നിര്‍മാണത്തിന് കലക്ടറും നെയ്യാറ്റിന്‍കര നഗരസഭയും അനുമതി കൊടുത്തിട്ടുണ്ടെന്നാണ് സൂചന. നൂറിലേറെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനില്‍ ദിനംപ്രതി ആയിരത്തിലേറെ പേരാണ് വിവിധ ആവശ്യങ്ങള്ക്കായെത്തുന്നത്. പൊതുജനത്തിന് പ്രാഥമിക ആവശ്യം നിറവേറ്റാനും വാഹനം പാര്‍ക്ക് ചെയ്യാനുംപോലും സൗകര്യവും സ്ഥലവുമില്ല. ആയിരത്തോളം ജീവനക്കാര്‍ ഇവിടെ പണി ചെയ്യുന്നു. ഇവരുടെ വാഹനം പാര്‍ക്ക് ചെയ്യാനും പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാനും സൗകര്യമൊരുക്കിയിട്ടില്ല. ഈ അവസ്ഥയിലാണ് വസ്തുക്കള്‍ തുച്ഛമായ വിലയ്ക്ക് പാട്ടത്തിനൊപ്പിച്ച് സൊസൈറ്റിയുടെ മറവില്‍ പണം തട്ടുന്നത്. പാട്ടത്തിനെടുത്ത ഗോള്‍ഫ് ക്ലബ് പോലുള്ളവയുടെ സ്ഥിതി ഏറെ വിവാദമായതും വ്യവഹാരങ്ങള്‍ക്ക് ഇടനല്കിയതുമാണ്. സൊസൈറ്റിയുടെ നടത്തിപ്പും പണം കൈകാര്യംചെയ്യലും സംബന്ധിച്ച് വിശദമായ അന്വേഷണവും നടപടിയും വേണമെന്ന് എന്‍ജിഒ യൂണിയന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സൊസൈറ്റിക്ക് സ്ഥലം പാട്ടത്തിനെടുത്ത് കച്ചവടംചെയ്യാന്‍ അധികാരവും അവകാശവുമുണ്ടോ എന്ന് പരിശോധിക്കണം. ജീവനക്കാരുടെ സഹകരണ സംഘത്തില്‍ ഭൂമാഫിയ കടന്നുകൂടിയത് പരിശോധനാ വിധേയാക്കണം. സിവില്‍ സ്റ്റേഷനും പരിസരവും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ സൗകര്യമൊരുക്കണമെന്നും എന്‍ജിഒ യൂണിയന് ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment