Tuesday, April 15, 2014

ലൈംഗിക ന്യൂനപക്ഷങ്ങളെ ഇനി മൂന്നാം ലിംഗമായി പരിഗണിക്കും

ലൈംഗിക ന്യൂനപക്ഷങ്ങളെ മൂന്നാം ലിഗമായി അംഗീകരിച്ച് സുപ്രീം കോടതി ഉത്തരവ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്ല്യരായി ലൈംഗിക ന്യൂനപക്ഷങ്ങളെ കണക്കാക്കണം. ഇവരോട് വിവേചനം പാടില്ല. ജോലി സംവരണം ഉള്‍പ്പെടെ നല്‍കുന്നതിനായി നിയമം കൊണ്ടുവരണം. മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ ഇവരെയും പെടുത്തണം.

രേഖകളിലും അപേക്ഷകളിലും റേഷന്‍കാര്‍ഡിലും മറ്റും മൂന്നാം ലിംഗമെന്ന് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. . നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുകയും വേണം. ഇപ്പോള്‍ സ്ത്രീ എന്നോ പുരുഷനെന്നോ രേഖപ്പെടുത്താന്‍ ഇവരെ നിര്‍ബ്ബന്ധിക്കുന്ന സ്ഥിതിയാണുള്ളത്.

ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് മൗലികാവകാശം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി.

deshabhimani

No comments:

Post a Comment