ഇരിട്ടി: ബംഗാളി പെണ്‍കുട്ടിയുടെ മാനം പിച്ചിച്ചീന്തിയ അധമ സംസ്കാരത്തിനെതിരെ മനഃസാക്ഷിയുണര്ത്തി ജാഗ്രതാ മാര്‍ച്ച്. ഉളിക്കലില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനുമാണ് സാമൂഹ്യ തിന്മകള്ക്കും സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണത്തിനുമെതിരായി പരിപാടി സംഘടിപ്പിച്ചത്. മാര്‍ച്ച് ഉളിക്കലില്‍ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കൂട്ടബലാത്സംഗത്തിനിരയായ ബംഗാളി പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് കെ കെ ശൈലജ ആവശ്യപ്പെട്ടു. ചെകുത്താന്മാരുടെ നാടായി കേരളം മാറാതിരിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മനൃഷ്യബന്ധങ്ങള്ക്ക് വിലകല്‍പ്പിക്കാത്ത നിലയില്‍ കൊടിയ അനീതിയാണ് സ്ത്രീ സമൂഹത്തിനെതിരെ വ്യാപിക്കുന്നത്. ഈ ദുരന്തങ്ങള്‍ക്കെതിരെ പൊതുസമൂഹം യോജിച്ച പോരാട്ടം നടത്തണമെന്നും അവര്‍ പറഞ്ഞു. നല്ല ആങ്ങളമാരെ സൃഷ്ടിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ടി വി രാജേഷ് എംഎല്‍എ പറഞ്ഞു.
ജില്ലാ സെക്രട്ടറി പി സന്തോഷ്, ബിനോയ് കുര്യന് , എന്‍ ടി റോസമ്മ, കെ ശ്രീധരന് , എം വി പത്മനാഭന് എന്നിവര്‍ സംസാരിച്ചു. കെ വി സക്കീര്‍ ഹുസയിന്‍ അധ്യക്ഷനായി. പി റോസ സ്വാഗതം പറഞ്ഞു. ഇരിട്ടിയിലെത്തിയ മാര്‍ച്ചിന് വിവിധ സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ചു. പഴയ ബസ്റ്റാന്‍ഡില്‍ സമാപിച്ചു. സമാപന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ദിവ്യ, സുലേഖ, ബിനോയ് കുര്യന് എന്നിവര്‍ സംസാരിച്ചു. എന്‍ ടി റോസമ്മ അധ്യക്ഷയായി. ഇ എസ് സത്യന് സ്വാഗതം പറഞ്ഞു.
deshabhimani 010112
Sunday, January 1, 2012
കൊച്ചി മെട്രോ: ഡിഎംആര്‍സിയെ ഒഴിവാക്കിയത് മുഖ്യമന്ത്രി പങ്കെടുത്ത യോഗം
കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഇ ശ്രീധരനെയും ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി)യും ഒഴിവാക്കാനായി ആഗോള ടെന്‍ഡര്‍ എന്ന ആശയത്തിന് രൂപംനല്കിയത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ . അയ്യായിരം കോടിയോളം ചെലവു വരുന്ന പദ്ധതിയിലെ വമ്പന്‍ "സാധ്യത"കളില്‍ കണ്ണുവച്ച് കഴിഞ്ഞമാസം ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)ന്റെ മൂന്നാമത് ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. കെഎംആര്‍എല്‍ ചെയര്‍മാനായ മുഖ്യമന്ത്രിക്കുപുറമേ വൈസ് ചെയര്‍മാനായ വൈദ്യുതി മന്ത്രിയും പൊതുമരാമത്തുമന്ത്രിയും യോഗത്തില്‍ പങ്കെടുത്തു. ആഗോള ടെന്‍ഡര്‍ വിളിച്ചാല്‍ ഡിഎംആര്‍സി താല്‍പ്പര്യം കാണിക്കില്ലെന്നും അങ്ങനെവന്നാല്‍ അവരെ പദ്ധതിയുടെ കണ്സല്ട്ടന്റായിമാത്രം നിലനിര്‍ത്താമെന്നും യോഗം തീരുമാനിച്ചിരുന്നു. കണ്‍സല്‍ട്ടന്‍സിയും പദ്ധതിനിര്വഹണച്ചുമതലയും ഒരേ ഏജന്‍സിക്കു നല്കാന് പാടില്ലെന്ന നിബന്ധനയും ഡിഎംആര്‍സിയെ കുടുക്കാനുള്ള വഴിയായി ബോര്‍ഡ് കണ്ടിരുന്നു. എന്നാല്‍ , ഈ നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് കെഎംആര്‍എല്‍ ബോര്‍ഡിനെ വെട്ടിലാക്കി ഇ ശ്രീധരന് പദ്ധതിയില്‍നിന്ന് നിരുപാധികം പിന്‍വാങ്ങി.
വന്‍നഗരങ്ങളിലാണ് മെട്രോ റെയില്‍പദ്ധതികള്‍ എന്നതിനാല്‍ റിയല്‍എസ്റ്റേറ്റ് താല്‍പ്പര്യംകൂടി മുന്നില്‍ക്കാണുന്ന സ്വകാര്യകമ്പനികളാണ് പലപ്പോഴും മുന്നോട്ടുവരിക. കൊച്ചിയില്‍ വന്‍തോതില്‍ സ്വകാര്യ ഭൂമി ഏറ്റെടുത്ത് പദ്ധതിക്കായി കൈമാറേണ്ടിവരുന്നില്ലെങ്കിലും ശതകോടികളുടെ പര്‍ച്ചേസിലൂടെ കമീഷനൊഴുകും. ഡിഎംആര്‍സി ആവശ്യപ്പെടുന്നതുപോലെ ടേണ്‍ കീ സമ്പ്രദായത്തില്‍ മെട്രോ പൂര്‍ത്തിയായാല്‍ പാലം നിര്‍മാണവും പര്ച്ചേസുകളുമെല്ലാം ഡിഎംആര്‍സിയുടെ ചുമതലയില്‍ മാത്രമായിരിക്കും. ടേണ്‍ കീ സമ്പ്രദായംമതി എന്നു പറയുന്നതുതന്നെ ബാഹ്യ ഇടപെടല്‍ ഒഴിവാക്കാനാണെന്ന് ഇ ശ്രീധരന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാന് ഇന്റര്‍നാഷണല്‍ കോ-ഓപറേഷന് ഏജന്‍സി (ജൈക്ക)യില്നിന്ന് വായ്പ ഉറപ്പായ സാഹചര്യത്തിലാണ് ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഒന്നര ശതമാനം പലിശയ്ക്ക് 2170 കോടി രൂപയാണ് വായ്പയെടുക്കുന്നത്. കേന്ദ്രാനുമതി ലഭിച്ചാലുടന്‍ വായ്പയ്ക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങാനും ധാരണയായി.
ആഗോള ടെന്‍ഡര്‍ വേണമെന്ന് ജൈക്ക റീജണല്‍ ഹെഡ് ഷിനിച്ചി യാം നിര്‍ദേശിച്ചതായാണ് കെഎംആര്‍എല്‍ എംഡി ടോം ജോസ് പറഞ്ഞത്. എന്നാല്‍ , ഡിഎംആര്‍സി ഏറ്റെടുത്തു നടത്തുന്ന ഡല്‍ഹിയിലെ ഗതാഗതപദ്ധതികള്‍ക്ക് ഇപ്പോള്‍ത്തന്നെ വായ്പ നല്‍കിവരുന്ന ജൈക്ക നല്കിയെന്നു പറയുന്ന നിര്‍ദേശത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു. വമ്പന്‍ പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ വേണമെന്ന് കേന്ദ്ര നിര്‍ദേശമുള്ളതായാണ് മറ്റൊരു ന്യായം. എന്നാല്‍ , വമ്പന്‍ പദ്ധതിയുടെ നിര്‍വചനത്തെക്കുറിച്ച് കെഎംആര്‍എല്‍ മൗനംപാലിക്കുന്നു.
(എം എസ് അശോകന്)
കൊച്ചി മെട്രോ അട്ടിമറിക്കാന്‍ ഗൂഢശ്രമം: എം വിജയകുമാര്‍
കൊച്ചി മെട്രോ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ഡല്‍ഹിയും കൊച്ചിയും കേന്ദ്രീകരിച്ച് ഗൂഢശ്രമം നടക്കുന്നുവെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി എം വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില ചരടുവലികളിലൂടെ പൊതുമേഖലാ സ്ഥാപനമായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) പദ്ധതിയില്‍ നിന്ന് ഒഴിവാക്കി. ഡിഎംആര്‍സിക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസ് തുറക്കുന്നതിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ , ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്റായി മാത്രം നിലനിര്‍ത്താമെന്നു പറയുന്നത് ദുരൂഹമാണ്. ആഗോള ടെന്‍ഡര്‍ വഴി അഴിമതിക്ക് വഴിയൊരുക്കാനാണ് നീക്കം. ഡിഎംആര്‍സിയും ഇ ശ്രീധരനും യുഡിഎഫിന് അനഭിമതമായതിനു കാരണം വെളിപ്പെടുത്തണം. കൊച്ചി മെട്രോക്ക് പുതിയ കണ്‍സള്‍ട്ടന്റിനെ കണ്ടെത്താന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും. ചുരുക്കത്തില്‍ പദ്ധതി പൂര്ണസ്തംഭനത്തിലായി. ആഗോള ടെന്‍ഡറിലൂടെ നിര്‍മാണ ഏജന്‍സിയെ കണ്ടുപിടിക്കുമെന്ന പുതിയ വാദം തട്ടിപ്പാണ്. ഇ ശ്രീധരനെ ഒഴിവാക്കിയുള്ള കൊച്ചി മെട്രോ പദ്ധതി തട്ടിപ്പിനുവേണ്ടി മാത്രമാണ്. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി കൊച്ചിയുടെ സ്വപ്ന പദ്ധതി പൂര്‍ണമായും അട്ടിമറിച്ചിരിക്കയാണെന്ന് വിജയകുമാര്‍ പറഞ്ഞു.
ഇ ശ്രീധരന്റെ സേവനം ഉറപ്പാക്കണം: ജ.കൃഷ്ണയ്യര്‍ , പി രാജീവ്
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെയും (ഡിഎംആര്‍സി) ഇ ശ്രീധരന്റെയും സേവനം ഉറപ്പുവരുത്തണമെന്ന് കൊച്ചി നഗരവികസന സമിതി ചെയര്മാന് ജസ്റ്റിസ് വി ആര് കൃഷ്ണയ്യരും ജനറല്‍ കണ്‍വീനര്‍ പി രാജീവ് എംപിയും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീധരനെ ഒഴിവാക്കിയതില്‍ ഇവര്‍ ശക്തമായി പ്രതിഷേധിച്ചു. ആഗോള ടെന്‍ഡര്‍ ബഡായിയാണ്. പദ്ധതി നടപ്പാക്കാന്‍ വിദഗ്ധനായ ഇ ശ്രീധരന് ഉള്ളപ്പോള്‍ വേറെ ആരെ അന്വേഷിക്കാന്‍ ?- കൃഷ്ണയ്യര്‍ ചോദിച്ചു.
കൊച്ചി മെട്രോയ്ക്ക് ഇതുവരെ അനുമതി നല്‍കാത്തത് കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയാണെന്ന് ഇരുവരും പറഞ്ഞു. ശ്രീധരന് ഈ രംഗത്ത് ഇന്ത്യയില്‍ അവസാനവാക്കാണ്. ഡിഎംആര്‍സി കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള സമ്പൂര്‍ണ പൊതുമേഖലാ സ്ഥാപനമാണ്. കൊച്ചി മെട്രോ മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് ശ്രീധരന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും എന്തിനാണ് ഡിഎംആര്‍സിയെയും ശ്രീധരനെയും ഒഴിവാക്കിയത്. ശ്രീധരനെ കത്തെഴുതി അപമാനിക്കുകയാണ് കൊച്ചി മെട്രോ എം ഡി ടോം ജോസ് ചെയ്തത്. ഡിഎംആര്‍സിയെ ഒഴിവാക്കുകയെന്നത് ടോം ജോസ് ഒറ്റയ്ക്കെടുത്ത തീരുമാനമാകാന്‍ തരമില്ല. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം പറയണം. കൊച്ചി മെട്രോയില്‍ സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തുന്നതിന് ശ്രീധരന് എതിരാണ്. അതുകൊണ്ട് സ്വകാര്യമേഖലയെ കൊണ്ടുവരണമെങ്കില്‍ ശ്രീധരനെ ഒഴിവാക്കണം. അതാണ് ഇപ്പോള്‍ ചെയ്തത്.
കൊച്ചി മെട്രോയ്ക്ക് വേഗം അംഗീകാരം നല്‍കുമെന്ന് ഇതുസംബന്ധിച്ച് നിവേദനം നല്കാന് 2010ല്‍ ഡല്‍ഹിയില്‍ ചെന്ന തങ്ങളോട് പ്രധാനമന്ത്രി മന്മോഹന് സിങ് ഉറപ്പു പറഞ്ഞതാണെന്ന് കൃഷ്ണയ്യരും രാജീവും പറഞ്ഞു. അന്ന് 1966 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് 289 കോടി രൂപയാണ് കേന്ദ്രസഹായം ചോദിച്ചത്. തന്നില്ല. ഇതനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ റിലയന്‍സിന്റെ മുംബൈ മെട്രോയുടെ ആദ്യഘട്ടത്തിന് മാത്രം 471 കോടി രൂപ നല്കി. ഹൈദരാബാദ് സ്വകാര്യ പങ്കാളിത്ത പദ്ധതിക്ക് 1458 കോടി രൂപയും നല്കി. കൊച്ചി പദ്ധതി വൈകുംതോറും ദിവസം 30 ലക്ഷം രൂപയോളമാണ് അധികച്ചെലവ് വരുന്നത്- ഇരുവരും ചൂണ്ടിക്കാട്ടി.

കോപ്പിയടി: സ്വാശ്രയ കോളേജിന്റെ രക്ഷക്കെത്തിയത് ലീഗ് ഉന്നതര്‍
എംബിബിഎസ് പരീക്ഷാകോപ്പിയടിക്ക് അംഗീകാരംനല്‍കി സ്വാശ്രയകോളേജിനെ സംരക്ഷിച്ചതിനുപിന്നില്‍ ഇടനിലക്കാരായത് മന്ത്രിബന്ധുവും ഉന്നത മുസ്ലിംലീഗ് നേതാവിന്റെ കുടുംബവും. കലിക്കറ്റ് സര്‍വകലാശാലയുടെ എംബിബിഎസ് പരീക്ഷയില്‍ കൂട്ട കോപ്പിയടി നടത്തിയ പാലക്കാട് കരുണ മെഡിക്കല്‍കോളേജിലെ 36 വിദ്യാര്‍ഥികളെ വിജയിപ്പിച്ചതിനു പിന്നിലാണ് ലീഗ് മന്ത്രിയുടെ ബന്ധു പ്രധാനഏജന്റായി നിലകൊണ്ടത്. ലീഗിലെ പ്രമുഖനേതാവിന് താല്‍പ്പര്യമുള്ള കോളേജിലാണ് ഈ തട്ടിപ്പ് നടന്നത്.
മൂല്യനിര്‍ണയത്തിനിടെ ക്രമക്കേട് കണ്ടെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍കോളേജ് അധ്യാപകരടങ്ങിയ അന്വേഷകസംഘത്തെ സ്വാധീനിക്കാനടക്കം ശ്രമമുണ്ടായി. അതെല്ലാം പാളുന്ന ഘട്ടത്തിലാണ് യുഡിഎഫ് ഭരണംവന്നത്. തുടര്‍ന്ന്, നോമിനേറ്റഡ് സിന്‍ഡിക്കറ്റ് രൂപീകൃതമായതോടെ കോളേജിനെ രക്ഷിക്കാനിറങ്ങിയവര്‍ ലക്ഷ്യംകണ്ടു. മുസ്ലിംലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ലക്ഷങ്ങള്‍ "സംഘടിപ്പിച്ച"തായാണ് ആരോപണം. 25 ലക്ഷം രൂപ വീതം കൈമാറിയെന്നാണ് സര്‍വകലാശാല ക്യാമ്പസിലുയര്ന്ന ആക്ഷേപം. കൃത്യമായ ഒരു കണ്ടെത്തലുമില്ലാതെയാണ് കോപ്പിയടിക്കാരെ കുറ്റവിമുക്തരാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തെറ്റോ ശരിയോ ആയ ഉത്തരങ്ങള്‍ വിവിധ ഉത്തരക്കടലാസുകളില്‍ ഒരേപോലെ വരുന്നത് കോപ്പിയടി കാരണമാകണമില്ലെന്നാണ് നോമിനേറ്റഡ് സിണ്ടിക്കേറ്റ് നിയോഗിച്ച യുഡിഎഫ് അന്വേഷകസമിതിയുടെ കണ്ടെത്തല്‍ . 36ല്‍ നാലുപേരുടെ ഉത്തരങ്ങളില്‍ ശരിയും തെറ്റും വ്യത്യസ്തമാണ്. ഇതാണ് കോപ്പിയടിയല്ലെന്ന് വിധിക്കാന്‍ കണ്ടെത്തിയ ന്യായീകരണം.
അതേസമയം കോപ്പിയടി നടന്നതിന് എല്ലാതെളിവും മെഡിക്കല്‍കോളേജ് അധ്യാപകര്‍ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. തങ്ങള്‍ പരീക്ഷാഹാളിലെത്തും മുമ്പ് ചോദ്യപേപ്പര്‍ വിതരണം ചെയ്തതായി പരീക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണസമിതിക്ക് മൊഴി നല്‍കിയിരുന്നു. ചോദ്യക്കവര്‍ പൊട്ടിച്ച നിലയിലാണെന്നും പറഞ്ഞു. ചുമതലയിലുണ്ടായിരുന്ന കരുണയിലെ അധ്യാപകന്റെ സംശയകരമായ ഇടപെടലും ഇവര്‍ സൂചിപ്പിച്ചിട്ടുണ്ട്. പരീക്ഷയില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിരുന്നെന്ന നിരീക്ഷണവുമുണ്ട്. ഉയര്‍ന്ന മാര്‍ക്ക് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് അനാട്ടമിയിലടക്കം പ്രാഥമിക അറിവുകള്‍ ഇല്ലെന്ന് തെളിഞ്ഞതും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശയിലാണ് ആഗസ്ത് 20ന് കോഴിക്കോട് മെഡി. കോളേജ് അനാട്ടമി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. കെ എസ് കൃഷ്ണകുമാരി (ചെയര്മാന്), തൃശൂര്‍ മെഡി. കോളേജ് അനാട്ടമിവിഭാഗം മേധാവി ഡോ. വി കെ ഗിരിജാമണി, കോഴിക്കോട് മെഡി. കോളേജ് ഫിസിയോളജി വിഭാഗം മേധാവി ഡോ. ജീന്‍ മാളിയേക്കല്‍ എന്നിവര്‍ സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ , ഈ വസ്തുതകളും റിപ്പോര്‍ട്ടും പരിശോധിക്കാതെ ഏകപക്ഷീയ നടപടിയാണ് യുഡിഎഫ് സിന്‍ഡിക്കറ്റ് സ്വീകരിച്ചത്. തിടുക്കത്തില്‍ കോപ്പിയടിയില്ലെന്ന് റിപ്പോര്‍ട്ടുണ്ടാക്കി സിന്‍ഡിക്കറ്റ് അംഗീകരിച്ചതിനുപിന്നിലും രാഷ്ട്രീയ-കച്ചവട താല്‍പ്പര്യമാണെന്നാണ് ആരോപണം.
(പി വി ജീജോ)

മെട്രോമാന് പടിയിറങ്ങി
ഡല്‍ഹി നഗരത്തിലെ യാത്രാരീതി മാറ്റിയെഴുതിയ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ സാരഥിയും ഇന്ത്യയിലെ എന്‍ജിനിയറിങ് ഇതിഹാസവുമായ ഇ ശ്രീധരന് ഔദ്യോഗികപദവിയില്‍നിന്ന് പടിയിറങ്ങി. ഡല്ഹിക്കാര് മെട്രോമാന് എന്നു വിളിക്കുന്ന ഈ എഴുപത്തൊമ്പതുകാരന്‍ ഡല്‍ഹി മെട്രോയുടെ മേധാവിയെന്ന നിലയില്‍ 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് വിരമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ റെയില്‍പാലമായ പാമ്പന്‍ പാലം, തുരങ്കങ്ങളിലൂടെ തീര്‍ത്ത കൊങ്കണ്‍ റെയില്‍വേ എന്ന വിസ്മയം തുടങ്ങി ശ്രീധരന് എന്ന ടെക്നോക്രാറ്റിന്റെ തൊപ്പിയില്‍ പൊന്തൂവലുകളേറെ. ശനിയാഴ്ച ഡല്‍ഹി മെട്രോ ആസ്ഥാനത്ത് പിന്‍ഗാമിയായ മങ്കുസിങ്ങിന് എംഡിയുടെ കസേര മാറിയാണ് ശ്രീധരന് വിരമിച്ചത്. ചെന്നൈയിലായിരുന്ന ശ്രീധരന് ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വൈകിട്ടോടെ ഡല്‍ഹിയില്‍ എത്തുകയായിരുന്നു. വികാരനിര്‍ഭരമായ വിടവാങ്ങല്‍ ചടങ്ങില്‍ ഡല്‍ഹി മെട്രോ ജീവനക്കാരുടെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് ശ്രീധരന് മടങ്ങിയത്.
കൃത്യനിഷ്ഠയുടെയും അര്‍പ്പണമനോഭാവത്തിന്റെയും മാതൃകയായ ശ്രീധരന് എന്‍ജിനിയറിങ് പഠനശേഷം 1953 ലാണ് ഇന്ത്യന്‍ റെയില്‍വേയില്‍ ചേര്‍ന്നത്. പാമ്പന്‍ പാലത്തിന്റെ പുനര്‍നിര്‍മാണത്തിലൂടെയാണ് രാജ്യശ്രദ്ധ നേടി. 1964 ല്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന പാലത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ചുമതല 31 വയസ്സുള്ള ശ്രീധരനെ ഏറെ വിശ്വാസത്തോടെയാണ് ജനറല്‍ മാനേജരായിരുന്ന ബി സി ഗാംഗുലി ഏല്‍പ്പിച്ചത്. പുനര്‍നിര്‍മാണത്തിന് ഒരുവര്‍ഷം സര്‍ക്കാരിനോട് ചോദിച്ചിരുന്ന റെയില്‍വേ ശ്രീധരനോട് ആവശ്യപ്പെട്ടത് ആറുമാസത്തിനകം പണിപൂര്‍ത്തിയാക്കാനാണ്. ഒന്നരമാസം കൊണ്ട് പണി പൂര്‍ത്തിയാക്കി ശ്രീധരന് രാഷ്ട്രപതിയുടെ മെഡലും സ്വന്തമാക്കി. 48 തുരങ്കമുള്ള ഹാസന് - മംഗാലാപുരം പാതയുടെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ശ്രീധരന് കൊല്‍ക്കത്ത മെട്രോ റെയിലിന്റെ നിര്‍മാണം ഏറ്റെടുത്തു.
കൊച്ചി ഷിപ്യാര്ഡില് ചെയര്‍മാനായി പ്രവര്‍ത്തിച്ച ഒരുവര്‍ഷ കാലയളവില്‍ റാണി പത്മിനി എന്ന കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. 1990ല്‍ റെയില്‍വെ ബോര്‍ഡില്‍ നിന്നു വിരമിച്ചശേഷമാണ് കൊങ്കണ്‍ റെയില്‍വേ നിര്‍മാണം ഏറ്റെടുത്തത്. ഏറെ ദുര്‍ഗ്രഹമായ ഭൂപ്രകൃതിയില്‍ 760 കിലോമീറ്റര്‍ വരുന്ന പാതനിര്‍മാണം ഏഴുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കി. 92 തുരങ്കവും 179 വന്പാലവും 1,819 ചെറുപാലവും അടങ്ങുന്ന കൊങ്കണ്‍ പാത ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനിയറിങ് വിസ്മയമാണ്.
ശ്രീധരന് ഡല്‍ഹി മെട്രോയുടെ സാരഥ്യമേറ്റത് 1997 ഒക്ടോബറിലാണ്. അഞ്ചുവര്‍ഷത്തിനകം ശാദ്ര മുതല്‍ തീസ്ഹസാരി വരെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്ന് 192 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നഗരത്തിന്റെ മുക്കിലും മൂലയിലും മെട്രോയെത്തി കഴിഞ്ഞു. മെട്രോയിറങ്ങി പരമാവധി അഞ്ചുമിനിറ്റ് നടന്നാല്‍ ഓരോ ഡല്‍ഹിക്കാരനും വീടെത്തുംവിധത്തില് മെട്രോയെ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിന് അടുത്തെത്തിയശേഷമാണ് ശ്രീധരന് വിടപറയുന്നത്. ജന്മസ്ഥലമായ പട്ടാമ്പി കറുകപുത്തൂരിലും ഭാര്യ രാധയുടെ സ്വദേശമായ പൊന്നാനിയിലുമായി ഇനി വിശ്രമജീവിതത്തിലേക്ക്. ഡല്‍ഹി മെട്രോയില്‍ നിന്നുള്ള പടിയിറക്കം കൊച്ചി മെട്രോയുടെ സാരഥ്യത്തിലേക്ക് ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ഡല്‍ഹി മെട്രോയുടെ സഹകരണം ആവശ്യമില്ലെന്ന് ഔദ്യോഗികമായി അറിയിച്ചതോടെ മാറിനില്‍ക്കാനാണ് ശ്രീധരന്റെ തീരുമാനം.
പദ്ധതികള്‍ വൈകുന്നത് അധിക ബാധ്യത സൃഷ്ടിക്കുകയും ജനങ്ങളുടെ ദുരിതവും മലിനീകരണ പ്രശ്നങ്ങളും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള തലമുറകള്‍ക്ക് പദ്ധതികളിലെ പാളിച്ചകള്‍ പരിഹരിക്കാന്പോലുമാവാത്ത സാഹചര്യങ്ങള്‍ വന്നുചേരും. വന്‍ നഗരങ്ങളിലെ മെട്രോ സംവിധാനമൊരുക്കുന്നതില്‍ ഇന്ത്യ ലോകരാജ്യങ്ങളെ അപേക്ഷിച്ച് 30 വര്‍ഷം പുറകിലാണ്. വാഹനങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പെട്രോളിയത്തിന്റെ വില വര്‍ധിക്കുകയും പെട്രോളിയം സമ്പത്ത് കുറഞ്ഞ് വരികയും ചെയ്യുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം മറുപടി നല്കി.
ദേശാഭിമാനി 010112
കര്‍ണാടകത്തില്‍ വീണ്ടും എച്ചില് ഇലയില്‍ ശയനപ്രദക്ഷിണം
ബംഗളൂരു: കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിനുപിന്നാലെ തുമക്കൂറു, ഹാസ്സന്‍ ജില്ലകളിലും വിവാദമായ മടെ സ്നാന. തുമക്കൂറു ജില്ലയിലെ പാവഗഡ നാഗലമാദികെ അന്ത്യ സുബ്രഹ്മണ്യക്ഷേത്രത്തിലും ഹാസ്സന്‍ ജില്ലയിലെ അര്ക്കളഗുഡ് രാമനാഥപുര പ്രസന്ന സുബ്രഹ്മണ്യക്ഷേത്രത്തിലുമാണ് പ്രാകൃതരീതിയില്‍ മടെ സ്നാന (എച്ചില് ഇലയില്‍ ശയനപ്രദക്ഷിണം ചെയ്യല്‍) അരങ്ങേറിയത്.
തുളു ഷഷ്ഠിമഹോത്സവത്തിന്റെ ഭാഗമായാണ് മടെ സ്നാന. ബ്രാഹ്മണരുടെ എച്ചില് ഇലയില്‍ ശയനപ്രദക്ഷിണം നടത്തുന്ന ആചാരമാണ് മടെ സ്നാന. ദളിതരും മറ്റു പിന്നോക്ക ജാതിക്കാരുമാണ് മടെ സ്നാന നടത്തുന്നത്. ധനുമാസത്തിലെ ആദ്യ ഷഷ്ഠി ദിവസമാണ് മടെ സ്നാന നടക്കുന്നത്. ഉച്ചപ്പൂജയ്ക്കുശേഷമായിരുന്നു എച്ചില് ഇലയിലുള്ള ശയനപ്രദക്ഷിണം. പ്രതിഷേധത്തെതുടര്‍ന്ന് രണ്ടിടത്തും സുരക്ഷ ഏര്‍പ്പെടുത്തിരുന്നു. മടെ സ്നാന നടത്തിയാല്‍ സുബ്രഹ്മണ്യപ്രീതി ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. രണ്ടിടത്തും ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നായി അയ്യായിരത്തിലേറെ ദളിതരും മറ്റു പിന്നോക്ക ജാതിക്കാരും പങ്കെടുത്തു.
മടെ സ്നാന നിരോധിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നടന്ന മടെ സ്നാന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ദളിത് സംഘടനാ പ്രവര്‍ത്തകരെ ക്ഷേത്രഭാരവാഹികള്‍ മര്‍ദിച്ചിരുന്നു. തികച്ചും പ്രാകൃതമായ ആചാരത്തിനെതിരെ വിവിധ മഠാധിപതിമാരും രംഗത്തെത്തി. സംഭവം വിവാദമായതോടെ ഇത് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ഇതിനുശേഷമാണ് വീണ്ടും മടെ സ്നാന.

കോര്‍പറേറ്റ് ദാസ്യവേലയില്നിന്ന് ഇന്ത്യന്‍ ബാങ്കുകള്പിന്തിരിയണം
കാസര്‍കോട്: വന്‍കിട കോര്‍പറേറ്റുകളുടെ ദാസ്യവേലയില്നിന്ന് ഇന്ത്യന്‍ ബാങ്കുകള്‍ പിന്തിരിയണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ(ബെഫി) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാര്യമായ ബാങ്ക് നിക്ഷേപങ്ങള്‍ നല്‍കാതെ വായ്പയുടെ ഭൂരിഭാഗവും കോര്‍പറേറ്റുകള്‍ തട്ടിയെടുക്കുകയാണ്. ബാങ്കുകളെല്ലാം വന്‍കിട കമ്പനികള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും വായ്പ നല്കുന്ന നയമാണ് സ്വീകരിക്കുന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 13 ബാങ്കുകളിലായി 7000 കോടി രൂപ വായ്പ കുടിശ്ശിക വരുത്തിയിരിക്കയാണ്. പുതുതലമുറ ബാങ്കുകളുടെ ചെറുകിട വായ്പകള്‍ റീട്ടെയില്‍ ഹബ്ബുകളിലാണ് കൈകാര്യം ചെയ്യുന്നത്. ബാങ്ക് മാനേജര്‍ക്ക് പോസ്റ്റ്മാന്റെ ജോലിയാണ്. റീട്ടെയില്‍ ഹബ്ബ് യാന്ത്രികമായി വായ്പ അപേക്ഷകള്‍ നിരസിക്കും. സാധാരണക്കാര്‍ ഇപ്രകാരം വലയുമ്പോള്‍ വന്‍കിട വായ്പകള്‍ നിമിഷങ്ങള്‍ക്കകം അനുവദിക്കാന്‍ അതിവേഗ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യനാഥന് കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കും. വൈദ്യനാഥന് കമ്മിറ്റിയുടെ ഉപാധികള്‍ സഹകരണ ബാങ്കുകളുടെ ജനകീയ സ്വഭാവം നശിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ്, ജോയിന്റ് സെക്രട്ടറിമാരായ എന്‍ കുഞ്ഞികൃഷ്ണന് , ടി എസ് മുരളി, ജില്ലാ സെക്രട്ടറി പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
ഫെഡറല്‍ ബാങ്ക് ഓഫീസര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു
കൊച്ചി: പുറത്തുനിന്നുള്ള നിയമനത്തിനെതിരെ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ജനുവരി രണ്ടിന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് ബാങ്ക് മാനേജ്മെന്റുമായി ആലുവയില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിച്ചു. പുതുതായി വരുന്ന ഒഴിവുകളിലേക്ക് ബാങ്കിലെ ഓഫീസര്‍മാര്‍ക്കായി പ്രത്യേക പ്രമോഷന് സ്കീം നടപ്പാക്കാനുള്ള കരാറും ഒപ്പിട്ടു. അസോസിയേഷന് ഉന്നയിച്ച മറ്റ് ആവശ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടനെ ആരംഭിക്കാനും ധാരണയായി. അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി പി വി മാത്യു, പ്രസിഡന്റ് ആന്റണി ജോണ്സണ് എന്നിവരും ബാങ്ക് മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ചീഫ് ജനറല്‍ മാനേജര്‍ ടി എസ് ജഗദീശന് , ജനറല്‍ മാനേജര്‍ ജോളി ആന്റണി എന്നിവരും പങ്കെടുത്തു.

deshabhimani
പുതുവത്സരാശംസകള്‍
എല്ലാവര്ക്കും നവവത്സരാശംസകള്‍ നേരുന്നു. പുതുവര്‍ഷം ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും നന്മകളുടേതുമാകട്ടെ
Subscribe to:
Posts (Atom)