കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍മൂലം കാസര്‍കോട് ജില്ലയില്‍ ആളുകള്‍ രോഗബാധിതരായതിന് തെളിവില്ലെന്ന കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവന വസ്തുതകള്‍ മറച്ചുവച്ച്. കീടനാശിനി നിരോധിക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത്(എന്‍ഐഒഎച്ച്) റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന്റെ കൈവശമുള്ളപ്പോഴാണ് രോഗത്തിന് കാരണം എന്‍ഡോസള്‍ഫാനാണെന്ന് പഠനങ്ങളൊന്നും തെളിയിച്ചിട്ടില്ലെന്ന് മന്ത്രി പ്രചരിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ചെറിയൊരു ഭാഗത്ത് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്നതിന് തെളിവില്ലെന്നും ഇതുസംബന്ധിച്ച് വിദഗ്ധസമിതികള്‍ നടത്തിയ പഠനത്തിലൊന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്.
എന്നാല്‍, കെ വി തോമസിന്റെ വാദം വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. ഒന്നാമത് ഇത് കാസര്‍കോട് മാത്രമുള്ള ദുരന്തമല്ല. കര്‍ണാടകത്തിലെ വിവിധ ഭാഗങ്ങളിലും രോഗം പടര്‍ന്നു പിടിച്ചിട്ടുണ്ട്. പഠന റിപ്പോര്‍ട്ടുകളൊന്നും എന്‍ഡോസള്‍ഫാന് എതിരായിരുന്നില്ലെന്ന വാദത്തിനും അടിസ്ഥാനമില്ലെന്ന് എന്‍ഐഒഎച്ച് 2001 ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ വ്യക്തമാകും.
ഡോ. ഹബീബുള്ള സെയ്ദിന്റെ നേതൃത്വത്തില്‍ എന്‍ഐഒഎച്ച് നടത്തിയ എപ്പിഡെമോളജി സര്‍വേ റിപ്പോര്‍ട്ടിലാണ് കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കാണുന്ന രോഗങ്ങള്‍ക്ക് കാരണം ഇവിടെ 22 വര്‍ഷത്തോളം തുടര്‍ച്ചയായി തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് പറയുന്നത്. രോഗബാധിത പ്രദേശങ്ങളിലെത്തി സംഘം നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. രോഗബാധിത പ്രദേശമായ വാണിനഗറിലെ 150 കുട്ടികളെയും ഇവിടെ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള മീഞ്ച പ്രദേശത്തെ 150 കുട്ടികളെയും പ്രത്യേക പഠനത്തിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വാണിനഗറിലെ കുട്ടികളില്‍ നാലിരട്ടി അധികമാണ് രോഗലക്ഷണം. എന്‍ഡോസള്‍ഫാനല്ലാതെ മറ്റൊരു കാരണവും ഇവിടെയില്ല. ഹോര്‍മോ ഘടന വിശകലനം ചെയ്യുന്ന സൈറ്റോജനറ്റിക് പഠനത്തില്‍ തൈറോയ്ഡ് ഹോര്‍മോണും ലൈംഗിക ഹോര്‍മോണും പരിശോധിച്ചതിലൂടെ എന്‍ഡോസള്‍ഫാന്‍ ഘടകങ്ങള്‍ നൂറ് ഇരട്ടിയോളം അധികമാണ് ദുരന്തബാധിത പ്രദേശങ്ങളിലെ ആളുകളിലെന്ന് കണ്ടെത്തി. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ഏഴുവര്‍ഷം മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഡോ. ഹബീബുള്ളയ്ക്കു പുറമെ ഡോ. പ്രജേന്ദ്രസിങ്, ഡോ. വൈ കെ ഗുപ്ത, ഡോ. എ ദിവാന്‍ എന്നിവരായിരുന്നു പഠനസംഘത്തില്‍.
2001ല്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും രണ്ടുവര്‍ഷത്തോളം പൂഴ്ത്തിവച്ച് 2003 ലാണ് അധികൃതര്‍ പുറത്തുവിട്ടത്. പിന്നീട് കൃഷിശാസ്ത്രജ്ഞനായ ഒ പി ദുബെയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്രം അടിസ്ഥാനമാക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ കാസര്‍കോട് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്നതിന് തെളിവില്ലെന്നാണ് പറയുന്നത്. എന്നാല്‍ ദുബെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന എന്‍ഐഒഎച്ച് സമിതിയിലെ നാല് അംഗങ്ങളും വിയോജനകുറിപ്പ് എഴുതിക്കൊടുത്തതാണ്. ഈ വിയോജനം മറച്ചുവച്ചാണ് ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മിറ്റി അംഗങ്ങള്‍തന്നെ വെളിപ്പെടുത്തുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഡോ. അച്യുതന്‍ കമ്മിറ്റിയുടെ നിഗമനവും എന്‍ഡോസള്‍ഫാനാണ് രോഗ കാരണമെന്നാണ്. വിവിധ സന്നദ്ധസംഘടനകള്‍ നടത്തിയ പഠനങ്ങളും എന്‍ഡോസള്‍ഫാനാണ് ദുരന്തം വിതച്ചതെന്ന് ആധികാരികമായി ചൂണ്ടിക്കാട്ടുന്നു.
(എം ഒ വര്‍ഗീസ്)
എന്‍ഡോസള്‍ഫാന്‍: കെ വി തോമസ് നിലപാട് മാറ്റണമെന്ന് മുഖ്യമന്ത്രി
കാസര്‍കോട്ട് 200ഓളം പേരുടെ മരണത്തിനിടയാക്കിയ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസിന്റെ നടപടി അങ്ങേയറ്റം ദൌര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ജനവിരുദ്ധ നയം തിരുത്തിക്കാനും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും എംപിമാര്‍ സമ്മര്‍ദം ചെലുത്തണമെന്നും എന്‍ഡോസള്‍ഫാന്റെ കെടുതിക്കിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ലോട്ടറി നിയമത്തില്‍ മാറ്റം വരുത്താനും പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞത് തിരുത്തിക്കാനും എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
എന്‍ഡോസള്‍ഫാന്‍ അംബാസഡറായി കേന്ദ്രമന്ത്രി മാറി: ഡിവൈഎഫ്ഐ
മനുഷ്യ-പരിസ്ഥിതിനാശം സൃഷ്ടിക്കുന്ന എന്‍ഡോസള്‍ഫാന്റെ ബ്രാന്‍ഡ് അംബാസഡറായി കേന്ദ്രമന്ത്രി കെ വി തോമസ് അധഃപതിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതിന്റെ ദുരിതം കേരളം കണ്ടത്. ഔദ്യോഗിക കണക്കുപ്രകാരം 175 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നൂറുകണക്കിനുപേര്‍ കടുത്ത ദുരിതം അനുഭവിക്കുകയാണ്. എന്നാല്‍, ഈ മാരക കീടനാശിനി ഉപയോഗിക്കുന്നത് തടയാനോ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാനോ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. എന്‍ഡോസള്‍ഫാന്‍ മനുഷ്യനാശവും പരിസ്ഥിതിനാശവും സൃഷ്ടിക്കുമെന്ന് തെളിവുകള്‍ വ്യക്തമാക്കിയിട്ടും മാരക രാസവസ്തുക്കളടങ്ങിയ ഈ കീടനാശിനിക്കുവേണ്ടി കേന്ദ്രമന്ത്രിയുടെ വാദം ബഹുരാഷ്ട്രകുത്തകകളുമായുള്ള ബന്ധമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ വീണ്ടും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കേരളജനത ഏതുവിധേനയും അത് ചെറുക്കും. പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പുപറയാന്‍ കേന്ദ്രമന്ത്രി തയ്യാറാകണം. എന്‍ഡോസള്‍ഫാന്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ത്താനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആഹ്വാനംചെയ്തു.
എന്‍ഡോസള്‍ഫാന്‍: കേന്ദ്രമന്ത്രിമാരുടെ നിലപാട് ജനവഞ്ചന
എന്‍ഡോസള്‍ഫാന്‍ കാരണം മരിച്ചവരെക്കുറിച്ച് ഓര്‍ക്കുക പോലും ചെയ്യാതെയാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇതിനായി വാദിച്ചതെന്ന് കോണ്‍ഗ്രസ് എസ് ജില്ലാക്കമ്മിറ്റി കുറ്റപ്പെടുത്തി. ലീഗ് നേതാവ് ഇ അഹമ്മദ്, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ് എന്നീ കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടെങ്കിലും ദുരിതബാധിതരായി കഴിയുന്ന പാവപ്പെട്ട കുടുംബങ്ങളുടെ ദുഃഖം കാണാന്‍ ഇവര്‍ തയ്യാറായില്ല. ദുരിതബാധിതര്‍ക്ക് ഒറ്റരൂപ പോലും നല്‍കാന്‍ തയ്യാറാകാത്ത പ്രതിപക്ഷനേതാവ് എന്‍ഡോസള്‍ഫാന് വേണ്ടി വാദിച്ച കേന്ദ്രമന്ത്രിമാരുടെ നിലപാടിനെതിരെ പ്രതികരിക്കാത്തത് യുഡിഎഫിന്റെ കള്ളക്കളിയാണ് വെളിവാക്കുന്നത്. ഇക്കാര്യത്തില്‍ സി ടി അഹമ്മദലി എംഎല്‍എയുടെ നിലപാടും വ്യത്യസ്തമല്ല. ദുരന്തബാധിതരെ സഹായിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്ന ഇവര്‍ ജനവഞ്ചനയാണ് നടത്തുന്നത്. യോഗത്തില്‍ കൊടക്കാട് കുഞ്ഞിരാമന്‍ അധ്യക്ഷനായി. കമലമ്മ, എം അനന്തന്‍നമ്പ്യാര്‍, ബാങ്കോട് അബ്ദുള്‍റഹിമാന്‍, ഹമീദ് മൊഗ്രാല്‍, പ്രമോദ് കരുവളം എന്നിവര്‍ സംസാരിച്ചു. ഇ ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു.
ഇതിനു മുന്‍പത്തെ വാര്‍ത്ത
എന്‍ഡോസള്‍ഫാന്‍: കേന്ദ്ര സര്‍ക്കാരിനെതിരെ അമ്മമാരുടെ സങ്കട ഹര്‍ജി
കാസര്‍കോട്: മാരകവിഷമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ ജനീവയില്‍ ചേര്‍ന്ന ലോക കീടനാശിനി റിവ്യൂ കമ്മിറ്റിയുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധമറിയിക്കാന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ കേന്ദ്ര കൃഷി സഹമന്ത്രിക്ക് സങ്കടഹര്‍ജി നല്‍കും. തിങ്കളാഴ്ച കാസര്‍കോടെത്തുന്ന മന്ത്രി കെ വി തോമസിന് ഇവര്‍ സങ്കട ഹര്‍ജി സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച കാസര്‍കോട് പ്രസ്ക്ളബ് പരിസരത്ത് ചേര്‍ന്ന രോഗബാധിതരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കൂട്ടായ്മയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമിരമ്പി. എന്‍ഡോസള്‍ഫാന്‍ മൂലം നിത്യരോഗികളായ ഗോപാലന്‍- സുശീല ദമ്പതികളുടെ മകന്‍ ചന്ദ്രന്‍, സുന്ദരന്‍- ജയന്തി ദമ്പതികളുടെ മകള്‍ സുജാത എന്നിവര്‍ മാതാപിതാക്കള്‍ക്കൊപ്പം കൂട്ടായ്മക്കെത്തി. ഇവരുടെയും സജിത്ത്, മണികണ്ഠന്‍, സിറാജ് എന്നീ നിത്യരോഗികളുടെയും അമ്മമാര്‍ മന്ത്രിക്ക് സമര്‍പ്പിക്കുന്ന സങ്കട ഹരജി കൂട്ടായ്മയില്‍ വായിച്ചു.
തങ്ങളുടെ 5000 ഹെക്ടര്‍ ഭൂമിയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി കഴിഞ്ഞ 22 വര്‍ഷമായി തളിച്ചത് വ്യവസ്ഥകളൊന്നും പാലിക്കാതെയാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മണ്ണും പുഴകളും കിണറുകളും കുളങ്ങളും വിഷം കലര്‍ന്ന് നാട്ടുകാര്‍ക്ക് നിത്യരോഗങ്ങളാണ് സമ്മാനിച്ചത്. തങ്ങള്‍ ഗര്‍ഭംധരിച്ച കുട്ടികള്‍ ജനിതക വൈകല്യങ്ങളോടെയാണ് ജനിക്കുന്നതെന്ന് അമ്മമാര്‍ സാക്ഷ്യം പറയുന്നു. നാഡി സംബന്ധമായ തകരാറുകളാലും ബുദ്ധിവൈകല്യത്താലും പ്രത്യുല്‍പാദന ന്യൂനതകളാലും തങ്ങളുടെ മക്കള്‍ നരകയാതനയിലാണ്. ഇത്തരം തകരാറുള്ള രണ്ടായിരത്തിലധികം രോഗികളെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇവരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറോളം പേരാണ് ഇത്തരം രോഗങ്ങളില്‍ മരിച്ചത്. തങ്ങളുടെ മക്കളുടെ മരണവും കണ്‍മുമ്പിലുണ്ടെന്ന് അമ്മമാര്‍ ഉണര്‍ത്തുന്നു.
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിച്ച് ലോകത്തിന് വില്‍ക്കുന്നുണ്ടെന്ന് മാത്രമല്ല ഇതിന് നിരോധനമില്ലെന്ന് വരുത്താനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന സമരത്തിന്റെ ഫലമായാണ് കോടതി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. വീണ്ടും എന്‍ഡോസള്‍ഫാന്‍ തിരിച്ചു കൊണ്ടു വന്നാല്‍ ഇത് ജനിക്കാനിരിക്കുന്ന കുട്ടികളെയും ബാധിക്കും. ഇക്കഴിഞ്ഞ ദിവസമാണ് ഗ്വാളിമുഖയിലെ റാബിയ എന്ന പെണ്‍കുട്ടി മരിച്ചത്. 22 വര്‍ഷമായി രോഗകിടക്കയിലാരുന്നു ഇവര്‍. ഇരുപത്തിയൊന്ന് വയസുകാരനായ അനുജനും രോഗിയായി കിടപ്പിലാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് പേരാണ് മരിച്ചത്.
ജനീവയിലെ യോഗത്തില്‍ 26 രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ ഇതിനെതിരായ നിലപാട് സ്വീകരിച്ചത് പൊറുക്കാനാകാത്തതാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന കൃഷി സഹമന്ത്രി കെ വി തോമസിന് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് അമ്മമാര്‍ ഓര്‍മിപ്പിക്കുന്നു. മഹാദുരന്തത്തിന് കാരണക്കാരായ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരില്‍ നിന്നും മറ്റും ഇതിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിത്തരണമെന്നും അമ്മമാര്‍ കേന്ദ്ര മന്ത്രിയോട് അഭ്യര്‍ഥിച്ചു. കൂട്ടായ്മയില്‍ നാരായണന്‍ പെരിയ അധ്യക്ഷനായി. ജി നിര്‍മല സങ്കട ഹര്‍ജി വായിച്ചു. എം എ റഹ്മാന്‍, അംബികാസുതന്‍ മാങ്ങാട്, ജി ബി വത്സന്‍, പ്രൊഫ. വി ഗോപിനാഥന്‍, ടി സി മാധവ പണിക്കര്‍, പി വി സുധീര്‍കുമാര്‍, കെ ബി മുഹമ്മദ് കുഞ്ഞി, പി മുരളീധരന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഷഫീഖ് നസറുല്ല എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി 271010
Wednesday, October 27, 2010
Tuesday, October 26, 2010
കേന്ദ്ര മന്ത്രിയുടെയും യു ഡി എഫിന്റെയും നുണപ്രചരണം
ഇടതു ജനാധിപത്യ മുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മുഖ്യ ആരോപണം ക്രമസമാധാനം അപകടത്തിലാണെന്നാണ്. ഇത്തവണ എല്‍ ഡി എഫ് സര്‍ക്കാരിന്റെ തുടക്കത്തില്‍ ഈ പ്രചരണം നടത്തിയെങ്കിലും അതു ഏശിയില്ല. യു ഡി എഫിന്റെ സാധാരണ പ്രവര്‍ത്തകര്‍പോലും അതു ഏറ്റെടുക്കാന്‍ തയ്യാറായില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ക്രമസമാധാനം ഒരു പ്രചരണ വിഷയമായിരുന്നില്ല. എന്നാല്‍ ഒന്നാം ഘട്ട വോട്ടെടുപ്പു തുടങ്ങി രണ്ടു മണിക്കൂറിനകം കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു വെടിപൊട്ടിച്ചു. കേരളത്തില്‍ സ്വതന്ത്രമായി വോട്ടു ചെയ്യാനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു. എല്‍ ഡി എഫ് അക്രമം അഴിച്ചുവിടുന്നു. ടി വി ചാനലുകളില്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന വന്ന് അധികം കഴിയുംമുമ്പ് ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ യു ഡി എഫുകാര്‍ അഴിഞ്ഞാടാന്‍ തുടങ്ങുകയും ചെയ്തു. സമാധാനപരവും നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ് അസാധ്യമാക്കുംവിധമായിരുന്നു ഏതാനും ബൂത്തുകളില്‍ യു ഡി എഫുകാര്‍ അഴിച്ചുവിട്ട അക്രമം. പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ സൗത്ത് വാര്‍ഡില്‍ യു ഡി എഫിന്റെ പോളിംഗ് ഏജന്റ് വോട്ടിംഗ് യന്ത്രം അടിച്ചുതകര്‍ത്തു. പട്ടുവത്ത് യു ഡി എഫുകാര്‍ രണ്ടു ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം ബാലറ്റു പേപ്പറുകള്‍ കത്തിച്ചു. മാങ്ങാട്ടിടം പഞ്ചായത്തിലെ രണ്ട് ബൂത്തുകള്‍ എസ് ഡി പി ഐ ക്കാര്‍ കയ്യേറി. മാട്ടൂല്‍ ഒലിയങ്കര മദ്രസയിലെ രണ്ടു ബൂത്തുകളില്‍ മുസ്‌ലിം ലീഗുകാര്‍ ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറുകളും നശിപ്പിച്ചു. യു ഡി എഫിന് സ്വാധീനമുള്ള മേഖലകളിലാണ് ഈ അക്രമങ്ങളെല്ലാം അരങ്ങേറിയത്. തിരഞ്ഞെടുപ്പു ഫലം തങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് യു ഡി എഫുകാര്‍ അക്രമത്തിന്റെ മാര്‍ഗ്ഗം അവലംബിച്ചതെന്ന് വ്യക്തം. അത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി ''ക്രമസമാധാന തകര്‍ച്ച'' മുന്‍കൂട്ടി പ്രവചിച്ച് നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നു.
കേരളത്തില്‍ ''സ്വതന്ത്രമായി വോട്ടു ചെയ്യാനുള്ള സാഹചര്യം ഇല്ല'' എന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിനു രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലൂടെ ജനങ്ങള്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത് (2005 ല്‍). ആ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 64 ആയിരുന്നു. ഇത്തവണ അത് 73 ശതമാനത്തിനടുത്താണ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഏഴു ജില്ലകളില്‍ പോളിംഗ് 75.33 ശതമാനമാണ്. രണ്ടാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് 72 ശതമാനത്തിലധികമാണെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വതന്ത്രമായി വോട്ടു ചെയ്യാനാവാത്ത സാഹചര്യമാണെങ്കില്‍ ഇത്രയധികം പേര്‍ വോട്ട് ചെയ്തത് എങ്ങനെയാണെന്നു മുല്ലപ്പള്ളി വിശദീകരിക്കണം.
''കേന്ദ്ര സേനയെ വിന്യസിച്ച് നിഷ്പക്ഷമതികളുടെ സാന്നിധ്യത്തില്‍ തിരഞ്ഞെടുപ്പു നടത്തിയാല്‍ കണ്ണൂരിലും കാസര്‍കോട്ടും ഒരു മണ്ഡലത്തിലും എല്‍ ഡി എഫ് വിജയിക്കില്ല'' എന്നാണ് ഞായറാഴ്ച മുല്ലപ്പള്ളി ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് യു ഡി എഫിന്റെ ഭരണത്തിലാണ് നടന്നത്. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി തിരഞ്ഞെടുപ്പു നടത്തിയെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവകാശപ്പെട്ടതാണ്. ആ തിരഞ്ഞെടുപ്പിലാണ് എല്‍ ഡി എഫ് നൂറു സീറ്റു നേടിയത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലും മഹാ ഭൂരിപക്ഷം സീറ്റും എല്‍ ഡി എഫ് ആണ് നേടിയതെന്ന വസ്തുത മുല്ലപ്പള്ളി മറന്നുപോയോ? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെകാലത്തുതന്നെയാണ് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടന്നത് കേന്ദ്ര സേനയുടെയും 'നിഷ്പക്ഷ'മതികളുടെയും മേല്‍നോട്ടത്തില്‍ നടന്ന ആ ഉപതിരഞ്ഞെടുപ്പുകളിലും റിക്കാഡ് ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് വിജയിച്ചു. മുല്ലപ്പള്ളി ഉള്‍പ്പടെയുള്ള യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ച 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എല്‍ ഡി എഫ് ഭരണത്തിലാണ് നടന്നത്. എല്‍ ഡി എഫും സംസ്ഥാന സര്‍ക്കാരും അട്ടിമറി സംഘടിപ്പിച്ചിരുന്നുവെങ്കില്‍ മുല്ലപ്പള്ളി ലോക്‌സഭയിലെത്തുമായിരുന്നോ?
കേരളത്തില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പിനുള്ള സാഹചര്യമില്ലെന്ന് പ്രചരിപ്പിക്കുകയും അക്രമം സംഘടിപ്പിക്കുകയും ചെയ്തതിലൂടെ യു ഡി എഫ് നേതൃത്വം കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചത്. മുല്ലപ്പള്ളിയുടെയും യു ഡി എഫിന്റെയും കള്ള പ്രചരണങ്ങള്‍ക്ക് ബാലറ്റിലൂടെ ജനങ്ങള്‍ നല്‍കുന്ന മറുപടി നാളെ പുറത്തുവരും. കേരളത്തിലെ ജനങ്ങളെ നുണപ്രചരണങ്ങളിലൂടെ വഞ്ചിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു ഡി എഫ് നേതൃത്വത്തിനു ബോധ്യമാകും.
ജനയുഗം മുഖപ്രസംഗം 261010

പുന്നപ്ര - വയലാര്‍ സ്മരണ
ഇതിഹാസോജ്ജ്വലമായ പുന്നപ്ര - വയലാര്‍ സമരത്തിന്റെ അറുപത്തിനാലാണ്ട് പിന്നിടുകയാണ്. ധീരവും തീക്ഷ്ണവുമായ ആ പോരാട്ടം, തൊഴിലാളിവര്‍ഗം സാമ്രാജ്യത്വത്തിനെതിരെ നടത്തിയ രാഷ്ട്രീയ സമരം കൂടിയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികളെയും തിരുവിതാംകൂര്‍ ദിവാന്‍ സി പി രാമസ്വാമി അയ്യരെയും കിടിലംകൊള്ളിച്ച ഈ സായുധപോരാട്ടം കൊണ്ട് അടിമത്തം അവസാനിപ്പിക്കാനും പിറന്ന നാടിന്റെ മോചനം യാഥാര്‍ത്ഥ്യമാക്കാനുമായി; ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് തെക്കു പടിഞ്ഞാറായി കിടക്കുന്ന തിരുവിതാംകൂറിനെ വേര്‍പെടുത്തി ബ്രിട്ടന്റെ കോളനിയാക്കി നിലനിര്‍ത്താനുള്ള ഗൂഢാലോചനയെ തകര്‍ക്കാനും കഴിഞ്ഞു. 1946 ഒക്ടോബറില്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികള്‍ സംഘടിതരായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചോര ചിന്തിയ പോരാട്ടത്തില്‍ ജീവത്യാഗം ചെയ്ത പരശതം ത്യാഗധനരെയും ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നു.
ഇന്ത്യയിലെ അറുനൂറോളം നാട്ടുരാജ്യങ്ങള്‍ക്ക് എവിടെയും ചേരാമെന്ന വ്യവസ്ഥ കരുപ്പിടിപ്പിച്ച, രാജ്യത്തെയും ജനങ്ങളെയും ശിഥിലമാക്കുന്ന സാമ്രാജ്യത്വ ഗൂഢാലോചന തകര്‍ത്തില്ലായിരുന്നെങ്കില്‍ ഇപ്പോഴും നാം ബ്രിട്ടന്റെയോ, അവര്‍ അധികാരം കൈമാറുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വശക്തികളുടെയോ കോളനിയായി കഴിയേണ്ടിവരുമായിരുന്നു. ഇന്ത്യയുടെ ചരിത്രഗതിയെ തിരിച്ചുവിട്ട രാഷ്ട്രീയസമരമായി പുന്നപ്ര - വയലാര്‍ ചരിത്രത്തില്‍ ഇടം തേടിയത് അങ്ങനെയാണ്.
തിരുവിതാംകൂറിലെ അമ്പതിലേറെ ട്രേഡ് യൂണിയനുകളുടെ കേന്ദ്ര സംഘടനയായിരുന്ന അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എടിടിയുസി) യോഗം ചേര്‍ന്ന് സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. 27 അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. രാജവാഴ്ചയും ദിവാന്‍ഭരണവും അവസാനിപ്പിക്കുക, അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരം അറബിക്കടലില്‍ തള്ളുക, പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിക്കുക, ഉത്തരവാദഭരണം ഏര്‍പ്പെടുത്തുക എന്നിങ്ങനെ രാഷ്ട്രീയ ആവശ്യവും, തൊഴിലും തൊഴിലവകാശങ്ങളും തൊഴിലാളികളുടെ ക്ഷേമപ്രശ്നങ്ങളും ഉള്‍പ്പെടെ മറ്റ് സാമ്പത്തിക പ്രശ്നങ്ങളും ഉന്നയിച്ചിരുന്നു. ആക്ഷന്‍ കൌണ്‍സില്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. തൊഴിലാളികളുടെ ട്രേഡ് കൌണ്‍സിലുകള്‍ നാട്ടില്‍ വ്യാപകമായി രൂപീകരിച്ചു. കരിനിയമങ്ങളെയും പോലീസിന്റെ കിരാതവാഴ്ചയെയും ഗുണ്ടാ ആക്രമണത്തെയും നേരിടാന്‍ കായികമായ ചെറുത്തുനില്‍പിനും പരിശീലനം നല്‍കി. തൊഴിലാളികള്‍ മാത്രമല്ല, ഇതരവിഭാഗം ജനങ്ങളും തൊഴിലാളി ക്യാമ്പുകളില്‍ കേന്ദ്രീകരിച്ചു. നാട്ടില്‍ തേര്‍വാഴ്ച നടത്തുന്ന പോലീസിന്റെയും ഗുണ്ടകളുടെയും കടന്നാക്രമണങ്ങളില്‍നിന്നും അഭയം തേടി സമര ക്യാമ്പുകളിലെത്തിയവരും അനവധി. നാടിന്റെ എല്ലാ ചലനങ്ങളും നിയന്ത്രിക്കുന്ന സിരാകേന്ദ്രമായി തൊഴിലാളികളുടെ ട്രേഡ് കൌണ്‍സിലും പരിശീലന ക്യാമ്പുകളും മാറുകയായിരുന്നു.
ഉത്തരവാദ പ്രക്ഷോഭത്തിന്റെ ഭാഗമായി 1938 മുതല്‍ ആലപ്പുഴയിലെയും ചേര്‍ത്തലയിലെയും മാരാരിക്കുളത്തെയും തൊഴിലാളിവര്‍ഗം നടത്തിയ ദീര്‍ഘകാല പണിമുടക്കും ഇതര സമരമാര്‍ഗങ്ങളും ഇവിടത്തെ അധ്വാനിക്കുന്നവരെ അവകാശബോധമുള്ളവരാക്കി. അടിമത്ത സമാനമായ ബ്രിട്ടീഷ് ഭരണവും രാജവാഴ്ചയും അവസാനിപ്പിക്കാതെ തങ്ങളുടെ യഥാര്‍ത്ഥ മോചനം സാധ്യമാകില്ലെന്ന രാഷ്ട്രീയ തിരിച്ചറിവാണ് ഈ കൂട്ടായ്മക്കും പോരാട്ടത്തിനും അവരെ പ്രാപ്തരാക്കിയത്. ഒരു പതിറ്റാണ്ടോളം നീണ്ട ദീര്‍ഘകാല പ്രക്ഷോഭങ്ങളുടെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ച നാടിന്റെ സമസ്ത മേഖലകളെയും തൊട്ടുണര്‍ത്തി. സ്വാതന്ത്ര്യത്തിനായി ദാഹിച്ച ജനങ്ങളുടെ ശക്തമായ പോരാട്ടമായും പുന്നപ്ര - വയലാറിനെ കാണേണ്ടതുണ്ട്. ഇത് ദിവാനെയും ബ്രിട്ടീഷ് ഭരണാധികാരികളെയും വിറകൊള്ളിച്ചു. അവര്‍ പരക്കം പാഞ്ഞു. പണിമുടക്കും മറ്റ് പ്രക്ഷോഭ മാര്‍ഗങ്ങളും അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് അവര്‍ കരുക്കള്‍ നീക്കിയത്. എന്നാലും അനുനയത്തിന്റെ കപടമുഖം അണിഞ്ഞ് അനുരഞ്ജന ചര്‍ച്ചയ്ക്കും അവര്‍ തയ്യാറായി. മൂന്നുനാലുഘട്ടങ്ങളില്‍ ആക്ഷന്‍ കൌണ്‍സില്‍ നേതാക്കളുമായി തലസ്ഥാനത്ത് ചര്‍ച്ച നടത്തി.
സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ഈ സമരത്തില്‍ ഒപ്പം നില്‍ക്കാമെന്നു പറഞ്ഞെങ്കിലും പിന്നീട് അവര്‍ കാലുമാറി. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും എടിടിയുസിയുടെയും പ്രതിനിധികളോടൊപ്പം ആദ്യഘട്ട ചര്‍ച്ചയ്ക്കു വന്നവര്‍ പിന്മാറിയെന്നു മാത്രമല്ല, ഒറ്റുകാരുടെ കുപ്പായമണിഞ്ഞ് സമരക്യാമ്പുകള്‍ എവിടെയൊക്കെ എന്ന് ശത്രുവര്‍ഗത്തിന് കാട്ടിക്കൊടുക്കുകയുമുണ്ടായി. അപ്പോഴും നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ അനുകൂലിച്ച് ഒരു വിഭാഗം സമരത്തോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. 'മാറ്റിവെയ്ക്കപ്പെട്ട വേതനം' എന്ന നിലയില്‍ ബോണസ് നാലുശതമാനം നല്‍കാമെന്നു ചര്‍ച്ചയില്‍ ദിവാന്‍ രാമസ്വാമി അയ്യര്‍ പറഞ്ഞു. "ഇത് കയര്‍ വ്യവസായത്തില്‍ നടപ്പാക്കാം. മറ്റ് വ്യവസായങ്ങളിലെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാം. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് എടുക്കാം. നിങ്ങള്‍ പ്രായോഗിക ബുദ്ധിയുള്ള നേതാക്കളല്ലേ? പുതിയ ഭരണഘടന രൂപീകരിച്ചുകൊണ്ടിരിക്കയാണ്. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കായി രണ്ടു സീറ്റ് മാറ്റിവെയ്ക്കാം''.
ചര്‍ച്ചയില്‍ പങ്കെടുത്ത ടി വി തോമസും എന്‍ ശ്രീകണ്ഠന്‍ നായരും ചോദിച്ചു: "അമേരിക്കന്‍ മോഡല്‍ ഭരണഘടന തന്നെയല്ലേ?'' ഈ ചോദ്യം സി പി രാമസ്വാമി അയ്യരെ ക്ഷുഭിതനാക്കി.
"എണ്ണായിരം പോലീസുകാരും നാലായിരം പട്ടാളക്കാരുമുള്ള ഭരണാധികാരിയായിട്ടാണ് ഞാന്‍ സംസാരിക്കുന്നത്''. തിരുവിതാംകൂറിന്റെ ആയുധശക്തി കാട്ടി ഭീഷണിപ്പെടുത്തിയ ദിവാന്റെ നിലപാടില്‍ പ്രതിഷേധിച്ച് നേതാക്കള്‍ ഇറങ്ങിപ്പോന്നു.
തിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യം കെ സി ജോര്‍ജ് കോഴിക്കോട്ടെത്തി, പി കൃഷ്ണപിള്ളയെയും ഇ എം എസിനെയും ധരിപ്പിച്ചു. തൊട്ടുപിന്നാലെ കെ വി പത്രോസും ആലപ്പുഴയിലെ സ്ഫോടനാത്മകമായ സ്ഥിതിഗതികള്‍ വിവരിക്കാന്‍ അവിടെ എത്തി. നയപരമായ പ്രശ്നം എന്ന നിലയില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് എടുത്തത്. ഇ എം എസ് ആലപ്പുഴ എത്തി. വേമ്പനാട്ട് കായലിനു നടുവില്‍ കെട്ടുവള്ളത്തിലെത്തിയ അദ്ദേഹം ടി വി തോമസ്, പി ടി പുന്നൂസ്, കെ വി പത്രോസ് എന്നിവരുമായി ചര്‍ച്ച നടത്തി. നാട്ടില്‍ വ്യാപകമായ പോലീസ് റോന്തുചുറ്റലും സംഘര്‍ഷാവസ്ഥയും കാരണമാണ് രഹസ്യമായ ഈ ചര്‍ച്ച നടുക്കായലില്‍ വേണ്ടിവന്നത്.
പുന്നപ്ര - വയലാര്‍ സമരത്തിന്റെ പ്രത്യേകത, അതിന്റെ സംഘടനാ മുന്നൊരുക്കങ്ങള്‍ ഏതാനും മാസം മുമ്പ് നടത്തിയിരുന്നു എന്നതാണ്. എല്ലാ അനുരഞ്ജന ചര്‍ച്ചയിലും 27 അടിയന്തരാവശ്യങ്ങളില്‍ നാലു കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ഭരണാധികാരികളോട് ഉറച്ച സ്വരത്തില്‍ പറഞ്ഞിരുന്നു: "അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരം വേണ്ട. പ്രായപൂര്‍ത്തി വോട്ടവകാശവും ജനപ്രാതിനിധ്യ നിയമസഭയും ഉണ്ടാകണം. ദിവാന്‍ ഭരണം അവസാനിപ്പിക്കണം. ഉത്തരവാദഭരണം അനുവദിക്കണം''. ഇത് തള്ളിക്കളഞ്ഞാല്‍ സമരം തന്നെ എന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. തൊഴിലാളികളെ, ദിവാന്‍ വെച്ചു നീട്ടുന്ന ചില്ലറ സാമ്പത്തിക ആനുകൂല്യങ്ങളില്‍ തളച്ചിടാമെന്ന വ്യാമോഹം നടക്കില്ലെന്നായി. അങ്ങനെയാണ് പോരാട്ടത്തിന് തയ്യാറായത്.
1946 ഒക്ടോബര്‍ 22ന് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികള്‍ പണിമുടക്കി. എല്ലായിടത്തും പ്രകടനങ്ങള്‍ വ്യാപകമായി. പിന്നീട് ഒരാഴ്ച നീണ്ട ചോര ചൊരിഞ്ഞ ആ പോരാട്ടം. നൂറുകണക്കിന് സഖാക്കളുടെ ജീവാര്‍പ്പണത്തോടെയാണ് താല്‍ക്കാലികമായി അവസാനിച്ചത്. ആദ്യത്തെ ഏറ്റുമുട്ടല്‍ ഒക്ടോബര്‍ 24ന് (തുലാം ഏഴിന്) പുന്നപ്രയിലായിരുന്നു. അവിടത്തെ പോലീസ് ക്യാമ്പിനെ ലക്ഷ്യംവെച്ച് ആയിരങ്ങളാണ് ചെങ്കൊടിയും വാരിക്കുന്തങ്ങളുമായി മാര്‍ച്ചു ചെയ്തത്. ഈ മേഖല ഉള്‍പ്പെട്ട ട്രേഡ് കൌണ്‍സില്‍ കണ്‍വീനര്‍ (കാര്യദര്‍ശി) ആയിരുന്ന ഞാന്‍ പ്രകടനത്തിന്റെ മുന്നിലുണ്ടായിരുന്നു. പോലീസ് ക്യാമ്പു കെട്ടിടത്തിന്റെ ഏതാനും വാര അകലെ പനച്ചുവട്ടില്‍ പ്രകടനം കേന്ദ്രീകരിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കുതന്നെ വട്ടയില്‍ വാര്‍ഡിനു കീഴിലുള്ള കുതിരപ്പന്തി, വാടയ്ക്കല്‍, ആലിശേരി, വട്ടയില്‍ മേഖലയില്‍ നിന്നുള്ള ജാഥകള്‍ സംയുക്തമായി പുറപ്പെടുംമുമ്പ് ആവശ്യമായ നിര്‍ദ്ദേശം നല്‍കി. "പുന്നപ്ര പോലീസ് ക്യാമ്പിനു നേരെയാണ് നമ്മള്‍ നീങ്ങുന്നത്.ക്യാപ്റ്റന്‍ മൂന്നു തവണ വിസില്‍ അടിക്കും. മൂന്നാമത്തെ വിസില്‍ കേള്‍ക്കുമ്പോള്‍ എല്ലാവരും കമിഴ്ന്നുകിടന്ന് മുന്നോട്ട് നീങ്ങി ജനദ്രോഹികളായ പോലീസ്സേനയെ കുന്തംകൊണ്ട് നേരിടണം''. ഞാന്‍ ഇത്രയും പറഞ്ഞ ഉടന്‍ ജാഥ പുറപ്പെട്ടു. മൂന്നുമണിയോടെ പോലീസ് ക്യാമ്പിനു മുന്നില്‍ പനച്ചുവട്ടില്‍ എത്തി.
അവസാനമായി സമരസഖാക്കള്‍ക്ക് വേണ്ട നിര്‍ദ്ദേശവും ഞാന്‍ നല്‍കി. "സഖാക്കളേ, നമ്മള്‍ ഈ പടിഞ്ഞാറ് കാണുന്ന പോലീസ് ക്യാമ്പ് ആക്രമിക്കാന്‍ പോകയാണ്. നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന്‍ സി പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധം തന്നെയാണ്; നാടിന്റെ സ്വാതന്ത്ര്യം നേടാന്‍. ജനദ്രോഹഭരണം അവസാനിപ്പിക്കാന്‍. ഈ കൂട്ടത്തില്‍നിന്ന് ആരെങ്കിലും ഭീരുവെപ്പോലെ ഭയന്ന് ഓടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ കുതികാല്‍ വെട്ടണം. നമ്മുടെ അമ്മ പെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തണം. മരിക്കുന്നെങ്കില്‍ അന്തസ്സായി, അഭിമാനത്തോടെ നമുക്ക് ഒന്നിച്ചു മരിക്കാം. ലാല്‍സലാം സഖാക്കളേ''.
ഇത്രയും വാക്കുകള്‍ പറയും മുമ്പുതന്നെ എന്നെ വലയം ചെയ്തുനിന്ന സഖാക്കള്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിനിന്നു. ഇന്‍സ്പെക്ടര്‍ വേലായുധന്‍ നാടാരുടെ നേതൃത്വത്തിലുള്ള പോലീസ്സേന ബ്യൂഗിള്‍ മുഴക്കി. അപായ സൂചനയായി ബാനര്‍ ഉയര്‍ത്തി. പ്രകടനത്തില്‍ വന്നവര്‍ പിരിഞ്ഞുപോകാന്‍ ആജ്ഞ നല്‍കി.
"ഞങ്ങള്‍ പിരിഞ്ഞുപോകാന്‍ വന്നവരല്ല; നിങ്ങള്‍ക്കുവേണ്ടി കൂടിയാണ് ഈ സമരം. കാക്കി ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം വരണം''. ഇതായിരുന്നു ജനക്കൂട്ടം ഇതിനു മറുപടിയായി വിളിച്ചു പറഞ്ഞത്. വെടിവെയ്ക്കാന്‍ ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചു. പെട്ടെന്ന് പ്രകടനമായി ചെന്ന ആയിരങ്ങള്‍ ഭൂമിയോട് ചേര്‍ന്ന് കമിഴ്ന്നുകിടന്നു മുന്നോട്ടാഞ്ഞു. പോലീസുമായി മല്‍പ്പിടുത്തം. വെടിവെയ്പ് തുടര്‍ന്നു. ചാട്ടുളിപോലെ എറിഞ്ഞ വാരിക്കുന്തങ്ങളില്‍ ഒന്ന് ഇന്‍സ്പെക്ടര്‍ വേലായുധന്‍ നാടാരുടെ ദേഹത്ത് പതിച്ചു. ചോര ഒലിക്കുന്ന നിലയില്‍ നാടാര്‍ വേദനയില്‍ പുളഞ്ഞു. ഇതുകണ്ട് തെങ്ങുകയറ്റ തൊഴിലാളിയായ കുഞ്ഞുണ്ണി പകച്ചുനിന്നു. അയാളുടെ കയ്യില്‍ അരിവാള്‍ ഉണ്ടായിരുന്നു. 'വെട്ടടാ അവനെ....' എന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നെയും സ്തംഭിച്ചുനിന്ന കുഞ്ഞുണ്ണിയെ, ഒരു അലര്‍ച്ചയോടെ അടിച്ചു. നിമിഷങ്ങള്‍ക്കകം കുഞ്ഞുണ്ണി ഇന്‍സ്പെക്ടര്‍ നാടാരെ വെട്ടിവീഴ്ത്തി. എന്റെ ഇടതുവശം തൊട്ടുരുമ്മി മുന്നോട്ടുനീങ്ങിയ കാക്കരിയില്‍ കരുണാകരന്‍ വെടിയേറ്റു മരിച്ചു. പലരുടെയും മൃതദേഹങ്ങള്‍ ചോര വാര്‍ന്ന നിലയില്‍ കാണപ്പെട്ടു. ക്യാമ്പു കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ സമരഭടന്മാര്‍ മല്‍പ്പിടുത്തത്തിലൂടെ പോലീസിന്റെ കയ്യില്‍നിന്ന് തോക്കുകള്‍ പിടിച്ചുവാങ്ങി. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ട പലരെയും പോലീസ് വീണ്ടും മര്‍ദ്ദിച്ചും വെടിവെച്ചും കൊന്നു. ഒട്ടാകെ 29 പേരാണ് ഇവിടെ മരിച്ചത്.
പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി ടി സി പത്മനാഭനും കാക്കരി കരുണാകരനൊപ്പം മരിച്ചു. പോലീസ് ക്യാമ്പ് കെട്ടിടത്തിന്റെ ഉടമ, അപ്രോണ്‍ അറൌജിന്റെ വികലാംഗനായ മകന്‍ തോക്കില്‍ തിര നിറച്ച് പോലീസിനു കൈമാറുന്നുണ്ടായിരുന്നു. വോളന്റിയര്‍മാരില്‍ ധീരമായി ചെറുത്തുനിന്ന ജോണ്‍കുട്ടി, ഒരു പോലീസുകാരനെ തോക്കോടെ ഉയര്‍ത്തി അടിച്ചു താഴെ ഇട്ടു. മൂന്നു പോലീസുകാര്‍ ഈ സമയം നിലംപതിച്ചിരുന്നു. തോക്കിനായുള്ള മല്‍പ്പിടുത്തത്തിനിടെ ബയണറ്റു കൊണ്ടും നിരവധി പേര്‍ക്ക് പരിക്കുപറ്റി. ചിതറി തെറിച്ച രക്തം ചൊരി മണലില്‍ തളംകെട്ടി. ഇന്‍സ്പെക്ടര്‍ നാടാരും എട്ടു പോലീസുകാരും ഇവിടെ മരിച്ചു.
പരിക്കേറ്റ സഖാക്കളെ തോളിലേറ്റിയും, രണ്ടുപേര്‍ വീതം താങ്ങിയെടുത്തും നാലുമണിയോടെ ഞങ്ങള്‍ സമരഭൂമിയില്‍നിന്ന് മടങ്ങി. ആലിശ്ശേരി രാഘവന്‍, ക്യാപ്റ്റന്‍ ചാക്കോ, സഖാവ് രാമന്‍കുട്ടി തുടങ്ങിയ ഏതാനും പേരെയാണ് ഇങ്ങനെ പരിക്കേറ്റ നിലയില്‍ കൊണ്ടുപോന്നത്. കാക്കരി കരുണാകരനടുത്തുണ്ടായിരുന്ന ഞാനും ക്യാപ്റ്റന്‍ പി കെ ദാമോദരനും വെടിയുണ്ടയില്‍നിന്ന് രക്ഷപ്പെട്ടത് അല്‍ഭുതമാണ്.
പോലീസുമായുള്ള മല്‍പ്പിടുത്തത്തിനിടെ പിടിച്ചെടുത്ത ഏഴു തോക്കുകള്‍ ഞങ്ങളുടെ പക്കലുണ്ടായിരുന്നു. ഇതില്‍ രണ്ടു തോക്കുകള്‍ ഒളോത്തറ കൃഷ്ണന്‍കുഞ്ഞിനെ ഏല്‍പിച്ചു. '303' റൈഫിളുകള്‍ ആയിരുന്നു ഞങ്ങള്‍ കൊണ്ടുപോന്നത്. അത് മറ്റ് സമരകേന്ദ്രങ്ങളിലേക്ക് കൈമാറുന്നതിനാണ് ഉദ്ദേശിച്ചത്. അത് സി എ ഭരതനെ ഏല്‍പിച്ചു - രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിക്കാന്‍. പോലീസും പട്ടാളവും റോന്തുചുറ്റുന്ന പ്രത്യേക സാഹചര്യത്തില്‍ ഈ തോക്കുകള്‍ പള്ളാത്തുരുത്തി ആറ്റില്‍ കരിമ്പാ വളവില്‍ കൊണ്ടുപോയി താഴ്ത്തി. പണ്ട് വേലുത്തമ്പി ദളവ വെള്ളക്കാരെ കൊന്നു കെട്ടിതാഴ്ത്തിയതും കരിമ്പാ വളവിലായിരുന്നു. തോക്കു സൂക്ഷിച്ച വീടിനടുത്തുള്ള ആളില്‍നിന്ന് കിട്ടിയ സൂചന പ്രകാരം പിന്നീട് ആ തോക്കുകള്‍ ആറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തു.
ഇന്‍സ്പെക്ടര്‍ വേലായുധന്‍നാടാരെ വധിച്ചതിനും പോലീസ് ക്യാമ്പ് ആക്രമിച്ചതിനും ചാര്‍ജു ചെയ്ത കേസില്‍ പി കെ ദാമോദരനെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് അപ്പീലില്‍ ഹൈക്കോടതി വധശിക്ഷ ഒഴിവാക്കി; ഇരട്ട ജീവപര്യന്തമാക്കി. സഖാവിന് 'കൊലമരം ദാമോദരന്‍' എന്ന് വിളിപ്പേരുണ്ടായത് അങ്ങനെയാണ്. (ഒരു വ്യാഴവട്ട കാലത്തോളം ഒളിവില്‍ കഴിഞ്ഞ എന്നെ സമരാനന്തരം പോലീസിന് പിടിക്കാനായില്ല).
ഒക്ടോബര്‍ 25ന് കാട്ടൂരില്‍ വെടിവെയ്പില്‍ കാട്ടൂര്‍ ജോസഫ് രക്തസാക്ഷിയായി. ഒക്ടോബര്‍ 26ന് മാരാരിക്കുളത്ത് വെടിവെയ്പുണ്ടായി. ഇവിടെ ആറുപേരാണ് മരിച്ചുവീണത്. ചേര്‍ത്തലയിലേയ്ക്കും വയലാറിലേയ്ക്കും പട്ടാളത്തെയും പോലീസിനെയും കടത്തിവിടാതിരിക്കാന്‍ സമരവാളണ്ടിയര്‍മാര്‍ മാരാരിക്കുളത്തെ പാലം തകര്‍ത്തിരുന്നു. അവിടെ വീണ്ടും താല്‍കാലിക പാലം നിര്‍മ്മിച്ച് അങ്ങോട്ട് പട്ടാളവണ്ടികള്‍ ഓടിക്കാനുള്ള നീക്കത്തെ പാലം തകര്‍ത്ത് ചെറുക്കാനെത്തിയ ആയിരക്കണക്കായ തൊഴിലാളി ഭടന്മാര്‍ക്കുനേരെയായിരുന്നു ആക്രമണം.
ഒക്ടോബര്‍ 27നാണ് വയലാറില്‍ സമരഭടന്മാരുടെ ക്യാമ്പ് വളഞ്ഞ് വെടിവെയ്പ് നടത്തിയത്. ബോട്ടുകളില്‍ വന്നിറങ്ങിയ പട്ടാളക്കാരും സായുധ പോലീസും യന്ത്രത്തോക്കുകളാണ് ഉപയോഗിച്ചത്. ഒളതലയിലും മേനാശ്ശേരിയിലും അടുത്തടുത്ത സമയങ്ങളില്‍ ക്യാമ്പ് വളഞ്ഞ് വെടിവെച്ചു. നൂറുകണക്കിന് സഖാക്കള്‍ ഇവിടെ മൂന്നിടത്തുമായി രക്തസാക്ഷികളായി.
പുന്നപ്ര - വയലാര്‍ ചരിത്ര പുസ്തകത്തില്‍ സഖാവ് കെ സി ജോര്‍ജ്, സമരമുഖത്തുനിന്ന് കിട്ടിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ കൂടുതല്‍ അതിലേയ്ക്ക് കടക്കുന്നില്ല. കൂടുതല്‍ എന്തെങ്കിലും എന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിക്കുന്നത്, ഒരു കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ശരിയല്ലെന്ന് വിനയാന്വിതനായി ഇവിടെ പറയട്ടെ! കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള ഏതൊരു വര്‍ഗസമരവും ചരിത്രത്തിന്റെയും വളര്‍ച്ചയുടെയും ഈടുവെയ്പാണ്. ആ മുന്നേറ്റത്തിനും പോരാട്ടത്തിനും പിന്നില്‍ ജീവാര്‍പ്പണം ചെയ്ത ആയിരങ്ങളുണ്ട്; മര്‍ദ്ദനത്തിനും പീഡനത്തിനും വിധേയരായ പതിനായിരങ്ങളും. തടവറയില്‍ കഴിഞ്ഞ ആയിരങ്ങള്‍ വേറെയും. ഇവിടെ തെളിയുന്നത് കൂട്ടായ്മയുടെ വിജയവും ചരിത്രവുമാണ്. വ്യക്തികള്‍ അതിലെ കണ്ണികള്‍ മാത്രം. ജീവാര്‍പ്പണം ചെയ്ത എത്രയോ ആയിരങ്ങള്‍, ഇന്നത്തെ തലമുറയ്ക്ക് അറിയാത്തവരായുണ്ട്. ആ ത്യാഗധനര്‍ക്കുമുന്നില്‍ നമ്മള്‍ എത്രയോ ചെറിയവരാണെന്നോര്‍ക്കണം. ചരിത്രം സമൂഹസൃഷ്ടിയാണ്. ഓരോരുത്തരുടെയും പ്രവര്‍ത്തനവും ത്യാഗോജ്വലമായ ജീവിതവും ഒക്കെ ജനങ്ങളാണ് വിലയിരുത്തുന്നത്.
പുന്നപ്ര സമരത്തിനുശേഷം എനിക്ക് നിരവധി വര്‍ഷം ഒളിവില്‍ പ്രവര്‍ത്തിക്കേണ്ടതായി വന്നു. കേസില്‍ പ്രധാന പ്രതിയാകുമെന്നും പോലീസ് പല ഭാഗത്തും അന്വേഷണം തുടങ്ങിയെന്നും വെടിവെയ്പ് നടന്ന അന്നു തന്നെ രാത്രിയില്‍ അറിയാനായി. പാര്‍ടി നിര്‍ദ്ദേശ പ്രകാരം ഞാന്‍ കോഴിക്കോട്ടെത്തി. അക്കാലത്ത് ദേശാഭിമാനി ഓഫീസ് ചാലപ്പുറത്തായിരുന്നു. അവിടെ ചെല്ലുമ്പോള്‍ സഖാവ് പി കൃഷ്ണപിള്ള ഉണ്ടായിരുന്നു. അടുത്തുള്ള പാര്‍ടി ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ട് അദ്ദേഹം അങ്ങോട്ടു നടന്നു; ഞാന്‍ പിന്നാലെയും.
എന്നെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പുന്നപ്രയിലുണ്ടായ സംഭവങ്ങള്‍ ഏറെക്കുറെ അറിഞ്ഞിരുന്ന അദ്ദേഹം, വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പോലീസുകാരില്‍നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ സൂക്ഷിച്ചിടത്തുനിന്ന് കൈവിട്ടുപോയതിന് ചുമതലപ്പെട്ട സഖാക്കളുടെ ശ്രദ്ധക്കുറവുകൂടി കാരണമായെന്ന് കൃഷ്ണപിള്ളയ്ക്ക് മനസ്സിലാക്കാനായി. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍, സഖാവിന്റെ പ്രതികരണം എന്നില്‍ ആത്മവിശ്വാസം പകര്‍ന്നു.
"വേണ്ട, നിരാശപ്പെടേണ്ട. ശത്രുവര്‍ഗത്തോട് ഏറ്റുമുട്ടുമ്പോള്‍ പലതും സംഭവിക്കാം. എന്നാലും അവര്‍ക്കും കനത്ത പ്രഹരം ഏല്‍പിക്കാനായല്ലോ? യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടാണ് ഏറ്റുമുട്ടുന്നതെന്ന ധാരണ നമുക്കുണ്ടാകണം. അവരുടെ പിണിയാളുകള്‍ മാത്രമാണ് തിരുവിതാംകൂറിലെ ഭരണാധികാരികള്‍. ഈ പ്രതിസന്ധിയൊക്കെ നമുക്ക് മുറിച്ചുകടക്കാനാകും. കൂടുതല്‍ കരുത്തോടെ അതിവേഗം നമുക്കു മുന്നേറാം...''.
സഖാവിന്റെ ഈ വാക്കുകള്‍ എപ്പോഴും ഓര്‍മ്മയില്‍ വരും. ദീര്‍ഘകാല ഒളിവുജീവിതത്തിലും, പിന്നീടുള്ള പ്രതിസന്ധി ഘട്ടങ്ങളിലും ഏറെ ക്ളേശങ്ങള്‍ സഹിക്കേണ്ടിവന്നിട്ടും കൃഷ്ണപിള്ളയുടെ ഉപദേശവും അദ്ദേഹത്തിന്റെ ഒളിവുജീവിത നിഷ്ഠയും എനിക്ക് പ്രചോദനമായി. ഒമ്പതുമാസത്തോളം അവിടെ പല ഭാഗങ്ങളിലായി ഒളിവില്‍ പ്രവര്‍ത്തിച്ചു. 1947 ജൂലൈ ആദ്യം പാര്‍ടി നേതാക്കളായ പി ടി പുന്നൂസ്, സി എസ് ഗോപാലപിള്ള, എ കെ തമ്പി എന്നിവര്‍ കോഴിക്കോട്ടെത്തി കൃഷ്ണപിള്ളയെ കണ്ടു. പി ടി പുന്നൂസ് ജയില്‍മോചിതനായ ശേഷമായിരുന്നു അത്.
സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള കൂടിയാലോചനകള്‍ ധൃതഗതിയില്‍ നടക്കുമ്പോഴും ദിവാന്‍ രാമസ്വാമി അയ്യരുടെ നേതൃത്വത്തില്‍ തിരുവിതാംകൂറിനെ വിഘടിപ്പിച്ചു നിര്‍ത്താനുള്ള കരുക്കള്‍ നീക്കുകയാണെന്ന് നേതാക്കള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പുന്നപ്ര - വയലാര്‍ പോലെ മറ്റൊരു ചെറുത്തുനില്‍പ്പ് സമരത്തിന് തയ്യാറെടുക്കാനുള്ള ധാരണയായി. ഈ വിവരം ഇ എം എസിനെ അറിയിക്കാന്‍ പ്രത്യേക ഏര്‍പ്പാടുണ്ടാക്കി. അദ്ദേഹം ഒളിവിലുള്ള സ്ഥലത്തേക്ക് ദൂതനെ അയച്ചു.
മധ്യതിരുവിതാംകൂറിന്റെ ആസ്ഥാനമെന്ന നിലയില്‍ തിരുവല്ലയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ സഖാവ് കൃഷ്ണപിള്ള ഈ സമയം എന്നോട് നിര്‍ദ്ദേശിച്ചു. പുന്നൂസും, സി എസും, തമ്പിയുമായി സഖാവ് നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഈ തീരുമാനം എന്നെ അറിയിച്ചത്. തീവണ്ടിയില്‍ ഞങ്ങള്‍ നാലുപേരും പുറപ്പെട്ടു. ഗോപാലപിള്ളയും തമ്പിയും കോട്ടയത്ത് ഇറങ്ങി. പുന്നൂസും ഞാനും തിരുവല്ലയിലെത്തി. തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇതിനിടെ ജൂലൈ 25ന് (സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഇരുപത് ദിവസം മുമ്പ്) ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമി വാര്‍ഷിക വേളയിലാണതുണ്ടായത്. രാമസ്വാമി ഇതോടെ നാടുവിട്ടു. സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ തിരുവിതാംകൂര്‍ രാജാവും ഒപ്പുവെച്ചു. പിന്നീട് ഒരു വര്‍ഷത്തിനുശേഷം വീണ്ടും കമ്യൂണിസ്റ്റ് പാര്‍ടിക്കുമേല്‍ നിരോധനം ഏര്‍പ്പെടുത്തി. ഒളിവുജീവിതം ഇവിടെ തന്നെ തുടരേണ്ടതായിവന്നു; പ്രവര്‍ത്തനവും.
പുന്നപ്ര - വയലാര്‍ സമരത്തിന്റെ 64-ാം വാര്‍ഷികാചരണം നടക്കുന്ന ഈ വേളയില്‍ അന്താരാഷ്ട്ര, ദേശീയ സ്ഥിതിഗതികളില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം 57 ആയി ഉയര്‍ന്നു. ആണവ റിയാക്ടര്‍ സ്ഥാപിക്കുന്നതിന് ഉപകരാര്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ഈ ശതകോടീശ്വരന്മാര്‍ കേന്ദ്ര ഗവണ്‍മെന്റില്‍ ശക്തിയായ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി, മാര്‍ക്സിസം - ലെനിനിസം പഴഞ്ചനാണെന്നും നിലനില്‍പ്പില്ലെന്നും ശക്തമായ പ്രചാരവേല ലോകത്താകെ നടന്നിരുന്നു. എന്നാല്‍ മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ ചൂണ്ടിക്കാണിച്ചപോലെ ലോക മുതലാളിത്തം ഭീകരമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പുതിയ മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാക്കളും പ്രചാരകരും അമേരിക്കയിലെ കടുത്ത സാമ്പത്തിക കുഴപ്പത്തിന്റെ ഭാഗമായി പരിഭ്രാന്തിയിലാണ്. അനേകായിരം കോടി ഡോളര്‍ ചെലവാക്കിയിട്ടും തകര്‍ച്ചയ്ക്ക് പരിഹാരമാകുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ഒബാമ ഭരണകൂടത്തിന് പിടിച്ചുനില്‍ക്കാനാകുന്നില്ല. വിദേശത്തുനിന്നുള്ള സാങ്കേതിക വിദഗ്ദ്ധന്മാരുടെ വരവ് തടയാന്‍ വിസയ്ക്കുള്ള ഫീസ് അമിതമായി വര്‍ദ്ധിപ്പിച്ചു. അമേരിക്കയ്ക്ക് പുറത്തുള്ളവര്‍ക്ക് ഉപകരാര്‍ കൊടുക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു. അമേരിക്കയിലുള്ളവര്‍ക്ക് അവിടെ തൊഴില്‍ കിട്ടാന്‍ പര്യാപ്തമായ നിലയില്‍ പുറത്തേക്കുള്ള കരാറുകള്‍ തടയുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ധനകാര്യമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി തന്നെ പ്രതികരിക്കുന്ന സാഹചര്യത്തിലേക്ക് സ്ഥിതിഗതികള്‍ എത്തിയിരിക്കുന്നു. ഈ ഘട്ടത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടവും ശക്തിപ്പെടുത്താന്‍ പുന്നപ്ര - വയലാര്‍ സഖാക്കളുടെ സ്മരണ നമുക്ക് കരുത്ത് പകരും. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെയും ചെറുക്കേണ്ടതുണ്ട്. വാരാചരണത്തില്‍ ഈ അടിയന്തര കടമ ഏറ്റെടുക്കുമെന്ന് പ്രതിജ്ഞയെടുക്കാം.
പി കെ ചന്ദ്രാനന്ദന്‍ ചിന്ത 291010

Rejoinder By Prakash Karat
Prakash Karat, General Secretary of the Communist Party of India (Marxist) has issued the following statement:
Rejoinder to certain Press reports on Cambridge speech
There have been certain reports of my speech at the Memorial Conference for Victor Kiernan in Cambridge that are inaccurate in parts and misleading. Some agencies have attributed to me that I stated that we committed “a historical blunder” in not recognising the role played by caste in politics and society. It is also alleged that I said that Communists are “stuck in the forties” as far as their theory and practice is concerned.
I wish to make it clear that these remarks attributed to me are neither correct nor accurate. As far as caste is concerned what I said is as follows:
“We should understand both in theory and practice how class structure in India is influenced by and integrated with structures of hierarchy, discrimination and oppression that are particular to Indian society reflected for instance in caste system.”
Stating that Communists recognise the role of caste in the socio-economic formations in India is far from saying what has been attributed to me.
Secondly, contrary to saying that Communists are stuck in the forties, what I pointed out was and I quote from my written notes:
“The bulk of the support for the Communist Parety even today comes from the movement areas and outlying region, where mainly in the 1941 to 1948 period the Communists succeeded in bringing together and leading the two main historical currents of people’s struggles -- the struggle against the colonial power and the struggle of the rural masses for freedom from exploitation. Thus where the Communists brought the anti-imperialist and anti-landlord movements together and gave leadership to this united struggle, they gained mass support. Tebhaga (Bengal), North Malabar (Kerala), the tribal struggle (Tripura) the Telengana struggle are some instances.”
I had concluded by saying that the agenda of the forties such as land reforms and struggle for land is still being pursued by the Communists.
link

കനത്ത പോളിങ് മുല്ലപ്പള്ളിക്ക് മറുപടി
സമാധാനപരമായ രണ്ടാംഘട്ട വോട്ടെടുപ്പിലെ കനത്ത പോളിങ് കേരളം ബീഹാറിനേക്കാള്‍ ഭീകരമാണെന്ന കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെയുള്ള കേരള ജനതയുടെ മറുപടിയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കലവൂര്‍ തെക്ക് അഞ്ജലി വായനശാലയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐസക്.
ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ ഹാജരാക്കാനായില്ലെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെക്കണം. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയം മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമായിരുന്നു. വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന നിലയില്‍ വോട്ടര്‍മാരെ തരംതിരിക്കുന്നതിനെതിരെ ഇടതുപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സഭാ നേതൃത്വം ഈ വിഷയം വിട്ടിട്ടും ചില യുഡിഎഫ് നേതാക്കള്‍ വിടാന്‍ തയാറായിരുന്നില്ല. എന്നാല്‍, മാര്‍ വര്‍ക്കി വിതയത്തിലിന്റെ പ്രസ്താവന അവര്‍ക്കുള്ള മറുപടിയാണ്. വര്‍ക്കി വിതയത്തിലിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും ഐസക് പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിന്റെ ഭരണനടപടികളും പ്രവര്‍ത്തനങ്ങളുമാണ് വോട്ടിങ് ശതമാനം കൂടാന്‍ കാരണം. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് റെക്കോഡ് ഭുരിപക്ഷം നേടുമെന്നും തോമസ് ഐസക് പറഞ്ഞു.
യുഡിഎഫ് ബഹിഷ്കരണാഹ്വാനം ജനം തള്ളി: പി ശശി
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനം വോട്ടര്‍മാര്‍ തള്ളിയതിന്റെ തെളിവാണ് തില്ലങ്കേരിയിലെയും പട്ടുവത്തെയും 70 ശതമാനം പോളിങ്ങെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ശശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റീ പോളിങ് നടന്ന എല്ലായിടത്തും ജനങ്ങള്‍ നിര്‍ഭയമാണ് വോട്ടുചെയ്യാനെത്തിയത്. എന്നാല്‍ തോല്‍വി ഭയന്നാണ് യുഡിഎഫ് തില്ലങ്കേരി വഞ്ഞേരി വാര്‍ഡിലിലെ ബൂത്തിലും പട്ടുവം വെള്ളിക്കീല്‍ വാര്‍ഡിലിലെ ബൂത്തിലും വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. യുഡിഎഫിന്റെ സ്വാധീന കേന്ദ്രമായ മാട്ടൂലിലും ഇരിക്കൂറും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാത്തത് ഇതിന് തെളിവാണ്. കണ്ണൂരില്‍ ഇക്കുറി യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന ബൂത്തുപിടുത്തവും അക്രമവും കോഗ്രസ് ഗ്രൂപ്പിസത്തിന്റെ ഭാഗമാണ്. ഒരു വിഭാഗം ബൂത്ത് പിടിക്കുമ്പോള്‍ മറുവിഭാഗം ബഹിഷ്കരിക്കുന്നു. മുസ്ളിംലീഗും കോഗ്രസും പറയുന്നത് അനുസരിക്കാന്‍ അണികളില്ലാതായി. പട്ടുവത്തും തില്ലങ്കേരിയിലും ഇതാണ് കണ്ടത്. ഈ യാഥാര്‍ഥ്യം മറച്ചുവെക്കാനാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണമെന്ന കഥയുമായി ഇവര്‍ രംഗത്തെത്തിയത്.
അഞ്ച് വാര്‍ഡുകളിലെ ഏഴ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കും വിധം പരസ്യമായ അതിക്രമം നടത്തിയത് യുഡിഎഫാണെന്നതിന് ജനങ്ങള്‍ സാക്ഷികളാണ്. ഈ ബൂത്തുകളിലെല്ലാം ഒരേ രീതിയിലുള്ള അക്രമമാണ് നടത്തിയത്. ഡിസിസി പ്രസിഡന്റാണ് ഇതിന് നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള പദ്ധതിയാണ്് ആസൂത്രണം ചെയ്തത്. ഇതിനെതിരെ യുഡിഎഫ് വോട്ടര്‍മാര്‍ക്ക് നേതൃത്വത്തോട് ശക്തമായ എതിര്‍പ്പുണ്ട്. ബൂത്തു പിടിച്ചാലേ ജയിക്കാന്‍ കഴിയൂ എന്ന ദുരവസ്ഥയിലാണ് യുഡിഎഫ്. വാര്‍ത്താസമ്മേളനത്തിന് പിടിച്ചുകൊണ്ടുവന്നവരെ പട്ടുവത്ത് നിര്‍ത്തി വോട്ടുചെയ്യിക്കാനുള്ള ധീരതയാണ് യുഡിഎഫ് നേതാക്കള്‍ കാട്ടേണ്ടത്. അല്ലാതെ നാടകം കളിക്കുകയല്ല. മുമ്പില്ലാത്ത വിധം ശക്തമായ ക്രമീകരണങ്ങളാണ് ജില്ലയിലെ ബൂത്തുകളില്‍ സജ്ജീകരിച്ചിരുന്നത്. വോട്ടര്‍മാര്‍ക്ക് പൊലീസ് പൂര്‍ണ സുരക്ഷ നല്‍കി. തികച്ചും സമാധാനപരമായാണ് പോളിങ് നടന്നത്.
പട്ടുവത്തെ ലീഗ് കേന്ദ്രങ്ങളില്‍ ബോംബുപൊട്ടിച്ചും എല്‍ഡിഎഫ് വോട്ടര്‍മാരെ വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ് കരുക്കള്‍ നീക്കിയത്. ക്രിമിനലുകളെ ഉപയോഗിച്ച് കുഴപ്പമുണ്ടാക്കുകയെന്ന അര്‍ധ ഫാസിസ്റ്റ് ബോധത്തിലേക്കാണ് കണ്ണൂരിലെ യുഡിഎഫ് നേതൃത്വം പോകുന്നത്. കോണ്‍ഗ്രസിനു വേണ്ടി മുസ്ളിംലീഗിനെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണ്. കേസില്‍പ്പെടുന്നതും വെറുക്കപ്പെടുന്നതും ലീഗുകാരും മുതലെടുക്കുന്നത് കോണ്‍ഗ്രസുകാരുമാണെന്നത് ലീഗ് തിരിച്ചറിയുന്നില്ല. യുഡിഎഫിന്റെ പ്രവൃത്തികള്‍ക്ക് നിരപരാധികളായ ജനം ശിക്ഷയനുഭവിക്കേണ്ട സ്ഥിതിയാണ്.
ചാനലുകള്‍ക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് സംവിധാനങ്ങളില്‍ പൂര്‍ണമായി തൃപ്തരാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മാറ്റി പറയുന്നത് മാന്യതയല്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമാണ് തിങ്കളാഴ്ച ബൂത്തില്‍ പ്രവേശിപ്പിച്ചത്. ഇവരെല്ലാം കള്ളവോട്ടുചെയ്യാന്‍ വന്നവരാണെന്ന് പറയുന്നത് വോട്ടര്‍മാരെ അപമാനിക്കലാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര സേന വന്നിട്ടും കള്ളവോട്ട് ചെയ്തെന്ന് മുറവിളി കൂട്ടിയവരാണിവര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും കള്ളവോട്ട് ആരോപണം ഉന്നയിച്ചു. ജയിച്ചപ്പോള്‍ മിണ്ടാട്ടമില്ലാതായി. കോടിയേരിയിലെ വാര്‍ഡില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ യുഡിഎഫ് കേസ് കൊടുക്കട്ടെയെന്നും പി ശശി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ കെ പി സഹദേവനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 261010

കേംബ്രിഡ്ജ് പ്രസംഗം: വാര്‍ത്ത അടിസ്ഥാനരഹിതം- കാരാട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇടതുപക്ഷം 1940കളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ താന്‍ നടത്തിയ പ്രസംഗം പൂര്‍ണമായും മനസ്സിലാക്കാതെയാണ് വാര്‍ത്താ എജന്‍സിയുടെ റിപ്പോര്‍ട്ടെന്ന് ലണ്ടനില്‍നിന്ന് ടെലിഫോണില്‍ 'ദേശാഭിമാനി'യോട് കാരാട്ട് പറഞ്ഞു.
ജാതിയുടെ പ്രാധാന്യം ഇടതുപക്ഷം മനസ്സിലാക്കിയില്ലെന്ന വാര്‍ത്തയിലെ പരാമര്‍ശവും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത മാര്‍ക്സിസ്റ്റ് ചരിത്രകാരനും ദീര്‍ഘകാലം ഇന്ത്യയില്‍ ജീവിച്ചയാളുമായ വിജി കീര്‍മാന്‍ അനുസ്മരണ പ്രഭാഷണത്തിലാണ് ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പരാമര്‍ശിച്ചത്. ഇന്ത്യയും ഇടതുപക്ഷവും നേരിടുന്ന വെല്ലുവിളികള്‍ പ്രൊഫ. കീര്‍മാന്‍ 1940കളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അവയില്‍ പലതും ഇന്നും അവശേഷിക്കുന്നുവെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. ഇടതുപക്ഷം 1940കളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. ഇടതുപക്ഷം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി നവലിബറല്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയാണ്. കാര്‍ഷികമേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരാനുള്ള പോരാട്ടവും ജാതിക്കെതിരായ സമരവും മറ്റും വെല്ലുവിളികളാണെന്നാണ് കേംബ്രിഡ്ജില്‍ താന്‍ പറഞ്ഞതെന്നും കാരാട്ട് വ്യക്തമാക്കി.
ദേശാഭിമാനി 261010

വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലെന്നറിഞ്ഞിട്ടും ബൂത്തിലെത്തി മുന്‍ എം പി കുഴപ്പമുണ്ടാക്കി
ആലപ്പുഴ: പട്ടികയില്‍ പേരില്ലാതിരുന്നിട്ടും വോട്ട് ചെയ്യാനെത്തിയ മുന്‍ എംപി ഡോ. കെ എസ് മനോജ് പോളിങ് ബൂത്തില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. വോട്ടില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ആലപ്പുഴ നഗരസഭയിലെ 52-ാം വാര്‍ഡായ മംഗലത്തെ നവോദയം വായനശാലയിലെ രണ്ടാംനമ്പര്‍ ബൂത്തിലാണ് മനോജ് എത്തിയത്. പട്ടികയില്‍ പേരില്ലെന്ന കാര്യം പോളിങ് ഓഫീസര്‍ ചൂണ്ടിക്കാട്ടി. താന്‍ മുന്‍ എംപിയാണെന്നും വോട്ട് ചെയ്യണമെന്നുമായി മനോജ്. പട്ടികയില്‍ പേരില്ലാതെ വോട്ട് ചെയ്യിക്കാന്‍ ആവില്ലെന്ന് പോളിങ് ഓഫീസര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും 15 മിനിറ്റിലേറെ തന്റെ ആവശ്യവുമായി മനോജ് ബൂത്തില്‍തന്നെ നിന്നു. മനോജിനെ ബൂത്തില്‍നിന്ന് മാറ്റി വോട്ടര്‍മാര്‍ക്ക് തടസ്സംകൂടാതെ വോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരും എത്തി. പോളിങ് തടസ്സപ്പെട്ടത് അറിഞ്ഞ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെ മനോജ് സ്ഥലം വിട്ടു.
മംഗലത്ത് താമസമായിരുന്നപ്പോള്‍ മനോജിനും അമ്മയ്ക്കും ഭാര്യക്കും ഇവിടെ വോട്ടുണ്ടായിരുന്നു. മനോജും കുടുംബവും ന്യൂഡല്‍ഹിയില്‍ താമസമാക്കിയതോടെ പട്ടികയില്‍നിന്നു പേര് നീക്കി. മനോജിന്റെ അമ്മ മൂത്തമകനൊപ്പം ഇവിടെ താമസം തുടരുന്നതിനാല്‍ അവരുടെ പേര് മാറ്റിയിട്ടില്ല. വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിച്ച് പരാതിയോ ആക്ഷേപമോ നല്‍കാന്‍ അവസരം നല്‍കിയിട്ടും അന്നൊന്നും മനോജോ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരോ പരാതിപ്പെടാന്‍ തയ്യാറായില്ല.

Subscribe to:
Posts (Atom)