ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനം ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേരുകയുണ്ടായി. രാജ്യം ഭരിക്കുന്ന മുഖ്യകക്ഷിയുടെ ദേശീയ സമ്മേളനം രണ്ടര മണിക്കൂര്‍ കൊണ്ട് അവസാനിച്ചതിലൂടെ എത്രമേല്‍ പ്രഹസനമായിരുന്നൂ സമ്മേളനം എന്ന് വ്യക്തമായി. രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യവിഷയങ്ങളൊന്നും എ ഐ സി സി സമ്മേളനത്തിന്റെ പരിഗണനയ്ക്കുപോലും വന്നില്ല. സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും വാഴ്ത്തുവാനുള്ള അവസരമായാണ് ക്ഷിപ്ര സമയം മാത്രമെടുത്ത എ ഐ സി സി സമ്മേളനത്തെ കോണ്‍ഗ്രസുകാര്‍ കണ്ടത്.
പുകയുന്ന കശ്മീര്‍ പ്രശ്‌നമോ അതിരൂക്ഷമായ വിലക്കയറ്റമോ പട്ടിണിയും ദാരിദ്ര്യവും പെരുകുന്നതോ മാവോയിസ്റ്റ് ഭീഷണിയോ മതഭീകരവാദമോ ഒന്നും എ ഐ സി സി സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കുവന്നില്ല. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന സുപ്രധാന വിഷയമാണ് കശ്മീരില്‍ നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രത്തിലെ മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കുവാനോ പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുവാനോ എ ഐ സി സി സമ്മേളനത്തിനായില്ല. രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യ വെല്ലുവിളികളിലൊന്നാണ് മാവോയിസ്റ്റ് തീവ്രവാദവും മതഭീകര സംഘടനകളും. മാവോയിസ്റ്റ് വാദം ശക്തിപ്പെടുന്നതിന്റെ സാമൂഹ്യ കാരണങ്ങള്‍ കണ്ടെത്തുന്നതിനോ തിരിച്ചറിയുന്നതിനോ അവ പരിഹരിക്കുന്നതിനോ ഉള്ള ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ് യു പി എ യുടേത്. ഇനിയും അങ്ങനെയൊരു ലക്ഷ്യം തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് എ ഐ സി സി സമ്മേളനത്തിലെ നടപടിക്രമങ്ങള്‍. മതഭീകരത ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനും ജനതയുടെ ജീവിത സുരക്ഷിതത്വത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതിനും മാത്രം പര്യാപ്തമായതാണ്.
മതഭീകരവാദശക്തികളെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള ഒരു നിര്‍ദ്ദേശവും എ ഐ സി സി സമ്മേളനത്തിലുണ്ടായില്ല.
അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വില രാജ്യത്ത് അനുദിനം കുതിച്ചുയരുന്നു. മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ കടുത്ത ദുരിതത്തെ അഭിമുഖീകരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പൊതുവിതരണ സംവിധാനം വ്യാപിപ്പിച്ചും അവധി വ്യാപാരം നിരോധിച്ചും കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പ്പുകാരെയും നേരിട്ടും വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. രാജ്യത്തെ മുഖ്യകക്ഷി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനത്തിലും ഒരാളും വിലക്കയറ്റത്തെക്കുറിച്ച് ചുണ്ടനക്കുകപോലുമുണ്ടായില്ല.
രാജ്യവും ജനതയും അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്കുവരാത്ത, വാഴ്ത്തു പാട്ടുകളില്‍ മാത്രം ഒതുങ്ങിയ എ ഐ സി സി സമ്മേളനം ഒരു വലിയ ഫലിതമായി മാത്രമേ ജനങ്ങള്‍ നോക്കിക്കാണുകയുള്ളൂ.
കോണ്‍ഗ്രസ് പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരും അഴിമതിയുടെ ചളിക്കുണ്ടില്‍ മുങ്ങിത്താണിരിക്കുകയാണ്. 2-ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കുറ്റവാളിയെന്നു ഏറെക്കുറെ വ്യക്തമായ ഡി എം കെ പ്രതിനിധിയായ കേന്ദ്രമന്ത്രി എ രാജയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നതിലെ ദുരൂഹത വര്‍ധിക്കുകയാണ്. സുപ്രിംകോടതി തന്നെ സ്‌പെക്ട്രം അഴിമതിയിലും സി ബി ഐ അന്വേഷണത്തിലും അമര്‍ഷം പ്രകടിപ്പിച്ചിട്ടും കോണ്‍ഗ്രസ് ഒരക്ഷരം ഉരിയാടുന്നില്ല.
കോണ്‍ഗ്രസ് സമ്മേളനത്തിന് തൊട്ടുമുമ്പാണ് മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം പുറത്തുവന്നത്. കാര്‍ഗിലില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ധീര ജവാന്‍മാര്‍ക്കും വേണ്ടി പണികഴിപ്പിച്ച ഫ്‌ളാറ്റുകള്‍ ഭരണകക്ഷിയിലെ പ്രധാനികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കൈവശപ്പെടുത്തുകയും കെട്ടിട നിര്‍മാണ ചട്ടങ്ങളും പാരിസ്ഥിതിക നിയമങ്ങളും ലംഘിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ചവാന്‍ മാത്രമല്ല, മുന്‍ മുഖ്യമന്ത്രിമാരും ഇപ്പോഴത്തെ കേന്ദ്രമന്ത്രിമാരുമായ വിലാസ്‌റാവു ദേശ്മുഖും സുശീല്‍കുമാര്‍ ഷിന്‍ഡേയുമൊക്കെ ഫ്‌ളാറ്റ് കുംഭകോണത്തില്‍ പങ്കാളികളാണെന്നുമുള്ള ആക്ഷേപമാണ് ശക്തിപ്പെട്ടിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് കോടാനുകോടി രൂപയുടെ അഴിമതിയുടെ അരങ്ങാക്കി മാറ്റിയതിനുപിന്നിലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിക്കൂട്ടിലാണ്.
പക്ഷേ എ ഐ സി സി സമ്മേളനത്തില്‍ ഈ കൊടും അഴിമതികളെക്കുറിച്ച് ഒരു വാക്കുപോലും സോണിയാഗാന്ധി മുതല്‍ ആരും ഉച്ചരിച്ചില്ല. രണ്ടര മണിക്കൂര്‍ നീണ്ട കുഴലൂത്തുകാരുടെ കൂട്ടായ്മയായി എ ഐ സി സി സമ്മേളനം അധപ്പതിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുതല്‍ രമേശ് ചെന്നിത്തലവരെ സമ്മേളനത്തില്‍ പ്രസംഗിച്ചവരാകെ സോണിയയെയും രാഹുല്‍ഗാന്ധിയെയും പ്രശംസിച്ച് പ്രീതി നേടാനാണ് ശ്രമിച്ചത്. രാജ്യസംബന്ധമായ വിഷയങ്ങളെല്ലാം അവര്‍ക്ക് മുന്നില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു.
ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയെന്ന് വീരവാദം മുഴക്കുന്ന കോണ്‍ഗ്രസിന്റെ ഒരു ഘടകത്തിലും ജനാധിപത്യപരമായ നിലയില്‍ തിരഞ്ഞെടുപ്പ് നടന്നില്ല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബ്ലോക്ക് പ്രസിഡന്റുമാരും ജില്ലാ പ്രസിഡന്റുമാരും പി സി സി പ്രസിഡന്റുമാരുമാണ് കോണ്‍ഗ്രസിനുള്ളത്. അവരെല്ലാം ചേര്‍ന്നാണ് ദേശീയ അധ്യക്ഷയെയും തിരഞ്ഞെടുത്തത്. ക്ഷിപ്രവേഗതയില്‍ അവസാനിച്ച ദേശീയ സമ്മേളനത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളെ ദേശീയ അധ്യക്ഷ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയെന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ തന്നെ പ്രമേയം പാസ്സാക്കി പിരിഞ്ഞു. ജനാധിപത്യ കക്ഷി എന്നുള്ളത് ആലങ്കാരിക പ്രയോഗം മാത്രമാണെന്നും ജനങ്ങളോടും രാജ്യത്തോടും തങ്ങള്‍ക്കു പ്രതിജ്ഞാ ബദ്ധതയില്ലെന്നും ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് തെളിയിച്ചു.
ജനയുഗം മുഖപ്രസംഗം 041110
Thursday, November 4, 2010
വരള്‍ച്ചാ ദുരിതാശ്വാസം: സംസ്ഥാനത്തിന് വീണ്ടും കേന്ദ്ര അവഗണന
വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായധനം അനുവദിക്കുന്നതില്‍ സംസ്ഥാനത്തിന് വീണ്ടും കേന്ദ്ര അവഗണന. വര്‍ള്‍ച്ചാ ദുരിതാശ്വാസത്തിനായി 164.87 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 19.73 കോടി രൂപയാണ് അനുവദിച്ചത്. ദുരന്ത മേഖല സന്ദര്‍ശിച്ച വിദഗ്ധ സംഘം 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഈ തുക തന്നെ കുറവാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്ര സംഘം ശുപാര്‍ശ ചെയ്ത തുകപോലും അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യറായില്ല.
വരള്‍ച്ചാ ദുരിതാശ്വാസ കെടുതികളില്‍ സംസ്ഥാനത്ത് ആകെയുണ്ടായ നഷ്ടം 650 കോടിയിലധികമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വികലമായ മാനദണ്ഡങ്ങളാണ് അര്‍ഹമായ സഹായം കേന്ദ്രം അനുവദിക്കുന്നില്ലെന്ന ആക്ഷേപം വളരെക്കാലമായി സംസ്ഥാനം ഉയര്‍ത്തുന്നതാണ്. കെടുതികളെക്കറിച്ച് പഠിക്കാന്‍ പഠിക്കാന്‍ കേന്ദ്ര സംഘങ്ങള്‍ സംസ്ഥാനത്ത് എത്താറുണ്ടെങ്കിലും അര്‍ഹമായ ഒരു ആനുകൂല്യവും സംസ്ഥാനത്തിന് ലഭിക്കാറില്ല. ഇത്തവണയും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.
കേന്ദ്രം അനുവദിച്ച നാമമാത്രമായ തുകയില്‍ 12 ലക്ഷം രൂപ ഇടുക്കി ജില്ലയിലെ ആലിപ്പഴ വര്‍ഷത്തിലുണ്ടായ നഷ്ടത്തിന് നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ആലിപ്പഴ വര്‍ഷത്തില്‍ 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.
സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ വേണ്ടത്ര തുക ലഭ്യമാണെന്ന കാരണം പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ സഹായം നിഷേധിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം വാദങ്ങള്‍ തികച്ചും യുക്തിരഹിതമാണെന്നും റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനയുഗം വാര്‍ത്ത

Wednesday, November 3, 2010
ആരാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നത്?
..........."വസ്തുതാപരമായി ശരി" ആയ കാര്യങ്ങള്‍ എങ്ങിനെ അവയുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യങ്ങളിലും നിന്നും മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും അവ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെയും പൊതുരാഷ്ട്രീയ പരിതസ്ഥിതി പരിഗണിക്കാതെയും പഴയ ചരിത്രം പരിഗണിക്കാതെയും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തരത്തില്‍ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കപ്പെടുന്നു എന്നതിനു ഉത്തമ ഉദാഹരണമാണ് കെഎസ് സുദീപിന്റെ ഈ പോസ്റ്റ്. ഇതൊരു ഒറ്റപ്പെട്ട സംഭവവും അല്ല. ട്വിറ്ററിലും, ബസ്സിലും, ഫേസ്ബുക്കിലുമൊക്കെ കോട്ട് ചെയ്യപ്പെടുകയും ഒന്നിനു പത്തായി പെരുപ്പിച്ച് കാണിക്കപ്പെടുകയും ചെയ്യുന്ന പല തരം കമന്റുകളുടെയും അടിസ്ഥാനം ഇത്തരത്തിലുള്ള വ്യാജമായ നിര്‍മിതികളാണ്. പ്രൊപ്പഗാന്‍ഡ എന്ന് തീര്‍ത്തും വിളിക്കാവുന്ന ഇത്തരം ലേഖനങ്ങള്‍ നിഷ്പക്ഷരെന്ന് കരുതപ്പെടുന്ന മാധ്യമപ്രമുഖകരുടെ വെബ്സൈറ്റിലും ബ്ലോഗിലുമൊക്കെ ഇടം തേടുക കൂടി ചെയ്യുമ്പോള്‍ അവയ്ക്ക് അരുതാത്ത വിശ്വാസ്യത കൈവരിക കൂടി ചെയ്യുന്നുണ്ട്.
‘ദേശാഭിമാനീ സഖാക്കളെ മണ്ടന്മാരാക്കല്ലേ’ എന്ന തലക്കെട്ടില്‍ കെ.എസ്. സുദീപ് എഴുതിയ ലേഖനത്തിനൊരു മറുപടി.
ആരാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നത്?
‘ദേശാഭിമാനീ സഖാക്കളെ മണ്ടന്മാരാക്കല്ലേ’ എന്ന തലക്കെട്ടില്‍ കെ.എസ്. സുദീപ് എഴുതിയ ലേഖനത്തിനൊരു മറുപടി.
ആരാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നത്?
ബ്രസീല്‍ ജനത നല്‍കുന്ന സന്ദേശം
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വിമോചിതമായത് അമേരിക്കയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. പട്ടാള സ്വേച്ഛാധിപതികളെ വാഴിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണം നിരവധി ദശാബ്ദക്കാലം അമേരിക്ക കയ്യാളി. ആ രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ കൊള്ളയടിച്ചു. സ്വേച്ഛാധിപത്യത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിനും എതിരെ നടന്ന പ്രക്ഷോഭങ്ങളെ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. കമ്മ്യൂണിസ്റ്റുകാരെയും തൊഴിലാളി പ്രവര്‍ത്തകരെയും മാത്രമല്ല, ജനാധിപത്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍മാരെപോലും കൊലചെയ്തു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകളെ പട്ടാളത്തെ ഉപയോഗിച്ച് അട്ടിമറിച്ചു. ഗ്വാട്ടിമാലയിലും ചിലിയിലും അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ നടത്തിയ അട്ടിമറികള്‍, അമേരിക്കയെ വെല്ലുവിളിക്കാന്‍ ലാറ്റിനമേരിക്കയിലെ ജനാധിപത്യ ശക്തികളെ അനുവദിക്കില്ലെന്ന മുഷ്‌ക്കിന്റെ പ്രകടനമായിരുന്നു. ലാറ്റിനമേരിക്ക എക്കാലവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കീഴിലായിരിക്കുമെന്ന കണക്കുകൂട്ടലുകള്‍ ജനകീയ മുന്നേറ്റത്തിനിടയില്‍ തകര്‍ന്നടിഞ്ഞതിനാണ് കഴിഞ്ഞ ഒരു ദശാബ്ദം സാക്ഷ്യം വഹിച്ചത്. അരനൂറ്റാണ്ടിനു മുന്‍പ് ലാറ്റിനമേരിക്കയില്‍ വിപ്ലവത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിയ ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയുടെ അനുഭവങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി അമേരിക്കന്‍ ആധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ തുടങ്ങി. പട്ടാള സ്വേച്ഛാധിപത്യത്തിനു അന്ത്യം കുറിച്ചുകൊണ്ട് ബ്രസീല്‍ ജനാധിപത്യത്തിന്റെ വഴിയിലേയ്ക്ക് മാറി. വെനിസ്വല, ഹോണ്ടുറാസ്, ചിലി, ബൊളീവ്യ, പെറു, പരാഗ്വയ്, അര്‍ജന്റീന, ഉറുഗ്വയ് തുടങ്ങിയ രാജ്യങ്ങളെല്ലാം അതേ പാത പിന്‍പറ്റി.
അമേരിക്കന്‍ ആധിപത്യവും പട്ടാള സ്വേച്ഛാധിപത്യവും ആ രാജ്യങ്ങള്‍ക്കെല്ലാം സമ്മാനിച്ചത് കൊടിയ ദാരിദ്ര്യമായിരുന്നു. പട്ടിണിയില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുക ഈ രാജ്യങ്ങളിലെ ജനാധിപത്യ സര്‍ക്കാരുകള്‍ ദൗത്യമായി ഏറ്റെടുത്തു. ക്യൂബയുടെ പാത പിന്‍തുടര്‍ന്നു ഭൂപരിഷ്‌കരണവും ദേശസാല്‍ക്കരണവും നടപ്പാക്കാന്‍ വെനിസ്വലയും ബൊളീവ്യയും തയ്യാറായെങ്കില്‍ ബ്രസീലും ചിലിയും മറ്റും മുതലാളിത്ത കമ്പോള സമ്പദ്ഘടന കെട്ടിപ്പടുത്തുകൊണ്ടുതന്നെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പരിപാടികളാണ് നടപ്പാക്കിയത്. ബ്രസീലില്‍ ഇതിന് നേതൃത്വം നല്‍കിയത് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ലുല ഡസില്‍വയാണ്. എട്ടു വര്‍ഷം പ്രസിഡന്റ് സ്ഥാനം വഹിച്ച ലുലയുടെ പിന്‍ഗാമിയായി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ദില്‍മ റൗസെഫ് തിരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിജയവും അമേരിക്കയുടെ ആധിപത്യ പദ്ധതികള്‍ക്കേറ്റ തിരിച്ചടിയുമാണ്. ബ്രസീലിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാണ് ദില്‍മ. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ പട്ടാള സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ സജീവ പങ്കുവഹിച്ച ദില്‍മ തീവ്ര ഇടതുപക്ഷ സംഘടനയുടെ പ്രവര്‍ത്തകയായിരുന്നു. പട്ടാള ഭരണം അവരെ ജയിലിലടച്ചു; ക്രൂരമായി പീഡിപ്പിച്ചു. 1989 ല്‍ പട്ടാള ഭരണം അവസാനിച്ചശേഷം, പുതിയ ബ്രസീലിനു വേണ്ടിയുള്ള ഇടതു ജനാധിപത്യ ശക്തികളുടെ സമരങ്ങളില്‍ അവര്‍ പങ്കാളിയായി. ലുല വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് രൂപം നല്‍കിയപ്പോള്‍ ദില്‍മ അതിലെ സജീവ അംഗമായി. സാമ്പത്തിക ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ദില്‍മ പ്രസിഡന്റ് ലുലയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടി നടപ്പാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ഇരുപതു കോടിയോളം ജനസംഖ്യയുള്ള ബ്രസീലില്‍ മൂന്നു കോടിയിലധികം പേരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലുലയുടെ ഭരണത്തിനു കഴിഞ്ഞിരുന്നു. പാവപ്പെട്ടവര്‍ക്കിടയില്‍ ലുലയുടെ ജനസമ്മതിക്കും അംഗീകാരത്തിനുമുള്ള പ്രധാന ഘടകവും ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടി തന്നെയായിരുന്നു.
ലുലയുടെ നയങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ച ദില്‍മ എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും ആരോഗ്യ പരിരക്ഷയും പാര്‍പ്പിടവും ഉറപ്പാക്കിക്കൊണ്ട് ജനാധിപത്യം ശക്തിപ്പെടുത്തുകയും സാമൂഹ്യ സമത്വം കൈവരിക്കുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ പറയുകയുണ്ടായി. ഈ ലക്ഷ്യങ്ങള്‍ നേടാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നയങ്ങളില്‍ പല മാറ്റങ്ങളും ആവശ്യമാണ്. ദില്‍മയെ പിന്തുണച്ച ഇടതുപക്ഷ പാര്‍ട്ടികളും ശക്തികളും അത്തരം മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള സമ്മര്‍ദ്ദം തുടരുകയും ചെയ്യും.
മുതലാളിത്ത കമ്പോള സമ്പദ്ഘടനയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ അമേരിക്കയുടെ സാമ്പത്തിക ആധിപത്യ നയങ്ങളെ ബ്രസീല്‍ എതിര്‍ക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധങ്ങള്‍ ഊട്ടി വളര്‍ത്താന്‍ ബ്രസീല്‍ ശ്രമിക്കുന്നു. ബ്രസീലും ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടുന്ന 'ബ്രിക്' ഇന്ന് ലോകരംഗത്ത് അവഗണിക്കാനാവാത്ത കൂട്ടായ്മയാണ്. ലുലയുടെ നയങ്ങളുടെ ശക്തയായ വക്താവ് ബ്രസീലിന്റെ പുതിയ പ്രസിഡന്റാവുന്നത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുഗുണമാണ്.
ലുല പിന്തുടര്‍ന്ന ജനാധിപത്യപരവും പരിമിതവുമായ നയങ്ങള്‍ പോലും അമേരിക്കയ്ക്ക് ഹിതകരമല്ല. അതുകൊണ്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദില്‍മയെ എതിര്‍ത്ത സോഷ്യല്‍ ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയായ ജോസ്‌സെറയ്ക്ക് അമേരിക്കന്‍ മാധ്യമങ്ങള്‍ പിന്തുണ നല്‍കിയത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീല്‍ അതിവേഗം കരുത്തുള്ള സാമ്പത്തിക ശക്തിയായി വളരുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ആടി ഉലയാതെ പിടിച്ചുനില്‍ക്കാനും വളര്‍ച്ചനേടാനും കഴിഞ്ഞ ചുരുക്കം ചില രാജ്യങ്ങളിലൊന്ന് ബ്രസീലാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ ചേരി നേടിയ വിജയം ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികള്‍ക്ക് ആവേശം പകരും.
ജനയുഗം മുഖപ്രസംഗം

Tuesday, November 2, 2010
തദ്ദേശസ്ഥാപന അധ്യക്ഷര്‍: യുഡിഎഫില്‍ തര്‍ക്കം രൂക്ഷം
തദ്ദേശ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി യുഡിഎഫില്‍ കലഹം നാള്‍ക്കുനാള്‍ മൂക്കുന്നു. ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസിനുള്ളിലും പലയിടത്തും പോര് അതിരൂക്ഷമാണ്.
തലസ്ഥാനജില്ലയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റാകാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം ശക്തമാവുകയാണ്. കോൺഗ്രസിലെ രമണി പി നായര്‍, അന്‍സജിത റസല്‍ എന്നിവരാണ് രംഗത്തുള്ളത്. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് കക്ഷിനേതാവാകാനും കോൺഗ്രസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു.
തൃശൂരില്‍ തദ്ദേശസ്ഥാപനങ്ങളില്‍ അധ്യക്ഷന്മാരാകാന്‍ ഐ ഗ്രൂപ്പ്, എ ഗ്രൂപ്പ്, നാലാം ഗ്രൂപ്പ് എന്നിവയെല്ലാം അവകാശവാദവുമായി രംഗത്തുണ്ട്. തൃശൂര്‍ കോര്‍പറേഷനില്‍ മേയറാകാന്‍ മൂന്നുപേരാണ് രംഗത്തുള്ളത്. കോട്ടയം ജില്ലാപഞ്ചായത്ത് ആദ്യം ആരു ഭരിക്കണമെന്നതിനെച്ചൊല്ലി യുഡിഎഫില്‍ അങ്കം മൂത്തു. പാലാ നഗരസഭാ ചെയര്‍മാന്‍സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൌൺസിലര്‍മാരായ മാണിവിഭാഗം നിയോജകമണ്ഡലം സെക്രട്ടറിയും ഭാര്യയും പാര്‍ടിയില്‍നിന്ന് രാജിവച്ചതായി കെ എം മാണിക്ക് കത്ത് നല്‍കി.
കണ്ണൂരില്‍ യുഡിഎഫ് വിജയിച്ച പഞ്ചായത്തുകളിലും കണ്ണൂര്‍ നഗരസഭയിലും പ്രസിഡന്റ്, ചെയര്‍പേഴ്സൺ സ്ഥാനത്തേക്കുള്ള തര്‍ക്കം രൂക്ഷമായി. യുഡിഎഫിന്റെ സംസ്ഥാന ധാരണപ്രകാരം കണ്ണൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്സൺസ്ഥാനം മുസ്ളിംലീഗിനാണ്. എന്നാല്‍, കണ്ണൂരില്‍ ചെയര്‍പേഴ്സൺപദവി രണ്ടരവര്‍ഷം വീതം പങ്കിടാനാണ് കരാറെന്ന് കോൺഗ്രസ് വാദിക്കുന്നു.
പത്തനംതിട്ടയില്‍ ജില്ലാപഞ്ചായത്തിലേക്ക് മൂന്നുപേരാണ് പിടി മുറുക്കിയിരിക്കുന്നത്. എ, ഐ വിഭാഗങ്ങള്‍ തമ്മിലും ജില്ലയിലെ കോൺഗ്രസ് നേതാക്കള്‍ വ്യക്തിപരമായി നയിക്കുന്ന വിഭാഗങ്ങള്‍ തമ്മിലുമാണ് പോര്. ജില്ലാപഞ്ചായത്ത് പ്രസിഡന്റുപദവി കേരള കോൺഗ്രസിന് കൊടുക്കാതിരിക്കാന്‍ ഇടുക്കി ജില്ലയില്‍ കോൺഗ്രസ് നീക്കം തുടങ്ങി. ജോസഫ് ഗ്രൂപ്പുമായുള്ള ലയനം വഴിയാണ് ജില്ലയില്‍ ഭൂരിപക്ഷം സീറ്റും യുഡിഎഫ് നേടിയതെന്ന വാദമാണ് കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
കൊച്ചിയില്‍ സഭാധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതുസംബന്ധിച്ച് സമവായത്തില്‍ എത്താനാകാതെ യുഡിഎഫ് കുഴങ്ങുന്നു. മേയര്‍സ്ഥാനത്തേക്ക് ഐ, എ ഗ്രൂപ്പ് പോരില്‍ കത്തോലിക്കാസഭയും കക്ഷിചേര്‍ന്നതോടെ എരിതീയില്‍ എണ്ണയൊഴിച്ച അനുഭവമായി. കൌൺസിലിലെ മുതിര്‍ന്ന അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍ വേണുഗോപാലിനെ ഐ വിഭാഗം ഉയര്‍ത്തിക്കാട്ടുമ്പോള്‍, എ വിഭാഗം ടോണി ചമ്മിണിക്കുവേണ്ടിയാണ് ചരടുവലിക്കുന്നത്. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനില്‍ തന്നെ വേണുഗോപാല്‍ ഇടപെട്ട് തോല്‍പ്പിച്ചതായി ആരോപിച്ച് വയലാര്‍ രവി വിഭാഗക്കാരനായ എ വി സാബുവും രംഗത്തുണ്ട്.
മലപ്പുറത്ത് മുസ്ളിംലീഗും കോൺഗ്രസും തമ്മിലാണ് തര്‍ക്കം. ജില്ലാപഞ്ചായത്ത് സ്ഥാനങ്ങള്‍ക്കും പിടിവലിയുണ്ട്. കോൺഗ്രസില്‍ പ്രതിഷേധം ശക്തമാണ്. ആലപ്പുഴ ജില്ലയില്‍ യുഡിഎഫ് വിജയിച്ച വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പ്രസിഡന്റുസ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാണ്. ചേര്‍ത്തല, ചെങ്ങന്നൂര്‍, കായംകുളം, മാവേലിക്കര നഗരസഭകള്‍, പട്ടണക്കാട് ബ്ളോക്ക്, തണ്ണീര്‍മുക്കം, മുതുകുളം ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് വടംവലി മൂര്‍ച്ഛിച്ചത്. യുഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍ ആരാകണമെന്നതുസംബന്ധിച്ച് തര്‍ക്കം രൂക്ഷമാവുകയാണ്.
ദേശാഭിമാനി02112010

അജ്‌മീര്‍ സ്ഫോടനം: കൂടുതല്‍ ആര്‍എസ്എസുകാര്‍ പ്രതികള്‍
അജ്‌മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ ഹൈന്ദവ തീവ്രവാദസംഘത്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേരില്‍ നാലുപേര്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് കേസന്വേഷിക്കുന്ന രാജസ്ഥാന്‍ തീവ്രവാദവിരുദ്ധസംഘം (എടിഎസ്) അറിയിച്ചു. ആര്‍എസ്എസ് ജില്ലാ പ്രചാരക് ദേവേന്ദ്ര ഗുപ്ത (ജാര്‍ഖണ്ഡ്), പ്രചാരക് ലോകേഷ് ശര്‍മ, ജില്ലാ സംപ്രക്ക് പ്രമുഖ് ചന്ദ്രശേഖര്‍ ലാവെ, പ്രചാരക്ക് സന്ദീപ് ദാങ്കെ (മധ്യപ്രദേശ്) എന്നിവരാണ് എടിഎസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളായത്.
സ്ഫോടനം സംബന്ധിച്ച ഗൂഢാലോചനയ്ക്കായി 2005 ഒക്ടോബര്‍ 31ന് ഗുജറാത്തി സമാജം ഗസ്റ്ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദേഷ്‌കുമാര്‍ പങ്കെടുത്തതായും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളില്‍ ദേവേന്ദ്രഗുപ്ത, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലാവെ എന്നിവര്‍ ജുഡീഷ്യല്‍ കസ്റഡിയിലാണ്. സന്ദീപ് ദാങ്കെ, രാംജി കല്‍സാഗ്രെ എന്നിവര്‍ ഒളിവിലാണ്. മറ്റൊരു പ്രതി സുനില്‍ ജോഷി അന്വേഷണത്തിനിടെ മരിച്ചെന്നും എടിഎസ് അഡീഷണല്‍ സൂപ്രണ്ട് സത്യേന്ദ്രസിങ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ജാഗേന്ദ്രകുമാര്‍ ജയിന്‍ മുമ്പാകെ കഴിഞ്ഞമാസമാണ് എടിഎസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2007ലുണ്ടായ അജ്‌മീര്‍ ദര്‍ഗ സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. 15 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരോപണം ആര്‍എസ്എസ് നേതാക്കള്‍ നിരസിച്ചു.
ദേശാഭിമാനി 02112010

ബിജെപിക്ക് നേട്ടമില്ല
പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടായി എന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1995 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാല് പഞ്ചായത്തും രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റും, ഒരു ബ്ളോക്ക് പഞ്ചായത്തും കൈവശമുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ലഭിച്ചത് രണ്ട് പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്ത് സീറ്റും മാത്രമാണ്. ആ അര്‍ഥത്തില്‍ 1995 ലെ നിലവാരത്തില്‍പോലും അവര്‍ എത്തിയില്ല.
ഗ്രാമപഞ്ചായത്ത് സീറ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ കഴിഞ്ഞ തവണ 375 സീറ്റായിരുന്നു ബിജെപിക്ക്. ഇപ്പോള്‍ 349 സീറ്റായി കുറഞ്ഞു. ബ്ളോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച എട്ടു സീറ്റ് ഏഴ് ആയി. നഗരസഭകളില്‍ 2005 ല്‍ 72 സീറ്റുണ്ടായിരുന്നത് 67 ആയി. കോര്‍പറേഷനില്‍ മാത്രമാണ് സീറ്റിന്റെ കാര്യത്തില്‍ വര്‍ധന ഉണ്ടായത്. മൂന്നില്‍നിന്ന് ഒമ്പതായി. തിരുവനന്തപുരം കോര്‍പറേഷനിലാണെങ്കില്‍ 1995ലും 2000 ലും മൂന്ന് സീറ്റ് ഉണ്ടായിരുന്നു. 2005 ല്‍ അത് നഷ്ടപ്പെട്ടു. ഇപ്പോള്‍ ആറു സീറ്റ് ലഭിച്ചു. കോഴിക്കോട് കോര്‍പറേഷനില്‍ കൈവശമുണ്ടായിരുന്ന ഒരു സീറ്റ് ഇപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെട്ടു.
ബിജെപിയുടെ വോട്ടിങ് ശതമാനം നോക്കിയാല്‍ ഇപ്പോള്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ശതമാനം മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1998 ലെ ലോക്സഭ (7.91), 1999 ലെ ലോക്സഭ (8.01), 2004 ലെ ലോക്സഭ (12.11), 2009 ലെ ലോക്സഭ (6.31). 1995 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 6.11 ശതമാനം വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 6.31 ശതമാനം വോട്ടാണ് ലഭിച്ചത്. ഇപ്പോള്‍ അത് 6.27 ശതമാനമായി കുറഞ്ഞു. യുഡിഎഫിനെ അകമഴിഞ്ഞ് സഹായിക്കുന്ന നിലപാടാണ് സംസ്ഥാനത്ത് വ്യാപകമായി ബിജെപി സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.

Subscribe to:
Posts (Atom)