് രണ്ടു ലക്ഷം കോടിയില്‍പ്പരം രൂപയുടെ നഷ്ടം സംഭവിക്കുമായിരുന്നു. ഇത്രയും വലിയ തുകയുടെ നഷ്ടം പൊതുഖജനാവിനുണ്ടാകുമെന്ന പ്രാഥമിക നിഗമനത്തിലെത്തിച്ചേര്‍ന്നത് രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ്. ആന്‍ട്രിക്‌സും ദേവാസും ഒപ്പുവച്ച കരാര്‍ നടപ്പായിരുന്നെങ്കില്‍ അത് നാളിതുവരെയുള്ള സകല കുംഭകോണങ്ങളെയും കടത്തിവെട്ടി അഴിമതിയെ ബഹിരാകാശത്തോളമെത്തിക്കുമായിരുന്നു.

രാഷ്ട്രത്തിനു വന്‍ നഷ്ടം വരുത്തിവെക്കുന്ന തരത്തില്‍ ബഹിരാകാശ സ്‌പെക്ട്രം സ്വകാര്യ കമ്പനിക്ക് തുച്ഛമായ തുകയ്ക്ക് ഇരുപത് വര്‍ഷത്തെ പാട്ടത്തിനു നല്‍കാന്‍ ഉണ്ടാക്കിയ ഇടപാട് ആരുമറിയാതെ ഏതാനും വ്യക്തികളുണ്ടാക്കിയ രഹസ്യകരാറാണെന്നു കരുതുക മൗഢ്യമാണ്. ഇതു സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അധികാര ശ്രേണിയിലെ അത്യുന്നതരുടെ അറിവുകൂടാതെ ഇത്തരമൊരു ഇടപാട് നടത്തുക അസാധ്യമാണെന്ന് വിവിധ കേന്ദ്രങ്ങള്‍ സംശയം ഉയര്‍ത്തിയിരുന്നു. ആ സംശയങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇടപാടിനു നേതൃത്വം നല്‍കിയ ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ കൂടിയായ ജി മാധവന്‍ നായര്‍ ഇപ്പോള്‍ നടത്തിവരുന്നത്. മാധവന്‍ നായര്‍ക്ക് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തേണ്ടിവന്നത് വിവാദം തന്റെ അസ്ഥിയില്‍ തന്നെ തുളഞ്ഞുകയറുമെന്ന അവസ്ഥ വന്നപ്പോഴാണെന്നു മാത്രം. ഈ വെളിപ്പെടുത്തലുകളാകട്ടെ താന്‍ നേതൃത്വം നല്‍കിയ പാട്ടക്കരാറിനെ ന്യായീകരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ്. അത്തരമൊരു കരാര്‍ രാജ്യത്തിനുണ്ടാക്കുമായിരുന്ന നഷ്ടത്തെപ്പറ്റി യാതൊരു പരാമര്‍ശത്തിനും അദ്ദേഹം മുതിരുന്നുമില്ല. മാധവന്‍നായരെയും രാജ്യത്തിനു വന്‍ നഷ്ടം വരുത്തിയേക്കാവുന്ന കരാറിനു കൂട്ടുനിന്ന മറ്റു മൂന്നു ഉന്നത ശാസ്ത്രജ്ഞരെയും സര്‍ക്കാര്‍ പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന മൃദു നടപടി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

ബഹിരാകാശ സ്‌പെക്ട്രം ഇടപാടുസംബന്ധിച്ച എല്ലാ വിവരവും സമയാ സമയങ്ങളില്‍ സ്‌പേസ്  കമ്മിഷന്റെയും കേന്ദ്ര കാബിനറ്റിന്റെയും അറിവോടെയും അനുമതിയോടെയുമാണ് നടന്നതെന്നാണ് മാധവന്‍ നായരുടെ വെളിപ്പെടുത്തലിന്റെ കാതല്‍. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ (ആ സമയത്ത് മാധവന്‍ നായര്‍ തന്നെ) അധ്യക്ഷനും കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ധനകാര്യ വകുപ്പ് പ്രതിനിധി, സ്‌പേസ് ഡിപ്പാര്‍ട്ടുമെന്റിന്റെ അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സ്‌പേസ് കമ്മിഷന്‍. സ്‌പേസ് കമ്മിഷനും ഐ എസ് ആര്‍ ഒ യും കമ്മിഷനിലെ മുഴുവന്‍ അംഗങ്ങളും പ്രധാനമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ഉറ്റബന്ധം പുലര്‍ത്തുന്നവരും അദ്ദേഹം നേരിട്ട് നിയന്ത്രിക്കുന്ന വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നിട്ടും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും രാജ്യത്തിനു ഭീമമായ നഷ്ടം വരുത്തിവെച്ചേക്കാവുന്ന ഇത്തരം ഒരിടപാടിനെ കുറിച്ച് അജ്ഞരായിരുന്നുവെന്ന് വിശ്വസിക്കാന്‍ 120 കോടി ജനങ്ങളുടെ ഈ രാജ്യം കേവലം ഒരു വെള്ളരിങ്ങാ പട്ടണമായിരിക്കണം.

വരും ദിവസങ്ങള്‍ ബഹിരാകാശാതിര്‍ത്തികളെയും ഉല്ലംഘിക്കുമായിരുന്ന ഈ കുംഭകോണത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അഴിമതി ഇന്ത്യക്കാര്‍ക്ക് ഒരിക്കലും പുതുമയുള്ള വിഷയമല്ല. അത് എല്ലാക്കാലത്തും ഈ രാജ്യത്തോടൊപ്പം അഭിരമിച്ചു വളരുക തന്നെയായിരുന്നു. പക്ഷേ അത് ഒരിക്കലും ഈ സമീപകാലത്തെപ്പോലെ, മന്‍മോഹന്‍ സമ്പദ്‌നയ പരിപാടിയിലെന്നപോലെ, അതിന്റെ വൃത്തികെട്ട പത്തിയുയര്‍ത്തി രാജ്യത്തിന്റെയും ജനങ്ങളുടെയും മേല്‍ സര്‍പ്പ നൃത്തമാടി തിമിര്‍ത്തിട്ടില്ല. ഒരു പക്ഷേ അതായിരിക്കാം മന്‍മോഹന്‍ സമ്പദ്‌നയത്തിന്റെ യഥാര്‍ഥ മുഖം. ഇന്ത്യയില്‍ സമീപകാലത്ത് ഉയര്‍ന്നു വന്നിട്ടുള്ള വമ്പന്‍ അഴിമതികളുടെയും കുംഭകോണങ്ങളുടെയും കുരുക്കഴിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അതിന്റെ പ്രഭവകേന്ദ്രം പ്രധാനമന്ത്രിയുടെ ഓഫീസിലാണെന്ന് രാജ്യം നടുക്കത്തോടെ തിരിച്ചറിയുന്നു. കോമണ്‍വെല്‍ത്ത് കുംഭകോണത്തിന്റെ അനാവൃതമാകുന്ന കഥ അതാണ് നമുക്ക് കാണിച്ചു തരുന്നത്. 2 ജി സ്‌പെക്ട്രം അഴിമതിയും ദിനംപ്രതി അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. അതാണ് ഉദാരവല്‍ക്കരണമെന്ന ഡോ മന്‍മോഹന്‍സിംഗിന്റെയും ഭരണ വര്‍ഗത്തിന്റെയും സാമ്പത്തിക നയത്തിന്റെ അന്തസത്ത. അഴിമതി, അതിരുകളില്ലാത്ത അഴിമതി. ബഹിരാകാശത്തെയും ക്ഷീരപഥത്തെപ്പോലും ഉല്ലംഘിക്കുന്ന അഴിമതി.

janayugom editorial 010212

പിറന്നുവീഴാനുള്ള അവകാശം സംരക്ഷിക്കലാണ് ഇന്ത്യന്‍ സ്ത്രീ നേരിടുന്ന വെല്ലുവിളി: ആനിരാജ

പിറന്നുവീഴാനുള്ള അവകാശം സംരക്ഷിക്കുക എന്നാണ് ഇന്ത്യന്‍സ്ത്രീ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എന്‍എഫ്‌ഐഡബ്ല്യു ജനറല്‍സെക്രട്ടറി ആനിരാജ പറഞ്ഞു. സിപിഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് കൊല്ലം സിഎസ്‌ഐ ഹാളില്‍ 'പൊതുസമൂഹവും സ്ത്രീകളും' എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ആയിരം ആണ്‍കുട്ടികള്‍ പിറക്കുമ്പോള്‍ ആയിരം പെണ്‍കുട്ടികള്‍ പിറക്കാതെ പോകുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ആയിരത്തിന് 935 എന്ന അനുപാതമെങ്കിലും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ധാരാളം പണം ചെലവഴിക്കുന്നുണ്ട്. എന്നിട്ടും ആയിരത്തിന് 914 ആയി കുറയുകയാണ്. ഉദാരവല്‍ക്കരണത്തിന്റെ ഈ നാളുകളില്‍ ജീവനോടെ പിറന്നുവീഴുക എന്ന അവകാശം സംരക്ഷിക്കുകയാണ് ഇന്ത്യന്‍ സ്ത്രീ നേരിടുന്ന പ്രധാന പ്രശ്‌നം. ഒന്നാംക്ലാസില്‍ ചേരുന്ന കുട്ടികളില്‍ വലിയൊരുശതമാനം നാലാംക്ലാസിലെത്തുന്നതിന് മുമ്പായി പഠനം നിര്‍ത്തുന്നു. ഇങ്ങനെ നിര്‍ത്തുന്ന കുട്ടികളില്‍ 60 മുതല്‍ 65 ശതമാനം വരെ പെണ്‍കുട്ടികളാണ്. തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 96 ശതമാനവും അസംഘടിതമേഖലയില്‍ പണിയെടുക്കുന്നവരാണ്. നാല് ശതമാനം മാത്രമാണ് സംഘടിത മേഖലയിലുള്ളത്.

നവ ഉദാരവല്‍ക്കരണനയം സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി മാറ്റുന്നു. ആശാവര്‍ക്കര്‍മാരായും അംഗന്‍വാടി ടീച്ചര്‍മാരായും പണിയെടുക്കുന്നവര്‍ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നു. അതിദാരുണമായി ഇവര്‍ ചൂഷണം ചെയ്യപ്പെടുകയാണ്. തൊഴിലെടുക്കുന്ന പലമേഖലകളിലും സ്ത്രീകള്‍ക്ക്, പുരുഷന് തുല്യമായ വേതനം ലഭിക്കുന്നില്ല.

സ്ത്രീകള്‍ക്ക് നേരേയുള്ള കടന്നാക്രമണം വര്‍ദ്ധിക്കുന്നു. ഇക്കാര്യത്തില്‍ പ്രായഭേദമില്ല. അക്രമികളെ ശിക്ഷിക്കുന്നില്ല. ചീഫ് വിപ്പാകട്ടെ, മന്ത്രിയാകട്ടെ സ്ത്രീകള്‍ക്കെതിരെ എന്തും പറയാമെന്ന അവസ്ഥയാണുള്ളത്. ഇന്ത്യയുടെ നയരൂപീകരണ സമിതികളില്‍ സ്ത്രീക്ക് യാതൊരു സ്ഥാനവുമില്ല. കഴിഞ്ഞ ബജറ്റില്‍ ഏറെ കെട്ടിഘോഷിച്ച ജന്‍ഡര്‍പ്ലാനിന് ഒരുപൈസ പോലും നീക്കിവച്ചിട്ടില്ല. ഒമ്പതാം പഞ്ചവത്സര പദ്ധതിയില്‍ കൊണ്ടുവന്ന വിമന്‍ കമ്പണന്റ് പ്ലാന്‍ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ല. പതിനൊന്നാംപദ്ധതിയില്‍ അത് പിന്‍വലിക്കുകയും ചെയ്തു.
സദാചാരമൂല്യങ്ങളില്‍ പോലും സ്ത്രീക്കും പുരുഷനും സമൂഹം വ്യത്യസ്തത കല്പിക്കുകയാണെന്ന് മോഡറേറ്ററായ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് പ്രഫ. മീനാക്ഷി തമ്പാന്‍ അഭിപ്രായപ്പെട്ടു. പുരുഷാധികാരത്തില്‍ അടിച്ചമര്‍ത്തലിന് വിധേയരായി വീടിനുള്ളില്‍ ഒതുങ്ങിക്കഴിയേണ്ട അവസ്ഥയാണ് സ്ത്രീകള്‍ക്കുള്ളത്. വീട്ടുജോലിക്ക് വേതനമില്ല. രാപകല്‍ അടിമപണി ചെയ്യണം. അവിടെയും അടിമ-ഉടമ ബന്ധമാണ് നിലനില്‍ക്കുന്നത്. സാമൂഹ്യക്രമത്തില്‍ സമഗ്രമായ പൊളിച്ചെഴുത്ത് വേണമെന്നും അവര്‍ പറഞ്ഞു. വനിതാസംവരണബില്‍ പാസ്സാക്കണമെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് ആര്‍ ലതാദേവി ആവശ്യപ്പെട്ടു. കേരള നിയമസഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം 1957 ല്‍ ആറ് ആയിരുന്നെങ്കില്‍ 2011 ല്‍ അത് ഏഴ് ആയി ഉയര്‍ന്നെന്നുമാത്രം.

നിയമനിര്‍മ്മാണ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിക്കുന്നില്ല സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കുന്ന പദ്ധതികളൊക്കെ ലാപ്‌സാക്കുകയാണെന്നും അവര്‍ പറഞ്ഞു. പൊരുതി നേടിയ നേട്ടങ്ങള്‍ സത്രീകള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവും മുന്‍ എംപിയുമായ സി എസ് സുജാത അഭിപ്രായപ്പെട്ടു.  വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ചെയര്‍പേഴ്‌സണ്‍ ജമീല ഇബ്രാഹിം, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി കമല സദാനന്ദന്‍, എന്‍ ഇ ഗീത തുടങ്ങിയവര്‍ സംസാരിച്ചു. ജെ ചിഞ്ചുറാണി സ്വാഗതവും വിജയമ്മലാലി നന്ദിയും പറഞ്ഞു.

janayugom 010212

പാടിയുണര്‍ത്തിയ കവിതകളും കാത് കൂര്‍പ്പിച്ച തെരുവുകളും...

പാളയത്തെ പഴക്കച്ചവടക്കാര്‍ക്കു വേണ്ടി, ഓട്ടോ തൊഴിലാഴികള്‍ക്കു വേണ്ടി, വഴിയോര തുണിക്കച്ചവടക്കാര്‍ക്കു വേണ്ടി കവികള്‍ പാടി. നമ്മുടെ മലയാളത്തെക്കുറിച്ചും കാടിനെക്കുറിച്ചും കര്‍ഷക-കീഴാള ജീവിതത്തെ കുറിച്ചുമുള്ള പാട്ടുകള്‍ക്ക് കാതു കൂര്‍പ്പിച്ചുനിന്നവര്‍ സംഗീതമിട്ടു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വെള്ളായണിയില്‍ തുടങ്ങിയ കാവ്യവിളംബര ജാഥ മരപ്പാലത്ത് അവസാനിച്ചു. തിങ്കളാഴ്ച പാളയം മാര്‍ക്കറ്റില്‍നിന്നാണ് തുടങ്ങിയത്. ഉച്ചയ്ക്ക് വാഴോട്ടുകോണത്തും പരിപാടി അവതരിപ്പിച്ചു.

ജനപക്ഷത്ത് നില്‍ക്കുന്ന കവികള്‍ക്ക് കേരളസംസ്കാരം രൂപപ്പെടുത്തിയതില്‍ പ്രധാനപങ്കുണ്ടെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ സമാപനപരിപാടിയില്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടു ദിവസങ്ങളിലായി നടന്ന കാവ്യവിളംബര ജാഥ 40 കേന്ദ്രങ്ങള്‍ പിന്നിട്ടു. പങ്കെടുത്തത് 100ലേറെ കവികള്‍ . പാടിയ കവിതകള്‍ 200ലേറെ. മല്‍സ്യത്തൊഴിലാളികള്‍ , കര്‍ഷകര്‍ , കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ പരിഛേദം കാവ്യവിളംബര ജാഥയില്‍ ശ്രോതാക്കളായി. "ഞങ്ങളുടെ കവിത വിളംബര തോരണം" ആണെന്ന് ഡി വിനയചന്ദ്രന്‍ പാളയത്ത് പറഞ്ഞു. "തമ്പുരാക്കന്‍മാരുടെ കാലം തിരിച്ചു വരാതിരിക്കാന്‍ നമുക്ക് ചെങ്കൊടിത്തണലില്‍ അണിചേരാ"മെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പാടി. സി എസ് രാജേഷ്, പ്രൊഫ. ടി ഗിരിജ, പി എന്‍ സരസമ്മ, പ്രസീത, ബിജു ബാലകൃഷ്ണന്‍ , വിനോദ് വെള്ളായണി, ഷിജുഖാന്‍ എന്നിവരും കവിതകള്‍ പാടി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ , സെക്രട്ടറി വിനോദ് വൈശാഖി, സിപിഐ എം ജില്ലാകമ്മിറ്റി അംഗം കരമന ഹരി, ആര്‍ ശ്രീകണ്ഠന്‍ , കെ പി രണദിവെ, ചന്ദ്രബോസ്, ആമച്ചല്‍ രവി എന്നിവര്‍ കാവ്യവിളംബരജാഥയ്ക്ക് നേതൃത്വം നല്‍കി.

ഗൃഹാതുരത്വം പങ്കുവച്ച് കാവ്യവിളംബര സംഘം

നെടുമങ്ങാട്: മണ്‍മറഞ്ഞ തനിമയുടെ ഗൃഹാതുരത്വം പങ്കുവച്ചും നന്മകള്‍ തച്ചുടയ്ക്കുന്നവര്‍ക്കു മുന്നില്‍ ഇടിമുഴക്കമായ ഈരടിയുടെ ഓര്‍മ പുതുക്കിയും കാവ്യവിളംബരസംഘം. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാവ്യജാഥ നടക്കുന്നത്. ഞായറാഴ്ച നെടുമങ്ങാട്ടെ തെക്കന്‍ മലയോരപ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ യാത്ര തിങ്കളാഴ്ച പേരൂര്‍ക്കട ഏരിയയിലെ പര്യടനത്തോടെ സമാപിക്കും.

സിപിഐ എം സമ്മേളനത്തിന്റെ സാംസ്കാരിക പ്രസക്തി വിളംബരം ചെയ്തും ഗ്രാമീണ സന്ധ്യകളെ കവിതാശകലങ്ങളാല്‍ തൊട്ടുണര്‍ത്തിയും ഏഴുദിവസമായി തുടരുന്ന പ്രയാണം ജില്ലയിലെ നഗര-ഗ്രാമവാസികള്‍ക്ക് പുത്തന്‍ അനുഭവമാണ്. 23നു വെള്ളായണിയില്‍ നിന്നു പുറപ്പെട്ട കാവ്യവിളംബരസംഘം ഞായറാഴ്ച നെടുമങ്ങാട്ടെ തെക്കന്‍ മലയോരഗ്രാമങ്ങളില്‍ പ്രയാണം നടത്തി. പകല്‍ മൂന്നിന് പൂവത്തൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച് നെടുമങ്ങാട് കച്ചേരിനടയില്‍ സമാപിച്ചു. "കടയില്‍ നിന്നു വരുമ്പോളച്ഛാ നീളം കൂടിയ നെല്‍ത്തണ്ടൊന്ന് മറക്കാതെ കൊണ്ടുവരണം"എന്ന ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മപ്പെടുത്തല്‍ വിനോദ് വൈശാഖി താളമിട്ട് ചൊല്ലുമ്പോള്‍ കൂടെച്ചൊല്ലിയത് കര്‍ഷകത്തൊഴിലാളികളും നാട്ടുകാരുമായിരുന്നു. "മുലപ്പാലുതേച്ച ചിരിച്ചന്തമൂറ്റി കുരുന്നിന്റെ വായില്‍ വിഷം തേക്കുന്ന" റിയാലിറ്റി സമൂഹത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ ഓര്‍മപ്പെടുത്തിയ കൃഷ്ണന്‍കുട്ടി മടവൂരിന് ഗ്രാമീണര്‍ സമ്മാനമായി നല്‍കിയത് ഉള്ളുണര്‍ന്ന ഹസ്തദാനം. ഒന്നിനും സമയമില്ലെന്നു പരിതപിക്കുന്ന കുഞ്ഞനന്തന് തീയിലകപ്പെട്ട അമ്മയെയും അച്ഛനെയും രക്ഷിക്കാനും സമയമില്ല. മദ്യത്തിന് ക്യൂ നില്‍ക്കാനും മദ്യലഹരിയില്‍ പകല്‍ മുഴുവന്‍ ബോധംകെടാനും സമയം കണ്ടെത്തുന്നു. ബാബു പാക്കനാരുടെ ആക്ഷേപഹാസ്യം തെക്കന്‍ മലയോരവാസികള്‍ക്ക് നവ്യാനുഭവമായി.

deshabhimani 310112

സമ്പൂര്‍ണ്ണ സാക്ഷരതയുടെ ശില്പി, ജനകീയ കളക്ടര്‍


കൊച്ചി: സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയും മുന്‍  എറണാകുളം ജില്ലാ കലക്ടറുമായ കെ ആര്‍ രാജന്‍ അന്തരിച്ചു. 73 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് 4.30നായിരുന്നു. മൃതദേഹം ഇന്ന്  രാവിലെ ഒമ്പതു മുതല്‍ പുല്ലേപ്പടി അഡ്വ. ഈശ്വരയ്യര്‍ റോഡിലുള്ള വസതിയായ രാജ്‌വില്ലയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. ശ്യാമളാദേവിയാണ് ഭാര്യ. ഏകമകള്‍: നിതാ രാജന്‍. (ദോഹ). മരുമകന്‍: അഭിലാഷ് (എച്ച് എസ് ബി സി ബാങ്ക്, ദോഹ).

പത്തനംതിട്ട തലച്ചിറ കൊച്ചുമുറിയില്‍ കെ കെ കുഞ്ഞിരാമന്റെയും വി ആര്‍ കാര്‍ത്ത്യായനിയുടെയും മകനായ രാജന്‍ കൊല്ലം എസ് എന്‍ കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെത്തന്നെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളജില്‍ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി. തുടര്‍ന്നാണ് ഫോര്‍ട്ട്‌കൊച്ചി ആര്‍ ഡി ഒ ആയി ചുമതലയേല്‍ക്കുന്നത്. 1981 ജൂണ്‍ 10 മുതല്‍ 82 ഫെബ്രുവരി 3 വരെയും 87 ജൂലൈ 27 മുതല്‍ 91 സെപ്റ്റംബര്‍ 2 വരെയും രണ്ട് തവണയായി അഞ്ച് വര്‍ഷത്തോളം അദ്ദേഹം എറണാകുളം ജില്ലാ കലക്ടറായിരുന്നു. ഈ പദവിയില്‍ കൂടുതല്‍ കാലം സേവനം അനുഷ്ഠിച്ചതും അദ്ദേഹം തന്നെ. കെ ആര്‍ രാജന്‍ കലക്ടറായിരുന്ന കാലയളവിലാണ് എറണാകുളം ജില്ല സമ്പൂര്‍ണ സാക്ഷരതാ നേട്ടം കൈവരിച്ചത്. ജില്ലയ്ക്കായി പല വികസന പദ്ധതികളും അദ്ദേഹം രൂപകല്‍പ്പന ചെയ്തു. കലക്ടറേറ്റ് കാക്കനാട് സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റിയതും കെ ആര്‍ രാജന്റെ കാലത്താണ്

സി പി ഐ നേതാവ് എന്‍ ഇ ബലറാം മന്ത്രിയായപ്പോള്‍  അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ കെ ആര്‍ രാജന്‍ ജനകീയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും നടപ്പാക്കുന്നതിലും സമര്‍ത്ഥനായിരുന്നു. അദ്ദേഹത്തിന്റെ സവിശേഷമായ കഴിവുകള്‍ കണ്ടറിഞ്ഞ എം എന്‍ ഗോവിന്ദന്‍ നായര്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയായപ്പോള്‍ തന്റെ പ്രൈവറ്റ് സെക്രട്ടറിയായും രാജനെ നിയമിച്ചു. ലക്ഷം വീട് പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ രാജന്റെ പങ്ക് വളരെ വലുതാണ്. ടി വി തോമസ് വ്യവസായ മന്ത്രിയായപ്പോള്‍ വകുപ്പിലെ സുപ്രധാന പദവികളില്‍ രാജനെ നിയമിച്ചിരുന്നു. പി കെ വി വ്യവസായ മന്ത്രിയായപ്പോഴും പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് രാജനെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ രാജന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

1978ല്‍ ഐ എ എസ് സെലക്ഷന്‍ ലഭിച്ച രാജന്റെ ആദ്യ കലക്ടര്‍ നിയമനം എറണാകുളത്തായിരുന്നു. സി പി ഐ ചായ്‌വുള്ളയാള്‍ എന്ന കാരണം പറഞ്ഞ് കരുണാകരന്‍ മന്ത്രിസഭ വൈകാതെ സ്ഥലം മാറ്റി. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും കലക്ടറായി മടങ്ങിയെത്തി.

എറണാകുളത്തെ  സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച കലക്ടറായിരുന്നു അദ്ദേഹം. ജില്ലയെമ്പാടും രാപ്പകല്‍ സഞ്ചരിച്ചാണ് അദ്ദേഹം സാക്ഷരതാ ക്ലാസുകള്‍ സജീവമാക്കിയത്. പല ദേശീയാംഗീകാരങ്ങളും അക്കാലയളവില്‍ അദ്ദേഹത്തെ തേടിയെത്തി.

വ്യവസായ ഡയറക്ടര്‍, ടെല്‍ക് സിഎംഡി, സിഡ്‌കോ എം ഡി,  മാര്‍ക്കറ്റ് ഫെഡ് എം ഡി, ഗുരുദേവ ട്രസ്റ്റിന്റെയും എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയുടെയും ചെയര്‍മാന്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപകാംഗമായ കെ ആര്‍ രാജന്‍ വ്യവസായ-ശാസ്ത്രസംബന്ധമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 'കേരളത്തിലെ വ്യവസായങ്ങള്‍' എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമായി.

കെ കെ രാജുക്കുട്ടി (എക്‌സ് സര്‍വീസ്), പരേതയായ സതീഭായ്, സുമാംഗി (റിട്ട. കെ എസ് ഇ ബി എക്‌സി. എഞ്ചിനിയര്‍), സുജാത (ഫെഡറല്‍ ബാങ്ക് ബ്രോഡ്‌വേ, എറണാകുളം) എന്നിവര്‍ സഹോദരങ്ങളാണ്. കെ ആര്‍ രാജന്റെ നിര്യാണത്തില്‍ മുന്‍മന്ത്രിയും ജനയുഗം എഡിറ്ററുമായ ബിനോയ് വിശ്വം അനുശോചിച്ചു.

deshabhimani/janayugom

നേര് ചികഞ്ഞ്; നന്മകള്‍ കാത്ത്...


തിരൂരങ്ങാടി: "ബാബറി മസ്ജിദ് പ്രശ്നത്തില്‍ നേരിനൊപ്പം നിലയുറപ്പിക്കാന്‍ ധൈര്യം കാണിച്ചത് ദേശാഭിമാനി മാത്രമായിരുന്നു"വെന്ന് പാര്‍ട്യാക്ക എന്ന വി പി കുഞ്ഞിമുഹമ്മദിന്റെ സാക്ഷ്യം. 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തപ്പോള്‍ പല പത്രങ്ങളും "തര്‍ക്കമന്ദിരം തകര്‍ത്തു"വെന്ന് ഒഴുക്കന്‍ മട്ടില്‍ വാര്‍ത്ത നല്‍കി. എന്നാല്‍ "ബാബറി മസ്ജിദ്" തകര്‍ത്തുവെന്ന് തുറന്നുപറഞ്ഞത് നമ്മുടെ പത്രമാണ്. പേപ്പര്‍ വായനയുടെ പതിറ്റാണ്ടുകളില്‍നിന്ന് മങ്ങാത്ത ഓര്‍മകള്‍ ചികഞ്ഞെടുക്കുന്നു മൂന്നിയൂര്‍ പാറക്കടവിലെ എഴുപതുകാരനായ മരക്കച്ചവടക്കാരന്‍ കുഞ്ഞിമുഹമ്മദ്.

""കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ഭൂട്ടാസിങ് അടക്കമുള്ളവരാണ് 1989ല്‍ അയോധ്യയില്‍ മസ്ജിദ് പരിസരത്ത് ശിലാന്യാസത്തിന് സംഘപരിവാറുകാര്‍ക്ക് അവസരമൊരുക്കിക്കൊടുത്തത്. ഇക്കാര്യവും വെളിപ്പെടുത്താന്‍ "ദേശാഭിമാനി"യേ തയ്യാറായിരുന്നുള്ളൂ. മറ്റുപത്രങ്ങളൊക്കെ പുറത്താണ് രാമക്ഷേത്രത്തിന് സംഘപരിവാര്‍ തറക്കല്ലിട്ടതെന്ന് പ്രചരിപ്പിച്ചു. ഏറെ കഴിയുംമുമ്പ് ദേശാഭിമാനി വാര്‍ത്തയായിരുന്നു ശരിയെന്ന് തെളിഞ്ഞു. ഇറാഖ്യുദ്ധ സമയത്ത് മലയാള പത്രങ്ങള്‍ അധികവും അമേരിക്കന്‍ അനുകൂല വാര്‍ത്തകള്‍ നല്‍കി. അപ്പോഴും യാഥാര്‍ഥ്യം ജനങ്ങളിലെത്തിച്ചത് ദേശാഭിമാനിയാണ്" ചെറുപ്പകാലംതൊട്ടേ ദേശാഭിമാനിയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമായ പാര്‍ട്യാക്കക്ക് പറയാന്‍ ഇതുപോലെ അനുഭവങ്ങള്‍ ഒട്ടേറെ.

പാറക്കടവിലെ പാര്‍ട്യാക്കയുടെ മരക്കടയില്‍ നേരം പുലരുമ്പോഴേ തിരക്കുതുടങ്ങും. അദ്ദേഹത്തിന്റെ ദിനചര്യ ആരംഭിക്കുന്നത് പത്രവായനയോടെയാണ്. രണ്ടാംക്ലാസ്വരെമാത്രം പഠിച്ച അദ്ദേഹം അക്ഷരം കൂട്ടിവായിച്ചുതുടങ്ങിയപ്പോഴേ ഉള്ള ബന്ധമാണ് ദേശാഭിമാനിയുമായി. പത്രം വായിക്കാനും ചര്‍ച്ചചെയ്യാനും കടയില്‍ സമപ്രായക്കാരടക്കം അനേകം പേര്‍ രാവിലെമുതലേ എത്തും. രാഷ്ട്രീയവും പൊതുപ്രശ്നങ്ങളുമായി ആരവമൊഴിഞ്ഞ നേരമില്ല. ചര്‍ച്ചയും വിലയിരുത്തലുകളും പലപ്പോഴും രാത്രിവരെ നീളും. സ്ഥലത്തെ വായനശാലയും ചര്‍ച്ചാവേദിയും സാംസ്കാരിക കേന്ദ്രവുമാണ് പാര്‍ട്യാക്കയുടെ മരപ്പീടിക. ഇതിനിടയില്‍ ഉരുപ്പടികള്‍ തരംതിരിച്ചും വില്‍പ്പന നടത്തിയും ഉപജീവനച്ചെലവ് പാര്‍ട്യാക്ക കണ്ടെത്തും. പഴയ കാലത്ത് ദേശാഭിമാനി കിട്ടാന്‍ വളരെ പ്രയാസമായിരുന്നുവെന്ന് പാര്‍ട്യാക്ക പറയുന്നു.

""പാറക്കടവ് ഓട്ടുകമ്പനിയില്‍ ജോലിക്കെത്തിയിരുന്ന ഫറോക്കിലെ സഖാക്കളാണ് അന്ന് പത്രം എത്തിച്ചിരുന്നത്. പിന്നീട് കുറെക്കാലം പരപ്പനങ്ങാടിയില്‍ പോയി വാങ്ങി" വാര്‍ത്തയറിയാനുള്ള ആ യാത്രകളുടെ ആവേശം ഇപ്പോഴുമുണ്ട് വാക്കുകളില്‍ . ""പണ്ട് നാലുപുറമുള്ള പത്രമായിരുന്നു. കടലാസും അച്ചടീമൊക്കെ ഒരു വക. ഇപ്പോ ഒരുപാട് മാറീട്ട്ണ്ട്. കാഴ്ചയിലും വാര്‍ത്തകളിലുമെല്ലാം. മറ്റ് പത്രങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ദേശാഭിമാനിക്ക് അത്ര കുറവൊന്നൂല്ല" തന്റെ ഇഷ്ടപത്രത്തിന്റെ കാലാനുസൃതമായ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കമ്യൂണിസ്റ്റാണെന്ന് പറഞ്ഞാല്‍ നാട്ടിലിറങ്ങാന്‍ പറ്റാത്ത കാലത്ത് യാഥാസ്ഥിതികരെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചതിന് നാട്ടുകാരും സഹപ്രവര്‍ത്തകരും സ്നേഹപൂര്‍വം നല്‍കിയ വിളിപ്പേരാണ് "പാര്‍ട്യാക്ക" എന്നത്. മൂന്നിയൂര്‍ പാറക്കടവിലെത്തി വി പി കുഞ്ഞിമുഹമ്മദിനെ ചോദിച്ചാല്‍ ആര്‍ക്കുമറിയില്ല. എന്നാല്‍ പാര്‍ട്ട്യാക്കാനെ ഏവര്‍ക്കും സുപരിചിതം. 19 വര്‍ഷക്കാലം പാറക്കടവ് ജനതാ ടൈല്‍സില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം കമ്പനിയില്‍നിന്ന് വിരമിച്ചശേഷമാണ് മരക്കച്ചവടത്തിലേക്കിറങ്ങിയത്. ഒപ്പം ചില്ലറ പൊതുപ്രവര്‍ത്തനവുമുണ്ട്.

തയ്യാറാക്കിയത്: റസാഖ് മണക്കടവന്‍

deshabhimani 310112

പാറുന്നു സഖാവേ നിന്റെ ചെങ്കൊടികള്‍

അഴിമതി: പ്രോസിക്യൂഷന്‍ അനുമതിക്ക് 4 മാസം

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയില്‍ നാല് മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി 2ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായിരുന്നു സ്വാമിയുടെ ഹര്‍ജി. 2ജി ഇടപാടില്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പ്രധാനമന്ത്രി മനപൂര്‍വം താമസിപ്പിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 2008 നവംബര്‍ 24നാണ് പ്രോസിക്യൂഷന്‍ അനുമതിക്കായി സ്വാമി പ്രധാനമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ അപേക്ഷ അനവസരത്തിലാണെന്ന് കാട്ടി 2010 മാര്‍ച്ചിലാണ് സ്വാമിയെ അറിയിച്ചത്.

പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതിക്കേസില്‍ വിചാരണ നടപടികള്‍ക്കായി അനുമതി തേടി വ്യക്തികള്‍ക്കും ബന്ധപ്പെട്ടവരെ സമീപിക്കാമെന്നും അതിനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളില്‍ അനുമതി നല്‍കണമെന്നാണ് കോടതി വിധി. എന്തെങ്കിലും കൂടിയാലോചന വേണങ്കില്‍ ഒരു മാസം കൂടി എടുക്കാം. തീരുമാനമുണ്ടായില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാം. ഏതു കേസിനും ഒരു സമയപരിധി വേണം- കോടതി വ്യക്തമാക്കി.

എ രാജയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കാന്‍ പ്രധാനമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആദ്യം സ്വാമി ആവശ്യപ്പെട്ടത്. ഡല്‍ഹി ഹൈക്കോടതി ഈ ആവശ്യം നിരസിച്ചിരുന്നു. രാജ രാജിവച്ചതോടെ ഇത്തരം കേസുകളില്‍ പ്രോസക്യഷന്‍ അനുമതിക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കണമെന്നായി സ്വാമിയുടെ ഹര്‍ജി. രാജയുടെ കേസില്‍ 16 മാസം പ്രധാനമന്ത്രി വച്ചുതാമസിപ്പിച്ചുവെന്നും സ്വാമി പറഞ്ഞു. അനുമതി നല്‍കും മുമ്പ് സിബിഐ ശേഖരിച്ച തെളിവുകള്‍ വേണ്ടതുണ്ടെന്നാണ് തനിക്ക്ലഭിച്ച ഉപദേശമെന്നാണ് പ്രധാനമന്ത്രി കോടതിയില്‍ ബോധിപ്പിച്ചത്.

2ജി കേസുമായി ബന്ധപ്പെട്ട് ഇവര്‍ വാദം കേള്‍ക്കുന്ന കേസുകളില്‍ ആദ്യത്തേതാണിത്. യുപിഎ സര്‍ക്കാരിന് നിര്‍ണ്ണായകമായ മറ്റ് മൂന്ന് ഹര്‍ജികളിലും വരുന്ന രണ്ടു ദിവസത്തിനുള്ളില്‍ വിധിയുണ്ടാകും.

deshabhimani news

പോര് മുറുകി; സുധാകരനെതിരെ നടപടി തേടി എ ഗ്രൂപ്പ്

പോസ്റ്റര്‍ വിവാദത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വാക്പോര് പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നു. കണ്ണൂരിലെ എ വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്ന് സുധാകരന്റെ പേരില്‍ നടപടിയെടുപ്പിക്കാന്‍ നീക്കംതുടങ്ങി. വ്യക്തികള്‍ എന്ന നില വിട്ട് ഗ്രൂപ്പ് നിലയിലേക്ക് കാര്യങ്ങള്‍ മാറി. എ ഗ്രൂപ്പ് വാര്‍ത്താസമ്മേളനം വിളിച്ച് സുധാകരനെതിരെ ആഞ്ഞടിച്ചു. കണ്ണൂര്‍ എസ്പിയെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരന്‍ , ഇതിനായി മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കോണ്‍ഗ്രസിനെ വിഴുങ്ങുന്ന കാളസര്‍പ്പമാണ് സുധാകരനെന്ന് പി രാമകൃഷ്ണന്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സുധാകരന് പിന്തുണയുമായി കെ അച്യുതന്‍ എംഎല്‍എയും രംഗത്തെത്തി.

സുധാകരന്റെ പേരില്‍ അച്ചടക്ക നടപടിയെടുക്കണമെന്ന് കണ്ണൂരിലെ എ വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സതീശന്‍ പാച്ചേനി, എന്‍ രാമകൃഷ്ണന്‍ , എ ഡി മുസ്തഫ, കെ പി നൂറുദീന്‍ , എന്‍ രാമകൃഷ്ണന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ തെരുവില്‍ പറയരുത്. സംഘടനയെയും സര്‍ക്കാരിനെയും ആശയക്കുഴപ്പത്തിലാക്കുന്ന ഗൂഢാലോചനയാണ് സുധാകരന്‍ നടത്തുന്നത്. സര്‍ക്കാരിനെ നയിക്കാന്‍ പെടാപ്പാട് നടത്തുന്ന മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണിത്. ഇത് അംഗീകരിക്കാനാവില്ല. സുധാകരന്റെ പേരില്‍ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. കയ്യൂക്കുകൊണ്ടും ശരീരഭാഷകൊണ്ടും ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. കണ്ണൂര്‍ എസ്പി നിഷ്പക്ഷമായും മാന്യമായുമാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് സുധാകരന്റെ ആശ്രിതനാണ്. മുല്ലപ്പള്ളിയുടെ മാന്യതയെക്കുറിച്ച് സുധാകരന്‍ പറയേണ്ട കാര്യമില്ല. മുല്ലപ്പള്ളിയുടെ രണ്ടു മണ്ഡലങ്ങള്‍ കണ്ണൂരിലാണെന്ന് മറക്കേണ്ടന്ന സുധാകരന്റെ ഭീഷണിസ്വരം വേണ്ടെന്നും ഇവര്‍ പറഞ്ഞു.

സുധാകരനെതിരെ ശക്തമായ ആരോപണങ്ങളാണ് ഡിസിസി മുന്‍ പ്രസിഡന്റുകൂടിയായ രാമകൃഷ്ണന്‍ ഉന്നയിക്കുന്നത്. സുധാകരനെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായിട്ടുണ്ട്. എന്തും ചെയ്യാമെന്ന രീതിയിലാണ് കോണ്‍ഗ്രസില്‍ സുധാകരന്റെയും അനുയായികളുടെയും പ്രവര്‍ത്തനമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

സുധാകരന് നീതി കിട്ടിയില്ലെന്നും അതുകൊണ്ടാണ് വയലാര്‍ രവി സുധാകരന് അനുകൂലമായി പ്രതികരിച്ചതെന്നും ചിറ്റൂര്‍ എംഎല്‍എ കെ അച്യുതന്‍ പറഞ്ഞു. എസ്പിയുടെ നടപടി ധിക്കാരമാണ്. നടപടിയെടുക്കണം. പൊലീസ് അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗവും കണ്ണൂരില്‍ ചേരുന്നുണ്ട്. സംസ്ഥാന ഭാരവാഹികള്‍ സംബന്ധിക്കുന്നു.

deshabhimani news

തസ്തികകള്‍ കുറച്ച് എന്ത് ജനസേവനം?

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്‍ തസ്തിക വെട്ടിക്കുറയ്ക്കലും നിയമനങ്ങള്‍ നടത്താതിരിക്കലും പതിവായിരിക്കുന്നു. മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാരും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ സാമൂഹ്യ സുരക്ഷാമേഖലയിലെ ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുമെന്നും ഭീഷണി ഉയര്‍ന്നിരിക്കുന്നു. സിവില്‍ സര്‍വീസില്‍ വേണ്ടതിലേറെ ആളുകളുണ്ട്; അതുകൊണ്ട് തസ്തിക വെട്ടിക്കുറയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടൊക്കെ പ്രത്യക്ഷമായിത്തന്നെ നിരത്തുന്ന ന്യായം. അതിന് സാധൂകരണം നല്‍കാന്‍ അവര്‍ ചില കണക്കും അവതരിപ്പിക്കുന്നു. അമേരിക്കയിലുള്ളതിന്റെ അഞ്ചുമടങ്ങ് സര്‍ക്കാര്‍ ജീവനക്കാര്‍ ജനസംഖ്യാനുപാതികമായി ഇന്ത്യയിലുണ്ടെന്നാണ് വാദം. ഇന്ത്യയില്‍ ഒരുലക്ഷം ജനങ്ങളെ സേവിക്കാന്‍ 16,228 സര്‍ക്കാരുദ്യോഗസ്ഥരുണ്ടെങ്കില്‍ അമേരിക്കയില്‍ ലക്ഷം ജനങ്ങള്‍ക്ക് 7618 ഉദ്യോഗസ്ഥരേ ഉള്ളൂ എന്നാണ് പറയുന്നത്. കഴിഞ്ഞദിവസം ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച കണക്കുകള്‍ ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കുന്നവരില്‍ 44.81 ശതമാനവും റെയില്‍വേ ജീവനക്കാരാണ്. അങ്ങനെ വരുമ്പോള്‍ രാജ്യത്ത് ലക്ഷം പേര്‍ക്ക് 125 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരേ ഉള്ളൂ. സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ സേവനം യഥോചിതം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ ഇനിയും ആള്‍ശേഷി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടതുണ്ട്. നിയമന നിരോധമോ തസ്തിക വെട്ടിക്കുറയ്ക്കലോ അല്ല, യോഗ്യതയുള്ളവരെ പരിശീലനം നല്‍കി കൂടുതലായി ജനസേവനത്തിനു നിയമിക്കുകയാണ് വേണ്ടത്.

ക്ഷേമനടപടികളിലും സേവനതുറയിലുമടക്കം ജനങ്ങളുമായി ബന്ധപ്പെടുന്ന സര്‍വതലങ്ങളിലും സര്‍ക്കാര്‍ ഇടപെടല്‍ പടിപടിയായി കുറയ്ക്കുക എന്നത് ആഗോളവല്‍ക്കരണനയങ്ങളുടെ പ്രധാന അജന്‍ഡയാണ്. സ്വകാര്യമൂലധനത്തിന്റെ ഇടപെടലാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. പൊതുവിതരണം തകര്‍ക്കുന്നതും വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണവും ആരോഗ്യരംഗം വാണിജ്യ ശക്തികള്‍ക്ക് വിട്ടുകൊടുക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. അങ്ങനെ സ്വന്തം ചുമതലകളില്‍ നിന്ന് സര്‍ക്കാരിനെ മാറ്റിനിര്‍ത്താന്‍ ആസൂത്രിതശ്രമം നടത്തുന്നവര്‍ക്ക് സുശക്തമായ സിവില്‍സര്‍വീസ് അനാവശ്യമായി തോന്നുന്നു. ജനങ്ങളോടുള്ള പ്രാഥമികമായ ഉത്തരവാദിത്തം മറക്കുന്ന സര്‍ക്കാരിനു മാത്രമേ സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്താന്‍ തോന്നൂ. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം പ്രകടമായിത്തന്നെ ആ വഴിയിലാണ്. അധിക തസ്തിക "കണ്ടെത്തുന്ന"തിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി അതിന്റെ ഭാഗമാണ്്. ഈ കമ്മിറ്റി നിലവില്‍വന്നതോടെ സര്‍ക്കാര്‍ , പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങളിലെ നിയമനങ്ങളാകെ മരവിച്ചിരിക്കുന്നു. കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചാലേ ഇനി നിയമനം നടക്കൂ. 2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായ ഉടന്‍ കടന്നാക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുനേരെയാണ്. അന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതു മറികടക്കാന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍ , തസ്തിക വെട്ടിക്കുറയ്ക്കല്‍ , നിയമനനിരോധം, ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കല്‍ , പത്തുശതമാനം ശമ്പളം തടഞ്ഞുവയ്ക്കല്‍ എന്നിങ്ങനെയുള്ള നടപടികളാണ് പരിഹാരമാര്‍ഗമെന്നും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത് വിശദീകരിച്ച് ധവളപത്രമിറക്കുകയും "അധിക തസ്തിക" കണ്ടെത്താന്‍ അന്വേഷണം തുടങ്ങുകയും ചെയ്തു. വസ്തുതകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് കിട്ടുംമുമ്പുതന്നെ, സംസ്ഥാനത്ത് 60,000 തസ്തിക അധികമാണെന്നും അവ ഇല്ലാതാക്കേണ്ടതാണെന്നും ആസൂത്രണ ബോര്‍ഡ് പ്രഖ്യാപിച്ചു. പന്തീരായിരത്തോളം തസ്തിക വെട്ടിക്കുറയ്ക്കുന്നതിലേക്കാണ് ഇത് ചെന്നെത്തിയത്. ആവശ്യകതയുമായി തട്ടിച്ചുനോക്കാതെ തീര്‍ത്തും അനുചിതമായും അശാസ്ത്രീയമായും എടുത്ത ആ തീരുമാനം കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിന് വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. അതുതന്നെ ഇപ്പോഴും ആവര്‍ത്തിക്കുന്നു.

നവ ഉദാരവല്‍ക്കരണനയങ്ങള്‍ സര്‍ക്കാരിന്റെ ക്ഷേമനടപടികളെ നിരാകരിക്കുന്നതാണ്. ആ നയങ്ങളാണ് ഇവിടെയും പ്രതിനായകസ്ഥാനത്ത്. സമൂഹത്തിന്റെ ക്രമാനുഗത വളര്‍ച്ചയ്ക്ക് വിപുലവും സുസജ്ജവുമായ സിവില്‍ സര്‍വീസ് കൂടിയേ തീരൂ. അതു മനസ്സിലാക്കിയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആ അഞ്ചുകൊല്ലത്തില്‍ നിയമനനിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും പിന്‍വലിച്ചെന്ന് മാത്രമല്ല, 33,000 പുതിയ തസ്തിക സൃഷ്ടിക്കുകയും ചെയ്തു. ഒന്നരലക്ഷം പേരെയാണ് പിഎസ്സി മുഖേന നിയമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സമീപനത്തിന്റെ തുടര്‍ച്ച യുഡിഎഫില്‍നിന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ , തസ്തിക വെട്ടിക്കുറയ്ക്കാന്‍ നിശ്ചയിച്ചുറപ്പിച്ചുള്ള നീക്കം ചെറുക്കപ്പെട്ടേ മതിയാകൂ. സാങ്കേതികവിദ്യയുടെ കടന്നുവരവിന് അനുസരിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും ജനസേവനത്തിന്റെ തുറകള്‍ വിപുലപ്പെടുത്താനുമാണ് ശ്രമിക്കേണ്ടത്. കുറെ തസ്തിക മുന്‍പിന്‍നോക്കാതെ ഇല്ലാതാക്കി ചെലവുകുറയ്ക്കുക എന്ന എളുപ്പവഴി അങ്ങേയറ്റം ജനവിരുദ്ധമാണ്. കാലാനുസൃതമായ വിപുലീകരണമേ പാടുള്ളൂ. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലുള്‍പ്പെടെ സര്‍ക്കാരിന്റെ ശ്രദ്ധ കൂടുതല്‍ കടന്നുചെല്ലുകയും ജനങ്ങള്‍ക്ക് സേവനം ഉറപ്പുവരുത്തുകയും ചെയ്യുക സര്‍ക്കാരുകളുടെ അനിവാര്യ കടമയാണെന്നത് മറക്കരുത്. രാജ്യഭരണം ജനങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍ അതിന്റെ ഗുണഫലം ജനങ്ങളില്‍ എത്താനുള്ള സംവിധാനം വേണം. സര്‍ക്കാര്‍ ജീവനക്കാരില്ലാതെ യന്ത്രങ്ങള്‍ വച്ച് ചെയ്യാവുന്ന കാര്യമല്ല അത്. തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍നിന്ന് നിരുപാധികം പിന്മാറുന്നതിനൊപ്പം ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുകയും കാലാനുസൃതമായ ആവശ്യകതകള്‍ക്ക് അനുസരിച്ച് പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം കേന്ദ്രസര്‍ക്കാരായാലും കേരള സര്‍ക്കാരായാലും ജീവനക്കാരുടെയും ജനങ്ങളുടെയും രോഷം നേരിടേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല.

deshabhimani editorial 310112

ശിശുക്ഷേമസമിതി പിരിച്ചുവിട്ടത് പിന്‍വലിക്കണം: സിപിഐ എം

ജനാധിപത്യ മര്യാദകള്‍ കാറ്റില്‍പ്പറത്തി സംസ്ഥാന ശിശുക്ഷേമസമിതി ഭരണസമിതി പിരിച്ചുവിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

സമിതിയുടെ നിയമാവലിപ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താനുള്ള അധികാരവും അംഗങ്ങളെ നീക്കാനുള്ള അവകാശവും എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ഇതിനെ മറികടന്നാണ് അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴുപേരെ അംഗത്വത്തില്‍നിന്ന് നീക്കി അഴിമതി ആരോപണങ്ങളില്‍ അന്വേഷണവിധേയരായ രണ്ടുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ തിരുകിക്കയറ്റുകയും ചെയ്തത്. നിയമാവലി ലംഘിച്ച് യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അനാഥരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍പോലും അപകടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. രണ്ട് അംഗങ്ങള്‍മാത്രം അവശേഷിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടാകുക. ഇത് ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിക്കും. അനാഥരായ കുട്ടികളുടെ ദൈനംദിന ചെലവിനുവേണ്ട പണംപോലും ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമസമിതിയെ കരിതേച്ചുകാണിക്കാനും സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിനും എടുത്ത നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന ശിശുക്ഷേമസമിതി ഓഫീസില്‍ കോണ്‍ഗ്രസ് അക്രമം; ഫയല്‍ കടത്തി

അനാഥരായ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തെയടക്കം മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി സംസ്ഥാന ശിശുക്ഷേമസമിതി ഓഫീസില്‍ കോണ്‍ഗ്രസ് അതിക്രമം. പൊലീസ് സംരക്ഷണയില്‍ ഓഫീസ് പൂട്ട് തല്ലിത്തകര്‍ത്ത കോണ്‍ഗ്രസ് സംഘം രേഖകളും ഫയലുകളും കടത്തിക്കൊണ്ടുപോയി. ജീവനക്കാര്‍ക്കുനേരെ വധഭീഷണിയും മുഴക്കി. തൈക്കാട്ടുള്ള ശിശുക്ഷേമസമിതി ഓഫീസില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ , സുനില്‍ സി കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പേരാണ് അതിക്രമം കാട്ടിയത്.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം വന്‍ പൊലീസ് സംഘം സമിതി ഓഫീസ് വളയുകയായിരുന്നു. ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ച പൊലീസുകാര്‍ ജീവനക്കാരെ തടഞ്ഞുവച്ചു. ഓഫീസിന്റെ താക്കോലും മറ്റും ആവശ്യപ്പെട്ട പൊലീസ് ജീവനക്കാര്‍ക്കുനേരെ ഭീഷണിയും മുഴക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ ചെമ്പഴന്തി അനിലും സംഘവും മുദ്രാവാക്യം വിളികളുമായി ഗേറ്റിനുള്ളില്‍ കടന്ന് ഓഫീസിന്റെ പൂട്ട് അടിച്ചു തകര്‍ത്തു. പോര്‍വിളികളുമായി അകത്തുകടന്ന സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സമിതി ജനറല്‍ സെക്രട്ടറിയുടെ മുറിയുടെ പൂട്ടും തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ രണ്ട് ഷെല്‍ഫുകളും മേശയും കുത്തിത്തുറന്നു. ഇവിടെയുണ്ടായിരുന്ന ഫയലുകളും മെമ്പര്‍ഷിപ്പ് രജിസ്റ്ററുകളും മറ്റ് രേഖകളും കടത്തിക്കൊണ്ടുപോയി. ഓഫീസ് പിടിച്ചെടുത്തതായി മുദ്രാവാക്യം വിളിച്ച് ബഹളംവച്ചു. തങ്ങളാണ് ഇനിമുതല്‍ സമതി ഭരിക്കുന്നതെന്നു പറഞ്ഞ് ജീവനക്കാരെ സംഘം ഭീഷണിപ്പെടുത്തി. സംഘം മണിക്കൂറുകള്‍ക്ക് ശേഷമാണ് മടങ്ങിയത്. ഈ സമയമത്രയും പൊലീസ് പുറത്തും അകത്തുമായി സംഘത്തിന് സംരക്ഷണമൊരുക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. മണിക്കൂറുകള്‍ നീണ്ട ഭീകരാവസ്ഥ സമതിയോടു ചേര്‍ന്നുള്ള ശിശുപരിചരണ ദത്തെടുക്കല്‍കേന്ദ്രത്തെയും ബാധിച്ചു. കുട്ടികള്‍ക്കാവശ്യമായ സാധനങ്ങളുമായി എത്തിയ ജീവനക്കാരെ പോലും പൊലീസ് തടഞ്ഞു. അകത്തുള്ള ജീവനക്കാരെ പുറത്തേക്കു വിടാനും അനുവദിച്ചില്ല. സമിതിയുടെ സംരക്ഷണയില്‍ ഇവിടെ 55 പിഞ്ചുകുഞ്ഞുങ്ങളാണുള്ളത്.

deshabhimani 310112

ലീഗ് നടപടി ജനാധിപത്യവിരുദ്ധം: സിപിഐ എം

മലപ്പുറം: കുടുംബശ്രീ സിഡിഎസ്  എഡിഎസ് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച മുസ്ലിംലീഗ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് ഇതുവരെ കുടുംബശ്രീ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി അതിനെ ദുരുപയോഗം ചെയ്യുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും.

സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. അതിനെ പോഷകസംഘടനയാക്കി മാറ്റാനാണ് ലീഗ് ശ്രമം. വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിട്ടും തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ലീഗ് ഇടപെടല്‍ നടന്നതായാണ് തെളിയുന്നത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണ് ലീഗ് ഇത് സാധ്യമാക്കിയത്. ലീഗിന് ഭാരവാഹിത്വം ലഭിക്കാത്തിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ലീഗിന്റെ അധികാര ദുര്‍വിനിയോഗം ജില്ലയില്‍ യുഡിഎഫിനകത്തും വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. പലയിടത്തും ലീഗ് പാനലിനെതിരെ കോണ്‍ഗ്രസ് മത്സരരംഗത്തിറങ്ങിയത് ഈ സാഹചര്യത്തിലാണ്. തെരഞ്ഞെടുപ്പിലെ അനധികൃത ഇടപെടല്‍ സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടും ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നാണ് ലീഗ് നിലപാട്. ഇത് തിരുത്താന്‍ അവര്‍ തയ്യാറാകണമെന്നും പി പി വാസുദേവന്‍ പറഞ്ഞു.

കുടുംബശ്രീ: ലീഗിന്റെ ധാര്‍ഷ്ട്യത്തില്‍ മുന്നണിയിലും അമര്‍ഷം

മലപ്പുറം: ജില്ലയിലെ കുടുംബശ്രീ സിഡിഎസ്  എഡിഎസ് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞത് മുസ്ലിംലീഗിന്റെ അധികാര ദുര്‍വിനിയോഗം. റിട്ടേണിങ് ഓഫീസര്‍മാരെ സ്വാധീനിച്ചും അര്‍ഹര്‍ക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ചും നടത്തുന്ന തെരഞ്ഞെടുപ്പില്‍ മിക്കയിടത്തും കുടുംബശ്രീ ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് പൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിച്ച ലീഗ് നിലപാടിനെതിരെ കോണ്‍ഗ്രസിലും അമര്‍ഷം ശക്തമാണ്. പലയിടത്തും ലീഗിനെതിരെ കോണ്‍ഗ്രസ് പാനല്‍ മത്സരരംഗത്തെത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിശ്ചയിച്ചതുമുതല്‍ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ലീഗ് നേതൃത്വം ഇടപെടുകയായിരുന്നു. പലയിടത്തും ലീഗ് വാര്‍ഡ് മെമ്പര്‍മാര്‍ക്കൊപ്പമാണ് റിട്ടേണിങ് ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പിനെത്തിയത്. തെരഞ്ഞെടുപ്പിന്റെ മിനുട്സ് ബുക്കുപോലും മെമ്പറെ കാട്ടി ബോധ്യപ്പെടുത്തിയ ശേഷമാണ് റിട്ടേണിങ് ഓഫീസര്‍ ഒപ്പുവച്ചത്. ചില വാര്‍ഡുകളില്‍ ആര്‍ഒമാര്‍ ലീഗ് അനുകൂലികളെ "ഐകകണ്ഠ്യേന" തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു.

ഏഴ് എഡിഎസുമാരില്‍ കുറഞ്ഞത് നാലുപേര്‍ ബിപിഎല്‍ വിഭാഗത്തില്‍നിന്നാകണമെന്നാണ് ചട്ടം. എസ്സി പ്രാതിനിധ്യവും ഉണ്ടാവണം. ഇവയൊന്നുമില്ലാതെ നിരവധി വാര്‍ഡുകളില്‍ എഡിഎസുമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് സ്ഥിരവരുമാനമോ ഓണറേറിയമോ കൈപ്പറ്റുന്നവര്‍ എഡിഎസ്, സിഡിഎസ് ഭാരവാഹിസ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ പലയിടത്തും ആശ വര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും സിഡിഎസ്  എഡിഎസ് ഭാരവാഹികളായിട്ടുണ്ട്. മലപ്പുറം സിഡിഎസ് ചെയര്‍പേഴ്സണ്‍ അങ്കണവാടിയിലെ ജോലി രാജിവയ്ക്കാതെയാണ് ഭാരവാഹിത്വത്തില്‍ തുടരുന്നത്. കഴിഞ്ഞ നവംമ്പറില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സിഡിഎസുകള്‍ ചുമതല ഏറ്റെടുക്കേണ്ടതായിരുന്നു. വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിട്ടും യഥാസമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

കഴിഞ്ഞ 26ന് സിഡിഎസുകള്‍ അധികാരമേറ്റെടുത്തിട്ടും കോഡൂര്‍ , അരീക്കോട്, കരുളായി, മൂത്തേടം, ആലിപറമ്പ് പഞ്ചായത്തുകളില്‍ സിഡിഎസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഇവ നിയമവിരുദ്ധമായി നീട്ടിവച്ചിരിക്കയാണ്. ലീഗ് ആഗ്രഹിച്ചവര്‍ ചെയര്‍പേഴ്സണാകാതെ വന്നപ്പോഴാണ് ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഇവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ മാറ്റിവപ്പിച്ചത്. മന്ത്രിമാര്‍ മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ള ലീഗ് ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും അനധികൃത ഇടപെടലുകള്‍ നടത്തി. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ കലക്ടറേറ്റില്‍ ലഭിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. കക്ഷിþരാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെയാണ് കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ കുടുംബശ്രീ തെരഞ്ഞെടുപ്പുകള്‍ നടന്നത്. 2008 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു ആക്ഷേപവും ഉയര്‍ന്നിരുന്നില്ല. തദ്ദേശ ഭരണവകുപ്പിന്റെ നിയന്ത്രണത്തിലും നേതൃത്വത്തിലുമാണ് അന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇത്തവണ ഈ സംവിധാനങ്ങളെല്ലാം നോക്കുകുത്തിയായി.

deshabhimani 310112

പണിമുടക്കില്‍ ബല്‍ജിയം സ്തംഭിച്ചു

ബ്രസല്‍സ്: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരംതേടി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രസല്‍സില്‍ ഒത്തുകൂടിയ തിങ്കളാഴ്ച തൊഴിലാളി പ്രക്ഷോഭത്തില്‍ ബല്‍ജിയം സ്തംഭിച്ചു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തികനയത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് പ്രധാന യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ഗതാഗതവും മുടങ്ങിയതോടെ രാജ്യം നിശ്ചലമായി. ട്രെയിനുകളും ബസുകളും ട്രാമുകളും ഓടിയില്ല. നിരവധി ഫ്ളൈറ്റുകള്‍ റദ്ദാക്കി. ചരക്ക് വിമാനത്താവളവും അടച്ചിട്ടു. 2005നുശേഷം ബല്‍ജിയത്തിലെ ആദ്യ പൊതുപണിമുടക്കാണിത്. മൂന്ന് യൂണിയനുകളും സംയുക്തമായി അണിനിരക്കുന്നത് ഏകദേശം രണ്ട് പതിറ്റാണ്ടിനുശേഷം.

സര്‍ക്കാരിന്റെ ജനവിരുദ്ധ ചെലവുചുരുക്കല്‍ നയമാണ് തൊഴിലാളി യൂണിയനുകളെ ചൊടിപ്പിച്ചത്. പൊതുമേഖലയില്‍ ഈവര്‍ഷം 1500 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ചെലവുചുരുക്കലിന്റെ പേരില്‍ പൊതുസേവനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും പെന്‍ഷന്‍ അടക്കമുള്ളവ പരിഷ്കരിക്കുകയും ചെയ്യുന്നത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ദുസ്സഹമാകും. ബഹുരാഷ്ട്ര കമ്പനികള്‍ക്കും സമ്പന്നര്‍ക്കും കൂടുതല്‍ നികുതി ചുമത്തുകയാണ് വേണ്ടതെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിനെയാകെ ഗ്രസിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള മാര്‍ഗം തേടിയാണ് ഇയു നേതാക്കള്‍ ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സമ്മേളിക്കുന്നത്. സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താനും തൊഴിലവസരം സൃഷ്ടിക്കാനുമുള്ള വഴികള്‍ ഉച്ചകോടി ചര്‍ച്ചചെയ്യുമെന്ന് നേതാക്കള്‍ പറയുന്നു.

യൂറോ നാണ്യമായി ഉപയോഗിക്കുന്ന 17 ഇയു രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കുന്ന ബജറ്റ് ഉടമ്പടിക്ക് ഉച്ചകോടി അന്തിമരൂപം നല്‍കിയേക്കും. വളര്‍ച്ചയ്ക്കും തൊഴിലിനുമായി ഫ്രാന്‍സും ജര്‍മനിയും മുന്നോട്ടുവച്ച നിര്‍ദേശങ്ങളും പരിഗണിക്കും. ഇയു മേഖലയില്‍ 2.3 കോടി തൊഴില്‍രഹിതര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചെലവുചുരുക്കലിന്റെ പേരില്‍ സാമ്പത്തികസഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍ .

സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള നയരൂപീകരണം സംബന്ധിച്ച് ഇയുവില്‍ അഭിപ്രായഭിന്നത രൂക്ഷമായി തുടരുകയാണ്. ഗ്രീസിനുള്ള ഭാവി സഹായപദ്ധതികള്‍ക്ക് കടുത്ത ഉപാധികള്‍ മുന്നോട്ടുവയ്ക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടത് തര്‍ക്കം വഷളാക്കി. ഗ്രീസിലെ നികുതിചുമത്തലും ചെലവുചുരുക്കലും അടക്കമുള്ള സാമ്പത്തിക അച്ചടക്കനടപടികള്‍ ഇയു ബജറ്റ് കമീഷണറുടെ അന്തിമ അനുമതിക്ക് വിട്ടുകൊടുക്കണമെന്നാണ് ജര്‍മനിയുടെ നിര്‍ദേശം. തങ്ങളുടെ പരമാധികാരത്തില്‍ കൈകടത്തുന്നതാണ് ജര്‍മനിയുടെ പദ്ധതിയെന്ന് ഗ്രീസ് കുറ്റപ്പെടുത്തി. കടക്കെണിയില്‍ പിടിച്ചുനില്‍ക്കാന്‍ സ്വകാര്യ സാമ്പത്തികസ്ഥാപനങ്ങളുമായുള്ള ഗ്രീസിന്റെ ചര്‍ച്ചകളും വഴിമുട്ടിയിരിക്കുകയാണ്. സ്വകാര്യനിക്ഷേപകര്‍ ബോണ്ടുകളില്‍ 50 ശതമാനം നഷ്ടം സഹിക്കണമെന്നാണ് ഗ്രീക്ക് സര്‍ക്കാരിന്റെ ആവശ്യം. 2020 ഓടെ രാജ്യത്തിന്റെ കടം ജിഡിപിയുടെ 120 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ബ്രസല്‍സില്‍ ഉച്ചകോടി ആരംഭിക്കുന്നതിനു മുമ്പുതന്നെ യൂറോപ്യന്‍ ഓഹരിവിപണി ഇടിഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളിലും തിങ്കളാഴ്ച ഇടിവുണ്ടായി.

deshabhimani 310112

ഭിവാനി ചുവപ്പണിഞ്ഞു; ഹരിയാന സമ്മേളനം തുടങ്ങി

ഭിവാനി: ഹരിയാനയിലെ ഭിവാനി നഗരത്തെ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലിയോടെ സിപിഐ എം സംസ്ഥാന സമ്മേളനം തുടങ്ങി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം വന്‍തോതില്‍ വനിതകളും ദളിതരും റാലിക്കെത്തിയത് ദുര്‍ബല വിഭാഗങ്ങളില്‍ പാര്‍ടി നേടുന്ന സ്വാധീനത്തിന്റെ തെളിവായി. ശക്തമായ തൊഴിലാളി സമരം നടന്ന ഹൂണ്ട സ്കൂട്ടേഴ്സിലെയും മാരുതി,ലിബര്‍ട്ടി ഷൂസ് എന്നീ കമ്പനികളിലെയും തൊഴിലാളികളും ഹുഡപാര്‍ക്കില്‍ നടന്ന റാലിക്കെത്തിയിരുന്നു.

കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും അനുകൂലമായി നില്‍ക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു മാത്രമേ ഇടത് ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് പാര്‍ടി പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് ഇടത്-ജനാധിപത്യ ബദല്‍&ാറമവെ;കെട്ടിപ്പടുക്കാന്‍ ഹരിയാനയിലെ സിപിഐ എമ്മിന്റെ വളര്‍ച്ച സഹായിക്കുമെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു. പൊതുസമ്മേളനത്തില്‍ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോത്പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗവും രാജസ്ഥാനിലെ പ്രമുഖ കര്‍ഷക നേതാവുമായ അമ്രറാം, സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സിങ്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്ര മല്ലിക്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജഗ്മതി സംഗ്വാന്‍ എന്നിവര്‍ സംസാരിച്ചു. മാസ്റ്റേര്‍ ഷേര്‍സിങ് അധ്യക്ഷനായി. പ്രതിനിധി സമ്മേളനവും സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് സിങ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
(വി ബി പരമേശ്വരന്‍)

deshabhimani 310112

ത്രിപുര പ്രതിനിധിസമ്മേളനം തുടങ്ങി

രാജ്യത്തെ നശിപ്പിക്കുന്ന നവഉദാര നയങ്ങള്‍ക്കും സാമ്രാജ്യത്വത്തിനുമെതിരെ ഇടതുപക്ഷം നടത്തുന്ന പോരാട്ടത്തിന് കൂടുതല്‍ ഊര്‍ജം പകരുന്ന വിജയം ത്രിപുരയില്‍ ഉണ്ടാകണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്- സിപിഐ എം ത്രിപുര സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കാരാട്ട് പറഞ്ഞു.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശാന്തിയും സൗഹാര്‍ദ അന്തരീക്ഷവും നിലനിര്‍ത്താനും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വര്‍ഗശത്രുക്കള്‍ മുന്നണിക്കും സര്‍ക്കാരിനുമെതിരെ നടത്തുന്ന ഗൂഢാലോചനകള്‍ കണ്ടറിഞ്ഞ് ചെറുത്തു പരാജയപ്പെടുത്താനും സിപിഐ എമ്മിന്റെ ബഹുജനാടിത്തറ വിപുലമാക്കി കൂടുതല്‍ ജനവിഭാഗങ്ങളിലേക്കെത്താനും ആവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കും. കോണ്‍ഗ്രസ് വിഘടനവാദ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ഇടതുമുന്നണി സര്‍ക്കാരിനെതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരാതി കേട്ട് പരിഹരിക്കാനും കൂടുതല്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ച തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. ചൊവ്വാഴ്ചയും ചര്‍ച്ച തുടരും.

നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് മൂന്നിലൊരു ഭാഗം സീറ്റ് സംവരണം ചെയ്യാനുള്ള ബില്‍ ഉടന്‍ പാസാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഖഗന്‍ദാസ്, അനില്‍ സര്‍ക്കാര്‍ , രമാദാസ്, സിദ്ദിഖുര്‍ റഹ്മാന്‍ , രഞ്ജിത് ദേബ്ബര്‍മ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനനടപടി നിയന്ത്രിക്കുന്നത്. പ്രകാശ് കാരാട്ടിനു പുറമേ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗം നൂറുള്‍ ഹുദ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം ബുധനാഴ്ച സമാപിക്കും.
(വി ജയിന്)

സംസ്ഥാനത്ത് സിപിഐ എം അംഗങ്ങളില്‍ നാലിലൊന്ന് സ്ത്രീകള്‍

അഗര്‍ത്തല: ത്രിപുരയിലെ 77,915 സിപിഐ എം അംഗങ്ങളില്‍ നാലിലൊന്നിലധികം സ്ത്രീകള്‍ . പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി ബിജന്‍ ധര്‍ അവതരിപ്പിച്ച രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ വിവരം. 25.22 ശതമാനം അംഗങ്ങളാണ് സ്ത്രീകള്‍ . 34.33 ശതമാനം ആദിവാസികളാണ്. അംഗങ്ങളില്‍ 69.01 ശതമാനം 25 വയസ്സിനും 50 വയസ്സിനുമിടയില്‍ പ്രായമുള്ളവരാണ്. 51 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ 20.96 ശതമാനവും 70 വയസ്സിനു മുകളിലുള്ളവര്‍ 2.46 ശതമാനവുമാണ്. 25 വയസ്സുവരെ പ്രായമുള്ളവര്‍ 7.56 ശതമാനം. 1998നുശേഷം പാര്‍ടിയില്‍ ചേര്‍ന്നവരാണ് അംഗങ്ങളില്‍ 71.17 ശതമാനവും- 47,813 പേര്‍ . 1964ല്‍ സിപിഐ എം രൂപീകരണത്തിനുശേഷം 1976 വരെയുള്ള സമയത്ത് 590 പേരാണ് പാര്‍ടിയില്‍ ചേര്‍ന്നത്. 1947നും 63നുമിടയില്‍ ചേര്‍ന്ന 79 പേരും 1947നുമുമ്പ് ചേര്‍ന്ന മൂന്നു പേരും അംഗത്വത്തിലുണ്ട്. പാര്‍ടി അംഗങ്ങളില്‍ തൊഴിലാളികള്‍ 24.35 ശതമാനമാണ്. ഭൂരഹിതര്‍ 27.09 ശതമാനം. ദരിദ്രകര്‍ഷകര്‍ 25.57 ശതമാനം. ഇടത്തരം കര്‍ഷകര്‍ 4.34 ശതമാനവും ധനിക കര്‍ഷകര്‍ 0.28 ശതമാനവുമാണ്. അംഗസംഖ്യയിലെ വളര്‍ച്ചനിരക്ക് 3.26 ശതമാനമാണ്. 2011ലെ സെന്‍സസ് അനുസരിച്ച് 36,71,032 ആണ് സംസ്ഥാനത്തെ ജനസംഖ്യ. വര്‍ഗ ബഹുജന സംഘടനകളില്‍ അംഗസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ജനാധിപത്യ മഹിളാ അസോസിയേഷനാണ്. 5,76,796. ഡിവൈഎഫ്ഐയില്‍ 5,20,651 അംഗങ്ങളും അഖിലേന്ത്യാ കിസാന്‍സഭയില്‍ 3,17,800 അംഗങ്ങളുമുണ്ട്. കര്‍ഷകത്തൊഴിലാളി യൂണിയനില്‍ 2,02,812 പേരാണ് അംഗങ്ങള്‍ . സിഐടിയുവില്‍ 1,72,000 പേരും എസ്എഫ്ഐയില്‍ 1,13,237 പേരും അംഗങ്ങളാണ്. പാര്‍ടി മുഖപത്രമായ "ദേശേര്‍ കൊഥ"യുടെ പ്രചാരം 36,422 ആണ്.

deshabhimani 310112

കംപ്യൂട്ടറുകള്‍ക്ക് അനുവദിച്ച 1.40 കോടി സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (ആര്‍എംഎസ്എ)പദ്ധതിയില്‍ കേരളത്തിന് അനുവദിച്ച 1.40 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു. ആര്‍എംഎസ്എ ഓഫീസിന് കംപ്യൂട്ടര്‍ , ഫോട്ടോകോപ്പി മെഷീന്‍ , ഫാക്സ് മെഷീന്‍ , ഓഫീസ് ഫര്‍ണിച്ചര്‍ എന്നിവ വാങ്ങിക്കാന്‍ അനുവദിച്ച 1.40 കോടിരൂപ അധ്യാപകരുടെ പരിശീലനത്തിനാണ് വകമാറ്റിയത്. ഇതിനായി ആര്‍എംഎസ്എ ഡയറക്ടര്‍ പ്രത്യേക ഉത്തരവും ഇറക്കി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ ഈ പണം സര്‍ക്കാര്‍ തിരികെ നല്‍കിയിട്ടില്ല. പകരം പദ്ധതി ഈ വര്‍ഷം നടപ്പാക്കേണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വാക്കാല്‍ നിര്‍ദേശവും നല്‍കി.
കേന്ദ്രാവിഷ്കൃത പദ്ധതിപ്പണം ചെലവഴിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നുവെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസിന്റെ സര്‍ക്കാരാണ് കേന്ദ്രപദ്ധതി തന്നെ നടപ്പാക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയത്. രണ്ട് മാസത്തിനുള്ളില്‍ ഈ പണം തിരികെ നല്‍കി ചെലവഴിക്കാനായില്ലെങ്കില്‍ ആ പണം സംസ്ഥാനത്തിന് നഷ്ടമാകും. സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയില്‍ വികസന പരിശീലന പദ്ധതികള്‍ നടപ്പാക്കേണ്ട ആര്‍എംഎസ്എയുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനുമുള്ള ഓഫീസുകള്‍ അടുത്തവര്‍ഷവും തുടങ്ങാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ സര്‍വ്വശിക്ഷ അഭിയാന്‍ പദ്ധതി അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെ പകരമായി തുടങ്ങുന്ന പദ്ധതിയാണിത്. സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്ത്് അടിസ്ഥാന സൗകര്യം ഒരുക്കുക, പരിശീലനം സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരോ ജില്ലയ്ക്കും പത്തുലക്ഷം വെച്ച് 1.40 കോടി രൂപയാണ്അനുവദിച്ചത്. കംപ്യൂട്ടര്‍ അടക്കമുള്ള മെഷീനുകള്‍ വാങ്ങിക്കാനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ പദ്ധതി പണം ഉപയോഗിച്ച് ഈ വര്‍ഷം ഉപകരണങ്ങള്‍ വാങ്ങേണ്ടെന്നും പകരം അധ്യാപക പരിശീലനത്തിന് ഉപയോഗിച്ചാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം.

പണം വകമാറ്റണമെങ്കില്‍ ഉത്തരവ് ആവശ്യമാണെന്ന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകള്‍ മറുപടിനല്‍കി. തുടര്‍ന്ന് പണം വകമാറ്റാന്‍ ആര്‍എംഎസ്എ സംസ്ഥാന പ്രോജക്ട് ഓഫീസറെകൊണ്ട് ഉത്തരവും നല്‍കി. കഴിഞ്ഞ സെപ്തംബര്‍ 22ന് എം- 199- 2011-ാം നമ്പറായാണ് ഉത്തരവ് ഇറക്കിയത്. രണ്ടും മൂന്നും ഘട്ട അധ്യാപക പരിശീലനത്തിന് ഈ തുകയാണ് ചെലവഴിച്ചത്. അനുവദിച്ച പണംകൊണ്ട് കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും വാങ്ങിയില്ലെങ്കില്‍ കേന്ദ്രഫണ്ടിന്റെ ചെലവ് കാണിക്കാനാകാത്തതിനാല്‍ വിശദീകരണം തേടിയപ്പോഴാണ് പദ്ധതി തന്നെ നടപ്പാക്കേണ്ടതില്ലെന്ന് പൊതു വിദ്യാഭാസ ഡയറക്ടറേറ്റ് അറിയിപ്പ് നല്‍കിയത്. പണം തിരികെ നിക്ഷേപിച്ചാല്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍ പണം നഷ്ടമാകനാണ് സാധ്യത.
 (ഡി ദിലീപ്)

deshabhimani 310112

കയ്യൂര്‍ സ്മരണയില്‍ പതാകജാഥയ്ക്ക് തുടക്കം

ഇന്ത്യന്‍ വിപ്ലവചരിത്രത്തിലെ സൂര്യതേജസ്സായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണയിരമ്പുന്ന തേജസ്വിനിക്കരയില്‍നിന്ന് സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥക്ക് ആവേശകരമായ തുടക്കം. പതറാതെ, ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് കൊലമരത്തിലേക്ക് നടന്നു കയറിയ ധീരവിപ്ലവകാരികളായ അപ്പുവിന്റെയും ചിരുകണ്ടന്റെയും കുഞ്ഞമ്പുനായരുടെയും അബൂബക്കറുടെയും മരിക്കാത്ത സ്മരണകള്‍ അലയടിക്കുന്ന കയ്യൂരിലെ സ്മൃതി മണ്ഡപത്തില്‍നിന്ന് ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് രക്തപതാകയുമായി ജാഥ പ്രയാണം തുടങ്ങിയത്. കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായരില്‍നിന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങിയ പതാക ജാഥാലീഡറും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജനു കൈമാറി. തുടര്‍ന്ന്, ദേശീയ സ്വര്‍ണമെഡല്‍ ജേത്രി കവിതാമണി, അഖില്‍ എന്നീ അത്ലറ്റുകള്‍ ജാഥാലീഡറില്‍നിന്ന് ഏറ്റുവാങ്ങി നിരവധി അത്ലറ്റുകളുടെ അകമ്പടിയോടെ റിലേയായി പ്രയാണം തുടങ്ങി.

നിസ്വവര്‍ഗത്തിന്റെ സമരചരിത്രത്തില്‍ മായാമുദ്ര പതിപ്പിച്ച കയ്യൂരിന്റെ വിപ്ലവഭൂമിക്ക് അവിസ്മരണീയാനുഭവമായിരുന്നു തിങ്കളാഴ്ച പകല്‍ മൂന്നിന് നടന്ന ഉദ്ഘാടനച്ചടങ്ങ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ആശയും ആവേശവുമായ സിപിഐ എമ്മിനെ ജീവന്‍നല്‍കിയും കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനവുമായാണ് കയ്യൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുകൂടിയത്. മുന്നൂറോളം അത്ലറ്റുകളും ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രതീകമായി ചെമ്പതാക ഏന്തിയ 20 വീതം റെഡ്, വൈറ്റ് വളണ്ടിയര്‍മാരും ബൈക്കുകളില്‍ അണിനിരന്നു. ബാന്‍ഡ്വാദ്യസംഘവും നിരവധി ഓട്ടോറിക്ഷകളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചു. കയ്യൂര്‍ സെന്‍ട്രലിലെ പൊതുയോഗം കോടിയേരി ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി അധ്യക്ഷനായി. ഇ പി ജയരാജന്‍ , ജാഥാംഗങ്ങളായ മഹിളാ അസോസിയേഷന്‍ നേതാവ് അഡ്വ. തുളസി, വി എന്‍ വാസവന്‍ , ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് എം സ്വരാജ്, സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം രാജഗോപാലന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ കെ നാരായണന്‍ , ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങള്‍ തുടങ്ങി നിരവധി നേതാക്കള്‍ സന്നിഹിതരായി.

കതിനവെടി മുഴക്കിയും മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് വഴിനീളെ ജാഥയെ വരവേറ്റത്. ക്ലായിക്കോട്, നാപ്പച്ചാല്‍ , വി വി നഗര്‍ , ചെറുവത്തൂര്‍ സ്റ്റേഷന്‍റോഡ്, മട്ടലായി ജെടിഎസ്, കാലിക്കടവ് എന്നിവിടങ്ങളില്‍ ആയിരങ്ങള്‍ വരവേറ്റു. കാലിക്കടവില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍ , കെ പി സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലേക്ക് സ്വീകരിച്ചു. രാജ്യാന്തര ഫെന്‍സിങ് താരം റീഷ പുതുശേരിയുടെ നേതൃത്വത്തിലാണ് അത്ലറ്റുകള്‍ റിലേയില്‍ അണിനിരന്നത്. കരിവെള്ളൂര്‍ , വെള്ളൂര്‍ , പയ്യന്നൂര്‍ , പിലാത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് ആദ്യദിവസത്തെ പര്യടനം സമാപിച്ചു. ചൊവ്വാഴ്ച വടകരയിലാണ് സമാപനം. വിവിധ ജില്ലകളിലെ സ്വീകരണത്തിനുശേഷം ആറിന് വൈകിട്ട് തിരുവനന്തപുരത്തെ സമ്മേളനനഗറിലെത്തും.

ചരിത്രപ്രദര്‍ശനത്തിന് വര്‍ണാഭ തുടക്കം

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി "മാര്‍ക്സ് ആണ് ശരി"യെന്ന സന്ദേശവുമായി ചരിത്രപ്രദര്‍ശനം തുടങ്ങി. പുത്തരിക്കണ്ടം മൈതാനത്തെ ഇ കെ നായനാര്‍ പാര്‍ക്കില്‍ സജ്ജമാക്കിയ എം കെ പന്ഥെ നഗറില്‍ തിങ്ങിനിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ക്സിസം അജയ്യമാണെന്ന് ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുന്ന പുതിയ വര്‍ഷത്തെ ഓര്‍മിപ്പിച്ച് 2012 ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് പ്രദര്‍ശനത്തിന് തിരശ്ശീല ഉയര്‍ന്നത്. മാര്‍ക്സിന്റെ ചിത്രം ആലേഖനം ചെയ്ത ചുവപ്പ് ബലൂണുകള്‍ പറന്നുയരവെ നഗരം ആവേശത്തിമിര്‍പ്പിലമര്‍ന്നു. സമ്മേളനസന്ദേശവുമായി നഗരത്തില്‍ സംഘടിപ്പിച്ച വിളംബരഘോഷയാത്ര ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി. സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ അധ്യക്ഷനായി. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ , നടന്‍ മുകേഷ് എന്നിവര്‍ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍ , ടി എന്‍ സീമ എംപി, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
തലമുറകളിലൂടെ വാക്കും വെളിച്ചവുമായി മാര്‍ക്സിസം ജൈത്രയാത്ര തുടരുമെന്ന് പ്രഖ്യാപിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ വരച്ചുകാട്ടുന്ന പ്രദര്‍ശനത്തോടൊപ്പം പുസ്തകമേളയും സിനിമാപ്രദര്‍ശനവും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രക്തസാക്ഷിത്വം ക്രിസ്തു മുതല്‍ ചെ വരെ, വംഗനാടിന്റെ ചുവപ്പ് മങ്ങില്ല, ചുവപ്പുപ്രഭയില്‍ എന്നും കേരളം, ഭരണമാറ്റത്തിലെ അഭിശപ്തചിത്രം, സ്ത്രീമുന്നേറ്റം, സാംസ്കാരികകേരളം, ചെറുത്തുനില്‍പ്പിന്റെ ചരിത്രപാഠങ്ങള്‍ , ഇ എം എസിന്റെ വേര്‍പാട്, നൂറ്റാണ്ടിലെ മികച്ച പത്ത് ഫോട്ടോകള്‍ , സുകുമാര്‍ അഴീക്കോട് നിലയ്ക്കാത്ത നാദം, പത്രഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ഫെബ്രുവരി 10 വരെ തുടരും. രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനം.

മാര്‍ക്സിസം അജയ്യമെന്ന് കാലം തെളിയിച്ചു: പിണറായി

മാര്‍ക്സിസം അജയ്യമാണെന്ന് കാലം തെളിയിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ചരിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

ലോകമെങ്ങും വന്‍തോതില്‍ ആക്രമിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് മാര്‍ക്സിസം. മാര്‍ക്സിസം ഉദയം ചെയ്തതുമുതല്‍ അതിനെ ഇകഴ്ത്തിക്കാട്ടാന്‍ എല്ലാക്കാലവും മുതലാളിത്തം കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ ദൗര്‍ബല്യവും പ്രതിസന്ധികളും വരച്ചുകാട്ടിയാണ് അന്ന് അതിനെ നേരിട്ടത്. എല്ലാ ആക്രമണവും നേരിട്ട് പ്രസ്ഥാനം മുന്നേറും. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ഗവണ്‍മെന്റുകളും തകര്‍ന്നപ്പോള്‍ മുതലാളിത്തവും സാമ്രാജ്യത്വവും മതിമറന്ന് ആഹ്ലാദിച്ചു. അന്ന് അതിന്റെ പ്രചാരകര്‍ ഉയര്‍ത്തിവിട്ട കോലാഹലങ്ങളില്‍പ്പെട്ട് ചില രാജ്യങ്ങളിലെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടികള്‍ പേരുമാറ്റാന്‍ പോലും തയ്യാറായി. എന്നാല്‍ , അന്നും സിപിഐ എം വ്യക്തമായ രാഷ്ട്രീയനിലപാട് സ്വീകരിച്ചു. സോഷ്യലിസത്തിന് ഏറ്റ താല്‍ക്കാലിക തിരിച്ചടിയാണ് ഇതെന്നും അതിനെ അതിജീവിക്കുമെന്നും പാര്‍ടി വിലയിരുത്തി.

ലോക മുതലാളിത്തത്തിന്റെ നായകരായ അമേരിക്കയില്‍ 2007ല്‍ ആരംഭിച്ച പ്രതിസന്ധിയില്‍നിന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും കരകയറിയില്ല. അമേരിക്കയെ മാതൃകയാക്കിയ മറ്റു മുതലാളിത്തരാഷ്ട്രങ്ങളും ഇതേ പ്രതിസന്ധിയിലാണ്. അവിടെയെല്ലാം കഷ്ടതയനുഭവിക്കുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളാണ്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത് ഞങ്ങള്‍ വ്യത്യസ്ത അഭിപ്രായക്കാരാണെങ്കിലും ചൂഷണാധിഷ്ഠിതമായ വ്യവസ്ഥകള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കുന്നുവെന്നാണ്. മുതലാളിത്തവ്യവസ്ഥയില്‍ ജനിച്ചുവളര്‍ന്നവരാണ് ഈ വാദം മുന്നോട്ടു വച്ചതെന്ന് പ്രത്യേകം ഓര്‍ക്കണം. മാര്‍ക്സ് ആണ് ശരിയെന്ന സന്ദേശം ലോകമാകെ ഉയരുന്നു. ലോകമാകെ മാര്‍ക്സിനെ വായിക്കപ്പെടുന്നുവെന്നതാണ് വസ്തുത. പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസിനുശേഷമുള്ള നാലുവര്‍ഷക്കാലയളവിനുള്ളില്‍ കേരളത്തില്‍ മാത്രം 27 സഖാക്കളാണ് രക്തസാക്ഷിത്വം വരിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട കാലംമുതല്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടരുന്നു. അനേകം സഖാക്കള്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു. ഒട്ടേറെ സഖാക്കള്‍ക്ക് മാരകമായ പരിക്കേറ്റു. അവരുടെ രക്തത്തില്‍ കുതിര്‍ന്ന മണ്ണിലാണ് ഈ പ്രസ്ഥാനം വളര്‍ന്നത്- പിണറായി പറഞ്ഞു.

സര്‍ക്കാര്‍ വര്‍ഗീയതയ്ക്ക് കീഴടങ്ങുന്നു: പിണറായി

വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങുന്ന യുഡിഎഫ് സര്‍ക്കാര്‍ മതനിരപേക്ഷതയ്ക്ക് ആപത്തായി മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . മാറാട് കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചത് ഇതിനു തെളിവാണ്. വര്‍ഗീയവാദിയായ നരേന്ദ്രമോഡി കുറ്റക്കാരനാണെന്ന് ഇന്ന് രാജ്യം വിലയിരുത്തുന്നു. അതുപോലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറരുതെന്ന് സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ചരിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

മാറാട് കലാപത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നു. കലാപം നടന്ന വേളയില്‍ സംശയം ഉയര്‍ന്ന അതേ പേരുകളാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇത് കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിനെന്ന് ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. മാറാട് എന്ന ചെറിയ പ്രദേശത്ത് രണ്ട് കലാപങ്ങളും നടന്നത് യുഡിഎഫ് ഭരണകാലത്താണ്. രണ്ടാമത്തെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. അതാണ് ജുഡീഷ്യല്‍ കമീഷനും കണ്ടെത്തിയത്. വിദേശബന്ധവും മറ്റും ഉള്ള സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. പലപ്രാവശ്യം ഇക്കാര്യം ഉന്നയിച്ചിട്ടും സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഏത് നിസ്സാരകാര്യത്തിനും സിബിഐ അന്വേഷണമാകാമെന്ന നിലപാട് സ്വീകരിക്കുന്ന കേന്ദ്രം ഇക്കാര്യത്തില്‍ മാത്രം മറിച്ചൊരു നിലപാട് എടുത്തത് സിബിഐ അന്വേഷണത്തിന് ലീഗ് എതിരായതുകൊണ്ടാണ്. ഇത്തരം നടപടികള്‍ മതനിരപേക്ഷതയ്ക്കുള്ള വെല്ലുവിളിയാണ്.

മുമ്പ് തൊഗാഡിയയെ പോലുള്ളവര്‍ക്ക് ഇവിടെവന്ന് പ്രസംഗിക്കാന്‍ അവസരം കൊടുത്ത യുഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയതയെ എല്ലാ അര്‍ഥത്തിലും പ്രോത്സാഹിപ്പിച്ചു. യുഡിഎഫ് നടത്തിയ വര്‍ഗീയപ്രീണന നയം കാരണം ആ കാലയളവില്‍ 18 പേരാണ് മരിച്ചത്. അത്തരം കാലഘട്ടത്തിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാനുള്ള നീക്കത്തെ അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ നിലയില്‍ വാര്‍ത്തെടുക്കുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരായും വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എതിരായും പൊരുതിക്കൊണ്ട് നിസ്വവര്‍ഗത്തിന് വര്‍ഗബോധം പകര്‍ന്നുനല്‍കിയത് നവോത്ഥാന നായകരുടെ പാത പിന്തുടര്‍ന്ന് എ കെ ജി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്- പിണറായി പറഞ്ഞു.

deshabhimani 310112

സര്‍ക്കാര്‍ ഇടപെടല്‍ നിലച്ചു; വിലകള്‍ കുതിക്കുന്നു

പൊതുവിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്ന ഇടപെടലുകള്‍ നിലച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട കോടികള്‍ കുടിശ്ശികയായതോടെ സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ സബ്സിഡി ഐറ്റങ്ങള്‍ കിട്ടാനില്ല. ഇതിനിടെ, കേരളം രൂക്ഷമായ വിലക്കയറ്റത്തിന്റെ പിടിയിലായതായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോയുടെ കണക്കുകളും വ്യക്തമാക്കുന്നു. പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമായിരുന്ന എല്‍ഡിഎഫ് ഭരണത്തില്‍ ഉപഭോക്തൃവില സൂചിക കേരളത്തേക്കാള്‍ കുറവുണ്ടായിരുന്നത് ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ രണ്ടോ മൂന്നോ സംസ്ഥാനത്ത് മാത്രമായിരുന്നു. എന്നാല്‍ , ലേബര്‍ ബ്യൂറോ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കേരളത്തേക്കാള്‍ കുറഞ്ഞ സൂചികയുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി.

20 സംസ്ഥാനത്തെ ഉപഭോക്തൃവില സൂചികയാണ് രണ്ടു മാസം കൂടുമ്പോള്‍ ലേബര്‍ ബ്യൂറോ പ്രസിദ്ധീകരിക്കുക. ഡിസംബറില്‍ കേരളത്തിന്റെ വിലസൂചിക 602 ആണ്. ബിഹാര്‍ (541), ഹിമാചല്‍പ്രദേശ് (509), മണിപ്പുര്‍ (595), ഒഡിഷ (553), ഉത്തര്‍പ്രദേശ് (558), ത്രിപുര (541), പശ്ചിമബംഗാള്‍ (587) എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ കേരളത്തേക്കാള്‍ കുറഞ്ഞ സൂചികയാണ് രേഖപ്പെടുത്തിയത്. തമിഴ്നാട് (607), മധ്യപ്രദേശ് (610) തുടങ്ങിയ സംസ്ഥാനങ്ങളിലെ സൂചികയുമായി കേരളത്തിന് ഇപ്പോള്‍ വലിയ അന്തരമില്ല. സൂചികയിലെ ദേശിയ ശരാശരി 618 ആണ്. കേരളത്തിന്റെ സൂചിക അതിനടുത്തെത്തുന്നത് സംസ്ഥാനത്തെ വിലക്കയറ്റത്തിന്റെ ഉയര്‍ന്നതോത് വ്യക്തമാക്കുന്നു. മുന്‍കാലങ്ങളില്‍ ദേശീയ ശരാശരിയില്‍ നിന്ന് ഏറെ താഴെയായിരുന്നു കേരളത്തിലെ ഉപഭോക്തൃവില സൂചിക.

കേരളത്തിലെ വില നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്ന സപ്ലൈകോ നിഷ്ക്രിയമായതാണ് തിരിച്ചടിക്ക് കാരണം. സര്‍ക്കാര്‍സഹായം പാടെ നിലച്ചിരിക്കുകയാണെന്ന് സപ്ലൈകോ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 100 കോടിയോളം രൂപ ഈമാസം തന്നെ കുടിശ്ശികയുണ്ട്. പണം ഇല്ലാത്തതിനാല്‍ സ്റ്റോക്കെടുപ്പില്‍ നിന്ന് സപ്ലൈകോ വിട്ടുനില്‍ക്കുകയാണ്. സര്‍ക്കാര്‍ സബ്സിഡിയോടെ വിതരണം ചെയ്തിരുന്ന 13 ഇന നിത്യോപയോഗസാധനം നഗരപ്രദേശങ്ങളിലെ സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഗ്രാമപ്രദേശങ്ങളിലെ മാവേലി സ്റ്റോറുകളില്‍ സബ്സിഡി ഇനങ്ങള്‍ ഒന്നുപോലുമില്ല. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ക്ക് ഉയര്‍ന്നവില ഈടാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ഇത് പ്രതിസന്ധി കൂടതല്‍ രൂക്ഷമാക്കുന്നു. 30 മുതല്‍ 35 ശതമാനം വരെ ലാഭമെടുത്താണ് സപ്ലൈകോ ഇപ്പോള്‍ സാധനങ്ങള്‍ വില്‍ക്കുന്നത്. ഇതു താമസിയാതെ സപ്ലൈകോയില്‍ നിന്ന് ജനങ്ങളെ പൂര്‍ണമായി അകറ്റും. സപ്ലൈകോ വിപണനകേന്ദ്രങ്ങളില്‍ ഇന്ന് മിക്കസാധനത്തിനും പൊതുവിപണയിലേക്കാള്‍ വില കൂടുതലാണ്. ജയ, സുരേഖ തുടങ്ങിയ അരി ഇനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ അഞ്ചുശതമാനം അധികമാണ് വില. സ്വകാര്യ മൊത്തക്കച്ചവടക്കാര്‍ അരി വില്‍പ്പനയില്‍ രണ്ടു ശതമാനം മാത്രം ലാഭമെടുക്കുമ്പോള്‍ എട്ടു മുതല്‍ 11 ശതമാനം വരെയാണ് സപ്ലൈകോയുടെ ലാഭമെടുപ്പ്. കായം, തീപ്പെട്ടി, മെഴുകുതിരി തുടങ്ങിയ സാധനങ്ങള്‍ക്ക് 35 ശതമാനം ലാഭമെടുത്താണ് വില്‍പ്പന. സപ്ലൈകോക്ക് പുറമേ വിപണിയില്‍ സജീവമായി ഇടപെട്ടിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമായതും വിലക്കയറ്റം രൂക്ഷമാക്കുന്നു.
(ആര്‍ സാംബന്‍)

deshabhimani 310112

യുഡിഎഫ് നിയമവാഴ്ച തകര്‍ത്തു: കോടിയേരി

ഐപിഎസുകാരെ വരുതിയിലാക്കാന്‍ നീക്കം: കോടിയേരി

തളിപ്പറമ്പ്: ഐപിഎസുകാരെ വരുതിയില്‍ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ എസ്പിക്കെതിരെയുള്ള നീക്കമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാഞ്ഞിരങ്ങാട് വിദ്യാപോഷിണി ഗ്രന്ഥാലയം പരിസരത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ പറയുന്നത് അനുസരിക്കുന്നവര്‍ക്കേ രക്ഷയുള്ളൂ എന്ന സന്ദേശമാണ് അതിലൂടെ നല്‍കുന്നത്. കേന്ദ്രമന്ത്രി വയലാര്‍ രവി കണ്ണൂര്‍ എസ്പിയെ ഭീഷണിപ്പെടുത്തിയത് ഗൗരവമായി കാണണം. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്നവരെയാണ് ജില്ലാ ആസ്ഥാനങ്ങളില്‍ പൊലീസ് മേധാവിയാക്കുന്നത്. കാസര്‍കോട് കലാപം അന്വേഷിച്ച നിസാര്‍ കമീഷനെ ഇല്ലാതാക്കി. ജോസഫ് തോമസ് കമീഷന്‍ നിര്‍ദേശമനസരിച്ചു, മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന് മൂന്ന് തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ തലവനെ ലീഗ് നേതാവ് മായിന്‍ഹാജിയെ അറസ്റ്റ് ചെയ്യാനിരിക്കെ മാറ്റി. നാദാപുരത്ത് ബോംബ്നിര്‍മാണത്തിനിടയില്‍ ലീഗുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സൂപ്പി നരിക്കോട്ടക്കരിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നിയമങ്ങളൊന്നും പാലിക്കാതെയുളള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് നിയമവാഴ്ച തകര്‍ത്തു: കോടിയേരി

കയ്യൂര്‍ : പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ച് യുഡിഎഫ് ഭരണം സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ത്തെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസ് അസോസിയേഷനെ കോണ്‍ഗ്രസ് സംഘടനയാക്കി, പൊലീസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അസോസിയേഷന്‍ നേതാക്കളെ സൂപ്പര്‍ എസ്പിമാരായി നിയമിച്ചിരിക്കയാണ്. ഇതിനായി നേരിട്ട് ഐപിഎസ് ലഭിച്ചവരെ എസ്പിമാരാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 17 പൊലീസ്ജില്ലയില്‍ ഇപ്പോള്‍ നാലുപേരാണ് ഐപിഎസുകാരായുള്ളത്. ഇവരെകൂടി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്റര്‍ വിവാദം- കോടിയേരി പറഞ്ഞു. കയ്യൂരില്‍ സിപിഐ എം സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരണം തീവ്രവാദികളെയും വര്‍ഗീയ വാദികളെയും സംരക്ഷിക്കുകയാണ്. ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിച്ചത് ഇതിനു തെളിവാണ്. അന്വേഷണം നടത്തിയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാകും. സംസ്ഥാന ഭരണത്തിലെ പ്രമുഖര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയമാണുയരുന്നത്. ഒരാളെ കേന്ദ്രീകരിച്ച് 268 മെയില്‍ ഐഡികള്‍ പൊലീസ് പരിശോധിച്ചത് അന്വേഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മാറാട് കലാപക്കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ നിയമിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ച് അന്വേഷണം മരവിപ്പിച്ചത് മുസ്ലിംലീഗ് നേതാക്കളെ സംരക്ഷിക്കാനാണ് -കോടിയേരി പറഞ്ഞു.

deshabhimani 310112

മാറാട് കൂട്ടക്കൊല; മായിന്‍ഹാജിയെ ചോദ്യംചെയ്യണം: സിപിഐ എം

മാറാട് കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ പ്രതിചേര്‍ത്ത ലീഗ് നേതാവ് മായിന്‍ഹാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ തയ്യാറാവണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മായിന്‍ഹാജിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യറെടുത്ത സന്ദര്‍ഭത്തിലാണ് അന്വേഷണസംഘം തലവനായ സൂപ്രണ്ട് സി എം പ്രദീപ്കുമാറിനെ സര്‍ക്കാര്‍ മനുഷ്യാവകാശ കമീഷനിലേക്കു മാറ്റിയത്. മാറാട് കൂട്ടക്കൊല ആസൂത്രണം ചെയ്തതില്‍ ചില ലീഗ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. കൂട്ടക്കൊല സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു. കൂട്ടക്കൊലക്കു പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. 2006 ഫെബ്രുവരിയില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിരസിച്ചു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സത്യാവസ്ഥ വെളിച്ചത്തു വരുമെന്നും മായിന്‍ഹാജി ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ കുടുങ്ങുമെന്നും ബോധ്യമായപ്പോഴാണ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചത്.
ഒന്നാം ഘട്ടത്തില്‍ അഞ്ചു പേരും രണ്ടാം ഘട്ടത്തില്‍ ഒമ്പതു പേരും മരണപ്പെടാനും ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് നാശത്തിനും നൂറുകണക്കിന് മനുഷ്യര്‍ തീരാദുഃഖത്തിലാവാനും ഇടയായ കലാപത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരുന്നത് തടയുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് നാദാപുരം നരിക്കാട്ടേരിയില്‍ നടന്ന ബോംബ് സ്ഫോടനത്തിനു പിന്നിലെ ഗൂഢാലോചനയും സി എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ മരണപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും നാടിനെയാകെ നടുക്കുകയും ചെയ്ത ഈ സംഭവത്തിനു പിന്നിലും ലീഗ് നേതൃത്വത്തില്‍പ്പെട്ട ചിലര്‍ക്കു പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. അവരെ പുറത്തുകൊണ്ടുവരുന്നത് തടയലും പ്രദീപ്കുമാറിനെ മാറ്റിയതിനു പിന്നിലെ ലക്ഷ്യമാണ്.
സംഭവത്തിനു പിന്നിലെ പ്രധാന കണ്ണിയായി പൊലീസ് കണ്ടെത്തിയ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയുടെ സഹോദരന്‍ തയ്യില്‍ മൊയ്തുവിനെ പ്രതിസ്ഥാനത്തുനിന്നു മാറ്റി മാപ്പുസാക്ഷിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതെല്ലാം മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നതിന്റെ തെളിവാണ്. ഭീകരവിരുദ്ധ സ്ക്വാഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതും തീവ്രവാദ ബന്ധമുള്ള കേസുകളിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങളെ തകര്‍ക്കുന്നതും അത്യന്ത്യം അപലപനീയമാണ്. ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്തിരിയണം. യുഡിഎഫ് സര്‍ക്കാരിന്റെ ഹീനമായ നിലപാടിനെതിരെ പ്രതികരിക്കാന്‍ എല്ലാ മതനിരപേക്ഷ ശക്തികളും രംഗത്തിറങ്ങണമെന്നും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 310112

വിഴിഞ്ഞം തുറമുഖത്തിന്റെ ആധുനീകരണ പദ്ധതിയും അവതാളത്തില്‍

വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തിന്റെ  ആധുനീകരണ പദ്ധതി അവതാളത്തില്‍. ആധുനികീകരണത്തിനുള്ള കേന്ദ്ര ഫണ്ട്  ലഭ്യമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വീഴ്ച്ചയാണ് പദ്ധതി അവതാളത്തിലാകാനുള്ള കാരണമെന്നും ആക്ഷേപമുണ്ട്. നിര്‍മാണം പൂര്‍ത്തീകരിച്ച മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്കാണ് കേന്ദ്രസഹായങ്ങള്‍ ലഭിക്കുന്നതിന്  മുന്‍ഗണനയെന്ന സാങ്കേതിക തടസ്സമാണ് കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്നത്. ഇത്  മനസ്സിലാക്കി ഫിഷ് ലാന്‍ഡിങ് സെന്റര്‍ വികസനമെന്ന നിലയ്ക്കാണ് പദ്ധതിരേഖ സമര്‍പ്പിച്ചിട്ടുള്ളതെന്നു വിഴിഞ്ഞം ഹാര്‍ബര്‍ എന്‍ജിനിയറിംഗ്  വകുപ്പ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ അലംഭാവം കാരണം ഈ കത്ത് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

അതേസമയം, വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഏതാണ്ട് നിലച്ച സ്ഥിതിയാണ്. നിര്‍മാണമാരംഭിച്ച് 50 ാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും തുറമുഖ പൂര്‍ത്തീകരണം ആയിട്ടില്ല. പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്ന വിഴിഞ്ഞത്തെ മല്‍സ്യബന്ധന തുറമുഖത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടു പുതുക്കിയ പദ്ധതിരേഖയനുസരിച്ച് 661  ലക്ഷം രൂപയുടെ പദ്ധതിക്കായാണു കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷനല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിനു സമര്‍പ്പിച്ചത്.
പദ്ധതിരേഖയ്ക്ക് അംഗീകാരവും സഹായവും ലഭിച്ചാല്‍  തുറമുഖത്തിന്റെ ഇന്നത്തെ ശോച്യാവസ്ഥക്ക്  പരിഹാരമാവും. തുറമുഖത്തെ ഗതാഗത കുരുക്കം വലിയ പരിധിവരെ പരിഹരിക്കാന്‍ കഴിയും. ഫിഷ്‌ലാന്റിംഗ് സെന്ററിന്റെ ആധുനീകരണവും നടപ്പാകും. റോഡിന് വശത്തായി തുറസായിക്കിടക്കുന്ന ഹാര്‍ബര്‍ വകുപ്പിന്റെ ഏക്കര്‍കണക്കിന് സ്ഥലമാണ് വാഹന പാര്‍ക്കിങ്ങിനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി തയാറാക്കുമെന്നാണ് പദ്ധതി രൂപരേഖയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്തേക്കുള്ള  ഗതാഗതത്തിരക്ക്  രൂക്ഷമാണ്. മല്‍സ്യ കയറ്റുമതിക്കായി എത്തുന്ന ദൂരദേശത്തു നിന്നുള്ള നൂറുകണക്കിനു വാഹനങ്ങള്‍, മല്‍സ്യം വാങ്ങാനും തുറമുഖം കാണാനും മറ്റുമായി എത്തുന്നവരുടെ വാഹനങ്ങള്‍ എന്നിവയൊക്കെ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

പ്രോജക്ട് റിപ്പോര്‍ട്ടനുസരിച്ചു വെറുതെ കിടക്കുന്ന സ്ഥലത്തെ വിശാലമായ പാര്‍ക്കിങ് സെന്ററാക്കും. നവീകരണ പദ്ധതിയുടെ  ഭാഗമായി ഇപ്പോഴുള്ള ലേലഹാളിനെ ആധുനിക രീതിയിലുള്ള ഫ്‌ളോറിങ് നടത്തി കുറേക്കൂടി മെച്ചപ്പെടുത്തും. പാര്‍ക്കിങ് ഏരിയയിലെ ചെറിയ ലേലഹാളിനെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഉപയോഗപ്രദമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ടോയ്‌ലറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമാക്കും. ശുദ്ധജലസൗകര്യം, സെക്യൂരിറ്റി സംവിധാനം എന്നിവ  സ്ഥാപിക്കും. അനുബന്ധ റോഡുകള്‍ നിര്‍മിക്കുന്നതിനൊപ്പം  പാര്‍ക്കിങ്ങിനു ടോള്‍ സംവിധാനവും ഏര്‍പ്പെടുത്തുമെന്ന്  അധികൃതര്‍ പറഞ്ഞു. ഫിഷ് ലാന്‍ഡിങ് സെന്റില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന സ്ഥലപരിമിതി, ശുദ്ധിയില്ലായ്മ എന്നിവയ്ക്കും പരിഹാരമാകും. മലിനജലം നിറഞ്ഞുകിടക്കുന്ന ഓടകളെ നവീകരിക്കും. പ്രദേശത്ത് എപ്പോഴും ശുദ്ധീകരണം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പുതിയ സംവിധാനത്തിലുണ്ട്.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിഴിഞ്ഞത്തെ മല്‍സ്യബന്ധന തുറമുഖത്തിന്റെ സ്ഥലപരിമിതി പ്രശ്‌നത്തിനു കുറേയേറെ പരിഹാരമാകും. ഇപ്പോള്‍ വെറുതെ കിടക്കുന്ന സ്ഥലം കുറ്റിക്കാടുകളും ഉപയോഗമില്ലാത്ത വള്ളങ്ങളും മാലിന്യങ്ങളും മറ്റും നിറഞ്ഞുകിടക്കുകയാണ്. ഇതിന് സമീപത്തായാണ്  കയറ്റുമതിക്കായുള്ള മല്‍സ്യഇനങ്ങളുടെ അളവുതൂക്കവും സംസ്‌കരണവും നടക്കുന്നത്. കയറ്റുമതി മാര്‍ക്കറ്റില്‍ ഗുണനിലവാരത്തിനു കോട്ടംതട്ടാതെ കൈകാര്യം ചെയ്യേണ്ട മല്‍സ്യശേഖരമാണ് ഇവിടെ മലിനാവസ്ഥയിലൂടെ കടന്നുപോകുന്നതെന്നതു വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കുന്നു.

janayugom 310112

നുണപരിശോധനക്ക് വിധേയമാക്കണം: റൗഫ്

കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന്

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഡയറിയും മറ്റ് രേഖകളും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയാണ് കോടതിയില്‍ മുദ്രവച്ച കവറില്‍  സമര്‍പ്പിച്ചത്. ഇക്കാര്യം പരിഗണിച്ച കോടതി റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ക്കായി കേസ് മാര്‍ച്ച് ആറിലേക്കു മാറ്റി.

ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കോപ്പി കിട്ടണമെന്ന് ഹര്‍ജിക്കാരനായ അച്യുതാനന്ദന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം തങ്ങള്‍ പരിശോധിക്കട്ടെയെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. ക്രിമിനല്‍ നടപടിക്രമമനുസരിച്ച് കോപ്പി ലഭിക്കാന്‍ അവകാശമുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

അതേസമയം അന്വേഷണ റിപ്പോര്‍ട്ടില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. 142 സാക്ഷികളെ വിസ്തരിച്ചെങ്കിലും പലരുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. അതുകൊണ്ടുതന്നെ കേസെടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഐസ്‌കീം പെണ്‍വാണിഭ കേസിന്റെ വിധി അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി ജഡ്ജിമാരെ സ്വാധീനിച്ചുവെന്ന അടുത്ത ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എന്നാല്‍ പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തപ്പോള്‍ അന്വേഷണ സംഘത്തെ നിര്‍ജീവമാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശപ്രകാരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്

നുണപരിശോധനക്ക് വിധേയമാക്കണം: റൗഫ്

കോഴിക്കോട്: ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ സത്യമാണോ എന്ന് തെളിയിക്കുന്നതിനായി തന്നെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് കെ എ റൗഫ് ആവശ്യപ്പെട്ടു.  നുണപരിശോധനയ്ക്ക് സന്നദ്ധനാണെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 27ന് കേസന്വേഷണത്തലവന്‍ എ ഡി ജി പി വിന്‍സന്‍ എം പോളിന് താന്‍ കത്തയച്ചിട്ടുണ്ടെന്നും റൗഫ് പറഞ്ഞു.

താന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണെന്ന് തെളിയിക്കാനുള്ള ഏക വഴി ഇതായതിനാലാണ് തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഐസ്‌ക്രീം കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റൗഫ് ഇക്കാര്യം പറഞ്ഞത്.

പി കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തിക്കൊണ്ട് പറഞ്ഞതെല്ലാം തനിക്ക് നേരിട്ട് അറിവുള്ളതും താന്‍ സാക്ഷിയായതുമായ കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തന്നെ നുണപരിശോധനക്ക് വിധേയമാക്കുന്നതിലൂടെ സാധിക്കുമെങ്കില്‍ അതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അന്വേഷണോദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിന്‍സന്‍ എം പോള്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അറിവ്. അദ്ദേഹത്തെക്കുറിച്ച് പരാതിയില്ലെന്നും റൗഫ് പറഞ്ഞു.

കേസില്‍ മൊഴിമാറ്റിപ്പറയാന്‍ പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയതിന്റെ റസീപ്റ്റ് സൂക്ഷിച്ചുവെച്ചിരുന്നു. അത് അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്.  ഐസ്‌ക്രീം പാര്‍ലര്‍കേസ് അട്ടിമറി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി പൂര്‍ണമായി ഒഴിവാക്കപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും ചിലതിലെങ്കിലും അദ്ദേഹം ഉത്തരം പറയേണ്ടിവരുമെന്നും റൗഫ് പറഞ്ഞു.

കേസിന്റെ അന്വേഷണം നടക്കുമ്പോള്‍ ഒരു പൊലീസ് മേധാവി പി കെ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി  അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ അറിയാന്‍ കാറെടുത്ത് ചുറ്റിസഞ്ചരിച്ചിരുന്നുവെന്നും റൗഫ് പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും കേസെടുക്കാന്‍ വഴിയുണ്ടോ എന്ന് നോക്കുകയാണ് ഈ പൊലീസ് മേധാവി. തനിക്കെതിരെ കേസെടുക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും റൗഫ് പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറി തെളിയിക്കപ്പെടാന്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരന്റെ ഓഫീസിലെ ജീവനക്കാരനെക്കൂടി നുണപരിശോധനക്ക് വിധേയമാക്കണമെന്നും റൗഫ് ആവശ്യപ്പെട്ടു. എം കെ ദാമോദരന് 15 ലക്ഷം രൂപയാണ് താന്‍ കൊടുത്തത്. അത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ബാങ്കില്‍ പണമായിട്ടുതന്നെയാണ് അടച്ചത്. ദാമോദരന്റെ ഓഫീസിലെ സ്റ്റെനോഗ്രാഫറോ ടെലിഫോണ്‍ ഓപ്പറേറ്ററോ ആയി ജോലിചെയ്തിരുന്ന ഒരാളാണ് തന്റെ കൂടെ പണമടക്കാന്‍ ബാങ്കില്‍ വന്നത്. ഈ ജീവനക്കാരനെ നുണപരിശോധനക്ക് വിധേയമാക്കിയാല്‍ സത്യം വെളിപ്പെടുമെന്നും  റൗഫ് പറഞ്ഞു.

janayugom 310112

മുഖ്യമന്ത്രിക്കും മുല്ലപ്പള്ളിക്കുമെതിരെ സുധാകരനും ഡിസിസിയും


കണ്ണൂരിലെ ഫ്ളക്സ് വിവാദത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെ പിന്തുണച്ച മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ രൂക്ഷവിമര്‍ശവുമായി കെ സുധാകരന്‍ എംപിയും കണ്ണൂര്‍ ഡിസിസിയും രംഗത്തെത്തി. എസ്പിയെ മുന്നില്‍നിര്‍ത്തി ഒളിയമ്പെയ്ത മുഖ്യമന്ത്രിക്കെതിരെ സുധാകരന്റെ നേതൃത്വത്തില്‍ സണ്ണി ജോസഫ് എംഎല്‍എയും കണ്ണൂര്‍ ഡിസിസിയും രൂക്ഷമായ പ്രത്യാക്രമണമാണ് തിങ്കളാഴ്ച നടത്തിയത്. പുനഃസംഘടന വൈകി ഗ്രൂപ്പുവഴക്കില്‍ പുകയുന്ന കേരളത്തിലെ കോണ്‍ഗ്രസില്‍ കണ്ണൂര്‍ ഫ്ളക്സ് വിവാദം പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയാണ്.

സുധാകരന് അഭിവാദ്യം അര്‍പ്പിച്ച ഫ്ളക്സ് ബോര്‍ഡ് മാറ്റിയതും ബോര്‍ഡ് സ്ഥാപിച്ച പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതും എസ്പിയുടെ സ്വാഭാവികനടപടി മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കെ സുധാകരനെ പിന്തുണയ്ക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും പരസ്യമായി പിന്തുണച്ച വയലാര്‍ രവിക്കുമുള്ള മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിക്ക് പിന്നാലെ വിവാദത്തില്‍ പങ്കുചേര്‍ന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണ്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും പ്രതികരിച്ചു. ഇതിലൂടെ മുല്ലപ്പള്ളിയും ലക്ഷ്യമിടുന്നത് സുധാകരനെ അനുകൂലിക്കുന്ന മുതിര്‍ന്ന നേതാക്കളെയാണ്.

എസ്പിയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെയും മുല്ലപ്പള്ളിക്കെതിരെയും പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് ആണ് ആദ്യം ചാനലുകളിലൂടെ രംഗത്തുവന്നത്. തുടര്‍ന്ന് വൈകിട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആക്രമണം നടത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണം കണ്ണൂര്‍ കലക്ടറേറ്റില്‍ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ബോര്‍ഡും പോസ്റ്ററും യൂത്ത്കോണ്‍ഗ്രസുകാരെത്തി വലിച്ചുകീറി. കെ സുധാകരനെ അഭിവാദ്യം ചെയ്ത് ബോര്‍ഡുവച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തത് നിയമപരമാണെന്നും പൊലീസ് അസോസിയേഷന്റെ ഭരണഘടന ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞത്. എന്നാല്‍ , ബോര്‍ഡ് വച്ചത് ചട്ടവിരുദ്ധമല്ലെന്നായിരുന്നു സുധാകരന്റെ വാദം. ബോര്‍ഡ് മാറ്റിച്ച എസ്പിയുടെ നടപടി മനഃപൂര്‍വമാണെന്ന് പറഞ്ഞ സുധാകരന്‍ പൊതുപ്രവര്‍ത്തകരുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് പലയിടത്തും പൊലീസുകാര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമാണെങ്കില്‍ അതും നീക്കണം. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയുടെ ഇടപെടല്‍ അനവസരത്തിലുള്ളതാണെന്നും സുധാകരന്‍ പറഞ്ഞു. എസ്പിയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സണ്ണിജോസഫും പ്രതികരിച്ചു. എസ്പി അത്ര മിടുക്കനാണെങ്കില്‍ മുല്ലപ്പള്ളി ഡല്‍ഹിക്ക് ഒപ്പം കൊണ്ടുപോകുകയാണ് വേണ്ടതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നില്ലെന്നും കണ്ണൂര്‍ ഡിഡിസി അധ്യക്ഷന്‍ പി കെ വിജയരാഘവന്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ കണ്ണൂര്‍ പരേഡ് ഗ്രൗണ്ടിനുസമീപം കെ സുധാകരന്‍ എംപിയെ അഭിവാദ്യം ചെയ്ത് പൊലീസ് അസോസിയേഷന്‍ സ്ഥാപിച്ച ബോര്‍ഡ് ജില്ലാ പൊലീസ് മേധാവി ഇടപെട്ട് മാറ്റിയതോടെയാണ് വിവാദസംഭവങ്ങളുടെ തുടക്കം. വൈകിട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. ഇതിന്റെ പേരില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമുള്‍പ്പെടെ ആറു പൊലീസുകാരെ എസ്പി സസ്പെന്‍ഡു ചെയ്തു. ഇതില്‍ പ്രകോപിതനായ സുധാകരന്‍ എസ്പിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി. ഇക്കാര്യം മുഖ്യമന്ത്രി തള്ളിയതോടെയാണ് പാര്‍ടിയെ ഉലക്കുന്ന നിലയിലേക്ക് ഫ്ളക്സ് വിവാദം കത്തിപ്പടര്‍ന്നത്.

മുഖ്യമന്ത്രിയുടെ ബോര്‍ഡും നീക്കണം: കെ സുധാകരന്‍

ജനപ്രതിനിധികളെ അഭിവാദ്യം ചെയ്ത് ബോര്‍ഡ് സ്ഥാപിച്ചത് ചട്ടവിരുദ്ധമാണെങ്കില്‍ മുഖ്യമന്ത്രിയുടെ ബോര്‍ഡും നീക്കണമെന്ന് കെ സുധാകരന്‍ എംപി. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും ശബരിമലയിലെ പൊലീസ് മെസിലും സര്‍ക്കാര്‍ ഓഫീസുകളിലും മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇവ ചട്ടവിരുദ്ധമാണെങ്കില്‍ എല്ലാം നീക്കണം- കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാനും ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കാനും മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംഭവത്തില്‍ എസ്പിയെ പ്രശംസിച്ച കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ നടപടി അനവസരത്തിലുള്ളതാണ്. അഭിമാനബോധമുള്ളവര്‍ക്കേ മറ്റുള്ളവരുടെ അഭിമാനക്ഷതം മനസിലാകൂ. ബോര്‍ഡ് നീക്കിയതുസംബന്ധിച്ച വസ്തുതകളുടെ ദിശമാറുന്നതായി സംശയമുണ്ട്. ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചത് പരേഡ് ഗ്രൗണ്ടിലോ എആര്‍ ക്യാംപിലോ അല്ല. പൊതുനിരത്തിലാണ്. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും വികസനപദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍ അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുന്നത് കേരളത്തിലെ കീഴ്വഴക്കമാണ്.

ബോര്‍ഡ് മാറ്റിയ നടപടി പ്രതികാരബുദ്ധിയോടെയുള്ളതാണ്. എസ്പി എന്നും പോകുന്ന വഴിയില്‍ ജനുവരി നാലിന് സ്ഥാപിച്ച ബോര്‍ഡ് 22 ദിവസമായിട്ടും കണ്ടില്ലെന്നു പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. പരേഡില്‍ പങ്കെടുക്കാന്‍ ഗ്രൗണ്ടിലെത്തിയ തന്റെ മുന്നില്‍വച്ച് ബോര്‍ഡ് മാറ്റാന്‍ എസ്പി കാണിച്ച ശുഷ്കാന്തി, ബോര്‍ഡ് സ്ഥാപിച്ചത് ചട്ടവിരുദ്ധമായതുകൊണ്ടോ അതോ തന്നെ മനപൂര്‍വം അപമാനിക്കാന്‍വേണ്ടിയാണോയെന്നും സുധാകരന്‍ ചോദിച്ചു. കണ്ണൂര്‍ എസ്പിയുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷവും നീതിപൂര്‍വവുമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഈ അഭിപ്രായം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എസ്പി അനൂപ് കുരുവിള ജോണിനെതിരെ എന്തു നടപടിയെടുക്കണമെന്നു പറയാന്‍ താന്‍ ആരുമല്ല. ബോര്‍ഡ് സ്ഥാപിച്ചതിന്റെ പേരില്‍ പൊലീസുകാര്‍ക്കെതിരെഎടുത്ത നടപടി തെറ്റാണ്. മാറ്റിയ ബോര്‍ഡ് വീണ്ടും സ്ഥാപിച്ചതിന്റെ പേരിലാണ് നടപടിയെങ്കില്‍ ടൗണ്‍ എസ്ഐയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ബോര്‍ഡ് എങ്ങിനെയാണ് വീണ്ടും സ്ഥാപിക്കപ്പെട്ടതെന്ന കാര്യവും അന്വേഷിക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബോര്‍ഡ് യൂത്ത് കോണ്‍ഗ്രസുകാര്‍ കീറി

കണ്ണൂര്‍ : കലക്ടറേറ്റിന് മുന്നില്‍ സ്ഥാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബോര്‍ഡുകളും പോസ്റ്ററുകളും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കംചെയ്തു. കെ സുധാകരന്‍ കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് മുപ്പതോളം സുധാകര അനുകൂലികള്‍ ചാനല്‍ ക്യാമറകളെ സാക്ഷിയാക്കി പോസ്റ്ററുകള്‍ നീക്കിയത്. മുഖ്യമന്ത്രിയുടെ വലിയ ചിത്രങ്ങളോടുകൂടിയ ബോര്‍ഡുകളും പോസ്റ്ററുകളും പാതയോരത്തുതന്നെ വലിച്ചുകീറി. ജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ടാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ പോസ്റ്ററുകളും നീക്കണമെന്ന് കൊച്ചിയില്‍ സുധാകരന്‍ ചോദിച്ചതിന് പിന്നാലെയാണ് അനുയായികള്‍ ബോര്‍ഡുകള്‍ മാറ്റിയത്. കണ്ണൂര്‍ ഡിഡിസിയുടെ താല്‍ക്കാലിക അധ്യക്ഷനായ പി കെ വിജയരാഘവനും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പരസ്യമായി രംഗത്തുവന്നു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തകരുടെ വികാരം ഇവര്‍ മാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പൊലീസ് ചീഫിന്റെ കോലം കത്തിച്ചത് പ്രതിഷേധാര്‍ഹം

കണ്ണൂര്‍ : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായും സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത വിധത്തില്‍ രാഷ്ട്രീയ പ്രചാരണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിച്ചതിന്റെ പേരില്‍ ജില്ലാപൊലീസ് ചീഫിനെ ഭീഷണിപ്പെടുത്തുകയും കോലം കത്തിക്കുകയും ചെയ്ത നടപടിയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സത്യസന്ധമായും ആത്മാര്‍ഥമായും ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കം വിലപ്പോവില്ല. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 310112

മാറാട്: മുസ്ലിംലീഗ് വീണ്ടും പ്രതിസന്ധിയില്‍

ഇ- മെയില്‍ ചോര്‍ത്തല്‍ വിവാദത്തിനു പിന്നാലെ മാറാട് കൂട്ടക്കൊല സംബന്ധിച്ച് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത് മുസ്ലിംലീഗിനെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കി. പാര്‍ടി സംസ്ഥാന സെക്രട്ടറി പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനാ അന്വേഷണം അട്ടിമറിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. കേരളമൊന്നാകെ അപലപിച്ച കൂട്ടക്കൊലയുടെ അന്വേഷണം അട്ടിമറിച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. മാറാട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിനെ മാറ്റിയത് സ്വാഭാവിക നടപടിയെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. മാറാടിനെപ്പറ്റി ചര്‍ച്ചയേ വേണ്ടെന്നായിരുന്നു ലീഗിന്റെയും ഇതുവരെയുള്ള നിലപാട്. ഇക്കാര്യം ചര്‍ച്ചചെയ്യുന്നത് ഭൂരിപക്ഷ സമുദായത്തെ ഇളക്കിവിടാനാണെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ കണ്ടെത്തല്‍ . ലീഗാണ് അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അക്കാലത്തുതന്നെ വ്യക്തമാക്കിയതാണ്. അക്കാര്യം സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തെ അനുകൂലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ , ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഇതേവരെ പ്രതികരിച്ചില്ല.

സംസ്ഥാന ഭാരവാഹി വര്‍ഗീയ-തീവ്രവാദ കലാപത്തില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ആദ്യ രാഷ്ട്രീയകക്ഷി എന്ന "ബഹുമതി"യാണ് മുസ്ലിംലീഗ് ഇപ്പോള്‍ കൈവരിച്ചത്. മാറാട് കൂട്ടക്കൊലയുണ്ടായ വേളയില്‍തന്നെ ലീഗ് നിലപാടുകളിലും ഇടപെടലിലും സംശയം ഉയര്‍ന്നിരുന്നു. സിബിഐ അന്വേഷണം ഭയന്ന ലീഗ് സംഘപരിവാറിലൊരു വിഭാഗവുമായി കൂടിയാലോചിച്ച് അന്വേഷണത്തിന്റെ ആദ്യകടമ്പ താണ്ടി. പിന്നീട് ജുഡീഷ്യല്‍ അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രത്തെ സമീപിച്ചു. എന്നാല്‍ , കേന്ദ്രഭരണത്തിലും കോണ്‍ഗ്രസിലുമുള്ള സ്വാധീനംവഴി ലീഗ് അന്നും സിബിഐയെ ഒഴിവാക്കി. സിബിഐ അന്വേഷണം കൊണ്ടുവന്ന് തങ്ങളെയൊക്കെ അകത്താക്കാനാണോ പരിപാടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി അന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ വാക്കുകള്‍ക്ക് ഇന്ന് ഏറെ അര്‍ഥതലങ്ങളുണ്ട്.

മാറാട് കൂട്ടക്കൊലയില്‍ തീവ്രവാദബന്ധവും പങ്കുമുണ്ടെന്ന് സിപിഐ എം ആദ്യമേ പ്രഖ്യാപിച്ചതാണ്. കൂട്ടക്കൊലയുടെ അടുത്തദിവസം മാറാട്ടെത്തിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണ കമീഷനും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണസംഘവും സമാന കണ്ടെത്തലിലാണെത്തിയത്. മായിന്‍ഹാജിക്കെതിരെ നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതാണ്. തിരിച്ചടിക്കും പ്രതികാരത്തിനും സഹായംതേടി തന്നെ ചിലര്‍ സമീപിച്ചത് അദ്ദേഹം സമ്മതിച്ചിരുന്നു. പൊതുപ്രവര്‍ത്തകന്‍ കാട്ടേണ്ട ഉത്തരവാദിത്തത്തോടെ ഇക്കാര്യം നിയമപാലകരെ അറിയിക്കാതിരുന്നത് നിശിത വിമര്‍ശത്തിനുമിടയാക്കിയതാണ്.
(പി വി ജീജോ)

deshabhimani 310112

Monday, January 30, 2012

ഭക്ഷ്യസുരക്ഷാ ബില്ലിനു പിന്നില്‍ കേന്ദ്രത്തിന് രഹസ്യ അജണ്ട: ആനിരാജ

ജനാഭിപ്രായം കേള്‍ക്കാതെ ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരിക്കുന്ന ബില്ലില്‍ നിരവധി ന്യൂനതകളുണ്ട്. നിലവിലുള്ള രൂപത്തില്‍ ബില്‍ നടപ്പാക്കുക വഴി കോര്‍പ്പറേറ്റുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഒരു ഭാഗത്ത് കുടുംബത്തിലെ സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുകയും മറുഭാഗത്ത് റേഷന്‍ സംവിധാനം തന്നെ നിര്‍ത്തലാക്കുകയും ചെയ്യുന്ന ചതിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്ത്രീകളുടെ വോട്ടു ലക്ഷ്യമിട്ട് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആനിരാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുക, പ്രസവാനുകൂല്യമായി 1000 രൂപ നല്‍കുക, കുടിയേറ്റ തൊഴിലാളികളെ കൂടി ബില്ലിന്റെ ഗുണഭോക്താക്കളാക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രാജ്യത്ത് ഭക്ഷ്യ അരക്ഷയാകും ബില്‍ നടപ്പാക്കുന്നതുവഴി ഉണ്ടാകുക. നിലവിലുള്ള ബില്ലില്‍ നിരവധി പ്രതിലോമകരമായ വ്യവസ്ഥകളാണുള്ളത്. എല്ലാ അധികാരങ്ങളും കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നതാണ് പ്രധാന ന്യൂനത. ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരവും അവ ആര്‍ക്കൊക്കെ നല്‍കണമെന്നതും തീരുമാനിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന വ്യവസ്ഥയാണിത്.

ഭക്ഷ്യ സാധനങ്ങളുടെ വില സംബന്ധിച്ച് ബില്ലിന്റെ പ്രധാന ഭാഗത്ത് പറയാതെ ഷെഡ്യൂള്‍ ഒന്നിലാണ് പ്രതിപാദിക്കുന്നത്. അതായത് ക്യാബിനറ്റിന് എപ്പോള്‍ വേണമെങ്കിലും ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കഴിയും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിടുന്നതിന് പകരം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ബില്‍ നടപ്പാക്കുന്നത്. മുന്‍ഗണനാ വിഭാഗത്തെയും പൊതുവിഭാഗത്തെയും നിശ്ചയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചിട്ടില്ല. റേഷന്‍ കടകളിലെ ക്രയശേഷിയെക്കുറിച്ച് ബില്ല് മൗനം പാലിക്കുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ അനുസ്യൂതമായി ലഭ്യത ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും വ്യക്തതയില്ല. ബില്ലിലെ ഏറ്റവും ഭീകരമായ വ്യവസ്ഥ റേഷന്‍ കടകളിലൂടെയുള്ള പണത്തിന്റെ കൈമാറ്റമാണ്. ഇത് നടപ്പാക്കുന്നത് റേഷന്‍ സംവിധാനത്തിന്റെ തകര്‍ച്ചക്കും ഭക്ഷ്യ പ്രതിസന്ധിക്കും കാരണമാകും. പണമോ, റേഷനോ എന്ന ചോദ്യത്തിന് ഭൂരിപക്ഷം ജനങ്ങളും പണം തിരഞ്ഞെടുക്കും. ഇത് പൊതുവിതരണ സമ്പ്രദായം ഘട്ടംഘട്ടമായി ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് നയിക്കും.

എത്രയും വേഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് പൊതുജനാഭിപ്രായം അറിയാന്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം റേഷന്‍ സംവിധാനം ശക്തിപ്പെടുത്തുകയും സാര്‍വത്രികമാക്കുകയുമാണ് വേണ്ടത്. റേഷന്‍ സംവിധാനം ജനങ്ങളില്‍ എത്തുന്നില്ലെന്നും നിരവധി ഭക്ഷ്യധാന്യങ്ങള്‍ പാഴായി പോകുന്നുവെന്നുമാണ് കേന്ദ്രമന്ത്രി കെ വി തോമസ് പറയുന്നത്. എന്നാല്‍ വിലക്കയറ്റത്താല്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത് നിലവിലുള്ള പൊതുവിതരണ സംവിധാനമാണ്. സുതാര്യമായ രീതിയില്‍ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ആനിരാജ പറഞ്ഞു.

തൊഴിലവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമെതിരെ എസ്മ പ്രയോഗിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേരള മഹിളാ സംഘം വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു.
നഴ്‌സുമാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും സമരത്തിലേക്ക് തള്ളിവിടുന്ന സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കെതിരെയാണ് എസ്മ പ്രയോഗിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

janayugom 300112

പുലരിത്തുടിപ്പിനൊപ്പം പതിറ്റാണ്ടുകള്‍ താണ്ടി. . .

ഇരുട്ടിന്റെ പുതപ്പുമാറ്റി ഭാരതപ്പുഴ ഉണരാന്‍ തുടങ്ങുന്നതിനുമുമ്പെ ചമ്രവട്ടം അങ്ങാടിയിലൂടെ കക്കാട്ട് നാരായണന്റെ സൈക്കിളെത്തും. ചിന്ത നരയ്ക്കാത്ത നെഞ്ചില്‍ അടക്കിപ്പിടിച്ച "ദേശാഭിമാനി" ഓരോ വീട്ടിലും കടവരാന്തയിലും ഇട്ട് അദ്ദേഹം എന്നും പുലരിത്തുടിപ്പിനൊപ്പം പാതയോരങ്ങളിലുണ്ടാകും. ഈ "ശീലം" തുടങ്ങിയിട്ട് 36 കൊല്ലമായി. പ്രായം തളര്‍ത്താത്ത മനസ്സുമായി നാരായണന്‍ ഇപ്പോഴും ദേശാഭിമാനി പത്രത്തിന്റെ നാട്ടുമുദ്രയാവുന്നു.

വാര്‍ത്തകളേക്കാള്‍ വീര്യവും വിശേഷവും നിറഞ്ഞതാണ് നാരായണന്റെ പത്രജീവിതം. കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്ന പത്രത്തിന്റെ ഏജന്റായതിന് കല്ലേറിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകളേറ്റ കാലം ആ ഓര്‍മയിലുണ്ട്. മുപ്പത്തേഴാം വയസ്സിലാണ് നാരായണന്‍ "ദേശാഭിമാനി" വിതരണക്കാരനാകുന്നത്. അന്ന് 16 കോപ്പി പത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ വിരോധംകാരണം പലരും അക്കാലത്ത് ദേശാഭിമാനി തൊടാന്‍പോലും മടിച്ചിരുന്നുവെന്ന് നാരായണന്റെ നേര്‍സാക്ഷ്യം. പുലര്‍ച്ചെ നാലരയാകുമ്പോള്‍ തിരൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പെരുന്തള്ളൂരില്‍ പത്രക്കെട്ട് വരും. അവിടെനിന്ന് കെട്ടെടുത്ത് ചമ്രവട്ടം, പുറത്തൂര്‍ , കാവിലക്കാട്, വാളമരുതൂര്‍ എന്നിവിടങ്ങളില്‍ പ്രധാന വിതരണം. ""ഒരു വീട് കഴിഞ്ഞ് ഒന്നോ, രണ്ടോ കിലോമീറ്റര്‍ കഴിഞ്ഞാകും അടുത്ത വീട്. പീടികകളില്‍ പത്രമിടുമ്പോള്‍ പലരും എതിര്‍ത്തു. പെരുന്തള്ളൂരിലെ ഒരു സ്വര്‍ണപ്പണിക്കാരന്‍ ദേശാഭിമാനി തൊടില്ലായിരുന്നു. സൈക്കിളില്‍നിന്നിറങ്ങാതെ പത്രം തൊട്ടപ്പുറത്തെ കടയിലേക്കിടാന്‍ കൊടുത്താല്‍ അയാള്‍ അത് വാങ്ങാന്‍ മടിക്കും" ദേശാഭിമാനിക്ക് പിന്നീട് കൈവന്ന നല്ല പൊതുസ്വീകാര്യതയില്‍ അഭിമാനിക്കുന്ന നാരായണന്‍ പഴയ കാലാനുഭവങ്ങള്‍ അനുസ്മരിക്കുന്നു.

അക്കരെ ചമ്രവട്ടത്തേക്കും കൊരട്ടിയിലേക്കും പത്രമെത്തിച്ചിരുന്നത് നാരായണനാണ്. തോണിയില്‍ പത്രം കൊടുത്തുവിടുകയായിരുന്നു പതിവ്. മൂന്ന് പേപ്പര്‍ തോണിക്കാരന്റെ കൈവശം കൊടുത്തയക്കും. വാര്‍ത്തയുടെ ആ താളുകള്‍ തോണിയേറി പിന്നെ ബസ്സിലേക്ക്. ബസ്സിലെ സ്ഥിരം യാത്രക്കാരാണ് പത്രം വീടുകള്‍ക്ക് മുന്നില്‍ ഇട്ടിരുന്നത്. അവിടങ്ങളില്‍ ആദ്യമായി പത്രമെത്തിച്ചത് നാരായണനായിരുന്നു. ഏറെയകലെ പൊന്നാനി ഭാഗത്തും ചമ്രവട്ടത്തിന്റെ പരന്ന നാട്ടിന്‍പുറത്തും പുലര്‍കാലത്തേ ദേശാഭിമാനി എത്തിയത് അദ്ദേഹത്തിന്റെ പ്രതിബദ്ധതകൊണ്ടുമാത്രം. പത്രം നാരായണന് വാര്‍ത്തകളുടെ അക്ഷരശേഖരം മാത്രമല്ല, മറിച്ച് കുടുംബകാര്യംകൂടിയാണ്. ആണ്‍മക്കളായ ഗണേഷ്ബാബുവും പ്രജേഷും മാത്രമല്ല നിര്‍മല, ശൈലജ, ശ്രീജ എന്നീ പെണ്‍മക്കളുംവരെ അദ്ദേഹത്തെ പത്രവിതരണത്തില്‍ സഹായിച്ചിരുന്നു. കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ ആ വഴിക്കുള്ള പത്രങ്ങള്‍ കൊണ്ടുപോകും. അത് വഴിയരികിലെ വീടുകളിലിട്ട് സ്കൂള്‍ ബെല്ലിനുമുമ്പെ ക്ലാസില്‍ . പത്രക്കെട്ട് വരാന്‍ വൈകുന്ന ദിവസം അവര്‍ സ്കൂളിലെത്താന്‍ താമസിക്കുമായിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടിയും ഭര്‍ത്താവിന് പൂര്‍ണ പിന്തുണയേകി. തൊട്ടടുത്ത വീടുകളില്‍ പത്രം കൊടുത്തുപോന്നത് ലക്ഷ്മിക്കുട്ടിയാണ്. അവര്‍ ആ പതിവ് ഇപ്പോഴും മുടക്കിയിട്ടില്ല. മക്കളെല്ലാം പഠിച്ച് വലിയ നിലയിലായി. മകന്‍ ഗണേഷ്ബാബു പത്രം ഏജന്റായിതന്നെ ഉറച്ചുനില്‍ക്കുന്നു.

സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും സമരങ്ങളുടെയും തിളയ്ക്കുന്ന ഇന്നലെകളാണ് നാരായണനെ ദേശാഭിമാനി പ്രചാരകനാക്കിയത്. ലീഗ് പ്രമാണിമാരുടെ മുഷ്ക്കില്‍ പകയ്ക്കാതെ സധൈര്യം പത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം മുഴുകി.

""ഏജന്‍സി തുടക്കത്തില്‍ 35 പൈസയായിരുന്നു പത്രത്തിന്റെ വില. എട്ടര പൈസ ഒരു കോപ്പിക്ക് കമീഷനും. ഇതുവരെ കൃത്യമായി പൈസ അടച്ചുപോന്നിട്ടുണ്ട്. കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ടെങ്കിലും സ്വന്തം കൈയിലെ പണംകൊണ്ട് മാസബില്ല് അടക്കും. ഒരു തരത്തിലും വിതരണവുമായി ബന്ധപ്പെട്ട് കമ്പനിയുമായി തര്‍ക്കമുണ്ടായിട്ടില്ല. പൈസയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ആരോടുമില്ല. ഒരിക്കല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം കൃത്യമായി വരിസംഖ്യ അടക്കാത്തതിന് ഡിസി ഓഫീസില്‍ പരാതി നല്‍കി"

പത്ര വിതരണത്തിലും തനി പ്രൊഫഷണലിസം. ചമ്രവട്ടത്ത് പത്രം വരുത്തി തുടങ്ങിയത് 1976 നവംബര്‍ ഒന്നിനാണ് . ദേശാഭിമാനി മാത്രമായിരുന്നു കുറേക്കാലം സൈക്കിളിലേറ്റിയത്. പിന്നീട് കേരളകൗമുദിയും മാതൃഭൂമിയും കൂടിയായി. ദേശാഭിമാനി ഏജന്റ് എന്നതിനുപരി ചരമവും വിവാഹവും മറ്റ് വാര്‍ത്തകളും നല്‍കുന്ന പ്രാദേശിക ലേഖകനുമായി. പാര്‍ടി വാര്‍ത്തകളാണ് ആദ്യകാലങ്ങളില്‍ പ്രധാനമായും അറിയിച്ചിരുന്നത്. അപകടങ്ങളും മറ്റുമുണ്ടായാല്‍ കോഴിക്കോട്ടെ പത്രമാപ്പീസിലേക്ക് ഫോണില്‍ വിളിച്ചുപറയും. എഴുപത്തിമൂന്നാം വയസ്സിലും നാരായണന്‍ വിശ്രമിക്കുന്നില്ല. പത്രത്തിന്റെയും പൊതുകാര്യങ്ങളുടെയും പിറകെ ഓടുകയാണ്. ""ഇത്രയും കാലത്തെ തൊഴില്‍ നല്‍കിയ വിലപ്പെട്ട സമ്പാദ്യം ആത്മസംതൃപ്തിയാണ്. പത്രം വിതരണംചെയ്യുന്നത് കമീഷന്‍മാത്രം കണക്കാക്കിയല്ലെ"ന്ന് നാരായണന്‍ ഒപ്പം കൂട്ടിച്ചേര്‍ക്കുന്നു.

deshabhimani 300112

മനോരമയുടെ വളച്ചൊടിക്കല്‍

സിപിഐ (എം)ന്റെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ "ദി മാര്‍ക്സിസ്റ്റ്" പ്രസിദ്ധീകരിക്കാന്‍പോകുന്ന പ്രകാശ്കാരാട്ടിന്റെ ഒരു ലേഖനത്തെക്കുറിച്ച് "മനോരമ"യും "മാതൃഭൂമി"യും വലിയ പരസ്യപ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍തന്നെ നിഷേധാത്മകമാണ് പ്രചാരണമെങ്കിലും ദി മാര്‍ക്സിസ്റ്റിന്റെ വരാനിരിക്കുന്ന ലക്കം കേരളത്തിലെങ്കിലും റെക്കോഡ് വില്‍പനയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. ജനുവരി 20ന് മനോരമയുടെ ദല്‍ഹി ലേഖകന്‍ ജോമിതോമസ് എന്ന പുത്തന്‍ കൂറ്റുകാരനാണ് പ്രചാരണത്തിന് തുടക്കമിട്ടതെങ്കില്‍ മാതൃഭൂമിയില്‍ പ്രായംചെന്ന എന്‍ അശോകനാണത് ഏറ്റുപിടിച്ചിരിക്കുന്നത്. സോഷ്യലിസത്തില്‍ സിപിഐ (എം) ജനറല്‍സെക്രട്ടറി തിരുത്തല്‍ വരുത്തിയിരിക്കുന്നു എന്നാണ് മനോരമ കണ്ടെത്തിയിരിക്കുന്നത്.

ഭരണകൂടത്തിന് പകരമാവില്ല പാര്‍ടിയെന്നും ഭരിക്കുന്ന പാര്‍ടിയും സര്‍ക്കാരുമായി വ്യക്തമായ വേര്‍തിരിവുള്ളതായിരിക്കണം പുതിയ നൂറ്റാണ്ടിലെ സോഷ്യലിസമെന്നും പ്രകാശിെന്‍റ ലേഖനത്തില്‍ ഉണ്ടത്രെ. അതെങ്ങനെയാണ് സോഷ്യലിസത്തിനുള്ള തിരുത്തലാവുന്നത് എന്ന കാര്യമാണ് പിടികിട്ടാത്തത്. 1992 ജനുവരി മൂന്ന് മുതല്‍ ഒമ്പതുവരെ തീയതികളില്‍ ചെന്നൈയില്‍ വെച്ചാണ് സിപിഐ (എം)ന്റെ പതിനാലാം പാര്‍ടി കോണ്‍ഗ്രസ് നടന്നത്. ആ കോണ്‍ഗ്രസില്‍വെച്ച് "ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍" എന്നൊരു പ്രമേയം സിപിഐ (എം) അംഗീകരിച്ചിരുന്നു. സോവിയറ്റ് യൂണിയെന്‍റയും സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ചയ്ക്ക് നിദാനമായ കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് പ്രത്യയശാസ്ത്രപ്രമേയം അംഗീകരിച്ചത്. അതില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ കഴിഞ്ഞകാല അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ട് സംഭവിച്ച പ്രധാനപ്പെട്ട പ്രമാദങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യമെന്നത് വര്‍ഗത്തിന്റെയാകെ, എന്നുവെച്ചാല്‍ ബഹുഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമാണ്. എന്നാല്‍ "പ്രയോഗത്തില്‍ വര്‍ഗ്ഗത്തിന്റെ ഈ സര്‍വാധിപത്യത്തെ അതിന്റെ മുന്നണി വിഭാഗമായ പാര്‍ടിയുടെയും മിക്കപ്പോഴും പാര്‍ടി നേതൃത്വത്തിന്റെയും സര്‍വാധിപത്യം പ്രതിസ്ഥാപിച്ചിരുന്നു". അത് തിരുത്തപ്പെടേണ്ട ഒരു തെറ്റാണെന്ന് പ്രത്യയശാസ്ത്ര രേഖ വ്യക്തമാക്കിയിരുന്നു. ജന സാമാന്യവുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയും അവരെ ഭരണകൂടത്തിന്റെയും ഭരണത്തിന്റെയും പ്രവര്‍ത്തനത്തില്‍ പങ്കാളിയുമാക്കിയാണ് പാര്‍ടി അതിന്റെ നേതൃത്വപരമായ പങ്ക് നിര്‍വഹിക്കേണ്ടത്. അല്ലാതെ ഭരണകൂടത്തിന് ബദലായി പ്രവര്‍ത്തിച്ചുകൊണ്ടല്ല എന്ന് പ്രത്യയശാസ്ത്ര പ്രമേയം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെതന്നെ വിശദീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രകാശ്കാരാട്ട് പുതിയതായി യാതൊരു തിരുത്തലും മര്‍ക്സിസം-ലെനിനിസത്തില്‍ വരുത്തുന്നില്ല.

1992ല്‍ പ്രത്യയശാസ്ത്ര പ്രമേയത്തില്‍ അംഗീകരിച്ച പൊതു നിലപാടിനെ വികസിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പെതു ഉടമസ്ഥത അല്ലെങ്കില്‍ സ്വത്തിന്റെ സമൂഹവല്‍ക്കരണ പ്രക്രിയ വിവിധ രൂപത്തോടുകൂടിയായിരിക്കുമെന്ന കാര്യവും പ്രത്യയശാസ്ത്രരേഖ വ്യക്തമാക്കിയതാണ്. "സ്വത്തിന് സ്റ്റേറ്റ് ഉടമയിലുള്ള സംരംഭങ്ങള്‍ , കൂട്ടുല്‍പാദനസംഘങ്ങള്‍ , സഹകരണസംഘങ്ങള്‍ , വ്യക്തിഗത സ്വത്ത് എന്നിങ്ങനെ വിവിധ രൂപങ്ങളുണ്ട്" എന്ന് പ്രത്യയശാസ്ത്രരേഖ വിശദീകരിക്കുന്നുണ്ട്. ആസൂത്രണവും കമ്പോളവും എന്ന ഭാഗത്ത് "സോഷ്യലിസത്തില്‍ കമ്പോളം ഇല്ലാതാകുമെന്ന നിഗമനത്തിലെത്തുന്നത് തെറ്റായിരിക്കാം. ചരക്കുകള്‍ ഉല്‍പാദിപ്പിക്കുന്നിടത്തോളംകാലം കമ്പോളം നിലനില്‍ക്കും. ആസൂത്രണമോ കമ്പോളമോ എന്നതല്ല മുഖ്യ ചോദ്യം. ഏത് ഏതിനുമേല്‍ ആധിപത്യം പുലര്‍ത്തുന്നു എന്നതാണ്. സോഷ്യലിസത്തിനുകീഴില്‍ കമ്പോളം ഉല്‍പാദിപ്പിച്ച ചരക്കുകള്‍ വിതരണംചെയ്യാനുള്ള ഉപാധികളില്‍ ഒന്നാണ്". എന്ന് വിശദീകരിച്ചുകൊണ്ട് സോഷ്യലിസത്തില്‍ കമ്പോള സൂചകങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രത്യയശാസ്ത്ര പ്രമേയം എടുത്തുപറഞ്ഞിരുന്നു. ആസൂത്രണത്തിലെ ജന പങ്കാളിത്തം ഭരണത്തിലെ ജനപങ്കാളിത്തം തുടങ്ങി "മനോരമ" പ്രകാശ് കാരാട്ടിന്റെ തിരുത്തലുകളായി കണ്ടെത്തുന്ന കാര്യങ്ങളെല്ലാംതന്നെ 20 വര്‍ഷംമുമ്പ് പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്.

ചിന്ത വാരിക 010212

ദാവോസില്‍ തുണിയുരിഞ്ഞ് പ്രതിഷേധം

ദാവോസ്: ലോക സാമ്പത്തിക ഫോറം സമ്മേളിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ കൊടുംതണുപ്പില്‍ തുണിയുരിഞ്ഞ് പ്രതിഷേധം. സമ്മേളനവേദിയിലേക്കും പ്രതിനിധികളുടെ താമസസ്ഥലത്തേക്കുമെല്ലാം കടുത്ത സുരക്ഷാസന്നാഹങ്ങളെ വെല്ലുവിളിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലോക നേതാക്കളുടെയും ബിസിനസ്സ് തലവന്‍മാരുടെയും സംഗമവേദിയായ ഫോറത്തില്‍ ഉക്രെയ്നില്‍ നിന്നെത്തിയ മൂന്ന് യുവതികളാണ് വ്യത്യസ്തമായി പ്രതിഷേധിച്ചത്. താപനില പൂജ്യം ഡിഗ്രിയിലെത്തി തണുത്തുറഞ്ഞ കാലാവസ്ഥയിലായിരുന്നു ഇവരുടെ പ്രതിഷേധ പ്രകടനം. സമ്മേളനകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലെത്തിയ ഇവര്‍ കുപ്പായം ഉരിഞ്ഞെറിഞ്ഞ് വേദിയിലേക്ക് ചാടിക്കയറി. "ദാവോസ് സൃഷ്ടിച്ച പ്രതിസന്ധി"യെന്ന് ഇവരുടെ ദേഹത്ത് എഴുതിയിരുന്നു. "നിങ്ങള്‍ കാരണം ദരിദ്രരായവര്‍", "ദാവോസില്‍ കൊള്ളക്കാരുടെ സമ്മേളനം" തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ മറ്റ് പ്രതിഷേധക്കാര്‍ പിടിച്ചിരുന്നു. അമേരിക്കയിലെ പിടിച്ചെടുക്കല്‍ പ്രക്ഷോഭകാരികളും ദാവോസില്‍ പ്രകടനം നടത്തി. അമ്പതോളം പേര്‍ ടൗണ്‍ഹാളിനുമുന്നില്‍ ഒത്തുകൂടി. സാമ്പത്തികഫോറം സമ്മേളത്തോടനുബന്ധിച്ച് ചേര്‍ന്ന ചര്‍ച്ചയ്ക്കിടെ സദസ്സില്‍നിന്ന് ചിലര്‍ ചാടിയെണീറ്റ് മുദ്രാവാക്യം മുഴക്കി. ചര്‍ച്ച 20 മിനിറ്റോളം തടസ്സപ്പെട്ടു.

അമേരിക്കയില്‍ പ്രക്ഷോഭകര്‍ രാഷ്ട്രപതാക കത്തിച്ചു

ഓക്ലന്‍ഡ്: "പിടിച്ചെടുക്കല്‍" പ്രക്ഷോഭം വീണ്ടും ശക്തമായ അമേരിക്കയില്‍ മൂന്നൂറോളം പ്രക്ഷോഭകരെ അറസ്റ്റുചെയ്തു. ഓക്ലന്‍ഡ് പിടിച്ചെടുക്കലിന്റെ ഭാഗമായി പ്രകടനം നടത്തിയ പ്രക്ഷോഭകര്‍ സിറ്റി ഹാളിലേക്ക് ഇരച്ചുകയറി അമേരിക്കന്‍ പതാക കത്തിച്ചു. ഭരണകൂടം ഭ്രാന്തമായ ദേശാഭിമാനബോധം വളര്‍ത്തുന്ന അമേരിക്കയില്‍ ഇത് അത്യസാധാരണമാണ്. നൂറുകണക്കിന് പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. നവംബറിനുശേഷം ഏറ്റവും സംഘര്‍ഷഭരിതമായ പിടിച്ചെടുക്കല്‍ പ്രക്ഷോഭമാണ് ഓക്ലന്‍ഡില്‍ നടന്നത്.

പൊലീസിന്റെ പ്രകോപനകരമായ ഇടപെടലാണ് പ്രക്ഷോഭം സംഘര്‍ത്തിലേക്ക് നയിച്ചത്. പ്രക്ഷോഭകരുടെ താവളം പൊലീസ് ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. വൈഎംസിഎക്കുമുന്നില്‍ പ്രകടം നടത്തിയവരെ അറസ്റ്റുചെയ്യുന്നതിനിടെയാണ് സിറ്റിഹാളും പൊലീസ് വളഞ്ഞത്. നേരത്തെ ഇതിനുള്ളില്‍ കടന്നുകൂടിയ പ്രക്ഷോഭകര്‍ സിറ്റിഹാളിലെ ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്നും അമേരിക്കന്‍ പതാക കത്തിച്ചെന്നും അധികൃതര്‍ പറഞ്ഞു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രക്ഷോഭകരെ പിരിച്ചുവിടാനായത്. മുമ്പും പ്രക്ഷോഭകരെ മൃഗീയമായി നേരിട്ടതിന് ഓക്ലന്‍ഡ് പൊലീസ് വിമര്‍ശം നേരിട്ടിരുന്നു. ഓക്ലന്‍ഡിനെ പ്രക്ഷോഭകര്‍ കളിക്കളമാക്കുകയാണെന്ന് മേയര്‍ ജീന്‍ ക്വാന്‍ ആരോപിച്ചു. കോര്‍പറേറ്റുകളുടെ ആര്‍ത്തിക്കും സമ്പന്നാനുകൂല ഭരണനയത്തിനുമെതിരെ അമേരിക്കയിലെ സാമ്പത്തിക ആസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം മറ്റ് പല നഗരങ്ങളിലും ഏറിയും കുറഞ്ഞും തുടരുകയാണ്. ഓക്ലന്‍ഡ്, ന്യൂയോര്‍ക്ക്, ലൊസ് ആഞ്ചലസ് എന്നിവിടങ്ങളിലാണ് പ്രക്ഷോഭം ഏറ്റവും ശക്തമായത്.

deshabhimani 300112

ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട: കാരാട്ട്


ക്ലിക്ക് ചെയ്ത് വായിക്കുമല്ലോ


സിപിഐ എം ത്രിപുര സമ്മേളനം ഉജ്വല റാലിയോടെ തുടങ്ങി

അഗര്‍ത്തല: ത്രിപുരയില്‍ പാര്‍ടിയുടെ ശക്തി വിളിച്ചറിയിച്ച ഉജ്വല റാലിയോടെ സിപിഐ എം ഇരുപതാം സംസ്ഥാന സമ്മേളനം അഗര്‍ത്തലയില്‍ തുടങ്ങി. സ്ത്രീകളും ആദിവാസികളുമടക്കം മുക്കാല്‍ ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തി അഗര്‍ത്തല നഗരത്തിലേക്ക് ഒഴുകി. റാലിക്കു മുമ്പായി സംസ്ഥാന സമ്മേളന നഗരിയായ ബൈദ്യനാഥ് മജുംദാര്‍ നഗറിനു(അഗര്‍ത്തല ടൗണ്‍ ഹാള്‍) മുന്നില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യസമര സേനാനിയായ ചിത്ത ചന്ദ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മറ്റ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. ജ്യോതിബസു നഗറില്‍(ആസ്താബല്‍ മൈതാനം) ഉച്ചയ്ക്കുശേഷം പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ നിരഞ്ജന്‍ ദേബ്ബര്‍മ അധ്യക്ഷനായി. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ , സംസ്ഥാന സെക്രട്ടറി, ബിജന്‍ ധര്‍ , കേന്ദ്ര കമ്മിറ്റി അംഗം അഘോര്‍ ദേബ് ബര്‍മന്‍ എന്നിവരും റാലിയില്‍ പ്രസംഗിച്ചു.

ത്രിപുരയിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. ത്രിപുര ഇന്ത്യയുടെ ഭാഗമല്ലെന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ സംസ്ഥാനത്തെ ജനങ്ങളെ ശിക്ഷിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ജനങ്ങള്‍ മുന്നോട്ടുവരണം. ത്രിപുരയില്‍ സമാധാനവും വികസനവും നിലനില്‍ക്കാന്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴാമത് ഇടത്സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. വൈകിട്ട് ആറിന് ബൈദ്യനാഥ് മജുംദാര്‍ നഗറില്‍ പ്രതിനിധി സമ്മേളനം കാരാട്ട് ഉദ്ഘാടനംചെയ്തു. ബിജന്‍ ധര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുചര്‍ച്ച തിങ്കളാഴ്ച ആരംഭിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റിയംഗം നൂറുള്‍ ഹുദ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം ഫെബ്രുവരി ഒന്നിന് സമാപിക്കും.
(വി ജയിന്‍)

deshabhimani 300112

അരങ്ങില്‍ അഗ്നി വിതറിയ ആയിഷ

പണവും മദ്യവും ആയുധം; ജീവിതപ്രശ്നങ്ങള്‍ മറച്ചു

പട്യാല: പച്ചപ്പ് നിറഞ്ഞ സര്‍വകലാശാലാ ക്യാമ്പസിലെ ഡീന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ രണ്ട് കര്‍ഷകനേതാക്കളും പ്രൊഫ. ബല്‍വീന്ദറിനൊപ്പമുണ്ട്. പഞ്ചാബിനെ കുറിച്ചും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറിച്ചും ആഴത്തില്‍ പഠിച്ച ബല്‍വീന്ദര്‍ സാംച മോര്‍ച്ചയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് യോഗത്തിന് പോകാനൊരുങ്ങുകയാണ്. ഗോതമ്പുവയലും ക്ഷീരകര്‍ഷകരും നിറഞ്ഞ ക്നോറിലേക്ക്. യാത്രയില്‍ ഒപ്പം ഞങ്ങളും ചേര്‍ന്നു. വയലേലകള്‍ നിറഞ്ഞ ഗ്രാമങ്ങളിലൂടെ പോകുമ്പോള്‍ അവിടെ വീഴുന്ന കണ്ണീരിന്റെയും മറുഭാഗത്ത് തടിച്ചുകൊഴുക്കുന്ന പണച്ചാക്കുകളുടെയും കഥ ബല്‍വീന്ദര്‍സിങ് വിവരിച്ചു. ശിരോമണി അകാലിദള്‍ -ബിജെപി സഖ്യവും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്ന അഞ്ചുനദികളുടെ നാട്ടില്‍ അഴിമതിയില്‍നിന്ന് സമ്പാദിച്ച പണവും മദ്യവുമാണ് തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ പ്രൊഫസര്‍ പറഞ്ഞു.വികസനത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍നിന്ന പഞ്ചാബ് ഇപ്പോള്‍ ഏറെ പിന്നിലായി. ദേശീയ വികസന ലക്ഷ്യം ഏഴ് ശതമാനമായിരിക്കെ അകാലിസര്‍ക്കാര്‍ പ്രഖ്യാപിച്ചതുതന്നെ അഞ്ച് ശതമാനമാണ്. വില കിട്ടാഞ്ഞതിനാല്‍ കര്‍ഷകര്‍ ആയിരക്കണക്കിന് ടണ്‍ ഉരുളക്കിഴങ്ങ് റോഡില്‍ വലിച്ചെറിഞ്ഞു-വിളവെടുപ്പു കഴിഞ്ഞ ഉരുളക്കിഴങ്ങ് പാടങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ ഇക്കാര്യത്തില്‍ ഇടപെട്ടില്ല. പരുത്തി കര്‍ഷകരുടെ ആത്മഹത്യ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കിയ മേഖലയാണ് പഞ്ചാബിലെ മാള്‍വ. ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം തിട്ടപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. തൊഴില്‍ നഷ്ടപ്പെട്ട് നിരവധി കര്‍ഷകത്തൊഴിലാളികള്‍ സന്‍ഗ്രൂരിലും മാള്‍വയിലും ആത്മഹത്യ ചെയ്തു. തൊഴിലില്ലായ്മ അതിരൂക്ഷമായതിന്റെ മറുപുറമാണ് മദ്യവും മയക്കുമരുന്നും വ്യാപിച്ചത്. ചരിത്രനഗരമായ പട്ടിയില്‍ മാത്രം ഒമ്പത്യുവാക്കള്‍ ഹെറേയിന്റെ അമിത ഉപയോഗത്താല്‍ മരിച്ചു. മാള്‍വ മേഖലയില്‍ ശക്തമായ തെരഞ്ഞെടുപ്പുവിഷയമാണിത്. തെരഞ്ഞെടുപ്പ് സമയത്ത് അകാലി-ബിജെപി മുന്നണിയും കോണ്‍ഗ്രസും പണം വാരി എറിയുന്നു, മദ്യം ഒഴുക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാനത്തുനിന്ന് 20 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പൂവിന് പകരം നോട്ടുകൊണ്ട് അര്‍ച്ചന നടത്തിയ സംഭവത്തില്‍ കമീഷന്‍ മുന്നറിയിപ്പു നല്‍കി. കോണ്‍ഗ്രസ് റിബലുകള്‍ക്ക് ആദ്യഗഡുവായി 100 കോടി രൂപവീതമാണ് അകാലിദള്‍ നല്‍കിയത്. കോണ്‍ഗ്രസ് ഓരോ മണ്ഡലത്തിനും നൂറുകോടി രൂപ നല്‍കിയെന്നാണ് വാര്‍ത്ത.

തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധനയുള്ളതിനാല്‍ ചിലയിടത്ത് മദ്യവിതരണം നേരിട്ടല്ല. പ്രത്യേക നമ്പറുള്ള നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അതുമായി ചെന്നാല്‍ കടയില്‍നിന്ന് ആവശ്യത്തിന് മദ്യം. അതേസമയം, രാജസ്ഥാനിലെ ബിക്കാനീര്‍ എക്സ്പ്രസ് ട്രെയിന് കാത്ത് നില്‍ക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. അര്‍ബുദചികിത്സയ്ക്കായി ബിക്കാനീര്‍ ആശുപത്രിയില്‍ പോകാനുള്ളവര്‍ക്കുള്ള ട്രെയിനാണിത്. കൊടുംതണുപ്പിലും റോഡിന്റെ ഡിവൈഡറില്‍ അന്തിയുറങ്ങുന്ന നൂറുകണക്കിന് പേരെ പട്യാലയില്‍ കാണാം.

deshabhimani 300112